കടുംകെട്ട് 9
” അച്ചു, അവർ എന്തിയെ?? ” വീട് പൂട്ടി ഇറങ്ങിയപ്പോൾ ഞാൻ അച്ചുവിനോട് ചോദിച്ചു.” അവർ ചിതയുടെ അവിടെ നിന്ന് പ്രാർഥിക്കുവാ ചേച്ചി ” അച്ചു, അത് പറഞ്ഞപ്പോൾ ഞങ്ങളും ബാഗ് ഒക്കെ എടുത്തു അവിടേക്ക് ചെന്നു. തൊടിയിൽ അമ്മ എരിഞ്ഞൊടുങ്ങിയ സ്ഥലത്തു നിറകണ്ണുകളോടെ നിൽക്കുകയാണ് കീർത്തന. തൊട്ട് പറ്റെ എന്താ ഏതാ എന്ന് ഒന്നും മനസിലാവാതെ കാർത്തിക്കും. അച്ഛൻ അവരെ രണ്ടുപേരെയും ചേർത്ത് പിടിച്ചു, പിന്നെ കാറിന്റെ അടുത്തേക്ക് നടന്നു. അനിയനിയന്റെ കയ്യിൽ മുറുകെ പിടിച്ചു, കണ്ണുനീർ തുടച്ചു അവൾ അച്ഛന്റെ ഒപ്പം വന്നു. ഞങ്ങളുടെ കൂടെ വീട്ടിലേക്ക് പോരാൻ പറഞ്ഞപ്പോൾ സത്യത്തിൽ ആദ്യം അവൾ സമ്മതിച്ചില്ല. അത് എന്റെ കെട്ടിയോനെ പേടിച്ചു ആവണം. അവർക്ക് വേറെ ബന്ധുക്കൾ ആരും ഇല്ല, അച്ഛൻ കഴിഞ്ഞ കുറച്ച് വർഷങ്ങൾ ആയി അയച്ച് കൊടുത്ത പണം കൊണ്ട് കെട്ടിപ്പൊക്കിയ, തേച്ചിട്ട് പോലുമില്ലാത്ത ഈ വീട് മാത്രം ആണ് അവരുടെ ഏക സമ്പാദ്യം, ചെറുപ്പത്തിലേ അവൾക്ക് അച്ഛനെ നഷ്ടമായി, ഇപ്പൊ അമ്മയേയും. ഇങ്ങനെ ഒരു അവസ്ഥയിൽ ഇവരെ തനിച്ചാക്കാൻ അച്ഛന്റെ മനസ്സ് അനുവദിച്ചില്ല. അമ്മയും എതിർ ഒന്നും പറയാത്തത് കൊണ്ട് അച്ഛൻ അവരെ ഞങ്ങളുടെ കൂടെ കൂട്ടാൻ തീരുമാനിച്ചു. അവളുടെ ചേട്ടായിയുടെ സ്വഭാവം നന്നായി അറിയാവുന്ന കൊണ്ട് ആവണം അച്ചു ഈ തീരുമാനത്തോട് വലിയ താല്പര്യം ഒന്നുമില്ല. പിന്നെ അവരുടെ അവസ്ഥ അറിയാവുന്ന കൊണ്ട് മൗനം പാലിച്ചു.
ഞങ്ങൾ കാറിൽ കയറി, കീർത്തന ഒന്നുകൂടി തിരിഞ്ഞു നോക്കി. താൻ കളിച്ചു വളർന്ന, തന്റെ അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണ്. അവരോടു മനസ് കൊണ്ട് യാത്ര പറഞ്ഞിട്ട് വണ്ടിയിൽ കയറി. ഞങ്ങൾ നാട്ടിലേക്കു തിരിച്ചു.
മൂന് ദിവസം മുന്നേ അച്ഛൻ ഓടി വന്ന് റെഡിയാകാൻ പറഞ്ഞപ്പോൾ ഒരിക്കലും ഓർത്തില്ല അത് അങ്ങേരുടെ അമ്മയുടെ ഫ്യൂണറൽന് പോവാൻ ആയിരിക്കും എന്ന്. അവിടെ ചെന്ന് ഇറങ്ങിയപ്പോൾ അമ്മയാണ്, മരിച്ചത് ആരാണ് എന്നൊക്കെ എനിക്കും അച്ചുവിനും പറഞ്ഞു തന്നത്. അത് കേട്ടപ്പോ അച്ചുവിന് ആദ്യം ദേഷ്യം ആണ് വന്നത്. ചേട്ടന്റ അല്ലേ പെങ്ങൾ. പിന്നെ ആ കൊച്ചിന്റെ കരച്ചിൽ ഒക്കെ കണ്ടപ്പോൾ അവൾ ഒന്ന് അടങ്ങി. ഞങ്ങൾ എത്തി ഒരു മണിക്കൂർ ഒക്കെ കഴിഞ്ഞാണ് നന്ദേട്ടൻ എന്റെ കെട്ടിയോനെ കൂട്ടികൊണ്ട് വന്നത്. ഒരു വലിയ പൊട്ടിത്തെറി ആണ് ഞങ്ങൾ പ്രതീക്ഷിച്ചത്. പക്ഷെ അത്ര വലിയ ഭൂകമ്പം ഒന്നും ഉണ്ടായില്ല. സത്യം പറഞ്ഞാൽ കീർത്തന ആരാണ് എന്നൊക്കെ നന്ദേട്ടന് നേരത്തെ അറിയാം എന്ന് അറിഞ്ഞത്, അങ്ങേർക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു.
നന്ദേട്ടനോട് സംസാരിക്കുമ്പോൾ ദേഷ്യപ്പെടുകയാണ് എന്ന് തോന്നുമെങ്കിലും അങ്ങേര് കരച്ചിൽ അടക്കാൻ പാട് പെടുകയായിരുന്നു. ഇനിയും നിന്നാൽ കരഞ്ഞു പോവും എന്ന് തോന്നിയത് കൊണ്ടാവും അവിടെ നിന്ന് പോന്നത്. പക്ഷെ ആ അമ്മയുടെ ചിതക്ക് തീ വെച്ചിട്ട് എങ്കിലും പോവാമായിരുന്നു. ഒരു മകൻ എന്ന നിലയിൽ ആ ഒരു കടമയെങ്കിലും പൂർത്തി ആക്കാൻ പാടില്ലായിരുന്നോ. എന്തൊക്ക ആയാലും പെറ്റവയറല്ലേ.
അങ്ങേര് പോയിട്ട് ഇന്ന് മൂന് ദിവസം ആവുന്നു ഇതേവരെ ഒന്ന് വിളിക്കണം എന്ന് പോലും തോന്നിയിട്ടില്ല. എല്ലാരും നല്ല ടെൻഷനിൽ ആണ്, പ്രതേകിച്ച് അച്ചു. മൂന് ദിവസം ആ വീട്ടിൽ അവൾ കഴിച്ചു കൂട്ടിയത് എങ്ങനെ ആണെന്ന് അവൾക്കേ അറിയൂ. ഈ മൂന് ദിവസം ഞങ്ങൾ അവരുടെ വീട്ടിൽ ആയിരുന്നു.
” വാ ഇറങ്ങ്, ഇതാണ് ഇനിമുതൽ നിങ്ങളുടെ വീട്, സ്വന്തം വീട് പോലെ കരുതണം ” അമ്മ കീർത്തനയോട് പറഞ്ഞതാണ്. അച്ചു അന്നേരം അകത്തേക്ക് കയറി പോയി. ഞാൻ കീർത്തനയുടെ കവിളിൽ ഒന്ന് തലോടി, എന്നിട്ട് അവളെയും വിളിച്ചോണ്ട് അകത്തേക്ക് കയറി. ഒപ്പം അമ്മയും. അന്നേരം നന്ദേട്ടൻ വന്നു അച്ഛനോട് എന്തൊക്കയോ പറഞ്ഞു.
” നന്ദേട്ടാ ” തിരികെ ബൈക്കിൽ കയറി പോവാൻ പോയ നന്ദേട്ടനെ ഞാൻ വിളിച്ചു.
” എന്താ ആരതി?? ”
” അങ്ങേരെ കുറിച്ച് വല്ല വിവരവും ഉണ്ടോ?? ” ഞാൻ മടിച്ചു മടിച്ചു ചോദിച്ചു. നന്ദേട്ടൻ ഒന്ന് പുഞ്ചിരിചു.
” ഇത് വരെ ഇല്ല, ഉടനെ കണ്ട് പിടിക്കാം, അവൻ ഫോൺ എടുത്തിട്ടില്ല. ഞാൻ ACP അളിയനെ വിളിച്ചുരുന്നു. ട്രാഫിക് കാം, ടോൾ ഒക്കെ നോക്കി അവന്റെ വണ്ടിയും അവനും എവിടെ ആണ് എന്നും ഒക്കെ ഉടനെ കണ്ട് പിടിക്കാം എന്നാണ് അളിയൻ പറഞ്ഞത്. ” നന്ദേട്ടൻ.
” നന്ദേട്ടാ, കേൾക്കുമ്പോൾ സില്ലി ആണെന്ന് തോന്നാം. പുള്ളി പോയി മൂന്നാല് മണിക്കൂർ കഴിഞ്ഞപ്പോൾ തൊട്ട് നെഞ്ചിൽ എന്താണ് എന്ന് അറിയാത്ത ഒരു ഭാരം. പുള്ളിക്ക് എന്തോ അപകടം പറ്റിയ പോലെ ഒരു തോന്നൽ ” പറയണ്ട എന്ന് വിചാരിച്ചതാണ്. പക്ഷെ ഈ അൺഈസിനെസ്സ് സഹിക്കാൻ വയ്യ.
” ഏയ് അവന് ഒന്നും പറ്റില്ല, എന്തേലും മൂഡോഫ് ഇതേപോലെ ഇടക്കൊക്കെ അവൻ മുങ്ങാറുള്ളതാ. നിനക്ക് ഇത് ആദ്യം ആയത് കൊണ്ട് തോന്നുന്നതാ. പേടിക്കണ്ട. എന്തായാലും ഉടനെ തന്നെ അവനെ പൊക്കാം പേടിക്കാതെ ഇരി. ” ഇത്രയും പറഞ്ഞിട്ട് നന്ദേട്ടൻ പോയി. നന്ദേട്ടൻ പറഞ്ഞത് പോലെ എന്റെ വെറും തോന്നൽ മാത്രം ആവണേ എന്ന് ഞാനും പ്രാർത്ഥിച്ചു.
______________________________
എനിക്ക് ബോധം വന്നപ്പോൾ ഒരു ബെഡിൽ ചാരി കിടക്കുകയായിരുന്നു.
” ആരതി ” ഞാൻ വിളിച്ചു. അവൾ പെട്ടന്ന് മുഖം ഉയർത്തി. ഞാൻ ഉണർന്നു എന്ന് കണ്ട് അവളുടെ മുഖം വിടർന്നു, പിന്നെ ഒരു പുഞ്ചിരി തെളിഞ്ഞു. ഒറ്റനോട്ടത്തിൽ ആരതി ആണെന്നാണ് എനിക്ക് തോന്നിയത്. പക്ഷെ അല്ല. ഇവൾ ആണ് നേരത്തെ ആക്‌സിഡന്റ് ഉണ്ടായപ്പോൾ എന്റെ അടുത്തേക്ക് വന്ന സ്കൂട്ടറുകാരി. ഞാൻ ഒന്ന് എഴുന്നേറ്റ് ഇരിക്കാൻ നോക്കി. പക്ഷെ നേരത്തെ പോലെ ബാലൻസ് കിട്ടിയില്ല, ഞാൻ വീണ്ടും കിടന്നു പോയി.
” എഴുന്നേൽക്കാൻ നോക്കണ്ട, ആ ആക്‌സിഡന്റ്ൽ ചെവിക്ക് ചെറിയ ഡാമേജ് പറ്റിയിട്ടുണ്ട്, ഡോക്ടർ പറഞ്ഞത് ക്ലോക്ലിയയോ something ലൈക് ദാറ്റ്, അതിനാണ് ഡാമേജ്. കേൾവിക്ക് കുഴപ്പം ഒന്നുമില്ല ബട്ട് ബോഡി ബാലൻസ് ഒന്ന് രണ്ടാഴ്ചത്തേക്ക് പ്രശ്നം ആവും. പിന്നെ കൈയ്യും ഷോൾഡറും തമ്മിൽ ഉള്ള ജോയിന്റിന്റ അവിടെ എല്ലിന് ചെറിയ പൊട്ടൽ ഉണ്ട്. ആ ഭാഗത്ത് പ്ലാസ്റ്റർ ഇടാൻ പറ്റാത്ത കൊണ്ട് ഇങ്ങനെ കൈ നെഞ്ചിൽ വെച്ച് ഒട്ടിക്കാനെ പറ്റൂ. സൊ മാക്സിമം അനക്കാതെ ഇരിക്കാൻ ശ്രമിക്കണം ” അവൾ പറഞ്ഞു. പിന്നയും ഏതാണ്ട് ഒക്കെ പറയുന്നുണ്ട്. ഞാൻ അത് മൈൻഡ് ചെയ്യാൻ നിന്നില്ല.
” താൻ ഏതാ?? ” കുറച്ചു നേരത്തിനു ശേഷം ഞാൻ അവളോട് ചോദിച്ചു.
” ആഹ് ഇപ്പോഴെങ്കിലും ചോദിച്ചല്ലോ, ഞാൻ സുദർശന സാഗർ. അടുപ്പം ഉള്ളവർ ഒക്കെ ദർശു എന്നാ വിളിക്കുന്നെ, താനും അങ്ങനെ വിളിച്ചോ ” അവൾ.
” അതിന് നമ്മൾ തമ്മിൽ അത്ര അടുപ്പം ഇല്ലല്ലോ ” ഞാൻ ഇത്തിരി റഫ് ആയ സ്വരത്തിൽ പറഞ്ഞു.
” ഞാൻ അല്ലേ തന്റെ ജീവൻ രെക്ഷിച്ചത്. നമ്മൾ തമ്മിൽ ആ ഒരു അടുപ്പം ഉണ്ടല്ലോ. ” അവൾ ഇത്തിരി കെറുവ് കലർന്ന സ്വരത്തിൽ പറഞ്ഞു
” നീ എന്റെ വണ്ടിക്ക് വട്ടം ചാടിഇല്ലായിരുന്നേൽ ഈ ആക്സിഡന്റ് പോലും സംഭവിക്കില്ലായിരുന്നു ”
” ഓഹോ, ആക്സിഡന്റ് നടക്കുമ്പോൾ അവിടെ ആരും ഇല്ലായിരുന്നു, അവിടെ ഇട്ടിട്ട് പോന്നാലും ആരും അറിയില്ലായിരുന്നു, എന്നിട്ടും കണ്ട വണ്ടിക്ക് ഒക്കെ കൈ കാണിച്ചു സമയത്ത് ഒരുവിധം ഇവിടെ എത്തിച്ച എനിക്ക് ഇത് തന്നെ കിട്ടണം ” അവൾ ഒരുമാതിരി നാടകത്തിൽ ഡയലോഗ് പറയുന്ന ടോണിൽ പറഞ്ഞു.
” ഒക്കെ ഒക്കെ, താങ്ക്സ് ” അവളുടെ ഓവറാക്റ്റിങ്ങ് സഹിക്കാൻ പറ്റാതെ ഞാൻ പറഞ്ഞു.
” mm, വരവ് വെച്ച്. ബട്ട് ഇവിടെ ഹോസ്പിറ്റലിൽ നല്ല ഒരു തുക ആയിട്ടുണ്ട്. അത് ഇങ്ങ് തരണം. ” വീണ്ടും ഓൾടെ ടോൺ മാറി.
” തന്റെ ഫോൺ ഒന്ന് തരുമോ?? ” ഞാൻ അവളോട് ചോദിച്ചു. എന്റെ ഫോണും പേഴ്സും എല്ലാം ആ വീട്ടിൽ ഇട്ടിട്ടാണ് ഇറങ്ങിയത്.
” തന്റെ ഫോണിലേക്ക് മിസ്സ് അടിക്കാൻ ആണോ??, വെറുതെ കഷ്ട്ടപ്പെടണ്ട, എന്റെ നമ്പർ വേണേൽ എന്നോട് ചോദിച്ച പോരെ ” അവൾ അത് പറഞ്ഞപ്പോൾ ഞാൻ അവളെ കലിപ്പിൽ ഒന്ന് നോക്കി.
