നഖക്ഷതങ്ങൾ

മനസ്സിലലയടിച്ചു തെളിഞ്ഞയോർമ്മകളിൽ നിന്നും പൂർവ്വസ്ഥിതിയിലേയ്ക്കു ക്ഷണിച്ചു കൊണ്ട്, ഇടതുവശത്ത് വഴിയോരത്തായി കിടന്ന കാറിന്റെ ഡിംലൈറ്റ് പ്രകാശിച്ചപ്പോൾ ഒന്നു ഞെട്ടിപ്പിടഞ്ഞുകൊണ്ട് വഴിയൊഴിഞ്ഞു നിന്നു………! മൂന്നു പേർക്കു പുറമേ നാലാമനായി വന്നു വണ്ടിയിൽ കയറിയ അവന്റെ മുഖമെന്തോ മനസ്സിലൊരു നോവുകുത്തലായി അനുഭവപ്പെടുമ്പോൾ തന്നെ ആ വാഹനമെന്നെയും കടന്ന് ശരവേഗത്തിൽ പാഞ്ഞു കഴിഞ്ഞിരുന്നു………….!

തെല്ലൊരു പകപ്പോടെയതു നോക്കി നിന്ന ഞാൻ തലച്ചോറിനു മുകളിൽ മനസ്സു പറഞ്ഞതു കേട്ടുംകൊണ്ടാ വീട്ടിലേയ്‌ക്കോടി………! എന്റെ സ്വപ്നങ്ങളുടെ തുലാഭാരം മുഴുവൻ കാത്തുവെച്ചിരുന്ന അവളുടെ വീട്ടിലേയ്ക്ക്, ശ്രീയുടെ…. എന്റെ ശ്രീക്കുട്ടിയുടെ വീട്ടിലേയ്ക്കു തന്നെ…………..!

നെഞ്ചിലെ പിടപ്പിന്റെയാഴമോ വ്യാപ്തിയോ അളക്കാൻ കഴിയാത്ത മാത്രയിൽ ചാരിക്കിടന്ന കതകിൻപാളി തള്ളിത്തുറന്നു കൊണ്ടകത്തേയ്ക്കു കടന്നയെന്നെയെതിരേറ്റത് അർദ്ധ നഗ്നതയിൽ പാതിയറ്റ ബോധവുമായി കിടന്നയെന്റെ പ്രിയപ്പെട്ടവളായിരുന്നു………..!!

എനിയ്ക്കറിയില്ല……..! ആ ഒരു നിമിഷത്തിൽ നിന്നും അടുത്തയൊന്നിലേയ്ക്കെങ്ങനെ ഞാൻ മറികടന്നുവെന്ന്……….??!!

ഒരു ഞരക്കത്തോടെയൊന്നു വെട്ടുമ്പോൾ കീറിപ്പറിഞ്ഞ വസ്ത്രത്തിൽ നിന്നും പേപ്പട്ടികളുടെ നഖക്ഷതങ്ങളാൽ രക്തവർണ്ണമായ ഇടതു മാറിടം പുറംഗമിയ്ക്കുകയും മുലഞെട്ടിൽ നിന്നുമൊരു തുള്ളി ചുടുചോര നിലത്തേയ്ക്കു ഞെട്ടറ്റു വീഴുകയും ചെയ്തപ്പോൾ, ആ കാഴ്ച കണ്ടു നിൽക്കാനാവാതെ മുഖമൊന്നു മറച്ചു പിടിയ്ക്കാനോ…. അലമുറയിട്ടു കരയാനോ ശക്തിയില്ലാതെ നിന്നുപോയി കുറച്ചു നേരം, ജീവനറ്റപോലെ……….! എന്നാൽ  അവളിൽ നിന്നും പെട്ടെന്നുതിർന്ന മറ്റൊരു ഞരക്കത്തിന്റെ പിൻബലത്തിൽ മരച്ചു വിറങ്ങലിച്ചയവസ്ഥയിൽ നിന്നു ഞാൻ പുറന്തള്ളപ്പെട്ടപ്പോൾ,  അവളുടെ കണ്ണുകളിൽ നിന്നും പൊട്ടിയടർന്ന നീർത്തോടിന്റെ വേദനയിൽ

ശരീരകോശങ്ങൾ പുനഃപ്രവർത്തനമാരംഭിച്ചപ്പോൾ ഒറ്റ കുതിപ്പിന് ഞാനവൾക്കരികിലെത്തി………! രണ്ടാമതൊന്നാലോചിയ്ക്കാതെ രണ്ടു കൈകളിലായി അവളെയും താങ്ങിയെടുത്തുകൊണ്ട് കിടപ്പു മുറിയിലേയ്ക്കു നടക്കുമ്പോൾ എന്റെ കണ്ണുകൾ അവളുടെ അനാവൃതമായ നഗ്നതയെ പലവുരു വലംവെച്ചു കഴിഞ്ഞിരുന്നു…………….!

കടിച്ചു പറിയ്ക്കപ്പെട്ട അധരങ്ങളിലേയ്ക്കും മാന്തിപ്പൊളിയ്ക്കപ്പെട്ട മാറിടങ്ങളിലേയ്ക്കും ചൂഴുമ്പോൾ ഇടയ്ക്കെപ്പോഴോ കണ്ണൊന്നു പൊഴിഞ്ഞു…………! ആരുടെയൊക്കെയോ പല്ലുകളാൽ കൊത്തി വലിയ്ക്കപ്പെട്ട വലതു മുലഞെട്ടിന്മേലാ നീർത്തുള്ളി വീണണഞ്ഞപ്പോൾ അവൾ ഞരങ്ങിക്കൊണ്ട് കൺപോളകൾ വികസിപ്പിയ്ക്കാനൊരു ശ്രെമം നടത്തി………….

! പക്ഷേ കഴിഞ്ഞില്ലെന്നു മാത്രം………..!

