എന്റെ ഹൃദയത്തിന്റെ ഉടമ 1
ഞാനും അങ്ങനെ ഒരു പ്രവാസത്തിന്റെ മൂന്നാം വർഷം നടപ്പിലാണ്… വ്യത്യാസം എന്താണെന്ന് വച്ചാൽ ജോലി കഴിഞ്ഞു വന്നാലും എന്റെ ജോലി തീരില്ല.. താമസിക്കുന്ന ഫാമിലെ ഒട്ടകം, ആട്, കോഴി ഇത്യാദി ജീവികളെ മേച്ചു നടക്കാനും കൂടെയുണ്ട്..
അധികകാലം തുടരില്ല എന്നുറപ്പുള്ള പ്രവാസത്തിൽ ആവുന്നത്ര സാമ്പാദിക്കാൻ വേണ്ടി സ്വയം കണ്ടെത്തിയ അഡീഷണൽ സെറ്റ് അപ്പ്..
മൂന്നു ബംഗാളികൾ പകലും ഞാനും വേറെ രണ്ടു ബംഗാളികൾ രാത്രിയിലും ഇവിടെ പണിയെടുത്തു ജീവിക്കുന്നു..
“ഭായ്, തുമാരാ ഫോൺ റിങ് ഹോരേ.. ഇദർ കിസ്‌കോ ബാത് കർ രെ??”
ഒപ്പം പണി ചെയ്യുന്ന ബംഗാളി ആണ് വന്നു പറഞ്ഞത്.. ശ്രദ്ധിച്ചു നോക്കിയപ്പോൾ ഈസ്റ് കോസ്റ്റ് വിജയന്റെ നിനക്കായ് തോഴീ എന്ന റിങ് ടോൺ അപ്പോളും ഉയരുന്നുണ്ട്.
കയ്യിലിരുന്ന പുല്ലിന്റെ അർബാന അവനെ ഏല്പിച്ചു ഫോണിനടുത്തേക്ക് ഓടി… ആരാണപ്പാ ഈ സമയത്ത് എന്നെ വിളിക്കാൻ???
ചെന്നു നോക്കുമ്പോളേക്ക് കട്ട് ആയി. ഫോൺ അൺലോക്ക് ചെയ്യുമ്പോളേക്ക് വീണ്ടും കാൾ.. വിഷ്ണു… ഒരുമിച്ച് പഠിച്ചു വളർന്ന ചങ്ക്.. എന്നാലും ഈ നേരത്ത് വിളിക്കാൻ??
ഫോൺ ചെവിയോട് ചേർത്തു…
“ഹലോ..”
“മൈരേ എവടെ പോയി കെടക്കാ??”
“ഞാൻ ഒട്ടകങ്ങൾക്ക് തീറ്റ കൊടുക്കാൻ…”
“തോമച്ഛനോടൊക്കെ കഥ പറഞ്ഞു മടുത്തില്ലേ മൈരേ നിനക്ക്??”
ഈ തോമാച്ചൻ എന്ന് പറയുന്നത് ഒട്ടകമാണ്. അവരോടൊക്കെ എന്റെ ലൈഫ് പറയുന്നത് ഒരു ഹോബി ആയി മാറി കഴിഞ്ഞു.. അറ്റ്ലീസ്റ്റ് മിണ്ടാപ്രാണികൾ കളിയാക്കില്ലല്ലോ…
“അത് വിട് എന്താ ഈ നേരത്ത്??”
“നിന്റെ പ്രവാസം തീർക്കാൻ തയ്യാറായിക്കോ… ഞാൻ കണ്ടു നിന്റെ സാന്ദ്രേച്ചിനെ..”
എനിക്ക് വാക്കുകൾ കിട്ടിയില്ല ഏതാനും നിമിഷത്തേക്ക്…
“ഹലോ…”
“ഹലോ…”
“മൈരേ നീ അറ്റാക്ക് വന്നു ചത്തോ??”
“സത്യാണോ?? വെറുതെ പറഞ്ഞു പറ്റിക്കല്ലേട്ടോ… താങ്ങില്ല എനിക്ക്..”
“സത്യം മൈരേ.. ഞാൻ വന്ന മെട്രോയിൽ ഇണ്ടാരുന്നു കക്ഷി.. ആളുടെ പിന്നാലെ നടന്നു കക്ഷി താമസിക്കുന്ന ബിൽഡിങ്ങിന് താഴെ ഇണ്ട് ഞാനിപ്പോ….”
“ഹലോ…”
“ഹലോ…”
എനിക്ക് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല..
“ഡാ മൈരേ എന്താ ഇനി ചെയേണ്ടേ എന്ന് പറയ്..”
“ഞാൻ വരാടാ…”
“ഇപ്പൊ വന്നിട്ട് എപ്പോ എത്താനാ?? നാളെ പോരേ”
“ഒരു നിമിഷം കൂടി കളയാൻ വയ്യ എനിക്ക്…”
“എന്നാ നീ ബർ ദുബായ് എത്തുമ്പോ വിളിക്ക്..
പിന്നെ ഒരാവേശമായിരുന്നു.. വെറും അഞ്ചു മിനിറ്റ് കൊണ്ടു കുളി കഴിഞ്ഞേറങ്ങി.. പക്ഷെ പതിനഞ്ചു മിനിറ്റ് നിൽക്കേണ്ടി വന്നു ടാക്സി ഒന്നും കിട്ടാത്ത ആ കാട്ടുമുക്കിൽ ഒരറബി വണ്ടി നിറുത്തി തരാൻ..
നേരെ ബസ് സ്റ്റാൻഡിൽ വിട്ടു തന്നു കക്ഷി…
ഒൻപത് മണി കഴിഞ്ഞു ബർ ദുബായ് ബസ് സ്റ്റേഷനിൽ എത്താൻ.. അവിടെ കാത്തു നില്പുണ്ട് വിഷ്ണു..
“ടാ സാന്ദ്ര ചേച്ചി എന്നെ കണ്ടൊന്നൊരു സംശയം.. ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു..”
“ഏയ് കണ്ടിരുന്നെങ്കിൽ ഒറപ്പായും വന്നു മിണ്ടില്ലേ അവള്..”
“വാ നീ. അഞ്ചു മിനിറ്റ് നടന്നാ മതിട്ടോ..”
പിന്നെ ചെറിയ ഇടവഴികളിലൂടെ അഞ്ചു മിനിറ്റ്…
“പറയണൊണ്ട് ഒന്നും തോന്നേണ്ട. ചേച്ചി ആകെ മാറി പോയ പോലെ.. മുടിയൊക്കെ സ്ട്രൈറ്റ് ചെയ്തു കളർ ചെയ്തു.. ജീൻസും കുർത്തയും ഒക്കെ ഇട്ട് ആണ് കണ്ടേ..”
“ടാ മൈരേ ഇനി അവളല്ലേ അത്? എന്നാ നിന്നെ കൊല്ലും ഞാൻ..”
“ഏയ് അവൾ തന്നെയാടാ… ഇനി അല്ലാണ്ടിരിക്കോ?? ഏയ്…”
അപ്പോളേക്കും ഒരു ഇടത്തരം ബിൽഡിങ്ങിലേക്ക് ഞങ്ങൾ കയറി.. അവൻ തന്നെ ലിഫ്റ്റിൽ 3 ഞെക്കി..
നാല് ഫ്‌ലാറ്റ് ഉണ്ട് ആ ഫ്ലോറിൽ.. ഞാൻ അവനെ നോക്കി..
“എന്നെ നോക്കണ്ട ഈ ഫ്ലോറിലാ അവള് കേറിയ ലിഫ്റ്റ് നിന്നേ എന്നെ എനിക്കറിയൂ. നമുക്ക് ചോയ്കാടാ..”
മുൻപിൽ ഓം ചിഹ്നം വച്ച ഫ്‌ളാറ്റിൽ അവൻ തന്നെ ബെല്ലടിച്ചു… ഒരു വയസായസാരി ഉടുത്ത ചേച്ചി വന്നു കതക് തുറന്നു.. കണ്ടാൽ തന്നെ അറിയാം മലയാളി
“അമ്മേ സാന്ദ്ര എന്ന് പേരുള്ള ചേച്ചി ഇവിടെ താമസമുണ്ടോ??”
“ആ ഫ്ലാറ്റിലാ മോനെ..”
എതിരെയുള്ള 302 ചൂണ്ടി ആ സ്ത്രീ..
“അപ്പോൾ സത്യമാണ്.. ഒടുവിൽ ഞാൻ കണ്ടെത്തി എന്റെ പെണ്ണിനെ…”
വിറയ്ക്കുന്ന കൈകളോടെ കാളിംഗ് ബെൽ അടിച്ചു.. ഡോർ തുറക്കാൻ കാത്തു നിൽക്കുന്ന ഓരോ നിമിഷങ്ങൾക്കും ഓരോ യുഗങ്ങളുടെ ദൈർഘ്യം പോലെ…
ഡോർ തുറന്നത് ഒരു പഞ്ചാബി സ്ത്രീ ആണെന്ന് തോന്നുന്നു.
“സാന്ദ്ര??”
പാതി തുറന്ന ഡോറിലൂടെ ഉള്ളിലേക്ക് നോട്ടം അയച്ചുകൊണ്ടാണ് എന്റെ ചോദ്യം.
“വോ ചലാ ഗയാ.. ഏക് ഗണ്ടാ ഹുവാ..”
എന്റെ നോട്ടം പിടിച്ചില്ലെന്ന് തോന്നുന്നു കക്ഷിക്ക്..
“ഉസ്‌കാ നമ്പർ??”
“മേരെ പാസ് നഹീ…”
കൂടുതൽ സംസാരിക്കാതെ ആ സ്ത്രീ കതകടച്ചു…
വീണ്ടും പഴയ ഫ്‌ളാറ്റിൽ ബെൽ അടിച്ചു…
ഇത്തവണ ഒരു യുവതിയാണ് കതക് തുറന്നത്.
കാര്യം പറഞ്ഞപ്പോൾ ആള് ഫോണെടുത്തു വിളിച്ചു നോക്കുന്നുണ്ട്..
“ഇല്ലല്ലോ മക്കളെ ഫോൺ ഓഫ് ആണെന്നാ പറയുന്നേ…”
“എന്നാ നമ്പർ തരോ ചേച്ചീ. ഞാൻ വിളിച്ചോളാം..”
മാക്സിമം നിഷ്കളങ്കത വരുത്തിയാണ് ചോദിച്ചത്..
“അത് നിങ്ങൾ ആരാണെന്ന് ഒന്നും അറിയാതെ??”
“ഞാൻ വിവേക്.. സാന്ദ്രേച്ചിയുടെ…”
ബാക്കി പറയും മുൻപ് ചേച്ചി ഇങ്ങോട്ട് ചോദിച്ചു
“വിവേക്?? സാന്ദ്രയുടെ അയല്പക്കത്തെ??”
“അതേ ചേച്ചി..”
കക്ഷിക്ക് കഥകൾ അറിയാം. ഒരു നേർത്ത പുഞ്ചിരി വിടർന്നു ആ ചുണ്ടിൽ..
പിന്നെ സംശയിക്കാതെ ആള് സാന്ദ്ര ചേച്ചിയുടെ നമ്പർ തന്നു.. എന്റെ നമ്പർ അവിടെയും കൊടുത്തു.. തിരിച്ചു ബസ് കയറ്റി വിട്ട ശേഷമേ വിഷ്ണു പോയൊള്ളു..
ഒന്നും മനസിലാവുന്നില്ലാലെ ആരാണ് സാന്ദ്ര ചേച്ചി എന്നും ഞാൻ എന്തിന് ഇത്രേം അന്വേഷിച്ചു നടക്കുന്നു എന്നും??
