അന്ന് പെയ്ത മഴയിൽ

പകരം മറ്റൊരു കഥ അയക്കുന്നു. മൊത്തം എഴുതി കഴിഞ്ഞു മിനുക്ക് പണികൾ മാത്രേ ബാക്കി ഒള്ളൂ അത്കൊണ്ട് രണ്ടു ദിവസത്തിനുള്ളിൽ അടുത്ത പാർട്ടും അയക്കും.. അതാവും ക്‌ളൈമാക്‌സ്..

വീണ്ടും പറയുന്നു ഹൃദയത്തിന്റെ ഉടമ വലിയൊരു പാർട്ട് ആയതോണ്ട് ആണ് വൈകുന്നേ.. നിറുത്തില്ല..

ട്രാജഡി ആണോ എന്ന് ചോദിക്കുന്നവരോട്…

കരയാനും മാത്രം ഒന്നും ഉണ്ടാവില്ല… അത്പോലെ തന്നെ അവസാനം നായകനും നായികയും ഒന്നിക്കുന്ന ക്‌ളീഷേ ശുഭം ഡയലോഗും ആവില്ല…

നല്ല ഹെവി ജോലി ഉണ്ട്.. എനിക്ക് കോവിഡ് മാറിയപ്പോ കുറെ പേർക്ക് കിട്ടി.. അതോണ്ടുള്ള പ്രശ്നാ… ടൈപ് ലാപ്ടോപ്പിൽ ചെയ്യാം പക്ഷെ സൈറ്റ് ഓപ്പൺ ആവില്ല.. അതോണ്ടാ ഗ്രൂപ്പിൽ അധികം കയറാതെ..

അപ്പോ പറഞ്ഞ പോലെ… അഭിപ്രായം പറയുമല്ലോ?

♥️♥️♥️♥️♥️

അന്ന് പെയ്ത മഴയിൽ  part 1

♥️♥️♥️♥️♥️

JS സോലൂഷ്യൻസ്…. ഹൈദരാബാദിലെ അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന IT സ്റ്റാർട്ട് അപ്പുകളിൽ ഒന്നാണ്…  ഒരു റിസപ്‌ഷനിസ്റ്റ് കം അകൗണ്ടന്റ്, പത്തു എഞ്ചിനീയേഴ്സ്.. പിന്നെ അതിന്റെ ഓണർ  ജേക്കബ്ന്റെ മകൾ അലീനയും… ഇത്രയുമാണ് സ്റ്റാഫ്…

ജനുവരി 04 2020

അതൊരു വർക്കിങ് ഡേ ആയിരുന്നില്ല JS സോലൂഷ്യൻസ്നു…പക്ഷെ അതായിരുന്നു ഫസ്റ്റ് സാറ്റർഡേ ന്യൂ ഇയറിനു ശേഷം… കഴിഞ്ഞ വർഷത്തെ പ്രോഗ്രസ്സ് വിലയിരുത്തുന്ന ദിവസം…. അതിനൊപ്പം മികച്ച പെർഫോമൻസ് കാഴ്ച വച്ചവരെയും തിരഞ്ഞെടുക്കുന്ന ദിവസം…

♥️♥️♥️

“കൺഗ്രാറ്റ്സ് ഡിയർ….”

കയറി ചെല്ലുമ്പോൾ റിസപ്‌ഷനിൽ ഇരിക്കുന്ന സോന ഗുഡ്മോർണിങിന് പകരം കൺഗ്രാറ്റ്സ്  പറയുന്നത് കേട്ട് സംശയത്തോടെ അഭിലാഷ് അവളെ നോക്കി…

“ഈ ഇയറിലെ ബെസ്റ്റ്  എംപ്ലോയീ അവാർഡ്  തനിക്കാന്നേ….. ചെലവ് ചെയ്യണം കേട്ടോ..”

അവളവനെ നോക്കി പുഞ്ചിരിയോടെ കണ്ണിറുക്കി..

കൊഞ്ചിക്കൊണ്ട് സംസാരിക്കുമ്പോ അവൾക്ക്  അച്ചായത്തി സ്ലാങ് വരും.. അത് കേൾക്കാൻ നല്ല രസമാണ്..

അത് pole അവളുടെ കണ്ണിറുക്കൽ ഫേമസ് ആണ്… പക്ഷെ കൊതിച്ചിട്ട് കാര്യമില്ല… അതൊരു സ്പെഷ്യൽ ടൈപ് ജിൻ ആണ്…സൗഹൃദത്തിൽ അവളുടെ മാറിൽ വരെ കേറി പിടിക്കാം… പക്ഷെ കാമം കൊണ്ടു ഒന്ന് നോക്കിയാൽ മതി… പെണ്ണ് പിടിച്ചു ആട്ടും…

“ഐ ഫോൺ 11 ഒക്കെ ആണേൽ  ചെലവ് ചെയ്യാം അല്ലേ പോയി പണി നോക്ക്…”

“ഫോൺ അല്ലാന്നാ തോന്നുന്നെ…. സാറും അലീനയും വന്നപ്പോൾ കയ്യീ ഒന്നും ഇല്ലാരുന്നേ…”

“എന്നാ ഈ വട്ടം ഊമ്പി…”

പറഞ്ഞു കഴിഞ്ഞാണ് അവനു അബദ്ധം മനസിലായത്.

. സോന ആണേ അതൊക്കെ പെട്ടന്ന് ക്യാച്ച് ചെയ്യും..

“എന്തോന്നാന്നെ??”

“ഒന്നൂല്യ കൊച്ചേ…”

“ഓ ഞാൻ കേട്ടാരുന്നു..”

“അറിയാണ്ട് നാവീന്ന് വീണതാ പെണ്ണേ… ഇനി അതീ പിടിച്ചു കേറാൻ നിക്കണ്ട…”

“ഒരു ബിയർ കൂടുതൽ വാങ്ങി തന്നേക്കാവോ?? എന്നാ എല്ലാം കോംപ്ലിമെന്റ് ആക്കാവേ…”

“ആദ്യം വല്ല ഗിഫ്റ്റും ഉണ്ടോന്ന് നോക്കട്ടെ… അത് കഴിഞ്ഞു തീരുമാനിക്കാം ബിയർ വേണോ അതോ…”

“യെസ്.. ബാക്കി കൂടി പറയൂന്നേ…. എന്നാലെ എനിക്ക് ബിയറിന്റെ എണ്ണം കൂട്ടാലോ…”

“പോടീ  കള്ള് കുടിയത്തീ….”

കോട്ടയംകാരി അച്ചായത്തി ആണ് സോന… ഇവിടെ വർക്ക് ചെയുന്ന പത്ത് പേരുടെയും  ബെസ്റ്റ് ഫ്രണ്ട് അവള്  തന്നെയാവും… ആരോഗ്യകരമായ മത്സരത്തിന് അപ്പുറം എല്ലാവരും തമ്മിൽ നല്ലൊരു സൗഹൃദം കീപ്പ് ചെയ്യാനുള്ള ലിങ്കും   അവളാണ്…

കൂടുതൽ സംസാരിക്കാൻ നിൽക്കാതെ അവൻ  അകത്തേക്ക് കയറി സീറ്റിന് നേരെ നടന്നു…

എല്ലാവരും അറിഞ്ഞിട്ടുണ്ട്.. അത് കൊണ്ട് തന്നെ ഓരോരുത്തരായി  വന്ന്  കൺഗ്രാറ്റ്സ്  പറഞ്ഞു പോയി..  ഓഫ് ആയത് കൊണ്ടു എല്ലാവരിലും ഒരു ഹാപ്പി മൂഡ് ഉണ്ട്…

എന്തായിരിക്കും ഗിഫ്റ്റ് എന്നാലോജിച്ച് ഇരിക്കുമ്പോളാണ് മല്ലു ടീംസ് ഒക്കെ കൂടി വരുന്നത്.. മല്ലു ടീം എന്ന് പറഞ്ഞാൽ വിവേക്…. അനിൽ…അജയ്… ചഞ്ചൽ…. സോന… പിന്നെ ഞാനും.. അതായത് അഭിഷേക്..

ഇതിലെ ആണുങ്ങൾ എല്ലാം കൂടെ ഒരു വീട് എടുത്താണ് താമസം…

സോനയും മുംബൈകാരി സാക്ഷിയും കൂടി ഹോസ്റ്റലിൽ റൂം മേറ്റ്സ് ആണ്.. ചഞ്ചലും ഹസ്ബൻഡും കൂടി ഫ്ലാറ്റിലാണ്… അത്കൊണ്ട് തന്നെ അവൾ ആരുമായും വലിയ അടുപ്പമില്ല എന്ന് പറയാം..

ഒരു വിധം എല്ലാ വീക്കേൻഡിലും ബോയ്സിന്റെ വീട്ടിലാവും സോന.. മിക്കവാറും സാക്ഷിയും കാണും കൂടെ….

“വൈകിട്ടെന്താ പരിപാടി മോനേ??”

നേരെ വന്നു  ലാപ്ടോപ്പ് മാറ്റി വച്ചു ടേബിളിൽ കയറി ഇരുന്നു ജീൻസ് ഇട്ട കാൽ അവനിരിക്കുന്ന ചെയറിന്റെ ഇരുവശത്തും ചവിട്ടി അനങ്ങാൻ പോലും അവസരം നൽകാതെയാണ് സോനയുടെ ചോദ്യം..

“ആസ് യൂഷൽ… പോവുന്നു… സ്ഥിരം ക്വോട്ട വാങ്ങുന്നു വീട്ടിൽ പോയി അടിക്കുന്നു ഉറങ്ങുന്നു…”

“അങ്ങനെ ഞങ്ങളെ ഊ… കാമെന്ന് കരുതണ്ട…. അത് സാധാരണ വീക്കെൻഡ്…. ഞാൻ ചോദിച്ചത് ഈ വീക്കെൻഡ് എന്നാ ട്രീറ്റാ തരാൻ പോവുന്നേ ബെസ്റ്റ് എംപ്ലോയി??”

“ആദ്യം എന്താ പ്രൈസ് എന്ന് നോക്കട്ടെ.. അത് അറിഞ്ഞേ ഒള്ളൂ എല്ലാം….”

ലാസ്റ്റ് ഇയർ ബെസ്റ്റ് എംപ്ലോയ് ആയ വിവേകിന് കിട്ടിയത് വിവോയുടെ ഒരു ഫോൺ ആയിരുന്നു.
.

“എന്തായാലും  പബിൽ പോയെ പറ്റൂ.. വീട്ടിലിരുന്നു വെള്ളമടിച്ചു മടുത്തുടാ…”

അജയ് ആണ്.. അവനീ സംസാരം മാത്രമേ ഒള്ളൂ.. ഒരു ബിയർ അല്ലേ രണ്ടു പെഗ്.. അതോടെ കക്ഷി ഫ്ലാറ്റ് ആവും… പിന്നെ തനി കൂതറയാണ് കക്ഷി..

“എന്നിട്ട് വേണം അടിയുണ്ടാക്കാൻ അന്നത്തെപോലെ…”

പണ്ടത്തെ സംഭവം വച്ചു വിവേക് അവനെ ട്രോളി….

“ഏയ്‌ അതൊന്നും വേണ്ട… വീട്ടീ തന്നെ മതി… വീട്ടിലാണെൽ ചഞ്ചലും വരാമെന്നു  സമ്മതിച്ചിട്ടുണ്ട്…”

അതിലും സോനയുടെ വാക്ക് അവസാന തീരുമാനമായി..

“അഭിലാഷ്…”

അപ്പോളാണ് പപ്പയുടെ ക്യാബിൻ തുറന്നു അവനെ വിളിച്ചു കൊണ്ടു അലീന അവനടുത്തേക്ക്  വരുന്നത്… അവനെ ഒറ്റക്ക് പ്രതീക്ഷിച്ച അവൾ എല്ലാവരെയും കണ്ടപ്പോൾ പെട്ടെന്ന് ഒന്ന് പരുങ്ങി അവളുടെ ചെറിയ ക്യാബിനിലേക്ക് നടന്നു…

“അലീന,  നോ പ്രോബ്ലം… ഞങ്ങൾ മാറിത്തരാം..”

സോനയുടെ മറുപടി കേട്ടതോടെ അവളൊന്നു ചമ്മി തിരിഞ്ഞു….

“ഏയ്‌ അതൊന്നും വേണ്ട.. ഞാൻ ചുമ്മാ വിഷ് ചെയ്യാൻ…”

അവളവർക്ക് നേരെ നടന്നു വന്നപ്പോൾ സോന ടേബിളിൽ നിന്ന് എണീറ്റ് സ്ഥലമൊഴിഞ്ഞു കൊടുത്തു…

“കൺഗ്രാറ്റ്സ് അഭിലാഷ്,… Let it continue for the years to come…”

അവളവന് നേരെ കൈ നീട്ടി കൊണ്ടു പറഞ്ഞു.

