എന്റെ ഡോക്ടറൂട്ടി 09

അവിടുന്ന് നേരേ വീട്ടിലെത്തിയപ്പോഴേക്കും വേദനയും ക്ഷീണവുംകൊണ്ട് എങ്ങനെയെങ്കിലുമൊന്നു കിടന്നാൽ മതിയെന്ന അവസ്ഥയിലായിരുന്നു ഞാൻ……..! കയ്യുംകാലും നിലത്തുറയ്ക്കില്ലെന്ന മട്ട്………!

കണ്ടപാടെ പറഞ്ഞ തെറിയുടെ പവറിലാണോ…. അതോ അച്ഛന്റെ തെറിവിളി കേൾക്കുമെന്നോർത്താണോ എന്നറിയില്ല, ശ്രീ എന്നെ മുറ്റത്തിറക്കിയതേ വണ്ടിയും കൊണ്ടവന്റെ വീട്ടിലേയ്ക്കു പാഞ്ഞു……..! ഇവനിതെങ്ങോട്ടാ ഇത്രയ്ക്കു ധൃതിപ്പെട്ടു പോകുന്നതെന്നാലോചിയ്ക്കേ വാതിൽ തുറന്നെനിയ്ക്കുള്ള തെറിവിളി പുറത്തു വന്നിരുന്നു……..! ക്രിക്കറ്റ് കമന്ററിപോലെ പശ്ചാത്തലത്തിൽ തെറിവിളി മുഴങ്ങിക്കേൾക്കേ തന്നെ അതൊന്നും കാര്യമാക്കാതൊരു വിധം സ്റ്റെയറു കേറി മുറിയിലേയ്ക്കു നടന്നു……..! ചെന്നപാടെ ബെഡിലേക്കൊരു വീഴ്ചയായിരുന്നു എന്നുതന്നെ പറയാം……….! മരുന്നു വെയ്ക്കണമെന്നൊക്കെയുള്ള ആഗ്രഹം സത്യത്തിലുണ്ടായിരുന്നു….. പക്ഷേ സാധിച്ചില്ല….. കുറച്ചു കഴിഞ്ഞ് എണീറ്റു മരുന്നു വെക്കാമെന്നൊക്കെ കരുതി കിടന്നതാണ്, എന്നാൽ വേദനയുടെ ക്ഷീണത്തിൽ അറിയാതെ ഉറങ്ങിപ്പോവുകയായിരുന്നു………..!

പിറ്റേന്നായപ്പോൾ എനിയ്ക്കാണേൽ ശരീരമനക്കാൻ വയ്യാത്ത വേദനയായി………! എന്നിട്ടുമാരെയും സഹായത്തിനു വിളിയ്ക്കാൻ ഈഗോ സമ്മതിച്ചില്ല……….! ഇടയ്‌ക്കൊക്കെ അമ്മയും കീത്തുവുമൊക്കെ വന്നു ഡോറിന്മേൽ തട്ടി വിളിച്ചെങ്കിലും ഞാൻ മിണ്ടാമ്പോയില്ല……….! എന്തേലും പറഞ്ഞകത്തു കയറിക്കൂടിയാൽ രഹസ്യം മുഴുവൻ അവറ്റകള്  തുരന്നെടുക്കും……….! രാത്രിയിൽ ഞാൻ വെള്ളമടിച്ചു തല്ലുണ്ടാക്കി വന്നതാണെന്ന് കരുതിയാണ് ഒന്നും മിണ്ടാൻ വരാത്തത്….. അല്ലെങ്കിൽ കുറ്റവിചാരണയും രാത്രിതന്നെ നടന്നേനെ……..!

അങ്ങനെ മുറി തുറന്നിറങ്ങാതെ…. ബ്രേക്ക്‌ ഫാസ്റ്റ് പോലും കഴിയ്ക്കാതെ കട്ടിലിന്മേൽ ചാരിക്കുത്തിയിരിയ്ക്കുമ്പോഴാണ് ശ്രീ വന്നു ഡോറിൽ മുട്ടുന്നത്………! അവനാണ് വന്നതെന്നുറപ്പു വരുത്തിയ ശേഷം ഞൊണ്ടിപ്പിടഞ്ഞെഴുന്നേറ്റ് കതകു തുറന്നുള്ളിലേയ്ക്കു കയറ്റി…………!

“”……..എങ്ങനെ……?? നല്ല വേദനയുണ്ടോ……??”””

എന്റെ ബെഡിലേയ്ക്കിരുന്നു കൊണ്ടവൻ ചോദിച്ചതും ഞാനും ഡോറടയ്ക്കുന്നതിനിടയിൽ ഒന്നു മൂളിയ ശേഷമവന്റെ അടുക്കലേയ്ക്കു ചെന്നു………!

“”……..ഇന്നലെ നിന്റെ തന്തപ്പടി എന്തേലുമ്പറഞ്ഞോ……??”””

ഞാനടുക്കലെത്തിയതും അവൻ ശബ്ദം കുറച്ചുകൊണ്ട് ചോദിച്ചു……..!

“”……..പിന്നെ പറയാതെ…… ഒരുവിധത്തിലാ ഞാനിതിനുള്ളേ കേറി കതകടച്ചത്……!!”””

“”……..നന്നായി……..! ഇനി മൂന്നാലു ദിവസമിതിനുള്ളി കെടെ…….

! താഴെയവരൊക്കെ നിന്നെ കൊല്ലാനുള്ള കലിപ്പിലാ…. തിന്നാനും കുടിയ്ക്കാനുമുളേളക്കെ ഞാനെടുത്തു തന്നോളാം……!!”””

അവനതു പറയുമ്പോഴേയ്ക്കും ഞാൻ കട്ടിലിന്റെ ക്രാസിയിലേയ്ക്ക് ചാരിയിരുന്നു കഴിഞ്ഞിരുന്നു……….!

“”………എടാ സത്യത്തിൽ നിന്നെയവിടുത്തെ പെണ്ണുങ്ങളാണാ അതോ പോലീസാണോ എടുത്തിട്ടു പെരുമാറിയേ…….??”””

കുറച്ചു നേരത്തെ നിശബ്ദതതയ്‌ക്കൊടുവിൽ ഞാൻ മറക്കാനാഗ്രഹിയ്ക്കുന്ന നിമിഷത്തെ അവൻ വീണ്ടുമോർമ്മിപ്പിച്ചു………..!

“”………ആ…. തമ്പുരാനറിയാം…….! ആദ്യവാ പെണ്ണുങ്ങളായിരുന്നു… പിന്നെ ആരൊക്കെ എന്തൊക്കെ ചെയ്തെന്ന് എനിയ്ക്കറിയാമ്പാടില്ലേ…… എന്തായാലുമൊന്നും പാഴായിപ്പോയിട്ടില്ല…… തന്നതിന്റെയൊക്കെ സീലുണ്ട്…….!!”””

നിസംഗതാഭാവത്തിലുള്ള എന്റെ മറുപടി കേട്ടപ്പോൾ തികട്ടി വന്ന ചിരിയെ അവൻ കഷ്ടപ്പെട്ടൊതുക്കി………..!

“”……….അതിരിയ്ക്കട്ടേ…….! അവളുടെ കാര്യമെന്തായി…….?? നീയിത്രേക്കെ തല്ലുകൊണ്ടേനെന്തേലും പ്രയോജനം…….??”””

പ്ലാനിങ്ങ് വിജയിച്ചോ എന്നറിയാനുള്ള ക്യൂര്യോസിറ്റിയോടെയാണ് അവനാ ചോദ്യമിട്ടത്…………!

“”………ആ……! അതു മാത്രമാണെന്റെ ആകെയുള്ളാശ്വാസം……! നാറേണ്ടതൊക്കെ മാക്സിമത്തിൽ ഞാൻ നാറ്റിച്ചിട്ടുണ്ട്……..! പിടിച്ചു കെട്ടിയപ്പോൾ അവളുടെ പേരങ്ങ് പറഞ്ഞു കൊടുത്തു…….! അവളു വിളിച്ചിട്ടാ വന്നേന്ന്……..! ആദ്യമൊന്നുമവള് സമ്മതിച്ചില്ലേലും പിന്നെന്നെ പിടിച്ചു ജീപ്പിക്കേറ്റിയപ്പോൾ അവളേറ്റു…….! അങ്ങനെയാ എന്നെ വിട്ടേ……..!!”””

“”……..അപ്പൊ മീനാക്ഷിയോ……??”””

“”……..ആ……??  അതൊന്നുമെനിയ്ക്കറിയൂല……! എന്റെടുക്കെ പൊയ്ക്കോളാമ്പറഞ്ഞു…… ഞാനിങ്ങ് പോന്നു……..!!”””

ശരീരം മുഴുവൻ ഇടിച്ചു പുഴുങ്ങിയ വേദനയിലും ഞാൻ കൂളായി പ്രതികാരം ചെയ്ത സന്തോഷത്തോടെ മറുപടി നല്കുമ്പോൾ ശ്രീയുടെ മുഖം പെട്ടെന്ന് വല്ലാണ്ടായി…………!

“”………മ്മ്മ്…..?? എന്തോ പറ്റി…..?? രണ്ടു തല്ലുകൊണ്ടെങ്കിലെന്താ ഉദ്ദേശം നടന്നില്ലേ…….?? പിന്നെന്താ ഒരു സന്തോഷമില്ലാത്തേ…….??”””

അവന്റെ മുഖഭാവം കണ്ടു ഞാൻ സംശയത്തോടെ തിരക്കി………..!

“”………എന്തോ….. അത്രയും വേണ്ടാരുന്നെന്നൊരു തോന്നൽ…….! ഒന്നൂല്ലേലും ഒരു പെണ്ണല്ലേ…….! ഇനിയവളെങ്ങനെ മറ്റുള്ളോരെ ഫെയ്സെയ്യും……??”””

അവൻ സ്വയം പരിതപിച്ചതു കണ്ടപ്പോൾ എനിയ്ക്കങ്ങോട്ടു വിറഞ്ഞു കേറി……..!!

“”…….അവളെങ്ങനേലും ഫെയ്സെയ്‌തോളും…… നീ അതോർത്തിപ്പോ ദെണ്ണിക്കണ്ട…….! എന്തായാലും നമ്മുടെ പ്ലാനിങ് വർക്കൗട്ടായല്ലോ….
.  അതുമതി……..!!”””

“”…….ഞാൻ ദെണ്ണിച്ചതൊന്നുമല്ല മൈരേ… അവളുടെ കാര്യമോർക്കുമ്പ എന്തോ ഒരു വെഷമം……. നിന്നെ രക്ഷിക്കാനാണല്ലോ അവളിങ്ങനെ നാറീതെന്നോർത്തപ്പോ……”””

“”……..അപ്പൊ അവളെന്നെ നെലന്തൊടാതിട്ടൂമ്പിച്ചതോ……??  അതിനു നെനക്കൊന്നുമ്പറയാനില്ലേ……?? അല്ലേലും നിന്നെ പോലുള്ള കൊറേ ഊമ്പന്മാരുണ്ട്….. പെണ്ണിന് തൊലിഞ്ഞാ മാത്രം ഫീൽ ചെയ്യുന്നവന്മാർ…….! അവളെങ്ങനെയിനി മറ്റുള്ളവരെ ഫേസെയ്യുമ്പോലും….. ഞാനീ മൂന്നാലു ദിവസായിട്ടു കെടന്നു നാറുന്നതിനൊന്നും അവനൊരു മൈരുമില്ല…… കഷ്ടം…….!!

ഞാൻ ദേഷ്യമടക്കാനാകാതെ പല്ലുഞെരിച്ചു………!

“”……..അവൾക്കു തൊലിഞ്ഞെന്നോർത്തിട്ടല്ലടാ പൂറാ ഞാമ്പറഞ്ഞേ….. ഇനി  നാണക്കേടോർത്ത് അവളുവല്ലോ ആത്‍മഹത്യേം ചെയ്യോന്നാ എനിയ്ക്ക്……….!!”””

“”…….അങ്ങനെയെന്നാ പോയി ചാവട്ടെടാ…… നിന്റമ്മേം പെങ്ങളുമൊന്നുമല്ലല്ലോ…….  അല്ലേലും അവളൊക്കെപ്പോയി ചാകുന്നത് തന്നാ നല്ലത്… പൂറി……..!!”””

“”……..ഇടിയുങ്കൊണ്ട് പുഴുത്തു കെടക്കമ്പഴെങ്കിലും ഈ നാറിയ്ക്ക് കുറച്ചു വെളിവ് കൊടുത്തൂടേ ദൈവമേ……!!”””

മുകളിലേയ്ക്കു നോക്കി പറഞ്ഞശേഷം അവനെന്റെ നേരേ തിരിഞ്ഞു………..!

“”……..എടാ കോപ്പേ….. അവള് നിന്നെ ബസ് സ്റ്റോപ്പിലാളിന്റെ മുന്നിലിട്ടൂമ്പിച്ചതിനല്ലേ നീ കോളേജിക്കേറി വായിലു വന്നേക്കെ വിളിച്ചേ……..! അതിനവക്കു വേണേല് കീത്തൂന്റെ എൻഗേജ്മെന്റിന്റന്ന് എല്ലാരേം മുന്നിലു വെച്ചു നിന്നെ തളിയ്ക്കാരുന്നു……..! ചെയ്തില്ലല്ലോ…….?? അതാണ്‌ വിവരം…….! ആരുടേം മുന്നില് നിന്നെ നാറ്റിയ്ക്കാതെ നിനക്കിട്ടവള് പണിതപ്പോൾ നീയെന്തോന്നാ കാണിച്ചേ……?? ഹോസ്റ്റലിക്കേറി എല്ലാരുടേം മുന്നിലവളെ…….! എടാ…..  ഒന്നൂല്ലേലുമവളൊരു പെണ്ണല്ലേ……. ഇതിനി കീത്തുവിനാണ് വന്നിരുന്നേലെന്തോ ചെയ്യുവാരുന്നു……..??”””

അവൻ കാരണം നിരത്തി അവളെ ന്യായീകരിയ്ക്കാൻ ശ്രെമിച്ചപ്പോൾ എന്റെ കലിപ്പ് കൂടുകയാണ് ചെയ്തത്……..!

“”……..അതേ…. എന്റെ ചേച്ചി കണ്ണികണ്ടവമ്മാരുടെ തോളേക്കേറാമ്മേണ്ടി നടക്കുവല്ല…….! അല്ലേലുമെന്റെ ചേച്ചിയോടു കൂട്ടിപ്പറയാനെന്ത് യോഗ്യതയാ അവൾക്കുളേള…….??  പിന്നെ….. നീയെല്ലാമെന്റെ മീതെയിട്ട് വിശുദ്ധനാവുവൊന്നും വേണ്ട……..! പ്ലാനൊക്കെ നിന്റെയല്ലാർന്നോ…….?? എന്നിട്ടെല്ലാങ്കഴിഞ്ഞപ്പോ തൊലിച്ചോണ്ട് വന്നേക്കുന്നു…… തോന്നുമ്പോ തോന്നുമ്പോ പല തന്തേടെ കൊണങ്കാണിയ്ക്കാതെ പോയി ചത്തൂടേ കുണ്ണേ…….??”””

എന്റെ രോഷം കണ്ടപ്പോളെന്തു പറയണമെന്നറിയാത്ത മാനസികാവസ്ഥയിലായി അവൻ………! പിന്നെ കുറച്ചു നേരം ചിന്തയിലാണ്ടിരുന്ന ശേഷം തല ചെരിച്ചെന്നെ നോക്കി…………!

