രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 4
“മഞ്ജു …”
എന്ന് ഉറക്കെ വിളിച്ചുകൊണ്ട് പെണ്ണ് അകത്തേക്ക് ഓടി .
” നിന്റെ അമ്മ എവിടെ ?”
ഉമ്മറത്ത് തന്നെ ഉണ്ടായിരുന്ന ആദിയുടെ കയ്യിൽ പിടിച്ചുകൊണ്ട് ഞാൻ പയ്യെ തിരക്കി .
“റൂമില് ..”
അതിനു ആദി പയ്യെ മറുപടി പറഞ്ഞു .
“ഹ്മ്മ് … മിക്കു എവിടെ ?”
അവന്റെ കയ്യും പിടിച്ചു ഹാളിലേക്ക് കയറുന്നതിനിടെ ഞാൻ തിരക്കി . അപ്പോഴേക്കും അന്വേഷിച്ച വ്യക്തി “മ്യാവൂ…..” എന്ന് വെച്ച് കാച്ചികൊണ്ട് ഞങ്ങളുടെ കാൽച്ചുവട്ടിൽ വന്നു മുട്ടിയുരുമ്മാൻ തുടങ്ങി ..
അത് നോക്കികൊണ്ട് തന്നെ ഞാൻ പോക്കെറ്റിൽ നിന്നും ആദിക്ക് വേണ്ടി വാങ്ങിച്ച ഡയറി മിൽക്കിന്റെ ചോക്ലേറ്റ് എടുത്തു അവനു നേരെ നീട്ടി .അപ്പോഴേക്കും പൂച്ചയെ കുനിഞ്ഞെടുത്തുകൊണ്ട് അവൻ എന്നെ നോക്കി ചിരിച്ചു .
“ഇന്നാടാ അപ്പൂസേ ….”
ഞാൻ അത് അവന്റെ നേരെ നേടിയതും ആദി അത് വേഗം പിടിച്ചു വാങ്ങി .
“പൊന്നുനു ഇല്ലേ ?”
ചോക്ലേറ്റ് വാങ്ങി തിരിച്ചും മറിച്ചും നോക്കികൊണ്ട് അവൻ എന്നോടായി തിരക്കി .
“അവൾക്ക് വേണ്ട ..അവൾക്കു അച്ച കൊറേ വാങ്ങിച്ചു കൊടുത്തതാ.. നീ തിന്നോ ..”
അവന്റെ കവിളിൽ തട്ടികൊണ്ട് ഞാൻ ഒന്ന് പുഞ്ചിരിച്ചു .
“ആന്റി എവിടെ ?”
അഞ്ജുവിനെ അവിടെയൊന്നും കാണാത്തതുകൊണ്ട് ഞാൻ പയ്യെ തിരക്കി .
“ഞാൻ ഇവിടെ ഉണ്ടെടോ …”
“ആഹ്..ആണെങ്കി ഇപ്പൊ എന്താ ..ഇയാള് ഒന്ന് പോയെ ..”
അവള് ഹാളിൽ സോഫയിലേക്ക് വന്നിരുന്നു പോസ് ഇട്ടു .
“അതെന്താടി അങ്ങനെ …ഞാനിപ്പോ ഇങ്ങു വന്നല്ലേ ഉള്ളു ..”
അവളെ നോക്കി ചിരിച്ചുകൊണ്ട് ഞാൻ ആദിയെ അവന്റെ വഴിക്ക് വിട്ടു . അഞ്ജു സോഫയിൽ ചാരി ഇരുന്നു ഫോണിൽ എന്തൊക്കെയോ ടൈപ്പ് ചെയ്യുന്നുണ്ട് …ഐ ഫോണിന്റെ ലേറ്റസ്റ്റ് മോഡൽ ഫോൺ ആണ് കയ്യിൽ. കാർത്തി ഈയടുത്തായി വാങ്ങിച്ചു കൊടുത്തതാണ് !
“ഡാ നിനക്കു ചായ വല്ലോം വേണോ ?”
ശ്യാം തിരികെ പോയപ്പോൾ അകത്തേക്ക് വന്ന അമ്മച്ചി എന്നെ നോക്കികൊണ്ട് തിരക്കി .
“വേണ്ട …ഇനിയിപ്പോ ഊണ് കഴിക്കാറായില്ലേ …”
ഞാൻ പുള്ളികാരിയെയും ക്ളോക്കിലേക്കും ഒന്ന് നോക്കി പറഞ്ഞു ഇളിച്ചു കാണിച്ചു ..
“അയ്യടാ….”
എന്റെ ചിരി കണ്ടു അമ്മച്ചി ഒന്ന് ചിരിച്ചുകൊണ്ട് എന്നെയൊന്നു ആക്കി …
“ഡീ ..ഏതുനേരവും ഇതുതന്നെ കുത്തികൊണ്ട് ഇരിക്കണ്ട ..”
അഞ്ജുവിന്റെ ഇരുപ്പ് കണ്ടു അമ്മച്ചി പോകും വഴി ഒന്നുപദേശിച്ചു .
“ഓഹ് …”
അതിനു അഞ്ജുവും ഒഴുക്കൻ മട്ടിൽ മൂളി ..
“അവൻ വരുന്നുണ്ടോ ?”
ഞാൻ അഞ്ജുവിന്റെ അടുത്തേക്ക് നടന്നുകൊണ്ട് പയ്യെ തിരക്കി.
“ചിലപ്പോ…നോക്കട്ടെ എന്ന് പറഞ്ഞു …” അഞ്ജു അതിനു എന്നെ നോക്കാതെ തന്നെ മറുപടി പറഞ്ഞു .
“അത് മുഖത്ത് നോക്കി പറയാൻ പോലും നിനക്കു നേരം ഇല്ലല്ലേ ” അവളുടെ രീതി കണ്ടു ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ..
“ഓഹ്..ഇത് വല്യ ശല്യം ആയല്ലോ …ചിലപ്പോ വരും..എന്താ പോരെ…” സ്വല്പം ദേഷ്യത്തോടെ എന്ന തുറിച്ചുനോക്കികൊണ്ട് അഞ്ജു സ്വല്പം ഉറക്കെ പറഞ്ഞു .
“ഹി ഹി ..മതി മതി…” ഞാൻ ചിരിച്ചുകൊണ്ട് അവിടെ നിന്നും എഴുനേറ്റു . പിന്നെ നേരെ മുകളിലേക്ക് കയറി .
കയറി ചെല്ലുമ്പോൾ റോസ്‌മോളും മഞ്ജുവും കൂടി ബെഡിൽ ഇരുന്നു എന്തൊക്കെയോ വിശേഷം പറയുന്നുണ്ട് . എന്നെ കണ്ടതും മഞ്ജുസ് ഒന്ന് ചിരിച്ചു കാണിച്ചു ..ഞാൻ തിരിച്ചും കൈവീശി ചിരിച്ചു !
“എന്താ അവള് പറയുന്നത് ?” ഞാൻ മഞ്ജുസിനെ നോക്കി പുരികം ഇളക്കി .
“ചുമ്മാ ..അവിടത്തെ വിശേഷങ്ങള് …” മഞ്ജുസ് ചിരിച്ചുകൊണ്ട് എന്നോടായി പറഞ്ഞു .
“ചുമ്മാ പറയാ ..ഇന്നലെ വരെ മഞ്ജു ചീത്തയാ എന്ന് പറഞ്ഞവളാ …ഇപ്പൊ എന്താ സ്നേഹം ” മഞ്ജുസിനെ കെട്ടിപിടിച്ചു കിടന്ന റോസ്‌മോളെ നോക്കികൊണ്ട് ഞാൻ ചിരിച്ചു .
“ഹി ഹി ..അത് സാരല്യ..അല്ലെ പൊന്നുസേ…” എന്റെ സംസാരം കേട്ട് ഒന്ന് ചിരിച്ചുകൊണ്ട് അവള് പെണ്ണിന്റെ കവിളിൽ ഒന്ന് മുത്തി .
“വാവ എന്ന വരാ ..” മഞ്ജുസിന്റെ സ്വല്പം വീർത്തുനിന്ന വയറിൽ പയ്യെ തൊട്ടുകൊണ്ട് പൊന്നു പിന്നെയും പഴയ പല്ലവി ആവർത്തിച്ചു.
“വരും….വന്നാൽ നിനക്കു തരാം..പോരെ ..ഹോഹ് എന്റമ്മോ ” മഞ്ജുസ് അതുകേട്ടു ചിരിച്ചുകൊണ്ട് ബെഡിൽ എഴുന്നേറ്റിരുന്നു .
“ഇനി താഴെ പോയെ ..അച്ചമ്മേടെ അടുത്ത് പൊക്കോ ..” റോസ്‌മോളെ ഒഴിവാക്കാൻ വേണ്ടി മഞ്ജുസ് പെണ്ണിനെ നോക്കി പതിയെ നമ്പർ ഇട്ടു . എന്തായാലും വന്നുകേറിയതിൽ പിന്നെ പെണ്ണ് വേറെ ആരെയും മൈൻഡ് ചെയ്തിട്ടില്ല..അതുകൊണ്ട് പറഞ്ഞത് വേഗം അനുസരിച്ചു ..
ബെഡിൽ എഴുന്നേറ്റു ഇരുന്ന മഞ്ജുസിന്റെ ചുണ്ടിൽ മുത്തിയ ശേഷം അവള് താഴേക്കിറങ്ങി..പിന്നെ വേഷം മാറിക്കൊണ്ടിരുന്ന എന്നെ നോക്കി കൊഞ്ഞനം കുത്തികൊണ്ട് പുറത്തേക്കിറങ്ങി…
“ഭേ ….പോടീ….” അവള് പോകുന്നത് നോക്കി ഞാനും ചിരിച്ചുകൊണ്ട് കണ്ണുരുട്ടി.പിന്നെ വേഗം മുണ്ടു എടുത്തുടുത്തു മഞ്ജുസിനു നേരെ തിരിഞ്ഞു .
“മൂന്നാലു ദിവസം എന്നെ കാണാഞ്ഞിട്ട് മഞ്ജു കുട്ടിക്ക് ഒരു വാട്ടം ഉണ്ടോ ?” അവളെ നോക്കി പുരികം ഇളക്കികൊണ്ട് ഞാൻ ഒന്ന് പൈങ്കിളിയായി !
” പോടാ …” മഞ്ജുസ് അതിനു മറുപടി പറഞ്ഞുകൊണ്ട് ഒന്ന് ചിരിച്ചു .നല്ല അഴകുള്ള ചിരി ..അത് ആസ്വദിച്ചുകൊണ്ട് തന്നെ ഞാൻ ബെഡിലേക്ക് ചെന്നിരുന്നു .
“അപ്പൊ നാളെ തൊട്ടു മിസ് സ്വന്തം വീട്ടിൽ ആണല്ലേ …” ബെഡിൽ ഊന്നിയിരുന്ന അവളുടെ ഇടതു കൈത്തലത്തിനു മീതെ എന്റെ കൈ ചേർത്തുപിടിച്ചു ഞാൻ പയ്യെ തിരക്കി .
“ഇതും സ്വന്തം ആണല്ലോ …” മഞ്ജുസ് എന്നെ തിരുത്തികൊണ്ട് ഒന്ന് പുഞ്ചിരിച്ചു .
“ഓഹ് പിന്നെ ..തള്ളി മലത്തല്ലേ ..” ഞാൻ അവളുടെ കൈപിടിച്ച് ഞെരിച്ചുകൊണ്ട് ചിരിച്ചു .
“ആഹ് ..” ഞാൻ കൈപിടിച്ച് ഞെരിച്ചതും മഞ്ജുസ് ഒന്ന് ഞെരങ്ങി ..
“ആഹ്..മാത്രേ ഉള്ളോ ? ?” മഞ്ജുസിന്റെ ദേഷ്യം ഓർമപ്പെടുത്തി ഞാൻ ഒന്ന് ചിരിച്ചു .
“ചുമ്മാ ഇരി കവി ..ഇങ്ങനെ വെറുപ്പിക്കല്ലേ ഡാ ” എന്റെ കൈ വിടുവിച്ചുകൊണ്ട് മഞ്ജുസ് ഒന്ന് കണ്ണുരുട്ടി .
“അതുശരി..ഇപ്പൊ അങ്ങനെ ഒകെ ആയല്ലേ …” അവളുടെ മറുപടി കേട്ട് ഞാൻ ഒന്ന് ചിരിച്ചു .
“ആഹ് ആയി …എന്തോ വേണം ?” മഞ്ജു ഗൗരവത്തിൽ എന്നെ നോക്കി .
“എന്ത്… ചോദിച്ചാലും തരോ?” ഞാൻ ഒരു വഷളൻ ചിരിയോടെ തന്നെ തിരക്കി ..
