യുഗം 8

നൽകുന്ന എല്ലാ പ്രോത്സാഹനങ്ങൾക്കും നന്ദി. എല്ലാ പാര്‍ടുകളിലും മുടങ്ങാതെ കമ്മന്‍റും ലയ്ക്കും തന്നു എനിക്ക് എഴുതാനുള്ള ഊര്‍ജം നല്‍കുന്ന പ്രിയ കൂട്ടുകാര്‍ക്കായി .

രണ്ട് വനിത കോൺസ്റ്റബിൾസ് താങ്ങി പിടിച്ചുകൊണ്ടു വരുന്ന സ്ത്രീ, വേച്ചു വേച്ചു ഒരു പുതപ്പിൽ ചുറ്റി വിതുമ്പി കൊണ്ട് ജീപ്പിനടുത്തേക്ക് നടക്കുന്നു. “ഹേമ,” മീനാക്ഷിയുടെ അമ്മ. “അജയേട്ടാ ഇവർ?”. “ആഹ് ഇവരായിരുന്നു ഇന്നലെ അവന്മാരുടെ അത്താഴം, കടിച്ചു കുടഞ്ഞിട്ടുണ്ട്. ഒരു റേപ്പ് എന്ന് വേണമെങ്കിൽ പറയാം. എന്താടാ.” “ഏട്ടാ ഇത്,……………ഇത് ഇതാണ് ഹേമ മീനാക്ഷിയുടെ അമ്മ.” പറഞ്ഞതും അജയേട്ടൻ തിരിഞ്ഞു നോക്കി, ഇതാണോ നിന്റെ ജീവിതം കുളം തോണ്ടിയ താടക,……….ദൈവം ഉണ്ടെടാ മോനെ ദൈവം ഉണ്ട്. അല്ലേൽ ഈ കാഴ്ച നീ ഇപ്പൊ കാണുവോ.” എന്റെ കൈ കൂട്ടി പിടിച്ചാണ് അജയേട്ടൻ അത് പറഞ്ഞത്. എനിക്ക് പെട്ടെന്നെന്തോ പോലെ ആയി, ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാഴ്ച്ച.

“ഇവരെങ്ങനെ ഇവിടെ,വന്നു.” “അവന്മാരുടെ റൂമിൽ ഉണ്ടായിരുന്നതാ അകത്തു കേറിയപ്പോൾ പകുതി ബോധത്തിൽ അവന്മാരും ബോധവും തുണിയുമില്ലാതെ നിലത്ത് ഇവരും, ഒന്ന് വിരട്ടിയപ്പോൾ ഒരുത്തൻ അവരുടെ മരുമോനാണെന്നു അറിഞ്ഞു,…………അങ്ങനെ നോക്കുമ്പോൾ മീനാക്ഷിയുടെ കേട്ട്യോൻ നല്ല ബെസ്റ്റ് മരുമോന്‍, എസ് പി ഇപ്പോൾ വിളിച്ചായിരുന്നു രണ്ടു കൊമ്പത്തുള്ളവരുണ്ട് അവന്മാരെ ഊരിയിട്ടു മറ്റവന്റെ പെടലിക് വെച്ച് കൊടുത്തോളാൻ പറഞ്ഞു. അവനാണെങ്കില്‍ ഒരു മണ്ടനാണെന് തോന്നുന്നു കേസും ഏറ്റു വല്യ ആളെ പോലെ നിപ്പുണ്ട്. “അജയേട്ടാ ഇവരെ ഇവരെ ഊരി തരാൻ പറ്റുവോ?”. “എന്തൊന്നാ!”. “ഇവരെ കേസിൽ നിന്ന് ഊരാൻ അജയേട്ടനെക്കൊണ്ട് പറ്റുവോ”. പേടിയോടെ ആണ് ഞാൻ ചോദിച്ചത്. മറുപടിയും അങ്ങനെ തന്നെ ആയിരുന്നു. “നിനക്ക് എന്തിന്റെ കടിയാടാ കഴുവേറി, നിനക്ക് ഇത്രയും ഒണ്ടാക്കി തന്ന ഈ തേവിടിച്ചിയെ, ഇപ്പോൾ ദൈവമായിട്ടാ ഇങ്ങനെ പെടുത്തിയെ അപ്പൊ ഊരി കൊടുക്കണം പോലും. നടക്കില്ല.” “അജയേട്ടാ എനിക്ക് മനസിലാകും അനുഭവിച്ചത് ഞാനാ, പക്ഷെ എട്ടു വര്ഷം മുൻപ് ഇതുപോലെ ഒരവസ്ഥ ഒരു പെണ്ണിന് ഉണ്ടാവാതെ നോക്കിയപ്പോഴാ ഞാൻ അകത്തു പോയത് ഇപ്പോൾ അവളുടെ അമ്മ അതെ അവസ്ഥയിൽ, ഞാൻ ചെയ്യുന്നത് തെറ്റാണോ ശെരിയാണോ എന്നൊന്നും എനിക്കറിയില്ല പക്ഷെ ഉള്ളിൽ എന്നോ അമ്മ ഓതി തന്ന മനുഷ്യത്വം ആവണം വിട്ടിട്ടു പോരാൻ തോന്നുന്നില്ല.”

“നീ ഒരു മൈരും പറയണ്ട എനിക്കൊന്നും കേൾക്കേം വേണ്ട,…….നിന്നെ കാത്തു നിനക്ക് വേണ്ടി ജീവിക്കുന്ന രണ്ട് പെണ്ണുങ്ങളുണ്ടിപ്പോൾ അവരെ കുറിച്ച് നീ ആലോചിക്കുന്നുണ്ടോ.

” “ഞാൻ ഇവരെ കൂടെ താമസിപ്പിക്കാനൊന്നും പോണില്ല ഈയൊരാവസ്ഥയിൽ ഇവിടെ വിട്ടിട്ടു പോവാൻ തോന്നണില്ല.” “നീ പറയുന്നതൊന്നും നടക്കില്ല ഹരി, ഇവരെ ഇതിൽ നിന്ന് എങ്ങനെ ഊരാനാ ഒന്നെങ്കിൽ സാക്ഷി അല്ലെങ്കിൽ കൂട്ടുപ്രതി ഇതിലേതെങ്കിലും ഒന്നിൽ അവരെ ഇവന്മാര് പെടുത്തും. പിന്നെ എങ്ങനാ.” അജയേട്ടന്‍റെ സംസാരത്തില്‍ കുറച്ചു മായം വന്നു . അതോടെ ആളൊന്നു തണുത്തെന്നു തോന്നി, പിന്നെ ആലോചനയായി.

കുറച്ചു ആലോചിക്കേണ്ടി വന്നു പക്ഷെ വഴിയും തെളിഞ്ഞു. “അജയേട്ടൻ അവരോടു സംസാരിക്ക് ഇവരെ ഈ കേസിൽ ഉൾപ്പെടുത്തുന്നത് അവർക്ക് തന്നെ വേലി ആവുമെന്ന് പറ, സാക്ഷി ആക്കിയാലും പ്രതി ആക്കിയാലും എപ്പോഴെങ്കിലും കേസിൽ തിരിഞ്ഞാൽ അവർക്ക് പ്രെശ്നമാകും എന്ന് പറഞ്ഞാൽ അവരൊന്നു ഒതുങ്ങും.” “നീ പറയുന്നത് എനിക്ക് മനസിലായി പോകേണ്ട വഴിയും അറിയാം, നോക്കട്ടെ പക്ഷെ ഇതിന്റെ പേരിൽ നിന്നെ സ്നേഹിക്കുന്ന അവളുമാർക്ക് വേദനിച്ചാൽ ദൈവം പോലും പൊറുക്കില്ല.” “എനിക്കറിയാം അജയേട്ടാ ഇവരെ ഇപ്പോൾ ഇതിൽ നിന്നും ഒന്ന് ഊരി കൊടുക്കണം അത്രേ ഉള്ളു. എനിക്കിട്ടു തന്നതിനെല്ലാം അവർ ഇപ്പോൾ അനുഭവിക്കുന്നുണ്ട്.” അജയേട്ടൻ കുറച്ചൊന്നു ആലോചിച്ചു പിന്നെ ഒന്ന് ശ്വാസം വലിച്ചു വിട്ടിട്ട് തിരിഞ്ഞു നടന്നു. അവർ ഇതൊന്നും അറിയാതെ തല കുമ്പിട്ടു ജീപ്പിൽ ഇരിക്കുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു.

എന്റെ തലയിൽ വണ്ട് മൂളുന്ന പോലുള്ള സ്വരം ചെവിയിൽ കൂർത്തു കയറി. ചെയ്യുന്നത് ശെരിയാണോ തെറ്റാണോ എന്നറിയാത്ത അവസ്ഥ, കുറ്റബോധം എന്നെ വരിഞ്ഞു മുറുക്കി തുടങ്ങി. അൽപ സമയത്തിന് ശേഷം അജയേട്ടൻ ഇറങ്ങി വരുന്നത് കണ്ടു, അവരിരുന്ന ജീപ്പിനടുത്തു ചെന്ന് വനിതാ പോലീസുകാരോട് എന്തോ പറയുന്നതും, ജീപ്പിൽ നിന്ന് അവരെ ഇറക്കി ഞാൻ ഇരുന്ന ജീപ്പിനടുത്തേക്ക് കൊണ്ട് വന്നു. “വണ്ടിയിലേക്ക് കേറടി നായിന്റെ മോളെ.” ജീപ്പിന്റെ പുറകിൽ പകച്ചു നിന്ന അവരെ നോക്കി അജയേട്ടൻ അലറി, എന്നോടുള്ള ദേഷ്യവും അവരിൽ തീർത്തു എന്ന് എനിക്ക് മനസിലായി. ഞെട്ടിപ്പിടിച്ചു ജീപ്പിൽ കയറിയ അവരുടെ തേങ്ങൽ ജീപ്പിന്റെ പിന്നിൽ നിന്ന് മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു. ജീപ്പിന്റെ മുമ്പിൽ വന്നു ബോണറ്റിൽ തട്ടി അജയേട്ടൻ എന്നോട് പുറത്തു വരാൻ കണ്ണ് കാണിച്ചു.

