ഗൗരീനാദം 7

റുബൻ വീട് വിട്ട് പോയെതും, ഗൗരി ഇറങ്ങി ചെല്ലാത്തതും എല്ലാം ജെന എന്നെ വിളിച്ചു പറഞ്ഞു.. എങ്കിലും എന്താണ് ഗൗരി ഇറങ്ങി ചെല്ലാഞ്ഞത്? റുബന്റെ അവസ്ഥ ഓർത്തു ചെറിയ വിഷമം എക്കെ തോന്നിയെങ്കിലും ജെയിംസ് സാമൂലിന്റെ അവസ്ഥ ഓർത്തപ്പോൾ എന്നിക്കു നല്ല സമ്മാധാനം ആയി… ഇത് തന്നെ ആണ് ഞാൻ കാത്തിരുന്ന അവസരം, ഇപ്പോൾ പ്രെഹരിച്ചാൽ ആ ദുഷ്ടൻ വീഴും.. ഞാൻ ജനയോടു ഫോണിൽ കൂടെ ചോദിച്ചു.. ‘റുബന്റെ കാര്യം സമ്മതിക്കാത്ത നിന്റെ അച്ഛൻ നമ്മുടെ കാര്യം സമ്മതിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ? ‘ ‘ഇല്ലാ ‘ മറുപടി പറയാൻ അവൾക്ക് അധികം ആലോചന ഒന്നും വേണ്ടായിരുന്നു.. ‘ഞാൻ വിളിച്ചാൽ നീ ഇറങ്ങി വരുവോ ‘ ഞാൻ ചോദിച്ചപ്പോൾ അവൾ പറഞ്ഞു ‘വരാം ‘. ഇവൾ എന്ത് പാവമാണ്, അവൾ ഇറങ്ങി വരും… ഒരു നിമിഷം എൻറെ മനസ്സ് ആശിച്ചു ഇവളോട് ശെരിക്കും എനിക്ക് പ്രേമം ആയിരുന്നു എങ്കിലോ എന്ന്.. ഇല്ലാ ഇവൾ നിന്റെ ശത്രുവാണ്.. ജെയിംസ് സാമൂലിന്റെ പെട്ടിയിൽ ഉള്ള അടുത്ത ആണി ഉടനെ അടിക്കണം എന്ന് മനസ്സിലായ ഞാൻ ജനയെ ഉടനെ തന്നെ ചാടിക്കാൻ തീരുമാനിച്ചു.. എവിടെ പോകണം എന്നോ, ഇനി എന്ത് എന്നൊന്നും എനിക്ക് ഇല്ലായിരുന്നു.. ഒരു ശനിയാഴ്ച ഞങ്ങൾ ഒളിച്ചോടാൻ തീരുമാനിച്ചു. അവൾ പള്ളിയിൽ പോയി മടങ്ങുമ്പോൾ ഞാൻ വഴിയിൽ കാറുമായി പോയി നിന്നു.. അവൾ വന്നു.. ‘പേടി ഉണ്ടോ? ‘ ഞാൻ ചോദിച്ചു ‘ഉണ്ട്‌ ‘ അവൾ ചെറിയ ഒരു ചിരി വരുത്തി പറഞ്ഞു.. ‘ജീവൻ പോയാലും ഞാൻ നിന്നെ പൊന്നു പോലെ നോക്കും ‘ ഞാൻ വികാരങ്ങൾ വാരി വിതറി പറഞ്ഞു. അവളുടെ കൈ വണ്ടിയുടെ ഗിയറിൽ ഇരുന്ന എൻറെ കൈയുടെ മുകളിൽ വന്ന് വീണു, അവളുടെ കണ്ണ് ഈറൻ അണിഞ്ഞിട്ടുണ്ട്. ഇവൾ എന്തൊരു പൊട്ടി ആണെന്ന് ഞാൻ മനസ്സിൽ ഓർത്തു. ഞങ്ങൾ ഒരു ലക്ഷ്യവും ഇല്ലാതെ വണ്ടിയിൽ മുന്നോട്ട് നീങ്ങി, ഇടക്ക് ഒരു ടൂറിസ്റ്റ് ഹിൽ സ്റ്റേഷന്റെ ബോർഡ്‌ കണ്ടപ്പോൾ അവൾ കൊഞ്ചി ‘ എനിക്ക് ഐസ് ക്രീം വാങ്ങി തരുവോ ‘. ഞാൻ വണ്ടി ഒതുക്കി ഇറങ്ങി… മാരണം ഇപ്പോൾ ഐസ് ക്രീം ഊബാത്തതിന്റെ കുഴപ്പമേ ഒള്ളു.. ഞാൻ അവളെ കൂട്ടി ആ മല കേറാൻ തുടങ്ങി.. ഞങ്ങളെ ആവരണം ചെയ്ത തണുപ്പ് അവളെ എൻറെ അടുത്തേക്ക് ചേർത്തു.. ഒരു ഐസ് ക്രീം വാങ്ങി ഞാൻ അവൾക്ക് കൊടുത്തു..

Comments:

No comments!

Please sign up or log in to post a comment!