അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 13
കുറച്ചു മണിക്കൂർ മുൻപ് വരെ നിരാശയുടെ പടുകുഴിയിലേയ്ക്ക് വീണ് കിടന്നിരുന്ന എന്നിലേക്ക് സന്തോഷത്തിന്റെ ആവേശത്തിരമാലകൾ
അലയടിച്ചുയർന്നു…
വീട്ടിൽ എത്തിയപ്പോഴേക്കും അമ്മയ്ക്ക് ചെറുതായി പനി കൂടിയിരുന്നു… വന്ന പാടെ..അമ്മ റൂമിലേയ്ക്ക് പോയി കിടന്നു…ദിയ അമ്മയ്ക്ക് കഴിക്കാനുള്ള മരുന്നെടുത്ത് കൊടുത്തിട്ട് റൂമിലേയ്ക്ക് പോയി…അച്ഛൻ അമ്മയുടെ കൂടെ റൂമിൽ തന്നെയിരുന്നു…
ഞാൻ റൂമിൽ ചെന്ന് കട്ടിലിലേക്ക് വീണു കിടന്ന് കഴിഞ്ഞു പോയ കാര്യങ്ങളെല്ലാം ആലോചിക്കാൻ തുടങ്ങി…ഓർക്കുമ്പോൾ എല്ലാമൊരു സ്വപ്നം പോലെയാണെനിയ്ക്ക് തോന്നിയത്…
ഞാനും കാർത്തുവും മാത്രമായുള്ളൊരു ലോകത്തേയ്ക്ക് ഞാനെന്റെ മനസ്സിനെ തളച്ചിട്ടു….
ഞങ്ങളങ്ങനെ തനിച്ചു പാറിപ്പറന്നു നടക്കുമ്പോൾ ആണ്….രസംകൊല്ലിയായി ഫോണ് ശബ്ധിച്ചത്…സ്വപ്നലോകത്ത് നിന്ന് തൽക്കാലം വിട വാങ്ങി ഞാൻ ഫോണെടുത്ത്…
ഹലോ…..
ദിനു ചേട്ടൻ ആണോ…
ങേ…ഇതാരപ്പ..ഞാൻ ചെവിയിൽ നിന്ന് ഫോൺ മാറ്റി സ്ക്രീനിൽ നോക്കി…ലച്ചുചേച്ചി ആയിരുന്നു….അപ്പോൾ ആണ് സത്യത്തിൽ ഞാൻ ചേച്ചിയുടെ കാര്യം ഓർക്കുന്നത് തന്നെ. ഇന്നലെ വൈകിട്ട് വിളിച്ചതിൽ പിന്നെ അമ്മയുടെ അസുഖവും മറ്റ് ടെൻഷനുകളും കാരണം കാര്യമായി ഫോണ് എടുത്തിട്ടില്ലായിരുന്നു..
ഞാൻ:-പറയു…ചേച്ചിപ്പെണ്ണേ…
ലച്ചു:-ടാ…തെണ്ടി….നീയെന്നെക്കൊണ്ടു കൂടുതൽ പറയിപ്പിക്കാതിരിക്ക നിനക്ക് നല്ലത്…നിനക്ക് കുറ്റബോധം വരുമ്പോൾ കെട്ടിപ്പിടിച്ചു കരയാനും കാർത്തുവിനെ കാണാൻ ഐഡിയ ഉണ്ടാക്കാനും ദേഹത്ത് കയറിക്കിടന്നു മേയാനും മാത്രം മതി നിനക്കെന്നെ അല്ലേടാ… നിന്റെയും കാർത്തുവിന്റെയും കാര്യങ്ങൾ ഞാൻ നാട്ടുകാർ പറഞ്ഞു വേണം അറിയാൻ അല്ലെ…ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ട് നിനക്കെന്നെ ഒന്ന് വിളിക്കാൻ തോന്നിയില്ലല്ലോ…ഇന്ന് എത്ര തവണ നിന്നെ ഞാൻ വിളിച്ചെന്നറിയോ..എന്റെ എത്ര മെസ്സേജ് ഫോണിൽ ഉണ്ടെന്ന് നോക്കിക്കേ നീ…ഇത്രയൊക്കെയെ നി എന്നെ മനസ്സിൽ കരുതിയിട്ടുള്ളൂ അല്ലെ…
ചേച്ചി…ഞാ…
നിയിനി കൂടുതൽ പറഞ്ഞു കഷ്ടപ്പെടേണ്ട…എനിക്കെല്ലാം മനസ്സിലായെടാ…നിനക്ക് ഞാൻ ആരാണെന്നും നിന്റെ മനസ്സിൽ എനിയ്ക്ക് എന്താ സ്ഥാനമെന്നും…ചേച്ചിയുടെ വാക്കുകൾ സങ്കടം കൊണ്ട് ഇടറിയിരുന്നു…എന്തായാലും നി ആഗ്രഹിച്ച പോലെ കാര്യങ്ങൾ നടന്നല്ലോ…നി സന്തോഷമായിരിക്കു…ഇനിയൊരിക്കലും ചേച്ചി നിന്നെ ശല്യപ്പെടുത്തില്ല…
ചേച്ചി….