“താങ്ക്സ്… താങ്ക് യൂ  അലീനാ…”

അവൻ പുഞ്ചിരിച്ചു കൊണ്ടു അവളുടെ കൈ പിടിച്ചു കുലുക്കി..

“എന്താ എല്ലാവരും കൂടെ പരിപാടി?? റാഗിംഗ് ആണോ??”

അപ്പോളേക്കും ഞങ്ങൾക്കിടയിലേക്ക് കടന്നു വന്ന ടീമ്സിന്റെ ഇടയിൽ നിന്ന് വിവേക് ചോദിച്ചു…

“ഏയ്‌ ചുമ്മാ.. വൈകിട്ട് എന്താ പാർട്ടി എന്നുള്ള സംസാരാ…”

“ഓഹോ… എന്നെ ക്ഷണിക്കുന്നില്ലേ പാർട്ടിക്ക്??”

അത് ചോദിച്ചു കഴിഞ്ഞാണ് അവൾക്ക് അങ്ങനെ ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നിയത്.. അത് കൊണ്ടു തന്നെ ഉടനെ അവൾ തിരുത്തിയും പറഞ്ഞു.

“ഞാൻ ചുമ്മാ പറഞ്ഞതാട്ടോ… നിങ്ങളുടെ ഇടയിൽ ഞാനൊരു കട്ടുറുമ്പ് ആവാനില്ലടോ..”

അവളൊന്നു ബാക്കി എല്ലാവരെയും നോക്കി ചിരിച്ചു.. അപ്പോളും ആ ചമ്മൽ മൊത്തമായി മാറിയിട്ടില്ല…  അവളുടെ ക്യൂട്ട് ഫേസിൽ ആ ചമ്മൽ  സൗന്ദര്യം വർധിപ്പിച്ചതെ ഒള്ളൂ..

“നിങ്ങൾ  കണ്ടിന്യു ചെയ്യൂ…11 മണിക്ക് കോൺഫറൻസ് റൂമിൽ വച്ചു കാണാം…”

അലീന തിരിഞ്ഞതും സോന അഭിലാഷിന്റെ കയ്യിൽ പിച്ചി ശ്രദ്ധ തിരിച്ചു. അവളെന്തോ ആംഗ്യം കൊണ്ടു പറയാൻ ശ്രമിച്ചെങ്കിലും അവനു മനസിലായില്ല…

അവസാനം കുന്തം വിഴുങ്ങിയ പോലെ നിൽക്കുന്ന അവന്റെ ചെവിയിൽ അവൾ മന്ത്രിച്ചു.
.

“അതും നോക്കി വായ് ഒലിപ്പിച്ച് നിക്കാതെ  അവളെ വിളിക്കെടാ പാർട്ടിക്ക്…”

എല്ലാവരും അത് തന്നെ എന്ന അഭിപ്രായത്തിൽ  അവനെ നോക്കുമ്പോളേക്ക്  അവൾ ക്യാബിന്റെ ഡോർ തുറന്നു കഴിഞ്ഞു..

ഒന്നുകൂടി അവരെ തിരിഞ്ഞുനോക്കി അവൾ അകത്ത് കയറുമ്പോൾ അവൻ പുറകിൽ നിന്ന് വിളിച്ചു..

“അലീനാ, ഒരു നിമിഷം…”

അവൾ ആ ഡോർ തുറന്നു പിടിച്ചുകൊണ്ടു തന്നെ അവനെ നോക്കി എന്തെ എന്ന അർത്ഥത്തിൽ പുഞ്ചിരിച്ചു…

“ഞാൻ വിളിച്ചാൽ അലീന വരുമോ??”

അവൾക്കടുത്തേക്ക് നടന്നടുത്തു കൊണ്ട് മറ്റാരും കേൾക്കാതെ അവളോട് ചോദിച്ചു

“അത്… അവർക്കൊക്കെ??”

പാതി സമ്മതം മനസിലാവും എങ്കിലും അവളൊന്നു പരുങ്ങി..

അഭിലാഷ് സോനയുടെ നേരെ തിരിഞ്ഞു കണ്ണുകാട്ടി അവളെ വിളിച്ച ശേഷം അവളോട്‌ പറഞ്ഞു..

“ഞങ്ങൾ വിളിക്കാത്തത്.. അതിനു…. ഇയാള് വരുമെന്ന് കരുതാത്തത് കൊണ്ടാ… ഇപ്പൊ തന്നെ അവരൊക്കെ പറഞ്ഞു വിളിക്കാൻ…”

“വിളിക്കാൻ അവര് പറയേണ്ടി വന്നൂല്ലേ.. അഭിലാഷേട്ടന് തോന്നിയില്ല?? എന്നെയെന്തായേട്ടാ ഒരു മനുഷ്യജീവി ആയി  തോന്നുന്നില്ലേ ഇങ്ങനെ അവോയ്ഡ് ചെയ്യാൻ??”

അവൾക്കിത്രയും ഫീൽ ചെയ്യാനും മാത്രം ഉണ്ടായിരുന്നോ എന്ന് അതിശയപ്പെട്ട് നിൽകുമ്പോൾ സോന അവരുടെ അടുത്തെത്തി അവളോട് പറഞ്ഞു..

“അലീനാ,  തന്നെ വിളിച്ചാൽ വരുമെന്ന് കരുതിയില്ല ഞങ്ങൾ…  ഇപ്പോൾ എന്തായാലും എല്ലാവർക്കും വേണ്ടി ഞങ്ങൾ ക്ഷണിക്കുന്നു… വൈകിട്ട്  വായോടോ.. വേണേൽ അഭി വന്നു പിക്ക് ചെയ്തോളും ഇയാളെ..”

“ഏയ്‌ it’s ok ടീംസ്.. നിങ്ങൾ  എൻജോയ് ചെയ്യൂ… ഓക്കേ.. ഒരു ഗസ്റ്റ് വരാനുണ്ട്… നിങ്ങൾ കണ്ടിന്യു ചെയ്യ് പീപ്പിൾസ്.. ബൈ.”

അവൾ ഉള്ളിലേക്ക് കയറിയപ്പോൾ അഭിയും സോനയും  തിരിഞ്ഞു നടന്നു…

അഭിലാഷിന് അവളുടെ സംസാരം കേട്ടപ്പോൾ  എന്തോ ഫീൽ ചെയ്തു.. ഒരു നിമിഷം കഴിഞ്ഞു ഒന്നാലോചിച്ചു നിന്ന ശേഷം അവൻ തിരിച്ചു അവളുടെ ക്യാബിനിലേക്ക്  കയറി..

അലീന അത് പ്രതീക്ഷിച്ചില്ല.. അത് കൊണ്ടു തന്നെ അവന്റെ കയറിയപ്പോൾ അവളൊന്നു ഞെട്ടി അവനു മുഖം നൽകാതെ പുറകോട്ട് തിരിഞ്ഞ് കണ്ണുകളൊന്ന് തുടച്ച ശേഷമാണ് അവന്റെ നേരെ തിരിയുന്നത്..

ആ കണ്ണുകൾ നിറഞ്ഞിരുന്നുവോ എന്നവന് തോന്നി..

“അലീന കരഞ്ഞോ?”

“ഞാനോ.. ഏയ്‌.. ഇല്ലല്ലോ.. തോന്നിയതാവും..”

പക്ഷെ അവളുടെ വെപ്രാളം കണ്ടപ്പോൾ അവനുറപ്പായി അത് നുണയാണെന്ന്.. പക്ഷെ വീണ്ടും അത് തന്നെ ചോദിക്കാൻ ശ്രമിക്കാതെ അവൻ കാര്യത്തിലേക്ക് കടന്നു.
.

“അലീനാ,  താൻ കരുതുന്ന പോലെ ഒരു ഹൈ പോഷ് ഫൈവ് സ്റ്റാർ  പാർട്ടിയൊന്നുമല്ല… വീട്ടിൽ തന്നെ ചുമ്മാ കുറച്ചു കള്ളും ബിയറും ഒക്കെയായി കുറച്ചു വെള്ളമടി  സംസാരിച്ചിരിക്കൽ അങ്ങനെ ഒക്കെ മാത്രം…”

അവൾ ടേബിളിൽ കൈ കുത്തി അതിൽ താടി താങ്ങി അല്പം മുൻപോട്ട് ആഞ്ഞു  അവൻ പറയുന്നത് ശ്രദ്ധിച്ചു..

“അത് ബോറാവില്ലേൽ, ഞാൻ ക്ഷണിക്കുന്നു… വന്നൂടെ എന്റെ കൂടെ പാർട്ടിക്ക്??”

“അഭിലാഷേട്ടൻ പറയുന്ന പോലെ ഞാനൊരു പാർട്ടിക്കും പോവാറില്ല….. അതിന് മാത്രം നല്ല ഫ്രണ്ട്സ് ആരും എനിക്കില്ല… ഞാൻ വരാം  അവർക്കൊന്നും പ്രശ്നം ഇല്ലാലോ അല്ലേ?”

“കൂടുതൽ ആലോചിക്കണ്ട… ടൈം നാല് മണി… ഞാൻ വന്നു പിക്ക് ചെയ്യണോ?”

“ഏയ്‌ ഞാൻ വന്നോളാം.. ലൊക്കേഷൻ അയച്ചു തന്നാ മതി..”

ഒന്നാലോചിച്ചു അവൾ തന്നെ പറഞ്ഞു..

“അല്ലേൽ  വന്നു പിക്ക് ചെയ്യാമോ എന്നെ?? കാറിൽ വേണ്ട ബൈക്കിൽ മതി.. ബൈക്കിൽ കേറി അധികം പോവാൻ പറ്റിയിട്ടില്ല എനിക്ക്..”

“അല്ലേലും എന്റെ കയ്യിൽ എവിടാ കൊച്ചേ കാർ.. ബൈക്കിലെ വരൂ… അപ്പോൾ എല്ലാം പറഞ്ഞത് പോലെ ഡീൽ??”

അവൻ  അവൾക്ക് മുൻപിൽ ഡീൽ ഉറപ്പിക്കാൻ എന്ന വട്ടം കൈ വിടർത്തി ടേബിളിൽ വച്ചു..

“Then, ഫൈൻ… ഡീൽ…”

അവളവന്റെ  കയ്യിൽ അവളുടെ കൈ വച്ചു..

“ഡീൽ എല്ലാവരും ആയിട്ട് വേണ്ടേ? അവരെ വിളിക്കട്ടെ??”

“വിളിക്കണോ?? വിളിച്ചോളൂ..”

പക്ഷെ അവളുടെ കൈ അവന്റെ കയ്യിൽ നിന്നെടുത്തു മാറ്റാൻ മടിച്ചു അങ്ങനെ തന്നെ വച്ചു…

“It’s fine… ഞാൻ പറഞ്ഞോളാം…”

“മ്മ് താങ്ക്സ്… താങ്ക്സ് അബിയേട്ടാ”

“എങ്കിൽ ഞാൻ അവിടേക്ക് പോട്ടേ?”

“പോണോ… ഓക്കേ.. പൊയ്ക്കോളൂ..”

പക്ഷെ അപ്പോളും അവളാ കൈ വിടാതെ മൃദുവായി പിടിച്ചു തലയിൽ താങ്ങിയ മറ്റേ കൈ ഗ്ലാസ് ടേബിളിൽ വച്ചു അതിൽ തല ചേർത്ത് അവനെ നോക്കി കിടന്നു…

അവനോ അവൾക്കോ ഒന്നും സംസാരിക്കാൻ കിട്ടുന്നുണ്ടായിരുന്നില്ല…

കുറെ നേരം പരസ്പരം നോക്കി ഇരുന്നിട്ടും ഒന്നും മിണ്ടാതെയായപ്പോൾ അവൻ അവളുടെ കൈ വിരലിലെ മോതിരം പിടിച്ചു നോക്കി..

“ഡയമണ്ട് ആണോ?? എന്താ ബ്ളാക്ക് കളറിൽ?”

“ഊരി നോക്കിക്കോളൂ.. അത് ബ്ലാക്ക് ഗോൾഡിൽ  ഡയമണ്ട് തന്നെയാണ്.. ബ്ളാക്ക്  എന്റെ ഫെവറൈറ്റ് കളറാ..”

ഒട്ടും ടൈറ്റ് അല്ലാത്തത് കൊണ്ടവൻ പിടിച്ചപ്പോൾ തന്നെ അത് ഊരി കൈയ്യിൽ വന്നു…

വലിയ ക്രെയ്‌സ് ഒന്നും ഇല്ലെങ്കിലും അവളെങ്ങനെ പറഞ്ഞത് കൊണ്ടു മാത്രം അവനതൊന്ന് ചുമ്മാ തിരിച്ചും മറിച്ചും നോക്കിയ ശേഷം അവൾക്ക് നേരെ നീട്ടി..