“”…….
.എടാ നീ കരുതുമ്പോലെ ഞാന്നിന്നെ കുറ്റപ്പെടുത്തിയതല്ല……..! പ്ലാൻ ചെയ്യുമ്പോൾ ഇതിങ്ങനെയൊക്കെ ആവോന്നുമറിയാരുന്നു……! പക്ഷേ നിന്നെ പിടിച്ചപ്പോൾ അവളെല്ലാമേറ്റെന്നു കേട്ടപ്പോളൊരു വെഷമം……..! ഇൻകേസ് അവളേറ്റില്ലാരുന്നേൽ നീയകത്തുമായേനെ….. നാടുമുഴുവൻ നാറുവേം ചെയ്തേനെ…….! കീത്തൂന്റെ കല്യാണം മുടങ്ങാനും അതീക്കൂടുതലൊന്നും വേണ്ട…….! അങ്ങനെന്തേലും സംഭവിച്ചിരുന്നേ നിന്റെ തന്ത ജയിലി വന്നു നിന്നെ കൊന്നേനെ…….! ഇതിപ്പോൾ സ്വന്തം മാനം പണയമ്മെച്ചാ അവള് നിന്നെ രക്ഷിച്ചേക്കുന്നേ……..! സത്യമ്പറയാലോ ഒരു പെണ്ണുമിങ്ങനൊന്നും ചെയ്യൂലെടാ……..! അതിനിയിപ്പൊ ആത്മാർത്ഥമായി പ്രേമിയ്ക്കുന്ന പെണ്ണാണെങ്കി കൂടി, അവളുമാര് സ്വന്തം മാനം കളഞ്ഞിട്ടൊന്നും ഇങ്ങനെയേക്കൂല….. അതുമത്രേമ്പേരുടെ മുന്നില്………! അതൊക്കെ ചിന്തിച്ചപ്പോളൊരു വിഷമം…….!!””’

ആരെയും ഒരുപരിധിയ്ക്കുമേൽ സപ്പോർട്ടു ചെയ്യാത്ത ശ്രീ അവളെയിങ്ങനെ പിൻതാങ്ങുന്നതു കണ്ടപ്പോൾ അതിലെന്തേലും കാര്യമുണ്ടാവോ എന്നൊക്കെ ഞാനും ചിന്തിച്ചു……..! എന്നാലവളോടുള്ള കലിപ്പ് അത്രമേൽ കിടക്കുന്നതു കൊണ്ടാവണം ഒരു സഹതാപോ മൈരോ ഒന്നും തോന്നീല……….!

“”……..ഇതൊക്കെ റോഡില് ചുമ്മാ നോക്കിക്കൊണ്ടു നിന്നയൊരുത്തീടോടെയല്ലല്ലോ ഞാഞ്ചെയ്തേ…….?? മിണ്ടാണ്ടു പോയയെന്റടുക്കെ തൊലിച്ചിട്ടു വന്നിട്ടല്ലേ…… അനുഭവിയ്ക്കട്ടേ…… നല്ലയാമ്പിളേളരോടു കളിച്ചാലിങ്ങനൊക്കെ നടക്കോന്നവളറിയണം……..!!””‘

ഞാൻ വീരവാദം മുഴക്കിയശേഷം ഒന്നുകൂടി ക്രാസിയിലേയ്ക്ക് അഡ്ജസ്റ്റ് ചെയ്തു ചാരിയിരുന്നു………!

“”…….ഈശ്വരാ….. ഒരു ബോംബു കിട്ടീരുന്നേലീ തായോളീടെ അണ്ണാക്കില് വെച്ചു പൊട്ടിയ്ക്കാരുന്നു……! എടാ മൈരേ….. ഈ ബോധോം കുണ്ണേന്നുമില്ലാത്തതൊരു തെറ്റല്ല….. പക്ഷേ അതിങ്ങനൊരാർഭാടമായിട്ട് കൊണ്ടു നടക്കരുത്……..!!”””

അവനെന്നെ തളിച്ചപ്പോഴും ഞാനൊന്നും മിണ്ടാതെ ക്രാസിയിലേയ്ക്ക് തല ചേർത്തുവെച്ച് കിടക്കുകയായിരുന്നു……..! കുറച്ചു നേരത്തേയ്ക്കൊന്നും മിണ്ടാതിരുന്ന അവൻ എന്തോ ഓർത്തിട്ടെന്ന മട്ടിലെന്നോടു ചേർന്നു………..!

“”…….ടാ…. പിന്നെന്തായാലും നീയൊന്നു സൂക്ഷിച്ചോ….. ഇന്നലെ കാട്ടിക്കൂട്ടീത് വീട്ടിലാങ്ങണമറിഞ്ഞാലുള്ള സ്ഥിതിയറിയാലോ……….!!””

അവന്റെ ചിന്താപൂർവ്വമുള്ള ചൂണ്ടിക്കാട്ടൽ കേട്ടതും ഞാനും ചെറുതായൊന്നു ഭയക്കാണ്ടിരുന്നില്ല……….!

“”……ഏയ്‌…. അങ്ങനൊന്നും വീട്ടിലറിയൂല…….! ഇനി  ഇതറിഞ്ഞിട്ടാ കുണ്ണനാണം ചോദിയ്ക്കാൻ വന്നാലേയുള്ളൂ…….
??”””

ഞാനെന്റെയുള്ളിൽ ഉരുത്തിരിഞ്ഞ സാധ്യതയവനോട് വെളിപ്പെടുത്തിയതും അവനു വിറഞ്ഞു കേറി……….!

“”……….കുണ്ണന്റെ കേസ്സു നീ വിട്…….! അവനീ പറമ്പിക്കേറിയാ പിന്നെയീ മുറ്റത്തു കിടന്നിഴയും…….! അതോർത്തു നീ വിഷമിയ്ക്കണ്ട…….!!”””

അങ്ങനെയെന്നെ സമാശ്വാസിപ്പിച്ച ശേഷം കുറച്ചു സമയം കൂടി ഞങ്ങള് വരുംവരായ്കകളെ കുറിച്ചു ചിന്തിച്ചിരുന്നു…………! അപ്പോഴാണ് കോളിങ് ബെൽ മുഴങ്ങുന്ന ശബ്ദം ഞങ്ങൾ കേട്ടത്……..!

“”………ഇതിനിയേതവനാണോ……?? ആ കുണ്ണനായിരിക്കുവോ….???”””

ഞാനൊരു സംശയം പറഞ്ഞതും അവൻ ബെഡ്ഡിൽ നിന്നും ചാടിയെഴുന്നേറ്റു…..

“”………ആണെങ്കി ഇന്നവന്റന്ത്യാ……! നീയൊരു ചാക്കുമായിട്ടങ്ങോട്ടു പോര്….. അവന്റെ കൈ വേറെ കാലു വേറെയായിട്ട് കെട്ടിപ്പൊതിഞ്ഞെടുക്കാം……..!!”””

എന്നോട് മാസ് ഡയലോഗൊക്കെ വിട്ടശേഷം കൈയും തിരുമ്മിക്കൊണ്ടവൻ റൂമിൽ നിന്നും പുറത്തേയ്ക്കിറങ്ങി……..! ഞാൻ കുണ്ണന്റെ അവസ്ഥയോർത്ത് പുഞ്ചിരിയ്ക്കുമ്പോഴും ശ്രീയുടെ കൂടെ നിന്നവനെ തല്ലാമ്പറ്റിയില്ലല്ലോ എന്ന വിഷമമുണ്ടായിരുന്നു……….! കുറച്ചു സമയം കഴിഞ്ഞിട്ടും പുറത്തു നിന്ന് സംസാരമോ അയ്യോ…. പൊത്തോ വിളിയോ ഒന്നും കേൾക്കാതെ ശങ്കിച്ചിരിയ്ക്കുമ്പോഴാണ് മാസ് ഡയലോഗുമടിച്ച് പോയവൻ ശരം കണക്കേ വാതിൽ പടിയിൽ വന്നിടിച്ചു നിന്നത്……….! ഇതെന്തു കൂത്തെന്ന മട്ടിലവനെ നോക്കുമ്പോൾ അവൻ കിതച്ചു കൊണ്ടലറി……….

“”…….എ..ണീ..യ്ക്കാ..മ്പറ്റോ..ങ്കി എണീറ്റെങ്ങോട്ടെങ്കിലുമോടടാ……  അതവളാ ആ വാര്യമ്പള്ളീലെ മീനാക്ഷി……..! പുന്നാര മോള് രണ്ടുങ്കല്പ്പിച്ചാന്നാ തോന്നണേ……..!!””””

പറഞ്ഞതും തിരിഞ്ഞവൻ സ്റ്റെയറിറങ്ങിയോടി………..! ഞാൻ സ്വയമേ ധൈര്യശാലിയും ബുദ്ധിരാക്ഷസനുമായി കണക്കിട്ട് അനുമോധിയ്ക്കാനായി പൊന്നാടയൊക്കെ പറഞ്ഞു വെച്ച ശ്രീ പോലും അവളെ പേടിച്ചോടിയതു കണ്ടപ്പോൾ പിന്നെയെന്റെ കാര്യം പറയണോ…….?? ഞാനെന്തു ചെയ്യണമെന്നറിയാതെ വിറങ്ങലിച്ചിരുന്നു പോയി……..! എന്നെ എരിതീയിലേയ്ക്കെറിഞ്ഞ ആ നാറിയെ തെറി പറയണോ….. അതോ മീനാക്ഷി വന്നെന്തൊക്കെയാക്കോന്ന് പേടിയ്ക്കണോ…. ഒന്നുമറിയാൻ വയ്യ……….! അപ്പോഴേയ്ക്കും താഴെ ഡോറു തുറക്കുന്ന ശബ്ദം കേട്ടു, പിന്നാലെ അമ്മയുടെ സ്വരവും…….

“”…….ആരിത് മീനുവോ…..??”””

എന്ന്……..!

“”……അല്ല….. മീനൂന്റെ പ്രേതം……! മാറി നില്ല് പെണ്ണുമ്പിള്ളേ……..!!”””

അവളുടെ കലിപ്പടങ്ങാതെയുള്ള ശബ്ദമുയർന്നതുമെന്റെ പേടി നെറുകയിലെത്തി…….! ഈശ്വരാ…… ഈ മറുതയെന്റെ അമ്മയെ വല്ലോം ചെയ്യോ……??

“”…….എവിടെ…….?? എവിടെ നിങ്ങടെ മോൻ…….??  വിളിയിങ്ങട്…….! എനിയ്ക്കു ചിലത് ചോദിയ്ക്കാനുണ്ട്…….!!”””

അവളൊറ്റ ശ്വാസത്തിൽ തൊണ്ട കീറിയതും ഞാനെവിടെ പതുങ്ങണോന്നറിയാതെ ചുറ്റും നോക്കി………! അതേ സമയത്തുതന്നെ വല്യമ്മേ ഞാൻ പോകുവാണേ എന്ന ശ്രീയുടെ പറച്ചിലും കേട്ടു……..! മുങ്ങിയതാ നാറി…… അതുകൂടി കേട്ടതോടെ എന്റെയുള്ള ധൈര്യം മുഴുവൻ ചോർന്നു………! ശരീരമനങ്ങിയാ വേദനിയ്‌ക്കോലോന്നോർത്ത് കക്കൂസിപ്പോലും പോവാണ്ടിരിയ്ക്കുന്ന എന്നെയിങ്ങനെ പരീക്ഷിയ്ക്കല്ലേ ദേവീ….. എന്നൊക്കെ മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട് ഞാൻ ബെഡ്ഡിൽ നിന്നുമെഴുന്നേറ്റു………..!

“”……..എന്താ മോളേ……?? നീയെന്താ ഇങ്ങനൊക്കെ പറയുന്നേ……??”””

അവളുടെ പതിവിലും വിപരീതമായ ഭാവം കണ്ടിട്ടാകണം അമ്മ വേവലാതിയോടെ തിരക്കിയത്……..!

“”……..പിന്നെ……?? പിന്നെ ഞാനെങ്ങനെ പറയണം…….?? നിങ്ങളവനെ വിളിയ്ക്കുന്നുണ്ടോ അതോ ഞാനകത്തു കേറി പിടിച്ചിങ്ങോട്ടിറക്കണോ…….??”””

“”……..മീനൂ….. നിനക്കെന്താടീ ബാധ കൂടിയോ……?? എന്തോ ഉണ്ടായിട്ടാ നീയിങ്ങനെ കിടന്നു തുള്ളുന്നേ……??”””

മീനാക്ഷിയുടെ അലറിച്ചയ്ക്കു പിന്നാലെ കീത്തുവിന്റെ ശബ്ദം കൂടി കേട്ടതും പറമ്പിലെ മാവിന്റെ കാര്യത്തിലൊരു ധാരണയായി……..!

“”……..എനിയ്ക്കു നിങ്ങളോടൊന്നും ചോദിയ്ക്കാനോ പറയാനോയില്ല……..! എനിയ്ക്കവനെ കണ്ടാ മതി…….! വിളിയ്ക്കുന്നുണ്ടോ…. ഇല്ലയോ…….??”””

വീണ്ടും തൊണ്ട പൊട്ടുമാറുച്ഛത്തിലവളുടെ സ്വരമുയർന്നപ്പോൾ ഇവരെന്താ എന്നെ വിളിയ്ക്കാണ്ടിത്ര ലാഗടിപ്പിയ്ക്കുന്നേന്ന് ഞാനും ചിന്തിച്ചു………!

“”……..മോളേ…..  അവനെവിടെയോ വീണനങ്ങാമ്മയ്യാണ്ടു വന്നു കെടക്കുവാ……! ഇന്നലെയാ മുറീക്കേറിയേ പിന്നെ ഇതുവരെ ജലപാനം ചെയ്തിട്ടില്ല…….! വിളിച്ചിട്ടാണേ ഒരു മിണ്ടാട്ടോമില്ല……! എന്തോന്നാ പറ്റിയേന്നൂടി അറികേല……..!!”””

അമ്മ ദൈന്യതയോടെ പറയുന്ന കേട്ടപ്പോളെനിയ്ക്കു സങ്കടം തോന്നി, ഇതൊക്കെയാരോടാ ഈ പറയുന്നേന്നോർത്തിട്ട്…………!

“”……..എന്തോന്നാ പറ്റിയേന്നൊക്കെ ഞാമ്പറഞ്ഞു തരാം……

നിങ്ങളാദ്യമവനെയിങ്ങോട്ടു  വിളി……..! ദേ…. അകത്തു കേറിയവനെ വലിച്ചു പുറത്തിടാനറിയാഞ്ഞിട്ടല്ല…… വെറുതെയെന്നെക്കൊണ്ടത് ചെയ്യിയ്ക്കരുത്……….!!”””

അവളുടെ ശബ്ദം വീണ്ടുമുയർന്നപ്പോൾ എനിയ്ക്കും വിറയാൻ തുടങ്ങി……! ഇവക്ക് കിട്ടീതൊന്നും പോരെന്നാ തോന്നണെ… എന്റെ വീട്ടിന്റെ മുറ്റത്തു വന്നു നിന്നാജ്ഞാപിയ്ക്കാൻ നീയാരടീ മറ്റവളേന്നും മനസ്സിൽ പറഞ്ഞു കൊണ്ട് ഞാനും ഞൊണ്ടി പെടച്ചുകൊണ്ട് റൂമിന് പുറത്തേയ്ക്കു നടന്നു……..! അവളുടെ ആക്രോശവും നിലവിളിയും അതിനൊപ്പം അമ്മയുടേം കീത്തൂന്റേം കാര്യന്തിരക്കലുമൊക്കെ കേട്ട് ഒരുവിധത്തിൽ പിടിച്ചു പിടിച്ച് സ്റ്റെയറിറങ്ങി താഴെയെത്തുമ്പോൾ ക്രോണിക് ബാച്ചിലറിൽ കുരുവി തൈരുംകുടമെറിഞ്ഞ് പൊട്ടിച്ചിട്ട് പറഞ്ഞ ഡയലോഗാണ് മനസ്സിലേയ്ക്കു വന്നത്…. നിങ്ങൾക്ക് നല്ല സമയദോഷമുണ്ടല്ലോന്ന്………!കാരണം വേറൊന്നുമല്ല….. ഞാൻ താഴെയെത്തിയപ്പോഴേയ്ക്കും ഡോക്ടറ് തന്തയുടെ കാറും പോർച്ചിലേയ്ക്കു കയറിയിരുന്നു……….!