“നീ പറഞ്ഞ പോലെ തന്നെ ഇവരെ ഞാൻ ഊരിയിട്ടുണ്ട്, അവർക്കും കൂടുതൽ പേരെ ഉൾപ്പെടുത്താൻ താല്പര്യമില്ല അവർക്ക് അവനെ മാത്രം പൂട്ടിയാൽ മതി എന്ന ഒരു രീതിയിൽ ആ സംസാരിച്ചത്,………………….പക്ഷെ ഇവിടുന്ന് ഇവരെയും കൊണ്ട് പോവുന്നതിനു മുൻപ് നീ എനിക്ക് ഒരു കാര്യം ഉറപ്പ് തരണം.
” എന്റെ കണ്ണിൽ നോക്കി തികച്ചും കനത്ത ശബ്ദത്തിലാണ് അജയേട്ടൻ സംസാരിച്ചത്. “നീ പ്രതീക്ഷ നൽകി ഒരു പുതിയ ജീവിതം കൊടുത്ത രണ്ട് പേരുണ്ടിപ്പോൾ, നിനക്ക് വേണ്ടി ജീവിക്കുന്ന രണ്ട് പാവം പെണ്ണുങ്ങൾ. ജീവിക്കാൻ അവർക്ക് മുന്നിലുള്ള ഒരേയൊരു വെട്ടം നീയാ,….ഇവർക്ക് വേണ്ടി നീ അവരെ മറന്നു പോകരുത്…..അതുറപ്പു തരാൻ നിനക്ക് കഴിയുമെങ്കിൽ മാത്രം നിനക്ക് ഇവരെ ഇവിടെ നിന്ന് കൊണ്ട് പോവാം.” “എന്നെ അത്രയുമെ അജയേട്ടൻ മനസിലാക്കിയിട്ടുള്ളോ,…. എന്റെ ഗംഗയെയും വസുവിനെയും എനിക്ക് വിട്ട് കളയാൻ പറ്റുമെന്നു തോന്നുന്നുണ്ടോ, അവരില്ലാതെ എനിക്കൊരു ജീവിതം മുൻപോട്ടു ഉണ്ടാവുമെന്ന് തോന്നുന്നുണ്ടോ, ജയിലിൽ നിന്നിറങ്ങിയപ്പോൾ ഒരു ജീവിതം ഞാൻ കണ്ടിരുന്നു ഞാൻ ആഗ്രഹിച്ച, ജീവിതം സ്നേഹിച്ച പെണ്ണിന്റെ ഒപ്പം ഉള്ള ജീവിതം, പക്ഷെ കൺമുമ്പിൽ അത് കത്തി തീർന്നപ്പോൾ എനിക്ക് ആർഹിക്കുന്നതിലും വലിയ ജീവിതം എനിക്ക് നൽകിയത് ആഹ് രണ്ട് പേരാ എന്റെ ജീവനേക്കാൾ വലുതാ എനിക്കവർ, അവരില്ലാതെ ഒരു ജീവിതം,..ഹ്മ്മ് അതിലും നല്ലത് ഞാൻ ഇവിടെ സ്വയം തീരുന്നതാ….ഇവർ ഒരിക്കലും അവരെ എന്നിൽ നിന്നകറ്റില്ല, ഇവരെ തിരിച്ച് അവരുടെ വീട്ടിൽ എത്തിക്കുന്നതോടെ ഇവരുമായുള്ള എന്റെ പ്രതികാരം തീരും, ഞാൻ അനുഭവിച്ചതിലും കൂടുതൽ ഇവർ എപ്പോഴേ അനുഭവിച്ചു കഴിഞ്ഞിട്ടുണ്ടാകും. വീണു കിടക്കുന്നവരോട് ഞാൻ പകരം വീട്ടുമ്പോൾ അത് അതിനു ചേർന്നതായിരിക്കണ്ടേ.” പറഞ്ഞു തീർന്നപ്പോൾ നെഞ്ചിൽ നിന്നു ഒരു ഭാരം ഇറക്കി വെച്ച പോലെ. എന്റെ തോളിൽ ഒന്ന് തട്ടി ചിരിയോടെ അജയേട്ടൻ തിരിച്ചു നടന്നു. ഞാൻ നേരെ ജീപ്പിലേക്കും കയറി, പുറകിൽ അപ്പോഴും കൂനിക്കൂടി തല കുമ്പിട്ടു എങ്ങലടിച്ചു അവർ ഇരിക്കുന്നുണ്ടായിരുന്നു. ഒന്നും മിണ്ടാൻ ഞാനും നിന്നില്ല ജീപ്പ് സ്റ്റാർട്ട് ചെയ്ത് അധികം വൈകാതെ ഞാൻ ഫാം ഹൗസിലേക് വണ്ടി എടുത്തു. വണ്ടി ഓടിക്കുമ്പോഴും ചിന്ത പലയിടത്തായി വിഹരിച്ചു കൊണ്ടിരുന്നു എടുത്ത തീരുമാനത്തിൽ തെറ്റുണ്ടോ, ഇവരെ ഞാൻ ഇപ്പോൾ സഹായിക്കേണ്ട കാര്യം ഉണ്ടോ. ചോദ്യങ്ങൾ എന്റെ ഉള്ളിൽ ഈർച്ചവാളുകളായി രൂപം കൊണ്ടു. ഗംഗയെയും വസുവിനെയും കുറിച്ച് ആലോചിക്കുമ്പോഴേ എന്തെന്നില്ലാത്ത പേടി. അവരോടു പറയണോ വേണ്ടയോ എന്നുള്ള ചിന്ത എന്നെ വല്ലാതെ അലട്ടുന്നുണ്ട്. പക്ഷെ പറഞ്ഞാൽ അവരുടെ പ്രതികരണം എന്താവും എന്ന് ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല, വരുന്നിടത് വെച്ച് കാണാം എന്ന തീരുമാനത്തിൽ ഞാൻ യാന്ത്രികമായി വണ്ടി ഓടിച്ചു. ഒരിക്കലും ഗംഗയും വസുവും ഇല്ലാതെ ഒരു ജീവിതം ഇനി എനിക്ക് ചിന്തിക്കാൻ കഴിയില്ലായിരുന്നു.
ഫാം ഹൗസിന്റെ മുന്നിൽ ജീപ്പ് നിർത്തി ഇറങ്ങി. പുറകിൽ അപ്പോഴും ഏങ്ങലടി കേൾക്കാമായിരുന്നു. “ഇറങ്,”

എന്റെ സ്വരം കേട്ട് ഞെട്ടി മുഖമുയർത്തിയ അവരുടെ കണ്ണിൽ ആദ്യം അത്ഭുതവും പിന്നെ തിങ്ങി നിറഞ്ഞ സങ്കടവും കുറ്റബോധവും കളിയാടി. ഏങ്ങലടി ഉയർന്ന നിലവിളി ആയി പരിണമിച്ചു. “മുതല കണ്ണീർ എനിക്ക് കാണണ്ട, ഇറങ്ങാൻ നോക്ക്.” എന്റെ സ്വരം എനിക്കുപോലും അപരിചിതമായിരുന്നു. ഒന്ന് വിറച്ച അവർ പേടിയോടെ ചെറു വിതുമ്പലുമായി പുറത്തേക്ക് ഇറങ്ങി. പുറത്തു നടക്കുന്നതിന്റെ ഇതിവൃത്തം അറിയാതെ മല്ലി ഞങ്ങളെ നോക്കി വാതിക്കൽ നിൽക്കുന്നുണ്ടായിരുന്നു. “ഇത് യാര്, ഇവറുക്ക് എന്ന ആച്,” മല്ലി എന്റെ പുറകിൽ ഒരു പുതപ്പിൽ മുഖം നിറയെ ചുവന്ന പാടുമായി നിൽക്കുന്ന ഹേമയെ നോക്കി എന്നോട് ചോദിച്ചു. “ഞാൻ എല്ലാം പറയാം മല്ലി, ഇപ്പോൾ ഇവരെ കൂട്ടി കൊണ്ട് പോ ഉടുക്കാനും കഴിക്കാനും എന്തെങ്കിലും കൊടുക്ക്.” ഞാൻ അകത്തേക്ക് കയറിയപ്പോൾ കരഞ്ഞു കലങ്ങിയ കണ്ണും വീർത്ത മുഖവുമായി നിന്ന ഹേമയെ മല്ലി ചുറ്റി പിടിച്ച് അകത്തേക്ക് കൊണ്ടുപോയി. ഒരു താങ്ങ് കൊതിച്ചിരുന്ന പോലെ അവർ മല്ലിയുടെ മേലേക്ക് ചാഞ്ഞു. അകത്തു സോഫയിൽ ഞാൻ ഇരുന്നു, മല്ലി അവരുമായി ഞാൻ കിടക്കാറുള്ള മുറിയിലേക്ക് പോയി. അല്പം കഴിഞ്ഞ് എന്റെ മുമ്പിലൂടെ അടുക്കളയിലേക്കും അവളുടെ മുറിയിലേക്കുമെല്ലാം പോയി വന്നു കൊണ്ടിരുന്നു. തിരിച്ചു മുറിയിലേക്ക് കയറുമ്പോൾ കയ്യിൽ തുണിയും കോഫിയും ഭക്ഷണവുമൊക്കെ ഉണ്ടായിരുന്നു. എന്നെ ഇടയ്ക്ക് നോക്കി കൊണ്ടാണ് അവൾ പോവാറുള്ളതും എന്നിൽ നിന്നും ഒരുത്തരം അവൾ പ്രതീക്ഷിക്കുന്നുണ്ട്. പക്ഷെ ഞാനും ഇവിടെ അറിയാത്ത ചോദ്യത്തിന് ഉത്തരം തേടി കൊണ്ടിരിക്കുകയായിരുന്നു. ഗംഗയെയും വസുവിനെയും നടന്നതെല്ലാം അറിയിക്കണോ വേണ്ടയോ എന്നുള്ള ആശയകുഴപ്പത്തിലായി. ഒടുവിൽ എന്ത് തന്നെ ആയാലും അവരോടു തുറന്നു പറയണം എന്ന തീരുമാനം എടുത്തു. ലാൻഡ് ഫോണിൽ ഗംഗയെ വിളിക്കുമ്പോൾ എങ്ങനെ ഈ കാര്യം പറയും എന്ന വാക്കുകൾക്കായി പരതുകയായിരുന്നു ഞാൻ. “ഡാ ചെക്കാ, എന്താടാ പെട്ടെന്നൊരു വിളി, രാവിലെ വല്ലതും കഴിച്ചോ നീ.” “ഗംഗേ…” എനിക്ക് മറുപടി ആയി വിളിക്കാൻ അവളുടെ പേര് മാത്രമേ പുറത്തു വന്നുള്ളൂ. “എന്താ ഹരി എന്ത് പറ്റി നിന്റെ സൗണ്ട് എന്താ വല്ലാതെ ഇരിക്കുന്നെ നിനക്ക് വയ്യേ,.” എന്റെ സ്വരത്തിന്റെ ഇടർച്ച പോലും മനസിലാക്കി എനിക്ക് വേണ്ടി ആവലാതിപ്പെടുന്ന ഇവളോട് എല്ലാം പറഞ്ഞില്ലെങ്കിൽ അത് ഞാൻ ചെയ്യുന്ന ഏറ്റവും വലിയ തെറ്റാവുമെന്നു ഇപ്പോഴെനിക്കറിയാം.
ഞാൻ നടന്നതെല്ലാം അവളോട് പറഞ്ഞു. പറഞ്ഞു കഴിഞ്ഞപ്പോൾ ആശ്വാസം കൈവന്നെങ്കിലും അവളുടെ പ്രതികരണം എന്താവും എന്നോർത്തു ഭയവും വന്നു നിറഞ്ഞു.പക്ഷെ വിപരീതമായി എന്നെ എതിരേറ്റത് അവളുടെ നീണ്ട നിശബ്ദത ആയിരുന്നു. “ഗംഗേ…പ്ലീസ്… എന്തെങ്കിലും പറ, ഞാൻ ചെയ്തത് തെറ്റായി പോയോ….സോറി,….സോറി..നീ മിണ്ടാതിരിക്കല്ലേ എന്തേലും ഒന്ന് പറ.” അവസാനം എന്റെ സ്വരം വിറച്ചു പോയിരുന്നു. “ഹരിക്കുട്ടാ ഉമ്മാ….ലവ് യൂ….. ശ്ശൊ ഞാൻ അവിടെ ഇല്ലാണ്ടായി പോയല്ലോ ഇല്ലേൽ കെട്ടിപ്പിടിച്ചു ഒരുമ്മ തന്നെനെ.

