അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 12

ഞാനവളെ കൈവിടില്ലെന്ന ആശ്വാസത്തിൽ കാർത്തു എന്റെ നെഞ്ചിൽ തല വച്ചു കിടന്നുറങ്ങിയിരുന്നു…കാർത്തുവെന്റെ പെണ്ണാണെന്നുള്ള സത്യം മനസ്സിൽ അരക്കിട്ടുറപ്പിക്കുമ്പോളും നാളെ കാർത്തുവിന്റെ അച്ഛനെയും അമ്മയെയും ഫേസ് ചെയ്യുന്നതോർക്കുമ്പോൾ എന്റെ മനസ്സിൽ അസ്വസ്ഥത നിറഞ്ഞിരുന്നു…

ഇതൊന്നുമറിയാതെ ശാന്തമായിക്കിടന്നുറങ്ങിയിരുന്ന കാർത്തുവിന്റെ മുഖത്തേയ്ക്ക് നോക്കിയിരുന്നപ്പോൾ…അവളോടെനിയ്ക്ക് വാത്സല്യവും സ്നേഹവും കലർന്നൊരു വികാരമുണർന്നു….

എങ്ങനെ കാർത്തുവിനെന്നെ ഇത് പോലെ സ്നേഹിക്കാൻ കഴിയുന്നു…പലപ്പോഴും മനസ്സിൽ ഉണർന്ന് വരുന്ന ചോദ്യത്തിന് ശരിയായൊരുത്തരം കണ്ടെത്താൻ എനിയ്ക്കിനിയും കഴിഞ്ഞിട്ടില്ല…ഇപ്പൊളിപ്പോൾ ആയി ഞാനതിന് ശ്രമിക്കാറില്ലെന്നതാണ് സത്യം..

കാരണം ഞാനും ഇപ്പോൾ അവളെ എന്നെക്കാൾ കൂടുതലായി സ്നേഹിയ്ക്കുന്നുണ്ട്…അവളെയെനിയ്ക്ക് നഷ്ടപ്പെടുന്ന അവസ്‌ഥയെക്കുറിച് ഇപ്പോൾ ആലോചിക്കാൻ പോലും എന്നെക്കൊണ്ടു കഴിയുന്നില്ല…

നാളെ കാർത്തുവിന്റെ അച്ഛനെങ്ങാനും സമ്മാതമല്ലെന്ന് പറഞ്ഞാൽ…. ചിന്ദിച്ചിരുന്ന് ഭ്രാന്ത് പിടിക്കുമെന്നായപ്പോൾ ഞാൻ കണ്ണുകളടച്ചു കിടന്ന് മനസ്സിനെ ശാന്തക്കാക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു…

ദിയ വന്ന് കുലുക്കി വിളിച്ചപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നത്…രാത്രിയിൽ എപ്പോഴാണ് ഉറങ്ങിയതെന്നറിയില്ല…ഉറക്കം ശരിയകാത്തത് കൊണ്ട് കണ്പോളകൾക്ക് കനം വച്ച് ഭാരം അനുഭവപ്പെട്ടിരുന്നു…

ദിയ:-ചേട്ടായി എന്താ ഇത്ര ആലോചിക്കുന്ന…6 മണി കഴിഞ്ഞു എണീറ്റ്‌ വായോ…’അമ്മ എന്നോട് ചേട്ടായിയെയും കാർത്തുവിനെയും കൂട്ടി അമ്പലത്തിൽ പോയി തൊഴുത് വരാൻ പറഞ്ഞിട്ടുണ്ട്…

ഞാൻ:-ഊം…നി പൊയ്ക്കോ…ഞാൻ ഫ്രഷായി വന്നേക്കാം…അവൾ പുറത്തേയ്ക്ക് പോയി….നല്ല ക്ഷീണം ഉണ്ടായിരുന്നു…ബെഡിൽ നിന്ന് എണീക്കാൻ തോന്നുന്നില്ല…സാധാരണ ഞാൻ അമ്പലത്തിൽ പോകാറുള്ളത് ഉത്സവത്തിന് മാത്രമായിരുന്നു…ദൈവവിശ്വാസം ഒക്കെ ആവശ്യത്തിനു ഉണ്ടെങ്കിലും…ദിയ പോകാറുള്ളപ്പോൾ ഒക്കെ കൂടെച്ചെല്ലാൻ എന്നെ നിർബന്ധിക്കാറുണ്ടെങ്കിലും… എന്തോ…അമ്പലത്തിൽ പോകാറുണ്ടായിരുന്നില്ല…പക്ഷെ ഇപ്പോൾ അമ്പലത്തിൽ പോയോന്ന് പ്രാർത്ഥിച്ചാൽ മനസ്സിനൊരു ആശ്വാസം ലഭിച്ചേക്കുമെന്നെനിയ്ക്ക് തോന്നി..

