അസുരഗണം 4
എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ . എല്ലാവരോടും ഞാൻ ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു . കുറച്ചു പ്രശ്നങ്ങൾ കൊണ്ടാണ് ഈ കഥ ഇത്രയും വൈകിയത്. കൊറോണ എന്ന മഹാമാരിയിൽ നിന്നും എന്റെ സുഹൃത്തുക്കളും അവരുടെ കുടുംബവും സുരക്ഷിതമായി ഇരിക്കുന്ന എന്ന് ഞാൻ വിശ്വസിക്കുന്നു . ഇനി ഈ കഥ വൈകാതെ എത്തിക്കാൻ ഞാൻ ശ്രമിക്കും. നിങ്ങളുടെ അഭിപ്രായം പറയാൻ മറക്കരുത്. എന്ന് സ്നേഹപൂർവ്വം യദു
പിറ്റേന്ന് കാലത്ത് ഞാൻ കണ്ണ് തുറക്കുമ്പോൾ ആദ്യം കാണുന്നത് പാർവ്വതിയെ ആയിരുന്നു . കയ്യിൽ ബ്രഷുമായി കാൻവാസിൽ പൂർത്തിയാകാത്ത ഒരു നർത്തകിയുടെ ചിത്രമാണ് അവൾ വരയ്ക്കുന്നത്. അവൾ വരയ്ക്കുന്ന ഓരോ ചിത്രങ്ങളും ജീവൻ ഉള്ളതുപോലെ തോന്നുന്നുണ്ട്. അവളെ പോലെ തന്നെ ഓരോ ചിത്രവും അത്ര മനോഹരമായിരുന്നു. ഇത്രയും കാലം മനസ്സിൽ തോന്നാത്ത ഒരു ആകർഷണം അത് ഇവളിൽ തോന്നി. അവളുടെ സംസാരം അവളുടെ സൗന്ദര്യം അവളുടെ പെരുമാറ്റവും ഓരോന്നും എന്റെ മേൽ ആകർഷിക്കുന്നുണ്ട്. എന്റെ മനസ്സ് അറിയാതെ കൊതിച്ചു തുടങ്ങി ഇവൾ എന്റെ പെണ്ണാണെന്ന് ഇന്നലെയാണ് ഇവളെ ഞാൻ കാണുന്നത് എന്തുകൊണ്ടാണ് എനിക്ക് അവളോട് ഇഷ്ടം തോന്നിയത് . അങ്ങനെ ഓരോന്ന് ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ഒരു ശബ്ദം. ഡോ………… സാമാന്യം നല്ല രീതിയിൽ തന്നെ ഞാൻ ഞെട്ടി. ഞാൻ പെട്ടെന്ന് അവളുടെ മുഖത്തേക്കു നോക്കി. അവളുടെ കുറുമ്പ് വിജയിച്ച സന്തോഷത്തിൽ ആ മുല്ലമൊട്ടു പോലെ പല്ലുകൾ കാട്ടി ചിരിക്കുകയാണ്. കുറച്ചുനേരം ചിരിച്ചതിന് ശേഷം അവൾ എന്നോട് പറഞ്ഞു
പാർവതി : അയ്യേ മോശം മോശം ഇത്രയേ ഉള്ളൂ ധൈര്യം.
ഞാൻ : ഞാൻ ഒന്നും പേടിച്ചില്ല.
മുഖത്തെ ചമ്മൽ മാറ്റി കൊണ്ട് ഞാൻ പറഞ്ഞു.
പാർവതി : ആ മുഖം കണ്ടാലറിയാം വെറുതെ ചെമ്മണ്ട.
ഞാൻ പല്ലുകൾ കാട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു.
ഞാൻ : അതുപിന്നെ ഞാൻ ഓരോന്ന് ആലോചിച്ച് ഇരുന്നപ്പോൾ പെട്ടന്ന് സൗണ്ട് ഉണ്ടാക്കിയാൽ ആരായാലും പേടിച്ചു പോകില്ലേ.
പാർവതി : അല്ല രാവിലെ എണീറ്റ് എന്താ ഇത്ര മാത്രം ആലോചിക്കാൻ.
ഞാൻ : അത്….. പിന്നെ…
എന്തു പറയണമെന്നറിയാതെ ഇരിക്കുമ്പോഴാണ് പെട്ടെന്ന് അമ്മ കേറിവന്നത്.
അമ്മ : ആ നീ എണീറ്റോ. എന്ത് ഉറക്കമാണ് ഇത്.
ഞാൻ : അയ്യോ അമ്മേ കുറച്ചു വൈകിപ്പോയി സോറി.
എന്റെ പറച്ചിൽ കേട്ട് പാർവ്വതി ചിരിച്ചു കൊണ്ടു പറഞ്ഞു
പാർവതി : ശരിയാണ് അമ്മേ കുറച്ചേ വൈകി യുള്ളൂ. സമയം 12 മണി ആവുന്നത് അല്ലേ ഉള്ളൂ.
ഞാൻ : ദൈവമേ 12 മണിയോ.
ഞാൻ ബെഡിൽ നിന്നും ചാടി ഇറങ്ങി ബാഗിൽ നിന്നും ബ്രഷും എടുത്തു ബാത്ത്റൂമിലേക്ക് ഓടിക്കയറി. ഇതെല്ലാം കണ്ടുനിന്ന അമ്മയും പാർവ്വതിയും വാപൊത്തി ചിരിക്കുകയായിരുന്നു. വേഗം തന്നെ ബാത്റൂമിൽ കയറി പല്ലു തേക്കാൻ തുടങ്ങി ഞാൻ ആലോചിച്ചു ജീവിതത്തിൽ ആദ്യമായിട്ടാണ് 12 മണിവരെ കിടന്നുറങ്ങുന്നത് കൃത്യം അഞ്ചര ആകുമ്പോൾ എഴുന്നേൽക്കുന്ന എനിക്ക് ഇതെന്തുപറ്റി. അങ്ങനെ ഓരോന്ന് ആലോചിച്ചു പല്ലുതേപ്പും കുളിയും പെട്ടെന്നുതന്നെ തീർന്നു. ബാത്റൂമിൽ നിന്നും പുറത്തിറങ്ങിയപ്പോൾ പാർവതി അവളുടെ ജോലിയിൽ മുഴുകിയിരിക്കുകയാണ്. ഞാൻ റൂമിൽ നിന്നും നേരെ പോയത് ഹോളിലേക്ക് ആണ്. അവിടെ ഒരു കസേരയിൽ ബുക്കും വായിച്ച് ചേച്ചി ഇരിക്കുന്നുണ്ട് ഞാൻ അവരുടെ അടുത്തേക്ക് പോയി.
ഞാൻ : ഗുഡ്മോണിങ് ചേച്ചി.
ചേച്ചി : ആ നീ എണീറ്റോ. ഗുഡ്മോണിങ് അല്ല ഗുഡ് ആഫ്റ്റർനൂൺ.
ഞാൻ : കുറച്ചു വൈകി
ഒരു വളിച്ച ചിരിയോടെ ഞാൻ പറഞ്ഞു. അപ്പോഴാ അമ്മ അവിടേക്ക് വന്നു കയ്യിൽ ചായയും ഉണ്ടായിരുന്നു . അവർ എന്റെ കയ്യിൽ ചായ തന്നു എന്നോട് ചോദിച്ചു.
അമ്മ : ദോശ ചുട്ടു തരട്ടെ നിനക്ക്
ഞാൻ : വേണ്ട ചോറുണ്ണാൻ ആയില്ലേ എല്ലാവരുടെ കൂടെ ഇരിക്കാം. പ്രവീൺ എവിടെ കാണാനില്ലല്ലോ.
ചേച്ചി : അവൻ ഏതോ കൂട്ടുകാരനെ കാണണമെന്ന് പറഞ്ഞുപോയതാ ഇനി വൈകുന്നേരം നോക്കിയാൽ മതി.
അങ്ങനെ ഓരോന്ന് സംസാരിച്ചു കുറച്ചു കഴിഞ്ഞപ്പോൾ അമ്മ വന്ന ചോറ് കഴിക്കാൻ വിളിച്ചു. ഞാനും ചേച്ചിയും പാർവതിയും അമ്മയും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. ഓരോ തമാശകളും പറഞ്ഞു ഭക്ഷണം കഴിച്ചു കഴിഞ്ഞു. അങ്ങനെ ഹോളിലേക്ക് വന്നിരുന്നു പുറകെ പാർവതിയും ചേച്ചിയും ഉണ്ടായിരുന്നു.
ചേച്ചി : പ്രവീൺ ഇല്ലാത്തതുകൊണ്ട് നിനക്ക് നേരം പോകുന്നില്ല അല്ലേ.
ഞാൻ : ഏയ് കുഴപ്പമില്ല.
പെട്ടെന്ന് പാർവതി ഇടയ്ക്കു കയറി ചോദിച്ചു.
പാർവതി : ഇവിടെ അടുത്ത് ഒരു ചെറിയ മലയുണ്ട് ഏട്ടൻ വരുന്നോ നമുക്ക് അങ്ങോട്ട് പോകാം.
എനിക്ക് തുള്ളിച്ചാടാൻ ആണ് തോന്നിയത്. ഇവളോട് കൂടെ ഏതു നരകത്തിലേക്ക് വേണമെങ്കിലും ഞാൻ പോകും. അവളോട് അടുക്കാനും സംസാരിക്കാനും അത് നല്ലൊരു അവസരം ആയി തോന്നുന്നു ഞാൻ വേഗം തന്നെ പറഞ്ഞു.
ഞാൻ : പിന്നെന്താ നമുക്ക് പോകാം.
