ചേച്ചിയോടൊരിഷ്ടം 1

കോളേജ് പൂർത്തിയായ ശേഷവും രാഷ്ട്രീയത്തിൽ തുടർന്ന ഞാൻ ആ നാട്ടിലെ പലർക്കും ഒരുപാട് ഉപകാരം ആവാറുണ്ടായിരുന്നു.. അതുകൊണ്ട് തന്നെ എന്റെ നാട്ടിൽ ഒരു നല്ല പേര് തന്നെ എനിക്കുണ്ടായിരുന്നു..എന്നേ ഇങ്ങനെ കറങ്ങി നടക്കുന്നതിനു ഉപദേശിക്കുമെങ്കിലും നാട്ടുകാർ നല്ലത് പറയുന്ന കേൾക്കാൻ അച്ഛനും അമ്മയ്ക്കും ഇഷ്ടവും ആയിരുന്നു… എന്റെ കൂടെ പിരിവിനു വരാനും എന്തിനെങ്കിലും ഒക്കെ സഹായിക്കാൻ വരാനും അവിടുത്തെ ഏത് വീട്ടിലെ കുട്ടികൾക്കും അവരുടെ പേരെന്റ്സിന്റെ പൂർണ സമ്മതം ഉണ്ടാവും..

ഇവിടുത്തെ ഓരോ കുട്ടികളും എനിക്ക് കൂടെ പിറപ്പ് പോലെ തന്നെയായിരുന്നു എന്നതാണ് സത്യം.. അവരുടെ ഏത് വിഷയത്തിലും ഇടപെടാൻ ഉള്ള സ്വാതന്ത്ര്യം എനിക്കുണ്ടാരുന്നു.. പലരും പ്രശ്നങ്ങൾ, ആവശ്യങ്ങൾ ഒക്കെ പേരെന്റ്സിനെക്കാൾ മുന്നേ എന്നോട് പറയും.. എന്റെ പിന്തുണ അവർക്ക് വലിയ സഹായമായിരുന്നു എന്നത് കൊണ്ടാവാം.. പക്ഷെ ഓരോരുത്തരും നല്ല ചങ്ക് പറിച് തന്നെയാണ് എന്നേ സ്നേഹിച്ചിരുന്നത് എന്നെനിക്കറിയാം.. ഞാൻ നോ പറയുന്ന വിഷയങ്ങൾ അവർ അനുസരിക്കുകയും ചെയ്യും..

അങ്ങനെ വലിയ ലക്ഷ്യബോധമില്ലാതെ നാട്ടിലെ ഒരു സ്റ്റാർ ഒക്കെ ആയിട്ട് തേരാ പാര നടക്കുന്ന ജീവിതം… രാവിലെ ആയാൽ എന്റെ ബുള്ളറ്റ് എടുത്ത് ഇങ്ങനെ ഓരോ ആവശ്യത്തിന് ഇറങ്ങുക രാത്രിയിൽ വീട്ടിലേക്ക് എത്തുക.. ഇടക്ക് ഉച്ചക്കത്തെ ഭക്ഷണം വീട്ടിൽ നിന്നാകും.. മിക്കപ്പോഴും അത് പല പല വീട്ടിൽ നിന്നുമാണ്.. പക്ഷെ രാത്രി ഭക്ഷണം വീട്ടിൽ നിന്ന് കഴിക്കണം എന്ന്‌ അച്ഛനും അമ്മക്കും നിർബന്ധമാണ്..ഇപ്പോൾ അച്ഛൻ ഇല്ല എന്നൊരു കുറവേ വീട്ടിലുള്ളു.. ആ ഡൈനിങ് ടേബിളിൽ ചെലവഴിക്കുന്ന 15 മിനിട്ടാകും ഞാനും അമ്മയും മാക്സിമം സംസാരിക്കുക.. അതുകൊണ്ട് അമ്മയെ സംബന്ധിച്ച് അത് പ്രാധാന്യം ഉണ്ടെന്നു എനിക്ക് അറിയാവുന്നതിനാൽ എത്ര വൈകി ആണേലും എത്ര തിരക്കാണെങ്കിലും ഞാൻ വീട്ടിൽ നിന്നും കഴിക്കും ഭക്ഷണം. ഇപ്പോൾ ഏകദേശം ഞാൻ എങ്ങനെ ഉള്ള ആൾ ആയിരിക്കും എന്ന്‌ നിങ്ങൾക്ക് മനസിലായികാണുമല്ലോ.. ഈ കഥയിലെ നായകൻ ഞാൻ ആയത് കൊണ്ട് എന്നെപ്പറ്റി വ്യക്തമായി അറിയണം എന്നുള്ളത് കൊണ്ടാണ് ഇത്രയും വിശദമായൊരു അമുഖം.

എന്റെ വീടിന്റെ അയലത്ത് വർഷങ്ങളായി താമസിച്ചിരുന്നവർ ആണ് സോമൻ ചേട്ടനും കുടുംബവും.. പട്ടാളക്കാരനായിരുന്ന ചേട്ടന്റെ മരണത്തിനു ശേഷം ഒരു വർഷം മുൻപാണ് ഷീജ ചേച്ചിയും (സോമൻ ചേട്ടന്റെ ഭാര്യ )മക്കളും അവരുടെ നാട്ടിലേക്ക് പോയത്.. സത്യത്തിൽ അദ്ദേഹത്തിന്റെ മരണവും പിന്നെ ഈ വീട് മാറ്റവും ഒക്കെ ഞങ്ങളുടെ ഫാമിലിയെയും മനസികമായി ഒരുപാട് ബാധിച്ചിരുന്നു.

. അയല്പക്കം ആണെങ്കിലും ഒരു കുടുംബം എന്നപോലെ ജീവിച്ചവർ ആയിരുന്നു ഞങ്ങൾ.. എന്റെ അമ്മക്ക് തുല്യം തന്നെ ആരുന്നു എനിക്ക് ഷീജേച്ചിയും.. ഷീജേച്ചിയുടെ മൂത്ത മകൻ രമേശ്‌ എന്റെ കളിക്കൂട്ടുകാരനും.. നമ്മളുടെ കൂടെ എല്ലാത്തിനും ഒപ്പം ഉണ്ടായിരുന്ന ഒരു കുടുംബം പെട്ടെന്ന് അങ്ങ് പോകുമ്പോൾ അത് വല്ലാത്തൊരു വേദന ആണ് എന്ന്‌ ഞാൻ അന്ന് മനസിലാക്കി..അച്ചന്റെ മരണശേഷം വീണ്ടും അമ്മ ആയിടെ ആകെ മാനസികമായി തളർന്നപോലെ തന്നെ ആയിരുന്നു..ഞാൻ എന്റെ പരമാവധി ശ്രമങ്ങൾ എടുത്ത് അമ്മക്കുള്ളിലെ സന്തോഷം തിരിച്ചു കൊണ്ട് വരാൻ ശ്രമിച്ചു..

പിന്നെ നമ്മൾ മനുഷ്യർ ആണല്ലോ.. അതുകൊണ്ട് തന്നെ സ്വഭാവികമായും കാലം പതിയെ പതിയെ എല്ലാം മായ്ക്കുകയും മറക്കുകയും ചെയ്യാൻ പ്രേരിപ്പിക്കുമല്ലോ.. കാലത്തിനൊപ്പം ആ വിഷമങ്ങളെ ഒക്കെ അതിജീവിക്കാൻ അമ്മയ്ക്കും സാധിച്ചു..ഇപ്പോൾ ചില ഫോൺ വിളികളിലേക്ക് മാത്രം ഒതുങ്ങിയ ബന്ധം ആയി എന്നത് ഇപ്പോഴും വിശ്വസിക്കാൻ പ്രയാസം തന്നെയാണ്..

ഷീജേച്ചി പോയ ശേഷം 2മാസത്തോളം സമയമെടുത്തു പുതിയ ഒരാളെ കണ്ടെത്താനും അവർ ആ വീടൊടു കൂടി ആ സ്ഥലം വാങ്ങി.. ഇതിൽ ഒരു ബ്രോക്കറുടെ റോൾ എനിക്കുണ്ടായിരുന്നു.. പിന്നെ ഞാൻ കൈ വെക്കാത്ത മേഖലകൾ നാട്ടിൽ കുറവാണല്ലോ..

