വശീകരണ മന്ത്രം 3

ഫ്രണ്ട്‌സ് ചാണക്യൻ വീണ്ടും വന്നു. കഥയുടെ രണ്ടാം ഭാഗത്തിന് സപ്പോർട്ട് തന്ന എല്ലാ പ്രിയ വായനക്കാർക്കും ഒരുപാടു നന്ദി.

ശിലാ ഭാഗങ്ങൾ കൊണ്ടു നിർമ്മിക്കപ്പെട്ട നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു വലിയ ഗുഹ. അതിനു ചുറ്റും വള്ളിപ്പടർപ്പുകളും കാടും പടലും കൊണ്ടു മൂടപ്പെട്ടിരുന്നു.

ഗുഹയ്ക്ക് ഉള്ളിൽ ആവശ്യത്തിന് സ്ഥല സൗകര്യവും.പകൽ സമയത്തും ഇരുളിൽ നിറഞ്ഞു നിൽക്കുന്ന ഗുഹയ്ക്കുള്ളിൽ ശിലാ പാളികളിലെ വിള്ളലിലൂടെ അരിച്ചിറങ്ങുന്ന സൂര്യ പ്രകാശം അവിടത്തെ ഇരുളിന് അല്പം ശമനം നൽകുന്നു.

ഗുഹയ്ക്ക് നടുവിലായി ഒരു വലിയ ചിതൽ പുറ്റിനു മുകളിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഒരു മൂർത്തിയുടെ കൽ വിഗ്രഹം. അതിനു ചുറ്റും വട്ടത്തിൽ കുങ്കുമം വിതറിയിരിക്കുന്നു.

വിഗ്രഹത്തിനു തൊട്ട് താഴെയായി പല വർണങ്ങളിലുള്ള കാട്ട് പൂക്കൾ നിരത്തിയിരിക്കുന്നു.ഗുഹയ്ക്ക് മദ്ധ്യേ നിർജീവമായ ഹോമകുണ്ഡം കാണാം.

അങ്ങിങ്ങായി കുറച്ചു ഭാണ്ഡക്കെട്ടുകളും ചൂരൽ കൊട്ടകളിൽ കാട്ട് പൂക്കളും കാട്ട് ഫലങ്ങളും  ശേഖരിച്ചിരുന്നു.മറ്റൊരു ഭാഗത്തു കുറേ അസ്ഥികളും തലയോട്ടികളും കൂട്ടിയിട്ടിരിക്കുന്നു.

ഹോമകുണ്ഡത്തിനു വലതു ഭാഗത്തായി തറയിൽ വിരിച്ചിരിക്കുന്ന പുൽപ്പായയിൽ കാമ കേളികളാടുന്ന ഒരു യുവാവും സ്ത്രീയും.

നിലത്തു നീണ്ടു നിവർന്നു കിടക്കുന്ന യുവാവിന്റെ ലിംഗം യോനിയിൽ കയറ്റി നിരങ്ങി നീങ്ങുന്ന ഒരു സ്ത്രീ.നീണ്ടു കിടക്കുന്ന കാർകൂന്തലും തെറിച്ചു നിൽക്കുന്ന മുഴുത്ത മാറിടവും ഒതുങ്ങിയ അരക്കെട്ടും വിരിഞ്ഞ നിതംബവും ഒക്കെ ഉള്ള ഒരു  വെണ്ണക്കൽശിൽപം പോലെ അവളുടെ സൗന്ദര്യം വെട്ടി തിളങ്ങി.

എന്നാൽ അവരുടെ മുഖം തീർത്തും അവ്യക്തമായിരുന്നു. യുവാവിന്റെ നെഞ്ചിൽ കരങ്ങൾ അമർത്തി ആ സ്ത്രീ ശക്തിയിൽ നിതംബം അനക്കി അയാളെ ഭോഗിച്ചുകൊണ്ടിരുന്നു.

വന്യമായ ആവേശത്തോടെ അവരുടെ നിതംബം പൊങ്ങി താഴ്ന്നു. യുവാവിൽ നിന്നും അപശബ്ദങ്ങൾ ഉയരുവാൻ തുടങ്ങി. കുതിരയെ ഓടിക്കുന്ന ലാഘവത്തോടെ ആ സ്ത്രീ അയാളുടെ ലിംഗത്തെ യോനി ഉപയോഗിച്ചു ഉഴുതു മറിച്ചു.

മാറിടം ശക്തിയിൽ കുലുങ്ങി.അവൾ ഉറക്കെ ശീൽക്കാര ശബ്ദം പുറപ്പെടുവിച്ചു.അരക്കെട്ട് പ്രത്യേക താളത്തിൽ ഇളക്കി അവൾ അയാളുടെ ലിംഗത്തെ അമർത്തി ഭോഗിച്ചുകൊണ്ടിരുന്നു.

രണ്ടുപേരുടെയും ശീൽക്കാര ശബ്ദങ്ങൾ ഗുഹയിൽ ആകമാനം അലയടിച്ചു.ആ സ്ത്രീ യോനി കൊണ്ടു ലിംഗത്തിൽ നൽകിയ ഓരോ താഡനവും അയാളെ വിവശനാക്കി.

കേളിയുടെ അവസാനം സുഖത്തിന്റെ പാരമ്യതയിൽ അവൾ മുക്രയിട്ടുകൊണ്ട് അരക്കെട്ട് വട്ടത്തിൽ ചുഴറ്റി.

രതി മൂർച്ച സംഭവിച്ച ആ സ്ത്രീ ശീൽക്കാരത്തോടെ അയാളുടെ  നെഞ്ചിലേക്ക് ചാഞ്ഞു.

നിമിഷങ്ങൾക്കകം കിതപ്പോടെ അവൾ പുൽപ്പായയിൽ നിന്നും എണീറ്റു യോനിയിൽ നിന്നു ലിംഗം വേർപെടുത്തി പുറ്റിനു മുൻപിൽ ഉള്ള പീഠത്തിൽ നഗ്നയായി ചമ്രം പടിഞ്ഞിരുന്നു.

പതിയെ മിഴികൾ പൂട്ടി അവൾ ധ്യാനമഗ്നയായി. പുൽപ്പായയിൽ നിന്നും ഞരക്കത്തോടെ എണീറ്റ നഗ്നനായ യുവാവ് ശിലാ പാളികളിൽ കയ്യെത്തിച്ചു പിടിച്ചു സാവധാനം വിവശതയോടെ എണീറ്റു നിന്നു.

അയാൾ ആകെ വിയർത്തു കുളിച്ചിരുന്നു.അയാളുടെ ലിംഗം ഉദ്ധാരണം നഷ്ട്ടപെട്ടു പകുതിക്ക് വച്ചു ഒടിഞ്ഞു തൂങ്ങിയിരുന്നു.പൊടുന്നനെ അലർച്ചയോടെ അയാൾ തറയിൽ വീണു കിടന്നുരുണ്ടു.

അസഹ്യമായ വേദനയാൽ അയാൾ കരങ്ങൾകൊണ്ട് ലിംഗത്തിൽ മുറുകെ പിടിച്ചു. അല്പ നേരത്തെ പരാക്രമത്തിനു ശേഷം അയാൾ മരണത്തിനു വിധേയനായി.

പതിയെ അയാളുടെ ശരീരത്തിൽ നിന്നും ആത്മാവ് വേർപെട്ടപ്പോൾ പീഠത്തിൽ ഇരുന്ന സ്ത്രീയുടെ ചുണ്ടുകളിൽ നനുത്ത പുഞ്ചിരി തത്തി കളിച്ചു.

“ഈ നിമിഷം മുതൽ 60 ഭൗമ ദിനങ്ങൾ തികയുന്ന നാൾ ഞാൻ നിന്നെ തേടി വരും അഥർവാ… നിന്റെ നാളുകൾ ഇതാ എണ്ണപെട്ടിരിക്കുന്നു……. ”

ക്രൂരമായ മുഖ ഭാവത്തോടെ അവൾ കൽ വിഗ്രഹത്തെ നോക്കി പറഞ്ഞു. പൊടുന്നനെ അവളുടെ കണ്ണുകളിൽ നിന്നും സ്ഫുരിച്ച ചുവന്ന പ്രകാശം ഗുഹയുടെ ഉത്തരത്തിൽ തല കീഴായി കിടന്നിരുന്ന കട വാവലുകൾക്ക് മേൽ പതിച്ചു.

ഒരു സ്ഫോടന ശബ്ദത്തോടൊപ്പം അവറ്റകളുടെ കരച്ചിൽ ഉച്ചസ്ഥായിൽ ആയി മാറി. പതിയെ വാവലുകളുടെ തൂവലുകൾ പൊഴിഞ്ഞു വീണു.

അവയുടെ കണ്ണുകൾ ചോര നിറമായി മാറി.കൊക്കുകൾക്ക്  മൂർച്ച കൂടി വന്നു. കാലിലെ നഖങ്ങൾ ബ്ലേഡ് പോലെ നീണ്ടു വന്നു. ചിറകുകൾ വലുതായി വന്നു.

അങ്ങനെ അവ ഒരു വികൃത രൂപമായി രൂപാന്തരം പ്രാപിച്ചു. രൂപം മാറിയ കട വാവലുകൾ ഒച്ചപ്പാടോടെ കൂട്ടത്തോടെ താഴേക്ക് പറന്നു വന്നു ആ യുവാവിന്റെ മൃത ശരീരത്തെ കൊത്തി തിന്നാൻ തുടങ്ങി. പരസ്പരം ആവേശത്തോടെ അവ തിന്നു തുടങ്ങി.

ഈ സമയം അവ്യക്തമായ മുഖമുള്ള  ആ സ്ത്രീ ധ്യാനത്തിലേക്ക് മടങ്ങി. അപ്പോഴും ആ സ്ത്രീയുടെ  അഭൗമ സൗന്ദര്യവും മദിപ്പിക്കുന്ന ശരീര സൗന്ദര്യവും അവളെ അപ്‌സരസ്സിനെ പോലെ തോന്നിപ്പിച്ചു.

അനന്തു ഉറക്കത്തിൽ നിന്നും ഞെട്ടി എണീറ്റു.കണ്ണുകൾ തിരുമ്മി കൊണ്ടു അവൻ ക്ഷീണത്തോടെ കട്ടിലിൽ എണീറ്റു ഇരുന്നു. ഇത്രയും നേരം കണ്ട സ്വപ്നം അവനെ നേരിയ തോതിൽ ഭയപെടുത്തിയിരുന്നു.

ഒരു മൃത ദേഹത്തെ കൊത്തി തിന്നുന്ന പക്ഷികളുടെ ദൃശ്യം അവന്റെ മനസ്സിലേക്ക് ആഴ്ന്നിറങ്ങി.
അപ്പോഴാണ് അനന്തു ഷോർട്ട്സിനു ഉള്ളിൽ അവന്റെ ഉദ്ധരിച്ചു നിൽക്കുന്ന ലിംഗത്തെ പറ്റി ബോധം വന്നത്.

സ്വപ്നത്തിൽ ആ സ്ത്രീയുടെ ശരീര സൗന്ദര്യം കണ്ടിട്ട് ലിംഗം ഉദ്ധരിച്ചതിൽ അവനു അത്ഭുതം തോന്നി.സ്വപ്നം ആണെങ്കിൽ പോലും ഇപ്പോഴും ആ സ്ത്രീയുടെ സൗന്ദര്യം അവന്റെ ഓർമകളിൽ നിന്നും പിടി വിടാതെ നിന്നു.

പിന്നെ അവർ ഉച്ചരിച്ച അഥർവൻ എന്ന പേരിനെ പറ്റിയായിരുന്നു അനന്തുവിന്റെ ചിന്ത. അവസാനം ചിന്തിച്ചു കാട് കേറിയപ്പോൾ ചിന്തകൾക്ക് വിരാമം ഇട്ട് അവൻ കട്ടിലിൽ നിന്നും ചാടി എണീറ്റു.

പല്ലു തേപ്പിനിടയിൽ ആണ് കഴിഞ്ഞ രാത്രിയിലെ സംഭവ വികാസങ്ങൾ അവന്റെ ഓർമ്മയിലേക്ക് വന്നത്. അനന്തു വേഗം ഫോൺ എടുത്തു നോക്കി.

എന്നാൽ ഇന്ദുവിന്റെ ഒരു മെസ്സേജോ കോളോ ഒന്നും വരാത്തത് അവനെ നിരാശപ്പെടുത്തി.പല്ലു തേപ്പ്  കഴിഞ്ഞു പതിയെ അടുക്കളയിലേക്ക് വച്ചു പിടിപ്പിച്ചു.

“ആഹാ എണീറ്റോ രാജാവ് ? ” ശിവ പുട്ട് കഴിക്കുന്നതിനിടയിൽ അവനെ നോക്കി കളിയാക്കി.

“ആ പുട്ടിനെ ഇങ്ങനെ വധിക്കാതെടി… ഒരു മയത്തിൽ ഒക്കെ തള്ളി കേറ്റ് “അനന്തു മീശ പിരിച്ചു കൊണ്ടു പറഞ്ഞു.

“പോടാ വീരപ്പാ !!!”

“വീരപ്പൻ നിന്റെ മറ്റവൻ ”

“തുടങ്ങി രണ്ടും കൂടി.. ഈശ്വരാ വേഗം ഒന്ന് തിങ്കളാഴ്ച ആയിരുന്നേൽ രണ്ടിന്റെയും ശല്യം കുറഞ്ഞു കിട്ടിയേനെ.” മാലതി ആവലാതിയോടെ നെഞ്ചിൽ കൈ വച്ചു.

“ഓഹോ അപ്പൊ ഇന്ന് ശനിയാഴ്ച ആണോ ? ” അനന്തു തല ചൊറിഞ്ഞുകൊണ്ട് ചോദിച്ചു

“അതേ സാർ.. ബോധോം പോക്കണോം ഒന്നുമില്ല അല്ലെ രാവിലെ ആയിട്ട് ? ” ശിവ അവനെ നോക്കി മുഖം ചുളിച്ചു.

“ഇല്ല മോളെ… ഇന്നലെ തൊട്ടേ എന്റെ റിലേ തെറ്റി കിടക്കുവാ ”

“അതു പണ്ടേ അങ്ങനാണല്ലോ ” ശിവ വായ് പൊത്തി ചിരിച്ചു.

അനന്തു ചിരിയോടെ ഭക്ഷണം എടുത്തു ഹാളിലേക്ക് പോയി. അവിടെ ചെന്നു ടീവി ഓൺ ചെയ്തു ന്യൂസ്‌ കണ്ടു കൊണ്ട് പ്രാതൽ കഴിച്ചു.

കൈ കഴുകി അവൻ റൂമിലേക്ക് ചെന്നു. കട്ടിലിലേക്ക് നീണ്ടു വിവർന്നു കിടന്നു അവൻ രാഹുലിനെ ഫോൺ വിളിച്ചു. അവനുമായി കത്തിയടിച്ച ശേഷം അനന്തു സ്നേഹയെ ഫോൺ ചെയ്തു. അല്പ സമയം റിങ് ചെയ്തു മറു തലയ്ക്കൽ കാൾ കണക്ട് ആയി.

“അനന്തു എവിടാടാ? “കാൾ എടുത്തപാടെ സ്നേഹ ചാടി കേറി ചോദിച്ചു.