അങ്ങനെ ഞാനും അവളും കൂടി വീടിന് പുറത്തേക്കിറങ്ങി. മെല്ലെ നടന്നു അത്യാവശ്യം നല്ല വെയിൽ ഉണ്ടായിരുന്നു. മെല്ലെ നടന്നു നടന്നു ഒരു ചെറിയ കാടിന്റെ അടുത്ത് അതിന് കുറച്ച് അടുത്തേക്ക് പോയപ്പോൾ ഒരു ചെറിയ പാറക്കൂട്ടങ്ങൾ കണ്ടു.
പാർവതി: എന്തുപറ്റി കേറുന്നില്ല.
ഞാൻ : അല്ല ഈ പരിസരത്തൊന്നും ആരും തന്നെ ഇല്ലല്ലോ.
പാർവതി : എന്താ പേടിയുണ്ടോ.
ഞാൻ : ഏയ് പേടിയൊന്നുമില്ല എന്നാലും നമ്മൾ രണ്ടാളും ഉള്ളത് ആരെങ്കിലും കണ്ടു പ്രശ്നമാകില്ല.
പാർവതി : എന്റെ ചേട്ടാ കേരളംപോലെ സദാചാരം പറഞ്ഞു കൊണ്ട് ആരും ഇങ്ങോട്ട് വരില്ല. ചേട്ടൻ ധൈര്യമായി വാ ഇതിന്റെ മുകളിൽ നിന്നാൽ അടിപൊളിയാ വേഗം വാ.
അവൾ അതും പറഞ്ഞു ആ പാറ മുകളിലേക്ക് കയറാൻ തുടങ്ങി. പുറകെ ഞാനും മെല്ലെ കേറ്റാൻ തുടങ്ങി. കുറച്ചു നടന്നപ്പോൾ തന്നെ ഒരു വലിയ ആൽമരം കാണാൻ തുടങ്ങി. അവൾ വേഗം അതിന്റെ അടുത്തേക്ക് ഓടിച്ചെന്നു. ആ മരത്തിന്റെ ഒരു സൈഡിൽ ഇരിക്കാൻ പാകത്തിന് കുറെ കല്ലുകൾ കൂട്ടി ഇട്ടിട്ടുണ്ട്. അതിനു തൊട്ടു അടുത്തായി കല്ലുകൾ വട്ടത്തിൽ വെച്ച് അതിലാരോ കാൻ ഫയർ നടത്തിയ പോലെയുണ്ട്. അവിടെ നിന്ന് ദൂരേക്കു നോക്കുമ്പോൾ കാണാം പലതരത്തിലുള്ള കൃഷികൾ വാഴ, ചോളം, സൂര്യഗാന്ധി അങ്ങനെ നിരവധി കൃഷികൾ. അതിന്റെ നടുവിലൂടെ ഒരു റെയിൽവേട്രാക്ക് പോകുന്നു. സത്യം പറഞ്ഞാൽ കേരളം ആണെന്ന് തോന്നി അത്രയും മനോഹരമായ കാഴ്ച. ഞാൻ പതിയെ തിരിഞ്ഞു പാർവ്വതിയെ നോക്കി. അവൾ ആ മരത്തിൻ ചുവട്ടിൽ ഇരിക്കുന്ന കല്ലിന്റെ മുകളിൽ ഇരുന്ന എന്നെ നോക്കുന്നു. ഞാൻ നോക്കുന്നത് കണ്ടിട്ടാവണം അവൾ പെട്ടെന്ന് മുഖം മാറ്റി ഞാൻ മെല്ലെ അവളുടെ അടുത്തേക്ക് പോയിരുന്നു . അവൾ എന്നോട് ചോദിച്ചു.
പാർവതി : എങ്ങനെയുണ്ട് ഈ സ്ഥലം.
ഞാൻ : ശരിക്കും അടിപൊളിയാ കേരളം പോലെ തന്നെയുണ്ട്.
പാർവതി : എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട സ്ഥലമാണിത്.
ഞാൻ : താൻ എപ്പോഴും വരാറുണ്ടോ.
പാർവതി : ഞാൻ മാത്രമല്ല ചേട്ടനും ചേച്ചിയും എല്ലാവരും ഇവിടെ വരും പക്ഷേ അവരേക്കാൾ കൂടുതൽ എനിക്കാണ് ഇവിടേയ്ക്ക് വരാൻ ഇഷ്ടം കൂടുതൽ.
ഞാൻ : അതെന്താ.
പാർവതി : എനിക്ക് സങ്കടം വന്നാലും സന്തോഷം വന്നാലും ഞാൻ ഇവിടെ വന്നിരിക്കും. ഈ മരത്തിനു ചുവട്ടിൽ കണ്ണടച്ച് ഇരിക്കുമ്പോൾ ഒരു പ്രത്യേകതരം ഫീൽ കിട്ടും. ഒരാളും ശല്യം ചെയ്യില്ല പിന്നെ ഈ മരത്തിനു ചുവട്ടിൽ ഇരിക്കുമ്പോൾ ഒരു പ്രത്യേകതരം തണുപ്പ് ഫീൽ ചെയ്യുന്നില്ല.
ശരിയാണ് ഞാൻ അപ്പോഴാണ് അതിനെപ്പറ്റി ശ്രദ്ധിച്ചത്. വെയിലത്തും നടന്നിട്ടും മലയുടെ മുകളിൽ കയറിയപ്പോൾ ദേഹം വല്ലാതെ ചൂടാക്കുന്ന പോലെ തോന്നി ഇവിടെ വന്നിരുന്നപ്പോൾ ഒരു പ്രത്യേകതരം തണുപ്പാണ്.
പാർവതി : എന്താ മാഷേ സ്വപ്നം കാണുകയാണോ
പെട്ടെന്ന് അവൾ ചോദിച്ചപ്പോഴാണ് ഞാൻ ബോധത്തിലേക്ക് വന്നത്.
ഞാൻ : ഏയ് ഞാൻ ഇങ്ങനെ ഓരോന്ന് ആലോചിച്ചു. അല്ല പ്രവീൺ എപ്പോഴാ വരുന്നത്.
ഞാൻ വിഷയം മാറ്റാനാണ് അവന്റെ കാര്യം എടുത്തിട്ടത്.
പാർവതി : അവനെ ഇനി വൈകുന്നേരം നോക്കിയാൽ മതി.
ഞാൻ : അവന് ഇവിടെ കുറെ ഫ്രണ്ട്സ് ഉണ്ടാകുമല്ലോ.
പാർവതി : ഫ്രണ്ട്സ് ഒക്കെ ഉണ്ട് പക്ഷേ.
അവൾ അതു പറഞ്ഞു ചെറുതായി ചിരിക്കാൻ തുടങ്ങി. ഞാൻ അവളോട് ചോദിച്ചു.
ഞാൻ : താൻ എന്തിനാ ചിരിക്കുന്നേ.
പാർവതി : ഒന്നൂല്ല അവൻ ചേട്ടനോട് ഒന്നും പറഞ്ഞിട്ടില്ലേ.
ഞാൻ : നിങ്ങളുടെ കാര്യവും കുറച്ചു കൂട്ടുകാരുടെ കാര്യവും ഒക്കെ അവൻ പറഞ്ഞിട്ടുണ്ട്.
പാർവതി : എന്നാൽ അവൻ ചേട്ടനോട് മുഴുവൻ കാര്യങ്ങളും പറഞ്ഞിട്ടില്ല. അവൻ ഇന്ന് പോയിരിക്കുന്നത് കൂട്ടുകാരെ കാണാനില്ല.
ഞാൻ : അല്ല അപ്പൊ അവൻ എവിടേക്കാ പോയത്.
പാർവതി : അപ്പോ അവൻ ചേട്ടനോട് അക്കാര്യം പറഞ്ഞിട്ടില്ല. അത് അവന് ഒരു ചെറിയ അസുഖം ഉണ്ട് എനിക്കും ചേച്ചിക്കും മാത്രമേ അറിയൂ.
ഞാൻ : എന്ത് അസുഖം അവൻ എന്നോട് ഒന്നും പറഞ്ഞിട്ടില്ലല്ലോ എന്നിട്ട് ഡോക്ടറെ കാണാൻ ആണോ പോയത്.
പാർവതി : അങ്ങനെ ചോദിച്ചാൽ ഇതും ഒരു ഡോക്ടർ തന്നെയാണ് ഈ രോഗത്തിന് പറ്റിയ ഡോക്ടറാണ്.
അവൾ ഒരു കള്ളച്ചിരിയോടെ ആണ് അത് പറഞ്ഞത്
ഞാൻ : താൻ എന്തിനാ ചിരിക്കുന്നത് എനിക്ക് ഒന്നും മനസ്സിലാവുന്നില്ല.
പാർവതി : അതെ എന്റെ ചേട്ടാ അവനെ ഒരു കുട്ടിയോട് ഇഷ്ടമുണ്ട്. അവൾക്കും അവനെ ഇഷ്ടമാണ്. അവളെ കാണാനും അവളോടൊപ്പം കറങ്ങാനും ആണ് പോയത് എനിക്കും ചേച്ചിക്കും മാത്രമേ അറിയൂ അത് വെച്ചിട്ടാണ് ഞാൻ ചേച്ചിയും അവനെ ബ്ലാക്ക് മെയിൽ ചെയ്യുന്നത്.
ഞാൻ : എടാ ദുഷ്ടാ. എന്നാലും അവൻ എന്നോട് പറഞ്ഞില്ലല്ലോ. അവൻ വരട്ടെ അവനെ ഇന്ന് ഞാൻ ശരിയാക്കാം.
പാർവതി : അയ്യോ ഞാൻ പറഞ്ഞു എന്നു പറയുന്നു. ചെലപ്പോ അവന് വിഷമമാവും.
ഞാൻ : ഏയ് താൻ പറഞ്ഞു എന്ന് പറയില്ല പക്ഷേ ഞാൻ അവനോട് ചോദിക്കാം. വെറുതെയല്ല ഇവൻ കോളേജിൽ ജാഡ കാണിക്കുന്നത്.
