കിനാവ് പോലെ 12
പ്രിയപ്പെട്ട എല്ലാവർക്കും എന്റെ നമസ്കാരം……എല്ലാവരും സുഖമായും സന്തോഷത്തോടെയും ഇരിക്കുന്നു എന്ന് പ്രതീക്ഷിക്കുന്നു…ഇന്നു മറ്റു ആമുഖം ഒന്നുമില്ല…അക്ഷരതെറ്റുകൾ പൊറുക്കുക , സന്തോഷത്തോടെ വായിക്കുക….അഭിപ്രായം പറയാൻ മറക്കരുത്….
” സീതാദേവിയുടെ പേരാണല്ലോ….പക്ഷെ രാവണനോടാണ് പ്രണയം എന്നൊരു പ്രശ്നം മാത്രമേ ഉള്ളൂ….”
ഞാൻ കളിയാക്കി തിരിഞ്ഞു നടന്നു, പെണ്ണുങ്ങൾ ചിരിച്ചു ….അപ്പോളേക്കും ആ തെണ്ടി വന്നു പുറകിൽകൂടി എന്റെ കഴുത്ത് പിടിച്ചു….ഞങ്ങൾ സ്റ്റെപ്പിറങ്ങി താഴേക്ക് പോകാൻ തുടങ്ങിയിരുന്നു..
” ആരാടാ മറ്റവനെ രാവണൻ…..?? എന്റെ ഉപ്പും ചോറും തിന്നു എന്നോട് തന്നെ നന്ദിക്കേട് കാണിക്കുന്നോടാ നാടൻ നായെ….”
എന്റെ കഴുത്തിൽ ലോക്ക് ചെയ്തുകൊണ്ട് അവൻ പഴയ സിനിമ ഡയലോഗും പറഞ്ഞു അലറി….ഞാൻ ഒരു വിധത്തിൽ അതിന്റെ ഉള്ളിൽ നിന്നും ഊരിപ്പോന്നു…ഇതൊക്കെ കണ്ടു നിത്യയും അവരുടെ കൂട്ടത്തിൽ ചിരിക്കുന്നത് കണ്ടപ്പോൾ എനിക്ക് കലിയിളകി…
” നീ ഇപ്പൊ നന്നായി ഇളിച്ചോ…ഇവന് ബുദ്ധിക്കുറവുള്ളോണ്ട് പെണ്ണ് കെട്ടിയാൽ ശെരിയാകുമെന്നു കരുതി നിന്നെ കണ്ടുപിടിച്ചതാ…..ഭാവിയിൽ ഇതൊക്കെ നിനക്ക് കിട്ടാനുള്ളതാ …..”
ഞാൻ ശബരിയുടെ കയ്യകലത്തിൽ നിന്നും ഓടിമാറി നിത്യയോട് പറഞ്ഞു….
” ടാ പന്നീ ” എന്നും വിളിച്ചു ശബരി പിന്നാലെ ഓടിവന്നെങ്കിലും ഞാൻ ജീവനും കൊണ്ടോടി രക്ഷപ്പെട്ടു..
ഓടിവന്നു നേരെ അടുക്കളയിൽ പോയി പ്ലേറ്റ് എടുത്ത് ഞാൻ ഫുഡിനായി ഇരുന്നു….കുറച്ചു കലപിലയോടെ പരസ്പരം കളിയാക്കിയും തമാശിച്ചും അമ്മമാരേ ദേഷ്യം പിടിപ്പിച്ചും ഞങ്ങൾ ഭക്ഷണം കഴിച്ചു തീർത്തു……ഇടക്ക് മറ്റുള്ളവരൊക്കെ പാത്രം കഴുകുന്ന ടൈമിൽ നിത്യയെ ഞാൻ കണ്ണുകാട്ടി വിളിച്ചു….
” നാളെ നമുക്ക് അമ്മുവിൻറെ വീട് വരെ പോവാം…ശബരിയും നീയും ഒരുമിച്ച് അങ്ങോട്ട് ചെന്നു അവളോട് ഇത് പറയാം…..”
ഞാൻ ശബ്ദം കുറച്ചു അവളോട് പറഞ്ഞു….
” അയ്യോ …! അതൊക്കെ വേണോ….??? അവർ എങ്ങനെ എടുക്കുമെന്ന് പേടിയാ…..”
അവൾ ഇത്തിരി വിഷമത്തോടെ എന്നോട് പറഞ്ഞു….
” പിന്നേ …..ഒന്ന് പോയേടീ …..സ്വന്തം മോൾ കണ്ടുപിടിച്ച ആളെ മറുത്തൊന്നും പറയാതെ സമ്മതിച്ച അവർ നിങ്ങളെപറ്റി എന്ത് പറയാൻ…..”
എനിക്ക് അങ്ങനൊരു മറുപടി പറയാൻ ഒട്ടും ആലോചിക്കാനില്ലായിരുന്നു ……സംഗതി അച്ഛനും അമ്മയും പഴയ ആളുകൾ ആയിരുന്നെങ്കിലും മനസ് കൊണ്ട് അവർ പുതുതലമുറയെക്കാൾ ഒരുപാട് മുന്പിലായിരുന്നു…..എന്റെ മറുപടി നിത്യയെ പൂർണ്ണമായും തൃപ്തിപ്പെടുത്തിയില്ലെന്നു തോന്നിയപ്പോൾ ഞാൻ അവളുടെ തോളിൽ പിടിച്ചു….
” ചുമ്മാ വാ പെണ്ണേ….നിനക്കറിയാത്തതോ നിന്നെ അറിയാത്തവരോ അല്ലല്ലോ അവിടെയുള്ളത്…നമുക്ക് പോയിട്ട് കുറച്ചുനേരം ഇരുന്നു പോരാം……”
അങ്ങനെ പറഞ്ഞപ്പോൾ അവൾ ആലോചനയോടെ തലയാട്ടി…..ഞാൻ സന്തോഷവാനായി…ഇവർ രണ്ടുപേരും ഒരുമിച്ചുള്ളപ്പോൾ അമ്മുവിനോടൊപ്പം കുളപ്പടവിൽ ഇരിക്കണമെന്നുള്ള ചെറിയൊരു ആഗ്രഹമുണ്ടായിരുന്നു …..ശബരി റെഡി അല്ലാത്തതുകൊണ്ട് മാത്രം നടക്കാതിരുന്ന ആഗ്രഹം….ഹ്മ്മം ..അവനെക്കൂടി സമ്മതിപ്പിച്ചെടുക്കണം…
അമ്മ പറഞ്ഞതനുസരിച്ച് നിത്യയെ കൊണ്ടുപോകാൻ അവളുടെ അച്ഛൻ വന്നു…കുറച്ചു നേരം എല്ലാരോടും സംസാരിച്ചു പുള്ളി നിത്യയുമായി മടങ്ങി പോയി…..ശബരിയും ഞാനും കുറച്ചു നേരം ഞങ്ങൾ ഇരിക്കാറുള്ള മതിലിൽ പോയിരുന്നു ഓരോ കാര്യങ്ങൾ സംസാരിച്ചു …. അന്ന് ഒന്നിച്ചു കിടക്കാൻ പ്ലാൻ ഇട്ടു നേരെ അവന്റെ റൂമിൽ പോയി….
വാതിൽ അടച്ചു കുറ്റിയിട്ടു അവൻ കട്ടിലിൽ ഫോണുമായി വന്നിരുന്നു…പിന്നെ y എന്ന വൈദേഹിയെ വിളിച്ചു….എന്നിട്ട് ലൗഡ് സ്പീക്കറിൽ ഇട്ടു…. ഒരു റിംഗ് മുഴുവൻ കഴിഞ്ഞെങ്കിലും ഫോൺ എടുത്തില്ല…ഞാൻ അവന്റെ മുഖത്തേക്ക് നോക്കി…
” ഇപ്പൊ എന്തിനാട വിളിക്കുന്നത്…? ഞാൻ സംശയിച്ചു…
” ഒന്നുമില്ല , അവളെങ്ങനെയൊക്കെ പറഞ്ഞിട്ട് ഒന്ന് വിളിക്കാഞ്ഞാൽ മോശമല്ലേ…?? ”
അവൻ എന്നോട് സംശയത്തിൽ ചോദിച്ചു…..എനിക്ക് അത്ഭുതമാണ് തോന്നിയത് …ഇവൻ ഇങ്ങനെയൊന്നും ചിന്തിക്കുന്ന പതിവില്ലാത്തതാണല്ലോ….ആ എന്തെങ്കിലുമാകട്ടെ….
അവന്റെ ഫോൺ അടിച്ചു…അത് അവളായിരുന്നു…അവൻ ഫോൺ അറ്റൻഡ് ചെയ്ത് ലൗഡിലിട്ടു …
“ഹെലോ കല്യാണച്ചെക്കൻ…..”
അതാണ് അപ്പുറത്ത് നിന്നും ആദ്യം വന്ന ഡയലോഗ്….
” പോടീ പോടീ…..കളിയാക്കാതെ പോയി തരത്തിൽ കളിക്കെടീ കോപ്പേ ..”
ശബരി എന്നെ നോക്കി കണ്ണടിച്ചു കാണിച്ചുകൊണ്ട് പറഞ്ഞു….
” എന്നാലും ഇത്രേം പിന്നാലെ നടന്നിട്ടും താനെന്നെ ഒരു ഫ്രണ്ടായിട്ടു കൂടി കണ്ടിട്ടില്ലല്ലേ…?? ”
ചെറിയൊരു നിശ്ശബ്ദതക്കു ശേഷം അവൾ ചോദിച്ചു….പക്ഷെ അത് കേട്ടപ്പോളാണ് ശബരി നിശ്ശബ്ദനായതും…
” അതെന്താ അങ്ങനെ ചോദിച്ചേ…? ”
അവൻ ചോദിച്ചു…
” അല്ല ഫ്രണ്ടായിട്ടെങ്കിലും കണ്ടിരുന്നെങ്കിൽ ഈ നിശ്ചയക്കാര്യമെങ്കിലും പറയാർന്നു….ഇതിപ്പോ ഞാൻ ഒരു പൊട്ടിയായില്ലേ അവളുടെ മുൻപിൽ….??
അവളുടെ സ്വരത്തിൽ ചെറിയൊരു വിറ വന്നു….
“സോറിയെടോ ….!! പക്ഷെ ഇത് നിശ്ചയമല്ല , ജസ്റ്റ് ഒന്ന് ഒറപ്പിക്കലാണ് ഫോർമൽ ആയിട്ട്….
അവൻ തിരികെ പിടിച്ചു നിക്കാനെന്ന പോലെ ചോദിച്ചു…
” എന്തോ…എനിക്ക് അറിയില്ല…… ! പിന്നെ വേറെന്താ …? ”
അവൾ വിഷയം നീട്ടാൻ താല്പര്യമില്ലാതെ ചോദിച്ചു…അപ്പോളാണ് വാതിലിൽ മുട്ട് കേട്ടത് …ഞാൻ വേഗം എണീറ്റു …ശബരി ഫോൺ ലൗഡ് മാറ്റി ചെവിയിൽ ചേർത്തു വെച്ചു …ഞാൻ ഡോർ തുറന്നു നോക്കിയപ്പോൾ ആന്റി വെള്ളത്തിന്റെ ജാറുമായി സംശയത്തിൽ എന്നെ നോക്കി….
ഞാൻ എന്താ എന്ന അർത്ഥത്തിൽ പുരികം പൊക്കി…
” എന്തോന്നാണ് ഒരു കള്ളലക്ഷണം…വാതിൽ കുറ്റിയൊക്കെ ഇട്ട് ….??”
ഉള്ളിലേക്ക് കേറി ശബരിയെ നോക്കി ആന്റി എന്നോട് ചോദിച്ചു….ശബരി ഫോൺ അപ്പോളേക്കും വെച്ചു…
” എന്ത് കള്ളലക്ഷണം….അത് ശെരി , വാതിൽ കുറ്റിയിടാനുള്ള അവകാശം പോലും ഞങ്ങൾക്കില്ലേ …??”
അത് അവനാണ് ചോദിച്ചത്…..
” ഇനി നിങ്ങൾക്ക് വേണ്ടാത്ത പരിപാടിയെങ്ങാനും ഉണ്ടോടെ…?? ”
കൃത്രിമ സംശയം വെച്ചു ഞങ്ങളെ പാളി നോക്കികൊണ്ട് ആന്റി ചോദിച്ചു…എനിക്ക് ചിരിയാണ് വന്നത്…
” ദേ പെറ്റ തള്ളയാണെന്നു ഞാൻ നോക്കൂല……കിക്ക് ബോക്സിങ് ഞാൻ ഇവിടെ പരീക്ഷിക്കും…”
ശബരി എണീറ്റു ആന്റിയുടെ വയറിനിട്ടു പതിയെ കുത്തിക്കൊണ്ടു ദേഷ്യപ്പെട്ടു…..
” ഓ പിന്നെ……എന്നാപിന്നെ നീ തീർന്നു….നിനക്ക് ഭക്ഷണത്തിൽ പാഷാണം തന്നു നിന്നെ ഞാൻ പരലോകത്തേക്ക് അയക്കും….”
മൂപ്പത്തി ലോകത്തിലെ മുഴുവൻ പുച്ഛവും മുഖത്ത് കാണിച്ചു അവനോടു പറഞ്ഞു…പിന്നെ മുഖം വെട്ടിച്ചു റൂമിൽ നിന്നും പോയി….
” നല്ല തങ്കപ്പെട്ട തള്ളയും മോനും………ഹാപ്പി ഫാമിലി…! ”
ഞാൻ അവരെ ഒന്ന് പ്രോത്സാഹിപ്പിച്ചു….അവൻ ചിരിച്ചുകൊണ്ട് കട്ടിലിൽ കേറി കിടന്നു….ഞാനും അവനരികിൽ സ്ഥാനം പിടിച്ചു…
” നാളെ നമുക്ക് അമ്മൂന്റെ വീട്ടിൽ പോവണംട്ടോ….”
ഞാൻ അവനെ ഓർമ്മിപ്പിച്ചു…
” ഏയ് , ഞാനില്ല ……..എള്ള് ഒണങ്ങണത് എണ്ണക്ക് , കുറുഞ്ചാത്തൻ ഒണങ്ങീട്ട് എന്ത് കാര്യം…?? ”
അവൻ പഴയൊരു വായ്മൊഴി പറഞ്ഞു എന്നെ ചൂടാക്കി….
” ഫ മൈ…….കുറുഞ്ചാത്തനു ഒണങ്ങിയാൽ കാര്യമുണ്ടാവാനുള്ളത് നാളെ അവിടെയുണ്ടാകും…..ബുദ്ധിമുട്ടാണെങ്കിൽ വേണ്ട ,ഞാൻ ഒറ്റക്ക് പൊക്കോളാം ……”
ഞാൻ കുറച്ചു വെയ്‌റ്റിട്ടു ……അല്ല ,നമുക്കെന്താ ചേതം ..
” ആ ….അതാ നല്ലത്, ഞാനെങ്ങും വരുന്നില്ല …. ” അവൻ തിരിഞ്ഞു കിടന്നു….
ഞാൻ മെല്ലെ അവനെ പുറകിലൂടെ കെട്ടിപ്പിടിച്ചു…
” നീ വാടാ……നിങ്ങളൂടി ഉണ്ടെങ്കിൽ ഒരു രസമായേനെ….”
ഞാൻ അവനോടു കെഞ്ചി….അല്ലെങ്കിൽ ഇനി എന്തൊക്കെ പറഞ്ഞാലും അവൻ വരൂല , ചെറുക്കൻ ദുരഭിമാനിയാണ്….
” അവിടെ ഞങ്ങൾ കൂടി വന്നിട്ട് എന്ത് ചെയ്യാനാ..?? വെറുതെ നിനക്ക് തന്നെ മോശപ്പേരു വരും നോക്കിക്കോ ….”
അവൻ മറുപടി തന്നു….
” അതൊന്നും ഇല്ല , നിങ്ങൾ വാ …….അച്ഛനും അമ്മേം അവളുമല്ലേ ഉള്ളൂ , അവർക്കൊക്കെ സന്തോഷമേ ഉണ്ടാവൂ ,നോക്കിക്കോ….”
ഞാൻ അവനെ സമാധാനിപ്പിച്ചു….അവൻ ഒന്നും മറുപടി തന്നില്ല…
ആലോചിച്ചപ്പോൾ എനിക്ക് അതിൽ വലിയ പ്രശ്നമൊന്നും തോന്നിയില്ല , പക്ഷെ എന്താണ് അവർ കൂടി ഞങ്ങൾക്കൊപ്പം ഉണ്ടാവണമെന്ന് ഞാൻ ഇത്രയധികം ആഗ്രഹിക്കാനുള്ള കാരണമെന്നും എനിക്ക് അറിയില്ലായിരുന്നു…
ചില ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും നമുക്ക് ആർക്കും പറഞ്ഞുകൊടുക്കാൻ ഇല്ലാത്ത ഒരു കാരണമുണ്ടാകുമല്ലോ….ഇത് അങ്ങനൊന്നാവാം….ഞാൻ അവനെ കെട്ടിപ്പിടിച്ചു കണ്ണടച്ചു….
പിറ്റേന്ന് ഒരുപാട് വൈകിയാണ് എണീറ്റത്….പിന്നെ വേഗം റെഡിയായി നിത്യയോടും ഇറങ്ങാൻ വിളിച്ചു പറഞ്ഞു 15 മിനിറ്റിനുള്ളിൽ ഞങ്ങൾ ഇറങ്ങി……
ശബരിയുടെ ബൈക്കിലായിരുന്നു പോയത് , അവൻ തന്നെ ഡ്രൈവർ , അവിടെ പടിക്കെട്ടിനടുത്തെത്തുമ്പോൾ തന്നെ കണ്ടു ഏന്തി വലിച്ചു നടക്കുന്ന നിത്യയെ , ഞങ്ങൾ അവളെ വിളിച്ചതിന് ശേഷം കുറച്ചു സമയം കഴിഞ്ഞിറങ്ങിയത് അവൾ കൂടി എത്താൻ വേണ്ടി ആയിരുന്നു…..അടുത്തെത്തിയപ്പോൾ ഞങ്ങളെ കണ്ട അവൾ വിയർത്തുകുളിച്ചു രണ്ടു കൈകളും ഊരക്ക് മുട്ടു കൊടുത്തു നിന്നു കിതച്ചു….
” എനിക്ക് വയ്യേ…!! നിങ്ങൾ എത്തുന്നതിനു മുൻപ് എത്താൻ ഓടിയ പോലെയാണ് വന്നത്…..”
അതും പറഞ്ഞു അവൾ ആ പടിക്കെട്ടിനടുത്തു ചടഞ്ഞിരുന്നു…
” എടാ ശബരി , നോക്കിനിക്കാണ്ട് അതിനെ എടുത്ത് തോളിലിട്ടോ….”
ഞാൻ ശബരിയെ പ്രോത്സാഹിപ്പിച്ചു….അവൻ രൂക്ഷമായി നോക്കിയപ്പോൾ ഞാൻ അറിയാത്ത ഭാവം നടിച്ചു…
” അങ്ങനെയൊന്നും എന്നെ പൊങ്ങൂല മോനെ……ഞാൻ ഇപ്പൊ നല്ല ശക്തിമാനാണ്..”
അവൾ കുസൃതിയോടെ പറഞ്ഞു…..
” ആർക്ക് ,ഇവനോ…?? നിനക്ക് അറിയാഞ്ഞിട്ട…എന്നെ പൊക്കി നടക്കും ഇപ്പോളും…”
ഞാൻ നൈസായിട്ട് രണ്ടാളേം ഇട്ട് കളിയാക്കി…
” അത് നടക്കും , മനുവേട്ടൻ ലൈറ്റ് വെയ്റ്റ് അല്ലേ……!! ഞാൻ അങ്ങനല്ല….
ഞാൻ വിട്ട ആയുധം അതിനെക്കാൾ വേഗത്തിൽ തിരിച്ചു വന്നു എന്നെ തരിപ്പണമാക്കി…..
” കിട്ടാനുള്ളത് ആയല്ലോ….അപ്പൊ നമുക്ക് അടുത്ത കാര്യപരിപാടിയിലേക്ക് കടന്നാലോ….?? ”
ഇളിഭ്യനായി നിന്ന എന്നെ നോക്കി ശബരി ഉള്ളിലേക്കു പോകാമെന്ന രീതിയിൽ ചോദിച്ചു…പ്രത്യേകിച്ചൊന്നും മറുപടി ഇല്ലാത്തതു കൊണ്ട് ഞാൻ സമ്മതം കൊടുത്തു…നിത്യ എണീറ്റു ഉള്ളിലേക്ക് നടന്നു…..
പൂമുഖത്തേക്ക് എത്തുമ്പോൾ അച്ഛനും മകളും ഉമ്മറത്ത് പടിയിൽ ഇരുന്നു സംസാരിക്കുന്നുണ്ടായിരുന്നു……മുകളിലെ സ്റ്റെപ്പിലിരുന്നു തൊട്ടു താഴേപ്പടിയിൽ അവളുടെ ഇരുകാലുകൾക്കും ഇടയിൽ ഇരുത്തി അച്ഛന്റെ തലയിൽ മുടി കറുപ്പിച്ചു കൊണ്ട് ഇരിക്കുന്ന അവൾ കാര്യമായെന്തോ സംസാരത്തിലാണെന്നു അടുത്തെത്തിയപ്പോൾ മനസിലായി ….ഞങ്ങളെ കണ്ടപ്പോൾ ചിരിയോടെ കയ്യിലുള്ള ബ്രഷും ചായവും മാറ്റിവെച്ചു എണീറ്റു മാറിനിന്നു ….ഏകദേശം തീർന്നിട്ടുണ്ട്……..
” വാ ….വാ ……ഞങ്ങൾ ചെറിയൊരു പരിപാടിയിൽ ആയിരുന്നു….. ഈ പെണ്ണിനെ ഒഴിഞ്ഞു കിട്ടുമ്പോളേ ഇതൊക്കെ നടക്കൂ….”
കണ്ണാടിയിൽ നോക്കി തൃപ്തി വരാതെ വീണ്ടും വീണ്ടും ഓരോ ഭാഗം തിരിഞ്ഞും മറിഞ്ഞും നോക്കിക്കൊണ്ടുതന്നെ അച്ഛൻ ഞങ്ങളോട് കസേര ചൂണ്ടിക്കാണിച്ചു…..ശബരി പുള്ളിയുടെ ചേഷ്ടകൾ കണ്ടു എന്തോന്നടെ എന്ന അർത്ഥത്തിൽ എന്നോട് കൈ കാണിച്ചു…
” അങ്ങേർക്കു ഈ കണ്ണാടിയിൽ എത്ര നോക്കിയാലും തൃപ്തി ആവില്ല മക്കളെ…..അഴകിയ രാവനാണെന്നാ വിചാരം…നിങ്ങൾ ഇങ്ങോട്ട് ഇരിക്ക്….”
ശബരിയുടെ ആക്കൽ കണ്ടുകൊണ്ടു വന്ന അമ്മ പിന്നിൽ നിന്നും ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ സത്യത്തിൽ അച്ഛനെക്കാൾ ചമ്മിയത് ശബരിയാണ് ……..ഞങ്ങൾ അവിടെയുള്ള കസേരയിലും തിണ്ണയിലും ഓരോ സ്ഥലത്തായി ഇരുന്നു…..അമ്മു തിണ്ണയിൽ എന്റെ അരികിൽ വന്നിരുന്നു….
