❤️അനന്തഭദ്രം 6❤️

“നിന്റെ പൊള്ളയായ ആരോപണങ്ങളുടെ തീച്ചൂളയിൽ എന്റെ ശരി തെറ്റുകൾ എരിഞ്ഞടങ്ങുമ്പോഴും നീ കണ്ടില്ല, നിന്നോടുള്ള പ്രണയം മാത്രം സൂക്ഷിച്ച എന്റെ ഹൃദയത്തിനേറ്റ മുറിപ്പാടുകൾ….💔”

“പല നാളലഞ്ഞ മരുയാത്രയിൽ ഹൃദയം തിരഞ്ഞ പ്രിയ സ്വപ്നമേ, മിഴികൾക്ക് മുമ്പിലിതളാർന്നു നീ വിരിയാനൊരുങ്ങി നിൽക്കയോ……???💞”

ഭദ്രയിൽ നിന്നും എനിക്ക് നേരെ ഉയർന്ന ആരോപണങ്ങൾ സമ്മാനിച്ച ഞെട്ടലിൽ ഞാൻ ആകെ തളർന്നു പോയിരുന്നു….. കുറച്ചു സമയം അമ്പരപ്പോടെ അവളെ തന്നെ നോക്കിയിരുന്ന എന്റെ നേരെ ഭദ്ര ഈർഷ്യയോടെ മുഖം വെട്ടിത്തിരിച്ചു….

“സർ ഭദ്ര എന്നെ ഈ കാര്യത്തിൽ പഴി പറയുന്നത് എന്തോ ഒരു തെറ്റി ധാരണയുടെ പുറത്താണ്….എനിക്ക് ഭദ്രയെ ഇഷ്ട്ടമായിരുന്നു…വിവാഹം കഴിക്കാനും ആഗ്രഹിച്ചിരുന്നു…..അത് ഞാൻ ഭദ്രയെ നേരിട്ട് അറിയിച്ചതുമാണ്…..എന്നാൽ സുദേവനുമായുള്ള ഭദ്രയുടെ വിവാഹം ഉറപ്പിച്ചതാണന്നു അറിഞ്ഞപ്പോൾ തന്നെ ഞാൻ എന്റെ പ്രൊപോസലിൽ നിന്നും പിന്മാറിയിരുന്നു….പിന്നീട് ഒരിക്കലും ആ ആവശ്യം പറഞ്ഞോ അല്ലാതെയോ ഞാൻ ഭദ്രയെ കണ്ടിട്ടില്ല….ഈ കാര്യം അറിയാവുന്ന എന്റെ വീട്ടുകാരും ഭദ്രയെയോ, ഭദ്രയുടെ വീട്ടുകാരെയോ അതിനു വേണ്ടി സമീപിച്ചിട്ടുമില്ല…. വിവാഹം കഴിക്കണമെന്ന ആവശ്യവും പറഞ്ഞു എപ്പോഴെങ്കിലും ഞാൻ ഭദ്രയെ പിന്നെ ശല്യം ചെയ്യുകയോ, മോശമായി പെരുമാറുകയോ മറ്റോ ഉണ്ടായിട്ടുണ്ടെങ്കിൽ ഭദ്ര പറയട്ടെ…..””

സമനില വീണ്ടെടുത്തു കൊണ്ട് ഭദ്രയോടുള്ള അമർഷത്തിലും ഞാൻ എന്റെ ഭാഗം പോലീസുകാരോട് വ്യക്തമാക്കി….

“Ok fine Mr അനന്തകൃഷ്ണൻ….ആരോപണം ഭദ്രയുടേത് ആണെല്ലോ..? Let us ask her…. See ഭദ്ര,,നിങ്ങളുടെ സംശയം genuine ആണ്…..ബട്ട്‌ ഒരാൾക്കെതിരെ ഒരു കുറ്റം ആരോപിക്കുമ്പോൾ അതിനു എന്തെങ്കിലും solid ആയ ഒരു റീസൺ വേണ്ടേ…something വാലിഡ് പ്രൂഫ്…..അങ്ങനെയെന്തെങ്കിലും നിങ്ങളുടെ കയ്യിൽ ഉണ്ടോ….??

എനിക്ക് പറയാനുള്ളത് കേട്ട് സൗമ്യമായി പ്രതികരിച്ച സി ഐ ഭദ്രയോട് ചോദിച്ചു….

“ഇല്ല സർ”

ആദ്യം ‘ഇല്ല’ എന്ന അർത്ഥത്തിൽ തലയാട്ടിയതിനു ശേഷം പതിഞ്ഞ ശബ്ദത്തിൽ ഭദ്ര മറുപടി നൽകി…..

