എന്റെ ഡോക്ടറൂട്ടി 07
”………എടാ സംഗതിയൊക്കെ എനിക്കുമിഷ്ടായി…… എന്നാലും കരുതിക്കൂട്ടിയൊരു പെണ്ണിനെ നാണം കെടുത്തുവാന്നൊക്കെ പറയുന്നത് മോശമല്ലേ…….??”””
“”………മോശമല്ലേയെന്നല്ല…… ഏറ്റ ചീപ്പാണ്…….! എന്നാ നിന്നെ അവളെല്ലാരുടേം മുന്നിലിട്ട് തൊലിയുരിച്ചപ്പോ അവൾക്കങ്ങനെ തോന്നീലല്ലോ…..?? പിന്നെ നീയെന്തിനാ കൺസിഡർ ചെയ്യുന്നേ……??”””
“”………ഏയ്… കൺസിഡെറേഷനും കോപ്പുമൊന്നുമല്ല……! അവളെന്നെ പറഞ്ഞേന് ഞാന്തിരിച്ചും കൊടുത്തില്ലേ….. പിന്നെയിതിന്റേക്കെ ആവശ്യമുണ്ടോ……??”””
“”……..അതിനു നീയല്ലേ പറഞ്ഞേ… അവളെന്തോ ആനയാണ് പുലിയാണ് പൂറാന്നൊക്കെ…..! അപ്പൊപ്പിന്നെ നീയവൾടെ കോളേജിക്കേറി അത്രേമ്പേരുടെ മുന്നിലിട്ടവളെ തളിച്ച സ്ഥിതിയ്ക്ക് അവളു നിന്നെയങ്ങ് വെറുതെ വീടോന്ന് തോന്നുന്നുണ്ടോ…..?? പണിയും…. ഉറപ്പായും പണിയും…. ഒന്നൂല്ലേല്ലുമാ കുണ്ണന്റെ ചേച്ചിയല്ലേ….. ആ തന്തക്കൊണമവള് കാട്ടാതിരിയ്‌ക്കോ……?? അതാണ് ഞാമ്പറഞ്ഞേ…… അവളടുത്ത പണി ചിന്തിച്ചു തൊടങ്ങുന്നേന് മുന്നേ തലയ്ക്കിട്ടു തന്നെ താങ്ങണോന്ന്……!!”””
അവൻ വാക്കുകൾക്കു ഫുൾസ്റ്റോപ്പിട്ടു കൊണ്ട് വണ്ടിയുടെ വേഗം കൂട്ടിയപ്പോൾ ഞാനതേ പറ്റിയുള്ള ചിന്തയിലേയ്ക്കാർന്നിരുന്നു……..!!
“എന്റെ ഡോക്ടറൂട്ടി” ഏഴാം ഭാഗം തുടരുന്നു……….!!
“”………ടാ മൈരേ…. നീയെന്താന്നും മിണ്ടാത്തെ…..?? നീയെന്തോ തീരുമാനിച്ചു…..??”””
കുറച്ചു നേരത്തേയ്‌ക്കൊന്നും ഉരിയാടാതെ ചിന്തയിലായിരുന്ന എന്നെ വിളിച്ചുകൊണ്ടവൻ ചോദിച്ചതും ഞാനൊന്നു ഞെളിഞ്ഞിരുന്നു…….!!
“”………ഇല്ലടാ…. അതൊന്നും ശെരിയാവത്തില്ല…….! അമ്മാതിരിയൂമ്പിയ പരിപാടിയ്‌ക്കൊന്നുമെന്നെ കിട്ടത്തില്ല…….!!”””
ഞാനുറച്ച നിലപാടോടെ പറഞ്ഞുനിർത്തിയതും അവൻ വണ്ടി സ്ലോവാക്കിക്കൊണ്ടെന്നെയൊന്ന് ചെരിഞ്ഞു നോക്കി……..!!
“”………പിന്നെന്താ നിന്റുദ്ദേശം…..?? അവളു വന്നിനിയും തേങ്ങയുടയ്ക്കുമ്പോൾ നിന്നു കൊള്ളാന്നോ……??”””
അവൻ ചോദ്യഭാവത്തോടെ ചോദിച്ചപ്പോൾ എനിയ്ക്കു പെട്ടെന്നൊരുത്തരമുണ്ടായിരുന്നില്ല………!!
“”……….ടാ…. എന്തായാലും അവളു ചെയ്തതിനു ഞാന്തിരികെ കൊടുത്തില്ലേ……..! അതുപോലെയിനിയും അവളടുത്ത പണിയുമായി വരുവാണേൽ അതുനമുക്കപ്പോ നോക്കാം…….! എന്തൊക്കെയായാലും അവളു പോവുന്നേനും ചീപ്പാവാൻ നമ്മളെക്കൊണ്ടു പറ്റുന്നോണ്ട് അതൊരു വിഷ്യമല്ല…….!!”””
ഞാൻ ചെറിയൊരാത്മ വിശ്വാസത്തോടെ പറഞ്ഞതും അവനും തലകുലുക്കി സമ്മതിച്ചു………..! പിന്നെയതേ കുറിച്ചൊരു ചർച്ച ഞങ്ങൾക്കിടയിലുണ്ടായില്ല………! പിന്നെ മുഴുവൻ അടുത്ത ദിവസത്തെ എൻഗേജ്മെന്റിനെ കുറിച്ചായിരുന്നു……….
അച്ഛന്റെ കുടുംബത്തിൽ ഏറ്റവും മൂത്തകുട്ടി കീത്തുവാണ്……. അമ്മയുടെ കുടുംബത്തിലെ മൂത്ത പെൺകുട്ടിയും…….! അതുകൊണ്ടു തന്നെ രണ്ടുപേരുടെ ഫാമിലിയിലും നടക്കുന്നയാദ്യത്തെ കല്യാണവും അവൾടെയായിരുന്നു……..! ആയതിനാൽ എൻഗേജ്മെന്റും കല്യാണവുമൊക്കെ കുറച്ചു ഗ്രാന്റായിട്ടാണ് നടത്തിയതും………!!
അന്നത്തെ ദിവസം ക്ലബും മാച്ചുമൊക്കെയൊഴിവാക്കി അവന്മാരെല്ലാം ഓരോരോ സഹായത്തിനായി വീട്ടിൽ കൂടിയപ്പോൾ ഞാനും അവർക്കുമേൽനോട്ടവുമായി കൂടെക്കൂടി………! പിറ്റേദിവസത്തെ ഫങ്ക്ഷന് പങ്കെടുക്കാൻ റിലേറ്റീവ്സെല്ലാം തലയ്ക്കും ദിവസമേ വീട്ടിലെത്തിയിരുന്നു…….! അതോടെ മൊത്തത്തിലൊരു ബഹളമയം………! ആക്കൂട്ടത്തിലോടിയപ്പോൾ മീനാക്ഷിയെയും അവളുമായുള്ള സീനുകളും മനസ്സിൽ നിന്നും പൂർണ്ണമായും ഒഴിവായിരുന്നു……..!!
അന്നു രാത്രിയിൽ എല്ലാരോടുമൊക്കെ വർത്താനം പറഞ്ഞിരുന്ന് ഹോളിൽ തന്നെ കിടന്നുറങ്ങി……..! പിറ്റേന്നു രാവിലെ തന്തപ്പടി തന്നെ തല്ലിയിറക്കിയതോടെ നൈസായിട്ടവിടുന്നു മുങ്ങി…….! പിന്നെ കുളിച്ചു റെഡിയായി എൻഗേജ്മെന്റിനെടുത്തു വെച്ച ഷേർട്ടും മുണ്ടുമൊക്കെ ധരിച്ചാണ് തിരികെ വന്നത്……..!!
“”……..സിത്തുവേട്ടാ……!!”””
റൂമിൽ നിന്നും താഴേയ്ക്കിറങ്ങി ഹോളിലേയ്ക്കു വന്നപ്പോൾ ശ്രീക്കുട്ടിയെന്നെ പിന്നിൽ നിന്നും വിളിച്ചു……..! തിരിഞ്ഞു നോക്കുമ്പോൾ കുറേ പെണ്ണുങ്ങളടൊപ്പം നിന്നു കത്തി വെച്ചുകൊണ്ടിരുന്ന അവളെന്റെയടുത്തേയ്‌ക്കോടി വന്നു…….!!
“”……..സിത്തുവേട്ടാ….. ഞാനേട്ടനെയെവിടെല്ലാം നോക്കീന്നറിയാവോ……??”””
അവൾ പരിഭവം പറയുംപോലെ എന്നോടു പറഞ്ഞു…..!!
“”………എന്താടീ കാര്യം……??”””
“”………അത് സിത്തുവേട്ടനെ വല്യച്ഛൻ തിരക്കുന്നുണ്ടാർന്നു…..! പെട്ടെന്ന് ചെല്ലാമ്പറഞ്ഞു……!!”””
“”………എന്നിട്ടെവിടെ…..??”””
ഞാൻ ചുറ്റും നോക്കിക്കൊണ്ട് ചോദിച്ചു…….!!
“”……….ഇവടല്ല…… ആ റൂമിലുണ്ട്……! പെട്ടെന്ന് ചെല്ല്……!!”””
അവളെന്നെ അച്ഛന്റെയും അമ്മയുടെയും ബെഡ് റൂമിലേയ്ക്ക് തള്ളി വിട്ടുകൊണ്ട് പറഞ്ഞു……..!!
അച്ഛൻ തിരക്കിയ സ്ഥിതിയ്ക്ക് എന്തേലും പണിയാണെന്നുറപ്പാണ്…….! അതുകൊണ്ട് ഞാനതുമുറപ്പിച്ചു കൊണ്ടാണ് അവരുടെ റൂമിലേയ്ക്ക് കയറി ചെന്നത്…….! അവിടെയപ്പോൾ അമ്മയും അച്ഛനും കീത്തുവും കൂടി കൊടികുത്തിയ ചർച്ചയിലായിരുന്നു…….! അല്ല…. ഇവറ്റകള് സീരിയസായി സംസാരിയ്ക്കുന്നിടത്ത് എനിയ്ക്കെന്താണ് കാര്യമെന്നൊരു ചിന്ത വരാതിരുന്നില്ല……..!!
“”…….
ഞാൻ മുറിയിലേയ്ക്ക് കയറിക്കൊണ്ട് അമ്മയോടു ചോദിച്ചു…….! അതല്ലെങ്കിലും അമ്മയോടായിരിയ്ക്കുമല്ലോ ചോദ്യം…….!!
“”……..എടാ ഇവൾടെ കുറച്ചു കൂട്ടുകാരികള് വരുന്നുണ്ടെന്ന്…. നീ പോയൊന്നവരെ കൂട്ടിക്കൊണ്ടു വരണം…..!!”””
എന്റെ ചോദ്യത്തിന് അച്ഛന്റെ ഉത്തരവ് പോലുള്ള മറുപടി വന്നു…….!!
“”………മ്മ്മ്……! അല്ല അവരുടെ നെറ്റിയില് ഇവൾടെ കൂട്ടുകാരികളാണെന്ന് സ്റ്റിക്കറൊട്ടിച്ചിട്ടുണ്ടാവോലോ ല്ലേ…..??”””
എന്റെ മറുചോദ്യം കേട്ടതും അച്ഛന് വിറഞ്ഞു കേറി……! എന്നാലെന്റെ വർത്താനം കേട്ടിട്ടുള്ള അമ്മയുടെ വാപൊത്തി ചിരിയ്ക്കു മുന്നിൽ പുള്ളിയുടെ വായടഞ്ഞു എന്നു മാത്രം……..!!
“”……..നല്ലൊരു ദിവസായിട്ടിന്നെങ്കിലും ഒറ്റ പറയാതെടാ……!!”””
പുള്ളി അന്നത്തെ ദിവസത്തെ പ്രത്യേകയാലോചിച്ചു മാത്രം സംയമനം പാലിച്ചതാണ്……..!!
“”……..പിന്നെ ഞാനെങ്ങനെയാ ഇവൾടെ കൂട്ടുകാരികളെയൊക്കെ തിരിച്ചറിയുന്നേ……??”””
ഞാൻ വീണ്ടുമെന്റെ സംശയമാരാഞ്ഞു………..!!
“”……..അതിനു നീ കൂടുതല് സാഹസോന്നുങ്കാട്ടണ്ട……! അവരുടെ കൂട്ടത്തില് മീനുവുമുണ്ടാവും…….! മീനൂനെ നിനക്കറിയാലോ ല്ലേ……??”””
എന്റെ സംശയത്തിനുള്ള ഉത്തരം അത്രയും നേരം കട്ടിലിലിരുന്ന് ഞങ്ങളെ മാറി മാറി നോക്കി മുടിയുണക്കിക്കൊണ്ടിരുന്ന കീത്തുവാണ് പറഞ്ഞത്………!!
“”………മീനുവോ……??”””
ഞാനതു ചോദിച്ചത് ചെറിയൊരു ഞെട്ടലോടെയാണ്……!!
“”………ആടാ…. നമ്മടെ മീനാക്ഷി…..! അവളിന്നലെ വൈകിട്ട് ഹോസ്റ്റലിന്നു പോന്നു……! ഇന്നവളുപോയി എല്ലാത്തിനെയും കൂട്ടി വരാന്നാ പറഞ്ഞിരുന്നേ…..! ദേ…. ഇപ്പൊ വിളിച്ചിട്ടു പറയുവാ അവൾടെ വീട്ടുകാരെല്ലാങ്കൂടിയെങ്ങോട്ടോ പോയി….. അതോണ്ട് വണ്ടിയില്ലെന്ന്…….! വാവയൊന്നു ചെന്നവരെ വിളിച്ചിട്ടു വാടാ……!!”””
ഊമ്പി കിടക്കുന്നു…….! പറ്റിയയാളെയാ വിളിയ്ക്കാൻ പറഞ്ഞേക്കുന്നേ……!!
“”……..അതിനെന്തിനാ ഞാന്തന്നെ പോണേ……?? വെറുതെ നിയ്ക്കുന്നയാരേങ്കിലും പറഞ്ഞു വിട്ടാ പോരേ……??”””
ഞാനെല്ലാരെയും മാറിമാറി നോക്കി……….!!
“”……..ഇവിടെ ഞാന്നോക്കിയിട്ട് നീ മാത്രേയൊരു പണീമില്ലാതെ നിയ്ക്കുന്നുള്ളൂ…….!!”””
തന്തപ്പടി വീണ്ടുമെനിയ്ക്കിട്ടൊന്നു താങ്ങി………! അതിനെന്റെ മമ്മിയും കീത്തുവും കൂടി കിണിച്ചു സപ്പോർട്ടു ചെയ്തതോടെ എന്റെ മുഖം കുനിഞ്ഞു………..!!
“”………എന്നാലവളുമാർക്കൊരു ഓട്ടോ വിളിച്ചിങ്ങു പോന്നൂടേ….
മീനാക്ഷിയുമായുള്ള സീൻ മനസ്സിലേയ്ക്കു വന്നതും ഞാൻ വീണ്ടും മുടന്തൻ ചോദ്യങ്ങൾ ചോദിയ്ക്കാൻ തുടങ്ങി…….!!
“”……….അവരോട്ടോ വിളിച്ചു വരാന്നു പറഞ്ഞതാ….. വേണ്ട ഇവടന്നാളിനെ വിടാന്നു പറഞ്ഞ ഞാനാ……!!”””
തന്തപ്പടിയൊന്നു ശബ്ദം കടുപ്പിച്ചതും ഞാനമ്മയെയും കീത്തുവിനെയും ഒന്നുകൂടി നോക്കി……..! അങ്ങനെ പറഞ്ഞെങ്കി പറഞ്ഞവരു തന്നെ പോയിങ്ങു വിളിച്ചോണ്ടു വന്നാ പോരേന്ന് മനസ്സിൽ വന്നെങ്കിലും ചോദിച്ചില്ല………! ചോദിച്ചാൽ ചിലപ്പോളിവിടുള്ള വാസം ഇന്നത്തോടെ കഴിയും………! അതുകൊണ്ട് മറ്റു മാർഗ്ഗങ്ങളില്ലാതെ ഞാൻ നിസ്സഹായതയോടെ തലകുലുക്കി സമ്മതിച്ചു……..! എന്നിട്ടും വിടാതെയെന്നെ ഓരോന്നൊക്കെ പറഞ്ഞ് തന്തപ്പടി ഭീഷണിപ്പെടുത്തുമ്പോഴാണ് അമ്മാവൻ വന്നെന്തോ ആവശ്യത്തിന് അച്ഛനെയുമമ്മയെയും കൂട്ടിക്കൊണ്ട് പോയത്……….! അതോടെ റൂമിൽ ഞാനും കീത്തുവും മാത്രമായി……….!!
“”……….എടാ…. നിനക്കു പോവാൻ വിഷമോണ്ടോ……??”””
ഞാനും തിരികെ റൂമിൽ നിന്നുമിറങ്ങാനൊരുങ്ങിയപ്പോൾ കീത്തു ചോദിച്ചു………!!
“”……….ഏയ്….. അതൊന്നും കൊഴപ്പോല……!!”””
നല്ലൊരു ദിവസമായിട്ട് അവളെ സങ്കടപ്പെടുത്തണ്ടെന്നു കരുതി ഉള്ളിലെ കലിപ്പു മുഴുവൻ ഞാൻ പുറത്തുചാടാതെ പിടിച്ചു നിർത്തി……..!!
“”……….എടാ… നിന്നേ…… ഇതുങ്കൂടി വെച്ചോ……!!”””
പറഞ്ഞിട്ട് ടേബിളിന്റെ പുറത്തിരുന്ന പേഴ്സിൽ നിന്നും കുറച്ചു രൂപയെടുത്തെന്റെ പോക്കറ്റിൽ വെച്ചശേഷം മുഖത്തു നോക്കിയൊന്നു ചിരിച്ചു……..!!
“”……….ഇതെന്താ കൂലിയാണോ…..??”””
ഞാനതിന് ചെറുചിരിയോടെ ചോദിച്ചു………!!
“”……….പോടാ പട്ടീ……! ഇന്നു ഫ്രണ്ട്സിനൊക്കെ ട്രീറ്റു കൊടുക്കണ്ടേന്നു കരുതി കുറച്ചു പൈസ തരാന്നു കരുതീപ്പോ……!!”””
ചേച്ചിയെന്റെ വയറ്റിലൊന്നു കുത്തിക്കൊണ്ട് ചിരിച്ചു……..!!
“”………ആാ…. അതു ശെരിയാണല്ലോ…….! അപ്പ താങ്ക്സ്……!!”””
“”………ഓ….. വരവു വെച്ചു…….!!”””
അവളെന്നെയാക്കിയ പോലെ ചിരിച്ചശേഷം എന്തോ ഓർത്തിട്ടെന്ന പോലെയെന്റെ മുഖത്തു നോക്കി……..!!
“”………അല്ലെടാ….. നിനക്കു മീനുനെയോർമ്മേണ്ടോ……??”””
കീത്തുവിന്റെയാ ചോദ്യം കേട്ടപ്പോഴാണ് ആ സാധ്യത ഞാൻ വിട്ടുപോയെന്നു മനസ്സിലാക്കിയത്…….! മീനാക്ഷിയും ഞാനും തമ്മിലുള്ള കണ്ടുമുട്ടലൊന്നും വീട്ടിലാർക്കുമറിയാത്തതു കൊണ്ട് മീനാക്ഷിയുടെ മുഖമോർമ്മയില്ലെന്നു പറഞ്ഞൊഴിവായാലോ……?? ഹായ്……. നല്ല ഐഡിയ…….
“”………ഇല്ലടീ ചേച്ചീ…….! ഞാനിപ്പോളവളെ കണ്ടിട്ടു കുറേ വർഷായില്ലേ…….! അതോണ്ടു മുഖോന്നുമോർമ്മയില്ല……..!!”””
ഞാൻ ചെറിയൊരു നിസഹായതയൊക്കെ മുഖത്തു പരത്തിക്കൊണ്ട് പറഞ്ഞു……..!!
“”………അതു കുഴപ്പോല്ലെടാ….. അവൾക്ക് നിന്നെയറിയാം……! നീ ജംഗ്ഷനിലേയ്ക്കു ചെന്നാ മതി……! അവള് നിന്നെ കണ്ടുപിടിച്ചോളും…….!!”””
അതുകേട്ടപ്പോൾ എനിയ്ക്കു ചെറിയ അത്ഭുതം തോന്നാതിരുന്നില്ല……..! എന്നെയവൾക്കറിയാമെന്ന് ഇവൾക്കെങ്ങനെയറിയാം……??
“”……..എന്നെയവൾക്കെങ്ങനെ അറിയാം……??”””
മനസ്സിലുദിച്ച ചോദ്യം ഞാനതേപടി ചോദിച്ചു……..!!
“”………അതിനു കഴിഞ്ഞാഴ്ച കൂടിയവളു നിന്നെ കണ്ടതല്ലേയുള്ളൂ……! പിന്നെങ്ങനെ അറിയാണ്ടിരിയ്ക്കാൻ……!!”””
“”……..എന്നെയോ…..?? എപ്പൊ…..??”””
“”………എടാ കഴിഞ്ഞാഴ്ചയവളും അവള്ടെ രണ്ടുമൂന്നു കസിൻസുമായി ഇവിടെ വന്നില്ലേ….. എന്റെ കല്യാണമുറപ്പിച്ചതറിഞ്ഞിട്ട്……! അപ്പൊ നിന്നെ കണ്ടിരുന്നു…….!!”””
“”………എന്നിട്ടു ഞാൻ കണ്ടില്ലല്ലോ…….??”””
“”……..അതെന്റെ കുറ്റമല്ല……..! അവളു നിന്നോടു മിണ്ടാനൊക്കെ ഓടി വന്നതാ……! അപ്പൊ നീയവളെ മൈൻഡ് ചെയ്യാണ്ട് പോയി……! പിന്നെയമ്മ നിന്റെ കുറേ ഫോട്ടോസും വീഡിയോസുമൊക്കെയെടുത്തു കാട്ടിക്കൊടുക്കുവേം ചെയ്തു……..! അതോണ്ടെന്തായാലും അറിയാണ്ടിരിയ്ക്കില്ല……..!!”””
അടിപൊളി…….! അപ്പൊ അങ്ങനെയാണവൾക്കെന്നെ മനസ്സിലായതല്ലേ……! ഹൊ… എന്തൊക്കെയാരുന്നവന്റെ തള്ള്…..! ഫോളോഅപ്പ്…. സൈലന്റ് പ്രേമം….. മറ്റത്…. മറിച്ചത്…… ഇപ്പ ദേ കിടക്കുന്നു……!!
“”……..അല്ല നീയെന്താ അലോചിച്ചോണ്ടു നിക്കുന്നേ…..?? പോണില്ലേ……??”””
അവള് വീണ്ടും ചോദിച്ചതും ഞാൻ തലകുലുക്കിക്കൊണ്ട് പുറത്തേയ്ക്കിറങ്ങി……..!!
അപ്പോളവളങ്ങനെയാണ് എന്നെ കണ്ടുപിടിച്ചത്……! ഇനി ഞാനന്നവളെ മൈൻഡ് ചെയ്യാണ്ടിരുന്നതിന്റെ കലിപ്പിലായിരിയ്‌ക്കോ ബസ് സ്റ്റോപ്പിലു വെച്ചങ്ങനെയൊക്കെ പറഞ്ഞത്……..! ഏയ്….. അതൊന്നുമാവില്ല…….! അല്ലേത്തന്നെ ഞാൻ മനഃപൂർവം മിണ്ടാതിരുന്നതൊന്നുമല്ലല്ലോ……! കാണാത്തോണ്ടല്ലേ……! അതിന് അത്രേം പേരുടെ മുന്നില് നാണംകെടുത്തിക്കൊണ്ടാണോ പകരം വീട്ടുക…..! ഇതതൊന്നുമല്ല ജാഡയിട്ടതാ……! എന്നിട്ടെന്തായി അണ്ണാക്കിലടിച്ചു കേറ്റിക്കൊടുത്തല്ലോ……! ഇങ്ങനെയിരിയ്ക്കും ആമ്പിളേളരോടു കളിച്ചാൽ…………!!
അങ്ങനെയൊക്കെ കരുതി കളിച്ചു ചിരിച്ചുകൊണ്ടു പുറത്തിറങ്ങിയപ്പോഴാണ് മറ്റൊരു ചിന്ത മനസ്സിലേയ്ക്കു വന്നത്……..! ഇന്നലെ കോളേജിൽ കേറിയത്രേം പേരുടെ മുന്നിൽ വെച്ചു തൊലിയുരിച്ചേന് അവളിവിടെ വെച്ച് പണി തരോ…….?? ശ്രീ പറഞ്ഞതു വെച്ചു നോക്കുമ്പോളുറപ്പായും പണി തരും……..! പോരാത്തേന് അവളുടെ സ്വഭാവമന്നു ഞാനും കണ്ടതാണല്ലോ…….!!
അങ്ങനെയൊരു സംശയം തോന്നിയതും എന്റെ നെഞ്ചു പടപടാ മിടിയ്ക്കാൻ തുടങ്ങി………!!
ഇന്നലെ വൈകുന്നേരമാണ് ഞാനുമവിടെപ്പോയി സീനുണ്ടാക്കിയേ…….! ആ വൈകുന്നേരന്തന്നെ അവളുമിങ്ങോട്ടു പോന്നെന്നൊക്കെ പറയുമ്പോൾ….. ഉറപ്പാ….. ചൂടോടെ പണി തിരിച്ചുതരാൻ തന്നെ…….! ഈശ്വരാ….. ഇന്നലെത്തന്നെ പോയവളോടു പകരം വീട്ടാന്തോന്നീതേതു നേരത്താന്തോ………?? അല്ലേത്തന്നെ കീത്തൂന്റെ എൻഗേജ്മെന്റിന് മീനാക്ഷി വരോന്നുള്ള ചെറിയൊരു സൂചനയെങ്കിലും കിട്ടിയിരുന്നേ പണി കുറച്ചു ദിവസത്തേയ്ക്കു മാറ്റിയെങ്കിലും വെയ്ക്കാമായിരുന്നു………..!!
