പറയാന്‍ മറന്നത് ടീസര്‍
അപ്പാര്‍ട്ട്മെന്‍റിന്‍റെ ബാല്‍ക്കണിയില്‍ വിദൂരദയിലേക്ക് നോക്കി അവന്‍ നിന്നു. ആ കൂരിരുട്ടില്‍ മധുരമുള്ള ഭൂതകാല ഓര്‍മ്മകള്‍ തെളിഞ്ഞ് നിന്നു.
അച്ഛനും അമ്മയും ഞാനും അടങ്ങുന്ന ചെറിയ കുടുമ്പമായിരുന്നു തന്‍റെ. ജീവിതത്തിന്‍റെ സന്ദോഷം ഒരു അക്സിടന്‍റിന്‍റെ രൂപത്തില്‍ അച്ഛനെ ഞങ്ങളില്‍ നിന്നും അകറ്റി.
പക്ഷെ ഒരു എട്ട് വയസുകാരനെയും കൊണ്ട് ജീവിതത്തില്‍ പകച്ച് നില്‍ക്കാന്‍ അമ്മ തയ്യാറായില്ല, അമ്മ ഒരു ഹൈ സ്കൂള്‍ അദ്യാപകരായിരുന്നു. അച്ഛന്‍റെ വിയോഗത്തില്‍ താളം തെറ്റിയ ജീവിതം അമ്മ തിരിച്ച് പിടിച്ചു.
പിന്നീട് അങ്ങോട്ട് തനിക്ക് വേണ്ടി മാത്രം ജീവിച്ച അമ്മ. അമ്മയും ഞാനും മാത്രമായിരുന്ന ലോകം.
പൊതുവെ ക്ലാസ്സില്‍ നിശബ്ദനായിരുന്നു താന്‍. ക്ലാസ്സിലെ മണ്ടന്‍, സ്ഥിരം ടീച്ചേഴ്സിന്‍റെ തല്ല് വാങ്ങുന്നവന്‍. അതും ഹൈ സ്കൂളിലെ മികച്ച ആദ്യാപികയുടെ മകന്‍.
സ്കൂളിലെ മികച്ച ആദ്യപികക്ക് സ്വന്തം മോനെ പഠിപ്പിക്കാന്‍ കഴിയുന്നില്ല എന്ന് പലരുടെയും ഒളിഞ്ഞും തെളിഞ്ഞുമുള്ള സംസാര വിഷയമായിരുന്നു. എന്നാല്‍ അമ്മ അതിനെ ചൊല്ലി തന്നോട് വഴക്കിട്ടട്ടില്ല. പക്ഷെ തന്നെ നിന്നായി പഠിപ്പിക്കാന്‍ ശ്രമിച്ച് കൊണ്ടിരുന്നു.
◊ ◊ ◊ ◊ ◊ ◊ ◊ ◊ ◊ ◊
അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് താന്‍ പെണ്‍കുട്ടികളെ ശ്രദ്ധിക്കുന്നത്. അവരുടെ ഉടുപ്പുകളും മറ്റു ആട ആഭരണങ്ങളും. വളകള്‍, പൊട്ടുകള്‍, കമ്മല്‍, മാലകള്‍, അവരുടെ പല വര്‍ണങ്ങളിലുള്ള ഉടുപ്പുകള്‍ എല്ലാം എനിക്ക് കൌതുകം ആയിരുന്നു.
അവരുടെ ഉടുപ്പുകള്‍ക്കും മറ്റും ഞാന്‍ അമ്മയോട് വാശി പിടിച്ചിട്ടുണ്ട്. പാതിയെ പതിയെ ആ മോഹം എന്നില്‍ വളര്‍ന്നു. എന്‍റെ വളര്‍ച്ച അമ്മയില്‍ ഭീതി ജനിപ്പിച്ചിരുന്നു.
ക്ലാസില്‍ താന്‍ വീണ്ടും ഒറ്റപ്പെട്ടു. ആണ്‍ കുട്ടികളില്‍ നിന്നും പരമാവധി അകന്ന് നിന്നു. എന്നാല്‍ പെണ്‍കുട്ടികളുടെ കൂടെ കൂടാനും പറ്റില്ലല്ലോ.
ആണ്‍കുട്ടികളുടെ തട്ടലും മുട്ടലും തന്നില്‍ ഈര്‍ഷ്യ ഉണ്ടാക്കി. ക്ലാസിന്‍റെ മൂലയിലേക്ക് ഞാന്‍ ഒതുങ്ങി കൂടി.
ക്ലാസ് ടീച്ചര്‍ എന്‍റെ അവസ്ഥ അമ്മയെ അറിയിച്ചിരുന്നു. ഒരു ദിവസം ക്ലാസ് കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോള്‍ അമ്മ ഇതിനെ കുറിച്ച് ചോദിച്ചു. ഒരു തേങ്ങലോടെ താന്‍ എല്ലാ കാര്യവും അമ്മയോട് പറഞ്ഞു.