” അസൂയ….!! ഇവൾക്ക് വയസ് കൂടുന്തോറും എന്നോട് അസൂയ കൂടി വരുവാണ് കണ്ടില്ലേ…?? ”
അച്ഛൻ കണ്ണാടി മാറ്റിവെച്ചു പിന്നിലേക്ക് അമ്മയെ നോക്കികൊണ്ട് പറഞ്ഞു….പിന്നെ എണീറ്റു ഞങ്ങൾക്ക് അഭിമുഖമായി കസേരയിൽ ഇരുന്നു…അമ്മ ചായ ഉണ്ടാക്കട്ടെ എന്നും പറഞ്ഞു ഉള്ളിൽ പോയി…അത് കേട്ടപ്പോൾ അമ്മുവും കൂടെ ഓടി
” ഇയാൾ ഇപ്പൊ ഇവിടില്ല ല്ലേ …?? , എങ്ങനുണ്ട് പഠിത്തമൊക്കെ …?? ”
അച്ഛൻ ശബരിയെ നോക്കി ചോദിച്ചു….
” കുഴപ്പല്ലാണ്ട് പോകുന്നു മാമാ…..ചെറിയൊരു ലീവ് കിട്ടിയപ്പോൾ ഒന്ന് ഓടിപ്പിടിച്ചു വന്നതാണ്….”
അവൻ വളരെ താഴ്മയായി പറഞ്ഞു…ഹോ എന്തൊരു വിനയം എന്റെ ദൈവമേ..!!
” കൃപക്ക് സുഖം തന്നെയല്ലേ….എന്തൊക്കെയ അവളുടെ വിവരങ്ങൾ ..?? ”
ശബരി വീണ്ടും നിഷ്കളങ്കമായി ചോദിക്കുന്നു….എന്റെ കിളി പോയി…ഇവൻ ഈ പരനാറി കൃപ എന്നോക്കെ പറയുന്നത് ആദ്യമായിട്ടാണ് ഞാൻ കേൾക്കുന്നതെന്നു തോന്നുന്നു……..അല്ലാത്ത എപ്പളും …..മോൾ , …… എന്നൊക്കെയുള്ള ഓമനപ്പേരാണ് വിളിക്കാറുള്ളത്…..
” ഓഹ് , അവൾ അങ്ങനെ പോണുണ്ട് , പഠിച്ചു പഠിച്ചു ജീവിക്കാൻ മറക്കുമോന്നുള്ള പേടിയാണ് ഇപ്പൊ…..”
അച്ഛൻ നോട്ടം മാറ്റി കുറച്ചു വിഷമത്തോടെ പറഞ്ഞു…
” അവൾ പഠിക്കാൻ പണ്ടേ മിടുക്കിയാണല്ലോ…..അപ്പൊ അക്കാര്യം no പ്രോബ്ലം…ഇങ്ങോട്ട് എപ്പഴ വരാറ്…?? ”
അവൻ അതിന്റെ മേലെ ഈ ചോദ്യം ചോദിച്ചു….
” വരാറൊന്നും ഇല്ല മോനെ , വിളി തന്നെ വല്ലപ്പോളും മാത്രം…….ഒരു പ്രായമായാൽ പിന്നെ മക്കൾക്കു അച്ഛനമ്മമാരൊക്കെ അധികപ്പറ്റാവുമായിരിക്കും…..”
വിദൂരമായേതോ ദിക്കിലേക്ക് നോക്കി അച്ഛൻ പതിയെ അത് പറയുമ്പോൾ എന്റെയും ശബരിയുടെയും തല താനെ കുനിഞ്ഞു……പറയാൻ പറ്റാത്ത എന്തോ ഒരു വിഷമം നെഞ്ചിൽ കുടുങ്ങിക്കിടന്നു……കൃപയെ ഉദേശിച്ചു
പറഞ്ഞതാണെങ്കിലും എപ്പഴോ ഞങ്ങളും ചെയ്തത് ഇതുതന്നെയല്ലേ എന്ന ചിന്തയായിരുന്നു അതിനു കാരണം….നിത്യ പൂർണ്ണ നിശബ്ദയായി ഇരുന്നു ഞങ്ങളെ മാറി മാറി നോക്കി…
” മക്കളെ…..സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങുമ്പോൾ ചില സമയത്ത് മറ്റുള്ളവരൊന്നും ഇല്ലാതെയും നമുക്ക് മുന്നോട്ടു പോവാൻ പറ്റുമെന്നും അവരൊന്നും യഥാർത്ഥത്തിൽ ആവശ്യം തന്നെയില്ല എന്നെല്ലാം തോന്നും ……സത്യമായിരിക്കും , പക്ഷെ അതുപോലെ നമ്മൾ ചിന്തിക്കേണ്ട മറ്റൊന്ന് അവർക്ക് ചിലപ്പോൾ നമ്മളില്ലാതെ മുന്നോട്ടു പോവാൻ പറ്റില്ലെന്നുള്ളതാണ്…..നമ്മളെ ആവശ്യമുള്ളവർക്കൊപ്പം അവരാഗ്രഹിക്കുന്ന സമയത്ത് ഉണ്ടാകാൻ പറ്റിയാൽ പിന്നീടൊരുകാലത്ത് നമുക്കതിൽ സന്തോഷം തോന്നും…..അത് അറിഞ്ഞിട്ടും ചെയ്യാതിരുന്നാൽ ഈ ജീവിതത്തിൽ മറ്റെന്തൊക്കെ നേടിയാലും മനസുഖം മാത്രം കിട്ടില്ല….”
ഞങ്ങളെ നോക്കി അച്ഛനത് പറയുമ്പോൾ മറുപടി ഇല്ലാതെ ഞങ്ങൾക്ക് അങ്ങേരുടെ മുഖത്തേക്ക് അന്തം വിട്ടു നോക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ…..
ഇതിന് മുൻപ് ശബരിയെ ഞാൻ ഇങ്ങനെ നിസഹായനായി കാണേണ്ടി വന്നിട്ടില്ല …..അച്ഛൻ പറഞ്ഞ ഓരോ കാര്യങ്ങളും എന്നത്തേയും പോലെ എന്നെ കൂട്ടിയും കുറച്ചും ആലോചിപ്പിക്കുകയാണ് ഉണ്ടായത്……
” മതി പഴംപുരാണം….. ചായ കുടിച്ചിട്ട് ബാക്കി കേള്ക്കാം….”
അമ്മുവാണ് ആ സന്ദര്ഭത്തിന് ഒരു അയവു വരുത്താനെന്ന പോലെ കടന്നു വന്നത്…….പിന്നാലെ അമ്മ കുറച്ചു ബേക്കറികളുമായി വന്നു……പിന്നെ ചായകുടിച്ചു മെല്ലെ ഞങ്ങൾ പുറത്തേക്കിറങ്ങി…..ഞാൻ മുന്നിൽ നടന്നു നേരെ കുളപ്പടവിൽ ചെന്നിരുന്നു , മറ്റുള്ളവർ മൂന്ന് പേരും എനിക്ക് പിന്നാലെ വന്നു , അമ്മു താഴെ സ്റ്റെപ്പിൽ ഇരുന്നു എന്റെ മടിയിലേക്ക് ചാരി …….
” അപ്പൊ മക്കളെ ,ഇതാണ് ഞങ്ങളുടെ പ്രണയലോകം…….കുറേ പരിഭവങ്ങളും പരാതികളും സ്നേഹവും കൈമാറാൻ ഈ ലോകത്തെ ഏറ്റവും സേഫ് ആയിട്ടുള്ള സ്ഥലങ്ങളിലൊന്ന്….”
ഞാൻ കൈകൾ വിരിച്ചുകൊണ്ടു ഒരു നാടക ഡയലോഗ് പോലെ ശബ്ദാനുകരണം നടത്തി പറഞ്ഞു….
” അതേ……ഇടക്ക് മിസ്സ് ആയ ഒരു സാധനം കൂടി ഉണ്ട് , ചുംബനങ്ങൾ കൈമാറുന്ന സ്ഥലം എന്നും……അല്ലേ പ്രണയലോകത്തിലെ ജീവികളെ..??? ”
നിത്യ ഞങ്ങളെ പുച്ഛിച്ചുകൊണ്ടു ചോദിച്ചു….അമ്മു തലക്കു കൈ കൊടുത്ത് അവളെ നോക്കി….ശബരിയുടെ മുൻപിൽ നിന്നും അത് പറഞ്ഞത് അവൾക്കു നാണക്കേട് തോന്നിയിട്ടുണ്ടാവും….
” ഏട്ടാ വെറുതെ അതിനെ ഒന്നും തിരിച്ചു പറയാൻ നിക്കണ്ട , നാക്കിനു എല്ലില്ലാത്ത മുതലാണ് , വെറുതെ ചമ്മി നിൽക്കാൻ എനിക്കെങ്ങും വയ്യ….”
അമ്മു എന്നോട് കെഞ്ചിയത് കണ്ടപ്പോൾ എല്ലാരും ചിരിച്ചു….
” അന്ത ഭയം ഇരിക്കട്ടും….”
നിത്യ ഞങ്ങളെ കൈ ചൂണ്ടി പേടിപ്പിച്ചു കാണിച്ചു….
” പ്ലാൻ ചെയ്ത് കൊണ്ടുവന്നതോ…..ആണോ മനുവേട്ടാ…?? ”
നിത്യ എന്നോടായി ചോദിച്ചു …..ഞാൻ ചിരിച്ചു…
” മൂന്ന് കൊല്ലം മുൻപ് ഞങ്ങൾ രണ്ടുപേരും മാത്രമിരുന്നു ഒന്ന് പ്ലാൻ ചെയ്തതിന്റെ ബാക്കിയാണ് എന്റെ b ed കഴിഞ്ഞു ഞാൻ ഒരു യോഗ്യനായത്….”
ഞാൻ പറഞ്ഞു തുടങ്ങിയപ്പോൾ കളിയെന്നു കരുതി ഇരുന്ന അവർ സീരിയസ് ആയി എന്നിലേക്ക് ശ്രദ്ധ വെച്ചു….
” ഇനി അങ്ങോട്ടുള്ള യാത്ര എനിക്ക് അമ്മുവിനൊപ്പവും നിങ്ങൾ രണ്ടുപേരും ഒരുമിച്ചുമാണ്….അതുകൊണ്ട് എങ്ങനെ ഇവിടുന്നു അങ്ങോട്ട് പോണമെന്നുള്ളത് കൂട്ടമായി ഒന്ന് പ്ലാൻ ചെയ്യണം….”
ഞാൻ കാര്യം അവതരിപ്പിച്ച് അവരെ നോക്കി…..
” എന്ന് വെച്ചാൽ ….?? ”
അതും നിത്യയുടെ വകയാണ് …..
” എന്ന് വെച്ചാൽ നമ്മുടെ ഭാവി….എന്റെ കോഴ്സ് തീർന്നു , ഇനി എനിക്ക് ആഗ്രഹം ഏതെങ്കിലും സ്കൂളിൽ സ്ഥിരമായി കിട്ടണമെന്നുള്ളത് തന്നെയാണ്……അതുവരെ ട്യൂഷൻ സെന്ററോ മറ്റെന്തെങ്കിലും വേണോ എന്നൊന്നും തീരുമാനമായില്ല….”
ഞാൻ കുറച്ചുകൂടി ആഴത്തിൽ കാര്യം പറഞ്ഞു മനസിലാക്കി…..അവർ ശ്രദ്ധയോടെ നോക്കിയിരുന്നു….
” ഇനി എന്റെയാണെങ്കിൽ എനിക്ക് ചെറിയൊരു രൂപമുണ്ട് , കോഴ്സ് ഒരു വർഷം കൂടിയുണ്ട് …അത് കഴിഞ്ഞു ഞാൻ ഏതെങ്കിലും fmcg യിലോ , മറ്റെന്തിന്റെയെങ്കിലും മാർക്കറ്റിങ്ങിലൊ കേറാനാണ് ഉദ്ദേശിക്കുന്നത്…. അത്യാവശ്യം പാക്കേജിൽ നാട്ടിൽ തന്നെ നില്ക്കാനുള്ള ഒരു പ്ലാൻ..”
ശബരി അത് അമ്മുവിനോടായാണ് വിശദീകരിച്ചത്…അവൾ ആദ്യം അമ്പരന്നു നിന്നെങ്കിലും നാട്ടിൽ നീക്കാനാണ് പ്ലാൻ എന്ന് കേട്ടപ്പോൾ സന്തോഷവതിയായി……അവൻ പറഞ്ഞതിൽ ഈ fmcg എനിക്ക് മനസിലായില്ല , എന്നാലും അത് പുറത്ത് കാണിക്കാനും സംശയമായി അവനോടു ചോദിക്കാനും നിന്നില്ല…പക്ഷെ അപ്പോളാണ് ആ ചോദ്യം …
” അല്ല ഏട്ടാ ,എന്താ ഈ Fmcg..?? ”
എന്നെ തോണ്ടി അമ്മു പതുക്കെ ചോദിച്ചു….ഞാനും എനിക്ക് അറിയില്ലെന്ന് ചുമൽകൂച്ചി കാണിച്ചു…..
” അത് ശെരിയാണല്ലോ ….അതെന്താ സംഗതി …? ”
നിത്യയും ഇത്തിരി ആലോചനയോടെ ശബരിയുടെ തോളിൽ ചാരി…
” മണ്ടൻകുണാപ്പികളെ …..ഈ ഉപ്പു തൊട്ടു കർപ്പൂരം വരെയുള്ള സാധനങ്ങൾക്ക് മാർക്കറ്റിങ് ഉണ്ട് അതിനെ പൊതുവേ പറയുന്ന പേരാണ് അത് ….”
അവൻ ഇത്തിരി അഹങ്കാരത്തോടു കൂടി പറഞ്ഞു….
” അയ്യേ ….ഈ ഉപ്പൊക്കെ വിറ്റാൽ അതിനുമാത്രം സാലറി കിട്ടുമോടാ …??”
ഞാൻ ഇത്തിരി കളിയാണ് കാര്യമായും ചോദിച്ചു….
” എന്റെ മോനെ , മാർക്കറ്റിങ് എന്ന് പറഞ്ഞാൽ ഒരു ലോകമാണ് , ഈ fmcg സെഗ്മെന്റിൽ നല്ല പാക്കേജ് കിട്ടുന്ന കുറേ കമ്പനികളുണ്ട് , ടാറ്റാ സാൾട്ട് ഇല്ലേ നീ പറഞ്ഞ ഉപ്പ് അതിലൊക്കെ കിട്ടിയാൽ ജീവിതം രക്ഷപ്പെട്ടു….അഞ്ചു ലക്ഷവും ആറു ലക്ഷവും ഒക്കെയാണ് അവർ വർഷത്തിൽ കൊടുക്കാറുള്ളത് ….അതുപോലെ ഒരുപാട് എണ്ണം വേറെ ഉണ്ട്…..സോപ്പ് , ചന്ദനത്തിരി , കറി പൗഡറുകൾ നല്ല കമ്പനികളിൽ കിട്ടിയാൽ നല്ല കിടിലൻ സാലറി കിട്ടും, പിന്നെ യാത്ര ചിലവ് , ഇൻസെന്റീവ് …..നീ എന്താ കരുതിയത്….? ”
അവൻ പറഞ്ഞതൊക്കെ എനിക്ക് പുതിയ അറിവുകളായിരുന്നു….നമ്മൾ പ്രത്യക്ഷത്തിൽ നിസാരമെന്നു കരുതുന്ന പലതും യഥാർത്ഥത്തിൽ മാരകമാണെന്നു എനിക്ക് സമ്മതിക്കേണ്ടി വന്നു…….ഏതാണ്ട് എന്റെ പോലെ തന്നെയായിരുന്നു പെണ്ണുങ്ങൾ രണ്ടിന്റെയും അവസ്ഥ…കിളി പാറി ഇതൊക്കെ നടക്കുന്നതാണോ എന്ന സംശയത്തിൽ ആയിരുന്നു അവരും….
” എങ്ങനെയെങ്കിലും ഏതേലും നല്ല ഒന്നിൽ കേറി പറ്റണം ,അതും ക്യാമ്പസ് ഇന്റർവ്യൂ വരുമ്പോൾ തന്നെ…..ന്റെ ലക്‌ഷ്യം അതാണ്….ഇനി അവിടെ ഒന്നും നാട്ടിലേക്കു കിട്ടിയില്ലെങ്കിൽ ഇവിടെ വന്നു വേറെ ട്രൈ ചെയ്ത് നോക്കണം….”
ശബരി അവന്റെ ഭാവിയെപ്പറ്റി നന്നായിത്തന്നെ തീരുമാനിച്ചിട്ടുണ്ട്….ഞാൻ കരുതിയത് ഞാനാണ് അവനെക്കാൾ മുന്നോട്ടു പോയതെന്നാണ് …..എവിടെ …??!!! ഇതിപ്പോ ഏത് വഴിയിലേക്ക് എങ്ങനെ കേറണമെന്നു വരെ അവനു പൂര്ണ നിശ്ചയമുണ്ട്….ഞാനോ …സ്കൂളിൽ സ്ഥിരമായി ജോലി എന്നൊരു ആഗ്രഹമൊഴികെ അത് എങ്ങനെയെന്നോ ഏത് വഴിക്കെന്നോ പ്ലാനിംഗ് ഇല്ല……..
” എടാ മനൂ….നീ ചെയ്യേണ്ടത് എന്താന്ന് വെച്ചാൽ ഈ വർഷം എക്സാം കഴിഞ്ഞു നീ തൽക്കാലം ട്യൂഷൻ സെന്റെറിൽ പോ……എന്നിട്ട് സ്വന്തമായി ഒരു റേഞ്ച് ഉണ്ടാക്കിയെടുക്ക്…..നിന്റെ ക്ലാസ്സ് ഒരു സംഭവമാണെന്ന് ഓരോ കുട്ടിക്കും തോന്നുന്ന രീതിയിൽ ഒരു റേഞ്ച്……മനസ്സിലായോ ..?” അവൻ എന്നോട് ചോദിച്ചപ്പോൾ ഞാൻ തല കുലുക്കി..
” എന്നിട്ട് അടുത്ത വർഷം എന്റെ കോഴ്സ് കഴിഞ്ഞു ഞാൻ ഏതേലും കമ്പനിയിൽ കേറിയാൽ പിന്നെ നീ ട്യൂഷൻ സെന്റെറിൽ പോകുന്നതിനൊപ്പം psc കോച്ചിങിനും പോണം….ആഴ്ചയിൽ മൂന്ന് ദിവസമാണ് കോച്ചിംഗ് ,ബാക്കിയുള്ള ദിവസം ട്യൂഷൻ സെന്റെറിൽ പോയാൽ മതി , അല്ലെങ്കിൽ മുഴുവനായും psc ക്കു വേണ്ടി ഇറങ്ങിക്കോ ഒരു രണ്ടു വർഷം ….പൈസ ഞാൻ തന്നോളാം…..എന്നിട്ട് ഏതേലും ലിസ്റ്റിൽ കേറി പറ്റിക്കൊ , സ്കൂളിലെങ്കിൽ അങ്ങനെ അല്ലെങ്കിൽ വേറെ….എന്ത് പറയുന്നു…?? ”
ഒരു മൂത്ത കാരണവരെ പോലെ അവന്റെ ഡയലോഗ് കേട്ടപ്പോൾ എന്റെ മനസ് നിറഞ്ഞു ….ഞാൻ എത്ര പക്വത കൈവരിച്ചാലും അതിനു ഒരു പടി മുകളിൽ അവൻ എപ്പോഴും ഉണ്ടാവും….സത്യത്തിൽ അങ്ങനെയൊരു കഴിവിനോട് എനിക്ക് അഭിമാനമാണ് തോന്നിയത്….
” ആ …അത് നോക്കാം….പക്ഷെ നിന്റെ പൈസ കൊണ്ട് വേണ്ട , എനിക്കൊരു ചൂടു വരണമെങ്കിൽ അതിനു ഞാൻ തന്നെ സ്വന്തം മുടക്കുന്നതാണ് ഉത്തമം…ലേ ..?? ”
ഞാൻ അങ്ങനെ പറഞ്ഞു അമ്മുവിനെ നോക്കിയപ്പോൾ അവൾ അഭിമാനത്തോടെ തലകുലുക്കി……
” അങ്ങനെ ഈഗോ വെച്ചു നോക്കണ്ട , നീ ഫുൾടൈം ഇരുന്നു പടിക്കണമെന്നുള്ള ഉദ്ദേശ്യം വെച്ചാണ് ഞാൻ അങ്ങനെ പറഞ്ഞത് ….നീ ഒരു സൈഡിലൂടെ സമ്പാദിക്കുന്നുണ്ടെങ്കിൽ തീർച്ചയായും അത് പഠനത്തിനെ ബാധിക്കും….അതല്ല ഇതിനായി രണ്ടു വർഷമെങ്കിലും മെനക്കെട്ടാൽ അതിനുള്ള ഗുണമുണ്ടാകും…എന്റെ തീരുമാനവും ആഗ്രഹവും അങ്ങനാണ്…”
ശബരി അത് പറഞ്ഞു എന്റെ മുഖത്ത് നോക്കി….
” എനിക്ക് ഇതാണ് കുറച്ചു കൂടി നന്നായി തോന്നുന്നത്……വേറൊരു ഏർപ്പാടുമില്ലെങ്കിൽ മനുവേട്ടന് അത്രേം സീരിയസായി പഠിക്കാമല്ലോ….അങ്ങനെ മതി മനുവേട്ടാ…”
നിത്യ ശബരിയെ സപ്പോർട്ട് ചെയ്തുകൊണ്ട് എന്നോട് പറഞ്ഞു….ഞാൻ അമ്മുവിനെ നോക്കിയപ്പോൾ അവൾ ആലോചനയിലാണ്….
” അതൊക്കെ അതൊക്കെ ശെരിയെന്നു വെക്കാം , എന്നാലും അടുത്ത വർഷമല്ലേ കോഴ്സ് കഴിയൂ , പിന്നെ ഓരു ജോലിയൊക്കെ കിട്ടിയിട്ടല്ലേ ഈ പ്ലാൻ നടക്കൂ…..ഇപ്പൊ തന്നെ ഇങ്ങനെ പ്ലാൻ ചെയ്യുന്നത് അതിമോഹമല്ലേ …?? ”
ഞാൻ ഒന്നുകൂടി ആലോചിച്ചപ്പോൾ എനിക്ക് അങ്ങനൊരു ചോദ്യം ചോദിക്കാനാണ് തോന്നിയത്…
” ഏയ്…..ഇത് നമ്മുടെ പ്ലാൻ A……എന്നെ സംബന്ധിച്ചിടത്തോളം ഈ പ്ലാൻ തന്നെയാണ് നടക്കാൻ പോവുന്നത്….കാരണം ഉണ്ടെന്ന് കൂട്ടിക്കോ , ഇനി ഏതെങ്കിലും ചാൻസിൽ നടന്നില്ലെന്ന് വരട്ടെ , അപ്പോൾ നമ്മൾ നേരത്തെ ചിന്തിച്ചില്ലേ മൂന്ന് ദിവസം ക്ലാസും മൂന്ന് ദിവസം കോച്ചിങ്ങും അങ്ങനെ നോക്കാം, അത് പ്ലാൻ B ….. എല്ലാത്തിനും ഒരു ബാക്കപ്പ് പ്ലാൻ ഉണ്ടായിക്കോട്ടെ ലേ…?? ”
അവൻ എന്റെ അടുത്തേക്ക് നീങ്ങിയിരുന്നു കൊണ്ട് പറഞ്ഞു…..
