അവൾക്കായ്

” എന്തായാലും നിന്നെയാണ് അയാൾക്ക് നോട്ടം… അത് ഒന്ന് പറഞ്ഞെന്നേ ഉള്ളൂ…”

ബെല്ലയുടെ അർത്ഥം വച്ചുള്ള നോട്ടവും മറുപടിയും കേട്ടപ്പോൾ രാധിക ആകെ വിരണ്ടു പോയി…

” അതെന്താ അങ്ങനെ തോന്നാൻ… നമ്മൾ രണ്ടുപേരും ഒരുമിച്ച് ഉള്ളപ്പോൾ അല്ലെ അയാൾ ഈ ചിരിക്കുന്നത്?… ”

അതുകൊണ്ടെന്താ… നിന്നെപ്പോലെ ആണോ ഞാൻ … നിന്റെ ഈ നീണ്ട് വിടർന്ന് നിന്നെത്തന്നെ പൊതിഞ്ഞു വക്കാൻ പോന്ന മുടിയും , ഭൂമിയിൽ മാത്രം നോക്കിയുള്ള നടപ്പും ,

എന്തോ വശപ്പെശക് ഉള്ളതായി അയാൾക്ക് തോന്നിയിരിക്കണം… ഒരുപക്ഷേ ഒരു പെണ്ണിന്റെ വാക്കിനെക്കാൾ ഒരാണ് ഭയക്കുന്നത് അവളുടെ നോട്ടം ആയിരിക്കും… ” ഇനി അയാൾ നോക്കില്ല… അത് എന്റെ വിശ്വാസം ആണ്… ” രാധിക പറഞ്ഞു… ബെല്ല തന്റെ കളിത്തൊഴിയെ ആദ്യമായി കാണുന്ന പോലെ നോക്കി… അവൾ കാട്ടിക്കൂട്ടുന്ന ഓരോ കോപ്രായങ്ങളും ബെല്ല വീക്ഷിക്കുന്നുണ്ടായിരുന്നു… ” നീ എന്താ ഇങ്ങനെ നോക്കുന്നെ… !!! ” രാധികയുടെ ചോദ്യത്തിന് മുൻപിൽ മൗനമായിരുന്നു ബെല്ലക്ക് മറുപടി… ഉള്ളിൽ ഉറഞ്ഞു വന്ന ചിരിയെ അടക്കി പിടിച്ച് അവൾ ഇരുന്നു… ബസ്സ് കോളേജിന്റെ മുൻപിൽ വന്നു നിന്നു… അവർ ഇരുവരും ഇറങ്ങി നടന്നു… രാധിക ഒരിക്കൽ കൂടി ആ കണ്ടക്ട്ടറെ നോക്കി … ” അതേ ഇത്തവണ അയാൾ എന്നെ ശ്രദ്ധിക്കാൻ പോലും തുനിഞ്ഞില്ല… ”

ബെല്ല ഇപ്പോഴും എന്നെ അതിശയത്തോടെ നോക്കി നടക്കുകയാണ്… ” നിനക്കെന്താ വട്ടായോ ബെല്ലേ..??? ” ” ചുമ്മാ നോക്കിക്കൊണ്ടിരിക്കുവാ… ”

” അല്ല ഇപ്പൊ അത്യാവശ്യം ധൈര്യം ഒക്കെ വന്നു തുടങ്ങിയിട്ടുണ്ട് പെണ്ണിന്… ” ബെല്ല തന്റെ കൊച്ചു മുടിയിഴകൾ കൈ കൊണ്ട് ഒതുക്കിക്കൊണ്ട് പറഞ്ഞു… രാധിക തന്റെ സ്വതസിദ്ധമായ പുഞ്ചിരി ഭൂമിക്ക് സമ്മാനിച്ചുകൊണ്ട് നടന്നു…

കോളേജിന്റെ മുൻപിൽ തന്നെ വലിയ ഒരു റൗണ്ട് ആണ്… ആ റൗണ്ടിൽ ഒരു വലിയ വിളക്ക്കാലും. അതുകഴിഞ്ഞ ശേഷം ആണ് കെട്ടിട സമുച്ചയം ആരംഭിക്കുന്നത്… അവിടെയുള്ള എല്ലാ ഡിപ്പാർട്ട്‌മെന്റ്ലേക്കും, കാന്റീനിലേക്ക് അടക്കം പോകണമെങ്കിൽ ഈ മുൻപിലെ ഇടനാഴി കടക്കാതെ വയ്യ…

കൂട്ടമണി മുഴങ്ങി… ബെല്ല രാധികയുടെ അടുത്ത് വന്നിരുന്നു അവൾ അപ്പോഴും വല്ലാതെ കിതക്കുന്നുണ്ടായിരുന്നു …