ബസ് സ്റ്റോപ്പിലത്രേം പേരുടെ മുന്നിലിട്ടെന്നെ ഒടിച്ചു മടക്കിയവള് ഇവിടെയെന്റെ വീട്ടുകാരുടെ മുന്നിലിട്ടെന്നെ വെറുതെവിടോന്നു തോന്നുന്നില്ല……..! ഉറപ്പായുമവളെന്റെ കഞ്ഞികുടി മുട്ടിയ്ക്കും………! അങ്ങനെയെങ്ങാനുമുണ്ടായാ ഞാനവളെ രണ്ടായിട്ട് വലിച്ചുകീറി തെക്കു വടക്കെറിയും…….! സ്വയം വീരവാദം മുഴക്കിക്കൊണ്ടു നിൽക്കുമ്പോഴും ബസ് സ്റ്റോപ്പിൽ വെച്ചു ഞാൻ കണ്ട മീനാക്ഷിയുടെ മുഖം മനസ്സിൽ തെളിഞ്ഞു………! അതോടെ കാറ്റഴിച്ചു വിട്ട ബലൂൺ പോലെ ഞാൻ തവിഞ്ഞു………!!
അയ്യോ….. ആരും തെറ്റിദ്ധരിയ്ക്കല്ലേ….. ഇതു കല്യാണ പെണ്ണിന്റാങ്ങളയുടെ ഡിസ്കോ ഡാൻസല്ല…… കയ്യും കാലും വിറയ്ക്കുന്നതാണെന്ന് നിയ്ക്കുന്നതിനടുത്തൊരു ബോർഡ് വെയ്ക്കേണ്ട അവസ്ഥയായി എന്റേത്………!!
മൈര്….. ചെന്നു വിളിച്ചോണ്ടു വരാന്നേറ്റും പോയി……..! ഇനിയിപ്പോ പോകാണ്ടിരിയ്ക്കുന്നതെങ്ങനാ….?? കോപ്പ്….. എങ്ങോട്ടേലുമിറങ്ങി പോയാ മതിയാരുന്നു……..!! അല്ല… ഇതെനിക്ക് വരണം… കീത്തൂന്റെ കല്യാണത്തിന് തലപോയില്ലെങ്കിൽ അവളുറപ്പായും വരുമെന്നുള്ള ബോധ്യം എനിക്കുപണ്ടേ വരേണ്ടതായിരുന്നു…… ഇതിപ്പോൾ മിണ്ടാതിരുന്ന പട്ടീടെ വായിൽ കോലിട്ടു കിള്ളിയ അവസ്ഥയായി……..!!
ഞാനങ്ങനെയെന്തു ചെയ്യണമെന്നറിയാതെ പന്തലിൽ നിൽക്കുമ്പോഴാണ് വാണം വിട്ടപോലെ ശ്രീയെന്റെ മുന്നിലൂടെ പോണത്……….!!
“”………ടാ മൈരേ…… ഒന്നു നിന്നേ…..!!”””
ഞാനവനെയും വിളിച്ചു നിർത്തിയിട്ടോടി അടുത്തേയ്ക്കു ചെന്നു………!!
“”………എന്റെ പുണ്ടത്തായോളീ….. ഇതു കല്യാണനിച്ഛയം നടക്കുന്ന വീടാണ്……! ഇവിടെക്കിടന്നു തെറി പറഞ്ഞാലെന്റെ സ്വഭാവം മാറും പൂറേ……!!”””
അവനെന്റെ നെഞ്ചത്തേയ്ക്ക് ചീറിക്കൊണ്ട് ചാടി……..!!
“””……….ആ നീ പറഞ്ഞതുപിന്നെ തെറിയല്ലാത്തോണ്ട് സാരമില്ല…….!!”””
“””……….നിന്നു കൊണയ്ക്കാതെ കാര്യം പറ മൈരേ…… എനിക്കുപോയിട്ട് നൂറുകൂട്ടം പണിയുള്ളതാ……..!!”””
“”………എടാ കോപ്പേ….. എനിക്കൊരു ഹെല്പു ചെയ്തു തരോ…..?? വേറെ നിവർത്തിയില്ലാത്തോണ്ടാ……!!”””
അവന്റെ തെറിയ്ക്ക് മറുതെറി പറയാനുള്ള മാനസികാവസ്ഥയല്ലാതിരുന്നതു കൊണ്ട് ഞാൻ നേരിട്ടു കാര്യത്തിലേയ്ക്കു കടന്നു………!!
“”……..തൊലെ…….!!”””
എന്താണെങ്കിലും പറയാനുള്ളയനുമതി തന്നുകൊണ്ടവനെന്നെ നോക്കിയപ്പോൾ ഞാനവനെയും കൂട്ടി പതിയെ മുന്നിലേയ്ക്കു നടന്നു……….!!
“”……..എടാ…. കീത്തൂന്റെ ഫ്രണ്ട്സ് വരുന്നുണ്ട്……! ഒന്നവരെ പോയി പിക്കുചെയ്യോ……?? ഇവിടെ ജംഗ്ഷൻ വരെ പോയാമതി…….!!””‘
ഞാനവന്റെ തോളേൽ കയ്യുമിട്ടുകൊണ്ട് ഗേറ്റിനടുത്തേയ്ക്കു നടക്കുന്നതിനിടയിൽ ചോദിച്ചു…….! അതിൽ മനഃപൂർവ്വമാണ് മീനാക്ഷിയുടെ പേരുൾപ്പെടുത്താഞ്ഞത്………! ഞാനവളെ പേടിച്ചൊഴിയുന്നതാണെന്ന് അവനു തോന്നരുതല്ലോ…………!!
“””……….ഒന്ന് പോടാ നാറി…… അപ്പോപ്പിന്നെ ഇവിടുത്തെ കാര്യമെല്ലാം നിന്റെ തന്ത വന്നു ചെയ്യുവോ…… ?? നീ വേറാരേലും പറഞ്ഞു വിട് മൈരേ………!!”””
“””……….അതല്ലട….. വരുന്നത് പെമ്പിള്ളേരല്ലേ…. ആരേലുമെങ്ങനെയാ പറഞ്ഞുവിടുന്നെ…… ??”””
“””……….ഓ….. നെനക്കത്രയ്ക്കുള്ള ബോധോക്കെയുണ്ടാർന്നോ……?? എന്നാ നീ തന്നെ പോ…….!!”””
“”……….ങ്ഹൂം…….! എനിയ്ക്കു പറ്റത്തില്ല………!!”””
“”………അതെന്താ നിനക്കു പോയാല്…….??”””
ഞാൻ വീണ്ടുമൊഴിഞ്ഞു മാറിയപ്പോൾ അവനൊരു സംശയത്തോടെ തിരിച്ചു ചോദിച്ചു……..!!
“”………ഡേയ്….. നിനക്കു പോവാമ്പറ്റോങ്കിലതു പറേഡേയ്…. അല്ലാതെ കൂടുതല് ചോദ്യങ്ങളൊന്നുമ്മേണ്ട……!!”””
അവന്റെ ചോദ്യം ചെയ്യല് കേട്ടപ്പോളെനിയ്ക്കങ്ങ് ചൊറിഞ്ഞു കേറി……..!!
“”………എന്താ മീനാക്ഷിയും വരണുണ്ടോ……??”””
എന്റെ ഒഴിഞ്ഞു മാറ്റവും അസ്ഥാനത്തുള്ള ദേഷ്യപ്പെടലുമൊക്കെ കണ്ടപ്പോൾ തന്നെ അവന് കാര്യമ്പിടി കിട്ടി………!!
“”……….മ്മ്മ്….. ചെറുതായിട്ട്……!!”””
ഞാൻ ചെറിയൊരിളിയോടെ മറുപടി പറഞ്ഞു…………!!
“”……..മ്മ്മ്…….! തോന്നി…..! അല്ലേലിങ്ങനത്തെ ഭാരിച്ച ജോലികളൊന്നും നീയെനിയ്ക്കു തരത്തില്ലല്ലോ……!!”””
അവനവസരം കിട്ടിയപ്പോളെനിക്കിട്ടൊന്നു കൂടി താങ്ങി……..!!
“”……….എടാ….. പ്ലീസൊന്നു പോടാ…….!!”””
അവൻ സമ്മതിയ്ക്കില്ലെന്നു തോന്നിയതും ഞാൻ ദയനീയതയുടെ കൊടുമുടി കയറാന്തുടങ്ങി…….!!
“”………നീയൊന്നു പോയേ…. എനിക്കു പറ്റത്തില്ല……! ഞാനിപ്പോത്തന്നെ ഫുഡെടുക്കാമ്പോവുവാ…..!!”””
“”………ഫുഡോ….?? എന്തിന്റെ ഫുഡ്…..??”””
ഞാൻ ചോദ്യഭാവത്തിൽ അവനെ നോക്കി……..!!
“”………ഡാ…. മൈ….. എന്നെക്കൊണ്ടൊന്നും പറയിപ്പിയ്ക്കാതെ മാറിയേ നീ……!!”””
അപ്പോഴാണ് എൻഗേജ്മെന്റിനുള്ള ഫുഡെടുക്കുന്ന കാര്യമെനിയ്‌ക്കോർമ്മ വന്നത്……!ഇന്നലെത്തന്നെ തന്തപ്പടി ഞങ്ങളോടു പറഞ്ഞിരുന്നതാ രാവിലെയങ്ങോട്ടു പോയെടുത്തിട്ടു വരണമെന്നും അവരു കൊണ്ടുവരാൻ കാത്തിരുന്നാൽ ചിലപ്പോൾ സമയത്തു കിട്ടില്ലെന്നുമൊക്കെ……….!!
“”………എടാ…. എന്നാലൊരു കാര്യഞ്ചെയ്യാം……! ഞാമ്പോയി ഫുഡെടുക്കാം…….! നീ പോയവരെ വിളിച്ചേച്ചു വാ……!!”””
അപ്പോൾ മനസ്സിൽ തോന്നിയൊരുപായം ഞാനവനോടു പറഞ്ഞു……..! സംഗതി മറ്റെന്തു വേണോങ്കിലും ചെയ്യാം….. അവളെ ഫേസ് ചെയ്യാമ്പറ്റത്തില്ലയെന്നൊരവസ്ഥയിലായിരുന്നു ഞാൻ………!!
“”………ടാ മൈ….. നീ കല്യാണപ്പെണ്ണിന്റെ സഹോദരനാണ്….. ആ നീ കല്യാണനിച്ഛയം നടക്കുന്നിടത്താ വേണ്ടത് അല്ലാതെ….. ദേയെന്നെ കൊണ്ടൊന്നും പറയിപ്പിയ്ക്കരുത്……….!!”””
അവനെന്നെ നോക്കിയൊന്നു ചീറിയിട്ട് മുന്നിൽ നിന്നും പിടിച്ചുമാറ്റി………!!
“”………ടാ നീയായാലും ഞാനായാലുമൊരു പോലല്ലേടാ……! ഞാനിവിടെ നിയ്ക്കുന്നേക്കാളുമെന്തുകൊണ്ടു മുപയോഗം നീ നിയ്ക്കുന്നതാ…….! അതുകൊണ്ട് നീയവള്മാരെയും വിളിച്ചിവിടെ വന്നു നിയ്ക്ക്……..! ഞാമ്പോയി ഫുഡെടുത്തു വരാം……!!”””
ഉച്ചയ്ക്കലത്തേയ്ക്കുള്ള ഭക്ഷണം റെഡിയാകുന്നതു വരെയവിടെ നിന്നാൽ മീനാക്ഷിയെ ഫേസ് ചെയ്യണ്ടല്ലോ എന്നൊരു ചിന്ത കൂടിയെനിയ്ക്കില്ലാതില്ല…………!!
“”………എടാ…. യെന്നാലും……!!”””
അവനൊന്നയഞ്ഞു വരാൻ തുടങ്ങിയതോടെയെന്റെ മുഖം തെളിഞ്ഞു………..!!
“”………ഒരെന്നാലുമില്ല മാൻ…. നീ ധൈര്യായിട്ടു പൊയ്ക്കോ….. ബാക്കിയൊക്കെ ഞാന്നോക്കിയ്‌ക്കോളാം…….!!”””
ഞാനെല്ലാമേറ്റ മട്ടിൽ പറഞ്ഞുകൊണ്ട് വണ്ടിയുടെ കീയവനു കൈമാറുമ്പോഴും അവന്റെ മുഖത്തൊരു സന്ദേഹം കളിയാടി……….!!
“”……..അല്ല….. ഞാനെങ്ങനാ അവൾമാരെ തിരിച്ചറിക…..??”””
“”……..അതു പേടിയ്ക്കാനൊന്നുമില്ല….. അവരുടെ കൂട്ടത്തിൽ മീനാക്ഷിയും കാണും……! ചെന്നു വിളിച്ചോണ്ടു വന്നാ മതി……..!!”””
കീത്തുവെനിയ്ക്കു തന്ന സൈൻ ബോർഡ് ഞാനവന് പങ്കിട്ടു……..!!
“”……..എടാ കോപ്പേ….. അതിനു മീനാക്ഷിയെ എനിയ്ക്കറിയൂലല്ലോ……!!”””
അവൻ നിസ്സഹായതയോടെ പറഞ്ഞതു കേട്ടപ്പോളെനിയ്ക്കു കലിപ്പിരട്ടിയ്ക്കാൻ തുടങ്ങി……..!!
“”……..ടാ മൈരേ….. നിനക്കു പോവാമ്പറ്റൂലേ അതു പറ……! ഓരോ ഊമ്പിയ കള്ളോമായിട്ടിറങ്ങിയേക്കുന്നു…….! നിനക്കാ കുണ്ണന്റ ചേച്ചി മീനാക്ഷീനെ അറിയത്തില്ലല്ലേ……??”””
ഞാൻ ദേഷ്യത്തോടെയവന്റെ വലതു കൈ പിടിച്ചു തിരിച്ചുകൊണ്ട് ചോദിച്ചു……..!!
“”……..നീ കൈവിട്ടേ….. കൈവിട്……! എഡേയ്…. ബുദ്ധിയില്ലായ്മയ്ക്കും ഒരു പരിധിയുണ്ട്……..! എനിക്കു മീനാക്ഷിയെയറിയാം……! മുഖമോർമ്മയില്ലെന്നാ പറഞ്ഞേ……!!”””
അവന്റെ കയ്യിൽ നിന്നുമെന്റെ കൈ പിടിച്ചു മാറ്റിക്കൊണ്ട് കാര്യമവൻ വിശദീകരിച്ചു……….!!
“”………എടാ നമ്മളിന്നലേം മെനിഞ്ഞാന്നുമൊക്കെ അവള്ടെ കോളേജിന്റെ മുന്നിപ്പോയി അവളുമായിട്ടിത്രേം പ്രശ്നമുണ്ടാക്കീട്ടും നീയവളെയിത്ര പെട്ടെന്ന് മറന്നാ…….??”””
“”………നമ്മളവൾടെ കോളേജിന്റെ മുന്നെപ്പോയെന്നതു ശെരിയാ…… പക്ഷേ അവളുമായിട്ടു പ്രശ്നമുണ്ടാക്കീതു മൊത്തം നീയാ……! നീയൊറ്റൊരുത്തൻ…….! അതിലെനിയ്ക്കൊരു പങ്കുമില്ലാർന്നു……..!!”””
അവന്റെ മറുപടി കേട്ടപ്പോൾ…… അവനെന്നെ കൈയൊഴിയുവാന്നു കണ്ടപ്പോൾ എനിക്കു ദേഷ്യമോ വിഷമമോ ഒക്കെവന്നു………!!
“”………പണി കിട്ടുമെന്നായപ്പോ നീയെന്നെയൊറ്റപ്പെടുവാണല്ലേടാ നാറീ……??”””
ഞാൻ സങ്കടത്തോടെയവന്റെ മുഖത്തു നോക്കി ചോദിച്ചപ്പോൾ അവനും വല്ലാതെയായി………!!
“”………എടാ ഞാനൊന്നു പറയട്ടേ….. നീ പെണങ്ങാതെ……!!”””
അവനെയും തട്ടിമാറ്റിക്കൊണ്ട് തിരിഞ്ഞു നടക്കാനൊരുങ്ങിയ എന്റെ കയ്യിൽ പിടിച്ചുകൊണ്ടവൻ പറഞ്ഞു……….!!
“”………നീയൊന്നും പണയണ്ട……! നിന്നെ വിശ്വസിച്ചെല്ലാറ്റിനും കൂടെ വന്നയെനിയ്ക്കിതു തന്നെ വരണം…….! ഇനി നീയുമോരോന്നു പറഞ്ഞു വരും നോക്കിയ്‌ക്കോ…..!!”””
ഞാനെന്റെ ദേഷ്യവും സങ്കടവുമൊക്കെ സ്ഥിരം ക്ലീഷേ ഡയലോഗിൽ പറയുമ്പോൾ അച്ഛൻ ഞങ്ങളടുത്തേയ്ക്കു പാഞ്ഞു വന്നു………!!
“”………നിന്നോടൊക്കെയോരോ കാര്യമ്പറഞ്ഞേപ്പിച്ചിട്ടെത്ര നേരായെടാ……?? എന്നിട്ടു രണ്ടുങ്കൂടിയിവിടെ നിന്നു കഥേമ്പറഞ്ഞു നിക്കുവാണോ……??”””
ഞങ്ങളെ രണ്ടിനെയും മാറിമാറി നോക്കിയയാൾ ചോദിച്ചു……..!!
കെടന്നു ചാവണ്ട….. പോവുവാ…..! ഞാൻ മനസ്സിൽ പറഞ്ഞുകൊണ്ട് ശ്രീയുടെ കയ്യിൽ നിന്നും കാറിന്റെ ചാവിയും പിടിച്ചുവാങ്ങി ഗേറ്റിനു പുറത്തേയ്ക്കിറങ്ങി……..!!
പിന്നെ തിരിഞ്ഞു പോലും നോക്കാതെ കാറുമെടുത്ത് പറഞ്ഞ ജംഗ്ഷനിലേയ്ക്കു വെച്ചു വിട്ടു……..! മൈര്….. ഒന്നും വേണ്ടിയിരുന്നില്ല…….! വെറും തീട്ടക്കേസായിട്ടു ചവിട്ടിക്കളയേണ്ടിയതിനൊക്കെ ചാടിപ്പിടിച്ചിട്ടിപ്പോൾ……..! ഞാൻ സ്വയം പഴിച്ചുകൊണ്ട് മീനാക്ഷിയുടെ മുഖമോർത്തു……..! ഒരറ്റാക്കു വരാൻ എനിയ്ക്കതിൽ കൂടുതലൊന്നും വേണ്ടായിരുന്നു……..! അത്രയ്ക്കുണ്ടെന്റെ ഉള്ളിലെ പേടി………..! കണ്ടതും കേട്ടതും വെച്ചുള്ള അവൾടെ സ്വഭാവമനുസരിച്ച് ഉറപ്പായും പണിയവള് തരും………! പറഞ്ഞതിനു തിരിച്ചു മറുപടി കൊടുത്തതാണെങ്കിൽ പോലും അങ്ങനെയൊക്കെ പറഞ്ഞാലാരും റിയാക്ട് ചെയ്യാതിരിയ്ക്കില്ല……..! അപ്പോൾ മീനാക്ഷി കൂടിയാവുമ്പോൾ…….??
എന്നാലും കറക്റ്റ് സമയത്തു തന്നെയവളോടു പോയുടക്കാൻ തോന്നിയല്ലോന്നാണ്…….! എനിയ്ക്കിതൊക്കെ എങ്ങനെ സാധിയ്ക്കുന്നോ ആവോ…….??
അവളിനിയെന്നെ കണ്ടുടനേ വന്നു തല്ലുവോ……?? അതോ ഞാമ്പറഞ്ഞ തെറിയൊക്കെ തിരിച്ചു പറയോ……?? ഈശ്വരാ…. അങ്ങനെ പറയുവാണേൽ അവൾടെ കൂട്ടുകാരികളൊക്കെ കൂടെക്കാണില്ലേ…… അവരൊക്കെ കേൾക്കില്ലേ…….?? വീണ്ടും വീണ്ടും പെണ്ണുങ്ങടെ മുന്നിൽ നാണങ്കെടാനാണല്ലോ വിധി…….!!
വരുമ്പഴേ ഓടിച്ചെന്നു കാലിൽ വീണു കരഞ്ഞു നോക്കിയാലോ…..?? വേണ്ട…..! ഇന്നലെയത്രേം വല്യ ഡയലോഗൊക്കെയടിച്ചിട്ട് ഇന്നു ചെന്നു കാലേ വീണാലവള് ചിലപ്പോൾ മോന്തേലോട്ടു തുപ്പിത്തരും………! പിന്നെന്നാ ചെയ്യും……..?? കാണുന്ന പാടേ രണ്ടു തെറിയങ്ങ് വിളിച്ചാലോ….. ഒരു രസത്തിന്…….! ങ്ഹൂം……! ഒരിയ്ക്ക രസിച്ചേന്റെ പാടാ ഇപ്പൊ ശ്വാസമ്മിടാൻ പറ്റാത്തയവസ്ഥയിലെത്തിച്ചത്….. ഇനിയുമിങ്ങനെയൊക്കെ ചിന്തിയ്ക്കാൻ നിനക്കെങ്ങനെ സാധിയ്ക്കുന്നു സിദ്ധാർഥ്…….?? അമ്മാതിരിയൊരവസ്ഥയിലും അങ്ങനെയൊക്കെ ചിന്തിച്ചയെന്നോട് ഞാൻ സ്വയം ചോദിച്ചുകൊണ്ട് വണ്ടി പോക്കറ്റ് റോഡിൽ നിന്നും ജംഗ്ഷനിലേയ്ക്കുള്ള റോഡിലേയ്ക്കിറക്കി……….! ലക്ഷ്യമടുക്കുന്തോറും എന്റെ നെഞ്ചു പിടയാൻ തുടങ്ങി……..!!
ഇനിയവള് കീത്തുവിനോടു ചെന്നെല്ലാം പറഞ്ഞു കൊടുക്കോ…….?? അതാലോചിച്ചപ്പോൾ തന്നെ നെഞ്ചിലൊരു വെള്ളിടി വെട്ടി…….! അങ്ങനെയൊരു സാധ്യത അപ്പോഴാണ് തോന്നിച്ചത്…….! അതോടെയുള്ളൊന്നു കാളി…… അങ്ങനെയൊക്കെ മീനുനെ ഞാൻ പറഞ്ഞെന്നറിഞ്ഞാൽ കീത്തു ഉറപ്പായുമെന്നെ കൊല്ലും……..! ചിലപ്പോൾ എല്ലാരുടേം മുന്നിലിട്ടു തന്നെ തല്ലീന്നും വരും…….! എന്റെയറിവിൽ കീത്തൂന് എന്നോടും മീനാക്ഷിയോടുള്ളതു പോലെയൊരു അറ്റാച്ച്മെന്റ് വേറെയാരോടുമില്ല……..! അപ്പോളങ്ങനെയുള്ള ഞാൻ അവളോടങ്ങനൊക്കെ പറഞ്ഞെന്ന് കീത്തുവേച്ചിയറിഞ്ഞാൽ……..?? ഈശ്വരാ…. ഈ ബുദ്ധി നീയെനിയ്ക്കിന്നലെ തന്നില്ലല്ലോ……! അല്ലെങ്കിൽ എൻഗേജ്മെന്റിന് മീനാക്ഷി വരുമെന്നുള്ളയൊരു സൂചനയെങ്കിലും കിട്ടിയിരുന്നെങ്കിൽ ഞാനുണർന്നേനെ……….! ഇതിപ്പൊയെല്ലാരുങ്കൂടിയെന്നെ ചതിച്ചതാ…….!!
ഇനിയിപ്പോൾ അതേപ്പറ്റി ചിന്തിച്ചിട്ടു കാര്യമില്ല……..! കഴിഞ്ഞതു കഴിഞ്ഞു……..! ഇനിയവള് കീത്തൂനോടു പോയി പറയാണ്ടിരിയ്ക്കാനുള്ള ഐഡിയയാണ് വേണ്ടത്…….! അതിനിപ്പൊയെന്താ ഒരു വഴി…….?? ശ്രീയോടു വിളിച്ചു ചോദിച്ചാലോ……?? ഏയ്…… അതുവേണ്ട……! അവനവളെ പ്രേമിയ്ക്കാൻ പറയും………! കാർത്തിയെ വിളിച്ചാലോ……?? ങ്‌ഹൂം…..! അതിനെക്കാളും നല്ലത് നാട്ടുകാരെല്ലാം കൂടി തല്ലിക്കൊല്ലുന്നതാ……..!!
ഈശ്വരാ….. ബോധമുള്ളൊരുത്തനുമില്ലല്ലോ കൂട്ടുകാരനായിട്ട്…….!!
ഒരു കാര്യഞ്ചെയ്യാം….. മീനാക്ഷി ചെന്നു പറയുന്നേനു മുന്നേ ഞാനായിട്ട് കീത്തൂനോടെല്ലാം തുറന്നു പറഞ്ഞാലോ…….?? അവളെന്നെ ദേഷ്യം പിടിപ്പിച്ചപ്പോൾ അങ്ങനൊക്കെ പറഞ്ഞു പോയതാണെന്നും അബദ്ധമ്പറ്റിയെന്നുമൊക്കെ പറഞ്ഞൊന്നു കണ്ണു നിറച്ചാൽ പിന്നെ മീനാക്ഷിയെന്തൊക്കെ പറഞ്ഞാലും കീത്തൂന്റടുക്കലേൽക്കില്ല……….!!
ഒരു വഴി കണ്ടുപിടിച്ച സന്തോഷത്തിൽ മുന്നോട്ടു ചവിട്ടി വിടുമ്പോഴാണ് അടുത്ത സംശയം മനസ്സിലേയ്ക്കു വരുന്നത്………! ഇനി ഞാങ്കരുതുന്ന പോലൊന്നും അവള് കീത്തുവിനോടു പറഞ്ഞില്ലേൽ ഞാൻ മണ്ടനാവൂലേ…….??
കോപ്പ്……..! ഇതൊന്നുമൊരു വഴിയ്ക്കു പോവോന്നു തോന്നുന്നില്ല………!!
ഞാൻ മനസ്സിൽ പ്രാകിക്കൊണ്ട് വണ്ടി ജംഗ്ഷനിലെ ബസ് സ്റ്റോപ്പിന് മുന്നിലൊന്നു ചവിട്ടിയതും അവിടിരുന്ന രണ്ടുമൂന്നു പെൺകുട്ടികളിറങ്ങി കാറിനടുത്തേയ്ക്കു വന്നു……….!!
“”…….കീർത്തനേടനിയനാണോ….??”””
അതിലൊരുത്തി ചോദിച്ചതും ഞാൻ ചിരി വരുത്തിക്കൊണ്ട് തലകുലുക്കി……..!!
“”…….ഞങ്ങളവൾടെ ഫ്രണ്ട്സാ…..! ഇവടെ നിന്നാമതി ബ്രദറു വരോന്നവള് പറഞ്ഞിരുന്നു…….!!”””
