യുഗം 12
യുഗം 12ആം ഭാഗം ഇവിടെ തുടങ്ങുന്നു ഇതുവരെ കൂടെ നിന്ന എല്ലാവര്ക്കും നന്ദി. യുഗം എന്ന കഥ കൊണ്ട് എനിക്ക് ഇവിടുന്നു കിട്ടിയ സൗഹൃദം അത്രയും വലുതാണ്. യുഗം എഴുതിയത് കൊണ്ട് എനിക്ക് കിട്ടിയ ലാഭം എന്താണ് എന്ന് ചോദിച്ചാൽ ഞാൻ പറയും അത് ഇവിടുള്ള സൗഹൃദവലയമാണെന്നു…
യുഗത്തിന്റെ അവസാന ഭാഗങ്ങളിലേക്കുള്ള യാത്ര ഈ പാർട്ടിൽ ഹരിയുടെ യാത്രയോടൊപ്പം ആരംഭിക്കുന്നു. കൂടെ ഉണ്ടായിരുന്നവർ എല്ലാം ഇനിയും കൂടെ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചു കൊണ്ട്.
യുഗം 12….
വസുവിനോട് മൂന്നാർ പോകുന്നു എന്ന് പറഞ്ഞപ്പോൾ ഒന്ന് നോക്കി മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല. ഗംഗയെ സമ്മതിപ്പിക്കാനായിരുന്നു പാട്, കുറച്ചു വാശി കാണിച്ചെങ്കിലും പെണ്ണും സമ്മതിച്ചതോടെ ഞാൻ ഇറങ്ങി, പതിവിനു വിപരീതമായി ഇപ്രാവശ്യം അജയേട്ടനോട് വരുന്ന കാര്യം ഞാൻ പറഞ്ഞില്ല.
അന്നാദ്യമായി ബസിലെ സൈഡ് സീറ്റിലെ ഇരിപ്പും കാറ്റും പാട്ടുമൊന്നും എന്റെ ഉള്ളം തണുപ്പിച്ചില്ല, മനസ്സ് പിടികിട്ടാത്ത നിലയില്ല കയത്തിൽ വീണപോലെ ശ്വാസം കിട്ടാതെ പിടഞ്ഞു കൊണ്ടിരുന്നു.
ഉത്തരങ്ങൾ അതായിരുന്നു ഇനി എനിക്ക് വേണ്ടത്, ഞാൻ പ്രതീക്ഷിക്കുന്ന ഉത്തരങ്ങൾ ആണെങ്കിൽ മുന്നോട്ടുള്ള വഴി അതിലെനിക്ക് പിന്നെ സംശയമില്ല. ഒന്നുറങ്ങണം എന്നുണ്ട് പക്ഷെ കണ്ണടക്കുമ്പോൾ മീനാക്ഷിയാണ്, അവളുടെ കാലിലെ ഉണങ്ങാത്ത മുറിവാണ്. കയ്യിലെ കറുത്ത പൊള്ളലുകളാണ്, ഇനിയും എവിടെയെല്ലാം അവൾ ഒരിക്കൽ സഹിച്ചിരുന്ന വേദനയുടെ മുദ്രകൾ ബാക്കി ഉണ്ടാവാം, ആലോചിക്കുംതോറും നെഞ്ചിൽ ചോര പൊടിയുംപോലെ.
കണ്ണടക്കാൻ ഭയന്ന് മൂന്നാർ എത്തുന്നവരെ ഞാൻ ഉറങ്ങിയില്ല. ബസിറങ്ങുമ്പോൾ പക്ഷെ സ്റ്റാൻഡിൽ എന്നെ പ്രതീക്ഷിച്ചെന്ന പോലെ, ജീപ്പിൽ കാത്തിരുന്ന അജയേട്ടനെ കണ്ടപ്പോൾ പിന്നെ അങ്ങോട്ട് തന്നെ നടന്നു.
“വസൂ…..”
“ഹ്മ്മ്..”
എന്റെ ചോദ്യത്തിന്റെ അർഥം മനസിലായെന്നപോലെ അജയേട്ടൻ മൂളി.
“നീ അവിടുന്നു ഇറങ്ങിയപ്പോൾ എനിക്ക് വിളി വന്നു…”
“അവളുടെ ഇരിപ്പ് കണ്ടപ്പോൾ എനിക്ക് തോന്നി.”
ആഹ് ജീപ്പ് യാത്രയിലുടെനീളം ഒരു മൂകത തളം കെട്ടി നിന്നു. കാര്യങ്ങൾ അറിഞ്ഞ അജയേട്ടന്റെയും മുഖത്ത്. പതിവില്ലാത്ത പിരിമുറുക്കം ഉണ്ടായിരുന്നു.
ഫാം ഹൗസിൽ ഇറങ്ങി അകത്തൊന്നു ഫ്രഷ് ആവാൻ ഞാൻ കയറി.
“ഏട്ടാ എനിക്ക് സംസാരിക്കാനുണ്ട് കുറച്ച് കാര്യങ്ങൾ തീരുമാനിക്കാനും.”
അകത്തേക്ക് പോവും വഴി ഞാൻ അജയേട്ടനെ നോക്കി പറഞ്ഞു.
“ഞാനിവിടെ ഉണ്ടാവും.”
ഒറ്റ വാക്കിൽ ഉത്തരമൊതുക്കി അജയേട്ടൻ മല്ലി കൊണ്ട് വന്ന ചായ വാങ്ങി.
കൊണ്ടാവണം മല്ലി അൽപനേരം ഹാളിലെ അടുക്കളയിലേക്ക് പോകുന്ന പടിയിൽ കുറച്ചു നേരം ഉറ്റുനോക്കി പിന്നെ തിരികെ എന്തോ പിറു പിറുത്തു കൊണ്ട് പോയി.
“അജയേട്ടനറിയമായിരുന്നോ…..”
ഇടയിലെ നിശ്ശബ്ദതയ്ക്ക് വിരാമം ഇട്ടത് ഞാനായിരുന്നു.
“ഹ്മ്മ്…” കനത്തിലൊരു മൂളൽ.
“എല്ലാം….???”
എന്നെ തറപ്പിച്ചൊന്നു നോക്കി പതിയെ ആഹ് കണ്ണുകളുടെ താളം പിഴക്കുന്നത് എനിക്ക് മനസ്സിലായി.
“വസൂ അവളെന്നോട് പറഞ്ഞിരുന്നു ഞാൻ ആയിട്ടൊന്നും നിന്നോട് പറയരുതെന്ന്, എനിക്ക് വാക്ക് കൊടുക്കേണ്ടി വന്നു. എനിക്കിപ്പോഴും ഒന്നും പറയാൻ അവൾ സമ്മതം തന്നിട്ടില്ല. നീ ഇറങ്ങിയപ്പോഴെ അവൾക്ക് തോന്നിയിരുന്നു, എന്നെ കാണാനും എല്ലാം അറിയാനുമാണെന്നു.”
“എനിക്കെല്ലാം അറിയാം,…..ഒരു കാര്യം മാത്രം എനിക്ക് അറിഞ്ഞാൽ മതി അജയേട്ടനിൽ നിന്ന്..”
“ഞാനുണ്ടാവും കൂടെ…”
എന്റെ ചോദ്യം മുഴുവൻ കേൾക്കാൻ കൂടി നിൽക്കാതെ അജയേട്ടനിൽ നിന്ന് വന്ന ഉത്തരം എന്നെ ഞെട്ടിച്ചു.
“ഞാൻ ചെയ്യാൻ പോകുന്നത് എന്താണെന്നു അജയേട്ടനറിയാമോ. ഞാൻ….”
“എനിക്കറിയാം,….യൂണിഫോമിട്ടു പ്രതിജ്ഞ എടുത്ത ഞാൻ ഒരിക്കലും കൂട്ട് നില്ക്കാൻ പാടില്ലാത്ത ഒന്ന്… പക്ഷെ നിയമം മനുഷ്യരുടെ രക്ഷയ്ക്കും ശിക്ഷയ്ക്കും വേണ്ടി ഉള്ളതാണ് അതിൽ പേ പിടിച്ചവർക്ക് ശിക്ഷ വിധിക്കുന്നത് ദൈവമാണ്, നടപ്പിലാക്കുന്നത് അതിനു നിയോഗിക്കപ്പെട്ടവരും. ഇതിന് ഏറ്റവും അർഹത നിനക്കാണ് ഹരി. നിയമത്തിന്റെ മുമ്പിൽ നമ്മൾ ചെയ്യാൻ പോകുന്നത് തെറ്റായിരിക്കും പക്ഷെ ഇതനിവാര്യമായ വിധിയാണ് ഇത് നടത്തിയേ പറ്റൂ.”
അജയേട്ടൻ പറഞ്ഞു തീർന്നതും. മുമ്പിലുള്ള വഴി ഏറ്റവും വലിയ ശെരി ആണെന്ന് ബോധ്യപ്പെടാൻ മറ്റൊന്നും വേണ്ടിയിരുന്നില്ല.
“എട്ടു വര്ഷം കടുവകളുടെയും അവരെ പിടിച്ച കിടുവകളുടെയും കൂടെ ജീവിച്ചവനാ നീ, നിനക്ക് കഴിയും ഇത് നടത്താനും ഇതിൽ നിന്നും ഊരാനും.”
“പോകേണ്ട വഴി എനിക്കറിയാം, പക്ഷെ….”
