വൈഷ്ണവം 13

(വൈഷ്ണവം എന്ന എന്‍റെ ആദ്യത്തെ കഥയുടെ അവസാന ഭാഗമാണീത്. ഇതുവരെ ഈ കഥയില്‍ നിങ്ങള്‍ക്കുണ്ടായ എല്ലാ സംശയങ്ങളും ഈ ഭാഗത്തില്‍ ഉത്തരം കിട്ടുമെന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കില്‍ ആ സംശയം കമന്‍റ് ചെയ്യുക. )

മെ ഐ കമീന്‍ മേഡം….. ചിന്നു ക്യാമ്പിനുള്ളിലേക്ക് കയറുവാനുള്ള അനുവാദം ചോദിച്ചു….

യെസ് കമീന്‍…… ഉള്ളില്‍ നിന്ന് ഒരു സ്ത്രീ ശബ്ദം അനുവാദം തന്നു. ചിന്നു ചിരിച്ച മുഖത്തോടെ വാതില്‍ തുറന്നു.

പക്ഷേ…. ക്യാമ്പിനുള്ളിലെ ചെയറില്‍ ഇരിക്കുന്ന ആളുടെ മുഖം കണ്ട് ചിന്നു ഒന്ന് ഞെട്ടി….

മുഖത്തെ സന്തോഷം അത്ഭുതത്തിലേക്കും ഒരുപാട് സംശയത്തിലേക്കും വഴി തെളിയിച്ചു….

(തുടരുന്നു)

നീതു ചേച്ചി…. പണ്ട് കേളോജില്‍ പല തവണ കണ്ണേട്ടന്‍റെ ഒപ്പം കണ്ട മുഖം…. പക്ഷേ ഇവിടെ ഇങ്ങനെ കാണുമെന്ന് ചിന്നു ഒരിക്കലും പ്രതിക്ഷിച്ചില്ല. നീതു അവിടെ എന്തൊക്കെയോ ഫയല്‍ നോക്കുകയായിരുന്നു….

ആകാംഷ നിറഞ്ഞ മുഖത്തോട് കുടി ചിന്നു ക്യാമ്പിനുള്ളിലേക്ക് കയറി. നീതു ചിന്നുവിനോട് ഇരിക്കാന്‍ പറഞ്ഞു. ചിന്നു മേശയ്ക്ക് മുന്നിലുള്ള ചെയറില്‍ ഇരുന്നു…. നോക്കികൊണ്ടിരുന്നു ഫയല്‍ അടച്ച് ചിന്നുവിനെ നോക്കി നീതു ചോദിച്ചു….

എന്താ ഗ്രീഷ്മ…. എന്നെയിവിടെ പ്രതിക്ഷിച്ചില്ല അല്ലേ…..

ഇല്ല ചേച്ചി അല്ലാ മാഡം….. മാഡത്തിന്‍റെ അച്ഛന്‍ പോലീസിലാണെന്നല്ലേ പറഞ്ഞത്….

അപ്പോ നന്ദകുമാര്‍ സാര്‍…. ചിന്നു സംശയം ചോദിച്ചു….

എന്‍റെ അച്ഛന്‍ പോലീസില്‍ തന്നെയാണ്. ചിന്നുവിന്‍റെ നന്ദകുമാര്‍ സാര്‍ എന്‍റെ അമ്മയിയച്ഛനാണ്. എന്‍റെ വിഷ്ണുവേട്ടന്‍റെ പപ്പ… നീതു ചിരിയോടെ പറഞ്ഞു…

ഓഹോ…. ചിന്നു അശ്വാസത്തോടെ പറഞ്ഞു….

ചിന്നു പപ്പയെ കാണാന്‍ വന്നതാണ് അല്ലേ….. പപ്പ പറഞ്ഞിരുന്നു….

ചിന്നു അതെയെന്ന അര്‍ത്ഥത്തില്‍ തലയാട്ടി….

പപ്പയ്ക്ക് അത്യവശ്യമായി ഒരു മിറ്റിംഗ് വന്നു. കുറച്ച് കഴിഞ്ഞു വരും… പിന്നെ ചിന്നുവിന്‍റെ അമ്മയ്ക്കെന്തോ അസുഖമാണെന്ന് പപ്പ പറഞ്ഞു. ഇപ്പോ എങ്ങനെയുണ്ട്…..

അമ്മയ്ക്ക് ഇപ്പോ കുഴപ്പമൊന്നുമില്ല…. സുഖമായിരിക്കുന്നു…. ചിന്നു മറുപടി നല്‍കി…

ഹാ…. ഗുഡ്…. പിന്നെ ഗ്രിഷ്മയ്ക്ക് കുടിക്കാനെന്താ വേണ്ടത്….. നീതു ചോദിച്ചു….

ഒന്നും വേണ്ട മേഡം…. ചിന്നു ചിരിയോടെ അത് നിരസിച്ചു….

മാഡം….. വാതിലില്‍ നിന്ന് ഒരു സ്ത്രി ശബ്ദം വന്നു… ചിന്നുവും നീതുവും അങ്ങോട്ട് നോക്കി.

പ്രിയയാണ്….

എന്താ പ്രിയ….

നീതു ചോദിച്ചു….

ഗ്രിഷ്മ മാഡം കൊണ്ടു വന്ന ഇന്‍റര്‍വ്യൂവിനുള്ള ആള്‍ എത്തിയിട്ടുണ്ട്…. എന്ത് ചെയ്യണം മാഡം….

ഓ…. കയറി വരാന്‍ പറയു…. പപ്പ എന്നോട് പറഞ്ഞിരുന്നു…. നീതു പ്രിയയോടായി പറഞ്ഞു.

ശരി മാഡം…. പ്രിയ മറുപടി നല്‍കി തിരിച്ചുപോയി….

എന്നാല്‍ മാഡം ഞാനങ്ങോട്ട് മാറി തരാം…. ഇന്‍റര്‍വ്യൂ കഴിഞ്ഞിട്ട് വരാം…. ചിന്നു നീതുവിനോടായി പറഞ്ഞു…..

ഹേയ് അത് വേണ്ട…. താന്‍ കൊണ്ടുവന്ന ആളല്ലേ…. അപ്പോ പിന്നെ തനിക്ക് അറിയണ്ടേ അയളുടെ ക്വളിഫിക്കേഷന്‍സ്….. നീതു ചോദിച്ചു….

മാഡം എന്നാലും അത്…..

ഒരെന്നാലും ഇല്ല…. ഗ്രിഷ്മ ഇപ്പോ എന്‍റെ പപ്പയുടെ ഗസ്റ്റാണ്…. അപ്പോ എനിക്ക് ഇറക്കി വിടാന്‍ പറ്റില്ല…. നീതു ഒരു ചിരിയോടെ പറഞ്ഞു…. ചിന്നു തിരിച്ചും ഒരു ചിരി നല്‍കി….

അപ്പോഴെക്കും ഡോര്‍ തുറക്കുന്ന ശബ്ദം അവിടെ കേട്ടു. രണ്ടുപേരും വീണ്ടും അങ്ങോട്ട് ശ്രദ്ധിച്ചു. ഡോര്‍ തുറന്ന് ഫയലുമായി വരുന്ന കണ്ണനോട് ചിന്നു ചിരിച്ച് കാണിച്ചു. എന്നാല്‍ കണ്ണന്‍റെ മുഖത്ത് ടെന്‍ഷനായിരുന്നു. മുഖം എന്തോ പേടിക്കുന്നത് പോലെ അവള്‍ക്ക് തോന്നി. ചിന്നു നീതുവിനെ നോക്കി. വൈഷ്ണവിനെ കണ്ട് ചിരിച്ചുകൊണ്ടിരുന്ന നീതുവിന്‍റെ മുഖം കറുത്തിരിളുന്നത് ചിന്നു കണ്ടു.

ഇവനാണോ താന്‍ കൊണ്ടുവന്ന ആള്‍…. നീതു അല്‍പം അമര്‍ഷത്തോടെ ചിന്നുവിനോടായി ചോദിച്ചു….

ചിന്നുവിന്‍റെ മുഖത്തെ ചിരിയും മാഞ്ഞിരുന്നു. അവള്‍ അതെ എന്ന അര്‍ത്ഥത്തില്‍ തല കുലുക്കി…. വൈഷ്ണവ് അപ്പോഴെക്കും ചിന്നുവിനടുത്തുള്ള ചെയറിനടുത്തെത്തിയിരുന്നു. തല താഴ്ത്തിയാണ് കണ്ണന്‍ അവിടെ നിന്നിരുന്നത്….

ഹും…. വന്നയാളെ നിര്‍ത്തി ബുദ്ധിമുട്ടിക്കുന്ന ശീലം ഞങ്ങളുടെ കമ്പനിയ്ക്കില്ല. അതുകൊണ്ട് ഇരിക്ക്…. നീതു കണ്ണന് മുന്നിലുള്ള ചെയര്‍ ചൂണ്ടി അല്‍പം ദേഷ്യഭാവത്തോടെ പറഞ്ഞു. കണ്ണന്‍ അതുപോലെ അനുസരിച്ചു. നീതു ചിന്നുവിന് നേരെ തിരിഞ്ഞു….

നിനക്ക് നാണമില്ലേ ഗ്രിഷ്മേ….. ഇവന്‍റെ കുടെ നടക്കാന്‍…..

എനിക്ക് മാഡം ഉദ്ദേശിച്ചത് മനസിലായില്ല…. ഇത്രയും നേരം സംശയത്തോടെ നിന്ന ചിന്നു നീതുവിനോട് ചോദിച്ചു….

ലുക്ക് ഗ്രിഷ്മ…. ഇവന്‍ മുന്‍പും ഇവിടെ ഇന്‍റര്‍വ്യൂന് വന്നിട്ടുണ്ട്…. ഇവന്‍റെ പഴയ കഥകള്‍ അറിയാവുന്നത് കൊണ്ട് അന്നേ ഞാന്‍ പപ്പയോട് പറഞ്ഞ് ഇവനെ ഒഴുവാക്കിയതാണ്….. നീതു ചിന്നുവിനോട് പറഞ്ഞു….

ചിന്നു കണ്ണനെ നോക്കി…. കണ്ണന്‍ അപ്പോഴും തല താഴ്ത്തിയിരുപ്പാണ്… ഒന്നും പറയുന്നില്ല….
എല്ലാം കേട്ടിരിക്കുക മാത്രമാണ്….

മാഡം അതിന് കണ്ണേട്ടന്‍ എന്ത് തെറ്റ് ചെയ്തു….. ചിന്നു നീതുവിനോട് ചോദിച്ചു….

എന്താ ഗ്രിഷ്മ നീ ഒന്നുമറിയാത്ത പോലെ സംസാരിക്കുന്നേ…. രണ്ടു കൊല്ലം സ്വന്തമെന്ന് നടന്ന നിന്നോടല്ലേ ഇവന്‍ വിശ്വാസ വഞ്ചന കാണിച്ചത്. എന്ത് വിശ്വാസത്തിലാ ഇവനെ ഞങ്ങളുടെ കമ്പനിയില്‍ എടുക്കുക….. നീതു ചിന്നുവിനോട് ചോദിച്ചു….

പക്ഷേ ആ കേട്ട കാര്യം ചിന്നുവിന് അത്ര സഹിച്ചില്ല…. താന്‍ കാരണം ഇനിയും കണ്ണേട്ടനെ കുറ്റം പറയുന്നത് കേട്ടിരിക്കാന്‍ അവള്‍ ഒരുക്കമല്ലായിരുന്നു…..

മാഡം…. അതിന് അത് ഞങ്ങളുടെ ജീവിതത്തില്‍ സംവിച്ചതാണ്. അതിന് എന്തിന് ഒരാളുടെ ജോലിയെ ബാധിക്കും….. ചിന്നു അല്‍പം ഉറച്ച ശബ്ദത്തില്‍ ചോദിച്ചു…..

ഗ്രിഷ്മ നിനക്ക് നല്ല മനസായിരിക്കും…. അതാവും ചതിച്ച ഇവനോട് നിനക്ക് അനുകമ്പ തോന്നത്…. പക്ഷേ ഞങ്ങള്‍ ബിസിനസ്സാണ് നടത്തുന്നത്. ഇവന്‍ ഞങ്ങളെ അതുപോലെ ചതിച്ചാല്‍ അത് ചിലപ്പോള്‍ ഞങ്ങളുടെ നിലനില്‍പ്പിന് തന്നെ ബാധിക്കും…. റിസ്ക് എടുക്കാന്‍ ഞങ്ങള്‍ക്ക് വയ്യ….. നീതു പറഞ്ഞു.

അത് എനിക്ക് തെറ്റുപറ്റിയതാണെങ്കിലോ….. ഞാന്‍ അപ്പോഴത്തെ വിഷമത്തിന് എന്തെങ്കിലും പറഞ്ഞതാണങ്കിലോ….. അതിന് ഇപ്പോഴും എന്തിന് കണ്ണേട്ടനെ ദ്രോഹിക്കുന്നത്….. ചിന്നു അല്‍പം ദേഷ്യത്തോടെ തന്നെ പറഞ്ഞു.

എന്നിട്ട് ഇവന്‍ ഒന്നും പറയുന്നില്ലലോ…. നോക്ക്….. എല്ലാം സമ്മതിച്ച പോലെയല്ലേ ഇവന്‍റെ ഇരുപ്പ്….. നീതു കണ്ണനെ ചൂണ്ടി പറഞ്ഞു…. ചിന്നു നോക്കിയപ്പോ കണ്ണന്‍ പഴയ ഇരുപ്പ് തന്നെയാണ്…. തല താഴ്ത്തി…. ചിന്നുവിന് ദേഷ്യവും സങ്കടവും ഇരച്ച് കയറി….

ഇല്ല…. കണ്ണേട്ടന്‍ നിങ്ങള്‍ക്ക് വിശ്വാസിക്കാന്‍ കൊള്ളാത്തവാണെങ്കില്‍ ഞാനും അങ്ങിനെയുള്ളവളാണ്…. രണ്ടുകൊല്ലം കുടെയുണ്ടായിരുന്ന എന്‍റെ കണ്ണേട്ടനെ കുറച്ച് ഫോട്ടോസിന്‍റെയും വിഡിയോയുടെയും പേരില്‍ ഞാന്‍ കുറ്റപ്പെടുത്തി. അതിന്‍റെ പേരില്‍ പിരിഞ്ഞു. നിങ്ങള്‍ക്ക് കണ്ണേട്ടനെ ജോലിക്ക് പറ്റില്ല എങ്കില്‍ എനിക്കും ഇവിടെ ജോലി വേണ്ട…. ചിന്നു ഉറച്ച ശബ്ദത്തില്‍ നീതുവിന് നേരെ അലറി….. അത്രയും നേരം തല താഴ്ത്തിയിരുന്ന കണ്ണന്‍ അവളുടെ അലര്‍ച്ചയില്‍ അറിയാതെ അവളെ നോക്കി പോയി….

നീതുവിന് എന്താ സംഭവിക്കുന്നതെന്ന് അറിയാന്‍ കുറച്ച് നേരം പിടിച്ചു. നീതു എല്ലാം കേട്ട് ചിന്നുവിനെ തന്നെ തുറിച്ച് നോക്കി നിന്നു…. നീതു എന്തോ പറയും മുമ്പേ കണ്ണന്‍ സംസാരിച്ച് തുടങ്ങി…

ഗ്രിഷ്മ…. വേണ്ട….
. ഞാന്‍ കാരണം കുറെ നീ അനുവഭിച്ചതാണ്. ഇനിയും എനിക്ക് വേണ്ടി നീ ഉള്ള ജോലി കളയണ്ട….. ഇവിടെയ്ക്കാണ് വരുന്നെതെന്ന് അറിഞ്ഞിരെങ്കില്‍ അവിടെന്നെ നിന്നെ ഞാന്‍ എതിര്‍ക്കുമായിരുന്നു…. നീ എന്‍റെ പേരും പറഞ്ഞ് ജോലി കളയണ്ട…. ഇനിയും നിന്‍റെ നഷ്ടങ്ങള്‍ക്ക് ഞാന്‍ കാരണമാവുന്നില്ല. ഞാന്‍ പോവുകയാണ്…. ഗ്രിഷ്മ കാണെണ്ടവരെ കണ്ടിട്ട് വന്നാ മതി….

കണ്ണന്‍ ഇത്രയും പറഞ്ഞ് ചെയറില്‍ നിന്ന് എണിറ്റ് ഡോറിലേക്ക് നടന്നു…. പക്ഷേ അപ്പോഴെക്കും ചിന്നു എണിറ്റ് കണ്ണന്‍റെ കൈയില്‍ കയറി പിടിച്ചിരുന്നു. ചിന്നുവിന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു….

ഗ്രിഷ്മ, അവന്‍ പറഞ്ഞ പോലെ ആര്‍ക്കും വേണ്ടാത്ത അവന് വേണ്ടി എന്തിന് നീ വെറുതെ നല്ല ശബളവും പ്രശസ്തിയുമുള്ള ഈ ജോലി കളയുന്നു…. നിനക്കിപ്പോ അവന്‍ ആരുമല്ലലോ…. നീതു ചിന്നുവിനെ നോക്കി പറഞ്ഞു….

മാഡം…. നിങ്ങളിപ്പോള്‍ അധിക്ഷേപിച്ച് ഈ മനുഷ്യന് കിട്ടാത്ത ഒരു പ്രശസ്തിയും ശബളും ഇപ്പോ ഈ ഗ്രിഷ്മയ്ക്ക് വേണ്ടാ…. കണ്ണേട്ടന്‍ ഇവിടെ ഇപ്പോഴും എന്‍റെ പേരില്‍ ഇങ്ങനെ കഷ്ടപ്പെടുമ്പോ ഞാന്‍ എങ്ങോട്ടും പോവുന്നില്ല…. എന്‍റെ നഷ്ടങ്ങള്‍ രണ്ടു കൊല്ലം മുമ്പ് ഒരു കോടതി മുറിയില്‍ വെച്ച് തുടങ്ങിയതാണ്…. അതിനെക്കാള്‍ വലിയ നഷ്ടങ്ങളൊന്നുമില്ല ഇനി എനിക്ക്… ചിന്നു നിറഞ്ഞൊലിച്ച കണ്ണുകളുമായി നീതിവിനോട് പറഞ്ഞു… ചിന്നു പിന്നെ കണ്ണനെ നേരെ തിരിഞ്ഞു….

എനിക്കറിയാം കണ്ണേട്ടന്‍ ഞാന്‍ കാരണം ഒരുപാട് അനുവഭിച്ചു എന്ന്…. ഞാന്‍ കുറച്ച് നേരം കണ്ണേട്ടനെ കേള്‍ക്കാന്‍ നിന്നിരുന്നു എങ്കില്‍ ചിലപ്പോള്‍ കണ്ണേട്ടനെ ഈ അവസ്ഥ വരില്ലായിരുന്നു. എല്ലാത്തിനും കാരണം ഞാനാണ്. ഒരു മാപ്പോ സോറിയോ പറഞ്ഞാല്‍ തീരില്ല എന്നെനിക്കറിയാം. കാരണം, കണ്ണേട്ടന് എറ്റവും വലിയ ദുഃഖം നല്‍കിയാണ് ഞാന്‍ പോയത്. ഇതുപോലെ കണ്ണേട്ടന്‍റെ ഒരുപാട് സ്വപ്നങ്ങള്‍ക്ക് ഇപ്പോഴും ഞാന്‍ അല്ലെങ്കില്‍ ഞാന്‍ മൂലമുണ്ടായ പ്രശ്നങ്ങള്‍ കണ്ണേട്ടനെ അലട്ടുന്നുണ്ട്…. എനിക്ക് ഇതിന് എന്ത് ചെയ്യണമെന്നറിയില്ല….

കണ്ണേട്ടന്‍ പറഞ്ഞില്ലേ എന്‍റെ ജീവിതത്തില്‍ എറ്റവും അനുവഭിച്ചത്

കണ്ണേട്ടനോടപ്പമുള്ളപ്പോഴാണെന്ന്…. ശരിയാണ്…. പക്ഷേ അനുഭവിച്ചതെല്ലാം സുഖകരവും ആന്ദനകരവുമായ ഓര്‍മ്മകള്‍ മാത്രമാണെന്ന് മാത്രം. അത്രയ്ക്ക് സന്തോഷത്തോടെയാണ് ഞാന്‍ വൈഷ്ണവത്തില്‍ കഴിഞ്ഞത്… എന്‍റെ വീട്ടില്‍ പോലും കിട്ടാത്ത സ്നേഹവും പരിചരണവും സന്തോഷവും എനിക്ക് അവിടെ കിട്ടി. ഞാന്‍ സ്വയം നഷ്ടപ്പെടുത്തിയ ആ നിമിഷങ്ങളാണ് ഇപ്പോ എന്‍റെ എറ്റവും വലിയ ദുഃഖം….


ചിന്നുവിന്‍റെ കണ്ണുകള്‍ നിറഞ്ഞൊലിച്ചിരുന്നു. കവിളുകള്‍ കണ്ണീര്‍ ഒഴുകിയ വരകള്‍ രൂപപ്പെട്ടു…. കൈ തട്ടി തെറിപ്പിച്ച് പുറത്തേക്ക് പോകാനൊരുങ്ങിയ കണ്ണന്‍റെ മുന്നിലേക്ക് ചിന്നു ചാടി കയറി. പിന്നെ പറഞ്ഞു തുടങ്ങി.

കണ്ണേട്ടനെ ഇങ്ങനെ ദുരിതത്തിലേക്ക് ചവിട്ടി താഴ്ത്തിയിട്ട് എന്ത് ജോലിയും സൗഭാഗ്യങ്ങളും എനിക്ക് വേണ്ട…. ചിന്നു കണ്ണുകള്‍ തുടച്ചു. പക്ഷേ ധാര നില്‍ക്കുന്നുണ്ടായിരുന്നില്ല….

കണ്ണേട്ടന് എല്ലാം നഷ്ടപ്പെട്ടപ്പോഴും കുടെ ആരുമില്ലാതായപ്പോഴും ഒരു താങ്ങായി നില്‍ക്കണ്ട ഒരാളായിരുന്നു ഞാന്‍…. പക്ഷേ അപ്പോഴൊന്നും ഞാന്‍ കണ്ണേട്ടന് ഒപ്പമുണ്ടായില്ല. എല്ലാം നഷ്ടപ്പെട്ടിരിക്കുന്ന കണ്ണേട്ടനെ എങ്ങനെ സമാധാനിപ്പിക്കണമെന്നുപോലും എനിക്കറിയില്ല…. കണ്ണേട്ടന്‍ ഇനി എന്തോക്കെ തിരിച്ച് പറഞ്ഞാലും എന്നോട് ദേഷ്യപ്പെട്ടാലും എന്നെ എത്ര ഉപദ്രവിച്ചാലും കണ്ണേട്ടന് നഷ്ടപ്പെട്ടതിനൊന്നും പകരമവില്ല എന്ന് എനിക്കറിയാം…. ഞാന്‍ ഇനി ജീവിക്കുന്നേങ്കില്‍ അത് കണ്ണേട്ടനൊടൊപ്പമായിരിക്കും….. ഇല്ലെങ്കില്‍ എന്‍റെ ജീവിതത്തില്‍ മറ്റൊരു പുരുഷനില്ല…. എനിക്കറിയാം കണ്ണേട്ടന്‍ അത്രയ്ക്ക് വെറുക്കുന്ന ഒരാളാവും ഈ ഞാന്‍. പക്ഷേ എനിക്ക് കണ്ണേട്ടന്‍റെ സ്ഥാനത്ത് മറ്റൊരാളെ കാണാന്‍ സാധിക്കില്ല. ഈ മനസില്‍ എവിടെയെങ്കിലും എന്നോട് ഇത്തിരിയെങ്കിലും സ്നേഹമുണ്ടെങ്കില്‍ എന്നെ വെറുക്കരുത് കണ്ണേട്ടാ….. ഇടറിയ ശബ്ദത്തോടെ ചിന്നു പറഞ്ഞു നിര്‍ത്തി. മറുപടിയൊന്നും ഇല്ലാത്തതിനാല്‍ വീണ്ടും തുടര്‍ന്നു…..

കണ്ണേട്ടന്‍ കുടെ വെറുത്താല്‍ പിന്നെ എനിക്ക് ഈ ജീവിതത്തില്‍ പിന്നെ ഒന്നും നഷ്ടപ്പെടാനില്ല…. എല്ലാം നഷ്ടമായെന്ന് എനിക്ക് തോന്നിയാല്‍ അന്ന് ഞാന്‍ ഈ ജീവിതം അവസാനിപ്പിക്കും. ആര്‍ക്കും വേണ്ടാതെ ഒരുപാടു പേരെ മുന്നില്‍ ഇങ്ങനെ ജീവിക്കുന്നതിലും ഭേദം മരണമാണ്….. ചിന്നു വീണ്ടും കണ്ണില്‍ നിറഞ്ഞ കണ്ണീര്‍ തുടച്ചു…. പിന്നെ കണ്ണനെ നോക്കി…..

