ഓണക്കല്യാണം 2
സുഹൃത്തുക്കളേ… ഞാൻ വീണ്ടും വന്നു കേട്ടോ. തീരത്തും ഒഴിവാക്കാനാവാത്ത കുറച്ച് പേർസണൽ തിരക്കുകളിൽ പെട്ടതിനാലാണ് ഇത്രയും വൈകിയത്. അതിന് ഞാൻ ആദ്യമേ നിങ്ങളോട് സോറി പറയുന്നു. എല്ലാവരും എന്റെ അവസ്ഥ മനസ്സിലാക്കുമെന്ന് കരുതുന്നു. അവസാനം പറഞ്ഞിരുന്ന തീയതി ഒക്ടോബർ 30 ആണ്. എന്തായാലും അതിന് മുന്നേ തന്നിട്ടുണ്ട്. കൂടുതൽ വലിച്ചുനീട്ടുന്നില്ല… അപ്പോ എല്ലാവരും വായിച്ചിട്ട് വരൂ.
സ്നേഹപൂർവം
ആദിദേവ്
◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆
◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆
കല്യാണം കഴിഞ്ഞ് ആറുമാസം കഴിഞ്ഞ സമയം….
കോളേജിൽ ഇന്നൊത്തിരി പണിയുണ്ടായിരുന്നു. ആകെ ടയേർഡ് ആണ്. വൈകിട്ട് നാലുമണിയോടെ പണിയൊക്കെ ഒതുക്കി ഇറങ്ങി. കിച്ചു രാവിലെ കുറച്ച് അസ്വസ്ഥതകളുണ്ടായിരുന്നതിനാൽ കോളേജിൽ വന്നില്ല. വീട്ടിൽത്തന്നെ ഇരിക്കുകയാണ്.. പാവം.. ഞാൻ വേഗം ഇറങ്ങി. ഒറ്റക്കിരുന്നവൾ മടുത്തിട്ടുണ്ടാവും… ഞാൻ വേഗം ജോലികഴിഞ്ഞിറങ്ങി ഫ്ലാറ്റിലേക്ക് പുറപ്പെട്ടു. സാധാരണ ലീവാണെങ്കിൽ ഉച്ചക്ക് രാധുവിന്റെ ഒരു കോൾ വരുന്നതാണെനിക്ക്. ഇന്നതുണ്ടായില്ല. എന്താണോ ആവോ.. ഇതും ആലോചിച്ച് ഞാൻ വണ്ടി പറപ്പിച്ചുവിട്ടു.
ഫ്ലാറ്റിലെത്തി ഏഴാം നിലയിലേക്ക് പോയി. 7C ആണ് ഫ്ലാറ്റ്. വാതിലിൽ മുട്ടിയതും കുറച്ചുനേരത്തിനകം കിച്ചു വാതിൽ തുറന്നു. അവളുടെ മുഖത്ത് വല്ലാത്തൊരു ശോഭ ഞാൻ കണ്ടു. അവളെ എന്നിലേക്ക് വലിച്ചുചേർത്ത് അവളുടെ മൂർദ്ധാവിൽ ഞാൻ ചുംബിച്ചു.
“എന്തുപറ്റി എന്റെ കിച്ചൂട്ടന്? ഏഹ്? ഇന്ന് വല്യ സന്തോഷത്തിലാണല്ലോ… എന്താടോ കാര്യം?”
“അത്… രാജുവേട്ടാ…”
അവൾ നിന്ന് പരുങ്ങി. ഞാൻ അവളെ എന്നിലേക്ക് വലിച്ചുചേർത്ത് അവളുടെ നെറുകയിൽ തലോടി.
“ന്താടാ…ഏഹ്ഹ്? എന്നോട് പറ കിച്ചൂ..”
“കണ്ണടക്കേട്ടാ…ഞാൻ പറയാം”
അവൾക്കെന്തോ കാര്യമായി പറയാൻ ഉണ്ടെന്ന് മനസ്സിലാക്കിയ ഞാൻ കണ്ണുകളടച്ചു.
“ഉം..കൈ നീട്ടിക്കേ…”
അവൾ പറഞ്ഞു.
ഞാൻ മെല്ലെ എന്റെ കൈ നീട്ടി ഒപ്പം ചെറുതായി കണ്ണുതുറന്ന് നോക്കി.
“ഹ! കണ്ണടക്ക് രാജുവേട്ടാ….😕”
ഞാൻ വീണ്ടും കണ്ണടച്ച് കൈ നീട്ടി. അവൾ പതിയെ പിന്നിലൊളിപ്പിച്ചിരുന്ന എന്തോ എന്റെ കയ്യിലേക്ക് വച്ചുതന്നു.
“മ്മ്…ഇനി കണ്ണുതുറന്നോ…”
അവളുടെ സമ്മതം കിട്ടിയതും ഞാൻ മെല്ലെ കണ്ണുകൾ തുറന്നു. എന്റെ കയ്യിലിരുന്ന സാധനം കണ്ട് ഞാൻ ഞെട്ടി. ഒരു പ്രെഗ്നൻസി ടെസ്റ്റ് സ്ട്രിപ്പ് ആണ്. റിസൾട്ട് പോസിറ്റീവ് ആണെന്ന് കാണാം.
ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി കടന്നുവരാൻ പോകുന്നു. ഞങ്ങളുടെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു… അമ്മയും അച്ഛനും ആവുന്നത്തിന്റെ ആവേശത്തിലായിരുന്നു ഞങ്ങൾ. ഇതധികനേരം മനസ്സിൽ വച്ചുകൊണ്ടിരിക്കാൻ ഞങ്ങൾ രണ്ടുപേർക്കുമായില്ല… നാണിച്ചാണെങ്കിലും ഞങ്ങൾ രണ്ടുപേരും ഒന്നിച്ച് മാതാപിതാക്കളെ വിളിച്ച് വിവരമറിയിച്ചു. അവരുടെ ആവേശം കണ്ടപ്പോൾ ഞങ്ങളെക്കാൾ സന്തോഷം അവർക്കാണെന്ന് തോന്നി. എന്റെ അച്ഛനും അമ്മയ്ക്കും ഇപ്പോ തന്നെ വരണമെന്നുണ്ടെങ്കിലും തിരുവനന്തപുരത്ത് നിന്ന് ഈ രാത്രി ഇങ്ങ് കൊച്ചിയിലെത്താൻ ബുദ്ധിമുട്ടാണെന്നുള്ളതിനാൽ അവർ നാളെ രാവിലെ തന്നെ എത്തിക്കോളാം എന്നുറപ്പുതന്നു.
പക്ഷേ അവളുടെ അച്ഛനും അമ്മയ്ക്കും കാത്തിരിക്കുവാനാവുമായിരുന്നില്ല. അവർ വിവരമറിഞ്ഞപ്പോൾ തന്നെ അവിടുന്നിറങ്ങി. വലിയ ദൂരമില്ലല്ലോ… അങ്ങനെ ഞങ്ങൾ അവരെ കാത്തിരുന്നു. സോഫയിലിരിക്കുന്ന എന്റെ മടിയിലാണ് കിച്ചുപ്പെണ്ണ്. അങ്ങനെ ഞാനവളോട് സംസാരിച്ചുതുടങ്ങി…
“കിച്ചൂ…”
“മ്മ്…”
“നീ ഇത് നേരത്തേ പ്രതീക്ഷിച്ചിരുന്നോ?”
“ഇല്ലേട്ടാ… ഇന്ന് ഇവിടിരുന്നപ്പോ പെട്ടെന്ന് തലചുറ്റുന്നത് പോലെ തോന്നി. സോഫയിലേക്ക് ഇരിക്കാൻ പോയ ഞാൻ അവിടെ തലചുറ്റി വീണു. എന്തോ ഭാഗ്യത്തിന് ഇതുവഴി പോയ സന്ധ്യേച്ചി ഡോർ തുറന്ന് കിടക്കുന്നത് കണ്ടു കേറി വന്നപ്പോൾ ഞാൻ ഇവിടെ ബോധംകെട്ട് കിടക്കുന്നതാണ് കണ്ടത്. ചേച്ചി അപ്പൊത്തന്നെ മുഖത്ത് വെള്ളം തളിച്ചെന്നെ ഉണർത്തി. സന്ധ്യേച്ചി തന്നെയാ എനിക്ക് പ്രെഗ്നൻസി ടെസ്റ്റ് ചെയ്യാനുള്ള സ്ട്രിപ് തന്നത്. നോക്കിയതും എനിക്ക് സന്തോഷം കൊണ്ട് ഒന്നും മിണ്ടാൻ പോലും കഴിഞ്ഞില്ല ഏട്ടാ… ഒരു മാസം കഴിഞ്ഞ് ചെക്കപ്പിന് വരാൻ സന്ധ്യേച്ചി പറഞ്ഞിട്ടുണ്ട്.”
എതിരേയുള്ള ഫ്ലാറ്റിലെ മദ്ധ്യവയസ്കയായ ഡോക്ടറാണ് സന്ധ്യേച്ചി. പുള്ളിക്കാരിത്തി ഇവിടത്തെ ഒരു വലിയ ഹോസ്പിറ്റലിലെ പീഡിയാട്രീഷ്യനാണ്. ഇവിടധികം ഉണ്ടാവാറില്ലെങ്കിലും ഞങ്ങളുമായി വലിയ അടുപ്പമാണ്. ചേച്ചി ഇന്ന് ഈ വഴി വന്നില്ലായിരുന്നെങ്കിലുള്ള അവസ്ഥയോർത്ത് ഞാൻ നടുങ്ങി. സാധാരണ കിച്ചു വയ്യാതെ ലീവാക്കുന്ന ദിവസങ്ങളിൽ ഞാനും അവളോടൊപ്പം ഇവിടുണ്ടാവാറുള്ളതാണ്.
അങ്ങനെ ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ച് ഇരുന്നതും കോളിങ്ങ് ബെൽ മുഴങ്ങി. എന്റെ മടിയിൽ നിന്നും സാധാരണ ഗതിയിൽ ഇറങ്ങി ചാടിയോടി വാതിൽ തുറക്കാൻ പോയ കിച്ചുവിനെ പിടിച്ച് ഞാൻ മടിയിലേക്കിട്ടു.
“എങ്ങോട്ടാടീ പെണ്ണേ ഈ ഓടുന്നത്? എഹ്ഹ് ? മുമ്പത്തെ പോലല്ലിപ്പോ… വയറ്റിലൊരു കൊച്ചുകിച്ചു കൂടിയുള്ളതാ… ഒന്നുസൂക്ഷിച്ചൊക്കെ നടക്ക് പെണ്ണേ…”
“ഈ….😬😬😬”
“നീയിവിടിരിക്ക്… വാതിൽ ഞാൻ തുറന്നോളാം.”
കിച്ചുവിനെ അങ്ങനെ അവിടെ പിടിച്ചിരുത്തി ഞാൻ വാതിൽ തുറക്കാനായി ചെന്നു. വാതിൽ തുറന്നതും കിച്ചുവിന്റെ അച്ഛൻ രാജശേഖരനും അമ്മ ദേവകിയും എന്റെ അളിയൻ അഖിലും മുന്നിൽ നിൽക്കുന്നു . ഞാനവരെ അകത്തേക്ക് സ്വീകരിച്ചു.
എല്ലാവരും വന്നതുകണ്ട് സോഫയിൽനിന്നും എഴുന്നേൽക്കാൻ തുടങ്ങിയ എന്നോട് ഇരുന്നോളാൻ അമ്മയും അച്ഛനും ഒന്നിച്ചുപറഞ്ഞു. ഏട്ടനോട് അല്പനേരം കുശലം ചോദിച്ച ശേഷം അമ്മ വേഗം എന്റടുത്തേക്ക് വന്നു. അമ്മ എന്നെ കെട്ടിപ്പിടിച്ച് സന്തോഷം പ്രകടിപ്പിച്ചു. ഒപ്പംതന്നെ കുറേ ഉപദേശങ്ങളും തന്നു😐😑😑 അത് ചെയ്യരുത്… ഇത് ചെയ്യരുത്.. ഓടിച്ചാടി നടക്കാൻ പാടില്ല. എപ്പഴും ഒരു ശ്രദ്ധ വേണം.. ചെറുതായി വ്യായാമം ചെയ്യണം. അങ്ങനെയങ്ങനെ ഒത്തിരി ഉപദേശങ്ങൾ. എന്തായാലും ഞങ്ങടെ കുഞ്ഞാവയുടെ നല്ലതിന് വേണ്ടിയാണല്ലോ പറയണതെന്നുള്ളതാ ഒരാശ്വാസം🤗😌😌…
എന്നോട് വീട്ടിൽ ചെന്ന് നിൽക്കാൻ രണ്ടുപേരും ആവുന്നതും പറഞ്ഞുനോക്കിയെങ്കിലും രാജുവേട്ടനെ വിട്ട് വരില്ലാന്നും തന്നെയുമല്ല ഒന്നുരണ്ടാഴ്ച കഴിഞ്ഞാൽ ഫൈനൽ സെമസ്റ്റർ പരീക്ഷയാണെന്നും പറഞ്ഞതിനാൽ അമ്മയും അച്ഛനുംകൂടി എന്റെ പ്രസവം കഴിയുന്നതുവരെ ഇവിടെ നിക്കാം എന്ന് തീരുമാനിച്ചു. ഞങ്ങൾ ഇത് അങ്ങോട്ട് പറയാനിരുന്നതാണ്… ഇപ്പോ അവരും ഹാപ്പി ഞാനും ഹാപ്പി…
അഖി എന്നെ കണ്ട് ഒന്ന് സംസാരിച്ചിട്ട് വേഗം അവന്റെ അളിയനടുത്തേക്ക് ഓടി ചെന്നു. രണ്ടും മുട്ടൻ കമ്പനിയാണ്. അവർ തമ്മിലുള്ള അടുപ്പം കണ്ട് എനിക്കുതന്നെ ചില സമയം അസൂയ തോന്നിയിട്ടുണ്ട്.
“എന്റെ കുട്ടി നന്നായിവരും…”
അച്ഛന്റെ കണ്ണുനിറയുന്നുണ്ടായിരുന്നു … അതുകണ്ട എന്റെ മിഴികളും സജലമായി. പുള്ളി എന്നെ ചേർത്തണച്ച് എന്റെ നെറുകയിൽ ചുംബിച്ചു. ഞാൻ വീണ്ടും അച്ഛന്റെ 10 വയസ്സുകാരി കുറുമ്പിപ്പെണ്ണായ പ്രതീതി…😊😊
“എന്തോന്നെടേ ഇത് ? കണ്ണീർ സീരിയലോ? നമുക്കിതൊന്നും കണ്ടുനിക്കാൻ വയ്യേ!!”
അഖിയാണ്..ഒരു ഗ്യാപ്പ് കിട്ടിയാൽ ഗോളടിക്കുന്നത് പണ്ടേ ഇവന്റെ ശീലമാണ്.😏
“ഇയാള് പോടെ … ഞങ്ങൾ അച്ഛനും മോൾക്കും പലതും പറയാൻ കാണും. ഇല്ലേ മോളെ?” അച്ഛൻ തിരിച്ചടിച്ചു.
“ആ അച്ഛാ..അവന് കുശുമ്പാ..😏😏”
ഇതും പറഞ്ഞ് ഞാൻ അച്ഛനോട് ഒന്നൂടെ ചേർന്നിരുന്നു. അഖി മുഖത്ത് പുച്ഛം വാരി വിതറി. തിരിച്ച് ഞാനും ഒരുലോഡ് പുച്ഛം വാരി വിതറി…😏 അല്ലപിന്നെ! ഹും !
ഞങ്ങളുടെ നീക്കങ്ങൾ സാകൂതം വീക്ഷിച്ചിരുന്ന അമ്മ ഇടപെട്ടു.
എന്റെ പൊന്നു പിള്ളാരെ… നിങ്ങടെ കുട്ടിക്കളി ഇതുവരെ കഴിഞ്ഞില്ലേ… ഒരുത്തി അമ്മയാവാറായി. ഇപ്പോഴും ഇളളക്കുഞ്ഞാന്നാ വിചാരം. തമ്മിൽ കണ്ടാ അപ്പോ തുടങ്ങിക്കോളും അടിപിടി.. ഇനി കണ്ടില്ലേലോ, രണ്ടിനും വല്ലാത്ത വീർപ്പുമുട്ടലാ.. അമ്മേ അവളെയൊന്ന് വിളിക്ക്, ഇല്ലേൽ ഞാൻ രണ്ടുദിവസം അവിടെ പോയി നിന്നാലോ.. അവനെന്തിയേ അമ്മേ.. അവന് സുഖാണോ എന്നൊക്കെ ചോദിച്ച് രണ്ടുംകൂടി എന്നെ വട്ടം ചുറ്റിക്കും…ഹൊ ! എടാ പിള്ളാരെ, ഉള്ളിലുള്ള സ്നേഹം പുറത്ത് കാണിച്ചൂടേ നിങ്ങക്ക് ?
“ഈ…😬😬😬”
ഞങ്ങൾ രണ്ടും ഒരുപോലെ ഇളിച്ചുകാണിച്ചു.
സോഫയിലിരുന്ന് കിച്ചുവിന്റെയും അഖിയുടെയും തല്ലുംപിടിയും കണ്ട രാജീവിന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു… ദേവമ്മ ഇപ്പോ പറഞ്ഞ കാര്യങ്ങൾ തനിക്ക് നേരിട്ട് ബോധ്യം വന്നതാണ്. കല്യാണം കഴിഞ്ഞ സമയത്ത് ഇവർ തമ്മിൽ അത്ര അടുപ്പത്തിലല്ല എന്നാണ് താൻ ധരിച്ചിരുന്നത്. പക്ഷേ ഒരു മൂന്നുമാസം മുൻപാണ് തന്റെ മുൻവിധി ആകെ മാറ്റിമറിച്ച ഒരു സംഭവം അരങ്ങേറിയത്…
ക്രിസ്തുമസ് അവധിക്കാലം… അഖി അളിയൻ കിച്ചുവിനൊപ്പം രണ്ടു ദിവസം നിക്കാനായി ഇവിടെ വന്ന സമയം. തന്നോട് ഭയങ്കര കൂട്ടാണെങ്കിലും കിച്ചുവിനെ കാണുമ്പോ ആളാകെ മാറും . അവളും മോശമല്ല. ഒത്ത ഒരവസരത്തിൽ രണ്ടിനോടും ചോദിക്കാം എന്ന് കരുതി രാജീവവരുടെ വഴക്കിൽ ഇടപെടാൻ പോയില്ല… പിറ്റേന്ന് രാവിലെ എഴുന്നേറ്റ് താഴെ എത്തി പത്രം വായിക്കുന്നതിന്റെ ഇടയിൽ അടുക്കളയിൽ നിന്ന് രാജീവ് പൊരിഞ്ഞ വാഗ്വാദം ആണ് കേട്ടത്… തന്റെ പത്നിയും😌 അളിയൻ ചെക്കനും ആണ്.
എന്താണെന്ന് അറിയാനായി അവൻ അടുക്കള വാതിൽക്കൽ ചെന്നുനിന്നു. രണ്ടും കത്തിക്കയറുവാണ് … കുറച്ചുകഴിഞ്ഞതും അവനോട് തർക്കിച്ചുനിന്ന് കറിക്കരിഞ്ഞ അവളുടെ കൈ നല്ലതുപോലെ മുറിഞ്ഞു.
“ആഹ്!.. ”
അവൾ വേദനയാൽ കരഞ്ഞുപോയി. രാജീവ് ഓടി അവളുടെ അരികിൽ എത്തുമ്പോഴേക്കും ചേച്ചീന്ന് വിളിച്ച് കരഞ്ഞുകൊണ്ട് അഖി കിച്ചുവിന്റെ മുറിഞ്ഞ കൈവിരൽ ടാപ്പിനടിയിൽ കാണിച്ച് കഴുകി അവനോട് ബാൻഡ്എയിഡ് കൊണ്ടുവരാൻ പറഞ്ഞു. അവനതുമായി എത്തിയപ്പോ കണ്ടത് അവളെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുന്ന അഖിയെയാണ്. രണ്ടുപേരുടെയും കണ്ണുനിറഞ്ഞിരുന്നു. പരസ്പരം ക്ഷമ ചോദിക്കുന്നുമുണ്ട്. അവരുടെ സ്നേഹം കണ്ട രാജീവിന്റെയും കണ്ണുനിറഞ്ഞു. അന്ന് മനസ്സിലായതാണ് അവന് അവർ തമ്മിലുള്ള സ്നേഹവും ആത്മബന്ധവും… അതിനുശേഷം അവർ തമ്മിൽ തല്ല്കൂടുന്നത് കണ്ടാൽ രാജീവ് ചിരിക്കാറേയുള്ളൂ…
രാജീവ് ചിന്തകളിൽ നിന്നും പുറത്തുവന്നതും കണ്ടത് തന്നെ നോക്കിയിരിക്കുന്ന ദേവമ്മയെയും കിച്ചുവിനെയും അഖിയേയുമാണ്…
“എന്താടാ ചിരിക്കുന്നത് ?”
ദേവമ്മയാണ്.
“അതമ്മേ ഞാൻ കഴിഞ്ഞ ക്രിസ്മസിന് ഇതുങ്ങൾ രണ്ടും കൂടി കാട്ടിക്കൂട്ടിയത് ഓർത്ത് ചിരിച്ചുപോയതാ.. ”
“അതെന്തുവാ മോനേ?”
ഞാൻ രണ്ടിനേയും മാറിമാറി നോക്കി. പറയരുതേയെന്ന് ആ രണ്ടുജോഡി കണ്ണുകൾ എന്നോട് അപേക്ഷിച്ചു. എങ്കിലും ദേവമ്മയോട് ഞാൻ വള്ളിപുള്ളി വിടാതെ പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞ അവർ രണ്ടിനേയും നോക്കി കലിപ്പിച്ചു. രണ്ടും നൈസായി ഇളിച്ച് കാണിച്ചു.
“ഇതുങ്ങളെ പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല…ഒരുപാട് ശ്രമിച്ചതാ മോനേ…ഒരു രക്ഷയുമില്ല. ഞാൻ പോയി വേറെ പണി നോക്കട്ടെ. രാത്രിയിലത്തേക്ക് കഴിക്കാൻ ഒന്നുമില്ലല്ലോ? അപ്പോ ഞാൻ എന്തായാലും അതുണ്ടാക്കാൻ നോക്കട്ടെ. നിങ്ങൾ സംസാരിച്ചിരിക്ക്.”