“അയ്യടാ …ഒരു ഇളി…” എന്റെ തുടയിൽ നുള്ളികൊണ്ട് മഞ്ജുസ് ഒന്ന് പല്ലുകടിച്ചു .
“ഊഹ്..ന്റെ ഇവളെ …തോല് പറിച്ചെടുക്കല്ലേ …” അവളുടെ നുള്ളലിന്റെ വേദനയിൽ എരിവ് വലിച്ചുകൊണ്ട് ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .പിന്നെ അവളുടെ കൈതട്ടികൊണ്ട് തുടയിൽ ഒന്നമർത്തി തടവി…
“സ്സ് ..നീ കോളേജിലും ഇങ്ങനെ തന്നെ ആണോ തെണ്ടി ” അവളുടെ സ്വഭാവം ഓർത്തു ഞാൻ പയ്യെ തിരക്കി..
“ഇടക്ക്…ദേഷ്യം പിടിച്ച ആർക്കേലും ഒരു ഡോസ് കൊടുക്കും ..” മഞ്ജുസ് ചെറിയ ചിരിയോടെ പറഞ്ഞു..
“ഉവ്വ,…ചെക്കന്മാരൊക്കെ എടുത്തു കൊടയുന്ന വരെ ഉണ്ടാകും ” ഞാൻ ഒരു ഭീഷണിപോലെ പറഞ്ഞു..
“പോടാ…അവന്മാരൊക്കെ ഞാൻ എങ്ങനേലും ഒന്ന് തൊട്ടാൽ മതിയെന്ന് വെച്ച് നടക്കുവാണ്..” അവള് സ്വല്പം ഗമയിൽ തട്ടിവിട്ടു .
“എന്തിനു …” ഞാൻ അതുകേട്ടു അവളെ ഒന്നാക്കിയ പോലെ ചിരിച്ചു ..
“ഒരു രസത്തിനു …ഒന്ന് പോടാ…” എന്റെ കവിളിൽ പയ്യെ തട്ടികൊണ്ട് അവള് ദേഷ്യപ്പെട്ടു…പിന്നെ ബെഡിൽ നിന്നും പയ്യെ എഴുനേറ്റു ..
“പോവാ ? എവിടെ നീ എടുത്ത ഡ്രസ്സ് ഒകെ ?” ഞാൻ അവളെ നോക്കി പുരികം ഇളക്കി…
“എന്തിനാ ? ഓരോ കുറ്റം പറയാൻ അല്ലെ .
“പോടീ പട്ടി…എന്റെ ഓർമ ശരി ആണേൽ നമ്മുടെ ഫസ്റ്റ് ഊട്ടി ട്രിപ്പിന് പോകുമ്പോൾ ആണ് നീയെനിക്ക് ഡ്രസ്സ് എടുത്തു തന്നത് …അന്നൊക്കെ പിന്നെ വേറെ ഒരു മൂഡ് അല്ലെ അതുകൊണ്ട് നീ എന്ത് ചെയ്താലും നമ്മള് പഞ്ചാര അടിക്കും …കയ്യിൽ കിട്ടി കഴിഞ്ഞാൽ പിന്നെ അതിന്റെ കൗതുകം പോയി ” ഞാൻ ചിരിച്ചുകൊണ്ട് ബെഡിലേക്ക് കിടന്നു ..
“അതേടാ..നിനക്കു ഞാൻ അല്ലെങ്കിലും ഒരു കൗതുക വസ്തു ആയിരുന്നല്ലോ ” മഞ്ജുസ് അർഥം വെച്ചുതാണെന് പറഞ്ഞു .
“ചെ ഛെ..ട്രൂ ലവ്വ് ആയിരുന്നു …” ഞാൻ എന്റെ രണ്ടു തുടയും തടവിക്കൊണ്ട് ഒന്ന് ചിരിച്ചു .
“ഉവ്വ ..” മഞ്ജുസ് അതുകേട്ടു ചിരിച്ചുകൊണ്ട് അലമാരക്കു അടുത്തേക്ക് നീങ്ങി .
“എന്ത് കുവ്വ …അതോണ്ടല്ലേ പന്നി ഞാൻ വേണ്ടാത്ത ഒരു പണി ചെയ്തത് .. അന്നെങ്ങാനും തട്ടിപോയിരുന്നേൽ …”
“അതൊക്കെ കള മഞ്ജുസേ …നിന്നെ എനിക്ക് അറിഞ്ഞൂടെടി ” ഞാൻ അവളെ നോക്കി ചുംബിക്കുന്ന പോലെ കാണിച്ചു…അതോടെ കക്ഷിയുടെ മുഖം ഒന്ന് തെളിഞ്ഞു .അതോടെ അവള് വാങ്ങിച്ചു കൂട്ടിയ ഡ്രെസ്സുകളുടെ കവർ എടുത്തുകൊണ്ട് എന്റെ അരികിലേക്ക് മടങ്ങിയെത്തി..
പിള്ളേർക്കുള്ളതും അവൾക്കുള്ളതുമെല്ലാം എന്നെ കാണിച്ച ശേഷമാണ് മഞ്ജുസ് എനിക്ക് വേണ്ടി സെലക്ട് ചെയ്ത ഷർട്ടും , ജുബ്ബയും , കസവ് മുണ്ടും ഒകെ കാണിച്ചു തന്നത് ..
“എങ്ങനെ ഉണ്ട് ?” ഞാൻ അത് തിരിച്ചും മറിച്ചും നോക്കുന്നതിനിടെ മഞ്ജുസ് തിരക്കി ..
“വല്ല അഞ്ഞൂറിന്റെ ഷർട്ടും എടുത്ത മതിയാരുന്നു …” ഷർട്ടിന്റെ പ്രൈസ് ടാഗ് കണ്ടതും ഞാൻ ഒന്ന് പിറുപിറുത്തു .
“ഓഹ്..ഇങ്ങനെ ഒരു ജന്തു…” എന്റെ സ്വഭാവം ഓർത്തു മഞ്ജുസ് തലയ്ക്കു കൈകൊടുത്തു..ഡ്രെസ്സിന്റെ കാര്യത്തിൽ എനിക്കങ്ങനെ നിർബന്ധം ഒന്നുമില്ല. പൈസ ഒകെ ഉണ്ടെങ്കിൽ കൂടി ആ കാര്യത്തിൽ അങ്ങനെ ആഡംബരം കാണിക്കാറില്ല ..പക്ഷെ മഞ്ജുസ് നേരെ ഓപ്പോസിറ്റ് ആണ് ..അവള് ബ്രാൻഡഡ് സാധനങ്ങൾ മാത്രമേ യൂസ് ചെയ്യൂ ..എന്താ ചെയ്യാ പൈസ കണ്ടമാനം ഉണ്ടല്ലോ ..അവള് വാങ്ങിക്കുന്ന പെർഫ്യൂം ഉണ്ടെങ്കിൽ ഒരാഴ്ചത്തെ വീട്ടു ചെലവ് നടക്കും !
“കുറ്റം പറഞ്ഞതല്ല കുഞ്ചൂസെ ..ആകെക്കൂടി ഒരു പ്രാവശ്യം ഇട്ടാൽ ഇതിന്റെ ഒക്കെ കത്തിക്കല് കഴിഞ്ഞു .പിന്നെന്തിനാ ചുമ്മാ കാശ് കളയുന്നത് .” അവളുടെ എക്സ്പ്രെഷൻ കണ്ടു ഞാൻ പയ്യെ ചിരിച്ചു..
“അതൊന്നും നീ നോക്കണ്ട …ഇഷ്ടായോ ?” അവൾ എന്നെ പ്രതീക്ഷയോടെ നോക്കി ..
“ആഹ്..കൊഴപ്പമില്ല …” ഞാൻ അതിനു പയ്യെ മറുപടി നൽകി .
“ഓ..അത്രേലും പറഞ്ഞല്ലോ..സന്തോഷം….” സന്തോഷം ഒന്ന് നീട്ടിപ്പറഞ്ഞുകൊണ്ട് അവളെന്റെ തലക്കൊന്നു തട്ടി …
“സ്സ് ഡീ… …” മഞ്ജുസ് തട്ടിയതും ഞാൻ ഒന്ന് കണ്ണുരുട്ടി ദേഷ്യപ്പെട്ടു ..
“പിന്നെ ദേഷ്യം വരില്ലേ ..നിനക്കു വാ തുറന്നു എന്തേലും നല്ലതു പറഞ്ഞൂടെ ” അവള് എന്നെ നോക്കി ദേഷ്യപ്പെട്ടു .
“അപ്പൊ നീ അങ്ങ് പൊങ്ങി പോവും …തല്ക്കാലം നിലത്തു നിൽക്ക് ” മഞ്ജുസിന്റെ അടുത്തേക്ക് നീങ്ങിയിരുന്നുകൊണ്ട് ഞാൻ പയ്യെ പറഞ്ഞു..പിന്നെ അവളുടെ കവിളിൽ പയ്യെ ഒന്ന് ചുംബിച്ചു .
“ഉമ്മ്ഹ …” ഞാൻ അവളെ ചുംബിച്ചുകൊണ്ട് ഒന്ന് ചിരിച്ചു ..
“എന്റെ ഭാഗ്യം അല്ലെ നീ ..ചുളുവിൽ ഞാൻ സെറ്റിൽഡ് ആയതും അച്ഛനായതും ഒക്കെ നീ ഒറ്റ ഒരുത്തി കാരണം അല്ലെ ” അവളെ ഒന്ന് കെട്ടിപിടിച്ചുകൊണ്ട് ഞാൻ എന്റെ സ്നേഹം പ്രകടിപ്പിച്ചു .
“ആണോ ?”
“ആഹ്..ഇമോഷൻസ് ഉള്ളവരൊക്കെ അങ്ങനെയാ ..നിനക്കു ആകെക്കൂടി ഒറ്റ ഇമോഷൻ അല്ലെ ഉള്ളു ..ആക്രാന്തം.. ” എന്നെ പെട്ടെന്ന് തള്ളിമാറ്റികൊണ്ട് മഞ്ജുസ് എനിക്കിട്ടൊന്നു താങ്ങി ..
“ആണോ..അത് ഞാൻ അറിഞ്ഞില്ലട്ടോ…” ഞാൻ അതുകേട്ടു പുച്ഛഭാവത്തിൽ മൊഴിഞ്ഞു ..
“ഇപ്പൊ അറിഞ്ഞില്ലേ….അതുമതി ട്ടാ …” അവളും അതെ രീതിക്ക് മറുപടി പറഞ്ഞു വെയ്റ്റ് ഇട്ടു .
“അമ്പോ…ഭയങ്കര ഫോമിൽ ആണല്ലോ …” അവളുടെ മറുപടി കേട്ട് ഞാൻ ഒന്ന് ചിരിച്ചു .
“എന്താ ചെയ്യാ …ശീലം ആയില്ലേ …” അവളും അതാസ്വദിച്ച പോലെ ചിരിച്ചു .
“ഒലക്ക ആണ്..കൂടുതൽ നെഗളിച്ച ഉണ്ടല്ലോ ..ഒറ്റ ചവിട്ടങ്ങു തരും..” ഞാൻ പിറുപിറുത്തുകൊണ്ട് അവളുടെ കഴുത്തിൽ കൂടി എന്റെ ഇടം കൈയിട്ടു ചുറ്റിവരിഞ്ഞു. എന്റെ കൈ കഴുത്തിൽ അമർന്നതും മഞ്ജുസ് ഒന്ന് കുതറി..
“സ്സ്.ആഹ്…വിടെടാ തെണ്ടി..” മഞ്ജുസ് കുതറികൊണ്ട് എന്നെ നോക്കി ചിരിച്ചു .
“സൗകര്യം ഇല്ല …കോളേജ് ടൈം തൊട്ടു നിനക്കു എന്നെ ഊശിയാക്കുന്ന ഒരു സ്വഭാവം ഉണ്ട് ..” അവളുടെ കഴുത്തിലെ പിടുത്തം ഒന്നുടെ അമർത്തികൊണ്ട് ഞാൻ പിറുപിറുത്തു..
“അതിപ്പോ നീയും മോശം അല്ല ..” മഞ്ജുസ് അതുകേട്ടു ചിരിച്ചു .
“ഞാൻ കളിയാക്കൽ മാത്രേ ഉള്ളു..നിനക്കു പക്ഷെ എന്നെ തീരെ റെസ്പെക്റ്റ് ഇല്ല ..” ഞാൻ കളിയായി പറഞ്ഞു അവളുടെ തുടയിൽ ഒരു നുള്ളുവെച്ചുകൊടുത്തു .
“ഇല്ലെങ്കിൽ നന്നായി …പോയി കേസ് കൊടുക്ക് …” അവള് അതുകേട്ട് ദേഷ്യം വന്നപോലെ പറഞ്ഞുകൊണ്ട് എന്നെ ഒന്ന് തള്ളി ..
