അലീവാൻ രാജകുമാരി
യുദ്ധ കാഹളവും, വീരന്മാരുടെ രോധനവും ഒഴിഞ്ഞ യുദ്ധ ഭൂമി….
കഴുകന്റെ ചിറകടിയും, പട്ടികളുടെ മുരളിച്ചക്കും ഇടയ്ക്കു ശവം തീനികൾ എന്ന് ഇരട്ട പേരുള്ള റുകലുകൾ പതറി നടന്നു വിലപിടിപ്പുള്ള സാധനങ്ങൾ എക്കെ പെറുക്കി തോൽ ചാക്കിൽ അടുക്കുകയാണ്…..
ചീമ : ഇങ്ങോട്ട് ഒന്ന് നോക്കിൻ…
എന്തോ പിറുപിറുത്ത് കൊണ്ട് ബഹത് നടന്നു ചെന്നു നോക്കി….
ബഹത് : യുദ്ധത്തിൽ തൃപ്‌തി കണ്ട അതിനാ ദേവത അകിനോവ് രാജാവിന് നല്കിയ സമ്മാനം..
(ഗുൽവേറിലെ വിശ്വാസം ആരുന്നു അതിനാ ദേവത ഏതേലും യുദ്ധത്തിൽ പ്രീതിപെട്ടാൽ, യുദ്ധ ഭൂമിയിൽ ഒരു ആൺ കൊച്ചിനെ ജയിച്ച രാജാവിനായി നൽകും എന്ന് )
ചീമ : തൃപ്‌തി, മണ്ണാം കട്ട
അവൾ ആ പിഞ്ചു കുഞ്ഞിനെ കൈയിൽ എടുത്തു…
ബഹത് : തൊട്ടു അശുത്തം ആകേണ്ട, ഞാൻ പോയി ആരെ എങ്കിലും വിളിച്ചോണ്ട് വരാം..
ഫിരോധയിലെ ഏറ്റവും വല്യ തുണി വ്യാപാരി ആയിരുന്നു കാന….
കാനക്കും ഭാര്യ സിമ്രാക്കിനും മക്കൾ ഇല്ലായിരുന്നു…
ഇതു അറിഞ്ഞ ചീമ സിമ്രാക്കിനെ കണ്ടു, ആ കൊച്ചിനെ അവർ അവൾക്കു നൽകി മൂന്ന് ഓല കിഴി നിറയെ സ്വർണ്ണ നാണയവും വാങ്ങി അവിടെ നിന്നും പോയി..
സിമ്രാക്ക് ആ ചുകര കുഞ്ഞിന് ഇത്തയാസ് എന്ന് പേരിട്ടു…
AD 125
ജൂലിൻ : നിങ്ങൾ വലുതാകുമ്പോൾ ആര് ആകണം എന്നാണ് ആഗ്രഹം
വൈലാ : എനിക്ക് ഒരു രാജ കുമാരനെ കല്യാണം കഴിക്കണം….
അവിടെ ഇരുന്ന എല്ലാവരും ചിരിച്ചു
യാദ് : എനിക്ക് വല്യ വ്യാപാരി ആകണം… ആരും കണ്ടിട്ടില്ലാത്ത അത്ര വല്യ ഒരു വീട് വെക്കണം…
ജൂലിൻ : നിനക്കോ ഇത്തയാസെ..
ഇത്തയാസ് : എനിക്ക് ഒരു യോദ്ധാവ് ആകണം… രാജ്യത്തിന്റേം, രാജാവിന്റേം മാനം രക്ഷിക്കുന്ന ഒരു വീരൻ..
ഇത് കേട്ടു കൊണ്ടാണ് സിമ്രാക്ക് വന്നത് അവൾ ഇത്തയാസിനെ പിടിച്ചു എഴുനേൽപ്പിച്ചു കെട്ടി പിടിച്ചു…
സിമ്രാക്ക് : എൻറെ പൊന്നു മോൻ ഒരു വ്യാപാരി ആയാൽ മതി, അമ്മക്കും അച്ഛനും നീ മാത്രമേ ഉള്ളു…
സിമ്രാക്ക് വളരെ ശ്രെമിച്ചെക്കിലും ഇത്തയാസിന്റെ പ്രായം കൂടുന്നത് അനുസരിച്ചു അവന്റെ ഉള്ളിലെ ആ ആഗ്രഹവും വളർന്നു….