പോണപോക്കിന് അമ്മ അച്ഛനെയും സഹായത്തിനായി വിളിച്ചുകൊണ്ടുപോയി. അമ്മ പോയതും കിച്ചു എന്നോട് ചേർന്ന് എനിക്ക് മാത്രം കേൾക്കാൻ പറ്റുന്ന സ്വരത്തിൽ പറഞ്ഞു..
“രാത്രിയിങ്ങ് വാ മനുഷ്യാ… ഹും ! മിണ്ടില്ല ഞാൻ..”
ഞാൻ ചിരിച്ചുകൊണ്ട് അവളെ എന്നിലേക്ക് വലിച്ചിട്ട് സമാധാനിപ്പിക്കാൻ നോക്കി. അവൾ കുതറി മാറാൻ ശ്രമിച്ചെങ്കിലും ഞാൻ വിട്ടില്ല… അഖിയും അച്ഛനെയും അമ്മയെ സഹായിക്കാൻ പോയിരുന്നു. പെട്ടെന്ന് വീണ്ടും കോളിങ്ങ് ബെൽ മുഴങ്ങി. സമയം ഒൻപതിനോട് അടുക്കുന്നു. ഞാൻ പതിയെ അവളെയും ചേർത്തുപിടിച്ച് വാതിൽ തുറക്കാനായി ചെന്നു. വാതിൽ തുറന്നതും ഞങ്ങൾ ഞെട്ടിപ്പോയി!!!
മുന്നിൽ അച്ഛനും അമ്മയും രാജിയും!!! അച്ഛനും അമ്മയും വേഗം തന്നെ കിച്ചുവിനടുത്തേക്ക് ചെന്ന് അവളോട് വിശേഷങ്ങൾ ചോദിക്കാനും സന്തോഷം പ്രകടിപ്പിക്കാനും തുടങ്ങി.. രാജി എന്നെയൊന്ന് ആക്കി ചിരിച്ചിട്ട് കിച്ചുവിനടുത്തേക്ക് ചെന്നു. അപ്പോഴേക്കും അവളുടെ അച്ഛനും അമ്മയും അഖിയും അടുക്കളയിൽനിന്ന് എത്തിയിരുന്നു. എല്ലാവരുടെയും സന്തോഷവും സ്നേഹവും കണ്ട എന്റെ കണ്ണുനിറഞ്ഞുപോയി…
“അല്ലാ.. നിങ്ങൾ നാളെ വരുമെന്നല്ലേ പറഞ്ഞത്? പിന്നെന്തുപറ്റി?”
“അതെന്താ ഏട്ടാ ഞങ്ങള് വന്നത് പിടിച്ചില്ലേ?”
രാജിയാണ്.
“ഇല്ലാ… നീ വന്നതെനിക്കൊട്ടും പിടിച്ചിട്ടില്ല..😜”
“ഹും ഹും.. കണ്ടോ അമ്മേ..😥”
“നിന്ന് ചിണുങ്ങാതെ പോടീ😏”
അപ്പോഴേക്കും അമ്മ അങ്ങോട്ടേക്ക് വന്നു.
“എന്താടാ ഇവിടെ രണ്ടുംകൂടി പ്രശ്നം?”
“അമ്മേ ഈ ഏട്ടൻ എന്നെ ചുമ്മാ ചൊറിയുന്നു…”
“ഹോ! ഇതുങ്ങളെക്കൊണ്ട് ഞാൻ തോറ്റല്ലോ എന്റെ കൃഷ്ണാ…🤦🏻♀️”
അമ്മ തലക്ക് കൈകൊടുത്തിരുന്നതും ഞങ്ങൾ രണ്ടും ഇളിച്ച് കാണിച്ച് നൈസിന് സ്കൂട്ടായി.😜😂
കിച്ചുവിനിഷ്ടപ്പെട്ട മധുരപലഹാരങ്ങളുമായാണ് എല്ലാവരും എത്തിയത്. അത് ഓരോരുത്തരായി പെണ്ണിനെ മാറിമാറി ഊട്ടി. അവൾക്ക് മതിയാവുന്നതുവരെ അഖിയും രാജിയും അച്ചന്മാരും അമ്മമാരും എല്ലാം ചേർന്ന് അവളെ ഓരോന്നായി കഴിപ്പിച്ചു. എല്ലാവരുടെയും സ്നേഹപരിചരണങ്ങളാൽ പെണ്ണ് വീർപ്പുമുട്ടി ഇരിക്കുവാണ്. രണ്ടു കുടുംബങ്ങളിലെയും ആദ്യത്തെ കുഞ്ഞാണ് വരാൻ പോകുന്നത്. എല്ലാവരും അതിന്റെ ആവേശത്തിലും സന്തോഷത്തിലുമാണ്. ഞാനും ആ സന്തോഷങ്ങളിൽ പങ്കാളിയായി.
അച്ഛന്മാർ രണ്ടും ചെറുതായി വീശാനുള്ള പുറപ്പാടിലാണെന്ന് തോന്നുന്നു. അതിനുള്ള സെറ്റപ്പൊക്കെ ഒരുക്കുകയാണ് ഇരുവരും. കിച്ചുവിനിഷ്ടമല്ലാത്തതിനാൽ ഞാൻ അങ്ങോട്ടേക്ക് പോയില്ല. എങ്കിലും അഖി മീൻ വെട്ടുന്നിടത്ത് പൂച്ച കിടന്ന് കറങ്ങുന്നത് പോലെ ആ പരിസരത്തൊക്കെ ഇങ്ങനെ വട്ടംചുറ്റി നിക്കുന്നുണ്ട്.😌😆😆 എന്താവുവോ എന്തോ😂😂😂
അമ്മമാർ രണ്ടും അടുക്കളയിൽ നല്ല പണിയിലാണ്. രാത്രിയിലത്തേക്കുള്ള ആഹാരം തയ്യാറാക്കുന്ന തിരക്കിലാണ് രണ്ടുപേരും. രാജി അവരെ ചുറ്റിപ്പറ്റി നിക്കുന്നുണ്ട്. ഞാൻ വീണ്ടും കിച്ചുവിനടുത്തേക്ക് ചെന്നു. ഒരാഴ്ച കഴിഞ്ഞാൽ അവൾക്ക് ഫൈനൽ പരീക്ഷയാണ്. അതിനുവേണ്ട തയ്യാറെടുപ്പുകൾ നടത്താനുള്ള നിർദേശങ്ങൾ കൊടുത്ത് ശേഷം ഞങ്ങൾ ഓരോന്ന് സംസാരിച്ചിരുന്നു. ശേഷം എല്ലാവരും ഒന്നിച്ചിരുന്ന് ആഹാരം കഴിച്ചു.
ഞാനൊന്ന് കാറ്റുകൊള്ളാനായി പുറത്തേക്കൊക്കെ ഒന്നിറങ്ങിയിട്ട് വന്നപ്പോഴേക്കും എല്ലാവരും കിടക്കാനായി പോയിരുന്നു. ഞാൻ അങ്ങനെ മുറിയിലേക്ക് ചെന്നു. പക്ഷെ കിച്ചു അവിടില്ലായിരുന്നു. ഞാനങ്ങനെ അവളെയും തപ്പി ഇറങ്ങി. നടന്ന് ഒരു റൂമിന് മുന്നിലെത്തിയപ്പോൾ സംസാരം കേൾക്കാം. അകത്തേക്ക് നോക്കിയ ഞാൻ കാണുന്നത് രണ്ടമ്മമാരുടെയും നടുക്ക് ഒരു കൊച്ചുകുഞ്ഞിനെപ്പോലെ ചുരുണ്ട്കിടക്കുന്ന കിച്ചുവിനെയാണ്.🥰😘. അവർ അവളുടെ തലയിൽ തഴുകുകയും അവളോട് സംസാരിക്കുകയും ചെയ്യുന്നുണ്ട്. ഞാൻ കുറച്ചുനേരം ആ കാഴ്ച കണ്ടുനിന്നു. എനിക്കവളോട് എന്തെന്നില്ലാത്ത സ്നേഹമോ വാത്സല്യമോ അങ്ങനെയെന്തൊക്കെയോ തോന്നി.
അവളെ നിർബന്ധിച്ച് റൂമിലേക്ക് കൂട്ടണ്ട എന്ന് എന്റെ മനസ്സുപറയുന്നുണ്ടായിരുന്നെങ്കിലും അത് കേൾക്കാൻ ഞാൻ ഒരുക്കമായിരുന്നില്ല. ഞാൻ ഡോറിനടുത്ത് നിൽക്കുന്നത് അവൾ ഇതിനോടകം കണ്ടിരുന്നു. അവളെ കൊണ്ടുപോകാനായി ഞാൻ കയ്യുംകലാശവും കാണിച്ചെങ്കിലും പെണ്ണ് വരില്ലായെന്ന് ആംഗ്യത്തിലൂടെ എന്നോട് പറഞ്ഞു. ഞാൻ തോറ്റ് കൊടുക്കാതെ വീണ്ടും ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷെ അപ്പോഴേക്കും അമ്മമാർ എന്റെ കോപ്രായങ്ങൾ കണ്ടിരുന്നു.
“എന്തോന്നാടാ അവിടെ? ഏഹ്ഹ്?”
മാതാശ്രീയാണ്😌.
“അതമ്മേ… ഞാൻ കിച്ചുവിനെ…. ”
“കിച്ചുവിനെ…?”
“ഞാനവളെ വിളിച്ചോണ്ട് പോവാൻ വന്നതാ…”
“അവളിന്ന് ഞങ്ങളുടെ കൂടെയാണ് കിടക്കുന്നത്.. നീ പോവാൻ നോക്കെടാ ചെക്കാ…”
“ആഹ്.”
ഞാനങ്ങനെ പോവാനായി തിരിഞ്ഞതും അവരുടെ നടുക്കിരുന്ന് എന്നെ കൊഞ്ഞനം കുത്തിക്കാണിക്കുന്ന കിച്ചുവിനെയാണ് കണ്ടത്… ഇവളുടെ ഒരു കാര്യം!.. ഞാൻ മനസ്സിൽ ചിരിച്ചു. അവളോട് കപട ദേഷ്യവും കാണിച്ച് ഞാൻ റൂമിലേക്ക് നടന്നു. പോകുന്ന വഴിക്ക് സോഫയിൽ കിടക്കുന്ന അഖിയെ കടന്ന് വേണം പോകാൻ. അവൻ കണ്ണടച്ചുകിടക്കുവാണ്. ഉറക്കമായിക്കാണും. ഇല്ലെങ്കിൽ അവനിതൊക്കെ കണ്ടുകാണും. നാളെ ആ തെണ്ടി എന്നെ നാറ്റിക്കും. അതുമോർത്ത് അവനെ ഉണർത്താതെ ഞാൻ പമ്മിപ്പതുങ്ങി പോയതും പിന്നിൽനിന്ന് വിളി വന്നു.
“അളിയോ…”
“നശിപ്പിച്ചു! ഈ കുരുപ്പ് ഉറങ്ങിയില്ലേ…🤐”
“എന്താടെ നിനക്കുറക്കമൊന്നുമില്ലേ?”
“ഏയ് ഞാൻ ഉറങ്ങിയതാ… പിന്നെ ഈ സംസാരം ഒക്കെ കേട്ട് ഉണർന്നുപോയതാ.”
“ആഹാ! അപ്പൊ നീ എല്ലാം കേട്ടോ?”
“ഉവ്വ്😌. ഓടിച്ചുവിട്ടല്ലേ..?’
“ഈ…..”
ഞാനവനെ നോക്കി നന്നായൊന്ന് ഇളിച്ചുകാണിച്ചു.
“എങ്കിപ്പിന്നെ വേഗം പോയ് കിടന്നോ.. ഉറക്കം കളയണ്ട😜.”
“നീയും വേണേൽ അവിടെ വന്ന് കിടന്നോടാ. വെറുതെ സോഫയിൽ കിടന്ന് നടുവൊടിക്കണ്ട.”
“ഓ ആയ്ക്കോട്ടെ… ഇനി അളിയൻ വിളിച്ചിട്ട് വന്നില്ലെന്ന് വേണ്ട.”
അങ്ങനെ ഞങ്ങൾ രണ്ടും ബെഡ്റൂം എത്തി കിടന്നു. എനിക്കാണേൽ കിടന്നിട്ട് ഉറക്കം വരുന്നില്ല. ഞാൻ അങ്ങനെ വെറുതെ കണ്ണുമിഴിച്ച് കിടന്നു. അപ്പോഴേക്കും അഖി വീണ്ടും തുടങ്ങി.
“അളിയോ…”
“നീ ഉറങ്ങീല്ലേടാ?”
“ഇല്ല😬”
“എന്താ?”
“അതേ… ഞാൻ ഡിഗ്രിക്ക് അളിയന്റെ കോളേജിൽ ചേർന്നാലോന്ന് ആലോചിക്കുവാ…അതാവുമ്പോ അളിയൻ അവിടുണ്ടാവുമല്ലോ…”
“തീരുമാനം ഒക്കെ കൊള്ളാം. നല്ല അറ്റ്മോസ്ഫിയറും അധ്യാപകരും പിള്ളേരും ഉള്ള കോളേജാണ്. ഇവിടെ നിന്ന് പോയി വരുകയും ചെയ്യാം. പക്ഷെ അവിടെ വന്ന് എന്റെ വെല കളയല്ലേ നീ… പിള്ളാരുടെ അടുത്ത് ഞാനൽപ്പം ടെറർ ആണ്😌😌”
“ഉവ്വ! ചേച്ചി പറഞ്ഞിട്ടുണ്ട്…😜😜😜”
“ഹിഹി😁”
“അപ്പൊ ശെരി. ഗുഡ്നൈറ്റ് അളിയോ ”
“ആ ശരി അളിയോയ്”
അവൻ ഉടൻതന്നെ തിരിഞ്ഞുകിടന്ന് പുതച്ചുമൂടി ഉറക്കമായി. പക്ഷെ അന്നെന്തോ, നിദ്രാദേവി എന്നെ കടാക്ഷിച്ചതേയില്ല. എന്നും കിച്ചുവിനെ എന്റെ നെഞ്ചിലേക്ക് ചേർത്തുകിടത്തി ഉറങ്ങി ശീലിച്ചതുകൊണ്ടാകാം… ഉറക്കമില്ലാതെ ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഏഹേ… ഒരു രക്ഷയുമില്ല. ഒടുവിൽ എണീറ്റ് പോയി കുറച്ചു വെള്ളം കുടിച്ച ശേഷം ഞാൻ വീണ്ടും ബെഡ്റൂമിലേക്ക് എത്തി. അപ്പോഴേക്കും എന്റെ ഉറക്കം പൂർണമായും പോയിരുന്നു. കട്ടിലിന്റെ ക്രാസിയിൽ ചാരിവച്ച തലയിണയിലേക്ക് ചാരിയിരുന്ന് കുറച്ചുനേരം ഫോണിൽ തോണ്ടിക്കളിച്ചു. അതും മടുത്ത് ഞാൻ പഴയ ഓർമകളിലേക്ക് പോയി. കല്യാണത്തിന് മുൻപും ശേഷവും ഉള്ള കോളേജിലെ ഓരോ നിമിഷവും എന്റെ മനസ്സിലേക്ക് ഓടിയെത്തി.
കല്യാണം നടക്കുന്നതിന് ഒരു മാസം മുൻപുള്ള സമയം…
അലാറം പലതവണ അടിച്ചു. ആദ്യമൊക്കെ അതോഫാക്കിയ ഞാൻ സ്ഥലകാല ബോധം വന്നപ്പോൾ ഞെട്ടിയുണർന്നു.
“ഈശ്വരാ! ഇന്ന് തിങ്കളാഴ്ചയാണല്ലോ… സമയം എട്ടുമണി കഴിഞ്ഞു.”
ഞാൻ വേഗമെണീറ്റ് പല്ലുതേച്ച് കുളിച്ച് റെഡി ആയി ഫ്ലാറ്റും പൂട്ടി ഇറങ്ങി. സമയം വൈകിയിരുന്നതിനാലും കൊച്ചിയിലെ തിരക്ക് മൂലവും ഇന്ന് ഞാൻ എന്റെ ബുള്ളറ്റ് 500 ഇലാണ് കോളേജിലേക്ക് പോയത്. ഇന്ന് പി ജി ബാച്ചിന് ഞാൻ ഒരു ടെസ്റ്റ് പറഞ്ഞിരുന്നതാണ്. അതുകൊണ്ട് വേഗം പോയെ പറ്റൂ…ഞാനങ്ങനെ കത്തിച്ചുവിട്ടു. വണ്ടി കോളേജിന്റെ ഗേറ്റ് കടന്നതും കൂട്ടംകൂടിനിക്കുന്ന പെൺകുട്ടികളൊക്കെ ശ്രദ്ധിക്കുന്നത് ഞാൻ കണ്ടു. അത് കാര്യമാക്കാതെ വണ്ടി പാർക്കിങ്ങിൽ നിർത്തി ഞാൻ വേഗം അകത്തേക്ക് നടന്നു. വേഗം തന്നെ ഡിപ്പാർട്മെന്റിൽ എത്തി ചോദ്യപേപ്പർ ഒക്കെ തയ്യാറാക്കി ഞാൻ ക്ലാസ്സിലേക്ക് നടന്നു.സമയം ഒൻപതര കഴിഞ്ഞു.
ക്ലാസ്സിലെത്തിയതും അവിടുണ്ടായിരുന്ന കുറച്ചുകുട്ടികൾ എഴുന്നേറ്റ് എന്നെ വിഷ് ചെയ്തു. സാധാരണ ഗതിയിൽപ്പോലും ഒരു പിജി ബാച്ചിൽ പന്ത്രണ്ട് മുതൽ പതിനഞ്ച് കുട്ടികളേ ഉണ്ടാവാറുള്ളൂ. ഇന്ന് അതിന്റെയും പകുതിയേ കാണാനുള്ളൂ. പ്രതീക്ഷിച്ച പലരെയും കാണാനില്ല. കിച്ചുവിനെയാണ് ഞാൻ ഉദ്ദേശിച്ചത്. അവളോട് എനിക്കെന്തോ ഒരു പ്രത്യേക അടുപ്പം തോന്നുന്നത് ഞാൻതന്നെ പലതവണ ശ്രദ്ധിച്ചിട്ടുള്ളതാണ്. തന്നെയുമല്ല, അവൾ ഈ ക്ലാസ്സിലെ തന്നെ മികച്ച വിദ്യാർത്ഥികളിൽ ഒരാളാണ്. അതുകൊണ്ട് സ്വാഭാവികമായും അവളുടെ ഉത്തരവാദിത്വമില്ലായ്മ ഓർത്തെനിക്ക് ദേഷ്യം വന്നു.
സമയം വൈകിയിരുന്നതിനാൽ ഉള്ള ആറേഴുപേരെ വച്ച് ടെസ്റ്റ് തുടങ്ങി. കുറച്ചുകഴിഞ്ഞതും ഓടിക്കിതച്ച് കിച്ചുവും അവളുടെ മൂന്ന് എർത്തുകളും ക്ലാസ്സിന്റെ വാതിൽക്കൽ വന്ന് എന്നെ വിളിച്ചു. എനിക്കാണേൽ നന്നായിട്ടങ്ങ് വിറഞ്ഞുകേറി വന്നു. അവളെയും കൂട്ടുകാരെയും ഞാൻ നന്നായി ഫയർ ചെയ്തു.
“സ്റ്റുപ്പിഡ്!!! നിങ്ങളാരും ഡിഗ്രി വിദ്യാർത്ഥികളല്ല. അപ്പൊ അതിന്റെതായ ഉത്തരവാദിത്വവും അച്ചടക്കവും കാണിക്കണം. ഇത്ര ഇറെസ്പോൺസിബിൾ ആവാൻ പാടില്ല. നാലെണ്ണവും വൈകിട്ട് ഈ ടെസ്റ്റ് എഴുതിയിട്ട് വീട്ടിൽ പോയാ മതി. അതുവരെ എന്റെ ക്ലാസ്സിൽ കയറേണ്ട. നൗ ഗെറ്റ് ലോസ്റ്റ്…”
അവർ അപ്പഴേ തന്നെ പുറത്തേക്ക് പോയി. ബാക്കി വിദ്യാർഥികൾ വീണ്ടും ടെസ്റ്റിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
(ഇനി കുറച്ചുനേരം കഥ കിച്ചുവിന്റെ കാഴ്ച്ചപ്പാടിലൂടെ..)
“ഹോ! ഇങ്ങനെയുമുണ്ടോ മനുഷ്യന്മാര്… എന്നെയൊന്ന് സംസാരിക്കാൻ പോലും സമ്മതിക്കാതെ ഗെറ്റൗട്ട് അടിച്ചില്ലേ… കാലൻ😠😠😠 അല്ലാത്തപ്പോ നോക്കിയാ എന്നെനോക്കി ചിരിച്ചോണ്ടിരിക്കുന്ന കാണാം… നമ്മളെന്തെലും ചെയ്താ അപ്പൊ ആള് മാറും. ഇങ്ങേരിനി അന്യൻ സിനിമയിലെ വിക്രം എങ്ങാനും ആണോ? അമ്മാതിരി മാറ്റം ആണ്🤔🤔😏”
“നീയെന്താ കിച്ചൂ ഈ പിറുപിറുക്കുന്നത്?”
എന്റെ ചങ്ക് നിത്യ ആണ്.
“ഒന്നൂല്ലടി… ഞാനാ കാലന്റെ കാര്യം ഓർത്തതാ…”
“ഏത് കാലൻ?”
“രാജീവ് സാറിന്റെ കാര്യമാടി…🤦🏻♀️”
“ആഹാ… നീയാള് കൊള്ളാല്ലോ പെണ്ണേ… കഴിഞ്ഞ ആഴ്ച്ച പുള്ളിയെ ഞാൻ എന്തോ പറഞ്ഞെന്നും പറഞ്ഞ് എന്റെ നേരെ തട്ടിക്കേറിയ കിച്ചു തന്നെയാണോ ഇത്?”
