ശംഭുവിന്റെ ഒളിയമ്പുകൾ 35

“ആഹ്…… ഒരല്പം വൈകി.മനസ്സ് പാകപ്പെടണ്ടേ കമാലെ,അതാ ഒരു….”

“പറഞ്ഞല്ലൊ,കൂടെ നിന്നാൽ സാറിന് നല്ലത്.മാഷ് ഏതറ്റം വരെയും പോകും തടസമായി നിൽക്കുന്നതാരായാലും മുൻപിൻ നോക്കുകയുമില്ല.സ്വന്തം കുടുബത്തിന്റെയും ജീവിതത്തിന്റെയും മുകളിലല്ലല്ലൊ സാറെ ഒരു രാജീവനും.”

“ഭീഷണിയാണോ കമാലെ?”

“ഭീഷണി……….അതിന് മാത്രം സാറില്ല. ഒരു യാഥാർഥ്യം പറഞ്ഞു എന്ന് മാത്രം പറ്റില്ല എങ്കിൽ ഇവിടെ വച്ച് പറയാം. എതിരെ നിന്ന് കളിക്കുമ്പോൾ ഒന്ന് ഓർക്കുക,സാറിന്റെ വീട്ടുകാരെ ഞങ്ങൾ തൊടില്ല പക്ഷെ സാറൊന്ന് വീണുപോയാൽ……അതുറപ്പ്.അതിന് ശേഷം എന്താകുമെന്ന് മാത്രം സ്വയം ചിന്തിക്കുക.ഉറച്ച തീരുമാനം ആണ് വേണ്ടത്,അല്ലാതെ ചാഞ്ചാടുന്ന മനസ്സല്ല.”

“ഇന്നലെ ഒന്ന് പതറിയെന്നുള്ളത് ശരിയാ.തത്കാലം തടി കഴിച്ചിലാക്കെണ്ടത് എന്റെ കാര്യവും. വിശ്വസിച്ചു കൂടെ നിൽക്കുന്നവരെ പിന്നിൽ നിന്നും കുത്തുന്ന സ്വഭാവം പത്രോസിനില്ല,അതിനിയെന്റെ തല പോയാലും ശരി. ഇനി എന്നെയങ്ങു തീർക്കാനാണ് ഉദ്ദേശമെങ്കിൽ ഒരു ചുക്കുമില്ല,ശരിയാണ് എന്റെ ഭാര്യക്ക് ചില ആരോഗ്യപ്രശ്നങ്ങളുണ്ട്,മക്കൾ പറന്നുതുടങ്ങിയിട്ടേയുള്ളൂ.അവർ എങ്ങനെയും ജീവിച്ചോളും കമാലെ, അതിനുള്ള വഴിയൊക്കെ ഈ പത്രോസ് ചെയ്തു വച്ചിട്ടുണ്ട്.” പത്രോസ് തന്റെ നയം വ്യക്തമാക്കി.

“സാറിനിടക്ക് അല്പം റിയൽ എസ്റ്റേറ്റും വണ്ടിക്കച്ചവടവും ഒക്കെയുണ്ടല്ലെ?” ജീപ്പിലേക്ക് കയറാൻ തുടങ്ങവേ കമാൽ പത്രോസിനോട് ചോദിച്ചു.

തലേന്ന് രാത്രി പെട്ടുപോയ പത്രോസ് അവർ പറയുന്നതെല്ലാം മൂളിക്കേട്ട ശേഷം അരസമ്മതത്തോടെ തിരികെ പോരുകയിരുന്നു.തന്റെ കുടുംബത്തെ വച്ച് സുര തന്നെ കൂടെ നിർത്താൻ ശ്രമിക്കുമ്പോൾ അവിടെ നിന്നും ഒന്നൂരിക്കിട്ടാൻ തത്കാലം അങ്ങനെ ചെയ്യേണ്ടിവന്നു.

ദാമോദരൻ വഴുതിപ്പോയത് പത്രോസ് സുരയുടെ നിർദ്ദേശപ്രകാരം രാജീവനെ അറിയിച്ചുവെങ്കിലും ദാമോദരൻ പത്രോസിനെ സുരയുടെ താവളത്തിൽ എത്തിച്ചതറിയാതെ മറ്റൊരു നല്ല അവസരത്തിൽ കാര്യം നടത്താൻ പത്രോസിനെ ചട്ടം കെട്ടുകയും ചെയ്തു.

സുരയോട് സംസാരിക്കുമ്പോഴും രാജീവനെ, തന്റെ തൊഴിലിനെ ഒറ്റു കൊടുക്കാൻ മനസ്സ് വരാതെ താത്ക്കാലികമായ രക്ഷയെക്കരുതി അർദ്ധസമ്മതം മൂളുകയായിരുന്നു പത്രോസ്.

പിറ്റേന്ന് കാണണമെന്നും അപ്പോൾ കമാലിന്റെ കൂടെ എലുമ്പൻ വാസു ഉണ്ടാകുമെന്നും,ചെയ്യേണ്ട കാര്യം അപ്പോൾ പറയാമെന്നും, പുതിയ സാഹചര്യത്തോട് പൊരുത്തപ്പെടാൻ മനസ്സിനെ പാകപ്പെടുത്തി വരുവാനും നിർദ്ദേച്ചാണ് പത്രോസിനെ സുര യാത്രയയച്ചതും.



“അയാൾ കൂടെ നിൽക്കുമെന്ന് തോന്നുന്നുണ്ടോ അണ്ണാ?”പത്രോസ് പോയതും കമാൽ സുരയോട് ചോദിച്ചത് അതാണ്.

“നമ്മുടെ ആവശ്യമാണ് കമാലെ. എങ്ങനെയും കൂടെ നിർത്തിയെ പറ്റൂ. അയാളുടെ പോക്ക് കണ്ടിട്ട് കൂടെ നിൽക്കുന്ന മട്ടില്ല, ഇവിടുന്നൊന്ന് ഊരാൻ നോക്കിയതാണ് കണ്ടതും. പക്ഷെ നാളെ അയാൾ വരും. ഇതൊക്കെ മാറ്റിപ്പറയുകയും ചെയ്തേക്കാം. അടുക്കുന്നില്ല എന്ന് കണ്ടാൽ ചെയ്യേണ്ടതെന്തെന്ന് ഞാൻ പ്രത്യേകം പറയണ്ടല്ലൊ?”സുരയും ഒരു മുഴം മുന്നേ തന്നെയായിരുന്നു.

ഇന്ന് രക്ഷപെട്ടു,അതും ഭാഗ്യം കൊണ്ട്.ദാമോദരേട്ടന് ഒരു തട്ടുകേട് വരരുത്.അവരിനിയും ശ്രമിക്കും എന്നുറപ്പിച്ച സുര അതിന് വേണ്ടത് ചെയ്യാനും സുര കമാലിനെ പറഞ്ഞേല്പിച്ചു.

ആ രാത്രിയുടെ ബാക്കി പത്രമെന്ന പോലെ പത്രോസ് അവിടെ എത്തി തന്റെ നിലപാട് പറയുകയായിരുന്നു. തന്നെക്കൊണ്ട് എന്തോ സാധിക്കാനുണ്ട്, അതുകൊണ്ട് ഒരു അപകടം അയാൾ പ്രതീക്ഷിച്ചുമില്ല. പക്ഷെ താൻ പെട്ടിരിക്കുന്ന കെണി അയാൾ അറിയാൻ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ.

പത്രോസ് ജീപ്പിലേക്ക് കയറിയതും ഡ്രൈവിംഗ് സീറ്റിലിരുന്ന പത്രോസിന്റെ അടുത്തേക്ക് വന്നുകൊണ്ടാണ് കമാൽ പിന്നീട് സംസാരിച്ചു തുടങ്ങിയത്.

“കുറച്ചു നാളുകൾക്ക് മുൻപ് സാർ ഒരു വണ്ടിക്കച്ചവടം നടത്തി. ഹൈ വെയോട് ചേർന്ന് സ്റ്റേഷൻ പരിധിയിൽ ആരോ ഉപേക്ഷിച്ച നിലയിൽ കണ്ടുകിട്ടിയ ഒരു കോമ്പസ് ജീപ്പ്.ആർ ടി ഒഫിസിലെ പിടിപാട് വച്ച് വണ്ടിയുടെ നമ്പറും,ഓണറും മാറി. സ്വന്തം പേരിലാക്കിയ വണ്ടി മാസം ഒന്ന് കഴിഞ്ഞപ്പോൾ വിൽക്കുകയും ചെയ്തു.ആകെ ചിലവ് കുറച്ചു കൈമടക്ക് മാത്രം, ലാഭം ലക്ഷങ്ങളും. എന്താ ശരിയല്ലെ പത്രോസ് സാറെ?”

“ആഹ്……. ഞാൻ അങ്ങനെ പല കച്ചവടങ്ങളും ചെയ്തിട്ടുണ്ട്. ചെയ്യുന്നുമുണ്ട്. അതെല്ലാം നിന്നെ ബോധിപ്പിക്കേണ്ട ആവശ്യം എനിക്കില്ല.”

“വേണ്ട സാറെ…….. പക്ഷെ ബോധിപ്പിക്കേണ്ടയാളെ ഞാൻ തന്നെ ബോധിപ്പിച്ചേക്കാം.”കമാൽ പറഞ്ഞു.

“നിന്നോടു സംസാരിച്ചു നിൽക്കാൻ സമയം ഇല്ല കമാലെ. ചെന്നിട്ട് പണി ഒരുപാടുണ്ടെ, അതുകൊണ്ടാ.” പത്രോസ് ജീപ്പ് സ്റ്റാർട്ട് ചെയ്തു.

“സാർ ചെല്ല് സാറെ,പിറകെ ഞാനും വരുന്നുണ്ട്.എസ് ഐ സാറിനെ കണ്ട് കുറച്ചു കാര്യങ്ങൾ ബോധിപ്പിക്കാനുണ്ട്. പിന്നീട് രാജീവ് ചോദിക്കുന്നതും പ്രവർത്തിക്കുന്നതും തന്നോടാവും.”ഗിയർ ഷിഫ്റ്റ് ചെയ്യാൻ തുടങ്ങിയ പത്രോസിനോടായി ഡ്രൈവർ സീറ്റിനോട് ചേർന്നുള്ള വാതിലിൽ കൈവച്ചുകൊണ്ട് കമാൽ പറഞ്ഞു. കാര്യം മനസിലാവാതെ പത്രോസ് അവനെയൊന്ന് നോക്കുക മാത്രം ചെയ്തു.


“പത്രോസ് സാറെ……..അന്ന് വിറ്റു പോയ കോമ്പസിന്റെ ആദ്യ ആർ സി ഓണറുടെ പേര് രഘുറാം.ആ പേര് മനസ്സിലായില്ല എങ്കിൽ ഒന്ന് കൂടെ പറയാം, രാജീവ്‌ എന്തിന് വന്നുവോ അത് രഘുവിന് വേണ്ടിയാണ്.സർ ചുളുവിൽ ആരും ചോദിക്കാനില്ലാത്ത ഒരു വണ്ടി കിട്ടിയപ്പോൾ അതൊന്ന് മറിച്ചുവിറ്റതെയുള്ളൂ,പക്ഷെ അതിൽ ഇങ്ങനെയൊരു കെണി കിടക്കുന്നത് ഇപ്പോൾ വരെ സാറ് അറിയാതെ പോയി.അല്ലെങ്കിൽ ഇങ്ങനെയൊരു കാര്യം നടന്നത് രാജീവനോട് മറച്ചു. സാറ് ചെല്ല് ബാക്കിയൊക്കെ ഞാൻ രാജീവനെ ബോധിപ്പിച്ചോളാം.” പത്രോസിന്റെ മുഖത്തെ ചോദ്യം മനസ്സിലാക്കിയ കമാൽ പറഞ്ഞു.

