ഗൗരീനാദം 9

പറ്റും, നിന്നെ ഞാൻ വെറുക്കുന്നു… അല്ല നിന്നെ സ്നേഹിച്ച എന്നെ ഞാൻ വെറുക്കുന്നു, എന്നിൽ അല്പം എങ്കിലും വിശ്വാസം ഉണ്ടാരുന്നെക്കിൽ എന്ത് തന്നെ പ്രശ്നം ഉണ്ടേല്ലും നീ എന്റെ കൂടെ വരുമാറുന്നു.. ഞാൻ പേജ് മറിച്ചു..

24 നവംബർ 2017

‘ ഇന്ന് ഏട്ടന്റെ അച്ഛനും അമ്മയും എന്നെ കാണാൻ വന്നു… എല്ലാം അറിഞ്ഞപ്പോൾ ആദ്യമായി ആ മനുഷ്യന്റെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു. ഏട്ടൻ തിരിച്ചു വീട്ടിൽ ചെന്നില്ല, എവിടെ പോയെന്നു ആർക്കും അറിയില്ല… ദൈവിയെ എന്റെ ഏട്ടന് ഒന്നും വരുത്തല്ലേ.. നീ അത് എങ്കിലും എനിക്ക് വേണ്ടി ചെയ്യണം ‘.

അച്ഛൻ കരഞ്ഞെന്നോ? നിനക്ക് എന്നെ ഇഷ്ടം ആരുന്നു എന്ക്കിൽ എന്റെ ഗൗരി പിന്നെ എന്തിന് എന്നോട് ഇത് ചെയ്തു…

6 ഡിസംബർ 2017

‘ഇന്ന് ഞാൻ ഹോസ്പിറ്റലിൽ പോയി, സിയാസ് ചേട്ടൻ ആണ് വന്ന് ഹോസ്പിറ്റിലിൽ കൊണ്ടു പോയത്. അവിടെ ഉള്ളവർക്ക് എല്ലാം എന്നെ പരിചിതം ആണ് ഇപ്പോൾ, അവരുടെ ദയനിയ നോട്ടം എനിക്ക് സഹിക്കാൻ പറ്റുന്നില്ല … എന്റെ ദുഃഖം എല്ലാം മാറ്റുന്ന ഒരു സന്തോഷ വാർത്ത അവർ ഇന്ന് എന്നോട് പറഞ്ഞു… എന്റെ ഏട്ടന് വേണ്ടി നൽക്കാൻ ഒരു സമ്മാനം എന്റെ ഉള്ളിൽ വളരുന്നു എന്ന്..’

എന്റെ കൈകൾ വിറക്കാൻ തുടങ്ങി… ഡയറിയുടെ അടുത്ത പേജ് ഞാൻ ഒരായിരം പ്രാർത്ഥനയോടെ ആണ് തുറന്നത്..

17 ഡിസംബർ 2017

‘ഇന്നലെ എന്റെ ആദ്യത്തെ ചീമോ തെറാപ്പിയുടെ ദിവസം ആരുന്നു… എല്ലാരും നിർബന്ധിച്ചെന്ക്കിലും ഞാൻ സമ്മതിച്ചില്ല, എന്റെ ഉള്ളിൽ വളരുന്ന ഏട്ടന്റെ അംശം ജീവിക്കണം, ഞാൻ ഇല്ലാതെ ആയാലും ആ കുഞ്ഞു എന്റെ ഏട്ടന് നൽകാൻ ദേവി നൽകിയ വരദാനം ആണ് ‘

പേജ് കണ്ണുനീർ വീണ് നേർതിരിക്കുന്നു, എന്റെ ഹൃദയം ഒന്ന് മിടിക്കാൻ മറന്നു പോയി.. എന്റെ കണ്ണുകളിൽ നിന്നും കണ്ണ് നീർ ഒലിക്കുന്നു…