ഈശ്വരാ……! കൂത്തുവിളക്കും കൈയ്യിക്കൊടുത്ത് നീയെല്ലാ കാലമ്മാരെയും കൂടിയെന്റെ പിന്നാലെയിങ്ങ് വിട്ടേക്കുവാണോ…….??

എന്തായാലും ഞാൻ പെട്ടു…….! ഇനി തിരികെചെന്ന് റൂമിൽ കേറി കതകടച്ചിരിയ്ക്കാനൊന്നും എന്നെക്കൊണ്ട് പറ്റോന്ന് തോന്നുന്നില്ല ഷാജിയേട്ടാ….. പിന്നെല്ലാം വരുന്ന പോലെ വരട്ടേയെന്ന മട്ടിൽ ഞാനുമവിടെ വേരിറങ്ങി നിന്നു…………..!

“”…….ദേ അച്ഛൻ വന്നു……..!!”””

പുള്ളി സിറ്റ്ഔട്ടിൽ നിന്നും ഹോളിലേയ്ക്കു കയറിയതും കീത്തു കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു………!

“”……..ആഹാ…..  ഇതാര് കുട്ടി ഡോക്ടറോ……?? എന്താ പതിവില്ലാണ്ടിങ്ങോട്ടൊക്കെ…….??””

തന്തപ്പടിയവളെ കണ്ടതും കുശലം ചോദിച്ചുകൊണ്ടടുത്തേയ്ക്കു വന്നു…….! ദൈവമേ…. ഇവളൊരാട്ട് ഇങ്ങോർക്കിട്ട് കൊടുത്തെങ്കി……..! നമ്മളെന്തായാലും വീട്ടിന്ന് ചാടാമ്പോണു…. അപ്പൊപ്പിന്നെ അങ്ങനൊരു കാഴ്ച കൂടി കണ്ടിട്ടിറങ്ങാമെന്ന ചിന്തയായിരുന്നെനിയ്ക്ക്………!!

“”…….പതിവില്ലാണ്ടോരോന്നൊക്കെ അല്ലേ നടക്കുന്നേ…… പിന്നെങ്ങനെ വരാണ്ടിരിയ്ക്കും……??”””

അവൾ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു തല ചെരിച്ചപ്പോൾ കാര്യമെന്താണെന്നറിയാൻ പുള്ളി അമ്മയുടെ നേരേ കണ്ണുകൊണ്ടാംഗ്യം കാട്ടി………..! അതിനു മറുപടിയായി അമ്മ കൈമലർത്തുമ്പോഴേയ്ക്കും അങ്ങേരവരുടെ അടുത്തെത്തിയിരുന്നു………!

“”………എന്താ മോളേ……?? എന്താ പ്രശ്നം…….?? മോളിന്ന് കോളേജിപ്പോയില്ലേ…….??””””

പുള്ളി കൈയിൽ കരുതിയിരുന്ന ബ്ലാക്ക് ലാപ്ടോപ് ബാഗ് അമ്മയ്ക്കു നേരേ നീട്ടിക്കൊണ്ടാണ് മീനാക്ഷിയോടാ ചോദ്യമിട്ടത്……….!

“”………കോളേജിന്ന് സസ്പെൻഷനടിച്ചു കിട്ടീട്ട് വീണ്ടുമങ്ങോട്ടു കേറിച്ചെല്ലാനെന്റെ തലേക്കൂടി വണ്ടിയൊന്നുമോടുന്നില്ല……..!!”””

അവൾ മുഖത്തു നോക്കാതെ മറുപടി പറയുമ്പോൾ സംഗതി വിചാരിച്ചിടത്തു കാര്യമെത്തിയ സന്തോഷമുള്ളിലുണ്ടായെങ്കിലും അതു പുറത്തു കാട്ടാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ………..!

“”………സസ്പെൻഷനോ……?? എന്തിന്…….??”””

അവളുടെ മറുപടി കേട്ടതും പുള്ളി ഞെട്ടിപ്പിടഞ്ഞു കൊണ്ട് ചോദിച്ചു………! അപ്പോളാ മുഖത്തു വന്ന എക്സ്പ്രഷനൊക്കെ കണ്ടാൽ ജനിച്ചേ പിന്നെ അങ്ങനൊരു വാക്കയാള് കേട്ടിട്ടില്ലെന്ന് തോന്നിപ്പോവും……..!

ഹേയ് മിഷ്ടർ….. കഴിഞ്ഞ മാസം കോളേജില് വിളിച്ചു വരുത്തി താങ്കളുടെ കൈയ്യുമ്മേല് വെച്ചു തന്നത് പുലിയെ വെടിവെയ്ക്കാനുള്ള കടലാസല്ല……. അതുമീ സാമാനം തന്നാർന്നു……..! അന്നൊരുളുപ്പുമില്ലാണ്ട് കൈ നീട്ടി വാങ്ങിയിട്ട് ഇപ്പൊ കേട്ടിട്ടില്ലാത്ത മാതിരി നിന്നു ഞെട്ടുന്നു………! കഷ്ടം……..!

“”…….അയ്യോ…. അപ്പൊന്നുമറിഞ്ഞില്ലേ…… എന്നേം നിങ്ങടെ മോനേങ്കൂടിയെന്റെ ഹോസ്റ്റലീന്ന് പൊക്കി……..! കോളേജിലും ഹോസ്റ്റലിലുമൊക്കെ ഞാൻ ഫുള്ള് നാറി………! നിങ്ങടെ മോന് ആവശ്യത്തിന് തല്ലും  എനിയ്ക്കു സസ്പെൻഷനുമടിച്ചു കിട്ടി……..! ഡിസ്മിസ്സ് ചെയ്യേണ്ടതായിരുന്നു….. എന്തോ ഭാഗ്യത്തിനത് ചെയ്തില്ല……..!!”””

അവളൊറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തിയതും കൂടി നിന്നവർക്കൊപ്പം ഞാനുമസ്സലായിട്ടൊന്നു ഞെട്ടി………..! അവളിങ്ങനെ വന്നു നിന്നെല്ലാരുടെയും മുന്നില് തുറന്നടിച്ചു പറയോന്ന് ഞാൻ സ്വപ്‌നത്തിൽ പോലും ചിന്തിച്ചിരുന്നില്ല……..! അച്ഛനുമമ്മയും മുഖത്തോടു മുഖം നോക്കി നിന്നെന്തോ ചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ ശരീരം മുഴുവൻ മരവിച്ച പോലെ കീത്തു പിന്നിലെ ഭിത്തിയിലേയ്ക്കു ചാരിപ്പോയി………!

“”…….നിന്റെ….. നിന്റെ ഹോസ്റ്റലിലവൻ വന്നെന്നോ…..?? ഇല്ല….. ഇതൊക്കെ ചുമ്മാ പറയുവാ….. അവനങ്ങനെയൊന്നും ചെയ്യൂല……..!!”””

അച്ഛന്റെ കൈപിടിച്ചുകൊണ്ടമ്മ നിലവിളിയുടെ വക്കത്തെത്തിയപ്പോൾ, ആ അവസ്ഥയിലുമെന്റെ ചിന്ത പോയത് അമ്മയ്ക്കെന്നെ ഇത്രയും വിശ്വാസമുണ്ടായിരുന്നോ എന്നാണ്………! അതോ ഒരു സീരിയലും വിടാതെ കണ്ടിട്ടിങ്ങനെയുള്ള സന്ദർഭങ്ങളിൽ അമ്മമാരിതു പോലെയാണ് പ്രതികരിയ്ക്കേണ്ടതെന്ന് മനഃപാഠം  പഠിച്ചു വെച്ചിരിയ്ക്കുന്നതാണോ……??

“”…….മോളിതെന്തൊക്കെയാ പറയുന്നേ….. അവൻ നിങ്ങടെ ഹോസ്റ്റലിൽ വന്നെന്നോ…..??”””

കരച്ചിലിന്റെ ചാരെ നിൽക്കുന്ന അമ്മയുടെ കൈ പിടിച്ചുകൊണ്ട് അച്ഛൻ ചോദിച്ചപ്പോൾ മീനാക്ഷി മുഖമുയർത്തി പുള്ളിയെ നോക്കി………..!

“”…….ആ…. ഞാമ്പറഞ്ഞ സത്യാ….. ഞങ്ങളു തമ്മി കുറേക്കാലായിട്ട്  പ്രേമത്തിലാ…… അവനാദ്യായിട്ടൊന്നുമല്ല എന്നെക്കാണാൻ ഹോസ്റ്റലി വരുന്നേ……..!!”””

“”…….മോളേ…. നീ…..  നീയിതെന്തൊക്കെയാ ഈ പറേണേ…… ഇഷ്ടത്തിലായിരുന്നെന്നോ…….??”””

അച്ഛൻ അതിശയത്തോടെ ചോദിയ്ക്കുമ്പോൾ അമ്മ നിറകണ്ണുകളോടെ അച്ഛന്റെ മുഖത്തേയ്ക്കു നോക്കി……….! ഞാനാണെങ്കി ഇവളിതെന്തോന്നു ഭാവിച്ചാണെന്നു മനസ്സിലാകാതെ  പകച്ചുള്ള നിൽപ്പിലായി…….! ഈശ്വരാ…..  ഈ നിൽപ്പിലങ്ങ് സമാധിയായെങ്കിൽ…….!

“”…….അതേ അങ്കിളേ…….! ഞങ്ങളു തമ്മിലിഷ്ടത്തിലാ…….! എനിയ്ക്കാണേ അവനില്ലാണ്ട് ജീവിയ്ക്കുന്ന കാര്യം ചിന്തിയ്ക്കാങ്കൂടി പറ്റത്തില്ല……..! ഇപ്പൊഴാണെങ്കി എല്ലാരുടേം മുന്നില് നാണോങ്കെട്ടു……..! ഇനി ഞാനെന്താ ചെയ്യേണ്ടേ……?? നിങ്ങള് പറ……..! പോയി ചാവണോ……?? എന്തായാലും തന്തയില്ലാത്തൊരു കുഞ്ഞിനെ പെറാനൊന്നുമെനിയ്ക്കു പറ്റത്തില്ല………!!”””

“”…….ഛീ…  നിർത്തടീ മൈരേ…..! വീട്ടു മുറ്റത്തു വന്നു നിന്നനവശ്യമ്പറഞ്ഞാ കൊന്നു കളയും പന്ന………”””

ക്ഷമയുടെ നെല്ലിപ്പലകയും താണ്ടി അവൾക്കു നേരേ പായുമ്പോൾ ശരീരത്തിന്റെ വേദനയൊക്കെ ഞാൻ മറന്നിരുന്നു………!!

“”……എന്താ ഞാമ്പറഞ്ഞത് സത്യവല്ലേ…. നമ്മള്തമ്മീ പ്രേമമല്ലേ…..?? നമ്മളെ രണ്ടുംകൂടിയിന്നലെ ഹോസ്റ്റലീന്നു പിടിച്ചില്ലേ…..?? ഇല്ലേ…?? ഇല്ലെങ്കിൽ പറാ…….!!”””

“”……പ്രേമവോ……..?? നിന്നോടോ…..?? നീ പറഞ്ഞു പറഞ്ഞെങ്ങോട്ടാടീ കേറുന്നേ……?? ഇറങ്ങ്…….! മര്യാദയ്ക്കിറങ്ങിയ്‌ക്കോ….. ഇല്ലേ കഴുത്തിന് പിടിച്ചു പുറത്തു തള്ളും ഞാൻ……!!”””

ഞാനിരച്ചു കയറിയ കലിപ്പിൽ അടുത്ത് അച്ഛനുമമ്മയും നിൽക്കുന്നതൊക്കെ മറന്നു……..! എന്റെ മുഖഭാവം കണ്ടതും അവൾ കത്തുന്ന കണ്ണുകളോടെ എന്നെ ദഹിപ്പിയ്ക്കാനുറച്ചൊരു നോട്ടം നോക്കി…………!

“”……..ഇവള് പറയുന്ന സത്യാണോടാ……..?? നിങ്ങള് തമ്മിലിഷ്ടത്തിലാണോ……?? നീയിവളുടെ ഹോസ്റ്റലിൽ പോയിരുന്നോ…….??”””

തന്തപ്പടി കുറച്ചു കലിപ്പിലെന്റെ മുന്നിലേയ്ക്കു നിന്നു ചോദിച്ചപ്പോൾ ആദ്യമൊന്നുത്തരം മുട്ടിയെങ്കിലും അതു പരമാവധി അടക്കി പിടിച്ചുകൊണ്ട് ഞാൻ നിഷേധാത്മകമായി തലയാട്ടി………!

“”…….ഞങ്ങളു തമ്മിലൊരു ബന്ധവുമില്ല……  ഞാനിവൾടെ ഹോസ്റ്റലിലൊട്ട് പോയിട്ടുമില്ല…….!

ഇവളീ പറയുന്നേക്കെ നൊണയാ…….! വല്ലവന്റേം തോളേ ചെന്നു കേറി അവൻ പള്ള വീർപ്പിച്ചെങ്കി അങ്ങോട്ടു പൊക്കോണം…….! അല്ലാണ്ട് കണ്ട വിഴുപ്പെന്റെ തോളേ വെയ്ക്കാന്നോക്കിയാ മൂക്കിമ്മേൽ പഞ്ഞി തിരുകും ഞാൻ……..!!”””

സ്വന്തം ഭാഗം ന്യായീകരിയ്ക്കാനായി വായിൽ വന്നതു മുഴുവൻ തിരിച്ചു പറഞ്ഞതും ഞങ്ങടെ നടുക്കായി നിന്നയച്ഛനെ തള്ളി മാറ്റിക്കൊണ്ടവളെന്റെ നേരേ ചീറിപ്പാഞ്ഞു വന്നു……..!

എന്താടാ നായിന്റമോനേ പറഞ്ഞതെന്ന ഒറ്റ ചോദ്യമേ ഞാൻ കേട്ടുള്ളൂ…. എന്റെ വലതു കരണമൊന്നു നീറിപ്പുകഞ്ഞു………! ഇതിവിടെയെന്താ  സംഭവിച്ചതെന്നൊരൂഹം കിട്ടുന്നതിനു മുന്നേ അവളുടെ കൈ വീണ്ടും വായുവിലുയർന്നു പൊങ്ങി മിന്നൽ വേഗത്തിൽ നേരത്തെ കിട്ടിയ സ്ഥലത്തു തന്നെ വന്നു വീണു………! സത്യം പറയാലോ കണ്ണിലിരുട്ട് കേറിയ പോലെ തോന്നിപ്പോയി……, ഇന്നലെ  കിട്ടിയ തല്ലിൽ കവിളെല്ല് പൊട്ടിയിരുന്നതു കൊണ്ടാകണം രണ്ടാമത്തെ തല്ലുകൂടിയവിടെ വീണപ്പോൾ തലയൊന്നു കറങ്ങി ഞാൻ സെറ്റിയിലേയ്ക്കു പിടിച്ചു നിന്നു……….! അപ്പോഴേയ്ക്കും വീണ്ടുമവളുടെ കൈ വന്നെന്റെ ടീഷേർട്ടിൽ പിടിമുറുക്കിയതും ആഞ്ഞു തള്ളിക്കൊണ്ടെന്നെ ഭിത്തിയിലേയ്ക്കു ചേർത്തതും ഞാനറിഞ്ഞു……….! ഒന്നു കുതറി മാറാൻ ശ്രമിച്ചെങ്കിലും അതിനുള്ള ശാരീരികക്ഷമതയില്ലാത്തതിനാൽ ഫലം കണ്ടില്ല………! ഇതിനിടയിലെന്നെ മാന്തി പൊളിച്ചയവൾ കലിപ്പടങ്ങാതെയെന്റെ തല പിടിച്ചു ഭിത്തിയിലേയ്ക്കിടിച്ചു………! സ്വസ്ഥം……….!!

