എന്റെഅമ്മുകുട്ടിക്ക് 13

“”””കുറച്ചു വൈകിയാണ് ഞാൻ കഥ അയക്കുന്നത് കാരണം കൊറോണ പിടിപെട്ടു കുറച്ചു നാൾ ചികിത്സയിൽ ആയിരുന്നു.. ഹോസ്പിറ്റലിൽ കഥ എഴുതാനുള്ള Mമാനസിക അവസ്ഥ ഇല്ലായിരുന്നു. അതുകൊണ്ട് എല്ലാവരോടും ക്ഷമ ചോദിച്ചുകൊണ്ട് ഞാൻ തുടരുന്നു. പേജ്‌ കുറച്ചു കുറവാണു ..

……..അമ്മു പോയപ്പോൾ എന്റെ കണ്ണും ചെറുതായൊന്നു നനഞ്ഞിരുന്നു അവൾ പോയതോടെ ഞാനും ഫ്രണ്ടും കൂടി തിരിച്ചു പോന്നു പോരുമ്പോളൊക്കെ എന്റെ മനസിൽ അവളുടെ ഓര്മകളായിരുന്നു.

അവളുടെ കളിയും ചിരിയും പിണക്കവും ഇണക്കവും എല്ലാം ചേർന്ന് ഒരു ഒരു ഒൻപതു മണിക്കൂർ എനിക്ക് അവളെ സ്വന്തമായി കിട്ടി.അതൊക്കെ ആലോചിച്ചു നജ്ൻ വീട്ടിൽ എത്തി. ഫുഡ്‌ വേണ്ടാ എന്ന് അച്ഛനോട് പറഞ്ഞു. ഞാൻ എന്റെ റൂമിൽ പോയി കിടന്നു അവളുടെ സാനിത്യം ഞാൻ എന്നെ റൂമിലും അറിഞ്ഞു. എന്തോ ഒന്ന് എനിക്ക് നഷ്ട്ടമായ പോലെ തോന്നി . കുറേനേരം അവളെ ആലോചിച്ചു കിടന്നു കുറച്ചു കഴിഞ്ഞപ്പോൾ. കുറച്ചു സമയം കഴിഞ്ഞപ്പോൾ എന്റെ ഫോൺ റിങ് ചെയ്തു അമ്മുവിന്റെ വിളിയാണ് ഞാൻ വേഗം ഫോൺ കട്ട്‌ ചെയ്തു എന്നിട്ട് തിരിച്ചു വിളിച്ചു അവളുടെ പൈസ കളയണ്ട എന്നു കരുതിയാണ്.

“””””അമ്മുസേ പറ കഴിച്ചോനീ ? ഞാൻ മുഖവുരയില്ലാതെ ചോദിച്ചു.

“”””അമ്മുസല്ലാ ചേട്ടാ ഞാൻ അർച്ചനയാണ്.

“” “”” ഇവിടെ ഒരാള് ഭയങ്കര വിഷമത്തിലാ ചേട്ടാ ഫുഡ്‌ പോലും ശെരിക്കും കഴിച്ചിട്ടില്ല അർച്ചന അമ്മുനെ കളിയാക്കികൊണ്ട് പറഞ്ഞു “””നീ അവൾക്കു കൊടുക്ക്‌ ഞാൻ സംസാരിക്കാം ഞാൻ അർച്ചനയോടു പറഞ്ഞു. “”””മ്മ് ഞാൻ കൊടുകാം ചേട്ടാ അത്രയും പറഞ്ഞോണ്ട് അർച്ചന ഫോൺ അമ്മുന് കൊടുത്തു..

അമ്മു ഫോൺ വാങ്ങി അവളുടെ കൈയിൽനിന്നും പക്ഷേ ഒന്നും സംസാരിച്ചില്ല.

“””””അമ്മുസേ എന്ത് പറ്റി നീ എന്താ ഒന്നും കഴിക്കാതെ? നിന്റെ ആരെങ്കിലും ചത്തോ? ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി പറഞ്ഞു “””” ഡാ ഞാൻ അല്ലങ്കിൽ തന്നെ വിഷമത്തിൽ ഇരിയ്ക്കാണ് നീ ചുമ്മാ എന്നെ ദേഷ്യം പിടിപ്പിക്കണ്ട.

