ഇനി ഞാനുറങ്ങട്ടെ

ധനു മാസത്തിലെ തണുപ്പേറിയ ഒരു ദിവസം… ലോകം മുഴുവൻ മറ്റൊരു പുതുവർഷം കൂടെ വരവേൽക്കാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം..

ഒരുവർഷം മുൻപത്തെ പുതുവർഷദിനത്തിൽ രേഷ്മയെയും കൊണ്ട് ഒളിച്ചോടി ഒരു ജീവിതം തുടങ്ങുമ്പോൾ ഒരിക്കൽ പോലും കരുതിയില്ല ഈ വർഷത്തെ പുതുവർഷം പുലരും മുൻപേ എല്ലാം തകർന്നവനായി പരുന്തും പാറയുടെ സൂയിസൈഡ് പോയന്റിന്റെ ആഴമളക്കാൻ പോകുമെന്ന്..

അന്നും പരുന്തുംപാറയിൽ മഞ്ഞ് പൊഴിഞ്ഞിരുന്നു.. ഉദിച്ചു നിൽക്കുന്ന പൂർണചന്ദ്രൻ പൊഴിച്ചു തന്ന നിലാവിനെ പോലും തന്നിലേക്ക് എത്താതെ കോടമഞ്ഞു തടഞ്ഞു…

ഇലചാർത്തിൽ നിന്നു ദേഹത്തേക്ക് ഇറ്റ് വീഴുന്ന മഞ്ഞു തുള്ളികളിൽ കുളിർത്തും മുൾചെടികൾ തറഞ്ഞു കേറിയും മഞ്ഞിന്റെ ഈർപ്പത്തിൽ പലവട്ടം വഴുക്കി വീണും ഏറെ ദുഷ്കരമായി എനിക്കീ യാത്ര..

ധനുമാസത്തിലെ രാത്രികൾ എല്ലാം തണുത്ത് മരവിപ്പിക്കാനും മാത്രം മഞ്ഞുതുള്ളി പൊഴിക്കും… പക്ഷെ ഒരൊറ്റ ജീവന് പോലും ജീവജലം നൽകാനാവുമില്ല… സുന്ദരമെങ്കിലും ശാപം നേടിയ ജന്മം.. ശരിക്കും തന്നെപോലെ…

ഈ എല്ലാം അവസാനിക്കാനുള്ള യാത്രയിലെങ്കിലും വേദനിപ്പിക്കാതെ തന്നെ ശാന്തമായി യാത്രയാക്കികൂടെ??

ആരോട് എന്നറിയില്ലെങ്കിലും എന്റെ മനസു പുലമ്പി..

കയ്യിലെ ഫോൺ ഫ്ലാഷ് കോടമഞ്ഞിനിടയിൽകൂടെ വഴി കാണിക്കാൻ ഏറെ ബുദ്ധിമുട്ടുന്നുണ്ട്..

ഏറെ ബുദ്ധിമുട്ടി അവസാനകടമ്പയായ കുത്തനെയുള്ള പാറയുടെ മുകളിലൊന്നു കയറി പറ്റാൻ…രണ്ടു കാലും രണ്ടു കയ്യും പോരാഞ്ഞിട്ട് മാറിലെയും വയറ്റിലെയും ടീഷർട്ട് കുറെയേറെ പാറയിൽ ഉരച്ചു തീർക്കേണ്ടി വന്നു നനഞ്ഞുകിടന്ന പാറക്കു മുകളിലേക്ക് ഒന്ന് എത്തി ചേരാൻ..

വാച്ചിൽ നോക്കിയപ്പോൾ പത്തര… ഇനിയും ഒന്നര മണിക്കൂർ… പുതു വർഷത്തിലെ പ്രതീക്ഷയുടെ പുലരിയിലേക്ക്.. എന്റെ ജീവന്റെ അവസാനപ്രതീക്ഷയായ മരണത്തിലേക്കും…

കയറുന്ന അധ്വാനത്തിന്റെ ക്ഷീണം ഒരൊറ്റ നിമിഷം കൊണ്ടു തീർക്കും മുകളിലെ കാഴ്ചകൾ..

ഒരു വശത്തു എന്നെ ഞാനാക്കിയ എന്റെ ഗ്രാമം ഇരുട്ടിന്റെ കരിമ്പടത്തിൽ പഴക്കം കൊണ്ടുണ്ടായ കീറൽ പോലെ അങ്ങിങ് മങ്ങി മിന്നുന്ന വഴിവിളക്കുകൾ നൽകുന്ന കാഴ്ച…

എന്റെ വീടിനു മുൻപിലിപ്പോളും റാന്തൽ കരിന്തിരി കത്തുന്നുവോ??

മറുവശമാണേൽ രാവുകളിൽ ഉണർന്നിരിക്കുന്ന വേശ്യയെ പോലെ ഇപ്പോളും തെളിഞ്ഞു കത്തുന്ന സോളാർ ലൈറ്റുകളും മിന്നാമിനുങ്ങിനെ പോലെ നീങ്ങുന്ന വണ്ടികളും നിറഞ്ഞ പട്ടണം….

ഒരു നിമിഷം പഴയ ചിന്തകളിലേക്ക് മനസ്സൊന്ന് കടിഞ്ഞാൺ വിട്ട് പാഞ്ഞു.

.

ഒരുവർഷം മുൻപുള്ള ഒളിച്ചോട്ടവും ഒരുമിച്ചുള്ള ജീവിതവും പ്രണയിക്കുന്നത്ര എളുപ്പമല്ല ജീവിതം എന്ന് പഠിപ്പിച്ച പട്ടിണിയും, തനിച്ചാക്കി വീട്ടുകാർക്കൊപ്പം പോയ പ്രിയതമയും…എല്ലാം..

കോടമഞ്ഞു വന്ന് ഓർമകളിലേക്കുള്ള ക്ഷണം എല്ലാം മറച്ചുവെങ്കിൽ.. വെറുതെ ആഗ്രഹിച്ചു…. ക്ഷണം സ്വീകരിച്ചെത്തിയത് പക്ഷെ വരണ്ട തണുത്ത കാറ്റാണ്.. രോമകൂപങ്ങളെ എഴുന്നു നിറുത്തികൊണ്ട് എന്റെ പാറയും മുള്ളുകളും സമ്മാനിച്ച മുറിവുകളെ നിർജ്ജലമാക്കി അത് കടന്നുപോലുമ്പോളേക്ക് എന്റെ കണ്ണുകൾ സജലമാക്കി ഞാനൊന്നു ചുരുണ്ടുകൂടി പിറകിലെ ചെറുമരത്തിലേക്ക് ഒന്ന് ചാരി..

കാലൊന്നു വഴുക്കി ഇളകിയ ഇലകളിൽ നിന്നു ഇറ്റിറ്റു വീഴുന്ന ജലകണങ്ങൾ പോലെ ആ പാറയിൽ നിന്നും താഴേക്ക്… അവസാന ഒന്നര മണിക്കൂർ കൂടി ലോകത്തിന് എന്നെ വേണ്ടാതായോ??

ചാവാൻ വന്നതാണെന്ന് മനസിന്‌ ഇപ്പോളും മനസിലായിട്ടില്ലെന്ന് തോന്നുന്നു… അറിയാതെ കൈ പാറയ്ക്ക് ഇടയിലെ കുറ്റിമരത്തിൽ ഉടക്കി.. അവിടേക്ക് തന്നെ വലിഞ്ഞുകയറിയൊരു പാറയിടുക്കിൽ ആസനം പുൽകി..

