വശീകരണ മന്ത്രം 6

എന്നാൽ ബലരാമൻ ശാസനയോടെ അവളെ ബെഡിൽ പിടിച്ചിരുത്തി. റൂമിൽ നിന്നും ഇറങ്ങി വന്ന ഡോക്ടർ ബലരാമനെ കണ്ടതും ബഹുമാനത്തോടെ അദ്ദേഹത്തിന് സമീപത്തേക്ക് നടന്നു വന്നു.

അനന്തു മുറിയുടെ വാതിൽ പതിയെ ചാരിവച്ചു  അവിടുള്ള മേശയിൽ ചാരി നിന്നു.

“മോളെ ഇപ്പൊ എങ്ങനുണ്ട് ?  കുഴപ്പമില്ലലോ അല്ലെ? ”

ബലരാമൻ അരുണിമയുടെ നെറുകയിൽ വാത്സല്യപൂർവ്വം തഴുകി.

“കുഴപ്പമില്ല അങ്ങുന്നേ…. ചെറിയ വേദനയെ ഉള്ളൂ…. വേറൊന്നുമില്ല  ”

അരുണിമ മറുപടി പറഞ്ഞു.

അവൾ പെട്ടെന്നു സ്വന്തം അച്ഛനെ കുറിച്ച് ഓർത്തു പോയി.അവളുടെ കണ്ണുകൾ ചെറുതായി ഈറനണിഞ്ഞു.

തേവക്കാട്ട് കുടുംബത്തിലെ മൂത്ത സന്തതി തന്നെ തേടി ആശുപത്രിയിൽ വന്നതിന്റെ പൊരുൾ അരുണിമയ്ക്ക് മനസ്സിലായില്ല. എന്നാലും അനന്തുവുമായി അദ്ദേഹത്തിന് എന്തോ ബന്ധമുണ്ടെന്ന് അവൾക്ക് തോന്നി.

അവൾ അനന്തുവിനെ തുറിച്ചു നോക്കി. അവൻ അവളുടെ നോട്ടത്തിന്റെ ശക്തി താങ്ങാനാവാതെ മുഖം താഴ്ത്തി.

ആ പൂച്ചക്കണ്ണുകൾ കാണുംതോറും അതിൽ താൻ സ്വയം അലിഞ്ഞു പോകുകയാണെന്നു  അവനു തോന്നി. പൂച്ചക്കണ്ണുകളുടെ അടിമയായി മാറിയപോലെ.

മുൻപ് എപ്പോഴോ കണ്ടു പരിചയമുള്ള കണ്ണുകൾ ആണ് അതെന്നു അവനു തോന്നിയിരുന്നു. പക്ഷെ എപ്പോഴാണെന്ന് മാത്രം എത്ര ചിന്തിച്ചിട്ടും അവനു പിടി കിട്ടിയില്ല.

ഏതോ  ഒരു തരം മുജ്ജന്മ ബന്ധം അവളുമായി ഉള്ളത് പോലെ അനന്തുവിന് തോന്നി. മനസ് ഒന്നു പാകപ്പെടാൻ മുറിയിലാകമാനം അവൻ കണ്ണുകൾ ഓടിച്ചുകൊണ്ടിരുന്നു.

“ഡോക്ടർ മോൾക്ക് ഇപ്പൊ എങ്ങനുണ്ട്? ”

“കുഴപ്പമില്ല അങ്ങുന്നേ….. ചെറിയൊരു ഫ്രാക്ചർ ഉണ്ട് വിരലിന്.. പിന്നെ വീണപ്പോൾ മുട്ടിനു പറ്റിയ ചെറിയ വേദനയും… അതിനു പുരട്ടാൻ ഓയിന്റ്മെന്റ് കൊടുത്തിട്ടുണ്ട്. ”

“ഹ്മ്മ്…  അപ്പൊ ഫ്രാക്ചർ മാറാൻ എത്ര നാൾ വേണ്ടി വരും.? ”

“ഏകദേശം 2 ആഴ്ച വേണ്ടി വരും. പിന്നെ ഒരാഴ്ച കഴിഞ്ഞ് ഇങ്ങോട്ട്  ഒന്നു വരേണ്ടി വരും ചെക്കപ്പിന്. ”

“ശരി ഡോക്ടറെ.. ഒരാഴ്ച കഴിഞ്ഞിട്ട് ചെക്കപ്പിന് വരാം. പിന്നെ എനിക്ക് ഇത് വേണ്ടപ്പെട്ട കുട്ടിയാ.. അതുകൊണ്ട് വേണ്ടത് പോലെ നോക്കണം കേട്ടോ ”

ഗൗരവത്തോടെ ബലരാമൻ ഡോക്ടറോട് പറഞ്ഞു.

“നോക്കാം അങ്ങുന്നേ.. ഇതെന്റെ മാത്രം റെസ്‌പൊൺസിബിലിറ്റിയാ.. അങ്ങുന്ന് അത് ഓർത്തു വറീഡ് ആവണ്ടട്ടോ ”

ഡോക്ടർ ആശ്വാസത്തിന്റെ സ്വരത്തിൽ അദ്ദേഹത്തോട് പറഞ്ഞു.

“ആയ്ക്കോട്ടെ.. ഞാൻ ഒന്ന് എംഡി യെ കണ്ടിട്ട് വരാം.



“ശരി അങ്ങുന്നേ  ”

ബലരാമൻ അരുണിമയെ നോക്കി പുഞ്ചിരിച്ചുകൊണ്ട് നേരെ എം ഡിയുടെ മുറിയിലേക്ക് പോയി.പോകുന്ന വഴിക്ക് അദ്ദേഹം അനന്തുവിന്റെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചു.

ബലരാമൻ പോയി കഴിഞ്ഞതും അനന്തു പതിയെ അരുണിമയ്ക്ക് സമീപം വന്നു നിന്നു. അവളെ തലയുയർത്തി നോക്കി.

“ഇയാൾക്ക് എങ്ങനാ ബലരാമൻ അങ്ങുന്നുമായി പരിചയം.. താൻ അവിടുത്തെ പണിക്കാരൻ വല്ലതും ആണോ? ”

അരുണിമ സംശയത്തോടെ അവനെ നോക്കി. അനന്തു ഉള്ളിൽ ചിരിയോടെ അവളോട് പറഞ്ഞു.

“അതു കുട്ടിക്കെങ്ങനെ മനസ്സായിലായി ”

“അതു അങ്ങാനാവാനല്ലേ വഴിയുള്ളൂ… അല്ലാതെ തേവക്കാട്ട് കുടുംബത്തിലെ കുട്ടിയായി ജനിക്കാനുള്ള യോഗം ഒന്നും തനിക്ക് ഇല്ലാല്ലോ ”

“ഹാ അതും ശരിയാ  “അനന്തു പിറുപിറുത്തു.

“താൻ ആളെ കൊല്ലാൻ നടക്കുവല്ലേ… ആ കുന്ത്രാണ്ടവും കൊണ്ടു ”

“കുട്ടി അതൊരു അബദ്ധം പറ്റിയതാ ”

അരുണിമ അവനെ കോപത്തോടെ പൂച്ചക്കണ്ണുകൊണ്ട് തുറിച്ചു നോക്കി.

“അല്ല അരുണിമ ഒരു അബദ്ധം പറ്റിയതാ ക്ഷമിക്കണം  ”

അനന്തു കൈകൾ കൂപ്പി കൊണ്ടു ദയനീതയോടെ അവളെ നോക്കി. അരുണിമ പുറത്തേക്ക് വന്ന ചിരി കടിച്ചു പിടിച്ചുകൊണ്ടു പുറമെ അവനെ ഗൗരവത്തോടെ നോക്കി.

“അല്ല അവിടുത്തെ പണിക്കാരനായ തനിക്ക് എവിടുന്നാ ബുള്ളറ്റ് ഒക്കെ കിട്ടിയേ.. ഇവിടൊക്കെ സാധാരണ ബൈക്ക് അല്ലെ ആൾക്കാർക്ക് ഉള്ളൂ..  ”

“അതോ.. ഞാൻ അവിടുത്തെ പുതിയ  കാര്യസ്ഥന്റെ മോനാ.. അപ്പൊ അവിടുത്തെ ശങ്കരൻ അങ്ങുന്നിന്റെ മോന്റെ ഒരു പഴയ വണ്ടി അവിടെ കിടപ്പുണ്ട് നന്നാക്കാൻ അറിയുമെങ്കിൽ എടുത്തോ എന്ന് അദ്ദേഹം  പറഞ്ഞു. അതുകൊണ്ട് ഞാൻ ആ ബുള്ളറ്റ് പോയി എടുത്തു കൊണ്ടു വന്നു നന്നാക്കി.. ഇപ്പൊ എന്റെ കയ്യിൽ ആണത് ”

അനന്തു ചിരിയോടെ അവളോട് പറഞ്ഞു.

“അങ്ങനായാൽ തനിക്ക് കൊള്ളാം.. മര്യാദക്ക് ഓടിച്ചോണം ഇനി റോഡിൽ കൂടി…കേട്ടല്ലോ അല്ലേൽ എന്റെ വിധം മാറും. ”

അരുണിമ കപട ഗൗരവത്തോടെ അവനെ നോക്കി.

“ഞാൻ നോക്കിക്കോളാം അരുണിമ  ”

അനന്തു മുഖത്തു അല്പം വിധേയത്വം വരുത്തിക്കൊണ്ട് പറഞ്ഞു.

അരുണിമ ആകെ അമ്പരപ്പിൽ ആയിരുന്നു. ആദ്യമായി കണ്ട ആളോട് എന്തിനാണ് ഇത്രയും ദേഷ്യപെടുന്നതെന്നു അവൾക്ക് മനസ്സിലായില്ല.

ഇയാളെ പോയി ഇടിച്ചു വീണു കിടന്നപ്പോൾ പോലും എന്തിനു ആദ്യായിട്ട് അയാളുടെ ആ നീല കണ്ണുകളും ചിരിയും ഒക്കെ ഒറ്റ നോട്ടത്തിൽ കണ്ടപ്പോ തന്നെ ആദ്യം തനിക്ക് ഞെട്ടൽ ആണ് ഉണ്ടായതെങ്കിലും പിന്നീട് താൻ  അയാൾക്ക് വിധേയയായി മാറി എന്ന സത്യം അവൾ തിരിച്ചറിഞ്ഞിരുന്നു.


പക്ഷെ എന്തെങ്കിലും പറയുവാനായി വായ തുറക്കുമ്പോൾ തന്നെ വല്ലാത്തൊരു ദേഷ്യവും കോപവും നുരഞ്ഞു പൊന്തുന്നപോലെ അവൾക്ക് തോന്നി.

അത് നിയന്ത്രിക്കാനും അവൾ പരാജയപ്പെട്ടുപോകുന്നു. ആശുപത്രിയിൽ കൊണ്ടുവന്നതിനു നന്ദി പറയാനോ അല്ലെങ്കിൽ എന്തിനു പറയണം അയാളുടെ പേര് പോലും ചോദിക്കാൻ മറന്നു പോയെന്നു ഓർത്തപ്പോൾ അരുണിമ ചമ്മലോടെ അവനെ പാളി നോക്കി.

അനന്തു ആ സമയം വേറേതോ ചിന്തയിൽ ആയിരുന്നു.

“ഡോ ”

“എന്താ  ”

അനന്തു പൊടുന്നനെ ഞെട്ടിയെങ്കിലും സംയമനം എടുത്തു അവളെ നോക്കി.

“തന്റെ പേര് എന്താ ”

“അനന്തു കൃഷ്ണൻ ”

“ഹാ കൊള്ളാം നല്ല പേര്.. എന്നെ ഇങ്ങോട്ട് കൊണ്ടു വന്നതിനു താങ്ക്സ് ”

“ആയ്ക്കോട്ടെ ”

അനന്തു ചിരിച്ചു കൊണ്ടു അരുണിമയുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കി.അപ്പൊ ഈ രാക്ഷസിയുടെ ഉള്ളിലും നല്ല മനസ്സൊക്കെ ഉണ്ട്. നന്ദി പറയാനൊക്കെ അറിയാലോ എന്ന് അവൻ ആത്മഗതം പറഞ്ഞു.

“ഓവർ കിണിച്ചാൽ തന്റെ കണ്ണു ഞാൻ കുത്തിപ്പൊട്ടിക്കും പറഞ്ഞില്ലാന്നു വേണ്ട ”

അരുണിമ അവനോട് ദേഷ്യത്തിന്റെ സ്വരത്തിൽ പറഞ്ഞു.

അനന്തു തെല്ല് സങ്കടത്തോടെ പുറത്തേക്ക് നോക്കിയിരുന്നു. അരുണിമയുടെ ഈയൊരു  പെരുമാറ്റം അവനെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു.

കുറച്ചു സമയത്തിന് ശേഷം ബലരാമൻ അങ്ങോട്ടേക്ക് വന്നു. ഡോക്ടറുമായി അല്പ സമയം സംസാരിച്ച ശേഷം അരുണിമയ്ക്ക് വേണ്ടുന്ന മരുന്നും മറ്റും വാങ്ങി അവർ ആശുപത്രിക്ക് വെളിയിൽ ഇറങ്ങി.

ഈ സമയം കൊണ്ടു അരുണിമയുടെ കാൽ മുട്ടിന്റെ വേദനക്ക് അല്പം ശമനം വന്നിരുന്നു. ഞൊണ്ടിയാണെങ്കിലും  നടക്കാൻ പറ്റുന്നതിനാൽ അവൾ അനന്തുവിനെ ശല്യപെടുത്തിയില്ല.

ആശുപത്രിയുടെ വെളിയിൽ എത്തിയതും അനന്തു ബുള്ളറ്റ് എടുക്കുവാനായി അപ്പുറത്തേക്ക് പോയി. ബലരാമൻ അരുണിമയെ അവിടുള്ള ഒരു കസേരയിൽ കൊണ്ടുപോയി ഇരുത്തി. ബലരാമൻ അവൾക്ക് സമീപം വന്നിരുന്നു.

“മോള് ഈ ദേശത്തു തന്നാണോ താമസം ”

ബാലരമൻ അവളെ ചോദ്യ ഭാവേന നോക്കി.

“അതെ അങ്ങുന്നേ… ഇവിടെ തന്നാ”

“അച്ഛന്റെയും അമ്മയുടെയും പേരെന്താ മോൾടെ ”

“അച്ഛന്റെ പേര് ബാലൻ എന്നാ… അമ്മയുടെ പേര് ആശ.. അമ്മ അങ്ങുന്നിന്റെ സ്കൂളിലാ ജോലി ചെയ്യുന്നേ ”

“എന്ത് ജോലി”

ബലരാമൻ ആകാംക്ഷയോടെ അവളെ നോക്കി.

“അവിടെ കഞ്ഞിവെപ്പാ അമ്മക്ക്.. ”

“ഓഹ് ആശയുടെ മകൾ ആണല്ലേ.. ഇപ്പൊ മനസ്സിലായി.. അച്ഛന് കള്ള് ചെത്തല്ലേ പണി ”

അതേ അങ്ങുന്നേ ”

അരുണിമ ബഹുമാനത്തോടെ പറഞ്ഞു

“ആം.
. മോൾ ഇപ്പൊ എന്താ ചെയ്യുന്നേ ”

“ഞാൻ നഴ്സിംഗ് കഴിഞ്ഞു അങ്ങുന്നേ.. ഇനി പുറത്തേക്ക് പോകാനുള്ള ഒരുക്കത്തിലാ ”

“നല്ലതന്നെ മോളെ… നന്നായി വരും.. എന്ത് ആവശ്യം വേണമെങ്കിലും എന്നെ വന്നു കാണണം കേട്ടോ.. എന്നെ സ്വന്തം അച്ഛനെ പോലെ കണ്ടാൽ മതി മോള്.. ”

ബലരാമൻ അരുണിമയുടെ കവിളിൽ പതിയെ തലോടി. അരുണിമ ആകെ കിളി പാറി നിൽക്കുന്ന അവസ്ഥയിൽ ആയിരുന്നു.

എങ്കിലും ബലരാമന്റെ വാത്സല്യം എപ്പോഴും അവളുടെ അച്ഛനെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. ബലരാമൻ പോക്കറ്റിൽ നിന്നും ഒരു കാർഡ് എടുത്തു അവൾക്ക് നേരെ നീട്ടി.

അരുണിമ അതു വാങ്ങി ഉള്ളം കയ്യിൽ ഭദ്രമായി സൂക്ഷിച്ചു. ബലരാമൻ വേറെന്തോ ചോദിക്കാനാഞ്ഞതും അനന്തു ബുള്ളറ്റുമായി അവിടേക്ക് എത്തി.

ബാലരാമനോട് നന്ദി പറഞ്ഞു അരുണിമ ആയാസപ്പെട്ട് അവന്റെ പുറകിൽ വലിഞ്ഞു കേറി. അനന്തു ബലരാമനെ നോക്കി പുഞ്ചിരിച്ചു.

“മോളെ സേഫ് ആയിട്ട് അവളുടെ വീട്ടിൽ എത്തിക്കണം കേട്ടോ ”

അനന്തു ആയ്ക്കോട്ടെ എന്ന അർത്ഥത്തിൽ തലയാട്ടി.എന്തോ ഒരു ഉൽപ്രേണയിൽ അനന്തു അരുണിമയുടെ കയ്യെടുത്തു അവന്റെ വയറിൽ പിണച്ചു വച്ചു.

അരുണിമ ആദ്യം ഒന്നു അമ്പരന്നെങ്കിലും വണ്ടിയിൽ നിന്നും വീഴാതിരിക്കാൻ വേറെ വഴി ഇല്ലാത്തതിനാൽ അവനെ അനുസരിച്ചു. അനന്തു സാവധാനം ബുള്ളറ്റ് മുൻപോട്ട് എടുത്തു.

വണ്ടിക്ക് അധികം ഇളക്കം വരുത്താതെ അനന്തു സൂക്ഷ്മമായി വണ്ടി ഓടിച്ചു. ബുള്ളറ്റിനു പുറകിൽ ഇരുന്നുകൊണ്ടുള്ള യാത്ര അവളെ ഹരം കൊള്ളിച്ചു.