ഇനി കണ്ണേട്ടന്‍ പറ…. ഞാന്‍ ജീവിക്കണോ മരിക്കണോ എന്ന്….. കണ്ണേട്ടന്‍ എന്ത് പറഞ്ഞാലും ഞാന്‍ അത് അനുസരിക്കും…. കാരണം എനിക്കിനി അനുവാദം ചോദിക്കാന്‍ വേറെയാരുമില്ല….. ചിന്നു ഇറനണിഞ്ഞ കണ്ണുകളാന്‍ കണ്ണന്‍റെ മുഖത്തേക്ക് നോക്കി….

ഗ്രിഷ്മ….. നിന്നോടെനിക്ക് ദേഷ്യമുണ്ടായിരുന്നു. പക്ഷേ നിന്നെ വെറുക്കാനെനിക്ക് സാധിക്കുകയില്ല. ഒരിക്കല്‍ അത്രയ്ക്ക് ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു. പക്ഷേ ഇന്ന് നിന്നെയല്ല ഒരു പെണ്‍കുട്ടിയെയും സ്നേഹിക്കാനോ സ്വന്തമാക്കനോ ഉള്ള പണമോ കരുത്തോ എനിക്കില്ല…. ഞാന്‍ ഇന്ന് വെറുമൊരു സാധാരണക്കാരാണ്…. അതുകൊണ്ട് ഗ്രിഷ്മ ഇതെല്ലാം മറന്ന് നല്ലൊരാളെ വിവാഹം കഴിച്ച് സുഖമായി ജീവിക്കുക…. ഞാന്‍ പോവുകയാണ്….. കണ്ണന്‍ ചിന്നുവിനെ നോക്കി പറഞ്ഞു.

ഞാന്‍ കണ്ണേട്ടനെ സ്നേഹിച്ചതോ ഇഷ്ടപ്പെട്ടിരുന്നതോ പണമോ മറ്റൊന്നും കണ്ടല്ല… കണ്ണേട്ടന്‍ വിളിക്കുകയാണെങ്കില്‍ എതു നരകത്തിലേക്കായാലും വരാന്‍ ഞാന്‍ തയ്യാറാണ്…. എന്നെ ഉപേക്ഷിക്കല്ലേ കണ്ണേട്ടാ…. അന്നത്തെ കാര്യങ്ങളെല്ലാം എന്‍റെ പ്രായത്തിന്‍റെ പക്വത കുറവായി കണ്ട് എന്നോട് ക്ഷമിച്ചുടെ….. ചിന്നു കൈ കുപ്പികൊണ്ട് കണ്ണനോട് ചോദിച്ചു….

ഇല്ല…. ഗ്രിഷ്മ…. നിന്നെയല്ല ആരെയും ഈ അവസ്ഥയില്‍ ഞാന്‍ കുടെ കുട്ടുകയില്ല…. അന്ന് അങ്ങനെയൊന്നും സംഭവിച്ചിരുന്നില്ല എങ്കില്‍ ഇന്നും എന്‍റെ കുടെ നീയുണ്ടാവുമായിരുന്നു. പക്ഷേ ഇന്ന് ഞാന്‍ തനിച്ചാണ്… ഇനി അങ്ങനെയാവുകയും ചെയ്യും…. കണ്ണന്‍ അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു….

അന്ന് നടന്നതൊക്കെ ഞാന്‍ മനസിലാക്കി…. പക്ഷേ അതിന് എനിക്ക് കുറെ സമയം വേണ്ടി വന്നു….. ഇനിയും കണ്ണേട്ടനില്ലാതെ എനിക്ക് പറ്റുന്നില്ല കണ്ണേട്ടാ…. കണ്ണേട്ടന് ഒരു കുറവും വരുത്താതെ ഒരു വേലക്കാരിയായെങ്ങിലും ഞാന്‍ കുടെ നിന്നൊള്ളാം എന്നാലും എന്നെ വിട്ട് പോവല്ലേ കണ്ണേട്ടാ…. അന്ന് അങ്ങനെയൊക്കെ സംവിച്ചതിന് ഞാന്‍ മാപ്പ് ചോദിക്കുകയാണ്…. അല്ലാതെ എനിക്ക് വേറെയൊന്നും ചെയ്യാന്‍ പറ്റില്ല…. വേണേമെങ്കില്‍ ഞാന്‍ ഈ കാലു പിടിച്ച് മാപ്പ് പറയാം….

ഇത്രയും പറഞ്ഞ് ചിന്നു മുട്ടിലിരുന്നു കണ്ണന്‍റെ കാലുകളിലേക്ക് കൈ എത്തിച്ചു…. പക്ഷേ അപ്പോഴെക്കും കണ്ണന്‍ മുന്നടി പിറകിലേക്ക് മാറിയിരുന്നു…. ഇപ്പോള്‍ ചിന്നുവിന് എത്തിപ്പിടിക്കാവുന്നതിനും ദൂരത്തെത്തിയിരുന്നു ആ കാലുകള്‍…. കണ്ണന്‍റെ ആ പ്രവൃത്തി കുടെയായപ്പോഴെക്കും ചിന്നുവിന്‍റെ ചിന്നുവിന്‍റെ കരച്ചില്‍ ഉച്ചത്തിലായി…. ആ ക്യാമ്പിനില്‍ അവളുടെ ശബ്ദം പ്രതിധ്വനിച്ചു… ഇത്രയും പറഞ്ഞിട്ടും കണ്ണേട്ടന് തന്നെ വിശ്വാസമില്ലെന്നറിഞ്ഞപ്പോള്‍ ചിന്നുവിന്‍റെ ഹൃദയം നിന്നുപോകുന്നത് പോലെ തോന്നി. അവള്‍ നോക്കിയിരുന്ന കണ്ണന്‍റെ കാലുകള്‍ അവളുടെ മുന്നില്‍ നിന്ന് മാറി പോകുന്നത് അവള്‍ അറിഞ്ഞു.

കണ്ണേട്ടാ…. എന്നെ വിട്ടുപോവാല്ലേ…. കണ്ണേട്ടാ….. എന്നെ ഉപേക്ഷിക്കല്ലേ….. ചിന്നു ആ കാലുകളെ നോക്കി വിളിച്ചുകൂവി….

പക്ഷേ ആ കാലുകള്‍ അകന്നുപോകുന്നത് അവള്‍ അറിഞ്ഞു…. വിഷമം കൂടി വന്നപ്പോള്‍ മുട്ടിലിക്കുന്ന ചിന്നു കൈകള്‍ മുഖത്ത് പൊത്തി പൊട്ടികരഞ്ഞു… ആ കരച്ചിലിനിടയില്‍ കണ്ണേട്ടാ എന്ന് ഇടയ്ക്ക് കയറി വരുന്നുണ്ടായിരുന്നു…..

കണ്ണന്‍റെ കാലടികള്‍ ഡോറിനടുത്തേക്ക് നടന്നകലുന്നത് ചിന്നുവറിഞ്ഞു. ക്യാമ്പിന്‍റെ വാതില്‍ വലിച്ച് തുറക്കുന്നതും. അതുവരെ കേട്ട കാലടി ശബ്ദം കേള്‍ക്കാതെയാവുകയും ചെയ്തു. പിന്നെ വാതില്‍ പതിയെ അടയുന്ന ശബ്ദമാണ് അവള്‍ കേട്ടത്…..

ഇനി എന്തെന്നറിയതെ ചിന്നു അവിടെയിരുന്നു…. അവളുടെ എങ്ങി എങ്ങിയുള്ള കരച്ചില്‍ മാത്രം അവിടെ കേട്ടു…. പെട്ടെന്ന് വേറെ വെറേയൊരു കാലാടികള്‍ അവള്‍ക്ക് നേരെ വരുന്നതായി ചിന്നു അറിഞ്ഞു. പക്ഷേ അവള്‍ക്ക് അത് ശ്രദ്ധിക്കാന്‍ മനസ് വന്നില്ല….

ചിന്നു ആരാണെന്നറിയാന്‍ തിരിഞ്ഞുനോക്കി…..

മിഥുനേച്ചി…. ആ മുഖം കണ്ട് ചിന്നുവിന്‍റെ ചുണ്ടുകള്‍ മന്ത്രിച്ചു….

ചിന്നു…. ഇങ്ങനെ കരയല്ലേ….. മിഥുന പറഞ്ഞു…

ചേച്ചി….. എന്‍റെ കണ്ണേട്ടന്‍…. എന്നെ….. ചിന്നുവിന് പറഞ്ഞുമുഴുവിപ്പിക്കാന്‍ സാധിച്ചില്ല….

ദേ… ഇങ്ങനെ കരഞ്ഞാല്‍ വാതിലിക്കല്‍ നില്‍ക്കുന്ന അവന്‍ അങ്ങ് പോകും…. പിന്നെ എന്നെ കൊണ്ടുപോയില്ല എന്ന് പറഞ്ഞു കരയരുത്…. മിഥുന ചിരിയോടെ പറഞ്ഞു…. ചിന്നു അത് കേട്ട് സംശയത്തോടെ വാതിലിലേക്ക് പാളി നോക്കി. വാതിലിക്കല്‍ ചുമരും ചാരി പുഞ്ചിരിക്കുന്ന നില്‍ക്കുന്ന കണ്ണേട്ടനെ കണ്ട് അവളുടെ കണ്ണുകള്‍ വിടര്‍ന്നു….

കണ്ണേട്ടാ…. ചിന്നു അവശേഷിക്കുന്ന കണ്ണുനീര്‍ കുടെ തുടച്ച് മാറ്റി കണ്ണനെ വിളിച്ചു…. കണ്ണന്‍ തന്‍റെ രണ്ടു കൈകളും നീട്ടി ചിന്നുവിനെ തന്നിലേക്ക് വരുവാനായി മാടി വിളിച്ചു. അത് അറിയണ്ട താമസം ചിന്നു എണിറ്റ് വാതിലിനടുത്തേക്ക് ഓടി…. തളര്‍ന്ന ശരീരത്തിലേക്ക് എവിടെ നിന്നോ ഊര്‍ജ്ജം വന്ന പോലെ….

ചിന്നു കണ്ണനടുത്തേക്ക് എത്തി…. കണ്ണന്‍ രണ്ടടി മുന്നോട്ട് നിന്ന് അവളിലേക്ക് അടുത്തു…. ഓടി വന്ന ചിന്നു കണ്ണന്‍റെ നെഞ്ചിലേക്ക് മുഖം പൊത്തി…. കണ്ണന്‍ അവളെ ഇരു കൈകളാലും പുണര്‍ന്നു.

സോറി…. കണ്ണേട്ടാ….. ഞാന്‍ അറിയാന്‍ വൈകി പോയി…. കണ്ണന്‍റെ ഹൃദയതാളത്തിനൊത്ത് ചിന്നു പറഞ്ഞു….

ചിന്നു….. കണ്ണന്‍ ചിന്നുവിന്‍റെ തോളില്‍ തട്ടി വിളിച്ചു…. രണ്ടു വര്‍ഷത്തിന് ശേഷം ആ വിളി ആ നാവുകളില്‍ നിന്ന് കേട്ടപ്പോള്‍ ആനന്ദം കൊണ്ട് കണ്ണ് നിറഞ്ഞു. അത് ആ ഷര്‍ട്ടിലേക്ക് പടര്‍ന്നു പിടിച്ചു….

ചിന്നു…. ഡി പെണ്ണേ….. കരയല്ലേടീ….. കണ്ണന്‍ വീണ്ടും അവളെ തഴുകി വിളിച്ച് പറഞ്ഞു…

നിന്നെ വെറുക്കാനോ വേലക്കാരിയാക്കനോ എനിക്ക് പറ്റില്ല…. കാരണം ഞാന്‍ എന്നിലെറെ സ്നേഹിച്ചവരില്‍ എനിക്ക് ഇങ്ങനെ പിടിക്കാന്‍ നീ മാത്രമേ ഈ ലോകത്ത് ഉള്ളു… കണ്ണന്‍ ചിന്നുവിന്‍റെ മുടികളെ തഴുകി പറഞ്ഞു.

എന്തിനാ കണ്ണേട്ടാ… എന്തിനാ… എന്നെ ഒഴുവാക്കാതെ വീണ്ടും ഇങ്ങനെ ചേര്‍ത്ത് പിടിച്ചത്…. ഞാന്‍ കാരണം കണ്ണേട്ടന്‍ ഒരുപാട് അനുവിച്ചില്ലേ…. പിന്നെ എന്തിനാ എന്നെ വീണ്ടും….. ചിന്നും കണ്ണനെ കെട്ടിപിടിച്ച് ചോദിച്ചു.

കണ്ണന്‍ അവളുടെ മുഖം പിടിച്ച് ഉയര്‍ത്തി എന്നിട്ട് മറുപടി നല്‍കി….

നീ ഞാന്‍ ഉപേക്ഷിച്ചെന്ന് പറഞ്ഞ് വല്ല കടുംകൈ ചെയ്താ പിന്നെ എനിക്കാരാ ഉള്ളത്… രണ്ടുവര്‍ഷം ഞാന്‍ പിന്നെ എന്തിനാ കാത്തിരുന്നത്….. അങ്ങിനെ നിന്നെ വെറുത്ത് ഉപേക്ഷിക്കാനാണെങ്കില്‍ എന്തിനാ വീണ്ടും ഞാന്‍ നിന്‍റെ മുന്നില്‍ വന്നത്….. ഇനി എനിക്ക് സ്വന്തമെന്ന് പറയാന്‍ നിന്‍റെ മനസ് മാത്രമേ ഉള്ളു… അതെങ്കിലും ഞാന്‍ സ്വന്തമാക്കിക്കൊട്ടെ….

ചിന്നു പതിയെ കണ്ണ് തുടച്ച് കണ്ണനെ നോക്കി…. അവളുടെ കണ്‍മഷിയെല്ലാം പടര്‍ന്നിരുന്നു. എന്നാലും മുഖത്ത് ഒരു പുഞ്ചിരിയുണ്ടായിരുന്നു.

എഹ്… എഹ്…. പിറകില്‍ നിന്ന് ഒരു ആക്കി ചുമ ഉണര്‍ന്നു….

അതേയ് ഞങ്ങളിവിടെയുണ്ട് കേട്ടോ….. മിഥുനയായിരുന്നു അത്…. അതുകേട്ടപ്പോ സ്വിച്ചിട്ടപോലെ ചിന്നു കണ്ണനില്‍ നിന്ന് ഒന്നകന്നു. പിന്നെ ചമ്മിയ മുഖത്തോടെ മിഥുനയെയും നീതുവിനെയും നോക്കി….. അവരിരവരും ആക്കി ചിരിച്ചൊണ്ടിരിക്കുകയായിരുന്നു.

എന്‍റെ പൊന്നു ഗ്രിഷ്മേ…. ഈ രണ്ടെണ്ണം പറഞ്ഞതുകൊണ്ടാണ് ഞാന്‍ ഈ കളിയ്ക്ക് നിന്നത്…. അല്ലാത്തെ ഇതില്‍ എനിക്ക് വേറെ പങ്കൊന്നുമില്ല…. നീതു കൈ കുപ്പി വിനയപൂര്‍വ്വം ഗ്രിഷ്മയോട് പറഞ്ഞു…. മിഥുനയും കണ്ണനും പരസ്പരം നോക്കി ചിരിച്ചു…. പിന്നെ ഇരുവരും ചിന്നുവിനെ നോക്കി. ആ മുഖം ഇരുവരെയും കണ്ണുരുട്ടി കാണിച്ചു….

എന്തിനായിരുന്നു ഈ നാടകമൊക്കെ…… ചിന്നു പതിയെ കണ്ണനനൊടുത്ത് നിന്ന് കണ്ണനോട് ചോദിച്ചു….

അത് പിന്നെ….. നിനക്കെന്നോട് പഴയ സ്നേഹമൊക്കെയുണ്ടോ എന്നറിയാനാ…..

പേടിച്ചുപോയോ….. കണ്ണന്‍ ചെറിയ ചിരിയോടെ ചോദിച്ചു.

ഹോ…. എന്‍റെ ഹൃദയം പൊട്ടി പോവുന്നത് പോലെ തോന്നി….. ചിന്നു ചിരിയോടെ പറഞ്ഞു….

പിന്നെ ഗ്രിഷ്മേ….. കണ്ടില്ലേ ഇത്തരത്തിലുള്ള ഇവന് എനിക്കല്ല, ഇവിടെ ആര്‍ക്കും ജോലി കൊടുക്കാന്‍ പറ്റില്ല…. നീതു ചിരിയോടെ പറഞ്ഞു.

ഹോ…. ഞങ്ങള്‍ക്ക് നിങ്ങളെ ജോലിയൊന്നും വേണ്ടാ…. അല്ലേ കണ്ണേട്ടാ…. ചിന്നു കണ്ണന്‍റെ കൈയിലേക്ക് ഇരുകൈകളും ചേര്‍ത്ത് പിടിച്ച് പറഞ്ഞു….

നിനക്ക് വേണ്ടായിരിക്കും…. പക്ഷേ എനിക്ക് വേണം….. കണ്ണന്‍ പറഞ്ഞു

ങേ…. ചിന്നു അത്ഭുതത്തോടെ കണ്ണനെ നോക്കി…. കിട്ടിയതൊന്നും പോരെ എന്നര്‍ത്ഥത്തില്‍….

എന്നാ ഇവിടെ സി.ഇ.ഒ ന്‍റെ കസേരയുണ്ട്…. കയറിയിരുന്നോ…. നീതു കണ്ണനെ നോക്കി പറഞ്ഞു….

അതിന് നിന്‍റെ അനുവാദം ഒന്നും എനിക്ക് വേണ്ട…. വേണ്ടി വന്നാല്‍ ഞാന്‍ ഇരിക്കും….. കണ്ണനും വിട്ടുകൊടുത്തില്ല….

ഇരുന്നോ…. സ്വന്തം മുതലല്ലേ…. ആരേലും പറഞ്ഞോ ഇരിക്കണ്ടാന്ന്….. എന്നെ എല്‍പിച്ച പണി കഴിഞ്ഞു. ഞാന്‍ പോവാണ്….. നീതു കണ്ണനെ നോക്കി പറഞ്ഞു മേശയ്ക്കടുത്ത് നിന്ന് മാറി….. മിഥുന ഇതെല്ലാം കണ്ട് ചിരിക്കുകയായിരുന്നു.

നിങ്ങള്‍ എന്തോക്കെയാണ് ഈ പറയുന്നത്….. ചിന്നു ഒന്നും മനസിലാവാത്ത പോലെ ഇരുവരെയും നോക്കി ചോദിച്ചു.

നിനക്കിതുവരെ മനസിലായില്ലേ ചിന്നു…. നീ കൈയില്‍ കുട്ടി പിടിച്ചിരിക്കുന്നത് നീയും ഞാനും ഇവളും ഇത്രയും കാലം ജോലി ചെയ്തിരുന്ന വി.ജി ഗ്രൂപ്പിന്‍റെ അടുത്ത സി.ഇ.ഒ ആണ്….. മിഥുന ചിരിയോ പറഞ്ഞു….

ചിന്നു അതിശയത്തോടെ കണ്ണനെ നോക്കി. ഇതൊക്കെ എന്ത് എന്ന് ഭാവത്തില്‍ കണ്ണന്‍ ചിന്നുവിനെ നോക്കി ചിരിച്ചു….

പെട്ടെന്ന് ക്യമ്പിനിലെ ലാന്‍ഫോണ്‍ ബെല്ലടിച്ചു. മേശയ്ക്ക്‌ അടുത്ത നിന്നിരുന്ന നീതു തന്നെ അതിന്‍റെ റിസവര്‍ എടുത്തു സംസാരിച്ചു….

ഹാ…. സാര്‍…..

ഒക്കെ ശരിയായി….

ഹാ…. ഇവിടുണ്ട്…..

ഒക്കെ സാര്‍…. നീതു പറഞ്ഞുകൊണ്ടിരുന്നു. പിന്നെ ഫോണ്‍ റിസിവര്‍ യഥാസ്ഥാനത്ത് വെച്ചു.

ഗ്രിഷ്മ തേടി വന്ന നന്ദകുമാര്‍ സാര്‍ വന്നിട്ടുണ്ട്…. ഇപ്പോ വരും…..നീതു ചിന്നുവിനെ നോക്കി പറഞ്ഞു. പിന്നെ നോട്ടം കണ്ണനുമേലായി….

കുടെ ആ കാന്താരിയുമുണ്ട്…..

അയ്യോ…. കണ്ണനും മിഥുനയും ഒരുപോലെ പറഞ്ഞു

നന്ദകുമാര്‍ സാര്‍ വരുന്നതിന്‍റെ ഭവ്യതയില്‍ ചിന്നു കണ്ണന്‍റെ കൈയില്‍ നിന്ന് പിടി വിട്ട് ഒന്ന് മാറി നിന്നു. അതു കണ്ട് മൂന്ന് പേരും ഒരു ചിരി പാസാക്കി.

പെട്ടെന്ന് പിറകിലെ വാതില്‍ തുറക്കുന്ന ശബ്ദം കേട്ടു… എല്ലാവരും അങ്ങോട്ട് നോക്കി….

കണ്ണേട്ടാ….. ഒരു രണ്ടുവയസ്സ് തോന്നിയ്ക്കുന്ന പെണ്‍കുട്ടി കണ്ണന്‍റെയടുത്തേക്ക് ഓടി വന്നു. അവളുടെ കൈയില്‍ ഒരു തുണ്ണി പാവയും ഉണ്ടായിരുന്നു….

കണ്ണന്‍ ഓടി വന്ന പെണ്‍കുട്ടിയെ എടുത്ത് പൊക്കി…. ഒന്ന് ചെറുതായി കറക്കി അവളെ കൈകളില്‍ ഇരുത്തി….

കറക്കിയ സന്തോഷത്തില്‍ പല്ലുകളും നുണകുഴിയും കാണിച്ച് അവള്‍ ചിരിച്ചു. കണ്ണന്‍ അവളുടെ കവിളില്‍ ചുബിച്ചു…..

കണ്ണേട്ടാ…. ഉമ്മ്ഹാ….. അവള്‍ കണ്ണനെ തിരിച്ചും ചുബിച്ചു.

എനിക്കില്ലേ കാന്താരി….. മിഥുന ചോദിച്ചു….

ന്‍റെ പേര് കാന്താരി അല്ല….. കിങ്ങിണിന്നാ…. അവള്‍ ചുണ്ടുകൊട്ടി മിഥുനയോട് പറഞ്ഞു.

ഓ…. ഒരു കിങ്ങിണി വന്നിരിക്കുന്നു….ഹും….. മിഥുന കിങ്ങിണിയെ ശുണ്ഠി പിടിപ്പിക്കാന്‍ ഒന്ന് പുച്ഛിച്ചു….

ഞാ മിഥുനേച്ചിയോട് മീണ്ടുല…. ഇന്നലെ കുടെ കിടത്തിട്ട് ഫോണില്‍ സംസാരിച്ചിരുന്നില്ലേ…. ന്ക്ക് കഥ പറഞ്ഞ് തന്നില്ലലോ….. കിങ്ങിണി ചിണുങ്ങി പറഞ്ഞു….

അയ്യോ…. അത് വേണ്ടപ്പെട്ട ഒരാള് വിളിച്ചിട്ടല്ലേ മോളെ….. മിഥുന കിങ്ങിണിയുടെ കവിളില്‍ വേദനിപ്പികാതെ നുള്ളി പറഞ്ഞു….

വേണ്ട…. എന്നും വിളിക്കുന്നപോലെ അല്ലേ ഇന്നലെയും…. ആദു എന്താ ചെയ്യുന്നേ… ആദു ഭക്ഷണം കഴിച്ചോ…. പിന്നെന്താ…. ഇതൊക്കെയല്ലേ ഇന്നലെയും പറഞ്ഞേ…. കിങ്ങിണി മിഥുനയുടെ കൈ തട്ടി പറഞ്ഞു. അത് കേട്ടതോടെ മിഥുനയുടെ മുഖം ചമ്മിലുകൊണ്ട് മൂടി…. കണ്ണനും നീതുവും അവളെ നോക്കി ചിരിച്ചു…. ചിന്നു എന്താ ഇവിടെ നടക്കുന്നതെന്നറിയാതെ അന്തംവിട്ട് നിന്നു…..

കണ്ണേട്ടാ…. ഇതാരാ….. കിങ്ങിണി ചിന്നുവിനെ ചൂണ്ടി ചോദിച്ചു…

ഇതോ…. ഇതാണ് കണ്ണേട്ടന്‍ മുമ്പ് പറഞ്ഞിട്ടുള്ള കണ്ണേട്ടന്‍റെ നിധി…. കണ്ണന്‍ ചിന്നുവിനെ നോക്കി പറഞ്ഞു….

അത് കളഞ്ഞുപോയില്ലേ…. കിങ്ങിണി ചോദിച്ചു….

ഹാ…. ഇപ്പോ തിരിച്ച് കിട്ടി….. കണ്ണന്‍ മറുപടി പറഞ്ഞു

ചിന്നുവിന് ഇതാരാന്ന് മനസിലായോ മിഥുന ചിന്നുവിനോട് ചോദിച്ചു….

