കിളി The Man In Heaven 2
ഇത് തികച്ചും സങ്കല്പികമാണ്…
പിന്നെ 3 ആം പാർട്ട് അൽപ്പം വഴുകും…
ഞാനീ കഥയുടെ ഒപ്പം കല്യാണ നിശ്ചയം എന്ന കഥകൂടി എഴുത്തുന്നുണ്ടായിരുന്നു…
അത് ഇടക്ക് വച്ച് ഉപേക്ഷിച്ച കഥ ആയതിനാൽ മൊത്തത്തിൽ ടച്ച് വിട്ട് കിടക്കാ…
രണ്ടും കൂടി മുന്നോട്ട് പോകാൻ നല്ല ബുദ്ധിമുട്ടുണ്ട്…
അപ്പോൾ അതെഴുതി കഴിഞ്ഞേ കിളി ബാക്കി ഭാഗം എഴുതാൻ തുടങ്ങു….
ഈ പാർട്ടിൽ അൽപ്പം ഫാന്റസി രംഗങ്ങളാണ്…
നിങ്ങളെ ത്രിൽ അടിപ്പിച്ച് കടന്നുകാലയുന്നില്ല…
കഥ അതികം വഴുകാതെ വരട്ടെ…
അല്ലേൽ ചാത്തന്മാർ കൊണ്ടുവരട്ടെ…
കല്യാണ നിശ്ചയം എന്ന കഥ എഴുതി കഴിഞ്ഞാൽ കഥകൾ.കോമിൽ ഇടാം….
അതികം വഴുകില്ലെന്ന് കരുതുന്നു…
With love
😈Demon King
DK❤️
ഞാൻ: ഞാനെന്തിനാ തന്റൊപ്പം വരുന്നേ…… ഒന്ന് പോടോ ഹേ…….
””‘ അപ്പൊ വരില്ലേ….. ””
ഞാൻ: നഹീന്ന് പറഞ്ഞാ നഹി….
‘””” ശരി ….. മോൻ ദോ…. അങ്ങോട്ട് നോക്കിക്കേ….. ””
ആയാൽ എന്റെ ഇടത് ഭാഗത്തേക്ക് ചൂണ്ടി കാണിച്ചു….
ഞാനവടെക്ക് നോക്കി…..
എന്റെ കണ്ണിനെ എനിക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നി…..
എന്റെ മൃതദേഹം ആംബുലൻസിൽ കേറ്റി കൊണ്ടുപോകുന്നു…..
തുടർന്ന് വയ്ക്കുക….
കണ്ട കാര്യം വിശ്വാസം വരാതെ ഞാനങ്ങോട്ട് ഒന്നുകൂടെ നോക്കി…😲
കണ്ണ് തിരുമ്മി നോക്കി….😲
ഇത് യാഥാർഥ്യമാണ്….😫
ചുറ്റിനും നാട്ടുകാർ…😮
എന്റെ ഫ്രണ്ട്സും കൂടെയുണ്ട്…🤤
ഇതെന്ത് തേങ്ങായാ ദൈവമേ….😫
ഞാനെങ്ങനെ ചത്തു….
ഇനി ബോണി തന്ന ആ സാധനം ഉപയോഗിച്ചിട്ടാണോ….🤔
but how…..
🤔
‘”””” ഡോ…..
കിളി…..
പോവേണ്ട ….
വാ….. ‘””‘
അയാളെന്നെ തട്ടി വിളിച്ചു…
ഞാൻ : അതേ…. ഞാനെങ്ങനെ ചത്തേ…..
ഞാൻ: ഏഹ്…… അപ്പൊ angel ആണെന്ന് പറഞ്ഞിട്ട്….😮
ഒരു തെങ്ങയും അറിയില്ലേ….'”””‘
‘”””” ഇല്ല…..
നിങ്ങൾ മനുഷ്യർ കരുതുന്നപോലെ അല്ല കാര്യങ്ങൾ….
its totally ഡിഫറണ്ട്…..
ഞങ്ങൾക്ക് നിങ്ങളാണ് പറഞ്ഞു തരേണ്ടത്…
എങ്ങനെ ചത്തുന്ന്….. ‘””””
ഞാൻ: അയ്യേ…. ഇതെവിടത്തെ നിയമം….
””””‘ ഇതാണ് നിയമം….
ഞങ്ങളുടെ നിയമം…'”””
ഞാൻ : അതിന് തനിക്ക് പറഞ്ഞ് തരാൻ എനിക്കൊന്നും ഓർമായില്ലല്ലോ…..
‘””” അതൊന്നും താൻ പേടിക്കണ്ടാ….
ഓർമ വരാനുള്ള സാങ്കേതിക വിദ്യയൊക്കെ അങ് മേലെ ഉണ്ട്…… ‘””””
.
താൻ പോയി തന്റെ പണി നോക്ക്….'”‘”
‘”””” അതെന്ത് മറ്റെടത്തെ വർത്തമാനമാ തിരിമേനി…..
മര്യാദക്ക് വരു സഹോദര…. “”””
ഞാൻ: ഞാൻ വരില്ലെന്ന് പറഞ്ഞാൽ വരില്ല….
എനിക്കിങ്ങനെ ചുറ്റി വിലസി നടക്കണം…. ‘”””
‘”””” ഹ ഹ ഹ ……
അപ്പൊ അതാണ് പൂതി….
ശരി…
കിളി പാറും മുമ്പ് ഒന്നങ്ങോട്ടേക്ക് നോക്കോ….. ‘””‘
ഞാൻ : എവിടേക്ക്…….
‘””” ദാ….. അവിടേക്ക്….. ”””
അയാൾ കൈ ചൂണ്ടിയ ഇടത്തേക്ക് ഞാൻ നോക്കി….
യക്ഷി അമ്പലം….
അത് കണ്ടപ്പോൾ മനസ്സിൽ വല്ലാത്ത കുറ്റ ബോധവും പേടിയും ഉടലെടുത്തു….
എന്നിലെ മാറ്റം എനിക്ക് മനസ്സിലായില്ല….
പെട്ടന്ന് ശക്തിയിൽ കാറ്റ് വീശാൻ തുടങ്ങി….😫
താഴെ വീണുങ്ങി കിടന്നിരുന്ന കരിയിലകൾ പറക്കുവാൻ തുടങ്ങി….
പിന്നെയൊരു ശബ്ദവും….😨
ഒരു അലർച്ച…. 😰
ആ ശബ്ദം എന്നെ നടുക്കി….😰
അത്രക്ക് ഭയാനകം ആയിരുന്നു അത്.😨…
പെട്ടെന്ന് ആ അമ്പലത്തിന്റെ കതവ് പൊട്ടിത്തെറിച്ചു…..
ഒരു വലിയ സ്ഫോടന ശബ്ദത്തോടെ….
ഭൂമി കുലുങ്ങി ആടി…
എന്നാൽ അവിടെ നിൽക്കുന്ന മനുഷ്യർ ഇതൊന്നും കണ്ട ഭാവം പോലും കാണിക്കുന്നില്ല….
എന്തോ സ്ഥിരം സംഭവിക്കുന്ന കാര്യം പോലെ….
ഞാൻ വീണ്ടും അങ്ങോട്ടേക്ക് നോക്കി…
ആകാശം ചുവന്ന് ചോര നിറമായി…
കാർമേഘം മൂടി എങ്ങും ഇരുട്ടായി….
ആ പൊട്ടിത്തെറിച്ച വാതിലിലൂടെ കൊറേ വവ്വാലുകൾ പുറത്തേക്ക് പറന്ന് വന്നു…😰
എന്നിലെ ഭയം അതികരിച്ചു….😱
പെട്ടെന്ന് ആ അമ്പലത്തിലിന്റെ മുൻ ഭാഗത്തെ മണ്ണ് വിണ്ട് കീറി രണ്ടായി മാറി….
ആ വിണ്ട് കീറിയ മണ്ണിലൂടെ ഒരു രൂപം പുറത്തേക്ക് വന്നു….
ആ രൂപം കണ്ടതോടെ എന്റെ ശ്വാസം നിലച്ചു……😱
ഒരു വെന്തുരുകിയ ശരീരം….
നീണ്ട നഖങ്ങൾ….
കൂർത്ത പല്ലുകൾ…
ഇരുകണ്ണുകളിൽ ഒരു കണ്ണ് വെന്തു പുറത്തേക്ക് തൂങ്ങി കിടക്കുന്നു….
ഒരു കണ്ണ് ചുവന്ന് രക്തവർണ്ണമായി ജ്വലിച്ചു നിൽക്കുന്നു….
ആ രൂപം എന്നെ നോക്കി വീണ്ടും അലറി….☠️
എന്തോ എന്നെ കൊല്ലാൻ അതിയായ ആഗ്രഹം ഉള്ള പോലെ….👺
എന്റെ അടുത്തേക്ക് ഓടിവരാൻ ആ രൂപം ശ്രമം നടത്തി….
എന്നാൽ സാധിക്കുന്നില്ല….
ആരോ തടുക്കുന്ന പോലെ അതവിടേതന്നെ നിൽക്കുന്നു…..
ഞാൻ പേടിയോടെ അയാളുടെ മുഖത്തേക്ക് നോക്കി…😵
‘””‘ പേടിക്കണ്ടാ….
ഞാനുള്ളപ്പോൾ അതിന് നിന്റെ അടുത്തേക്ക് വരാൻ സാധിക്കില്ല…. ‘””
ഡാർക് angel വളരെ നിസ്സാരമായി ചിരിച്ചുകൊണ്ട് പറഞ്ഞു….
