ഫ്രണ്ട്ഷിപ്

എബിയും ഞാനും കുഞ്ഞിലേ തൊട്ടുള്ള കൂട്ടാണ്. ഒരു ദിവസം ഞാനും എബിയും കൂടി പാർക്കിലിരുന്നപ്പോൾ ഒരു സുന്ദരി നമ്മുടെ അടുത്തേയ്ക്ക് നടന്നു വന്നു.

അനൂപേട്ടാ എന്നെ മനസ്സിലായോ..

ഞാൻ വായും തുറന്നിരുന്നു. ഇതാരപ്പാ …

ഞാൻ ആൻ മേരി.

ഏത് ആൻ മേരി….

ജോൺ സാറിന്റെ മോളാണോ…

അതെ…

അങ്ങനെ കുറച്ചു നേരം നിന്നു സംസാരിച്ചിട്ട് അവൾ പോയി.

എടാ ഏതാടാ അവൾ …? എബിയാണ്.

റോയൽസ് സൂപ്പർ മാർക്കറ്റ് നടത്തുന്നില്ലേ ജോൺ, അങ്ങേരുടെ മോളാണ്. ഞാൻ അവിടെ കുറച്ചു കാലം ഇല്ലേയിരുന്ന..

മ്.. നല്ല ക്യൂട്ട് കൊച്ചു അല്ലെ..

അത്രയ്ക്ക് ക്യൂട്ട് ഒന്നുമല്ല.

എടാ ഇതിനെയാണ് ഞാൻ ഇന്നാൾ ബാങ്കിൽ വച്ചു കണ്ടത്. എനിക്ക് അവളെ ഇഷ്ടമായി. കേട്ടുന്നെങ്കിൽ ഇവളെ കെട്ടണം. എന്നിട്ട് എന്തോ ആലോചിച്ചു എബി പെട്ടെന്ന് നിർത്തി.

എടാ നിനക്ക് ആ പെണ്ണിനെ ഇഷ്ടപ്പെട്ടെങ്കിൽ വീട്ടുകാരെയും വിളിച്ചോണ്ട് പോയി പെണ്ണ് ചോദിക്കെടാ.ഇവിടെയിരുന്നു വെള്ളമിറക്കാതെ….

എടാ ഞാനും അത് തന്നെയാ ആലോചിക്കുന്നേ.. പക്ഷെ ട്രീസയുടെ കല്യാണം നടക്കാതെ എങ്ങനെയാട…

ഇത് വരേയ്ക്കും ഒന്നും ആയില്ലേ…

എന്തോന്ന് ആവാൻ ഒരു കാൽ ഇല്ലാത്ത പെണ്ണിനെ ആരെങ്കിലും കെട്ടോ.കുറെ അവന്മാർ വന്നു , ചിലർക്ക് സഹതാപം… ചിലർക്ക് പുച്ഛം ആർക്കും അവളെ വേണ്ട. ഇപ്പൊ ബന്ധുക്കൾ പറയുന്നത് ഇത് പോലെ വല്ല കുറവുള്ളവരെയും കൊണ്ട് കെട്ടിക്കാൻ.

അപ്പൻ പറഞ്ഞു അതെന്താണ് എന്ന് വെച്ച അപ്പൻ ചെയ്തോളാം, അപ്പന് ജീവനുണ്ടേൽ മോളെ നല്ലൊരുത്തന്റെ കൈയിൽ പിടിച്ചു കൊടുക്കും എന്ന്. ഇപ്പോ വേറെ മതക്കരെയും ഒകെ നോക്കുന്നുണ്ട്. അവളും ആകെ മാറിപോയെടാ ഇപ്പൊ തൊട്ടേനും പിടിച്ചെനും ഒക്കെ ദേഷ്യമാണ്.ജോലി സ്ഥലതും ഇങ്ങനെ തന്നെ. വീട്ടിൽ വന്നാൽ അപ്പൊ മുറിക്ക് അകത്തു കേറും . ഭക്ഷണം കഴിച്ചാലായി ഇല്ലെങ്കിലായി.

ഞാൻ തന്നെ അവളെ കൊണ്ടാക്കാനും വിളിക്കാനും പോകുമ്പോൾ ആണ് കാണുന്നത്. അപ്പോഴും എന്നോടൊന്നും മിണ്ടതില്ല. ഇപ്പൊ അവൾക്കു വയസു 28 ആയി.. ഇനി എപ്പോഴാണോ…

കല്യാണം വേണ്ട ഒരുങ്ങി കെട്ടി നിക്കാൻ വയ്യ എന്നൊക്കെയാ അവൾ പറയുന്നത്.

അവൻ ഇതും പറഞ്ഞു കരയാൻ തുടങ്ങി.

എടാ അതൊക്കെ അതിന്റെ സമയത്തിന് നടക്കും. നീ ഈ പെണ്ണുങ്ങളെ കണക്കു കരയാതിരി. പിന്നെ യാത്ര പറഞ്ഞിറങ്ങി. ഞാൻ അനൂപ്, കൃഷി വകുപ്പിൽ ക്ലർക്ക് ആണ്. എബി എസ് ബി ഐ യിലാണ്. ഞാൻ അവൻ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ ആലോചിച്ചു.



ട്രീസ നല്ല കുട്ടിയാണ്. സൗന്ദര്യമുണ്ട് വിദ്യാഭ്യാസം ഉണ്ട് ജോലി ഉണ്ട്. അവളും കൃഷി വകുപ്പിൽ തന്നെയാണ്.അവൾ കൃഷി ഓഫീസർ ആണ്, അവൾക്കു അടുത്ത് തന്നെയാണ്, എനിക്ക് കുറച്ചു ദൂരം ഉണ്ട്. ദൂരം ഉണ്ടെങ്കിലും നല്ല സുഖമാണ് അധികം പണിയില്ല, ടെൻഷൻ ഇല്ല.

ട്രീസയ്ക്ക് ജോലിയൊക്കെ ആയതിനു ശേഷം ആണ് കാല് പോയത്. ഒരു ആക്‌സിഡന്റ് ആയിരുന്നു. ജീവൻ പോകാത്തത് ഭാഗ്യം. അവളുടെ കല്യാണം ഉറപ്പിച്ചതായിരുന്നു. കാല് പോയതോടെ ചെറുക്കൻ കൂട്ടർ പിന്മാറി. അന്ന് അവളുടെ അച്ഛൻ പറഞ്ഞതാണ് ഇവനേക്കാൾ നല്ല പയ്യനെ കൊണ്ട് എന്റെ മോളെ ഈ വർഷം തന്നെ കെട്ടിക്കും. അത് കഴിഞ്ഞു ഇപ്പൊ കൊല്ലം ഏഴായി.