പത്രോസിന്റെ മനസ്സിൽ അപകടം മണത്തു. രഘുറാം എന്ന പേര് രാജീവിൽ നിന്നും അറിഞ്ഞത് മുതൽ അയാൾക്ക് ഒരു ഭയം ഉള്ളിലുണ്ടായിരുന്നു. പക്ഷെ രഹസ്യം ആയി നടത്തിയ കച്ചവടം ഒളിപ്പിച്ചു വച്ചു കാര്യങ്ങൾ മുന്നോട്ട് നീക്കി. കുറച്ചു പണം കൂടെ എറിഞ്ഞു ആർ ടി ഓഫീസിലെ രേഖകൾ മുക്കിയത് മൂലം താൻ സേഫ് എന്ന് കരുതി. കൊലയിൽ പങ്കില്ല, ചുളുവിൽ കിട്ടിയ വണ്ടി ഉടമ ഇല്ലാത്തത് കൊണ്ട് മറിച്ചു വിറ്റു.അതിങ്ങനെയാകുമെന്ന് കരുതിയതുമല്ല.പക്ഷെ കമാലും സുരയും ഇതറിഞ്ഞുവെങ്കിൽ,അത് രാജീവനറിഞ്ഞാൽ,താനും അയാളുടെ സംശയത്തിന്റെ മുനയിലാവും.രഘുവിന്റെ മരണം അന്വേഷിച്ചിറങ്ങിയ രാജീവ്‌ ഒരു പക്ഷെ തന്നെ മാധവന്റെ പക്ഷക്കാരനായി കാണുവാനും സാധ്യതയുണ്ട്.

അയാൾക്ക് തന്നോടുള്ള വിശ്വാസം നഷ്ട്ടമായാൽ കൂടപ്പിറപ്പിനു വേണ്ടി ഇറങ്ങിത്തിരിച്ച അയാളെ എതിർത്തു നിൽക്കുക ബുദ്ധിമുട്ടാവും എന്ന് തിരിച്ചറിവുള്ള,തന്റെ വീട്ടില് വന്നപ്പോഴുള്ള,തന്റെ മകളുടെ നേരെ അയാളുടെ കൊത്തിവലിക്കൽ ഓർമ്മയുള്ള ആ പിതാവിന്റെ ഉള്ളിൽ ഒരു അപായസൂചന ഉടലെടുത്തു. രാജീവന്റെ വൈരാഗ്യവും ബലഹീനതയും അടുത്തുനിന്ന് അറിഞ്ഞതുകൊണ്ട് തന്നെ ഇങ്ങനെ ഒന്ന് അയാൾ അറിഞ്ഞാലുള്ള ഭവിഷ്യത്തുകൾ പത്രോസിന് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു

താൻ അകപ്പെട്ടിരിക്കുന്ന കെണി, അതിന്റെ ആഴം മനസ്സിലാക്കിയ പത്രോസ് ഒരു നിമിഷം കൊണ്ടത് ഉറപ്പിച്ചു. രാജീവ്‌ എന്ന അപകടത്തെ തടയുക, ഇല്ലെങ്കിൽ തന്റെ കുടുംബം, അതിന് മാധവനൊപ്പം നിന്നെ പറ്റൂ. ആ സമയം അയാൾ തികച്ചും സ്വാർത്ഥനായിമാറി.തന്റെ കുടുംബത്തെ തന്നോട് ചേർത്തു പിടിക്കാൻ അയാൾ കമാലിന് കൈ കൊടുത്തു. അയാൾ പറയുന്നത് പത്രോസ് ശ്രദ്ധയോടെ കേട്ടിരുന്നു.

“പറഞ്ഞതൊക്കെ സാറിന് ഓർമ്മയുണ്ടല്ലൊ?”വാസുവിനെയും കൊണ്ട് ജീപ്പ് മുന്നോട്ടെടുക്കുന്ന വേളയിൽ കമാൽ ചോദിച്ചു.

“ഏറ്റു കമാലെ……അപ്പൊ എല്ലാം പറഞ്ഞത് പോലെ.
”അത്ര മാത്രം പറഞ്ഞുകൊണ്ട് പത്രോസ് ജീപ്പ് മുന്നോട്ടെടുത്തു.പത്രോസിന് വേറെ നിവൃത്തിയില്ലായിരുന്നു, അവരെ അനുസരിക്കുകയല്ലാതെ.ഒപ്പം ചേരുകയല്ലാതെ.

“ഇപ്പൊൾ ആള് നമ്മുടെ വഴിക്കായി എന്നാലും ഒരു കണ്ണ് വേണം.”ജീപ്പ് നീങ്ങുന്നതിന് മുന്നേ പിന്നിലിരുന്ന ദാമോദരനോട്‌ ഒതുക്കത്തിൽ പറയാനും കമാൽ മറന്നില്ല. ***** രാജീവ്‌,അയാൾ മാധവന്റെ മർമ്മം നോക്കിയടിക്കാനുള്ള തയ്യാറെടുപ്പ് നടത്തുകയാണ്.പക്ഷെ ഊരിപ്പോകാൻ സാധ്യത ഏറെയാണ് ഭൈരവന്റെ കേസിലെന്നത് രാജീവനെ കുറച്ചല്ല വലക്കുന്നതും. ശാസ്ത്രീയമായ തെളിവുകളും സാഹചര്യത്തെളിവുകളും വീണക്കും ഗായത്രിക്കും എതിരെ നിൽക്കുമെങ്കിലും ഭൈരവൻ ചെന്ന് കയറിയ സമയം,അതും ഒരു ക്രിമിനൽ.അതാണ് ഒരു പരിചയായി നിൽക്കുന്നതും.

ചിത്ര തന്റെ തടസങ്ങൾ ഭേദിക്കും എന്ന് കരുതിയെങ്കിലും അവൾ തിരിഞ്ഞത് രാജീവന് അടിയായി. ഒപ്പം ഗോവിന്ദ് ഉണ്ടെന്നുള്ളതാണ് ഏക ആശ്വാസവും.

ഒരു പുതിയ കഥ മെനയണം,അതിൽ കിട്ടിയ തെളിവുകൾ ചേർത്ത് വക്കണം എന്ന് ചിന്തിച്ചിരിക്കെയാണ് ഗോവിന്ദ് പറഞ്ഞ ഒരു വാചകത്തിൽ നിന്നും പുതിയ ഒരു തിയറി രാജീവ്‌ രൂപപ്പെടുത്തിയത്.

വില്ല്യമും ഗോവിന്ദും അവിടെ ചെന്നു എന്നുള്ളത് നേര്.വില്ല്യമിന്റെ പേഴ്സ് അവിടെ വീണുപോകുകയും ചെയ്തു എന്ന് ഗോവിന്ദൻ പറഞ്ഞത് രാജീവ്‌ ഓർത്തെടുത്തു.

ഗോവിന്ദ് പറഞ്ഞതനുസരിച്ച് വില്ല്യം ഗായത്രിയെ നോട്ടമിട്ടിരുന്നു.ഒന്ന് അനുഭവിക്കാൻ കൊതിച്ചിരുന്നു.പല തവണ വില്ല്യം അതിന് ശ്രമിച്ചതായി ഗോവിന്ദ് പറഞ്ഞിട്ടുമുണ്ട്. അക്കാരണത്താൽ തന്നെ വീണക്ക് വില്ല്യമിനോട് ഒരിഷ്ട്ടക്കേട് ഉണ്ടായിരുന്നുതാനും.പിന്നീടായിരുന്നു ഗോവിന്ദിനോടുള്ള വെറുപ്പ് ശംഭുവിനോടുള്ള ഇഷ്ടമാവുന്നതും അവർ തമ്മിൽ അടുക്കുന്നതും. അത് ഗോവിന്ദുമായുള്ള അകൽച്ച വർദ്ധിപ്പിക്കുകയും ചെയ്തു.

ഈയൊരു സാഹചര്യം വർക്ക്‌ ചെയ്തെടുത്താൽ കാര്യം കുറച്ചു കൂടി എളുപ്പമാവും എന്ന് രാജീവ്‌ ചിന്തിച്ചു.വീട്ടിൽ തന്റെ ഓഫീസിൽ അയാൾ ഇതിലെ സാധ്യതകളെ പറ്റി ആലോചിക്കാൻ തുടങ്ങി.

ശംഭുവുമായുള്ള അവിശുദ്ധ ബന്ധം ഗോവിന്ദിനെ അറിയിച്ചത് വില്ല്യം ആണെന്ന് വന്നാൽ, അതിലൂടെ വില്ല്യം ഒരു ബ്ലാക്ക് മെയിലിന് ശ്രമിച്ചു എന്ന് വരുത്തിത്തീർത്താൽ കാര്യം കുറച്ചുകൂടി സ്മൂത്ത്‌ ആകുമെന്ന് രാജീവന് തോന്നി.അയാൾ വീണ്ടും ചിന്തകളിലേക്ക് പോയി.

ശംഭുവുമായുള്ള ബന്ധമറിഞ്ഞതിൽ പിന്നെ വില്ല്യം തന്റെ കരുക്കൾ നീക്കുന്നത് വേഗത്തിലാക്കി.അതു കൊണ്ടാണ് അന്ന് രാത്രി ആരും ഇല്ലെന്നറിഞ്ഞുകൊണ്ട് അവിടേക്ക് ചെന്നതും.


പക്ഷെ മറ്റുള്ളവരുടെ മുന്നിൽ മാന്യ ആയവൾ കയറുപൊട്ടിച്ചതും വില്ല്യം തെളിവുകൾ സഹിതം ഗോവിന്ദിനെ അറിയിച്ചതും വീണക്ക് വില്ല്യമിനോട് വിദ്വെഷം വളർത്തി.ഗോവിന്ദുമായി കൂടുതൽ അകലുന്നത് വീട്ടിലും സംസാരവിഷയമാവുകയും ചെയ്തു.

ശംഭുവുമായുള്ള വീണയുടെ അടുപ്പം മുതലെടുത്തുകൊണ്ട് ഒരിക്കൽ ആശിച്ച അവളെ ഒരുവട്ടമെങ്കിലും അനുഭവിക്കാൻ വില്ല്യം തീരുമാനിച്ചു. ഗോവിന്ദിനെപ്പോലും അറിയിക്കാതെ ആരുമില്ല എന്നുറപ്പിച്ച ആ രാത്രി വൈകി വില്ല്യം തറവാട്ടിലെത്തി.

പക്ഷെ അന്ന് രാത്രി ഭൈരവന്റെ രാത്രിയായിരുന്നു.തന്നെ ബ്ലാക്ക് മെയിൽ ചെയ്തു,തന്നെ അനുഭവിക്കാൻ കാത്തിരിക്കുന്ന വില്ല്യമിനെ സ്വീകരിക്കാൻ അവൾ ഭൈരവനെ വിലക്കെടുത്തു.തന്റെ കാമുകനായ ശംഭുവിന്റെ സഹായത്തോടെയാണ് ഭൈരവനെ അവൾ കോൺടാക്ട് ചെയ്യുന്നതും. പക്ഷെ ശംഭുവിന് അന്ന് മാറി നിൽക്കേണ്ടിവരുമെന്ന് വീണ കരുതിയതുമില്ല.