AD 130
ഇത്തയാസിന് 14 തികഞ്ഞപ്പോൾ പറഞ്ഞിട്ട് കാര്യം ഇല്ലന്ന് മനസ്സിലായ കാന അവനു ഒരു കുതിരയും, വാളും, ഒറ്റ തുന്നലിൽ ഉള്ള പട്ടു കുപ്പായവും നൽകി രാജാവിന്റെ സേനയിൽ ചേരാൻ അയച്ചു.
വളരെ വിഷമത്തോടെ നെറ്റിയിൽ ഒരു ചുംബനം നൽകി സൂക്ഷിക്കണം എന്ന് പറഞ്ഞപ്പോൾ സിമ്രാക്കിന്റെ കണ്ണ് നറഞ്ഞു ഒഴുകുന്നുണ്ടാരുന്നു…
പക്ഷെ ഓർമ്മ വെച്ചപ്പോൾ മുതൽ ഉള്ള തന്റെ ആഗ്രഹത്തിലേക്ക് അടുക്കുന്നതിന്റെ ആനന്ദം ആയിരുന്നു കുഞ്ഞ് ഇത്തയാസിന്.
അവർ ഇരുവരും നഗര കവാടത്തിൽ എത്തി…. ഒരു വല്യ മതിൽ ആണ് അവരെ സ്വാഗതം ചെയ്തത്, ആ മതിലിന്റെ ഒത്ത നടുക്ക് ഒരു കവാടം. ആ കവാടത്തിന്റെ ഇരു വിശത്തും ഓരോ കൽ പ്രതിമ…. ഇടതു വിശത്തു ഒരു യുവാവ്, അയാളുടെ കൈയിൽ ഒരു ഗോതമ്പു കമ്പു പിടിച്ചിരിക്കുന്നു, അതിന്റെ അറ്റത്തു ഒരു പറക്കാൻ തുടങ്ങുന്ന കുരുവി…. അത് ഹെർമെസ് ആണ്. ഈ പ്രതിമ സൂചിപ്പിക്കുന്നത് ഒബ്രികാം എന്ന നഗരത്തിന്റെ സമ്പനതയും, വളർച്ചയും ആണ് എന്ന് ഇത്തയാസ് കേട്ടിട്ടുണ്ട്… വലതു വിശത്തു ഒരു ശക്തനായ യുവാവ്, അയാൾ ഇരിക്കുകയാണ്… അയാളുടെ കൈയിലും ഒരു ദണ്ട് ഉണ്ട്, അതിന്റെ തല ഭാഗത്തു അലറുന്ന ഒരു മനുഷ്യ തല, കാലിൽ അള്ളി പിടിച്ചിരിക്കുന്ന ഒരു കൊച്ചു കുഞ്ഞു…. ഇത് ഏരിസ് ആണ്. ഈ പ്രതിമ സൂചിപ്പിക്കുന്നത് ഒബ്രികാം എന്ന നഗരത്തിന്റെ യുദ്ധ പാരമ്പര്യവും, രക്ത ദാഹവുമാണ്…. യുദ്ധത്തിന് എന്നും പ്രിയപ്പെട്ട നഗരം ആയിരുന്നു ഒബ്രികാം, ‘പോരാളികളുടെ കൊലകളം’ എന്ന് അറിയപ്പെടുന്ന ധൃവാ സ്ഥിതി ചെയുന്നത് ഒബ്രികാമിൽ ആണ്. ഇതെല്ലാം നോക്കി നിൽക്കുന്ന ഇത്തയാസിനെ കണ്ടപ്പോൾ ഗാര ഏരിസിന്റെ പ്രതിമയില്ലോട്ടും ഇത്തയാസിന്റെ മുഖത്തോട്ടും മാറി മാറി നോക്കി, അവനു ഒരു സാദൃശ്യം തോന്നി… അവർ നഗരത്തിനു ഉള്ളിൽ പ്രിവേശിച്ചു. ഇരു സൈഡിലും തുരു തുര നിരന്നു കടകൾ…. ആയുധം, തുണികൾ, ചായം, പാത്രങ്ങൾ, ആടുകൾ, ഗോക്കൾ, കുതിരകൾ, പക്ഷികൾ തുടങ്ങി ആഭരണങ്ങൾ വരെ നിരത്തി വിൽക്കുന്നു… തുണികൾ കൊണ്ട് മൂടിയ ചില പുരകളിലോട്ടു വസ്ത്രം ഒന്നും ധരിക്കാത്ത സ്ത്രീകൾ ആണുങ്ങളെ വിളിച്ചോണ്ട് പോകുന്നു…