അങ്ങനെ പുതിയ അയൽക്കാർ എത്തിയിട്ട് ഇപ്പോൾ 1വർഷം ആവുന്നു.. ഈ നാട്ടിൽ തന്നെ ആയിരുന്നു അവർ മുൻപും.. മുന്നേ വാടകക്ക് ആയിരുന്നു താമസം ഇപ്പോൾ അതാണ്‌ വീടൊക്കെ വാങ്ങി മാറിയത്.. ജിബിൻ ചേട്ടനും ജീന ചേച്ചിയും അതാണ്‌ ഞങ്ങളുടെ പുതിയ അയൽക്കാരുടെ പേര്.. ജിബിൻ ചേട്ടൻ ഒരു പോളിസി ഏജന്റ് ആണ്.. ജീന ചേച്ചി ഹൌസ് വൈഫും..ചേച്ചിയാണ് ഈ കഥയിലെ നായിക…

അങ്ങനെ ഒരുപാട് സാമൂഹികമായി ഇടപെടുന്ന ഒരു ജീവിത രീതി ആയിരുന്നില്ല അവരുടേത്.. ജിബിൻ ചേട്ടൻ കണ്ടാൽ ചിരിക്കും എന്നോട് എന്തെങ്കിലും ഒക്കെ സംസാരിക്കും അത്രേ ഉള്ളൂ..ജീന ചേച്ചി ഒരു പക്കാ വീട്ടമ്മ.. ഭർത്താവിന്റെ കാര്യം നോക്കി വളരെ സൈലന്റ് ആയി ജീവിക്കുന്ന പ്രകൃതം.. ഒരു വർഷമായിട്ടും എന്നോട് വളരെ കുറച്ച് മാത്രമേ സംസാരിക്കൂ.. പക്ഷെ അമ്മയോട് നല്ല കമ്പനി ആണ്.. അമ്മയുടെ റിട്ടയേർമെന്റ് ലൈഫിലെ പുതിയ ചങ്ങാതി.. പണി ഒക്കെ തീർത്തിട്ട് ഒന്നുകിൽ അമ്മ അവിടെ പോകും അല്ലേൽ ജീന ചേച്ചി ഇവിടെ വന്നിരുന്നു കാര്യം പറയും…

രാവിലെ സെർകീട്ടിനിറങ്ങുന്ന ഞാൻ സത്യത്തിൽ ജീന ചേച്ചിയെ കാണാറേ ഇല്ല.. പക്ഷെ ചില അവധി ദിവസങ്ങളിൽ അല്ലേൽ ഞാൻ ഉച്ചക്ക് വീട്ടിൽ ഉള്ള ദിവസങ്ങളിൽ ഇവരുടെ സംഭാഷണത്തിൽ കൂടാറുണ്ട്.
. സംസാരത്തിൽ 90%വും അമ്മയാണ് മിണ്ടുന്നത്.. അത് കേൾക്കുകയും ചെറിയ വാക്കുകളിൽ ഉള്ള മറുപടിയും ആണ് ജീന ചേച്ചിയുടെ പതിവ്..

എന്നിരുന്നാലും അമ്മയെ ഇമ്പ്രെസ്സ് ചെയ്യുന്നതിൽ ജീന ചേച്ചി വിജയിച്ചു.. കാരണം അമ്മ അങ്ങനെ എല്ലാരോടും ഒരുപാട് സമയം ഇരുന്ന് മിണ്ടുന്ന ആളല്ല.. ഷീജ ചേച്ചിയോട് അല്ലാതെ അമ്മ ഇത്രയും സമയം താത്പര്യത്തോടെ സംസാരിക്കുന്നത് ജീന ചേച്ചിയോട് ആണ് ഞാൻ കണ്ടത്..

ഒരു ദിവസം ഞാൻ “അമ്മക്ക് പുതിയ ഫ്രണ്ടിനെ ഭയങ്കര ഇഷ്ടയെന്നു തോന്നുന്നല്ലോ ” ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു

അമ്മ ചെറിയ ചിരിയോടെ “ജീനയാണോ.. ഒരു വർഷം ആയില്ലേ അവർ ഇവിടെ വന്നിട്ട് സോ ഈ പുതിയ ഫ്രണ്ട് എന്നുള്ള പ്രയോഗമെ തെറ്റാണ് ”

“അയ്യോ ഞാൻ ഒന്നും പറഞ്ഞില്ലേ… എനിക്ക് നിങ്ങടെ കുശുമ്പ് സംസാരത്തെപറ്റി പറയാനാണല്ലോ നേരം. എനിക്ക് പാർട്ടി ഓഫീസിൽ പോകാനുണ്ട് “അമ്മ ഇനി ഞാൻ എന്ത് കൊണ്ട് കുത്തി ചോദിക്കും എന്നറിയാവുന്നത്കൊണ്ട് ഞാൻ പതുകെ സ്കൂട്ട് ആയി..

ജീന ചേച്ചിയെ ഞാൻ മനസിലാക്കിയ വെച്ച് പറയാൻ ആണെങ്കിൽ വെറും ഒരു പാവം സ്ത്രീ..38 വയസ്സ് ആണ് ജീന ചേച്ചിടെ പ്രായം.. കൃത്യമായി എങ്ങനെ അറിയാം എന്ന്‌ ചോദിച്ചാൽ പഞ്ചായത്തിലെ വോട്ടർ ലിസ്റ്റിലേക്ക് ഇവരുടെ പേര് മാറ്റാൻ പോയത് ഞാൻ ആയിരുന്നു ജിബിൻ ചേട്ടൻ അവശ്യപ്പെട്ടിട്ട്..

ചേച്ചി കാണാൻ നല്ല സുന്ദരി തന്നെ ആയിരുന്നു.. കുറച്ച് വണ്ണം ഒക്കെ ഉണ്ടെങ്കിലും മുഖത്തിന്‌ ചേരുന്ന വണ്ണമുള്ള സ്ത്രീ.. നിങ്ങൾ ഞാൻ ഇത്രേയൊക്കെ ശ്രദ്ധിച്ചോ എന്ന്‌ ചിന്തിച്ചു എന്നേ മോശക്കാരനാക്കി മനസിൽ ചിത്രീകരിക്കേണ്ട.. കുറച്ചൊക്കെ സൗന്ദര്യമുണ്ട് എന്ന്‌ തോന്നുന്നവരെ അത് ആണായാലും പെണ്ണായാലും നോട്ടീസ് ചെയ്യുമല്ലോ അങ്ങനെ ഉള്ള എന്റെ വിലയിരുത്തലുകൾ ആണ്..ഞാൻ ചേച്ചിയെ എന്നല്ല അങ്ങനെ ആരെയും ജീവിതത്തിൽ വേറെ ഒരു കണ്ണിൽ നോക്കിയിട്ടില്ലാരുന്നു.. പിന്നെ ചില കാരണങ്ങൾ കൊണ്ട് ജീന ചേച്ചിയെ എനിക്ക് കുറച്ച് കൂടെ റെസ്‌പെക്ട് ഉണ്ട്..

ചേച്ചിക്ക് മക്കൾ ഇല്ല.. അമ്മ പറഞ്ഞ് അതിന് കാരണവും എനിക്കറിയാം.. അന്നാണ് ചേച്ചിയോട് എനിക്ക് കൂടുതൽ ബഹുമാനം ഒക്കെ തോന്നിയത്..അവർ ഒരു കാൻസർ സർവൈവർ ആണ്.. ഗർഭപാത്ര സംബന്ധമായ എന്തോ ഒന്നായിരുന്നു അത്.. പക്ഷെ മറ്റുള്ളവരുടെ സഹതാപം തിരക്കുന്ന രീതിയിലുള്ള ഒരു മുഖഭാവവും ചേച്ചിയിൽ ഉണ്ടായിരുന്നില്ല.. ചിലപ്പോൾ ഒക്കെ ഞാൻ ചിന്തിക്കും ഒരു പക്ഷെ ഇങ്ങനെ ഒക്കെ ഉള്ള കാര്യങ്ങൾ ഉള്ളോണ്ട് ആവും ഈ സാമൂഹികമായ ഇടപെടലിൽ നിന്ന് ചേച്ചി ഒക്കെ മാറി നിൽക്കുന്നത്.
.

പിന്നെ എനിക്ക് ബഹുമാനം തോന്നാൻ കാരണം അവരുടെ വസ്ത്ര ധാരണ രീതിയാണ്.. ഈ പ്രദേശത്തു തന്നെ ഇത്ര ഭംഗിയായി സാരി ഉടുക്കുന്നവരെ ഞാൻ കണ്ടിട്ടില്ല… ഞാൻ നാട്ടിൽ ഇതേപ്പറ്റി സർവ്വേ നടത്താൻ പോയിട്ടില്ല എങ്കിലും എന്റെ ഒരു തോന്നൽ അതാണ്‌ ഷെയർ ചെയ്തത്.. നാട്ടിലെയും കോളേജിലെയും പല ഡ്രാമകളിലും ഈ ബോയ്സിനെ മേക്കപ്പ് ചെയ്യുന്ന ഒരു വേഷം മുൻപ് കെട്ടേണ്ടി വന്നതിനാൽ അത്യാവശ്യം സാരി ഉടുപ്പിച്ചും അത് കറക്റ്റ് ആയി വൃത്തി ആയി ഉടുക്കുന്നതിലുള്ള ബുദ്ധിമുട്ടും കുറച്ച് ശതമാനമെങ്കിലും അറിയാവുന്ന ഒരാളായോണ്ട് പറഞ്ഞതാ.. ഞായറാഴ്ച കുറെ സമയം ഞാൻ വീട്ടിൽ തന്നെ ഉള്ളത് കൊണ്ട് ചേച്ചിയും ജിബിൻ ചേട്ടനും കൂടെ പള്ളിയിൽ പോകുന്നതിന് മുന്നേ കാണും.. ശെരിക്കും നല്ല രീതിയിൽ സാരി ഉടുക്കുന്നവരെ കാണാൻ രസമാണ് എന്നതാണ് സത്യം..

പിന്നെ വളരെ സൈലന്റ് ആയ സ്വഭാവം.. കുശുമ്പ് പറയാതെ ഇരിക്കൽ, സീരിയൽ കാണാത്തത്, ഹസ്ബന്റിനെ സ്നേഹിക്കുന്നത് എല്ലാം അമ്മ പറഞ്ഞ് എനിക്കറിവുള്ള ചേച്ചിയുടെ ഗുണങ്ങളാണ്.. ഇപ്പോൾ എനിക്ക് ബഹുമാനം തോന്നിയതിൽ തെറ്റില്ല എന്ന്‌ നിങ്ങൾ വിശ്വസിക്കുന്നു എന്നെനിക്കറിയാം..

പിന്നെ ആവശ്യത്തിനും അനാവശ്യത്തിനും കിട്ടുന്ന അവസരത്തിൽ ഒക്കെ സ്വന്തം മോനെ പ്രമോട്ട് ചെയ്യാൻ എന്റെ അമ്മ മിടുക്കി ആയത് കൊണ്ട് ഈ നാട്ടിലെ എന്റെ സ്റ്റാർ വാല്യൂ ഒക്കെ ജിബിൻ ചേട്ടനും ജിനി ചേച്ചിക്കും അറിയാം.. അതിൽ പിന്നെ എന്നോട് ചേച്ചി കുറച്ചെങ്കിലും സംസാരിക്കും..

ഫോൺ റീചാർജ് ചെയ്യണതും അവിടുത്തെ കറന്റ്‌ ബില്ല് ഗ്യാസ് ബുക്കിങ് ഒക്കെ ഓൺലൈൻ ആയി ചെയ്യുന്നത് എന്റെ സഹായത്തോടെ ആണ്.. ചേതമില്ലാത്ത ചില ഉപകാരങ്ങൾ.. ജിബിൻ ചേട്ടൻ ഇച്ചിരി പഴഞ്ചൻ ആണോ എന്ന് എനിക്ക് സംശയം തോന്നാതെ ഇല്ല..

പുള്ളിക്ക് ഈ ഓൺലൈൻ ഡീലിങ് ഒക്കെ ഇപ്പോഴും വിശ്വാസക്കുറവ് ആണ് അതോണ്ട് അതൊക്കെ പഠിക്കാനും മെനക്കേടില്ല..പിന്നെ നാട്ടിൽ ചില ആൾക്കാരെ ഞാൻ സംസാരിച്ച്‌ പോളിസി എടുപ്പിച്ചതിൽ പിന്നെ പുള്ളിക്കും ഞാൻ ഒരു സ്വീകാര്യനായി.. പിന്നെ അടുത്ത് ഒരു കുടുംബം താമസം മാറി വന്നപ്പോൾ അവർ നമ്മളുമായി ഒക്കെ ആയിരിക്കുമോ എന്നുള്ള പേടി ഒക്കെ മാറി.. അമ്മയും ഹാപ്പി ആയി അപ്പോൾ പിന്നെ ഞാൻ ഫുൾ ഹാപ്പി.. അങ്ങനെ വളരെ ഹാപ്പി ആയി എല്ലാം പോകുകയായിരുന്നു..

ഒരു വെള്ളിയാഴ്ച ഞാൻ പാർട്ടി ഓഫീസിൽ ഇരിക്കുമ്പോൾ ആണ് എനിക്ക് അമ്മയുടെ കാൾ വരുന്നത്

“മോനെ നീ എവിടെയാണെങ്കിലും.. പെട്ടെന്ന് അത്യാവശ്യമായി വീട്ടിലേക്ക് വാ ”

“എന്താ അമ്മേ ”

“നീ വേഗം വാ.
.വിശദീകരിക്കാനൊന്നും നേരമില്ല”

അമ്മയുടെ ശബ്ദത്തിൽ മുഴുവനും നിറഞ്ഞു നിന്ന ആശങ്ക എന്നിലേക്ക് പടരാൻ സെക്കന്റ്കളെ വേണ്ടി വന്നുള്ളൂ.. ഒരുപാട് ടെൻഷനോട് ബൈക്കിൽ വീട്ടിലേക്ക് തിരിച്ചു ഞാൻ…

നേരെ വീട്ടിലേക്ക് ചെന്നപ്പോൾ ജീന ചേച്ചിയുടെ വീട്ടിൽ ചെറിയ ഒരാൾകൂട്ടം കണ്ടു.. എന്നേ കണ്ടതും അമ്മ ഓടി വന്നു.. “മോനെ നീ കാറെടുക്ക്.. നമുക്ക് ഹോസ്പിറ്റൽ വരെ അത്യാവശ്യം പോകണം ” അതും പറഞ്ഞ് അമ്മ അകത്തേക്ക് പോയി പെട്ടെന്ന് തന്നെ ബാഗ് ഒക്കെ എടുത്ത് വെളിയിൽ വന്നു.. അമ്മയുടെ മുഖം കണ്ടപ്പോൾ എനിക്ക് പേടി ആയി.. എന്താ കാരണം എന്ന്‌ കൂടെ ചോദിക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ.. കാറിലേക്ക് കരഞ്ഞു കൊണ്ട് ഓടി വന്നു കേറുന്ന ജീന ചേച്ചിയെ ആണ് ഞാൻ കണ്ടത്.. ഞാൻ വേഗം തന്നെ കാർ എടുത്തു..

“ജീനെ നീ ഒന്ന് സമാധാനപ്പെട്.. നമ്മൾ അങ്ങോട്ട് പോകുവാണല്ലോ..”

“അമ്മേ ഇനി എങ്കിലും മനുഷ്യനെ ടെൻഷൻ അടിപ്പിക്കാതെ നിങ്ങൾ എന്താണ് ഒന്ന് പറയാമോ”

“മോനെ ജിബിൻ ചേട്ടനൊരു ആക്‌സിഡന്റ് എന്ന്‌ വിളിച്ചു പറഞ്ഞു.. ബൈക്കിൽ ഒരു ലോറി തട്ടിയതാണ്.. കുഴപ്പം ഒന്നുമില്ല എന്നാണ് പറഞ്ഞത്.”

അമ്മ അത്രേം പറഞ്ഞ് മുഴുവിപ്പിച്ചപ്പോൾ പിറകിൽ കുനിഞ്ഞിരുന്നു കരയുന്ന ജീന ചേച്ചിയെ ഞാൻ ഒന്ന് നോക്കി.. സത്യത്തിൽ അവിടെ വെച്ഛ് എന്ത് പറയണം എന്ന്‌ എനിക്കറിയില്ലായിരുന്നു..ഒരുപക്ഷെ ഞാൻ എന്ത് പറഞ്ഞാലും അത് മറ്റൊരു കരച്ചിലിന് വഴി വെക്കുന്ന അല്ലാതെ വലിയ മാറ്റങ്ങൾ ഉണ്ടാകില്ല എന്ന്‌ മനസിലാക്കാൻ സാധിച്ചു..

ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി.. ജിബിൻ ചേട്ടൻ icu വിലാണ്.. ഡോക്ടർ അവിടുന്ന് ഇറങ്ങിയാൽ മാത്രമേ എന്തെങ്കിലും അറിയാൻ സാധിക്കൂ..ഞാൻ ഒരു ബൈ സ്റ്റാൻഡേർ റൂം എടുത്ത് അമ്മയെയും ജീന ചേച്ചിയെയും അവിടെ സെറ്റ് ആക്കിയിട്ട് ഞാൻ പുറത്തേക്ക് പോയി

ഞാൻ അമ്മ തന്ന atm കാർഡിൽ നിന്ന് കുറച്ച് പൈസ പിൻവലിച്ച ശേഷം ഹോസ്പിറ്റലിൽ തിരികെ എത്തി..നേരെ icu വിൽ ചെന്നപ്പോൾ ഡോക്ടർ ബൈ സ്റ്റാൻഡേറെ അന്വേഷിച്ചു എന്ന്‌ പറഞ്ഞു.. ഞാൻ അവരെ കൂട്ടാതെ ഡോക്ടറുടെ അടുത്തേക്ക് പോയി…

“ഡോക്ടർ.. May I??”

“Yes come come.. Sit”

“Sir ഞാൻ ജിബിൻ ചേട്ടന്റെ അയൽക്കാരനാണ്..”

“അദ്ദേഹത്തിന്റെ വൈഫ്‌??”

“അവർ റൂമിലുണ്ട് ഡോക്ടർ.. ഞാൻ വിളിക്കണോ ”

“Its okk..what is your name??”

“Rahul”

“രാഹുൽ.. ഞാൻ പറയുന്നതിനേക്കാൾ നല്ലത് നിങ്ങൾ അവർക്ക് മുന്നിൽ അവതരിപ്പിക്കുന്നതാവും.. ഞാൻ ഡയറക്റ്റ് പോയിന്റിലേക്ക് വരാം..”