അവളെ താങ്ങിയെടുത്ത് കട്ടിലിലേയ്ക്കു കിടത്തുമ്പോൾ നഗ്നമാക്കപ്പെട്ട തുടയിൽ നിന്നും കൈകളിലേയ്ക്കു പടർന്ന ആരുടെയോ പുംബീജത്തെ കൈലിത്തുമ്പിൽ തുടച്ചശേഷം ഞാനവളെ ശെരിയ്ക്കു കിടത്തി…………! ശരീരമൊന്നുലഞ്ഞപ്പോൾ വീണ്ടുമൊന്നു ഞരങ്ങിയ അവളെയും ചേർത്തു പിടിച്ച് കുറച്ചു നേരമങ്ങനെയിരുന്നു,  ഒന്നും പറയാനോ ചെയ്യാനോ ചിന്തിയ്ക്കാനോയില്ലാത്ത മരവിച്ചൊരവസ്ഥയിൽ……….!!

ശ്രീക്കുട്ടി…….! ഓർമ്മ വെച്ച കാലം മുതൽക്കേയെന്റേതെന്നു മാത്രം കാണുന്നയൊരോ സ്വപ്‌നങ്ങളിലും എഴുതി ചേർത്തു കൊണ്ടിരുന്ന എന്റെ ശ്രീക്കുട്ടി………..! ഒരുമിച്ച് കളിച്ചു നടന്നപ്പോൾ, തോളോടു തോൾ ചേർന്നിടവഴിയിലൂടെ സ്കൂളിലേയ്ക്കു പൊയ്ക്കോണ്ടിരുന്നപ്പോൾ,  എന്തിനറിയുന്നയോരോ സാമീപ്യത്തിൽ പോലും സ്വപ്നത്തിലെ നിറച്ചാർത്തിലേയ്ക്ക് പുതുതായി ചായങ്ങളെ കൂട്ടിച്ചേർക്കുവാനെന്നെ പ്രേരിപ്പിച്ചു കൊണ്ടിരുന്നവൾ………..! ഓരോ മാത്രയും അവൾക്കായെന്ന പോലെ, അവൾക്കു വേണ്ടിയെന്ന പോലെ ജീവിച്ചു കഴിച്ചയെന്നെ തഴയാനും അവൾക്കൊരു മാത്ര മാത്രം മതിയായിരുന്നു………..! അച്ഛന്റെ മരണശേഷമാ സ്ഥാനം ശൂന്യമാക്കപ്പെട്ടപ്പോൾ,  ഒന്നുമല്ലാത്തവനായി കുറയപ്പെട്ടയെന്നെ അകറ്റി നിർത്തുവാനായി ബന്ധുക്കൾ മത്സരിച്ചപ്പോൾ, അക്കൂട്ടത്തിൽ അവൾക്കും ഞാനൊരപരിചിതനായി മാറുകയായിരുന്നു………….!!

“”………ശ്രീക്കുട്ടീ…..?? മോളേ……??”””

നെഞ്ചു പൊള്ളുന്ന വേദനയിലും ഞാനവളെ ഒന്നുണർത്താൻ ശ്രെമിച്ചു………..! എന്റെ ശബ്ദത്തിനും അവളെ ഉണർത്തുവാനുള്ള കഴിവില്ലെന്ന് ബോധ്യപ്പെട്ടപ്പോൾ മുറിയുടെ കോണിൽ ഒതുങ്ങിക്കിടന്ന മേശപ്പുറത്തു നിന്നും പകുതിയോളം വെള്ളമുള്ള ജെഗ്ഗെടുത്ത് കൈക്കുമ്പിളിലേയ്ക്ക് വെള്ളം പകർന്നുകൊണ്ടവളുടെ മുഖത്തേയ്ക്കു തളിച്ചു………..! ഒന്നു ഞെട്ടിക്കൊണ്ട് കഴുത്തു വെട്ടിയ്ക്കാൻ ശ്രെമിച്ച അവളുടെ മുഖത്തും കണ്ണുകളിലും നനഞ്ഞകൈകൊണ്ട് മൃദുവായി തഴുകിത്തലോടിയപ്പോൾ കുറച്ചൊരായാസത്തിലാണെങ്കിൽ പോലും ശ്രെമപ്പെട്ടുകൊണ്ടാ കണ്ണുകൾ പാതിതുറന്നു………..! എന്റെ കലുഷമായ മനസ്സിലെ പുകമറകൾക്കു മുകളിൽ മഴനീരായി പെയ്തിറങ്ങാൻ ആ ഒരൊറ്റ നോട്ടം മാത്രം മതിയായിരുന്നു………….!

“”……..പേടിയ്ക്കണ്ട…….! ഇതു ഞാനാ…….!!”””

സംശയഭാവത്തോടെ മുഖത്തേയ്ക്കു നോക്കിയ അവളോടു പറഞ്ഞ ശേഷം രണ്ടു കുടുക്കുകളുടെ ബന്ധനത്തിൽ കീറി പറിഞ്ഞ ഷേർട്ടു ഞാനഴിച്ചു മാറ്റുമ്പോൾ, ശരീരമനക്കാൻ കഴിയാത്തതിനാൽ കണ്ണുകളടച്ചു കിടക്കുക മാത്രമാണപ്പോൾ അവൾ ചെയ്തത്…….
.! ഇനിയൊരു പക്ഷേ ഇതിലുംമേലേയായി എന്തു

സംഭവിയ്ക്കാൻ എന്നു ചിന്തിച്ചിട്ടുണ്ടാവും…………! അല്ലെങ്കിൽ ആ അവസ്ഥയിൽ ഞാനുമവളെ ഉപയോഗിക്കാൻ ശ്രമിക്കുകയാണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ടാവും………….! കൺകോണുകളിലൂടെ ഒഴുകിയിറങ്ങിയ അശ്രുധാര ഒരുപക്ഷേ അതിന്റെ തെളിവായിരിക്കാം………..!