സുരയൻ : നിന്നെ ആരാണ് പൊരുതാൻ പഠിപ്പിച്ചത്. ഇത്തയാസ് : ആരും പഠിപ്പിച്ചിട്ടില്ല അവിടുന്നേ. ഞാൻ ഒരു വ്യാപാരിയുടെ മകനാണ്. സുരയൻ : ഏറെ നാളുകളായി ഞാൻ നിന്നെ പോലെ ഒരു പോരാളിയെ കണ്ടിട്ടില്ല, നിന്റെ ശരീരം ഒരു കാറ്റിൽ ഉലയുന്ന തുണി പോലെ സുന്ദരമായി ചലിക്കുന്നു. പ്രെഹരങ്ങൾ എല്ലാം ഇടി മിന്നലിന്റെ വേഗതയിലും, ശക്തിയിലും എതിരാളിയിൽ പതിപ്പിക്കാൻ നിനക്ക് സാധിച്ചു.
ഇത്തയാസ് : അലീവാൻ രാജകുമാരി.
അവൻ പറഞ്ഞു കേട്ടിരുന്നു അലീവാൻ രാജകുമാരിയെ കുറിച്ച്, ആഫ്രഡൈറ്റിയുടെ പുനർജന്മം ആയി ആണ് അവരെ ആളുകൾ കാണുന്നത്. അവളെ കണ്ടാൽ ആണുങ്ങൾ തല കറങ്ങി വീഴും എന്നെക്കെ ആണ് ഇത്തയാസ് കേട്ടിരുന്നത്.
സുരയൻ : ശെരി, ഞാൻ ഒരു പരിചാരകരനെ നിന്റെ കൂടെ അയക്കാം. ബേഹയിലോട്ടു യാത്ര തുടങ്ങിക്കോ.. അവിടെ ആണ് കുമാരി അലീവാന്റെ കൊട്ടാരം..
ബേഹ
ഇത്തയാസും സുരയൻ കൂട്ട് വിട്ട പരിചാരകരനും ബേഹ ലക്ഷ്യം ആക്കി തിരിച്ചു, അവിടെയാണ് അലീവാൻ കുമാരിയും അനിജത്തി അകിംനാധയും താമസിക്കുന്ന ക്യൂജോ കൊട്ടാരം.
7 ദിവസം നീണ്ട യാത്രക്ക് ഒടുവിൽ അവർ ബേഹ എത്തി.. നല്ല ഭംഗിയുള്ള നഗരം ആയിരുന്നു ബേഹ. സമ്പന്നർ അതി വശിക്കുന്ന നഗരം ആയതു കൊണ്ട് തന്നെ ജനതിരക്കും കുറവായിരുന്നു ബേഹയിൽ. അവിടെ അവർ എത്തിയപ്പോൾ ഇത്തയാസിന് മനസിലാവാത്ത ഭാഷയിൽ ആളുകൾ എന്തെക്കെയോ പറഞ്ഞു.. അവർ സംസാരിക്കുന്നത് ഗ്രീക്ക് ആണെന്ന് മാത്രം ഇത്തയാസിന് മനസ്സിലായി.. ബേഹയുടെ കവാടം ആനയിക്കുന്ന വഴി ചെന്ന് അവസാനിക്കുന്നത് ഒരു മലയുടെ തുടക്കത്തിൽ ആണ്, ആ മലയുടെ മുകളിൽ അവന് ക്യൂജോ കൊട്ടാരം ആകാശത്തെ മുട്ടി നില്കുന്നത് കാണാം.. അവർ അവിടെ എത്തിയപ്പോൾ കൊട്ടാരത്തിന്റെ കവാടത്തിൽ നിന്ന ഭടൻ വന്ന് ഇത്തയാസിന്റെ കൂടെ വന്ന ആളുടെ അടുത്ത് എന്തോ പറഞ്ഞു കാവടത്തിൽ നോക്കി കൈ ഉയർത്തി കാട്ടി.. കവാടം അവരുടെ മുൻപിൽ മെല്ലെ തുറന്നു.. അവർ ഉള്ളിൽ കേറിയ ഉടൻ കവാട വാതിൽ അടഞ്ഞു. കൊട്ടാരത്തിൽ ജോലിയിൽ മുഴുകി ഇരുന്നവർ എല്ലാം ആ പതിനാല് കാരനെ അത്ഭുതം നിറഞ്ഞ കണ്ണോടെ നോക്കി നില്കുന്നത് അവനെ ആസ്വാസ്ഥൻ ആക്കി.. അവർ ഐവാൻ എന്നൊരു വെക്തിയുടെ അടുത്ത് എത്തി, പരിചാരകരൻ കൈയിൽ ഇരുന്ന ഓല ഐവാനു നൽകി, ഐവാൻ അതിൽ കണ്ണ് ഓടിച്ചിട്ട് ഇത്തയാസിനെ നോക്കി മൊഴിഞ്ഞു.. ഐവാൻ : ആദ്യം ആണ് ഇത്ര പ്രായം കുറഞ്ഞ ഒരു ബാലനെ വീര സുരയൻ ഇവിടെ പറഞ്ഞ് അയക്കുന്നെ, അതും വജ്ര സേനയിലോട്ടു അത് നീ ശരിയായിരുന്നു എന്ന് തെളിയിക്കണം. ഇത്തയാസ് : തീർച്ചയായും പ്രഭോ.. ഐവാൻ : എങ്കിൽ നിന്റെ വസ്ത്രവും സാധനങ്ങളും എല്ലാം സേന കാവടത്തിൽ കൊണ്ടുപോയി വെച്ചിട്ട്, വജ്ര സേനയുടെ കുപ്പായം അനിഞ്ഞു വാ.. ഇത്തയാസിന്റെ ഉള്ളിൽ സന്തോഷം കവിഞ്ഞു ഒഴുകുന്നതു അവർക്ക് മനസ്സിലായി, അവൻ ഓടി പോയി സേന കവാടത്തിൽ തന്റെ സാധനങ്ങൾ എല്ലാം വെച്ച് അടുത്തുള്ള മുറിയിൽ ചെന്നു.
തയാഷി വല്യ ഒരു പട്ടണം ആണ്, പേഴ്‌സിയയിൽ നിന്നും, റോമിൽ നിന്നും, ഡാനിഷിൽ നിന്നും എല്ലാം ധാരാളം കച്ചവടക്കാരെ അവിടെ കാണാം. ഇത്തയാസിന്റെ ആദ്യ പോര് ജംഹർ എന്ന ഒരു വീരനും ആയിട്ടാണ്. പോര് നടക്കുന്ന ഉദ്ക് കോട്ട പെട്ടന്ന് തന്നെ അവന്റെ കണ്ണിൽ പെട്ടു.. ചുമല കല്ലുകൾ കൊണ്ട് നാല് വെഷവും കെട്ടിയ ഒരു കോട്ട. അതിന്റെ കവാടത്തിനു മുകളിൽ കുന്തം ഏന്തി നിൽക്കുന്ന അതീന ദേവതയുടെ പ്രതിമ. ആ പ്രതിമയുടെ തോളിൽ ഒരു മൂങ്ങയും കാലുകളിൽ ചുറ്റി ഒരു പാമ്പും ശില്പി കൊത്തി വെച്ചിരിക്കുന്നു. പോർക്കളം ഒരുങ്ങി, രാജാവും രാജപക്ഞ്ജിയും പന്ത്രണ്ടു മന്ത്രിമാരും ഒരു ഉയർന്ന പീഡത്തിൽ ഉപവിഷ്ട്ടർ ആയി. ചുറ്റും ജെനങ്ങൾ ആർപ്പ് വിളിച്ചു.. ഒരു ഉയരം