24 ഡിസംബർ 2017

‘ഇന്ന് രാത്രി ഉണ്ണി ഈശോ പിറന്ന ദിവസം ആണ്. കഴിഞ്ഞ വർഷം ഈ ദിവസം ഞാൻ ഏട്ടനെ കാൾ ചെയ്തു കൊണ്ടു ഇരിക്കുക ആരുന്നു, രാത്രി എന്നെ വന്ന് കാണാം എന്ന് പറഞ്ഞെന്ക്കിലും ഞാൻ സമ്മതിച്ചില്ല… പാവം…. ദേവിയെ എന്റെ ഏട്ടൻ ഇപ്പോൾ എവിടെ ആരിക്കും, എവിടെ ആണേലും സുഖമായി ഇരിക്കണേ…. അന്നെല്ലാം എന്റെ ഉള്ളിലെ ഒരേ ഒരു ചിന്ത ഞാൻ ഏട്ടന്റെ ആകുന്നതു ആരുന്നു’

എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുക്കാൻ തുടങ്ങി……. നെഞ്ചിടിപ്പിന്റെ താളം അനുസരിച്ചു കൈ വിരലുകളും ചുണ്ടും മിടിക്കുന്നു.. ഞാൻ ഒരു വിറയലോടെ കുറച്ച് പേജ് കൂടി മറിച്ചു..

2 മെയ്‌ 2018

‘ ഇന്ന് ആറു മാസം ആയി എനിക്ക് ബ്ലഡ്‌ ക്യാൻസർ 3ർഡ് സ്റ്റേജ് ആണെന്ന് ഞാൻ അറിഞ്ഞിട്ടു, അതായതു ഡോക്ടർ പറഞ്ഞ എന്റെ ആയുസ്സിന്റെ ഹാഫ് ടൈം… എന്തോ എനിക്ക് ഒന്നും എഴുതാൻ പറ്റുന്നില്ല.

. കൈ വിറക്കുന്ന പോലെ, എന്റെ ഏട്ടനെ ഞാൻ പരിചയപെട്ടതും, ഇഷ്ടപ്പെട്ടതും എല്ലാം എന്തിനാരുന്നു? എന്തൊരു വിധിയാണ് ദേവി നീ എനിക്ക് വിധിച്ചത് ‘

‘ആആരഹ്ഹ് ‘ ഞാൻ വാ തുറന്നു അലറുകയായിരുന്നു, പക്ഷെ എല്ലാം പ്രതീക്ഷിച്ചത് പോലെ ആരും അങ്ങോട്ട്‌ വന്നില്ല.. ഞാൻ വീണ്ടും പേജിനെ തലോടി മറിച്ചു…

18 മെയ്‌ 2018

‘ എന്റെ ശരീരം തളരാൻ തുടങ്ങിയിരിക്കുന്നു…. തല വേദനയും, ഷീണവും എല്ലാം ഉണ്ട്‌, പതുക്കെ വിധിയോട് മല്ലിട്ടു എന്റെ ശരീരം മടുത്തു എന്ന് തോന്നുന്നു.’

7 ജൂൺ 2018

‘ ഇവിടെ നല്ല മഴയാണ്, അത് നോക്കി ഇരിക്കുമ്പോൾ മനസ്സിൽ എല്ലാം എന്റെ ഏട്ടൻ ആണ്…. മണ്ണിലേക്ക് വീണു അലിഞ്ഞു പോകുന്ന മഴ തൊള്ളികൾ എന്നെ വിളിക്കുന്ന പോലെ തോന്നും… പക്ഷെ ഏട്ടന് ഞാൻ കരുതി വെച്ച സമ്മാനം നൽകാതെ ഞാൻ വരില്ല.. ‘

എന്റെ ഉള്ള് തണുപ്പിക്കാൻ എന്നോണം ഒരു ചെറിയ മഴ പെയ്യാൻ തുടങ്ങി… പക്ഷെ അതിന് അറിയില്ലല്ലോ മുറിവുകൾ വീണു ഉരുകുന്ന എന്റെ ഉള്ളിലെ വേദന..

23 ജൂൺ 2018

‘ ഇന്ന് എന്റെ പിറന്നാൾ ആണ്, ഒരു പക്ഷെ എന്റെ അവസാനത്തെ പിറന്നാൾ…. അത് എന്റെ ഏട്ടന്റെ കൂടെ ആരുന്നു എങ്കിൽ എന്ന് ഞാൻ ചുമ്മാ ആഗ്രഹിച്ചു പോകുന്നു… ഏട്ടൻ ജർമനിയിൽ ഉണ്ടെന്നു ഡേൻ പറഞ്ഞു, എവിടെ ആണേലും എന്റെ ഏട്ടൻ സുഖമായി ഇരിക്കണേ എന്നൊരു പ്രാർത്ഥന മാത്രമേ ഒള്ളു ‘