ഷേർട്ടിനു പുറമേ തുടകളെ നഗ്നമാക്കിയിരുന്ന പാവാടയും അഴിച്ചുമാറ്റിയ ശേഷം തൊലിയുരിഞ്ഞ മാതിരി ചോരപടർപ്പോടെ കിടന്ന അവളെ നോക്കിയപ്പോൾ നെഞ്ചൊന്നു പൊട്ടി………..! അവളുടെ ശരീരമനുഭവിച്ചതിലും എത്രയോ മടങ്ങ് വേദനയപ്പോൾ എന്റെ മനസ്സറിഞ്ഞു……….! ഒന്നു വിങ്ങിപ്പൊട്ടുവാൻ പോലും സാധിയ്ക്കാതെ കണ്ണുനീരൊലിപ്പിച്ചു കിടക്കുന്ന അവളുടെ മുഖത്തേയ്ക്കൊന്നു നോക്കിയ ശേഷം പെട്ടന്ന് മുഖം മാറ്റി, എന്തു പറയണമെന്നോ എന്തു ചെയ്യണമെന്നോ അറിയാതെ മുഖം കുനിച്ചിരുന്ന കുറെ നിമിഷങ്ങൾക്കു ശേഷം മനസ്സു കല്ലാക്കികൊണ്ട് വീണ്ടുമവളുടെ മുഖത്തേക്കൊന്നു നോക്കി, അതിനുശേഷം അകത്തേക്കുപോയൊരു തോർത്തെടുത്തു വന്ന് അതിലേയ്ക്ക് വെള്ളം നനച്ചു…………!

ഞാനെന്താണ് ചെയ്യാനൊരുങ്ങുന്നതെന്ന ഊഹമില്ലാതെ വിറങ്ങലിച്ച മനസ്സോടെ….. ഒന്നുരിയാടാൻ ശക്തിയില്ലാതെ….. ബലക്ഷയം സംഭവിച്ച കണ്ണുകളുമായി കിടന്ന അവൾക്ക് മുഖം കൊടുക്കാതെ അരികിലിരുന്ന് നനഞ്ഞ തോർത്തുകൊണ്ട് ഞാനാ ശരീരമൊപ്പിയെടുത്തു…………..! ഓരോ മൃദുവാർന്ന സ്പർശനത്തിലും നീറിപ്പുകഞ്ഞു കൊണ്ടവൾ കണ്ണുകളടച്ച് എരിവു വലിച്ചപ്പോൾ ഞാനരികിലേയ്ക്കു ചാഞ്ഞിരുന്നു മുറിവിന്റെ ഭാഗത്തായി മെല്ലെയൂതി………..! അപ്പോൾ കിട്ടിയ ആശ്വാസത്തിൽ മെല്ലെ മുഖം തിരിച്ച അവളോടൊന്നുമില്ലെന്ന് കണ്ണുകൾ കൊണ്ടു പറഞ്ഞ് ഞാനവളുടെ ചോരക്കറയേന്തിയ നഗ്നമായ ശരീരം വൃത്തിയായി തുടച്ചെടുത്തു…………..!

ശരീരത്തിലെ ഓരോ മുറിവിലും നനഞ്ഞ തുണിയുടെ ഈറനേറ്റപ്പോൾ വേദന സഹിയ്ക്കാനാവാതെ അവളുടെ കണ്ണുകൾ പൊട്ടിയൊലിച്ചു, അതിനൊപ്പമുയർന്ന അവളുടെ ഏങ്ങലടി കേൾക്കുന്തോറും എന്റെ ഹൃദയം പൊട്ടിപ്പൊളിയുമാറുച്ചത്തിൽ കണ്ണുനീരുകൊണ്ടൊരു സാഗരമുണ്ടാക്കി……….! എന്നാലാ സാഗരത്തിൽ നിന്നുയർന്നയൊരു ജലകണിക പോലുമെന്റെ പ്രിയപ്പെട്ടവൾ കാണരുതെന്ന വാശിയിൽ പലവുരു ഞാൻ മുഖം മാറ്റിപ്പിടിയ്ക്കാൻ ശ്രെദ്ധകൊടുത്തിരുന്നു………..!

പക്ഷേ, അവളുടെ തുടയിടുക്കിലേയ്ക്ക് കണ്ണുകൾ പായുംവരെ മാത്രമേ എന്നിലെ സഹനശേഷിയ്ക്ക് ആയുസ്സുണ്ടായിരുന്നുള്ളൂ………..! മൂന്നോ നാലോ നപുംസകങ്ങൾ ഒരേ സമയം കൊയ്തു മറിച്ച യോനീദളത്തെ ഒരുനോക്കു കണ്ടതും അത്രയും നേരമുള്ളിലടക്കിപ്പിടിച്ചിരുന്ന പ്രവാഹം ചക്രവാളസീമയും ഭേദിച്ചു കൊണ്ട് പുറത്തേയ്ക്കു ചാടി…….
.! എന്നാലെന്നിൽ നിന്നും വരുന്നയോരു ശബ്ദമാറ്റം പോലും അവൾക്കുള്ളിലെ അഗ്നിയ്ക്കു മേലുള്ള എണ്ണത്തിരിയാണെന്ന ബോധ്യം വന്നപ്പോൾ രക്തക്കറ പടർന്ന തുവർത്തിനാൽ ഞാനെന്റെ വായ്ക്കുമേൽ ബന്ധനം സൃഷ്ടിച്ചു…………!