“വീട്ടിലാടി… നീയോ? ”  അനന്തു കുശലം ചോദിച്ചു

“ഞാനും വീട്ടിലാ.. നാളെ നീ ഇങ്ങോട്ട് വരുമോ? ” സ്നേഹയുടെ മധുരമായ ശബ്ദത്തിൽ കാമം പൊട്ടി വിടരുന്നത് അവൻ മനസ്സിലാക്കി.

“ഞാൻ വരാടി പക്ഷെ അച്ഛനും അമ്മയും ഉണ്ടാവില്ലേ ? ” അനന്തു സംശയം പ്രകടിപ്പിച്ചു.


“അവർ ഒരു മീറ്റ് അപ്പിന് പോകുവാ….. ലേറ്റ് ആയെ വരൂ ” സ്നേഹ കുണുങ്ങി ചിരിച്ചു.

“എങ്കിൽ ഞാൻ ഉറപ്പായിട്ടും വരാം. ഒന്നുകൂടി കൺഫേം ചെയ്തിട്ട് പറയണേ എന്നോട് ”

ഞാൻ പറയാം അനന്തു.

“ആഹ് ഇന്നലെ എങ്ങനുണ്ടായിരുന്നു?  ഇഷ്ട്ടപെട്ടോ നിനക്ക് ? ” അനന്തു താല്പര്യത്തോടെ അവളോട്‌ ചോദിച്ചു.

“ആം.. ഒത്തിരി ഇഷ്ട്ടായി.  ”

“സത്യം ആണോ? ”  അനന്തു പുളകം കൊണ്ടു.

“അതേടാ… ശെരിക്കും എനിക്ക് ഫീൽ ആയി. ആദ്യമായിട്ട് അല്ലെ ഇങ്ങനെ.. അപ്പൊ താഴെ മൊത്തം വെള്ളപ്പൊക്കം ആയിരുന്നു നീ തൊട്ടു കഴിഞ്ഞപ്പോൾ ”  സ്നേഹയുടെ ചിരി അവനെ വല്ലാത്തൊരു ഉന്മാദാവസ്‌ഥയിൽ എത്തിച്ചു.

“നമുക്ക് ഇനിയും കൂടണം . ”

“ഉറപ്പായിട്ടും ഡാ ….”സ്നേഹ കാതരമായി അവനോടു പറഞ്ഞു.

“എങ്കിൽ ശെരി ഞാൻ നിന്നെ വിളിക്കാം ”

“ഓക്കേ ഡാ ബൈ ”

“ബൈ ഡീ ”

അനന്തു കാൾ കട്ട്‌ ചെയ്ത് ഫോൺ ബെഡിലേക്ക് ഇട്ടു. ഇന്നലെ ഇന്ദുവുമായി ശെരിക്കും സംഗമിക്കാൻ സാധിക്കാത്തത് അവനെ വല്ലാതെ നിരാശപ്പെടുത്തിയിരുന്നു.

മോഹഭംഗം സംഭവിച്ച മനസ്സുമായി അവൻ തലയിണയെ കെട്ടിപിടിച്ചു കിടന്നു. ഇതുവരെ ഇന്ദുവിന്റെ മെസ്സേജും കോളും വരാത്തത് അവനെ തെല്ലൊന്നു നിരാശപ്പെടുത്തി.

ഓരോന്നു ആലോചിച്ചു തല പെരുക്കവെ വീടിനു മുറ്റത്തു ഒരു കാർ വന്നു നിർത്തുന്നതിന്റെ ഇരമ്പൽ അനന്തു കേട്ടു. മടിയോടെ അവൻ പതിയെ കട്ടിലിൽ നിന്നും എണീറ്റു വീടിന്റെ ഉമ്മറത്തേക്ക് നടന്നു.

ഈ സമയം മാലതിയും ശിവയും മുറ്റത്തു സന്നിഹിതരായിരുന്നു. മുറ്റത്തു നിർത്തിയിട്ട നീല കളർ ബെൻസ് കണ്ടതും ശിവയുടെ കണ്ണുകൾ പുറത്തേക്ക് ഉന്തി വന്നു.

അവൾ അത്ഭുതത്തോടെ ആ കാർ വീക്ഷിച്ചു കൊണ്ടിരുന്നു. പൊടുന്നനെ ബെൻസിന്റെ ഫ്രന്റ്‌ ഡോർ തുറന്നു പ്രായമായ ഒരാൾ ഇറങ്ങി വന്നു.ഖദർ ജുബ്ബയും മുണ്ടും അണിഞ്ഞ ഒരാൾ.

സ്വർണ നിറമുള്ള വാച്ചും കണ്ണടയും കഴുത്തിൽ തൂങ്ങി കിടക്കുന്ന സ്വർണ ലോക്കറ്റും അയാൾക്ക് പ്രൗഢി നൽകി. വെളുത്ത മുടിയിഴകൾ കരം കൊണ്ടു പിന്നിലേക്ക് തഴുകി ഡോർ വലിച്ചടച്ചു അയാൾ അവരെ സാകൂതം നോക്കി.

പൊടുന്നനെ തേങ്ങലോടെ മാലതി മുറ്റത്തേക്ക് ഇറങ്ങി അയാളെ വട്ടം ചുറ്റി പിടിച്ചു. അയാളെ ഇറുക്കി പിടിച്ചു മാലതി പൊട്ടിക്കരഞ്ഞു.അമ്മയുടെ ഭാവ മാറ്റം കണ്ടു ഞെട്ടിയ ശിവയും കിളി പോയ അവസ്ഥയിൽ അവരെ നോക്കി നിന്നു.

അപ്പോൾ കാറിന്റെ ഫ്രന്റ്‌ ഡോർ തുറന്നു മധ്യവയസ്ക്കനായ മറ്റൊരാൾ  പുറത്തേക്ക് ഇറങ്ങി വന്നു.
മുണ്ടും ഷർട്ടും അണിഞ്ഞ കായ ബലമുള്ള ആജാനു ബാഹുവായ മറ്റൊരാൾ.

അയാൾ ഈറനണിഞ്ഞ കണ്ണുകളോടെ മാലതിയെ ഉറ്റു നോക്കി.മാലതിയെ കെട്ടിപ്പിടിച്ച വ്യക്തി വിതുമ്പലോടെ തോർന്നു തുടങ്ങിയ കണ്ണീരോടെ അവളെ നോക്കി പറഞ്ഞു .

“മോളെ ”

“അച്ഛാ  “ഏങ്ങി കരയുന്നതിനിടയിൽ മാലതി വിറയലോടെ അയാളെ നോക്കി വിളിച്ചു.

അതു കേട്ടതും ശിവ ഞെട്ടലോടെ നോക്കി.

അയാൾ മാലതിയെ കെട്ടിപിടിച്ചു അവളുടെ നെറുകിൽ ചുണ്ടുകൾ അമർത്തി ചുംബിച്ചു. മതി വരാതെ അവളുടെ നെറുകയിൽ വാത്സല്യത്തോടെ  അയാൾ തഴുകി.

ഒരുപാടു നാളുകൾക്ക് ശേഷം നഷ്ട്ടപെട്ട വിലപ്പെട്ട നിധി തിരിച്ചു കിട്ടിയ സന്തോഷം ആയിരുന്നു അയാൾക്ക്. അപ്പോഴാണ് തന്റെ സമീപം നിൽക്കുന്ന ആളെ മാലതി ശ്രദ്ധിച്ചത്.

പൊടുന്നനെ അവൾ അച്ഛനിൽ നിന്നും വിട്ടു മാറി അയാളുടെ നെഞ്ചിലേക്ക് ഓടി കയറി ഒട്ടികിടന്നു.

“ഏട്ടാ….. “വിതുമ്പലിനിടെ അവളിൽ നിന്നും വാക്കുകൾ വിക്കി

“മോളെ  സുഖമാണോ നിനക്ക്? ” ഉള്ളിൽ തികട്ടി വന്ന  സങ്കടം കടിച്ചമർത്തി അയാൾ ചോദിച്ചു.

“അതേ ഏട്ടാ ” മാലതി മുരണ്ടുകൊണ്ട് അയാളെ ഉറുമ്പടക്കം കെട്ടിപിടിച്ചു.

മാലതിയുടെ പുറത്തു തട്ടി അയാൾ അവളെ സമാധാനിപ്പിച്ചു. പരിസരം മറന്നു കൊണ്ടുള്ള അവരുടെ സ്നേഹ പ്രകടനത്തിന് ശേഷം ആണ് മൂവരും വാതിൽക്കൽ നിൽക്കുന്ന ശിവയെ  ശ്രദ്ധിക്കുന്നത്.

മാലതി അവളെ  കൈ കാട്ടി വിളിച്ചു.ശിവ ചെറിയൊരു അപരിചത്വത്തോടെ അവരുടെ സമീപം നടന്നെത്തി.മാലതി അവളെ  അവർക്കു മുൻപിൽ പിടിച്ചു നിര്തിക്കൊണ്ട് പറഞ്ഞു.

“അച്ഛാ…. ഏട്ടാ… ഇതാ എന്റെ മകൾ ശിവ”

മാലതി ഉത്സാഹത്തോടെ അവരെ നോക്കി.

മാലതിയുടെ അച്ഛനും ഏട്ടനും അവളെ കൺ കുളിർക്കെ കണ്ടു. അയാൾ തന്റെ പേരമകളെ  കൈ കാട്ടി വിളിച്ചു.

ശിവ സന്തോഷത്തോടെ അദ്ദേഹത്തിന് നേരെ ചെന്നു.അയാൾ വാത്സല്യത്തോടെ അവളെ ഇറുകെ പുണർന്നു. അവളുടെ  നെറുകയിൽ പതിയെ തഴുകി.

“മോളെ ഞാൻ നിന്റെ  മുത്തശ്ശനാ… എന്റെ കൂടെ വന്നത് നിന്റെ  അമ്മാവനും. അതായതു മോൾടെ അമ്മയുടെ ആങ്ങള ”

ശിവ അവരെ മാറി മാറി നോക്കി.എന്തിനെന്നറിയാതെ അവളുടെ  കണ്ണുകളും പെയ്തു തുടങ്ങാൻ പാകത്തിൽ ആയി മാറി.

ശിവയ്ക്ക്  അദ്ദേഹത്തിന്റെ സ്നേഹ ചുംബനം ലഭിച്ചു.മാലതിയുടെ ഏട്ടൻ നിറകണ്ണുകളോടെ അവളുടെ  നേരെ വന്നു. ശിവയെ മുറുക്കെ കെട്ടിപിടിച്ചു അദ്ദേഹം സ്നേഹം പ്രകടിപ്പിച്ചു.

ശിവ വല്ലാതെ ആഹ്ലാദത്തിൽ ആയിരുന്നു പുതിയതായി കിട്ടിയ ബന്ധുക്കളെ ഓർത്ത്. കഥകളിൽ മാത്രം വായിച്ചിട്ടുള്ള ബന്ധുക്കളുടെയും മുത്തശ്ശന്റെയും ഒക്കെ സ്നേഹം അവൾ ആദ്യമായി നേരിട്ട് അനുഭവിക്കുകയായിരുന്നു.

“മോൾക്ക് ഞങ്ങളുടെ പേരൊക്കെ അറിയുമോ? ” മാലതിയുടെ ഏട്ടൻ ശിവയെ  പാളി നോക്കി.

“ഉവ്വ് മുത്തശ്ശന്റെ പേര് ശങ്കരൻ എന്നാണെന്നും മുത്തശ്ശിയുടെ പേര് കാർത്യായനി എന്നും ആണെന്ന് പറഞ്ഞു തന്നിട്ടുണ്ട്. അമ്മ.  പിന്നെ അമ്മയുടെ മൂത്ത ചേട്ടന്റെ പേര്  ബലരാമൻന്ന്  ആണെന്നും പറഞ്ഞു തന്നിട്ടുണ്ട്.”  അവൾ  അഭിമാനത്തോടെ അവരെ നോക്കി പറഞ്ഞു. ബാലരാമന്റെയും ശങ്കരന്റെയും കണ്ണുകൾ അതു കേട്ട് തിളങ്ങി.

ഈ സമയം ആണ് അനന്തു മുറ്റത്തേക്ക് ഇറങ്ങി വന്നത്. മുറ്റത്തു നിൽക്കുന്ന ആൾക്കാരെയും വില കൂടിയ കാറും കണ്ട് അവൻ ഒന്ന് പകച്ചു.

മുറ്റത്തേക്ക് ഇറങ്ങി വന്ന അനന്തുവിനെ കണ്ട് മാലതിയുടെ അച്ഛനും ഏട്ടനും ഒരുപോലെ ഞെട്ടി. അവർ അനന്തുവിനെ അത്ഭുതത്തോടെ നോക്കി നിന്നു.

“മോളെ ഇത്  “സംയമനം വീണ്ടെടുത്ത ബലരാമൻ അനന്തുവിനെ നേരെ വിരൽ ചൂണ്ടിക്കൊണ്ട് ശങ്കയോടെ മാലതിയുടെ നേർക്ക് തിരിഞ്ഞു.

“ഏട്ടാ അത് എന്റെ മൂത്ത മകനാണ്. അനന്തു ”  ഏട്ടന്റെ മുഖത്തു പകപ്പ്‌ കണ്ട് മാലതിയുടെ മനം സന്തോഷം കൊണ്ടു അല തല്ലി.

“സത്യമാണോ മോളെ? “മാലതിയുടെ അച്ഛൻ വിറയലോടെ വിശ്വാസം വരാതെ അവളോട്‌ ചോദിച്ചു

“അതേ അച്ഛാ എന്റെ മകനാ.. ”

ശിവയെ പതിയെ തന്നിൽ നിന്നും മാറ്റി മാലതിയുടെ അച്ഛൻ അനന്തുവിലേക്ക് നടന്നടുത്തു. അയാൾ പരവശത്തോടെ അവന്റെ ചുമലിൽ കൈ വച്ചു.

പതുക്കെ അവനെ ആകെ ഒന്ന് ഉഴിഞ്ഞു നോക്കി. അയാളുടെ ചുണ്ടുകൾ വിറച്ചു  കണ്ണുകൾ നിറഞ്ഞു ഒഴുകി.

“മോനെ ദേവാ….  “അനന്തുവിന്റെ  ചുമലിലേക്ക് അയാൾ പൊട്ടി കരച്ചിലോടെ വീണു.അയാൾ എങ്ങി കരഞ്ഞു.

ബലരാമൻ ദേവാ എന്ന് വിളിച്ചുകൊണ്ടു ഓടി വന്നു അവനെ ചേർത്തു പിടിച്ചു കരഞ്ഞു.അനന്തു ആകെ സ്തബ്ധനായിപ്പോയി.

അവൻ അവരെ എങ്ങനൊക്കെയോ സമാധാനപ്പെടുത്തി. ശിവ ഇതൊന്നും മനസ്സിലാകാതെ വാ പൊളിച്ചിരുന്നു. മാലതി സാരിയുടെ കോന്തല കൊണ്ടു കണ്ണുകൾ ഒപ്പിയെടുത്തു.

അനന്തു പണിപ്പെട്ടു അവരിൽ നിന്നും വിട്ടുമാറി. മാലതിയുടെ അച്ഛനും ഏട്ടനും അവനെ കൊതിതീരുവോളം കണ്ടു.അനന്തു ഒന്നും മനസ്സിലാകാതെ മാലതിയെ നോക്കി.