അവളുടെ ഈയൊരു ഡയലോഗിൽ എൻറെ വായടഞ്ഞു…
“ദേ പെണ്ണേ… ഞങ്ങളൊന്നും അറിയുന്നില്ല എന്ന് വിചാരിക്കണ്ട… ഇതൊക്കെ അങ്ങേരുടെ കയ്യീന്ന് രണ്ട് കിട്ടുന്നതുവരെയേ കാണൂ…”
ഞാൻ അവളെ നോക്കി നന്നായൊന്ന് ഇളിച്ചുകാണിച്ചു.
“നിത്യേ…ദേ നീ വേണ്ടാത്തതൊന്നും സ്വാതിയോടും അനന്തുവിനോടും പറയണ്ട കേട്ടോ… നിന്റെ മനസ്സിലിരിക്കട്ടെ. ”
“അമ്പടി കള്ളീ…😝”
“😚😚😚”
“നീ വേഗം വന്നേ എന്റെ കിച്ചൂ… അതുങ്ങളിപ്പോ ക്യാന്റീനിലെത്തിക്കാണും.”
“ആ വരുവല്ലേ… ”
ഞാൻ, നിത്യ, സ്വാതി, അനന്തു…. ഇതാണ് ഞങ്ങളുടെ ഗ്യാങ്. ഞങ്ങളുടെ ലോകം…. ഞാനും നിത്യയും ഒരേനാട്ടുകാരും ഒന്നുമുതൽ ഒന്നിച്ച് പഠിച്ചവരുമാണ്. ബാക്കി രണ്ടെണ്ണത്തിനെ ഇവിടുന്ന് കിട്ടിയതാണ്. ഞങ്ങൾ നാലും കട്ട കമ്പനിയാണ്. എങ്കിലും രാജീവ് സാറിന്റെ കാര്യം ഞാൻ നിത്യയോട് മാത്രമേ പറഞ്ഞുള്ളൂ… പഠിപ്പിക്കുന്ന സാറിനോടൊക്കെ ഒരു താല്പര്യം തോന്നുക എന്നൊക്കെ പറഞ്ഞാൽ…. അതോണ്ട് തന്നെ ഇത് ഞാൻ അവരോട് പറഞ്ഞും ഇല്ല അവരായിട്ട് മനസ്സിലാക്കിയും ഇല്ല… ആ എന്തേലും ആവുകയാണെങ്കിൽ പറയാം…
അങ്ങനെ ഞങ്ങൾ സംസാരിച്ച് ക്യാന്റീൻ എത്തിയതറിഞ്ഞില്ല. അവിടെ ഒരോരം ചേർന്നുള്ള ഞങ്ങളുടെ സ്ഥിരം ടേബിളിൽ ഞങ്ങൾ നാലും സ്ഥാനം പിടിച്ചു. അനന്തു അപ്പോഴേക്കും വിളിച്ചുകൂവി.
“രാമേട്ടാ.. നാല് കട്ടൻ. നാല് പരിപ്പുവടയും പോരട്ടെ…”
“ഇപ്പൊ എടുക്കാം മക്കളേ…”
അപ്പോഴേക്കും നിത്യ ഇടപെട്ടു.
“എന്തോന്നെടെ ഇവിടെ പാർട്ടി മീറ്റിങ് ആണോ നടക്കുന്നത്? 😏 രാമേട്ടാ, പരിപ്പുവട ക്യാൻസൽ. പകരം നാല് വെട്ടുകേക്ക് പൊന്നോട്ടെ.”
“ഓ ആയിക്കോട്ടെ. അല്ലെടാ പിള്ളാരെ… നിങ്ങളെ വീണ്ടും ഇറക്കിവിട്ടോ? ഹഹഹ..”
ആന്നേ… എന്റെ പൊന്നു രാമേട്ടാ, ഞാൻ എന്നും ഒൻപത് മണിക്ക് കോളേജിൽ എത്തുന്നതാ. ഈ പൂതനകൾ ഒന്നൊരുങ്ങി ഇറങ്ങണ്ടേ… അവസാനം മിക്കവാറും ലേറ്റ് ആവും.”
അനന്തുവാണ്…
“”””ആരെടാ പട്ടീ പൂതനകൾ? സ്വാതീ, കിച്ചൂ.. അടിയെടി ഇവനെ…”””””
അങ്ങനെ ഞങ്ങൾ മൂന്നുംകൂടി അവന്റെ നെഞ്ചത്ത് കയറി അങ്ങ് മേഞ്ഞു… രാമേട്ടൻ ഇതെല്ലാം കണ്ട് ചിരിച്ചുനിന്നു. ഒടുവിൽ അവൻ തൊഴുത് പറഞ്ഞപ്പോഴാണ് ഞങ്ങൾ അവനെ വെറുതെ വിട്ടത്.😎
മോർണിംഗ് സെഷൻ മുഴുവൻ രാജീവ് സാറാണ്. അതോണ്ട് ആ വഴിക്ക് പോയിട്ട് കാര്യമില്ല. ഞങ്ങൾ നാലും അങ്ങനെ അവിടിരുന്ന് വൈകിട്ടത്തേക്കുള്ള ടെസ്റ്റിന് വേണ്ടി പ്രിപ്പയർ ചെയ്തു. ഉച്ചക്ക് ഫുഡ് ഒക്കെ കഴിച്ച് ഞങ്ങൾ ക്ലാസ്സിൽ കയറി. രമ്യ മിസ്സിന്റെ ക്ലാസ്സാണ് ഇനിയുള്ള രണ്ടുമണിക്കൂർ. അങ്ങനെ ഞങ്ങൾ ക്ലാസ്സിൽ കയറി. ആദ്യ ഒരുമണിക്കൂർ പിടിച്ചുനിന്ന ഞങ്ങൾ ഒടുവിൽ ഉറക്കത്തിന് അടിയറവ് പറഞ്ഞു…😪😪😪
പെട്ടെന്ന് ബെഞ്ചിലടിച്ചുള്ള ഒരൊച്ചപ്പാടാണ് ഞങ്ങളെ ഉണർത്തിയത്…
“”””””ട്ടപ്പ് ട്ടപ്…””””””
“ലാസ്റ്റ് റോ… വാട്ട്സ് ഗോയിങ് ഓൺ? കൃഷ്ണേന്ദു!!! നിത്യാ!!! സ്വാതി…. ഗെറ്റ് അപ്.”
“സോറി മിസ്….”
“മ്മ്. ഡോണ്ട് റിപ്പീറ്റ് ദിസ്.. സിറ്റ്..”
അങ്ങനെ വല്യ തട്ടുകേടൊന്നും കൂടാതെ ഇന്നത്തെ ദിവസം കഴിച്ചുകൂട്ടി. ഇനിയാണ് രാജീവ് സാറിന്റെ ടെസ്റ്റ്. അത് കഴിയാതെ കാലമാടൻ വിടില്ല…😓😜
എല്ലാവരും പോയപ്പോഴും ഞങ്ങൾ നാലും അവിടെയിരുന്നു. കുറച്ചുനേരം കഴിഞ്ഞും പുള്ളിയെ കാണാതെ ഞങ്ങൾ അനന്തുവിനെ ഡിപ്പാർട്മെന്റിലേക്ക് അയച്ചു. കുറച്ചുകഴിഞ്ഞതും അവൻ പുള്ളിയുമായി വന്നു.
“എല്ലാവരും പഠിച്ചല്ലോ അല്ലെ?”
പുള്ളി തിരക്കി.
“ആ സാർ…”
“ഓക്കേ. എങ്കിൽ എഴുതണ്ട. നിങ്ങൾ പൊക്കോ. ഇന്നത്തെ ടെസ്റ്റ് അത്ര ഇമ്പോർട്ടന്റ് ഒന്നുമല്ല. സോ നോ വറീസ്…”
പുള്ളി നിസ്സാരമായി പറഞ്ഞു.
“അതെന്ത് വർത്തമാനമാ സാറേ? രാവിലെ ഞങ്ങളെ ഇറക്കിയും വിട്ട് അറ്റന്റൻസും കട്ട് ചെയ്തിട്ട് ഇപ്പൊ ടെസ്റ്റില്ലെന്നോ?”
എനിക്ക് നന്നായി ദേഷ്യം വന്നിരുന്നു. ഞങ്ങളുടെ വഴക്ക് കേട്ടുകൊണ്ട് രമ്യ മിസ്സും അവിടെയെത്തി.
“കൂടുതൽ ഓവർസ്മാർട് ആവാതെ പോവാൻ നോക്കെടി😏 നീയൊക്കെ താമസിച്ച് വന്നിട്ടല്ലേ… ഞാൻ എനിക്ക് തോന്നിയതുപോലെ ചെയ്യും. നിന്റെ കൂടെയുള്ളവർക്ക് പ്രശ്നം ഒന്നുമില്ലല്ലോ… മക്കൾ വേഗം സ്ഥലം കാലിയാക്ക്. മ്മ് മ്മ്..”
ഞാൻ വീണ്ടും എന്തൊക്കെയോ പറഞ്ഞ് തർക്കിച്ചതും പുള്ളി നല്ലതുപോലെ കലിപ്പായി…
“ഇവളെയിന്ന് ഞാൻ….”
അപ്പോഴേക്കും എന്റെ ധൈര്യമെല്ലാം ചോർന്നുപോയിരുന്നു. ഇപ്പൊ അടികിട്ടും എന്ന് കരുതി കണ്ണുകളിറുക്കിയടച്ച് നിന്നു. കുറച്ചുകഴിഞ്ഞിട്ടും അനക്കമൊന്നുമില്ലാത്തത് കൊണ്ട് കണ്ണുതുറന്നുനോക്കിയ ഞാൻ കണ്ടത് എന്നെ നോക്കി കയ്യുംകെട്ടി നിൽക്കുന്ന സാറിനെയാണ്.
“കണ്ടോ…ഇത്രേയുള്ളൂ നീ… കൂടുതൽ ഷോ ഇറക്കാതെ ഹോസ്റ്റലിൽ പോടീ…”
“ഹും😏😏😏”
പുള്ളിയെ പുച്ഛിച്ച് കാണിച്ചിട്ട് ഞങ്ങൾ പുറത്തേക്ക് നടന്നു. കുറച്ചുദൂരം നടന്ന ശേഷം തിരിഞ്ഞുനോക്കിയപ്പോ പുള്ളി എന്നെയും നോക്കി ചിരിച്ച് നിക്കുന്നു. ഞാൻ നോക്കുന്നു എന്ന് കണ്ടതും പുള്ളി നോട്ടം മാറ്റി😌. ഞാൻ ഉള്ളിൽ ചിരിച്ചു…😊
അങ്ങനെ ഞങ്ങളെല്ലാവരും നടന്ന് ഹോസ്റ്റലിലെത്തി. മെസ്സിൽ പോയി ചായയും അവിലും ഒക്കെ കഴിച്ച് ഞങ്ങൾ കുറച്ചുനേരം സംസാരിച്ചിരുന്നു. ശേഷം റൂമിലേക്ക് പോയി. ഞാനും നിത്യയും സ്വാതിയും ഒരേ റൂമിലാണ്. അതുകൊണ്ട് ക്ലാസ് കഴിഞ്ഞാലും ഞങ്ങൾ ഒന്നിച്ചുണ്ടാവും. ഹോസ്റ്റലിൽ ഞങ്ങൾ ഇടയ്ക്കുള്ള കറക്കവും ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും കളിയാക്കലുകളും അങ്ങനെ ഞങ്ങളുടേതായ രീതിയിൽ അടിച്ചുപൊളിച്ചു പോന്നു. വാർഡൻ സ്മിതാമ്മക്ക് ഞങ്ങളെ മൂന്നുപേരെയും വലിയ കാര്യമാണ്.
ഞാൻ വീട്ടിലേക്കൊന്നു വിളിക്കാമെന്ന് വച്ചു. ഇന്നലെ വിളിക്കാൻ സാധിച്ചിരുന്നില്ല. ഒന്നുരണ്ടു റിങ്ങിൽ തന്നെ അമ്മ ഫോൺ എടുത്തു.
“ആ മോളെ..”
“അമ്മേ…”
“നീയെന്താ പെണ്ണേ ഇന്നലെ വിളിക്കാതിരുന്നത്? ഞാനും അച്ഛനും എന്ത് വിഷമിച്ചു എന്നറിയോ?
“അതമ്മേ ഇന്നൊരു ടെസ്റ്റ് പറഞ്ഞിരുന്നു. അപ്പോ ഞങ്ങളെല്ലാം ചേർന്ന് ഇന്നലെ അതിനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനിടക്ക് വിളിക്കാൻ വിട്ട്പോയതാ…”
“ആ. എന്നിട്ട് എക്സാം എങ്ങനൊണ്ടാരുന്നു മോളേ? നന്നായിട്ടെഴുതിയോ?”
“ഞങ്ങൾ ചെല്ലാൻ ലേറ്റ് ആയോണ്ട് എഴുതാൻ സാർ സമ്മതിച്ചില്ല.😬”
“ആ ബെസ്റ്റ്…നല്ല ചുട്ട അടി വച്ചുതരുവാ വേണ്ടത്…”
“അതിന് ഞാൻ കാരണമല്ലമ്മേ ലേറ്റ് ആയത്. ഇതുങ്ങൾ ഒരുക്കം ഒക്കെ കഴിഞ്ഞിറങ്ങണ്ടേ🤧”
“ഈഈ..”
ഇതുകേട്ട അവളുമാർ എന്നെനോക്കി നന്നായിത്തന്നെ ഇളിച്ചുകാണിച്ചു.
“എല്ലാ എണ്ണവും കണക്ക് തന്നെ. ഇതിനെയൊന്നും പറഞ്ഞിട്ട് കാര്യമില്ല.😏 ദേ പിള്ളാരെ…മര്യാദക്ക് നേരത്തും കാലത്തും ക്ലാസ്സിൽ പൊക്കോണം. ഉഴപ്പാനാണ് ഉദ്ദേശമെങ്കിൽ ഞാനങ്ങ് വരൂട്ടോ.”
“അയ്യോ വേണ്ട..നാളെ തൊട്ട് പൊക്കോളാമേ..”
ഞാൻ അതേ ടോണിൽ തന്നെ തിരിച്ചടിച്ചു.
“ശരി ശരി… അവളുമാരെന്ത് പറയുന്നു പെണ്ണേ? നിങ്ങക്കെല്ലാം സുഖം ആണല്ലോ അല്ലേ..”
“ആ സുഖം അമ്മേ… ഞാൻ അവർക്ക് കൊടുക്കാം.”
ഫോൺ അവർക്ക് കൊടുത്തതും രണ്ടും കൂടി അമ്മയോട് എന്തൊക്കെയോ സംസാരിക്കുന്നത് കേട്ടു. അമ്മ ഇവരോട് ഭയങ്കര കമ്പനിയാണ്. അങ്ങനെ കുറച്ചുനേരം സംസാരിച്ച ശേഷം അവർ ഫോൺ എനിക്കുതന്നെ തിരിച്ചുതന്നു. ശേഷം അവളുമാർ സ്വന്തം വീടുകളിലും വിളിച്ച് സംസാരിച്ചു. എല്ലാം കഴിഞ്ഞപ്പോഴേക്കും 7 മണിയോളമായിരുന്നു. ഞങ്ങൾ എല്ലാവരും അങ്ങനെ പഠിക്കാനായിരുന്നു.
വിശാലമായ മുറിയാണ് ഞങ്ങളുടേത്. ഒരു വശത്ത് അൽപ്പം അകലത്തിൽ മൂന്ന് സിംഗിൾ കട്ടിലുകളും മറുവശത്ത് എതിരെ എതിരെയായി മൂന്ന് സ്റ്റഡി ടേബിളുകളും സാധനങ്ങൾ വയ്ക്കാനുള്ള കബോർടും. ഇത്രയുമാണ് ഞങ്ങളുടെ ലോകം. എന്റെ മേശയുടെ എതിർവശത്തായിട്ടാണ് നിത്യയുടെയും സ്വാതിയുടെയും ടേബിൾ. ഞങ്ങൾ അങ്ങനെ പഠനം തുടങ്ങി. പക്ഷേ എത്ര ശ്രമിച്ചിട്ടും എന്റെ ശ്രദ്ധ പുസ്തകത്തിൽ നിന്നില്ല. ഓരോ തവണ പുസ്തകത്തിലേക്ക് നോക്കുംതോറും രാജീവ് സാറിന്റെ മുഖം എന്റെ മനസ്സിലേക്ക് ഓടിവന്നുകൊണ്ടിരുന്നു. അതോടെ എന്റെ മുഖത്തേക്ക് നാണം ഇരച്ചെത്തി.
“ശ്ശൊ!.. ഞാനിതെന്തൊക്കെയാ ഈ ചിന്തിച്ച് കൂട്ടുന്നത്? അതിമോഹമാണ് മോളേ.. അങ്ങേരുടെ മനസ്സിൽ ഇങ്ങനൊന്നും ഇണ്ടാവില്ല. ഞാൻ എന്റെ പൊട്ടബുദ്ധിക്ക് തോന്നുന്നതൊക്കെ ചിന്തിച്ചുകൂട്ടുന്നതാവും. പക്ഷേ സാറെന്നെ പലപ്പോഴും നോക്കിനിക്കുന്നത് ഞാൻ കണ്ടിട്ടുള്ളതാണല്ലോ🤔 എന്റെ ദേവീ! എന്താ ഇതിന്റെയൊക്കെ അർഥം. ഇതുവരെ ഇങ്ങനത്തെ ചിന്തകളൊന്നും ഇല്ലാതിരുന്നതാ. എല്ലാം മനസ്സിലടക്കാനുള്ള ശക്തി തരണേ..”
ഇതും മനസ്സിൽപറഞ്ഞ് ഞാൻ പുസ്തകത്തിൽനിന്ന് തലയുയർത്തിയതും, രണ്ടുംകൂടി എന്നെ ഒരു പ്രത്യേക ഭാവത്തിൽ നോക്കിയിരിക്കുന്നു.
“ഈശ്വരാ! ഞാൻ മനസ്സിൽ പറഞ്ഞതിന്റെ ഒച്ച കൂടിപ്പോയോ? വല്ലതും കേട്ടുകാണുമോ?” (ആത്മ)
“മ്മ്???🤨”
ഞാനവളുമാരെ നോക്കി പുരികമുയർത്തി ചോദിച്ചു.
“ഒന്നൂല്ല. നീയെന്തോന്ന പെണ്ണേ ഇരുന്ന് പിറുപിറുക്കുന്നത്? മ്മ്?”
സ്വാതിയാണ് ചോദിച്ചത്. അപ്പോഴേക്കും അടുത്ത കുരിപ്പും എനിക്കിട്ട് താങ്ങി.
“ഞാനും കുറച്ചുനേരമായി ശ്രദ്ധിക്കുന്നു…ഇവള് വെറുതേ ഇരുന്ന് ചിരിക്കുന്നു. ആ ടെക്സ്റ്റിൽ എന്താ കിച്ചു ഇത്ര വല്യ കോമഡി? ഞങ്ങളൂടൊന്നറിയട്ടെ അല്ലേ സ്വാതി?
“അതെയതെ.. ഹിഹി ”
രണ്ടുംകൂടി എന്നെ ഇട്ട് വാരുവാണ്. ഞാൻ രണ്ടിനോടും കപടദേഷ്യം കാണിച്ച് ഇരുന്നിടത്തുനിന്ന് എണീറ്റ് കട്ടിലിലേക്ക് ചെന്ന് കിടന്നു.
“ഹും! 😏”
അവളുമാർ എങ്കിലും എന്നെ വിടാൻ ഒരുക്കമില്ലായിരുന്നു.
“എങ്ങനെ നടന്നിരുന്ന പെണ്ണാ? ഇപ്പോ ബുക്കും വേണ്ട ആഹാരവും വേണ്ട. എന്താലേ? 😂😂”
ഞാൻ രണ്ടിനെയും നോക്കി കണ്ണുരുട്ടിക്കാണിച്ച ശേഷം മെല്ലെ കട്ടിലിലേക്ക് ചാഞ്ഞു. വീണ്ടും ആ മുഖം എന്റെ മനസ്സിലേക്ക് ചേക്കേറി.🥰😘
(ബാക്ക് ടു രാജീവ്)
“ശ്ശെ! അവളോടത്രയ്ക്ക് ദേഷ്യപ്പെടണ്ടായിരുന്നു😪. പാവം പേടിച്ചു കാണും…”
എന്തായാലും നേരം പത്തുമണിയോടടുത്തതിനാൽ അൽപ്പനേരം ഫോണിൽ തോണ്ടിയിരുന്നതിന് ശേഷം ഞാൻ മെല്ലെ ഉറങ്ങാനായി തയ്യാറെടുത്തു. നാളെയും നേരത്തേ പോകേണ്ടതാണ്.
###
അങ്ങനെ രാവിലെ ഏഴുമണിക്ക് തന്നെ ഉറക്കമെണീറ്റ് ഞാൻ വേഗം ജോലിയെല്ലാം ഒതുക്കി കോളേജിലേക്ക് ഇറങ്ങി. അവിടെ എത്തി ആദ്യ അവർ എനിക്ക് എം എ ഇംഗ്ലീഷ് ബാച്ചിനായിരുന്നു ക്ലാസ്സ്. കിച്ചുവുമായുള്ള അടിപിടി ഒഴിച്ചാൽ ബാക്കിയെല്ലാം സാധാരണ ഗതിയിൽ തന്നെ പോയി. അല്ലാ.. അവളുമായുള്ള വഴക്കും എന്നുമുള്ളോരു സംഭവം തന്നെ. അത് വേറെ കാര്യം.😂 അവളോട് മര്യാദക്ക് സംസാരിച്ചാൽ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുന്നതുപോലെ തോന്നും. അതുകൊണ്ട് ഞാനായിട്ട് മന്നപ്പൂർവം ഉടക്കുണ്ടാക്കുന്നതാണ്. ഇല്ലേൽ ഞാൻ ചിലപ്പോ അറിയാതെ അവളോടുള്ള എന്റെ ഇഷ്ടം പ്രകടിപ്പിച്ചുപോവും.