ആ പറഞ്ഞത് ഞങ്ങൾ മൂന്ന് പേർക്കും സ്വീകാര്യമായിരുന്നു….ഒന്നുകിൽ പ്ലാൻ A അല്ലെങ്കിൽ പ്ലാൻ B……..അമ്മു എന്തോ നിശ്ശബ്ദമായിരുന്ന് ഇതെല്ലാം കേൾക്കുകയാണ് ചെയ്തുള്ളൂ….
” ന്താ അമ്മുട്ട്യേ ഒന്നും പറയാത്തെ ….?? ”
ഞാൻ അവളുടെ മുഖത്തേക്ക് പാറിവീണ മുടികളിൽ മെല്ലെ തലോടിക്കൊണ്ട് ചോദിച്ചു…..
” ഒന്നൂല്ല ഏട്ടാ…..ഞാൻ നിങ്ങൾ പറയണതൊക്കെ കേട്ടിരിക്കുവാരുന്നു…”
അവൾ തെല്ല് ആലോചനയോടെത്തന്നെ പറയുകയാണെന്ന് അവളുടെ മുഖം കണ്ടപ്പോൾ എനിക്ക് മനസിലായി ….
” സത്യം …?? ഞാനാണേ സത്യം ….?? ”
ഞാൻ അതൊന്ന് ഉറപ്പിക്കാൻ വേണ്ടി ചോദിച്ചു….അപ്പോൾ അവൾ തലയുയർത്തി എന്നെ നോക്കി….
” അല്ല ഏട്ടാ…..നമ്മളൊക്കെ ഒരുപാട് വലുതായല്ലോ എന്ന് ആലോചിച്ചതാ……അച്ഛന്റേം അമ്മേടേം കൂടെ ഒറ്റക്കുട്ടിപോലെ ഇങ്ങനെ ജീവിച്ചു പോരുമ്പോളും, അവർ നമ്മളെ സ്നേഹിക്കുന്നത് കാണുമ്പോളൊന്നും പ്രായമായെന്നു തോന്നാറില്ല , ഇപ്പൊ നിങ്ങടെ ഇടയിലിരുന്ന് ഭാവിയെപ്പറ്റി ഇത്ര സീരിയസായി ചിന്തിക്കുമ്പോൾ എന്തോ ഒരു പേടി …….ചിലപ്പോളൊക്കെ വലുതാവേണ്ടിയിരുന്നില്ലെന്നു തോന്നും , കല്യാണമൊക്കെ കഴിഞ്ഞു അച്ചനേം അമ്മയേം ഒറ്റയ്ക്ക് വിട്ടു പോവേണ്ടി വരുന്ന അവസ്ഥയൊക്കെ ആലോചിക്കാൻ പോലും എനിക്ക് സാധിക്കുന്നില്ല ഏട്ടാ……”
എന്റെ കയ്യിൽ അള്ളിപ്പിടിച്ചുകൊണ്ടു ഇങ്ങനെയെല്ലാം പറയുമ്പോൾ ആ പറച്ചിലിന്റെ തീവ്രത എനിക്ക് മനസിലാക്കാൻ പറ്റുന്നുണ്ടായിരുന്നു…..
ആശ്വസിപ്പിക്കാനെന്നോണം ഞാൻ അവളുടെ മൂർദ്ധാവിൽ ഒരു ഉമ്മ കൊടുത്തു…..
” നിങ്ങൾ രണ്ടുപേരും ഡിഗ്രി കഴിഞ്ഞാൽ b ed ന് പോയാൽ മതി…….എന്നിട്ട് ഒരുമിച്ചു ഏതേലും സ്കൂളിൽ കേറാം…….”
ഞാൻ അമ്മുവിനെ ചേർത്തുപിടിച്ചു നിത്യയോട് പറഞ്ഞു….
” അയ്യോ ….ഞാനിങ്ങനെ പ്ലാൻ ചെയ്യാനൊന്നും ഇല്ലെന്റെ പൊന്നോ..!! ആദ്യം പൊട്ടാതെ എല്ലാ പേപ്പറും ഒന്ന് വാങ്ങാൻ നോക്കട്ടെ …..ന്നിട്ട് സാവധാനം ആലോചിക്കാം ബാക്കിയൊക്കെ …..എനിക്ക് ഈ ഡിഗ്രി തന്നെ ഒരു ബാലികേറാമലയാണ്…..”
നിത്യ രണ്ടു കൈകൊണ്ടും തലയ്ക്കു വെച്ചുകൊണ്ട് അവളുടെ നിസഹായത വെളിപ്പെടുത്തി….
” ആഹാ , അടിപൊളി……ന്നാ പിന്നെ ഇന്നുതന്നെ വൈദേഹിയെ വിളിച്ചു നീ അവളെ പറ്റിച്ചതാണെന്നു പറയണം…….വെറുതെ ഒരു ഡിഗ്രി പോലും കിട്ടുമോ എന്നറിയാത്ത ഒരുത്തിക്ക് വേണ്ടി mba കാരിയെ കളയണ്ടല്ലോ…”
ശബരി അവൾക്കു മറുപടിയെന്നോണം പറഞ്ഞു ….ഞാൻ ഉറക്കെ ചിരിച്ചു , അമ്മുവിന് കാര്യം മനസിലായില്ല…..നിത്യ ചുവന്ന മുഖവും , കൃത്രിമ ദേഷ്യവും കാണിച്ച് അവനെ നോക്കി…..
” എന്താ കാര്യം ….? ആരാ വൈദേഹി …?? ”
അമ്മു എന്റെ മുഖം അവൾക്കു നേരെ തിരിച്ചു ചോദിച്ചു , എനിക്ക് ചിരി അടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു …..
” വൈദേഹി നിന്റെ അമ്മൂമ്മ…..എന്തൊക്കെ അറിയണം , എണീറ്റുപോടീ ഞൊണ്ടി…”
നിത്യ അവൾക്കു നേരെ ദേഷ്യപ്പെട്ടു …..
‘ *ടപ്പേ* ‘ എന്നൊരു ശബ്ദവും ഒരു അലർച്ചയും കേട്ടു …ശബരി അവളുടെ തുടയിൽ നല്ലൊരു അടി വെച്ചുകൊടുത്തതാണ് സംഭവം ….
നന്നായി വേദനിച്ച അവളുടെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകി…..ഇതെല്ലാം കുറച്ചു സെക്കൻഡുകൾക്കുള്ളിൽ കഴിഞ്ഞു…..അമ്മു വല്ലാത്ത വിഷമത്തോടെ നോക്കിനിന്നശേഷം എണീറ്റു നിത്യക്കരികിൽ പോയി അവളെ ചേർത്തുപിടിച്ചു …
” എന്തിനാ ശബരിയേട്ടൻ ഇവളെ തല്ലിയെ…?? ”
അമ്മു ശബരിയെ നോക്കി വിഷമത്തിൽ ചോദിച്ചു …
” എന്തിനാണെന്ന് നിനക്ക് മനസിലായില്ലേ ….??? ”
ശബരി അടിച്ച അതേ ചൂടിൽ തന്നെ തിരിച്ചു ചോദിച്ചു……
” എന്നെ ഞൊണ്ടി എന്ന് വിളിച്ചതിനാണോ അടിച്ചേ…?? അങ്ങനാണേൽ അതിന്റെ ആവശ്യമില്ലായിരുന്നു…”
അവൾ കുറച്ചു ഗൗരവത്തിലാണ് അത് പറഞ്ഞത്….
” അതിന്റെ ആവശ്യം എനിക്കറിയില്ല , അങ്ങനെ വിളിച്ചത് എനിക്ക് അത്ര നന്നായി തോന്നിയില്ല , തല്ലാൻ അധികാരമുള്ളതുകൊണ്ടു തല്ലി ….അത്രേ ഉള്ളൂ……”
അവൻ അവളോട് എടുത്തടിച്ചപ്പോലെ മറുപടി കൊടുത്തു…അമ്മു സങ്കടം കൊണ്ട് മുഖം വീര്പ്പിച്ചു…ഇടക്കിടെ ചേർത്തുപിടിച്ച കൈകൊണ്ടു തലോടുന്നുമുണ്ട് ….നിത്യ ഒന്നും പറയാതെ കുളത്തിലേക്ക് നോക്കി ഇരുന്നു…
” പുറത്ത് സ്നേഹം കാണിച്ച് അകത്തു എന്നെ ഞൊണ്ടിയെന്നും ചട്ടുകാലിയെന്നും വിളിക്കുന്ന കുറേപ്പേർ എനിക്ക് അറിയാവുന്നവരുണ്ട്….ഇവൾ ദേഷ്യം വരുമ്പോൾ അങ്ങനെ വിളിക്കുമെങ്കിലും അവളുടെ മനസ്സിൽ ഞാൻ എല്ലാം തികഞ്ഞ ആളാണ്…..അതുകൊണ്ട് അവളെന്നെ വിളിക്കുമ്പോൾ എനിക്ക് ഒന്നും തോന്നില്ല ശബരിയേട്ടാ…….എനിക്കിവളെ അറിയുന്ന പോലെ ശബരിയെട്ടന് അറിയാത്തതുകൊണ്ട് പറയുന്നതാ….”
അമ്മു കണ്ണിൽ വെള്ളം നിറച്ചുകൊണ്ടു, ശബരിയുടെ കയ്യിൽ പിടിച്ചു പറഞ്ഞു……അത് കേട്ടപ്പോൾ ശബരി അവളെ നോക്കി ,പിന്നെ ഒന്ന് ചിരിച്ച ശേഷം നിത്യക്കരികിലേക്ക് ചേർന്നിരുന്നു ….
” സോറി മോളെ…..”
അവൻ അവളുടെ തോളിലൂടെ കയ്യിട്ടു ചേർത്തുപിടിച്ചുകൊണ്ടു പറഞ്ഞു….ആദ്യം അവൾ കുറേ കുതറിമാറിയെങ്കിലും അവൻ വിട്ടില്ല , അവസാനം അവൾ അടങ്ങി ഇരുന്നു….അമ്മു അവളുടെ തുടയിൽ കൈമുട്ട് കുത്തി താടിക്ക് മുട്ടുകൊടുത്തു ഇതും കണ്ടിരുന്നു…….അവൾ പക്ഷെ വൈദേഹിയെ കുറിച്ചു പിന്നേ ഒന്നും ചോദിച്ചില്ല , ഏകദേശം കാര്യങ്ങൾ മനസിലായിട്ടുണ്ടാവും..
” ഒന്ന് മിണ്ടെടോ……സോറി പറഞ്ഞില്ലേ…?? ”
ശബരി അവളുടെ മുഖം അവനു നേരെ തിരിച്ചു ചോദിച്ചു…..
” എന്തിന് മിണ്ടണം …?? നമ്മളൊക്കെ പാവം , ഡിഗ്രി പോലും കഴിയുമോ എന്നറിയില്ല…….നിങ്ങൾക്ക് വേറെ വല്ല്യേ ആളുകളെയൊക്കെ കിട്ടൂലെ….?? ”
അവൾ മുഖത്ത് കുറച്ചു പുച്ഛഭാവം വിതറിക്കൊണ്ട് അവനോടു ചോദിച്ചു….അവൻ ആദ്യം അവളെ കണ്ണിമയ്ക്കാതെ നോക്കി , പിന്നെ തിരിഞ്ഞ് എന്നെനോക്കി കണ്ണടിച്ചു ചിരിച്ചു….
” അതേയ് ഏട്ടന്മാരെ …..ഞാനെന്റെ അച്ഛന്റേം അമ്മെന്റേം ഒറ്റക്കുട്ടിയാ , ഇന്നുവരെ എനിക്ക് വേണ്ടിയുള്ളതല്ലാതെ മറ്റൊരാളുടെ ബാക്കി ഉപയോഗിക്കേണ്ട അവസ്ഥ വന്നിട്ടില്ല , എന്റെ സാധനങ്ങൾക്ക് മറ്റൊരാൾ അവകാശം പറഞ്ഞു വന്നിട്ടുമില്ല ……ഏട്ടന്റെ കാര്യത്തിലും അതുതന്നെ മതി…. ”
ഇത്തവണ അവൾ അവന്റെ മുഖം അവൾക്കു നേരെ തിരിച്ചു അവനോടായി പറഞ്ഞു……
” ഈശ്വരാ ……മുള്ള് മുരിക്കിലാണല്ലോ പാഞ്ഞു കയറിയത്….!! ”
അവൻ തലക്കു കൈകൊടുത്തു ആകാശത്തേക്ക് നോക്കി…
” എന്ന് വെച്ചു ഏട്ടന്റെ വീട്ടുകാര്ക്ക് ഏട്ടനെ കൊടുക്കില്ലെന്നല്ല ഉദേശിച്ചത് , വൈദേഹിയെ പോലെ വേറൊരു പെണ്ണിനും എന്റെ ജീവിതം ഷെയർ ചെയ്യാൻ താല്പര്യമില്ലെന്നാണ്…..”
നിത്യ അവളുടെ സ്റ്റേറ്റ്മെന്റ് ഒന്ന് കൂടി ക്ലാരിറ്റി വരുത്തി പറഞ്ഞു….ഞാൻ അവളെ ഇരുത്തിയൊന്നു നോക്കിയപ്പോൾ അവൾ എന്നെ നോക്കി പുരികം പൊക്കി..
” ന്താ മനുവേട്ടന് സംശയമുണ്ടോ….അങ്ങനാണെങ്കിൽ ദേ അമ്മൂനോട് ചോയ്ച്ചു നോക്ക് ,ഞാൻ പറഞ്ഞത് തന്നാ അവൾക്കും പറയാന്ണ്ടാവുക…”
നിത്യ വെല്ലുവിളിക്കുന്ന പോലെയാണ് അത് പറഞ്ഞത്…ഞാൻ അമ്മുവിനെ നോക്കിയപ്പോൾ അവൾ അതെയെന്ന് തലകുലുക്കി പിന്നെ തല താഴ്ത്തിയിരുന്നു….
” നീ പറയുന്നതൊക്കെ മനസിലായി , ഞാനിപ്പോ നിന്നെ നോക്കിയത് അത്കൊണ്ടൊന്നും അല്ല , ചെറിയൊരു വാക്കിൽ നിന്നും നിങ്ങൾ ചുമ്മാ ആലോചിച്ചുകൂട്ടി സങ്കപ്പിക്കുന്ന കാര്യങ്ങൾ എത്ര വലുതാണെന്ന് നിങ്ങൾ മനസിലാക്കുന്നില്ല…..അവൻ പറഞ്ഞതിന്റെ അർത്ഥം യഥാർത്ഥത്തിൽ നീ പോരാ എന്നോ അവളെ മതിയാരുന്നു എന്നാണോ…?? അവൻ ആഗ്രഹിക്കുന്നത് നീ ഡിഗ്രി നന്നായി ചെയ്യണമെന്നു മാത്രമാണ്….ഒരാൾ പറയുന്നതിന്റെ ശെരിയായ അർത്ഥം മാത്രം ഉൾക്കൊള്ളാനാണ് ശ്രമിക്കേണ്ടത്… മനസ്സിലായോ…..??”
ഞാൻ ഗൌരവത്തിൽ പറഞ്ഞു കഴിഞ്ഞപ്പോൾ നിത്യ കണ്ണുകൾ താഴ്ത്തി , ശബരി ശെരിയാണു എന്ന അർത്ഥത്തിൽ തള്ളവിരൽ കാണിച്ചു….
” നിത്യാ., അമ്മുട്ടീ ….ഇനി അങ്ങോട്ട് ഒരുപാട് ദൂരം പോവാനുണ്ട് , നിങ്ങൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഞങ്ങൾ പറയുന്ന ഏത് കാര്യവും ലോജിക് ആയി മാത്രം ചിന്തിക്കുക എന്നതാണ് , ഇമോഷണൽ ആയി ഒരു കാര്യത്തിനെ സമീപിച്ചാൽ അത് വൻ പരാജയമായിരിക്കും….”
ശബരി രണ്ടു പേരോടുമായി പറഞ്ഞപ്പോൾ അവർ തലയാട്ടി….
” നിങ്ങളെക്കാൾ എത്രയോ മടങ്ങ് എല്ലാം കൊണ്ട് മികച്ച പെൺകുട്ടികൾ ഈ ലോകത്ത് , ചിലപ്പോൾ നമ്മുടെ സർക്കിളിൽ തന്നെ ഉണ്ടായിരിക്കാം , പക്ഷെ ഞങ്ങൾ കൂടെ നിൽക്കാൻ ആഗ്രഹിക്കുന്നത് നിങ്ങളെയാണ് , അതെന്നും അങ്ങനെ മതി , നിങ്ങളിൽ കവിഞ്ഞൊരു ലോകവും , സൗന്ദര്യവും കണ്ണിനെ കഴിഞ്ഞു ഇങ്ങോട്ട് കേറില്ല……ഇവിടുന്നങ്ങോട്ട് എന്ത് സംഭവിച്ചാലും ഈ കാര്യം മനസ്സിൽ ഓർത്തു മാത്രം പ്രതികരിക്കുക , അപ്പോൾ എല്ലാം ശെരിയാകും…..രണ്ടാളും കേട്ടല്ലോ…?? ”
അവൻ വീണ്ടും അവരോടായി ചോദിച്ചപ്പോൾ നിത്യ അവന്റെ തോളിലേക്ക് ചാഞ്ഞു , അമ്മു സന്തോഷത്തോടെ തലകുലുക്കി സമ്മതിച്ചു….
എനിക്കും ഇതേ അഭിപ്രായമാണ് …..അല്ല പിന്നെ , സ്നേഹം മാത്രം ആയാൽ ബോർ അടിക്കൂലേ , ഇടക്കൊക്കെ നമുക്ക് ആ ആ പാതിയോടു തല്ലുകൂടി പിന്നേം സ്നേഹിക്കാം ….അതല്ലേ കൂടുതൽ രസം…..? ഒരു ശബ്ദവുമില്ലാതെ എന്തും പരസ്പരം അഡ്ജസ്റ്റ് ചെയ്തു ജീവിക്കുന്ന കപ്പിൾസിനേക്കാൾ എനിക്കിഷ്ടം ഇടക്ക് ചെറിയ കശപിശയും , പിണക്കങ്ങങ്ങളും , തെറ്റലും ഒക്കെ ഉണ്ടായി പിന്നെ അതിനെക്കാൾ ശക്തമായി വീണ്ടും സ്നേഹിക്കാൻ തുടങ്ങുന്നവരെയാണ്….അവർക്കിടയിലാണ് യഥാർത്ഥ പ്രണയമുള്ളതെന്നു ഞാൻ വിശ്വസിക്കുന്നു……അതുപോലെ വിവാഹശേഷം അഡ്ജസ്റ്റ് ചെയ്തു ജീവിക്കണം എന്ന് പറയുന്നവരോട് എനിക്ക് സഹതാപം മാത്രമേ ഉള്ളൂ…കാരണം രണ്ടു പേർ ജീവിക്കുമ്പോൾ അവിടെ അഡ്ജസ്റ്റുമെന്റല്ല വേണ്ടത് പരസ്പരം അംഗീകരിക്കുക എന്നതാണ് ,ഒരാളുടെ സ്വഭാവം മറ്റെയാൾ അഡ്ജസ്റ്റ് ചെയ്യുകയാണെങ്കിൽ ആ ബന്ധം വെറും നാടകീയമായ ഒന്നായിതീരും , പകരം ഓരോരുത്തരുടെ സ്വഭാവത്തിലെ നല്ലതിനെയും അല്ലാത്തതിനെയും അംഗീകരിച്ചു അത് അവരെ മനസിലാക്കിപ്പിക്കാൻ കഴിഞ്ഞാൽ അതാണ് വിജയം…അതിനു കുറച്ചു ശബ്ദമുയർന്നാലും പിണങ്ങിയാലും ,ഒടുക്കം അതൊക്കെ അതിജീവിച്ചു ഉള്ളിലെ സ്നേഹം തന്നെ വിജയിക്കും ….ഒരു വിവാഹം ബന്ധം എന്നതിൽ മാത്രമല്ല മറ്റേതു ബന്ധത്തിലും പാലിക്കാവുന്ന ഒന്നാണ് ഇത് ……..
എന്നത്തേയും പോലെ അല്ല , ഇന്നത്തെ കുളപ്പടവിലെ ഈ ഇരുത്തം ഒരുപാട് പ്രത്യേകതകൾ നിറഞ്ഞതായി മനസ്സിൽ തോന്നി ……അന്ന് അമ്മുവിൻറെ അച്ഛൻ കാര്യങ്ങൾ സംസാരിച്ച ദിവസത്തിന് ശേഷം കഴിഞ്ഞ വർഷങ്ങൾക്കിടയിൽ എത്രയോ തവണ ഇവിടെ വെച്ചാണ് ഞാനും അമ്മുട്ടിയും മനസ് തുറന്നിരുന്നത് , അന്നൊന്നും അച്ഛനുമായി സംസാരിച്ച അത്രക്കും സന്തോഷം മനസ്സിൽ തോന്നിയിരുന്നില്ല……ഇന്നു പക്ഷെ അന്നത്തെ അതേ ഫീൽ…….
ആലോചനകളിൽ നിന്നും മുക്തനായപ്പോൾ ഞാൻ വെറുതെ തല ചെരിച്ചു നോക്കി , ശബരിയും നിത്യയും തോൾ ചേർന്നിരുന്ന് കുളത്തിലേക്ക് കണ്ണ് നട്ടിരിക്കുന്നുണ്ട്…….അമ്മുവും എന്റെ മടിയിൽ തലവെച്ചു എന്തൊക്കെയോ ആലോചനയിലാണ്…..
കുളത്തിലെ വെള്ളം സൂര്യപ്രകാശം ചെല്ലുമ്പോൾ അടിവരെ വ്യക്തമായി കാണാൻ പാകത്തിൽ വൃത്തിയുള്ളതാണ്…..ഇടക്കിടെ തിളങ്ങുന്ന പരൽ മീനുകളും , ആഴം ഒരുപാട് ഇല്ലാത്തതിനാൽ വല്ലാത്തൊരു ഭംഗി നൽകി…..സത്യത്തിൽ അമ്മുവിൻറെ വീട് ഒരു സ്വർഗം തന്നെയാണ് , ഇവിടെ ഉള്ള എല്ലാത്തിനും സ്വഭാവികമായ ഊഷമളതയുണ്ട് , അച്ഛനമ്മമാരുടെ സ്വഭാവത്തിനും , വീടും അത് നിൽക്കുന്ന പൂക്കളും ഫലവൃക്ഷാദികളും നിറഞ്ഞ പറമ്പും , നീണ്ട് കിടക്കുന്ന നെൽപ്പാടങ്ങളും വേണമെങ്കിൽ കുടിക്കാൻ വരെ ഉപയോഗിക്കാവുന്ന ഈ കുളവും എല്ലാം ഏതൊരാളെയും മനസിന് ഒരുപാട് ആശ്വാസം നൽകാൻ കഴിവുള്ളതാണ് ……
” ഏട്ടാ….വീട്ടിൽ പോയാലോ…….ഒരുപാട് സമയമായെന്ന് തോന്നുന്നു…..”
അമ്മു എന്നോട് ചോദിച്ചപ്പോൾ ഞാൻ ശബരിയെ നോക്കി ….അവനും പോവാമെന്നു തല കുലുക്കി…..അങ്ങനെ ഞങ്ങൾ എണീറ്റു തിരികെ പോയി….ചെന്നപ്പോളേക്കും അമ്മ ഭക്ഷണം കരുതിയിരുന്നു …..അതിനു നിക്കാതെ പോവാൻ കുറേ ശ്രമിച്ചെങ്കിലും നടന്നില്ല ,അങ്ങനെ അവസാനം കഴിച്ചു കഴിഞ്ഞാണ് തിരികെ പോന്നത്….അച്ഛനോട് യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ ശബരിയിൽ അങ്ങേരെ അംഗീകരിച്ച ഒരു ഭാവം ഉള്ളതായി എനിക്ക് തോന്നി….