“Ok ഡോക്ടർ ”

” കണ്ടിഷൻ വളരെ ക്രിട്ടിക്കൽ ആണ്.. ഹെൽമെറ്റ്‌ ധരിച്ചോണ്ട് മാത്രം ബ്രെയിനിൽ എക്സ്റ്റർനൽ ഇഞ്ചുറീസ് ഇല്ല.. പക്ഷെ ഇന്റെർണൽ ബ്ലീഡിങ് ഉണ്ട്.. ആളിപ്പോൾ കോമയിലാണ്..ഒരു മേജർ സർജറി ഇന്ന് തന്നെ പ്രോസീട് ചെയ്യണം.. അതിന് ശേഷമേ ജീവന്റെ കാര്യത്തിൽ എന്തെങ്കിലും എനിക്ക് പറയാൻ സാധിക്കൂ.. ” എന്ത് പറയണം എന്നറിയാതെ ഒരേ ഷോക്കിൽ ആയിരുന്നു ഞാൻ..

“ഡോക്ടർ സർജറിക്ക് റെഡി ആയിക്കോ.. ബാക്കി ഫോർമാലിറ്റീസ് ഞാൻ റെഡി ആക്കാം..” എന്തോ അപ്പോൾ അങ്ങനെ പറയാനാണ് തോന്നിയത്.. ഒരു നിമിഷം പോലും വൈകരുത് കാര്യങ്ങൾ എന്ന്‌ എനിക്ക് തോന്നി..

തിരികെ അവരോട് ഇതെങ്ങനെ പറയും എന്ന്‌ മനസിലാകാതെ ഞാൻ റൂമിലേക്ക് നടന്നു.. എന്റെ എല്ലാ ധൈര്യവും വെച്ച് ഞാൻ അവർക്ക് മുന്നിൽ കാര്യം അവതരിപ്പിച്ചു.. അമ്മയുടെ കരച്ചിലും ചേച്ചി തല കറങ്ങി വീണതുമെല്ലാം ഒരുമിച്ചായിരുന്നു.. ഞാൻ ഡോക്ടറെ വിളിച്ചു വന്നു.. ചേച്ചിയെ വാർഡിൽ ട്രിപ്പ്‌ ഇട്ട് കിടത്തി..

ആ ദിവസം ഓർക്കുമ്പോൾ ഇന്നും ഭയം തന്നെയാണ് മനസിൽ.. ഞങ്ങളുടെ പണവും ജിബിൻ ചേട്ടന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്ന തുകയും എല്ലാം കൂട്ടി സർജറിക്ക് ഉള്ള ബില്ല് ഒക്കെ ഞാൻ അടച്ചു..

ജീന ചേച്ചി കരഞ്ഞു തളർന്നു.. പാവത്തിന് ഇപ്പോൾ ഒട്ടും വയ്യ എന്ന രീതിയിലാണ്.. ചേച്ചിയോട് സംസാരിക്കാനെ എനിക്ക് സാധിച്ചില്ല.. ആൾക്കാർ വിഷമിച്ചാൽ എന്റെ കണ്ണും പെട്ടെന്ന് നിറയും.. പിന്നെ ഈ അവസരത്തിൽ മലയാളത്തിലെ നിഘണ്ടുവിലുള്ള ഒരു ആശ്വാസ വാക്കുകൾക്കും ഒന്നും ചെയ്യാൻ സാധിക്കുക ഇല്ല എന്ന്‌ എനിക്ക് തിരിച്ചറിവ് വന്ന കാലം.. ധൈര്യപൂർവം ഈ സ്റ്റേജ്ലൂടെ കടന്ന് പോകുക എന്നത് മാത്രമാണ് നമുക്ക് സാധിക്കുന്നത്..

സർജറിക്ക് ആവശ്യമായ ബ്ലഡ്‌ ഞാനും കൂട്ടുകാരും donate ചെയ്തു.. അങ്ങനെ സർജറി അവസാനിച്ചു.. ജീവൻ നില നിർത്താൻ കഴിഞ്ഞേക്കാം എന്ന ഉറപ്പ് ഡോക്ടറുടെ വാക്കുകളിൽ ഉണ്ടായി..പക്ഷെ കോമയിൽ നിന്നൊരു മടങ്ങി വരവ് നമുക്ക് പ്രാർത്ഥിക്കാൻ മാത്രേ സാധിക്കൂ എന്ന്‌ ഡോക്ടർ പറഞ്ഞു..

മരിച്ചു പോകും എന്ന്‌ ഉറപ്പിച്ചിടത് നിന്നും വന്ന ആ നേരിയ പ്രതീക്ഷ ജീന ചേച്ചിയെ കൂടുതൽ തളർച്ചകളിൽ നിന്ന് രക്ഷപ്പെടുത്തി എന്നെനിക്ക് തോന്നി… അമ്മയും കൂടെ തന്നെ നിന്ന് മാനസികമായി വലിയ പിന്തുണ ആണ് കൊടുത്തത്..

പക്ഷെ അവിടെ വെച്ചാണ് ഞങ്ങൾ ഇവരുടെ ബാക്ക്ഗ്രൗണ്ട്, ഫാമിലിയെ പറ്റി ഒക്കെ കൂടുതൽ മനസിലാക്കുന്നത്.. ജീന ചേച്ചിയോട് അമ്മ കുടുംബ കാര്യങ്ങൾ ചോദിക്കുമ്പോൾ ചേച്ചിയുടെ ഭാഗത്ത്‌ നിന്ന് വല്ലാത്തൊരു പരുങ്ങൽ notice ചെയ്ത കാര്യം അമ്മ മുൻപ് പറഞിട്ടുണ്ട് എന്നോട്..

അന്ന് ഞാൻ അമ്മയോട് മറ്റുള്ളവർക്ക് ഇഷ്ടമല്ലാത്ത വിഷയങ്ങൾ പരമാവധി ഡിസ്‌കസ് ചെയ്യരുത് എന്ന് പറഞ്ഞു കൊടുക്കും..

ഇപ്പോൾ ആണ് ഞങ്ങൾ 2പേരും അറിയുന്നത് ഇരുവരും പ്രണയ വിവാഹമായിരുന്നു.. ബോംബയിൽ ആയിരുന്നു ഇരുവരും മുൻപ്..ചേച്ചിയുടെ അച്ഛനും അമ്മയും ചെറുപ്പത്തിലേ മരിച്ചതാണ്.. മുംബൈയിലെ ഒരു കസിന്റെ വീട്ടിൽ ആണ് പിന്നീട് ചേച്ചി ജീവിച്ചത്.. അവിടെ ഒരുപാട് പീഡനങ്ങൾ സഹിച്ഛ് ജീവിച്ച ചേച്ചിക്ക് ജിബിൻ ചേട്ടനുമായുള്ള സൗഹൃദവും പിന്നീട് പ്രേമവും ഒക്കെ ഒരു നരകത്തിൽ നിന്നുള്ള രക്ഷനേടൽ കൂടി ആയിരുന്നു. ആരുമില്ലാത്ത ഒരു പെണ്ണിനെ പ്രണയിച്ചു കല്യാണം കഴിച്ചതിനാൽ ജിബിൻ ചേട്ടന്റെ സ്ഥാനവും പഠിക്ക് പുറത്ത്..അത്രക്കും വാശി ആയിരുന്നു ജിബിൻ ചേട്ടന്റെ ഫാമിലിക്ക്..

ഒരു പരിധിയും ഇല്ലാത്ത വാശി ആണെന്ന് ഞാൻ ആക്‌സിഡന്റ് വിവരം പറയാൻ വീട്ടിൽ വിളിച്ചപ്പോൾ മനസിലായി.. ഒന്ന് സംസാരിക്കാൻ പോലും അവർ കൂട്ടാക്കിയില്ല.. ഞാൻ നല്ല ദേഷ്യത്തിൽ ഉള്ള കാര്യം പറഞ്ഞെങ്കിലും ആ ഫോൺ അവർ കട്ട് ചെയ്യുകയായിരുന്നു.. സ്വന്തം മകന്റെ മരണകിടക്കിയിൽ പോലും അവരുടെ വാശിക്ക് ആണ് സ്ഥാനം എന്നത് ഒരു ഞെട്ടലോടെ എനിക്ക് ഉൾക്കൊള്ളാൻ സാധിച്ചുള്ളൂ..

ഇവർ സമൂഹത്തിൽ നിന്ന് അകന്നു ജീവിക്കുന്നതിനുള്ള യഥാർത്ഥ കാരണം ഞാൻ അന്ന് തിരിച്ചറിഞ്ഞു.. എനിക്ക് ഒരേസമയം സഹതാപവും അവസ്ഥേ കുറിച്ചുള്ള ദുഖവും ഒക്കെ കടന്ന് വന്നു..

അമ്മയോട് ഞാൻ ഒരു കാര്യമേ ആവശ്യപ്പെട്ടുള്ളു.. ഈ ചേച്ചി ഒറ്റക്കാണ് ഇതൊക്കെ നേരിടേണ്ടി വരിക എന്ന ചിന്ത ജീവിതത്തിലൊരിക്കലും ഇനി വരുത്താൻ പാടില്ല എന്നത്..

അമ്മ എന്നോട് ഇങ്ങോട്ട് പറയാൻ ഇരുന്നതാണ് എന്നതായിരുന്നു അതിനുള്ള മറുപടി..