ഞാൻ: അ… അത്……
‘”””” അത് നിന്നെ കൊല്ലാൻ വെറിപൂണ്ടു നിൽക്കുന്ന ആത്മാവാണ്….. ‘”””
ഞാൻ: എന്തിന്….. 😵
‘””‘ അറിയില്ല…..😇
അതിന്റെ കാരണം നീ പറയണം…..'”””
ഞാൻ: ഞാനോ….😳
എനിക്കറിയില്ല….. ‘”””
‘””‘ നിനക്ക് അറിയാം….
അത് നീയുമായി എന്തോ ബന്ധമുണ്ട്….. ‘”””
അയാൾ പറഞ്ഞതോന്നും എനിക്ക് മനസ്സിലായില്ല….
വീണ്ടും ഞാനാ യക്ഷിയുടെ മുഖത്തേക്ക് നോക്കി…..
എന്നെ കൊല്ലുവാൻ വെറിപിടിച്ചാണ് നിൽക്കുന്നത്….
ഞാൻ: ഞാൻ ച… ചത്തില്ലേ….
ഇനി എന്നെ അത് ഉപദ്രവിക്കാനാവുമോ……..'”””
””‘ പറ്റും…..
കാരണം നിങ്ങൾ ഇരുവരും ആത്മാവാണ്….. ‘””
പുള്ളി പറഞ്ഞത് ശരിയാണല്ലോ…😧
ആ യക്ഷിടെ മുഖം കണ്ടാലേ അറിയാം….
ശരീരമില്ലാത്ത എന്റെ ആത്മാവിന്റെ ചോര കുടിക്കാനായിട്ട് കാത്തിരിക്കുവാ….
ന്നാലും എന്താവും ഞാനും ആ യക്ഷിയും തമ്മിലുള്ള ബന്ധം…..🤔
‘”””” ഹാലോ…..
ആലോചന കഴിഞ്ഞെങ്കിൽ പോകാം….
കൊറേ പണിയുണ്ട്….
നിന്റെ ഓർമയെ തിരിച്ചെടുത്ത് അടക്ക് കഴിയുന്നതിന് മുന്നേ തിരിച്ചിങ്ങോട്ട് വരണം….
അതോ യക്ഷിയുടെ വായിൽ പെടുന്നോ….'”””
ഞാൻ: ഇല്ല……
ഞാൻ വരാം…..'”””
എന്റെ മറുപടി വളരെ പെട്ടെന്നായിരുന്നു…
കാരണം ഞാനാ ആത്മാവിനെ കണ്ട്അത്രക്ക് പേടിച്ചിരുന്നു….
“’””” ഹ ഹ ഹ….. അപ്പൊ മോന് അനുസരണ ശീലം ഉണ്ട്….'””
ഞാൻ: പിന്നെ ഇമ്മാതിരി സാധങ്ങളെ കാണിച്ച പേടിക്കാതിരിക്കുമോ……
‘””” ഹമ്മ്….. എന്നാ പോര്….. ‘””‘
ഞാൻ: പോത്തിനെ എവിടെയാണ് പാർക്ക് ചെയ്തേക്കുന്നേ……
‘”””‘ പോത്തോ…….
ആഹ്…
വാ….
കാണിക്കാം…. ‘”””
അതും പറഞ്ഞ് അയാൾ ആകാശത്തിലേക്ക് പറന്നു….
കൂടെ ഞാനും….
പേരിൽ മാത്രമേ കിളി ഉണ്ടായിരുന്നുള്ളു….
ദേ ഇപ്പൊ പറക്കാനും തുടങ്ങി….
വിധി….
ആകാശം പഴയപോലെ ആയിമാറി…
പറന്ന് പറന്ന് അങ് മേലെ എത്തി…
മേഖകൾക്ക് മേലെ….
അതിലൂടെ നടക്കാനൊക്കെ പറ്റുന്നുണ്ട്….
എന്ത് സുഖം….
എന്തോ പട്ടു മെത്തയിൽ നടക്കുന്ന ഫീൽ….
ഇതിൽ കിടന്നുറങ്ങിയലോ….
വേണ്ട….
സമയമുണ്ടല്ലോ….
നടന്ന് നടന്ന് ഒരിടത്ത് എത്തി….
അവിടുണ്ടായിരുന്നു പുള്ളിയുടെ പോത്ത്….
ഒരു റോയൽ എൻഫീൽഡ്…..
പക്ഷെ കമ്പനി കൊറേ വ്യത്യാസം വരുത്തിയിട്ടുണ്ട്….
ഒരു പോത്തിന്റെ തലയാണ് അതിന്റെ ഹെഡ് ലേറ്റിന്റെ ഭാഗം…
സീറ്റൊക്കെ പഴയ പോലെ….
വേറെയും കുറെയിടത്ത് എല്ലുകൾ….
കണ്ടാലേ പേടിയാകും…
ഞാൻ: അതേ……
‘”””‘ ഹമ്മ്…. എന്തേ….. ‘”””
ഞാൻ: ഇത്…..?
‘””” ഇതാണ് വാഹനം….. ‘”””
ഞാൻ: അപ്പൊ പോത്ത്…..?
‘””” അതെന്താ കിളി……
നിങ്ങൾ മനുഷ്യർ ഡവലപ്പ് ആയ മതിയോ…..
ഞങ്ങൾക്കും വേണ്ടേ ഒരു change…..'””””
ഞാൻ: ഹോ…..
വല്ലാത്ത ചെയ്ജ് ആയിപ്പോയി…..'”””
“‘” മതി വാജകം അടിച്ചത്….
വാ വന്ന് കേറ്……”‘””
അയാൾ അതിൽ കേറി സ്റ്റാർട്ടാക്കി….
ഒരു ഇടിമുഴക്കത്തിന്റെ ശബ്ദത്തോടെ അത് സ്റ്റർട്ടായി….
ഞാനൊന്ന് നടുങ്ങി….
അതിലെ തലയോട്ടിയുടെ കണ്ണിന്റെ ഭാഗം ഒരു ചുവന്ന ലൈറ്റ് കത്തി….
വേറൊന്നും ആലോചിക്കാതെ ഞാനതിൽ കേറിയിരുന്നു…..
അങ്ങനെ ഞാൻ യാത്രയായി….
മുകളിലേക്ക്…..
ഭൂമി to heaven….
എത്ര ദൂരം കാണുമോ എന്തോ….
മുന്നിൽ കാണുന്ന മേഘങ്ങൾ ഞങ്ങൾക്ക് പോകാനുള്ള ഒരു വഴിയൊരുക്കി…
ഞാനൊന്ന് താഴേക്ക് നോക്കി…
ഹോ….😫
സിനിമയിലെ ഇങ്ങനെ കണ്ടിട്ടുള്ളു….
എത്ര ഉയരത്തിലാ ഞാനിപ്പോ…😯
ഹമ്മ്….😔
എന്തൊക്കെ കാണണം…
ഞാൻ: അതേ…..
ഞാൻ അയാളെ വിളിച്ചു..
“”” ഓഹ്…. എന്തോ….. ‘”””🙄
ഞാൻ: നമ്മൾ പോകുന്നത് വിഷ്ണു ശിവൻ ബ്രാൻമാവ് അങ്ങനെ ഉള്ളവരുടെ അടുത്തേക്ക് ആണോ…
അതോ…
പടച്ചോൻ…
യേശു….
അങ്ങനെ ആരുടേലും അടുത്തേക്ക് ആണോ…..””'”🤗
“”” സത്യം പറഞ്ഞാൽ ഇവരാരെയും എനിക്കറിയില്ല…. 😎'”””
ആ മറുപടി കേട്ട് ഞാൻ ഞെട്ടി…😮
ഞാൻ: അപ്പൊ ദൈവം ഉണ്ടെന്ന് പറഞ്ഞിട്ട്…..😮
‘””” ഇല്ലെന്ന് പറഞ്ഞില്ലല്ലോ….. ദൈവമുണ്ട്….. ‘”””🤗
ഞാൻ: സൈസിൽ പ്യുർ അകർഭക്തികളിൽ….. 😅
‘””” ഹ ഹ ഹ …… നീ നല്ല താമാശആണല്ലോ…. ‘”””☺️
ഞാൻ: ഞാൻ ചുമ്മാ…..😅
‘””‘ ഹമ്മ്….
കിളി….
ദൈവം ഒന്നേ ഉള്ളു…
പക്ഷെ പേര് എനിക്കറിയില്ല…
ഞങ്ങൾ ബോസ്സ് എന്ന് വിളിക്കും…. ‘”” 😚
ഞാൻ; ബോസ്സ്……
ഹാ….
കൊള്ളാല്ലോ കളി… 😂
അപ്പൊ ദൈവാവതാരം ഒക്കെ കള്ളമാണോ….
‘””” അല്ല….
ദൈവം അവതരിക്കും…
പലപ്പോഴായി….
ചിലത് നമ്മൾ അറിയും…
ചിലത് അറിയില്ല….
അത്രേ ഉള്ളു… ””😊
ഞാൻ: ഓഹോ…🤔
അങ്ങനെ ആണല്ലേ…. 🤗
അപ്പോ ഇപ്പോൾ പോകുന്നത് ബോസ്സിനെ കാണാൻ ആണോ…. “”‘🙄
”” അല്ലാ….
ബോസ്സിനെ ആർക്കും കാണാൻ കഴിയില്ല…
എനിക്ക് പോലും…””😐
ഞാൻ: ഛേ….😣
അതെന്താ….🙄
”” കിളി…..
ഈ ലോകം നിഷിദ്ധമാണ്…. ‘”””😊
ഞാൻ: നിഷിദ്ധമോ…..😮
‘””‘ അതേ….