അവള് ഒന്നുകൂടി വിശദീകരിച്ച ശേഷം മറ്റവൾമാരെയും വരാനാഗ്യം കാണിച്ചുകൊണ്ട് കാറിന്റെ മുൻസീറ്റിലേയ്ക്കു കയറിയിരുന്നു……..! മറ്റവൾമാർ പിന്നിലേയ്ക്കും കയറി………!!
“”…….ഞങ്ങളോടിവിടെ നിന്നാ മതി മീനാക്ഷി വരാന്നാ ആദ്യം പറഞ്ഞിരുന്നേ…….! പിന്നെ രാവിലെ കീർത്തന വിളിച്ചിട്ട് മീനാക്ഷീടേൽ വണ്ടിയില്ലെന്നും അനിയനെ പറഞ്ഞു വിടാന്നും പറഞ്ഞു…….! മീനാക്ഷീമിവിടെ വരാന്നാ പറഞ്ഞേ……! എന്നിട്ടു വന്നില്ല……!!”””
മുന്നിലിരുന്നവൾ പരാതിയുടെയാണോ പരിഭവത്തിന്റെയാണോ എന്നു തിരിച്ചറിയാൻ കഴിയാത്തൊരു ഭാവത്തിൽ പറഞ്ഞതിനും ഞാനൊന്നു പുഞ്ചിരിച്ചു……….! അപ്പൊ മീനാക്ഷിയില്ല…….! എന്റെ പൊന്നേ….. സന്തോഷം കൊണ്ടെനിയ്ക്കിറങ്ങി ഓടാൻ തോന്നി……….!!
“”……..മീനാക്ഷിയെ കാണാണ്ടായപ്പോൾ കീർത്തനെയൊന്നു കൂടി വിളിച്ചു……! അപ്പൊ താനിങ്ങ് പോന്നിട്ടുണ്ടെന്നും വണ്ടിയുടെ കളറും നംബരുമൊക്കെ പറഞ്ഞതും അവളാണ്…….! അതുകൊണ്ടാളെ കണ്ടുപിടിയ്ക്കാമ്പറ്റി……..!!”””
പിന്നിലിരുന്നതിലൊരുത്തി കുറച്ചാശ്വാസം കലർന്ന സ്വരത്തിൽ പറഞ്ഞതിനും ഞാനൊരുൾപ്പുളകത്തോടെ തലകുലുക്കി……..! മീനാക്ഷിയില്ലല്ലോ എന്നുള്ള ചിന്ത മാത്രമായിരുന്നെനിയ്ക്ക്………!!
അപ്പോഴാണെന്റെ ഫോൺ റിങ്ങ് ചെയ്തത്……..! എടുത്തു നോക്കുമ്പോൾ കീത്തുവാണ്……..!!
“”……..ആടിയേച്ചീ പറ……!!”””
ഞാനിടതു കൈകൊണ്ട് ഫോൺ ചെവിയോടു ചേർത്തശേഷം വലതുകൈകൊണ്ട് സ്റ്റിയറിങ് ബാലൻസ് ചെയ്തു………..!!
“”……..സിത്തൂ….. എന്നെ തെറി വിളിയ്ക്കല്ലേടാ…….!!”””
ഞാൻ ഫോണെടുത്തതും ഒരു ഫോർമാലിറ്റിയുമില്ലാതെയവൾ മുൻകൂർ ജാമ്യമെടുത്തപ്പോളെന്റെ മുഖമൊന്നു ചുളിഞ്ഞു………!!
“”……..താൻ കാര്യമ്പറേടോ ചങ്ങായീ…….!!”””
“”…….എടാ മീനുയിപ്പോഴാ ഒരുങ്ങിത്തീർന്നതെന്നടാ…….! തിരിച്ചു വരുമ്പോ വാവയൊന്നവൾടെ വീട്ടി ചെന്നവളേം കൂട്ടണേടാ…… പ്ലീസ്…….!!”””
പറഞ്ഞു കഴിഞ്ഞതും അവള് ഫോൺ കട്ടുചെയ്തു………! എനിക്കെന്തെങ്കിലും മറുപടി പറയാമ്പോലും അവളൊരു സാവകാശം തന്നില്ല…….! തന്നാലും ഞാൻ മുടക്കേ പറയുള്ളൂന്നറിയാം………!!
അന്നേരമെന്റെ വായിൽ വന്ന തെറി മുഴുവനും ഞാൻ പുറത്തു ചാടാതെ വിഴുങ്ങിക്കളഞ്ഞു………! മീനാക്ഷി വരുന്നില്ലെന്നറിഞ്ഞ സന്തോഷത്തിന്മേൽ ആറാടിയ മനസ്സിനെ എങ്ങനെ കടിഞ്ഞാണിടണമെന്നൊരു പിടിയുമില്ലാതായി………! അവളെ വീട്ടിൽ ചെന്നു കൂട്ടിയില്ലേൽ കീത്തു പിണങ്ങും…….! അതിന്റെ കൂട്ടത്തിൽ മീനാക്ഷി നടന്നതൊക്കെയവളോട് പറയുക കൂടി ചെയ്താൽ ഞാൻ മനഃപൂർവം ചെന്നവളെ കൂട്ടീലയെന്നൊരു തോന്നലുമവൾക്കു വരും……….! അതുകൊണ്ട് പോയി കൂട്ടാതിരിയ്ക്കാൻ പറ്റില്ല……….! ഇനിയിവളുമാരെ വീട്ടിൽ കൊണ്ടാക്കിയ ശേഷമ്പോയവളെ കൂട്ടിയാലോ…….?? അതാവുമ്പോളെന്നെ രണ്ടു തെറി പറഞ്ഞാലും വേറാരും കേൾക്കില്ലല്ലോ…….! പക്ഷേ…. ഞാൻ മനഃപൂർവമാണ് മീനാക്ഷിയെ ചെന്നു വിളിയ്ക്കാൻ വൈകിച്ചതെന്നാ നാശത്തിനു തോന്നിയാൽ ആ വാശിയ്ക്കെല്ലാമവള് കീത്തൂനോടു പറഞ്ഞാലോ……..?? ആ….?? എന്തോ വരട്ടേ…….!!
അങ്ങനെ ഞാനോരോന്നൊക്കെ ചിന്തിച്ചിരിയ്ക്കുന്നതിനിടയിൽ ഞങ്ങൾ മീനാക്ഷിയുടെ വീട്ടിനു മുന്നിലെത്തി……..! കുറേ നാളുകൾക്കു ശേഷമാണ്….. അവളുടെ വീട്ടിനു മുന്നിലിങ്ങനെ…..! അതോർത്തപ്പോൾ പഴയ ചിന്തകളൊക്കെ മനസ്സിലേയ്ക്കു വന്നു…….,,, ചേച്ചിയോടൊപ്പം ആദ്യമായി വന്നതും…. പിന്നെ പായസം കൊണ്ടുകൊടുക്കാനായും അതു പോലെ പലപലയാവശ്യങ്ങളും പറഞ്ഞു വന്നതും….. ഒളിഞ്ഞു നിന്നേന്തി വലിഞ്ഞു നോക്കിയതുമുൾപ്പെടെ പലതും………..!!
ഞാൻ ഗേറ്റിനു മുന്നിൽ വണ്ടി ചവിട്ടിയകത്തേയ്ക്കു നോക്കിക്കൊണ്ട് നീട്ടി ഹോണടിച്ചു………! ഉള്ളിൽ പേടികൊണ്ട് തിളച്ചു മറിയുന്നുണ്ടായിരുന്നെങ്കിലും എന്തുവന്നാലും നേരിടാമെന്നുള്ള മനോബലത്തോടെ സ്റ്റിയറിങ്ങിൽ വിരൽ കൊണ്ട് താളം പിടിച്ചുകൊണ്ട് ഞാൻ മുന്നിലേയ്ക്കു തന്നെ കണ്ണുംനട്ടിരുന്നു………….!!
“”……..എടീ…. ദേയവള് വരുന്നു……!!”””
പിന്നിലിരുന്നയൊരുത്തി പറഞ്ഞതു കേട്ടതും അത്രയും നേരമുള്ളിലൂതി വീർപ്പിച്ചു വെച്ചിരുന്ന ധൈര്യത്തിന്റെ കുമിളകളോരോന്നായി പൊട്ടിത്തുടങ്ങി……..! അതോടെയിന്നലെ ബോധമില്ലാണ്ടോരോന്നൊക്കെ ചെയ്തുവെച്ചയാ സമയത്തെ ഞാൻ തലതല്ലി പ്രാകിപ്പോയി……!!
“”……..വെറുതെയാണോ ഇവളു താമസിച്ചേ….. നോക്കിയ്ക്കാണ് കീർത്തന പോലുമിതുപോലെ ഒരുങ്ങീട്ടുണ്ടാവില്ല……! കഷ്ടം……!!”””
ഒരുത്തി കഷ്ടപ്പെട്ട് തന്റെ കാഴ്ചപ്പാടു വെളിപ്പെടുത്തിയപ്പോൾ അങ്ങനൊരവസരത്തിലും എനിക്കു ചിരിവന്നു…….! നമുക്കു പറ്റിയ ടീമോ…..??
“”……..ഒന്നു പോയേടീ….. നിനക്കസൂയയാ……! അവളൊരുങ്ങീലേലും സൂപ്പർലുക്കാ……! ഒരുങ്ങിയപ്പോളതു ലേശം കൂടിപ്പോയി….. അതവൾടെ കൊഴപ്പോന്നുമല്ല…….!!”””
“”………മ്മ്മ്….! കല്യാണച്ചെക്കനാള് മാറിപ്പോവാണ്ടിരുന്നാ മതി……!!”””
രണ്ടു സൈഡീന്നുമുള്ള കമന്റസു കേട്ടാകാംഷ കൂടിയിട്ട് ഞാനുമിടം കണ്ണിട്ട് പുറത്തേയ്‌ക്കൊന്നു നോക്കി……..!!
പച്ച നിറത്തിലുള്ള ബോഡറോടു കൂടിയ മജന്ത സാരിയും അതിനു ചേർന്ന ബ്ലൗസും ധരിച്ച് ഇടുപ്പോളമിറങ്ങിക്കിടക്കുന്ന പേഴ്സു പോലുള്ള ചെറിയ ഹാൻഡ് ബാഗുമിട്ടു നിന്നു ഗേറ്റ് അടച്ചു കൊണ്ടിരുന്നയവളെ സത്യം പറയാലോ ഞാൻ വായും പൊളിച്ചിരുന്നു നോക്കിപ്പോയി……..!!!! എന്റമ്മേ… ഇത്രേം വലിയ ആറ്റം പീസായിരുന്നോ ഇവള്……. ?? ഇതിനുമുന്നേയും രണ്ടുമൂന്നു പ്രാവശ്യം കണ്ടിട്ടുണ്ടെങ്കിലും ഒരിയ്ക്കൽ പോലുമിങ്ങനെ നോക്കിയിട്ടുണ്ടായിരുന്നില്ല……..! ഒരു പെണ്ണിനെയും വിടാതെ ചോരയൂറ്റുന്ന ഞാനെങ്ങനെയിവളെ മിസ്സാക്കി എന്നൊരു സംശയവുമില്ലാതില്ല……!!
ഗേറ്റ് അടച്ചു ലോക്ക് ചെയ്ത ശേഷം തോളിൽ കിടന്ന ഹാൻഡ് ബാഗൊന്നു കൂടി അഡ്ജസ്റ്റു ചെയ്തിട്ടുകൊണ്ട് വണ്ടിയ്ക്കടുത്തേയ്ക്കു വരുമ്പോൾ അവളുടെ ഉണ്ടക്കണ്ണുകൾ ഡ്രൈവിങ്ങ് സീറ്റിലേയ്ക്കു നീളുന്നുണ്ടായിരുന്നു……..! അതോടെയത്രയും നേരമവളെ വാപൊളിച്ചിരുന്നു നോക്കിയയെന്റെ കണ്ണുകൾ താഴ്ന്നു………..! എന്താണവളുടെ പുറപ്പാടെന്നാലോചിച്ച് കിടുമ്പനടിച്ചിരുന്ന എന്നെയൊന്നു തുറിച്ചു നോക്കിക്കൊണ്ടവൾ കോ-ഡ്രൈവിംഗ് സീറ്റിന്റെ ഭാഗത്തെ ഡോർ വലിച്ചു തുറന്നു………! അപ്പോൾ ഞാനും ആ സീറ്റിലിരുന്നവളും ഒരേ സമയമാകാംഷയോടെ അവളെ നോക്കിപ്പോയി……..! ഇതെന്തിനുള്ള പുറപ്പാടാണെന്നറിയില്ലല്ലോ……..!!
“”……..ഇറങ്ങിങ്ങോട്ട്…….!!”””
അവളാജ്ഞാ സ്വരത്തിൽ മൊഴിഞ്ഞതും ഇതെന്തു കൂത്തെന്ന മട്ടിൽ അവിടിരുന്നവളെന്നെ നോക്കി…….!!
“”……..എടീ… അവളവിടിരിയ്ക്കുവല്ലേ….. നീയിങ്ങുവാ മീനാക്ഷീ……!!”””
പിന്നിലിരുന്ന ചേച്ചി കുറച്ചൊതുങ്ങിയിരുന്നു കൊണ്ടവളെ വിളിച്ചു……..!!
“”……..ഇല്ല…… എനിയ്ക്കു ഫ്രണ്ടിലിരിയ്ക്കണം……! ദിവ്യേ….. മ്മ്മ്…. എറങ്ങി പിന്നിലിരി……!!”””
അധികാരത്തോടെയുള്ള അവളുടെ വർത്താനം കേട്ടതുമെനിയ്ക്കു ചൊറിഞ്ഞു വന്നെങ്കിലും അവളുടെയുദ്ദേശമെന്താണെന്ന് അറിയാതെ പ്രതികരിയ്ക്കാൻ പറ്റാത്തൊരവസ്ഥ……..!!
“””………ആ ചേച്ചിയാദ്യമേ കേറീതല്ലേ…… ഇനിയിറങ്ങുവൊന്നും വേണ്ട… മീനുവേച്ചി പോയി പുറകിക്കേറ്…..!!”””
അവള് മുമ്പിൽ കയറിയാലുണ്ടാകാവുന്നയെന്റെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ ഞാനൊരു ഇലയ്ക്കും മുള്ളിനും കേടില്ലാത്ത നമ്പറിട്ടു നോക്കി…… പക്ഷേയെന്റെയാ ചോദ്യത്തിന് എന്നെയൊന്ന് തുറിച്ചു നോക്കിയതല്ലാതെ മറുപടിയൊന്നും തന്നില്ല….. എന്റെ വാക്കിന് പുല്ലുവില തരാതിരുന്നപ്പഴേ ഞാൻ പ്ലിങ്ങിയെന്നു പ്രത്യേകം പറയേണ്ടല്ലോ…… അതോടെ ഞാൻ സൈലന്റായി…….!!
“”……..എടീ…. നിന്നോടല്ലേ പറഞ്ഞേ എറങ്ങി ബാക്കിലിരിയ്ക്കാൻ……!!”””
മീനാക്ഷിയുടെ സ്വരമൊന്നു കൂടിയുയർന്നതും ദിവ്യയെന്തൊക്കെയോ പിറുപിറുത്തുകൊണ്ട് പുറത്തേയ്ക്കിറങ്ങി…………!!
അയ്യോ…. ചേച്ചീ പോവല്ലേന്ന മട്ടിൽ ഞാനവളെ നോക്കിയെങ്കിലും അവളപ്പോഴേയ്ക്കും പിന്നിലെ ഡോറു തുറന്നു കഴിഞ്ഞിരുന്നു……..! യുദ്ധം ചെയ്തു മേടിച്ച മുൻസീറ്റിലേയ്ക്ക് ചെറിയൊരു പുഞ്ചിരിയോടെ നോക്കിയ ശേഷം സാരിയുടെ മുന്താണി പിന്നിൽ നിന്നും വലിച്ചു മടിയിലേയ്ക്കാക്കിക്കൊണ്ട് അവിടേയ്ക്കു കയറിയിരുന്നു………!!
“”……..ഹായ്…..! സോറി ഹീറോ…..! ഞാനല്പം ലേറ്റായിപ്പോയി…. നല്ലൊരു പരിപാടിക്ക് പോകുമ്പോൾ നമ്മളും നന്നായി ഒരുങ്ങിയിറങ്ങണ്ടേ…….??”””
അവളൊരു നിറഞ്ഞ ചിരിയോടെ കൈവീശിക്കാണിച്ചുകൊണ്ട് ചോദിച്ചതും ഞാനിതിൽ പരമില്ലാതെയൊന്നു ഞെട്ടി……….! ഇവളിതെന്തോ ഭാവിച്ചാ……?? ഇനി മാടമ്പിള്ളിയിലെ ചിത്തരോഗിയതിവളാണോ…….??
“”………എന്താ നോക്കിക്കൊണ്ടിരിയ്ക്കുന്നേ…. വണ്ടിയെടുക്ക് ഹീറോ……! നമുക്ക് പോണ്ടേ……??”””
അവളെത്തന്നെ നോക്കിയിരുന്നയെന്റെ കണ്ണുകൾക്കു നേരേ കൈവീശിക്കൊണ്ട് മീനാക്ഷി ചോദിച്ചതും ഞാനൊന്നും മിണ്ടാതെ മുഖം നേരേ തിരിച്ചുകൊണ്ട് വണ്ടി സ്റ്റാർട്ട് ചെയ്തു……….! ഇടയ്ക്ക് ഗിയർ ലിവർ തട്ടാനായി ഇടതുകൈ നീട്ടുന്നതിനിടയ്ക്ക് ഞാനവളെയൊന്നു പാളി നോക്കിയതും അത്രയും നേരമെന്നെ നോക്കിയിരുന്നയവൾ വെളുക്കെയൊന്നു ചിരിച്ചു…. അതിനൊപ്പം ഇടതു കണ്ണിറുക്കി കാണിയ്ക്കുക കൂടി ചെയ്തതോടെ അവളെന്നെ പണിയാനുള്ള പുതിയ അടവുമായിട്ടിറങ്ങിയതാണെന്ന് എനിയ്ക്കു പൂർണ്ണ ബോധ്യമായി………..!!
“”………ചേച്ചീടെ കല്യാണങ്കഴിഞ്ഞാലടുത്ത നിന്റെ കല്യാണന്തന്നേടാ…..??”””
കുറേനേരത്തെ മരണ വീടിന് സമാനമായ നിശ്ശബ്ദതയ്ക്ക് ശേഷം എന്തെങ്കിലും മിണ്ടാണമല്ലൊന്നു കരുതി പിന്നിൽ നടുക്കായിരുന്ന ചേച്ചി ചോദിച്ചതും ഞാൻ മിററിലൂടെ അവരെയൊന്നു വെറുപ്പോടെ നോക്കി……..! അല്ല….. അടുത്തതമ്മേടെയാന്നു പറയാൻ ഭാവിച്ചതാ….. പിന്നെ വെറുതെ വെറുപ്പിയ്ക്കണ്ടെന്നു കരുതി ഞാനൊന്നിളിച്ചു കാട്ടി……..!!
“”………അപ്പോളാരേങ്കിലും കണ്ടുവെച്ചിട്ടുണ്ടോ……?? അതോ ഞങ്ങളാരേങ്കിലും കണ്ടുപിടിയ്ക്കണോ……???? അല്ലെങ്കിൽ ഞങ്ങളിൽ ചിലരും ഫ്രീയാണട്ടോ…….! വേണമെങ്കിൽ പറഞ്ഞാൽ മതി………!!”””
ദിവ്യേച്ചിയാണതു പറഞ്ഞത്…….! മൊത്തത്തിൽ മീനാക്ഷിയുടെ നോട്ടവും ഭാവവുമൊന്നും മനസ്സിലാകാതെ ഇരുന്നയെനിയ്ക്ക് അവളുമാരുടെ തമാശയൊന്നുമത്ര പിടിയ്ക്കുന്നുണ്ടായിരുന്നില്ല………!!
“”………അങ്ങനെ നീയൊന്നുമാരേം അത്ര കഷ്ടപ്പെട്ടു കണ്ടുപിടിയ്ക്കണ്ട………! നമ്മളെല്ലാമിവിടെ സെറ്റാണ് മോളേ………!!”””
അത്രയും നേരമെന്നെയും നോക്കി പുഞ്ചിരിച്ചും കണ്ണിറുക്കിയുമൊക്കെയിരുന്ന മീനാക്ഷി ചാടിക്കേറിയങ്ങനെ പറഞ്ഞപ്പോൾ ഞാനൊന്നു പകച്ചുപോയി………..!!
“”……….ആണോടാ…….?? ഇവളു പറയുന്ന സത്യാണോ…….?? ആളെയൊക്കെ നേരത്തേകൂട്ടി കണ്ടുവെച്ചിട്ടുണ്ടോ…….?? ആരാ കൂടെ പഠിയ്ക്കുന്നയാളാണോ…..??”””
ദിവ്യ മെനെക്കെട്ടിരുന്ന് ചോദ്യങ്ങളെ വാരിയെറിഞ്ഞപ്പോൾ ഞാൻ തലചെരിച്ചു രൂക്ഷമായി മീനാക്ഷിയെയൊന്നു നോക്കി………! ഇതെല്ലാം കേട്ടാ നാറിയപ്പോൾ വായപൊത്തി ചിരിയ്ക്കുന്നുണ്ട്…….!!
“”……….അതൊക്കെ ഞങ്ങള് സീക്രട്ടായി വെച്ചേക്കുവാ….. അല്ലേടാ സിദ്ധൂ……?? സമയാവട്ടേ യെല്ലാരോടുമ്പറയുന്നുണ്ട്……..!!”””
അവളെന്റെ ഇടതു തോളിൽ മെല്ലെയൊന്നടിച്ചു കൊണ്ട് പറഞ്ഞതും ഞാനവളുടെ കൈ തട്ടിമാറ്റി………….!!
“”……….അതുപോട്ടേ….. നിനക്ക് കല്യാണം വല്ലതുമായോടീ…….??”””
അത്രയും നേരം മിണ്ടാതിരുന്ന ചേച്ചി പ്ലേറ്റ് മാറ്റി മീനാക്ഷിയ്ക്കു നേരേ തിരിഞ്ഞു……….!!
“”……….കല്യാണോ….. മീനാക്ഷിയ്‌ക്കോ……?? നടന്ന തന്നെ…….! വരുന്നയൊറ്റ ചെക്കനെയുമവൾക്കു പിടിയ്ക്കൂലല്ലോ……..! ഈയിടയ്ക്കു തന്നെയൊന്നു വന്നേച്ചിവള് ഒറ്റക്കാലിലു നിന്നതു മുടക്കി……..!!”””
നടുക്കിരുന്ന ചേച്ചി മീനാക്ഷിയുടെ പഴമ്പുരാണമെടുത്തിട്ടതും ഞാൻ വീണ്ടും മീനാക്ഷിയെ പാളി നോക്കിയപ്പോൾ അവള് ചുണ്ടുകൂർപ്പിച്ചുമ്മ വെയ്ക്കുന്ന ആക്ഷൻ കാണിച്ചു കണ്ണിറുക്കി………!!
“”………അതെന്താടി മീനാക്ഷീ…… നീയാരേങ്കിലും കണ്ടുവെച്ചിട്ടുണ്ടോ…….?? അതോണ്ടാണോ….. വരുന്നയാലോചന മുഴുവനലമ്പി വിടുന്നേ……??”””
മീനാക്ഷിയെ കണ്ടുടൻ കുറ്റംപറഞ്ഞയാ ടീം ആഫ്റ്റർ എ ലോങ്ങ് ടൈം വാതുറന്നു……….!! ഇവള് മുടക്കി വിടുന്നതല്ല…, കെട്ടാൻ വരുന്നവന്മാരു ഇവളേ കെട്ടുന്നതിനെക്കാൾ ഭേദം കെട്ടാതിരിക്കുന്നതാണെന്നും പറഞ്ഞ് ഓടുന്നതാവുമെന്നെനിക്ക് പറയണംന്നുണ്ടായിരുന്നു…… പിന്നെയെന്തോ… പറഞ്ഞില്ല…!!
“”……..മീനാക്ഷിയ്‌ക്കോ…. പ്രേമോ……?? നടന്ന തന്നെ……..!!”””
നടുക്കിരുന്ന ചേച്ചി മറ്റവൾടെ സംശയത്തെ മുളയിലേ നുള്ളി…….!!
“”………അതെന്താടിയെനിയ്ക്കു പ്രേമിച്ചാ……??”””
അവരുടെ സംസാരം ശ്രെദ്ധിച്ചിരുന്ന മീനാക്ഷി ചെരിഞ്ഞിരുന്ന് ചോദിച്ചു……….!!
“”………ഓ…. പിന്നേ….. ആമ്പിളേളരെ കണ്ടാ കടിച്ചുകീറാൻ ചെല്ലുന്ന നീ പ്രേമിയ്ക്കാമ്പോണു…….!!”””
ആ ചേച്ചി ഉഴപ്പിക്കൊണ്ടതിനു മറുപടി പറഞ്ഞു………..!!
“”………അതൊക്കെ പണ്ടല്ലേ മോളേ….. ഇപ്പതൊക്കെ മാറി…….! അല്ലേ ഹീറോ……??”””
അവളുടെ ചുണ്ടുകോണിച്ചുള്ള ചിരിയോടെയുള്ള ആക്കി ചോദ്യത്തിനു മുന്നിൽ ഞാൻ പല്ലിറുമികൊണ്ട് മൗനം പൂണ്ടു……..!!
“”………ഏയ്…. എന്നുവെച്ചാ….. നിനക്കും അഫെയറായെന്നാണോ…..??”””
ആ ചേച്ചിയാകാംഷയോടെ ചോദിച്ചപ്പോൾ ഇവളിതെന്താണുദ്ദേശിയ്ക്കുന്നത് എന്ന മട്ടിൽ ഞാനവളെ പാളി നോക്കി…………!
“””……..ആ….. വേണേലങ്ങനേം പറയാം………!!”””
അവളാ ചോദ്യത്തിന് ഒരൊഴുക്കൻ മറുപടി കൊടുത്തുകൊണ്ട് ഗിയർ ലിവറിന്മേലിരുന്ന എന്റെയിടതു കൈയിന്മേൽ ആക്കുന്നപോലെയൊന്നു മെല്ലെ ചുരണ്ടി……..! ഞാൻ പല്ലുകൾ കടിച്ചു പിടിച്ചുകൊണ്ട് രൂക്ഷമായവളെ നോക്കിയതിന് രണ്ടു കണ്ണുകളും മുറുകെയടച്ചു കൊണ്ടെന്നെയാക്കി ചിരിച്ചാണവൾ മറുപടി തന്നത്……..!!