ഉച്ചയ്ക്ക് ലഞ്ച് ഒക്കെ കഴിച്ചിരുന്ന സമയം പ്രിൻസിപ്പൾ എന്നെ വിളിക്കുന്നെന്ന് പ്യൂൺ അനിയണ്ണൻ വന്ന് അറിയിച്ചു. ഞാൻ എത്തിക്കോളാം എന്നുപറഞ്ഞതും പുള്ളി സ്ഥലം കാലിയാക്കി. ഞാൻ വേഗം താഴേയ്ക്ക് ചെന്നു. പ്രിൻസിപ്പലിനൊപ്പം എല്ലാ ഡിപാർട്ട്മെൻറിലെയും HOD മാരും ഉണ്ടായിരുന്നു. ഞാൻ അകത്തേക്ക് കയറിയതും പ്രിൻസിപ്പൾ എന്നോട് ഇരിക്കാൻ ആവശ്യപ്പെട്ടു.
“ആ രാജീവ്…ഇരിക്കെടോ.. ഞങ്ങളിവിടെ ഓണാഘോഷത്തേക്കുറിച്ച് സംസാരിക്കുവായിരുന്നു. തന്നെ വിളിച്ചതും അതിനാണ്. ഇത്തവണയും ഓണാഘോഷത്തിന്റെ പൂർണ്ണ ചുമതല തനിക്കാണ്. കഴിഞ്ഞ പ്രവശ്യത്തെപ്പോലെ ഇത്തവണയും പരിപാടി ഗംഭീരമാവണം. എന്ത് പറയുന്നു?”
“സമ്മതമാണ് സർ. പക്ഷേ ഇനി ഒരു മൂന്നുദിവസം തികച്ചില്ല. ഇത്രയും ഷോർട് ടൈമിൽ ഇത് ചെയ്യണമെങ്കിൽ എന്നെക്കൊണ്ട് ഒറ്റക്കാവില്ല. ടീച്ചേർസിന്റെ ഭാഗത്തുനിന്ന് ഒരാളും പിന്നെ വിദ്യാർഥി പ്രതിനിധികളും ഒപ്പമുണ്ടെങ്കിലേ ഇത് നല്ലതുപോലെ നടത്താൻ കഴിയൂ….”
ഞാനെന്റെ ഭാഗം വ്യക്തമാക്കി.
“അതിനെന്താ, കഴിഞ്ഞ തവണ കോമേഴ്സ് ഡിപാർട്ട്മെൻറിലെ രമ്യ ടീച്ചർ ആയിരുന്നില്ലേ? ഈ വർഷവും അതങ്ങനെ തന്നെ ആക്കാം? ഓക്കേ അല്ലേ?”
പ്രിൻസിപ്പൽ ഒരു നിർദേശം വച്ചു. അതെല്ലാവരും അംഗീകരിക്കുകയും ചെയ്തു. വിദ്യാർഥി പ്രതിനിധികളിൽ നിന്നും വേണ്ടവരെ തിരഞ്ഞെടുത്തോളാൻ പുള്ളിയെനിക്ക് നിർദേശം തന്നു. പിന്നെയെല്ലാം വളരെ പെട്ടെന്ന് തന്നെ നടന്നു. അടിയന്തിരമായി ഒരു വിദ്യാർഥി പ്രതിനിധി സമ്മേളനം വിളിച്ചുകൂട്ടി. എല്ലാവരും പത്തുമിന്നിട്ടുകൊണ്ട് സെമിനാർ ഹാളിൽ നിരന്നിരുന്നു. അവിടെ ഒരു മൂലക്ക് കിച്ചുവും ഇരിക്കുന്നതുകണ്ട ഞാൻ ആദ്യമൊന്നമ്പരന്നു. ഇവളെ ഇതിനുമുൻപ് ഈ കൂട്ടത്തിൽ കണ്ടതായി ഞാൻ എത്ര ശ്രമിച്ചിട്ടും ഓർത്തെടുക്കൻ കഴിഞ്ഞില്ല. ആ😄 ഞാൻ ശ്രദ്ധിക്കാഞ്ഞതാവാം. മീറ്റിങ് കൂടിയതും ചെയർമാനും സെക്രട്ടറിയും മറ്റ് അംഗങ്ങളും കിച്ചുവിന്റെ പേരാണ് ശുപാർശ ചെയ്തത്.
ആഹാ! ഇനിയപ്പോ ഈ പേരിൽ അവളോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാം😁😉. അങ്ങനെ മീറ്റിങ് ഒക്കെ കഴിഞ്ഞ് ഞാനും രമ്യ ടീച്ചറും കിച്ചുവും മാത്രമായി. കാര്യങ്ങളെല്ലാം വളരെ വ്യക്തമായി പ്ലാൻ ചെയ്ത് എന്തൊക്കെ ചുമതലകൾ ആരെയൊക്കെ എൽപ്പിക്കണമെന്ന് വരെ തീരുമാനമെടുത്താണ് ഞങ്ങൾ അന്ന് പിരിഞ്ഞത്. കിച്ചു ഞാൻ വിചാരിച്ചതുപോലെയേ അല്ല. വളരെ ആക്ടിവ് ആയിട്ടുള്ള, നല്ല ഓർഗനൈസേഷൻ സ്കിൽ ഒക്കെ ഉള്ള പെൺകുട്ടിയാണ്. കാര്യങ്ങളെല്ലാം അങ്ങനെ വേഗംതന്നെ അറേഞ്ച് ചെയ്തു. രണ്ടേരണ്ടു ദിവസം കൊണ്ട് അയ്യായിരത്തോളം വിദ്യാർത്ഥികളുള്ള കോളേജിന്റെ ഓണാഘോഷം ഞങ്ങൾ മൂന്നുപേരും മുൻകൈ എടുത്ത് വിവിധ വിദ്യാർത്ഥി സംഘടനകളുടെയും പ്രതിനിധികളുടെയും സഹായ സഹകരണങ്ങളോടെ ഏകോപിപ്പിച്ചു.
പിറ്റേന്നും അതിന്റെ തിരക്കുകളിലായിരുന്നു. അന്നും കാര്യമായ സംഭവവികാസങ്ങളൊന്നും ഉണ്ടായില്ല. എപ്പോഴും അടിയിടുമെങ്കിലും ഈ രണ്ടുദിവസങ്ങളിലും ഞാനും കിച്ചുവും തമ്മിൽ അങ്ങനെയൊന്ന് ഉണ്ടായില്ല. അല്ല… ഉണ്ടാവാൻ സമയം അനുവദിച്ചില്ല എന്ന് പറയുന്നതാവും ശരി.
അങ്ങനെ കാത്തിരുന്ന ഓണാഘോഷ നാൾ എത്തി. ഞാൻ ഒരു നീല കുർത്തയും അതിനു ചേരുന്ന കരയുള്ള മുണ്ടുമാണ് വേഷം. ഓണമല്ലേ… അൽപ്പം കളർ ആവാം😌😜. കിച്ചുവിനെ കണ്ട എന്റെ കിളികളെല്ലാം കൂടടക്കം പാറിപ്പോയി😱 അത്രക്ക് സുന്ദരിയായിട്ടുണ്ടായിരുന്നു അവൾ. ഒരു കസവ് സാരിയൊക്കെ ഉടുത്ത് ഇരുകാതുകളിലും ജിമിക്കി കമ്മലും ഒക്കെയിട്ട് കണ്ണുകളിൽ മഷിയെഴുതി നീണ്ട ഇടതൂർന്ന കാർകൂന്തൽ നന്നായി മെടഞ്ഞിട്ട് ഒരു കുഞ്ഞി പൊട്ടും കുത്തി എന്റെ മുന്നിൽ അധികം ചമയങ്ങളൊന്നുമില്ലാതെ വന്നുനിന്ന കിച്ചുവിനെക്കണ്ട എനിക്ക് ആറാംതമ്പുരാനിൽ ലാലേട്ടൻ ചോദിച്ച ചോദ്യമാണ് മനസ്സിലേക്ക് ഓടിയെത്തിയത്…
“ഇതെന്താ കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതോ?😍😍😍”
പക്ഷെ ഞാനാ ചോദ്യം മനസ്സിലൊതുക്കി അവളെ നോക്കിനിന്നു. അവളത് ശ്രദ്ധിച്ചു എന്ന് തോന്നിയപ്പോൾ ഞാൻ വേഗം എന്റെ നോട്ടം മാറ്റി ഡീസന്റ് ആയി. ഒന്നുമില്ലെങ്കിലും ഞാനവളുടെ അധ്യാപകനല്ലേ… അപ്പൊ അവൾക്കെന്നോട് എനിക്കീ തോന്നുന്ന വികാരങ്ങളൊന്നും ഇല്ലെങ്കിൽ ഞാനീ കാണിക്കുന്നത് മഹമോശമാവില്ലേ? ഈ ചിന്തകൾ മനസ്സിൽ വന്നതോടെ ഞാൻ മറ്റ് പണികളിൽ വ്യാപൃതനായി. അവളും സഹായത്തിനുണ്ട്…
ഓണപ്പരിപാടികൾ ഒന്നിനൊന്ന് തകർക്കുന്നുണ്ട്. ഒരുവശത്ത് വടംവലി മത്സരമാണെങ്കിൽ മറുവശത്ത് തകർപ്പൻ ഓണപ്പാട്ടുകളും മറ്റൊരു വശത്ത് പിള്ളേരുടെ ആഘോഷവും പൊടിപൊടിക്കുന്നുണ്ട്. സത്യം പറഞ്ഞാൽ ഇതൊക്കെ കാണുമ്പോ നമുക്ക് നമ്മുടെ കോളേജ് കാലഘട്ടം മനസിലേക്ക് ഓടി വരും. ആ… ഇപ്പഴത്തെ പിള്ളേർ എങ്കിലും നന്നായി തന്നെ ആഘോഷിക്കട്ടെ😊.
ഉച്ചയായി. സദ്യക്ക് സമയമായി. ഞങ്ങൾ ടീച്ചേഴ്സ് തന്നെയാണ് വിദ്യാർത്ഥികൾക്ക് വിളമ്പിക്കൊടുക്കുന്നതും. അങ്ങനെ സദ്യയൊക്കെ ഉഷാറായി. കഴിച്ചുകഴിഞ്ഞ് ഒരു ഗ്ലാസ്സിൽ പായസവുമായി ഞാൻ കുറച്ചുമാറി നിക്കുവായിരുന്നു. പെട്ടെന്ന് എങ്ങോട്ടോ പാഞ്ഞുപോയ രമ്യ ടീച്ചർ എന്നെ വന്ന് മുട്ടിയതും ടീച്ചറുടെ കയ്യിലിരുന്ന കപ്പിലെ വെള്ളം എന്റെ ഷർട്ടിന്റെ കയ്യിലെല്ലാം ആയി. പെട്ടെന്ന് തന്നെ രമ്യ ടീച്ചർ എന്നോട് സോറി പറഞ്ഞ് അത് തുടച്ചുതന്നു.
“ശ്ശോ! സോറി സാറേ…ഞാൻ തുടച്ചുതരാമേ…”
ഇതും പറഞ്ഞ് അവർ എന്റെ കൈകളിൽ കൈ കോർത്ത് പതിയെ ഒരു കർച്ചീഫ് വച്ച് തുടച്ചുതുടങ്ങി. ഇതിനിടയിൽ ചുറ്റുമൊന്ന് കണ്ണോടിച്ചപ്പോൾ ഞാൻ കണ്ടത് കോപത്താൽ ജ്വലിച്ച് നിക്കുന്ന കിച്ചുവിനെയാണ്. അവളുടെ കവിൾതടങ്ങൾ ചുവന്നുതുടുത്തിരുന്നു. രമ്യ മിസ്സിന്റെ ഈ പെരുമാറ്റം അവൾക്ക് തീരെ പിടിക്കുന്നില്ലെന്ന് അവളുടെ ചേഷ്ടകളിൽനിന്ന് സ്പഷ്ടമാണ്. എനിക്ക് ചിരിയാണ് വന്നത്.😂😂 അപ്പോൾ അവൾക്കെന്നോട് എന്തോ ഒരിതുണ്ട്. ആ, കണ്ടുപിടിക്കാം. ഓണം വെക്കേഷൻ ഒക്കെ ഒന്ന് കഴിഞ്ഞോട്ടെ…
ഓണാഘോഷം പൊടിപൊടിച്ചു. എന്തായാലും പോകാൻ നേരവും അവളെന്നോടൊന്നും പറഞ്ഞില്ല. ഇപ്പോഴും എന്നോടുള്ള സമീപനം മാറിയിട്ടില്ല. ദേഷ്യമാണ്. പക്ഷെ ഇപ്പൊ കുറച്ചുമുന്നേ നടന്ന കാര്യങ്ങളാണ് അവളുടെ മനസ്സിലെന്ന് തീർച്ച. എന്തായാലും ഓണം കഴിഞ്ഞ് ഇതിലൊരു തീർപ്പാക്കാം.
###
ഇതിനെല്ലാം ശേഷമാണ് ഓണ അവധിക്ക് ഇടയിൽ അവിചാരിതമായി ഞങ്ങളുടെ വിവാഹം നടക്കുന്നത്. അന്നവിടെ അത്യാവശ്യം ടീച്ചേഴ്സും പിള്ളേരും പിന്നെ കിച്ചുവിന്റെ ചങ്കുകളായ നിത്യയും സ്വാതിയും അനന്തുവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ കിച്ചുവാണ് കല്യാണപ്പെണ്ണെന്നത് ഞാൻ അവസനമാണറിഞ്ഞത്. അതിനുമുമ്പ് ഈ പറഞ്ഞ ആരെയും ഞാൻ അവിടെങ്ങും കണ്ടില്ല. ആ… വല്യ താല്പര്യം ഇല്ലാതെ കല്യാണത്തിന് പോയതോണ്ടാവും..😁
എന്തായാലും കഴിയാനുള്ളത് കഴിഞ്ഞു. ഇനിയിപ്പോ കോളേജിലെത്തി പിള്ളേരെയും അധ്യാപകരെയും ഫേസ് ചെയ്യുന്നതാവും ഏറ്റവും വലിയ വെല്ലുവിളി. ഒന്നാമതേ ഞാൻ കിച്ചുവിന്റെ ക്ലാസ്സിന്റെ ചാർജ് ഉള്ള സാറാണ്. ഇപ്പൊ ഇതൂടിയായപ്പോ പൂർത്തിയായി.😂 പിള്ളാരെ നമുക്ക് വിരട്ടി ഒതുക്കാം. സഹപ്രവർത്തകരോട് അത് പറ്റില്ലല്ലോ😬😬.
ഓണം കഴിഞ്ഞ് കോളേജിലെ കാര്യങ്ങൾ എങ്ങനെയാവുമെന്ന് ആലോചിച്ചു ഞാനിരുന്നു. ഇനിയിപ്പോ പഴയ പോലല്ലല്ലോ. ബാച്ചിലർ അല്ല. പോരാത്തതിന് സ്വന്തം ഭാര്യ ഞാൻ പഠിപ്പിക്കുന്ന ക്ലാസ്സിലും. ആ, എല്ലാം കണ്ടറിയാം…
ഓണ അവധി കഴിഞ്ഞ് ഒരാഴ്ച കൂടി ലീവാക്കിയ ശേഷമാണ് ഞങ്ങൾ തിരിച്ച് കൊച്ചിയിലേക്ക് പോയത്. ഫ്ലാറ്റിലെത്തി എല്ലാമൊന്ന് ഒതുക്കി വന്നപ്പോഴേക്കും രണ്ടുദിവസമെടുത്തു. ഇതിനിടയിൽ ഞാനും കിച്ചുവും നല്ലതുപോലെ അടുത്തിരുന്നു. രണ്ടുപേർക്കും പരസ്പരം തോന്നിയ ഇഷ്ടമൊക്കെ നേരത്തെ തന്നെ പറഞ്ഞിരുന്നതാണല്ലോ. അതുകൊണ്ട് അതിന് വലിയ താമസമെടുത്തില്ല. ഇപ്പോൾ അവൾക്കോ എനിക്കോ പരസ്പരം കാണാതെ ഇരിക്കാൻ കഴിയാത്ത അവസ്ഥയായി. നാളെ തിങ്കളാഴ്ചയാണ്. ഞങ്ങൾ രണ്ടുപേർക്കും വീണ്ടും കോളേജിൽ പോയിത്തുടങ്ങണം.
രാവിലെത്തന്നെ കിച്ചു അടുക്കളയിൽ തകൃതിയായ പണിയിലാണ്. ഇങ്ങോട്ട് മാറിയിട്ടിപ്പോ രണ്ടുദിവസം മാത്രമേ ആയിട്ടുള്ളൂ. നാളെ മുതൽ ഇവിടുള്ള ചില ഫ്ലാറ്റുകളിൽ ജോലിക്കായി വരുന്ന ചേച്ചി ഇവിടെയും വരും. അല്ലാതെ പഠനവും വീട്ടുജോലിയും എല്ലാം ഒന്നിച്ചുകൊണ്ടുപോകുന്നത് കിച്ചുവിന് വലിയ ബുദ്ധിമുട്ടാവും. അങ്ങനെ ഞാൻ പതിയെ പമ്മിപ്പതുങ്ങി അവളുടെ പിന്നിലെത്തി. പെട്ടെന്ന് തന്നെ ഞാനവളെ അരയിലൂടെ ചുറ്റിപ്പിടിച്ച് അവളോട് ചേർന്ന് നിന്നു. എന്നെയവിടെ പ്രതീക്ഷിക്കാത്തതിനാൽ പെട്ടെന്ന് അവൾ ഞെട്ടി എന്റെ കയ്യിലിരുന്ന് കാറിക്കൂവി പിടിവിടുവിക്കാൻ ശ്രമിച്ചു. പക്ഷേ ഞാനാണെന്ന് മനസ്സിലായതും പെണ്ണിന്റെ മുഖത്ത് ചമ്മലും നാണവും കലർന്ന ഒരു ഭാവമായിരുന്നു.
“ശ്ശോ!!! എട്ടനായിരുന്നോ? പേടിപ്പിച്ചുകളഞ്ഞല്ലോ! ”
“നിന്നെ ഇത്ര ധൈര്യമായിട്ട് കെട്ടിപ്പിടിക്കാൻ ഇവിടെ ഞാനല്ലാതെ പിന്നെ വേറെ ആരാടി ഉള്ളേ? എഹ്ഹ്? എന്തായാലും കെട്ടിപ്പിടിച്ചുപോയില്ലേ? എന്റെ മുത്തിങ്ങ് വാ…😘”
ഞാനവളെ എന്നിലേക്ക് വലിച്ചടുപ്പിച്ച് അവളുടെ അധരങ്ങൾ സ്വന്തമാക്കാനായി കൂടുതൽ അവളുടെ മുഖത്തോടടുത്തു. പെണ്ണ് ആദ്യം വെറുതേ ഒരെതിർപ്പൊക്കെ പ്രകടിപ്പിച്ചിരുന്നെങ്കിലും അവളും അതാഗ്രഹിച്ചിരുന്നെന്ന് എനിക്ക് മനസ്സിലായി. ഞാനവളെ കിച്ചണിലെ ഭിത്തിയോട് ചേർത്തുനിർത്തി പതിയെ ചുംബിക്കാനാഞ്ഞു. അവളുടെ എതിർപ്പ് പതിയെ എന്റെ ചുംബനത്തിൽ അലിഞ്ഞില്ലാതെയായി. ഞങ്ങൾ പരസ്പരം ആവേശത്തോടെ ചുംബിച്ചു. ഒടുവിൽ ശ്വാസം കിട്ടാതെ വന്നപ്പോഴാണ് പരസ്പരം അകന്ന് മാറിയത്. ശ്വാസഗതി നേരെയായതും അവളെന്നെ പ്രണയാതുരയായി നോക്കി.
“കൊതിയൻ!! ഈ നേരമില്ലാത്ത നേരത്ത് തന്നെ വേണോ ഇതൊക്കെ? ശ്ശൊ😚”
“അതുപിന്നെ നിന്നോടാരാ ഇക്കണ്ട പണിയൊക്കെ എടുക്കാൻ പറഞ്ഞത്? നമുക്ക് ക്യാന്റീനീന്ന് കഴിക്കാരുന്നല്ലോ? വൈകിട്ടത്തെ കാര്യം ഇങ്ങ് വന്നിട്ട് ആലോചിച്ചാ പോരായിരുന്നോ?”
“അതോക്കെ… പക്ഷേ ഇപ്പോ ബ്രേക്ക്ഫാസ്റ്റിന് എന്ത് കഴിക്കും? അതിനെന്തേലും ഉണ്ടാക്കണ്ടേ?”
“അതിനിവിടെ ബ്രെഡും ജാമും ഫ്രൂട്സും പാലുമൊക്കെ ഇരിപ്പുണ്ടല്ലോ… അതൊക്കെ തന്നെ എനിക്ക് ധാരാളം.”
“അപ്പോപ്പിന്നെ ഇപ്പോ ഉണ്ടാക്കിയ പുട്ട് ഞാനെന്തോ ചെയ്യും?🙂🤔”
അവൾ വളരെ നിഷ്കളങ്കമായി എന്നോട് ചോദിച്ചു. സത്യം പറഞ്ഞാൽ അവളുടെ ഭാവവും ചോദ്യവും കൂടി കേട്ട എനിക്ക് ചിരിയാണ് വന്നത്.
“എന്റെ കിച്ചൂസേ… നിന്നോട് ഇപ്പോ ഉണ്ടാക്കിയത് കളയാൻ ഞാൻ പറഞ്ഞോ?? നമുക്ക് അതുതന്നെ കഴിക്കാടൊ.. ഇങ്ങനെയും ചെയ്യാം എന്ന് ഞാനൊരു സജഷൻ പറഞ്ഞതല്ലേ?😅😅😅”
“ആണോ?😄എങ്കി ഓക്കേ.”
ഞങ്ങൾ വേഗംതന്നെ ഭക്ഷണമൊക്കെ കഴിച്ച് കോളേജിലേക്കിറങ്ങി. കല്യാണം കഴിഞ്ഞശേഷം ആദ്യമായിട്ടാണ് ഞങ്ങൾ കോളേജിലേക്ക് പോകുന്നത്. അതിന്റേതായ ഒരു ബുദ്ധിമുട്ട് ഞങ്ങൾ രണ്ടുപേർക്കും നന്നായിത്തന്നെ ഉണ്ട്. സ്റ്റാഫ് മെമ്പേഴ്സ് എന്തൊക്കെ ചോദിക്കും, കളിയാക്കുവോ ഇങ്ങനെയുള്ള ചിന്തകളായിരുന്നു എനിക്കെങ്കിൽ കിച്ചുവിന് കുട്ടികളെ മാത്രം പേടിച്ചാൽ മതിയായിരുന്നു. കിച്ചുവിന്റെ ക്ലാസ്സിൽ ഞാൻ ഇനിയും ചെല്ലേണ്ടതാണ്. എന്തായിരിക്കും എല്ലാവരുടെയും പ്രതികരണം എന്നത് എന്നെ വല്ലാതെ കുഴച്ചു.