അന്ന് അമ്മ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. തന്നെ വേറുക്കാതെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു.
പിന്നെ എന്ന് മുതലാണ് ഞാന്‍ അത് വീണ്ടും കൊതിച്ചത്…….
ആര്‍ക്ക് വേണ്ടിയാണ്…………
ഒരു തവണ നിരസിച്ചത് വീണ്ടും കൊതിയോടെ ചോദിച്ചപ്പോള്‍ അമ്മയുടെ കുത്തി-കുത്തിയുള്ള ചോദ്യങ്ങള്‍ക്ക് ഒന്നും പറയാനാകാതെ വിളറി നിന്നു, ഒരു കുസൃതി ചിരിയോടെ അമ്മ അവന്‍റെ പേര് പറയുമ്പോള്‍ എന്‍റെ കണ്ണുകളിലെ തിളക്കം ആദ്യം മനസിലാക്കിയതും അമ്മയാണ്.
നാണിച്ച് തല താഴ്ത്തി നിന്നപ്പോള്‍, എന്നിലെ പുതിയ ഭാവങ്ങളും, എന്നിലെ കുറുമ്പിയെ തിരിച്ചറിഞ്ഞതും അമ്മയാണ്.
ആ അമ്മയെ ആണ് ഒരു വര്‍ഷമായി താന്‍ കാണാന്‍ പോലും പോകാത്തത്. എന്നെ ഏറ്റവും കൂടുതല്‍ മനസിലാക്കിയത് കൊണ്ടാവാം എന്നും വിളിക്കുമ്പോഴും ഒരു പരാതിയും പറയാത്തത്.
അന്നാണ് എല്ലാത്തിന്‍റെയും തുടക്കം……………..
◊ ◊ ◊ ◊ ◊ ◊ ◊ ◊ ◊ ◊
ആറാം ക്ലാസില്‍ ആദ്യ ദിവസം. തന്‍റെ ജീവിതം മാറി മറിഞ്ഞത് അന്ന് മുതലായിരുന്നു….
ക്ലാസിലെ പുതിയ അഡ്മിഷന്‍. അവന്‍റെ വെറും ഒരു വരവായിരുന്നില്ല. ഇടിച്ച് കയറുകയായിരുന്നു, തന്‍റെ ജീവിതത്തിലേക്കും ജീവനിലെക്കും.
ലാസ്റ്റ് ബെഞ്ചില്‍ താന്‍ എന്നും ഒറ്റക്കായിരുന്നു. തന്നോട് സംസാരിക്കാന്‍ താല്പര്യമില്ലാത്തത് കൊണ്ട് ആരും ആ ബെഞ്ചില്‍ ഇരിക്കില്ല.
എന്നാല്‍ പതിവിന് വിപരീതമായി ഒരാള്‍ തന്‍റെ അടുത്ത് വന്നിരുന്നു. ആദ്യമൊന്നും ഞാന്‍ നോക്കിയില്ല. പിന്നെ തന്നെ കുറേ ശല്യപ്പെടുത്തി, സഹികെട്ട് മുഖം ഉയര്‍ത്തി നോക്കിയപ്പോള്‍ ഞാന്‍ കണ്ടത് രണ്ട് ചെമ്പന്‍ മിഴികളാണ്.
എന്‍റെ മനസിന്‍റെ ആഴങ്ങളില്‍ വേരുറച്ച രണ്ട് ചെമ്പന്‍ മിഴികള്‍…
പിന്നീട് അങ്ങോട്ട് ജീവിതം മാറുകയായിരുന്നു. എന്‍റെ ആദ്യ ഫ്രണ്ട്,
എന്നും കൂടെ ഉണ്ടാവണം എന്ന് ഞാന്‍ ആഗ്രഹിച്ച ഫ്രണ്ട്……
ഞാന്‍ ഒരു കഴിവും ഇല്ലാത്ത മണ്ടന്‍ അല്ല എന്ന് മനസിലാക്കിയവന്‍. കഴിവില്ലായ്മയല്ല പേടി ആണ് എന്‍റെ പ്രശ്നം എന്ന് മനസിലാക്കിയവാന്‍.
സമൂഹത്തോടുള്ള എന്‍റെ പേടിയെ എന്‍റെ ഒപ്പം നിന്ന് തുടച്ച് നീക്കിയവന്‍. എന്‍റെ വീട്ടില്‍ അവന് പൂര്‍ണ സ്വാതത്ര്യം ഉണ്ടായിരുന്നു. അത് പോലെ എനിക്ക് അവന്‍റെ വീട്ടിലും.