എന്റെ ജീവിതം അന്വേഷിച്ചു തന്നെയാണ് ഞാൻ പ്രവാസത്തിന് വന്നത്.. എന്റെ ലൈഫ്.. എന്റെ പ്രണയം..
എന്റെ ഭാര്യയെ അന്വേഷിച്ചു… സാന്ദ്ര ചേച്ചി എന്റെ ഭാര്യയാണ്.. കല്യാണം എന്ന് പറയാമോ എന്നൊന്നും അറിയില്ലെങ്കിലും എന്റെ മനസ്സിൽ അവൾ ഭാര്യ തന്നെയാണ്
ആകെയുള്ള പ്രശ്നം എന്താണെന്ന് വച്ചാൽ ഞാൻ പ്രേമിച്ചതും കല്യാണം കഴിച്ചു എന്ന് പറഞ്ഞതും ഞാൻ ഒൻപതു വരെ പഠിച്ച സ്കൂളിന്റെ തൊട്ടടുത്തെ പാരലൽ കോളേജിലെ ടീച്ചറെ ആണെന്ന് മാത്രം…
സാന്ദ്ര.. ഒരു പക്കാ നസ്രാണി കുട്ടി…
ഹിന്ദു ക്രിസ്ത്യാനികളെ നോക്കാൻ പാടില്ല എന്നുള്ള ക്ലാസ്സിലെ അലിഖിത നിയമം മൊത്തം കാറ്റിൽ പറത്തി അവളെ വായ് നോക്കാൻ വേണ്ടി ജനലിനു അരികിലെ സീറ്റിലെ ഞാൻ ഇരിക്കൂ . അതും ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന ഞാൻ സ്കൂളിന് തൊട്ടപ്പുറത്തെ പാരലൽ കോളേജ് ടീച്ചറെ…
അത് മാത്രം പറഞ്ഞാൽ പോര.. എന്നേക്കാൾ ആറു വയസ്സിനു മൂത്ത എന്നും സാരി ഉടുത്ത് പോവുന്ന എന്റെ ചേച്ചിയുടെ ബെസ്റ്റ് ഫ്രണ്ട് ഒക്കേ ആയിരുന്നവളെ… അതും പോരാഞ്ഞു എന്റെ ഒരു കാലത്തെ പ്രേമഭാജനത്തിന്റെ ചേച്ചിയെ.. അവളെയാണ് ഞാൻ കെട്ടിയത്.
അത് പക്ഷെ ഒരു വല്യ കഥ ആണ് ടീംസ്… പറയാൻ നിൽക്കാണേൽ ഞാൻ അഞ്ചിൽ പഠിക്കുമ്പോ മൊതല് പറയണം..
അന്ന്.. അല്ലേൽ അതിനു മുമ്പ്… എനിക്ക് എല്ലാരും ഉണ്ട്… അച്ഛൻ…. അമ്മ… ചേച്ചി… അങ്ങനെ എല്ലാരും….
ഞാൻ വിവേക്.. എന്റെ ചേച്ചി വിദ്യ.. ഇടക്ക് പുഴകടന്നു ആനയും പുലിയും ഒക്കെ ഇറങ്ങുന്ന ഒരു മലയോര ഗ്രാമത്തിലാണ് ഞങ്ങളുടെ താമസം.
അച്ഛനും അമ്മേം പ്രേമിച്ചു കല്യാണം കഴിച്ചത് ആണ് ട്ടോ.. ഒന്നുമില്ലായ്മയീന്ന് തുടങ്ങിയ അച്ഛൻ ഞങ്ങളെ പക്ഷെ നന്നായി നോക്കി…. എന്ന് വച്ചാ.. വല്യ പ്രശ്നമൊന്നും ഇല്ല്യാണ്ട് എന്നേം ചേച്ചീനേം നോക്കി അവര്…
ഒരു കൊച്ചു പലചരക്കു കട തുടങ്ങി അതിന്റെ വരുമാനം കൊണ്ടു അച്ഛൻ ഞങ്ങൾക്കായി കുറച്ചു സ്ഥലം വാങ്ങി വീടുപണി തുടങ്ങിയിട്ടുണ്ട്.
തൽക്കാലത്തേക്ക് വീട് പണിയാനും സൗകര്യം നോക്കി അഞ്ചാം ക്ലാസ്സിൽ വച്ചാണ് ആ കൊച്ചു വീട്ടിലേക്ക് ഞങ്ങൾ താമസം മാറുന്നത്. രണ്ടു റൂമും ഹാളും അടുക്കളയും ഇറയവും ഒക്കെ ഉള്ള കൊച്ചു സുന്ദരൻ വീട്..
കുറച്ചകലെയുള്ള ഒപ്പം പഠിക്കുന്ന വിഷ്ണു മാത്രമാണ് പുതിയ വീടിനടുത്തു എനിക്കൊരു കൂട്ട് എന്ന് പറയാവുന്നത്.. എന്തു പിന്നെയുള്ളത് ചേച്ചിയുടെ കൂട്ടുകാരി സാന്ദ്രയും അവളുടെ അനിയൻ സന്ദീപും എന്റെ ക്ലാസിൽ തന്നെയുള്ള അവളുടെ അനിയത്തി സന്ധ്യയുമാണ്…
നാണം കൊണ്ടു സമ്മതിച്ചില്ലെങ്കിൽ കൂടി ഉണ്ടക്കണ്ണുകളും ചുരുണ്ട മുടിയുമുള്ള സന്ധ്യ എന്റെ മനസ്സിൽ പണ്ടേ ഇടം നേടിയിട്ടുണ്ട്…
എന്നെക്കാൾ മൂന്ന് വയസ്സ് മൂത്ത സന്ദീപുമായി കൂട്ടുകൂടാൻ എനിക്ക് അനുവാദമില്ല.. അല്ലെങ്കിലും കുളിമുറിയിൽ ഒളിഞ്ഞു നോക്കിയതിനു പിടിച്ച അവനുമായി കൂട്ട് കൂടാൻ ആരാണ് സമ്മതിക്കുക.
സാന്ദ്ര ചേച്ചി കൂട്ടുകാരിയുടെ അനിയനെന്ന വാത്സല്യം എനിക്ക് നൽകി..അല്ലേലും ചെറുപ്പത്തിലേ നിഷ്കളങ്കമായ എന്നെ കണ്ടാൽ ആർക്കും ഒരല്പം വാത്സല്യം ഒക്കെ തോന്നും..
പക്ഷെ നിഷ്കളങ്കത മൂടുപടമാക്കി എന്റെ ഉള്ളിൽ ഉണർന്നു തുടങ്ങുന്ന രതിസങ്കൽപ്പങ്ങളിലെ രാജ്ഞിയുടെ മുഖമാണ് എന്റെ സ്വപ്നങ്ങളിൽ സാന്ദ്ര ചേച്ചിക്ക്.. കാമത്തെക്കുറിച്ചുള്ള ആദ്യാക്ഷരങ്ങൾ ഉരുവിട്ടു പഠിക്കുമ്പോൾ എന്റെ മുന്പിലെ രതിസൗന്ദര്യത്തിന്റെ പൂർണത സാന്ദ്രേച്ചി ആയി..
ഇടയ്ക്കിടെ സാന്ദ്രേച്ചി വിദ്യേച്ചിയെ കാണാൻ വന്നു ഉമ്മറത്തെ പടിയിൽ ഇരുന്നു തിണ്ണയിൽ ചാരി ചേച്ചിയോട് കുശുകുശുത്ത് സംസാരിക്കും. ആ സമയങ്ങളിൽ ഒക്കെ സാന്ദ്ര ചേച്ചിയെ കാണാൻ കറക്റ്റ് പൊസിഷൻ നോക്കി വീടിന്റെ മുന്പിലെ മാവിന്റെ ചില്ലയിലാണ് ഞാൻ ബുക്കുമെടുത്തു പഠിക്കാൻ ഇരിക്കാറു..
അങ്ങനെ നോക്കിയാൽ അവരാരും എന്റെ ഫ്രണ്ട്സ് അല്ല. അതുകൊണ്ടുതന്നെ സ്കൂൾ വിട്ടുള്ള എന്റെ സൗഹൃദം എന്റെ വിദ്യ ചേച്ചിയിലേക്കും വിഷ്ണുവിലേക്കും മാത്രം ഒതുങ്ങി നിന്നു.
ആ കാലം…
ആറാം ക്ലാസ്സിലെ ഓണപരീക്ഷയ്ക്ക് കുറച്ച് മുൻപാണെന്ന് തോന്നുന്നു.
ആറാം ക്ലാസ്സിൽ പഠിക്കുന്ന വിഷ്ണുവും ഞാനും ക്ലാസ്സിൽ ആദ്യമേത്തുന്ന കുട്ടികളിലൊന്നാണ്.. അന്നും ഞാൻ ക്ലാസ്സിൽ കയറുമ്പോൾ രണ്ടോ മൂന്നോ ആണ്പിള്ളേരും പെൺ പിള്ളേരും മാത്രമേ ക്ലാസ്സിൽ ഒള്ളു.. പതിവ് പോലെ ബാഗ് വശത്തു വച്ച് ഡെസ്കിൽ സൂപ്പർമാന്റെ പടം പേന കൊണ്ടു കോറി
വരച്ചുകൊണ്ടിരിക്കുമ്പോൾ എന്റെ അരികിലേക്ക് പാവാടയും ബ്ലൗസും ഇട്ട ഒരുകുട്ടി മന്ദം മന്ദം നടന്നുവന്നു..
സന്ധ്യ… ചുരുണ്ടതെങ്കിലും നീണ്ട മുടിയും ഉണ്ടക്കണ്ണുകളുമുള്ള ഇരുനിറത്തിൽ ഒരു പെൺകുട്ടി.. പക്ഷെ എന്റെ മനസിലെ മൊഞ്ചത്തിയും ഐശ്യര്യ റായിയും എല്ലാം അവളാണ്..
കാണാൻ ആവറേജ് മാത്രമെങ്കിലും ക്ലാസ്സ് ടോപ്പും ലീഡറും കക്ഷിയാണ്..
“പോത്തിറച്ചി ആണ്.. അമ്മ പറഞ്ഞതാ തരാൻ…”
ഒരു കൊച്ചു കറിപ്പാത്രം എന്റെ മുൻപിൽ വച്ച് അവൾ കൂട്ടുകാരികൾക്ക് ഇടയിലേക്ക് ഓടിപോയി..
“അയ്യേ, പെങ്കുട്ടീടെ കൂട്ടാൻ വാങ്ങാൻ നാണവില്ലേ??”
നിർമൽ ആണ്.. ആശാനുമൊക്കെ ആയി വലിയ കൂട്ടൊന്നുമില്ല. ഫസ്റ്റ് ബെഞ്ചിലെ ഞാനും ലാസ്റ്റ് ബെഞ്ചിലെ അവനും തമ്മിൽ അല്ലേലും വലിയ കൂട്ട് പാടില്ലല്ലോ..
“നീ പോടാ ക്ലാസ്സീതൂറി…”
പണ്ട് രണ്ടാം ക്ലാസ്സിൽ വച്ചവൻ സ്കൂളിൽ വച്ചു അപ്പിയിട്ടു.. ടോയ്‌ലറ്റിൽ ഒന്നുമല്ല ഒരു മാവിന്റെ ചുവട്ടിൽ നിൽകുമ്പോൾ നേരിട്ട് ട്രൗസറിൽ കാര്യം നടത്തി.. കഴിഞ്ഞ വർഷം ആ മാവ് കാറ്റിൽ മറിഞ്ഞു വീഴുന്നത് വരെ അതിനെ പോലും നിർമൽ മാവ് എന്നാണ് വിളിക്കാറ്..
ചെറുക്കനത് ചെറുതായി വിഷമമായി ഒന്നും മിണ്ടാതെ നടന്നു പോയി..