കൈ കുരുങ്ങിയ അതേ കുറ്റി ചെടിയിൽ കുടുങ്ങി കിടക്കുന്ന ഒരു ഡയറി ശ്രദ്ധ ക്ഷണിച്ചു..

കാഴ്ചയുടെ സൗന്ദര്യം അപ്പോളേക്കും വിരസതക്ക് വഴിയൊഴിഞ്ഞത് കൊണ്ടു മാത്രം ചെറിയൊരു കൗതുകം അതിലേക്ക് കൈ നീട്ടി…

തുറന്നത് പിൻ ഭാഗമായിപോയി… വടിവൊത്ത അക്ഷരങ്ങൾ കുറിച്ചിടാൻ ആത്മഹത്യ ചെയ്യാൻ പോകുന്നവന് എങ്ങനെ കഴിയുന്നുവോ എന്തോ.. ആ വരികളിലേക്ക് ശ്രദ്ധ നീണ്ടു.

📒”ഇനി ഞാനുറങ്ങട്ടെ…

ഉടുപ്പിനുള്ളിലേക്ക് ഞൊളച്ചു കയറാൻ ശ്രമിക്കുന്ന പുഴുക്കൾക്കും കുന്നുകളുടെയും ഗർത്തങ്ങളുടെയും അളവെടുക്കാൻ ശ്രമിക്കുന്ന തേരട്ടകൾക്കും വിട…

എന്റെ ആശ്രയവും ആശ്വാസവും ആയ ഈ കൊച്ചു പുസ്തകത്തിനും വിട… ഉമ്മ…”📒

കോടമഞ്ഞു വഴിമാറി നിലാവിലേക്ക് വഴി തെളിയിച്ചു എങ്കിലും മൊബൈൽ ഫ്ലാഷ് ലൈറ്റ് വേണ്ടി വന്നു അതൊന്നു വായിക്കാൻ..

ആര് എഴുതിയതാണോ ഈ ഡയറി?? കണ്ടിട്ടൊരു പെൺ കുട്ടിയുടെ എഴുത്തു പോലെ… കാമുകൻ ചതിച്ചു കാണും…

എന്തോ, മനസ്സിൽ ഏഴാം വയസ്സിൽ മരിച്ച കുഞ്ഞനിയത്തിയെ ഓർമ വരുന്നപോലെ.. മാളവിക.. എന്റെ മാളൂട്ടി..

കണ്ണുകൾ തുടച്ചു കൊണ്ടു ഞാനാ ഡയറി തിരിച്ചു പിടിച്ചു മുൻപേജ് തുറന്നു…

നീണ്ട വാലിട്ട് എഴുതിയ വലിയ കണ്ണുകളുള്ള യുവതിയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് ആദ്യപേജിൽ തന്നെ…. വശങ്ങൾ ചിതലരിച്ചു തുടങ്ങിയിട്ടും ആ കണ്ണുകളുടെ തിളക്കം ഒട്ടും കുറയാത്ത പോലെ… ഫോട്ടോയുടെ പഴക്കം കണ്ടിട്ട് എന്തായാലും ഈ ഡയറി എഴുത്തുകാരി ആവാൻ വഴിയില്ല…

ആ ചിത്രം.
. അതിലെ കണ്ണുകൾ അടുത്ത പേജിലേക്ക് പോവാൻ പ്രേരിപ്പിക്കുന്ന പോലെ…

📒”അമ്മ.. അമ്മ ഒരോർമ്മയാണ്… അഞ്ചു വയസ്സ് കാരിയുടെ പത്തു വർഷം പഴക്കമുള്ള ഒരു ബ്ളാക് ആൻഡ് വൈറ്റ് ഓർമ..

വൈകിട്ട് തലയിലൊരു കുട്ട നെല്ലും ഒരു കയ്യിൽ അരിവാളും മറ്റേ കയ്യിലൊരു റെസ്ക്ക് പാപ്പവുമായി ഓല മേഞ്ഞ വാതിൽ തള്ളി തുറന്നു വരുന്നൊരു ഓർമ..

ശ്രീകുട്ടീടെ എല്ലാ സങ്കടോം മാറാൻ പോവാ എന്നും പറഞ്ഞൊരു ചെമന്ന പട്ടുടുത്തു അയാൾക്കൊപ്പം പഴയ സാരി കൾ വലിച്ചു കെട്ടി അലങ്കാരം ചെയ്ത ഒരു തളത്തിൽ നില്കുന്നൊരു ഓർമ…

മഴയുള്ള ഒരു പ്രഭാതത്തിൽ വെള്ള പുതച്ചൊരു ശിൽപം പോലെയൊരോർമ…

എന്നാലും എനിക്കിഷ്ടാട്ടോ അമ്മയെ.. അമ്മ അല്ലാതെ ആരാ ഉള്ളേ എന്റേത് എന്ന് പറയാൻ???”📒

ഈ വരികൾ എന്റെ മനസിലും അമ്മയുടെ ഓർമ്മകൾ നിറക്കുന്ന പോലെ..

ഉറങ്ങി കാണുമോ അമ്മ?? പിന്നെ ഉറങ്ങാണ്ട്… സ്നേഹിച്ച പെണ്ണിനെ കെട്ടണം എന്ന് പറഞ്ഞപ്പോൾ പടിയടച്ചു പിണ്ഡം വച്ച ടീംസ് അല്ലേ..

സ്വയം ആശ്വസിപ്പിക്കുമ്പോൾ അറിയാതെ തന്നെ വിരലുകൾ അടുത്ത പേജിലേക്ക് കൂട്ടി കൊണ്ടു പോയി…

📒”ഞാൻ ശ്രീലക്ഷ്മി… അമ്മയുടെ ശ്രീകുട്ടി… ചെറിയച്ഛന്റെയും ചേച്ചിയുടെയും അശ്രീകരം..ചേച്ചി എന്ന് വിളിച്ചൂന്ന് പറയല്ലെട്ടോ.. സ്പൂൺ പഴുപ്പിച്ചു ചന്തീല് വക്കും… ചെറിയച്ഛന്റെ രണ്ടാം ഭാര്യേടെ മോളായോണ്ട് അങ്ങനെ വിളിക്കാൻ അർഹത ഇല്ല്യാത്രേ.. “📒

ബാല്യത്തിന്റെ നിഷ്കളങ്കതയും ഓമനത്വവും നിറഞ്ഞ വരികൾ..

ഡയറിയുടെ ഇതളുകൾ മറിഞ്ഞു കൊണ്ടിരുന്നു.. ശ്രീകുട്ടിയുടെ അഞ്ചു വയസ്സ് മുതലുള്ള അനുഭവങ്ങൾ…

പട്ടിണിക്ക് ഇടുന്നത് മുതൽ പട്ടിയെപ്പോലെ കെട്ടിയിടുന്നത് വരെ…

ആടിന് പ്ലാവില തിന്ന് ജീവിക്കാമെങ്കിൽ തനിക്കും കഴിയുമെന്ന് ആ ഏഴ് വയസ്സുകാരി ഹാസ്യരൂപത്തിൽ പറയുമ്പോൾ കണ്ണുകൾ നീറുന്നു…

പരീക്ഷ ആയത്കൊണ്ട് അച്ഛൻ തനിച്ചു പോയി കഴിച്ച ബിരിയാണിയുടെ പേരിൽ വാശി കാണിച്ചതും ജോലി കഴിഞ്ഞു രാത്രി വന്ന അച്ഛൻ അപ്പോൾ തന്നെ ബിരിയാണി വാങ്ങാൻ പോയതും മനസിലേക്ക് തേട്ടി വന്നു..