ഇപ്പൊ നിങ്ങൾ ചോദിയ്ക്കും നിനക്ക് കെട്ടികൂടെ… എന്ന്…

എനിക്ക് നൂറു വട്ടം സമ്മതമാണ്. ഒരു കാലിലെന്നെ ഉള്ളൂ , അവൾ ശരിക്കും ഒരു മാലാഖയാണ്. ഇപ്പൊ ഞാൻ കണ്ടിട്ട് കുറച്ചായി. അവൾ മുറിയിൽ നിന്നു പുറത്തിറങ്ങിയിട്ട് വേണ്ടേ കാണാൻ. ജോലിക്ക് പോകാനായി മാത്രം അല്ലെ വെളിയിൽ ഇറങ്ങൂ. അപ്പൊ കാണാനും പറ്റില്ല, എനിക്കും പോണ്ടേ… ജോലിക്കു …

എനിക്ക് സമ്മതമാണ് എങ്കിലും അവളെ കല്യാണം കഴിക്കാൻ വീട്ടുകാർ സമ്മതിക്കത്തില്ല. കാലിലാത്തോണ്ട് അല്ല , വേറെ മതം പോയിട്ട് വേറെ ജാതിയിലെ പെണ്ണിനെ പോലും കെട്ടാൻ സമ്മതിക്കത്തില്ല. അഞ്ചാറു മാസം മുമ്പ് അടുത്ത വീട്ടിലെ പെണ്ണ് ജാതി മാറി കെട്ടിയതിനു തന്നെ വീട്ടിൽ കിടന്നു വഴക്കായിരുന്നു.

അമ്മ – പെണ്ണിനെ നേരെ വളത്താത്തതിന്റെയാ…അല്ലെങ്കി കുടുംബത്തിന്റെ മാനം നോക്കണ്ടേ..

അച്ഛൻ – അവൾ പറഞ്ഞ ഉടനെ സമ്മതിച്ച വീട്ടുകാരെ പറഞ്ഞാൽ മതിയല്ലോ…

ഇപ്പോ മനസ്സിലായല്ലോ എന്റെ അവസ്ഥ. അമ്മയാണ് എനിക്ക് എല്ലാം. അമ്മയെ വേദനിപ്പിച്ചോണ്ട് എനിക്ക് ഒന്നും വയ്യ. ചിലപ്പോ അവരോടു എനിക്ക് ദേഷ്യം തോന്നും ഇപ്പോഴും പഴയ മാമൂലുകളെ കെട്ടിപിടിച്ചോണ്ട് ഇരിക്കുന്നതിനു.

അതൊക്കെ ആലോചിച്ചു ഞാൻ കിടന്നു ഉറങ്ങി. പിന്നെ ഒരു ദിവസം കേട്ടു ആൻ മേരിക്ക് കൊണ്ട് പിടിച്ച കല്യാണ ആലോചനയാണ് എന്ന്. ഞാൻ വിവരം എബിയെ ധരിപ്പിച്ചു.

അന്ന് രാത്രിയിലെ വെള്ളമടി പാർട്ടിയിൽ, ഞാനും ചെന്നു . റോഷൻ, അരുൺ, കമൽ പിന്നെ എബിയും ഇത്രെയും ആണ് വെള്ളമടി ടീം.

ഞാൻ വെള്ളമടിക്കില്ല, അതും അമ്മയ്ക്ക് ഇഷ്ടമല്ല. അമ്മയുടെ അച്ഛൻ കുടിച്ചിട്ട് അമ്മയെ കുഞ്ഞിലേ തല്ലേ , വഴിയിൽ കിടക്കേം റോഡിൽ കിടന്നു

അടിയുണ്ടാക്കി ആകെ അലമ്പായിരുന്നു. അത് കൊണ്ട് വെള്ളമടിക്കുന്നതിനു വീട്ടിൽ കർശന നിയന്ത്രണം ഉണ്ടായിരുന്നു.


ഞാൻ – എടാ എബി വല്ലോം ചെയ്യുന്നെങ്കിൽ ഇപ്പൊ ചെയ്യണം, നീ വീട്ടുകാരെയും കൂട്ടി പോയി ആലോചിക്കൂ.

എബി എന്നെ നോക്കി ഒന്ന് ചിരിച്ചു, എല്ലാം അറിയുന്ന നീ തന്നെ ഇത് പറയണം. പെങ്ങൾ നിക്കുമ്പോ ഞാൻ കേറി കെട്ടണോ.. ഇത് വീട്ടിൽ പറഞ്ഞാൽ അവർ എന്റെ മുഖത്ത് തുപ്പും.

ഞാൻ – എടാ നിനക്ക് അവളെ നന്നായി ഇഷ്ടമായി എന്ന് എനിക്ക് മനസിലായി.പോയ ബുദ്ധി ആന പിടിച്ചാലും കിട്ടില്ല.

അതിനിടക്ക് റോഷൻ പറഞ്ഞു , നീ അത്ര ആത്മാർത്ഥ ഉള്ള കൂട്ടുകാരനാണെങ്കി നീ ഇവന്റെ പെങ്ങളെ കെട്ടു. എന്തെ പറ്റില്ലേ.. പിന്നെ കൂടുതൽ കിടന്നു ചിലക്കേണ്ട

ഞാൻ -ഞാൻ നിന്നോടല്ല സംസാരിച്ചത്, എടാ എബി ഞാൻ നിന്റെ വീട്ടിൽ സംസാരിക്കാം .

എബി – ഒന്ന് പോടാ, ഇതും പറഞ്ഞോണ്ട് വീട്ടിൽ കേറി ചെന്ന അവരെന്നെ ചെരുപ്പ് ഊരി അടിക്കും. അല്ല നീ ആണ് എന്റെ സ്ഥാനത് എങ്കിൽ ഇത് ചെയ്യോ..?

ഞാൻ – എടാ അത്..

എബി – ഇല്ലല്ലോ പിന്നെ മിണ്ടാതിരി. ഞാൻ അവളെ മറന്നോളാം

എന്നിട്ട് ഒരു ഗ്ലാസ്‌ വെള്ളമൊഴിക്കാതെ എടുത്തു കുടിച്ചു. നെഞ്ചും തടവി ഇരുന്നു.

കമൽ – എന്തൊരു കുടിയാടാ ഇത്.ഒന്ന് പതുക്കെ കുടി, എന്തായാലും നിനക്ക് ആ പെണ്ണിനെ മറക്കാൻ പറ്റൂല്ല. ഇനി നമുക്ക് എന്ത് ചെയാം എന്ന് ആലോചിക്കു.

അരുൺ – ആലോച്ചിക്കാൻ ഒന്നുമില്ല

അരുൺ – ആലോച്ചിക്കാൻ ഒന്നുമില്ല റോഷൻ പറഞ്ഞതാണ് അതിന്റെ ശരി.