എന്നത്തേയും പോലെ അന്നുച്ചക്ക് കറി തല്ലുകൂടി വാരിയെടുക്കുന്ന ക്ലാസ്സ്മേറ്റ്സിൽ നിന്ന് നിന്നും അവൾ നൽകിയ കറി പാത്രം മാത്രം ഒളിച്ചു വച്ച് വെണ്ണ കട്ട് തിന്നുന്ന കണ്ണനെപോലെ ഒറ്റക്ക് കഴിക്കുന്നത് നിറഞ്ഞ പുഞ്ചിരിയോടെ അവൾ കണ്ടു.
അങ്ങനെ തലേന്നത്തെ ബീഫ് കറിയിലൂടെ പ്രണയം അറിയുന്ന ലോകത്തിലെ ആദ്യകാമുകനായി ഞാൻ 😍..
അതിന് ശേഷം സന്ധ്യ ക്ലാസിൽ സംസാരിക്കുന്നവരുടെ പേര് എഴുതുന്നതിൽ എന്റെ പേര് വരാറില്ല…
പിന്നീടുള്ള എല്ലാ തിങ്കളാഴ്ചയും അവൾ കൊണ്ടു വരുന്ന ബീഫ് എന്റെ ഉച്ചഭക്ഷണത്തെ ആനന്ദകരമാക്കി കൊണ്ടിരുന്നു..
അങ്ങനെ ഞങ്ങൾ മാത്രം ആദ്യമെത്തിയ ഒരു ദിവസം…
പ്രണയിക്കുന്നു എന്നതിന്റെ അടയാളമായി എന്റെ മനസ്സ് പറഞ്ഞത് ചുംബനമായിരുന്നു.. ഞങ്ങൾ മാത്രമുള്ളതിന്റെ ധൈര്യത്തിൽ ഞാനാ ധീരകൃത്യതിന് ശ്രമിച്ചു..
അവളുടെ ചുണ്ടിന് തൊട്ടടുത്തു ചുണ്ടെത്തും വരെ ക്യൂരിയോസിറ്റിയോടെ എന്റെ നേരെ നാണം കലർന്ന പുഞ്ചിരി നൽകിയ അവൾ അവസാന നിമിഷം എൻന്റെ തള്ളി മാറ്റി…
അവളുടെ ചുണ്ടിൽ അമരാൻ കൊതിച്ച എന്റെ ചുണ്ട് കവിളിൽ ഉരസി അപ്പുറത്തെ ഡെസ്കിന്റെ മൂലയിൽ ഇടിച്ചു ചോര പൊടിഞ്ഞു..
“അതൊന്നും പാടില്യ. പാപാ.. ഞാൻ കുമ്പസാരിച്ചു കുർബ്ബാന സ്വീകരിച്ചതാ ചെക്കാ..”
ഇതൊക്കെയാണെങ്കിലും ഞങ്ങളുടെ പ്രണയം നിശബ്ദമായി മുന്നേറി.. അല്ലെങ്കിലും പ്രണയത്തിനു ഏതാ ഭാഷ???
ഒരു നോട്ടം, ഒരു പുഞ്ചിരി, തിങ്കളാഴ്ചത്തെ പോത്തിറച്ചി വരട്ടിയത് ഇതിൽ കൂടുതൽ ഒരിക്കലും കിട്ടിയില്ലെങ്കിലും ഈ പ്രണയം അതിമനോഹരമായി മുന്നേറി..
പക്ഷെ എല്ലാ ഉയർച്ചക്കും ഒരു വീഴ്ച ഉണ്ടാകുമല്ലോ….
ആൺകുട്ടികളിൽ പ്രണയവും രതിയും നാണത്തിനും മുകളിൽ പ്രതിഷ്‌ഠ നേടുന്ന ആ കാലം. പക്ഷെ സന്തോഷം നിറഞ്ഞ എന്റെ ലൈഫ് ഒരൊറ്റ ദിവസം കൊണ്ടു നാല് വട്ടം കുതിമേൽ മറിഞ്ഞ് എന്നേ തച്ചു തകർത്തു…
കാരണം എന്റെ ചേച്ചി വിദ്യ തന്നെ…
എന്റെ പെങ്ങളായിരുന്നു എനിക്ക് സപ്പോർട്ട്…
പരീക്ഷക്ക് മാർക്ക് കുറഞ്ഞാലും സ്കൂളിൽ നിന്ന് അടി കിട്ടിയാലും സപ്പോർട്ട് ചെയ്തവൾ..
പതീനെട്ട് വയസായിട്ടും ഞാനുമായി തല്ല് കൂടി എന്നും അമ്മേടെ കയ്യിൽ നിന്നും ഒരുമിച്ച് തല്ലു കൊള്ളാറുള്ളവൾ…
അച്ഛൻ ഷോപ്പിൽ നിന്ന് വരുമ്പോൾ കൊണ്ടു വരുന്ന പരിപ്പ് വട തല്ല് കൂടി അമ്മേടെ കയ്യീന്ന് അടി വാങ്ങി ശേഷം മാത്രം ഷെയർ ചെയ്തു കഴിക്കാറുള്ളവൾ..
അഞ്ചാം ക്ലാസ്സ് കഴിഞ്ഞുള്ള വല്യ സ്കൂൾപൂട്ട് സമയം..
ഞാനും ചങ്ക് വിഷ്ണുവും കൂടി പുറകിലെ കൃഷ്ണേട്ടന്റെ പറമ്പിലെ പേരമരത്തിൽ വലിഞ്ഞു കയറി പേരക്ക പൊട്ടിച്ചു തിന്നുമ്പോളാണ് വിഷ്ണു കാലങ്ങളായി കൊതിച്ച കിട്ടാക്കനി എനിക്ക് നേരെ നീട്ടുന്നത്..
ട്രൗസറിന്റെ പോക്കറ്റിൽ കിടന്നു വളഞ്ഞു മടങ്ങി ഓടിയാറായ സിഗരറ്റ്..
പുതിയൊരു രുചിയുടെ ലഹരി തലച്ചോറിൽ ഓളമായി മൃദു തന്ദ്രികളെ തഴുകി ഉണർത്തി.. പക്ഷെ ഏതാനും നിമിഷങ്ങളിലേക്ക് മാത്രം..
ആദ്യപുക നൽകിയ നെഞ്ചിലെ വിങ്ങലൊരു ചുമയായി പുറത്തേക്ക് തള്ളുമ്പോളാണ് ഞങ്ങളെ നടുക്കിയ കാഴ്ച നിറഞ്ഞ കണ്ണുകളിൽ പതിഞ്ഞത്..
സ്ഥാനം തെറ്റിയ പൊടി നിറഞ്ഞ പഴയൊരു ചുരിദാറിന്റെ ബോട്ടം കെട്ടികൊണ്ട് അഴിഞ്ഞുലഞ്ഞ മുടിയുമായി എന്റെ ചേച്ചി..
“സിഗരറ്റ് കളയെടാ”
എന്ന് ഞാൻ പറയുന്നത് പക്ഷെ അവനും മുമ്പേ ചേച്ചി കേട്ടു..
സിഗരറ്റ് ചേച്ചി കണ്ടതിൽ ഞങ്ങൾക്കുള്ള പരിഭ്രമത്തിലും അധികം ഭയം ചേച്ചിയുടെ മുഖത്ത് കണ്ടത് എന്തിനെന്നു മനസിലാക്കാനും മാത്രം വളർന്നിരുന്നില്ലല്ലോ ഞങ്ങൾ..
നിറഞ്ഞ കണ്ണുകളോടെ പോവാതെ ഞങ്ങളെ നോക്കി നിൽക്കുന്ന ചേച്ചിയ്ക്ക് അടുത്തേക്ക് ഞങ്ങൾ ഇറങ്ങി..
ഞാൻ അടുത്ത് ചെന്നതും ചേച്ചി എന്റെ മേലേക്ക് ചാരി.. വിയർത്തു നനഞ്ഞ ചുരിദാറിനു പിൻഭാഗത്തും മുടിയിലും കഴുത്തിലുമൊക്കെ പറ്റി പിടിച്ച പൊടി തട്ടി കളഞ്ഞുകൊണ്ട് ഞാൻ ചേച്ചിയോട് തിരക്കി..
“ചേച്ചി എവിട്യാ വീണേ??”
“അത്.. അതൊ.. ഞാൻ… ആ അപ്പുറത്തെ കാന ഇല്ലേ അത് മുറിച്ചു കടക്കാൻ നോക്കീതാ.. കാല് വഴുതി..”
അത്യാവശ്യം നന്നായി പതറി ആള് അങ്ങനെ പറഞ്ഞൊപ്പിക്കാൻ..
“എന്തിനാ ചേച്ചി ഈ നേരത്ത് ഇങ്ങോട്ട് വന്നേ??”
ഞങ്ങളെ ഒളിച്ചു പിടിക്കാൻ ആണോ എന്ന ഭയം കൊണ്ടു ചോദിച്ചെങ്കിലും ചേച്ചി വീണ്ടും പതറി ഭയം കൊണ്ടു..
“അതോ.. അത്…. ഞാൻ… ഞാനേ ഒരു മൊയലിനെ കണ്ടു ഓടിപ്പിച്ചതാ….”
അപ്പോളും ഉള്ളിലെ സംശയത്തിന്റെ കാർമേഘം പൂർണമായും ഒഴിഞ്ഞു മാറിയില്ലെങ്കിലും ഒരഞ്ചാം ക്ലാസ്സുകാരന് ധൈര്യം പോരായിരുന്നു ചേച്ചി ചുരിദാറിന്റെ വള്ളി കെട്ടികൊണ്ട് വരുന്നത് എന്തിനാണെന്ന് ചോദിക്കാൻ..
ഇടക്ക് ചേച്ചി ഒപ്പം നടന്ന വിഷ്ണുവിന് നേരെ തിരിഞ്ഞു ക്ഷീണിച്ച ശബ്ദത്തിൽ ചോദിച്ചു..
“നിന്റെ വീട്ടിൽ പറയണോ ഞാൻ, മൊട്ടേന്ന് വിരിയണേലും മുൻപ് സിഗരറ്റ് വലി തുടങ്ങീന്നു??”
“അയ്യോ പറയല്ലേ ചേച്ചീ അച്ഛൻ കൊല്ലും എന്നെ.. ഞാൻ കാല് പിടിക്കാം..”
ഒന്ന് ആലോചിച്ച ശേഷം അവൾ മൂളി..
“മം.. ഈ വട്ടം ഞാൻ ഒന്നും പറയുന്നില്ല.. പക്ഷെ ഇനി കണ്ടാൽ… നീ പൊക്കോ വീട്ടിക്ക്.. നമ്മ തമ്മീ കണ്ടൂന്ന് ആരോടും പറയണ്ട…”
കിട്ടിയ ചാൻസിൽ അവൻ വീട്ടിലേക്കോടി..
“ഇനി എങ്ങാനും വലിക്കണ കണ്ടാ അച്ഛനോട് പറഞ്ഞു കൊടുക്കുംട്ടോ ഞാൻ..”
അങ്ങനെ ഒരു ഭീഷണി എനിക്കും നൽകി വീട്ടിൽ ചെന്ന അവൾ കുളിക്കാൻ കേറിയപ്പോ എനിക്കല്പം ആശ്വാസമായി.. അറ്റ്ലീസ്റ്റ് ഈ വട്ടം ഞാൻ സേഫ് ആയല്ലോ..
അതിനടുത്ത ദിവസങ്ങളിൽ പക്ഷെ അവൾ അധികം സംസാരമില്ലാതെ ഉൾവലിഞ്ഞു..
ഏതാനും ദിവസങ്ങൾ കഴിഞ്ഞൊരിക്കൽ..