കൊണ്ടും വീണ്ടും കൊണ്ടും വീണ്ടുംവീണ്ടും കൊണ്ടും ഞാനൊരു നിലയിലെത്തിയപ്പോളാണ് അമ്മയും കീത്തുവും ചേർന്നവളെ പിടിച്ചു വലിച്ചു പിന്നിലേയ്ക്കു മാറ്റുന്നത്………..! എന്നിട്ടുമവരുടെ കയ്യിൽ കിടന്നു കുതറിക്കൊണ്ട് പിടി വിടീപ്പിയ്ക്കാൻ ശ്രെമിച്ചുകൊണ്ടിരുന്ന മീനാക്ഷിയെ അതേ നിൽപ്പിൽ വായും തുറന്നു നിന്ന് നോക്കിപ്പോയി………! ഇതാരാ ദേവീ ഭദ്രകാളി നേരിട്ടു പ്രത്യക്ഷപ്പെട്ടതോ…….??

“”…….മീനൂ…….! നിർത്തിയേ……! അടങ്ങുന്നുണ്ടോ നീയ്…. നിനക്കെന്താ പ്രാന്തു പിടിച്ചോ……..??”””

അമ്മയുടെയും കീത്തുവിന്റെയും കൈവെട്ടിച്ച് ചീറ്റപ്പുലിയെ മാതിരി ചീറി വന്നയവളെ വയറിലൂടെ ചുറ്റിട്ടു പിടിച്ചു പിന്നിലേയ്ക്കു വലിയ്ക്കുമ്പോൾ കീത്തുവിന്റെ സ്വരമുയർന്നു………..! അതോടെ ഒന്നയഞ്ഞ മീനാക്ഷി വയറിൽ നിന്നും കീത്തുവിന്റെ കൈയെടുത്തു മാറ്റിയ ശേഷം അവരുടെ നേരേ തിരിഞ്ഞു……….!!

“”……..ഇതേ….. ഇതു നിങ്ങള് കൊടുക്കേണ്ട തല്ലാ……! മക്കളെ വളത്തുമ്പോൾ മാന്യായിട്ടു വളത്തണം……! അല്ലേലിങ്ങനെ മുന്നിക്കിടന്നു തല്ലു കൊണ്ടന്നൊക്കെ വരും……..!!”””

അവരോടു പറഞ്ഞ് കലിപ്പടങ്ങാതെ അടികൊണ്ട് പതം വന്നു നിന്നയെന്റെ നേരേ തിരിയുമ്പോൾ ഞാൻ പല്ലു കടിച്ചമർത്തിക്കൊണ്ടവളെ നോക്കി……….!

“”……..എന്റെ ഹോസ്റ്റലി വരാനും അമ്മാതിരി സീനൊണ്ടാക്കാനുമൊക്കെ ഉണ്ടായിരുന്ന ധൈര്യമിപ്പോളെവിടെ പോയി…….! പറഞ്ഞോടെടാ…… എടാ ആണുങ്ങളെ പോലെ നിന്നു പറഞ്ഞോട്….. ഈക്കാണുന്നതൊക്കെ എന്നെ കാണാമ്മന്നപ്പോൾ കിട്ടിയ തല്ലിന്റെ പാടാന്ന് പറഞ്ഞോട്……!!”””

അവളെന്റെ നെഞ്ചിൽ പിടിച്ചു പിന്നിലേയ്ക്കു തള്ളിയതും അവളുടെ കയ്യിൽ നിന്നും കിട്ടിയ തല്ലിന്റെ ക്ഷീണവും ഇല്ലാത്തതും പൊല്ലാത്തതുമെല്ലാം വീട്ടുകാരുടെ മുന്നിൽ പറഞ്ഞതിന്റെ ദേഷ്യവുമെല്ലാം കൂടി ചേർന്ന് വിറച്ചുകൊണ്ട് ഞാനവളുടെ നേരേ ചീറ്റിക്കൊണ്ടാഞ്ഞു………! അവളുടെ കഴുത്തിന് കുത്തിപ്പിടിയ്ക്കാനായി നീട്ടിയ കൈ ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുന്നേയെന്റെ തന്തപ്പടി തട്ടി മാറ്റിക്കളഞ്ഞു………! പിന്നിലേയ്ക്കൊരു തള്ളായിരുന്നു അടുത്ത നടപടി………!!

“”……..ഇവളീ പറയുന്നതൊക്കെ സത്യമാണോടാ…….??”””

അങ്ങോരുടെ പിടിച്ചു തള്ളലിൽ ഒന്നു വേച്ചുപോയ ഞാൻ ശെരിയ്ക്കൊന്നു നിലയുറപ്പിയ്ക്കുമ്പോഴേയ്ക്കും ചോദ്യവുമെത്തിയിരുന്നു………!

“”……..നിങ്ങക്കെന്താ പ്രാന്താണോ….. ഏതവളേലുമെന്തേലും വന്നു പറഞ്ഞെന്നു കരുതിയെന്നെ ചോദ്യം ചെയ്യാൻ…….??”””

തികട്ടി വന്ന കലിപ്പിൽ മുഖത്തു നോക്കി ചോദിച്ചപ്പോൾ പുള്ളിയ്ക്കെങ്ങോട്ട് ചായണമെന്നറിയാത്ത അവസ്ഥയായി……..!!

“”…….അപ്പോളിവളു പറയുന്നേക്കെ നുണയാണോ……??”””

“”…….ആം……!!”””

അടുത്ത ചോദ്യത്തിന് ഞാൻ നിലത്തേയ്ക്കു നോക്കിയൊന്നു മൂളിയ ശേഷം കണ്ണുകൾ മീനാക്ഷിയുടടുക്കലേയ്ക്ക് നീട്ടുമ്പോൾ കണ്ണും മുഖവുമൊക്കെ ചുവപ്പിച്ച് അവൾ നിന്നു വിറയ്ക്കുകയായിരുന്നു………..!

“”……..പച്ചക്കള്ളമാണങ്കിളേ…….! അങ്കിളിനറിയോ….. ഇന്നലെയെല്ലാരുടേം മുന്നില് നാണം കെടോന്നറിഞ്ഞിട്ടും പോലീസ് കൊണ്ടോണ്ടെന്നു കരുതീട്ടാ ഞാനെല്ലാമേറ്റേ…….! അങ്ങനെ കൊണ്ടോയി നാട്ടുകാരറിഞ്ഞാ കുടുംബത്തിനു നാണക്കേടുണ്ടാവുന്ന മാത്രമാണോ……  ഇവൾടെ കല്യാണങ്കൂടി വരുവല്ലേ…….! ഇതിന്റെ പേരിലതുകൂടി മുടങ്ങുവാണേ ഇവൾടെ കണ്ണീരും കാണണ്ടേ……..?? അതൊക്കെയോർത്തിട്ടാ ഇവനാണെന്റെ റൂമി വന്നേന്നെന്റെ വീട്ടിലറിഞ്ഞപ്പോ ഇങ്ങോട്ടു ചോദിയ്ക്കാമ്മരാനൊരുങ്ങിയ പപ്പായോട് ഞാനിവനെക്കൊണ്ട് ഫുഡ് മേടിപ്പിച്ചെന്നും അതുകൊണ്ടു വന്നപ്പോൾ പിടിച്ചതാണെന്നുമൊക്കെ നുണ പറഞ്ഞേ……..! എന്റെ പക്ഷത്താണ് തെറ്റെന്നു ബോധ്യമായപ്പോഴാ പപ്പയടങ്ങിയേ……..!!”””

മീനാക്ഷി സങ്കടവും ദേഷ്യവുമിട കലർന്ന ഭാവത്തിൽ പറഞ്ഞതും എന്റെ തന്തപ്പടിയതിൽ ഫ്ളാറ്റ്……..!പിന്നങ്ങേരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല…… പുള്ളിയുടെ ഏറ്റവും പ്രിയപ്പെട്ട മകളുടെ ഭാവിയോർത്തൊക്കെയാണ് ഇങ്ങനെ ചെയ്തതെന്ന് തട്ടി വിട്ടാൽ പിന്നെന്തോ ചെയ്യുന്നേ…….??

“”……..സത്യമാണോടായീ കൊച്ചു പറയുന്നേ…….??”””

“”……..എന്ത്…….??”””

പുള്ളി ചീറിക്കൊണ്ടെന്റെ നേരേ വന്നപ്പോൾ ഞാൻ പൊട്ടൻ കളിയ്ക്കുക കൂടി ചെയ്തപ്പോൾ അയാളുടെ ദേഷ്യം കൂടി……..!!

“”……..നീയിവളുടെ ഹോസ്റ്റലിൽ പോയിരുന്നോന്ന്……??”””

അയാൾ വീണ്ടും ചീറിയതും എനിയ്ക്കെന്തോ പറയണമെന്നറിയാതായി…….! വീണ്ടും നിഷേധാത്മകമായി തലയാട്ടാനൊരുങ്ങിയപ്പോൾ കരണമടച്ച് പുള്ളീടെ വകകൂടിയൊന്നു കിട്ടി………!!

“”……..കള്ളമ്പറഞ്ഞാ കൊന്നുകളയും നായേ…….!!”””

അച്ഛൻ വീണ്ടും മുരണ്ടതും എനിയ്ക്കെന്തോ ചെയ്യണമെന്നറിയാതായി……..! പിടിവള്ളികളൊന്നുമില്ലാതെ തിരമാലയിൽ പെട്ട അവസ്ഥ……..!

അച്ഛൻ വീണ്ടുമെന്തോ പറയാനാഞ്ഞു കൊണ്ടെന്റെ നേരേ വന്നതും അത്രയും നേരം നോക്കുകുത്തിയായി നിന്ന അമ്മ ഞങ്ങളുടെ ഇടയിലേയ്ക്കു വീണു………!!

“”……..ഒന്നാതേ അവൻ വയ്യാണ്ടു നിയ്ക്കുവാ……! ഇനി നിങ്ങളെല്ലാരുങ്കൂടി അവനെ തല്ലിക്കൊല്ലോ……..??”””

അമ്മയെന്റെ പക്ഷം പിടിയ്ക്കാനെന്നോണം വന്നെങ്കിലും വില പോയില്ല……..! അമ്മയുടെ വാക്കുകൾക്കച്ഛൻ വില കൊടുത്തില്ലയെന്നു പറയുന്നതാവും ശെരി………!!

“”……..പറേടാ….. നീയിവളുടെ ഹോസ്റ്റലിൽ പോയിരുന്നോ……?? സത്യമ്പറഞ്ഞോണം…….!!”””

അത്രയും നേരം കല്ലുപോലെ നിന്നെങ്കിലും തന്തപ്പടി ടെററായെന്നു കണ്ടപ്പോൾ നോം നിന്നു തവിയാൻ തുടങ്ങി………! എന്തു പറയണമെന്നറിയാതെ കുഴങ്ങിക്കൊണ്ടെല്ലാരേം മാറി മാറി നോക്കുമ്പോൾ വായിൽ നിന്നും വീഴാമ്പോണ പൊന്നിൻ കട്ടയെ ചാടിപ്പിടിയ്ക്കാനായി കണ്ണും കാതും കൂർപ്പിച്ചെല്ലാം കൂടിയെന്നെ നോക്കി നിന്നു………..!

“”…….നിന്നോട് ചോദിച്ച കേട്ടില്ലേ….. നീ പോയിരുന്നോ ഇല്ലയോന്ന്…..??”””

“”……അച്ഛാ…. അതു പിന്നെ……”””

“”……എനിയ്ക്കു വേറൊന്നുങ്കേൾക്കണ്ട……! നീ പോയോന്ന് പറേടാ…….!!”””

“”……മ്മ്മ്…..! പോ…. പോയി……..!!”””

അച്ഛന്റെ വാക്കുകളുടെ ശൗര്യം കൂടിയപ്പോൾ ഞാനങ്ങ് സമ്മതിച്ചുപോയി………..!!

“”…….നിന്നെയവിടെല്ലാരും കണ്ടോ…….??”””

“”…….അത്….. അതു പിന്നെ…….””””

“”…….ഞാമ്പറഞ്ഞു നിന്നോട്….. നിന്നെ കണ്ടോ ഇല്ലയോ…..?? അതുമാത്രമ്പറഞ്ഞാ മതി……!!”””

“”…….കണ്ടു…….!!”””

അങ്ങോരുടെ ആജ്ഞയ്ക്കു മുന്നിൽ സമ്മതിയ്ക്കാതെ മറ്റൊരു പോംവഴി ഞാൻ കണ്ടില്ല………!!

“”……..അപ്പൊയിതൊക്കെ അവടന്നു കിട്ടിയ തല്ലിന്റെ പാടാണോ……??”””

അതിനുള്ള മറുപടി വാക്കുകൾ കൊണ്ടു പറയാതെ തലകുലുക്കിയതും  എന്റീശ്വരാന്ന് തലയിൽ കൈവെച്ചു കരഞ്ഞുകൊണ്ട് അമ്മ സെറ്റിയിലേയ്ക്കിരുന്നു പോയി……..! ഓടിച്ചെന്നു കൂടെയിരിന്നമ്മയെ ചേർത്തു പിടിച്ചു സമാധാനപ്പിയ്ക്കുന്നതിനിടയിലും കീത്തുവെന്നെ

ദഹിപ്പിയ്ക്കാനെന്നോണം ഒരു നോട്ടം നോക്കി………! ആ കണ്ണുകളെ നേരിടാനാകാതെ ഞാൻ മുഖം കുനിയ്ക്കുമ്പോൾ അച്ഛനും അമ്മയ്ക്കരികിലായിരുന്നിരുന്നു………..!

“”……..എന്നാലുമേട്ടാ…..  ഈ…. ഈ പരനാറിയെങ്ങനാ ന്റെ  വയറ്റി വന്നു പെറന്നേ……?? കുടുംബത്തിന്റെ….. കുടുംബത്തിന്റെ പേരു കളയാനുണ്ടായ തല തെറിച്ച സന്താനം………!!”””

അമ്മ കരച്ചിലിനും മൂക്കുപിഴിച്ചിലിനുമിടയിൽ പദം പറഞ്ഞുകൊണ്ടച്ഛനോട് ചോദിച്ചതും മീനാക്ഷിയെന്നെ നോക്കി കണ്ണുകൾ തുറിപ്പിച്ചു……..! നിനക്കിത്രേക്കെയായിട്ടും മതിയായില്ലേടീ പുന്നാരമോളേ…….! ഇതൊക്കെയൊന്നങ്ങോട്ട് കഴിഞ്ഞിട്ട് നീ പുറത്തേയ്ക്കിറങ്ങേട്ടാ…. തരാം ഞാൻ……..! അവളെ നോക്കി മനസ്സിൽ പിറുപിറുത്തുകൊണ്ട് നിൽക്കുമ്പോഴാണ് അമ്മയുടെ സ്വരം വീണ്ടുമുയർന്നത്…………!