എബി – എന്തോന്ന്. . അരുൺ – അവളെ നമ്മളിരെങ്കിലും കെട്ടണം. അതിൽ കമലിന് ലൗവർ ഉണ്ട്, വിവാഹം അടുത്ത മാസ്സമാണ്. എന്റെ കല്യാണം കഴിഞ്ഞു നമുക്ക് പറ്റത്തില്ല. പിന്നെ ഉള്ളത് റോഷനും അനൂപും ആണ്.

റോഷൻ – എനിക്കെങ്ങും വേണ്ട ആ ഒന്നര കാലിയെ..

ഒന്നര കാലി നിന്റെ അമ്മ..

ഇതും പറഞ്ഞോണ്ട് എബി അവന്റെ ചെക്കിട്ടത്തിട്ട് ഒന്ന് പൊട്ടിച്ചു, എന്നിട്ട് അവനെ തള്ളിയിട്ടു അവന്റെ നെഞ്ചത്ത് കയറിയിരുന്നു മുഖത്തിന്‌ ഇടിക്കാൻ തുടങ്ങി..

എല്ലാരും കൂടി അവനെ പിടിച്ചു മാറ്റി.

റോഷൻ – നീ എന്തിനാ പന്നി എന്നെ ഇടിക്കുന്ന, നിന്റെ ചങ്ക് ഇവനല്ലേ ഇവനോട് ചോദിക്ക് പറ്റൂ എന്ന് , എന്നെ നോക്കി കൊണ്ട് പറഞ്ഞു.

ഞാൻ ഒന്നും മിണ്ടിയില്ല.

ആ പറ്റില്ല … ആർക്കും ഒന്നര കാലിയെ വേണ്ട. അവസാനം എന്റെ തലയിലോട്ടു കെട്ടിവയ്ക്കുന്നോ..

എബി അവനെ പിടിച്ചിരുന്ന ആളുകളെ തള്ളി മാറ്റി റോഷന്റെ നെഞ്ചത്ത് ഒരു ചവിട്ടു കൊടുത്തു, എന്നിട്ട് വീണ്ടും തല്ലാൻ ആഞ അവനെ മറ്റുള്ളവർ പിടിക്കുന്ന്നുണ്ട് .


ഇതിനിടയ്ക്ക് ഞാൻ പറഞ്ഞു

ഞാൻ കെട്ടാം…

എല്ലാരും ഞെട്ടി എന്നെ നോക്കി.. ഞാൻ എന്താ പറഞ്ഞത് എന്നാ അർത്ഥത്തിൽ..

ഞാൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു

ഞാൻ കെട്ടാം..

എബി – എടാ നിന്റെ വീട്ടിൽ പ്രശ്നവില്ലേ

ഞാൻ – അത് ഞാൻ നോക്കികോളം പിന്നെ ഒരു കാര്യമുണ്ട് ഈ നാറിയെ ഇനി നിന്റെ കൂടെ കണ്ടു പോകരുത്, ഞാൻ റോഷനെ പിടിച്ചു തള്ളി കൊണ്ട് പറഞ്ഞു.

റോഷൻ ദേഷ്യത്തിൽ ഇറങ്ങിപ്പോയി

എബി – എടാ നീ കാര്യമായിട്ടാ..

ഞാൻ – എന്താ നിനക്ക് എന്നെ വിശ്വാസമില്ലെ…

കമലും അരുണും വന്നു എന്നെ കെട്ടി പിടിച്ചു,

നിന്റെ നല്ല മനസാടാ…

ഓ.. ഒന്ന് പോടാ… ഓരോരുത്തർ cancer ഉള്ള ആളുകളെ വരെ കെട്ടുന്നു. അപ്പോഴാണ്.. പിന്നെ കുറച്ചു നേരം സംസാരിച്ചിരുന്ന ശേഷം നമ്മൾ വീട്ടിലേക്കു തിരിച്ചു.

എബി -എടാ ഞാൻ ഒത്തിരി ഓവർ ആണെടാ. നീ വണ്ടി എടുക്കോ.. അപ്പോ എന്റെ വണ്ടിയാ . എന്റെ പൊന്നളിയ ആ പഴഞ്ചൻ വണ്ടി ആരും എടുക്കില്ല.

പോടാ അത് പഴഞ്ചൻ ഒന്നുമല്ല, എടുത്തിട്ട് അഞ്ചു കൊല്ലേ ആയുള്ളൂ. ഞാൻ വണ്ടി റയിൽൽവേ സ്റ്റേഷനിൽ വച്ചിട്ട് ട്രെയിനിൽ പോകും. ഇപ്പൊ ഇവർ വെള്ളം അടിക്കുന്ന ഗ്രൗണ്ടിലാണ് നിക്കുന്നത്.ഞാൻ വണ്ടി എടുത്ത് അടുത്തുള്ള ഫ്രണ്ട്‌സ് ക്ലബ്ബിൽ കൊണ്ട് വച്ചു. എന്നിട്ട് എബിയുടെ കാർ എടുത്തു അവനെയും കൂട്ടി വീട്ടിലേക്ക് തിരിച്ചു. എടാ ഞാൻ എങ്ങനെ പോകും..

ഇന്നെന്റെ വീട്ടി കിടന്നോ.. ഞാൻ നിന്റെ അമ്മയെ വിളിച്ചു പറയാം. എടാ അതെ നീ കാര്യമായിട്ടാണോ പറഞ്ഞത്…

എന്താ നിനക്ക് ഒരു പ്രാവശ്യം പറഞ്ഞാൽ മനസിലാവില്ലേ

എടാ നിന്റെ അമ്മ സമ്മതിക്കൂ…

ഇല്ല…

പിന്നെങ്ങനെയാ..

നിനക്ക് ആൻ മേരിയെ കെട്ടണോ….എങ്കിൽ മിണ്ടാതെ വാ….

എടാ അത്…

ഒരു അതുമില്ല, ഞാൻ അമ്മയോട് ചെന്ന് പറയും ഞാൻ ഒരു പെണ്ണുമായി ഇഷ്ടത്തിലാണെന്നും അവൾ വേറെ മതക്കാരി ആണെന്നും അതോടെ വീട്ടിൽ കലിപ്പാവും ഞാൻ ഇറങ്ങി വരും, എന്നിട്ട് കല്യാണം നടക്കും, നിന്റെ കല്യാണവും നടക്കും, അതിനു ശേഷം ഒരു കൊച്ചൊക്കെ ആയി വീട്ടിൽ ചെന്ന് കേറുമ്പോൾ അമ്മ സ്വീകരിക്കും, പിന്നെ അനിയത്തിയുടെ കല്യാണം കഴിഞ്ഞതയോണ്ട് അതും സീനില്ല. പിന്നെ കുറച്ചു കാലം അമ്മയെ പിണങ്ങി ഇരിക്കണം അതോർക്കുമ്പോഴാ.. എന്തായാലും നല്ല കാര്യത്തിനല്ലേ…

എടാ നീ ഇത്രയും ഒക്കെ എപ്പോ ആലോചിച്ചു…?