“ഞാൻ മാലതിയുടെ അച്ഛനാ.. ഇത് മാലതിയുടെ ഏട്ടനും ” ബലരാമനെ കാണിച്ചുകൊണ്ട് അയാൾ പറഞ്ഞു. അനന്തു വിശ്വാസം വരാതെ അവരെ നോക്കി.സന്തോഷം കൊണ്ടു അവന്റെ കണ്ണുകൾ ഈറനണിഞ്ഞു.

“മോനെ സുഖമാണോ നിനക്ക്? “ബലരാമൻ അവന്റെ ചുമലിൽ തട്ടിക്കൊണ്ടു ചോദിച്ചു.

“അതേ സുഖമാണ്  “അനന്തു വിനീതനായി പറഞ്ഞു.

“ഡാ എന്നെ മുത്തശ്ശനെന്നും അവനെ അമ്മാവനെന്നും വിളിക്കണം മനസ്സിലായോ? ” മീശ പിരിച്ചുകൊണ്ട് കൃത്രിമ ഗൗരവത്തിൽ ശങ്കരൻ പറഞ്ഞു. അനന്തു ചിരിച്ചുകൊണ്ട് തലയാട്ടി.



അയ്യോ അച്ഛാ ഏട്ടാ കയറിയിരിക്ക്.. ഉള്ളിലേക്ക് വായോ  “പെട്ടെന്നു എന്തോ ഓർത്ത പോലെ മാലതി കിടന്നു നിലവിളിച്ചു.

അതുകണ്ടു മാലതിയുടെ അച്ഛനും ഏട്ടനും പൊട്ടിച്ചിരിച്ചു. അനന്തുവും ശിവയും ആ ചിരിയിൽ പങ്ക് കൊണ്ടു.

അവർ പതിയെ വീടിനുള്ളിലേക്ക് കയറി.മാലതിയുടെ അച്ഛൻ ശങ്കരൻ ശിവയെ തന്റെ സമീപം തന്നെ ഇരുത്തി വിശേഷങ്ങൾ ആരാഞ്ഞു.

വീടിനകം ഒന്ന് കണ്ണോടിച്ച ശേഷം ബലരാമൻ മാലതിയോടു അനന്തുവിന്റെ അച്ഛനെ കുറിച്ച് ചോദിച്ചു. ഭിത്തിയിൽ തൂക്കിയിരുന്ന ഫോട്ടോയിലേക്ക് അവൾ വിരൽ ചൂണ്ടി സങ്കടത്തോടെ. പിന്നെ കൂടുതൽ ചോദിക്കാൻ അയാൾ മുതിർന്നില്ല.

ബലരാമൻ അനന്തുവിന്റെ കൂടെ മുറ്റത്തേക്ക് ഇറങ്ങി ചുറ്റുപാട് ഒക്കെ ഒന്ന് കണ്ടു നടന്നു. കൂട്ടത്തിൽ അവന്റെ പഠിത്തത്തെക്കുറിച്ചും ആരാഞ്ഞു.

അനന്തുവിന്റെ അച്ഛനെ കുറിച്ചും അച്ഛച്ചനെ കുറിച്ചും തിരക്കി.പൊടുന്നനെ മാലതി ഏട്ടനെ ചായ കുടിക്കാൻ വിളിച്ചു.അയാൾ അനന്തുവിന്റെ കൂടെ വീടിന്റെ ഉള്ളിലേക്ക് നടന്നു വന്നു.

ഈ സമയം കൊണ്ടു ശിവയും മുത്തശ്ശനും നല്ല കൂട്ടായി.ആവശ്യത്തിന് മധുരമുള്ള നല്ല പാൽ ചായയും ബേക്കറി പലഹാരവും അവർക്ക് മുൻപിൽ നിരത്തി വച്ചു.

ബലരാമൻ ചായ ഗ്ലാസ്‌ എടുത്തു ചുണ്ടോടു ചേർത്തു ചായ പതിയെ മോത്തി കുടിച്ചു.പൊടുന്നനെ അയാൾ അച്ഛനെ ഉറ്റു നോക്കി. അദ്ദേഹം ചോദ്യ ഭാവേന ബലരാമനെ നോക്കി.

“അമ്മ ചായ വയ്ക്കുന്ന പോലെ തന്നെ. അമ്മയുടെ കൈപ്പുണ്യം ഇപ്പോഴും അവൾക്ക് കൈ മോശം വന്നിട്ടില്ല “ബലരാമൻ അദ്ദേഹത്തെ അത്ഭുതത്തോടെ നോക്കി

ശങ്കരൻ ബലരാമനെ നോക്കി പുഞ്ചിരിച്ചു.ചായ പതിയെ കുടിച്ചു അവർ മാലതിയോടു വിശേഷങ്ങൾ ആരാഞ്ഞു. ഉച്ചഭക്ഷണത്തിനു നിൽക്കണമെന്ന് മാലതി പറഞ്ഞെങ്കിലും മറ്റൊരു സ്ഥലത്തേക്ക് അത്യാവശ്യം പോകേണ്ടതിനാൽ അവർ അതു വേണ്ടാന്നു വച്ചു.

അല്പ സമയം കഴിഞ്ഞു മാലതിയുടെ അച്ഛന്റെ നിർബന്ധ പ്രകാരം എല്ലാരും കാറിൽ ടൗണിലേക്ക് പോയി. മകൾക്കും പേരമക്കൾക്കുമായി അദ്ദേഹം ഒരുപാടു തുണിത്തരങ്ങളും മറ്റും വാങ്ങി കൊടുത്തു.

മുത്തശ്ശൻ  അനന്തുവിനു ഒരു വാച്ചും ശിവയ്ക് മാലയും വാങ്ങി നൽകി.ബാലരാമനും  എന്തൊക്കെയോ സമ്മാനങ്ങൾ വാങ്ങി കൂട്ടി.  മാലതിയുടെ ഹൃദയം ഇതൊക്കെ കണ്ട് സന്തോഷത്തിന്റെ പെരുമ്പറ കൊട്ടി.ഇതൊക്കെ കാണാൻ കുട്ടികളുടെ അച്ഛൻ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് അവർ വൃഥാ ചിന്തിച്ചു.

ഒരുപാടു സമയം ടൗണിൽ ചിലവഴിച്ചു അവർ വീട്ടിലേക്ക് തിരിച്ചെത്തി. പോകാൻ നേരം ശങ്കരൻ മാലതിയെ ചേർത്തു നിർത്തി പറഞ്ഞു

“ഒരിക്കൽ ഞങ്ങളെയെല്ലാം വിട്ടെറിഞ്ഞു പോയതാ നീ. പക്ഷെ ഈ വയസ്സാംകാലത്തു മുത്തശ്ശനും മുത്തശ്ശിക്കും അവരുടെ മകളും പേരമക്കളും കൂടെ തന്നെ വേണമെന്ന് ഭയങ്കര ആഗ്രഹമാ..അപ്പൊ മോളും മക്കളും 2 ദിവസത്തിനുള്ളിൽ തന്നെ വീട്ടിലേക്ക് വന്നേക്കണം. ഇനി നിങ്ങൾ അവിടെയാ താമസിക്കുക ”

“പക്ഷെ അച്ഛാ ഞങ്ങൾ പെട്ടെന്ന്……. ” മാലതി പറഞ്ഞു മുഴുവിപ്പിക്കും മുൻപേ ബലരാമൻ ഇടപെട്ടു.

“അച്ഛൻ പറഞ്ഞത് മോള് കേൾക്ക്.. എന്തേലും കാര്യം ഉള്ളതോണ്ടല്ലേ അച്ഛൻ പറഞ്ഞേ. ഇനി ഈ ചെറിയ വീട്ടിൽ ദാരിദ്ര്യത്തിൽ കഴിയേണ്ടവരല്ല എന്റെ പെങ്ങളും അവളുടെ മക്കളും. നിന്നെ ഇനി ഞങ്ങൾ നോക്കിക്കോളാം”

അനന്തുവും ശിവയും വിശ്വാസം വരാതെ അവരെ നോക്കി.

“അപ്പൊ 2 ദിവസത്തിനുള്ളിൽ എല്ലാം പാക്ക് ചെയ്ത് വച്ചു പറയാൻ ഉള്ളവരോടൊക്കെ പറഞ്ഞോ.. ശിവയ്ക്കും അനന്തുവിനും അവിടുന്ന് പഠിക്കാൻ പോകാലോ ” പേരമക്കളെ ശങ്കരൻ പ്രതീക്ഷയോടെ നോക്കി.

“മോളെ ഇന്നേക്ക്  60 ദിവസങ്ങൾ കഴിഞ്ഞാൽ ഭൂമി പൂജയാണ്.മോള് മറന്നിട്ടില്ലലോ അല്ലെ? ”

ബലരാമൻ താടിയിൽ ഉഴിഞ്ഞു അവളെ ഉറ്റു നോക്കി.

“മറന്നിട്ടില്ല ഏട്ടാ …. ഒരിക്കൽ തറവാട്ടിലേക്ക്   തിരിച്ചു വരേണ്ടി വരും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ആ ദിവസത്തിന് വേണ്ടി ആണ് 22 വർഷങ്ങളായി ഞാൻ കാത്തിരിക്കുന്നത്. “മാലതിയുടെ മുഖത്തെ ഭാവമാറ്റം അനന്തുവിനെ ഞെട്ടിച്ചു. ഒരിക്കൽ പോലും അമ്മയുടെ മുഖം ഇങ്ങനെ കണ്ടിട്ടില്ലെന്നു അവൻ ഓർത്തു. ബലരാമനും ശങ്കരനും ക്രോധം കൊണ്ടു നിന്നു വിറച്ചു. അല്പ സമയം കഴിഞ്ഞു സംയമനം വീണ്ടെടുത്ത് അവർ പോകാൻ തയാറായി. പേരമക്കളെ കണ്ടു കോതി തീരാതെ അദ്ദേഹം അവരെ കെട്ടിപിടിച്ചു. ബലരാമൻ മാലതിയുടെ നമ്പറും മറ്റും വാങ്ങി.

അനന്തുവിനോടും ശിവയോടും മാലതിയോടും യാത്ര പറഞ്ഞു അവർ പുറപ്പെട്ടു. അവർക്ക് നേരെ കൈ വീശി മാലതി അവരെ യാത്രയാക്കി. പതുക്കെ അനന്തുവും ശിവയും അവളെ വന്നു കെട്ടിപിടിച്ചു നിന്നു.മാലതി അവരെ ഇരു കയ്യിലും ചേർത്തു നിർത്തി.

“എന്റെ പൊന്നു മക്കൾ ഇനി പേടിക്കണ്ട. നിങ്ങൾക്ക് ഇനി എല്ലാരും ഉണ്ടാകും. ബന്ധുക്കളും സ്വന്തക്കാരും ഒക്കെ ” സന്തോഷം കൊണ്ടു മാലതിയുടെ ശബ്ദം ഇടറി.

“അമ്മേ നമ്മൾ ഇത്രേം വർഷത്തിന് ശേഷം തിരിച്ചു ചെല്ലുമ്പോ അവർക്ക് ഇഷ്ടപ്പെടുമോ ? ” അനന്തു അവന്റെ സംശയം പ്രകടിപ്പിച്ചു.

“ഇല്ല മക്കളെ.. ഒന്നും ഓർത്തു വേവലാതി വേണ്ട. അവർ നമ്മളെ നല്ല രീതിയിൽ സ്വീകരിക്കുമെന്നാ അമ്മയുടെയും പ്രതീക്ഷ.” മാലതി ഒന്ന് നെടുവീർപ്പെട്ടു.

“അപ്പൊ എപ്പോളാ അമ്മേ നമ്മൾ തറവാട്ടിലേക്ക് പോകുവാ ? “ശിവ സന്തോഷത്തോടെ തുള്ളി ചാടി.

“മറ്റന്നാൾ പോകാം മോളെ “മാലതി അവളുടെ കവിളിൽ പതുക്കെ പിച്ചികൊണ്ട് പറഞ്ഞു.

പതുക്കെ അവർ വീടിനുള്ളിലേക്ക് കയറി. മാലതി ബാക്കി ഉണ്ടായിരുന്ന ചായ തിളപ്പിച്ച്‌ ആറ്റി ശിവയ്ക്കും അനന്തുവിനും കൊടുത്തു .

“അമ്മേ നമ്മുടെ കുടുംബക്കാര് ഭയങ്കര പൈസക്കാർ ആണല്ലേ ? ” ബാക്കി വന്ന പലഹാരം വായിലേക്ക് തട്ടിക്കൊണ്ടു അനന്തു ചോദിച്ചു.

“അതു മോനെങ്ങനെ മനസ്സിലായി.? ”

“മുത്തശ്ശനും അമ്മാവനും വന്ന കാർ കണ്ടില്ലേ അപ്പൊ മനസ്സിലായി  ”

“ശെരിയാ ഞാനും നോക്കി. “ശിവ ഇടക്ക് ചാടി കേറി പറഞ്ഞു.

“അതേ മക്കളെ അമ്മയുടെ വീട്ടുകാർ വലിയ പണക്കാർ ആണ്. നിങ്ങൾ തേവക്കാട്ട് ഗ്രൂപ്പ്‌ ഓഫ് ബിസിനസ്‌ എന്ന് കേട്ടിട്ടുണ്ടോ? ” മാലതി അവരെ നോക്കി പുരികം കൂർപ്പിച്ചു.

“ഉണ്ടല്ലോ അവർക്ക് റിയൽ എസ്റ്റേറ്റും ഫൈനാൻസും ഒക്കെ അല്ലെ.. കുറേ സിനിമകൾ അവര് പ്രൊഡ്യൂസ് ചെയ്തിട്ടുണ്ട്. പിന്നെ കൺസ്ട്രക്ഷൻ കമ്പനിയും ഉണ്ടെന്നു തോന്നുന്നു. “അനന്തു ഓർമയിൽ നിന്നും ചിക്കിയെടുത്തു പറഞ്ഞു.

“എന്നാലേ തേവക്കാട്ട് ഗ്രൂപ്പ്‌ ഓഫ് ബിസിനസ്‌ എന്റെ അച്ഛന്റെയാ.. അതായത് നിങ്ങടെ മുത്തശ്ശന്റെ…. “മാലതി അഭിമാനത്തോടെ അവരെ നോക്കി

അനന്തു ഇതൊക്കെ കേട്ട് കിളി പോയ അവസ്ഥയിൽ ആയിരുന്നു.കുടിച്ച ചായ തൊണ്ടയിൽ കുടുങ്ങി അവൻ ഉറക്കെ ചുമച്ചു. തലയിൽ കൈകൊണ്ട് തട്ടി വിശ്വാസം വരാതെ അവൻ അമ്മയെ നോക്കി.

കേരളത്തിലെ അറിയപ്പെടുന്ന കോടീശ്വരന്റെ പുത്രി ആണ് ഈ ചെറ്റ കുടിലിൽ കരിയും പുകയും കൊണ്ടു കുട്ടികളെയും പഠിപ്പിച്ചു ജീവിക്കുന്നതെന്ന് ഓർത്തപ്പോൾ അനന്തു വല്ലാതെ സങ്കടത്തിൽ ആയി.