” oops, ചുമ്മാ ding ” അവൾ ഒരു ചിരിയോടെ പറഞ്ഞിട്ട് അവളുടെ ഫോൺ എന്റെ നേരെ നീട്ടി.
” പിന്നെ, ഞാൻ അങ്ങനെ എല്ലാർക്കും എന്റെ no കൊടുക്കാറില്ല കേട്ടോ. ഒരു സ്‌പെഷ്യൽ ഓഫർ ആണെന്ന് കൂട്ടിയാ മതി. വേണോ?? ” അവൾ ഒരു കള്ളച്ചിരിയോടെ വീണ്ടും പറഞ്ഞു. ഞാൻ അത് മൈൻഡ് ചെയ്യാതെ ആ ഫോൺ വാങ്ങി. എന്റെ കയ്യിൽ ഇപ്പൊ പൈസ ഒന്നുമില്ല. എന്റെ അക്കൗണ്ടിൽ നിന്ന് എടുത്താൽ അത് അവർക്ക് അറിയാൻ പറ്റും. അതോണ്ട് ഞാൻ ആശാനെ വിളിക്കാൻ തീരുമാനിച്ചു.
” ഹലോ ആശാനേ ഇത് ഞാനാ അജു ” ഫോൺ എടുത്തപ്പോൾ ഞാൻ പറഞ്ഞു.
” ഡാ, നീ ഇത് എവിടാ, നന്ദനും നിന്റെ അച്ഛനും ഒക്കെ എന്നെ എത്ര തവണ വിളിച്ചു എന്ന് അറിയോ?? എന്നാലും നീ ഇത് എന്ത് പണിയാ കാണിച്ചേ ” ഞാൻ ആണ് എന്ന് അരിഞ്ഞതും ആശാൻ ഷൗട്ട് ചെയ്തു.
” ആശാനെ, അത് വിട് എനിക്ക് ഇപ്പൊ അതേ പറ്റി പറയാൻ പറ്റിയ മൂഡിൽ അല്ല. ഞാൻ ഒരു അത്യാവശ്യ കാര്യം പറയാൻ വിളിച്ചതാ ” ഞാൻ പറഞ്ഞു.
” എന്താ ഡാ?? ” ആശാൻ ഒന്ന് അടങ്ങി.
” ആശാനെ എനിക്ക് ഇത്തിരി ഫണ്ട് വേണം, അന്ന് എന്റെ ഒന്ന് രണ്ട് പെയിന്റിംഗ് Auction ന് വെച്ചതിൽ നിന്ന് കുറച്ച് പൈസ കിട്ടി എന്ന് പറഞ്ഞില്ലായിരുന്നോ. അത് ഒന്ന് ട്രാൻസ്ഫെർ ചെയ്യാവോ?? ”
” അതിന് എന്താ, അത് അന്നേ ഞാൻ നിന്നോട് കൊണ്ടോവാൻ പറഞ്ഞതല്ലേ. നിന്റെ അക്കൗണ്ടിലേക്ക് ഇട്ടാമതിയോ?? ” ആശാൻ ചോദിച്ചു.
” വേണ്ട ഞാൻ പറയാം ” ആശാനോട് പറഞ്ഞിട്ട് അവളെ നോക്കി
” ഈ നമ്പറിൽ pay ഉണ്ടോ?? ” ഞാൻ അവളോട് ചോദിച്ചു. അവൾ തല ആട്ടി.
” ആശാനെ ഈ നമ്പറിലേക്ക് pay ചെയ്താ മതി ” ഞാൻ ആശാനോഡ് പറഞ്ഞു.
” ഡാ, ലിമിറ്റ് ഉണ്ട് 1 ലക്ഷം വരെ മാത്രമേ ഒരു ദിവസം അയക്കാൻ പറ്റൂ ”
” തത്കാലം അത് മതിയാവും. കൂടുതൽ വേണേൽ ഞാൻ വിളിക്കാം. പിന്നെ ഈ നമ്പറിലേക്ക് ഇനി വിളിക്കണ്ട, ഞാൻ പുതിയ ഫോൺ എടുത്തിട്ട് വിളിച്ചോളാം, പിന്നെ അവർക്കും നമ്പർ കൊടുക്കരുത് ” ഇത്രയും പറഞ്ഞു ആശാൻ എന്തേലും മറുത്ത് പറയുന്നതിന് മുന്നേ ഞാൻ ഫോൺ കട്ട് ചെയ്തു.
” ഞാൻ ചുമ്മാ തമാശ പറഞ്ഞതാ. സീരിയസ് ആയി എടുത്തോ?? ” അവൾ എന്നെ ഇത്തിരി കലിപ്പിൽ നോക്കി. ഞാൻ മൈൻഡ് ചെയ്യാൻ നിന്നില്ല. കണ്ണ് അടച്ചു കിടന്നു.
” ഇയാൾ ഉണർന്നില്ലേ?? ” മറ്റൊരു പെണ്ണിന്റെ ശബ്ദം കേട്ട് ആണ് ഞാൻ കണ്ണ് തുറന്ന് നോക്കിയത്. ഡോക്ടർ ആണ്, കൂടെ ഒരു നേഴ്സും ഉണ്ട്. ഞാൻ കണ്ണ് തുറന്നത് കണ്ട് അവർ ഒന്ന് പുഞ്ചിരിച്ചു.
” ഇപ്പൊ വേദന ഉണ്ടോ?? ” ഡോക്ടർ എന്റെ ചാർട്ട് നോക്കി കൊണ്ട് ചോദിച്ചു.
” തലക്ക് ചെറിയ പെരുപ്പ് ഉണ്ട്. ” ഞാൻ മറുപടി കൊടുത്തു.
” ആ അത് ഉണ്ടാവും. ” ഡോക്ടർ അവൾ നേരത്തെ എന്നോട് പറഞ്ഞകാര്യങ്ങൾ ഒക്കെ റിപ്പീറ്റ് ചെയ്തു. എന്റെ ചെവിയുടേം കയ്യിന്റേം കാര്യം. ഞാൻ എല്ലാം വെറുതെ മൂളി കേട്ടു. ഞാൻ നേരത്തെ പറഞ്ഞത് അല്ലേ എന്ന ഭാവത്തിൽ അവളും എന്നെ നോക്കി. ഞാൻ അവളെ മൈൻഡ് ചെയ്യാൻ നിന്നില്ല.
” ഡോക്ടരെ എനിക്ക് ഡിസ്ചാർജ് വേണം ” ഞാൻ ഡോക്ടറിനോട് പറഞ്ഞു.
” അങ്ങനെ ഇപ്പൊ ഡിസ്ചാർജ് തരാൻ ഒന്നും പറ്റില്ല. ഒരു നാലാഴ്‌ച എങ്കിലും ഇവിടെ കിടക്കണം. ” അവൾ ആണ് മറുപടി കൊടുത്തത്. എനിക്ക് അത് പിടിച്ചില്ല.
” എനിക്ക് എപ്പോ ഡിസ്ചാർജ് തരണം എന്ന് പറയേണ്ടത് ഡോക്ടർ അല്ലേ?? നീ അല്ലാലോ?? ” ഞാൻ ഇത്തിരി കടുപ്പിച്ചു പറഞ്ഞു.
” ഈ കാര്യം ഞാനാ തീരുമാനിക്കുന്നെ. ഞാൻ പറയുന്നതിന് അപ്പുറം ഡോക്ടർ പോലും ഒരു വാക്ക് പറയൂല്ല. ” അവൾ.
” അതെന്താ, ഈ ഹോസ്പിറ്റൽ നിന്റെ വക ആണോ?? ”
” Yup, ഇത് എന്റെ തറവാട്ട് സ്വത്ത് ആണ്. ദേവമഠത്തിൽ ഹോസ്പിറ്റൽസ്. ദേവമഠം ഞങ്ങളുടെ തറവാട് ആണ് ” ഇത്തിരി പോസ് ഇട്ടുകൊണ്ട് അവൾ പറഞ്ഞു. അന്നേരം ഞാൻ സത്യം ആണോ എന്ന് ചോദിക്കും പോലെ ഡോക്ടറിനെ നോക്കി. അതേ എന്ന ഭാവത്തിൽ ഡോക്ടർ കണ്ണുകൾ അടച്ചു കാണിച്ചു. ഞാൻ പിന്നെ കൂടുതൽ ഒന്നും പറയാൻ നിന്നില്ല. പറഞ്ഞിട്ടും കാര്യം ഇല്ലാല്ലോ. പെട്ടന്ന് അവൾക്ക് ഒരു കാൾ വന്നു. അവൾ അത് എടുത്തു.
” ഹാ ഏട്ടാ, വന്നോ. ഞങ്ങൾ vip റൂമിന്റെ അവിടാ…. ” അവൾ ഫോൺ എടുത്തു.
” ഒരു മിനിറ്റേ, ഞാൻ ഇപ്പൊ വരാ…… ” അവൾ ഫോൺ ചെവിയിൽ നിന്ന് എടുത്തു പൊത്തി പിടിച്ചിട്ട് എന്നോട് പറഞ്ഞു.
” ഒരുമിനിറ്റ് കൊണ്ട് വന്നില്ലേലും വിരോധം ഇല്ല ” ഞാൻ അത് പറഞ്ഞപ്പോൾ എന്നെ കലിപ്പിച്ച് ഒന്ന് നോക്കിട്ട്, കിറി ഒന്ന് കോടി കാണിച്ചിട്ട് അവൾ പുറത്തേക്ക് പോയി. ഇത് കണ്ട് ഡോക്ടർ ചിരിച്ചു.
” സുദർശന മാം, ഇങ്ങനെ ചിരിച്ചു കളിച്ചു സംസാരിച്ചു കണ്ടേക്കുന്നത് ആകെ സുധി സർ നോട് മാത്രം ആണ്. നിങ്ങൾ രണ്ടുപേരും നല്ല കമ്പനി ആണോ?? ” ഡോക്ടറിന്റെ കൂടെ ഉണ്ടായിരുന്ന നേഴ്‌സ് ചോദിച്ചു.
” എന്നെ പരിശോധിക്കാൻ വന്നതല്ലേ?? എന്നാ അത് ചെയ് ” ഞാൻ ഇത്തിരി റഫ് ആയി ആണ് മറുപടി കൊടുത്തത്
” ചക്കിക്കൊത്ത ചങ്കരൻ. സുദർശന മാം ന്റ അതേ സ്വഭാവം, വെറുതെ അല്ല രണ്ടും കൂട്ട് ആയത് ” അവൾ പിറുപിറുത്തു. ഡോക്ടർന്റെ ചുണ്ടിൽ അത് കേട്ട് ഒരു ചെറിയ പുഞ്ചിരി വിടർന്നു. അന്നേരം വാതിൽ തള്ളി തുറന്ന് അവൾ അകത്തേക്ക് വന്നു.
” ഏട്ടാ ഇതാണ് ഞാൻ പറഞ്ഞ ആൾ ” അവളുടെ പുറകെ വന്ന ആളിനോട് അവൾ പറഞ്ഞു. ആ ആളെ കണ്ട് ഞാൻ ഒന്ന് അമ്പരന്നു.
” അജു, ഇത് എന്ത് പറ്റിയെഡാ?? ” അവൻ ഒരു ഞെട്ടയോടെ ഓടി എന്റെ അടുത്ത് വന്ന് എന്റെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു.
” സുധി നീ എന്താ ഇവിടെ?? ” ഞാനും അത്ഭുതത്തോടെ അവനോടു ചോദിച്ചു. സുധി, സുദേവ്. അവൾ ആണേൽ ഇതെന്തു കൂത്ത് എന്ന ഭാവത്തിൽ ഞങ്ങളെ തന്നെ മാറി മാറി നോക്കി നിൽക്കുകയാണ്.
” അത് കൊള്ളാം, ഇത് എന്റെ നാട് ആ, ഇത് എന്റെ ഹോസ്പിറ്റലും. നീ എങ്ങനെ ഇവിടെ എത്തി?? നീയും നന്ദനും കൂടി എവിടെയോ ട്രിപ്പ് പോണെന്ന് അല്ലേ പറഞ്ഞെ, പിന്നെ നിനക്ക് ആക്സിഡന്റ് എങ്ങനെ സംഭവിച്ചു?? അല്ല നന്ദൻ എവിടെ?? ” അവൻ ഒന്നിന് പുറകെ ഒന്നൊന്നായി ചോദ്യം ചോദിച്ചു.
“ഏട്ടന് ഇയാളെ നേരത്തെ അറിയോ?? ” അവൾ സുധിയോട് ചോദിച്ചത് ആണ്.
” ആഹ്, ഞാൻ പറഞ്ഞില്ലേ ഒരു അർജുനെ പറ്റി, അവൻ ആണ് ഇവൻ ” അവൻ എന്നെ അവൾക്ക് പരിചയപ്പെടുത്തി.
” ഹാ ഇതുവരെ ഞാൻ പേര് ചോദിച്ചില്ലല്ലോ, അപ്പൊ ഇതാണല്ലേ ഏട്ടനെ റിങ്ങിൽ പഞ്ഞിക്കിട്ട ആൾ. “അവൾ നാവ് കടിച്ചു.
” ഡാ, ഇത് എന്റെ ഒരേ ഒരു പെങ്ങൾ. സുദർശന സാഗർ” അവൻ അവളെ ചേർത്ത് പിടിച്ചു എന്നോട് പറഞ്ഞു. ഞാൻ ചുമ്മാ ഒന്ന് ചിരിച്ചു.
” അത് അവിടെ നിൽക്കട്ടെ. നീ നിനക്ക് ആക്സിഡന്റ് പറ്റിയത് എങ്ങനെ ആണന്നു പറ. നീ വീട്ടിൽ വിളിച്ചു പറഞ്ഞായിരുന്നോ??, ഞാൻ നന്ദനെ വിളിക്കാം ” അവൻ എന്നോട് പറഞ്ഞിട്ട് ഫോൺ എടുത്തു.
” ഡാ വേണ്ട അവനെ വിളിക്കണ്ട ” ഞാൻ ഇത്തിരി ശബ്ദം കൂട്ടി ആണ് പറഞ്ഞത്. അവരെല്ലാം ഒന്ന് ഞെട്ടി.
” എന്താടാ, എന്തേലും പ്രോബ്ലം ഉണ്ടോ?? ” സുധി അത് ചോദിച്ചപ്പോൾ ഞാൻ അവളെ ഒന്ന് നോക്കി.
” ആഹ് ഏട്ടാ, മരുന്ന് കഴിക്കുന്നതിന് മുന്നേ ഫുഡ് കഴിക്കണം എന്ന് പറഞ്ഞു. ഞാൻ താഴെ കാന്റീനിൽ പോയി കഞ്ഞി വാങ്ങി വരാം. ” അവൾ അത് പറഞ്ഞു പുറത്തേക്ക് പോയി. അത് കേട്ട് അത്ഭുതകലർന്ന ഭാവത്തിൽ സുധി അവളെ നോക്കി.
” തിന്ന പാത്രം കുനിഞ്ഞെടുക്കാത്തവൾ ആണ് ഇപ്പൊ നിനക്ക് ഫുഡ് വാങ്ങാൻ കാന്റീൻ വരെ പോണേ, ഇതെന്തു മറിമായം ” സുധി ഒരു ചിരിയോടെ എന്നോട് പറഞ്ഞു.
” അർജുൻ എന്തേലും പെയിൻ തോന്നുവാണേൽ പറയണം. ” എന്ന് പറഞ്ഞിട്ട്, ഡോക്ടറും ഇറങ്ങി.
” ഇനി പറ, എന്താണ് ശരിക്കും സംഭവിച്ചത്?? ” സുധി ഗൗരവത്തിൽ ആണ്.
” വീട്ടിൽ ചെറിയ പ്രശ്നം ഉണ്ടായി. ഞാൻ ഏറ്റവും വിശ്വസിച്ച നന്ദുവും എന്നെ പറ്റിച്ചു. എല്ലാം കൂടെ ആയപ്പോൾ ഒന്ന് മാറി നിൽകാം എന്ന് വിചാരിച്ച് ഇറങ്ങിയതാ. അതാണേൽ ഇങ്ങനെയും ആയി. ” ഞാൻ അത്രയും പറഞ് അവനെ ഒന്ന് നോക്കി. അതിനെ പറ്റി കൂടുതൽ ഒന്നും പറയാൻ എനിക്ക് താല്പര്യം ഇല്ലാ എന്ന് തോന്നിയത് കൊണ്ടാവും. അവൻ പിന്നെ കൂടുതൽ ഒന്നും ചോദിച്ചില്ല.