പിന്നീട് നീണ്ട 3മാസക്കാലം ആശുപത്രി ജീവിതം തന്നെ ആയിരുന്നു ചേച്ചിക്ക്.. ജിബിൻ ചേട്ടൻ ചെറിയ ചില മാറ്റങ്ങൾ കാണിച്ചത് ഞങ്ങൾക്ക് എല്ലാവർക്കും വലിയ പ്രതീക്ഷകൾ ആയിരുന്നു.. കണ്ണ് തുറക്കുകയും വായ അനക്കുകയും ഇപ്പോൾ ചെയ്യും.. ട്യൂബിൽ കൂടെ കൊടുത്തിരുന്ന ഫുഡ് ഇപ്പോൾ കൊടുക്കാം എന്ന അവസ്ഥയിലായി.. പക്ഷെ സംസാരിക്കാൻ ഒന്നും സാധിക്കുകയില്ല.. ചെറിയ മാറ്റങ്ങൾക്ക് വലിയ സന്തോഷങ്ങളുടെ വില ഉണ്ട് എന്ന്‌ എന്നേ പഠിപ്പിച്ച നാളുകൾ..

ചേച്ചിയും കാര്യങ്ങൾ ഉൾക്കൊള്ളും വിധം മാനസികമായി ഒരുപാട് മെച്ചപ്പെട്ടു എന്ന്‌ തന്നെ പറയാം.. ഇപ്പോൾ ഞങ്ങളുടെ കുടുംബത്തിലെ ഒരാൾ പോലെ തന്നെ ആയി.. ഇടയ്ക്കിടെ ഞങ്ങൾ ഇല്ലാരുന്നേൽ ഇപ്പോൾ ഞാൻ ജീവിച്ചിരിക്കുമായിരുന്നില്ല എന്നൊക്കെ ഉള്ള സെന്റിമെൻസ് പറച്ചിലും ചെറിയ കരച്ചിലിന്റെയും ശല്യമല്ലാതെ അതൊരു പാവമാണ്..

എന്റെ priorities മാറി വന്ന കാലം കൂടി ആണ് അത്.. ചേച്ചിയുടെ സംരക്ഷണം എന്റെ ലിസ്റ്റിൽ മുൻപിൽ ആണിന്ന് എന്നെനിക്കറിയാം.. കൂടുതൽ ഞങ്ങൾ സംസാരിക്കാൻ തുടങ്ങിയ ശേഷം പരസ്പരം ഒരുപാട് മനസിലാക്കി..

ചേച്ചിക്ക് വിഷമങ്ങൾ പങ്കുവെക്കാനുള്ള ഒരു ആശ്വാസ തീരം ആവുക എന്നതായിരുന്നില്ല എന്റെ ലക്ഷ്യം അവരിലെ പഴയ സന്തോഷവും വാശിയോട് ജീവിക്കാനുള്ള ആഗ്രഹവും തിരികെ കൊണ്ട് വരിക എന്ന്‌ ഉള്ളത് തന്നെ ആയിരുന്നു..

അതിനായി വളരെ പോസിറ്റീവ് ആയി സംസാരിക്കുകയും ഊർജം കൊടുക്കുകയും ഒക്കെ ഞാൻ ചെയ്തു..ലിബിൻ ചേട്ടനിപ്പോൾ വീട്ടിൽ എത്തി.. ഞാൻ സഹായത്തിനായി ഒരു ഹോം നഴ്സിനെ കൂടെ വെച്ചു.. എനിക്ക് പാർട്ടി ഓഫീസിൽ ജോലിയും കിട്ടി.. എന്റെ ചില്ലറ ചെക്കവുകൾക്ക് അത് അനിവാര്യമായി അപ്പോൾ തോന്നി.. കുറെ നാൾ ആയി എന്നോട് പറയുമായിരുന്നെങ്കിലും ഞാൻ ഒഴിഞ്ഞു മാറിയതാണ്..

വീണ്ടും ജീവിതം ഞങ്ങൾക്കിടയിൽ പതിയെ സാധാരണ പോലെ ആവാൻ തുടങ്ങുകയായിരുന്നു.. പക്ഷെ ഇടക്കിടക്കുള്ള ചേച്ചിയുടെ ഡിപ്രെഷൻ മാറ്റാൻ എന്തെങ്കിലും ജോലി ചേച്ചിക്ക് ശെരി ആക്കണം എന്ന്‌ ഞാൻ ചിന്തിച്ചു.. ചേച്ചി എന്നോട് indirect ആയി അത് ഇടക്ക് പറയാറുണ്ട്.. എത്രകാലം ആണ് നിങ്ങളുടെ സഹായത്തിൽ എന്നൊക്കെ.. ഞാൻ അപ്പോൾ എന്തെങ്കിലും വഴക്ക് ചേച്ചിയെ പറയുമെങ്കിലും ഒരു അപകർഷതാബോധം തീർച്ചയായും ചേച്ചിക്ക് ഉണ്ട് എന്നത് സത്യം തന്നെയാണ്.. അതിനാൽ ഒരു ജോലി കണ്ടെത്താൻ എന്റെ ബന്ധങ്ങൾ ഉപയോഗിച്ച് ഞാൻ ശ്രമിച്ചു കൊണ്ടിരുന്നു..

അങ്ങനെ പഞ്ചായത്തിൽ ഒരു ഫീൽഡ് ഓഫീസറുടെ കോൺട്രാക്ട് ഒഴിവ് വന്നപ്പോൾ എന്റെ രാഷ്ട്രീയ ബന്ധങ്ങൾ ഉപയോഗിച്ച് അത് ചേച്ചിക്ക് വാങ്ങി നൽകി.. ഫീൽഡ് ആണെങ്കിലും ആഴ്ചയിൽ 2തവണ ഫീൽഡിൽ ഡാറ്റാ കളക്ഷന് പോയാ മതി ബാക്കി ദിവസം ഓഫീസിൽ ഇരുന്ന് ജോലി ചെയ്യാം..

ഈ വിവരം ചേച്ചിയോട് ഞാനും അമ്മയും പറഞ്ഞപ്പോൾ ആ കണ്ണിൽ നിറഞ്ഞ സ്നേഹവും കണ്ണുനീരും മറക്കാൻ പറ്റാത്ത ഒന്നാണ്.. എന്റെ അമ്മയെ വന്ന് ചേച്ചി കെട്ടിപ്പിടിച്ചപ്പോൾ അതെനിക്ക് കൂടെ ഉള്ള ഹഗ് ആണെന്ന തോന്നലാണ് എനിക്ക് ഉണ്ടായത്.. കുടുംബത്തിലുള്ളവർ തമ്മിൽ നന്ദി പ്രകടനത്തിന്റെ ആവശ്യമില്ല എന്ന്‌ പറഞ്ഞ് ഞാൻ ആ സീൻ ഒരു തമാശ ആക്കി..

അങ്ങനെ ചേച്ചിയെ ആദ്യ ദിവസം പഞ്ചായത്തിൽ കൊണ്ട് വിട്ട് എല്ലാവരെയും ഞാൻ പരിചയപ്പെടുത്തി.. പഞ്ചായത്തിലുള്ളവർക്ക് കാര്യ സാധ്യങ്ങൾക്ക് ഞാൻ വേണ്ടപ്പെട്ടവൻ ആയത് കൊണ്ട് ആ പരിഗണന ചേച്ചിക്കും കിട്ടി..ചേച്ചിക്ക് വണ്ടി ഓടിക്കാൻ അത്ര അറിയില്ല.. വീട്ടിൽ ജിബിൻ ചേട്ടൻ ഓടിക്കുന്ന ആക്ടിവ ഉണ്ടെങ്കിലും ചേച്ചി അത് ഓടിക്കുന്ന ഞാൻ കണ്ടിട്ടില്ല..

പഞ്ചായത്ത്‌ അടുത്തയതിനാൽ പിന്നെ ചേച്ചി നടന്ന് പോകാറാണ് പതിവ്.. പക്ഷെ വെള്ളിയും ശനിയും ഫീൽഡ് വർക്കിന്‌ പോകണം.. അതിന് വണ്ടി ഇല്ലാതെ പാടാണ്..