📒”ചേച്ചീനെ ആരോ കാണാൻ വരുംന്ന് തോന്നാ… രാത്രി ആയിട്ടും പൊട്ടു തൊട്ടു കണ്ണൊക്കെ എഴുതുന്നുണ്ടല്ലോ.. ആരാന്ന് ചോദിച്ചേന് കൊറേ തല്ലി ചെറിയച്ഛൻ കിടക്കണ റൂമിന്റെ ജനലീ ചേച്ചി ചങ്ങലക്കിട്ടൂട്ടോ..

സാരല്യ.. വേദന ശീലായി… പക്ഷെ പേട്യാ മ്മേ ശ്രീക്കുട്ടിക്ക്… ഇന്നാളൊരു പട്ടി കടിക്കാൻ വന്നതാ.. പിന്നെ പട്ടിക്ക് പാവം തോന്നീപ്പോ കടിക്കാണ്ട് പോയി.
.

പിന്നെ അമ്മേ, ചെറിയച്ഛൻ പറയാണെ, പതിനെട്ടു വയസാവും വരെ എന്നെ നോക്കണത്രേ അമ്മ പേരിൽ എഴുതി വച്ച വീടും സ്ഥലവും ചെറിയച്ഛനും ചേച്ചിക്കും സ്വന്തമാക്കാൻ….ചെറിയച്ഛൻ കിടക്കണ റൂമിന്റെ ജനലീ ചേച്ചി ചങ്ങലക്കിട്ടോണ്ട് ചെറിയച്ഛൻ പറയണ കേട്ടതാട്ടോ.

എന്തിനാ അമ്മേ എന്റെ പേരിൽ സ്ഥലം ഒക്കെ എഴുതി വച്ചേ..??? അതില്ലാരുന്നേൽ എന്നെ ഓടിപോവാൻ എങ്കിലും സമ്മതിച്ചേനെ ഇവര്…”📒

പത്താം വയസ്സിലെഴുതിയ വരികൾ മനസ്സിൽ തറച്ചു… പാവം ശ്രീ കുട്ടിയുടെ അമ്മ രണ്ടാമത് കല്യാണം കഴിച്ച ഭർത്താവും അയാളുടെ ആദ്യ കല്യാണത്തിലെ മോളും ആണ് ഈ കുട്ടിയുടെ സങ്കടം എന്ന് മനസ്സിലായി….

സമയം നോക്കിയപ്പോൾ പതിനൊന്നു മണി.. ഇനിയും ഒരുമണിക്കൂർ സമയമുണ്ട് തനിക്ക്.. അല്ലെങ്കിലും ഇനിയീ ഡയറി പൂർത്തിയാക്കാതെ പോവാനെനിക്ക് കഴിയില്ല..

അടുത്ത പേജിൽ ഒരൊറ്റ വരിയെ ഉണ്ടായിരുന്നുള്ളു…

📒”അമ്മേ എനിക്കെന്താ ഒരു ഏട്ടനെ തരാഞ്ഞേ?? ഒരു ഏട്ടൻ

ഉണ്ടായിരുന്നേൽ…..”📒

ഏട്ടനുണ്ട്.. ഏട്ടനാണ് എന്ന് പറയാൻ മനസ്സ് തുളുമ്പി.. പക്ഷെ ചാവാൻ പോവുന്ന തനിക്ക് എങ്ങനെ ഏട്ടനായവളെ സംരക്ഷിക്കാൻ പറ്റും എന്ന മനസിന്റെ ചോദ്യത്തിന് ഉത്തരം ഉണ്ടായില്ല..

അടുത്ത പേജിലെ വരികൾ എന്റെ കണ്ണു നിറച്ചൊരു തുള്ളി താഴോട്ട് ഒഴുക്കാൻ പര്യാപ്തമായി..

📒”അമ്മേ, പോലീസ് സ്റ്റേഷനിലെ പച്ചീർക്കിലി പ്രയോഗം എന്ന് പറയുന്നത് സത്യാലേ??

ഇന്നാളു പറഞ്ഞില്ലേ ആരോ ചേച്ചീനെ കാണാൻ വരുന്നെന്നു.. രാവിലെ പശൂനെ കറന്നു കേറുമ്പോ ചേച്ചീടെ റൂമിന്ന് ഞെരക്കം കേട്ട് നോക്കീതാ എന്താന്ന്..

എന്താ നടക്കണേ ന്ന് കാണണംലെ.. നിനക്കും കാട്ടി തരാടീ എന്താ ഇതിന്റെ സുഖംന്ന്.. അങ്ങനെ പറഞ്ഞോണ്ട് ചേച്ചി എന്നെ പിടിച്ചു ആ വന്നയാളെ കൊണ്ടു പച്ചീർക്കിലി കേറ്റിച്ചു… ഇങ്ങനേം വേദന ഉണ്ട്ന്ന് ഇപ്പളാ മനസിലായെ.. ചാവാൻ കൊത്യായി അമ്മേ ശരിക്കും…

പിന്നെ അമ്മേ അയാള് ചേച്ചീനേം എന്തൊക്കെയോ ചെയ്യണ് ഉണ്ടാരുന്നു.. ചേച്ചിയും വേദന കൊണ്ടു കരയണ് കണ്ടുട്ടോ… പാവം ചേച്ചി”📒

പ്രായത്തിന്റെ പക്വതയിലേക്ക് ശ്രീക്കുട്ടിയുടെ പ്രയാണത്തിന്റെ പല നിറക്കൂട്ടുകൾ ആ ഡയറിയിലെ തുടർന്നുള്ള പേജുകളിലെ വടിവൊത്ത അക്ഷരങ്ങൾ എനിക്ക് കാണിച്ചു തന്നു…

ഒരുമിച്ച് ജീവിക്കാൻ ആയില്ലെങ്കിൽ ഒരുമിച്ച് മരിക്കാനും തയ്യാറെന്ന് പറഞ്ഞ രേഷ്മയെ ഓർമ വരുന്നു… അവളെയും കൊണ്ട് വന്നാ ഈ വീട്ടിൽ സ്ഥാനം ഇല്ലെന്ന് പറഞ്ഞ പോലീസ്കാരൻ അച്ഛനെ ധിക്കരിച്ചു അവളെ വിളിച്ചിറക്കി കൂടെ കൊണ്ട് വന്നത് ഓർമ വരുന്നു… ഇറങ്ങിപോന്ന് ദാരിദ്ര്യം എന്തെന്ന് മനസിലായി തുടങ്ങിയപ്പോൾ തനിച്ചാക്കി തിരിച്ചു പോയ എന്റെ രേഷ്മയെ ഓർമ വരുന്നു….


എങ്കിലും ഈ നിമിഷം രേഷ്മ എന്റെ കണ്ണു നിറക്കാൻ പര്യാപ്തം ആയില്ല… അവളെക്കാൾ എത്രയോ മുകളിൽ ആണിപ്പോൾ എന്റെ മനസ്സിൽ ശ്രീക്കുട്ടി.. പക്ഷെ രേഷ്മ പോയ സങ്കടം കൊണ്ടു മരിക്കാൻ തുനിഞ്ഞ എന്നോട് തന്നെ ഒരു പുച്ഛം….