എന്തായാലും രണ്ടുംകല്പിച്ച് ഞാൻ കിച്ചുവുമായി അകത്തേക്ക് കയറി. നേരെചെന്നത് പ്രിൻസിപ്പലിന്റെ റൂമിലേക്കാണ്. പുള്ളി ഞങ്ങളെക്കണ്ടതും ചിരിച്ചുകൊണ്ട് ഞങ്ങളെ സ്വാഗതംചെയ്തു.
“ആ… ഇതാരൊക്കെയാ… കേറിവാടോ.. ഓണപ്പരിപാടി അതിഗംഭീരമാക്കിയ സംഘാടകർ രണ്ടും കല്യാണവും കഴിച്ചോ…ഹഹ😅 എന്തായാലും ഞങ്ങളെ ഒന്നും വിളിച്ചില്ലല്ലോ..അതിലിവിടെ ഒരുപാട് പേർക്ക് പരാതിയുണ്ട്. എനിവേ, ഐ വിഷ് ബോത്ത് ഓഫ് യൂ എ ഹാപ്പി ആൻഡ് പ്രോസ്പെരസ് മാരീഡ് ലൈഫ്. ഓൾ ദി ബെസ്റ്റ് 💙 ചിലവുണ്ട് കേട്ടോ രാജീവേ..”
“താങ്ക്യൂ സർ😇 പെട്ടെന്ന് നടന്നതായതോണ്ട് ആരെയും വിളിക്കാൻ പറ്റിയില്ല…സോറി സർ..”
“ഇറ്റ്സ് ഓക്കേ മാൻ… ഡോണ്ട് വറി…അപ്പൊ ശരി. ക്യാരി ഓൺ😇😇”
കിച്ചുവിനെ ക്ലാസ്സിലേക്ക് പറഞ്ഞുവിട്ടു ശേഷം ഞാൻ ഡിപ്പാർട്മെന്റിലേക്ക് പോയി. സ്റ്റാഫ് റൂമിലെത്തിയ എന്നെക്കാത്ത് അധ്യാപകരെല്ലാം നിരന്നിരുന്നു. സ്ഥിരം വരാത്ത ചിലർ പോലും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. ചിലർ ക്ഷണിക്കാത്തതിന്റെ പരിഭവം പറഞ്ഞപ്പോൾ വളരെ അടുപ്പമുള്ള ചില സുഹൃത്തുക്കൾ എന്നെ വാരിയാണ് നിർവൃതിയടഞ്ഞത്. എന്തായാലും ചിലരുടെ കുത്തുവാക്കുകളും ഉപദേശങ്ങളും ഉണ്ടാവാതിരുന്നില്ല. കിച്ചുവിന്റെ അവസ്ഥയും ഇതിൽനിന്ന് വിഭിന്നമായിരിക്കില്ല എന്നാണ് എനിക്ക് തോന്നുന്നത്. നമ്മുടെ ജീവിത കാലത്തിന്റെ മൂന്നിലൊന്നും നമ്മൾ തൊഴിലിടത്തിലാണ് ചിലവഴിക്കുന്നത്. അതുകൊണ്ട് പരമാവധി ആരെയും വെറുപ്പിക്കരുതെന്നും വിഷമിപ്പിക്കരുതെന്നും എനിക്ക് നിർബന്ധമുണ്ട്. എന്തായാലും അതുകൊണ്ടുതന്നെ ഇതിനെല്ലാം ഒരു ചിരിച്ച മുഖത്തോടെയാണ് ഞാൻ മറുപടി പറഞ്ഞത്.
ക്ലാസ്സിൽ കിച്ചുവിന്റെ അവസ്ഥയും വിഭിന്നമായിരുന്നില്ല. കണ്ണുകൾകൊണ്ട് പലരും അവളോട് സംസാരിക്കുന്നുണ്ടായിരുന്നു. ചിലരുടെ കണ്ണുകളിൽ അസൂയയും അത്ഭുതവുമായിരുന്നെങ്കിൽ മറ്റുചിലരുടെ കണ്ണുകളിൽ കല്യാണത്തിന് ക്ഷണിക്കാത്തതിലുള്ള പരിഭവവും നീരസവുമായിരുന്നു. മറ്റൊരു കൂട്ടം ആൾക്കാരുടെ കണ്ണിൽ നിരാശയും… വേറെയും ചിലർ അവളെ പുച്ഛത്തോടെ നോക്കി “ഞങ്ങൾക്കെല്ലാം മനസ്സിലായി” എന്നമട്ടിൽ ആക്കിച്ചിരിക്കുന്നുണ്ടായിരുന്നു. അവൾ അതൊന്നും വലിയ കാര്യമാക്കാതെ ക്ലാസ്സിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇടതടവില്ലാതെ ക്ലാസ് നടന്നിരുന്നതിനാൽ കിച്ചുവിന് ഇതുവരെ കണ്ണുകൊണ്ടുള്ളതല്ലാത്ത പരിഹാസങ്ങളോ പരാതികളോ കുത്തുവാക്കുകളോ കേൾക്കേണ്ടി വന്നില്ല.
പക്ഷേ പെട്ടെന്നായിരുന്നു ഇന്റർവൽ ആയെന്ന് സൂചിപ്പിക്കുന്ന മണിമുഴങ്ങിയത്. പെട്ടെന്ന് തന്നെ നിത്യയെയും സ്വാതിയെയും അനന്തുവിനെയും കൂട്ടി കിച്ചു ക്യാന്റീനിലേക്ക് നടന്നു. അവിടെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഒരുപാടുപേർ വിവാഹത്തിന് ക്ഷണിക്കാത്തതിന്റെ പരിഭവമറിയിച്ചു. മറ്റ് ഡിപാർട്ട്മെൻറിലെ സുഹൃത്തുക്കൾ ഇതിനിടയിൽ അവളെ കളിയാക്കാനും സമയം കണ്ടെത്തി. എല്ലാത്തിനും മറുപടി കൊടുത്ത ശേഷം കിച്ചുവും സംഘവും വേഗം തന്നെ പുറത്തേക്കിറങ്ങി നടന്നിരുന്നു. കോളേജിന്റെ പിന്നിലായുള്ള, അധികമാരും പോകാത്ത വാകമരച്ചുവട്ടിലേക്കാണ് നാൽവർസംഘം പോയത്. അതവരുടെ സ്ഥിരം താവളമായിരുന്നു. പലപ്പോഴും അവരുടെ കൊച്ചുകൊച്ചു സന്തോഷങ്ങൾക്കും സങ്കടങ്ങൾക്കും ഇണക്കങ്ങൾക്കും പിണക്കങ്ങൾക്കും സാക്ഷ്യംവഹിച്ചിട്ടുള്ളതാണ് ഈ വാക.
കിച്ചുവും സുഹൃത്തുക്കളും ആ തറയിൽ ഇരുന്നു. സിറ്റുവേഷൻ ഒന്ന് ലഘൂകരിക്കാനായി അനന്തു ഇടക്കിടക്ക് ചളി വാരി വിതറുന്നുണ്ട്. മൂന്നുപേരും അവളെ കളിയാക്കിയും തമാശപറഞ്ഞും സമയം ചിലവഴിച്ചു. കിച്ചുവിന്റെ മൂഡ് പതിയെ മാറിവന്നു. അവൾ അവരുടെ തമാശകളിൽ പങ്കുചേരുകയും ചിരിക്കുകയും ചെയ്തുതുടങ്ങി. സ്വാതിക്കും നിത്യക്കും അനന്തുവിനും അത് വലിയൊരു ആശ്വാസമായിരുന്നു.
കുറച്ചുനേരം കൂടി അവളവിടെയിരുന്നു. അപ്പോഴേക്കും എം എ കംപാരേറ്റീവ് ലിറ്ററേചർ രണ്ടാം വർഷം പഠിക്കുന്ന മിത്ര അവരെ കാണാനായി അങ്ങോട്ടേക്ക് വന്നു. കിച്ചുവുമായി മിത്ര ഭയങ്കര ക്ലോസ് ആണ്. അവർ മൂവരെക്കാളും സ്വൽപ്പം പ്രായം കൂടുതലായതിനാൽ അവർ മിത്രയെ ചേച്ചി എന്നാണ് വിളിച്ചിരുന്നത്.
സ്വാതി: “ആ മിത്രേച്ചിയോ… എന്താ ചേച്ചീ ?”
“അത് മോളേ എനിക്ക് കൃഷ്ണയോടൊന്ന് തനിച്ച് സംസാരിക്കണം..”
“ആ അതിനെന്താ… ഞങ്ങളങ്ങോട്ട് മാറിനിക്കാം…”
അവരങ്ങോട്ട് മാറിയതും ഞാൻ മെല്ലെ മിത്രേച്ചിയെ നോക്കിയൊന്ന് ചിരിച്ചു. അവരും തിരിച്ച് ചിരിച്ച ശേഷം എന്റെയടുത്ത് വന്നിരുന്നു. ചേച്ചിക്ക് പറയാനുള്ളത് കേൾക്കാനായി ഞാൻ കാതോർത്തു.
“മോളേ… യൂ ആർ സോ ലക്കി. എല്ലാവർക്കും അവരാഗ്രഹിച്ചത് കിട്ടണമെന്നില്ല. കല്യാണത്തിന് വിളിക്കാഞ്ഞതിൽ ചേച്ചിക്ക് വിഷമം ഇല്ലാട്ടോ. എന്റെ കുട്ടി എപ്പോഴും സന്തോഷമായിട്ടിരിക്കണം. എന്തായാലും ഹാപ്പി മാരീഡ് ലൈഫ്..”
എന്നെയൊന്നും പറയാൻ അനുവദിക്കാതെ മെല്ലെ അവർ നടന്നകന്നു. അവരുടെ കണ്ണൂ നിറഞ്ഞിരുന്നു… എന്തിനാനാണോ? എട്ടനിവിടെ ഒത്തിരി ആരാധികമാരുണ്ടായിരുന്നതാണ്. അതിൽപ്പെട്ടതാവും…
വൈകുന്നേരം വരെ പ്രത്യേകിച്ച് വിശേഷം ഒന്നുമില്ലാതെ പോയി. കോളേജ് സമയം കഴിഞ്ഞപ്പോൾ ഞാനും രാജുവേട്ടനും ഒന്നിച്ച് ഫ്ലാറ്റിലേക്ക് മടങ്ങി.
(ഇനി രാജീവ് കഥ പറയും…)
സമയം ഒരഞ്ചുമണിയായി. ഞാനും കിച്ചുവും ഫ്ലാറ്റിൽ ചായയൊക്കെ കുടിച്ചിരിക്കുകയാണ്. അവളുടെ ഇന്നത്തെ ദിവസം എങ്ങനെയുണ്ടായിരുന്നു എന്നറിയാനായി ഞാനത് അവളോട് തിരക്കി.
“എങ്ങനൊണ്ടാരുന്നു കിച്ചൂ ഇന്ന്? പിള്ളേരൊക്കെ കളിയാക്കിയോ?”
“അയ്യോ ഒന്നും പറയാത്തതാ ഭേദം. എല്ലാംകൂടി കളിയാക്കി കൊന്നു😣. ചിലതിന്റെ ഒക്കെ നോട്ടമാ തീരെ സഹിക്കാൻ വയ്യാഞ്ഞത്… പിന്നെ ഏട്ടന്റെ കുറച്ച് ആരാധികമാർ വന്ന് കല്യാണം കഴിഞ്ഞതിലുള്ള വിഷമവും പറഞ്ഞു😏😏😏…”
“അതേതാ കിച്ചൂ ഞാനറിയാത്ത ആരാധികമാർ??🤔 പേര് പറ…😜”
“അയ്യടാ!!! എന്താ പൂതി.😏 അറിഞ്ഞിട്ടിപ്പോ എന്തിനാ? മ്മ്?🤨🤨”
“അയ്യോ വേണ്ടായെ..😁😂😂”
“കുറച്ചുപേർക്ക് നമ്മൾ എങ്ങനെ കല്യാണം കഴിച്ചു എന്നതാ അത്ഭുതം.”
“അതുപിന്നെ ഇല്ലാണ്ടിരിക്കുവോ… നമ്മൾ തമ്മിൽ കണ്ടാൽ അമ്മാതിരി ഒടക്കല്ലായിരുന്നോ? ഹ ഹ ….😂🤣 അവരെ തെറ്റ് പറയാൻ പറ്റില്ല പെണ്ണേ..”
“ആന്നേ!!.. സ്വാതിയും രമ്യയും അനന്തുവും ഇതുംപറഞ്ഞ് എന്നെ ആക്കി കൊന്നു…😂”
ഞങ്ങളങ്ങനെ കുറച്ചുനേരം സംസാരിച്ചിരുന്നു. ശേഷം രാത്രിയിലത്തേക്കുള്ള ഭക്ഷണം ഉണ്ടാക്കാനുള്ള തയാറെടുപ്പിലേക്ക് കടന്നു. അത്യാവശ്യം പണികളൊക്കെ ഒതുങ്ങിയപ്പോ കിച്ചുവിനെ ഞാൻ പഠിച്ചോളാനായി പറഞ്ഞയച്ചു. ഒരെട്ടുമണിയോടെ ആഹാരം ഒക്കെ കഴിച്ച് കുറച്ചുനേരം ടീവിയും കണ്ടശേഷം ഞങ്ങൾ മെല്ലെ കിടക്കാനായി തയ്യാറായി. നാളത്തെ ദിവസം എന്തൊക്കെ സംഭവിക്കും എന്നറിയാതെ ഞങ്ങൾ നിദ്രയെ പുൽകി.
പിറ്റേന്ന് നേരത്തേ റെഡി ആയി ഞങ്ങൾ രണ്ടും കോളേജിലേക്ക് പുറപ്പെട്ടു. കിച്ചുവിന്റെ മുഖത്ത് ഇന്നല്പം ആശ്വാസം ഉണ്ടെന്ന് തോന്നുന്നു. അവൾ പുതിയ അവസ്ഥയുമായി പൊരുത്തപ്പെട്ടിരിക്കുന്നു. പക്ഷെ എന്റെ കാര്യം നേരെ തിരിച്ചായിരുന്നു… ഇന്ന് ഞാൻ നല്ല ടെൻഷനിലാണ്. ഇന്നെനിക്ക് കിച്ചുവിന്റെ ബാച്ചിന് ക്ലാസ്സെടുക്കാനുണ്ട്. എന്താവുമോ എന്തോ🙂…
ഞങ്ങളങ്ങനെ കോളേജിലെത്തി. പതിവില്ലാത്ത ഒരു ശാന്തത അവിടാകെ നിറഞ്ഞിരുന്നു. വലിയ തിരക്കുകളോ ബഹളങ്ങളോ ഒന്നുംതന്നെ കേൾക്കാനില്ല. ക്യാമ്പസ് ആകെ ഉറങ്ങിയതുപോലെ… കിച്ചു ക്ലാസ്സിലേക്കും ഞാൻ സ്റ്റാഫ് റൂമിലേക്കും പോയി. ആദ്യ പീരിയഡ് എനിക്ക് എം എ കംപാരേറ്റീവ് ലിറ്ററേചർ ബാച്ചിനായിരുന്നു ക്ലാസ് എടുക്കേണ്ടത്. അത് കഴിഞ്ഞ് അവിടുന്നിറങ്ങാൻ നിന്നതും കുറച്ച് വിരുതന്മാരും വിരുതത്തികളും എന്നെ തിരികെ വിളിച്ചു.
“രാജീവ് സാറേ… പോകാൻ വരട്ടെ…”
“ഇനി എന്തോന്നാടെ?”
ഇവന്മാർ ഒക്കെ എന്റെ ഏകദേശം പ്രായം ആയതുകൊണ്ട് എന്നോട് ഭയങ്കര കമ്പനിയാണ്. ഞാനും അതേ. അതിന്റെതാണ് ഈ സ്വാതന്ത്ര്യമെടുപ്പ്…
“എന്നാലും സാറ് നമ്മളോടൊന്നും കല്യാണക്കാര്യം പറഞ്ഞില്ലലോ…”
“എന്റെ പൊന്നെടാവേ, ഞാൻ തന്നെ അത് എന്റെ കല്യാണം ആണെന്ന് തിരിച്ചറിഞ്ഞത് അൽപ്പം വൈകിയാണ്😂😂ഇതിനെടേലാ നിങ്ങളെയൊക്കെ വിളിക്കുന്നത്😌😂😂.”
“അത് പോട്ടെ സാർ പെങ്ങളെ ഞങ്ങക്കൊക്കെ ഒന്ന് പരിചയപ്പെടുത്തി തന്നത് പോലുമില്ല😓😓”
“ഓ പിന്നേ!!! കൃഷ്ണേന്ദുവിനെ ഞാനിനി നിങ്ങക്കൊക്കെ പരിചയപ്പെടുത്തി തരണമല്ലോ😏😏 വിട്ട് പിടിയെടെ….”
“ഇനിയിപ്പോ രണ്ടു പേർക്കും കപ്പിൾസ് ആയിട്ട് കോളേജിലൊക്കെ ആടിപ്പാടി നടക്കാല്ലോ…😜😌”
കൂട്ടത്തിലൊരു വിരുതൻ ഇതിനിടയിൽ എനിക്കിട്ട് കമെന്റ് അടിച്ചു.
“ഡേയ് ഡേയ്…😅 ഒന്ന് ചുമ്മാ ഇരിയെടേയ്😂😂😂 ജീവിച്ച് പൊക്കോട്ടെ.”
“ഹിഹി…”
“അപ്പൊ ശരി പിള്ളാരെ… നാളെ കാണാം. ഇനിയും ഞാനിവിടെ നിന്നാൽ ശരിയാവില്ല😂.
ഈ പീരിയഡ് എനിക്ക് കിച്ചുവിന്റെ ക്ലാസ്സിലാണ്. ഓർത്തിട്ട് കയ്യും കാലും വിറച്ചിട്ട് പാടില്ല. അൽപ്പസ്വൽപ്പം വേലത്തരമൊക്കെ കയ്യിലുള്ള ആൺപിള്ളേരാണ് അവളുടെ ക്ലാസ്സിൽ ഉള്ളത്. ഇതൊക്കെ ആലോചിച്ച് ഞാൻ എടുക്കാൻ മറന്ന ഒരു ടെക്സ്റ്റ് എടുക്കാനായി ഡിപ്പാർട്മെന്റിലേക്ക് നടന്നു. അവിടെ എത്തിയപ്പോ HOD ഹരീന്ദ്രൻ സാറും പിന്നെ എന്റെ കുറച്ച് ചങ്ക് സഹപ്രവർത്തകരും മാത്രമേ ഉള്ളൂ. ഞാൻ ചെന്ന് കയറിയതും അവന്മാർ നിശബ്ദമായി.
“ആഹ് രാജീവ് സാറേ… എം എ ഇംഗ്ലീഷ് ഫൈനൽ ഇയർ ബാച്ചിലോട്ടാവും അല്ലെ?😅”
തെണ്ടികൾ… എല്ലാം അറിഞ്ഞുവച്ചുകൊണ്ട് ആക്കാൻ വേണ്ടി ചോദിക്കുവാണ്…😑 ഞാൻ എല്ലാത്തിനെയും സംശയത്തോടെ ഒന്ന് നോക്കി.
“ഉവ്വ… ടൈം ടേബിൾ ഫോളോ ചെയ്തല്ലേ പറ്റൂ ഹരി സാറേ… എന്താ ചെയ്ക😜”
ഞങ്ങളുടെ ഈ സംസാരമൊക്കെ ശ്രദ്ധിച്ച് HOD സർ മെല്ലെ ചിരിക്കുന്നുണ്ട്. പുള്ളി പ്രായത്തിന്റേതായ പക്വത ഒക്കെയുള്ളൊരു മനുഷ്യനാണ്. അങ്ങേർ ഈ വക കാര്യങ്ങളിലൊന്നും അഭിപ്രായം പറയാറില്ല. ഞങ്ങൾ ചെറുപ്പക്കാർ ഒരു വശത്തിരുന്ന് ഇതുപോലെ എന്തേലും പറഞ്ഞുകൊണ്ടിരുന്നാലും പുള്ളി അങ്ങേയറ്റം ഒന്ന് ചിരിക്കും ശേഷം വീണ്ടും ചെയ്തുകൊണ്ടിരുന്ന ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഇതൊക്കെ കൊണ്ടുതന്നെ പുള്ളി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്.
ഹരിയും അനീഷും എന്നെ നോക്കി ആക്കി ചിരിക്കുന്നുണ്ടായിരുന്നു. അവന്മാരാണ് ഞാൻ നേരത്തെ പറഞ്ഞ ചങ്ക് കോലീഗ്‌സ്. അവന്മാരെ നോക്കി തൊഴുത്തുകാണിച്ച ശേഷം ഞാൻ ക്ലാസ്സിലേക്ക് നടന്നു. ദൂരെ നിന്നെ ബഹളം കേൾക്കാം. ഞാൻ അകത്തേക്ക് പ്രവേശിച്ചതും ആ ബഹളം സ്വിച്ചിട്ടതുപോലെ നിന്നു. എല്ലാവരും എഴുന്നേറ്റുനിന്ന് എന്നെ അഭിവാദ്യം ചെയ്തു.
“സിറ്റ് സിറ്റ്…”
എല്ലാവരും മെല്ലെ അവരവരുടെ സീറ്റുകളിൽ ഇരുന്നു. കിച്ചുവും അവളുടെ ചങ്ക്സും മൂന്നാമത് ബെഞ്ചിൽ ഉണ്ട്. അതേ ബെഞ്ചിന് എതിർവശം ആൺകുട്ടികളുടെ ബെഞ്ചിൽ അനന്തുവും സീറ്റ് പിടിച്ചിട്ടുണ്ട്. ഞാൻ എല്ലാവരെയും ഒന്നോടിച്ചുനോക്കിയ ശേഷം ക്ലാസ് എടുക്കാൻ തുടങ്ങി.