“നീ എന്തിനാ അതിനു ചൂടാവുന്നെ …” അവളുടെ പെട്ടെന്നുള്ള ദേഷ്യം കണ്ടു ഞാൻ ചിരിച്ചു .
“എന്താ എനിക്ക് ചൂടാവാനും പാടില്ലേ ?” അവള് അതിനു തിരിച്ചു ചോദ്യങ്ങൾ ചോദിയ്ക്കാൻ തുടങ്ങി..ദേഷ്യം വന്നു കഴിഞ്ഞാൽ പിന്നെ മിസ്സ് അങ്ങനെയാണ് ..
“ആയിക്കോ..എന്റെ അടുത്തു എന്തിനാ ചൂടാവുന്നെ എന്ന ചോദിച്ചത് ..”
“ദേ ചുമ്മാ സീൻ ഇടല്ലേ മഞ്ജുസേ..പണ്ടൊക്കെ ആയിരുന്നേൽ ഒരു രസം ഉണ്ട് ” ഞങ്ങളുടെ പ്രണയ ദിനങ്ങൾ ഓർത്തുകൊണ്ട് ഞാൻ പയ്യെ പറഞ്ഞു..അന്നൊക്കെ ഡെയിലി എന്തേലും പറഞ്ഞു തെറ്റലും പിണക്കവും ഒകെ പതിവാണ് ..
“അതെന്താ ഇപ്പൊ നിനക്കു എന്നെ വേണ്ടേ ?” എന്റെ ഡയലോഗ് കേട്ടതഹും അവളെന്നെ ചോദ്യ ഭാവത്തിൽ നോക്കി .
“അടുത്ത കുരിശു ..നീ എന്തിനാ കുരിപ്പേ ഇങ്ങനെ എഴുതാപ്പുറം വായിക്കുന്നെ..” ഞാൻ അതുകേട്ടു തലചൊറിഞ്ഞുകൊണ്ട് ആരോടെന്നില്ലാതെ പറഞ്ഞു .
“നിനക്കു ഇടക്ക് ആ പഴയ അലമ്പ് സ്വഭാവം വരുന്നുണ്ട് …” അവള് ഒന്നും മിണ്ടാതിരിക്കുന്നത് കണ്ടു ഞാൻ പിന്നെയും ഓരോന്ന് പറഞ്ഞു .
“എന്റെ സ്വഭാവത്തിന് എന്താടാ കൊഴപ്പം ?” അത് കേട്ടതും ചൂണ്ടയിൽ കൊളുത്തിയ മീനിനെ പോലെ അവള് മിണ്ടിത്തുടങ്ങി ..
“ഇതുതന്നെയാ കൊഴപ്പം ..എന്തേലും പറഞ്ഞ അപ്പൊ ചാടിക്കോളും ” ഞാൻ മയത്തിൽ പറഞ്ഞു ബെഡിലേക്ക് കിടന്നു .
“നിനക്കു എന്നെ ഇട്ടു കൊരങ് കളിപ്പിക്കുന്നത് ഒരു രസം ആണല്ലേ ?” ഞാൻ അവളെ നോക്കി കണ്ണുരുട്ടി ..
“അങ്ങനെ ഒന്നും ഇല്ല …” മഞ്ജുസ് അതുകേട്ടു ഒന്ന് ചിരിച്ചു ..
“പോടീ …ഞാൻ ഇത് കൊറേ ആയിട്ട് കാണുന്നതല്ലേ …കോളേജ് ടൈമിലെ നിനക്കു ഈ സ്വഭാവം ആണ് ..” അവളുടെ ജാഡ ഓർത്തു ഞാൻ ഒന്ന് പല്ലുകടിച്ചു..
“അതുപിന്നെ നീ ചുമ്മാ ശല്യം ചെയ്യുമ്പോൾ ആർക്കായാലും ദേഷ്യം വരും…ഞാൻ അല്ലെങ്കിലേ നൂറുകൂട്ടം ഇഷ്യൂസ് ആയിട്ട് നടക്കുന്ന ടൈം ആണ് ..അതിന്റെ ഇടയില് പിന്നെ നിന്നെ പിടിച്ചു ഉമ്മ വെക്കണോ ?” അവള് സ്വയം ന്യായീകരിച്ചുകൊണ്ട് ചിരിച്ചു .
“അല്ലേങ്കി നീ ഉമ്മ വെച്ചിട്ടേ ഇല്ലല്ലോ …ഒന്ന് പോടീ ” അതുകേട്ടു ഞാനും അവളെ ഒന്ന് ചൊറിഞ്ഞു .
“ഹി ഹി..നീ എന്തിനാ അതിനു ചൂടാവുന്നെ ..” എന്റെ പെട്ടെന്നുള്ള സ്വരമാറ്റം കണ്ടു മഞ്ജുസ് ചിരിച്ചു.
“ഞാൻ ചൂടായതല്ല..ഉള്ള കാര്യമാ പറഞ്ഞെ ..” ഞാൻ സ്വല്പം ദേഷ്യത്തോടെ തന്നെ പറഞ്ഞു നിർത്തി. മഞ്ജുസിന്റെ മൂഡ് ശരിയാണെങ്കിൽ മാത്രമേ അന്നൊക്കെ അവളുടെ ഭാഗത്തു നിന്ന് എന്തെങ്കിലും പോസിറ്റീവ് ആയിട്ട് ഒരു നല്ല വാക്കെങ്കിലും കിട്ടു .
“ഹ്മ്മ്..ശരി ശരി ..അതൊക്കെ വിട്ടേ…എനിക്കിപ്പോ തല്ലുകൂടാൻ ഒന്നും വയ്യ ..കണ്ടില്ലേ ” അവള് സ്വന്തം വയറൊന്നു തൊട്ടു കാണിച്ചു പിള്ളേരെപ്പോലെ ചിണുങ്ങി .
“വയ്യെങ്കിൽ ഈ പണിക്ക് നിൽക്കരുത് …” ഞാൻ അതുകേട്ടു ഒന്ന് ചിരിച്ചു..
“ദേ എന്നെകൊണ്ട് ഒന്നും പറയിപ്പിക്കണ്ട …”
“അയ്യടാ …ഞാൻ അതിനു നിന്നെ പോലെ കൾച്ചർ ഇല്ലാത്ത കൂട്ടത്തിൽ അല്ല ” എന്റെ ഉദ്ദേശം മനസിലായ പോലെ അവൾ എനിക്കിട്ടൊന്നു താങ്ങി .
“ഓഹ്..പിന്നെ ..ഒരു കോലോത്തെ തമ്പുരാട്ടി വന്നേക്കുന്നു ..” ഞാൻ അതുകേട്ടു മഞ്ജുസിനെ കളിയാക്കി ..
“നിന്നെക്കാൾ ഭേദം തന്നെയാ …” അവളും വിട്ടില്ല ..
“അത് ഞാൻ പണ്ടേ സമ്മതിച്ച കാര്യം ആണല്ലോ ..” അത് ശരിവെച്ചുകൊണ്ട് ഞാനും ചിരിച്ചു ..
അങ്ങനെ കുറച്ചു നേരം കൂടി അവിടെ ഇരുന്ന ശേഷം പിന്നെ ഊണ് കഴിക്കാനായി ഞങ്ങൾ താഴേക്കിറങ്ങി .ഉത്രാട ദിവസം ആയിരുന്നതുകൊണ്ട് അത്യവശ്യം കറികൾ ഒകെ ഉണ്ടായിരുന്നു . പിള്ളേർക് സെപറേറ്റ് ആയിട്ടാണ് ഫുഡ് കൊടുക്കുന്നത് . അവർക്കു പ്രേത്യകം ഡൈനിങ് സെറ്റ് ഒകെ ഉണ്ട് . അതിൽ ഇരുന്നാണ് ഫുഡ് കഴിക്കുന്നത് ..അതാകുമ്പോ ഒരു ഭാഗത്തു ഇരുന്നോളും .
ശാപ്പാട് ഒകെ കഴിച്ചു ഒന്ന് മയങ്ങിയ ശേഷം വൈകീട്ട് ഞാൻ തറവാട്ടിൽ ഒന്ന് പോയി . ഇത്തവണ ആദിയെയും കൂട്ടിയാണ് പോയത് . റോസിമോള് ഉച്ചക്ക് ഫുഡ് ഒകെ കഴിച്ച ശേഷം സുഖമായിട്ട് കിടന്നുറങ്ങിയിരുന്നു. അതുകൊണ്ട് ഞാൻ പോയതുപോലും അറിഞ്ഞു കാണില്ല .
ഓണം പ്രമാണിച്ചു മുത്തശ്ശിക്കും കൃഷ്ണൻ മാമക്കും അമ്മായിമാർക്കും കുഞ്ഞാന്റിക്കും മായേച്ചിക്കും പിള്ളേർക്കും ഒകെ എന്റെയും മഞ്ജുസിന്റെയും വക ഓണക്കോടി എടുത്തിട്ടുണ്ടായിരുന്നു . ഒന്നുമല്ലെങ്കിലും ഇപ്പൊ ഒരു മിനി ലക്ഷപ്രഭു അല്ലെ ..അത്രയെങ്കിലും ചെയ്തില്ലെങ്കിൽ മോശം ആണ്..
ഡ്രസ്സ് ഒകെ മഞ്ജുസ് തന്നെ അമ്മയോടൊപ്പം പോയി വാങ്ങിച്ചിരുന്നു . കൊണ്ട് കൊടുക്കണ്ട ഡ്യൂട്ടി മാത്രമേ എനിക്കുള്ളൂ . എന്തായാലും ആദ്യം പോയത് നേരെ തറവാട്ടിലോട്ടാണ് . നമുക് ഏറ്റവും പ്രിയപ്പെട്ട കുഞ്ഞാന്റി അവിടെ ആണല്ലോ ഉള്ളത് ..
അവധി ദിവസം ആയതുകൊണ്ട് അവളുടെ മക്കളൊക്കെ വീട്ടിൽ തന്നെ ഉണ്ടായിരുന്നു .മൂത്തവൻ തക്കുടു ഇപ്പൊ നാലാം ക്‌ളാസിൽ ആയി. രണ്ടാമത്തവൻ അപ്പൂസ് ഇപ്പൊ സ്കൂളിൽ പോയിത്തുടങ്ങി .അവസാനം കിട്ടിയ പെൺതരി ആരാധ്യക്ക് മൂന്നര വയസ്സിന്റെ പ്രായം ഉണ്ട് !
കയറി ചെല്ലുമ്പോൾ കുഞ്ഞാന്റിയുടെ മൂത്ത പുത്രൻ അവിടെ ഉണ്ടായിരുന്നില്ല .അവൻ അടുത്ത വീട്ടിലെ പിള്ളേരുടെ കൂടെ കളിക്കാനായി പോയേക്കുവായിരുന്നു . രണ്ടാമത്തവൻ മുറ്റത്തു ഓടിനടപ്പുണ്ട് . എന്റെ കാർ കയറി വരുന്നത് കണ്ടപ്പഴേ അവനു ആളെ മനസിലായി ..
“അമ്മാ…കണ്ണൻ മാമൻ …” “അച്ചമ്മ ….” എന്റെ കാര് കണ്ടതും അവൻ അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു കൂവി..അത് കേട്ടുകൊണ്ടാണ് ഞാൻ കാർ നിർത്തി ഇറങ്ങിയത് . അപ്പൂസ് എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിപ്പുണ്ട്. അവനെ സീറ്റ് ബെൽറ്റ് ഇട്ടു ലോക്ക് ചെയ്തേക്കുവാണ് .
കാർ നിർത്തി അപ്പൂസിന്റെ സീറ്റ് ബെൽറ്റ് അഴിച്ചുകൊണ്ട് ഞാൻ ആദ്യം
പുറത്തേക്കിറങ്ങി. പിന്നെ മറുവശത്തു ചെന്ന് ഡോർ തുറന്നു ആദിയെയും പിടിച്ചിറക്കി . അപ്പോഴേക്കും കുഞ്ഞാന്റിയുടെ മോൻ അവിനാശ് ഞങ്ങളുടെ അടുത്തേക്ക് ഓടിവന്നു …
“കണ്ണ മാമ ….” ഒരു കറുത്ത ട്രൗസറും ചെക് ഷർട്ടും ഇട്ടുകൊണ്ട് അവൻ ഞങ്ങളുടെ അടുത്തേക്ക് ഓടിയടുത്തു .
“പതുക്കെ ഓടടാ അപ്പു …” അവന്റെ വരവ് കണ്ടു ഞാൻ ഒന്ന് ചിരിച്ചു . അവൻ അത് കേട്ട് ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ഞങ്ങളുടെ മുൻപിൽ കിതച്ചുകൊണ്ട് വന്നു നിന്നു . പിന്നെ ആദിയുടെ കയ്യിൽ പിടിച്ചു കൊണ്ട് സൗഹൃദം പുതുക്കി.