ശുക്ളവും രക്തവുമിടകലർന്ന നിറബോധ്യമില്ലാത്ത മിശ്രിതം വീതിയേതാണെന്നറിയാതെ പരന്നൊഴുകിയ യോനീതടത്തിൽ ഒരുമാത്ര മാത്രം നോക്കി കണ്ണുകൾ പിൻവലിയ്ക്കുമ്പോൾ ഇതു ചെയ്തവന്മാരെ പോലൊരു പുരുഷനായി പിറക്കേണ്ടി വന്നതിലെനിയ്ക്കെന്നോടു തന്നെയറപ്പു തോന്നി…………! അവളുടെ ചലനമറ്റ ശരീരത്തിലെ ആർക്കോ വേണ്ടി ചലിച്ചുകൊണ്ടിരുന്ന മനസ്സ് നിസ്സഹായതെ കൂട്ടുപിടിച്ചപ്പോൾ മാത്രമാ കണ്ണുകൾ വീണ്ടുമടഞ്ഞു…. പതിന്മടങ്ങ് മുറുകെയായി, അതുകൊണ്ട്… അതുകൊണ്ടു മാത്രമെന്റെ കണ്ണുകൾ ചോർന്നതവളറിയാതെ പോയി…………….!

പ്രിയപ്പെട്ടവളുടെ യോനീതടത്തിൽ നിന്നും പരപുരുഷന്മാരുടെ ശുക്ളത്തുള്ളികൾ ഒപ്പിയെടുത്തപ്പോൾ കണ്ണുകളിലണഞ്ഞ ഈറനുമെത്രയോ മുകളിലായിരുന്നു ഓരോ സ്പർശനത്തിനും ഫലമായി അവൾ പൊഴിച്ച വേദനയുടെ മർമ്മര സ്വരങ്ങൾ ശ്രവിച്ചപ്പോൾ ഹൃദയത്തിൽ നിന്നുമടർന്നു വീണ നീർത്തുള്ളികൾ…………!

ഓരോ മുറിവിലും സസൂക്ഷമമായി മരുന്നു പുരട്ടുമ്പോൾ നീറ്റൽ കൊണ്ടവൾ പല്ലുകൾ കടിച്ചുപിടിച്ചുകൊണ്ട് കണ്ണുകളെ മുറുകെയടച്ചു………! നീറ്റലിനൊരാശ്വാസമേകുന്നതിനായി മരുന്നു പുരട്ടിയ ഭാഗത്തെല്ലാം മാറിമാറി ഊതുമ്പോൾ നിറകണ്ണുകളോടെ അവളെന്നെ നോക്കും……….!

നിന്റെ ഇളം ചൂടോടു കൂടിയ ഉച്ഛോസ വായുവിനൊരുപക്ഷേ എന്റെ ശരീരത്തിലെ നീറ്റൽ ശമിപ്പിയ്ക്കാനായേക്കും, എന്നാൽ മനസ്സിന്റെയോ…….??

അവൾ കണ്ണുകൾകൊണ്ടു ചോദിച്ചതിനുത്തരം നല്കാതെ ഞാനവളിൽ നിന്നും അടർന്നു മാറി മുറിയിലെ അലമാരയിൽ നിന്നും മറ്റൊരു വസ്ത്രമെടുത്തവളെ ധരിപ്പിയ്ക്കാൻ ശ്രെമിച്ചു………! എന്നാലെന്റെയോരോ ചേഷ്ടയും കണ്ണുമായ്ക്കാതെ നോക്കി കിടക്കുമ്പോഴും ആ മിഴികളിൽ നിന്നടർന്നൊഴുകിയ നിലാത്തുള്ളികൾക്കന്ത്യമില്ലാതെ പോയി…………! വസ്ത്രം ധരിപ്പിയ്ക്കാനായി ശരീരമുയർത്തിയപ്പോൾ അവൾ വീണ്ടുമെരിവ് വലിച്ചുകൊണ്ടെന്റെ കയ്യിൽ പിടുത്തമിട്ടു………..!!

“”………വേണ്ട….. മെല്ലെയൊന്നു കൈ പൊക്കിത്തന്നാൽ മതി…….! മ്മ്മ്…….!!”””

അവളുടെ നഗ്നനത മറയ്ക്കേണ്ടതെന്റെ ആവശ്യമായി കണ്ടപേക്ഷിച്ചപ്പോൾ മറുത്തൊന്നും പറയാതെ കരങ്ങളുയർത്തി…………! വസ്ത്രം ധരിപ്പിച്ച ശേഷം കട്ടിലിന്റെ ക്രാസിയിലേയ്ക്ക് ചാരിയിരുത്തി എഴുന്നേറ്റയെന്റെ പിൻകൈയിൽ കടന്നു പിടിയ്ക്കുമ്പോൾ അവളുടെ കൈയ്ക്കിത്രയും ബലമുണ്ടായിരുന്നോ എന്നുപോലും ഞാനതിശയിച്ചു……….
!

“”……….പേടിയ്ക്കണ്ട…….  പോകുവല്ല…….! ഇപ്പൊവരാം…….!!”””

മൂന്നു വാക്കുകളിലായി മറുപടി കൊടുത്തുകൊണ്ട് തിരിയുമ്പോൾ വേട്ടയാടപ്പെട്ട പെണ്ണിന്റെയുള്ളിലെ ഭീതിയും പരിഭ്രമവുമെന്തെന്ന് ആ കണ്ണുകൾ വിളിച്ചു പറയുന്നുണ്ടായിരുന്നു………..! അതുള്ളിന്റെയുള്ളിൽ കെടുത്താനാകാത്ത തീനാളമായി അവശേഷിയ്ക്കുമ്പോഴും  അതിലുപരിയായി എന്റെ മനസ്സിലൊരു സന്തോഷമുളവായി,  ഒരിക്കലെങ്കിലും അവളെന്നിൽ വിശ്വാസമർപ്പിച്ചതറിഞ്ഞ്………….!

