എന്റെ ഡോക്ടറൂട്ടി 05

അടുത്ത വളവു കഴിയുമ്പോൾ കടകളൊക്കെയുള്ളതുകൊണ്ടും ആൾക്കാരൊക്കെ ശ്രെദ്ധിയ്ക്കുമെന്നുള്ളതു കൊണ്ടും ഞാൻ പിന്നാലെയോടി….. റോഡിലെന്റെ കാലടി കേട്ടിട്ടെന്നോണം പെട്ടെന്നവൾ തിരിഞ്ഞു നോക്കിയപ്പോഴേയ്ക്കും ഞാനവൾക്കടുത്തെത്തിയിരുന്നു……..!!

“””…..മ്മ്മ്….??”””

എന്നെ നോക്കിയവൾ ചെറുചിരിയോടെ പുരികമുയർത്തി ചോദിച്ചപ്പോൾ ഞാനൊന്നുമില്ലയെന്നർത്ഥത്തിൽ ചുമൽകൂച്ചിക്കൊണ്ട് പരുങ്ങി നിന്നു….. അപ്പോഴുമിടതു കയ്യിലെ റ്റാറ്റുവാരും കാണാതെ കൈരണ്ടും  പിന്നിലൊളിപ്പിച്ചു പിടിച്ചിരിയ്ക്കുവായിരുന്നു………!!

“എന്റെ ഡോക്ടറൂട്ടി ” അഞ്ചാം ഭാഗം തുടരുന്നു……..!!

“”…..എന്താടാ ചെക്കാ…. എന്തോത്തിനാ യിങ്ങനെയോടിപ്പായുന്നേ…..??”””

തിരിഞ്ഞു നിന്നെന്റെ മുഖത്തേയ്ക്കു നോക്കി മീനാക്ഷി ചോദിച്ചതും ഞാനൊന്നുമില്ലെന്നർത്ഥത്തിൽ ചുമൽകൂച്ചി………..!! അപ്പോഴുമെന്റെ ചുണ്ടിൽ എക്സൈറ്റ്മെന്റു നിറച്ചു നിന്നൊരു പുഞ്ചിരിയുണ്ടായിരുന്നു…..! ഒന്നുമില്ലെങ്കിലും അവളോടുള്ള ഇഷ്ടം കാണിയ്ക്കാമ്മേണ്ടി റ്റാറ്റുവൊക്കെ അടിച്ചു വന്നതാണല്ലോ……!!

“”…..ടാ ചെക്കാ…. നീയീ വെയിലത്തോടി പാഞ്ഞു വന്നതെന്നെ നോക്കി ചിരിയ്ക്കാനാരുന്നോ…….??  വെയിലു കൊള്ളാതെ പോയി വീട്ടിലിരീടാ…….!!”””

അവൾ ചുഴിഞ്ഞു നോക്കി പറഞ്ഞതിനും മറുപടിയായി ഞാൻ വീണ്ടുമൊരു പുഞ്ചിരി സമർപ്പിച്ചു…….!!

“”…..മ്മ്മ്….??  എന്തായൊരു ചിരിയും നാണോക്കെ….?? എന്തേലും കള്ളത്തരങ്കാണിച്ചോ….??”””

അപ്പോഴത്തെയെന്റെ റൊമാന്റിക് എക്സ്പ്രെഷനെ അവള് സംശയദൃഷ്ടിയോടെ നോക്കിയപ്പോൾ ഞാൻ വീണ്ടും പരുങ്ങലിലായി……….!!

“”……ഒന്നൂല്ല…. ഞാ….  ഞാഞ്ചുമ്മാ മീനുവേച്ചീനെ കാണാമ്മേണ്ടി വന്നയാ….!!”””

തെല്ലൊരു പരിഭ്രമത്തോടെയുള്ളയെന്റെ മറുപടി കേട്ടതും അവളുണ്ടക്കണ്ണുരുട്ടിയെന്നെ രൂക്ഷമായി നോക്കി………!!

“”……യെന്തോത്തിനാ കാണണേ….?? യിനീം കടിയ്ക്കാമ്മേണ്ടിയാണോ…..??”””

“”……യ്യ്യോ… അല്ല…..!!”””

“”……പിന്നെ…..??”””

അവള് പോലീസുകാരെ പോലെ തുറിച്ചുനോക്കി ചോദിച്ചതും മറുപടിയൊന്നും പറയാതെ ഞാനിടതുകൈ ഒരിയ്ക്കൽ കൂടി പിന്നിലേയ്ക്കൊളിപ്പിച്ചു ഭദ്രമാക്കി……….!!

റൊമാന്റിക് എക്സ്പ്രെഷനും പൊളിഞ്ഞ് അവളുടെ ഭാവവും മാറിയതോടെ റ്റാറ്റു ഇപ്പോൾ കാണിയ്ക്കണോ വേണ്ടയോന്നുള്ള ആശയക്കുഴപ്പത്തിലായിരുന്നു ഞാൻ……! അതാണപ്പോൾ തന്നെ കൈ മറച്ചു പിടിച്ചതും……!  അബദ്ധത്തിൽ പോലുമത് കാണരുതല്ലോ……..! എന്നാലവളുടെ മുഖത്തു നോക്കി കള്ളലക്ഷണത്തോടെ കൈപിൻവലിച്ചതവളു കൃത്യമായും കണ്ടെന്നു തോന്നുന്നു….

.  തോന്നുന്നുവല്ല കണ്ടു………!!

“”……എന്തോന്നാടാ കയ്യേല്…..?? എന്തോന്നാ ഒളിച്ചു പിടിച്ചേക്കുന്നേ……??  കൈകാട്ട്…..!!”””

അവള് ചോദിച്ചതിനൊപ്പം  കൈപിന്നിലേയ്ക്കു കൊണ്ടുപോയെന്റെ ഇടതുകൈയ്യിന്മേൽ പിടിയ്ക്കാൻ ശ്രെമിച്ചെങ്കിലും ഞാൻ വെട്ടിച്ചു മാറി പിന്നിലേയ്ക്കു ചാടി………! എന്തൊക്കെയായാലും സർപ്രൈസായി കൊണ്ടുവന്നത് വെറുതെയങ്ങ് കാണിയ്ക്കാൻ പറ്റോ…….??

“”……എന്തോത്….??  കൈകാട്ട്….. നിന്നോടു പറഞ്ഞ കേട്ടില്ലേ…. മര്യാദയ്ക്കു കൈകാട്ടാൻ……!!”””

പിന്നിലേയ്ക്കു വലിയാൻ നോക്കിയയെന്റെ കയ്യിൽ കടന്നു പിടിച്ചുകൊണ്ടവൾ അടുത്തേയ്ക്കു വലിച്ചതും ഞാനറിയാതെ അവൾക്കൊപ്പം ചേർന്നു പോയി……….!!

“”……എന്തോ കയ്യേല്…..??  എന്തോ കള്ളത്തരമുണ്ടല്ലോ….?? ഇനിയന്നത്തെ പോലെ വല്ല ലെറ്ററുമാണോ….??”””

പിന്നിൽ മറച്ചു പിടിച്ചിരുന്ന കൈ മുന്നിലേയ്ക്കെടുക്കാനായി ശ്രെമിയ്ക്കുന്നതിനിടയിൽ അവളെന്നെ തുറിച്ചു നോക്കി ആരാഞ്ഞു……….!!

“”…….യ്യ്യോ….  ലെറ്ററൊന്നൂല്ല…..!!”””

“”…….പിന്നെന്തോന്നാ….??”””

അവളെന്റെയിടതു കൈ ശക്തിയായി മുന്നിലേയ്ക്കു വലിച്ചതും പിന്നെ പിടിച്ചു വെയ്ക്കാനാവാതെ ഞാൻ കണ്ണുകൾ മുറുകെയടച്ചു കൊണ്ട് കൈയവൾക്കു നേരേ നീട്ടി………!!

കണ്ണുകൾ മുറുകെയടച്ചിരുന്നെങ്കിലും റ്റാറ്റു മീനാക്ഷി കണ്ടെന്നുറപ്പായപ്പോൾ അവളുടെ പ്രതികരണമെന്താവുമെന്നുള്ള ത്വര എന്നിലുയർന്നു……..! എന്നാൽ കുറച്ചു നേരമവളുടെ ഭാഗത്തു നിന്നും യാതൊരനക്കവുമില്ലാതെ വന്നപ്പോൾ എപ്പോഴോ ഉറങ്ങിപ്പോയ എന്നിലെ റൊമാന്റിക് ഹീറോ വീണ്ടും പൊടിതട്ടിയെഴുന്നേറ്റു………!!

നായികയോടുള്ള പ്രണയം മൂലം സ്വന്തം കൈമുറിച്ചു പേരെഴുതിയ നായകനെ നിറകണ്ണുകളുടെ അകമ്പടിയോടു കൂടി നോക്കി നിൽക്കുന്ന നായികാ സങ്കൽപ്പം…..! ആ ഒരു സിനിമാറ്റിക് വിഷ്വൽ മനസ്സിൽ തെളിഞ്ഞതും വീണ്ടുമെന്റെ ചുണ്ടുകളിലൊരു പുഞ്ചിരി വിടർന്നു……………!!

എന്തുചെയ്യാൻ…..?? അവള്  കൈവീശി തോളത്തൊന്നു പൊട്ടിയ്ക്കുന്നവരെ മാത്രമേ ആ പുഞ്ചിരിയ്ക്ക് ആയുസ്സുണ്ടായിരുന്നുള്ളൂ……….!!

“”……എന്തോന്നാടായിത്…..?? എന്തോന്നായീ കാട്ടിവെച്ചേക്കുന്നേന്ന്……??”””

തോളിൽ അത്യാവശ്യം വൃത്തിയായൊന്നു തന്നിട്ടെന്റെ കയ്യിലേയ്ക്കു ചൂണ്ടിയവൾ ചോദിച്ചപ്പോൾ ഞെട്ടിത്തരിച്ചുകൊണ്ട് കണ്ണുകൾ തുറന്നയെനിയ്ക്ക് പറഞ്ഞറിയിയ്ക്കാൻ പറ്റാത്ത തരത്തിലൊരു സങ്കടം വന്നു…..! അതടി മൂലമുണ്ടായ വേദനകൊണ്ടു മാത്രമായിരുന്നില്ല….. പകരമത്രയും കഷ്ടപ്പെട്ട് കൈയും കുത്തിപ്പിന്നി ആ വേദനയും സഹിച്ചിവിടെ വരെ വന്നത് കാണിച്ചപ്പോൾ അടിയും തന്ന് കൂടെ അപമാനിയ്ക്കുകയും ചെയ്തു എന്നൊക്കെ പറഞ്ഞാൽ……….
.!!

“”……റ്റാറ്റൂ…..!!”””

മീനാക്ഷിയുടെ ചോദ്യത്തിന് ചെറിയ ശബ്ദത്തിൽ പരിഭ്രമത്തോടെ മറുപടി പറഞ്ഞതും അവളുടെ മുഖത്തൊരു പുച്ഛഭാവം കളിയാടി……….!!

“”……അവന്റൊരു റ്റാറ്റു…..! മ്മ്മ്… കൈയിങ്ങോട്ട് നീട്ടിപ്പിടി……!!”””

അവൾ കലിപ്പിൽത്തന്നെ കൈപിടിച്ചു വലിച്ചടുപ്പിച്ചിട്ട് ചാരനിറത്തിലുള്ള യൂണിഫോം ചുരിദാറിന്റെ ഷോളുകൊണ്ട് റ്റാറ്റു മായ്ക്കാൻ ശ്രെമിച്ചു……..! അപ്പോഴാണ് ഇതുവരെ കൈ മുറിച്ചതവള് കണ്ടിട്ടില്ലെന്നും സ്കെച്ചിട്ട് എഴുതിയതു മാത്രമേ കണ്ണിൽ പെട്ടിട്ടുളെളന്നും എനിക്ക് ബോധ്യപ്പെടുന്നത്………! സ്കെച്ചിട്ട് എഴുതിയതിനിത്രേം അപ്പോൾ കൈ മുറിച്ചതു കൂടി അവളറിഞ്ഞാൽ എന്തായിരിയ്ക്കും അവസ്ഥ…….??  ആ അവസ്ഥയെ കുറിച്ച് ഏകദേശരൂപം മനസ്സിലുള്ളതു കൊണ്ട് മുറിവിൽ ഷോളമരുമ്പോഴുള്ള വേദന ഞാൻ  പുറത്തു കാണിയ്ക്കാതെ കടിച്ചുപിടിച്ചു………!!

“”……സിദ്ധൂ…..!!”””

അവളുടെ സംശയഭാവത്തിലുള്ള നീട്ടിവിളിയുടെയർത്ഥം ഏകദേശം മനസ്സിലായിരുന്ന ഞാൻ കള്ളലക്ഷണത്തോടെ മീനാക്ഷിയെ മുഖമുയർത്തി നോക്കി…….!!

“”……ഇത്…. ഇതെന്തോന്നാടാ…..?? ങ്ഹേ….?? കൈ…. കൈ നീ മുറിച്ചോ……?? ഈശ്വരാ…..!!”””

അവള് വല്ലാത്തൊരു ഭാവത്തിലെന്റെ മുഖത്തേയ്ക്കു നോക്കിക്കൊണ്ട് ഒരെണ്ണം കൂടി ശക്തിക്ക് തന്നു……! അതെന്നെ നന്നായി നോവിച്ചെങ്കിലും ഞാനാ വേദന കടിച്ചു പിടിച്ചു സഹിച്ചു……! വേറെ വലുതായിട്ടൊന്നും നമക്കാ സീനിൽ ചെയ്യാനില്ലല്ലോ………!

എന്നെയൊന്നു രൂക്ഷമായി നോക്കി നിന്ന മീനാക്ഷി പെട്ടെന്നെന്തോ ഓർത്തിട്ടെന്നപോലെ കയ്യിലിരുന്ന ബാഗും കുടയുമൊക്കെ റോഡിന്റെ ഓരത്തായി വെച്ചു…… പിന്നെ എന്നെയും പിടിച്ചു വലിച്ച് നടപ്പാതയിലേയ്ക്കിറങ്ങി എന്റെ മുന്നിലേയ്ക്ക് മുട്ടുകാലിൽ നിന്ന് കൈയിലെ മുറിവ് നന്നായൊന്നു പരിശോധിച്ചു…….!!

സംഗതി അതിനെ മുറിവെന്നൊക്കെ വിളിച്ചാൽ മുറിവിനു പോലും മാനക്കേടാ….. കാരണം ചെറിയൊരു കീറൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ….. എന്നാലവള് ഷോളുകൊണ്ട് അമർത്തി തുടച്ചപ്പോൾ ചെറുതായി ചോര പൊടിയാൻ തുടങ്ങിയെന്നുമാത്രം……..!!

ആദ്യമെന്തു ചെയ്യണമെന്നറിയാതെ പതറിയെങ്കിലും ആ പതർച്ചയെ  മറികടന്നു കൊണ്ട് അവളുടെ മുഖമെന്റെ കൈയോടടുത്തു….. അവളുടെ ഇളം ചൂടോടു കൂടിയ ഉച്ഛോസം മുറിവിലേയ്ക്കമർന്നതും വേദനയ്ക്ക് തെല്ലൊരു ശമനം കിട്ടി……..! ആ ഒരാശ്വാസത്തിൻപുറത്ത് കണ്ണുകളെയും കൂമ്പിയടച്ചു കൊണ്ട് നിൽക്കുമ്പോഴാണ് അവളുടെ വിരലുകളെന്റെ തുടയിലമർന്നത്……! കാര്യം മനസ്സിലാകുന്നതിനു മുന്നേ തുടയിലെ തോലു പോയികിട്ടി….
.  അതത്രയും സമാധാനം…..!!

“”……..നിനക്കെന്തേലും പ്രാന്തുണ്ടോ ചെർക്കാ……?? ഈശ്വരാ….. ഇനിയിതിപ്പം വീട്ടുകാരു കാണുമ്പോളെന്താവുമോയെന്തോ…….??”””

പാന്റ്സിനു പുറത്തുകൂടിയെന്റെ തുടയെ നുള്ളിവലിച്ചുകൊണ്ട് ആദ്യത്തെ ചോദ്യമെന്നോടും രണ്ടാം ചോദ്യം ഈശ്വരനോടുമിട്ടവൾ തുറിച്ചൊന്നു നോക്കി……..! അവളുടെ നോട്ടം കണ്ടൊന്നു പേടിച്ചെങ്കിലും ഞാൻ കുറച്ചു വെയ്റ്റൊക്കെയിട്ടു നിന്നു……! നുള്ളും പിച്ചുമൊക്കെ ആവശ്യത്തിന് കിട്ടി ബോധിച്ചെങ്കിലും ആറ്റിറ്റ്യൂഡിന് ഒരു കുറവും വരുത്താൻ പാടില്ലല്ലോ…….! കാമുകനായിപ്പോയില്ലേ……!!

“”…….ഇങ്ങോട്ടു നീങ്ങി നിക്ക് ചെർക്കാ….. ഓരോ വേണ്ടാത്തരോക്കെ കാട്ടിക്കൂട്ടീട്ടു വന്നനങ്ങാമ്പാറപോലെ നിക്കുന്ന കണ്ടില്ലേ…….!!”””

അവൾ പിറുപിറുത്തുകൊണ്ട് എന്നെ പിടിച്ചടുത്തേയ്ക്കു വലിച്ച് നിലത്തു വെച്ചിരുന്ന ബാഗിൽ നിന്നും വോട്ടർബോട്ടിൽ പുറത്തെടുത്തു……..! അതിലെ കാൽഭാഗത്തോളമവശേഷിച്ച വെള്ളം കൈകുമ്പിളിലെടുത്തെന്നെയൊന്നു കൂടി  തുറിച്ചു നോക്കിയ ശേഷമെന്റെ റ്റാറ്റുവിലേയ്ക്കു തളിച്ചു………!!

“”……സ്സ്സ്സ്……!!”””

വെള്ളം വീണു കൈനീറിയപ്പോൾ ഞാനൊന്നെരിവു വലിച്ചു കൊണ്ട് കൈ പിൻവലിയ്ക്കാനൊരു ശ്രെമം നടത്തിയെങ്കിലും കൈയ്യെ വിട്ടുതരാതെ കടന്നു പിടിച്ചുകൊണ്ടവളെന്നെ രൂക്ഷമായി നോക്കിയപ്പോൾ ഞാനടങ്ങി………..!!

“”……യെന്താടാ നീറുന്നുണ്ടോ….??”””