ഒരു റാണിയെ പോലെ ജീവിക്കേണ്ട അമ്മയാണ് തന്റെ മുൻപിൽ ഇങ്ങനെ കരുവാളിച്ചു മെലിഞ്ഞു മുഷിഞ്ഞ വസ്ത്രങ്ങളും ഇട്ട്‌ നിൽക്കുന്നത് എന്ന് ഓർത്തപ്പോൾ അവന്റെ കണ്ണുകൾ ഈറനണിഞ്ഞു.

“അമ്മേ എനിക്ക് അമ്മയുടെ വീടിനെ കുറിച്ചും നാടിനെ കുറിച്ചും ഒക്കെ കേൾക്കണം.”  ശിവ മാലതിയോടു കൊഞ്ചി

“അതിനെന്താ മോളെ പറയാലോ.. ഞാൻ ജനിച്ചു വളർന്നത് ദേശം എന്ന ഗ്രാമത്തിൽ ആണ്. ആ ഗ്രാമത്തിലെ ഗ്രാമത്തലവൻ ആണ് എന്റെ അച്ഛൻ..അതായതു നിങ്ങളുടെ മുത്തശ്ശൻ.  ആ ഗ്രാമത്തിൽ ഏറ്റവും കൂടുതൽ പവർ ഉള്ളത് എന്റെ അച്ഛനാണ് .അവിടുത്തെ ജനങ്ങളുടെ ജീവിതവും ക്ഷേമവും ഒക്കെ അച്ഛന്റെ കുടുംബം ആയിരുന്നു നോക്കി നടത്തിയിരുന്നത്. ആ ഗ്രാമം മൊത്തം അച്ഛന്റെ കുടുംബത്തിന്റെ ആയിരുന്നു.അവിടുത്തെ കൃഷി ഒക്കെ നോക്കി നടത്തുന്നതും ആളുകൾക്ക് ഉപജീവന മാർഗം നല്കിയിരുന്നതും ഞങ്ങടെ കുടുംബം ആണ്. അങ്ങനെ ആണ് ഒരിക്കൽ അച്ഛന് അമ്മയുമായുള്ള കല്യാണം ഉറപ്പിച്ചത്. ”

“മുത്തശ്ശിയുമായോ ? “ശിവ പെട്ടെന്നു ഉത്സാഹത്തോടെ ചോദിച്ചു.

“അതേലോ നിങ്ങടെ മുത്തശ്ശിയുമായി.അങ്ങനെ കല്യാണത്തിന് ശേഷം അവർക്ക് 6 മക്കൾ ഉണ്ടായി. ഏറ്റവും ഇളയത് ഞാൻ ആയിരുന്നു. അതുകൊണ്ട് തന്നെ എന്നോട് എല്ലാവർക്കും ഭയങ്കര വാത്സല്യവും സ്നേഹവും ആയിരുന്നു. അങ്ങനെ ഞാൻ വളർന്നു വലുതായി പിഡിസിയ്ക്ക് പഠിക്കുമ്പോഴായിരുന്നു കലോത്സവത്തിന് പന്തൽ പണിയ്ക്ക് വന്ന കോലൻ മുടിയുള്ള നീണ്ടു മെലിഞ്ഞ ഒരാളെ കണ്ടു മുട്ടുന്നുന്നത്.”

“ആഹാ അത് അച്ഛനല്ലേ? ”  അനന്തു അമ്മയെ നോക്കി പല്ലിളിച്ചു

“അതെ”  മാലതിക്ക് വല്ലാത്തൊരു അനുഭൂതി വന്നു നിറയുന്നപോലെ തോന്നി. അവൾ ലജ്ജയോടെ അവരെ നോക്കി.

“ആഹാ അമ്മക്കുട്ടിക്ക് നാണം വരുന്നോ? ” അനന്തു മാലതിയെ കളിയാക്കി.



എന്നിട്ട് എന്തായി അമ്മേ? ”  ശിവ കഥ കേൾക്കാനുള്ള ആകാംക്ഷയിൽ ചോദിച്ചു.

അങ്ങനെ അന്ന് ഞങ്ങൾ കണ്ണും കണ്ണും നോക്കിനിന്നു. അത് കഴിഞ്ഞ് നാട്ടിലെ ഉത്സവത്തിന് വീണ്ടും ഞാൻ ഏട്ടനെ കണ്ടു. അന്ന് എന്റെ പുറകെ കുറേ പുള്ളിക്കാരൻ നടന്നു.പിന്നെ ഇടക്കിടക്ക് എന്നെ കാണാൻ വരാൻ തുടങ്ങി.അങ്ങനെ കണ്ട് കണ്ട് ഞാനും ഏട്ടനെ ഇഷ്ട്ടപെട്ടു തുടങ്ങി. പിന്നെ എന്റെ കൂട്ടുകാരി വഴി ഞങ്ങൾ പരസ്പരം ഹൃദയം കൈ മാറി. ഒരുപാട് കത്തുകൾ ഞാൻ ഏട്ടനും ഏട്ടൻ എനിക്കും എഴുതി. കത്തുകളിലൂടെ ഞങ്ങൾ പ്രണയിച്ചു.അവസാനം എനിക്ക് ഒരു കല്യാണാലോചന വന്നപ്പോൾ ഗത്യന്തരമില്ലാതെ ഞങ്ങൾ ഒളിച്ചോടി. അവർ ഞങ്ങളെ കുറേ അന്വേഷിച്ചെങ്കിലും കണ്ടു കിട്ടിയില്ല.അങ്ങനെ ഞാനും ഏട്ടനും കല്യാണം കഴിഞ്ഞു ഒരുമിച്ചു താമസിക്കാൻ തുടങ്ങി ഇവിടെ.മരിക്കുന്നതുവരെ എന്നെ പൊന്നുപോലെയാ നോക്കിയേ എന്റെ ഏട്ടൻ ” മാലതി വിതുമ്പിക്കൊണ്ട് പറഞ്ഞു.

അനന്തുവും ശിവയും മാലതിയെ കെട്ടിപിടിച്ചിരുന്നു അവളെ ആശ്വസിപ്പിച്ചു.വരാൻ പോകുന്ന നല്ല ദിവസങ്ങൾ ആയിരുന്നു അവളുടെ മനസ്സ് നിറയെ.

“അല്ല അമ്മേ മുത്തശ്ശനും അമ്മാവനും എന്തിനാ ഏട്ടനെ നോക്കി ദേവാ എന്ന് വിളിച്ചേ?”? ശിവ സംശയം പ്രകടിപ്പിച്ചു.

“അതോ അത് നിങ്ങൾക്ക് സർപ്രൈസ്” മാലതി പൊട്ടിചിരിച്ചുകൊണ്ടു പറഞ്ഞു.

പതിയെ റൂമിലേക്ക് ചെന്ന അനന്തു ഫോൺ എടുത്തു നോക്കിയപ്പോൾ ഇന്ദുവിന്റെ മെസ്സേജ് വന്നത് കണ്ടു. ആകാംക്ഷയോടെ അവൻ ഫോൺ തുറന്നു നോക്കി. മെസ്സേജിലൂടെ അവന്റെ കണ്ണുകൾ ഓടി നടന്നു

“അനന്തു കുറച്ചു ബിസി ആയിപോയി. ഞാൻ ഇപ്പൊ എന്റെ വീട്ടിലാ… വൺ വീക്ക്‌ കഴിഞ്ഞു വരും.. അപ്പൊ കാണാവേ.. ഉമ്മാ ”

മെസ്സേജ് വായിച്ചു കഴിഞ്ഞതും അനന്തു സ്തബ്ധനായിപോയി. നാളെ കഴിഞ്ഞാൽ അവർ തറവാട്ടിലേക്ക് പോകുന്നതിനാൽ ഇന്ദുവിനെ ഇനി കാണാൻ പറ്റില്ലല്ലോ എന്ന ചിന്ത അവനെ നിരാശപെടുത്തി.

പോയി കഴിഞ്ഞാൽ ഉടനെ തിരിച്ചു വരാൻ ഒന്നും പറ്റൂല എന്നൊരു ഊഹം അവനു ഉണ്ടായിരുന്നു. നിലാവത്ത് അഴിച്ചു വിട്ട കോഴിയെ പോലെ അവൻ റൂമിലൂടെ നടന്നു.

വൈകുന്നേരം  കഴിഞ്ഞു മാലതിയും അനന്തുവും ശിവയും അയൽവീടുകളിൽ പോയി. തറവാട്ടിലേക്ക് പോകുന്ന കാര്യം അവരോടു സൂചിപ്പിച്ചു.

വർഷങ്ങൾക്ക് ശേഷം മുത്തശ്ശിയെ കാണാൻ പോകുന്ന സന്തോഷം അമ്മയുടെ മുഖത്തു പ്രകടമാണെന്നു അവൻ ഓർത്തു. രാത്രി ഭക്ഷണത്തിനിടെ മൂവരും പോകുന്നതിനെ കുറിച്ചാണ് ചർച്ച ചെയ്തുകൊണ്ടിരുന്നത്.

ഭക്ഷണത്തിനു ശേഷം ബെഡിലേക്ക് കിടന്ന അനന്തു തറവാട്ടിലേക്ക് പോകുന്നതിനെ കുറിച്ച് സ്നേഹയുമായും രാഹുലുമായും ചർച്ച ചെയ്തു.

ഇരുവർക്കും അത് സമ്മതമുള്ള കാര്യം ആയിരുന്നു.അങ്ങനെ ഓരോ കാര്യങ്ങൾ ഓർത്തു കൊണ്ടു അനന്തു മയക്കത്തിലേക്ക് വഴുതി വീണു.

പിറ്റേ ദിവസം രാവിലെ ഫോൺ റിംഗ് ചെയ്യുന്നത് കേട്ടാണ് അനന്തു മയക്കം വിട്ടു ഉണർന്നത്. അവൻ കണ്ണുകൾ അമർത്തി തിരുമ്മി കോട്ടുവാ ഇട്ടുകൊണ്ട് ഫോൺ എടുത്തു ചെവിയിലേക്ക് ചേർത്തു.

“ഹലോ ”

“ഡാ ചെക്കാ നീ എണീറ്റെ ഉള്ളോ ? ” സ്നേഹയുടെ പരിഭവം നിറഞ്ഞ ചോദ്യം കേട്ടതും അവനിൽ നിന്നും ഉറക്കപ്പിച്ച് വിട്ടകന്നു.

“അതെന്നെ ഇപ്പൊ കണ്ണു തുറന്നതേ ഉള്ളു ”

“ഡാ പൊട്ടാ വേഗം എണീറ്റു 10 മണി ആവുമ്പോഴേക്ക് വീട്ടിലേക്ക് വാ ഞാൻ കാത്തിരിക്കും.”  സ്നേഹ കാൾ കട്ട്‌ ചെയ്തു.

അനന്തു ഫോണിലേക്ക് നോക്കി.സമയം  9.30 എന്ന് കണ്ടതും അവൻ വെപ്രാളത്തോടെ ബാത്റൂമിലേക്ക് ഓടി. കുളിയും പല്ലു തേപ്പും കഴിഞ്ഞു അവൻ ബൈക്കും എടുത്തു സ്നേഹയുടെ വീട്ടിലേക്ക് കുതിച്ചു പാഞ്ഞു.

അര മണിക്കൂർ യാത്രക്ക് ശേഷം അവൻ സ്നേഹയുടെ വീട്ടിലേക്ക് എത്തി ചേർന്നു. കാർപൊച്ചിൽ ബൈക്ക് നിർത്തി ഓഫ് ചെയ്തു ചാവിയെടുത്ത് അവൻ സിറ്റ്ഔട്ടിലേക്ക് കയറി കാളിങ് ബെല്ലിൽ അമർത്തി.

അല്പ സമയത്തിന് ശേഷം വാതിൽ മലർക്കനെ തുറന്നു സ്നേഹ പുറത്തേക്കിറങ്ങി.ഒരു ടി ഷർട്ടും പാന്റ്സും ആയിരുന്നു അവളുടെ വേഷം. മുടി പുറകിലേക്ക് പിന്നി കെട്ടിയിരിക്കുന്നു.

മേക്കപ്പ് ഇല്ലാതെ തന്നെ പെണ്ണ് ഇത്രക്കും സുന്ദരി ആണേൽ മേക്കപ്പ് ചെയ്താൽ എന്തായിരിക്കുമെന്ന് അവൻ ഓർത്തു പോയി. സ്നേഹയുടെ കണ്ണുകൾക്ക് വല്ലാത്ത കാന്തിക ശക്തി പോലെ അവനു തോന്നി.

“ഇങ്ങനെ ചോര ഊറ്റി കുടിക്കാതെടാ” സ്നേഹ കപട ദേഷ്യത്തോടെ അവനെ നോക്കി പറഞ്ഞു

അനന്തു ചമ്മിയ ചിരിയോടെ അവളെ നോക്കി. സ്നേഹ അവന്റെ കൈ പിടിച്ച് ഉള്ളിലേക്ക് നടന്നു.

“ഭക്ഷണം കഴിച്ചോടാ നീയ്? ”

“ഇല്ലാന്നെ വിശക്കുവാ ”

“എങ്കിൽ വാടാ ആദ്യം ഭക്ഷണം കഴിക്കാം”

സ്നേഹ അനന്തുവിന്റെ കൈയും പിടിച്ച് അടുക്കളയിലേക്ക് നടന്നു.അവിടെ എത്തിയതും രാവിലെ സ്നേഹയുടെ അമ്മ ഉണ്ടാക്കിയ പുട്ടും കടലക്കറിയും പാത്രത്തിലാക്കി അവന് നൽകി..

അനന്തു സ്ളാബിലേക്ക് കയറി ഇരുന്നു  സന്തോഷത്തോടെ പുട്ട് കഴിച്ചു. ഒരുരുള സ്നേഹയ്ക്കും നൽകി. അവൾ അത് സന്തോഷത്തോടെ കഴിച്ചു.

പുട്ട് കഴിച്ചു കഴിഞ്ഞു അവൻ എണീറ്റപ്പോൾ സ്നേഹ അവനിൽ നിന്നും പാത്രം പിടിച്ചു വാങ്ങി കഴുകാൻ തുടങ്ങി. അനന്തു അടുക്കളയിലെ വാഷ് ബേസിനിൽ കൈ കഴുകി തിരിച്ചു വന്നു പുറം തിരിഞ്ഞു പാത്രം കഴുകുന്ന സ്നേഹയെ വയറിലൂടെ കൈകൾ ഇട്ട്‌ കെട്ടിപിടിച്ചു അവളുടെ പിൻ കഴുത്തിൽ മുഖം അമർത്തി

“ആാാഹ് ”

സ്നേഹ ഒന്ന് ഞെട്ടി വിറച്ചു.അവൾ ചിരിയോടെ അവനെ പതിയെ തള്ളി മാറ്റി ഹാളിലേക്ക് ഓടി. അനന്തു അവളുടെ പുറകെ ഹാളിലേക്ക് ഓടി വന്നു. എങ്ങോട്ട് ഓടുമെന്നു ശങ്കിച്ച് നിൽക്കുന്ന സ്നേഹയെ രണ്ടു കൈകൾകൊണ്ട് കോരിയെടുത്തു അനന്തു അവളുടെ മുറിയിലേക്ക് സ്റെപ്സ്‌ കേറി നടന്നു.