“ശ്രീക്കുട്ടിക്കൊരു ഏട്ടൻ ഇല്ലാന്ന് പറയല്ലേ.. എന്റെ മാളൂനെ പോലെ ആണല്ലോ പെണ്ണേ നീ.”

മനസ്സ് അറിയാതെ മന്ത്രിച്ചു.. ഏതാനും മിനിറ്റുകളും കുറച്ചു ഡയറികുറിപ്പുകളും കൊണ്ട് ശ്രീക്കുട്ടി തന്റെ ആരൊക്കെയോ ആയ പോലെ.. ആരൊക്കെയോ അല്ല കുഞ്ഞനിയത്തി….

പേജുകൾ മറിച്ചു അപ്പോളേക്കും എത്തിയിട്ടുണ്ട് പതിമൂന്നാം വയസിലേക്ക്…

📒”അമ്മേ, ഞാനിന്ന് വയസറിയിച്ചുട്ടോ… ചേച്ചീടെ വയസാറിയിക്കലിന് വല്യ ഫുഡ് ഒക്കെ ഇണ്ടാക്കി കൊറേ ഡ്രസ്സ്‌ ഒക്കെ എടുത്തു കൊടുത്താ..ഇപ്പൊ എനിക്ക് പഴേ തുണി പോലും തരണില്യ ചേച്ചി… പക്ഷെ ചെറിയച്ഛൻ ഒരു പഴേ മുണ്ട് തന്നുട്ടോ… വേദന ഇണ്ട്ട്ടോ അമ്മേ.. ചായ്‌പ്പിലെ വിറക് പൊരേലാ ഞാൻ.. ന്നാലും സാരല്യ.. ഒരു വെളക്ക് കിട്ടിയാ മത്യാരുന്നു.. പാറ്റെനേം എലീനേം ഒക്കെ പേടിയാ അമ്മേടെ ശ്രീകുട്ടിക്ക്..”📒

പിന്നീട് അങ്ങോട്ട് ഏതാനും പേജുകൾ തുടർച്ച ആയിരുന്നു.. എന്റെ നിറഞ്ഞ കണ്ണുകൾ ആ അക്ഷരങ്ങളിലൂടെ ഇഴഞ്ഞു നീങ്ങി…

📒”വേദന ഒക്കെ മാറീട്ടോ.. ന്നാലും ചോര ഇണ്ട്.. പിന്നെ വീട്ടില് പണിക്ക് കേറണ്ടാന്ന് പറഞ്ഞു.. ഞാൻ കേറാതോണ്ട് ഒന്നും ഇണ്ടാക്കീല.. ചെറിയച്ഛൻ വാങ്ങികൊണ്ടര ചെയ്തേ.. എനിക്കും തന്നൂട്ടോ ചപ്പാത്തി…”📒

“📒അമ്മേ ഇപ്പൊ ചോര ഒക്കെ മാറി. അടുക്കളേൽ പണിക്ക് കേറി തൊടങ്ങീട്ടോ.. ഒരു കുന്നാരം ഇണ്ടാരുന്നു പാത്രങ്ങൾ… ഓരോ ദിവസോം കഴിച്ച പാത്രങ്ങൾ ഇരുന്നു പുഴുവരിച്ചു…ഒക്കെ കഴുകി ചോറും കൂട്ടാനും ഒക്കെ ഇണ്ടാക്കിട്ടോ…

ആ പിന്നെ പറയാൻ മറന്നു അമ്മേ, ചെറിയച്ഛന് ഇപ്പൊ ഇത്തിരി സ്നേഹം ഒള്ള പോലെ… എന്നെ മടീൽ ഒക്കെ ഇരുത്തി കഥ ഒക്കെ പറഞ്ഞു തരണ പോലെ… ഇനി ചേച്ചിക്ക് കൂടി ഇഷ്ടായാ രക്ഷപെട്ടു…”📒

“ആ സ്നേഹത്തിന്റെ ഉദ്ദേശം എന്താന്ന് മനസിലായില്ലേ കുട്ടീ. ”

അങ്ങനെ മന്ത്രിക്കുന്ന മനസോടെ അടുത്ത പേജിലേക്ക് ഇതളുകൾ മറിഞ്ഞു..

📒”അമ്മേ, അച്ഛന്റെ സ്നേഹത്തിന് എന്തോ പ്രശ്നം ഉള്ള പോലെ… മടീ കേറി ഇരിക്കുമ്പോ മാത്രേ സ്നേഹം ഒള്ളൂ എന്നോട്..എപ്പളും തുണീടെ ഉള്ളീക്ക് കൈ കൊണ്ടോവാൻ നോക്കാ… എപ്പളും മടീലേക്ക് വച്ചമർത്തും എന്നെ “📒

ഒന്നും സംഭവിക്കല്ലേ എന്ന പ്രാർത്ഥന എന്റെ ഉള്ളിൽ നിറഞ്ഞിരുന്നു അപ്പോളേക്കും.. ആദ്യമായിട്ടാണ് ഇത്രയും പ്രാർത്ഥന മനസ്സിൽ നിറയുന്നത് തന്നെ..

📒”അമ്മേ.. ഞാൻ പറഞ്ഞത് ശരിയാട്ടോ.. ചെറിയച്ഛൻ ഇന്ന് എന്റെ അടിയുടുപ്പിന്റെ ഉള്ളീക്ക് കൈ ഇട്ടു.. ഞാൻ എണീറ്റ് ഓടീട്ടോ….”📒

അയാളെ ഞാൻ കൊല്ലും എന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ടാണ് അടുത്ത വരികൾ വായിക്കുന്നത്..

📒”ചേച്ചീ ഇല്ലാത്തപ്പോ മാത്രേ പ്രശ്നം ഒള്ളൂട്ടോ.. അതോണ്ട് ചേച്ചി എങ്ങോട്ടേലും പോവുമ്പോ ഞാൻ ഒളിച്ചിരിക്കും.. എങ്ങനുണ്ട് എന്റെ ബുദ്ധി അമ്മേ?? പുലി അല്ലേ ഞാൻ??”📒

നിഷ്കളങ്കത നിറഞ്ഞ വാക്കുകൾ പക്ഷെ പക്വതയിലേക്ക് മാറിക്കൊടുത്തു ആറു മാസം കഴിഞ്ഞുള്ളതെങ്കിലും അടുത്ത വാചകങ്ങളിൽ

📒”അമ്മക്ക് അറിയോ ഇപ്പളും അടിഉടുപ്പ് ഇടാൻ മാത്രം യോഗം ഉള്ള പതിനാലുകാരിയെ പറ്റി?? ചേച്ചീടെ പഴേ രണ്ടു അടിപാവാടേം കീറിയ രണ്ടു ഷെഡ്‌ടീം ആണ് ആകെ ഒള്ളത്..

ബ്രാ ഇടാൻ പ്രായായിട്ട് ഇല്ല്യാത്രേ… ചെറിയച്ഛനാണേൽ ഞാനൊന്ന് കുനിയുന്നോ എന്നും നോക്കി ആണ് നടപ്പ്.. ഇപ്പോ ചേച്ചി ഉണ്ടെങ്കിലും പ്രശ്നല്യ ചെറിയച്ഛന്.. ചേച്ചിയും ഒന്നും പറയില്ല.. ചേച്ചിയെക്കാൾ ഗ്ലാമർ ഒള്ളേന്റെ അസൂയ ആണെന്നേ.