തറവാട്ടിൽ തനിക്ക് കൂട്ടുള്ള ഗായത്രി പോലുമറിയാതെ അവൾ കരുക്കൾ നീക്കി.രാവ് കനത്തുനിന്ന സമയം അവൾ വില്ല്യമിനായി തന്റെ മുറിയിൽ കാത്തിരുന്നു,ഭൈരവൻ പുറത്തും.

വില്ല്യമെത്തി.പിന്നാലെ ഭൈരവനും ഉള്ളിലെത്തി.ഭൈരവൻ വില്ല്യമിനെ എതിരിടും എന്ന് കരുതിയ വീണക്ക് തെറ്റി.ഭൈരവനും വില്ല്യമും തമ്മിലുള്ള മുൻ പരിചയം അവൾക്ക് തിരിച്ചടിയായി.

ഒരു ചിരിയോടെയാണ് രാജീവ്‌ ചിന്തയിൽ നിന്നും ഉണർന്നത്.ഈ തിയറി വച്ച് നന്നായി ഫ്രെയിം ചെയ്യാൻ കഴിയും എന്ന് രാജീവന് തോന്നി. തന്റെ ആത്മവിശ്വാസം കൂടുന്നത് പോലെ.സഹായത്തിന് പത്രോസുമുണ്ടെങ്കിൽ മാധവൻ വീഴും എന്ന് രാജീവനുറപ്പിച്ചു. പക്ഷെ അതിന് മുൻപ് ഒരാളെ കാണണം. ചിലത് സംസാരിക്കണം.രാജീവ്‌ അതിനുള്ള ഏർപ്പാട് തന്നെ ആദ്യം ചെയ്തു.

വൈകാതെ തന്നെ രാജീവ്‌ സ്റ്റേഷനിലേക്കിറങ്ങി.പത്രോസ് കാര്യങ്ങളറിയിച്ചിരുന്നു. അതൊന്ന് നോക്കിയിട്ട് വേണം കഴിവതും ഇന്ന് തന്നെ ആളെ കണ്ടു സംസാരിക്കാൻ എന്നുറപ്പിച്ചുകൊണ്ട് രാജീവ്‌ വീട്ടിൽ നിന്നുമിറങ്ങി. ***** ചിത്രയുടെ വീട്ടിൽ അന്നും ഒരഥിതി വന്നു.ചിത്രക്ക് തന്റെ ശരീരത്തിന്റെ ആവശ്യങ്ങളെ നിയന്ത്രിച്ചു നിർത്താൻ കഴിയുമായിരുന്നില്ല. തിരികെയെത്തി ജോലിക്ക് കയറി, അവൾ വീണ്ടും പഴയ ചിത്രയായി.

തനിക്ക് തൃപ്തി കിട്ടാൻ അവൾ മാർഗം തേടി.അങ്ങനെയാണ് അവൾ സലീമിൽ എത്തുന്നതും, അവനെ തന്റെ ബെഡിൽ എത്തിക്കുന്നതും.

തന്റെയുള്ളിലെ സ്ത്രീ ഒന്നടങ്ങിയിട്ട് ആണ് ചിത്ര സലിമിന്റെ അരക്കെട്ടിൽ നിന്നുമിറങ്ങിയത്. രാജീവനൊപ്പം കണ്ടതുമുതൽ ഒരു ആശയായി മനസ്സിൽ വളർന്ന ചിത്ര ഇത്രയും വേഗം തന്നെ പരിഗണിക്കും എന്ന് സലിം കരുതിയതല്ല.

ഒരു കൈ പോയതിൽ പിന്നെ ജോലിക്ക് പോക്ക് തോന്നും പോലെ ആയിരുന്നു സലിമിന്. മിക്കവാറും സമയം ബാറിലും ഷോപ്പിംഗ് മാളിലും

ചിലവഴിച്ചു.അങ്ങനെയിരിക്കെയാണ് തികച്ചും യാദൃശ്ചികമായി സലിം ചിത്രയെ കാണുന്നതും പരിചയം പുതുക്കുന്നതും.പിടിവിട്ടു നിന്നിരുന്ന അവൾ തന്റെ ശരീരത്തെ നിയന്ത്രിക്കാൻ തത്കാലം സലിം മതിയെന്ന് അങ്ങ് തീരുമാനിച്ചു. അവളുടെ വലയിൽ സലിം വീഴുകയും ചെയ്തു.

അവരുടെ രതിലീലകളുടെ തുടക്കം ആയിരുന്നു കുറച്ചു നേരമായി ചിത്രയുടെ വീട്ടിൽ അരങ്ങേറിക്കൊണ്ടിരുന്നത്.

കൊടി താന്നു.മലവെള്ളം പൊട്ടിയൊലിച്ചുകഴിഞ്ഞിരുന്നു.ഒരു തളർച്ചയുടെ സുഖത്തിൽ ചിത്ര സലീമിന്റെ നെഞ്ചിൽ കിടക്കുകയാണ്.ഇടം കൈകൊണ്ട് അവളെ ചേർത്ത് പിടിച്ചുകൊണ്ട് സലീമും.

ഇടക്കെപ്പോഴൊ ചിത്രയുടെ വലം കൈ അടുത്തുള്ള ചെറിയ മേശയിലേക്ക് നീണ്ടു. അപ്പോഴും അവളുടെ ഇടം കയ്യിൽ സലിമിന്റെ ജവാൻ നിന്ന് വിറക്കുകയായിരുന്നു. ***** ചെട്ടിയാരുടെ ഫോൺ ലഭിച്ചതും ശംഭുവിന് എന്തോ പന്തികേട് തോന്നി. ഒരു കാര്യവുമില്ലാതെ ചെട്ടിയാർ വിളിക്കില്ല എന്ന് ശംഭുവിനറിയാം. അതുകൊണ്ട് തന്നെ ചെട്ടിയാരെ കാണണമെന്നവൻ തീരുമാനിച്ചു.

വീണയുടെ പിന്നാലെ നടന്നു കെഞ്ചി പറഞ്ഞതുകൊണ്ടാണ് പോകാൻ അനുവാദം കിട്ടിയത് പോലും.അതും ഉച്ചക്ക് മുന്നേ എത്തിക്കോളാം എന്ന ഉറപ്പിൽ.ഒറ്റക്ക് വിടാൻ അവൾക്ക് പേടിയാണ്.തന്റെ കൺവെട്ടത്ത് ശംഭു വേണമെന്നു തന്നെയാണ് അവളുടെ ആഗ്രഹവും. ശംഭു ഒറ്റക്ക് പോകുന്ന സമയം നിഴല് പോലെ വീണ ഏർപ്പാട് ചെയ്ത പ്രൈവറ്റ് സെക്യൂരിറ്റി ടീം അവൻ പോലും അറിയാതെ പിന്നാലെ ഉണ്ട് താനും.അതവളുടെ ഒരു സമാധാനം.

വീണ സമ്മതിച്ചതും കവിളിൽ ഒരു ഉമ്മയും നൽകി അവനിറങ്ങി.”എന്റെ കുഞ്ഞിനില്ലെ?”എന്ന് വീണ ചോദിക്കുകയും ചെയ്തു.കുഞ്ഞിന് കൂടി ചേർത്താണെന്നായിരുന്നു അവന്റെ മറുപടി.ഇനി സ്പെഷ്യൽ ആണ് വേണ്ടതെങ്കിൽ രാത്രി വന്ന് നൽകാമെന്ന് പറഞ്ഞതും കയ്യിൽ കിട്ടിയ ചീപ്പ് കൊണ്ട് അവനെ എറിഞ്ഞു അവൾ.ആ ഏറ് കൃത്യം മുതുകിൽ മേടിച്ചുകൊണ്ടാണ് ശംഭു ചെട്ടിയാരെ കാണാൻ ചെല്ലുന്നതും.

ഗോവിന്ദിനെ തടഞ്ഞുവച്ചിരുന്നയിടം, അവിടെയായിരുന്നു അവരുടെ കൂടിക്കാഴ്ച്ച.ശംഭു ചെല്ലുമ്പോൾ ചെട്ടിയാർ ആകെ അസ്വസ്ഥനായിരുന്നു.”എന്ത് പറ്റി?, എന്താ ചെട്ടിയാരെ അത്യാവശ്യമായി” ചെന്ന് അയാളുടെ മുഖഭാവം കണ്ടതും ശംഭു ചോദിച്ചു.

“അവനെ കയ്യിൽ കിട്ടിയിട്ടും പുല്ല് പോലെ അവൻ ഇറങ്ങി ശംഭു. എന്റെ ആദ്യ തോൽവി. അല്ലെങ്കിൽ അവൻ തോൽപ്പിച്ചു.അവൻ ഇറങ്ങിയതില് അല്ല,ഇനിയും കയ്യിൽ കിട്ടും. പക്ഷെ നാളുകളായി ഞാൻ കാത്തുസൂക്ഷിച്ച വിശ്വാസ്യത,അത് അവൻ മൂലം നഷ്ട്ടം വന്നു.”

“ഒന്ന് തെളിച്ചു പറയ്‌ ചെട്ടിയാരെ?”

“അവൻ എന്റെ റൺവെയിൽ കയറി കളിച്ചു ശംഭു.അവന്റെ പുതിയ കൂട്ടുകാരനുണ്ടല്ലൊ ഒരു എസ് ഐ, അവൻ എന്റെ ഒരാളെയങ് പൊക്കി. അതും ഗോവിന്ദ് മുൻപ് നൽകിയ വിവരങ്ങൾ വച്ച്.അവനെ വച്ചാണ് ഗോവിന്ദിനായി അവൻ വില പേശിയത് പോലും.എന്നിട്ട് എല്ലാം കഴിഞ്ഞപ്പോൾ എന്റെ ആളുമില്ല, പണവുമില്ല.

ഹവാല,അതൊരു ചങ്ങലയാണ് മോനെ.വിശ്വാസം നഷ്ട്ടപ്പെട്ടാൽ പിന്നെ നിലനിൽപ്പില്ല.നമുക്കറിയില്ല എങ്കിലും നമ്മെ ശ്രദ്ധിക്കുന്ന ഒരു നൂറു പേര് പുറത്തുണ്ട്.അങ്ങനെ ഉള്ളപ്പോൾ ഏറ്റെടുത്തത് പാളിയാൽ നഷ്ട്ടങ്ങൾ വലുതാണ്.”

“മനസ്സിലാവുന്നുണ്ട് ചെട്ടിയാരെ. ഞാൻ ഒരാളെയും കൂട്ടി വരുമെന്ന് പറഞ്ഞിരുന്നു.പക്ഷെ ചെട്ടിയാര് തന്നെ അന്ന് എന്നെ വിളിച്ചു വിലക്കി. ഗോവിന്ദ് കയ്യിൽ നിന്നു പോയി എന്നല്ലാതെ മറ്റൊന്നും പറഞ്ഞുമില്ല. പക്ഷെ ഇതിലിപ്പൊ ഞാൻ എന്താ ചെയ്യെണ്ടത്.”