സ്നേഹയുടെ മുറിയിലേക്ക് നടന്നെത്തി കട്ടിലിലേക്ക് അവളെ പതിയെ ഇട്ട്‌ അവൻ റൂമിന്റെ ഡോർ പോയി ലോക്ക് ചെയ്തു.  അനന്തു പതുക്കെ കട്ടിലിലേക്ക് നടന്നെത്തി.

സ്നേഹ കിതപ്പോടെ കട്ടിലിൽ അമർന്നു കിടന്നു.ശ്വാസതിയ്ക്ക് അനുസരിച്ചു അവളുടെ മാറിടം ഉയർന്നു താഴ്ന്നുകൊണ്ടിരുന്നു.

അനന്തു അവളുടെ ദേഹത്തേക്ക് പതിയെ പടർന്നു കയറാൻ തുടങ്ങി.ഈ സമയം പഴയ ആ സുഗന്ധം അവളിൽ നിന്നും പരക്കുന്നതായി അവനു തോന്നി. ആ ഗന്ധം ആഞ്ഞു വലിച്ചു ശ്വസിച്ചു സ്നേഹയുടെ മുഖത്തേക്ക് അവൻ മുഖം അടുപ്പിച്ചു ആ ചുവന്ന അധരങ്ങളിൽ അമർത്തി ചുംബിച്ചു.

പതിയെ സ്നേഹയും അനന്തുവും ചുണ്ടുകൾ കോർത്തു വലിച്ചു കുടിച്ചു. രണ്ടുപേരും പരസ്പരം ചുണ്ടുകൾ ചപ്പി വലിച്ചു. അനന്തു നാവു കൊണ്ടു അവളുടെ ചുണ്ടുകൾ ഉഴിഞ്ഞു വലിച്ചു കുടിച്ചു.

സ്നേഹ അവനെ ഇറുകെ പുണർന്നു ചുണ്ടുകൾ ഉറിഞ്ചി കുടിച്ചു. ചുണ്ടിൽ നിന്നും വിട്ട് പതിയെ നാവ് പരസ്പരം വലിച്ചു കുടിച്ചു. നാവുകൾ തമ്മിൽ കെട്ടി വരിഞ്ഞു മുറുകി.

സ്നേഹ ശ്വാസം കിട്ടാതെ അനന്തുവിന്റെ മുഖം തള്ളി മാറ്റി.അവൾ ദീർഘ ശ്വാസമെടുത്തു കാതരയായി അവനെ നോക്കി. അനന്തു പൊടുന്നനെ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി.

ചുണ്ടുകൾ കൊണ്ട് കഴുത്തിൽ അമർത്തി ചുംബിച്ചപ്പോൾ സ്നേഹ കിടന്നു പുളഞ്ഞു. അവൻ ചുണ്ടുകള്കൊണ്ട് കഴുത്തിലാകെ ഉഴിഞ്ഞു ചുംബിച്ചുകൊണ്ടിരുന്നു.

പതിയെ അവൻ അവളുടെ നിറഞ്ഞ മാറിലേക്ക് മുഖം പൂഴ്ത്തി വച്ചു. സ്നേഹ ആവേശത്തോടെ അവനെ ചേർത്തുപിടിച്ചു. അവളുടെ മാറിൽ മുഖം അമർത്തി ഇളക്കിയ ശേഷം അനന്തു സ്നേഹയുടെ ടി ഷർട്ട് ഊരി മാറ്റി.

പതിയെ അവളുടെ ബ്രായ്ക്ക് മുകളിലൂടെ മുലകൾ അമർത്തി കശക്കി.

“ഊഫ്‌ ”

സ്നേഹ കിടന്നു പുളഞ്ഞു.

പതിയെ സ്നേഹയുടെ പൊക്കിളിൽ അനന്തു ചുണ്ടുകൾ അമർത്തി ചുംബിച്ചു.

“ഹൌ ”

സ്നേഹയുടെ നടു പൊങ്ങി താണു.പൊക്കിളിൽ നാവ് ഇട്ട്‌ കറക്കി അവൻ നാക്കിയെടുത്തു.വയറിലാകെ ഉമ്മ വച്ചു അവൻ അവളുടെ പാന്റ്സ് വലിച്ചു ഊരി എടുത്തു.

സാവധാനം സ്നേഹയുടെ തുടകളിൽ അനന്തു ചുംബിച്ചു. കൈകൾ കൊണ്ടു തൂങ്ങി കിടക്കുന്ന മാംസം ഞെരിച്ചു.സ്നേഹ ബെഡിൽ കിടന്നു പുളകം കൊണ്ടു.

അവൾ ഇട്ടിരുന്ന ബ്ലാക്ക് പാന്റീസ് വലിച്ചു ഊരി കളഞ്ഞു അനന്തു അവന്റെ ലിംഗം എടുത്തു യോനി കവാടത്തിൽ മുട്ടിച്ചു വച്ചു.

സ്നേഹയുടെ കണ്ണുകളിലേക്ക് അവൻ ഉറ്റു നോക്കി. അവൾ സമ്മതമെന്ന മട്ടിൽ തലയാട്ടി.

അനന്തു വർധിത വീര്യത്തോടെ ലിംഗം യോനിയിൽ മുട്ടിച്ചു വച്ചു അവളിലേക്ക് ചാഞ്ഞു കിടന്നു. പതിയെ അരക്കെട്ട് മുന്നിലേക്ക് അനക്കി ലിംഗം കയറ്റാൻ തുടങ്ങി.

“ആാാഹ് ”

സ്നേഹ വേദനയോടെ അവനെ കെട്ടിപിടിച്ചു. അനന്തു അവളുടെ ഇറുകിയ യോനിയിലൂടെ പണി പെട്ട് ലിംഗം കയറ്റി.അവൾ മുരൾച്ചയോടെ അവന്റെ മുതുകിൽ നഖങ്ങൾ ആഴ്ത്തി.

ലിംഗം മുഴവനായി കേറിയതും സ്നേഹ ഒന്ന് വെട്ടി വിറച്ചു. അവളുടെ കണ്ണുകൾ ഈറനണിഞ്ഞു.

പതിയെ അനന്തു അരക്കെട്ട് അനക്കി തുടങ്ങി. മുന്നോട്ടും പിന്നോട്ടും പതിയെ അനക്കി തുടങ്ങി. സാവധാനം ലിംഗം കയറ്റിയിറക്കി.

സ്നേഹ വിറച്ചുകൊണ്ട് മുരണ്ടു.കാമം തലക്ക് പിടിച്ചതും അനന്തു സ്നേഹയെ ഇറുകി പുണർന്നു കൊണ്ടു ശക്തിയിൽ അരക്കെട്ട് അടിച്ചു. താളത്തിൽ അരക്കെട്ട് അനങ്ങി.

ലിംഗം യോനിയിൽ ദ്രുതഗതിയിൽ കയറിയിറങ്ങി. സ്നേഹയുടെ കൺകോണിലൂടെ കണ്ണീർ ഇറ്റു വീണുകൊണ്ടിരുന്നു.

ദീർഘ നേരം നീണ്ടു നിന്ന യുദ്ധത്തിന് ശേഷം അത് പരിസമാപ്തിയിലേക്ക് എത്തി. ഒരേ സമയം അനന്തുവിനും സ്നേഹയ്ക്കും രതി മൂർച്ച ഉണ്ടായി. അനന്തു മുക്രയിട്ടുകൊണ്ട് തളർന്നു സ്നേഹയുടെ മാറിൽ മുഖം പൂഴ്ത്തി കിടന്നു.

അനന്തുവിനെ ഇറുകെ പുണർന്നു വികാര നിർവൃതിയിൽ സ്നേഹയുടെ കണ്ണുകൾ താനേ  കൂമ്പിയടഞ്ഞു. കിതപ്പോടെ അവർ പരസ്പരം ഒട്ടിച്ചേർന്നു കിടന്നു. പതിയെ മയക്കത്തിലേക്ക് വീണു.

ഫോൺ റിംഗ് ചെയ്യുന്നത് കേട്ടാണ് അനന്തു ഞെട്ടി എണീറ്റത്. പതിയെ കണ്ണു തിരുമ്മി അവൻ എണീറ്റിരുന്നു.

അടുത്ത് ഒരു കൊച്ചു കുഞ്ഞിനെ പോലെ പുതപ്പിനുള്ളിൽ ചുരുണ്ടു കിടക്കുന്ന സ്നേഹയെ കണ്ട് അവനു അവളോട് വാത്സല്യം തോന്നി.

അവളുടെ മുഖത്തേക്ക് ഉതിർന്നു വീണ മുടിയിഴകൾ അവൻ കോതിയൊതുക്കി. എന്നിട്ട് പതുക്കെ കയ്യെത്തിച്ചു അവൻ ഫോൺ എടുത്തു.

“ഹലോ ”

“ചെക്കാ നീ എവിടാ ഉള്ളെ? ”  മറു വശത്തു കട്ട കലിപ്പിൽ മാലതി ചോദിച്ചു.

“ഞാൻ സ്നേഹയുടെ വീട്ടിലുണ്ട് അമ്മേ ” അനന്തു അമ്മയെ സമാധാനിപ്പിക്കാൻ എന്ന വണ്ണം പറഞ്ഞു.

“ആണോ എങ്കിൽ വേഗം ഇങ്ങോട്ട് വാടാ. നമുക്ക് എല്ലാം പാക്ക് ചെയ്യണ്ടേ മറന്നോ നീയ് ”

“ഇല്ലമ്മേ ഓർമയുണ്ട്. ഞാൻ ഉടനെ വരാം. ”

“ശെരി പെട്ടന്ന് ആയ്ക്കോട്ടെ” മാലതി തിടുക്കം കൂട്ടി.

“ആം. ” അനന്തു ഈർഷ്യയോടെ കാൾ കട്ട്‌ ചെയ്തു.

ഈ സമയം സ്നേഹ മയക്കം വിട്ടു ഉണർന്നു.അവൾ അവനെ നോക്കി വശ്യമായി പുഞ്ചിരിച്ചു. അനന്തു അവളിലേക്ക് ആഞ്ഞു  ആ നെറ്റിയിൽ ചുണ്ടുകൾ അമർത്തി ചുംബിച്ചു.

“പോട്ടെടി…. “അനന്തു അവളെ നോക്കി ചോദിച്ചു

“ആം ” സ്നേഹ ആലസ്യത്തോടെ പുലമ്പിക്കൊണ്ട് അവനെ നോക്കി തലയാട്ടി.

സാവധാനം എണീറ്റു അവൻ താഴെ കിടക്കുന്ന ഡ്രസ്സ്‌ എടുത്തു അണിഞ്ഞു റൂമിനു വെളിയിലേക്ക് ഇറങ്ങി. പതിയെ സ്റെപ്സ്‌ ഇറങ്ങി പുറത്തേക്ക് വന്നു.

പൊച്ചിൽ നിർത്തിയ ബൈക്കിൽ കയറി ഇരുന്നു ചാവി ഇട്ട് ഓൺ ചെയ്തു വണ്ടി ഒന്ന് ഇരപ്പിച്ചു അവൻ പുറത്തേക്ക് ഇറക്കി വീട് ലക്ഷ്യമാക്കി കുതിച്ചു.

കുറച്ചു സമയത്തെ യാത്രക്ക് ശേഷം അവൻ വീട്ടിൽ തിരിച്ചെത്തി.വണ്ടിയിൽ നിന്നു ഇറങ്ങിയപ്പോഴെ പുറത്ത് ബാഗ് കഴുകി വെയിലത്ത് ഉണക്കാൻ വച്ചത് അവന്റെ ശ്രദ്ധയിൽപ്പെട്ടു.

ചിരിയോടെ അവൻ ഉള്ളിലേക്ക് കയറിയപ്പോൾ വെപ്രാളത്തോടെ ഓടി നടക്കുന്ന അമ്മയെ കണ്ടു.ശിവ കുറേ ബുക്ക്സ് ഒരു കെട്ടിലാക്കി എടുത്തു വയ്ക്കുന്നു. അനന്തു പതിയെ റൂമിലേക്ക് നടന്നു വന്നു.

അത്യാവശ്യം വേണ്ട തുണിത്തരങ്ങളും മറ്റും അവൻ എടുത്തു വച്ചു. വൈകുന്നേരം എല്ലാം പാക്ക് ചെയ്യാം എന്ന ഉദ്ദേശത്തോടെ അവൻ ടി വി യുടെ മുൻപിൽ ഇരുന്നു.

ഇടക്കിടക്ക് ചില ചാനലുകളിൽ തേവക്കാട്ട് ഗ്രൂപ്പിന്റെ പരസ്യം കണ്ടതും അവൻ പുഞ്ചിരിച്ചു. എല്ലാവരെയും കാണാൻ പോകുന്നതിന്റെ അത്യുത്സാഹം അമ്മയുടെ മുഖത്തു അവൻ കണ്ടു.

അവർ ഉഷാറോടെ എല്ലാ പണികളും ചെയ്തുകൊണ്ടിരുന്നു.കുറച്ചു കഴിഞ്ഞു മടുപ്പ് തോന്നിയതും അനന്തു ടി വി യിലേക്ക് കണ്ണും നട്ട് സ്നേഹയുമായി ഇടപഴകിയ കാര്യങ്ങൾ അയവിറക്കി.

അന്നത്തെ ദിവസത്തെ ശേഷിച്ച സമയം പാക്കിങ് കൊണ്ടും വീട് വൃത്തിയാക്കലും കൊണ്ടു തീർന്നു. രാത്രി ഭക്ഷണത്തിനു ശേഷം അനന്തു അവശതയോടെ റൂമിലേക്ക് വന്നു കിടന്നു.

കിടന്ന കിടപ്പിലേ അവൻ മയങ്ങി പോയി.പിറ്റേ ദിവസം രാവിലെ അമ്മ കുലുക്കി വിളിച്ചപ്പോൾ അനന്തു ഞെട്ടിപിടഞ്ഞെണീറ്റു. വേഗം കുളിയും പല്ലു തേപ്പും കഴിഞ്ഞു അടുക്കളയിലേക്ക് ചെന്നു.

“അനന്തു ഒരു മണിക്കൂർ കഴിഞ്ഞിട്ട് വണ്ടി വരുമെന്നാ ഏട്ടൻ പറഞ്ഞേ വേഗം റെഡി ആവ് ”

“അല്ല അമ്മേ നമുക്ക് വണ്ടി ആക്കി പോയാൽ പോരെ അവരെ എന്തിനാ ബുദ്ധിമുട്ടിക്കുന്നേ? ”

“മോനെ അതു വേണ്ട ഏട്ടൻ പറയുന്നത് പോലെ നമുക്ക് അനുസരിക്കാം അതുമതി.” മാലതി ഒരു താക്കീത് എന്ന പോലെ പറഞ്ഞു.

അനന്തു മിണ്ടാതെ ഭക്ഷണം കഴിച്ചു നേരെ മുത്തശ്ശന്റെ മുറിയിലേക്ക് ചെന്നു. അവിടെ കട്ടിലിൽ കിടന്നു കുറച്ചു നേരം അവൻ ചിന്തയിൽ ആണ്ടു.

ഈ വീടും മുത്തശ്ശന്റെ മുറിയും ഒക്കെ വിട്ടു പോകുവാണെന്നു ഓർത്തപ്പോൾ അവനു സങ്കടം അല തല്ലി. അല്പ നേരം അവിടെ കിടന്നപ്പോൾ അനന്തുവിന് ഒരു ആശ്വാസം പോലെ തോന്നി.