നീ സെന്റി അടിച്ചു, ഡ്രൈ അടിച്ചു വേണു നാഗവള്ളി കളിക്കാൻ തുടങ്ങിയപ്പോൾ.
.

ഇതും പറഞ്ഞു നമ്മൾ രണ്ടും കൂടി കിടന്നു ചിരിച്ചു.

എടാ നിനക്ക് അവളെ കേട്ടുന്നതിൽ വിഷമമുണ്ടോ..

എന്തിനു…അവൾക്കു ഒരു കാലിലാത്തോണ്ടാണോ നീ ഇത് ചോദിച്ചത്, എടാ ഞാൻ കെട്ടാൻ പോണ പെണ്ണിന് നല്ല മനസ്സുണ്ടായാൽ മതി. അല്ലാതെ നല്ല കാലല്ല.

എടാ നിന്നെ പോലെ നല്ല ഒരു ഫ്രണ്ടിനെ കിട്ടിയ ഞാൻ എത്ര ഭാഗ്യവാൻ…

അടുത്ത സെന്റി ഇറക്കിയ ഞാൻ ഇപ്പൊ ചവിട്ടി പുറത്താക്കും. അല്ലേടാ ട്രീസക്ക് എന്നെ ഇഷ്ടമാവൂ…

നിന്നെ ആർക്കാടാ ഇഷ്ടമാവാത്തത്.. നീ ഒരു സുന്ദര കുട്ടപ്പനല്ലേ…

അവനു വെള്ളം തലയ്ക്കു പിടിച്ചു തുടങ്ങി എന്ന് തോന്നുന്നു. മിണ്ടാതെ ഇരിയെടാ അവിടെ..

പിന്നെ അവരുടെ വീട്ടിൽ എത്തി.

വണ്ടിയിൽ നിന്നു ഇറങ്ങി അവൻ അകത്തേയ്ക്ക് വേച്ച…വേച്.. കയറി. ബെല്ലടിച്ചു… അവന്റെ അമ്മ വന്നു വാതിൽ തുറന്നു, ഇന്ന് മോൻ നാലു കാലിലാണല്ലോ…ദേ.. ഇങ്ങോട്ട് വന്നു നോകിയെ മോന്റെ കോലം. അപ്പോഴാണ് അവന്റെ അമ്മ എന്നെ കണ്ടത്.

ആ.. മോനും ഉണ്ടായിരുന്നോ… മോനെങ്കിലും അവനെ ഒന്ന് ഉപദേശിച്ചു കൂടെ..

ഞാൻ ഒന്ന് ചിരിച്ചു.

കേറി വാ… മോനെ…അവിടെ തന്നെ നിക്കാതെ..

ഞാൻ അകത്തു കേറി, അപ്പോഴേക്കും എബി നാലു കാലേൽ അവന്റെ മുറിയിലേക്ക് പോയി, ഞാനും കൂടെ പോയി. അവൻ ചെന്ന പാടെ കാട്ടിലേക്കു മറിഞ്ഞു, ഞാൻ ഒന്ന് ഫ്രഷ് ആയി അവന്റെ കൈലിയും ഷർട്ടും എടുത്തിട്ട് പിന്നെ അടിവസ്ത്രം നേരത്തെ ഇട്ടിരുന്നത് തന്നെ ഇട്ടു . അപ്പോഴേക്കും അവൻ മയങ്ങിയിരുന്നു.

എടാ വേഷം കെട്ട് എടുക്കല്ലേ… എനിക്കു വിശക്കേണ്.

നിനക്ക് വിശക്കുന്നു എങ്കിൽ നീ പോയി കഴിക്കു.

എഴുനേര്…എഴുനേര്… ഞാൻ അവനെ പിടിച്ചു എഴുനേൽപ്പിച്ചു. പോയി ഫ്രഷ് ആയി വാടാ..

പിന്നെ ഫ്രഷ് ആയി ഞാൻ പെണ്ണ് കാണാൻ പോവേ അല്ലെ… പോടാ.. എന്നാ ഈ ഡ്രസ്സങ്കിലും ഒന്ന് മാറ്, നാറിയിട്ടു വയ്യ.

അവൻ ഇളിച്ചോണ്ട് ഡ്രസ്സ്‌ മാറി.

നമ്മൾ ഭക്ഷണം കഴിച്ചോണ്ട് ഇരുന്നപ്പോൾ അവന്റെ അച്ഛൻ വന്നു.

ആ.. മോനോ..സുഖം തന്നെയല്ലേ… ആ.. അങ്കിളേ..

എടാ നീ ഇന്നും കുടിച്ചിട്ട് ആണോ വന്നത്..

ഡാഡി ഇന്ന് ഒരു സുദിനമാണ്. ഇന്നു ഞാൻ കുടിച്ചില്ലെങ്കിൽ പിന്നെ എന്നാ..

എന്ത് സുദിനം…

ടാ ചുമ്മാതിരി ഞാൻ അവനെ കണ്ണ് കാണിച്ചു.

അവൻ അതൊന്നും കാര്യമാക്കിയില്ല

നമ്മുടെ ട്രീസയ്ക്ക് വരനെ കിട്ടി.

നീ കുടിച്ചിട്ട് പിച്ചും പേയും പറയല്ലേ, അവന്റെ അമ്മ പറഞ്ഞു.

അല്ല മമ്മി ഞാൻ കാര്യമായിട്ടാ..

ഓ.. വല്ല കുടിയന്മാരുമായിരിക്കും, വെള്ളത്തിന്റെ പുറത്തു പറഞ്ഞതായിരിക്കും, ഇവളുടെ കാര്യങ്ങൾ അറിയുമ്പോൾ വേണ്ട എന്ന് പറയും.

എബി – അവൻ കുടിയാനൊന്നുമല്ല,ബോധമില്ലാതെ പറഞ്ഞതുമല്ല. പിന്നെ ഒരു കുഴപ്പം പുള്ളി ഹിന്ദുവാ.. അല്ലേടാ…

മോനും അറിയോ.. അവന്റെ അച്ഛനും അമ്മയും ഒരുമിച്ചു ചോദിച്ചു

ഞാൻ – ഹ്മ്മ്.. തുപ്പൽ ഇറക്കികൊണ്ട് പറഞ്ഞു, ഇപ്പൊ പറയണ്ട എന്ന് ഞാൻ അവനോടു കണ്ണ് കാണിച്ചു.

ആരാടാ ആളു , പ്രായം കൂടിയതോ രണ്ടാം കെട്ടോ ഒന്നുമല്ലല്ലോ.. ഹിന്ദു അയാലൊന്നും കുഴപ്പമില്ല ,എന്റെ മോളെ നേരെ നോക്കിയ മതി. ഒരു അച്ഛന്റെ സ്നേഹവും കരുതലും ആ വാക്കുകളിൽ ഞാൻ കണ്ടു.