“അല്പം താമസിച്ചുവെങ്കിലും തത്കാലം കയ്യിലെ കാശ് കൊടുത്തു തടി കഴിച്ചിലാക്കി.പക്ഷെ എനിക്ക് എന്റെ പണവും ക്രെഡിബിലിറ്റിയും തിരികെ പിടിക്കണം.അതിന് നിന്റെ ഒരു സഹായം വേണം.”

“എങ്ങനെ, എനിക്ക് എങ്ങനെ സഹായിക്കാൻ കഴിയും.”

“ശംഭു,എനിക്ക് വേണ്ടി ഒരാളോട് സംസാരിക്കണം.ഒരവസരം കിട്ടിയാൽ എനിക്ക് കളം തിരിച്ചു പിടിക്കാം.അത് നീ വിചാരിച്ചാലെ കഴിയൂ.അല്ലെങ്കിൽ നിന്നെ ഞാൻ ബുദ്ധിമുട്ടിക്കില്ലായിരുന്നു.”

“ആര്…….?”

“നീ അറിയും……..”

“ശ്രമിച്ചു നോക്കാം ചെട്ടിയാരെ. ഉറപ്പ്‌ പറയുന്നില്ല.പക്ഷെ ഇപ്പൊ ഒരു കാര്യം തിരിച്ചു ചോദിച്ചാൽ പകരത്തിനു പകരം എന്ന് കരുതരുത്. എനിക്ക് ഒരാളെയൊന്ന് പൊക്കിത്തരണം.”

“യാര് തമ്പി……. സൊല്ലിട്.നീ ചെയ്ത ഉപകാരം നോക്കുമ്പോൾ ഒരാളെ പൊക്കി മുന്നിലിട്ട് തരിക എന്നത് ഒന്നുമല്ല,ഒരിക്കലും പകരമാവില്ല. ഒരിക്കൽ കളഞ്ഞു കിട്ടിയ ബാഗ് എത്തിക്കേണ്ട വിലാസത്തില് എത്തിച്ചപ്പോൾ ഉയർന്നുനിന്നത് എന്റെ അഭിമാനമായിരുന്നു.എന്റെ വിശ്വാസ്യതയായിരുന്നു.

ഞാൻ ചെയ്ത ഏറ്റവും വലിയ ഇടപാട്.അന്നതിന് എന്റെ ജീവന്റെ വിലയുണ്ടായിരുന്നു.നിനക്കത് സ്വന്തമാക്കാമായിരുന്നു.എനിക്ക് നിന്നെ കണ്ടുപിടിക്കാനും സാധിക്കുമായിരുന്നില്ല.എന്നിട്ടും നീയത് കൊണ്ടുവന്നു.

അന്നുമുതൽ നീയെന്റെ നല്ല സുഹൃത്താണ്.പകരമായി ഞാൻ ഒന്നും ചെയ്തിട്ടില്ല.നീയെന്നോട് ആവശ്യപ്പെട്ടുമില്ല.അങ്ങനെയുള്ള നീ ഒരു കാര്യമാവശ്യപ്പെടുമ്പോൾ അത് എത് സമയമായാലും,എന്തുതന്നെ ആയാലും ചെട്ടിയാരുണ്ടാവും കൂടെ. ചെട്ടിയാരെ………ഇന്നത് വേണം എന്ന് പറഞ്ഞാൽ മാത്രം മതി.”

പരസ്പരം നന്നായി അറിയുന്ന രണ്ട് സുഹൃത്തുക്കൾ,അവരുടെ പ്രശ്നവും സൗഹൃദവും അവിടെ പങ്കുവച്ചു. ചെയ്യേണ്ട കാര്യത്തെക്കുറിച്ചും കാണേണ്ടയാളെക്കുറിച്ചും ധാരണ വരുത്തിയശേഷമാണ് അവർ പിരിഞ്ഞതും. ***** ശംഭു മുറി ഷിഫ്റ്റ് ചെയ്യുകയാണ്. വയറ്റിലുള്ളത് കൊണ്ട് വീണ സ്റ്റെപ്പ് കയറുന്നതൊഴിവാക്കാൻ മുകളിൽ നിന്നും താഴേക്ക് മാറുകയാണ്. ജാനകി മുറി മുഴുവൻ തൂത്തു തുടച്ചു വൃത്തിയാക്കിയ ശേഷമാണ് അന്നത്തെ പണി കഴിഞ്ഞു പോയത്.

സാവിത്രിയും ഗായത്രിയും ചേർന്ന് രാത്രിയിലെക്കുള്ളത് തയ്യാറാക്കാൻ അടുക്കളയുമായി യുദ്ധമിടുകയാണ്. മാധവൻ ഓഫിസിൽ നിന്ന് വരാറായ സമയവും.സാധാരണ മാധവൻ വന്ന ശേഷം ഭർത്താവ് വാസുദേവനൊപ്പം ഒന്നിച്ചാണ് ജാനകിയുടെ പോക്ക്. പക്ഷെ അവർ വൈകുന്ന വേളയിൽ അല്പം നേരത്തെ ഇറങ്ങുകയും ചെയ്യും.മാധവന്റെ വിശ്വസ്ഥരായ രണ്ടുപേർ.

വിശേഷം അറിഞ്ഞതുമുതൽ നിലത്ത് വക്കാതെയാണ് സാവിത്രി വീണയെ കൊണ്ടുനടക്കുന്നത്.ഇടക്ക് ഒക്കാനം വരുന്നതുകൊണ്ട് ഭക്ഷണം കഴിക്കാൻ മടിക്കുന്ന വീണയെ കുറച്ചുകുറച്ചായി കൃത്യമായ സമയം നോക്കി കഴിപ്പിക്കലാണ് സാവിത്രിക്ക് അല്പമെങ്കിലും പ്രയാസമുള്ള ജോലി. ചില സമയങ്ങളിൽ കൊച്ചു കുട്ടികളെക്കാളും വാശിയാണ് ഇപ്പോൾ വീണക്ക്.പക്ഷെ സാവിത്രി ഒന്ന് കണ്ണുരുട്ടിയാൽ തീരുന്ന വാശിയെ അവൾക്കുള്ളുതാനും. വിശ്രമവും ഭക്ഷണവും അത്യാവശ്യം നടത്തവും ചെറിയ വ്യായാമങ്ങളും മാത്രമായിരുന്നു വീണയുടെ ദിനചര്യകളിൽ സാവിത്രി അനുവദിച്ചുകൊടുത്തിരുന്നത്. ഒരു കുറവും കൂടാതെ വേണ്ടുന്നതെല്ലാം ശ്രദ്ധയോടെ,നിർബന്ധബുദ്ധിയോടെ ചെയ്യുകയാണ് സാവിത്രി.ആ സ്നേഹമനുഭവിച്ചുകൊണ്ട് വീണയും.

ഗായത്രിക്ക് അതൊക്കെ കണ്ടിട്ട് കുശുമ്പ് നിറഞ്ഞ സ്നേഹമാണ് വീണയോട്.”ഞാനും അമ്മയുടെ മോള് തന്നെയാ.”വീണയെ അടുത്തിരുത്തി ഊട്ടുന്നത് കാണുമ്പോൾ തമാശയായി, അതിൽ അല്പം കുറുമ്പ് കലർത്തി ഗായത്രി പറയും.”ഏതേലും ഒരുത്തന്റെ പെടലിക്ക് തൂങ്ങി, വയറ്റിലൊരു ജീവൻ വച്ചു തുടങ്ങുമ്പോൾ നിന്നെ ഞാൻ നോക്കിക്കോളാം.അതെങ്ങന ഒന്നിനെയും പിടിക്കില്ലല്ലൊ.നല്ല പ്രായത്തിൽ കെട്ടിയിരുന്നേൽ ഇപ്പൊ ഒക്കെത്തൊരു കൊച്ചിരുന്നേനെ” അതെ നാണയത്തിൽ തന്നെ സാവിത്രി മറുപടിയും കൊടുക്കും.

“ഇതുവരെയും കഴിഞ്ഞില്ലേടാ കൊച്ചെ?”താഴെ സാധനങ്ങൾ കൊണ്ട് വക്കുന്നതിന്റെ ശബ്ദം കേൾക്കുന്നതുകൊണ്ട് അടുക്കളയിൽ നിന്നും സാവിത്രി വിളിച്ചുചോദിച്ചു.

“എന്റെ കഴിഞ്ഞു,ഇനി ഭാര്യ എന്ന് പറയുന്ന സാധനത്തിന്റെ ബാക്കിയാ. രണ്ട് ലോറിക്കുള്ള സാധനമുണ്ട്. ഒരു പത്താൾക്ക് ചുമക്കാനുള്ളതും.” ശംഭു മറുപടി കൊടുത്തു.

ഇതുകേട്ട്,ഹാളിലിരുന്ന് സാവിത്രി കൊടുത്ത ബദാമും കശുവണ്ടിയും അരച്ചു ചേർത്ത,മുകളിൽ അല്പം കുങ്കുമപ്പൂവും വിതറിയിട്ട ഒരു ഗ്ലാസ്‌ പാല് പതിയെ കുടിക്കുകയായിരുന്ന വീണക്ക് ചിരി പൊട്ടി.അതിനൊപ്പം ഇറക്കിത്തീരാറായ അല്പം പാല് കൂടി പുറത്തേക്ക് തെറിച്ചു.

“എന്തെങ്കിലും കുശുമ്പ് വിചാരിച്ചു കാണും,അതാ…….”മുകളിലേക്ക് സാധനങ്ങൾ പെറുക്കാൻ വീണ്ടും കയറുകയായിരുന്ന ശംഭു ഹാളിൽ ദിവാനിൽ ചമ്രം പടഞ്ഞിരുന്ന് തന്റെ വയറിൽ തലോടി ഇടതുകയ്യിൽ ഗ്ലാസ്സും പിടിച്ചിരിക്കുന്ന വീണയെ നോക്കി പറഞ്ഞു.

മറുപടിയായി അവളവനെ നോക്കി കോക്രി കാട്ടി.”കക്കുന്നത് കണ്ടിട്ട് ഒന്ന് തിരിഞ്ഞു നോക്കാതെ പോകുവാ,ദുഷ്ടൻ. കെട്ടിയോൻ ആണത്രേ കെട്ടിയോൻ.”അവൾ മനസ്സിൽ പറഞ്ഞുകൊണ്ട് ചുണ്ട് കോട്ടി.

അപ്പോഴെക്കും കയ്യിൽ ഒരു തൂവാല എടുത്തുകൊണ്ട് ശംഭു അങ്ങോട്ടേക്ക് വന്നു.അവൾ പാല് കക്കുന്നത് കണ്ട അവൻ മുകളിൽ പോകാതെ വീണയുടെ അരികിലേക്ക് വരികയായിരുന്നു. അവൻ പതിയെ അവളുടെ മുഖം തുടച്ചുകൊടുത്തു. ശേഷം നിലത്ത് വീണതും തുടച്ചു വൃത്തിയാക്കിയ ശേഷം പോകാൻ തിരിഞ്ഞ അവനെ നോക്കി അവളൊരു ചിരി പാസാക്കി.

“ഇങ്ങനെ ചിരിച്ചോണ്ടിരുന്നൊ.” അത്രയും പറഞ്ഞുകൊണ്ട് അവൻ ചെയ്യുന്ന ജോലി തീർക്കുവാനായി നടന്നുനീങ്ങി.