പൊടുന്നന്നെ വാതിൽ തുറക്കുന്നത് കേട്ട് അവന്റെ കണ്ണുകൾ അങ്ങോട്ടേക്ക് പാറി.ശിവ ഒരു നീല ചുരിദാർ അണിഞ്ഞു മുടിയൊക്കെ പുറകിലേക്ക് പിന്നിക്കെട്ടി സുന്ദരിയായി നിൽക്കുന്നു.

ശെരിക്കും അമ്മയുടെ സൗന്ദര്യം അതുപോലെ അവൾക്കും കിട്ടിയെന്നു അവനു തോന്നിപോയി. അവൻ അവളെ നോക്കി പുഞ്ചിരിച്ചു.

“ഡാ മരമാക്രി വണ്ടി വന്നു. പെട്ടെന്ന് വാ ”

“ഡീ നിന്നെ കാണാൻ നല്ല ചേലുണ്ട് ട്ടോ  ”

“ആണോടാ ” ശിവ നിന്ന നിൽപ്പിൽ കാൽ വിരൽ കൊണ്ടു നിലത്തു കളം വരയ്ക്കാൻ തുടങ്ങി.

“അധികം വരച്ചു മോള് അവിടെ കുഴിയാക്കണ്ടട്ടാ ” അനന്തു ഊറി ചിരിച്ചുകൊണ്ട് പറഞ്ഞു.

“പോടാ പട്ടി  “അവനെ നോക്കി കൊഞ്ഞനം കുത്തി ശിവ പോയി.

അനന്തു പതിയെ എണീറ്റു നിന്നു. സ്റ്റൂൾ എടുത്തു വച്ചു കയ്യെത്തിച്ചു ട്രങ്ക് പെട്ടി കയ്യിൽ എടുത്തു. അതുമായി കട്ടിലിലേക്ക് വന്നിരുന്നു.

ആഹ്ലാദത്തോടെ പെട്ടിയിൽ ആകെ അവൻ കയ്യോടിച്ചുകൊണ്ടിരുന്നു. അതിന്റെ പുറത്തു ആലേഖനം ചെയ്ത യോദ്ധാവിന്റെ ചിത്രത്തിൽ ചുംബിച്ചു.

അല്പ നേരം ആ പെട്ടി നെഞ്ചോടു ചേർത്തു വച്ചു മിഴികൾ പൂട്ടി അവൻ ഇരുന്നു. സാവധാനം അവൻ പെട്ടി കട്ടിലിലേക്ക് വച്ചു.

“ഇത് എന്റെ കയ്യിലേക്ക് വന്നത് മുതൽ മൊത്തം സൗഭാഗ്യങ്ങൾ ആണ് എനിക്ക് കിട്ടുന്നത്. സ്ത്രീകളെ മയക്കുന്ന വശീകരണ മന്ത്രം എനിക്ക് പ്രാപ്തമായി. ഇപ്പോഴിതാ ഇത്രയും കാലം അനുഭവിച്ച ദാരിദ്ര്യത്തിനും പട്ടിണിക്കും അവസാനം വന്നിരിക്കുന്നു. ഇന്ന് ഞങ്ങൾ തറവാട്ടിലേക്ക് പോകുകയാണ്. എന്റെ അമ്മയുടെ കുടുംബത്തിലേക്ക്. ഇനി ഞങ്ങൾ അനാഥരല്ല. ഞങ്ങൾക്ക് മുത്തശ്ശനുണ്ട് മുത്തശ്ശിയുണ്ട് അമ്മാവന്മാർ ഉണ്ട് ബന്ധുക്കൾ ഉണ്ട് ഇന്ന് ഞങ്ങൾക്ക് എല്ലാവരും ഉണ്ട്. എല്ലാം ഈ പെട്ടി കാരണമാണെന്ന് വിശ്വസിക്കാൻ ആണ് എനിക്കിഷ്ട്ടം. ഒരിക്കലും ഇത് ഞാൻ ദുരുപയോഗം ചെയ്യില്ല. ഇത് എന്റെ വാക്ക് ആണ്. ”

അനന്തു സന്തോഷത്തോടെ ആ പെട്ടി ഭദ്രമായി തിരികെ വച്ചു.റൂമിനു വെളിയിലേക്ക് ഇറങ്ങി അവൻ മുറി പൂട്ടി  നേരെ ബാഗും മറ്റും എടുക്കാൻ സ്വന്തം  റൂമിലേക്ക് പോയി.

ഈ സമയം അച്ഛച്ചന്റെ മുറിയിൽ പഴയ ആ സുഗന്ധം വീണ്ടും അലയടിക്കാൻ തുടങ്ങി. പതിയെ ആ ട്രങ്ക് പെട്ടി വായുവിൽ ഉയർന്നു മുറിയ്ക്ക് മധ്യഭാഗത്തു നിലയുറപ്പിച്ചു.

വീണ്ടും അതിൽ നിന്നും അഭൗമ്യമായ സുഗന്ധം അവിടമാകെ പരന്നു. പതിയെ ആ പെട്ടിയുടെ പുറത്തു ആലേഖനം ചെയ്ത യോദ്ധാവിന്റെ ചിത്രത്തിലെ കണ്ണുകളിൽ നിന്നും ഒരു ചുവന്ന പ്രകാശം പൊട്ടി പുറപ്പെട്ടു.

അതു മുറിയിലാകമാനം പ്രകാശ പൂരിതമായി. വായുവിലൂടെ അതു രണ്ടു തവണ ഭ്രമണം ചെയ്തു പറന്നു സാവധാനം യഥാ സ്ഥാനത്തേക്ക് എത്തിച്ചേർന്നു.

റൂമിൽ നിന്നും എടുത്ത ബാഗുകളുമായി അനന്തു മുറ്റത്തേക്ക് ഇറങ്ങി. ഈ സമയം ശിവയും മാലതിയും അവരവരുടെ സാധനങ്ങളുമായി മുറ്റത്തേക്ക് ഇറങ്ങിയിരുന്നു . മാലതി ഒരു ചുവന്ന സാരീ ആയിരുന്നു ചുറ്റിയിരുന്നത്. അനന്തു ഒരു ജീൻസും ബ്ലാക്ക് ഷർട്ടും ആണ് അണിഞ്ഞിരുന്നത്.

പുറത്തു നിൽക്കുന്ന പജീറോ കണ്ടു അനന്തുവിന്റെ കണ്ണുകൾ തിളങ്ങി.അവന് ഏറ്റവും ഇഷ്ട്ടപെട്ട വാഹനമായിരുന്നു അത്‌.

കാറിൽ നിന്നു ഇറങ്ങിയ ഡ്രൈവർ അവരെ വണങ്ങിയ ശേഷം അവരുടെ ബാഗും മറ്റു സാധനങ്ങളും കാറിലേക്ക് എടുത്തു വച്ചു.

“ഏട്ടൻ പറഞ്ഞു വിട്ടതാ”  മാലതി അനന്തുവിനെ നോക്കി പറഞ്ഞു .

അവൻ സന്തോഷത്തോടെ തലയാട്ടി. പോകുന്നതിന് മുൻപായി അച്ഛന്റെയും അച്ഛച്ചന്റെയും ഫോട്ടോയ്ക്ക് മുൻപിൽ നിന്നു ശിവയും അനന്തുവും കൈകൾ കൂപ്പി പ്രാർത്ഥിച്ചു.

മാലതിയുടെ കണ്ണുകൾ അറിയാതെ ഈറനണിഞ്ഞു.അവൾ മക്കളെ ചേർത്തു പിടിച്ചു കൊണ്ടു പറഞ്ഞു.

“മക്കളെ ഇന്ന് നമ്മൾ തറവാട്ടിലേക്ക് പോകുവാണ്. അവിടുള്ള എല്ലാവരെയും എന്റെ മക്കൾ സ്വന്തക്കാരെ പോലെ സ്നേഹിക്കണം. ആരെയും വേദനിപ്പിക്കരുത്. ഉപദ്രവിക്കരുത്. കേട്ടോ.  “മാലതി അറിയാതെ വിതുമ്പി പോയി.

“ഇല്ലമ്മേ ഒരിക്കലും ഞങ്ങൾ അങ്ങനെ ആരെയും ഉപദ്രവിക്കില്ല. എല്ലാവരെയും സ്നേഹിച്ചോളാം. ഞങ്ങൾ കാരണം ആരും അമ്മയെ കുറ്റം പറയൂല. ഞങ്ങൾ വാക്ക് തരുന്നു. ”

അനന്തു അമ്മയെ ഇറുക്കി പിടിച്ചു.ശിവ മാലതിയുടെ കണ്ണുകൾ പതിയെ കൈകൊണ്ടു തുടച്ചു മാറ്റി.അവർ ആന്തോഷത്തോടെ വീടിനു വെളിയിലേക്കിറങ്ങി.കാറിലേക്ക് കേറാൻ നേരം മാലതി തിരിഞ്ഞു നിന്നു വീട്ടിലേക്ക് ഒന്ന് പാളി നോക്കി.

ഒന്ന് ദീർഘ നിശ്വാസം എടുത്തു അവൾ കാറിലേക്ക് കയറി. കൂടെ ശിവയും കയറി ഇരുന്നു. ഡോർ അടച്ചു അനന്തു ഫ്രന്റ്‌ സീറ്റിലേക്ക് കയറിയിരുന്നു.ഡ്രൈവർ വണ്ടി ഓൺ ചെയ്തു റോഡിലേക്കിറക്കി നേരെ ദേശം എന്ന ഗ്രാമം ലക്ഷ്യമാക്കി മുന്നോട്ട് കുതിച്ചു.

യാത്രയിലുടനീളം അനന്തു ഡ്രൈവർ ചേട്ടനുമായി  സംസാരിച്ചുകൊണ്ടിരുന്നു. അദ്ദേഹം 10 വർഷത്തോളമായി തറവാട്ടിലെ ഡ്രൈവറായി ജോലി ചെയ്യുന്നു.രാജൻ എന്നായിരുന്നു അയാളുടെ പേര്.

യാത്രയ്ക്കിടെ ദേശം ഗ്രാമത്തിന്റെ സൗന്ദര്യത്തെക്കുറിച്ചും സംസ്കാരത്തെ കുറിച്ചും ജനങ്ങളെ കുറിച്ചും അയാൾ വാചാലനായി.

അനന്തു ആവേശത്തോടെ അതൊക്കെ കേട്ടു കൊണ്ടിരുന്നു. ശിവ ഈ സമയം മാലതിയുടെ മടിയിൽ കിടന്നു നിദ്രയെ പ്രാപിച്ചിരുന്നു. മാലതി മകളുടെ നെറുകയിൽ പതിയെ തഴുകിക്കൊണ്ട് പുറം കാഴ്ച്ചകൾ കാണുന്നതിൽ വ്യാപൃതയായി.

ഏകദേശം 7 മണിക്കൂർ യാത്ര ദേശത്തേക്ക് ഉണ്ടെന്നു ഡ്രൈവർ ചേട്ടൻ അനന്തുവിനോട് പറഞ്ഞു. അടുത്ത ജില്ലയിൽ ആണ് ആ സ്ഥലം എന്ന് അവനു ചെറിയൊരു ഊഹം ഉണ്ടായിരുന്നു.

ദേശം ഒരു അതിർത്തി ഗ്രാമം ആണെന്നും സാധാരണക്കാരായ ജനങ്ങൾ ആണ് അവിടെ താമസിക്കുന്നതെന്നും അവനു ഡ്രൈവർ ചേട്ടന്റെ  പറച്ചിലിലൂടെ മനസ്സിലായി.

വേഗം ആ ഗ്രാമത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ അനന്തുവിന് തിടുക്കമായി. ഇടക്ക് ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കേറിയും വഴിവക്കിൽ കാഴ്ചകൾ കണ്ടും അവർ യാത്രയിലെ വിരസത അകറ്റി.

വൈകുന്നേരം 5 മണിയോടെ അവർ ദേശം ഗ്രാമത്തിലേക്ക് എത്തി ചേർന്നു. തന്റെ ജന്മ സ്ഥലത്തേക്ക് തിരികെയെത്തിയതും മാലതി കൂടുതൽ ഉത്സാഹവതിയായി.തണുത്ത മന്ദ മാരുതൻ അവളെ സ്വാഗതം ചെയ്യാൻ എന്നവണ്ണം അവളെ തഴുകി തലോടി.

അവളുടെ കണ്ണുകൾ ആവേശത്തോടെ എല്ലായിടത്തും ഓടി നടന്നു.ദേശം ഗ്രാമത്തിന്റെ നാട്ടു കവലയിൽ എത്തിയപ്പോൾ അവൻ അത്ഭുതപ്പെട്ടു. വലിയ വികസനം ഇല്ലാത്ത സിനിമകളിൽ ഒക്കെ കണ്ടിട്ടുള്ള പോലത്തെ നാൽക്കവല ആണെന് അവനു തോന്നിപോയി.

അവിടുത്തെ വായുവിന് പോലും വല്ലാത്തൊരു ഊർജം ശരീരത്തിന് നൽകാൻ ആവുന്നുണ്ടെന്നു അവനു തോന്നി. ഇത്രയും പണക്കാർ ആയ തന്റെ അമ്മ വീട്ടുകാർ ഇങ്ങനൊരു ഗ്രാമത്തിൽ താമസിക്കുന്നതിന്റെ ഗുട്ടൻസ് അവനു പിടി കിട്ടിയില്ല.

കവലയിലൂടെ കുതിച്ചു പാഞ്ഞ പജീറോ ഒരു ഇറക്കം ഇറങ്ങി ചെന്നപ്പോൾ വലതു ഭാഗത്ത് ഒരു ഹയർ സെക്കന്ററി സ്കൂൾ അനന്തു കണ്ടു.

“മോനെ ഇതാ ഞാൻ പഠിച്ച സ്കൂൾ ” മാലതി സന്തോഷത്തോടെ അവനെ പുറകിൽ നിന്നും തോണ്ടി.

“ആണോ അമ്മേ ? “അനന്തു ചിരിയോടെ ആ സ്കൂളിന്റെ അങ്കണത്തിലേക്ക് എത്തിനോക്കി.

“അതേടാ”  മാലതിയുടെ ശബ്ദത്തിൽ എന്തോ നഷ്ട്ട ബോധം പോലെ അവനു തോന്നി.

അനന്തു ഡ്രൈവർ ചേട്ടനോട് കാർ നിർത്താൻ പറഞ്ഞു.അയാൾ സ്കൂളിന്റെ മുറ്റത്തേക്ക് കാർ കൊണ്ടു വന്നു നിർത്തി. അനന്തു പുറത്തേക്ക് ചാടിയിറങ്ങി പുറകിൽ നിന്നും മാലതിയുടെ കയ്യിൽ പിടിച്ചു വലിച്ചു. അവൾ പുറത്തേക്ക് ഇറങ്ങി വന്നു.

“എന്താ മോനെ ? ” അവൾ അത്ഭുതത്തോടെ അനന്തുവിനെ ഉറ്റു നോക്കി.