മുഖത്തു ഊക്കിൽ വന്നടിക്കുന്ന തെന്നലിനും റോഡിനു ഇരുവശവും നീണ്ടു കിടക്കുന്ന പാടത്തിനും പ്രകൃതിയുടെ പച്ചപ്പിനും കുന്നുകളും മലകളും ഒക്കെ ഇന്ന് പതിവിനു വിപരീതമായി സുന്ദരമായ ഒരു അനുഭൂതി നൽകുന്നതായി അവൾക്ക് തോന്നി.

ഇതൊക്കെ മുൻപൊക്കെ ഒരുപാട് തവണ കണ്ടിട്ടുള്ളതാണെങ്കിലും ആദ്യമായി കാണുന്ന പ്രതീതി ആയിരുന്നു അരുണിമയ്ക്ക് തോന്നിയിരുന്നത്.

യാത്രയിൽ അങ്ങനെ മുഴുകിയിരിക്കവേ പൊടുന്നനെ അരുണിമയുടെ കണ്മുൻപിൽ പല തരം നിഴൽ ചിത്രങ്ങൾ മിന്നി മറയാൻ തുടങ്ങി.

ഒരു ബൈക്കിന് പിറകിൽ ഒരാളെ  കെട്ടിപിടിച്ചുകൊണ്ടു പോകുന്ന ഒരു പെൺകുട്ടിയെ അവൾ അവ്യക്തമായി കണ്ടു.പതിയെ അരുണിമയുടെ ശ്വാസ ഗതി ഉയരുവാൻ തുടങ്ങി.

അവളുടെ ചെന്നിയിൽ നിന്നും വിയർപ്പ് തുള്ളികൾ ചാലു പോലെ ഒഴുകാൻ തുടങ്ങി. കണ്ണുകൾ മങ്ങി ചെറുതായി നിയന്ത്രണം നഷ്ട്ടപ്പെടുന്ന പോലെ തോന്നിയപ്പോൾ അരുണിമ  അനന്തുവിന്റെ ചുമലിൽ തല ചായ്ച്ചു.


മുഷ്ടി ചുരുട്ടി പിടിച്ചു അനന്തുവിനെ പുറകിൽ നിന്നു ഇറുകെ പുണർന്നു അവൾ ശ്വാസം വലിച്ചു വലിച്ചു വിട്ടു. . വല്ലാതെ ക്ഷീണിച്ച അവൾ താഴെ വീണു പോകാതിരിക്കാൻ അനന്തുവിനെ ഒരു കൈ കൊണ്ടു ഇറുകെ പിടിച്ചു.

അനന്തു അവൾക്ക് ആശ്വാസത്തിനെന്ന വണ്ണം അവളുടെ കൈയിൽ മുറുകെ പിടിച്ചു. അതോടെ

അവിടെ ദൂരെ ഒരു കുഞ്ഞു പുഴ ഒഴുകുന്നുണ്ടായിരുന്നു. അതിന്റെ കരയിൽ കുറേ പേരുടെ വീടുകൾ അനന്തുവിന് കാണാൻ പറ്റി.

“അതാ എന്റെ വീട്  ”

അരുണിമ ദൂരേക്ക് കൈ ചൂണ്ടി കാണിച്ചകൊണ്ടു അലറി.

അവളുടെ മുഖം കണ്ടപ്പോൾ വല്ലാത്ത സന്തോഷത്തിൽ ആണെന്ന് അനന്തുവിന് തോന്നി. ഒരുപാട് നാളുകൾ വീട്ടിൽ നിന്നു മാറിയ ശേഷം പെട്ടെന്നു ഒരു ദിവസം സ്വന്തം വീട്ടിലേക്ക് തിരിച്ചു വന്ന ഒരു കുട്ടിയുടെ ഭാവം ആയിരുന്നു അവൾക്ക്.

അനന്തുവിന്റെ കൈ പിടിച്ചുകൊണ്ടു അവൾ അങ്ങോട്ടേക്ക് നടന്നു. വഴിയോരത്തു തന്നെ കൊന്നക്കമ്പുകൾ കൊണ്ടു ചുറ്റും വേലി കെട്ടി തീർത്ത വീട്ടിലേക്ക് അരുണിമ അവനെയുംകൊണ്ട് പോയി.

വല്ലാത്ത ഉത്സാഹത്തോടെ അവൾ നടന്നു. അനന്തു അവളുടെ കൈ പിടിച്ചു സഹായിച്ചു. വീട്ടിലേക്ക് എത്താനായതും അരുണിമയിൽ ഉണ്ടായിരുന്ന ഉത്സാഹവും സന്തോഷവും മൊത്തം കെട്ടണഞ്ഞു.

അവൾ അനന്തുവിന്റെ മുഖത്തേക്ക് നോക്കാതെ തല താഴ്ത്തിക്കൊണ്ട് നടന്നു. അനന്തു ഇപ്പൊ തന്നെ വേർപിരിയുമെന്നു ഓർത്തപ്പോൾ തന്നെ അവളുടെ ഉള്ളം വലിഞ്ഞു മുറുകി.

ഉള്ളിൽ നുരഞ്ഞു പൊന്തിയ സങ്കട കടൽ അവൾ അവൻ കാണാതെ മറച്ചു വച്ചു. വീട്ടിലേക്ക് എത്തി ചേർന്നതും അവൾ വീടിന്റെ ഉള്ളിലേക്ക് നോക്കി അലറി.

“അശാമ്മേ കൂയ്  ”

അരുണിമയുടെ ശബ്ദം അവിടെങ്ങും പ്രതിധ്വനിച്ചു. അനന്തു അവളെ ഒരു അത്ഭുത ജീവിയെപ്പോലെ ഒളിഞ്ഞു നോക്കി.

അവനു വല്ലാത്ത ഒരു അനുഭവം ആയിരുന്നു ഈ പെണ്ണ്. ഇനി ഇത് വല്ല മുക്കുവത്തി പെണ്ണാണോ ആവോ എന്ന് അവൻ ആത്മഗതം പറഞ്ഞതും അരുണിമ അവന്റെ കൈക്ക് ശക്തിയിൽ അടിച്ചു. അവൻ കൈ കുടഞ്ഞു കൊണ്ടു അവളെ നോക്കി.

“ഞാൻ മുക്കുവത്തി പെണ്ണ് ഒന്നുമല്ല… നല്ല നാടൻ പെണ്ണാന്ന് കേട്ടല്ലോ ”

അരുണിമ രൂക്ഷമായി അവനെ നോക്കി.

അനന്തു ഞെട്ടലോടെ അവളെ നോക്കി. അവൻ തൊണ്ടയിൽ കുടുങ്ങിയ ഉമി നീര് കഷ്ട്ടപെട്ടു ഇറക്കി.

“അറിയാതെ പറ്റിപോയതാ സോറി ”

“ഹ്മ്മ് തല്ക്കാലം ഒടക്കാൻ മൂഡില്ലാത്തോണ്ട് താൻ രക്ഷപെട്ടു ”

അനന്തു സമാധാനത്തോടെ അവളുടെ വീടിനു മുറ്റത്തു നിന്നു. ഈ സമയം വീടിനു പുറത്തേക്ക് മധ്യവയസ്സ്കയായ ഒരു സ്ത്രീയും പിന്നാലെ ഒരു ചെറിയ പെൺകുട്ടിയും വീടിനുള്ളിൽ നിന്നും ഇറങ്ങി വന്നു.

അരുണിമയുടെ മുഖത്തെ വയ്യായ്മ കണ്ടതും ആ സ്ത്രീ വേവലാതിയോടെ നെഞ്ചിൽ കൈ വച്ചു അവർക്ക് സമീപത്തേക്ക് ഓടി വന്നു.

“അയ്യോ മോളെ ആരൂ… നിനക്ക് എന്താ പറ്റിയേ? ”

ആ സ്ത്രീ അരുണിമയുടെ കയ്യിൽ പിടിച്ചു നിറഞ്ഞ കണ്ണുകളോടെ പുലമ്പി.അരുണിമ അവരെ സമാധാനിപ്പിക്കുവാനായി കൈകൾ കൊണ്ടു വട്ടം ചുറ്റിപിടിച്ചു. അതു അരുണിമയുടെ അമ്മയാണെന്നു അനന്തുവിന് തോന്നി.

“അമ്മേ പേടിക്കാൻ ഒന്നുമില്ല.. എന്റെ വണ്ടിയുമായി കൂട്ടിയിടിച്ചതാ.. വിരലിന് ഫ്രാക്ചർ ഉണ്ട്.. ഡോക്ടറിനെ കാണിച്ചു.. മരുന്ന് വാങ്ങിച്ചിട്ടുണ്ട്. ” അനന്തു അമ്മയെ സമാധാനിപ്പിക്കുവാനായി പറഞ്ഞു.

“മോളെ എന്താ ഈ കേക്കണേ.. വണ്ടി ഇടിക്ക്യേ.. ന്താ എന്റെ കുട്ടിക്ക് പറ്റിയേ ഈശ്വരാ.. ഒന്നും പറ്റാൻഡ് നീ എന്റെ കുട്ടീനെ കാത്തൂലോ.. ”

അരുണിമയുടെ അമ്മ കണ്ണുകൾ അടച്ചു നന്ദി സൂചകമായി നെഞ്ചിൽ കൈ വച്ചു.

“എന്റെ ആശാമ്മേ എനിക്ക് ഒന്നൂലാന്നെ… ഇങ്ങനെ ബേജാർ ആവാതെ.. ദേ ഞാൻ പയറു പോലെ നിക്കുന്നത് കണ്ടില്ലേ  ”

അരുണിമ കൊഞ്ചലോടെ ആശയുടെ ഇടുപ്പിൽ  വട്ടം ചുറ്റി വലിഞ്ഞു നുറുക്കി

“കണ്ടില്ലേ കുട്ട്യേ ഈ അസ്സത്തിന്റെ കുസൃതി.. ന്റെ കണ്ണു വെട്ടിച്ചു മുങ്ങീതാ സൈക്കിളും കൊണ്ടു. ഞാൻ എന്തോരം ആധി പിടിക്കുന്നുണ്ടെന്നു ഇവൾക്ക് അറിയില്യാലോ.. ”

ആശ അനന്തുവിനോടായി പറഞ്ഞു. അനന്തു അവരെ നോക്കി പുഞ്ചിരിച്ചു. അരുണിമ ചമ്മലോടെ തന്റെ മുഖം ആശയുടെ ചുമലിൽ പൂഴ്ത്തി വച്ചു.

“വേദനയുണ്ടോ എന്റെ കുട്ടിക്ക്”

ആശ സങ്കടത്തോടെ അരുണിമയുടെ വിരലിൽ പതിയെ തലോടി.

“ഇല്ല എന്റെ ആശാമ്മേ.. ഞാൻ ഓക്കേ ആന്ന്.. ഇങ്ങനെ വെറുതെ ആ കണ്ണും നിറച്ചു വരുന്നവരെക്കൊണ്ട് പറയിപ്പിക്കല്ലേ ”

അരുണിമ അമ്മയുടെ നിറഞ്ഞ കണ്ണുകൾ പതിയെ ഒപ്പി.

“ഒരുപാട് നന്ദീണ്ട് കുട്ട്യേ.. എന്റെ കുട്ടീനെ നോക്ക്യേന്.. ഓളെ കൈകാര്യം ചെയ്യാൻ ച്ചിരി ബുദ്ധിമുട്ട് ആന്നേ അതാ ”

“ഇല്ല അമ്മേ അരുണിമ എനിക്ക് ബുദ്ധിമുട്ട് ഒന്നും ആക്കിയില്ല.. അവളെ ഉള്ളിലേക്ക് കൊണ്ടു പോയിക്കോളൂ.. വെയിൽ കൊള്ളിക്കണ്ട ”

“ശരിയാ കുട്ട്യേ.. അയ്യോ മോൻ വന്ന കാലിൽ നിക്കണയല്ലേ ഉള്ളിലേക്ക് വാ.. ചായ കൂട്ടാം ”

“വേണ്ട അമ്മേ ഇപ്പൊ ഇത്തിരി തിരക്ക് ഉണ്ടേ.. പിന്നെ ഒരിക്കൽ ആവാം ”

അനന്തു പോകാനായി അമ്മയുടെ അനുവാദത്തിനായി കാത്തു നിന്നു.

“പോയി വാ കുട്ട്യേ.. ഒരിക്കെ കാണാം. ”

“ശരി അമ്മേ”

അനന്തു പോകുവാനായി തയാറായി. അവൻ വീടിനു മുന്നിൽ നിൽക്കുന്ന പെൺകുട്ടിയെ നോക്കി ചിരിച്ചു.

അവൾ അനന്തുവിനെ അത്ഭുതത്തോടെ നോക്കിക്കൊണ്ട്  ചിരിച്ചു കാണിച്ചു. ആ പെൺകുട്ടി അരുണിമയുടെ അനിയത്തി ആവുമെന്ന് അവനു തോന്നിയിരുന്നു.

അനന്തു പോകുവാണെന്നു കേട്ടപ്പോൾ അരുണിമയ്ക്ക് ആകെ ഒരു വല്ലായ്മ പോലെ തോന്നി. ഉള്ളിൽ ദുഃഖം നുരഞ്ഞു പൊന്തുന്ന പോലെ.

അനന്തുവിന്റെ മുഖത്തേക്ക് നോക്കാൻ ത്രാണിയില്ലാതെ അവൾ തല താഴ്ത്തി. അരുണിമ മുഖം താഴ്ത്തി നിൽക്കുന്നത് കണ്ട് അവനു സങ്കടം വന്നെങ്കിലും തല്ക്കാലം അവിടുന്ന് പോകാൻ അവൻ തീരുമാനിച്ചു.

അരുണിമയെ സുരക്ഷിതമായ  കൈകളിൽ എത്തിച്ചെന്ന ചാരിതാർഥ്യത്തോടെ അവൻ അവിടുന്ന് ഇറങ്ങി തിരിച്ചു ബുള്ളറ്റിനു സമീപം നടന്നു. അവൻ പോയി കഴിഞ്ഞതും ആശ അരുണിമയുടെ മുഖത്തേക്ക് നോക്കി.

“മോളെ ആരൂ.. ആ കുട്ടി ആരാ? ഏടയിള്ളതാ  മുൻപ് ഈട എങ്ങും  കണ്ടിട്ടില്ലല്ലോ? ”

ആശ സംശയത്തോടെ അവളെ നോക്കി.

“തേവക്കാട്ടെ പുതിയ കാര്യസ്ഥന്റെ മോനാ.. ഇവിടത്തുകാരല്ല.. പുറം നാട്ടുകാരാ”

“ഹാ അങ്ങനെ പറ.. വെറുതെ അല്ലപ്പാ അറിയാത്തെ.. നീ ഉള്ളിലേക്ക് വാ കുട്ട്യേ വെയിൽ കൊള്ളാണ്ട്..  ”

ആശ അവളെയും കൊണ്ടു അകത്തേക്ക് നടന്നു. വീടിനുള്ളിലേക്ക് ആശ കയറി പോയതും അരുണിമയുടെ അനിയത്തി അവളെ അവിടെ പിടിച്ചു നിർത്തി.

അരുണിമ എന്താ എന്ന അർത്ഥത്തിൽ അവളെ തുറിച്ചു നോക്കി.

“ചേച്ചി ഈ ചേട്ടൻ തന്നല്ലേ അതും ”

അരുണിമയുടെ അനിയത്തി സംശയത്തോടെ ഉള്ളിലേക്ക് കൈ ചൂണ്ടി.

അരുണിമ അവളെ നോക്കി ചിരിച്ചുകൊണ്ട് വീടിനുള്ളിലേക്ക് കയറി. അവളുടെ അനിയത്തി ഒന്നും മനസ്സിലാവാതെ തല ചൊറിഞ്ഞുകൊണ്ട് പുറത്തു നിന്നു.

അരുണിമ പതുക്കെ തന്റെ മുറിയിലേക്ക് വേച്ചു നടന്നു. കയ്യുടെ വേദനക്ക് അല്പം ശമനം ഉണ്ടെന്നു അവൾക്ക് തോന്നി. മുറിയിൽ കയറിയതും അവിടെ സ്റ്റാൻഡിൽ ഉള്ള ക്യാൻവാസിനു സമീപത്തേക്ക് അവൾ നടന്നു.

അത് ഒരു തുണി കൊണ്ടു മൂടിയിരുന്നു. അവൾ അതു വലിച്ചെടുക്കാൻ ആഞ്ഞതും താഴെ നിലത്തു ഭിത്തിയോട് ചേർന്നു ചുരുട്ടി വച്ചിരിക്കുന്ന മറ്റൊരു ക്യാൻവാസ് അരുണിമയുടെ ശ്രദ്ധയിൽ പെട്ടു.

അവൾ അതു സസൂക്ഷ്മം കയ്യെത്തിച്ചു വലിച്ചെടുത്തു. ഒന്ന് ശ്വാസം വലിച്ചെടുത്തു അവൾ ആ ചുരുൾ പതിയെ കയ്യിൽ വച്ചു നിവർത്തിയെടുത്തു.

അതിലേക്ക് അവളുടെ ദൃഷ്ടി പതിഞ്ഞു. ആ ചിത്രത്തിലേക്ക് നോക്കുന്തോറും അവളുടെ കണ്ണുകൾ വിടർന്നു വന്നു. പുഞ്ചിരിച്ചു കൊണ്ടു നിൽക്കുന്ന അനന്തുവിന്റെ ജീവൻ തുടിക്കുന്ന ചിത്രം അതിൽ ആലേഖനം ചെയ്തിരിക്കുന്നു.

അവൾ അതിലേക്ക് പ്രേമ പുരസ്സരം ഉറ്റു നോക്കി. അരുണിമയ്ക്ക് തന്റെ ശരീരമാകെ വല്ലാത്തൊരു കുളിര് വന്നു നിറയുന്ന പോലെ തോന്നി.അവന്റെ വെട്ടി തിളങ്ങുന്ന നീല കണ്ണുകൾ ആ പൂച്ചക്കണ്ണുകളെ കാന്തം പോലെ വലിച്ചടുപ്പിച്ചു.

പതിയെ അരുണിമയുടെ അധരങ്ങൾ ആ ചിത്രത്തിലേക്ക് അടുത്തു. അപ്പോഴാണ് സ്റ്റാൻഡിനു പുറത്തുള്ള മറ്റൊരു  ക്യാൻവാസ് അവളുടെ ശ്രദ്ധയിൽ പെട്ടത്.

