എന്‍ജിനിയര്‍ 1
Engineer Part 1 bY sam
കേരളത്തില് ബംഗാളികളേക്കാള് ഏറെ ജോലി അന്യേഷിച്ച് തെണ്ടി നടക്കുന്ന എന്ജിനിയര്മാരുണ്ടെന്നും, ബാഗ്ലൂരില് കല്ലെടുത്ത് മുകളിലോട്ടെറിഞ്ഞാല് ഒരു എന്ജിനിയറുടെ തലയിലെങ്കിലും വീഴാതെ പോവില്ലെന്നുമൊക്കെ പറഞ്ഞ് പുച്ഛിക്കുന്നവരോട് ഒരു ചോദ്യം…!!!!നിങ്ങള്ക്കറിയോകേരളത്തില് എങ്ങനെയാണ് ഒരു എന്ജിനിയര് ഉണ്ടാവുന്നതെന്ന്…?!!!നിങ്ങളുടെ പുച്ഛം ഏറ്റുവാങ്ങാന് അവരെത്ര കഷ്ടപ്പെട്ടുവെന്ന്…?!!!നിങ്ങളെയൊക്കെ പോലെ തന്നെ ചെറുപ്പകാലത്ത് ബുക്കും ബാഗും എടുത്ത് സ്കൂളില് പോയവരാണ് അവരും.പക്ഷെ അവര് നിങ്ങളേക്കാള് ഏറെ മിടുക്കരായിരുന്നു.നന്നായി പഠിക്കുമായിരുന്നു.നാളെ മുതിര്ന്നുകഴിഞ്ഞാല് എന്തെല്ലാമൊക്കെആവുമെന്ന് എല്ലാവരും പറയുമായിരുന്നു.പലയിടത്തും നിങ്ങള് തോറ്റു പിന്മാറിയപ്പോള് ഒന്ന് മുതല് പത്ത് വരെ എല്ലാ ക്ലാസ്സിലും നല്ല മാര്ക്കിന് പാസ്സായാണ് അവന് സ്കൂള് വിട്ടത്.തുടര്പഠനത്തിന്മറ്റുള്ളവരെപോലെഈസിയായ എല്ലാ വിഷയങ്ങളും ഒഴിവാക്കി അവര് സയന്സ് തന്നെ എടുത്തു.കാരണം എന്താ…?!!!അത്പഠിക്കാതെ എന്ജിനിയര് ആവാന് പറ്റില്ലല്ലോ…ഫിസിക്സിന് ഒരു റ്റൂഷന്, കെമസ്ട്രിക്ക് ഒരു റ്റൂഷന്,മാക്സിനൊരു റ്റൂഷന്,ഇവയെല്ലാമടങ്ങുന്ന എന്ട്രന്സ് എക്സാമിനുള്ള ട്രേനിംഗ് വേറെ..,PC,പാല,പ്രൈം,ടൈം തുടങ്ങിയ സ്ഥാപനങ്ങളിലെ രണ്ടക്ഷരം മാത്രം പേരുള്ള സാറുമാരുടെ തന്തക്ക് വിളിയും തെറിപറച്ചിലും പട്ടിണിക്കിടലുമെല്ലാം സഹിച്ച് ദിനേശ്,പ്രദീപ്,അരിഹന്ത്,തുടങ്ങിയ മേലാളന്മാര് എഴുതുന്ന ഒബ്ജക്റ്റീവ് പുസ്തകത്തിലെ ആയിരക്കണക്കിന് ചോദ്യങ്ങളോട് ചെറുപ്രായത്തില് തന്നെ എല്ലാ വിഷമവും കടിച്ചമര്ത്തി മല്ലിട്ട് എന്ട്രന്സ് എഴുതിയാണ് അവര് എന്ജിനിയറിംഗ് കോളേജിലെത്തുന്നത്.ഇതുവരെ പഠിച്ചതെല്ലാം ഇങ്ങോട്ടുള്ള പ്രയാണം മാത്രം ഇനിയാണ് എന്ജിനിയറിംഗ് തുടങ്ങുന്നത്.നാല് വര്ഷം.62 വിഷയങ്ങള്,മിനിമം മാര്ക്കെങ്കിലും നേടി പാസ്സാവേണ്ട 200-ഓളം എക്സാമുകള്. 150-ഓളം അസൈന്മെന്റുകള്,പ്രോജെക്റ്റുകള്,സെമിനാറുകള്,ഇതെല്ലം കൊണ്ട് തന്നെയാവണം ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ളകോഴ്സായി ഗിന്നസ് ബുക്സ് പോലും എന്ജിനിയറിംങ് നെ അംഗീകരിച്ചത്.റാഗിംങ്,
സീനിയേഴ്സ്മായുള്ള പ്രശ്നങ്ങള്,ഫീസടിക്കാന് ബുദ്ധിമുട്ടുന്നമാതാപിതാക്കള്,ബാങ്ക് ലോണ് തുടങ്ങിയ മാനസിക സമ്മര്ദ്ദങ്ങള്ക്കിടയില് നിന്നും, പുറം തിരിഞ്ഞ് മാത്രം ക്ലാസെടുക്കുന്നസാറുമാരോടും ‘അവരുടെ വേണേല് പഠിച്ചോ,എനിക്ക്സര്ക്കാര് ശബളം തരും’ എന്ന മെന്റാലിറ്റിയോടും “പോടാ പുല്ലേ” എന്നും പറഞ്ഞ് ഒറ്റയ്ക്ക് ബുക്ക് നോക്കി പഠിച്ച് പാസ്സാവുന്നവനാണ് ഓരോ എന്ജിനിയറും.
താന് ഈ കഷ്ടപ്പാടും പുച്ഛവും എല്ലാം അനുഭവിക്കുന്നല്ലോ എന്നോര്ത്ത് പരിഭവം പറയുന്നവനല്ല ഒരു എന്ജിനിയറും.മുഖത്തെ ഒരു പുഞ്ചിരി മാത്രമാണ് ഈസാഹചര്യങ്ങളോടുംനാളയുടെ പ്രതീക്ഷയോടും അവര്ക്കുള്ള മറുപടി.ആ പുഞ്ചിരിയാണ് നാല് വര്ഷത്തെ എന്ജിനിയറിംഗ് പഠനം കൊണ്ട് അവര് നേടിയെടുക്കുന്നഏറ്റവും വലിയ സമ്പാദ്യം.ഏത് സാഹചര്യത്തിലും ചിരിക്കാനും ചിന്തിക്കാനുമുള്ള പ്രഷര് ഹാന്റലിംഗ് കപ്പാസിറ്റി നേടാനുള്ള ട്രേനിംങാണ് ഒരര്ത്ഥത്തില്എന്ജിനിയറിംങ്.
Comments:
No comments!
Please sign up or log in to post a comment!