ബോസ്സിന് ഞങ്ങളുടെ അറിവിൽ
20,000 കോടി ഭാര്യമാർ ഉണ്ട്…. ‘””‘😌
ഞാൻ: 20,000 കോടിയോ……😲😲😲
‘””” അതേ…..
അതിൽ നിന്നും ഉത്ഭവിക്കുന്ന ഊർജമാണ് 2000 കോടി ഗ്രഹങ്ങളിലേ ജീവനുകൾ……'”””
ഞാൻ: എന്ത്…. 2,000 കോടി ഗ്രഹങ്ങളിൽ ജീവനുകൾ ഉണ്ടോ….😨😱
എന്റെ കിളി പോകുമല്ലോ…. ‘”””
‘”””” ഹ ഹ ഹ …..🤣😂
താൻ വിചാരിക്കുന്ന പോലല്ല കാര്യങ്ങൾ….
ഭൂമിയിലെ ആൾക്കാർക്ക് പൊതുവെ ഒരു വിചാരം ഉണ്ട്….
തങ്ങളാണ് ജീവൻ അടങ്ങുന്ന ഒരേ ഒരു ഗ്രഹമെന്ന്….
നമ്മളെകൊണ്ട് ചിന്തിക്കാൻ പറ്റാത്ത അത്ര വലുതാണ് ഈ യൂനിവേഴ്സ്…..
അത് പോലെ എല്ലാവരും ബോസ്സിന്റെ മക്കളാണ്….
അതായത് നിങ്ങൾക്ക് all univers are your brothers and sisters……😂😂😂😂
ആ ഊർജമാണ് സ്ത്രീകളുടെ വയറ്റിൽ ഉത്ഭവിക്കുന്നത്…..
അത് പരിണാമം സംഭവിച്ച് കുഞ്ഞായി മാറും….””
ഞാൻ: മതി….
ഇനി ഒന്നും പറയണ്ട…..😣😣😣
എല്ലാം മനസ്സിലായി…. ‘”””
‘””” ഹ ഹ ഹ ….
ഇനി എന്തൊക്കെ മനസ്സിലാക്കാൻ കിടക്കുന്നു…. ‘””🤗
ഞാൻ: അല്ല….
അപ്പൊ നിങ്ങളോ….. ‘”” 🤔
‘””” ഞങ്ങളോ…
ഞങ്ങൾ വെറും വേലക്കാർ…..
കണക്കെടുപ്പ് പോലെ….
ഒരു ജീവനും ഒരു ജനനവും മരണവും ജന്മ ലക്ഷ്യവും നിയോഗിച്ചിട്ടുണ്ട്…..☺️
അത് കഴിഞ്ഞാൽ ഞങ്ങൾ വരും…..
കൂട്ടിക്കൊണ്ടു പോകാൻ…. ‘”””😈
ഞാൻ:ഞങ്ങളോ…?
അപ്പൊ നിങ്ങൾ ഒറ്റക്കല്ലേ…..'”””
‘””” അല്ല…..
എന്നെ പോലെ 4 ലക്ഷം കോടി ഡാർക്ക് angel ഉണ്ട്….
ഒരേ രൂപത്തിൽ…
പക്ഷെ ഒറ്റ തലച്ചോറാണ്….. ‘”””
ഞാൻ: ഓഹ്…. 😵
അപ്പൊ ഇതാണ് every think is will be connected….. “””😬
‘”””അതേ…. എല്ലാം connected ആണ്….. ”” 😇
ഞാൻ: എനിക്കിനി പുനർജന്മം ഉണ്ടാവുമോ…. 😥
‘””” വേറെ ഗ്രഹത്തിൽ…..
ഒരു ജീവിയായി….. ‘”””😜
ഞാൻ: ജീവിയായോ…. 😨
എനിക്ക് മനുഷ്യൻ ആയ മതി….. ”””😩
‘”” ഹ ഹ ഹ ….. 🤣
നിന്റെ മനുഷ്യന്റെ ജന്മം കഴിഞ്ഞു….
ഇനി നിനക്ക് വേറെ മിഷൻ വരും…. ‘”””
ഞാൻ: മിഷനോ….
‘””” അതേ…. ലക്ഷ്യം….. ‘”””
ഞാൻ: അതൊക്കെ പോട്ടെ……
എല്ലാവർക്കും ഇങ്ങനെയാണോ…. ””
””” അല്ല…..
നല്ല ഊർജത്തിൽ നിന്നും ഉണ്ടാവുന്ന ആത്മാവ് കൊറേ ജന്മം ജീവിക്കും……'”””
ഞാൻ: പക്ഷ ഭേതം………🤐🤐🤐
‘””” പക്ഷഭേതമല്ല…..
ശക്തി….. ‘”””‘👑
ഞാൻ: ശക്തിയോ…….?
‘””” അതേ…. ചില ഊർജം വളരെ ശക്തി ഉള്ളതാവും….
അതിന് നിന്നും ഒരു കുഞ്ഞായി മാറുവാൻ സാധിക്കില്ല…
അപ്പൊ അതിനെ രണ്ടായി പിരിച്ച് 2 ഊർജമാക്കും….
ഒരു ആണും പെണ്ണും…..
അതും ഇണകളായി….
കാലം അവരെ ഒന്നിപ്പിക്കും…
അതും അൽപ്പയുസ്സ്…..
എന്നാൽ അവർ 100 ജന്മം ഒരുമിച്ചു ജീവിക്കും….
പല രൂപത്തിൽ പല ജന്മമായി….'”””
ഞാൻ: അപ്പൊ ഞാനോ……
‘”””” നീ ചെറിയ ഊർജം….
2 ജന്മമേ വിധിച്ചിട്ടുള്ളൂ….. ‘””
ഞാൻ: ശേ…..😩
sad ആക്കിയല്ലോ….. ‘”””” 😭
‘””” ഹ ഹ ഹ …..
പക്ഷെ നിന്റെ മിഷൻ കൊറേപേരുടെ മരണമാണ്….. ‘””‘
അയാൾ പറയുന്നത് കേട്ട് ഞാൻ ഞെട്ടി… 😱
ഞാൻ: മരണമോ….. 😰 അതിന് ഞാനരേയും കൊന്നിട്ടില്ല….'”””😨
‘””” അത് വ്യക്തമാവാൻ നീ ഓർമകൾ വീണ്ടെടുക്കണം…. 😇
പിന്നെ നീ കാരണം നിലവിൽ
7000 ഉറുമ്പ്…
2800 പാറ്റ….
1670 കോഴി….
4700 കൊതു….
40 തേൾ
1 പാമ്പ്….
4 തവള
ജീവൻ വെടിഞ്ഞിരിക്കുന്നു….. ‘”””” 😡
ഞാൻ: എന്തോന്നടെ ഇത്….. 😵
‘”””‘ജീവന് തുല്യ വിലയാണ് കിളി……💀
അത് നിനക്ക് വഴിയേ മനസ്സിലാവും….
പിന്നെ നീ കാരണം ഇനിയും 16 മനുഷ്യർ മരിക്കാൻ പോകുന്നു….. ‘””””
ഞാൻ: 16 മനുഷ്യരോ…..😱😱😱😱
ഞാൻ ചത്തില്ലേ…
പിന്നെ എങ്ങനെ ഞാൻ കാരണം…. ‘”””
‘””””” അറിയില്ല…..
പക്ഷെ ഒന്നറിയാം….
നിന്റെ മരണമാണ് അവരുടെ മരണത്തിന് വഴി തെളിക്കുന്നത്…… ‘”””””
ഞാൻ: ഒന്നും മനസ്സിലായില്ല…..
എന്താ ഇവടെ നടക്കുന്നെ…… ‘””””
‘”””” നിയോഗം……
ദൈവ നിയോഗം…..
അഥവാ ബോസ്സിനെ മിഷൻ….
നിനക്കത് ഞാൻ മനസ്സിലാക്കി താരാം….
ആ ഓർമായൊന്ന് വന്നോട്ടെ….
നിന്റെ 24 മണിക്കൂർ കിളി പോയ ജീവിതത്തെ പറ്റി….. ‘””””
പിന്നെ സംശയമൊന്നും വായിൽ വന്നില്ല….
എന്തായാലും ഓർമ വരട്ടെ….
ഞാൻ കാരണം 16 പേർ മരിക്കുമെന്നോ….
എന്താവോ അത്….
പിന്നെ ആ യക്ഷി….😨
അത് ശാന്ത ആണോ…..
ഇവിടെ എന്തൊക്കെയാ നടക്കുന്നെ എന്റെ കൃഷ്ണ….
അല്ല… ബോസ്സേ…….😅
വണ്ടി മുന്നോട്ട് പോയി….
പോയിപ്പോയി ഭൂമിയുടെ വെളിയിൽ എത്തി….
അങ്ങനെ ഞാനും ബഹിരാകാശ സഞ്ചാരി ആയി….☺️
അല്ല…. ചത്ത് കഴിഞ്ഞാൽ എല്ലാവരും ആവുമല്ലോ….
വണ്ടിക്ക് എന്ത് സ്പീഡാ….😃
മുഖത്ത് കാറ്റ് പോലും അടിക്കുന്നില്ല….
ചത്ത ശവത്തിന് എന്തിനാ കാറ്റ്….😂😂😂😂😂
അങ്ങനെ വണ്ടി ഒരു വലിയൊരു കറുത്ത ഹോളിലേക്ക് പ്രവേശിച്ചു….
അതിൽ പ്രവേശിച്ചതും വണ്ടിയുടെ സ്പീഡ് 1000 മടങ് അതികരിച്ചു….