ചിന്നു ഇല്ല എന്നര്‍ത്ഥത്തില്‍ തലയാട്ടി….

ഇത് ഇവന്‍റെ കുട്ടിയാ….. മിഥുന ചിരിയോടെ പറഞ്ഞു….

ങേ….. ചിന്നു അത് കേട്ട് ഒന്നും മനസിലാവാതെ കണ്ണനെ നോക്കി….

ഡീ…. മര്യാദയ്ക്ക് പറഞ്ഞ് കൊടുക്ക്…. നോക്ക് അതിപ്പോ കരയും…. കണ്ണന്‍ മിഥുനയോട് പറഞ്ഞു….

അല്ലെങ്കില്‍ വേണ്ട…. കിങ്ങിണി മോള് ചിന്നുചേച്ചിയ്ക്ക് പേര് പറഞ്ഞുകൊടുത്തേ….. കണ്ണന്‍ കൈയിലിരിക്കുന്ന കിങ്ങിണിയോട് പറഞ്ഞു….

കിങ്ങിണി ചിന്നുവിന് നേരെ തിരിഞ്ഞ് ഷെയ്ക്ക്ഹാന്‍ഡിനായി കൈ നിട്ടി….

ആരാധാന നന്ദകുമാര്‍…. കിങ്ങിണി പറഞ്ഞു…. ചിന്നു ഒരു ആശ്വാസം കിട്ടിയ പോലെ ആ കൈയില്‍ പിടിച്ച് പേര് പറഞ്ഞു….

അകത്തേക് വരാമോ…. ഡോറില്‍ നിന്ന് ഒരു പുരുഷശബ്ദം കേട്ടു…. എല്ലാവരും വീണ്ടും അങ്ങോട്ട് നോക്കി.

വാതിലില്‍ നന്ദകുമാര്‍ പ്രത്യക്ഷപ്പെട്ടു…. അദ്ദേഹം അനുവാദം കിട്ടാതെ തന്നെ അകത്തെക്ക് കയറി വന്നു. ക്യാമ്പിനില്‍ ഉണ്ടായിരുന്ന എല്ലാവരും അദ്ദേഹത്തോട് ചിരിച്ചു….

ചിന്നുവിന് ഇതാരാ എന്ന് മനസിലായോ….. മിഥുന ചിന്നുവിനോട് ചോദിച്ചു….

ഹ്മും……. ചിന്നു മനസിലായി എന്നര്‍ത്ഥത്തില്‍ മൂളി…

അഹാ…. എന്ന പറ ആരാ….. മിഥുന വീണ്ടും ചോദിച്ചു….

കണ്ണേട്ടന്‍റെ ചെറിയച്ഛനല്ലേ….. ചിന്നു ചോദിച്ചു…. എല്ലാവരും ഒന്ന് പകച്ചു. കണ്ണന്‍ ചിന്നുവിനെ നോക്കി ചോദിച്ചു….

അതെങ്ങനെയറിഞ്ഞു…..

ആദ്യം ഇന്‍റര്‍വ്യൂന് കണ്ടപ്പോഴെ ആ ചിരിയും സംസാരവും നടപ്പുമെല്ലാം കണ്ണേട്ടന്‍റെ അച്ഛനുമായി എനിക്ക് സാമ്യം തോന്നിയിരുന്നു. പിന്നെ ചോദിച്ചില്ല എന്ന് മാത്രം….. ചിന്നു മറുപടി പറഞ്ഞു….

ആഹാ…. അത് കൊള്ളമല്ലോ….. നന്ദകുമാര്‍ പറഞ്ഞു.

നീ പറഞ്ഞത് ശരിയാണ്. ഇത് ഞങ്ങളുടെ ഡീയറസ്റ്റ് ചെറിയച്ഛനാണ്…. വി. ജി ഗ്രൂപ്പിന്‍റെ എല്ലാമെല്ലാം…. കണ്ണന്‍ ചിന്നുവിനെ നോക്കി പറഞ്ഞു…

ചുമ്മാതാ മോളെ…. വി.ജി ഗ്രൂപ്പിന്‍റെ ഇന്‍വെസ്റ്റ്മെന്‍റും മുന്നില്‍ നില്‍ക്കുന്നതും മാത്രമേ ഞാനുള്ളു. ഡിസിഷന്‍സും നടത്തിപ്പുമെല്ലാം ഇവന്‍ തന്നെയാണ്…. നന്ദകുമാര്‍ കണ്ണനെ നോക്കി പറഞ്ഞു. എല്ലാവരും അതിന് പുഞ്ചിരിയോടെ വരവേറ്റു….

അല്ലാ…. ഇവിടെ നിന്നാ മതിയോ…. നമ്മുക്ക് ഇറങ്ങണ്ടേ…. നാലുമണിക്ക് മുമ്പ് നാട്ടിലെത്തണം….. നന്ദകുമാര്‍ എല്ലാരോടുമായി പറഞ്ഞു….

ഹാ…. ഇറങ്ങാം…. വാ…. ചിന്നു….. കണ്ണന്‍ ചിന്നുവിനെ നോക്കി വിളിച്ചു….

എങ്ങോട്ട്….. ചിന്നു സംശയത്തോടെ ചോദിച്ചു….

അയ്യോ അത് പറഞ്ഞില്ല അല്ലേ…. ഇന്ന് ഈ കാന്താരിയുടെ ബെര്‍ത്ത്ഡേയാണ്…. വൈകിട്ട് ഒരു പാര്‍ട്ടിയുണ്ട്….. മിഥുനയാണ് അത് പറഞ്ഞത്….

ആഹാ….. അല്ലാ…. അതിന് ഞാന്‍…. ചിന്നു മുഴുവിപ്പിക്കാനാവതെ ഒരു സംശയം ചോദിച്ചു….

മോളു വരണം…. ഇനി മാറി നില്‍ക്കണ്ട ആവശ്യം ഇല്ലലോ…. നന്ദകുമാര്‍ പറഞ്ഞു. ചിന്നു വലിയ ആവേശമില്ലെങ്കില്‍ കുടി അവരുടെയൊക്കെ സന്തോഷത്തിനായി സമ്മതിച്ചു….

മിതു…. നിന്‍റെ കാറില്‍ തന്നെയാ ഞങ്ങള്‍ തിരിച്ചു പോവുന്നത്…. നിങ്ങള്‍ ചെറിയച്ഛന്‍റെ കാറില്‍ വന്നാ മതി…. കണ്ണന്‍ മിഥുനയോട് പറഞ്ഞു. മിഥുന അത് സമ്മതിച്ചുകൊണ്ട് തലയാട്ടി.

എന്‍റെ പെണ്‍ഡ്രൈവ് എവിടെ…. കണ്ണന്‍ ചോദിച്ചു….

അത് നിന്‍റെ ക്യാമ്പിനില്‍ കാണും…. മിഥുന മറുപടി നല്‍കി….

കിങ്ങിണി മോളും കണ്ണേട്ടന്‍റെ കൂടെയാ…. കിങ്ങിണി പറഞ്ഞു….

അയ്യോ…. കണ്ണേട്ടന് കിങ്ങിണിമോള്‍ക്കുള്ള സമ്മാനം വാങ്ങേണ്ടേ…. കണ്ണന്‍ ചോദിച്ചു.

വേണം… കിങ്ങിണി പറഞ്ഞു

അപ്പോ ഞങ്ങളെ കുടെ വന്നാല്‍ കിങ്ങിണി മോള്‍ക്ക് സര്‍പ്രൈസ് കിട്ടുമോ…. അതുകൊണ്ട് കിങ്ങിണി മോള്‍ അച്ഛന്‍റെയും മിഥുനേച്ചിയുടെയും കുടെ പോയാ മതി…. കണ്ണേട്ടനും ചിന്നുച്ചേച്ചിയും സമ്മാനവുമായി വരാം…. കണ്ണന്‍ പറഞ്ഞു…

കിങ്ങിണി എന്തോ ചിന്തിച്ച് മിഥുനയുടെ കൈയിലേക്ക് ചാടി… അവര്‍ മുന്നില്‍ ക്യാമ്പിന്‍ വിട്ട് ഇറങ്ങി….. കണ്ണന്‍ നീതുവിനെ ക്ഷണിച്ചെങ്കിലും അവള്‍ സന്തോഷത്തോടെ അത് നിരസിച്ചു…

കണ്ണനും ചിന്നുവും ഒന്നിച്ച് ക്യാമ്പിന്‍ വിട്ട് ഇറങ്ങി. പോകും വഴി പ്രിയ നില്‍പ്പുണ്ടായിരുന്നു. കണ്ണന്‍ അവളോട് ഒന്ന് ചിരിച്ച് അവന്‍റെ പഴയ ക്യാമ്പിനില്‍ കയറി പെണ്‍ഡ്രൈവെടുത്തു. ആ നേരം പ്രിയ ചിന്നുവിന്‍റെ മുന്നിലേക്ക് നിന്നു….

മാഡം സോറി ട്ടോ…. വൈഷ്ണവ് സാര്‍ പറഞ്ഞിട്ടാ ഞാന്‍ കള്ളം പറഞ്ഞത്…. പ്രിയ പറഞ്ഞു…..

സാരമില്ല…. എല്ലാം നല്ലതിനല്ലേ…. ചിന്നു ചിരിയോടെ മറുപടി നല്‍കി.

കണ്ണന്‍ തിരിച്ച് വന്നതോടെ പ്രിയയോട് യാത്ര പറഞ്ഞ് അവര്‍ ഇറങ്ങി. വന്ന കാറില്‍ തന്നെയായിരുന്നു തിരിച്ച് യാത്ര…. അപ്പുറത്ത് കിടന്നിരുന്ന ചെറിയച്ഛന്‍റെ കാര്‍ അപ്പോഴെക്കും സ്റ്റാര്‍ട്ടാക്കിയിരുന്നു. ഡ്രൈവിംങ് സിറ്റിലിരുന്നു ചെറിയച്ഛനും അടുത്ത സീറ്റിരുന്ന മിഥുനയും അവളുടെ മടിയിലിരിക്കുന്ന കിങ്ങിണിയും കണ്ണനും ചിന്നുവിനും കൈവിശി യാത്ര പറഞ്ഞു.

അവരുടെ കാര്‍ പുറത്തേക്ക് പോയ ശേഷമാണ് കണ്ണനും ചിന്നുവും കാറില്‍ കയറിയത്. ആദ്യ പെണ്‍ഡ്രൈവ് കണക്റ്റ് ചെയ്ത് പാട്ട് പ്ലേ ചെയ്തു…. പിന്നെ സിറ്റ്ബെല്‍റ്റ് ഇട്ട ശേഷം അവരും യാത്ര ആരംഭിച്ചു. ചെറിയച്ഛന്‍റെ വീട്ടിലേക്ക്…..

കാറില്‍ മധുരമേറുന്ന ഗാനങ്ങള്‍ ആഗതമായി. പോകുന്ന വഴിയ്ക്ക് വെച്ച് ചിന്നു കണ്ണനോട് ചോദിച്ച് തുടങ്ങി….

കണ്ണേട്ടാ ഇത്രയ്ക്കൊക്കെ ഞാന്‍ ചെയ്തിട്ടും എന്നെ വെറുക്കാതിരിക്കാന്‍ എന്തെലും കാരണമുണ്ടാവുമല്ലോ….. അതെന്താ….

കണ്ണന്‍ ഡ്രൈവിംഗില്‍ ശ്രദ്ധ കേന്ദ്രികരിച്ചിരുന്ന കണ്ണന്‍ ചിന്നുവിനെ ഒന്ന് നോക്കി ചിരിച്ചു…..

പറ കണ്ണേട്ടാ…. ചിന്നു ഗിയറില്‍ വെച്ചിരുന്ന കണ്ണന്‍റെ കൈയില്‍ പിടിച്ച് ചോദിച്ചു…

അത്…. അന്ന് ഞാന്‍ കോടതിയില്‍ നിന്ന് മഴ കൊണ്ട് വൈഷ്ണവത്തിലെത്തി. വീട്ടിലുണ്ടായിരുന്ന അമ്മ നനഞ്ഞു വന്ന എന്‍റെ തല തോര്‍ത്തി കൊണ്ട് കാര്യങ്ങള്‍ ചോദിച്ചു. ഞാന്‍ കോടതി സംഭവിച്ചതൊക്കെ പറഞ്ഞ് അമ്മയുടെ മറുപടിയ്ക്ക് കാത്തു നില്‍ക്കാതെ റൂമിലേക്ക് ചെന്നു. അവിടെ ഒരു മൂലയില്‍ നിലത്ത് പോയിരുന്നു…… കാലിന്‍റെ വേദനയെക്കാള്‍ മനസിന്‍റെ വേദന എന്നെ ദുര്‍ബലപ്പെടുത്തി.

കുറച്ച് കഴിഞ്ഞപ്പോള്‍ അമ്മ മുകളിലേക്ക് കയറി വന്നു…. അമ്മ എന്‍റെ അടുത്ത് വന്നിരുന്നു കുറച്ച് കാര്യങ്ങള്‍ പറഞ്ഞു തന്നു. ഒരു പക്ഷേ താന്‍ അറിയാതെയാണ് അന്ന് അങ്ങനെയൊക്കെ ആ പെറ്റിഷനില്‍ വന്നിട്ടുള്ളതെങ്കിലോ താന്‍ അത് അറിയാതെയാണ് അവിടെ ഇരിക്കുന്നെങ്കിലോ എന്നോക്കെ എന്നോട് ചോദിച്ചു. മുമ്പും തന്നോട് തനിച്ച് സംസാരിച്ച് പ്രശ്നം സോള്‍വ് ചെയ്യാന്‍ അവര്‍ മുന്നിട്ടിറങ്ങിയതാണ്. പക്ഷേ തന്‍റെ അച്ഛന്‍ അവരെ വല്ലതും പറഞ്ഞാല്‍ കേട്ടിരിക്കാന്‍ എനിക്ക് പറ്റില്ല. അത് പിന്നെ തല്ലും പിടിയുമായി പ്രശ്നം കൂടുകയെ ഉള്ളു.

അതിനാല്‍ എന്നോട് മനസ് റെഡിയാക്കിയിട്ട് അവരുടെ കുടെ ചെല്ലാന്‍ പറഞ്ഞു. അവര്‍ തന്നോട് സംസാരിച്ച് എല്ലാം ശരിയാക്കി തന്നെ വൈഷ്ണവത്തിലെത്തിക്കും എന്ന് ഉറപ്പ് തന്നു…. അമ്മ അന്ന് പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ ഒരുപാട് ചിന്തിച്ചു. ചിലപ്പോള്‍ തനിക്ക് അതില്‍ എന്തെങ്കിലും പറയാനുണ്ടെങ്കിലോ അത് ഞാന്‍ കേള്‍ക്കാതിരിക്കുന്നത് താന്‍ ചെയ്തതുപോലെ ഉള്ള ഒരു തെറ്റല്ലേ….

പക്ഷേ മനസും ശരീരവും അത് അംഗീകരിക്കാന്‍ കുറച്ച് സമയം

വേണമായിരുന്നു. അതിനായി ഒരാഴ്ച കഴിഞ്ഞ് കാല്‍ ഏകദേശം ഭേദമായപ്പോള്‍ ഞാനൊരു ട്രീപ്പിന് പോയി…… മൂന്നോ നാലോ ആഴ്ച ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക്…. ആ യാത്രയില്‍ മനസിനെ ചില കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാനും ചില പുതിയ സംശയങ്ങള്‍ ഉണ്ടാക്കാനും തന്‍റെ ഭാഗത്ത് നിന്ന് ചിന്തിക്കാന്‍ സാധിച്ചു. വന്ന് എല്ലാ പ്രശ്നവും തീര്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചു.

അങ്ങനെയിരിക്കെയാണ് ചെറിയച്ഛന്‍ അമേരിക്കയില്‍ നിന്ന് നാട്ടിലെത്തുന്ന കാര്യം ഞാനാറിഞ്ഞത്. അവര്‍ നാട്ടിലെത്തുന്ന അന്ന് ഞാനും ട്രീപ്പ് നീര്‍ത്തി സന്തോഷത്തോടെ നാട്ടിലെത്തി. പക്ഷേ ആ സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല…. അതിനിടയില്‍ എന്‍റെ അച്ഛനും അമ്മയും…… കണ്ണന്‍ പറഞ്ഞു നിര്‍ത്തി റോഡിലേക്ക് നോക്കി ഡ്രൈവിംങ് ശ്രദ്ധ നല്‍കി….

കണ്ണേട്ടാ…. അച്ഛനും അമ്മയ്ക്കും എന്താ സംഭവിച്ചത്…. ചിന്നു വീണ്ടും ചോദിച്ചു. അതിന് കണ്ണന്‍ കുറച്ച് നേരം മറുപടി പറയാതെ ഇരുന്നപ്പോള്‍ ചിന്നുവിന് ചോദിക്കണ്ടായിരുന്നു എന്നായി…. അല്‍പനേരത്തെ നിശബ്ദദയ്ക്ക് ഒടുവില്‍ കണ്ണന്‍ പറഞ്ഞു തുടങ്ങി….

അന്ന് നാട്ടില്‍ എന്നെ തേടി മറ്റൊരു സര്‍പ്രൈസ് ഉണ്ടായിരുന്നു. കിങ്ങിണി. ഇനി മക്കളുണ്ടാവില്ല എന്ന ഉറപ്പായാതിനാല്‍ ചെറിയച്ഛനും ചെറിയമ്മയും കുട്ടിയെ ദത്തെടുത്തു.

അവരുടെ വീട്ടില്‍ അതിന്‍റെ ഒരാഘോഷത്തിലായിരുന്നു ഞങ്ങള്‍. കിങ്ങിണി അവള്‍ വന്നതിന്‍റെ എല്ലാ സന്തോഷവും ചെറിയമ്മയ്ക്കും ചെറിയച്ഛനുമുണ്ടായിരുന്നു. അതു കണ്ട് ഞങ്ങളും സന്തോഷിച്ചു.

അന്ന് വൈകീട്ട് തിരിച്ച് വൈഷ്ണവത്തിലേക്ക് പോകും വഴിയാണ് അച്ഛനും അമ്മയും എന്നോട് ഓരോ കാര്യങ്ങള്‍ വീതം പറയുന്നത്. എന്‍റെ ജീവിതത്തില്‍ ഞാന്‍ എടുക്കേണ്ട രണ്ടു തീരുമാനങ്ങള്‍.

അച്ഛന്‍റെ ബിസിനസ്സ് വലുതാക്കാന്‍ നോക്കാതെ സ്വന്തമായി ബിസിനസ് തുടങ്ങി അത് അച്ഛന്‍റെ ബിസിനസിനെക്കാള്‍ വലിയ രീതിയിലാക്കാനായിരുന്നു അച്ഛന്‍റെ നിര്‍ദ്ദേശം. അതിനുവേണ്ട എല്ലാ ക്യാപിറ്റല്‍ ഇന്‍വേസ്റ്റമെന്‍റും അച്ഛന്‍ തരാമെന്നും പറഞ്ഞു അതും ഒരു ലോണ്‍ പോലെ…. അച്ഛന്‍ എന്നെ പോരാട്ടത്തിനായക്കുകയായിരുന്നു. സ്വന്തം ജീവിതത്തില്‍ സ്വയം വളര്‍ന്ന് പന്തലിക്കാന്‍……

അമ്മ പറഞ്ഞത് എന്‍റെ ദാമ്പത്യവുമായി ബന്ധപ്പെട്ടതായിരുന്നു. പ്രശ്നങ്ങളെല്ലാം പറഞ്ഞ് തീര്‍ത്ത് തന്നെ തിരിച്ച് വൈഷ്ണവത്തിലേക്കു കൊണ്ടുവരാന്‍. അതിന് പിറ്റേന്ന് തന്നെ തയ്യാറാവനും പറഞ്ഞു. അമ്മയ്ക്ക് തന്നെ അത്രയ്ക്ക് ഇഷ്ടമായിരുന്നു. ഒരു പക്ഷേ എന്നെക്കാള്‍… കണ്ണന്‍ ഒന്ന് പറഞ്ഞു നിര്‍ത്തി…. ചിന്നുവിനെ നോക്കി. ചിന്നുവിന്‍റെ കണ്ണുകള്‍ നിറയുന്നതായി അറിഞ്ഞു…. കണ്ണന്‍ ബാക്കി കുടെ പറഞ്ഞു. അങ്ങിനെ ബാക്കി കാര്യങ്ങള്‍ സംസാരിച്ചുകൊണ്ടു വരുമ്പോഴാണ് രാത്രി ഭക്ഷണത്തിന്‍റെ കാര്യം അമ്മ പറയുന്നത്. വൈഷ്ണവത്തില്‍ എത്തി ഉണ്ടാക്കാന്‍ വയ്യാത്തത് കൊണ്ട് പാഴ്സല്‍ വാങ്ങാം എന്ന് എല്ലാവരും തീരുമാനിച്ചു.

അതിനായി അടുത്ത് കണ്ട ഫോട്ടലിന് മുന്നിലെ റോഡ് സൈഡില്‍ കാര്‍ പാര്‍ക്ക് ചെയ്ത് ഞാന്‍ ഒറ്റയ്ക്ക് പാഴ്സല്‍ വാങ്ങാന്‍ പോയി. തിരിച്ച് വരുന്ന വഴിയാണ് എവിടെ നിന്നോ പഞ്ഞ് വന്ന ഒരു ലോറി ഞങ്ങളുടെ കാറിനെ മുന്നിലേക്ക് ഇടിച്ച് കയറ്റി…. എനിക്ക് എന്തെങ്കിലും ചെയ്യും മുമ്പോ എന്‍റെ കണ്‍മുന്നില്‍ വെച്ച് അച്ഛനും അമ്മയും…… കണ്ണന്‍റെ കണ്ണില്‍ വെള്ളം നിറഞ്ഞു. റോഡിലേക്കുള്ള കാഴ്ച മങ്ങും പോലെ അത് അവിടെ വര്‍ദ്ധിച്ചു വന്നു. പിന്നെ സൈഡിലുടെ കവിളിലേക്ക് ഓലിച്ചിറങ്ങി. ചിന്നു കണ്ണന്‍റെ കവിളില്‍ തലോടി കണ്ണുനീര്‍ തുടച്ചു. അപ്രതിക്ഷിതമായി അവളുടെ കൈ വന്നതില്‍ കണ്ണനൊന്ന് ഞെട്ടി. ചിന്നു അവനെ നോക്കി അരുതെന്ന ഭാവത്തില്‍ തലയാട്ടി…. കണ്ണന്‍ സ്വയം കണ്ണു തുടച്ച് പറഞ്ഞ് തുടങ്ങി…

നീ ചോദിച്ചില്ലേ…. എന്തിനാ ഇങ്ങനെയൊക്കെയായിട്ടും നിന്നെ ഉപേക്ഷിക്കാതെ കുടെകൂട്ടിയതെന്ന്…. എന്‍റെ ഇഷ്ടത്തേക്കാള്‍ കുടുതല്‍ അത് എന്‍റെ അമ്മയുടെ ആഗ്രഹമായിരുന്നു. മരണത്തിന് മുമ്പ് എന്നോട് പറഞ്ഞ അമ്മയുടെ അവസാനത്തെ ആഗ്രഹം…. നിന്നെ എങ്ങിനെങ്കിലും സത്യം പറഞ്ഞ് മനസിലാക്കാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. കാരണം അന്നും ഇന്നും ഞാന്‍ നിന്നെ അത്മാര്‍തമായി സ്നേഹിക്കുന്നുണ്ട്….. അതില്‍ മായം ചേര്‍ക്കാന്‍ ഞാന്‍ നോക്കിയിട്ടില്ല…. അത് നിനക്ക് മനസിലാവും എന്ന് ഉറപ്പുണ്ട്….. അതിന് വേണ്ടിയാണ് ഈ നാടകമൊക്കെ കളിച്ചത്…. ചിന്നു അതുകേട്ട് കുറച്ച് നേരം മിണ്ടാതെയിരുന്നു. പിന്നെ എന്തോ ഓര്‍ത്ത പോലെ കണ്ണനോട് ചോദിച്ചു….

കണ്ണേട്ടാ… അന്ന് കോടതിയില്‍ വന്നപ്പോ കാലിനെന്താ പറ്റിയത്…..