അവളത് പക്ഷെ വാങ്ങാതെ  ഇടം കയ്യുടെ മോതിരവിരൽ അവനു നേരെ നീട്ടി…

വേറെ വഴിയില്ലാതെ അവനത് അവളുടെ കയ്യിൽ ഇട്ട് കൊടുത്തു…

“താങ്ക്സ്… താങ്ക് യൂ സൊ മച്ച്…”

കൂടുതൽ സംസാരിക്കാൻ ഇരിക്കാതെ അവൻ എണീറ്റു..

“എടൊ, തന്നെ കാണാൻ  നല്ല ക്യൂട്ട് ആയിട്ടുണ്ട് ഇന്ന്.. ഞാൻ കേറി വരുമ്പോ കണ്ട തന്റെ നിറഞ്ഞ  കണ്ണ്കൾ അതിലും സുന്ദരം ആയിരുന്നു.. എന്നാലും വേണ്ട.. ഇനി കരയാതിരുന്നോളു..”

അവളവനെ നോക്കി മന്ദഹസിച്ചു..

“ഇതാ അടിപൊളി.. ഇങ്ങനെ മതീടോ..”

“ഓക്കേ ഏട്ടാ.. താങ്ക്സ്..”

അവൻ ക്യാബിൻ തുറന്നു പുറത്ത് കടക്കാൻ നേരം അവൾ പുറകിൽ നിന്ന് വിളിച്ചു..

“അഭിയേട്ടാ..”

ഒന്ന് തനിച്ചു സംസാരിച്ചപ്പോളേക്ക്  അഭിലാഷേട്ടാ എന്ന വിളി അഭിയേട്ടാ എന്നായത് ഓർത്തു അവൻ തിരിഞ്ഞു.

“ആരോടും പറയണ്ടാട്ടോ”

ഒരു ചെറിയ ചമ്മലുണ്ട് ആ മുഖത്ത്..

“എന്ത്”

“ഞാൻ കരഞ്ഞൂന്ന്…”

“ആലോചിക്കട്ടെ… പക്ഷെ ഇനി താങ്ക്സ് വേണ്ട… ഇപ്പോ തന്നെ കുറെ ആയി.. ഇനി താങ്ങൂല..”

ഒരു പുഞ്ചിരിയോടെ അത് പറഞ്ഞു അവൻ നേരെ പോയത് മല്ലു ടീമ്സിന്റെ  അടുത്തേക്ക് ആണ്.. എല്ലാവരും സോനക്ക് ചുറ്റും കൂടിനിന്ന്  സംസാരിക്കുന്നുണ്ട്..

“വൈകിട്ട് അവൾ വരുംട്ടോ… സോനാ, നീ ഒന്ന് പാൻട്രിയിലേക്ക് വായോ.”

അവനതും പറഞ്ഞു പാൻട്രിയിലേക്കു നടന്നു..

എന്തോ പേഴ്സണൽ ആയി സംസാരിക്കാൻ ഉണ്ടെന്ന് മനസിലായതോടെ മറ്റുള്ളവർക്ക് നേരെ ഒന്ന് കണ്ണടച്ചു കാട്ടി അവൾ അവനു പിറകെ പാൻട്രിയിലേക്ക് നടന്നു..

അവൾ ചെല്ലുമ്പോൾ അവൻ ഇലക്ട്രിക് വാട്ടർ കെറ്റിലിൽ വെള്ളം ചൂടാക്കാൻ വയ്ക്കുന്നുണ്ട്.. അവൾ കടന്നു വന്നത് മനസിലായി തിരിഞ്ഞു നോക്കാതെ തന്നെ അവൻ അവളോട്‌ ചോദിച്ചു..

“സോനക്ക് കോഫിയോ ടീയോ??”

അവളവനെ പിടിച്ചു തിരിച്ചു നിറുത്തി മുഖത്ത് നോക്കി പറഞ്ഞു..

“ഇതൊക്കെ ഞാൻ ഉണ്ടാക്കിക്കോളാം.. നീ  ആദ്യം കാര്യം പറയ്..”

അവനൊന്നു സംശയിച്ചു നിന്നതോടെ അവൾ രണ്ടു ഗ്ളാസുകൾ എടുത്ത് നിരത്തികൊണ്ട് അവനോട് തന്നെ പറഞ്ഞു..

“എന്റെ മോത്തു നോക്കി പറയാൻ പറ്റാത്ത കാര്യമാണെൽ  എന്റെ ആസ് നോക്കി പറയ്..”

അവൾ ഓപ്പൺ ആയി ആസ് എന്ന് പറഞ്ഞപ്പോ അവനൊന്നു ചമ്മി എങ്കിലും പറഞ്ഞു തുടങ്ങി..

“ഡീ, നീ തെറ്റിധരിക്കല്ലേ…കുറച്ചു ദിവസായി അലീനക്ക് എന്തോ ഒരു വ്യത്യാസം പോലെ…”

“എന്ത് വ്യത്യാസം?? ഗ്ലാമർ കൂടിയോ??”

“പോടോ… അതല്ല.. പെരുമാറ്റത്തിൽ…”

“പെരുമാറ്റത്തിൽ?? യു മീൻ ലവ്??”

“നോട്ട് ഷുവർ.. ബട്ട് സംതിങ് ലൈക്ക് ഇറ്റ്…”

“നിനക്കിപ്പോളേ മനസിലായോള്ളൂ??  ഇത് ഇവിടെ ചർച്ചാ വിഷയം ആയിട്ട് ദിവസങ്ങൾ കഴിഞ്ഞു..  ഇതിനാണോ നീ അവരുടെ ഇടയിൽ നിന്ന് എന്നെ വിളിച്ചുകൊണ്ടുവന്നെ?? ഞാൻ കരുതിയാരുന്നേ ഇനിയിപ്പോ നിനക്ക്  എന്നോട് ഇഷ്ടമാണെന്ന് പറയാൻ ആവുംന്ന്..”

“അയ്യടാ പ്രേമിക്കാൻ പറ്റിയ മൊതല്….”

“എന്താടാ എനിക്ക് കുഴപ്പം?? ഇത്ര ഷേപ് ഉള്ള ബ്രെസ്റ്റ്.. ആസ്…. പിന്നെ സുന്ദരമായ മുഖം.. എന്നിട്ടും എന്നതാടാ നിനക്ക്  പിടിക്കാത്തെ???”

അവൾ തിരിഞ്ഞു അവന്റെ നെഞ്ചിൽ തല്ലി..

“കളിക്കല്ലേ പെണ്ണേ”

ആ കൈ അവന്റെ നെഞ്ചിൽ വച്ചുകൊണ്ട് തന്നെ അവൾ മുഖമുയർത്തി അവന്റെ കണ്ണിൽ നോക്കി..

“തോന്നിയോ കളിയാന്ന്?? ”

“ഡീ ആർ യൂ സീരിയസ്??”

“അതേടാ നിന്നോട് ഞാൻ കട്ട പ്രേമാ…”

അവളുടെ കൈ അവന്റെ ഷർട്ടിൽ കുത്തി പിടിച്ചു അവനെ അടുപ്പിച്ച ശേഷം  നെഞ്ചിൽ ചാരി ഒരു നിമിഷം നിന്നു… പിന്നെ പൊട്ടി ചിരിച്ചു കൊണ്ടു പറഞ്ഞു…

“പോടാപ്പാ…. നിന്നെ എന്നല്ല ഇവിടെ ആരെയും അങ്ങനെ കാണാൻ എനിക്ക് കഴിയുകേല.. ഈ സൗഹൃദം ഇങ്ങനെ തന്നെ പോണേൽ അതിന്റെ ഇടയിൽ പ്രണയം വേണ്ടടാ…”

അപ്പോളേക്കും വെള്ളം തിളച്ചു കെറ്റിൽ ഓഫ് ആയത് കേട്ട് തിരിഞ്ഞു  ഗ്ലാസ്സിൽ കപ്പുച്ചിനോ പാക്കറ്റ് പൊട്ടിച്ചു ഇട്ടുകൊണ്ട് പറഞ്ഞു..

“നീ  വരുമ്പോൾ ഞങ്ങൾ അത് തന്നെയാ പറഞ്ഞോണ്ട് ഇരുന്നേ.. സംഭവം സത്യവാണെന്നാ എല്ലാവർക്കും തോന്നുന്നേ…”

“ഡീ അപ്പോൾ എല്ലാർക്കും അറിയോ??”

“പിന്നെ അറിയാണ്ട്…. ചീഞ്ഞ മീനിന്റെ  പിന്നാലെ  പൂച്ച നടക്കോ  ഇത്രേം ഉഷാറായി..”

“അയ്യേ… സംഭവം ആകെ ചീഞ്ഞൂലേ??”

“മ്മ്… യെസ് മാൻ… പിന്നൊരു കാര്യം.. സംഭവം പുളിങ്കൊമ്പാ… വിടാണ്ട് പിടിച്ചോ… സിഇഒ അഭിഷേക് എന്നൊരു ബോർഡ് തൂങ്ങിയിട്ട് വേണംന്നെ എനിക്ക് എന്നും ഓസിനു ബിയറടിക്കാൻ….”

“അതിന് ആര് യെസ് പറയാൻ പോണൂ…. എന്റെ ഉള്ളിൽ നീ മാത്രേ ഒള്ളൂ പെണ്ണേ…”

“പോടാപ്പാ കളിക്കാതെ…”

അവനവൾ കാണാതെ ഫോൺ എടുത്തു വിഡിയോ ഓൺ ആക്കി അവളുടെ മുഖം റെക്കോർഡ് ചെയ്തുകൊണ്ട് പറഞ്ഞു.

“അയാം സീരിയസ് സോനാ… വന്ന അന്ന് മുതലേ ഉള്ള തന്റെ ഹെല്പും എല്ലാവരോടും ഫ്രീ ആയുള്ള ഇടപെടലും ഒക്കെ കൊണ്ടാട്ടോ അല്ലാതെ താൻ പറഞ്ഞപോലെ ഫിഗറും ഗ്ലാമറും കണ്ടല്ല ഇഷ്ടം തോന്നിയെ എന്ന് മാത്രം…”

“ഏയ്‌…. ടാ… എന്താ…. അയ്യേ…..”

കോഫി ഉണ്ടാക്കി കഴിഞ്ഞെങ്കിലും അവൾക്കാകെ ചമ്മൽ തോന്നി… അവളൊരു കോഫി കയ്യിലെടുത്തു  അവനെ ഫേസ് ചെയ്യാതെ പാൻട്രിയുടെ ചെറിയ ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നു…

അവനാണെൽ ഒരു കൗതുകത്തോടെ അത് നോക്കി ആസ്വദിച്ചു നിന്നു.. അല്പം കഴിഞ്ഞു അവൾ തന്നെ സംസാരിക്കാൻ തുടങ്ങി..

“ടാ,  ഞാൻ അങ്ങനെ ഒന്നും ചിന്തിച്ചിട്ട് കൂടെ ഇല്ലടാ .. അതോണ്ട് എനിക്കൊരു രണ്ടു ദെവസം തന്നേക്കാവോ?? ഞാനൊന്ന് ശ്രമിച്ചു നോക്കാം തന്നെ അങ്ങനെയൊക്കെ കാണാൻ പറ്റുമോന്ന്.. ഇല്ലേലും എന്നേ കുറ്റം

പറയരുത്കേട്ടോ…”

അവനവളുടെ അടുത്ത് ചെന്നു  അവളെ പിടിച്ചു തിരിച്ചു നിറുത്തി അവളുടെ കണ്ണിലേക്കു നോക്കി.. അവൾക്ക് ആദ്യമായി അവന്റെ കണ്ണിൽ നോക്കാൻ നാണം വന്നു മുഖം കുനിഞ്ഞു..

ഏതാനും നിമിഷങ്ങൾ അവരങ്ങനെ നിന്നു..

അവന്റെ പൊട്ടിച്ചിരി കണ്ടാണ് അവൾ തല ഉയർത്തി നോക്കുന്നത്..

“പക്ഷേ ഒരു പ്രശ്നമുണ്ട്… താൻ പറഞ്ഞത് പോലെ ഞാനും തന്നെ ഫ്രണ്ട് ആയെ കണ്ടിട്ടുള്ളു.. നീ എന്നെ ഫൂൾ ആക്കിയത് പോലെ ഞാൻ തിരിച്ചും ചെയ്തു..”

“ടാ തെണ്ടീ…. ചെറ്റേ… റാസ്കൽ….”

അവൾ അവന്റെ നെഞ്ചിൽ കുറെ വട്ടം ഇടിച്ചു… പിന്നെ അവിടെ ചാരി മുഖം പൂഴ്ത്തി… ആ സമയം  അവൻ വീഡിയോ റെക്കോഡിങ് ഓഫ് ചെയ്ത് ഫോൺ പോക്കറ്റിൽ ഇട്ട ശേഷം തുടർന്നു പറഞ്ഞു.

“എനിക്കൊരു പെണ്ണുണ്ട്… അവളല്ലാതെ വേറെ ഒരു പെണ്ണിനേയും ഞാൻ ഈ പറഞ്ഞത് പോലെ കാണില്ല.. അതിപ്പോ നീയായാലും അലീന ആയാലും…”

“അതാരാടാ കക്ഷി?”

