❣️ The Unique Man 5 ❣️
തുടരുകയാണ്😖😖😖😖😇😇😇
ബില്ലിങ്ങ് സെക്ഷനിൽ നിന്നപ്പോ രണ്ടു പെൺപിള്ളേര് വന്ന് ചെറിയെ മുട്ടി ഉരുമി കടന്ന് പോയി…..
ചെറി അവരു വന്ന് ഇടിച്ചുതിനു അവരോട് പോയി മാപ്പ് പറഞ്ഞു…..
ഇതെല്ലാം കണ്ട് ദേവൂ ചെറിയുടെ അടുത്ത് ചെന്നു…. എന്നിട്ട് ആ പെണ്ണുങ്ങളെ ഒന്ന് ഇരുത്തിനോക്കി…… അവർ അപ്പോൾ തന്നെ സ്ഥലം കാലിയാക്കി…..
ദേവൂ ചെറിയെ നോക്കി ചെറി ദേവൂനെയും….. എന്തോ അവർക്ക് ചുറ്റും എന്ത് നടക്കുന്നു എന്ന് പോലും അറിയാതെ അവർ നിന്നു…..
അപ്പോളെക്കും കാർത്തു ബില്ല് എല്ലാം പേ ചെയ്തു വരുമ്പോൾ കാണുന്നത്…..
ചെറിയും ദേവുവും പരസ്പരം ശില പോലെ നോക്കി നില്ക്കുന്നു…..
കാർത്തു പതിയെ അടുത്ത് ചെന്ന് അവരെ വിളിച്ചു….. എവിടെ നോ റിപ്ലെ…..
കാർത്തു സാധനം എല്ലാം താഴെ വച്ച് രണ്ട് കൈയ്യും ഉയർത്തി ചെറിയുടെയും ദേവൂൻ്റെയും തലക്കിട്ട് ഒരുമിച്ച് ഒരു കൊട്ട് കൊടുത്തു….
രണ്ടു പേരും പെട്ടെന്ന് ഞെട്ടി തിരിഞ്ഞു നോക്കീ….
കാർത്തു: എന്തോ നോക്കി നിക്കുവാ ഇതൊക്കെ എടുത്ത് കൊണ്ട് കാറിൽ വെക്കടാ…..
ചെറി ഓടി വന്ന് കൂട് എല്ലാം എടുത്ത് കാറിൻ്റെ അടുത്തേക്ക് പോയി…..
കാർത്തു: എന്തോന്നാടി….. ഇത്
ദേവൂ: അറിയില്ലടി ……
അവൻ്റെ ആ കണ്ണ്……
അത് എന്നെ വല്ലാതെ വലക്കുന്നു…..
അതിൽ നോക്കിയാൽ പിന്നെ ഞാൻ ഏതോ മായലോകത്ത് എന്ന പോലെയാ…… പിന്നെ എനിക്കു പരിസരബോധം നഷ്ടമാവുന്നു…..
കാർത്തു: അതൊക്കെ ഞാൻ ശരിയാക്കുന്നുണ്ട് ഇപ്പോൾ നടക്ക്…..
സമയം ഒരു പാട് ആയി…..
അവർ വീട്ടിലേക്ക് യാത്ര തിരിച്ചു…..
തുടരുന്നു…….
**********************************************************************************
വീട്ടിലേക്കുള്ള യാത്ര ഉടനീളെ ദേവൂ വാതോരാതെ ചെറിയോട് സംസാരിച്ചുകൊണ്ടിരുന്നു…….
കാർത്തു ചെറിയുടെയും ദേവൂൻ്റെയും പെട്ടെന്നുള്ള അടുപ്പം കണ്ട് വിശ്വാസിക്കാനാവാതെ ഇരിക്കുവാണ്……
കാരണം ദേവൂ ആദ്യമായിട്ടാണ് ഒരു പുരുഷനോട് ഇത്രയും അടുപ്പമായി പെരുമാറുന്നത് കാണുന്നത്……..
അങ്ങനെ ഏകദേശം ഒരു 7 മണിയോടെ വീട്ടിൽ തിരിച്ചെത്തി………
വീട്ടിലേക്ക് സാധനങ്ങൾ എല്ലാം എടുത്ത് കയറിച്ചെന്ന ചെറിയെക്കണ്ട രാജിയമ്മ തലക്ക് കൈ കൊടുത്ത് ഇരുന്നു……
ദേവൂവൂം കാർത്തുവൂം രാജിയമ്മയുടെ മൂഖം കണ്ടു ചിരിക്കുകയാണ്
…….
ചെറി: എന്തു പറ്റി ചുന്ദരിയമ്മേ…….
രാജിയമ്മ: ഇത്രയും നല്ല ഒരു മുഖം ഉണ്ടായിട്ടാണോടാ നീ ആ കാട്ടു വാസിയുടെ കോലത്തിൽ നടന്നത്…….
ചെറി ചിരിച്ചു കൊണ്ട്……ഇതൊക്കെയെന്ത് എന്ന മട്ടിൽ നിൽപ്പാണ്…….
അങ്ങനെയെല്ലാരും ഓരോന്ന് പറഞ്ഞ് ഇരുന്ന് രാത്രിയിലെ അത്താഴവും കഴിഞ്ഞാണ് ദേവു വീട്ടിലേക്ക് തിരിച്ച് യാത്രയായത്………
പോവുന്നതിനു മുമ്പ് ദേവൂ ചെറിയോട് സ്വകാര്യമായി പറഞ്ഞു…..
ദേവൂ: നാളെ വരുമ്പോൾ എൻ്റെ ഗിഫ്റ്റ് ഇട്ടു കൊണ്ട് വരാമോ?
ചെറി: അത് എന്തിനാ……
ദേവു: വരുമോ ഇല്ലയോ, അത് പറ
ചെറി: Ok നിൻ്റെ ആഗ്രഹമല്ലെ ഇട്ടോണ്ട് വരാം……..
ദേവൂ: താങ്കു……. 😉
ചെറി പുഞ്ചിരിച്ചു നിന്നു……..
കാർത്തു: എന്താ രണ്ടും കൂടെ ഒരു രഹസ്യം പറച്ചിൽ……..
ദേവൂ : അത് ഒന്നും ഇല്ല 😉
കാർത്തു: ഇമ്മ്, ശരി ശരി…….
ദേവൂ വീട്ടിലേക്ക് പോയി….
ദേവു പോയതിനു ശേഷം കാർത്തു ചെറിയോട്
കാർത്തു: എന്താ മോനെ ഉദ്ദേശം……..
ചെറി: എന്ത്……
കാർത്തു: നീ എന്താ അവളോട് ഇത്രയും ക്ലോസ്സ് ആയി പെരുമാറുന്നത്….. എനിക്കറിയാവുന്ന ചെറി ഇങ്ങനെ അല്ലല്ലോ…….
ചെറി: എന്ത് …… അങ്ങനെ ഒന്നും ഇല്ലാ……. നി ചുമ്മാ ഓരോന്ന് ഉണ്ടാക്കാതെ പോയെ….
കാർത്തു: പിന്നെ ഞാൻ എല്ലാം കാണുന്നുണ്ട്……. രണ്ടും കൂടെ കണ്ണിൽ കണ്ണിൽ നോക്കിയുള്ള നിൽപ്പും എല്ലാം……മര്യാദക്ക് ഉള്ളത് പറഞ്ഞോ അതായിരിക്കും നിനക്ക് നല്ലത്…..
ചെറി: എനിക്കറിയില്ല കുഞ്ഞി…… അവൾ എൻ്റെ ആരോ ആണെന്ന് മനസ്സിൽ ഇരുന്ന് ആരോ പറയുന്ന പോലെ…….. അവളെ ആദ്യം കണ്ടപ്പോൾ മുതൽ എനിക്ക് തന്നെ എന്തോ ഒരു……. എന്താ…. എന്ന് പറഞ്ഞ് അറിയിക്കാൻ പറ്റത്ത ഒരു ഫീൽ……. അവൾ അടുത്തുള്ളപ്പോൾ എനിക്ക്…….ഞാൻ ഒറ്റക്കല്ല എന്ന ഒരു തോന്നൽ……
ചെറി ഇത്രയും പറഞ്ഞ് കാർത്തുൻ്റെ മറുപടി പോലും കേൾക്കാതെ കയറിപ്പോയി…….
കാർത്തു അന്തംവിട്ട് നില്ക്കുവാണ് കാരണം ചെറിയെപ്പറ്റി ദേവൂനോട് ചോദിച്ചപ്പോൾ ദേവൂൻ്റെ മുഖത്ത് കണ്ട അതെ ഭാവം ആണ് ഇപ്പോൾ ചെറിയിൽ കണ്ടത്……
ചെറി നേരെ മുറിൽ കയറി കട്ടിലിൽ കയറി കിടന്നു……അവൻ വളരെ കാലങ്ങൾക്ക് ശേഷമാണ് ഇത്രയും സന്തോഷം അനുഭവിക്കുന്നത്….. പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും……. ഇത്രയും കാലം താൻ ഒറ്റക്കാണ് എന്ന ഒരു തോന്നൽ അവനെ വളരെ അലട്ടിയിരുന്നു എന്നാൽ ദേവൂനെ കണ്ടത് മുതൽ താൻ ഒറ്റക്കല്ല എന്ന ഒരു തോന്നൽ…..
അവൻ സ്വയം ചോദിച്ചു…..
ആരാണവൾ……
എന്താണ് അവളെ കാണുമ്പോൾ എനിക്കിങ്ങനെ ഒക്കെ തോന്നുന്നത്….
എന്തുകൊണ്ടാണ് അവൾ അടുത്തുള്ളപ്പോൾ ഞാൻ ഇത്രയും സന്തോഷവാൻ അവുന്നത്……….
എന്താണ് അവളെ കാണുമ്പോൾ എനിക്ക് വളരെ പരിചിതമായി തോന്നുന്നത്…..
എന്നിങ്ങനെ ഒരോന്ന് മനസ്സിൽ ചോദിച്ച് അവൻ മയക്കത്തിലേക്ക് വഴുതി വീണു
**********************************************************************************
മേലേടത്ത്
സമയം രാത്രി 9 മണി ആയിരുന്നു….
ദേവൂനെ കാണാതെ ദേവനും രാധികയും വളരെ അധികം ഭയന്നിരുന്നു………
കാരണം ദേവുന് വളരെ അധികം ശത്രുക്കൾ ഉണ്ടായിരുന്നു…….
ദേവൻ: ലിജോ അവൾ എന്ത് പറഞ്ഞാണ് പോയത്?
ലിജോ: ഒരു സുഹൃത്തിനെ കാണാൻ പോകുന്നു എന്ന് പറഞ്ഞു പോയതാണ്……
ദേവൻ: ഞാൻ പറഞ്ഞിട്ടില്ലെ അവളെ ഒറ്റക്ക് എവിടെയും വിടരുതെന്ന്……
ലിജോ: സാർ സാറിനു അറിയില്ലെ അവളെ തടഞ്ഞാൽ ഉണ്ടാകുന്ന ഭവിഷത്ത്………
ദേവൻ ലിജോടെ കൂടെ നിൽക്കുന്ന ആളുടെ കൈ നോക്കി സുട്ടിൻ്റെ ഒരു കൈ മാത്രം ശൂന്യം……ദേവൻ പിന്നെ ഒന്നുമിണ്ടില്ല…..
അപ്പോൾ ആണ് ഒരു കാർ ഗേറ്റ് കടന്ന് വന്നത്….. എല്ലാരും അവിടെക്ക് ശ്രദ്ധിച്ചു…… രാഘവൻ ആയിരുന്നു അത്…..