പിന്നമ്മേ ചെറിയച്ഛൻ വല്യ തമാശകാരനായിട്ടാണ് വരവ്.. കുനിഞ്ഞു അടിച്ചു വാരുമ്പോ പിന്നേക്കൂടെ വന്നു ഉടുപ്പ് പൊന്തിക്കാ.. രാത്രി ഉറങ്ങുമ്പോ വന്നു കൂടെ കെടന്ന് ഓരോടത്തു ഒക്കെ പിടിക്ക.. ഇതൊക്കെ ആണ് തമാശ…”📒

സ്വന്തം അച്ഛൻ പോലെ കരുതേണ്ട ആളുടെ പ്രവർത്തി കണ്ടു എന്റെ ഞെരമ്പുകൾ ഒക്കെ വലിഞ്ഞു മുറുകുന്നുണ്ട് പേജ് മറിക്കുമ്പോൾ..

📒”ഇന്നലെ രാത്രി ഞാനും തിരിച്ചൊരു തമാശ കാണിച്ചൂട്ടോ… രാത്രി ഒറങ്ങുമ്പോ മേത്തു കേറി ഇരുന്നു വായേലേക്ക് എന്തോ തള്ളി കയറ്റാൻ നോക്കി.. എങ്ങന്യാന്ന് അറിയില്ല.. തള്ളിമാറ്റി കയ്യീ കിട്ടിയ പശൂന് പുല്ല് വെട്ടണ അരിവാളൊണ്ട് തിരിച്ചു പേടിപ്പിച്ചു.. ഇത്തിരി നേരം മയത്തിലൊക്കെ പറഞ്ഞു നോക്കീട്ടും നടക്കാണ്ട് ആയപ്പോ ആളു വിട്ടു പോയിട്ടോ… ഇനി എന്നും അത് എന്റലു ഉണ്ടാവുംട്ടോ..”📒

അല്പം ആശ്വാസം തോന്നി ആ വാക്കുകൾ വായിച്ചപ്പോൾ… ആ ആശ്വാസത്തോടെ പേജ് വീണ്ടും മറിഞ്ഞു…

📒”അമ്മേ മോള്ക്ക് വയ്യാട്ടോ… ഞാൻ മിനിയാന്ന് അന്ന് പറഞ്ഞ പോലെ ഒരു കത്തി ചെറിയച്ഛൻ വന്നപ്പോ വീശി പേടിപ്പിച്ചതാ.. ചെറിയച്ഛന്റെ കയ്യിൽ

കൊണ്ടു പോറി. ഇന്നലെ ചെറിയച്ഛനും ചേച്ചിയും കൂടി പിടിച്ചു തൊടയിലും ചന്തിയിലും മീനു മസാല പോരട്ടണ പോലെ കത്തികൊണ്ട് വരഞ്ഞു മുളക് പൊരട്ടി കെട്ടി ഇട്ടു..അന്നട്ട് ദേ ഇപ്പോൾ ചായ്‌പ്പീ പൂട്ടി ഇട്ടേക്കാ..അയിന് ശേഷം ഇത് വരെ ദേ… പച്ച വെള്ളം കൂടി തന്നട്ട്ല്യ അമ്മേടെ ഭർത്താവ്,…”📒

അത് വരെ എന്റെ ശ്രീക്കുട്ടി എഴുതിയേന്ന് വ്യത്യസ്ഥമായിരുന്നു ശ്രീകുട്ടിയുടെ അടുത്ത എഴുത്ത്.. ശരിക്കും ഒരു പെണ്ണായ പോലെ… പ്രായം നോക്കിയാൽ അപ്പോളും പതിനഞ്ചാം വയസ്സ് കടന്നിട്ടില്ല.. ഞാനാണേൽ പതിനെട്ടു വയസാവുമ്പോളും അച്ഛൻ വാങ്ങുന്ന മീൻ വറുത്തതിലെ വലിയ കഷ്ണതിന് തല്ലു പിടിച്ചോണ്ട് നടക്കും..

📒”ഞാനാ തെറ്റിന് സമ്മതിച്ചു കൊടുക്കേണ്ടി വരുമമ്മേ… ഇനി ഞാൻ അമ്മാന്ന് വിളിക്കില്ലാട്ടോ… അമ്മാന്ന് വിളിക്കുമ്പോ എനിക്ക് അച്ഛനായി കാണേണ്ടി വരും അയാളെ… പിന്നെങ്ങന്യാ ഞാൻ???”📒

ഹൃദയത്തിന് മുകളിലൊരു കല്ല് എടുത്തു വച്ചത് പോലെ.. ഇല്ല ഇനിയും ഇത് വായിക്കാൻ എനിക്കാവില്ല…

ആ ഡയറി വീണ്ടും കുറ്റി ചെടിക്ക് ഇടയിലേക്ക് തിരുകി ആ പാറയുടെ വിളുമ്പലിൽ ചാരി ആകാശം നോക്കി കിടന്നു…

താനിരിക്കുന്ന പാറയിൽനിന്നും കോടമഞ്ഞിന്റെ കരിമ്പടം തുളച്ചു നിലാവിന്റെ കണികകൾ കണ്ണിലേക്കു അടിച്ചു കയറുന്നത് പോലെ.. മഞ്ഞിനു ഇടയിലൂടെ ഒരു കൊച്ചു നക്ഷത്രം എന്നെ നോക്കി കണ്ണിറുക്കുന്നുവോ…

വീണ്ടുമെൻ കൈകളാ ഡയറിക്ക് നേരെ നീണ്ടു…

ഏതാനും പേജുകൾ വിട്ടുകളഞ്ഞാണ് പിന്നെ വായിച്ചത്… പ്രായതിലധികമുള്ള പക്വതയോ അനുഭവങ്ങളുടെ തീക്ഷണതയോ, സാഹിത്യത്തിന്റെ മേമ്പൊടി ചേർന്നിട്ടുള്ള വരികളിലാണ് കണ്ണുടക്കിയത്

📒””മാറിലെ ഇരട്ട ചോക്കലെറ്റ് നിറമുളള ചന്ദനപൊട്ടുകൾക്ക് നടുവിലായ് ചുണ്ടിൽ പുകഞ്ഞു കൊണ്ടെരിയുന്ന ചെമന്ന തിളക്കം അമർത്തി നോക്കുന്നുണ്ടയാൾ മൂന്നാമതൊരു മുലകണ്ണെൻ നെഞ്ചിൽ സൃഷ്ട്ടിക്കുവാൻ..

സിഗരറ്റും പാൻ മസാലയും മാറി മാറി മണക്കുന്നോരാ കറ പിടിച്ച പല്ലുകൾ ചവച്ചരക്കുന്നുണ്ടെൻ ഇരു മൃദു തൊണ്ടിപഴങ്ങളെ….

ഇതളുകൾ ചേർന്നൊട്ടി നിൽക്കുന്നോരെൻ നേർത്ത പനിനീർദളങ്ങൾക്കിടയിലേക്ക് നുളച്ചു കയറുന്നൊരു കരിവണ്ടു ഇതളുകൾ തുരന്നു തേൻ കുടിക്കാൻ…

പ്രാണവേദനയും ലഹരിയാകുന്ന നിമിഷങ്ങൾ

ലഹരിയുടെ മൂർദ്ധന്യത്തിൽ ഉന്മാദമൊരു ഭ്രാന്തായി എൻ കണ്ണുകൾ അടയുന്നു….”📒

വീണ്ടും പേജ് മറിഞ്ഞു.. യാഥാർഥ്യങ്ങളെ ഉൾകൊള്ളുന്ന വരികളിലേക്ക്.