രാധിക അവളെത്തെന്നെ നോക്കിയിരുന്നു… ഒരു മനോഹര ശിലപ്പത്തെ കണ്ട പോലെ. പെട്ടന്ന് ടീച്ചർ ക്ലാസ്സിലേക്ക് കയറി വന്നു… കണക്ക് ആണ് വിഷയം… രാധിക ബാഗ് തുറന്ന് പുസ്തകം എടുത്ത് വച്ചു… ബെല്ല ഇപ്പോഴും എന്തോ ചിന്തയിൽ ആണ്… ” എടീ ടീച്ചർ വന്നു… ” കണ്ടില്ലേ നീ?? ” രാധികയുടെ വാക്കുകൾ കേട്ട് എന്തോ ചിന്തയിൽ നിന്ന് ഉണർന്ന ശേഷം അവൾ ഒരു പുസ്തകം എടുത്തു ഡെസ്കിൽ വച്ചു…

അവൾ എന്ത് മറുപടി ആണ് പറയാൻ പോകുന്നത് എന്ന് അവളോട് ചോദിക്കണം എന്നുണ്ട്… പക്ഷെ രാധികയുടെ മനസ്സിന് ആരോ കൂച്ചുവിലങ്ങിട്ട് വച്ചിരുന്നു… അതൊന്നും അവളോട് ചോദിക്കാൻ തനിക്ക് അർഹതയില്ല എന്ന ഒരു തോന്നൽ… ബെല്ല മെല്ലെ തന്റെ കൂട്ടുകാരിയെ നോക്കി… അവൾ മറ്റേതോ ലോകത്തിലെന്ന പോലെയാണ് ഇരിപ്പ്… എങ്കിലും അവൾ വിളിച്ചു…

അധ്യയന വർഷം തുടങ്ങിയിട്ട് ഒരാഴ്ച ആയിട്ടെ ഉള്ളു എങ്കിലും അവർക്കിടയിൽ എന്തോ പ്രശ്നം ഉണ്ടെന്ന് മനസ്സിലായ പല സഹപാഠികളും ബെല്ലയോട് നേരിട്ട് സംസാരിച്ചു… രാധികക്ക് ആരുമായും വലിയ അടുപ്പം ഇല്ലാത്തതിനാൽ അവൾക്ക് വലിയ ചോദ്യം ഒന്നും നേരിടേണ്ടി വന്നില്ല…

അവസാനം ആ ദിവസത്തിന് അന്ത്യം കുറിച്ചുകൊണ്ട് നീണ്ട ഒരു മണി മുഴങ്ങി… എല്ലാവരും പുറത്തേക്ക് പോവാൻ തുടങ്ങി… ഇപ്പോഴേ ചില വിരുതൻമ്മാർ പല പെണ്കുട്ടികളെയും വളച്ചു കഴിഞ്ഞു എന്ന് കൊഞ്ചിക്കൊണ്ടുള്ള ചിലരുടെ നടത്തം കണ്ടപ്പോൾ ബെല്ല മനസ്സിലാക്കി… അവൾ രാധികയെ ഒന്ന് ചൂഴ്ന്ന് നോക്കി… അവൾ വല്ലാതെ പരിഭ്രമിച്ചിരിക്കുന്നു എന്ന് വ്യക്തം… പുസ്തകം എടുത്ത് വാക്കുമ്പോൾ പോലും അവളുടെ നെഞ്ചിടിപ്പ് തനിക്ക് കേൾക്കാൻ പറ്റുന്നത് പോലെ ബെല്ലക്ക് അനുഭവപ്പെട്ടു…

അവസാനത്തെ ആളും പുറത്തേക്ക് ഇറങ്ങിയപ്പോൾ ബെല്ല രാധികയെ കയ്യിൽ പിടിച്ച് ശക്തിയായി തന്റെ നേരെ തിരിച്ചു നിർത്തി… അവളുടെ മുഖത്ത് ഇപ്പോഴും പരിഭ്രമം മാത്രമാണ്… അത് കണ്ടപ്പോൾ ഒരു തരം ഹരം ആയിരുന്നു ബെല്ലക്ക് തോന്നിയത്… വർധിച്ച ആവേശത്തോടെ അവൾ ചോദിച്ചു…

അന്ന് ആദ്യമായി രാധിക ഒറ്റക്ക് വീട്ടിലേക്ക് പോയി… ഇണയില്ലാതെ, തുണയില്ലാതെ പക്ഷെ വഴി നീളെ അവൾ ചിന്തയിൽ ആയിരുന്നു… അവൾക്ക് ഒരു ഉത്തരം കിട്ടണമായിരുന്നു….