അവളുടെ മറുപടി സത്യത്തിൽ എന്നെ ഞെട്ടിച്ചു, പെണ്ണിന്റെ ഉള്ളിൽ തുളുമ്പുന്ന സന്തോഷം നിറഞ്ഞൊഴുകി തൊട്ടത് എന്റെ നെഞ്ചിലായിരുന്നു. അവൾ അവിടെ തുള്ളി ചാടുകയാണോ എന്ന് പോലും എനിക്ക് തോന്നിപ്പോയി. “ഗംഗേ നിനക്ക്………….നിനക്ക് എന്നോട് ദേഷ്യമില്ലേ, ഞാൻ ചെയ്തത്.” “തെറ്റല്ല….ശെരി……..ശെരിയാണ്. ഇപ്പോഴല്ലേ നീ ശെരിക്കും ജയിച്ചെ അവർ നിന്നോട് ഇത്രയും ചെയ്തിട്ടും നീ അങ്ങനൊരു അവസ്ഥയിൽ അവരെ അവിടെ കുറ്റപ്പെടുത്താനോ അവഹേളിക്കാനോ നിൽക്കാതെ രക്ഷിച്ചില്ലേ അപ്പോഴല്ലേ ഹരി നിന്റെ വില എന്താണെന്നു അവർ തിരിച്ചറിഞ്ഞത്. നീ ഇപ്പോൾ എന്റെ ഉള്ളിൽ എവിടെയോ ആണ് എനിക്ക് കാണാൻ കൊതിയാവുക വേഗം വരുവോ.” “എന്റെ പെണ്ണേ ഇത്രയും നേരം ഞാൻ ഇത് മനസ്സിലിട്ടു ഉരുകുകയായിരുന്നു. നീ ഇതെങ്ങനെ എടുക്കുമെന്ന് അറിയാതെ.” “പോടാ ദുഷ്ടാ ന്നെ ഇത്രയായിട്ടും നിനക്ക് മനസിലായില്ലല്ലേ.” പരിഭവം നിറച്ചു ഇത്തിരി കൊഞ്ചലോടെ ആണ് പെണ്ണ് പറഞ്ഞത്. “സോറി ഉമ്മാ ലവ് യൂ……… നീ എന്റെ അല്ലെ മുമ്പിൽ ഒരു മുഴുവൻ ജീവിതം തന്നെ ഇല്ലേ മനസിലാക്കാൻ.” “ഹ്മ്മ് സോപ്പ് ഇടണ്ട ട്ടൊ,.. പിന്നെ നീ അവരോടു സംസാരിച്ചോ എങ്ങനാ എന്താ എന്നൊക്കെ, അവരുടെ അവസ്ഥ എന്താ ഇപ്പോ.” “എനിക്കറിയില്ല ഞാൻ ഒന്നും ചോദിച്ചുമില്ല അവരൊന്നും പറഞ്ഞുമില്ല വന്നപ്പോൾ മുതൽ കരഞ്ഞോണ്ടിരിപ്പുണ്ട്, കള്ള കണ്ണീരാണോന്നാർക്കാറിയാം. ഇവിടെ ഇപ്പൊ മല്ലി നോക്കുന്നുണ്ട്.” “ശ്ശൊ ഈ ചെക്കനെ കൊണ്ട് ഞാൻ തോറ്റൂലോ ന്റെ തേവരെ…………….മ്മ്മ നീ ഒരു കാര്യം ചെയ് ഈ ഫോണിൽ എനിക്ക് അവരെ ഒന്ന് തരുവോ ഞാൻ സംസാരിച്ചോളാം.” “അത് വേണോ ഗംഗകുട്ടി.” “വേണം പോയി വിളിച്ചോണ്ട് വാ ചെക്കാ.” വാശി അറിയാവുന്നത് കൊണ്ട് ഞാൻ പിന്നെ തർക്കിക്കാൻ നിന്നില്ല. എങ്കിലും നെഞ്ചിൽ ഒരു തണുപ്പ്, മല പോലെ വന്നത് എലി പോലെ പോയതിന്റെ ഒരു സന്തോഷം. ഫോൺ വെച്ച് നേരെ മുറിയിലേക്കു ചെന്നു. മല്ലി എന്തോ ആവശ്യത്തിന് അടുക്കളയിൽ ആയിരുന്നു. റൂമിന്റെ വാതിൽ തുറന്ന എന്നെ എതിരേറ്റത്. കയ്യിൽ ബ്ലേഡുമായി ഇടം കൈയിലെ ഞരമ്പ് മുറിക്കാൻ ഒരുങ്ങുന്ന ഹേമയായിരുന്നു. ഒറ്റ കുതിപ്പിന് കൈയിൽ പിടിച്ചു മുഖം അടച്ചൊന്നു കൊടുത്തു. തഴമ്പ് നിറഞ്ഞ കൈയുടെ ആക്കത്തിൽ അവർ ബെഡിലേക്ക് മറിഞ്ഞു വീണു. എനിക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. അവരപ്പോഴും ബെഡിൽ കമിഴ്ന്നു കിടന്നു കരയുന്നുണ്ട്. “എത്ര കിട്ടിയാലും ഞാൻ പഠിക്കില്ല, അവിടെ തീരേണ്ട നിങ്ങളെ രക്ഷിച്ചു ഇവിടെ കൊണ്ടുവന്ന എന്റെ കുത്തിക്കഴപ്പിന് എനിക്ക് ഇത് തന്നെ കിട്ടണം. എന്റെ പേര് കൂടി എഴുതി വെച്ചിട്ട് ചാവാൻ നോക്കാർന്നില്ലേ. അപ്പോഴല്ലേ നിങ്ങൾക്ക് മോക്ഷം കിട്ടൂ. മോള് കാരണം ഉണ്ടായിരുന്ന ജീവിതം പോയികിട്ടി കൂടെ എട്ടു വർഷവും, ഇനി തള്ളയായിട്ടു കുറക്കണ്ട നിങ്ങളെ റേപ്പ് ചെയ്തത് ഞാൻ ആണെന്ന് കൂടി എഴുതിവെച്ചിട്ടു ചാവ്. എന്റെ ബാക്കി ജീവിതം കൂടി തീരുമാനം ആവട്ടെ.” ഉള്ളിൽ ഉരുണ്ട് കൂടിയ സങ്കടം മുഴുവൻ പറഞ്ഞു തീർക്കുമ്പോഴും. അവർ തിരിയാതെ കിടന്ന് എങ്ങലടിക്കുകയായിരുന്നു. എനിക്കവിടെ പിന്നെ നില്ക്കാൻ തോന്നിയില്ല.

നേരെ പുറത്തു വന്നു. അവിടെ ഫാം ഹൗസിന്റെ പുറകിലൂടെ ഞാൻ നടന്നു, പുറത്തു തണുപ്പായിരുന്നെങ്കിലും ഉള്ളിൽ കനൽ എരിയുന്നുണ്ടായിരുന്നു. വെട്ടുകല്ല് വെട്ടി ഉണ്ടാക്കിയ ചെറിയ പാതയിലൂടെ കുറച്ചപ്പുറം കണ്ട ഉയർന്നു കാണുന്ന പറയിലേക്ക് ഞാൻ നടന്നു. തേയില ചെടികൾ വശങ്ങളിൽ നുള്ളാൻ പാകത്തിലുണ്ട്, ഉള്ളിൽ ദേഷ്യമാണോ സങ്കടമാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ, ഉച്ച കഴിഞ്ഞതെ ഉള്ളു അതു കൊണ്ട് തണുപ്പിന് ശമനം ഉണ്ട്. പാറയിൽ കയറി ഞാൻ കുറച്ചു നേരം ഇരുന്നു, ഇവരെ എത്രയും വേഗം വീട്ടിലാക്കണം എന്റെ ഈ തലവേദനയ്ക്ക് അതെ ഉള്ളൂ പരിഹാരം. അല്പനേരം ഒന്ന് മയങ്ങി. തണുപ്പ് ചെവിയിലൂടെയും മൂക്കിലൂടെയും അരിച്ചു കയറാൻ തുടങ്ങിയപ്പോഴാണ് ഉണർന്നത്. ഒന്നടങ്ങിയ മനസ്സുമായി ഞാൻ തിരികെ നടന്നു, ഡോർ തുറന്നു അകത്തു കയറിയതും മല്ലി വന്നു. “ഗംഗ അമ്മാ ഫോൺ പണ്ണാറ് അന്ത അമ്മാകിട്ടേ റൊമ്പ നേരം പെസണെ.” “ഹ്മ്മ് അവരവിടെ എന്നിട്ട്.”

“തൂങ്ങിയാറ് ഇത് വരേയ്ക്കും അഴുന്തിട്ട് താ ഇരുന്തേ ഇപ്പൊ താ തൂങ്ങിയാരു, എന്നാ ഹരി പ്രച്‌നെ അവര്ക്ക് എന്നാ ആച്ചു.” ഇവളോട് പറയാതിരുന്നിട്ട് വലിയ കാര്യമൊന്നുമില്ലാത്തത് കൊണ്ട് അവരെ ഹോട്ടലിൽ വെച്ച് കണ്ടതും അവിടുന്നു കൂട്ടികൊണ്ട് വന്നതുമെല്ലാം പറഞ്ഞു. മല്ലി എല്ലാം മൂളികേട്ട് നിന്നു പിന്നെ എന്റെ കൈകൂട്ടി പിടിച്ച ശേഷം തിരിഞ്ഞു നടന്നു. ഞാൻ റൂമിന്റെ ഡോർ അല്പമൊന്നു അകത്തി നോക്കി എന്താ അവസ്ഥ എന്നറിയാൻ. മല്ലിയുടേതാണെന്നു തോന്നുന്നു ഒരു കരിനീല ബ്ലൗസും ഒറ്റമുണ്ടുമുടുത്തു അവർ കട്ടിലിൽ ഉറങ്ങുന്നു. മേലെ ഇട്ടിരുന്ന തോർത്ത് ഇളകി ചുരുണ്ട് കിടപ്പുണ്ട്, വശം ചെരിഞ്ഞു കിടന്ന അവരുടെ മാംസളമായ കൊഴുത്ത അടിവയറും ഒരു തുടം എണ്ണ കൊള്ളുന്ന പൊക്കിളും ബ്ലൗസിൽ ഒതുങ്ങാതെ പുറത്തേക്ക് ചാടി കിടന്ന മുലകളും എനിക്ക് കാണാമായിരുന്നു. പക്ഷെ വെളുത്ത ദേഹത്തു മുഴുവനും അങ്ങിങ്ങായി പല്ലിന്റെയും നഗത്തിന്റേയും പാടുകൾ ചുവന്നു തിണർത്തു കിടക്കുന്നു കവിളിൽ ഞാൻ അവസാനം കൊടുത്ത അടിയിൽ എന്റെ വിരൽ പാടുകളും. ക്ഷീണവും വേദനയും ആയിരിക്കണം ആഴത്തിലുള്ള നിദ്രയിലായിരുന്നു അവർ. പതിയെ ഡോർ ചാരി ഞാൻ ഹാളിലെ സോഫയിൽ വന്നിരുന്നു. അപ്പോഴാണ് മല്ലി തിരികെ വന്നത്. “ഉങ്കൾ വന്താൽ ഗംഗ അമ്മ ഫോൺ പണ്ണാ സോണ്ണാർ.” “ഹ്മ്മ്.” മല്ലി തിരികെ പോയതും ഞാൻ ഗംഗയെ വിളിച്ചു. “ഹലോ ഗംഗേ.” “ഗംഗയല്ല വസൂവാണ്.”