പാർവതി : അവൻ എന്തിനാ ജാട കാണിച്ചു നടക്കുന്നത്.
ഞാൻ : ആദ്യം എനിക്കും അറിയില്ലായിരുന്നു ഒന്ന് രണ്ടു കുട്ടികൾ അവന്റെ അടുത്ത് വന്നു പ്രൊപ്പോസ് ചെയ്തു. അവൻ അപ്പോഴൊക്കെ ഓരോ ന്യായീകരണം പറഞ്ഞു ഒഴിഞ്ഞു. ഇപ്പോഴാണ് കാര്യം പിടികിട്ടിയത്.
പാർവതി : ആ ഇങ്ങനെയൊക്കെ ഉണ്ടായോ. എന്തായാലും ചേട്ടാ ശരിക്കും പറഞ്ഞാൽ അവന് നല്ല സ്നേഹം ആ ചേച്ചിയോട്. ഞങ്ങൾക്കൊക്കെ ആ ചേച്ചി വലിയ ഇഷ്ടമാണ് നമ്മുടെ വീടിന്റെ അടുത്താണ് ചേച്ചിയുടെ വീട്.
ഞാൻ : അത് ശരി അപ്പോ നമ്മുടെ വീടിന്റെ അടുത്താണോ അവരുടെ വീട്. എനിക്ക് ഒന്ന് കാണിച്ചു തരണം ട്ടോ അവരെ.
പാർവതി : അതിനെന്താ നമുക്ക് പോയി കാണാലോ. ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ.
ഞാൻ : എന്താ.
പാർവതി : അല്ല ചേട്ടന് ലൗവർ ഉണ്ടോ.
അവൾ പെട്ടെന്ന് അങ്ങനെ ചോദിച്ചപ്പോൾ എനിക്ക് നിന്നെ ആണ് ഇഷ്ടം എന്ന് പറയണം തോന്നി. പിന്നെ അതു വേണ്ട പിന്നെയൊരിക്കൽ പറയാം എന്നുവെച്ചു. ഞാൻ അവളോട് പറഞ്ഞു.
ഞാൻ : ഏയ് എനിക്ക് അങ്ങനെ ആരോടും ഒന്നും തോന്നിയിട്ടില്ല. എന്റെ കൂടെ കൂടാൻ ശ്രമിച്ചവരൊക്കെ എന്റെ അച്ഛന്റെ പൈസയിൽ ആയിരുന്നു കണ്ണ്. അതൊന്നും കിട്ടില്ല എന്ന് കണ്ടത് കൊണ്ടാണ് എന്ന് തോന്നുന്നു അവരൊക്കെ പിന്മാറി. പ്രവീണിനെ കണ്ടുമുട്ടുന്നതിന് മുമ്പ് വരെ എനിക്ക് നല്ലൊരു സുഹൃത്ത് തന്നെ ഇല്ലായിരുന്നു. അമ്മ മരിച്ചതിനു ശേഷം ഒരാളും തന്നെ കൂട്ടു കൂടാനും സ്നേഹിക്കാനും ഇല്ലായിരുന്നു. ഇപ്പോഴാണ് അത് കിട്ടിത്തുടങ്ങിയത്
പാർവതി : എല്ലാം ശരിയാവും ഏട്ടാ ഞാൻ ഇല്ലേ കൂടെ.
ഞാൻ പെട്ടെന്ന് അവൾ പറഞ്ഞത് കേട്ട് അവളുടെ മുഖത്തേക്ക് ഒന്നു ശ്രദ്ധിച്ചു നോക്കി.
ഞാൻ : താൻ എന്താ പറഞ്ഞത്.
പെട്ടെന്ന് അവൾ എന്തോ ഓർത്തിട്ട് പറഞ്ഞു.
പാർവതി : അല്ല ഞങ്ങളൊക്കെ കൂടെയുണ്ടല്ലോ എന്ന്.
പെട്ടെന്ന് എനിക്ക് ഒരു ആഗ്രഹം തോന്നി. ഇവളുടെ മനസ്സിൽ ഇനി ആരെങ്കിലും ഉണ്ടോ അറിയാൻ ഒരു ആഗ്രഹം.
ഞാൻ : ഞാൻ തന്നോട് ഒരു കാര്യം ചോദിച്ചോട്ടെ. താൻ എന്നോട് ചോദിച്ച ചോദ്യം തന്നെ ഞാൻ തിരിച്ചു ചോദിക്കുകയാണ്. തന്റെ മനസ്സിൽ ആരെങ്കിലുമുണ്ടോ.
അവൾ ചെറിയ ഒരു ഞെട്ടലോടെ യും ഒന്നു പരി മുങ്ങുകയും ചെയ്യുന്നത് ഞാൻ കണ്ടു. എനിക്ക് ചെറുതായി ഡൗട്ട് തോന്നി തുടങ്ങി.
പാർവതി : ഏയ് എനിക്ക് അങ്ങനെ ആരോടും ഇല്ല.
ഞാൻ : താൻ നുണ പറയേണ്ട താൻ പരുങ്ങുന്നത് ഞാൻ കണ്ടു. താൻ ധൈര്യമായി പറഞ്ഞു ഞാൻ ആരോടും പറയില്ല.
അവൾ ചെറുതായി ഒന്ന് ആലോചിക്കാൻ തുടങ്ങി എന്നിട്ട് അവൾ പറയാൻ തുടങ്ങി.
പാർവതി : ഞാൻ ചേട്ടനോട് പറയാം പക്ഷേ ഇത് ആരോടും പറയാൻ പാടില്ല. എന്റെ കയ്യിൽ തൊട്ടു സത്യം ചെയ്താൽ ഞാൻ പറയാം.
എന്റെ നെഞ്ച് ചെറുതായി ഒന്ന് ഇടിക്കാൻ തുടങ്ങി. ഈശ്വരാ ഞാൻ വെറുതെ ചോദിച്ചു. വേണ്ടായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു. ആദ്യമായിട്ടാണ് ഒരു കുട്ടിയോട് ഇഷ്ടം തോന്നിയത് അവൾക്ക് ഇതാ വേറെ ഒരാളുടെ ഇഷ്ടവും. ദൈവമേ എന്തിനാ ഇങ്ങനെ ഒരു പരീക്ഷണം ഏത് നേരത്താണാവോ എനിക്ക് ചോദിക്കാൻ തോന്നിയത്. ഞാൻ മെല്ലെ അവളുടെ കയ്യിലേക്ക് എന്റെ കൈകൾ വച്ച് സത്യം ചെയ്തു. അവൾ മടിച്ചുമടിച്ച് എന്നോട് പറയാൻ തുടങ്ങി
പാർവതി : അതേ ചേട്ടാ എനിക്ക് ഒരാളെ ഇഷ്ടമാണ്. എന്റെ ചേട്ടന്റെ കൂട്ടുകാരനാണ് പക്ഷേ ഞാൻ ഇക്കാര്യം ആളോട് പറഞ്ഞിട്ടില്ല. ചേട്ടൻ എന്നെ ഒന്ന് ഹെൽപ്പ് ചെയ്യണം.
അവളത് പറയുമ്പോൾ എന്റെ തല താഴ്ത്തി ഇരിക്കുകയായിരുന്നു. എന്റെ ഹൃദയം അതിവേഗത്തിൽ ഇടിക്കുകയായിരുന്നു. എനിക്ക് ഒന്നും തന്നെ തിരിച്ചു പറയാൻ സാധിക്കുന്നില്ല. പെട്ടെന്ന് ആരുടെയോ കാൽപ്പെരുമാറ്റം കേട്ടു. ഞാൻ ആ ഭാഗത്തേക്ക് നോക്കിയപ്പോൾ പ്രവീൺ വരുകയാണ്. അതു പാർവതിയും കണ്ടു അവൾ വേഗം എന്നോട് പറഞ്ഞു.
പാർവതി : ചേട്ടാ ഞാൻ ഈ പറഞ്ഞ കാര്യം ആരോടും പറയരുത്. ബാക്കി കാര്യങ്ങളൊക്കെ പിന്നെ പറയാം.
അതും പറഞ്ഞു അവൾ ആ കല്ലിന്റെ മുകളിൽ നിന്നും എഴുന്നേറ്റ്. അപ്പോഴേക്കും പ്രവീൺ ഞങ്ങളുടെ അടുത്തേക്ക് എത്തി.
പ്രവീൺ : സോറി ടാ രാവിലെ ഒരു അത്യാവശ്യ കാര്യത്തിന് വേണ്ടി പോയതാ അതാ വൈകിയത് തിരിച്ചു വീട്ടിലേക്ക് വന്നപ്പോഴാണ് ചേച്ചി പറഞ്ഞത് നിങ്ങൾ ഇങ്ങോട്ട് വന്നു എന്ന്.