ആളിനെ ഡാടിയ്ക്കും മമ്മിയ്ക്കും അറിയാം, രണ്ടാം കെട്ടാണോന്നു സ്വയം അന്വേഷിച്ച മതി.

ആരാടാ ആളു.. ഇട്ടു കളിപ്പിക്കാതെ പറയെടാ… അവന്റെ അച്ഛൻ കലിപ്പിലായി.

അതോടെ ഞാൻ പതുക്കെ അവിടുന്ന് എഴുനേൽക്കാൻ തുടങ്ങി. അവൻ എന്നെ അവിടെ പിടിച്ചിരുത്തി കൊണ്ട് പറഞ്ഞു..

ഇത് തന്നെ ആളു.. വല്ലതും ചോദിക്കാനോ പറയാനോ ഉണ്ടെങ്കിൽ വേഗം വേണം.

അവർ വിശ്വാസം വരാത്ത കണക്കിന് എന്റെ മുഖത്തേയ്ക്ക് നോക്കി. എനിക്കും എന്തോ ഒരു പതർച്ച കണക്കു, തൊണ്ട വരളുന്നത് പോലെ…

അങ്കിൾ എന്റെ കൈയിൽ പിടിച്ചു കൊണ്ട് സത്യമാണോ മോനെ….

ഞാൻ – മ്മ്..

മൂളാതെ വാ തുറന്നു പറയെടാ.. എബിയാണ്. അതും പറഞ്ഞോണ്ട് അവൻ മുറിയിലേക്ക് പോയി.

നിങ്ങൾക്കൊക്കെ ഇഷ്ടമാണെങ്കിൽ ഞാൻ ട്രീസയെ കെട്ടാം.

ഡാഡി – നമ്മൾക്ക് നൂറു വട്ടം സമ്മതം.അല്ലെടി..

മമ്മി -പിന്നല്ലാതെ.. മോന്റെ നല്ല മനസ്സ്, ഞാൻ എന്തോരം നേർച്ച നേർന്നെന്നോ. പുണ്യാളാണ് ഒരു പൊന്നിന്കുരിശു കൊടുക്കണം. എനിക്കിപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല, എത്ര നാളായെന്ന ഞാൻ ഒന്നുറങ്ങിയിട്ട്.

ഞാൻ – അല്ല അവൾക്കു ഇഷ്ടമാവുമോ….

ഡാഡി – അവൾക്ക് എന്തിഷ്ട കുറവ്. മോനെ പണ്ടേ അറിയുന്നതല്ലേ…

ഞാൻ – എന്നാലും ഒന്ന് ചോദിച്ചു നോക്കൂ..

ഡാഡി – അതൊക്കെ ചോദികാം, പിന്നെ മോന്റെ വീട്ടിൽ നിന്നു എന്ന ഇങ്ങോട്ട് വരുന്നത്. അങ്കിൾ വലിയ ഉത്സാഹത്തിലാണ്.

അതെ അങ്കിളെ … വീട്ടിൽ നിന്നൊന്നും വരത്തില്ല, അവർക്കു ഒരു ചെറിയ സമ്മതക്കുറവുണ്ട്.

അതോടെ അവരുടെ മുഖം അങ്ങ് ഇരുണ്ടു.

അയ്യോ അവൾക്കു കാലിന്റെ കുഴപ്പം ഉള്ളോണ്ടല്ല, മതം മാറി കെട്ടുന്നത് കൊണ്ട…ആദ്യം ഒരു പൊട്ടലും ചീറ്റലും കാണും പിന്നെ അങ്ങ് ശരിയാകും നിങ്ങൾ വിഷമിക്കാതിരി , കെട്ടാൻ പോണ ഞാൻ ഇവിടെ പാറ്റൻ ടാങ്ക് കണക്കു നീയ്‌ക്കെ അല്ലെ.

അതോടെ അവരുടെ മുഖം തെളിഞ്ഞു, എന്നലും ഒരു വോൾടേജ് കുറവുണ്ട്.

ഡാഡി – അച്ഛനും അമ്മയും സമ്മതിക്കാതെ എങ്ങനാ…

മമ്മി – നിങ്ങൾ പോയാണ്,മോൻ പറഞ്ഞില്ലെ പതിക്കെ ശരിയാക്കാം എന്ന്.

ആന്റിക്ക് ഇത് എങ്ങനെ എങ്കിലും നടത്തിയ മതി.

ആന്റി ടെൻഷൻ അടിക്കേണ്ട, ട്രീസയ്ക്ക് സമ്മതമാണെങ്കിൽ നമ്മുക്ക് കല്യാണം ഉടനെ നടത്തം, പിന്നെ എനിക്ക് മതം മാറാനൊന്നും പറ്റില്ല.

അതിനു മോനോട് ആരു പറഞ്ഞു മതം മാറാൻ, ഡാഡി ചിരിച്ചോണ്ട് ചോദിച്ചു. വന്നേ പറയട്ടെ.,. പുള്ളി എന്നെയും വിളിച്ചോണ്ട് പുറത്തേക്കു പോയി.എന്നിട്ട് കുറെ സംസാരിച്ചു, എബിയോട് പറഞ്ഞ പോലെ കാര്യങ്ങൾ ഞാൻ അങ്കിളിനോടും പറഞ്ഞു. പിന്നെ എബിയുടെ കാര്യവും ഞാൻ സൂചിപ്പിച്ചു.

അങ്ങനെ പിറ്റേന്ന് ഞാൻ അവിടെ നിന്നും തന്നെ ജോലിക്ക് പോയി. ഇതിനിടയ്ക്കൊന്നും ഞാൻ ട്രീസയെ കണ്ടില്ല, അവർ ട്രീസയോട് ഈ കാര്യം പറഞ്ഞോ എന്നും എനിക്കറിയില്ല.ഓഫീസിൽ ഇരിക്കുമ്പോൾ അവർ വിളിച്ചു ട്രീസയ്ക്ക് സമ്മതമാണെന്ന് പറഞ്ഞു.ഈ ഞായർ എബിയ്ക്കു പെണ്ണ് കാണാൻ ആൻ മേരിയുടെ വീട്ടിൽ പോകാം എന്ന് പറഞ്ഞു.

വൈകുന്നേരം തന്നെ ഞാൻ കാര്യങ്ങൾ വീട്ടിൽ അവതരിപ്പിച്ചു,ട്രീസയെ എന്റെ കാമുകി ആയാണ് അവതരിപ്പിച്ചത്. ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ വമ്പൻ വഴക്ക് നടന്നു. അമ്മ പറഞ്ഞു.