“”……മ്മ്മ്…..!!”””

ഞാനവളുടെ ചോദ്യത്തിനു മറുപടിയായൊന്നു മൂളിയതും മീനാക്ഷിയുടെ മുഖം ദേഷ്യങ്കൊണ്ട് ചുവന്നു…….!

“”…….നീറുന്നുണ്ടെങ്കി നീറട്ടേ….. ഓരോന്ന് ഒപ്പിച്ചു വെച്ചിട്ടല്ലേ…..!!”””

അവളായിരുപ്പിലിരുന്നുകൊണ്ട് ഇടതുകൈ വലിച്ചു പിടിച്ചെന്റെ ചന്തിയ്‌ക്കൊരടി കൂടി തന്നു……….!! പ്രണയം കാണിയ്ക്കാൻ കൈയ്യിലൊരു റ്റാറ്റുകുത്തിയതിന് കാമുകിയുടെ കയ്യിന്നു ചന്തിയ്ക്കടികൊണ്ട കാമുകനായി നടുറോഡിൽ നിൽക്കുമ്പോഴും കണ്ണുകൾ മുഴുവൻ മീനാക്ഷിയിലായിരുന്നു………!! റ്റാറ്റു മായ്ച്ചതിലും തല്ലിയതിലുമൊക്കെ അവളോടു നീരസമുണ്ടായിയെങ്കിലും അത്രയും നേരമവളുടടുത്ത് നിൽക്കാൻ സാധിച്ചത് ഇതിൽപ്പരമില്ലാത്ത സന്തോഷവുമുളവാക്കി…….!!

“”……ഇതു നോക്കിയ്ക്കാണ് ചെയ്തു വെച്ചേക്കുന്നെ…..?? നിന്റ തലയ്ക്കെന്തേലുങ്കുഴപ്പമുണ്ടോ ചെർക്കാ…?? ങ്ഹേ….??”””

അവൾ വീണ്ടും കലിപ്പെടുത്തെന്നെ നോക്കിയതും ഞാനൊന്നുമ്മിണ്ടാതെ മുഖം കുനിച്ചു നിന്നു………! അല്ലെങ്കിൽ തന്നെയെന്തു മിണ്ടാൻ……??

“”…….
ദൈവമേ… നല്ല മുറിവുണ്ടെന്നു തോന്നുന്നു…..! വാ വീട്ടിപ്പോയി മരുന്നു വെയ്ക്കാം…..! മ്മ്മ്…..!!”””

മീനാക്ഷി വോട്ടർബോട്ടിലടച്ച് ബാഗിനകത്തു വെച്ച് സിപ്പിടുന്നതിനിടയിൽ പറഞ്ഞു…….! പിന്നെയധികം താമസിയാതെ റോഡിൽ നിന്നെഴുന്നേറ്റ് ബാഗെടുത്തിടതു തോളിലിട്ട് അതേ കൈയിൽ മടക്കിയ നിലയിൽ വെച്ചിരുന്ന കുടയുമെടുത്ത ശേഷം വലതു കൈകൊണ്ടെന്റെ കൈപിടിച്ചു വലിച്ചു……….! എന്നാൽ ഞാനവൾക്കൊപ്പം പോകാൻ കൂട്ടാക്കാതെ ബലം പ്രയോഗിച്ചു നിന്നതും അവളെന്നെ ചോദ്യഭാവേനെ നോക്കി……….!!

“”……മ്മ്മ്….! വാ…..!!”””

“”……വേണ്ട…..!!”””

“”……എന്റേന്നിനീം വാങ്ങാണ്ട്  മര്യാദക്ക് വരണുണ്ടോ നീയ്……!!”””

അവളെന്റെ കൈ ശക്തിയായി പിടിച്ചുവലിച്ചു കൊണ്ടു മുരണ്ടെങ്കിലും ഞാനും ബലം പിടിച്ചു തന്നെ നിന്നു……..!!

“”…….വേണ്ട….! വിട്…..! ഞാമ്മീട്ടിപ്പോയി മരുന്നെച്ചോളാം……!!”””

“”…….കൊഴപ്പോല…. ഞാമ്മെച്ചു തരാടാ….!!”””

“”…….വേണ്ട…..!!”””

ഞാൻ വാശി പിടിച്ചു കൊണ്ടവളുടെ കൈതട്ടി മാറ്റി…….! ഇതും കൊണ്ടവളുടെ വീട്ടിൽ ചെന്നാൽ മീനാക്ഷിയുടമ്മയിതു കാണുകയോ ചോദിയ്ക്കുകയോ ചെയ്യുകയാണെങ്കിൽ അവിടെ തീരൂലേയെല്ലാം…….! അതാണെത്ര നിർബന്ധിച്ചിട്ടും സമ്മതിയ്ക്കാതിരുന്നത്………..!!

“”……എന്നാ വീട്ടില് പോയി മരുന്നുവെയ്‌ക്കോ…..??”””

അവൾ മുഖമൊന്നു കുനിച്ചു കൊണ്ടെന്നെ നോക്കി ചോദിച്ചതും ഞാൻ തലയാട്ടിയാട്ടി സമ്മതിച്ചു…….!!

“”…….ഒറപ്പല്ലേ….  മരുന്നു വെയ്ക്കോലോ…..??  അതോ ഞാമ്മീട്ടി വിളിച്ചു പറയണോ…..??”””

“”…….വേണ്ട….. ഞാമ്പോയി വെച്ചോളാം…….!!”””

“”……..മ്മ്മ്….! എന്നാ പൊയ്ക്കോ….. പിന്നൊരു കാര്യം…. മരുന്നു വെച്ചുണക്കീട്ട്  നാളെ മര്യാദയ്ക്കെന്നെ കൈ കൊണ്ടുവന്നു കാണിച്ചോണം…. കേട്ടല്ലോ…….??”””

മീനാക്ഷി പുരികമുയർത്തിയെന്നെ നോക്കിയതും ഞാനെല്ലാം തലകുലുക്കി സമ്മതിച്ചുകൊണ്ട് വീട്ടിലേയ്‌ക്കോടി………..!!

കയ്യിലെ മുറിവിൽ നിന്നും പടർന്ന നീറ്റലും തല്ലിന്റെയും പിച്ചിന്റെയുമൊക്കെ കുഞ്ഞുകുഞ്ഞു വേദനകളും ശരീരത്തുണ്ടായിരുന്നെങ്കിലും മുഖത്തു മറ്റൊരു ഭാവം പ്രതിഫലിപ്പിച്ചാൽ കൂടിയെന്നെ സ്നേഹിയ്ക്കാൻ മാത്രം കഴിയുന്നയെന്റെ മിന്നൂസിന്റെ മുഖം മാത്രമായിരുന്നിരിയ്ക്കണം അപ്പോളെന്റെ മനസ്സുനിറയെ………!!

“”……നീ വന്നിട്ടിതെവിടെ പോയതാടാ ചെക്കാ…..??”””

ഓരോന്നൊക്കെ ചിന്തിച്ചുകൂട്ടി അമ്മയുള്ളതോർക്കാതെ അടുക്കള വഴിവന്നു കേറിയതും പിന്നാലെ അമ്മയുടെ ചോദ്യവുമെത്തി…..! പുള്ളിക്കാരിയപ്പോഴേയ്ക്കും കുളിയൊക്കെ കഴിഞ്ഞ് മുടിയിൽ തോർത്തു വെച്ചു കെട്ടി നിന്ന് പച്ചക്കറികൾക്കൊക്കെ വെള്ളമൊഴിയ്ക്കുകയായിരുന്നു….! അടുക്കളവശത്തു കുറച്ചുമാറി അമ്മയൊരു പച്ചക്കറിത്തോട്ടം നട്ടുണ്ടാക്കിയിട്ടുണ്ട്…….! അതിപ്പോഴും നല്ല വൃത്തിയായി കൈകാര്യം ചെയ്യുന്നുമുണ്ട്……..!!

“”…….ഞാൻ….  ഞാങ്കീത്തുവേച്ചീനെ വിളിയ്ക്കാമ്മേണ്ടി…..!”””

അമ്മയുടെ ചോദ്യത്തിലൊന്നു ഞെട്ടിയെങ്കിലും ഞാൻ പെട്ടെന്നു വായിൽ വന്നൊരു കള്ളമങ്ങ് തട്ടിവിട്ടു………!!

“”…….പിന്നേ….  നീ ചെന്നു വിളിയ്ക്കാതവളിങ്ങു വരത്തില്ലല്ലോ…..! അല്ലേത്തന്നെ അവളെപ്പോഴേയെത്തി…..!!”””

അമ്മയുടെ പറച്ചിൽ കേട്ടപ്പോൾ തന്നെയെന്റെ കള്ളം പൊളിഞ്ഞെന്നുറപ്പായി…….! പിന്നെ നേരേ അമ്മയുടെ അടുത്തേയ്ക്കു വെച്ചു പിടിച്ചു…… സോപ്പിടാനാണ് ഉദ്ദേശം……!!

“”……എന്നോടൊന്നും പറയാണ്ട് എവിടേയ്ക്കാ പോയേ…..??”””

അടുത്തു ചെന്ന അമ്മയുടെ ഇടുപ്പിന്റെ ഭാഗത്തെ നൈറ്റിത്തുണിയിൽ കൈകോർത്തു പിടിച്ചു കൊണ്ട് ചൊതുങ്ങിയതും അമ്മ പയറു ചെടിയിലേയ്ക്കു വെള്ളം കുടഞ്ഞു കൊണ്ടെന്നോട് തിരക്കി………!!

“”……സത്യാട്ടും കീത്തുവേച്ചീനെ വിളിയ്ക്കാമ്മേണ്ടി പോയെയാ…. മുട്ടായി വേണോ…..??”””

ഞാൻ വിഷയം മാറ്റാനായി അമ്മയുടെ മുഖത്തേയ്ക്കു നോക്കി…….! മിഠായിയാണ് അമ്മയുടെ വീക്ക് പോയിന്റെന്ന് നമ്മളെയാരും പഠിപ്പിയ്ക്കേണ്ടല്ലോ……! സംഗതിയേറ്റമാതിരി അമ്മ കൈ നീട്ടിയതും സ്കൂളിൽ വെച്ചൊരു കൂട്ടുകാരൻ വാങ്ങിത്തന്ന രണ്ടു മിഠായിലൊരെണ്ണം പോക്കറ്റിൽ നിന്നുമെടുത്ത് അമ്മയ്ക്കു കൊടുത്തു…….! അതോടെ ആ വിഷയമവിടെ സോൾവ്………! അതാണ്‌ ഞാനുമമ്മയും തമ്മിലുള്ള ഇരിപ്പു വശം…….!!

“”…….അതേ വാവ പോയി കുളിച്ചേച്ചു വാ…. ചോറു കഴിയ്ക്കാം……!!”””

മിഠായിയും തൊലി കളഞ്ഞു വായിലേയ്ക്കിട്ടു കൊണ്ടമ്മ പറഞ്ഞതും ഞാനോടി അകത്തേയ്ക്കു കയറി……..! വലിയ മുറിവൊന്നുമല്ലെങ്കിലും കൈ നനയ്ക്കാതെയൊരുവിധത്തിൽ കുളി കഴിഞ്ഞ് തോർത്തുമുടുത്ത് റൂമിൽ വന്ന ഞാൻ അലമാരയിൽ നിന്നുമൊരു ഷോർട്ട്സും ഒരു ഫുൾ സ്ലീവ് ടീഷേർട്ടുമെടുത്തിട്ട് പുറത്തേയ്ക്കിറങ്ങി….. ടീഷേർട്ടിന്റെ സ്ലീവ്

കൈത്തലത്തോളം വലിച്ചു താഴ്ത്തി വിരലുകൾ മുറുക്കി പിടിവിടാതെ പിടിച്ചിട്ടുണ്ടായിരുന്നു………! റ്റാറ്റു പുറമേ കാണാതിരിയ്ക്കാനുള്ള പെടാപ്പാടേ……..!!

“”……..സിത്തൂ….. വാ….. ചോറ് കഴിയ്ക്കാം……!!”””

അമ്മമാര് പൊതുവെ വിളിയ്ക്കുന്ന സ്ഥിരമീണത്തിൽ അമ്മയുടെ വിളി വന്നപ്പോൾ ഇപ്പൊ വരാന്നൊക്കെ പറഞ്ഞ് നേരേ താഴെ അച്ഛന്റെയുമമ്മയുടെയും ബെഡ്റൂമിലേയ്ക്കു പതുങ്ങിക്കയറി……! അവിടുത്തെ ഷെൽഫിൽ നിന്നും ഫസ്റ്റ് എയ്ഡ് ബോക്സൊക്കെ ചൂണ്ടിയെങ്കിലും കുറേയേറെ ഓയിൻമെന്റ്സും മരുന്നുകളുമൊക്കെ കണ്ടപ്പോൾ ഫുൾ കൺഫ്യൂഷനായി……! നമുക്ക് വേണ്ടിയ സാധനമേതാണെന്ന് ഒരു പിടിയുമില്ല………!!

“”……..സിത്തൂ….  നീയെവിടാ….?? കുറേ നേരായി ഞാഞ്ചോറിട്ടു വെച്ചിട്ടീ നിപ്പു തുടങ്ങീട്ട്…..  വരുന്നുണ്ടോ നീയ്……!!”””

“”……ആ….  വരണു…..!!”””

അമ്മയുടെ അടുത്ത വിളി വന്നതും ഞാനൊന്നുമോർക്കാതെ അവിടിരുന്നു വിളി കേട്ടു……..! പിന്നെയാണ് അബദ്ധം മനസ്സിലായത്…. പക്ഷേ പറഞ്ഞിട്ടെന്തു കാര്യം….  അമ്മയപ്പോഴേയ്ക്കും പാഞ്ഞങ്ങെത്തിയിരുന്നു………!!

“”……എന്താ….??  യെന്താ നെനക്കിതിനകത്തു കാര്യം…..??”””

അമ്മ വാതിൽക്കൽ പ്രത്യക്ഷപ്പെട്ടുകൊണ്ട് പുരികമുയർത്തി യെന്നെ നോക്കി ചോദിച്ചു………!!

“”……..ഒന്നൂല്ല…….! ഞാനീ മരുന്നൊക്കെ…….!!

ഞാൻ കട്ടിലിലേയ്ക്കു കൈ ചൂണ്ടിക്കൊണ്ട് പറയുമ്പോഴാണ് കുരുക്ഷേത്രയുദ്ധഭൂമിയിൽ വീരമൃത്യു വരിച്ച സൈനികരെപ്പോലെ അങ്ങോളമിങ്ങോളം  ചിതറിക്കിടന്ന സാധനസാമഗ്രഹികൾ അമ്മയുടെ കണ്ണിൽ പെടുന്നത്…….!!

എന്റീശ്വരാന്ന്  നെഞ്ചിൽ കൈയും വെച്ചു വിളിച്ചുകൊണ്ടോടി വന്ന് എന്റെ കയ്യിലിരുന്നതും കട്ടിലിൽ കിടന്നതുമെല്ലാം വാരി ബോക്സിനകത്താക്കുന്നതിനിടയിൽ അമ്മയെന്നെയൊന്നു തുറിച്ചു നോക്കി………..!!

“”…….എന്റെ കൊച്ചേ…. നിനക്കിതെന്തോത്തിന്റെ സൂക്കേടാ……! വെറുതെയങ്ങേരുടെ കയ്യീന്നെനിയ്ക്ക് തല്ലു വാങ്ങിത്തരാൻ മെനക്കെട്ടിറങ്ങിയേക്കുവാലേ…??  എന്റെ താലിയറുക്കാമ്മേണ്ടിയുണ്ടായ അസത്ത്……!!”””

അമ്മ ബോക്സോടു കൂടി അതെടുത്ത് ഷെൽഫിലേയ്ക്കു വെച്ചെന്നെ നോക്കുമ്പോൾ ഞാൻ മുഖം വീർപ്പിച്ചു കൊണ്ട് തലകുനിച്ചു………..!!

“”……..ഓഹ്…! പെണങ്ങിയോ….?? അതൊക്കെയെടുത്ത് വലിച്ചു വാരിയിട്ടാൽ അച്ഛൻ വന്നു വഴക്കു പറയോന്നറിഞ്ഞൂടേ…..?? ഇവടെ കിടന്നീ വഴക്കൊക്കെ കേക്കുന്നത് നീയുഞ്ഞാനുങ്കൂടിയല്ലേ….. പിന്നെന്തോത്തിനാ വേണ്ടാത്ത പണിയ്ക്കൊക്കെ പോണേ…..??”””

എനിക്ക് വിഷമമായെന്നു കണ്ടതും അമ്മ അടുത്തു വന്നിരുന്ന് ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു…….!!

“”…….ഞാനതൊക്കെയേതിന്റെ മരുന്നാന്ന് നോക്കുവാരുന്നു…..!!”””

“”…….അറിഞ്ഞിട്ടെന്തിനാ…..??”””

അമ്മയൊരു കള്ളച്ചിരിയോടെ ചോദിച്ചപ്പോൾ ആദ്യമൊന്നു പെട്ടെങ്കിലും കള്ളത്തരം കൂടെപ്പിറപ്പായതു കൊണ്ട് നമക്ക് ഐഡിയകൾക്കാണോ ക്ഷാമം………..!!

പെട്ടെന്നു തന്നെ കാലു നിവർത്തി കൊതുകു കടിച്ചു ചൊറിഞ്ഞു പൊട്ടിയയിടത്തെ പാട് അമ്മയെ കാണിച്ചു……..!!

“”……..ഇതിമ്മേല് മരുന്നു വെയ്ക്കണ്ടേ….??  അതിനാ നോക്കിയേ…..??”””

അതിനു മറുപടിയായി എന്തോ പറയാൻതുടങ്ങിയ അമ്മയെ വിലക്കിക്കൊണ്ട് പുറത്തുനിന്നും ചെറിയമ്മയുടെ വിളിവന്നു…….! അതുകൊണ്ട് പറയാൻ തുടങ്ങിയ മറുപടിയുംവിഴുങ്ങി പെട്ടെന്ന് ബീറ്റഡിനെടുത്ത് കയ്യിൽ തന്നിട്ടമ്മ പുറത്തേയ്‌ക്കു നടന്നു………! അമ്മ പോയതക്കത്തിന് ഞാനാ ഓയിൻമെന്റും തൂക്കി റൂമിലേയ്ക്കും പോയി…………! അന്നങ്ങനെ മുറിവിൽ മരുന്നൊക്കെ വെച്ച് സസൂക്ഷ്മമതിനെ പരിചരിച്ചതുകൊണ്ട് സാധനം പെട്ടെന്നുണങ്ങി കിട്ടി……….!!