“വസൂ ഞാൻ…..” “വേണ്ട ഗംഗ എല്ലാം എന്നോട് പറഞ്ഞു…..നാളെ നീ അവരെയും കൂട്ടി ഇങ്ങു വരണം.” “വസൂ അതെന്തിനാ ഞാൻ………ഞാനവരെ വീട്ടിൽ വിട്ടോളാം.” “നീ പറയുന്നത് കേൾക്ക് ഹരി നാളെ നീയും അവരും ഇവിടെ വരണം. എസ്റ്റേറ്റിലെ കാര്യങ്ങൾ നീ ആൾക്കാരെ ഏല്പിച്ചിട്ടുണ്ടല്ലോ അപ്പോൾ അത് നോക്കണ്ട, രാവിലെ ടാക്സി എടുത്ത് പോര്.” വസുവിന്റെ വാക്കുകൾ എന്നിൽ ഭയം വളർത്തി, “വസൂ എന്നോട്….എന്നോട് ദേഷ്യാണോ.” “എനിക്ക് നിന്നോട് ദേഷ്യപ്പെടാൻ കഴിയുവോ നിനക്ക് തോന്നുന്നുണ്ടോ എനിക്കതിന് കഴിയുന്ന്. ഇപ്പോൾ നീ ന്നോട് ഒന്നും ചോദിക്കല്ലേ നീ നാളെ വാ ഹരി, പ്ലീസ്.” വസുവിന്റെ ശബ്ദത്തിലെ ഇടർച്ച തുളച്ചത് എന്റെ നെഞ്ചയിരുന്നു. “വസൂ കരയല്ലേ സോറി. പ്ലീസ് കരയല്ലേ.” “ഇല്ലടാ നീ നാളെ വാ.”

“വസൂ , ഗംഗ?.” “അവളിവിടൊണ്ട് ബാക്കി എല്ലാം നാളെ പറയാം.” എന്റെ മനസ്സിൽ വീണ്ടും ചിന്തകൾ ഉരുണ്ട് കൂടി നാളെ ഇവരെയും കൂട്ടി ചെല്ലാൻ പറഞ്ഞതെന്തിനാവും, വസൂ എന്തിനാ കരഞ്ഞത്. തലക്ക് ആകെ വട്ടു പിടിക്കാൻ തുടങ്ങി. അവിടെ നില്ക്കാൻ തോന്നിയില്ല ജീപ്പെടുത്തു ടൗണിലേക്കിറങ്ങി, അജയേട്ടനെ കഴിയുമെങ്കിൽ ഒന്ന് കാണണം എന്നുണ്ടായിരുന്നു. സ്റ്റേഷനിൽ എത്തിയപ്പോൾ ആള് ബിസി ആണെന്ന് മനസിലായി, പിന്നെ ടൗണിലും പരിസരത്തും ചുറ്റി തിരിഞ്ഞു അപ്പോഴാണ് അവർക്ക് ഉടുക്കാൻ ഡ്രസ്സ് ഒന്നുമില്ലാത്ത കാര്യം ഓര്മ വന്നത്, ഒപ്പം നാളെ പോണെങ്കിലും ഉടുപ്പ് വേണോല്ലോ. ഒരു തുണിക്കടയിൽ കയറി പ്രായവും ഏകദേശ വണ്ണവും പറഞ്ഞപ്പോൾ അല്പം അയഞ്ഞ രീതിയിലുള്ള ചുരിദാർ വാങ്ങി ഒപ്പം അതിനു പറ്റിയ പാന്റും, ഇന്നെറിന്റെ അളവറിയാത്തത് കൊണ്ട് അത് വാങ്ങാൻ നിന്നില്ല. ഇരുട്ട് വീണു തുടങ്ങിയപ്പോഴാണ് തിരികെ പോവാൻ തീരുമാനിച്ചത്. സ്റ്റേഷന് മുന്നിൽ എത്തിയപ്പോൾ അജയേട്ടനെ തിരക്കി. കുറച്ചു കഴിഞ്ഞ് ആള് വന്നു, രാവിലെ കസ്റ്റഡിയിൽ എടുത്ത മീനാക്ഷിയുടെ ഭർത്താവിനെ കോടതിയിൽ ഹാജരാക്കാനുള്ള എഴുത്തും കുത്തും നടക്കുവാണെന്നു പറഞ്ഞു. നേരത്തെ പറഞ്ഞപോലെ ഇവനെ ഇട്ടു കൊടുത്ത് അവന്മാർ ഊരി, ഇവനിപ്പോഴും കാര്യമറിയാതെ അവന്മാർ പെടുത്തിയതാണെന്നറിയാതെ ഇരിപ്പുണ്ട്. മിക്കവാറും റിമാൻഡ് ചെയ്യും, ഇവനെ പെടുത്തിയവന്മാരുടെ ഗുണം വെച്ച് നോക്കിയാൽ മിക്കവാറും ഇവന് വേണ്ടി ആരും വരുമെന്ന് തോന്നുന്നില്ല. അജയേട്ടന്റെ സംസാരത്തിൽ നിന്നും ഇത്രയും എനിക്ക് ഏറെക്കുറെ മനസിലായി. “ഇന്ന് രാത്രി പോരുന്നുണ്ടോ, നാളെ ഞങ്ങൾ പോവുവാ.” “ഇല്ലെടാ ഇന്ന് രാത്രി ഒരു കോമ്പിങ് ഉണ്ട് കഴിയുമ്പോൾ വൈകും, മല്ലി പെണ്ണിനോട് കാക്കണ്ട എന്ന് പറഞ്ഞേക്ക്. ആഹ് നാളെ എത്തിയിട്ട് വിളിച്ചു പറയണം, നോക്കട്ടെ ഒരു രണ്ട് ദിവസം കഴിഞ്ഞ് ഞാൻ അങ്ങോട്ടു വരാൻ നോക്കാം.” അജയേട്ടൻ തിരിച്ചു പോയപ്പോൾ ഞാനും വണ്ടി എടുത്തു. ഫാം ഹൗസിൽ എത്തിയപ്പോഴേക്കും ശെരിക്കും ഇരുട്ടി. അകത്തേക്ക് കേറിയപ്പോൾ എന്റെ ഒപ്പം പ്രതീക്ഷിച്ച ആളെ കാണാത്തത് കൊണ്ടാവാം മല്ലിയുടെ മുഖം വാടി, പെണ്ണ് കുളിച്ചു മുടിയൊക്കെ വിടർത്തിയിട്ട് അജയേട്ടനെ പ്രതീക്ഷിച്ചു നില്കുവായിരുന്നു എന്ന് വ്യക്തം. “ഇന്ന് വരാൻ പറ്റില്ലെന്ന് പറഞ്ഞു.” ഞാൻ പറഞ്ഞത് മനസിലായപ്പോൾ മല്ലി പതിയെ ചന്തി ഇളക്കി അകത്തേക്ക് പോയി. ഞാൻ റൂമിനടുത്തേക്ക് നടന്നു വാതിൽ തുറന്നു കയറിയപ്പോൾ പെട്ടെന്ന് എന്നെ കണ്ട് അവർ ഞെട്ടി. ബ്ലൗസ് അഴിച്ചു മുലയിലെ പാടുകൾ നോക്കുകയായിരുന്നു അവർ. ഒരു നിമിഷ നേരത്തേക്കാണെങ്കിൽ കൂടി കൊഴുത്തു വെളുത്ത മുലയും തുറിച്ചു നിന്ന ബ്രൗൺ മുലക്കണ്ണും അതിൽ കടി കൊണ്ട പാടും ഞാൻ കണ്ടു.

“സോറി ഞാൻ പെട്ടെന്ന് ഓർത്തില്ല.”

ബോധം തിരിച്ചു വന്നപ്പോൾ ഞാൻ പെട്ടെന്ന് തിരിഞ്ഞു നിന്നു. ബ്ലൗസ് എടുത്ത് കൊഴുത്തു ചാടിയ മുലകൾ മറക്കാനെന്നോണം അവർ പെട്ടെന്ന് എടുത്തു പിടിച്ചു. എങ്കിലും മറയിൽ നിന്നും പുറത്തു ചാടി മുലയുടെ കൊഴുപ്പ് പുറത്തു കാണാമായിരുന്നു.