ഞാൻ നേരേ അടുക്കളയിലേയ്ക്കു പോയി കുറച്ചു കഞ്ഞിയുമാക്കി വരുമ്പോഴും അവളെന്നെയും കാത്തതേയിരിപ്പ് ഇരിയ്ക്കുന്നുണ്ടായിരുന്നു………! മൂകമായ ചിരിയും സമ്മാനിച്ചുകൊണ്ട് കട്ടിലിലേയ്ക്കിരുന്ന് കഞ്ഞി കോരി അവൾക്കു നേരേ നീട്ടുമ്പോൾ അത്ഭുതം കൂറുന്ന കണ്ണുകളോടെ അവളെന്നിലേയ്ക്കും കൈയിലേന്തിയ പാത്രത്തിലെ കഞ്ഞിയിലേയ്ക്കും മാറിമാറി നോക്കി…………!

“”………മ്മ്മ്…….! വാ തുറക്ക്……!!”””

സ്പൂണിൽ കോരിയ കഞ്ഞി ചുണ്ടോടു ചേർത്താജ്‌ഞാപിച്ചപ്പോൾ സ്വയമറിയാതെ വായ തുറന്നു തന്നു………! ഞാനോരോ കരണ്ടിയായി അവൾക്കു നേരേ

ഞാനൊറ്റപ്പെടുത്തി തിരികെ പോകുവാണോ എന്ന ഭീതിയോടെ നോക്കിയിരുന്ന അവൾക്കു മറുപടി നൽകുമ്പോൾ ആ കണ്ണുകളൊന്നു വിടർന്നു, അതൊരു കുഞ്ഞു പുഞ്ചിരിയിലേയ്ക്കു പ്രവേശിച്ചപ്പോഴേയ്ക്കും ഞാനടുക്കളയിലേയ്ക്കു നടന്നിരുന്നു…………! അന്നേരവും ഉള്ളിലെ നൊമ്പരം കണ്ണുകളിലൂടെ ഒഴുകാൻ വെമ്പുന്നതവൾ അറിയരുതെന്നു കരുതിയാണ് ഞാൻ അടുക്കളയിലേക്ക് മറഞ്ഞതെന്നവൾക്ക് മനസ്സിലായിക്കാണില്ല…………!

പാത്രവും കൊണ്ടുവെച്ച് തിരികെ മുറിയിലെത്തുമ്പോൾ ക്രാസിയിൽ ചാരിയിരുന്നു കൊണ്ടവൾ കണ്ണുകളാലെന്നെ പ്രതീക്ഷിക്കുകയായിരുന്നു…………! വീണ്ടും വന്നവളുടെ അടുക്കൽ കാവലായിരുന്നയെന്നെ ഇടയ്ക്കിടെ പാളി നോക്കിയപ്പോൾ  ഞാനെന്തായെന്നർത്ഥത്തിൽ പുരികമുയർത്തി ചോദിച്ചു…………!!

“”……..എന്നോട്….. എന്നോടൊരു വെറുപ്പും തോന്നുന്നില്ലേയച്ചൂ നിനക്ക്……..??”””

തുളുമ്പുന്ന കണ്ണുകളോടെ അവളാ ചോദ്യമിട്ടപ്പോൾ ഞാനൊന്നു ചിരിയ്ക്കാൻ ശ്രെമിച്ചു………….!

“”……..നിന്നെയോ….. നിന്നെ ഞാനെങ്ങനാടോ വെറുക്കുന്നേ…….??  ഈ ലോകത്ത് അമ്മയ്ക്കു ശേഷം നിന്നോളം ഞാൻ മറ്റാരെയും സ്നേഹിച്ചിട്ടില്ല…….! അങ്ങനെയുള്ള നിന്നെ ഞാനെന്തിന്റെ പേരിലായാടോ വെറുക്കുക…….??!!”””

“”……..ഇല്ല……! നീയെന്നെ വെറുക്കണം….. എന്നെ വെറുക്കുവാന്നൊരു വാക്ക്, അതു നിന്റെ വായിൽ നിന്നെനിയ്ക്കു കേൾക്കണം………! കാരണം…… കാരണം അത്രത്തോളം ഞാന്നിന്നെ വേദനിപ്പിച്ചിട്ടുണ്ട്……! അന്നു നീ വന്നെന്നെ ഇഷ്ടാന്നു പറഞ്ഞപ്പോൾ ഞാന്നിന്നെ ആട്ടി…. ആട്ടിപ്പായിച്ചു……..! പിന്നെ നിന്നോടുള്ള വാശിയ്ക്ക് മറ്റൊരുത്തനെ സ്നേഹിച്ചപ്പോൾ അവൻ….. അവൻ നല്ലതല്ലെന്നും നീ വന്നു പറഞ്ഞു…….! അതും ഞാൻ വിശ്വസിച്ചില്ല…….. നിന്റെ അസൂയ കൊണ്ടാണ് നീയങ്ങനൊക്കെ പറഞ്ഞേന്നു ഞാൻ കരുതി………! എന്നിട്ട്….. എന്നിട്ടിപ്പോളെന്തുണ്ടായി…….??”””

അവൾ വാക്കുകൾ മുറിച്ചുകൊണ്ട് കണ്ണുകൾ തുടച്ചപ്പോൾ ഞാനവളെയും ഉറ്റുനോക്കി മൗനമായിരുന്നു……………!!

“”………അച്ഛനുമമ്മയും അമ്മാവന്റെ മോളുടെ കല്യാണത്തിന് പോകാമ്മിളിച്ചപ്പോള് പോകാങ്കൂട്ടാക്കാതെ അവനെ വിളിച്ചു വീട്ടിൽ കേറ്റി………! അന്നു നീ പറഞ്ഞതു വിശ്വസിയ്ക്കാഞ്ഞതിനും അച്ഛനെയുമമ്മയെയും വഞ്ചിച്ചതിനും ദൈവമെനിയ്ക്കു തന്ന ശിക്ഷയാണിത്……….! എങ്കിലും….. എങ്കിലുമച്ചൂ….. എനിക്ക്….. എനിയ്ക്കറിയൂലാരുന്നെടാ…… അവന്റെ ആവശ്യങ്കഴിയുമ്പം അവനവന്റെ കൂട്ടുകാർക്കു കൂടിയെന്നെ എറിഞ്ഞു കൊടുക്കൂന്ന്……….!!”””