ക്ഷീണം വക വയ്ക്കാതെ ഞാൻ എണീറ്റ്‌ ഫ്രഷാകാനായി ബാത്‌റൂമിലോട്ട് പോയി…

ഞാൻ ഹാളിലേക്ക് ചെല്ലുമ്പോൾ അമ്മ ചായ കുടിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു…

ആ..മോൻ റെഡിയായോ… അവരിപ്പോൾ വരും.. ഞാൻ:-പനി എങ്ങനെയുണ്ടമ്മേ…

അമ്മ:-കുറവുണ്ടടാ…അമ്മയ്ക്കിപ്പോൾ പനിയൊന്നുമല്ല പ്രശ്നം…എന്റെ മക്കളുടെ വിഷമം കാണാൻ ഇടവരുത്തല്ലേയെന്നുള്ള പ്രാർത്ഥനയെ ഉള്ളൂ…

ദിയയും കാർത്തുവും റെഡിയായി ഞങ്ങൾക്കരികിലേയ്ക്ക് വരുന്നുണ്ടായിരുന്നു…ഞാനറിയാതെ കാർത്തുവിനെ നോക്കി വായും പൊളിച്ചിരുന്നു പോയി….

ആര് കണ്ടാലും കൊതിയ്ക്കുന്നത്ര സുന്ദരിയായിട്ടുണ്ടായിരുന്നു എന്റെ കാർത്തുപ്പെണ്ണ്….പിങ്ക് കളറിലുള്ള ഫുൾ പാവാടയും അതേ കളറിലുള്ള ബ്ലൗസുമായിരുന്നു കാർത്തു അണിഞ്ഞിരുന്നത്…

കണ്ണെഴുതി പോട്ടൊക്കെ തൊട്ട് മുന്നിൽ വന്ന് നിന്നപ്പോൾ ഞാനിത് വരെ കാണാത്ത ഒരു മാലാഖയെപ്പോലാണവളെന്നെനിയ്ക്ക് തോന്നി… ദിയ:-അതേ…ഈ വായൊന്നടച്ചു വയ്ക്കാമോ…ഇതെന്താ..ആദ്യയിട്ട് കാണുന്ന പോലെ നോക്കിയിരിക്കുന്ന…

അധികം നോട്ടമൊന്നും വേണ്ടട്ടോ…ഇത്രയൊക്കെ ആയ സ്ഥിതിയ്ക്ക് ഇനി റിസൾട്ട് അറിഞ്ഞിട്ടു മതി ബാക്കിയൊക്കെ…

അമ്മ:-ഒന്ന് മിണ്ടതിരിയെടി പെണ്ണേ…എവിടെ എന്താ പറയേണ്ടതെന്നൊരു നിശ്ച്ചയോമില്ലാത്തോരു സാധനം…വാ..മോളെ..ഈ പൊട്ടിക്കാളി പറയുന്നതൊന്നും മോള് കാര്യമാക്കേണ്ട..

കാർത്തുവിനെ അമ്മ അരികിലേക്ക് വിളിച്ചു കൊണ്ട് പറഞ്ഞു… അമ്മയുടെ മുന്നിൽ വച്ചുള്ള ദിയയുടെ അന്തവും കുന്തവുമില്ലാത്ത സംസാരത്തിൽ ചമ്മി ഒരു പരുവത്തിലായിരുന്ന കാർത്തുവിന് അമ്മയുടെ വാക്കുകൾ ആശ്വാസം നൽകുന്നതായിരുന്നു .കാർത്തു അമ്മയുടെ അടുത്തായിരുന്നു…

അമ്മ:-ഇന്നലെ ദിയ പറഞ്ഞു നിങ്ങളുടെ ഇഷ്ടം മനസ്സിലാക്കിയപ്പോൾ അച്ഛനതൊരു ഷോക്ക് ആയിരുന്നു…പക്ഷെ അമ്മയത് കുറെ നാളായി മനസ്സിൽ ആഗ്രഹിച്ചിരുന്നത് കൊണ്ട് കേട്ടപ്പോൾ സന്തോഷമാണ് തോന്നിയത്…പക്ഷെ ഇപ്പോഴും അമ്മയ്ക്ക് ആഗ്രഹിക്കാനും എന്റെ മക്കളെ പിരിക്കരുതെയെന്നു പ്രാർത്ഥിക്കാനും മാത്രമേ സാധിക്കുകയുള്ളൂ…കാരണം ഞങ്ങൾക്കുമൊരു മകൾ ഇതേ പ്രായത്തിൽ വളർന്ന് വരുന്നുണ്ട് …അവളുടെ ഭാവിയെക്കുറിച്ച് ഞങ്ങൾക്കും ആഗ്രഹങ്ങളും സങ്കൽപ്പങ്ങളുമൊക്കെയുണ്ട്..ഞാൻ ദിയയെപ്പോലെ തന്നെയാണ് മോളേയും കണ്ടിരിക്കുന്ന…