പിറ്റേദിവസം മരുന്നു വെച്ചുണക്കിയ മുറിവവളെ കാണിയ്ക്കണമെന്ന ഒറ്റയുദ്ദേശത്തിൻ പുറത്താണ് സ്കൂളിലേയ്ക്കു പോയതുപോലും…….! രാവിലേതന്നെ കാത്തുനിന്ന് മുറിവൊക്കെ കാണിച്ചപ്പോൾ നല്ലകുട്ടീന്നുമ്പറഞ്ഞ് കവിളത്തൊരുമ്മ കിട്ടി……! അതുംവാങ്ങി ക്ലാസ്സിലേയ്ക്കു ചെന്ന ഞാനന്നു ഫുൾഓൺ ആക്റ്റീവ് മോഡായിരുന്നു………!!

അന്നുമ്മയൊക്കെ കിട്ടിയേപ്പിന്നെ കൂടുതലായി അടുത്തുകാണാനോ മിണ്ടാനോ ഒന്നും സാധിച്ചില്ല……! എപ്പോഴെങ്കിലുമൊക്കെയൊന്നു കാണുമ്പോൾ ചിരിയ്ക്കുവോ എന്തെങ്കിലുമൊക്കെ ചോദിയ്ക്കുകയോ അല്ലാതെ കൂടുതൽ വർത്താനമൊന്നുമില്ല…….! എങ്കിലും സ്ഥിരം അവളുടെ വീട്ടിനു മുന്നിലൂടെയുള്ള നടപ്പും ഏന്തി വലിഞ്ഞുള്ള നോട്ടവുമെല്ലാം പുരോഗമിച്ചു കൊണ്ടിരുന്നു……..!!

അങ്ങനെ ഫൈനൽ എക്സാം നടക്കുന്ന സമയത്തൊരു ദിവസം മീനാക്ഷി വീട്ടിലേയ്ക്കു വന്നു……….! അവള് ഗേറ്റും തള്ളിത്തുറന്നുള്ളിലേയ്ക്കു കയറുമ്പോൾ ഞാൻ സിറ്റ് ഔട്ടിലെ അത്യാവശ്യം നല്ല വീതിയുള്ള സോപാനത്തിലിരുന്ന് പഠിയ്ക്കുവായിരുന്നു……..! സംഗതിയവിടെ വന്നിരിയ്ക്കുന്നതിന്റെ പ്രധാന കാരണം റോഡിലൂടെ പോകുന്ന വാഹനങ്ങളെ കാണുന്നതിനും കാക്കയെയോടും പൂച്ചയോടുമൊക്കെ വർത്താനം പറയുന്നതിനുമൊക്കെയാണ്……..!!

ആകാശനീല നിറത്തിലുള്ള ചുരിദാർ ടോപ്പും അതേനിറത്തിൽ തന്നെയുള്ള പാന്റും ഷോളുമൊക്കെയായി പൊന്മാന്റെ മാതിരി വന്നുകയറിയ അവളെ നോക്കി ഞാനുൾപ്പുളകത്തോടെ തന്നെയൊന്നു ചിരിച്ചു കാട്ടി……..!!

“”…….ഓ… സാറ് പഠിയ്ക്കുവാരുന്നോ…..??”””

അവള് കുടമടക്കി മൂലയിലേയ്ക്കു ചാരി വെച്ചശേഷം സ്റ്റെപ്പിനോട് ചേർത്ത് ചെരുപ്പൂരിക്കൊണ്ടെന്നെ നോക്കി………! ഞാനതിനും പുഞ്ചിരി മറുപടിയായി നല്കിയപ്പോൾ അവളകത്തേയ്ക്കു കയറിയെന്റെ അടുത്തായി വന്നിരുന്നെന്തൊക്കെയോ കുശലമായി ചോദിച്ചു……! അതോടെയെന്റെ മനസ്സിൽ വീണ്ടും ലഡു പൊട്ടി…….! എന്നോടിഷ്ടമില്ലെങ്കിൽ ചേച്ചീനെ കാണാൻ വന്നവള് അവളെ കാണും മുന്നേയെന്റടുത്തു വന്നിരിക്കില്ലലോയെന്ന ചിന്തയായിരുന്നുയെനിക്ക്………! അവളുടെ ചോദ്യത്തിനൊക്കെ  മൂളുക മാത്രം ചെയ്യുമ്പോൾ അകത്തു നിന്നുമവളുടെ ശബ്ദം കേട്ടിട്ടെന്നോണം കീത്തുവേച്ചിയിറങ്ങി വരുകയും അവളെയും കൂട്ടിയുള്ളിലേയ്ക്കു പോകുകയും ചെയ്തു……..!!

അതോടെ വീണ്ടുമൊറ്റയ്ക്കായ ഞാൻ കയ്യിലിരുന്ന നോട്ട്ബുക്കിന്റെ പേജുകൾ മറിച്ച്  ഏറ്റവും പിന്നിലെ പേജെടുത്തു……..! എന്തായാലും മീനാക്ഷിയുമായുള്ള ബന്ധമിത്രത്തോളം വളർന്ന സ്ഥിതിയ്ക്ക് അതു കല്യാണത്തിലെത്തുമോ എന്നറിയാണമല്ലോ……! അതായിരുന്നു അടുത്ത ഉദ്ദേശം……..!!

വരച്ചു കുറിച്ച് നാശമാക്കിയ അവസാനപേജുകളിലൊന്നിന്റെ മൂലയിലെയൊഴിഞ്ഞ വശത്തായി എന്റെ പേരുമവളുടെ പേരും ചേർത്തെഴുതി ഫ്ലെയിംസ്  നോക്കുകയായിരുന്നു മനസ്സിലിരിപ്പ്………..!!

അവളുടെ പേരിന്റെ സ്പെല്ലിങ് കൃത്യമായി അറിയാത്തതു കൊണ്ടോ അതോ എണ്ണമെടുത്തതിലുള്ള പിഴവുകൊണ്ടോ എന്നറിയില്ല സംഗതി മേരേജ് വന്നില്ല….. പക്ഷേ  അതോടെയെനിക്ക് ദേഷ്യം വന്നു…….! പിന്നെയങ്ങോട്ടുമിങ്ങോട്ടുമൊക്കെ അക്ഷരങ്ങളെ മാറ്റിയും മറിച്ചുമൊക്കെയിട്ടു നോക്കിയെങ്കിലും ഭാഗ്യദേവതയെന്നെ നോക്കി കൊഞ്ഞനം കുത്തിനിന്നു……! ഒന്നും നടക്കാതെ വന്നതും ഫുൾ കലിപ്പിലായ ഞാൻ ബുക്ക്‌ വലിച്ചൊരൊറ്റയേറായിരുന്നു…….!!

എന്തു പറയാൻ….??  കഷ്ടകാലം കൂടുംകൂട്ടി പിന്നാലെയുള്ളതു കൊണ്ടാവണം നോട്ട്ബുക്ക്‌ ചെന്നു വീണത് എന്തോ ആവശ്യത്തിന്  പുറത്തേയ്ക്കിറങ്ങി വന്ന മീനാക്ഷിയുടെ കൃത്യം കാൽചുവട്ടിൽ….  അതും ഭാഗ്യം പരീക്ഷിച്ച പേജുതന്നെ മുകളിൽ വരത്തക്ക വിധത്തിലും………!!

കാര്യം മനസ്സിലാകാതെ മീനാക്ഷി എന്നെയും ബുക്കിനെയും മാറി മാറി നോക്കിക്കൊണ്ട് നോട്ട്ബുക്ക്‌ കുനിഞ്ഞെടുത്തു……….! പിന്നൊരു നിമിഷമാ പേജിലേയ്ക്കു കണ്ണുപൂഴ്ത്തുന്നതും അവളുടെ മുഖം വലിഞ്ഞു മുറുകുന്നതും ഞാനായിരിപ്പിടത്തിലിരുന്ന് തന്നെ വീക്ഷിച്ചു പോന്നു………!!

നോട്ട്ബുക്കും മടക്കി കയ്യിൽ പിടിച്ചുകൊണ്ടെന്റെ നേരേയവൾ കലിതുള്ളിയടുത്തപ്പോൾ ഞാൻ സംഭ്രമത്തോടെ ചുറ്റും നോക്കി…….!!

“”……യിങ്ങോട്ടു വാടാ…….!!”””

അവളെന്റെ തോളിലൊന്നു നുള്ളിക്കൊണ്ട് എന്റെ കൈപിടിച്ചു വലിച്ചു പുറത്തേയ്‌ക്കിറങ്ങി……….!!

“”…….എന്തോന്നാടാ…. യെന്തോന്നായീ കാണിച്ചു വെച്ചേക്കുന്നേ….??”””

അവളൊന്നു ചുറ്റും നോക്കിയാരുമില്ലെന്നുറപ്പു വരുത്തിയ ശേഷം അമർഷത്തോടെയെന്നോട് ചോദിച്ചു…. അതിനൊപ്പമെന്റെ തോളിലൊരടി കൂടി പൊട്ടിച്ചു……….!!

“”……..പറേടാ…..! നിനക്കിതെന്തോത്തിന്റെ സൂക്കേടാ…..??  നീ കുറേ നാളായിട്ടോരോ കോപ്രായങ്ങള് കാണിയ്ക്കാൻ തുടങ്ങീതാ…..! കൊച്ചല്ലേ… വേണ്ടാ വേണ്ടാന്നു കരുതുമ്പോ…..! പറേടാ…. ഇതെന്തോയിത്…..?? എന്തോയീ കാണിച്ചു വെച്ചേക്കുന്നേന്ന്……??”””

അവളെന്റെ വലത്തേ തോളിലിടത്തേ കൈത്തലം കൊണ്ടൊരടി കൂടി തന്നിട്ട് നോട്ട്ബുക്കിലെ കുത്തിവരച്ചിരിയ്ക്കുന്നതിൽ വിരൽചൂണ്ടി ചീറി……….!!

ആദ്യമേ തന്നെ ഭാഗ്യദേവത കനിയാതിരുന്നതിലുള്ള ദേഷ്യവും അതിനൊപ്പമവളുടെ തല്ലും വഴക്കും കൂടിയായപ്പോളെന്റെ കണ്ണുകൾ നിറഞ്ഞു……….!!

“”…….യെന്താടാ ഒന്നുമ്മിണ്ടാതെ നിക്കുന്നേ…..?? നിന്നോടു ചോദിച്ച കേട്ടില്ലേ…..?? ഇപ്പെന്റെ സ്ഥാനത്തു മറ്റാരെങ്കിലുമായിരുന്നു വന്നു കണ്ടിരുന്നേങ്കിലോ…..??”””

അവളെന്നെ തുറിച്ചു നോക്കിയടുത്ത ചോദ്യമിട്ടപ്പോഴും ഞാനൊന്നും മിണ്ടാതെ തലകുനിച്ചു തന്നെ നിന്നു…….! പിന്നെയുമവളെന്തൊക്കെയോ പറഞ്ഞെന്നെ ശകാരിച്ചെങ്കിലും ഞാനതൊന്നും കേട്ടില്ല……! ആകെയൊരു മൂളൽ

മാത്രമായിരുന്നു കാതുകളിൽ മുഴങ്ങി കൊണ്ടിരുന്നത്……..! ഒടുക്കമവളൊന്നടങ്ങിയെന്നു തോന്നിയപ്പോൾ ഞാൻ വീണ്ടും മുഖമുയർത്തി നോക്കി…….!!

“”……എന്താടാ നോക്കുന്നേ…..??”””

എന്റെ നോട്ടമിഷ്ടമാകാതെ അവൾ ചീറിയപ്പോളൊന്നു പേടിച്ചെങ്കിലും ഞാൻ മുഖം മാറ്റിയില്ല……….!!

“”……..മീനുവേച്ചീ….. ആരോടും പറയല്ലേ…..! അച്ഛനറിഞ്ഞാ ന്നെ അടിയ്ക്കും…….!!”””

പേടിയോടെയാണെങ്കിലും ഞാനൊരുവിധത്തിലതു പറഞ്ഞൊപ്പിച്ചു……….! അതു കേട്ടതുമവളറിയാതെ വലതു കൈ നെറ്റിയിൽ താങ്ങിപ്പോയി……..!!

“”…….യെന്റീശ്വരാ……! എന്നിട്ടിത്രേമ്പേടിയുള്ള നീ പിന്നെന്തോത്തിനാ വേണ്ടാത്ത പണിയ്‌ക്കൊക്കെ പോണെ….?? ഇപ്പൊ ഞാങ്കണ്ടതു കൊണ്ടു കൊള്ളാം….. ആന്റിയോ… കീത്തുവോ ആണിതു കണ്ടേങ്കിലോ…..?? അപ്പൊ തല്ലു കിട്ടില്ലാർന്നോ…..??”””

“”…….മ്മ്മ്…..!!”””

ഞാനവളുടെ ചോദ്യത്തിന് മുഖം കുനിച്ചു നിന്നു തലകുലുക്കി…….!!

“”…….മ്മ്മ്… പോട്ടേ….! ചേച്ചി പെട്ടെന്നത്തെ ദേഷ്യത്തിനങ്ങ് തല്ലീതാ….. സോറി….! ഇനിയിതേ പോലുള്ള വേലത്തരങ്ങളൊന്നും കാണിയ്ക്കരുതൂട്ടോ…..!!”””

എന്റെ മുഖഭാവം കണ്ടിട്ടെന്നോണമൊന്നു സംയമനം വീണ്ടെടുത്ത ശേഷവള് കുനിഞ്ഞു നിന്നെന്റെ കവിളിൽ മെല്ലെ തട്ടിക്കൊണ്ട് പറഞ്ഞു…….! എന്നാലതൊന്നുമപ്പോളെന്റെ മുന്നിൽ വിലപോകുമായിരുന്നില്ല…….!!

“”……..ഇല്ല…. ഞാങ്കാണിയ്ക്കും….! ന്നെയിതുവരെ യിഷ്ടാന്ന് പറഞ്ഞില്ലല്ലോ….. കല്യാണങ്കഴിയ്ക്കോന്നും പറഞ്ഞില്ല……! അപ്പതു  പറേണവരെ ഞാങ്കാണിയ്ക്കും…..!!”””

ഞാൻ മീനാക്ഷിയെ നോക്കി കുറച്ചു വാശിയോടു കൂടി പറയമ്പോൾ പെട്ടെന്നവളുടെ മുഖത്തൊരു അമ്പരപ്പു വിടർന്നു………….!!

“”………എന്താ നീ പറഞ്ഞേ…. കല്യാണങ്കഴിയ്ക്കണോന്നോ…..??”””

അതു ചോദിച്ചതുമവള് പെട്ടെന്നുറക്കെ ചിരിച്ചുപോയി…. പിന്നെ പരിസരമൊന്നു വീക്ഷിച്ച ശേഷമെന്റെ ചെവിയോട് മുഖമടുപ്പിച്ചു………..!!

“”……ആം… എന്താ…??  ന്നെ കല്യാണങ്കഴിക്കാന്ന് പറ…. എന്നാ ഞാമ്പിന്നിങ്ങനൊന്നും കാണിക്കില്ല……!!”””

“”……..മോനേ… ടാ… ഈ കല്യാണോം പ്രേമോന്നും വെറും കുട്ടിക്കളിയൊന്നുവല്ല……..! അതോണ്ടെന്റെ കുട്ടനാ ചിന്തേക്കെ വിട്ടേച്ച് നന്നായിട്ടു പഠിയ്ക്കാന്നോക്കൂട്ടോ…..??”””

അവളെന്റെ കവിളിൽ മെല്ലെ തട്ടിയശേഷം തിരിഞ്ഞുപോകാൻ തുടങ്ങിയതുമെന്റെ മനസ്സാകെയിടിഞ്ഞു….. ഞാൻ കടുത്ത സങ്കടത്തോടെ മനസ്സിലുദിച്ച സംശയമതേപടി ചോദിച്ചു……..!!

“”……..അപ്പൊ…. അപ്പെന്നിഷ്ടോല്ലേ…….??”””

“”…….അതിനിഷ്ടോല്ലെന്നാരാ പറഞ്ഞേ……??  ഇഷ്ടോണല്ലോ…..  ഒരുപാടിഷ്ടാ…….!!”””

അവൾ വെളുക്കെ പുഞ്ചിരിച്ചുകൊണ്ടെന്നോട് ചേർന്നു നിന്നെന്റെ കവിളിൽ പിടിച്ചു മൃദുവായി നുള്ളിയതുമെന്റെ മനസ്സിൽ വീണ്ടുമൊരു പ്രത്യാശ

വിരിഞ്ഞു……..!!

“”……..അപ്പൊപ്പിന്നെന്താ കല്യാണങ്കഴിച്ചാല്…….??”””

ഞാൻ ചോദ്യഭാവേനെ അവളുടെ മുഖത്തേയ്ക്കു നോക്കിയതും അവൾക്കെന്തു പറയണമെന്നറിയാത്ത അവസ്ഥയായി……..! എന്തെങ്കിലും മുഖം കടുപ്പിച്ചു പറഞ്ഞാൽ കരഞ്ഞാലോയെന്നുള്ള പേടി കൊണ്ടാവണം അവളാ ഗതികെട്ടയവസ്ഥയിലും എന്നെ ചേർത്തു നിർത്തി……..!!

“”…….ന്റെ സിദ്ധൂ….. ഇതു കല്യാണങ്കഴിയ്ക്കുന്ന ഇഷ്ടോല്ല….. അതു വേറെയിഷ്ടം… ഇതു വേറെയിഷ്ടം……!!”””

അവളുടെ വിവരണമൊന്നും കൃത്യമായി മനസ്സിലായില്ലെങ്കിലും ഞാൻ വായും തുറന്നുപിടിച്ചു നിന്ന് കേട്ടു………!!

“”……..അപ്പൊ…. അപ്പൊയെന്നെ…അപ്പൊയെന്നെ  കല്യാണങ്കഴിയ്ക്കൂലേ…..??”””

ഞാനിടറിയ സ്വരത്തിൽ ചോദിച്ചതും മീനാക്ഷിയുടെ മുഖവും വല്ലാതായി……….!!