പറഞ്ഞു കഴിഞ്ഞതും അവളാർത്തലച്ചു കൊണ്ടെന്റെ നെഞ്ചിലേയ്ക്ക് വീഴുകയായിരുന്നു……..! അവൾ പറഞ്ഞതിനൊരു മറുവാക്ക് അതൊരാശ്വാസത്തിന്റെ രൂപത്തിലാണെങ്കിൽ പോലും എന്റെ നാവിൽ നിന്നും പുറന്തള്ളപ്പെട്ടില്ല…………! ആവശ്യത്തിനുപകരിയ്ക്കാത്ത എന്തിനേയും ശപിയ്ക്കാനും തിരസ്‌കരിയ്ക്കാനും മാത്രം തിരിയുന്ന മനുഷ്യസ്വാർത്ഥതയെ പുൽകിക്കൊണ്ട് ഞാനെന്റെ നാവിനെ ശപിയ്ക്കുമ്പോൾ അവൾ തുടർന്നിരുന്നു…….,

“”………പറേടാ…….! ഇനിയെങ്കിലുമൊന്നു പറേടാ……! ഈ പെഴച്ചവളെ നെനക്കു വെറുപ്പാന്ന് വാ തൊറന്നൊന്നു പറേടാ………!!”””

ശരീരത്തിന്റെ വേദന മറന്നവൾ എന്റെ കോളറിൽ പിടിച്ചുലച്ചു കൊണ്ട് കരഞ്ഞപ്പോൾ എനിയ്ക്കെന്താ പറയേണ്ടിയതെന്നറിയാത്ത മരവിപ്പായിരുന്നു മനസ്സിൽ……….!!

“”………പറെ…… ഇനി നിനക്കെന്നെ…… നാലു തന്തയില്ലാത്തവന്മാർക്കൊപ്പം മാറിമാറി കിടന്നു കൊടുത്തയീ പെഴച്ചവളെ വെറുത്തൂടേ……..?? പറേടാ വെറുത്തൂടേന്ന്………??”””

അവളുടെ ചോദ്യ ശരങ്ങളുടെ മൂർച്ച കൂടിയപ്പോൾ ഞാനാ കണ്ണുകളിലേയ്ക്കു നോക്കി………..!!

“”………എനിയ്ക്കു നിന്നോടുള്ള പ്രണയം തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല……….!  ഓർത്തെടുക്കാൻ കഴിയാത്തൊരു നാളിൽ ആരുമറിയാതെ മനസ്സിലേയ്ക്കു പടർന്നു കയറിയവളാണ് നീ……….! അന്നത്തെ നിന്റെ മുഖമോ ശരീരത്തിലെ ഉയർച്ച താഴ്ച്ചകളോ ഒന്നുമെനിയ്ക്കു നിശ്ചയമില്ല………! ഒന്നറിയാം….. ഇഷ്ടമായിരുന്നു…… അല്ല ഇഷ്ടമാണ്…… ഇനി ഇഷ്ടമായിരിയ്ക്കുകയും ചെയ്യും……….!!”””

എന്റെ വാക്കുകളിൽ നിന്നും സ്ഫുരിച്ച മർമ്മങ്ങളെ ഉൾക്കൊള്ളാൻ സാധിയ്ക്കാതെ കണ്ണുകളെ വലംവെച്ച അവളോടായി ഞാൻ വീണ്ടും തുടർന്നു………

“”……..അന്നു നീയെന്നെ ഇഷ്ടമല്ലെന്നു പറയുമ്പോഴും ഉള്ളിന്റെയുള്ളിലൊരു പ്രതീക്ഷയുണ്ടായിരുന്നു, നീ…… നീയൊരിയ്ക്കലെന്നെ മനസ്സിലാക്കുമെന്ന്…………! എന്നാൽ, പോകെപ്പോകെ ഞാൻ നിനക്കർഹനല്ലെന്ന് മനസ്സിലായി തുടങ്ങിയപ്പോൾ ഉള്ളു നീറിയിട്ടാണെങ്കിലും മറക്കാൻ ശ്രെമിച്ചതുമാണ്, പക്ഷേ…..  പക്ഷേയെനിയ്ക്കതിന് കഴിഞ്ഞില്ലെടീ………..! എന്നാലന്ന് നീയവന്റെ ബൈക്കിനു പിന്നിലിരുന്നു പോയതു കണ്ടപ്പോൾ ഇനിയൊരിയ്ക്കലും നിന്നെയോർത്ത് കരയില്ലെന്ന് മനസ്സിലുറപ്പിച്ചതാണ്……….!

എന്നാലുമെനിയ്ക്കൊരുറപ്പു വേണമായിരുന്നു….. നിന്നെ സ്വന്തമാക്കുന്നവൻ നിനക്കു സന്തോഷം തരാൻ കഴിയുന്നവനായിരിയ്ക്കണമെന്ന്… അങ്ങനെയാണ് ഞാനവനെ കുറിച്ചന്വേഷിച്ചതും അറിഞ്ഞതെല്ലാം നിന്നോടു വന്നു പറഞ്ഞതും………..!!””””

ഞാനവളുടെ മുഖത്തേയ്ക്കു നോക്കിയപ്പോൾ എന്റെ കണ്ണുകളെ നേരിടാനാകാതെ അവൾ മുഖം കുനിച്ചു…………..!!