അതിൽ നിന്നും മുഖം ഉയർത്തിയ അരുണിമ ആ സ്റ്റാൻഡിനു സമീപം നടന്നു വന്നു. കയ്യിലുള്ള ക്യാൻവാസ് ബെഡിലേക്ക് ഇട്ട് തുണി കൊണ്ട് മറച്ചു വച്ച  ക്യാൻവാസിലേക്ക് അവൾ നോക്കി.

പതിയെ അവളുടെ ഹൃദയമിടിപ്പ് വർധിച്ചു. നേരിയ ഭയത്തോടെ വിറയ്ക്കുന്ന കൈകളോടെ അവൾ ആ ക്യാൻവാസിനെ മറച്ചിരുന്ന തുണി പതിയെ വലിച്ചെടുത്തു മാറ്റി.

അതിൽ ആലേഖനം ചെയ്ത ചിത്രത്തിലേക്ക് നോക്കുന്തോറും അരുണിമയ്ക്ക് സങ്കടവും ദുഖവും കോപവും ഒരുപോലെ പൊന്തിവന്നു.

ആ ക്യാൻവാസിൽ ചോരയിൽ കുളിച്ചു കിടക്കുന്ന അനന്തുവിനെ ആണ് അരുണിമ ആലേഖനം ചെയ്തിട്ടുണ്ടായിരുന്നത്. പലവിധ മുറിവുകൾ കൊണ്ടും ചോര കൊണ്ടും വികൃതമായ മുഖവും ശരീരവുമായി  അവൻ നിലത്തു കിടക്കുന്നു.

അവന്റെ നീല കണ്ണുകൾ ചോരമയം കൊണ്ടു പുറത്തേക്ക് ഉന്തി കണ്ണിൽ നിന്നും ഞെട്ടറ്റു വീഴുമെന്ന നിലയിൽ ആയിരുന്നു.

അതിനു സമീപം ഒരാൾ പൊക്കത്തിൽ  വലിയൊരു തീനാളം എരിയുന്നു. അതിൽ അവ്യക്തമായ ആരുടെയോ കൈ കാലുകൾ കാണാം. അവന്റെ മുഖത്തു വല്ലാത്ത നിസ്സഹായത നിറഞ്ഞു നിന്നിരുന്നു.

അതിലേക്ക് നോക്കി നിൽക്കുന്തോറും അരുണിമയുടെ കണ്ണുകൾ നിറഞ്ഞു വന്നു. മുഷ്ടി ചുരുട്ടി പിടിച്ചു കോപത്തോടെ അവൾ അലറി.

അവിടെ ഉണ്ടായിരുന്ന സാധന സാമഗ്രികൾ അവൾ കൈകൊണ്ട് തട്ടി താഴെയിട്ടു. കലി തീരാതെ അവൾ മേശപ്പുറത്തിരുന്ന ചായ  കൂട്ടുകൾ ക്യാൻവാസിലേക്ക് വലിച്ചെറിഞ്ഞു.

ക്യാൻവാസിൽ ചെന്നു തട്ടി ചായം നിറച്ചു വച്ച  കോപ്പകളും ബ്രഷും നിലത്തേക്ക് ചിന്നി ചിതറി വീണു. ഒരു സൃഷ്ട്ടാവിനു തന്റെ സൃഷ്ടിയെ നശിപ്പിക്കാമെന്ന അധികാരത്തോടെ അവൾ ആ ചിത്രത്തെ കോപത്തോടെ വികൃതമാക്കി .കലി അല്പം ഒന്ന് അടങ്ങിയതും അവൾ കിതപ്പോടെ നിലത്തേക്ക് പതിയെ ഊർന്നു വീണു.

പടിഞ്ഞാറേ ദിക്കിൽ നിന്നും വിവശതയോടെ പറന്നു വന്ന കഴുകൻ വനത്തിനുള്ളിൽ മൂടപ്പെട്ട് കിടക്കുന്ന ഗുഹ ആകാശത്തു നിന്നും ദർശിച്ചതും രണ്ടു തവണ ഭ്രമണം ചെയ്തു പറന്ന ശേഷം അതിനെ ലക്ഷ്യം വച്ചു കൊണ്ടു കുതിച്ചു വന്നു.

ഗുഹയുടെ വായിലൂടെ മിന്നൽ പോലെ കുതിച്ചു വന്ന കഴുകൻ ഇടുങ്ങിയ അന്തരങ്ങളിലൂടെ കഷ്ടപ്പെട്ട് സഞ്ചരിച്ചു അല്പം തുറസ്സായ ഭാഗത്തെത്തി.

അവിടെ നിലത്തു രൂപം കൊണ്ടിട്ടുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ചിതൽപുറ്റിനു മുകളിൽ അത് ചിറകിട്ടടിച്ചു വന്നിരുന്നു. കൊക്കുകൾ ചിറകിൽ ഉരസിക്കൊണ്ട് അത് ഗുഹയിലാകമാനം കുഴുത്തു ചരിച്ചു നോക്കി.

ഗുഹയുടെ ഒരു മൂലയിലായി നിലത്തു വിരിച്ച പുൽപ്പായയിൽ കാമകേളി ആടുന്ന സ്ത്രീയും പുരുഷനും അതിന്റെ ശ്രദ്ധയിൽ പെട്ടു.

പുരുഷനെ നിലത്തു കിടത്തി കാമാസക്തിയിൽ അയാളുടെ ലിംഗത്തെ ഉഴുതു മറിച്ചുകൊണ്ടൊരിക്കുന്ന ഒരു വെണ്ണക്കൽ ശിൽപ്പം. അല്പം പോലും രോമമില്ലാത്ത ശരീരത്തിൽ വെണ്ണക്കട്ടി തോറ്റു പോകും വിധം നിറവും ആകാര വടിവും ശരീര ഘടനയും അവളെ ഒരു അപ്‌സരസ്സിനെ പോലെ തോന്നിപ്പിച്ചു.

ഇട തൂർന്ന കാർകൂന്തൽ അവളുടെ വിശാലമായ പുറത്തു നീണ്ടു നിവർന്നു ശയിച്ചു. വില്ല് പോലെ വളഞ്ഞിരിക്കുന്ന ഒത്ത പുരികങ്ങളും വാലിട്ടെഴുതിയ കാപ്പി കണ്ണുകളും ഒതുങ്ങിയ നാസികയും റോസിതൾ പോലുള്ള അധരങ്ങളും നിരയൊത്ത മുല്ലപ്പൂ ദന്തങ്ങളും അവളുടെ അഴകിനെ ഇരട്ടിപ്പിച്ചു.

ദൈവത്തിന്റെ സൃഷ്ടിയിൽ ഏറ്റവും മനോഹരമായതിന്റെ മകുടോദാഹരണം എന്തെന്ന് ചോദിച്ചാൽ  സ്ത്രീ തന്നെയാണെന്ന് ആരെക്കൊണ്ടും നിസ്സംശയം പറയിപ്പിക്കും വിധമുള്ള അപാരമായ സൗന്ദര്യവും അവളുടെ ഏറ്റവും വലിയ സവിശേഷത തന്നെയായിരുന്നു.

ശീൽക്കാരത്തോടെ അയാളുടെ ലിംഗത്തെ യോനികൊണ്ട് അവൾ ഉഴുതു മറിച്ചുകൊണ്ടിരുന്നു. സുഖാധിക്യത്താൽ അവൾ എല്ലാം മറന്നുകൊണ്ട് അയാളെ ഭോഗിച്ചുകൊണ്ടിരുന്നു.

അവളുടെ മുഴുത്ത മാറിടങ്ങൾ ശക്തിയിൽ കുലുങ്ങികൊണ്ടിരുന്നു. അവയുടെ ഭാരം താങ്ങാൻ ആ ശരീരം വല്ലാതെ കഷ്ട്ടപെട്ടു. പുരുഷൻ എല്ലാം മറന്നുകൊണ്ട് അവളെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.

വന്യമായ ആവേശത്തോടെ യോനി പലവിധത്തിൽ ചുഴറ്റിക്കൊണ്ട് അവൾ അയാളെ സ്വർഗം കാണിച്ചുകൊണ്ടിരുന്നു. ഇരുവരുടെയും ശീൽക്കാരവും പുലമ്പലും ആ ഗുഹയിൽ മാറ്റൊലി കൊണ്ടു.

പുരുഷന് തന്റെ വികാര വിസ്ഫോടനത്തിന്റെ പരിസമാപ്തിയിലേക്ക് എത്തിയതും ആ സുന്ദരി അവളുടെ യോനി മസിലുകൾ കൊണ്ടു അയാളുടെ ലിംഗത്തെ പിടിമുറക്കി കൂടുതൽ ആവേശത്തോടെ അയാളെ അമർത്തി ഭോഗിച്ചു.

ഓരോ ഇടവേളകളിലും അയാളുടെ ലിംഗത്തിൽ ശക്തമായ താഡനം നൽകി.  രതി മൂർച്ഛയുടെ ആദ്യ വെള്ളി വെളിച്ചം അയാളുടെ കണ്ണുകളിൽ കണ്ടതും അവൾ ഒരു സിംഹിണിയെ പോലെ മുരണ്ടുകൊണ്ട് അവളുടെ യോനി മസിലുകൾകൊണ്ടു  അയാളുടെ ലിംഗത്തെ ശക്തിയിൽ വലിഞ്ഞു മുറുക്കി ഭോഗിച്ചു.

അതോടൊപ്പം അവളുടെ പൂ പോലെ മൃദുലമായ വിരലുകളിലെ നഖങ്ങൾ മൂർച്ചയുള്ള ആയുധം പോലെ നീണ്ടു വന്നു. കഴുത്തിൽ പിടിമുറുക്കിയ ആ സ്ത്രീ യോനി മസിലുകളുടെ പിടി മുറുക്കി ലിംഗത്തെ  ഭോഗിച്ചുകൊണ്ടു ഒടിച്ചതും  അവളുടെ നഖങ്ങൾ അയാളുടെ കഴുത്തിൽ അമർന്നതും ഒരുമിച്ചായിരുന്നു.

ഒരേ സമയം ലിംഗം ഒടിഞ്ഞതിന്റെയും കഴുത്തിൽ നഖങ്ങൾ ആഴ്ന്നതിന്റെയും തിരിച്ചറിവിൽ പ്രാണൻ പോകുന്ന വേദനയോടെ അയാൾ അലറിക്കരഞ്ഞു.

അസഹനീയമായ വേദന അയാളെ തളർത്തി.മുകളിൽ കുന്തിച്ചിരിക്കുന്ന സ്ത്രീരൂപത്തെ അയാൾ തട്ടി മാറ്റാൻ ശ്രമിക്കുന്തോറും അവളുടെ ഭാരം കൂടിക്കൂടി വന്നു.

പ്രാണ രക്ഷാർത്ഥം അയാൾ ഉറക്കെ നിലവിളിച്ചു. എന്നാൽ അതിനുള്ള ത്രാണി അയാളുടെ കണ്ഠത്തിന് ഉണ്ടായിരുന്നില്ല.

ആ സ്ത്രീ കഴുത്തിലെ പിടി മുറുക്കിയതും അയാൾ കാലിട്ടടിച്ചു നോക്കി.എന്നാൽ ലിംഗം ഒടിഞ്ഞു തൂങ്ങിയതോടെ അയാളുടെ കാലുകൾക്ക് പതിയെ മരവിപ്പ് ബാധിച്ചു.

ശ്വാസ തടസം നേരിട്ടതോടെ അയാളുടെ കണ്ണുകൾ പുറത്തേക്ക് ഉന്തി വന്നു.മുഖം ഒരു വശത്തേക്ക് കോടി കടവായിൽ നിന്നും നുരയും പതയും പുറത്തേക്ക് ചുണ്ടിലൂടെ ഊറി വന്നു.

കാലനെ മുന്നിൽ കണ്ടതും അയാൾ അവസാന ശ്രമമെന്നോണം കൈകളിട്ട് അടിക്കുവാൻ ശ്രമിച്ചു. എന്നാൽ കാലുകളിൽ നിന്നും ആ മരവിപ്പ് പതിയെ അയാളുടെ നട്ടെല്ലിനെയും കൈകളെയും കീഴടക്കിയിരുന്നു.

പതിയെ അയാൾ ഇഹലോകവാസം വെടിഞ്ഞു.തന്റെ ഉദ്യമം നടന്നതിന്റെ ചാരിതാർത്ഥ്യത്തിൽ അവൾ പതിയെ എണീറ്റു.

ആ പുരുഷന്റെ കഴുത്തിൽ നിന്നും ഒഴുകുന്ന ചുടു ചോര കയ്യിൽ പതിപ്പിച്ചു അവൾ സ്വന്തം നെറ്റിയിൽ തിലകം അണിയിച്ചു. തീർത്തും നഗ്നതയോടെ അവൾ ഹോമകുണ്ഡത്തിന് സമീപം ഉള്ള പീഠത്തിലിരുന്നു.

ആ സമയം പുറ്റിനു മുകളിൽ ഇരുന്ന കഴുകൻ വിവശതയോടെ ചിറകിട്ടടിച്ചു.ചിറകടി ശബ്ദം കേട്ട ആ സ്ത്രീ അങ്ങോട്ടേക്ക് മുഖം തിരിച്ചു നോക്കി.

“നിന്റെ യാത്ര എന്തിനായിരുന്നോ അത് പരാജയത്തിൽ എത്തി ചേർന്നു അല്ലേ? ദിവ്യ ദൃഷ്ടിയിൽ നാം എല്ലാം കണ്ടിരുന്നു. ”

കഴുകൻ അതേ എന്ന അർത്ഥത്തിൽ മൂളി.

“ഒരു അവസരം കൂടി നമ്മെ തേടി വരും. അവന്റെ ജീവനറ്റ ശരീരം ഞാൻ നിനക്ക് ബലിയായി നൽകും. അന്ന് നിനക്ക് ഇഷ്ട്ടമുള്ള അത്രയും ആ ശരീരത്തെ സേവിച്ചോളൂ. ഇത് നമ്മുടെ വാഗ്‌ദാനമാണ്. ”

ആ സ്ത്രീയുടെ കണ്ണിൽ നിന്നും ഉത്ഭവിച്ച ചുവന്ന തരംഗങ്ങൾ ആ കഴുകനു മേൽ പതിച്ചു. അത് പഴയപോലെ ഭീകര രൂപിയായ പക്ഷിയായി മാറി.

അത് ആവേശത്തോടെ പുൽപ്പായയിൽ കിടക്കുന്ന മൃത ശരീരത്തെ ആർത്തിയോടെ കൊത്തി തിന്നാൻ തുടങ്ങി. ആരോടോ ഉള്ള ദേഷ്യം തീർക്കാൻ എന്നപോലെ മൃത ദേഹത്തെ ക്രൂരമായ മനോഭാവത്തോടെ കൊത്തി തിന്നുകൊണ്ടിരുന്നു.

ആ മൃതദേഹത്തിലെ കണ്ണുകൾ കഴുകൻ ആവേശത്തോടെ കൊത്തിപ്പറിച്ചു വിഴുങ്ങി. പീഠത്തിൽ ഇരിക്കുന്ന സ്ത്രീ മനോഹരമായ പുഞ്ചിരിയോടെ പുറ്റിൽ പ്രതിഷ്ഠിച്ചിട്ടുള്ള മൂർത്തിയുടെ രൂപത്തിലേക്ക് നോക്കി തൊഴുതു.

“അഥർവ്വാ.. എന്റെ  കണിക ദൈവം നിന്നിലേക്കുള്ള എന്റെ സഞ്ചാരപാത സുഗമമാക്കി തരും.ഇന്നത്തോടെ 900 പുരുഷന്മാരെ രതി വേഴ്ചയിലൂടെ നാം കീഴ്‌പ്പെടുത്തി വധിച്ചിരിക്കുന്നു.1000 എന്ന സംഖ്യയിലേക്ക് അത് എത്തുന്ന നാൾ വിദൂരമല്ല. അന്ന് എനിക്ക് മുൻപിൽ നീ തീർത്ത എല്ലാ ബന്ധനങ്ങളും തകർന്നു വീഴും. അതോടെ ഞാൻ പൂർവാധികം ശക്തിയോടെ നിന്നിലേക്ക് എത്തിച്ചേരുന്നതായിരിക്കും അഥർവ്വാ .. ഹ… ഹ… ഹ…

ഉത്തരത്തിലേക്ക് നോക്കി ആർത്തട്ടഹസിച്ചുകൊണ്ട് ക്രുദ്ധമായ മുഖഭാവത്തോടെ അവൾ ഇരുന്നു.

ഈ സമയം തേവക്കാട്ട് മനയിലേക്ക് ഒരു വെളുത്ത കാർ പതിയെ ഇരമ്പി വന്നു നിന്നു. മനയിലെ ആൾക്കാരും ശങ്കരനും കാർത്യായനിയും എല്ലാവരും പൂമുഖത്തു നിന്ന് കാറിലേക്ക് പ്രതീക്ഷയോടെ നോക്കി.

പിന്നിലെ ഡോർ പതിയെ തുറന്നു നാൽപ്പത് വയസോളം പ്രായമുള്ള  പാന്റ്സും ടോപ്പും അണിഞ്ഞ

ചായം തേച്ച ചുണ്ടുകളും നെറ്റിയിലെ കുഞ്ഞു പൊട്ടും മൂക്കുത്തിയും മാത്രം അണിഞ്ഞു അവൾ തന്റെ പാറി പറക്കുന്ന മുടി പതുക്കെ വിരലുകൾ കൊണ്ടു കോതി വച്ചു.

ഹാൻഡ് ബാഗ് കയ്യിൽ പിടിച്ചു ആ സ്ത്രീ മുന്നോട്ട് നടന്നു. അവളെ കണ്ടതും മാലതിയുടെ ചുണ്ടുകൾ മന്ത്രിച്ചു. . .

“ലക്ഷ്മി ” . .

ശങ്കരൻ പതിയെ മുറ്റത്തേക്കിറങ്ങി. ബലരാമൻ ഡ്രൈവറോട് പറഞ്ഞു ലഗേജ് എടുപ്പിച്ചു. കാർത്യായനി സീതയുടെ കയ്യിൽ പിടിച്ചു തിടുക്കത്തോടെ മുറ്റത്തേക്കിറങ്ങി.

കാർത്യായനിയെ കണ്ടതും ലക്ഷ്മി സന്തോഷത്തോടെ ഓടി വന്നു കെട്ടിപിടിച്ചു. കാർത്യായനി അവളെ ഇറുകെ പുണർന്നു.