നീ സുഖമായി ഇരിക്കണം എന്ന് ഞാൻ ഒരിക്കലും ആഗ്രഹിച്ചില്ലല്ലോ പെണ്ണെ… ഞാൻ വെറും ദുഷ്ടൻ ആണ്, ഒന്നും അറിയാതെ ഞാൻ നിന്നെ പഴിച്ചു…. നിനക്ക് എന്നോട് എല്ലാം ഒന്ന് തുറന്നു പറയത്തില്ലാരുന്നോ? ഞാൻ ഒരിക്കലും നിന്നെ വിട്ട് പോകില്ലാരുന്നല്ലോ..

6 ഓഗസ്റ്റ് 2018

‘ എന്റെ ജീവിതത്തിന്റെ അവസാന നാളുകളിലേക്ക് ഞാൻ അടുക്കുന്നു, ഇപ്പോൾ സ്ഥിരം മൂക്കിൽ നിന്ന് രക്തം വരുന്നുണ്ട്, പിന്നെ ഞാൻ ആലോചിക്കും ഞാൻ ഇത്ര നാളും ജീവിച്ചില്ലേ? എന്നെ ജീവന് തുല്യം സ്നേഹിച്ച ഒരാളുടെ കൂടെ കുറച്ചു നാൾ എന്ക്കിലും ഞാൻ ജീവിച്ചില്ലേ… എന്റെ കുഞ്ഞു ജനിക്കുന്നത് വരെ എനിക്ക് ജീവിക്കണം, അതിന് നീ അനുവദിക്കണേ ദേവി.. ‘

ഞാനും മനസ്സിൽ അവളുടെ അവസാന വാക്ക് തന്നെ ഉരുവിട്ടു ‘ അവൾക്കും കുഞ്ഞിനും ഒന്നും വരുത്തല്ലേ ദേവി.. ‘

28 ഓഗസ്റ്റ് 2018

‘എന്റെ ശരീരം എനിക്ക് അന്ന്യമാകുക ആണ്, അധികം താമസിയാതെ ഉപേശിച്ചു പോക്കണ്ട ഒരു കുപ്പായം പോലെ തോന്നുന്നു പക്ഷെ എനിക്ക് ഇപ്പോഴും എന്റെ ഈ കുപ്പായതോടു ബഹുമാനം ആണ്… എന്റെ ഏട്ടൻ പ്രണയിച്ച എന്റെ ശരീരം, എന്റെ ഏട്ടന്റെ കുഞ്ഞു വളരുന്ന എന്റെ ശരീരം… ഇന്ന് എനിക്ക് വയറ്റിൽ വേദന എക്കെ തുടങ്ങി… പെൺകുട്ടി ആണേൽ ഡോളി എന്ന് പേരിടണം, ഏട്ടന്റെ അമ്മയുടെ ആഗ്രഹം പോലെ… കുറച്ചു മാസങ്ങളായി ഉള്ള എന്റെ ജീവിതം മൊത്തം ഇനി വരാനിരിക്കുന്ന ദിവസത്തെ കുറിച്ച് ആരുന്നു… എന്റെ ഏട്ടന് വേണ്ടി ഞാൻ കരിതി വെച്ച ഈ സമ്മാനം എന്റെ ഓർമ്മക്കായി നൽകാൻ ‘.
.

അറിയാവുന്ന ദൈവങ്ങളെ എല്ലാം വിളിച്ചു ഞാൻ പ്രാർത്ഥിച്ചു … അവൾക്ക് ഒന്നും പെറ്റി കാണല്ലേ….

31 ഓഗസ്റ്റ് 2018

‘ഇന്ന് ഞാൻ ഹോസ്പിറ്റിലിൽ പോവുകയാണ്, ഇനി എന്ത് എന്ന് അറിയില്ല… ഇപ്പോൾ വയറ്റിൽ കിടന്ന് കുഞ്ഞ് ഉരുളുന്നും മറിയുന്നും എല്ലാം ഉണ്ട്‌, ശരീരത്തിന്റെ വേദനയും ഷീണവും ഒന്നും ഞാൻ ഇപ്പോൾ അറിയുന്നില്ല, ഒരു പക്ഷെ അതെല്ലാം എനിക്ക് ശീലം ആയി കാണും.. പക്ഷെ ഇപ്പോഴും മനസ്സിലെ വേദന കൂടി വരുന്നു, എന്റെ ഏട്ടൻ ഇപ്പോൾ കൂടെ ഉണ്ടാരുന്നെങ്കിൽ എന്ന് വല്ലാതെ ആശിച്ചു പോകുന്നു… അല്ലാ വേണ്ട എന്റെ സ്വാർത്ഥത ആണ്, ഏട്ടൻ എന്നെ ഇങ്ങനെ കാണണ്ട ‘..