“”…….ഇനിയിതൊക്കെ ആളോളറീമ്പയെങ്ങനാ ഈശ്വരാ ഞാനവറ്റോൾടെ മൊഖത്തു നോക്കുക……..?? ഇതൊന്നും കാണാനുങ്കേൾക്കാനും നിയ്ക്കാണ്ടങ്ങ് ചത്തുകളഞ്ഞാ മതിയാർന്നു………..!!”””

“”…….എടീ നീയൊന്നടങ്ങ്…….! നീ തന്നെ ചെക്കനെ വളത്തി വഷളാക്കീട്ടിനി കരഞ്ഞിട്ടെന്താ കാര്യം…….?? കഴിഞ്ഞ കഴിഞ്ഞു…….! ഇനിയെന്താ ചെയ്യേണ്ടേന്നെനിയ്ക്കറിയാം…….! നീ പോയി പെട്ടെന്ന് വേഷമ്മാറി വാ………!!”””

അമ്മയെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞ അച്ഛന്റെ വാക്കുകളിലെന്തോ തീരുമാനിച്ചുറച്ച ഭാവം കണ്ടപ്പോൾ ഞങ്ങളെല്ലാം പുള്ളിയെ ഉറ്റുനോക്കി………!

“”……..ഇന്നേരത്തെങ്ങോട്ടാ പോണേ…….??”””

അമ്മ സംശയഭാവത്തിൽ തിരക്കിയതും ഞാനും കാതുകളെ കൂർപ്പിച്ചു……….!

“”……..ഇനി നാട്ടുകാരറിഞ്ഞ് കൂടുതൽ പേരുദോഷമുണ്ടാകുന്നേന് മുന്നേ നമുക്കിതങ്ങ് നടത്താന്നോക്കാം……! അതുകൊണ്ട് വേഗന്ന് റെഡിയായി വാ……..!!”””

സംഗതി പെണ്ണു ചോദിയ്ക്കാനാണ് പോകാൻ പോണതെന്ന ബോധ്യം മനസ്സിലേയ്ക്കു വന്നതും ഞാനൊന്നു ഞെട്ടി……….! ഈശ്വരാ….. ഈ വണ്ടിയിതെങ്ങോട്ടേയ്ക്കാ പോണേ…….?? എന്നഭാവത്തിൽ ഞാൻ മുഖമുയർത്തി മീനാക്ഷിയെ നോക്കുമ്പോൾ അതുവരെയെന്നെ തല്ലി പിരുത്തിട്ടും കലിയടങ്ങാതെ പല്ലും കടിച്ചു നിന്നവൾ ഒരു പകപ്പോടെ കണ്ണു മിഴിച്ചുപോയി………….!

“”……..മോളൊന്നു കൊണ്ടും വിഷമിയ്ക്കണ്ട…….! ഇനിയിപ്പമിത്രയുമായ സ്ഥിതിയ്ക്ക് നിങ്ങടെയിഷ്ടന്തന്നെ നടക്കട്ടേ……! നമ്മള് വന്നു മോൾടെ വീട്ടിൽ സംസാരിയ്ക്കാം…….!!'”””

അച്ഛനവളെയാശ്വസിപ്പിയ്ക്കാനായി അങ്ങനെ പറയുമ്പോളാണ് ഇത്രയും നേരം മെനക്കെട്ടു നിന്ന് ഇരുന്ന കൊമ്പ് മുറിയ്ക്കുവാരുന്നെന്ന് ആ ബ്ലഡി ഫൂളിന് മനസ്സിലായത്……..! എന്തു പറയണമെന്നറിയാതെ മീനാക്ഷി  കിടുമ്പനടിച്ച് നിൽക്കുമ്പോൾ അമ്മയിടയ്ക്കു കയറി…. സ്വാഭാവികം……..!!

“”…….നിങ്ങളിതെന്തോ മനുഷ്യാ പറയുന്നേ…..?? കല്യാണോ…..?? അതിനവൻ പഠിച്ചോണ്ടിരിയ്ക്കുവല്ലേ……?? പോരാത്തേന് കല്യാണങ്കഴിയ്ക്കാനുള്ള പ്രായോന്നുമിവനായില്ലല്ലോ……??”””

അമ്മയുടെ ക്ലീഷേ വാദമൊന്നും തന്തപ്പടിയ്ക്കു മുന്നിലേൽക്കില്ലെന്ന് ബോധ്യമുണ്ടേലും ഞാൻ നിരുൽസാഹപ്പെടുത്തിയില്ല……..! ചിലപ്പോൾ ബിരിയാണി കിട്ടിയാലോ…….??

“”……..മിണ്ടരുത് നീ……..!  വളത്തി വഷളാക്കി വെച്ചിട്ട്

അഭിപ്രായമ്പറയാമ്മന്നേക്കുന്നു……..! ഇവനെക്കാരണം തലകുനിയ്ക്കാനീ പഞ്ചായത്തില് വേറെ മനുഷ്യമ്മാരില്ല…… എന്നിട്ട്……. കല്യാണങ്കഴിയ്ക്കാനുള്ള പ്രായമായില്ല പോലും…………!

പ്രായപൂർത്തിയാവാഞ്ഞിട്ടാണോടീ ഇവനെയിവൾടെ………..?? എന്നെക്കൊണ്ടൊന്നും പറയിക്കല്ലും… ഇനിയിതില് കൂടുതല് ചർച്ചയൊന്നുമ്മേണ്ട……! ഞാനെന്താണോ തീരുമാനിച്ചേ അതേ നടക്കൂ……..! നാട്ടുകാരു കൂടിയിനി കട്ടിലന്റടീന്ന് പിടിച്ചു കെട്ടിയ്ക്കുന്നേലും ഭേദം നമ്മള് വീട്ടുകാരായിട്ട് കെട്ടിച്ചു കൊടുക്കുന്ന തന്നാ…….!!”””

പുള്ളിയവസാനമായി മുന വെച്ചൊന്നു കുത്തിയതും അമ്മയുടെ നാവടഞ്ഞു………! നമ്മക്ക് പണ്ടേയ്ക്കു പണ്ടേ മുണ്ടാട്ടമ്മുട്ടിയോണ്ട് ആ ഒരു പ്രശ്നമുണ്ടായേയില്ല………!

“”…….അങ്കിളേ….. അത്…. അതങ്ങനെയല്ലങ്കിളേ…….! അത്… അതൊന്നും…. അതൊന്നും ശെരിയാവത്തില്ല……..! ഞാൻ… ഞാൻ……….”””

അച്ഛനോടൊരു വിധം പറയാൻ ശ്രെമിച്ചെങ്കിലും ഏൽക്കാതെ വന്നപ്പോൾ മീനാക്ഷി വാവടുത്ത പശുവിന്റെ മാതിരിയെന്തൊക്കെയോ കാട്ടിക്കൂട്ടാൻ തുടങ്ങി……..! പിന്നിലേയ്ക്കിട്ടിരുന്ന ഷോള് ഇടുപ്പിന്റെ വശത്തൂടെ മുന്നിലേയ്ക്കെടുത്ത് തെറുക്കുവേം പിന്നുകയുമൊക്കെ ചെയ്ത് വിരലിൽ ചുറ്റിക്കെട്ടിക്കൊണ്ടെന്നെ നോക്കി……….!

…….ഇതെന്താടാ നിന്റെ തന്തയിങ്ങനെ……??  എന്നാണോയിനി അവളുടെ നോട്ടത്തിന്റെ ഉദ്ദേശിച്ചമെന്നെനിയ്ക്കു സംശയമില്ലാതില്ല………!

“”…….എന്നാലുമേട്ടാ….. നമ്മളിതൊക്കെ ചെയ്തേച്ച്…. അതു കീത്തൂന്റെ ചെക്കൻ വീട്ടുകാരറിഞ്ഞാ മോശമല്ലേ…….?? അവരൊക്കെയെന്തോ വിചാരിയ്ക്കും……??””””

അമ്മ അവസാനശ്രെമം പോലെ പറഞ്ഞു നോക്കിയപ്പോൾ എനിയ്ക്കു വേണ്ടി കഷ്ടപ്പെടുന്നയമ്മയോടെനിയ്ക്ക് വല്ലാതെ സ്നേഹം തോന്നിപ്പോയി……….!

“”……..വേണ്ട…….! അതിനെക്കുറിച്ചൊന്നുമാലോചിയ്ക്കണ്ട…….! അവരോടെ ഞാമ്പറഞ്ഞോളാം…….! എന്നിട്ടുമുൾക്കൊള്ളാൻ പറ്റുകേലന്നാണെങ്കിൽ നമ്മുക്കാ ബന്ധം വേണ്ടന്നു വെയ്ക്കാം……! എന്തായാലുമെന്റനിയൻ കാരണമൊരു പെണ്ണിന്റെ കണ്ണീരും വീഴാമ്പാടില്ല……..!!””””

അമ്മയുടെ ചോദ്യത്തിനുള്ള ഉത്തരം അച്ഛൻ മൊഴിയുന്നതിനും മുന്നേ മൊത്തത്തിൽ ഇല്ലാണ്ടായ അവസ്ഥയിലിരുന്ന കീത്തുവാണ് പറഞ്ഞത്………! ചങ്കിനുള്ളിൽ കൊണ്ടു നടന്ന കൂട്ടുകാരിയും മറ്റെന്തിനും മീതെ അവൾ സ്നേഹിച്ച അനിയനും ചേർന്നവളെ വഞ്ചിയ്ക്കുവായിരുന്നെന്നുള്ള തിരിച്ചറിവ് എന്റെ ചേച്ചിയെ വല്ലാത്തൊരു മാനസ്സികാവസ്ഥയിൽ കൊണ്ടോയി എത്തിച്ചിരുന്നു……..!!

“”……..അതേ….. കീത്തുമോള് പറഞ്ഞതാ ശരി……! ഈ വീട്ടുമുറ്റത്തൊരു പെണ്ണിന്റെയും കണ്ണീരു വീഴാൻ ഞാൻ സമ്മതിയ്ക്കത്തില്ല……! നിങ്ങള് പോയി റെഡിയായി വാ…….! ഇപ്പോത്തന്നെ പൂവാം…….!!”””

കീത്തുവിന്റെ വാക്കുകളെ ഏറ്റുപിടിച്ചുകൊണ്ട് തന്ത സിനിമാ ഡയലോഗ് തട്ടി വിടുമ്പോൾ എല്ലാമൊരു നിസ്സഹായതയോടെ നോക്കി നിൽക്കാനേ എനിയ്ക്കു കഴിഞ്ഞുള്ളൂ………..! സത്യത്തിലെന്റെ മുന്നിലെന്തൊക്കെയാ നടക്കുന്നതെന്ന് എനിയ്ക്കൊരു ബോധ്യവുമുണ്ടായിരുന്നില്ല………..!

“”…….അങ്കിളേ….. നിങ്ങള്….. നിങ്ങളിതു കാര്യായിട്ടന്നെയാണോ……??”””

അത്രയും നേരം നോക്കുകുത്തി പോലെ നിന്ന മീനാക്ഷി ദൈന്യതയോടെ ചോദിച്ചതിന് അങ്കിള് സോറി എന്റെ തന്തപ്പടി ഒരുമാതിരി നോട്ടം നോക്കി……….!

“”……..നീയെന്താ അങ്ങനെ ചോദിച്ചേ……! ഇതിന്നത്തോടെയൊരു തീർപ്പാക്കണം…….! നമ്മളെല്ലാങ്കൂടി ദേ നിന്റെ വീട്ടിലേയ്ക്കു വരുവാ…….!!”””

പുള്ളി അവളുടെ തോളിൽ തട്ടിയാശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞതും കളി കാര്യമായെന്നവൾക്കു മനസ്സിലായി……..! അതോടെ കക്ഷി ഇപ്പോൾ കരയുമെന്ന അവസ്ഥയിലുമെത്തി…………..!

“”…….അങ്കിളേ….. വേണ്ടങ്കിളേ…..  ഇപ്പൊ വീട്ടിലൊന്നുമ്പറയല്ലേ…….! വീട്ടുകാരറിഞ്ഞാ എന്നെക്കൊല്ലും……! അതോണ്ടിപ്പോളൊന്നുമ്പറയണ്ട….! എന്റെ പഠിത്തം കഴിയുന്നവരെ പ്ലീസ് വീട്ടിലറിയിയ്ക്കല്ലേ……..!!””””

അവൾ പറഞ്ഞതൊക്കെ കള്ളമാണെന്ന് പറയാതെ തന്നെ മീനാക്ഷിയിത് തല്ക്കാലമൊതുക്കി തീർക്കാനായി കെഞ്ചുന്ന ഭാവത്തിൽ അച്ഛനോടപേക്ഷിച്ചെങ്കിലും നോ രക്ഷയായിരുന്നു ഫലം……..!

“”…….ഇല്ല മോളേ…… ഇനിയും  നിങ്ങളെയിങ്ങനെ കയറൂരി വിട്ടാ ശെരിയാവില്ല…….! അതുപിന്നെ രണ്ടു കുടുംബത്തിനും മാനക്കേടാവും……..!!”””

അച്ഛനവസാന വാക്കുമ്പറഞ്ഞ് പുറത്തേയ്ക്കു നടക്കുമ്പോൾ അമ്മയും കീത്തുവും ഡ്രെസ്സ് മാറിയങ്ങോട്ടു വന്നു………! അമ്മയെന്നെ ഇരുത്തിയൊന്നു നോക്കി അച്ഛന്റെ പിന്നാലെ പുറത്തേയ്ക്കു നടന്നപ്പോൾ കീത്തുവെന്നെ മൈന്റ് പോലും ചെയ്തില്ല………! എങ്ങനെ ചെയ്യാനാ…… അവൾടെ മനസ്സിൽ ഞാനമ്മാതിരി ചെയ്തും ചെയ്തിട്ടു നിൽക്കുവല്ലേ………!!

“”……കീ…. കീത്തൂ……??”””

എന്നെയും കടന്ന് മീനാക്ഷിയ്ക്കരികിലെത്തിയപ്പോൾഅവൾ അവസാന ആശ്രയത്തിനായി കീത്തുവിനെ ശരണം പ്രാപിയ്ക്കാൻ ശ്രെമിച്ചു……..!!

“”……..എടീ…. ഒന്നു നിയ്ക്ക്……! ഞാമ്പറേണ മുഴോനും കേട്ടിട്ട് നിങ്ങളോരോന്നൊക്കെ കാട്ട്……..!!”””

അവൾക്കു മുഖം കൊടുക്കാതെ പോകാനൊരുങ്ങിയ കീത്തുവിന്റെ കൈ പിടിച്ചു നിർത്തി അൽപ്പം ദേഷ്യത്തിലും സങ്കടത്തിലുമായി അവൾ പറഞ്ഞപ്പോൾ കീത്തുവേച്ചീടെ മുഖം ദേഷ്യം കൊണ്ടു ചുവന്നു………..!

“”……..കൈയെടുക്കടീ…….! ഞാൻ നിങ്ങളെയൊന്നുമിങ്ങനല്ല കരുതിയിരുന്നേ…….! ഇനി മേലിൽ മിണ്ടാമ്മന്നേക്കരുതെന്റോടെ…..!!”””

പറഞ്ഞു കഴിഞ്ഞെന്നെയൊന്നു തിരിഞ്ഞു കൂടി നോക്കിയപ്പോൾ അതെനിയ്ക്കും ബാധകമാണെന്ന് അവളുടെ മുഖഭാവത്തിൽ വ്യക്തമായിരുന്നു………..!