ഹോ…. അതോ…. അന്നും ഞാന്‍ നിന്നെ തേടി നിന്‍റെ വീട്ടിലേക്ക് വന്നതാണ്. പക്ഷേ വരുന്ന വഴി റോങ് സൈഡില്‍ കയറി വന്ന ഒരു വാന്‍ എന്നെ ഇടിച്ച് തെറിപ്പിച്ചു. എന്‍റെ കാല്‍ ചെന്നൊരു മൈല്‍കുറ്റിയില്‍ ഇടിച്ചു…. പിന്നിടുള്ള ദിവസമൊക്കെ ഞാനും അച്ഛനും അമ്മയും ആശുപത്രിയിലായിരുന്നു. ഡൈവോഴ്സ് പെറ്റിഷനും എല്ലാം വന്നതില്‍ നിന്നെ കാണാന്‍ അവര്‍ വരാഞ്ഞത് അതുകൊണ്ടാണ്…. പിന്നെ ഞാന്‍ വീട്ടില്‍ നിര്‍ബന്ധിച്ചാണ് എന്നെ ഒറ്റയ്ക്ക് കൗണ്‍സിലിംഗിന് വിട്ടത്…. അത് അങ്ങനെയും ആയി…. കണ്ണന്‍ ചിരിയോടെ പറഞ്ഞു

അല്ലാ…. നിനക്കെങ്ങനെ മറ്റെ സത്യങ്ങളൊക്കെ മനസിലായത്…. മിഷേലിനെ കണ്ടിരുന്നോ…… കണ്ണന്‍ സംശയത്തോടെ ചോദിച്ചു.

മിഷേല്‍ അല്ലാ…. സെലിന്‍…. അതാ ചേച്ചിയുടെ പേര്….. എന്നെ തേടി ചേച്ചി വന്നിരുന്നു….. ചിന്നു പറഞ്ഞു…

ഹും…. ചേച്ചി….. പക്ക ഫ്രൊഡാണവള്‍…. കണ്ണന്‍ പുഛത്തോടെ പറഞ്ഞു…

അത് പണ്ട്…. ഇന്ന് അവള്‍ ഒരു കുടുംബിനിയാണ്. ക്രൈസ്റ്റ് ഹോസ്പിറ്റലിലെ ഡേവിഡ് ഡോക്ടറിന്‍റെ ഭാര്യയാണ്…..

ഓഹോ…. അന്ന് എല്ലാം കഴിഞ്ഞ് നിന്‍റെ പിറന്നാള്‍ ദിവസം നിന്നെ അമ്പലത്തില്‍ വെച്ച് കാണാം എന്ന് വെച്ചു പോയപ്പോഴാണ് അവളെ അവസാനമായി കാണുന്നത്. അന്ന് അവള്‍ എല്ലാം പറഞ്ഞപ്പോഴാണ് എനിക്കെതിരെ…. അല്ലാ…. നമ്മുക്കെതിരെ വന്ന ചതിയായിരുന്നു അതെന്ന് മനസിലായത്…. കുടുതല്‍ ചോദിക്കും മുന്‍പ് ലക്ഷ്മിയമ്മ മാത്രം അമ്പലത്തില്‍ നിന്നു വരുന്നത് കണ്ടു. പിന്നെ അവളോട് ചോദിക്കാനും പറയാനും പറ്റിയില്ല…. ലക്ഷ്മിയമ്മയോട് അന്ന് എല്ലാം പറഞ്ഞിരുന്നു. നീ സൗദിയില്‍ പോയ കാര്യം ലക്ഷ്മിയമ്മ പറയുമ്പോഴാണ് ഞാനാറിഞ്ഞത്. പക്ഷേ തൊറ്റു കൊടുക്കാന്‍ എനിക്ക് മനസുണ്ടായിരുന്നില്ല….. നിധിനളിനോട് അന്നെ വിളിച്ച് നിന്നെ നോക്കാനും എനിക്ക് വേണ്ടി സ്പൈ ആയി ജോലി ചെയ്യാനും പറഞ്ഞിരുന്നു.

ങേ…. അപ്പോ നിധിനേട്ടനും പ്രിതേച്ചിയുമായി കണ്ണേട്ടന് പിന്നെയും കോണ്‍ടാക്റ്റ് ഉണ്ടായിരുന്നോ….. ചിന്നു അത്ഭുതത്തോടെ ചോദിച്ചു….

പിന്നല്ലാതെ നിന്നെയങ്ങനെ വിടാന്‍ പറ്റുമോ…. നീ അവിടെത്തി പോരുന്നത് വരെ അവര്‍ എനിക്ക് നിന്‍റെ കാര്യങ്ങള്‍ ചോര്‍ത്തി തന്നിരുന്നു. അളിയനും പ്രിതേച്ചിയും ഞാന്‍ പറഞ്ഞിട്ടാണ് അന്ന് തല്ലുണ്ടാക്കി നിന്നെ കരയിപ്പിച്ചത്….. കണ്ണന്‍ ചിരിയോടെ ഓര്‍ത്ത് പറഞ്ഞു….

ദുഷ്ടന്‍….. കൊലചിരി കണ്ടില്ലേ….. ഞാനെത്ര വിഷമിച്ചെന്ന് അറിയുമോ….. പിന്നെയെന്തിനാ കണ്ണേട്ടന്‍റെ കമ്പനിയില്‍ എന്നെ ജോലിക്കെടുത്തത്….. ചിന്നു പരിഭവഭാവത്തില്‍ ചോദിച്ചു…

നീയും അച്ഛനും അമ്മയും രണ്ടുമാസത്തിനുള്ളില്‍ പോയപ്പോള്‍ ഞാനെത്ര വിഷമിച്ചെന്ന് നിനക്കറിയുമോ….. വൈഷ്ണവം ശരിക്കും എനിക്ക് നരകമായി മാറി…. അനുനിമിഷം നിങ്ങളുടെ ഓര്‍മ്മകള്‍ എന്നെ വേട്ടയാടി കൊണ്ടിരുന്നു. ഇറങ്ങി എങ്ങോട്ടെങ്കിലും പോയാലെ എന്നുവരെ എനിക്ക് തോന്നി. പക്ഷേ ആ സമയത്ത് എന്‍റെ ചെറിയച്ഛന്‍ രക്ഷാധികാരിയായി വന്നു. എന്നെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി…. പിന്നെ ഇത്രയും നാള്‍ ചെറിയച്ഛനും ചെറിയമ്മയും ആ കൊച്ചു കാന്തിരി കിങ്ങിണിമോളും എനിക്ക് സന്തോഷങ്ങള്‍ തന്നു….

അതിനിടയ്ക്ക് എന്‍റെ ബിസിനസ് ലക്ഷ്യം ചെറിയച്ഛനോട് പറഞ്ഞു. ചെറിയച്ഛന്‍ അച്ഛന്‍റെ സ്ഥാനത്ത് നിന്ന പണമിറക്കി. കുടെ ബിസിനസ്സില്‍ നിന്ന് ക്യാപിറ്റല്‍ ഇന്‍വേസ്റ്റമെന്‍റ് തിരിച്ചുകിട്ടും വരെ സി.ഇ.ഒ ആയി നില്‍ക്കാമെന്നും പറഞ്ഞു. കഴിഞ്ഞ മാസം റിയാദില്‍ കിട്ടിയ നമ്മുടെ ബിഗ് പ്രോജക്റ്റ് കൊണ്ട് ആ സ്ഥാനത്തിന്‍റെ എക്സ്പെയറായി…. ഇനി എന്‍റെ സ്വന്തം കമ്പനിയാണിത്….

നീ ഇപ്പോ ചോദിച്ചില്ലേ എന്തിനാ നിന്നെ അതിലേക്ക് കയറ്റിയതെന്ന്. അന്ന് തല്ലുണ്ടാക്കി നിന്നെ കരയിപ്പിച്ച പ്രിതേച്ചി വിളിച്ച് നിനക്ക് കുറ്റബോധമുണ്ടെന്ന് പറഞ്ഞപ്പോ ഞാന്‍ നിനക്കിട്ട് തന്ന പണിയാണ് ആ ജോലി. പക്ഷേ നീ അതിലും കാര്യക്ഷമത കാണിച്ചു. നിങ്ങടെ മുന്‍ മാനേജര്‍ ഗോവിന്ദന്‍ സാറിനും ഇപ്പോഴത്തെ നിരജ്ഞനും നിന്നെ വല്യ കാര്യമാണ്….. നിരജ്ഞന്‍റെ സംസാരം കേട്ടിട് ചിലപ്പോ നിന്നെ പ്രേപോസ് ചെയ്യാന്‍ വരെ സാധ്യതയുണ്ട്….. കണ്ണന്‍ ചിരിയോടെ പറഞ്ഞു….

അതൊക്കെ എപ്പോഴെ നടന്നല്ലോ….. ചിന്നു പുഞ്ചിരിയോടെ പറഞ്ഞു…..

നടന്നോ…. എപ്പോ…. മായ ഒന്നും പറഞ്ഞില്ലലോ…. കണ്ണന്‍ ഒന്നു ഞെട്ടി കൊണ്ട് ചോദിച്ചു….

ങേ…. മായേച്ചി എന്തിനാ ഇതൊക്കെ കണ്ണേട്ടനോട് പറയുന്നേ….. ചിന്നു സംശയത്തോടെ ചോദിച്ചു….

ഹാ….. ഞാന്‍ നിനക്കായ് കണ്ടെത്തിയ സ്പൈ നമ്പര്‍ ടൂ അല്ലാ….സ്പൈ നമ്പര്‍ ത്രീയാണ് മായ…. എന്‍റെ കളി കൂട്ടുകാരി…. അച്ഛന്‍റെ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ദേവനങ്കിളിന്‍റെ മോളാണ്. നിന്നെ ഓഫീസില്‍ നിരിക്ഷിക്കാന്‍ ഞാന്‍ പറഞ്ഞ് വിട്ടതാണ് അവളെ…..

കളികുട്ടുകാരിയോ….. ഞാനിതുവരെ അറിഞ്ഞില്ലലോ….. കല്യാണത്തിനോ മറ്റോ കണ്ടിട്ടെയില്ല…. ചിന്നു ചോദിച്ചു…..

ഹാ…. അവള്‍ ഡിഗ്രിയും പിജിയും ബാംഗ്ലൂരായിരുന്നു. അതാണ് കല്യാണത്തിന് പോലും വരാതിരുന്നത്. പക്ഷേ രാവിലെ ക്രിക്കറ്റ് കളിക്കാന്‍ പോവുമ്പോ നാട്ടിലുള്ള സമയത്ത് അവളെ കാണാറുണ്ട്….. നിനക്കറിയുമോ…. എനിക്കാദ്യമായി വെള്ളക്കടലാസില്‍ പ്രണയലേഖനം തന്നവളാണ് അവള്‍… ഇന്ന് എനിക്ക് വേണ്ടി എന്‍റെ ഭാര്യയുടെ രഹസ്യങ്ങള്‍ ചോര്‍ത്തി തരുന്നു. എന്തൊരു വിധിയാണല്ലേ. നിനക്ക് വേണ്ടി അവളുടെ കയ്യില്‍ ഓണത്തിനും വിഷുവിനും പിറന്നാളിനുമൊക്കെ ഡ്രെസ് കൊടുത്തുവിടാറുണ്ടല്ലോ…. കിട്ടാറില്ലേ…… കണ്ണന്‍ ചിരിയോടെ പറഞ്ഞു….

എല്ലാം കേട്ടിരുന്ന ചിന്നു ദേഷ്യത്തോടെ സൈഡിലുടെ കണ്ണന്‍റെ കോളറില്‍ കയറി പിടിച്ചു…. എന്നിട്ട് ചോദിച്ചു….

സത്യം പറ മനുഷ്യാ…. ഇനി എത്ര സ്പൈ ഉണ്ട്…..

ഡീ…. പെണ്ണേ….. വീട്…. വണ്ടി ഓടിക്കുന്നത് കണ്ടില്ലേ…. ഇതിപ്പോ പറയും മുമ്പ് നമ്മള്‍ എന്‍റെ അമ്മയുടെയും അച്ഛന്‍റെയും അടുത്തെത്തുമെന്നാ തോന്നുന്നെ….. കണ്ണന്‍ ചിന്നുവിനെ കളിയാക്കി…..

ചിന്നു പിടിവിട്ടു….

പറ കണ്ണേട്ടാ…. ഇനി എത്ര പേരുണ്ട്….. ചിന്നു വീണ്ടും ചോദിച്ചു….

ഇനി ഒരാളും കുടെ ഉള്ളു…. കണ്ണന്‍ പറഞ്ഞു…..

ആരാത്…..

നിന്‍റെ അമ്മ……

ങേ…..

ഹാ…. നിങ്ങള്‍ ആശൂപത്രിയില്‍ നിന്ന് വീട്ടിലെത്തിയ അന്ന തോട്ട് ലക്ഷ്മിയമ്മയെ ഞാന്‍ വിളിച്ച് കാര്യം തിരക്കാറുണ്ട്…. നമ്മള്‍ ഒന്നിക്കാന്‍ ഇന്ന് എറ്റവും കുടുതല്‍ ആഗ്രഹിക്കുന്നത് ആ മാതൃഹൃദയമാണ്… അല്ലാ,നീ മറ്റെത് പറ… നിരജ്ഞന്‍… പ്രേപോസ്…..

ചിന്നു എയര്‍പോര്‍ട്ടിലുണ്ടായ കാര്യം വള്ളിപുള്ളി തെറ്റാതെ പറഞ്ഞു കൊടുത്തു….

തെണ്ടി….. ആ ഫോണെടുത്ത് അവനെ വിളിച്ചേ…. ഇതിന് ഇപ്പോ മറുപടി കൊടുക്കണം….. കണ്ണന്‍ അവന്‍റെ ഫോണ്‍ ചുണ്ടി ചിന്നുവിനോട് പറഞ്ഞു…

ചിന്നു ഫോണ്‍ എടുത്ത് ലോക്ക് തുറക്കാന്‍ നോക്കി. വാള്‍പേപ്പറില്‍ കിങ്ങിണിയും കണ്ണേട്ടനും…. ലോക്ക് പാസ് വേര്‍ഡ് ടൈപ്പ് ചെയ്യാന്‍ കാണിച്ചു….

കണ്ണേട്ടാ…. പാസ് വേര്‍ഡ്  എന്താ…. ചിന്നു ഫോണില്‍ നോക്കി ചോദിച്ചു….

ചിന്നു….. എല്ലാം സ്മോള്‍ ലെറ്റര്‍…. കണ്ണന്‍ മറുപടി നല്‍കി….

ചിന്നു അതിശത്തോടെ കണ്ണനെ നോക്കി….. കണ്ണന്‍ ഒരു ചിരിയോടെ രണ്ടു കണ്ണും ചിമ്മി കാണിച്ചു…..

ചിന്നു ലോക്ക് തുറന്ന് കോണ്‍ടാക്റ്റ് ലിസ്റ്റ് തുറന്ന് സെര്‍ച്ച് ചെയ്തു….

ഇതില്‍ നിരജ്ഞന്‍റെ അച്ഛന്‍റെയും അമ്മയുടെയും നമ്പറൊക്കെയുണ്ടല്ലോ…. ചിന്നു ചോദിച്ചു….

ഹാ…. അവര്‍ക്കൊക്കെ എന്നെ വല്യ കാര്യമാ…. എനിക്കും…. ഇടയ്ക്ക് അവന്‍റെ കാര്യം പറയാനായി എന്നെ വിളിച്ചാണ് എല്‍പിക്കുന്നത്…. അത്രയ്ക്ക് സ്നേഹമാണ്….. കണ്ണന്‍ പറഞ്ഞു….

ചിന്നു കോള്‍ കണക്റ്റില്‍ ഇട്ട് കണ്ണന് നേരെ നീട്ടി…. കണ്ണന്‍ അത് വാങ്ങാതെ ലൗഡ് സ്പീക്കറില്‍ ഇട്ടു. പിന്നെ ശബ്ദം ഉണ്ടാക്കരുതെന്ന് ചിന്നുവിനോട് പറഞ്ഞു…. ഫോണ്‍ അറ്റന്‍റഡ് ചെയ്തു…..

എന്താ മച്ചാനെ ഈ നേരത്ത്….. എടുത്ത ഉടനെ നിരജ്ഞന്‍ ചോദിച്ചു.

മച്ചാനോ….. സാറെ എന്ന് വിളിക്കടാ…. ഞാന്‍ നിന്‍റെ കമ്പനിയുടെ സി.ഇ.ഒ ആണ്.

ആഹാ…. അപ്പോ നിന്‍റെ പുന്നാര ചെറിയച്ഛന്‍ അരങ്ങോഴിഞ്ഞോ….

ഹാ…. പറഞ്ഞുവിട്ടു….

അപ്പോ ഇനി വൈഷ്ണവിന്‍റെ യുദ്ധമുറകളാണ് കമ്പനി കാണാന്‍ പോകുന്നത്….

ഹാ…. ആയിരിക്കും…. പിന്നെയ് നിനക്കെതിരെ ഒരു കംപ്ലൈന്‍റ് കിട്ടിയിട്ടുണ്ടല്ലോ…..

എനിക്കെതിരെയോ….. കംപ്ലൈന്‍റോ…..

നീ അവിടെയെതോ പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നുണ്ടെന്നോ…. പ്രേപോസ് ചെയ്തെന്നോ….

പൊന്നളിയാ….. ആ സാധനം അവിടെയെത്തിയപ്പോഴെ ഈ കോള്‍ ഞാന്‍ പ്രതിക്ഷിച്ചതാ….

നാണമുണ്ടോടാ…. എന്‍റെ ഡയലോഗ് എടുത്ത് എന്‍റെ പെണ്ണിനെ വളയ്ക്കാന്‍…..

പറ്റിപോയെടാ…. അവളാണ് നിന്‍റെ ചിന്നു എന്ന് ഞാന്‍ അവള്‍ പോയ ശേഷമാണ് അറിയുന്നത്….. പിന്നെ നീ ചിന്നു, ചിന്നു എന്നു പറയുന്നതല്ലാതെ ഗ്രിഷ്മയാണ് അവളുടെ പേരേന്ന് എന്നോട് പറഞ്ഞിട്ടില്ലലോ……

അതുകൊണ്ട് ഈപ്രാവിശ്യം നിന്നെ വെറുതെ വിടുന്നു…..

അല്ലാ എന്തായി കലങ്ങിതെളിഞ്ഞോ……

ആ ഏകദേശം ആ കാര്യം തെളിഞ്ഞു…..

അപ്പോ അവളിനി ഇങ്ങോട്ടില്ലലോ അല്ലേ…… നിരജ്ഞന്‍ ചോദിച്ചു…. കണ്ണന് അതിന് മറുപടി കിട്ടിയില്ല… കണ്ണന്‍ ചിന്നുവിനെ നോക്കി എന്തു പറയണമെന്നു ആംഗ്യഭാഷയില്‍ ചോദിച്ചു…. അവള്‍ ഇല്ലയെന്ന അര്‍ത്ഥത്തില്‍ തലയാട്ടി….

ഇല്ലടാ…. ഇനി ഞങ്ങളിവിടെയിങ്ങനെ…..

നന്നായി….. ഇനി ഞാന്‍ ആരെ നോക്കുമെടാ…. മായയെ നോക്കിയാല്ലോ…..

ഹാ… അത് പൊളിക്കും…. നടന്നാല്‍ പറ….. ഇവിടെ ഞാന്‍ സെറ്റാക്കി തരാം…..

അത് കേട്ടാ മതിയെടാ….. അല്ലാ പ്രതികാരം ചെയ്യണ്ടേ…..

വേണം…. ഇനി അത് നോക്കണം…..

ഡാ ഞാന്‍ അല്‍പം തിരക്കിലാ…. പിന്നെ വിളിക്കാം….

ശരിയെടാ….. കണ്ണന്‍ മറുപടി പറഞ്ഞതും ചിന്നു ഫോണ്‍ കട്ട് ചെയ്തു.

ആരോടാ പ്രതികാരം….. ചിന്നു ചോദിച്ചു….

അതെന്തു ചോദ്യമാ…. നമ്മളെ ഈ ഗതിയിലാക്കിവര്‍ക്കിട്ട് പണി കൊടുക്കണ്ടേ….. കണ്ണന്‍ ചോദിച്ചു….

വേണം…..

ഹാ…. നിനക്കറിയുമോ അതാരാന്ന്…..

എന്‍റെ അച്ഛനല്ലേ….. ചിന്നു ചോദിച്ചു….

എടീ ഭീകരി… എല്ലാം അറിഞ്ഞിട്ടാണല്ലേ…. പക്ഷേ പ്രധാന വില്ലന്‍ വെറൊരുത്തനാ….. അതാരാ…. ചിന്നു ചോദിച്ചു…..

നിന്നെയും എന്നെയും പിണക്കി എനിക്കിട്ട് പണി തരാന്‍ നോക്കിയത്. രണ്ടുപേരാ…. മന്ത്രി രാഘവനും മകന്‍ അനിരുദ്ധും….

അവരെന്തിനാ കണ്ണേട്ടനിട്ട് പണി തരുന്നേ…. അന്നത്തെ കോളേജിഷ്യു ആണോ…..

അതുമുണ്ടാവും കുടെ എന്‍റെ അച്ഛനും ആ രാഘവനും ആയുള്ള പ്രശ്നമാണ്. അപ്പോ എന്‍റെ അച്ഛനെ എങ്ങിനെ ഇതിലേക്ക്….. ചിന്നു സംശയം ഉന്നയിച്ചു.

നിന്‍റെ അച്ഛന് ഒരു സാമ്പത്തിക പ്രശ്നം വന്നപ്പോ സുഹൃത്തിനെ പോലെ ആ രാഘവന്‍ കുടെ കൂടി…. ആ സഹായത്തിന്‍റെ പേരില്‍ അവര്‍ നിന്‍റെ അച്ഛനെ മുതലെടുത്തു. അതുപോട്ടെ…. നിനക്കെങ്ങനെ നിന്‍റെ അച്ഛനെ സംശയം വന്നു…. കണ്ണന്‍ ചോദിച്ചു…

അത് ഞാന്‍ അച്ഛന്‍റെ ബാക്ക് ആക്കൗണ്ട് സ്റ്റേറ്റ്മെന്‍റ് നോക്കി. അതിലുണ്ട് മിഷേല്‍ എന്ന പേരിലുള്ള ആക്കൗണ്ടിലേക്ക് ക്യാഷ് ട്രാന്‍ഫര്‍ ചെയ്തിന്‍റെയും തിരിച്ച് അവള്‍ റിട്ടേണടിച്ചതിന്‍റെയും തെളിവ് അതിലുണ്ട്…. ആ രാഘവന്‍ അന്ന് ഒരു കോടി രൂപ ആയച്ചതിന്‍റെ കണക്കും അതിലുണ്ട്…. പക്ഷേ അതിന് പിന്നില്‍ ഇങ്ങനെയൊരു ചതി ഉണ്ടാവുമെന്ന് ഞാന്‍ കരുതിയില്ല….. ചിന്നു പറഞ്ഞു നിര്‍ത്തി.

കണ്ണനതിന് ഒരു പുഞ്ചിരി നല്‍കി.

എന്നാലും എന്താ അവരുടെ ഉദ്ദേശം…. ചിന്നു വീണ്ടും ചോദിച്ചു….

അതിന് രണ്ടു കാരണമാണുള്ളത്… ഒന്ന് എന്‍റെ കുടുബത്തെ തകര്‍ക്കണം….. അതില്‍ അവന്‍ പകുതി വിജയിച്ചു. രണ്ട് നീയാണ്. അനിരുദ്ധിന് നിന്‍റെ മേലുള്ള കണ്ണ്….

ഹും…. ഇങ്ങനെയാണെങ്കില്‍ ഇനി ഞാന്‍ എന്‍റെ വീട്ടിലേക്ക് പോകുന്നില്ല. ഇനി കണ്ണേട്ടന്‍ കുടെ നില്‍ക്കുകയാണ്….. ചിന്നു ചിരിയോടെ പറഞ്ഞു.

അയ്യോ…. അതുപറ്റില്ല…. നീ തിരിച്ച് വീട്ടില്‍ തന്നെ പോണം….. കണ്ണന്‍ പറഞ്ഞു

അതെന്തിനാ…. എന്നെ ഒഴുവാക്കുകയാണോ…. ചിന്നു വിഷമത്തോടെ ചോദിച്ചു….

നിന്നെ ഒഴുവാക്കാനാണോടീ ഞാന്‍ ഈ നാടകം ഒക്കെ കളിച്ചത്….. ഇനി നിന്നെയും കൊണ്ടല്ലാതെ ഞാന്‍ പോവില്ല…. എന്നെ ഒഴുവാക്കി വെറെ കെട്ടി സുഖമായി ജീവിക്കാമെന്നും മോളും കരുതണ്ട….. കേട്ടോ…..

പിന്നെന്തിനാ എന്നെ വീണ്ടും അങ്ങോട്ടയക്കുന്നേ…..

അത്….. എന്‍റെ ഊഹം ശരിയാണങ്കില്‍ നീ പോകുമെന്ന് പറഞ്ഞതിന് രണ്ടോ മൂന്നോ ദിവസം മുമ്പ് അതായത് നാളെയോ മറ്റന്നാളോ നമ്മുടെ വില്ലന്മാര്‍ നിന്‍റെ വീട്ടില്‍ വരും…. സാധാരണ രീതിയില്‍ വരും എന്നിട്ട് പോവും മുന്‍പ് നിങ്ങളുടെ കല്യാണം ഉറപ്പിച്ചിട്ടുണ്ടാവും. അതെന്നാണ് എന്നണെന്നറിയാന്‍ നീ അവിടെയുണ്ടാവണം…. അന്നാണ് നമ്മുടെ പ്രതികാര ദിവസം….