“അതേ ചേച്ചി ആ സ്കൂട്ടി എന്തായാലും പഠിക്കണം.. അല്ലേൽ ഫീൽഡ് വർക്ക്‌ പാടാകും… മൂന്നോ നാലോ ആഴ്ച ഞാൻ കൂടെ വരാം.. വീടുകൾ ഒക്കെ കറക്റ്റ് കാണിച്ച തരാനും പക്ഷെ എനിക്ക് പിന്നെ ഇലക്ഷൻ ഒക്കെ വരുന്നത്കൊണ്ട് പിന്നെ പ്രയാസമാകും.. അതുകൊണ്ട് ചേച്ചി അത് മനസിൽ വെക്കണം ”

“ശെരിയാട.. ഞാൻ പഠിക്കാം.. കുറച്ചൊക്കെ അറിയാം എനിക്ക്.. സൈക്കിൾ ബാലൻസും ഉണ്ട് ”

“അത് മതി. വണ്ടി ഓൺ ആകുന്നില്ല ഞാൻ നോക്കി ഇരുന്നു.. കുറെ നാൾ എടുക്കാത്തത് കൊണ്ടാവും.. ഞാൻ വർക്ക്ഷോപ്പിൽ വിളിച്ചു പറഞ്ഞിട്ട് ഉണ്ട്.. അവർ വന്നെടുത്തു ശെരിയാക്കട്ടെ.. എന്നിട്ട് നോക്കാം ”

“നിന്നോട് ഇതിനൊക്കെ എത്ര നന്ദി ആണെടാ ഞാൻ പറയേണ്ടത് ”

“ദാ തുടങ്ങി.. ഞാൻ മോണക്കിട്ട് ഒരു കുത്ത് തരും ചേച്ചിയെ.. ഞാൻ പോകുന്നു.. നാളെ അല്ലെ ഫീൽഡ്.. നമുക്ക് രാവിലെ ഒരു 9ന് ഇറങ്ങാം ” പരസ്പരം ഒരു ചിരി പാസ്സാക്കി ആ സംഭാഷണം അവസാനിപ്പിച്ചു ഞാൻ വീട്ടിലേക്ക് പോയി..

രാവിലെ കുളിച് റെഡി ആയി.. ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കുന്ന ശീലം എനിക്കില്ല..

ഞാൻ ചേച്ചിയുടെ വീട്ടിന്റെ മുന്പിലെ റോഡിൽ കാറിൽ ചെന്നു.. ഹോൺ അടിച്ചപ്പോൾ ഹോം നഴ്സിനോട് എന്തൊക്കെയോ പറഞ്ഞിട്ട് ഒരു തൂക്ക് തട്ടം ആയി ചേച്ചി ഇറങ്ങി.. ഒരു വയലറ്റ് കളർ സാരി ആണ് ചേച്ചി ഉടുത്തിരിക്കുന്നത്.. ഏറെ കാലത്തിനു ശേഷമാണ് ചേച്ചി കുറച്ചൊക്കെ ഒരുങ്ങി ഞാൻ കാണുന്നതും.. എന്ത് സുന്ദരിയാണ് ഈ ചേച്ചി എന്ന്‌ അപ്പോൾ എന്റെ മനസ്സിൽ ചിന്തിച്ചു.. എത്രയോ സന്തോഷത്തോടെ ജീവിക്കേണ്ടവരാണ് എന്നൊക്കെ..

ചേച്ചിയുടെ സാരി ഉടുപ്പ് നിങ്ങൾ കാണണ്ട ഒന്ന് തന്നെയാണ്.. പക്കാ നീറ്റ് ആയിട്ടാണ് ഉടുക്കാറ്.. ചിലർ എത്ര ഉടുത്താലും സാരി ഉടുക്കുന്ന ശെരി ആകാർ ഇല്ല.. രാവിലെ എനിക്ക് ചേച്ചിയുടെ മുഖവും ആ ചിരിയും ഒരുക്കവുമൊക്കെ എന്തെന്നില്ലാത്ത സന്തോഷം തന്നു…ഞാൻ ചേച്ചിയെ അങ്ങനെ നോക്കി നിന്നു.. എന്തൊക്കെയോ സ്വപനം കണ്ട് ചേച്ചി വന്ന് കാറിൽ കയറിയ കൂടെ ഞാൻ അങ്ങ് മറന്നു..

“ഈ കാർ ഓടിക്കാൻ നിനക്ക് ഉദ്ദേശമില്ലേ ” ചേച്ചി ചിരിച്ചു കൊണ്ട് ചോദിച്ചു

പെട്ടെന്ന് ഞാൻ ഞെട്ടി സ്ഥലകാല ബോധത്തിലെത്തി ചിരിച്ചു കൊണ്ട് വണ്ടി എടുത്തു..

“അതേ ഈ തട്ടം ഒക്കെ ആയി എങ്ങോട്ടാ.. ഉച്ചക്ക് വീട്ടിൽ വന്ന് ചോറ് കഴിച്ചാൽ പോരാരുന്നോ..”

“പിന്നെ ബ്രേക്ക്‌ ഫാസ്റ്റ് കൂടെ കഴിക്കാത്ത ആളല്ലേ നീ.. അഥവാ എവിടേലും താമസിച്ചാൽ എനിക്ക് ടെൻഷൻ ആകും അതുകൊണ്ട് ഇത്‌ കാറിൽ ഇരുന്നു കഴിക്കാല്ലോ ”

“ഓഹോ എന്നോട് ഇത്രക്കൊക്കെ കെയർ ഉണ്ടോ ചേച്ചിക്ക് ” ഞാൻ ചുമ്മാ കളിയാക്കി

“അതെന്താടാ അങ്ങനെ പറഞ്ഞെ.. ഇയാൾ അമ്മ ഉണ്ടാക്കുന്നതല്ലേ കഴിക്കുള്ളു.. ഞാൻ നിർബന്ധിക്കുന്നില്ല പോരെ.. കുറച്ച് കഷ്ടപ്പെട്ട് നിനക്കെന്തൊക്കെ ഇഷ്ടമാകും എന്ന്‌ ഗീത ചേച്ചിയോട്(എന്റെ അമ്മ ) അന്വേഷിച് ഉണ്ടാക്കിയ ഞാൻ ആണ് മണ്ടി ”

സംഗതി സീരീസ് ആകുന്ന കണ്ടപ്പഴേ ഞാൻ കളം മാറ്റി

“അയ്യോ എന്റെ ചേച്ചിയെ ഞാൻ തമാശ പറഞ്ഞതാ.. ഞാൻ എത്രയോ വീട്ടിൽ നിന്ന് കഴിക്കുന്നതാ.. ചുമ്മാ ഇങ്ങനെ ഒക്കെ പറയാതെ ”

“ഈ എത്രയോ വീട്ടിൽ ജീന ചേച്ചിയുടെ വീട് ഇത്‌ വരെ ഉൾപ്പെട്ടില്ല എന്നൊരു സത്യം പറഞ്ഞെന്നെ ഉള്ളൂ ”

“ഓ.. ഈ കൊള്ളിച്ചു സംസാരം മതി… അടിയനോട് മാപ്പാക്കണം ഞാൻ ചുമ്മാ പറഞ്ഞതാ.. ഇന്ന് ഒരു വറ്റ് ബാക്കി വെക്കാതെ ഞാൻ ഇത്‌ കഴിച്ചോളാം ”

അപ്പോഴേക്കും 2 പേരിലും പുഞ്ചിരി വിടർന്നിരുന്നു…

പഞ്ചായത്തിലെ മിക്ക വീടുകളും എനിക്കറിയാവുന്നത് കൊണ്ട് ഞാൻ തുടക്കത്തിൽ കൂടെ ഉള്ളത് ചേച്ചിക്ക് വലിയ സഹായം ആയിരുന്നു..

അങ്ങനെ രാവിലത്തെ വീട് കേറിയുള്ള ശയന പ്രതിക്ഷണങ്ങൾക്ക് ശേഷം ഉച്ചക്ക് അവിടുത്തെ പഞ്ചായത്ത്‌ ഗ്രൗണ്ടിൽ ഞങ്ങൾ കാർ ഒതുക്കി.. പുറത്തിറങ്ങി കൈ കഴുകി കാറിൽ ഇരുന്ന് കഴിക്കാൻ തുടങ്ങി.. അപ്പോഴാണ് മനസിലായത് ചേച്ചി ഒരു അസ്സൽ കുക്ക് ആണ് എന്നത്.. ഫുഡിനോക്കെ ഒടുക്കത്തെ ടേസ്റ്റ്.. എന്റെ ആക്രാന്തത്തോടെ ഉള്ള തീറ്റ ചേച്ചി നോക്കി ഇരുന്ന് ആസ്വദിക്കുവായിരുന്നു..

“സോറി നല്ല ടേസ്റ്റ് ആയോണ്ടാ ചേച്ചി..” ഞാൻ കഴിച്ചു കഴിഞ്ഞ് പാത്രം വടിച്ചു നാക്കുന്നിതിനടിയിൽ ചേച്ചിയുടെ ചിരി കണ്ട് നോക്കി പറഞ്ഞു

“അത് മനസിലായി.. ഇതറിഞ്ഞാൽ കുറച്ചൂടെ എടുത്തേനേ ഞാൻ ”

“ഇനി ഞാൻ സ്ഥിരം ഫുഡ്‌ അവിടുന്ന് ആക്കിയാലോ എന്ന്‌ അമ്മയോട് പറയാം ” ഞാൻ ചുമ്മാ കളിയാക്കി

“അതിനെന്താ അതും നിന്റെ വീട് ആണല്ലോ ”

ചേച്ചി അതും പറഞ്ഞു ചേച്ചിടെ പത്രത്തിൽ നിന്ന് ഒരു ഉരുള എനിക്ക് നീട്ടി

“വേണ്ടാ ചേച്ചി കഴിക്ക്… എനിക്ക് നിറഞ്ഞു ”

“നിന്റെ ഫുഡ്‌ കഴിപ്പ് കണ്ടപ്പോളെ എന്റെ മനസ് നിറഞ്ഞു.. കഴിക്കെടാ ജാഡ കാണിക്കാതെ ”

ആദ്യമായി ചേച്ചിയുടെ കയ്യിൽ നിന്ന് ചോറ് ഞാൻ കഴിച്ചു… ചേച്ചിയുടെ കൈ കൊണ്ട് കുഴച്ചത് കൊണ്ടാണോ എന്നറീല്ല.. മറ്റേതിലും നല്ല ടേസ്റ്റ് എനിക്ക് അതിൽ തോന്നി.. ഞാൻ അത് എന്റെ എക്സ്പ്രഷനിലും വ്യക്തമാക്കി..