ഇത്രയും നാൾ ആരാധിച്ച ദൈവങ്ങളെ എല്ലാം ഞാൻ വെറുക്കുന്നു, എന്തിനാണ് അവർ എന്റെ ഗൗരിയോടെ ഈ ക്രൂരത കാണിക്കുന്നത്… എന്ക്കിലും എനിക്ക് അവളുടെ കൂടെ ഇരുന്ന് ആ തലയിൽ തലോടി അവളുടെ ചുടു ശ്വാസം നെഞ്ചിൽ ഏറ്റു വാങ്ങാൻ സാധിച്ചില്ലല്ലോ..

2 സെപ്റ്റംബർ 2018

‘ഇന്ന് വൈകിട്ട് ഞാൻ ഡെലിവറിക്കു കേറും. കുറച്ചു നാളുകൾ ആയി എന്റെ വിഷമങ്ങൾ കേട്ടു നിനക്ക് മടുത്തു കാണും അല്ലേ ഡയറി… ഇനി ഞാൻ നിന്നെ കാണും എന്ന് തോന്നുന്നില്ല.. ഞാൻ ഹോസ്പിറ്റലിൽ ആണ് ഇന്ന്, അമ്മ ഇത്രയും നേരം അടുത്തു ഇരുന്ന് കരയുക ആരുന്നു, ഒറ്റപ്പെടലിന്റെ വേദന കൊറേ അനുഭവിച്ചതാണ് അവർ … എല്ലാരുടെയും മിഴികൾ എന്നെ കാണുമ്പോൾ നിറയുന്നു, എല്ലാരും എന്നിൽ നിന്നു മറക്കുന്നത് എന്താണ് എന്ന് എനിക്കറിയാം, ഞാൻ ഈ ദിവസം മനസ്സിൽ കണ്ടതാണ്…. എന്റെ ഏട്ടന്റെ കൂടെ തണുപ്പുള്ള രാത്രികളിൽ കെട്ടി പുണർന്നു ഉറങ്ങുന്നതും, രാവിലെ എഴുനേൽക്കുമ്പോൾ ആ നെറുകയിൽ ഒരു ചുംബനം നൽക്കി ഉണർത്തുന്നതും, ചായ കുടിക്കാൻ കൊടുത്തു ആ തോളിൽ തല ചായിച്ചു കിടക്കുന്നതും, ഏട്ടന്റെ വഷ്ത്രങ്ങൾ ഇട്ട് കൊടുക്കുന്നതും, ഞങ്ങളുടെ മക്കളുടെ കൂടെ കൊച്ചു വർത്തമാനം എക്കെ പറഞ്ഞു ചോറ് വിളമ്പി കൊടുക്കുന്നതും, ഞങ്ങളുടെ മക്കളെ ഒരുമിച്ച് കൊണ്ടുപോയി സ്കൂളിൽ ചേർക്കുന്നതും, അവരുടെ ചെറിയ ആഗ്രഹങ്ങൾ ഏട്ടനോട് പറഞ്ഞു നടത്തി കൊടുക്കുന്നതും, അവരെ വിവാഹം കഴുപ്പിച്ചു വിടുന്നതും എല്ലാം ഞാൻ ഇന്നലെ രാത്രിയിൽ സ്വപ്നം കണ്ടു… ഒരു പക്ഷെ എനിക്ക് എന്തെലാം ആണ് നഷ്ടപെട്ടെ എന്ന് കാണിച്ച് തന്നതാവും.. അല്ലേ? ഇതിനെല്ലാം ഭാഗ്യം കിട്ടുന്ന സ്ത്രീകളെ ഓർത്തു ഞാൻ ഇപ്പോൾ അസൂയപെടുന്നു……. ഇനി ഒരു ജന്മം ഉണ്ടേൽ എന്റെ ഏട്ടന്റെ പെണ്ണായി, ദീർക്കസുമംഗലിയായി എനിക്ക് ജീവിക്കണം…. ‘.