“ഇതിൽ കുറച്ചു ഡ്രസ്സ് ഉണ്ട്. പാകമാവുമോ എന്നറിയില്ല.” കയ്യിൽ ഉണ്ടായിരുന്ന കവർ അവിടെ മേശയിൽ വെച്ച് ഞാൻ പുറത്തേക്കിറങ്ങി. ശ്ശെ മോശമായി പോയി ഒന്ന് തട്ടിയിട്ട് കേറിയാൽ മതിയായിരുന്നു. “ഹരി സപ്പാട് പോടലാമ.” മല്ലി വന്നു ചോദിച്ചു ഇന്നിനി വേറെ ഒന്നും ഇല്ലാത്തത് കൊണ്ട് ഞാൻ എടുത്തോളാൻ പറഞ്ഞു. മല്ലി അത് കേട്ട് റൂമിലേക്ക് ചെന്നു ഹേമയോടും ചോദിച്ചു. പിന്നെ തിരികെ വന്നു. “അന്ത അമ്മവുക്ക് വേണാന്ന് സൊന്നാര്.” ഞാൻ അത് കേട്ട് എഴുന്നേറ്റു ചെന്ന് റൂമിൽ ഒന്ന് തട്ടി പിന്നീട് അകത്തേക്ക് എത്തി നിന്നു. “ഭക്ഷണത്തിനോട് അവജ്ഞ തോന്നേണ്ട കാര്യമില്ല, ഇവിടെ ആരും അത്താഴപട്ടിണി കിടക്കുകയും വേണ്ട. മല്ലി വിളമ്പി വെക്കും കഴിക്കണം.” അത്രയും പറഞ്ഞു ഞാൻ തിരികെ വന്നിരുന്നു. ഞാൻ പറഞ്ഞത് കേട്ടത് കൊണ്ടാവണം മല്ലിയും അനുകൂല ഭാവത്തിൽ തലയാട്ടി ചിരിച്ചു കൊണ്ട് പോയി. “അമ്മ വാങ്കോ സപ്പിടലാം.” വിളമ്പി വെച്ച ശേഷം മല്ലി വിളിച്ചു പറഞ്ഞു.വിളമ്പി കഴിഞ്ഞപ്പോൾ അവളെയും ഞാൻ പിടിച്ചു കഴിക്കാനിരുത്തിയിരുന്നു. ഹേമയുള്ളത് കൊണ്ടാവണം മല്ലി ഒരു തോർത്തെടുത്തു മാറിന് മുകളിൽ ഇട്ടിട്ടുണ്ട്. അല്പം കഴിഞ്ഞ് റൂമിനു പുറത്തേക്ക് ഹേമ വന്നു ഞാൻ വാങ്ങിയ കൂട്ടത്തിലുണ്ടായിരുന്ന ഒരു ഇളം നീല നയ്റ്റി ആയിരുന്നു വേഷം അല്പം അയഞ്ഞ ടൈപ്പ് ആയിരുന്നു. മുഖത്തിപ്പോൾ പഴയ ഭയവും ആശങ്കയുമൊന്നുമില്ല അല്പം സ്വസ്ഥത കൈ വന്നതായി തോന്നി. തല കുനിച്ചു പിടിച്ചാണ് നടന്നത്. “പറവായില്ലയെ ആളെ മാറിട്ടാം പോലിറ്ക്ക്.” മല്ലിയുടെ കമെന്റിൽ ഹേമയൊന്നു ചൂളി പെട്ടെന്ന് കണ്ണുയർത്തിയപ്പോൾ എന്റെ കണ്ണുമായി ഒന്നിടഞ്ഞു. അപ്പോൾ തന്നെ ജാള്യത്കൊണ്ട് മുഖം താഴ്ത്തി. “വാ ഇങ്കെ ഉക്കാറുങ്കമ്മ.” മല്ലി വിളിച്ചപ്പോൾ അവർ പതിയെ നടന്നു വന്നു. ഉള്ളിൽ ബന്ധനമൊന്നും ഇല്ലാതിരുന്നതിനാലാവണം, അയഞ്ഞ നയ്‌റ്റിക്കടിയിൽ മുലകൾ തുള്ളി തുളുമ്പി. മല്ലിയുടെ വശം വന്നിരുന്നപ്പോഴും അവർ തല ഉയർത്തിയില്ല. മല്ലി തന്നെ വിളമ്പി കൊടുത്തു. കഴിക്കുമ്പോഴും മറ്റും മല്ലിയുടെ കലപില സംസാരത്തിന് മൂളി കൊടുത്തതല്ലാതെ മറിച്ചൊന്നും ചോദിക്കുകയോ പറയുകയോ ചെയ്തില്ല. രാത്രി അധികം ഒന്നും ചെയ്യാനില്ലാതിരുന്നത് കൊണ്ട് ഞാൻ ഹാളിലെ സോഫയിൽ കിടന്നു നാളത്തെ കാര്യങ്ങളെ കുറിച്ചോർത്തു എപ്പോഴോ നിദ്രയിലാണ്ടു. രാവിലെ തല ഭാഗത്തു ഇരുന്നടിച്ച ഫോൺ ആണ് ഉണർത്തിയത്. എടുത്തപ്പോൾ അജയേട്ടനാണ് പോകാനുള്ള ടാക്സി അങ്ങേരു ഏർപ്പാടാക്കിയിട്ടുണ്ട് 8.30 നു വണ്ടി എത്തുമെന്ന് പറഞ്ഞു. ഞാൻ നോക്കുമ്പോൾ സമയം 7.30 പിന്നെ എല്ലാം പെട്ടെന്നായിരുന്നു ഞാൻ വേഗം റെഡി ആവാൻ തുടങ്ങി, മല്ലിയോട് ഹേമയെ വിളിക്കാനും റെഡി ആവാനും പറയാൻ പറഞ്ഞു. റൂമിൽ ഹേമയുണ്ടായിരുന്നത് കൊണ്ട് ഞാൻ മല്ലിയുടെ റൂമിലെ ബാത്റൂമാണ് ഉപയോഗിച്ചത് വൃത്തിയിൽ തന്നെ അവൾ അത് സൂക്ഷിക്കുന്നുണ്ട്. രാവിലെ പോകണം എന്ന് പറഞ്ഞത് കുറച്ചു വൈകി പോയിട്ടും മല്ലി രാവിലത്തെ കഴിപ്പിച്ചിട്ടെ ഉള്ളൂ എന്ന വാശിയിൽ അടുക്കളയിൽ കയറിയിരുന്നു. കുളിച്ചു ഡ്രെസ്സും മാറി ഡൈനിങ്ങ് ടേബിളിൽ ഇരുന്നു, എന്ത് മായാജാലം കാണിച്ചോ എന്തോ ഇരുന്നപ്പോൾ ചൂട് പുട്ടും മുട്ടക്കറിയും മല്ലി കൊണ്ട് വന്നു വെച്ചു. ഞാൻ അത്ഭുതത്തോടെ അവളെ നോക്കിയപ്പോൾ ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ മല്ലിപ്പെണ്ണു എന്നെ നോക്കി. “അമ്മ ഇങ്കെ വാ നേരം പോകുത്.” മല്ലി റൂമിലേക്ക് നോക്കി വിളിച്ചു കൂവി.

റൂമിൽ നിന്ന് ഗ്രീൻ കളർ ചുരിദാറിൽ ഹേമ ഇറങ്ങി വന്നു. 45 നു മുകളിൽ പ്രായമുണ്ടെങ്കിലും ഇപ്പോഴും അവർ സുന്ദരിയാണ്. ഞങ്ങളെ കണ്ടപ്പോൾ ആഹ് കണ്ണുകളിൽ നാണം. പിന്നെ വന്നിരുന്നു. “വെക്കത്തുക്കുള്ള കാലം എല്ലാം കളമ്പിയില്ലേയാ.” മല്ലിയുടെ കളിയാക്കലിൽ മുഖം കുറച്ചൂടെ താഴ്ന്നു. ഇന്നലത്തേക്കാളും മനസ്സിന്റെ പിരിമുറുക്കം ഒന്നഴിഞ്ഞിരുന്നു, എന്ത് വന്നാലും ആർക്കു വേണ്ടിയാണെങ്കിലും ഒരിക്കലും പിരിയില്ല എന്ന എന്റെ തീരുമാനം മാത്രം മതിയായിരുന്നു ഇനി മുന്പോട് എനിക്ക്. അതുകൊണ്ട് തന്നെ ഇപ്പോഴുള്ള ഒന്നും എന്നെ അലട്ടുന്നുണ്ടായിരുന്നില്ല. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് പുറത്ത് കാറിന്റെ ഹോണടി കേട്ടത്. പിന്നെ ഞങ്ങൾ രണ്ടും വേഗം കഴിച്ചു തീർത്തു. ബാഗും എടുത്ത് കാറിൽ വെച്ച് മല്ലിയോട് യാത്ര പറഞ്ഞു. മല്ലി ഹേമയെ ചേർത്ത് പിടിച്ചു ഒന്നമർത്തി പിന്നെ എന്തോ പറഞ്ഞിട്ട് കണ്ണ് തുടച്ചു കൊടുത്തു. കാറിൽ ഞാൻ മുമ്പിൽ ഡ്രൈവറിനോടൊപ്പവും ഹേമ പിറകിലുമാണിരുന്നത്. യാത്രയിലൂടെനീളം ഞങ്ങൾ ഒന്നും സംസാരിച്ചില്ല, ഇടയ്ക്ക് പുറകിലെ സീറ്റിൽ നിന്ന് അമർത്തിയ വിതുമ്പൽ കേൾകാം. കാറിൽ വെച്ച് മറ്റൊരാളുടെ മുമ്പിൽ ഒന്നും വേണ്ട എന്നുള്ളത് കൊണ്ട് ഞാൻ പറയാനും നിന്നില്ല. “ഹരി എന്നെ വീട്ടിൽ ഇറക്കിയാൽ മതി, ഞാൻ… ഞാൻ പോക്കോളാം ഇപ്പൊ തന്നെ എനിക്ക് വേണ്ടി, ഇനിയും,……ഞാൻ ദ്രോഹിച്ചിട്ടല്ലേ ഉള്ളൂ എന്നിട്ടും എന്നെ ആഹ് അവസ്ഥയിൽ ഇട്ടിട്ടു പോയില്ലല്ലോ അത് മതി. ഇനിയും ഞാൻ കാരണം ഹരിക്ക് ഒന്നും നഷ്ടപ്പെടേണ്ട. കരച്ചിൽ പിന്നെയും കൂടിയപ്പോൾ ഡ്രൈവർ എന്നെ നോക്കി. “ഇപ്പോ ഒന്നും ആലോചിക്കണ്ട ഇപ്പോൾ ഞാൻ ജീവിക്കുന്നത് പോലും അവർക്ക് വേണ്ടിയാ അവർ പറഞ്ഞു കൊണ്ട് വരാൻ അത് കൊണ്ട് ഞാൻ ചെയുന്നു അങ്ങനെ കരുതിയാൽ മതി.” പിന്നെ ഒന്നും അവർ പറഞ്ഞില്ല. വീട്ടിലേക്കുള്ള വഴി കടന്നതും എനിക്ക് എന്തെന്നറിയാത്ത ഒരു അവസ്ഥ കൈവന്നിരുന്നു. കാറിന്റെ സൗണ്ട് കേട്ടിട്ടാവണം രണ്ടും. കോലായിൽ എത്തി, പതിവിനു വിപരീതമായി സാരിയാണ് വേഷം. കാർ നിന്നതും ഞാൻ ഇറങ്ങി, ഗംഗ ഓടി വന്നു എന്നെ നോക്കി ചിരിച്ചു ഒന്ന് കണ്ണ് അടച്ചു കാണിച്ചു പിന്നെ പുറകിലെ ഡോർ തുറന്നു ഹേമയെ കൈ പിടിച്ചു ഇറക്കി. ഞാൻ ഒന്നും ശ്രെദ്ധിക്കാൻ പോയില്ല, കോലായിൽ തൂണിൽ ചാരി എന്നെ നോക്കി വസൂ നിൽപ്പുണ്ടായിരുന്നു. “നിങ്ങൾ കഴിച്ചോ ഭക്ഷണം എടുക്കട്ടേ.” എന്റെ കയ്യിൽ നിന്നും ബാഗ് വാങ്ങി എന്റെ കൈയിൽ ചുറ്റി പിടിച്ചു അകത്തേക്കു കയറ്റിയാണ് വസൂ ചോദിച്ചത്. “വസൂ കാര്യം പറ ഇവരെ എന്തിനാ ഇങ്ങോട്ടു കൂട്ടാൻ പറഞ്ഞത്.” “തിളക്കല്ലേ കുട്ടാ എല്ലാം പറയാന്നെ.” അപ്പോഴേക്കും ഗംഗ അവരെയും കൂട്ടി അങ്ങോട്ടു വന്നു വസൂനെ നോക്കി, വസൂ കണ്ണ് കാണിച്ചപ്പോൾ അവരെയും കൂട്ടി മുകളിലേക്ക് പോയി. അവരപ്പോഴും തല കുനിച്ചു പിടിച്ചാണ് പോയത്. “ഹരി……..ഓരോരുത്തർക്കും നല്ല കാലവും മോശം കാലവും ഉണ്ടാവും, മോശം കാലത്ത് ചിലപ്പോൾ എടുക്കുന്ന നല്ല തീരുമാനം പോലും നാശത്തിനായെ ഭവിക്കൂ.” “വസൂ ഫിലോസഫി ക്ലാസ് എനിക്കിപ്പോൾ ആവശ്യമില്ല അവരെ ഇവിടെ നമുക്കിടയിൽ കൊണ്ട് വന്നതെന്തിനാ എന്നെ എനിക്കറിയേണ്ടതുള്ളു.” “നീ എന്തിനാ അവരെ ആഹ് അവസ്ഥയിൽ കണ്ടപ്പോൾ രക്ഷിച്ചത് അതുപോലെ തന്നെ ഇതും.”