” ആക്സിഡന്റ്ന്റെ കാര്യം വീട്ടിൽ അറിയിക്കേണ്ട എന്നാണോ നീ പറയുന്നേ?? ” അവൻ വീണ്ടും ചോദിച്ചു.
” ഹാ, വെറുതെ അവരെ ഇത് അറിയിച്ചു ടെൻഷൻ അടുപ്പിക്കണ്ട. ഒന്ന് രണ്ടു ദിവസം കഴിഞ്ഞു ഞാൻ വിളിച്ചോളാം. ” ഞാൻ അത് പറഞ്ഞപ്പോ അവൻ ഒന്ന് മൂളി.
” ഡാ പിന്നെ നീ ഒരു ഹെല്പ് ചെയ്യണം ” ഞാൻ പറഞ്ഞപ്പോ എന്താ എന്ന് ചോദിക്കും പോലെ സുധി എന്നെ ഒന്ന് നോക്കി.
” ഞാൻ നിന്റെ പെങ്ങളുടെ no ലേക്ക് കുറച്ചു പൈസ സെന്റ് ചെയ്തിട്ടുണ്ട്. ഹോസ്പിറ്റൽ ബില്ല് അത് മതിയാവും. നിന്റെ അക്കൗണ്ട് നമ്പർ തന്നാ കൊറച്ചു കൂടി പൈസ ഇടാം, അത് വെച്ചു നീ എന്റെ കാർ ഒന്ന് നന്നാക്കണം. പിന്നെ ഇവിടെ നിന്ന് ഇറങ്ങുമ്പോൾ ഒരു മാസത്തേക്ക് താമസിക്കാൻ പറ്റിയ വില്ലയോ ഹോട്ടലോ മറ്റോ കൂടി ഒപ്പിച്ചു തരണം. എനിക്ക് ഇവിടെ വലിയ പരിചയം ഇല്ല. പിന്നെ എന്റെ അക്കൗണ്ട് ൽ നിന്ന് പൈസ പിൻവലിച്ച അത് വെച്ച് അവർ ഇവിടെ എത്തും അതാ. ” ഞാൻ അത് പറഞ്ഞപ്പോൾ സുധിയുടെ മുഖം മാറി.
” ഫാ നാറി, നീ എന്നെ ഫ്രണ്ട് ആയിട്ട് തന്നെ അല്ലേ കാണുന്നെ, ഹോസ്പിറ്റൽ ബില്ലിന്റേം കാശിന്റേം കണക്ക് വിട്. വില്ലയെ പറ്റി ഒന്നും ഓർക്കണ്ട, എന്റെ തറവാട്ടിൽ ആവശ്യതിന് മുറികൾ ഉണ്ട്. അവിടെ കൂടാം. ” അവൻ ഇത്തിരി കലിപ്പിൽ പറഞ്ഞു
” ഡാ, എന്തിനാ വെറുതെ. നിങ്ങൾക്ക് ഒക്കെ ബുദ്ധിമുട്ട് ആവും. ഞാൻ വല്ല ഹോട്ടലിലും കൂടിക്കോളാം ” ഞാൻ വീണ്ടും പറഞ്ഞു
” ഡാ ചെറുക്കാ, അധികം ഷോ ഒന്നും എടുക്കണ്ട. ഈ കോലത്തിൽ നിന്നെ ഒറ്റക്ക് നിർത്താനോ no വേ, നിനക്ക് രണ്ട് ഓപ്ഷൻ ഉണ്ട്. ഒന്ന് എന്റെ കൂടെ ഞങ്ങളുടെ തറവാട്ടിലേക്ക് വരാം, രണ്ട് ഞാൻ നന്ദനെ വിളിക്കും നിനക്ക് അവന്റെ കൂടെ വീട്ടിലേക്ക് പോവാം, എന്ത് പറയുന്നു. ” സുധി ഗൗരവത്തിൽ തന്നെ ആണ്.
” ശരി ശരി. ഞാൻ നിന്റെ കൂടെ വരാം ” നിവർത്തി ഇല്ലാതെ ഞാൻ സമ്മതിച്ചു. അന്നേരം അവൻ പുഞ്ചിരിച്ചു.
” അപ്പൊ അത് തീരുമാനം ആയി ” എന്നും പറഞ്ഞത് അവൻ എന്റെ കയ്യിൽ അടിച്ചു.
” aww ” ഞാൻ ഒച്ച വെച്ചു.
” സോറി, സോറി, വേദനിചോ??. ഞാൻ പെട്ടന്ന് ആ എക്സിറ്റ്‌മെന്റിൽ അറിയാതെ… സോറി…. ” അവൻ തലയിൽ കൈ വെച്ച് വളിച്ച ചിരിയോടെ പറഞ്ഞു. ദേവിയെ ഈ കാലൻ മിക്കവാറും എന്റെ പൊക കാണും. അപ്പോഴേക്കും കഞ്ഞി വാങ്ങാൻ പോയ അവൾ വന്നു. കൈ മേലാത്ത കൊണ്ട് സുധി ആണ് എനിക്ക് കഞ്ഞി കോരി തന്നത്. ഞങ്ങൾ മൂനും ഓരോ വിശേഷങ്ങൾ ഒക്കെ പറഞ്ഞു ഫുഡ് കഴിച്ചു. ഒരാഴ്ച ഫുൾ ഹോസ്പിറ്റൽ വാസം കഴിഞ്ഞു ഞാൻ സുധിയുടേം സുദർശനയുടേം കൂടെ അവരുടെ തറവാട്ടിലേക്ക് പോയി.
ദേവമഠം. അത്യാവശ്യം വലിയ തറവാട് ആണ്. ഞങ്ങളുടെ പോലെ മോഡിഫൈ ചെയ്തത് ഒന്നുമല്ല, നല്ല പഴമയുടെ പ്രൗഢി തുളുമ്പുന്ന ഒരു തറവാട്. പടിപ്പുര കടന്ന് കാർ അകത്ത് കയറി. ഞങ്ങൾ ഇറങ്ങി, എനിക്ക് നേരെ നിൽക്കാൻ പറ്റിയില്ല തല ചുറ്റുന്ന പോലെ തോന്നി. ഒരുമാതിരി അഞ്ചാറു തവണ വട്ടം കറങ്ങിയിട്ട് നേരെ നിൽക്കുമ്പോൾ ഉള്ള ഫീൽ. വീഴാൻ പോയ എന്നെ സുദർശന താങ്ങി. ഞാൻ അവളുടെ തോളിൽ കയ്യിട്ട് നിന്നു അപ്പൊഴേക്കും സുധിയും കൂടി വന്ന് എന്നെ പിടിച്ചു. ഞങ്ങൾ അകത്തു കയറി. ഉമ്മറത്തു തന്നെ എല്ലരും ഉണ്ടായിരുന്നു. അവർ എന്നെ ഹാളിലെ സോഫയിൽ ഇരുത്തി.
” ഇതാണോ ദേവാ നിന്റെ കൂട്ടുകാരൻ ” സുധിയുടെ മുത്തശിആണ്. അവൻ അതേ എന്ന ഭാവത്തിൽ തല ആട്ടി.
” ദേവൻ, മോന്റെ കാര്യം പറഞ്ഞായിരുന്നു. ആശുപത്രിയിൽ വന്നു കാണണം എന്ന് ഉണ്ടായിരുന്നു, പക്ഷെ നടക്കാൻ ഒക്കെ ബുദ്ധിമുട്ട് ആണ് ” അവന്റെ മുത്തശ്ശി എന്റെ കവിളിൽ പിടിച്ചു കൊണ്ട് പറഞ്ഞു. ഞാൻ ചുമ്മാ ചിരിച്ചു കാണിച്ചു.
” ഡാ ഇത് ലെച്ചുസ്, ലക്ഷ്മിയമ്മ എന്റെ മുത്തശ്ശി. ” സുധി എനിക്ക് അവന്റെ മുത്തശ്ശിയെ പരിചയപ്പെടുത്തി. മുത്തശ്ശിയെ കണ്ടു നല്ല പരിചയം ഉള്ളത് പോലെ… എവിടെ ആ എന്ന് മാത്രം ഓർമ്മ കിട്ടുന്നില്ല. ഹാ ആരതി, അവളുടെ നല്ല കട്ട് ഉണ്ട് മുത്തശ്ശിക്ക്, ഞാൻ അത്ഭുതപ്പെട്ടു.
” ഇത് കൃഷ്ണമാമ, ഞങ്ങളുടെ അമ്മാവൻ ആണ് ” സുധി അവിടെ ഉണ്ടായിരുന്ന ഒരാളെ ചൂണ്ടി പറഞ്ഞു, ഞാൻ ഒന്ന് ചിരിച്ചു. പുള്ളിയും.
” ഇതാണ് കിച്ചൂസ്, കൃഷ്ണപ്രീയ കൃഷ്ണമാമ യുടെ മൂത്ത മോൾടെ മോള് ” സുധി ഒരു അഞ്ചു വയസ്സ് കാരിയെ കാട്ടി പറഞ്ഞു.
” അലോ, ” ഞാൻ അത് പറഞ്ഞതും അവൾ അവിടെ ഉണ്ടായിരുന്ന ഒരു പെണ്ണിന്റെ പിറകിൽ ഒളിച്ചു.
” അത് അപർണ, അപ്പു. കൃഷ്ണമാമയുടെ ഇളയ മോള് ” ആ പെണ്ണിനെ കാണിച് ആണ് അവൻ അത് പറഞ്ഞത്.
” അല്ല അമ്മ എന്തിയെ?? ” സുദർശനയാണ് അത് ചോദിച്ചത്.
” അവൾ ഇവൻ ഇന്ന് വരും എന്ന് അറിഞ്ഞു, ആ കുന്ത്രാണ്ടത്തി നോക്കി എന്തൊക്കയോ ഉണ്ടാക്കുവാ” മുത്തശ്ശി അത് പറഞ്ഞപ്പോൾ സുധിയും അവളും എന്നെ ഒന്ന് നോക്കി.
” അതേ അമ്മ യൂട്യൂബിൽ നിന്ന് എന്തോ റെസിപ്പി പരീക്ഷണം ആണ് ” അവൾ എന്റെ ചെവിയിൽ പറഞ്ഞു. സുധിയുടേം അവളുടെം ഭാവത്തിൽ എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഇല്ലേ. അവർ രണ്ടുപേരും ബസ്റ്റോഫ് ലക്ക് പറയും പോലെ കൈ കാണിച്ചു.
” അല്ല, എനിക്ക് മരുന്ന് തീരുന്ന വരെ ലൈറ്റ് ഫുഡ് മാത്രമല്ലെ കഴിക്കാൻ പറ്റൂ?? ” ഞാൻ അത് ചോദിച്ചപ്പോൾ എല്ലാരും ചിരിച്ചു.
” ഇവർ എല്ലാരും ചേർന്ന് എന്നെ കളിയാക്കുവാ, എന്താടാ ഞാൻ വെച്ചു തരുന്ന കറിക്ക് ഒന്നും രുചി ഇല്ലെടാ ” എന്നും ചോദിച്ചു കൊണ്ട് ഒരു സ്ത്രീ സുധിയുടെ ചെവിയിൽ പിടിച്ചു.
” ആ അമ്മ വേദനിക്കുന്നു, വിട് വിഡ് ” അവൻ ചിണുങ്ങി.
” ഇതാണ് എന്റെ പുന്നാര അമ്മ ” പിന്നെ അവൻ എന്നെ പരിചയപ്പെടുത്തി. അന്നേരം ആണ് അകത്തു നിന്ന് ഒരു മനുഷ്യൻ വന്നത്. ഒരു ആറടിയോളം പൊക്കം, 75, 80വയസ്സിന്റെ അടുത്ത് പ്രായം കാണും, എന്നാലും പ്രായത്തിന്റെ യാതൊരു അവശതയും അദ്ദേഹത്തിന് ഇല്ല, നല്ല ബിൽഡ് ചെയ്ത ശരീരം, തലയിൽ മുടി ഒക്കെ ഏകദേശം പൂർണമായും പോയിരിക്കുന്നു, എന്നാൽ നല്ല നീണ്ടു വെളുത്ത താടിഉണ്ട്, നെറ്റിയിൽ ഒരു ചുവന്ന കുറി, ഒരുകാതിൽ ഒരു കടുക്കൻ, കാവി മുണ്ടും തോളിൽ ഒരു ഒറ്റമുണ്ടും ആണ് വേഷം, കഴുത്തിൽ സ്വർണം കെട്ടിയ ഒരു പുലിപ്പല്ല് മാല, കയ്യിൽ കുറച്ചു രുദ്രാക്ഷം, ഗൗരവം തുളുമ്പുന്ന മുഖം, മൊത്തതിൽ നല്ല ആഢ്യത്വം ഉള്ള ഒരു മനുഷ്യൻ. എവിടെക്കയോ എനിക്ക് മുത്തശ്ശനെ ഓർമ്മ വന്നു. അദ്ദേഹം വന്നതും ഞാൻ പോലും അറിയാതെ ഇരുന്ന ഇടത്ത് നിന്ന് എഴുന്നേക്കാൻ ഒന്ന് നോക്കി, പക്ഷെ ബാലൻസ് കിട്ടാഞ്ഞത് കൊണ്ട് അവിടെ തന്നെ ഇരുന്നുപോയി. അദ്ദേഹം അത് കണ്ടു, ഇരിക്കാൻ പറയുന്ന പോലെ കൈ കാണിച്ചു.
” ഇതാണോ നിന്റെ ഫ്രണ്ട്?? ” സുധിയോട് ആണ് ചോദ്യം. രൂപം പോലെ തന്നെ പവർഫുൾ ആയ ശബ്ദം. അവൻ അതേ എന്ന് പറയുന്ന പോലെ തല ആട്ടി.
” ഞാൻ അത്യാവശ്യം ആയി പുറത്ത് വരെ പോവുകയാണ്, വന്നിട്ട് വിശദമായി സംസാരിക്കാം. ഇപ്പൊ വിശ്രമിക്ക് ” എന്റെ തോളിൽ തട്ടി അത് പറഞ്ഞിട്ട് അദ്ദേഹം സുധിയുടെ അമ്മയെ നോക്കി.
” ഇയാൾക്ക് താമസിക്കാൻ ഉള്ള മുറി ഒക്കെ ശരിയാക്കിയിട്ടില്ലേ?? ” സുധിയുടെ അമ്മയോട് ആണ് ആ ചോദ്യം.
” ശരിയായിട്ടുണ്ട് അച്ഛാ ” സുധിയുടെ അമ്മയുടെ മറുപടി ഉടനെ വന്നു, അച്ഛനോട് ഉള്ള പേടിയും ബഹുമാനവും ആ ശബ്ദത്തിൽ ഉണ്ടായിരുന്നു. അദ്ദേഹം ഒന്ന് തല ആയിട്ട്, അവന്റെ കൃഷ്ണമാമയുടെ കൂടെ പോയി.
” ഇവന് ഏത് മുറിയാ ഒരുക്കിഇരിക്കുന്നുന്നേ?? ” സുധിയുടെ അമ്മ.
” മേളിൽ ” സുദർശന.
” അത് വേണ്ട അജുവിനു സ്റ്റെപ്പ് കയറാൻ ഒക്കെ ബുദ്ധിമുട്ട് ആവും, താഴെ ഉള്ള മുറി വല്ലതും മതി ” സുധി.
” അത് എങ്ങനെ ശരിയാകും, ഞാൻ ഇന്നലെ മുഴുവൻ കഷ്ട്ടപ്പെട്ട എന്റെ റൂമിന്റെ അടുത്തുള്ള മുറി വൃത്തി ആക്കിയത്, ഇങ്ങേർ അവിടെ കിടന്നോളും, ഞാൻ കാരണം ഉണ്ടായ ആക്സിഡന്റ് അല്ലേ, അപ്പൊ ഇങ്ങേരെ നോക്കേണ്ടത് എന്റെ റെസ്പോൺസബിലിറ്റി ആണ്, ഞാൻ നോക്കിക്കോളാം ” അവൾ അമ്പിനും വില്ലിനും അടുക്കുന്നില്ല. അവസാനം അവളുടെ ഭാഗം തന്നെ ജയിച്ചു, ഞാൻ അവൾ പറഞ്ഞ മുറിയിൽ തന്നെ താമസിച്ചു.