വീട്ടിൽ വന്നു അമ്മമാരിൽ നിന്നും കിട്ടാനുള്ള തെറിയും വാങ്ങി ഞങ്ങൾ നേരെ പോയി വിശ്രമിച്ചു …പിന്നെയുള്ള ദിവസങ്ങൾക്കു വേഗത കൂടുതലായിരുന്നു , പക്ഷെ മിക്ക ദിവസവും കഴിഞ്ഞത് ഏതാണ്ട് ഒരുപോലെതന്നെ….പ്രശ്നമെന്താണെന്നെന്നു വെച്ചാൽ പഠിക്കാനുള്ള മൂഡും സമയവും മാത്രം കിട്ടിയില്ല….ഏതായാലും ഇത്രേം ആയ സ്ഥിതിക്ക് ശബരി മടങ്ങിപ്പോയതിനു ശേഷം പഠിക്കാമെന്നു വെച്ചു ഞാൻ ഒന്ന് റിലാക്‌സ്ഡ് ആയി…..ഒടുവിൽ അവൻ മടങ്ങിപ്പോയതോടെ എനിക്ക് വല്ലാത്തൊരു ഏകാന്തത വന്നു….
ഒരു ദിവസം ശിവേട്ടൻ വിളിച്ചു കവലയിൽ ചെല്ലാൻ പറഞ്ഞു….പുള്ളിക്ക് കുറച്ചു റൂമുകൾ ഉണ്ട് കവലയിൽ അവിടെ ട്യൂഷൻ സെന്റർ തുടങ്ങുന്ന കാര്യം പുള്ളി തിരുമാനിച്ചെന്നു എന്നോട് പറഞ്ഞു….വേറെയും രണ്ടു പയ്യന്മാർ ഉണ്ടായിരുന്നു ശരത്തും ,അജയ് യും…രണ്ടു പേരിൽ ഒരാൾ b ed , ഒരാൾ Ttc….നല്ല പയ്യന്മാരാണെന്നു പരിചയപെട്ടപ്പോൾ മനസിലായി …അവര്ക്കും അവരുടെതായ വീക്ഷണം ഇതിനെപ്പറ്റി ഉണ്ടായിരുന്നത് ശിവേട്ടനെ സംബന്ധിച്ചിടത്തോളം എല്ലാത്തിനും ഒരു പ്രോട്ടോകോൾ ഉണ്ടാക്കാനും കാര്യങ്ങൾ എങ്ങനെ തുടങ്ങാമെന്നതിനും സഹായകരമായി ….പിന്നീടുള്ള ദിവസങ്ങളിൽ ഓരോന്നിനും ഓരോ രീതിയിൽ സെന്റെറിന്റെ കാര്യങ്ങൾ മുൻപോട്ട് പോയി….തൽക്കാലത്തേക്ക് ഞങ്ങൾ മൂന്ന് പേരെയും വെച്ചു തുടങ്ങാമെന്ന് പുള്ളി നിശ്ചയിച്ചത് നല്ല തീരുമാനമായിരുന്നു …പരീക്ഷ കഴിയുന്നത് വരെ എനിക്ക് വലിയ പ്രയാസം വരാത്ത രീതിയിൽ കൊണ്ടുപോകാൻ കഴിഞ്ഞതാണ് ഒരു വിജയം …..എന്നേക്കാൾ അർപ്പണ മനോഭാവം ഉള്ളവരായിരുന്നു മറ്റ് രണ്ടുപേരും….ആദ്യ മാസങ്ങളിൽ കുട്ടികൾ കുറവായിരുന്നതും അവർക്ക് പെട്ടെന്ന് ട്രാക്കിൽ കേറാൻ സഹായം ചെയ്തു….
ഞാൻ ശബരി പോയതിന്റെ പിന്നാലെ പഠനത്തിലേക്ക് കാര്യമായി തിരിഞ്ഞു , ഇടക്കുള്ള ട്യൂഷനും പഠനവും ഞാൻ ഒരുമിച്ചു കൊണ്ടുപോയി , എനിക്ക് വേണ്ടി മാക്സിമം ഹെൽപ് മറ്റ് രണ്ടുപേരും ചെയ്തുതന്നു…..
മൂന്ന് മാസങ്ങൾക്ക് ശേഷം ഞാൻ തിരികെ പോയി കമ്മീഷനും ,പരീക്ഷയും എല്ലാം തീർത്തു ….കമ്മിഷൻ സമയത്തുള്ള പ്രതിസന്ധികൾ ട്യൂഷൻ എടുക്കാൻ പോയതുകൊണ്ട് കുറേ കുറഞ്ഞുകിട്ടി…..വിചാരിച്ച അത്രയ്ക്ക് നന്നായിത്തന്നെ കാര്യങ്ങളൊക്കെ ചെയ്തു എന്ന് എനിക്ക് തോന്നി …
ആദ്യം ചിന്തിച്ചതുപോലെ തന്നെ റസീന വന്നില്ല…..വേറെ ബാച്ചിലായിരുന്നു അവൾക്കു കമ്മിഷൻ ഒക്കെ ഉണ്ടായിരുന്നത് , അവളെ ഒന്ന് കൂടി കാണണമെന്ന് വല്ലാത്ത ആഗ്രഹം ഉപേക്ഷിക്കേണ്ട അവസ്ഥയായി…..പരീക്ഷ കഴിയുന്നത് വരെ ഞാൻ ഹോസ്റ്റലിൽ തന്നെ കഴിഞ്ഞു….അവസാന ദിവസം എല്ലാം തീർന്നു പുറത്തിറങ്ങുമ്പോൾ വല്ലാത്തൊരു ശൂന്യതയാണു ആദ്യം ഫീൽ ചെയ്തത് …..അന്ന് രാത്രി കുറേ സമയം കരണമറിയാത്തൊരു ടെൻഷൻ ആയിരുന്നു മനസ്സിൽ , അവസാനം അത് റസീനക്കെന്തു സംഭവിച്ചു എന്നറിയാത്തതു കൊണ്ടാകാമെന്നു തോന്നിയപ്പോൾ ഒന്ന് അന്വേഷിക്കാൻ തിരുമാനിച്ചു……
പിറ്റേ ദിവസം ഹോസ്റ്റലിനു അടുത്തുള്ള ഒരു കടയിൽ നിന്നും ബൈക്ക് വാടകക്കെടുത്തു ഞാൻ കോളേജിൽ പോയി….പ്രിൻസിയുടെ കയ്യിൽ നിന്നും അവളുടെ അഡ്രെസ്സ് വാങ്ങി പുറപ്പെട്ടു ……അവളെ കണ്ടു ഒരു യാത്ര പറയണം എന്നൊരു ചിന്ത മാത്രമായിരുന്നു മനസ്സിൽ……ഇറങ്ങുന്നതിനു മുൻപ് ശബരിയോടും അമ്മുവിനോടും ഈ യാത്രയെ പറ്റി പറഞ്ഞിരുന്നു , പോയി കണ്ടു വിവരങ്ങളറിയാനും അത് അറിയിക്കാനും പറഞ്ഞാണ് രണ്ടു പേരും ഫോൺ വെച്ചത്…..അധികമില്ലെങ്കിലും ഏതാണ്ട് 45 km വൺവേ ഓടാനുണ്ട് …
കുറച്ചു നേരത്തെ യാത്രക്ക് ശേഷം ഞാൻ അവളുടെ നാട്ടിലെത്തി…..ഗ്രാമമെന്നു പറയാമെങ്കിലും ഒരു വിധം സൗകര്യങ്ങൾ ഉള്ള ഒരു നാടായിരുന്നു
അവളുടേത്….അബൂബക്കർ എന്ന ഉപ്പയെയും റസീന മൻസിൽ എന്ന വീടിനെയും ഒരു വിധത്തിൽ അന്വേഷിച്ചു ഞാൻ എത്താനുള്ള വഴി കണ്ടെത്തി….അതിനു സഹായിച്ചതാകട്ടെ ക്ഷീണം മാറ്റാൻ വേണ്ടി വണ്ടി നിർത്തി ഒരു കട്ടൻ കുടിച്ചപ്പോൾ ആ കടയിലെ വൃദ്ധനായ മൂപ്പിലാനും ……മെയിൻ റോഡിൽ നിന്നും കുറച്ചു ഉള്ളിലേക്ക് പോയി മണ്ണിട്ട ഇടവഴിയിലൂടെ കുറച്ചു ദൂരം ഓടി അടയാളം പറഞ്ഞ സ്ഥലത്തെത്തി…. ഓടിട്ട ഒരു പഴയ വീട് , അടയാളമായി പറഞ്ഞുതന്ന പടർന്നു പന്തലിച്ച മൂവാണ്ടൻ മാവിനോട് ചേർന്നു അതിര് മറക്കുന്ന വേലി…..പല നിറത്തിൽ ഭംഗിയുള്ള കുഞ്ഞു പൂക്കൾ ആ വേലിയിലൂടെ വള്ളിയായി പടർന്നിട്ടുണ്ട്…….അതിനിടയിൽ പഴകി ദ്രവിച്ച ഒരു ഗേറ്റ് , അതിലുണ്ടായിരുന്നു ഞാൻ തേടി വന്ന പേര് ‘ *റസീന മൻസിൽ* ‘…..അത് ഒരാവർത്തി വായിച്ചപ്പോൾ അവളുടെ മനോഹരമായ പുഞ്ചിരി എന്റെ ഉള്ളിൽ നിറഞ്ഞു …വണ്ടി പുറത്തു നിർത്തി ചരൽക്കല്ലുകൾ ഇട്ട ആ മുറ്റത്തേക്ക് ഞാൻ നടന്നാണ് ചെന്നത്….ഒരു ബഹളമില്ലാത്ത വീട് , ഞാൻ കുറച്ചു ശങ്കിച്ചു …..ആരെയും പുറത്തോ ഉള്ളിലോ ഒന്നും കാണാതെ കേറണോ വേണ്ടേ എന്ന അവസ്ഥയായി…….
” ആരുമില്ലേ….?? ”
ഞാൻ അവസാനം രണ്ടും കല്പ്പിച്ചു വിളിച്ചു ചോദിച്ചു….
” ആരാ അവിടെ….?? ”
ശബ്ദം വന്നത് വീടിന്റെ സൈഡിൽ നിന്നാണ്…ഞാൻ ഒന്ന് പുറകിലേക്ക് നടന്നു സൈഡിലേക്ക് ചെന്നു…അവിടെ അടക്ക മുറിച്ചു ചെറിയ കഷ്ണങ്ങളാക്കി വെച്ചുകൊണ്ടിരിക്കുന്ന ഒരു 60-65 വയസ് പ്രായമുള്ള ഒരാൾ എന്നെ നോക്കി…..ഉപ്പയായിരിക്കുമെന്നു ഞാൻ കണക്കു കൂട്ടി
” ആരാ…..?? ”
പുള്ളി എഴുന്നേറ്റു അടുത്തു വന്നു ചോദിച്ചു ..
” ഞാൻ റസീനയുടെ ഫ്രണ്ടാണ്….കോളേജിലെ..” ഞാൻ എന്നെ പരിചയപ്പെടുത്തി…….
” ആഹാ…….അത് ശെരി , കോളേജിന്നാണോ…..നിക്ക് ട്ടോ ഞാൻ കുട്ടീനെ വിളിക്കാം….”
മൂപ്പർ മെല്ലെ ശ്രദ്ധിച്ചു പടി കേറി ഉമ്മറത്ത് വാതിലിൽ നിന്നു ഉള്ളിലേക്ക് നോക്കി …
” ടീ …..ഇങ്ങട്ട് വന്നേ….”
ഉച്ചത്തിൽ വിളിച്ചു പറഞ്ഞു അങ്ങേര് കസേരയിൽ വന്നിരുന്നു എന്നോട് കൈകാട്ടി കേറാൻ പറഞ്ഞു ….
അപ്പൊ വാതിലിന്റെ അടുത്തു ഒരു തല കണ്ടു , 30-32 വയസ് തോന്നിക്കുന്ന ഒരു യുവതി തട്ടമൊക്കെ ഇട്ട് എന്നെ പാളി നോക്കി…
” ആരാ ഉപ്പാ …?? ”
” അത് റസിന്റെ കോളേജിൽന്നാണ് …”
എന്നെ ചൂണ്ടി പുള്ളി അവരോടു പറഞ്ഞു……അവർ എന്നെ ഒന്നുകൂടി നോക്കി ……
“എന്താണ് കാര്യം ..? ”
സംശയം മാറാതെ അവർ വീണ്ടും ചോദിച്ചു….
” കാര്യം…..!! അങ്ങനെ കാര്യമൊന്നും ഇല്ല താത്ത , ഞാൻ കൂടെ പഠിച്ച ആളാണ് …..അവളെന്റെ ബെസ്റ്റ് ഫ്രണ്ടായിരുന്നു …”
ഞാൻ കുറച്ചു വിഷമത്തോടെ പറഞ്ഞു…
” അള്ളൊ ……!! ഇങ്ങള് മനുവാണോ ….?? ”
അവർ വാതിലിന്റെ പുറത്തേക്ക് ഇറങ്ങി വന്നു ആകാംഷയോടെ എന്നോട് ചോദിച്ചു….ഞാൻ ചിരിയോടെ അതേ എന്ന് തലയാട്ടി…..അവർ തലക്കു കൈകൊടുത്തു നിന്ന് എന്നെ നോക്കി….
” എങ്ങനെ ഇങ്ങട് എത്തിയത്….?? ”
അവർ അതേ ആകാംഷയോടെ തന്നെ ചോദിച്ചു…ഉപ്പ നിർവികാരനായിരുന്നു ഞങ്ങൾ പറയുന്നത് കേക്കുന്നെ ഉള്ളായിരുന്നു …
” ഞാൻ കോളേജിൽ നിന്നും വാങ്ങിയതാണ് അഡ്രസ് …..അവൾ പറഞ്ഞു തന്നിട്ടുണ്ടായിരുന്നില്ല……
ഞാൻ അവരോടു വിഷമം മറച്ചു വെച്ചില്ല …
” എക്‌സാമിന് കാണുമെന്നു കരുതിയിരുന്നു , കാണാഞ്ഞപ്പോ ഭയങ്കര വിഷമമായി …..എന്താ അവൾ എഴുതാഞ്ഞത്…?? ”
ഞാൻ അത് മൂപ്പിലാനേ നോക്കി കുറച്ചു രൂക്ഷമായാണ് ചോദിച്ചത് …..
” ഓളെ മാപ്പിള വന്നു …..അന്ന് ക്ലാസ്സ് കഴിഞ്ഞു വന്നു രണ്ടൂസം കഴിഞ്ഞപ്പോൾ തന്നെ പരിപാടിയൊന്നും ഉണ്ടാക്കാതെ കൊണ്ടുപ്പോയി…..അവടെ ഉമ്മാനെ നോക്കാൻ ആരും ഇല്ലാന്ന്….”
അവർ പറഞ്ഞു….സങ്കടം നിറഞ്ഞതുകൊണ്ടാകണം മെല്ലെയാണു പറഞ്ഞു തീർത്തത്…
” ഓൾ പറഞ്ഞേർന്നു , എന്നെങ്കിലും ആരെങ്കിലും കോളേജിൽന്നു ചോദിച്ചു വരാണെങ്കിൽ അത് മനുവായിരിക്കും ന്ന് …”
തെല്ലൊരു വിഷമത്തോട് കൂടി അവരതു പറഞ്ഞപ്പോൾ എന്തോ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു തുളുമ്പി …….ഏറെ കാലത്തേ പരിചയമില്ലെങ്കിലും എങ്ങും നിന്നോ വന്നു ഒരുപാട് വിഷമങ്ങളിൽ താങ്ങായി നിന്ന് മറ്റെങ്ങോ പറന്നു പോയ ഒരു മാലാഖ…….
” എന്തിനാ ഉപ്പാ അവളെ ഇങ്ങനെ കെട്ടിച്ചുവിട്ടത്….നല്ലോണം പഠിക്കുന്ന കൊച്ചല്ലേ , ഇതിപ്പോ ഒരു വീട്ടുജോലിക്കാണെങ്കിൽ ഇങ്ങനെ പഠിപ്പിക്കണാർന്നോ..?? ”
ഒരിക്കലും ചോദിക്കരുതെന്നു കരുതിയ ഒരു ചോദ്യം എന്റെ നാവിൽ നിന്ന് അറിയാതെ ഉയർന്നു , താത്ത ആ ചോദ്യം കേട്ട് ഞെട്ടിയെങ്കിലും ഉപ്പ എന്തോ അത് പ്രതീക്ഷിച്ചിരുന്ന പോലെയാണ് എനിക്ക് തോന്നിയത് , നേരത്തെ മുതൽ കണ്ട അതേ നിർവികാരത മാത്രമേ അപ്പോളും ഞാൻ ആ മുഖത്ത് കണ്ടുള്ളൂ…..
” ഇയ്യ് അവർക്ക് ചായ കൊടുക്കാഞ്ഞതെന്താ….?? ”
ഉപ്പ താത്തയോട് ചോദിച്ചു…..
” അയ്യോ ..!! ചായ എടുക്കാൻ മറന്നു , ഇപ്പൊ വരാം ….കട്ടൻ കുടിക്കൂലേ ….?? ”
താത്ത തെല്ലൊരു വിഷമത്തോടെ ചോദിച്ചു…
” ഞാനിപ്പോ കുടിച്ചെ ഉള്ളൂ , ഇനിയിപ്പോ വേണ്ടാ താത്ത…..”
ഞാൻ തടഞ്ഞു , ഒന്നും കുടിക്കാനുള്ള മൂഡ് ഇല്ലായിരുന്നു ,വെറുതെയെങ്കിലും റസീനയെ ഒന്ന് കാണാൻ പറ്റിയാലോ എന്നൊരു തോന്നൽ കൊണ്ടാണ് ഇത്രേം ദൂരം വന്നത് , പക്ഷെ അവൾ ഇല്ലെന്നു അറിയുമ്പോൾ വല്ലാത്തൊരു സങ്കടം…
” ഒന്നും കുടിക്കാണ്ടേങ്ങനാ…?? ണ്ണ ഞാൻ അവിലുംവെള്ളം ഉണ്ടാക്കിത്തരാം…..”
താത്ത ഉള്ളിലേക്ക് പോയി….കുറച്ചു സമയം പൂര്ണ നിശബ്ദമായി ഞങ്ങൾ ഇരുന്നു….
” ഇപ്പൊ അകത്തു പോയത് റസീനാന്റെ മൂത്തതാണ് , ഇതുവരെ ഓളുടെ കല്യാണം കഴിഞ്ഞിട്ടില്ല……സ്ത്രീധനം കൊടുക്കാൻ ഇല്ലാത്തോണ്ട് മുടങ്ങി മുടങ്ങി അങ്ങനെ നിന്നു…ഉമ്മ ഇല്ലാത്ത കുട്ട്യോളല്ലേ ന്ന് കരുതി ഞാനും ഒന്നും പറഞ്ഞില ….രണ്ടാം കെട്ടുകാരൊക്കെ വരും ഓൾക്ക് ഇഷ്ടല്ലന്നു പറഞ്ഞപ്പോ നിര്ബന്ധിച്ചില്ല…. ന്നിട്ടോ , ഇങ്ങനെ നിന്നു ജീവിതം കളഞ്ഞു ….നോക്ക് ,ഇക്കും വയ്യാണ്ടായി , റസീനക്കെങ്കിലും നല്ല ജീവിതം ണ്ടാവട്ടെ ന്ന് കരുതി കൊടുത്തതാണ്…..പണ്ട് മരക്കച്ചോടം ആയിരുന്നു , ഇപ്പൊ അതൊക്കെ കണക്കാണ്…അന്യന്മാരുടെ സഹായം കൊണ്ടാണ് ഇങ്ങനെ കഴിയണത് ..കിട്ടണത് ഞങ്ങക്ക് രണ്ടാൾക്കും തന്നെ ഉണ്ടാവൂല…ഓളെങ്കിലും സുഖായിട്ട് നിന്നോട്ടെ….പഠിത്തത്തിനെക്കാളും ആവശ്യം നേരാവണ്ണം ഭക്ഷണം കഴിക്കണതല്ലേ …ഞാൻ അതേ ചിന്തിച്ചിട്ടുള്ളു……അയ്ന്റെ ഇടക്ക് ന്റെ കണ്ണെങ്ങാനും അടഞ്ഞാ ഇതിനെ നോക്കാൻ ഒരാളെങ്കിലും ഉണ്ടാവല്ലോ ന്ന് സമാധാനിക്കാലോ….”
വളരെ ഹൃദയവേദനയോടു കൂടിയാണ് അങ്ങേര് ഇത് പറഞ്ഞത്….ഇഷ്ടമല്ലെങ്കിൽ കൂടി വാശിപിടിച്ചു അവളെ കെട്ടിച്ചയച്ചത് ഇങ്ങനെ കുറേ കാര്യങ്ങൾ കൊണ്ടാണെന്ന് മനസിലാക്കാൻ പറ്റിയല്ലോ….
അപ്പോളേക്കും താത്ത അവിലും വെള്ളവുമായി വന്നു ….ഞാനതു കുടിച്ചു , കുറച്ചു വിശപ്പുണ്ടായിരുന്നത് അത് കഴിച്ചപ്പോൾ മാറിക്കിട്ടി….
” അങ്ങോട്ട് കൊണ്ടുപോയെന്നു ശേഷം പിന്നെ വന്നേർന്നോ ..?? ”
ഞാൻ ചോദിച്ചപ്പോൾ രണ്ടു പേരും ഇല്ലെന്നു തലയാട്ടി….
” വിളിയോ….?? ”
ഞാൻ വീണ്ടും ചോദിച്ചു ..
” ഈ മൂന്ന് മാസത്തിനിടക്ക് ഒരു വട്ടം മാത്രം , അതും മൂപ്പരെ ഫോണിൽന്നു……ഓൾക്ക് ഒന്നും പറയാൻ ഇല്ലാത്തോണ്ട് നേർക്ക് സംസാരിക്കാൻ പറ്റിയില്ല…”
താത്ത ശൂന്യതയിലേക് കണ്ണുനട്ട് പറഞ്ഞു….ഞാൻ വീണ്ടും അസ്വസ്ഥനായി….ഇനി ഒരു നിമിഷം കൂടെ അവിടെ നിൽക്കാൻ മനസ് സമ്മതിച്ചില്ല….എഴുന്നേറ്റു യാത്ര പോലും പറയാതെ ഞാൻ ഇറങ്ങി നടന്നു ….അവരും വിളിച്ചില്ല , നേരെ ബൈക്കെടുത്തു തിരിച്ചു പോന്നു….പോരുന്ന സമയമത്രയും ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് എന്ന തോതിൽ എന്റെ ചിന്തകൾ പാഞ്ഞു …..ഇടക്ക് ശ്രദ്ധ കുറയുന്നു എന്ന് തോന്നി, പകുതിയോളം ദൂരമായപ്പോൾ ഒഴിഞ്ഞ ഒരു സ്ഥലം കണ്ടു ,കുന്നിന്റെ സൈഡിലൂടെ വളഞ്ഞു വളഞ്ഞു നിൽക്കുന്ന റോഡ് , വെയിൽ കുറവുള്ള ഭാഗത്ത് വഴിയോരക്കച്ചവടക്കാർ പല തരത്തിലുള്ള സാധനങ്ങൾ വിൽക്കുന്നുണ്ട് ,അതിനിടയിൽ കണ്ട കരിമ്പ് ജ്യൂസ് കടയിൽ കേറി തണുത്ത ജ്യൂസ് വാങ്ങി ഒഴിഞ്ഞിരുന്നു ആ കുന്നിന്റെ ഭംഗി നോക്കി വെറുതെ ഇരുന്നു , ചിന്തകൾ വീണ്ടും എന്നെ കീഴടക്കി….. മനുഷ്യൻ എന്തെല്ലാം നേടിയാലും ഈ ലോകത്ത് നമ്മളാൽ നിയന്ത്രിക്കാൻ കഴിയാത്ത ഒരുപാട് സംഭവങ്ങളുണ്ട് ,ഇഷ്ടമല്ലെങ്കിൽ കൂടി പല കാര്യങ്ങളാലും നിര്ബന്ധിതരായി നമ്മൾ പലതും ചെയ്യേണ്ടി വരും , റസീനയുടെ കാര്യത്തിൽ അതുതന്നെയാണ് സംഭവിച്ചത് …..പ്രത്യക്ഷത്തിൽ അവളുടെ ഉപ്പയോട് ആദ്യം തോന്നിയ ദേഷ്യം പുള്ളിയുടെ നിസ്സഹായാവസ്ഥയിൽ ഉരുകി പോയി…..