“”…….സിദ്ധൂ…. മോനേ നീ സങ്കടപ്പെടാതെ….. അല്ലേത്തന്നെ അതൊക്കെയെങ്ങനെ ശെരിയാവോന്ന് നീയൊന്നാലോയിച്ചേ….. ഒന്നൂല്ലേലും ഞാന്നിന്റെ ചേച്ചീടെ കൂട്ടുകാരിയല്ലേ…. അതായത് ചേച്ചിയെപ്പോലല്ലേ…. പിന്നെയീ പ്രായത്തി മൂത്ത പെൺകുട്ട്യോളെയൊന്നും ആമ്പിളേളര് കെട്ടിക്കൂടന്നറിഞ്ഞൂടേ…..  അതൊക്കെ നാണക്കേടാ…..! അതുകൊണ്ട് മോൻ ചീത്തക്കാര്യോക്കെ മനസ്സീന്ന് കളഞ്ഞിട്ട് നല്ല കുട്ടിയായിട്ട് പോയി പഠിയ്ക്ക്……!!”””

അവൾ വീണ്ടും പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞിട്ടും എനിക്ക് കാര്യമായ മാറ്റമൊന്നും വന്നില്ല……! ഞാനതേ ചോദ്യം വീണ്ടും ചോദിച്ചപ്പോൾ അവളതേ മറുപടിയാവർത്തിച്ചു…….! കൂട്ടത്തിൽ ചേച്ചീടെ പ്രായമുള്ള ആരെയുമെനിയ്ക്ക് കല്യാണം കഴിക്കാൻ പറ്റില്ലെന്ന പ്രപഞ്ചസത്യവും പറഞ്ഞു മനസ്സിലാക്കി തന്നു…… അതോടെ പ്രേമിക്കുന്നതിന് മുന്നേ പ്രായം പണിതന്ന കാമുകനുമായി ഞാൻ…….! എന്റെ സങ്കടം കണ്ടിട്ടെന്നോണം അടുത്ത വർഷം പത്തിലൊക്കെയാകുമ്പോൾ അവളെക്കാട്ടിലും നല്ല പെൺകുട്ട്യോളു വന്നിഷ്ടാന്നൊക്കെ പറയോന്നും അതോണ്ട് വിഷമിയ്ക്കേണ്ടെന്നുമൊക്കെ പറഞ്ഞാണെന്നെ വിട്ടതെങ്കിലും  സങ്കടത്തോടെ മുറിയിലേയ്ക്കു  പോയ ഞാൻ കുറേനേരം കട്ടിലിൽ കിടന്നേങ്ങലടിച്ചു കരഞ്ഞു………!!

അന്നത്തെ മീനാക്ഷിയുടെ ഉപദേശവും പ്രായത്തിന് മുതിർന്ന പെൺകുട്ടികളെ കല്യാണം കഴിയ്ക്കാൻ പാടില്ലെന്നുള്ള ന്യായവുമൊക്കെ കേട്ടപ്പോൾ അവൾക്കെന്നോടു വലിയ താല്പര്യമൊന്നുമില്ലെന്ന് ബോധ്യമായി…….! പിന്നെയാകെ തോന്നിയൊരു ആശ്വാസമെന്നു പറയുന്നത് കുറച്ചുകൂടി വലുതാവുമ്പോൾ വേറെ നല്ല പെൺകുട്ടികളെ കിട്ടുമെന്നുള്ള അവളുടെ വാക്കുകളായിരുന്നു……..!!

അതിനു ശേഷം മീനാക്ഷിയെ കാണാനോ മിണ്ടാനോ ഒന്നും തന്നെ ഞാൻ ശ്രെമിച്ചില്ല……! കാണുമ്പോൾ അവള് വന്നു മിണ്ടാനായി തുനിഞ്ഞാലും ഞാനൊഴിഞ്ഞു മാറി നടന്നു……! ദേഷ്യവും സങ്കടവുമൊക്കെയായിരുന്നു അതിനു പിന്നിലെന്നു കൂട്ടിക്കോളൂ……….!!

അങ്ങനെയൊക്കെ ജീവിതമോരോ ദിവസവും മുന്നിലേയ്ക്കു തള്ളി നീക്കുമ്പോഴാണ് ഗൾഫിൽ നിന്നും ലീവിനുവന്ന സജീഷേട്ടനും പുള്ളിക്കാരന്റെ ഉറ്റചങ്ങാതിയായ അഭിലാഷെന്ന അഭിയേട്ടനും ചേർന്ന് ഒഴിഞ്ഞു കിടന്നൊരു ഇരുമുറി കെട്ടിടം വാടകയ്ക്കെടുക്കുന്നത്………! അവിടെ ‘നവഭാവന’യെന്ന പേരിലൊരു ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബായിരുന്നു അവരുടെയുദ്ദേശം……..! ഒരുമുറി പൂർണ്ണമായും ലൈബ്രറിയും മറ്റേ മുറിയിൽ ടിവിയും സ്പോർട്സ് എക്വുപ്പ്മെന്റ്സുമായി അത്യാവശ്യം വലിയൊരു ക്ലബ്…….! സാധന സാമഗ്രഹികളുടെ മുതൽ മുടക്ക് തിരിച്ചു പിടിയ്ക്കാനെന്നോണം മെംബർഷിപ്പിന് ഒരു നിശ്ചിത തുകയീടാക്കാൻ ശ്രെമിച്ചപ്പോൾ അമ്മയോട് കരഞ്ഞു പറഞ്ഞ് ഞാനും ശ്രീക്കുട്ടനും കൂടി ക്ലബിൽ കയറിപ്പറ്റി………!!

രാവിലെ സ്കൂളിലും വൈകുന്നേരം ക്ലബ്ബിലുമായി സമയം ചിലവഴിച്ച ഞാൻ മീനാക്ഷിയെ പൂർണ്ണമായും മനസ്സിൽ നിന്നും പറിച്ചെറിയുവാനുള്ള ശ്രെമത്തിലായിരുന്നു……..!!

അച്ഛൻ ഹോസ്പിറ്റലിലെയും  ക്ലിനിക്കിലെയും തിരക്കൊക്കെ കഴിഞ്ഞു ഫ്രീയാകുമ്പോൾ നേരമിരുട്ടും….. അച്ഛൻ വീട്ടിൽ കയറുന്നതിനു മുന്നേയെത്തിക്കോളണമെന്ന അമ്മയുടെ ഉഗ്രശാസനയുടെ പുറത്താണ് ക്ലബ്ബിലെ പോക്ക്………!!

അങ്ങനെയിരിയ്ക്കേ ഒരു ദിവസമാണ് തന്നെക്കാൾ മുതിർന്ന പെണ്ണിനെ കല്യാണം കഴിയ്ക്കുന്നത് കേട്ടുകേൾവി പോലുമില്ലാതിരുന്ന എനിക്ക് അതും പ്രായോഗികമാണെന്ന് മനസ്സിലാകുന്നത്……! അതോടെ മീനാക്ഷിയുടെ മുഖം വീണ്ടും മനസ്സിൽ പതിയുകയും ചെയ്തു……..!!

ഒരു ഇന്ത്യാ-ബംഗ്ലാദേശ് ക്രിക്കറ്റ്‌ ടൂർണമെന്റ് നടക്കുന്ന സമയമായിരുന്നു അത്…..! ക്ലബ്ബിലെ ചേട്ടൻമാർക്കൊപ്പമിരുന്ന് മേച്ച് വീക്ഷിയ്ക്കുമ്പോഴാണ്  സച്ചിന്റെ സ്ട്രെയിറ്റ് ഡ്രൈവ് കണ്ട് ഗ്യാലറിയിലിരുന്ന അഞ്ജലി മാം കൈകൊട്ടുന്നതും ക്യാമറാ കണ്ണുകൾ പുള്ളിക്കാരിയെ ക്ലോസ്അപ്പിൽ ഒപ്പിയെടുക്കുന്നതും  ശ്രെദ്ധയിൽ പെടുന്നത്……….! അതുകണ്ടതും എന്റെ ക്രിക്കറ്റ്‌ ഗുരുവായ അഭിയേട്ടൻ “”…..അതാണ്‌ സച്ചിന്റെ ഭാര്യയെന്നും അവര് സച്ചിനെക്കാളും നാലഞ്ചു വയസ്സിന് മൂത്തതാണെന്നുമൊക്കെ പറയുന്നത്………!!

“”…….അപ്പൊ ആണിനെക്കാ മൂത്ത പെണ്ണിനെയൊക്കെ കേട്ടാവോ…..??”””

എന്റെ മനസ്സിലുദിച്ച ചോദ്യം ശ്രീക്കുട്ടൻ ചോദിച്ചതും അതിന്റെ മറുപടിയ്ക്കായി ഞാനുമവനൊപ്പം കാതോർത്തു………!!

“”……..അങ്ങനൊരു നാട്ടുനടപ്പൊന്നൂല്ല….  പിന്നെ സച്ചിനൊക്കെ വല്യ ക്രിക്കറ്റ്‌ കളിക്കാരനല്ലേ…. അവർക്കൊക്കെയെന്തു വേണേലുമാവാലോ…. ആരു ചോദിയ്ക്കാൻ…..!!”””

അന്നുവരെ പെണ്ണുകിട്ടാത്ത വിഷമം സച്ചിനെ പഴിച്ചുകൊണ്ടയാൾ മറക്കാൻ ശ്രെമിച്ചപ്പോൾ എനിക്കതൊരു പിടിവള്ളിയായി……….!!

അപ്പൊ ക്രിക്കറ്റ്‌ കളിക്കാരനായാൽ മൂത്ത പെൺകുട്ട്യോളെ കെട്ടാം….. ആരും ചോദിയ്ക്കാനും വരില്ല……..! അതു കൊള്ളാം……!!

അന്നു രാത്രിയിലുറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിനിടയിലുമെന്റെ ചിന്ത മുഴുവനതായിരുന്നു…….! അതുവരെയും ക്രിക്കറ്റ്‌ ഇഷ്ടമാണെങ്കിലും ഇത്തരത്തിലൊരു അടങ്ങാത്ത ആഗ്രഹമായി മാറിയിരുന്നില്ല…..! മുന്നേ പറഞ്ഞപോലെ പൊക്കം കുറവായതു കൊണ്ടും ക്ലാസ്സിലെ കോമഡി പീസായതു കൊണ്ടും നമ്മളെയാരും കളിയ്ക്കാൻ കൂട്ടില്ല…. ശ്രീക്കുട്ടനൊക്കെ കളിയ്ക്കുമ്പോൾ കാട്ടിൽ പോണ ബോളു പെറുക്കാൻ നിൽക്കും….. അപ്പോളൊക്കെ ആരേലും അടിച്ചു കളയുന്ന ബോള് കയ്യിൽ കിട്ടുന്നതു പോലും പറഞ്ഞറിയിയ്ക്കാൻ കഴിയാത്ത സന്തോഷമാണ്……..! കളിച്ചു കഴിഞ്ഞ ശേഷം ക്രിക്കറ്റ്‌ കിറ്റ് തിരികെ സ്റ്റോർ റൂമിൽ കൊണ്ടു വെയ്ക്കാൻ പോകുമ്പോൾ ആ ബാറ്റിലൊന്നു പിടിച്ചു നോക്കാൻ പോലും കെഞ്ചിയിട്ടുണ്ട്………..!!

അതുകൊണ്ട് തന്നെ സ്കൂൾടീമിൽ കളിയ്ക്കാൻ കഴിയില്ലെന്നുറപ്പാണ്……! പിന്നെയുള്ളൊരു വഴി ക്ലബ്ബാണ്……! എങ്ങനെയെങ്കിലും അഭിയേട്ടനെ ചാക്കിട്ടു പിടിച്ച് ടീമിൽ കേറണം……! അന്നൊന്നും ഞങ്ങടെ ക്ലബ്‌ വലിയ മാച്ചുകളൊന്നും പിടിച്ചു തുടങ്ങിയിരുന്നില്ല…….! വലിയ കളിയ്ക്കു പറ്റിയ ഗ്രൗണ്ടുകളും കുറവായിരുന്നു……….! ഉളള ചെറിയൊരു പാടത്ത് വൈകുന്നേരങ്ങളിൽ ചേട്ടന്മാർ വന്ന് ഡിഫെൻസിങ് ഷോട്ട്സ് പ്രാക്ടീസ് ചെയ്യും പോകും ഇതായിരുന്നു ആകെയുള്ള പതിവ്……..!!

അങ്ങനെ സമയം നോക്കി നോക്കിയൊരുവിധം നേരം വെളുപ്പിച്ച ശേഷം വീട്ടിലാരുമറിയാതെയിറങ്ങി അഭിയേട്ടന്റെ വീട്ടിലേയ്‌ക്കോടി…….! എങ്ങനെയെങ്കിലും ക്രിക്കറ്റ്‌ കളിയ്ക്കാൻ പഠിപ്പിച്ചു തരണമെന്നും വേണമെങ്കിൽ അമ്മയോടു പറഞ്ഞു പൈസ മേടിച്ചു തരാമെന്നുമൊക്കെ പറഞ്ഞപ്പോൾ പുള്ളിക്കാരന് ചിരിവന്നു……..!!

അതോടെ പഠിത്തവും ക്ലബ്ബിൽ പോയിരുപ്പുമൊക്കെ സൈഡാക്കി ക്രിക്കറ്റിലും അതു വഴി മീനാക്ഷിയിലുമായി മുഴുവൻ ശ്രദ്ധയും…… അങ്ങനെ മാസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരിയ്ക്കുന്നതിനിടയിൽ ആ അധ്യയന വർഷവുമവസാനിച്ചു……….!!

രണ്ടു മാസത്തേയ്ക്കിനി സ്കൂളിൽ പോണ്ടല്ലോന്നും ക്രിക്കറ്റ്‌ കളിച്ചു നടക്കാമെന്നും ആ അവധി കഴിയുമ്പഴേ ഇന്ത്യൻ ടീമിൽ കയറിപ്പറ്റി പിറ്റേന്നുതെന്നെ മീനാക്ഷിയെ കെട്ടണമെന്നൊക്കെയുള്ള  തീരുമാനത്തോടെ തുള്ളിച്ചാടി വീട്ടിലെത്തുമ്പോഴാണ് വിധി വാക്കത്തിയുമായി എന്നെയും കാത്തുനിന്നത്……..!!

ചേച്ചിയുടെ ക്ലാസ്സു കഴിഞ്ഞെന്നും ഇനിയവർക്ക് ആ സ്കൂളിൽ പഠിക്കാൻ പറ്റില്ലാന്നുമുള്ള മഹാസത്യമുൾക്കൊള്ളുന്നതിനു മുന്നേയറിഞ്ഞു….. മീനാക്ഷി എൻട്രൻസ് കോച്ചിങ്ങിനായി പോകുകയാണെന്നും ഇനിമുതൽ ഹോസ്റ്റലിൽ നിന്നുമാണ് പഠിയ്ക്കുന്നതെന്നും………!!

“”……അപ്പയിനി…. അപ്പയിനി മീനുവേച്ചീനെ കാണാമ്പറ്റൂലേ…..??”””

മുഖമുയർത്തി കീത്തുവേച്ചിയോടങ്ങനെ ചോദിയ്ക്കുമ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞിരുന്നു………!!

“”…….യ്യ്യോടാ….  മീനുവേച്ചിയോടത്ര സ്നേഹോരുന്നാന്റെ വാവയ്ക്ക്….??”””

കീത്തുവെന്നെ ചേർത്തു പിടിച്ചുകൊണ്ട് ചോദിച്ചതിനു മറുപടി പറയാൻ കൂട്ടാക്കാതെ  നിൽക്കുമ്പോൾ അവൾ തുടർന്നു………!!

“”…….മീനുവേച്ചിയിടയ്ക്കു വരും…..  നമുക്കപ്പപ്പോയി കാണാമേ…..!!”””

അവളെന്നെ ആശ്വസിപ്പിയ്ക്കാൻ പറഞ്ഞതൊന്നും ഉൾക്കൊള്ളാൻ കഴിയാതെ ഞാൻ റൂമിലേയ്‌ക്കോടി………! അന്നത്തെ ദിവസം കുറച്ചു കരഞ്ഞു തീർത്ത് പിന്നീടുള്ള രണ്ടുമൂന്നു ദിവസങ്ങളിൽ മീനാക്ഷിയെയോർത്ത് ശോകമടിച്ചു നടന്നെങ്കിലും പതിയെ പതിയെ ക്രിക്കറ്റ്‌ തലയ്ക്കു പിടിച്ചു തുടങ്ങിയതോടെ അവളെ കുറിച്ചുള്ള ചിന്തകളും മരിയ്ക്കാൻ തുടങ്ങി……..! വെക്കേഷൻ സമയങ്ങളിൽ രാവിലെ തുടങ്ങുന്ന കളിയവസാനിയ്ക്കുമ്പോൾ നേരമിരുട്ടും…….! വന്നു കിടന്നാലും അന്നത്തെ കളിയെ കുറിച്ചും നാളെയെങ്ങനെ ഇമ്പ്രൂവ് ചെയ്യാമെന്നുമൊക്കെയുള്ള ചിന്തകളേ മനസ്സിലുണ്ടാവൂ……! പോരാത്തതിന് ഏതുനേരവും ചേട്ടന്മാർക്കൊപ്പമായതു കൊണ്ട് അവരൊക്കെ മാറിമാറിയെന്നെ കളിയൊക്കെ പഠിപ്പിയ്ക്കാൻ ശ്രെമിയ്ക്കുകയും ടീമിലെടുത്ത് കളിയ്ക്കാൻ കൊണ്ടു പോകുകയുമൊക്കെ ചെയ്തപ്പോൾ മീനാക്ഷിയൊക്കെ കാണാമറയത്തായി തുടങ്ങിയിരുന്നു……….!!

ബുദ്ധിയുറയ്ക്കാത്ത സമയത്തെ പ്രണയം അതിന്റേതായൊരു തമാശയായി മാത്രം കണ്ടു കളഞ്ഞതോടെ മീനാക്ഷിയെ പറ്റിയോർക്കാനൊന്നും പിന്നീട്  മെനക്കെട്ടില്ല………! അല്ല അതിന്റെ മറ്റൊരു പ്രധാന കാരണമെന്തെന്നാൽ ആ വർഷം കഴിഞ്ഞതേ ഞാൻ വേറെ ലൈനിട്ടിരുന്നു എന്നതും കൂടിയാണ്‌ട്ടോ…..! പത്തിലെ പരീക്ഷ കഴിഞ്ഞതോടെ ആ പെങ്കൊച്ചും വേറെ സ്കൂളിലേക്ക് പോയതോടെയാ ലൈനും നല്ല അന്തസ്സായിട്ടു പൊട്ടി…….!!