“ന്റെ കുട്ടിയെ എവിടായിരുന്നു നീയ് ഇത്രയും നാളും ? ”

കാർത്യായനി പരിഭവത്തോടെ ലക്ഷ്മിയോട് ചോദിച്ചു.

“എന്റെ കാർത്യായനി അമ്മേ ഞാൻ അങ്ങ് സർകീട്ട് പോയിരിക്കുവായിരുന്നില്ലേ ഗൾഫ്  വരെ.. ഇപ്പൊ തിരിച്ചു വരുന്ന വഴിയാ”

ലക്ഷ്മി കാർത്യായനിയുടെ കവിളിൽ പതിയെ പിച്ചി.

“ഇനി എന്റെ കുട്ടി കുറേ നാൾ കഴിഞ്ഞ് പോയാൽ മതിട്ടോ .അതുവരെ ഞാൻ നിന്നെ എങ്ങട്ടും വിടില്ല ”

“ആയ്ക്കോട്ടെ ഇനി കുറച്ചു നാൾ എന്റെ അമ്മയുടെ കൂടെ നിന്നിട്ടേ ഞാൻ പോകൂ..  ”

ലക്ഷ്മി കാർത്യായനിയുടെ കാലിൽ തൊട്ട് വന്ദിച്ചു. അതിനു ശേഷം ശങ്കരന് നേരെ തിരിഞ്ഞു അദ്ദേഹത്തിന്റെ കൽക്കലേക്ക് വീഴാൻ നോക്കിയതും അദ്ദേഹം അവളെ പിടിച്ചെഴുന്നേല്പിച്ചു.

“സുഖല്ലേ മോളെ നിനക്ക് ? ”

ശങ്കരൻ ലക്ഷ്മിയുടെ നെറുകയിൽ പതിയെ തലോടി. “അതേ അച്ഛാ സുഖം ”

ലക്ഷ്മി ചിരിച്ചുകൊണ്ട് തലയാട്ടി.

“വന്ന കാലിൽ നിർത്താതെ അവളെ ഉള്ളിലേക്ക് കയറ്റ് ”

ബലരാമൻ പുറത്തു നിന്നും വിളിച്ചു പറഞ്ഞു.

കാർത്യായനി ലക്ഷ്മിയുടെ കയ്യിൽ പിടിച്ചുകൊണ്ടു പതിയെ മുൻപോട്ട് നടന്നു. സീതയെ കണ്ടതും ലക്ഷ്മി അവളെ ഉറ്റു നോക്കി.

“ഏട്ടത്തി ”

“ലക്ഷ്മി മോളെ  ”

സീതയുടെ ആർദ്രമായ ശബ്ദം അവളുടെ കാതിൽ പതിഞ്ഞു. ലക്ഷ്മി അവളെ നോക്കി ചിരിച്ച ശേഷം പൂമുഖത്തേക്ക് നോക്കി.

അവിടെ രണ്ടു കണ്ണുകൾ ഈറനോടെ അവളെ തന്നെ നോക്കി നിന്നു. ലക്ഷ്മി അത് കണ്ടതും ഉത്സാഹത്തോടെ മുന്നോട്ട് നടന്നു. പൂമുഖത്തെ പടികൾ അവൾ ചാടി കേറി വന്നു.

അനങ്ങാതെ നിൽക്കുന്ന മാലതിയെ അവൾ ഓടി വന്നു കെട്ടിപിടിച്ചു. മാലതി അവളെ ഇറുകെ പുണർന്നു.

തന്റെ ബാല്യകാലസഖിയെ വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടു മുട്ടിയ സന്തോഷത്തിൽ ആയിരുന്നു അവൾ. ലക്ഷ്മിയുടെ കണ്ണുകൾ അനുവാദമില്ലാതെ നിറഞ്ഞൊഴുകി.

പരസ്പരം കെട്ടിപിടിച്ചു ഇതുവരെ ഉണ്ടായിരുന്ന പരിഭവങ്ങളും പിണക്കങ്ങളും എല്ലാം അവർ കരഞ്ഞു തീർത്തു.

“പറയെടി എന്റെ പ്രിയ കളിക്കൂട്ടുകാരി  ”

ലക്ഷ്മി അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ വിരൽ കൊണ്ടു തുടച്ചു മാറ്റിക്കൊണ്ട് പറഞ്ഞു.

“സുഖമല്ലേ നിനക്ക് ”

“അതേടി സുഖം ”

“ആഹാ നീ അങ്ങ് ശെരിക്കും തടിച്ചല്ലോ ”

“അതു നീ മെലിഞ്ഞിരിക്കുന്നോണ്ട് തോന്നണതാ ”

“അപ്പൊ കുഴപ്പമില്ല മോളെ.. ”

“എന്തിയെ നിന്റെ മക്കൾ? ”

ലക്ഷ്മി ചുറ്റും നോക്കി

“ഇവിടുണ്ടേടി ”

മാലതി അടുത്ത് നിൽക്കുന്ന ശിവയെ അവൾക്ക് സമീപം കൊണ്ടു വന്നു നിർത്തി. ലക്ഷ്മി സ്നേഹത്തോടെ അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു.

ശിവ നാണത്തോടെ അവളെ നോക്കി.

“ഡീ നിന്നെ പോലെ തന്നാട്ടോ മോളും.. ഒരു മാറ്റവുമില്ല.. എന്താ മോൾടെ പേര്? ”

“ശിവപ്രിയ  ”

“ആഹാ നല്ല പേരാണല്ലോ”

ലക്ഷ്മി അവളുടെ താടിയിൽ പതിയെ തലോടി

“ഇത്രേം കാലത്തിനിടക്ക് ഈ ഒരെണ്ണത്തിനെ നീ ട്രൈ ചെയ്തൊള്ളോ ? ”

ലക്ഷ്മി കണ്ണിറുക്കി കൊണ്ടു മാലതിയെ നോക്കി.

“വാ അടക്കടി..നിനക്ക് ഒരു മാറ്റവുമില്ലല്ലോ ”

മാലതി ലജ്ജയോടെ ലക്ഷ്മിയുടെ കയ്യിൽ പതിയെ തല്ലി.

“ഒരെണ്ണം കൂടി ഉണ്ട്.. പുറത്തു പോയിരിക്കുവാ.. ഇപ്പൊ വരും. ”

“ആണോ എങ്കിൽ അപ്പൊ പരിചയപ്പെടാം”

ലക്ഷ്മി അവളെ നോക്കി തലയാട്ടിക്കൊണ്ട് പറഞ്ഞു.

“അതിനെന്താ നീ ആദ്യം ഉള്ളിലേക്ക് വാ ”

മാലതി അവളുടെ കയ്യിൽ പിടിച്ചു ഉള്ളിലേക്ക് നടന്നു. അകത്തളത്തിലെക്ക് വന്ന അവർ അവിടുള്ള ദിവാനിൽ ലക്ഷ്മിയെ ഇരുത്തി.

ലക്ഷ്മിക്ക് അപ്പുറവും ഇപ്പുറവും ആയി മാലതിയും കാർത്യായനിയും ഇരുന്ന് അവളോട് വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. സീതയും ഷൈലയും മറ്റുള്ളവരും കൊട്ട നിറച്ചു പലഹാരവും മറ്റുമായി അകത്തളത്തിലേക്ക്  കടന്നു വന്നു.

അതിൽ നിന്നും മധുര പലഹാരമെടുത്ത് മാലതി ലക്ഷ്മിയെ കഴിപ്പിച്ചുകൊണ്ടിരുന്നു. കാർത്യായനിയും അവൾക്ക് നേരെ അവ നീട്ടി.

എല്ലാവരുടെയും സ്നേഹ പ്രകടനത്തിൽ അവൾ വീർപ്പുമുട്ടി.അവസാനം കഴിച്ചു കഴിച്ചു വയറു പൊട്ടുമെന്ന അവസ്ഥ വന്നപ്പോൾ അവൾ സീതയെ ദയനീയമായി നോക്കി.

സീത അവളുടെ രക്ഷയ്ക്കെത്തി.

“എന്നാൽ നീ പോയി ഒന്നുറങ്ങ് പെണ്ണെ…പിന്നെ കാണവേ  ”

മാലതി അവളുടെ കയ്യിൽ പിടിച്ചു.

“ശരിയെടി പിന്നെ കാണാം.. എനിക്ക് നല്ല തലവേദനയാ ഒന്നുറങ്ങണം.  ”

“ലക്ഷ്മി മോൾടെ മുറി നേരത്തെ ഒരുക്കിയില്ലേ”

ശങ്കരൻ ഗൗരവത്തോടെ വിളിച്ചു ചോദിച്ചു.

“ഉവ്വ് അച്ഛാ എല്ലാം നേരത്തെ തന്നെ ശരിയാക്കിയിട്ടുണ്ട്.”

സീത ഉറക്കെ മറുപടി പറഞ്ഞു. ശങ്കരൻ ബാലരാമാനുമായി സംസാരിക്കുന്ന തിരക്കിൽ ആയിരുന്നു.

ലക്ഷ്മി മാലതിയോട് തലയാട്ടി കാണിച്ചുകൊണ്ട് സീതയുടെ കൂടെ നടന്നു. നടുമുറ്റം കഴിഞ്ഞതും ലക്ഷ്മി സീതയെ പിടിച്ചു മുഖത്തോട് നോക്കി.

“ഏട്ടത്തി മാലതി ആകെ തടിച്ചു സുന്ദരിയായല്ലേ..പണ്ട് എങ്ങനെ ഉണ്ടായിരുന്ന പെണ്ണാ.. ഇപ്പൊ ആകെ മാറി. ”

“ശരിയാ ലക്ഷ്മി.. ആകെ കഷ്ടപ്പാടിൽ ആയിരുന്നു അവൾ.. ബാലരാമേട്ടനാ അവളെ കണ്ടു പിടിച്ചേ.. ”

“അതു നന്നായി.. ഇത്രേം സൗകര്യങ്ങൾ ഇവിടെ ഉണ്ടായിട്ടും ആരോടുള്ള വാശി തീർക്കാനാ അവൾ ഇത്രേം കാലം ഒളിച്ചു ജീവിച്ചത്? ”

ലക്ഷ്മി സംശയത്തോടെ ചോദിച്ചു.

“അച്ഛനെ പേടിച്ചിട്ടാവും അവൾ വരാതിരുന്നേ.. ഇത് അവളുടെ വീട് കൂടിയല്ലേ.. ഇവിടാ ഇനി അവൾ ജീവിക്കണ്ടേ ”

ഉറച്ച ശബ്ദത്തിൽ സീത പറഞ്ഞു.

“ശരിയാ ഏട്ടത്തി.. ഇനി അവളെയും പിള്ളേരെയും എങ്ങോട്ടും വിടരുത് ”

സംസാരിച്ചുകൊണ്ടു നടന്നു അവർ തെക്കിനി അറയിലേക്ക് എത്തി.അവിടുള്ള ദേവന്റെ മുറി കണ്ടതും ലക്ഷ്മി പൊടുന്നനെ തറഞ്ഞു നിന്നു.

അവൾ ആ മുറിയിലേക്ക് ഉറ്റു നോക്കി. പതിയെ അവളുടെ കാലുകൾ ആ മുറി ലക്ഷ്യമാക്കി ചലിച്ചു. മുറിയുടെ മുൻപിൽ എത്തിയതും വല്ലാത്തൊരു വിറയൽ നെഞ്ചിനുള്ളിൽ കുടി കൊള്ളുന്ന പോലെ അവൾക്ക് തോന്നി.

എന്തോ ഒരു തരം നഷ്ട്ടബോധം അവളെ അപ്പൊ വേട്ടയാടിക്കൊണ്ടിരുന്നു. പതിയെ അവൾ ആ വാതിലിൽ തള്ളിയതും അത് മലർക്കനെ തുറന്നു.

ലക്ഷ്മി സംശയത്തോടെ സീതയെ പാളി നോക്കിയ ശേഷം ഉള്ളിലേക്ക് കടന്നു ചെന്നു. മുറിയ്ക്ക് ചുറ്റുപാടും അവൾ ചുഴിഞ്ഞു നോക്കി. മുറിയിൽ ആകപ്പാടെ മാറ്റം വന്നപോലെ അവൾക്ക് തോന്നി.

അങ്ങിങ്ങായി ആരുടെയോ വസ്ത്രങ്ങൾ കൂട്ടിയിട്ടതും സാധന സാമഗ്രികൾ അടുക്കി വച്ചതും ബെഡ് മനോഹരമായി വിരിച്ചിട്ടത് കണ്ടതും അവളുടെ ഉള്ളിൽ സംശയം ഉണർന്നു.

ലക്ഷ്മി കോപത്തോടെ സീതയെ നോക്കി.

“ആരാ ഇപ്പൊ ഇവിടെ പൊറുതി ? ”

ലക്ഷ്മി ചീറിക്കൊണ്ട് ചോദിച്ചു.

“മാലതിയുടെ മോനാ ലക്ഷ്മി ”

സീത അല്പം ഭയത്തോടെ അവളെ നോക്കി.

“ഏട്ടത്തിക്ക് അറിയുന്നതല്ലേ വേറാരും ഈ റൂമിൽ കേറണത് എനിക്ക് ഇഷ്ടമല്ലെന്നു.. എന്നിട്ടാണോ ഇവിടെ അവനെയൊക്കെ പൊറുപ്പിച്ചത്. ”

“അമ്മയുടെ അഭിപ്രായം ആയിരുന്നു മോളെ.. ഞങ്ങൾ ആരുമല്ല.. ”

“ആരായാലും ഇന്ന് തന്നെ ഞാൻ അവനെ കെട്ടു കെട്ടിക്കും.. എന്റെ ദേവേട്ടന്റെ റൂമിൽ കേറാനും അന്തിയുറങ്ങാനും എനിക്ക് മാത്രേ അവകാശം ഉള്ളൂ.. അത് ഏട്ടത്തിക്ക് അറിയാലോ.. ഞാൻ ഒന്നു അമ്മയെ കാണട്ടെ”

ലക്ഷ്മി അലറിക്കൊണ്ട് മുറി വിട്ടിറങ്ങി പോയി.

സീത ഒന്ന് നെടുവീർപ്പെട്ട ശേഷം അടുക്കളയിലേക്ക് നീങ്ങി.മുറിയിൽ എത്തിയ ലക്ഷ്മി കയ്യിലെ ബാഗ് നിലത്തേക്ക് വലിച്ചെറിഞ്ഞു കട്ടിലിലേക്ക് ചെന്നു വീണു.

തലയിണയിൽ മുഖം അമർത്തി അവൾ വിങ്ങി പൊട്ടി. ദേവേട്ടന്റെ മുറി അവളുടെ അനുവാദം ഇല്ലാതെ മറ്റൊരാൾക്ക്‌ പങ്കു വച്ചു കൊടുത്തത് അവളെ ശരിക്കും വേദനിപ്പിച്ചിരുന്നു.

കാരണം ലക്ഷ്മി പൊന്നു പോലെ സൂക്ഷിച്ചതായിരുന്നു ആ മുറിയും ദേവൻ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും ഒക്കെ.ദേവന്റെ ഓർമ്മയ്ക്കായിട്ട്. കരഞ്ഞു കരഞ്ഞു അവസാനം ലക്ഷ്മി ഉറക്കത്തിലേക്ക് വഴുതി വീണു.

അരുണിമയുമായുള്ള ഓർമകൾ അയവിറക്കികൊണ്ട് അനന്തു ബുള്ളറ്റ് ഓടിച്ചുകൊണ്ടിരുന്നു.

അരുണിമയുടെ പൂച്ചക്കണ്ണുകളും അവളുടെ ചുവന്ന അധരങ്ങളും എന്തിനേറെ പറയുന്നു അവളുടെ ദേഹത്തു പറ്റിപ്പിടിച്ചിരിക്കുന്ന വിയർപ്പ് തുള്ളികളോട് പോലും അവനു അസൂയ തോന്നിപോയി.

എത്ര ശ്രമിച്ചിട്ടും ആ മുഖം മറക്കാനോ മറ്റെന്തെലും ചിന്തിക്കാനോ അവനു കഴിഞ്ഞില്ല. എന്തൊക്കെയോ ആലോചിച്ചുകൊണ്ട് അനന്തു അവസാനം മനയിലേക്ക് എത്തിച്ചേർന്നു.

വല്ലാത്ത ഉഷ്ണം ആയതിനാലും നിന്നിട്ട് ഇരിക്ക പൊറുതി കിട്ടാഞ്ഞിട്ടും അനന്തു കുളത്തിനു സമീപത്തേക്ക് നടന്നു. താൻ ഇപ്പൊ ഒരു സ്വപ്ന സഞ്ചാരി ആണെന്ന് അവനു തോന്നിപോയി.

എന്തൊക്കെയോ ആലോചനയിലൂടെ അവൻ കുളത്തിനു സമീപത്തേക്ക് നടന്നെത്തി.വിസ്താരമുള്ള കുളം കണ്ടതും അനന്തു പതുക്കെ കല്പടവിലൂടെ ഇറങ്ങി വന്നു.

വെള്ളം നിറഞ്ഞിരിക്കുന്ന പടവിൽ എത്തിയതും അവൻ വെള്ളത്തിലേക്ക് എടുത്തു ചാടി.ശരീരത്തിലെ ഉഷ്ണത്തിന് ശമനം വരുത്തുവാനായി അവൻ 4, 5 തവണ മുങ്ങി നിവർന്നു. എന്നിട്ടും സമാധാനമാകാതെ അനന്തു വെള്ളത്തിലേക്ക് ഒരു പരൽ മീനിനെപ്പോലെ ഊളിയിട്ടു.

ഉറക്കം വിട്ടെണീറ്റ ലക്ഷ്മി അവശതയോടെ ബാത്റൂമിലേക്ക് നടന്നു. മുഖം കഴുകി കുളിക്കാൻ തുനിഞ്ഞതും വീട്ടു കുളത്തിന്റെ കാര്യം അവളുടെ ഓർമയിൽ വന്നു.

കയ്യിൽ ആവശ്യത്തിന് തുണി ചുറ്റിപിടിച്ചു അവൾ മുറി വിട്ടു വെളിയിൽ ഇറങ്ങി. കുളത്തിൽ ഒന്നു നീരാടിയാൽ തന്റെ ക്ഷീണം വിട്ടുപോവുമെന്ന ചിന്തയിൽ അവൾ മുറ്റത്തേക്ക് നടന്നു.