ഭൂരിഭാഗം മനുഷ്യന്മാരുടെയും ഒരു പ്രശ്നം എന്താന്ന് വെച്ചാൽ മിക്കവാറും ഒരു ഭാഗം മാത്രമേ ചിന്തിക്കൂ , മറ്റേ ഭാഗത്ത് പറയുന്നത് കൂടി കേട്ടു തിരുമാനങ്ങൾ എട്ക്കുന്നവനാണ് യഥാർത്ഥ വിവേകി…..റസീനയുടെ ഭാഗം മാത്രം കേട്ട് ഉപ്പയെ തെറ്റിദ്ധരിച്ചതിൽ എനിക്ക് വിഷമം തോന്നി…..അവളിതു തിരിച്ചറിഞ്ഞിട്ടുണ്ടോ എന്തോ……
യാത്ര പുനരാരംഭിച്ചു ഞാൻ ഉച്ചക്ക് കഴിയുമ്പോളേക്കും ഹോസ്റ്റലിൽ എത്തി , ബൈക്ക് കൊടുത്താണ് പോന്നത്…..അത്യാവശ്യം ക്ഷീണമുണ്ടായിരുന്നു, വലിയൊരു യാത്രയല്ലെങ്കിലും വളരെ ചെറിയ ദൂരം മാത്രം പോയി ശീലമുള്ള എനിക്ക് ഇത് ഹിമാലയൻ യാത്ര തന്നെയായിരുന്നു ….മനസ് ശെരിയായി വരുന്നേ ഉള്ളുവെങ്കിലും സമയം കളയാതെ നേരത്തെ കെട്ടിവെച്ച എന്റെ കുന്ത്രാണ്ടങ്ങൾ എല്ലാ കെട്ടിപ്പെറുക്കി അടുത്തുള്ള ഹോട്ടലിൽ നിന്നും ഒരു ബിരിയാണിയും കേറ്റി ഞാൻ ബസ് പിടിച്ചു…..പതിവ് പോലെ ബസിലെ മയക്കം കഴിഞ്ഞു എണീറ്റപ്പോളെക്കും ഇറങ്ങാനുള്ള സ്ഥലം എത്താനായിട്ടുണ്ട് , ഇറങ്ങി അടുത്ത ബസും പിടിച്ചു വീടെത്തി……അന്ന് രാത്രി ശബരിയെയും അമ്മുവിനെയും വിളിച്ചു കാര്യങ്ങൾ എല്ലാം പറഞ്ഞു…..തൽക്കാലം റസീനയെ അവളുടെ വിധിക്കു വിട്ടുകൊടുത്തു എന്റെ ഭാവിയെപ്പറ്റി സീരിയസായി ചിന്തിക്കാനായിരുന്നു ശബരിയുടെ ഉത്തരവ്…….ഞാൻ അപ്പോൾ അതു അംഗീകരിക്കാൻ പറ്റിയ മനസ്സല്ലെങ്കിലും എതിർത്തില്ല……
പിറ്റേന്ന് തൊട്ടു ഞാൻ ട്യൂഷൻ സെന്റെറിൽ കുറച്ചുകൂടി ഇൻവോൾവ്ഡ് ആയി…ക്ലാസ്സെടുക്കുന്നതിനും ബാക്കി കാര്യങ്ങളിലും എന്റേതായ സാനിധ്യം ഞാൻ രേഖപ്പെടുത്തി….
ശിവേട്ടനും എന്റെ ഇടപെടൽ ഇഷ്ടപ്പെട്ടു….ഞങ്ങൾ നോട്ടീസ് അടിച്ചു പത്രത്തിൽ കൊടുത്തും ,ലോക്കൽ tv പരസ്യങ്ങൾ കൊടുത്തും ഫോണിലൂടെയും നേരിട്ടും പല രീതിയിൽ കുട്ടികളെ ആകർഷിച്ചു….ഞങ്ങളെ മൂന്നാളെ കൂടാതെ പിന്നെയും രണ്ടു ടീച്ചേർസ് വേറെയും വന്നു , അവരെ കൊണ്ട് വന്നത് എന്റെ
മേൽനോട്ടത്തിലായിരുന്നു … ശിവേട്ടൻ എന്നെ പുള്ളിയുടെ ഒരു വലംകൈ ആയാണ് കണ്ടിരുന്നത് , അതുകൊണ്ടുതന്നെ കാര്യങ്ങൾ എനിക്ക് കൂടുതൽ സുഖകരം ആയി…..ഞങ്ങളുടെ കഠിന ശ്രമഫലമായി 7,8,9,10 ക്ലാസുകളിൽ അത്യാവശ്യം കുട്ടികൾ ആയി… 8 മുതൽ എല്ലാ ക്ലാസിനും ഇംഗ്ലീഷ് എടുക്കുന്നത് ഞാൻ മാത്രമാണ് , ttc കഴിഞ്ഞ ശരത് , ശിവേട്ടൻ ഇവരാണ് എനിക്ക് പകരം ഇംഗ്ലീഷ് എടുത്ത് കൊടുത്തിരുന്നത് , പക്ഷെ ഞാൻ ലീവ് കഴിവതും എടുക്കാതെ മുന്നോട്ടു പോയി…..രാവിലെ 7.30 മുതലാണ് ട്യൂഷൻ , പിന്നെ വൈകീട്ട് 4.15 മുതൽ 6.30 വരെ ….ശനിയും അവധി ദിവസങ്ങളും 9 മുതൽ 1 മണി വരെയും…..അതൊന്ന് ട്രാക്കിൽ കേറി തുടങ്ങിയപ്പോൾ ഞാൻ psc ക്ലാസിനും ജോയിൻ ചെയ്തു……രണ്ടും കൂടെ ഒരുമിച്ചു കൊണ്ടുപോകാൻ കുറച്ചേറെ പ്രയാസപ്പെടേണ്ടി വന്നെങ്കിലും ഒരു വിധത്തിൽ ഞാൻ തള്ളി നീക്കി…..
ആഴ്ചയിലൊരിക്കൽ അമ്മുവിനോടൊത്തു കുളപ്പടവിൽ പ്രണയം തുടർന്നു , എന്നിൽ വന്ന ഉത്തരവാദിത്തം ഞാൻ നന്നായിത്തന്നെ ചെയ്യുന്നുണ്ടെന്ന് എന്റെ അമ്മയ്ക്കും അമ്മുവിൻറെ അച്ഛനും ഒക്കെ തോന്നിയെന്ന് അവർ തന്നെ പറഞ്ഞു…..പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് psc പഠിക്കാൻ ട്യൂഷൻ സെന്റെറിൽ കാണിക്കുന്ന അത്രക്ക് താൽപ്പര്യം ഉണ്ടായില്ലെന്ന് തോന്നി…..അതിനുള്ള പ്രധാന കാരണം കോച്ചിങിലെ അധികം പേരും കോച്ചിംഗ് ക്ലാസിലിരുന്ന് പരിചയമുള്ളവരാണ് എന്നുള്ളതാണ് , മിക്കവാറും വിഷയങ്ങളെല്ലാം ക്ലാസെടുക്കുന്ന സമയത്ത് ഇവർ പെട്ടെന്ന് റെസ്പോണ്ട് ചെയ്യും , എക്സാം തരുമ്പോൾ അവർക്ക് സ്കോർ ചെയ്യാൻ പറ്റുന്നുണ്ട് , എന്നെപ്പോലെ ഉള്ള നാലഞ്ചു പേർ ആവറേജ് ഉള്ളത് മാത്രമായി ഒരു ആശ്വാസം….പക്ഷെ അതിന്റെയെല്ലാം അവസാനം എന്റെ തോൽവി തന്നെയാണല്ലോ എന്ന തിരിച്ചറിവിൽ ഞാൻ ഒന്ന് ജാഗരൂഗനായി….
പിന്നെയുള്ള ദിവസങ്ങളിൽ ഞാൻ സംശയം ചോദിച്ചുകൊണ്ടേയിരുന്നു…….ആദ്യം കൂടിയില്ലെങ്കിലും പിന്നീട് മറ്റ് നാലുപേരും ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി …അതോടുകൂടി ക്ലാസിൽ ബുദ്ധിമാന്മാർ മാത്രല്ല പൊട്ടന്മാരും ഉണ്ടെന്ന് മനസിലായ ടീച്ചേർസ് കുറച്ചുകൂടി സ്ലോ ആയി ടോപിക് കൈകാര്യം ചെയ്യാൻ തുടങ്ങി , ദിവസവും പഴയ ചോദ്യപേപ്പറുകൾ സോൾവ് ചെയ്തു ചെയ്തു മാർക്കിൽ ഇമ്പ്രൂവ്മെന്റ് വരുത്തി , ആദ്യം എന്റെ പ്രധാന പ്രശ്നം നെഗറ്റീവ് മാർക്കുകൾ വരുന്നു എന്നതായിരുന്നു , സംശയത്തിൽ ഉള്ളതെല്ലാം അറ്റൻഡ് ചെയ്യുമ്പോൾ അതിൽ 90% തെറ്റി….Aa ശീലം മാറ്റാനാണ് കോച്ചിംഗ് ഉപകരിച്ചത് ….ഇത്തിരി പ്രയാസത്തോടെ തുടങ്ങിയ കാര്യങ്ങൾ പതുക്കെ പതുക്കെ ഓരോ ചോദ്യത്തിനും ഓപ്ഷൻ കാണുമ്പോൾ ഉത്തരം ഓർമ്മ വരുന്ന രീതിയിലേക്ക് ഞാൻ എത്തി….ഇന്ത്യൻ ഭരണഘടനാ ആയിരുന്നു ഏറ്റവും വെല്ലുവിളി , ഏറെ പ്രയാസപ്പെട്ട് ഒരു വിധത്തിൽ ഞാൻ അതിനെയും മെരുക്കി കൊണ്ടുവന്നു…..കണക്കും ,സയൻസുമെല്ലാം എടുക്കുന്ന ടീച്ചേർസ് കുറച്ചു ചെപ്പടിവിദ്യകളിലൂടെ ഓരോ സൂത്രവാക്യങ്ങളും മറ്റും ഓർത്തുവെക്കാനുള്ള വഴി പറഞ്ഞു തന്നത് എന്റെ പഠനത്തിന് എളുപ്പമായി മാറി….അങ്ങനെ കോച്ചിംഗ് ഒരു 7-8 മാസം കഴിഞ്ഞപ്പോളേക്കും നെഗറ്റീവ് മാർക്കുകൾ കുറയ്ക്കാനും , കഴിയുന്നത്ര ചോദ്യങ്ങൾക്കു ഓപ്ഷൻ നോക്കാതെ തന്നെ ഉത്തരം മനസ്സിൽ വരാനും തുടങ്ങി…..ജനറൽ നോളേജ് ആയിരുന്നു എന്നെ കുഴപ്പിച്ചത്…..അതുകൂടി മെരുക്കാനുള്ള ശ്രമം ഞാൻ ആർജ്ജവമാക്കി ….പക്ഷെ പക്ഷെ പക്ഷെ ഇതെല്ലാം വെറും സാമ്പിൾ മാത്രമായിരുന്നെന്നു പിന്നീടാണ് മനസിലായത് , അതു വഴിയെ പറയാം…
അതിനിടയിൽ എന്റെ b ed ഞാൻ വിചാരിച്ചതിലും കൂടുതൽ മാർക്കോടെ വിജയിച്ചു….ഒരു വർഷത്തെ എന്റെ കഠിന പ്രയത്നത്തിന് ദൈവം തന്ന പ്രതിഫലം……അപ്പോഴെല്ലാം മനസ്സിൽ ഒരു വിങ്ങലായി റസീന ഉണ്ടായിരുന്നു…..എന്നേക്കാൾ മാര്ക്ക് കിട്ടാൻ സാധ്യതയുള്ള ഒരാളായിരുന്നു പാവം …..എന്റെ റിസൾട് എന്റെ വീട്ടുകാർക്കും അമ്മുവിൻറെ വീട്ടുകാർക്കും ഒരുപോലെ സന്തോഷകരമായിരുന്നു ….അമ്മുവിൻറെ അച്ഛനാകട്ടെ ഒരിക്കൽ അതെന്നോട് പരസ്യമായി പ്രകടിപ്പിച്ചു ,ഞാൻ റിസൾട്ട് അറിഞ്ഞു വീട്ടിൽ ചെന്ന സമയത്ത് പുള്ളി എന്നെ ചേർത്തുപിടിച്ചു…
മറ്റൊരു കാര്യം അവളുടെ കാവ്യെച്ചിയുടെ കല്യാണം ഉറപ്പിച്ചതാണ് , കോളേജിൽ ഒരുമിച്ചുള്ള എതോ ബുദ്ധിജീവിയെ ഇഷ്ടപ്പെട്ടു അങ്ങേരെതന്നെ മതിയെന്ന് അമ്മാവൻ തിരുമാനിച്ചുകൂടി കഴിഞ്ഞാണ് ഇവർ തന്നെ കാര്യങ്ങൾ അറിഞ്ഞത്…അമ്മയും അമ്മുട്ടിയും ഒരുപാട് വിഷമിച്ചെങ്കിലും അച്ഛൻ അതിലത്ര വിഷമം കാണിച്ചില്ല , പുള്ളിക്ക് അത് അങ്ങനെയൊക്കെയോ വരൂന്ന് മുൻപേ അറിയാമെന്നുള്ള പ്രതീതിയായിരുന്നു….അവിടെ അമ്മാവന്റെ വീട്ടിൽ വെച്ചു മതിയെന്ന ചേച്ചിയുടെ നിര്ബന്ധം കൊണ്ട് നിശ്ചയം മോതിരമാറ്റമായി അവിടെ വെച്ചു നടത്തി , സ്വന്തം അച്ഛനമ്മമാരെ ഒരു വിരുന്നുക്കാരായി വിളിച്ചു നിശ്ചയിച്ചുകൊണ്ടു ചേച്ചീ മാതൃക കാട്ടി….കൃപയുടെയും ഇതുപോലെ തന്നെ വരാനുള്ള ചാൻസ് ഉള്ളുവെന്ന് അച്ഛൻ എന്നോട് മറ്റൊരു അവസരത്തിൽ പറഞ്ഞു….സംഗതി കളിയായി ചിരിച്ചുകൊണ്ട് പറഞ്ഞ ഒന്നാണെങ്കിലും വല്ലാത്ത വേദന അതിന്റെ പുറകിലുണ്ടെന്നു ഊഹിക്കാമല്ലോ….
ട്യൂഷൻ കുട്ടികളുടെ ആ വർഷത്തെ അധ്യയനം അവസാനിച്ചതോടെ കുറച്ചുകൂടി ഞാൻ ഫ്രീയായി….അപ്പോളേക്കും സംഭവിച്ച കാര്യമെന്താണെന്നു വെച്ചാൽ psc കോച്ചിംഗ് ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങി , മടുപ്പോടെ പഠിച്ചിരുന്ന പല ഭാഗങ്ങളും ഞാൻ ഇഷ്ടപ്പെട്ടു പഠിക്കാൻ തുടങ്ങിയതോടെ ഓർമയിൽ നിക്കാൻ തുടങ്ങി……നെഗറ്റീവ് മാർക്കുകളുടെ എണ്ണം കുറഞ്ഞു വന്നതുപോലെ ശെരിയുത്തരങ്ങളുടെ എണ്ണം കൂടി വന്നതായി തോന്നി , ജനറൽ നോളേജിന്റെ കടുകട്ടിയായതും സംശയം വരുത്തുന്നതുമായ പല ഭാഗങ്ങളും ഓപ്ഷൻ കിട്ടിയാൽ പരിഹരിക്കാമെന്ന ധൈര്യം വന്നു …രാവിലെ നേരത്തെ എണീറ്റു ഉറക്കെ പഠിക്കുന്ന രീതിയാണ് ഞാൻ നടത്തിയത് ….ട്യൂഷൻ നിന്നതോടെ രാവിലെ 4 മുതൽ 7 വരെ ആദ്യം പഠിക്കും , പിന്നെ 8 മുതൽ 12 വരെയും…..വൈകീട്ട് 4 മുതൽ 7 മണിവരെ ക്രിക്കറ്റ് കളിക്കാൻ പോയി ശേഷം 9മണിവരെ പഠനം ഈ ടൈം ടേബിൾ വെച്ചാണ് മുൻപോട്ട് പോയത്…..ഇടക്ക് ശബരി വന്നെങ്കിലും ഞാൻ ഇതിൽ മാറ്റം വരുത്തിയില്ല , അവൻ ബാക്കിയുള്ള സമയങ്ങളിൽ അതിനുള്ളതുകൂടി എന്നെ മുതലാക്കി സംതൃപ്തി നേടി …..
ഇനി അവന്റെ കാര്യമാണെങ്കിൽ ക്യാമ്പസ് ഇന്റർവ്യൂ കഴിഞ്ഞെങ്കിലും അവൻ വിചാരിച്ച രീതിയിലുള്ള ജോലി അവനു കിട്ടിയില്ല , ഒരു വിധം എല്ലാം അവിടെത്തന്നെ ചെയ്യേണ്ട ജോലിയായിരുന്നു…..എനിക്ക് അത് വളരെ സങ്കടമുണ്ടാക്കി , ഇനി കിട്ടാതാകുമ്പോൾ അവിടെത്തന്നെ ഏതെങ്കിലും ജോലിയിൽ അവൻ കേറാൻ നിര്ബന്ധിതനാകുമോ എന്നൊരു പേടിയായിരുന്നു കാരണം….പക്ഷെ അവൻ എന്നത്തേയും പോലെ കൂൾ ആയിരുന്നു , പരീക്ഷ കഴിഞ്ഞ ശേഷം നാട്ടിൽ വന്നു മൂപ്പർ അടിച്ചുപൊളിച്ചു ജീവിക്കാൻ തുടങ്ങി , രാവിലെ കിക്ക് ബോക്സിങ് പ്രാക്റ്റീസ് , വൈകീട്ട് ക്രിക്കറ്റ് ബാക്കിയുള്ള സമയം അവന്റെ അച്ഛന്റെ കൂടെ ഷോപ്പിൽ പോക്കും , അവൻ വന്നതിന് ശേഷം അങ്കിളിന്റെ കട നിന്നിരുന്നതിന്റെ അടുത്തുതന്നെ ഉണ്ടായിരുന്ന സ്ഥലം
വാങ്ങി അവിടെ ചെറിയൊരു ബിൽഡിംഗ് കെട്ടിപ്പൊക്കാൻ ആരംഭിച്ചു …ബാങ്ക് ലോണും, ആന്റിയുടെയും അഞ്ചുവിന്റെയും സ്വർണം പണയം വെച്ചും പുള്ളിയെ ഒരുതരത്തിൽ അവൻ അതിനു നിർബന്ധിച്ചു ചെയ്യിക്കുകയാണ് ചെയ്തത്…..കട നിർത്താതെ തന്നെ ഇതിന്റെ പരിപാടികൾ അവൻ തന്നെ മേൽനോട്ടം വഹിച്ചു ചെയ്യിച്ചു….അവർക്ക് സൂപ്പർ മാർക്കറ്റ് പോലെ തുടങ്ങാവുന്ന ഒരു ഹാളും ബാക്കി സൈഡിലും മുകളിലും സൗകര്യമുള്ള റൂമും ,നിലകളുമായി അത്യാവശ്യം നല്ലൊരു പൈസ മുടക്കിത്തന്നെ അത് പൊന്തി വന്നു……സത്യത്തിൽ അവനു ബേസിക് ആയി ഉണ്ടായിരുന്ന ചങ്കൂറ്റത്തിനൊപ്പം mba കഴിഞ്ഞപ്പോൾ കിട്ടിയ ബിസിനസ് ബുദ്ധി കൂടി ചേർന്നപ്പോൾ ഉണ്ടായ പ്ലാൻ ആയിരുന്നു അതെല്ലാം……അതിന്റെ ഫലമായി കുറച്ചു ബുദ്ധിമുട്ടിലേക്ക് അവർ എത്തിയപ്പോൾ അമ്മ മഞ്ജിമയ്ക്ക് വേണ്ടി വെച്ചിരുന്നതും അമ്മയുടേതുമായ കുറച്ചു സ്വർണ്ണങ്ങൾ ഞാൻ അവന്റെ കയ്യിൽ കൊടുത്തു , അങ്കിൾ അത് വാങ്ങാൻ സമ്മതിക്കാതിരുന്നെങ്കിലും അവൻ അതും കൊണ്ടുപോയി വെച്ചു ഇതിന് വേണ്ടി ചിലവാക്കി..ഏതാണ്ട് 40000 രൂപയോളം ലോൺ അടക്കാൻ വേണ്ടി അവര്ക്ക് മാസാമാസം വേണ്ടിവന്നു …ആന്റിയുടെ പേരിൽ ഉണ്ടായിരുന്ന കുറച്ചു സ്ഥലം കൂടി വിറ്റശേഷമാണ് അവർ തൽക്കാലം ആശ്വസിച്ചത് …അവൻ ഇടക്കിടെ പല ഇന്റർവ്യൂ അറ്റൻഡ് ചെയ്‌തെങ്കിലും അവനു മനസ്സിനിണങ്ങിയ ഒന്നും കിട്ടിയില്ല …..പക്ഷെ അവൻ കാരണം കൊണ്ട് സാമ്പത്തികമായി ഞെരുങ്ങിയെങ്കിലും അവരിൽ ഒരാൾ പോലും അവനെ കുറ്റപ്പെടുത്തിയില്ല…..അവൻ ഉദേശിക്കുന്നത് എന്തായാലും അതിനെ വിശ്വസിക്കാൻ അവർ തയ്യാറായിരുന്നു…….
അങ്ങനെ ഒരു ദിവസം പഠിത്തം കഴിഞ്ഞു മയങ്ങി കിടന്ന എന്നെ അവൻ ചവിട്ടി എണീപ്പിച്ചു…..കണ്ണ് തിരുമ്മി എണീറ്റു തെറി വിളിക്കാൻ തുടങ്ങിയ എന്നെ പൊക്കിയെടുത്തു അവൻ അരമതിലിൽ കൊണ്ട് നിർത്തി…..ദേഷ്യത്തിൽ അവനെ നോക്കിയ എന്നോട് മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചു….