“””””””എനിക്ക് നിന്റെ അടുത്തുന്നു പോന്നപ്പോൾ എന്തോപോലെ.. അമ്മു വിഷമത്തോടെ പറഞ്ഞു. “”””””നിന്റെ ഒരു കാര്യം അമ്മുസേ വിഷമം എനിക്കും ഉണ്ട് അതിനു നീ ഫുഡ്‌ കഴിക്കാണ്ടിരുന്നാൽ ഞാൻ അവിടെ വരുമോ? മണ്ടുസേ ഞാൻ അവളോട്‌ ചോദിച്ചു.. “”””””””” നീ പോയി ഫുഡ്‌ കഴിക്കു എന്നിട്ട് എന്നെ വിളിക്കു കഴിച്ചില്ലേൽ ഞാൻ നിന്നെ വിളിക്കില്ല ഞാൻ തീർത്തു പറഞ്ഞു. “”””””മ്മ് ഞാൻ കഴിച്ചിട്ട് വിളികാം നീ കഴിച്ചോ അമ്മു എന്നോട് ചോദിച്ചു… “””””ഞാൻ കഴിച്ചു നീ കഴിക്കു വേഗം അല്ലേൽ ഫുഡ്‌ കേടാകും.

ഞാൻ കഴിച്ചില്ലേലും അവളോട്‌ ഞാൻ നുണപറഞ്ഞു ഇല്ലേൽ പിന്നെ അവളും കഴിക്കില്ല. “”””ശെരിടാ ഞാൻ വിളികാം അമ്മു ഫോൺ വെച്ചു..

പിന്നെ കഴിച്ചു കഴിഞ്ഞും ഞങ്ങൾ കുറച്ചു സമയം സംസാരിച്ചു . രാവിലെ അവൾ അവിടെ എത്തിയിട്ടും അവൾ എന്നെ വിളിച്ചു ഞങ്ങൾ കൂടുതൽ അടുത്ത് തുടങ്ങി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ അവൾക്കു ക്ലാസ്സ്‌ തുടങ്ങി പിന്നെ എല്ലാം പതിവുപോലെ തന്നെ. വിളി ഇടക്ക് പിണക്കം അവൾ വിളിച്ചാൽ ഞാൻ എടുക്കണം ഇല്ലേൽ അവൾ ദേഷ്യം കാണിക്കും .Aവലിയ വിളിക്കുമ്പോൾ ഞാൻ ബിസി ആണേൽ പിന്നെ പറയണ്ട .

ഒരിക്കൽ അവൾ എന്നെ വിളിക്കുമ്പോൾ എന്റെ ഗൾഫിൽ ഉള്ള ഒരു ഫ്രണ്ട് എന്നെ വിളിച്ചോണ്ടിരികാർന്നു. അവനോടു സംസാരിക്കുന്നതുകൊണ്ട് ഞാൻ ഞാൻ അവളുടെ കാൾ എടുക്കാൻ പോയില്ല.. കുറെ പ്രാവശ്യം അവൾ വിളിച്ചു ഞാൻ മൈന്റ് ചെയ്തില്ല അവനുമായുള്ള എന്റെ സംസാരം അര മണിക്കൂറോളം നീണ്ടു പോയി. അവനുമായുള്ള സംസാരം കഴിഞ്ഞു കാൾ കട്ട്‌ ചെയ്തു ഞാൻ നോക്കുമ്പോൾ അമ്മുസിന്റെ ആറു മിസ്സ്കാൾ ഉണ്ട് ഞാൻ വേഗം അവൾക്കു ടൈൽ ചെയ്തു. രണ്ടു പ്രാവശ്യം ഞാൻ വിളിച്ചപ്പോൾ അവൾ കാൾ എടുത്തില്ല മൂന്നാമത്തെ പ്രാവശ്യം വിളിച്ചപ്പോളാണ് അവൾ കാൾ എടുത്തത് അപ്പോൾത്തന്നെ എനിക്ക് മനസിലായി കക്ഷി ദേഷ്യത്തിലാണെന്നു.. “””””എന്താ അമ്മുസേ ഉറങ്ങ്യോ? അവൾ കാൾ എടുത്തതും ഞാൻ ചോദിച്ചു… “””””ഞാൻ ഉറങ്യൊന്നു അറിയാനാണോ ഇങ്ങള് വിളിച്ചേ? ഇല്ല ഉറങ്ങാൻ പോണു ബൈ. അതും പറഞ്ഞു അമ്മു കാൾ കട്ട്‌ ചെയ്തു..