ഒരാഴ്ച ആയി ഫുൾടൈം ചാരികിടപ്പ് ആണ്, എഴുനേൽക്കാൻ ഒന്നും പറ്റില്ല. ഉറക്കവും സീൻ ആണ്, എന്റെ കൈ നെഞ്ചിൽ വെച്ച് ബാൻഡ്ഐഡ് കൊണ്ട് ചുറ്റി ഒട്ടിച്ചു വെച്ചിരിക്കുവാണല്ലോ, പ്ലാസ്റർ പോലെ ബലം ഇല്ലാത്ത കൊണ്ട്, കൈന്റെ പൊസിഷൻ തെറ്റാൻ ചാൻസ് ഉണ്ട്. അതോണ്ട് തിരിഞ്ഞും മറിഞ്ഞും ഒന്നും കിടക്കാൻ പറ്റില്ല, ചാരി ഇരുന്ന് ആണ് ഉറക്കം പോലും. മൊത്തത്തിൽ ബോറിങ് ആണ്. എന്നാലും ഫുൾടൈം എന്റെ ചെവി തിന്നാൻ ആരെങ്കിലും ഉണ്ടാവും, ദർശു ആണ് മെയിൻ. അഞ്ചു മിനിറ്റ് അഞ്ചു മിനിറ്റ് കൂടുമ്പോൾ അവൾ എന്നെ വന്നു ശല്യം ചെയ്യും, ഒപ്പം അവളുടെ അമ്മയും ഉണ്ടാവും. അവളുടെ അമ്മ കത്തി വെപ്പിൽ അവളെ കടത്തി വെട്ടുന്നതാണ്. ഫുൾ ടൈം എന്തേലും ഒക്കെ പറഞ്ഞ് കൊണ്ടേ ഇരിക്കും. അവരുടെ വീട്ടിൽ താമസിക്കുന്നകൊണ്ട് രണ്ടുപേരെയും ഞാൻ സഹിക്കുകയാണ്. സുധി വരുന്നത് ആണ് ഏക ആശ്വാസം, മിക്കപ്പോഴും അവന്റെ ഒപ്പം കണ്ണൻ കൂടി ഉണ്ടാവും. കണ്ണൻ സുധിയുടെ ചൈൽഡ്ഹുഡ് ഫ്രണ്ട് ആണ്, എനിക്ക് നന്ദുവിനെ പോലെ അവന്റെ ബെസ്റ്റ് ബഡി. നന്ദു……….
പിന്നെ ഒരാൾ കൂടി ഉണ്ട് കിച്ചു, ദർശുനെ പോലെ തന്നെ ആൾ ഒരു വായാടി ആണ്. കൊച്ചു വാ നിറയെ പറയുന്ന കേൾക്കാൻ നല്ല രസാ, ആദ്യം ഒക്കെ എന്നെ വാതിലിന്റെ മറയിൽ നിന്ന് ഒളിച്ചു നോക്കും, ഞാൻ നോക്കുമ്പോൾ ഓടി കളയും. അടുത്ത് കഴിഞ്ഞു പുള്ളിക്കാരി എന്റെ റൂമിൽ നിന്ന് മാറാതെ ആയി. കുഞ്ഞു വായിൽ കൊള്ളാത്ത കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊണ്ടേ ഇരിക്കും. എന്റെ മരുന്നിന്റെ കാര്യം ഒക്കെ നോക്കുന്നത് ദർശു ആണ്. വേദന ഒക്കെ കുറവ് ഉണ്ട് ഇപ്പൊ, അതികം വൈകാതെ ഈ കിടപ്പിൽ നിന്ന് രെക്ഷപെടാം എന്നാണ് വിചാരിക്കുന്നത്. ഈ തലകറക്കം ഒന്ന് മാറിയാ മതിയായിരുന്നു. രണ്ടു ദിവസം ആയിട്ട് മുതുക് വല്ലാതെ ചൊറിയുകയും നീറുകയും ചെയ്യുന്നുണ്ട്, പക്ഷെ കൈ എത്തുന്നില്ല. പോരാത്തതിന് ചെറുതായി പനികോൾ കൂടെ ഉണ്ട് നല്ല ചൂട്.
” എന്താ ആലോചിക്കുന്നേ?? ” ഞാൻ നോക്കിയപ്പോൾ ദർശു ആണ്, ഞാൻ ഒന്നുമില്ല എന്ന ഭാവത്തിൽ തല ആട്ടി. അവൾ എനിക്ക് ഉള്ള കഞ്ഞിയും കൊണ്ട് വന്നത് ആണ്.
” സുധി എന്തിയെ?? ” ഞാൻ ചോദിച്ചു. സാദാരണ കഞ്ഞി തരുന്നത് അവൻ ആണ്.
” ഏട്ടൻ ബിസി ആണ്, എന്തെ ഏട്ടൻ തന്നാൽ മാത്രേ കഴിക്കൂ, മാറിയാതക്ക് തിന്നോ ” അവൾ കലിപ്പിൽ എന്റെ ചുണ്ടിന്റെ നേരെ അവൾ സ്പൂൺ നീട്ടി. വേറെ വഴി ഇല്ലാതെ ഞാൻ വാ തുറന്നു. അവൾ ചുണ്ടിൽ വിരിഞ്ഞ ചിരി മറച് അവൾ എനിക്ക് കഞ്ഞി കോരി തന്നു. അത് കഴിഞ്ഞ് ഒരു കലത്തിൽ വെള്ളവും ആയി അവൾ വന്നു.
” എന്താ ഉദ്ദേശം?? ” ഞാൻ ചോദിച്ചു
” എന്ത് ഉദ്ദേശം, മേല് തുടക്കണ്ടേ?? ” എന്നും പറഞ്ഞ് ഒരു തുണി ആ കലത്തിൽ മുക്കി പിഴിഞ്ഞു എന്റെ നേരെ വന്നു.
” ഞാൻ തുടച്ചോളാം ” ഞാൻ അവളുടെ കയ്യിൽ നിന്ന് ആ തുണി വാങ്ങി കൊണ്ട് പറഞ്ഞു.
” എന്നാ ശരി ” എതിർ ഒന്നും പറയാതെ എന്റെ കയ്യിൽ ലേക്ക് ആ തുണി വെച്ചു തന്നു. ഞാൻ എന്റെ നെഞ്ച് ഒക്കെ തുടച്ചു, ബട്ട് അപ്പോഴാണ് ഒരു പ്രശ്നം, ഞാൻ എങ്ങനെ എന്റെ കയ്യും മുതുകും തുടയ്ക്കും. ഞാൻ ഒരു നിമിഷം ഒന്ന് നിന്നു.
” കഴിഞ്ഞോ?? ഇങ്ങോട്ട് താ ” ഒരു പൊട്ടിച്ചിരിയോടെ അവൾ എന്റെ കയ്യിൽ നിന്ന് തട്ടിപറിച്ചു.
” തിരിഞ്ഞിരി ” അവൾ അധികാരത്തിൽ പറഞ്ഞു. ഞാൻ തിരിഞ് ഇരുന്നു കൊടുത്തു. എന്റെ ശരിക്കുള്ള സ്വഭാവത്തിന് അവളുടെ കാലേ വാരി അടിക്കേണ്ട സമയം കഴിഞ്ഞു, പക്ഷെ…. എന്തോ ഇവളോട് എനിക്ക് ചൂടാവാൻ പറ്റുന്നില്ല, എന്താ കാര്യം എന്ന് അറിയില്ല എനിക്ക് ഇവളോട് ദേഷ്യം തോന്നുന്നേ ഇല്ല. അവൾ എന്റെ മുതുകിൽ ഉള്ള ബാൻഡ്ഐഡിൽ പിടിച്ചു, അന്നേരം പഴുപ്പിന്റെ മനം മടുപ്പിക്കുന്ന മണം പരന്നു. മുതുകിൽ കൊറേ കുരുക്കൾ ഒക്കെ വന്നു പൊട്ടി പഴുത്തു നാശം ആയി ഇരിക്കുകയാണ്.
” ഞാൻ ഡോക്ടറെ വിളിക്കാം ” അവൾ ടെൻഷൻ അടിച്ചു പറഞ്ഞു, ഡോക്ടറെ വിളിച്ചു എന്തൊക്കയോ പറഞ്ഞു. കാൾ കട്ട് ചെയ്തു കഴിഞ്ഞ് അവൾ താഴേക്ക് പോയി, പിന്നെ ഒരു പാത്രത്തിൽ ചൂട് വെള്ളവും ആയി വന്നു. പിന്നെ ആ വെള്ളത്തിൽ തുണി മുക്കി എന്റെ മുതുകു തുടച്ചു. പഴുപ്പിന്റെ മണം വല്ലാതെ വരുന്നുണ്ട്, എങ്കിലും അവളിൽ ഒരു ഭാവ വത്യാസവും ഇല്ല, ടെൻഷനോടെ അവൾ അത് മുഴുവൻ വൃത്തി ആക്കുകയാണ്. ഇടക്കിടെ എന്നോട് വേദനിക്കുന്നുണ്ടോ എന്നൊക്കെ ചോദിക്കുന്നുണ്ട്
അര മണിക്കൂർ കൊണ്ട് ഡോക്ടർ വന്നു, ബാൻഡ്ഐഡ് ന്റ അലർജി ആണ്, പുരട്ടാൻ ഒരു ഓയിൽമെന്റ് തന്നു. അത് അവൾ തന്നെ പുരട്ടി, പിന്നെ ഒരു ഇൻജെക്ഷനും.
” ഇൻജെക്ഷന്റെ ക്ഷീണം കാണും ഒന്ന് ഉറങ്ങി എഴുന്നേൽക്കുമ്പോൾ ശരിയാകും” എന്ന് പറഞ്ഞിട്ട് ഡോക്ടർ പോയി, ഡോക്ടർ പറഞ്ഞത് പോലെ ഞാൻ മയങ്ങി. രാത്രി എപ്പോഴോ കണ്ണ് തുറന്നപ്പോൾ, എന്റെ തുടയിൽ തല ചായ്ച് കട്ടിലിന്റെ അരികിൽ ഒരു സ്റ്റൂളിൽ ഇരുന്ന് ഉറങ്ങുന്ന അവളെ ആണ് കണ്ടത്, ഞാൻ അവളുടെ മുടിയിൽവെറുതെ കൈ ഓടിച്ചു. ഈ നേരം അത്രയും എനിക്ക് കൂട്ട് ഇരിക്കുക ആയിരുന്നിരിക്കണം. അച്ചു, ആതു ഇവരെ കൂടാതെ വെറുപ്പ് അല്ലാതെ ഇഷ്ടം തോന്നുന്ന മറ്റൊരു പെണ്ണ് കൂടി. ഈ ചുരുങ്ങിയ ദിവസം കൊണ്ട് അവൾ എന്റെ ഹൃദയത്തോട് ചേർന്നിരിക്കുന്നു. ദർശു, ഇവളോട് എനിക്ക് തോന്നുന്ന വികാരം എന്താണ്. രൂപത്തിൽ വല്യ സാമ്യം ഇല്ലങ്കിലും എന്തോ ഇടക് എനിക്ക് ഇവളെ കാണുമ്പോൾ ആരതിയെ ഓർമ്മ വരും. ആരതി….. എന്റെ മനസ്സിൽ അവൾക്ക് ഉള്ള സ്ഥാനം എന്താണ്?? ഓഫ്‌കോഴ്സ് വെറുപ്പ്, ഞാൻ എന്തിനാ ഇപ്പൊ അത് ഒക്കെ ഓർക്കുന്നത്???
” എന്താ എന്ത് പറ്റി, മുഖം വല്ലാതെ ഇരിക്കുന്നെ?? ” ദർശു ആണ്. അവൾ എന്റെ നെറ്റിയിൽ കയ്യ് വെച്ചു.
” ഹാ ചൂട് കുറഞ്ഞല്ലോ, ഇൻജെക്ഷൻ എടുത്തു കിടന്നു കഴിഞ്ഞു നല്ല ചൂട് ഉണ്ടായിരുന്നു അതാ ഞാൻ കൂട്ട് ഇരുന്നേ, എന്നാ ശരി ഞാൻ അപ്പുറത് ഉണ്ടാവും എന്തേലും ഉണ്ടേൽ വിളിച്ച മതി gd nyt ” എന്നും പറഞ്ഞു ഒരു ചിരി കൂടി സമ്മാനിച്ചിട്ട് അവൾ പോയി.
ഒരാഴ്ച കൂടി കഴിഞ്ഞതോടെ എനിക്ക് നടക്കാം എന്ന കണ്ടിഷൻ ആയി. ഞാൻ താഴെ ഒക്കെ ഇറങ്ങി, ഏക്കർ കണക്കിന് തൊടിയും സ്ഥലങ്ങളും ഒക്കെ ഉണ്ട്. സുധി എനിക്ക് സ്ഥലങ്ങൾ ഒക്കെ കാണിച്ചു തന്നു. അവിടെ തറവാടിന്റെ കോണിൽ ഒരു സ്ഥലം ഉണ്ട്. കളരി. സുധിയുടെ മുത്തശ്ശൻ കളരി ആശാൻ ആണ്. ഞാൻ അവരുടെ പ്രാക്ടീസ് ഒക്കെ കാണാൻ തുടങ്ങി. കണ്ണൻ ആണ് മുത്തശ്ശന്റെ പ്രധാന ശിഷ്യൻ. ഞാൻ അവരും ഒക്കെ ആയി നല്ല കമ്പനി ആയി. അതി രാവിലെ എഴുന്നേൽക്കും, കളരിയിൽ പോയി അവരുടെ പ്രാക്ടീസ് കാണും, പിന്നെ അവരുടെ കൂടെ കുളക്കടവിലും മറ്റും ഇരുന്ന് ഓരോന്ന് ഒക്കെ പറഞ് ഇരിക്കും, അപ്പോഴേക്കും സുധി എഴുന്നേറ്റു വരും. പിന്നെ അവനുമായി എന്തെങ്കിലും പരുപാടി ഒക്കെ ആയി തൊടിയിൽ നടക്കും ആ സമയം ദർശു വരും എന്തേലും കാര്യം കണ്ട് പിടിച്ചു ചൂട് ആവും, മരുന്ന് കഴിക്കാനും മറ്റും ആയി വിളിച്ചോണ്ട് പോവും അതാണ് കുറച്ച് ആയി എന്റെ ദിനചര്യ.
” ഡാ എഴുന്നേറ്റെ ” ഉച്ച മയക്കത്തിൽ ആയിരുന്ന എന്നെ സുധി വിളിച് എഴുന്നേൽപ്പിച്ചു. ഞാൻ നോക്കുമ്പോൾ ആൾ പുതിയ മുണ്ടും ഷർട്ടും ഒക്കെ ഇട്ട് നിൽക്കുകയാണ്.
” എന്താടാ ” ഞാൻ ചോദിച്ചു.
” നീ ഇത് ഇട്ട് റെഡിയാകു ” അവൻ ഒരു വെള്ളമുണ്ട് എന്റെ നേരെ നീട്ടിയിട്ട് പറഞ്ഞു.
” ന്തിനാ?? ”
” ഇവിടത്തെ അമ്പലത്തിൽ കൊടിയേറ്റം ആണ്, നീ ഞങ്ങളുടെ നാട് ഒന്നും കണ്ടിട്ടില്ലല്ലോ നമുക്ക് പോവാം ” അവൻ പറഞ്ഞു.
” ഡാ എനിക്ക് അമ്പലത്തിൽ പോവാൻ പറ്റില്ല, പെലയാ. എന്റെ അമ്മ മരിച്ചിട്ട് 40 ദിവസം ആയിട്ടില്ല ” ഞാൻ അത് പറഞ്ഞപ്പോൾ അവൻ ഒന്ന് ഞെട്ടി.
” എന്നിട്ട് നീ അത് എന്നോട് പറഞ്ഞില്ലല്ലോ?? നീ ചെയ്യണ്ട ചടങ്ങുകൾ ഒക്കെ ഇല്ലേ?? ” അവൻ അത്ഭുതം കൂറി.