📒”ഇപ്പോൾ ദിനം തോറുമുണ്ട് . അത് ശീലമായി. അതോണ്ട് പ്രശ്നമില്ലാട്ടോ.. മൂന്ന് നേരം കഞ്ഞി കിട്ടുന്നുണ്ടല്ലോ… ചേച്ചി പറഞ്ഞു ആസ്വദിച്ചോളാൻ… പക്ഷെ ചൊറിയാൻ പുഴു ദേഹത്തു ഇഴയുമ്പോൾ എന്ത്‌ രോമാഞ്ചം അനുഭവിക്കുവാനാ??

കാമമല്ല… ദേഷ്യവും വെറുപ്പും അല്ല… അറപ്പാണ്… അറച്ചു കൊണ്ടു തന്നെ ചേർത്തണക്കുന്നുണ്ട് എന്നും ഞാനാ മൂക്കട്ട ഒഴുക്കി തളർന്നു വീഴുന്ന ഭീമാകാരം കലർന്ന ചാണകപ്പുഴുവിനെ…”📒

അതിലേറെ വെറുപ്പായി ശ്രീകുട്ടീ എനിക്ക് നിന്റെ ചെറിയച്ഛനെ…

മനസ്സിൽ ഉരുവിട്ടുകൊണ്ട് പേജ് ഒന്നുകൂടി മറിഞ്ഞു…

📒”പൊറത്തായപ്പളാ പ്രശ്നം മൊത്തം… ഇന്നത്തെ അയാളുടെ കഴപ്പ് തീർന്നപ്പോൾ ശർദ്ദിച്ചു പോയി… എന്റെ വായയുടെ ഉപയോഗം അറിഞ്ഞട്ട് ആവും ദേ ചേച്ചി വന്നു പോയെ ഒള്ളൂ… എന്ത് പൊട്ട മണാ ചേച്ചീടെ…

അയാള്ക്ക് മൂന്നാലു മിനിറ്റ് മതി.. പക്ഷെ ചേച്ചിക്ക് അര മണിക്കൂർ വേണം.. നാവൊക്കെ കഴച്ചു…”📒

“രണ്ടുപേരുടെയും കഴപ്പ് തീർക്കാൻ ഞാൻ വരുന്നുണ്ട്..”

വിറയാർന്ന ചുണ്ടുകൾ കൊണ്ടു മന്ത്രിച്ചു കൊണ്ടാണ് പേജ് വീണ്ടും മറിഞ്ഞത്…

“📒ഇപ്പൊ വിറക് പോരേല് കെടക്കല് നിറുത്തീട്ടോ.. പണി കഴിഞ്ഞാ അച്ഛന്റെ റൂമീക്ക്… അരക്കെട്ടിലോ വായയിലോ… തോന്നണോടത്ത് ഒക്കെ ആണ്.. പിന്നെ ചേച്ചീടെ റൂമീക്ക്… ചെലപ്പോ അപ്പോളത്തെ പോരാഞ്ഞു നേരം വെളുക്കാൻ നേരം ഒന്ന്കൂടി മോത്തു കേറി ഇരിക്കും ചേച്ചി…””📒

ശ്രീകുട്ടിയുടെ ദുരിതപർവം അടുത്ത പേജിലേക്ക് നീണ്ടു..

“📒നമ്മുടെ വീടിനെ ഞെട്ടിതെറിപ്പിക്കാൻ മാത്രം ശക്തമായ ഒരു ഭൂകമ്പം എന്റെ വയറ്റിലൊരു പനിനീർ പൂമൊട്ട് പോലെ ഉദയം ചെയ്തിട്ടുണ്ട്..

അയാളുടെയും എന്റെയും ജീവൻ വളർന്നു വലുതാവുമ്പോൾ എന്നെ എന്തു പറഞ്ഞയാൾ പരിചയപെടുത്തും?? അമ്മയെന്നോ ചേച്ചിയെന്നോ?? ഇനി അയാളെ സ്വയം എങ്ങനെ?? അച്ഛനെന്നോ അപ്പൂപ്പനെന്നോ?? നല്ല തമാശ ആവുംലേ.. എനിക്ക് ചിരി വരുന്നു..

ഇനി ജീവനു പുതുലോകം കാണാൻ അവസരം ലഭിക്കാതെ ഇരിക്കുമോ?? എനിക്ക് കരച്ചിലും വരുന്നു…”📒

ഞാനും കരയാണ് കുട്ടീ… പറയാതെ തന്നെ അറിയാൻ കഴിഞ്ഞിട്ടുണ്ടാവും ശ്രീകുട്ടിക്ക്.. ആ ഡയറിയിൽ ഉതിർന്ന് വീഴുന്ന കണ്ണുനീർ തുള്ളികൾ പറഞ്ഞു തന്നില്ലേ??..

പിന്നെ ഏതാനും എഴുതാതെ വിട്ട പേജുകൾ മറിഞ്ഞു…

“📒ആദ്യമായി എനിക്ക് പുതു വസ്ത്രങ്ങൾ കിട്ടീട്ടോ. ചുരിദാറും അടിവസ്ത്രങ്ങളും.. അയാൾക്ക് വികാരം തോന്നാൻ ഒരിക്കെ ചേച്ചീടെ ബ്രാ ഇട്ടത് ഒഴിച്ചാൽ ആദ്യായിട്ടാ ബ്രാ ഇടുന്നെ.. എല്ലാം വാങ്ങ്യന്നത് എന്തിനാന്ന് മനസിലായോ?? ഞാനും വരാൻ പോവാ. അമ്മയുടെ അടുത്തേക്ക്…

സന്തോഷമേ ഒള്ളൂ… ഇനിയെന്റെ ഉള്ളിലെ ജീവനും ഒരു പെണ്കുഞ്ഞു ആണെങ്കിൽ? അവൾ വളരുമ്പോൾ എന്റേത് പോലെ അയാൾക്ക് അവളോടും??

ആടിനോടും പശുവിനോടും വെറകു പുരയിലെ എണ്ണമറ്റ എലികളോടും പാറ്റകളോടും പിന്നെ ആദ്യമായി എനിക്കായി ഒരിറ്റ് കണ്ണുനീർ വാർത്ത ചേച്ചിയോടും വിട…”📒

പിന്നെ ശൂന്യമായ പേജുകൾ… ഒരുവട്ടം കൂടി ആ അവസാന പേജ് കണ്മുന്നിൽ തെളിഞ്ഞു…

“📒ഇനി ഞാനുറങ്ങട്ടെ…

ഉടുപ്പിനുള്ളിലേക്ക് ഞൊളച്ചു കയറാൻ ശ്രമിക്കുന്ന പുഴുക്കൾക്കും ആഴങ്ങളുടെ അളവെടുക്കാൻ ശ്രമിക്കുന്ന തേരട്ടകൾക്കും വിട…

എന്റെ ആശ്രയവും ആശ്വാസവും ആയ ഈ കൊച്ചു പുസ്തകത്തിനും വിട… ഉമ്മ…📒”

ആ പുസ്തകത്തിൽ ഒരു ചുംബനം അർപ്പിച്ചു എണീറ്റു.. വഴുക്കലുള്ള പാറയിൽ പിടിച്ചു മുകളിലേക്ക് കയറുമ്പോൾ മരിക്കണം എന്ന ചിന്ത എവിടെയോ പോയി മറഞ്ഞുകഴിഞ്ഞു…

മുകളിലെ പാറയിൽ കൈ എത്തിച്ചു പിടിച്ചതും കയ്യിൽ നിന്നുമാ ഡയറി വഴുതി… ആഴം കാണാത്ത അടിവാരത്തിലേക്ക് തെറിച്ചു പോയി…

“ശ്രീകുട്ടീ….”