“”……..എന്നാലുമതാരാടീ യാ മിടുക്കൻ…….! നിനക്കു പ്രേമന്തോന്നാൻ മാത്രമുള്ളയാ പീസിനെയൊന്നെനിയ്ക്കു കൂടി കാട്ടിത്തരണേ………!!”””
ആ ചേച്ചി പറഞ്ഞതിന് നാണത്തോടെയൊന്നു മൂളിയ ശേഷം സീറ്റിലേയ്ക്ക് നിരങ്ങി താഴ്ന്നിരുന്നെന്നെ നോക്കി പറയട്ടേയെന്നർത്ഥത്തിൽ കണ്ണുകാട്ടി……….! ഞാൻ മനസ്സിലവളെ കുറേ തെറിയും പറഞ്ഞു കൊണ്ടവളോടുള്ള കലിപ്പു മുഴുവനായും ആക്സിലറേറ്ററിന്മേൽ തീർത്തു……….!!
“”………എന്നാലുമതാരെടീ അവൻ……?? നിന്റൊപ്പം പഠിയ്ക്കുന്നെയാണോ……??”””
“”………നീ പോയി പ്രൊപോസ് ചെയ്തോ അതോ അവൻ നിന്നോട് വന്നു പറഞ്ഞോ…..?? നിന്റെ സ്വഭാവം വെച്ച് നീ പോയി പറയുന്നേലും അതിശയോന്നൂല്ല…….!!”””
ഞാൻ വണ്ടിയെ നിലംതൊടാതെ പായിയ്ക്കുമ്പോൾ പിന്നിലെ സീറ്റിൽ നിന്നും പലവിധ ചോദ്യങ്ങളും അഭിപ്രായങ്ങളുമൊക്കെ വന്നു……..! പക്ഷേയെല്ലാത്തിൻ മേലും ഒരതിശയമോ ആകാംഷയോ ഒക്കെ നിറഞ്ഞിരുന്നെന്നു മാത്രം………! രണ്ടു ദിവസമായി കോളേജിൽ നിന്നുമവളുടെ സ്വഭാവത്തിന്റെ ഏകദേശരൂപം
മനസ്സിലാക്കിയ ഞാൻ അതുവരെ കരുതിയിരുന്നത് കോളേജിലെത്തിയതോടെ അവളുടെ ക്യാരക്ടർ മാറിയെന്നാണ്……….! പക്ഷേയിപ്പോൾ അവളുടെ സ്കൂളിലെ കൂട്ടുകാരികൾ തന്നെയിങ്ങനെ സംസാരിയ്ക്കുമ്പോൾ………??
“”……..ഏയ്…. ഞാമ്പോയി പറഞ്ഞേന്നുവല്ല……! കക്ഷിയെന്നോടു വന്നിട്ടിഷ്ടാന്നു പറഞ്ഞയാ……..! അതും കോളേജില് എല്ലാർടെം മുന്നില് വെച്ച്…….! അപ്പൊപ്പിന്നെ അത്രേം ധൈര്യോള്ളയാളെയെങ്ങനാ വിട്ടുകളക…….??”””
അവൾ നാണത്തോടെ മുഖം കുനിച്ചുകൊണ്ട് പറഞ്ഞതു കേട്ടപ്പോൾ ഞാൻ മുഖം ചെരിച്ചവളെ രൂക്ഷമായൊന്നു നോക്കി……. നിനക്കിതെന്തോത്തിന്റെ കേടാടീ പൂറീ എന്നർത്ഥത്തിൽ……….!!
അവൾ വീണ്ടുംവീണ്ടുമോരോന്നൊക്കെ പറഞ്ഞെന്നെ കുത്തിയപ്പോളെന്റെ ദേഷ്യമിരട്ടിയ്ക്കാൻ തുടങ്ങി……..! എന്റെ മുഖഭാവം മാറുന്നതറിയുമ്പോൾ അവളുടെ മുഖത്ത് വീണ്ടുമാ കൊണച്ച ചിരിയുതിർന്നു……..! ഞാൻ പരമാവധി അവള് പറയുന്നത് ശ്രെദ്ധിയ്ക്കാതിരിയ്ക്കാൻ ശ്രെമിച്ചുകൊണ്ട് വണ്ടി ചവിട്ടി വിട്ടു……എന്തായാലും വീട്ടിലെത്തുന്നത് വരെ വണ്ടിക്കുനല്ല പിക്കപ്പായിരുന്നു….!!
“”……..എന്നാ കാണാടാ…. ഞങ്ങളങ്ങോട്ടു ചെല്ലട്ടേ…….!!”””
ദിവ്യയെന്നോടു യാത്ര പറഞ്ഞുകൊണ്ട് ഡോറു തുറന്നു പുറത്തിറങ്ങിയതും മറ്റവൾമാരും കൂടെയിറങ്ങി……….!!
“”……..എന്നാൽ പോട്ടേ ഹീറോ…..??”””
അവരുടെ കൂടെയിറങ്ങാനായി ഡോർ തുറന്നശേഷമെന്നെ ആക്കിയ ചിരിയോടെ ചോദിച്ച മീനാക്ഷിയുടെ വലതുകൈയിൽ ഞാൻ കയറിപ്പിടിച്ചു……….! പെട്ടെന്നുള്ളയെന്റെ പ്രവർത്തിയിൽ ഞെട്ടിയ അവൾ സംയമനം വീണ്ടെടുത്തുകൊണ്ട് പുറത്തു നിന്ന കൂട്ടുകാരികളെ നോക്കി…………!!
“”……..നിങ്ങള് നടന്നോ…….! ഞാനങ്ങു വന്നേക്കാം…….!!”””
അവളെയും കാത്തു പുറത്തുനിന്ന കൂട്ടുകാരികളോട് പറഞ്ഞ ശേഷമവളെന്നെ തിരിഞ്ഞു നോക്കി…………! അവളുമാര് നടന്നു നീങ്ങുന്നതും നോക്കിയിരുന്ന ഞാൻ അവരു പന്തലിലേയ്ക്കു കയറിയെന്നു കണ്ടതുമെന്റെയുള്ളിലെ കലിപ്പു മുഴുവൻ ഇരച്ചു പുറത്തിറങ്ങി……..!!
അവളുടെ കൈയ്ക്കു മേലേയുള്ളയെന്റെ പിടുത്തമൽപ്പം കൂടിയമർത്തിയ ശേഷം വലതുകൈയവളുടെ കവിളിലേയ്ക്കു കൊണ്ടുപോയി അമർത്തിപ്പിടിച്ചു കൊണ്ട് ചുണ്ടുകളെ ശക്തിയായി വിടർത്തി………! പനിനീർപ്പൂവിന്മൊട്ടു വിരിയുമ്പോലെ വിടർന്നു നിന്ന ചോരച്ചുണ്ടിലേയ്‌ക്കൊന്നുറ്റു നോക്കിയ ശേഷം ഞാനെന്റെ കണ്ണുകളെ അവളുടെ കണ്ണികളിലേയ്ക്കു പറിച്ചു നട്ടു……..!!
“”……..എന്താടീ…….?? എന്താടീ പുല്ലേ നിന്റുദ്ദേശം…….?? വണ്ടീക്കേറിയപ്പോ തൊട്ടു നീ തുടങ്ങിയതാണല്ലോ……?? എന്തേലും പറയാനോ ചെയ്യാനോ ഉണ്ടേൽ നേരിട്ടൊണ്ടാക്കണം…….! അല്ലാണ്ടവൾടെ മറ്റേടത്തെയൊരു……”””
ഞാൻ കട്ടകലിപ്പിൽ തന്നെ പറഞ്ഞശേഷം അവൾടെ മുഖം ശക്തിയായി കാറിന്റെ ഗ്ലാസ്സിന്റെ സൈഡിലേയ്ക്കു തിരിച്ചിട്ട് കവിളിൽ നിന്നും കയ്യെടുത്തു……..! എന്റെയാ പ്രവർത്തിയിൽ അവളുടെ മുഖമൊന്നു ചെരിഞ്ഞെങ്കിലും പെട്ടെന്നു തന്നെ കണ്ട്രോൾ വീണ്ടെടുത്തുകൊണ്ട് അവളെന്റെ നേരേ തിരിഞ്ഞു……..!!
“”…….എന്താടീ നോക്കിപ്പേടിപ്പിയ്ക്കുന്നേ…..?? നിനക്കെന്തേലും പറയാനുണ്ടേൽ പറ…….! അല്ലാതെ ഇതുപോലത്തെയൂമ്പിത്തരം കാണിച്ചെന്നെ പൊട്ടനാക്കാൻ നോക്കിയാലെന്റെ വിധമ്മാറും……! ഇന്നലെ കണ്ടേന്റെ ബാക്കി നീ കാണുകേം ചെയ്യും…….!!”””
ഞാൻ ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു നിർത്തുമ്പോഴും അവൾടെയുള്ളിലെന്താണെന്ന് അറിയാനുള്ളൊരു വ്യഗ്രതയെന്നിലുണ്ടായിരുന്നു……..!!
“”………ആ…… എനിയ്ക്കു പറയാനുണ്ട്……..! അതു പക്ഷേ നിന്നോടല്ല……! നിന്റെ വീട്ടുകാരോട്…….! അതുമെല്ലാരുടേം മുന്നില് വെച്ച്……..!!”””
അത്രയും നേരമെന്നെ പരിഹസിച്ചിരുന്ന അവളുടെ മുഖഭാവം മാറിയതും ഞാനുയർത്തിയ ഭീഷണിയ്ക്കു മുകളിൽ അവളുടെ ശബ്ദമുയർന്നതുമെന്നെ ചെറുതായൊന്നുമല്ല ഞെട്ടിച്ചത്………….!!
“”………നീ…. നീയെന്തോ പറയോന്ന്……??”””
അവളുടെ ഭീഷണിയ്ക്കു മുന്നിൽ ശബ്ദം താഴ്ത്തിക്കൊണ്ട് ഞാൻ ചോദിച്ചതും അവൾ തുടർന്നു…….
“”………നീ മെനിഞ്ഞാന്ന് കോളേജിന്റെ മുന്നില് വെച്ചെന്നെ തെറി പറഞ്ഞതും ഇന്നലെ കോളേജിക്കേറിയെന്നെ നാണങ്കെടുത്തിയതുമൊക്കെ…. അല്ലാതെന്താ……..?? നിന്റച്ഛനോട് ചോദിയ്ക്കണമെനിയ്ക്ക് ഡോക്ടറായിട്ടും മക്കളെ വളർത്തുന്നതിങ്ങനെയാണോന്ന്……….! പിന്നെ കീത്തൂനെ കെട്ടാമ്മരുന്ന ചെക്കന്റെ വീട്ടുകാരോടുമെനിയ്ക്ക് ചിലതു ചോദിയ്ക്കാനുണ്ട്………!!”””
മുഴുവനായും ഉരുകിയൊലിയ്ക്കാൻ തുടങ്ങിയിരുന്ന എന്റെ മുഖത്തേയ്ക്കു നോക്കിയവൾ ശ്വാസമെടുക്കാനായി വാക്കുകൾ മുറിച്ചതും എന്റെ ഗ്യാസേതാണ്ടൊക്കെ കഴിയാറായിരുന്നു…………!!
“”………അവരോട്….. അവരോടെന്തോ ചോദിക്കൂന്ന്……??”””
ആ ഒരു ചോദ്യം ഞാൻ മനഃപൂർവം ചോദിച്ചതായിരുന്നില്ല……..! അറിയാതെ വായിൽ നിന്നും വീണുപോയതാ……..!!
“”……..ഒരു പെണ്ണിനെക്കുറിച്ച് ആളുകൾടെ മുന്നിൽ നിന്നും അപവാദം പറഞ്ഞു പരത്തിയ ഒരുത്തന്റെ പെങ്ങളെ നിങ്ങൾക്കു മരുമോളായി വേണോന്ന്…….!!”””
അവളൊരു കൂസലുമില്ലാതെ പറഞ്ഞതും ഞാൻ ദയനീയമായൊരു ഭാവത്തിലേയ്ക്ക് കൂപ്പുകുത്തി……!!
“”……..അത്….. അതു ഞാനെന്തപവാദമാ പറഞ്ഞേ……?? ചേച്ചിയന്നു പറഞ്ഞേന് ഞാൻ തിരിച്ചു പറഞ്ഞതല്ലേയുള്ളൂ…….! അതിനെന്തിനാ ഇങ്ങനൊക്കെ…..??”””
കഴിഞ്ഞ ദിവസം ബോധമില്ലാണ്ടവളെ തെറി വിളിച്ച നാവുകൊണ്ട് തന്നെ ചേച്ചിയെന്നു മറിച്ചു വിളിയ്ക്കാനൊന്നും എനിയ്ക്കാശങ്കയില്ലായിരുന്നു…….! കാരണമതായിരുന്നെന്റെ അപ്പോഴത്തെയവസ്ഥ……….!!
“”…….അതൊക്കെ ശെരിയായിരിയ്ക്കും…….! പക്ഷേ….. ഞാൻ പറഞ്ഞത് അവിടെ നിന്നവൾമാരു മാത്രേ കേട്ടുള്ളൂ….. എന്നാ നീ പറഞ്ഞത് അവിടെ നിന്നവന്മാര് ഷൂട്ടു ചെയ്ത് യൂടൂബിലിട്ടു………! അതിനി കാണാൻ ലോകത്താരൂല്ല……..! ഞാനത്രയൊക്കെ നാണങ്കെട്ടിട്ട് നിന്നെ വെറുതെ വിടാനോ…….?? പിന്നൊരു കണക്കിനാ വീഡിയോ വൈറലായതു നന്നായി……..! ഞാമ്പറയുന്നേലാർക്കേലും സംശയമുണ്ടായാ തെളിവെന്റടുക്കലുണ്ടല്ലോ…….! എന്താ കാണണോ…….??”””
അവൾ വല്ലാത്തൊരു ഭാവത്തിലെന്റെ മുഖത്തു നോക്കിയവസാന ചോദ്യമിട്ടതും ഞാൻ വേണ്ടെന്നർത്ഥത്തിൽ ചുമൽകൂച്ചി…………! അല്ലേത്തന്നെ അത്യാവശ്യം ചീത്തപ്പേരുള്ളതു കൊണ്ടാര് എന്തു പറഞ്ഞാലും നമ്പാനായിട്ട് കാത്തു നിൽക്കുന്നൊരു തന്തയാണെനിയ്ക്കുള്ളത്……. അപ്പോഴാണൊരുത്തി തെളിവുമായിട്ട് വന്നിരിക്കുന്നത്………!!
“”………മീനുവേച്ചീ….. ആം റിയലി സോറി…….! അപ്പോഴത്തെ ദേഷ്യത്തില് ഞാൻ…….! പ്ലീസ്…….! ഞാനെന്തു വേണേലുഞ്ചെയ്യാം….. ഇതിന്റെ പേരിലൊരു പ്രശ്നമുണ്ടാക്കല്ലേ……..!!”””
ഞാനവൾടെ കൈയയച്ചു കൊണ്ട് ദൈന്യഭാവത്തിലവളെ നോക്കി……! അവളതു വല്ലതും കീത്തുവിന്റെ ചെക്കൻ വീട്ടുകാരോട് പറഞ്ഞാലെല്ലാം തീരോന്നും കല്യാണം മുടങ്ങോന്നുമൊക്കെയുള്ള പേടി അപ്പോളെന്നിലേകാവാഹിയ്ക്ക പെട്ടിരുന്നു………! മാത്രോമല്ല ഞാൻ കാരണമെന്റെ ചേച്ചിയുടെ കല്യാണം മുടങ്ങുകയെന്നൊക്കെ പറഞ്ഞാൽ…. പിന്നവൾടെ കണ്ണീരു കണ്ടിട്ട് ജീവിച്ചിരിയ്ക്കുന്നേലും അർത്ഥമില്ല………!! അല്ല….. പിന്നെ ജീവിച്ചിരിക്കേണ്ടിയും വരില്ല…… തന്തപ്പടിയപ്പഴേ തലവെട്ടും……..!!
“”……..അയ്യയ്യേ…… അപ്പഴേക്കും തോൽവി സമ്മതിച്ചോയെന്റെ ഹീറോ…… ?? അയ്യയ്യേ മോശം മോശം………!!”””
അവൾ വലതുകൈയുടെ ചൂണ്ടുവിരൽ ചുണ്ടുകൾക്കു മുകളിലായി വിലങ്ങനെ വെച്ചുകൊണ്ട് കളിയാക്കി……….!!
“”………മീനുവേച്ചീ പ്ലീസ്… ഞാൻ കാലുപിടിക്കാം… പ്രശനമുണ്ടാക്കല്ലേ………!!”””
“”………ഇല്ല…… ഞാനൊരു പ്രശ്നോമുണ്ടാക്കില്ല…… പക്ഷേയൊരു ഡിമാന്റുണ്ട്……!!”””
“”…….എന്ത് ഡിമാന്റ്… ???””
ഞാൻ സംശയത്തോടെയവളെ നോക്കി ചോദിച്ചു………!!
“”……..മ്മ്മ്…..! നീ വേറൊന്നുഞ്ചെയ്യണ്ട…. എന്നെയങ്ങ് കെട്ടിയാ മതി……..!!”””
അവൾ രണ്ടാമതൊന്നു ചിന്തിയ്ക്കാതെ എനിയ്ക്കു മുന്നിലേയ്ക്കു വെച്ചു നീട്ടിയ ഉപായം കേട്ടപ്പോളൊന്നു ഞെട്ടി… കണ്ണ് തള്ളി പുറത്തുവന്നില്ലന്നേയുള്ളൂ………!!
“”……..കെട്ടാനോ……??”””
“”……..അല്ലാതെ പിന്നെ…..?? ഒന്നാമതേ എല്ലാരുടേം മുന്നിലങ്ങനെ പറഞ്ഞോണ്ട് ഇനിയെനിയ്ക്കൊരു റിലേഷൻഷിപ്പ് സെറ്റാക്കാൻ പറ്റോന്നു തോന്നുന്നില്ല………! യൂടൂബിലൊക്കെ ആ വീഡിയോ കണ്ടവരാരെങ്കിലും ഇനിയെന്നെ കെട്ടാൻ വരോന്നു തോന്നുന്നുണ്ടോ…….?? അതുമില്ല……! അപ്പൊപ്പിന്നെയാകെയുള്ള വഴി നീയാണ്…….! നിനക്കെന്നെ പണ്ടേ ഇഷ്ടോമാണ്…….! കോളേജിലെല്ലാരുടേം മുന്നില് നീയതൊക്കെയങ്ങ് സമ്മതിയ്ക്കുവേം ചെയ്തു…….! പിന്നെന്താ കുഴപ്പം…….??”””
ഒരു കൂസലുമില്ലാതെയുള്ള അവൾടെ സംസാരം കേട്ടതും ഏതെങ്കിലും നാഡി തളരാനിനി ബാക്കിയുണ്ടോന്ന് തപ്പി നോക്കേണ്ട അവസ്ഥയിലായി ഞാൻ……….!!
“”……….പിന്നേ….. ഹീറോ……”””
വിയർത്തൊഴുകി കിടുമ്പനടിച്ചിരുന്നയെന്നെ അവൾ കൊഞ്ചിക്കൊണ്ട് മെല്ലെ തോണ്ടി വിളിച്ചു………!!
“”……….എന്റെ ഫ്രണ്ട്സൊക്കെ പറഞ്ഞേ….. നമ്മള് നല്ല മാച്ചാന്ന്……! എനിക്കെന്തു കൊണ്ടും പറ്റിയ ചെക്കനാണ് ഹീറോയെന്ന്………! അവരൊക്കെങ്ങനെ പറഞ്ഞപ്പൊ എനിക്കുന്തോന്നിയതു സത്യായിരിയ്‌ക്കോന്ന്……..! ഒന്നൂലേലും ഇപ്പൊ പിജിയാവുമ്പോളേതാണ്ട് ആറ് ആറര കൊല്ലം…… അത്രേം വർഷം കൊണ്ട് ഞാങ്കോളേജിലുണ്ടാക്കിയെടുത്ത ഇമേജ് വെറും പതിനഞ്ചു മിനിറ്റുകൊണ്ട് പൊളിച്ചു കൈയ്യിത്തന്നവനല്ലേ നീയ്……! അപ്പൊയാ നിന്നെ മതിയെനിയ്ക്കും………!!”””
അവൾ കഷ്ടപ്പെട്ടുണ്ടാക്കിയെടുത്ത നാണത്തോടെ മുഖം കുനിച്ചുകൊണ്ടെന്റെ ഇടതുകൈയിൽ പതിയെ വിരലോടിച്ചതും ഞാനവൾടെ കൈ തട്ടിത്തെറിപ്പിച്ചു കൊണ്ട് തികട്ടി വന്ന കലിപ്പിൽ അവളുടെ മുഖത്തിനു നേരേ വിരൽ ചൂണ്ടി……! എന്നാൽ ദേഷ്യത്തിനും മേലേയെന്റെ നിസഹായതയായിരുന്നു എന്നെക്കൊണ്ടതു ചെയ്യിച്ചത്……..!!
“”…….ദേ…. ഹീറോ…. വെറുതെയെന്നെ പേടിപ്പിയ്ക്കല്ല് കേട്ടോ……..! പേടിപ്പിച്ചാ ഞാമ്പോയെല്ലാരോടും പറഞ്ഞോടുക്കും……..!!”””
മീനാക്ഷിയൊരു കുറുമ്പിന്റെ സ്വരത്തിലവളുടെ ഭീഷണിയുയർത്തിയപ്പോൾ എന്റെ കൈ പതിയെ താഴ്ന്നു……….!!
“”…….ഹീറോ നന്നായിട്ടു വിയർത്തിട്ടുണ്ട്…… തല്ക്കാലം ഏസി യൊക്കെ കൂട്ടിയിട്ട് ഇവടിരുന്നാവി മാറ്റ്…….! മീനുവേച്ചി പോയിട്ടേ ന്റെ നാത്തൂനെയൊന്നു കാണട്ടേട്ടോ……..!!”””
പറഞ്ഞുകൊണ്ടവളെന്റെ കവിളിലൊന്നു പിച്ചിയിട്ട് ഡോർ തുറന്നു പുറത്തേയ്ക്കിറങ്ങി……! പിന്നെ കുനിഞ്ഞു ഗ്ലാസ്സിലൂടെ അകത്തേയ്ക്കു നോക്കി ചുണ്ടു കൂർപ്പിച്ചുകൊണ്ട് ഉമ്മ വെയ്ക്കുന്നൊരാഗ്യവും കാണിച്ച് ഗേറ്റ് കടന്നുള്ളിലേയ്ക്കു നടന്നു………! പോകുന്നതിനിടയിൽ ഇടയ്ക്കിടെ നോക്കി ചിരിയ്ക്കാനും മറന്നില്ല………..!!
അവള് വീട്ടിനുള്ളിലേയ്ക്കു കയറിപ്പോയ ശേഷവും ഞാൻ കുറച്ചുനേരം കൂടി വണ്ടിയിൽ തന്നെയിരുന്നു………! എന്തൊക്കെയോ നടക്കാൻ പോണുണ്ടെന്നൊരു തോന്നൽ മനസ്സിലുണ്ടെങ്കിലും അതേതു വിധത്തിലാണ് നെഞ്ചത്തു വന്നു വീഴുന്നതെന്നറിയില്ലല്ലോ……..!!
ഞാനങ്ങനെ ഏസിയും കൂട്ടിയിട്ട് സീറ്റിലേയ്ക്കു ചാരി വിയർപ്പടങ്ങാനായി ഇരുന്നു………! കുറച്ചു നേരമങ്ങനെയാ ഇരുപ്പു തുടരുമ്പോഴാണ് പെട്ടെന്ന് ഗ്ലാസ്സിലാരോ വന്നു തട്ടിയത്…….! ഞാൻ പെട്ടെന്ന് ഗ്ലാസ്സ് താഴ്ത്തിയതും ചെറിയമ്മ കുനിഞ്ഞെന്നെ നോക്കി………!!
“”……..എന്താടാ ചെക്കാ……! എല്ലാരുമവിടെയോരോന്നിനു കെടന്നോടുമ്പോ ഇവടവന്നൊളിച്ചിരിയ്ക്കുവാണോ…..??”””
അവരുടെ തുറിച്ചു നോക്കിഴുള്ള ചോദ്യം കേട്ടപ്പോളെനിയ്ക്കു കലികയറി……..!!
“”……..ആണെങ്കി നിങ്ങക്കിപ്പയെന്തു വേണന്തളേള……??”””
ചൊറിഞ്ഞു കേറിയ അതേ സ്വരത്തിൽ ചോദിച്ചതും അവര് കാറിനുള്ളിലേയ്ക്കു കൈകടത്തിയെന്റെ തോളിലൊന്നു തല്ലി……….!!
“”……..കല്യാണപ്പെണ്ണിന്റെ ആങ്ങളയാന്നും പറഞ്ഞു നടക്കാനല്ലാതെ നിന്നേക്കെ കൊണ്ടെന്തേലുമുപയോഗമുണ്ടോടാ…….?? ഇവടെത്തന്നെ രണ്ടെണ്ണമുണ്ട്……..! ഒരാവശ്യത്തിനു നോക്കിയാ രണ്ടെണ്ണത്തിന്റേം പൊടി പോലും കാണത്തില്ല………!!”””
അവര് പകുതി കാര്യമായി പറഞ്ഞപ്പോൾ ഞാനവരുടെ നേരേ കാര്യമറിയാനായി നോക്കി………!!
“”……..അല്ല….. ഇപ്പയെന്താ നിങ്ങടെ പ്രശ്നം…..?? എന്തിനാ കച്ചറയുമായിട്ടിങ്ങു പോന്നെ……?? അവിടെയൊന്നും നിങ്ങക്കാരേങ്കിട്ടീലേ……..??”””
“”……..ഞാന്നിന്നോടു കച്ചറയുണ്ടാക്കാനൊന്നും വന്നയല്ല…….! ഒരു കാര്യമ്പറയണോരുന്നു……..! അതിനാ…….!!”””
“”……..എന്തുവാ……??”””
“”……..എടാ ഇന്നലെ പൂവിന് പറഞ്ഞിട്ട് അവര് അലങ്കാരത്തിനും മറ്റുമൊക്കെയുള്ള പൂവേ കൊടുത്തു വിട്ടൊള്ളു …….! കീത്തൂന് മുടിയിന്മേല് വെയ്ക്കാനുള്ള മുല്ലപ്പൂവതിലില്ലടാ കുട്ടാ……..!!”””