നീ എന്റെ വാക്ക് കേൾക്കാതെ ആ പെണ്ണിനെ കെട്ടാനാണ് തീരുമാനം എങ്കിൽ നിനക്ക് ഇനി അമ്മയില്ല. എന്നാലും കാക്കയ്ക്കും പൂച്ചയ്ക്കും കൊടുക്കാതെ പൊത്തി പൊത്തി വളർത്തിയപ്പോ നിനക്ക് ഇങ്ങനെ പറയാൻ തോന്നിയല്ലോ…എടാ മോനെ അമ്മ മോനു നല്ല കുട്ടിയെ കണ്ടു പിടിച്ചു താരാടാ.. നമ്മുടെ കുടുംബത്തിന്റെ മാനം പോകുമെടാ..

ഞാൻ – അമ്മ എന്തൊക്കെയാ ഈ പറയുന്നത്, എന്നെ കത്തിരിക്കുന്ന ആ പെണ്ണിനോട് ഞാൻ എന്ത് പറയും. ഇനി വേറെ ആരെയെങ്കിലും കെട്ടിയാൽ അവളുടെ ശാപം കാണില്ലേ…

അമ്മ – അപ്പൊ നിന്റെ തീരുമാനത്തിൽ മാറ്റമില്ല എങ്കിൽ നിനക്കിനി അമ്മയും ഇല്ല.

അച്ഛൻ – എന്റെ വാക്ക് കേട്ടു ഇവിടെ നീയ്ക്കാൻ പറ്റാത്തവർ ഇപ്പൊ ഇവിടെ നിന്നും ഇറങ്ങണം.

ഞാൻ കരഞ്ഞു കൊണ്ട് ആ വീടിന്റെ പടിയിറങ്ങി.

അതോടെ ഞാൻ വീടിനു പുറത്തായി. ഓഫീസിനടുത് ഒരു വീട്ടിൽ താമസം ശരിയാക്കി. ഒന്ന് രണ്ടു പ്രാവശ്യം അമ്മ വിളിച്ചു കരഞ്ഞു പറഞ്ഞു മോനെ വാടാ എന്നൊക്കെ.. പക്ഷെ അപ്പോഴൊക്കെ ഞാൻ പ്രതീക്ഷ നൽകിയ കുടുംബം ആയിരുന്നു എന്റെ മനസ്സിൽ. ഞാൻ എന്റെ ദുഃഖം കരഞ്ഞു തീർത്തു.

എബിയ്ക്കു പെണ്ണ് കാണാനുള്ള ദിവസം വന്നെത്തി.അവന്റെ അച്ഛനും അമ്മയും ഞാനും അവനും പോയി.ട്രീസ വന്നില്ല. ഇനി അവിടെ പോകുമ്പോൾ എന്ത് പറ്റി.. എന്നുള്ള ചോദ്യവും പിന്നെ അതിനു ഉത്തരം പറയാനുള്ള മെനക്കേടും അത് കഴിഞ്ഞു അവരുടെ സിമ്പതിയും ഒന്നും കാണാൻ വയ്യ എന്ന്.

നമ്മളും അത് തന്നെ ശരി വച്ചു.എന്നെ കണ്ടിട്ടും ട്രീസയ്ക്ക് വലിയ സന്തോഷം ഒന്നും തോന്നിയില്ല.ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു, അവളും വേണം വേണ്ടാത്ത രീതിയിൽ ഒന്ന് വക്രിച്ചു .

ഈ പെണ്ണിന് ഇനി എന്നെ ഇഷ്ടമല്ലേ. ഇവരൊക്കെ നിർബന്ധിച്ചു സമ്മതിപ്പിച്ചതാണോ. വരട്ടെ ചോദിക്കാം. ഇപ്പൊ സമയമില്ല, വന്നിട്ട് ചോദിക്കാം, കാര്യം അറിയണമല്ലോ.

പെണ്ണ് കാണൽ ഭംഗിയായി തന്നെ നടന്നു, പെണ്ണിന് ഇവനെയും ഇഷ്ടമായി.പിന്നെ രണ്ടു മാസം കഴിഞ്ഞുള്ള ഡേറ്റും കുറിച്ച്.

തിരിച്ചു വരുന്ന വഴി അങ്കിൾ പറഞ്ഞു രണ്ടു പേരെ കല്യാണവും ഒരുമിച്ചു നടത്തായിരുന്നു.ഇതിപ്പാ മോൻ ഹിന്ദു ആയതു കൊണ്ട് പള്ളിയുടെ അകത്തു വച്ചു കേട്ടു നടത്താൻ പറ്റില്ല.

ഞാൻ – നമുക്ക് രജിസ്റ്റർ മാര്യേജ് പോരെ. അമ്മയും അച്ഛനും ഇടഞ്ഞു നിൽക്കുമ്പോൾ അത്ര ആർഭാടായിട്ടു വേണോ….

ഡാഡിയുടെ മുഖം ഇരുണ്ടു.

അത് തന്നെയാ നല്ലത്.. ആന്റി പറഞ്ഞു.

മോന്റെ വീട്ടിൽ പ്രശ്നമുള്ളപ്പോൾ അവനെ വേദനിപ്പിക്കാതിരിക്കുന്നതാ നല്ലത്.

ഞാൻ കേൾക്കാതെ അങ്കിളിനോട് കുശു കുശുത്തതാ.. സൂക്ഷം ഞാൻ കേൾക്കുകയും ചെയ്തു.

മോനെ ഒന്നും തോന്നല്ലേ.. എന്റെ ആദി കൊണ്ട് പറഞ്ഞതാ..

ഞാൻ – മ്മ്…, അതു എനിക്ക് മനസിലാകും. അവൾക്കു സമ്മതം അല്ലെ..

എബി – അതെന്താടാ നീ അങ്ങനെ ചോദിച്ചേ..

ഞാൻ – അല്ലേടാ അവളുടെ മുഖത്ത് ഒരു സന്തോഷ കുറവ്.

എബി – ഒന്നു പോടാ… പിന്നെ എന്തൊക്കെയോ സംസാരിച്ചു അവരുടെ വീട്ടിൽ എത്തി.

ട്രീസയെ മുറ്റത്ത് ഒന്നും കണ്ടില്ല.

ട്രീസേ… എടി ട്രീസേ.. ഇവളെ വിളിച്ചാലും വരത്തില്ല, ആന്റിയാണ്.

ആന്റിയുടെ ബഹളം കേട്ടു ട്രീസ വയ്പ്പുകാലും വച്ചു നടന്നു വന്നു.നമ്മൾ സാധാരണക്കാർ നടക്കുന്നതിൽ നിന്നു ചെറിയ വ്യത്യാസം ഉണ്ട്.

എടി നിനക്ക് ഈ കല്യാണത്തിന് സമ്മതമല്ലേ… അനൂപ് പറയുന്നു നിനക്ക് സന്തോഷമില്ല, നമ്മൾ നിന്നെ നിർബന്ധിച്ചതാണ് എന്ന്.