” അത്… സോറി ഡാ. അവർ എനിക്ക് ജന്മം കൊണ്ട് മാത്രം ആണ് അമ്മ, കർമം കൊണ്ട് ആ സ്ത്രീ എന്റെ ആരുമല്ല. അവരെ കുറച്ചു പറയുന്ന പോയിട്ട് ആലോചിക്കുന്ന പോലും എനിക്ക് ഇഷ്ടം അല്ല. അതോണ്ടാ നിന്നോട് പറയാതിരുന്നത്. ” ഞാൻ അത് പറഞ്ഞപ്പോൾ അവൻ ഒന്നും പറഞ്ഞില്ല. മൗനം പാലിച്ചു.
” എന്നാ ശരി, നീ എഴുന്നേക്ക്, നമുക്ക് അകത്തു കയറേണ്ട പൂരം കണ്ട് അമ്പലപറമ്പിൽ നടക്കാം ” അവൻ വീണ്ടും നിർബന്ധിച്ചപ്പോൾ ഞാൻ അവന്റെ കൂടെ ചെന്നു. വലിയ ഒരു അമ്പലം ആണ്. ഒന്നാമത്തെ ദിവസം ആയിട്ട് പോലും നല്ല തിരക്ക് ഉണ്ട്. ഒരുപാട് കടകളും അവിടെ ഉണ്ടായിരുന്നു. ഇരുട്ട് വീഴുന്ന വരെ ഞങ്ങൾ അവിടെ നടന്നു. സുധി അവന്റെ കൂട്ടുകാരെ ഒക്കെ എനിക്ക് പരിചയപ്പെടുത്തി തന്നു. രാത്രി ആയതോടെ അമ്പലത്തിന്റെ ഭംഗി കൂടി. പല വർണത്തിലെ ബൾബ്കളും മറ്റും എങ്ങും തെളിഞ്ഞു നിന്നു. താലങ്ങളും ഒക്കെ ആയി ആളുകൾ വന്നു, ചെണ്ട മേളങ്ങളും വെടി ഒച്ചകളും മുഴങ്ങി. താലങ്ങൻ പിടിച്ചോണ്ട് വന്നവരുടെ കൂട്ടത്തിൽ ദർശുവും അപ്പുവും ഉണ്ടായിരുന്നു. ഒപ്പം കിച്ചുവും, കിച്ചു ഫ്രണ്ടിൽ കൊച്ചു കുട്ടികളുടെ കൂട്ടത്തിൽ ആണ്. ആള് നല്ലത് പോലെ തളർന്നിട്ടുണ്ട്, പക്ഷെ താലം കയ്യിൽ നിന്ന് മാറ്റാൻ അവൾക്ക് താല്പര്യം ഇല്ല അതും കൊണ്ട് നടക്കണം എന്ന വാശിയിൽ ആണ്. അവളുടെ അമ്മ അമല എന്തൊക്കെയോ പറയുന്നുണ്ട് ആള് കേൾക്കുന്നു പോലുമില്ല. ഞാൻ അതൊക്കെ കണ്ട് പുഞ്ചിരിചു.
ഒരു ഇളം നീല അഫ്സാരി ആണ് ദർശു ഇട്ടിരിക്കുന്നത്. അതിൽ അവൾ അതിനു സുന്ദരി ആണ്, കഴിഞ്ഞ ദിവസം കാവിൽ വെച്ച് ആരതിയെ സെറ്റ് സാരിയിൽ കണ്ടത് ഓർമ വന്നു. അല്ല ഞാൻ എന്തിനാ ഇപ്പൊ അത് ഓർക്കുന്നെ. ഞാൻ തല ഒന്ന് ഷേക്ക് ചെയ്തു വീണ്ടും ദർശുവിനെ നോക്കി. അത് അവൾ കണ്ടു. എന്താ എന്ന ഭാവത്തിൽ അവൾ പിരികം പൊക്കി. ഞാൻ ഒന്നുമില്ല എന്ന് തല ആട്ടി കാണിച്ചു അന്നേരം അവൾ ഒന്ന് ചിരിച്ചു. പിന്നെ ആളുകൾ നടന്നു തുടങ്ങിയപ്പോൾ താലത്തിന്റെ ഒപ്പം അമ്പലത്തിന്റെ ഉള്ളിലേക്ക് നടന്നു. ഞാനും സുധിയും കണ്ണനും അവരുടെ വേറെ ഒന്ന് രണ്ടു കൂട്ടുകാരും കൂടെ അമ്പല പറമ്പിൽ ബൈക്ക് ഒക്കെ വെക്കുന്ന അവിടെ ആണ് ഇരിക്കുന്നത്. കുറച്ച് കഴിഞ്ഞപ്പോ ദർശു ഞങ്ങളുടെ അരികിലേക്കു ഓടി വന്നു.
” ഏട്ടാ, ഈ സാധനത്തിനെ കുറച്ച് നേരത്തേക്ക് ഞാൻ എടുക്കുകയാ ” എന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് അവൾ സുധിയോട് പറഞ്ഞു.
” വോ ആയിക്കോട്ടെ ” അവൻ പറഞ്ഞു തീർന്നതും അവൾ എന്നെ വലിച്ചോണ്ട് ഓടി.
” പെണ്ണേ പതുക്കെ ” ഞാൻ പറഞ്ഞു. എന്നാ അവൾക്ക് വലിയ കൂസൽ ഇല്ല. എന്നേം കൊണ്ട് ഒരു കടയിലേക്ക് ആണ് അവൾ പോയത്. നല്ല തിരക്ക് ഉണ്ട്.
” മാറ് മാറ് മാറ് ” അവർ ആളുകളെ വകഞ്ഞു മാറ്റി ഇടിച്ചു കയറി. വളകളും മാലകളും ഒക്കെ ഉള്ള കടയാണ്. അത് കൊണ്ട് തന്നെ ചുറ്റും പെണ്ണുങ്ങൾ ആണ്. ഞാൻ അവിടെ നിന്ന് പോവാൻ ശ്രമിച്ചു എങ്കിലും ദർശു എന്റെ കയ്യിൽ നിന്ന് ഉള്ള പിടിത്തം വിട്ടില്ല.
“ഇതാണോ, ഇതാണോ നല്ലത്? ” രണ്ടു കയ്യിലും ഓരോ കമ്മലുകൾ എടുത്തു ചെവിയോട് ചേർത്ത് പിടിച്ചു കൊണ്ട് അവൾ ചോദിച്ചു.
” ആ ജിമിക്കി നിനക്ക് നല്ലത് പോലെ ചേരുന്നുണ്ട് ” ഞാൻ അത് പറഞ്ഞപ്പോൾ അവളുടെ മുഖം വിടർന്നു. പിന്നെ അവൾ അത് മാറ്റി വെച്ചിട്ട് മാലയോ മറ്റോ നോക്കാൻ തുടങ്ങി.
അന്നരം ആണ് അവിടെ കിടന്നിരുന്ന ഒരു സ്റ്റഡ് എന്റെ കണ്ണിൽ ഉടക്കിയത്. നല്ല വെള്ളകളറിലെ കല്ല് വെച്ച ഒരു കോച്ചു സ്റ്റഡ്. വലിയ വർക്ക്‌കൾ ഒന്നുമില്ല എങ്കിലും അത് മനോഹരം ആയിരുന്നു. അതിന്റ ആണികും മറ്റും സിൽവർ കളർ ആണ്. ഞാൻ അത് എടുത്തു നോക്കി. സാദാരണ കമ്മൽ ഒരു പെയർ അല്ലേ പക്ഷെ ഇത് ഒരെണ്ണം മാത്രമേ ഉള്ളു.
” അത് കമ്മൽ അല്ല മൂക്കുത്തിയാ ” ഞാൻ അത് എടുത്തു നോക്കുന്ന കണ്ട് ദർശു പറഞ്ഞു. അപ്പൊ അതാണ് ഒരെണ്ണം മാത്രം. ഞാൻ അവളെ നോക്കി ഒന്ന് പുഞ്ചിരിചു കാണിച്ചു. അവൾ അന്നേരം തിരികെ മാല നോക്കുന്ന തിരക്കിൽ ആയി.
ഇവൾ മൂക്ക് കുത്തിയിട്ടില്ല, അത് പറഞ്ഞപ്പോളാ, അവൾ ആരതി, അവൾ മൂക്ക് കുത്തിയിട്ടില്ലേ?? നല്ല ചുവന്ന കല്ല് വെച്ച ഒരു മൂക്കുത്തി ആ മൂക്കിൽ അന്ന് ഉണ്ടായിരുന്നു. അവളുടെ മൂക്കിൽ ഈ മൂക്കുത്തി കിടക്കുന്ന കാണാനും നല്ല ചേല് ആയിരിക്കും. വെലകുറഞ്ഞ ഒരു ഫാൻസി ഐറ്റം ആണെകിലും നല്ല ഭംഗി ഉള്ള മൂക്കുത്തി ആണ് ഇത്
” ചേട്ടാ ഇതിന് എത്രയാ?? ” ഞാൻ കടക്കാരനോട് ചോദിച്ചു.
” 50 രൂപ ” അയാൾ പറഞ്ഞപ്പോ ഞാൻ അത് എടുത്തു കൊടുത്തു. ആ മൂക്കുത്തി ഷർട്ടിന്റെ പോക്കറ്റിൽ ഇട്ടു
” ഇത് ആർക്കാ?? ” ദർശു അത് ചോദിച്ചപ്പോൾ അവളിൽ ചെറിയ കുശുമ്പും ആകാംഷയും ഉണ്ടായിരുന്നോ??
” ഇത് എന്റെ കെട്ടിയോൾക്ക് പിന്നെ കൊടുക്കാൻ വാങ്ങിയതാ ” ഞാൻ ഒന്നും ഓർക്കാതെ പെട്ടന്ന് മറുപടി പറഞ്ഞു. അന്നേരം അവൾ ഒന്ന് ഞെട്ടി. പിന്നെ എന്തോ ആലോചിച്ചു മുഖത്തു നാണം കലർന്ന ഒരു ചിരി വിടർന്നു. അവൾ എന്റെ മുഖത്ത് നിന്ന് നോട്ടം മാറ്റി കടയിലേക്ക് നോക്കി.
‘ എന്റെ കെട്ടിയോൾക്ക് കൊടുക്കാൻ ‘ ഞാൻ എന്തിനാ അങ്ങനെ പറഞ്ഞത്?? അതിനേക്കാൾ ഉപരി ഞാൻ എന്തിനാ ഇത് വാങ്ങിയത്. അവൾക്ക് ആ ആരതിക്ക് കൊടുക്കാൻ ആണോ?? No വേ. Bullshit. ഞാൻ എന്തിനാ ഇപ്പൊ അവളെ ഓർക്കുന്നെ…
” എടി മോളെ നിനക്ക് ഈ മാല നല്ലത് പോലെ ചേരും ” ഒരു ശബ്ദം ആണ് എന്നെ ചിന്തകളിൽ നിന്ന് ഉണർത്തിയത്. ഞാൻ നോക്കുമ്പോൾ ഒരുത്തൻ ഒരു മാല ദർശുവിന്റെ കഴുത്തിൽ വെക്കാൻ നോക്കുകയാണ്. അവൾ കുതറാൻ നോക്കുന്നു. ഞാൻ അവന്റെ കയ്യിൽ കയറി പിടിച്ചു.
” നീ ഏതാടാ ഒറ്റകയ്യാ, മാറി നില്ല് ഇല്ലേൽ നിന്റെ മറ്റേ കയ്യും ഓടിയും ” അവൻ അത് പറഞ്ഞു.
” എന്റെ കൈ ഓടിക്കാൻ മാത്രം ഉള്ള ബലം ഈ ഉണ്ണി പിണ്ടിക്ക് ഉണ്ടോടാ ” ഞാൻ അവന്റെ കൈയിൽ ഉള്ള എന്റെ പിടുത്തം മുറുക്കി കൊണ്ട് ചോദിച്ചു. അവൻ വേദന കൊണ്ട് കണ്ണുകൾ ഇറുക്കി അടച്ചു.
” damn you ” എന്നും പറഞ്ഞു കൊണ്ട് അവൻ എന്നെ നേരെ അവന്റെ മറ്റേ കയ്യ് വീശി. ഞാൻ അന്നേരം എന്റെ കാൽ ഉയർത്തി അവന്റെ വാരിഎല്ല് നോക്കി അടിച്ചു. ഞാൻ കയ്യിലെ പിടുത്തം വിട്ടു അവൻ പുറകിലേക്ക് വീണു പോയി.
” ഡാ ” എന്ന് അലറി കൊണ്ട് വേറെ ഒരുത്തൻ പാഞ്ഞു വന്നു, കറങ്ങി ചാടി അവൻ എന്റെ തല നോക്കി കിക്ക് ചെയ്തു. ഞാൻ വെട്ടി തിരിഞ്ഞു അതിൽ നിന്ന് ഒഴിഞ്ഞു മാറി അവന്റെ നെഞ്ചിൽ ചവിട്ടി. പക്ഷെ ആണ് കിക്ക് അത്ര ശക്തി ഇല്ലായിരുന്നു, കാരണം തലയും ശരീരവും നല്ലത് പോലെ ഷേക്ക് ആയത് കൊണ്ട് ആവണം, വീണ്ടും എന്റെ തല ചുറ്റുന്ന പോലെ തോന്നി, ബാലൻസ് തെറ്റി ഞാൻ വീഴാൻ പോയി. അന്നേരം ദർശു എന്നെ പിടിച്ചു.
” അയ്യോ, എന്ത് പറ്റി, ദേ ചെവിയിൽ നിന്ന് ചോര വരുന്നു ” അവൾ കരയുന്ന പോലെ ചോദിച്ചു. അന്നേരം ഞാൻ എന്റെ ചെവിൽ തൊട്ടു നോക്കി, ശരിയാണ് ചോര വരുന്നുണ്ട്.
“ഏയ് എനിക്ക് ഒന്നുമില്ല. ” ഞാൻ അവളുടെ തലയിൽ കൈ വെച്ചു കൊണ്ട് പറഞ്ഞു. അന്നേരം ആദ്യം വീണവൻ എഴുന്നേറ്റു, ഞങ്ങളുടെ നേരെ വന്നു. അവൻ എന്റെ മുഖം നോക്കി പഞ്ച് ചെയ്തു.
‘ damn ‘ ഈ കണ്ടിഷനിൽ എനിക്ക് അവനെ തടുക്കാൻ പറ്റില്ല. എന്റെ മുഖത്ത് ആ പഞ്ച് ലാൻഡ് ചെയ്യുന്നതിന് തൊട്ട് മുന്നേ ബലിഷ്‌ഠമായ ഒരു കൈ വന്നു അവന്റെ കൈ പിടിച്ചു നിർത്തി. മുത്തശ്ശൻ. പുള്ളിയെ കണ്ടതും അവന്റ കണ്ണിൽ ഭയം വന്നു നിറഞ്ഞു.
” ha, ഗുരുക്കൾ വന്നു. ആ ചെക്കന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി. ” ചുറ്റും കൂടി നിന്നവർ പിറുപിറുത്തു. മുത്തശ്ശൻ വിരൽ കറക്കി അവന്റെ കയ്യിൽ കുത്തി. അവൻ ഒന്ന് ശബ്‌ദിക്കാൻ പോലും പറ്റാതെ നിന്നു. അവന്റെ കണ്ണുകൾ ഒക്കെ തുറിച്ചു വന്നു. കയ്യിലെ ഞരമ്പുകൾ ഒക്കെ പിടച്ചു.
” ഡാ, ഇവനേം വിളിച്ചോണ്ട് പോവാൻ നോക്ക് ” അവന്റെ കൂടെ ഉണ്ടായിരുന്ന മറ്റേ ആളോട് ആണ് മുത്തശ്ശൻ അത് പറഞ്ഞത്. ഉടനെ തന്നെ അവനെയും വിളിച്ചോണ്ട് അവർ സ്ഥലം കാലി ആക്കി.
” ഞാൻ കാരണം വീണ്ടും….. വീണ്ടും…. ” ദർശു വുതുമ്പുകയാണ്
” എടോ എനിക്ക് ഒന്നുമില്ല ” ഞാൻ അവളുടെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു. ആ തലകറക്കം മാറിഇരിക്കുന്നു.
” തനിക്ക് കുഴപ്പം ഒന്നുമില്ലല്ലോ,” മുത്തശൻ ആണ്. ഞാൻ ഇല്ല എന്ന അർഥത്തിൽ തല ആട്ടി. അപ്പോഴേക്കും സുധിയും കണ്ണനും വന്നു
” എന്താ എന്ത് പറ്റി?? ” ആൾക്കൂട്ടം കണ്ടിട്ട് ആവും അവൻ ചോദിച്ചു.