പേജ് മറിക്കാൻ പറ്റുന്നില്ല, കൈകൾ വിറക്കുന്നു….
അടുത്ത പേജിൽ എന്തേലും എക്കെ കാണണേ എന്ന് എന്റെ ഉള്ളുരുകി ഞാൻ കൊതിച്ചു..

ഇല്ലാ…. എന്റെ ഹൃദയം പോലെ അതും ശുന്യമാണ്, അപ്പോൾ എന്റെ ഗൗരി? ഇല്ലാ ഞാൻ ഇത് വിശ്വസിക്കത്തില്ല… അവൾ ഇപ്പോഴും എവിടെയോ ഉണ്ട്‌.. ഞാൻ അ ഡയറി എടുത്ത് നെഞ്ചോടു ചേർത്ത് വെച്ച് പൊട്ടി കരയാൻ തുടങ്ങി..

പുറകിൽ നിന്ന് ആരോ വന്ന് എന്റെ തോളിൽ സ്പർശിച്ചു…

ഞാൻ സ്റ്റെപ് ഇറങ്ങി താഴെ ചെന്നു പുറകെ ജെസ്സ് ഡോളിയെ എടുത്ത് കൊണ്ട് പുറകെ വന്നു, എല്ലാവരും എന്റെ കലങ്ങിയ കണ്ണിൽ നോക്കി നിൽക്കുന്നു….. അവരുടെ മിഴികളും ഈറൻ അണിഞ്ഞിട്ടുണ്ട്. ചുമരിൽ ഇരിക്കുന്ന ഗൗരിയുടെ ചിത്രം ഞാൻ കണ്ടു… അവൾ ചിരിക്കുകയാണ്, അവൾ ഫോട്ടോയിൽ എന്ക്കിലും ചിരിക്കട്ടെ…. ജീവിതത്തിൽ ഒരു പാട് കരഞ്ഞവൾ ആണ്.

*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*

ഞാൻ എന്റെ കഥയിലെ വില്ലനോട് ചോദിച്ചു.. ‘നിന്നെ എന്തുകൊണ്ടാണ് ആളുകൾ വിധി എന്ന് വിളിക്കുന്നത്? ‘ അവൻ ഒരു ഹാസ്യ ഭാവത്തിൽ പറഞ്ഞു.. ‘മനുഷ്യന് തടയാനും തോൽപിക്കാനും പറ്റാത്ത എന്നെ അവർ വേറെന്തു വിളിക്കാൻ ആണ് ‘.

ഗൗരിനാദം 10 പാർട്സ് ആണ് പറഞ്ഞത്, ക്ലൈമാക്സ്‌ ഒഴിച്ച് ബാക്കി എല്ലാ പാർട്സും ഞാൻ എഴുതിയതും ആണ്…. പക്ഷെ വീട്ടിൽ മീൻ വളർത്തുന്ന കുളത്തിന്റെ വക്കത്തു ഇരുന്ന് ഫോണിൽ സംസാരിക്കുമ്പോൾ ഫോൺ വെള്ളത്തിൽ പോയി…. ഒരു 8 അടി താഴ്ചയിൽ വെള്ളം ഉള്ള കുളത്തിൽ കയറിൽ പിടിച്ചു ഇറങ്ങി തപ്പി എടുത്തപ്പോഴേക്കും ഫോണിന്റെ പണി തീർനാരുന്നു… ആദ്യ 2 പാർട്സ് സബ്‌മിറ്റ് ചെയ്തു കഴിഞ്ഞ് ഇങ്ങനെ വന്നപ്പോൾ, വീണ്ടും പുതിയ ഫോണിൽ പാർട്ട്‌ 3 മുതൽ എഴുതേണ്ടി വന്നു… ഒരിക്കൽ എഴുതിയത് തന്നെ വീണ്ടും എഴുതിയപ്പോൾ മനസ്സ് മടുത്തു, സ്പീഡ് കൂടി പോയി, അങ്ങനെ കഥയുടെ നീളം കുറഞ്ഞു.. എല്ലാവരും പൊറുക്കണം.

Comments:

No comments!

Please sign up or log in to post a comment!