എന്റെ കണ്ണുകൾ പേടിയാൽ അടഞ്ഞുപോയി…
വളരെ വേഗം തന്നെ ആ ഹോൾ ഞങ്ങളെ മറ്റൊരു യൂണിവേഴ്സിൽ എത്തിച്ചു….
അതിന് നേരെ ഒരു ഗ്രഹാം കാണാം….
നിലാ വെളിച്ചവും ഇരുട്ടും ഒന്നിച്ച ഒരു കളറിൽ….
ഞാനയാളെ വിളിച്ചു…
‘””” എന്താ…. ‘”””
ഞാൻ: നമ്മൾ പോകുന്നത് സ്വർഗ്ഗത്തിലോ അതോ നരകത്തിലോ….
ഞാൻ പറയുന്നത് കേട്ട് അയാൾ പൊട്ടി ചിരിച്ചു…
ഞാൻ: താൻ എന്താടോ ചിരിക്കുന്നെ……
‘”””എടൊ കിളി……
മരിച്ചു കഴിഞ്ഞാൽ ഒറ്റ സ്ഥലത്തേക്കെ ഈ വണ്ടി പോകു…..
സ്വർഗ്ഗം…..
നരകത്തിൽ നിന്നാണ് നമ്മൾ ഇവിടെ വന്നത്….. ‘””””
ഞാൻ: ഏഹ്…..
അപ്പൊ അതാണോ നരകം…. ‘””””
‘””” അല്ല……
നിങ്ങൾക്ക് ശരീരമാണ് നരകം….
അത് നിങ്ങൾക്ക് കാമം , കൊതി , വേദന ,ആശ ,കോപം ,പ്രതികാരം ,ദുഃഖം എല്ലാം തരും…..
ഇവിടെ നിങ്ങക്ക് വെറും സന്തോഷം മാത്രമാണ്….
സത്യം പറഞ്ഞാൽ ഈ ആത്മാക്കൾക്ക് ഏറ്റവും പേടി പുനർ ജനനം ആണ്….'””””
ഞാൻ: അയ്യോ…..
അപ്പൊ പാപം ചെയ്താൽ നരകത്തിൽ പോവില്ലല്ലേ…. ‘””””
‘”””ഇല്ല….
ഈ പാപവും തെറ്റും എല്ലാം ദൈവത്തിന്റെ പ്രോഗ്രാമിങ് ആണ്…..
ഈ ജന്മത്തിൽ പാപം ചെയ്ത് സുഖിച്ചവർ അടുത്ത ജന്മത്തിൽ നരകിച്ചു ജീവിക്കും…
ഈ പാപം ചെയ്യുന്നവർ വെറും 2 വർഷമേ സ്വാഗത്തിൽ കഴിയൂ….
പിന്നെ അവർക്ക് വിധിച്ച നരക വാഴ്ചക്കായി വേറൊരു ഗ്രഹത്തിലേക്ക് പോകും….'””””
ഞാൻ: ഹോ….
ഇങ്ങാനാണ് കാര്യങ്ങൾ അല്ലെ…. ‘””
‘”” അതേ….
ബോസ്സിന് ഒരു സഹോദരൻ ഉണ്ട്….
His name is Demon king…..
The God of the hell….
പുള്ളിയാണ് നിങ്ങളുടെയും ചേർത്ത് 2000 കോടി ലോകം ഭരിക്കുന്നത്…
നിങ്ങളിൽ വേദനയും ദുഃഖവും ദേഷ്യവും പ്രതികാര ദാഹവും അവനാണ് നൽകുക…….'””””
ഞാൻ: demon king……
ഹോ….
കേട്ടിട്ടുണ്ട് അങ്ങാനുള്ള പേരൊക്കെ….
അപ്പൊ പുള്ളിയാണ് അവിടത്തെ ദൈവം…. ‘””””
‘””” അതേ…..
ഈ ഗ്രഹങ്ങളുടെ നിങ്ങളുടെ ഭൂമിയുമെല്ലാം
ചതി… വഞ്ചന…. ദൂർത്ത്… അത്യാർത്തി…
എന്നീ കാര്യങ്ങൾ കൊണ്ട് സമ്പന്നമാണ്….
അത് അവരിൽ ഉണ്ടാക്കുന്നത് ഇയാളാണ്….'”””
അപ്പൊ അങ്ങാനാണ് കാര്യങ്ങൾ…
അങ്ങനെ ആ വണ്ടി ആ ഗ്രഹത്തിലെത്തി….
ഉള്ളിലേക്ക് കടന്ന് വണ്ടിയവിടെ പാർക്ക് ചെയ്തു….
കൂടെ ഇതേ പോലെ മറ്റനേകം വണ്ടികൾ കാണാം….
ഞങ്ങൾ മുന്നോട്ട് നടന്നു….
കുറച്ചു പോയപ്പോൾ ഒരു വലിയ കിണർ കണ്ടു….
അയാൾ അതിന്റെ അടുത്തേക്ക് പോയിനിന്നു…
ഞാനും പോയി…
അതിലേക്കൊന്നു നോക്കി…
മൊത്തം ഇരുട്ടാണ്….
എത്ര ആഴമുണ്ടോ എന്തോ….
‘””” ഡോ കിളി….. ‘”””
ഞാൻ: എന്റെ പേര് അമലേഷ്….😠
‘””” ഹ ഹ ഹ …..😂😂
അതൊന്നും വിഷയമല്ല….
നിന്റെ നിക്ക് name ഇവിടെ രജിസ്റ്റർ ചെയ്തിരിക്കുന്നത് കിളി എന്നാണ്…..😂'”””
ഭേഷ്…..
അപ്പൊ ഇവിടേം ഈ പേരെന്നെ….
why boss why……
ഇയാളുടെ മോന്ത കണ്ടാൽ അടിച്ചു തല പൊട്ടിക്കാൻ തോന്നും….
ഹും……
‘”” മോനേ കിളി……. ‘”””‘😏
ഞാൻ: എന്തോ……..😅
‘”””‘ നീ ഇപ്പൊ എന്നെക്കുറിച്ച് എന്താ വിജാരിച്ചേ….. ‘”””😁
ഞാൻ: ഞാനോ…… എന്ത് വിചാരിക്കാൻ…..😅
‘”””” മോനെ കിളി…..
നീ ചത്തു….
അപ്പൊ ശരീരം നഷ്ട്ടമായി….
അപ്പൊ ഇനി നിന്റെ മൈന്റ് words എല്ലാർക്കും കേൾക്കാം…… ‘””””😁😁
ഞാൻ: ഏഹ്…..😮
അപ്പൊ എല്ലാം കേൾക്കാം…. ‘”””😥
‘””””‘ അതേ……
ഉറപ്പായും കേൾക്കും…'””””😂
ഞാൻ: ഇതെന്ത് കഷ്ടമാ…..😫
അപ്പൊ ആത്മാക്കൾക്കൊന്നും ഒരു പ്രൈവസി ഇല്ലേ ഇവിടെ….. ‘”””” 😥
‘”””” ഇല്ല…..
ഇവിടെല്ലാം ഫ്രീ മൈൻഡ് ആണ്….'”””
‘”””” അതേ…..
താൻ ഇതിനു മുന്നേ കിണറിൽ വീണിട്ടുണ്ടോ…..'”””
ഞാൻ: ഇല്ല…….
‘”””” അപ്പൊ വീണ് നോക്ക്…..'””””
അതും പറഞ്ഞ് അയാളെന്നെ ആ വലിയ കുഴിയിലേക്ക് തള്ളിയിട്ടു….
ഞാൻ അലറിവിളിച്ചു… 😫😫😫😫😫😫😫😫
ആര് കേൾക്കാൻ…..
ഇതാണെങ്കിൽ താഴെ എത്തുന്നുമില്ല….
ഒരുപാട് പോയി….
ഈ ഗ്രഹത്തിന്റെ അടിതട്ടിലേക്കണോ ഞാനീ പോണത്…..
അവസാനം ലക്ഷ്യ സ്ഥാനത്ത് എത്തി….
നേരെ പോയി താഴെ വീണു….
പക്ഷെ വേദനിച്ചില്ല….
അല്ല….
എങ്ങനെ വേദനിക്കാനാ….
ഞാൻ ചത്തില്ലേ……
താഴെ കിടന്നുകൊണ്ട് അവിടത്തെ മണ്ണിനെ നോക്കി….
നല്ല മുല്ല പൂവിന്റെ മണം….
അതും വെള്ള നിറത്തിൽ….
നല്ല സോഫ്റ്റും….
ഈ സിമന്റ് പോലെ….
സംഗതി കൊള്ളാം….
പോളി സാനം…
എന്റെ മുഖത്തിനു മുന്നിൽ രണ്ട് കാല് വന്നുനിന്നു….
with shoes….
കമ്പനി ഏതാവോ….🤐
ഞാൻ തല ഉയർത്തി നോക്കി…..😮
ഒരു വെള്ള ജുബ്ബ….🤓
പക്ഷെ നേരത്തെ കണ്ട അയാൾ തന്നെ…..😯
ഇതിനിടക്ക് ഡ്രെസ്സും മാറിയോ….
പക്ഷെ ഡാർക്ക് angel എന്നും പറഞ്ഞ് വെള്ളയും ഇട്ട് നടക്ക…..😏
‘””””” ഇത് ഞങ്ങളുടെ യൂണിഫോം ആണ്…… ‘”””
അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു…
ഞാൻ അത്ഭുതപ്പെട്ടു….
പെട്ടെന്ന് നോർമലും ആയി…..
അല്ല….. ഇവർക്ക് മൈൻഡ് വോയ്സ് കേൾക്കാല്ലോ…..
പെട്ടെന്ന് എനിക്ക് ദേഷ്യം വന്നു….