” ആ സഞ്ജീവ് വീണ്ടും പ്രശ്നം ഉണ്ടാക്കി!” ദർശു നടന്ന സംഭവങ്ങൾ പറഞ്ഞു കൊടുത്തു.
” അവനു കിട്ടിയത് ഒന്നും പോരെ?? ” കണ്ണൻ.
” നീ വാടാ ” സുധി കലിപ്പിൽ കണ്ണനെ വിളിച്ചു.
” വേണ്ട, ഇന്ന് ഇനി പ്രശ്നം ഒന്നും ഉണ്ടാക്കേണ്ട, കൊടുക്കേണ്ടത് ഇയാൾ കൊടുത്തിട്ടുണ്ട് ” മുത്തശ്ശൻ അത് പറഞ്ഞപ്പോൾ അവന്മാർ രണ്ടും മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു. അപ്പോഴേക്കും ക്ഷേത്ര ഭാരവാഹികൾ ആരോ മുത്തശ്ശനെ വിളിച്ചോണ്ട് പോയി.
” ദർശു, അപ്പു ഒക്കെ ആൽത്തറയുടെ അവിടെ ഉണ്ട്. അവിടെക്ക് ചെല്ല്, ഞങ്ങൾ വന്നോളാം ” സുധി ദർശു നോട് പറഞ്ഞു. അവൾ തല ആട്ടിയിട്ട് അങ്ങോട്ട് നടന്നു പിന്നെ ഒന്ന് തിരിഞ്ഞു നിന്നു.
” ഏട്ടാ പ്രശ്നത്തിന് ഒന്നും പോവരുത്, അങ്ങേർക്ക് മേലാത്തത് ആണെന്ന് ഓർമ്മ വേണം ” അവൾ എപ്പോഴുത്തയും പോലെ അധികാര സ്വരത്തിൽ പറഞ്ഞു.
” ഓംബ്രാ ” സുധി, അത് പറഞ്ഞപ്പോൾ ഒന്ന് ഇളിച്ചു കാണിച്ചിട്ട് അവൾ പോയി.
” വാ നടക്ക് ” അവൾ പോയതും കണ്ണനും സുധിയും എന്നേയും കൂട്ടി നടന്നു. അമ്പലപറമ്പിൽ നിന്ന് മാറി, വെള്ള പഞ്ചാര മണൽ ഉള്ള ഒരു കുന്നിൽ ആണ് ഞങ്ങൾ എത്തിയത്. അവന്മാർ ഉടനെ ആ മണലിൽ ഇരുന്നു. എന്താണ് ഉദ്ദേശം എന്ന് അറിയില്ല എങ്കിലും ഞാനും ഇരുന്നു. കണ്ണൻ അരയിൽ നിന്ന് ഒരു കുപ്പി എടുത്തു വെച്ചു, സുധി ഗ്ലാസും വെള്ളവും. അടിപൊളി.
” അപ്പൊ എങ്ങനാ തുടങ്ങുവല്ലേ?? ” കണ്ണൻ,
” പിന്നല്ല, അങ്ങട് കമത്തുക ” ഞാൻ പറഞ്ഞു , ഞങ്ങൾ മൂന്നും ഒഴിച്ച് അടി തുടങ്ങി.
” ഏതാടാ ആ ചെക്കൻ?? ” അടിക്കുന്നതിന് ഇടയിൽ ഞാൻ ചോദിച്ചു.
” ഏത് ചെക്കൻ?? ” കണ്ണൻ
“ഹാ, നേരത്തെ പ്രശ്നം ഉണ്ടാക്കിയവൻ, അവൻ ഏതാ ” ഞാൻ
” ഓ ലവൻ, സഞ്ജീവ്. ഞങ്ങളുടെ പോലെ തന്നെ അത്യാവശ്യം വലിയ വേറെ ഒരു തറവാട് ഇവിടെ ഉണ്ട്, കുളത്തിങ്കൽ തറവാട്. അവിടത്തെ ഇലമുറയിൽ ഉള്ള പുത്രൻ ആണ് അവൻ. രണ്ടു തറവാടുകളും തമ്മിൽ വർഷങ്ങൾ നീണ്ട കുടി പകയാണ്. ഞങ്ങളും അത് കൈ മാറി കൊണ്ടേ ഇരിക്കുന്നു. ഇതേ പോലെ ഉത്സവം നടക്കുമ്പോ ഇവനും ഇവന്റെ ഏട്ടന്മാരും ചേർന്ന് എന്തേലും ചെറിയ കാര്യം ഉണ്ടാക്കും ഞങ്ങൾ നല്ല തേമ്പ് കൊടുത്തു വിടും അത് ഇങ്ങനെ കിടന്നു പുകയും, ലാസ്റ്റ് മഹോത്സവത്തിന്റെ അന്ന് ഒരു കൂട്ടതല്ല് നടക്കും. ഇത് ഞങ്ങടേം അവന്മാരുടേം അച്ഛൻ അപ്പുപ്പന്മാരായി ഉത്സവത്തോട് അനുബന്ധിച്ച നടത്തി വരുന്ന ഒരു ആചാരം ആണ്. സാധാരണ ഞാനോ കണ്ണനോ ആണ് കൊടുക്കാറുള്ളത് ഇത്തവണ നീ കൊടുത്തു. അത് വിട്ട് കള ” സുധി അത് പറഞ്ഞു ചിരിച്ചു. ഞങ്ങൾ ഓരോന്ന് പറഞ്ഞു അടി കണ്ടിന്യൂ ചെയ്തു.
” അല്ലടാ, ദേ അപ്പുവിന്റെ മെഡിസിൻ ഫൈനൽ ഇയർ ആയി, കുറച്ചു നാളുകൂടെ കഴിഞ അവൾ ഒരു ഡോക്ടർ ആവും, അമ്മായി കല്യാണകാര്യം ഒക്കെ സംസാരിക്കാൻ തുടങ്ങിയിട്ടുണ്ട്. എന്താ നിങ്ങളുടെ ഉദ്ദേശം?? ” സുധി ആത് ചോദിച്ചപ്പോൾ കണ്ണന്റെ മുഖം മാറി. ഞാൻ എന്താ കാര്യം എന്ന ഭാവത്തിൽ അവരെ നോക്കി.
” നമ്മുടെ അപ്പുവും ഇവനും വർഷങ്ങളായി പ്രണയത്തിൽ ആണ്, വീട്ടിൽ പറയാൻ പറഞ്ഞിട്ട് കേൾക്കുന്നില്ല. ” സുധി.
” നിന്നെ ഇവിടെ എല്ലാർക്കും ഇഷ്ടം അല്ലേ?? നല്ല മാന്യമായ ജോലി, കാണാനും സുമുഖൻ പിന്ന എന്താ, വീട്ടിൽ പറയാൻ പാടില്ലേ?? ” ഞാനും കണ്ണനോട് ചോദിച്ചു, ആൾ അസിസ്റ്റന്റ് പ്രൊഫസർ ആ, അരുൺ ബാലഗോപാൽ. അതാണ് ശരിക്കും ഉള്ള പേര്.
” നിനക്ക് അറിയാന്മേലാഞ്ഞിട്ടാ, പ്രേമം, ഒളിച്ചോട്ടം ഇതൊക്കെ ഗുരുക്കൾക്ക് കേൾക്കുന്ന തന്നെ കലിയാ ” കണ്ണൻ.
” നീ മുത്തശ്ശന്റെ ഫേവറേറ്റ് സ്റ്റുഡന്റ് അല്ലേ, മുത്തശ്ശൻ ക്ഷമിക്കുമെടാ ” ഞാൻ അവനോടു പറഞ്ഞപ്പോ രണ്ടുപേരും ഒന്ന് ചിരിച്ചു.
” സ്വന്തം മോനോട് ഇത് വരെ ക്ഷമിച്ചിട്ടില്ല, പിന്നാ ശിഷ്യനോട് ” സുധി പറഞ്ഞത് മനസ്സിലാവാതെ ഞാൻ അവനെ നോക്കി.
” oh നിന്നോട് പറഞ്ഞിട്ടില്ലല്ലേ, കൃഷ്ണമാമയെ കൂടാതെ ഒരു അമ്മാവൻ കൂടി എനിക്ക് ഉണ്ട്. ഗോപിമാമ. കുളത്തിങ്കൽ തറവാട്ടിലെ ഇപ്പോഴത്തെ കാരണവർ ചന്ദ്രശേഖരന്റെ ഏക പുത്രി, ശ്രീദേവിയേയും അടിച്ചോണ്ട് പണ്ട് നാട് വിട്ടതാ. അവരു രണ്ടു പേരും കോളേജിൽ ഒരുമിച്ചായിരുന്നു. ഫസ്റ്റ് ഇയറിൽ ഒക്കെ രണ്ടുപേരും കീരിയും പാമ്പും ആയിരുന്നു എന്നാണ് അമ്മ പറഞ്ഞിട്ടുള്ളത്, പക്ഷെ 2 ഇയറിൽ വെച്ച് അമ്മായിക്ക് അവരുടെ വീട്ടുകാർ കല്യാണം ഉറപ്പിച്ചു. അമ്മായി ആ വീട് വിട്ട് രാത്രി ഞങ്ങളുടെ തറവാട്ടിലേക്ക് വന്നു, അപ്പോഴാ ഇവർ രണ്ടുപേരും പ്രേമത്തിൽ ആണെന്ന് പോലും എല്ലാരും അറിയുന്നത് തന്നെ, മുത്തശ്ശൻ കലിപ്പിൽ അമ്മായിയെ ഇറക്കി വിട്ടു, ഗോപിമാമയെ പൂട്ടി ഇട്ടു. രാവിലെ അമ്മയും മുത്തശ്ശിയും ഒക്കെ ചേർന്ന് റൂം തുറന്നു നോക്കിയപ്പോൾ ഗോപിമാമ അവിടെ ഇല്ലായിരുന്നു. അതിനു ശേഷം അവർ രണ്ടുപേരും ഇതേവരെ ഇങ്ങോട്ട് വന്നിട്ടില്ല, ആരും അന്വേഷിച്ചു പോയിട്ടുമില്ല, അല്ലേൽ മുത്തശ്ശൻ പോവാൻ അനുവദിചിട്ടില്ല. ” സുധി പറഞ്ഞു നിർത്തി. ഗോപി, ശ്രീദേവി, നല്ല പരിചയം ഉള്ള പേരുകൾ ആവോ. ഞാൻ സാരമില്ല എല്ലാം ശരിയാകും എന്ന് പറയുംപോലെ കണ്ണന്റെ തോളിൽ തട്ടി.
” എന്നാ പിന്നെ നമുക്ക് പോയാലോ ” അവസാന സിപ്പും കൂടി എടുത്തിട്ട് സുധി ചോദിച്ചു. ഞങ്ങൾ തല ആട്ടി, കാലികുപ്പികളും ഗ്ലാസും അവിടെ ഉപേക്ഷിച്ചു ഞാങ്ങൾ എഴുന്നേറ്റു.
” എടാ സ്മെൽ ഉണ്ടോ?? ” എന്റെ മുഖത്ത് ഊതി കൊണ്ട് സുധി ചോദിച്ചു.
” ഏയ്… എനിക്ക് ഉണ്ടോ എന്ന് നോക്കിക്കേ ” ഞാനും തിരികെ ഊതി. അവനും ഇല്ല എന്ന് പറഞ്ഞു.
” കണ്ണാ, എന്റെ നടപ്പിൽ വല്ല പന്തികേടും തോന്നുന്നുണ്ടോ?? ” ഞാൻ ചോദിച്ചപോൾ അവൻ ഒന്ന് ചിരിച്ചു.
” ഇല്ലടാ, ഇനിപ്പോ ഉണ്ടേലും നിനക്ക് തല കറങ്ങുന്നത് ആണെന്ന് പറഞ് ഊരാല്ലോ ” കണ്ണൻ
” അത് ഐഡിയ ” ഞങ്ങൾ ഓരോന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് ആൽതറയുടെ അങ്ങോട്ട് നടന്നു.
” ഏയ് ഡീസന്റ് ആവ്, ഡീസന്റ് ആവ്” അവരെ ദൂരെന്ന് കണ്ടപ്പോൾ സുധി പറഞ്ഞു. ഞങ്ങൾ മൂന് പേരും പരമാവധി മാന്യമായി നടന്നു ചെന്നു. ഞങ്ങൾ ചെല്ലുമ്പോൾ കിച്ചുവും ദർശുവും തമ്മിൽ എന്തോ വാ നിറച്ചു പറയുകയാണ്.
” എന്നതാ കിച്ചൂസ് പറയുന്നേ?? ” ഞാൻ കിച്ചുവിന്റെ രണ്ട് സൈഡിലേക്ക് കെട്ടി വെച്ചിരിക്കുന്ന മുടിയിൽ ചെറുതായി പിടിച്ചു വലിച്ചു കൊണ്ട് ചോദിച്ചു. അവൾ ഒന്ന് ഞെട്ടി പിന്നെ ഞാൻ ആണെന്ന് കണ്ടപ്പോൾ കൈ ചുരുട്ടി എന്റെ കാലിൽ ഇടിച്ചു.
” അത് അപ്പച്ചി, മൂക്ക് കുത്തുന്ന….. ” അവൾ ഇടിച്ചു കഴിഞ്ഞു പറഞ്ഞു എന്നാൽ അത് പൂർത്തി ആക്കുന്നതിന് മുന്നേ ദർശു അവളുടെ വാ പൊത്തി പിടിച്ചു.
” മൂക്കുത്തി?? ” ഞാൻ ചോദിച്ചു.
” അത് ഒന്നുമില്ല…. അവളു ചുമ്മാ ” ദർശു വിക്കി പറഞ്ഞു. പിന്നെ എന്നെ ഒന്ന് അടിമുടി നോക്കി. കിച്ചുവിനെ താഴെ നിർത്തിയിട്ട് എന്റെ അടുത്തേക്ക് വന്നു, എന്റെ കോളറിൽ പിടിച്ചു
” ഊതിക്കെ ” അവൾ അത് പറഞ്ഞപ്പോ ഞങ്ങൾ മൂന് പേരും ഞെട്ടി, സുധി കൈ കൊണ്ട് അവന്റെ തന്നെ വാ പൊത്തി.
” ഏ…. ” ഞാൻ
” നിങ്ങൾ കള്ള് കുടിച്ചോ?? ഊതാൻ… ” അവൾ കലിപ്പ് ആണ്.
” ഞാനോ ഏയ്… ” ഞാൻ തപ്പി കളിച്ചു.
” എന്നാ ഊത്… ” അവൾ വിടാൻ ഉദ്ദേശം ഇല്ല, ഞാൻ പതിയെ ഒന്ന് ഊതി.
” aww, എന്തൊരു നാറ്റാ ഇത്?? ” അവളുടെ മുഖം ചുളുങ്ങി
” നാറ്റോ??, സ്മെൽ ഇല്ലാത്ത ഐറ്റം ആ ” ഞാൻ പറഞ്ഞപ്പോൾ ദേഷ്യതിൽ അവൾ എന്നെ ഒന്ന് നോക്കി.
” അപ്പൊ കുടിച് എന്ന് സമ്മതിച്ചു, മരുന്ന് കഴിക്കാൻ ഉള്ളത് ആണെന്ന് അറിയില്ലേ?? ” അവൾ എന്റെ വയറിൽ പിച്ചി കൊണ്ട് ചോദിച്ചു.
” ആാാ… ഞാൻ മാത്രം അല്ല സുധിയും ഉണ്ട് ” ഞാൻ അത് പറഞ്ഞപ്പോൾ അവൻ you too ബ്രൂട്ടസേ എന്ന് ചോദിക്കും പോലെ എന്നെ നോക്കി. അവൾ അവന്റെ ചെവിക്കും പിടിച്ചു. പിന്നെ കുറേ നേരെ ഞങ്ങൾ രണ്ടുപേരും അവൾക്ക് പറയാൻ ഉള്ള ചീത്ത മുഴുവൻ കേട്ട് നിന്ന് കൊടുത്തു. ഇതെല്ലാം ഒരു ചിരിയോടെ കിച്ചുവിന്റെ കൂടെ കപ്പലണ്ടിയും കൊറിച്ചു കണ്ട് നിൽക്കുകയാണ് നാറി, കണ്ണൻ.