“ചെല്ലെടാ ..അവന്റെ കൂടെ പോയി കളിച്ചോ ..” ആദിയുടെ തലയിൽ തഴുകികൊണ്ട് ഞാൻ പയ്യെ പറഞ്ഞു.
“മേമ വന്നില്ലേ ?” മഞ്ജുസിന്റെ കാര്യം ഓർത്തു അവിനാശ് തിരക്കി .
“ഇല്ലെടാ ..മേമക്കു വയ്യ..പിന്നെ ഒരീസം വരാന്നു പറഞ്ഞു ” ഞാൻ അവനെ ആശ്വസിപ്പിക്കാനായി പയ്യെ പറഞ്ഞു ചിരിച്ചു . അതിനു മൂളികൊണ്ട് അവൻ ആദിയുടെ തോളിൽ കയ്യിട്ടുകൊണ്ട് അവനെയും കൂട്ടി എനിക്ക് മുൻപേ നടന്നു .
“അച്ഛാ വാ …” നടക്കുന്നതിനിടെ ഒന്ന് തിരിഞ്ഞുകൊണ്ട് ആദി എന്നോടായി പറഞ്ഞു .
“വരാടാ ..” അവന്റെ പേടി ഓർത്തു ഞാൻ ഒന്ന് ചിരിച്ചു..പിന്നെ കാറിന്റെ ഉള്ളിൽ നിന്നു ഡ്രെസ്സിന്റെ കവറുകളെല്ലാം എടുത്തു പിടിച്ചുകൊണ്ട് ഇറങ്ങി നടന്നു . അപ്പോഴേക്കും കുഞ്ഞാന്റിയും മുത്തശ്ശിയുമൊക്കെ അകത്തു നിന്നും പുറത്തേക്ക് എഴുന്നള്ളിയിരുന്നു !
ഞാൻ വരുന്ന കാര്യം വിളിച്ചു പറഞ്ഞിരുന്നതുകൊണ്ട് കുഞ്ഞാന്റിക് അത്ര അത്ഭുതം ഒന്നുമില്ല . മോന് പിള്ളേരുടെ അമ്മയായിട്ടും പത്തു നാൽപതു വയസ് ആകാറായിട്ടും അവളുടെ ശരീരത്തിന് കാര്യമായ ഉടച്ചിൽൽ ഒന്നുമില്ല . ഒന്നാതരം ആന്റീ പീസ് തന്നെ ആണ് ഇപ്പോഴും !
എന്നാലും ഇപ്പൊ ഞങ്ങള് തമ്മിൽ ആ രീതിക് സംസാരമോ പെരുമാറ്റമോ ഒന്നും ഇല്ല. പിള്ളേരൊക്കെ വലുതായി വരുവല്ലേ ..!
“ഇതെന്താടാ ഇതൊക്കെ ?” ഞാൻ കുറെ കവറുകൾ തൂക്കിപിടിച്ചു വരുന്നതുകണ്ടു കുഞ്ഞാന്റി സാരിയുടെ അറ്റം അരയിൽ തിരുകികൊണ്ട് ചോദിച്ചു ..അതോടൊപ്പം ഉമ്മറത്തേക്ക് കയറി ചെന്ന ആദിയുടെ തലയിൽ ഒന്ന് കൈകൊണ്ട് ചികഞ്ഞു..
“ഡാ …ആദികുട്ടാ..ആന്റിനെ മറന്നോ ?” അവനെ നോക്കി ചിരിച്ചുകൊണ്ട് കുഞ്ഞാന്റി ചോദിച്ചു . അതിനു ഇല്ലെന്ന ഭാവത്തിൽ അവൻ ചുമൽ കൂച്ചി .
“ഇത് ചുമ്മാ..ഓണം ഒക്കെ അല്ലെ ..” ഞാൻ ചിരിച്ചുകൊണ്ട് ചെരിപ്പും അഴിച്ചിട്ട് ഉമ്മറത്തേക്ക് കയറി . പിന്നെ കവറുകൾ ഒകെ കുഞ്ഞാന്റിക്ക് നൽകി .ആ സമയം കൊണ്ട് ആദിയും ആവിനാശും കൂടി അകത്തേക്ക് കയറിപ്പോയി .
“മുത്തശ്ശി …” പിന്നെ തിണ്ണയിലേക്കിരുന്ന മുത്തശ്ശിയെ വിളിച്ചുകൊണ്ട് അവരുടെ അടുത്തേക്ക് നീങ്ങി ഒന്ന് കെട്ടിപിടിച്ചു .
“നിങ്ങളൊക്കെ നല്ലതുപോലെ കഴിയാണത് കണ്ട മതി കുട്ട്യേ …മുത്തശ്ശിക് അസുഖം ഒന്നുമില്ല ” എന്റെ പുറത്തു വാത്സല്യത്തോടെ തഴുകികൊണ്ട് മുത്തശ്ശിയും ഇടർച്ചയോടെ പറഞ്ഞു .
“ആഹ്…” ഞാൻ മൂളികൊണ്ട് മുത്തശ്ശിയിൽ നിന്നും അകന്നു മാറി .
“ഇതൊക്കെ നീ സെലക്ട് ചെയ്തതാണോ ..?” കവറിലെ ഡ്രെസ്സുകൾ നോക്കികൊണ്ട് കുഞ്ഞാന്റി സംശയത്തോടെ ചോദിച്ചു .
“ഏയ്..എല്ലാം മിസ്സിന്റെ പണിയാ …” ഞാൻ അതിനു കണ്ണിറുക്കി മറുപടി പറഞ്ഞു .
“സ്ഥലത്തില്ലാത്ത കുഞ്ഞു മാമന് വരെ എടുത്തിട്ടുണ്ട്…” ഞാൻ മഞ്ജുസിന്റെ കാര്യം ഓർത്തു ചെറുചിരിയോടെ പറഞ്ഞു .
“ഹ ഹ …” കുഞ്ഞാന്റിയും അതുകേട്ടു ഒന്ന് ചിരിച്ചു .
“നീ വാ..അകത്തേക്കിരിക്ക് …അമ്മേം പോരൂ …” എന്നോടും മുത്തശ്ശിയോടും ആയിട്ട് കുഞ്ഞാന്റി പറഞ്ഞു .
“ആഹ്…പിന്നെ പെണ്ണെവിടെ ?” കുഞ്ഞാന്റിയുടെ മോൾടെ കാര്യം ഓർത്തു ഞാൻ പയ്യെ തിരക്കി .
“നല്ല ഉറക്കം ആണ് …അല്ല നിന്റെ റോസാപ്പൂ എവിടെ ..അല്ലെങ്കിൽ രണ്ടും കൂടി ഒട്ടിയിട്ടാണല്ലോ ?” പൊന്നൂസിന്റെ കാര്യം ഓർത്തു കുഞ്ഞാന്റി എന്നെ കളിയാക്കി .
“അത് ഞാൻ പോരുമ്പോ നല്ല ഉറക്കം ആണ് ..പിന്നെ വിളിച്ചില്ല ..” ഞാൻ അതിനു മറുപടി പറഞ്ഞുകൊണ്ട് മുത്തശ്ശിയുടെ കയ്യും പിടിച്ചു കുഞ്ഞാന്റിക് പിറകെ അകത്തേക്ക് കയറി .
കയറി ചെല്ലുമ്പോൾ ഹാളിൽ ആദിയും ആവിനാശും ഉണ്ട്. ഹാളിലെ മൂലക്ക് പുതുതായി സെറ്റ് ചെയ്ത അക്ക്വേറിയം നോക്കികൊണ്ടാണ് രണ്ടാളുടെയും നിൽപ്പ് . അതിൽ അലങ്കാര മൽസ്യങ്ങൾ നീന്തി നടക്കുന്നത് ആദി കൗതുകത്തോടെ നോക്കി നിൽപ്പുണ്ട്..
“അച്ച …ഇത് നോക്ക് …മീ..ന്” ഞാൻ അവിടേക്ക് എത്തിയതും എന്നെ തിരിഞ്ഞുനോക്കികൊണ്ട് ആദി അതിലേക്ക് ചൂണ്ടി .
“ആഹ്…കണ്ടു കണ്ടു …” ഞാൻ അതുനോക്കികൊണ്ട് തലയാട്ടി ..
“ഇതേപ്പോ വാങ്ങി ?” ഞാൻ കുഞ്ഞാന്റിയെ സംശയത്തോടെ നോക്കി .
“കുറച്ചായി ..തക്കുടു വാശിപിടിച്ചിട്ട് ഏട്ടൻ വാങ്ങിച്ചു കൊടുത്തതാ..” കുഞ്ഞാന്റി ഒഴുക്കന്മട്ടിൽ പറഞ്ഞുകൊണ്ട് കവരും പിടിച്ചു റൂമിലേക്ക് പോയി .
“കറുത്ത മീന് നെ നോക്കിയേ ..” അവിനാശ് അതിനു മുൻപിൽ നിന്നുകൊണ്ട് ആദിക്ക് ഓരോ മീനിനെയും തിരഞ്ഞുപിടിച്ചു കാണിച്ചു കൊടുക്കുന്നുണ്ട് .
ആദി അതെല്ലാം ഇഷ്ടപെട്ട പോലെ ഗ്ളാസിനു മീതെ തൊടുകയും തലോടുകയും ഒകെ ചെയ്യുന്നുണ്ട് . അതിനുള്ളിലെ വർണ കല്ലുകളും അലങ്കാരങ്ങളും കുമിളകൾ ഉയർത്തി വിടുന്ന പ്രോസസും ഒകെ ആദിക് ശരിക്കു പിടിച്ചു ..
കുഞ്ഞാന്റി ചായ എടുക്കാനായി പോയ നേരത്തു ഞാനും മുത്തശ്ശിയും ഹാളിലെ സോഫയിൽ ഇരുന്നു വിശേഷങ്ങളൊക്കെ പറഞ്ഞിരുന്നു . അതിനിടക് ആദി എന്റെ അടുത്തേക്ക് ഓടിയെത്തി . അടുത്തേക്ക് വന്ന അവനെ തലോടിയും കവിളിൽ ഉമ്മ നൽകിയും മുത്തശ്ശി സ്നേഹിച്ചു ..
അതെല്ലാം പുഞ്ചിരിയോടെ ഏറ്റുവാങ്ങി അവൻ എന്റെ മടിയിലേക്ക് കയറി ഇരുന്നു .എന്നെ മുഖം ഉയർത്തി നോക്കി ..
“എന്താടാ ?” അവന്റെ നോട്ടം കണ്ടു ഞാൻ പുരികം ഇളക്കി .
“അച്ച ..നമക്ക് അത് പോലെ മീന് വാങ്ങ” അക്ക്വേറിയത്തിലേക്ക് ചൂണ്ടിക്കൊണ്ട് അവൻ എന്നെ നോക്കി .
“ഇനി ഇപ്പൊ അതായോ..’ അവന്റെ ആവശ്യം കേട്ട് ഞാൻ ഒന്നു ചിരിച്ചു .
“അച്ച വാങ് …” അവൻ എന്റെ ചിരി കണ്ടു ഒന്ന് ചിണുങ്ങികൊണ്ട് കാലിട്ടടിച്ചു ..
“വാങ്ങിക്കാം ..നീ അടങ്ങു ” അവനെ ആശ്വസിപ്പിച്ചുകൊണ്ട് ഞാൻ ചിരിച്ചു . അതുകേട്ടതോടെ കക്ഷിക് ആശ്വാസവും സന്തോഷവുമൊക്കെ വന്നുതുടങ്ങി ..സ്വല്പം കഴിഞ്ഞതോടെ കുഞ്ഞാന്റി ചായയും പലഹാരവും ഒക്കെയായി ഹാളിലേക്കെത്തി .
പിന്നെ അത് കുടിച്ചു സ്വല്പ നേരം കുഞ്ഞാന്റിയുമായി സംസാരിച്ചു . എല്ലാം ഫോർമല് തന്നെ . ഞാൻ ഇപ്പൊ കുറച്ചു ഗൗരവം കാണിക്കുന്നത് കുഞ്ഞാന്റി ചെറിയ ചിരിയോടെ ആണ് നോക്കി ഇരുന്നത് . ആ ചിരി എന്നെ കുറേശെ ബുദ്ധിമുട്ടിച്ചിരുന്നു എന്നത് വാസ്തവമാണ് !
ഒരു കേക്ക് മാത്രം എടുത്തു കഴിച്ച ശേഷം ആദി അവിടെ നിന്നും അവിനാശിനൊപ്പം പുറത്തേക്കും പോയിരുന്നു . അതോടെ ഞാനും കുഞ്ഞാന്റിയും മാത്രം ഹാളിൽ ബാക്കിയായി ..