“വേണ്ട എന്നോട് പോലും നിന്റെ വഴി പറയണ്ട, എപ്പോൾ ഞാൻ എന്ത് ചെയ്യണം അത് മാത്രം എന്നോട് പറയുക. സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കുക, നിന്റെ പ്ലാൻ മുഴുവനായും നീ അല്ലാതെ മറ്റൊരാൾ അറിയരുത്.”
അജയേട്ടൻ പറഞ്ഞതിന്റെ പൊരുൾ എനിക്ക് മനസ്സിലായി.
“അജയേട്ടൻ എനിക്കായി ഒരു സന്ദേശം എത്തിക്കണം. കഴിവതും വേഗം.” “എവിടെ………ആർക്ക്……….”
“ജയിലിൽ രാമേട്ടന്……… കത്ത് അയച്ചാൽ അവിടെ എമാന്മാരു വായിച്ചിട്ടെ കൊടുക്കൂ… അതുകൊണ്ട്.”
“മനസ്സിലായി, ഇടയ്ക്കിടെ ചെല്ലാൻ കഴിയില്ല, അതുകൊണ്ട് രമേട്ടനോട് എല്ലാം പറഞ്ഞു മനസിലാക്കുന്ന രീതിയിൽ എഴുതണം. കൂടെ എന്ത് എങ്ങനെ വേണമെന്നും.”
“ഹ്മ്മ്………പിന്നെ ഇതൊന്നും അവളുമാർ ഒരു കാരണവശാലും അറിയരുത്.”
“എന്റെ വായിൽ നിന്ന് ഒന്നും അവളുമാർ അറിയില്ല.”
അജയേട്ടന്റെ ആഹ് ഉറപ്പ് മതിയായിരുന്നു, എനിക്ക്. പക്ഷെ മുന്നിൽ ഇനിയുള്ള ഒരു കാത്തിരിപ്പ് അതെങ്ങനെ ഒഴിവാക്കാം എന്ന് മാത്രം വഴിയൊന്നും രണ്ട് പേർക്കും കിട്ടിയില്ല. എങ്കിലും എന്തെങ്കിലും ഒരു വഴി തെളിഞ്ഞു വരും എന്ന് ഉറപ്പുണ്ടായിരുന്നു.
” എല്ലാ കുറ്റകൃത്യത്തിലും, ദൈവം അവശേഷിപ്പിക്കുന്ന ഒരു തെളിവുണ്ടാവും അതാര് ചെയ്താലും. നമ്മൾ ചെയ്യുമ്പോഴും ഉണ്ടാവും, അത് നമുക്ക് പിന്നാലെ വരുന്നവർ കണ്ടെത്തും മുൻപ് കണ്ടെത്തി, അതിനെ നമ്മുടെ കയിലാക്കിയാൽ അവിടെ ദൈവം നമുക്കൊപ്പം നിൽക്കും. നിനക്ക് ഞാൻ ഉദ്ദേശിക്കുന്നത് മനസിലായോ……..”
അജയേട്ടൻ എന്നെ ഒന്ന് ഇരുത്തി നോക്കി.
“കളം ഞാൻ ഇവിടെ ഒരുക്കും അജയേട്ടന്റെ പരിധിയിൽ, എന്റെ പിഴവ് ആദ്യം അന്വേഷിക്കേണ്ടി വരിക അപ്പോൾ അജയേട്ടനായിരിക്കും അല്ലെ.”
“അപ്പോൾ നിനക്ക് കത്തി… മതി, നീ വിട്ടിട്ട് പോവുന്ന ആഹ് പിഴവ് ആദ്യം എനിക്ക് കണ്ടെത്താൻ സാധിച്ചാൽ, വീ ആർ സേഫ്.”
“പക്ഷെ മുമ്പിൽ ഒരുപാട് കളങ്ങളിൽ ഉത്തരമില്ലാതെ ഒഴിഞ്ഞു കിടപ്പുണ്ട്, ചവിട്ടുന്നത് ചതുപ്പിലാവരുതല്ലോ.”
“ക്ഷെമ ആട്ടിൻ സൂപ്പിന്റെ ഫലം ചെയ്യും മോനെ ഒന്നിലേക്കും എടുത്ത് ചാടാതെ ഇരിക്കുക, പെർഫെക്റ്റ് ക്രൈംഇലേക്കുള്ള ചവിട്ടുപടി തന്നെ പേഷ്യൻസ് ആണ്.”
“ഗുരുക്കന്മാർ എനിക്ക് ഒരുപാടുണ്ടല്ലോ, അതിന്റെ ഒരു ധൈര്യം ഉണ്ട്.”
സംസാരിച്ചു അജയേട്ടൻ ചെയ്യേണ്ട കാര്യങ്ങളുടെ ഒരേകദേശ രൂപവും ഉണ്ടായിരുന്ന പിഴവുകളും, എല്ലാം നോക്കി തന്നെ സമയം പോയി. മല്ലി ഇടയ്ക്ക് വന്നു ഞങ്ങളെ നോക്കുമെങ്കിലും ഞങ്ങളുടെ മട്ടും ഭാവവും പിന്നെ ചർച്ചയുടെ ചൂടും കണ്ടിട്ടാവണം അടുത്ത് വന്നു ശല്യപ്പെടുത്തിയില്ല. ഉച്ചക്ക് ഊണ് എടുത്തൂന്ന് പറയാൻ മാത്രം ആള് വന്നു, തിരികെ പോയി.
പക്ഷെ ഏറ്റവും അലട്ടുന്നത് ഇതൊന്നും ആയിരിക്കില്ല എന്നെനിക്കറിയാം, വീട്ടിലുള്ള രണ്ടിന്റേം മുമ്പിൽ ഒന്നുമറിയാത്ത പോലെ നിൽക്കണം, എത്രത്തോളം ഫലപ്രദമാവുമെന്നറിയാത്ത ഒരു കടുംകൈ.
വരുന്ന പോലെ വരട്ടെ എന്ന് ഞാനും കരുതി, അജയേട്ടനും ഇപ്പോൾ അതെ ചിന്താഗതിയിലാണ്, പിന്നെ കരുതിയിരിക്കേണ്ട സമയത്ത് കരുതിയിരിക്കണം എന്ന് മാത്രം.
ഇത്തവണ പക്ഷെ അജയേട്ടൻ മല്ലിയുടെ അടുത്ത് പറ്റിക്കൂടാൻ ഒന്നും നിന്നില്ല മല്ലി ഇടയ്ക്കിടെ നോക്കുമെങ്കിലും അജയേട്ടൻ വലിയ നോട്ടമൊന്നും കൊടുക്കാതെ ഇരിപ്പുണ്ട് താനും, രണ്ടിന്റേം ഇടയിൽ എന്തൊക്കെയോ പിണക്കം മണക്കുന്നുണ്ട്, വെറുതെ ഇപ്പോൾ ഇടയിൽ കയറി തെറി കേൾക്കണ്ട എന്ന് ഞാനും കരുതി. അന്ന് പതിവില്ലാതെ അജയേട്ടൻ രാത്രി അവിടുന്ന് ക്വാർട്ടേഴ്സിലേക്ക് പോയി. മല്ലി റൂമിലേക്കും. എന്താണാവോ ഇതിനിടയിൽ ഇവിടെ പറ്റിയത്.
രാവിലെ റെഡി ആയി മൂന്നാർ വിടാൻ ഞാൻ ഒരുങ്ങി. ഇനി പിഴവുകൾ പാടില്ലാത്ത കാലത്തിലേക്കാണ് കാൽ വെച്ചിറങ്ങുന്നത്. സ്റ്റാൻഡിൽ എന്നെ ആക്കി തിരിച്ചു പോവാൻ നേരം മല്ലിയുടെ കാര്യം ചോദിച്ചെങ്കിലും, അയാള് ഒരു വളിച്ച ചിരിയും ചിരിച്ചു ജീപ്പും വളച്ചു പോയി. കത്ത് രാമേട്ടന് കൊടുത്ത ശേഷം അറിയിക്കാമെന്നും പറഞ്ഞു ഇനി മുന്നോട്ടുള്ള കാര്യങ്ങൾ നടക്കണമെങ്കിൽ രാമേട്ടന്റെ അടുത്ത് കത്ത് എത്തണം…… *******************************************************************
കേറിയ ബസിന്റെ കൊണം കൊണ്ട് വീട്ടിലെത്തിയപ്പോൾ അത്യാവശ്യം വൈകി. ഹേമയും അവളുമാരും പലതും ഇപ്പോഴും എന്നിൽ നിന്ന് മറക്കുന്നുണ്ട് എന്തായിരിക്കാം എന്ന് ഏകദേശം എനിക്കറിയാം, അതിനെ ഉറപ്പിക്കുന്നതാണ് അജയേട്ടന്റെ സംസാരവും. പക്ഷെ എന്താണെന്നുള്ളത് എനിക്ക് ഹേമയിൽ നിന്ന് തന്നെ അറിയണം.
മുറ്റത്ത് കാറില്ല, ഇന്ന് സാധാരണ തടിച്ചിക്ക് പോവണ്ട, വല്ല എമർജൻസിയും വന്നു കാണണം. അകത്തേക്ക് കയറുമ്പോൾ എന്റെ കുറുമ്പി ഹാളിലെ സോഫയിൽ തന്നെ ഉണ്ട്. ഇതിനെ പിന്നെ എവിടേലും പ്രതിഷ്ഠിച്ച കണക്കാ ഇപ്പോൾ ഇരുത്തിയിടത്തു നിന്ന് ഓടിയാൽ ഹേമയുടെയും വസുവിന്റെയുമൊക്കെ കയ്യിൽ നിന്ന് കിട്ടും എന്നറിയാവുന്നത് കൊണ്ട് ചെറിയ അനുസരണ ശീലമൊക്കെ വന്നിട്ടുണ്ട്. ഞാൻ വന്നത് കണ്ടതും തംബ്രാട്ടിയുടെ മുഖം ഒന്ന് വിടർന്നു.