” അപ്പൊ അവസാനം ഞാൻ ആഗ്രഹിച്ചപോലൊരു ജോലി കിട്ടി……”
അവൻ മുഷ്ടി ചുരുട്ടി മുകളിലേക്കുയർത്തികൊണ്ട് പറഞ്ഞു…….
” ങേ….!! ജോലി കിട്ടിയോ … എന്തിലാ….?? ”
ഞാൻ ചാടി എണീറ്റു ചോദിച്ചു….
” അത് ശങ്കർ സിമെന്റിലാണ്……വിചാരിച്ച പാക്കേജും ,സ്ഥലവും എല്ലാം ഓക്കെയായി…പാക്കേജിന്റെ കാര്യത്തിലായിരുന്നു കൺഫ്യൂഷൻ , അത് കാരണമാണ് ബാക്കി ഒന്നിലും പോകാഞ്ഞതും …..ഇവടേം അത്രക്ക് ഓക്കേ ആവില്ലെന്ന് പറഞ്ഞിരുന്നു , പക്ഷെ അവരിപ്പോ വിളിച്ചു ഉടനെ ജോയിൻ ചെയ്യണം…”
അവൻ വല്ലാത്ത ആവേശത്തിലാണ് പറഞ്ഞത്…..ഇത്തിരി താമസിച്ചെങ്കിലും കാര്യം നടന്നതിൽ അവന്റെ സന്തോഷം പുറത്തു കണ്ടു…..എനിക്ക് പക്ഷെ ശങ്കർ സിമന്റ് എന്നൊക്കെ കേട്ടപ്പോൾ എന്തോ സുഖം തോന്നിയില്ല….
” അപ്പൊ അതിലെന്താ വർക്ക്….?? അതിനു മാത്രം പൈസയൊക്കെ കിട്ടിയോ…?? ”
ഞാൻ നെറ്റിചുളിച്ചുകൊണ്ടു ചോദിച്ചപ്പോൾ അവൻ പൊട്ടിച്ചിരിച്ചു…..
” എന്റെ മോനെ , സിമന്റ് ചുമക്കാനല്ല പോണത് sales ആണ് , ഇതിൽ സാലറി ,എക്സ്പെൻസും ചേർന്നു ഒരു അര ലക്ഷം വാങ്ങാം….അത് പോരേ..?? ”
അവൻ ആത്മവിശ്വാസത്തോടെ പറഞ്ഞപ്പോൾ എന്റെ കിളി പോയി…..അര ലക്ഷം രൂപ….!!
” ശ്ശെന്റെ പൊന്നോ….!!! എനിക്കിതാ ബോധം പോണേ……”
ഞാൻ അഭിനയിച്ചുക്കൊണ്ട് പറഞ്ഞു പിന്നെ അവനെ ചേർത്തുപിടിച്ചു , അവൻ തിരിച്ചും ……
പിന്നെയുള്ളത് എന്റെ ജീവിതത്തിലെ വഴിത്തിരിവുള്ള സമയമായിരുന്നു……ശബരി ജോലിക്ക് കേറി ഒന്ന് ട്രാക്കിൽ ആവുന്നത് വരെ ഞാൻ അവനു പകരം അങ്കിളിനെ സഹായിച്ചു , പഠനം കുറഞ്ഞു , പക്ഷെ എനിക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ട അവർക്കൊക്കെ തിരിച്ചൊരു പ്രത്യുപകാരം ചെയ്യാനുള്ള ഒരു സമയമായാണ് ഞാനിതിനെ കണ്ടത്….അവരുടെ പുതിയ ബിൽഡിങ് സ്ട്രക്ച്ചർ വർക്ക് തീർന്നപ്പോളേക്കും ഒരുപാട് ആളുകൾ അന്വേഷിച്ചു വന്നു തുടങ്ങി , ഏതാണ്ട് എല്ലാം ഒന്ന് ഓക്കേ ആയപ്പോൾ വലിയ പ്രശ്നക്കാരല്ലാത്ത കുറച്ചു ടീംസിനെ കണ്ടുപിടിച്ചു അവരുടെ കയ്യിൽ നിന്നും അഡ്വാൻസ് വാങ്ങി ഞാനും ശബരിയും ലോണും ബാക്കി വർക്കുകൾക്കും പണം കണ്ടെത്തി.. സൂപ്പർ മാർക്കറ്റിനു വേണ്ടിയുള്ള പരിപാടി ആയിരുന്നു അടുത്തത് …
ട്യൂഷൻ സെന്റെർ വീണ്ടും അടുത്ത അധ്യയനവർഷം തുടങ്ങിയെങ്കിലും എനിക്ക് എപ്പോളും പോവാൻ സാധിച്ചില്ല , കാര്യങ്ങൾ അറിയാവുന്നതുകൊണ്ടും പകരം ആളുകൾ ഉള്ളതുകൊണ്ടും ശിവേട്ടന് അത് പ്രശ്നമായില്ല……അത് എനിക്ക് ഒരുപാട് സന്തോഷം തന്നു , എന്റെ പ്ലാനുകൾ മുൻപേ പറഞ്ഞിരുന്നതും ഇതിനെല്ലാം സബ് കണ്ടെത്താൻ പുള്ളിക്ക് സഹായമായി…..
പുതിയ ബിൽഡിങ് വർക്ക് കഴിഞ്ഞപ്പോളേക്കും എല്ലാ റൂമുകളും ബുക്ക് ആയി , സൂപ്പർ മാർക്കെറ്റിനുള്ള സ്ഥലമൊഴിച്ചു ബാക്കി എല്ലാത്തിനും അവരുടെതായ വർക്കുകൾക്കു വേണ്ടി വിട്ടുകൊടുത്തു , 15 ലക്ഷം അഡ്വാൻസ് ആയി കിട്ടി , അത് അത്രയും സൂപ്പർമാർക്കറ്റിനായി എടുത്തു ……മാസം 75000 രൂപ വാടകയിനത്തിലും ആ മാസം മുതൽ കിട്ടാൻതുടങ്ങും……അതോടുകൂടി അങ്കിളിനു ശബരിയുടെ ബിസിനെസ് ബുദ്ധിയിൽ വല്ലാതെ മതിപ്പ് വന്നു……
പിന്നീട് എല്ലാം കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു…ഒന്ന് രണ്ടു മാസങ്ങൾ കൊണ്ട് അവരുടെ പുതിയ സംരംഭം ഒരുവിധം അതിന്റെ താളം കണ്ടെത്തി , ശബരിയും അങ്കിളും ഞാനും അത്യാവശ്യം നന്നായി മെനക്കെട്ടു , അങ്ങനെ ചെറിയ രീതിയിൽ ഒരു സൂപ്പർ മാർക്കറ്റും തുടങ്ങാൻ സാധിച്ചു….പഴയ കടയും അതുപോലെ നിലനിർത്തി , അതിന്റെ രണ്ടിന്റെയും മാനേജ്‌മന്റ് അങ്കിൾ തന്നെ ചെയ്തു, സഹായത്തിനു ഞാനും കൂടി ….ആദ്യത്തെ ബുദ്ധിമുട്ടുകൾ ഒന്ന് ട്രാക്കിലായതോടെ ഞങ്ങൾക്ക് വലിയ കുഴപ്പമില്ലാതെ ചെയ്യാൻ സാധിച്ചു…. കട അടക്കുന്ന സമയത്തുള്ള പൈസ കണക്ക് ചെയ്യാൻ ശബരിയും എത്തും…അങ്ങനെ അങ്ങനെ മെല്ലെ ഷോപ് കുറച്ചു വലുതായി വന്നു..അതോടു കൂടി ജോലിക്കാരുടെ എണ്ണം കൂടി , ഒരു മാനേജർ വന്നു , ഞങ്ങളുടെ പ്രയാസം കുറഞ്ഞു , അങ്കിളിനു തന്നെ മേല്നോട്ടത്തിലൂടെ കാര്യങ്ങൾ നടക്കുമെന്ന് ആയതോടെ എന്റെ psc പഠനം പുനരാരംഭിക്കാനുള്ള പ്ലാൻ തുടങ്ങി…..
ഞാൻ വീണ്ടും psc ക്ലാസിനു ചേർന്നു , ശബരി മുൻപ് പറഞ്ഞതുപോലെ അവൻ തന്നെ പൈസ മുടക്കി…..ബാക്കിയുള്ള സമയങ്ങൾ വീണ്ടും ഞാനെന്റെ പഴയ പഠന സമയം തുടർന്നു….ഒന്നുകൂടി ശ്രദ്ധ കൊടുത്തു ഞാൻ മനസ്സിരുത്തി പഠിച്ചു…….വന്ന പരീക്ഷകളെല്ലാം നേരിട്ടു തുടങ്ങി , ഓരോന്ന് എഴുതി കഴിയുമ്പോളും ആത്മവിശ്വാസം കൂടി വന്നു , അതു തന്നെയായിരുന്നു വേണ്ടിയിരുന്നതും….പ്രിയപ്പെട്ട ഒരാൾക്ക് വേണ്ടിയാണല്ലോ എന്നുള്ളത് എന്റെ പ്രയാസങ്ങളെ ഇഷ്ടങ്ങളാക്കി മാറ്റി….എപ്പോളൊക്കെ പ്രയാസം തോന്നുന്നോ അപ്പോളെല്ലാം ഞാൻ കണ്ണടച്ചു കുറച്ചു സമയം അവളുടെ പുഞ്ചിരി നിറഞ്ഞ മുഖം ആലോചിച്ചു…ചിലപ്പോളാകട്ടെ ഞാൻ വരച്ച ചിത്രങ്ങൾ എനിക്ക് ആശ്വാസമേകി….പ്രണയത്തിനു സാധിക്കാത്തതായി ലോകത്ത് എന്തുണ്ട്…..!!
കേറി ചെല്ലുമ്പോൾ തന്നെ കണ്ടു അമ്മുവിൻറെ അച്ഛനും ശബരിയും അങ്കിളും അമ്മയും ഉമ്മറത്ത് സംസാരിച്ചു നിൽക്കുന്നത്…..അതുവരെ മൂളിപ്പാട്ടും പാടി നടന്നിരുന്ന ഞാൻ ഇത് കണ്ടപ്പോൾ കാല് വലിച്ചെടുത്തു നടന്നു….എന്ത് വള്ളിക്കെട്ടാണോ കാത്തിരിക്കുന്നത് എന്ന പേടിയാണ് ഉള്ളിൽ മുഴുവൻ……ഉമ്മറത്ത് കേറി ചെന്നപ്പോൾ അമ്മയുടെ തറപ്പിച്ച നോട്ടവും ശബരിയുടെ ആക്കിയ ചിരിയും അങ്കിളിന്റെയും അച്ഛന്റെയും സാധാരണ ചിരിയുമാണ് എതിരേറ്റത്…
” ഇവിടെ ചുറ്റിത്തിരിഞ്ഞു നിക്കാണ്ട് വേം പോയി കുളിച്ചു വാ….”
അമ്മ ഗൌരവത്തിൽ പറഞ്ഞു….എന്ത് പറഞ്ഞു തുടങ്ങുമെന്ന് അറിയാതെ അമ്പരന്നു നിൽക്കുകയായിരുന്ന ഞാൻ അത് കേട്ടപ്പോൾ എല്ലാവർക്കും ഒന്ന് ചിരിച്ചു കൊടുത്തു കുളിമുറിയിലേക്ക് ഓടി….കഴിവിന്റെ ഏറ്റവും വേഗത്തിൽ തന്നെ മേല്കഴുകി തിരിച്ചു ചെന്നു…..മഞ്ജിമ എന്നെ തോണ്ടാൻ നോക്കിയെങ്കിലും ഞാൻ പിടികൊടുത്തില്ല ….
” അച്ഛൻ എപ്പോ വന്നു…?? ” ഞാൻ അച്ഛനോടായി ചോദിച്ചു….പിന്നെയാണു അമ്മയുടെ മുഖത്ത് നോക്കിയത് , അവിടെ കണ്ട ഭാവം എനിക്ക് പരിചിതമല്ലാത്ത ഒന്നായിരുന്നു ….ആ അച്ഛൻ വിളി അമ്മക്ക് അത്ര രസിച്ചില്ലെന്നു മനസിലായതോടു കൂടി എന്റെ ഉള്ള കോൺഫിഡൻസ് പോയിക്കിട്ടി….
” ഞാൻ ഇതുവഴി പോയപ്പോൾ ഒന്ന് കേറിയതാണ്…..കൂട്ടത്തിൽ മനൂന്റെ അമ്മയോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാനും ഉണ്ടല്ലോ ..”
അച്ഛൻ അമ്മയെ നോക്കി പറഞ്ഞപ്പോൾ അമ്മ സംശയത്തിൽ എന്നെ നോക്കി….അപ്പോഴാണ് കാര്യം ഇതുവരെ പുറത്തായില്ലെന്നു മനസിലായത്……ഞാൻ നിക്കണോ അതോ ഇറങ്ങി ഓടണോ എന്നുള്ള സംശയത്തിലായി….കാര്യം പറയുമ്പോൾ അമ്മയുടെ മാനസികാവസ്ഥ ആലോചിച്ചപ്പോ എനിക്ക് ഒരു സമാധാനം കിട്ടിയില്ല….ഒരു ആശ്രയത്തിനായി ശബരിയെ നോക്കിയപ്പോ ആ തെണ്ടി ഫോണിൽ കുത്തിക്കൊണ്ടു കസേരയിൽ ഇരുന്നു ….
” അപ്പൊ ഞാൻ വന്ന കാര്യം പറയാം……എന്റെ അമ്മുവിനെ നിങ്ങക്ക് അറിയാലോ….അവൾക്കു ഈ മനുവിനെ വല്ല്യേ ഇഷ്ടാണ്….”
അച്ഛൻ ജസ്റ്റ് ഒരു തുടക്കമിട്ടപ്പോൾ തന്നെ അമ്മ ഡിസ്റ്റർബ് ആയി…
” ങേ …!! മനുവിനെയോ…..??
മനസിലായില്ലല്ലോ….!! ”
അമ്മ വളരെ ഗൌരവത്തിൽ ചോദിച്ചു , ശബരി ഫോണിൽ നിന്നും ജസ്റ്റ് ഒന്ന് തലപൊന്തിച്ചു എന്നെ ഇടംകണ്ണിട്ട് നോക്കി വീണ്ടും ഫോണിലേക്കു തിരിഞ്ഞു….
” എന്ന് വെച്ചാൽ ഇവർ തമ്മിൽ കുറച്ചു കാലങ്ങളായി ഇഷ്ടത്തിലാണ്….സത്യം പറഞ്ഞാൽ എനിക്കും അതിനു എതിരൊന്നുമില്ല….നല്ലത് നമ്മൾ തിരഞ്ഞെടുത്താലും അവർ തിരഞ്ഞെടുത്താലും അത് അംഗീകരിക്കപ്പെടണമെന്നു വിശ്വസിക്കുന്നയാളാണ് ഞാൻ….”
അച്ഛൻ പറഞ്ഞു തുടർന്നപ്പോൾ അമ്മ എന്നെ നോക്കി വീണ്ടും അച്ഛനിലേക്ക് തിരിഞ്ഞു ….
” അവർ ഇഷ്ടത്തിലായിരുന്നു എന്നാണോ പറയുന്നത് ….??”
അമ്മ സംശയം പൂര്ണമായും മാറാതെ ചോദിച്ചപ്പോൾ അച്ഛൻ തലയാട്ടി ….അങ്കിൾ ഭീകരാ എന്ന ഭാവത്തിൽ എന്നെനോക്കി….
” ഇതൊക്കെ സത്യമാണോടാ …? ”
അമ്മ ചോദിച്ചപ്പോൾ ഞാൻ മെല്ലെ തലകുലുക്കി …അടി കിട്ടുമോ എന്നുള്ള ഒരു ഭയം ഇല്ലാതിരുന്നില്ല….ഇവരുടെ മുൻപിൽ വെച്ചവരുതെന്നേ ഉണ്ടായിരുന്നുള്ളു….
” അപ്പൊ അന്ന് അവളിവിടെ വന്നതൊക്കെ നിങ്ങടെ നാടകമായിരിക്കും അല്ലേ..??? ”
അമ്മ ചെറിയൊരു പരിഹാസത്തിലാണ് എന്നോട് ചോദിച്ചത്….എനിക്ക് ചെറിയൊരു ചടപ്പ് ആയി തുടങ്ങി….
” ഏയ് ….നിങ്ങൾ തമ്മിൽ ഇതൊരു വിഷയമാക്കണ്ട , അവർ ഇതൊന്നു ശെരിയാവാൻ പല നമ്പറും ഇറക്കിക്കാണും….ഇനി എന്താണെന്നു സംസാരിച്ചു ഉറപ്പിക്കാം അല്ലേ നാരായണേട്ട…??”
അങ്കിൾ ദൈവദൂതനായി ഇടപ്പെട്ടു , അമ്മയുടെ ഈ പ്രകടനത്തിൽ അൽപ്പം പരുങ്ങലിലായ അച്ഛനും ആ ഡയലോഗ് ഒരു ആശ്വാസമായെന്നു തോന്നി…..
” അതേ……അവർ രണ്ടുപേരും നന്നായി പഠിക്കുന്നവരാണ് , എന്തെങ്കിലുമൊക്കെ ആയിത്തീരുമെന്നു എനിക്കും ഉറപ്പുണ്ട്….അവർ ഒന്നാവട്ടെ എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്….മാനുവിന്റെ അമ്മയുടെ തിരുമാനം അറിഞ്ഞിരുന്നെങ്കിൽ അവർ കരുതുന്ന സമയത്ത് കല്യാണം നടത്താം…”
അച്ഛൻ അത് പറഞ്ഞത് അങ്കിളിനോടായാണ്…..അങ്കിൾ അമ്മയുടെ മുഖത്ത് നോക്കിയപ്പോ അമ്മ എന്തോ ചിന്തിച്ചു കൂട്ടുന്ന തിരക്കിലാണ്….
” എന്ത് കണ്ടിട്ടാ നിങ്ങൾ ഇവനെ മതിയെന്ന് പറയണത്….. ഇതാ ഈ കാണുന്നതാണ് ഞങ്ങടെ വീട് , സ്വത്തും മൊതലും ഒക്കെ ഇത് തന്നെയാ…..നേരാവണ്ണം ഒരു ജോലിയോ കൂലിയോ അവനില്ല , അതൊക്കെ വേണമെന്ന് തോന്നൽ പോലും ഉണ്ടോന്നു എനിക്ക് സംശയമാണ്…25 വയസ് കഴിഞ്ഞു ഇപ്പൊ ,ഈ പൊളിഞ്ഞു വീഴാറായ വീട് ഒന്ന് ശെരിയാക്കണമെന്നു പോലും തോന്നാത്ത അവനാണോ ആ പാവം കൊച്ചിനെ കല്യാണം കഴിച്ചുക്കൊടുക്കുന്നത്….!!” അമ്മ ഇതുപറഞ്ഞു കണ്ണുതുടച്ചപ്പോളാണ് എന്നോട് പറയാൻ ബാക്കിയായ ഒരുപാട് കാര്യങ്ങൾ അമ്മയുടെ മനസ്സിൽ ഉണ്ടെന്ന് എനിക്ക് തന്നെ മനസിലായത്……അമ്മയത് പറഞ്ഞപ്പോൾ എനിക്ക് നാണക്കേടിനെക്കാൾ തോന്നിയത് എന്നോട് തന്നെ പുച്ചമാണ്…..ഞാനെന്നും എന്റെ ലക്ഷ്യങ്ങൾക്ക് മാത്രം പുറകെയാണ് പൊയ്ക്കൊണ്ടിരുന്നത് , ഒന്നും നേടാനോ , ചെയ്യുന്നുണ്ടെന്ന് കാണിക്കാനോ കഴിഞ്ഞ കുറേ വർഷങ്ങളായി എന്നെക്കൊണ്ട് സാധിച്ചില്ല…….
” അതിനൊക്കെ അവനു സമയം കൊടുക്കു , നിങ്ങൾ പറഞ്ഞ ഒന്നുമില്ലെന്ന് എനിക്ക് തോന്നിയിട്ടില്ല , ഞാൻ കഴിഞ്ഞ 21 വർഷം നോക്കി വളർത്തിയ എന്റെ മകളെ അവന്റെ കൂടെ സന്തോഷത്തോടെ വിടുന്നുണ്ടെങ്കിൽ ഞാൻ ഇതൊക്കെ ആലോചിക്കാതെയാണെന്നാണോ നിങ്ങൾ പറയുന്നത്….? അവന്റെ കാര്യത്തിൽ എനിക്ക് വിശ്വാസമുണ്ട്….!! ”
അച്ഛൻ അത് പറഞ്ഞപ്പോ ഞാൻ പോലും അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു….അടുത്തു വന്ന അഞ്ചു എന്നെ പിടിച്ചു ചിരിച്ചുകൊണ്ട് കണ്ണടിച്ചു കാണിച്ചു……
” അറിയില്ല…..നന്നായാൽ അവനവനു കൊള്ളാം…..നിങ്ങൾ തന്നെ ആലോചിച്ചു തീരുമാനമെടുക്കൂ….”
അമ്മ അത് അങ്കിളിനും അച്ഛനുമായി വിട്ടുകൊടുത്തു ,പിന്നെ തടിക്കു കൈ കൊടുത്തു എന്തോ ചിന്തിച്ചു കസേരയിലേക്ക് ഇരുന്നു….
” അങ്ങനെ അവനെ ഒന്നും ഇല്ലാത്തവനെക്കണ്ട…..അവന്റെം കൂടെ അധ്വാനം കൊണ്ടാണ് ആ സൂപ്പർമാർക്കെറ്റും, പഴയ കടയും ഇപ്പോളും ഇങ്ങനെ നന്നായി പോണത്….അച്ഛനെന്താ അത് പറയാത്തത് ..? ”
ശബരി ഫോൺ മാറ്റിവെച്ച് കുറച്ചു ഗൌരവത്തിൽ അങ്കിളിനോട് ചോദിച്ചു …
” അതിപ്പോ ഈ ഇരിക്കുന്നതിൽ ആർക്കാ അറിയാത്തത്…??
അങ്കിൾ അതിനു മറുപടി എല്ലാവരുടെയും മുഖത്ത് നോക്കിയാണ് ചോദിച്ചത്…..
” എന്നാ അങ്ങനെയല്ല , ഞാൻ തെരക്കിലായപ്പോ അവനാണ് എന്റെ സ്ഥാനത്തു നിന്ന് അതൊക്കെ നോക്കി നടത്തിയത്…..അപ്പൊ ഇനി അച്ഛന് പറയാനുള്ള കാര്യം പറയാനുള്ള സമയമായി….”
അവൻ അങ്കിളിനോട് പറഞ്ഞു , പിന്നെ എണീറ്റു എന്റെ അടുത്തു വന്നു…
” ശെരി , ഡയറക്ടർ പറഞ്ഞാൽ കേക്കാണ്ടിരിക്കാൻ പറ്റൂലല്ലോ…..എന്റെ പഴേ കടക്കു ഇപ്പളും അത്യാവശ്യം കച്ചവടമൊക്കെ ഉ ണ്ടല്ലോ , ഇനി അത് മനു നോക്കട്ടെ , ഞാനതു ഇഷ്ടദാനമായി ഇവന് കൊടുക്കുന്നു….എങ്ങനുണ്ട് സർപ്രൈസ് ..?? ”
അങ്കിൾ എണീറ്റു എന്റെ അടുത്തു വന്നിട്ട് എന്റെ തോളിൽ പിടിച്ചു….അന്തം വിട്ടു നിൽക്കുന്ന എന്നെ നോക്കി ശബരി പൊട്ടിച്ചിരിച്ചു….