ഉറക്കെ അലറിവിളിച്ചു.. അത് വെറുമൊരു ഡയറി മാത്രമല്ല എനിക്കവളെന്റെ ശ്രീക്കുട്ടി തന്നെയായിക്കഴിഞ്ഞു… എന്റെ കുഞ്ഞനിയത്തി…

♥️♥️♥️♥️

അതിനു പത്തു മിനിറ്റുകൾ മുൻപ് അതേ വീടിന്റെ സിറ്റ് ഔട്ട്‌..

“ഏട്ടാ, നേരത്തിനും കാലത്തിനും ഒക്കെ വന്നൂടെ.. അതും ന്യൂ ഇയർ ആയിട്ട്..”

“ഓ… വീട്ടീ ഇരിക്കുന്നോർക്ക് പറഞ്ഞാ പോരേ. മനുഷ്യനിവടെ അണ്ടംകുത്തി നിന്ന് പണി എടുത്തോണ്ടാ വരുന്നേ…”

ബൂട്ട് ഊരി മാറ്റുന്നതിനിന്റെ അയാൾ പരിഭവത്തിന് മറുപടി നൽകി..

അപ്പോളേക്കും ഭാര്യ കൊടുത്ത ഒരു ഗ്ലാസ് വെള്ളം വാങ്ങി തൊപ്പി ഊരി കൊടുത്തു കൊണ്ട് ചോദിച്ചു..

“എവിടെ നിന്റെ വിത്ത്??”

“എന്റെയോ?? അപ്പോ ഏട്ടന് ഒരു റോളും ഇല്ലേ അതിൽ??”

വെള്ളം കുടിച്ച് ഗ്ലാസ്‌ അവൾക്ക് നേരെ നീട്ടിയ ശേഷം അയാൾ മറുപടി നൽകി..

“ഉണ്ടോഡീ?? അവന്റെ സ്വഭാവം കണ്ടിട്ട് കല്യാണം കഴിഞ്ഞ കാലത്ത് പിന്നാലെ ഒലിപ്പീരു ആയി നടന്ന ആ ഓട്ടോ ഡ്രൈവറുടെ പോലിണ്ട് ..”

അടുത്ത നിമിഷം നേരെ പാഞ്ഞു വന്ന ഗ്ലാസ്സിൽ നിന്ന് ഒഴിഞ്ഞു മാറി അവളെ ചേർത്തു പിടിച്ചു..

“നീ ഇങ്ങനെ പിണങ്ങി നിക്കുമ്പോ പഴേ ഇരുപത്കാരി ആവുന്നു.. അത് കാണാനല്ലേ പെണ്ണേ ഞാനിങ്ങനെ എരി കേറ്റുന്നേ എന്റെ സുന്ദരികുട്ടീ…”

സാരിക്കിടയിലെ നഗ്നമായ വയറ്റിൽ ഒരു പിച്ചു നൽകി അയാൾ അവളെ കൊഞ്ചിച്ചു..

“അയ്യാ.. സല്ലപിക്കാൻ പറ്റിയ പ്രായം… മോനു കെട്ടിക്കാൻ പ്രായായി.. അന്നട്ടാ”

അങ്ങനെ പറഞ്ഞെങ്കിലും ആ സ്നേഹപ്രകടനം ഇഷ്ടപെട്ടത് കൊണ്ടു അകന്നു മാറാതെ അവൾ പറഞ്ഞു..

“പറഞ്ഞ പോലെ അവൻ കിടന്നോടി??”

“ഇന്നെന്തോ നേരത്തെ കിടന്നു ചെക്കൻ… വിളിക്കണോ ഏട്ടാ?”

” ഏയ്‌.. വേണ്ടെടി…നമക്ക് അതൊന്നു തീരുമാനം ആക്കണം.. എന്താ ആ കുട്ടീടെ പേര്?? രേഷ്മ ല്ലേ..”

“മ്മ്.. എന്ത് പറ്റി ഇങ്ങനെ ഒക്കെ തോന്നാൻ??”

“ഏയ്‌, ഇന്ന് ഒരു കൊല്ലങ്കെട്ടു കേസ് വന്നു വീണു.. ഒരു പെൺകൊച്ചു…. രണ്ടാനച്ഛനും അയാളുടെ മോളും ചേർന്നു പീഡിപ്പിച്ചു അവസാനം കൊച്ചിന് വയറ്റിലായപ്പോ കൊണ്ടോയി പരുന്തും പാറെലെ കയത്തിൽ കൊണ്ടോയി തള്ളി…”

“അയ്യോ എന്നിട്ടോ??”

“ഭാഗ്യത്തിന് ഒരു മരത്തിൽ തങ്ങി നിന്നോണ്ട് കിട്ടി.. ജീവനുണ്ട്.. എന്നാലും രക്ഷപ്പെടുന്ന കാര്യം സംശയാ..”

“മ്മ്.. ഇത് ചെയ്തോരെ പിടിച്ചോ??”

“അതല്ലേ രസം.. ഈ കൊച്ചു പോയ വെഷമത്തീ രണ്ടാളും ആത്മഹത്യ ചെയ്തൂന്ന്.”

“ചെയ്തതോ നിങ്ങ ചെയ്യിച്ചതോ മനുഷ്യാ??”

“ആകെ കിട്ടിയ തെളിവ് ആ കൊച്ചിന്റെ ഡയറി ആണ്. അതൊക്കെ വച്ചാ അവര് പുഷ്പം പോലെ ഇറങ്ങി പോരും.. അവരൊക്കെ നാടിനു ആപത്താ..”

“എന്നാലും എന്തേലും പ്രശ്നം ഉണ്ടായാ??”

“എവ്ടന്ന്… അതൊക്കെ പെർഫെക്ട് ആയി കഴിഞ്ഞു പെണ്ണേ..”

“ഏട്ടാ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ??”

പതിവില്ലാതെ അയാളുടെ കയ്യിൽ തൂങ്ങിയാണ് ചോദ്യം.. എന്തോ കാര്യം സാധിച്ചു കിട്ടാൻ ഉള്ളത് പോലെ..

“മ്മ്,,, ചോദിക്ക്.. എന്നിട്ട് എനിക്കും ഒന്ന് പറയാനുണ്ട്..”

“എന്നാ ഏട്ടൻ പറയ്..”

“നീ പറയ് ആദ്യം പെണ്ണേ..”

“ചീത്ത പറയില്ലല്ലോ ഏട്ടൻ?? ആ കൊച്ചിന് ആരും ഇല്ല്യാലോ.. നമക്ക് ഇങ്ങോട്ട് കൊണ്ടന്നൂടെ?? നമ്മുടെ മാളൂട്ടീടെ സ്ഥാനത്തേക്ക്??”