പെർഫെക്ട് ടൈമിങിൽ തേർഡ്മാനിലേയ്ക്ക് പെർഫെക്ട് പ്ലേസ്മെന്റ് നടത്തിയ ബോളിന് പിന്നാലെയോടി മണ്ടത്തരം കാണിയ്ക്കാതെ വെറുതെ നോക്കി നിൽക്കുന്ന വീരേന്ദർ സേവാഗിന്റെ മാതിരി ഞാനെല്ലാം നോക്കി തൂണിന്മേൽ ചാരി നിൽക്കുമ്പോൾ മീനാക്ഷിയുടെ കയ്യും തട്ടിയെറിഞ്ഞു കൊണ്ട് കീത്തു പുറത്തേയ്ക്കു നടന്നു………..!!

“”……ഇങ്ങനെ ശവങ്കണക്കെ നിയ്ക്കാണ്ടെന്തേലും ചെയ്യടാ നാറീ……..! എല്ലാം ദേയിപ്പോ കയ്യീന്ന് പോവും…….!!”””

സഹികെട്ട മീനാക്ഷിയെന്നെ ഓർമ്മപ്പെടുത്തിക്കൊണ്ട്  പറയുമ്പോളെന്റെ മുഖത്തൊരു പുച്ഛഭാവമായിരുന്നു……….!

“”…….ആണാ…….?? എന്നാ പോയി നീട്ടിവലിച്ചൊരു മൂഞ്ചു മൂഞ്ചിക്കൊട്……. തീരട്ടെയാ കഴപ്പ്….!!”””

പൊളിഞ്ഞു കേറിയ കലിപ്പിലും പുച്ഛത്തോടെ ഞാനതു പറഞ്ഞപ്പോൾ എന്നെ ദഹിപ്പിച്ചൊരു നോട്ടം നോക്കിയ ശേഷം എന്തോ ആലോചിച്ചുറപ്പിച്ച മട്ടിൽ തിരിഞ്ഞോടി……….! ഇവളിതെങ്ങോട്ടാണെന്ന ചിന്തയിൽ ഞാൻ സിറ്റ്ഔട്ടിലേയ്ക്കിറങ്ങുമ്പോൾ അച്ഛൻ വിളിച്ചതിനൊന്നു തിരിഞ്ഞു പോലും നോക്കാതെ  കക്ഷി ഗേറ്റ് കടന്നിരുന്നു………..!

ഇവിടെയൊന്നും നടക്കാത്ത കൊണ്ട് സ്വന്തം വീട്ടിൽ പോയി മുടക്കുണ്ടാക്കാനുള്ള ഓട്ടമായിരിയ്ക്കും……..! എനിയ്ക്കുള്ള മാതിരി തിരിച്ചവൾക്കുമെന്നോട് കലിപ്പായതുകൊണ്ട് ഞാനൊന്നും ചെയ്തില്ലേലും അവളായിട്ടെല്ലാം മുടക്കിക്കോളുമെന്ന വിശ്വാസമായിരുന്നു അപ്പോളെല്ലാമെനിയ്ക്ക്……..! പിന്നെ നാട്ടിലത്യാവശ്യം പേരും പ്രശസ്തിയുമുള്ളയെനിയ്ക്ക്, കടലിൽ കൊണ്ടോയി കളഞ്ഞാലും അവളെ കെട്ടിച്ചു തരില്ലെന്ന വിശ്വാസവും…………!

“”…….നീയെന്തോ ചിന്തിച്ചു നിയ്ക്കുവാടാ……?? വന്നു വണ്ടീക്കേറ്…….!!”””

ഓരോരോ സാധ്യതകളെയും കല്പിച്ചു കൂട്ടി ഭിത്തിയിൽ ചാരി നിന്നയെന്നോട് അച്ഛനൊന്നു ചാടിയപ്പോളാണ് ഞാൻ ഞെട്ടിയുണർന്നത്……….!

“”……..ഈ കോലത്തിലോ……??”””

പുറത്തു നിന്ന അച്ഛനോട് കാറിന്റെ മുൻസീറ്റിലിരുന്നു കൊണ്ടമ്മ ചോദിച്ചതും അച്ഛന്റെ മുഖം ചുളിഞ്ഞു……….!

“”…….ഓ….. ഇത്രേക്കെ ചെയ്തു വെച്ചിട്ടും അവൾക്ക് വേഷം മോശമായിപ്പോയേലാണ് ദണ്ണം…….! ഇങ്ങോട്ടു വന്നു കേറടാ…….!!”””

അമ്മയെയുമൊന്നു പുച്ഛിച്ചിട്ട് ഡബിൾ മൈന്റിൽ നിന്നയെന്നോടൊന്ന് കടുപ്പിച്ചപ്പോൾ ഞാനെങ്ങനെയൊക്കെയോ പഞ്ചറായ ബോഡിയും കൊണ്ട് മുറ്റത്തേയ്ക്ക് ചാടി………! അങ്ങനെയൊരു ഷോർട്ട്സും ടീഷേർട്ടുമിട്ട് പെണ്ണു കാണാൻ പോകാൻ തയ്യാറായി ചെന്ന എന്നെയൊന്നു കൂടി ഇരുത്തി നോക്കിയിട്ട് കാള പെറ്റെന്നു കേട്ടു കയറുമെടുത്തോടിയ എന്റെ മഹാനായ തന്ത ഡ്രൈവിംഗ് സീറ്റിലേയ്ക്കു കയറിയിരുന്നു………!

“”……ഒന്നിങ്ങോട്ടു പെട്ടെന്ന് കേറടാ…….!!”””

പുള്ളി വീണ്ടും കലിപ്പിച്ചതും എനിയ്ക്കുമങ്ങട് പൊളിഞ്ഞു തുടങ്ങി……..! പിന്നെ തന്തയായിപ്പോയില്ലേ എന്നൊരു പരിഗണന മാത്രം കൊടുത്തുകൊണ്ട് ഞാൻ പിന്നിൽ കീത്തുവിന്റെ കൂടെ കയറി……..! ഞാനടുത്തേയ്ക്കിരുന്നതും എനിയ്ക്കു മുഖം തരാതെ അവൾ പെട്ടെന്ന് ഗ്ലാസ്സിലൂടെ പുറത്തേയ്ക്കു നോക്കി,  ഇടയ്‌ക്കൊന്നു കണ്ണു തുടയ്ക്കുന്നതും കണ്ടു……..! ആയൊരവസ്ഥയിൽ ഞാനെന്തു പറഞ്ഞാലും അവള് വിശ്വസിയ്ക്കില്ലെന്നുറപ്പായിരുന്നു….. അല്ലേൽ തന്നെ പറഞ്ഞു തുടങ്ങിയാൽ ഒന്നുമെന്റെ കയ്യിൽ നിൽക്കില്ലല്ലോ……..! എങ്കിലും ഞാനൊന്നു പറയാൻ നോക്കി,  പക്ഷേ വാ തൊറക്കാതെടാ നാറീന്നൊരു അലർച്ച മുന്നീന്നു വന്നതേ ഞാൻ സൈലന്റായി….. അതോടെ എന്നാച്ചെന്നു കേറിക്കൊട് എന്ന മട്ടിലായി ഞാൻ………..!

ഞാനോരോന്നൊക്കെ ആലോചിച്ച് ചാരിയിരിയ്ക്കുമ്പോൾ വണ്ടിയുടെ വേഗം കൂടുന്നറിഞ്ഞു………! ഈശ്വരാ….. അവൾടെ തന്തേടെ കയ്യീന്നടി കൊള്ളാനിത്രയും തിടുക്കോ…….??

ഇനിയെന്തൊക്കെയാണ് സംഭവിയ്ക്കാൻ പോകുന്നേന്നറിയാതെ മനസ്സു മുഴുവൻ ഒരു മരവിപ്പിലിരിയ്ക്കുമ്പോൾ ഞങ്ങൾ മീനാക്ഷിയുടെ വീടിന്റെ ഗേറ്റ് കടന്നു……..! കാറു നിർത്തി പുറത്തിറങ്ങി കുരുക്ഷേത്ര യുദ്ധം നടക്കാൻ

പോകുന്ന സൈറ്റൊന്നൂടി നോക്കുമ്പോളാണ് ഓടിപ്പിടഞ്ഞു കൊണ്ട് മീനാക്ഷിയെത്തുന്നത്……..! ആകെ വിയർത്തൊഴുകി വല്ലാണ്ടായ അവൾടെ മുഖത്ത് ഞങ്ങളെ കണ്ടപ്പോളുണ്ടായ ഞെട്ടലും പേടിയും കൂടിയായപ്പോൾ എനിയ്ക്കൊരു ചവിട്ടു വെച്ചുകൊടുക്കാനാണ് തോന്നിയത്………….!

“”……..നീയിങ്ങോട്ടായിരുന്നേൽ നമുക്കൊപ്പം വന്നൂടായിരുന്നോ…..??”””

കക്ഷിയെ കണ്ടതും അച്ഛൻ ചോദിച്ചു….. എന്നാലതിന്  മറുപടിയില്ലാണ്ടെന്നെ നോക്കിയ മീനാക്ഷിയ്ക്ക് മുഖം കൊടുക്കാതെ ഞാനവിടെ നിന്നും മാറുകയാണ് ചെയ്തത്………!!

“”………ആഹാ…..! ഇതാര്…. ഡോക്ടറോ…..?? എന്താ ഡോക്ടറേ ഈ വഴിയ്ക്ക്….. വാ കേറി വാ…….!!”””

പുറത്തെ സംസാരം കേട്ട് വരാന്തയിലേയ്ക്കിറങ്ങി വന്ന രേവുവാന്റി പടത്തലവന്റെ മാതിരി മുന്നെ നിന്ന അച്ഛനെ കണ്ട് കാര്യമന്വേഷിയ്ക്കുമ്പോളാണ് അമ്മയും കീത്തുവും കൂടി അച്ഛനടുത്തേയ്ക്ക് ചെല്ലുന്നത്………..!

“”……ഓ…..! എല്ലാരുമുണ്ടല്ലോ……! വാ…. വാ കേറി വാ…..! വാ മോളേ……!!”””

സ്ഥിരം കണ്ടു പരിചയമുള്ള കീത്തുവിന്റെ കൈ കവർന്നുകൊണ്ടെല്ലാരെയും അകത്തേയ്ക്ക് ക്ഷണിച്ചു കയറ്റുമ്പോൾ, കുറച്ചു കഴിഞ്ഞും ഈ ആതിഥ്യ മര്യാദയൊക്കെ കണ്ടാൽ മതിയായിരുന്നു എന്ന ഭാവത്തിൽ ഞാനുമവരുടെ പിന്നലെയായി കയറി……..! അപ്പോഴുമനങ്ങാമ്പാറ പോലെ പുറത്തു നിന്ന മീനാക്ഷിയെ അവള്ടെയമ്മ ശ്രെദ്ധിയ്ക്കുന്നതു കൂടിയില്ലെന്ന് കണ്ടപ്പോൾ എനിയ്ക്കുള്ളിൽ ചിരിയാണ് വന്നത്………! അയ്യോ…. പാവം മീനാക്ഷി……! പുറത്തെ ജാഡയൊക്കെയേ ഉള്ളൂ….. നമ്മടെ മാതിരി വീട്ടിലൊരു  വെലേന്നുമില്ല……..!!

“”………എന്താടോ……?? എന്തായീ വഴിയ്ക്ക്…….?? മോൾടെ കല്യാണമ്മിളിയ്ക്കാൻ കൂട്ടത്തോടെ ഇറങ്ങിയതാല്ലേ…….??”””

ആന്റിയെല്ലാരെയും ക്ഷണിച്ചിരുത്തുമ്പോഴേയ്ക്കും റൂമിൽ നിന്നും കള്ളിമുണ്ട് ഒന്നുകൂടി മുറുക്കിയുടുത്തുകൊണ്ട് ഇറങ്ങി വന്ന അവള്ടെ തന്തപ്പടി എന്റെ തന്തയോട് കുശലം ചോദിച്ചുകൊണ്ട് എതിരെയുള്ള സെറ്റിയിലേയ്ക്ക് മൂടൂന്നി………..!!

“”……ഏയ്‌….. അങ്ങനെ കാര്യമായ വിളിയൊന്നും തുടങ്ങീട്ടില്ല…….! രണ്ടു ദിവസത്തിനകം ലെറ്ററടിച്ചു കിട്ടും…….! എന്നിട്ടു വേണമൊന്നുഷാറാക്കാൻ……..!!”””

അച്ഛനൊരു വരുത്തി ചിരിയോടെ പറയുമ്പോൾ മീനാക്ഷി ആടിയാടി മുന്നിലെ വാതിൽപ്പടിയ്ക്കൽ വന്നു ചാരി നിന്നു………! ഇനി അടിതുടങ്ങുമ്പോൾ ആദ്യമേയിറങ്ങി ഓടാനാണോ ആവോ……??

“”……..മീനൂ…… നോക്കി നിയ്ക്കാണ്ട് പോയി ചായയെടുക്ക്….. മ്മ്മ്…..!!”””

രേവു ആന്റി ഓഡറിട്ടതും പുള്ളിക്കാരി മനസ്സില്ലാ മനസ്സോടെയെല്ലാരെയുമൊന്ന് പാളി നോക്കിയ ശേഷം ഷോളിൽ വിരല് ചുറ്റിയുമഴിച്ചും കൊണ്ടകത്തേയ്ക്ക് ആടിയാടി പോയി……..!

“”…….എന്താ മോളേ….. കല്യാണമായിട്ട് ഒരുഷാറുമില്ലല്ലോ……?? എന്തുപറ്റി ടെൻഷനാണോ……??”””

മീനാക്ഷിയുടെ അച്ഛൻ കീത്തുവിനോടു ചോദിച്ചതും അവൾ മറുപടി കഷ്ടപ്പെട്ടുണ്ടാക്കിയ ചെറുചിരിയിലൊതുക്കി………!!

“”……..ഇതിലൊന്നും ടെൻഷനാവേണ്ട കാര്യമില്ല മോളേ…… ഇതൊക്കെ ഒറ്റത്തവണത്തെ എക്സ്പീരിയെൻസാണ്…….! പരമാവധി എൻജോയ് ചെയ്യണം…….! അല്ലേ ഡോക്ടറേ…….??”””

പുള്ളി പറഞ്ഞ ശേഷം അച്ഛനെ കൂട്ടുപിടിച്ചപ്പോൾ അച്ഛനൊന്നു ചിരിച്ചു……..!

“”…….എന്തായാലും നിങ്ങടെയിഷ്ടത്തിന് മോള് നിന്നു തന്നില്ലേ….. അതന്നെയൊരു ഭാഗ്യാ…….! ഇവിടേമുണ്ടൊരെണ്ണം….. വയസ്സു പത്തിരുപത്തി നാലായി…..! എത്ര കല്യാണാലോചന വന്നെന്നറിയാമോ……?? പെണ്ണമ്പിനും വില്ലിനുമടുക്കുന്നില്ല……..!!”””

രേവുആന്റി കീത്തുവിനെ പുകഴ്ത്തി മീനാക്ഷിയെ താറ്റുമ്പോൾ അച്ഛൻ തല ചെരിച്ചെന്നെ തുറിച്ചൊന്നു നോക്കി…….! അവള് കല്യാണത്തിന് സമ്മതിയ്ക്കാതെ നിൽക്കുന്നതിന്റെ കാരണം ഞാനാണെന്നാണ് പുള്ളിയുടെ നിഗമനം……..! പിന്നെയും കുറച്ചു സമയം കൂടിയാ സംസാരം തുടരുമ്പോൾ മീനാക്ഷി വലിയൊരു ട്രേയിൽ ചായയുമായി വന്നു………!