“സൈലൻസ്… അപ്പൊ നമ്മൾ എവിടെയാ പറഞ്ഞുനിർത്തിയത്? Plato’s views on poetry അല്ലെ? അതാർക്കെങ്കിലും ഇനി മനസ്സിലാവാതുണ്ടോ? എന്തായാലും എല്ലാവരും ലകചർ നോട്സ് എടുത്തൊന്ന് വായിച്ചുനോക്കൂ… അഞ്ചുമിനിറ്റ് സമയം തരാം.”
ഇതിനിടയിൽ അവിടിവിടുന്ന് സംസാരം കേട്ട ഞാൻ അവരെ ഒന്നുവിരട്ടി.
“സൈലൻസ് എന്ന് പറഞ്ഞാ ആർക്കാടാ ഇവിടെ മനസ്സിലാവാത്തത്? ഏഹ്ഹ്?😠”
എല്ലാവരും കാര്യമായിട്ട് തന്നെ വായിക്കുന്നത് കണ്ടു. കുറച്ചുനേരത്തിനു ശേഷം ഞാൻ വീണ്ടും ക്ലാസ് എടുക്കാൻ തുടങ്ങി.
“അപ്പൊ ആർക്കും സംശയങ്ങളൊന്നുമില്ലാത്ത സ്ഥിതിക്ക് ലെറ്റ്സ് കണ്ടിന്യൂ. പ്ലേറ്റോ കവിതയെക്കുറിച്ച് പറഞ്ഞത് എല്ലാവർക്കും അറിയാല്ലോ… നൗ ലെറ്റ്സ് ലുക്ക് ഇന്റു ഹിസ് ഗ്രേറ്റസ്റ് ഡിസൈപ്പിൾസ് വ്യൂസ് ഓൺ പൊയട്രി. നോട്ട് ഡൗൺ ഇമ്പോർടൻറ് പോയിന്റസ്…
Aristotle was against the views of Plato. Through his ‘Poetics’, Aristotle proposes to study poetry by analyzing its constitutive parts and then drawing general conclusions. He defines poetry as the mimetic, or imitative use of language, rhythm, and harmony, separately or in combination………”
ബെല്ലടിക്കാറായതും ഞാൻ ക്ലാസ് അവസാനിപ്പിച്ചു.
“ഓക്കേ… ലെറ്റ്സ് കണ്ടിന്യൂ ടുമോറോ…ഒരു കാര്യം ചോദിച്ചോട്ടെ? ഇതൊക്കെ മനസ്സിലാവുന്നുണ്ടല്ലോ അല്ലെ? ആയില്ലെങ്കിൽ അപ്പപ്പോൾ ചോദിച്ച് മനസ്സിലാക്കിക്കോളണം… ടഫ് ടോപിക് ആണ്. ആരും നിസ്സാരമായിട്ട് എടുക്കരുത്. സോ ആർക്കേലും എന്തേലും സംശയങ്ങൾ തോന്നുവാണേൽ ജസ്റ്റ് ആസ്ക് മീ എനിടൈം…”
“ഓക്കേ സാർ…”
“ആഹാ എന്താ ഒരുമ😅”
ഞാൻ അന്നത്തെ ക്ലാസ് അവസാനിപ്പിച്ച് പോകാനിറങ്ങി.
“സീ യൂ ടുമോറോ…”
“ഹാപ്പി മാരീഡ് ലൈഫ് സാറേ….”
കുറച്ച് വിരുതന്മാർ വിളിച്ചുപറഞ്ഞതാണ്. ഞാൻ അപ്പൊ കിച്ചുവിനെ ഒന്ന് നോക്കി. അവൾ ആകെ നാണിച്ച് ചുവന്ന് തുടുത്തിരിക്കുവാണ്. ചില കുട്ടികളൊക്കെ അവളെ നോക്കി ചിരിക്കുന്നുണ്ട്. അത് കാണുംതോറും പെണ്ണിന് നാണം കൂടിക്കൂടി വന്നു😘.
“താങ്ക്യൂ😊.”
ഒരു നന്ദിയും പറഞ്ഞ് കൈ ഉയർത്തിക്കാണിച്ച ശേഷം ഞാൻ സ്റ്റാഫ്‌റൂം ലക്ഷ്യമാക്കി നടന്നു. എന്റെ ചുണ്ടിൽ എന്തിനെന്നറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു…😊😊
പിന്നീടുള്ള ദിവസങ്ങളും ഇതേപോലെ പോയി. പ്രതിസന്ധികളെയെല്ലാം ഞങ്ങൾ ഒന്നിച്ചുനിന്ന് നേരിട്ടു. മാസങ്ങൾ കടന്നുപോയതോടെ കിച്ചുവിന്റെ കോഴ്സ് ഏകദേശം കഴിയാറായി. സ്നേഹിച്ചും പ്രണയിച്ചും ഞങ്ങളുടെ ജീവിതം വളരെ നന്നായിത്തന്നെ മുന്നോട്ട് പോയി…
***************************
ചിന്തകളുടെ ലോകത്തുനിന്ന് ഞാൻ മെല്ലെ പുറത്തുവന്നു. കഴിഞ്ഞ കാലമത്രയും തന്നെ എന്റെ മനസ്സിലൂടെ ഒരു ചലച്ചിത്രം പോലെ ഓടി. അഖി അടുത്തുകിടന്ന് കൂർക്കം വലിച്ചുറങ്ങുന്നുണ്ട്. തെണ്ടി😠 എന്റെ ഉറക്കം പാടേ നഷ്ടപ്പെട്ടിരുന്നു. എങ്ങനെയും അവളെ കണ്ടേ മതിയാവൂ… ഇല്ലെങ്കിൽ എന്നിക്കിന്നൊരു പോള കണ്ണടക്കാൻ കഴിയില്ല എന്ന സത്യം ഞാൻ മനസ്സിലാക്കി. ഞാൻ മെല്ലെ തല ചെരിച്ച് അഖിയെ നോക്കി. ഉറക്കം തന്നെ. മെല്ലെ അവന്റെ മുഖത്തിനടുത്ത് വിരൽ ഞൊടിച്ച് അവന്റെ ഉറക്കത്തിന്റെ ആഴമളന്നു. ചെക്കൻ ബോധംകെട്ടുറങ്ങുകയാണ്😂. ശബ്ദമുണ്ടാക്കാതെ ഞാൻ മുറിവിട്ടിറങ്ങി. മെല്ലെ പമ്മിപ്പതുങ്ങി കിച്ചു ഉള്ള മുറിയുടെ പുറത്തെത്തി.
“ഈശ്വരാ ഡോർ കുറ്റിയിട്ടിരിക്കല്ലേ…😣”
ഭാഗ്യം.. ഡോർ ചേർത്ത് അടച്ചിരുന്നതേ ഉള്ളൂ. ഞാൻ പതിയെ ആ വാതിൽ തുറന്നു. രണ്ടമ്മമാരുടെയും നടുവിൽ സുഖമായി കിടന്നുറങ്ങുകയാണ് എന്റെ കിച്ചു. അവളെ അങ്ങനെ കാണുംതോറും എന്റെയുള്ളിൽ അവളോടുള്ള ഇഷ്ടം കൂടിവന്നു. പക്ഷേ അവളെ ഉണർത്താൻ മനസ്സുവന്നില്ല. പാവം. ഉറങ്ങിക്കോട്ടെ. കുറച്ചുനേരം കൂടി അവിടെ നിന്ന് അവളെ കണ്ട ശേഷം പതിയെ അകത്തേക്ക് കയറി അവളുടെ നെറ്റിയിൽ ഒരു ചുംബനവും കൊടുത്താണ് ഞാൻ പുറത്തിറങ്ങിയത്. എല്ലാവരും ഉറക്കമായതുകൊണ്ട് ആരും കണ്ടില്ല. ഭാഗ്യം😌😌😌.
വീണ്ടും പഴയതുപോലെ പമ്മിപ്പതുങ്ങി ഞാൻ റൂമിലേക്ക് പോയി. പക്ഷേ എന്റെ കണക്കുകൂട്ടലൊക്കെ തെറ്റിച്ചുകൊണ്ട് ഉണർന്നിരിക്കുന്ന ഒരാൾ ഇവിടെ ഉണ്ടായിരുന്നു. അച്ഛൻ!!. അടുക്കള കടന്ന് പോയതും പിന്നിൽനിന്നൊരു വിളി വന്നു.
“ഡാ..”
“ആ.. അച്ഛനെപ്പോ വന്നു?”
“ഞാൻ വന്നിട്ട് കൊറേക്കാലമായി😏… അതവിടെ നിക്കട്ടെ. എന്റെ മക്കൾ ഈ പാതിരാത്രി എവിടെ പോയതാ? ”
“അ അ അത്..”
“മതിമതി… നാണമുണ്ടോടാ?😂 സ്വന്തം ഭാര്യയുടെ റൂമിൽ കളന്മാരെപ്പോലെ പാത്തും പതുങ്ങിയും പോയിട്ട് വന്നിരിക്കുന്നു..🤣”
“ഈഈ… കണ്ടല്ലേ?😁😜”
“അത് കാണാതിരിക്കാൻ ഞാൻ കണ്ണുപൊട്ടനാണല്ലോ😏😏😏 എന്തായാലും എന്റെ മക്കൾ ഇവിടെ നിന്നധികം കൊതുകുകടി കൊള്ളണ്ട. വേഗം പോയി ഉറങ്ങിക്കൊ.”
“ഈ..അപ്പോ ഗുഡ് നൈറ്റ് ”
“ഓ ആയിക്കോട്ടെ ..”
പുച്ഛം! അൾട്ടിമേറ്റ് പുച്ഛം… പിന്നെ ഞാനവിടെ നിന്നില്ല. വേഗം തന്നെ വന്നുകിടന്നുറങ്ങി. അല്ലാപിന്നെ… നമ്മളോടാ കളി😏😂.
പ്രഭാത സൂര്യന്റെ പൊൻകിരണങ്ങൾ കണ്ടാണ് ഞാൻ എഴുന്നേറ്റത്. സമയം എട്ടുമണിയോളം ആയി. അടുത്ത് മൂടിപ്പുതച്ചുറങ്ങുന്ന അളിയൻ തെണ്ടിയെക്കൂടി ഞാൻ കുത്തിയുണർത്താൻ ശ്രമിച്ചു. എവടെ? അവൻ അടുത്ത വശത്തോട്ട് ചരിഞ്ഞുകിടന്ന് വീണ്ടും ഉറക്കമായി. ഞാനങ്ങനെ പ്രഭാതകർമങ്ങൾ ഒക്കെ വേഗം തീർത്ത് പുറത്തേക്കിറങ്ങി. പത്രം വായിച്ചുകളയാം എന്ന് തീരുമാനിച്ച് ഞാൻ ലിവിങ് ഏരിയയിലേക്ക് നടന്നു. അവിടെ സോഫയിൽ രാജിയും എന്റെ കിച്ചുവും ഇരിപ്പുണ്ട്. രണ്ടും ഭയങ്കര ക്ലോസ് ആണ്. നാത്തൂനും നാത്തൂനും കൂടി എന്തോ നുണ പറഞ്ഞിരിക്കുവാണ്😂😂😂
ഞാൻ മെല്ലെ അങ്ങോട്ടേക്ക് ചെന്നു അവരുടെ എതിരേ ഇരുന്നു. ശേഷം രണ്ടിനെയും നോക്കി ഒന്നു ചിരിച്ചിട്ട് പത്രം എടുത്ത് മറിക്കാൻ തുടങ്ങി…
“ജോലികഴിഞ്ഞ് മടങ്ങിപ്പോകും വഴി യുവതിയെ പീഡിപ്പിച്ചു…”
“വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ ബലാത്സംഗം ചെയ്തു…”
“പ്രായപൂർത്തിയാവാത്ത പെണ്കുട്ടിയെ….”
ഹോ! മതി. പത്രം വായിക്കാനുള്ള മൂഡ് തന്നെ പോയി. എന്തൊക്കെ വാർത്തകളാ അല്ലേ ദിവസവും പത്രത്തിൽ അച്ചടിച്ചു വരുന്നത്. അത് വായിക്കുമ്പോ തന്നെ നമ്മുടെ മനസ്സമാധാനവും മൂടും പോയിക്കിട്ടും. കൊള്ള, കോഴ, അക്രമം, കൊല, പീഡനം, രാഷ്ട്രീയം… ഇതൊക്കെ മാത്രമേ ഈയിടെയായി പത്രങ്ങളിൽ കാണാറുള്ളൂ. മടുത്തു… പത്രം മെല്ലെ താഴെ വച്ച ശേഷം ഞാൻ രണ്ടിനെയും ശ്രദ്ധിച്ചു. എന്തൊക്കെയോ പരസ്പരം കുശുകുശുത്ത് ചിരിച്ചുമറിയുകയാണ് രണ്ടും. ഞാൻ രാജിയെ പതിവില്ലാത്ത സ്നേഹത്തോടെ വിളിച്ചു.
“മോളേ രാജീ..”
“എന്താ ഏട്ടാ?”
എന്റെ സ്നേഹപ്രകടനത്തിൽ സംശയം തോന്നിയ അവൾ ചോദിച്ചു.
“മോളേ നീ പോയി ഏട്ടനൊരു ചായ കൊണ്ടുവാ..😉”
“പതിവില്ലാതെ ഉള്ള പതപ്പിക്കൽ കണ്ടപ്പോഴേ തോന്നി ഇതുപോലെന്തേലുമാവുമെന്ന്…മ്മ്, എന്തായാലും എന്റെ പൊന്നേട്ടൻ ഒരു കാര്യം ആവശ്യപ്പെട്ടിട്ട് ഞാനെങ്ങനാ പറ്റില്ലെന്ന് പറയുന്നത്? കൊണ്ട് തരാം.”
“പതുക്കെ സമയം എടുത്ത് വന്നാ മതി കേട്ടോ…😁😁”
“ഉവ്വ…”
അവൾ ഞങ്ങളെ രണ്ടിനെയും നോക്കി ഒന്നാക്കി ചിരിച്ച ശേഷം പതിയെ അടുക്കളയിലേക്ക് നടന്നു. ഞാനത് കാര്യമാക്കാതെ കിച്ചു ഇരുന്ന സോഫയിലേക്ക് ചെന്നിരുന്നു. പതിയെ അവളെന്റെ തോളിലേക്ക് തലചായ്ച്ചു. ഞാൻ ഒരുകൈകൊണ്ട് അവളെ എന്നിലേക്ക് ചേർത്തുപിടിച്ചു.
”കിച്ചൂ…”
“ന്താ ഏട്ടാ?”
“നീ ഹാപ്പി അല്ലേ പെണ്ണേ?”
“ആ… എന്നിക്കെന്താ? സന്തോഷം. പിന്നിവിടെ എല്ലാരും ഉണ്ടല്ലോ..സത്യം പറഞ്ഞാ ഞാനിപ്പോ ഒത്തിരി ഹാപ്പിയാ.”
ഇതുംപറഞ്ഞ് അവളെന്റെ കവിളിൽ ചുണ്ടമർത്തി. ഞാൻ തിരിഞ്ഞ് അവളുടെ കവിളിൽ ചുംബിക്കാനാഞ്ഞതും രാജി കയറിവന്നു. ഉമ്മവക്കാൻ പോയ പോസിൽ ഞാൻ അൽപ്പനേരം തറഞ്ഞിരുന്നു. അങ്ങോട്ട് ഉമ്മ വയ്ക്കാനും പറ്റുന്നില്ല, പിൻവലിയാനും കഴിയുന്നില്ല. രാജി വാപൊത്തി ചിരിച്ചു. അപ്പോഴേക്കും ഞാൻ അവളുടെ കവിളിൽ ഉമ്മ വച്ചു പിന്മാറിയിരുന്നു.
കിച്ചു: “ശ്ശെ! ഈ ഏട്ടൻ😙”
രാജി: “നാണമില്ലല്ലോ മിസ്റ്റർ😒😏 സിംഗിൾസിന്റെ മുന്നിൽ വച്ച് ഉമ്മ കൊടുത്ത് കളിക്കാൻ 😏😏😏.”
“ഓ ഒരു സിംഗിൾ😒 നിന്റെ കല്യാണം നേരത്തേ ഒറപ്പിച്ചതല്ലേടീ😏. ഹരിയെ ഞാനൊന്ന് വിളിക്കുന്നുണ്ട്. ഇവിടെ ചിലരൊക്കെ സിംഗിൾ പസങ്ക കളിച്ച് നടക്കുന്നുണ്ടെന്ന് എനിക്കവനോട് പറയണം. ”
ഇതുകേട്ടപ്പോഴേ പെണ്ണ് സ്ഥലംവിട്ടു.
സത്യം പറഞ്ഞാൽ എനിക്ക് ചിരിയാണ് വന്നത്. ഇങ്ങനെയൊരു വായാടി പെണ്ണ്😂😂. ഈ കാണിക്കുന്ന ഷോ ഒക്കെയെ ഉള്ളൂ. എന്നോട് ഭയങ്കര സ്നേഹമാണ്. എനിക്ക് തിരിച്ചും. പക്ഷെ ഞങ്ങൾ അത് പുറത്തുകാണിക്കാറില്ലെന്ന് മാത്രം…
അവൾ പോയതും ഞാൻ വീണ്ടും കിച്ചുവിന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി.
“സ്സ്… ദേ രാജുവേട്ടാ… ആരേലും കണ്ടോണ്ട് വരും ട്ടോ… അഖിയും അച്ഛന്മാരും അമ്മമാരും എല്ലാം ഇവിടെ ഉണ്ട്ട്ടോ. നമ്മൾ മാത്രമല്ല😊.”
“അറിയാം പെണ്ണേ… ഇപ്പൊ ആരും ഇല്ലല്ലോ….😉”
അവൾ നാണിച്ചിരുന്നു. എല്ലാവരും ഉണ്ടെന്നുള്ളതിനാൽ ഞാനും അധികം ഒന്നിനും പോയില്ല. അമ്മമാർ രണ്ടും ഇവിടെ റെഗുലർ ആയി നിന്നു. ബാക്കി ഉള്ളവർ വന്നും പോയും ഇരുന്നു. അഖിക്കും രാജിക്കുമൊക്കെ മറ്റ് തിരക്കുകളുള്ളതിനാൽ അവർ നാട്ടിലേക്ക് മടങ്ങി. എങ്കിലും എല്ല വെള്ളിയാഴ്ചയും വൈകിട്ട് എല്ലാവരും ഒന്നിച്ച് കൂടും. ഞായറാഴ്ച വൈകിട്ട് മാത്രമേ പിന്നീട് തിരിച്ചുപോകൂ.
കാലചക്രം നന്നേ മുന്നോട്ട് പോയിക്കൊണ്ടിരുന്നു. കിച്ചു പ്രെഗ്നൻറ് ആയിട്ട് ഇപ്പോൾ ഏകദേശം ഒരു മൂന്ന് മാസത്തോളമായി. ഇതിനിടയിൽ കിച്ചുവിന്റെ ഫൈനൽ സെം പരീക്ഷയും വൈവയും ഒക്കെ കഴിഞ്ഞു. കോളേജ് അവധി ആയതിനാൽ എനിക്കും അവളോടൊത്ത് അധിക സമയം ചിലവഴിക്കാൻ കിട്ടി. ഇപ്പോൾ സദാസമയം അവളുടെ ഓരോ ആവശ്യങ്ങളും ആഗ്രഹങ്ങളും സാധിച്ച് കൊടുത്ത് ഞാനും അമ്മമാരും ഒപ്പമുണ്ടാവും. അവൾ ഭയങ്കര ഹാപ്പിയാണ്.
അങ്ങനെ ഫസ്റ്റ് ട്രൈമസ്റ്റർ ചെക്കപ്പിനായി കിച്ചുവിനെയും കൊണ്ട് ഞാനും അമ്മമാരും ഹോസ്പിറ്റലിലേക്ക് പോയി. അവിടെ സാധാരണ റൂട്ടീൻ ചെക്കപ്പ് എല്ലാം കഴിഞ്ഞ് അൾട്രാ സൗണ്ട് സ്കാൻ ചെയ്യാനായി കിച്ചുവിനെ അകത്തേക്ക് കൂട്ടിക്കൊണ്ട് പോയി.
ഞാനും അമ്മമാരും അവിടെ അക്ഷമരായി ഇരുന്നു. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഡോക്ടർ ഞങ്ങളെ അകത്തേക്ക് വിളിപ്പിച്ചു.
ഞാൻ കതക് പാതി തുറന്നതും ഡോക്ടർ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു.
“യേസ് കമിൻ….”
ഞങ്ങൾ അകത്തേക്ക് കയറി. “”””ഗീതാ പ്രഭാകർ. MBBS, MD ഗൈനക്കോളജി””””. അവരുടെ മേശപ്പുറത്തിരുന്ന ബോർഡിൽ പേരും ക്വാളിഫിക്കേഷനുകളും ആലേഖനം ചെയ്തിരുന്നു. നൽപ്പത്തിന് മുകളിൽ പ്രായം തോന്നിക്കുന്ന പ്രൗഢയായൊരു സ്ത്രീ. അവർക്ക് മുന്നിലുള്ള കസേരകളിൽ ഞങ്ങൾ മൂവരും ഇരുന്നു. അവർ എനിക്ക് നേരെ തിരിഞ്ഞ് സംസാരിച്ചുതുടങ്ങി.
“കൃഷ്ണേന്ദുവിന്റെ??”
“ഹസ്ബൻഡാണ് ഡോക്ടർ…രാജീവ്”
“ഓ! ഓക്കേ ഓക്കേ…”
അവർ എന്നെ നോക്കി ഒന്ന് ചിരിച്ചു. അതെന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല.
“രാജീവ് എന്ത് ചെയ്യുന്നു?”