അവര് ചുറ്റുപാടുമൊക്കെ നോക്കി കടന്നു വന്ന ചില അയൽക്കാരെയൊക്കെ നോക്കി ഇവിടെ സീരിയസായിട്ടൊന്നും പറയുവല്ലെന്നു കാണിക്കാനെന്നോണം ചിരിച്ചു കാട്ടുന്നതിനിടയിൽ കാര്യം പറഞ്ഞു……….!!
“”……..അതിന്……??”””
“”……..അതിനൊന്നൂല…… നീയവിടെ ചെന്നിട്ട് മുല്ലപ്പൂ തന്നിട്ടില്ലെന്നു പറ…….! അവരു മറന്നു പോയതായിരിയ്ക്കും…….!!”””
“”……..മ്മ്മ്……!!”””
“”……..എടാ മൂളിക്കൊണ്ടിരിയ്ക്കാതെ പെട്ടെന്നോയിട്ടു വാടാ…….! അവളൊരുങ്ങി കഴിയാറായി…….!!”””
ചെറിയമ്മയൊന്നു കൂടി ദൃതി വച്ചതും ഞാൻ പെട്ടെന്ന് വണ്ടിയുമെടുത്ത് മാർക്കറ്റിലേയ്ക്കു വെച്ചുപിടിച്ചു……! പൂവിന് ഓർഡർ കൊടുക്കാൻ ഞാനും കൂടി പോയിരുന്നതു കൊണ്ട് വലിയ ചോദ്യവും പറച്ചിലുമില്ലാതെ സാധനം പെട്ടെന്നു തന്നെ കിട്ടി……..! അയാള് പൂവെടുത്തു വെച്ചതും ഞാനതു പൊതിഞ്ഞെടുക്കാൻ പോലും സമ്മതിയ്ക്കാതെ ഇലയോടെ എടുത്തിട്ടിങ്ങ് പോന്നു………! നേരേ ഗേറ്റിനു മുന്നിൽ വണ്ടിയുമൊതുക്കി പൂവും ഇലയോടെ കയ്യിൽ താങ്ങിക്കൊണ്ട് പന്തലും കടന്ന് സിറ്റ് ഔട്ടിലേയ്ക്കു കയറിയതും മുന്നിലെ വാതിൽപ്പടിയിൽ ചാരി നിന്ന് ഫോണിൽ കുത്തിപ്പറിച്ചു കൊണ്ടു നിന്ന മീനാക്ഷി ഓടിച്ചാടി ചെന്നയെന്നെയും എന്റെ കയ്യിലിരുന്ന പൂവിനേയും മാറിമാറി നോക്കി……….! പിന്നെയെനിയ്ക്കെതിരെ തിരിഞ്ഞു നിന്നു……….!!
“”……..മ്മ്മ്…..! ആരെങ്കിലും കാണുന്നേനു മുന്നേ പെട്ടെന്ന് വെച്ചുതാ…….!!”””
ഞാനവൾടെയടുത്തെത്തിയതും പതിഞ്ഞ സ്വരത്തിലവൾ മൊഴിഞ്ഞു………..!!
“”……..എന്താ……??”””
കാര്യം മനസ്സിലാകാതെ വല്ലാത്തൊരു ശബ്ദത്തിൽ ഞാൻ ചോദിച്ചതും അവളെന്റെ നേരേ തിരിഞ്ഞു……….!!
“”……..പെട്ടെന്ന് പൂ ചൂടിത്താ……! അല്ലാണ്ടാരേലുമൊക്കെ കണ്ടാ നാണക്കേടാടാ ചെക്കാ……!!”””
അവൾ കൊഞ്ചുന്നമാതിരി എന്നോടടുത്തു വന്നതും നിന്റച്ഛനോടു പറേടീ പുല്ലേന്ന് പിറുപിറുത്തുകൊണ്ട് ഞാനവളെയും തട്ടിമാറ്റി അകത്തേയ്ക്കു കയറി……….! നേരേ കീത്തൂന്റെ മുറിയിലേയ്ക്കു ചെന്നതും അവിടെ പെണ്ണുങ്ങളൊക്കെ ചേർന്നവളെ ഒരുക്കി കഴിഞ്ഞിരുന്നു……….!!
“”…….ഇത്രേന്നേരായിട്ട് ഇപ്പോളാണോടാ പൂവുങ്കൊണ്ടു വരുന്നേ……?? നീയെന്താ ഇറുത്തെടുക്കുവാരുന്നോ……??”””
പൂവ് വെച്ചു നീട്ടിയതും അമ്മായിയെന്നെ ഇരുത്തിക്കൊണ്ടു ചോദിച്ചു……….!!
“”……..ദേ… എന്റെ വായീന്ന് നല്ല വർത്താനം പറയിപ്പിയ്ക്കരുത്…….! ഞാൻ വല്ലതുമൊക്കെ വിളിച്ചു പറയും……..!!”””
അമ്മായിയെ ചെറഞ്ഞു നോക്കിക്കൊണ്ട് ഞാൻ മറുപടി കൊടുത്തതും ഒരുങ്ങി കണ്ണാടിയ്ക്കു മുന്നിലിരുന്ന കീത്തുവെന്നെ തിരിഞ്ഞു നോക്കി മിണ്ടല്ലേന്ന് കെഞ്ചുന്ന ഭാവത്തിൽ കണ്ണുകൾ ചെറുതാക്കി ആംഗ്യം കാണിച്ചതു കൊണ്ട് പിന്നെയൊന്നും പറയാൻ നിൽക്കാതെ ഞാനവിടെ നിന്നുമിറങ്ങി ഹോളിലേയ്ക്കു നടന്നു……….! അപ്പോഴേയ്ക്കും മീനാക്ഷി പാഞ്ഞിങ്ങെന്റടുത്തു വന്നു……….!!
“”……..അപ്പൊയെല്ലാ പൂവുങ്കൂടി കൊണ്ടോയി ചേച്ചിയെയങ്ങൊരുക്കിയല്ലേ……?? എന്നിട്ടെനിയ്ക്കു മുടിയിമ്മേല് വെയ്ക്കാൻ കുറച്ചു തന്നില്ല…….!!”””
അവള് പരാതി പോലെ വന്നു നിന്നു പറഞ്ഞതിന് ചൊറിഞ്ഞു വന്നെങ്കിലും അവളെങ്ങനെ പ്രതികരിയ്ക്കുമെന്നു വലിയ പിടിയില്ലാത്തതുകൊണ്ട് ഞാനൊന്നും മിണ്ടിയില്ല……..! ഇപ്പൊത്തന്നെ എന്തോ ഭാഗ്യത്തിനാണ് ആരോടുമൊന്നും മിണ്ടാതെ നടക്കുന്നേ………..!!
“”……..അതേ…. ഹീറോ…..!!”””
അവളെയും മറികടന്ന് പന്തലിലേയ്ക്കു നടക്കാൻ തുനിയവേ അവളെന്നെ പിന്നിൽ നിന്നു വിളിച്ചുകൊണ്ട് അടുത്തേയ്ക്കു വന്നു………!!
“”……..മ്മ്മ്….?? എന്തേ……??”””
തിരിഞ്ഞതും അടുത്തെത്തിയ മീനാക്ഷിയെ നോക്കി ഞാൻ ചോദിച്ചപ്പോൾ അവൾ ചുറ്റുമൊന്നു കണ്ണോടിച്ച ശേഷമെന്റെ കയ്യിൽ പിടിച്ചു……..!!
“”……..എനിക്കും തലേല് വെയ്ക്കാൻ പൂ വേണം…….!!”””
കുഞ്ഞുങ്ങള് കാര്യം സാധിയ്ക്കാനായി കൊഞ്ചുമ്പോലെ കൊഞ്ചിക്കൊണ്ട് അവളെന്റെ വിരല് തിരിയ്ക്കുവേം മറിയ്ക്കുവേമൊക്കെ ചെയ്തു……….!!
“””……..പോയി മേടിച്ചോ… ആരു പറഞ്ഞു വെക്കണ്ടാന്ന്…….!!”””
“”……..എന്നാപ്പോയി മേടിച്ചോണ്ടു വാ……..!!”””
“”……..ഞാനാരാ നിന്റെ തന്തയോ……. നീ ഓർഡറിടുമ്പഴേ അങ്ങനുസരിക്കാൻ…..?? വേണേൽ പോയി മേടിക്ക്…… അല്ലേലവള് മുഴുവൻ വെച്ചില്ലേൽ അവളോടു പോയി ചോദിയ്ക്ക്……!!”””
“”…….എനിയ്ക്കതു വേണ്ട…….! എനിയ്ക്കു വേറെ വാങ്ങിത്തന്നാ മതി……..!!”””
ഞാനൊഴുക്കൻ മട്ടിൽ പറഞ്ഞതിഷ്ടമാകാതെ കെർവിച്ചുകൊണ്ട് അവളെന്റെ നടുവിരൽ പിടിച്ചു വിലങ്ങനെ തിരിച്ചു……..! ഞാനലറിക്കൊണ്ടവളുടെ കൈ കുടഞ്ഞു തെറിപ്പിച്ചിട്ടവളെ തുറിച്ചു നോക്കി………..!!
“”…….നിയ്ക്കു മുല്ലപ്പൂ മേടിച്ചു താ……!!”””
അവൾ കുണുങ്ങി ചാടിക്കൊണ്ടടുത്തേയ്ക്കു വന്നു………!!
“”…….പോയി നിന്റച്ഛനോടു പറേടീ പുല്ലേ……..!!”””
ഞാനവളോട് ചീറിയ ശേഷം പുറത്തേയ്ക്കിറങ്ങാനൊരുങ്ങിയതും എന്റെ വഴി തടഞ്ഞുകൊണ്ട് മീനാക്ഷി വിലങ്ങനെ വന്നു നിന്നു……..!!
“”…….അതേ….. കല്യാണപ്പെണ്ണ് മുല്ലപ്പൂവൊക്കെ ചൂടി സുന്ദരിയായിട്ടിറങ്ങി വരുമ്പോൾ അവള്ടെ നാത്തൂൻ പൂവൊന്നും വെയ്ക്കാതെ നിൽക്കുന്നതും മോശമല്ലേ…….?? അതോണ്ടെനിയ്ക്കൂടി കുറച്ചു പൂമേടിച്ചോണ്ട് തന്നൂടേ……??”””
“”…….നിനക്കേ…. നിനക്ക് പൂവല്ല….. പൂ….”””
ഞാൻ പറയാൻ വന്ന തെറി മുഴുവിപ്പിയ്ക്കാതെ നാവിനെ തടഞ്ഞതും എന്റെ മുഖഭാവം കണ്ടിട്ടവള് വീണ്ടും വായ പൊത്തി ചിരിയ്ക്കാൻ തുടങ്ങി………!!
“”…….അതേ….. എനിയ്ക്കു പൂ മേടിച്ചു തന്നില്ലേൽ ഞാൻ സത്യായിട്ടുമെല്ലാ കാര്യോം എല്ലാരോടും പറഞ്ഞു കൊടുക്കും……..! പിന്നെ അയ്യോ പൊത്തോ പറഞ്ഞു വരല്ലും…… കേട്ടല്ലോ……..!!”””
അവൾ വീണ്ടും ഭീഷണി മുഴക്കിയപ്പോൾ ഞാനാകെ വല്ലാത്തൊരവസ്ഥയിലായി………..!!
“”…….അകത്തുന്നെനിയ്ക്കൊരു പായ എടുത്തോണ്ട് തരാവോ……?? ഞാനതും വിരിച്ചീ നടുമുറ്റത്തു കെടന്നു തരാം……! നിനക്ക് ചെയ്യനുള്ളതൊക്കെ ചെയ്തിട്ടു നീ പൊക്കോ……..!!”””
ഞാനെന്റെയുള്ളിലെ അമർഷവും നിസഹായതയുമെല്ലാം കൂടി ചേർത്തവൾമുന്നിൽ വിളമ്പി……….!!
“”…….അയ്യേ……! ഹീറോയിത്രേയുള്ളോ…….?? കോളേജില് വന്നിട്ടുള്ള ഡയലോഗ്സൊക്കെ കണ്ടപ്പോൾ ഒരു സൂപ്പർഹീറോയായിരിയ്ക്കുമെന്നാ കരുതിയേ…….! ഇതിപ്പോ……”””
അവൾ വീണ്ടും ചുണ്ടുകൾ കൂട്ടിപ്പിടിച്ചുകൊണ്ട് ചിരിയമർത്തി……….!!
“”…….നിനക്കെന്താടീ മൈരേ കഴക്കുന്നുണ്ടോ……??”””
“”……ആം….. കുറേശ്ശേ… എന്താ മാറ്റിത്തരുവോ……?? ങ്ങും…..??”””
എന്റെ ചോദ്യത്തിന് അതിലും മാസ്സ് മറുപടി വന്നതേ എന്റെ വായടഞ്ഞു…….! ഇതിനി കോണ്ടം പൊട്ടിയുണ്ടായ സാധനമാണോ ആവോ……?? ഞാൻ മീനാക്ഷിയെ നോക്കി മനസ്സിൽ പിറുപിറുത്തു……..!!
“”…….നിനക്കു പൂവല്ലേ വേണ്ടേ…..! ഞാമ്മാങ്ങിക്കൊണ്ടു വരാം…….! പിന്നെയെന്നെ ശല്യ ചെയ്യാൻ വന്നേക്കരുത്………!!”””
അവളോടൊരു മുന്നറിയിപ്പു പോലെ പറഞ്ഞശേഷം ഞാൻ കാറിനടുത്തേയ്ക്കു നടന്നു……..! ഒട്ടും സമയം പാഴാക്കാതെ വണ്ടിയുമെടുത്ത് മാർക്കറ്റിലേയ്ക്കു വിട്ടു……..! ഒരു പെണ്ണിന്റെ മുന്നിൽ തോറ്റു പോകുന്നതിന്റെയെല്ലാ ദേഷ്യവുമെന്നിലുണ്ടായിരുന്നെങ്കിലും കീത്തുവേച്ചീടെ മുഖമാലോചിച്ചതു കൊണ്ട് മാത്രമാണ് അവളുടെ ആയുസ്സ് നീണ്ടത്……….! കീത്തുവിന്റെ ബെസ്റ്റ് ഫ്രണ്ടാണ് മീനാക്ഷി…….! അതുകൊണ്ടവളൊരിയ്ക്കലും അവൾക്കു ദോഷമായി വരുന്നതൊന്നും ചെയ്യില്ലയെന്നുള്ള ചിന്തയൊന്നും അന്നേരമെനിയ്ക്കില്ലായിരുന്നു………..!!
ഞാൻ താമസിയാതെ അവൾക്കുള്ള പൂവും വാങ്ങി തിരിച്ചെത്തി കാറിൽ നിന്നുമിറങ്ങിയതും മീനാക്ഷിയെന്നെയും കാത്ത് സിറ്റ്ഔട്ടിൽ നിൽപ്പുണ്ടായിരുന്നു……..! അപ്പോഴേയ്ക്കും പുറത്തെ സ്റ്റേജിനു മുന്നിൽ നിരത്തിയിരുന്ന കസേരകളിലായി ആളുകളിരുന്നു തുടങ്ങിയിരുന്നു……….! വീട്ടിനകത്തു നിന്ന് പുറത്തേയ്ക്കും പുറത്തുനിന്നകത്തേയ്ക്കുമൊക്കെ ആളുകൾ നടക്കുന്നുണ്ട്……..! ഇതൊക്കെയെന്ത് മൈരാന്തോലേ…… എവിടേങ്കിലും പോയിരിയ്ക്കേണ്ടതിന്…….!!
അതിലേ നടന്നയാളുകളെയൊക്കെ നോക്കി മനസ്സിൽ പിറുപിറുത്തുകൊണ്ട് ഞാൻ പൂവവൾക്കു നേരേ നീട്ടി……..! എന്നാലവളെന്റെ കയ്യിൽ നിന്നും പൂവു മേടിയ്ക്കാതെ ചുറ്റുമൊന്നോടിച്ചു നോക്കിയിട്ട് തിരിഞ്ഞു നിന്നു……….!!
“”……..വെച്ചു താ…….!!”””
അവളൊന്നു കൂടി പിന്നിലേയ്ക്കു നിന്നിട്ടെന്നോട് പതിയെ പറഞ്ഞു…………!!
നിനക്കൊന്നു വെച്ചു തരാത്തതിന്റെ കുറവ് കുറേ നേരായിട്ട് തോന്നുന്നുണ്ട്…….! ഇതിനൊക്കെ പലിശ തീർത്തു ഞാൻ തരുന്നുണ്ടെടീ പുന്നാര മോളേ………!!
ഞാൻ മനസ്സിൽ പറഞ്ഞുകൊണ്ട് അവളുടെ ഇടുപ്പോളം നീളമുള്ള ഇടതൂർന്ന മുടിയിൽ കുത്തിയിരുന്ന ഹെയർ ക്ലിപ്സിലേയ്ക്ക് മുല്ലേപ്പൂവ് ഒരുവിധത്തിലൊക്കെ ഒപ്പിച്ചു വെച്ചു……….!!
“”……..ഹലോ….. ഇതെന്തായിവൾക്കു മാത്രം പൂ……! ഞങ്ങൾക്കില്ലേ……..?? ഇതൊന്നുമത്ര ശെരിയല്ലാട്ടോ സിദ്ധുവേ…….!!”””
അപ്പോളതിലേ പോയ അവൾടെ രണ്ടു കൂട്ടുകാരികൾ ഞാൻ പൂ ചൂടിക്കൊടുക്കുന്ന കണ്ട് ഞങ്ങടെയടുത്തേയ്ക്കു വന്നു……..!!
“”……..ഒരു ശെരിക്കേടുമില്ല…….! ഇതെനിയ്ക്കു വെയ്ക്കാൻ ഞാമ്മേടിപ്പിച്ച പൂവാ…….!!”””
അവളൊരു കൂസലുമില്ലാതെ പൂ വെച്ചുകൊടുക്കാനായി നിന്നുകൊണ്ട് പറയുമ്പോൾ കൂട്ടുകാരികളുടെ നോട്ടം സഹിയ്ക്കാൻ കഴിയാതെ ഞാനാകെ നിന്നു ചൂളി……….!!
“”……..എടീ ഇതിപ്പോളൊരുപാട് പൂവില്ലേടീ…….! കുറച്ചു ഞങ്ങൾക്കൂടി പകുത്തു താ പെണ്ണേ…….!!”””
“”……..ങ്ഹൂം……! തരത്തില്ല…….! ഇതെന്റെ പൂ……! നിങ്ങക്കു വേണോങ്കി പോയി മേടിച്ചോ……!!”””
അവൾ പറഞ്ഞശേഷമെന്റെ മുന്നിൽ നിന്നും കുറച്ചു മാറി നിന്ന് തലയൊക്കെ തിരിച്ചെന്നെ കാണിച്ചു………!!
“”……..കൊള്ളാമോ……??”””
തലകുലുക്കി ചോദിച്ചതിനൊന്നു മൂളിക്കൊണ്ട് ഞാൻ സ്റ്റേജിലേയ്ക്കു നടന്നു………! പിന്നെ കുറച്ചു നേരം അവിടെയുള്ള ചെറിയചെറിയ സെറ്റിങ്സുകളിൽ വ്യാപ്രതനായതുകൊണ്ട് ആ സാധനത്തിന്റെ ശല്യമുണ്ടായില്ല………! പെണ്ണിന്റെ ആങ്ങളയെന്ന പ്രയോറിറ്റിയിൽ ആളുകളൊക്കെ വന്നു പരിചയപ്പെടാനും വീട്ടുകാര് തന്നെ കൊണ്ടുവന്നു പരിചയപ്പെടുത്താനുമൊക്കെ തുടങ്ങിയപ്പോൾ ഞാനുമെന്തോ ഭയങ്കര സംഭവമാണെന്നൊക്കെയൊരു തോന്നലു വന്നു………..!!
“”………സിത്തൂ….. വന്നേ….. ദേ ചെക്കൻ കൂട്ടരെത്തി……! വാ……!!”””
സ്റ്റേജിന്റെ അലങ്കാരപണികളൊക്കെ കഴിഞ്ഞു വെറുതെ അഭിയേട്ടനോടും ക്ലബ്ബിലെ പിള്ളേരോടുമൊക്കെ വർത്താനം പറഞ്ഞിരിയ്ക്കുമ്പോഴാണ് അമ്മാവൻ ചങ്ങായി വന്നു വിളിച്ചത്……….! അങ്ങനെ അച്ഛനോടും അമ്മാവനോടുമൊക്കെ ചേർന്നു നിന്നവരെ സ്വീകരിച്ചു സ്റ്റേജിലേയ്ക്കാനയിച്ചു………! കല്യാണചെക്കൻ കാര്യത്തില് ചെറിയൊരു നല്ലവനായ ഉണ്ണിയായതു കൊണ്ടും ഒരിക്കൽ കീത്തു പുള്ളിയോടു സംസാരിയ്ക്കുന്നതിനിടെ ഫോണെനിയ്ക്കു തന്നപ്പോൾ ഒരു നീക്കുപദേശം എനിയ്ക്കിട്ടു കിട്ടിയതു കൊണ്ടും ഞാനോ ശ്രീയോ പുള്ളിയോടത്രയ്ക്കങ്ങട് ടച്ചാൻ പോയിട്ടില്ല………!!
ചെക്കന്റെ അച്ഛനും ബന്ധുക്കളുമൊക്കെ കുശലം ചോദിച്ചതിന് പുഞ്ചിരിയോടെ ഉഴപ്പൻ മട്ടിൽ മറുപടിയും പറഞ്ഞുകൊണ്ട് പുറത്തേയ്ക്കിറങ്ങി………! അപ്പോഴേയ്ക്കും പൂജാരിയെല്ലാം സെറ്റാക്കിയ ശേഷം പെണ്ണിനെ വിളിയ്ക്കാൻ പറഞ്ഞു………! അതു കേട്ടതും പെണ്ണിനെ കൊണ്ടുവരാനായി ആരൊക്കെയോ അവിടെകിടന്നു വിളിച്ചു കൂവാൻ തുടങ്ങി……..! വിളി കേൾക്കാൻ കാത്തിരുന്നതു പോലെ കുറേ പെണ്ണുങ്ങള് ചേർന്ന് കീത്തുവിനെ കൂട്ടിക്കൊണ്ട് വന്നു……..! കൂട്ടത്തിൽ അമ്മയും ചെറിയമ്മയും ചെക്കന്റെ സഹോദരിയും മീനാക്ഷിയുമൊക്കെയുണ്ടായിരുന്നു…….! ഇവളെയാര് ഇവരുടെ കൂട്ടത്തി കേറ്റി………??
പിന്നെ പെട്ടെന്ന് തന്നെ കാലേ വീഴലും മോതിരം മാറ്റവുമൊക്കെ നടന്നു……….! എന്നാലതുവരെ അതിനകത്തൊക്കെ ചുറ്റിപ്പറ്റി നിന്ന മീനാക്ഷി മോതിരം മാറുന്ന സമയമായപ്പോളിങ്ങെന്റടുത്ത് വന്നു……..! അവളവിടെ നിന്നു വരുന്നതു കണ്ടപ്പോഴേ ആ വണ്ടിയെന്റടുത്തേയ്ക്കാണെന്ന് മനസ്സിലായി……….! അതുപോലെ തന്നെയാ വണ്ടിയെന്റടുക്കെ കൊണ്ടുവന്നു പാർക്കു ചെയ്തു……..!!
“”……..ഇവടെ നിയ്ക്കുവാരുന്നോ…..?? ഞാനവിടേക്കെ കുറേ നോക്കി…….!!”””
കക്ഷി ചടങ്ങ് നടക്കുന്നിടത്തേയ്ക്കു തന്നെ നോക്കിക്കൊണ്ട് പറഞ്ഞതിന് ഞാൻ ശ്രെദ്ധ കൊടുത്തില്ല…….! ഞാൻ ദേഷ്യപ്പെടുകയോ തുറിച്ചു നോക്കുകയോ ഒക്കെ ചെയ്തു കണ്ടാൽ പുള്ളിക്കാരിയ്ക്കെന്തോ ത്രില്ലാണ്……….! അതുകൊണ്ടാണ് അവോയിഡ് ചെയ്യാൻ തന്നെ തീരുമാനിച്ചത്………!!
എന്നോടിടയ്ക്കെന്തൊക്കെയോ മൊഴിഞ്ഞെങ്കിലും ഞാനതു മൈൻഡ് ചെയ്യാതെ ചെക്കനെയും പെണ്ണിനെയും തന്നെ നോക്കി നിന്നു………!!
“”……..റിങ് എക്സ്ചേഞ്ചൊക്കെ നല്ലോണം നോക്കിപ്പഠി……..! അല്ലേ ചിലപ്പോ നമ്മടെ കാര്യമ്മരുമ്പോ കൈ വെറയ്ക്കും……..!!”””
എന്റെ പൂണ്ടുള്ള നോട്ടം കണ്ടെന്നെ പാളി നോക്കിയവൾ പറഞ്ഞതിനെ ഞാൻ കേട്ടഭാവം നടിച്ചില്ല………! അടുത്ത പറേടീ……. മ്മ്മ് പറ…… എന്നിട്ടു വേണമെനിയ്ക്കു കേൾക്കാത്ത മാതിരി നിയ്ക്കാൻ…….!!
അപ്പോഴേയ്ക്കും ആരൊക്കെയോ വന്ന് കക്ഷിയെ ചൂണ്ടിക്കൊണ്ടു പോയി………! ചടങ്ങൊക്കെ കഴിഞ്ഞെല്ലാരും ആഹാരങ്കഴിയ്ക്കാനായി പോയതും ഞാൻ കുറച്ചു നേരം കൂടിയവിടെ നിന്ന് ഫോട്ടം പിടുത്തവും വീഡിയോയെടുപ്പുമൊക്കെ നോക്കി……….! പിന്നെയതു ബോറായപ്പോൾ നേരേ പന്തലിലേയ്ക്കു ചെന്നു………!!
“”……..ആ….. നീയെവിടെപ്പോയി പെറ്റു കെടക്കുവാരുന്നെടാ ശവമേ…….?? ഞാൻ വന്നിട്ടെവിടെല്ലാം നോക്കീന്നാ……! ഇന്നാ പിടി…….!!”””
എന്നെക്കണ്ടതും സാമ്പാറു വിളമ്പിക്കൊണ്ടു നിന്ന ശ്രീ കയ്യിലിരുന്ന പാത്രമെന്റെ കയ്യിലേയ്ക്കു തന്നുകൊണ്ട് പറഞ്ഞു……….! അവനെ കണ്ടതും അത്രയും നേരം ചടച്ചു പണ്ടാരമടങ്ങി നിന്നയെനിയ്ക്കൊരാശ്വാസമായി……….!!