എന്നിട്ടും ഞാൻ നിരാശനായില്ല….. പ്ലസ് വണ്ണിലും പ്ലസ് ടൂവിലും ഓരോന്നിട്ടു……! കാലക്കേടു കൊണ്ടായിരിയ്ക്കണം ഒന്നുമങ്ങട് പച്ച പിടിച്ചില്ല…….! പടക്കമിത്ര പെട്ടെന്ന് പോട്ടോന്നൊക്കെ ചോദിയ്ക്കുന്നതു പോലെയാണ് ഓരോന്നൊക്കെ പൊട്ടിപ്പോണത്……..!!

അച്ഛൻ പൂർണ്ണമായും കൈവിട്ടെങ്കിലും അമ്മയും കീത്തുവും വിടാതെ പിൻതുടർന്നതു കൊണ്ട് പ്ലസ്ടുവും ചാടി…….! പിന്നങ്ങോട്ട് ഭാവിയൊക്കെ കുറച്ചൊന്നുമൊരു ധാരണയുമില്ലാതെ കളിച്ചു നടക്കുമ്പോഴാണ് അമ്മയുടെ സഹോദരൻ അതായതെന്റെ അമ്മാവൻ വീട്ടിലേയ്ക്കു വരുന്നതും എന്നെയും ശ്രീക്കുട്ടനെയും നിർബന്ധിച്ചു ഡിഗ്രിയ്ക്ക് ചേർപ്പിയ്ക്കുന്നതും…..! പിന്നെയാ ചങ്ങായി പറഞ്ഞതല്ലേന്നോർത്തു മാത്രമാണ് കോളേജിലേയ്ക്കു പോണത്………!!

അവിടുള്ള അത്യാവശ്യം വലിയ ഗ്രൗണ്ടും നല്ല വെടിച്ചില് പെൺപിള്ളേരുമൊക്കെയായപ്പോൾ ഞാനങ്ങുഷാറായി……..! ഇനി സ്കൂളിലെ പോലെ അവിടെയും ലൈനൊന്നും  പൊട്ടരുതെന്ന ചിന്തയിൽ ആദ്യ വർഷം തന്നെ രണ്ടു ക്ലാസിലായി രണ്ടെണ്ണത്തിനെ ഒരേസമയം വളച്ചു…….! ഒന്നുപോയാലും മറ്റൊന്ന് കാണുമല്ലോ എന്നതായിരുന്നു ചിന്ത…….! പക്ഷേയൊരു ദിവസം ഇവളുമാരു രണ്ടുംകൂടി കൂട്ടിമുട്ടിയതോടെ രണ്ടും ഒറ്റദിവസങ്കൊണ്ട് പൊട്ടി……! കൂട്ടത്തിൽ ഒരേസമയം രണ്ടു ലൈനിട്ട കോഴിയായി ഞാൻ കോളേജിൽ മൊത്തം നാറുവേം ചെയ്തു……..! അതീപ്പിന്നെ  കോളേജിൽ വേറെ ലൈനൊന്നും  വീണില്ല……..! അങ്ങനെ ഞാൻ വീണ്ടുമൊരു മൊരട്ടുസിങ്കിളായി…… അതോടെ അലമ്പ് അതിന്റെ പരമോന്നതിയിലുമെത്തി………!!

കൂട്ടിലടച്ച പറവ പുറംലോകത്തെത്തിയ പോലെ ഞാനാ കോളേജിലാടി തിമിർത്തു നടക്കുന്നതിനിടയിലാണ് വീണ്ടും മീനാക്ഷിയെ കാണാനിട വന്നത്……! അതു ഡിഗ്രി ഫൈനൽ ഇയർ ചെയ്യുന്ന സമയമായിരുന്നു……….! അന്ന് എൻട്രൻസെഴുതി മെഡിസിന് ചേർന്നതിൽ പിന്നെ അവളെ കണ്ടിട്ടില്ല എന്നതാണ് വസ്തുത…….! ഇടയ്‌ക്കൊക്കെ കീത്തുവും അമ്മയും കൂടി സംസാരിയ്ക്കുന്നതിനിടയിൽ മീനാക്ഷിയുടെ വിഷയങ്ങൾ കടന്നുവന്നിരുന്നെങ്കിലും ഞാൻ കൂടുതലായതിന് ചെവി കൊടുക്കാൻ പോയില്ല………! സമയം പോകാൻ മറ്റു വഴിയില്ലാത്തപ്പോൾ മാത്രം കോളേജിലും കയറി ബാക്കി സമയങ്ങളിൽ കുറേ അലവലാതികളുമായി തെണ്ടിത്തിരിഞ്ഞു നടക്കുന്ന നമ്മുടെ അന്തസ്സിന് ഒരു ഡോക്ടറൊന്നും മതിയാകില്ലെന്ന് തോന്നിയതു കൊണ്ടാകണം അവളുടെ ഡീറ്റെയിൽസൊന്നും തിരക്കിയറിയാനും തോന്നാതിരുന്നത്…….!  പോരാത്തതിന് അവളുടെ അനിയൻ ഞങ്ങളുടെ ആജന്മ ശത്രുവും………..!!

അതു പോട്ടേ….  അങ്ങനെ ആറേഴു വർഷം കഴിഞ്ഞവളെ കണ്ട ദിവസം…….! കാഴ്ചയൊക്കെ തികച്ചും യാദൃശ്ചികം തന്നെയായിരുന്നു…….! ഞങ്ങടെയൊരു ചങ്കത്തിയെ ട്യൂൺ ചെയ്യാൻ നോക്കിയൊരു നാറിയെ ഇടിക്കാൻ ഞങ്ങളൊന്നു പ്ലാനിട്ടു…. അങ്ങനെ അവന്റെ ഡീറ്റൈൽസ് പൊക്കിയപ്പോഴാണ് അവൻ മെഡിക്കൽ കോളേജ് സ്റ്റുഡന്റ് ആണെന്നറിഞ്ഞത്…… എങ്കിൽ കോളേജിൽക്കേറി തല്ലണമെന്നായി…… പക്ഷേ… അകത്തു കയറിയാൽ അവന്മാര് പിടിച്ചിടിച്ചാലോ എന്ന ചിന്ത വന്നപ്പോൾ എങ്കിൽ കോളേജിന്റെ മുന്നിലെ റോഡിലെന്നാക്കി……! അങ്ങനെയവൻ പഠിയ്ക്കുന്ന മെഡിക്കൽ കോളേജിന് മുന്നിലിട്ട് പബ്ലിക്കായിട്ടവനെ തല്ലാൻ പോയതായിരുന്നു ഞങ്ങൾ…….! ഞങ്ങളെന്നു പറയുമ്പോൾ ഒരെട്ടൊമ്പതു പേരുണ്ടായിരുന്നു അതും ഫുൾ ടൂൾസിൽ……….!!

അങ്ങനെയാർക്കും സംശയം തോന്നാത്ത വിധത്തിൽ എല്ലാവരും പല വശത്തായി തമ്പടിച്ചു……..! അവനെ കണ്ടാൽ സിഗ്നൽ തരാൻ വേണ്ടി ശ്രീക്കുട്ടനേയും ഗേറ്റിനടുത്തേയ്ക്കയച്ച് ഞാൻ കയ്യിലിരുന്ന ക്രിക്കറ്റ്‌ ബാറ്റും തോളിലേയ്ക്കു ചായ്ച്ചു കൊണ്ട്  ബസ് സ്റ്റോപ്പിലേയ്ക്കു കയറി……..!!

അപ്പോഴേയ്ക്കും ക്ലാസ്സു കഴിഞ്ഞ് പിള്ളേരൊക്കെ ബസ് സ്റ്റോപ്പിലൊക്കെ വന്നു തുടങ്ങിയിരുന്നു……..! പിന്നീടാണ് മൈരെനിക്ക് അബദ്ധം പറ്റിയെന്ന് മനസ്സിലായെ…….! വെയിറ്റിങ് ഷെഡ്ഡിൽ നിറയെ പെൺപിളേളര് കൂടി…… അതിനൊക്കെ ഒത്ത നടുക്ക് ഞാനും……! എനിക്കാണെങ്കിൽ ഇറങ്ങി പോവാനും വയ്യ അവിടെയിരിയ്ക്കാനും വയ്യാത്ത അവസ്ഥയും………..!!

അതിനിടയിൽ രണ്ടു മൂന്നു പിള്ളേരെന്നെ നോക്കി തമ്മിൽ തമ്മിൽ കുശുകുശുക്കാനും ചിരിയ്ക്കാനുമൊക്കെ തുടങ്ങിയപ്പോൾ തല്ലാൻ പോയിരുന്നയെന്റെ മനസ്സിനും ഇളക്കം തട്ടി……….! നാണോമ്മാനോം തൊട്ടു തീണ്ടിയിട്ടില്ലാത്തതു കൊണ്ടാവണം ഞാനും പാളി നോക്കാനും അവറ്റകളെയൊക്കെ നോക്കി ചിരിയ്ക്കാനുമൊക്കെ തുടങ്ങി…….!!

“”…….എന്താ ചേട്ടന്റെ പേര്…..??”””

ആക്കൂട്ടത്തിലൊരുത്തി ഇങ്ങോട്ടു കൊത്തിയതോടുകൂടിയെനിക്കും ത്രില്ലായി……..! അങ്ങനെ അവളുമാരെയും പരിചയപ്പെട്ടിരിയ്ക്കുന്നതിനിടയിലാണ് ഒരുത്തിയെവിടെ നിന്നോ പൊട്ടി മുളച്ചതു പോലെയെന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്……….! സംഗതി പുള്ളിക്കാരി വന്നതൊന്നും ഞാൻ കണ്ടിരുന്നില്ല……..! മുന്നിലേയ്ക്കെടുത്തു ചാടിയപോലെ നിന്നിട്ട് അന്തംവിട്ടു വായും പൊളിച്ചിരുന്നയെന്റെ മുഖത്തു നോക്കിയൊറ്റ ചോദ്യമായിരുന്നു…….!!

“”……….ആഹാ….  ഒതുക്കത്തിലിരുന്ന് സീമ്പിടിയ്ക്കുവാല്ലേ……?? ഇത്രേന്നാളായിട്ട് സ്വഭാവത്തിലൊന്നുമൊരു മാറ്റവുമില്ലല്ലോ മോനെ…….??”””

സോറി…. ഒന്നല്ല രണ്ടു ചോദ്യം……!അങ്ങനെയാക്കിയ ചിരിയോടെ അവളു ചോദിച്ചതും ഞാനങ്ങില്ലാണ്ടായി പോയി…….! അന്നേരത്തെയെന്റെ വെപ്രാളത്തിലും പരവേശത്തിനുമിടയിൽ കൂടിനിന്ന മൈരുകളുടെ ചിരി കൂടിയായപ്പോൾ എനിക്കാ കുരിപ്പിനെയിട്ട് മനസ്സിലായതുമില്ല………! എവിടെയോ കണ്ടൊരോർമ്മ അതീക്കൂടുതലൊരു പിടിയുമില്ല……..! അല്ലേത്തന്നെ ടെൻഷനായാൽ സ്വന്തം തന്തേപ്പോലും മറന്നുപോണ ഞാൻ ആറേഴു വർഷം കഴിഞ്ഞവളെ എങ്ങനെ ഓർത്തെടുക്കാൻ പോണു……..??!!

“”…….എന്താ പണ്ടത്തെപ്പോലെ കൊത്തിപ്പെറുക്കലു തന്നെയാണോ സാറിന്റുദ്ദേശം……??”””

ഒരു വ്യത്യാസവുമില്ലാതെ ആക്കിയുള്ള അടുത്ത ചോദ്യം വന്നതും ഞാനവളെ അടിമുടിയൊന്നു നോക്കി……!  ഇടത്തേ കൈത്തണ്ടയുടെ പുറത്ത് രണ്ടായി മടക്കിയിട്ടിരുന്ന വൈറ്റ് കോട്ടും വലതു കൈയിൽ രണ്ടുമൂന്നു മടക്കിട്ട് ചുറ്റിപ്പിടിച്ച സ്റ്റെത്തുമായി ഇളം ചുവപ്പു നിറത്തിലുള്ള ചുരിദാറുമിട്ടു നിന്ന ആ നാറിയെ എത്രയൊക്കെ കഷ്ടപ്പെട്ടിട്ടും പിടികിട്ടിയില്ല….. പക്ഷേ അതിനിടക്കെപ്പഴോ അവളുടെ ചോദ്യത്തിന് ഞാൻ പോലുമറിയാതെ ഇല്ലെന്നൊന്നു തലയാട്ടിയും പോയി…. അതോടെ അവൾ വീണ്ടും തുടങ്ങി……!!

“”…….എന്നിട്ടിത്രേക്കെ ആയിട്ടേതേലുമൊന്ന് സെറ്റായോ മോനേ…..??”””

എന്റെ വാക്കാലുള്ള മറുപടിയൊന്നും കിട്ടാതായിട്ടും അവൾക്കെന്നെ  വിടാനൊരുദ്ദേശവുമില്ലായിരുന്നു….!

“”…….നിനക്കപ്പോ ആ നാട്ടിലൊന്നും പെണ്ണുങ്ങളെ കിട്ടാഞ്ഞിട്ടാണോ ഇങ്ങോട്ടു വെച്ചു പിടിച്ചേ……??”””

അവളുടെ ആക്കിയുള്ളോരോ ചോദ്യത്തിനും റെക്കോഡ് ചെയ്തു വെച്ചതു പോലെ കൂടെ നിന്ന മൈരുകൾ ചിരിച്ചപ്പോൾ ഞാനിരുന്നുരുകി നാറി……….! ഒരു പരിചയവും തോന്നാത്ത ഒരു പെണ്ണ് അത്രേം പെൺകുട്ടികളുടെ മുന്നിൽ വെച്ച് കൊത്തി പിന്നിയപ്പോൾ നോമിന് മറുപടി പോയിട്ട് നാവനക്കാൻ കഴിയാത്തവസ്ഥയായി………..!!

“”……..ആരാടീയിത്…..??  നീ കുറേ നേരായല്ലോ ഇവനെയിങ്ങനിട്ട് വാട്ടാൻ തുടങ്ങീട്ട്……?? നോക്കിയ്ക്കേ അവനു പോലും നിന്നെ മനസ്സിലായില്ലെന്നാ തോന്നണേ……??”””

അവൾടെ കൂടെ നിന്നവൾ ഞാനാരാന്നറിയാനുള്ള ആഗ്രഹത്തിൻ പുറത്തു ചോദിച്ചതും ഞാനുമവളെയൊന്നു പാളി നോക്കി…….  എനിക്കുമറിയണോലോ ഞാനാരാണെന്ന്……..! അതിപ്പൊയെന്റേം കൂടിയാവശ്യമായി പോയില്ലേ……!!

“”………ഇവനോ….?? ഇവനെന്നെ മനസ്സിലായില്ലെന്നോ…..??  അതിനിത്തിരി പുളിയ്ക്കുമ്മോളേ……!!”””

കൂടെ നിന്നവളുടെ ചോദ്യത്തിന്

കീകൊടുക്കുമ്പോൾ തലകുലുക്കി കളിയ്ക്കുന്ന പാവയെപ്പോലെ അവള് തലയാട്ടി കൊണ്ടു പറയുമ്പോൾ എന്റെയൊപ്പം വന്ന കാർത്തിക് അങ്ങോട്ടേയ്ക്കു കേറി വന്നു………! എന്നെ കവച്ചു വെയ്ക്കുന്ന കോഴിയായതു കൊണ്ട് എന്റെ ചുറ്റും പെണ്ണുങ്ങള് കൂടി നിൽക്കുന്ന കണ്ട് ഈഗോയടിച്ചതു കൊണ്ടാണ് മച്ചാനിങ്ങ് പോന്നത് കേട്ടോ……….!!””……..എന്താടാ യെന്താ പ്രോബ്ലം…..??”””

അവൻ ചോദിച്ചു കൊണ്ടെന്റടുത്തേയ്ക്കു വന്നതും അവളെന്നെ നോക്കി വീണ്ടും തലകുലുക്കി ചിരിച്ചു…………!!

“”…….അപ്പൊ ഒറ്റയ്ക്കല്ല….  കൂട്ടാരനേങ്കൊണ്ടാ വന്നേക്കണേ ല്ലേ…..??”””

അവളുടെ നോട്ടവും ചിരിയും പറച്ചിലുമൊന്നും മനസ്സിലാകാതെ കാർത്തിയെന്റെ അടുത്തേയ്ക്കു ചേർന്നു നിന്നു………..!!

“”…….ഇതെന്താടാ പ്രശ്നം…..??”””

“”……ആടാ….??  അറിയത്തില്ല….  വട്ടാണാന്തോ……??”””

ഞാനാരും കേൾക്കാതെ അവനോടു പറഞ്ഞപ്പോൾ അവള്ടെ കൂട്ടുകാരി വീണ്ടുമവളെ ഞോണ്ടി……….!!

“”…….ആരാടീദ്…..?? ചെറുക്കൻ പേടിച്ചു വിയർത്തു നാറിയൊരു പരുവമായെടി……  ഇനിയെങ്കിലും പറഞ്ഞോടെടീ നീയാരാന്ന്…. അല്ലേ നീയെന്നോടേലുമ്പറ…….!!”””

ഞാനാരാണെന്നറിയാനുള്ള കൂട്ടുകാരിയുടെ ത്വര കണ്ടതും   അവള് വീണ്ടും മറ്റേടത്തെ കൊണച്ച ചിരി ചിരിച്ചു……..! ശരീരം തളന്നു പോയി… അല്ലേ പന്നീന്റെ തലമണ്ട ഞാനപ്പോ തല്ലിപൊളിച്ചേനെ…….!!

“”…….എന്റാതിരേ….. ഇവനേതാ മൊതലെന്നറിയാവോ നെനക്ക്….??”””

സിനിമയിൽ നായകന് മാസ് ഇൻട്രോ കൊടുക്കുന്ന നായകന്റെ സഹായിയെ മാതിരി അവളൊരു ചോദ്യമിട്ടു നിർത്തിയപ്പോൾ കൂട്ടുകാരിയും അവിടെ കൂടി നിന്ന് ചിരിച്ച മൈരുകളും എന്റെ കൂടെ നിൽക്കുന്ന കോപ്പനും എന്തിന് ഞാൻവരെ കാതു കൂർപ്പിച്ചു………!!

“”…….ഞാനന്നു നിന്നോടു പറഞ്ഞില്ലേടീ പ്ലസ്ടൂന് പഠിയ്ക്കുമ്പം എനിക്കൊരു മൊതല് ലവ് ലെറ്റർ തന്നട്ടുണ്ടെന്ന്….. എന്നോടു മുടിഞ്ഞ പ്രേമാരുന്നെന്ന്….??”””