“ഞാനിവിടെ ഒരു എയ്ഡഡ് കോളേജിൽ അധ്യാപകനാണ് ഡോക്ടർ…”
“സീ രാജീവ്, ടു ബീ ഫ്രാങ്ക്… ഞാനീ പറയാൻ പോകുന്ന കാര്യം താൻ സീരിയസ് ആയിട്ടെടുക്കണം… അത്… കൃഷ്ണേന്ദു…”
അവർ ആർദ്ധോക്തിയിൽ നിർത്തിയതും ഞാനും അമ്മമാരും ടെൻഷനായി…
“എന്താണ് ഡോക്ടർ അവൾക്ക്? എനിതിങ്ങ് സീരിയസ്? കോംപ്ലിക്കേഷൻസ് എന്തെങ്കിലും ഉണ്ടോ..പ്ലീസ് ടെൽ മീ ഡോക്ടർ…”
“കൂൾ മാൻ… പേടിക്കണ്ട… ഞാൻ ചുമ്മാ… ഷീ ഇസ് പെർഫെക്റ്റ്ലി ഓൾറൈറ്റ്… പിന്നെ തനിക്ക് ഒന്നല്ല…. മൂന്ന് കുട്ടികളാണ് ഉണ്ടാവാൻ പോകുന്നത്… ”
“ഏഹ്ഹ്😍😍”
ഞാനും അമ്മമാരും ഒന്നിച്ചാണ് ഞെട്ടിയത്. ഇരുവരും എന്റെ കൈകൾ ചേർത്തുപിടിച്ചു. ഞങ്ങളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.. ഡോക്ടർ വീണ്ടും സംസാരിച്ചുതുടങ്ങി.
“ആ പിന്നെ, കുട്ടിയുടെ ബോഡി വീക്കാണ്… ഫുഡും മരുന്നുമൊക്കെ കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. എപ്പോഴും ഒരു പ്രത്യേക ശ്രദ്ധ വേണം. പിന്നെ ചെക്കപ്പ് ഒന്നും മുടങ്ങാൻ പാടില്ല… മനസ്സിലായല്ലോ അല്ലെ?”
“ഓക്കേ ഡോക്ടർ…ഞങ്ങൾക്കൊന്ന് അവളെ കാണാൻ പറ്റുമോ?”
“ഓ യേസ്… സ്കാനിംഗും ചെക്കപ്പും എല്ലാം കഴിഞ്ഞു. യൂ ക്യാൻ ടേക് ഹെർ. പിന്നെ മെഡിസിൻസ് ഇവിടെ കിട്ടില്ല. പുറത്തുനിന്ന് വാങ്ങണം. ദാ പ്രിസ്ക്രിപ്ഷൻ. ഒരിക്കൽക്കൂടി ഓർമിപ്പിക്കുന്നു… വോമിറ്റിങ്, തലകറക്കം, ആഹാരത്തിനോട് മടുപ്പ് ഒക്കെ കുട്ടിക്ക് തോന്നാം. പക്ഷെ ആഹാരം നിർബന്ധമായും കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. രണ്ടു മാസം കഴിഞ്ഞാണ് ഇനി ചെക്കപ്പ്. കം വിത് മീ…”
“ഒക്കെ ഡോക്ടർ😊👍.”
ഞങ്ങൾ അങ്ങനെ അവർക്ക് പുറകെ ചെന്നു. അവിടെ കിച്ചു ഒബ്സർവേഷൻ ബെഡിൽ കിടക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും അവളുടെ കണ്ണുകളിൽ സന്തോഷത്തിന്റെ തിരയിളക്കം കാണാനെനിക്ക് സാധിച്ചു. ഡോക്ടർ ഞങ്ങൾക്ക് തന്ന അതേ ഉപദേശങ്ങൾ കിച്ചുവിനും കൊടുത്തു. ഒപ്പം തന്നെ ഭാരിച്ച ജോലികളൊന്നും ചെയ്യരുതെന്നും എന്നാൽ ലഘുവായ വ്യായാമം മുടക്കരുതെന്നും ഉപദേശിച്ചു. കിച്ചു എല്ലാത്തിനും തലകുലുക്കി സമ്മതിച്ചതും അവളുടെ കവിളിൽ തഴുകി ഡോക്ടർ ഞങ്ങളോട് അവളെ കൊണ്ടുപോക്കോളാൻ പറഞ്ഞു.
ബില്ല് ഒക്കെ സെറ്റിൽ ചെയ്ത് പുറത്തുനിന്ന് മരുന്നുകളും വാങ്ങി ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു. ഈ മരുന്നെന്ന് പറയുമ്പോൾ വൈറ്റമിൻ ടോണിക്കുകളും കാൽഷ്യം ഗുളികകളും അങ്ങനെയെന്തൊക്കെയോ ആണ്. സമയം പതിനൊന്ന് മണി കഴിഞ്ഞിരുന്നു. രാവിലെ ഇറങ്ങിയതുകാരണം ആരും നന്നായി ഒന്നും കഴിച്ചിരുന്നില്ല. അതുകൊണ്ട് വണ്ടി ഞാൻ നേരെ ശരവണഭവൻ ഹോട്ടലിന് മുന്നിൽ കൊണ്ടുചെന്ന് നിർത്തി. അതാഗ്രഹിച്ചിരുന്നത് പോലെ ആരും എതിരഭിപ്രായം ഒന്നും പറഞ്ഞില്ല.
ഞങ്ങളെല്ലാവരും ഒരു മേശക്ക് ചുറ്റും ഇരുന്നു. കിച്ചു എനിക്കെതിരെയാണ് ഇരുന്നത്. വെയ്റ്റർ വന്നപ്പോൾ എല്ലാവർക്കും ഞാൻ മസാലദോശയും ചായയും പറഞ്ഞു. കിച്ചുവിന് കോഫി ആണ് താല്പര്യം. അതുകൊണ്ട് അവൾക്ക് ഒരു കോഫിയും ഓർഡർ ചെയ്തു.
കിച്ചു ആസ്വദിച്ച് കഴിക്കുന്നത് കണ്ട എനിക്ക് സന്തോഷമായി. അങ്ങനെ എല്ലാവരും കഴിച്ചു കൈ കഴുകാൻ പോയ നേരം ഞാൻ രണ്ട് മസാലദോശ കൂടി പാർസൽ പറഞ്ഞു. അഖിയോ രാജിയോ എങ്ങാനും വന്നാൽ കൊടുക്കാമെന്ന് വച്ചു. ബിൽ എല്ലാം സെറ്റിൽ ചെയ്ത് ഞങ്ങൾ തിരിച്ച് പോയി.
വാഹനം ഫ്ലാറ്റിന്റെ ഗേറ്റ് കടന്നതും കിച്ചു ഡോർ തുറന്നിറങ്ങി വേഗം മുകളിലേക്ക് പോയി. പിന്നാലെ പോയ ഞങ്ങൾ കാണുന്നത് ഡോർ തുറന്ന് അകത്തേക്ക് വേഗം പോകുന്ന കിച്ചുവിനെയാണ്. അവൾ ഓടി ബാത്റൂമിലേക്ക് കയറി. വാളുവെച്ച് പെണ്ണൊരു വഴിയായി. ഒരാഴ്ചയായി ഉള്ളതാണിത്. എന്ത് കഴിച്ചാലും കുറച്ചുകഴിയുമ്പോ മുഴുവനും ഛർദിച്ച് പോകും. വലിയ കാര്യമാക്കണ്ടെന്നും ആഹാരം കഴിക്കുന്നതിൽ വീഴ്ച്ച വരുത്തരുതെന്നുമാണ് ഡോക്ടർ പറഞ്ഞത്.
രണ്ടമ്മമാരും ഞാനും ചേർന്ന് മുതുകൊക്കെ തടവിക്കൊടുത്ത് വായും മുഖവും കഴുകിച്ച് അവളെ കട്ടിലിൽ കൊണ്ടു കിടത്തി.
കിച്ചുവിന്റെ അമ്മ അപ്പോഴേക്കും അവളുടെ അടുത്തിരുന്നു.
“മോളേ ഞാൻ കൊറച്ച് ചോറെടുക്കട്ടെ? പട്ടിണി ഇരിക്കാൻ പടില്ല്യാന്നാ ഡോക്ടർ പറഞ്ഞത്…”
“വേണ്ടമ്മെ…😐”
അവളുടെ സ്വരം ഒക്കെ തളർച്ചയാൽ നന്നേ നേർത്തിരുന്നു. അപ്പോഴേക്കും എന്റെ അമ്മയും അവളെ കഴിക്കാനായി നിർബന്ധിച്ചിരുന്നു.
“അങ്ങനെ പറഞ്ഞാൽ എങ്ങനാ മോളേ… എന്തേലും കഴിക്ക്. മരുന്നൊക്കെ കഴിക്കാൻ ഉള്ളതല്ലേ? അപ്പൊ ഫുഡ് കഴിക്കാതിരുന്നാൽ എങ്ങനെയാ?…”
“എനിക്ക് ചോറ് വേണ്ടാത്തോണ്ടാ അമ്മേ… രാജുവേട്ടാ ഇവിടിരുന്നെ…”
അവളെന്നെ പിടിച്ച് അവളുടെ അരികിലിരുത്തി.
“എന്താ കിച്ചൂ?”
ഞാൻ അവളുടെ നെറുകയിൽ തലോടിക്കൊണ്ട് ചോദിച്ചു.
“ഏട്ടാ…അതില്ലേ… അതേ…”
എന്റെ നെഞ്ചിൽ കളം വരച്ചുകൊണ്ട് പെണ്ണ് എന്നോട് കൊഞ്ചി.
“പറഞ്ഞോടാ…എന്നോടല്ലേ..”
ഞാൻ അവൾക്ക് ധൈര്യം പകർന്നു നൽകി.
“അതില്ലേ… എനിക്ക് ചോറ് വേണ്ട. നേരത്തെ കഴിച്ച പോലത്തെ മസാലദോശ ഒന്നൂടി വാങ്ങി തരോ😋🙂🙂”
അവൾ മുഖത്ത് പരമാവധി നിഷ്കളങ്കത വരുത്തി എന്നോട് ചോദിച്ചു.
സത്യം പറഞ്ഞാൽ എനിക്ക് ചിരിയാണ് വന്നത്.😂😂 കുറച്ചു മുന്നേ കഴിച്ചതെല്ലാം അപ്പിടി ഛർദിച്ചിട്ടും അവൾക്ക് മസാലദോശയോടുള്ള കൊതി ഇതുവരെ അടങ്ങിയിട്ടില്ല😂😂. എന്തായാലും രണ്ടെണ്ണം അധികം വാങ്ങിയത് നന്നായി. ഇന്നെന്തായാലും അഖിയും രാജിയും വരില്ലെന്ന് അറിഞ്ഞു. അതുകൊണ്ട് ഇത് ധൈര്യമായിട്ടെനിക്ക് കിച്ചുവിന് കൊടുക്കാം… അങ്ങനെ ഒരു പൊതി അഴിച്ച് അൽപ്പം തേങ്ങാ ചട്നിയും പുളി ചമ്മന്തിയും ഒക്കെ ചേർത്ത് ഞാൻ അവൾക്ക് ഒരുരുള വാരിക്കൊടുത്തു. അവളത് സന്തോഷത്തോടെ സ്വീകരിച്ചു.
കിളിക്കുഞ്ഞുങ്ങൾ വാതുറന്നിരിക്കുന്നത് പോലെ അവൾ എനിക്ക് നേരെ വീണ്ടും വാതുറന്നിരുന്നു.
“ആആആ….”
ഞാൻ വീണ്ടും വീണ്ടും അവൾക്ക് മതിയാവുന്നതുവരെ വാരിക്കൊടുത്തു. അവസാനം വാരിക്കൊടുത്തു കൈ പിൻവലിക്കാൻ പോയതും അവളെന്റെ വിരലിൽ ഒന്ന് കടിച്ചു.
“ആഹ്! അമ്മേ😖”
പെട്ടെന്ന് കിട്ടിയ കടിയിൽ ഞാൻ ഞെട്ടി വിളിച്ചുപോയി. ഞാൻ അവളെ കണ്ണുരുട്ടി നോക്കിയതും പെണ്ണ് പെട്ടെന്നുതന്നെ നിഷ്‌കു ഭാവത്തിലേക്ക് മാറി. മെല്ലെ ഞാൻ അവളെ നോക്കി ചിരിച്ചതും രണ്ട് അമ്മമാരും ഒന്നിച്ച് വന്നു.
“എന്താടാ മോനെ, എന്തുപറ്റി?”
പെട്ടെന്ന് എന്തുപറയുമെന്നറിയതെ ഞാൻ വിക്കി.
“അ അത്…അതമ്മേ… എന്റെ കയ്യിലെന്തോ കടിച്ചു…”
പറഞ്ഞുകഴിഞ്ഞാണ് ഞാൻ പറഞ്ഞതിലെ അബദ്ധം മനസ്സിലായത്😐😜.
മോനേ😂😂 ഞങ്ങൾ ഇവിടുന്ന് പോകുമ്പോ നീ കിച്ചൂന് വാരിക്കൊടുത്തോണ്ടിരിക്കുവായിരുന്നില്ലേ… അപ്പൊ ഈ ഇരിക്കുന്ന സാധനം ആണോ നിന്നെ കടിച്ചത്🤣🤣🤣”
കിച്ചുവിന്റെ അമ്മ എന്നോട് ചോദിച്ചു. സത്യാവസ്ഥ എല്ലാവർക്കും മനസ്സിലായിരുന്നു. ഞങ്ങൾ പരസ്പരം നോക്കി. കിച്ചു നാണിച്ച് ചൂളിയിരിക്കുന്നു. ഞങ്ങളുടെ അവസ്ഥ കണ്ട് അമ്മമാർ രണ്ടും കളിയാക്കിയിട്ട് പോയി😅
മൂന്ന് കുട്ടികളുള്ളതിനാൽ മൂന്നാം മാസം തന്നെ കിച്ചുവിന്റെ വയർ അൽപ്പം വീർത്തിരുന്നു. അവളുടെ കുറുമ്പുകളും കുഞ്ഞുകുഞ്ഞ് പിടിവാശികളും അൽപ്പം കൂടിയിട്ടുണ്ടെങ്കിലേ ഉള്ളൂ. ഇപ്പോൾ അവൾക്ക് എപ്പോഴും എന്തിനും ഞാൻ വേണം എന്ന അവസ്ഥയാണ്. ഞാനും അവളെ നന്നായിത്തന്നെ കെയർ ചെയ്തു.
അവളുടെ ചെറിയ ചെറിയ ആഗ്രഹങ്ങളും ആവശ്യങ്ങളും വാശികളുമൊക്കെ എന്നോട് കാണിച്ച് സാധിക്കുന്നതാണ് കിച്ചുവിന്റെ ഇപ്പോഴത്തെ ഇഷ്ടവിനോദം😂. ഇങ്ങനെയിരിക്കേ പച്ച മാങ്ങ വേണമെന്നും അത് വേണമെന്നും ഇത് വേണമെന്നും പറഞ്ഞ് എന്നെയിട്ട് ഓടിക്കുന്നതാണ് മെയിൻ പണി. എന്തേലും പറ്റില്ലെന്ന് പറഞ്ഞാൽ പിന്നെ പിണക്കവും വിഷമവും ഒക്കെ ആണ്. അതിനാൽ അവൾ എന്തേലും ആവശ്യം പറഞ്ഞാൽ ഞാൻ അത് പരമാവധി സാധിച്ചുകൊടുക്കുന്നതാണ് പതിവ്. അവളെ സദാ സന്തോഷവതിയായി കാണാൻ ഞാൻ എന്തും ചെയ്യാൻ ഒരുക്കമായിരുന്നു.
അഞ്ചാം മാസം ഒക്കെയായപ്പോഴേക്കും അവളുടെ വയർ നന്നായി തന്നെ വലുതായിരുന്നു. വയറിനൊപ്പം തന്നെ ആളും അൽപ്പം തടിച്ചു. ഇപ്പൊ കാണാൻ ഭയങ്കര ക്യൂട്ട് ആണ്. അവൾക്ക് ഇപ്പൊ ഇതുവരെയുള്ള ഡ്രസ്സ് ഒന്നും പാകമല്ലാതെയായി. ഇനി പുതിയതെടുക്കണം. ഇടക്കിടക്ക് തടിച്ചോ അലമ്പായോ എന്നെല്ലാം അവൾ എന്നോട് ചോദിക്കും. ഒരു കുഴപ്പവും ഇല്ല ഇതാണ് നല്ലത് എന്ന എന്റെ മറുപടി കേൾക്കുമ്പോ അവൾക്ക് ആശ്വാസമാകും….
എന്റേയോ അമ്മമാരുടെയോ കൈപിടിച്ച് ചെറിയ രീതിയിൽ നടന്നും അല്ലാതെയുമൊക്കെ വ്യായാമം ഒക്കെ ചെയ്യുന്നുണ്ട് കക്ഷി. അച്ഛന്മാരും അഖിയുമൊക്കെ ഇപ്പോൾ സ്ഥിരമായി ഞങ്ങളോടൊപ്പമാണ്. രാജിയെ തൽക്കാലത്തേക്ക് ഹോസ്റ്റലിലേക്കാക്കി. അങ്ങനെ എല്ലാം വളരെ നന്നായി തന്നെ മുന്നോട്ട് പോയി. അടുത്ത സ്കാനിൽ കിച്ചുവിന്റെ ആരോഗ്യം മെച്ചപ്പെട്ടെന്നും ഇതുപോലെ മുന്നോട്ട് പോയാൽ മതിയെന്നും ഗൈനക് അറിയിച്ചു.
കിച്ചുവിനിപ്പോൾ എന്റെ നെഞ്ചിൽ കിടന്നാലേ ഉറക്കംവരൂ… ഞാൻ ഇടക്കിടക്ക് ലീവെടുക്കുന്നുണ്ട് എങ്കിലും ട്രെയിനിങ് പ്രോഗ്രാം ഒക്കെ അറ്റൻഡ് ചെയ്തേ പറ്റൂ. അങ്ങനെ ഒരാഴ്ച്ച ഞാൻ ബാംഗ്ലൂർ പോയിരുന്ന സമയം പെണ്ണ് ഉറങ്ങാൻ പോലും കൂട്ടാക്കിയിരുന്നില്ല. ഒടുക്കം ഞാൻ ഫോൺ വിളിച്ച് അവൾ ഉറങ്ങുന്നതുവരെ സംസാരിക്കുകയായിരുന്നു പതിവ്. ഞാനും കിച്ചുവും മാത്രം ആവുമ്പോൾ അവളുടെ നഗ്നമായ വയറിൽ തലോടിയും ചുംബിച്ചും ഇരിക്കാറുണ്ട്. കിച്ചുവിനും അത് ഭയങ്കര ഇഷ്ടമാണ്. ഒരു ഏഴാം മാസം ഒക്കെ കഴിഞ്ഞപ്പോൾ മുതൽ ഞാനങ്ങനെ ചെയ്യുമ്പോൾ കുഞ്ഞാവകൾ അവരുടെ അച്ഛന്റെ സാമീപ്യം അറിഞ്ഞ് കിച്ചുവിന്റെ വയറ്റിൽ കിടന്ന് തൊഴിക്കാനും ഒക്കെ തുടങ്ങിയിരുന്നു.
ഇപ്പോൾ അവളുടെ കാലിൽ ഒക്കെ നീര് വന്നുതുടങ്ങിയിരുന്നു. പാവം. ഇടക്ക് നടക്കാനൊക്കെ ഭയങ്കര ബുദ്ധിമുട്ടാണ്. നീര് മാറാനായി അവളുടെ കാലിൽ ഞാനാണ് ചൂടുവെള്ളത്തിൽ മുക്കിയ തുണിവച്ച് ആവിപിടിച്ച് കൊടുക്കുന്നതൊക്കെ. എനിക്കിപ്പോ അവളെ പിരിഞ്ഞ് ഇരിക്കാൻ കഴിയാത്ത അവസ്ഥയായി. മുൻപും അങ്ങനെ തന്നെ. പക്ഷെ ഇപ്പൊ അവളെ മാത്രമല്ലല്ലോ ഞാൻ പിരിഞ്ഞിരിക്കേണ്ടി വരുന്നത്… എന്റെ മൂന്ന് കുഞ്ഞാവകളെ കൂടിയല്ലേ…
ഇതിനിടയിൽ ഒരു ദിവസം രാത്രി ഞങ്ങൾ കിടന്നുറങ്ങുമ്പോൾ…
“ഏട്ടാ… രാജുവേട്ടാ… ദേ… ഒന്നെണീക്ക് മനുഷ്യാ😑”
ഞാൻ പെട്ടെന്ന് ഞെട്ടിപ്പിടഞ്ഞെണീറ്റു.
“എന്താ കിച്ചൂ?”
ഞാൻ വേവലാതിയോടെ അന്വേഷിച്ചു.
“അത്… ഒന്നൂല്യ.. നിക്കേ… നിക്കൊരു ബിരിയാണി കഴിക്കണംന്ന് തോന്നുവാ…😉”
“ആഹ് ബെസ്റ്റ്! ഞാൻ കരുതി എന്തേലും സീരിയസ് ആയിട്ടുള്ള കാര്യം ആയിരിക്കുമെന്ന്…”
“ഹും! ഇത് പിന്നെ സീരിയസ് കാര്യം അല്ലേ മനുഷ്യാ? ഏട്ടന് അല്ലേലും ഇപ്പൊ എന്നോട് പഴയ സ്നേഹം ഇല്ല😕”
“ഹ! നീ പിണങ്ങാതെ… ഇങ്ങു വന്നേ… വാങ്ങിത്തരില്ലെന്ന് ഞാൻ പറഞ്ഞോ? ഇപ്പൊ വാങ്ങി തരാമേ😘”
ഞാനവളെ എന്റെ നെഞ്ചിലേക്ക് ചായ്ച്ച് അവളുടെ അധരങ്ങളിൽ ചുംബിച്ചു. ശേഷം മെല്ലെ ഞാൻ പോകാനായി വേഷം മാറി. ഡോർ പുറത്തുനിന്ന് പൂട്ടി ഞാൻ വേഗം പോയി. റോഡിലിറങ്ങിയപ്പോഴാണ് ഞാൻ സമയം നോക്കുന്നത്. പതിനൊന്നരയായിരിക്കുന്നു. ഈശ്വരാ.. ഇനിയിപ്പോ ഞാൻ എവിടുന്ന ബിരിയാണി ഒപ്പിക്കുന്നത്? അവളോടാണെങ്കിൽ വാക്കുപറഞ്ഞും പോയി😐…
വെറുതേ സൊമാറ്റോ ആപ്പ് എടുത്തൊന്ന് സെർച്ച് ചെയ്തപ്പോൾ രാത്രി പന്ത്രണ്ട് വരെ തുറന്നിരിക്കുന്ന കുറച്ച് ഹോട്ടലുകൾ കണ്ടു. കൊച്ചി പള്ളിമുക്കിലെ ജോസ് ജങ്ഷനിലുള്ള അരിപ്പ എന്ന് പേരുള്ള ഒരു റസ്റ്റോറന്റ് രാത്രി 12 വരെ തുറന്നിരിക്കും എന്ന് കണ്ടു. ഞാൻ വേഗം അങ്ങോട്ട് വച്ചുപിടിച്ചു. ഞാനവിടെ എത്തിയപ്പോഴേക്കും അടക്കാറായിരുന്നു. എങ്കിലും എന്തോ ഭാഗ്യത്തിന് ഒരു ബിരിയാണി കിട്ടി. ഇല്ലേൽ ഞാൻ ഉണ്ടാക്കി കൊടുക്കേണ്ടി വന്നേനെ😂.