മറുവശത്ത് കാൾ കാട്ടാക്കിയിരുന്നു…
ഹൊ ദൈവമേ…എന്റെ ജീവിതം ഇതുങ്ങളെക്കൊണ്ടു പുകഞ്ഞു തീരത്തെയുള്ളൂന്നാ.
അറിയുന്നത്..അതിന്റെ ചൂടിലാണ്…അല്ല… ചേച്ചിയുടെ സ്ഥാനത് ഞാനായാലും ഇതൊക്കെയാണ് ഉണ്ടാകുക…അടേം ചക്കരേം പോലെ കഴിഞ്ഞിട്ട് നമ്മൾ ചേച്ചിയുടെ കാര്യം മറന്നില്ലേ… എന്തൊക്കെ കാരണങ്ങൾ നിരത്തിയാലും… ദിയ പറഞ്ഞതെല്ലാം അക്ഷരംപ്രതി ശരിയാണ്…അല്ലെങ്കിൽ എന്ത് ചെറിയ പ്രശ്നങ്ങൾ ഉണ്ടായാലും ചേച്ചിയെ വിളിക്കുന്നതാണ്..ഇതിപ്പോൾ ഇന്നലെ മുതൽ ഇത്രയും തലപെരുത്ത് നടന്നിട്ടും ചേച്ചിയുടെ കാര്യം ഓർമയിൽ വന്നത് പോലുമില്ല… ഇപ്പോൾ ആലോചിക്കുമ്പോൾ എനിയ്ക്കത് ആശ്ചര്യമായി തോന്നി… ഞാൻ:-ഇനിയിപ്പോൾ എന്ത് ചെയ്യുമെടി പെണ്ണേ….
ദിയ:-അതോർത്തിനി ചേട്ടായി ടെൻഷനടിക്കേണ്ട…ഇപ്പോഴത്തെ ഈ ചൂടൊന്ന് തണുക്കുമ്പോൾ ചേച്ചിപെണ്ണ് തന്നെ ചേട്ടയിയെ വിളിച്ചോളും.എന്നെ കളഞ്ഞാലും ചേട്ടയിയെ ഒരിക്കലും വിട്ട് കളയില്ല..അത്രയ്ക്ക് ജീവനാ..ചേച്ചിയ്ക്ക് ചേട്ടയിയെ… അത് തന്നെയാണ് ചേച്ചിയ്ക്കിത്ര സങ്കടവും… ഞാൻ:-ശരിയാകുമായിരിക്കും അല്ലെ…
ദിയ:-അല്ലാതെവിടെപ്പോകാൻ..എനിക്കറിയില്ലേ..എന്റെ ചേച്ചിപ്പെണ്ണിനെ… ഞാൻ:-എന്നാലേ.. എന്റെ പെങ്ങളൂട്ടിയ്ക്ക് നന്ദിയുണ്ടാട്ടോ…എല്ലാറ്റിനും… അയ്യോ…അതിന് മുൻപ് നല്ലൊരു സോറിയും ഉണ്ടാട്ടോ…
ദിയ:-നന്ദി എന്തിനാണെന്ന് മനസ്സിലായി..അത് ചേട്ടായി തന്നെ കയ്യിൽ വച്ചോട്ട… എനിയ്ക്ക് വേണ്ടത് സമയാസമയങ്ങളിൽ അവശ്യത്തിനുള്ളത് തന്നാൽ മതി..അല്ല സോറി എന്തിനാ…അതെനിയ്ക്ക് മനസ്സിലായില്ല…
ഞാൻ:-അതേ…ഞാൻ നിന്നെ വല്ലാതെ തെറ്റിദ്ധരിച്ചു പോയി…ടെൻഷൻ കയറി തലപെരുത്തപ്പോൾ..നിയാണ് എല്ലാറ്റിനും കാരണക്കാരിയെന്നു തോന്നിയപ്പോൾ…ഞാൻ ബാക്കി പറയാതെ അവളുടെ മുഖത്തേയ്ക്ക് നോക്കി ചിരിച്ചു കൊണ്ടിരുന്നു…
ദിയ:-ആ..തോന്നിയപ്പോൾ….
ഞാൻ:-ഞാൻ നിന്നെ മനസ്സിൽ കുറെ.