“വാ നമുക്ക് അമ്മയുടെ സ്കൂൾ ഒക്കെ കണ്ടിട്ട് വരാം.” ചുറ്റുപാടും ഒന്ന് വീക്ഷിച്ചുകൊണ്ട് അവൻ പറഞ്ഞു.

“ശെരി മോനെ” മാലതി സന്തോഷത്തോടെ തലയാട്ടി.

ശിവ നല്ല ഉറക്കപ്പിച്ചയതിനാൽ കൂടെ വരാൻ കൂട്ടാക്കിയില്ല. മാലതി അത്യുത്സാഹത്തോടെ അവൾ പഠിച്ച സ്കൂളിലൂടെ ഓടി നടന്നു.

അനന്തുവിന്റെ കയ്യിൽ പിടിച്ചു അവൾ ഓരോ കാര്യങ്ങളും ഓർമയിൽ നിന്നും പറഞ്ഞു കൊടുത്തു.അമ്മ ആ പഴയ ഏഴാം  ക്ലാസ്‌കാരിയായി മാറിയെന്നു അനന്തുവിന് തോന്നി.മാലതി സന്തോഷം കൊണ്ടു വീർപ്പുമുട്ടി.

“മോനെ അത്‌ കണ്ടോ ? ” കുറച്ചു മാറി ഒരു കിണറ്റിനു സമീപം പുതുക്കി പണിഞ്ഞ ഷെഡിലേക്ക് നോക്കി മാലതി കൈ ചൂണ്ടി കാണിച്ചു.

“എന്താ അമ്മേ അത്‌? ”

“മോനെ അത്‌ ഞാൻ ഇവിടെ പഠിക്കുന്ന സമയത്തു അവിടായിരുന്നു ഞങ്ങളുടെ കഞ്ഞിപ്പുര .ജാനുചേച്ചിയായിരുന്നു ഞങ്ങൾക്ക് കഞ്ഞി വച്ചു തന്നുകൊണ്ടിരുന്നത്. ”

“അയ്യേ പഠിക്കാൻ വന്നാലും തീറ്റയുടെ വിചാരം മാത്രേയുള്ളൂ അല്ലെ ? ”

അനന്തു മാലതിയെ കളിയാക്കി. അവൾ അവനെ തല്ലാനായി കയ്യോങ്ങിയപ്പോൾ അനന്തു ഒഴിഞ്ഞു മാറി. അങ്ങനെ മുന്നോട്ട് നടക്കുന്ന സമയത്താണ് അങ്ങേ മൂലയിൽ ഒരു പഴഞ്ചൻ കെട്ടിടം കണ്ടത്.

മാലതി അങ്ങോട്ടേക്ക് വേഗം നടന്നു. അനന്തു പുറകെ നടന്നെത്തി.മാലതി ആ ക്ലാസ്സ് മുറിയിലേക്ക് കയറി.പെട്ടെന്നു അവൾ പഴയ ആ ഒന്നാം ക്ലാസ്സുകാരി ആയി മാറി.

“അനന്തു ഈ റൂമിലാ അമ്മ ഒന്നാം ക്ലാസ്സിൽ പഠിച്ചേ ” മാലതി ആ ക്ലാസ്സ്‌ മുറിയുടെ പഴമയുടെ ഗന്ധം ആവോളം നുകർന്നുകൊണ്ട് പറഞ്ഞു.

തന്റെ നാടും വീടും കൂട്ടുകാരെയും ഒക്കെ വിട്ടു പോകേണ്ടി വന്നതിൽ അവളുടെ ഹൃദയം വിങ്ങി. ഇത് മനസ്സിലാക്കിയ അനന്തു ബാക്കി ഒന്നും കാണാൻ നിക്കാതെ മാലതിയുടെ കൈ പിടിച്ചു കാറിനു സമീപത്തേക്ക് നടന്നു.

അപ്പോഴും മാലതിയ്ക്ക് തന്നിൽ വല്ലാത്തൊരു അനുഭൂതി വന്നു നിറയുന്നതായി തോന്നി.അനന്തു അമ്മയെ കാറിലേക്ക് കയറ്റി പതിയെ ഫ്രന്റ്‌ സീറ്റിലേക്ക് കയറിരുന്നു.

ഡ്രൈവർ ചേട്ടൻ പതുക്കെ വണ്ടി മുന്നോട്ട് എടുത്തു. അല്പ ദൂരം പിന്നിട്ടപ്പോൾ വിശാലമായ ഒരു നെൽപ്പാടം റോഡിന്റെ ഇരു വശത്തുമായി കാണപ്പെട്ടു.

സിറ്റിയിൽ നിന്നും ഗ്രാമീണതയിലേക്ക് എത്തിയതിന്റെ നവ്യാനുഭൂതി അവൻ  ആവോളം നുകർന്നു.  പാടത്തിൽ ട്രാക്ടർ കൊണ്ടു ഉഴുതുമറിക്കുന്ന ഏതോ ഒരു കർഷകൻ. അങ്ങിങ്ങായി കുറേ ഞാറു നടുന്ന സ്ത്രീ പുരുഷ ജനങ്ങൾ.

ഇതൊക്കെ കണ്ട് ആസ്വദിച്ചു അനന്തു ഇരുന്നു. ഒരു ചെറിയ കലുങ്ക് കയറി കാർ വലത്തോട്ടെക്ക് തിരിഞ്ഞപ്പോൾ റോഡ് സൈഡിൽ പ്രൗഢിയോടെ നിക്കുന്ന ഒരു മന അനന്തുവിന്റെ ശ്രദ്ധയിൽ പെട്ടു.

ഡ്രൈവറെ കണ്ടതും സെക്യൂരിറ്റി വലിയ ഗേറ്റ് മലർക്കനെ തുറന്നു.അതിൽ തേവക്കാട്ട് മന എന്ന് എഴുതപ്പെട്ടത് അവൻ സാകൂതം നോക്കി.  ഡ്രൈവർ പജീറോ മനയുടെ മുൻപിലേക്ക് ഓടിച്ചു കൊണ്ടു വന്നു.

മുറ്റത്തു നിർത്തിയ അനേകം കാറുകൾക്കിടയിൽ അയാൾ പജീറോ കൊണ്ടു വന്നു നിർത്തി. അനന്തു മനയുടെ പുറംമോടി കണ്ടപ്പോഴേ ബോധം പോകുമെന്ന അവസ്ഥയിൽ ആയിരുന്നു.

ഇത്രയും വലിയൊരു വീട് അവൻ ജീവിതത്തിൽ ആദ്യമായിട്ടാണ് കാണുന്നത്.അത്‌ ഒരു നാല് കെട്ട് ആണെന്ന് ഒറ്റ നോട്ടത്തിൽ അവനു മനസ്സിലായി.

മനയുടെ പൂമുഖത്തു കുറേ ആൾക്കാർ തടിച്ചു കൂടി നിൽക്കുന്നത് കണ്ടപ്പോഴേ അവനിൽ നേരിയ ഒരു ഭയം നിറഞ്ഞു നിന്നു. അവൻ ചുറ്റുപാടും ഒന്ന് നോക്കി.

മുറ്റത്തിന്റെ പലയിടത്തും നാളികേരവും അടക്കയും റബ്ബറും ഒക്കെ കൂട്ടിയിട്ടിരിക്കുന്നത് അവൻ കണ്ടു.വലിയ പണക്കാർ ആയിട്ടുപോലും തനി നാടൻ ശൈലിയിൽ ആണ് ഇവർ ജീവിക്കുന്നതെന്ന് ഡ്രൈവർ ചേട്ടൻ പറഞ്ഞതിന്റെ പൊരുൾ അപ്പോഴാണ് അവനു മനസ്സിലായത്.

ഈ സമയം മാലതി ആകെ വല്ലാത്ത ധർമ്മസങ്കടത്തിൽ ആയിരുന്നു. സ്വന്തം അമ്മയെ വർഷങ്ങൾക്ക് ശേഷം കാണുമ്പോ എങ്ങനെ അവർ പ്രതികരിക്കുമെന്ന് അവൾക്ക് ഒരു നിശ്ചയവുമില്ലായിരുന്നു.

എങ്കിലും പൂമുഖത്തു തടിച്ചു കൂടി നിൽക്കുന്നവരെ കണ്ടപ്പോൾ മാലതി സകലതും മറന്നു കാറിൽ നിന്നും വെളിയിലേക്കിറങ്ങി.

സാരിയുടെ കോന്തല കയ്യിൽ മുറുകെ പിടിച്ചു വിറയലോടെ അവൾ ശിവയുടെ കയ്യിൽ പിടിച്ചു മുന്നോട്ട് നടന്നു.പൂമുഖത്തു നിന്നവർ വെളിയിലേക്ക് വേഗം ഇറങ്ങി.

അമ്മയെ മുൻപിൽ കണ്ടതും മാലതിയ്ക്ക് സന്തോഷം കൊണ്ടു കണ്ണുകൾ ഈറനണിഞ്ഞു. ആ വൃദ്ധ മാതാവ് തന്റെ വയ്യായ്ക മറന്നു തന്റെ മകളെ കാണാൻ പുറത്തേക്ക് ഇറങ്ങി വന്നു.

“മോളെ”

ആ അമ്മ ഓടി പിടഞ്ഞു വന്നു മാലതിയെ ഇറുകെ പുണർന്നു പൊട്ടി കരഞ്ഞു.മാലതി വിതുമ്പികൊണ്ട് അവരെ കെട്ടിപിടിച്ചു.

“അ… അമ്മേ  ”

എങ്ങി കരയുന്നതിനിടെ മാലതി വാക്കുകൾ പറയാൻ വിക്കി.

“ന്റെ പൊന്നു മോളെ എന്തിനാ ഈ അമ്മേനെ  വിട്ടു പോയെ? അമ്മ കാത്തിരിക്കുവായിരുന്നു ഇത്രേം കാലം ന്റെ കുട്ടീനെ ഒരു നോക്ക് കാണാൻ. കണ്ണടയ്ക്കുന്നതിനു മുൻപ് ഒന്ന് കാണണെന്നാ കണ്ണനോട് പ്രാർത്ഥിച്ചേ. അവസാനം ന്റെ പ്രാർത്ഥന ഈശ്വരൻ കേട്ടൂലോ  ”

ആ വൃദ്ധ അവളുടെ നെറുകയിൽ തഴുകി. മാലതി മാപ്പിരക്കുന്ന പോലെ അമ്മയുടെ കാലിലേക്ക് വീണു.

“അമ്മേ എന്നോട് ക്ഷമിക്കണേ ”

“ന്താ ന്റെ കുട്ടീ ഈ കാട്ടണേ. ന്റെ കുട്ടിയോട് ഈ അമ്മക്ക് സ്നേഹം മാത്രേ ഉള്ളു. ”

വൃദ്ധ മാതാവ് മാലതിയുടെ കവിളിൽ ചുംബിച്ചു.

“ഇതാണോ എന്റെ മാലതീടെ കുട്ടി ശിവ മോള് ”

ശിവയെ ഇറുകെ പുണർന്നുകൊണ്ട് കാർത്യായനി ചോദിച്ചു. ശിവ ലജ്ജകൊണ്ടു അതേ എന്ന് തലയാട്ടി.

“അതേ അമ്മേ  ഇതാ എന്റെ ശിവ ”

മാലതി അമ്മയെ നോക്കി. ഈ സമയം മാലതിയുടെ ആങ്ങളമാരും അവരവരുടെ ഭാര്യമാരും അവരെ വന്നു പൊതിഞ്ഞു.

തങ്ങളുടെ നഷ്ട്ടപെട്ടു പോയ കുഞ്ഞിപ്പെങ്ങളെ തിരിച്ചു കിട്ടിയതിൽ അവർ അതിയായി സന്തോഷിച്ചു. മുത്തശ്ശൻ മാലതിയെ തന്നിലേക്ക് ചേർത്തു പിടിച്ചു.

അവൾ അദ്ദേഹത്തിന്റെ കാലിൽ തൊട്ട് വന്ദിച്ചു. ആ വൃദ്ധ പിതാവ് അവളെ നിറഞ്ഞ കണ്ണുകളോടെ ആശ്ലേഷിച്ചു.

“മാലതി അനന്തുട്ടൻ എവിടെ? ”

ബലരാമൻ ശങ്കയോടെ വണ്ടിയിലേക്ക് നോക്കി.അനന്തു അമ്മയ്ക്ക് കിട്ടുന്ന സന്തോഷത്തിലും സ്‌നേഹത്തിലും മതി മറന്നു നിൽക്കുവായിരുന്നു.

അവൻ ഡ്രൈവർ ചേട്ടനോട് നന്ദി പറഞ്ഞു ബാഗ്പാക്കും കയ്യിൽ എടുത്തു പുറത്തേക്കിറങ്ങി. പതിയെ അത്‌ തോളത്തേക്കിട്ട് അവൻ അവരെ നോക്കി പുഞ്ചിരിച്ചു.

അനന്തുവിനെ കണ്ടതും എല്ലാവരുടെയും മുഖത്തു ഞെട്ടൽ കണ്ട് മുത്തശ്ശൻ ചിരിച്ചു. ബലരാമൻ ഗൂഢ മന്ദസ്മിതത്തോടെ അവരുടെ ഞെട്ടൽ കണ്ട് ആസ്വദിച്ചു.

മാലതിയുടെ അമ്മ കാർത്യായനി കണ്ണുകൾ അമർത്തി തുടച്ചു ഒരു നോക്ക് അവനെ കണ്ടു. പതിയെ വിറയലോടെ അനന്തുവിന്റെ അടുത്തേക്ക് നടന്നു വന്നു. അവർ വിതുമ്പലോടെ അനന്തുവിനെ നെഞ്ചിലേക്ക് വീണു പൊട്ടിക്കരഞ്ഞു

“മോനെ ദേവാ….. എന്റെ പൊന്നു മോനെ ”

ആ വൃദ്ധ മാതാവ് പൊട്ടികരഞ്ഞു. അനന്തു ആകെ ധർമ്മസങ്കടത്തിലായി. അന്ന് മുത്തശ്ശനും തന്നെ ദേവാ എന്ന് വിളിച്ചു കരഞ്ഞത് അവനു ഓർമ്മ വന്നു.

അവൻ സങ്കടത്തോടെ മുത്തശ്ശിയെ കെട്ടിപിടിച്ചു അവരുടെ കണ്ണുകൾ അമർത്തി തുടച്ചു. ബലരാമൻ ഓടി വന്നു അമ്മയെ പിടിച്ചു അനന്തുവിൽ നിന്നും അടർത്തി മാറ്റി.

“അമ്മേ ഇത് ദേവനല്ല അനന്തുവാണ്. മാലതിയുടെ മകൻ.സൂക്ഷിച്ച് നോക്കമ്മേ ഒന്നുകൂടി ”

ബലരാമൻ പറഞ്ഞത് കേട്ട് കാർത്യായനി അവനെ സൂക്ഷിച്ചു നോക്കി.പക്ഷെ ആ മുഖത്ത് നിന്നും കണ്ണെടുക്കാൻ ആ മാതാവിന് തോന്നിയില്ല.

“അനന്തുവാണോ ഇത് ”

ബലരാമനെ അവർ സങ്കടത്തോടെ നോക്കി.

“അതേ അമ്മേ ഇത് നമ്മടെ അനന്തുവാണ്.”