അവളൊരു ചോദ്യ ഭാവേനെ ആതിരയെന്നു പറഞ്ഞ സാധനത്തിനെ നോക്കി……..!!

“”…….ആ…..  നമ്മടെ ഒമ്പതാം ക്ലാസ്സിലെ ഹീറോ……!!”””

“”…….ആ…. അതുതന്നെ……! ആ ഹീറോയാണ് ഈയിരിക്കണ ഹീറോ…….!!”””

അവളുടെ കളിയാക്കുന്ന ടോണിലുള്ള പരിചയപ്പെടുത്തൽ കഴിഞ്ഞതും സ്വിച്ചിട്ട മാതിരിയെല്ലാം കൂടി നിന്നൊരു ചിരി……..!  ആക്കൂട്ടത്തിലാ കാർത്തി മൈരനുമുണ്ടായിരുന്നോന്ന് എനിക്ക് ചെറിയ സംശയോക്കെയുണ്ട്….. എന്നലതിലും കൂടുതലായിരുന്നു വന്നത് അവളായിരുന്നു…. ആ മീനാക്ഷിയായിരുന്നു എന്നറിഞ്ഞതിന്റെ ഞെട്ടലും പരിഭ്രമവും…….!!

അതോടെ മറ്റേ കൊച്ചീരാജാവ് സിനിമയില് കാവ്യയെ പെണ്ണുകാണാൻ ചെന്നു കയറി അവൾടെ അമ്മാവമ്മാരെ കാണുമ്പോൾ ദിലീപേട്ടൻ ചിരിയ്ക്കുന്നൊരു ചിരിയുണ്ടല്ലോ….  ആ അതുതന്നെ….. അതും ചിരിച്ചുകൊണ്ട് ഞാൻ നൈസിന് ഇരുന്നിടത്തു നിന്നങ്ങെഴുന്നേറ്റു………!!

“”………ഹീറോ എവിടെപ്പോണു…..?? ഹീറോയ്ക്ക് പോവാറായിട്ടില്ല……  ചോദിയ്ക്കട്ടേ…….!!”””

പോകാനെഴുന്നേറ്റയെന്നെ വീണ്ടുമവിടെ പിടിച്ചിരുത്തി കൂടെയിരുന്നുക്കൊണ്ട് ആതിര തുടർന്നു……..!!

“”………അന്നീ ദുഷ്ട ഇഷ്ടോല്ലെന്നു പറഞ്ഞപ്പോ ഹീറോ കരഞ്ഞെന്നൊക്കെ ഇവള് പറഞ്ഞല്ലോ….. അതൊക്കെയിവള് തള്ളീതാണോ…..??”””

അവളെന്റെ അടുത്തിരുന്നുകൊണ്ട് ചോദിച്ചതും മീനാക്ഷി ഇടതുകൈകൊണ്ട് ആതിരയുടെ വലതു തോളിനൊരടി കൊടുത്തു………..!!

“”……..പോടീ…..  ഞാന്തള്ളീതൊന്നുമല്ല……!! സത്യാ പറഞ്ഞേ……!!”””

“”……..ഉവ്വ…..! നീ പറഞ്ഞതൊക്കെ വെള്ളന്തൊടാതെ വിഴുങ്ങാൻ ഞാനത്ര പൊട്ടിയൊന്നുമല്ല……  അല്ലേത്തന്നെ ഇത്രേം ഗ്ലാമറുള്ള ഒരു ചെക്കൻ വന്നിഷ്ടാന്നു പറഞ്ഞാൽ ആരേലും വേണ്ടെന്നു പറയോ…….??”””

ആതിരയുടെ പരിഹാസിച്ചു കൊണ്ടുള്ള വർത്താനം കൂടിയായപ്പോൾ അവിടെ വീണ്ടും വാപൊത്തിയുള്ള ചിരി തുടങ്ങി…….! അതിന്റെ കൂടെ മീനാക്ഷിയും പങ്കു ചേരുന്നതു കണ്ടപ്പോൾ ഒന്നുടുപ്പൂരി പിഴിഞ്ഞാൽ മതിയെന്ന അവസ്ഥയിലായി ഞാൻ……….! കാരണം അമ്മാതിരി വിയർത്തിട്ടുണ്ടായിരുന്നു………!!

“”…….അളിയാ സിത്തൂ…….!!”””

മൊത്തത്തിൽ വെന്തുരുകിയിരിയ്ക്കുന്ന അവസ്ഥയിലാണ് അടുത്തു നിന്ന് കുറച്ചുറക്കെയായി കാർത്തി വിളിയ്ക്കുന്നത്…… ഞാൻ കാര്യമറിയാനായി അവന്റെ മുഖത്തേയ്ക്കു നോക്കി…….!!

“”…….ദേ നിന്റെ മുഖത്ത്…..”””

അവൻ പെട്ടെന്ന് പറഞ്ഞു നിർത്തിയതും എന്റെ കൈ ഞെട്ടലോടെ  നേരേ മുഖത്തേയ്ക്കു പോയി….. സ്വാഭാവികം…..! അതോടെ അവന്റെ ഭാവവും മാറി…….

“”…….കുറച്ചു ഗ്ലാമറ്……!!”””

അവൻ മെല്ലെ പറഞ്ഞു കൊണ്ടുറക്കെ ചിരിച്ചതും മീനാക്ഷിയും ആതിരയും അവിടെ കൂടി നിന്ന സാമാനങ്ങളുമൊരുമിച്ചങ്ങ് ആർപ്പിട്ടു………..! ഞാനാണെങ്കിൽ പൊള്ളിച്ച പപ്പടത്തിന്റെ മീതെ പരിപ്പുകറിയൊഴിച്ച പാകത്തിലുമായി…….!!

ആരെങ്കിലും എന്നെയൊന്നു കൊണ്ടോയി കെടത്തോ എന്നു ചോദിയ്ക്കേണ്ട അവസ്ഥ……..!!

എന്നിരുന്നാലും പെണ്ണുങ്ങടെ മുന്നിൽ പട്ടിഷോ കാണിച്ച നാറിയെ ഞാനൊന്നിരുത്തി നോക്കി….. നീ വാ…ട്ടാ തരാം…..  എന്നർത്ഥത്തിൽ……..!!

“”……അതുവിട്……!!”””

മൊത്തത്തിൽ വിയർത്ത ഞാൻ വലതു കയ്യുയർത്തി ഷേർട്ടിന്റെ സ്ലീവിൽ മുഖം തുടയ്ക്കുന്ന കണ്ടതും ആതിരയെന്നെ സമാധാനപ്പെടുത്താനെന്ന പോലെ പറഞ്ഞ് മീനാക്ഷിയ്ക്കു നേരേ തിരിഞ്ഞു………..!!

“”…….എന്നാലുന്നീയെന്തു പൊട്ടത്തിയാടീ…..! ഇത്രേം ചുള്ളനായിട്ടുള്ളൊരു ചെക്കൻ വന്നിഷ്ടാന്നു പറഞ്ഞിട്ട് നീ വേണ്ടെന്നു പറഞ്ഞില്ലേ……! ഛെ….!!”””

“”…….ഒന്നു പോടീ….  അതിനു ഞാനറിയുന്നോ ആ കൊച്ചു ഗുണ്ടുമണിയ്ക്ക് വലുതാവുമ്പോ ഇത്രേം ഹൈറ്റും ഗ്ലാമറുമൊക്കെ വരുന്നെന്ന്……..! അല്ലേ ഞാനന്നേ അങ്ങക്സെപ്റ്റ് ചെയ്യില്ലാർന്നോ…..??”””

അതുകേട്ടതും ഒരു ചെറുചിരിയോടെ ആതിരയെന്റെ നേരേ മുഖം ചെരിച്ചു…..

“”……പിന്നെ ഹീറോ…. ഇവളിപ്പഴും കമ്മിറ്റഡൊന്നുമല്ലാട്ടോ……! ഇവടെക്കിടന്ന് വില്ലത്തി കളിയ്ക്കുന്നോണ്ട് ബോയ്സിനൊക്കെ ഈ ശവത്തിന്റെ നിഴലി ചവിട്ടാമ്പേടിയാ……! അതുകൊണ്ട് വേണമെങ്കിൽ ഹീറോയ്ക്കിപ്പഴുമൊരു ചാൻസൊക്കെയുണ്ട്…….!!”””

പറഞ്ഞതും വീണ്ടുമൊരു കൂട്ടച്ചിരിയുതിർന്നു………! ഈ പൂറ്റിലൊക്കെയെന്താ ഇത്ര ചിരിയ്ക്കാനെന്നും അറിയാമ്പാടില്ലല്ലോ ദൈവമേ……!

“”…….മീനാക്ഷീ…. മതി….!!”””

വാടിത്തളർന്ന പൂപോലെ ഞാൻ മുഖം കുമ്പിട്ടിരിയ്ക്കുമ്പോൾ ഒരുത്തി വന്ന് മീനാക്ഷിയെയും ആതിരയെയും രണ്ടു കൈകളിലായി പിടിച്ചു വലിച്ചുകൊണ്ട് തുടർന്നു……..

“”…….കോളേജിനകത്തു വെച്ച് ബോയ്സിനെ ടോർച്ചർ ചെയ്യുന്നതു പോരാഞ്ഞിട്ടാണോ പുറത്തിറങ്ങിയും തുടങ്ങിയേക്കുന്നേ…..?? വായിങ്ങട്……!!”””

അവളാ രണ്ടു സാധനങ്ങളേയും പിടിച്ചു വലിച്ചുകൊണ്ട് വെയിറ്റിങ് ഷെഡിൽ നിന്നുമിറങ്ങിയപ്പോഴാണ് എന്റെ ശ്വാസമൊന്നു നേരേ വീണത്……….! എങ്കിലും അവള് പറഞ്ഞതിന്റെ ഇമ്പാക്ട് അവിടെ കൂടിനിന്ന പിള്ളേരുടെ മുഖത്തൊരു ആക്കിയ ചിരി പോലെ നിഴലിച്ചപ്പോളെന്റെ തല വീണ്ടും കുനിഞ്ഞു…………! പിന്നെയൊന്നു മുഖമുയർത്തി അവരെയാരെയും നോക്കാനാവാതെ ഞാനിവിടെ പതുങ്ങിയിരുന്നു…….!!

കോളേജിന് മുന്നിലൂടെയുള്ള രണ്ടു മെയിൻ റൂട്ട് ബസ്സുകൾ വന്നു പോയതോടെ അന്തരീക്ഷമേതാണ്ടൊക്കെ ശാന്തമായിയെന്നുതന്നെ പറയാം…….! പിന്നവിടവിടെയായി രണ്ടോ മൂന്നോ കുട്ടികൾ മാത്രമേയുണ്ടായിരുന്നുള്ളൂ……..! അതോടെ വിളറി വെളുത്തിരുന്ന എന്റെയടുത്തേയ്ക്ക് കാർത്തിക് കുറച്ചുകൂടി നീങ്ങിയിരുന്നു……….!!

“”……എടാ അവള്മാര് പറഞ്ഞതൊക്കെ സത്യാണോ……??”””

അവന്റെ ചോദ്യം കേട്ടതും ഞാൻ മുഖമുയർത്തി അവനെയൊന്നു നോക്കി…. പിന്നെ ചുറ്റുമൊന്നു വീക്ഷിച്ച ശേഷമവന്റെ കഴുത്തിൽ പിടിച്ചു മുന്നിലേയ്ക്കു കുനിച്ച് പെരുമ്പറ പോലെ മുതുകിൽ നാലഞ്ചിടി പൊട്ടിച്ചു………!!

“”………നീ കണ്ട പൂറീമ്മക്കളെ മുന്നിലിട്ടെന്നെ കളിയാക്കുമല്ലെടാ തായോളീ…….!!”””

ഇടിയൊന്നൊതുങ്ങിയപ്പോൾ മുതുകും തടവിക്കൊണ്ട് ഞെളിഞ്ഞെഴുന്നേറ്റ അവന്റെ കഴുത്തിന് കുത്തിപ്പിടിച്ചു കൊണ്ട് വെയിറ്റിങ് ഷെഡ്ഡിന്റെ തൂണിലേയ്ക്കു ചേർത്തു കൊണ്ട് ഞാൻ മുരണ്ടതും ശ്രീക്കുട്ടനുൾപ്പെടെ തല്ലാനായി കൂട്ടുവന്നവന്മാരെല്ലാം അടുത്തേയ്‌ക്കോടി കൂടിയെന്നെ പിടിച്ചു മാറ്റി………..!!

“”……..എന്താടാ….. യെന്താ പ്രശ്നം……??  നീയെന്തോത്തിനാ ഇവനെ തല്ലുന്നേ…….??”””

രണ്ടുവശത്തു നിന്നുമായി പിടിച്ചു വെച്ചിരുന്നവന്മാരുടെ കൈവിടുവിയ്ക്കാനായി കുതറിക്കൊണ്ടാഞ്ഞ എന്റെ നെഞ്ചിൽ കൈവെച്ച് പിന്നിലേയ്ക്കു തള്ളുന്നതിനിടയിൽ ശ്രീ ചോദിച്ചെങ്കിലും ഞാനതിന് മറുപടി കൊടുക്കാൻ പാകത്തിനായിരുന്നില്ല…….! മൊത്തത്തിൽ നാറിയ കലിയാരുടെയെങ്കിലും നെഞ്ചത്തു തീർക്കണമെന്നേ എനിക്കപ്പോളുണ്ടായിരുന്നുള്ളൂ……!!

“”…….കാര്യമെന്താടാ….??  എന്തിനായിവൻ നിന്നെ തല്ലിയെ…..??”””

എന്റെ പക്ഷത്തു നിന്നും മറുപടി കിട്ടാതായതും ശ്രീ കാർത്തിയുടെ നേരേ തിരിഞ്ഞു………!!

“”……..ഈ കോപ്പന് പ്രാന്താടാ….  വെറുതെയവളുമാരെല്ലാങ്കൂടി വാട്ടിയേനെന്റെ നെഞ്ചത്തു കേറുവാ…….!!”””

ചാരി നിന്ന തൂണിൽ നിന്നൊന്നു വിട്ടുമാറിയ ശേഷം ഷേർട്ടൊക്കെ നേരേയാക്കിക്കൊണ്ടവൻ എന്റെ നേരേ ചാടി…….!!

“”…….എടാ മൈരേ….. നീ കൂടുതലിട്ട് മൂഞ്ചാതെ…..! അവള്മാരിട്ടു വാട്ടിയെങ്കിൽ കണക്കായിപ്പോയി….  അതിനു നീയാരുടെ മുടി കളയാനാ അവൾമാർക്കൊപ്പം ചേർന്നെന്നെയിട്ടൊണ്ടാക്കിയേ…??”””

ഞാനും വിട്ടുകൊടുക്കാതെ ചീറിക്കൊണ്ടവന്റെ നേരേയാഞ്ഞതും ശ്രീയെന്നെ വീണ്ടും പിന്നിലേയ്ക്കു വലിച്ചു തള്ളി………!!

“”…….ഒന്നടങ്ങു മൈരുകളെ….  എന്നിട്ടു കാര്യമെന്താന്ന് തെളിച്ചു പറ…….!!”””

ഞങ്ങളെ രണ്ടുപേരെയും മാറിമാറി നോക്കി ശ്രീ ശബ്ദമുയർത്തിയതും ഞാനൊന്നയഞ്ഞു……….!!

“”…….അതൊന്നുമില്ലടാ…. രണ്ടുമൂന്നു പെമ്പിളേളര് ഇവടിരിയ്ക്കുന്നേനെന്നെ കളിയാക്കി….  അതിനിടയിലീ നാറി വന്നവൾമാർക്കൊപ്പം ചേർന്നെന്നെ വാട്ടാൻ നോക്കി….. അത്രേയുള്ളൂ…….!!”””

എന്റെ പഴയ വീരസാഹസ്യങ്ങളൊന്നും ശ്രീക്കുട്ടനറിവില്ലാത്തതു കൊണ്ട് ഞാൻ സംഗതിയുടെ കിടപ്പൊന്ന് വളച്ചൊടിച്ചു……….!!

“”…….അതു മാത്രോന്നുമല്ലളിയാ…. അവൾക്കിവനെ നേരത്തേയറിയാരുന്നു…….! ഇവമ്പണ്ടാണ്ടെ ലവ് ലെറ്റർ കൊടുത്ത കേസൊക്കെ പറഞ്ഞാണ് കളിയാക്കിയെ…..!!”””

ഞാനൊരുവിധത്തിൽ അവനെയൊന്നു പറഞ്ഞു റെഡിയാക്കിയതായിരുന്നു….. അപ്പോഴേയ്ക്കും കാർത്തിക്കോപ്പൻ എന്റെ നെഞ്ചത്താണിയടിയ്ക്കാനുള്ള തുടക്കമിട്ടു………..!!

“”………ലവ് ലെറ്ററൊക്കെ ഇവനിഷ്ടമ്പോലെ കൊടുത്തതാ…. പക്ഷേ… അതിലിപ്പോളാരാടാ ഇവിടെ……??”””

ശ്രീ ചുറ്റുമൊന്നു കണ്ണോടിച്ചു കൊണ്ടെന്നെ നോക്കി……! ഞാനെന്തു പറയണമെന്നറിയാതെയുള്ള ആശയക്കുഴപ്പത്തിലുമായി…….!!

“”……..മുനിയെപ്പോലെ മിണ്ടാണ്ടിരിയ്ക്കാതെ വാതുറന്നു പറ മൈരേ…….!!”””

എന്റെ മൗനം അലോസരപ്പെടുത്തിയതും അവൻ വീണ്ടുമെന്റെ നേരേ ചാടി………!!

“”…….അതുഡായിപ്പൊന്നുമല്ലടാ….. പഴയേതോ കേസാ….. ഒൻപതിലോ മറ്റോ പഠിയ്ക്കമ്പഴുള്ള….  അവളുടെ പേരുമെന്തോ പറയണ കേട്ടാരുന്നു…. മീനാക്ഷീന്നോ മറ്റോ…….!!”””

കാർത്തി തെല്ലൊരു നിമിഷമാലോചിച്ച ശേഷം അവൾടെ പേരു കൂടി പറഞ്ഞവസാനത്തെ ആണി കൂടിയടിച്ചപ്പോൾ നിനക്കിത്രേക്കെയായിട്ടും മതിയായിലല്ലേ…  എന്ന ഭാവത്തിൽ ഞാനവനെയൊന്നു നോക്കി……..!!