ആ..തല്ലാതേടി ഒരബദ്ധം പറ്റിയതല്ലേ…ഇത്തവനത്തേയ്ക്ക് ക്ഷമിക്കേടി… അവളതോന്നും കേൾക്കുന്ന പോലുമുണ്ടായില്ല അവൾ ഭംഗിയായിട്ടവളുടെ ജോലി ആത്മാർഥതയോടെ തുടർന്നു…
.മോനെ…ദിനൂ…ഹാളിൽ നിന്നുള്ള അച്ഛന്റെ വിളി കേട്ടാണ് അവളോന്നങ്ങിയത്…
ഞാൻ എണീറ്റ് ഹാളിലേക്ക് നടന്നു ദിയയും എന്റെ പിറകിൽ ഉണ്ടായിരുന്നു… എന്താ …അച്ഛാ.. അച്ഛൻ:-ആ..മോനെ..അമ്മയ്ക് പനി കൂടുന്ന ലക്ഷണമാണ്..ഇപ്പോൾത്തന്നെ വന്നതിലും കൂടിയിട്ടുണ്ട്…ഞാൻ അമ്മയെയും കൊണ്ട് ഹോസ്പിറ്റൽ വരെ പോയിട്ട് വരാം..രാത്രിയിൽ എങ്ങാനും പനി കൂടി അങ്ങോട്ട് ചെന്നാൽ അവരവിടെ പിടിച്ച് കിടത്തും കുറഞ്ഞത് പിന്നെ ഒരാഴ്ച്ച കഴിഞ്ഞു നോക്കിയാൽ മതി… ഞാൻ:-എന്നാൽ ഞാനും കൂടെ വരാം അച്ഛാ… അച്ഛൻ:-വേണ്ടെടാ..പെണ്ണിവിടെ തനിച്ചല്ലേ..സന്ധ്യയാകാറയില്ലേ…ഞങ്ങൾ പോയിട്ട് വേഗം വരാം..ഈ സമയം ആയത് കൊണ്ട് ഹോസ്പിറ്റലിൽ വലിയ തിരക്കൊന്നുമുണ്ടാകില്ല..ഞാൻ ഓട്ടോ വിളിച്ചിട്ടുണ്ട് ഇപ്പോൾ വരും..മോളെ…കുളിച്ചിട്ട് വിളക്ക് വയ്ക്കാൻ നോക്ക്…അച്ഛൻ ദിയയോട് പറഞ്ഞു തീരുമ്പോളെയ്ക്കും മുറ്റത്ത് ഓട്ടോ വന്ന് നിർത്തിയിരുന്നു..ഞാനും അച്ഛന്റെ കൂടെ മുറിയിലേയ്ക്ക് പോയി അമ്മയെയും താങ്ങിപിടിച്ച് ഓട്ടോയിൽ കയറ്റിയിരുത്തി അച്ഛനും കയറിയപ്പോൾ ഓട്ടോ സ്റ്റാർട്ട് ചെയ്ത് ഹോസ്പിറ്റൽ ലക്ഷ്യമാക്കി പാഞ്ഞു പോയി… ഞാൻ തിരികെ ഹാളിൽ എത്തിയപ്പോൾ കാത്ത് നിന്നെന്ന പോലെ ദിയ ഓടി വന്നെന്നെ ഇറുകെ കെട്ടിപ്പിടിച്ചു… ഞാനവളെ ബലമായി ദേഹത്ത് നിന്ന് അടർത്തി മാറ്റി.. ഞാൻ:-എന്താ..മോളുടെ ഉദ്ദേശം… ദിയ:-ദുരുദ്ദേശം തന്നെ…എന്തായിപ്പോ…അവൾ ഞാൻ പിടിച്ചു മാറ്റിയത് ഇഷ്ടപ്പെടാത്ത പോലെ മുഖം ചുളുക്കി കവിളുകൾ വീർപ്പിച്ചു പിടിച്ചെന്നെ നോക്കി പറഞ്ഞു… ഞാൻ:-അതേ..അച്ഛൻ പോകുന്നതിനു മുൻപ് എന്താ മോളോട് പറഞ്ഞിട്ട് പോയത്…കുളിച്ചിട്ട് വന്ന് വിളക്ക് വയ്ക്കണമെന്നല്ലേ…പോയി കുളിച്ചിട്ട് വാടി… ദിയ:-എനിയ്ക്കെങ്ങും വയ്യ…സന്ധ്യയ്ക്ക് കുളിച്ചാൽ നീർക്കെട്ട് പിടിക്കും… ഇന്നൊരു ദിവസം വിളക്ക് വച്ചില്ലെന്നും കരുതി ഭഗവാൻ പിണങ്ങത്തൊന്നുമില്ല… ഞാൻ:-നിന്റെ അഭ്യാസമൊക്കെ കയ്യിൽ തന്നെ വച്ചാൽ മതി കേട്ടോ…മോള് പോയി കുളിച്ചിട്ട് വന്ന് വിളക്ക് വച്ച് മര്യാദയ്ക്കിരുന്നു നാമം ജപിച്ചിട്ട് വന്നാൽ നമുക്കാലോചിക്കാം…ദുരുദ്ദേശം നടപ്പിൽ വരുത്തണോയെന്നു… ദിയ:-അപ്പോഴേക്കും അച്ഛനുമമ്മയും തിരിച്ചു വരും….
Comments:
No comments!
Please sign up or log in to post a comment!