ഇത് കേട്ട് ട്രീസ എന്നെ ഒന്ന് നോക്കി, എന്നിട്ട് ചിരിച്ചോണ്ട് എനിക്ക് സമ്മതമാണ് അനൂപേട്ടാ.

ഞാൻ – അല്ല ഞാൻ..ഇയാൾ നേരത്തെ വിഷമിച്ചിരിക്കുന്ന കണ്ടപ്പം …

ട്രീസ – അത് വേറെ എന്തോ ഓർത്തിരുന്നതാ..

ആന്റി – എന്നാ നിങ്ങൾ സംസാരിച്ചിരി, ഞാൻ ചായയിടാം

എനിക്ക് ചായ വേണ്ട ആന്റി ഒരു ഗ്ലാസ്‌ വെള്ളം മതി, എനിക്ക് ഉടനെ പോണം. ഞാൻ വിളിച്ചു പറഞ്ഞു.

എടൊ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പറ, വല്ല പ്രണയോ.. മറ്റോ…

ട്രീസ- പ്രണയോ… എന്നെ ആരെങ്കിലും പ്രണയിക്കു അനൂപേട്ടാ…

അതെന്താ പ്രണയിച്ചാൽ…

പിന്നെ കുറച്ചു നേരത്തെ നിശബ്ദതയ്ക്ക് ശേഷം

ട്രീസ – അതെ.. എന്നെ…

അവളുടെ അമ്മ വരുന്നത് കണ്ട് സംസാരം നിർത്തി.

ആന്റി കൊണ്ട് വന്ന ജൂസും കുടിച്ചോണ്ട് ഞാനും ഇറങ്ങി.

അങ്ങനെ ഒരു വ്യാഴാഴ്ച ഞാനും ട്രീസയും ആയുള്ള വിവാഹം കഴിഞ്ഞു.വിവാഹം രജിസ്റ്റർ ഓഫീസിൽ വച്ചു നടക്കുമ്പോൾ അമ്മയുടെയും അച്ഛന്റെയും ആസ്സാനിധ്യം എന്നെ തകർത്തു. ചുട്ടുപൊള്ളുന്ന മനസ്സുമായി ഞാൻ നിന്നു , എന്റെ മനസ്സിലെ സങ്കടം പുറത്തറിയാതിരിക്കാൻ ഞാൻ നന്നായി തന്നെ അഭിനയിച്ചു.

രാത്രി വീട്ടിൽ ഒരു പാർട്ടി ഉണ്ടായിരുന്നു, അത്യാവശ്യം ചിലരെ മാത്രം വിളിച്ചു. അതിനിടയ്ക്കും ചിലർ വന്നു അച്ഛന്റെയും അമ്മയുടെയും കാര്യം ചോദിച്ചു എന്റെ ഹൃദയത്തിനെ മുറിവേൽപ്പിച്ചു കൊണ്ടിരുന്നു, അറിയാതെ എപ്പോഴോ എന്റെ കണ്ണ് നിറഞ്ഞു തൂവി.

പാർട്ടി ഒക്കെ കഴിഞ്ഞു രാത്രി ബെഡിൽ ഇരിക്കുമ്പോൾ ആണ് ഞാൻ പണ്ടത്തെ കാര്യങ്ങൾ ഓർത്തത്, അമ്മ എന്നെ ഒരുപാടു കഷ്ടപ്പെട്ടാണ് വളർത്തിയത്, അച്ഛന് കൂലി പണി ആയിരുന്നു, ചിലപ്പോൾ ഭക്ഷണം കുറവായിരിക്കും അപ്പോഴൊക്കെ അമ്മ പട്ടിണി കിടന്നിട്ടു എനിക്ക് തരും. പഠിത്തം കഴിഞ്ഞു ജോലി ആകാതെ അച്ഛന്റെ കൂടെ കൂലി പണിക്ക് ഇറങ്ങിയ എന്നെ തടഞ്ഞു psc കോച്ചിംഗ് നു വിട്ടതും അമ്മയായിരുന്നു. ആ അമ്മയോട ഞാൻ ഈ ചെയ്തത്. എനിക്ക് കരച്ചിൽ അടക്കാൻ ആയില്ല, അപ്പോഴാണ് ട്രീസ അങ്ങോട്ട്‌ വന്നത്.

ഞാൻ കരയുന്നത് അവൾ കണ്ടു,

സുഹൃത്തിനു വേണ്ടി കാലില്ലാത്ത പെണ്ണിനെ കെട്ടിയ വിഷമം കരഞ്ഞു തീർക്കെയിരിക്കും അല്ലെ… കട്ടിലിൽ ഇരുന്നു വയ്പ്പ് കാൽ ഊരി ഒരു സൈഡിലോട്ട് ഒതുക്കി വച്ചു കൊണ്ട് പറഞ്ഞു. വല്യ ത്യാഗി കളിക്കാൻ നോക്കിയിട്ട് എത്ര തടഞ്ഞു. പുരയിടോ.. വീടോ.. എന്തോക്കെ… കിട്ടും.

ട്രീസേ…. എന്തൊക്കെയാ ഈ പറയുന്നേ…

എല്ലാം പ്ലാൻ ചെയ്ത് വച്ചിട്ട് എന്റെ മുമ്പേ നിഷ്കു അഭിനയിക്കല്ലേ.. ട്രീസ പൊട്ടിയല്ല, കാര്യങ്ങൾ മനസ്സിൽ ആക്കാനുള്ള വിവേകം എനിക്കുണ്ട്. പറ കെട്ടാ ചരക്കായിരുന്ന എന്നെ കെട്ടിയതിന് എന്ത് കിട്ടി , ഞാനും കൂടി അറിയട്ടെ എന്റെ വില എന്താണ് എന്ന്..

ട്രീസ… മതി നിർത്താം… നിന്നെ കുറിച്ച് ഞാൻ ഇങ്ങനെ ഒന്നും അല്ല കരുതിയിരുന്നത്. നിനക്ക് താല്പര്യമില്ല എങ്കിൽ ആദ്യമേ പറയായിരുന്നു, ഞാൻ നിന്നോട് ചോദിച്ചതുമാണ്‌ എനിക്ക് നിന്റെ പൊന്നും പണവും വസ്തുവും ഒന്നും വേണ്ട, എനിക്ക് ജീവിക്കാൻ ജോലിയുണ്ട്. അല്ലാതെ പെണ്ണ് കെട്ടി സ്ത്രീധനം വാങ്ങി ജീവിക്കേണ്ട ഗതി കേടില്ല.