“അപ്പൊ സ്നേഹമുണ്ട്, എന്നാലും ഇടക്കുള്ള മുരട്ട് സ്വഭാവം കാണുമ്പോ കിറിക്കിട്ട് ഒരു കുത്ത് കൊടുക്കാൻ തോന്നും. അൺ റൊമാന്റിക് മൂരാച്ചി” വീണ പതം പറഞ്ഞു.

“വല്ലോം പറഞ്ഞൊ?”സ്റ്റെയർ കയറും വഴി അവൻ ചോദിച്ചു.അവൾ തന്നെ എന്തോ പറഞ്ഞുവെന്നുള്ളത് അവന് ഉറപ്പായിരുന്നു. അവൾക്ക് മുഖം കൊടുക്കാതെ ഒരു ചെറു ചിരിയോടെ അല്പം ഗൗരവത്തിലാണ് അത് ചോദിച്ചതും.

“ഇന്നെങ്ങാനും തീരുമോന്ന് ചോദിച്ചു പോയതാ.കുറെ ആയി തുടങ്ങിയിട്ട്.”

“മോളുടെ ബാക്കിയാ. ഒരു കുന്നുണ്ട് ഉടുപ്പ് തന്നെ, അതിൽ ഒരു പെട്ടി നിറയെ അടിയിൽ ഇടുന്നത് മാത്രവാ. എല്ലാം അങ്ങെത്തിക്കണ്ടെ?”അവൻ വിളിച്ചു ചോദിച്ചു. പക്ഷെ അവൻ ഉദ്ദേശിച്ചതിലും ഉറക്കെ ആയി എന്ന് മാത്രം.

“വഷളൻ………… എന്നെ നാണം കെടുത്താൻ നടക്കുന്ന സാധനം.” അടുക്കളയിൽ നിന്നും ഒരു കൂട്ടച്ചിരി കേട്ട വീണ തന്റെ തലയിൽ പതിയെ ഒന്നടിച്ചുകൊണ്ട് പറഞ്ഞു.

അവൻ മുറി മാറിക്കഴിഞ്ഞപ്പോഴേക്ക് മാധവനും എത്തിയിരുന്നു.വൈകുന്ന ദിവസം വാസുദേവൻ വണ്ടിയുമായി പോകുകയാണ് പതിവ്. ഇന്നും അങ്ങനെ തന്നെ. പിന്നീട് അവർ ഒന്നിച്ചുള്ള നിമിഷങ്ങളായിരുന്നു. ഭക്ഷണവും, പരിഭവം പറച്ചിലും, അല്പസ്വല്പം കുറുമ്പും പള്ളു പറച്ചിലും ഒക്കെയായി അവരുടെ മാത്രം നിമിഷങ്ങൾ.

തന്നെ പഴയപോലെ ഒന്ന് ഫ്രീ ആവാൻ സമ്മതിക്കുന്നില്ല എന്ന ശംഭുവിന്റെ പരാതിയായിരുന്നു അതിൽ അല്പം ഗൗരവം നിറഞ്ഞത്. “നീ തത്കാലം നിന്റെ ഭാര്യയെ നോക്കി ഇരുന്നാൽ മതി.”എന്ന ഒറ്റ വാചകത്തിൽ മാധവൻ അത് മുളയിലേ നുള്ളി.അവന്റെ മുഖം വാടുന്നത് കണ്ട വീണ അവന്റെ കയ്യിൽ മുറുകെപ്പിടിച്ചു.”എല്ലാം ശരിയാകും. നമുക്ക് വേണ്ടിയല്ലെ.” എന്ന് കണ്ണുകൾ കൊണ്ട് അവനോട് പറഞ്ഞു.ശേഷം അവരവരുടെ സ്വകാര്യതയിലേക്ക് കടക്കുന്ന നേരം നല്ലൊരു രാത്രിയും ആശംസിച്ചു കൊണ്ട് അവർ അന്നത്തേക്ക് പിരിഞ്ഞു.

“ഇനിയും വച്ചു താമസിപ്പിക്കണോ മാഷെ? പെണ്ണിന്റെ വയറു ദാ എന്നും പറഞ്ഞു വീർത്തു വരും. നാടറിഞ്ഞു കൈപിടിച്ചു കൊടുക്കണ്ടേയവളെ.” അത്താഴവും കഴിഞ്ഞു തങ്ങളുടെ സ്വകാര്യതയിലാണ് മാധവനും സാവിത്രിയും.

“അത് ഞാനുമാലോചിക്കാതെയില്ല. മോളുടെ അച്ഛനെ ഞാനൊന്ന് കാണുന്നുണ്ട്, വൈകാതെ തന്നെ.”

“അത് പറഞ്ഞപ്പോഴാ ഓർത്തത്. നാളെ വീണയൊന്ന് തറവാട്ടിലേക്ക് പോകും.അമ്മക്ക് കാണാൻ കൊതി തോന്നും, അതുകൊണ്ടാ ഇപ്പൊ ഈ പോക്ക് പോലും.അവിടുന്ന് വിളിക്കുകയും ചെയ്തു.”

“മ്മ്മ്…….അധികം യാത്ര വേണ്ട എന്ന് പറയ്‌ മോളോട്.എന്നാലും ചിലത് ഒഴിവാക്കാൻ പറ്റില്ലല്ലൊ.സൂക്ഷിച്ചു പെരുമാറേണ്ട സമയമാണ്.ശ്രദ്ധിച്ചു കൊണ്ട് പോകാൻ പറയ്‌ ശംഭുവിനോട്.”

“അതൊക്കെ അറിയാം മാഷെ. അവിടുത്തെ അമ്മക്ക് യാത്ര പറ്റില്ലല്ലൊ.ഒരാഗ്രഹം പറയുമ്പോൾ എങ്ങനെയാ.ഈ സന്തോഷത്തിൽ മോളെ കാണാൻ കൊതിയുണ്ടാവില്ലെ?”

“മ്മ്മ്മ്……… അവര് പോയി വരട്ടെ. പിന്നെ നമുക്കും അവിടെവരെ ഒന്ന് പോകണം.പിള്ളേര് പോയിവന്നിട്ട് മതി.നാടറിഞ്ഞുള്ള കെട്ടും,കൂട്ടി കൊണ്ടുപോകുന്ന ചടങ്ങും എല്ലാം ഒന്ന് തീരുമാനിക്കണം.”

“മാഷെ………..എന്നാലും ഒരു പ്രശ്നം”

“അത് ഞാൻ പരിഹരിക്കും സാവിത്രി, അവര് ജീവിച്ചുതുടങ്ങിയതിനിടയിൽ തടസങ്ങൾ പാടില്ല.”ഗോവിന്ദിനെ ആണ് സാവിത്രി ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കിയ മാധവൻ മറുപടി കൊടുത്തു.

അപ്പോഴും മാധവനെ കുഴക്കുന്ന ഒരു പ്രശ്നം അയാളുടെ മനസ്സിലുണ്ടായിരുന്നു.”ചന്ദ്രചൂഡൻ” അയാളെ എങ്ങനെ എതിരിടുമെന്നത് അല്ലായിരുന്നു മാധവന്റെ പ്രശ്നം. വിജയം തനിക്കാവും എന്ന് മാധവന് ഉറപ്പുമുണ്ടായിരുന്നു.പക്ഷെ സാവിത്രിയെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്നത് അയാളുടെ വഴിയിലെ മുള്ളായിരുന്നു.ആ മുള്ള് ഇലക്ക് കേടില്ലാതെ എടുത്തുമാറ്റാൻ ഒരു ഉപായം മാധവൻ തിരഞ്ഞുകൊണ്ടിരുന്നു. ***** അന്ന് രാത്രിയിൽ പോലീസ് സ്റ്റേഷൻ പരിസരം.ലോക്കപ്പിന്റെ ഒരു മൂലക്ക് ചുരുണ്ടുകൂടിയിരിക്കുകയാണ് വാസു ലോക്കപ്പിന് പുറത്ത് ഒന്നുരണ്ട് പോലീസ് ഏമാൻമാർ ഓഫീസ് കാര്യങ്ങളും നോക്കി തങ്ങളുടെ സീറ്റിലിരിക്കുന്നു.ഒരാൾ പാറാവിന് നിൽക്കുന്നുണ്ട്.എട്ടുമണി കഴിഞ്ഞ സമയം.പെട്രോളിങിന് രണ്ട് വണ്ടി കുറച്ചു മുന്നേ പോയതേയുള്ളൂ.

ലോക്കപ്പിനുള്ളിൽ എന്തോ ഓർത്ത് ഇരിക്കുകയാണ് വാസു.താൻ ചെയ്യേണ്ട കാര്യങ്ങൾ അയാൾ മനസ്സിൽ ഒന്ന് ഊട്ടിയുറപ്പിക്കുന്ന സമയം.സാഹചര്യം അനുകൂലമായി വരുമ്പോൾ തനിക്കുള്ള സഹായം എത്തുമെന്നാണ് ഡ്യുട്ടി കഴിഞ്ഞു പോകുന്നതിന് മുൻപ് ദാമോദരൻ തന്നോട് പറഞ്ഞതെന്ന് അയാൾ ഓർത്തു.

അങ്ങനെയോരോന്നും ആലോചിച്ചു കൊണ്ടിരിക്കെ സെൽ തുറക്കുന്ന ശബ്ദം കേട്ട് വാസു അങ്ങോട്ടേക്ക് നോക്കി.ഏതോ ഒരു പോലീസ് കോൺസ്റ്റബിൾ തനിക്കുള്ള ഫുഡ്‌ കൊണ്ടുവന്നതാണ്.”പത്രോസ് സർ പ്രത്യേകം പറഞ്ഞിരുന്നു ഭക്ഷണം എത്തിച്ചു തരണമെന്ന്.ജങ്ക്ഷനിലെ കടയിൽ പറഞ്ഞേൽപ്പിച്ചിട്ടാ പോയതും.ഞാൻ പോയി വാങ്ങി വന്നു എന്ന് മാത്രം.ഇന്നാ കഴിക്ക് ”

രാവിലെ തന്നെ എലുമ്പൻ വാസുവിനെ കൊണ്ടുവന്നു എങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയപ്പോൾ വൈകിട്ടായി.നേരത്തെയുള്ള തീരുമാനം പോലെ പത്രോസ് ഒന്ന് വൈകിച്ചു എന്ന് മാത്രം.രാജീവ്‌ വരാൻ വൈകിയതും പത്രോസിന് ഗുണകരമായി.രാജീവന് നേരിയ സംശയം പോലും കൊടുക്കാതിരിക്കാൻ പത്രോസ് പ്രത്യേകം ശ്രദ്ധിച്ചു.

വാസുവിന് കിട്ടിയ നിർദ്ദേശം പോലെ ചിത്രയുടെ വീട്ടിൽ കയറിയതിന്റെ ഉത്തരവാദിത്വം അയാൾ ഏറ്റെടുത്തു പിറ്റേന്ന് തെളിവെടുപ്പ് നടത്തി കോടതിയിൽ ഹാജരാക്കാം എന്ന് നിർദ്ദേശം നൽകിയിട്ടാണ് രാജീവ്‌ സ്റ്റേഷനിൽ നിന്നും പോരുന്നതും. അതുവരെ ലോക്കപ്പിൽ തന്നെ സൂക്ഷിക്കാനായിരുന്നു തീരുമാനവും.