അങ്ങനെ അതുമായി ഞാൻ വേഗം തിരിച്ചെത്തി പോയതുപോലെ തന്നെ അകത്തുകയറി. റൂമിലെത്തി കിച്ചുവിന്റെ കയ്യിലേക്ക് പൊതി കൊടുത്തതും അവൾ അത് തുറന്ന് കഴിക്കാൻ തുടങ്ങി. അവൾ ആസ്വദിച്ച് കഴിക്കുന്നത് ഞാൻ നോക്കിനിന്നു. അങ്ങനെ നോക്കിനിന്നതും എന്റെ മനസ്സിലേക്ക് വന്ന ചോദ്യം ഞാൻ അവളോട് ചോദിച്ചു.
“അല്ല കിച്ചൂ…സാധാരണ ഗർഭിണികൾക്ക് ഈ മസാലദോശ, പിന്നെ മാങ്ങ ഇതൊക്കെയല്ലേ വേണമെന്ന് പറയുന്നത്? ഇതെന്താടോ ബിരിയാണി?🤔”
“ന്താനൊന്നും അറിയില്ല്യ… നിക്ക് ഇപ്പം ബിരിയാണി വേണംന്ന് തോന്നി😂 ന്തായാലും വാങ്ങി തന്നല്ലോ…ഉമ്മ…😋😘”
“ഹഹ…”
ഞാനതിന് ചിരിച്ചു…
അങ്ങനെ എട്ടാം മാസം കഴിഞ്ഞു. ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവാൻ പറഞ്ഞ തീയതിക്ക് ഇനി 10 ദിവസമേ ഉള്ളൂ. രാവിലെ കിച്ചുവിന് ചെറുതായി പെയിൻ വന്നിരുന്നെങ്കിലും കുറച്ചുകഴിഞ്ഞപ്പോൾ അത് മാറി. വൈകിട്ട് വീണ്ടും വന്നു. ഇത്തവണ പക്ഷെ അത് ഭയാനകമായ അവസ്ഥയിലായിരുന്നെന്ന് അവളുടെ മുഖം വിളിച്ചുപറയുന്നുണ്ടായിരുന്നു. ഞാനും അഖിയും കൂടി വേഗം തന്നെ അവളെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. അപ്പോഴേക്കും ബാക്കിയുള്ളവരെല്ലാം അങ്ങോട്ടേക്കെത്തിയിരുന്നു.
*****
രാജീവ് അക്ഷമനായി മെറ്റേർണിറ്റി വാർഡിന് മുന്നിൽ നടക്കുന്നത് കണ്ടുകൊണ്ടാണ് എല്ലാവരും വന്നത്. അവന്റെ അച്ഛനും കിച്ചുവിന്റെ അച്ഛനുംകൂടി അവനെ പിടിച്ച് ഒരു ബെഞ്ചിലിരുത്തി സമാധാനപ്പെടാൻ പറഞ്ഞു. എല്ലാവരും ചുറ്റുംനിന്ന് പറഞ്ഞതിനാൽ അവനൊന്നടങ്ങി.
കൃഷ്ണേന്ദുവിനെ അകത്തേക്ക് കൊണ്ടുപോയിട്ട് ഇപ്പോൾ ഏകദേശം മൂന്ന് മണിക്കൂറാവുന്നു. ആ ഓരോ നിമിഷവും ഓരോ യുഗം പോലെയാണ് രാജീവിന് തോന്നിയത്. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ അവൻ വിളിക്കാത്ത ദൈവങ്ങളില്ല. അൽപ്പനേരം കൂടിയുള്ള കാത്തിരിപ്പിനൊടുവിൽ ഭൂമിയിലെ മൂന്ന് മാലാഖമാർ അവന്റെ മൂന്ന് കുട്ടികളുമായി പുറത്തേക്ക് വന്നു. രാജീവ് ആവേശത്തോടെ ഓടിച്ചെന്ന് മൂന്നുപേരെയും മാറിമാറി എടുത്തു.അവന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു… ഒരു പെൺകുട്ടിയും രണ്ട് ആൺകുട്ടികളും. കുട്ടികളേക്കണ്ട സന്തോഷവും ആവേശവും അങ്ങനെതന്നെ മനസ്സിലുണ്ടായിരുന്നെങ്കിലും തന്റെ കിച്ചുവിനെ കാണാതെ അവനാകെ വിഷമിച്ചു.
കുറച്ചുനേരത്തിനകം കിച്ചുവിനെ റൂമിലേക്ക് മാറ്റി. രാജീവ് വേഗം തന്നെ അവളെ കാണാനായി പുറപ്പെട്ടു. അവനെ കണ്ടതും അവളുടെ കണ്ണുകളും വിടർന്നു. രാജീവ് മെല്ലെ കുനിഞ്ഞ് അവളുടെ മൂർദ്ധാവിൽ ചുംബിച്ചു. ഒരു നിർവൃതിയോടെ അവളതാസ്വദിച്ചു.
“പേടിച്ചോ?”
അവൾ അവനോട് ചോദിച്ചു.
“പേടിച്ചോന്നോ!!! എന്റെ പെണ്ണേ… കഴിഞ്ഞ മൂന്ന് മണിക്കൂർ ഞാനനുഭവിച്ച ടെൻഷൻ പറഞ്ഞറിയിക്കാൻ പറ്റില്ല…”
അവളവന്റെ കവിളിൽ ചുണ്ടമർത്തി… കുട്ടികളെ അവളുടെ അരികിൽ കിടത്തിയിരുന്നു. കണ്ണുപോലും തുറക്കാത്ത മൂന്ന് കുഞ്ഞി വാവകൾ….അവനവരെ കൗതുകത്തോടെ നോക്കിനിന്നു. അപ്പോഴേക്കും എല്ലാവരും കുഞ്ഞുങ്ങളെയും കിച്ചുവിനെയും കാണാനായി വന്നു… എല്ലാവരും ഹാപ്പി. രാജീവും കിച്ചുവും അതിലേറെ ഹാപ്പി…
*****
ഒന്നുരണ്ട് ദിവസത്തിനകം ഡിസ്ചാർജ് വാങ്ങി അവർ വീട്ടിലെത്തിയിരുന്നു. രാജീവ് ഇപ്പൊ മുഴുവൻ സമയവും കിച്ചുവിനും കുട്ടികൾക്കും പിറകെ ആയിരുന്നു. എല്ലാവരും ഉണ്ടായിരുന്നെങ്കിലും അവൾക്കും രാജീവ് എപ്പോഴും കൂടെ വേണമെന്ന് തന്നെയായിരുന്നു. രാജീവിന് ഇപ്പോഴും കുട്ടികളെ കാണുമ്പോഴുള്ള കൗതുകം മാറിയിട്ടില്ലായിരുന്നു. അവൻ പതിയെ ഓരോരുത്തരുടെയും കൈകളിൽ വിരൽ വച്ചുകൊടുക്കും. അവർ അത് ബലമായി മുറുക്കിപ്പിടിക്കുന്നതും കണ്ണടച്ച് കിടക്കുന്നതും കാണുന്നതായിരുന്നു അവനേറ്റവും സന്തോഷം.
കിച്ചു അവന്റെ കയ്യിൽ കുട്ടികളെക്കൊടുക്കുമെങ്കിലും എടുക്കാൻ അവനിപ്പോഴും പേടിയാണ്. ഒക്കെ പഠിച്ചുവരുന്നതേയുള്ളൂ… അങ്ങനെ അവരുടെ ജീവിതം വളരെ സന്തോഷകരമായി മുന്നോട്ട് പോയി. കുട്ടികളുടെ ഇരുപത്തെട്ടു കെട്ടിന് മുന്നേ തന്നെ രാജീവും കിച്ചുവും അവർക്ക് പേരൊക്കെ കണ്ടുവച്ചിരുന്നു. റോഷൻ, റോഹൻ, രശ്മി എന്നിങ്ങനെയായിരുന്നു പേരുകൾ. രശ്മിമോളെ വീട്ടിൽ രെച്ചു എന്നാണ് വിളിക്കാൻ തീരുമാനിച്ചിരിക്കുന്നത്. റോഷനെ റോഷു എന്നും റോഹനെ രോഹു എന്നും വിളിക്കാൻ അവർ തീരുമാനിച്ചു.
വീണ്ടും ഒന്നര രണ്ട് വർഷങ്ങൾ കഴിഞ്ഞു. കുട്ടികൾ അൽപ്പം വലുതായിട്ടുണ്ട്. കൈപ്പത്തിയുടെ വലുപ്പത്തിൽനിന്നും രാജീവിനെയും കിച്ചുവിനെയും അപ്പൂപ്പന്മാരെയും അമ്മൂമ്മമാരെയും നെട്ടോട്ടമോടിക്കാൻ സാധിക്കുന്ന നിലയിലേക്ക് പിള്ളേർ വളർന്നു. റോഹനെ അപേക്ഷിച്ച് റോഷനാണ് വില്ലൻ. പക്ഷെ ഇതുങ്ങളെ രണ്ടിനെയും കടത്തിവെട്ടുന്ന മുതലാണ് രെച്ചു😍😘. നടക്കാനും സംസാരിക്കാനും തുടങ്ങിയതിനുശേഷം മൂന്നിനെയും പിടിച്ചാൽ കിട്ടില്ല😅😂😂. എല്ലാ കുരുത്തക്കേടിനും മൂന്നും ഒന്നിച്ച് കാണും. കിച്ചുവിന്റെ ക്ഷമ പരീക്ഷിക്കലാണ് മൂന്ന് കുട്ടിത്തേവാങ്കുകളുടെയും പ്രധാന വിനോദം🤣🤣.
എന്നെ കണ്ടുകഴിഞ്ഞാൽ പിന്നെ അവളെ ഉപേക്ഷിച്ച് എന്റെ നെഞ്ചത്താണ് മൂന്നുംകൂടി പൊങ്കാല…രെച്ചുവിന് എന്നോടാണ് കൂടുതൽ പ്രിയം. ഞാൻ ജോലി കഴിഞ്ഞ് വന്നാൽ അച്ഛേ അച്ഛേന്നും വിളിച്ച് പെണ്ണ് എന്റെ പിന്നിൽനിന്ന് മാറില്ല. അവന്മാർ നേരെ തിരിച്ച് കിച്ചുവിനോടാണ് കൂടുതൽ കമ്പനി. ഞാൻ അങ്ങനെ മോളേയും എടുത്ത് കട്ടിലിലേക്ക് കയറും. അപ്പോത്തന്നെ പെണ്ണ് എന്റെ നെഞ്ചിലേക്ക് വലിഞ്ഞുകയറി കിടക്കും. പിന്നീട് അവിടെ കിടന്ന് എന്തൊക്കെയോ പറയും… പകുതിയും എനിക്ക് മനസ്സിലാവില്ല എന്നതാണ് സത്യം😂😂.
അവൾ അങ്ങനെ എന്നോടൊട്ടുന്നത് കാണുന്നതേ ചെക്കന്മാർക്ക് കലിയാണ്. അവന്മാർ അപ്പോത്തന്നെ കിച്ചുവിനെ വിട്ട് എന്റെ മേത്തേക്ക് വലിഞ്ഞു കയറി അവിടിരിക്കാനും കിടക്കാനുമായി രെച്ചുവുമായി അടിയിടും. ഒടുക്കം മൂന്നിനെയും ഞാൻ സമാധാനിപ്പിച്ച് ഒരേസമയം എന്റെ നെഞ്ചിൽ കിടത്തും. ചിലപ്പോ മൂന്നും അങ്ങനെതന്നെ കിടന്ന് ഉറക്കവുമാകും…
കിച്ചു ഇതെല്ലാം കണ്ട് അങ്ങനെ സന്തോഷത്തോടെ അവിടെ അടുത്തുതന്നെ ഉണ്ടാവും. പ്രസവത്തിന് ശേഷം കിച്ചു ആകെയൊന്ന് മെച്ചപ്പെട്ടിട്ടുണ്ട്. അൽപ്പം തടിയൊക്കെ വച്ച് ചബ്ബി ആയി. കണ്ടാൽ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുക്കാൻ തോന്നും… പക്ഷെ ഈ മൂന്നെണ്ണത്തിനെയും മേയ്ക്കുന്നതിനിടയിൽ എവിടെ സമയം😂😂😂.
ജോലി കഴിഞ്ഞ് വന്നാൽ പിന്നെ എന്റെ തക്കുടുകളുമായി കളിച്ചിരിക്കൽ കഴിഞ്ഞേ എനിക്ക് മറ്റെന്ത് ജോലിയും ഉള്ളൂ. അത് പലപ്പോഴും സന്ധ്യ വരെ നീളും.
“രെച്ചുമോളേ… അച്ഛേക്ക് ഒരുമ്മ താടി…”
“ഉം ഉം… തരൂല്ല…”
പെണ്ണിന് ഉമ്മ തരാൻ ഭയങ്കര മടിയാണ്… പക്ഷെ ചോദിക്കുന്നത് അവളോടാണെങ്കിലും ചോദിക്കാതെ തന്നെ എന്റെ ചെക്കന്മാർ ഇരുകവിളിലും ഉമ്മ വച്ചിരിക്കും… ഇത് കാണുന്നത് അവൾക്ക് കലിയാണ്. അപ്പൊ തന്നെ എന്റെ കവിൾ തുടച്ചിട്ട് രണ്ടുകവിളിലും അവൾ ചുംബിക്കും. ഞാൻ ഇവരുടെ ഈ കുറുമ്പൊക്കെ ആസ്വദിച്ച് അങ്ങനെ കിടന്നുകൊടുക്കും…
വീണ്ടും ഒരുവർഷം കൂടി കടന്നുപോയി. രാജിയുടെയും ഹരിയുടെയും വിവാഹമായിരുന്നു ഇന്ന്. ഇരുവരും വർഷങ്ങളായി കാത്തിരുന്ന ദിവസം… ഞങ്ങളെല്ലാം തന്നെ വിവാഹത്തിന്റേതായ ഓരോ തിരക്കുകളിലായിരുന്നു. കിച്ചുവും എല്ലാത്തിനും മുൻപന്തിയിലുണ്ട്… അങ്ങനെ ഓടിനടന്ന കിച്ചു പെട്ടെന്ന് തലകറങ്ങി കസേരയിലിരിക്കുന്നത് കണ്ടു ഞാൻ വേഗം അടുത്തേക്ക് ചെന്നു.
അവളെ ഞാൻ പിടിച്ച് റൂമിലേക്ക് കൊണ്ടുപോയി. അവളാകെ വിയർക്കുകയും ഒക്കെ ചെയ്തു. വെള്ളമൊക്കെ കുടിച്ച് അൽപ്പനേരം റെസ്റ്റെടുത്ത കിച്ചൂസ് വീണ്ടും പഴയ ഫോമിലേക്കെത്തി… കല്യാണം എല്ലാവരും ചേർന്ന് പൊടിപൊടിച്ചു.
രാത്രി കിടക്കാനായി റൂമിലേക്ക് വന്നതാണ് ഞാൻ. തക്കുടുകൾ മൂന്നും കട്ടിലിൽ കിടക്കുന്നുണ്ട്. കിച്ചു പെട്ടെന്ന് മുറിയിലേക്ക് വന്നു. അവളുടെ മുഖം ഒരു കൊട്ടയുണ്ട്… കാര്യം ചോദിച്ച എന്നോട് ചാടിക്കടിച്ച ശേഷം ഒരു പ്രെഗ്നൻസി ടെസ്റ്റ് സ്ട്രിപ്പ് ഉയർത്തി കാട്ടി.
“ദേ മനുഷ്യാ!!!… എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്… ഞാൻ വീണ്ടും പ്രെഗ്നന്റായി…”
ഉള്ളിൽ പെരുത്ത സന്തോഷമായിരുന്നെങ്കിലും ഞാനത് പുറത്തുകാണിച്ചില്ല…ഇപ്പോൾ ഉടനേ വീണ്ടും കുട്ടികൾ വേണ്ട എന്നായിരുന്നു കിച്ചുവിന്.
“ശോ! കഷ്ടമായല്ലോ… ഇനി എന്താ ചെയ്യാ?…😥”
“ദേ കൂടുതൽ അഭിനയിക്കല്ലേ… ഏട്ടന് നല്ല സന്തോഷമാണെന്ന് എനിക്കറിയാം😠😤. ഈശ്വരാ ഞാനിനി നാട്ടുകാരുടെ മുഖത്തെങ്ങനെ നോക്കും… ഇതും മൂന്ന് പിള്ളേരാണെങ്കിൽ തീർന്നു😵”
അവളെന്നെ കയ്യോടെ പിടിച്ചു.😬😂
“നാട്ടുകാരോട് പോവാൻ പറ കിച്ചൂസേ… നിനക്ക് ഞാനില്ലേ?…”
ഞാനവളെ വലിച്ചെന്റെ നെഞ്ചിലേക്കിട്ട് കെട്ടിപ്പിടിച്ചു. ഒപ്പംതന്നെ ഞാൻ കിച്ചുവിനെ ചുംബിച്ചു.
“അയ്യേ… അച്ഛേ അമ്മയെ ഉമ്മ വക്കുന്നേ….കൂ…”
ആഹാ! ഭേഷ്…🙂 കുട്ടിത്തേവാങ്കുകൾ ഉറങ്ങിയിരുന്നില്ല. അപ്പോഴേക്കും കിച്ചു നാണിച്ച് എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി. മൂന്നുംകൂടി ഞങ്ങളുടെ ഇടയിലേക്ക് നൂഴ്ന്ന് കയറി. ഞാൻ എന്റെ പ്രണനായ കിച്ചുവിനെയും ഞങ്ങളുടെ പ്രാണന്റെ പ്രണനായ മൂന്ന് കുട്ടിക്കുറുമ്പുകളെയും എന്നോടടക്കി പിടിച്ചു.
വീണ്ടും മൂന്ന് കുട്ടികളാകുമോ എന്ന പേടിയോടെയാണ് ഞാനും കിച്ചുവും ടെസ്റ്റ് ചെയ്യാനായി ഹോസ്പിറ്റലിലേക്ക് പോയത്. പക്ഷെ അത് ഞങ്ങളെ ഞെട്ടിച്ച് കളഞ്ഞു. ഇത്തവണ ഇരട്ടകളാണ്…😍 മാസങ്ങൾക്ക് ശേഷം കിച്ചു ഒരാൺകുഞ്ഞിനും പെൺകുഞ്ഞിനും ജന്മം നൽകി. ഞങ്ങളവർക്ക് ഇഷാൻ എന്നും ഇഷാനി എന്നും പേരിട്ടു. പുതിയ കുഞ്ഞാവകളെ പരിചരിക്കാനും സ്നേഹിക്കാനും പഴയ കുഞ്ഞാവകൾ മത്സരമാണ്. ചേട്ടന്മാരും ചേച്ചിയും ആയ ത്രില്ലിലാണ് അവരും…
മൂന്നും സ്‌കൂളിൽ പോയി തുടങ്ങിയിട്ടുണ്ട്. കുഞ്ഞി ഉടുപ്പുകളും ബാഗും ഒക്കെയായി ഒരേപോലെ മൂന്നെണ്ണം എന്നും രാവിലെ സ്കൂളിൽ പോകുന്നത് കാണുന്നത് തന്നെ കണ്ണിന് കുളിർമയേകുന്ന കാഴ്ചയാണ്. കിച്ചു വീണ്ടും പ്രെഗ്നൻറ് ആയതിന് ശേഷം കിച്ചു ജോലി ഉപേക്ഷിച്ചു. അഞ്ചെണ്ണത്തിനെയും മേയ്ക്കുക എന്നുപറയുന്നത് നിസ്സാര പണിയല്ലല്ലോ… ഇനി ആദ്യത്തെ പൊന്നോമനകൾക്ക് 10 വയസ്സെങ്കിലും ആയിട്ടേ ഒരു ജോലി നോക്കുന്നുള്ളൂ എന്നാണ് കിച്ചുവിന്റെ പക്ഷം.
ജീവിതം അങ്ങനെ എല്ലാംകൊണ്ടും കളറാണ്… ഒരോണക്കാലത്ത് എനിക്ക് നിനച്ചിരിക്കാതെ കിട്ടിയ നിധിയാണ് കിച്ചുവെന്ന് ഞാൻ എപ്പോഴും ഓർക്കാറുള്ളതാണ്… സ്നേഹിച്ചും തല്ലുകൂടിയും ഇണങ്ങിയും പിണങ്ങിയും കളകളം ഒഴുകുന്ന നദി പോലെ എന്റെയും കിച്ചുവിന്റെയും ഞങ്ങളുടെ അസംഖ്യം കുട്ടിത്തേവാങ്കുകളുടെയും ജീവിതം സന്തോഷത്തോടെ മുന്നോട്ട് പോയി…
ശുഭം
©️ ആദിദേവ്
കഥ എല്ലാവർക്കും ഇഷ്ടപ്പെട്ടോ?? ഇഷ്ടപ്പെട്ടെങ്കിൽ ആ ഹൃദയം ഒന്ന് ചുവപ്പിച്ചേക്ക്. പിന്നെ എന്തേലും തെറ്റുകളുണ്ടെങ്കിലും ഇഷ്ടപ്പെട്ടെങ്കിലും ഇല്ലെങ്കിലും രണ്ടുവരി അഭിപ്രായം കൂടി എഴുതൂ… ഇതൊക്കെയല്ലേ ഞങ്ങൾക്ക് എഴുതാനൊരു ഊർജ്ജം. 🥰💙💙💙. അടുത്ത കഥയുമായി വരുന്നതുവരെ ഗുഡ്ബൈ
ഒത്തിരി സ്നേഹത്തോടെ ആദിദേവ്
Comments:
No comments!
Please sign up or log in to post a comment!