പോരാത്തതിന് ശിവേട്ടന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ മകളും…. അറിയാത്തവർ ആയിരുന്നെങ്കിൽ ചോദിച്ചു നോക്കയെങ്കിലും ചെയ്യാമായിരുന്നു…ഇതിപ്പോൾ മക്കളെപ്പോലെ തന്നെ സത്യന്റെയും ലതികയുടെയും തീരുമാനം എന്തായാലും അഗീകരിക്കാൻ മാത്രമേ അച്ഛനും അമ്മയ്ക്കും സാധിക്കുകയുള്ളൂ…എന്തായാലും രണ്ടാളും അമ്പലത്തിൽ പോയി പ്രാർഥിച്ചിട്ട് വാ…അമ്മയ്ക്ക് സുഖമുണ്ടായിരുന്നെങ്കിൽ അമ്മയും കൂടെ വന്നേനെ… അമ്മയതും പറഞ്ഞു നേരേ നോക്കിയത് വാതിൽ കടന്ന് വരുന്ന അച്ഛന്റെ മുഖത്തേയ്ക്കായിരുന്നു…ഞാൻ നോക്കിയപ്പോൾ അച്ഛന്റെ മുഖം വല്ലാതെ വാടിയിരുന്നു…

അച്ഛൻ അടുത്തേയ്ക്ക് വന്നു… അച്ഛൻ:-എങ്ങോട്ടാ.. മോനെ എല്ലാവരും കൂടെ..രാവിലെത്തന്നെ…ഡ്രസ് ഒക്കെ മറിയിട്ടുണ്ടല്ലോ… അമ്മ:-ശിവേട്ട…ഞാൻ പറഞ്ഞിട്ടാ…അമ്പലത്തിൽ പോയി വരാൻ… അച്ഛൻ:-ആണോ…എന്നാ മക്കള് ചെല്ലു.
. വെയിൽ മൂക്കുന്നതിന് മുൻപ് വരാൻ നോക്കൂ… ദിയ കാർത്തുവിന്റെ കൈ പിടിച്ച് മുൻപേ നടന്നു .ഞാനവരുടെ പിറകിലായും….. ശിവേട്ടാ…. സത്യനോട് കാര്യങ്ങൾ പറഞ്ഞിരുന്നോ…. ശിവൻ:–പറഞ്ഞിട്ടുണ്ട്…പറയേണ്ടിയിരുന്നില്ലെന്നു തോന്നി…കേട്ട് കഴിഞ്ഞപ്പോൾ അവന്റെ മുഖം വല്ലാതെ വാടിയിരുന്നു…എന്തോ എന്നിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യം കേട്ടത് പോലയിരുന്നു..അവന്റെ മുഖഭാവം അപ്പോൾ..പ്രതീക്ഷിച്ചിരുന്നതാണെങ്കിൽ കൂടി എനിയ്ക്കും വിഷമം തോന്നി….കുറച്ചു നേരം ഒന്നും മിണ്ടിയില്ല.. കുറച്ചു കഴിഞ്ഞപ്പോൾ നല്ല സുഖം തോന്നുന്നില്ല ശിവേട്ട…ഞാൻ ഇന്നത്തേക്ക് വീട്ടിൽ പൊയ്ക്കോട്ടേയെന്നെന്നോട് ചോദിച്ചു…ഞാൻ പൊയ്ക്കൊളാൻ പറഞ്ഞു…വെളുപ്പിന് പാടത്ത് നിന്ന് വീട്ടിലേയ്ക്ക് വരുന്ന വഴി സത്യൻ വിളിച്ചി ട്ടുണ്ടായിരുന്നു…10 മണി കഴിയുമ്പോൾ സത്യനും ലതികയും കൂടെ ഇങ്ങോട്ട് വരുന്നുണ്ടെന്ന് പറഞ്ഞു…അവന്റെ ശബ്ദമൊക്കെ വല്ലാതിരുന്നു കേട്ടപ്പോൾ…ഇന്നലെ ഉറങ്ങിയിട്ടില്ലെന്നു തോന്നുന്നു… രാധ:-സാരല്യ ശിവേട്ടാ… നമ്മൾ അറിഞ്ഞിട്ടും അറിയിക്കാതിരുന്നാൽ പിന്നീട് ഇതിലും വലിയ പ്രശ്നം ആകില്ലയിരുന്നോ…ഇതിപ്പോൾ നമ്മൾ സത്യനോട് കാർത്തുമോളെ നമ്മുടെ മകന് കെട്ടിച്ചു കൊടുക്കണം എന്നൊന്നും പറഞ്ഞില്ലല്ലോ..