കുറഞ്ഞു പട്ടു വസ്ത്രം ഇട്ട ആൾ ( യുദ്ധ സേന മന്ത്രി ആണ് ) വന്നു വലം കൈ നീട്ടിയപ്പോൾ ജംഹർ കള്ളത്തിലേക്കു വന്നു. ഒരു 6 അടി പൊക്കവും 120 കിലോ ഭാരവും തോനിക്കുന്ന ഒരു മനുഷ്യൻ. കയറു കൊണ്ടുള്ള വഷ്ത്രം, ഇടം കൈയിൽ ഒരു വല്യ പരിജ, വലം കൈയിൽ ഒരു ഇരുതല വാൾ.. യുദ്ധ സേന മന്ത്രി ഇടം കൈ വീശിയപ്പോൾ ഇത്തയാസ് കളത്തിലേക്കു കാലുകൾ വെച്ചു.. ഇടം കൈയിൽ ഒന്നും ഇല്ലാ , വലം കൈയിലെ പടവാൾ പുറകിലോട്ട് ഇട്ട് നിലത്ത് ഉരച്ചു കൊണ്ട് വരുന്നു.. കാണിക്കളുടെ ആരവം നിന്ന് പരിഹാസത്തിലേക്കും അട്ടഹാസത്തിലേക്കും വഴി മാറി.. കാണി 1 : ഒരു വാൾ കൈയിൽ ഉയർത്തി പിടിക്കാൻ ശക്തി ഇല്ലാത്ത ഇവനാണോ അകിംനാധ കുമാരിയുടെ വീരൻ. കാണി 2 : കുമാരിക്ക് 12 വയസ്സേ ഉള്ളൂ എന്ന് വെക്കാം, പക്ഷെ ഇതൊക്കെ പറഞ്ഞു കൊടുക്കാൻ ആരും ഇല്ലേ?.
ഡിമെത്രിയോസ് എതുരാളി വരുന്ന വാതിലിലേക്ക് നോക്കി നിന്നു..
ഇറങ്ങാൻ തുടങ്ങിയ ഇത്തയാസിന്റെ കൈയിൽ ആരോ കേറി പിടിച്ചു..
അലീവാൻ : ഡിമെത്രിയോസ് എതുരാളിയുടെ രക്തം ഒലിച്ചു തീർത്താണ് തോല്പിക്കുന്നത്.. അതുകൊണ്ട് സമയം ഒട്ടും പാഴാക്കാതെ ഡിമെത്രിയോസ് വീണാൽ മാത്രമേ നീ വിജയികത്തൊള്ളൂ…
അലീവാൻ കുമാരി കൈ വിട്ടപ്പോൾ നടക്കാൻ തുടങ്ങിയ ഇത്തയാസിനെ പിടിച്ചു നിർത്തി കുമാരി തന്റെ കഴുത്തിൽ കിടന്ന ഒരു നൂൽ മാല ഊഴി ഇത്തയാസിന്റെ കഴുത്തിൽ ഇട്ടു കൊടുത്തു. അതിന്റെ അറ്റത്തു വെള്ളിയിൽ കൊത്തിയ ഒരു മൂങ്ങയുടെ തല ഉണ്ടായിരുന്നു..
കവാടത്തിലൂടെ വാളും നിലത്ത് ഉരച്ചു വരുന്ന ആ ബാലനെ കണ്ടപ്പോൾ ഹെഡ്രിയൻ ചക്രവർത്തിയുടെ മുഖത്ത് ചെറിയ പുച്ഛവും സഹതാപവും ഓടി വന്നു..
കാഹളം മുഴങ്ങിയപ്പോൾ ഡിമെത്രിയോസിന്റെ വാളുകൾ രണ്ടും അയാളുടെ കൈകളെ ചുറ്റി കറങ്ങി..
അതിന്റെ വേഗതയിലും അത് പുറപ്പെടുവിക്കുന്ന ശബ്ദത്തിലും മതി മറഞ്ഞു നിന്ന ഇത്തയാസിന്റെ അടുത്ത് ഒരു നിമിഷ നേരം കൊണ്ട് ഡിമെത്രിയോസ് എത്തി..