“അത് ഒക്കെ ഉണ്ട്… പിന്നെ പറയാടോ… അത് വിട്..”

“ഓക്കേ… പക്ഷെ നീ അലീനയോട് വേഗം കാര്യം പറഞ്ഞു മനസിലാക്കിക്കണം… പാവം കൊച്ചിന് കൂടുതൽ പ്രതീക്ഷ നൽകാതെ…”

“ഇന്ന് വരുമ്പോ പറയാടി..”

“ഏയ്‌ വേണ്ട മാൻ… നാളെ മതി.. അത് വരെ അവളെ വട്ട് കളിപ്പിച്ചാലോ??”

“എങ്ങനെ??”

“അതൊക്കെയുണ്ട് മാൻ.. ഡീൽ??”

“യെസ് ഡീൽ…”

അവൾ നീട്ടിയ കൈ വെള്ളയിൽ കൈ അടിച്ചു പറഞ്ഞു..

“ഓ മറന്നു മാൻ…. വിൽ ഷോ സംതിങ്… കം..”

അവളവനെ അവളുടെ സീറ്റിലേക്ക് കൊണ്ടുപോയി സിസ്റ്റം തുറന്ന്  വേജ് സിസ്റ്റം ഓപ്പൺ ചെയ്തു കാണിച്ചു..

“നോക്ക്.. റൂൾ അനുസരിച്ചു പന്ത്രണ്ട് ലീവ് പറ്റൂ വർഷം ബെസ്റ്റ് എംപ്ലോയി ആവാൻ കൺസിഡർ  ചെയാൻ.. നിനക്ക് 15 ഉണ്ട്.. എന്നിട്ടും  നിൻ്റെ പേര് ആഡ് ചെയ്തത് അലീനയാണ്..”

“അതിന്?? അവളു ഞാൻ പറഞ്ഞിട്ട് ഒന്നും അല്ലല്ലോ?”

“അസ്ഥിക്ക് പിടിച്ച പ്രണയം ആണ് മോനേ.. നീ ഒന്ന് ആലോചിക്ക് നന്നായി.. നോ പറയും മുൻപ്..”

“ഏയ്‌.. നീ എപ്പോളും പറയാറില്ലേ ഏറ്റവും വിശ്വസിക്കാൻ കൊള്ളാവുന്നത് എന്നെയാണ് എന്ന്.. പക്ഷെ എന്റെ പാസ്റ്റ് അറിഞ്ഞാ നീ പോലും എന്നെ കാണുമ്പോൾ ഓടി ഒളിക്കും…. ആ എനിക്ക് അവളെ പോലെ ഒരു പെൺകുട്ടിയെ ആഗ്രഹിക്കാൻ കൂടി അവകാശമില്ല സോനെ..”

“ചുമ്മാ തള്ളാതെ മാൻ…”

അപ്പോളേക്കും എല്ലാരെയും കോൺഫറൻസ് റൂമിലേക്ക് വിളിച്ചു.. അതോടെ ഗിഫ്റ്റ് എന്താകുമെന്ന ചർച്ചകളോടെ എല്ലാവരും ഉള്ളിൽ പ്രവേശിച്ചു…

ആ വർഷത്തെ ടാർജറ്റിനെക്കാൾ വളരെ നല്ല നിലയിൽ കമ്പനി എത്തിയതിൽ എല്ലാവർക്കും നന്ദി പറഞ്ഞു ജേക്കബ് സർ മകളെ നോക്കി..

അലീനയാണ്  ബെസ്റ്റ് എംപ്ലോയിയെ അനൗൺസ് ചെയ്തത്.. സംഭവം അതിനും മുൻപേ ലീക്ക് ആയത് കൊണ്ടു അത് ആർക്കും കൗതുകം നൽകിയില്ല..

പക്ഷെ അടുത്ത അനൗൺസ്‌മെന്റ് എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു…

“പ്രൈസ് ഫോർ ബെസ്റ്റ് എംപ്ലോയീ ഈസ്‌ എ ബ്രാൻഡ് ന്യൂ മാരുതി സ്വിഫ്റ്റ് കാർ!!”

നിറഞ്ഞ കരഘോഷങ്ങൾക്കിടെ അവളാ കാറിന്റെ ചാവി അവനു കൈമാറി… ഒപ്പം കുറച്ചു ചോകളേറ്റ്സും.. അപ്പോളേക്കും എല്ലാവരും കൂടി വന്നു അത് തട്ടി പറിച്ച്  ആഘോഷമായി…

എല്ലാം കഴിഞ്ഞു ഇറങ്ങും നേരം ജേക്കബ് സർ അവരുടെ  അടുത്തെത്തി അഭിലാഷിനെ നോക്കികൊണ്ട് പറഞ്ഞു.

“ഇന്നെന്തോ പാർട്ടി ഉണ്ടെന്ന് അലീന പറഞ്ഞു…”

“ആ ചുമ്മാ ഒരു ഗെറ്റ് ടുഗെതർ..”

“യാ.. ഇറ്റ്സ് ഫൈൻ..”

“ഒക്കെ സാർ  താങ്ക്സ്…”

“വെൽക്കം അഭിലാഷ്,, പിന്നൊരു കാര്യം.. അമ്മയില്ലാതെ വളർന്ന കുട്ടിയാണ് അലീന… വലിയ ലോകവിവരം ഒന്നും അവൾക്കില്ല.. അവളെ ഒന്നു സൂക്ഷിച്ചേക്കണേ.. എന്തേലും മണ്ടത്തരം ഒക്കെ പറഞ്ഞാലും കണ്ണടച്ച് കളഞ്ഞാൽ മതി…”

“ഷുവർ സർ..”

♥️♥️♥️♥️

മൂന്നരക്ക് അവൻ ബൈക്ക് എടുത്തു അവളുടെ വില്ലയിലേക്ക് വിട്ടു. പുത്തൻ കാർ എടുക്കാൻ താല്പര്യം തോന്നിയെങ്കിലും അവളുടെ അഭ്യർത്ഥന കൊണ്ടാണ് ബൈക്ക് തന്നെ എടുത്തത്..

ഏതാനും നിമിഷങ്ങൾ വെയിറ്റ് ചെയ്ത് കഴിഞ്ഞു അവളിറങ്ങി വന്നു… ഡാർക്ക് ബ്ലൂ ജീൻസും പിങ്ക് കളർ കൂർത്തയുമാണ് അവളുടെ വേഷം…

“കാർ എങ്ങനെയുണ്ട് അഭിയേട്ടാ??”

“യാ.. കൊള്ളാം.. അടിപൊളി… നെക്സ്റ്റ് വീക്ക് പറ്റിയാൽ ഇതും കൊണ്ടു കറങ്ങാൻ പോവണം… പോരുന്നോ??”

“യാ… ഓഫ്കോഴ്സ് ഷുവർ..”

അവനു പിറകിൽ ഒരു വശത്തേക്ക് കാൽ ഇട്ട് ഇരുന്നുകൊണ്ടാണ്  അവൾ പറഞ്ഞത്..

ബൈക്ക് പുറത്തിറങ്ങി വീട് കണ്ണിൽ നിന്നും മറഞ്ഞതും അവൾ അവനോട് പറഞ്ഞു

“അഭിയേട്ടാ.. എനിക്കിങ്ങനെ ഇരിക്കാൻ പേടി തോന്നുന്നു വീഴുമോന്ന്.. ഞാൻ കാല് ഇരുവശത്തും ഇട്ട് ഇരുന്നോട്ടെ??”

“നോ പ്രോബ്ലം അലീനാ… താനല്ലേ ആദ്യം  ഇങ്ങനെ ഇരുന്നേ??”

അവൻ ബൈക്ക് നിറുത്തി അവളെ ഇരുവശത്തും കാലിട്ട് ഇരുത്തിയശേഷം വണ്ടിയെടുത്തു…

ഇടയ്ക്കിടെ മിററിലൂടെ നോക്കുമ്പോൾ അവനു കാണാമായിരുന്നു സന്തോഷം കൊണ്ടവളുടെ മുഖം തിളങ്ങുന്നത്…

നാളെ എല്ലാം തീരുമല്ലോ എന്നാലോജിച്ച് അവനു തന്നെ വിഷമം തോന്നി…

ഒരുവേള അവളുടെ മുഖത്ത് നോക്കി നോ എന്ന് പറയാനാവുമോ എന്നുകൂടി അവൻ ഭയപ്പെട്ടു..

എന്തായാലും അധികം വൈകാതെ അവർ വീട്ടിലെത്തി..

ചെന്നു കയറുമ്പോൾ  ഡൈനിങ് ടേബിളിനു മുൻപിലിരുന്ന് സവാള അരിഞ്ഞു കൊണ്ടിരിപ്പുണ്ട് ചഞ്ചലും സോനയും സാക്ഷിയും…

ചഞ്ചൽ ഒരു ചുരിദാർ ആണ് വേഷം.. സോനയും സാക്ഷിയും ജീൻസ് ടൈപ് ബർമുഡ ആണ് വേഷം.. അതിൽ തന്നെ സോനയുടേത് തീരെ ഇറക്കം കുറഞ്ഞു ഹോട്ട് പാന്റ്സ് ടൈപ് ആണ്..

അലീനക്ക് ഫ്രഷ് ആവാൻ ഒരു റൂം കാണിച്ചു കൊടുത്തു അഭിലാഷ് മറ്റൊരു റൂമിലെ അറ്റാച്ച്ഡ് ബാത്ത് റൂമിൽ  കുളിക്കാൻ കയറി..

അലീന ഫ്രഷ് ആയി തിരിച്ചു വരുമ്പോൾ കാണുന്നത് അഭിലാഷിന് തല തോർത്തി നൽകുന്ന സോനയെയാണ്…

അഭിലാഷും സോനയും  തമ്മിൽ ഇങ്ങനെ ഒരു റിലേഷൻ???  തന്റെ സ്വപനങ്ങൾ എല്ലാം തകർന്ന് പോവുന്ന പോലെ അവൾക്ക് തോന്നി…

അപ്പോളേക്കും  ഡൈനിങ് ടേബിൾ ക്‌ളീൻ ചെയ്തു അവിടെ ഒരു കെയ്ക്ക് സെറ്റ് ചെയ്തിട്ടുണ്ട്…അവിടെ  സാക്ഷി ഒരു കുപ്പി വൈനും കുറച്ചു ഗ്ളാസുകളും നിരത്തി അഭിലാഷിന് നേരെ കത്തി നീട്ടി…

“ഇതെന്താ ബർത്ത്ഡേ ആണോ ഇന്ന്??”

അലീന ഇതൊക്കെ കണ്ടു അതിശയം കൂറി ചോദിച്ചു..

“നോ അലീനാ, it’s for the car…”

സാക്ഷിക്ക് മലയാളം മനസിലാവുമെങ്കിലും മറുപടി ഇംഗ്ലീഷിലെ നൽകൂ…

അഭിലാഷ് കെയ്ക്ക് കട്ട് ചെയുമ്പോൾ ഒരു വശത്തു സോനയും മറുവശത്തു അലീനയും നിന്നു..

ആദ്യപീസ് കട്ട് ചെയ്ത് അവനത് എടുത്തതും  സോന അവന്റെ കൈ പിടിച്ചു അവളുടെ തന്നെ വായിലേക്ക് കൊണ്ടുപോയി…

അതിൽ നിന്നും പകുതി കടിച്ചെടുത്ത ശേഷം  അതിന്റെ തന്നെ ബാക്കിയിൽ നിന്നു ചെറിയൊരു പീസ് അടർത്തിയെടുത്തു  അവന്റെ വായിൽ വച്ചു നൽകി..

ഇടകണ്ണിലൂടെ നോക്കുമ്പോൾ അലീനയുടെ മുഖം വല്ലാതാവുന്നത് അവൾക്ക് കാണാമായിരുന്നു..

“മതി മാറിയേ.. ഇനി ഞാൻ കട്ട്‌ ചെയ്തു എലാവര്ക്കും തരാം…”

അടുത്ത പീസ് തനിക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചു നിന്ന അലീനയെ വീണ്ടും വിഷമിപ്പിച്ചു കെയ്ക്ക് സോന ഏറ്റെടുത്തു…

എങ്കിലും ഒരു ചെറിയ പീസ് എടുത്തു അവൾ അവന്റെ വായിൽ വച്ചു നൽകി സ്വയം ആശ്വസിച്ചു…

അപ്പോളേക്കും കെയ്ക്കും ഒരു ചെറിയ വൈൻഗ്ലാസ് വൈനും സോന ഓരോരുത്തർക്കായി നൽകി..