വേണ്ട കാര്യങ്ങളൊക്കെ നേരിട്ട് പരിശോധിച്ചു ബോധ്യപ്പെട്ടശേഷം, കാവലിനും പെട്രോളിങ്ങിനും ആവശ്യത്തിന് ആളുകളുണ്ടെന്ന് ഉറപ്പ്‌ വരുത്തിയതിനും ശേഷമാണ് രാജീവ്‌ അവിടെ നിന്നും തന്റെ ലക്ഷ്യത്തിലേക്ക് തന്നെ എളുപ്പത്തിൽ എത്തിക്കുമെന്ന് താൻ കരുതുന്ന കാര്യമൊന്ന് ഉറപ്പിക്കാൻ സന്ധ്യയോട് കൂടെ യാത്രയായത്.

വാസു കുപ്പി തുറന്ന് അല്പം വെള്ളം കുടിച്ചു.ആ പൊതി കയ്യിലെടുത്തു. വാസുവിന്റെ മുഖം തെളിഞ്ഞുവന്നു, അതിന്റെ ഒരുവശമല്പം മുഴച്ചുനിന്നു. ഒപ്പം അയാൾ അഴികൾക്കിടയിലൂടെ ലോക്കപ്പിന് പുറത്തേക്കൊന്ന് നോക്കി.

അയാൾ പതിയെ ഭക്ഷണപ്പൊതി തുറന്നു.പൊതിയൽ അഴിക്കവേ വാസു പുറത്തേക്കും ശ്രദ്ധ പതിപ്പിക്കുന്നുണ്ടായിരുന്നു.അവിടെ ഉണ്ടായിരുന്ന പോലീസുകാർ ഓരോ നാട്ടുവർത്തമാനങ്ങളും പറഞ്ഞ് ഇരിക്കുന്നുണ്ട്.തന്റെ ചുറ്റുപാടും ശ്രദ്ധിച്ചുകൊണ്ട് അയാൾ തന്റെ ഭക്ഷണം തുറന്നു.അതിൽ ഒരെഴുത്തുണ്ടായിരുന്നു, അതിൽ എങ്ങനെ കാര്യങ്ങൾ നീക്കണമെന്നും

രാത്രി അതിന്റെ ശാന്തതയിലാണ്. ഏവരും ഉറക്കം പിടിക്കുന്ന സമയം. സ്റ്റേഷനിനുള്ളിലെ ക്ലോക്കിൽ മണി ഒന്നടിച്ചു. അവിടെ ആകെയുള്ള മൂന് പോലീസുകാരും കസേരയിലിരുന്ന് മേശയിലേക്ക് കാലും നീട്ടി വച്ച് കൂർക്കം വലിച്ചുറന്നുന്നുണ്ട്. പാറാവ് നിന്നിരുന്ന പോലീസ് പോലും സ്റ്റൂളിട്ട് ഭിത്തിയിൽ ചാരിയുറങ്ങുന്നു.

തന്റെ സമയം വന്നുവെന്ന് വാസു മനസ്സിലാക്കി.പതിയെ അയാൾ എണീറ്റു.ഭക്ഷണപ്പൊതിയിൽ നിന്ന് ലഭിച്ച താക്കോൽ കയ്യിലെടുത്തു. ഒപ്പം ലഭിച്ച ചെറിയ കമ്പികൊണ്ട് സെൽ പൂട്ടിയിരുന്ന താഴ് കുത്തിത്തുറന്നു പുറത്തേക്കിറങ്ങി.

രാത്രിയെ നന്നായി അറിയുന്ന വാസു, രാത്രിയുടെ രാജകുമാരനായ ആ കള്ളൻ ആദ്യം ചെയ്തത് പൊതി തുറന്നപ്പോൾ കിട്ടിയ ചെറിയ പെൻ ടോർച്ചടിച്ചു സി സി ടി വി മറച്ചശേഷം പൊതിയിലുണ്ടായിരുന്ന കുപ്പിയിൽ നിന്നും ദ്രാവകം കയ്യിൽ കരുതിയ ടിഷ്യു പേപ്പറിൽ നനച്ചെടുത്ത് ഉറക്കത്തിലായിരുന്ന നാല് പേരുടെയും മൂക്കിന് അടുത്ത് കൂടെ അത് കൊണ്ടുപോകുകയായിരുന്നു.

ചെറിയ അളവിൽ ക്ലോറോഫോം മണപ്പിച്ച ശേഷം വന്ന കാര്യം നടത്തി അവിടെ നിന്നും രക്ഷപെടുക എന്നതായിരുന്നു വാസുവിന് കിട്ടിയ കത്തിലെ ഉള്ളടക്കം.

സി സി ടി വി മറച്ചുകൊണ്ട് തന്നെ വാസു സ്റ്റോർ റൂമിന് മുന്നിലെത്തി. തനിക്ക് കിട്ടിയ താക്കോൽ കൊണ്ട് സ്റ്റോർ തുറന്നകത്തു കയറി.

എല്ലാവരും ഉടനെ ഉണരില്ല എന്ന് ഉറപ്പ്‌ വരുത്തിയ ശേഷം വാസു കത്തിലെഴുതിയ പ്രകാരം അവിടെ ഒരു അലമാരയുടെ മറവിൽ പരതി.

അവിടെ രണ്ട് ലിറ്റർ കൊള്ളുന്ന കുപ്പിയിൽ നിറയെ പെട്രോളും ഒരു തീപ്പെട്ടിയും അയാൾ കണ്ടെടുത്തു. സ്റ്റോർ റൂമിൽ ഒരു തീപിടുത്തം സൃഷ്ട്ടിക്കാൻ അത്രയും പെട്രോൾ മതിയായിരുന്നു.സ്റ്റോർ റൂമിലെ സി സി ടി വി മറച്ച ശേഷം കത്തിലെഴുതിയ പ്രകാരം അതിന്റെ കണക്ഷൻ കട്ട് ചെയ്ത ശേഷമാണ് വാസു മുന്നോട്ട് നീങ്ങിയതും.

അവിടെ കണ്ട രേഖകളിൽ മൊത്തം പെട്രോൾ ഇറ്റിച്ചശേഷം വാസു പുറത്തിറങ്ങി.തീപ്പെട്ടിയുരച്ചു റൂമിൽ ഇട്ടശേഷം ഒരു നിമിഷം നോക്കി നിന്നു.തീ പടരുന്നത് കണ്ടതും വാസു മുറി പൂട്ടിയശേഷം സെൽ തുറന്നു തന്നെയിട്ട് സ്റ്റോർ റൂമിന്റെ താക്കോൽ എഴുത്തിൽ പറഞ്ഞയിടത്തു തൂക്കി ഇട്ടശേഷം പുറത്തേക്ക് നടന്നു. ഓരോ ചുവട് വാക്കുമ്പോഴും അയാളുടെ വേഗത വർദ്ധിച്ചു.പയ്യെ അയാൾ ഇരുട്ടിലേക്ക് മറയുമ്പോൾ സ്റ്റോർ റൂം കത്തിയമരുകയായിരുന്നു. ***** തന്റെ ഓഫിസിലാണ് വിക്രമൻ. കിട്ടിയ തെളിവുകളും,സംശയങ്ങളും, താൻ അന്വേഷിച്ചറിഞ്ഞതും എല്ലാം ചേർത്തുവച്ച് ഒരു തിയറി അയാൾ ഉണ്ടാക്കിയെടുത്തു.

രണ്ട് സുഹൃത്തുക്കൾ.അതിലൊരാൾ വിവാഹിതൻ.നല്ലൊരു സാമ്പത്തീക ചുറ്റുപാടിൽ വളർന്ന ഗോവിന്ദിന് തന്റെ ലൈഫിൽ എപ്പഴോ കിട്ടിയ കൂട്ടുകാരനാണ് വില്ല്യം.ഒരുപക്ഷെ തന്റെ ഭാര്യയുമായിട്ടുള്ള പ്രശ്നങ്ങൾ മുതലെടുപ്പ് നടത്തി,അതിൽ ഗോവിന്ദ് എന്ന വ്യക്തിയെ പിരികയറ്റി ചെട്ടിയാരുമായുള്ള ഇടപാടിലും വലിയൊരു സാമ്പത്തിക ബാധ്യതയിലും കൊണ്ടുചെന്നെത്തിച്ച വില്ല്യമിനോട് ഗോവിന്ദിന് ഉണ്ടാകാവുന്ന വിരോധം അതിലേക്കായിരുന്നു വിക്രമന്റെ ശ്രദ്ധ ആദ്യം ചെന്നത്.

ബാംഗ്ലൂർ നഗരത്തിൽ വീണ പടുത്തുയർത്തിയ ഐ ടി ഫേം, തങ്ങൾക്കിടയിലെ പ്രശ്നങ്ങൾ മൂലം വീണയോട് എതിരിടാനായി ഗോവിന്ദ് സ്വന്തമായി സംരംഭം ആരംഭിച്ചതും അത് നഷ്ട്ടത്തിലേക്ക് കൂപ്പുകുത്തിയതും അന്വേഷിച്ചറിഞ്ഞ വിക്രമന് ഏതാണ്ട് ഇതെ സമയമാണ് ഗോവിന്ദ് വില്ല്യമിനെ പരിചയപ്പെട്ടത് എന്നതും ചെട്ടിയാരുമായുള്ള ഇടപാടിൽ മധ്യസ്ഥം നിന്നത് വില്ല്യമായതു കൊണ്ടും പക്ഷെ അതിന്റെ ബാധ്യത ഗോവിന്ദിൽ മാത്രം ഒതുങ്ങിനിന്നതും ഗോവിന്ദനെ സംശയത്തിന്റെ മുൾമുനയിൽ നിർത്താൻ ഉതകുന്നതായിരുന്നു.

ഗോവിന്ദന്റെ കാര്യത്തിൽ ശക്തമായ മോട്ടിവുണ്ട്.

അന്ന് രാത്രി കില്ലർ വുമണിനെ കൂട്ടിയത് ഗോവിന്ദനാണെങ്കിൽ അയാളിലൂടെ അവളിലെത്താം എന്ന് വിക്രമൻ കണക്കുകൂട്ടി.ഒപ്പം അന്ന് കില്ലർ വുമൺ സഞ്ചരിച്ച കാറും ഉപയോഗിച്ച ഫോണും കണ്ടെത്താൻ കഴിയണം. മിനക്കെടാണെന്ന് വിക്രം മനസ്സിലോർത്തു.

പക്ഷെ ആദ്യം ഗോവിന്ദിന്റെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നു എന്നുറപ്പിക്കണം.എങ്കിലേ ഈ തിയറി പ്രകാരം മുന്നോട്ട് പോകാൻ കഴിയൂ. തന്നെയുമല്ല സാക്ഷിയായ സെക്യൂരിറ്റിക്ക് എംപയർ ഗ്രൂപ്പിൽ ജോലി ലഭിച്ചത് അപ്പോഴും വിക്രമന് കീറാമുട്ടിയായിരുന്നു.