” കണ്ണേട്ടൻ കുടിച്ചോ?? ” അപ്പുവിന്റെ ആ ചോദ്യം കേട്ട് അവൻ ഒന്ന് ഞെട്ടി, അവൻ തിന്നോണ്ട് ഇരുന്നകപ്പലണ്ടി നെറുകയിൽ കയറി. പറയല്ലേ എന്ന് പറയും പോലെ ദയനീയ മായി അവൻ ഞങ്ങളെ നോക്കി. ഞാനും സുധിയും പരസ്പരം നോക്കി ഒന്ന് ചിരിച്ചു.
” അവൻ ആണ് കുപ്പി പോലും വാങ്ങി കൊണ്ട് വന്നത് ” ഞങ്ങൾ രണ്ടും ഒരേ സ്വരത്തിൽ പറഞ്ഞു. അപ്പു അവനെ ഒന്ന് നോക്കി, അപ്പൊ തന്നെ കണ്ണൻ അവിടെ നിന്ന് മുങ്ങി. ദർശുന് ഞങ്ങളെ അങ്ങനെ വിടാൻ ഉദ്ദേശം ഇല്ല.
മൂനോ നാലോ ആഴ്ച മാത്രം പരിചയം ഉള്ള ഒരുപെണ്ണിന്റെ വായിൽ ഇരിക്കുന്ന ചീത്ത മുഴുവൻ ഒരക്ഷരം മിണ്ടാതെ കേൾക്കുക, എനിക്ക് ഇത് എന്ത് പറ്റി?? എന്ത് magic ആണ് ഇവൾ എന്നിൽ പ്രയോഗിച്ചത്, ഞാൻ ഇതെല്ലാം ആസ്വദിക്കുകയാണ്, ഇടക്കൊക്കെ ഇവളെ കാണുമ്പോൾ എനിക്ക് ആരതിയെ ഓർമ്മ വരുന്നു, അവളുടെ അത്ര ഇല്ലേലും ദർശുവും സുന്ദരി ആണ്, ആരതിയുടെ പറിച്ചു വെച്ച പോലത്തെ ഉണ്ടകണ്ണുകൾ ആണ് ദർശുവിന്, മനോഹരമായ രണ്ട് ഉണ്ട കണ്ണുകൾ. ആ കണ്ണുകൾ തന്നെ ആണ് എന്നെ ഇവളിലേക്ക് കൂടുതൽ ആകർഷിക്കുന്നത്. എന്തായാലും ഇന്നത്തെ ദിവസം ഞാൻ ഒരുപാട് നാളുകൾക്കു ശേഷം എല്ലാം മറന്നു പൊട്ടിചിരിച്ച, ഒരു ദിവസം ആണ്. പിന്നയും കുറേ നേരം അമ്പലപ്പറമ്പിൽ ചിലവഴിച്ചു, ബജിയും മറ്റും ഒക്കെ വാങ്ങി തിന്നിട്ട് ഒക്കെ ആണ് ഞങ്ങൾ തിരിച്ചു വീട്ടിലേക്ക് പോന്നത്.
ഇവിടെ വന്നിട്ട് ഇപ്പൊ ഏകദേശം ഒന്നര മാസം ആവുന്നു, ഞാൻ ഒരുതവണ അച്ചുവിനെ വിളിച്ചു ടെൻഷൻ അടിക്കേണ്ട എന്ന് പറഞ്ഞതല്ലാതെ, വീടുമായി വേറെ കോണ്ടാക്ട് ഒന്നും ചെയ്തില്ല. എന്റെ കൈയിലെ ഒടിവ് കൂടി ഇരിക്കുന്നു.
” കൈയിലെ ഒടിവ് ഇപ്പൊ ഭേദമായി, കുറേ നാൾ അനക്കാതെ വെച്ചത് കൊണ്ട് ചെറിയ തോതിൽ വേദന കാണും, അത് ഒന്ന് തിരുമിച്ചാൽ നല്ലത് ആയിരിക്കും ” ഡോക്ടർ ആണ്.
” തിരുമൽന് ബെസ്റ്റ് ആൾ വീട്ടിൽ ഉണ്ടല്ലോ ” സുധി.
“ഗുരുക്കൾ അല്ലേ?? ” ഡോക്ടർ ചോദിച്ചപോൾ സുധി അതേ എന്നാ മട്ടിൽ തല ആട്ടി.
” സ്കാൻ റിപ്പോർട്ട്‌ൽ കുഴപ്പം ഒന്നുമില്ല തലയിലെ മുറിവ് കൂടി ഉണങ്ങിയാ മതി, അതിന് ഞാൻ തരുന്ന മരുന്ന് കൂടി കഴിക്കുമ്പോൾ ശരിയാകും, so that’s it. Its a ഷെയിം, ഇനി ഹാൻസം ബോയ് ഇവിടെ എന്നെ കാണാൻ വരില്ലല്ലോ?? ” ഡോക്ടർ സ്ത്രീ സഹചമായ ചിരിയോടെ പറഞ്ഞു.
” so വേറെ ഒന്നുമില്ലല്ലോ ഞങ്ങൾ ഇറങ്ങട്ടെ. ” ഞാൻ ഡോക്ടറിനോട് ചോദിച്ചു.
” ഒക്കെ, സുധിയുടെ കൂടെ വീണ്ടും വരണം, രോഗി ആയിട്ട് അല്ലാട്ടോ ” ഡോക്ടർ. ഞങ്ങൾ ഒരു ചിരി സമ്മാനിച്ചിട്ട് ഇറങ്ങി. വീട്ടിൽ എത്തിയതും മുത്തശ്ശൻ തിരുമൽ തുടങ്ങി, എന്റെ കൈ മൊത്തത്തിൽ പിടിച്ചുടച് തിരുമിയപ്പോ സ്വർഗം കണ്ടു. എന്നേക്കാൾ വേദന കണ്ട് നിന്ന ദർശുന് ആയിരുന്നു. പാവം. ഒരാഴ്ച കൊണ്ട് മുത്തശ്ശൻ വേദന പമ്പ കടത്തി.
” ഇപ്പൊ വേദന ഉണ്ടോ?? ” മുത്തശ്ശൻ തിരുമൽ കഴിഞ്ഞു ചോദിച്ചു.
” ഇല്ല, ഇപ്പൊ കൈക്ക് ഒക്കെ നല്ല സുഖം ഉണ്ട് ” ഞാൻ പറഞ്ഞപ്പോൾ മുത്തശ്ശന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നൊ?? ഏയ് ചിരി ആ മുഖത്തു വരാത്ത ഭാവം ആണ്. അത് കൊണ്ട് തന്നെ ആണ് ഈ മനുഷ്യനെ കാണുമ്പോൾ ഒക്കെ എനിക്ക് എന്റെ സ്വന്തം മുത്തശ്ശനെ ഓർമ്മ വരുന്നത്.
“ഇപ്പൊ തലവേദന എങ്ങനെ ഉണ്ട് ”
” തലവേദന ഒന്നും അങ്ങനെ ഇപ്പൊ ഇല്ല എന്തേയ്?? ” ഞാൻ സംശയഭാവത്തിൽ ചോദിച്ചു.
” നല്ലത്, എന്നാ നമുക്ക് ഒരു കൈ നോക്കിയാലോ??, അന്ന് അമ്പലത്തിൽ വെച്ച് നിന്റെ മൂവ് കണ്ടപ്പോൾ തുടങ്ങിയ ആഗ്രഹം ആ, നിനക്ക് നല്ല കഴിവ് ഉണ്ട്, taekwondo അല്ലായിരുന്നോ?? ” മുത്തശ്ശൻ, മുണ്ടിന്റെ തുമ്പ് കാലിന്റെ ഇടയിലൂടെ എടുത്തു പുറകിൽ കുത്തി, തോളിൽ കിടന്ന ഒറ്റമുണ്ട് അരയിൽ കെട്ടി എന്നോട് പറഞ്ഞു. എല്ലാരും അത് കേട്ട് എക്സെറ്റഡ് ആയി.
” വിത്ത് പ്ലഷർ, ആക്ച്വലി re taekwondo ആണ്, taekwondo കിക്ക് ആണ് മെയിൻ, re tae ൽ പഞ്ചിനും പ്രാദാന്യം കൊടുക്കുന്നു” ഞാനും fighting സ്റ്റാൻഡ്സിൽ നിന്നുകൊണ്ട് പറഞ്ഞു. മുത്തശ്ശൻ വാ എന്ന് വിളിക്കും പോലെ കൈ കാണിച്ചു. ഞാൻ എന്റെ മാക്സിമം സ്പീഡിൽ ഫുൾ ഫോസിൽ മുത്തശ്ശന്റെ മുഖം നോക്കി കിക്ക് ചെയ്തു, ആദ്യത്തെ രണ്ടു കിക്ക് മുത്തശ്ശൻ സിമ്പിൾ ആയി ഒഴിഞ്ഞു മാറി, മൂന്നാമത്തെ കിക്ക് മുത്തശ്ശൻ ഇടത് കൈ കൊണ്ട് തടഞ്ഞു പിന്നെ മുന്നോട്ട് കയറി ആ കൈ കൊണ്ട് തന്നെ എന്റെ നെഞ്ചിൽ പുഷ് ചെയ്തു. ഞാൻ പുറകിലേക്ക് ആഞ്ഞു, നിലത്ത് വീണു പോയി. മുത്തശ്ശൻ സ്ട്രോങ്ങ് ആണെന്ന് എനിക്ക് അറിയാം പക്ഷെ ഞങ്ങൾ തമ്മിൽ ഇത്ര വലിയ ഗ്യാപ് ഉണ്ടാവും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. മുത്തശ്ശൻ ചുമ്മാ ഒന്ന് പുഷ് ചെയ്തതെ ഉള്ളു എനിക്ക് ശ്വാസം പോലും എടുക്കാൻ ബുദ്ധിമുട്ട് ആയി, അപ്പൊ ശരിക്കും ഒന്ന് പഞ്ച് ചെയ്താലോ oh ഓർക്കാൻ കൂടെ വയ്യ.
” I ഗിവ് up ” ഞാൻ രണ്ടുകയ്യും ഉയർത്തി കൊണ്ട് പറഞ്ഞു. മുത്തശ്ശൻ അന്നേരം പൊട്ടിചിരിച്ചു.
” രാവിലെ ഞങ്ങളുടെ കൂടെ പരിശീലനതിന് കൂട് ” പിന്നെ മുത്തശൻ എന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞിട്ട് അകത്തേക്ക് പോയി. കണ്ണനും സുധിയും കിളി പോയ പോലെ നിൽക്കുകയാ.
” എന്താ ഡാ?? ” ഞാൻ രണ്ടിനേം തട്ടി വിളിച്ചു കൊണ്ട് ചോദിച്ചു.
” ഗുരുക്കൾക്ക് നിന്നെ ശരിക്കും ഇഷ്ടപ്പെട്ടു, എന്റെ അടുത്തും സുധിയുടെ അടുത്തും അല്ലാതെ ഇങ്ങനെ ചിരിച്ചു കാണുന്നത് ആദ്യം ആ ” കണ്ണൻ അത് പറഞ്ഞപ്പോൾ എനിക്ക് വല്ലാത്ത ഒരു അഭിമാനം തോന്നി.
” വല്ലതും പറ്റിയോ?? ” ദർശു എന്റെ കയ്യും കാലും ഒക്കെ പിടിച്ചു പരിശോധിച്ച് കൊണ്ട് ചോദിച്ചു. ഞാൻ ഇല്ല എന്ന് പറഞ്ഞു. അവൾ പിന്നെയും എന്റെ മേൽ ഒക്കെ നോക്കുകയാ സില്ലി.
” അല്ലഡി, നിനക്ക് കോളേജിൽ ഒന്നും പോവണ്ടേ?? ഇപ്പൊ കൊറേ നാൾ ആയല്ലോ നാട്ടിൽ വന്നിട്ട്, സാധാരണ ഒരാഴ്ച കഴിഞ്ഞ ഉടനെ ഓടുന്നത് ആണല്ലോ, ഇത്തവണ എന്ത് പറ്റി?? ” കണ്ണൻ അത് ചോദിച്ചപോൾ അവൾ ഒന്ന് ഞെട്ടി.
” അതേ ഞങ്ങൾക്ക് ഈ സെം പ്രൊജക്റ്റ് ആ, സോഫ്റ്റ്‌വെയർ ഡെവലപ്പ് ചെയ്തു സെം അവസാനം സബ്മിറ്റ് ചെറുതാ മതി ” അവൾ പറഞ്ഞു.
” ആഹ്, പ്രൊജക്റ്റ് ചെയ്യുന്നത് ഒന്നും ഞങ്ങൾ ഇവിടെ കാണുന്നില്ല, പകരം ഇതേവരെ കാണാത്ത പലതും ഞങ്ങൾ കാണുന്നുണ്ട്, ” സുധി അത് പറഞ്ഞതും അവൾ അവനെ പിച്ചി, അവൻ തിരിച്ചു തല്ലി, രണ്ടും അടിപിടി ആയി. അന്നേരം ഞാൻ അച്ചുവിനെ മിസ്സ് ചെയ്തു. ഇപ്പൊ നാൾ കുറച്ച് ആയില്ലേ, തിരിച്ചു പോയാലോ??
ഒരാഴ്ച കൂടി നിന്ന് മുത്തശ്ശന്റെ ശിഷ്യണം സ്വീകരിച്ചു. പിന്നെ തിരികെ നാട്ടിലേക്ക് മടങ്ങി, എല്ലാരോടും യാത്ര പറഞ്ഞ് ഇറങ്ങിയപോ ഉള്ളിന്റെ ഉള്ളിൽ ഒരു നോവ് ഉണ്ടായിരുന്നു. സ്വന്തം വീട്ടിൽ നിന്ന് മാറി നിൽക്കുന്ന പോലെ. രണ്ട് മാസം കൊണ്ട് ഇവിടെ ഉള്ളവർ എല്ലാം എന്റെ പ്രീയപെട്ടവർ ആയി. എല്ലാർക്കും വിഷമം ഉണ്ട്, കിച്ചൂസ് നല്ല കരച്ചിൽ ആയിരുന്നു, ദർശുവും കരച്ചിലിന്റെ വക്കിൽ എത്തിയോ??
” ഡാ ചെന്ന ഉടനെ വിളിക്കണം ” സുധി.
” വിളിക്കാം, കണ്ണാ അപ്പൊ ശെരി വീണ്ടും കാണാം ” എല്ലാരോടും യാത്ര പറഞ്ഞു ഞാൻ വണ്ടിയിൽ കയറി. എന്റെ വണ്ടി നന്നായി കിട്ടിരുന്നു. സത്യം പറഞ്ഞാൽ വീട്ടിലേക്ക് പോവാൻ ഏത് ദിശയിലേക്ക് പോണം എന്ന് പോലും ഒരു പിടുത്തം ഇല്ല. അന്ന് എങ്ങോട്ടാ എന്ന് പോലും അറിയാതെ അല്ലേ ഇറങ്ങിയത്. അവന്മാരോട് ചോദിച്ച കളിയാക്കും എന്ന് അറിയാവുന്ന കൊണ്ട് ഗൂഗിൾ ചേച്ചിയെ മനസ്സിൽ ദ്യാനിച്ചു ഞാൻ വണ്ടി എടുത്തു. മാപ്പ് പറഞ്ഞ വഴിയേ അങ്ങനെ പോയികൊണ്ട് ഇരിക്കുമ്പോൾ ആണ് what’s app മെസേജ് ടൂൺ കേട്ടത്. ഞാൻ നോക്കുമ്പോൾ ദർശു ആണ്. ദർശു പിന്നെ അഞ്ചാറു കണ്ണിൽ ലവ് ചിഹ്നം ഉള്ള കൊറേ സ്മൈലി, അങ്ങനെ ആണ് നമ്പർ സേവ് ചെയ്തിരിക്കുന്നത്. പുതിയ ഫോൺ വാങ്ങിയപ്പോൾ ആദ്യം സേവ് ചെയ്യുന്നത് അവളുടെ നമ്പർ ആവണം എന്ന് പറഞ്ഞ് അവൾ തന്നെ കാണിച്ചു വെച്ചത് ആണ്. ഈ പെൺപിള്ളേർ എന്തിനാ പേരിന് വാലായി കൊറേ സ്മൈലി കൂടി സേവ് ചെയ്യണേ?? അച്ചു ന്റെ ഫോണിലും ഉണ്ട്.