ബെല്ല തന്നെ ചുംബിച്ച നിമിഷം അവളുടെ കരവലയത്തിൽ അകപ്പെട്ട നിമിഷം… അതായിരുന്നു എന്റെ ജീവിതത്തിൽ അതുവരെ സംഭവിച്ച എക്കാലത്തെയും ഏറ്റവും വലിയ അനുഭൂതി എന്ന് അവൾ തിരിച്ചറിഞ്ഞു… പക്ഷെ അത് അംഗീകരിക്കാൻ അവൾക്ക് കഴിഞ്ഞില്ല… വീട്ടിൽ എത്തി… മുറിക്കകത്ത് കയറി ഇരുന്ന് അവൾ വീണ്ടും ആലോചനയിൽ ആണ്ടു… ” ഞാൻ ഒരു പെണ്ണിനെ … നോ… ”

രാധിക വേഗത്തിൽ കിതക്കാൻ തുടങ്ങി… ” എന്റെ ഈശ്വരാ അപ്പൊ നീ ഉറപ്പിച്ചോ നീ ഒരു ലെസ്ബിയൻ ആണ് എന്ന്… ” പെട്ടന്ന് ബെല്ലയുടെ ആ നീല മുടിയിഴകളും കണ്ണട ഇടക്ക് മൂക്കിൽ നിന്നും തള്ളിക്കേറ്റി വച്ചുകൊണ്ടുള്ള സംസാരവും അവളുടെ മുന്നിലൂടെ കടന്നു പോയി… അടക്കാനാവാത്ത ഒരു പുഞ്ചിരി അതോടൊപ്പം അവളിൽ നിന്ന് ബഹിർഗമിച്ചു… അവൾ കണ്ണാടിയിൽ പോയി തന്നെ ഒന്നുകൂടി… നോക്കി… വാടിയ മുല്ലപ്പൂ എടുത്തു മാറ്റി… പാറി പറന്ന് കിടക്കുന്ന മുടിയിഴകൾ എല്ലാം ഒന്ന് മാടിയൊതുക്കി… ഒരല്പം പൗഡർ കയ്യിലെടുത്ത് മുഖത്തെല്ലാം തേച്ചു പിടിപ്പിച്ചു… സൗന്ദര്യം പോര എന്ന ഒരു തോന്നൽ…. ഇപ്പോൾ അവൾ കണ്ടാൽ ഞാൻ ഏറ്റവും സുന്ദരി ആയിരിക്കണം എന്ന വിചാരം… അതിന്റെയെല്ലാം കൂടെ അടക്കാനാവാത്ത നാണത്തോടെ ഒരു ചിരിയും ഉണ്ടായിരുന്നു…

നാളെ കോളേജ് ലേക്ക് പോവുമ്പോൾ ബെല്ലയോട് കാര്യം പറയണം…

അവൾ ഇല്ലാതെ എനിക്ക് ഇനിയൊരു നിലനിൽപ്പില്ല എന്ന് എനിക്ക് ബോധ്യപ്പെട്ടിരിക്കുന്നു… രാധിക തുള്ളിച്ചാടി…

പിറ്റേദിവസം നേരം വെളുപ്പിക്കുക എന്നത് അവൾക്ക് വലിയ ഒരു കടമ്പയായിരുന്നു… ഉറങ്ങാൻ കിടക്കുന്നതിന് മുൻപേ ക്ലോക്കിൽ സമയം എത്ര തവണ നോക്കി എന്ന് അവൾക്ക് പോലും നിശ്ചയം ഇല്ല…

അടുത്ത ദിവസം വീടിന്റെ വടക്കെപ്പറത്തുള്ള മുല്ലചെടികൾക്ക് വള്ളം ഒഴിച്ച് അതിൽ നിന്നും മുല്ലപ്പൂമൊട്ടുകൾ പറിച്ചെടുത്ത് മാല കോർത്തു… ഒരിക്കലും എടുക്കാത്തത്ര സമയം എടുത്തൊരുങ്ങി… അവളെ കണ്ട് കണ്ട് കണ്ണാടിക്കു മടുത്തിട്ടും അവൾക്ക് മടുത്തിട്ടില്ലായിരുന്നു…

രാധിക ഒന്നുകൂടി തന്റെ പാതിയെ മുറുകെ പുണർന്നു… ” എങ്കിൽ പിന്നെ നാളെ ആക്കണോ… ഇന്ന് തന്നെ പറഞ്ഞൂടെ… ” ഇപ്പോഴാണെങ്കിൽ ഞാനും നിന്റെ കൂടെ ഇല്ലേ?.. ” ബെല്ലക്ക് ചിരിയടക്കാൻ ആയില്ല…

ബെല്ല തന്റെ കണ്ണട ടേബിളിൽ നിന്ന് എടുത്ത വച്ചു… ശേഷം പരസ്പരം മുഖത്ത് നോക്കി ഒരു പുഞ്ചിരി പങ്കിട്ടു… അതൊരു വാക്ക് കൊടുക്കൽ കൂടിയായിരുന്നു… കൈവിടില്ലെന്ന വാക്ക്… അവർ ഇരുവരും കൈ കോർത്ത് പിടിച്ച് ആ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി… അവരുടെ സ്വപ്നങ്ങളെ കൈപ്പിടിയിൽ ഒതുക്കുവാൻ… കേവല സമൂഹ ചിന്തകളെ തകിടം മറിക്കുവാൻ… ഒരുമിച്ചൊരു പ്രണയകാവ്യം തീർക്കുവാൻ…

** A STORY BY AJEESH **

Comments:

No comments!

Please sign up or log in to post a comment!