” ചെറുക്കന്റെ കിളി പോയി…കണ്ടോ ..മുഖമൊക്കെ നോക്കെടീ …!!”
അവൻ എന്റെ മുഖം പിടിച്ചു പെങ്ങന്മാർക്ക് കാണിച്ചുകൊടുത്തു….അമ്മ ഇപ്പോളും ആലോചന വിട്ടില്ല….
” അതൊന്നും വേണ്ട , എന്റെ പേരിലാക്കി തരുവോന്നും വേണ്ടാ ….ഞാൻ അവിടെ നിന്നോളാം , ന്നിട്ട് psc പഠിക്കാം …പറ്റിയാൽ അങ്ങനെ ജോലിക്ക് കേറാം…….”
ഞാൻ അംഗീകരിക്കാൻ തയ്യാറാവാതെ പറഞ്ഞു….
” അതേ …..അതാണ് നല്ലത് , അർഹിക്കാത്ത ഒന്നും വേണ്ട….”
അമ്മയും പിന്താങ്ങി….
” അതിനു ഞങ്ങക്കില്ലാത്ത കുഴപ്പമെന്തിനാ നിങ്ങക്ക് രണ്ടിനും…..?? ”
ശബരി കുറച്ചു കലിപ്പ് മോഡിലായി…..
” എന്തായാലും സ്വന്തമായിട്ട് വേണ്ട , ഞാൻ കട നോക്കിക്കോളാം…..”
പിന്നെ അച്ഛന് നേരെ തിരിഞ്ഞു…
” എനിക്ക് കുറച്ചു സമയം കൂടി വേണം , ഞാൻ ഒന്ന് കൂടി ജീവിതം പഠിക്കട്ടെ …..ഇല്ലെങ്കിൽ ചിലപ്പോൾ എന്നോട് തന്നെ എനിക്ക് ഇഷ്ടം പോയേക്കാം…”
എന്റെ സംസാരത്തിൽ വന്ന ഫീൽ കൊണ്ടാണോ എന്തോ കുറച്ചു സമയത്തേക്ക് ആരുമൊന്നും പറഞ്ഞില്ല….
” ശെരി മനു …., തിരക്കൊന്നും ഇല്ല , സമയമെടുത്ത് നിനക്ക് ആയെന്നു തോന്നുമ്പോൾ മതി….”
അച്ഛൻ എന്നെ ആശ്വസിപ്പിക്കാൻ എന്ന പോലെ പുറത്ത് തട്ടി പറഞ്ഞു…..പിന്നെ എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി….
പുള്ളിക്ക് പിന്നാലെ അങ്കിളും അഞ്ജുവും പോയി , അപ്പോൾ ഞാനും ശബരിയും അരമതിലിൽ പോയിരുന്നു…..
” ആകെ കുളമായോ ചെങ്ങായ്…?? ”
ഞാൻ അവനോടു ചോദിച്ചു….അവൻ ഇല്ലെന്നു ആംഗ്യം കാണിച്ചു….
” ഇതൊക്കെ എങ്ങനെ പറഞ്ഞു മനസിലാക്കുമെന്നു പേടിച്ചു ഇരിക്കുവാരുന്നു ..ഒരുതരത്തിൽ ഇത് ഇങ്ങനെ തീർന്നത് നന്നായി….”
ഞാൻ ദീർഘനിശ്വാസമയച്ചുകൊണ്ടു മെല്ലെ പറഞ്ഞു….ശബരി എന്നോട് ചേർന്നിരുന്ന് തോളിലൂടെ കയ്യിട്ടു…..
” എടാ….ആദ്യത്തെ പോലെയൊന്നും അല്ല, psc ഒക്കെ ഒരു ചടങ്ങാണ് , അതൊക്കെ കിട്ടണമെങ്കിൽ വല്ലാണ്ട് പണിയെടുക്കണം…..ഞാനിപ്പോ നടത്തുന്ന അഭ്യാസമൊക്കെ വെറുതെയാണ്…..പണ്ട് ഞാൻ അറിയാത്തത് കാരണം ഉത്തരം എഴുതീർന്നില്ല , ഇപ്പൊ അറിയുന്ന ഉത്തരമാണെന്നു കരുതി കറുപ്പിക്കും , പിന്നെ ഉത്തരസൂചിക വരുമ്പോളാണ് അത് തെറ്റായിരുന്നെന്നു മനസിലാകാ…..”
ഞാൻ എന്റെ വെഷമം അവനോടു പറഞ്ഞു….ഇക്കാര്യത്തിനെപ്പറ്റി ഒരു ചർച്ച ഞങ്ങൾക്കിടയിൽ ആദ്യമായാണ് വന്നത്…
” അതാണ് പണ്ടുള്ളവർ പറഞ്ഞത് മുറിവൈദ്യൻ ആളെ കൊല്ലുമെന്ന്…….”
അവൻ അതും പറഞ്ഞു ചിരിച്ചു….എനിക്ക് അവന്റെ വളിഞ്ഞ കോമേഡിയിൽ പുച്ചമാണ് തോന്നിയത്…..
” നിന്റെ പൈസ ഞാൻ വെറുതെ കളയുവാണ് ചെങ്ങായ്…….ഇനി നിങ്ങൾ പറഞ്ഞപോലെ കട നോക്കാം , psc വീട്ടിലുള്ളപ്പോ മാത്രം നോക്കാം…..”
ഞാൻ അതും പറഞ്ഞു അവൻറെ മറുപടിക്ക് കാത്തു …
” അതൊക്കെ നോക്കാം , ഇപ്പൊ നീ വീട്ടിൽ പോയി അമ്മയെ ഒന്ന് കൂൾ ആക്കിക്കോ….”
അവൻ എഴുന്നേറ്റു പുറകിലെ പോടീ തട്ടിക്കൊണ്ടു പറഞ്ഞു….
” അയ്യ…..നീ എവടെ പോണൂ….ഇങ്ങ് പോരേ , നമുക്ക് കിട്ടാനുള്ളത് ഷെയർ ആക്കാം…..”
ഞാൻ പോവാൻ തുടങ്ങിയ അവനെ കൂട്ടിപ്പിടിച്ചു വീട്ടിൽ കേറി….
അമ്മ ഉമ്മറത്ത് തന്നെ ആലോചിച്ചു കുത്തിയിരുപ്പുണ്ടായിരുന്നു…….ഞങ്ങളെ കണ്ടപ്പോ തല പൊക്കി നോക്കി….
” നീയെന്തുകൊണ്ടാ ഈ കാര്യം എന്നോട് മുൻപ് പറയാർന്നത്….?? ”
അമ്മ എന്നോട് ചോദിച്ചു….
” അത് ആന്റി ,അങ്ങനെയല്ല…….”
ശബരി സപ്പോർട്ട് ചെയ്തുതുടങ്ങും മുൻപ് അമ്മ അവനെ തടഞ്ഞു ….
” നീ മിണ്ടാണ്ടിരി , അല്ലെങ്കിലും ഇവനെന്താ എന്നോട് ഇതുവരെ പറഞ്ഞിട്ടുള്ളത്……എല്ലാം അവനു വേണ്ടി സംസാരിച്ചിരുന്നത് നീയല്ലേ….?? ”
അമ്മ എന്നെ തീക്ഷണമായി നോക്കിക്കൊണ്ടു പറഞ്ഞു….വെറുതെ ഒന്ന് ബാക്ക് അടിച്ചു നോക്കിയപ്പോൾ സംഗതി ശെരിയാണ്…ഞാൻ അമ്മയോട് ഒന്നും ഷെയർ ചെയ്യാറില്ല…..
” ഇവൻ പറഞ്ഞറിയേണ്ട കാര്യം മറ്റൊരാൾ പറഞ്ഞു അറിയുന്നതിന്റെ വിഷമം നിങ്ങക്ക് പറഞ്ഞാൽ മനസിലാവൂല…..എനിക്ക് അതിലും സങ്കടം അങ്ങേരോട് കാണിക്കുന്ന സ്നേഹം പോലും ഇവന് എന്നോടില്ലല്ലോ എന്നുള്ളതിലാണ്…”
അമ്മ കണ്ണ് തുടച്ചുകൊണ്ട് ശബരിയോടായി പറഞ്ഞു…..
” എനിക്ക് കോണ്ഫിടെൻസ് ഇല്ലായിരുന്നു , അമ്മയോടെന്നല്ല ഒരാളോടും ഒന്നും പറയാനുള്ള ധൈര്യം എനിക്കില്ല…..അമ്മ എന്നെ വളർത്തിയത് പേടിപ്പിച്ചാണ് , എന്തെങ്കിലും ചെയ്യാൻ അവരെ പേടിക്കണം ,ഇവരെ പേടിക്കണം , പ്രശ്നമുണ്ടായാൽ ആരും സഹായിക്കാൻ പോലുമില്ല ….ഇതൊന്നും അല്ലാതെ വേറൊന്നും കേക്കാത്ത ഞാൻ ഇങ്ങനെയൊന്നുമല്ലാതെ എങ്ങനെ ആവാനാ…??”
സത്യത്തിൽ ഞാൻ പറയുകയല്ലായിരുന്നു ,അലറുകയാണ് ചെയ്തത്….അത് കേട്ട് മഞ്ജിമ വന്നു പേടിച്ചു നിന്നു …ശബരി സൗണ്ട് കുറക്കാൻ ആംഗ്യം കാണിച്ചു….
” ഓഹോ…..നന്നായി..!! നിങ്ങടെ അച്ഛന് ഇതുതന്നെയായിരുന്നു പ്രശ്നം , അവസാനം ഒന്നും നേരിടാൻ വയ്യാതെ ഇതില്നിന്നൊക്കെ ഒളിച്ചോടി…..ആ സമയത്ത് അങ്ങേരുടെ കൂടെ ജീവനൊടുക്കാതെ നിങ്ങളേം കൂട്ടിപ്പിടിച് ഇപ്പൊ ദേ ഇങ്ങനെ നിന്നു പറയാൻ ആക്കുമ്പോൾ മൂന്ന് നേരം വയർ നിറച്ചു ഭക്ഷണം തരാൻ പറ്റണമെന്നേ വിചാരിച്ചിരുന്നുള്ളു , ധൈര്യം കൂടെ അതിന്റെ കൂടെ ഊട്ടിത്തരണമെന്നു എനിക്ക് അറിയില്ലായിരുന്നു……”
സാരിയുടെ കോന്തലയിൽ മുഖം തുടച്ചു അമ്മ പറഞ്ഞു …പിന്നെ വേഗം ഉള്ളിലേക്ക് കേറിപ്പോയി…ഞാൻ ആകെ തളര്ന്നു അവിടെത്തന്നെ ഇരുന്നു….
” എന്ത് കോപ്പിലെ ഡയലോഗ് ആണെടോ….മിണ്ടാണ്ടിരുന്നു കേട്ടാൽ പോരേ…”
ശബരി എന്റെ നേർക്ക് നോക്കി പുച്ഛിച്ചുകൊണ്ടു ചോദിച്ചു….
അച്ഛന്റേത് ആത്മഹത്യയാണെന്ന് ഒരു സംശയമേ ഉണ്ടായിരുന്നുള്ളു , ഇപ്പൊ അത് ഉറപ്പായി ……അതിപ്പോ ഇനി എന്തായാലും പ്രസക്തിയില്ല ….എങ്ങനെ ആയാലും ഇനി തിരിച്ചു വരവില്ലല്ലോ…..
പിന്നെയുള്ള ദിവസങ്ങളിൽ ഞാൻ കടയിൽ പോയി തുടങ്ങി , ഒരു വിധം എല്ലാ കാര്യങ്ങളും ഞാൻ തന്നെ നോക്കിത്തുടങ്ങി….അങ്കിൾ സഹായത്തിനു മാത്രം വന്നു , അവർക്ക് സൂപ്പർ മാർകെറ്റിൽ തന്നെ പിടിപ്പത് പണിയുണ്ടായിരുന്നു….ഞാൻ മുന്പും ചെയ്തിരുന്നതുകൊണ്ടു കാര്യങ്ങളൊക്കെ വേഗം പഠിച്ചെടുത്തു….കച്ചവടം എങ്ങനെയാണു ബുദ്ധിപരമായി മുന്നോട്ടു കൊണ്ടുപോകേണ്ടത് എന്നത് ഓരോ ദിവസം കഴിയുന്തോറും പഠിച്ചു വന്നു …..ആവറേജ് കടയാണെങ്കിലും നല്ല കച്ചവടം ഉണ്ടായിരുന്നു , ഓണേർഷിപ് മാറാത്തതുകാരണം പഴയ ആളുകൾ പോയതുമില്ല , സൂപ്പർമാർകെറ്റ് ഹോൾസയിൽ സെറ്റ് അപ്പ് ആയപ്പോൾ അവർക്ക് പുതിയ കസ്റ്റമേഴ്സിനെയും കിട്ടി….ചുരുക്കം പറഞ്ഞാൽ പഴയ കടക്കും പുതിയ കടക്കും കച്ചവടം ഉണ്ടായി….ആദ്യമാസം പറ്റുകാരുടെ കുറച്ചു കടങ്ങൾ നിർത്തിയിട്ടു പോലും എല്ലാ ചെലവും കഴിഞ്ഞു 40000 രൂപയോളം ലാഭം ബാക്കിയായി….അത് മുഴുവനായും എനിക്ക് തന്നെങ്കിലും ഞാൻ പകുതി മാത്രമേ എടുത്തുള്ളൂ….അവർ രണ്ടുപേരും എത്ര നിർബന്ധിച്ചിട്ടും ഞാൻ അതിൽ കൂടുതൽ എടുത്തില്ല…..രാവിലെ നേരത്തെ എന്റെ ആവശ്യമില്ലാത്തതിനാൽ ഞാൻ 10 മണിവരെ ശിവേട്ടന്റെ നിർബന്ദം കാരണം സെന്റെറിൽ ട്യൂഷൻ എടുത്ത് കൊടുത്തു…..അതിൽ നിന്നും 3000 രൂപയോളം കിട്ടുകയും ചെയ്തു…,പൈസയേക്കാൾ എനിക്ക് എന്റെ പ്രൊഫഷൻ തുടരാൻ പറ്റുന്നതിൽ ഞാനും സന്തോഷിച്ചു, അതും ശിവേട്ടന് വേണ്ടിയായതിൽ ഇരട്ടി സന്തോഷവും ………….സെന്റെറിൽ ഇപ്പൊ ഒരുപാട് കുട്ടികളായി , നല്ല ക്ലാസ്സ് ആണെന്ന് കേട്ടറിഞ്ഞു കൂടിയതാണ് ഇങ്ങനെ……പഴയ ടീച്ചേർസ് ഒക്കെ ഇപ്പോളും ശിവേട്ടന്റെ മാനേജ്മെന്റിൽ അവിടെ സന്തോഷമായി തുടരുന്നുണ്ട്…….
അമ്മുവിൻറെ അച്ഛൻ വീട്ടിൽ വന്നുണ്ടായ സംവത്തിനു ശേഷം ഒന്ന് രണ്ടു വട്ടം ഞാൻ അമ്മുവിനെ വീട്ടിൽ പോയി കണ്ടിരുന്നു….ആദ്യത്തെ തവണ നല്ല കരച്ചിലാണ് , എന്നെ എങ്ങാനും നഷ്ടപ്പെടുമോ എന്നുള്ള ചിന്ത പാവത്തിനെ വല്ലാതെ തളർത്തിയിരുന്നു…മെല്ലെ മെല്ലെ അതെല്ലാം ഞാൻ ശെരിയാക്കി അവളെ പഴയ ട്രാക്കിൽ ആക്കി ….ഇടക്ക് വീട്ടിലേക്കു ഇറങ്ങാൻ വേണ്ടി പറഞ്ഞെങ്കിലും അവൾ കൂട്ടാക്കിയില്ല …..കട നോക്കാൻ തുടങ്ങിയതിന്റെ രണ്ടാമാസം ഒരു ദിവസ്സം ഞാൻ അവളെ കാണാൻ പോയി, അവൾക്കുള്ള ഒരു സർപ്രൈസ് എന്റെ കയ്യിൽ ഉണ്ടായിരുന്നു , വീട്ടിലെ പതിവ് സംസാരങ്ങൾക്ക് ശേഷം ഞങ്ങൾ ഞങ്ങളുടെ മാത്രം ലോകത്തേക്ക് നടന്നു …..വേനലിന്റെ ആരംഭമായതോടെ കുളത്തിലെ വെള്ളം കുറച്ചു കുറഞ്ഞു തുടങ്ങിയിട്ടുണ്ട് , എന്നാലും ആ കുളപ്പടവിൽ ഇരിക്കുമ്പോൾ വല്ലാത്തൊരു തണുപ്പ് ശരീരത്തിനും മനസിനും ഒരുപോലെ ഉന്മേഷം തരും….ഞാൻ അമ്മുവിരുന്ന സ്റ്റെപ്പിന് താഴെ ഇരുന്നു …, പിന്നെ അവളുടെ മടിയിലേക്ക് കൈവെച്ചു മുഖത്തേക്ക് നോക്കി…..എന്നെത്തന്നെ നോക്കിനിൽക്കുന്ന അവളുടെ സുന്ദരമായ മുഖം കണ്ടു സ്വയമറിയാതെ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു ……
” എന്താണ് ങ്ങനെ നോക്കണത്…?? ”
അവൾ എന്റെ മൂക്കിൽ പിടിച്ചു കുസൃതിയിൽ നുള്ളിക്കൊണ്ടു സംശയത്തിൽ ചോദിച്ചു….
” നിന്റെ ഭംഗി നോക്കിയതാ….ഇതിങ്ങനെ കൂടി കൂടി വരുന്നുണ്ടോ എന്നൊരു സംശയം ”
കൈവെച്ചു മുഖത്തേക്ക് നോക്കി…..എന്നെത്തന്നെ നോക്കിനിൽക്കുന്ന അവളുടെ സുന്ദരമായ മുഖം കണ്ടു സ്വയമറിയാതെ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു ……
” എന്താണ് ങ്ങനെ നോക്കണത്…?? ”
അവൾ എന്റെ മൂക്കിൽ പിടിച്ചു കുസൃതിയിൽ നുള്ളിക്കൊണ്ടു സംശയത്തിൽ ചോദിച്ചു….
” നിന്റെ ഭംഗി നോക്കിയതാ….ഇതിങ്ങനെ കൂടി കൂടി വരുന്നുണ്ടോ എന്നൊരു സംശയം …”
ഞാൻ അവളുടെ കൈ വിരലിൽ മെല്ലെ കടിച്ചുകൊണ്ട് പറഞ്ഞു….മറുപടി കേട്ട് അവളുടെ ആ മുല്ലമൊട്ടുകൾ തെളിഞ്ഞു…..
” ഓഹ് …..അങ്ങനെയാണോ ….എന്നാ നോക്കിക്കോ ട്ടോ ……”
എന്റെ മൂക്കിൽ മൂക്കുരുമ്മിക്കൊണ്ട് അവൾ കൊഞ്ചിക്കൊണ്ടു മെല്ലെ സ്വകാര്യമായി പറഞ്ഞു….
” നിന്നെ കാണുമ്പോൾ ചെലപ്പോ എനിക്ക് കടിച്ചു തിന്നാൻ തോന്നും ”
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു ..പക്ഷെ അവൾ മറ്റെന്തോ ആലോചനയിൽ ആയിരുന്നു…
“ഏട്ടാ….”
അവളെന്റെ കവിളിൽ പിടിച്ചു..
” മ്മ്മം ….പറയെടീ …..”
” കുറേ കഴിയുമ്പോൾ നമുക്ക് ഈ കുളപ്പടവും നമ്മടെ ഈ ഇരുത്തവും ഒക്കെ മടുക്കുമോ ..??”
കുളത്തിൽ ഇടക്കിടെ ഉണ്ടാകുന്ന ഓളങ്ങളെ നോക്കി അവൾ ചോദിച്ചപ്പോൾ ആ ചോദ്യത്തിന്റെ പോക്ക് മനസിലാവാത്തത് കൊണ്ട് ഞാൻ പരുങ്ങി….
” പറ ഏട്ടാ……”
അവൾ നിർബന്ധിച്ചു…..
” അതിപ്പോ സ്ഥിരമായി കാണുമ്പോ ചെലപ്പോ മടുക്കുവാരിക്കും…എന്തെ..??”
ഞാൻ എങ്ങും തൊടാതെ പറഞ്ഞു അവളെ അവളെ നോക്കി…
” അപ്പൊ അതുപ്പോലെ എന്നെ എന്നും കാണാൻ തുടങ്ങുമ്പോൾ ഏട്ടനും എന്നോടുള്ള ഇഷ്ടം കുറയൂലെ…?? ”
അവൾ അത് ചോദിച്ചു എന്റെ കണ്ണിൽ നോക്കി…ഓഹോ , അപ്പൊ അതാണ് കാര്യം…
” അപ്പൊ അങ്ങനെ കുറയാണ്ടിരിക്കാൻ ഇനി നമ്മളെന്താ വല്ല മൊയിദീനും കാഞ്ചനയും ആവേണ്ടി വരുമോ….?? ”
ഞാൻ അവളുടെ ചോദ്യത്തിൽ എനിക്ക് തോന്നിയ ഈർഷ്യ അവളെ അറിയിക്കാൻ വേണ്ടി തന്നെ പറഞ്ഞു …..
” നീ വല്ലാണ്ട് പൈങ്കിളി ആവല്ലേ അമ്മുട്ട്യേ …..നമുക്ക് ആരെയും പോലെ ആവണ്ട , നമുക്ക് നമ്മുടെ പോലെ ജീവിക്കാം…..”
ഞാനവൾക്കു ധൈര്യം കൊടുത്തപ്പോൾ അവളുടെ മുഖത്ത് പഴയ ചിരി വിരിഞ്ഞു….