അവൾ കൈയടിച്ചോണ്ട് .. സൂപ്പർ.. സൂപ്പർ.. നിങ്ങൾ ഒരു നല്ല നടൻ ആണെന്ന് എനിക്ക് അറിയാം. പിന്നെ ഒന്നും ചോദിക്കാഞ്ഞിട്ടാണ ജംഗ്ഷനിലെ 28 സെന്റ് നിങ്ങടെ പേരിലോട്ടു മാറ്റി എഴുതണം എന്ന് ഡാഡി പറഞ്ഞത്. ഇത് ഞാൻ അറിഞ്ഞത് ഇനി എന്തൊക്കെയാണ ആവോ.

ഇത് ഞാൻ അറിഞ്ഞിട്ടില്ല, എനിക്കൊട്ട് വേണ്ട, ഇയാളുടെ കൊറേ സെന്റ്.. നാളെ രാവിലെ ആകട്ടു…

ട്രീസ – ഒന്നും അറിഞ്ഞിട്ടില്ല പോലും എന്നിട്ടാണ് ഈ ഡ്രാമ കളിച്ചത്.

എന്ത്‌ ഡ്രാമ..

നീ ഇത് വീട്ടിൽ പറയുന്നു, നിന്റെ അമ്മയും അച്ഛനും നിന്നെ പുറത്താകുന്നു, നീ എന്നിട്ട് എന്നെ തന്നെ കെട്ടുന്നു . ഞാൻ എന്താ നിന്റെ കാമുകിയ… അതല്ല അപ്സരസ്സോ… ഇതും രണ്ടുമല്ല അപ്പോൾ ലക്ഷ്യം പണം തന്നെ…ഇത് മനസിലാവാതിരിക്കാൻ ഞാൻ മൊണ്ണയൊന്നുമല്ല.

ഹോ.. മനസിലാക്കി കളഞല്ലോ.., അപാര ബുദ്ധി തന്നെ… പിന്നെ എന്താ ഇതിൽ നിന്നു ഒഴിയാത്തത്.

അത് നിന്നെ പോലുള്ള ചെറ്റയെ ഒരു പാടം പഠിപ്പിക്കാൻ.

പിന്നെ കുറെ നേരമായി ഇയാൾ എന്നെ ചെറ്റേ എന്നു വിളിക്കുന്നു. എന്റെ സ്വഭാവം മാറ്റരുത്, പള്ളികൂടത്തി പോയതിന്റെ സംസ്കാരം കാണിക്കു..

ഇല്ലെങ്കിൽ നീ എന്നെ തലൂ… തല്ലോടാ ചെറ്റേ.. നീയും നിന്റെ അമ്മയും അച്ഛനും ഒക്കെ ചെറ്റകളാണ്.

പറഞ്ഞു തീർന്നില്ല കൊടുത്ത് ഞാൻ ഒരെണ്ണം ചെകിട്ടിൽ, സൂക്ഷിച്ചു സംസാരിക്കണം എന്റെ അച്ഛനെയും അമ്മയെയും പറയാൻ നിനക്ക് എന്ത് അവകാശം.മേലാൽ അവരെ കുറിച്ച് മോശം ആയി സംസാരിക്കരുത് .

നീ… നീ.. എന്നെ തല്ലി അല്ലെ.. കാണിച്ചു താരാടാ പറ്റി ഞാൻ…

ഞാൻ അതൊന്നും മൈൻഡ് ചെയ്യാതെ അവിടെ ഉണ്ടായിരുന്ന സോഫയിൽ കയറി കിടന്നു.

പിന്നെയും അവൾ അവിടെ കിടന്നു എന്തൊക്കയോ പറഞ്ഞു. ചെറ്റ.. തെണ്ടി.. നിന്നെ കൊണ്ട് ഞാൻ എന്റെ കാല് പിടിപ്പിക്കുമെടാ പട്ടി… ചെറ്റേ…കാലമാട..

മിണ്ടാതിരി അവിടെ, ഞാൻ ഇനി എഴുനേറ്റു വന്നാൽ ഒന്നിൽ നിർത്തില്ല.

പോടാ ചെറ്റേ.. കാല് വയ്യാത്ത എന്നെ തല്ലി അല്ലേടാ ആണത്തം തെളിയിക്കാനുള്ളത്, ചെറ്റേ.. കാലാ…

അത് എനിക്കും അറിയാം. പക്ഷെ കേട്ടിട്ടില്ലേ നാവു നന്നായില്ലെങ്കിൽ തടി കേടാവും എന്ന്…എന്റെ അച്ഛനെയും അമ്മയെയും പറഞ്ഞിട്ടാണ് ഞാൻ തല്ലിയത്., ഇനി പറഞ്ഞാൽ ഇനിയും കിട്ടും.

ഓ.. പിന്നെ നീ ഞൊട്ടും.. ഞാൻ ഇനിയും പറയും…

എന്നാൽ നീ ഇനിയും വേടിക്കും. മിണ്ടാതെ കിടന്നില്ലെങ്കിൽ എങ്ങനെ ആണ് ആണത്തം തെളിയിക്കേണ്ടത് എന്ന് എനിക്കറിയാം, അത് എന്നെ കൊണ്ട് ചെയ്യിക്കല്ല്.

നീ എന്നെ തലൂ.. കൊല്ലോ.. എനിക്ക് പുല്ലാണ്..പുല്ല്..

ഇപ്പൊ മനസിലായി ഇയാൾ മൊണ്ണയല്ല എന്ന്..ഇനി മിണ്ടാതിരി..

പിന്നെ കുറച്ചു നേരം മിണ്ടാതെ കിടന്ന ശേഷം എന്തോ മനസിലായ പോലെ.

ഇങ്ങു വാടാ ചെറ്റേ.. ആണത്തം തെളിയിക്കാൻ.. അത് ചെത്തി ഞാൻ ഉപ്പിലിടും.. പന്നി…

ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല. ഇവളോട് സംസാരിച്ചിട്ട് കാര്യമില്ല എന്ന് എനിക്ക് മനസിലായി. നാക്കിനു എല്ലില്ലാത്ത സാധനമാണിത്. ഞാൻ എന്റെ അവസ്ഥ ആലോചിച്ചു അച്ഛനും അമ്മയും പിണങ്ങി, കെട്ടിയ പെണ്ണിങ്ങനെയും ആയി. എന്തായാലും ഞാൻ 3ജി.

ട്രീസ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്.ഞാൻ ഓരോന്ന് ആലോചിച്ചു അങ്ങനെ കിടന്നു.

ആദ്യ രാത്രിയുടെ സുവർണ നിമിഷങ്ങൾ…. എനിക്ക് ചിരി വന്നു. കിടന്നു ചിരിക്കാനും പറ്റില്ല. ആ മറുത എങ്ങാനും ഉണർന്ന അതുമതി. ഓരോന്ന് ആലോചിച്ചു കിടന്നു ഉറങ്ങി.

തുടരും

Comments:

No comments!

Please sign up or log in to post a comment!