“”………..മീനാക്ഷിയോ…..?? ഏതു മീനാക്ഷി……??”””

കാർത്തിയുടെ മുഖത്തു നിന്നുമെന്റെ മുഖത്തേയ്ക്ക് നോട്ടം മാറ്റുന്നതിനിടയിൽ അവൻ ചോദിച്ചു………! ഞാൻ ചുറ്റുമൊന്നു കണ്ണോടിച്ചപ്പോൾ കൂടെയുള്ളവന്മാരും അതാരാന്നറിയാൻ നോക്കി നിൽപ്പുണ്ട്……..! ശ്രീയുടെ തനി സ്വഭാവമറിയുന്ന കൊണ്ട് എന്തെങ്കിലും കള്ളം പറഞ്ഞു തടിയൂരാനും പറ്റില്ല…..  സംശയം തോന്നിയാൽ അവൻ കോളേജിൽ കേറി ചികയാൻ പോലും മടിയ്ക്കില്ല………!!

“”…….എടാ….  അത്….. അതു പഴേ…..”””

ഞാൻ പറഞ്ഞു പൂർത്തിയാക്കാതെ അവനെ നോക്കി………!!

“”…….ഇട്ടു ലാഗടിപ്പിയ്ക്കാതെ പറ കോപ്പേ……!!”””

കൂട്ടത്തിലൊരുവൻ പറഞ്ഞതും ഞാൻ മൊത്തത്തിൽ സെഡായി…….! ഇന്നേതു പൂറീമോനെയാണോ ആവോ കണികണ്ടത്…….??

“”……..എടാ ഏത് മീനാക്ഷിയാന്ന്……??”””

ശ്രീ വീണ്ടും നിർബന്ധിച്ചതോടെ ഇനിയും പിടിച്ചു നിൽക്കാനാവില്ലെന്ന് ബോധ്യമായി……..!!

“”…….എടാ അതു പഴേ….  പഴേ മീനുവേച്ചിയാടാ…… കീത്തൂന്റെ കൂട്ടുകാരി………!!”””

ഞാൻ ലേശമൊന്നു പിന്നിലേയ്ക്ക് നിരങ്ങിയിരുന്നു കൊണ്ടാണത് പറഞ്ഞത്……..! കാരണം ചിലപ്പോളവൻ തല്ലിയെന്നു വരും……!!

“”…….എടാ അവളോ…….??”””

അവൻ വിശ്വാസം വരാതെയെന്നെ നോക്കി……….!!

“”…….മ്മ്മ്…… പറ്റിപ്പോയെടാ…..!!”””

“”……എടാ മൈ…..  നിന്നെ…..”””

ബസ് സ്റ്റോപ്പിൽ നിന്നവരൊക്കെ ശ്രെദ്ധിയ്ക്കുന്നതു കണ്ടതും അവൻ പറയാനൊരുങ്ങിയ മലയാളം മുഴുവൻ വിഴുങ്ങി മറുപടി  ദഹിപ്പിയ്ക്കുന്നയൊരു നോട്ടത്തിലൊതുക്കി………!!

“”……..അതാരാടാ….. മീനാക്ഷി…..??”””

ഞങ്ങടെ വർത്താനത്തിൽ നിന്നുമാളെ പിടികിട്ടാതെ വന്നതും കാർത്തിയും ഞങ്ങൾക്കൊപ്പമിരുന്നു കൊണ്ട് ചോദിച്ചു………!!

“”…….എടായീ മീനാക്ഷീന്നു പറയുന്നതാ കുണ്ണന്റെ ചേച്ചിയാ……..!!”””

ഞങ്ങൾക്കൊപ്പം ക്ലബ്ബിൽ കളിയ്ക്കുന്നതു കൊണ്ട് കാർത്തിയ്ക്കും കണ്ണനെയറിയാം…..  കണ്ണനുമായുള്ള പണ്ടു മുതൽക്കേയുള്ള ഞങ്ങളുടെ ഉടക്കും………….!!

“”……ആഹാ….! അടിപൊളി……! അപ്പൊ ശത്രൂന്റെ പെങ്ങളുടെ പിന്നാലെയാണാടാ മൈരേ നീയൊലിപ്പിച്ചോണ്ടു നടന്നേ…..??”””

ആളെ മനസ്സിലായതും കാർത്തിയും ക്രോസ്സു വിസ്താരത്തിനായൊരുങ്ങി……..!!

“”……കൂടെ നിന്നിട്ടൊറ്റിയ പൂറീമോനേ….  നിന്നോടെനിയ്‌ക്കൊരു മൈരുമ്പറയാനില്ല…….!!”””

അവനെയൊന്നു ചെറഞ്ഞു നോക്കിയശേഷം ഞാൻ ശ്രീയുടെ നേരേ തിരിഞ്ഞു………!!

“”…….ടാ…… അതു നീ കരുതുമ്പോലെയൊന്നൂല്ല….. വെറുതെയൊരു അഫെക്ഷനടിച്ചതാ…… അവളു പോയപ്പോളതുമ്പോയി…….! അല്ലാതെയതു നിന്നോടു പറയാമ്മേണ്ടിയൊന്നുമില്ലാരുന്നെടാ…..! അല്ലാതെ മനഃപൂർവ്വമ്പറയാഞ്ഞതൊന്നുമല്ല……!!”””

“”…….ആ…..!!”””

ഞാനെന്റെ ഭാഗം ന്യായീകരിയ്ക്കാൻ ശ്രെമിച്ചപ്പോൾ തീരെ താൽപര്യമില്ലാത്ത മട്ടിൽ അവനൊന്നു മൂളി….. അതോടെ അവൻ കലിപ്പായെന്ന് എനിക്കുറപ്പായി….. അതൊന്ന് തണുപ്പിക്കാനായി അവളെക്കുറിച്ചുള്ളയെന്റെ സർവ ചരിത്രവും ആ നിമിഷംതന്നെ അവിടെ കുടഞ്ഞിടേണ്ടിയും വന്നു…….! എല്ലാം കേട്ട് അവൻ കുറേനേരം മിണ്ടാതിരുന്നു…… അവനിനി വല്ലോം പറയുമൊന്നുള്ള പേടിയിൽ ഞാനും….. എന്തായാലും അങ്ങനെയൊന്നുമുണ്ടായില്ല…….!!

“”…..ആ…  അതുവിട്……! എനിക്കതല്ല…..  മറ്റേ മൈരനിട്ട് രണ്ടു പൊട്ടിയ്ക്കാമ്പറ്റീലല്ലോന്നാണ്…..!!””

വന്ന ഉദ്ദേശം നടക്കാഞ്ഞതിലുള്ള അമർഷം വാക്കുകളിൽ നിറച്ചുകൊണ്ട് അവൻ ഇരുന്നിടത്തു നിന്നുമെഴുന്നേറ്റു……..!!

“”…….അതു കളേടാ….. നമുക്ക് നാളെയവനെ തൂക്കാം……!!”””

ഞാനും ശ്രീയ്‌ക്കൊപ്പം എഴുന്നേറ്റുകൊണ്ടു പറഞ്ഞു…….!!

“”…….അതിന് നാളെ നീയിങ്ങോട്ടു വരോടാ….??”””

കാർത്തിയുടെ ആക്കിയുള്ള ചോദ്യം കേട്ടതും അവന്മാർ തമ്മിൽ തമ്മിൽ കൈയടിച്ചു ചിരിയ്ക്കാൻ തുടങ്ങി……….!!

“”……അതെന്ത്രാ മൈരേ നീയങ്ങനെ പറഞ്ഞേ…..??”””

എനിക്ക് മൊത്തത്തിൽ ചൊറിഞ്ഞു കേറിയതും ഞാനവന്റെ നേരേ തിരിഞ്ഞു………!!

“”……അല്ല….. ഇനിയിപ്പോ നാളേം അവളുവന്നു മുന്നിച്ചാടിയാ നിന്റെ ഗ്യാസു പോവോലോ…..! അപ്പൊ കാർത്തി പറഞ്ഞപോലെ നീ വരാത്തതാ നല്ലത്……!!”””

കാർത്തിയെ സപ്പോർട്ടു ചെയ്തു കൊണ്ട് മഹേഷിന്റെ ശബ്ദം കൂടിയുയർന്നതും എനിക്ക് മൊത്തത്തിൽ വിറഞ്ഞു കേറി…….!!

“”……..അതു ശെരിയാ….. ഇന്നീ നാറിയില്ലാരുന്നേ അവനേമ്പഞ്ഞിയ്ക്കിട്ടിട്ട് നാളെ അഞ്ജനയുടെ മുന്നിൽ നെഞ്ചും വിരിച്ചു പോയി നിക്കാരുന്നു…..  ശ്ശേ…..!!”””

കൂടെ നിന്നൊരുത്തൻ അങ്ങനെ പറഞ്ഞതും എല്ലാം കൂടിയതിന് യെസ്സു വെച്ചു……..! അവന്മാരുടെ ഡിസ്കഷനൊടുക്കം നാളെയെന്നെ കൊണ്ടു വരണ്ടെന്നു വരെയായി……..! ശ്രീയാണെങ്കിൽ ഒന്നും മിണ്ടുന്നുമില്ല…….! അവന് തല്ലാൻ പറ്റാഞ്ഞതിനും മേലേ ഞാൻ മീനാക്ഷിയുടെ കാര്യം ഇത്രയും നാളായി ഒരു വാക്കുപോലും സൂചിപ്പിയ്ക്കാഞ്ഞതിലുള്ള വിഷമമാണെന്നെനിയ്ക്കു തോന്നി………..!!

“”……..നിർത്തിനെടാ നാറികളേ…..  ഇന്നു പെട്ടെന്നവളെയങ്ങനെ കണ്ടപ്പോളെങ്ങനെ പ്രതികരിയ്ക്കണോന്നറിയാതെയായി പോയി എന്നതു സത്യാ…. എന്നു കരുതി എപ്പഴുമങ്ങനെ യാവണോന്നൊന്നൂല്ല……! ഇനിയവളെന്റെ മുന്നി വരട്ടേ യെന്റെ തനിക്കൊണമവള് കാണും……!”””

ടെംബറു കേറിയതും വായിൽ വന്ന ഡയലോഗൊക്കെ അടിച്ചുകൊണ്ട് ഞാൻ തുടർന്നു…….

“”…….പിന്നെ നീയൊക്കെയെന്നെയങ്ങ് ഒഴിവാക്കിക്കളയാന്നു പറഞ്ഞില്ലേ…..  ഒരു മൈരും നടക്കാമ്പോണില്ല……! വേണോങ്കി നിന്റെയൊന്നുമൊരു സഹായോമില്ലാതെ കോളേജിക്കേറിയവനെ തല്ലാനുള്ള മനസ്സും ധൈര്യോക്കെ എനിക്കുണ്ട്…….! അതുകൊണ്ട് വെറുതെയിട്ടൂമ്പിയ്ക്കാൻ നിയ്ക്കല്ലേ……!!”””

കട്ടകലിപ്പിൽ തന്നെയെന്റെ സ്വരമുയർന്നതും ബസ് സ്റ്റോപ്പിൽ നിന്നവരൊക്കെ ഞങ്ങളെയുറ്റു നോക്കി…….!!

“”…….എടാ നീയതു കള……! അവന്മാര് വെറുതെ തമാശ പറഞ്ഞതല്ലേ…..! ഇനി വെറുതെ പറഞ്ഞു വഷളാക്കണ്ട……! വാ പോവാം……!!”””

എന്നെയൊന്നു സമാധാനിപ്പിയ്ക്കുന്നതിനൊപ്പം ശ്രീയെന്നെയും തള്ളിക്കൊണ്ട് ബസ് സ്റ്റോപ്പിൽ നിന്നുമിറങ്ങിയതും അവന്മാരും കൂടെയിറങ്ങി………!!

“”……സിത്തൂ….. അതൊക്കെ വിട്ടുകള മാൻ…..! അപ്പൊ നാളെ കോളേജിക്കാണാം…..!!”””

ബൈക്കിൽ കയറി യാത്ര പറഞ്ഞവന്മാര് പലവഴിയ്ക്ക് പോയതും ഞങ്ങളും വീട്ടിലേയ്ക്ക് തിരിച്ചു…….!!

“”…….എടാ നീയതിതുവരെ വിട്ടില്ലേ……??”””

തിരിച്ചു വരവിനിടയിൽ പതിവിനു വിപരീതമായി ശ്രീ നിശബ്ദതനായപ്പോൾ ഞാൻ കാര്യമറിയാനായി ചോദിച്ചു…….!!

“”…….എന്തു വിട്ടില്ലേന്ന്…..??  തെളിച്ചു പറ മൈരേ……!!”””

“”……..എടാ മീനാക്ഷീടെ കേസ്…..!!”””

“”………ഓ… അതോ…. അതൊക്കെ ഞാനപ്പഴേ വിട്ടു…..! ഞാനതല്ലടാ…. മറ്റവനെ പഞ്ഞിയ്ക്കിടുന്ന കാര്യമാലോചിയ്ക്കുവാരുന്നു……!!””

അവൻ ബൈക്കു സ്ലോ ചെയ്ത് ഹമ്പു ചാടിയ്ക്കുന്നതിനിടയിൽ പറഞ്ഞു…….!!

“”…….എടാ കോപ്പേ….  നിനക്കീ പഞ്ഞിയ്ക്കിടുന്ന കേസല്ലാതെ വേറൊന്നുമ്പറയാനില്ലേ…..??  എന്തു മൈരനാടാ നീ…..??”””

ഞാനവന്റെ തോളിലേയ്ക്ക് ചാഞ്ഞിരുന്നു കൊണ്ടു ചോദിച്ചതും അവനുമൊന്നു ചിരിച്ചു……..!!

“”……..ആ….  ഞാൻ മൈരന്തന്നെ……! എന്നിട്ട് മൈരനല്ലാത്ത നിനക്ക് കണ്ട പെണ്ണുങ്ങടെ വായീന്ന് വയറു നിറയെ കിട്ടിയല്ലോ…..  നാണംകെട്ടവൻ……! ഞാനാറ്റമായിരിയ്ക്കണോരുന്നു….!””” അവനെന്നെ ആക്കിയ മട്ടിൽ പറഞ്ഞതും എനിക്കൊന്നു കൊണ്ടു…….!!

“”…….അതിന്നല്ലേ….  ഇനി മുന്നിക്കാണട്ടേ….  അവളു നിന്ന് കുതിയ്ക്കും…..!!”””

“”…………ഉവ്വേ…..! നീയീ ഞായമ്മിടുന്നതു മുഴുവൻ ഇനിയവളെ കാണില്ലെന്നുള്ള ധൈര്യത്തിലല്ലേ മൈരേ…..?? അവളു മുന്നി വരുമ്പോ നോക്കിയ്‌ക്കോ നിന്റെ മുട്ടിടിയ്ക്കും….!!”””

അവൻ തമാശ മട്ടിലാണ് പറഞ്ഞതെങ്കിലും അതൊരു പരിധിവരെ സത്യമായിരുന്നു……! ബുദ്ധിയുറച്ച നാളു മുതല് പല അലമ്പും കാണിച്ചിട്ടുണ്ടെങ്കിലും അവളുടെ മുന്നിൽ പ്ലിങ്ങിയ പോലെ ജീവിതത്തിൽ ഞാൻ പ്ലിങ്ങിയിട്ടുണ്ടായിരുന്നില്ല……….!!

“”…….നീ കൂടുതൽ ചെലയ്ക്കാണ്ട് നേരേ നോക്കിയോടിച്ചേ…..!!”””

അവൻ പറഞ്ഞതിഷ്ടപ്പെടാത്ത മട്ടിൽ ഞാനവന്റെ മുതുകിനൊരു കുത്തു വെച്ച് ഫുൾ സ്റ്റോപ്പിടീച്ചു……..! പിന്നീടവൻ കുറേ നേരത്തേയ്ക്ക് കോളേജിലെയും ക്ലബ്ബിലെയുമൊക്കെ കാര്യങ്ങളും പറഞ്ഞിരുന്നാണ് വണ്ടി വിട്ടത്…… അവൻ പറഞ്ഞതൊക്കെ മൂളിക്കേൾക്കുമ്പോഴും എന്റെ മനസ്സു മുഴുവൻ മീനാക്ഷിയായിരുന്നു………!!

അറിവില്ലാത്ത പ്രായത്തിലെന്നോ പറ്റിയൊരു കയ്യബദ്ധം…….! അതു കൂട്ടുകാരികളോടൊക്കെ പറഞ്ഞെന്നെ കളിയാക്കിയത് പിന്നെയും ക്ഷമിയ്ക്കാം……! എന്നാലത്രയും ആളുകളുടെ മുന്നിൽ വെച്ച് അതും ഇത്രയും വർഷം കഴിഞ്ഞതിനുശേഷം കൂട്ടുകാരിയ്‌ക്കൊപ്പം വന്നു കളിയാക്കുകയെന്നൊക്കെ പറയുമ്പോൾ…….! ശ്ശേ……! ഓർക്കാൻ കൂടി വയ്യ……..! എന്നോടൊപ്പം കളിയ്ക്കുകേം വർത്താനം പറയകയും… ഒരിക്കൽ ലവ് ലെറ്റർ കൊടുത്തപ്പോൾ കീത്തൂനോടു പോലും പറയാതെ വെച്ച…. റ്റാറ്റുവും കുത്തി കൈയും മുറിച്ചു ചെന്നപ്പോൾ നടുറോഡിൽ വെച്ചെന്നെ ശുശ്രൂഷിച്ച…. ഒടുക്കം കല്യാണം കഴിയ്ക്കണമെന്നു വാശി പിടിച്ചപ്പോൾ മറ്റാരോടും പറയാതെ ഉപദേശിയ്ക്കാൻ തക്ക പക്വത കാണിച്ച…. ഇത്രയൊക്കെ കാണിച്ചിട്ടും പിന്നെയും വന്നു കൂട്ടുകൂടാൻ മനസ്സു കാണിച്ച ആ മീനുവേച്ചിയെയായിരുന്നോ കുറച്ചു മുന്നേ ഞാൻ കണ്ടത്……..??

“”……എടാ മൈരേ…. ഞാഞ്ചോയിച്ച നീ കേട്ടോ…..??”””

ശ്രീ കഴുത്തൊന്നു പിന്നിലേയ്ക്കു ചെരിച്ചെന്നെ നോക്കി ശബ്ദമുയർത്തിയപ്പോൾ ഞാനൊന്നു ഞെട്ടി………!!

“”……എന്താ……??”””