“ആഹാ ചെക്കൻ വന്നൂലോ….”
“ഇന്നിവിടെയാ നിന്നെ നടയിരുത്തിയെ. വസൂ എവിടെ…”
എന്റെ ചോദ്യം കേട്ട് പെണ്ണൊന്നു ഞെട്ടുന്നത് ഞാൻ കണ്ടു പിന്നെ പെട്ടെന്നത് മറച്ചു. “ഇച്ചേയിക്ക് ഹോസ്പിറ്റലിൽ ഒരു എമർജൻസി അതോണ്ട് പോയെക്കുവാ.
പറഞ്ഞതിലൊരു പാളൽ ഉണ്ട് ആഹ് നോക്കാം എന്ന് ഞാനും കരുതി.
“ഹേമയോ ഗംഗേ….”
“ഏടത്തി മീനുവിന്റടുത്തുണ്ട്…..ഡാ ചെക്കാ ഇനി നീ ഏട്ടത്തിയെ പേര് വിളിക്കരുത്തെട്ടോ…..”
“പിന്നെ ഞാൻ എന്ത് വിളിക്കണം…”
അവളുടെ കവിളിൽ പതിയെ പിടിച്ചാട്ടിക്കൊണ്ട് ഞാൻ ചോദിച്ചു.
“അമ്മേന്ന് വിളിച്ചൂടെ, ഏടത്തിക്കും അത് സന്തോഷാവും, മീനൂട്ടിയോ വിളിക്കുന്നില്ല.”
“അയ്യേ അതൊന്നും ശെരിയാവുല്ല………..വേണേൽ നീ ഒക്കെ വിളിക്കുമ്പോലെ ഏടത്തീന്ന് വിളിക്കാം…”
ഒടുക്കം അത് സമ്മതിച്ചു എന്ന പോലെ തലയാട്ടി ചിരിച്ചു.
“എങ്കിൽ എന്റെ കൊച്ചിവിടെ അടങ്ങി ഇരുന്നോട്ടോ ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം..”
ഞാൻ റൂമിലേക്ക് കയറാൻ തുടങ്ങിയപ്പോൾ പിറകെ വാല് പോലെ കൂടാൻ വന്ന ഗംഗയെ പിടിച്ചു സോഫയിൽ തന്നെ ഇരുത്തി ഞാൻ റൂമിലേക്ക് കയറി. ബാത്‌റൂമിൽ കയറി ഒന്ന് കുളിച്ചു,..തലയിലൂടെ തണുപ്പ് അരിച്ചിറങ്ങിയപ്പോൾ വല്ലാത്ത ഒരാശ്വാസം, പക്ഷെ ഇനി അറിയാനുള്ള കാര്യങ്ങളെ കുറിച്ചാലോചിക്കുമ്പോൾ തല ചെറുതായി പെരുക്കുന്നുണ്ട്. പുറത്തു റൂമിന്റെ വാതിൽ അടയുന്ന ശബ്ദം കേട്ടാണ് ഞാൻ ഷവർ ഓഫാക്കിയത്. പെണ്ണിനിനി ഇരിക്ക പൊറുതി കിട്ടാതെ കേറിയതാവും എന്ന് കരുതി ടവ്വലും ചുറ്റി പുറത്തിറങ്ങിയപ്പോൾ ഗംഗ ആയിരുന്നില്ല കട്ടിലിൽ, കൂഞ്ഞി കൂടി തല മുട്ടുകാലിൽ കുത്തി ഇരിക്കുന്ന വസൂ,… സാരി മാറ്റിയിട്ടില്ല ,ആഹ് ഇരുപ്പിൽ ഒരു പന്തി കേട് എനിക്ക് തോന്നി.
“വസൂ…..”
ഞാൻ വിളിച്ചതും പെട്ടെന്ന് ഞെട്ടിയ അവൾ മുഖമുയർത്തി എന്നെ നോക്കി. കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു, ഏങ്ങലടിയും കേൾക്കാൻ തുടങ്ങിയതും, എനിക്കാകെ വല്ലാതായി, വസൂ ഗംഗയെ പോലെ അല്ല വളരെ ബോൾഡ് ആണ് അവളിങ്ങനെ കരയുന്നത് കാണുന്നത് എനിക്കും അമ്പരപ്പാണ് ഉണ്ടാക്കിയത്. ഉളിൽ സങ്കടവും അത് പോലെ പേടിയും നിറയാൻ തുടങ്ങി.
“വസൂ എന്താ പറ്റിയെ എന്തിനാ നീ കരേണേ…..”
ഉള്ളിൽ പിടിയുന്നുണ്ടെങ്കിലും സ്വരം ദൃഢമാക്കാൻ ഞാൻ പരമാവധി ശ്രെമിച്ചിരുന്നു. തൊട്ടടുത്ത നിമിഷം കടൽപോലെ ആർത്തലച്ചു എന്നിലേക്ക് വരുന്ന വസുവിനെ ആണ് ഞാൻ കണ്ടത്. എന്റെ നെഞ്ചിലേക്ക് വീണു നിലവിളിക്കുന്ന വസുവിനെ എങ്ങനെ ആശ്വാസിപ്പിക്കണം എന്നറിയാത്ത പകപ്പിൽ ആയി ഞാനും. കുറച്ചു നേരം പെയ്തൊഴിയട്ടെ എന്ന് കരുതി മുടിയിൽ തഴുകി അവളെ ചേർത്ത് പിടിച്ച് ഞാൻ നിന്നു. എങ്ങലടിയുടെ താളം കുറഞ്ഞു ശ്വാസം പതിയെ ആയപ്പോൾ അവളെയും താങ്ങി പിടിച്ചു ഞാൻ കട്ടിലിലേക്കിരുന്നു, വസൂ അപ്പോഴും എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി കണ്ണീർ വാർക്കുകയായിരുന്നു.
“മതി പെണ്ണെ ഒരായുസ്സിലേക്കുള്ളത് നീ എന്നോ കരഞ്ഞു തീർത്തതല്ലേ, ഇനിയും ബാക്കി ഉണ്ടോ….”
മറുപടി ഇല്ലായിരുന്നു എങ്കിലും കരച്ചിലിന് ഒരു ശമനം വന്നു. പതിയെ അവളുടെ മുഖം ഇത്തിരി ബലം പിടിച്ചാണെങ്കിലും ഞാൻ ഉയർത്തി. ചുവന്നു കലങ്ങി കിടക്കുന്ന കണ്ണുകൾ. വിറക്കുന്ന കവിൾത്തടങ്ങളിൽ ചുവപ്പു രാശി.
“എന്താടോ പറ്റിയെ ഇനിയും എന്നോട് പറയാൻ നിനക്കെന്താ പേടി…”
ഞാൻ ചോദിച്ചത് മുഴുവൻ എന്റെ കണ്ണിലുറ്റു നോക്കി അവൾ കേട്ടിരുന്നു പിന്നെ പതിയെ വീണ്ടും എന്റെ നെഞ്ചിലേക്ക് ചാഞ്ഞു.
മിനിറ്റുകൾ നീണ്ട മൂകതയ്ക്ക് വിരാമമിട്ടത് അവൾ തന്നെ ആയിരുന്നു.
“ഞാനിന്നു ജയിലിൽ അവനെ കാണാൻ പോയതാ ഹരി…” പെട്ടെന്ന് ഞെട്ടി അവളെ നോക്കാൻ ഉയർന്ന എന്നെ അമർത്തി കെട്ടിപ്പിടിച്ചു അവൾ കൂടെ തന്നെ ഇരുത്തി.
“ഞാൻ പറഞ്ഞു തീരുന്ന വരെ ഒന്നും എന്നോട് ചോദിക്കല്ലേ ഹരി. പ്ലീസ്…എനിക്ക് ഇങ്ങനെ നിന്നോട് ചേർന്ന് ഇരുന്നല്ലാതെ അത് പറഞ്ഞു തീർക്കാൻ ആവില്ല, എന്റെ അടുത്തൂന്ന് പോവല്ലേ ഹരി….പ്ലീസ്….”
ഞാൻ അനങ്ങാതെ ഇരുന്നു കൊടുത്തതോടെ വസൂ വീണ്ടും പറഞ്ഞു തുടങ്ങി. “നീ ഇപ്പോൾ എല്ലാം അറിഞ്ഞല്ലോ അതോണ്ട് അവനുമായിട്ടുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കാനായി മീനുവിന് വേണ്ടി ഡിവോഴ്‌സ് വാങ്ങാനാ ഞാൻ പോയത്. മീനുവിനു മാനസിക പ്രശ്നമുള്ളത് കൊണ്ട് അവന്റെ കൺസെന്റു കിട്ടിയാൽ എളുപ്പമാവൂല്ലോ എന്ന് കരുതിയാ ഞാൻ പോയി കാണാന്ന് വെച്ചത്. പ്രതീക്ഷയില്ലായിരുന്നു എങ്കിലും പണമെന്തെങ്കിലും ഓഫർ ചെയ്തിട്ടാണെങ്കിലും അവനെ കൊണ്ട് സമ്മതിപ്പിക്കാം എന്ന് ഞാൻ കരുതിയിരുന്നു. പക്ഷെ അവിടുന്ന് അറിഞ്ഞതെല്ലാം എനിക്ക് താങ്ങാൻ പറ്റിയില്ല ഹരി….”