രാഘവൻ കാറിൽ നിന്നും ഇറങ്ങി കുടെ രേവതിയും( രേവതി, രാഘവന്റെ ഭാര്യ)
രാഘവൻ എല്ലാവരുടെയും മുഖത്തേ ആധി കണ്ട് കാര്യം തിരക്കി…….
ദേവൻ :ദേവൂ ഇത്രയും സമയം ആയിട്ടും വീട്ടിൽ എത്തിയില്ല എന്ന് ഒക്കെ പറഞ്ഞു കൊണ്ട് നിന്നപ്പോൾ അണ് ദേവൂൻ്റെ കാർ ഗേറ്റ് കാന്നു വരുന്നത്……
രാഘവൻ: ദേ വന്നല്ലോ നിൻ്റെ കാണാതായ പുത്രി…….
ദേവൂ കാറി നിന്നും ഇറങ്ങി വന്ന് ലിജോയുടെ അടുത്ത് ചെന്ന് വണ്ടിയുടെ താക്കോൽ കൊടുത്തു എന്നിട്ട് താങ്ക്സ് പറഞ്ഞു…..
ദേവൂ വരുന്നത് കണ്ടപ്പോൾ ലിജോയുടെ കൂടെ നിന്നയാൾ രണ്ട് അടി പിന്നോട്ട് വച്ചു….. ലിജോ അത് കണ്ട് പുഞ്ചിരിച്ചു……
ദേവൻ: എവിടെ ആയിരുന്നു ദേവൂ ഇത്രയും സമയം, ഫോണ് വിളിച്ചിട്ടും എടുത്തില്ല…….
ദേവൂ: പപ്പാ ഫോണും ബാങ്കും എല്ലാം കോളേജിലാ ഞാൻ എടുത്തില്ല……
ദേവൻ: അത് എന്താ?……
ദേവൂ: അത് പപ്പാ……
ദേവു തപ്പി തടഞ്ഞു……
അപ്പോൾ രാഘവൻ…..
രാഘവൻ: അത് ഞാൻ പറയാം എന്ന് പറഞ്ഞ്
ദേവൂനെ നോക്കി ചിരിച്ചു….. ദേവൂ കണ്ണു കൊണ്ട് പറയരുത് എന്ന് അപേഷിച്ചു….
രാഘവൻ ഒരു വളിച്ച ഇളിയോടെ നടന്നത് എല്ലാം പറഞ്ഞു…….
എല്ലാം കേട്ട് കഴിഞ്ഞ് ദേവൻ
ദേവൻ: ആദ്യ ദിവസം തന്നെ നീ പണി ഉണ്ടാക്കിയല്ലെ? നിയെന്നാ ഒന്നു നന്നാവുക….. പറഞ്ഞ് പറഞ്ഞ് മടുത്തു……
ദേവൻ രാഘവനോട്
അത് എങ്ങനാ നിങ്ങളെ പറഞ്ഞാൽ പോരെ, ഞാൻ എത്ര വട്ടം പറഞ്ഞതാ ആവശ്യം ഇല്ലാത്തത് ഒന്നും പഠിപ്പിക്കരുതെന്ന്………
രാഘവൻ: നീയോ ഇങ്ങനെ ആയിപ്പോയി…….
കുറച്ചു നിമിഷം ആരും ഒന്നും മിണ്ടില്ല……
വിഷയം മാറ്റാനായി രാധിക ദേവൂനോട്……
രാധിക: ദേവൂ നീ ഇത്രയും സമയം എവിടെ ആയിരുന്നു?
ദേവൂ: ഞാൻ ചെറി…… അല്ല കാർത്തുൻ്റെ വീട്ടിൽ ആയിരുന്നു……
രാധിക: ചെറിയോ അത് ആരാ?……..
ദേവു: അത് ഇന്നലെ എന്നെ രക്ഷിച്ചില്ലെ അയാളുടെ പേരാണ് ചെറി……
രാധിക: ആയാളെ കണ്ടോ എവിടെ വച്ച് എങ്ങനെ…… രാധിക ആകാംഷയിൽ ചോദിച്ചു…….
ദേവൂ: എൻ്റെ ക്ലാസ്സിൽ ആണ് പഠിക്കുന്നത്………
രാധിക : എന്നിട്ടെന്തെ ഇങ്ങോട്ട് കൊണ്ടുവരാഞ്ഞെ? എനിക്കാ കുട്ടിയെ ഒന്ന് കാണണം……
ദേവൻ: അതെ എനിക്കും…… അപ്പോളത്തെ വെപ്രാളത്തിൽ എനിക്ക് ആ കുട്ടിയോട് ഒരു നന്ദി പോലും പറയാൻ സാധിച്ചില്ല……
ദേവൂ: ഞാൻ കൊണ്ടു വരാം പപ്പാ ഞങ്ങൾ ഇപ്പോൾ നല്ല കൂട്ടാ…….
ദേവൂ കുറച്ചു നേരം കൂടി എല്ലാവരോടും സംസാരിച്ചിരുന്നു……
രാഘവൻ: ദേവൂ നാളെ ഞാൻ കാണില്ല….. എനിക്ക് ഒരിടം വരെ പോവാൻ ഉണ്ട് ഇനി 10 ദിവസം കഴിഞ്ഞെ തിരികെ വരുകയുള്ളു……
ദേവൂ: എവിടെ പോവാ…..
രാഘവൻ: നിൻ്റെ മുത്തശ്ശൻ്റെ അടുത്ത് മായിക പുരത്തേക്ക്……
ദേവൂ: എന്താ ഇപ്പോൾ വിശേഷിച്ച്…….
രാഘവൻ: പ്രത്യേകിച്ച് ഒന്നും ഇല്ല വെറുതെ പോവുന്നു അത്ര തന്നെ…..
ദേവൂ: എന്നാൽ ശരി ഞാൻ പോയി കിടക്കട്ടെ നല്ല ഉറക്കം വരുന്നു….
രാധിക: മോളെ നീ ഒന്നും കഴിച്ചില്ലല്ലോ……..
ദേവൂ: ഞാൻ കാർത്തുൻ്റെ അടുത്തുന്ന് കഴിച്ചമ്മേ…..
എന്ന് പറഞ്ഞ് ദേവൂ എല്ലാവർക്കും ഗുഡ് നൈറ്റും പറഞ്ഞ് റൂമിലേക്ക് തുള്ളിച്ചാടിപ്പോയി…….
ദേവൂൻ്റെ തുള്ളിച്ചാടിയുള്ള പോക്ക് കണ്ട്
ദേവൻ: ഇന്ന് അവളു നല്ല സന്തോഷത്തിൽ ആണല്ലോ…….
രാധിക: അതെ…… ആ കുട്ടിയെക്കണ്ടത് കൊണ്ടാവും…….
ദേവൻ: ശരിയാ ഇന്നലെ എന്തു വിഷമം ആയിരുന്നു….. ഇപ്പോൾ കണ്ടില്ലെ…..
രേവതി: രാഘവേട്ടാ ആ കുട്ടി എവിടെ ഉള്ളതാണ്….. എന്താണ് പേര് ?വീട്ടിൽ ആരോക്കെ ഉണ്ട്?
രാഘവൻ: അവൻ്റെ പേര് സുര്യനാരയണവർമ്മ ചെറി എന്നാണ് എല്ലാരും വിളിക്കുന്നത്
രാധിക: കൊള്ളാം നല്ല പേര് സുര്യനാരയണവർമ്മ……
രാഘവൻ: അവൻ വരുന്നത് തടാക വനത്തിൽ നിന്ന് ആണെന്നാണ്…….
ദേവൻ: തടാക വനമോ അത് വളരെ ഭീകരമായ കാട് അല്ലെ…… അവിടെ ഇല്ലാത്തവന്യ ജീവികൾ ഇല്ല…….
പിന്നെ പുറത്ത് നിന്നും അവിടെക്ക് ആർക്കും തന്നെ പ്രവേശനം ഇല്ലാത്ത സ്ഥലം…….
വളരെ അധികം നിഗൂഡതകളും രഹസ്യങ്ങളും നിറഞ്ഞ സ്ഥലമാണ് അത്……
അവിടെ പണ്ട് രാജാക്കന്മാരുടെ യുദ്ധ സമയത്ത് തങ്ങളുടെ നിധികളിൽ പത്തിൽ മൂന്ന് ഭാഗം സൂക്ഷിച്ചിരിക്കുന്നത് അവിടെയാണെന്നാണ് വിശ്വാസം……
ഈ നിധി കരസ്ഥമാക്കാനായി വളരെയധികം ആളുകൾ ശ്രമിച്ചിട്ടുണ്ട് എന്നാൽ ആർക്കും അത് കണ്ടെത്താനായില്ലെന്ന് മാത്രം അല്ല അവർ ആരും ജീവനോടെ തിരികെ വന്നിട്ടും ഇല്ല……..
ആരെങ്കിലും അതിക്രമിച്ച് അവിടെക്ക് പ്രവേശിച്ചാൽ വന്യജീവികളാലും ഇഴ ജന്തുക്കളാലും മരണം നിശ്ചയം……..
സർക്കാർ പോലും കൈകടത്താൻ പേടിക്കുന്ന സ്ഥലം………
ദേവൻ പറഞ്ഞ് നിറുത്തി…….
എല്ലാവരും ദേവനെ കണ്ണും മിഴിച്ചു നോക്കി ഇരുന്നു……
രാധിക: നിങ്ങൾ ഇതൊക്കെ എങ്ങനെ അറിഞ്ഞു മനുഷ്യ……
ദേവൻ: വല്ലപ്പോളും വായിക്കുന്നത് നല്ലതാ ഈ തടാക വനത്തേപ്പറ്റി ഒരു ബുക്ക് വരെ നിലവിൽ ഉണ്ട്…..
രേവതി: ഹോ ഇതൊക്കെ കേൾക്കുമ്പോൾ അത്ഭുതവും പേടിയും എല്ലാം തോന്നുന്നു…….എന്നാൽ വിശ്വാസിക്കാനും തോന്നുന്നില്ല……. ആ കുട്ടിയെ എനിക്ക് ഒന്ന് കാണണം എന്നിട്ട് ചോദിക്കണം ഇതൊക്കെ ഉള്ളതാണോ എന്ന്…….
രാധിക: അതെ എനിക്കി മനുഷ്യൻ പറയുന്നത് വിശ്വാസം ഇല്ല…… ആ കുട്ടിയോട് ചോദിക്കണം
രേവതി: രാഘവേട്ടാ ബാക്കി പറ ആ കുട്ടിയെക്കുറിച്ച്…….
രാഘവൻ: അവനു സ്വന്തം എന്നോ ബന്ധം എന്നോ പറയാൻ ആരും ഇല്ല എന്നാണ് പറഞ്ഞത്…….
അത് എല്ലാവരെ നന്നായി വിഷമിപ്പിച്ചു….
രാഘവൻ: പാവം കുട്ടിയാണ്….. പക്ഷേ അവനിൽ എന്തെല്ലാമോ നിഗൂഢതകൾ ഒളിഞ്ഞിരുപ്പുണ്ട് ഞാൻ അത് ഇന്ന് എൻ്റെ കണ്ണു കൊണ്ട് കണ്ടതാണ്…… ഒരു സാധാരണ മനുഷ്യനു ചെയ്യാൻ സാധിക്കാത്ത കാര്യമാണ് ഇന്ന് അവൻ ചെയ്തത്…….
രാഘവന്റെ പറച്ചിലും മുഖാഭാവവും എല്ലാം കണ്ട് ദേവൻ ചോദിച്ചു……
ദേവൻ: എന്താ ഏട്ടാ ഉണ്ടായത് ആ കുട്ടി ഇതിനു മാത്രം എന്താണ് ചെയ്യിതത്?