അതി വേഗം തന്നെ ഓരോ പ്രെഹരത്തിൽ നിന്നും ഇത്തയാസ് ഒഴിഞ്ഞ് മാറാൻ ശ്രെമിച്ചു…
പോരാളികളുടെ വേഗതയും അവിടെ നിന്നും ഉയർന്ന പൊടി പതലവും കാണിക്കളുടെ കണ്ണിൽ നിന്ന് കാഴ്‌ച്ചകൾ മറച്ചു ..
ഇത്തയാസിന്റെ വലം തുടയിൽ ഡിമെത്രിയോസിന്റെ ഒരു വാൾ ഉരഞ്ഞു..
അതിൽ ഒന്ന് പകച്ച ഇത്തയാസിന്റെ ഇരു തോളുകളിലും ഡിമെത്രിയോസിന്റെ വാളുകൾ വീണ്ടും മുത്തം ഇട്ടു..
ഇത്തയാസിന്റെ കാലുകൾ തളരാൻ തുടങ്ങി, കണ്ണിൽ മൂടൽ കേറുന്നു..
അവന്റെ വയറിലെ ഇറച്ചി രുചിച്ചു കൊണ്ട് വീണ്ടും വാൾ ഉരഞ്ഞു..
ഇത്തയാസ് പതുക്കെ പിഴവുകൾ വരുത്താൻ തുടങ്ങി, ഡിമെത്രിയോസിന്റെ വാളുകൾ വീണ്ടും വീണ്ടും അവന്റെ ദേഹത്തു ഉരഞ്ഞു..
കണ്ണിൽ ഇരുട്ട് കേറിയ ഇത്തയാസിന്റെ കൈയിൽ നിന്നും അവന്റെ ഉട വാൾ നിലത്ത് വീണു..
ഡിമെത്രിയോസ് ശക്തമായ ഒരു ചവിട്ടു കൊടുത്തപ്പോൾ ആ ബാലൻ നിലത്തേക്ക് വീണു..
കാണിക്കളുടെ കണ്ണിൽ നിന്നും ചെറുതായി തുള്ളികൾ പൊടിഞ്ഞു..
എല്ലാവർക്കും അറിയാവുന്ന ഒരു അവസാനം ആണ് ഉണ്ടായതെങ്കിലും അവർ ഒരു അത്ഭുതം കാത്തിരുന്നു എന്ന് വേണം പറയാൻ..
ഇത്തയാസ് തനിക്കു മുകളിലായി ഉള്ള അതീന ദേവതയുടെ പ്രതിമയിൽ നോക്കി…
അവൾ കരയുകയാണോ.. കണ്ണിൽ നിന്നും മായാത്ത ഇരുട്ടിൽ ഇത്തയാസിന് വ്യക്തമല്ലാ…
ഇത്തയാസ് കുമാരിമാരെ നോക്കി.. അവരുടെ കണ്ണുകളിൽ നിരാശയും, ദുഃഖവും അവൻ കണ്ടു..
തിരിച്ചു മടങ്ങാൻ നടന്ന് തുടങ്ങിയ ഡിമെത്രിയോസ് കാണിക്കളുടെ ആരവം കേട്ടു നിന്നു.
ഇത്തയാസ് വീണ്ടും ഉയരാൻ നോക്കുന്നു..
അവന്റെ കാലുകൾ വഴുതി, കൈകൾ വിറച്ചു, നാടി നരമ്പുകൾ വലിഞ്ഞു മുറുകി..
പക്ഷെ അവൻ നിലത്ത് കിടന്ന തന്റെ വാളും പിടിച്ചു എഴുനേറ്റു..
കാണികളിൽ എന്ന പോലെ ഡിമെത്രിയോസിന്റെ മുഖത്തും ആവേശം തെളിഞ്ഞു.
ഡിമെത്രിയോസ് വീണ്ടും അവനു നേരെ വാളുകൾ വീശി പക്ഷെ ഈ തവണ ഇത്തയാസ് നിസാരമായി ഒഴിഞ്ഞു മാറി..
അവന്റെ ശരീരം അവൻ പോലും അറിയാതെ ചലിക്കുന്നതായി അവനു തോന്നി..
ഡിമെത്രിയോസിന്റെ ഇടം കൈയിൽ ഇരുന്ന വാൾ ഇത്തയാസിന്റെ വാളിൽ ഉരഞ്ഞു നടുവേ ഒടിഞ്ഞു..