“”………ശ്രീക്കുട്ടീ…..  നീ വിശ്വസിച്ചാലുമില്ലേലും ഞാനൊരു കാര്യമ്പറയാം……! അന്നത്തെയാ ദിവസമ്മുതൽ നീ വീടിന്റെ പുറത്തുപോയി തിരികെ വരുന്നവരെ ഞാൻ നിനക്കൊരു നിഴൽ പോലെ പിന്നിലുണ്ടായിരുന്നു……….! പക്ഷേ ഇന്ന്…… ഇന്നു രാത്രിയിൽ നീയിവിടെ തനിച്ചാണെന്നറിയാൻ ഞാങ്കുറച്ചു വൈകിപ്പോയെടീ……..! എന്നാലും….. എന്നാലും ഞാനിത്ര നാളും കാവലായി പിന്നാലെയുണ്ടായിട്ടും എനിയ്ക്കു നിന്നെ രക്ഷിയ്ക്കാനായില്ലല്ലോ മോളേ………….! തോൽപ്പിച്ചു കളഞ്ഞില്ലേ എല്ലാരുങ്കൂടിയെന്നെ…. പക്ഷേ…. നീയും… നീയുമവർക്കൊപ്പം നിക്കോന്ന് ഞാൻ……..”””

നിറകണ്ണുകളോടെ വാക്കുകൾക്കു പൂർണ്ണത നൽകാതെ വിരാമമിടുമ്പോൾ അവളുടെ ഏങ്ങലടിയുടെ ശബ്ദം മുഴങ്ങിത്തുടങ്ങിയിരുന്നു…………!

“”……..ഇനി കരയണ്ട…….! നാളെ അമ്മയുമച്ഛനും വന്നു കാണുമ്പോൾ നിന്നെയിങ്ങനെയാക്കിയത്  ഞാനാണെന്ന് പറയണം………!!”””

കുറച്ചു നേരമാലോചിച്ച ശേഷം ഞാൻ വീണ്ടും തുടർന്നപ്പോൾ ഞാൻ പറഞ്ഞതെന്തെന്നു മനസ്സിലാവാതെ അവളെന്നെ സംശയത്തോടെ നോക്കി…………..!!

“”……..അതേ……! ഞാൻ കാര്യായിട്ടു തന്നെ പറഞ്ഞതാ………! നിന്നെ….. നിന്നെയൊരിയ്ക്കലും ആരുമൊരു മോശക്കാരിയായി കാണുന്നതെനിയ്ക്കു സഹിയ്ക്കാമ്പറ്റില്ല മോളെ………..! അതോണ്ടാ പറയുന്നേ….. നാളെ നീയവരോടങ്ങനെ പറയണോന്ന്,  നിന്നെപ്പെഴപ്പിച്ചത് ഞാനാണെന്ന്………..!!””””

“”…….ഇല്ലാ… ഞാനിതിനു സമ്മതിക്കില്ല….. പെഴച്ചവളാ ഞാൻ….. നാലുപേര് മാറിമാറി പിച്ചിച്ചീന്തിയ എന്നെപ്പോലൊരു പെണ്ണിനെ എന്തിനാടാ നിനക്ക്….?? അർഹതയില്ല… അർഹതയില്ലെനിയ്ക്ക്………! എന്തർഹതയാടാ നിന്നെപ്പോലൊരുത്തനെ ആശിയ്ക്കാൻ മാത്രമെനിയ്ക്കിനി ബാക്കിയുള്ളത്………??”””

“”…….നിന്റെ അർഹതയാണ് ശ്രീക്കുട്ടീ…. എനിയ്ക്കു നിന്നോടുള്ള സ്നേഹം… എന്റെ നെഞ്ചിൽ ജീവനുള്ള കാലത്തോളം ആ അർഹത നിനക്കുണ്ടാവും………!!”””

“”…….എന്നാലുമച്ചൂ… നിനക്കുതരാനൊരു നല്ല ശരീരം പോലുമില്ലാതെ എങ്ങനെയാടാ ഞാൻ……..??!!”””

“”…….എനിയ്ക്കുനിന്റെ ശരീരം വേണ്ട പെണ്ണേ……. എന്നാ നിന്റെയീ മനസ്സ്‌…. അത്…. അതെനിയ്ക്കു തന്നൂടെ…….??”””

പിന്നെയും എന്തോ പറയാൻ തുടങ്ങിയ അവളെ അതിനു സമ്മതിയ്ക്കാതെ നെഞ്ചോടു ചേർത്തു കിടത്തുമ്പോൾ  നടന്നുകൊണ്ടിരിയ്ക്കുന്നതെല്ലാം സ്വപ്‌നമാണോ മിഥ്യയാണോയെന്ന് വേർതിരിച്ചറിയാൻ സാധിയ്ക്കാത്ത മറ്റേതോ ലോകത്തായിരുന്നു ഞാൻ………..! പലപ്പോഴും അവൾടെയൊരു നോട്ടം കിട്ടാൻ പോലും കൊതിയോടെ വഴിയരികിൽ കാത്തുനിന്ന എനിയ്ക്ക്  ഇപ്പോളവളുടെ സ്പർശനം പോലും നിഷിദ്ധമല്ലാതാകുമ്പോൾ എങ്ങനെയാണെന്റെയുള്ളിലെ സന്തോഷം പ്രകടമാക്കുക എന്നറിയാതെ ഞാൻ കുഴങ്ങി…………..!

പ്രായത്തിന്റെ ചാപല്യത്തിൽ സംഭവിച്ചു പോയൊരു തെറ്റിന് ഇത്രത്തോളം വില കൊടുക്കേണ്ടി വരുമെന്ന് അവളൊരിയ്ക്കൽ പോലും ചിന്തിച്ചു കാണില്ല………..!