ഉം…. അപ്പോ പ്രതികാരത്തിനും ഞാന്‍ നില്‍ക്കണമല്ലേ….

നീ കാരണമാണ് ഇതൊക്കെ തുടങ്ങിയത്…. അതുകൊണ്ട് നീ തന്നെ എന്‍റെ കുടെ നിന്ന് ഇതൊക്കെ തീര്‍ത്ത് തരണം….

ഹും…. ശരി…. ഇനി അതിന്‍റെ കുറവ് വേണ്ടാ….. ചിന്നു ചിരിച്ചുകൊണ്ട് പറഞ്ഞു.

കാര്‍ ലക്ഷ്യസ്ഥാനം നോക്കി പാഞ്ഞുകൊണ്ടിരുന്നു. ഇടയ്ക്ക് ഒരു ഷോപ്പില്‍ കയറി ഗിഫ്റ്റ് വാങ്ങി. കുടെ ഒരു ഹോട്ടലില്‍ കയറി ഉച്ചഭക്ഷണവും കഴിച്ചു. പിന്നെ നേരെ ചെറിയച്ഛന്‍റെ വീട്ടിലേക്ക്….

കാര്‍ ഒരു ഇരുനില വിട്ടിന്‍റെ മുന്നിലേക്ക് കയറിചെന്നു. പുന്തോട്ടവും ഇന്‍റര്‍ലോക്ക് ചെയ്ത മുറ്റവുമായി അധികം പഴക്കമില്ലാത്ത ഒരു വീട്. വീടിന്‍റെ മുന്നില്‍ മാര്‍ബിളില്‍ വീട്ടുപേര് എഴുതി വെച്ചിരിക്കുന്നു….. പ്രണവം….

ചിന്നു അല്‍പം പേടിയോടെ കാറില്‍ നിന്നിറങ്ങി. വീടിന്‍റെ ഒരു സൈഡിലായിരുന്നു പാര്‍ക്കിംഗ് ഏരിയ. ചെറിയച്ഛന്‍റെയും മറ്റു രണ്ടു കാറുകളും അവിടെ പാര്‍ക്ക് ചെയ്തിരുന്നു. കണ്ണന്‍റെ പഴയ പടകുതിരയായിരുന്ന ബൈക്ക് മോടി കുട്ടി അവിടെ നില്‍പുണ്ട്….. കണ്ണന്‍ കാര്‍ പാര്‍ക്ക് ചെയ്ത് പുറത്തേക്ക് ഇറങ്ങി.

ചിന്നുവിന്‍റെ കൈപിടിച്ച് സമ്മാനപൊതികളുമായി അകത്തേക്ക് കയറി… കണ്ണന്‍റെ കുടെയുള്ള പെണ്ണിനെ കണ്ട് പലരുടെയും മുഖം ഇരുണ്ടു. അത് കണ്ട് ചിന്നുവിന് വരാണ്ടായിരുന്നു എന്ന ചിന്ത ഉടലെടുത്തു.

പക്ഷേ അത് മനസിലാക്കിയെന്ന പോലെ കണ്ണന്‍ ചിന്നുവിന്‍റെ കൈയില്‍ അമര്‍ത്തി പിടിച്ചു. ചിന്നു അവനെ നോക്കി…. കണ്ണുകള്‍ ചിമ്മി അവളെ സമാധാനിപ്പിച്ചു.

ബര്‍ത്ത്ഡേ ആഘോഷത്തിനായി അലങ്കരിച്ച ഹാളിലേക്ക് കടന്നു വരുന്ന കണ്ണന്‍റെയും ചിന്നുവിന്‍റെയും അടുത്തേക്ക് മധ്യവയസ്സുള്ള ഒരു സ്ത്രീ വന്നു. അവര്‍ ആദ്യം വന്ന് ചിന്നുവിന്‍റെ കൈയിലേക്ക് പടിച്ചു…. ഇതാരാ എന്നറിയാന്‍ ചിന്നു കണ്ണനെ നോക്കി….

ഇത് എന്‍റെ ചെറിയമ്മ…. ദ ഗ്രേറ്റ് വസുന്ധര നന്ദകുമാര്‍…. കണ്ണന്‍ ചെറിയമ്മയെ നോക്കി പൊക്കിയടിച്ചു….

പോടാ…. കണ്ണന്‍റെ കളിയാക്കലില്‍ അതൃപ്തി സന്തോഷത്തോടെ അറിയിച്ചു. പിന്നെ ചിന്നുവിനോടായി പറഞ്ഞു.

മോള് ഇതൊന്നും നോക്കണ്ട… ഇവന്‍ എന്നും എന്നോട് ഇങ്ങനെയാ…. മോള് വാ…. ചിന്നുവിനെ ഹാളിലേക്ക് നയിച്ചു.

പലരും അത് പരിഗണിക്കാന്‍ കഴിയാതെ പലരും അതിന് മുഖം കൊണ്ട് എതിര്‍പ്പ് കാണിച്ചെങ്കിലും ആരും അത് ഗൗനിച്ചില്ല. അതിഥികളോട് സംസാരിച്ചിരുന്ന നന്ദകുമാര്‍ കണ്ണന്‍റെയും ചിന്നുവിന്‍റെയും അടുത്തേക്ക് വന്ന് ചേര്‍ന്നു….

അപ്പോഴാണ് ഹാളിനടുത്തുള്ള റൂമിന്‍റെ വാതില്‍ തുറന്ന് മിഥുനയും കിങ്ങിണിയും പുറത്തേക്ക് വന്നത്. പിറന്നാള്‍ക്കാരി ഗംഭീരമായി തന്നെ ഒരുങ്ങിയിരുന്നു. പുതിയ വയലറ്റ് കളര്‍ ഉടുപ്പും കഴുത്തിലെ വെള്ളിമാലയും അവളുടെ സ്വരസിദ്ധമായ നുണകുഴി കാട്ടിയുള്ള പുഞ്ചിരിയും ആരെയും ആകര്‍ഷിക്കുന്ന ഒന്നായിരുന്നു….

പുറത്തിറങ്ങിയ കിങ്ങിണി കണ്ണനടുത്തേക്ക് വന്നു. കണ്ണന്‍ അവളെ വാരിയെടുത്തു. എല്ലാവരും അവര്‍ കൊണ്ടുവന്ന സമ്മാനങ്ങള്‍ അവളെ എല്‍പിച്ചു…. കണ്ണന്‍റെ കൈയിലിരുന്ന് അവളതെല്ലാം ഒരു പാല്‍ചിരിയോടെ വാങ്ങി. വാങ്ങിയതെല്ലാം അവളുടെ അമ്മയെ എല്‍പിച്ചു…. വസുന്ധര എല്ലാം വാങ്ങി ഒതുക്കി വെച്ചു. മിഥുനയും ചെറിയമ്മയുടെ കുടെ കൂടി. എല്ലാവരും സമ്മാനം കൊടുത്തശേഷം കേക്ക് കൊണ്ടുവന്ന് മുന്നിലെ അലങ്കരിച്ച ടീപോയില്‍ വെച്ചു.

കേക്ക് കണ്ടതോടെ കിങ്ങിണിയുടെ ശ്രദ്ധ അങ്ങോട്ടായി….

കണ്ണേട്ടാ…. ദേ കേക്ക്….. കിങ്ങിണി പറഞ്ഞു….

കണ്ടേടി…. നിനക്ക് തരും…. നീ അടങ്ങി ഇരിക്ക്…. കണ്ണന്‍ അവളോട് പറഞ്ഞു.

എങ്കിലും അവള്‍ കേക്കിനെ കൊതിയോടെ നോക്കിയിരുന്നു. നന്ദകുമാര്‍ അപ്പോഴേക്കും എല്ലാവരുടെയും മുന്നിലേക്ക് വന്നു… എന്നിട്ട് വിരുന്നുകാരുടെ മുഖത്തേക്ക് നോക്കി അവരെ അഭിസംബേധന ചെയ്തു….

ഡിയര്‍ ഫാമലി മെമ്പേര്‍സ് ആന്‍റ് ഫ്രെണ്ടസ്, ആദ്യ ഇന്ന് ഈ മൂഹുര്‍ത്തതില്‍ ഇവിടെയെത്തിയ നിങ്ങള്‍ക്കെല്ലാം എന്‍റെയും കുടുബത്തിന്‍റെയും നന്ദി രേഖപ്പെടുത്തുന്നു. ഇന്ന് നിങ്ങളോട് മറ്റു ചില കാര്യങ്ങള്‍ കുടെ പറയാനുണ്ട്…. ആദ്യത്തേത് നിങ്ങളിത്രേയും കാലം എന്‍റെതേന്ന് വിചാരിച്ച വി.ജി ഗ്രൂപ്പ് ഇനി മുതല്‍ എന്‍റെ ഗോപേട്ടന്‍റെ മകന്‍ വൈഷ്ണവ് ആകും നോക്കി നടത്തുക. അത് അവന്‍റെ കമ്പനിയാണ്. ഇത്രയും കാലം അവന്‍റെ അച്ഛന്‍റെ സ്ഥാനത്ത് നിന്ന് ഞാന്‍ കുടെ നിന്നു എന്നു മാത്രം….. പിന്നെ രണ്ടാമത്തെ കാര്യം, അതും അവന്‍റെ കാര്യം തന്നെയാണ്. ചില സൗന്ദര്യപിണക്കങ്ങളാല്‍ പിരിഞ്ഞ അവനും ഗ്രിഷ്മയും പിണക്കം മാറി ഒന്നിക്കാന്‍ തിരുമാനിച്ചിരിക്കുകയാണ്. അടുത്ത ദിവസത്തില്‍ തന്നെ അവരുടെ കല്യാണം നടക്കുന്നതാണ്. ഇനി വൈഷ്ണവത്തില്‍ ആവരാവും ഉണ്ടാവുക…. നന്ദകുമാര്‍ കണ്ണനെയും ചിന്നുവിനെയും നോക്കി പറഞ്ഞു നിര്‍ത്തി….

ഈ കല്യാണം ന്ന് പറഞ്ഞ ന്താ കണ്ണേട്ടാ…. കിങ്ങിണി കണ്ണനോട് ചോദിച്ചു.

അവളുടെ ചോദ്യം കേട്ട് എന്ത് പറയണമെന്നറിയാതെ കണ്ണന്‍ ചിന്നുവിനെ നോക്കി. അവള്‍ വാ പൊത്തി ചിരി നിയന്ത്രിക്കുകയായിരുന്നു…. കണ്ണന്‍ അവളെയൊന്ന് കണ്ണുനുരുട്ടി കാണിച്ച് കിങ്ങിണിയോടായി പറഞ്ഞു….

അത് മോളെ, നമ്മുക്ക് കല്യാണം കഴിച്ചാലലേ കെട്ടിപിടിച്ച് കിടക്കാന്‍ പറ്റു…. മോളുന്‍റെ അച്ഛന്‍ അമ്മയെ കല്യാണം കഴിച്ചതുകൊണ്ടല്ലേ അവര്‍ കെട്ടിപിടിച്ച് കിടക്കുന്നത്….

അപ്പോ കണ്ണേട്ടന്‍ എന്നെ കെട്ടിപിടിച്ച് കിടക്കുന്നതോ….. നമ്മള്‍ കല്യാണം കഴിച്ചോ…. കിങ്ങിണി അടുത്ത സംശയവുമായി എത്തി…. ആ ചോദ്യത്തില്‍ കണ്ണനൊന്ന് പരുങ്ങി…. അതിനും ചിന്നു ഊരി ചിരിക്കുന്നത് അടുത്ത് നിന്ന് അവന്‍ അറിയുന്നുണ്ടായിരുന്നു….

മോളെ…. വല്യ കുട്ടിയായാല്‍ കെട്ടിപിടിച്ച് കിടക്കാന്‍ കല്യാണം കഴിക്കണം…. കിങ്ങിണിമോള് ചെറിയ കുട്ടിയല്ലേ…. അപ്പോ കുഴപ്പമില്ല…. കണ്ണന്‍ പറഞ്ഞൊപ്പിച്ചു… പിന്നെ ഒരു ദിര്‍ഘശ്വാസം വിട്ടു….

എന്നാ ഞാ വലുതായിട്ട് നമ്മുക്ക് കല്യാണം കഴിക്ക്യാ…. കിങ്ങിണി കിണുങ്ങി കൊണ്ട് പറഞ്ഞു….,

മോള് വലുതാവുമ്പോ മോളെ കല്യാണം കഴിക്കാന്‍ ഒരു രാജകുമാരന്‍ വരും…. ആ രാജകുമാരന്‍ മോള്‍ക്ക് വേണ്ട എല്ലാം വാങ്ങി തരും… അവരുടെ സംസാരത്തിനിടയിലേക്ക് കയറി ചിന്നു കിങ്ങിണിയോട് പറഞ്ഞു.

അതുകേട്ടപ്പോ കിങ്ങിണിയുടെ കണ്ണുകള്‍ വിടര്‍ന്നു…. അവള്‍ പാല്‍നിറമുള്ള പല്ലുകള്‍ കാണിച്ച് ചിരിച്ചു….

അപ്പോ നമ്മുക്ക് കേക്ക് കട്ട് ചെയ്യാം…. നന്ദകുമാര്‍ എല്ലാരോടുമായി പറഞ്ഞു. അതോടെ എല്ലാരും കേക്കിന് ചുറ്റുമായി കുടി…. കണ്ണന്‍റെയും മിഥുനയുടെയും ഇടയില്‍ നിന്ന് കിങ്ങിണിമോള് കേക്ക് കട്ട് ചെയ്തു. ചുറ്റും നിന്നവര്‍ ബര്‍ത്ത്ഡേ വിഷ് ചെയ്തുകൊണ്ട് പാട്ട് പാടി കൈ കൊട്ടി.

കേക്ക് കട്ട് ചെയ്ത് കണ്ണനും മിഥുനയും നന്ദകുമാറും വസുന്ധരയും കിങ്ങിണിയ്ക്ക് കേക്ക് നല്‍കി…. എല്ലാം അവള്‍ സന്തോഷത്തോടെ വായിലേക്ക് വാങ്ങി…. മിഥുന പിന്നെ ബാക്കി കേക്ക് കട്ട് ചെയ്ത് ബാക്കി വന്നവര്‍ക്കെല്ലാം നല്‍കി… ചിന്നു കണ്ണന്‍റെ കുടെ കൂടി…. സംസാരിക്കാനൊന്നും പറ്റിയില്ലങ്കിലും പഴയ ദിനങ്ങളെ അനുസ്മരിക്കും വിധം കണ്ണും കണ്ണും നോക്കിയിരുന്നു.

മതി നോക്കി നിന്നത്…. രണ്ടുകൊല്ലത്തെ കഥയാവും പറയുന്നത് അല്ലേ….. പരസ്പരം നോക്കി നിന്നിരുന്ന കണ്ണന്‍റെയും ചിന്നുവിന്‍റെയും ഇടയിലേക്ക് കയറി ചെന്ന് മിഥുന ചോദിച്ചു….

അതെ…. നീ നിന്‍റെ കൊന്തന്‍റെ കാര്യം നോക്കി പോ പെണ്ണെ…. കണ്ണന്‍ മിഥുനയോട് പറഞ്ഞു. അതെങ്ങനെ ആള് പണിയില്ലലേ….. ഇനി രാത്രിയെ ഒന്ന് കിട്ടു…. മിഥുന വിഷമഭാവത്തില്‍ പറഞ്ഞു.

നന്നായെ ഉള്ളു… നീയല്ലേ അവനെ ഉന്തി തള്ളി വിട്ടത്…. വല്ല കാര്യവുമുണ്ടായിരുന്നോ…. കണ്ണന്‍ ചോദിച്ചു….

അത് പിന്നെ പറയാന്‍ നല്ലൊരു ജോലിയില്ലാതെ എങ്ങനെയാ വീട്ടില്‍ പറയുന്നത്…. മിഥുന ചോദിച്ചു…..

അയ്യെടി…. ഞാന്‍ പറഞ്ഞത് കൊണ്ടല്ലേ ഒക്കെ റെഡിയായത്… അല്ലാത്തെ നിങ്ങളുടെ ദിവ്യപ്രണയം കണ്ടിട്ടൊന്നുമല്ല…..

ഓ…. അല്ലാന്ന് ഞാന്‍ പറഞ്ഞോ…. അത് നിന്‍റെ അവകാശമാണ്….. നീയത് ചെയ്തു….. മിഥുന പറഞ്ഞു.

നിങ്ങളെന്തൊക്കെയാ ഈ പറയുന്നേ…. ഒന്നും മനസിലാവതെ നിന്ന ചിന്നു ഇരുവരൊടുമായി ചോദിച്ചു….

അത് ഇവളുടെ എന്‍ഗേജ്മെന്‍റായിരുന്നു രണ്ടുദിവസം മുന്‍പ് ആ കൊന്തന്‍റെ കാര്യം പറഞ്ഞതാ…. കണ്ണന്‍ ചിന്നുവിന് മറുപടി നല്‍കി…. മിഥുന ചെറിയ നാണം അിനയിച്ചു….

യോ….. അതൊക്കെ നടന്നോ…. ചിന്നു അതിശയത്തോടെ ചോദിച്ചു…..

പിന്നെ…. ദേ നിങ്ങളെ നോക്ക് ഇപ്പോ രണ്ടാമത്തെ കല്യാണമായി…. മനുഷ്യന്‍ കാത്തിരുന്ന കിട്ടിയതാ ഒരെണ്ണം….. മിഥുന പറഞ്ഞു….

ആരാ ആള്….. ചിന്നു ചോദിച്ചു….

അതൊക്കെ പറയാം…. നമ്മുക്ക് പോവണ്ടേ….. സമയം കുറെയായി….. കണ്ണന്‍ അവര്‍ക്കിടയില്‍ കയറി പറഞ്ഞു.

അയ്യോ…. ഞാനത് മറന്നു…. വിട്ടില്‍ അമ്മ ചിലപ്പോള്‍ ഒറ്റയ്ക്കാവും…. ചിന്നു എന്തോ ആലോചിച്ച പോലെ പറഞ്ഞു….

എന്നാ വാ…. ഞാന്‍ കൊണ്ടാക്കി വരാം…. നമ്മുക്ക് ചെറിയച്ഛനോടും ചെറിയമ്മയോടും പറഞ്ഞിട്ട് ഇറങ്ങാം…..

അങ്ങനെ ചിന്നുവും കണ്ണനും ചെറിയച്ഛനോടും ചെറിയമ്മയോടും കിങ്ങിണിമോളോടും മറ്റും യാത്ര പറഞ്ഞ് തിരിച്ചിറങ്ങി. ഇപ്രാവിശ്യം കണ്ണന്‍റെ പഴയ കാറിലാണ് തിരിച്ചത്.

ആരാ കണ്ണേട്ടാ മിഥുനേച്ചിയുടെ ചെറുക്കന്‍…. കാറില്‍ യാത്ര തുടങ്ങിയപ്പോ ചിന്നു ചോദിച്ചു.

അത് ഞാന്‍ വഴിയെ പരിചയപ്പെടുത്തി തരാം…. നീ കണ്ടിട്ടുള്ള ആളാണ്. നേരിട്ട് കാണുമ്പോ എല്ലാം അറിയാം….

ഇനി എന്തിനാ സസ്പെന്‍സ്….. ചിന്നു ചോദിച്ചു….

അത് ഒരു രസമല്ലേ…. നീ കുറച്ചുടെ കാത്തിരിക്ക്…..

ഹും…. അല്ലാ എന്ന എന്നെ വൈഷ്ണവത്തിലേക്ക് കൊണ്ടുപോകുന്നത്…..

ഞാന്‍ പറഞ്ഞില്ലേ…. വില്ലന്‍മാര്‍ നിന്‍റെ വീട്ടില്‍ ഒത്തുകുടന്ന അന്ന് ഞാന്‍ നിന്നെ വിട്ടില്‍ വന്ന് കൊണ്ടുപോകാം…. നീ അതിനായി തയ്യാറായി ഇരുന്നോ…..

ഹാ…. ഈശ്വരാ…. അവന്‍മാര്‍ നാളെ തന്നെ വരണേ… ചിന്നു പ്രാര്‍ത്ഥിച്ചു….

അങ്ങനെ മിണ്ടിയും പറഞ്ഞ് രാവിലെ പിക്ക് ചെയ്ത ബസ് സ്റ്റോപ്പിലെത്തിയപ്പോ കാര്‍ നിന്നു.

എന്താ ഇവിടെ നിര്‍ത്തിയേ…. ചിന്നു ചോദിച്ചു….

നീ വന്ന പോലെ പോയ മതി…. നമ്മള്‍ വീണ്ടും ഒന്നിച്ച കാര്യം ആരും അറിയണ്ട….

ഹാ…. എന്നാല്‍ ഞാന്‍ വിളിക്കാം…. ചിന്നു കാറിന് പുറത്തേക്ക് ഇറങ്ങി…. പെട്ടെന്ന് എന്തോ ചിന്തിച്ച പോലെ തിരിച്ച് അവിടെ തന്നെ ഇരുന്നു.

ഹ്മ്….. കണ്ണന്‍ എന്തുപറ്റിയെന്ന് അറിയാന്‍ മൂളി…..

വിളിക്കാന്‍ കണ്ണേട്ടന്‍റെ പുതിയ നമ്പര്‍ എന്‍റെ കൈയിലില്ല…..

ഓ… നീ ഇത്രയും കാലം സി.ഇ.ഒ യെ വിളിച്ച നമ്പര്‍ ഇല്ലേ…. അതെന്‍റെ നമ്പറാ…..

ങേ…. ആണോ….. എന്നിട്ട് ഇതുവരെ…..

നീ വിളിക്കുമ്പോ മാത്രം ചെറിയച്ഛന്‍റെ കൈയില്‍ എത്തിക്കും…. നിന്‍റെ വാട്സപ്പ് സ്റ്റാറ്റസ് കാണാന്‍ വേണ്ടി ഞാന്‍ ഒപ്പിച്ച പണിയാ…. നമ്മളെ ഓര്‍ക്കുന്നുണ്ടോ എന്നറിയണ്ടേ….. കണ്ണന്‍ ചിരിയോടെ പറഞ്ഞു…..

അപ്പോ ഒളിച്ചും പാത്തും എന്‍റെ പിന്നാലെ ഉണ്ടായിരുന്നു അല്ലേ…. ചിന്നു ചോദിച്ചു….

പിന്നെ, അങ്ങനെ ഒഴുവാക്കി പോവാന്‍ പറ്റുമോ…. കണ്ണന്‍ ചിരിയോടെ ചോദിച്ചു…..

അയ്യടാ…. മോന്‍ ഇപ്പോ പോ… എന്നിട്ട് വില്ലന്‍മാരെ കാണാന്‍ വാ….. ചിന്നു കാറില്‍ നിന്നിറങ്ങികൊണ്ട് പറഞ്ഞു.

ഹാ….. ശരി….

ചിന്നു അവളുടെ വിട്ടിലേക്കുള്ള വഴിയെ നടന്നു. ഇടയ്ക്ക് തിരിഞ്ഞ് നോക്കും ആ കാര്‍ അവിടെ തന്നെ കിടപ്പുണ്ടാവും…. കണ്‍വെട്ടത്ത് നിന്ന് മറയും വരെ അത് അവിടെ തുടര്‍ന്നു…..

വീട്ടില്‍ കയറുമ്പോ പൂമുഖത്ത് ശേഖരന്‍ ഉണ്ടായിരുന്നു…. ചിന്നു ഒന്നുമറിയാത്ത ഭാവത്തില്‍ കയറി ചെന്നു.

നീ കൊച്ചിയില്‍ പോയി ഇത്ര പെട്ടെന്ന് എത്തിയോ…. ശേഖരന്‍ ചോദിച്ചു…

ഹാ…. പോയി…. വേണ്ടപ്പെട്ടവരെ കണ്ടു, തിരിച്ചുപോന്നു…. ആ മുഖത്തേക്ക് നോക്കാതെ ചിന്നു പറഞ്ഞു.

നീ നാളെ ഇവിടെ കാണില്ലേ….. ശേഖരന്‍ ചോദിച്ചു….

ഹാ…. ഉണ്ടാവും…. ചിന്നു മറുപടി നല്‍കി. അപ്പോഴേക്കും ചിന്നു വാതിലിനടുത്തെത്തിയിരുന്നു. കുടുതല്‍ ചര്‍ച്ചയ്ക്ക് നില്‍ക്കാതെ അവള്‍ അടുക്കളയിലേക്ക് ചെന്നു. അവിടെ രാത്രിയിലേക്കുള്ള ഭക്ഷണപണിയിലായിരുന്നു ലക്ഷ്മി അപ്പോള്‍. ചിന്നു നേരെ ചെന്ന് അമ്മയെ പിറകിലുടെ കെട്ടിപിടിച്ചു….

ഹാ… വന്നോ….. ലക്ഷ്മി തിരിഞ്ഞുപോലും നോക്കാതെ പറഞ്ഞു.