മുറ്റത്തെത്തിയതും നേരെ കുളം ലക്ഷ്യമാക്കി അവൾ നടന്നു. ദുർ ചിന്തകൾ കാരണം തന്റെ മനസ് കലുഷിതമാണെന്നു അവൾക്ക് തോന്നി. ഇപ്പൊ ഇങ്ങോട്ട് വരേണ്ടിയിരുന്നില്ല എന്ന് പോലും അവൾ ചിന്തിച്ചു .

ഏതായാലും 2 ദിവസം കഴിഞ്ഞു എന്തേലും കാരണം ഉണ്ടാക്കി മാലതിയോട് യാത്ര പറഞ്ഞു തിരിക്കാമെന്നു അവൾ കണക്ക് കൂട്ടി.

അവസാനം കുളപ്പടവിലേക്ക് അവൾ നടന്നടുത്തു. കയ്യിൽ ചുറ്റി പിടിച്ചിരുന്ന തുണികൾ നിലത്തേക്ക് ഇട്ട് അവൾ കുളപ്പടവിൽ പതിയെ അമർന്നിരുന്നു.

തന്റെ കാലുകൾ വെള്ളത്തിലേക്ക് നീട്ടി വച്ചു അവൾ ശ്വാസം വലിച്ചെടുത്തു എന്തോ ചിന്തയിൽ ആണ്ടു. വെള്ളത്തിൽ പതിയെ കാലിട്ടടിച്ചുകൊണ്ട് പടവിൽ ഉണ്ടായിരുന്ന ചെറു കല്ല് എടുത്തു അവൾ ജലോപരിതലത്തിലൂടെ വലിച്ചെറിഞ്ഞു.

ഈ സമയം വെള്ളത്തിനടിയിൽ മുങ്ങി കിടന്നിരുന്ന അനന്തു പൊടുന്നനെ ജലോപരിതലത്തിലേക്ക് ഉയർന്നു പൊന്തി വന്നു.

ശബ്ദം കേട്ട് ഞെട്ടിത്തരിച്ചു നോക്കിയ ലക്ഷ്മി ഈറനോടെ വസ്ത്രങ്ങൾ അണിഞ്ഞു വെള്ളത്തിൽ നിൽക്കുന്ന അനന്തുവിനെ കണ്ടതും അവളുടെ കണ്ണുകളിൽ ഭയം ജനിച്ചു. നട്ടെല്ലിലൂടെ കൊള്ളിയാൻ മിന്നി.

ശരീരത്തിലൂടെ ഉതിർന്നു വീഴുന്ന ജല കണങ്ങൾ അനന്തു കൈ തലം കൊണ്ടു തുടച്ചുമാറ്റികൊണ്ടിരുന്നു . അനന്തുവിനെ കണ്ട മാത്രയിൽ ലക്ഷ്മിയുടെ അധരങ്ങൾ വിറച്ചുകൊണ്ട് മന്ത്രിച്ചു. . . “ദേവേട്ടൻ ” . . പൊടുന്നനെ ലക്ഷ്മി ബോധരഹിതയായി കുളപ്പടവിലേക്ക് വീണു. അനന്തു പേടിയോടെ പടവിലേക്ക് വേഗത്തിൽ നീന്തി വന്നു.

പടവിൽ കിടക്കുന്ന ലക്ഷ്മിയെ അവൾ സൂക്ഷിച്ചു നോക്കി. എന്നാൽ അതാരാണെന്ന് അവനു മനസ്സിലായില്ല.

തന്നെ കണ്ട് പേടിച്ചു ബോധം പോയതാണെന്ന് അവനു ഏകദേശം ഒരു ഊഹം ഉണ്ടായിരുന്നു . ഉള്ളിൽ നുരഞ്ഞു പൊന്തുന്ന പേടിയോടെ അവൻ ലക്ഷ്മിയുടെ മൂക്കിലേക്ക് വിരൽ അടുപ്പിച്ചു വച്ചു.

“ഹോ ശ്വാസം ഉണ്ട്. ”

ആശ്വാസത്തോടെ അനന്തു ആൾക്കാരെ വിളിക്കാൻ മനയിലേക്ക് ഓടാൻ തയാറായി. എന്നാൽ ഒരു സ്ത്രീയെ ഇവിടെ ഒറ്റക്ക് കിടത്തുന്നത് മോശം ആണെന്ന് ഓർത്ത അനന്തു വേറൊന്നും ചിന്തിക്കാതെ ലക്ഷ്മിയെ കൈകളിൽ കോരിയെടുത്തുകൊണ്ട് പടവുകൾ വേഗത്തിൽ ഓടി കയറി.

ശേഷം തറവാട് ലക്ഷ്യമാക്കി അവൻ വേഗത്തിൽ നടന്നു. തറവാട്ട് മുറ്റത്തു നിൽക്കുകയായിരുന്ന ശങ്കരൻ ഇത് കണ്ടതും വെപ്രാളത്തോടെ ഓടി പിടച്ചു വന്നു.

“മോനെ ദേവാ എന്താ എന്റെ കുട്ടിക്ക് പറ്റിയേ?”

“അറിഞ്ഞൂടാ മുത്തശ്ശാ.. ബോധം പോയതാണെന്ന് തോന്നുന്നു. ആരേയെങ്കിലും ഒന്നു വിളിക്കുമോ ? “അനന്തു നിസ്സഹായതയോടെ അദ്ദേഹത്തെ നോക്കി.

“മോനെ ബാലരാമാ സീതേ ഇത്രടം വരെ വേഗം വാ ”

മുത്തശ്ശന്റെ അലർച്ച അവിടമാകെ പ്രകമ്പനം കൊള്ളിച്ചു. അനന്തു പൂമുഖത്തു ലക്ഷ്മിയെ പതിയെ കൊണ്ടു വന്നു കിടത്തി.

അനന്തു അല്പം മാറി നിന്നു ഉള്ളിലേക്ക് തുറിച്ചു നോക്കി. ഈ സമയം കൊണ്ടു ബലരാമനും സീതയും മാലതിയും അകത്തളത്തിൽ നിന്നും ഓടി വന്നു.

പൂമുഖ തിണ്ണയിൽ കിടക്കുന്നബോധമില്ലാതെ കിടക്കുന്ന ലക്ഷ്മിയെ കണ്ട് ഉള്ളിൽ ആന്തലോടെ അവർ അവൾക്ക് സമീപം വന്നു. മാലതിയും സീതയും വെപ്രാളത്തോടെ ലക്ഷ്മിയെ തട്ടി വിളിച്ചു.

എന്നാൽ അവളിൽ നിന്നും യാതൊരുവിധ അനക്കം ഇല്ലാതായതോടെ സീത ഭയത്തോടെ ബലരാമനെ നോക്കി. അപ്പോഴേക്കും പൂമുഖത്തേക്ക് ഓടിയെത്തിയ ഷൈലയെ കണ്ടതും ബലരാമൻ അവളെ നോക്കി ആജ്ഞാപിച്ചു.

“ഷൈലേ അടുക്കളെന്ന് കുറച്ചു വെള്ളം എടുത്തിട്ട് വേഗം കൊണ്ടു വാ ”

ഷൈല ബലരാമനെ നോക്കി തലയാട്ടിക്കൊണ്ട് വെള്ളം എടുക്കാനായി അടുക്കളയിലേക്ക് ഓടി. മാലതി ലക്ഷ്മിയുടെ കൈപ്പത്തിയിൽ ഉരസിക്കൊണ്ട്  ചൂട് പകർന്നുകൊണ്ടിരുന്നു. സീത ലക്ഷ്മിയുടെ തല മടി തട്ടിൽ വച്ചു പതിയെ തലോടിക്കൊണ്ടിരുന്നു.

“അനന്തൂട്ടാ എന്താ ഉണ്ടായേ… തുറന്നു പറാ ”

ബലരാമൻ അവനെ ചോദ്യഭാവേന നോക്കി ചോദിച്ചു.

“ബലരാമൻ അമ്മാവാ ഞാൻ കുളത്തിൽ കുളിക്കുവായിരുന്നു.. അപ്പൊ എന്നെ ഇവർ കണ്ടതും ബോധം കെട്ട് വീണു. എന്ത് പറ്റിയതാണെന്ന് എനിക്ക് അറിഞ്ഞൂടാ”

വിറയലോടെ അനന്തു വിക്കി വിക്കി പറഞ്ഞു. അവന്റെ ഭയം കണ്ടതും ശങ്കരൻ അവന്റെ ചുമലിൽ കൈവച്ചു.

“മോനെ നീ പേടിക്കണ്ടാ ഇത് നിന്റെ തെറ്റല്ലല്ലോ.. വെള്ളം മുഖത്തു തളിക്കുമ്പോൾ ലക്ഷ്മിക്ക് ബോധം വന്നോളും. ”

മുത്തശ്ശൻ അവനെ ആശ്വസിപ്പിക്കുവാനായി പറഞ്ഞു. എങ്കിലും അനന്തുവിന്റെ മനസ് പ്രക്ഷുബ്ധമായ കടലിനു തുല്യമായിരുന്നു.

അവൻ പതിയെ ഒരു ദീർഘ നിശ്വാസം വിട്ടുകൊണ്ട് മനസ്സിനുള്ളിലെ സംഘർഷം ലഘൂകരിക്കുവാൻ ശ്രമിച്ചു.

ഷൈല ജഗ്ഗിൽ നിറച്ചു വെള്ളം കൊണ്ടു വന്നു ബലരാമന് കൈ മാറി. ലക്ഷ്മിയുടെ മുഖത്തേക്ക് ബലരാമൻ കൈക്കുമ്പിലേക്ക് വെള്ളം പകർന്നു ശക്തിയിൽ തളിച്ചു.

രണ്ടാമതും വെള്ളം മുഖത്തേക്ക് തളിച്ചപ്പോൾ ലക്ഷ്മി ഞരക്കത്തോടെ കണ്ണുകൾ ചിമ്മി തുറന്നു. എല്ലാവരും സമാധാനത്തോടെ അവളെ നോക്കി.

കണ്ണുകൾ തുറന്നതും സീതയുടെ മുഖമാണ് അവൾ ആദ്യം ദർശിച്ചത്. ലക്ഷ്മി വിവശതയോടെ എണീക്കാൻ ശ്രമിച്ചു. മാലതി അവളുടെ കയ്യിൽ പിടിച്ചു സഹായിച്ചു.

സീതയുടെ നെഞ്ചിലേക്ക് അവൾ ചാഞ്ഞിരുന്നു. എന്തൊക്കെയോ ഭാവങ്ങൾ അവളുടെ കണ്ണിലൂടെ മിന്നി മറഞ്ഞു.

“ഞാൻ എങ്ങനാ ഇവിടെത്തിയെ? ”

ഒന്നും മനസ്സിലാവാതെ മുഖത്തു പറ്റിപ്പിടിച്ചിരിക്കുന്ന വെള്ളത്തുള്ളികൾ തുടച്ചു മാറ്റിക്കൊണ്ട് ലക്ഷ്മി ചോദിച്ചു.

“അതൊക്കെ പിന്നീട് പറയാം.. ആദ്യം നിനക്ക് എന്താ സംഭവിച്ചേ.. നീ എന്തിനാ കുളത്തിലേക്ക് പോയെ ? ”

മാലതി അവളുടെ മുഖത്തേക്ക് ഉതിർന്നു കിടക്കുന്ന മുടിയിഴകൾ കോതിയൊതുക്കിവച്ചുകൊണ്ട് ചോദിച്ചു.

“മാലതി ഞാൻ കുളിക്കാൻ വേണ്ടി കുളത്തിലേക്ക് പോയതാ.. എന്നിട്ട് ആ പടവിൽ ഇരുന്ന് എന്തോ ആലോചിക്കുവായിരുന്നു.. അപ്പൊ..”

ലക്ഷ്മി ഒന്ന് പറഞ്ഞു നിർത്തി എല്ലാവരെയും നോക്കി.

“അപ്പൊ? ”

ബലരാമൻ അറിയാനുള്ള ആകാംക്ഷയോടെ അവളെ നോക്കി.

“ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ എന്ന് അറിഞ്ഞൂടാ ”

“നീ പറ പെണ്ണെ.. എന്താ ഉണ്ടായേ? ”

സീത അവളുടെ നെറുകയിൽ പതിയെ തലോടി.

“ആ സമയം കുളത്തിന്റെ നടുക്ക്  വെള്ളത്തിനടിയിൽ നിന്നും ദേവേട്ടൻ പൊന്തിവന്നു.. ഞാൻ ശരിക്കും ഞെട്ടിപ്പോയി. അതേ കണ്ണുകൾ അതേ മുഖം. ഹോ ശരിക്കും ന്റെ മുൻപിൽ വന്നു നിന്ന പോലത്തെ ഒരു ഫീൽ ആയിരുന്നു എനിക്ക് ”

അമ്പരപ്പോടെ ലക്ഷ്മി തന്റെ അനുഭവം വിവരിച്ചു. അവൾ കൈകൾ കൊണ്ടു മുഖം മറച്ചതും എല്ലാവരുടെയും കണ്ണുകൾ പൊടുന്നനെ  പിറകിൽ നിൽക്കുന്ന അനന്തുവിലേക്ക് പാറി വീണു.

എല്ലാ കണ്ണുകളും തന്നെ തുറിച്ചു നോക്കുവാണെന്നു അനന്തുവിന് മനസ്സിലായി. അവൻ ചളിപ്പോടെ മുഖം താഴ്ത്തി.

ശങ്കരൻ അവൾക്ക് സമീപം വന്നു നിന്നു അവളുടെ തലയിൽ പതിയെ തലോടിക്കൊണ്ടിരുന്നു.

“ദേവേട്ടനെ കണ്ണു നിറച്ചും കാണാൻ പറ്റിയില്ല അച്ഛാ.. ഒരു നോക്ക് കണ്ടപ്പോഴേക്കും പെട്ടെന്നു എന്റെ ബോധം പോയി ”

ലക്ഷ്മി ദുഖത്തോടെ ശങ്കരനോട് പരിഭവം പറഞ്ഞു.

“സാരുല്ല കുട്ട്യേ.. എന്റെ മോൾക്ക് ദേവനോട്  എത്രത്തോളം  ഇഷ്ട്ടം ഉണ്ടെന്നു ഞങ്ങൾക്ക് എല്ലാവർക്കും അറിയാം. ”

വല്ലാത്തൊരു നഷ്ടബോധം ആ വാക്കുകളിൽ നിഴലിക്കുന്നതായി അവൾക്ക് തോന്നി.അദ്ദേഹത്തെ ആശ്വസിപ്പിക്കുവാനായി ലക്ഷ്മി അയാളുടെ കരം മുറുകെ ഗ്രഹിച്ചു.

“എന്റെ മോൾക്ക് ദേവനെ ഒന്നൂടി കാണാൻ ആഗ്രഹം ഉണ്ടോ? ”

“ഒരുപാട് ആഗ്രഹം ഉണ്ട് അച്ഛാ.. പക്ഷെ ഒരിക്കലും സാധിക്കില്ലല്ലോ അത് ”

അത് പറഞ്ഞപ്പോഴേക്കും ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

“ഈ അച്ഛൻ അത് സാധിച്ചു തരാം ”

ശങ്കരൻ ഉറച്ച ശബ്ദത്തോടെ എന്തോ തീരുമാനം കൈ ക്കൊണ്ടു.

“എങ്ങനെയാ അച്ഛാ അത് നടക്കണേ.. എല്ലാവരും എന്നെ ഓരോന്നു പറഞ്ഞു പറ്റിക്കുവാല്ലേ  ”

“അല്ലെടി പെണ്ണെ ഞങ്ങൾ എല്ലാവരും കൂടി ആ ആഗ്രഹം സാധിച്ചു തരാം ”

മാലതി ഉത്സാഹത്തോടെ പറഞ്ഞു.

“എങ്ങനെ? ”

ലക്ഷ്മി അവരുടെ വാക്കുകൾ കേട്ട് ആശ്ചര്യത്തോടെ ചോദിച്ചു.

“അങ്ങോട്ടേക്ക് നോക്ക് ലക്ഷ്മി ”

ശങ്കരൻ അവളുടെ വലത് ഭാഗത്തേക്ക്‌ വിരൽ ചൂണ്ടി. സീതയുടെ മാറിൽ ചാഞ്ഞു കിടന്ന് ലക്ഷ്മി വലതു ഭാഗത്തേക്ക്‌ മുഖം വെട്ടിച്ചു.

അനന്തുവിനെ കണ്ടതും അവൾ ഞെട്ടലോടെ അവനെ നോക്കി. മുൻപിൽ നിൽക്കുന്നത് ദേവൻ തന്നെയാണെന്ന് ഉറപ്പിക്കാൻ ലക്ഷ്മി കണ്ണുകൾ ചിമ്മി തുറന്നു.

അവളുടെ ശ്വാസഗതി ഉയർന്നു. മാറിടം ഉയർന്നു താഴ്ന്നു. കിതപ്പോടെ അവൾ ആയാസ്സപ്പെട്ട് എണീറ്റു. അപ്പൊ ഇതാണ് അമ്മ അന്ന് പറഞ്ഞ ലക്ഷ്മി എന്ന അവതാരം എന്ന് അനന്തു മനസ്സിലാക്കി.

ലക്ഷ്മി തന്റെ അടുക്കലേക്ക് വരാൻ തുനിഞ്ഞതും അനന്തു അല്പം ശങ്കയോടെ എല്ലാവരെയും നോക്കി.

എന്നാൽ എല്ലാവരുടെയും കണ്ണുകൾ ലക്ഷ്മിയിൽ ആയിരുന്നു. ലക്ഷ്മി അവന്റെ അടുത്തേക്ക് നടന്നു വന്നു അവനെ വട്ടം ചുറ്റി പിടിച്ചു വിങ്ങി പൊട്ടി.

“ദേവേട്ടാ ”

ലക്ഷ്മിയുടെ അലർച്ച അവിടെങ്ങും മാറ്റൊലി കൊണ്ടു. അവൾ അനന്തുവിനെ ഇറുകെ പുണർന്നുകൊണ്ടു അവന്റെ ചുമലിൽ മുഖം പൂഴ്ത്തി കരഞ്ഞു.