ഞാൻ അവളെ വീണ്ടും വിളിച്ചു

“”””””അമ്മുസേ എന്താ കട്ട്‌ ചെയ്യുന്നേ സോറി എന്റെ ഫ്രണ്ട് വിളിച്ചത് അതാ ഞാൻ എടുക്കാഞ്ഞേസോറി

“”””’’സോറി ഞാൻ വരവ് വെച്ചു. ഞാനെത്ര സമയമായ് വിളിക്കുന്നു? നിനക്കി എന്റെകാൾ എടുത്താലെന്താ?പന്നി… അമ്മു ദേഷ്യത്തോടെ ചോദിച്ചു

“””””അത് സംസാരിച്ച് തീരാതെ എങ്ങനെയാ കാൾ കട്ട്‌ ചെയ്യുന്നേ അമ്മുസേ ? “”””””ഞാൻ ബിസി ആണേൽ നിന്നെ തിരിച്ചു വിളിക്കില്ല അമ്മുസേ പിന്നെ എന്തിനാ വിളിച്ചോണ്ടിരിക്കുന്നെ മനുഷ്യനെ സമാധാനമായി സംസാരിക്കാനും വിടത്തില്ലേ? ഞാൻ അമ്മുനോട് ചോദിച്ചു..

“””””””””ഞാൻ വിളിക്കുമ്പോ എന്റെ കോൾ എടുത്താലെന്താ? എടുക്കുന്നവരെ ഞാൻ വിളിച്ചോണ്ടിരിക്കും..അമ്മു വാശിയോടെ പറഞ്ഞു

“”””””അതൊരു ISD ആണ് അമ്മുസേ . അവൻ ജോലിയും കഴിഞ്ഞ് വന്നിട്ട് കിട്ടുന്ന സമയം എന്നെ വിളിക്കുന്നതാ.. അതും വല്ലപ്പോളും അതിനിടെ ഞാൻ സംസാരിക്കാതെ ഇരുന്നാൽ അവനെന്ത് വിചാരിക്കും? ഞങ്ങൾ ചെറുപ്പം തൊട്ടേ ഒരുമിച്ചു കളിച്ചു വളർന്നതാ.
നിന്നെ എനിക്ക് എപ്പോ വേണേലും വിളിക്കാം. അത് പോലാണോ അവൻ എനിക്ക് .അവളുടെ വർത്താനം കേട്ടു എനിക്ക് ദേഷ്യം വന്നെങ്കിലും ഞാൻ അത് പുറത്തു കാണിക്കാതെ പറഞ്ഞു “””””””’’വേണ്ട എന്നെ മാത്രം വിളിച്ചാ മതി.. വേറാരോടും സംസാരിക്കണ്ട അമ്മു പിന്നേം വാശിയോടെ പറഞ്ഞു….

“”””””””””അമ്മുസേ വെറുതേ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ.. നിനക്കെന്താ പറഞ്ഞാ മനസ്സില്ലാവില്ലേ? ഞാൻ ദേഷ്യത്തോടെ പറഞ്ഞു.

“””’’’’’ഇല്ല.. ഉള്ള സമയം ബാക്കിയുള്ളോരോട് മിണ്ടാം.. എന്നോട് മിണ്ടിക്കൂട ?? വേറെ ആരോടും മിണ്ടണ്ട അമ്മു പിന്നേം എന്നെ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞു…

“””””’ദേ അമ്മു എനിക്ക് നീ മാത്രമല്ല.. നിന്നേം മാത്രം കെട്ടിപ്പടിച്ചോണ്ട് ഇരുന്നാ പോരാ നിനക്കു കുറച്ചു കൂടുന്നുണ്ടേ ഞാൻ കലിപ്പോടെ പറഞ്ഞു…

“””””””അതെ എനിക്കറിയാ.. നിനക്ക് ഞാൻ മാത്രല്ല വേറേം ആരൊക്കെയോ ഉണ്ട്. വെറുതെ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട അമ്മു കലിപ്പോടെ പറഞ്ഞു..