“എന്താ ഒരു ചിരി ..?” ചായ ഒരു സിപ് എടുത്തുകൊണ്ട് ഞാൻ കുഞ്ഞാന്റിയെ നോക്കി പുരികം ഇളക്കി .
“ഏയ് വെറുതെ ..നീ ആള് അങ്ങ് മാറിപ്പോയി ..അത് നോക്കിയതാ ” കുഞ്ഞാന്റി അതിനു പുഞ്ചിരിയോടെ തന്നെ മറുപടി പറഞ്ഞു .
“എനിക്കൊരു മാറ്റവും ഇല്ലെന്നാണല്ലോ മഞ്ജുസ് ഒകെ പറയുന്നേ ..” ഞാൻ അതുകേട്ടു കുഞ്ഞാന്റിയെ സംശയത്തോടെ നോക്കി .
“നിന്റെ കോലം അല്ല പറഞ്ഞത് ..സ്വഭാവം ആണ് …” എന്നെയൊന്നു ആക്കിയപോലെ പറഞ്ഞുകൊണ്ട് കുഞ്ഞാന്റി ചിരിച്ചു .
“ഓ അത് .. ” ഞാൻ അതുകേട്ട് ഒരു ഇളിഞ്ഞ ചിരി പാസ്സാക്കി ..പിന്നെ വേഗം കാപ്പി കുടിച്ചു തീർത്തു .
“എന്നാപ്പിന്നെ നേരം കളയുന്നില്ല…അപ്പുറത്തൊക്കെ പോവാൻ ഉണ്ട് ” ഗ്ലാസ് ടീപോയിലേക്ക് വെച്ചുകൊണ്ട് ഞാൻ എഴുനേറ്റു .
“ഹ്മ്മ്…ആയിക്കോട്ടെ ” അവളും അത് സമ്മതിച്ചു . അതോടെ ആദിയെയും കൂട്ടി ഞാൻ അവിടെ നിന്നുമിറങ്ങി . പിന്നെ നേരെ ബിന്ദു അമ്മായിയുടെ വീട്ടിൽ പോയി . മോഹനൻ മാമ ആ സമയത്തു നാട്ടിലുണ്ട് . അതുകൊണ്ട് ഞാനും ആദിയും കയറിച്ചെല്ലുമ്പോൾ പുള്ളി ഉമ്മറത്ത് തന്നെ ഉണ്ട് .
അവരുടെ മക്കളായ അഞ്ജലിയും രാഗേഷും അവിടെ തന്നെ ഉണ്ടായിരുന്നു . രാഗേഷ് ഇപ്പൊ ഡിഗ്രിക് പഠിക്കുന്നു . അഞ്ജലി ടി.ടി.സി ക്കു പോവുന്നുണ്ട് . ടീച്ചർ ആയിട്ട് ഏതെങ്കിലും ഗവണ്മെന്റ് സ്കൂളിൽ കയറികൂടണം എന്നൊക്കെയാണ് കക്ഷിയുടെ മോഹം .
പതിവുപോലെ അവിടെയും സ്വല്പ നേരം ചിലവഴിച്ചു . അഞ്ജലിയുമായും രാഗേഷുമായൊക്കെ ഓരോ തമാശകൾ പറഞ്ഞിരുന്നു . അവിടെ നിന്നും പിന്നെ നേരെ കൃഷ്ണൻ മാമയുടെ വീട്ടിലേക്ക് . നേരം വൈകുമെന്നോർത്തു അവിടെയും അധികനേരം നിന്നില്ല .
ഓണം കഴിഞ്ഞു ഒരു ദിവസം സൗകര്യം പോലെ വരാമെന്നു കൃഷ്ണൻ മാമയോടും മായേച്ചിയോടും മോഹനവല്ലി അമ്മായിയോടും വിവേകേട്ടനോടുമൊക്കെ പറഞ്ഞു വേഗം ഇറങ്ങി . ചായ കുടിച്ചിട്ട് പോകാമെന്നു മായേച്ചി നിർബന്ധിച്ചെങ്കിലും കുഞ്ഞാന്റിയുടെ അവിടന്ന് കുടിച്ചു എന്ന് പറഞ്ഞു ഞാൻ ആ ക്ഷണം നിരസിച്ചു . പൊന്നൂസിനെ കൊണ്ട് ചെല്ലാഞ്ഞതിൽ കൃഷ്ണൻ മാമക്ക് ചെറിയ നീരസം ഉണ്ട് . പുള്ളിക് പെണ്ണിന്റെ സംസാരവും ദേഷ്യവുമൊക്കെ നല്ല ഇഷ്ടമാണ് .
പിന്നെ നേരെ വല്യമ്മയുടെ വീട്ടിലേക്ക് . രാജീവേട്ടനും ദിലീപേട്ടനും ഒകെ വിവാഹം കഴിച്ചതുകൊണ്ട് വീട്ടിലിപ്പോ മരുമക്കൾ രണ്ടുപേര് കൂടി ഉണ്ട് . സുകന്യ , പ്രിയ എന്നാണ് അവരുടെ പേര് .. രാജീവേട്ടന്റെ ഭാര്യ ആണ് സുകന്യ ..ദിലീപേട്ടന്റെ വൈഫ് പ്രിയ ..!
രണ്ടുപേരുടെയും വിവാഹം ഒരേ ദിവസം ആയിരുന്നു . അത് കഴിഞ്ഞിട്ട് ഒരു വര്ഷം ആകുന്നതേ ഉള്ളു . സുകന്യ , പ്രിയ എന്നിവര് ഏറെക്കുറെ എന്റെ പ്രായം ആണെങ്കിലും സ്ഥാനം നോക്കി ഞാനവരെ ചേച്ചി , എടത്തിയമ്മ എന്നൊക്കെയാണ് വിളിക്കുന്നത് .
അവരുടെ വീട്ടുകാർ എന്റെയും മഞ്ജുസിന്റെയും കഥ അറിഞ്ഞപ്പോൾ അങ്ങനൊരു കുടുംബത്തിലേക്ക് മക്കളെ അയക്കുന്നതിൽ ആദ്യം വിരോധം പറഞ്ഞിരുന്നു . ഞങ്ങള് കാരണം ഇനി കല്യാണം മുടങ്ങുമോ എന്ന് എനിക്കും മഞ്ജുസിനും ചെറിയ നിരാശ ഉണ്ടായിരുന്നെങ്കിലും ഒരുവിധം അതൊക്കെ സംസാരിച്ചു തീർപ്പാക്കി . പിന്നെ മഞ്ജുസിന്റെ ബാക്‌ഗ്രൗണ്ടും അവളുടെ
വിസിറ്റിങ് വിസയുടെ കാലാവധി കഴിഞ്ഞു രണ്ടു പേരും നാട്ടിൽ തിരിച്ചെത്തിയിട്ട് ദിവസങ്ങളെ ആയിട്ടുള്ളു . ദുബായിലെ ഷോപ്പിംഗ് മാളിലും ബീച്ചിലുമൊക്കെ ഭർത്താക്കന്മാരോടൊപ്പം നിന്നുള്ള ഫോട്ടോസ് എഫ്.ബി യിലും വാട്സാപ്പിലും ഒകെ കുറെ കണ്ടിരുന്നു .
എന്തായാലും വല്ല്യമ്മയുടെ വീട്ടിൽ കൂടി കേറി . വല്യമ്മക്കു ഒരു സെറ്റ് സാരിയും , വല്യച്ചന് ഷർട്ടും കസവു മുണ്ടും , സുകന്യ ചേച്ചിക്കും പ്രിയക്കും ഓരോ ജോഡി സാരിയും ചുരിദാറും ആണ് മഞ്ജുസ് വാങ്ങിച്ചു വെച്ചിരുന്നത് .
അതും എടുത്തു പിടിച്ചു ആദിക്കൊപ്പം ഞാൻ വീട്ടിലേക്ക് കയറി . ഉമ്മറത്ത് ആരെയും കാണാഞ്ഞതുകൊണ്ട് കാളിങ് ബെൽ അടിച്ചു .
അൽപ സമയം കഴിഞ്ഞതും സുകന്യ ചേച്ചി ഡോർ തുറന്നു . എന്നെ കണ്ടതും അവളുടെ മുഖത്തൊരു ചിരി വിരിഞ്ഞു ..ഒപ്പം തെല്ലൊരു അത്ഭുതവും ..
“ആഹ്..ഹാ ..നീയോ …വാ വാ ..” വാതില് മലർക്കെ തുറന്നുകൊണ്ട് സുകന്യ ചിരിച്ചു . ഒരു ഇളംപച്ച ചുരിദാറും കറുത്ത പാന്റും ആണ് അവളരുടെ വേഷം . വീട്ടിലായതുകൊണ്ട് ഷാൾ ഇട്ടിട്ടില്ല .
“ഡാ അപ്പൂസേ…” പിന്നെ ആദിയെ നോക്കി കൈവീശി .
“വല്യച്ചനും വല്യമ്മയും ഒകെ എന്ത്യേ ചേച്ചി ?” ഉമ്മറത്തേക്ക് കേറികൊണ്ട് ഞാൻ സംശയത്തോടെ തിരക്കി . അവിടെ രണ്ടുപേരും ഇല്ലെന്നു എനിക്ക് അപ്പഴേ തോന്നിയിരുന്നു .
“ആരാ ചേച്ചി അത് ?” അപ്പോഴേക്കും പ്രിയേച്ചിയുടെ ചോദ്യം അകത്തുനിന്നും കേട്ടു .
“വന്നു നോക്ക് …” സുകന്യ അതിനു ചിരിയോടെ മറുപടി പറഞ്ഞു എന്നെ നോക്കി .പിന്നെ ഞാൻ കയ്യിൽ പിടിച്ചിരുന്ന കവറിലേക്ക് ശ്രദ്ധിച്ചു .
“അമ്മേം അച്ഛനും കൂടി ഒരു റീസെപ്‌ഷനു പോയി…അല്ല ഇതെന്താടാ ..?” എന്റൊപ്പം ഉമ്മറത്തേക്ക് കയറിയ ആദിയുടെ ഇരുകയ്യും പിടിച്ചു അവനെ അടുത്തേക്ക് അടുപ്പിച്ചുനിർത്തിക്കൊണ്ട് സുകന്യ എന്നോടായി ചോദിച്ചു
“ഇത് ചുമ്മാ..ഓണം ഒക്കെ അല്ലെ…വെച്ചോ …” ഞാൻ ചിരിച്ചുകൊണ്ട് ആ കവറുകൾ സുകന്യേച്ചിക്ക് നൽകി . അപ്പോഴേക്കും പ്രിയയും അവിടേക്കെത്തി . ഒരു കറുത്ത നൈറ്റി ആണ് അവളുടെ വേഷം .
“ആഹാ ..കവി ആണോ ..” എന്നെ കണ്ടതും പ്രിയേച്ചി ഒന്ന് ചിരിച്ചു .പിന്നെ സുകന്യയുടെ അടുത്ത് നിന്ന ആദിയെ നോക്കി കൈവീശി “ഹായ് ” പറഞ്ഞുകൊണ്ട് അവന്റെ അടുത്തേക്കായി കുനിഞ്ഞു ..
“ചേച്ചീനെ മറന്നോടാ ?” പ്രിയേച്ചി അവന്റെ കവിളിൽ പയ്യെ മുത്തികൊണ്ട് ചിരിച്ചു .
“ഇല്ല്യ …” അതിനു അവൻ പയ്യെ മറുപടി പറഞ്ഞു ..
“ഇല്ലേ..എന്ന അച്ചേച്ചീടെ പേര് എന്താ ?” അവൾ ചിരിയോടെ തിരക്കി .
“പിയ .,..” പ്രി ..എന്ന് വായിൽ വരാത്തതുകൊണ്ട് ആദി അങ്ങനെയങ്ങു ഒപ്പിച്ചു . അതുകേട്ടു സുകന്യേച്ചിയും പ്രിയയും ഒന്ന് പയ്യെ ചിരിച്ചു .
“ആഹ്..മിടുക്കൻ..അപ്പൊ ഓര്മ ഉണ്ട് ..” അവന്റെ തലയിൽ ചികഞ്ഞുകൊണ്ട് പ്രിയേച്ചി ചിരിച്ചു .
“പിന്ന എന്തൊക്കെ ഉണ്ട് മോനെ നിന്റെ കോയമ്പത്തൂർ വിശേഷം ?” എല്ലാം നോക്കിനിന്നിരുന്ന സുകന്യ പയ്യെ തിരക്കി .
“കൊഴപ്പം ഇല്യ തട്ടിമുട്ടി പോണൂ ..അല്ല നിങ്ങള് ദുബായ് പോയി വന്നിട്ട് ചിലവ് ഒന്നും ഇല്ലേ ?” ഞാൻ മറുപടി പറഞ്ഞുകൊണ്ട് തിരികെ ഒരു ചോദ്യം എറിഞ്ഞു .