കിടന്നിടത്തുനിന്ന് ചാടി എഴുന്നേറ്റു…
ഞാൻ: ഡോ……
മനുഷ്യനെ 2മത് കൊല്ലാൻ നോക്കണോ…..'””””
ഞാൻ ചൂടായി…
‘””””” ഹേയ് ഹേയ്….. കൂൾ കൂൾ….
അത് ഞാനല്ല…. ‘”””
ഞാൻ: ഏഹ്…..
തന്നല്ലേ…. “”
“” അതേ ഞാനാണ്….
പക്ഷെ ആ ഞാനില്ലേ….
അത് ഞാനല്ല…. ‘””‘
ഞാൻ: ദേ …… സലീം കുമാർ കളിക്കല്ലേ…..
‘””” mr. കിളി…..
i can explain…..
താങ്കളെ കൊണ്ടുവന്നതും തള്ളിയിട്ടതും ഞാനാണ്…… ‘””””
ഞാൻ: അതെന്നെ അല്ലെ ഞാനും പറഞ്ഞത്….
‘””””” പക്ഷെ ആ ഞാനില്ലേ…..
അത് ശരിക്കും ഞാനല്ല….
ഞാനിടെ ആണ്….
ആ ഞാൻ അവിടെയും…. ”'””
ഞാൻ: എന്റെ ബോസ്സേ……
അല്ലേലേ കിളിയില്ല….
ഇതുങ്ങളെ അയച്ച് എന്റെ ഉള്ള കിളിയും കളയുമോ…..
‘””””എടൊ…. തനെന്തിനാ ബോസ്സിനോട് പറയുന്നേ….
ഞാൻ: ദേ…. പിന്നേം…..
മോനെ….
കുട്ടാ….
ഡാർക്ക് angelലെ….
നീ താഴെ വീണ് വല്ലോം പറ്റിയോ….'”””😢
””’ ഹോ….. മൈ….. ബോസ്സ്…….
കിളി….
ഇങ്ങോട്ട് ശ്രദ്ധിക്ക്…… ”””
ഞാൻ: ആഹ്….. ശ്രദ്ധിച്ചു….
‘”””” ഈ….. ഞാൻ…കൊറേ ഉണ്ട്….
അതൊക്കെ ഞാനാണ്….
പക്ഷെ ആ ഞാനൊന്നും ഞാനല്ല…… ‘”””
ഞാൻ: ഹും…ഹും..ഹും…😭😭😭😭😭😭😭😭😭😭😭😭😭😭😭😭
എടോ…. ചത്ത എന്നെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യാതെ….
ഈ ഞാന് ഞാന് ന്ന് പറഞ്ഞ് പറഞ്ഞ് എന്റെ റിലേ മൊത്തം പോയി…””””
‘”””” എന്റെ പൊന്ന് കിളി….
കരയാതെ…..
സത്യത്തിൽ ഈ ഞാൻ കൊറേ ഉണ്ട്…
നിന്നെ കൊണ്ടുവന്നത് എന്റെ ഒരു ഞാൻ….
അങ്ങനെ പല ഞാൻ….
പക്ഷെ ഈ എല്ലാ ഞാനും ഞാനല്ല… ‘”””
ഞാൻ: നിർത്ത് നിർത്ത് നിർത്ത്……..
അതായത്…. നിങ്ങളെ പോലെ പല ആളുകൾ…'”””
‘””” അതേ…..😁'””
ഞാൻ: ഒരേ രൂപം പല ശരീരം പക്ഷെ മനസ്സൊന്ന്…
‘””” ആഹ്….. അതെന്നെ…… ‘”””
ഞാൻ: എന്റെ ബോസ്സേ……
നമിച്ചു…..
ഇതങ് ആദ്യം പറഞ്ഞ പോരെ….. ‘”””
‘”””അതെന്നെ അല്ലെ ഞാൻ ആദ്യം മുതലേ പറഞ്ഞത്…… ‘”””
ഞാൻ: മതി…..
ഇനി ഒന്നും പറയണ്ട…..
എന്നെ എന്തോ ചെയ്യാൻ പോവല്ലേ….
അത് നടക്കട്ടെ……..'””
‘””” അതാ നല്ലത്…..
ഹോ….
എന്റെ കിളിയും പോയി…. ‘””‘
ഞാൻ: അത് ഉണ്ടായിട്ട് വേണ്ടേ….
‘””” എന്തോ…. ‘”””
ഞാൻ: ഒന്നുല്ലാ…. ഒന്ന് വേഗം പോയാൽ എനിക്ക് അടക്ക് നടക്കും മുമ്പ് അങ് പോവായിരുന്നു….
‘””” ഹ ഹ ഹ …..
പേടിക്കണ്ടാ….
ഇവിടെ 1 ദിവസം എന്നാൽ ഭൂമിയിൽ 1 മണിക്കൂറാണ്….'”””
ഞാൻ: ഹോ…..
അങ്ങനെ ആണോ…..
ന്നാ വാ…. എവടക്കാച്ച കൊണ്ടുപോ…. ‘””””
ദാ…. അതാ വഴി…. വാ…..'””
ഞങ്ങൾ മുന്നോട്ട് നടന്നു…
ഒരു വലിയ പാലം….
അതൊരു മല പോലെ മുകളിലേക്ക് പോകുന്നു….
ഞങ്ങൾ മുകളിലേക്ക് നടക്കാൻ ആരംഭിച്ചു….
ഞാൻ: അതേ……
അയാളെ ഞാൻ വിളിച്ചു…
””‘ ഹമ്മ്…. എന്തേ…….? ‘”””
ഞാൻ :ഇവിടെ ഓട്ടോ ഒന്നും കിട്ടില്ലേ….'””‘
‘””” ഓട്ടോയോ….
എന്തിന്…. ‘””
ഞാൻ: അത്രേം പോണ്ടേ…..
‘”””” ഹ ഹ ഹ ഹ …..
ഇവിടെ വണ്ടികൾ കേറില്ല….
അതൊക്കെ അങ് പുറത്ത്…. ‘”””
ഞാൻ: ഹോ…..
എത്ര ഓട്ടോ ഡ്രൈവർ ചേട്ടന്മാർ മരിക്കുന്നു….
ഒരാളെ പിടിച്ച് ഓട്ടത്തിന് വച്ചോടെ….'”””
‘”””‘ എടൊ താണോന്ന് മനസ്സിലാക്ക്….
ഇവിടെ ആരും പണിയെടുക്കാനല്ല വരുന്നത്….
നിങ്ങൾ എല്ലാരും ബോസ്സിന്റെ മക്കളാണ്….
നിങ്ങൾക്ക് അടുത്ത മിഷൻ വരുന്ന സമയം വരെ ഇവിടിങ്ങനെ സന്തോഷമായി ഇരിക്കാനാണ് ഈ സ്ഥലം….. ””
ഞാൻ: ഹമ്മ്…. ശരി…..
ഞങ്ങൾ മുന്നേറിക്കൊണ്ടിരുന്നു….
തളർച്ചയൊന്നും അനുഭവപ്പെട്ടില്ല….
ഇനി കുറച്ചു ദൂരം കൂടി….
ഞങ്ങളുടെ മുന്നിൽ ഒരു വലിയ കതവ്…..
വലുതെന്ന് പറഞ്ഞാൽ ഒരു വലിയ മലയുടെ വലിപ്പം….
എന്നാൽ വ്യത്യാസം എന്തെന്നാൽ
no മതിൽ….
no കൊട്ടാരം….
no വീട്….
only കതക്…..
വെറും കതവ് മാത്രം….
അതിന്റെ രണ്ട് സൈഡും നോക്കി….
അതിലൂടെ പോയാലും അപ്പുറത്തെത്താം….
ലെ ശിൽപ്പി… ; വെറൈറ്റി അല്ലെ…..😋
ഞാൻ: ഹാലോ…..
””’ ഓ….. പറ…… ‘””
ഞാൻ: എന്താ നിങ്ങളുടെ ശരിക്കും പേര്….
‘””””” ഞാൻ പറഞ്ഞല്ലോ….. ഡാർക്ക് angel….. ‘”””
ഞാൻ; വേറെ പേരൊന്നും ഇല്ലേ…..
‘””” ഇല്ല…. എല്ലാ ഞാനിനും ഒരേ പേരാണ്…. ‘”””
ഞാൻ: ഡാർക്ക് angel…..
വിളിക്കാൻ ഒരു സുഖമില്ല…
ദിവാകരൻ…
ശശി…
ഇങ്ങനത്തെ പേരാണ് എങ്കിൽ വിളിക്കാൻ സുഖമായേനെ….😜
‘”””” what…..???😲😲😲 ‘””””
ഞാൻ: ഏയ്…..
ഞാൻ ചുമ്മാ.പറഞ്ഞതാ…
ന്നാലും വിളിക്കാനൊരു സുഖല്ലാ….. ‘”””
‘””” എന്നാ താനൊരു പേരിട്ടോ….. ‘”””
ഞാൻ: പേരൊന്നും ഇടുന്നില്ല…..
സഹോ എന്ന് വിളിക്കാ…. ‘”””
‘”” സഹോ….
മ്മ്….
കൊള്ളാം…
അപ്പൊ അത് ഫിക്സ് ചെയ്തോ….. ‘”””‘
ഞാൻ: ok…..
അങ്ങനെ ഞങ്ങൾ ആ വാതിലിന്റെ അടുത്തെത്തി…
ഞാൻ: അതേയ്….
ഞാനയാളെ വിളിച്ചു…
‘””” എന്തോ…..?'”””
ഞാൻ : ഇതെന്താ വാതിൽ മാത്രം….?🤔
‘”””” ഹ ഹ ഹ …..😂
താൻ വിജരിച്ചപോലെ തന്നെ….