ഗോവിന്ദൻ പറഞ്ഞത് പോലെ എന്ത് ചെയ്തുകൊടുത്തത് കൊണ്ടാവും അയാൾക്കാ ജോലി ലഭിച്ചിരിക്കുക. താൻ അന്വേഷിച്ചറിഞ്ഞത് വച്ച് രൂപപ്പെടുത്തിയ തിയറിയിലെ ഇതു പോലെയുള്ള കല്ലുകൾ അയാളുടെ തല പുകച്ചു.എവിടെയൊ തന്റെ അന്വേഷണത്തിൽ ഒരു അപാകത കഴിവുള്ള ആ ഉദ്യോഗസ്ഥൻ മനസ്സിലാക്കിത്തുടങ്ങിയ നിമിഷം.

അയാൾ ഒരിക്കൽ കൂടി ഗോവിന്ദ്, വില്ല്യം,സാക്ഷിയായ സെക്യൂരിറ്റി എന്നിവരുടെയും കൊലപാതകം നടന്ന രാത്രിയിൽ ഉപയോഗിക്കപ്പെട്ട ഫേക്ക് നമ്പറുകളുടെയും കാൾ ഹിസ്റ്ററിയിലൂടെ ഒരിക്കൽ കൂടി കണ്ണോടിച്ചു.ഒപ്പം ആവശ്യം വരും എന്ന് കരുതി എടുത്തു വച്ച എംപയർ ഗ്രൂപ്പ്‌ എം ഡി വിനോദിന്റെയും.അന്ന് എംപയർ ഗ്രൂപ്പിൽ ചെന്നയന്ന് ഒരു നിസ്സഹകരണം തോന്നിയതുകൊണ്ട് എടുപ്പിച്ചുവച്ചതായിരുന്നു വിക്രമനത്. എപ്പോഴെങ്കിലും ആവശ്യം വന്നാലോ എന്ന് കരുതി.അതിലൂടെ ശ്രദ്ധയോടെ കണ്ണോടിക്കവെ ഏതോ ചില നമ്പറുകളിൽ വിക്രമന്റെ കണ്ണ് ഉടക്കിനിന്നു.താൻ ശ്രദ്ധിക്കാതെ പോയത് ചേർത്തുവച്ചു നോക്കിയ നിമിഷം തന്റെ മുന്നിൽ വ്യക്തമായി എന്ന് വിക്രമൻ മനസ്സിലാക്കി. ഒപ്പം ഈ കേസിന്റെ ചുരുളറിയാൻ ചില ജീവിതങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലണമെന്നും.

അയാളുടെ മുഖം തെളിഞ്ഞു. തന്റെ നിഗമനങ്ങൾ ഏകദേശം ശരിയായി വരുന്നതിന്റെ സന്തോഷം ആ മുഖത്തുണ്ടായിരുന്നു. ഇനി തന്നെ ചില കാര്യങ്ങളിലേക്ക് നയിക്കാൻ ഉതകുന്നതായി ആരുണ്ട് എന്ന ചിന്തയോടെ അയാൾ തന്റെ ഓഫീസ് വിട്ടു പുറത്തേക്ക് നടന്നു. ***** വീണയുടെ തറവാട്ടിലാണ് അവർ. ഒത്തിരി നാളുകൾ കൂടി തന്റെ മകൾ സന്തോഷിക്കുന്നതിന്റെ,അവളുടെ മുഖം തെളിഞ്ഞതിന്റെ സംതൃപ്തി ആ അച്ഛന്റെ മുഖത്തുണ്ടായിരുന്നു.

വർഷങ്ങൾക്ക് ശേഷം തന്റെ സഹോദരിയുടെ കളിചിരികൾ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിൽ മതിമറന്നു നിൽക്കുകയായിരുന്നു വിനോദ്.ഒപ്പം തന്റെ നാത്തൂന്റെ വയറ്റിലൊരു ജീവൻ വളർന്നുതുടങ്ങിയതറിഞ്ഞ നിമിഷം മുതൽ,തനിക്ക് ലഭിക്കാതെ പോയ സന്തോഷം അവൾക്ക് ലഭിച്ച വിവരമറിഞ്ഞതുമുതൽ വീണയെ ഒന്ന് കെട്ടിപ്പുണരാനാഗ്രഹിച്ച ദിവ്യ,

അവിടെയെത്തിയതും അയാൾ തന്റെ അലമാര തുറന്നു.അതിലൊരു ഷെൽഫിനുള്ളിൽ നിറയെ അപൂർവ ശേഖരത്തിൽപ്പെടുന്ന മദ്യങ്ങളാൽ സമ്പന്നമായിരുന്നു. അതിൽ നിന്നും ഏറ്റവും മുന്തിയത് തന്നെ ആ അച്ഛൻ തിരഞ്ഞെടുത്തു.

ഇതിനിടയിൽ ചുറ്റിലും ശ്രദ്ധിച്ച ശംഭു ഒന്ന് മനസ്സിലാക്കി,ആഡ്യത്തം വിളിച്ചുപറയുന്ന ആ മുറിയിൽ ഒരു മിനി ബാർ തന്നെ ഒരുക്കിയിരിക്കുന്നത് കണ്ട് അവന്റെ അത്ഭുതവും വർദ്ധിച്ചു.

അച്ഛൻ തന്നെ അവന് ഒഴിച്ചുനൽകി. ആദ്യം മടിച്ചുവെങ്കിലും അദ്ദേഹത്തിന്റെ നിർബന്ധം മൂലം അവനത് സ്വീകരിക്കേണ്ടിവന്നു.

“ഇന്ന് എന്റെ സന്തോഷം എനിക്ക് പങ്കുവച്ചേ പറ്റൂ.അത് നിന്നോട് വേണം താനും.എന്റെ കുഞ്ഞിന്റെ മുഖത്തെ സന്തോഷം കണ്ടില്ലേ നീയ്,നാളുകൾ കഴിഞ്ഞു ആ മുഖം ഞാനൊന്ന് തെളിഞ്ഞു കണ്ടിട്ട്. അതിന് കാരണം നീയും.എങ്ങനെയാ മോനെ ഞാൻ….” അദ്ദേഹത്തിന്റെ വാക്കുകൾ ഇടറി.

“ഒരിക്കൽ എന്റെ തീരുമാനം പിഴച്ചു. അതിന് അനുഭവിച്ചത് എന്റെ കുട്ടിയും.മാധവനോട് പകയെടുത്തു തുടങ്ങിയിരുന്നു.പ്രതികാരം അത് മാത്രമായിരുന്നു അപ്പോൾ മനസ്സ് മുഴുവൻ.

പക്ഷെ ഗോവിന്ദിനെ കൊല്ലാൻ ഇറങ്ങിതിരിച്ചു മാധവൻ, അത് തടഞ്ഞത് വീണയും.അവളായിരുന്നു എന്റെ മനസ്സിലെ കലക്കൽ മാറ്റിയത് പോലും.ഒരുവേള എന്നെപ്പോലെ അവളുടെ തീരുമാനവും തെറ്റുമോ എന്ന് ഞാൻ ഭയന്നു.അത് അവിടെ തുടരുന്ന കാര്യത്തിലായാലും, നിന്നെ തിരഞ്ഞെടുത്തതിലായാലും.

പക്ഷെ അവളുടെ വഴിയായിരുന്നു ശരി.ഒരുപക്ഷെ എന്റെ എടുത്തു ചാട്ടം അവൾക്ക് നൽകുക കൂടുതൽ ആഘാതമായിരുന്നു എന്ന് സ്വസ്ഥം ആയി ചിന്തിച്ചപ്പോൾ മനസ്സ് പറഞ്ഞു.

എന്തിനും എന്റെ മകൾക്ക് പിന്തുണ നൽകി മാധവനും കുടുംബവും ഉറച്ചു നിന്നു.നിന്നിലൂടെ അവളുടെ സന്തോഷം വീണ്ടുകിട്ടി.ഇനി ഒരു കരട് ബാക്കിയുണ്ട്, അതിനി നിങ്ങളുടെ ഇടയിൽ വേണ്ട.”

സാവധാനം മദ്യം നുകർന്നുകൊണ്ട് അയാൾ പറയുന്നത് ശംഭു ശ്രദ്ധയോടെ കേട്ടിരുന്നു.

“ഗോവിന്ദിനി അധികനാൾ ഉണ്ടാവില്ല. അതെന്റെ വാക്ക്.”എല്ലാം കേട്ടുകൊണ്ടിരുന്ന ശംഭു പറഞ്ഞു. മറുപടിയായി അയാൾ അവന്റെ തോളിൽ ഒന്ന് തട്ടുക മാത്രം ചെയ്തു.

“എന്റെ മാഷിനോട് അച്ഛന് ഇപ്പൊ എന്തെങ്കിലും ഒരിഷ്ട്ടക്കേട്……..?” തന്റെ സംശയം ഒന്നുകൂടി തീർക്കാൻ ആണ് ശംഭുവത് ചോദിച്ചതും.

“ഞാൻ പറഞ്ഞല്ലോ മോനെ. വിരോധമുണ്ടായിരുന്നു.പക്ഷെ അയാളത് സ്വന്തം പ്രവർത്തിയിലൂടെ, നിലപാടുകളിലൂടെ തിരുത്തിയെടുത്തു.ഇന്നിപ്പോഴവിടെ കാര്യങ്ങൾ തീരുമാനിക്കുന്നതിൽ ഒരു പങ്ക് എന്റെ മോളുടെതാണ്.നിനക്കത് അറിയില്ലെങ്കിലും.പിന്നെ ഗോവിന്ദ് അവൻ വീണയുടെ ഒരു വാക്കിന്റെ ബലത്തിലാണ് ജീവനോടെയുള്ളത്.”

“അതിനുള്ള അനുവാദം കിട്ടിക്കഴിഞ്ഞു.”ശംഭു പറഞ്ഞു.

“കിട്ടിയോ……..”അച്ഛന്റെ മുഖത്ത് അത്ഭുതം വിടർന്നു.”എങ്കിൽ വൈകരുത് മോനെ, നിങ്ങളുടെ കുഞ്ഞ് ജനിക്കുന്നതിന് മുന്നേ വേണം.അവന്റെ മരണം അതെനിക്ക് കാണണം.ഒരച്ഛന്റെ അവകാശമായി അത് സാധിച്ചുതരണം.”

“ഈ കാൽച്ചുവട്ടിൽ വച്ചായിരിക്കും.” ഒറ്റ വാചകത്തിൽ ശംഭു മറുപടി ഒതുക്കിയതും ഡോർ തുറക്കുന്ന ശബ്ദം കേട്ട് അവരൊന്നിച്ചു തന്നെ അങ്ങോട്ട്‌ നോക്കി.

നോക്കുമ്പോൾ എളിക്ക് കൈ കുത്തി കണ്ണുരുട്ടിക്കൊണ്ട് വീണ നിൽക്കുന്നു “അച്ഛനോ കേൾക്കില്ല, ഇനി ഇത്തിരി ഇല്ലാത്ത ഈ ചെക്കനെയും കൂടി ചീത്തയാക്കിയാലെ അടങ്ങൂ എന്നാ?”

“ങേ…….. ഇത്തിരിയില്ലാത്ത ചെക്കൻ, ഞാൻ…….”എന്ന ഭാവമായിരുന്നു ശംഭുവിനപ്പോൾ.