അത് ഓരോരുത്തരായി കഴിക്കുന്നതിനിന്റെ ഇടയിൽ അഭിലാഷിന്റെ വൈൻ ഗ്ലാസ് സോന തട്ടി പറിച്ച് വാങ്ങി ചുണ്ടിലേക്ക് അടുപ്പിച്ചു…

അതോടെ അലീന വീണ്ടും വല്ലാതെയായി…

“എന്താടോ അലീനെ താനിങ്ങനെ ഗ്ലൂമി ആയിരിക്കുന്നെ പാർട്ടിക്ക് വന്നിട്ട് അടിച്ചു പൊളിക്കാതെ??”

അഭിലാഷിൽ നിന്നകന്ന് മാറി അലീനക്ക് മുന്നിൽ വന്നു നിന്ന് ആ ഗ്ലാസ് ചുണ്ടോട് അടുപ്പിച്ചു കൊണ്ടായിരുന്നു സോനയുടെ ചോദ്യം…

“ഏയ്‌.. എന്തോ ചെറിയ തലവേദന പോലെ.. ഞാനൊന്ന്  റസ്റ്റ്‌ ചെയ്തോട്ടെ??”

“ഒക്കെ ഷുവർ…”

അവളൊരു റൂമിലേക്ക് കയറി വാതിൽ അടച്ചതും പൊട്ടിക്കരഞ്ഞു.. ഇത്ര നാളും മനസ്സിൽ ഉണ്ടായിരുന്ന ഇഷ്ടം കുഴിച്ചു മൂടേണ്ടി വരുമെന്ന് അവൾക്കുറപ്പായി…

അല്പസമയം കഴിഞ്ഞു കണ്ണു തുടച്ചവൾ മനസിനെ ദൃഡപെടുത്തി അവർക്കരികിലേക്ക് നടന്നു…

പക്ഷെ ചെല്ലുമ്പോൾ കാണുന്നത്  സെറ്റിയിൽ  അഭിലാഷിന്റെ മടിയിൽ തല വച്ചു കിടന്നു  കാലുകൾ ചുവരിൽ ഉയർത്തി വച്ചിരിക്കുന്ന സോനയേയാണ്.. അല്പം വിഷമം തോന്നിയെങ്കിലും അവൾ അത് പുറമെ കാണിക്കാതെ അവർക്കൊപ്പം തന്നെ പോയിരുന്നു…

“കരഞ്ഞപ്പോൾ എല്ലാ വെഷമവും മാറിയോ അലീനെ??”

അവള്കെതിരെ തിരിഞ്ഞിരുന്ന അഭിലാഷ് അവളെ നോക്കാതെ തന്നെയാണ് ചോദിച്ചത്..

അവൻ തന്റെ  മുഖം കാണുക പോലും ചെയ്യാതെ എങ്ങനെ മനസിലാക്കി എന്ന് അത്ഭുതം കൂറി കൊണ്ടാണ്ട് അവൾ മറുപടി പറഞ്ഞത്.

“ഞാൻ അതിന്…”

പൂർത്തിയാക്കും മുൻപ് അവനവളുടെ നേരെ തിരിഞ്ഞു

“ഹേയ് ഗേൾ,  നുണ പറയാൻ തനിക്കൊട്ടും കഴിവില്ല.. വേണ്ടെടോ.. ഞാൻ മുൻപേ പറഞ്ഞതല്ലേ.. ഒരു പുഞ്ചിരിയോടെ എല്ലാം നേരിടാൻ ശ്രമിക്കേടോ..”

അവനങ്ങനെ പറഞ്ഞതും അവളവന്റെ തോളിലേക്ക് ചാരി തേങ്ങി… അവനവളുടെ തോളിൽ കൈ തട്ടി  ആശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞു.

“ഞാനൊരു കൊച്ചു വീഡിയോ കാണിച്ച് തരട്ടെ?? എല്ലാവരെയും വിളിക്കാം….”

എല്ലാവരെയും വിളിച്ചു വരുത്തി അവൻ ഫോൺ ഓൺ ചെയ്ത് അല്പം മുൻപ് എടുത്ത വീഡിയോ പ്ലെ ചെയ്യാൻ തുടങ്ങി…

അവൻ സോനയോട് ഇഷ്ടം സീരിയസ് ആണെന്ന് പറയുന്നതും അപ്പോളവൾ അവനു മുഖം നൽകാതെ നാണം കൊണ്ട് വിൻഡോയിലേക്ക് പോകുന്നതും ഒക്കെ കണ്ടു സോനയാ ഫോൺ തട്ടിപ്പറിക്കാൻ നോക്കിയെങ്കിലും എലാവരും കൂടി അവളുടെ കൈ പിടിച്ചു വച്ചു ആ വീഡിയോ മൊത്തം കണ്ടു…

പക്ഷെ അതിനിടെ അലീനയുടെ കണ്ണുകൾ നിറഞ്ഞു..

ആദ്യം സങ്കടം കൊണ്ടും അവസാനം അവൻ കളിപ്പിക്കുന്നതാണെന്ന് പറയുമ്പോൾ സന്തോഷം കൊണ്ടും…

അപ്പോളേക്കും ഫ്രിഡ്ജിൽ നിന്ന്  ബിയറും കള്ളും സ്നാക്ക്‌സും ഒക്കെ എത്തി തുടങ്ങി…

സോനയും സാക്ഷിയും കുടിക്കുന്നത് കണ്ടു അലീനയും ബിയർ ടെസ്റ്റു ചെയ്‌തെങ്കിലും ആ ചവർപ്പ് പിടിക്കാതെ വൈൻ മാത്രം കഴിച്ചു…

നല്ല മൂഡ് ആയതോടെ ഹോം തീയേറ്ററിൽ പാട്ടിനോപ്പം തുള്ളിക്കൊണ്ട് എല്ലാവരും കൂടെ തകർത്തു..

പന്ത്രണ്ട് മണിയെങ്കിലും ആയിക്കാണും അവരൊക്കെ തളർന്നു  കിടക്കാൻ… റൂമിലൊന്നും പോവാതെ ഹോളിൽ തന്നെ പാ വിരിച്ചു എല്ലാരും കൂടെ അഡ്ജസ്റ്റ് ചെയ്തു കിടന്നു…

രാവിലെ അലീന എണീക്കുമ്പോൾ ആറര ആയി… എന്നും തലയിണ കെട്ടിപിടിച്ചു ഉറങ്ങുന്ന ഓർമയിൽ കിടന്ന അവൾ എണീക്കുമ്പോൾ  അഭിലാഷിന്റെ നെഞ്ചിനോട് ചേർന്നു  ഒരു കൈ കൊണ്ടു അവനെ ചുറ്റി പിടിച്ചാണ് കിടപ്പ്…

അഭിലാഷ് നേരത്തെ ഉണർന്നെങ്കിലും അവളുടെ ഉറക്കം കളയാതിരിക്കാൻ അങ്ങനെ തന്നെ അവളെ നോക്കി കിടക്കുന്നു..

ഒരു നിമിഷം കൊണ്ട് പൂർണബോധം വന്നു അവൾ നാണത്തോടെ എണീറ്റ് മാറി…

“ഗുഡ്മോർണിംഗ് അലീനാ,, വേണേ കുറച്ച് കൂടെ ഉറങ്ങിക്കോ…”

“ഗുഡ്മോർണിംഗ് അഭിയേട്ടാ… ഞാനിത്ര നേരമേ ഉറങ്ങാറ് ഒള്ളു… ബാക്കി ആരും എണീറ്റില്ലേ??”

“ഏയ്‌ ഒക്കെ എണീക്കാൻ പത്തു മണിയെങ്കിലും ആവും…  താൻ ഫ്രഷ് ആയി വാടോ.. ഞാനൊരു കോഫി ഇട്ട് തരാം…”

അവളെണീറ്റ് ഫ്രഷ് ആയി വന്നപ്പോളേക്ക് അഭിഫ്രഷ് ആയി കോഫി കപ്പിലേക്ക് പകർത്താൻ തുടങ്ങി..

“അയ്യോ ഞാൻ ഉണ്ടാക്കിയേനെ..”

“ഏയ്‌ യൂ ആർ ഗസ്റ്റ്.. ഈ വീക്ക് മാത്രംട്ടോ.. ഇനി വന്നാൽ എല്ലാ പണിയും  ചെയ്യിപ്പിക്കും….”

ഒരു കപ്പ് അവൾക്ക് നേരെ നീട്ടി മറ്റൊന്ന് അവനും കയ്യിലെടുത്തു ഒരു ചെയറിൽ ഇരുന്നു പറഞ്ഞു..

“ഷുവർ.. വിത്ത്‌ പ്ലഷർ…”

ഒരു കവിൾ കുടിച്ച് ഗ്ലാസ് കിച്ചനിലെ ബ്രേക്ക്ഫാസ്റ്റ് ടേബിളിൽ വച്ചുകൊണ്ട് അവനവളെ തലയുയർത്തി നോക്കി ചോദിച്ചു..

“അതിനു താൻ ഇനിയും വരുമോ??”

അവളും അവനെതിരെ ചെയറിൽ ഇരുന്നു കോഫി അല്പം കുടിച്ച ശേഷം കപ്പ് അവന്റെ ഗ്ലാസ്സിന് തൊട്ടടുത്തു വച്ചു കൊണ്ടു അവനെ നോക്കി പറഞ്ഞു..

“വിളിച്ചില്ലേലും എല്ലാ സാറ്റർഡേയും ഇവിടെ ഞാൻ ഹാജരുണ്ടാവും..”

അവൾ വീണ്ടും ഗ്ലാസ്‌ കയ്യിലെടുത്തു.. പക്ഷെ അവൾ മനഃപൂർവം എടുത്തത് അവന്റെ ഗ്ലാസ് ആയിരുന്നു.. അവനത് ശ്രദ്ധിച്ചെങ്കിലും കാണാത്ത പോലെ ഇരുന്നു..

അവളാ ഗ്ലാസ് അവൻ ചുണ്ടമർത്തിയ അതേ സ്ഥലത്ത് തന്നെ ചുണ്ട് ചേർത്തപ്പോൾ അവനവൾക്ക് ഷുഗർടിൻ നീട്ടി പറഞ്ഞു..

“അതിൽ ഷുഗർ കുറവാ.. കുറച്ചു ചേർത്തോ….”

“ഏയ്‌ ഷുഗർ ഉണ്ടായിരുന്നല്ലോ..”

ഒന്നും അറിയാത്ത പോലെ നിഷ്കളങ്കയായി അവൾ പറഞ്ഞു..

“അത്  തന്റെ ഗ്ലാസ്സിലല്ലേ?? ഞാൻ ഷുഗർ  കുറവേ യൂസ് ചെയ്യൂ…”

“അതിനു… ഞാൻ…”

അവൾ ചമ്മിക്കൊണ്ട് ഉരുളാൻ നോക്കി..

“ഏയ്‌ .. അത് വിടെടോ…. ഇവിടെ അടുത്തൊരു ഹിൽ ഉണ്ട്.. നമുക്കൊന്ന് നടക്കാൻ പോയാലോ.. തിരിച്ചു വരും വഴി ഒരു കൊച്ചു ചായക്കടയുണ്ട്.. അടിപൊളി ദോശയും ചമ്മന്തിയും കിട്ടും..”

“ഞാൻ രണ്ടു വട്ടം റെഡി…”

അവൻ റൂമിലേക്ക് കയറി പേഴ്സും മൊബൈലും  എടുക്കുമ്പോൾ അവൾ റൂമിലേക്ക് കയറിവന്ന് കണ്ണാടിയിൽ നോക്കി ഒരുങ്ങാൻ വന്നു..

“ഓ മതി കൊച്ചേ… ഇവിടെ ആണ്പിള്ളേര് ഒന്നുമില്ല കാണാൻ…”

“നീ പോടാ…”

അവളവനെ ഗോഷ്ടി കാട്ടി പുറത്തേക്ക് ഓടി.. ആദ്യമായാണ് അവളവനെ ഏട്ടാ എന്നല്ലാതെ വിളിക്കുന്നത്…

പുറത്ത് നല്ല തണുപ്പുണ്ടായിരുന്നു… അതറിയാവുന്നത് കൊണ്ടു അവനൊരു ഷാൾ കൊണ്ടുവന്ന് അവൾക്ക് നീട്ടി വാതിൽ ചാരി പുറത്തിറങ്ങി.

അവൻ പുറത്തിറങ്ങിയതും  അവൾ അടുത്തു നിന്ന ചെറിയ മരം കുലുക്കി  മഞ്ഞുതുള്ളി മൊത്തം അവന്റെ തലയിൽ വീഴിച്ചുകൊണ്ട് ഓടി…

അവളുടെ ഓരോ കുസൃതിയും കാണുമ്പോൾ അവന്റെ ഉള്ളു ഉരുകികൊണ്ടിരുന്നു. അർഹതയില്ലാത്തത് ആഗ്രഹിക്കരുതെന്ന് അപ്പോൾ  ഉള്ളിലിരുന്നു ആരോ മന്ത്രിച്ചും കൊണ്ടിരുന്നു….