“”……..എടാ…. അപ്പോഴേ…. നമ്മള് വന്ന കാര്യമ്പറയാലോ……!!”””

അച്ഛൻ പ്രധാന കാര്യത്തിലേയ്ക്ക് കടക്കാനൊരുങ്ങിയതും മീനാക്ഷി പെട്ടെന്ന് ട്രേയും ടേബിളിന് പുറത്തു വെച്ച് പിന്നിലേയ്ക്കു വലിഞ്ഞു………….!

“”……..അപ്പോൾ കാര്യമുണ്ടാഞ്ഞിട്ടാല്ലേ വന്നേ……! മ്മ്മ്…. എന്താ……?? എന്താണേലും ഡോക്ടറ് വളച്ചു കെട്ടാതെ പറയ്……!!”””

എന്റെ അച്ഛനും അവള്ടെ അച്ഛനും നല്ല ചങ്ങാത്തത്തിലാണെങ്കിലും നാട്ടുകാര് കൊടുക്കുന്ന ബഹുമാനം പുള്ളിയും അച്ഛന് കൊടുക്കാറുണ്ട്………..!

“”…….എടാ….. വേറൊന്നുമല്ല…..  മീനുമോളെ ഇവന് കെട്ടിച്ചു കൊടുക്കാമോ എന്നയാലോചനയുമായി വന്നതാ……..!!”””

ഒരുളുപ്പുമില്ലാതെ എന്റെ തന്തയെടുത്ത വായ്ക്കങ്ങ് ചോദിച്ചപ്പോൾ സകലരും ഇരുന്നയിരുപ്പിൽ ഞെട്ടി…… മീനാക്ഷിയും അവള്ടെയമ്മയും നിന്ന നിൽപ്പിലും……….!

സംഗതിയിനിയങ്ങോട്ട്‌ പോകാൻ പോണതിന്റെ ഏകദേശരൂപം മനസ്സിലാക്കിയ ഞാൻ സെറ്റിയിൽ നിന്നും മെല്ലെ നിരങ്ങിയിറങ്ങാൻ തുനിയവേ കീത്തു തുടയിലമർത്തി പിടിച്ചെന്നെ രൂക്ഷമായി നോക്കിയാ ഉദ്യമം തടഞ്ഞു………..!

റെയിൽവേ പ്ലാറ്റ്ഫോം പോലെ നീണ്ടു പരന്നു കിടന്ന ലിവിങ് റൂമിൽ ഒരു നിമിഷം ഭീകരമായൊരു നിശബ്ദത കളിയാടുമ്പോൾ നടക്കാൻ പോകുന്ന ഇടിമുഴക്കത്തെ പേടിച്ചിട്ടാവണം മീനാക്ഷി രണ്ടു കൈകളും ചെവിയോടു ചേർത്തു പിടിച്ച് കണ്ണുകളെ കൊട്ടിയടച്ചു………!

“”…….എന്റെ ഡോക്ടറേ….. നിങ്ങളിതെന്തായീ പറയുന്നേ…..  മീനുനെ ഇവന് കെട്ടിച്ചു കൊടുക്കാനോ…….?? നിങ്ങക്കെന്താ പ്രാന്തായോ……??”””

അയാളെന്തോ തമാശ കേട്ട ഭാവത്തിൽ മറുചോദ്യം ചോദിച്ചതും ഇങ്ങേരെന്താ തല്ലാഞ്ഞതെന്ന ചിന്തയിലായിരുന്നു ഞാൻ……..!!

“”…….എടാ….  ഞാൻ തമാശ പറഞ്ഞതല്ല…….! സംഗതി കാര്യായിട്ടാ….. നിങ്ങൾക്കൂടി താല്പര്യമുണ്ടേൽ നമുക്കാലോചിയ്ക്കാമായിരുന്നു….! നിങ്ങളെന്തോ പറയുന്നു…….??”””

“”…….ഏയ്‌…. അതൊന്നും നടക്കത്തില്ല ഡോക്ടറേ……! ശെരിയാവത്തില്ല…….!!”””

അയാൾ ഒഴിഞ്ഞു മാറിയപ്പോൾ അങ്ങനെ പറഞ്ഞു മനസ്സിലാക്കിക്കൊട് അങ്കിളേ…. എന്ന ഭാവമായിരുന്നു എനിയ്ക്ക്……! തന്തയെത്രയൊക്കെ പ്രെഷറു ചെലുത്തിയാലും പുള്ളി സമ്മതിയ്ക്കത്തില്ലെന്ന് ഉറപ്പാക്കിയ ഞാൻ ഇതിൽ പരമില്ലാത്ത സന്തോഷത്തോടെ മീനാക്ഷിയെ നോക്കി…….! അവിടെയും മുഖത്തൊരു തെളിച്ചം വീണിട്ടുണ്ട്………..!

“”……..എടാ….. ഞാനതുകൊണ്ട് മാത്രമല്ല….. ഇന്നലെ നടന്നതൊക്കെ നീയറിഞ്ഞു കാണോലോ…. ഇവനെക്കാരണം നിന്റെ മോൾക്കും ചീത്തപ്പേരായില്ലേ…….! അപ്പൊപ്പിന്നെ നാട്ടുകാരെക്കൊണ്ടതുമിതും പറയിയ്ക്കാതെ ഇതങ്ങു നടത്തുന്നതല്ലേ നല്ലത്……..??”””

അച്ഛന്റെ വാദം കേട്ടപ്പോൾ അങ്ങേരുടെ മുഖത്തു വന്ന ചിരിയെന്നെ അത്ഭുതപ്പെടുത്തി……..!

“”…….ഓ…..! അപ്പൊ അതുകൊണ്ടാണ് ഡോക്ടറിതും പൊക്കിപിടിച്ചിങ്ങ് പോന്നതല്ലേ…….! ഇന്നലെ രാത്രി തന്നെ കോളേജിന്നെന്നെ വിളിപ്പിച്ചിരുന്നു…….! മോൾടെ സ്വഭാവ സെർട്ടിഫിക്കേറ്റ് മുഴുവൻ അവരു നിരത്തിത്തന്നു……..! കൂട്ടത്തിലിതും…….! എന്തുപറയാൻ…..?? നാണങ്കെടുത്താനുറച്ച് മക്കളിറങ്ങിയാ ഇതല്ല ഇതിനപ്പുറവും നടക്കും…….! ഇവിടെക്കൊണ്ടു വന്ന് രണ്ടു കൊടുത്തപ്പോളാണ് ആളിവനാണെന്നും മെസ്സിലെ ഫുഡ്‌ മടുത്തിട്ട് ഇവനെക്കൊണ്ട് പുറത്തുന്ന് ഫുഡ്‌ മേടിപ്പിച്ചതാണെന്നുമൊക്കെ പറയുന്നത്……..! അതുകൊണ്ടാണ് ഞാമ്പിന്നതേ കുറിച്ചൊന്നും പറയാണ്ടിരുന്നത്…….! നിങ്ങളറിഞ്ഞില്ലേ പിന്നെ പറഞ്ഞു വിഷമിപ്പിയ്ക്കണ്ടെന്നു ഞാനും കരുതി…….! എന്നാലുമെന്റെ ഡോക്ടറേ…..  നിങ്ങളിതിനൊക്കെ ഇങ്ങനൊരു തീരുമാനമെടുത്തു കളഞ്ഞല്ലോ…….!!””””

മീനാക്ഷി പുള്ളിയെ പറഞ്ഞു വിശ്വസിപ്പിച്ചതു മുഴുവൻ അയാള് ഛർദിച്ച ശേഷം അച്ഛനിട്ടൊരു തട്ടു കൂടി കൊടുത്തു………! എല്ലാം കേട്ടു കഴിഞ്ഞപ്പോൾ സംഗതിയൊക്കെ കലങ്ങി തെളിഞ്ഞ സന്തോഷത്തിൽ ഞാനൊരു ദീർഘ നിശ്വാസമിട്ടു……..! അതു കേട്ടതും കീത്തുവെന്നെ ചെറഞ്ഞൊരു നോട്ടം നോക്കി….. അതോടെ വീണ്ടും ഞാൻ മുഖം കുനിച്ചിരുന്നു……….!

“”……..ഇതൊക്കെയിവള് നിന്നെ പറഞ്ഞു വിശ്വസിപ്പിച്ചതല്ലേ….. എന്നാലിതൊന്നുമല്ല സത്യം…….! പിള്ളേരു തമ്മിൽ വർഷങ്ങളായിട്ടിഷ്ടത്തിലാ…….! അതുകൊണ്ട് തന്നെ നാട്ടുകാരുടെ മുന്നിൽ നാണങ്കെടാതെ നമുക്കിതങ്ങ് നടത്തിക്കൊടുക്കാം……!!”””

അച്ഛൻ പിടിച്ചപിടിയിൽ തന്നെ വീണ്ടുമതേ ആവശ്യമുന്നയിച്ചപ്പോൾ എനിയ്ക്ക് പെരുവിരളിൽ നിന്നുമങ്ങോട്ടിരച്ചു കയറാൻ തുടങ്ങി……..! എടോ കോപ്പേ…..  അവൾടെ തന്തയ്ക്കില്ലാത്തയെന്തോ മാനക്കേടാ ഇനി തനിയ്ക്കു വരാമ്പോണേ…….?? അയാൾക്കതിനൊന്നുമൊരു മൈരുമില്ല….. തന്ന ചായേങ്കേറ്റീട്ട് ഒന്നിറങ്ങി വാ മനുഷ്യാ……! ഒള്ള നേരത്ത് കുടുംബം പിടിയ്ക്കാന്ന്……….!

സ്വന്തം തന്തയായിപ്പോയോണ്ട് ഞാനപ്പോൾ മനസ്സിലത്രയേ പറഞ്ഞുള്ളൂ……..! വേറാരെങ്കിലുമായിരുന്നു ആ സ്ഥാനത്തെങ്കിൽ കൊന്നേനെ ഞാൻ……..! അങ്ങനൊക്കെ മനസ്സിൽ കരുതിക്കൊണ്ട് നോക്കിയപ്പോൾ നാക്കിറങ്ങിയപോലെ നിൽക്കുവാണാ  മൈരത്തി………! നിന്റെ കഴപ്പൊക്കെ തീർന്നില്ലേടീ…….?? എന്ന മട്ടിലുള്ള എന്റെ നോട്ടത്തിന് ദയനീയമായൊരു നോട്ടമായിരുന്നു എനിയ്ക്കു മറുപടിയായി വന്നത്………! എല്ലാ പ്രതീക്ഷകളും കണ്ണിനു മുന്നിൽ പൊലിയാൻ പോവുകയാണോ എന്നൊരു ഭാവം………..!

“”……..ഇഷ്ടോ……?? ഇവരു തമ്മിലോ…….?? ഒന്നു പോയേടോ…. പിള്ളേര് തന്നെ പറ്റിയ്ക്കാൻ പറഞ്ഞതാവും…….!!”””

പുള്ളി വീണ്ടുമെന്തോ തമാശ കേട്ട മട്ടിൽ പ്രതികരിച്ചപ്പോൾ എനിയ്ക്കയാളോട് ബഹുമാനം തോന്നി……..! ഹോ….! എന്തു നല്ല മനുഷ്യൻ……..!

“”…….എന്റടുത്തതിന് നിന്റെ മോളു തന്നെയാ പറഞ്ഞത്…… അവളുമിവനും തമ്മിലിഷ്ടാന്നും കല്യാണം നടത്തി കൊടുത്തില്ലേൽ പോയി ചത്തു കളയോന്നുമൊക്കെ…….!!”””

അത്രയും നേരം വലിച്ച പാലത്തിലൂടെ മൈ തന്ത ടിപ്പറു കയറ്റിയപ്പോൾ അമ്മാവനൊന്നു വലിഞ്ഞു…….! പുള്ളിയുടെ മുഖത്ത് അത്രയും നേരമുണ്ടായിരുന്ന സരസഭാവം മാറി പകരം ഗൗരവം നിറയുന്നത് ഞാനറിഞ്ഞു…….! ഇതെല്ലാം സസൂക്ഷ്മം വീക്ഷിച്ചിരുന്ന ഞാൻ ഇനി കിട്ടുന്നത് ഒറ്റയ്ക്കു മേടിച്ചോണം…. പങ്കുപറ്റാനെന്നെ കൊണ്ടാവില്ല എന്ന മട്ടിൽ അച്ഛന്റെ അടുക്കെ നിന്നും കുറച്ചൊഴിഞ്ഞിരുന്നു……….!

“”…….സത്യമാണോടീ……?? മീനൂ….. നിന്നോടാ ചോദിച്ചേ…. ഈ കേട്ടതൊക്കെ സത്യാണോന്ന്……??”””

ഭാവി അമ്മാവൻ ഗൗരവം പൂണ്ടുകൊണ്ട് സ്ഥിരം സിനിമാ ക്ലീഷേ ഡയലോഗിട്ടതും മീനാക്ഷി കൂടിയിരുന്ന ഓരോ മുഖത്തേയ്ക്കും മാറി മാറി നോക്കി………! സത്യമാണെന്ന് പറഞ്ഞാൽ അവൾടെ തന്തയുടെ കയ്യീന്ന് കിട്ടും…….! സത്യമല്ലെന്നു പറഞ്ഞാ എന്റെ കാരണവരും കീത്തുവും കൂടിയവൾടെ പപ്പും പൂടേം പറിയ്ക്കും…….! ആയൊരവസ്ഥയിൽ എന്തു ചെയ്യണമെന്നറിയാതെ നിന്ന മീനാക്ഷിയുടെ മൗനം എന്റെയച്ഛൻ മുതലെടുക്കുകയായിരുന്നു എന്നുതന്നെ പറയാം……….!

“”…….കണ്ടില്ലേ….. സത്യമതായോണ്ടല്ലേ അവള് മിണ്ടാണ്ട് നിൽക്കുന്നേ…. അല്ലേലവളല്ലാന്നു പറയട്ടേ……….!!”””

എട്ടുമെട്ടും പതിനാറിന്റെ പണിയും തലേലു വെച്ചുകെട്ടി മീനാക്ഷി ദയനീയമായി അച്ഛനെ നോക്കുമ്പോൾ തന്തയും മോനുമെല്ലാം ഒരേ അച്ചില്ലുണ്ടായതാണോ എന്നവൾ ചിന്തിച്ചു കാണും……….!

“”…….നീയെന്താടീ ഒന്നും മിണ്ടാത്തെ……?? ഇവരീ പറയുന്ന സത്യമാണോ……?? നീയും ഇവനും തമ്മിലിഷ്ടത്തിലാണോന്ന്……??”””

അവളുടെ അടുത്തേയ്ക്കു ചീറിക്കൊണ്ടു ചെന്ന് രണ്ടു തോളിലുമായി പിടിച്ചു കുലുക്കി രേവുആന്റി ചോദിച്ചതും ആണെന്നോ അല്ലെന്നോ പറയാനാകാതെ മീനാക്ഷി കിളി പാറി നിന്നു………! സത്യത്തിലന്നേരമെന്റെ കാലിന്റെടേന്ന് മഞ്ഞുരുകിയൊലിയ്ക്കുന്നതറിഞ്ഞെങ്കിലും അവളു നിന്നുരുകുന്നതു കാണാനെന്റെ ഉത്സാഹം കൂടി…….! മകൻ ചത്താലും സാരമില്ല….. മരുമകളുടെ കണ്ണിലെ കണ്ണീരു കണ്ടാ മതിയെന്നൊക്കെ പറയൂലേ…. ഏതാണ്ടങ്ങനെ തന്നെ…….! പിന്നെ, കുറച്ചു മുന്നേ എന്റെ വീട്ടിൽ വെച്ചവള് കാണിച്ചതും മറ്റൊന്നായിരുന്നില്ലല്ലോ…………!