വെറൈറ്റി അല്ലെ…..😋😂'”””
ഞാൻ: ദേ സഹോ….😡
ഈ പരിപാടി നടക്കില്ലട്ടോ…. ‘”””
‘””” ഏത്….. ?””’ 😬
ഞാൻ: ഈ മൈൻഡ് വോയ്സ് വയ്ക്കൽ…
“””” ഹ ഹ ഹ ഹ ……
അതിന് ഞാനല്ലല്ലോ ആ നിയമം ഉണ്ടാക്കിയെ…
ബോസ്സ് അല്ലെ….. ‘”””😇
ഞാൻ: ന്നാലും…..
ഒരു പ്രൈവസി കിട്ടാത്ത പോലെ….. ‘”””😩
“””’ എടൊ….
തന്റെ ശരീരം ഇപ്പോഴും ഭൂമിയിൽ ഉണ്ട്….
അതാണ് ഇങ്ങനെ തോന്നുന്നത്….
അതടക്കി കഴിഞ്ഞാൽ എല്ലാം ശരിയാവും…
അപ്പൊ താനിവിടത്തെ ആളായി മാറും….. ‘”””😇
ഞാൻ: ഹമ്മ്…
ശരി….🤒
ഞാൻ ചോയ്ചേന് ഉത്തരം പറ…..'”””
‘”” കിളി…..
ഇതൊരു വാതിലാണ്….
the door of a heaven….😇
അതാണ് ഇങ്ങനെ…. ‘”””
ഞാൻ: heavanന് ഈ വാതിൽ മാത്രേ ഉള്ളോ….?😵
‘””‘ എല്ലാം ഉണ്ട്…..
വാ…..
കാണിക്കാം…. ‘””‘😝
അയാൾ അതും പറഞ്ഞ് ആ വാതിലിന്റെ അടുത്ത് പോയി….
എന്നിട്ട് അതിൽ കൈ വച്ചു…..
പെട്ടെന്ന് ആ വാതിൽ സ്വർണ്ണ നിറമായി….
അത് വെട്ടിത്തിളങ്ങാൻ തുടങ്ങി…
ഒരു വലിയ ഇരമ്പൽ ശബ്ദത്തോടെ ആ വാതിൽ തുറന്നുവരുവാൻ തുടങ്ങി….
Heavan https://imgur.com/a/fSSiW9Y
അതിന്റെ ഉള്ളിൽ നിന്നും നല്ല കടുത്ത വെള്ള പ്രകാശം പുറത്തുവന്നു….😲
വാതിൽ തുറക്കുതോറും അതിന്റെ കാഠിന്യം വർധിച്ചു വന്നു….
എനിക്ക് കണ്ണുകൾ അടക്കാൻ തോന്നിയില്ല…😲
കാരണം ആ വെളിച്ചം കണ്ണിനെ ബാധിച്ചില്ല….
പക്ഷെ ചുറ്റുമുള്ളതൊന്നും കാണ്മാനില്ല….
സഹോനെ പോലും….
അത്രക്ക് വെളിച്ചം….
പെട്ടെന്ന് എന്റെ കയ്യിൽ ഒരാൾ പിടിച്ചു….
എന്നിട്ട് എന്നെ ഉള്ളിലേക്ക് തള്ളിയിട്ടു….
ഞാനുള്ളിൽ ചെന്നിട്ട് മലർന്നടിച്ചു വീണു…..
ഞാനുള്ളിൽ പ്രവേശിച്ചപ്പോൾ തന്നെ ആ വാതിൽ അതേ ഇരമ്പലോടെ പതിയെ അടഞ്ഞു…..☹️
ചുറ്റുമില്ല വെളിച്ചം പൂർവ സ്ഥിതിയിൽ ആയി….
ഞാൻ കിടക്കുന്നത് ഒരു കർട്ടന്റെ മുകളിലാണ്…
ഞാനൊന്ന് തലപൊക്കി ചുറ്റും നോക്കി…. ഒരു കൊട്ടാരം പോലൊരു സ്ഥലം…🤤
എന്നിലെ അത്ഭുതം കൂടി കൂടി വന്നു….😲
എന്തോന്നടേയ് ഇത്…..😟
‘”””” ഡോ…….
കിളി……'”””🤓
പുറകിന്നൊരു വിളി ….
ഞാൻ തിരിഞ്ഞുനോക്കി….
വേറാര്…. നമ്മുടെ സഹോ…..
അവനെ കൊണ്ടപ്പോ എനിക്ക് കാലിയാണ് വന്നേ…😤
ആദ്യം വെള്ള ഷർട്ടും പാന്റും….
പിന്നെ വെള്ള ജുബ്ബ…
ഇപ്പോ ഇതാ കറുത്ത കോട്ടും സ്യൂട്ടും….😕
മുഖത്തെ കൂളിംഗ് ഗ്ലാസ്സിന് മാത്രം ഒരു മാറ്റോമില്ല…..😎
ഞാൻ: എടൊ……
തനെന്ത് പണിയാ കാണിച്ചേ…..
എപ്പോഴും ഇങ്ങനെ തള്ളിയിടണോ…..'”””😠
‘””” സോറി…..
പക്ഷെ ആ ഞാൻ അല്ല…
ഞാൻ വേറെ ഞാനാ…
നിന്നെ തള്ളിയിട്ടത് ഞാനാ…
പക്ഷെ ആ ഞാൻ ഞാനല്ല… ‘””””😵
ഞാൻ: മതി മതി മതി…….
ഒന്നും പറയണ്ട…..🤢
എല്ലാം മനസ്സിലായി….'”””😭
സഹോ: എന്നാ വാ പോകാം….. 😇
ഞാൻ ആ രാജകൊട്ടാരത്തിലൂടെ മുന്നോട്ട് നടന്നു…
ഞാൻ: അതേയ്….. 🤒
സഹോ: ആഹ്… എന്തോ….🙃
ഞാൻ: ഇതെങ്ങനെ ആ വാതിൽ തുറന്നപ്പോൾ ഇങ്ങോട്ട് വന്നത്…..😯
സഹോ: എടോ കിളി….😜
താൻ ഇവിടെ വരുമ്പോൾ ഈ ഗ്രഹത്തിന്റെ നിറം ശ്രദ്ധിച്ചോ….
ഞാൻ: ആഹ്….
ഒരുമാതിരി കറുപ്പും വെള്ളയും ചേർന്ന പോലെ….
സഹോ: ഈ ഗ്രഹത്തിന്റെ പേര് hea-ven എന്നാണ്….
2 ഗ്രഹങ്ങൾ ചേർത്താണ് ഈ ഗ്രഹം നിർമിച്ചത്…
ഒന്നാമത്തേത് hea….
അതായത് കറുത്ത ലോകം….
നീ ഇപ്പൊ എവിടുന്ന് വന്നോ ആ സ്ഥലം….
അതായത് യഥാർത്ഥ സ്വർഗ്ഗം….
ഇവിടെ വെളുത്ത ലോകമാണ്….
വെള്ള ആകാശം…..
പക്ഷെ ഇവിടെ പൊതുവയുള്ളത് വെളുത്ത സോഫ്റ്റായ മണ്ണാണ്….
ഞാൻ: അപ്പൊ ഞങ്ങൻ വന്നിറങ്ങിയ സ്ഥലം…?
സഹോ: അത് ഈ ഗ്രഹത്തിന്റെ മേൽ ഭാഗം….
ഈ 2 ഗ്രഹവും സ്ഥിചെയ്യുന്നത് പാതളത്തിലാണ്….
അതാണ് ആദ്യം വന്ന ഞാൻ നിന്നെ ഇവിടേക്ക് തള്ളിവിട്ടത്….
പിന്നെയുള്ളത് കറുത്ത ലോകം….
അഥവാ hea…..
അത് ven എന്ന ലോകത്തേക്കുള്ള വെറും സഞ്ചാര പാത മാത്രമാണ്….
അത് ചെന്നെത്തുന്നത് ഈ വാതിലിലേക്കും….
പിന്നെ ഇവിടേക്ക് കടക്കും….
നിങ്ങൾ താമസിക്കാൻ പോകുന്നത് ഇവിടെയാണ്….'””””
ഞാൻ: ഹോ…..
കൊള്ളാം….
എന്തിനാ എത്ര സെക്യൂരിറ്റി…..
ആത്മാക്കൾ സാക്ഷപ്പെടുമോ എന്നോർത്തണോ…..😂
സഹോ: നിങ്ങൾ ആത്മാക്കളെ ഓർത്ത് ഞങ്ങൾക്ക് പേടിയില്ല….
വാതിൽ തുറന്ന് ഓടിക്കോ എന്ന് പറഞ്ഞാലും ഒറ്റൊന്ന് അനങ്ങില്ല…..😕
ഞാൻ: പിന്നെന്തിനാ…..
സഹോ; ഇത് 👿demon king വരാതിരിക്കാൻ ആണ്…..
ഞാൻ: അയാളെന്തിനാ ഇങ്ങോട്ട് വരുന്നത്…..😟
സഹോ: കിളി……
ഈ യൂണിവേഴ്ലേ 2000 കോടി ഗ്രഹങ്ങളുടെ അധിപനാണ് demon king…..😈
ഒപ്പം ഈ ഗ്രഹത്തെ പോലെ 40000 കോടി hea-ven ഉണ്ട്…..😇
ബോസ്സ് 20000 കോടി ഗ്രഹങ്ങളുടെ ഒരു പങ്ക് demon ന് കൊടുത്തപ്പോൾ😬
40000 കോടി hea-ven ഗ്രഹങ്ങളുടെ മുഴുവൻ പങ്കും ബോസ്സ് ഏറ്റെടുത്തു….😇
അതിലും പങ്ക് വേണമെന്ന് അയാൾ ആവശ്യപ്പെട്ടപ്പോൾ ബോസ്സ് അതിന് തയ്യാറായില്ല….😒
ഞാൻ: നിക്ക് നിക്ക് നിക്ക്…….