“കണ്ടില്ലേ,ഒരുത്തനവിടെ ആടാൻ തുടങ്ങി.ഈ അച്ഛന്റെയൊരു കാര്യം. ഒരു കള്ള് ഷാപ്പ് തന്നെ മുറിയിൽ ഉണ്ടാക്കിവച്ചിട്ടുണ്ട്,തോന്നും പോലെ കുടിയും.അച്ഛൻ ആവശ്യം പോലെ കുടിച്ചോ, അതിന് എന്റെ കണവനെ എന്തിനാ കുടിപ്പിക്കുന്നെ?”

“കേട്ടൊ മോനെ……. ഇതാ എന്റെ മോള്.എന്നെയിങ്ങനെ വഴക്ക് പറയാൻ ഇവൾക്കെ കഴിയൂ.ഒരല്പം സ്വാതന്ത്ര്യം കൂടുതൽ ഇവൾക്കുണ്ട്, അതിന്റെയാ.പക്ഷെ ഈ കട്ടായം മാത്രമെയുള്ളൂ എന്ന് മാത്രം.”വീണ കലിപ്പിച്ചു നിൽക്കുന്നതുകണ്ട് അച്ഛന്റെ പിറകിലൊളിച്ച ശംഭുവിനെ മുന്നിലേക്ക് നിർത്തിക്കൊണ്ട് അയാൾ പറഞ്ഞു.

“നിന്ന് ആടിക്കളിക്കാതെ ഒന്നിങ്ങു വരുന്നുണ്ടോ? അതെങ്ങനാ എന്റെ കണ്ണ് തെറ്റിയാൽ എന്തെങ്കിലും ഒപ്പിക്കാൻ നിക്കുന്ന കെട്ടിയോനും കൂട്ട് നിൽക്കാൻ അമ്മായിയപ്പനും.”

“എന്റെ മോള്‌ ചെല്ല്. ഞങ്ങള് ദാ വരുന്നു.”ശംഭുവിനെ സംരക്ഷിച്ചു പിടിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

“അങ്ങനെയിപ്പോ എന്നെ പറഞ്ഞു വിടാൻ നോക്കണ്ട. രണ്ടിനെയും ഇവിടെ വിട്ടിട്ട് പോകാൻ എനിക്കത്ര ഉറപ്പ്‌ പോരാ.പിന്നെ ഇപ്പൊ വന്നാൽ വല്ലതും കഴിക്കാം.അല്ല ഇവിടെ തന്നെ കൂടാനാണെങ്കിൽ കൂട്ടിന് ഞാനുമുണ്ട്.നമുക്ക് ഒന്നിച്ചാവാം തുടങ്ങിവച്ച കലാപരിപാടികൾ.” വീണ കട്ടായം പറഞ്ഞു.

രക്ഷയില്ലെന്ന് മനസ്സിലായ അവർക്ക് അവളെ അനുസരിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു.ഊണ് കഴിക്കുന്ന സമയവും വീണ മുഖം വീർപ്പിച്ചുതന്നെയായിരുന്നു.

“എന്താ ഒരു ജാഡ, ഒന്ന് വിട്ടുപിടിക്ക് പെണ്ണെ.”ഭക്ഷണം കഴിക്കുന്ന നേരം പോലും വീർത്തുകെട്ടിയ മുഖവും ആയിരിക്കുന്ന വീണയോട് ദിവ്യ പറഞ്ഞു.

“ചേച്ചി മിണ്ടരുത്.ഏട്ടനും കൂടെ ഉണ്ടായിരുന്നെങ്കിൽ കാണായിരുന്നു പുകില്.നോക്ക് കൈ വിറക്കുന്നത് കണ്ടില്ലേ ഒരുത്തന്റെ,ഭക്ഷണം നേരെ ചൊവ്വേ വായിലേക്ക് വക്കാൻ കൂടി പറ്റുന്നില്ല.”

“എന്റെ കെട്ടിയോന്റെ കാര്യം നീ നോക്കണ്ട.ഇന്നല്പം കഴിച്ചുവെന്ന് കരുതി എന്തിനാ പെണ്ണെ ഇങ്ങനെ ബലം പിടിക്കുന്നെ?”

“ചേച്ചി ഇപ്പൊ പറഞ്ഞത് തന്നെയാ എനിക്കും പറയാനുള്ളത്.എന്റെ കെട്ടിയോന്റെ കാര്യം ഞാൻ നോക്കിക്കോളാം.എനിക്കിതാകെ ഒന്നേയുള്ളൂ,കയറൂരിവിട്ടാലേ എന്റെ ശംഭുസിന്റെ കാര്യം മഹാ കഷ്ട്ടവാ. അതാ വിടാതെ പിടിക്കുന്നതും. ഒന്ന് നിയന്ത്രിച്ചില്ലെങ്കിൽ കൈവിട്ടു പോകും മോളെ.പോരാത്തതിന് കൂട്ട് നിൽക്കാൻ ആൾക്കാരുമുള്ളപ്പോൾ ഞാൻ ഒന്ന് ബലം പിടിച്ചെ പറ്റൂ.”അത്ര മാത്രം പറഞ്ഞു വീണ കഴിപ്പ് തുടർന്നു

ഇതെല്ലാം ഒരു ചിരിയോടെ വിനോദ് കണ്ടുകൊണ്ടിരിക്കുന്നുണ്ട്. ഒരു പാവത്താന്റെ മുഖഭാവത്തോടെ ശംഭുവും.അച്ഛൻ താനീ നാട്ടുകാരൻ അല്ലെ എന്നാണ് ഭാവ്യം.പാവം അമ്മ ഭക്ഷണവും മരുന്നുമെല്ലാം മുറിയിൽ ആയതുകൊണ്ട് ഒന്നും കാണാനും കേൾക്കാനും ഒട്ടില്ല താനും.

ഉച്ചമയക്കത്തിന് മുറിയിലെത്തിയ നേരവും മൂടിക്കെട്ടിയ അവസ്ഥ തന്നെയായിരുന്നു.ശംഭു ചെല്ലുമ്പോൾ ഒന്ന് മയങ്ങാനുള്ള ഒരുക്കത്തിലാണ് കക്ഷി.

“പെണ്ണെ ഇങ്ങനെ പിണങ്ങാതെ.ഇനി ഉണ്ടാവില്ല, ഉറപ്പ്‌.”

“കുറുപ്പിന്റെ ഉറപ്പ്‌ എനിക്കാവശ്യമില്ല.” തലയിണ കൊട്ടിയിട്ടുകൊണ്ട് വീണ പറഞ്ഞു.

“അത്……അച്ഛൻ നിർബന്ധിച്ചപ്പോ”

“നിർബന്ധിച്ചു തന്നാൽ എന്ത് തന്നെ കിട്ടിയാലും കുടിക്കുവോ?”വീണയുടെ വക മറുചോദ്യം.

“ഞാൻ പറഞ്ഞല്ലോ പെണ്ണെ.ഇനി ഉണ്ടാവില്ല.”

ഒന്നും മിണ്ടാതെ വീണ കയറിക്കിടന്നു അവന് മുഖം കൊടുത്തതെയില്ല.

“ഒന്നിങ്ങോട്ട് നോക്കെന്റെ പെണ്ണെ, ഞാൻ പറയട്ടെ…….”

വീണയങ്ങനെ പറഞ്ഞത് അവനെ ഒന്നുലച്ചു.”ഞാൻ പോകുവാ. ഒന്ന് ഉറങ്ങിയെണീക്കുമ്പോൾ ശംഭു ഇവിടുണ്ടാവില്ല.”എങ്ങനെയൊ പറഞ്ഞൊപ്പിച്ചശേഷം എണീക്കാൻ തുടങ്ങിയ അവന്റെ കയ്യിൽ അവൾ പിടുത്തമിട്ടുകഴിഞ്ഞിരുന്നു.

“അതെ…….. നമ്മുടെ മോനോട് പറഞ്ഞിട്ട് അവൻ സമ്മതിക്കുമെങ്കിൽ മാത്രം അവന്റെ അമ്മയെ വിട്ടു പൊക്കോ.”ഒരു ചെറു കുസൃതിയോടെ അവൾ അവന്റെ കൈ തന്റെ വയറിലേക്ക് ചേർത്തു കൊണ്ട് പറഞ്ഞു.

“പിണങ്ങിയോ എന്റെ ചെക്കൻ” ഒരു മിണ്ടാട്ടവും ഇല്ലാതെ അവൻ നിൽക്കുന്നതുകണ്ട് വീണ ചോദിച്ചു. പക്ഷെ അതിനുള്ള മറുപടി അവന്റെ നിറഞ്ഞ കണ്ണുകളായിരുന്നു.

“അയ്യേ……… എന്റെ ചെക്കൻ കരയുവാ?”അവളവനെ തന്റെ മാറിലേക്ക് കിടത്തി.

“നീ പിണങ്ങിയാൽ എനിക്ക് സഹിക്കില്ല പെണ്ണെ. ഒന്ന് തല്ലിയാൽ ഇത്രയും സങ്കടമില്ല.”അത് കേട്ടതും അവളവനെ ഒന്നുകൂടി ഇറുക്കി പുണർന്നു.

“ഈ ചെക്കൻ……….എന്റെ ശംഭുനെ ഒന്ന് പേടിപ്പിച്ചു നിർത്തണേൽ എനിക്ക് ഇതല്ലേ ഒരു മാർഗമുള്ളൂ, ഈ പിണക്കം.വേറെ എങ്ങനെ പറഞ്ഞാലും വഴങ്ങിത്തരില്ലല്ലൊ ഈ സാധനം.എന്ത് ചെയ്യാം നാട്ടില് പുലിക്കുട്ടിയാ,ദാ ഭാര്യ ഒന്ന് പിണങ്ങി എന്നും പറഞ്ഞു കരഞ്ഞു കൂവുന്നത് “അവളുടെ കളിയാക്കൽ കേട്ട് ഒന്ന് ചമ്മിയ അവൻ അത് മറക്കാനായി എന്നപോലെ അവളുടെ മുലയിൽ തന്നെ ഒരു കടി വച്ചുകൊടുത്തു.

“നൊന്തുട്ടോ ശംഭുസെ.നമ്മുടെ മോൻ വന്നു ചോദിക്കുമ്പോൾ എന്തെടുത്തു കൊടുക്കും ഇങ്ങനെ കടിച്ചുപറിച്ചു കളയാനാണെങ്കിൽ.”

“മോനല്ല…… മോളാ.”

“അയ്യടാ…….ഇതെന്റെ മോനാ.മോളെ വേണേൽ പിന്നെ ആലോചിക്കാട്ടൊ.”

“……മ്മ്മ്മ്മ്…….”ഒന്ന് മൂളിക്കൊണ്ട് കടിച്ചയിടത്തിൽ അവനൊരു ഉമ്മ കൊടുത്തു.

“നോക്കിയേ………എന്താ ചെക്കന്റെ ഒരു സന്തോഷം.”

അവളുടെ മുന്നിൽ മാത്രം അവനിൽ വരുന്ന നാണം,അത് തോന്നിയ നിമിഷം അവനവളുടെ മലയിടുക്കിൽ മുഖം പൂഴ്ത്തി.അവളുടെ വയറിൽ പതിയെ തലോടിക്കൊണ്ട് പതിയെ ഉറക്കത്തിലേക്ക് വഴുതി,ഒപ്പം അവളും. ***** സമയം സന്ധ്യയോടടുക്കുന്നു.ശംഭു

********** തുടരും ആൽബി

Comments:

No comments!

Please sign up or log in to post a comment!