മുകളിൽ നിന്നിറങ്ങി വന്നു ഗംഗയാണ് അതിന് മറുപടി തന്നത്. “അത് പരിചയം കൊണ്ടും ആഹ് അവസ്ഥ കണ്ടും തോന്നിയ ഒരു സാഹതപത്തിൽ നിന്ന് ചെയ്തു. അത് കഴിഞ്ഞില്ലെ ഇനിയെന്ത്.” “ഇല്ല കഴിഞ്ഞില്ല.” “നിങ്ങൾക്ക് രണ്ടു പേർക്കും അവരുമായുള്ള പരിചയം ഞാൻ മൂലമാണ് ഞാൻ പറഞ്ഞില്ലേ അത് വിട്ടേക്കാൻ പിന്നെന്താ വസൂ.” “അങ്ങനെ വിടാൻ ഒക്കില്ല വസൂ.” കൈ എളിയിൽ കുത്തി എന്നെ കളിയാക്കുന്ന പോലെ ആയിരുന്നു ഗംഗയുടെ ചോദ്യം. “ഗംഗ എന്തിനാ ഇപ്പൊ ഇങ്ങനെ, നിന്നോട് ഞാൻ ഇന്നലെ എല്ലാം പറഞ്ഞതല്ലേ അപ്പോൾ ഒന്നും സാരമില്ല എന്ന് പറഞ്ഞില്ലേ.” വസുവിന്‍റെയും ഗംഗയുടെയും സംസാരത്തിൽ എനിക്കെവിടെയോ ചില അസ്വാരസ്യങ്ങൾ അനുഭവപെട്ടു തുടങ്ങിയിരുന്നു. “നീ എല്ലാം പറഞ്ഞില്ലല്ലോ.” “എന്ത് പറഞ്ഞില്ലെന്നു, ഇന്നലെ ഇവരെ അവിടുന്ന് കണ്ടത് മുതൽ എല്ലാം ഞാൻ പറഞ്ഞില്ലേ.” “ഇല്ല നിനക്ക് മീനാക്ഷിയെ ഇപ്പോഴും ഇഷ്ടമാണെന്ന കാര്യം നീ പറഞ്ഞില്ല, ആഹ് ഇഷ്ടം ഉള്ളിലുള്ളത് കൊണ്ടാണ് ഇവരെ ഇന്നലെ രക്ഷിച്ചതെന്നും നീ പറഞ്ഞില്ല.” “ഗംഗേ ഇഷ്ടം ഉണ്ടായിരുന്നു അന്ന് ആഹ് വീട്ടിൽ അവളെ തേടി പോവുന്നത് വരെ, പക്ഷെ ഇപ്പോൾ ഇല്ല. ഇനി ഉണ്ടാവാനും പോണില്ല.” “കള്ളം പറയണ്ട ഹരി നമ്മൾ ഒന്നിച്ചിട്ടും കണ്ടിട്ടും അധികം ആയിട്ടില്ല പക്ഷെ യുഗങ്ങളുടെ അടുപ്പം തോന്നിയിട്ടുണ്ട് നമുക്കിടയിൽ, ആഹ് നീ കള്ളം പറയുമ്പോൾ നിന്നെക്കാളും നന്നായി ഞങ്ങൾക്കത് മനസ്സിലാവും.” “മീനാക്ഷി ഇവിടെ ഉണ്ട് മുകളിൽ നിന്നെ കാത്ത്. നിനക്ക് കാണണ്ടേ.” ഗംഗ പറഞ്ഞത് കേട്ടതും എന്റെ ദേഹമാകെ ചൂട് വെള്ളം കോരി ഒഴിച്ചപ്പോലെ, അവൾ പറഞ്ഞതെല്ലാം സത്യമാണോ ഞാൻ മീനാക്ഷിയെ ഇപ്പോഴും സ്നേഹിക്കുന്നുണ്ടോ, പക്ഷെ ഇവർ എന്റെ ഗംഗയും വസുവും ഇനി എനിക്ക് ഇവരെ നഷ്ടപ്പെടുമോ, ഭയം എന്നെ വരിഞ്ഞു മുറിക്കുന്നത് ഞാൻ അറിഞ്ഞു. “ആഹ് പിഴച്ചവളെന്തിനാ ഇവിടെ അവളെ എനിക്ക് കാണണ്ട.” പറഞ്ഞു തീർന്നതും എന്റെ മുഖം തിരിഞ്ഞു പോയി ഗംഗയുടെ കൈ എന്റെ കവിളിൽ ആഞ്ഞു പതിഞ്ഞു. എന്റെ കണ്ണിൽ നിന്നും കണ്ണീരു പെയ്തിറങ്ങാൻ തുടങ്ങി ഒരിക്കൽ കൈ വിട്ട ജീവിതം തിരിച്ചു പിടിക്കുമ്പോൾ വീണ്ടും നിലയില്ലാ കയത്തിൽ താഴുന്ന പോലെ തോന്നി. ഗംഗ എന്നെ തല്ലിയപ്പോൾ മനസ്സ് പൊടിഞ്ഞു നുറുങ്ങുന്നത് ഞാൻ അറിഞ്ഞു. അവർ എന്റെ കൂടെ വേണം എന്നുള്ള സ്വർത്ഥതയാവാം എന്നെ കൊണ്ടങ്ങനെ പറയിപ്പിച്ചത്. പക്ഷെ ഗംഗയുടെ പ്രതികരണം എന്നെ ഉള്ളിൽ നിന്നും തകർത്തു കഴിഞ്ഞിരുന്നു. എന്നെ തല്ലിയ ശേഷം ഗംഗ സോഫയിലേക്കിരുന്നു കരച്ചിൽ ആയി, കണ്ണ് തുടച്ചുകൊണ്ട് അവളെ ആശ്വസിപ്പിക്കാൻ വസുവും. ഒറ്റപ്പെട്ട പോലെ തോന്നിയപ്പോൾ പിന്നെ അവിടെ നില്ക്കാൻ തോന്നിയില്ല ഞാൻ പുറത്തേക്ക് നടന്നു. വാതിൽപ്പടി കടന്നു മുറ്റത്തേക്കിറങ്ങിയപ്പോൾ, എന്റെ പേര് കരഞ്ഞു കൊണ്ട് തിരിച്ചു വിളിക്കുന്ന വസുവിന്റെ ഒച്ച വെള്ളത്തിനടിയിൽ നിന്ന് കേൾക്കുന്ന പോലെ മുഴങ്ങികേട്ടു. പക്ഷെ നില്ക്കാൻ കഴിയാതെ ഞാൻ നടന്നു കണ്ണീരൊഴുകിയ കണ്ണും ഇടറുന്ന കാലുകളും. കനം വെച്ച മനസ്സുമായി. ചുവന്ന വാനം ഇരുളുന്നതും വഴിയിലെ വിളക്കുകൾ കണ്ണ് തുറക്കുന്നതും ഞാൻ കണ്ടു പക്ഷെ കണ്ണിൽ ഇപ്പോഴും കണ്ണീർ ഒരുക്കിയ മൂടൽ മഞ്ഞായിരുന്നു. എപ്പോഴോ യാത്ര അവസാനിക്കുമ്പോൾ ഞാൻ ആഹ് പഴയ എന്റെ വീട്ടിലായിരുന്നു ഏകനായി. പൊളിഞ്ഞ വീടിന്റെ അരമതിലിൽ ചാരി ഞാൻ ഇരുന്നു. ജീവിതത്തിനോട് തന്നെ വിരക്തി തോന്നി തുടങ്ങി, എപ്പോഴോ മുന്നിൽ കണ്ടു തുടങ്ങിയ വെട്ടം ഒട്ടും പ്രതീക്ഷിക്കാത്ത നിമിഷത്തിൽ അവസാനിച്ച പോലെ.

ഗംഗയെയും വസുവിനെയും കുറിച്ചോർക്കുമ്പോഴെല്ലാം കണ്ണ് നിറയുന്നു. ഇനി ആർക്കു വേണ്ടി ജീവിക്കണം എന്ന തോന്നൽ മനസ്സിനെ പിടിച്ചുലക്കാൻ തുടങ്ങി. ഹേമയെ അവിടെ നിന്നും രക്ഷിക്കാൻ തോന്നിയ നിമിഷത്തെ ഓർത്തു എന്നെ തന്നെ ഞാൻ ശപിച്ചു. പക്ഷെ മീനാക്ഷി അവളെ എന്തിനാ അവർ വീട്ടിലേക്ക് കൊണ്ട് വന്നത്. എന്റെ പേടി ഇപ്പോൾ സത്യമായി മീനാക്ഷിയോടുള്ള ഞാൻ എന്നിൽ തന്നെ കുഴിച്ചിട്ട ഇഷ്ടം ഇപ്പോൾ എനിക്കെന്റെ ഗംഗയെയും വസുവിനെയും നഷ്ടപ്പെടുത്തി. ഓരോന്നാലോചിക്കും തോറും വട്ടു പിടിക്കുന്നു. “പോണം ഇവിടുന്നു പോണം, ഇപ്പോൾ എനിക്ക് വേണ്ടത് ഒരു യാത്രയാണ് എല്ലാം മറക്കാൻ ഒരു യാത്ര, എപ്പോഴെങ്കിലുമുള്ള തിരിച്ചു വരവിനായുള്ള യാത്ര.” ക്ഷീണം കണ്ണുകൾ അടപ്പിച്ചതും കണ്ണിലേക്കു കണ്പോള തുളഞ്ഞു കയറിയ വെളിച്ചം ആണ് ഞെട്ടി എന്നെ ഉണർത്തിയത്. എന്റെ കണ്ണിലേക്കു വീണ കാറിന്റെ ഹെഡ്ലൈറ് മറച്ചു കൊണ്ട് ഒരു രൂപം എനിക്ക് നേരെ ഓടിയടുത്തു. വ്യക്തമായി ഒന്നും കാണാൻ കഴിയുന്നില്ല, അടുത്ത നിമിഷം ഒരു ഭാരം എന്റെ നെഞ്ചിൽ വന്നു വീണു. എന്റെ ഗംഗ, അവളെ അറിയാൻ എനിക്ക് നിമിഷാദ്രങ്ങൾ പോലും എടുത്തില്ല, എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി എങ്ങലടിച്ചു കരയുന്ന അവളെ ഒന്ന് ചുറ്റി പിടിച്ചു ആശ്വസിപ്പിക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല, മനസ്സ് അത്രത്തോളം കൈമോശം വന്നിരുന്നു. എന്റെ നെഞ്ച് മുഴുവൻ അവൾ കണ്ണീരിനാൽ നനച്ചു. കരഞ്ഞു വീങ്ങിയ കണ്ണുമായി എന്റെ മുഖം മുഴുവൻ ഉമ്മവെച്ചും ഉരച്ചും അവൾ ക്ഷമാപണം നടത്തിയെങ്കിലും എന്റെ നിശ്ചലമായ ഇരിപ്പ് അവളെ കൂടുതൽ വിഷമിപ്പിച്ചു. “ആഹ്ഹ് ആഹ്ഹ്ഹ ഹരി ന്നോട് ക്ഷെമിക്ക് പ്ലീസ് ന്നോട് പൊറുക്ക് ഞാൻ ആഹ് സമയം പെട്ടെന്ന്….ആഹ്ഹ്ഹ” എന്നെ കെട്ടിപ്പിടിച്ചു അവൾ അലറി കരഞ്ഞു. എന്റെ കയെടുത് അവൾ തന്നെ അവളുടെ രണ്ടു കവിളിലും ആഞ്ഞടിക്കാൻ തുടങ്ങി. അതോടെ എനിക്ക് സങ്കടം വന്നു കൈ ബലമായി പിടിച്ചു ഞാൻ കൂട്ടി വെച്ചു. അവൾ പിന്നേം നെഞ്ചിൽ കിടന്നു കരയാൻ തുടങ്ങി.