വസൂ വീണ്ടും വിങ്ങിപൊട്ടാൻ തുടങ്ങിയതും ഞാൻ രണ്ടു കൈകൊണ്ടും അവളെ ചുറ്റിപ്പിടിച്ചു എന്നിലേക്ക് കൂടുതൽ ചേർത്ത് മുതുകിൽ തലോടി അവളുടെ നെഞ്ചിലെ കനം കുറക്കാൻ നോക്കി.
“വസൂ…..”
എന്റെ വിളിയിൽ കരച്ചിലടക്കി ഒന്ന് മൂളിയ അവൾ പതിയെ വീണ്ടും പറഞ്ഞു തുടങ്ങി.
“അവൻ എന്നെ കണ്ടത് മുതൽ നോക്കിയ നോട്ടം മുഴുവൻ ദേഹത്ത് പുഴുവരിക്കുന്ന പോലെയാണ് തോന്നിയത്. അവന്റെ കണ്ണുകൾ ചൂഴ്ന്നു ദേഹത്തേക്ക് ഇറങ്ങുമ്പോൾ പലപ്പോഴും എനിക്കവിടുന്നു പോയാൽ മതി എന്ന് തോന്നിപ്പോയി, പിന്നെ മീനൂട്ടിയെ ഓർത്തിട്ടാ ഞാൻ അവനോടു കാര്യങ്ങൾ പറഞ്ഞത്. ഞങ്ങൾക്കിടയിൽ ആഹ് ഗ്രിൽ ഇല്ലായിരുന്നെങ്കിൽ, സത്യമായിട്ടും അവൻ ചിലപ്പോൾ എന്നെ………………….. ഞാൻ അപ്പോൾ ചിന്തിച്ചത് മുഴുവൻ മീനുട്ടിയേം ഹേമേട്ടത്തിയേം പറ്റി ആയിരുന്നു. ഇതുപോലൊരു പേ നായയോടൊപ്പം കഴിഞ്ഞ അവർ എത്ര അനുഭവിച്ചിട്ടുണ്ടാവും. കാര്യം പറഞ്ഞ എന്നെ നോക്കി അവൻ പുച്ഛ ചിരി ചിരിച്ചു. പിന്നീട് അവൻ പറഞ്ഞ കാര്യങ്ങൾ എന്നെ ഉടച്ചു കളഞ്ഞു. അവന്റെ പാർട്ണേഴ്‌സ് ആണ് ജഗനും ജീവനും, ഒരിക്കൽ എന്റെ ശരീരം തേടി ഇവിടെ എത്തിയ രണ്ട് പേ പട്ടികൾ. അവർ കൊന്നു കളഞ്ഞതാടാ എന്റെ ഈശ്വറിനെ………”
പറഞ്ഞു തീർന്നതും പൊട്ടികരഞ്ഞു കൊണ്ട് വസൂ എന്റെ മടിയിലേക്ക് വീണു. ഒരു നിമിഷം എനിക്കും മനസ്സ് കൈ വിട്ടു പോയി. രക്തം പോലും മറന്നു അങ്ങനൊരു പാതകം അവർ ചെയ്യുമോ.എന്തിന്.
എന്റെ ഉള്ളു വായിച്ചെന്നോണം വസൂ മറുപടി പറഞ്ഞു.
“എനിക്ക് വേണ്ടി എന്റെ ശരീരത്തിന് വേണ്ടി പാവം ഈശ്വറിനെ അവന്മാർ……. പിന്നെ എനിക്കൊന്നും കേൾക്കാനോ അവിടെ നിൽക്കാനോ കഴിഞ്ഞില്ല ഹരി….അവിടുന്ന് എങ്ങനെയോ ഇറങ്ങി ഓടുമ്പോൾ ആഹ് പിശ്ശാശ് പറഞ്ഞത് ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നുണ്ട്. ഞാൻ അവന്റെ കൂടെ കിടക്കുവാണേൽ ഡിവോഴ്‌സ്നു തയ്യാറാണെന്ന്……” എന്റെ മടിയിൽ മുഖം പൂഴ്ത്തി കിടന്നു അലമുറയിട്ടു കരയുന്ന വസുവിനെ എങ്ങനെ ആശ്വാസിപ്പിക്കണം എന്നറിയാതെ ഞാൻ മരവിച്ചിരുന്നു. അവളെ പൊക്കി കട്ടിലിൽ ഇരുത്തി, ഞാൻ നേരെ ഇറങ്ങി അവളുടെ മുന്നിൽ മുട്ട് മടക്കി. അവളുടെ കരഞ്ഞു വീർത്ത മുഖം കൈകളിൽ കോരി എടുത്തു. കണ്ണീരു ചാല് വെട്ടി ഒഴുകുന്ന കവിളുകളും നൊമ്പരം കടിച്ചമർത്താൻ ശ്രെമിക്കുന്ന ചുണ്ടുകളും അപ്പോളും വിറ കൊള്ളുന്നുണ്ടായിരുന്നു.
“കരയേണ്ട എന്ന് ഞാൻ പറയുന്നില്ല പക്ഷെ കരഞ്ഞു തീർത്തു എന്റെ പഴയ വസുവായിട്ടു തിരികെ എനിക്ക് വേണം, അവിടെ പോയതു മുതൽ ഈ മുറിയിൽ വന്നു കേറിയത് വരെ ഉള്ള കാര്യങ്ങൾ മറന്നിട്ട് വേണം എന്റെ വസൂ ഇനി ഈ റൂമിൽ നിന്നിറങ്ങാൻ,…പാടാണെന്നറിയാം……പക്ഷെ ഇനി ഒരിക്കലും അവനോ അല്ലെങ്കിൽ മറ്റൊരാളോ നിന്നെയോ അവളെയോ തേടി നമ്മുടെ സ്വർഗത്തിലേക്ക് വരില്ല അത് ഞാൻ ഇപ്പോ എന്റെ പെണ്ണിന് ഉറപ്പ് തരാം..”
എന്റെ കണ്ണിൽ എരിഞ്ഞു തുടങ്ങുന്ന പകയുടെ കനൽ കണ്ടിട്ടാവണം വസുവിന്റെ കണ്ണിൽ പെട്ടെന്ന് ഭയം നിറഞ്ഞു.
“എന്താ ഹരി നീ എന്തൊക്കെയാ ഈ പറേണേ, വെറുതെ ഒന്നിനും ഇറങ്ങി തിരിക്കണ്ട. അവനിപ്പോൾ ജയിലിൽ അല്ലെ ഇനി അവന്റെ ശല്യം ഉണ്ടാവില്ല, നീ ഒന്നിനും പോവണ്ടാ. നഷ്ടങ്ങൾ ഒരുപാടറിഞ്ഞതാ ഞാൻ ഇനിയും എനിക്ക് ചിലപ്പോ താങ്ങാൻ പറ്റില്ല, ….ഒന്നും വേണ്ട ഹരി പോയതൊന്നും തിരികെ കിട്ടില്ലല്ലോ.”
“അതിനു ഞാൻ നിന്നെ ഒക്കെ വിട്ടു എങ്ങോട്ടും പോണില്ല പെണ്ണെ….വെറുതെ അവശ്യമില്ലാത്തതൊന്നും ചിന്തിക്കണ്ട. എന്റെ തടിച്ചി കുട്ടി ഇപ്പോൾ പോയി കുളിക്ക് എന്നിട്ടു ഈ വീർത്തു കെട്ടിയ മുഖമൊക്കെ ഒന്ന് മാറ്റ്. എനിക്ക് തന്നെ കണ്ടിട്ട് സഹിക്കണില്ലടോ…… പിന്നെ പുറത്തൊരു പൊട്ടിപ്പെണ്ണുണ്ട് അവളിതൊന്നും അറിയണ്ടാട്ട……. വീർപ്പിച് ബലം പിടിച്ച് നടക്കുന്നെന്നെ ഉള്ളു ഇതൊക്കെ കേട്ടാൽ ആഹ് പാവത്തിന്റെ കാര്യത്തിൽ ഒരു തീരുമാനം ആവും….. ബാ എന്റെ വസൂ അല്ലെ വന്നു ഈ മൂഡോക്കെ ഒന്നു മാറ്റ്.”
അവളെ വലിച്ചെഴുന്നേല്പിച് നെറ്റിയിൽ ഒരുമ്മയും കൊടുത്ത് ബാത്റൂമിലേക്ക് കയറ്റി വിട്ടു. തിരിച്ചു പോവാനിറങ്ങിയ എന്റെ കയ്യിൽ വസൂ പിടിച്ചു
“ഒന്നിനും പോവണ്ടാട്ടോ ഹരി എനിക്ക് പേടിയാ…”
“ഹാ ഇങ്ങനെ പേടിക്കല്ലേടോ ഞാൻ ഒന്നിനും പോണില്ല പോരെ…”
“എങ്കിൽ കുളിച്ചു വരുന്ന വരെ ഇവിടെ ഇരിക്കുവോ……..”