അങ്ങനെ പറയാനുള്ള അർഹത നമുക്കില്ല താനും…ദിനുവിന് കാർത്തുവിനോട് തോന്നിയ ഇഷ്ടം ആയിരുന്നെങ്കിൽ നമുക്കവനെ കാര്യങ്ങൾ മനസ്സിലാക്കി പിന്തിരിപ്പിക്കാമെന്നു വയ്ക്കാം…ഇതിപ്പോൾ അവൾക്ക് അവനോട് ഇഷ്ടം തോന്നിയിട്ടു വർഷങ്ങൾ ആയെന്നൊക്കെ പറയുമ്പോൾ…അതും അവനറിയാതെ… എന്തായാലും മനസ്സ് വിഷ്‌മിക്കാമെന്നല്ലാതെ നമുക്കിതിൽ ഒന്നും ചെയ്യാനോ തീരുമാനമെടുക്കാനോ..കഴിയില്ലല്ലോ..ശിവേട്ടൻ വിഷമിക്കേണ്ട…സത്യനും ലതികയും കൂടെ ഒരു തീരുമാനം പറയട്ടെ.. അവരുടെ തീരുമാനം എന്തായാലും അതങ്ങികരിക്കുകയെ നമുക്ക് മാർഗ്ഗമുള്ളു…ഈയൊരു പ്രശ്നം കൊണ്ട് കുടുംബങ്ങൾ തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിലൊന്നും ഉണ്ടാകരുതെന്ന് മാത്രമേ ഞാനിപ്പോൾ ആഗ്രഹിക്കുന്നുള്ളൂ… ശിവൻ:-ഊം…പനി കുറവുണ്ടോ.. രാധ:-കുറവുണ്ട്..തലയ്ക്കൊരു ഭാരം തോന്നുന്നുണ്ട്…ഡോസ് കൂടിയ മരുന്ന് കഴിച്ചിട്ടാകും…ഏട്ടാ..ഫ്ലാസ്കിൽ ചായ ഇരിപ്പുണ്ട് എടുക്കട്ടേ… ശിവൻ:-ഇപ്പോൾ വേണ്ട ഞാൻ വരുന്ന വഴി കടയിൽ നിന്ന് കുടിച്ചിരുന്നു..ഞാനൊന്ന് കിടക്കട്ടെ…ഒരു ഒൻപതര കഴിയുമ്പോൾ വിളിച്ചേരേ… സത്യനും ലതികയും കുറെ നാൾ കൂടി വരുന്നതല്ലേ..സ്പെഷ്യലായി എന്തെകിലും ഉണ്ടാക്കണം .നിനക്ക് വയ്യാതിരിക്കല്ലേ..ദിയ ഉണ്ടാക്കിക്കോളും പറഞ്ഞു കൊടുത്താൽ മതി.
.എന്താ വേണ്ടതെന്ന് വച്ചാൽ ദിനുവിനോട് പോയി വാങ്ങിയിട്ട് വരാൻ പറയു… അമ്പലത്തിലേക്ക് പോകുന്ന വഴിയിൽ കാർത്തു ഇടയ്ക്കിടയ്ക്കെന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു…അപ്പോഴൊക്കെ ഞാനൊരു വിളറിയ ചിരിയവൾക്ക് സമ്മാനിച്ചിരുന്നു…അമ്പലനടയിൽ പുറത്തായി ചെരുപ്പ് ഊരിയിട്ട് അമ്പലത്തിനകത്തോട്ട് കയറി…അകത്ത് കാര്യമായ തിരക്കുണ്ടായിരുന്നില്ല… ഞാൻ ശ്രീകോവിലിന്റെ മുന്നിലായി നിന്ന് കണ്ണുകളടച്ചു കൈകൾ കൂപ്പി നിന്ന് പ്രാർത്ഥിച്ചു… ഭഗവാനെ…അർഹതയില്ലെന്നറിയാം എന്നിരുന്നാലും എന്റെ കാർത്തുവിനെ എന്നിൽ നിന്ന് പിരിക്കരുതെ…ആരെയും വേദനിപ്പിയ്ക്കാതെ ഞങ്ങളെ ഒന്നിപ്പിക്കനെ…ഇനി..ഒരു പക്ഷേ പിരിയേണ്ടി വരികയാണെങ്കിൽ കാർത്തുവിന് എല്ലാം സഹിയ്ക്കാനുള്ള ശക്തി നൽകനെ…എനിയ്ക്ക് വേദനിച്ചാലും കാർത്തുവിനും ഞങ്ങളുടെ കുടുംബത്തിലുള്ളവർക്കും സങ്കടങ്ങളൊന്നും കൊടുക്കരുതെ…

Comments:

No comments!

Please sign up or log in to post a comment!