“ചേച്ചിയുടെ കൈ കൊണ്ട് കുഴച്ചത് കൊണ്ടായിരിക്കും ഇതുവരെ കഴിച്ചതിൽ ബെസ്റ്റ് ഫീൽ ”

ഇത്‌ കേട്ട് ചിരിച്ച ചേച്ചി വീണ്ടും എനിക്ക് വാരി തന്നു.. ആ കൈ വിരൽ വായിലേക്ക് കേറുമ്പോൾ അത് എന്റെ നാക്കിൽ തൊടുമ്പോൾ ഇന്ന് വരെ ഇല്ലാത്ത ഒരു പ്രത്യേക ഫീൽ ആണ് എനിക്ക് തോന്നിയത്.. ചുറ്റിനും എന്തോ വലിയ സന്തോഷം നിറഞ്ഞു നിക്കുന്ന പോലെ എനിക്ക് തോന്നി..

അവസാനത്തെ ഉരുളയും എനിക്ക് തന്നിട്ട് ചേച്ചി കയ്യിലിരുന്ന ബാക്കി നക്കി.. കൈ വെള്ളയും ചൂണ്ട് വിരലിലും ഇരുന്ന എച്ചിൽ ചേച്ചി നക്കുന്ന കണ്ടപ്പോൾ കൊതിയോടെ ഞാൻ നോക്കി…

“എന്താടാ ഇങ്ങനെ നോക്കുന്നെ ”

“അല്ല ചേച്ചി എച്ചിൽ കഴിക്കുന്ന നോക്കിയതാ.. അവസാനം ഈ കയ്യിൽ ഇരിക്കുന്ന കഴിക്കാൻ നല്ല ടെസ്റ്റാ ”

“ഹ ഹ ശെരിയാ.. എനിക്കും വലിയ ഇഷ്ടമാ.. എന്താ നിനക്ക് വേണോ ”

ചേച്ചി ചിരിച്ച്‌ കൊണ്ട് എനിക്ക് നേരെ കൈ നീട്ടി

“ഒന്ന് പോ ചേച്ചി.. ചേച്ചിടെ എച്ചിൽ കൈ ആണല്ലോ ഞാൻ നക്കുന്നെ ” മനസ്സിൽ ആഗ്രഹമുണ്ടായിരുന്നു എങ്കിലും അങ്ങനെ ഒരു മറുപടി വായിൽ വന്നതിൽ ശെരിക്കും വിഷമം തോന്നി എനിക്ക്..

“എന്റെ എച്ചിൽ കൈയിൽ നിന്ന് ആരും കഴിക്കണ്ടേ ”

“അയ്യോ ചേച്ചി ആക്ച്വലി എനിക്ക് വേണം എന്നുണ്ട് ” ഞാൻ നാണത്തോടെ പറഞ്ഞ്..

“വേണ്ടാ ട്ടോ.. ജാഡക്കാർക്ക് അത് വേണ്ട ”

“പ്ലീസ് ചേച്ചി ” എന്റെ ആ കെഞ്ചലിൽ ചേച്ചി നിറയെ ചിരിച്ചിട്ട് താഴേക്ക് കൈ നീട്ടി..

ഞാൻ കുനിഞ്ഞിട്ട് ഓരോ അതിലെ ബാക്കി ഭക്ഷണം നക്കിഎടുത്തു.. കൈ വെള്ളയും വിരലുകളും നക്കിയപ്പോൾ എനിക്ക് ഉണ്ടായ ഫീൽ പറഞ്ഞറിയിക്കാൻ സാധിയ്കില്ല.. ആ കൈ എന്റെ തുപ്പൽ കൊണ്ട് ഞാൻ ക്ലീൻ ആക്കി എന്ന്‌ തന്നെ പറയാം..

“ഡാ മതി.. ഇനി അതിൽ എന്റെ സ്കിന്നും എല്ലുമേ ഉള്ളു “ചേച്ചി ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ ആണ് ഞാൻ കൂടുതൽ ആക്രാന്തം കാണിച്ച് എന്ന്‌ മനസിലായി നാണം കെട്ടത്

ശെരിക്കും ഒന്നും മിണ്ടാൻ ഒക്കത്തെ ഞാൻ ഇരിക്കുവായിരുന്നു ഞാൻ

“ഇനി കൈ കഴുകണ്ട ആവശ്യമില്ല.. എന്താ ക്ലീൻ നോക്കിക്കേ ” ചേച്ചി ചിരിച്ചു..

“ചേച്ചി പ്ലീസ്.. ഞാൻ അറിയാതെ.. കയ്യിലിരുന്ന ഭക്ഷണത്തിന്റെ ടേസ്റ്റ് എനിക്ക് ഭയങ്കര ഇഷ്ടമാ അതാ… വേറൊന്നും വിചാരിക്കല്ലേ… പ്ലീസ്.. I am really really സോറി ”

കൊള്ളാം.. നിനക്കിഷ്ടായോണ്ടാ അത് ആസ്വദിച്ച കഴിച്ചേ എന്ന ഞാനും മനസിലാക്കിയത്.. ഈ സോറി പറച്ചിൽ ഒക്കെ കേൾക്കുമ്പോഴാ വേറെന്തെങ്കിലും വിചാരിക്കാൻ തോന്നുന്നേ ”

“ഇല്ല ചേച്ചി.. ഞാൻ കരുതി.. ഒക്കെ leave itt ചേച്ചി..”

ഞങ്ങൾ ഇരുവരും കൈ ഒക്കെ കഴുകി വളരെ ഹാപ്പി ഓടെ വർക്ക്‌ തുടർന്നു.. കാറിൽ പോകുന്ന വേളകളിൽ പാചകകാര്യവും ഫാമിലി കാര്യങ്ങളും ഒക്കെ സംസാരിക്കും.. അങ്ങനെ വീട്ടിലേക്കെത്തി.. ചേച്ചി ഇറങ്ങി.. ഹോം നേഴ്സ് ഞങ്ങൾക്ക് ചായ തന്നിട്ട് വീട്ടിലേക് പോയി.. ഞാൻ സോഫയിലിരുന്നു..

“It was a beautiful day chechi.. ഒരുപാട് സംസാരിക്കാനും ചേച്ചിയോട് കൂടുതൽ മിണ്ടാനും സാധിച്ചു.. I really like this time of my life..”

“ഞാൻ അല്ലേടാ താങ്ക്സ് പറയേണ്ടത്.. നീ ഇല്ലാരുന്നേൽ ഈ വീടൊക്കെ എനിക്ക് എത്ര പ്രയാസമായിരുന്നു ഇടപെടാൻ.. പകുതി വിവരങ്ങളും അവർ പറഞ്ഞ് തനത് നീ ചോദിക്കുന്ന കൊണ്ടാണല്ലോ..”

“ഈ നന്ദി പ്രകടനം ആവശ്യമില്ല ചേച്ചി ”

“അങ്ങനെ അല്ല മോനെ.. ഞാൻ വസ്തുത പറഞ്ഞതാ..”

ചേച്ചി എന്നേ ആദ്യമായ മോനെ എന്ന്‌ വിളിക്കുന്നത്.. എനിക്ക് സത്യത്തിൽ ആ വിളി ഭയങ്കര സന്തോഷം തന്നു.. ഞാൻ ചിരിച്ചു

“എന്താടാ..”

“അല്ല എന്നേ മോനെ എന്നാദ്യമായ വിളിക്കുന്നെ.. കേട്ടപ്പോൾ ഒരു സന്തോഷം..”

“ഇഷ്ടമുള്ളവരെ നമുക്ക് അങ്ങനെ വിളിക്കാമല്ലോ.. പിന്നെ എന്റെ ലൈഫിലും ദുരിതങ്ങൾ അല്ലാതെ എനിക്ക് ഓർക്കാൻ അങ്ങനെ വലിയ കാര്യം ഒന്നുമില്ല.. So രാഹുൽ എനിക്ക് വേണ്ടി സ്പെൻഡ്‌ ചെയ്ത ടൈം ഒക്കെ ചേച്ചിക്കും അത്രയും സ്പെഷ്യൽ ആണ്.. തകർന്ന് പോയിടത് നിന്ന് തിരിച്ചു കൊണ്ടുവന്നത് നീയും ഗീതേച്ചിയുമാണ്.. നിങ്ങൾ അല്ലാതെ ആരാടാ ഞങ്ങളുടെ ലൈഫിൽ ഏറ്റവും ഇമ്പോര്ടന്റ്റ്‌..”