അവളുടെ ആഹ് കുഞ്ഞുങ്ങളുടെ ഭാവത്തിലുള്ള അപേക്ഷ എനിക്ക് തട്ടാൻ കഴിഞ്ഞില്ല, അവളെ ഒന്ന് കണ്ണടച്ച് കാട്ടിയിട്ട് കട്ടിലിൽ ഞാൻ ഇരുന്നു ഞാൻ അവിടെ ഉണ്ടെന്ന ആഹ് തോന്നലിൽ അവൾ ബാത്റൂമിലേക്ക് കയറി. അവിടെ വെള്ളം വീഴുന്ന ശബ്ദം ഉയർന്നു തുടങ്ങിയതും എന്റെ ഉള്ളിൽ നിറഞ്ഞു പൊങ്ങിയത് പക ആയിരുന്നു എന്റെ പെണ്ണിന്റെ കണ്ണ് നനയിച്ചവരോടുള്ള പക,…അവളുടെ മാനത്തിന് വില പറഞ്ഞവരോടുള്ള പക…
അല്പം കഴിഞ്ഞു, ബാത്രൂം ഡോർ തുറന്നു തല പുറത്തേക്കിട്ട് വസൂ എന്നെ നോക്കി.
“ഹരി…..അലമാരയിൽ നിന്ന് എനിക്ക് മാറാനൊരു ഡ്രസ്സ് എടുത്തു തരുവോ……പെട്ടെന്ന് കേറിയപ്പോൾ എടുക്കാൻ മറന്നു പോയി.”
ഞാൻ അലമാരയിൽ നിന്ന് ഒരു ചുവന്ന ബ്ലൗസും പാവാടയുമെടുത് വസുവിന്റെ കയ്യിൽ കൊടുത്തു. വാതിൽ അടച്ചു കുറച്ചു കഴിഞ്ഞു ഈറൻ ഉണങ്ങാത്ത മുടിയും ഞാൻ കൊടുത്ത ഡ്രെസ്സും ആയി വസൂ പുറത്തു വന്നു. മുറിയിലെ കൊളുത്തിൽ തൂങ്ങിയിരുന്ന ടവ്വൽ എടുത്ത് ഞാൻ, കണ്ണാടിക്കു മുന്നിൽ നിന്ന വസുവിന്റെ പിന്നിലെത്തി മുടി തോർത്തി കൊടുത്തു. എന്റെ കയ്യിൽ നിന്ന് ടവ്വൽ വാങ്ങി മുടിയിൽ കെട്ടി വച്ചിട്ട് അവൾ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു. അവളുടെ മുതുകിൽ തലോടി ചേർത്ത് പിടിച്ചു കുറച്ചു നേരം ഞാനും നിന്നു.
“ഒന്നിനും പോവണ്ടാട്ടോ ഹരി എനിക്ക് പേടിയുണ്ട്, ഞങ്ങളുടെ ജാതകം ആണോ ഇതിനൊക്കെ കാരണം എന്ന്, ഇതിന്റെ പുറകെ ഇനി ഒന്നിനും പോവണ്ട. നിനക്ക് എന്തേലും പറ്റിപ്പോയാൽ…..ഞാൻ ഗംഗ മീനുട്ടി പിന്നെ ബാക്കി ഉണ്ടാവില്ല…..”
പറഞ്ഞു തീർന്നതും മുള പൊട്ടി ചീന്തും പോലെ വീണ്ടും എന്റെ നെഞ്ചിനെ നനയിച്ചു വസൂ കരച്ചിൽ തുടങ്ങി.
“ഡി നിർത്തിയെ……. നിനക്ക് എന്തിന്റെയാ വസൂ, ഇങ്ങനെ കരയാൻ വേണ്ടി തന്നെ ഓരോന്ന് പറഞ്ഞോണ്ടിരിക്കുന്നെ. ഒരെണ്ണം ഞാൻ അങ്ങ് വെച്ച് തരുവട്ടോ…”
എന്റെ ശബ്ദം കുറച്ചു കനത്തത് കൊണ്ടാവണം പെണ്ണ് പെട്ടെന്ന് അടങ്ങി. ചെറുങ്ങനെ മൂക്ക് വലിച്ചു എങ്ങലടിക്കാൻ തുടങ്ങി. അതോടെ എനിക്കും ചെറിയ സങ്കടമായി. കാണുമ്പോൾ വലിയ പെണ്ണാണ് പക്ഷെ ഉള്ളിന്റെ ഉള്ളിൽ വെറും പാവം. ഒന്നു കൊഞ്ചിക്കാൻ ഞാനും വിചാരിച്ചു. മുഖം കോരി എടുത്ത് കവിളിലെ കണ്ണീരൊക്കെ തുടച്ചു.
“എന്തിനാടി പെണ്ണെ വെറുതെ എന്റെ മുമ്പിൽ നിന്ന് കരഞ്ഞു ഇങ്ങനെ എന്നെ വിഷമിപ്പിക്കുന്നെ……നിന്റെ ഒക്കേ കണ്ണ് നിറഞ്ഞു കണ്ടാൽ എനിക്ക് വട്ടു പിടിക്കുമെന്ന് അറിഞ്ഞൂടെ.”
പെണ്ണിന്റെ കരച്ചിൽ അതോടെ കെട്ടടങ്ങി. പിന്നെയും മൂക്കു വലിക്കുന്നത് കണ്ടപ്പോൾ ഞാൻ അവളുടെ രണ്ടു മൂക്കും അടച്ചു കൈ വിരലിനാൽ പിടിച്ചു. “ചീറ്റടി…..” എന്നെ നോക്കി നിന്ന അവളെ നോക്കി ഞാൻ മുരണ്ടപ്പോൾ ഇല്ല എന്നർത്ഥത്തിൽ വസൂ ചിണുങ്ങി.
“മൂക്കു ചീറ്റടി തടിച്ചി…..”
മറു കൈ കൊണ്ട് ചന്തിക്കൊരു നുള്ള് കൂടി കൊടുത്തപ്പോൾ പെണ്ണ് അനുസരണയോടെ എന്റെ കൈ വിരലിലേക്ക് ചീറ്റി.
“വലിയ ഡോക്ടറാ മൂക്കളേം ഒളിപ്പിച്ചു കരഞ്ഞോണ്ടിരിക്കുവാ…”
നാണത്തിൽ കുളിച്ചു എന്റെ നെഞ്ചിൽ ചാരിയ പെണ്ണിനെ ചേർത്ത് പിടിച്ച് മൂക്കള ഉള്ള കൈ ഞാൻ ചുറ്റിയ ടവ്വലിൽ തേക്കാൻ ഒരുങ്ങിയ എന്റെ കയ്യിൽ പെണ്ണ് പിടിച്ചു.
“ശ്ശീ വൃത്തികെട്ട ചെറുക്കൻ…..” എന്റെ കൈ വലിച്ചോണ്ട് പോയി വാഷ് ബേസിനിൽ കഴുകിച്ച പെണ്ണ് പിന്നെ ഒരു സാരിയും വലിച്ചു ചുറ്റി. പുറത്തേക്കിറങ്ങാൻ പോയ വസുവിന്റെ കൈയിൽ ഞാൻ പിടിച്ചു നിർത്തി.
“ഞാൻ പറഞ്ഞതറിയാലോ പുറത്തേക്കിറങ്ങുമ്പോൾ എനിക്കെന്റെ പഴയ വസൂവിനെ തിരികെ വേണം. എല്ലാം മറന്നിട്ട് വേണം ഇനി റൂമിൽ നിന്ന് പുറത്തു പോവാൻ.”
എന്നെ നോക്കി ഒന്ന് ചിരിച്ച വസൂ നടന്നു വന്നു എന്റെ ചുണ്ടിൽ അമർത്തി ഒന്ന് ചുംബിച്ചു…. പിന്നെ അകന്നു മാറി.
“പോയി തുണി ഉടുത്തു വാടാ ചെക്കാ..”
അതെന്നിലും ചിരി പടർത്തി. വാതിൽ തുറന്നപ്പോൾ മറ്റൊരപകടം മുന്നിൽ, എന്റെ ഗംഗ. ഞങ്ങളെ രണ്ട് പേരെയും കൂർപ്പിച്ചു നോക്കി വാതിൽ പടിയിൽ നിൽപ്പുണ്ട് പെണ്ണ്.
“ഞാൻ ഇങ്ങനെ ആയപ്പോൾ ഇച്ചേയിക്ക് ഇരട്ടിപ്പണി ആയല്ലേ…”
വസുവിനെ ചുറ്റി പിടിച്ച് എന്നെ കണ്ണ് കൊണ്ട് വിരട്ടിയാണ് ഗംഗപ്പെണ്ണു പറഞ്ഞത്.
“ഇച്ചേയി വിഷമിക്കണ്ട ചെക്കന് നമുക്ക് കടുക്ക വെള്ളം കലക്കി കൊടുക്കാം….”
എന്നെ ഒന്ന് വാരി ഗംഗ പറഞ്ഞതും വസൂ പൊട്ടിച്ചിരിച്ചു. ഞാൻ ഗംഗയുടെ ചെവിയിലും പിടിച്ചു തിരുമ്മി വിട്ടു.
“ഔ വിടടാ ചെക്കാ….”
എന്റെ കൈ തട്ടി തെറിപ്പിച്ചു ഗംഗ വസുവിന്റെ കയ്യിലും ചുറ്റിപ്പിടിച്ചു വസുവിന്റെ കൂടെ അടുക്കളയിലേക്ക് പോയി. ആഹ് പോയ സാധനം ഇതൊന്നും അറിയാഞ്ഞത് ഭാഗ്യം എന്ന് വിചാരിച്ചു ഞാനും ഒന്ന് ശ്വാസം വലിച്ചു വിട്ടു. വൈകീട്ട് പതിവ് ടി വി കാണുന്നതിനിടയിലാണ് മീനാക്ഷിയുടെ കാര്യം ഞാൻ പറഞ്ഞത്. അവളെ റൂമിൽ തന്നെ ഇരുത്താതെ പുറത്തേക്ക് കൊണ്ട് വരാൻ നോക്കാമെന്ന്.