രാഘവൻ: ഇന്ന് കോളേജിൽ നടന്നത് എല്ലാം വിസ്തരിച്ചു പറഞ്ഞു…….
എല്ലാവരുടെയും മുഖത്ത് വല്ലത്ത ഒരു ആകാംക്ഷയും ആശ്ചര്യവും ഭയവും കൂടികലർന്ന ഒരു ഭാവം……
രേവതി: അത് എങ്ങനെ സംഭവ്യമാവും……. അതും പുറത്തു നിന്നും ഒരു കുട്ടിക്ക്?…..
രാഘവൻ: അത് തന്നെയാണ് എനിക്കും അറിയേണ്ടത്…….. അവൻ മറു വിദ്യ പ്രയോഗിച്ച വിധം അതാണ് എന്നെ കുടുതൽ ചിന്തയിലാഴ്ത്തുന്നത്……… നമ്മുടെ പരമ്പര്യമായി കൈമാറി വന്ന മറുവിദ്യ കളിൽ നിന്നും തികച്ചും വ്യത്യസ്ഥമാണ്…….. അതും അതിവേഗത്തിൽ…….. ഒരു പക്ഷേ പിതാവിനുപോലും അത്രയും വേഗത്തിൽ മറുവിദ്യ പ്രയോഗിക്കാൻ സാധിക്കില്ലായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്……..
എല്ലാരും കുറച്ചു സമയം മൗനം പാലിച്ചു…….
ദേവൻ: നാളെ എവിടെക്കാണ് യാത്ര?……
രാഘവൻ: മായികപുരത്തേക്ക്…….എനിക്ക് ഈ കാര്യം നേരിൽ കണ്ട് തന്നെ അന്വേഷിച്ച് അറിയണം…
ദേവൻ: അതാണ് നല്ലത്……. എനിക്കും കേട്ടിട്ടു വിശ്വാസിക്കാൻ കഴിയുന്നില്ല…….
രാധിക: ശരി എല്ലാരും ഇപ്പോൾ വാ സമയം ഒരുപാട് ആയി ഭക്ഷണം കഴിക്കാം…….
രാഘവൻ: ശരിയാ എനിക്കിന്നു തന്നെ തിരിച്ച് പോണം….. പുലർച്ചെ പുറപ്പെടണം എങ്കിലെ രാത്രിക്കു മുന്നേ കാട് കടക്കാൻ സാധിക്കു……. പിന്നെ ഇവൾ ഇവിടെ കാണും…….. വാ ഭക്ഷണം കഴിക്കാം
എന്ന് പറഞ്ഞ് രാഘവൻ എണിറ്റു…..കുടെ എല്ലാരും എണിറ്റ് പോയി ഭക്ഷണം കഴിക്കാനായി……
ഈ സമയം ദേവൂൻ്റെ മുറിയിൽ………
ദേവു ചെറിയുടെ ഉടുപ്പും കെട്ടിപ്പിടിച്ച് കട്ടിലിൽ കിടക്കുവാണ്……..
ദേവൂ ചെറിയുടെ ഉടുപ്പിനോട്…..
നീ ആരാടാ…….
നി എന്തിനാ എന്നെ ഇങ്ങനെ വട്ടു പിടിപ്പിക്കണെ……
ഇന്ന് നിന്നെ അറിയാതെ ആണെങ്കിലും നോവിച്ചു…….. എൻ്റെ ചങ്കിൽ ഒരു കത്തി കുത്തി ഇറക്കുന്നതു പോലെയാണ് അത് നീ ആണെന്ന് കണ്ടാപ്പോൾ എനിക്ക് അനുഭവപ്പെട്ടത്……..
നിനക്കറിയുമോ ഞാൻ എൻ്റെ ജീവിതത്തിൽ ആദ്യം ആയിട്ടാണ് ഇത്രയും വിഷമം അനുഭവിച്ചത്……..
നീ എന്നെ ഒന്ന് തിരിച്ചു തല്ലിയിരുന്നു എങ്കിൽ എനിക്ക് അത്രയും വിഷമം ഉണ്ടാവില്ലായിരുന്നു പക്ഷെ നീ പറഞ്ഞത്….. ഹോ അത് എനിക്ക് ഓർക്കുമ്പോൾ ഇപ്പോളും നെഞ്ചിൽ ഒരു നീറ്റൽ ആണ്……
കൂടാതെ നീ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ കാർത്തുൻ്റെ കൈ പിടിച്ചു നടന്നകന്നപ്പോൾ എനിക്കുണ്ടായ വിഷമം അത് പറഞ്ഞാൽ നിനക്ക് മനസ്സിലാവില്ല…….
പിന്നെ അവൾ ആ സംഗീത…… നീ അവിടെ ഉണ്ടായിരുന്നത് കൊണ്ടാ അല്ലായിരുന്നേൽ അവളടെ മോന്ത പിടിച്ച് ഞാൻ ഭിത്തിയിൽ ഒരച്ചെനെ……..
പിന്നെ നിന്നെ ഞാൻ ഗിഫ്റ്റ് തന്ന ആ ഡ്രസ്സിൽ കണ്ടപ്പോൾ ഉണ്ടല്ലോ എൻ്റെ കൺട്രൾ മുഴുവനും പോയിരുന്നു കെട്ടിപ്പിടിച്ച് ഒരു ഉമ്മ തരാനാ തോന്നിയത്….
ദേ ഇതു പോലെ എന്ന് പറഞ്ഞ് ദേവൂ അവൻ്റെ ഉടുപ്പിൽ ഒരു ഉമ്മ കൊടുത്തു….. എന്നിട്ട് അവൾ ചെറിടെ ഉടുപ്പിൽ നോക്കി നാണത്തോടെ പറഞ്ഞു
പോ അവിടുന്നു…….
എന്നിട്ട് ദേവു പതിയെ ചെറിയുടെ ഉടുപ്പും കെട്ടിപ്പിടിച്ച് മയക്കത്തിലേക്ക് വഴുതി വീണു…………..
**********************************************************************************
മായികപുരം **************
ഒരു വലിയ ആൽമരത്തിൻ്റെ തറയിൽ ഒരു വൃദ്ധൻ ഇരിക്കുന്നു……. ചുറ്റിനും കുറെ കുട്ടികളും…… അദ്ദേഹം അവർക്ക് ഒരോ കാര്യങ്ങളും കഥകളും എല്ലാം പറഞ്ഞ് കൊടുക്കുകയാണ് അപ്പോൾ ഒരു പെൺകുട്ടി ഇടയിൽ കയറി ചോദിച്ചു…….
കിങ്ങിണി: സ്വാമിഅപ്പുപ്പാ …….
സ്വാമിഅപ്പുപ്പൻ : എന്താ കിങ്ങിണി……
കിങ്ങിണി: അതാരാ സ്വാമിഅപ്പുപ്പാ……
എന്ന് ചോദിച്ച് അവിടെ നിർമ്മിതമായ ഒരു വലിയ പ്രതിമയുടെ രൂപം ചൂണ്ടിക്കാട്ടി ചോദിച്ചു…….
സ്വാമിഅപ്പുപ്പൻ: അതാണ് മോളെ ഭൈരവൻ നമ്മുടെ ഭൈരവൻ……….
കിങ്ങിണി: ഭൈരവനോ……. അത് മഹാ ദേവൻ്റെ മറ്റൊരു രൂപം അല്ലെ ഭൈരവൻ…….
സ്വാമിഅപ്പുപ്പൻ :അതെ……
കിങ്ങിണി: എന്നാൽ ഇദ്ദേഹത്തിൻ്റെ രൂപം കണ്ടാൽ അതുപോലെ ഇല്ലല്ലോ….. നമ്മളിൽ ഒരാളെപ്പോലെയാണ് എനിക്ക് തോന്നിയത്……
സ്വാമിഅപ്പുപ്പൻ: അതല്ലെ പറഞ്ഞത് ഇത് നമ്മുടെ ഭൈരവൻ ആണെന്ന്……. എവിടെ നിന്നാണെന്നോ എങ്ങനെയാണെന്നോ ആരാണെന്നോ നിശ്ചയം ഇല്ല……. എന്നാൽ അവൻ ബലഹീനർക്ക് സംരക്ഷകൻ ആണ്…….. അവൻ്റെ ഓരോ അവതാരവും അതിനു വേണ്ടിയാണ്……… എന്നാൽ നീജന്മാരുടെ അടുത്ത് അവൻ സംഹാരം വിതക്കും……..
കിങ്ങിണി വീണ്ടും ആ പ്രതിമയിൽ നോക്കിട്ടു ചോദിച്ചു
കിങ്ങിണി: എന്താണ് ഈ പ്രതിമയുടെ മുഖം മാത്രം വ്യക്തമല്ലാത്തത്
സ്വാമി അപ്പുപ്പൻ: അത് അവൻ തിരിച്ചു വരുമ്പോളെ ആ പ്രതിമയുടെ രൂപം വ്യക്തമാവു…..
കിങ്ങിണി: എന്നു വച്ചാൽ ? എനിക്കു ശരിക്കും മനസ്സിലായില്ല സ്വാമിഅപ്പുപ്പാ…..
സ്വാമി അപ്പുപ്പൻ: അത് ഒക്കെ വലിയ കഥയാണെൻ്റെ കുട്ടി…….
കിങ്ങിണി: എനിക്കും ആ കഥ ഒന്ന് പറഞ്ഞു തരാമോ?
സ്വാമി അപ്പുപ്പൻ: ഇന്ന് ഇത്രയും മതി………ബാക്കി പിന്നിട്
കുട്ടികൾ എല്ലാം സ്വാമി അപ്പുപ്പനെ വണങ്ങി തിരിച്ചു ഭവനത്തിലെക്ക് പോയി….
എല്ലാരും പോയി എന്നാൽ കിങ്ങിണി ആ പ്രതിമയുടെ മുമ്പിൽ ചെന്ന് നിന്നു…….. അതിൻ്റെ മുന്നിൽ ഒരു വലിയ പാറയിൽ ഒരു വാൾ കുത്തി വച്ചിരിക്കുന്നു. അവൾ ആതിൽ തൊട്ട് നോക്കി എന്നിട്ട് ആ പ്രതിമയിലും…..
എല്ലാരും പോയതിനു ശേഷവും കിങ്ങിണി മാത്രം പോവാതെ നില്ക്കുന്നത് കണ്ട് സ്വാമി അപ്പുപ്പൻ അവളുടെ അടുത്തേക്ക് ചെന്നു…..
സ്വാമിഅപ്പുപ്പൻ : എന്താ മോളെ വീട്ടിലെക്ക് പോവാത്തെ നേരം ഒരു പാട് വൈകിയിരിക്കുന്നു ചെല്ല്…. വീട്ടിലേക്ക് പോകു
കിങ്ങിണി അത് ഒന്നും ശ്രദ്ധിക്കാതെ പ്രതിമയിലും വാളിലും തന്നെ ഉറ്റുനോക്കിയതിനു ശേഷം ചോദിച്ചു….
എന്തിനാ സ്വാമിഅപ്പുപ്പാ ഈ വാൾ ഈ കല്ലിൽ കുത്തി വച്ചിരിക്കുന്നത്?……….
സ്വാമി അപ്പുപ്പൻ: അത് സാക്ഷാൽ ഭൈരവൻ തന്നെ തൻ്റെ സ്വന്തം കൈകളാൽ കുത്തി നിർത്തിയിരുന്നതാണ്……, അവനല്ലാതെ മറ്റാർക്കും അത് അവിടെ നിന്നും ചലിപ്പിക്കാൻ സാധിക്കില്ല……
കിങ്ങിണി: അതെന്താ സ്വാമി അപ്പുപ്പാ?……
സ്വാമി അപ്പുപ്പൻ: അത് എല്ലാം ഞാൻ പിന്നിട് പറഞ്ഞു തരാം….. ഇപ്പോ കാന്താരി വീട്ടിലെക്ക് ചെല്ല്…….