മറുപടി നൽകാതെ അയാൾ ഭാര്യയെ ഒരു പുഞ്ചിരിയോടെ തന്നോട് ചേർത്തു..

“അപ്പോ എതിർപ്പ് ഇല്ല്യാലോ??”

“ഞാൻ പറയാൻ വന്നതും ഇത് തന്നെ ആണെടോ… ”

വീണ്ടും ആ സ്ത്രീ എന്തോ പറയാൻ തുനിയുമ്പോളേക്ക് ഉള്ളിൽ നിന്ന് മകന്റെ അലർച്ച കേട്ട് അങ്ങോട്ടോടി…

♥️♥️♥️♥️

“എന്താ മോനേ… എന്തു പറ്റി??.”

അമ്മ തട്ടിയുണർത്തി വിളിക്കുമ്പോൾ ഞാനാകെ വിയർത്തു കുളിച്ചിട്ടുണ്ട്…

പരുന്തും പാറ സ്വപ്നം കണ്ട് നിലവിളിച്ചു ഞാനിപ്പോളും എന്റെ ബെഡിൽ തന്നെ കിടപ്പാണ്..

അമ്മയോട് മറുപടി പറയാതെ ഫോൺ എടുത്തു നോക്കി…

2019 ഡിസംബർ 31 ടൈം 10. 30pm….

ദൈവമേ അപ്പോൾ ഞങ്ങൾ ഒളിച്ചോടിയത്?? ഞാനും രേഷ്മയും ഒരുമിച്ചു ജീവിച്ചത്?? എല്ലാം സ്വപ്നം?? രേഷ്മയുമായി ഒളിച്ചോടി കല്യാണം കഴിക്കുന്നതും ഒരു വർഷത്തെ കഷ്ടപ്പാട് കണ്ടവൾ ഒരു കത്തെഴുതി വച്ചു തിരിച്ചു പോവുന്നതും എല്ലാം സ്വപ്നം?? അതും ഒളിച്ചോടാൻ തീരുമാനിച്ച ഇതേ ദിവസം?? എന്റെ ശ്രീക്കുട്ടി.. അതും ഒരു സ്വപ്നം.. ആവട്ടെ.. അവളും ഒരു സ്വപ്നം മാത്രം ആയാ മതി..

ഉള്ളിൽ ഏറെ ആശ്വാസം തോന്നി.. പക്ഷെ അപ്പോളും ഒരു പ്രശ്നം മുൻപിൽ ഉണ്ടായിരുന്നു.. ഇനിയും ഒന്നര മണിക്കൂർ കഴിഞ്ഞാൽ എനിക്ക് വേണ്ടി രേഷ്മ വീട്ടിൽ നിന്ന് ഇറങ്ങി വരും… എന്തു ചെയ്യണമെന്ന് അറിയാതെ ഞാൻ കുഴങ്ങി…

പെട്ടെന്ന് ഫോണിൽ വന്ന മെസേജ് ടോൺ എന്റെ ശ്രദ്ധ തിരിച്ചു..

“എനിക്ക് പേടി ആവുന്നുടാ… നിനക്ക് ഒന്നൂടി അച്ഛനോട് പറഞ്ഞു നോക്കിക്കൂടെ?? സമ്മതിക്കും അച്ഛൻ… എനിക്കുറപ്പുണ്ട്.. “-രേഷ്മ..

അതിനു മറുപടി നൽകാതെ ഫോൺ ബെഡിലേക്ക് ഇട്ട് ഞാൻ പരിഭ്രാന്തയായി നിൽക്കുന്ന അമ്മയ്ക്കും പുറകിൽ പോലീസ് യൂണിഫോമിൽ നിൽക്കുന്ന അച്ഛനും നേരെ നോക്കി

“ഏയ്‌…. ഞാൻ… ഒരു സ്വപ്നം… നിങ്ങൾ പൊക്കോ…”

അച്ഛൻ കണ്ണു കാണിച്ചതോടെ അമ്മയും എണീറ്റു…

പോകാൻ തിരിഞ്ഞ അമ്മയുടെ കയ്യിൽ ഞാനൊന്ന് പിടിച്ചു നിറുത്തി…

“അമ്മേ, അച്ഛാ സോറി… ഞാൻ അറിയാണ്ട് പറഞ്ഞതാ എല്ലാം.. നിങ്ങളെ

വേദനിപ്പിച്ചട്ട് എനിക്കൊന്നും വേണ്ട… ഞാൻ പറഞ്ഞു മനസിലാക്കിക്കോളാം രേഷ്മയെ…”

അമ്മ മറുപടി പറയും മുൻപേ അച്ഛൻ പറഞ്ഞു..

“സാഹസത്തിനു ഒന്നും മുതിരേണ്ടെന്ന് മാത്രം പറഞ്ഞു മനസിലാക്കിയാൽ മതി… ഞങ്ങൾക്ക് കാണണം ആ കുട്ടിയെ… വിളിക്കുമ്പോ പറഞ്ഞേക്ക് മറ്റന്നാൾ വരുന്നുണ്ട് നമ്മൾ എല്ലാരും കൂടെ എന്ന്…”

എന്റെ കവിളിലൊന്ന് തലോടി അച്ഛൻ വേഗം തിരിഞ്ഞു, ആ നിറഞ്ഞ കണ്ണുകൾ ഞാൻ കാണാതിരിക്കാൻ ആവണം….

ഒരു പോലീസ്കാരന്റെ കാർക്കശ്യത്തിന് ഇടയിലും സ്നേഹം കൊണ്ടു തോൽപിച്ചു കളയുന്ന അച്ഛനെയാണല്ലോ ഞാൻ….

അവർ മുറിയിൽ നിന്ന് പോയതും ഫോണെടുത്തു വിളിച്ചു…

“രേഷ്മാ, ബേഗ് ഒന്നും പാക്ക് ചെയ്യണ്ട… നമ്മുടെ കല്യാണത്തിന് അച്ഛനുമമ്മയും സമ്മതിച്ചു… ഞായറാഴ്ച വരുംട്ടോ നിന്നെ പെണ്ണ് കാണാൻ…”

അവിടെ നിന്നുള്ള സന്തോഷം കൊണ്ടുള്ള ഏങ്ങലടിക്കിടെ ഫോൺ കട്ട് ചെയ്ത് നിറഞ്ഞ കണ്ണുകളോടെ ഞാൻ ഒന്ന് പുഞ്ചിരിച്ചു…

ഭീകരമായ ഒരു ദുസ്വപ്നം കണ്ടതിന്റെ ഹാങ്ങ്‌ ഓവർ മാറാൻ ഞാനും പോയി അവർക്കിടയിൽ പുതപ്പിനുള്ളിലേക്ക് നൂണ്ട് കയറി..

ഇനിയെങ്കിലും എനിക്കവരെ സ്നേഹിക്കണം…

♥️♥️♥️

കടപ്പാട്:: പണ്ടെന്നോ കേട്ട് മറന്ന സംഭവത്തിനും വീണ്ടും അതെന്നെ ഓർമിപ്പിച്ച ഷോർട്ട് ഫിലിമിനും പിന്നെ കുറച്ചു തിരുത്തലുകളും കവർ പേജ് ഡിസൈനും നൽകിയ തമ്പുരാനും സ്നേഹത്തോടെ പ്രവാസി

Comments:

No comments!

Please sign up or log in to post a comment!