അയാൾ അമ്മയെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു. അവർ അനന്തുവിന്റെ കൈയിൽ മുറുകെ പിടിച്ചു.മാലതിയുടെ സഹോദരന്മാർ വന്നു അനന്തുവിനെ കെട്ടിപിടിച്ചു.

പിന്നെ അവന്റെ മുഖത്തേക്ക് ആശ്ചര്യത്തോടെ നോക്കി നിന്നു.അവർക്കൊക്കെ തന്നോട് വല്ലാത്ത ഒരു വാത്സല്യമാണെന്ന് അവന് തോന്നി.ബലരാമൻ ഓരോരുത്തരെ പിടിച്ചുക്കൊണ്ട് പറഞ്ഞു.

“അനന്തു ഇതെന്റെ അനിയന്മാരാ…  പ്രഭാകരൻ, ഭാസ്കരൻ, വിജയൻ. ഇത് പ്രഭാകരന്റെ ഭാര്യ സുഷമ. പിന്നെ ഇത് വിജയന്റെ ഭാര്യ ഷൈല. അത്‌ ഭാസ്കരന്റെ ഭാര്യ രാധ . അതാണ്‌ നിന്റെ അമ്മായിമാർ.”

അവിടുള്ള സ്ത്രീ ജനങ്ങളെ നോക്കി ബലരാമൻ പറഞ്ഞു. അവർ അനന്തുവിനെ ഉറ്റു നോക്കി.അനന്തു അവരെ നോക്കി കൈകൾ കൂപ്പി.

“അനന്തു ഇതാണ് എന്റെ ഭാര്യ സീത ”

ബലരാമൻ തന്റെ അടുത്തുള്ള മെലിഞ്ഞു കൊലുന്നനെ ഉള്ള സ്ത്രീ രത്നത്തെ ചേർത്തു നിർത്തിക്കൊണ്ട് പറഞ്ഞു. അനന്തു അവരെ നോക്കി കൈ കൂപ്പി. സീത അനന്തുവിന്റെ നെറുകയിൽ വാത്സല്യപൂർവ്വം തലോടി.

അനന്തു പൂമുഖത്തേക്ക് എത്തിനോക്കി. അവിടെ കുറേ പേര് നിൽക്കുന്നത് അവൻ കണ്ടു. ബലരാമൻ അവരെ കൈ കാട്ടി വിളിച്ചു. ഈ സമയം അനന്തുവും ശിവയും മാലതിയും ഒരുമിച്ചു നിന്നു.

“മാലതി ഇതെന്റെ മക്കളാ ശിവജിത്തും മീനാക്ഷിയും.”

ബലരാമൻ മക്കളെ അവളുടെ മുൻപിലേക്ക് പിടിച്ചു നിർത്തി. മാലതി അവരെ ചേർത്തു പിടിച്ചു. ശിവജിത്തും മീനാക്ഷിയും പുച്ഛത്തോടെ അനന്തുവിനെ നോക്കി.

അനന്തുവിന് അത് മനസിലായെങ്കിലും അത് കാര്യമാക്കാതെ അവർക്ക് കൈ നീട്ടി.ശിവയോടും അങ്ങനെ തന്നായിരുന്നു അവരുടെ പ്രതികരണം.

“ശിവജിത്ത് നമ്മുടെ ബിസിനസ് നോക്കി നടത്തുവാ.. മീനാക്ഷി നമ്മുടെ തന്നെ എയ്ഡഡ് സ്കൂളിൽ തന്നെ ടീച്ചറാണ്. ”

ബലരാമൻ അഭിമാനത്തോടെ പറഞ്ഞു.

“മാലതി ഇതെന്റെ മക്കളാ അനുരാധയും അനുരാജും. അനുരാധ നമ്മുടെ ബിസിനസിൽ ആണ്. ശിവജിത്തിന്റെ കൂടെ ..അനുരാജ് MBA കഴിഞ്ഞതേയുള്ളൂ ഇപ്പോ ” ഭാസ്കരൻ തന്റെ മക്കളെ ചേർത്തു നിർത്തി പറഞ്ഞു.

“മാലതി എനിക്ക് മൂന്ന് പിള്ളേരാ…മൂത്തയാളുടെ പേര് രേവതി BCA പഠിക്കുന്നു. നടുക്കുള്ളത് രഞ്ജിത്ത്. അവനിപ്പോ SSLC ആണ്. അവസാനത്തെ ആള് അമൃത. അവൾ ആറാം ക്ലാസ്സിൽ പഠിക്കുന്നു . പ്രഭാകരൻ സന്തോഷത്തോടെ പറഞ്ഞു.

“മോളെ മാലതി ഇതാ എന്റെ മക്കൾ.. ഇരട്ടകളാ..അമല,  അമൽ… എഞ്ചിനീയറിംഗ് പഠിക്കുവാ… പിന്നെ ഉള്ളത് എന്റെ അഞ്‌ജലി മോളാ. അവൾ വീടിന്റെ ഉള്ളിലുണ്ട്. ഒരു ചെറിയ ആക്‌സിഡന്റ് പറ്റി അവൾക്ക്. ഇപ്പൊ കിടപ്പിലാണ്. പക്ഷെ എന്റെ കുട്ടി വേഗം തിരിച്ചു വരും എല്ലാ വയ്യായ്കയും മാറി. വിജയൻ പതർച്ചയോടെ പറഞ്ഞു. എല്ലാരും പൊടുന്നനെ മൗനത്തിലായി.മാലതി ഏട്ടനെ സമാധാനിപ്പിക്കാൻ എന്നവണ്ണം കയ്യിൽ പിടിച്ചു. സെക്കൻഡുകൾ അവിടെ ഒരു നിശ്ശബ്ദത തട്ടി കളിച്ചു. വിജയന്റെ ഭാര്യ ഷൈല സങ്കടത്തോടെ കണ്ണുകൾ ഒപ്പിയെടുത്തു.

“മോളെ ഷൈലേ വിഷമിക്കാതെ. നമ്മുടെ മാലതി മോള് വർഷങ്ങൾക്ക് ശേഷം തിരിച്ചു വന്നിരികുവല്ലേ  അവളെയും വിഷമിപ്പിക്കാതെ”

മുത്തശ്ശൻ ഒരു ശാസന എന്നപോലെ പറഞ്ഞു.

“അവരെ മുറ്റത്തു തന്നെ നിർത്താതെ ഉള്ളിലേക്ക് കേറട്ടെ. ”

ബലരാമൻ ഉറക്കെ വിളിച്ചു പറഞ്ഞു.

“മുത്തശ്ശൻ മാലതിയുടെയും ശിവയുടെയും കൈകൾ പിടിച്ചു വീടിന്റെ പൂമുഖം കടന്നു ഉള്ളിലേക്ക് കയറി. തന്റെ വീട്ടിലേക്ക് തിരിച്ചു കയറിയപ്പോൾ നഷ്ട്ടപെട്ടതെന്തോ തിരിച്ചു കിട്ടിയ അനുഭൂതി ആയിരുന്നു മാലതിക്ക്.

വിശാലമായ ഹാൾ ആണെന്ന് അനന്തുവിനു മനസ്സിലായി. നാലുകെട്ട് ആണെങ്കിലും ആധുനികമായ സൗകര്യങ്ങളുമായി  സമന്വയിപ്പിച്ച ഒരു മന ആണ് ഇതെന്ന് അവനു തോന്നി.പഴമയിൽ ഒരു ലക്ഷ്വറി സൗകര്യങ്ങൾ അവിടുണ്ടെന്നു അവനു തോന്നി.

തോളിൽ തൂക്കിയിരുന്ന ബാഗ് അവൻ കയ്യിൽ പിടിച്ചു നിന്നു.ബന്ധുക്കൾ എല്ലാവരും അവർക്ക് ചുറ്റുമായി നിൽക്കുന്നു. ശിവയ്ക്ക് വല്ലാതെ ശ്വാസം മുട്ടുന്നതായി തോന്നി. അവൾ മാലതിയുടെ പുറകെ നിന്നു.

ബലരാമൻ അനന്തുവിനെ നോക്കി ഹാളിന്റെ അറ്റത്തേക്ക് കൈ ചൂണ്ടി. അവൻ ആകാംക്ഷയോടെ അങ്ങോട്ട് നോക്കി. ഒറ്റ നോട്ടം നോക്കിയതും വിശ്വാസം വരാതെ അവൻ കണ്ണുകൾ വീണ്ടും ചിമ്മി തുറന്നു.

അനന്തുവിന്റെ നട്ടെല്ലിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞത് പോലെ അവനു തോന്നി. വിറയലോടെ അവന്റെ കയ്യിൽ നിന്നും ബാഗ് നിലത്തേക്ക് ഊർന്നു വീണു.

അവൻ അടിവച്ചടി വച്ചു ഭിത്തിയ്ക്ക് മദ്ധ്യേ ഉള്ള ജാലകത്തിനു സമീപം വന്നു നിന്നു.അതിനു സമീപം തൂക്കിയിരിക്കുന്ന മാലയിട്ടിരിക്കുന്ന ഛായാ ചിത്രത്തിലേക്ക് അവൻ ഉറ്റു നോക്കി.

തന്റെ അതേ മുഖഛായാ ഉള്ള ആളുടെ ചിത്രം കണ്ടു അവൻ ഞെട്ടിത്തരിച്ചു നിന്നു. വിശ്വാസം വരാതെ അവൻ ആ ചിത്രത്തിലൂടെ കൈകൾ കൊണ്ടു തഴുകി.

കൈയ്യിലൂടെ തന്റെ ശരീരത്തിലേക്ക് വിദ്യുത് പ്രവാഹം നടക്കുന്നതായി അവനു അനുഭവപ്പെട്ടു. തളർച്ചയുടെ അവൻ ആ ചിത്രത്തിൽ നിന്നും കൈ വലിച്ചെടുത്തു.

ആ മിഴിവുറ്റ ചിത്രത്തിലേക്ക് അവൻ ഉറ്റു നോക്കി. തന്റെ അതേ ചിരിയും മുഖവും മുടിയും എന്തിനു കണ്ണുകൾപോലും ഒരേ പോലെയാണെന്നത് അവനെ അത്ഭുതപ്പെടുത്തി.

തന്റെ അതേ നീല കണ്ണുകൾ ആണ് ചിത്രത്തിൽ ഉള്ള ആൾക്കും ഉള്ളതെന്ന് തിരിച്ചറിഞ്ഞപ്പോൾ അനന്തുവിനു മോഹാലസ്യപ്പെടുന്നതായി തോന്നി. അവൻ വീഴാതിരിക്കാൻ അടുത്ത് കണ്ട ദിവാനിൽ കൈയുറപ്പിച്ചു വച്ചു.

ആ ചിത്രത്തിൽ നിന്നും കണ്ണുകൾ എടുക്കാൻ അവനു തോന്നിയതേയില്ല . അത്‌ തന്റെ ആരോ ആണെന്നും അയാളുമായി മുൻപ് പരിചയമുണ്ടെന്നും ആരോ അശരീരി പോലെ അവന്റെ കാതിൽ പറയുന്നതായി അവനു തോന്നി.

ഈ സമയം ബലരാമൻ അനന്തുവിന്റെ അടുത്തേക്ക് വന്നു അവനെ ചേർത്തു നിർത്തിക്കൊണ്ട് പറഞ്ഞു.

“അനന്തുട്ടാ ഇതാണ് ഞങ്ങളുടെ ദേവൻ. എന്റെ കുഞ്ഞനിയൻ. അതായതു നിന്റെ അമ്മയുടെയും ഞങ്ങളുടെയും മറ്റൊരു അനിയൻ ” ബാലരാമന്റെ ശബ്ദത്തിൽ എന്തോ നഷ്ട്ടബോധം  ഘനീഭവിക്കുന്നതായി അവനു തോന്നി.

“ഇതാണ് അനന്തു ഞാൻ പറഞ്ഞ സർപ്രൈസ് ” മാലതി ദേവന്റെ ഫോട്ടോയിലേക്ക് സങ്കടത്തോടെ ഉറ്റു നോക്കി.

ശിവ ഇതൊക്കെ കണ്ടു തലകറങ്ങിവീഴുമെന്ന അവസ്ഥയിലായി.

ഈ സമയം അങ്ങ് മൈലുകൾക്കപ്പുറം പർണശാലയിൽ  ഓട്ടുരുളിയിലെ ചന്ദനം ചാലിച്ച ജലത്തിൽ അനന്തുവിന്റെ മുഖം ദർശിച്ചതും ജലോപരിതലത്തിലൂടെ കൈവിരൽ ഓടിച്ചു ഓളങ്ങൾ സൃഷ്ട്ടിച്ചു ആ ദൃശ്യത്തെ മായാമോഹിനി മറച്ചു. അവർ ആകെ ചിന്താധീനയായി കാണപ്പെട്ടു. അവർക്ക് സമീപം നിന്നിരുന്ന സന്യാസി ശ്രേഷ്ഠൻ മായാമോഹിനിയെ നോക്കി കൈകൾ കൂപ്പി വണങ്ങി.

“സ്വാമിനി അതെന്തൊരു മായയാണ്. എങ്ങനാണ് അവർ ഇരുവർക്കും അണുകിട വ്യത്യാസമില്ലാതെ ഒരേ മുഖസാദൃശ്യം ലഭിച്ചത് ?”

അയാൾ ചോദ്യഭാവേന അവരെ നോക്കി ചോദിച്ചു.

“അതിനു കാരണം ഒന്നേയുള്ളു. നമ്മൾ ആ ഛായാചിത്രത്തിൽ ദർശിച്ച ദേവൻ എന്ന ആളുടെ പുനർജന്മം തന്നെയാണ് അനന്തു എന്ന ആ യുവാവ് . ”

“അതെങ്ങനെ സംഭവ്യമായി ദേവി ?  പുനർജ്ജന്മം ആണെങ്കിൽ എന്തുകൊണ്ട് സ്വന്തം മാതാപിതാക്കളെ പുനർജ്ജന്മം വീണ്ടെടുത്ത ആൾ തിരിച്ചറിഞ്ഞില്ല ? ”

സന്യാസി ശ്രേഷ്ഠൻ തന്റെ സംശയം പ്രകടിപ്പിച്ചു.

“കാരണം ഇതാണ് ശ്രവിച്ചോളൂ… മുൻജന്മത്തിലെ ഓർമ്മകൾ അവനു തിരികെ കിട്ടാൻ കാരണഭൂതയായിട്ടുള്ള ആളുടെ സാമീപ്യം അവിടെ കാണുന്നില്ല. അവർ ഇരുവരും എപ്പോൾ കണ്ടുമുട്ടുന്നുവോ അപ്പോൾ മുതൽ അനന്തുവിന് മുൻജന്മത്തിലെ ഓർമ്മകൾ ഓരോന്നായി സമയമെടുത്ത് തിരികെ കിട്ടും. അതിനായി നമുക്കും കാത്തിരിക്കാം. ”

പുഞ്ചിരിയോടെ അവർ ഓട്ടുരുളിയിലേക്ക് ദൃഷ്ടി പതിപ്പിച്ചു.

Nb : കഥ എല്ലാവർക്കും ഇഷ്ടമായാൽ മറുപടി തരണേ…. അപ്പോ അടുത്ത ആഴ്ച കാണാട്ടോ…. സ്നേഹത്തോടെ ചാണക്യൻ.

Comments:

No comments!

Please sign up or log in to post a comment!