കിങ്ങിണി: ശരി
എന്ന് പറഞ്ഞ് അവൾ ഓടി വീട്ടിലേക്ക് പോയി……..
**********************************************************************************
മറ്റൊരിടത്ത്
രാഹുൽ ഫോൺ എടുത്ത് വിളിച്ചു…… മറുതലക്കൽ ഫോൺ എടുത്തു………
റോഷൻ(Super seniorരാഹുലിൻ്റെയും ഗ്രുപ്പിൻ്റെയും തലവൻ കോളെജിൻ്റെ പേടി സ്വപ്നം) : എന്താടാ
രാഹുൽ : നിങ്ങൾ എന്നാണ് വരുന്നത്?
റോഷൻ: ട്രിപ്പ് കഴിയാൻ 3 ദിവസം കുടി കഴിയും……. എന്താ നീ കാര്യം പറ……
രാഹുൽ കോളെജിൽ നടന്ന എല്ലാ കാര്യങ്ങളും റോഷനോട് പറഞ്ഞു……..
റോഷൻ കുറച്ചു നേരം മൗനം പാലിച്ചു………. അതിനു ശേഷം റോഷൻ
റോഷൻ: അവളുടെ പേര് എന്താണെന്നാ പറഞ്ഞെ?
രാഹുൽ: ദേവിക ദേവൻ…….
റോഷൻ: അതല്ല വേറെ ഒരു പേര് പറഞ്ഞില്ലെ…….
രാഹുൽ: വേറെ പേരോ…….. ആ……DDM
റോഷൻ ആ പേര് കേട്ടതും ആർത്തു ചിരിക്കാൻ തുടങ്ങി…….. ചിരി അല്ല അട്ടഹാസം…… പകയുടെ അട്ടഹാസം……..
ഹ ഹ ഹ ഹ ഹ ഹാ………..
രാഹുൽ ഒന്നും മനസ്സിലാവാതെ ചോദിച്ചു…..
രാഹുൽ: റോഷ ടാ…… നിനക്കെന്നാ പറ്റിയത്…… ടാ നി എന്നത്തിനാ ഇങ്ങനെ കിടന്ന് ഇളിക്കുന്നത്……
അല്പസമയത്തിനു ശേഷം റോഷൻ………
റോഷൻ : അവളു നിന്നെ ജിവനൊടെ വിട്ടത് ഭാഗ്യം…….. ഹ ഹ ഹ ഹ ഹാ
റോഷൻ വിണ്ടും ചിരി തുടങ്ങി…….
രാഹുൽ: നീ എന്താടാ പറയുന്നത്……..
റോഷൻ: നിനക്കൊന്നും അവളെ അറിയില്ല അവളു…… അവളു……. ഒരു Devil ആണ് The Real Devil……. അവളു കാരണമാ ഞാൻ രണ്ട് മാസം ബെഡിൽ കിടപ്പായത്…….. ഹ ഹ ഹ ഹ ഹാ ഹാ…………
റോഷൻ വീണ്ടും ചിരി തുടങ്ങി……
രാഹുൽ പേടിയോടെ…….
രാഹുൽ: അപ്പോൾ ……. അന്ന്……… അവിടെ Fighting Street ൽ ഇവളാണോ നിന്നെ………..
റോഷൻ വിണ്ടും ആർത്ത് ചിരിച്ചു………
റോഷൻ: അവൾ തന്നെ……. ഇവൾക്ക് വേണ്ടിയാണ് ഞാൻ കാത്തിരുന്നത്……. ഹ ഹ ഹാ………
രാഹുൽ: അപ്പോൾ എന്താണ് പ്ലാൻ……
റോഷൻ: അവളെ നമ്മുക്ക് നേരിട്ട് ഏറ്റ് മുട്ടാൻ ഒരിക്കലും സാധിക്കില്ല…..
രാഹുൽ: പിന്നെ എങ്ങനെ?…..
റോഷൻ: നീ പറഞ്ഞില്ലെ അവളുടെ കൂടെ ഉണ്ടായിരുന്ന ആ രണ്ടു പേര് അവര് തന്നെ……അവരാണ് നമ്മുടെ മുന്നിൽ ഉള്ള ഏക വഴി……. അവരെ വച്ച് നമ്മുക്ക് കളിക്കാം……… ഹ ഹ ഹ ഹാ…….
രാഹുൽ: അവരെ വച്ചോ എങ്ങനെ……..
റോഷൻ: എൻ്റെ അറിവിൽ അവൾ ആർക്ക് വേണ്ടിയും കരഞ്ഞതായി അറിവില്ല…….
രാഹുൽ: അപ്പോൾ ഓക്കേ ബാക്കി നിങ്ങൾ വന്നിട്ട്…..
റോഷൻ: നീ അവരെ നന്നായി ശ്രദ്ധിച്ചു കൊള്ളണം……
രാഹുൽ: അത് ഞാൻ എറ്റു…….
റോഷൻ: എന്നാൽ ശരി……
രാഹുൽ: ഇമ്മ് ശരി…..
അവരു ഫോൺ വച്ചു…….
****************************************************************************************
മേലേടത്ത് ************
ദേവൂ പതിവിലും നേരത്തെ എണീറ്റു……. കുളിയും കഴിഞ്ഞ് അലമാര തുറന്ന് അതിൽ നിന്നും ഒരു ചുവന്ന കളറിലുള്ള ചുരിദാർ എടുത്തു…… എന്നിട്ട് അത് ധരിച്ച് കണ്ണാടിയുടെ മുന്നിൽ നിന്ന് നോക്കി…… ഫൂൾ കൈ ചുരിദാർ ഇടയിൽ കറുപ്പ് ഷെയ്ഡ് അടിഭാഗം റൗണ്ടിൽ വിടർന്ന് വട്ടത്തിൽ കിടക്കുന്നു…….
ദേവൂ സ്വയം കണ്ണാടിയിൽ നോക്കിയിട്ടു ഒന്നു വട്ടത്തിൽ കറങ്ങി……..
എന്നിട്ട് കണ്ണ് മഷി എടുത്തു കണ്ണ് എഴുതി ഒരു വാലും ഇട്ടു….. വേറെ ഒന്നും അവൾ ചെയ്യിതില്ല അതിൻ്റെ ആവശ്യം അവൾക്കില്ലായിരുന്നു……
ദേവു കണ്ണ് എഴുതി ഒന്നും കൂടി മുഖം കണ്ണാടിയിൽ നോക്കി സ്വയം സൈറ്റ് അടിച്ച് കാണിച്ചിട്ടു അവൾ തിരിഞ്ഞ് കട്ടിലിൻ്റെ അടുത്തേക്ക് നടന്നു…..
കട്ടിലിൽ കിടക്കുന്ന ചെറിയുടെ ഉടുപ്പു നോക്കി ദേവു ചോദിച്ചു…….
ദേവു: എങ്ങനെ ഉണ്ട്?…… കൊള്ളാമോ?……
കൊള്ളാം എന്ന് എനിക്കറിയാം എന്നാലും ചുമ്മാ ചോദിച്ചു എന്നെ ഒള്ളു🤭🤭🤭🤭
പക്ഷേ നിൻ്റെ അത്രയും ഇല്ലെന്ന് അറിയാട്ടോട കള്ളാ…….
പിന്നെ നിന്നോട് ഇന്ന് ചുവപ്പ് ഇടാൻ പറഞ്ഞതിൻ്റെ കാര്യം ഇപ്പോൾ നിനക്കു മനസ്സിലായില്ല…….
എന്ന് ചോദിച്ച് അവൾ ചുരിദാറിൻ്റെ രണ്ടു സൈടിലും പിടിച്ച് വിടർത്തി കാണിച്ചു……
എന്നിട്ട് അവൾ സ്വയം ചിരിച്ചു……..
എന്നിട്ട് ബാഗും എടുത്ത് താഴെക്ക് നടന്നു…….
താഴെ ദേവനും രാധികയും രേവതിയും ഇരുപ്പുണ്ടായിരുന്നു….
ദേവൂനെ കണ്ടതും അവരെല്ലാരും വാ പൊളിച്ചിരുന്നു…..
ദേവൂ താഴെ എത്തിയതിനു ശേഷം എല്ലാർക്കും ഒരു ചിരി സമ്മാനിച്ച് ഭക്ഷണം കഴിക്കാൻ ഇരുന്നു……..
രാധിക : എൻ്റെ ഭഗവാനെ ഇതെന്ത് അത്ഭുതം………
ദേവൂ അത് കേട്ട് ചിരിച്ചു……
രേവതി: എന്തു പറ്റി എന്താ ഇത്ര പ്രത്യേകത…..
രാധിക: അവളുടെ ആ വസ്ത്രം തന്നെ…… അത് അവൾ വളരെ വിശേഷപ്പെട്ട ദിവസങ്ങളിലാണ് ഇടാറുള്ള എന്നൽ ഇന്ന് എന്താണ് ഇത്ര വിശേഷം എന്ന് അറിയില്ല
ദേവു വിഷയം മാറ്റാൻ
ദേവൂ : അമ്മേ ഭക്ഷണം താ എനിക്ക് കോളേജിൽ പോണം പെട്ടെന്നാവട്ടെ…….
രാധിക : അല്ല ഇന്ന് എന്താ ഇത്ര നേരത്തെ…….. അല്ലെങ്കിൽ ഞാൻ വന്ന് കുത്തി വിളിച്ചാലും എണിക്കാത്ത നീ ഇന്ന് സ്വയം എണീറ്റ് കുളിച്ച് തയ്യാറായി വന്നിരിക്കുന്നു…… എന്താ സംഭവം?
ദേവൂ: എന്താ ഒന്നും ഇല്ല……
രാധിക : അല്ല ഞാൻ ഇതൊക്കെ ഇത്രയും കാലത്തിനിടക്കു ആദ്യം ആണ് കാണുന്നത്……
ദേവൻ: ഞാനും…….
അത് കേട്ട ദേവൂ പതിയെ ദേവനെ നോക്കി…… അത് കണ്ടതും ദേവൻ അവിടെ കിടന്ന പത്രം എടുത്ത് ഒന്നും അറിയാത്ത പോലെ വായന തുടങ്ങി….
അത് കണ്ട് രേവതി ചിരി തുടങ്ങി…..
രാധിക: പെണ്ണ് ഒന്ന് കുളത്തിൽ വീണപ്പോളെക്കും നന്നായി……
രാധിക അതും പറഞ്ഞ് ചിരി തുടങ്ങി…….
ദേവൂ: അമ്മേ പെട്ടെന്നാവട്ടെ സമയം പോയി……
ദേവൂ വേഗം ഭക്ഷണം കഴിച്ച് പുറത്തിറങ്ങി നോക്കുമ്പോൾ പുറത്ത് പുതിയ ചുവന്ന മിനി കൂപ്പർ കിടക്കുന്നു……
ദേവൂതിരിഞ്ഞ് നോക്കി ദേവനും രാധികയും രേവതിയും ഒരു ചെറു പുഞ്ചിരിയോടെ നിൽക്കുന്നു……
ദേവൂ ചിണുങ്ങി കൊണ്ട് ചോദിച്ചു
ദേവൂ : എന്തിനാ പപ്പാ ഇങ്ങനെ പൈസ്സാ കളയുന്നത്…….