“നീ ഇവിടില്ലാതിരുന്നപ്പോഴെല്ലാം ഞങ്ങൾ അതിനു നോക്കീട്ടുണ്ട് ഹരി പക്ഷെ മീനുട്ടി എന്തോ ആഹ് മുറിയിൽ തന്നെ ചടഞ്ഞു ഇരിക്കാനാ നോക്കുന്നേ…”
വസുവിന്റെ മടിയിൽ കിടന്ന എന്റെ തലയിൽ പതുക്കെ തലോടിയാണ് അവളത് പറഞ്ഞത്.
“എങ്കിലും ഇനി കുറച്ചൂടെ ഒന്ന് ആഞ്ഞു ശ്രെമിക്കണം. ഇപ്പോൾ മുകളിലോട്ടു കേറാൻ വയ്യത്തോണ്ട് നിക്കും മീനുവിനെ കാണാൻ പറ്റണില്യ”
ഇത്രയും നേരം ഹേമേട്ടത്തിയുടെ മടിയിൽ കിടന്ന കുരുപ്പ് പെട്ടെന്ന് തല പൊക്കിയാണ് പറഞ്ഞത്. പറഞ്ഞു തീർന്നു അങ്ങനെ തന്നെ കേറി കിടന്നു ഹേമേട്ടത്തിയുടെ കൈ എടുത്ത് കഴുത്തിലൂടെ ഇട്ട് ഒന്നൂടെ ചുരുണ്ടു. എനിക്കതു കണ്ട് ചിരിയാണ് വന്നത്, മീനു അത്താഴം കഴിഞ്ഞു കഴിക്കുന്ന മരുന്ന് ചെറിയ സെഡേഷൻ നൽകുന്നത് കൊണ്ട് അവള് പിന്നെ രാവിലയെ എഴുന്നേൽക്കൂ അതുകൊണ്ട് ഹേമേടത്തിയും മീനു കിടന്നു കഴിഞ്ഞാൽ ഇപ്പോൾ ഞങ്ങളുടെ കൂടെ ഇരിക്കും. കുറച്ചു നേരോം കൂടി കഴിഞ്ഞതും ഗംഗ എണീറ്റ് മുറിയിലേക്ക് നടന്നു അതിനർത്ഥം അവൾക് ഉറക്കം വരുന്നുണ്ട്, ഇനി ഞാനും വസുവും കൂടെ ചെല്ലണം. അതോടെ ഹേമേടത്തിയും ചിരിച്ചോണ്ട് എഴുന്നേറ്റു. ഞാൻ റൂമിൽ ചെല്ലുമ്പോൾ ഗംഗ ബാത്‌റൂമിൽ നിന്നിറങ്ങി വന്നു. പിന്നെ സാരി അഴിച്ചു മാറ്റി കട്ടിലിൽ വന്നു അല്പം ഉന്തിയ അടിവയറും തടവി നേരെ കിടന്നു. ഞാനും വസുവും കൂടി ബാത്‌റൂമിൽ പോയി വന്നതോടെ ഗംഗ കട്ടിലിനു നടുക്ക് കിടന്നു ഞങ്ങളെ കൈ കാട്ടി വിളിച്ചു.
” ഇന്ന് എന്റെ മോൻ ന്നെ കെട്ടിപ്പിടിച്ചു കിടന്നാൽ മതീട്ടാ…..അല്ലേൽ ഇച്ചേയിക്ക് ഉച്ചക്കത്തെ പോലെ മോൻ പിന്നേം പണി ഉണ്ടാക്കും.”
“ഈ പെണ്ണ്…….” ഗംഗയുടെ ശകാരം കേട്ട് ഞാൻ ചിരിച്ചു പോയി. വസൂ നേരെ ചിരിച്ചോണ്ട് വന്നു അവളുടെ ഒരു വശത്തു കിടന്നു പിന്നെ തല താഴ്ത്തി അവളുടെ ഉന്തിയ വയറിൽ ഒന്ന് മുത്തി. ശേഷം ഞാനും. അതോടെ ഗംഗകുട്ടി ഹാപ്പി ആയി പിന്നെ എന്റെ നെഞ്ചിലേക്ക് തലയും വെച്ച് കിടന്നു അവളെ പിന്നിൽ നിന്ന് കെട്ടി പിടിച്ചു ചേർന്ന് വസുവും. ചൂടിൽ എപ്പഴോ ഞങ്ങൾ ഒരുമിച്ച് നിദ്രപൂണ്ടു.
രാവിലെ എണീറ്റപ്പോൾ പതിവിനു വിപരീതമായി ഗംഗ എന്നെ കെട്ടിപ്പിടിച്ചു ഉറങ്ങുന്നുണ്ട്. പെണ്ണ് ഗർഭിണി ആയേൽ പിന്നെ എണീക്കുന്നതൊക്കെ വൈകിയാണ്, വസുവും ഹേമേടത്തിയും അടുക്കളയിലേക്കും പണിക്കുമൊന്നും അടുപ്പിക്കാത്തത് കൊണ്ട് പെണ്ണ് എന്റെ കണക്കായി, എണീറ്റ് വരുമ്പോൾ ഒരു സമയം ആവും. എന്റെ നെഞ്ചിൽ കിടക്കുന്ന അവളുടെ മുടിയിലൂടെ ഒന്ന് തലോടി നെറ്റിയിൽ ഒന്ന് മുത്തി ഞാൻ എഴുന്നേറ്റു. ഒന്ന് മുനങ്ങിയ പെണ്ണ് അടുത്ത് കിടന്ന തലയിണ കെട്ടിപ്പിടിച്ചതോടെ തമ്പ്രാട്ടീടെ ഉറക്കം തീർന്നട്ടില്ലെന്നു മനസ്സിലായി. ടോയ്ലറ്റിൽ കയറി ഇറങ്ങിയപ്പോൾ ദേ ഇരിക്കുന്നു കട്ടിലിന്റെ മുകളിൽ ചമ്രം മടഞ്ഞു.
“അയ്യോ വവേടാ ഉറക്കം കഴിഞ്ഞ…..”
ഇറങ്ങി വന്ന എന്നെ നോക്കി പൊട്ടൻ കടിച്ച പോലെ ഇരുന്ന ഗംഗയെ ഒന്ന് വാരിയതും, ചുണ്ടു കൂർപ്പിച്ചു എന്നെ ഒന്ന് നോക്കി പിന്നെ എഴുന്നേറ്റ് വന്നു എന്നെ തള്ളി മാറ്റി ടോയ്ലറ്റിൽ കയറി. ചിരിയോടെ പുറത്തേക്ക് ഇറങ്ങിയ ഞാൻ സോഫയിലേക്കിരുന്നു. അപ്പോഴേക്കും വസൂ എനിക്കുള്ള കോഫിയുമായി എത്തി.
“പെണ്ണെഴുന്നേറ്റോടാ….”
“ഉം എനിക്കിട്ടൊരു തള്ളും തന്നു ടോയ്‌ലറ്റിൽ കേറിട്ടുണ്ട്.”
“ഡാ ചെക്കാ അവളെ വെറുതെ വട്ടു പിടിപ്പിക്കരുതെന്നു ഞാൻ പറഞ്ഞിട്ടുണ്ട്…”
എന്റെ ചെവിയിലൊന്നു പിരിച്ചു എന്റെ അടുത്ത് സോഫയിൽ ഇരിക്കാൻ പോയ വസുവിനെ ഞാൻ കൈയിൽ പിടിച്ചു എന്റെ മടിയിലിരുത്തി.
“ഈ ചെക്കൻ…” ഒന്ന് കുതറി നോക്കിയെങ്കിലും വെറുതെ ആയിരുന്നു കാലും കൂടെ സോഫയിൽ കയറ്റി എന്റെ നെഞ്ചിലേക്ക് ചാഞ്ഞു പെണ്ണ് മടിയിൽ തന്നെ ഇരുന്നു. “ഇന്ന് ഗംഗയ്ക്ക് ചെക്കപ്പ് ഉണ്ട് കൂടെ മീനുട്ടിയേം ഒന്ന് കാണിക്കാം…” “ഞാനും വരാം…”
“വേണ്ട മോനിവിടെ പണിയിണ്ട്……. ആഹ് കിഴക്കു ഭാഗത്തെ റൂം ഒന്ന് വൃത്തിയാക്കണം ഹേമേടത്തിയും ഉണ്ടാവും, മീനുവിനെ ഞാനും ഗംഗയും കൂടെ കൊണ്ട് പോയി കാണിച്ചോളാം, വരുമ്പോ മീനൂട്ടിയെ ആഹ് റൂമിലേക്ക് ആക്കാം അവിടാവുമ്പോൾ എപ്പോഴും ശ്രെദ്ധ കിട്ടും പിന്നെ എപ്പോഴും കാറ്റും വെളിച്ചവുമൊക്കെ ഉണ്ടല്ലോ……ഗംഗ നോക്കാനും ഉണ്ടാവും.”