“ഡി പെണ്ണെ മതി, പതിയെ ആൾകാരോടി കൂടും.” വസൂ വന്നു അവളുടെ മുടിയിൽ തലോടി പറഞ്ഞു. “ഹരി അവർക്ക് വേറെ ആരുമില്ല വല്ലാത്ത ഒരവസ്ഥയിൽ അഹ് അവര്, അവരെ പറഞു വിടാൻ ഞങ്ങൾക്ക് കഴിയില്ലടാ.” വസൂ എന്നെ നോക്കി കെഞ്ചുന്ന പോലെ അത് പറഞ്ഞപ്പോൾ എനിക്കെന്തോ പോലെ ആയി. “എനിക്ക് നിങ്ങൾ ഒരു വാക്ക് തരണം.” പെട്ടെന്ന് എന്റെ സ്വരം കേട്ടപ്പോൾ എന്റെ നെഞ്ചിൽ നിന്ന് മുഖമുയർത്തി ഗംഗയും, വസുവും എന്നെ നോക്കി. കരഞ്ഞു വീങ്ങിയ കണ്ണുമായി എന്നെ എന്ത് എന്ന ഭാവത്തിൽ നോക്കിയ ഗംഗയുടെ കണ്ണിൽ നോക്കി ഞാൻ പറഞ്ഞു.

“എനിക്ക് നിങ്ങളെ താലി കെട്ടണം. ഒന്നിനു വേണ്ടിയും ഞാൻ നിങ്ങളെ വിട്ടു കളയില്ല എന്ന ഉറപ്പിനായി ഒരിക്കലും നിങ്ങൾ എന്നെ വിട്ടു പോവില്ല എന്ന ഉറപ്പിനായി.” ഞാൻ പറഞ്ഞത് കേട്ടതും അരുത്തതെന്തോ കേട്ടെന്ന ഭാവത്തിൽ രണ്ടു പേരും എന്നെ നോക്കി. “ഇല്ല അത് മാത്രം ഞാൻ സമ്മതിക്കില്ല നിക്ക് അതിനു കഴിയില്ല, ഞങ്ങൾക്ക് ഭർത്താക്കന്മാരു വാഴില്ല അറിഞ്ഞോണ്ട് ഞാൻ എങ്ങിനെയാ……” എന്റെ നെഞ്ചിൽ കിടന്നു വീണ്ടും ഗംഗ കരച്ചിലായി. “നീയില്ലാണ്ട് ഞങ്ങൾക്ക് പറ്റില്ല ഹരി അതൊഴിച്ചു വേറെ എന്ത് വേണേലും ചോദിച്ചോ.” വസുവും അതെ നിലപാടിലാണെന്നു മുഖം കണ്ടപ്പോൾ എനിക്ക് മനസിലായി. “എങ്കിൽ എനിക്ക് നിങ്ങളിൽ കുഞ്ഞിനെ വേണം നമ്മുടെ കുഞ്ഞുങ്ങൾ, ഇതെവിടെയും ജയിക്കാനല്ല, ജീവിതാവസാനം വരെ നിറഞ്ഞു നിങ്ങളെ സ്നേഹിക്കാൻ.” “എനിക്കതിന് കഴിയില്ല അതിനും കൂടി ഗംഗ നിനക്കായി കുഞ്ഞിനെ തരും നമ്മുടെ എല്ലാവരുടെയും കുഞ്ഞ്.” വസുവിന്റെ ഉറച്ച ശബ്ദം അവിടെ മുഴങ്ങിയതോടെ. ഞാൻ എഴുന്നേറ്റു, അത്രയും മതി ആയിരുന്നു എനിക്കു. കേട്ടത് ഉൾകൊള്ളാൻ പ്രയാസപ്പെട്ടു നിൽക്കുന്ന ഗംഗയെ കൈകളിൽ കോരി എടുത്ത് ഞാൻ കാറിനരികിലേക്ക് നടന്നു. കാറിന്റെ മുൻവശത്തെ ഡോർ തുറന്നു എന്റെ മടിയിൽ തന്നെ ഗംഗയെ ഇരുത്തി ഞാനും ഇരുന്നു. എന്റെ കഴുത്തിലൂടെ കൈ ചുറ്റി മുഖം നെഞ്ചിൽ ചേർത്ത് മയങ്ങിയ പോലെ അവൾ കിടന്നു, ചുറ്റും നടക്കുന്ന ഒന്നും അവൾ അറിയുന്നില്ല എന്ന് തോന്നി. ഡ്രൈവർ സീറ്റിലിരുന്ന വസുവും ഒന്ന് കണ്ണടച്ച് എന്റെ മടിയിലിരുന്ന ഗംഗയെ തലോടിയപ്പോൾ , എന്റെ ഇടതു കൈകൊണ്ട് വസുവിനെ ചേർത്ത് പിടിച്ചു നെറ്റിയിൽ ഒരുമ്മ കൊടുത്തു. കണ്ണിൽ നിന്ന് ഉരുണ്ടു വീണ രണ്ട് തുള്ളികൾ ഞാൻ തുടച്ചെടുത്തു. “സോറി,” ചുണ്ടുകൾ കൊണ്ട് പതിയെ ഈ രണ്ട് പാവങ്ങളെ കുറച്ചു നേരത്തേക്കാണെങ്കിൽ പോലും വിഷമിപ്പിച്ചതിനു ഞാൻ പറഞ്ഞു. അത് വരവ് വെച്ചിട്ടെന്നപോലെ വസൂ ഒന്നുയർന്നു എന്റെ നെറ്റിയിലും ഒരുമ്മ തന്നു. ഗംഗ ഇപ്പോഴും ഉറക്കത്തിലെന്നപോലെ എന്റെ നെഞ്ചിൽ തന്നെ കിടപ്പാണ്. വണ്ടിയിൽ ഒരു കുഞ്ഞിനെ പോലെ എന്റെ മടിയിൽ ചുരുണ്ട് കൂടി ഇരുന്ന ഗംഗയുടെ മുടിയിൽ തഴുകി ഞാൻ ഇരുന്നു.

“ഡി പെണ്ണെ ഇരുന്നുറങ്ങിയോ.” വസൂ എന്റെ മടിയിൽ ഇരുന്ന ഗംഗയെ നോക്കി പറഞ്ഞു. അത് കേട്ടതും പെണ്ണൊന്നൂടെ ചുരുണ്ട് കുറച്ചൂടെ എന്നിലേക്ക് ചുരുങ്ങി. പിന്നെ മുഖമുയർത്തി കള്ള കണ്ണോടെ എന്നെ നോക്കി പിന്നെ ഉയർന്നു എന്റെ ചുണ്ടിൽ ഒന്ന് മുത്തിയിട്ടു നാണിച്ചു പിന്നേം ചുരുണ്ടു. “അയ്യട പെണ്ണിന്റെ നാണം കണ്ടില്ലേ.” ഡ്രൈവിങ്ങിനിടെ സ്റ്റിയറിങ്ങിൽ നിന്ന് കയ്യെടുത് സാരിക്കു വെളിയിൽ കണ്ട ഗംഗയുടെ വയറിൽ ഒന്ന് നുള്ളി വസൂ പറഞ്ഞു. “സ്സ്സ് നിക്ക് വേദനിച്ചു.” പെണ്ണ് കണ്ണ് കൂർപ്പിച്ചു എന്നെ നോക്കി ചിണുങ്ങി. “സാരൂല്ലാ നമ്മുക്കെ വീട്ടിൽ ചെന്നിട്ടു വസൂനെ പിച്ചി കൊല്ലാട്ടോ.” അത് കേട്ടതും ഗംഗ തല തിരിച്ചു വസൂനെ നോക്കി നാക്കു നീട്ടി കാണിച്ചു, പിന്നെയും എന്റെ കഴുത്തിൽ തൂങ്ങി.

ഇനിയൊരിക്കലും തിരികെ കിട്ടില്ല എന്ന് കരുതിയ ഈ നിമിഷങ്ങൾ വീണ്ടും എന്നെ തേടി വന്നപ്പോൾ സന്തോഷം കൊണ്ട് നെഞ്ച് പൊട്ടുന്ന പോലെ തോന്നി. മനം നിറഞ്ഞ ആഹ് നിമിഷം ഞാൻ കുറച്ചൂടെ അമർത്തി എന്റെ മടിയിലിരുന്ന പെണ്ണിനെ കെട്ടിപ്പിടിച്ചു. നഷ്ടപ്പെട്ടെന്നു കരുതിയത് തിരിച്ചു കിട്ടുമ്പോഴുള്ള ആഹ്ലാദം ഞാൻ അപ്പോൾ അറിയുകയായിരുന്നു. വീട്ടിലെത്തി കാറിന്റെ ഡോർ തുറന്നതും എന്റെ മടിയിൽ നിന്നും ഇറങ്ങാൻ പോയ ഗംഗയെ ഞാൻ വിടാതെ പിടിച്ചു എന്റെ കൈയിൽ കോരിയെടുത്തു തന്നെ വീട്ടിലേക്ക് നടന്നു. “ഹരി ന്നെ താഴെ ഇറക്ക് അവര് കാണുല്ലേ. നിക്ക് നാണാ.” “എന്നാൽ എനിക്ക് നാണമില്ല നീയും വസുവും എന്റെയാ അതേവിടേം എനിക്ക് മറച്ചു വെക്കേണ്ട കാര്യമില്ല, ഇതിനു മുൻപ് എങ്ങിനെയാർന്നോ അത് പോലെ തന്നെ മതി ഇനി മുന്നോട്ടും. ഇല്ലേൽ.” അവളെ താഴെ ഇടാൻ പോയ പോലെ ഞാൻ കാണിച്ചതും. അവള് പേടിച്ചു എന്റെ കഴുത്തിൽ പിടിമുറുക്കി. ചിരിയോടെ ഞങ്ങൾ അകത്തു കയറി. അകത്തു ഞങ്ങളെ കാത്തു ഹേമ ഇരിപ്പുണ്ടായിരുന്നു. എന്റെ കയ്യിൽ കിടന്നു വന്ന ഗംഗയെ കണ്ടതും അവർ പേടിച്ചു. “യ്യോ മോൾക്ക് എന്താ പറ്റിയെ, മോള് വീണോ.” അത് കേട്ടതും വസൂന് ചിരിപൊട്ടി. “ഈ ചെക്കൻ ന്നെ നാണം കെടുത്തും.” എന്റെ കൈയിൽ നിന്നും കുതറി ഗംഗ താഴെ ഇറങ്ങി. മുഖം നാണിച്ചു ചുവന്നു ഒരു പരുവം ആയിട്ടുണ്ടായിരുന്നു.