അവനൊന്നു പുഞ്ചിരിച്ചു കൊണ്ടു നനഞ്ഞ തല കൈ കൊണ്ടു തട്ടി കളയുമ്പോൾ അവൾ തന്നെ ഓടി വന്നു ഷാൾ വച്ചു തല തൂവർത്തി കൊടുത്തു…

പിന്നെ പതിയെ  നടന്നു… തണുത്തപ്പോൾ ഷാൾ പുതച്ച് അവൾ അവനു നേരെ അതിന്റെ പാതി നീട്ടി..

അവൻ ആദ്യം വേണ്ടെന്ന് പറഞ്ഞെങ്കിലും അവൾ അവനെ പിടിച്ചു അവളോട്‌ ചേർത്തു ഷാൾ രണ്ടാളും കൂടെ പുതച്ചു…

നടക്കുമ്പോൾ ഇടക്കെപ്പോളോ കേട്ട കുയിലിന്റെ കരച്ചിലിന് ഒപ്പം  ഏറ്റ് കരഞ്ഞും കാക്കക്ക് നേരെ കല്ലെറിഞ്ഞും ഒരു മൈനയെ കണ്ടപ്പോൾ ഇരട്ടമൈനയെ കാണണമെന്ന് പറഞ്ഞു കാത്തു നിന്നും അലീന  ഒരു കൊച്ചു കുഞ്ഞായ പോലെ അവനു തോന്നി..

അല്പം റോഡിലൂടെ നടന്നു പിന്നെയാ കുന്നിലേക്കുള്ള ഇടവഴിയിലേക്ക് കയറിയപ്പോൾ അവൾ അവന്റെ കയ്യിൽ ചുറ്റി പിടിച്ചു…

“അലീനാ,”

“മ്മ്.. എന്തെയേട്ടാ??”

“തനിക്ക് എന്നോട് എന്തേലും പറയാനുണ്ടോ??”

“എന്ത്??”

അപ്പോളേക്കും അവരാ കുന്നിലേക്ക് കയറി തുടങ്ങി..

“എന്തെങ്കിലും??”

അവൾ മറുപടി പറയാതെ അവന്റെ കയ്യിൽ ബലമായി നുള്ളി..

“വേദനിക്കുന്നു പെണ്ണേ..”

“കണക്കായിപ്പോയി..”

അവളവനെ മറികടന്നു ഓടി.

“പതുക്കെ പോ പെണ്ണേ.. വീഴും.. പാറയ്ക്കു വഴുക്കലുണ്ട്…”

“ഓ പിന്നേ…”

അവളോടി ഒരു വളവ്  തിരിഞ്ഞു കഴിഞ്ഞു കാണാതായി…

അവനവിടെ എത്തുമ്പോൾ  അവൾ നിലത്തു വീണു കിടക്കുന്നുണ്ട്…

“ഞാനപ്പോളെ പറഞ്ഞതല്ലേ?? വേദനയുണ്ടാ…”

“മ്മ്.. കാല് അനക്കാൻ വയ്യ…”

അവളവന്റെ നേരെ കൈ നീട്ടി..

അവളാ കയ്യിൽ പിടിച്ചു എണീറ്റു അവന്റെ തോളിലേക്ക് ചാരി… അവൻ തിരിച്ചു ഇറങ്ങാൻ നോക്കുന്നത് കണ്ടു അവൾ തടഞ്ഞു പറഞ്ഞു..

“പ്ലീസ് വേദന ഞാൻ സഹിച്ചോളാം മോളിൽ പോവാന്നെ…”

വേണ്ടെന്ന് പറയണം എന്നുണ്ടായിരുന്നെങ്കിലും അവളുടെ മുഖത്ത് നോക്കിയപ്പോൾ ഏറെ പ്രതീക്ഷയോടെ നിൽക്കുന്ന അവളോട് നോ പറയാൻ അവനു കഴിഞ്ഞില്ല…

അവളെയും കൊണ്ടു അല്പം ബുദ്ധിമുട്ടെണ്ടി വന്നു അവനൊന്നു മുകളിലേക്ക് കയറാൻ..

മുകളിൽ എത്താറായതും അവൾ വേദന കൊണ്ടെന്ന പോലെ നിന്നു…

“വേദനയുണ്ടേ തിരിച്ചു പോയാലോ??”

“ങ്ങു ഹു.. ഇത്രേം എത്തിയില്ലെ പ്ലീസ്…”

“എങ്കീ നടക്കു കൊച്ചേ..”

“വേദനിച്ചിട്ട് കാല് കുത്താൻ വയ്യ ഏട്ടാ…”

“പിന്നെങ്ങിനെയാ അലീനെ??”

“എന്നെ ഒന്ന് എടുക്കാമോ..ആ പാറ വരെ?? ഇത്തിരി കനേ ഒള്ളൂ… ദേ പാറ്റ പോലെ…”

നിഷ്കളങ്കമായ അവളുടെ മറുപടി കേട്ട് ഒരു കൈ അവളുടെ കഴുത്തിലും മറ്റേ കൈ കാൽമുട്ടിനു പിറകിലുമായി അവളെ കോരിയെടുത്തു..

സാൾട്ട് ആൻഡ് പെപ്പറിലെ  ആസിഫലിയെ നോക്കുന്ന മൈഥിലിയെപോലെ അവളവനെ നോക്കികൊണ്ട് കിടന്നു…

അപ്പോളും വഴിവിളക്കുകൾ അണയാതെ ലൈറ്റിന്റെ ശോഭയിൽ വിളങ്ങുന്ന ഹൈദരാബാദ് സിറ്റിയുടെ കുന്നിൻ മുകളിൽ നിന്നുള്ള ദൃശ്യം അതി മനോഹരം ആയിരുന്നു…

അവൾ അവനെ വിട്ടു മാറി കൈകൾ വിരിച്ചു നിന്നു…

“വീഴും പെണ്ണേ.. ഇപ്പോൾ തന്നെ ഒറ്റ കാലേ ഒള്ളൂ.. ഇനി അതും കൂടി കളയണ്ട…”

“അതൊക്കെ ഞാൻ നോക്കിക്കോളാം.. എനിക്കൊരു ഫോട്ടോ എടുത്തു തരാമോ ഇങ്ങനെ നിന്ന്??”

അവളുടെ പിടിവാശി കാരണം അങ്ങനെ ഒരു ഫോട്ടോ എടുത്തു കഴിഞ്ഞു അവൻ അവളെയും കൊണ്ട് ഒരു പാറയിലെ നനവ് ഷാൾ വച്ചു തുടച്ച ശേഷം ഇരുന്നു…

അവളാണേൽ അവന്റെ മടിയിൽ തലവച്ചു കിടന്നശേഷം കാലുകൾ എടുത്തു അടുത്തുള്ള മരത്തിലേക്കു വച്ചു..

“എടൊ നല്ല അസൂയ ആണല്ലേ തനിക്ക്??”

“ഏയ്‌…എന്നാലും  ഇത്തിരി ഉണ്ട്ട്ടോ… എന്തെ ഏട്ടാ ചോദിച്ചേ??”

“അല്ലാ, സോന വൈൻ എന്റെ ഗ്ലാസ്സിൽ നിന്ന് കുടിച്ചതുപോലെ താൻ കോഫി കുടിക്കുന്നു.. അവൾ തല തൂവർത്തി തന്ന പോലെ താനും ചെയ്യുന്നു,.. ഇപ്പോൾ ദേ അവൾ കിടന്ന പോലെ കാല് പോലും വച്ചു കിടക്കുന്നു…”

“അയ്യേ…  എല്ലാം മനസിലായില്ലേ..”

അവൾ ഇരുകയ്യും കൊണ്ടു മുഖം പൊത്തി…

“ചമ്മണ്ട.. താനിപ്പോ ആ കാല് താഴ്ത്തി വച്ചോ.. ഇല്ലേ വേദന കൂടും..”

“എന്നാ ഞാനൊരു കാര്യം പറഞ്ഞ ചീത്ത പറയുവോ തല്ലോ ചെയ്യോ??”

“ഏയ്‌ താൻ പറയെടോ..”

“ഞാൻ വീണൊന്നും ഇല്ല.. ഇയാള്ടെ കൈയിൽ തൂങ്ങാൻ ചെയ്ത ഐഡിയ ആണ്.. എങ്ങനിണ്ട്??”

അവൾ കുസൃതിയോടെ ഒരു കൈ കൊണ്ടു മുഖത്തിന്റ പാതി മറച്ചു പിടിച്ചു അവനെ നോക്കി പുഞ്ചിരിച്ചു..

“ഇപ്പഴും കൊച്ചു പെണ്ണാന്നാ വിചാരം.. ദേ തന്റെ ഡാഡി ഇന്നാള് പറഞ്ഞെ ഒള്ളൂ നല്ല പയ്യന്മാർ ഉണ്ടേ കെട്ടിച്ച് കൊടുക്കാമെന്ന്.. എന്നിട്ടാ കുട്ടികളി..”

“ഇഷ്ടല്ലേ?? എന്റെ കുട്ടിക്കളി?? ഇയാളുടെ അടുത്ത് മാത്രേ ഒള്ളു. പിന്നെ ഡാഡീടെ അടുത്തും…”

അവൻ പുഞ്ചിരിച്ചു കൊണ്ടു തലയാട്ടി..

അവൾ എണീറ്റു അവന്റെ തോളിൽ ചാരി ഇരുന്നു അകലേക്ക്‌ നോക്കി പറഞ്ഞു..

“ഏട്ടൻ മുൻപ് ചോദിച്ചില്ലേ എന്തേലും പറയാനുണ്ടോ എന്ന്?? ഇപ്പോ പറയട്ടെ?”

“മ്മ്.. പറയ്…”

“ഏട്ടന് മനസിലായില്ലേ എന്താ ഞാൻ പറയാൻ പോവുന്നേ എന്ന്?? ഞാനും ഡാഡീം മാത്രോള്ള എൻറെ ലോകത്തേക്ക് ഞാൻ ഏട്ടനെ കൂടി ക്ഷണിച്ചോട്ടെ?? ഡാഡി പറഞ്ഞപോലെ പയ്യനെ അന്വേഷിച്ചു ഇനി ബുദ്ധിമുട്ടണ്ടാന്ന് പറഞ്ഞോട്ടെ ഞാൻ?”

“നീ ഇത് പറയാനിരിക്കാണ് എന്ന് അറിഞ്ഞോണ്ട് തന്നെയാ കൊച്ചേ ഞാൻ തന്നെ ഇങ്ങോട്ട് കൊണ്ടു വന്നത്…”

അവളൊരു പുഞ്ചിരിയോടെ അവന്റെ തോളിൽ തല വച്ചു അവനോട് ചാരി ഇരുന്നു…

“പക്ഷെ അലീനാ, എനിക്ക് തന്നോട് സോറി പറയാൻ മാത്രേ കഴിയൂ…”

“ആർ യൂ സീരിയസ്? എന്നെ പറ്റിക്കയാണോ ”

“എന്റെ പാസ്റ്റ് അറിയാതോണ്ടാ താനിങ്ങനെ ചോദിക്കുന്നെ…അതറിഞ്ഞാ പിന്നെ ഒരുപക്ഷെ എന്നെ തന്റെ കമ്പനിയിൽ വച്ചോണ്ടിരിക്കുക കൂടിയില്ല…”

“ഓ പിന്നേ..”

“സത്യം.. തനിക്കറിയോ വലിയൊരു തെറ്റിന്റെ ശാപമോക്ഷം തേടിയെന്റെ മനസ്സ് ഓരോ നിമിഷവും നീറികൊണ്ട് ഇരിക്കയാണ്… തനിക്കറിയോ എൻറെ ചോരയിൽ ജനിച്ച ഒരു കുഞ്ഞു എവിടെയോ ജീവിച്ചിരിപ്പുണ്ട്…”

” ഞാനൊരു പൊട്ടി പെണ്ണാ ഏട്ടാ.. നുണ ഒന്നും മനസിലാക്കാനുള്ള കഴിവില്ല… എന്നാലും ഇപ്പോൾ മനസിലായി… ഏട്ടാ എന്നെ ഇഷ്ടല്ലേ അത് പറഞ്ഞൂടെ.. എന്തിനാ കണ്ണു പൊട്ടുന്ന നുണ പറയുന്നേ??”

“നുണയല്ല കൊച്ചേ എല്ലാം സത്യാ… സ്വന്തം വീട്ടിലേക്ക് പോവാൻ പോലും തോന്നിപ്പിക്കാതെ ജീവിക്കുന്ന ഞാനെന്ന സത്യം..”

“ആരാ ഏട്ടാ ആ പെണ്ണ്?? അവളിപ്പോ എവിടെയാ??”

“അറിയില്ലടോ അവളെവിടെയാണെന്ന്… ധൈര്യമില്ല അന്വേഷിക്കാൻ… അവളാരാണെന്ന് ചോദിച്ചാൽ….”

♥️♥️♥️♥️♥️♥️

“അഭീ  റെഡി ആയോ നീ??”