അവൻ അതു പറയുമ്പോൾ പാർവതി വായപൊത്തി ചിരിക്കുകയായിരുന്നു . അവൻ അവളെ ഒന്നു കടിപ്പിച്ചു നോക്കിയതിനുശേഷം എന്നെ നോക്കി
ഞാൻ : ആ പാർവ്വതി പറഞ്ഞിരുന്നു നീയൊരു അത്യാവശ്യ കാര്യത്തിന് പോയതാണ് എന്ന്
ഞാൻ അവനോട് അങ്ങനെ പറഞ്ഞപ്പോൾ ഒരു സംശയത്തോടെ എന്നെ നോക്കി ഒന്ന് വളിച്ച ചിരി പാസാക്കി. അങ്ങനെ ഞങ്ങൾ കുറച്ചു നേരം സംസാരിച്ചിരുന്നു. അവന്റെ ആളെക്കുറിച്ച് ഒന്നും ഞാൻ ചോദിച്ചില്ല അവൻ ആയിട്ട് പറയട്ടെ എന്ന് ഞാൻ വിചാരിച്ചു. അങ്ങനെ ഇരുട്ടായി തുടങ്ങിയപ്പോൾ ഞങ്ങൾ പതിയെ വീട്ടിലേക്ക് മടങ്ങി. ഇതിനിടയിൽ ഞാൻ പാർവതിയോട് ഒന്നും സംസാരിച്ചില്ല. അങ്ങനെ വീട്ടിൽ എത്തിയപ്പോൾ ചേച്ചി അവിടെ ഒരു ചെയറിൽ ഇരിക്കുന്നുണ്ടായിരുന്നു. ഒരു ബുക്ക് കയ്യിൽ ഉണ്ട്. പ്രവീണും പാർവതിയും നേരെ റൂമിലേക്ക് പോയി ഞാൻ പതിയെ ചേച്ചിയുടെ അടുത്തേക്ക് ചെന്നു
ചേച്ചി : എങ്ങനെയുണ്ടായിരുന്നു സ്ഥലം
ഞാൻ : അടിപൊളിയായിരുന്നു ചെറിയ സ്ഥലമാണെങ്കിലും നല്ല ഒരു ഫീൽ കിട്ടി.
ചേച്ചി : ഞങ്ങൾ ഇടയ്ക്ക് ഇടയ്ക്ക് പോകാറുണ്ട് ഞാൻ പ്രെഗ്നന്റ് അതിനുശേഷം പിന്നെ പോയിട്ടില്ല
അങ്ങനെ ഞങ്ങൾ ഓരോന്ന് സംസാരിച്ചിരുന്നു ഇതിനിടയിൽ അച്ഛനും എത്തി. എട്ടുമണിയോടെ സമയം അടുത്തു തുടങ്ങി . അപ്പോഴാണ് അമ്മ ഞങ്ങളുടെ അടുത്തേക്ക് വന്നു . ഞങ്ങളോട് ചോദിച്ചു
അമ്മ : ഭക്ഷണം റെഡിയായിട്ടുണ്ട് എടുക്കട്ടെ
ഞാൻ വേഗം അമ്മയോട് പറഞ്ഞു. കുളിച്ചിട്ട് വരാം എന്ന് പറഞ്ഞ് അവിടെ നിന്നും റൂമിലേക്ക് പോയി. അവിടെ പാർവതി ഉണ്ടായിരുന്നു. എന്തോ എഴുതുകയായിരുന്നു അവൾ . എന്നെ കണ്ടതും അവൾ എഴുതിക്കൊണ്ടിരിക്കുന്നത് നിർത്തി പെട്ടെന്നുതന്നെ അടച്ചുവെച്ച് എന്റെ നേർക്ക് തിരിഞ്ഞു ഒന്നു പുഞ്ചിരിച്ചു. എനിക്ക് അവളെ കാണുമ്പോൾ എന്താണെന്നറിയില്ല എന്റെ നെഞ്ച് വല്ലാതെ ഇടിക്കുന്നു. എന്തൊക്കെയോ അവളോട് പറയാൻ തോന്നുന്നു പക്ഷെ ഒന്നും പറയാൻ പറ്റുന്നില്ല. ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു വേഗം അവിടെ കിടക്കുന്ന തോർത്തെടുത്ത് ബാത്ത് റൂമിലേക്ക് കയറി കഥക് കുറ്റിയിട്ടു.
ബക്കറ്റിലേക്ക് വെള്ളം തുറന്നുവിട്ടു ഞാൻ സ്വയം എന്നെ തന്നെ വിലയിരുത്തി. എനിക്ക് എന്തുകൊണ്ടാണ് അവളെ ഇഷ്ടപ്പെട്ടത്. ഇന്നലെയാണ് അവളെ കണ്ടതുതന്നെ. പക്ഷേ അപ്പോൾ തന്നെ എനിക്ക് അവളിൽ എന്തോ എന്നെ ആകർഷിച്ചു. അവളെ കാണുമ്പോൾ എന്റെ നെഞ്ചിടിപ്പ് കൂടുന്നു. വല്ലാത്ത ഒരു പരവേശം. എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. പക്ഷേ എനിക്ക് അവളോട് തോന്നിയ ഇഷ്ടം അതു തെറ്റാണ്. എനിക്ക് ഒരു കുടുംബം തന്നെ എന്റെ പ്രവീൺ ഇനോട് ഞാൻ കാണിക്കുന്ന വിശ്വാസ വഞ്ചനയാണ്. അമ്മയോടും അച്ഛനോടും ചേച്ചിയോടും പൊറുക്കാൻ പറ്റാത്ത തെറ്റാണ് ഞാൻ ചെയ്യുന്നത്. ഞാൻ ഈ ചെയ്ത തെറ്റ് ഈ വീട്ടുകാർ അറിഞ്ഞാൽ ആ നിമിഷം അവർ എന്നെ വെറുക്കും. സ്വന്തം പെങ്ങൾ ആയി കാണേണ്ട ഞാൻ ചെയ്ത തെറ്റ് തന്നെയാണ്. ഇല്ല ഞാൻ ഇനി അവളെ ആ കണ്ണിലൂടെ കാണില്ല.
ഞാൻ വേഗം തന്നെ കുളിച്ചു പുറത്തേക്കിറങ്ങി. ഡ്രസ്സു മാറി ഭക്ഷണം കഴിക്കാൻ പോയി ഞാനും നോക്കുമ്പോൾ എല്ലാവരും നിലത്ത് ഇരിക്കുന്നു . ചേച്ചി മാത്രം ഒരു ചെയറിൽ ഇരിക്കുന്നുണ്ട്. ഞാൻ അവരുടെ അടുത്തേക്ക് പോയി. പ്രവീൺ ഇന്റെ അടുത്തു പോയിരുന്നു. അതിന്റെ അടുത്ത് അച്ഛനും അപ്പുറം പാർവതിയും ഇരിക്കുന്നുണ്ട്. പാർവതി എന്നെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു പക്ഷേ ഞാൻ അപ്പോഴേക്കും ശ്രദ്ധതിരിച്ചു. അമ്മ ഞങ്ങൾക്കെല്ലാവർക്കും ഭക്ഷണം വിളമ്പി തരാൻ തുടങ്ങി. അച്ഛൻ അതിനിടയിൽ ഓരോ കാര്യങ്ങളും തമാശകളും പറഞ്ഞു ഭക്ഷണം കഴിക്കാൻ ആരംഭിച്ചു. അച്ഛൻ ഒരു ചോറുരുള ഉരുട്ടി പ്രവീണിന് കൊടുക്കുന്നത് ഞാൻ ശ്രദ്ധിച്ചു ഞാൻ നോക്കുന്നത് കണ്ടിട്ട് അച്ഛൻ എന്നോടു പറഞ്ഞു
അച്ഛൻ : ഇത് ഇവന്റെ പതിവാണ് പോത്തുപോലെ വളർന്നാലും എന്റെ കയ്യിൽ നിന്ന് ഒരു ഉരുള അവൻ എപ്പോഴും കൊടുക്കണം അതാണ് അവന്റെ കൽപ്പന. അതു പറഞ്ഞ് അച്ഛൻ ചോറ് കുഴച്ച് കഴിക്കാൻ പോയപ്പോൾ പാർവ്വതി പെട്ടെന്ന് കൈ പിടിച്ച് അവളുടെ വായിലേക്ക് വെച്ച് ആ ഉരുള അവൾ കഴിച്ചു എന്നിട്ട് അവൾ പറഞ്ഞു
പാർവതി : അങ്ങനെ അവന് മാത്രം കൊടുത്താൽ പോരല്ലോ എനിക്കും വേണം
അതുപറഞ്ഞ് പല്ലു കാണിച്ച് ഒന്ന് ചിരിച്ചു കാണിച്ചു
അച്ഛൻ : ഇങ്ങനെ ഒരു കുശുമ്പി പാറു
അതു പറഞ്ഞ എല്ലാവരും ചിരിക്കാൻ തുടങ്ങി. അപ്പോഴേക്കും ചേച്ചിയും തുടങ്ങി എനിക്കും വേണം എന്നു പറഞ്ഞു. പിന്നെ അച്ഛൻ വേഗം ചേച്ചിക്കും കൂടി കൊടുത്തു. ഞാൻ ഇതെല്ലാം നോക്കി നിൽക്കുകയാണ് പെട്ടെന്ന് അച്ഛൻ ഒരു ഉരുള ഉരുട്ടി എന്റെ നേർക്കു നീട്ടി. അതു കണ്ടപ്പോഴേക്കും എന്റെ കണ്ണ് ചെറുതായി ഒന്ന് നനഞ്ഞു ഞാൻ പയ്യെ വായ് തുറന്നു കാണിച്ചു. അച്ഛൻ അത് എന്റെ വായിലേക്ക് വെച്ചുതന്നു. എന്റെ കണ്ണ് സങ്കടം കൊണ്ടു നിറയാൻ തുടങ്ങി. അത് അച്ഛൻ കണ്ട എന്നോട് ചോദിച്ചു.