എനിക്ക് പ്രേത്യേകിച് ഭാവ വ്യത്യാസമൊന്നും ഉണ്ടായില്ല. ഗംഗയുടെ നാണിച്ചു ചുവന്നുള്ള നിൽപ് കണ്ട് ഹേമയ്ക്കും ചെറിയ നാണം വന്നു. “ഞാൻ ഭക്ഷണം എടുത്ത് വെക്കാട്ടോ.” പെട്ടെന്നത്രയും പറഞ്ഞു ഹേമ അടുക്കളയിലേക്ക് പോയി. “ഞാനും വരുന്നു.” എന്നെ നോക്കി കൊഞ്ഞനം കുത്തി ഗംഗയും അടുക്കളയിലേക്ക് ചാടി തുള്ളി പോയി. ഡ്രസ്സ് മാറാനായി ഞാനും വസുവും മുറിയിലേക്ക് കയറി കണ്ണാടിക്കു മുന്നിൽ നിന്ന് സാരിയിലെ പിന് ഊരി മുന്താണി മാറ്റുകയായിരുന്നു വസൂ. ഷർട്ട് ഊരി അവളുടെ പിന്നിൽ ചെന്ന് വയറ്റിലൂടെ കൈ ചുറ്റി ആഹ് ചൂട് അനുഭവിച്ചു ഞാൻ കുറച്ചു നേരം നിന്നു പിന്നെ പിന്നിലൂടെ കവിളിൽ ഒരുമ്മ കൊടുത്തു. “സോറി ഞാൻ ഒത്തിരി വിഷമിപ്പിച്ചൂലെ രണ്ടു പേരെയും.” പെട്ടെന്നു എന്റെ നേരെ തിരിഞ്ഞു എന്റെ കഴുത്തിൽ കൈ ചുറ്റി വസൂ എന്റെ നെഞ്ചിൽ ചാരി. “നീ ഇറങ്ങി പോയതും ശെരിക്കും പേടിയായി ഞങ്ങൾക്ക്, ഗംഗ പെട്ടെന്നെങ്ങനെ ചെയ്‌തെങ്കിലും കുറച്ചു കഴിഞ്ഞതോടെ അവൾക് പിടി വിട്ട പോലെ ആയി അലറി കരച്ചിലും ഒക്കെ ആയി പെണ്ണ് ആകെ സീനായി, എനിക്ക് ആദ്യം നീ ദൂരെയൊന്നും പോയിട്ടുണ്ടാവില്ല ഞങ്ങളെ ഒന്ന് പേടിപ്പിച്ചിട്ടു തിരിച്ചു വരും ന്നു കരുതി ഇരുന്നു. പക്ഷെ വൈകി തുടങ്ങിയപ്പോൾ എനിക്കും എന്റെ കൈയും കാലും തളരുന്ന പോലെ ആയി, പിന്നെ ഞാനൂടെ അങ്ങനെ ആയാൽ ആഹ് പെണ്ണിന്റെ കാര്യമോർത്തു അത് കൊണ്ട് എങ്ങിനെയോ പിടിച്ചു

നിന്നു……………………ഇനി ഇങ്ങനെ ഒന്നും ചെയ്യല്ലേട്ടോ ഹരി ഞാൻ ചിലപ്പോ വീണു പോകും.” പറഞ്ഞു തീർന്നതും ഇത്രയും നേരം കാരിരുമ്പ് പോലെ നിന്നിരുന്ന പെണ്ണ് വാടി കുഴഞ്ഞു എന്റെ കൈയിൽ ചുരുണ്ടു. “ഇനി നീ വീഴാതെ ഞാൻ നോക്കിക്കോളാം എന്റെ പെണ്ണെ.” വസുവിനെ ചുറ്റിപ്പിടിച്ചു തുടുത്തു ചുവന്ന ചുണ്ടിൽ ഞാൻ അമർത്തി ചുംബിച്ചു. അതൊരു നീണ്ട അധര പാനമായി തുടർന്നു. നാവും നാവും ഒരു യുദ്ധത്തിനായി പോരടിക്കാന്‍ തുടങ്ങിയപ്പോഴേക്കും റൂമിലെ വതില്‍ പടിയില്‍ ഒരു ആളനക്കം ശ്രേദ്ധിച്ചപ്പോള്‍ പെട്ടെന്നു വസുവും ഞാനും അടര്‍ന്ന് മാറി. നോക്കുമ്പോള്‍ എളിക്ക് കയ്യും കുത്തി ഇളിച്ചോണ്ട് നിക്കുന്ന ഗംഗ. “അമ്പട ഇത്ര നേരം മസ്സില് പിടിച്ച് നിന്ന ആള്‍ക്കാരാ ന്നിട്ടു ന്റ്റെ കണ്ണോന്നു മാറിയപ്പോള്‍ ഗുസ്തി പിടിക്കാന്‍ പൊവ്വാ.” ഞങ്ങളെ കളിയാക്കി അവളത് പറഞ്ഞതും വസൂ പെട്ടെന്നു ചൂളി അവളെ പിടിക്കാനായി ഓടി . വസൂ വരുന്നത് കണ്ടതും പെണ്ണ് കൂകി വിളിച്ചോണ്ട് അടുക്കളയിലേക്കൊടി. “ന്നെ പിടിക്കാന്‍ വരണ്ട രണ്ടുപേരും ഗുസ്തി പിടിക്കാണ്ട് വേഗം ഡ്രസ് മാറി വാ അത്താഴം കഴിക്കാം, ഗുസ്തി കഴിയുമ്പോഴേക്കും അത് തണുത്തു പോവും.” ഹേമ കൂടി വീട്ടിലുണ്ടെന്നോര്‍ക്കാതെ പെണ്ണ് കൂകി വിളിച്ചോടിയതും, നാണിച്ചു നിന്ന വസൂ ഓടി വന്നെന്റെ നെഞ്ചില്‍ വീണു. “സാരൂല്ലാട്ടോ നമുക്ക് ഗംഗ പെണ്ണിനെ പിടിക്കാം ന്നിട്ട് വയര്‍ വീര്‍പ്പിച്ചു കൊടുത്ത് നടത്താം.” ഞാന്‍ പറയുന്നതു കേട്ടതും വസൂ സമ്മതമെന്നോണം എന്റെ നെഞ്ചില്‍ കുഞ്ഞു കടി തന്നു. ഡ്രസ് മാറി ഞാനും വസുവും ടേബിളില്‍ വന്നിരുന്നു അപ്പോഴേക്കും എല്ലാം എടുത്ത് വെച്ചു ഡ്രസ് മാറി ഗംഗയും വന്നിരുന്നു. പെണ്ണിന്റെ കണ്ണില്‍ എപ്പോഴും തിരയിളകുന്ന കുസൃതി. ഞങ്ങള്‍ ഇരുന്നപ്പോഴേക്കും ഹേമ ഒരു പാത്രത്തില്‍ ഭക്ഷണവുമായി മുകളിലേക്കു കയറി. പോകുന്ന പോക്കില്‍ ഞങ്ങളെ നോക്കി ഒന്നു ചിരിച്ചു. ഭക്ഷണം മീനാക്ഷിക്കായിരിക്കുമെന്ന് ഞാന്‍ ഊഹിച്ചു. ഒരു കണക്കിനു നന്നായി ഇവിടെ ഇരിക്കുമ്പോള്‍ അവളെ കാണേണ്ടി വരും ഇതിപ്പോ കാണണ്ടല്ലോ, അത്രയും നന്നായി. “ഞാന്‍ വരണോ ഹെമേട്ടത്തി.” എന്റെ തൊട്ടിപ്പുറത്തിരുന്ന ഗംഗയാണ്. “വേണ്ട മോളെ മോള് കഴിച്ചോ.” ചിരിയോടെ അത് പറഞ്ഞു അവര്‍ കയറി പോയി. തലയില്‍ ഒരു കിഴുക്ക് ഞാന്‍ കൊടുത്തു. “അവളാരാടി മഹാറാണിയോ നീ പോയി ഊട്ടാന്‍.” ഒരു വളിച്ച ചിരിയും ചിരിച്ചു ഗംഗ ചോറും മോരും വറുത്ത അയിലയും കൂട്ടി കുഴച്ച് വെട്ടി വിഴുങ്ങാന്‍ തുടങ്ങി. “അതല്ല ഹെമേട്ടത്തിയോ അതെപ്പോ ഇട്ടു.” “ആഹ് അതൊക്കെ ഇട്ടു,…………..പിന്നെ എന്തു രാസോടാ അവരെ കാണാന്‍. ഈ പ്രായത്തിലും.”

“ഓഹ് എന്റെ പെണ്ണുങ്ങളുടെ അത്ര ഒന്നുല്ലാ .”

ഞാന്‍ അല്പം പുച്ഛം കലര്‍ത്തി ഹേമയെ താഴ്ത്തി അത് പറഞ്ഞതും രണ്ടും പെട്ടെന്നു വന്ന സന്തോഷം അടക്കി കള്ള ചിരി ചിരിച്ചു. പിന്നെ പതിവ് പോലെ ഓരോ ഉരുള രണ്ടിനും എന്റെ കയ്യില്‍ നിന്നും വാരി കൊടുത്തു. കുളി കഴിഞ്ഞു എന്റെ രണ്ടു സ്വര്‍ഗവും എന്റെ ഇടവും വലവുമായി എന്നോടു ചേര്‍ന്ന് കിടന്നു. രണ്ടു പേരുടെയും ചൂടില്‍ ചെറിയ ചുംബനങ്ങളും തഴുകലുകളും, കുഞ്ഞി കുസൃതികളുമൊക്കെയായി നിദ്രയെ ഞങ്ങള്‍ വരവേറ്റു.

ഈ പാര്‍ട്ട് പലപ്രാവിശ്യം തിരുത്തേണ്ടി വന്നു. എങ്കിലും സന്ദര്‍ഭങ്ങള്‍ എത്രത്തോളം കണക്ട് ചെയ്യാന്‍ പറ്റി എന്നറിയില്ല, തെറ്റുകള്‍ ഉണ്ടെങ്കില്‍ ഇംപ്രൂവ് ചെയ്യാനായി പറഞ്ഞു തരണം. പിന്നെ ഈ പാര്‍ട്ടില്‍ കമ്പി ഉണ്ടായിരുന്നില്ല അതിനുള്ള സാഹചര്യം വന്നിരുന്നില്ല, തിരുകി കയറ്റിയാല്‍ വൃത്തികേടാവുമെന്ന് തോന്നിയതിനാലാണ് അങ്ങനെ ചെയ്യാതിരുന്നത്. അടുത്ത പാര്‍ട്ടില്‍ ആഹ് കുറവ് പരിഹരിച്ചേക്കാം.

Comments:

No comments!

Please sign up or log in to post a comment!