എന്നും കട്ടിലിൽ ജനലരികിൽ കിടക്കാൻ തല്ല് കൂടി അച്ഛന്റെ കയ്യിൽ നിന്ന് അടി വാങ്ങുന്ന അവൾ എനിക്ക് വേണ്ടി ആ സ്ഥലം ഒഴിഞ്ഞു തന്നു.
“കുട്ടൻ കിടന്നോടാ അവ്ടെ..”
തല്ലു കൂടി അവിടെ കിടക്കുമെങ്കിലും അവൾ വെറുതെ തന്നപ്പോൾ എനിക്ക് പിടിച്ചില്ല.. എങ്കിലും കിടന്നു ആളുടെ മേലേക്ക് കാല് കയറ്റി വച്ചു ഞാൻ..
“എന്താ ഇപ്പൊ എന്റെ കൂടെ കളിക്കാൻ വരാത്തെ ഏച്ചീ?? എന്നോട് പിണക്കാണോ ഏച്ചി?? ”
അവൾ നിശബ്ദ ആയി എന്തോ ആലോചിച്ചു കിടന്നു.
“അന്ന് കൃഷ്ണേട്ടന്റെ പറമ്പീന്ന് പോന്നെപ്പനെ എന്നും ഏച്ചി ഇങ്ങനാ.. ചേച്ചി പർഞ്ഞ പോലെ ഞാൻ പിന്നേ അങ്ങട്ട് പോയിട്ടൂടി ഇല്ലല്ലോ.. പിന്നെന്താ?”
“ന്റെ കുട്ടൻ ഒരിക്കലും അങ്ങനെ ഒന്നും ചെയ്യല്ലെട്ടോ ഏച്ചി ഇല്ലേൽ കൂടി..”
“അയ്നു ഏച്ചി എവ്ടെ പോവാ?”
“ഡാ പൊട്ടാ, ഞാൻ കല്യാണം കഴിച്ചു പോവില്ലേ??”
“ഏച്ചി പോണ്ട… ഏച്ചി ഇല്യാണ്ട് ആയാ അമ്മേടെ തല്ല് മൊത്തോം ഞാങ്കോള്ളണം…”
ഏതാനും നിമിഷം നിശബ്ദമായിരുന്ന അവൾ പെട്ടെന്ന് വിതുമ്പി കരഞ്ഞു കൊണ്ടു അവളെന്നെ വാരി പുണർന്നു ഉമ്മകൾ കൊണ്ട് മുഖം മൂടി..
പക്ഷെ അടുത്ത ദിവസം എണീക്കുമ്പോൾ എനിക്ക് ചായ തരാൻ എന്റെ പെങ്ങൾ വീട്ടിൽ ഉണ്ടായിരുന്നില്ല…
ആശാത്തി മുങ്ങി… മാന്യമായി ഒരു ബസ് ഡ്രൈവറോടൊപ്പം…
എന്റെ കണക്ക് ബുക്കിന്റെ നടുപേജ് കീറി അതിലൊരു കത്തും എഴുതി വച്ചിട്ട്…
കട തുറക്കാൻ പോവാതെ ആ എഴുത്തും കയ്യിൽ പിടിച്ചു ഉമ്മറത്തെ ചാരുകസേരയിൽ ഇരുന്നു കണ്ണീർ പൊഴിക്കുന്ന അച്ഛനെ കണ്ടു കാര്യം പൂർണമായും മനസിലായില്ലെങ്കിലും എന്റെ കണ്ണും നിറഞ്ഞു.
അധികനേരം അങ്ങനെ ഇരിക്കാതെ അച്ഛൻ ഒരു വശത്തേക്ക് കസേരയോടെ മറിഞ്ഞു..
വീഴ്ചയിൽ ബോധം മറിഞ്ഞ അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോയ സതീഷ് പാതി വഴിയിൽ തന്നെ ഓട്ടോ തിരിച്ചു വീട്ടിലേക്ക് വന്നു..
അധ്വാനിക്കാതെ തിന്നുജീവിക്കുന്ന പണക്കാർക്ക് മാത്രം വരുന്ന ഓമനരോഗം എന്ന് അത് വരെ മനസ്സിൽ കരുതിയ ഹാർട്ട് അറ്റാക്ക് കഠിനധ്വാനിയായ അച്ഛനെയും സ്വന്തമാക്കി..
അത് എന്റെ ലൈഫ് തന്നെ തകിടം മറിച്ചു..
അച്ഛനും അമ്മയ്ക്കും ചേച്ചിക്കും ഒപ്പം ഉള്ളത് കൊണ്ടു ഓണം പോലെ സന്തോഷിച്ചു കഴിഞ്ഞ ഞാൻ ഒരൊറ്റ ദിവസം കൊണ്ടു അമ്മയുടെ മാത്രം തണലിലായി..
അത് വരെ വീട്ടിൽ തന്നെ അച്ഛന്റെ തണലിൽ കഴിഞ്ഞ അമ്മയാണെങ്കിൽ ഇനിയെന്ത് എന്നറിയാതെ മുന്നിൽ ഇരുട്ടിലേക്ക് പകച്ചു നോക്കി നിന്നു..
എങ്ങനെയും പൊരുതി ജീവിക്കണം എന്ന് മനസിലാക്കുമ്പോളേക്ക് അച്ഛന്റെ കട കടമുറിയുടെ ഉടമ വാടക കുടിശിക പറഞ്ഞു സ്വന്തമാക്കി..
എന്നും രണ്ടു തരമെങ്കിലും കറി കൂട്ടി ഊണ് കഴിച്ച എനിക്ക് ചോറിനൊപ്പം ചേമ്പിൻ താള്, വാഴ കൊപ്ര തുടങ്ങിയ സൗജന്യമായി കിട്ടുന്നത് കൊണ്ടുള്ള തോരനിലേക്ക് ചുരുങ്ങി.. പിന്നെ അത് കഞ്ഞിയും ചമ്മന്തിയും ആയി..
ഇനിയും പിടിച്ചു നിൽക്കാൻ ആവില്ലെന്ന് മനസിലായ അമ്മ കുറച്ചകലെ ബീഡി കമ്പനിയിൽ നിന്നും പുകയില വാങ്ങി ബീഡി തെറുത്തു കൊടുക്കാൻ തുടങ്ങി.
അതിലെ തുച്ഛമായ വരുമാനം കൊണ്ടു അരിഷ്ടിച്ചു ജീവിക്കാമെങ്കിലും വീടിന്റ വാടക വലിയൊരു ഡെമോക്ലീഷിന്റെ വാൾ പോലെ തലക്ക് മുകളിൽ തൂങ്ങി..
അതിന് ഞങ്ങൾ പുതിയൊരു ജോലി കണ്ടെത്തി.. തേങ്ങോല വെട്ടി കുളത്തിൽ കൊണ്ടിട്ടു കുതിർത്തു മെടഞ്ഞു..
അങ്ങനെ ഒരിക്കൽ അമ്മക്കൊപ്പം ഇരുന്നു ഓല മേടയുമ്പോളാണ് സാന്ദ്രേച്ചിയുടെ വരവ്..
“അയ്യേ ഇതൊന്നും ആമ്പിള്ളേരുടെ പണിയല്ല..”
എന്നും സാന്ദ്രേച്ചിയുടെ പിന്നാലെ വാല് പോലെ വന്നു എന്നെ നാണത്തോടെ ഒളിച്ചു നോക്കുന്ന സന്ധ്യയെ കണ്ടില്ലല്ലോ എന്നോർക്കുമ്പോൾ എന്നെ എണീപ്പിച്ചു പകുതി മെടഞ്ഞ ഓലക്ക് പിന്നിൽ ചേച്ചി ഇരുന്നു..
“ഒന്നും അറിയാഞ്ഞിട്ടല്ല കൊച്ചേ. ഇത് കഴ്ഞ്ഞു വേണം രണ്ടു കെട്ട് ബീഡി തെരുത്തത് കൊണ്ടോടുത്ത് മണ്ണെണ്ണ വാങ്ങി വരാൻ.. അറിയാലോ… വിദ്യ ഉണ്ടാര്ന്നേ ഇങ്ങനെ ഒക്കെ ചെയ്യിക്കേണ്ടി വര്വോ…”
അമ്മയുടെ വാക്കുകളിൽ നിരാശയോ വേദനയോ ഒക്കെ കണ്ടു.. അല്ലേലും അമ്മ ഇപ്പോൾ ചിരിക്കാറേ ഇല്ല. ഇടക്കൊക്കെ രാത്രി എണീറ്റ് ഇരുന്നു കരയുന്നത് കാണാം..
“വിദ്യ ഇല്ല്യാന്ന് കൂട്ടണ്ടാട്ടോ അമ്മ… എന്നെ വിദ്യേനെ പോലെ കണ്ടൊ അമ്മ.. എന്ത് കാര്യത്തിനും വിളിച്ചോ അമ്മേടെ മോളായി…”
പഴച്ചക്കക്ക് ചുറ്റും പറക്കുന്ന ഈച്ചയെപ്പോലെ കുനിഞ്ഞിരുന്നു ഓല മെടയുന്ന ചേച്ചിയുടെ നെഞ്ചിൽ കാണുന്ന കുഞ്ഞു വരയിലേക്ക് കണ്ണും ഞാനവിടെ ചുറ്റി തിരിഞ്ഞു.
അത് മനസിലായിട്ടോ എന്തോ കക്ഷി ബ്ലൗസ് അല്പമൊന്ന് വലിച്ചിട്ടു അമ്മയോട് മനോരമ ആഴ്ചപ്പതിപ്പിലെ കഥ പറഞ്ഞ് കൊടുത്ത് ഓല മെടഞ്ഞു തുടങ്ങി..
അതൊരു സ്ഥിരം ഏർപ്പാടായി.. എന്നും ഊണ് കഴിഞ്ഞു ചേച്ചി വരും. വൈകിട്ട് ഇരുട്ടും മുൻപേ പോകൂ.. അമ്മക്കൊപ്പം ഉച്ചമയക്കത്തിനു കിടന്നും, ഓല മേടഞ്ഞും ബീഡിയില വെട്ടി കൊടുത്തും ചേച്ചി ശരിക്കും വിദ്യ ചേച്ചിയെ പോലെ ഞങ്ങളുടെ വീട്ടിലെ ഒരംഗമായി..
എന്റെ ഉള്ളിലാണെൽ ചേച്ചി വരുമ്പോൾ എത്ര അരുതെന്ന് ഉറപ്പിച്ചാലും കഴിയാത്ത ആ മാറിന്റെ മുഴുപ്പിലേക്കും എടുപ്പിലേക്കും ഉള്ള നോട്ടവും പോയി കഴിഞ്ഞുള്ള കുറ്റബോധവും മാറി മാറി വന്നു.
ജൂണിൽ സ്കൂൾ തുറക്കുന്നതിനും മഴക്കും മുൻപ് ഇഷ്ടിക കൊണ്ടു ചുവര് പണിതു വാർക്ക ചെയ്യാൻ കാത്തുകിടക്കുന്ന ഞങ്ങളുടെ വീടിന് അങ്ങനെ ഓലയുടെ മേൽക്കൂര കൊണ്ട് ആശ്വസിക്കേണ്ടി വന്നു..
ഓല മേടഞ്ഞെങ്കിലും അത് മേയാനായി അമ്മ അതുവരെ ബീഡി തെറുത്തു സ്വരുക്കൂട്ടിയത് തികയാതെ ബാക്കി ഉണ്ടായിരുന്ന രണ്ടു സ്വർണവള കൂടി ബാങ്കിന്റെ ലോക്കറിൽ സ്ഥാനം നേടി..
അതിലും വലുതായിരുന്നു സ്കൂൾ തുറക്കുമ്പോൾ എനിക്ക് നേരിടെണ്ടി വന്നത്…
യൂണിഫോം… ബാഗ്… കുട… പുസ്തകങ്ങൾ..