അച്ഛൻ : എന്തുപറ്റി മോനെ നിന്റെ കണ്ണൊക്കെ നിറഞ്ഞല്ലോ
ഞാൻ : ഒന്നുമില്ല അച്ഛാ സന്തോഷം കൊണ്ടാ. അച്ഛൻ തന്ന ഉരുളക്കി ഒരു പ്രത്യേകതരം സ്വാദ് അതാണ് കണ്ണു നിറഞ്ഞത്
ഞാൻ ആ കണ്ണുനീർ തുടച്ചു കൊണ്ട് പറഞ്ഞു. എല്ലാവരും ഒരു ചെറുപുഞ്ചിരി തൂക്കമുണ്ട് ഭക്ഷണം കഴിക്കാൻ തുടങ്ങി തുടങ്ങി. ഇതിനിടയിൽ ഞാൻ ഇടയ്ക്ക് പാർവ്വതിയെ ഇടയ്ക്കിടയ്ക്ക് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവൾ എന്നെയും നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ഞാൻ വേഗം ഭക്ഷണം കഴിച്ചു പൂർത്തിയാക്കി. അവരോടെല്ലാം എനിക്ക് ചെറിയ തലവേദനയാണെന്ന് പറഞ്ഞു കിടക്കാൻ പോയി. റൂമിൽ കയറി ബെഡിലേക്ക് ചാരിയിരുന്നു. ഓരോന്ന് ചിന്തിച്ചു കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ പ്രവീൺ റൂമിലേക്ക് വന്നു. കട്ടിലിനെ ഒരു അറ്റത്ത് ഇരുന്നു അവൻ എന്തൊക്കെയോ ആലോചിക്കുന്നുണ്ട് . കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൻ എന്നോട് പറഞ്ഞു.
പ്രവീൺ : ഡാ സോറി.
ഞാൻ : എന്തിന്.
അവൻ പറയാൻ പോകുന്ന കാര്യം അവന്റെ ആളെ കുറിച്ചാണെന്ന് എനിക്ക് മനസ്സിലായി.
പ്രവീൺ : ചിന്നു നിന്നോട് എല്ലാം പറഞ്ഞു എന്ന് എനിക്ക് മനസ്സിലായി.
ഞാൻ : ഓ ആ കാര്യമോ. അത് അവളെന്നോട് പറഞ്ഞു. എന്നാലും നീ അത് എന്നോട് പറയാതിരുന്നത് മോശമായി പോയി.
പ്രവീൺ : ഞാൻ നിന്നോട് പറയാൻ ഇരുന്നതാ. പക്ഷേ എന്തോ ഒരു മടി തോന്നി അതാ നിന്നോട് പറയാതിരുന്നത്. നീ എന്നോട് ക്ഷമിക്ക്.
ഞാൻ : അങ്ങനെ നിന്നോട് ക്ഷമിക്കാൻ ഒന്നും പറ്റില്ല. ഇതിനു പ്രായശ്ചിത്തം ചെയ്യണം.
ഞാൻ അല്പം ഗൗരവത്തോടെ പറഞ്ഞു.
പ്രവീൺ : എന്തു പ്രായശ്ചിത്തം ആണാവോ ചെയ്യേണ്ടത്.
ഞാൻ : നാളെ എനിക്ക് അവളെ കാണിച്ചു തരണം. എന്നിട്ട് അവളോട് നിന്റെ കുറച്ചു കാര്യങ്ങൾ പറയാനുണ്ട്.
പ്രവീൺ : പൊന്നളിയാ ഞാൻ അവളെ നിനക്ക് പരിചയപ്പെടുത്തി തരാം. പക്ഷേ എന്നെ കുറിച്ച് അപവാദം ഒന്നും പറയരുത്.
ഞാൻ : എനിക്കൊന്നു ആലോചിക്കണം.
ഞാൻ അല്പം ഗൗരവത്തോടെ ചിരിച്ചുകൊണ്ട് പറഞ്ഞു.
പ്രവീൺ : തൽക്കാലം ഇപ്പോൾ കിടന്നുറങ്ങാം ബാക്കി പിന്നെ.
ഞാൻ : അവളുടെ പേര് എന്താ.
പ്രവീൺ : ദീപ്തി
അവൻ അതു പറഞ്ഞു ബെഡിൽ കയറി കിടന്നു.കുറച്ചുനേരം സംസാരിച്ചു പിന്നെ ഉറക്കത്തിലേക്ക് വീണു . ഉറക്കത്തിൽ എപ്പോഴോ താൻ ഒരു സ്വപ്നത്തിലേക്ക് വഴുതി വീണു. ഒരു ഇരുട്ടിലൂടെ താൻ ഓടുകയാണ്. തന്റെ വലതു കൈയും വല്ലാത്ത ഒരു ഭാരം തോന്നി. ഇടതുകൈയിൽ ആരോ മുറുകെ പിടിച്ചിട്ടുണ്ട്. ദൂരെ കാണുന്ന ഒരു വെളിച്ചത്തേക്ക് ആണ് ഞാൻ ഓടിയെത്തിയത്. അത് ഒരു ജനാല ആയിരുന്നു . ഞാൻ അതിന്റെ ഉള്ളിലേക്ക് നോക്കൂ. എന്റെ നെഞ്ച് വല്ലാതെ ഭയം ഏറി വരുന്നതുപോലെ. തന്റെ കൺമുമ്പിൽ നാല് തീജ്വാലകൾ കത്തുന്നു. ആ തീജ്വാലയിൽ നിന്നും ആരുടെയൊക്കെയോ നിലവിളി കേൾക്കുന്ന. ആ നിലവിളി നല്ല പരിചയമുള്ള ശബ്ദം . ആ തീ ജ്വാലയ്ക്ക് ചുറ്റും കുറച്ചു ആൾക്കാർ നിൽപ്പുണ്ട് അവർ എന്നെ കണ്ടു. അതിൽ ഒരു വെളുത്ത ഷർട്ടും പാന്റും ധരിച്ച് ഒരു ആൾ എന്നെ കൊല്ലാൻ ചുറ്റുമുള്ള ആൾക്കാരോട് പറയുന്നത് ഞാൻ കേട്ടു. ഞാൻ അവിടെ നിന്നും ഓടി. മനസ്സിലെ ഭയം കാരണം വഴി ഒന്നു ശ്രദ്ധിക്കാതെയാണ് ഞാൻ പോകുന്നത്. ഓടിയെത്തിയത് ഒരു പാലത്തിന്റെ അടിയിൽ ആയിരുന്നു . അവിടെ ഒരു കോൺഗ്രീറ്റ് ഭിത്തിയുടെ മറവിൽ ഒളിഞ്ഞിരുന്നു. കയ്യും കാലും എല്ലാം വല്ലാതെ കുഴയുന്നു. പെട്ടെന്ന് ആരോ എന്റെ തോളിൽ ഒരു കൈ വെച്ചു. പേടിച്ചു ഞാൻ പെട്ടെന്നുതന്നെ തിരിഞ്ഞു ഒരു സ്ത്രീ എന്റെ അടുത്തുണ്ട്. അവരുടെ പുറകിൽ വേറെയും കുറച്ചു സ്ത്രീകൾ. അവരെല്ലാം എന്നെ ഉറ്റു നോക്കുന്നു. പെട്ടെന്ന് ഒരു ശബ്ദം.
അശരീരി : നീ ആശിച്ചതെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു . നിന്റെ ജീവൻ കത്തിയെരിയുന്നു. നീ പിന്നെയും അനാഥൻ ആകുന്നു .
എന്റെ ഉള്ളിൽ നിന്നും അറിയാത്ത ആ നിലവിളി വന്നു
ഞാൻ : അമ്മ………….ആ…. ആ……… ആ………
വീണ്ടുമൊരു അട്ടഹാസം
അശരീരി : ഹഹഹ…….നിന്റെ ഉള്ളിലെ അസുരൻ ഉണരാൻ ഇനിയും കാത്തിരിക്കണോ.ഹഹഹഹ…….
അമ്മ എന്നു വിളിച്ചു ഞാൻ പെട്ടെന്ന് കണ്ണുതുറന്നു. എന്നെ ആരും കുലുക്കുന്നത് തോന്നി ഞാൻ സൈഡിലേക്ക് നോക്കി. അത് പ്രവീൺ ആയിരുന്നു. അവൻ എന്തൊക്കെയോ പറയുന്നുണ്ട്. ഒന്നും എനിക്ക് കേൾക്കാൻ സാധിക്കുന്നില്ല. പെട്ടെന്നു ഞാൻ എന്റെ കൈകൊണ്ട് തലയിൽ തട്ടി. പെട്ടെന്ന് എന്തൊക്കെയോ ശബ്ദം എന്റെ കാതിലേക്ക് എത്തി. ഞാൻ പ്രവീണിനെ നോക്കി അവൻ എന്നെ കുലുക്കിക്കൊണ്ട് ചോദിച്ചു.
പ്രവീൺ : ഡാ നിനക്ക് എന്താ പറ്റിയത് നീ എന്തിനാ നിലവിളിച്ചത് എന്തിനാ അമ്മയെ വിളിച്ച് കരഞ്ഞത്
എന്റെ തൊണ്ട എല്ലാം വല്ലാണ്ട് വരണ്ടതുപോലെ. വല്ലാത്ത ഒരു കിതപ്പ്. ഒന്നും സംസാരിക്കാൻ കഴിയുന്നില്ല. അവൻ എന്നെ കുറെ നേരം കുലുക്കി നോക്കി അവസാനം അവൻ എണീറ്റ് പുറത്തേക്ക് ഓടിപ്പോകുന്നത് ഞാൻ കണ്ടു. പെട്ടെന്നുതന്നെ അമ്മയെയും അച്ഛനെയും കുട്ടിവന്നു. അവർ എന്റെ അടുത്ത് വന്നു ചോദിച്ചു.
അമ്മ : മോനേ നിനക്കെന്താ പറ്റിയത് നീ എന്തിനാ നിലവിളിച്ചത്.
അച്ഛനും അതുതന്നെ എന്നോട് ചോദിച്ചു. പക്ഷേ എനിക്ക് സംസാരിക്കാൻ സധീകുനില്ല. ഞാൻ അവരോട് കുറച്ച് വെള്ളം വേണം എന്ന് ആംഗ്യം കാണിച്ചു. പ്രവീൺ ഓടിപ്പോയി കുറച്ച് വെള്ളം എടുത്തു കൊണ്ട് വന്നു ഒപ്പം പാർവതിയും വന്നു . അമ്മ അതു വാങ്ങി എന്റെ വായിൽ വെച്ചു തന്നു. എന്റെ തലയിൽ തലോടിക്കൊണ്ട് അവർ പിന്നെയും എന്നോട് ചോദിച്ചു.