ദേവൻ: എൻ്റെ മോൾക്കു വേണ്ടിയല്ലെ പപ്പാ ഇതെല്ലാം ഉണ്ടാക്കുന്നത്……
ദേവൂ ഓടി ചെന്ന് ദേവനെ കെട്ടിപ്പിടിച്ചു ഒരു ഉമ്മയും കൊടുത്ത് പറഞ്ഞു….
ദേവൂ: Thank you പപ്പാ…….
എന്നിട്ട് ദേവൂ എല്ലാരോടും പോയി വരാം എന്ന് പറഞ്ഞ്…. പുതിയ മിനി കൂപ്പറും എടുത്ത് യാത്രയായി……
ദേവു പോയി കഴിഞ്ഞു രാധിക
രാധിക: മോൾക്ക് എന്തെല്ലാമോ മാറ്റം വന്നതു പോലെ അല്ലെ……..
ദേവൻ: അതെ…..
അവർ തിരിച്ച് വീട്ടിലേക്ക് കയറിപ്പോയി…….
****************************************************************************************
കാർത്തുൻ്റെ വീട് *******************
കാർത്തു: ടാ ചെറി……. ടാ……. ചെറി എണിക്കടാ…….. എടാ പൊട്ടാ എണിക്കാൻ…….
ചെറി പുതപ്പ് എടുത്ത് ഒന്നും കൂടി മുടി പുതച്ചു കിടന്നു…….
കാർത്തു: അത്രക്കായോ
എന്ന് ചോദിച്ച് കാർത്തു ഒരു ഒറ്റ ചവിട്ടുകൊടുത്തു ചെറിയുടെ പുറത്ത്………
ചെറി: അയ്യോ എന്നെ ആന ചവുട്ടിയെ…….
എന്ന് പറഞ്ഞ് കൊണ്ട് നിലത്തേക്ക് വീണു….. എന്നിട്ട് അവിടെ കിടന്ന് തപ്പി തടഞ്ഞു……
കാർത്തു അത് കണ്ട് ആർത്തു ചിരിയാണ്
സ്വബോധത്തിൽ വന്ന ചെറി കാണുന്നത് തന്നെ നോക്കീ ചിരിക്കുന്ന കാർത്തുവിനെയാണ്…….
ചെറിക്കപ്പോൾ മനസ്സിലായി ആനയല്ല ഇവളാണ് ചവുട്ടിയത് എന്ന്…..
ചെറി പതിയെ കട്ടിലിൽ നിന്നും ഒരു തലയിണ എടുത്ത് ഒരു ഒറ്റ അടി കൊടുത്തു കാർത്തിൻ്റെ പുറം നോക്കി……
അമ്മേ……….
എന്ന് കാറിക്കൊണ്ട് കാർത്തു കട്ടിലിലേക്ക് മറിഞ്ഞ് വീണു………
അതു കണ്ട് ചെറി ചിരിക്കാൻ തുടങ്ങി……
കാർത്തു: എന്താടാ പട്ടി നീ കാണിച്ചെ എനിക്ക് നൊന്തു………
ചെറി: അയ്യോ എൻ്റെ കുഞ്ഞിക്ക് വേദനിച്ചോ?…….
കാർത്തു: ഇമ്മ്………
ചെറി: അച്ചോടാ വാ…….
എന്ന് പറഞ്ഞ് അവൻ കാർത്തുനു നേരെ കൈകാട്ടീ…….
കാർത്തു അവൻ്റെ കൈയ്യി പിടിച്ച് എണീറ്റു….. അവൻ കാർത്തുവിനടുത്തേക്ക് രണ്ട് ചുവട് വച്ചിട്ട് പറഞ്ഞു……
ചെറി: ആ സൈഡിലോട്ട് മാറി നിന്ന് തിരുമ്മിക്കോ…… ഹ ഹ ഹ
കാർത്തു ദേഷ്യത്തിൽ….
കാർത്തു: നീ പോടാ പട്ടീ…..
ചെറി വീണ്ടും ചിരിയാണ്…….
അപ്പോൾ ആണ് അവൻ അവളുടെ വേഷം ശ്രദ്ധിക്കുന്നത് ഒരുങ്ങി കെട്ടിയാണ് വന്നിരിക്കുന്നത്
ചെറി: അല്ല നീ എന്താ ഇത്ര നേരത്തെ?
കാർത്തു: എനിക്ക് കുറച്ച് പ്രോജക്റ്റ് വർക്ക് ഉണ്ട് അത് ചെയ്ത് തീർക്കണം. അതു കൊണ്ട് ഞാൻ നേരത്തെ ഇറങ്ങുവാ……..
ചെറി: നീ പഠിക്കാൻ ഒക്കെ തുടങ്ങിയോ?
കാർത്തു: അതുകൊണ്ടൊന്നും അല്ല C മാർക്ക് കിട്ടാൻ അത്ര മാത്രം……. നിന്നെപ്പോലെ ഒരു തവണ വായിച്ചാൽ മുഴുവനും തലയിൽവക്കാനുള്ള കഴിവെന്നും എനിക്കില്ല……
ചെറി: ഇന്ന് രാവിലെ ബസ്സിനു വരണം എന്ന് പറയാൻ ആയിരിക്കും എഴുന്നള്ളിയത് അല്ലെ?
കാർത്തു: അല്ല…..
ചെറി: പിന്നെ?…..
കാർത്തു: രാവിലെയും വൈകുന്നേരവും ബസ്സിനു വരണം എന്ന് പറയാനാ……🤣🤣🤣🤣🤣🤣🤣
ചെറി: അത് എന്താ നീ ഇന്ന് വരില്ലെ?…..
കാർത്തു: ഇല്ല ഞാൻ ഇന്ന് ശ്രീയയുടെ വീട്ടിൽ ആയിരിക്കും….. നാളെ അവിടുന്നായിരിക്കും കോളെജിലേക്ക് വരുന്നത്
ചെറി: ഇമ്മ് എന്നാൽ വിട്ടോ നോക്കി പോണേ…….
കാർത്തു: ഹോ അവൻ്റെ ഒരു കെയറിങ്ങ്……..
ചെറി ചിരിച്ചോണ്ട് പറഞ്ഞു…..
ചെറി: അതല്ല വണ്ടിക്കു വല്ലോം പറ്റിയാൽ എന്നും ബസ്സിനു പോവണ്ടെ അതാ…..
കാർത്തു: പ്ഫാ …….. നാറി………..
ചെറി വീണ്ടും ചിരി തന്നെ……..
കാർത്തു: നിന്നോട് സംസാരിച്ചു നിന്നാൽ സമയം പോവും ഞാൻ പോവാ ക്ലാസ്സിൽ വച്ച് കാണാം……
എന്നും പറഞ്ഞ് ചെറിയുടെ കവിളിൽ ഒരു ഉമ്മയും കൊടുത്ത് അവൾ പോയി…….
ചെറി വീണ്ടും കയറി കിടന്നു മയങ്ങി…..
ഒരു ഒരു മണിക്കുർ ആയപ്പോളെക്കും അടുത്ത വിളി വന്നു……
രാജിയമ്മ : ചെറി മോനെ എണിക്കടാ സമയം പോയി……ഡാ……
ചെറി പതിയെ കണ്ണുതുറന്നു നോക്കി……. എന്നിട്ടു ചിരിച്ചു കാണിച്ചു
രാജിയമ്മ : ചിരിച്ചത് ഒക്കെ മതി എണീക്കു…. ഇന്നും താമസിക്കണ്ട…..
ചെറി പതിയെ എണീറ്റിരുന്നു…….
രാജിയമ്മ അവനു ചായ കൊടുത്തിട്ടു പറഞ്ഞു
രാജിയമ്മ : ഇത് കുടിച്ചിട്ട് പല്ലുതേച്ച് കുളിച്ച് ഒരുങ്ങി താഴെക്കു വാ……. ഞാൻ ഭക്ഷണം എടുത്ത് വക്കാം…….
ചെറി: ശരി സുന്ദരിയമ്മേ
രാജിയമ്മ: ഇമ്മ്
എന്ന് പറഞ്ഞിട്ടു താഴെക്ക് പോയി…….
ചെറി ചായ കുടിച്ചിട്ട് പ്രഭാതകർമ്മങ്ങൾ എല്ലാം കഴിഞ്ഞ് കുളിച്ച് ദേവു പറഞ്ഞതുപോലെ
ചുവന്ന ഷർട്ടും ഗോൾഡൻ പാൻ്റും ചുന്ന ഷൂവും എടുത്തിട്ടു…..
എന്നിട്ടു കണ്ണാടിയിൽ നോക്കി…….. എന്നിട്ട് ഒന്ന് പുഞ്ചിരിച്ചു എന്നിട്ട് ബാങ്കും എടുത്ത് തഴെക്കിറങ്ങി…..
ചെറി വരുന്നതു കണ്ട് അറിയാതെ രാജിയമ്മ ഇരിപ്പിടത്തിൽ നിന്നും എണിറ്റുപോയി……
ചെറി: എന്ത് പറ്റി രാജിയമ്മേ……..
രാജിയമ്മ: നീ ആയിരുന്നോ ഞാൻ കരുതി എതെങ്കിലും സിനിമാ സ്റ്റാർ വിടുമാറി കേറിയതാണെന്ന്……..
ചെറി: ഒന്നു പോ സുന്ദരിയമ്മേ കളിയാക്കാതെ………
രാജിയമ്മ ചിരിച്ചു കൊണ്ട് ഭക്ഷണം വിളമ്പി അവൻ അതു കഴിച്ച് യാത്ര പറഞ്ഞ് കോളേജിലേക്ക് ഇറങ്ങി……..
അവൻ നടന്ന് ബസ്സ് സ്റ്റോപ്പിൽ എത്തി അവിടെ ആരും ഉണ്ടായിരുന്നില്ല…….
ചെറി: പണി പാളിയോ ബസ്സ് ഒന്നും ഇല്ലെ……
ചെറി അവിടെ ഉണ്ടായിരുന്ന കടക്കാരനോട് ചോദിച്ചു ‘ ചെറി: ചേട്ടാ ബസ്സ് ഒന്നും ഇല്ലെ?
കടക്കാരൻ: ഇപ്പോൾ ഒരു ബസ്സ് ഉണ്ടായിരുന്നതാ പക്ഷേ ഇന്ന് ഇല്ല……. നാളെ മുതൽ കാണും…..
ചെറി മനസ്സിൽ പറഞ്ഞു
ഹാ അടി പൊളി ഇന്നും ക്ലാസ്സിനു പുറത്തു തന്നെ…….
ചെറി കടക്കാരനോട് നന്ദി പറഞ്ഞ് പതിയെ നടക്കാൻ തുടങ്ങി എതെങ്കിലും വണ്ടി വരുമ്പോൾ കൈ കാണിക്കാം എന്ന് കരുതി…….
കുറച്ചു ദൂരം നടന്നപ്പോളെക്കും എന്തോ പൊട്ടലും ചീറ്റലും കേട്ട് ചെറി തിരിഞ്ഞു നോക്കി……
നോക്കൂമ്പോൾ ഒരു അംബാസിഡർ…….. ആ കാറിൻ്റെ പിന്നിൽ ഉള്ളത് ഒന്നും കാണാൻ സാധിക്കുന്നില്ല മുഴുവനും പുക( പറക്കും തളികയിലെ ബസ്സ് വരുന്ന പോലെ)
ആ കാർ ചെറിയുടെ അടുത്തു വന്നപ്പോൾ നിന്നു…… അതിൻ്റെ പിൻ സീറ്റിൽ നിന്നും ഒരാൾ കണ്ടാൽ അല്പം പ്രായം ഉണ്ട് ഒരു 30 35 തോന്നിക്കും എന്നാൽ അത് തോന്നിക്കാതെ ഇരിക്കാനുള്ള എല്ലപുറംമോടികളും അയാൾ ചെയ്യിതിട്ടുണ്ട്
അയാൾ: മഹാരാജാസ് കോളേജ് എവിടെയാ …….