“”……..സാമ്പാറു വിളമ്പാനോ….. ഞാനോ…….??”””
ഞാനൊരു സംശയത്തോടെ അവനെ നോക്കി………!!
“”……..അല്ല നിന്റെ തന്ത……..! പോയി വിളമ്പടാ മൈരേ……!!”””
അവനെന്നെ ഉന്തിവിട്ടു………..!!
“”……..ടാ…. എനിയ്ക്കൊരു കാര്യമ്പറയാനുണ്ട്…….!!”””
ഞാൻ മീനാക്ഷിയുടെ കാര്യമുദ്ദേശിച്ച് അവനോടു മുഖവുരയിട്ടു………!!
“”……..അതൊക്കെ പിന്നെയാവട്ടേ……. നീയിപ്പോ പോയി ഇതു കൊട്………!!”””
അവൻ വീണ്ടുമെന്നെ തള്ളി വിട്ടുകൊണ്ട് പറഞ്ഞു……..! പിന്നെ ഞാൻ കുറച്ചു നേരമവിടെ നിന്ന് സാമ്പാറൊക്കെ വിളമ്പി കുറേയൊക്കെ മുണ്ടിലും ഷേർട്ടിലുമൊക്കെയാക്കി കൊണ്ടാണ് പണി നിർത്തിയത്…….! ഇടയ്ക്കെപ്പോഴോ അങ്ങോട്ടുവന്ന തന്തപ്പടി എന്റെ വേഷം കണ്ടതും ഒരുമോക്ഷം തെറികൂടെയങ്ങു പാസ്സാക്കി…….! ഞാനേതാണ്ട് മനപ്പൂർവ്വം സാമ്പാറു പാത്രത്തിൽ ചാടിയ പോലെയായിരുന്നു അങ്ങേരുടെ സംസാരം……..! ആൾക്കാരുടെ ഇടയ്ക്കായിരുന്നതുകൊണ്ട് ഞാനുമൊന്നും മിണ്ടിയില്ല………! ഒരുവിധം ആളൊഴിഞ്ഞപ്പോൾ നേരേ റൂമിലേയ്ക്കു വിട്ടു………!!
വീണ്ടും ഫ്രഷായി മറ്റൊരു മുണ്ടും ഷേർട്ടുമെടുത്തിട്ട് തിരിച്ചിറങ്ങി വന്നപ്പോൾ സ്റ്റേജിലെ ഫോട്ടോയെടുപ്പു കഴിഞ്ഞ് ക്യാമറാമാനും അസിസ്റ്റന്റും കൂടി കീത്തൂനേം പയ്യനേം കൂട്ടി പുറത്തെ പറമ്പിലേയ്ക്കിറങ്ങുന്നതാണ് കണ്ടത്……..! പന്തലിൽ പോയി നിന്നാൽ പിന്നേം പണികിട്ടുമെന്നുള്ളതിനാൽ ഞാനുമാപ്പുറകേ വെച്ചുപിടിച്ചു……….! തൊടിയിലെ കാടുംപടലവുമൊക്കെ ബാക്ഗ്രൗണ്ടായി വരത്തക്ക വിധത്തിൽ നിർത്തിയോരോ സ്റ്റിൽസുമെടുക്കുമ്പോൾ ഏതൊക്കെയോ വകേലുള്ള കുറച്ചു കുട്ടികളും പെണ്ണുങ്ങളുമൊക്കെ വായും പൊളിച്ചു നിന്നതൊക്കെ നോക്കുന്നുണ്ട്……….! ഞാനും സംഗതിയിതൊക്കെ ആദ്യമായി കാണുന്നതുകൊണ്ട് സിറ്റ്ഔട്ടിന്റെ വശത്തെ ഭിത്തിമേൽ തോളും ചാരി നിന്ന് നോക്കി………..!!
കീത്തുവിന്റെ ഷോൾഡറിൽ കൈവെയ്ക്കാൻ ക്യാമറാമേനോൻ പറഞ്ഞപ്പോൾ അവള് നാണത്തോടെ പുള്ളിയെ നോക്കുന്നതും അയാൾ തോളിലൂടെ
കൈതൂക്കിയപ്പോൾ നോക്കി നിന്ന പിള്ളേരെ കണ്ണു തുറിപ്പിച്ചതുമെല്ലാം കണ്ടപ്പോൾ എനിയ്ക്കും ചിരി വന്നു……..! ഒരു കാല് പിന്നിലേയ്ക്ക് മടക്കി പൊക്കി മുള്ളുകൊണ്ട ശകുന്തള മോഡലിൽ നിന്ന് അവന്റെ തോളിലൂടെ കൈയിടാൻ പറഞ്ഞപ്പോൾ കക്ഷി ദേഷ്യത്തോടെ ലവനെയൊന്നു നോക്കി……….! ഏതാണ്ട് കുറേ സ്റ്റിൽസൊക്കെ കഴിഞ്ഞപ്പോൾ സംഗതി പുള്ളിക്കാരിയ്ക്ക് ചടയ്ക്കാൻ തുടങ്ങിയിരുന്നു………! ഇനി ലാസ്റ്റ് ഒന്നുകൂടി മതിയെന്നു പറഞ്ഞപ്പോൾ അവൾടെ മുഖത്തു കണ്ടയാശ്വാസം മാത്രം മതിയായിരുന്നു മടുത്തെന്ന് മനസ്സിലാക്കാൻ…………!!
“”………ഇനിയൊരു കിസ്സ് ചെയ്യുന്നതു കൂടി മതി…… നമുക്ക് നിർത്താം…….!!”””
പുള്ളി ക്യാമറയും ഫോക്കസ് ചെയ്തുകൊണ്ട് പറഞ്ഞതും ഇയാളിതെന്ത് എന്ന ഭാവത്തിൽ ഞാനൊന്നു നോക്കി……….!!
“”………ഏയ്….. അതൊന്നുമ്പറ്റൂല…….! എടുത്തേക്ക മതി…….!!”””
അവള് കുറച്ചു കടുപ്പിച്ചു തന്നെ പറഞ്ഞിട്ട് പയ്യന്റെ മുഖത്തേയ്ക്കു നോക്കി………! പുള്ളി എനിയ്ക്കു പുറംതിരിഞ്ഞു നിന്നതുകൊണ്ട് ആളുടെ മുഖഭാവം കണ്ടില്ല………!!
“”………അയ്യോ…. അതൂടി വേണം…….! ഇൻവിറ്റേഷൻ ലെറ്ററിലും ആൽബത്തിലുമൊക്കെ വെയ്ക്കണ്ടേ…….?? അതിനാ…….!!”””
പിന്നേ ഉമ്മ വെയ്ക്കുന്ന പടമില്ലെങ്കിൽ പോക്കു തന്നെ…….! ഇവനൊക്കെയാരടാ……?? ഞാൻ പിറുപിറുത്തുകൊണ്ട് വീണ്ടും അവിടെ തൂങ്ങി നിന്നു………..!!
“”………അതേ….. കിസ്സിങ്ങിന്റെ പോസില്ലാത്ത ഫോട്ടോസ് മതിയാൽബത്തിൽ……..!!”””
അവളും കുറച്ചു കലിപ്പിൽ പറഞ്ഞപ്പോൾ വീണ്ടുമെനിയ്ക്ക് ചിരിവന്നു……..! പിന്നെയും കെട്ടാൻ പോണ പയ്യനും ക്യാമറാമാനുമൊക്കെ കുറേ നിർബന്ധിച്ചപ്പോഴാണ് അവൾ വല്യ താല്പര്യമില്ലാതെ ആ പോസിന് സമ്മതിച്ചത്………..! അതുമവന്റെ കവിളിൽ ചുണ്ടു മുട്ടീമുട്ടീലയെന്ന മട്ടിൽ തിരിച്ചെടുക്കുകയും ചെയ്തു……….! പുള്ളിയ്ക്കത് കിട്ടിയിട്ടുണ്ടാവോ ആവോ…….?? ഓ…. അല്ലേലാ വീഡിയോയെടുക്കുന്ന ചേട്ടന്റേന്ന് കട്ട് ചെയ്തെടുക്കുമായിരിയ്ക്കും…….!ഞാനങ്ങനെ കഷ്ടപ്പെട്ടോരോന്നൊക്കെ ചിന്തിച്ചു കഷ്ടപ്പെടുമ്പോഴാണ് മീനാക്ഷി പാഞ്ഞു പറിച്ചോണ്ടങ്ങോട്ടു വന്നത്……….!!
“”……..ആഹാ….. ചേച്ചിയുമ്മ കൊടുക്കുന്നതൊക്കെ നോക്കി രസിയ്ക്കാരുന്നോ……..??”””
അവള് ചുണ്ടിലൊളിപ്പിച്ച ചിരിയോടെ ചോദിച്ചതു കേട്ടതും ഞാൻ മറുപടി പറയാൻ നിൽക്കാതെ അവിടെ നിന്നും പിൻവാങ്ങി….. വെറുതെയെന്തിനാ ആ തിരുവായിലിരിക്കുന്നത് മൊത്തം കേൾക്കുന്നേ……!!
“”……..അതേ….. ഉമ്മ വേണേൽ പറഞ്ഞാ മതി കേട്ടോ…….! ഞാനെപ്പോ വേണേലും റെഡിയാ……..!!”””
അവളൊരു ആക്കിയ ചിരിയോടെ പറഞ്ഞതിന് തുറിച്ചൊന്നു നോക്കിക്കൊണ്ട് ഞാൻ തിരിഞ്ഞു നടന്നു………..! പിന്നെയെന്തായാലും അങ്ങോട്ട്‌പോയില്ല ഞാൻ…… ആ നാറി അവിടെയെവിടെയെങ്കിലും കാണുമെന്നെനിക്ക് ഉറപ്പായിരുന്നു………!!
പിന്നെ ചെക്കന്റെ വീട്ടുകാരെല്ലാം പോയി കഴിഞ്ഞ ശേഷമാണ് അവളെക്കണ്ടത്. അതും ഞങ്ങൾ ഭക്ഷണം കഴിയ്ക്കാനിരുന്നപ്പോൾ………..!!
ഞാൻ പന്തലിലെത്തിയപ്പോൾ കുറച്ചു വൈകിയ കാരണം ശ്രീയും മറ്റുകൂട്ടുകാരുമെല്ലാമെന്നെ കൂട്ടാതെ ഇരുന്നു കഴിഞ്ഞിരുന്നു……….! നീയൊക്കെയങ്ങ് വാട്ടാ…. തരാം……! കണ്ണുകൊണ്ട് പറഞ്ഞശേഷം ഞാനൊഴിഞ്ഞു കിടന്നയൊരു കസേരയിലേയ്ക്കു ചെന്നിരുന്നു……….! തൊട്ടടുത്തായൊരു ചെറിയ പയ്യനായിരുന്നു ഇരുന്നത്………! അവനോടു വർത്താനമൊക്കെ
പറഞ്ഞിരുന്നപ്പോൾ ഇലയിട്ട് തൊട്ടു കറികൾ വിളമ്പി തുടങ്ങി……….! അപ്പോഴാണ് മീനാക്ഷിയും പരിവാരങ്ങളും കൂടിയങ്ങോട്ടേയ്ക്ക് കയറി വന്നത്……….! അവളെ കണ്ടതും ഞാൻ ഇലയിലേയ്ക്ക് മുഖം കുനിച്ചിരുന്നു……..! മുടിയിന്മേല് പച്ചടി പറ്റിയാലും കുഴപ്പമില്ല…… ആ പിശാച് കാണാണ്ടിരുന്നാ മതി………! പക്ഷേ നമ്മളെയൊക്കെ ദൈവം പണ്ടേയ്ക്കു പണ്ടേ കൈ വിട്ട കേസായതുകൊണ്ട് ജിപിഎസും ഓണാക്കി അവള് നേരേയെന്റടുത്തേക്കുതന്നെയെത്തി……..! കറി വിളമ്പിപ്പോയി….. അല്ലേൽ ഇലയെടുത്തു മുഖം മറയ്ക്കാരുന്നു……….!!
“”……..ടാ മോനേ….. ഒന്നെഴുന്നേറ്റ് അപ്രത്തിരുന്നേ…….!!”””
കുനിഞ്ഞിരുന്നയെന്നെയൊന്നു തുറിച്ചു നോക്കിയ ശേഷം എന്റെയിടതു വശത്തിരുന്ന ചെക്കനോടവൾ പറഞ്ഞു……..!!
“”……..വേണ്ട…….! ആഹാരത്തിന് മുന്നിന്നെഴീച്ചൂട…….! എഴീച്ചാ പരീക്ഷയ്ക്കു തോക്കും……..!!”””
ഞാനവനോടു വെച്ചു കാച്ചിയതും ചെക്കന് സംശയമായി……..! അവൻ കസേരയിലൊന്നു കൂടി ബലപ്പിച്ചിരുന്നു………! അവന്റെ ഇരുപ്പും ഭാവവും കണ്ടാലറിയാം അവനെയിനിയാ കസേരേന്ന് മാറ്റാൻ പറ്റില്ലെന്ന്……..! ഇനിയിവൻ പോവുമ്പോ കസേരകൂടി കൊണ്ടോവോ ആവോ…….?? എന്തായാ നമുക്കെന്ത്……?? ഞാനൊരിളിയോടെ മീനാക്ഷിയെ തല ചെരിച്ചു നോക്കി………! അവൾക്കെന്നെ ഒതുക്കത്തിൽ കിട്ടിയിരുന്നെങ്കിൽ അപ്പോളെന്റെ കഴുത്തിൽ കടിച്ചേനെ….. ആ നോട്ടത്തോടെയാണ് അവളെന്നെ നോക്കി നിന്നത്……….!!
ഞാൻ പെട്ടെന്നൊരു കഷ്ണം മാങ്ങയെടുത്ത് നിലത്തേയ്ക്കിട്ടു……..!!
“”…….ചിലരൊക്കെ നോക്കി നിൽക്കേ കഴിയ്ക്കുവാണേ കൊതികൊള്ളും…….! അതുകൊണ്ട് കുറച്ചു പുറത്തു കളയണം…….!!”””
മാങ്ങ നിലത്തേയ്‌ക്കിട്ടതിന്റെ കാര്യം മനസ്സിലാകാതെയെന്നെ നോക്കിയ ചെക്കനോട് ഞാൻ കുറച്ചു കാര്യമായി തന്നെ പറഞ്ഞു……. മീനാക്ഷി കേൾക്കത്തക്ക വിധത്തിൽ……….! എന്നിട്ടു ഞാൻ മീനാക്ഷിയെയൊന്നു കൂടി പാളി നോക്കി……..! എന്നെ പിടിച്ചു തിന്നാനുള്ള ദേഷ്യത്തോടെ നോക്കി നിന്ന അവളെ കണ്ടപ്പോൾ ഒരു സന്തോഷം……..! എന്നാൽ അവളുടെ ദേഷ്യഭാവം മാറി പെട്ടെന്ന് മുഖത്ത് ചിരി പരക്കുന്നതും പിന്നെയത് വാ പൊത്തിയുള്ള ചിരിയിലവസാനിച്ചതും കണ്ടപ്പോൾ ഞാൻ കാര്യമറിയാതെ തിരിഞ്ഞു നോക്കി………! അവളുടെ കണ്ണുകളെ ലക്ഷ്യം വെച്ചുകൊണ്ടുള്ളയെന്റെ നോട്ടം ചെന്നു നിന്നത് ആ ചെക്കന്റെ ഇലയിലാണ്……..! അവിടെ അച്ചാറിരുന്ന ഭാഗം ശൂന്യം…….! കൊതികൊള്ളാണ്ടിരിയ്ക്കാൻ ചെക്കൻ അച്ചാറ് മൊത്തത്തിലെടുത്തു കളഞ്ഞു……..! എന്തായാലും ഇലയോടെ കളയാഞ്ഞത് നന്നായി……..!!
“”……..ടാ മോനേ….. ഇവനങ്ങനെ പലപൊട്ടത്തരങ്ങളും പറഞ്ഞു തരും…….! മോനതൊന്നും കാര്യമാക്കണ്ട…….! മോനപ്രത്തെ കസേരേലിറങ്ങിയിരി………!!”””
അവൾ വീണ്ടുമവനോട് പറഞ്ഞതും അവനെന്നെ നോക്കി…….! ഞാനതിന് മാറല്ലേയെന്ന് കണ്ണുകാണിച്ചു……..!!
“”……..ഇറങ്ങിയപ്രത്തിരീടാ…….! നിന്നോടെത്ര നേരായിട്ട് പറയുന്നു………! ദേ യെന്റെ സ്വഭാവം മാറ്റിയ്ക്കരുത്……….!!”””
ഒരൊറ്റ നിമിഷം കൊണ്ട് മീനാക്ഷിയുടെ വിധം മാറിയതും ചെക്കൻ പിടഞ്ഞങ്ങ് അപ്പുറത്തെ കസേരയിലേയ്ക്കു വീണു…….! തലയുയർത്തി ഞാനൊന്നവളെ നോക്കിയതും അവളെന്നെയൊന്നു കണ്ണിറുക്കി കാണിച്ചിട്ട് കസേരയുടെയും ടേബിന്റെയുമിടയിലൂടെ ഒഴിഞ്ഞു കിടന്ന കസേരയിലേയ്ക്കു കയറി………!
അവളുടെ പ്രവർത്തി കണ്ടയെല്ലാരും ഞങ്ങളെ നോക്കി പൂരചിരിയും……….! അവളുടെ സാമീപ്യം വീണ്ടുമെന്റെ ഗ്യാസഴിച്ചു വിട്ടു………! അപ്പോഴേയ്ക്കും എന്റെ വലതുഭാഗത്ത് മുന്നത്തെ പന്തിയ്ക്കിരുന്ന രണ്ടുമൂന്നു ചേട്ടന്മാരെഴുന്നേൽക്കുകയും അവിടെയെല്ലാം അവൾടെ കൂട്ടുകാരികൾ വന്നിരിയ്ക്കുകയും ചെയ്തതോടെ ചക്രവ്യൂഹത്തിലകപ്പെട്ട അഭിമന്യുവിന്റെ അവസ്ഥയിലായി ഞാൻ………..! മെല്ലെ കസേരയും പിന്നിലേയ്ക്കു നിരക്കിയിട്ട് എഴുന്നേൽക്കാനൊരുങ്ങിയതും
“”……..സിദ്ധുവെന്തിനാ എഴുന്നേൽക്കുന്നേ……?? ഞങ്ങളോടൊപ്പമിരിയ്ക്കാനെന്താ നാണക്കേടുണ്ടോ നിനക്ക്……??”””
എന്ന് ചോദിച്ചുകൊണ്ട് ദിവ്യയെന്നെ വീണ്ടുമവിടെ പിടിച്ചിരുത്തി……….!!
“”……..അതേ…… നിയ്ക്കറിയാം….. ന്നെ പേടിച്ചിട്ടാ എഴീച്ചു പോവാനൊരുങ്ങിയേന്ന്……! പക്ഷേ പേടിയ്ക്കണ്ടാട്ടോ…… ഞാൻ കറിവെച്ച കോഴിയേ കഴിയ്ക്കാറുള്ളൂ….. ജീവനുള്ള കോഴിയെ കഴിയ്ക്കൂല…….!!”””
എന്റെ ചെവിയിലേക്ക് ചുണ്ട് ചേർത്തുപിടിച്ചു പറഞ്ഞിട്ട് അവളിരുന്ന് വാ പൊത്തി ചിരിച്ചു……..!!
“”………ഇപ്പൊ പറഞ്ഞയീ കോമഡി കയ്യിലെഴുതി തരോ……?? ചോറുണ്ടു കഴിഞ്ഞിട്ട് വെറുതെയിരിയ്ക്കുമ്പോൾ വായിച്ചു ചിരിയ്ക്കാർന്നു…….!!”””
അവൾടെ ചിരിയിഷ്ടപ്പെടാതെ ഞാനങ്ങനെ പറഞ്ഞതും സ്വിച്ചിട്ട പോലെയവൾടെ ചിരി നിലച്ചു……..!!
“”…….എന്നാലേ എന്റേലിതു മാത്രമല്ല വേറെയും തമാശകളുണ്ട്………! പക്ഷേയതു നിന്നോടല്ല….. നിന്റെ വീട്ടുകാരോടു പറയാനുള്ളതാ…….! എന്താ പറയട്ടേ……??”””
അവൾ വീണ്ടും ഭീഷണി മുഴക്കിയതും എന്റെ വായടഞ്ഞു……..! പിന്നെ ഞാനവളുടെ ഭാഗത്തേയ്ക്കു നോക്കാനേ പോയില്ല………! എന്തിനാണ് ആവശ്യമില്ലാതെ…….??!!
ഞാനിലയിൽ നിന്നുമോരോ കറികളെയും തൊട്ടു നാവിൽ വെച്ചുകൊണ്ട് ചോറിനായി കാത്തിരിക്കുമ്പോൾ പെട്ടെന്ന് മീനാക്ഷി കയ്യെത്തിച്ചെന്റെ ഇലയിൽ നിന്നും ഉപ്പേരിയെടുത്തു…….! പക്ഷേ കൊണ്ടു പോണതിനു മുന്നേ ഞാനവൾടെ കൈയിൽ കയറി പിടിച്ചു……….!!
“”……..വിഡ്രാ……! കയ്യീന്ന് വിട്……!!”””
കൈയിലെ പിടുത്തം മുറുകിയതും അവളെന്റെ മുഖത്തേയ്ക്കു നോക്കിയൊന്നു ചീറി………!!
“”…….എടീ പെണ്ണേ…. നിനക്ക് നിന്റേലിരിയ്ക്കുന്ന കഴിച്ചാപ്പോരേ…….?? ഇങ്ങനൊരു കൊതിച്ചി……..!!”””
മീനാക്ഷിയുടെ കുതറലും ചീറ്റലുമൊക്കെ കണ്ടിരുന്ന ദിവ്യ പറഞ്ഞതും മീനാക്ഷി കുനിഞ്ഞ് തലചെരിച്ചവളെ നോക്കി……….!!
“”……..അതേ….. ഞാന്നിന്റെ ഇലേന്നൊന്നുമെടുത്തില്ലല്ലോ……. ഇവന്റേന്നല്ലേയെടുത്തേ…….! ഇതെനിയ്ക്കൂടി അവകാശപ്പെട്ടയിലയാ……! അല്ലേ…….??”””
അവള് ദിവ്യയോടു പറഞ്ഞശേഷം വാലുപോലൊരു ചോദ്യം എനിയ്ക്കായി മാറ്റി വെച്ചു……..! ഞാനതിനുമൊന്നും മിണ്ടാതെയിരുന്നപ്പോൾ അവള് ഇലയിൽ മെച്ചമുണ്ടായിരുന്ന ഉപ്പേരികൂടി കൈയ്ക്കലാക്കി…….! കലികയറിയ ഞാൻ അവളുടെ മുകളിൽക്കൂടിയവളുടെ ഇലയിലേയ്ക്കു കയ്യെത്തിച്ചതും അവളെന്റെ കയ്യിൽ കടന്നു പിടിച്ചു…… പോരാത്തതിന് എന്റെ കൈത്തണ്ടയിൽ ആഞ്ഞൊരു കടിയും……..! കല്യാണവീട് മൊത്തം കുലുങ്ങുമാറ് ഞാനൊന്നലറിപ്പോയി…….! അവളുടെ ഇലയിൽ നിന്ന് കൈ വലിച്ച് ഞാനെന്റെ കയ്യിൽ കടികൊണ്ട ഭാഗം വലിച്ചു തിരുമ്മി……….!!
“”……..അല്ലേലും ഈ പിള്ളേരു രണ്ടും പണ്ടേയിങ്ങനെ തന്നെ……! തമ്മിത്തമ്മിൽ കണ്ടാലടി കൂടും…….!!”””
ഞങ്ങടെയെതിർ വശത്തെ വരിയിലിരുന്ന് അമ്മയങ്ങനെ പറഞ്ഞു കേട്ടപ്പോഴാണ് ഞാനൊന്നു ചുറ്റുംനോക്കിയത്………! അവിടെ കൂടിയിരുന്ന സകലരും ഞങ്ങളെ നോക്കിയിരിയ്ക്കുന്ന കണ്ടപ്പോൾ ഞാനങ്ങില്ലാണ്ടായി…….! അപ്പോൾ ഞങ്ങടെ തല്ലുകൂടൽ കണ്ടിട്ട് ചെറിയൊരു പ്രിക്വാഷനിട്ടതാണെന്റെ മമ്മി…….!!
ഞാനവിടെ ചമ്മി നാറിയാരെയും ഫേസ് ചെയ്യാൻ കഴിയാതെ മുഖം കുനിച്ചിരിയ്ക്കുമ്പോഴും ഇതൊന്നുമൊരു വിഷയമല്ലെന്ന മട്ടിൽ അപ്പുറത്തു നിന്നും ചിപ്സ് മുറിയുന്ന ശബ്ദം കേൾക്കാമായിരുന്നു……..! ഈ നാറിയ്ക്കിതൊക്കെ എങ്ങനെ സാധിയ്ക്കുന്നൂന്നാണ്……..!!
“”……..ടാ സിദ്ധൂ….. ഇവള് തിരിച്ചു പോവുമ്പം ഒരു രണ്ടുകിലോ ചിപ്സൂടി മേടിച്ചു കൊടുത്തു വിട്ടേക്കണേ…….! തിന്നു ചാവട്ട് ശവം……!!”””
ദിവ്യയുടെ അടുത്ത കസേരയിലിരുന്ന കൂട്ടുകാരി തലയെത്തിച്ചെന്നെ നോക്കി പറഞ്ഞതും ഞാനാരതിന് ഇവൾടെ തന്തയാ….. എന്ന മട്ടിലൊന്നു തിരിച്ചു നോക്കി………!!
ഇലയിൽ വിളമ്പിയിരുന്നയോരോ കറിയും തൊട്ടു വായിൽ വെച്ചശേഷമെന്നെ നോക്കി വിരലു നക്കിയും ഈമ്പി വലിച്ചുമൊക്കെ അവളെന്നെ ടീസ് ചെയ്തോണ്ടിരുന്നപ്പോൾ എനിയ്ക്കെങ്ങനെയെങ്കിലും എഴുന്നേറ്റു പോയാൽ മതിയെന്നായി………! എന്നാൽ ബന്ധുക്കളുടെ കാരണം ചോദിപ്പു ഭയന്ന് ഞാനതിന് മുതിർന്നില്ലയെന്നു മാത്രം………! അതുകൊണ്ട് തന്നെ അരത്തവി ചോറും മേടിച്ച് പെട്ടെന്ന് വാരി വലിച്ചു കഴിയ്ക്കാൻ തുടങ്ങി………!!