അമ്മ : മോനെ നിനക്കെന്താ പറ്റിയത് നീ വല്ല സ്വപ്നവും കണ്ടോ.
അമ്മ അത് പറഞ്ഞപ്പോഴാണ് അത് ഒരു സ്വപ്നമായിരുന്നു എന്ന് എനിക്ക് മനസ്സിലായത്. ഞാൻ അതെ എന്ന രീതിയിൽ തലയാട്ടി.
അമ്മ : ആ പോട്ടെ സാരമില്ല മോൻ നാമം ജപിച്ച് കിടന്നുറങ്ങിക്കോ. സ്വപ്നങ്ങൾ ഒന്നും കാണില്ല കേട്ടോ. നിങ്ങളൊക്കെ പോയി കിടന്നുറങ്ങാൻ നോക്ക് അവനു കുഴപ്പമൊന്നുമില്ല.
അമ്മയുടെ ആ വാക്കുകൾ കേൾക്കുമ്പോൾ വല്ലാത്ത ഒരു ആശ്വാസമാണ് എനിക്ക് തോന്നിയത്. സ്വന്തം വയറ്റിൽ പിറന്ന ഇല്ലെങ്കിൽ പോലും തന്നെ മകനെ പോലെ കാണുന്ന ആ അമ്മയുടെ മനസ്സ് ഒന്നു പേടിച്ചിട്ട് ഉണ്ടാകും. പതിയെ അവരെല്ലാം തിരിച്ചു പോകാൻ തുടങ്ങി അമ്മ എന്റെ തലയിൽ ഉഴിഞ്ഞുകൊണ്ടിരുന്നു ബെഡിൽ ചാരി കുറച്ചുനേരം കടന്നു അങ്ങനെ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീഴുന്നത് വരെ ആ തലോടൽ നിർത്തിയിരുന്നില്ല.
അന്നുതന്നെ ഞാൻ വേറൊരു സ്വപ്നം കൂടി കണ്ടു. താൻ കണ്ണുതുറക്കുമ്പോൾ കണ്ണാടിയുടെ മുന്നിൽ നിൽക്കുന്നു. കസവുമുണ്ടും കസവു ഷർട്ടും ധരിച്ച് നെറ്റിയിൽ ഒരു ചന്ദനക്കുറിയും തൊട്ടു തന്റെ ചുറ്റും കുറച്ച് ആൾക്കാർ നിൽക്കുന്നു. തന്നെ ഒരു കല്യാണ മണ്ഡലത്തിലേക്കാണ് കൊണ്ടുപോകുന്നത് ചുറ്റിനും ആൾക്കാർ ഇരിക്കുന്നുണ്ട്. താൻ നടന്നു നടന്നു സജിന്റ അടുത്തു എത്തി. അവിടെ നിറയെ പുഷ്പങ്ങൾ കൊണ്ട് അണിയിച്ചിരുന്ന ഒരു കതിർമണ്ഡപം. അതിന്റെ നടുക്കായി ഒരു ഹോമകുണ്ഡം. അതിനെ എതിർവശം ഒരു പൂജാരി ഇരുന്നു മന്ത്രങ്ങൾ ചൊല്ലുന്നു. ആ പൂജാരി തന്നെ കണ്ടതും ചിരിച്ചുകൊണ്ട് എന്നോട് അവിടെ ഇരിക്കുന്ന ആ പീഠത്തിൽ ഇരിക്കാൻ പറഞ്ഞു. ഞാൻ സന്തോഷത്തോടെ ആ പീഠത്തിൽ ഇരുന്നു. അദ്ദേഹം ഏതാനും മന്ത്രങ്ങൾ ചൊല്ലി കഴിഞ്ഞതോടെ എതിർവശത്ത് നിൽക്കുന്ന ഒരു സ്ത്രീയോട് പറഞ്ഞു പെൺകുട്ടിയെ കൊണ്ടുവന്നോളൂ മുഹൂർത്തത്തിന് സമയമായി. അതു കേട്ടതോടെ ആ സ്ത്രീ തൊട്ടടുത്ത റൂമിലേക്ക് പോയി.
അവിടെനിന്ന് കുറച്ച് ആൾക്കാർ പുറത്തേക്ക് വന്നു. താൻ അപ്പോഴും അവിടെ കത്തിജ്വലിക്കുന്ന ഹോമകുണ്ഡത്തിൽ ലേക്ക് നോക്കിയിരിക്കുകയാണ്. തന്റെ എതിർവശത്ത് ആരോ വന്നിരിക്കുന്ന തോന്നിയപ്പോഴാണ് ഞാൻ അങ്ങോട്ടേക്ക് നോക്കിയത്. ചുവന്ന പട്ടുസാരിയുടുത്ത് കയ്യിൽ സ്വർണ്ണവളകൾ ഇട്ടിരിക്കുന്നു. ഞാൻ മെല്ലെ അവളുടെ മുഖത്തേക്കു നോക്കി അത് അവളായിരുന്നു എന്റെ പാർവതി. നിറപുഞ്ചിരിയോടെ നെറ്റിയിലെ ചെറു ചന്ദനക്കുറിയും വാൽ എഴുതിയ കണ്ണു ഒരു കടുകുമണി പോലുള്ള ഒരു മൂക്കുത്തിയും കാതിൽ രണ്ടു ചെറിയ ജിമിക്കി കമ്മലും കഴുത്തിൽ ഒന്നുരണ്ട് മാലയും മാത്രമേയുള്ളൂ. അവളുടെ മുഖത്ത് ഒരു പ്രത്യേക സന്തോഷം തന്നെ ഞാൻ കണ്ടു. എനിക്ക് അവളുടെ മുഖത്തു നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല അത്രയും ഭംഗിയുണ്ട് അവൾക്ക്. പെട്ടെന്ന് തന്നെ പൂജാരി എന്നെ വിളിച്ചു. അദ്ദേഹം താലത്തിൽ ഇരിക്കുന്ന താലിമാല കയ്യിലെടുത്ത് മന്ത്രങ്ങൾ ചൊല്ലി എന്റെ നേർക്കു നീട്ടി. ഞാനതു വാങ്ങി പാർവ്വതിയുടെ നേർക്ക് തിരിഞ്ഞു അവളുടെ മുഖം അതിമനോഹരമായിരിക്കുന്നു ഞാൻ കണ്ടു ഞാൻ അവളുടെ കഴുത്തിൽ അത് അണിയിച്ചു. അവിടെ മൊത്തം നാദസ്വര മേളം ആയിരുന്നു . ഞങ്ങളുടെ ചുറ്റിനും കൂടുന്നവർ അരിയും പൂവും കൊണ്ട് ഞങ്ങളെ അനുഗ്രഹിച്ചു. പെട്ടെന്ന് സൈഡിൽ നിന്ന് കയ്യടിക്കുന്ന ശബ്ദം കേട്ടു ഒരു കൊച്ചുകുട്ടി അവന്റെ കുഞ്ഞുകൈകൾ കുട്ടി അടിച്ചു അവൻ ഉറക്കെ പറഞ്ഞു.
അച്ഛൻ അമ്മയെ കല്യാണം കഴിച്ചേ…… ഹഹഹ……
അവൻ അതു പറഞ്ഞു ഉറക്കെ ചിരിക്കാൻ തുടങ്ങി. കൂടെ ചുറ്റിനും കൂടി നിന്നവരും ഞാൻ പാർവ്വതിയെ നോക്കിയപ്പോൾ അവളും ചിരിക്കുന്നു . പെട്ടെന്ന് എന്റെ മുഖത്തേക്ക് വെള്ളം വീഴുന്നത് തോന്നി ഞാൻ ഞെട്ടി എണീറ്റു. എന്റെ മുമ്പിൽ അതാ നിൽക്കുന്നു പാർവതി. ഞാൻ ചുറ്റിനും നോക്കി എവിടെ പൂജാരി. എവിടെ ഞങ്ങളെ അനുഗ്രഹിക്കാൻ വന്ന ആളുകൾ. എവിടെ ആ കൊച്ചു പയ്യൻ. നാദസ്വരത്തിന്റെ ശബ്ദം കേൾക്കുന്നതിന് പകരം അടുക്കളയിൽ കുക്കറിനെ ശബ്ദമാണ് കേട്ടത്.
..അപ്പോ ഇത് സ്വപ്നമായിരുന്നു അല്ലേ.
ഞാൻ അവസാനം പറഞ്ഞത് ശബ്ദം പുറത്തേക്ക് വന്നു അതുകേട്ട് പാർവ്വതി എന്നോട് ചോദിച്ചു.
പാർവതി : എന്തു സ്വപ്നമാണ് കണ്ടത്.
ഞാൻ : നമ്മുടെ കല്യാണം അല്ലാതെ വേറെ ആരുടെ.
അവൾക്ക് കേൾക്കാൻ പറ്റാത്ത രീതിയിൽ ഞാൻ പറഞ്ഞു.
പാർവതി : എന്താ കേട്ടില്ല.
ഞാൻ : ഏയ് അതു സാധാ ഒരു സ്വപ്നമായിരുന്നു.
പാർവതി : അതെ കല്യാണം കഴിക്കുന്ന സ്വപ്നം ആയിരുന്നോ.
ഞാൻ ആദ്യം ഒന്നു ഞെട്ടി. ദൈവമേ ഇവൾ എങ്ങനെ മനസ്സിലായി.
ഞാൻ : ഏയ് അല്ലല്ലോ.