അനന്തു എന്ത് ചെയ്യണമെന്നറിയാതെ അവരെ നോക്കി. മാലതി അവനെ നോക്കി കണ്ണടച്ച് തലയാട്ടി. അനന്തു മനസ്സിലായെന്ന ഭാവത്തിൽ തലയാട്ടിക്കൊണ്ട് അവളെ ആശ്വസിപ്പിച്ചു.

കരച്ചിലിന്റെ തോത് കുറഞ്ഞു വന്നതും ലക്ഷ്മി അവനിൽ നിന്നും വിട്ടു മാറി.

“ആരാ അച്ഛാ ഇത്.. ബാലരാമേട്ടാ ആരാ ഇത് ?”

ലക്ഷ്മി അവരെ പ്രതീക്ഷയോടെ നോക്കി. എന്നാൽ ശങ്കരനും ബലരാമനും ശിലപോലെ നിന്നു.

“മാലതി സീതേട്ടത്തി നിങ്ങളെങ്കിലും പറ.. ആരാ ഇത്? ”

എല്ലാവരും നിശബ്ദരായി ഇരുന്നപ്പോൾ ലക്ഷ്മി സംശയത്തോടെ അനന്തുവിനെ നോക്കി.

“ഓഹോ നീ ദേവേട്ടന്റെ ജാര സന്തതി ആണല്ലേ..? അതാണല്ലേ ആരും ഒന്നും മിണ്ടാത്തെ? ”

അത് കേട്ടതും സഹിക്ക വയ്യാതെ മാലതി ചാടിയെണീറ്റു.

“തേങ്ങാക്കൊലയാ.. ഡി പൊട്ടത്തി ഇത് എന്റെ മൂത്ത മോനാ.. അനന്തു.. ഞാൻ പറഞ്ഞില്ലേ എന്റെ മോൻ പുറത്തു പോയി എന്ന്.. അത് ഇവനാ ”

“എന്നാലും ഇതെങ്ങനെ? ”

കിളി പോയ പോലെ ലക്ഷ്മി പിറു പിറുത്തു.

“അത് തന്നെ ആയിരുന്നു ഞങ്ങടെയും അത്ഭുതം.. എന്നാൽ ഇപ്പൊ ശരിയായി”

മാലതി ചിരിച്ചുകൊണ്ട് പറഞ്ഞു.

ലക്ഷ്മി വിശ്വാസം വരാതെ അനന്തുവിനെ തുറിച്ചു നോക്കി. അവൻ പതിയെ ചിരിക്കാൻ ശ്രമിച്ചു. എന്നാൽ ലക്ഷ്മി അവനിൽ നിന്നും മുഖം വെട്ടിച്ചു.

എന്നിട്ട് നേരെ മനയുടെ ഉള്ളിലേക്ക് കയറിപ്പോയി. ലക്ഷ്മിയുടെ പ്രതികരണം അനന്തുവിനെ തെല്ലൊന്ന് സങ്കടപ്പെടുത്തി.

ഏതായാലും  അവരുടെ കാര്യത്തിൽ തല്ക്കാലം തലയിടണ്ട എന്ന് അവൻ തീരുമാനിച്ചു.

“മോൻ വിഷമിക്കണ്ടാട്ടൊ.. അവൾ അങ്ങനാ.. പതുക്കെ ശരിയായിക്കോളും”

ശങ്കരൻ അനന്തുവിന്റെ ചുമലിൽ തട്ടിക്കൊണ്ടു പറഞ്ഞു. അവൻ മുത്തശ്ശനെ നോക്കി ചിരിച്ചുവെന്നു വരുത്തി.

മുറിയിൽ തിരിച്ചെത്തിയ ലക്ഷ്മി ആകെ സ്തബ്ധയായിരുന്നു.മാലതിയുടെ മോനെ കാണാൻ ശരിക്കും ദേവേട്ടനെ പോലെ തന്നെ ഉണ്ടെന്നു അവൾ അമ്പരപ്പോടെ ഓർത്തു.

എന്നാലും എങ്ങനെ ഇങ്ങനൊരു സാമ്യം വന്നു എന്ന് ചിന്തിച്ചു അവൾ അതിശയപ്പെട്ടു. ശരിക്കും ദേവേട്ടനെ പോലെ തന്നെ കാണാൻ.

അറിയാതെ പോയി കെട്ടിപ്പിടിച്ചപ്പോൾ പോലും ദേവേട്ടനെ കെട്ടിപ്പിടിക്കുന്ന അതേ പ്രതീതി ആയിരുന്നു തനിക്കെന്ന് അവൾ ആലോചിച്ചു.

ദേവേട്ടനെ കണ്ടപ്പോൾ തനിക്ക് ഉണ്ടായ കുളിരും വികാരവും ഒക്കെ ഓർത്തപ്പോൾ തന്നെ ലക്ഷ്മിക്ക് അല്പം ലജ്ജ തോന്നി. അവൾ തലയിണയിൽ മുഖം പൂഴ്ത്തി കിടന്നു.

എന്നാൽ പൊടുന്നനെ അവളുടെ മുഖത്തു ശൃംഗാര ഭാവം മാറി കോപം ഉടലെടുത്തു. തന്റെ ദേവേട്ടന്റെ അതേ മുഖവും കണ്ണുകളും ആയി ജനിച്ചവനോട് അവൾക്ക് വെറുപ്പ് തോന്നി.

മാലതിയോട് വല്ലാത്ത ദേഷ്യവും.ദേവേട്ടന്റെ ആ സുന്ദര മുഖവും നീല കണ്ണുകളും എല്ലാം ദേവേട്ടന് മാത്രം അധികാരം ഉള്ളതാണെന്ന് അവൾ മനസിനെ പറഞ്ഞു പഠിപ്പിച്ചു.

ചില തീരുമാനങ്ങൾ മനസ്സിൽ പറഞ്ഞുറപ്പിച്ച് അവൾ താഴേക്ക് നടന്നു.

ഈ സമയം മറ്റൊരു മുറിയിലെ കട്ടിലിൽ സീത ഇരിക്കുകയായിരുന്നു. അവളുടെ മടിയിൽ ബലരാമൻ ഉത്തരത്തിലേക്ക് കണ്ണും നട്ട് തല ചായ്ച്ചു കിടക്കുന്നു.

സീത ബലരാമന്റെ മുടിയിഴകൾ പതിയെ വിരലുകൾ കൊണ്ടു കോതിയൊതുക്കികൊണ്ടിരുന്നു.

എന്തൊക്കെയോ ചിന്തകൾ തന്റെ പതിയുടെ  മനസ്സിനെ കീഴടക്കിക്കൊണ്ടിരിക്കുവാണെന്ന് അവൾക്ക് തോന്നി. എങ്കിലും ബലരാമൻ അത് തുറന്നു പറയുവാനായി അവൾ ക്ഷമയോടെ കാത്തിരുന്നു.

ഏറെ നേരത്തെ നിശ്ശബ്ദതക്ക് ശേഷം ബലരാമൻ കിടന്ന കിടപ്പിലേ അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി.

“സീതേ കല്യാണിയെ നിനക്ക് ഓർമ്മയുണ്ടോ ഇപ്പോഴും?

“പിന്നല്ലാതെ…. അവളെ ഇവിടെ ആർക്കും മറക്കാൻ പറ്റില്ലല്ലോ ”

“ഹ്മ്മ് എനിക്ക് അറിയാം. പക്ഷെ ഇന്ന് ഹോസ്പിറ്റലിൽ വച്ചു ഒരു സംഭവം ഉണ്ടായി ”

“എന്താ ഏട്ടാ അത് ”

സീത നെറ്റി ചുളിച്ചു

“ഞാൻ കല്യാണിയെ പോലെ തന്നെ ഉള്ള ഒരു പെൺകുട്ടിയെ കണ്ടു അവിടെ വച്ചു. ”

അത് കേട്ടതും സീതയിൽ ഒരു നടുക്കം ഉണ്ടായി. വിശ്വാസം വരാതെ അവൾ ബലരാമനെ അമ്പരപ്പോടെ നോക്കി

“നീ വിശ്വസിച്ചേ പറ്റൂ.. ഞാൻ ആ കുട്ടിയെ കണ്ടു അവിടെ വച്ചു ”

“ഏട്ടാ ആ കുട്ടി ആരുടെ മോളാ. പേരും മേൽവിലാസവും ഒക്കെ ഏട്ടന് അന്വേഷിക്കായിരുന്നില്ലേ? ”

“ഞാൻ അന്വേഷിച്ചു സീതേ.. നമ്മുടെ സ്കൂളിൽ കഞ്ഞി വയ്ക്കുന്ന ആശയുടെ മകളാണ് അവൾ. ചെത്തുകാരൻ ബാലൻ ആണ് അവളുടെ അച്ഛൻ. ഞാൻ ഇന്ന് അവരെക്കുറിച്ച് അന്വേഷിച്ചു. അങ്ങനെ അറിഞ്ഞതാ ”

“ഏട്ടാ ആ കുട്ടിയെ കാണാൻ കല്യാണിയെ പോലെ തന്നെയാണോ? ” ആകാംക്ഷയോടെ സീത വീണ്ടും ചോദിച്ചു.

“അതേ സീതേ.. കല്യാണിയെ കൊത്തി വച്ച പോലുണ്ട്. ആദ്യം കണ്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി.എന്റെ മനസ് ഒന്ന് പാകപ്പെടാൻ കുറച്ചു സമയം എടുക്കേണ്ടിവന്നു. ”

“ഏട്ടാ എനിക്കും ആ കുട്ടിയെ കാണാമെന്നുണ്ട്”

“ഞാൻ ഒരിക്കൽ കൊണ്ടുപോയി കാണിക്കാം സീതേ. അതുവരെ ആരും ഇതറിയണ്ടാ കേട്ടോ”

“ശരി ഏട്ടാ ”

“ഹാ  ”

ബലരാമൻ ഉറങ്ങുവാനായി തയാറെടുത്തു. സീതയുടെ മനസ് ആകെ കലങ്ങി മറിഞ്ഞുകൊണ്ടിരുന്നു. എന്തൊക്കെയോ അവൾ വൃഥാ ചിന്തിച്ചുകൊണ്ടിരുന്നു.

രാത്രിയിൽ കട്ടിലിൽ കിടന്നു വെരുകിനെ പോലെ തിരിഞ്ഞും മറിഞ്ഞും കിടക്കവേ അനന്തുവിന് ദേവന്റെ ഡയറിയെ കുറിച്ച് ഓർമ്മ വന്നു.

കള്ള കാമുകൻ എഴുതി വച്ചതിന്റെ ബാക്കി വായിക്കാനുള്ള ത്വരയിൽ ഉത്സാഹത്തോടെ അനന്തു ചാടിയെണീറ്റു. നേരെ മേശയ്ക്ക് സമീപം വന്നു നിന്നു വലിപ്പ് തുറന്നു വച്ചു അതിൽ നിന്നും ഡയറി സൂക്ഷ്മതയോടെ കൈ കൊണ്ടു എടുത്തു.

അതും കൊണ്ടു കട്ടിലിലേക്ക് ചാടി കയറിയ അനന്തു തലയ്ക്കു പിറകിൽ തലയിണ വച്ചു അഡ്ജസ്റ്റ് ചെയ്ത ശേഷം ചാഞ്ഞിരുന്ന് വായനയ്ക്കായി ഡയറിയുടെ താളുകൾ ഓരോന്നായി തുറന്നു.

പെൺകുട്ടിയെ അവ്യക്തമായി ആലേഖനം ചെയ്തിട്ടുള്ള താളിൽ എത്തിയതും അനന്തു ഞെട്ടലോടെ എണീറ്റിരുന്നു. അവനു തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.

ഒന്നു ശ്വാസം വലിച്ചെടുത്ത ശേഷം അവൻ ഒന്നുകൂടി ആ താളിലേക്ക് സസൂക്ഷ്മം നോക്കി. മുൻപ് അവ്യക്തമായ ഒരു പെൺകുട്ടിയുടെ ചിത്രമാണ് അവിടെ ഉണ്ടായിരുന്നതെങ്കിലും ഇന്ന് അത് മാറി അതിലെ അവ്യക്ത ഭാഗങ്ങൾ തെളിഞ്ഞു വന്ന് അത് പൂർണമായ ഒരു ചിത്രമായി മാറി.

എന്നാൽ അതിന്റെ നടുക്കത്തിൽ നിന്നും മോചിതനാവാൻ അനന്തുവിന് കഴിഞ്ഞില്ല. പതിയെ ആ ചിത്രത്തിൽ അരുണിമയുടെ മുഖം തെളിഞ്ഞു വരുന്നതായി അവനു തോന്നി.

ആരോ അരുണിമയുടെ ചിത്രം പുതുതായി വരച്ചു ചേർത്ത പോലെ ആയിരുന്നു. മുൻപിൽ നടക്കുന്ന അസ്സാധാരണമായ സംഭവങ്ങൾ ഓർത്ത് അവനു ഭ്രാന്ത്‌ പിടിച്ചു. തൽക്കാലം അരുണിമയെ കാണാനുള്ള ആഗ്രഹംകൊണ്ടാകും ഇങ്ങനൊക്കെ തനിക്ക് കാണാൻ പറ്റുന്നതെന്നു ഓർത്തു അവൻ ആശ്വസിച്ചു.

അങ്ങനെ ആണെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.സാവധാനം അനന്തു ഡയറിയിലേക്ക് മുഖം പൂഴ്ത്തി.

¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥

കല്യാണിയെ വീട്ടിൽ ആക്കിയ ശേഷം രഘുവേട്ടന്റെ വീട്ടിൽ പോയി നൂലുകെട്ടിനു മുഖം കാണിച്ച ശേഷം ദേവൻ ബുള്ളറ്റിൽ തിരിച്ചു വരികയായിരുന്നു. കല്യാണിയെ കണ്ട ശേഷം മനസ്സ് എവിടെയും ഉറച്ചു നിൽക്കുന്നില്ലെന്നു അവനു തോന്നി.

ആ പൂച്ചക്കണ്ണുകളോട് വല്ലാത്ത ഒരു ആരാധനയും മറ്റ് എന്തൊക്കെയോ ഒക്കെ അവന്റെ മനസിൽ തോന്നി തുടങ്ങി. ചുണ്ടിൽ ചെറു ചിരിയോടെ അവൻ ബുള്ളറ്റ് പറപ്പിച്ചു.

നാൽക്കവലയിൽ എത്തിയതും അവിടുള്ള പെട്ടിക്കടയ്ക്ക് മുൻപിൽ അവൻ വണ്ടി നിർത്തി.പെട്ടി കടയിൽ കൂടിയിരുന്ന ആൾക്കാർ എഴുന്നേറ്റ് നിന്നു അവനെ ബഹുമാനിച്ചു.

ദേവൻ എല്ലാവരെയും നോക്കി പുഞ്ചിരിച്ചു.

“ചേട്ടാ കുറച്ചു നാരങ്ങ മിട്ടായി പൊതിഞ്ഞെടുത്തോ  ”

“ശരി അങ്ങുന്നേ  ”

കടക്കാരൻ ബഹുമാനത്തോടെ വൃത്തിയുള്ള കടലാസ് കീറിയെടുത്ത് അതിൽ കുറച്ചു നാരങ്ങ മിട്ടായി ചില്ലു ഭരണിയിൽ നിന്നും കുടഞ്ഞിട്ടു.

അതിനു ശേഷം അത് വൃത്തിയായി പൊതിഞ്ഞെടുത്ത് ദേവന് നേരെ നീട്ടി.

“നന്ദി ചേട്ടാ.. ഇതാ പൈസ”

ദേവൻ  പോക്കറ്റിൽ നിന്നും നാണയതുട്ട് എടുത്തു അയാൾക്ക് നേരെ നീട്ടി.

“അയ്യോ വേണ്ട അങ്ങുന്നേ..”

അയാൾ അല്പം ഭയത്തോടെ ദേവനെ നോക്കി.

“അതൊന്നും സാരമില്ല ചേട്ടാ.. ഇത് കയ്യിൽ വച്ചോ.. ഞാൻ വാങ്ങിയ സാധനത്തിന്റെ പൈസ അല്ലേ തരുന്നേ ”

“അങ്ങുന്ന് വാങ്ങിയ സാധനത്തിനു എങ്ങനാ ഞാൻ പൈസ വാങ്ങുക.. ഈ കടയൊക്കെ വല്യങ്ങുന്നിന്റെ ഔദാര്യമാ.. ആ നന്ദി ഞാനും എന്റെ കുടുംബവും ഒരിക്കലും മറക്കില്ല. ”

അയാൾ നന്ദിയോടെ അവനെ നോക്കി.

“അതെന്തേലും ആവട്ടെ.. ചേട്ടൻ ഇത് പിടിക്ക്”

ദേവൻ ബലമായി അയാളുടെ കയ്യിൽ പൈസ വച്ചു കൊടുത്തു. അതിനു ശേഷം അവൻ ബുള്ളറ്റ് മുന്പോട്ടെക്ക് എടുത്തു. അവൻ ആർത്ത നാദത്തോടെ ഭൂമിയെ പ്രകമ്പിപ്പിച്ചു കൊണ്ടു മുന്നോട്ട് നീങ്ങി.

“ഇത്തവണ ഭൂമി പൂജയ്ക്ക് ദേവൻ അങ്ങുന്നിനാണല്ലേ ദേവിയുടെ അരുളിപ്പാട് കിട്ടിയേ ? ”

പെട്ടിക്കടയിലെ മുറുക്കാൻ ചെല്ലത്തിലേക്ക് കൈ ഇട്ടുകൊണ്ട് ഒരാൾ ചോദിച്ചു.

“അതേ.. ദേവൻ അങ്ങുന്നിനെയാ ദേവി തിരഞ്ഞെടുത്തെ.. ഇത്തവണ ആ തിരുവമ്പാടിക്കാരെയും കുന്താളപുരക്കാരെയും നമുക്ക് മുൻപിൽ അടിയറവ് പറയിപ്പിക്കണം.”

ഖദർ മുണ്ടും ഷർട്ടും അണിഞ്ഞ ഒരാൾ തന്മയത്വത്തോടെ പറഞ്ഞു.അവിടെ കൂടിയ എല്ലാ നാട്ടുകാരിലും വല്ലാത്തൊരു പ്രതികാര ദാഹം അരിച്ചു കയറി.

എന്തിനോ വേണ്ടി അവർ ക്ഷമയോടെ കാത്തിരുന്നു. വരാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ അവർ വ്യാപൃതരായി.