ചെറി: ഇവിടുന്ന് കുറച്ചേ ഒള്ളു…… ഞാനും അവിടെക്കാ ബസ്സ് കിട്ടില്ലാ……..
അയാൾ: ഹാ എന്നാൽ കേറിക്കോ ഞങ്ങൾക്ക് വഴിയും തെറ്റില്ല നിനക്ക് നേരത്തേ ക്ലാസ്സിലും എത്താം……
ചെറി വേറെ വഴി ഒന്നും ഇല്ലാത്തതു കൊണ്ട് കാറിൽ കയറി വഴി പറഞ്ഞു കൊടുത്തു……
അയാൾ ചെറിയെ ഒന്ന് അടിമുടി നോക്കിയിട്ട് ഒന്ന് ഇരുത്തി മൂളി……..
അയാൾ: എന്താ തൻ്റെ പേര്?
ചെറി: സുര്യനാരായണവർമ്മ ചെറി എന്ന് വിളിക്കും
അയാൾ: കൊള്ളാം നല്ല പേര്
ചെറി: എന്താ ചേട്ടൻ്റെ പേര്?
അയൾ: രാജീവ് ഇഷ്ടം ഉള്ളവർ രാജീവണ്ണാ എന്ന് വിളിക്കും…..പ്രായം 23……
അത് പറഞ്ഞപ്പോൾ കാർ ഓടിച്ചു കൊണ്ടിരുന്ന ആൾ ഒറ്റ ചിരി ചിരിച്ചു….
അതു കേട്ട് രാജിവണ്ണൻ അയാളെ നോക്കീ…. അയാൾ ഒരു കൈ കൊണ്ട് വാ പൊത്തിപ്പിടിച്ചു എന്നാലും ചിരി നിർത്തിയിരുന്നില്ല……
ചെറി: എന്നാൽ ഞാൻ രാജിവണ്ണാ എന്ന് വിളിക്കാം
അയാൾ ചിരിച്ചു……..
ചെറിയും…….
ചെറി മനസ്സിൽ ഓർത്തു ഇയാളു മകനോ മകളോ വല്ലോം ഇവിടെ പഠിക്കുന്നുണ്ടാവും…….
അങ്ങനെ കോളേജിൻ്റെ മുന്നിൽ എത്തിയപ്പോൾ ചെറി
ചെറി: രാജിവണ്ണാ ഞാൻ ഇവിടെ ഇറങ്ങിക്കൊള്ളാം
രാജിവ്: എന്നാൽ ശരി നമ്മുക്ക് കാണാം……
ശരി എന്ന് പറഞ്ഞ് ചെറിയും ഇറങ്ങി…. ആ കാർ കോളേജിനുള്ളിലേക്ക് കയറിപ്പോയി ചെറി അത് നോക്കി നിന്നു…….
കുറച്ചു കഴിഞ്ഞ് ചെറിയും നടന്ന് കോളേജിലെക്ക്…..
പോവുന്ന വഴി അങ്ങിങ്ങായി നിന്നിരുന്ന എല്ലാരുടെയും കണ്ണുകൾ അവനിലായിരുന്നു……
അവരിൽ പലരും പരസ്പരം ചോദിച്ചു
ആരാണ് അവൻ?…… ഇവിടെ കണ്ടിട്ടില്ലല്ലോ?……
എല്ലാരും അവനെ തന്നെ കണ്ണു ചിമ്മാതെ നോക്കി നില്ക്കുന്നു…..
ചെറി ഇതൊന്നും ശ്രദ്ധിക്കാതെ ക്ലാസ്സ് ലക്ഷ്യമാക്കി നടക്കുകയാണ്…..
അപ്പോൾ ആണ് പാർക്കിങ്ങിൽ കിടന്ന മിനി കൂപ്പർ ചെറി കാണുന്നത് അവൻ അതിലെക്ക് നോക്കി…… തൻ്റെ ഇഷ്ട കളർ ആയതിനാൽ…….
അപ്പോൾ ആണ് ആ മിനി കൂപ്പറിൻ്റെ ഡോർ തുറക്കുന്നത് അവൻ ശ്രദ്ധിച്ചത്……
അതിൽ നിന്നും ഇറങ്ങിയ ആളെക്കണ്ടപ്പോൾ ചെറിയുടെ മുഖത്ത് പുഞ്ചി വിടർന്നു….. ചെറി പതിയെ മൊഴിഞ്ഞു……
ദേവൂ…….
അവൻ പതിയെ കൈ വീശി കാണിച്ചു അവളുടെ അടുത്തേക്ക് നടന്നു…….
ദേവൂ കോളേജിൽ എത്തിയതിനു ശേഷം ********************************************
ദേവൂ കോളെജിൽ വന്ന് പാർക്കിങ്ങിൽ വണ്ടി ഇട്ട് വണ്ടിയിൽ തന്നെ ഇരുന്നു ചെറിവന്നിട്ട് ഒരുമിച്ച് പോകുവാനായി……..
ദേവൂ കാറിൽ ഇരുന്ന് ഓരോന്ന് ചിന്തിച്ച് സ്വയം ചോദിച്ചു കൊണ്ടിരുന്നു…….
അവൻ വരുമ്പോൾ ആ ഡ്രസ്സ് തന്നെ ഇടുമോ?…..
അതോ വേറെ ഏതെലും ഇടുമോ?
ഏതിട്ടാലും അവൻ സുന്ദരനായിരിക്കും പക്ഷേ ഞാൻ ഈ കെട്ടി ഒരുങ്ങി വന്നതൊക്കെ വെറുതെ ആവില്ലെ?’
എയ്യ് അവൻ ഇന്നലെ എനിക്ക് വാക്കു തന്നതല്ലെ?
ആ നോക്കാം……
അല്ല അവനോട് എങ്ങനാ മിണ്ടി തുടങ്ങുക…….
ഹായ് സുര്യ……
അയ്യേ മോശം……
അല്ലിതാര് ചെറിയോ?……..
പറച്ചിലു കേട്ടാൽ അവനെ വർഷങ്ങൾ ആയി അറിയാവുന്ന പോലെയാ…… അവൾ സ്വയം ശാസിച്ചു……
ഹായ് ചെറി എന്തുണ്ട് വിശേഷം…….
വേണ്ട വേണ്ട ഇത് വേണ്ട
ഒരു Hug അങ്ങു കൊടുത്താലോ…….
അയ്യെ ഞാൻ ഇത് എന്തോക്കെയാ ചിന്തിക്കണെ?
അപ്പോൾ അണ് ഒരു കാർ പുകച്ചു കൊണ്ട് ഭയങ്കര ശബ്ദത്തോടെ ഉള്ളിലേക്ക് കയറി പോയത്……..
ദേവു ഈ കാർ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ
എന്ന് ചിന്തിച്ചിരിക്കുമ്പോൾ ആണ് ആ പരിസരത്ത് നിന്നിരുന്ന വരുടെയെല്ലാം നോട്ടം ഗേറ്റിലേക്ക് പോവുന്നത് ദേവു കണ്ടത് ദേവൂ അവിടേക്ക് നോക്കി ദേവൂൻ്റെ കണ്ണുകൾ തിളങ്ങി……
ദേവൂ: യെസ് അവൻ വന്നു…… ഹോ എന്ത് ഭംഗി അവനെ കാണാൻ…….
ദേവൂ ചുറ്റും നിന്ന് നോക്കുന്നവരെ നോക്കി ദേഷ്യത്തോടെ പറഞ്ഞു
വെറുതെ നോക്കി വെള്ളം ഇറക്കണ്ട അവൻ എൻ്റെയാ……..
അവൾ അവൻ വരുന്നതും നോക്കി ഇരുന്നു……
അവൻ പാർക്കിങ്ങിൽ എത്തിയപ്പോൾ ദേവൂ കാറിൽ നിന്നും ഇറങ്ങി….. അവൻ കൈ വീശി കാണിച്ചു അവളുടെ അടുത്തേക്ക് നടന്നു……
ദേവൂ സ്വയം മറന്ന് അവൻ്റെ നീലകണ്ണുകളിലേക്ക് നോക്കി അവൻ്റെ അടുത്തേക്ക് നടന്നു……..
ചെറിയും അവളെ തന്നെ നോക്കി അവളുടെ അടുത്തേക്ക് നടന്നു…….
പക്ഷേ ദേവൂനെ വേര് ചതിച്ചു……
ദേവൂ വേരിൽ തട്ടി മുന്നിലേക്ക് വീഴാനായി കുതിച്ചു……
( ദേവൂ മനസ്സിൽ പറഞ്ഞു സബാഷ് തുടക്കം പെളിച്ചു)
ദേവൂ കണ്ണുകൾ അടച്ച് വീഴാനായി തയ്യാറായി…….
കുറച്ചു സമയം കഴിഞ്ഞിട്ടും വിഴാത്തത് എന്താണെന്നറിയാൻ അവൾ പതിയെ കണ്ണു തുറന്നു നോക്കുമ്പോ കാണുന്നത്
ചെറിയുടെ കൈയ്യിൽ വീഴാതെ താൻ കിടക്കുന്നു…..
അവൻ്റെ ആ നീലകണ്ണുള്ള സുന്ദരമായ മുഖം തൻ്റെ മുഖത്തോട് മുഖമായി നേർക്കുനേർനില്ക്കുന്നു……..
ദേവൂ അനങ്ങാതെ അവനെ തന്നെ നോക്കി അവൻ്റെ കൈകളിൽ കിടന്നു….
ചെറി: എന്തെങ്കിലും പറ്റിയോ…….
ദേവൂ ഒന്നും മിണ്ടാനാവാതെ അവനെ നോക്കി നിന്നു……
ചെറി: ഹലോ ചോദിച്ചത് കേട്ടില്ലെ എന്തെലും പറ്റിയോ എന്ന്?
ദേവൂ ഇല്ല എന്ന മട്ടിൽ തോൾ അനക്കി കാണിച്ചു……..
ചെറി ഒന്ന് പുഞ്ചിരിച്ചു കാണിച്ചു ദേവൂനെ നേരെ നിറുത്തി…….
ചെറി: എന്താ ഇങ്ങനെ നോക്കുന്നെ…….
ദേവൂ: ഇന്നലെ കണ്ടതിലും കുറച്ചു കൂടി സുന്ദരനായിട്ടുണ്ട് ഇപ്പോൾ…..
ചെറി: അതെന്താ ഇന്ന് ഇത്ര പ്രത്യേകത……..
ദേവൂ: ആവോ അറിഞ്ഞുടാ………
ചെറി: ശരി ശരി വാ ക്ലാസ്സിൽ പോവാം ഇന്നലയും നമ്മളാ അവസാനം എത്തിയത്…..
എന്ന് പറഞ്ഞ് ചെറി പതിയെ നടന്നു……
എന്നാൽ ദേവൂ അനങ്ങിയില്ല……. അവൻ തന്നെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ അവനു വേണ്ടിയല്ലേ ഞാൻ ഇതെല്ലാം ഇട്ടത് എന്ന് ഒക്കെ ആലോചിച്ചു അവൾ അവിടെ തന്നെ നിന്നു…….
ചെറി: എന്താ വന്നില്ലെ……
ദേവൂ പതിയെ തലകുനിച്ച് നിന്ന് ഷോളിൻ്റെ ഒരറ്റം വിരലിൽ കറക്കിക്കൊണ്ടിരുന്നു……
ചെറി അതു കണ്ട് കാര്യം മനസ്സിലായി ഒരു ചെറു ചിരിയോടെ പറഞ്ഞു…….