ഒക്കെ അറിഞ്ഞിട്ട് എന്നെ കുറെ കരയിപ്പിച്ചു ലേ…. ചിന്നു നിന്ന നില്‍പില്‍ തന്നെ ചോദിച്ചു…..

ഓ…. എന്തായി കാണേണ്ടവരെ ഒക്കെ കണ്ട് സത്യമൊക്കെ അറിഞ്ഞില്ലേ….. ലക്ഷ്മി ചോദിച്ചു…..

ഇവിടെ വീട്ടിലിരുന്നാലും അതൊക്കെ അറിയുന്നുണ്ടല്ലേ….. ചിന്നു ചിരിയോടെ പറഞ്ഞു…..

പിന്നെ അവന്‍ എല്ലാം വിളിച്ചു പറയും…. എന്നോട് വല്യ സ്നേഹമാ….. ലക്ഷ്മി അഭിമാനത്തോടെ പറഞ്ഞു….

ഓ…. ഒരു അമ്മയും മോനും….. ചിന്നു പുച്ഛത്തോടെ പറഞ്ഞു…..

അവന്‍ എന്നാ നിന്നെ കൊണ്ടുപോവുന്നേ…..

അറിയില്ല…. ഇനി സമയം ഇഷ്ടം പോലെ ഉണ്ടല്ലോ….. ഇനി നാട് വിട്ട് പോവുന്നില്ലലോ…..

എന്നാലും നീട്ടിവെക്കണോ…..

അതിന് വേറെ നാടകം കുടെ ഉണ്ടെന്ന് പറഞ്ഞു…. എല്ലാതിനും അതിന്‍റെതായ സമയമുണ്ട് എന്‍റെ ലക്ഷ്മികുട്ടി…..

അധികം വൈകില്ലായിരിക്കും അല്ലേ…..

ഹാ…. നോകാം….. ഞാന്‍ എതു പാതിരാത്രി വിളിച്ചാലും പോകാന്‍ തയ്യാറാണ്…. ചിന്നു പറഞ്ഞു…. ലക്ഷ്മി അതിന് ഒന്ന് മുളുക മാത്രമേ ചെയ്തുള്ളു…

പിന്നെയ് പോകും നേരം എതിര്‍ക്കാന്‍ പലരും വരും, ഞാന്‍ ചിലപ്പോ ദേഷ്യം കൊണ്ട് പലതും പറയും…. അതൊന്നും കേട്ട് എന്‍റെ അമ്മ വിഷമിക്കരുത് ടോ….. ചിന്നു ലക്ഷ്മി നോക്കി പറഞ്ഞു…

ഹാ…. അല്ലെലും നി തന്നെ പറയണം. എന്നാലെ പലര്‍ക്കും അത് തട്ടുകയുള്ളു ലക്ഷ്മി ചിന്നുവിനെ പിന്‍താങ്ങി.

അമ്മ പോരുന്നോ ഞങ്ങളെ കുടെ…. നമ്മുക്ക് വൈഷ്ണവത്തില്‍ സന്തോഷത്തോടെ കഴിയാം…..

ഇല്ല മോളെ…. എന്തോക്കെ പറഞ്ഞാലും അങ്ങേര് എന്‍റെ ഭര്‍ത്താവാണ്. എനിക്കിപ്പോ എല്ലാം ശീലമായി…. ഇനി പറ്റുന്നത്ര ഇങ്ങനെ പോട്ടെ….. എന്‍റെ ഗതി എന്‍റെ മോള്‍ക്ക് വരാതിരുന്ന മതി…. ലക്ഷ്മി പറഞ്ഞു.

സംസാരം സങ്കടത്തിലേക്കു പോകുമെന്നറിഞ്ഞ ചിന്നു പതിയെ വിഷയം മാറ്റി. അന്ന് രാത്രി ഭക്ഷണസമയത്താണ് ശേഖരന്‍ നാളെ രാഘവന്‍ വരുന്ന കാര്യം പറയുന്നത്. ഉച്ചയ്ക്ക് ഭക്ഷണമൊരുക്കണം എന്ന ഭാവത്തിലാണ് പറഞ്ഞത്. അതൊടെ ചിന്നു കാര്യങ്ങള്‍ ഉറപ്പിച്ചു. കിട്ടിയ വാര്‍ത്ത അധികം വൈകാതെ കണ്ണന്‍റെ അടുത്തെത്തിച്ചു. പിന്നെ പോകാനുള്ള ഒരുക്കങ്ങളും കഴിഞ്ഞു.

പിറ്റേന്ന് രാവിലെ ചിന്നു അണിഞ്ഞൊരുങ്ങി. ഇന്ന് തന്നെ കൊണ്ടുപോകാന്‍ കണ്ണേട്ടന്‍ വരുമെന്ന് അവള്‍ക്കറിയാമായിരുന്നു. അതിനാല്‍ ഒരുക്കങ്ങളെല്ലാം കെങ്കേമമായി നടന്നു.

ശേഖരന്‍ അതിഥികളെ ഹാളിലേക്ക് ആനയിച്ച് സോഫയില്‍ ഇരുത്തി….

ലക്ഷ്മി മൂന്ന് ചായ…. ശേഖരന്‍ ഹാളില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തു….

ലക്ഷ്മി ചായ ഉണ്ടാക്കി ട്രൈയില്‍ വെച്ച് ചിന്നുവിനെ നോക്കി….

എന്നെ നോക്കണ്ട…. അമ്മ തന്നെ കൊടുത്ത മതി. വേണേല്‍ കുറച്ച് കഴിഞ്ഞ് കണ്ണേട്ടന്‍ വരും. അപ്പോ ഞാന്‍ കൊടുത്തോളാം….. ചിന്നു അമര്‍ഷത്തോടെ പറഞ്ഞു..

പിന്നെ മറ്റു വഴിയില്ലാതെ ലക്ഷ്മി തന്നെ ചായ കൊണ്ടുപോയി കൊടുത്തു….

ചിന്നു എവിടെ…. ചായ എടുത്ത് കൊണ്ട് ശേഖരന്‍ ചോദിച്ചു.

അവളകത്തുണ്ട്….. അവളെ കാണാന്‍ ആരോ വരുന്നുണ്ടെന്ന് പറയുന്നത് കേട്ടു. അതിന്‍റെ ഒരുക്കത്തിലാ….. ലക്ഷ്മി പറഞ്ഞു.

ചിന്നു….. ശേഖരന്‍ അകത്തേക്ക് നോക്കി വിളിച്ചു.

വേറെ വഴിയില്ലാത്തത് കൊണ്ട് ചിന്നു ഇറങ്ങി വന്നു. രാഘവനും അനിരുദ്ധും അവളെ നോക്കി ചിരിച്ചു…. ചിന്നു രണ്ടുപേരോടും പുഛത്തോടെ നോക്കി മുഖം തിരിച്ചു.

ലക്ഷ്മി….. ഇവര്‍ വന്നത് നമ്മുടെ ചിന്നുവിന് അനിരുദ്ധിനെ ആലോചിക്കാനാ….. ശേഖരന്‍ ലക്ഷ്മിയോട് പറഞ്ഞു.

അത് നടക്കില്ലാ….. ചിന്നു സൈഡില്‍ നിന്ന് ഉറക്കെ പറഞ്ഞു….

എന്താ…. ശേഖരന്‍ അവളെ നോക്കി ദേഷ്യത്തോടെ ചോദിച്ചു…..

നോക്കി പേടിപ്പിക്കാനിത് പഴയ ചിന്നുവല്ല…. ആര് പറഞ്ഞാലും ഈ കള്ള് കുടിയന്‍റെ മുന്നില്‍ ഞാന്‍ തല താഴ്ത്തി കൊടുക്കില്ല…. ചിന്നു ശേഖരനെ നോക്കി ഉറക്കെ പറഞ്ഞു…. രാഘവനും അനിരുദ്ധും അത് കേട്ട് എന്ത് പറയണമെന്നറിയാതെ ശേഖരനെ നോക്കി. ശേഖരന്‍ സോഫയില്‍ നിന്ന് എണിറ്റു…..

പിന്നെ ആദ്യ ബന്ധം ഒഴിഞ്ഞ നിന്നെ കെട്ടാന്‍ ഹരിചന്ദ്രന്‍ വരുമോ….. ശേഖരനും അലറി….. അപ്പോഴെക്കും മുറ്റത്ത് ഒരു കാര്‍ വന്ന് നില്‍ക്കുന്നതിന്‍റെ ശബ്ദം കേട്ടു. ചിന്നു ഒന്നു പാളി നോക്കിയപ്പോ കണ്ണന്‍റെ കാറിന്‍റെ ബോണറ്റ് ഭാഗം കണ്ടു….. ചിന്നു ശേഖരന് നേരെ തിരിഞ്ഞു…..

നാലു കൊല്ലമായി എന്നെ സ്നേഹിക്കുന്ന എന്നെ കെട്ടാന്‍ ഞാന്‍ ഏറ്റവും കുടുതല്‍ ആഗ്രഹിക്കുന്ന ഹരിചന്ദ്രന്‍ വന്നിട്ടുണ്ട്…. ബാക്കി അങ്ങോട്ട് പറഞ്ഞ മതി…. ചിന്നു പുറത്തേക്ക് ചുണ്ടി പറഞ്ഞു. പിന്നെ രാഘവനെയും അനിരുദ്ധിനെയും ഒരു ദേഷ്യത്തോടെ നോക്കി വീടിനകത്തേക്ക് ചെന്നു. ലക്ഷ്മി ചിന്നുവിന് പിറകെ ചെന്നു. ബാക്കിയുള്ളവര്‍ പൂമുഖത്തേക്ക് നടന്നു.

ചിന്നു റൂമിലേക്ക് നടന്നു പോയി. അവള്‍ പാക്ക് ചെയ്ത് വെച്ച ബാഗെടുത്ത് പുറത്തേക്ക് നടന്നു. അപ്പോഴെക്കും ലക്ഷ്മി വാതിലിക്കല്‍ എത്തിയിരുന്നു…. ചിന്നു ലക്ഷ്മിയെ കെട്ടിപിടിച്ചു.

എനിക്ക് വേറെയാരോടും ചോദിക്കാനില്ലാ…. ഞാന്‍ കണ്ണേട്ടന്‍റെ ഒപ്പം പോകട്ടെ…. ചിന്നു ലക്ഷ്മിയോട് ചോദിച്ചു….

ചെല്ല്….. നീ അവന്‍റെ കുടെയുണ്ടാവണം…. ഇനിയെന്നും…. അവന് നീ മാത്രമേ ഉള്ളു ഇപ്പോ….. ലക്ഷ്മി പറഞ്ഞു….

ശരിയമ്മേ…… ഞാനിനി എന്നും കുടെയുണ്ടാവും…..

പെട്ടെന്ന് പുമുഖത്ത് നിന്ന് ഒരു അടിയുടെ ശബ്ദവും നിലവിളിയും കേട്ടു. അതോടെ ചിന്നുവും ലക്ഷ്മിയും പൂമുഖത്തേക്ക് നടന്നു….

പൂമുഖത്തേക്ക് കയറി ചെന്ന ചിന്നു കാണുന്നത്. പൂമുഖത്തെ പടികളില്‍ മലര്‍ന്ന് കിടക്കുന്ന അനിരുദ്ധും അവന്‍റെ നെഞ്ചിന് മുകളില്‍ കാലെടുത്ത് വെച്ചിരിക്കുന്ന കണ്ണനെയുമാണ്….

ചിന്നു അനിരുദ്ധിനെ നോക്കി…. ആ രൂപം കണ്ടാല്‍ ആര്‍ക്കായാലും സഹാനുഭൂതി തോന്നും…. വന്നപ്പോ എന്ത് ചന്തമായിരുന്നു….. ഇപ്പോ കിടക്കണ കടപ്പ് കണ്ടാ…. അനിക്കുട്ടാ…. രാഘവന്‍ അവര്‍ക്ക് നേരെ ഓടി അടുത്തു. നേറെ ചെന്ന് കണ്ണന്‍റെ കോളറിന് കയറി പിടിച്ചു….

ഡാ…. നീ എന്‍റെ മകനെ….. രാഘവന്‍ അലറി വിളിച്ചു.

കണ്ണന്‍ രാഘവന്‍റെ കൈ ബലം പ്രയോഗിച്ച് അടര്‍ത്തി മാറ്റി. പിന്നെ അയാളുടെ കവളത്തേക്ക് ഒന്ന് അഞ്ഞടിച്ചു. അടി കൊണ്ട് റിലേ വരും മുമ്പേ കണ്ണന്‍റെ കാല് അയാളുടെ വെള്ള ഖദറിന്‍റെ നെഞ്ചിന്‍റെ ഭാഗത്ത് പതിച്ചു.

ആ…. എന്ന നാദത്തോടെ രാഘവന്‍ പിറകിലെ പുന്തോട്ടത്തിന്‍റെ സിമന്‍റ് തിണ്ണമേല്‍ ചെന്നിടിച്ചു വിണു….

കണ്ണന്‍ വീണ്ടും പടിയില്‍ വേദനകൊണ്ട് പുളയുന്ന അനിരുദ്ധിന്‍റെ നെഞ്ചിലേക്ക് കാല് എടുത്ത് വെച്ച് അവനോടായി കൈ ചുണ്ടി പറഞ്ഞു.

നിന്നോട് അന്നെ ഞാന്‍ പറഞ്ഞതാണ് എന്‍റെയോ ഇവളുടെയോ വഴിയെ വരരുതെന്ന്….. നീ കേട്ടില്ല…. അതിന്‍റെ പ്രതിഫലമാണ് നീ ഇപ്പോ അനുവഭിക്കുന്നത്. മോന്‍റെ നട്ടെല്ല് ഞാന്‍ തകര്‍ത്തിട്ടുണ്ട്…. ഇനി മറ്റൊരാളുടെ സഹായമില്ലാതെ നിനക്ക് എണിറ്റ് നില്‍ക്കാന്‍ കഴിയില്ല…. നിയെന്താ വിചാരിച്ചത് എന്‍റെ ബൈക്കിന് നേരെ വാന്‍ ഓടിച്ച് കയറ്റുമ്പോ ഓടിക്കുന്ന ആളെ ഞാന്‍ കാണില്ല എന്നോ….. അന്നെ ഞാന്‍ ഓങ്ങി വെച്ചതാണ് ഇത്…. പിന്നെ നിന്‍റെ തന്തയ്ക്കുള്ള പണി കുടെ റെഡിയാക്കനുണ്ടായിരുന്നു. അതിനായി ഒരു വേട്ടക്കാരനെ പോലെ ഞാന്‍ കാത്തിരുന്നു…..

ഡാ…. നിനക്ക് മന്ത്രി രാഘവനെ അറിയില്ല…. ഒരു മന്ത്രിയെ തോട്ട നിന്നെ പോലീസ് വെറുതെ വെക്കില്ല…. ശേഖരാ പോലിസിനെ വിളിക്കടാ…. രാഘവന്‍ നിലത്ത് കിടന്ന് അലറി…. അതുകേട്ട് ശേഖരന്‍ ഫോണ്‍ ഓണാക്കാന്‍ തുനിഞ്ഞതും കണ്ണന്‍ അനിരുദ്ധിനെ വിട്ട് രാഘവനടുത്തേക്ക് നടന്നു. കുടെ ശേഖരനെ നോക്കി പറഞ്ഞു..

വേണ്ട ശേഖരാ…. നീ വിളിച്ച് ബുദ്ധിമുട്ടെണ്ട…. പോലിസിനെ ഞാന്‍ തന്നെ വിളിച്ചിട്ടുണ്ട്…. എനിക്ക് വേണ്ടിയല്ല അവര്‍ വരുന്നത്…. ഇവന് വേണ്ടിയാ…. രാഘവനെ ചുണ്ടി കണ്ണന്‍ പറഞ്ഞു….. കണ്ണന്‍ പിന്നെ രാഘവനെ നോക്കി…..

മന്ത്രി രാഘവന്‍…. ത്ഫൂ….. പേരിന് മുന്നില്‍ നെറ്റിപട്ടം പോലെ നീ കൊണ്ടുനടന്ന ആ മന്ത്രിസ്ഥാനം ഉണ്ടല്ലോ…. അത് കുറച്ച് മുമ്പ് നിനക്ക് നഷ്ടപ്പെട്ടു രാഘവാ….. കണ്ണന്‍ ഒന്നു പറഞ്ഞു നിര്‍ത്തി. അത് കേട്ട് രാഘവന്‍ ഒന്ന് ഞെട്ടി. കണ്ണന്‍ തുടര്‍ന്നു….

ആറുകൊല്ലം മുമ്പ് നീയെന്‍റെ അച്ഛന്‍റെ കാലുപിടിച്ച് തടഞ്ഞുവെച്ച പഴയ കുംഭകോണം കേസിന്‍റെ ഫയല്‍ നിനക്ക് ഓര്‍മ്മയുണ്ടോ….. നീയെന്താ വിചാരിച്ചേ ഒരു വാടകകൊലയാളിയെ വെച്ച് എന്‍റെ അച്ഛനെയും അമ്മയെയും അങ്ങ് തട്ടിയാല്‍ ആ തെളിവ് അങ്ങ് നശിച്ചുപോകുമെന്നോ….. ഓടി വരുന്ന വാനില്‍ നിന്ന് നിന്‍റെ പുന്നാര മോന്‍റെ മുഖം എനിക്ക് കണ്ടെടുക്കാമെങ്കില്‍ നിര്‍ത്തിയിട്ട കാറിലേക്ക് ലോറി ഇടിച്ച് കേറ്റി ഡ്രൈവിംങ് സീറ്റില്‍ നിന്ന് ഇറങ്ങി ഓടിയ ഗുണ്ട വാസുവിനെ ഞാന്‍ കണ്ടിട്ടുണ്ടാവില്ലേ….

എല്ലാം കഴിഞ്ഞ് ഞാന്‍ അവനെ കണ്ടെത്തി ഒന്നു കുടഞ്ഞപ്പോ തത്ത പറയും പോലെ അവന്‍ പറഞ്ഞെടാ നിന്‍റെ ഈ തൊലിഞ്ഞ പേര്…. പിന്നെ നിന്നെക്കാള്‍ വലിയ ഫ്രോഡില്ല എന്നറിയാവുന്ന വാസു നിന്‍റെ ഫോണ്‍കോളുകളെല്ലാം റിക്കോര്‍ഡ് ചെയ്തിരുന്നു. ഇന്ന് അതും നിനക്കെതിരെയുള്ള തെളിവാണ് രാഘവാ…..

എല്ലാം കേട്ടിരുന്ന രാഘവന്‍റെ മുഖത്ത് നിന്ന് ദേഷ്യഭാവം മറഞ്ഞുപോയിരുന്നു. അയാള്‍ കണ്ണുമിഴിച്ച് കണ്ണനെ നോക്കി….. കണ്ണന്‍ വീണ്ടും അയാള്‍ക്ക് നേരെ പറഞ്ഞു തുടങ്ങി…..

വെറുമൊരു കുംഭകോണത്തിലോ കൊലകുറ്റത്തിലോ തീരുന്നതല്ല നിനക്കൊതിരെയുള്ള കേസ്…. ഇന്‍വസ്റ്റികേറ്റീവ് ജേണലിസ്റ്റ് ഗോവര്‍ദ്ധനെ ഓര്‍മ്മയുണ്ടോ രാഘവാ നിനക്ക്…. ആ പേര് കേട്ടതും രാഘവന്‍റെ കണ്ണ് പേടിയോടെ വികസിച്ചു…..

നീ വാസുവിന് ആ കോട്ടേഷന്‍ നല്‍കുമ്പോള്‍ വാസു എന്‍റെ കുടെയായിരുന്നു. അന്നാണ് ഞാന്‍ ഗോവര്‍ദ്ധനെ ആദ്യമായി കാണുന്നത്. അവന്‍റെ വീട് തീയിട്ടത് വാസുവല്ല, ഈ ഞാനാണ്…. തന്നെ തെറ്റിധരിപ്പിക്കാന്‍…..എല്ലാം കത്തിയെരിഞ്ഞു എന്ന് താന്‍ സമാധാനപ്പെട്ടപ്പോഴും ഗോവര്‍ദ്ധനും ആ തെളിവുകളും എന്‍റെ കയ്യില്‍ ഭദ്രമായിരുന്നു. അതുകഴിഞ്ഞ് ഇത്രയും നാള്‍ എന്‍റെ കുടെ നിന്ന് പത്ത് മുപ്പതോളം തന്‍റെ അഴിമതിയുടെയും കൊലകുറ്റത്തിന്‍റെയും വ്യക്തമായ തെളിവുകള്‍ അവന്‍ ഉണ്ടാക്കിയിട്ടുണ്ട്…. അതുകുടെ നിന്‍റെ ആക്കൗണ്ടിലേക്ക് ഞാന്‍ വെച്ചു തന്നിട്ടുണ്ട്…. എല്ലാം കുടെ ഒരു ജീവപര്യന്തമെങ്കിലും നിനക്ക് കിട്ടും രാഘവാ…..

വെറെ ഒരു കാര്യം കുടെയുണ്ട്….. നാളെ നിന്‍റെ വീട്ടില്‍ ഇന്‍കം ടാക്സ്, സി.ബി.ഐ തുടങ്ങിയ വലിയ ടീമുകള്‍ റെയ്ഡ് നടത്തുന്നുണ്ട്…. അതിന് എനിക്ക് വലിയ ജോലിയൊന്നും വേണ്ടിവന്നില്ല…. തന്‍റെ വിശ്വസ്തരില്‍ ഒരുത്തനെ വിളിച്ച് താന്‍ കുടുങ്ങുന്ന കാര്യവും റെയ്ഡ് ചെയ്ത ഇന്‍ഫോമര്‍ക്ക് കിട്ടുന്ന വിഹിതത്തിന്‍റെ കാര്യവും പറഞ്ഞു. ആ ഓഫറില്‍ രാഷ്ട്രീയകാരനായ അവന്‍ വീണു. അവന്‍റെ പ്രതിഫലം എത്രയാണെന്ന് അവനോ എനിക്കോ എന്തിന് തനിക്ക് പോലും അറിയില്ല എന്നതല്ലേ ശരി….

പിന്നെ കാരാഗൃഹം നിനക്കുള്ള എന്‍റെ ജീവന്‍ ഭിക്ഷയാണ്…. നീ തിരിച്ചിരിങ്ങുന്ന ദിവസം അത് എന്നായാലും അന്ന് നിന്‍റെ മുന്നില്‍ നിന്‍റെ കാലനായി ഞാന്‍ അവതരിക്കും…. സ്ഥാനവും സ്വത്തും മാനവും നഷ്ടപ്പെട്ടവന്‍ അത്മഹത്യ ചെയ്തതെന്ന് പറഞ്ഞാല്‍ ആരായാലും വിശ്വസിക്കും….

രാഘവാ…. നീ നിന്‍റെ ജീവിതത്തില്‍ ചെയ്ത എറ്റവും വലിയ തെറ്റ് ഈ ഗോപകുമാറിന്‍റെ മകനെ വിലകുറച്ച് കണ്ടു എന്നതാണ്. അന്ന് എന്‍റെ അച്ഛനമ്മമാരുടെ ശവശരീരത്തില്‍ റീത്ത് വെക്കാന്‍ വന്നപ്പോള്‍ സഹാനുഭൂതിയോടെ നീ കണ്ടതായിരുന്നില്ല യഥാര്‍ത്ഥ വൈഷ്ണവ്…. അത് നീ അറിഞ്ഞു തുടങ്ങും…..

കണ്ണന്‍ പറഞ്ഞു നിര്‍ത്തി. അവിടെയുണ്ടായിരുന്ന എല്ലാവരും കണ്ണന്‍റെ വാക്കുകള്‍ കേട്ട് അത്ഭുതപ്പെട്ടിരുന്നു. രാഘവന്‍റെ മുഖം താഴ്ന്നു. കണ്ണന്‍ ചിന്നുവിനെ നോക്കി…. അവള്‍ അവനരികിലേക്ക് നടന്നു ചെന്നു. പെട്ടെന്ന് ശേഖരന്‍ അവളുടെ കൈയില്‍ പിടിച്ചു….

ചിന്നു നീ എങ്ങോട്ടാ….. ശേഖരന്‍ ചോദിച്ചു….

എന്‍റെ ഭര്‍ത്താവിനടുത്തേക്ക്…. ചിന്നു മുഖത്തേക്ക് നോക്കി പറഞ്ഞു….

ഹും ഭര്‍ത്താവ്…. നിനക്ക് ഈ പെണ്ണുപിടിയനെ വീണ്ടും കിട്ടിയുള്ളു…. ശേഖരന്‍ പുഛത്തോടെ ചോദിച്ചു….