പോയ വര്ഷത്തെ നോട്ട് ബുക്കിലെ ബാക്കി പേജുകൾ തുന്നിയെടുത്തു നോട്ട് ബുക്ക് റെഡിയാക്കേണ്ടി വന്നു എന്ന് പറയുമ്പോൾ ഊഹിക്കാമല്ലോ ബാക്കി..
ആ സമയത്ത് ദൈവദൂതയെ പോലെ വീണ്ടും സാന്ദ്ര ചേച്ചി വന്നു..
ഒരു ദിവസം കക്ഷി വരുമ്പോൾ ചാണകം മെഴുകിയ നിലത്തിരുന്ന് പഴയയൂണിഫോം ഷർട്ടിന്റെ പോയ ബട്ടനുകൾ തുന്നി പിടിപ്പിക്കുകയാണ് ഞാൻ.
ആളെ കണ്ടതും ഷർട്ട് തുന്നുന്നത് നിറുത്തി അതും അപ്പുറത്ത് മേശമേലേ ചട്ട ഇല്ലാതെ തുന്നി കൂട്ടിയ പുസ്തകങ്ങളെയും ചേച്ചിയെ കാണാതെ ഒളിപ്പിക്കാനൊരു ശ്രമം നടത്തി..
“എന്തിനാ ഒളിപ്പിക്കണേ?? നിന്റെ ചേച്ചി അല്ലേടാ ഞാൻ??”
അടുത്ത നിമിഷം അപ്രതീക്ഷിതമായി ചേച്ചി എന്നെ വാരി പുണർന്നു..
ഏറെ നാളായി നോക്കി വെള്ളം ഇറക്കുന്ന ആ മാറിന്റെ മുഴുപ്പും ചൂടും മണവും ഒന്നും ആസ്വദിക്കാൻ ആ നിമിഷം പക്ഷെ എനിക്ക് കഴിഞ്ഞില്ല…
ഞാൻ പൊട്ടിക്കരഞ്ഞു പോയി..
“എന്റെ ചേച്ചി… എന്റെ… എന്റെ ചേച്ചിയാ…”
വിതുമ്പി കൊണ്ടു സംസാരിക്കുമ്പോൾ വന്ന ഉമിനീരും എന്റെ കണ്ണുനീരും ചേച്ചിയുടെ വാഴപ്പച്ച ബ്ലൗസിനെ നനച്ചപ്പോൾ ഞാൻ അകന്ന് മാറാൻ നോക്കി..
പക്ഷെ എന്നെ കൂടുതൽ ചേർത്തമർത്തി ചേച്ചിയും കണ്ണുകൾ നിറച്ചു പറഞ്ഞു…
“നീയും എന്റെ അനിയനല്ലെടാ.. അല്ല… അല്ലാ… നീ… നീയാണ് എന്റെ അനിയൻ… സന്ദീപല്ല…”
അമ്മ കട്ടൻ ചായ കൊണ്ടു വരുമ്പോളേക്കും അവൾ എണീറ്റ് തിരിച്ചോടി കഴിഞ്ഞു..
“അവള് പോയത് നന്നായെടാ പഞ്ചാര കഴിഞ്ഞാരുന്നു.. മധുരം ഇല്യാണ്ട് എങ്ങന്യാ കട്ടൻ അനത്തി കൊട്ക്കാ.”
അങ്ങനെ പറഞ്ഞെങ്കിലും അമ്മയുടെ ശബ്ദം ഇടറി കുളിമുറിയിലേക്ക് വലിഞ്ഞു..
അന്നാണ് ഒരു കാര്യം ഞാൻ ശ്രദ്ധിക്കുന്നത്… ചേച്ചി വന്നു പോയാലുടൻ അമ്മ അകത്തു കയറി കണ്ണു നിറക്കുന്നുണ്ട്..
ഇതേ പ്രായത്തിലുള്ള സ്വന്തം മോളെവിടെ എന്നറിയാതെ പാവം അമ്മയുടെ മനസ്സ് കരയുന്നതാവും..
ചേച്ചി അധികം വൈകാതെ പോയത് പോലെ തിരിച്ചു വന്നു.. ഒരു ബാഗും അതിൽ കുറച്ചു നോട്ട് ബുക്കും കൊണ്ട്..
ആ ഔദാര്യം അമ്മ ശക്തിയുക്തം എതിർത്തെങ്കിലും സ്വന്തം മോളായി കണ്ടാൽ മതിയെന്ന് പറഞ്ഞു സാന്ദ്രേച്ചി നിർബന്ധിച്ചു അത് ഏല്പിച്ചു പോയി.
രണ്ടു ദിവസം കഴിഞ്ഞു സ്കൂൾ തുറന്നു ഞാൻ സ്കൂളിൽ പോയി തുടങ്ങി. മൂട് ഓട്ടയായി തുടങ്ങിയ ബട്ടൺ പോയ നീല ട്രൗസറും കറ പിടിച്ച വെള്ള ഷർട്ടുമിട്ട്..
വീട്ടിൽ നിന്നിറങ്ങി അല്പം ചെല്ലുമ്പോളേക്ക് പുറകിൽ നിന്നും വിളി കേട്ടു..
“കുട്ടാ… ”
സന്ധ്യയുടെ വിവേകേ എന്ന വിളി പ്രതീക്ഷിച്ച എന്നെ വിളിച്ചത് നമ്മുടെ സാന്ദ്രേച്ചി തന്നെ..
എന്നെ ചേർത്തു പിടിച്ചു നടന്നു ചേച്ചി സ്കൂൾ വരെ..
“നല്ല കുട്ട്യായ്ട്ട് പഠിച്ചോളൂട്ടോ. സീത ടീച്ചറല്ലേ ക്ലാസ്സ് ടീച്ചറ്.. ഞാൻ ചോദിക്കും നന്നായ് പഠിക്കുന്നുണ്ടോന്ന്… ”
തല മുടിയിലൂടെ കോന്തി ഒതുക്കി കൊണ്ടു സാന്ദ്ര ചേച്ചി അങ്ങനെ പറഞ്ഞപ്പോൾ കണ്ണുകൾ ഈറൻ അണിയുമെന്ന് തോന്നി..
“ശര്യേച്ചി”
കൂടുതൽ നിന്നാൽ ശരിയാകില്ലെന്ന് അറിഞ്ഞു ഞാൻ ഉള്ളിലേക്ക് ഓടി..
സ്കൂളിൽ ചെന്ന ആദ്യം ഞാൻ ഞെട്ടിയത് എന്റെ പ്രേമഭാജനം സന്ധ്യയുടെ പെരുമാറ്റം കൊണ്ടു തന്നെയാണ്..
കണ്ണെഴുതി ചുവന്ന ഒട്ടുപൊട്ട് കുത്തി പുതിയ നീല പാവാടയും വെള്ള ബ്ലൗസും ഇട്ട് സുന്ദരിയായി വന്ന അവൾ അന്നാദ്യമായി എന്നെ അവജ്ഞയോടെ നോക്കി..
ഒളിച്ചോടിയ പെണ്ണിന്റെ അനിയൻ എന്ന ലേബലോ പഴകിയ ഡ്രെസ്സിന്റെ വൃത്തികേടോ എന്തോ അന്ന് മുതൽ അവൾ മിണ്ടിയില്ല..
ആരോടും സംസാരിക്കാതെ നിശബ്ദമായി ഇരുന്നിട്ടും അന്ന് മുതൽ എന്റെ പേര് വർത്തമാനം പറഞ്ഞവരുടെ ലിസ്റ്റിൽ പെടുന്നതും അടി കിട്ടുന്നതും സ്ഥിരമായി…
ആ അവജ്ഞ ഞാനിരുന്ന ഫസ്റ്റ് ബഞ്ചിലെ പഠിപ്പിസ്റ് റോയിൽ നിന്നടക്കം ഉയർന്നത്തോടെ സ്വയം പിൻബഞ്ചിലേക്ക് ഇറങ്ങി..
പക്ഷെ ലാസ്റ്റ് ബെഞ്ചിലെ നിർമലും അജയ് സുമേഷ് തുടങ്ങിയവരും ഒരു മടിയും കൂടാതെ ഞാനെന്ന വിഴുപ്പും സന്തോഷത്തോടെ ചുമക്കാൻ തുടങ്ങി…
ഇതിനിടയിൽ ദാരിദ്രം അതിന്റെ കരാള ഹസ്തങ്ങൾ കൊണ്ടു ഞങ്ങളെ വലിഞ്ഞുമുറുക്കി കൊണ്ടിരുന്നു..
എല്ലാ മാസവും അച്ഛൻ കൊണ്ടു വന്നു തരുന്ന പുത്തൻ റെയ്നോൾഡ്സ് പേന കൊണ്ടു നടന്ന ഞാൻ അതിന്റെ ട്യൂബ് (റീഫിൽ ) വാങ്ങാൻ പൈസ ഇല്ലാഞ്ഞു അൻപത് പൈസയുടെ കുഞ്ഞു ട്യൂബിന്റെ പിറകിൽ ഈർക്കിൽ കുത്തി പേനയിൽ ഇട്ട് ഉപയോഗിക്കാൻ പഠിച്ചു..
എന്തിന് സ്കൂളിലെ ഉച്ചകഞ്ഞിക്ക് വരെ വല്ലാത്ത മധുരമായി തോന്നി തുടങ്ങി.
വീട് പണിയാനെടുത്ത ലോൺ തിരിച്ചടക്കാൻ ബീഡി തെറുക്കുന്നത് പോരാതെ വന്നതോടെ അമ്മ പാറമടയിൽ പണിക്ക് ഇറങ്ങി..
കൈ മുറിഞ്ഞു ചോര ചത്തു നീറുന്ന കയ്യുമായി ഭക്ഷണം കഴിക്കാനാവാതെ ബുദ്ധിമുട്ടുന്ന അമ്മ എനിക്കും ഒരു നൊമ്പരമായതോടെ അമ്മയെ ആവതും വിധം സഹായിക്കാൻ ഞാൻ ശ്രമിച്ചു..
അങ്ങനെ വിഷ്ണുവിന്റെ സൈക്കിൾ കടം വാങ്ങി പത്രവിതരണം ഏറ്റെടുത്തു.
അങ്ങനെ ഏഴാം ക്ലാസ്സിലേക്ക് ഞാൻ ജയിച്ചു കയറി… ഒരുവിധം തട്ടി മുട്ടി ജീവിച്ചു പോകാനാവും എന്ന് തോന്നി തുടങ്ങി…
ഉള്ളിലൊരു വിങ്ങലായി സന്ധ്യ അപ്പോളുമുണ്ട്.. പക്ഷെ സന്ധ്യയെക്കാൾ വളരെ അടുത്ത് ഇടപഴകുന്ന സാന്ദ്ര ചേച്ചി നേർത്തൊരു ഇളംകാറ്റ് പോലെ എന്റെ ഉള്ളിലേക്ക് കടന്നു ആ വിഷമം കഴുകി കളയുന്ന പോലെ…
അതും പോരാഞ്ഞു രാവിലെ പത്രമിടൽ, ക്ലാസ്സ്, വീട്ടിൽ വന്നാൽ പാചകത്തിന് അമ്മയെ സഹായിക്കൽ പഠിത്തം ഉറക്കം അങ്ങനെ എപ്പോളും ബിസി… വളരെ പെട്ടെന്ന് പക്വത വന്നു എന്ന് എന്നെക്കുറിച്ചു എല്ലാവരും പറഞ്ഞു തുടങ്ങി…
അങ്ങിനെ പോവുന്നതിനിടെ ഒരു ദിവസം ആ നടുക്കുന്ന സംസാരം അജയ് വന്നു പറഞ്ഞു…
“ഡാ പത്തു ബി യിലെ രഞ്ജിത് വീരവാദം പറയുന്നു അവനും സന്ധ്യയും ലവ്വ് ആണെന്ന്…”
“പോടാ അവൻ നുണ പറയണതാ..”