ചെറി: അയ്യോ പറയാൻ മറന്നു……. ഇന്നു താൻ വളരെ സുന്ദരിയായിട്ടുണ്ട്….. തനിക്കും റെഡ് നന്നായി ചേരുന്നുണ്ട്…….
അതു കേട്ടതെ ദേവൂ പതിയെ തലപൊക്കി സന്തോഷത്തോ ചോദിച്ചു
ദേവൂ: ശരിക്കും….
ചെറി: ആന്നെ……. രാജകുമാരിയെ പോലെ ഉണ്ട്……
അതൂം കൂടി കേട്ടതോടെ ദേവൂൻ്റെ മുഖം 100 വാൾട്ട് ബൾബ് പോലെ തെളിഞ്ഞു…..
ചെറി : ഇനി നമ്മുക്കു പോയാലോ രാജകുമാരി?…..
ദേവു ചിരിയോടെ പറഞ്ഞു……
ദേവൂ: അങ്ങനെ അകട്ടെ രാജകുമാരാ…….
അവർ രണ്ടും ഒരുമിച്ച് ഓരോന്നും പറഞ്ഞ് ക്ലാസ്സിലേക്ക് നടന്നു……
പോകുന്ന വഴിയിൽ എല്ലാം കുറെ കണ്ണുകൾ അവരെ പിൻതുടർന്നു…….
അങ്ങനെ അവർ ക്ലാസ്സിൽ എത്തി…..
അതു വരെ ബഹളം ആയിരുന്ന ക്ലാസ്സ് പെട്ടെന്ന് ശാന്തം ആയി……
അദ്യാപകൻ ഉള്ള ക്ലാസ്സ്പോലെ…….
എല്ലാവരും മൗനമായി ഇരുന്ന് ചെറിയെയും ദേവുവിനെയും നോക്കി……
എന്നാൽ അവർക്കാർക്കും ചെറിയെ മനസ്സിലായിരുന്നില്ല……..
ചെറി ദേവൂ നോട് പിന്നെ കാണാം എന്ന് പറഞ്ഞ് താൻ ഇന്നലെ ഇരുന്ന പിന്നിലെ സീറ്റിൽ പോയിരുന്നു……..
ദേവൂ തൻ്റെ സീറ്റിലും പോയി ഇരുന്നു…..
എല്ലാരും മറ്റു പല കാര്യത്തിനെന്നപോലെ തിരിഞ്ഞും മറിഞ്ഞും എല്ലാം ചെറിയെ നോക്കി കണ്ടു…….
മീര: എടി അത് ആരാ നിൻ്റെ കൂടെ വന്നത്…… എന്ത് ഭംഗിയാ കാണാൻ ഞാൻ എൻ്റെ ജീവിതത്തിൽ ഇത്രയും ഭാഗിയുള്ള ഒരാളെ കണ്ടിട്ടില്ല…….
ദേവൂ: നിനക്കത് ആരാന്നു മനസ്സിലായില്ലെ?
മീര: ഇല്ലെടി അതല്ലെ നിന്നോട് ചോദിച്ചെ….
ദേവൂ: അതാടി സൂര്യ നമ്മുടെ ചെറി…….
മീര കേട്ടത് വിശ്വസിക്കാനാവാതെ ചോദിച്ചു…….
മീര: ഏത് ഇന്നലത്തെ കാട്ടാളനോ……..
ദേവു: അതെ…..അവനാണ് ഇവൻ……
മീര: ഡീ സത്യം ആണോ
മീര തലയിൽ കൈ വച്ച് ചോദിച്ചു…….
ദേവൂ: ആന്നെ………
മീര: എന്തോരു മാറ്റം ആടി ഇത്…… ഹോ ഇന്നലെ കണ്ടപ്പോൾ എനിക്ക് അറപ്പാ തോന്നിയത് എന്നാൽ ഇപ്പോൾ കണ്ടിട്ട് കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കാൻ തോന്നുന്നു……..
പറഞ്ഞു തീർന്നില്ല അതിനു മുന്നെ ദേവൂൻ്റെ കൈ മീരയുടെ കഴുത്തിൽ പിടുത്തമിട്ടു……
ദേവൂ: അങ്ങനെ വല്ല മോഹം ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ കളഞ്ഞോ അല്ലെങ്കിൽ ദേവൂ അങ്ങ് പോവും അവൾ വരും
എന്ന് പറഞ്ഞ് ദേവൂ കൈ പിൻവലിച്ചു
മീര സ്വന്തം കഴുത്തിൽപ്പിടിച്ച് ഭയത്തോടെ ദേവൂനെ നോക്കി……
ദേവൂ: സോറി ഡി ഞാൻ അറിയാതെ…….
മീര: കുറച്ചു നാൾ എൻ്റെ കഴുത്തിനു ഒരു റസ്റ്റ് ഉണ്ടായിരുന്നു വീണ്ടും തുടങ്ങി ലോ……
ദേവൂ: ഈ……….
മീര: അല്ല അപ്പോൾ നിനക്കും പ്രണയം തുടങ്ങിയോ?
ദേവൂ: എയ് അങ്ങനെ ഒന്നും ഇല്ല
മീര: പിന്നെ എന്തിനാ ഞാൻ അങ്ങനെ പറഞ്ഞപ്പോൾ നീ എൻ്റെ കഴുത്തിനു പിടിച്ചെ ?
ദേവൂ: ആ എനിക്കറിയാൻ പാടില്ല……
മീര ഒന്ന് ഇരുത്തി മുളി…..
അപ്പോളെക്കും ടീച്ചർ വന്നു……..
എല്ലാരും എണിറ്റു നിന്ന് പറഞ്ഞു……
Good morning teacherrrrrrrrrrrrrrrrrr…………..
ടീച്ചർ: ഇമ്മ് ഗുഡ് മോർണിങ്ങ്……..
ടീച്ചർ: എൻ്റെ പേര് പ്രീയ……. നിങ്ങളെല്ലാം ഇന്നലെ പരിചയപ്പെട്ടതല്ലെ?……
നിമ്മി(ക്ലാസ്സിലെ ഒരു കുട്ടി) : ഇല്ല മിസ്സ് ഇന്ന് ഒരു പുതിയ സ്റ്റുഡൻ്റ് വന്നിട്ടുണ്ട്……
ചെറിയെ നോക്കി അവൾ പറഞ്ഞു…..
പ്രിയ മിസ്സ്: അത് ആരാ പുതിയ സ്റ്റുഡൻ്റ് എണീറ്റെ……
ആരും എണീറ്റില്ല….. ചെറിയും ചുറ്റും നോക്കി ആരാണെന്നറിയാൻ……
പ്രിയ മിസ്സ്: എന്താ ആരും എണീക്കാത്തത്…… ആരാണ് പുതിയ സ്റ്റുഡൻ്റ്…….
ക്ലാസ്സിൽ മീരയും ദേവൂവും ഒഴിച്ച് ബാക്കി എല്ലാരും ചെറിയെ ചുണ്ടിക്കാട്ടി…….
ചെറി അന്തം വിട്ടിരിക്കുന്നു ഇതെന്താ സംഭവം എന്ന് അറിയാതെ….
പ്രീയ മിസ്സ് ചെറിയുടെ അടുത്തു ചെന്ന്
പ്രിയ മിസ്സ് : എന്താടാ നിനക്ക് ഞാൻ പറഞ്ഞാൽ കേൾക്കാൻ ഇത്ര മടി എണീക്കാൻ പറഞ്ഞാൽ എണീക്കണം മനസ്സിലായോ…..
ചെറി: മിസ്സ് ഞാൻ പുതിയ സ്റ്റുഡൻ്റ് അല്ല…… ഞാനും ഇന്നലെ വന്നതാണ് എൻ്റെ പേര് സൂര്യ.………
അത് വലിയ ഒരു ഞെട്ടലോടെ ആണ് ആ ക്ലാസ്സിനു ഉണ്ടാക്കിയത്…… എല്ലാരും കണ്ണു മിഴിച്ചിരിക്കുന്നു…….
പ്രിയ മിസ്സ്: സൂര്യനാരായണവർമ്മ ആണോ പുലിയൂരിലെ?…….
മിസ്സ് ചെറിയോട് അങ്ങോട്ട് ചോദിച്ചു……..
ചെറി: അതെ എന്നെ എങ്ങനെ മിസ്സിനറിയാം…….
പ്രിയ മിസ്സ്: നിൻ്റെ +2 പേപ്പർ എനിക്കു കിട്ടിയിരുന്നു എനിക്കെന്നല്ല വളരെയധികം ആളുകളുടെ കൈകളിൽ അത് എത്തിയിരുന്നു…….. എങ്ങനെയാണ് അത്രയും കൃത്യമായി ഉത്തരങ്ങൾ എഴുതാൻ കഴിയുന്നത് അത്രയും ചുരുങ്ങിയ വരികളിൽ……..
ചെറി വെറുതെ ചിരിച്ചു നിന്നു……..
പ്രിയ മിസ്സ്: ആ പേപ്പർ കണ്ടപ്പോൾ എൻ്റെ കണ്ണു നിറഞ്ഞ് പോയി എൻ്റെ16 വർഷത്തെ ടീച്ചിങ്ങിനിടയിൽ അതു പോലെ ഒരു പേപ്പർ ഞാൻ കണ്ടിട്ടില്ല……. അതും അങ്ങനെ ഒരു അന്തരീക്ഷത്തിൽ പഠിച്ചിട്ടും…….
ചെറി: അന്തരീക്ഷം ഏതായിരുന്നാലും ആഗ്രഹം ഉണ്ടെങ്കിൽ നടക്കും…….
പ്രിയ മിസ്സ്: ശരിയാണ് നീയാണ് അതിൻ്റെ ഏറ്റവും നല്ല ഉദാഹരണം…….
മിസ്സ് അത്രയും പറഞ്ഞ് തോളത്ത് ഒരു തട്ടും തട്ടി പോയി……
ഇതും കുടി അറിഞ്ഞപ്പോൾ ഇടിവെട്ടിയവനെ പാമ്പുകടിച്ചു എന്ന അവസ്ഥയായി ക്ലാസ്സ് മുഴുവനും…….
പിന്നീട് അങ്ങനെ രണ്ട് പിരിയഡ് കടന്നു പോയി……
ഇൻറർ ബെല്ല് അടിച്ചതെ ദേവൂ ഓടി ചെറിയുടെ അടുത്ത് എത്തി
ദേവൂ: താൻ ആളൊരു സംഭവം ആണല്ലോ……..
ചെറി: താനും മോശം അല്ലല്ലോ……. വലിയ ഇടിക്കാരിയാണെന്ന് ഒക്കെ ഞാൻ അറിഞ്ഞു……
ദേവൂ: ഇടി മാത്രം അല്ല വേരെ പലതും എൻ്റെ കൈവശം ഉണ്ട് പിന്നെ കാണിക്കാം
ചെറി: ആയിക്കോട്ടെ……..
ദേവൂ: അല്ല കാർത്തു എവിടെ……..
ചെറി: കുഞ്ഞി എന്തോ പ്രോജെക്റ്റ് ചെയ്യണം എന്ന് പറഞ്ഞ് രാവിലെ പോന്നു….. ഇന്ന് ഏതോ ഫ്രണ്ടിൻ്റെ വീട്ടിൽ പോയി പൂർത്തിയാക്കി നാളെ നേരെ കോളെജിലെക്കെ വരു എന്നാണ് പറഞ്ഞത്…..
ദേവൂ: അവളു പഠിക്കാൻ തുടങ്ങിയോ വിശ്വസിക്കാൻ പറ്റണില്ല…….