“”’’’’’’’’’’’’’’ഹാ അതെടീ എനിക്ക് വേറെ ഒരു പെണ്ണുമായി ബന്ധമുണ്ട്.. നിനക്കു എന്താ ? “”നീ പോയ് കേസ് കൊടുക്ക്. നീ ഇനി എന്നെ വിളിക്കണ്ട വെച്ചിട്ട് പോടീ. ഞാൻ ദേഷ്യത്തോടെ പറഞ്ഞു..

“”””””””ഹാ! എനിക്കറിയാ… നിനക്ക് എന്നോട് സംസാരിക്കാൻ താല്പര്യമില്ല അമ്മു എന്നെ ആക്കിയ പോലെ പറഞ്ഞു… “””””””””നിനക്കെന്ത് ഒന്നും അറിയില്ലാ ചുമ്മാ മനുഷ്യനെ വട്ടം കറപ്പിക്കാനല്ലാതെ.. ആദ്യം

നിന്റെയീകുട്ടിക്കളി മാറ്റു എന്നിട്ടാകാം പ്രേമവും കല്യാണവുമൊക്ക അപ്പോ തീരും എല്ലാ പ്രശ്നങ്ങളും..ഞാൻ ദേഷ്യത്തോടെ പറഞ്ഞു..

“”””””’’’അതെ ഞാൻ സംശയ രോഗിയാണല്ലോ? അമ്മു സ്വല്പം സ്വരം താഴ്ത്തി പറഞ്ഞു

“””””പിന്നല്ലാണ്ട്..ഞാനാരോടേലും സംസാരിച്ചാ പ്രശ്നം. ഞാൻ വിളിക്കുമ്പോൾ ചിലപ്പോളൊക്കെ നീയും ബിസി ആവാറുണ്ട് ഞാൻ വല്ലതും പറയാറുണ്ടോ പിന്നെന്താ അമ്മുസേ ?

“”””””””””അത് പിന്നെ ഏട്ടൻ എന്നെ മൈന്റ് ചെയ്യാത്തൊണ്ടല്ലേ? അമ്മു എന്റെ ദേഷ്യം കണ്ടു പിണക്കം നടിച്ചു പറഞ്ഞു…………

“”””””ഞാൻ ദിവസ്സം നിന്നെ വിളിക്കുന്നതിൽ കണക്കുണ്ടോ അമ്മുസേ? പറ? ഞാൻ അവളോട്‌

ചോദിച്ചു

“”””””’ഇല്ല.. അമ്മു വേഗം മറുപടി പറഞ്ഞു.

“”””””””””””””പിന്നെ ആരേലും വിളിച്ച് സംസാരിച്ചാ ഞാനങ്ങനെ എന്റെ അമ്മുനെ വിട്ടു പോക്വോ? അങ്ങനാണോ അമ്മുസേ നീ എന്നെ കരുതിക്കുന്നെ ? “””””””നിനക്കുള്ള സ്ഥാനം അത് പറഞ്ഞറിയിക്കാൻ ആവില്ല. എന്റെ ഹ്രദയത്തിൽ ഉണ്ട് എപ്പോഴും.
. അത് ഒരിക്കലും മാറത്തുമില്ല.. ഞാൻ ശബ്‍ദം ഇടറിക്കൊണ്ട് പറഞ്ഞു

“””””””sorry ഏട്ടാ.. അമ്മു വിഷമത്തോടെ പറഞ്ഞു.

“”””””മം..പോട്ടെ സാരില്ല. പിന്നെ തല്ലുകൂടിയപ്പോൾ സുഗിപ്പിക്കാനാണേലും നീ എന്നെ ഏട്ടാ ന്നു വിളിച്ചല്ലോ ഞാൻ അവളെ കളിയാക്കികൊണ്ട് പറഞ്ഞു.. “”””””അയ്യടാ ഒരു ഏട്ടൻ പോടാ ചെക്കാ അമ്മു പിന്നേം ചൊറിഞ്ഞു…… “””””””””””പോടീ പന്നി നീ നന്നാവില്ല നേരം കുറേയായ് പോയ് കിടന്നു ഉറങ്ങു പെണ്ണെ എനിക്കും ഉറക്കം വരണു…ഞാൻ അവളോട്‌ പറഞ്ഞു…

“””””””””””””’പോവാണോ? കണ്ടോ എന്നോട് സംസാരിക്കുമ്പോ ഉറക്കം.. വേറാരോടും ആണേൽ സംസാരിക്കാം.. എന്നോടു മിണ്ടുമ്പോ ഉറക്കം.. എന്നോട് ഇഷ്ടമില്ല. എന്നോട് സംസാരിക്കാൻ താൽപര്യം ഇല്ല. ഇത്ര നേരും സംസാരിക്കുമ്പോ ഉറക്കം ഒന്നും വന്നില്ലായോ?