“പോയി വന്നത് തന്നെ നല്ല ചെലവുള്ള കാര്യം ആണ് മോനെ ..” സുകന്യേച്ചി അതിനു മറുപടിയായി എന്നെയൊന്നു താങ്ങി അവര് രണ്ടും കൂടി തമ്മിൽ നോക്കി ചിരിച്ചു .
“എച്ചി സ്വഭാവം വിട്ടിട്ടില്ല അല്ലെ ..” ഞാൻ അതുകേട്ടു ഒന്ന് ചിരിച്ചു .
“ഞങ്ങളൊക്കെ ലോ ക്‌ളാസ് അല്ലെ കവിനെ ..നിന്നെപ്പോലെ അല്ലാലോ ..'” പ്രിയേച്ചിയും അത് ഏറ്റുപിടിച്ചു .
“സ്വഭാവം കൊണ്ട് നമ്മളൊക്കെ ഒരേ ക്‌ളാസ് തന്നെ …” ഞാനുമിത്തവണ ഒന്ന് തിരിച്ചടിച്ചു ..
“പോടാ….” സുകന്യ അതുകേട്ടു ഒന്ന് ചിരിച്ചു..പിന്നെ ഞാൻ കൊടുത്ത കവറിനുള്ളിലേക്ക് ഒന്ന് നോക്കി .
“ഇതിലേതാ മോനെ എനിക്കുള്ളത് ? ” പിന്നെ എന്നോടായി സംശയം ചോദിച്ചു .
“നല്ലത് നോക്കി എടുത്തോ…ഇഷ്ട്ടം ആയില്ലെങ്കിൽ ഇതിനു കൊടുക്ക് ..” ആദിയെ കളിപ്പിച്ചൊണ്ട് നിന്ന പ്രിയയെ ചൂണ്ടിക്കൊണ്ട് ഞാൻ പയ്യെ പറഞ്ഞു .
“ഇഷ്ടം നോക്കാൻ ഒന്നുമില്ല ..സൈസ് കറക്ടായാൽ മതി ” പ്രിയ അതുകേട്ടു ഗൗരവത്തിൽ പറഞ്ഞു .
“സൈസ് ഒകെ കറക്ട് ആവേണ്ടതാണ് …ഞാനല്ല മിസ് ആണ് സെലക്ട് ചെയ്തത് ..ഒരേ ഡിസൈൻ തന്നെയാ രണ്ടാൾക്കും..അതോണ്ട് ഭേജാറാവണ്ട ” ഞാനും സ്വല്പം ഗൗരവത്തിൽ പറഞ്ഞു .
“ഹ്മ്മ്…അല്ലേടാ ചായ എടുക്കട്ടെ നിനക്ക് ?” പെട്ടെന്ന് എന്തോ ഒത്ത പോലെ പ്രിയേച്ചി തിരക്കി .
“വേണ്ടേച്ചി..ഞാൻ മാമന്മാരുടെ അവിടെ ഒകെ പോയിട്ട് വരുവാ..അവിടെന്നു കുടിച്ചു ”
“പെണ്ണിനെ എന്താ കൊണ്ട് വരാഞ്ഞേ ?” പൊന്നൂസിന്റെ കാര്യം ഓർത്തു പ്രിയേച്ചി തിരക്കി .
“ഒന്നും ഇല്ല..രണ്ടിനേം കൂടി ഒറ്റയ്ക്ക് താങ്ങില്ല ” ഞാൻ അതിനു ചെറിയ ചിരിയോടെ മറുപടി നൽകി .
“അപ്പൊ ഇനി രണ്ടെണ്ണം കൂടി വരുന്നതോ ?” എന്നെയൊന്നു ആക്കിയ പോലെ പുള്ളിക്കാരി ചിരിച്ചു ..പിന്നെ ആദിയെ എടുത്തുപൊക്കി ഒക്കത്തുവെച്ചു .
“അതൊക്കെ സംഭവിച്ചു പോണതല്ലേ ..നിങ്ങൾക്കും ആവാം …” ഞാൻ ശബ്ദം താഴ്ത്തി പയ്യെ പറഞ്ഞു പുറത്തേക്കൊന്നു നോക്കി .
“ഉവ്വ ….” പുള്ളിക്കാരി അതുകേട്ട് ഒന്ന് ചിരിച്ചു .
“ഉടനെ എങ്ങാനും കെട്ട്യോൻ വരോ ?” ഞാൻ പുള്ളികാരിയെ നോക്കി ചോദിച്ചു .
“ഏയ് ..പോയിട്ട് ഒരു കൊല്ലം ആവുന്നല്ലേ ഉള്ളു ..രാജീവേട്ടൻ ചിലപ്പോൾ ക്യാൻസൽ ആക്കി വരുമെന്ന് ചേച്ചി പറയുന്നത് കേട്ടു ..ഇവിടെ എന്തേലും ബിസിനെസ്സ് ഒകെ നോക്കാൻ ആണ് പ്ലാൻ …പറ്റുമെങ്കിൽ താൻ ഒന്ന് സഹായിക്കേടോ ..” പ്രിയേച്ചി മടിയൊന്നും വിചാരിക്കാതെ എന്നോട് ആവശ്യപ്പെട്ടു .
“ഹ്മ്മ് …നോക്കാം ..” ഞാൻ അത് പറയുന്നത് കേട്ടുകൊണ്ടാണ് സുകന്യേച്ചി തിരികെ എത്തിയത് .
“അതൊന്നും വേണ്ടെടാ …നീ ചെയ്തു തന്നതൊക്കെ തന്നെ വല്യ ഉപകാരം ആണ്.. ” സുകന്യേച്ചി എന്റെ മറുപടി കേട്ടു ചിരിച്ചു . അവരുടെ അനിയന് മെഡിക്കൽ സീറ്റ് എൻട്രൻസ് എഴുതി കിട്ടാതെ വന്നപ്പോൾ പ്രൈവറ്റ് മെഡിക്കൽ കോളേജിൽ ചേരാൻപറഞ്ഞത് ഞാനാണ് . അതിനുള്ള അമൗണ്ടിൽ പകുതി കൊടുത്തതും ഞാൻ ആയിരുന്നു . വീട്ടിൽ മഞ്ജുസിനു മാത്രമേ ആ കാര്യം അറിയത്തുള്ളൂ!
“അങ്ങനെ ഒന്നും വിചാരിക്കണ്ടന്നെ ..ഒകെ നമ്മുടെ തന്നെ ആൾക്കാരല്ലേ ഏടത്തി ” ഞാൻ പയ്യെ ചിരിച്ചുകൊണ്ട് അതിനു മറുപടി പറഞ്ഞു .
“എന്തായാലും മറ്റേത് ഒരു കണക്കിന് നന്നായെടാ …ഇപ്പൊ എന്റെ വീട്ടിലുള്ളോർക് നിന്നെ വല്യ കാര്യം ആണ് ..” സുകന്യേച്ചി സ്വല്പം ഗമയിൽ തന്നെ എന്നെയൊന്നു പൊക്കി പറഞ്ഞു .
“ആഹ് ..ഞാൻ ഒരീസം അങ്ങോട്ട് വരാം …” ഞാൻ അതുകേട്ടു ഒന്ന് ചിരിച്ചു .
അങ്ങനെ അവരോടു സംസാരിച്ചിരിക്കെ വല്യച്ചനും വല്യമ്മയും എത്തി .അപ്പോഴേക്കും സ്വല്പം ഇരുട്ടിയിരുന്നു . അതിനിടെ പ്രിയേച്ചി കുളിച്ചു ഉമ്മറത്ത് വിളക്കൊക്കെ കത്തിച്ചു വെച്ചിരുന്നു . സ്വല്പ നേരം അങ്ങനെ വല്യമ്മയോടും വല്യച്ചനോടും വിശേഷങ്ങൾ പറഞ്ഞിരുന്നു ഞാൻ ഇറങ്ങി .അന്നത്തെ ദിവസം അങ്ങനെ കുറെ യാത്രകൾ കൊണ്ട് കഴിഞ്ഞു കിട്ടി . പിറ്റേ ദിവസം ആയിരുന്നു ഓണം .
അതുകൊണ്ട് തന്നെ തലേന്ന് രാത്രി അമ്മച്ചി സദ്യ ഒരുക്കാനുള്ള പച്ചക്കറികൾ അരിഞ്ഞു വെക്കലും പാചകവുമൊക്കെ ആയി ജഗപൊക ആയിരുന്നു . മഞ്ജുസും അവളെ കൊണ്ട് പറ്റുന്ന പോലെ ഒകെ സഹായിക്കുന്നുണ്ട് . ഹേമാന്റിയും തലേന്ന് തന്നെ ഞങ്ങളുടെ വീട്ടിലേക്ക് പോന്നിരുന്നു . മായേച്ചിയുടെ കല്യാണം കഴിഞ്ഞതിൽ പിന്നെ പുള്ളിക്കാരി വീട്ടിൽ ഒറ്റക്കാണ് . അതുകൊണ്ട് അമ്മയാണ് ഹേമാന്റിയെ കൂട്ടികൊണ്ടു വരാൻ എന്നോട്
ആവശ്യപ്പെട്ടത് .
അവര് മിണ്ടിയും പറഞ്ഞും കുക്കിങ്ങുമൊക്കെ ആയി ഹാളിലും കിച്ചനിലും കൂടി . ഹേമാന്റി കൂടി ഉള്ളോണ്ട് മഞ്ജുസും സ്വല്പം കഴിഞ്ഞപ്പോൾ ഫ്രീ ആയി . അപ്പൂസ് രാത്രിയിലെ ഫുഡ് കഴിച്ചയുടൻ ഉറങ്ങാനായി അച്ഛന്റെ കൂടെ പോയി . അവനു അങ്ങനെ നിർബന്ധം ഒന്നുമില്ല.. അമ്മയുടെ കൂടെയും അച്ഛന്റെ കൂടെയും അഞ്ജുവിന്റെ കൂടെയുമൊക്കെ കിടന്നോളും . പൊന്നൂസിന് പക്ഷെ ഞാനോ മഞ്ജുവോ ഒപ്പം വേണം. അല്ലെങ്കിൽ പേടി ആണ് !
പകല് കുറെ നേരം കിടന്നു ഉറങ്ങിയതിന്റെ പേരിൽ മണി പത്തു ,പതിനൊന്നു ആയിട്ടും പെണ്ണിന് കിടക്കാനുള്ള കൂട്ടം ഒന്നുമില്ല . എന്റെ മടിയിൽ കയറി ഇരുന്നു വായിൽ തോന്നിയ കഥയൊക്കെ പറയുന്നുണ്ട് .ഞാൻ അതിനു അനുസരിച്ചു മൂളിക്കൊടുത്തുകൊണ്ട് ഒരേ സമയം ചാറ്റിനു റിപ്ലൈ അയക്കുന്നുമുണ്ട് .
“ചാച്ചാ …കേക്ക് …” ഇടക്ക ഞാൻ അവളെ ശ്രദ്ധിക്കുന്നില്ലെന്നു തോന്നിയതോടെ അവളെന്റെ നെഞ്ചിൽ പയ്യെ അടിച്ചു .
“കേക്കുന്നുണ്ട് ..പറഞ്ഞോ …” ഞാൻ അത് കണ്ടു പയ്യെ പറഞ്ഞു ചരിച്ചു . കയ്യില്ലാത്ത ടൈപ്പ് ഒരു കുഞ്ഞു നൈറ്റി ആണ് അവളുടെ വേഷം .
“ഇല്യ …” അവള് പക്ഷെ എന്റെ മറുപടി നിഷേധിച്ചുകൊണ്ട് ദേഷ്യപ്പെട്ടു .
“ഇല്ല്യെങ്കി നന്നായി …ആഹ് ” ഞാൻ അതുകേട്ടു കണ്ണുരുട്ടികൊണ്ട് അവളുടെ നെറ്റിയിൽ എന്റെ നെറ്റി പയ്യെ മുട്ടിച്ചു .പിന്നെ വാട്സാപ്പ് ക്ളോസ് ചെയ്തു തിണ്ണയിലേക്ക് വെച്ചു.
“ഇനി മതി …ചാച്ചന് ഉറക്കം വരുന്നുണ്ട് …നമുക്ക് ഒറങ്ങാ” ഞാൻ അവളെ നോക്കികൊണ്ട് ഉറങ്ങിത്തൂങ്ങുന്ന പോലെ അഭിനയിച്ചു .