ഞാൻ വീണ്ടുമവന്റെ വലതു ഷോൾഡെറിനു മുകളിലേയ്ക്ക് മുഖം വരത്തക്ക നിലയിൽ അഡ്ജസ്റ്റ് ചെയ്തിരുന്നുകൊണ്ട് തിരക്കി………..!!

“”…….നീയെന്തോ ഉറങ്ങുവാ…..??”””

“”……..ഏയ്……! നീയെന്താ ചോദിച്ചേ……??”””

“”……എടാ ഞാനവളെ…. ആ മീനാക്ഷീനെ കണ്ടിട്ടിപ്പൊര് ഏതാണ്ട് ആറേഴു വർഷായിട്ടുണ്ടാവും…….! നീയിതിനെടേല് വല്ലോം കണ്ടിട്ടൊണ്ടോ……??”””

“”…….പോ കോപ്പേ….! നീ പറഞ്ഞു വരുന്നേക്കയെനിക്ക് മനസ്സിലായി…..  ഞാമ്പറഞ്ഞില്ലേ അന്നവള് പോയേപ്പിന്നെ ഞാനും കണ്ടിട്ടില്ല….. മാത്രോമല്ല അന്നാ വിഷ്യമവിടെ തീരുവേം ചെയ്തു……!!”””

അവന്റെ ചോദ്യത്തിനുള്ള മറുപടി കുറച്ചു കടുപ്പത്തിൽ തന്നെ കൊടുത്തുകൊണ്ട് ഞാനവനോട് ചേർന്നിരുന്നു………!!

“”……ഏ…. ഏ…. ഏയ്…. കാടു കേറാതെ മൈരേ….! ഞാനതൊന്നുമല്ലുദ്ദേശിച്ചേ…..!!”””

“”……പിന്നെന്തു മറ്റേതാ നീ ഉദ്ദേശിച്ചേ…..??”””

“”……നീയവളെ ഇത്രേന്നാളായിട്ടു കണ്ടിട്ടില്ല….. ഇനി കണ്ടപ്പോഴിട്ട് നിനക്കവളെ മനസ്സിലായതുമില്ല…..  പിന്നെങ്ങനെ അവക്ക് നിന്നെയൊറ്റ നോട്ടത്തിൽ മനസ്സിലായി…….?? അതാണ്‌ ഞാൻ പറഞ്ഞത്…. ഐ ഫീൽ സംതിങ് ഫിഷി മാൻ…..!!”””

അതും പറഞ്ഞവനെന്നെ ആക്കിയ മട്ടിൽ ചിരിയ്ക്കുന്നത് റിയർവ്യൂ മിററിലൂടെയെനിക്കു വ്യക്തമായി കാണാമായിരുന്നു………!!

“”……നീയിട്ടൂമ്പിയൂമ്പി വരുന്നതെങ്ങോട്ടാന്നൊക്കെ യെനിക്ക് മനസ്സിലാവുന്നുണ്ട്…..! ഞാനിത്രേന്നാളും കാണാത്തോണ്ടവളെയെനിക്ക് മനസ്സിലായില്ല……! എന്നാലൾക്കെന്നെ മനസ്സിലായി…. അതിനർത്ഥം മോനുദ്ദേശിച്ചു കഷ്ടപ്പെടുന്നത് അവളെന്നെ ഫോളോ അപ്പ് ചെയ്യുന്നുണ്ടാവുമെന്നാണോ……??”””

“”……എന്നുറപ്പിച്ചു പറഞ്ഞില്ല മേ ബീ യാവാം എന്നേ പറഞ്ഞുള്ളൂ……!!”””

അവൻ വീണ്ടുമൊരാക്കിയ ചിരിയോടെ പറഞ്ഞു നിർത്തി…….!!

“”……പൂറാണ് തായോളീ…. പലവട്ടമായിട്ട് നീയിങ്ങനെയിട്ടെന്നെ ഊമ്പിയ്ക്കുന്നു……! ഏതവളുമാരെങ്കിലും ചിരിച്ചാലുടനെ പറഞ്ഞോണം പ്രേമോണെന്ന്….. അതും കേട്ട് ഓരോരുത്തിമാരുടെ പിന്നാലെ നടന്നുനടന്ന് നാട്ടുകാരു ചേർന്നെന്റെ വീടിന് കോഴിക്കൂടെന്നു പേരുമിട്ടു……..! ഇനിയെങ്കിലും നിനക്കെന്നെ വിട്ടൂടേടാ കാലാ……!!”””

പിന്നിലിരുന്ന് അവന്റെ കഴുത്തിൽ ഞെരിച്ചതും അവനൊന്നു കഴുത്തു വെട്ടിച്ചു കൊണ്ടെന്റെ പിടി വിടുവിച്ചു……..!!

“”……നീയതൊക്കെ വിട്……! പിന്നെങ്ങനെയാ അവക്കു നിന്നെ മനസ്സിലായേ….. അതു പറെ…..! അവക്കെന്താ ദിവ്യദൃഷ്ടിയുണ്ടോ…..?? എന്തു മൈരെന്നു പറഞ്ഞാലും അവളാ കുണ്ണന്റെ ചേച്ചി തന്നല്ലേ…..??”””

പൊതുവെ ഊമ്പിത്തരമേ പറയുള്ളുവെങ്കിലും അവനാ പറഞ്ഞേലെന്തേലും കാര്യമുണ്ടോയെന്നൊരു സംശയമെനിയ്ക്കുമുണ്ടായി……! പക്ഷേ അതിനുള്ള ഒരു സാധ്യതയുമില്ലെന്നുറപ്പായതു കൊണ്ട് അവന്റെ വാദഗതിയെ ഞാൻ നിഷ്കരുണം തള്ളുകയും ചെയ്തു……..!!

“”……ഇല്ലടാ കോപ്പേ…  അങ്ങനൊന്നുമ്മല്ല…..  മിക്കവാറുമാ കീത്തൂന്റെ ഡിപിയോ അല്ലെങ്കി അവള് ബെഡ്ഡേയ്ക്കിട്ട സ്റ്റാറ്റസോ കണ്ടിട്ടുണ്ടാവും….. അങ്ങനെ മനസ്സിലായതാവും…..!!”””

ഞാനൊരു സാധ്യത പറഞ്ഞതും അവന്റെ മുഖത്തൊരു നിരാശ നിഴലിട്ടു…….

അതിനൊപ്പം ശ്ശേ ന്നും പറഞ്ഞ് ഹാൻഡിൽ ബാറിൽ കൈകൊണ്ടൊരടിയും വെച്ചു……..!!

“”……ഒന്നിട്ടിളക്കാന്നോക്കീട്ട് നടക്കാഞ്ഞതിലുള്ള നിരാശയാണോടാ മൈരേ…..??”””

സംശയത്തോടെയാണ് ചോദിച്ചതെങ്കിലും അവന്റെ ഇളിച്ച ചിരി അതു സത്യമാണെന്ന് തെളിയിച്ചു…….!!

“”……പക്ഷേയൊരു കാര്യം….. ഞാമ്പറയുന്നേങ്ങണം കേട്ട് നിന്റെ മനസ്സുമാറി അവൾടെ പിന്നാലെയാണം പോയിരുന്നെങ്കി കൊന്നേനെ തായോളീ നിന്നെ…..! നീ വേറേതവളെ വേണോ പ്രേമിയ്ക്കുവോ കെട്ടുവോയെന്തു വേണേ ചെയ്തോ…..  പക്ഷേയീ പുന്നാരമോളെമാത്രം നെഹി…. നെഹീന്നു പറഞ്ഞാ നെഹീ…….!!”””

അവൻ തീർത്തു പറഞ്ഞതും എനിക്കും പൊളിഞ്ഞു…….!!

“”……ഒന്നു പോടാ കുണ്ണേ… അത്രക്ക് കഴച്ചു നിൽക്കുവൊന്നുമല്ല ഞാൻ… “””

“”……എന്നാൽ നിനക്ക് കൊള്ളാം……!!”””

അവൻ പറഞ്ഞവസാനിപ്പിച്ചതും  അതോടെ ഞങ്ങളാ വിഷയം വിട്ടു…… പിന്നെ വേറെന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു…… അന്നും വൈകുന്നേരം പതിവുപോലെ ക്ലബ്ബും ക്രിക്കറ്റ് മാച്ചുമായി സമയം കളഞ്ഞ് അച്ഛൻ തിരികെയെത്തുന്നതിനു മുന്നേ വീട്ടിലെത്തി ഫുഡും കഴിച്ചു റൂമിൽ കേറി കിടന്നു………! അതിനിടയിൽ വാട്സാപ്പൊന്നു തുറന്നപ്പോൾ നാളെയവനെ തല്ലേണ്ട പ്ലാനിനെക്കുറിച്ച് ഗ്രൂപ്പിൽ ചർച്ച നടക്കുന്നു……..! ഇടയ്ക്കിടയ്ക്ക് നാളെ സിത്തുവുണ്ടാവുമോ….?? അവനെ കൊണ്ടുപോണോയെന്നൊക്കെ വെറുതെയെന്നെ ഇളക്കാനായുള്ള മെസ്സേജസും വരുന്നുണ്ട്…….! അതിനൊക്കെ വായിൽ വന്ന കുറേ തെറിയും പറഞ്ഞു കേറിക്കിടക്കുവായിരുന്നു………!!

അടുത്ത ദിവസം രാവിലെ തന്നെ കോളേജിലേയ്ക്കു വിട്ട് ഉച്ച കഴിഞ്ഞതോടെ അവിടെ നിന്നും ചാടുകയും ചെയ്തു…….! പിന്നെ നമ്മുടെ പ്രിൻസിപ്പാള് കിടുവായതുകൊണ്ട് പുള്ളിയിങ്ങനെയുള്ള സീനിലൊന്നും ഇടപെടാറില്ല…….! മിക്കപ്പോഴും ഇതൊന്നുമാ ചങ്ങായി അറിയാറില്ലയെന്നു പറയുന്നതാവും ശെരി…….! പാവത്തിനോട് ആരുമൊന്നിട്ടു പറയാറുമില്ല……..!!

“”……എടാ അപ്പൊയിന്നലെ പറഞ്ഞ പോലെ….  അവനിറങ്ങി വരുന്നു….. നിങ്ങള് രണ്ടുപേരുങ്കൂടിയവനെ ഫോളോ ചെയ്യുന്നു…..! പിന്നെ കൈവാക്കിന് കിട്ടിയാ അപ്പഴേ ചാമ്പിക്കോണം….  അപ്പൊ തടയാമ്മരുന്നോനെ ഞങ്ങള് നോക്കിക്കോളാം….  അല്ലേടാ…..??”””

കാർത്തി ഒരിക്കൽകൂടി പ്ലാൻ വിസ്തരിച്ച ശേഷം ശ്രീയെ നോക്കി….. അവനതെല്ലാം തലകുലുക്കി സമ്മതിയ്ക്കുകയും ചെയ്തു…….!!

“”……അപ്പൊ ശെരി….. ഇന്നലത്തെ സെയിം പ്ലെയിസ്….. വിട്ടോ……!!”””

കാർത്തി കൈവീശിയെല്ലാരെയും പറഞ്ഞു വിട്ടശേഷം എന്നെയൊന്നു നോക്കി……..!!

“”…….എന്തുപറ്റിയളിയാ…. ടെൻഷനുണ്ടോ…..?? ഇവടെ നിക്കാനെന്തേലും ബുദ്ധിമുട്ടുണ്ടേ പറഞ്ഞാ മതി…. നമുക്കഡ്ജെസ്റ്റ് ചെയ്യാം……!!”””

അവനൊരാക്കിയ ചിരിയോടെ പറഞ്ഞതും എനിക്കു വീണ്ടും ചൊറിഞ്ഞു കേറി………!!

“”…….വാഡേയ്… വാഡേയ്…  വെറുതെയവന്റെ വായീന്നു മലയാളങ്കേക്കണ്ട……!!”””

എന്റെ മുഖഭാവം മാറുന്ന കണ്ടതും ശ്രീ കാർത്തിയെയും പിടിച്ചു തള്ളിക്കൊണ്ട് വെയിറ്റിങ് ഷെഡ്ഡിൽ നിന്നും പുറത്തേയ്ക്കിറങ്ങി………!!

അവരിറങ്ങി സ്വന്തം സ്ഥാനം പിടിച്ചപ്പോൾ ഞാൻ വീണ്ടുമൊറ്റയ്ക്കായി…….! തലേദിവസമതേ സമയമനുഭവിച്ച നാണക്കേടും അവളുമാരുടെ കൂട്ടച്ചിരികളും കൂടെ വന്നവന്മാരുടെ ചൊറിയുമെല്ലാം കൂടിയായപ്പോൾ എനിക്ക് മൊത്തത്തിൽ ടെമ്പറു കേറി……!!

ഇനിയാ കൂടിനിന്ന പെൺപിള്ളേരുടെ മുന്നിലും അവന്മാരുടെ മുന്നിലുമൊക്കെ ഇമേജ് തിരിച്ചു പിടിയ്ക്കണമെങ്കിൽ മറ്റവനെ ഇവിടെയിട്ടു തല്ലണം……! അതുകണ്ടെല്ലാരും പേടിയ്ക്കുവേം ചെയ്യണം……..! അതുപോലെ തല്ലണമവനെ……! രണ്ടുദിവസം അകത്തു കിടന്നാലും വേണ്ടില്ല, നഷ്ടപ്പെട്ട ഇമേജ് വീണ്ടെടുത്തേ പറ്റൂ……! ആ സമയത്തെയെന്റെ ചിന്താഗതിയങ്ങനെയൊക്കെയാണ് പോയത്……!!

ഞാനോരോന്നൊക്കെ ചിന്തിച്ചുകൊണ്ട് കയ്യിലിരുന്ന ക്രിക്കറ്റ്‌ ബാറ്റും നിലത്തിട്ടു കുത്തിക്കുത്തിയിരിയ്ക്കുമ്പോഴാണ് കോളേജുവിട്ട് പിള്ളേരിറങ്ങി വരുന്നത് കണ്ടത്………! ബസ് സ്റ്റോപ്പിലേയ്ക്കു വന്നു കയറിയതിൽ പലരും തലേയ്ക്കും ദിവസവും അവിടെയുണ്ടായിരുന്നോ എന്നൊരു തോന്നലുമപ്പോൾ എന്നിലുണ്ടായി…….! ആ ചിന്തയെ ശക്തിപ്പെടുത്താനെന്നോണം എന്നെ കണ്ടപ്പോൾ മുതൽ  അവറ്റകളുടെ ചുണ്ടുകളിൽ ഒരാക്കിയ ചിരിയുമുണ്ടായിരുന്നു……….!!

“”…….ഈ ചേട്ടനിന്നലെ കിട്ടീതൊന്നും മതിയായില്ലെന്നു തോന്നുന്നല്ലോടീ…….!!”””

അതിലൊരുത്തി കൂടെ നിന്നവളോട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞ രഹസ്യംപോലും ആയൊരു മാനസ്സികാവസ്ഥയിലെനിക്ക് പിടികിട്ടി……!  എന്തു ചെയ്യാനെന്ന് പറയാനേ…….!!

“”……ചിലതൊക്കെയിങ്ങനാടീ…..! എത്ര കേട്ടാലും ഒരു നാണോമ്മാനോം കാണില്ല…..!!”””

മറ്റവളുടെ മറുപടി കൂടിയായപ്പോൾ തലേദിവസം സംഭവിച്ചതു മുഴുവൻ വീണ്ടുമാവർത്തിയ്ക്കുകയാണോ എന്നൊരു പേടിയുമുണ്ടായി……..!!

“”……അങ്ങനൊന്നൂല്ല…..  ഇന്നൂടിയാ ചേച്ചി വരുവാണേല് പുള്ളിയ്ക്കു നാണമൊക്കെ വന്നോളും…..! കണ്ടിട്ടില്ലേ… ആ ചേച്ചി കോളേജിലിട്ട് ജൂനിയർ ബോയ്സിനെയൊക്കെയിട്ട് പൊരിയ്ക്കുന്നത്…..!!”””

“”…….അതേ….. വല്ലാത്തൊരു ജാതിയാ മോളേ…..  അതിനാണുങ്ങടെ തന്റേടമാ….!!”””

തമ്മിൽ സംസാരിയ്ക്കുന്നതിനിടയ്ക്ക് അവളുമാരുടെ ശബ്ദമുയരുന്നതും കണ്ണുകളെന്നിലേയ്ക്കു പാളുന്നതുമൊക്കെ ഞാനും ശ്രെദ്ധിയ്ക്കുന്നുണ്ടായിരുന്നു…….! പല്ലുകടിച്ചിരുന്ന് ആ അപമാനം മുഴുവനും ഞാൻ സഹിച്ചു…..!  ഇനിയിപ്പോൾ സംഗതിയെന്നെയൊന്നു പേടിപ്പിച്ചു മൂത്രമൊഴിപ്പിയ്ക്കുകയാണോ അവളുമാരുടെ ഉദ്ദേശമെന്നും എനിക്ക് സംശയം തോന്നാതിരുന്നില്ല………!

പത്തുമിനിറ്റു കഴിയട്ടെടീ പുന്നാര മക്കളേ…. ഞാനാരാണെന്നു നീയൊക്കെയറിയും….. അപ്പോഴുമീ ചിരിയിവിടെ കാണണം….. എന്നായിരുന്നു എന്റെ മനസ്സിലപ്പോൾ……..!!

“”……എടീ…. യെടീ….  ദേ..യാ ചേച്ചി വരുന്നു……!!”””

മിണ്ടാതെയടങ്ങിയൊതുങ്ങി ഇരുന്നയെന്റെ നെഞ്ചൊന്നു പിടപ്പിയ്ക്കാനെന്നോണം കൂട്ടത്തിലൊരുത്തി വിളിച്ചു പറഞ്ഞതും അവിടെ കൂടി നിന്നവളുമാരുടെയെല്ലാം ശ്രെദ്ധ അവളിലേയ്ക്കു പോകുന്നതിനു പകരമെന്നിലേയ്ക്കാണ് വന്നത്……..!!

എല്ലാംകൂടിയെന്നെ നോക്കാൻ ഞാനെന്താടീ പെറ്റുകിടക്കുവാണോയെന്ന മട്ടിൽ….,, ഇതൊന്നുമൊരു വിഷയമേയല്ലയെന്ന ഭാവത്തിൽ ഞാനിടിക്കാനുള്ളവനെ മാത്രം വെയ്റ്റ് ചെയ്തിരുന്നു…….!!

തുടരും……..!!

Comments:

No comments!

Please sign up or log in to post a comment!