സത്യം പറഞ്ഞോ ആരോടാ സംസാരിച്ചേ..?

“””””””””നീ നന്നാവൂല… അമ്മുസേ ഒരിക്കലും നന്നാവാൻ പോകുന്നില്ല..നീ ഈ കൊനിഷ്ടും

വച്ചോണ്ട് അവിടിരുന്നോ. ഞാൻ പോവ്വാ..അടുത്തെങ്ങാൻ ആയിരുന്നേൽ നിന്റെ അസുഗം ഞാൻ തീർത്തേനെ. ക്ഷമയ്ക്ക് ഒരതിരുണ്ട്..ഞാൻ ദേഷ്യത്തോടെ പറഞ്ഞു

“”””””പോവല്ലേ ഏട്ടാ സോറി.. . വഴക്കു കൂടിക്കിടന്നാൽ എനിക്ക് ഉറക്കം വരില്ല പ്ലീസ്‌.. അമ്മു എന്റെ ദേഷ്യം കണ്ടു പറഞ്ഞു

“””””നീ എന്തിനാ അമ്മുസേ തല്ലുകൂടുന്നെ ? വല്ലതും ഉണ്ടേൽ പിന്നേം കുഴപ്പമില്ല ഇത് ചുമ്മാ ഞാൻ അവളുടെ സ്വഭാവം ഓർത്തോണ്ടു പറഞ്ഞു.. .

“””””””ഞാനിനി ഒന്നും പറയില്ല.. സോറി നീ ആരോട് സംസാരിച്ചാലും എനിക്ക് ഇഷ്ട്ടമല്ലടാ എന്റെ ഇഷ്ടക്കൂടുതലൊണ്ടാകും സോറി. അത് പറഞ്ഞപ്പോൾ അവളുടെ സൗണ്ട് ഇടരുന്നത് ഞാൻ അറിഞ്ഞു…

“””””അതൊന്നും സാരമില്ലാടി ഞാനും ചുമ്മാ പറഞ്ഞതാ നിനക്കു വിഷമമായെങ്കിൽ സോറി.. ഞാനും വിഷമത്തോടെ പറഞ്ഞു.. “”””പോടാ നീ എന്താടാ ഇങ്ങനെ പാവമാവുന്നത് എന്താടാ നിന്നെ ദേഷ്യം പിടിപ്പിച്ചതും ഒകെ ഞാൻ സോറി പറഞ്ഞത് നീ.. അമ്മു ചിരിച്ചോണ്ട് പറഞ്ഞു. “””’””അത് നിന്നോടുള്ള ഇഷ്ട്ടം കൊണ്ടാ അമ്മുസേ നിന്റെ ശബദം ഇടറിയാൽ എനിക്ക് സഹിക്കില്ല.. ഞാനും ചിരിച്ചോണ്ട് പറഞ്ഞു.. “””””””പോടാ പൊട്ടാ ഒരു സ്നേഹ പൊട്ടൻ ഉമ്മ്മ ലവ് യു അമ്മു എനിക്ക് ഉമ്മ തന്നു..

“””””””എന്നാ എന്റെ അമ്മുസ് മര്യാദയ്ക്ക് പോയ് ഉറങ്ങ്.. ചക്കരയുമ്മ.. ഞാനും അവൾക്കൊരു ഉമ്മ കൊടുത്തു .