ഓ… നിങ്ങളെക്കാള്‍ ഭേദമാണു നിങ്ങളിപ്പോ പറഞ്ഞ പെണ്ണുപിടിയന്‍…. സ്വന്തം മരുമകനെ ഒരു പെണിനെ കാശ് കൊടുത്ത് കൊണ്ടുവന്നു ഇട്ട് കൊടുത്തിട്ട് ആ പേരും പറഞ്ഞ് മകളെ അവനില്‍ നിന്ന് അടര്‍ത്തി കഥയൊക്കെ ഞാന്‍ അറിഞ്ഞു. അന്നത്തോടെ അച്ഛന്‍ എന്ന രീതിയിലുള്ള അടുപ്പത്തിനും സ്വാതാന്ത്രത്തില്‍ നിന്നും നിങ്ങളെ ഞാന്‍ ഒഴുവാക്കി. നിങ്ങളൊന്നും ഒരു മനുഷ്യന്‍ പോലുമല്ല…. ഛെ…. നിങ്ങളെ അച്ഛാ എന്ന് വിളിച്ചതിന് എന്നോട് തന്നെ എനിക്ക് അറപ്പ് തോന്നുന്നു….. ചിന്നു ശേഖരന്‍റെ മുഖത്തേക്ക് നോക്കി ദേഷ്യത്തോടെ പറഞ്ഞു… കേട്ട വാക്കുകള്‍ ശേഖരന്‍റെ മുഖത്തേ ഭാവങ്ങളെ മാറ്റിമറച്ചു…. ചിന്നു തുടര്‍ന്നു….

കൈ വിട്…. ഇല്ലേല്‍ നിങ്ങളിപ്പോ പറഞ്ഞ പെണ്ണുപിടിയന്‍റെ തല്ലുവാങ്ങി ചാകനാവും നിങ്ങളുടെ വിധി…. ചിന്നു ഭീഷണി മുഴക്കി…. അതുകേട്ടതും പേടിയോടെ ശേഖരന്‍ ചിന്നുവിന്‍റെ കൈയില്‍ നിന്ന് പിടി വിട്ടു. ചിന്നു ശേഖരനെ ശ്രദ്ധിക്കാതെ കണ്ണനടുത്തേക്ക് ചെന്നു. ചെന്നപാടെ കണ്ണനെ കെട്ടിപിടിച്ചു.

ബാഗ് കാറില്‍ എടുത്ത് വെക്ക്…. കണ്ണന്‍ ചിന്നുവിനോടായി പറഞ്ഞു

ചിന്നു കാറിനടുത്തേക്ക് ചെന്നു. കണ്ണന്‍ ശേഖരന് നേരെ തിരിഞ്ഞു….

കേട്ടോടാ…. ശേഖരാ…. പണത്തിന്‍റെ കാര്യം നോക്കുന്നതിനിടെ സ്നേഹത്തിന്‍റെ വില നിനക്ക് മനസിലായില്ല…. ഒരു ഡൈവേഴ്സ് പേപ്പറിന്‍റെ ബലത്തില്‍ രണ്ടു ശരിരങ്ങളെ മാത്രമേ നിനക്ക് വേര്‍പ്പെടുത്താന്‍ പറ്റുകയുള്ളു. ആ മനസുകളെ പറ്റില്ല…. അതാണ് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഞങ്ങള്‍ വീണ്ടും ഒന്നിച്ചത്. അല്ലേലും ഞങ്ങള്‍ എപ്പോഴും അടുത്തത് ശരീരം കൊണ്ടല്ല എന്ന് നിനക്ക് അറിയുമായിരുന്നില്ലേ….ഇപ്പോ ഞാന്‍ നിന്നെ വെറുതെ വിടുന്നത് ലക്ഷ്മിയമ്മേയെ ഓര്‍ത്ത് മാത്രമാണ്…. ഇനി ഞങ്ങളുടെ ജീവിതത്തിലേക്ക് നീ ഒന്നു നോക്കുക പോലും ചെയ്ത ഭര്‍ത്താവിനെ മറക്കാന്‍ ഞാന്‍ ലക്ഷ്മിയമ്മയോട് പറയും…..

കണ്ണന്‍ പറഞ്ഞ് നിര്‍ത്തി. പിന്നെ ലക്ഷ്മിയമ്മയേ നോക്കി….

ലക്ഷ്മിയമ്മേ…. ഇപ്പോ ഇവളെ ഞാന്‍ കൊണ്ടുപോവുകയാണ്…. ഇന്ന് തൊട്ട് എന്‍റെ ഭാര്യയായി ഇവള്‍ വൈഷ്ണവത്തിലുണ്ടാവും എല്ലാ അര്‍ത്ഥത്തിലും…. അമ്മയ്ക്ക് ഇവിടെ നിന്ന് എപ്പോ വേണേലും അങ്ങോട്ട് വരാം…. എത്രകാലം വേണേലും ഞങ്ങളുടെ അമ്മയായി അവിടെ തുടരാം….. അതിന് ആരും അമ്മയെ വിലക്കുകയില്ല…. അവസാനം കണ്ണന്‍ ശേഖരനെ നോക്കി ഒന്ന് വാണിംഗ് നല്‍കി.

ഈ സമയം രാഘവന്‍ മകന്‍റെയടുത്തെത്തിയിരുന്നു. പടിമേലെ കിടന്ന അവനെ സങ്കടത്തോടെ നോക്കിയിരുന്നു. പെട്ടെന്ന് റോഡില്‍ നിന്ന് പോലിസ് ജീപ്പിന്‍റെ സൈറണ്‍ കേട്ടു…. ഒരു പോലിസ് സ്കോര്‍പ്പിയോ യും പിറകെ രണ്ട് പോലിസ് ജീപ്പും വീടിന്‍റെ മുറ്റത്തേക്കായി വന്നുകൊണ്ടിരുന്നു. കണ്ണന്‍ അത് ഒന്ന് നോക്കി തിരികെ രാഘവനിലേക്ക് വന്നു….

രാഘവാ….. ഞാനിതൊക്കെ നിന്നോട് പറഞ്ഞത് നീയറിയണം…. ഈ പണിക്കെല്ലാം പിറകില്‍ ഞാനാണെന്നുള്ള കാര്യം…. പിന്നെ നീ ചെയ്ത പോലെ പകയുള്ള പമ്പായി നിന്‍റെ ഏകമകനെ ഞാന്‍ വിട്ടയക്കത്തില്ല. തനിക്ക് തന്ന പോലെ ഒരു ജീവിന്‍ ഭിക്ഷയാണ് അവന്‍റെ ഇനിയുള്ള ആശൂപത്രി ജീവിതം… അത് കഴിഞ്ഞാല്‍ അവനെയും….. കണ്ണന്‍ പറഞ്ഞ് മുഴുവിപ്പികാതെ തിരിഞ്ഞ് നടന്നു. പിന്നെ ചിന്നുവിന്‍റെ കൈ പിടിച്ച് സ്കോര്‍പ്പിയയുടെ മുന്നിലെ സീറ്റിനടുത്തേക്ക് നടന്നു….

ഡോര്‍ തുറന്ന് ഒരു പോലിസ്കാരന്‍ പുറത്തിറങ്ങി…..

ചിന്നു നിനക്കാളെ മനസിലായോ….. കണ്ണന്‍ ഇറങ്ങിയ ആളെ ചുണ്ടി ചിന്നുവിനോട് ചോദിച്ചു….

ആദര്‍ശേട്ടന്‍…. ചിന്നു അറിയാതെ പറഞ്ഞു പോയി….

ഹാ…. അപ്പോ ഓര്‍മ്മയുണ്ടല്ലേ…. ആദര്‍ശ് ചോദിച്ചു….

ഹാ…. ആ കലോത്സവദിവസങ്ങള്‍ ഇപ്പോഴും മനസിലുണ്ട്…..

പിന്നെയ് ഇതാണ് നമ്മുടെ മിഥുനയുടെ ചെറുക്കാന്‍…. കണ്ണന്‍ ചിന്നുവിനോടായി പറഞ്ഞു. ചിന്നു അത്ഭുതത്തോടെ ആദര്‍ശിനെ നോക്കി. അതിന് ആദര്‍ശ് എതിര് പറയാതെ ഒന്ന് ചിരിച്ചു. പിന്നെ കണ്ണന് നേരെ തിരിഞ്ഞു….

എന്തായി പണി കഴിഞ്ഞോ… ആദര്‍ശ് കണ്ണനോട് ചോദിച്ചു….

തല്‍ക്കാലം തീര്‍ന്നു. പക്ഷേ അവരെ ഒരു വഴിക്കാക്കാതെ എനിക്ക് സമാധാനം കിട്ടില്ല…. കണ്ണന്‍ പറഞ്ഞു.

അതൊക്കെ നമ്മുക്ക് ആക്കാമെന്നേ…. അല്ലാ…. മന്ത്രി പുത്രന് നന്നായി കൊടുത്തോ…. പടിയില്‍ എണിക്കാന്‍ വയ്യാതെ കിടക്കുന്ന അനിരുദ്ധിനെ നോക്കി ആദര്‍ശ് ചോദിച്ചു….

ഹാ…. തരിപ്പ് ഒന്ന് ശരിക്ക് തീര്‍ത്തു…. രണ്ടെണ്ണം മന്ത്രിക്കും കിട്ടി….

നന്നായി…. അല്ല, അതിനി പണിയാവുമോ…. ആദര്‍ശ് ചോദിച്ചു….

പരാതി പറയാന്‍ വന്നാല്‍ നീ നമ്മുടെ കയ്യിലുള്ള ആ കഞ്ചാവ് കേസെടുത്ത് കാര്യം പറഞ്ഞെക്ക് ചെക്കന്‍ ഒതുങ്ങും….

അപ്പോ ശരി…. നിങ്ങള് വിട്ടോ…. ഞാന്‍ മന്ത്രിയെ കസ്റ്റെഡിയില്‍ എടുക്കട്ടെ….

ശരിയെടാ…. സമയം കിട്ടുമ്പോ വൈഷ്ണവത്തിലോട് ഇറങ്ങ്…. കണ്ണന്‍ ആദര്‍ശിന് ഷെയ്ക്ക്ഹാന്‍ഡ് കൊടുത്തു…. ആദര്‍ശ് പിറകെ ജീപ്പില്‍ നിന്ന് ഇറങ്ങിയ പോലീസുകാരോട് രാഘവനെ അറസ്റ്റ് ചെയ്യാന്‍ പറഞ്ഞു. കുടെ മന്ത്രി പുത്രനുള്ള അബുലന്‍സ് വിളിക്കാനും….

കണ്ണനും ചിന്നുവും കാറിലേക്ക് കയറി. പൂമുഖത്ത് ചിരിച്ചിരുന്ന ലക്ഷ്മിയമ്മയോട് യാത്ര പറഞ്ഞ് ഇരുവരും യാത്ര തുടര്‍ന്നു….

മെയിന്‍ റോഡിലെത്തിയ കണ്ണന്‍ കാറിലുണ്ടായിരുന്ന വെള്ളകുപ്പി തുറന്ന് വെള്ളം കുടിച്ചു. ചിന്നു വെള്ളം തൊണ്ടിയിലുടെ ഇറങ്ങുന്നത് നോക്കി ഇരുന്നു….

ശ്ശോ… ഡയലോഗടിച്ച് വായിലെ വെള്ളം വറ്റി…. കണ്ണന്‍ ആരോടെന്നില്ലാതെ പറഞ്ഞു…

എന്നാലും പാര്‍ട്ടിയുമായി നടന്ന ആദര്‍ശേട്ടന്‍ എങ്ങനെ പോലീസായി…. ചിന്നു സംശയം ചോദിച്ചു…

അത് മിഥുന കൊടുത്ത പണിയാണ്….. ഞാന്‍ നിന്‍റെ അടുത്തേക്ക് വന്നതോടെ ആദര്‍ശായി പി.ജിയ്ക്ക് മിഥുനയുടെ കൂട്ട്…. അത് വളര്‍ന്ന് വളര്‍ന്ന് പ്രേമമായി. ആദര്‍ശിന് ഇതിലും വലിയ പണി കിട്ടാനില്ല…. പിന്നെ ക്ലാസ് കഴിഞ്ഞപ്പോ മിഥുന നിര്‍ബന്ധിച്ച് സിവില്‍ സര്‍വ്വിസ് എഴുതാന്‍ പറഞ്ഞു. അങ്ങിനെ ഐ.പി.എസ്സായി….. ട്രെയിനിംഗ് കഴിഞ്ഞ് വന്നപ്പോ ഞാന്‍ വഴി മിഥുനയുടെ വിട്ടില്‍ പറഞ്ഞു തിരുമാനിച്ചു. രണ്ടുദിവസം മുമ്പ് അങ്ങ് ഉറപ്പിച്ചു. അവന്‍റെ വിധി അല്ലാതെയെന്താ….. കണ്ണന്‍ ചിരിയോടെ പറഞ്ഞ് നിര്‍ത്തി….

ചിന്നു കുറച്ച് നേരം മിണ്ടാതെയിരുന്നു പിന്നെ ആലോചനയില്‍ നിന്ന് എണിറ്റ് വീണ്ടും ചോദിച്ചു…

എന്നാലും കണ്ണേട്ടാ… വല്ലാതൊരു പണിയായിപോയി ആ രാഘവന് കൊടുത്തത്…..

പ്രതികാരം തീര്‍ന്നിട്ടില്ല മോളെ…. അവന്‍റെ നാശം കണ്ടിട്ടേ ഞാന്‍ അവസാനിപ്പിക്കു…. കണ്ണന്‍ പല്ലുകടിച്ച് പറഞ്ഞു….

എന്നാലും കണ്ണേട്ടന്‍ ഇലുമിനാലിറ്റിയാണോ…. ചിന്നു ചിരിയോടെ ചോദിച്ചു….

ഹ…. ഹ…. എന്താടീ നിനക്ക് എന്‍റെ ഡയലോഗ് ചെകുത്താന്‍ വേദമോതുന്നതായി തോന്നിയോ….. കണ്ണന്‍ ചിരിയോടെ ചോദിച്ചു….

ചെറുതായിട്ട്…. ചിന്നുവും ചിരിയോടെ മറുപടി നല്‍കി….

കാര്‍ ചെന്നെത്തിയത് രജിസ്റ്റര്‍ ഓഫിസിന് മുന്നിലായിരുന്നു. അവിടെ ചെറിയച്ഛനും ചെറിയമ്മയും കിങ്ങിണി മോളും മിഥുനയും സെലിനും ഡോവിഡും അവരുടെ കുട്ടിയുമുണ്ടായിരുന്നു. സെലിനെയും കുടുംബത്തെയും കണ്ട് ചിന്നു ആശ്ചര്യത്തോടെ കണ്ണനെ നോക്കി. അവന്‍ സ്വരസിദ്ധമായ രീതിയില്‍ ചിരി നല്‍കുകമാത്രമാണുണ്ടായത്….

അവരുടെ പുനര്‍വിവാഹം നടന്നു…. ഒരു താലി വീണ്ടും ചിന്നുവിന്‍റെ കഴുത്തില്‍ വീണു. അവള്‍ സന്തോഷത്തോടെ അത് സ്വീകരിച്ചു. ആവശ്യമായ രേഖകള്‍ നല്‍കി വിവാഹം അവിടെ വെച്ച് രജിസ്റ്റര്‍ ചെയ്തു. അഘോഷങ്ങളില്ലാത്ത ഒരു വിവാഹം…. സെലിനും ഡോവിഡും സാക്ഷികളായി ഒപ്പിട്ടു. അവര്‍ കാരണം തുടങ്ങി പ്രശ്നം അങ്ങിനെ പരിഹരിച്ചു.

അവര്‍ ഉച്ചയ്ക്ക് കിങ്ങിണിയെ ദത്തെടുത്ത അനാഥാലയത്തിലേക്ക് ചെന്നു. അന്ന് അവരുടെ കുടെയായിരുന്നു ഉച്ചഭക്ഷണം. എല്ലാവരും സന്തോഷത്തോടെ ഭക്ഷണം കഴിച്ചു അവിടെ നിന്നിറങ്ങി. ഡേവിഡും കുടുംബവും തിരിച്ച് അവരുടെ വഴിയെ പോയി. ബാക്കിയുള്ളര്‍ നേരെ വൈഷ്ണവത്തിലേക്ക്…..

വൈഷ്ണത്തിലെത്തിയ ചിന്നു ചുറ്റും നോക്കി…. കഴിഞ്ഞ പ്രാവിശത്തില്‍ നിന്ന് നന്നാക്കിയെടുത്തിട്ടുണ്ട്…. വീടും മുറ്റവും പറമ്പുമെല്ലാം വൃത്തിയാക്കിയിരിക്കുന്നു. വീടിന്‍റെ പെയിന്‍റടിച്ചിട്ടില്ല…. പുന്തോട്ടമില്ല…. അതുംകുടെയുണ്ടായാല്‍ പുറത്ത് നിന്ന് രൂപത്തില്‍ പഴയ വൈഷ്ണവമാവും…..

കാറില്‍ നിന്നിറങ്ങിയ കണ്ണന്‍ ചിന്നുവിനെ കൈയില്‍ പിടിച്ച് അമ്മയുടെയും അച്ഛന്‍റെയും അസ്തിത്തറയിലേക്ക് നടന്നു. ബാക്കിയുള്ള മുറ്റത്ത് നിന്നെ ഉള്ളു. കണ്ണന്‍ ചിന്നുവിനെ അടുത്ത് നിര്‍ത്തി കല്ലറയിലേക്ക് നോക്കി നിന്നു. ആ നിശബ്ദതയിലും കണ്ണന്‍ അച്ഛനമ്മമാരോട് സംസാരിക്കുന്നതായി ചിന്നുവിന് തോന്നി…. മുഖത്ത് സംതൃപ്തിയുടെ ഒരു പുഞ്ചിരി ജനിക്കുമ്പോള്‍ ചിന്നുവിന്‍റെ തോളില്‍ പിടിച്ച് കണ്ണന്‍റെ അടുത്തേക്ക് വലിച്ചടുപ്പിച്ചു. സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ പുഞ്ചിരിക്കുന്ന മുഖത്തിന് നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ കൂട്ടായി വന്നു. അഞ്ച് മിനിറ്റ് നേരം അവര്‍ അങ്ങിനെ നിന്നു.

തിരിച്ച് വന്നപ്പോഴെക്കും ആരതിയും നിലവിളക്കും പിടിച്ച് ചെറിയമ്മയും മിഥുനയും വന്നു. ആരതിയുഴിഞ്ഞ് നിലവിളക്ക് ചിന്നുവിന് നല്‍കി. വലതുകാല്‍ വെച്ച് ചിന്നു വീണ്ടും വൈഷ്ണവത്തിലേക്ക് കയറി.

പുറത്തേ പോലെ അകത്ത് മൊത്തമായി വൃത്തിയാക്കിയിരുന്നില്ല. ഹാളും അടുക്കളയും അവരുടെ ബെഡ്റൂം അതിന്‍റെ അറ്റാച്ച്ഡ് ബാത്തുറൂം മാത്രമാണ് വൃത്തിയാക്കിയിട്ടുണ്ടായിരുന്നുള്ളു. ബാക്കി കണ്ണന്‍റെയും ചിന്നുവിന്‍റെ ഡ്യൂട്ടിയായി….

വൈകീട്ടായപ്പോഴെക്കും പതിവിലും വിപരീതമായി മഴയെത്തി. അത് നിര്‍ത്താതെ തുടരുകയും ചെയ്തു. രാത്രി ഭക്ഷണം അവിടെ വെച്ചുണ്ടാക്കി രാത്രി അത് കഴിച്ചു കഴിഞ്ഞാണ് ചെറിയച്ഛനും കുടുംബവും മിഥുനയും തിരിച്ച് പോയത്…. മഴ ഇടയ്ക്കൊന്ന് ശമിച്ചപ്പോളാണ് അവര്‍ പോയത്.

പക്ഷേ മഴ അവര്‍ പോകാന്‍ കാത്തിരിക്കുകയായിരുന്നു എന്ന് പറയുന്നതാവും ശരി. അവര്‍ പോയി നിമിഷങ്ങള്‍ക്കകം വീണ്ടും ശക്തമായി തന്നെ മഴയെത്തി. അവരെ യാത്രയാക്കി ചിന്നുവും കണ്ണനും ഹാളിലേക്ക് വന്നു. പണിയെല്ലാം തീര്‍ന്നതിനാല്‍ ചിന്നു സോഫയുടെ ഒരറ്റത്ത് ഇരുന്നു. അവളിരിക്കാന്‍ കാത്തിരുന്ന പോലെ കണ്ണന്‍ ചാടി അവളുടെ മടിയില്‍ തല വെച്ച് സോഫയില്‍ കിടന്നു.

ചിന്നു എതിര്‍പ്പോന്നും കൂടാതെ അവനെ സ്വീകരിച്ചു. പതിയെ അവന്‍റെ മുടിയില്‍ തലോടാന്‍ തുടങ്ങി…..

കണ്ണേട്ടാ…. പുറത്ത് നല്ല മഴ…..

ഹാ….. അത് വെറും മഴയല്ല…..

പിന്നെയ്….. ചിന്നു ചോദ്യം ഉന്നയിച്ചു…

അതെന്‍റെ അച്ഛന്‍റെയും അമ്മയുടെയും അശീര്‍വാദമാണ്….. ഇന്നത്തെ രാത്രിയ്ക്കുള്ള….. കണ്ണന്‍ ഒരു ചിരിയോടെ ചിന്നുവിനെ നോക്കി പറഞ്ഞു…..

അയ്യടാ…. ഇപ്പോഴും അത് തന്നെയാണ് വിചാരമല്ലേ….. ചിന്നു ചോദിച്ചു….

പിന്നല്ലതെ…. ഇനിയും പഴയ പോലെ പ്രേമിച്ച് നടക്കാനൊന്നും എന്നെ കിട്ടില്ല…. ഇനി ഞാന്‍ അങ്ങ് സുഖിക്കാന്‍ പോവാണ്…..

ന്‍റെ കൃഷ്ണ…. ചിന്നു മുകളിലേക്ക് നോക്കി പ്രാര്‍ത്ഥിച്ചു.

എന്തേയ്….

ഹേയ് ഒന്നുല്ല…. ചിന്നു കണ്ണനെ നോക്കി ചിരിച്ചു…..

കണ്ണേട്ടന് ഓര്‍മ്മയുണ്ടോ…. അന്ന് നമ്മള്‍ രാത്രി മഴയത്ത് നനഞ്ഞ് ബൈക്കില്‍ ചുറ്റാന്‍ പോയത്…..

മറക്കാന്‍ പറ്റുമോ….. പുല്ല്…. അതിന് ഞാന്‍ എന്തോക്കെയാ അനുഭവിച്ചത്…. എന്ത് അനുഭവം…. അന്ന് അതിന് പ്രതിഫലമായി ചോദിച്ച ഫ്രെഞ്ച് കിസ്സ് രാത്രി തന്നെ തന്നിരുന്നു. അതും നടുറോഡില്‍ വെച്ച്….. ചിന്നു നാണത്തോടെ ഓര്‍ത്ത് പറഞ്ഞു….

അയ്യെടി….. വന്നിട്ട് ഇവിടെയുണ്ടായ കാര്യമാ ഞാന്‍ പറഞ്ഞത്…. അത് മാഡം മറന്നോ….. കണ്ണന്‍ ചോദിച്ചു…..

അത് പിന്നെ…. ചിന്നു വിക്കി….

ഹാ…. പോരട്ടെ…. അന്ന് മഴകൊണ്ടിട്ട് നീ പിറ്റേന്ന് പനി പിടിച്ച് കിടന്നില്ലേ…. അതിനു നിനക്കുകുടെയുള്ള ചിത്ത അമ്മയുടെ കൈയില്‍ നിന്ന് എനിക്കാ കിട്ടിയത്….

ചിന്നു അതിന് ഒന്ന് ഇളിച്ച് കാണിച്ചു….

ഇളിക്കല്ലേ….. തീര്‍ന്നില്ലാ…. അന്ന് ഒറ്റയ്ക്ക് കിടക്കാന്‍ പേടിയാണ് എന്ന് പറഞ്ഞ് എന്നെ വേറെ മുറിയിലേക്ക് വിട്ടതുമില്ല…. കുടെ ബെഡില്‍ കിടന്നാല്‍ പനി പകരുമെന്ന് പറഞ്ഞ് അടുപ്പിച്ചതുമില്ല…. പാവം ഞാന്‍…. നീ ബെഡില്‍ തലയണയെ കെട്ടിപിടിച്ച് സുഖമായി കിടന്നപ്പോ ഞാനാ തറയില്‍ തണ്ണുത്ത് വിറച്ചാണ് കിടന്നത്….. കണ്ണന്‍ ഓര്‍ത്ത് കൊണ്ട് പറഞ്ഞു…..

ചിന്നു അതിന് മറുപടിയൊന്നും പറഞ്ഞില്ല….

അല്ലാ…. രണ്ടുകൊല്ലാം മോള് എങ്ങിനെയാ ഒറ്റയ്ക്ക് കിടന്നത്….. കണ്ണന്‍ ചോദിച്ചു….

അത്…. ഞാനൊരു തലയണ എടുത്ത് അത് കണ്ണേട്ടനാണെന്ന് വിചാരിച്ച് കെട്ടിപിടിച്ച് കിടക്കും…. ഇടയ്ക്ക് തലയണയെ അടിക്കും, ഉമ്മ വെക്കും, കൊഞ്ചിക്കും….. ചിന്നു ഓരോന്ന് ഓര്‍ത്ത് ചിരിയോടെ പറഞ്ഞു….