അവനോടങ്ങനെ പറഞ്ഞത് എനിക്ക് സ്വയം അങ്ങനെ വിശ്വസിക്കാൻ ഇഷ്ടമായത് കൊണ്ട് കൂടെ ആണ്.
പക്ഷെ അവൻ പറഞ്ഞതും അതിലധികവും സത്യമാണെന്ന് അടുത്ത ദിവസം അവൻ തന്നെ കാണിച്ചു തന്നു..
പാത്രം കഴുകുന്ന ടാപ്പിന് അടുത്തുള്ള മതിലിനു പിറകിലായി സന്ധ്യയുടെ ബ്ലൗസിന്റെ ഉള്ളിൽ കൈകടത്തിവച്ചു അവളെ ഉമ്മ വയ്ക്കുന്ന രഞ്ജിത്..
അന്ന് പള്ളീൽ പോയില്ലേ കുമ്പസാരിച്ചില്ലേ എന്ന് ചോദിക്കാൻ ഞാൻ തുണിയുമ്പോളേക്ക് എന്നെ അജയ് പിടിച്ചു വലിച്ചു കൊണ്ടുപോയി..
“നീ പേടിക്കണ്ട്ര.. അങ്ങനെ നിന്നെ വേണ്ടാന്നു വെച്ച് എങ്കിലും പത്ത് ബി യിലെ പിള്ളേർക്ക് നമ്മടെ ക്ലാസ്സിലെ പെങ്കുട്യോളെ കൊടുക്കാൻ സമ്മതിക്കില്ല്യ ഞങ്ങ..”
ഏതാനും ദിവസങ്ങൾക്കുള്ളിൽ ഞാൻ പറയാതെ തന്നെ സാന്ദ്ര ചേച്ചിയും വീട്ടുകാരും അറിഞ്ഞു..
അതിനടുത്ത ദിവസം അവൾ വന്നത് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ആണ്.. കൂടെ അവളുടെ അമ്മയും സാന്ദ്രചേച്ചിയും… അന്ന് തന്നെ TC വാങ്ങി സന്ധ്യയെ അവർ സ്കൂളിൽ നിന്നു മാറ്റി..
അങ്ങനെ എട്ടിലേക്ക് ഞാൻ വിജയകരമായി പ്രവേശിച്ചു..
സന്ധ്യ ഇല്ല ക്ലാസ്സിൽ എന്ന പ്രത്യേകത മാത്രം ഉള്ളിൽ അല്പം വിഷമം നൽകി.. എന്തൊക്കെ ആയാലും അവളെ കാണുമ്പോൾ എന്റെ ഹൃദയം കൂടുതൽ ശക്തിയിൽ മിഡിക്കുമായിരുന്നു.. അവൾ രഞ്ജിത്തുമായി ലവ് ആയെന്ന് അറിഞ്ഞിട്ട് കൂടി..
പക്ഷെ ആ ദിവസങ്ങളിൽ എന്നോ ആണെന്ന് തോന്നുന്നു സാന്ദ്ര ചേച്ചി എന്നെ കൂട്ടാതെ തുടർച്ചയായി മൂന്ന് ദിവസം നേരത്തെ ക്ലാസ്സിൽ പോയത്..
ആ ദിവസങ്ങളിൽ രാവിലെ പത്രമിടുമ്പോളോ വൈകിട്ടു ചേച്ചിയുടെ വീടിനടുത്തു ചുറ്റി തിരിഞ്ഞപ്പോളോ ആളെ കാണാനായില്ല..
ആദ്യദിവസം എങ്ങനെയൊക്കെയോ പിടിച്ചു നിന്നെങ്കിലും അടുത്ത ദിവസം രാവിലെ പോയത് ചേച്ചിയുടെ പാരലൽ കോളേജിന് മുൻപിലേക്ക് ആണ്.. പുറമെ നിന്ന് നോക്കിയപ്പോൾ തന്നെ കണ്ടു അപ്പോളും തുറക്കാത്ത സ്റ്റാഫ് റൂം…
എന്ത് പറ്റിയെന്നാലോചിച്ചു തിരിച്ചു നടക്കുമ്പോൾ എതിരെ വന്ന അന്നത്തെ യുവാക്കളുടെ രോമാഞ്ചമായ യമഹ RX 100 ബൈക്കിന് പുറകിൽ ഇരിക്കുന്ന സാന്ദ്ര ചേച്ചിയെ..
ഒരു വട്ടമേ നോക്കിയുള്ളൂ.. എവിടെ നിന്നെന്നറിയില്ല കണ്ണുകൾ നിറഞ്ഞു കാഴ്ച മങ്ങി..
ആ നിമിഷം എനിക്ക് മനസിലായി എന്റെ ഉള്ളിൽ സാന്ദ്ര ചേച്ചി വിദ്യേച്ചി പോലെ അല്ല…
ഞാൻ കക്ഷിയെ സ്നേഹിക്കുന്നു.. അല്ല… പ്രേമിക്കുന്നു… സന്ധ്യയെ പോലെ… അതിലുപരി….
അപ്പോളേക്കും ബൈക്ക് നിൽക്കുന്നത് മനസിലായി കണ്ണൊക്കെ ഷർട്ടിൽ തുടച്ചു.. രണ്ടു ദിവസം കാണാതെ ഇരുന്നു കാണുമ്പോൾ കിട്ടാൻ പോവുന്ന വാത്സല്യം പ്രതീക്ഷിച്ച എനിക്ക് കിട്ടിയത് ഷോൾഡറിൽ തല്ലാണ് ചേച്ചിയിൽ നിന്ന്.. കൂടെ അതിലും ഭീകരമായ ചോദ്യവും
“ബെല്ലടിക്കാറായല്ലോ.. എന്തൂട്ടാ ഈ വഴി ചുറ്റി തിരിയണെ??”
“ആരാ ഇയാള് ചേച്ചീ??”
ഞാൻ തിരിഞ്ഞു കൊണ്ട് അയാളെ നോക്കി മറുചോദ്യം ചോദിച്ചു..
എത്ര പിടിച്ചു നിന്നെങ്കിലും എന്റെ തൊണ്ട ഇടറിയതും കണ്ണു നിറഞ്ഞതും ആൾക്ക് മനസിലായി കാണും.. ഒരു പതർച്ച ആൾക്കും ഉണ്ടായിരുന്നു..
“അത്.. അത്.. വല്യ കാര്യങ്ങളൊന്നും അന്വേഷിക്കാൻ ആയിട്ടില്യാ നീ.. ”
അപ്പോളേക്കും ബൈക്ക് ഓടിച്ച ആ മനുഷ്യൻ ബൈക്ക് സ്റ്റാന്റിലിട്ട് ഞങ്ങൾക്ക് നേരെ നടന്നു..
“അത് പോട്ടേ.. നീ എന്തിനാ കരഞ്ഞേ? ആരെങ്കിലും ആയി തല്ല് കൂടിയോ??”
ഞാൻ കരഞ്ഞെന്ന് അറിഞ്ഞിട്ട് കൂടി ചേച്ചി സ്നേഹത്തോടെ ഒരക്ഷരം പറയാതെ ആയപ്പോൾ വീണ്ടും ഞാൻ കണ്ണ് നിറച്ചു..
“അയ്യേ ആണ് കുട്ട്യോള് കരയാ?? മോൻ നല്ല കുട്ട്യായി ക്ലാസ്സി പോയെ.. ചേച്ചീനെ നോക്കണ്ട…”
അയാൾ എനിക്ക് നേരെ കുറച്ച് ചോക്ളേറ്റ് എടുത്തു നീട്ടി പറഞ്ഞു…
നിറഞ്ഞ കണ്ണുകളുമായി അത് വാങ്ങാതെ മടിച്ചു നില്കുന്നത് കണ്ടു ചേച്ചി തന്നെ അത് വാങ്ങി എന്റെ പോക്കറ്റിൽ ഇട്ട് തന്നു പറഞ്ഞു
“നല്ല കുട്ട്യായി പോയി പടിക്ക് മോനെ.. മിഠായി ഒരെണ്ണം അമ്മയ്ക്കും കൊടുക്കടാ..”
ഒരു കാൽമുട്ട് നിലത്തു കുത്തി ഇരുന്നു ചേച്ചി തന്നെ എന്റെ മുഖം തുടച്ചു തന്നു… അതും പോരാഞ്ഞു എന്റെ നെറ്റിയിൽ ചുണ്ട് അമർത്തി.. ചേച്ചിയുടെ ആദ്യ ചുംബനം..
ആഗ്രഹിച്ച സ്നേഹവും വാത്സല്യവും കിട്ടിയതോടെ ഞാൻ ക്ലാസ്സിലേക്ക് ഓടി..
അന്ന് വൈകിട്ട് സ്കൂളിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ചേച്ചി അകലെ നിന്ന് നടന്നു വരുന്നുണ്ട്.. രാവിലത്തെ ചുംബനം എന്നെ അവിടെ തന്നെ പിടിച്ചു നിറുത്തി..
പക്ഷെ എനിക്കരികിൽ എത്തും മുൻപേ ആ യമഹയുടെ സ്വരം കാതുകളിൽ എത്തി.. എന്നെ ഒരു നോക്കു പോലും നോക്കാതെ ചേച്ചിയാ ബൈക്കിൽ കയറി പോകുന്നത് നിറഞ്ഞ കണ്ണുകളിൽ ഒരു നിഴലു പോലെയേ തോന്നിയുള്ളൂ..
പിറ്റേന്ന് സ്കൂളിൽ പോകാൻ പോലും തോന്നിയില്ല.. എങ്കിലും ഇറങ്ങി നടന്നു… എന്റെ ഭാഗ്യമാണോ സ്കൂളിൽ കയറും മുൻപ് തൊട്ടടുത്ത ബസ് സ്റ്റോപ്പിനോട് ചേർന്നു അനാഥമായി ഇരിക്കുന്ന ബൈക്ക്..
ചുറ്റും നോക്കി ആരുമില്ലെന്ന് ഉറപ്പ് വരുത്തി ഞാൻ അതിന്റെ ഇരുചക്രത്തിന്റെയും കാറ്റ് ഊരി വിട്ടു..
അന്ന് വൈകുന്നേരം സ്കൂളിന് പുറത്ത് ചേച്ചി ഉണ്ടായിരുന്നു ആദ്യം സ്കൂൾ വിട്ടു പോയ സന്ദീപിന്റെ കൂടെ നടക്കാതെ എന്നെയും കാത്തു..
എന്നെ കണ്ടു ഒപ്പം നടന്നു എങ്കിലും എന്തോ വിഷാദം പോലെ ചേച്ചി മൗനമായി നടന്നു.. വശത്തുകൂടെ പുറത്തേക്ക് തള്ളി നിൽക്കുന്ന മാറിലേക്ക് കള്ളനോട്ടം അയച്ചു ഞാനും..
നടന്നു ഞങ്ങൾ മെയിൻ റോഡ് വിട്ടു പുഴക്കരയിലൂടെ ഉള്ള തെങ്ങിൻ പറമ്പിലേക്ക് കടന്നു..
“എന്താ കുട്ടാ മിണ്ടാണ്ട് നടക്കുന്നെ??”
ഏറെ നിശ്ശബ്ദതക്ക് ശേഷം ചേച്ചി സംസാരിച്ചു തുടങ്ങി..
“ഞാൻ അല്ലാലോ.. ചേച്ചി അല്ലേ വെയിറ്റ് ഇട്ടു നടന്നെ??”
അപ്പോളും കക്ഷിയുടെ ചെവിക്കൊപ്പം മാത്രം ഉയരമുള്ള എന്റെ തോളിലൂടെ കൈ ഇട്ട് ചേർത്തുപിടിച്ചു ചേച്ചി..