എന്നിലെ മാറ്റം എല്ലാര്‍ക്കും അത്ഭുതമായിരുന്നു. അതിന്‍റെ എല്ലാ ക്രെഡിറ്റും അവന് തന്നെ കിട്ടി.
എന്നില്‍ മാറ്റങ്ങള്‍ വന്നുകൊണ്ടിരുന്നു. പുതിയ സൗഹൃദങ്ങള്‍ വന്നു. ആരോടും പതറാതെ സംസാരിക്കാന്‍ എനിക്ക് കഴിഞ്ഞു. പക്ഷെ അവനോട് മാത്രം ചിലപ്പോള്‍ പതറാതെ സംസാരിക്കാന്‍ കഴിയില്ല.
പ്രത്യേകിച്ചും ഒറ്റ പുരികം പൊക്കി ചെമ്പന്‍ മിഴികള്‍ കൂര്‍പ്പിച്ചൊരു നോട്ടമുണ്ട്……. പറഞ്ഞു കൊണ്ടിരുന്നതും പറയാന്‍ വന്നതും മറന്നുപോകും.
എന്നിലെ പെണ്ണിന് അവന്‍റെ ഫ്രണ്ട്ഷിപ്പ് മറ്റൊരു തലതിലേക്ക് മാറിയിരുന്നു.
◊ ◊ ◊ ◊ ◊ ◊ ◊ ◊ ◊ ◊
അവന് ഞാന്‍ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു. എനിക്ക് അവന്‍ ‘ എന്‍റെ പ്രണയവും ’.
ഞങ്ങള്‍ വളര്‍ന്നു, അവന്‍ കരുത്തുള്ള ആണ്‍ പ്രതീകത്തിന്‍റെ മാതൃക പോലെ വളര്‍ന്നു. ആറടി ഉയരം, കരിരുബ് പോലൊരു ശരീരവും, ഗാഭീര്യമുള്ള ശബ്ദവും, കട്ടി മീശയും താടിയും.
എന്നാല്‍ താനോ…. താന്‍ വളര്‍ന്നത് സുന്ദരിയായ ഒരു പെണ്ണിനെ പോലെ ആയിരുന്നു. അമ്മയെ പോലെ ഉള്ളുള്ള പെട്ടന്ന് വളരുന്ന കറുകറുത്ത മുടിയായിരുന്നു. അതെല്ലാം വെട്ടികലഞ്ഞ് ആണ്‍ രൂപം സ്വീകരിക്കുമ്പോള്‍ ശെരിക്കും സങ്കടം വരും.
തൂവെള്ള നിറം, വട്ടമുഖം, ചിരിക്കുമ്പോള്‍ തെളിയുന്ന ഇടപല്ല്, ഇതെല്ലാമായിരുന്നു ഞാന്‍.
സ്കൂളില്‍ നിന്ന് കോളേജിലേക്ക് മാറിയപ്പോള്‍ അവിടെയും അവന്‍ എനിക്ക് തണലായി.
ആ കൈകളില്‍ ഞാന്‍ സുരക്ഷിതനായിരുന്നു, സുരക്ഷിതയും.
ഇടയ്ക്കു വെറുതെ അവനോട് തല്ല് പിടിക്കും, അപ്പോള്‍ കൈകള്‍ കൊണ്ട് തന്നെ അവന്‍റെ നെഞ്ചോട് ചേര്‍ത്ത് ലോക്ക് ചെയ്ത് പിടിക്കും. അപ്പോള്‍ കിട്ടുന്ന ഒരു സന്ദോഷം, സുരക്ഷിതത്വം അതൊന്നും വേറെ എങ്ങും എനിക്ക് കിട്ടിയിട്ടില്ല.
അല്ല കിട്ടില്ല, ഇനി കിട്ടിയാലും വേണ്ട………………
ആ നെഞ്ചില്‍ ഒരു പൂച്ചകുഞ്ഞിനെ പോലെ ചേര്‍ന്ന് നില്‍ക്കും. അദികം നില്‍ക്കന്‍ കഴിയില്ലല്ലോ. എങ്കിലും വല്ലപ്പോഴും ഇങ്ങനെയുള്ള സാഹചര്യങ്ങള്‍ സൃഷ്ട്ടിച്ച് ഞാന്‍ നിര്‍വൃതി അടയും.
പല പല വിഭവങ്ങള്‍ ഉണ്ടാക്കി അവനെ ഞാന്‍ ഊട്ടി. ഓരോന്നും ടേസ്റ്റ് ചെയ്ത എന്‍റെ അമ്മയുടെ കൈ പുണ്യത്തെ പുകഴ്ത്തുമ്പോള്‍ സന്തോഷം കൊണ്ട് എന്‍റെ കണ്ണ് നിറയും. അവന്‍ കഴിച്ച പ്ലേറ്റില്‍ അവന്‍റെ എച്ചില്‍ കൂട്ടി കഴിക്കാന്‍ കൊതിച്ചിട്ടുണ്ട്. ഇടയ്ക്കു കഴിച്ചിട്ടുണ്ട് ചിലപ്പോള്‍ അമ്മ കാണും പക്ഷെ എനിക്കതൊരു പ്രശ്നമല്ല അമ്മക്കും.