അപ്പൊ ഈ ബോസ്സിന് demonന്റെ കയ്യിലെ ഗ്രഹങ്ങളിലും പങ്കുണ്ടോ…..
സഹോ: ഉണ്ട്….
നിങ്ങൾക്ക് ഭൂമിയിൽ കിട്ടുന്ന
‘അമ്മ , നല്ല സുഹൃത്ത് , പ്രേമം , സ്നേഹം , കരുണ ,ദയ , സഹായം , ചിരി , സഹോദരി -സഹോദരൻ , കുടുംബം ,ഭക്ഷണം…
ഇതൊക്കെ ബോസ്സിന്റെ ഡൊണേഷൻ ആണ്….
ഞാൻ: ഡോണേഷനോ……….?
സഹോ: അതായത് വരദാനം….
ഞാൻ: ഹോ ഹോ ഹോ…….
മനസ്സിലായി….
ആഹ്…. demon king ന്റെ ബാക്കി പറ…
സഹോ: അപ്പൊ demon king വഴക്കിട്ട് പോയി….
കൂടാതെ hea-ven ഒരുനാൾ സ്വന്തമാക്കും എന്നും പറഞ്ഞു….
അതിനാണ് ഈ മൂന്ന് കവജങ്ങൾ….
അയാൾക്ക് ഉള്ളിലേക്ക് വരാതിരിക്കാനുള്ള മതിൽ…..
ഞാൻ: ഹമ്മ്……
ഇപ്പൊ മനസ്സിലായി….
സഹോ: demon king ന് ഇവിടെ അധികാരം ഇല്ലാത്തതിനാൽ ഈ ലോകത്ത് കള്ളം ,ചതി, വഞ്ചന,ദേഷ്യം ഒന്നും ഉണ്ടാവില്ല…..
അതാണ് ഇതിനെ സ്വർഗ്ഗമെന്ന് വിളിക്കുന്നത്…..
അങ്ങനെ നടന്ന് നടന്ന് വേറൊരു കതവിൽ അടുത്തെത്തി…..
ഇപ്രാവശ്യം മതിലും ചുമരും ഇല്ലാത്ത വാതിൽ അല്ലാട്ടോ….
വളരെ മനോഹരമായ ഒരു സാദാ കതവ്…..
ഞാൻ : അപ്പൊ അതിന്റെ ഉള്ളിൽ പുതിയ സഹോ ആയിരിക്കും ല്ലേ സഹോ….
സഹോ: ഹ ഹ ഹ ….
ഇനി പുതിയ സഹോ വരില്ല…
നിന്റെ ഓർമ തിരിച്ച് കിട്ടി പോകുന്ന വരെ ഞാനാ….
ഞാൻ: ഏഹ്….
അപ്പൊ ഇനി നിങ്ങളാണോ….
സഹോ: അതേ….
ഇവിടെത്തെ വാർഡൻ ഞാൻ ഞാനാണ്….
ഞാൻ: ആഹ്….
എന്തേലുമാവട്ടെ….'”””
സഹോ ആ വാതിൽ തുറന്നു…
അവിടെ കണ്ട കാഴ്ച്ച എന്റെ കണ്ണിന് കുളിർമ നൽകി….😍
ശരിക്കും സ്വർഗ്ഗം…..😍
പ്രകൃതിയാൽ മുങ്ങി കുളിച്ച സ്ഥലം….. 🌼
ഒരു മനോഹരമായ കാട്….🌴
മനോഹരമായ പൂക്കൾ…🌹
കൊറേ കിളികൾ പൂമ്പാറ്റകൾ പറവകൾ പ്രാവുകൾ….🐦🕊️🦅
ഹോ….. പിന്നെ ഒരു തടാകം….💧💧💧💧💧
കണ്ണാടിപോലെ വെട്ടി തിളങ്ങുന്നുണ്ട്….🤑
ഭൂമിയിലെ പോലെയല്ല….😜
ശുദ്ധമായ ജലം….
മണ്ണിലൂടെ മേഘം പാറി നടക്കുന്നു….🤓
ഈ സിനിമയിലും ഭക്തി സീരിയലിലും കാണുന്ന പോലെ….
ദേവലോകം….😇
ഇതൊന്നുമല്ല എന്നെ ശരിക്കും അതിശയിപ്പിച്ചത്…..
അവിടെ കൊറേ ആത്മാക്കൾ ഉണ്ട്….
എന്നെ പോലെ…..
പക്ഷെ എല്ലാരും മനുഷ്യർ ആണ്….
നിൽക്കുന്നത് കൂട്ടം കൂടിയല്ല….
ഈണക്കുരുവികളെ പോലെ ഈരണ്ടു പേരായി….
ഒരു ആണും പെണ്ണുമായി….
അവരുടെ സൗദര്യം….
ഹോ….
തൃലോക സുന്ദരി സുന്ദരന്മാർ….
പക്ഷെ എല്ലാവരും നഗ്നരാണ്….
ചിലർ സംസാരിക്കുന്നു….
ചിലർ കളിക്കുന്നു…
ചിലർ തമാശ പറഞ്ഞ് പൊട്ടി ചിരിക്കുന്നു….
മാറ്റ് ചിലർ രതി ക്രിയകളിൽ ഏർപ്പെടുന്നു….🤑😲
അതും ഇത്രയും പേർ ചുറ്റുമുണ്ടായിട്ടും….
എനിക്കൽപ്പം നാണം വന്നു….
അവർ വേറെയാരെയും ശ്രദ്ധിക്കുന്നില്ല….
അവരുടെ ലോകത്ത് അവർ മാത്രം….
ഞാൻ: ഇത് സ്വർഗം തന്നെ അളിയാ…….
എന്റെ വായിന്ന് ഞാൻ പോലും അറിയാതെ ആ വാക്ക് വീണുപോയി…
സഹോ: കിളി…..
ഒരുപാട് വെള്ളമിറക്കണ്ട….😏
ഞാൻ: എന്നാലും എന്റെ സഹോ…..
ഇവരിങ്ങനെ പബ്ലിക് ആയി….😲
ശേ…..☺️
സഹോ: ok…..😤
തനിക്ക് ഇത് കണ്ട് വല്ലതും തോന്നുന്നുണ്ടോ….🙄
നാണം അല്ലാതെ….
അറപ്പ്…
കാമം…
അങ്ങനെ വല്ലതും…'”””
അപ്പോഴാണ് ഞാനത് മനസ്സിലാക്കിയത്….
എനിക്കൊന്നും ഫീലായില്ല….
സാധാരണ ഒരു വീഡിയോ കണ്ടാൽ മൂടാവും…
പക്ഷെ ഇത്….🤔
ലൈവായി കണ്ടിട്ടും എന്താ ഇങ്ങനെ…..
ഞാൻ സഹോയുടെ മുഖത്തേക്ക് നോക്കി…
സഹോ: ഒന്നും ആയില്ലാല്ലേ….
ഞാൻ ഇല്ലാന്ന് തലയാട്ടി…☹️
സഹോ: ആവില്ല….
തന്റെ ശരീരം ഭൂമിയിൽ അടക്കം ചെയ്താൽ ഈ നാണവും ഇല്ലാതെയാവും…..
ഞാൻ: അതെന്താ അങ്ങനെ…..🤤
സഹോ: ഇവിടെ കാണുന്നവർ ബോസിന്റെ ശക്തി കൂടിയ ഊർജത്തിൽ നിന്നും ഉത്ഭവിച്ചവരാണ്…
അതായത് നൂറ് ജന്മം ഒരുമിച്ച് വാഴാൻ വിധിച്ചവർ….
ഇവിടെ കാഴ്ച സുഖം ഇല്ല…
അതെല്ലാം ശരീരം ഉള്ളവർക്കാണ്….
പിന്നെ ഇത്….
അവരിലെ കാമം അവരുടെ മനസ്സിലെ പ്രണയമാണ്….
ആ പ്രണയമാണ് അവരെ രതിക്രിയായിലേക്ക് തള്ളിവിടുന്നത്….
അതും അവരുടെ ഇണയിൽ മാത്രം…..
ഞാൻ: ഓഹോ….
അങ്ങനെ ആണോ….
അപ്പൊ എനിക്കും കാണുമല്ലോ ഒരിണ….😝
സഹോ: ഹ ഹ ഹ …..🤣
ഇല്ല….
തനിക്ക് ഇണയെ നൽകിയിട്ടില്ല….
ഇവിടെ ശക്തി ഊർങ്ങൾക്ക് മാത്രമാണ് ഇണ….
ഞാൻ: ശേ…..😟
അത് വേണ്ടാർന്നു….😖
സീൻ പിടിതവുമില്ല പെണ്ണുമില്ല….
ഇതെന്ത് ലോകം…..😩
സഹോ: അതൊക്കെ തനിക്ക് പരിചിതമാവും…..
താൻ വാ….'”””
അയാളെന്നെ കൂട്ടി മുന്നോട്ട് നടന്നു…
വീണ്ടും ഒരു വാതിൽ….
അതും ഒരു വലിയ തടിയൻ മരത്തിൽ….
ഏത് മരമാണെന്ന പോലും എനിക്കറിയില്ല….
പക്ഷെ മനോഹരമായ കൊറേ പച്ച വള്ളികൾ ചുറ്റിക്കിടക്കുന്നു……
സഹോ ആ വാതിൽ തള്ളിതുറന്നു….