“ഇപ്പൊ വരാടി…”

അവനൊരു നീല ജീൻസും സ്കൈബ്ലൂ ഷർട്ടും ഇട്ട് ഇറങ്ങിയപ്പോൾ  അർച്ചന ബിസ്കറ്റ് കളർ ചുരിദാർ ആണ് ഇട്ടിരിക്കുന്നത്..

രണ്ടാളും താഴേക്ക് ഇറങ്ങിചെല്ലുമ്പോൾ അച്ഛനവിടെ അക്ഷമനായി കാത്തു നില്പുണ്ട്…

നല്ല ഉയരം അതിനൊത്ത വണ്ണം  കപ്പടാ മീശ ഇതൊക്കെയാണ് പുള്ളിയുടെ സ്റ്റൈൽ.. നേരം വൈകുന്നതിന്റെ അക്ഷമ ആ മുഖത്ത് കണ്ടതോടെ ഞങ്ങൾ അച്ഛനിൽ നിന്ന് അല്പം അകലം പാലിച്ചു..

കക്ഷിയുടെ പിശുക്ക് ഫേമസ് ആണ്… എന്തിനു പറയാൻ.. നാണയത്തിന്റെ തിളക്കം കണ്ടാ  അതിപ്പോ അമേദ്യത്തിൽ ആയാലും വിരലിട്ടു ഇളക്കുന്ന വിദ്വാന്റെ മക്കളെന്ന്  ഒരു വിളിപ്പേര് ഞങ്ങൾക്ക് നന്നായി ചേരും…

“ഇതെങ്കിലും നടന്നാ മതിയായിരുന്നു…”

ആത്മഗതത്തോടെ നാലാമത്തെയാളും ഹാജർ.. അമ്മ…

ഇനി വരാനുള്ളത് നായകൻ മാത്രം.. ചേട്ടൻ അനുരാഗ്…

ആളു വരും വരെ വീട്ടുകാരെ ഒന്ന് പരിചയപെടുത്താം..

കോളേജ് ലക്ച്ചറർ ആയി കഴിഞ്ഞ വർഷം വിരമിച്ചതാണ് അച്ഛൻ…. കോളേജിൽ ലക്ച്ചറർ ആയിരുന്നെങ്കിൽ വീട്ടിൽ സ്ഫടികത്തിലെ ചാക്കോ മാഷാണ് ഇദ്ദേഹം..

അത്കൊണ്ട് തന്നെ അധികം ഫ്രണ്ട്സ് പോലും ഇല്ലാതെ  വീട്ടിൽ തന്നെ ഒതുക്കപ്പെട്ട ബാല്യമായിരുന്നു അഭിലാഷിന്റേത്..

അടുത്തയാൾ നുമ്മ അമ്മ തന്നെ… ഒന്നും പ്രത്യേകിച്ച് പറയാനില്ലാത്ത ടിപ്പിക്കൽ ഹൗസ് വൈഫ്… അച്ഛനോട് എതിർത്ത് സംസാരിക്കാൻ കഴിവില്ലാത്ത ഒരു പാവം…  അമ്മയെ ഒരു ജോലിക്ക് പോലും വിടാതെ കൂട്ടിലടച്ച കിളി പോലെയാണ് കൊണ്ടു നടന്നതെന്ന് കേട്ടിട്ടുണ്ട്…

പിന്നെ അർച്ചന… അവനെക്കാൾ രണ്ടു വയസ്സിനു മൂത്തതാണ്… ഇരുപത് വയസായി… എങ്കിലും എടീ പോടീ ബന്ധമാണ് തമ്മിൽ..

ആളുടെ കല്യാണം ഉറപ്പിച്ചു വച്ചിട്ടുണ്ട്… ചിലവ് സേവ് ചെയ്യാൻ ചേട്ടന്റെയും അർച്ചനയുടെയും കല്യാണം ഒരുമിച്ച് നടത്താനുള്ള തന്തയുടെ തത്രപ്പാട് കൊണ്ട് പെണ്ണ് കാണാൻ ഇറങ്ങാനുള്ള ഒരുക്കങ്ങളാണ് നിങ്ങളിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്…

“ഞാനും റെഡി. ഇറങ്ങാം നമുക്ക്??”

ദേ ഏട്ടനും വന്നു… അച്ഛനൊന്നു രൂക്ഷമായി നോക്കിയ ശേഷം ഒന്നും മിണ്ടാതെ വണ്ടിയുടെ ചാവി ഏട്ടന് നേരെ നീട്ടി…

ഏട്ടൻ ഒരു  പാന്റ്സും ഷർട്ടും  ഇന്സൈഡ് ചെയ്ത് എക്സിക്യൂട്ടീവ് ലുക്കിലാണ് വരവ്..

അഭിയും ചേച്ചിയും അച്ഛന്റെ രൂപമാണ്.. അത്യാവശ്യം ധൈര്യവും… പക്ഷെ ചേട്ടന് അമ്മയുടെ സ്വഭാവവും രൂപവുമാണ്.. തനി നാണം കുണുങ്ങി…. അതിലും നല്ലത് ഒരു ഒറ്റനാണയം എന്ന് പറയുന്നതാവും…അല്ലേ  ഒരു പത്തു കുറവ് പോലെ…

ആൾക്ക് 30 വയസ്സുണ്ട്. അതായത് ആളുണ്ടായി കഴിഞ്ഞു കുറെയേറെ പരിശ്രമിച്ച ശേഷമാണ് ചേച്ചിയും പിന്നെ ഏറെ ബുദ്ധിമുട്ടാതെ ഞാനും ഭൂജാതനാവുന്നത് എന്ന് സാരം..

“ഒരു ടൈ കൂടി ആവാരുന്നു….കോലം ആക്കാം”

അർച്ചന എന്റെ ചെവിയിൽ പറഞ്ഞു കാറിന്റെ ബാക്സീറ്റിൽ കയറി…

അപ്പോളേക്കും അച്ഛൻ മുൻപിൽ കയറി രാജാവിനെ പോലെ വിശാലമായി ഇരിപ്പുണ്ട്…

വണ്ടി റോഡിലേക്ക് ഇറങ്ങിയതും  അങ്ങനെ ഓടിക്കല്ലേ.. ഈ സ്പീഡ് മതി… തുടങ്ങിയ ഇൻസ്‌ട്രേക്ഷൻസ് നിരനിരയായി വരുന്നുണ്ട്…

പത്തു വർഷമായി വണ്ടി ഓടിക്കുന്നതാണേൽ കൂടി ഏട്ടനത് തലകുലുക്കി ശിരസാ വഹിക്കുന്നുമുണ്ട്…

അര മണിക്കൂറോളം ഓടി കഴിഞ്ഞു അച്ഛൻ പറഞ്ഞത് അനുസരിച്ചു വണ്ടി ഒതുക്കിയതോടെ ഒരു കിളവൻ കക്ഷത്തിലൊരു ബാഗും  വച്ചു ഓടി വന്നു വണ്ടിയിൽ കയറി…

അയാൾ ചന്തി ഒന്നു ഇട്ട് ഇളക്കിയതോടെ ഞാനും അർച്ചനയും ഞെരുക്കത്തിലായി…

“അപ്പോൾ  മറ്റേ ബ്രോക്കറും അച്ഛനെ ഡൈവോഴ്സ് ചെയ്തുടാ…”

അവളെന്റെ ചെവിയിൽ പറഞ്ഞു ചിരിച്ചു.. പറഞ്ഞിട്ട് കാര്യമില്ല അച്ഛനുമായി ചേർന്നു പോവാൻ ആരും കുറച്ചു ബുദ്ധിമുട്ടും…

എന്തായാലും വണ്ടി അപ്പോളേക്കും ഒരു ഇടവഴിയിലേക്ക് കടന്നു  അയാൾ പറയുന്ന ലെഫ്റ്റും റൈറ്റും കേട്ട് നീങ്ങിക്കൊണ്ടിരുന്നു..

അധികം വൈകാതെ വണ്ടിയൊരു ചെറിയ വീടിന്റെ മുറ്റത്ത് ചെന്നു നിന്നു. ആ വീട് കണ്ടപ്പോൾ തന്നെ ചേച്ചി പറഞ്ഞു…

“അപ്പോൾ ഇതും ഗോവിന്ദ…”

“എന്തിയെടി?”

“അച്ഛന്റെ കണ്ണിന് മീച്ചം പിടിക്കാനും മാത്രം ഒന്നും ഇവിടെ നിന്ന് കിട്ടില്ല മോനേ…”

“മ്മ്.. വെറുതെ കെട്ടി ഒരുങ്ങി സമയം കളയാൻ…”

സത്യത്തിൽ എനിക്കും നിരാശ തോന്നി തുടങ്ങി..

“ടാ ഒരു കാര്യം ഇപ്പോളെ പറയട്ടെ ഞാൻ???”

അവളെന്നെ നോക്കി ചോദിച്ചു..

“മ്മ്…”

“ഇങ്ങേരുടെ കാലം കഴിയാണ്ട് നീ പെണ്ണ് കെട്ടാൻ നിക്കണ്ടാട്ടൊ…”

“ഇനി താലം കൊണ്ടു വരണോ രണ്ടാൾക്കും??”

അച്ഛന്റ്റെ ചോദ്യം വന്നപ്പോ ഞങ്ങൾ പിടഞ്ഞിറങ്ങി… അല്ലേൽ പെണ്ണ് കാണാൻ വന്നതാണെന്ന് ഒന്നും നോക്കില്ല ആള്…

കോലം കേറ്റിയ തേച്ചികോട്ട്കാവ് രാമചന്ദ്രനെപോലെ അച്ചനും പിറകെ പറ്റാനകളെ പോലെ ഞങ്ങളും നടന്നു…

എഴുന്നുള്ളിച്ച് നിറുത്തിയ ആനകളെ പോലെ തന്നെ ഹോളിലെ നിരത്തിയിട്ട കസേരകളിൽ ഞങ്ങളൊക്കെ ഉപവിഷ്ടരായി…

ചെറിയൊരു പരിചയപെടുത്തലിനു ശേഷം ചായ വന്നു.. കല്യാണപെണ്ണിന് പകരം പെണ്ണിന്റെ അമ്മയാണ് കൊണ്ടുവന്നതെന്ന് മാത്രം…

പെണ്ണിന്റെ അച്ഛൻ കണ്ണ് കാണിച്ചതോടെ അമ്മ അകത്തു പോയി തിരിച്ചു വന്നു. കൂടെ പെൺകുട്ടിയും…

പെൺകുട്ടിയെ ഒരു വട്ടമേ നോക്കിയൊള്ളൂ… ഉള്ളിലൊരു നീറ്റൽ… ഒരിക്കലും പ്രതീക്ഷിക്കാത്ത മുഖം..

അനാമിക.. എൻറെ സ്വന്തം കോളേജിൽ എന്നേക്കാൾ ഒരു വർഷം മാത്രം സീനിയർ…

വലിയ വണ്ണമൊന്നുമില്ല ആൾക്ക്… പറയത്തക്ക ഫിഗറും… പക്ഷെ ഇളം നീല  നിറത്തിലുള്ള കണ്ണുകൾ ആണ് മെയിൻ ഹൈ ലൈറ്റ്..  കൂടാതെ എല്ലാവരിലും നിന്നു വ്യത്യസ്തമായ നേർത്തതെങ്കിലും വില്ല് പോലെ പതിവിലും മുകളിലേക്ക് വളഞ്ഞ പുരികവും പതിവിലും നീളം കൂടിയ മൂക്കും.

ഒന്ന് നോക്കിയാൽ നോട്ടം എടുക്കാനേ തോന്നില്ല…

എന്നും നെറ്റിയിൽ ഒരു കൊച്ചു പൊട്ടും മുകളിൽ ചന്ദനവും കാണും.. തലയിലൊരു തുളസികതിരും…

എന്നും അവൾ കോളേജിലേക്ക് വരുമ്പോൾ കാത്തു നിൽക്കുന്ന ഒട്ടനവധി ആൾക്കാർക്കിടയിൽ ഞാനുമുണ്ടാവാറുണ്ട്..

ചേട്ടന്റെ വയസ്സ് മുപ്പതിൽ നിന്ന് 27 ആക്കി കുറച്ചു ഞാൻ ഉണ്ടാക്കി കൊടുത്ത ബയോഡാറ്റ എന്നേ നോക്കി ചിരിക്കുന്ന പോലെ..

എന്തായാലും ഈ സെറ്റ് അപ്പിൽ നിന്നൊരു കല്യാണം അച്ഛൻ സമ്മതിക്കാൻ വഴിയില്ല എന്ന് മനസ്സ് പറഞ്ഞു.. ചെറിയൊരു ആശ്വാസം മനസിന്‌..

“എന്താ പേര്?”