ഡിമെത്രിയോസ് ആ വാൾ എറിഞ്ഞു കളഞ്ഞു വലം കൈയിൽ ഇരുന്ന വാളിൽ ഇടം കൈ കൂടെ അമർത്തി പിടിച്ചു വീണ്ടും ശക്തമായി വീശി..
കാറ്റിൽ സഞ്ചരിക്കുന്ന ഒരു തുമ്പിയെ പോലെ ഇത്തയാസ് അതിൽ നിന്നെലം ഒഴിഞ്ഞ് മാറി..
ഡിമെത്രിയോസിന്റെ നെഞ്ചിടിപ്പ് കൂടി, തന്റെ വേഗത കുറഞ്ഞു, ശരീരം ചൂടാവുന്നു.
ഇത്തയാസ് ഒരു ചിരിയോടെ തന്റെ വലം കൈയിൽ ഇരുന്ന വാൾ ഇടം കൈലേക്ക് ഇട്ടു ആഞ്ഞു വീശി, ഡിമെത്രിയോസ് തന്റെ വാൾ വെച്ച് അത് തടയാൻ ശ്രെമിച്ചു എങ്കിലും വാളിനെ രണ്ടായി മുറിച്ച് ഇത്തയാസിന്റെ വാൾ ഡിമെത്രിയോസിന്റെ തോളിൽ രക്തം പൊടിച്ചു..
കാണികൾ എല്ലാം വായും പൊളിച്ചു നോക്കി ഇരിക്കുകയാണ്..
ഡിമെത്രിയോസ് പുറകോട് മാറി തോളിൽ നിന്നും കുന്തവും പരിചയും എടുത്തു.
കുന്തം ഇത്തയാസിന് നേരെ വീശി, അതിൽ നിന്നും ഉരുണ്ട് മാറിയ ഇത്തയാസ് രണ്ട് കാലും ആ കുന്തത്തിൽ ഉടക്കി വലിച്ചു.
കാലുകൾ വഴുതി മുന്നോട്ട് ആഞ്ഞ ഡിമെത്രിയോസിന്റെ നെഞ്ചിൽ ഇത്തയാസിന്റെ വാൾ ഒഴുകി ഇറങ്ങി..
രക്തം ഒഴുകുന്ന ചുണ്ടിൽ കൂടി ഇത്തയാസിനെ നോക്കി ഒരു പുഞ്ചിരി തൂകിയിട്ടു അയാൾ പുറകിലേക്ക് മറിഞ്ഞു…
ഇത്തയാസ് തിരിച്ചു നടന്നു പോയപ്പോൾ ഡിമെത്രിയോസ് മുകളിൽ ഉള്ള അതീനാ ദേവതയുടെ മുഖത്ത് നോക്കി, അവൾ ചിരിക്കുക ആണെന്ന് ഡിമെത്രിയോസിനു തോന്നി…
ചക്രവർത്തി അടക്കം എല്ലാവരും കൈ അടിച്ചു..
തിരിച്ചു ചെന്ന ഇത്തയാസിന്റെ മുറിവുകളിൽ പരിചാരക്കർ ഉടൻ തന്നെ മരുന്ന് വെച്ച് കെട്ടി. അവൻ കണ്ണുകൾ അടച്ചു കിടന്നു, താൻ ചാമ്പ്യൻ ആയിരിക്കുന്നു അവന്റെ മനസ്സ് ശരീരത്തിന്റെ ഷീണം മറന്നു തുള്ളി ചാടുക ആയിരുന്നു.
മുറുവുകൾ നീറ്റൽ സമ്മാനികുമ്പോഴും അകിംനാധ കുമാരി താൻ നേടി കൊടുത്ത സമ്മാനം ചക്രവർത്തിയിൽ നിന്നും വാങ്ങുന്നത് കാണാൻ അവൻ പോയി, അത് വാങ്ങിയപ്പോൾ കുമാരി ഇത്തയാസിനെ നോക്കി ഒരു പുഞ്ചിരി നൽകി…
ഇത്തയാസ് എന്ന ബാലനെ ലോകം അറിഞ്ഞു തുടങ്ങി..
തുടരും…
Comments:
No comments!
Please sign up or log in to post a comment!