ബുള്ളറ്റിന്റെ ശബ്ദം കേട്ടതും മാലതി മനയുടെ ഉള്ളിൽ നിന്നും പുറത്തേക്കിറങ്ങി വന്നു.ദേവൻ ബുള്ളറ്റ് ഒതുക്കി വച്ചു തിരിഞ്ഞതും മാലതി ഓടി വന്നു അവനെ കെട്ടിപിടിച്ചു.

ദേവൻ സന്തോഷത്തോടെ അവളെ മുറുകെ കെട്ടിപിടിച്ചു.

“ദേവേട്ടാ എന്റെ നാരങ്ങ മിട്ടായി താ ”

കൊഞ്ചലോടെ മാലതി ദേവനെ ചുറ്റിപിടിച്ചു. ദേവൻ ചിരിയോടെ പാന്റ്സിന്റെ പോക്കറ്റിൽ നിന്നും മിട്ടായിയുടെ പൊതിയെടുത്ത് അവൾക്ക് നേരെ കാണിച്ചു.

“ഇതാ മാതുകുട്ടി ”

അതു കണ്ടതും മാലതിയുടെ കണ്ണുകൾ വിടർന്നു. അവൾ സന്തോഷത്തോടെ തുള്ളി ചാടിക്കൊണ്ട് അവന്റെ കയ്യിൽ നിന്നും പൊതി തട്ടിപറിച്ചെടുത്തു.

“എന്റെ ചക്കരയേട്ടൻ ഉമ്മാ ”

ദേവന്റെ കവിളിൽ ചുംബിച്ചുകൊണ്ട് മിട്ടായി പൊതി നെഞ്ചോട് ചേർത്തു മാലതി അകത്തളത്തിലേക്ക് ഓടി. ഈ സമയം ശങ്കരൻ പൂമുഖത്തേക്ക് നടന്നു വന്നു.

“ദേവാ നിന്റെ തിരക്ക് ഒക്കെ കഴിഞ്ഞോ? ”

“കഴിഞ്ഞു അച്ഛാ ”

“എങ്കിൽ ഇന്നാ താക്കോൽ.. നമുക്ക് അമ്പലത്തിലേക്ക് പോകാം. എല്ലാവരും നമ്മളെ അവിടെ കാത്തിരിപ്പുണ്ടാകും .”

ശങ്കരൻ പോകാനുള്ള ധൃതിയിൽ ജീപ്പിനു സമീപം നടന്നു.

“ശരി അച്ഛാ പോകാം. ”

ദേവൻ ചാവി കയ്യിലിട്ട് കൊണ്ടു ജീപ്പിനു സമീപത്തേക്ക് വന്നു.

ശങ്കരൻ മുൻപിൽ കയറിയതും ദേവൻ തന്റെ മഹേന്ദ്ര ജീപ്പിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് വന്നു കയറി. വണ്ടി സ്റ്റാർട്ട്‌ ചെയ്തു ഒന്ന് ഇരപ്പിച്ച ശേഷം ദേവൻ ജീപ്പ് പടിപ്പുര കടന്നു റോഡിലേക്ക് ഇറക്കി.

ചെമ്മൺ പാതയിലൂടെ പൊടി പറത്തിക്കൊണ്ട് ജീപ്പ് മുന്നോട്ടേക്ക് കുതിച്ചു. ചെറിയ ഒരു മഴക്കോള് കാണുന്നതിനാൽ കത്തിച്ചു വിട്ടോളാൻ ശങ്കരൻ ആജ്ഞാപിച്ചു.

ദേവൻ മെയ്‌വഴക്കത്തോടെ വളവും തിരിവും ഇറക്കവും കയറ്റവും അസാമാന്യ കരുത്തോടെ ജീപ്പ് ഓടിച്ചു. ഒരു മണിക്കൂർ യാത്രയ്ക്ക് ശേഷം അവർ ദേശം ഗ്രാമത്തിന്റെയും കുന്താളപുരം ഗ്രാമത്തിന്റെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന കുന്നത്ത് ദേവി ക്ഷേത്രത്തിലേക്ക് എത്തിച്ചേർന്നു.

“ദേവാ വണ്ടി ഒതുക്കി വച്ചിട്ട് വാ. ഞാൻ അമ്പലത്തിൽ കാണും ”

“ശരി അച്ഛാ ”

ക്ഷേത്രത്തിനു മുൻപിൽ ശങ്കരനെ ഇറക്കിയ ശേഷം വണ്ടി അല്പം മാറ്റി വയ്ക്കുന്നതിനായി ദേവൻ ജീപ്പ് മുന്നോട്ടേക്ക് എടുത്തു. അല്പം കാട് തിങ്ങി വളർന്ന റോഡിന്റെ ഓരത്ത് ജീപ്പ് ഒതുക്കി വച്ചു ദേവൻ തിരിച്ചു അമ്പലത്തിലേക്ക് നടന്നു വന്നു.

ധൃതിയിൽ റോഡിൽ നിന്നും അമ്പലത്തിലേക്കുള്ള പടവുകൾ ദേവൻ ചാടികയറുകയായിരുന്നു. പെട്ടെന്നു ഒരു പെൺകുട്ടി പടവിൽ നിന്നും തെന്നി വീഴാൻ ആയുന്നത് കണ്ടതും ദേവൻ സംഭ്രമത്തോടെ മുന്പോട്ടെക്ക് ആഞ്ഞു ചെന്നു കൈകൾ വിരിച്ചു അവളെ താഴെ വീഴാതെ താങ്ങി നിർത്തി. അവൾ ഉടുത്തിരുന്ന ഹാഫ് സാരിയുടെ വിടവിലൂടെ ആനാവൃതമായ അവളുടെ ഇളം വയറിൽ ദേവന്റെ കൈ അമർന്നു.ദേവന്റെ കരസ്പർശം ഏറ്റതും അവളുടെ ശരീരമാകെ കോരിത്തരിച്ചു. ശരീരത്തിന്റെ ഓരോ അണുവിലും അതിന്റെ പ്രതീതി അവൾ അറിഞ്ഞു

കയ്യിൽ നിന്നും പൂക്കൾ ശേഖരിച്ചിരുന്ന കൂട നിലത്തേക്ക് തെറിച്ചു വീണു. ദേവന്റെ കണ്ണുകളിൽ ആദ്യം ചെന്നു പെട്ടത് രണ്ടു പൂച്ചക്കണ്ണുകൾ ആയിരുന്നു.

ഭയത്തോടെ ഓടി കളിക്കുന്ന ആ പൂച്ചക്കണ്ണുകൾ മുൻപെങ്ങോ കണ്ടു മറന്നതാണെന്ന് അവനു തോന്നി. അവൻ പതിയെ ആ പെൺകുട്ടിയെ നേരെ നിർത്തി.

അവൾ ദേവന്റെ പിടയ്ക്കുന്ന നീലക്കണ്ണുകളിലേക്ക് ഉറ്റു നോക്കി. ആ പെൺകുട്ടിയുടെ മുഖം കണ്ടതും ദേവൻ അമ്പരപ്പോടെ അവളെ നോക്കി നിന്നു.

ദേവൻ എന്തോ പറയാൻ തുനിഞ്ഞതും സംയമനം വീണ്ടെടുത്ത ആ പെൺകുട്ടി ഞെട്ടലോടെ അവനിൽ നിന്നും വിട്ടുമാറി.അപ്പോഴാണ് അവളുടെ ഇളം വയറിലെ തണുപ്പ് അവന്റെ ഉള്ളം കയ്യിൽ അവൻ അനുഭവിച്ചറിഞ്ഞത്. കുനിഞ്ഞിരുന്ന് കൂട കയ്യിൽ എടുത്ത് നിലത്തേക്ക് ഉതിർന്നു വീണ പൂക്കൾ പെറുക്കി കൂടയിലേക്ക് തിരികെയിട്ടുകൊണ്ടിരുന്നു.

ചമ്മലോടെ ദേവനും അവളെ കൂട നിറയ്ക്കുവാൻ സഹായിച്ചു. കൂട നിറഞ്ഞതും ആ പെൺകുട്ടി എണീറ്റു നിന്നു മുഖം ഉയർത്തി അവനെ നോക്കി.

“താങ്ക്സ് ”

നന്ദി സൂചകമായി അവനെ നോക്കി. അതിനു ശേഷം അവൾ പോകാനായി തിരിഞ്ഞു.

“കല്യാണി എന്താ എന്നെ ഇതുവരെ കാണാത്തപോലെ തിരിഞ്ഞു പോകുന്നേ.. നീ എന്നെ മറന്നോ ഇത്ര വേഗം ”

ദേവൻ ദുഖത്തോടെ അവളുടെ പുറകിൽ നിന്നും വിളിച്ചു പറഞ്ഞു.പെട്ടെന്നുള്ള അവളുടെ ഈ പെരുമാറ്റം അവനെ നല്ലോണം വേദനിപ്പിച്ചു.

“സോറി നമ്മൾ തമ്മിൽ മുൻ പരിചയമുണ്ടോ?”

ആ പെൺകുട്ടി അവനെ തിരിഞ്ഞു നോക്കി.. അവളുടെ കണ്ണുകളിൽ തന്നോട് ഒരു അപരിചിതത്വം നിറഞ്ഞു നിൽക്കുന്നപോലെ ദേവന് തോന്നി.

“ഉണ്ട്. നമ്മൾ തമ്മിൽ ഇന്ന്‌ രാവിലെ പരിചയപ്പെട്ടതല്ലേ……. എന്റെ വണ്ടി തന്റെ സൈക്കിളിൽ വന്നിടിച്ചത്…..തന്നെ ഞാൻ വൈദ്യന്റെ അടുത്തേക്ക് കൊണ്ടുപോയത്…… മരുന്ന് വച്ചു തന്നത്……വീട്ടിൽ കൊണ്ടു ചെന്നാക്കിയത്….. ഇതൊക്കെ താൻ ഇത്ര വേഗം മറന്നോ? ”

ദേവൻ പരിഭവത്തോടെ അവളെ നോക്കി. അവൾ തന്നെ കളിപ്പിക്കുന്നതാണോ എന്ന് അവന് സംശയം ഉടലെടുത്തു.

“ഹേയ് നോ മാൻ.. ഞാൻ ഇന്ന്‌ രാവിലെ ബോംബെയിൽ നിന്നും ഇങ്ങോട്ടേക്കു പോന്നതേയുള്ളൂ. ഞാൻ ഈ നാട്ടിൽ പുതിയതാ.. anyway എന്നെ വീഴാതെ രക്ഷിച്ചതിനു താങ്ക്സ്.. my നെയിം ഈസ്‌ മുത്തുമണി.”

ആ പെൺകുട്ടി ചിരിയോടെ ദേവനു നേരെ കൈ നീട്ടി. ദേവൻ ആശ്ചര്യത്തോടെ അവൾക്ക് നേരെ കൈ നീട്ടി.

“ദേവൻ ”

“വൗ സ്വീറ്റ് നെയിം  ”

മുത്തുമണി അവനെ നോക്കി.

“Ok ദേവൻ.. പിന്നെ കാണാം. ഒരു പുതിയ ഫ്രണ്ടിനെ കിട്ടിയതിൽ ഒരുപാട് സന്തോഷം. ”

അവനെ നോക്കി കണ്ണിറുക്കിക്കൊണ്ട് അവൾ പുറത്തേക്ക് നടന്നു. ദേവൻ അവളെ തന്നെ നോക്കി നിന്നു.

റോഡിൽ നിർത്തിയിട്ടിരിക്കുന്ന മാരുതി 800 ൽ കയറി അവൾ എങ്ങോട്ടോ പോയി മറഞ്ഞു. പക്ഷെ ആ കാർ എങ്ങോട്ടാണ് പോയതെന്ന് അവനു ചെറിയൊരു ഊഹം ഉണ്ടായിരുന്നു.

കണ്മുൻപിൽ നടക്കുന്നതൊന്നും വിശ്വസിക്കാനാവാതെ അവൻ അമ്പലമുറ്റത്തുള്ള ആൽമരചുവട്ടിൽ ഇരുന്നു. രാവിലെയും വൈകിട്ടും കണ്ട ആ മുഖങ്ങൾ അവന്റെ മനസിനെ മഥിച്ചുകൊണ്ടിരുന്നു.

നേർക്കാഴ്ചകളും മനസും തുലാസിന്റെ രണ്ടു തട്ടിൽ ആയപ്പോൾ ഭ്രാന്ത്‌ പിടിക്കുമെന്ന അവസ്ഥയിൽ രക്ഷയ്ക്കായി അവൻ ആൽമരത്തിന്റെ ചുവട്ടിൽ നീണ്ടു നിവർന്നു കിടന്നു. ആവശ്യത്തിന് ശുദ്ധ വായു ശ്വസിച്ചുകൊണ്ട് ദേവൻ മനസിനെ പാകപ്പെടുത്തികൊണ്ടിരുന്നു.

¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥

അനന്തു ഡയറിൽ നിന്നും പതിയെ മുഖം ഉയർത്തി. അതിനു ശേഷം അത് അടച്ചു വച്ചു. ദേവനെ പോലെ  അവനും വല്ലാത്ത സംഘർഷത്തിൽ ആയിരുന്നു.

ദേവൻ അമ്മാവൻ രണ്ടാമത് കണ്ട കുട്ടി ആരാ? അത് കല്യാണി അല്ലേ? ഇനി അവൾ അങ്ങനെ അഭിനയിച്ചതാണോ? അതോ ഇരട്ടകൾ ആണോ അവർ? എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ അനന്തുവിന്റെ മനസ്സിനെ കുഴക്കി.

ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാതായതോടെ നിരാശയോടെ അവൻ കിടക്കുവാനുള്ള തയാറെടുപ്പ് നടത്തി.

അടുത്ത ദിവസം വൈകുന്നേരം ശങ്കരന്റെ നിർബന്ധത്താൽ എല്ലാവരും അമ്പലത്തിലേക്ക് പോകാൻ തയാറായി. ലക്ഷ്മിയെ കൂടെ വരാൻ നിർബന്ധിച്ചെങ്കിലും അവൾ കൂട്ടാക്കിയില്ല.

ഇപ്പോഴും അവരോടുള്ള അവളുടെ പരിഭവം മാറിയിരുന്നില്ല. അതിലുപരി അനന്തുവിന്റെ മുൻപിൽ പെടേണ്ട എന്ന് അവൾ വിചാരിച്ചിരുന്നു.

ദേവേട്ടന്റെ മുഖവും പേറി നടക്കുന്നവനോട് അവൾക്ക് വല്ലാത്ത വെറുപ്പ് തോന്നി.സദാസമയം അവൾ സ്വന്തം മുറിയിൽ  ചിലവഴിച്ചു.

മുത്തശ്ശന്റെ ആഗ്രഹമായതിനാൽ ശിവയും മാലതിയും സീതയും മീനാക്ഷിയും ഒക്കെ കൂടെ പോകാൻ തയാറായി. വീട്ടിൽ വച്ചു അനന്തുവിനെ ഒറ്റക്ക് കിട്ടാത്തതിനാൽ അമ്പലത്തിനുള്ളിൽ വച്ചോ പരിസരത്ത് വച്ചോ അനന്തുവിനെ ഒറ്റക്ക് കയ്യിൽ കിട്ടുമെന്ന കണക്ക് കൂട്ടലിൽ ആയിരുന്നു മീനാക്ഷി.

സീതയും മാലതിയും മീനാക്ഷിയും സാരി ഉടുത്തപ്പോൾ ശിവയും രേവതിയും ബ്ലൗസും പാവാടയും അണിഞ്ഞു സുന്ദരികുട്ടികൾ ആയി മാറി.

നീല കളർ സാരി അണിഞ്ഞു സുന്ദരിയായി നിൽക്കുന്ന മീനാക്ഷിയെ കണ്ടപ്പോഴേ മാലതി സന്തോഷത്തോടെ വന്നു അവളെ കെട്ടിപിടിച്ചു.

“എന്റെ മീനാക്ഷി മോള് എത്ര സുന്ദരിയാ അല്ലേ സീതേട്ടത്തി? ”

മാലതി അവളുടെ കവിളിൽ വാത്സല്യപൂർവ്വം തലോടി.

“ഹ്മ്മ് അത് കേട്ട് ഇപ്പൊ അവള് പൊന്തി കാണും”

സീത മാലതിയെ നോക്കി കണ്ണിറുക്കി കാണിച്ചു.

മീനാക്ഷി കോപത്തോടെ സീതയെ നോക്കി.

“അതൊന്നുമല്ല സീതേട്ടത്തി.. എന്റെ മോള് സുന്ദരിക്കുട്ടി തന്നാ.. എന്റെ അനന്തുവിന് കല്യാണ പ്രായം ആയിരുന്നെങ്കിൽ ഇപ്പൊ തന്നെ ഞാൻ രണ്ടുപേരെയും പിടിച്ചങ്ങ് കെട്ടിച്ചേനെ ”

മാലതി പറഞ്ഞ വാക്കുകൾ കാതിൽ പതിഞ്ഞതും മീനാക്ഷിയ്ക്ക് കുളിരു കോരുന്ന പോലെ തോന്നി. ലജ്ജ കാരണം അവളുടെ മുഖം താഴ്ന്നു.

അനന്തുവിനെ കുറിച്ച് ഓർക്കുമ്പോൾ തന്നെ ശരീരത്തിൽ ആകെ ഒരു തരം കുളിരും തരിപ്പും ആണെന്ന് അവൾ നാണത്തോടെ ഓർത്തു.

പൊടുന്നനെ അവൾക്ക് ശിവജിത്തിന്റെ കാര്യം ഓർമ്മ വന്നു.ഇതെങ്ങാനും അവൻ കേട്ടിരുന്നേൽ ഇപ്പൊ തന്നെ കൊന്നു കറി വച്ചേനെ എന്ന് അവൾ പേടിയോടെ ഓർത്തു.

“എനിക്ക് കുഴപ്പമില്ല സമ്മതമാണ് കേട്ടോ”

സാരിയുടെ കോന്തല വിരലിൽ ചുറ്റിപിടിപ്പിച്ചുകൊണ്ടു  മീനാക്ഷിയുടെ ലജ്ജയിൽ ചാലിച്ച വാക്കുകൾ പുറത്തു വന്നു.