“സത്യം പറയട്ടെ ഈ അടിപൊളി സാരി ഒക്കെ ഉടുത്ത്.. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ഭംഗി ആയി സാരി ഉടുക്കുന്ന ചേച്ചി ആണ്.. ഇതൊരു മുഖസ്തുതി അല്ല.. ശെരിക്കും എനിക്ക് തോന്നിയതാ.. അങ്ങനൊക്കെ ഇരിക്കുന്ന ഈ സുന്ദരി ചേച്ചി ഈ ഒടുക്കത്തെ സെന്റിമെന്റ്സ് കാണിക്കുമ്പോഴാ ഒരു കുത്ത് വെച്ച് കൊടുക്കാൻ തോന്നുന്നത്.. ഇനി ആഴ്ച്ചക്ക് നാല് വട്ടം എന്നേം അമ്മേം പൊക്കി പറയുന്ന കേൾക്കാൻ എനിക്ക് വയ്യേ.. ഞാൻ പോണു ”

ചേച്ചി വായ പൊത്തി പിടിച്ച് ചിരിച്ചു..

“ഡാ പോകല്ലേ ജിബിൻ ചേട്ടനോട് എന്തെങ്കിലും മിണ്ടിയിട്ട് പോ ”

ഞാൻ അകത്തെ റൂമിൽ ചെന്നു.. ഇപ്പോൾ ചേട്ടന് ആയുർവേദിക് ചികിത്സ കൂടെ ഉണ്ട്.. സോ ആ റൂമിൽ കേറുമ്പോഴേ ആ മരുന്നുകളുടെ സ്മെൽ ആണ് അതെനിക്ക് പിടിക്കില്ല.. അതാ ഞാൻ അങ്ങനെ കേറി മിണ്ടാത്തത്.. ചേച്ചിയിടൊപ്പം ആ മുറിയിൽ കേറി..

ജിബിൻ ചേട്ടന് കാര്യമായ മാറ്റങ്ങൾ ഒന്നുമില്ല.. മെമ്മറി ലോസും ഉണ്ടായതിനാൽ ആരേം കൃത്യമായി അറിയില്ല.. കിടന്ന കിടപ്പ് തന്നെയാണ്.. ചേച്ചി എന്നാലും നടന്ന വിശേഷങ്ങൾ ഒക്കെ അദ്ദേഹത്തിന്റെ അടുത്തിരുന്നു പറയും..

ചേച്ചി ഇങ്ങനെ ഹാപ്പി ആയി ഓരോന്ന് സംസാരിക്കുമ്പോൾ ശെരിക്കും എനിക്ക് കണ്ണ് നിറയും.. ആള് കേൾക്കുന്നുണ്ടെന്നോ മനസിലാക്കുന്നുണ്ടെന്നോ പോലും അറിയില്ല.. മറുപടിയും ലഭിക്കാൻ പോകുന്നില്ല.. എന്നിട്ടും വളരെ ആത്മാർത്ഥയയോടെ ഓരോനൊക്കെ സംസാരിക്കുന്ന കാണുമ്പോൾ…നമ്മളൊക്കെ ഒരാളുടെ മറുപടി 5മിനിറ്റ് വൈകിയാൽ അവൻ നമ്മളെ ഇഗ്നോർ ചെയ്യുന്നു എന്ന്‌ പറയുന്ന ടീമ്സ് ആണ്.. ഈ കാഴ്ചകൾ ഒക്കെ ആ ഒരു വിധത്തിൽ നോക്കിയാൽ എനിക്ക് പാഠങ്ങൾ ആണ്..

“കിഡ്നി ടെസ്റ്റും ഇപ്പോൾ നോർമൽ അല്ല മോനെ കാണിക്കുന്നത്.. വിഷമം മറക്കാൻ ഒരുപാട് നോക്കുമെങ്കിലും പലപ്പോഴും പറ്റാത്ത പോലെ എനിക്ക് ”

“ഹേയ് ചേച്ചി, കരയല്ലേ പ്ലീസ്.. നമുക്ക് പ്രാർത്ഥിക്കം.. നമ്മൾ ഇത്രേ ഒക്കെ പിന്നിട്ടില്ലേ.. അദ്ദേഹം ഇതൊക്കെ മനസിൽ ആക്കുന്നുണ്ടാകും സന്തോഷിക്കുന്നുണ്ടാകും.. വാ മതി ഇവിടിരുന്നത്.. പോയി മുഖം കഴുകു ”

ചേച്ചിയെ ആ റൂമിൽ നിന്നും ഇറക്കി ഒരുവിധത്തിൽ ആശ്വസിപ്പിച്ചു ഞാൻ..

“ഡാ ഞാൻ ഒരു കൂട്ടം കാണിക്കാം.. വാ ”

ചേച്ചിടെ റൂമിലേക്ക് എന്നേ വിളിച്ചു.. അലമാര തുറന്നു… സത്യത്തിൽ ഞാൻ ഞെട്ടി.. അത്യാവശ്യം വലിയ അലമാര ആയിരുന്നു അത്.. അതിൽ എന്തോരം സാരികളാണ്.. ഇപ്പോഴാണ് ചേച്ചി ശെരിക്കും ഒരു സാരി പ്രാന്തി ആണെന്ന് എനിക്ക് മനസിലായത്..

“ഇതെന്താ സാരി textile സിൽ ആണോ ഞാൻ കേറിയത്..”ഞാൻ ചിരിച്ചു

“എന്റെ ഏറ്റവും വലിയ ക്രെയ്‌സ് ആണ്.. പണ്ട് തൊട്ടേ ഇഷ്ടാണ്.. വേറൊരു lexury ഉം ആഗ്രഹിക്കാറില്ല.. ഇതിനോട് ഒരു കിറുക്ക് ഉണ്ട് നീ പറഞ്ഞ പോലെ ”

“പക്ഷെ ചേച്ചി സൂപ്പെറാ സാരിയിൽ ”

ആ കോംപ്ലിമെന്റ് ചേച്ചിക്കും ശെരിക്കിഷ്ടായി..

അങ്ങനെ കുറച്ച് ശേഷം ഞാൻ വീട്ടിൽ തിരിച്ചെത്തി.. എനിക്ക് കുറച്ച് പണികൾ ഉണ്ടായിരുന്നു.. അതൊക്കെ കഴിഞ്ഞ് ഉറങ്ങാൻ കിടന്നപ്പോൾ ആണ് ഇന്ന് ഉച്ചക്ക് ചേച്ചിയുടെ കൈ നക്കിയത് ഞാൻ ഓർത്തത്.. ഒരു നിമിഷമെങ്കിലും ചേച്ചിയോട് മറ്റൊരു വികാരം തോന്നി എന്നത് ഞാൻ നിഷേധിക്കുന്നില്ല.. ആ മൊമെന്റ് എനിക്ക് എന്നും പ്രിയപ്പെട്ടത് ആവുകയും ചെയ്യും..

പക്ഷെ ആ സ്ത്രീയെ വശീകരിക്കണം എന്നുള്ള ചീപ് ചിന്തകൾ ഒന്നും ഒരിക്കലും എന്റെ മനസിൽ കൂടെ പോയിരുന്നില്ല.. ചേച്ചിയുടെ റെസ്‌പെക്ട് നേടുന്നതിൽ വിജയിയ്ക്കുക.. ചേച്ചിയെ സന്തോഷിപ്പിക്കുക.. ചേച്ചിയെ കെയർ ചെയ്യുക ഇതൊക്കെ ആയിരുന്നു എന്റെ മുൻഗണന..

അതേ എവിടൊക്കെയോ അവരോടുള്ള ഇഷ്ടം എനിക്കുണ്ട്.. ഇഷ്ടത്തെ എന്ത് തരം ഇഷ്ടം എന്ന്‌ നിർവചിക്കാൻ എനിക്ക് താതപര്യമില്ല.. ഒരാളുടെ സാമീപ്യം നിങ്ങളെ സന്തോഷിപ്പിക്കുന്നുണ്ടെങ്കിൽ ഒരു വ്യക്തിക്ക് വേണ്ടി എന്തും ചെയ്യാൻ നിങ്ങളുടെ മനസിന്‌ ധൈര്യം കിട്ടുന്നു എങ്കിൽ അവരെ നമ്മൾ ഇഷ്ടപ്പെടുന്നു.. പ്രണയത്തെക്കാൾ ഉയരെ നിൽക്കുന്ന ഒരിഷ്ടം.. നഷ്ടപ്പെടരുതേ എന്നാഗ്രഹിക്കുന്ന ഒരിഷ്ടം… (തുടരും)

ഇത്‌ ഒരു വീക്കിലി സ്റ്റോറി ആണ്..മൂന്നു പാർട്ടിൽ അവസാനിപ്പിക്കാൻ ആണ് ഉദ്ദേശിക്കുന്നത്..ഇഷ്ടപെട്ടാൽ ലൈക്‌ ചെയ്ത് അഭിപ്രായം അറിയിക്കുക.. നിങ്ങളുടെ നിർദ്ദേശങ്ങളും അറിയിക്കുക..

Comments:

No comments!

Please sign up or log in to post a comment!