ചെറി: ഞാനും ഇത് തന്നെയാണ് ചോദിച്ചത്……
ദേവൂ : അല്ല അപ്പോൾ നീ ഇന്ന് എങ്ങനെയാ വന്നത്……
ചെറി: ഞാൻ ബസ്സിനു വരാൻ ആയിരുന്നു പരുപാടി പക്ഷേ ബസ്സ് ഇല്ലായിരുന്നു….. പിന്നെ ലീഫ്റ്റ് അടിച്ചാണ് വന്നത്
ദേവൂ: അയ്യോ എങ്കിൽ എന്നെ വിളിക്കാൻ പാടില്ലായിരുന്നോ……. ഞാൻ വരായിരുന്നല്ലോ…..
ചെറി: അതിന് എൻ്റെ കയ്യിൽ തൻ്റെ നമ്പർ ഇല്ലല്ലോ…….
ദേവൂ: അയ്യോ അത് ഞാൻ തരാൻ മറന്നു…… നീ നമ്പർ പറ
ദേവൂ ഫോൺ എടുത്ത് ചെറിയോട് പറഞ്ഞു….
ചെറി വെറുതെ ദേവൂനെ നോക്കീ പുഞ്ചിരിച്ചു…..
ദേവൂ: ഇങ്ങനെ ചിരിക്കാൻ അല്ല പറഞ്ഞത് നമ്പർ പറ……..
ചെറി: എനിക്ക് ഫോൺ ഇല്ല…….
ദേവൂ: പോ ചുമ്മാ നുണ പറയാതെ
ചെറി : ഫോൺ വാങ്ങിട്ടെന്തിനാ ഞാൻ താമസ്സിച്ചിരുന്നിടത്ത് റേഞ്ചും ഇല്ല കരണ്ടും ഇല്ല
ദേവൂ ഒന്നും മിണ്ടിയില്ല
ചെറി: ഞങ്ങൾ അവിടെ എങ്ങനെയാണ് സന്ദേശം കൈമാറുന്നത് എന്ന് കാണണോ
ദേവു വേണം എന്ന രീതിയിൽ തലയാട്ടി
ചെറി എണിറ്റ് ദേവൂൻ്റെ കൈയ്യിൽ പിടിച്ചു എന്നിട്ട് പുറത്തേക്ക് നടന്നു….
അങ്ങനെ നടന്ന് നടന്ന് വലിയ അളുകൾ ഇല്ലാത്ത സ്ഥലത്ത് ചെന്ന് നിന്നു…..
എന്നിട്ട് ചെറി തൻ്റെ രണ്ട് ചുണ്ടുവിരലുകളും അടുപ്പിച്ചു പിടിച്ച് ചുണ്ടോട് ചേർത്ത് പിടിച്ച് ഒറ്റ ഊത് ഊതീ…….
അപ്പോൾ ഒരു പ്രത്യേക ശബ്ദം വന്നു……. അങ്ങനെ മൂന്ന് തവണ ചെയ്യ്തു…….
ചെറി ദേവൂ നോട് പറഞ്ഞു…..
ചെറി : കണ്ണുകൾ അടക്ക്
ദേവൂ: എന്തിന്
ചെറി: പറയാം ഇപ്പോൾ അടക്ക്…….
ദേവൂ പതിയെ കണ്ണുകൾ അടച്ചു……
കുറച്ചു നിമിഷങ്ങൾക്കകം എന്തോ ഒരു ശബ്ദം കേട്ടു……
ചെറി: ഇനി തുറന്നോ
ദേവൂ പതിയെ കണ്ണുതുറന്നതും അലറിക്കൊണ്ട് പിന്നിലേക്ക് മറി…….
ദേവൂ കണ്ണ് തുറന്നപ്പോൾ കാണുന്നത് ചെറിയുടെ തോളിൽ ഇരിക്കുന്ന ഒരു പരുന്തിനെയാണ്
ചെറി: പേടിക്കെണ്ട ഇത് ഒന്നും ചെയ്യില്ല….. ഇതാണ് ലക്ഷ്യൻ…… ലക്ഷ്യാ ഇതാണ് ദേവൂ എൻ്റെ പുതിയ സുഹൃത്ത്……. നിൻ്റെ ഒരു കണ്ണ് എപ്പോളും ഇവളിൽ ഉണ്ടായിരിക്കണം
ചെറി അത് പറഞ്ഞപ്പോൾ ആ പരുന്ത് ദേവൂനെ ശരിക്കൊന്ന് നോക്കിട്ട് തല താഴ്ത്തി കാണിച്ചു
ദേവൂ പേടിച്ചതിൻ്റെ ഷോക്കിൽ തന്നെയാണ്……
ചെറി: എന്തു പറ്റി ദേവൂ പേടി മാറിയില്ലെ…….
ദേവൂ: ചെറി അതിനെ വിട് എനിക്ക് പേടിയാ……
ചെറിച്ചിരിച്ചു കൊണ്ട് അതിൻ്റെ തലയിൽ ഒന്ന് തടവിയിട്ട് പറത്തി വിട്ടു…….
ചെറി: നീ ഇത്രയും പേടിത്തൊണ്ടി ആയിരുന്നോ അയ്യെ…….
ദേവൂ: നീ പോട….. മനുഷ്യൻ്റെ നല്ല ജീവൻ പോയി
എന്ന് പറഞ്ഞ് ചെറിയുടെ കൈയ്യിൽ ഒന്ന് പിച്ചി……..
ചെറി: ദേ പെണ്ണെ എനിക്ക് നൊന്താൽ ഉണ്ടല്ലാ……
ദേവൂ: എന്തോ ചെയ്യും….
ചെറി: ഞാനും പിച്ചും…..
ദേവൂ: അതൊക്കെ പിന്നെ ഇപ്പോൾ സമയം പോയി ബെല്ലടിക്കും വാ പോവാം
അവർ തിരിച്ച് ക്ലാസ്സിൽ എത്തിയപ്പോളെക്കും ബെല്ല് അടിച്ചു……
അങ്ങനെ പിന്നെയും രണ്ട് പീരിഡ് കഴിഞ്ഞു ഉച്ചഭക്ഷണത്തിൻ്റെ സമയം……
ദേവു: അപ്പോൾ എങ്ങനാ നമ്മുക്ക് പോയാലോ
ചെറി: നീയും കൊണ്ടുവന്നില്ലെ……
ദേവൂ: ഇല്ല കാർത്തു പറഞ്ഞു ഇവിടുത്തേ ഭക്ഷണം നല്ലതാണെന്ന് അതുകൊണ്ട് കൊണ്ടുവന്നില്ല……..
ചെറി: ഹാ എന്നാൽ വാ…..
ദേവൂ: ഡീ മീരെ നീ വരുന്നില്ലെ?
മീര: ഇല്ലെടി
ദേവു: എങ്കിൽ ശരി ഞങ്ങൾ കഴിച്ചിട്ട് വരാം
എന്ന് പറഞ്ഞ് ചെറിയം ദേവൂവും ക്യാൻ്റിനിലേക്ക് നീങ്ങി.……
കാന്റീനിൽ എത്തി നോക്കുമ്പോൾ തങ്ങളെ കാത്ത് കാർത്തു അവിടെ നില്പ്പുണ്ടായിരുന്നു…….
കാർത്തു ചെറിയേയും ദേവൂവിനെയും കണ്ടതും ഒന്നും മിണ്ടാതെ പോയി ഒരു ലൈം ഓർഡർ ചെയ്തു……
എന്നിട്ട് അവരെയും വിളിച്ച് കഴിക്കാൻ ഇരുന്നു……
ചെറി: എവിടെ നിൻ്റെ സുഹൃത്തുക്കൾ…….
കാർത്തു: അവരു വീട്ടിൽ നിന്നാണ് കൊണ്ടുവന്നത് അതുകൊണ്ട് വന്നില്ല……
അപ്പോളെക്കും രാമുവേട്ടൻ ലൈം അയി വന്നു മേശയിൽ വച്ചു……
അതിൽ രണ്ട് സ്ട്രോയും ഉണ്ടായിരുന്നു……
ദേവു: ഇതെന്താ ഈ ലൈമിൽ രണ്ട് സ്ട്രോ
കാർത്തു: അത് നിങ്ങൾക്കാ കൂടിക്ക്
ചെറി: എന്ത്……
കാർത്തു: അല്ല ഇന്നലെ കല്യാണം കഴിഞ്ഞ വധു വരന്മാരെ പോലെ അല്ലെ രണ്ടും വന്നിരിക്കണെ…… ഒരേ കളറുള്ള ഡ്രസ്സ് ഒരുമിച്ച് നടത്തം എന്തൊക്കെ കാണണം……… സത്യം പറഞ്ഞോ ഇത് ആരുടെ പ്ലാനാ………
എന്നു ചോദിച്ച് ദേവൂനെ നോക്കി…….ദേവൂ എന്ത് പറയും എന്നറിയാതെ ഇരിക്കുന്നു
കാർത്തു: ദേവൂ ഇത് നിൻ്റെ പ്ലാൻ അല്ലെ സത്യം പറഞ്ഞോ ഈ പൊട്ടനു അതിനുള്ള ബുദ്ധി ഒന്നും ഇല്ല…….. ഇതല്ലെ നീ ഇന്നലെ ഇവൻ്റെ ചെവിയിൽ പോവാൻ നേരം പറഞ്ഞത്………
ദേവൂ അതെ എന്ന മട്ടിൽ തലയാട്ടി……
കാർത്തു: എന്താ നിൻ്റെ ഉദ്ദേശം…….
ദേവൂ എന്തെന്ന മട്ടിൽ തല ഉയർത്തി നോക്കി…….
കാർത്തു: ഇപ്പൊൾ ഞാൻ ഒന്നും പറയുന്നില്ല സമയം ഇല്ല……. വേഗം കഴിക്കാം…..
അങ്ങനെ അവർ ഭക്ഷണം ഓർഡർ ചെയ്തു കഴിച്ചിറങ്ങി
പോവാൻ നേരം കാർത്തു ദേവൂനോട്…….
കാർത്തു: എടി നീ ഇവനെ ഒന്ന് വീട്ടിൽ ആക്കിയിട്ടു പോണെ….. മറക്കല്ലെ…..
ദേവൂ: അത് ഞാൻ എറ്റു……
കാർത്തു : പോട്ടെടാ കുട്ടാ……വൈകുന്നേരം കാണാൻ പറ്റില്ല ഞങ്ങൾ നേരത്തേ ചാടും….. നാളെ കാണാം
എന്ന് പറഞ്ഞ് ചെറിയുടെ കവിളിൽ ഒരു ഉമ്മയും കൊടുത്ത് കാർത്തു പോയി……
ദേവു അത് കണ്ട് അന്തം വിട്ട് നില്ക്കുവാണ്
ചെറി: അതെ പോവാം എന്താ ഇങ്ങനെ നിlന്നേ
ദേവൂ: ഹാ പോവാം
അങ്ങനെ അവർ ക്ലാസ്സിലേക്ക് പോയി……..
****************************************************************************************
ക്ഷമിക്കണം ഈ പാർട്ട് ഇത്രയും താമസിച്ചതിന്……. ജോലി സംബന്ധമായ കുറച്ചു Exams ഉണ്ടായിരു……. അടുത്ത പാർട്ട് എപ്പോൾ ഉണ്ടാകും എന്ന് പറയാൻ സാധിക്കില്ല കാരണം Job കിട്ടി അതിൽ കയറിയൽ സമയം കിട്ടില്ല….. എങ്കിലും സമയം ഉണ്ടാക്കീ ഞാൻ എഴുതാം…….
സ്നേഹത്തോടെ
DK
Comments:
No comments!
Please sign up or log in to post a comment!