“”…….കണ്ടോ…. അവളു പറയില്ല……! രണ്ടു പേരും തമ്മില് വർഷങ്ങളായുള്ള ഇഷ്ടമാ……! നാട്ടുകാരറിഞ്ഞ് നാണം കെടുന്നതിന് മുന്നേ നമുക്കിതങ്ങ് നടത്തിക്കൊടുക്കാം…….!!'””

അച്ഛൻ കറങ്ങി തിരിഞ്ഞ് വീണ്ടും പിടിച്ചടുത്തു പിടി മുറുക്കിയപ്പോൾ നിറകണ്ണുകളിൽ കത്തുന്ന കോപത്തോടെ അവളെന്നെ നോക്കി…… ഇങ്ങേരെ നീ വിളിച്ചോണ്ട് പോവോ….. അതോ ഞാൻ തല്ലിയിറക്കണോ എന്ന ഭാവത്തിൽ…………!

“”…….എടോ….. താനിതെന്തൊക്കെയാ പറയുന്നേ…..?? ഇനി പിള്ളേർക്കങ്ങനൊരാഗ്രഹമുണ്ടേൽ തന്നെ പറഞ്ഞു മനസ്സിലാക്കി കൊടുക്കാതെ അതിനു സപ്പോർട്ടു ചെയ്കയാണോ വേണ്ടേ……! താനൊക്കെ എന്തൊരു തന്തയാടോ……??”””

പുള്ളിയും സ്വന്തം നിലപാടിലുറച്ചു നിന്നപ്പോൾ, അങ്ങനെ പറഞ്ഞു മനസ്സിലാക്കി കൊടങ്കിളേ എന്ന മട്ടിൽ ഞാനൊന്നു ഞെളിഞ്ഞു……….!

“”……..എടോ…. പറഞ്ഞു മനസ്സിലാക്കാനവരെന്താ കൊച്ചു കുട്ടികളാണോ……?? നമ്മടെയൊക്കെ കയ്യില് നിയ്ക്കുന്ന പ്രായമൊക്കെ കഴിഞ്ഞു……..! ഇനിയവരുടെ ഇഷ്ടത്തിന് വില കൊടുക്കുന്നേലെന്താ കുഴപ്പം……??”””

“”……..ഒരു കുഴപ്പോമില്ലേ…..?? ബാക്കിയെല്ലാം പോട്ടേ….. ഇവളിവനെക്കാളും മൂന്നു നാലു വയസ്സിന് മൂത്തതല്ലേടോ……?? എന്തൊക്കെ പറഞ്ഞാലും നമ്മളതൂടി നോക്കണ്ടേ……?? പിള്ളേർക്കോ ബോധമില്ല…….! താനും കൂടിയങ്ങനെ ആയാലെങ്ങനാ…….??”””

സംഗതി കൃത്യം കുറിയ്ക്കു കൊള്ളിച്ചുകൊണ്ടയാൾ നിർത്തിയതും അച്ഛനെന്തു പറയണമെന്നറിയാതെ അമ്മയുടെ മുഖത്തേയ്ക്കു നോക്കി……..!

ഞാനാണെങ്കിലന്നേരം അവൾടെ അച്ഛന്റെ തലയ്ക്കു ചുറ്റും ദിവ്യശോഭ കണ്ട ത്രില്ലിലായിരുന്നു……..! കുറച്ചു നേരങ്കൂടി സമയം കിട്ടിയിരുന്നേൽ ഞാനങ്ങോർക്കൊരു രൂപക്കൂടും പണിയിച്ച് മെഴുകുതിരിയും കത്തിച്ചേനെ…….! അത്രയ്ക്കുണ്ടായിരുന്നു എന്റെ മനസ്സിലെ സന്തോഷം………!!

“”…….എടാ….. ഇന്നത്തെ കാലത്താരുമീ പ്രായത്തിനൊന്നും വലിയ പ്രാധാന്യം കൊടുക്കത്തില്ല…….! അല്ലേത്തന്നെ നമ്മള് പ്രായോം കെട്ടിപ്പിടിച്ചിരുന്നിട്ടവസാനം പിള്ളേര് അവരുടെ ഇഷ്ടത്തിന് പോയാപ്പിന്നെ പറഞ്ഞിട്ടു കാര്യമില്ല……..! അതുകൊണ്ടാ പറയുന്നേ….. നമ്മുടെ മക്കളല്ലേ…. അവരുടെയിഷ്ടമ്പോലെ ആയിക്കോട്ടേന്ന്…….!!”””

അച്ഛൻ വീണ്ടും ഡിഫെൻസിന് ശ്രെമിയ്ക്കുന്നതു കണ്ടപ്പോൾ  കഴുത്തിന് കുത്തിപ്പിടിച്ചില്ലന്നേയുള്ളൂ…….! ആ പാവപ്പെട്ടൻ നാവിലെ വെള്ളം വറ്റിച്ചൊരു വിധം മുടക്കിക്കൊണ്ടു വരുമ്പോൾ ഇങ്ങേരിതെന്തോ കാണിയ്ക്കുവാ…….??  എടോ…. പെണ്ണിനോ… ചെക്കനോ…. പെണ്ണിന്റെ വീട്ടുകാർക്കോ ചെക്കന്റമ്മയ്‌ക്കോ ആർക്കുമിതില് താല്പര്യമില്ല…. പിന്നെ തനിയ്ക്കു മാത്രമിതെന്തോത്തിന്റെ ഏനക്കേടാടോ……?? ഇനിയീ കല്യാണം നടത്തിയാ പുള്ളിയ്ക്കാരേന്നെങ്കിലും ബ്രോക്കറ് ഫീസ് കിട്ടുവോ ആവോ………??

ഞാനൊരു വശത്തേയ്ക്ക് ചെരിഞ്ഞിരുന്ന് മനോവിചാരത്തിലേർപ്പെടുമ്പോൾ അവൾടെ അച്ഛൻ  സ്വരമുയർത്തി……….

“”……..ഇല്ല……! താനിതെന്തൊക്കെ പറഞ്ഞാലും ഞാനിതിന് സമ്മതിയ്ക്കത്തില്ല……! ഇളയതാന്നു പറഞ്ഞ പോട്ടേ…….! പക്ഷേ ഇവനെപ്പോലെ ജോലീങ്കൂലീമില്ലാതെ വെറുതെ തെമ്മാടിത്തരം കാണിച്ചു നടക്കുന്നൊരുത്തന് എന്തു വിശ്വസിച്ചാ ഞാനെന്റെ മോളെ കെട്ടിച്ചു കൊടുക്കുന്നത്…….?? നീ പറെ…….! അതിനു വേണ്ടിയല്ല ഞാനവളെ പഠിപ്പിച്ചു ഡോക്ടറാക്കുന്നത്……..! അല്ലേലും ഇവനൊക്കെ കൊടുക്കുന്നേലും ഭേദം കല്ലുകെട്ടി കടലിൽ താത്തുന്നതാ……..! മൊട്ടേന്നു വിരിയാത്തവൻ പെണ്ണുകെട്ടാൻ മുട്ടി വന്നേക്കുന്നു………!!”””

അങ്ങേര് സെറ്റിയിലേയ്ക്ക് ചാരിയിരുന്ന് മെനെക്കെട്ടെന്നെ കുത്തിക്കീറിയപ്പോൾ എനിയ്ക്കു ദേഷ്യവും സങ്കടവുമെല്ലാമൊരുമിച്ച് പൊന്തി വന്നു……..! അതെന്തോ വർത്താനാ നിങ്ങള് പറഞ്ഞേ……?? എന്തൊക്കെയായാലും നിങ്ങളാ പറഞ്ഞത് ശെരിയായില്ല…….! ഒന്നൂല്ലേലും തനിയ്ക്കു വേണ്ടിയൊരു രൂപക്കൂട് പണിയാൻവരെ മനസ്സിലാലോചിച്ചവനല്ലേടോ ഞാൻ…….! എന്നിട്ടിങ്ങനൊക്കെ പറഞ്ഞത് മോശമായിപ്പോയി……..!!

ഞാനൊന്നു കൂടി ചെരിഞ്ഞിരുന്ന് അച്ഛനെ നോക്കി, എന്നെ ദുഷിച്ചപ്പോൾ അവിടത്തെ കല്ലിറങ്ങിയോ എന്നറിയണമല്ലോ……! പക്ഷേ പുള്ളിയതിന് പ്രതികരിയ്ക്കാണ്ടിരുന്നതൊന്നുമില്ല കേട്ടോ……..!!

“”…….എടോ….. താനിത്രയൊക്കെയെന്റെ മോനെക്കുറിച്ച് കുറ്റം പറഞ്ഞ സ്ഥിതിയ്ക്കു പറയാലോ……! അതേ, എന്റെ മോന് വേറെയീ നാട്ടില് പെണ്ണു കിട്ടാഞ്ഞിട്ടല്ല ഞാനീ വന്നിരുന്ന് ഇരന്നത്……..! തന്റെ മോളെക്കുറിച്ചോർത്തോണ്ട് മാത്രമാ…….! അവളെയും എന്റെ കീത്തൂനേം ഞാനൊരു പോലെ കണ്ടോണ്ട്…….!!”””

അച്ഛൻ വാക്കുകൾ മുറിച്ചു കൊണ്ട്  ഗ്യാപ്പെടുത്തതും എല്ലാരും കണ്ണും മിഴിച്ച് അച്ഛനെ നോക്കി……..! ഇയാളിതെന്താ ഉദ്ദേശിയ്ക്കുന്നതെന്നറിയാൻ വയ്യല്ലോ…………..!

“”……..ഡോക്ടറിതെന്താ പറഞ്ഞു വരുന്നേ…….??”””

അത്രയും നേരം മൗനവൃതത്തിലായിരുന്ന രേവുആന്റി ചോദിച്ചതും അച്ഛൻ തുടർന്നു……..

“”……..അതേ…. ഞാൻ സത്യമാ പറയുന്നേ……! നിങ്ങടെ മോളെക്കുറിച്ചോർത്തിട്ടാ ഞാനീ ആലോചനയ്ക്ക് മുതിർന്നതു തന്നെ…….! അല്ലാതെ പ്രായത്തിന് മൂത്തൊരു പെൺകുട്ടിയെ എന്റെ മോനെക്കൊണ്ട് കെട്ടിച്ചോളാൻ വയ്യാത്തതു കൊണ്ടൊന്നുമല്ല…….!!”””

“”………എടോ….. എന്തേലും പറയാനുണ്ടേൽ താൻ തെളിച്ചു പറ……..!!”””

“”……..എടോ….. നിങ്ങളു കരുതുമ്പോലെ ഇവൻ ഭക്ഷണം മേടിച്ചു കൊടുക്കാൻ വേണ്ടി അവൾടെ ഹോസ്റ്റലിൽ പോയതൊന്നുമല്ല……..! രണ്ടുങ്കൂടി അറിഞ്ഞു ചെയ്തതാ…….! അല്ലേലിവളുടെ കട്ടിലിന്റടീൽ നിന്നുമിവനെ പിടിയ്‌ക്കോ……..! നിങ്ങളിവള് പറയുന്ന പൊട്ടത്തരോം വിശ്വസിച്ചിരുന്നോ…….! അവസാനം പെണ്ണിന് വയറ്റിലുണ്ടെന്നും പറഞ്ഞ് കരഞ്ഞു വിളിച്ചു വരാണ്ടിരിയ്ക്കാനാ ഞാനിത്രയും നേരം കിടന്നു കെഞ്ചിയത്…….! അല്ലാണ്ട് തന്റെ ഡോക്ടറു മോളെ എന്റെ മോനെക്കൊണ്ട് കെട്ടിച്ചോളാനുള്ള നേർച്ചകൊണ്ടൊന്നുമല്ല……..!!”””

അച്ഛനൊറ്റ ശ്വാസത്തിൽ നാവു കൊണ്ടൊരു പേമാരി പുറപ്പെടുവിച്ചപ്പോൾ എല്ലാവരും ഒരു നിമിഷം സ്തബ്ധരായി………! മീനാക്ഷി പറഞ്ഞതിനെ പൊടിപ്പും തൊങ്ങലും ചേർത്ത് പറഞ്ഞു ഫലിപ്പിയ്ക്കാൻ പുള്ളി കാണിച്ച മനസ്സ്…….. ആരെങ്കിലും ഒരു തുണി കൊണ്ടു വന്ന് പുള്ളിയെയൊന്നു മൂടോ….. അല്ലേൽ കാക്ക കൊത്തുമെന്ന് പറയണോന്ന് തോന്നിപ്പോയി……….!

“””…….മീനൂ…….!!!!!!!!””””

ഇനിയെന്തൊക്കെയാണ് നടക്കുന്നതെന്ന ഒരൂഹവുമില്ലാതെയിരുന്ന എന്നെ ഒരു ഞെട്ടലോടെ ഉണർത്തിയത് രേവുആന്റീടെ തൊണ്ട കീറിയുള്ള വിളിയായിരുന്നു………..!

“”……..സത്യമാണോടീ…….?? ഇവരീ പറയുന്നതൊക്കെ സത്യമാണോന്ന്……! നീ…..  നീയിവനെ…….! ഛെ….! എങ്ങനെ….. എങ്ങനെ തോന്നീടീ നെനക്ക്……  നെനക്കിത്രേം തരന്താഴാൻ…….! ഈശ്വരാ……  കൂട്ടത്തിലൊന്നു പോലുമില്ലല്ലോ ഇങ്ങനെയൊന്ന്…….! ഇതൊക്കെ കേൾപ്പിയ്ക്കാനാണോടി നിന്നെ ഞങ്ങള്…… പൊക്കോ…… പോവാൻ…… കാണണ്ട…. കാണണ്ടെനിയ്ക്കു നിന്നെ പെഴച്ചവളേ……..!!”””

എന്തോ പറയാനാഞ്ഞുവന്ന മീനാക്ഷിയുടെ മുഖമടച്ചൊന്നു കൊടുത്തിട്ട്  രേവുആന്റി കരച്ചിലിട കലർത്തിക്കൊണ്ട് പറഞ്ഞ്  തള്ളിയെറിഞ്ഞപ്പോൾ അവള് മുട്ടിടിച്ചു നിലത്തേയ്ക്കു വീണു…….!  അവിടെ നിന്നുമെഴുന്നേൽക്കാൻ പോലും കൂട്ടാക്കാതെ അത്രയും പേരുടെ മുന്നിൽ ഒരു തെറ്റും ചെയ്യാതെ അപമാനിതയാകേണ്ടി വന്ന സങ്കടം മുഖം പൊത്തി പിടിച്ചു കരഞ്ഞു തീർക്കാൻ ശ്രെമിച്ചപ്പോൾ എന്റെ അമ്മ എഴുന്നേറ്റു ചെന്നവളെ പിടിച്ചെഴുന്നേൽപ്പിച്ചു………! എന്നാലെന്നെ ഞെട്ടിച്ചു കൊണ്ടവൾ അമ്മയുടെ നെഞ്ചിലേയ്ക്കു മുഖം പൂഴ്ത്തി അലറി കരഞ്ഞപ്പോൾ ഞാനുമാകെ വല്ലാതായി………! അതേ സമയത്തുതന്നെ അവൾടപ്പന്റെ ശബ്ദവും ഇടിമുഴക്കം പോലെ പുറത്തുവന്നിരുന്നു……….

“”……ഡോക്ടറേ…. എനിയ്ക്ക്…. എനിയ്ക്കു സമ്മതാ…….! നമ്മക്കിതങ്ങു നടത്താം…..!!”””

തുടരും……..!

Comments:

No comments!

Please sign up or log in to post a comment!