“”……..മെല്ലെ കഴിയ്ക്ക്….. എന്തോത്തിനായിത്ര ദൃതി……..??”””
അച്ചടക്കത്തോടു കൂട്ടിയയെന്റെ ഭക്ഷണം കഴിപ്പുകണ്ട് ദിവ്യ ചോദിച്ചു………! ഞാനതിന് വേണം വേണ്ടാതെയൊരു ചിരി മറുപടിയായി കൊടുത്തതും മുഖം വക്രിച്ചുപോയി……..! അതിലും നല്ലത് ചിരിയ്ക്കാണ്ടിരിയ്ക്കുന്നതായിരുന്നു………! ഇനി ഞാൻ കളിയാക്കിയാതാണെന്ന് കരുതിക്കാണോ…….?? മ്മ്മ്…..! അങ്ങനെ കരുതിയാ വെച്ചോണ്ടിരിയ്ക്കട്ടേ………! പോവാമ്പറ പൂറികളോട്………!!
ഞാൻ പകുതി ചോറ് വായിലും ഒരുരുള കൈയ്യിലുമൊക്കെയെടുത്തു കൊണ്ടെഴുന്നേൽക്കാനൊരുങ്ങുമ്പോൾ ഒരു പയ്യൻ പായസവും കൊണ്ടു വന്നു………! വായതുറന്നു പറയാൻ വയ്യാത്തയവസ്ഥയായതു കൊണ്ട് ഇടതു കൈയുയർത്തി വേണ്ടെന്നു കാണിച്ചു……….!!
“”………അതെന്താ മറ്റേ കയ്യില് ചോറ്……..?? പോണ വഴിയ്ക്ക് കഴിയ്ക്കാനാണോ…….??”””
എന്റെ വലതുകൈയിലിരുന്ന ഉരുളച്ചോറു നോക്കിയവളാക്കി ചോദിച്ചപ്പോൾ….. അല്ലടീ നിന്റമ്മയ്ക്ക് പിണ്ഡം വെയ്ക്കാനെന്നു പറയാൻ വന്നെങ്കിലും വായിലിരുന്ന ചോറു കാരണം പറഞ്ഞില്ല………! ഓരോരോ അവസ്ഥകളേ………!!
“”……..എന്റെ പൊന്നനിയാ എനിയ്ക്കു പായസോന്നുമ്മേണ്ട……! നീ വേറാർക്കേലും കൊണ്ടോയി കൊട്……..!!”””
ഞാനൊരു വിധത്തിൽ ചോറും വിഴുങ്ങി വെള്ളം കുടിച്ചപ്പോഴും പായസം വിളമ്പാനായി കാത്തുനിൽക്കുന്ന ചെക്കനെ കണ്ടു പറഞ്ഞു………!!
“”……..അതെന്താ നെനക്കു പായസമ്മേണ്ടാത്തേ……??”””
ഇന്നസെന്റേട്ടന്റെ ടോണിൽ ഇടതു വാക്കുന്ന് ട്രോള് വന്നതും ഞാൻ
തിരിഞ്ഞവളെ രൂക്ഷമായൊന്നു നോക്കി………! മലർന്നിരുന്ന് ഡിസ്പോസിബിൾ ഗ്ലാസ്സും കടിച്ചു പിടിച്ചുകൊണ്ടെന്നെയാ നാറി പാളി നോക്കുന്നതും ഞാൻ നോക്കുന്നത് മനസ്സിലായപ്പോൾ ആടിയാടിയിരുന്ന് ശ്രെദ്ധമാറ്റുന്നതുമൊക്കെ കണ്ടപ്പോൾ പായസത്തിൽ മുക്കിക്കൊല്ലാണ് തോന്നിയത് മൈരിനെ………..!!
“”……..ചേട്ടാ പായിസം…….??”””
ആ ചെക്കനെന്നെ പായിസം കുടിപ്പിച്ചേ വിടുള്ളുവെന്ന ഭാവത്തിൽ ഉറച്ചു നിൽക്കുവാണ്………!!
“”……..നീയൊരു കാര്യഞ്ചെയ്…… ദാ…. യെന്റെ വായിലോട്ടിങ്ങൊഴിച്ചു താ…….! നിന്റെ നെഞ്ചിലെ കല്ലങ്ങെറങ്ങട്ടേ…….!!”””
ഞാനവന്റെ നേരേ വായും പൊളിച്ചു കാണിച്ചുകൊണ്ട് രോഷത്തോടെ പറഞ്ഞതും മീനാക്ഷിയറിയാതെ എക്കിച്ചിരിച്ചു പോയി……….!!
“”………അവനങ്ങനൊക്കെ പറയും…….! മോനൊഴിച്ചോ……..!!”””
അവളെന്റെയില അഡ്ജസ്റ്റ് ചെയ്തു വെച്ചുകൊണ്ടാ ചെക്കനോടു പറഞ്ഞു……..!!
“”………എനിയ്ക്കു വേണ്ടെന്നു പറഞ്ഞു……..! ഇനിയുമിതിലൊഴിയ്ക്കുവാണേൽ ഒഴിപ്പിയ്ക്കുന്നവര് കുടിയ്ക്കും……!!”””
ഞാനൊരു പുച്ഛഭാവത്തിൽ പറഞ്ഞുകൊണ്ടെഴുന്നേൽക്കാനൊരുങ്ങിയതും അവളിടതു കൈ ചരിച്ചുപിടിച്ചു കൊണ്ടെന്റെ മുണ്ടിന്മേൽ പിടുത്തമിട്ടു………..!!
“”………മര്യാദയ്ക്ക് ഞാമ്പറയുന്നേം കേട്ടിരുന്ന് പായസം കുടിച്ചോ……! ഇല്ലേ ഞാനീ മുണ്ടിങ്ങ് പറിച്ചെടുക്കും……..!!”””
അവളെന്നോട് ചേർന്നിരുന്ന് ചെവിയിലാണത് പറഞ്ഞതെങ്കിലും മറ്റാരെങ്കിലും കേട്ടിട്ടുണ്ടാവോയെന്ന ഭീതിയിൽ ഞാനൊന്നു ചുറ്റും നോക്കി………! ആരും ശ്രെദ്ധിയ്ക്കുന്നില്ലെന്ന് മനസ്സിലായതും ഞാൻ മെല്ലെയവളുടെ മുണ്ടിന്മേലുള്ള പിടി വിടീപ്പിയ്ക്കാൻ ശ്രെമിച്ചു…….! അതോടെ അവളുടെ കൈ മുറുകുകയും മടിക്കുത്തിന് ചെറിയ സ്ഥാനചലനം സംഭവിയ്ക്കുന്നതും ഞാനറിഞ്ഞു……….!!
“”………ദേ….. വെറുതെയെന്നെ ദേഷ്യം പിടിപ്പിയ്ക്കല്ലും…….! ഞാൻ സത്യായിട്ടും മുണ്ടു പറിച്ചെടുക്കും……. പിന്നെ ആളുകൾടെ മുന്നില് മാനം പോയെന്നും പറഞ്ഞെന്റെ പിന്നാലെ വരല്ല്………!!.മാനം വേണോ പായസം വേണോ…??”””
അവൾ ശബ്ദം താഴ്ത്തിയെനിയ്ക്കുള്ള അന്ത്യ ശാസനവും തന്നിട്ട് പായസവുമായി നിന്ന ചെക്കനോട് ഒഴിച്ചോളാനാഗ്യം കാട്ടി………..!!
എന്തായാലും മാനം പോകുന്നതിനും നല്ലതാണല്ലോ പായസം കുടിയ്ക്കുന്നത് എന്ന ചിന്തയുദിച്ചതും അല്ലെങ്കിൽ ലേശം പായസമൊഴിയ്ക്ക് പഴവും കൂട്ടിക്കഴിയ്ക്കാമെന്ന മട്ടിൽ ഞാനുമിരുന്നു………! എന്തോ ചെറിയ പയ്യനായതുകൊണ്ട് അവനെന്റെ അമ്മയ്ക്ക് വിളിച്ചില്ല……….!!
“”………ഇലയിലൊഴിയ്ക്കണ്ട……! ഗ്ലാസ്സിത്തന്നാ മതി…….!!”””
അവനിലയിലേയ്ക്കൊഴിയ്ക്കാൻ തുടങ്ങിയതും ഞാൻ കൈകൊണ്ടില മറച്ചശേഷം ഗ്ലാസ്സെടുത്തു വെച്ചു………! അതാവുമ്പോൾ ഗ്ലാസ്സുമായെഴുന്നേറ്റു പോകാലോ………!!
“”……..ഏയ്….. ഗ്ലാസ്സിലൊന്നുമ്മേണ്ട…….! നീയേ… നീയിലയിൽ കുടിച്ചാ മതി…….!!”””
അവൾ മുണ്ടിൽ നിന്നും കൈവിടുവിച്ച് ഗ്ലാസ്സു മാറ്റിയതും എഴുന്നേറ്റോടിയാലോയെന്നു ചിന്തിച്ചതാ………! പക്ഷേ അവളെ വിശ്വസിക്കാമ്പറ്റില്ല…… ചിലപ്പോൾ പിന്നാലെ വന്ന് മുണ്ടുവലിച്ചു പറിയ്ക്കും…….! എനിയ്ക്കവളുടെ സ്വഭാവത്തെ കുറിച്ചേകദേശ രൂപമുള്ളതു കൊണ്ട് ഞാനനങ്ങാതെ ഇലയിലേയ്ക്കു പായസം വിളമ്പുന്നതും നോക്കിയിരുന്നു……..!!
“”……..എന്നാലെനിയ്ക്കൂടി ഒഴിച്ചോടാ മോനേ…….!!”””
മീനാക്ഷി ബാക്കി വന്ന ചോറ് ഒരുവശത്തേയ്ക്കൊതുക്കിയ ശേഷം കൈവിരലീമ്പിക്കൊണ്ട് പറഞ്ഞു………..! ഞാനറപ്പോടെ അവളുടെ ചെയ്തിയെ നോക്കിക്കൊണ്ട് മുഖം വെട്ടിച്ചു…….! മൈ ബോസ്സ് ഫിലിമിൽ ദിലീപേട്ടൻ
മമ്തയെ വെറുപ്പിയ്ക്കാനായി കാട്ടിക്കൂട്ടുമ്പോലെ അവള് വിരലീമ്പി കൊണ്ട് പ്രത്യേകതരത്തിലുള്ള ശബ്ദങ്ങളൊക്കെ പുറപ്പെടുവിയ്ക്കാൻ തുടങ്ങിയപ്പോൾ ഞാൻ മുഖത്തൊരു വെറുപ്പും ഫിറ്റു ചെയ്തുകൊണ്ട് കുനിഞ്ഞിരുന്നു……! പായസം കഴിച്ചു തുടങ്ങിയ ശേഷം അവളുടെ അനക്കമൊന്നും കേൾക്കാതെയായപ്പോൾ ഞാൻ വീണ്ടുമൊന്നു പാളി നോക്കി…….! എങ്ങനെയാ നോക്കാണ്ടിരിയ്ക്ക….. ഡയനാമേറ്റല്ലേ അടുത്തിരിയ്ക്കുന്നേ………!!
നോക്കുമ്പോൾ… ഇലയിലേയ്‌ക്കൊഴിച്ച അടപ്രദമനിലേയ്ക്ക് പാതി മാറ്റി വെച്ചിരുന്ന പപ്പടവും പഴവും ചേർത്ത് കുഴച്ചു മറിയ്ക്കുന്ന തിരക്കിലായിരുന്നു കക്ഷി……….! ഞാൻ നോക്കുന്ന കണ്ടതും വേണോയെന്നർത്ഥത്തിൽകണ്ണുകാട്ടിയിട്ട് കുഴച്ചു മറിച്ച പായസം നാലു വിരലിൽ കോരിയെനിയ്ക്കു നേരേ നീട്ടി………! അതുകണ്ടതും ഞാൻ വീണ്ടുമറപ്പോടെ മുഖം വെട്ടിച്ചു മാറ്റി………!!
“”…….എടാ അശോകേട്ടൻ വിളിച്ചിരുന്നു……..! കോൺക്രീറ്റിനൊരാൾടെ കുറവുണ്ടെന്ന്…….! കൂടെച്ചെല്ലാമ്പറ്റോന്ന് ചോയീരെടാ…….!!”””
കഴിച്ചു കഴിഞ്ഞിലയുമായി എഴുന്നേറ്റു വന്ന ശ്രീ മീനാക്ഷിയുടെ ഇലയിലേയ്ക്കു നോക്കി പറഞ്ഞതും എല്ലാരുടെയും കണ്ണുകൾ അവളുടെ ഇലയിലേയ്ക്കു നീണ്ടു…….! പിന്നൊരു കൂട്ടച്ചിരിയവിടെ മുഴങ്ങിക്കേട്ടു……! അക്കൂട്ടത്തിൽ ഞാനും ചേർന്നു………!!
“”……..അവനൊക്കെയത് പറയും….. മോളതൊന്നും കാര്യാക്കണ്ട……! നമ്മള് നമ്മുടെയിഷ്ടത്തിനല്ലേ ആഹാരം കഴിയ്ക്കുന്നേ…… അല്ലാണ്ടാരേം കാണിയ്ക്കാനൊന്നുമല്ലല്ലോ…….! മോള് കഴിച്ചോ…….!!”””
ചെറിയമ്മയവളെ സപ്പോർട്ടു ചെയ്തതും എല്ലാരുമതിന് യെസ്സു വെച്ചു………! അവരുടെയെല്ലാവരുടെയും കൂടെയിരുന്ന് ചിരിച്ചതിനെന്നെയവൾ തുറിച്ചു നോക്കിയതും കൂടുതലൊന്നും മിണ്ടാതെ ഞാനെഴുന്നേറ്റു………!!
ഊണു കഴിഞ്ഞകത്തേയ്ക്കു പോയശേഷം കുറച്ചുനേരത്തേയ്ക്ക് ഞാനവളെ കണ്ടില്ല………..! ഞാനുമതേ സമയം പുറത്തിരുന്ന് കൂട്ടുകാരോടൊക്കെ വർത്താനം പറഞ്ഞിരുന്നു……..! വൈകുന്നേരം സ്റ്റേജ് അഴിച്ചുമാറ്റാനായി ആളെത്തിയപ്പോൾ ഞങ്ങളുമാ കൂട്ടത്തിൽ കൂടി………! അവളുമാരെ വീട്ടിൽ കൊണ്ടോയി വിടാനുള്ള കീത്തൂന്റെ ഓഡറുണ്ട്……..! ഇതിപ്പോൾ ജോലി ചെയ്യുവാന്നു കാണുവാണെങ്കിൽ മറ്റാരെയെങ്കിലും അവളുമാർക്കൊപ്പം പറഞ്ഞു വിടുമല്ലോയെന്ന ഒറ്റ ചിന്തയുടെ പുറത്താണ് ഞാനും സ്റ്റേജ് മാറ്റാനും കസേരയടുക്കാനുമൊക്കെ കൂടെക്കൂടിയത്………..! ഞങ്ങളങ്ങനെ കഥയൊക്കെ പറഞ്ഞ് പണി തുടരുമ്പോഴാണ് മീനാക്ഷിയങ്ങോട്ടു വന്നത്………! അവളെ കണ്ടതും ശ്രീ ചൂളമടിച്ചെന്നെ നോക്കി ആളു വരുന്നെന്ന് കണ്ണുകാണിച്ചു………..!!
ഞാൻ അവൻ കാണിച്ച ഭാഗത്തേയ്ക്ക് തിരിഞ്ഞു നോക്കാനൊരുങ്ങവേ എന്റെ ഇടത്തേ തോളിന് പിന്നിലായി ഒരടി വീണു…………!!
“”……..ഹീറോ ജോലിയിലാർന്നോ……?? വന്നേ ഒരു കാര്യമ്പറയട്ടേ………!!”””
അടിച്ചുവെച്ച കൈയവള് തോളിൽ നിന്നുമെടുക്കാതെ തന്നെ പറഞ്ഞപ്പോൾ ഉള്ളിൽ ദേഷ്യം വന്നെങ്കിലും ഞാനെന്തായെന്ന മട്ടിൽ പുരികമുയർത്തി…………!!
“”………അച്ചോടാ…… നീയത്ര വല്യാളായിപ്പോയോ……?? ഇങ്ങോട്ടു വാടാ……! ഇങ്ങോട്ടു വാടാ ചെക്കാ…….!!”””
അവളു വിളിച്ചിട്ടും അനങ്ങാതെ ബലം പിടിച്ചു നിന്നപ്പോൾ തോളിലിരുന്ന കൈതാഴ്ത്തിയെന്റെ ഇടതുകൈയിൽ പിടിച്ചു വലിച്ചു കൊണ്ട് കുറച്ചു മാറ്റി നിർത്തി………!!
“”……..മ്മ്മ്……! എന്താ……??”””
അവളെന്നോട് കൊഞ്ചിക്കുഴയുന്ന മാതിരി സംസാരിയ്ക്കുന്നതും പിടിച്ചു വലിയ്ക്കുന്നതുമൊക്കെ നോക്കി നിൽക്കുന്ന അവന്മാരുടെ മുന്നിൽ ചൂളിക്കൊണ്ട് ഞാൻ മീനാക്ഷിയോടു തിരക്കി………….!!
“”……..എന്താന്നോ……?? അപ്പൊ നേരത്തേ പറഞ്ഞ മറന്നോയോ……?? ഞങ്ങളെ വീട്ടിക്കൊണ്ടോയി വിടണോന്ന് കീത്തുവുമ്പറഞ്ഞയല്ലേ……..??”””
അവൾ വീണ്ടുമെന്റെ കയ്യിൽ ചുരണ്ടിക്കൊണ്ട് മുഖത്തേയ്ക്കു നോക്കി………..!!
“”………എനിയ്ക്കിവിടെ കുറച്ചു പണിയുണ്ട്………! വേറെയാരോടെങ്കിലും പോയി പറ……..!!”””
ഞാനൊരൊഴുക്കൻ മട്ടിൽ പറഞ്ഞിട്ടവൾടെ കയ്യും തട്ടിമാറ്റി സ്റ്റേജിനടുത്തേയ്ക്കു നടന്നു……..! തിരിച്ചു വന്നപ്പോൾ ശ്രീ കാര്യം തിരക്കിയെങ്കിലും പിന്നെപ്പറയാമെന്ന മട്ടിൽ കണ്ണുകാണിച്ചുകൊണ്ട് ഞാനൊഴിഞ്ഞു മാറി……….!!
“”……..ടാ ഇവരെയൊന്നു കൊണ്ടോയി വീട്ടിലാക്കി വാ……!!”””
ജോലി തുടരുന്നതിനിടയിൽ പിന്നിൽ നിന്നുമച്ഛന്റെ ആജ്‌ഞ കേട്ടപ്പോഴാണ് പിന്നെ ഞാൻ തിരിഞ്ഞു നോക്കിയത്………..! അച്ഛൻ ഷേർട്ടൊക്കെ മാറ്റി മറ്റൊന്നു ധരിച്ച് അതിന്റെ സ്ലീവ് തെറുത്തു കയറ്റുന്ന തിരക്കിലായിരുന്നു………..! കൂടെ മീനാക്ഷിയുമുണ്ട്……….! അവൾക്കൊപ്പം പോകാൻ പറ്റില്ലെന്നു പറഞ്ഞതിന് ചെന്നു പരാതി പറഞ്ഞു കൊണ്ടുവന്നതാണെന്ന് ആരും പറയൂല………..!!
“”……..ടാ…. നീയെന്തോ നോക്കി നിയ്ക്കുവാ…..?? വേഗം പിള്ളേരെ വീട്ടിക്കൊണ്ടോയാക്കീട്ടു വാ…….!!”””
അച്ഛൻ ശബ്ദമൊന്നുകൂടി ഉയർത്തിയപ്പോൾ മീനാക്ഷി പിന്നിൽ നിന്നും വാപൊത്തി ചിരിയ്ക്കുന്നുണ്ടായിരുന്നു………!!
“”……..എനിയ്ക്കിവിടെ കുറച്ചു പണിയുണ്ട്…….! വേറാരേങ്കിലും പറഞ്ഞു വിട്……..!!”””
അച്ഛന്റെ ആജ്‌ഞയെക്കാളും മീനാക്ഷിയുടെ കളിയാക്കിയുള്ള ചിരിയാണെന്നെ രോഷാകുലനാക്കിയത്……..!!
“”……..ഇതിപ്പോ കഴിയാറായില്ലേ……?? ബാക്കിയവരു നോക്കിയ്‌ക്കോളും…… നീ പോയിട്ടു വാ………!!”””
അച്ഛൻ ചുറ്റുമൊക്കെയൊന്നു കണ്ണോടിച്ച ശേഷം കുറച്ചു സംയമനത്തോടെ പറഞ്ഞു………!!
“”……..അതേ….. ഇതു ഞങ്ങളു നോക്കിയ്‌ക്കോളാം….. നീ വിട്ടോ…..!!”””
അത്രയും നേരമവിടെയിരുന്ന് ക്വട്ടേഷൻ വിട്ടിരുന്ന അഭിയേട്ടൻ അച്ഛന്റെ ഭാഗം ചേർന്നെന്നെയൊന്നു താങ്ങിയതും എനിയ്ക്കു വിറഞ്ഞു കേറി………!!
“”……..ഏയ്…… അതൊന്നും പറ്റത്തില്ല…….! ഇതൊക്കെയിനി വണ്ടീക്കേറ്റണ്ടേ……?? അതിനിവിടാളു വേണ്ടേ…….!!”””
“”……..അതുകുഴപ്പമില്ല സിത്തുവേട്ടാ……. ഇതു ഞങ്ങളേറ്റു…….! ഏട്ടമ്പൊക്കോ……!!”””
സ്റ്റേജിന്റെ വർക്കു ചെയ്യാൻ വന്നതിലൊരു പയ്യൻ കൂടിയങ്ങനെ പറഞ്ഞതോടെ എനിയ്ക്കു പിന്നെ വോയിസില്ലാണ്ടായി……..!… പോണ പോക്കിൽ നിന്റെ സ്റ്റേജും കോപ്പുമൊക്കെക്കൂടി വെള്ളിടിവീണ് കത്തിപ്പോകുമെടാ മൈരേ… ഞാനെല്ലാത്തിനെയും തിരിഞ്ഞു നോക്കി മനസ്സിൽപ്രാകിക്കൊണ്ട് പുറത്തേയ്ക്കു വന്ന് അച്ഛനെയുമൊന്നു രൂക്ഷമായി നോക്കിയിട്ട് പന്തലിനു പുറത്തേയ്ക്കു നടന്നു……….!!
ഗേറ്റിനടുത്തായി കീത്തുവും കൂട്ടുകാരികളും നിന്നു സംസാരിയ്ക്കുന്നതും നോക്കി കാറിന്റെ ലോക്കെടുത്തതും അതുവരെയെന്റെ പിന്നാലെ വന്ന മീനാക്ഷിയോടി എനിയ്ക്കും മുന്നേ കാറിനടുത്തെത്തി………..!!
“”……..ഈ പെണ്ണിതെന്തോന്നാ കാട്ടുന്നേ……?? എടീ നീയിങ്ങനെ പിടയ്ക്കാതെ നിന്നേങ്കൊണ്ടേ പോവൂ…….!!”””
അവൾടെയോട്ടവും കാറിന്റെ ഡോറിൽ പിടിച്ചുള്ള നിൽപ്പുമൊക്കെ കണ്ടു നിന്ന കീത്തു പറഞ്ഞതും കൂട്ടുകാരികളൊക്കെ വാപൊത്തി ചിരിച്ചു……..! എന്നാലതൊന്നുമാ സാധനത്തിന് ഒരു പ്രശ്നമേയായിരുന്നില്ല……….!!
“”……..അവള് വെള്ളിമൂങ്ങയാ…. വെള്ളിമൂങ്ങ…….! മുൻസീറ്റിലിരുന്നേ പോവൂ……..!!”””
കീത്തുവിന്റെ കയ്യുംപിടിച്ചുകൊണ്ട് കാറിനടുത്തേയ്ക്കു നടന്ന ദിവ്യയങ്ങനെ പറഞ്ഞപ്പോൾ വീണ്ടും അവളുമാരെല്ലാം കൂടി പൊട്ടിച്ചിരി മുഴക്കി……..!!
“”…….നീയെന്തിനാടീയിങ്ങനെ പിള്ളേരെക്കൊണ്ടു പറയിപ്പിയ്ക്കുന്നേ……?? ഡോക്ടറാവാമ്പോണു…. എന്നിട്ടും കുട്ടിക്കളിയ്ക്കൊരു കുറവുമില്ല……!!”””
അപ്പോഴേയ്ക്കും മുന്നിലെ സീറ്റിലേയ്ക്കിരുപ്പുറപ്പിച്ചു കഴിഞ്ഞിരുന്ന മീനാക്ഷിയോട് ഗ്ലാസ്സിലൂടെ നോക്കി കീത്തു ചോദിച്ചതും അവൾ തിരിച്ചു കൊഞ്ഞനം കുത്തിക്കൊണ്ട് മറുപടി നല്കി………..!!
“”……..ഇതാണോ കുട്ടിക്കളി…….! ഇതിന് നമ്മളിവിടെ മുതുക്കു കൂത്താട്ടമെന്നാ പറയുന്നേ……..!!”””
അത്രയും നേരമെന്നിൽ ഉറങ്ങിക്കിടന്ന മൃഗം സ്വയമറിയാതെ പുറത്തു ചാടിപ്പോയെന്ന് ഞാനുമൊരു ഞെട്ടലോടെ മനസ്സിലാക്കി……….! ആയൊരു ഭീതി മനസ്സിനെ തഴുകിയതും ഇനിയെന്തെന്ന ഭാവത്തിൽ ഞാനവളെ നോക്കി……..! കീത്തുവും കൂട്ടുകാരികളും തലതല്ലി ചിരിയ്ക്കുന്നത് ജാള്യതയോടെ മാറിമാറി നോക്കിയ മീനാക്ഷി തിരിഞ്ഞു കത്തുന്ന കണ്ണുകളോടെയെന്നെ ഉഴിഞ്ഞു……..! സോറി…. മനഃപൂർവമല്ല….. അറിയാണ്ടു പറ്റിയതാന്നുള്ള ഭാവത്തിൽ ഞാനവളോട് കണ്ണുകാണിച്ചു……..! അപ്പോഴേയ്ക്കും ചിരിച്ചു മറിഞ്ഞുകൊണ്ട് അവളുമാരെല്ലാം കാറിലേയ്ക്കു കയറിയിരുന്നു………!!
“”……..ടാ പോയിട്ടു പെട്ടെന്നിങ്ങു വരൂലേ……?? അതോ അതുവഴി കറങ്ങാമ്പോവോ……??”””