“വേന്റ …പിന്നെ മതി …” അത് അവള് നിഷേധിച്ചുകൊണ്ട് എന്റെ നെഞ്ചിലേക്ക് ചാഞ്ഞു ..അതോടെ ഞാൻ അവളെ കെട്ടിപിടിച്ചുകൊണ്ട് ഒന്ന് ഇറുക്കി …ആ സമയത്താണ് മഞ്ജുസ് ഞങ്ങളെ തിരഞ്ഞു ഉമ്മറത്തേക്കെത്തിയത് . “കിടക്കണ്ടേ ?” മഞ്ജുസ് എന്നോടായി തിരക്കികൊണ്ട് അടുത്തേക്ക് വന്നു ..പിന്നെ എന്റെ ദേഹത്തേക്ക് ചാഞ്ഞു കിടന്നിരുന്ന റോസ്‌മോളുടെ ചന്തിയിൽ പയ്യെ ഒന്ന് നുള്ളി …
“ഇവള് ഉറങ്ങിയാ ?” പെണ്ണിന്റെ കിടത്തം നോക്കി ചിരിച്ചുകൊണ്ടാണ് മഞ്ജുസ് നുള്ളിയത് ..
“ഹാഹ്..ഹ ഹ ” മഞ്ജുസിന്റെ നുളളിൽ ചെറുതായി വേദനിച്ച പോലെ പൊന്നു ഒന്ന് കാലിട്ടടിച്ചു ..
“മഞ്ജു …..” ഒന്ന് പയ്യെ അലറിക്കൊണ്ട് അവള് മഞ്ജുസിനെ തുറിച്ചുനോക്കി …
“ഞങ്ങള് കിടക്കാൻ പോവാ …നീ വേണെങ്കി പോരെ …അല്ലേ കവി ” മഞ്ജുസ് എന്നെ നോക്കി കണ്ണിറുക്കികൊണ്ട് പെണ്ണിനോടായി പറഞ്ഞു .
“ഇല്ല മഞ്ജു പൊക്കോ …ചാച്ചാ വരില്യാ..” എന്നെ നോക്കി ഡീൽ ഉറപ്പിച്ചുകൊണ്ട് അവള് മഞ്ജുസിനോടായി പറഞ്ഞു .
“ചാച്ചനൊക്കെ വരും …ചോദിച്ചു നോക്ക് …” മഞ്ജുസ് അതുകേട്ടു ചിരിച്ചു . അതോടെ പെണ്ണ് എന്നെ സംശയത്തോടെ നോക്കി ..
“മഞ്ജു പാവം അല്ലെ …നമുക്ക് പോവാം …” ഞാൻ ചെറു ചിരിയോടെ പറഞ്ഞു പെണ്ണിന്റെ കവിളിൽ മുത്തി .
“കണ്ടാ …കവിക്ക് എന്നെയാ കൂടുതല് ഇഷ്ടം ..” മഞ്ജുസ് അതുകേട്ട് പൊന്നൂസിനെ ദേഷ്യം പിടിപ്പിച്ചു …
“അല്ല പൊന്നുവാ ….” അതിനു റോസ്‌മോളും വിട്ടുകൊടുത്തില്ല ..
“അയ്യടി ….കവി എന്റെയാ..നിന്റെ ഒന്നും അല്ല ..” മഞ്ജുസ് പെണ്ണിനെ ദേഷ്യം പിടിപ്പിക്കാനായി ഓരോന്ന് പറഞ്ഞു ..
“ആണോ ചാച്ചാ …?” അതോടെ പെണ്ണിന്റെ മുഖം വാടി എന്നെ സംശയത്തോടെ നോക്കി ..
“ഏയ് …മഞ്ജു വെറുതെ പറയാ …പൊന്നു ചാച്ചന്റെ മുത്തുമണി അല്ലെ …” ഞാൻ പെണ്ണിനെ ഇറുക്കികൊണ്ട് ചിരിച്ചു ..അതോടെ പെണ്ണ് മഞ്ജുസിനെ നോക്കി കൊഞ്ഞനം കുത്തി ..
“പോടീ…..” മഞ്ജുസ് അതുകണ്ടു ചിരിച്ചു…
അങ്ങനെ മഞ്ജുസും ഞങ്ങളുടെ കൂടെ കുറച്ചു നേരം ഓരോന്ന് പറഞ്ഞിരുന്നു..പിന്നെ ഒന്നിച്ചുതന്നെ കിടക്കാനായി മുകളിലോട്ടു പോയി .
പിറ്റേന്ന് രാവിലെ എന്നെ മഞ്ജുസ് ആണ് വിളിച്ചു എഴുനേൽപ്പിച്ചത് . കുളിയൊക്കെ തീർത്തു രാവിലെ തന്നെ പിള്ളേരുടെ കൂടെ പൂക്കളം ഒകെ ഇട്ടു .പുതിയ പട്ടുപാവാടയും ഉടുപ്പും ഒകെ അണിഞ്ഞു പൊന്നുവും കുഞ്ഞു മുണ്ടും ജുബ്ബയും ഒകെ ഇട്ടു അപ്പൂസും റെഡിയായി .
പിന്നെ അവരെ വെച്ച് കുറെ ഫോട്ടോസ് ഒകെ എടുത്തു . ക്യാമെറയിൽ തന്നെയാണ് എടുത്തത് . പൂക്കളത്തിനടുത്തു ഇരുത്തിയും പൂക്കൾ കയ്യിലെടുത്തു പിടിച്ചുമൊക്കെ പൊന്നൂസ് ഫോട്ടോക്ക് പോസ് ചെയ്തു .ആദിയും അതുപോലൊക്കെ നിന്നു . പിന്നെ രണ്ടാളെയും ഒപ്പം പിടിച്ചു ഇരുത്തിയും കുറെ ഫോട്ടോസ് എടുത്തു. ഇടക്കൊക്കെ രണ്ടുപേരും വല്യ സ്നേഹമാണ് !
“അപ്പൂസിനു ഒരുമ്മ കൊടുത്തേ …” വീട്ടിന്റെ ഗാർഡനോട് ചേർന്നുള്ള കുഞ്ഞു മതിലിൽ ആദിയെയും റോസ് മോളെയും ഒന്നിച്ചിരുത്തി ഞാൻ നിർദേശം കൊടുത്തു. മഞ്ജുസും എന്റെ കൂടെ നിൽപ്പുണ്ട് .
കേൾക്കേണ്ട താമസം പൊന്നു അപ്പൂസിന്റെ കവിളിൽ പയ്യെ മുത്തി..
“ഉമ്മ്ഹ …” അവള് സ്വയം പറഞ്ഞുകൊണ്ട് പുഞ്ചിരി തൂകി..ആദി ആ സമയം ചെറുതായി ഒന്ന് കണ്ണടച്ചു..ആ സമയം നോക്കിയാണ് ഞാൻ ക്ലിക്കിയത് . തെരുതെരെ മൂന്നാലു വട്ടം ക്ലിക്കി. പിന്നെയത് മഞ്ജുസിനു കാണിച്ചു കൊടുത്തു..
“നോക്ക് നോക്ക് …”
അങ്ങനെ വീട്ടിലെ പരിപാടികളൊക്കെ തീർത്തു ഞാനും കിഷോറും കൂടി ക്ലബ്ബിലേക്ക് നീങ്ങി.ഓണം പ്രമാണിച്ചു ക്ലബ് വക ആഘോഷ പരിപാടികളും വടംവലിയും ഒക്കെ നടത്തുന്നുണ്ട് . റോസ്‌മോളേയും ആദിയെയും അങ്ങോട്ട് കൊണ്ടുപോയ ശരിയാവില്ല എന്നുള്ളതുകൊണ്ട് ഞങ്ങള് അവരറിയാതെ മുങ്ങിയതാണ് .
പിന്നെ കുറച്ചു നേരം ക്ലബ് പരിസരത്തു തന്നെയായിരുന്നു .പരിപാടികൾക്ക് ഒപ്പം ബഹളം വെച്ചും കമ്മന്റ് അടിച്ചും ഒക്കെ ഞാനും കിഷോറും അവിടെ കൂടി . പിന്നെ ഊണിന്റെ നേരത്താണ് എനിക്കുള്ള വിളി വരുന്നത് .
സ്വല്പം തിരക്കിലായിരുന്നെങ്കിലും ഞാൻ ആ ബഹളങ്ങളിൽ നിന്നും ആളൊഴിഞ്ഞ ഭാഗത്തേക്ക് മാറിനിന്നുകൊണ്ട് ഫോൺ എടുത്തു . എടുത്തില്ലെങ്കിൽ ഇനി അതിന്റെ പേരിൽ മഞ്ജുസ് ചൂടാവുകയും പിണങ്ങുകയും ഒകെ ചെയ്യും .
“ആഹ് പറ …” ഞാൻ പയ്യെ തിരക്കി ..
“നീ വരുന്നില്ലേ ? ഊണ് കഴിച്ചിട്ട് പോണ്ടേ ?” മഞ്ജുസ് ഗൗരവത്തിൽ തന്നെ ചോദിച്ചു .
“പോണോ ?” ഞാൻ അതുകേട്ടു ചെറുചിരിയോടെ തിരക്കി .
“വേണ്ട ..അവിടെ നിന്നോ …നിനക്കു അതാണല്ളോ സൗകര്യം ” മഞ്ജുസും ഒന്ന് സ്വരം കടുപ്പിച്ചു .
“ചൂടാവല്ലേ പ്രാന്തി ….ഇപ്പൊ വരാ …” ഞാൻ ചിരിച്ചുകൊണ്ട് അതിനു മറുപടി നൽകി . പിന്നെ അധികം നേരം കളയാതെ കിഷോറിനോട് കാര്യം പറഞ്ഞു അവിടെ നിന്നും ബൈക്ക് എടുത്തു വീട്ടിലേക്ക് മടങ്ങി .
കയറിച്ചെല്ലുമ്പോൾ പിള്ളേര് രണ്ടും മുറ്റത്തു സൈക്കിൾ ചവിട്ടി നടപ്പുണ്ട് . ഞാൻ വരുന്നത് കണ്ടതും ആദി ഒന്ന് കൈ വീശി കാണിച്ചു . ഞാൻ ചിരിച്ചുകൊണ്ട് അവനെ നോക്കി രണ്ടു കാണും ഇറുക്കി . റോസ്‌മോൾക്ക് വല്യ ഭാവ മാറ്റം ഒന്നുമില്ല. അവളെ കൂട്ടാതെ പുറത്തു പോയതിന്റെ ദേഷ്യം ഉണ്ടെന്നു തോന്നുന്നു . മുഖത്ത് സ്വല്പം ഗൗരവം ഉണ്ട്.
അതുകൊണ്ട് തന്നെ ഞാൻ ബൈക്ക് അവളുടെ സൈക്കിളിന്റെ തൊട്ടുമുന്പിലായി നിർത്തി . വണ്ടി ഓഫ് ചെയ്യാതെ തന്നെ ഒന്ന് റൈസ് ചെയ്തു . അതെല്ലാം നോക്കികൊണ്ട് നമ്മുടെ തന്തപ്പടി ഉമ്മറത്തിരിപ്പുണ്ട് . ആക്സിലറേറ്റർ റൈസ് ആയ ശബ്ദം ഉയർന്നതും ആദി ഒന്ന് ഞെട്ടി !
ഞാൻ അവനെ നോക്കി ഒന്നുമില്ലെന്ന് ഭാവിച്ചു പെണ്ണിനെ നോക്കി. അവൾക്ക് പേടി ഒന്നുമില്ല .രണ്ടു കയ്യും സൈക്കിളിന്റെ ഹാന്ഡിലിൽ പിടിച്ചു എന്നെ തന്നെ നോക്കിയിരിപ്പുണ്ട്. അത് കണ്ടതോടെ ഞാൻ വേഗം സ്റ്റാൻഡ് ഇട്ടു ബൈക്ക് ഓഫ് ചെയ്തു താഴേക്കിറങ്ങി .
“എന്താടി നോക്കണേ ?” ഞാൻ പൊന്നൂസിനെ നോക്കി പുരികം ഇളക്കി ചിരിച്ചു .അതിന് പെണ്ണൊന്നും മിണ്ടാതെ സൈക്കിളിന്റെ പെഡൽ പുറകിലോട്ടു കറക്കി ഗൗരവം നടിച്ചു .
“അയ്യോ ….മറ്റേ സാധനത്തിന്റെ പോലെ തന്നെ …” പൊന്നൂസിന്റെ ജാഡ കണ്ടു ഞാൻ മഞ്ജുസിനെ ഓർത്തുകൊണ്ട് പിറുപിറുത്തു . പിന്നെ സൈക്കിളിൽ നിന്നും അവളെ പെട്ടെന്ന് പിടിച്ചു ഉയർത്തികൊണ്ട് എടുത്തു .
“ആഹ് …വിട്..” ഞാൻ പിടിച്ചതും അവള് ബലം പിടിച്ചു .
“വിടാൻ സൗകര്യം ഇല്ല..ഇങ്ങട്ട് വാടി ..” ഞാനും അതിനൊപ്പം ബലം പിടിച്ചു അവളെ എടുത്തുപിടിച്ചു കണ്ണുരുട്ടി .