അവനോട് അടുക്കുന്ന പെണ്‍കുട്ടികളെ ദേഷ്യത്തോടെ അല്ലാതെ ഞാന്‍ നോക്കിയിട്ടില്ല.
അവന് വേണ്ടി പല രീതിയി ഞാന്‍ ഒരുങ്ങി. കൂടുതല്‍ കൂടുതല്‍ സുന്ദരിയാവാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷെ അവന്‍ എന്നിലെ എന്നെ കണ്ടില്ല……….
എന്നെ എന്‍റെ അമ്മയെക്കാള്‍ കൂടുതല്‍ മനസിലാക്കിയവന്‍ പക്ഷെ എന്നിലെ പെണ്ണിനെ അവന്‍ കണ്ടില്ല……..
◊ ◊ ◊ ◊ ◊ ◊ ◊ ◊ ◊ ◊
അവന്‍റെ കല്യാണത്തിന് ബെസ്റ്റ് ഫ്രണ്ടായി മുന്നിലുണ്ടായിരുന്നു ഞാന്‍. ഒരു പുഞ്ചിരിയോടെ അവന്‍റെ മുന്നില്‍ നിക്കുമ്പോള്‍, ഉള്ളില്‍ അലറി കരയുകയായിരുന്നു.
അവിടെ തന്നെ മനസിലക്കിയ രണ്ട്പേര്‍ ഉണ്ടായിരുന്നു.
ഒന്ന് എന്‍റെ അമ്മ
രണ്ട്……….
ഒതോരിക്കലും അവനായിരുന്നില്ല……………
പക്ഷെ താലി കെട്ടാന്‍ നേരത്ത് എന്നെനോക്കിയ അവന്‍റെ കണ്ണുകളിലെ ഭാവം ഇന്നും എനിക്കന്യമാണ്.
അതിന് ശേഷം പിന്നീട് അവനുമായി ഒരു കോണ്ടാക്ടും ഇല്ലായിരുന്നു. മനപ്പൂര്‍വം ഓടി ഒളിച്ചതാണ്. ആ ഓട്ടം തന്നെ ഇവിടെ എത്തിച്ചു.
പഴയതെല്ലാം മറക്കാന്‍ ശ്രമിച്ചു. കഴിഞ്ഞില്ല, കഴിയില്ല. ഇന്ന് താന്‍ ഒരു ആണായി ജീവിക്കുന്നു. തന്‍റെ പെണ്‍ രൂപത്തെ താന്‍ മറന്ന് തുടങ്ങി. മനസിലെ ആഗ്രഹങ്ങളെല്ലാം അവനോടൊപ്പം ഉപേക്ഷിച്ചു.
അല്ലെങ്കിലും അവന് വേണ്ടിയാണ് എന്നിലെ പെണ്ണ് ജീവിച്ചത്. അവന്‍ നഷ്ടപെട്ടപ്പോള്‍ പിന്നെ അവള്‍ മാത്രം എന്തിന്.
അവളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ആവശ്യങ്ങളും എല്ലാം അവനെ ചുറ്റി പറ്റിയായിരുന്നു.
പറയാന്‍ മറന്നതല്ലേ പറയാന്‍ കഴിഞ്ഞില്ല, അല്ല പറയാന്‍ കഴിയില്ല ഒരിക്കിലും. എന്‍റെ സന്ദോഷം മറ്റുപലരുടെയും ദുഖത്തിന് വഴിതെളികും.
അവന്‍റെ കല്യാണം കഴിഞ്ഞ് ഇപ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞു.
◊ ◊ ◊ ◊ ◊ ◊ ◊ ◊ ◊ ◊
പക്ഷെ ഇന്നെനിക്ക് വന്ന ഫോണ്‍ കോള്‍….
…………………………………………………………………………..
തിരിച്ച് പോകണം അവന്‍റെ അടുത്തേക്ക്. എന്തൊക്കെയോ തനിക്ക് ചെയ്ത് തീര്‍ക്കാനുണ്ട്.
നിങ്ങളുടെ അഭിപ്രായം അറിയണം എന്നിട്ടേ എഴുതി തുടങ്ങു. ഏട്ടന്‍റെ ഭാര്യ പാര്‍ട്ട് 3 അദികം വൈകാതെ അയക്കാം.
Comments:
No comments!
Please sign up or log in to post a comment!