മീനാക്ഷിയിരുന്ന ഭാഗത്തു നിന്നുകൊണ്ടകത്തേയ്ക്കു നോക്കി കീത്തു ചോദിച്ചതും ഞാനതിനൊന്നു പുഞ്ചിരിച്ചു……….!!
“”…….അയ്യോടാ…… കല്യാണങ്കഴിഞ്ഞു പോവോന്നായപ്പോ ചേച്ചിയ്ക്കനിയനോടെന്താ സ്നേഹം…….!!”””
പിന്നിലൊരുത്തി കീത്തുവിനെ ആക്കിയതും ഞാൻ മീനാക്ഷിയെ പാളി നോക്കി……..! നമുക്കറിയേണ്ടത് അവളുടെ ഭാവമെങ്ങനെയാന്നാണല്ലോ…….! എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിയ്ക്കുന്ന ബോംബിനെയുമടുത്തു വെച്ച് എങ്ങനെയാ സമാധാനത്തോടെയിരിയ്ക്ക………!!
“”…….ഒന്നു പോയേടീ…….!!”””
അവളു പറഞ്ഞതിന് പിന്നിലേയ്ക്കു നോക്കിയൊന്നു ചിരിച്ചശേഷം കീത്തു മാറി നിന്നു……..! അവളുമാരെല്ലാം കൈവീശി യാത്ര പറഞ്ഞതിന് മറുപടിയായി കൈവീശിയ കീത്തുവിനെയും നോക്കി ഞാൻ വണ്ടി തിരിച്ചു………..!!
“”……..ഞാൻ ഫ്രണ്ട് സീറ്റിലിരിയ്ക്കുന്നേന് നിനക്കെന്താടീ പുല്ലേ…….! ദേ വല്ലാതെയെന്റെ നെഞ്ചത്തേയ്ക്കു കേറിയാലുണ്ടല്ലോ……..!!”””
വണ്ടിയോടി തുടങ്ങിയതും അവൾ ചെരിഞ്ഞിരുന്ന് ദിവ്യയുടെ നേരേ കൈ ചൂണ്ടിക്കൊണ്ട് ചീറിയപ്പോൾ ഞാനും തെല്ലൊന്നു പേടിയ്ക്കാണ്ടിരുന്നില്ല……..! ഇതെന്തോ സാധനാണോ…..??
“”……..അതു ഞാൻ വെറുതെ…… നീയെപ്പഴും ഫ്രണ്ടിലിരിയ്ക്കുന്നോണ്ട് ചുമ്മാ……!!”””
ദിവ്യ അവിടെയുമിവിടെയും തൊടാതെ പറയുന്നതും കേട്ട് ഞാൻ ഡ്രൈവിംഗിൽ ശ്രെദ്ധ കേന്ദ്രീകരിച്ചു……….!!
“”……..അതൊന്നും നീ നോക്കണ്ട……..! ഞാനും കീത്തൂം ഇവനുമൊക്കെ കുഞ്ഞിലേയൊരുമിച്ചു കളിച്ചു വളന്നയാ…….! അതുമല്ല ഞങ്ങളു തമ്മിൽ ചെറിയൊരു റിലേഷനുമുണ്ട്……..! അതുകൊണ്ട് ഞാൻ ഫ്രണ്ടിലിരിയ്ക്കുന്നതൊന്നും വിഷയമല്ല….. അല്ലേ ഹീറോ……??”””
ആക്കിച്ചിരിയോടു കൂടിയ അവളുടെ ചോദ്യത്തിനു മുന്നിൽ ഞാനങ്ങ് വിറങ്ങലിച്ചു പോയി……..! അതോടെ ഞാൻ സ്പീഡ് കുറച്ച് അവളുമാരുടെ റെസ്പോണ്ട്സറിയാൻ ചെവി കൂർപ്പിച്ചു………!!
“”……..ഓ….. നിങ്ങള് ബന്ധുക്കള് മുന്നേത്തന്നെയിരുന്നോ……! ആർക്കുമൊരു പരാതീമില്ലേ……..!!”””
പിന്നിലിരുന്നൊരുത്തി ഞാൻ കാണാത്ത അർത്ഥത്തോടെ മീനാക്ഷി പറഞ്ഞതിനെ വിശദീകരിച്ചപ്പോഴാണ് എന്റെ ശ്വാസം നേരേ വീണത്………..! എന്റെയപ്പോഴത്തെ മുഖഭാവം കണ്ടതും മീനാക്ഷി വീണ്ടും വായപൊത്തി ചിരിയടക്കി……….!!
“”……..ഇതെന്തായിങ്ങോട്ട്…….??”””
ഞാൻ വലത്തേയ്ക്ക് ഇൻഡിക്കേറ്ററിട്ട് മീനാക്ഷിയുടെ വീട്ടിലേയ്ക്കുള്ള പോക്കറ്റ് റോഡിലേയ്ക്ക് വണ്ടി തിരിയ്ക്കാൻ തുടങ്ങിയതും അവള് മുഖം തിരിച്ചെന്നെ നോക്കി……..!!
“”……..വീട്ടിലേയ്ക്ക്…….!!”””
ഞാനവളുടെ വീട്ടിലേയ്ക്കെന്ന ഭാവത്തിൽ കണ്ണുകാണിച്ചു കൊണ്ട് പറഞ്ഞതും അവളു ചാടി കയ്യിൽ കയറിപ്പിടിച്ചു……….!!
“”…….അയ്യട……! അതുവേണ്ട……! ആദ്യമിവരെയൊക്കെ കൊണ്ടാക്കീട്ട് നമുക്കവസാനമെന്റെ വീട്ടിലേയ്ക്കു പോവാം…….!!”””
അവളെയെത്രയും പെട്ടെന്നൊഴിവാക്കാനുള്ള എന്റെ മനസ്സിലിരുപ്പ് മനസ്സിലാക്കിയെന്നോണം അവളു തലകുലുക്കി ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ എനിയ്ക്കു കലി കയറി………!!
“”……..ഇതിലേ പോകുവാണേൽ എനിയ്ക്കിവരെയുമിറക്കി വരുംവഴി ക്ലബ്ബിലുമൊന്നു കേറായിരുന്നു……..!!”””
“”……..ഓ….. ഇവരെയും കൊണ്ടാക്കി തിരിച്ചുവരുംവഴിയെന്നെയും വീട്ടിലാക്കീട്ട് എവിടെ വേണേലും പൊക്കോ……..! അല്ലാതെയിവള്മാരെ നിന്റൊപ്പമൊറ്റയ്ക്കു വിടാനെനിയ്ക്കത്ര വിശ്വാസമ്പോര……..!!”””
വീണ്ടുമവള് കോന്ത്രമ്പല്ലു കാട്ടി ആക്കി പറഞ്ഞപ്പോൾ പിന്നിലിരുന്നവൾമാരും എന്തൊക്കെയോ പിറുപിറുത്തു ചിരിയ്ക്കുന്നുണ്ടായിരുന്നു………..! ഇനിയവൾ പറഞ്ഞതിനെന്നെ കളിയാക്കി ചിരിയ്ക്കുകയാണോ എന്നൊരു സംശയമപ്പോൾ തോന്നാതിരുന്നില്ല……..! ഇനിയും അവളെയനുസരിയ്ക്കാതെ വന്നാൽ വീണ്ടും അവളെന്തെങ്കിലുമൊക്കെ വിളിച്ചു പറയോന്നും എനിയ്ക്കതൊക്കെ വായുംപൂട്ടിയിരുന്ന് കേൾക്കാനേ കഴിയുള്ളൂന്നും ബോധ്യമുള്ളതുകൊണ്ട് ഞാൻ മറുത്തു പറയാതെ വണ്ടി നേരേ വിട്ടു…………! അപ്പോളവളുടെ മുഖത്തുണ്ടായ വിജയച്ചിരി കണ്ടപ്പോൾ പന്നീടെ മണ്ടയടിച്ചു പൊട്ടിയ്ക്കാണ് തോന്നിയത്………!!
“”……..അതേ…. അതേയാ കടേടെ മുന്നിലൊന്നു നിർത്തണേ…….!!”””
പുറത്തേയ്‌ക്കേന്തി വലിഞ്ഞു നോക്കുന്നതിനിടയിൽ എന്റെ തോളിൽ ചുരണ്ടികൊണ്ടവൾ പറഞ്ഞപ്പോൾ പല്ലിറുമിക്കൊണ്ട് ഞാൻ വണ്ടി ചവിട്ടി……….! വിൻഡോ താഴ്ത്തിയതും അവൾ തല പുറത്തേയ്‌ക്കിട്ട് ചുറ്റുമൊന്നു നോക്കി………! കളയാൻ കൊണ്ടുപോണ പൂച്ചക്കുഞ്ഞ് വഴി നോക്കിവെയ്ക്കുമ്പോലുള്ള അവള്ടെ നോട്ടം കണ്ടപ്പോൾ എന്താണുദ്ദേശമെന്നറിയാതെ ഞാൻ വായും പൊളിച്ചിരുന്നു……..!!
“”……..ചേട്ടാ….. ലെയ്സ്…….!!”””
കടയുടെ മുന്നിൽ തൂങ്ങിയാടി നിന്ന പച്ചലെയ്സിന്റെ പാക്കറ്റിലേയ്ക്കു ചൂണ്ടിക്കൊണ്ടവൾ പറഞ്ഞതും അയാൾ ഒരെണ്ണമെടുത്തു കൊടുത്തു………! അതും വാങ്ങി കയ്യിൽ പിടിച്ചു കൊണ്ടെന്നെ നോക്കി ചിരിച്ചപ്പോൾ ഞാൻ മുഖം തിരിച്ചുകൊണ്ട് വണ്ടിയെടുത്തു………! രണ്ടുകൈകൊണ്ടും പാക്കറ്റിൽ പിടിച്ച് അതിന്റെ മുകൾഭാഗം കടിച്ചുപൊട്ടിയ്ക്കുന്ന അവളെ ഞാൻ ഇടയ്ക്കിടെ പാളി നോക്കിക്കൊണ്ടാണ് ഡ്രൈവ് ചെയ്തത്………!!
“”……..എടീ….. നിന്റെയീ ലെയ്സിനോടും ചിപ്സിനോടുമുള്ള കൊതിയിതുവരെ മാറിയില്ലേ……??”””
പിന്നിൽനിന്നും ചോദ്യം വന്നപ്പോൾ അതിനു തിരിഞ്ഞൊരു നോട്ടമായിരുന്നു ആ സാധനത്തിന്റെ മറുപടി……….!!
“”……..വേണോ……??”””
പാക്കറ്റിന്റെ മുകൾഭാഗം മുഴുവൻ കടിച്ചു പിന്നി വലിയ ഹോളാക്കിയ ശേഷമെനിയ്ക്കു നേരേ നീട്ടിക്കൊണ്ട് ചോദിച്ചതും പിടിച്ചു മേടിച്ചു പുറത്തെറിഞ്ഞു കളയാനുള്ള കലിപ്പുണ്ടായിരുന്നു എനിയ്ക്ക്……..! എങ്കിലുമൊന്നും മിണ്ടാതെ നിഷേധാത്മകമായി തലയാട്ടിക്കൊണ്ട് മുന്നിലേയ്ക്ക് കണ്ണു നട്ടു……….!!
“”…….ഒരെണ്ണം…….!!”””
വീണ്ടും കോന്ത്രമ്പല്ലു കാട്ടിയുള്ള ചിരികണ്ടപ്പോൾ ഞാനൊന്ന് രൂക്ഷമായി നോക്കി……..!!
“”…….ആ ബസ് സ്റ്റോപ്പിനു മുന്നില് നിർത്തിയാ മതി മോനേ…….!!”””
ദിവ്യയെന്നെ ചുരണ്ടിക്കൊണ്ട് പറഞ്ഞതും ഞാൻ വണ്ടിയങ്ങോട്ടേയ്‌ക്കൊതുക്കി…….!!
“”…….വേണേൽ ഞാനങ്ങ് വീട്ടിലാക്കിത്തരാം…….!!”””
വലിയ താല്പര്യമൊന്നുമില്ലായിരുന്നെങ്കിലും സാമാന്യ മര്യാദ പോലെ ഞാൻ പറഞ്ഞതിന് അവള്മാര് വേണ്ടെന്ന് തലകുലുക്കി……….!!
“”……ഒരു പത്തുമിനിറ്റിനുള്ളിൽ ഇവിടന്നു ബസുണ്ട്…….! നിങ്ങളു പൊക്കോ……!!”””
ദിവ്യ ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ ഞാനും മറുചിരി ചിരിച്ചശേഷം പെട്ടെന്ന് വണ്ടി തിരിച്ചു………! കൂടുതല് നിർബന്ധിച്ചെന്തിനാണ് പണി മേടിയ്ക്കുന്നത്……..??
തിരിച്ചുള്ള വരവിൽ ആദ്യം കുറച്ചു സമയം മീനാക്ഷിയുടെ പല്ലുകൾ ലെയ്സിനെ ബലാത്സംഗം ചെയ്യുന്ന ശബ്ദം മാത്രമേയുണ്ടായിരുന്നുള്ളൂ……..! ഇടയ്ക്ക് വാ കടഞ്ഞപ്പോൾ ലെയ്സ് പാക്കറ്റിനെയും സീറ്റിന്റെയും ഡോറിന്റെയുമിടയ്ക്കുള്ള മൂലയിലേയ്ക്ക് ചാരി നിർത്തിയിട്ടെന്റെ നേരേ തിരിഞ്ഞിരുന്നു………! എന്താ ഉദ്ദേശമെന്ന മട്ടിൽ ഞാനവളെയൊന്നു തുറിച്ചു നോക്കിയപ്പോൾ അവളെന്നെ സംശയഭാവത്തോടെയൊന്നു നോക്കി………!!
“”……..ഞാമ്മന്ന് വീട്ടിക്കൊണ്ടോയാക്കാമ്പറഞ്ഞപ്പം ഭയങ്കര ജാഡ………! ദിവ്യയൊന്നു ചിരിച്ചു കാട്ടിയപ്പം വേണ്ടന്നു പറഞ്ഞിട്ടും കൊണ്ടാക്കാൻ ഉത്സാഹം……..! നിയ്‌ക്കൊന്നും മനസ്സിലാവുന്നില്ലെന്ന് കരുതണ്ട…..! മ്മ്മ്……!!”””
അവള് സീറ്റിലേയ്ക്ക് കാലെടുത്തു കയറ്റി ചമ്രം പടഞ്ഞിരുന്നതു കണ്ടതും എനിക്കു കലിപ്പു കയറാൻ തുടങ്ങി……….! ചെരിപ്പഴിച്ചുമാറ്റിയ വെണ്ണ നിറത്തിലെകാലിൽ കുറുകെ കിടന്ന സ്വർണ്ണ പാദസരത്തിലേയ്ക്കെന്റെ കണ്ണുകളറിയാതെയൊന്നു പാഞ്ഞതും അവൾ ചെറുചിരിയോടെയെന്റെ മുഖത്തേയ്ക്കു നോക്കി………!!
അവളുടെ കാലിൽ നോക്കിയതവളു കണ്ടെന്നുള്ള ചമ്മലിൽ മുന്നിലേയ്ക്ക് മാത്രമായി കണ്ണുകൾക്കനുവാദം കൊടുത്തുകൊണ്ട് വണ്ടി പായിയ്ക്കുമ്പോൾ അവൾ വീണ്ടുമെന്റെ കയ്യിൽ ചുരണ്ടി……..!!
“”……..അതേ….. കാണണ്ടേ……??”””
ഇല്ലാത്ത നാണത്തെ കഷ്ടപ്പെട്ടു വരുത്തിക്കൊണ്ടുള്ള അവളുടെ ചോദ്യം കേട്ടപ്പോൾ അതിന്റെയർത്ഥമറിയാതെ ഞാൻ മുഖം തിരിച്ചു……..!!
“”…….മറന്നോയോ……?? മെനിഞ്ഞാന്നെന്നോടെ പറഞ്ഞില്ലേ….. ന്റെ തന്റേടങ്കാണണോന്നൊക്കെ……! ഇപ്പടുത്തൊന്നുവാരുവില്ലല്ലോ….. കാട്ടിത്തരട്ടേ…….?? ഒരുവട്ടം……??”””
അവൾ കൃത്രിമ നാണത്തോടു കൂടിയെന്നോടു ചോദിച്ചതും തോല് പൊളിഞ്ഞവസ്ഥയിലായ ഞാൻ മെയിൻ റോഡിൽ നിന്നും ആളൊഴിഞ്ഞൊരു ഭാഗത്തായി വണ്ടിയൊതുക്കിയിട്ട് അവള്ടെ നേരേ തിരിഞ്ഞു………..!!
“”……..എന്താടീ മൈരേ…..?? എന്താ നിന്റുദ്ദേശം……??”””
അത്രയും നേരമുള്ളിലടക്കി വെച്ചിരുന്ന അമർഷമെല്ലാം എന്റെയാ ചോദ്യത്തിൽ നിറഞ്ഞിരുന്നു……….!!
“”…….നിയ്ക്കെന്തുദ്ദേശം……?? ഉദ്ദേശമൊക്കെ ഹീറോയ്ക്കല്ലാർന്നോ……?? ന്നെ തുണിയില്ലാണ്ട് നിർത്തീട്ടെന്റെ തന്റേടങ്കാണണോന്നൊക്കെ പറഞ്ഞത് ഹീറോയല്ലേ…….?? അതോണ്ടല്ലേ ഞാഞ്ചോയിച്ചേ കാട്ടട്ടേന്ന്…….! എന്താ കാട്ടട്ടേ…….??”””
അവള് സാരിത്തുമ്പിൽ പിടിച്ചുകൊണ്ട് വലതുകാല് താഴ്ത്തിയിട്ടു……..!!
“”……..അതു നിന്റച്ഛന് കൊണ്ടുകാട്ടിക്കൊടടീ പന്ന പു…….”””
വാലുപോലെ കൂടെ വന്ന തെറിയെ കഷ്ടപ്പെട്ടൊതുക്കിക്കൊണ്ട് ഇടതുകാല് സീറ്റിലും വലതു കാല് താഴെയുമിട്ടിരുന്നയവളെ ഒന്നുകൂടി നോക്കി……..! സാരിത്തുമ്പ് കയ്യിൽ നിന്നും വിട്ടെങ്കിലും വലതുകാലിന്റെ കുറച്ചു ഭാഗമപ്പോഴും നഗ്നമായിരുന്നു…………!!
“”……..എന്റച്ഛൻ കുഞ്ഞിലേ കൊറേ കണ്ടതാ…….! പിന്നെന്റച്ഛനെന്റെ തന്റേടത്തിലൊട്ടു സംശയോമില്ല…….! സംശയം മൊത്തമെന്റെ ഹീറോയ്ക്കല്ലേ…… അതുകൊണ്ടാ കാട്ടിത്തരാന്നു പറഞ്ഞേ……?? എന്താ കാണിക്കട്ടേ…….??”””
അവൾ കുറച്ചു ഗെർവോടെ പറഞ്ഞതും എനിയ്ക്കു ചൊറിഞ്ഞു കേറി………….! പക്ഷേ നാണോമ്മാനോമില്ലാത്തെയാ സാധനത്തിനോട് കൂടുതൽ വർത്താനം പറഞ്ഞു നിൽക്കാതെ ഞാൻ വീണ്ടും വണ്ടിയെടുത്തു……..!!
“”……..അപ്പൊ പോവുവാണോ……?? കാണണ്ടേ……?? ശ്ശേ…..! ഞാമ്മെറുതേ ഷേവൊക്കെ ചെയ്തു ക്ലീനാക്കിക്കൊണ്ടു വന്നു…….! വാക്കിന് വിലയില്ലാത്തോൻ……..! ഛെ……!!”””
അവളൊരു പുച്ഛത്തോടെയെന്നെ നോക്കിയതും അവളോടുള്ള കലിപ്പു മുഴുവൻ ഞാൻ ആക്സിലറേറ്ററിനെ ചവിട്ടിക്കൊണ്ട് ശമിപ്പിയ്ക്കാൻ ശ്രെമിച്ചു………..! അവളെ എത്രയും പെട്ടന്നൊഴിവാക്കണമെന്നായിരുന്നു എനിക്ക്……..! അതുകൊണ്ടുതന്നെ ആദ്യം കണ്ട ഇടവഴിയിലേയ്ക്ക് വണ്ടി കയറ്റി………! അതോടെയാ ശവം വീണ്ടും തുടങ്ങി……….!
“”……..ഹോ….! നോക്കിയാണ്…. എന്തു വിജനമായ സ്ഥലം…….! ഇവിടേക്ക വെച്ചെന്തേലും നടന്നാപ്പോലുമാരും അറിയാമ്പോണില്ല………! മ്മ്മ്…..! എന്തു പറയാൻ….. അതിനൊക്കെയൊരു യോഗമ്മേണം……..!!”””
ഒന്നുമറിയാത്തപോലെ തലയൊക്കെ ചെരിച്ചിരുന്നുകൊണ്ട് സ്വയം പറയുന്നതിനിടയിലാ നാറിയെന്നെ പാളി നോക്കുന്നുമുണ്ട്………!!
“”……..മ്മ്മ്……! ഓരോരുത്തരുടെ ഡയലോഗൊക്കെ കേട്ടപ്പോൾ ഞാനുമെന്തൊക്കെയോ പ്രതീക്ഷിച്ചു………! എവിടെ……?? അതൊക്കെ വിശ്വസിച്ച് കെട്ടിയൊരുങ്ങി വന്നയെന്നെ പറഞ്ഞാ മതീലോ…….??”””
ഇപ്രാവശ്യം പറഞ്ഞശേഷം പാളിനോക്കിയപ്പോൾ അവളു കണ്ടത് അവളെത്തന്നെ തുറിച്ചു നോക്കിയിരുന്നയെന്നെയാണ്…….! ഇങ്ങോട്ടു തിരിഞ്ഞതിന്റെ ഇരട്ടി സ്പീഡിൽ മുഖം മറുവശത്തേയ്ക്ക് ചെരിച്ചുകൊണ്ടവൾ തികട്ടി വന്നചിരിയെ കടിച്ചമർത്തി……..!!
“”……..അതേ….. വീടെത്താറായി….. അന്നു പറഞ്ഞപോലെ ചെയ്യോ……?? എനിയ്ക്കു കാമുകന്മാരൊന്നുമില്ലാത്തോണ്ട് അതേക്കുറിച്ചൊന്നുമറിയത്തില്ല…..! കൊഴപ്പോല്ല……! ഞാന്തന്നെ അബോട്ടെയ്തു കളഞ്ഞോളാം……! ഇവിടാണെങ്കി ആരുമില്ല… ദേ… ആ ആളൊഴിഞ്ഞ വീടിന്റെ മുറ്റത്തേക്ക് കേറ്റ് ചെക്കാ… എനിക്കാകെ കൊതിയാകുന്നൂന്ന്… പ്ലീസ്…… പ്ലീസ്…. പ്ലീസ്…. പ്ലീസ്……..!!”””
അവള് കളിപ്പാട്ടത്തിനായി കൊഞ്ചുന്ന കുഞ്ഞുങ്ങളെപ്പോലെ എന്റെ കയ്യിൽപിടിച്ചു കൊഞ്ചിയതും ഞാനെങ്ങനെയൊക്കെയോ എന്റെയുള്ളിലെ രോഷത്തെ പിടിച്ചടക്കി…………! പിന്നെയും വീടെത്തുന്നതു വരെയെന്തൊക്കെയോ അവളിരുന്ന് പിറുപിറുത്തു……….! എനിക്കാകെ പ്രാന്തു പിടിക്കുന്ന അവസ്ഥയും………! അവളുടെ വീട്ടിന്റെ ഗേറ്റിനു മുന്നിൽ വണ്ടി നിർത്തിയപ്പോഴാണ് സമാധാനമായത്……..! ഒന്നറിയാതെ ദീർഘനിശ്വാസം വിട്ടയെന്നെ റ്റാറ്റയൊക്കെ കാണിച്ചിട്ട് പുറത്തിറങ്ങിയപ്പോൾ നിനക്കുള്ള വടേം ചായേം ഞാൻ തരാമെടീയെന്ന് പിറുപിറുത്തുകൊണ്ട് വണ്ടിയെടുക്കാനൊരുങ്ങുമ്പോഴാണ് ഗേറ്റിനടുത്തേയ്ക്കു നടന്നയവൾ എന്തോ ഓർത്തിട്ടെന്ന മാതിരിയോടി വീണ്ടുമെന്റെയടുത്തേക്ക് വന്നത്……..!!
“”……..എന്റെ ലെയ്സ്……..!!”””
അവൾ ഗ്ലാസ്സിനു മുകളിലൂടെ കൈയകത്തിട്ടു ചൂണ്ടിയതും സീറ്റിലെടുത്തു വാ പിളർത്തി നിർത്തിയിരുന്ന ലെയ്സ് പാക്കറ്റെടുത്ത് ഞാനവൾക്കു നേരേ അനിഷ്ടത്തോടെ നീട്ടി………! അതുമേടിച്ച ശേഷം അവൾ വീണ്ടുമെന്റെയടുത്തേയ്ക്ക് ചേർന്നു കുനിഞ്ഞു………..!!
“”……..അതേ നാളെ കോളേജി വരൂലേ……..?? വരണോട്ടോ……! ഞാന്നോക്കിയിരിയ്ക്കും…….!!”””
അവൾ കണ്ണിലേയ്ക്ക് നോക്കി പറഞ്ഞിട്ടെന്റെ കവിളിലൊരുമ്മ കൂടി വെച്ചശേഷമോടിപ്പോയി ഗേറ്റിനുമുന്നിൽ നിന്നു………! പെട്ടന്നുകിട്ടിയ ചുംബനത്തിന് തെറിപറയണോ കോരിത്തരിക്കണോന്നറിയാതെ പകച്ചു നോക്കുമ്പോൾ നിന്നനിൽപ്പിലൊരു ഫ്ലയിങ് കിസ്സ്‌കൂടി………! എന്റെ ഞെട്ടല് കണ്ട ത്രില്ലിൽ തിരിഞ്ഞു നോക്കി നിന്ന് ഗേറ്റ് തുറക്കുന്ന സമയം കൊണ്ട് ഞാനവിടെ നിന്നും വണ്ടിയുമെടുത്ത് പറന്നു കഴിഞ്ഞിരുന്നു……. എന്തൊക്കെയോ ചെയ്യണമെന്നയുറപ്പിച്ച മനസ്സോടു കൂടി………………!!
…തുടരും………!!
Comments:
No comments!
Please sign up or log in to post a comment!