കണ്ണനും അതിന് ചിരി മാത്രമേ മറുപടിയുണ്ടായിരുന്നുള്ളു.

പെട്ടെന്ന് കണ്ണന്‍റെ ഫോണ്‍ റിംഗ് ചെയ്തു…. ചിന്നുവിന്‍റെ മടിയില്‍ നിന്ന് എണിറ്റിരുന്നുകൊണ്ട് പോക്കറ്റില്‍ കിടന്നിരുന്ന ഫോണ്‍ എടുത്തു.

നിധിനളിയനാ…. വിഡിയോകോളാ….. കണ്ണന്‍ ചിന്നുവിനോട് പറഞ്ഞു.

ചിന്നു കണ്ണന്‍റെ പിറകിലേക്ക് വന്ന് തോളിലുടെ കൈയിട്ട് കഴുത്തില്‍ ലോക്ക് ഇട്ടു. പിന്നെ ഒരു സൈഡില്‍ കണ്ണന്‍റെ ഷോള്‍ഡില്‍ താടി വെച്ച് ഫോണിലേക്ക് നോക്കി. കണ്ണന്‍ കോള്‍ അറ്റന്‍റഡ് ചെയ്തു….. സ്ക്രീനില്‍ നിധിനും പ്രിതയും വന്നു….

ദൈവമേ…. നിങ്ങള്‍ ബെഡ്റൂം ഇങ്ങോട്ട് മാറ്റിയോ….. ആദ്യ കാഴ്ചയില്‍ തന്നെ നിധിന്‍ ചോദിച്ചു.

അതിനെന്താ…. ഞങ്ങള്‍ എവിടെയും ബെഡ്റൂമാക്കും അല്ലേടീ…. കണ്ണന്‍ ചിന്നുവിനെ നോക്കി ചോദിച്ചു… ചിന്നു തലകുലുക്കി ചിരിച്ചു…..

ഹലോ ചിന്നു മാഡം…. ഇവിടെന്ന് പോയ പോലെ അല്ലലോ….. ചിരിയോക്കെ വന്നുലെ…. പ്രിതേച്ചി ചോദിച്ചു….

ഓ….. എന്നെകൊണ്ടൊന്നും പറയിപ്പിക്കരുത്….. എന്നെ അവിടെ നിര്‍ത്തി ഒറ്റിക്കൊടുത്തില്ലേ…. ചക്കിയും ചങ്കരനും….. ചിന്നു കൃത്രിമ ദേഷ്യത്തോടെ ചോദിച്ചു….

ഹാ…. ഒറ്റി….. അതിന്‍റെ ഫലം തന്നെയാണ് നീ ഇപ്പോ അനുഭവിക്കുന്നത്…… ഇവിടെ കിടന്ന് മോങ്ങിയിട്ട് പാവമല്ലേ എന്ന് വെച്ച് രണ്ടിനെയും ഒന്നിച്ചപ്പോ …. നമ്മള് കുറ്റക്കാരായി….. പ്രിതേച്ചി പറഞ്ഞു.

അല്ലാ…. എവിടെ ജുനിയര്‍ നിധിന്‍….. കണ്ണന്‍ ചോദിച്ചു….

അവന്‍ ഉറങ്ങി… അല്ലെലും വൈകിട്ട് രണ്ട് കുട്ടികളെയും നോക്കാന്‍ പാടാ…. പ്രിത നിധിനെ ഒന്ന് നോക്കി പറഞ്ഞു…. ചിന്നുവും കണ്ണനും അതിന് ഒരു ചിരി നല്‍കി.

നിങ്ങളിന്നും തലയണയ്ക്ക് അപ്പുറമിപ്പുറമാണോ കിടക്കുന്നേ….. നിധിന്‍ കളിയാക്കാന്‍ ചോദിച്ചു…..

അത് ഞങ്ങള്‍ നോക്കികൊള്ളാം…. നിങ്ങളിടപ്പെടെണ്ടാ…. നിങ്ങളുടെ ബെഡ്റൂമിലേക്ക് ഞാന്‍ എത്തി നോക്കിയിട്ടൊന്നുമില്ലലോ….. നിധിന്‍റെ ചോദ്യം ഇഷ്ടമാവാത്ത രീതിയില്‍ ചിന്നു തിരിച്ചടിച്ചു…..

ഓ…. തമ്പുരാട്ടിയ്ക്ക് അത് ഇഷ്ടമായില്ല അല്ലേ…. പിന്നെ അളിയാ, ടിപ്സ് വേണോ….. നിധിന്‍ ചിരിയോടെ ചോദിച്ചു….

തല്‍ക്കാലം വേണ്ട…. ഉള്ള അറിവുവെച്ച് ഞാന്‍ ഒരു കൈ നോക്കട്ടെ…. കണ്ണന്‍ ചിന്നുവിനെ നോക്കി ചിരിയോ പറഞ്ഞു. ചിന്നുവിന്‍റെ മുഖത്ത് നാണം വന്നു.

എന്തായാലും മക്കളെ ഇങ്ങനെ കാണാന്‍ നല്ല രസമുണ്ട്….. നിങ്ങള്‍ എന്നും ഇങ്ങനെയിരിക്കുന്നതാ ഞങ്ങള്‍ക്ക് ഇഷ്ടം….. പ്രിയേച്ചി പറഞ്ഞു.

എന്നാലെ സമയം കളയാതെ പോയി ആദ്യരാത്രി ആഘോഷിക്കടാ…. ഇനി അതിന് ജാതകം നോക്കണോ….. നിധിന്‍ ചോദിച്ചു….

എന്നാ നിങ്ങള് വെച്ചിട്ട് പോയെ…. ഞങ്ങളൊന്ന് നോക്കട്ടെ….. കണ്ണന്‍ ചിരിയോടെ പറഞ്ഞു… എന്നാ ശെരി…. ഹാപ്പി സെക്കഡ് മാരിഡ് ലൈഫ്….. നിധിന്‍ വിഷ് ചെയ്തു. ഫോണ്‍ കട്ടാക്കി….

കണ്ണന്‍ ഫോണ്‍ പോക്കറ്റിലിട്ട് ചിന്നുവിനെ നോക്കി….. ചിന്നു കണ്ണന് മുഖം നല്‍കിയില്ല…. എന്നാല്‍ റൂമിലേക്ക് പോയാലോ…. കണ്ണന്‍ ചോദിച്ചു….

മ്….. ചിന്നു തല താഴ്ത്തി ഒന്ന് മൂളി. അത് സമ്മതമാണോ എതിര്‍പ്പാണോ എന്ന് അവള്‍ക്ക് തന്നെ അറിയുള്ളു…

കണ്ണന്‍ പിന്നെ ഒന്നിനും കാത്ത് നിന്നില്ല…. ചിന്നുവിന്‍റെ എടുത്ത് പൊക്കി തൊളിലിട്ടു…

ആയ്…. കണ്ണേട്ടാ…. താഴെയിറക്ക്….. ചിന്നു തൊളില്‍ കിടന്ന് പിടഞ്ഞു….

നീ ഒന്നുടെ ചീര്‍ത്തല്ലോ പെണ്ണേ….. തീറ്റ മാത്രേ ഉള്ളുവല്ലേ…. കണ്ണന്‍ ഗോവണി കയറും മുമ്പ് ചോദിച്ചു….

കണ്ണേട്ടാ… വേണ്ടാ….. താഴെയിറക്ക്…. പ്ലീസ്…. ചിന്നു വീണ്ടും പിടഞ്ഞു.

ഇല്ല മോളെ… നിന്‍റെ പിടച്ചില് ഞാനിന്ന് മാറ്റുന്നുണ്ട്…. കണ്ണന്‍ പറഞ്ഞു….

അയ്യോ…. കണ്ണേട്ടാ…. വീടിന്‍റെ വാതിലടച്ചില്ല….. ചിന്നു കണ്ണനെ ഓര്‍മ്മിപ്പിച്ചു….

ശ്ശോ… ഗോവണി കയറാന്‍ തുടങ്ങിയ കണ്ണന്‍ തിരിച്ച് ഡോറിനടുത്തെത്തി. അത് കുറ്റിയിട്ടു തിരിച്ച് ഗോവണിയിലേക്ക് നടന്നു.

അധികം വൈകാതെ അവളെ പൊക്കി അവരുടെ റൂമിലെത്തി…. ചിന്നുവിനെ ബെഡിലെക്ക് എടുത്തെറിഞ്ഞു….

അമ്മേ….. ചിന്നു ബെഡില്‍ പതിച്ചപ്പോ അറിയാതെ വിളിച്ചു പോയി…. കണ്ണന്‍ ബോഡി ഒന്ന് സ്ട്രെച്ച് ചെയ്തു…. ചിന്നു കണ്ണനെ വശ്യമായി നോക്കി…..

പിന്നെ കണ്ണന്‍ കാത്തു നിന്നില്ല….. ചിന്നുവിന്‍റെ മേലേക്ക് ചാടിവീണു…..

നേരെ അവളുടെ കവിളിലേക്ക് ചുടുചുബനം നല്‍കി….

കണ്ണേട്ടാ ലൈറ്റ് ഓഫാക്കിയില്ല….. ചിന്നു ചുബനം വാങ്ങുമ്പോ ഓര്‍മ്മപ്പെടുത്തി….

അത് സാരമില്ലാ…. ഞാന്‍ നിന്നെ ശരിക്കൊന്ന് കാണാട്ടെ…. കണ്ണന്‍ മറുപടി നല്‍കി….. കണ്ണന്‍ ചിന്നുവിന്‍റെ കഴുത്തിലേക്ക് മുഖം പൊത്തി.

ചിന്നു ആ സുഖത്തില്‍ ഒന്ന് തരിച്ച് നിന്നു…. പെട്ടെന്ന് ഒരു വലിയ മിന്നല്‍ ആ പ്രദേശത്ത് വന്നു. പിന്നാലെ ഒരു ഇടിമുഴക്കവും…. പതിവുപോലെ അതോടെ ആ പ്രദേശത്തെ കറന്‍റ് പോയി…. ആ മുറി ഇരുട്ടിലായി….

ഈശ്വാരാ…. ഒരു കിസടിച്ചപ്പോ കണ്ണിന്‍റെ കാഴ്ച പോയോ….. കഴുത്തില്‍ നിന്ന് ഉയര്‍ന്ന കണ്ണന്‍ ചോദിച്ചു….

ഹി… ഹി…. ചിന്നു പതിയെ ചിരിച്ചു…..

🙈🙉🙊☄️💥🔥🌪️⚡☄️💥🔥🌪️⚡🙈🙉🙊

കണ്ണനും ചിന്നുവും അവരുടെ ആദ്യരാത്രി അവിടെ ആഘോഷമാക്കി. സ്നേഹത്തിന്‍റെ, രതിയുടെ, വേദനയുടെ, സുഖത്തിന്‍റെ, പൂര്‍ണ്ണതയുടെ ഒരു പുത്തനനുഭവം അവിടെ ആരംഭിക്കുകയായിരുന്നു. അന്ന് രാത്രി വൈഷ്ണവത്തിന് മുകളില്‍ മഴ തോരാതെ പെയ്തു. ആ മഴയില്‍ വൈഷ്ണവത്തിന്‍റെ അത്രയും കാലത്തെ ദുഃഖങ്ങളും നഷ്ടങ്ങളും അഴുക്കും പൊടിയും കഴുകി കളഞ്ഞു. വൈഷ്ണവവും അതിനുള്ള രണ്ട് നഗ്നശരീരങ്ങളും പുത്തന്‍ പുലരിയ്ക്കായി ഉറങ്ങാതെ കാത്തിരുന്നു.

വൈഷ്ണവം പിന്നിടുള്ള നാളുകള്‍ പഴയതിലും ആനന്ദത്തിലായിരുന്നു. പഴയ സന്തോഷവും കാഴ്ചകളും അവിടെ വന്നെത്തി. ചിന്നു കുടെ വന്നതോടെ കണ്ണന്‍ പുര്‍ണ്ണ സന്തോഷനവാനായി. അത് അവനെയും അവരുടെ ബിസിനസിനെയും വളര്‍ത്തി. കണ്ണനും ചിന്നുവും തുടര്‍ന്ന് വന്ന മാസം ഒരുമാസം നിളുന്ന വിദേശടൂറിന് പോയി. ഒരു ഹണിമൂണ്‍ കണക്കെ…. തിരിച്ച് വരുമ്പോഴെക്കും ചിന്നുവിന്‍റെ വയറ്റില്‍ വൈഷ്ണവത്തിന്‍റെ അനന്തരാവകാശിക്ക് കണ്ണന്‍ വിത്ത് പാകിയിരുന്നു. മിഥുനയുടെയും ആദര്‍ശിന്‍റെയും വിവാഹം ഗംഭീരമായി നടന്നു. എങ്ങും സന്തോഷം നിലനിന്നു….

🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀

ആറുമാസങ്ങള്‍ക്ക് ശേഷമുള്ള ഒരു ഞായറാഴ്ച പ്രഭാതം….

തലെന്ന് രാത്രി വൈകിയാണ് കണ്ണന്‍ ഹെഡോഫീസില്‍ നിന്ന് വന്നത്. രാവിലെ എണിറ്റ് തന്‍റെ അച്ഛനിരിക്കാറുള്ള പൂമുഖത്തെ ചൂരല്‍ കസേരയില്‍ ഇരുന്ന് അന്നത്തെ പത്രം എടുത്തു. വായന തുടങ്ങി…..

ചിന്നു…. വായനയ്ക്കിടയില്‍ അകത്തേക്ക് നോക്കി വിളിച്ചു.

ദാ വരുന്നു കണ്ണേട്ടാ…. ചിന്നു അടുക്കളയില്‍ നിന്ന് വിളിച്ചു പറഞ്ഞു…

ചായ ഗ്ലാസിലാക്കി ലക്ഷ്മി അടുത്തുള്ള ചിന്നുവിന് കൊടുത്തു….

മോളെ… ദാ ഇത് അവന് കൊണ്ട് കൊടുക്ക്…. ഗ്ലാസ് ചിന്നുവിന് നല്‍കി ലക്ഷ്മി പറഞ്ഞു. വീര്‍ത്ത വയറുമായി ചിന്നു അടുക്കളയില്‍ നിന്ന പൂമുഖത്തേക്ക് നടന്നു.

ഗര്‍ഭിണിയായതോടെ ചിന്നുവിനെ പരിചരിക്കാനും അവള്‍ക്ക് മിണ്ടിപറയാനും ലക്ഷ്മിയെ വൈഷ്ണവത്തിലേക്ക് കൊണ്ടുവന്നു. അല്ലെലും അവളുടെ വിട്ടിലേക്ക് കൊണ്ടുചെന്നാക്കുന്നതിന് കണ്ണന് സമ്മതമായിരുന്നില്ല. പോകാന്‍ അവള്‍ക്കും….

ലക്ഷ്മിയമ്മയെ കൊണ്ടുവരനല്ലാതെ കണ്ണനും ചിന്നുവും ആ വിടിന്‍റെ മുറ്റത്തേക്ക് ചെന്നിട്ടില്ല…. ശേഖരന് അവര്‍ നല്‍കി ശിക്ഷ ഒഴുവാക്കല്‍ ആയിരുന്നു. ഒരു തരത്തിലും അയാളുമായി അടുക്കാന്‍ അവര്‍ തുനിഞ്ഞില്ല….

കാലിലെ പാദസ്വരത്തിന്‍റെ ശബ്ദം കേട്ടതോടെ ചിന്നു വരുന്നത് കണ്ണനറിഞ്ഞു. അവന്‍ പത്രത്തില്‍ നിന്ന് കണ്ണെടുത്ത് അവളെ നോക്കി….

കണ്ണേട്ടാ ചായ…. പൂമുഖത്തെത്തിയ ചിന്നു ചായ ഗ്ലാസ് കണ്ണന് നീട്ടി.

കണ്ണന്‍ ഒരു ചിരിയോടെ ഗ്ലാസ് വാങ്ങി.

വാ…. ഇങ്ങോട്ടിരി…. പത്രം മാറ്റി തന്‍റെ തുട തൊട്ട് കാണിച്ച് കണ്ണന്‍ പറഞ്ഞു. ചിന്നു ചുറ്റുമാരും ഇല്ല എന്ന് ഉറപ്പ് വരുത്തി അവന്‍റെ മടിയില്‍ ചെരിഞ്ഞ് ഇരുന്നു. ചിന്നുവിന് അതിനൊന്നും ഇപ്പോ നാണമെന്നുമില്ല…. മൊത്തത്തില്‍ നനഞ്ഞവനെന്ത് ചറ്റല്‍മഴ….. അല്ലേലും നാണിച്ചിട്ട് കാര്യമൊന്നുമില്ല…. ബെഡില്‍ കുത്തിമറഞ്ഞതിനുള്ള ട്രോഫി അവളുടെയൊപ്പം തന്നെയുണ്ട്…. കണ്ണന്‍റെ തോളിലുടെ കൈയിട്ട് അവള്‍ അവന്‍റെ കവിളില്‍ ഒരു മുത്തം കൊടുത്തു.

എന്തൊക്കെയുണ്ട് നമ്മുടെ സന്തനത്തിന്‍റെ വിശേഷം…. കണ്ണന്‍ ചിരിയോടെ ചോദിച്ചു… അച്ഛനെ അമ്മയ്ക്ക് കാണാന്‍ കിട്ടുന്നില്ല എന്നെ വിഷമമേ അതിനുള്ളു…. ചിന്നു പറഞ്ഞു. അതിനെന്താ…. ഇനി മൂന്ന് ദിവസം ഞാന്‍ നിങ്ങളുടെ ഒപ്പമുണ്ട്….. കണ്ണന്‍ കിട്ടിയ ചുബനം തിരിച്ച് നല്‍കി പറഞ്ഞു…

ങേ….. എന്താപ്പോ ഇത്….. ഇന്ന് വല്യ സന്തോഷത്തിലാണലോ….. എന്തുപറ്റി….. ചിന്നു അതിശയത്തോടെ ചോദിച്ചു….

കണ്ണന്‍ പത്രമെടുത്ത് ചിന്നുവിന് നല്‍കി….

വായിച്ച് നോക്ക്….. കണ്ണന്‍ പറഞ്ഞു….

ചിന്നു പത്രത്തിലെക്ക് നോക്കി ആദ്യ പേജിലേ പ്രധാനതലക്കെട്ട് വായിച്ചു….

മകന്‍റെ വിയോഗമറിഞ്ഞ മുന്‍മന്ത്രി രാഘവന് ജയിലില്‍ ദാരുണ അന്ത്യം

തലക്കെട്ടില്‍ മതിവരാതെ ചിന്നു വാര്‍ത്ത വായിക്കാന്‍ തുടങ്ങി….

കോഴിക്കോട്: ഏകമകന്‍റെ അപകടമരണം കേട്ട് മുന്‍മന്ത്രി രാഘവന്‍ (63) ജയിലില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. രാഘവന്‍റെ ഏക മകന്‍ അനിരുദ്ധ് (27) വൈകിട്ട് ഹൈവേയില്‍ നടന്ന വാഹനാപകടത്തില്‍ മരണമടഞ്ഞിരുന്നു. ആ വാര്‍ത്ത കേട്ട ഉടനെ രാഘവന് ഹൃദായഘാതം ഉണ്ടാവുകയായിരുന്നു. ജയില്‍ ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തിക്കാന്‍ നോക്കിയെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു.

മന്ത്രിയായിരുന്ന രാഘവന്‍ ആറുമാസം മുമ്പ് നേരിട്ട മുപ്പത്തോളം അഴുമതി, കോലകുറ്റങ്ങളിലും പിന്നിടുണ്ടായ ഇന്‍കംടാക്സ് റെയ്ഡില്‍ പിടിച്ചെടുത്ത കണക്കറ്റ അനധികൃതപണത്തിന്‍റെയും സ്വത്തിന്‍റെയും അടിസ്ഥാനത്തില്‍ രാജിവെക്കുകയും ഹൈക്കോടതി ഇരട്ടജീവപര്യന്തം വിധിക്കുകയുമായിരുന്നു. മുപ്പത്ത് വര്‍ഷത്തെ രാഷ്ട്രീയ ജീവിതമാണ് ഈ സംഭവത്തോടെ അവസാനിച്ചത്. എന്നാല്‍ ജയിലിലായി നാലുമാസം തികയും മുമ്പായിരുന്നു പെട്ടെന്നുള്ള ഈ മരണം. അഴിമതിയില്‍ മുങ്ങിയ നേതാവായതിനാല്‍ മുന്‍മന്ത്രിയെന്ന ഒരു പരിഗണനയും രാഘവന് നല്‍കില്ല എന്ന് മുഖ്യമന്ത്രി അറിയിച്ചു.

ആറുമാസം മുമ്പ് നട്ടെല്ലിനെറ്റ അപകടം മൂലം അനിരുദ്ധ് ഇത്രയും നാള്‍ ആശുപത്രിയിലായിരുന്നു. ആശുപത്രിയില്‍ കടന്നിട്ടും മാറ്റമൊന്നുമില്ലാത്തതിനാല്‍ ആശുപത്രിയില്‍ നിന്ന് വിട്ടിലേക്ക് വരുന്ന

വഴിയാണ് ഈ അനിരുദ്ധിന് വാഹനഅപകടമുണ്ടായത്. അനിരുദ്ധ് സഞ്ചരിച്ച കാര്‍ ഏതോ ലോറിയില്‍ ഇടിച്ചതാണ് അപകടത്തിന് കാരണം. എന്നാല്‍ അനുരുദ്ധ് ഇടിയുടെ ശക്തിയില്‍ കാറില്‍ നിന്ന് പുറത്തേക്ക് തെറിച്ച് പോകുകയും അടുത്തുള്ള മൈല്‍ കുറ്റിയില്‍ തലയിടിച്ചതുമാണ് മരണത്തിന്‍റെ യഥാര്‍ത്ഥ കാരണമായി ബന്ധപ്പെട്ടവര്‍ പറയുന്നു. അനിരുദ്ധിന്‍റെ കുടെയുണ്ടായിരുന്ന ഡ്രൈവറും സഹായിയും നിസ്സാര പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചു. അവരുടെ മൊഴിയില്‍ നിന്നാണ് ഒരു ലോറി റോങ് സൈഡില്‍ കയറിവന്ന് കാറില്‍ ഇടിച്ച കാര്യം പോലിസിന് മനസിലായത്. എന്നാല്‍ ലോറിയെ പറ്റിയുള്ള വിവരം ഒന്നും ഇതുവരെ പോലിസിന് ലഭിച്ചിട്ടില്ല…..

………………………………………………………………….

…………………………………………………………………..

ഇത്രയും വായിച്ച് കഴിഞ്ഞപ്പോ ചിന്നു കണ്ണന്‍റെ മുഖത്തേക്ക് നോക്കി…. ആ മുഖത്ത് പരിപൂര്‍ണ്ണ സംതൃപ്തിയുടെ ഒരു പുഞ്ചിരിയുണ്ടായിരുന്നു. അതിനെ പറ്റി എന്ത് ചോദിക്കണമെന്നറിയാതെ ചിന്നു അവിടെയിരുന്നു.

🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀

അഞ്ചുമാസത്തിന് ശേഷം വൈഷ്ണവിന്‍റെയും ഗ്രിഷ്മയുടെയും പുത്രന്‍ ഭൂമിയില്‍ അവതരിച്ചു; ഋഗ്വേദ്…. രണ്ടുവര്‍ഷത്തെ പ്രണയവും രണ്ടുവര്‍ഷത്തെ വിരഹത്തിനും പിന്നിടുള്ള സംഗമത്തിന്‍റെ ഫലമായി അഞ്ചുവര്‍ഷത്തിന് ശേഷം അവര്‍ക്ക് ഒരു മകന്‍ ജനിച്ചിരിക്കുന്നു.

അവരുടെ ജീവിതം വീണ്ടും തുടരുന്നു….

കഥ ഇവിടെ അവസാനിക്കുന്നു…..

◆ ❃ ◆….ശുഭം….◆ ❃ ◆

◆ ━━━━━━━ ◆ ❃  ◆━━━━━━━◆

ഇത്രയും നാള്‍ എന്‍റെ കഥയ്ക്ക് പിന്തുണ തന്ന എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു. ഈ കോവിഡ് കാലാത്ത് വീട്ടില്‍ വെറുതെയിരുന്നപ്പോള്‍ കുത്തികുറിച്ച ഒരു ചെറിയ പ്രണയകഥയാണീത്.  ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും കമന്‍റ് ചെയ്യുക…. നിങ്ങളുടെ വാക്കുകളാണ് എന്നെ പോലുള്ള എഴുത്തുകാരുടെ ചവിട്ടുപടി…..

സ്നേഹത്തോടെ

ഖല്‍ബിന്‍റെ പോരാളി 💞

◆ ━━━━━━━ ◆ ❃  ◆━━━━━━━◆

Stay Safe😇…. Be Strong

Comments:

No comments!

Please sign up or log in to post a comment!