“അപ്പൂസേ അമ്മെ എവിടടാ ?” എല്ലാം നോക്കി ചിരിച്ചുകൊണ്ട് നിന്ന ആദിയെ നോക്കി ഞാൻ ചിരിച്ചു . അവൻ അകത്തുണ്ടെന്ന ഭാവത്തിൽ ഉള്ളിലോട്ടു കൈചൂണ്ടി .
“ആഹ്…” ഞാൻ അതിനു മൂളി . പിന്നെ കയ്യിലിരുന്ന പൊന്നൂസിനെ ഒന്നുടെ നോക്കി .
“പൊന്നു പിണങ്ങിയാ ?” ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് അവളുടെ കവിളിൽ മുത്തി .
“ചാച്ചടെ മുത്ത് പായസം കുച്ചാ ?” അവളുടെ കവിളിൽ എന്റെ കുറ്റിമീശ ഉരുമ്മി ഞാൻ തിരക്കി. അതോടെ ഒന്ന് ഇക്കിളിപ്പെട്ടു പൊന്നൂസ് കിടന്നു പിടഞ്ഞു .
“ഇല്യാ..ഹ്ഹ ഹാഹ് ഹ ” അവൾ അതിനു മറുപടി പറഞ്ഞുകൊണ്ടച്ചിരിക്കുകയും കിടന്നു പിടയുകയും ചെയ്തു .
“ഇല്ലേ …എന്ന പറയണ്ടേ..നമുക്ക് പോയി കുടിച്ചിട്ട് വരാ ..വാടാ അപ്പൂസേ ..” ആദിയെയും കൂടി വിളിച്ചുകൊണ്ട് ഞാൻ പറഞ്ഞു. അതോടെ അവനും താഴേക്കിറങ്ങി . ഒരു കയ്യിൽ ആദിയുടെ കയ്യും പിടിച്ചു മറുകയ്യിൽ പൊന്നുവിനെയും എടുത്തുകൊണ്ട് അങ്ങനെ ഞാൻ ഉമ്മറത്തേക്ക് നടന്നു .
പിന്നെ അച്ഛനെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചുകൊണ്ട് അകത്തേക്ക് കയറി . പിന്നെ അധികം വൈകാതെ ഓണ സദ്യ ഒകെ കുറേശെ കഴിച്ചെന്നു വരുത്തി . സദ്യ കഴിച്ചാൽ ഉറക്കം വരുന്ന സ്വഭാവം ഉള്ളതുകൊണ്ട് ഞാൻ വല്ലാതെ കഴിച്ചില്ല. ഇനി ഒറ്റപ്പാലം വരെ ഡ്രൈവ് ചെയ്യാനുള്ളതാണ് !
ഇനി മഞ്ജുസ് ഡെലിവറി ഒക്കെ കഴിഞ്ഞു രണ്ടു മൂന്നു മാസം കഴിഞ്ഞേ വീട്ടിലോട്ടു തിരിച്ചു വരൂ . അതായത് ഏതാണ്ട് ആറേഴു മാസം സ്വന്തം വീട്ടിൽ ആയിരിക്കും . അതുകൊണ്ട് തന്നെ ബാഗ് പാക്ക് ചെയ്യുമ്പോൾ മുഖത്തൊരു തെളിച്ചം ഇല്ല .
അമ്മയ്ക്കും അഞ്ജുവിനും അച്ഛനും ഒക്കെ ചെറിയ സങ്കടം ഉണ്ട് . പിള്ളേരും ഇനി അവളോടൊപ്പം ഒറ്റപ്പാലത്ത് ആയിരിക്കും . ഒരാഴ്ച കൂടിപ്പോയാൽ പൊന്നൂസ് മഞ്ജുവിനെ കാണാതെ ഇരിക്കും . അത് കഴിഞ്ഞാൽ കരയാൻ തുടങ്ങും . ആദിക്ക് ആണേൽ പിന്നെ മഞ്ജുസ് ഇല്ലാതെ പറ്റില്ല. എന്റെ കൂടെ ബാംഗ്ലൂർ
വന്നാൽ പോലും വേഗം വീട്ടിലോട്ടു പോകാമെന്ന് പറയും ..പിന്നെ റോസ്‌മേരി കാര്യമായിട്ട് കൊണ്ട് നടക്കുന്നതുകൊണ്ട് കുറച്ചൊക്കെ രണ്ടാളും അഡ്ജസ്റ്റ് ചെയ്യും . കൂടിയാൽ മൂന്നു നാല് ദിവസമൊക്കെയേ അവിടെ നിൽക്കാറുള്ളു .
“എന്താ ഒരു വാട്ടം ?” അവള് ഡ്രസ്സ് ഒകെ മടക്കി പെട്ടിയിൽ വെക്കുന്നത് ശ്രദിച്ചുകൊണ്ട് ഞാൻ പയ്യെ തിരക്കി .
“ഏയ് ഒന്നും ഇല്ല …” അവൾ അതിനു എന്നെ നോക്കി ഒന്ന് ചിരിച്ചു .
“ന്നാലും …” ഞാൻ ചിരിച്ചുകൊണ്ട് ഒന്നുടെ തിരക്കി .പക്ഷെ അതിനു അവളൊന്നും മിണ്ടിയില്ല .
“നീ ഇതൊക്കെ എടുത്തു വെക്ക് ..ഞാൻ അഞ്ജുവിനോടും അമ്മയോടും ഒന്ന് പറഞ്ഞിട്ട് വരാം ” അവള് പെട്ടെന്നു എന്തോ ഓർത്തെന്ന പോലെ പറഞ്ഞു എല്ലാം എന്നെ ഏൽപ്പിച്ചു. പിന്നെ റൂമിൽ നിന്നും പയ്യെ താഴേക്കിറങ്ങി പോയി .
പിന്നെ അമ്മയോടും അഞ്ജുവിനോടും ഒകെ യാത്ര പറഞ്ഞു . അഞ്ജുവിന്റെ ഡെലിവറി രണ്ടു മാസം കൂടി കഴിഞ്ഞാൽ ഉണ്ടാകും. ആ സമയത്തൊക്കെ മഞ്ജുസ് സ്വന്തം വീട്ടിൽ ആകുന്നതുകൊണ്ട് അഞ്ജുവിന്റെ കുഞ്ഞിനെ കാണാനും വരാൻ കഴിയില്ല . അതൊക്കെ ആലോചിക്കുമ്പോ കക്ഷിക് ചെറിയ സങ്കടം ഉണ്ട് . രണ്ടും കൂടി ഒന്നും രണ്ടും ഒകെ പറയുമെങ്കിലും നല്ല ക്ളോസ് ആണ് .അഞ്ജു കല്യാണം കഴിഞ്ഞു ബാംഗ്ലൂരിൽ പോയപ്പോ തന്നെ മഞ്ജുസ് ആകെ മൂഡ് ഓഫ് ആയിരുന്നു .
“പോട്ടെ പെണ്ണെ ..ട്രാവൽ ചെയ്യാനൊക്ക വല്യ കൊഴപ്പം ഇല്ലെങ്കിൽ നിന്റെ കുട്ടിയെ കാണാൻ ഞാൻ വരണുണ്ടു..ആകെയുള്ള ഒരു മരുമോൻ അല്ലെ ” അഞ്ജുവിന്റെ വയറിൽ പയ്യെ തൊട്ടുകൊണ്ട് മഞ്ജുസ് ചിരിച്ചു. അതിനു മറുപടിയെന്നോണം അഞ്ജുവും ഒന്ന് ചിരിച്ചെന്നു വരുത്തി..
“എന്നാപ്പിന്നെ അമ്മെ …അച്ഛാ …ഇടക്കൊക്കെ അങ്ങോട്ടു വരണട്ടോ …” റോസ്‌മോളെ മടിയിൽ വെച്ച് കൊഞ്ചിക്കുന്ന അച്ഛനോടും ആദിയെ അടുത്ത് പിടിച്ചിരുത്തി സ്വല്പം വിഷമത്തോടെ ഇരിക്കുന്ന അമ്മയോടുമായി മഞ്ജുസ് ആവശ്യപ്പെട്ടു .
“ഹ്മ്മ്…” അതിനു അച്ഛൻ ഗൗരവത്തിൽ മൂളി .പിള്ളേരെ പിരിഞ്ഞിരിക്കുന്നതോർക്കുമ്പോൾ അമ്മയ്ക്കും അച്ഛനും നല്ല വിഷമം ഉണ്ട് .
“പൊന്നു പോയിട്ട് എന്ന വരാ ….” റോസ്‌മോളുടെ തലയിൽ കൈകൊണ്ട് തഴുകി അവളുടെ മുടി മാടിയൊതുക്കികൊണ്ട് അച്ഛൻ തിരക്കി .
“ചാച്ച വരുമ്പോ നാനും വരും ..” എന്റെ കൂടെ വരും എന്ന അർത്ഥത്തിൽ അവൾ പറഞ്ഞൊപ്പിച്ചു .
“ആണോ…പോയ അച്ചച്ചനെ ഒക്കെ മറക്കോ?” റോസ്‌മോളുടെ കവിളിൽ പയ്യെ മുത്തികൊണ്ട് അച്ഛൻ ചിരിച്ചു..
“ഇല്യാ …അച്ചച്ച പൊന്നൂന്റെ യാ ..” അവൾ അതിനു മറുപടി പറഞ്ഞു അച്ഛന്റെ കഴുത്തിൽ കെട്ടിപിടിച്ചു .
അമ്മയും ആ സമയത് ആദിയോട് ഓരോന്ന് ചോദിക്കുന്നുണ്ട്. പിന്നെ അവിടെ പോയാൽ ഓടി നടന്നു അമ്മമ്മക്കും അമ്മച്ചനും ഒന്നും ബുദ്ധിമുട്ടുണ്ടാക്കരുത് , മഞ്ജു പറഞ്ഞത് കേക്കണം എന്നൊക്കെ പറഞ്ഞു അവനെ അമ്മച്ചിയും
ഉപദേശിക്കുന്നുണ്ട് .
അഞ്ജുവും മഞ്ജുസും അതൊക്കെ നോക്കി വാതില്ക്കല് നിൽപ്പുണ്ട്. ആ സമയത് പെട്ടിയും ബാഗുമൊക്കെ എടുത്തു ഞാൻ അവിടേക്ക് വന്നു .
“എന്നാപ്പിന്നെ പോവല്ലേ ….” ഞാൻ മഞ്ജുസിനെ നോക്കി പുരികം ഇളക്കി . അവൾ അതിനു പയ്യെ തലയാട്ടി .
“പൊന്നു വാടി…” അച്ഛന്റെ മടിയിൽ ഇരിക്കുന്ന പൊന്നൂസിനെ നോക്കി ഞാൻ തലകൊണ്ട് മാടി വിളിച്ചു . അതോടെ അവള് അച്ഛനെ ഒന്ന് നോക്കി .
“പൊയ്ക്കോ …ഉമ്മ്ഹ …”|
അവളുടെ നെറ്റിയിൽ അമർത്തിയൊരു ഉമ്മനൽകികൊണ്ട് അച്ഛൻ അവളെ യാത്രയാക്കി. പൊന്നു തിരിച്ച് അച്ഛന്റെ കവിളിലും ഒരുമ്മ കൊടുത്തുകൊണ്ട് മടിയിൽ നിന്നും താഴേക്കിറടങ്ങി .
“അച്ഛമ്മ ..റ്റാറ്റാ …” പിന്നെ അമ്മയെ നോക്കി കൈവീശി..
“ആഹ്..ടാറ്റ …അച്ഛമ്മക്ക് ഒരുമ്മ തന്നെ അപ്പൂട്ടാ …” അമ്മയും അതിനു ചിരിയോടെ മറുപടി പറഞ്ഞു അടുത്തിരുന്ന ആദിയോടായി പറഞ്ഞു . അമ്മക്ക് ഒരുമ്മ നൽകികൊണ്ട് ആദികുട്ടനും പോകാൻ തയ്യാറായി. അഞ്ജുവിനോടും രണ്ടാളും യാത്ര പറഞ്ഞു അവളെ ഉമ്മ വെച്ചു. അഞ്ജുവിനു എല്ലാം കൂടി ആയപ്പോൾ ചെറുതായി കരച്ചിലൊക്കെ വന്നു തുടങ്ങി ..
പിന്നെ ഒരുവിധം അതൊക്കെ അടക്കിപ്പിടിച്ചു നിന്ന് അച്ഛനും അമ്മയും അഞ്ജുവും കൂടി ഞങ്ങളെ യാത്രയാക്കി . കാറിൽ ഇരുന്നുകൊണ്ട് തന്നെ ആദിയും റോസ്‌മോളും അവർക്ക് നേരെ കൈവീശി “റ്റാറ്റാ ” നൽകി .
Comments:
No comments!
Please sign up or log in to post a comment!