“”””””മം ശെരി ഗുഡ് നൈറ്റ് … ന്നാലും എന്റെ കാൾ എടുത്തില്ലല്ലോ… അമ്മു ചിരിച്ചോണ്ട് പറഞ്ഞു

“””””വെച്ചിട്ട് പോടീ….
പട്ടി ഞാനും അവളോട്‌ പറഞ്ഞു

അവൾ ഇങ്ങനാണ് ഇതുപോലെ ആഴ്ചയിൽ രണ്ടു പ്രാവശ്യമെങ്ങ്കിലും ഉണ്ടാകു അത് എന്നെ വിശ്വാസമില്ലാത്തോണ്ടല്ല എന്നോടുള്ള ഇഷ്ട്ട കൂടുതൽ കൊണ്ടാണ് . അതുകൊണ്ട് ഞാനും അത് എൻജോയ് ചെയ്തു തുടങ്ങി..

അങ്ങനെ കുറച്ചുനാൾ കടന്നു പോയി. പെട്ടന്നാണ് അമ്മുവിന്റെ അച്ഛന് വയ്യാതാകുന്നത്. ഒരു ദിവസം രാവിലെ അവൾ വിളിച്ചപ്പോൾ ആണ്

പതിവ് പോലെ ഞാൻ ഉറക്കത്തിലായിരുന്നു രണ്ടു പ്രാവശ്യം റിങ് ചെയ്തതിനു ശേഷമാണു

ഞാൻ കാൾ എടുത്തത്

“””””അമ്മുസേ പറ ഞാൻ ഫോൺ എടുത്ത പാടെ ചോദിച്ചു … “”””” ഡാ അച്ഛന് വയ്യാന്നു പറഞ്ഞു വിളിച്ചു. എനിക്ക് പെട്ടന്ന് വീട്ടിൽ പോകണം. അമ്മു ശബ്‍ദം ഇടറിക്കൊണ്ട് പറഞ്ഞു.. “””” എന്ത് പറ്റി?? ഞാൻ ഒരു ഞെട്ടലോടെ ചോദിച്ചു.. “”””””എനിക്ക് ഒന്നും അറിയിയത്തില്ലടാ അമ്മ വിളിച്ചു പറഞ്ഞതാ. ഐ സി യു വിൽ ആണ്.അമ്മു വിഷമത്തോടെ പറഞ്ഞു. “””””സാരമില്ല അച്ഛന് ഒന്ന് ഉണ്ടാകില്ല നീ പോയിവരൂ. ഞാൻ അവളെ അശോസിപ്പിക്കാനായി പറഞ്ഞു.. “”””””മ്മ് ഞാൻ പോയി വരാടാ 8 മണിക്ക് ഒരു ബസ് ഉണ്ട് അമ്മു വിഷമത്തോടെ പറഞ്ഞു.. “””””മ്മ്മ് പോയി വരൂ ഞാൻ കുറച്ചു പൈസ ഇട്ടു തരാം നിന്റെ അകൗണ്ടിൽ. ശ്രെധിച്ചു പോയി വരൂ.. ഞാൻ അവളെ സമാധാനിപ്പിക്കാനായി പറഞ്ഞു… “””” പോയിട്ട് വരാടാ ഞാൻ അമ്മു വിഷമത്തോടെ ഒന്നുടെ പറഞ്ഞു… “”””””””അമ്മുസേ ഞാൻ ഇനി വിളിക്കില്ലാട്ടോ നിന്നെ നിനക്കു പറ്റുമ്പോൾ എന്നെ വിളിച്ചാൽ മതി. ഇനി ഞാൻ വിളിച്ചിട്ട് വീട്ടുകാർ കണ്ടാൽ പുതിയ പ്രശനം ആവണ്ടാ “””” നീ അർച്ചനയെ വിളിച്ചാൽ മതി ഞാൻ അവളോട്‌ കാര്യങ്ങൾ തിരക്കിക്കോളാം.. ഞാൻ അവളെ കുറച്ചുദിവസം വിളിക്കാൻ പറ്റാത്ത വിഷമം മറച്ചുവെച്ചുകൊണ്ട് ഞാൻ അവളോട്‌ പറഞ്ഞു “””””ലവ് യു അമ്മുസേ ഉമ്മ ഞാൻ ശബ്‍ദം ഇടറിക്കൊണ്ട് പറഞ്ഞു

“”””” ഞാൻ വിളിക്കാടാ ലവ് യു ഉമ്മ ബൈ അതും പറഞ്ഞു അമ്മു ഫോൺ വെച്ചു….

Comments:

No comments!

Please sign up or log in to post a comment!