“അയ്യേ അവളുടെ ഒരു നാണം കണ്ടില്ലേ.. പെണ്ണിന് ഇപ്പൊ തന്നെ കെട്ടാൻ മുട്ടി നിൽക്കുവാ.. ബാക്കിയുള്ളവർ എങ്ങാനും കേട്ടാൽ എന്താണാവോ സംഭവിക്കുക? ”

താക്കീത് പോലെ സീത പറഞ്ഞു.

“ഓരോന്നു പറഞ്ഞു അവളെ വിഷമിപ്പിക്കല്ലേ സീതേട്ടത്തി.. എന്റെ മോള് വാ. നമുക്ക് പോകാം.”

മാലതി മീനാക്ഷിയുടെ കയ്യിൽ പിടിച്ചു മുന്നോട്ട് നടന്നു. അവൾ സീതയെ നോക്കി കൊഞ്ഞനം കുത്തി. സീത ചെറു ചിരിയോടെ അവരെ അനുഗമിച്ചു.

“മോനെ അനന്തു ഈ വണ്ടി എടുത്തോ”

ശങ്കരൻ അനന്തുവിന് നേരെ ഇന്നോവയുടെ ചാവി എറിഞ്ഞു. അവൻ അത് കയ്യെത്തിച്ചു പിടിച്ചു. എല്ലാവരും കയറിയെന്നു ഉറപ്പ് വരുത്തിയതും ശങ്കരൻ മുന്നിലെ ഡോർ തുറന്നു കയറി.

അനന്തു ഡോർ തുറന്നു ഡ്രൈവിംഗ് സീറ്റിൽ കയറി അമർന്നിരുന്നു. ആദ്യമായി ഇന്നോവ ഓടിക്കുന്നതിന്റെ ആവേശത്തിൽ ആയിരുന്നു അവൻ. വണ്ടി സ്റ്റാർട്ട്‌ ചെയ്ത് അവൻ മുൻപോട്ട് ഇറക്കി.

ദേശം കവല വരെയുള്ള റോഡ് അവനു പരിചിതമായിരുന്നു. അതിലൂടെ അവൻ സുഗമമായി വണ്ടി ഓടിച്ചു. കവല കഴിഞ്ഞതും മുത്തശ്ശൻ കാണിച്ചു കൊടുത്ത വഴിയിലൂടെ അവൻ കാർ മെയ്‌വഴക്കത്തോടെ ഓടിച്ചു.

ഏറെ നേരത്തെ യാത്രയ്ക്ക് ഒടുവിൽ അവർ ദേശം ഗ്രാമത്തിന്റെ അതിർത്തിയിൽ എത്തി. അതിലൂടെ വണ്ടി ഓടിച്ചു അവസാനം അവർ കുന്നത്ത് ദേവി ക്ഷേത്രത്തിനു മുൻപിൽ എത്തിച്ചേർന്നു.

“മോനെ അനന്തു ഇവിടെ നിർത്തിക്കോ ”

“ശരി മുത്തശ്ശാ ”

മുത്തശ്ശൻ കാണിച്ച സ്ഥലത്തു അനന്തു കാർ നിർത്തി. വണ്ടിയിൽ നിന്നും എല്ലാവരും പുറത്തേക്കിറങ്ങി.

“മോൻ പോയി വണ്ടി എവിടേലും വച്ചിട്ട് വാ.. ഞങ്ങൾ അമ്പലത്തിൽ കാണും കേട്ടോ”

ശങ്കരൻ അവനെ നോക്കി പറഞ്ഞു. അനന്തു തലയാട്ടിക്കൊണ്ട് വണ്ടി മുന്പോട്ടെക്ക് എടുത്തു.

അല്പം മുൻപിൽ ആയി റോഡിനു സമീപം ഉള്ള പാടത്തു എല്ലവരും വണ്ടി പാർക്ക്‌ ചെയ്യുന്നത് കണ്ട് അനന്തു അങ്ങോട്ടേക്ക് വണ്ടി ഓടിച്ചിറക്കി.

ഭദ്രമായ ഒരു സ്ഥലത്ത് കാർ പാർക്ക്‌ ചെയ്ത ശേഷം അനന്തു കാറിൽ നിന്നും ഇറങ്ങി ചുറ്റുമൊന്നു കണ്ണ് ഓടിച്ചുകൊണ്ട് കാഴ്ചകൾ ആസ്വദിച്ചുകൊണ്ടിരുന്നു.അത്യവശ്യം ആൾക്കാർ ഇപ്പൊ അമ്പലത്തിൽ വന്നു പോകുന്നുണ്ടെന്നു അവനു മനസ്സിലായി.

സാവധാനം അമ്പല മുറ്റത്തേക്ക് അവൻ നടന്നു. റോഡിൽ നിന്നുള്ള പടവുകൾ കണ്ടതും ഒരു ദീർഘ നിശ്വാസം വിട്ടുകൊണ്ട് അവൻ പടവുകൾ കയറാൻ തുടങ്ങി.

പൊടുന്നനെ അവനു എതിർവശം ഒരു പെൺകുട്ടി പടവിൽ കാലിടറി മുന്നോട്ടേക്ക് തെറിച്ചു വീഴാനാഞ്ഞതും അനന്തു അവളെ താങ്ങി പിടിച്ചു നിർത്തി.

ആശ്വാസത്തോടെ അവൻ അവളെ നേരെ പിടിച്ചു നിർത്തി. അവൾ ഉടുത്തിരുന്ന ഹാഫ് സാരിയുടെ വിടവിലൂടെ ആനാവൃതമായ ഇളം വയറിൽ അനന്തുവിന്റെ കരം അമർന്നു.

അവന്റെ കരസ്പർശം ഏറ്റതും അവളുടെ ശരീരമാകെ കോരിത്തരിച്ചു. ശരീരത്തിലെ ഓരോ അണുവിലും അതിന്റെ പ്രതീതി അവൾ തിരിച്ചറിഞ്ഞു.

ആദ്യമേ അവളുടെ പൂച്ചക്കണ്ണുകളിൽ ആണ് അനന്തുവിന്റെ കണ്ണുകൾ ഉടക്കിയത്. അവളുടെ ഓടി നടക്കുന്ന പൂച്ചക്കണ്ണുകളിൽ അവൻ നോക്കി നിന്നു.

ആ പെൺകുട്ടിയും അനന്തുവിന്റെ പിടയ്ക്കുന്ന നീലക്കണ്ണുകളിലേക്ക് ഉറ്റു നോക്കി.ആ പെൺകുട്ടിയുടെ മുഖം ദർശിച്ചതും അനന്തു അമ്പരപ്പോടെ അവളെ നോക്കി.

പൊടുന്നനെ അനന്തു എന്തോ പറയാൻ തുനിഞ്ഞതും  അവൾ സംയമനം വീണ്ടെടുത്ത് അവനിൽ നിന്നും വിട്ടുമാറി.

അവളുടെ ഇളം വയറിലെ തണുപ്പ് അവന്റെ ഉള്ളം കയ്യിൽ അവൻ അനുഭവിച്ചറിഞ്ഞു. അവൾ മുഖം വെട്ടിച്ചു സങ്കോചത്തോടെ നിലത്തു വീണു കിടക്കുന്ന പൂക്കൾ കൂടയിൽ വാരിയിടുന്നതിൽ വ്യാപൃതയായി. ചമ്മലോടെ അനന്തുവും അവളെ സഹായിച്ചു.

ഈ സമയം ശ്രീകോവിലിലെ  കെടാവിളക്കിലേക്ക് എണ്ണ പകരുകയായിരുന്നു ക്ഷേത്രത്തിലെ പൂജാരി. പൊടുന്നനെ കെടാവിളക്കിലെ എരിയുന്ന തിരി കെട്ടതും അയാൾ ഭയപ്പാടോടെ ഞെട്ടിയെണീറ്റു.

ശ്രീകോവിലിനു മുൻപിൽ കെട്ടി തൂക്കിയിരുന്ന മണി വലിയ ശബ്ദത്തോടെ നിലത്തേക്ക് പതിച്ചു. ഭാഗ്യവശാൽ ആർക്കും പരിക്ക് പറ്റിയില്ല. പൂജാരി സങ്കോചത്തോടെ ദേവിയെ നോക്കി കൈകൾ കൂപ്പി തൊഴുതു.

“എന്റെ ദേവി ഈ ദുർ നിമിത്തങ്ങളുടെ അർത്ഥമെന്താ..? ആർക്കും ഒരപകടവും പറ്റാതെ നീ തന്നെ കാക്കണേ അമ്മേ ഭഗവതി”

കലുഷിതമായ മനസോടെ പൂജാരി മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടിരുന്നു

കൂട നിറഞ്ഞു കഴിഞ്ഞതും അവൾ എണീറ്റു നിന്നു മുഖം ഉയർത്തി അനന്തുവിനെ ഒരു നോക്ക് കണ്ട് പുഞ്ചിരിച്ചുകൊണ്ട് പോകാനായി തിരിഞ്ഞു.

“അരുണിമ എന്താ എന്നെ കണ്ടിട്ടും കാണാത്ത പോലെ തിരിഞ്ഞു പോകുന്നേ? ”

അവളുടെ പെരുമാറ്റത്തിൽ അനന്തു ദുഖത്തോടെ ചോദിച്ചു.

പൊടുന്നനെ ആ പെൺകുട്ടി ഒന്നു നിന്നു. അവൾ പതിയെ അനന്തുവിനെ തിരിഞ്ഞു നോക്കി

“സോറി.. അതിനു നമ്മൾ തമ്മിൽ മുന്പരിചയമുണ്ടോ? ”

അവൾ സംശയത്തോടെ അവനെ നോക്കി.

“പിന്നല്ലാതെ.. ഇന്ന് രാവിലെ എന്റെ ബുള്ളറ്റിൽ വന്നിടിച്ചത് ഓർമ്മയില്ലേ? ഞാൻ ഹോസ്പിറ്റലിൽ കൊണ്ടുപോയത്? ഇയാളുടെ വിരൽ ഒടിഞ്ഞത്? ഞാൻ അവസാനം വീട്ടിൽ കൊണ്ടു ചെന്ന് ആക്കിയത്?

“ഹേയ് നോ മാൻ.. ഞാൻ ഇന്ന്‌ രാവിലെ മുംബൈയിൽ നിന്നും ഇങ്ങോട്ടേക്കു പോന്നതേയുള്ളൂ. ഞാൻ ഈ നാട്ടിൽ പുതിയതാ..നിങ്ങൾക്ക് ആള് മാറിയതാവും. anyway എന്നെ വീഴാതെ രക്ഷിച്ചതിനു താങ്ക്സ്.. my നെയിം ഈസ്‌ ദക്ഷിണ. ശ്രീനിവാസൻ”

ആ പെൺകുട്ടി ചിരിയോടെ അനന്തുവിന്  നേരെ കൈ നീട്ടി. അവൻ ആശ്ചര്യത്തോടെ അവൾക്ക് നേരെ കൈ നീട്ടി.

“അനന്തു  കൃഷ്ണൻ ”

“വൗ സ്വീറ്റ് നെയിം ”

ദക്ഷിണ  അവനെ ചിരിയോടെ നോക്കി.

“Ok അനന്തു .. പിന്നെ കാണാം. ഒരു പുതിയ ഫ്രണ്ടിനെ കിട്ടിയതിൽ സന്തോഷം ”

അവനെ നോക്കി കണ്ണിറുക്കിക്കൊണ്ട് അവൾ പുറത്തേക്ക് നടന്നു.അനന്തു  അവളെ തന്നെ നോക്കി നിന്നു.

റോഡിൽ നിർത്തിയിട്ടിരിക്കുന്ന  വില കൂടിയ കാറിനു സമീപത്തേക്ക് ദക്ഷിണ നടന്നു. അനന്തു കിളി പോയ അവസ്ഥയിൽ ആൽമരചുവട്ടിലേക്ക് നടന്നു.

അതിന്റെ കീഴെ അവൻ സമാധാനത്തോടെ ഇരുന്നു. കാറിന്റെ ഡോർ തുറന്നു കയറാൻ തുനിഞ്ഞ ദക്ഷിണ തല ചരിച്ചു അനന്തുവിനെ നോക്കി.

അവനെ കണ്ടതും ആ പൂച്ചക്കണ്ണുകൾ വിടർന്നു.അവ വല്ലാതെ വെട്ടി തിളങ്ങി. ചുണ്ടിൽ പുഞ്ചിരി ഒളിപ്പിച്ചുകൊണ്ടു അവൾ കാറിൽ കയറി ഡോർ ശക്തിയിൽ വലിച്ചടച്ചു.

പൊടുന്നനെ അത് ദൂരേക്ക് മറഞ്ഞു. ഈ സമയം അനന്തുവിനെയും

ദക്ഷിണയെയും മരത്തിന്റെ മറവിൽ നിന്നുകൊണ്ട് രണ്ടു കണ്ണുകൾ തുറിച്ചു നോക്കികൊണ്ടിരുന്നു.

ആൽമരചുവട്ടിൽ ഇരിക്കുന്ന അനന്തുവിന്റെ മനസ് ആകെ ചിന്തകളുടെ വേലിയേറ്റത്തിനും വേലിയിറക്കത്തിനും വിധേയമായികൊണ്ടിരുന്നു.

ഇന്നലെ കണ്ട അരുണിമയും ഇപ്പൊ കണ്ട ദക്ഷിണയും രണ്ടും രണ്ടാണോ? അതോ ഒന്നാണോ? എന്ന ചിന്ത അവനെ വേട്ടയാടിക്കൊണ്ടിരിന്നു.

ആലോചിച്ചു ഭ്രാന്ത്‌ പിടിച്ചപ്പോൾ അവൻ ഓരോ ആൾക്കാരെയും കാഴ്ചകളെയും നോക്കിക്കണ്ട് മനസിനെ തണുപ്പിക്കാൻ ശ്രമിച്ചു.

ഈ സമയം ആൽമരത്തിന്റെ മറുപുറത്തു  ഒരാൾ കൈ മടക്ക് തലയണയായി വച്ചു സുഖ നിദ്രയിൽ ആയിരുന്നു. അയാൾ ഉടുത്തിരുന്ന കീറിപ്പറിഞ്ഞ ആർമി ഷർട്ടും മുഷിഞ്ഞ പാന്റ്സും വര്ഷങ്ങളായി വെട്ടിയൊതുക്കാത്ത താടിയും ജട പിടിച്ച്‌ കുന്നുകൂടിയ മുടിയും അയാളെ ഒരു ഭ്രാന്തനെ പോലെ തോന്നിപ്പിച്ചു.

പൊടുന്നനെ അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടിയെണീറ്റു. അന്തരീക്ഷത്തിലേക്ക് തന്റെ കോങ്കണ്ണുകൾ കൊണ്ടു നോക്കി നിമിഷനേരം അയാൾ എന്തോ ചിന്തയിൽ ആണ്ടു. പതിയെ എണീറ്റു മറുപുറം വന്നു അനന്തുവിൽ നിന്നും രണ്ടടി അകലത്തിൽ അയാൾ നിന്നു.

അനന്തുവിനെ സൂക്ഷിച്ചു നോക്കികൊണ്ട് കൈകൾ കെട്ടി വച്ചു അയാൾ ആടിക്കൊണ്ടിരുന്നു.കുറേ നേരമായുള്ള അയാളുടെ തുറിച്ചു നോട്ടം സഹിക്കവയ്യാതെ അനന്തു ഇടപെട്ടു.

“എന്താ ചേട്ടാ വേണ്ടേ? ”

അനന്തു ചിരിച്ചുകൊണ്ട് ചോദിച്ചു.

“ഒടുവിൽ നീ ഈ മണ്ണിലേക്ക് തന്നെ തിരിച്ചെത്തിയല്ലേ? നിന്റെ ലക്ഷ്യം പൂർത്തീകരിക്കാൻ ? ”

അയാൾ പതർച്ചയോടെ പറഞ്ഞൊപ്പിച്ചു. അത് കേട്ടതും അനന്തു നെറ്റിചുളിച്ചുകൊണ്ട് അയാളെ നോക്കി. പതിയെ അയാൾ അവിടെ നിന്നും സ്ഥലം കാലിയാക്കി.

അനന്തു അയാൾ പോകുന്നതും നോക്കി ചിരിയോടെ ഇരുന്നു. പതിയെ അവന്റെ മുഖ ഭാവം മാറി. ചുണ്ടിൽ തത്തി ക്കളിച്ചിരുന്ന പുഞ്ചിരി എങ്ങോ പോയി മറഞ്ഞു.

മുഖത്തെ പേശികളും ഞരമ്പുകളും വലിഞ്ഞു മുറുകി. ചെന്നിയിലൂടെ വിയർപ്പ് ചാലുപോലെ ഒഴുകി. ചുണ്ടുകൾ വിറച്ചു. അനന്തുവിന്റെ എരിയുന്ന കണ്ണുകൾ പതിയെ രക്തമയമായി മാറി.

ക്രുദ്ധമായ ഭാവത്തോടെ മുഷ്ടി ചുരുട്ടിപിടിച്ചു അവൻ മുഖം താഴ്ത്തിയിരുന്നു.പതിയെ ആ ചുണ്ടുകളിൽ  ക്രൂരമായ ഒരു പുഞ്ചിരി വിരിഞ്ഞു വന്നു .

(തുടരും )

Nb : psc എക്സാമിന്റെ തിരക്കിൽ ആണ് ട്ടോ.. അതാ കുറച്ചു വൈകിയേ.. ഈ പാർട്ട്‌ എല്ലാവരും കാത്തിരിക്കുന്നുണ്ടെന്നു അറിഞ്ഞുകൊണ്ട് പെട്ടെന്നു എഴുതിയതാണ്.. അത്ര നന്നായോ എന്ന് അറിഞ്ഞൂടാട്ടോ.. കുറവുകൾ ഉണ്ടേൽ അടുത്ത പാർട്ടിൽ പരിഹരിക്കാട്ടോ.. ഇനി മുതലുള്ള പാർട്ടിൽ 10000 characters തികയുമ്പോഴേ പോസ്റ്റ്‌ ചെയുള്ളു. അതുകൊണ്ട് കുറച്ചു വൈകുമേ.. എങ്കിലേ വായിക്കാൻ രസമുണ്ടാകൂ.. ഒത്തിരി സ്നേഹത്തോടെ ചാണക്യൻ.. !!

Comments:

No comments!

Please sign up or log in to post a comment!