‘ എവിടെ എത്തി?? ‘ വീട്ടിൽ നിന്ന് ഇറങ്ങി പത്തു മിനിറ്റ് പോലും ആയിട്ടില്ല, ഡ്രൈവ് ചെയ്യുന്ന കൊണ്ടും എവിടെ എത്തി എന്നൊരു പിടുത്തം ഇല്ലാത്ത കൊണ്ടും മറുപടി ഒന്നും കൊടുത്തില്ല.
‘ഹലോ…. ‘ അഞ്ചു മിനിറ്റ് കഴിഞ്ഞു അടുത്തത് വന്നു
‘ ജാട ആണോ മോനൂസേ ‘ അടുത്തത്.
‘ ഒക്കെ bie ‘
” ഞാൻ ഡ്രൈവ് ചെയ്യുകയാ എത്തീട്ടു വിളിക്കാം “ഇനിയും വൈകിയാൽ ആൾ കലിപ് ആവും എന്ന് അറിയാവുന്ന കൊണ്ട് വോയിസ് വിട്ടു.
‘ hmmm’ എന്ന് റിപ്ലൈ വന്നു പിന്നെ കൊറേ നേരത്തേക്ക് സമാദാനം ഉണ്ടായിരുന്നു. ഏകദേശം രാത്രിയോടെ ഞാൻ എന്റെ വീട്ടിൽ എത്തി. അച്ഛനെ ഫേസ് ചെയ്യാൻ ചെറിയ ബുദ്ധിമുട്ട് ഉണ്ട്. ഞാൻ പതിയെ അകത്തേക്കു കയറി. അച്ചു ഹാളിൽ ഇരുന്ന് ബുക്ക് വായിക്കുന്നു, അച്ഛൻ tv കാണുന്നു, ഞാൻ ചുറ്റും ഒന്ന് നോക്കി, എന്റെ കെട്ടിയോൾ എന്തിയെ. ഞാൻ ഇപ്പോ എന്തിനാ അവളെ നോക്കുന്നെ. ഞാൻ അച്ചുവിന്റെ അടുത്തേക്ക് ചെന്ന് അവൾ വായിച്ചു കൊണ്ട് ഇരുന്ന ബുക്ക് തട്ടിപ്പറിച്ചു. അവൾ എന്നെ ഒന്ന് നോക്കി, ഞാൻ ആണെന്ന് കണ്ടപ്പോൾ അവളുടെ കണ്ണ് വിടർന്നു, പെട്ടന്ന് തന്നെ മുഖം മാറി ദേഷ്യം ആയി.
” എവിടെ തെണ്ടി നടക്കുവായിരുന്നു, എന്തിനാ വന്നേ he… ” എന്നും ചോദിച്ചു കൊണ്ട് അവൾ കൈ മടക്കി എന്റെ നെഞ്ചിൽ ഇടിച്ചു. ഒരുപാട് തവണ. വാ നിറയെ എന്നെ ചീത്തേം പറയുന്നുണ്ട്. ഞാൻ എല്ലാം മിണ്ടാതെ കേട്ട് നിന്നു. ഞാൻ ഇത് ഒരുപാട് മിസ്സ് ചെയ്തു. ഞാൻ അവളുടെ തലയിൽ കൈ വെച്ചു. അതോടെ അവൾ മിണ്ടാതെയായി പിന്നെ ആ മൗനം ഒരു പൊട്ടിക്കരച്ചിൽ ആയി, എന്നെ കെട്ടിപിടിച് അവൾ കരഞ്ഞു. ഞാൻ അവളെ ചേർത്ത് നിർത്തി ആശ്വസിപ്പിച്ചു. ബഹളം ഒക്കെ കേട്ട് അടുക്കളയിൽ നിന്ന് രണ്ട് തല എത്തിനോക്കി, ആരതിയും അച്ചുവിന്റെ അമ്മയും. ആരും ഒന്നും മിണ്ടിയില്ല.
” നന്ദനെ വിളിച്ചു പറഞ്ഞേക്ക് ” അച്ഛൻ ആണ് മൗനം മുറിച്ചത്.
” ഞാൻ അവനെ പിന്നെ വിളിച്ചോളാം ” ഞാൻ അത് പറഞ്ഞപ്പോൾ അച്ഛൻ ഒന്ന് മൂളി
” പിന്നെ വലിയ ജാട ഇടത്തെ ഫോൺ ഇങ്ങ് താ ” അച്ചു എന്റെ ഫോൺ തട്ടിപ്പറിച്ചു.
” ഇതേതാ പുതിയതോ?? ” അവൾ ചോദിച്ചപോൾ ഞാൻ അതേ എന്ന് തലയാട്ടി.
” നിങ്ങൾ അത്താഴം കഴിച്ചോ?? ” അച്ഛൻ എന്തോ പറയാൻ വന്നപ്പോ നന്ദുവിനോട് സംസാരിക്കുന്ന കാര്യം ആണെന്ന് തോന്നിയകൊണ്ട് വിഷയം മാറ്റാൻ ഞാൻ ചോദിച്ചു.
” ഇല്ല, ” അച്ചു മറുപടി തന്നു.
” എന്നാ ഞാൻ ഒന്ന് മേല് കഴുകിയിട്ട് വരാം, എന്നിട്ട് ഒരുമിച്ച് കഴിക്കാം ” ഞാൻ അത് പറഞ്ഞപ്പോൾ അച്ചുവിന്റെ അമ്മ ഉടനെ അടുക്കളയിലേക്ക് പോയി. ഫുഡ് എടുക്കാൻ ആവും. ഞാൻ മുകളിലേക്ക് നടന്നു. അന്നേരം ആണ് എന്റെ ഫോൺ റിങ് ചെയ്ത്. എന്റെ പോക്കറ്റിൽ തപ്പി, അപ്പോഴാണ് അച്ചുവിന്റെ കയ്യിൽ ആണ് ഫോൺ എന്ന് ഓർത്തത്. ഞാൻ അവളെ നോക്കിയപ്പോൾ അവൾ ഫോണിലേക്ക് നോക്കി നിൽക്കുകയാണ്. അമ്പരപ്പോ, ഞെട്ടലോ ഒക്കെ നിറഞ്ഞ ഒരു ഭാവം ആണ് അവളുടെ മുഖത്ത്. ഞാൻ ഫോൺ വാങ്ങിക്കാൻ അവളുടെ നേരെ കൈ നോക്കി, ഒരുമാതിരി കുനിഷ്ട് പിടിച്ച ഭാവത്തിൽ എന്നെ ഒന്ന് നോക്കി ഫോൺ തന്നു. ദർശു ആണ് ഫോണിൽ.
” ഇത് ആരാ ?? ” അതേ ഭാവത്തിൽ അച്ചു ചോദിച്ചു.
” ഫ്രണ്ട് ന്റെ സിസ്റ്റർ ” ഞാൻ അത് പറഞ്ഞപ്പോൾ അവൾ ഒന്ന് അമർത്തി മൂളി.
” ഹാ, ദർശു. ഞാൻ ദേ വീട്ടിൽ വന്നു കയറിയാതെ ഉള്ളു, മേല് കഴുകാൻ പോകുവാ ഞാൻ വിളികാം…
… വിളിക്കാം പെണ്ണേ ” ഞാൻ അവളോട് പറഞ്ഞു ഫോൺ കട്ട് ചെയ്തു കൊണ്ട് സ്റ്റെപ്പ് കയറി. മേളിൽ എത്തി ഒന്ന് തിരിഞു നോക്കിയപ്പോൾ അച്ചു ആരതിയുടെ ചെവിയിൽ എന്തോ പറയുകയാണ്. അത് കേട്ടപ്പോ അച്ചുവിന്റെ അതേ ഭാവം അവൾക്കും വന്നു. പിന്നെ രണ്ടും കത്തുന്ന ഒരു നോട്ടം എന്നെ നോക്കി. ഞാൻ വേഗം മേലുകഴുകാൻ കയറി.
കുറച്ചു കഴിഞ്ഞു ഞാൻ താഴെ വന്നു ഡൈനിങ് ടേബിളിന്റെ മുന്നിൽ ഇരുന്നു. ചുറ്റും എല്ലാരും ഇരിക്കുന്നുണ്ട്. പതിവില്ലാത്ത ഒരു മൗനം ആണ്. ഞാൻ തല ഉയർത്തി എല്ലാരേം ഒന്ന് നോക്കി അന്നേരം ആണ് എനിക്ക് എതിരെ ഇരുന്ന ആളെ ഞാൻ ശ്രദ്ധിക്കുന്നത്. അവൾ, കീർത്തന. തൊട്ട് പറ്റെ മറ്റവനും ഉണ്ട്, അവൾ എന്നെ നോക്കാതെ തല കുനിച് പ്ലെയ്റ്റിലേക്ക് നോക്കി ഇരിക്കുകയാണ്. ആരും ഒന്നും മിണ്ടുന്നില്ല. അച്ചുവിന്റെ അമ്മ എന്റെ പാത്രത്തിൽ ചോറ് വിളമ്പി.
” ഇവൾ എന്താ ഇവിടെ?? ” ഞാൻ ഉച്ചത്തിൽ ചോദിച്ചു.
” ഇവൾ നിന്റെ പെങ്ങൾ അല്ലേ, അവർക്ക് വേറെ ആരും ഇല്ല. ഇനി നീ വേണം ഇവളുടെ കാര്യം നോക്കാൻ ” അച്ഛൻ
” hahahahahahaha” ഞാൻ അത് കേട്ട് പൊട്ടിച്ചിരിചു. പിന്നെ ദേഷ്യം കൊണ്ട് വിറച്ചു.
” പെങ്ങളോ?? ഇവളോ??? എനിക്ക് പെങ്ങളായി എന്റെ അച്ചു മാത്രമേ ഉള്ളു. പിന്നെ ആതുവും. ആ രണ്ടു പേർ മാത്രം മതി എനിക്ക്. I’m never…… ever gonna consider this fucking bitch അസ് my sister. ” ഞാൻ അവളെ ചൂണ്ടി പറഞ്ഞു തീർന്നില്ല, അച്ഛൻ എന്റെ കരണത്ത് അടിച്ചു. എല്ലാരും ഒന്ന് ഞെട്ടി. ഞാൻ ഒന്നും മിണ്ടാതെ തല കുനിച്ച് ഇരുന്നു. എനിക്ക് ദേഷ്യവും സങ്കടവും എല്ലാം വരുന്നുണ്ട്. കുറച്ചു നേരത്തിനു ശേഷം ഞാൻ ചാടി എഴുന്നേറ്റു. മുന്നിൽ ഇരുന്ന ചോറു നിറഞ്ഞ പാത്രം തട്ടി തെറിപ്പിച്ചു. പിന്നെ തിരിഞ്ഞു നടന്നു. വീടിന്റെ വാതിൽ തുറക്കുതിന് മുൻപ് ഞാൻ അവളെ തിരിഞ് ഒന്ന് നോക്കി. അവൾ തല കുനിച് അങ്ങനെ തന്നെ ഇരിക്കുകയാണ്. അരികിൽ എന്താണ് നടക്കുന്നത് എന്ന് മനസ്സിലാവാതെ ആ ചെക്കനും.
” ഡീ ” ഞാൻ ഉച്ചത്തിൽ വിളിച്ചു. അവൾ ഞെട്ടി ചാടി എഴുന്നേറ്റു. എന്നെ ഒന്ന് നോക്കി, അവൾ നല്ലത് പോലെ പേടിച്ചിട്ടുണ്ട്, കയ്യൊക്കെ പൂങ്കുല പോലെ വിറക്കുന്നു, കണ്ണൊക്കെ നിറഞ് ഒഴുകുന്നു. എന്നാൽ എനിക്ക് ഒരു തരിമ്പു പോലും സിമ്പതിയോ മറ്റോ അവളോട് തോന്നിയില്ല, പകരം പകയാണ് തോന്നിയത് അവളുടെ അതേ മുഖം ഉള്ള എന്റെ അമ്മ എന്ന് പറയുന്ന ആ സ്ത്രീയോട് ഉള്ള പക.
” നിന്റെ തന്ത കാരണം, കുഞ്ഞിലേ തന്നെ എനിക്ക് എന്റെ അമ്മയെ നഷ്ടമായി. But I don’t give a damn about it. പക്ഷെ…. നീ കാരണം, നീ കാരണം എനിക്ക് എന്റെ അച്ഛനെ കൂടി നഷ്ടമായാൽ അത് ഞാൻ സഹിക്കില്ല.
കുഞ്ഞിലേ തൊട്ടേ അമ്മ ഇല്ലാത്തവൻ എന്ന കളിയാക്കൽ കേട്ടാ ഞാൻ വളർന്നത്, കൂട്ടുകാർ ഒക്കെ അമ്മയെ കുറച്ചു പറയുന്നത് കേൾക്കുമ്പോഴും, അമ്മയുടെ കൈ പിടിച്ചു സ്കൂളിൽ വരുന്നത് കാണുമ്പോഴും എല്ലാം എനിക്ക് ആദ്യം ഒക്കെ ഒരുപാട് സങ്കടം വരുമായിരുന്നു. പിന്നെ പിന്നെ അത് എന്നെ ഇട്ടിട്ട് പോയ ആ സ്ത്രീയോഡ് ഉള്ള വെറുപ്പ് ആയി മാറി.
നീയും നിന്റെ ഈ അനിയനും നിന്റെ അച്ഛന്റെയും അമ്മയുടേം ഒപ്പം സന്തോഷത്തോടെ ബാല്യം ചിലവഴിച്ചപോൾ ഞാൻ കളിയാക്കലും മറ്റും സഹിച് തലതെറിച്ച, നിറം കെട്ട ഒരു ബാല്യം ആണ് അനുഭവിച്ചത്. കാരണം നിന്നെ ഒക്കെ ഉണ്ടാക്കാൻ എന്റെ അമ്മ എന്നെ ഇട്ടിട്ട് അയാളുടെ കൂടെ പോയത് കൊണ്ട്. എന്റെ തകർന്ന ബാല്യതിൽ ചവിട്ടി നിന്നാണ് നിങ്ങൾ സന്തോഷിച്ചത്.
ഇന്ന് എന്നെ എന്റെ അച്ഛൻ തല്ലി, നീ കാരണം. വർഷങ്ങൾക്ക് ശേഷം നീ വന്നിരിക്കുന്നത് എന്റെ അച്ഛനെ കൂടെ എന്നിൽ നിന്ന് അകറ്റാൻ ആണേൽ….
ഞാൻ ശരിക്കും ആരാണ് എന്ന് നീ അറിയും. ” ഞാൻ അത്രയും പറഞ്ഞിട്ട് വാതിൽ തള്ളി തുറന്ന് പുറത്ത് ഇറങ്ങി. ഞാൻ പൂൾ ഏരിയയിൽ പോയി രണ്ടു കാലും വെള്ളത്തിലേക്ക് ഇട്ട് പുല്ലിൽ മലർന്ന് കിടന്നു. കണ്ണുകൾ അടക്കാൻ പറ്റുന്നില്ല. വല്ലാത്ത ശൂന്യത. ഒറ്റക്ക് ആണെന്ന് ഒരു തോന്നൽ. സങ്കടം സഹിക്കാൻ പറ്റുന്നില്ല.
ആരോ വരുന്ന പോലെ തോന്നിയപ്പോൾ ഞാൻ ഒന്ന് നോക്കി, ആരതി ആണ്. ഞാൻ ഒന്നും പറയാൻ നിന്നില്ല. അവൾ എന്റെ അരികിൽ വന്ന് ഇരുന്നു. ഞങ്ങൾ രണ്ടു പേരും പരസ്പരം ഒന്നും മിണ്ടിയില്ല. എങ്കിലും അവൾ എന്റെ അരികിൽ വന്ന് ഇരുന്നപ്പോൾ വല്ലാത്ത ഒരു ആശ്വാസം ആയിരുന്നു. ഉള്ളിൽ തിരയടിച്ച കടൽ ശാന്തമായത് പോലെ. ആ ശൂന്യത എങ്ങോ പോയി. ഞാൻ പതിയെ കണ്ണുകൾ അടച്ചു കിടന്നു.
തുടരും
Comments:
No comments!
Please sign up or log in to post a comment!