ഞാൻ എല്ലാം ഒക്കെ എന്ന രീതിയിൽ മൂളി. അതല്ലേലും വസൂ ഒരു കാര്യം പ്ലാൻ ചെയ്തിട്ടുണ്ടെൽ അതങ്ങു സമ്മതിച്ചു കൊടുത്താൽ മാത്രം മതി. വേറെ ഒന്നും അവിടെ പോവില്ല. ഓരോന്ന് ആലോചിച്ചു കൊണ്ടിരിക്കുമ്പോഴാണ് എന്റെ നെഞ്ചിലെ രോമങ്ങളെ ചുരുട്ടി കൂട്ടി എന്തോ ആലോചിച്ചോണ്ടിരിക്കുന്ന വസൂനെ കണ്ടത്.
“എന്താ വസൂ….”
എന്റെ ചോദ്യത്തിൽ ഒന്ന് ഞെട്ടിയെങ്കിലും. പിന്നെ ഒന്നുമില്ല എന്നർത്ഥത്തിൽ അവൾ ചിരിച്ചു, പക്ഷെ എനിക്ക് കാര്യം മനസ്സിലായി.
“ഇപ്പോഴും മനസ്സിൽ നിന്ന് പോയില്ലല്ലേ അവൻ പറഞ്ഞതൊന്നും..”
ഞാൻ ചോദിച്ചതും വസൂ എന്റെ നെഞ്ചിലേക്ക് പതുങ്ങി.
“സരമില്ലഡോ ഇതൊക്കെ ഒരു ദിവസം കൊണ്ടങ്ങു മറക്കാൻ ഒരാളെക്കൊണ്ടും പറ്റില്ലെന്നെനിക്കറിയാം. പക്ഷെ താൻ ഇങ്ങനെ ഉള്ളിൽ നോവുന്ന കാണുമ്പോൾ എനിക്കും നോവും, സങ്കടം വരുമ്പോൾ പക്ഷെ ഒറ്റയ്ക്ക് കരയാണ്ട് ഇതുപോലെ വന്നു ഇങ്ങനെ എന്നെ കെട്ടിപ്പിടിച്ചു എന്റെ നെഞ്ചിൽ കരഞ്ഞാൽ മതി. കൂടെ ഒന്ന് ചേർത്ത് പിടിക്കാൻ എങ്കിലും എനിക്ക് പറ്റുവല്ലോ.”
പറഞ്ഞു തീർന്നതും അവളെന്നെ മുറുകെ കെട്ടിപ്പിടിച്ചു പെയ്തിറങ്ങി. പിന്നെ കണ്ണ് തുടച്ചു എഴുന്നേറ്റു.
“എനിക്ക് ഈ ഒരുറപ്പ് മാത്രം മതി ഹരി ഇനി ജീവിക്കാൻ. വന്നു കരയാനാണെങ്കിലും സന്തോഷം പങ്കിടാനാണെങ്കിലും നീ ഉണ്ടല്ലോ.”
“ഹാ മതിയെടോ തടിച്ചി…..ബാക്കി നമ്മുക്ക് പിന്നെ കരയാം.”
മടിയിലിരുന്ന പെണ്ണിനെ ഒന്നൂടെ ഒന്ന് മുറുക്കി. കുറച്ചും കൂടി എന്നെ പറ്റി ചേർന്നിരുന്നു പിന്നെ എണീറ്റ് മുഖം ഒന്ന് തുടച്ചു മുടിയും കെട്ടി എന്നെ നോക്കി ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു ചിരിയും ചിരിച്ചു മുറിയിലേക്ക് പോയി.
” ഗംഗേ നീ ഒന്ന് വേഗം റെഡിയാവ് പെണ്ണെ ഞാൻ എണീറ്റപ്പോൾ തന്നെ വിളിച്ചാൽ മതിയായിരുന്നു.”
എണ്ണിപ്പെറുക്കി അകത്തേക്ക് പോവുന്ന വസുവിനെ കണ്ട് ഉള്ളു നീറുന്നുണ്ട് പക്ഷെ ഇപ്പോൾ അവൾക് വേണ്ടത് സാഹതപമല്ലല്ലോ കൂടെ അവൾക്ക് ഒന്ന് വീണുപോകുമെന്നു തോന്നുമ്പോൾ ചേർന്ന് നില്ക്കാൻ ഞാൻ അല്ലെ ഉള്ളു. അതുകൊണ്ട് മുന്നിലുള്ള വഴിയിൽ തീക്കനലിന് ചൂടേറിയതെ ഉള്ളു. ഇന്ന് മറ്റൊരു കാര്യം കൂടി ഉണ്ട് ഹേമയെ തനിച്ചൊന്നു കിട്ടും പല കാര്യങ്ങൾക്കും ഇന്ന് ഉത്തരം എനിക്ക് കിട്ടണം. ഞാൻ അതിനു കൂടി വേണ്ടിയാണ് കാത്തിരിക്കുന്നത്.
രാവിലത്തെ പരിപാടികളെല്ലാം കഴിഞ്ഞു ഫുഡും കഴിച്ചു കഴിഞ്ഞാണ്, വസൂ പോയി മുകളിൽ നിന്ന് മീനുവിനെ കൂട്ടിക്കൊണ്ട് വന്നത്. ഒരു വെള്ള ചുരിദാറും പിങ്ക് ഷാളുമാണ് മീനാക്ഷിയുടെ വേഷം മുടി വിടർത്തി ഇട്ടിട്ടുണ്ട്, ഒരു കുഞ്ഞു പൊട്ടു കൂടി വസൂ തൊടീച്ചിട്ടുണ്ട്. മീനാക്ഷിയെ അന്ന് കണ്ട ആളെ അല്ലെന്നു തോന്നിപ്പോയി. പക്ഷെ എന്നെ കണ്ടതും മീനാക്ഷി വസൂനെ ചുറ്റിപ്പിടിച് മുഖം വസൂന്റെ മാറിൽ പൂഴ്ത്തി നടപ്പായി.
“അയ്യോ ദേ എന്റെ കൊച്ചു ഇപ്പൊ സുന്ദരി ആയല്ലോ…”
മീനുവിനെ കണ്ടതും ഗംഗ ചെന്ന് മീനാക്ഷിയുടെ ഒരു കയ്യിൽ ചുറ്റി പിടിച്ചു.
“എന്റെ കൊച്ചിനെ കണ്ടോ ഹരി….”
ഗംഗ എന്നെ നോക്കി അടുത്തേക്ക് വിളിച്ചു, പക്ഷെ പേടിച്ച പോലെ മീനാക്ഷി ഗംഗയുടെ കയ്യിൽ നിന്ന് ഒന്ന് കുതറുന്നത് കണ്ടതും നെഞ്ചിൽ ഒരു കല്ല് വീണ വേദനയോടെ ഞാൻ അവൾക്കായി വസൂ പറഞ്ഞ മുറിയിലേക്ക് നടന്നു.
പുറത്ത് അവർ കാർ സ്റ്റാർട്ട് ചെയ്യുന്നതും പോവുന്നതുമെല്ലാം ഞാൻ ആഹ് മുറിയിൽ നിന്ന് അറിഞ്ഞു.
ഹേമേട്ടത്തി അപ്പോഴേക്കും മുറിയിലേക്ക് വന്നു.
“ഹരി വിഷമിക്കണ്ടാട്ടോ അവളെ നമുക്ക് കിട്ടും, മനസ്സിന്റെ കലമ്പൽ ഒന്ന് മാറി തെളിയുമ്പോൾ അവൾ പഴയ മീനുവാകും.”
ഹേമേട്ടത്തിയുടെ വാക്കുകൾക്ക് ഒന്ന് മൂളി ഞാൻ മുറിയിലെ ഓരോ ആവശ്യമില്ലാത്ത സാധനങ്ങൾ എല്ലാം മാറ്റി തുടങ്ങി. ഹേമയും ചൂലും വെള്ളവുമായി വന്നു അടിച്ചു കഴുകാൻ തുടങ്ങി. ക്ലീൻ ആയപ്പോൾ ഞാൻ മുകളിലെ മുറിയിലേക്ക് ചെന്നു.
ഈ മുറിയിലെനിക്ക് ശ്വാസം കിട്ടാറില്ല, ചുവരുകളിലെ അവൾ കോറിയിട്ട നിറങ്ങളും അക്ഷരങ്ങളും എല്ലാം എന്നെ ഉറ്റുനോക്കുന്നത് പോലെ. ആയിരം കൂരമ്പുകൾ നെഞ്ചിലേക്കാഴ്ന്നു ഇറങ്ങും പോലെയാണ് ഇവിടെ ഉള്ള ഓരോ നിമിഷവും എനിക്ക്.
“ഹരി………എന്താ എന്ത് പറ്റി.”
എനിക്ക് പുറകിൽ ഹേമേട്ടത്തിയുടെ സ്വരമാണ് എന്നെ ഉണർത്തിയത്.
“ഒന്നൂല്ല പെട്ടെന്ന് എന്തോ ഓർത്തു പോയി……..”
“ഉം…”
ഹേമ ഷെൽഫ് തുറന്നു മീനുവിന്റെ ഡ്രെസ്സുകൾ എല്ലാം എടുത്ത് വെക്കാൻ തുടങ്ങി.
“മീനു ഒരുപാട് അനുഭവിച്ചിട്ടുണ്ടല്ലേ.”
“ആഹ് മോനെ തിരികെ കിട്ടുമെന്ന് കരുതിയതല്ല. പക്ഷെ ഇപ്പോൾ എനിക്കൊരു പ്രതീക്ഷയുണ്ട്.”
“അവൾക്ക് എങ്ങനെയാ ആക്സിഡന്റ് ഉണ്ടായെന്നു വല്ലതും ഹേമേടതിക്ക് അറിയോ അതിന്റെ ഡീറ്റൈൽസ് എന്തേലും.”