വിശ്വസിച്ചവനാൽ ചതിയ്ക്കപ്പെട്ട മനസ്സിന് പെട്ടെന്ന് വീണ്ടുമൊരാളെ അംഗീകരിയ്ക്കുക പ്രയാസമാണ്,  എന്നിരിയ്ക്കലും ഇപ്പോഴവളെന്നെ വിശ്വസിയ്ക്കുന്നുണ്ട്….. ആരിലും കൂടുതലായി……….! അതുകൊണ്ട് തീർച്ചയായും അവൾക്കെന്നെ സ്നേഹിയ്ക്കാനും കഴിയും…. ചിലപ്പോൾ സംഭവിച്ചതെല്ലാം മറവിയ്ക്കായി കൈമാറുന്ന കുറച്ചു നാളത്തെ സാവകാശം വേണ്ടി വന്നേക്കുമെന്ന് മാത്രം…………!!

എന്റെ സ്നേഹത്തിനും കരുതലിനും അവളുടെ ഭൂതകാലത്തിന്റെ അടിവേരുകളെ പോലും പിഴുതെറിയുവാനുള്ള ശക്തിയുണ്ടെന്ന ആത്മവിശ്വാസത്തിൽ നെഞ്ചിലേയ്ക്കു മുഖം പൂഴ്ത്തിയുറങ്ങിയ അവളെ ഞാൻ മെല്ലെ തഴുകി തലോടിക്കൊണ്ടിരുന്നു, അഞ്ചു മണിയ്ക്ക് ക്ഷേത്രത്തിൽ നിന്നും സുപ്രഭാതമുയരുന്നതു വരെ……….! അപ്പോഴും സ്ഥലകാലബോധമില്ലാതെ നെഞ്ചിൽ തലചെരിച്ചുറങ്ങിയ അവളെ തെല്ലൊരു വേള നോക്കിയിരുന്ന ശേഷം ഞാൻ തട്ടി വിളിച്ചു……….! ഒരു പരിഭ്രമത്തോടെ ഞെട്ടി പിടഞ്ഞെഴുന്നേറ്റ അവളെ ഒന്നുമില്ലെന്ന് കണ്ണുകാണിച്ചാശ്വസിപ്പിച്ച് കട്ടിലിൽ നിന്നും എഴുന്നേൽക്കുമ്പോൾ ഇമവെട്ടാതെ എന്നെത്തന്നെ നോക്കിയവൾ കിടക്കുന്നുണ്ടായിരുന്നു…………..!

“”……..എന്താടീ പെണ്ണേ നോക്കുന്നേ…….??  മര്യാദയ്ക്ക് കിടന്നുറങ്ങ്….. രാവിലെ കല്യാണമാ…….! ഉറക്കച്ചടവോടെ എന്റടുക്കെ വന്നിരുന്നാ ഞാനവിടിട്ട് ചവിട്ടും…. ങ്ഹാ…….!!”””

എന്റെ കപടദേഷ്യത്തോടു കൂടിയ വാക്കുകൾ കേട്ടതും ഉറക്കം വിട്ടൊഴിയാത്ത അവൾടെ മുഖത്തൊരു വിളറിയ പുഞ്ചിരി പരന്നു………..!

“”………ഹലോ……! കൂടുതൽ കിണിയ്ക്കുവൊന്നും വേണ്ട…….! ഇന്നൊക്കെ നിനക്ക് വേദനയാണല്ലോന്നോർത്താ… എല്ലാം കഴിഞ്ഞിട്ടെന്റെ കയ്യേലൊന്നു കിട്ടും………! എന്നെയിട്ടു കരയിച്ചേനെല്ലാം ഞാൻ പ്രതികാരവും ചെയ്യും…….!!”””

ഞാൻ പറഞ്ഞതിന്റെ അർത്ഥം ഉൾക്കൊണ്ടതും അവളുടെ മുഖത്തേയ്ക്ക് നാണമിരച്ചു കയറി……….! ചെമ്പനീർപ്പൂവ് വിരിയുന്ന പോലെ തെളിഞ്ഞു വന്ന പുഞ്ചിരിയും കണ്ട്, ആ നാണത്തിന്റെ ബലത്തിൽ അവളെല്ലാം മറന്നെന്നു കരുതി വീട്ടിലേക്ക് പോന്നയെനിക്ക് അവളെ സ്വന്തമാക്കുന്നതിന്റെ സന്തോഷമായിരുന്നു, എന്നാലത് പിറ്റേന്ന് രാവിലെയൊരുമുഴം  കയറിൽ തൂങ്ങിയാടുന്നയാ ശരീരം കാണുന്നവരെ മാത്രമേ നീണ്ടു നിന്നിരുന്നുള്ളൂ എന്നുമാത്രം…………!

ആരുടെയൊക്കെയോ നിലവിളികേട്ട് ഉറക്കമുണർന്നപാടേ അവളുടെ വീട്ടിലേയ്ക്കോടിയെത്തുമ്പോൾ എന്നെയും പ്രതീക്ഷിച്ചുകൊണ്ടെനിയ്ക്കായി  കാത്തുവെച്ച കടലാസു കഷ്ണത്തിലെ രണ്ടുമൂന്നു വരികളിൽ അവളിങ്ങനെ കുറിച്ചിരുന്നു……….,

“”……..എനിയ്ക്കായി കാത്തിരിയ്ക്കാൻ നീയുണ്ടാവുമെന്നെനിയ്ക്കറിയാം… പക്ഷേ നിനക്കായി കാത്തിരിയ്ക്കാൻ ഞാനില്ല…. അതിനെനിയ്ക്കാവില്ല…… അതു നിന്നെ മനസ്സിലാവാഞ്ഞിട്ടല്ല… എന്നെ മനസ്സിലായത് കൊണ്ട്…..,  നിനക്കുതരാനായി പരിശുദ്ധമായൊരു മനസ്സോ ശരീരമോ സ്വന്തമായിട്ടില്ലാത്തത് കൊണ്ട്….. അതുകൊണ്ട് മാത്രം……..!!”””

Comments:

No comments!

Please sign up or log in to post a comment!