“ഹൈ സ്കൂളിലായി…. വല്യ ചെക്കനായി… ഇനി ഇങ്ങന്യോന്നും നടക്കാമ്പാടില്യ..”
“പിന്നെന്തിനാ തോളീക്കൂടെ കൈ ഇടണേ??”
ഞാനൊന്ന് പരിഭവം നടിച്ചു..
“എനിക്കേ ഇഷ്ടോള്ളോണ്ട്.. ഒന്ന് പറഞ്ഞ അപ്പൊ കണ്ണ് നിറക്കണ വെണ്ണലുവ അല്ലേ…”
ഇഷ്ടമോള്ളൊണ്ട് എന്ന് കേട്ടതും എന്റെ മനസ്സ് നിറഞ്ഞു ഒന്നുകൂടി ഞാൻ ചേർന്നു നടന്നു..
“പക്ഷെ ഇപ്പൊ മനസിലായി മിണ്ടാപ്പൂച്ച കലം ഒടക്കുംന്ന്.. നല്ല കുറുമ്പ് കയ്യിലുണ്ടല്ലേ??”
അങ്ങനെ പറഞ്ഞപ്പോൾ സംശയത്തോടെ ചേച്ചിയെ നോക്കുമ്പോൾ ചേച്ചിയുടെ കൈ എന്റെ ചെവിയിൽ അമ്മാനം ആടാൻ തുടങ്ങി..
“എന്തിനാ കുട്ടൻ ബൈക്കിന്റെ കാറ്റ് അഴിച്ചു കളഞ്ഞേ??”
“ഞാനൊന്നുമല്ല..”
ആ പറഞ്ഞത് കേട്ടാൽ എനിക്ക് തന്നെ എന്നെ വിശ്വാസം വരില്ല. അത്രയും ദുർബലമായിരുന്നു.. എന്റെ ശ്വാസം നിലക്കുന്ന പോലെ തോന്നി.. അടുത്ത നിമിഷം ഞാൻ ചേച്ചിയുടെ കൈ തട്ടി മാറ്റി ഓടി..
“ഓടേണ്ട… ഓട്യ ഞാൻ വീട്ടി വരും…”
ചേച്ചി പുറകിൽ നിന്നും വിളിച്ചു പറയുന്നുണ്ട്…
ചേച്ചി വീട്ടിൽ വന്നു അമ്മയോട് പറഞ്ഞാൽ… പുലിവാറൽ കൊണ്ടുള്ള തല്ല്..അത് സഹിക്കാം.. പക്ഷെ ഞാൻ കുറുമ്പ് കാണിച്ചാ പിന്നേ അമ്മയെ ജീവനോടെ കാണില്ല എന്ന് പറഞ്ഞത് രണ്ടു ദിവസം മുൻപാണ്..
അല്പം ഓടിയ ഞാൻ ചേച്ചിയെ കാത്തു ഒരു ചെരിഞ്ഞ തെങ്ങിൽ ചാരി നിന്നു..
തൊളിലൊരു ബാഗും കയ്യിൽ കുടയും പിടിച്ചു ഒരേ സമയം ദേഷ്യവും സങ്കടവും നിറഞ്ഞ മുഖത്തോടെ നടക്കുന്ന ചേച്ചിയുടെ മുഖത്ത് എന്നെ കണ്ടു ഒരു പുഞ്ചിരി മിന്നി മറഞ്ഞോ എന്ന് സംശയം..
“എന്തെ ഓട്ടം മത്യായ??”
“ഞാനല്ല ചേച്ചീ…”
അപ്പോളേക്കും ചേച്ചി വിളിച്ച വെണ്ണലുവ പോലെ ഞാൻ കണ്ണു നിറച്ചു.. ഒരിത്തിരി സഹതാപം ഉണ്ടോ കക്ഷിക്ക് അത് കണ്ടു??
“ദേ.. നൊണ പറയണ പിള്ളേരെ എനിക്ക് ഒട്ടും ഇഷ്ടല്ലാട്ടോ.. സത്യം പറയ് നല്ല മോനല്ലേ??”
ഞാൻ ചാരി നിന്ന തെങ്ങിന് ഇരുവശവും കൈ കുത്തി ചേച്ചി എന്റെ കണ്ണിൽ നോക്കി..
“അത് ചേച്ചി എന്നോട് കൂടാണ്ട് ആയാളുടെ കൂടെ പോയിട്ടല്ലേ??”
“അത്.. അത് മോനെ കാര്യം ഇണ്ടായിട്ട് അല്ലേ???”
“എന്ത് കാര്യം??”
“അത് എന്തേലും ആവട്ടെ.. ഞാൻ അയാളുടെ കൂടെ പോയാ നിനക്കെന്താ കൊഴപ്പം??”
“എനിക്കിഷ്ടല്ല.. എന്നിട്ട് വേണം വിദ്യേച്ചി പോയ പോലെ ചേച്ചിക്കും പോവാൻ ഒരൂസം..”
ചേച്ചി എന്നെ ആളുടെ നെഞ്ചോട് ചേർത്തു..
“അത്രേ ഒള്ളൂ.. എടാ പൊട്ടാ… ഞാൻ അയാൾടെ കൂടെ പോവാനൊന്നും പോണില്യ… അയാൾടെ കല്യാണം കഴിഞ്ഞതാ.. ദേ ഇപ്പൊ ഒരു വാവേം ഇണ്ടായി.. പോരേ..?”
“ങ്ങുഹു. പോരാ..”
വിങ്ങിപ്പൊട്ടികൊണ്ടു ഞാൻ ചിണുങ്ങി..
“പിന്നെ?? പിന്നെ എന്ത് വേണം എന്റെ കുട്ടന്??”
“ചേച്ചി വേറെ ആരുടെ ഒപ്പോം പോണ്ട… വേറെ ആരോടും കൂട്ട് കൂടണ്ട.. എന്നോട് കൂട്യ മതി.. യ്ക്ക് അത്രക്കിഷ്ടാ ചേച്ചീനെ…”
ചേച്ചിയുടെ മാറിന്റെ ചൂടും ചൂരും എന്നെകൊണ്ട് ഉള്ളിലുള്ളത് മുഴുവൻ തുറന്നു പറയിപ്പിച്ചു എന്നതാണ് സത്യം…
“അച്യോടാ വാവേ.. മോനു അത്രക്ക് ഇഷ്ടാ ന്നേ?? വിദ്യേച്ചിടെ അത്രേം??”
“അയ്‌ലും ഇഷ്ടാ..”
ചേച്ചി പെട്ടെന്ന് എന്നെ അകറ്റി മാറ്റി ചോദിച്ചു..
“അതെന്ത് ഇഷ്ടാ?? സന്ധ്യയോട് ഇണ്ടാരുന്ന പോലത്തെ ഇഷ്ടം??”
സന്ധ്യയെ ഇഷ്ടമാണെന്നത് എങ്ങനെ ചേച്ചി അറിഞ്ഞെന്നു മനസിലായില്ല.. പക്ഷെ അതോന്നും ആലോചിക്കാൻ തോന്നിയില്ല ആ നിമിഷം..
ചേച്ചിയോട് മറുപടി പറയാനാവാതെ തല കുനിച്ചു ഞാൻ..
“സാരല്യാട്ടോ.. ഇതൊക്കെ എല്ലാ പിള്ളേർക്കും തോന്നണതാ.. പ്രായത്തിന്റെ അശ്കിത്യാ.. ഇത്തിരി കഴിയുമ്പോ നല്ല കിണ്ണംകാച്ചി പെമ്പിള്ളേരെ കിട്ടുമ്പോ ചേച്ചീനെ ഒക്കെ ഓർത്താൽ ഭാഗ്യം…”
“അല്ല.. എനിക്ക് ചേച്ചി മതി.. വേറെ ഒരു കിണ്ണംകാച്ചി പെണ്ണും വേണ്ട..”
ഞാൻ ചീറുന്നത് കണ്ടു ചേച്ചിക്കും ദേഷ്യം വന്ന പോലെ..
“കളിക്കാൻ നിക്കല്ലേ ചെക്കാ… ദേ ഒരു കാര്യം പറഞ്ഞേക്കാം.. ഇനിം ഇങ്ങനെ ചിന്തിച്ചു നടന്നാ പിന്നേ ഞാൻ കൂട്ടുണ്ടാവില്യ കുട്ടനോട്.. മതി… നടന്നെ..”
അങ്ങനെ പറഞ്ഞു ചേച്ചി എന്നെയും പിടിച്ചു വലിച്ചു നടന്നു..
ചേച്ചിയുടെ വീട്ടിലേക്ക് തിരിയാൻ നേരമാണ് കൈ വിട്ടു ചേച്ചി എന്നെ നോക്കിയത്..
“ഞാൻ അമ്മയോട് പറയണ നിന്റെ മനസിലിരുപ്പ് ഇതാണെന്ന്??”
മറുപടി നൽകാതെ ഞാൻ മുഖം കുനിച്ചു..
“ഈ വട്ടം ക്ഷമിച്ചേക്കാ.. ഈ ചിന്തകൾ ഒക്കെ കളഞ്ഞു നല്ല കുട്ടി ആയി പഠിക്കാൻ നോക്ക്..”
ചേച്ചി പോയി കഴിഞ്ഞും അൽപനേരം ഞാൻ അവിടെ നോക്കി നിന്നു..
ചേച്ചി ആ സംഭവത്തിന് ശേഷവും പതിവ് പോലെ വീട്ടിലേക്ക് വരുന്നത് തുടർന്നെങ്കിലും ആള് കുറെ ഒതുങ്ങി.. ഡ്രെസ്സിങ്ങിലും ഇരുത്തത്തിലും ഒക്കെ നല്ല ശ്രദ്ധ..
അതിലും വേദനയാജനകമായി ആളെന്നോട് സംസാരം കുറച്ചു..
പക്ഷെ പിന്നീട് ഒരിക്കലും ആ യമഹയിൽ വരുന്ന മനുഷ്യനെ കണ്ടില്ല..
അങ്ങനെ ഒരിക്കൽ സാന്ദ്രേച്ചിയുടെ വീട്ടിൽ പേപ്പർ ഇട്ട് തിരിയുമ്പോൾ പിറകിൽ നിന്ന് ഒരു വിളി
“ഡാ..”
“സന്ധ്യ!!”
മറുപടി പറയാതെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ സൈക്കിൾ നിറുത്തിയപ്പോൾ അവൾ ഓടി അടുത്തെത്തി..
“എന്താടാ ഇപ്പൊ ഒരു മൈൻഡും ഇല്ലല്ലോ… അന്ന് രഞ്ജിത്തും ആയി… സത്യായിട്ടും ഞങ്ങ തമ്മീ ഒന്നൂല്യടാ..”
“ഏയ് അയ്നിപ്പോ ഞാനൊന്നും പറഞ്ഞില്ല്യാലോ??
ഏറെ കാലങ്ങൾക്ക് ശേഷം ഞാനും അവൾക്ക് നേരെ വാ തുറന്നു…
“പിന്നെന്താ നീ ചേച്ച്യോട് മാത്രം മിണ്ടാറു?? എന്നെ മൈൻഡ് വയ്ക്കാത്തെ? ”
“നിന്നോട് എന്തിനാ മിണ്ടുന്നേ?? അയ്നു മാത്രം എന്തൂട്ടാ നിനക്കൊള്ളേ?? നിന്റെ ചേച്ചീനെ നോക്ക്യേ… നിന്നെക്കാൾ കളറ്.. നിന്നെക്കാൾ ഭംഗി..”
അവൾ അതിശയിച്ചു നിൽകുമ്പോൾ അവൾക്കടുത്തേക്ക് മുഖം ചേർത്ത് ഞാൻ തുടർന്നു..