എന്റെ മുഖത്തെ ഞെട്ടൽ മാറ്റി കൊണ്ട് ഞാൻ പറഞ്ഞു. അതു പറഞ്ഞപ്പോൾ അവളുടെ മുഖം ചെറുതായി മാറുന്നത് ഞാൻ ശ്രദ്ധിച്ചു. അപ്പോഴേക്കും റൂമിലേക്ക് അമ്മ കേറി വന്നു. കയ്യിൽ ഒരു ഗ്ലാസ് ഉണ്ട്. അത് എന്റെ നേർക്ക് നീട്ടി കൊണ്ട് പറഞ്ഞു
അമ്മ : ചുക്കുകാപ്പി ആ പനി ഒന്ന് പൊക്കോട്ടെ.
ഞാൻ : പനിയോ ആർക്ക്.
ഞാൻ ഒന്നും മനസ്സിലാവാതെ അമ്മയോട് ചോദിച്ചു.
അമ്മ : നിനക്ക് തന്നെ അല്ലാതെ വേറെ ആരാ ഇവിടെ പനിച്ചു കിടക്കുന്നത്.
ശരിയാ ചെറിയ ഒരു തല വേദനയുണ്ട്. മൂക്കിൽ കൂടി ചൂടു കാറ്റു വരുന്നത് പോലെ ഒരു തോന്നൽ. ഇതെന്താണ് പെട്ടെന്നൊരു പനി ആ.
അമ്മ : ഇന്നലെ രാത്രി നീ എന്ത് സ്വപ്നമാ കണ്ടത് നീ വല്ലാതെ പേടിച്ചാലോ അതിന്റെ ഈ പനി.
അമ്മ അത് പറഞ്ഞപ്പോഴാണ് ഞാൻ ആദ്യം കണ്ട സ്വപ്നത്തെ കുറിച്ച് ഓർത്തത്. ആരുടെയൊക്കെയോ ശബ്ദങ്ങൾ എന്റെ ചെവിയിൽ മുഴങ്ങുന്നു. നിലവിളിക്കുന്ന ശബ്ദങ്ങൾ അലറുന്ന ശബ്ദം. പിന്നെ ആ പൊട്ടിച്ചിരിയും മനസ്സ് വല്ലാതെ ഭയക്കുന്നതു പോലെ തോന്നുന്നു. ചെവി രണ്ടും കൂട്ടിയ ടച്ച് കണ്ണുകളും അടച്ചു മിണ്ടാണ്ട് കുറച്ചു നേരം ഇരുന്നു. അസഹ്യമായ തലവേദന പെട്ടെന്നുതന്നെ വന്നു സഹിക്കാൻ കഴിയുന്നില്ല.
എന്റെ ചുമലിൽ ആരോ കുലുക്കുന്നത് തോന്നിയപ്പോൾ ഞാൻ കണ്ണുകൾ തുറന്നു. അമ്മയാണ് മുഖത്ത് വല്ലാത്ത ഒരു ഭയം ഞാൻ കണ്ടു അവർ എന്നോട് ചോദിച്ചു.
അമ്മ : മോനെ നിനക്കെന്താ പറ്റിയത്. നിനക്ക് എന്തെങ്കിലും വയ്യായേ ഉണ്ടോ നമുക്ക് ഡോക്ടറുടെ അടുത്തേക്ക് പോകാം വേഗം റെഡി ആകു.
ഞാൻ : ഇല്ല അമ്മേ. വല്ലാത്ത ഒരു തലവേദന ഇടയ്ക്ക് വരാറുണ്ട് കുറച്ചു കഴിഞ്ഞാൽ ശരിയായിക്കോളും അമ്മ പേടിക്കേണ്ട.
അമ്മ : ഇല്ല മോനേ വാ നമുക്ക് ഡോക്ടറെ കാണിക്കാം.
ഞാൻ : ഡോക്ടറെ ഒന്നും കാണിക്കേണ്ട. കുറച്ചുനേരം കിടന്നാൽ ശരിയായിക്കോളും.
അമ്മ : എന്നാൽ നീ മുഖം കഴുകി ഒന്ന് ഫ്രഷ് ആകു അപ്പോഴേക്കും ഞാൻ കഞ്ഞി എടുക്കാം ഒരു തലവേദനയുടെ ഗുളികയും കഴിച്ചോ കുറച്ച് കഴിഞ്ഞാൽ ശരിയായിക്കോളും.
അതു പറഞ്ഞ് അമ്മ വേഗം അടുക്കളയിലേക്ക് പോയി. ഞാനും ബാത്റൂമിലേക്ക് പോയി ഒന്ന് ഫ്രഷ് ആയി പല്ലു തേച്ചു മുഖം തണുത്ത വെള്ളത്തിൽ കഴുകി പുറത്തേക്ക് വന്നു. കട്ടിൽ കിടന്നു കണ്ണുകളടച്ചു ആ ശബ്ദങ്ങൾ പിന്നെയും എന്റെ ചെവിയിൽ മുഴങ്ങി. വല്ലാത്ത ഒരു അസ്വസ്ഥത അറിയുന്നില്ല നെഞ്ചിൽ വല്ലാത്ത ഒരു ഭയം ഇരുണ്ട കയറുന്നതുപോലെ. കുറച്ചു കഴിഞ്ഞ് അമ്മ കഞ്ഞി കൊണ്ടുവന്നു തന്നു ഗുളികയും കഴിച്ചു പിന്നെയും കിടന്നു. അങ്ങനെ എപ്പോഴോ പിന്നെയും മയക്കത്തിൽ പോയി . പിന്നെ ഞാൻ എണീക്കുമ്പോൾ വൈകുന്നേരം മൂന്നു മണിയായി റൂമിൽ ആരും തന്നെയില്ല. ഞാൻ കട്ടിലിൽ നിന്നെഴുന്നേറ്റു നേരെ ഹോളിലേക്ക് പോയി അവിടെ ചേച്ചി ഉണ്ടായിരുന്നു. എന്നെ കണ്ടതും ചേച്ചി ചോദിച്ചു.
ചേച്ചി : നീ എണീറ്റോ. തലവേദന എങ്ങനെയുണ്ട് ഡോക്ടറുടെ അടുത്തേക്ക് പോണോ.
ഞാൻ : വേണ്ട ഇപ്പോൾ കുറവുണ്ട്.
പിന്നെ കുറച്ച് നേരം സംസാരം ഒന്നും ഉണ്ടായിരുന്നില്ല. ഞാൻ പിന്നെയും ഓരോന്ന് ചിന്തിച്ചു കൊണ്ട് ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചി എന്നോട് ചോദിച്ചു
ചേച്ചി : ഡാ നിനക്ക് എന്നെ അടുത്തുള്ള ഒരു അമ്പലത്തിൽ കൊണ്ടുപോകാൻ പറ്റുമോ. ഞാൻ കുറേ ആയി ഇവരോടു പറയുന്നു. ആരും എന്നെ കൊണ്ടു പോകുന്നില്ല നീ എന്റെ കൂടെ വരുമോ.
ഞാൻ : അതിനെന്താ ചേച്ചി നമുക്ക് പോകാലോ. എനിക്കും ഒന്ന് പുറത്തിറങ്ങണം. പാർവ്വതിയേയും പ്രവീണിനെയും വിളിക്കാം.
ചേച്ചി : അതിന് അവർ രണ്ടാളും ടൗണിൽ പോയി ഇരിക്കുകയല്ലേ.
ഞാൻ : ആ അപ്പോ അവർ ഇവിടെ ഇല്ലേ. എന്തുപറ്റി വല്ല വിശേഷവും ഉണ്ടോ
ചേച്ചി : ആ ഒരു ചെറിയ വിശേഷം ഉണ്ട്. ഇന്നല്ല രണ്ടുദിവസം കഴിഞ്ഞിട്ട് അതിന് എന്തൊക്കെയോ വാങ്ങിക്കണം എന്നു പറഞ്ഞു പോയിട്ടുണ്ട്.
ഞാൻ : എന്താ ചേച്ചി വിശേഷം എന്നോട് പറയുമോ.
ചേച്ചി : അതു പറയില്ല അത് ഒരു സർപ്രൈസ് ആണ്.
ഞാൻ : ഓ എന്നാ പറയേണ്ട. എന്നാൽ നമ്മൾ പോകുന്ന കാര്യം അമ്മയോട് പറയാം. എപ്പോഴാ പോകുന്നത് .
ചേച്ചി : ആ എന്ന് അമ്മയോട് പറയാം. ഒരു അഞ്ചര കഴിയുമ്പോൾ പോകാം.