ഏട്ടനാകെ ചോദിച്ച ചോദ്യം…

“അനാമിക.. അനു എന്ന് വിളിക്കും”

കൂടുതലൊന്നും ചോദിക്കാതെ ഇരിക്കുന്ന ഏട്ടനെ കണ്ടപ്പോൾ എനിക്ക് പാവം തോന്നി അവളോട്… എന്താ അവളുടെ എജൂക്കേഷൻ എന്ന് പോലും ഏട്ടന് അറിയണ്ട..

“കുട്ടിക്കും എന്തെങ്കിലും ചോദിക്കണമെങ്കിൽ ആവാംട്ടോ”

ഒരു വളിച്ച ചിരി ഫിറ്റ്‌ ചെയ്താണ് ബ്രോക്കറുടെ സംസാരം…

“എന്താ അനിയന്റെ പേര്?”

അവളുടെ ആദ്യ ചോദ്യം…

ഉടഞ്ഞല്ലോ കഞ്ഞിങ്കലം എന്ന ഭാവത്തിൽ ചേട്ടൻ ദയനീയമായി എന്നെ നോക്കി..  അച്ഛനും അമ്മയുമാണെങ്കിൽ ഏട്ടന് പെണ്ണ് കാണാൻ വന്നു അനിയനെകൊണ്ട്  കെട്ടിക്കേണ്ടി വരുമോ എന്ന അമർഷത്തിലും…

എന്തായാലും എല്ലാവരുടെയും സംശയം തീർത്തുകൊണ്ട് അവൾ തന്നെ കാര്യം പറഞ്ഞു…

“ഞങ്ങൾ സെയിം കോളേജിലാ പഠിക്കുന്നെ.. സെയിം ക്ലാസ്സ് അല്ലാത്തോണ്ട് പേര് അറിയില്ലെന്ന് മാത്രം…”

അത് കേട്ടതോടെ അച്ഛനൊഴികെ ഉള്ളവരുടെ മുഖം തെളിഞ്ഞു..  ആളു അപ്പോളും കണക്ക്കൂട്ടലിൽ ആവും കല്യാണ ബിസിനസ് നഷ്ടമാവുമോ എന്ന്..

അഭിയുടെ  മുഖവും തെളിഞ്ഞു.. കക്ഷിയെ കാണാൻ ഒളിഞ്ഞും തെളിഞ്ഞും കാത്തു നിൽക്കാറുണ്ട്.. പക്ഷെ നേരിട്ട് മുട്ടാനുള്ള ധൈര്യം ഇല്ലാണ്ടായി പോയി..

ഫസ്റ്റ് ഇയർ ആയത്കൊണ്ട് മാത്രമല്ല വളർത്തുഗുണം കൊണ്ടു വലിയ ധൈര്യമൊന്നും ഇല്ലെന്നതും പ്രശ്നമാണ് .. പക്ഷെ അവൾ തന്നെയും ശ്രദ്ധിച്ചിട്ടുണ്ടെന്നത് പുതിയ അറിവായി അഭിക്ക്..

‘അറിയിക്കാം’ എന്ന് മാത്രം പറഞ്ഞു അച്ഛൻ അപ്പോളേക്കും എണീറ്റു.. പിറകെ വാല് പോലെ ഞങ്ങളും..

തിരിച്ചു കാറിൽ ബ്രോക്കർ മുഴുവൻ സമയവും അവളുടെ ഗുണഗണങ്ങൾ പറഞ്ഞു കൊണ്ടിരുന്നു…

എല്ലാം കഴിഞ്ഞു മുഴുവൻ പുച്ഛവും വാരി വിതറി അച്ഛന്റെ ഒരൊറ്റ  ചോദ്യം..

“എത്ര സെന്റ് സ്ഥലമുണ്ട്??”

“പതിനെട്ടു സെന്റ്… ഒറ്റ മോളായത് കൊണ്ടു എല്ലാം അവൾക്കുള്ളത് തന്നെ ആണല്ലോ.. ഇന്നല്ലേൽ നാളെ..”

അച്ഛനൊന്ന് ഇരുത്തി മൂളി..

“അതിന് അവരെന്നു തട്ടി പോവാനാ ന്നു അച്ഛൻ പറയാത്തത് ഭാഗ്യം”

അർച്ചന അഭിയുടെ കാതിൽ പറഞ്ഞു ചിരിച്ചു..

അയാളെ ഇറക്കി വിട്ടു കഴിഞ്ഞതും കാത്തു നിന്ന പോലെ  അമ്മ സംസാരിച്ചു തുടങ്ങി..

“കണ്ടിട്ട് നല്ല കൊച്ചാണ്… എങ്ങനെയുണ്ടെടാ അവളുടെ സ്വഭാവം കോളേജിൽ”

“കൊഴപ്പമില്ല അമ്മാ…”

“മ്മ്… പക്ഷേ പെണ്ണും ചന്തവും മാത്രേ ബാക്കി കാണൂ…”

ആ ശബ്ദത്തിന്റെ ഉടമ ആരാണെന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യം ഇല്ലല്ലോ..

“നല്ല കുട്ടി ആണ്.. അത്രേ ഞാൻ പറയുന്നൊള്ളു.. പിന്നെ എത്ര കാലായ് നടക്കുന്നു… എന്നിട്ട് വല്ലതും നടന്നോ??”

അമ്മ ഒന്നുകൂടി സപ്പോർട്ട് ചെയ്തു നോക്കി..

“മ്മ്… നീ എന്ത് പറയുന്നെടാ??”

അച്ഛന്റെ സ്വരം ഒന്നുകൂടി കടുത്തിട്ടുണ്ട്.. ഏട്ടനത് കേട്ട് പാന്റ്സിൽ മുള്ളാത്തിരുന്നാ മതിയായിരുന്നു.

“മ്മ്. എനിക്കിഷ്ടപ്പെട്ടു.”

നേരെ നോക്കി മാത്രം വണ്ടി ഓടിക്കുന്നതിനിടെ നാണം കൊണ്ട് ചേട്ടന്റെ മുഖം കുനിഞ്ഞു.. മുപ്പതാം  വയസ്സിലെ നാണം…

“എന്നാ അത് വേണ്ടാന്ന് വക്കല്ലേ അച്ഛാ…”

അർച്ചനയും ചേട്ടന് വേണ്ടി ശബ്ദമുയർത്തിയതോടെ അച്ഛൻ പ്രതിരോധത്തിലായി..

“മ്മ്.. എന്താന്ന് വച്ചാ തീരുമാനിച്ചോ. ഞാനായി എതിര് നിന്നെന്നു വേണ്ട..”

അഭിക്കൊഴികെ എല്ലാവർക്കും സന്തോഷമായി.. അവനു മാത്രമെന്തോ  കുറെയേറെ വായ് നോക്കി നടന്ന പെണ്ണിനെ ഇനി വായ്നോക്കാൻ അവകാശം ഇല്ലാതായത് കൊണ്ടോ ഏട്ടന്റെ അടുത്ത്  അവൾ കൊരങ്ങന്റെ കയ്യിലെ പൂമാല ആവുമെന്ന് തോന്നിയത്കൊണ്ടോ അസ്വസ്ഥമായി തുടർന്നു…

അനുവിന്റെ വീട്ടുകാരെ സംബന്ധിച്ച് പ്രതീക്ഷിക്കാൻ പോലും സാധിക്കാത്ത ആലോചന ആയത്കൊണ്ട് അവിടെയും എതിർപ്പ് ഇല്ലാതെ മൂന്നാഴ്ചക്ക് ശേഷമുള്ള മുഹൂർത്തത്തിൽ കല്യാണം നിശ്ചയിച്ചു….

ഇടക്ക് കോളേജിൽ വച്ചു കാണുമ്പോൾ ഒരു പുഞ്ചിരി അവളുടെ മുഖത്ത് വിരിഞ്ഞു തുടങ്ങി… ഉള്ളിലൊരു നീറലോടെയെങ്കിലും അവൻ തിരിച്ചും നൽകി..

സാധാരണ കല്യാണം ഉറപ്പിച്ചു കഴിഞ്ഞ ശേഷമുള്ള മൊബൈൽ വിളികൾ പോലും അച്ഛന്റെ സ്ട്രിക്ട് ഇൻസ്‌ട്രക്ഷൻ ഉള്ളത്കൊണ്ട് വളരെ കുറവായിരുന്നു അവർ തമ്മിൽ..

ഒരു കണക്കിന് അത് നന്നായി… അല്ലേൽ ഏട്ടന്റെ സ്വഭാവം വച്ചു… ബാക്കി പറയണ്ടല്ലോ…

പക്ഷെ അമ്മയും അർച്ചനയും അഭിയുമായി അവൾ അടുത്തു…

കല്യാണം അടുക്കുമ്പോളേക്ക് കോളേജിലും വീട്ടിലെത്തിയാൽ ഫോണിലൂടെയും അത്യാവശ്യം സംസാരം ഒക്കെ തുടങ്ങി ഞങ്ങൾ..

അങ്ങനെ കല്യാണദിവസം സ്വർണം എടുക്കുന്ന ദിവസമെത്തി… അന്നാണ് ഉറപ്പിച്ചതിന് ശേഷം അവർ തമ്മിൽ കാണുന്നത് തന്നെ…. അതേ ദിവസം തന്നെയാണ് അർച്ചനക്കും സ്വർണം എടുക്കുന്നതും…

അന്നും പക്ഷെ അനുവിനെക്കാൾ നാണം ചേട്ടനായിരുന്നു.. അനു പല ഡ്രെസ്സുകളും ചേർത്ത് വച്ചു എങ്ങനെയുണ്ടെന്ന അഭിപ്രായം ചോദിക്കാനെന്ന വണ്ണം ചേട്ടനെ നോക്കുമ്പോൾ ചേട്ടൻ ഒന്നും പറയാനാവാതെ ഒഴിഞ്ഞു മാറി കൊണ്ടിരുന്നു… അച്ഛനും അമ്മയും ആണേൽ സ്വന്തം മോളുടെ കാര്യം നോക്കുന്ന തിരക്കിലും…

ഒടുവിൽ സ്വർണക്കടയിൽ കയറിയപ്പോൾ അവളഭിയെ നോക്കി… അവളുടെ മനസിന്‌ അനുസരിച്ചുള്ള ഡിസിഷൻ അവനിൽ നിന്ന് കിട്ടിയതോടെ പിന്നെ മൊത്തം സ്വർണവും കാണിച്ചു അഭിപ്രായം അറിഞ്ഞ ശേഷമേ അവൾ സെലക്ട് ചെയ്തൊള്ളൂ…

പിന്നീടുള്ള സമയം മൊത്തം അവനൊപ്പമായിരുന്നു അനു…

എല്ലാം കഴിഞ്ഞു അവൾ കാറിൽ കയറാൻ നേരം ചേട്ടൻ അപ്പോളും അച്ഛനെ ചുറ്റി പറ്റി നിൽക്കുന്നുണ്ട്…. അഭി മാത്രമേ അപ്പോൾ അവൾക്ക് യാത്ര പറയാൻ അടുത്തേക്ക് പോയിട്ടുള്ളു.

“എടാ എനിക്കൊരു അബദ്ധം പറ്റീന്ന് തോന്നുന്നുലെ??”

കാറിൽ കയറും മുൻപ് അവളവന്റെ കണ്ണിലേക്കു നോക്കി ചോദിച്ചു… ആ കണ്ണുകൾ അതിലേറെ പലതും ചോദിച്ചിരുന്നു…

മറുപടി നൽകാനാവാതെ നിസഹായനായി അവനവളെ  ചുമ്മാ നോക്കി നിൾക്കുമ്പോൾ അവർ വന്ന കാർ അകന്ന് പോയ്‌…

എന്തെങ്കിലും അത്ഭുതം സംഭവിച്ചു ആ കല്യാണം നടക്കല്ലേ എന്ന് അവൻ ആല്മാര്തമായി പ്രാർത്ഥിച്ചു എങ്കിലും അത്ഭുതവും ട്വിസ്റ്റും സിനിമയിൽ മാത്രമേ കാണാനാവൂ എന്ന് ഉറപ്പായി..

അവൾക്ക് മുൻപിൽ മറ്റൊരു വഴിയും  ഉണ്ടായിരുന്നില്ല… അങ്ങനെ നിസ്സഹായ ആയ അനുവിന്റെ കഴുത്തിലേക്ക് അങ്ങനെ അനുരാഗിന്റെ  താലി കുരുങ്ങി എന്ന്  തന്നെ പറയാം.. അല്ലാതെ അതിനെ ഒരു കല്യാണം എന്ന് വിളിക്കാനാവുമോ എന്ന് കൂടി അറിയില്ല…

ആ താലി വീഴാൻ നേരം ആ കണ്ണുകളിൽ നിന്നൊരു തുള്ളി കണ്ണുനീർ അടർന്നു വീണു… തന്റെ കുടുംബം മൊത്തമായി ദഹിപ്പിക്കാൻ കഴിവുള്ള ഒരു തുള്ളി…..

Comments:

No comments!

Please sign up or log in to post a comment!