” എന്നാലേ ….ഞാൻ ഏട്ടന്റെ മൂക്കിനൊരു കടി തരട്ടെ….?? ”
മറുപടിക്ക് കാക്കാതെ അവൾ എന്റെ മുഖം വീണ്ടും കയ്യിലെടുത്തു…പിന്നെ മൂക്കിന് ഒരു കുഞ്ഞു കടി തന്നു….അവളുടെ മുല്ലമൊട്ടുകൾ പോലെയുള്ള പല്ലുകൾ അടുത്തു വരുന്നതും ആ ശ്വാസം എന്നെ പുണരുന്നതും അറിഞ്ഞുകൊണ്ട് കണ്ണടച്ച് ഞാൻ നിന്നുകൊടുത്തു…..അതിനുശേഷം എന്റെ നെറ്റിയിലും രണ്ടു കണ്ണുകളിലും ആ ചുണ്ടിന്റെ ചൂടു പതിഞ്ഞു…..ചുണ്ടിലും പ്രതീക്ഷിച്ചെങ്കിലും കിട്ടിയില്ല….ആ പുല്ല് ,പോട്ടെ……
പിന്നെയും ഒരുപാട് നേരം സംസാരിച്ചു ഞാൻ തിരികെ പോന്നു….വല്ലാതെ വൈകാതെ അവളുടെ കാവ്യയേച്ചിയുടെ കല്യാണം കഴിഞ്ഞു , അവർ പോയി അതിഥികളായിത്തന്നെ കൂടിപ്പോന്നു……കുറച്ചു മാസങ്ങൾക്കുള്ളിൽ പെങ്ങന്മാരുടെയും നിത്യ- അമ്മുവിന്റെയും കോഴ്‌സെല്ലാം തീർന്നു….മറ്റെന്തിനു പോവുന്നതിനേക്കാൾ മുൻപ് ബാങ്ക് കോച്ചിങ്ങിനു ചേരാനാണ് അമ്മു
തീരുമാനിച്ചത് , അവളുടെ മാത്രം തിരുമാനമായിരുന്നു അത്……എനിക്കും , അവളുടെ അച്ഛനും എല്ലാം എതിർപ്പുണ്ടായിരുന്നെങ്കിലും ഇക്കാലയളവിലെ എന്റെ മാറ്റങ്ങൾ കൊണ്ട് അവളെയും ഇഷ്ടപ്പെട്ടു തുടങ്ങിയ എന്റെ അമ്മ അവൾക്കു കട്ട പിന്തുണ കൊടുത്തതോടെ ഞങ്ങൾ പിൻവാങ്ങി ….ആറു മാസത്തെ കോഴ്സ് പഠിച്ചു ഒന്നും ആയില്ലെങ്കിൽ മറ്റെന്തെങ്കിലും നോക്കാമെന്ന പ്ലാനിൽ ആയിരുന്നു ആ പിൻവാങ്ങൽ …..എന്നാൽ ആറേഴു മാസത്തെ കോഴ്സും കഠിനമായ സ്വപ്രയത്നവും കഴിഞ്ഞു എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് അവൾ ഫെഡറൽ ബാങ്കിൽ ക്ലാർക്ക് ആയി കേറി……അവളുടെ വയ്യായ്ക കണക്കിലെടുത്ത് ഞങ്ങളുടെ നാട്ടിൽ നിന്നും വെറും 7 km അകലെയുള്ള ബ്രാഞ്ച് തന്നെ അവൾക്ക് കിട്ടി……നിത്യ b ed എടുത്തുകൊണ്ടിരിക്കുന്നു …പെങ്ങന്മാർ pg പഠിത്തവുമായി മുന്നോട്ടു നീങ്ങി….
ഞാൻ കടയുടെയും ട്യൂഷൻ സെന്ററിന്റെയും കാര്യങ്ങളിൽ ബിസി ആയി കഴിഞ്ഞുപോന്നു…
ഞാനും ശബരിയും പ്ലാൻ ചെയ്തു ഞങ്ങളുടെ പഴയ വീടിനെ ഒന്ന് പരിഷ്കരിക്കാൻ തിരുമാനിച്ചു , കുറച്ചു പൈസ ലോണെടുത്തു ആ വീടിന്റെ പഴമ നിർത്തിക്കൊണ്ട് തന്നെ ചെയ്യാൻ പറ്റുന്നതിന്റെ മാക്സിമം നന്നാക്കി മാറ്റി , വീടിനെ കുറച്ചുകൂടി നീട്ടി ഒരു വായനക്ക് ചേർന്ന മുറിയും , ഉള്ള മുറികളിൽ ബാത്രൂം അറ്റാച്ച് ചെയ്തും ഒരു പുതിയ പഴമയുള്ള വീടായി മാറ്റിയെടുത്തു , പുറകിലേക്ക് കുറച്ചു ഭാഗം മാറ്റി അവിടെ രണ്ടു നിലയിൽ ഒരു ഭാഗം കൂടി എടുത്ത് അതിനെയും വീടിനോടു ചേർത്തു .. ശബരി അവൻറെ പ്രൊഫെഷണൽ ബന്ധങ്ങൾ നന്നായി ഉപയോഗപ്പെടുത്തിയതുകൊണ്ടു എനിക്ക് ചിലവും താരതമ്യേന കുറവായിരുന്നു , ആ കുറച്ചു ദിവസങ്ങൾ അമ്മയും മഞ്ജിമയും ശബരിയുടെ വീട്ടിലാണ് താമസിച്ചത്….പണിയെല്ലാം തീർത്തു വീടിനെ കണ്ടപ്പോൾ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി , അമ്മയുടെ എല്ലാ പരാതിയും മാറ്റി എന്നതിനെക്കാൾ എന്നെക്കൊണ്ടും സാധിക്കും എന്നുള്ള തോന്നൽ തന്ന ഫീൽ എന്റെ പൊന്നോ…!!
അങ്ങനെ വീടുപണി കഴിഞ്ഞു വീണ്ടും എന്റേതായ തിരക്കുകളിൽ കാലം ഒഴുകിക്കൊണ്ടിരുന്നു……ആ പോക്കിൽ തന്നെ അമ്മുവുമായിട്ടുള്ള എന്റെ കല്യാണവും , നിത്യയുമായിട്ടുള്ള ശബരിയുടെ കല്യാണം തീരുമാനിക്കപ്പെട്ടു….കീർത്തന ഉടനെ കല്യാണം കഴിക്കുന്നില്ലെന്നു കട്ടായം പറഞ്ഞതോടെ അടുത്ത ആൾക്ക് നറുക്ക് വീണതാണ് …നിശ്ചയം വ്യത്യസ്ത ദിവസ്സങ്ങളിൽ കഴിഞ്ഞെങ്കിലും വിവാഹം ഒരേ ദിവസം ഒരേ പന്തലിൽ നടത്തി….നിശ്ചയം കഴിഞ്ഞ ശേഷം അവളുടെ സമ്മതത്തോടെ ആ മോതിരം ഞാൻ വീട്ടിലെ ഭസ്മക്കൊട്ടയിൽ കൊണ്ടിട്ടു…
ഞങ്ങളുടെ പ്രണയത്തിനും ദുഖങ്ങൾക്കും എല്ലാം താങ്ങും തണലുമായി നിന്ന ഞങ്ങളുടെ അമ്പലത്തിലെ മൂർത്തിയെയും ,ഞങ്ങളുടെയെല്ലാം അച്ഛനമ്മാരേയും പെങ്ങന്മാരെയും അതുപോലെ സ്നേഹിതരെയും ഇതിലൊന്നും പെടാത്ത കാവ്യയും കൃപയും .., എല്ലാവരെയും സാക്ഷിയാക്കി ഞങ്ങൾ വിവാഹിതരായി…….
കുരവയും കെട്ടിമേളവും ,ആൾത്തിരക്കും പൂജയുടെ മണിക്കിലുക്കങ്ങളും ചന്ദനത്തിരിയുടെയും കർപ്പൂരത്തിന്റെയും ഗന്ധവും ചേർന്ന അന്തരീക്ഷത്തിൽ വിറയ്ക്കുന്ന കൈകളും സന്തോഷം നിറഞ്ഞു തുളുമ്പുന്ന മനസുമായി ഞാൻ തുളുമ്പുന്ന കണ്ണുകളിൽ പ്രാർഥന നിറച്ചു നിൽക്കുന്ന അവളെ ഈ പ്രകൃതി സാക്ഷിയാക്കി താലിക്കെട്ടി…….അവളുടെ കൈയിനെ ചേർത്തുപിടിച്ചു അമ്പലത്തിനെ വലം ചുറ്റുമ്പോൾ എന്നോ പതിയെ മറന്നു തുടങ്ങിയ വരികൾ ഞാൻ ഉരുവിട്ടു…..
“എന്താ ഈ ഏട്ടൻ പിറുപിറുക്കണത്…?? ”
എന്നോടൊപ്പം നടന്നെത്താൻ ആഞ്ഞ് ശ്രമിക്കുന്ന തിരക്കിലും എന്റെ ഉരുവിടൽ മനസിലാകാതെ അമ്മു ചോദിച്ചു….
” ഒന്നൂല്ല്യ അമ്മുട്ട്യേ , ഞാനെന്റെ പഴേ സ്വപ്നം ഒന്ന് പൊടിതട്ടി അലോയിച്ചതാണ്….”
ഞാൻ അവൾക്കു നേരെ തിരിഞ്ഞു പറഞ്ഞു ….
” അതേതാ എനിക്കറിയാത്ത ഒരു സ്വപ്നം…..??”
അവൾ വിടാനുള്ള ഭാവമില്ല….
” അതൊക്കെ ഞാൻ പറഞ്ഞുതരാം , നമുക്ക് ഈ കോപ്പൊക്കെ അഴിച്ചുവെച്ചു നിന്റെ വീട്ടിൽ പോണം , ന്നിട്ട് ഒന്നൂടി ആ കുളപ്പടവിൽ പോയിരിക്കണം …”
ഞാൻ അവളോട് പറഞ്ഞപ്പോൾ അവൾ അമ്പരന്നു…
” ഇന്നോ….? അതൊക്കെ നടക്കുമോ…?? ”
സംശയത്തോടെ എന്നോട് ചോദിച്ചപ്പോൾ ഞാൻ നടക്കുമെന്ന് തലയാട്ടി….
പിന്നെ ഫോട്ടോയെടുപ്പും ചിരിച്ചുകാണിക്കലും കുശലാന്വേഷണവും ചേർന്ന നീണ്ട സമയം കഴിഞ്ഞു വൈകീട്ട് 7 മണിയോട് കൂടി ഞങ്ങൾ ഫ്രീയായി…..കല്യാണക്കോലമെല്ലാം മാറ്റി കുളിച്ചു റെഡിയായി ഉടനെ വരാമെന്ന് പറഞ്ഞു അധികമാരും കാണാതെ ഞങ്ങൾ അവളുടെ വീട്ടിൽ പോയി….വീട്ടിലുള്ളവരെ അറിയിക്കാതെ പറമ്പിന്റെ പുറകിലൂടെ പാടവരമ്പത്തിറങ്ങി കുളപ്പടവിൽ വന്നിരുന്നു….അല്ലെങ്കിൽ തന്നെ വല്ല്യേ സമ്മതമുണ്ടായിട്ടല്ല കൃപയും കാവ്യയും കല്യാണത്തിന് വന്നത് , അവരുടെ ജീവിതത്തിൽ അച്ഛനും അമ്മയ്ക്കും പ്രാധാന്യം കൊടുക്കാത്തത് പോലെ അമ്മുവിൻറെ ജീവിതത്തിൽ അവരുടെ അഭിപ്രായങ്ങൾക്ക് വിലയില്ലെന്ന് മനസിലാക്കിയതുകൊണ്ടാകണം ……എന്തേലുമാകട്ടെ , ഈ നിമിഷം ഞാൻ ധന്യനാണ് ….ഞങ്ങൾ ഒന്നായത് കണ്ട് പ്രകൃതി നിലവിനാൽ അനുഗ്രഹം ചൊരിഞ്ഞു ആ കുളപ്പടവിനെ സുന്ദരമാക്കിയിരുന്നു….ഇടക്കിടെ അടുക്കലൂടെ പാറിപ്പോകുന്ന മിന്നാമിനുങ്ങിന്റെ സ്വർണ്ണ വെട്ടവും കുളത്തിലെ നിശബ്ദതയുടെ ശാന്തതയും അന്തരീക്ഷവും വല്ലാത്തൊരു അനുഭൂതി തന്നു…….
” ഇനി പറ ഏട്ടാ …..എന്താരുന്നു ആ സ്വപ്നം….?? ”
അവൾ എനിക്ക് താഴെയുള്ള പടിയിൽ എന്റെ കാലുകൾക്കിടയിൽ ഇരുന്നു നെഞ്ചിലേക്ക് ചാരി…ഞാനവളെ ചേർത്തുപിടിച്ചു മൂർദ്ധാവിൽ എന്റെ താടി വെച്ചു….
” അതോ…..അത് ഞാനെന്നും കാണാറുണ്ടായിരുന്ന ഒരു സ്വപ്നം…..ഒരു സായം സന്ധ്യയിൽ പൂവാകപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്ന വഴിയിൽ കൊഴിഞ്ഞുവീണ പൂക്കൾ വിരിച്ച പരവതാനിയിലൂടെ എന്റെ പ്രിയപ്പെട്ടവളേയും ചേർത്തുപിടിച്ചു നോക്കെത്താ ദൂരത്തോളം നടന്നു നീങ്ങുന്ന ഒരു മനോഹര സ്വപ്നം…..പക്ഷെ അന്നൊന്നും അത് നീയാണെന്ന് എനിക്ക് അറിയില്ലായിരുന്നു അമ്മുട്ട്യേ……ഇന്നു നീ സ്വന്തമായ ഈ ദിവസം ഈ സമയം നിന്നോടൊപ്പം ഇങ്ങനെ ഇരിക്കുമ്പോൾ ഞാൻ അന്ന് ഈ സ്വപ്നം കാണുമ്പോ കിട്ടുന്ന അതേ സന്തോഷം ഉള്ളിൽ നിറയുന്നുണ്ട്…..അതെനിക്ക് മറ്റൊരാൾക്ക് പറഞ്ഞു മനസിലാക്കിത്തരാൻ പറ്റുന്നതിനുമൊക്കെ മുകളിലാണ്….”
ഞാൻ പറയുമ്പോൾ എന്റെ ഉള്ളൂ മനസിലാക്കിയെന്ന പോലെ അവളുടെ കൈകൾ മുകളിലേക്കുയർത്തി എന്റെ കവിളിൽ തലോടിക്കൊണ്ടിരുന്നു….
” അമ്മൂ….” ഞാൻ വിളിച്ചു….
” പറയൂ…..”
” ഞാൻ അന്ന് പറഞ്ഞില്ലേരുന്നോ നമ്മടെ ജീവിതത്തിനെപറ്റിയോക്കെ , ഒരുപാട് കാലം മത്സരിച്ചു പ്രേമിക്കണം പിന്നെ വയസാകുമ്പോ ദേ ഈ മടീൽ കെടന്നു നിന്റെ ചിരിക്കുന്ന മുഖം കണ്ടു സന്തോഷമായിട്ടു മരിക്കണം എന്നൊക്കെ….”
ഞാൻ പ്രണയാതുരനായി ചോദിച്ചു….
” ഉവ്വ് ….പക്ഷെ ആ സമയത്ത് ഏട്ടൻ വേറൊന്നും കൂടി പറഞ്ഞിരുന്നു….”
അവൾ ഇടക്ക് കേറി എന്നോട് പറഞ്ഞു ….
” എന്താ അത് ..? ” എനിക്ക് സംഗതി ഓർമ വന്നില്ല …
” അതോ ….ഈ കാലിൽ സ്വർണപാദസരം ഇട്ടുതരാന്നു……എന്നിട്ട് വെള്ളി അല്ലേ വാങ്ങി തന്നത് …?? ”
അവൾ പറഞ്ഞത് കേട്ട് എന്റെ കിളി പോയി…..
” അത് ഞാൻ അന്നത്തെ ഒരു ആവേശത്തിന് പറഞ്ഞതല്ലേ മോളെ…..”
ഞാൻ മെല്ലെ തടിയൂരാൻ നോക്കി….അവൾ പൊട്ടിച്ചിരിച്ചു ….
” ഒന്നും വേണ്ടെന്റെ ഏട്ടാ….ഏട്ടനെപ്പളും ഇതേ ഇഷ്ടത്തോട് കൂടി എന്റെ കൂടെ ങ്ങനെ ഇണ്ടായാൽ മാത്രം മതി……”
വീണ്ടും അവളുടെ ശബ്ദം കാതരമായി….ഞാൻ അവളെ ഒന്നുകൂടി ചേർത്തുപിടിച്ചു….
” നീയൊന്നു ആലോചിച്ചു നോക്കെടീ…..ഒരു മുപ്പതൊ നാപ്പതോ വർഷം കഴിഞ്ഞുള്ള ഒരു വൈകുന്നേരം….അന്ന് നമ്മുടെ മുടിയൊക്കെ നരച്ചിട്ടുണ്ടാകും , തൊലി ഇങ്ങനെ ആയിരിക്കില്ല…..ഈ പ്രസരിപ്പോ ചുറുചുറുക്കോ ഒന്നും ബാക്കിയുണ്ടാവില്ല , ഇന്നു നമ്മടെ കൂടെയുള്ള പ്രിയപ്പെട്ടവരിൽ പലരും ഉണ്ടായേക്കില്ല …..അവർ എന്നല്ല ചിലപ്പോൾ നമ്മളിൽ……”
മുഴുവനാക്കുന്നതിനു മുൻപ് അവൾ എന്റെ വായ പൊത്തി…പിന്നെ തിരിഞ്ഞു എന്റെ നെഞ്ചോടു ചേർന്നു…
” അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗം വിളിച്ചാലും….”
അവൾ മനോഹരമായി ആ വരികൾ പാടിയപ്പോൾ ഞാൻ അവളുടെ നെറ്റിയിൽ ഒരു ചൂടുള്ള ഉമ്മ കൊടുത്തു….
” നിനക്ക് വേറൊരു വരി കേൾപ്പിച്ചു തരാം….
കാലമിനിയുമുരുളും വിഷു വരും വർഷം വരും തിരുവോണം വരും പിന്നെയോരോ തളിരിനും പൂ വരും കായ് വരും അപ്പൊളാരെന്നും എന്തെന്നും ആർക്കറിയാം നമുക്കിപ്പോഴീ ആർദ്രയെ ശാന്തരായി സൗമ്യരായ് എതിരേൽക്കാം വരിക സഖീ അരികത്തു ചേർന്നു നില്ക്കൂ… പഴയൊരു മന്ത്രം സ്മരിക്കാം അന്യോന്യം ഊന്നുവടികളായ് നില്ക്കാം ഹാ സഫലമീ യാത്ര…. ഹാ ….സഫലമീ യാത്ര..!!”
കക്കാടിന്റെ സഫലമീ യാത്ര കവിതയിലെ അവസാനവരികൾ ഈണത്തിൽ ചൊല്ലി ഞാൻ നിർത്തിയപ്പോൾ അവൾ ചെറിയൊരു തേങ്ങലോടെ എന്നോട് ചേർന്നു നെഞ്ചിലൊട്ടി അള്ളിപ്പിടിച്ചിരുന്നു….
ഈ നിലാവ് പെയ്യുന്ന രാത്രിയിൽ എന്റെ സ്വപ്നങ്ങളുടെ ചിറകിലേറി ഞാനും എന്റെ അമ്മുട്ടിയും പറക്കാൻ തുടങ്ങുകയാണ്…..
ദേ ഫോണടിക്കുന്നുണ്ട് , ശബരി ആണ് , ഞങ്ങക്ക് പോവാനുള്ള സമയമായി..
ഈ ജീവിതത്തിൽ ഒന്നും നേടാൻ കഴിഞ്ഞില്ലെന്നു തോന്നുമ്പോൾ ഏകാന്തമായി എവിടെയെങ്കിലും പോയിരിക്കൂ ,പിന്നെ ഒന്ന് കണ്ണടച്ച് പുറത്തെ തണുത്ത വായു ഉള്ളിലേക്ക് പറ്റാവുന്നത്ര ശ്വസിക്കുക….എന്നിട്ട് നല്ല കാര്യങ്ങൾ ചിന്തിക്കൂ ….
ആരെങ്കിലും എന്നോട് ഇത്രേം കാലം ജീവിച്ചിട്ട് എന്ത് നേടിയെന്നു ചോദിച്ചാൽ എനിക്ക് അവരോടു പറയാൻ ഉത്തരമില്ല…..കാരണം ഈ ലോകത്ത് എന്നെപോലെ തോൽവിയായ ഒരുവന് കിട്ടിയ ഏറ്റവും വലിയ നേട്ടങ്ങൾ – എന്റെ ബലഹീനതയെ സ്വയം മനസിലാക്കിയ ഒരു മനസ്സ് , എന്നെ എന്റെ എല്ലാ രീതിയിലും മനസിലാക്കി സ്നേഹിക്കുന്ന ചുറ്റിനുമുള്ള കുറേ ആളുകൾ , ചങ്ക് പറിച്ചു തരാൻ പോലും കൂടെ നിൽക്കുന്ന ശബരിയും , അമ്മുട്ടിയും….പിന്നെ ഇവരിലൂടെ ആര്ജിച്ചെടുത്ത തോൽക്കാൻ തയ്യാറില്ലാത്ത ഒരു മനസുമാണ്……എത്രയിടങ്ങളിൽ തോറ്റാലും ഞാനിനിയും എന്റെ വിധിയോട് പോരാടും….ഇതുവരെ തന്ന സൗഭാഗ്യങ്ങൾക്ക് ദൈവത്തിനോട് നന്ദി പറഞ്ഞു കൊണ്ടുതന്നെ….എങ്ങനെയാ … എന്താ പറയാ….?!!
‘ *സഫലമീ* *യാത്ര* ‘ അതുതന്നെ….
( *അവസാനിച്ചു*)
ഒരുപാട് വിഷമത്തോടെയാണ് ഞാനിതു നിർത്തുന്നത് , ഏത് കഥക്കും ഒരു അവസാനമുണ്ടാകുമല്ലോ….ഇതാണ് ഈ കഥയുടെ അവസാനം……ഒരു ച്യൂയിന്ഗം പോലെ വലിച്ചു നീട്ടാൻ തോന്നിയില്ല ,ഈ ജോലിത്തിരക്കിനിടയിൽ എഴുതിയത് കൊണ്ടാണോയെന്തോ കഴിഞ്ഞ പാർട്ടിന് ലൈക്സ് കുറവായിരുന്നു …അതുകൊണ്ട് കൂടിയാണ് വർക്കും എഴുത്തും ഒന്നിച്ചു കൊണ്ടുപോകേണ്ട എന്ന തീരുമാനത്തിൽ എത്തിയത്…. ഇതുവരെ നിങ്ങൾ തന്ന സ്നേഹത്തിന്
ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു…….ഇതെന്റെ ആദ്യ കഥയാണ് , എന്നിട്ടും ആ പോരായ്മകളിലൂടെ ഈ കഥയെ സ്നേഹിച്ച , ഈ കഥയെ ഒരു മോട്ടിവേഷൻ പോലെ എടുത്ത എന്റെ പ്രിയ കൂട്ടുകാരോട് എനിക്ക് സ്നേഹം മാത്രം , എഴുതി കഴിഞ്ഞു എന്നുള്ള തിരിച്ചറിവിൽ ഞാൻ ഏറ്റവും മിസ്സ് ചെയ്യുന്നതും എന്റെ പ്രിയപ്പെട്ട വായനക്കാരായ നിങ്ങളെത്തന്നെയാണ്…..ഈ പാർട്ട് നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന ഒന്നാകുമോ എന്ന് അറിയില്ല….സ്പീഡ് കൂട്ടിയും കുറച്ചുമൊക്കെ എഴുതിയിട്ടുണ്ട്….അതുപോലെ വൈകിയെങ്കിലും ചേരാൻ സാധിച്ച kk സൗഹൃദ കൂട്ടായ്മയിലെ കൂട്ടുകാരോടും നന്ദി അറിയിക്കുന്നു….
ഈ കഥ എഴുതാനും ഇങ്ങനെയെങ്കിലും അവതരിപ്പിക്കാനും എനിക്ക് സാധിച്ചത് എന്റെ നല്ലപാതിയുടെ സപ്പോർട്ട് കൊണ്ടാണ് , അതുപോലെ ഒരു വയറ്റിൽ പിറന്നതല്ലെങ്കിലും എന്റെയായ അനിയത്തിക്കൊച്ചിന്റെയും …അവരെക്കൂടി ഓർക്കാതെ നിർത്തിയാൽ അത് നന്ദികേടാകും…
ഇനിയൊരു കഥ ഉണ്ടാകുമോ എന്ന് അറിയില്ല….ഉണ്ടാവുകയാണെങ്കിൽ വീണ്ടും കാണാം….
അപ്പൊ ബൈ ബൈ
സ്നേഹത്തോടെ
Fire blade
Comments:
No comments!
Please sign up or log in to post a comment!