ഞാൻ എറിഞ്ഞ കുരുക്കിൽ ഹേമ ഒന്ന് ഞെട്ടുന്നതും പിന്നെ വിദഗ്ധമായി അത് മറക്കാൻ ശ്രേമിക്കുന്നതും ഞാൻ കണ്ടു.
“എനിക്ക് കൃത്യമായിട്ടൊന്നും അറിയില്ല ഹരി, ബാംഗ്ലൂരിൽ വെച്ച് അവൾ പുറത്തു നടക്കാൻ പോയപ്പോൾ ഒരു വണ്ടി ഇടിച്ചെന്നും ബോധമില്ലാതെ രണ്ട് ദിവസം ഐ സി യൂ വിൽ കിടന്നൂന്നും അവൻ പറഞ്ഞതാ. പിന്നെ എനിക്ക് മോളെ കിട്ടുമ്പോൾ അവൾ ഇങ്ങനെയാ.”
എനിക്ക് മുഖം തരാതെ ഹേമ അതെങ്ങെനെയെക്കൊയോ പറഞ്ഞൊപ്പിച്ചു.
“ഇനിയും എന്തിനാ എന്നോട് കള്ളം പറയുന്നേ അവിടെ നടന്നത് എന്താണെന്നു എനിക്കുമറിയാം ഹേമയ്ക്കുമാറിയാം വസുവിനുമറിയാം ഗംഗയ്ക്കുമറിയാം, ഞാൻ ഒന്നും അറിയരുതെന്നു കരുതിയാണ് ഈ അഭിനയമെല്ലാം എന്ന് എനിക്കെന്നോ മനസ്സിലായതാണ്.”
എന്റെ വാക്കുകളിൽ പകച്ചു പോയ ഹേമ ഒരു താങ്ങിനെന്നോണം ഭിത്തിയിലേക്ക് ചാരി, കണ്ണ് നിറച്ചുകൊണ്ട് ഊർന്നു താഴേക്ക് ഇരുന്നു.
“എനിക്കതു പറയാൻ പേടിയായിരുന്നെടാ, നീ അതെങ്ങനെ എടുക്കുമെന്ന് എനിക്ക് പേടിയായിരുന്നു. എച്ചില് പോലെ എന്റെ മോളെ ആരെങ്കിലും നോക്കുന്നത് എനിക്ക് സഹിക്കാൻ പറ്റില്ലായിരുന്നു. വസുവും ഗംഗയും കൂടെ നീ ഇതൊന്നുമറിയണ്ട എന്ന് പറഞ്ഞപ്പോൾ ഞാനും പിന്നെ എല്ലാം മനസ്സിൽ തന്നെ കുഴിച്ചിട്ടു.”
“നിങ്ങളൊക്കെ എന്നെ എങ്ങനെയാ മനസ്സിലാക്കിയിരിക്കുന്നെ….. ഒരു പെണ്ണിന്റെ ശുദ്ധി കാലിന്റെ ഇടയിലാണെന്നു കരുതുന്നവനാണെന്നോ, അവളുടെ മനസ്സിന്റെ വിശുദ്ധി ആയിരുന്നു എനിക്ക് വേണ്ടിയിരുന്നത്, എന്നാൽ തിരിച്ചു വന്നപ്പോൾ അവൾക്ക് എന്നെ മറക്കാൻ കഴിഞ്ഞു എന്നറിഞ്ഞപ്പോഴാ ഞാൻ വീണുപോയത്. പക്ഷെ അവളുടെ മനസ്സ് ഇപ്പോഴും എന്റെയാണെന്നുള്ള ആഹ് ഒരു തോന്നൽ മാത്രം മതി എനിക്കവളെ ഒരു ജന്മം മുഴുവൻ ഉപാധികളില്ലാതെ സ്നേഹിക്കാൻ.”
പൊട്ടിക്കരഞ്ഞു കൊണ്ട് ഭിത്തിയിൽ ചാരി ഇരുന്ന ഹേമയെ ചേർത്ത് പിടിച്ച് ഞാനും ഇരുന്നുകൊടുത്തു.
“ഞാൻ ഇപ്പോൾ ഏറ്റവും കൂടുതൽ നന്ദി പറയുന്നത് ആഹ് ദിവസം നിന്നെ ആഹ് ഹോട്ടലിൽ കൊണ്ടെത്തിച്ച ദൈവത്തോടാണ്. എന്നെ ആഹ് മൃഗങ്ങൾ കടിച്ചു കീറിയ ദിവസം. ശരീരത്തിനൊപ്പം മനസ്സ് കൂടെയാ അവന്മാര് അന്ന് പിച്ചിക്കീറിയത്. വിജയ് എന്നെ അവന്മാർക്ക് ഭക്ഷിക്കാൻ ഇട്ടു കൊടുക്കുമ്പോൾ….എണ്ണിയാലൊടുങ്ങാത്ത തവണ ഞാൻ ദൈവത്തെ വിളിച്ചിട്ടുണ്ടാവും, പക്ഷെ കേൾക്കാൻ അന്ന് ആരും ഉണ്ടായിരുന്നില്ല….ഒടുവിൽ നീറിപ്പുകയുന്ന വേദനയിലെപ്പോഴോ ബോധം മറയുമ്പോൾ മുകളിൽ എന്നെ കടിച്ചു കീറുന്നതിനിടയിൽ ഒരുത്തൻ പറയുന്നുണ്ടായിരുന്നു. മോളേക്കാളും വീറ് തള്ളയ്ക്കുണ്ടെന്നു. അന്ന് ചിലപ്പോൾ ഞാനും എന്റെ മോളെപ്പോലെ ആയിപോയേനെ പക്ഷെ ഉള്ളിൽ നീറിയ തീരുമാനം എന്നിൽ സ്ഥിരബോധം നില നിർത്തി. അന്ന് നീ എന്നെ രക്ഷപെടുത്തി കൊണ്ട് പോയില്ലായിരുന്നെങ്കിൽ, പിറ്റേന്ന് ഞാൻ എന്റെ മോളെയും കൊണ്ട് ഈ നശിച്ച ലോകത്തുന്നു പോയേനെ, എന്റെ ഉറപ്പിച്ച തീരുമാനം ആയിരുന്നു അത്. പക്ഷെ എന്റെ മോൾക്ക് വേണ്ടി ഈശ്വരൻ ഇങ്ങനൊരു സ്വർഗം കണ്ടിട്ടുള്ളത് കൊണ്ടാവണം അന്ന് നീ വന്നത്.”
എല്ലാ വിഷമങ്ങളും കരഞ്ഞു തീർത്തു ഹേമ പുതിയ ജീവിതം മുന്നിൽ കാണുകയായിരുന്നു. *******************************************************************
അജയ് ആരുമറിയാതെ കൊടുത്ത കത്ത് വായിക്കാനായി ജയിലിലെ കലവറയുടെ മൂലയിൽ ഇരിക്കുകയായിരുന്നു രാമേട്ടൻ. ഹരിയുടെ കാര്യമാണ് സൂക്ഷിച്ചു വായിക്കണം ആരും അറിയരുതെന്ന് അജയ് പ്രേത്യേകം പറഞ്ഞത് കൊണ്ട് തന്നെ വളരെ സൂക്ഷിച്ചാണ് രാമേട്ടന് അതിനുള്ള സാഹചര്യം നോക്കി ഇപ്പോൾ ഇവിടെ ഇരിക്കുന്നത്.
“ഹയ്യോ ആഹ് ഹമ്മെ തല്ലല്ലേ……എന്നെ രക്ഷിക്കണേ…”
അപ്പുറത്തെ സ്റ്റോർ റൂമിൽ നിന്ന് ആരുടെയോ നിലവിളി ഉയർന്നു കേൾക്കാം ആയിരുന്നു.
“ആരാടാ അത് മനുഷ്യന് ജയിലിലെങ്കിലും സ്വയ്‌ര്യം താടാ.”
സഹികെട്ട് രാമേട്ടന് വിളിച്ചു ചോദിച്ചു.
“അത് ഒരു പുന്നാര മോനു മര്യാദ പഠിപ്പിച്ചു കൊടുത്തതാ രാമേട്ടാ…”
അപ്പുറത്തു നിന്ന് മറുപടിയും വന്നു.പിന്നെ ഒച്ച ഒന്നും കേൾക്കാതായതോടെ രാമേട്ടന് ആഹ് അരക്ക് കൊണ്ട് സീൽ ചെയ്ത കത്തു പൊട്ടിച്ചു വായിച്ചു. കത്തിലൂടെ സഞ്ചരിച്ച രാമേട്ടന്റെ കണ്ണുകൾക്കൊപ്പം മുഖഭാവവും വലിഞ്ഞു മുറുകി. അവസാനം കാത്തു വായിച്ചു തീർത്ത ശേഷം കത്തിൽ പറഞ്ഞതുപോലെ കത്തെടുത്തു തീനാമ്പുകൾക് ആഹാരമാക്കി. എഴുന്നേറ്റു സ്റ്റോർ റൂമിലേക്ക് ചെന്നു അവിടുത്തെ കാഴ്ച കണ്ണിൽ പതിഞ്ഞപ്പോൾ ആഹ് കണ്ണുകളിൽ തിളക്കത്തോടൊപ്പം ചുണ്ടിൽ ഒരു മന്ദഹാസവും വിരിഞ്ഞു വന്നു…..
തുടരും…..
Comments:
No comments!
Please sign up or log in to post a comment!