ഒരു വലിയ റൂം…..
ഒരു ലൈബ്രറി…..
മലകളെ പോലെ നീണ്ട് നിവർന്ന് കിടക്കുന്ന പുസ്തകങ്ങൾ…..
ശാന്തമായ സ്ഥലം….
അവിടെയും കൊറേ ആത്മാക്കൾ ഉണ്ട്….
ഈണക്കുരുവികളല്ലാട്ടോ….
വളരെ നിശബ്ദം…..
ഇതാണോ കഥകളുടെ ലോകം…..
സഹോ മുന്നിൽ നടക്കുന്നുണ്ട്….
ഞാൻ പുറകിലും…
കുറച്ചത്മാക്കൾ എന്നെ നോക്കി ചിരിച്ചു….
ഞാൻ തിരിച്ചും ഒരു ചിരി സമ്മാനിച്ചു….
ജാടയില്ല ആർക്കും…….
അവസാനമായി ഒരു സുന്ദരിയായ പെണ്ണും എന്നെ നോക്കി ചിരിച്ചു….
എന്റെ മനസ്സിൽ ആയിരം ലഡു പൊട്ടി…🤑
ഞാൻ: സഹോ…..🤓
ആ പെണ്ണ് എന്നെ നോക്കി ചിരിച്ചു….
സഹോ: തെറ്റ് ധരിക്കേണ്ട….😤
ഇവിടുള്ള ആത്മാക്കൾക്ക് പ്രണയിക്കാൻ സാധിക്കില്ല….
only friendship…. 😝
no love…. 😜
എല്ലാ ജന്മവും ഒരുമിച്ചു വാഴുന്നവർക്കെ ഈ ലോകത്ത് പ്രേമിക്കുവാനും കാമിക്കുവാനും സാധിക്കു…..'”””😌
നെഗറ്റീവ്…
ഹോ….
നെഗറ്റീവ് vibe…..
സഹോയുടെ ചുണ്ടി ഒരു ചിരി വന്നുപോയി…
ഞാൻ വിചാരിച്ചത് കേട്ടിട്ടാവും…..
പുള്ളി നേരെ പോയ്‌നിന്നത് ഒരു സ്റ്റയർക്കേസിന്റെ അടുത്താണ്….
ഞാൻ മുകളിലേക്ക് നോക്കി….
എന്റെ ബോസ്സേ…..
എന്തോന്നാ ഇത്….
പാമ്പ് വട്ടം ചുറ്റുന്ന പോലെ ആ മുറിയുടെ മുകളിലേക്ക് ചുറ്റിക്കിടക്കുന്നു കോണിപ്പാടികൾ……
അതും കണ്ണെത്താ ദൂരത്ത്….
ഒരു ലിഫ്റ്റ് വച്ചാൽ ഇങ്ങനെ കഷ്ട്ടപ്പെടണോ….
സഹോ സ്റ്റെപ്പ് കയറാൻ തുടങ്ങി….
കൂടെ ഞാനും….
അല്ല…
കേറിയല്ലേ പറ്റു….
4 മണിക്കൂർ നീണ്ട് നിന്ന യാത്ര….
അവസാനം ഏറ്റവും മുകളിലേക്കെത്തി…
ഒരു ചെറിയ റൂം….
അവിടെ ഒരു വലിയ പെട്ടിയും ഒരു ടേബിളും…
ടേബിളിൽ ഒരു കമ്പ്യൂട്ടർ….
സഹോ അതിന് മുന്നിലിരുന്ന് എന്തൊക്കെയൊ ടൈപ്പ് ചെയ്തു…..
സഹോ: നിന്റെ പ്രൊഫൈൽ കിട്ടിയിട്ടുണ്ട്….ഞാൻ വായിക്കാം…..😋
____________________________________________
അമലേഷ്…
വിളിപ്പേര് അപ്പു….😃
വട്ടപ്പേര് കിളി….😊
21 വയസ്സ്….🙂
കൂട്ടുകാർ… ______________
രാഹുൽ, ബോണി ,സാം,ശ്യം,ഇർഫാൻ….
ഡ്രഗ്സ് അഡിക്ടഡ് പേഴ്സൻ…😑
അശ്വതി അച്ചു …. lover…. in one side….😍
ഇത് വരെ പറഞ്ഞിട്ടില്ല…😆
പോസിറ്റീവ് reaction…😉
ഗോപിനാഥ്- അച്ഛൻ….😋
ശ്യാമ- ‘അമ്മ….🤗
അമല ……ചേച്ചി….🙄
ഇത് വരെ 15 പ്രൊപ്പോസൽ ചെയ്തു…😋
5 സെറ്റ്….😎
10 എണ്ണം റീജക്റ്റ്….😪
5 തേപ്പ്….🤐
നാടിനും വീടിനും പ്രത്യകിച്ചു ഗുണമൊന്നുമില്ല…..😡
നാട്ടിലെ അമ്മാവന്മാരുടെ കണ്ണിലുണ്ണി… 😩
നാട്ടിൽ മൊത്തം 12 തല്ലുണ്ടാക്കൽ…😇
സ്കൂളിൽ 19 തല്ലുണ്ടാക്കൽ….😬
കിട്ടിയ തല്ല് 325….😵
കൊടുത്ത തല്ല് 53…..🤥
നാട്ടിലെ കോഴി ….😵
വീട്ടിലെ ചെണ്ട….🤒
____________________________________________
എല്ലാം വായിച്ചുകഴിഞ്ഞ് സഹോ എന്നെ നോക്കിയൊന്ന് ചിരിച്ചു….😂
ഒരു വല്ലാത്ത ചിരി….🤣
സഹോ: കൊള്ളാല്ലോ നിന്റെ പ്രൊഫൈൽ….😅
ഞാൻ: ഇതൊരുമാതിരി മറ്റെടത്തെ പണിയായിപ്പോയി….😟
സഹോ: ഹ ഹ ഹ …..🤣
ഇതാണ് മോനെ സ്വർഗ്ഗത്തിലെ ആത്മാവിന്റെ പ്രൊഫൈൽ……😇
ഞാൻ: വല്ലാത്ത ചെയ്ത്തായിപ്പോയി….😠😠😠
അതിന് ശേഷം അതിൽ ഏതോ ഓപ്ഷൻ ക്ലിക്ക് ചെയ്തപ്പോൾ ഇവിടുള്ള പെട്ടിയിൽ ലൈറ്റ് കത്താൻ തുടങ്ങി….😧
സഹോ അവിടുന്ന് എഴുന്നേറ്റ് എന്റെ അടുത്തേക്ക് വന്നു….
സഹോ: കിളി…..
നിന്നെ ഞാൻ 24 മണിക്കൂർ ജീവിപ്പിക്കാൻ പോവാ….
അതായത് നിന്റെ ഓർമ നിഷ്ട്ടമായ ആ സെക്കന്റ് മുതൽ…..
പിന്നെ വേറൊരു കാര്യം…
ജീവിച്ചിരുന്ന നീ കണ്ടതും ചെയ്തതും കാണാനും ഫീൽ ചെയ്യാനും നിനക്ക് പറ്റു….
നിന്റെ വിധി തിരുത്താൻ നിനക്കാവില്ല….
ഇവിടെ നീ വെറുമൊരു കാണി മാത്രമായിരിക്കും….'”””
കൊറേ മനസ്സിലായി കൊറേ മനസ്സിലായില്ല….
നോക്കാം….
സഹോ ആ പെട്ടിയുടെ കുറച്ചു ബട്ടണിൽ അമർത്തി…
അപ്പോഴാ പെട്ടി തുറന്ന് വന്നു…
അവനെന്നെ പിടിച്ച് അതിന്റെയുള്ളിൽ കേറ്റി….
അവിടൊരു ചെയർ ഉണ്ടായിരുന്നു….
സഹോ: അവടിരിക്ക്…..
അവനെന്നോട് പറഞ്ഞു….
ഞാനതിൽ ഇരുന്നു…
ഇരുന്നപ്പോഴേ അതിലില്നിന്ന് ഒരു ബെൽറ്റ് വന്ന് എന്റെ കയ്യും കാലും വയറുമെല്ലാം ബന്ധിച്ചു….
ഞാനെന്താ എന്നർത്തത്തിൽ സഹോയെ നോക്കി…
അവനൊന്നുമില്ല എന്നർത്തത്തിൽ തലയാട്ടി ആ ബോക്സിന്റെ ഡോർ ക്ലോസ് ചെയ്തു….
പിന്നെന്തൊക്കെയോ ശബ്ദം……..
ഞാനിരുന്നു കസാര കറങ്ങാൻ തുടങ്ങി….
പോകെ പോകെ വേഗതയും കൂടാൻ തുടങ്ങി….
ഒപ്പം ഞാനും….
ഒന്നുമൊരു പിടിയുമില്ല….
തല കറങ്ങാൻ തുടങ്ങി….
തലവേദന…..
തലകറക്കം….
ഒക്കെ വന്നുകൊണ്ടിരിക്കുന്നു….
ചത്താലും ഇതൊക്കെ വരോ…
എന്റെ കണ്ണുകൾ അടയാൻ തുടങ്ങി….
പതിയെ ഞാൻ മയക്കത്തിലേക്ക് പോയി…..
ഓർമകളുടെ ലോകത്തേക്ക്…..
തുടരും…
അടുത്ത പാർട്ട് lsd അടിച്ച് കിളിപോയ ഇടത്തുന്നിന്ന് തുടങ്ങാം…..
Lot of love
Demon king❤️
Comments:
No comments!
Please sign up or log in to post a comment!