അങ്ങനെ ഞങ്ങൾ അമ്മയോട് പോയി അനുവാദവും വാങ്ങി ചായ കുടിച്ചു ഒന്നു കുളിച്ച് അമ്പലത്തിലേക്ക് പോകാൻ റെഡിയായി. വീട്ടിൽ നിന്നും കുറച്ചു ദൂരമുണ്ട്. ഞാനും ചേച്ചിയും കുറച്ചു ദൂരം നടന്നതിനുശേഷം ഒരു ഓട്ടോയിൽ കയറി അമ്പലത്തിലേക്ക് പോയി. ചേച്ചിക്ക് ഇപ്പോൾ എട്ടാം മാസം ആയതുകൊണ്ട് വയറൊക്കെ അത്യാവശ്യമുണ്ട്. അതുകൊണ്ട് ഞങ്ങൾ സൂക്ഷിച്ചാണ് പോയത് അമ്മയ്ക്ക് വല്ലാത്ത ഒരു പേടിയുണ്ട്. പക്ഷേ ഞാൻ നോക്കിക്കോളാം എന്നു പറഞ്ഞപ്പോൾ അമ്മയ്ക്ക് സന്തോഷമായി. അങ്ങനെ ഞങ്ങൾ അമ്പലത്തിൽ എത്തി. ഓട്ടോയിൽ നിന്നും ഇറങ്ങി കാശു കൊടുത്തു അമ്പലത്തിലേക്ക് നടന്നു. കുറച്ചു പടികൾ ഉണ്ട് അതിനു മേലെയാണ് അമ്പലം അത്യാവശ്യം നല്ല വലുപ്പം ഉള്ള അമ്പലം. ഞാൻ പതിയെ ചേച്ചിയുടെ കൈപിടിച്ച് അമ്പലത്തിലേക്ക് നടന്നു. സാവധാനമാണ് ഞങ്ങൾ നടന്നത്. പടികൾ കേറി അമ്പലത്തിലേക്ക് പ്രവേശിച്ചതും ഒന്നു രണ്ട് സന്യാസിമാർ അവിടെ ഇരിക്കുന്നുണ്ട്. അവർ എന്തൊക്കെയോ നാമങ്ങൾ ജപിക്കുന്നുണ്ട്. ഞാൻ ഉള്ളിലേക്ക് നടന്നു ശ്രീകോവിലിനുള്ളിൽ ശിവലിംഗത്തിന് പ്രതിഷ്ഠ ഉണ്ടായിരുന്നു. ഞങ്ങൾ പതിയെ അതിന്റെ അടുത്തേക്ക് നീങ്ങി കണ്ണടച്ച് പ്രാർത്ഥിക്കാൻ തുടങ്ങി. മനസ്സിന് വല്ലാത്ത ഒരു ശാന്തത ലഭിക്കുന്നുണ്ടോ ഞങ്ങൾ അവിടെ കുറച്ചുനേരം പ്രാർത്ഥിച്ചിരുന്നു. അതിനുശേഷം അവിടെ ഒരു മണ്ഡപത്തിനു സമീപം കുറച്ചു നേരം ഇരിക്കാം എന്ന് ചേച്ചി ചോദിച്ചു. ഞങ്ങൾ പതിയെ അതിനടുത്തേക്ക് പോയി അവിടെ കുറച്ചുനേരം ഇരുന്നു. ഞങ്ങൾ ഇരിക്കുന്നതിൽ കുറച്ച് അപ്പുറത്തായി പ്രസാദം കൊടുക്കുന്നത് ഞാൻ ശ്രദ്ധിച്ചത്. ഞാൻ ചേച്ചിയോട് അതു വാങ്ങിച്ചു വരാം എന്നു പറഞ്ഞു അങ്ങോട്ടേക്ക് പോയി. അവിടെ കുറച്ച് ആളുകൾ പ്രസാദം വാങ്ങിക്കാൻ നിൽക്കുന്നുണ്ട്. അവരോടൊപ്പം നിന്ന് . അങ്ങനെ എന്റെ ഊഴമെത്തി. ഞാൻ പ്രസാദം കൈനീട്ടി പെട്ടെന്ന് സൈഡിൽ നിന്നും ഒച്ച കേട്ടത്.
അമ്മാ………….
ഞാൻ ആ ഒച്ച കേട്ട ഭാഗത്തേക്ക് നോക്കി. അത് ചേച്ചി ഇരിക്കുന്ന ഭാഗമായിരുന്നു. അവിടെ കുറച്ച് ആളുകൾ കൂടി നിൽക്കുന്നുണ്ട്. ഞാൻ വേഗം അങ്ങോട്ടേക്ക് ഓടി. ആൾക്കാരെല്ലാം വകഞ്ഞു മാറ്റി ഞാൻ ചേച്ചിയുടെ അടുത്തേക്ക് എത്തി. നോക്കിയപ്പോൾ ചേച്ചി നിലത്തു കിടക്കുന്നു അനക്കമൊന്നും കേൾക്കുന്നില്ല. എനിക്കാകെ ഭയമായി. ഞാൻ കരഞ്ഞു കൊണ്ട് ചേച്ചിയെ വിളിച്ചു നോക്കി ഇല്ല അനക്കമില്ല ബോധം പോയിരിക്കുകയാണ്. വേഗം തന്നെ ഞാനും കുറച്ച് ആളുകളും ചേർന്നു ചേച്ചിയെ എണീപ്പിച്ചു പുറത്തേക്ക് കൊണ്ടുപോയി അവിടെനിന്നും ഒരു ഓട്ടോയിൽ കേറി നേരെ അടുത്തുള്ള ക്ലിനിക്കിലേക്ക് പോയി. ഞാൻ കുറെ പ്രാവശ്യം ചേച്ചിയെ വിളിച്ചു. ചെറുതായി കണ്ണു തുറക്കുന്നത് കണ്ടപ്പോൾ ചെറിയ ഒരു ആശ്വാസം തോന്നി അങ്ങനെ ആ വണ്ടി നേരെ ക്ലിനിക്കിലേക്ക് കേറി. ഡോക്ടർ വന്നു പരിശോധിക്കാൻ തുടങ്ങി ഞങ്ങളോട് എല്ലാവരോടും പുറത്തു നിൽക്കാൻ പറഞ്ഞു എന്റെ കൂടെ വന്ന ആളുകളും ഞാൻ പുറത്തേക്കിറങ്ങി. ഞാൻ അവരുടെ അടുത്തേക്ക് പോയി ചോദിച്ചു.
ഞാൻ : ചേട്ടാ എന്റെ ചേച്ചിക്ക് എന്താ സംഭവിച്ചത്.
അതിൽ നിൽക്കുന്ന ഒരു ചേട്ടൻ എന്നോട് പറഞ്ഞു.
കൂടെ വന്ന ചേട്ടൻ : ഒരു ആൾ വന്നു ഈ കുട്ടിയെ എന്തൊക്കെയോ പറയുന്നത് ഞാൻ കേട്ടു. എന്നിട്ട് ഈ കുട്ടിയെ അയാൾ തള്ളി നിലത്തേക്ക് ഇടുന്നത് ഞാൻ കണ്ടു. ഈ കുട്ടി അങ്ങനെ നിലത്തേക്കു വീണു. അയാൾ അവിടെ നിന്നും വേഗം തന്നെ പോവുകയും ചെയ്യുന്നു.
എനിക്കാകെ പേടിയാകാൻ തുടങ്ങി. ചേച്ചിയുടെ വയറ്റിൽ ഇരിക്കുന്ന കുഞ്ഞിനെ എന്തെങ്കിലും സംഭവിച്ചോ എന്നായിരുന്നു എന്റെ മനസ്സിൽ. ഞാൻ വേഗം തന്നെ ഫോൺ എടുത്തു പ്രവീണിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. അവൻ പേടിച്ചു. അഞ്ചുമിനിറ്റിനുള്ളിൽ എത്താം എന്നു പറഞ്ഞു. അപ്പോഴേക്കും ഒരു നേഴ്സ് വന്നു കുറച്ചും മരുന്നുകൾ വാങ്ങിക്കാൻ പറഞ്ഞു. ഞാൻ മരുന്നിന്റെ സ്ലിപ്പും വാങ്ങിച്ചു പുറത്തേക്കോടി . അവിടെ കുറിച്ച് പുറത്തായി മെഡിക്കൽ ഷോപ്പ് ഉണ്ട്. ഞാൻ അങ്ങോട്ടേക്ക് ഓടി. മരുന്നുവാങ്ങി കയ്യിലെ എടിഎം കാർഡ് കൊണ്ട് പൈസ അടച്ചു തിരിച്ച് ക്ലിനിക്കിലേക്ക് എത്തി. അപ്പോഴേക്കും അമ്മയും പാർവ്വതിയും പ്രവീണും എത്തിയിരുന്നു. ഞാൻ മരുന്ന് വേഗം സിസ്റ്റർ ഏൽപ്പിച്ച്. അവരുടെ അടുത്തേക്ക് പോയി. ഞാൻ നടന്നതെല്ലാം അവരോട് പറഞ്ഞു. അമ്മയും പാർവ്വതിയും അതുകേട്ട് കരയുകയായിരുന്നു. കുറച്ചുകഴിഞ്ഞ് ഡോക്ടർ പുറത്തേക്ക് വാ കുഴപ്പമൊന്നുമില്ല എന്നു പറഞ്ഞു. ചേച്ചിയെ കേറി കണ്ടോളാൻ പറഞ്ഞു അവർ പോയി. ഞങ്ങളെല്ലാവരും ചേച്ചിയുടെ അടുത്തേക്ക് പോയി. അമ്മ കരഞ്ഞുകൊണ്ട് ചേച്ചിയുടെ അടുത്ത് പോയിരുന്നു.
അമ്മ : മോളെ ഇപ്പോൾ വേദനയുണ്ടോ.
ചേച്ചി : ചെറുതായിട്ട്. അമ്മാ ഡോക്ടർ എന്താ പറഞ്ഞത്.
അമ്മ : കുഴപ്പമൊന്നുമില്ല എന്നു പറഞ്ഞിട്ടുണ്ട്.
അതുകേട്ടപ്പോൾ ചേച്ചിക്കും ചെറിയൊരു ആശ്വാസം തോന്നി. ഞാൻ ചേച്ചിയോട് ചോദിച്ചു.
ഞാൻ : ആരാ ചേച്ചിയെ തള്ളിയിട്ടത്.
ഞാൻ അത് ചോദിച്ചപ്പോൾ ചേച്ചിയുടെ മുഖം മാറുന്നത് ഞാൻ ശ്രദ്ധിച്ചു. അതുകേട്ട് അമ്മയും ചോദിച്ചു.
അമ്മ : പറ മോളെ ആരാ നിന്നെ തള്ളിയിട്ടത്.
ചേച്ചി ആരാ ചെയ്തത് പറഞ്ഞത് കേട്ട് എല്ലാവരും ഞെട്ടി
തുടരും.
അഭിപ്രായം പറയാൻ മറക്കരുത്
Comments:
No comments!
Please sign up or log in to post a comment!