“അതും പോരാഞ്ഞു ടെലിഫോൺ പോസ്റ്റ് പോലെ പരന്നിട്ടല്ല.. എന്തൊരു വല്യതാ.. എന്നോട് കൊഞ്ചാൻ നിക്കണ നേരം നെഞ്ചിലെ രണ്ടു കുരു ഇല്ലേ, അത് പോയി വല്ല ഫെയർ ആൻഡ് ലവ്‌ലി വച്ച് മായിക്കാൻ നോക്ക്..”
ഞാൻ പറഞ്ഞത് അവൾക്ക് മനസിലാകുമ്പോളേക്ക് ഒരു മൂളിപാട്ട് മൂളി ഞാൻ അടുത്ത വീട്ടിലേക്ക് സൈക്കിൾ ചവിട്ടാൻ തുടങ്ങി..
ആഹാ എന്തൊരാനന്ദം… സന്ധ്യ എന്ന എന്നും ഉള്ളിൽ കിടന്നു നീറിയ വികാരം ഒറ്റ ഡയലോഗ് കൊണ്ട് തീർന്നു.. അങ്ങനെ സന്ധ്യ എന്ന അദ്ധ്യായം അടഞ്ഞ പുസ്തകമായി..
അതേ സമയം സാന്ദ്ര ചേച്ചി ശരിക്കും ഒരു ടീച്ചറെപോലെ ആയി എന്നോടുള്ള പെരുമാറ്റം.. എന്നോടുള്ള സംസാരം പഠിപ്പിനെ കുറിച്ച് മാത്രം..
അതിനൊരു മാറ്റം വന്നത് എട്ടാം ക്ലാസ്സ് കഴിഞ്ഞുള്ള സ്കൂൾ പൂട്ടിനാണ്…
അപ്പോളേക്കും ഒരു വർഷത്തിൽ അധികമായി പാറമടയിലെ പണി അമ്മയുടെ സൗന്ദര്യവും ഓജസ്സും കെടുത്തിയിരുന്നു..
അപ്പോളാണ് ആരോ പറഞ്ഞു അറിഞ്ഞത് ജങ്ഷനിലെ വർക്കി ചേട്ടന്റെ വർക്ഷോപ്പിൽ ഒരാളെ ആവശ്യമുണ്ടെന്ന്.. കുറെയേറെ നേരത്തെ തല്ലു പിടിത്തതിന് ഒടുവിൽ അമ്മയുടെ കണ്ണുകൾ നിറച്ചുള്ള മൗനസമ്മതം നേടിയെടുത്തു ഞാൻ.. വണ്ടികളുടെ മേക്കാനിക് പഠിക്കാൻ പോവാണ് എന്ന് സ്ഥാപിച്ചു കൊണ്ടാണെന്ന് മാത്രം..
അങ്ങനെ ഒരു ബുധനാഴ്ച ഞാൻ വർക്കി ചേട്ടന്റെ വർക്ക് ഷോപ്പിൽ പോയി തുടങ്ങി… ആള് കുറച്ചു നീറ്റ് ആണെങ്കിലും പണിക്കാർ പക്കാ അലമ്പായത് കൊണ്ടു എട്ടിന്റെ പണി തന്നെ കിട്ടി എന്ന് പറയാം…
പണ്ടാരം പണിയെടുത്തു കൈ ഒക്കെ ചുവന്നു വീർത്തു.. അങ്ങനെ ആദ്യമൂന്ന് ദിവസങ്ങൾ കടന്ന് പോയി..
ശനിയാഴ്ച ആയി.. ശരിക്കും ഒരാശ്വാസം.. നാളെ ഞായർ മുടക്കം ആണല്ലോ…
പക്ഷെ വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ… മൂന്നര വരെ എല്ലാം സ്മൂത്ത് ആയി പോയി..
അപ്പോളാണ് അവരെത്തിയത്… മൂന്നരക്ക് വർക്ഷോപ്പിലെ ക്ഷണിക്കാത്ത അതിഥിയായി സാന്ദ്രേച്ചി!!!
കണ്ണിൽ കത്തുന്ന തീയുമായി വന്ന ചേച്ചി അല്പം കഴിഞ്ഞു നിറഞ്ഞൊഴുകുന്ന പുഴയായി മാറി..
എന്തൊക്കെ പറഞ്ഞാലും എന്നെയും കൊണ്ടേ അന്ന് സാന്ദ്രേച്ചി പോയൊള്ളു..ഏറെ കാലങ്ങൾക്ക് ശേഷം ചേച്ചിയുടെ സ്നേഹം പറയാതെ അനുഭവബേദ്യമായി അന്ന്..
കഥയറിയാതെ കാഴ്ച കണ്ടു നിന്ന ഒരു കൂട്ടം ആൾകാരുടെ ഇടയിലൂടെ എന്റെ ഗ്രീസ് പിടിച്ചു കറുത്ത കയ്യും പിടിച്ചു ചേച്ചി നടന്നു… ആരുമില്ലാത്ത തെങ്ങിന്പറമ്പ് എത്തി കഴിഞ്ഞാണ് കക്ഷി എന്റെ കൈ വിട്ടത് തന്നെ..
“എന്താ ചേച്ചി കാണിക്കണേ ഭ്രാന്ത് പിടിച്ചോ?”
കൈ വിട്ടു തെങ്ങിൻ തൊപ്പിലേക്ക് ഇരുന്ന ആളെ നോക്കി ഞാൻ ചോദിച്ചെങ്കിലും ഏറെ നേരം കണ്ണടച്ചിരുന്ന ശേഷമാണ് പുള്ളിക്കാരി ഒന്ന് മിണ്ടിയത്..
“അതേടാ.. ഭ്രാന്താ… നിന്നോടൊക്കെ ഒള്ള സ്നേഹം കൊണ്ടാ ഭ്രാന്തായേ.. ആരൊക്കെയോ ആയി കണ്ടു പോയി.. എന്നിട്ട്.. എന്നിട്ട്…”
ബാക്കി കിട്ടാതെ ചേച്ചി ശക്തിയായി ശ്വാസം വലിച്ചു വിട്ടു.. എന്നോട് സ്നേഹം ഉണ്ടെന്ന് അറിയാതെ ആണെങ്കിലും പറഞ്ഞപ്പോൾ എന്റെ ഉള്ളും നിറഞ്ഞു.. ഒരു നിമിഷം കൊണ്ടു പണിയുടെ ക്ഷീണം മാറിയ പോലെ..
“അയിനെന്താ ഇണ്ടായേ?? ഇങ്ങനെ പറയാനും മാത്രം??”
“എന്താ ഇണ്ടായെന്നാ?? ഒരു വാക്ക് പറഞ്ഞോ നീയ് ഇങ്ങനെ പണിക്ക് പോണ കാര്യം? പത്തു പതിനാലു വയസാവുമ്പോക്ക് ഇങ്ങനെ വർക്ക് ഷോപ്പി പോയി നരകിക്കാനാണോ ഇത്രേം പഠിച്ചേ??”
“പിന്നെ?? അമ്മേനെ കൊണ്ടു വയ്യാഞ്ഞിട്ടാ ചേച്ചീ… രാത്രി ഒക്കെ എണീറ്റ് ചോമക്കണ കണ്ടു ചങ്ക് നീറീട്ടാ…”
അതിന് മറുപടി നൽകാൻ ചേച്ചി ഒന്ന് ബുദ്ധിമുട്ടി..
“അതും പറഞ്ഞു ചേച്ചീടെ കുട്ടൻ സ്കൂളി പോവാണ്ട് പണിക്ക് പോവാന്നാ??”
“അയ്യേ, അയ്നു ആരാ പറഞ്ഞെ സ്കൂളിൽ പോണില്യാന്ന്.. സ്കൂൾ പൂട്ട് കഴിഞ്ഞാ ഞാമ്പോവും സ്കൂളിൽ..”
“ന്നാലും… കുട്ടന്റെ കൈ ഒക്കെ കാണുമ്പോ സഹിക്കണില്യടാ..”
“ശരിക്കും അത്രേം ഇഷ്ടാ എന്നെ??”
“പോടാ തെണ്ടീ. ഈ നേരത്ത് അവന്റെ കൊമ്മലാട്ടം.”
അങ്ങനെ പറഞ്ഞെങ്കിലും ഗ്രീസ് പുരണ്ടു കറുത്ത കൈകൾ ചേച്ചി മുഖത്തോട് ചേർത്തു…
“എന്റെ പോന്നു ചേച്ചി അല്ലേ… പറയണ കേൾക്കു.. ഇത് രണ്ടു മാസത്തേക്ക് മാത്രാ.. അത്ര നാളും വെറുതെ കളിച്ചു കളയാണ്ട് പണി പഠിക്കാന്നു വച്ചാ… കൊറേ പറഞ്ഞാ അമ്മേനെ സമ്മതിപ്പിച്ചേ.. ഇനി ചേച്ചി ഉടക്ക് പറഞ്ഞു നിറുത്തിപ്പിക്കല്ലേ… പ്ലീസ് ചേച്ചി ഞാൻ കാല് പിടിക്കാം.. അമ്മക്ക് ഒട്ടും വയ്യാണ്ടായിട്ടാ..”
അത് വരെ പിടിച്ചു നിന്ന എന്റെ കണ്ണുകളും അപ്പോളേക്ക് നിറയാൻ തുടങ്ങി..
കാല് പിടിക്കാൻ എന്ന വണ്ണം കുനിയാൻ തുടങ്ങിയ എന്നെ പിടിച്ചു നിറഞ്ഞ കണ്ണുകളിൽ ചേച്ചി ചുണ്ടുകൾ അർപ്പിച്ചു..
“ഇങ്ങനെ ഒരു അനിയനെ കിട്ടാൻ ഭാഗ്യം ചെയ്യണം.. എനിക്കും ഉണ്ടല്ലോ ഒരെണ്ണം..”
“അത്രയും ഇഷ്ടാണെ ചേച്ചീനെ ഞാൻ കല്യാണം കഴിക്കാം”
“ദേ തൊടങ്ങി.. ഈ വർത്താനം ഇനി പറഞ്ഞാലുണ്ടല്ലോ…”
ഒന്നു നിറുത്തി എന്റെ ചെവിയിൽ അധികം വേദനിപ്പിക്കാതെ പിച്ചി കക്ഷി..
“വന്നേ ഇന്നെന്തായാലും പണിക്ക് പോണ്ടാ.. വായോ വീട്ടി പോവാം… ”
ഞാൻ ചോദിച്ചതിന് ശരിയായ മറുപടി നൽകാതെ ചേച്ചി എന്നെയും കൊണ്ടു വീട്ടിലേക്ക് നടന്നു..
♥️♥️♥️♥️♥️♥️♥️
ബ്രോസ് നല്ല തിരക്കായിരുന്നു… അതിനിടെ വീണു കിട്ടിയ ക്വാറന്റൈൻ ദിവസത്തിലെ പരിപാടി ആണ്…
ബാക്കി എല്ലാരേം പോലെ അല്ല ഇത്തിരി അസ്വസ്ഥത ഒക്കെ ഉണ്ട്… അത് കൊണ്ട് എന്ന് പൂർത്തി ആക്കുമെന്ന് പോയിട്ട് പൂർത്തിയാകാൻ പറ്റുമോന്നു തന്നെ അറിയില്ല…
എന്തായാലും എല്ലാം ഒക്കെ ആയാൽ അടുത്ത പാർട്ടും ആയി വരും ഞാൻ..
എന്റായാലും ഈ ടൈമിൽ നിങ്ങളെ വേദനിപ്പിക്കുന്ന ക്‌ളൈമാക്‌സ് എഴുതില്ല എന്ന് വാക്ക്…
അഭിപ്രായം പറയും എന്ന പ്രതീക്ഷയോടെ..
സ്വന്തം പ്രവാസി…
Comments:
No comments!
Please sign up or log in to post a comment!