“So നിങ്ങളുടേത് വെറും സംശയം മാത്രം…അല്ലാതെ വ്യക്തമായ തെളിവൊന്നുമില്ല..അല്ലേ….?? “”

“” സർ ഞാൻ പറഞ്ഞല്ലോ,, ഭദ്രയുടെത് വെറും തെറ്റിധാരണ മാത്രമാണ്….ഭദ്രയുടെ വിവാഹം മുടങ്ങാൻ ഉണ്ടായ സാഹചര്യവും കല്യാണം കൂടാൻ വന്ന ഞാൻ ആകസ്മികമായി ഇരു വീട്ടുകാരുടെയും താല്പര്യം പ്രകാരം ഭദ്രയെ വിവാഹം കഴിക്കേണ്ടി വന്നതിനെപ്പറ്റിയുമെല്ലാം പോലീസ് തന്നെ നേരിട്ട് അന്വേഷിച്ചതറിഞ്ഞതല്ലേ….

ഭദ്രയും കുറച്ചു മുൻപ് അത് പറഞ്ഞതാണ്….മാത്രമല്ല ഭദ്രയുടെ സമ്മതത്തോടെ തന്നെയാണ് ഞാൻ ഭദ്രയെ വിവാഹം കഴിച്ചത്…..പിന്നെ ഈ സുദേവൻ എന്ന വ്യക്തിയുമായി എനിക്ക് യാതൊരു മുൻപരിചയവുമില്ല….ആളെ നേരിട്ട് ഒന്ന് കണ്ടിട്ട് കൂടിയില്ല ഞാൻ…..

ആദ്യമായി കാണുന്നത് തന്നെ ഇന്നലെ ഹോസ്പിറ്റലിൽ വച്ച് അദ്ദേഹത്തിന്റെ ഡെഡ് ബോഡിയാണ്…..ആ കൊലപാതകവുമായി എനിക്ക് യാതൊരു ബന്ധവുമില്ലന്ന് ഇതിലും വ്യക്തമാക്കാൻ എനിക്കറിയില്ല….എന്തായാലും അന്വേഷണം നടക്കുകയല്ലേ….സത്യമെന്താന്ന് കാലം തെളിയിക്കട്ടെ….ഏത് അന്വേഷണവുമായും സഹകരിക്കാൻ ഞാൻ തയ്യാറാണ്….എന്റെ നിരപരാധിത്വം തെളിയിക്കപ്പെടേണ്ടത് എന്റെയും കൂടി ആവശ്യമാണല്ലോ….””

എസ് ഐ ചോദിക്കുന്നത് കേട്ട് ഒന്നും മിണ്ടാതെ തല കുനിച്ചിരിക്കുന്ന ഭദ്രയെ കണ്ടതോടെ എന്റെ കലി ഇരട്ടിച്ചെങ്കിലും ഞാൻ അത് പുറത്തു കാണിക്കാതെ ഇടയ്ക്ക് അവളെയൊന്നു നോക്കികൊണ്ട് പോലീസുദ്യോഗസ്ഥരോട് പറഞ്ഞു നിർത്തി…..

” പക്ഷെ സർ ഇയാൾ…..””

“See ഭദ്ര,, ഞാൻ പറഞ്ഞല്ലോ നിങ്ങളുടേത്‌ വെറും സ്വാഭാവികമായ സംശയം മാത്രമാണ്….we can understand that…പക്ഷെ എന്തിനും വിശ്വസിനീയമായ തെളിവുകൾ വേണ്ടേ…..be very frank, സുദേവന്റെ മിസ്സിംഗ്‌ കേസിന്റെ അന്വേഷണം നടക്കുന്ന സമയം തൊട്ടേ Mr അനന്തകൃഷ്ണൻ ഞങ്ങളുടെ സസ്‌പെക്ട് ലിസ്റ്റിൽ ഉള്ള ഒരാളാണ്….നിങ്ങൾക്കുണ്ടായ അതെ സ്വാഭാവികമായ സംശയത്തിന്റെ അടിസ്ഥാനത്തിൽ തന്നെ….We were secretly watching him….പക്ഷെ ഇത് വരെയുള്ള ഇൻവെസ്റ്റിഗേഷനിൽ നിന്നും യാതൊരു തെളിവുകളും ഇയാൾക്കെതിരെ ലഭിച്ചിട്ടില്ല…. So obviously, We can’t consider him like a culprit till now due to the absence of material evidence….I hope you understand what I meant…”

പെട്ടന്ന് എന്തോ പറയാൻ തുടങ്ങി മടിച്ചു നിന്ന ഭദ്രയെ തടഞ്ഞു കൊണ്ടാണ് സി ഐ അത് പറഞ്ഞത്…

“Ok..that’s all for now….നിങ്ങൾക്കിപ്പോൾ പോകാം….എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞങ്ങൾ ഇനിയും വിളിപ്പിക്കും….””

എന്തോ സി ഐ യുമായി സംസാരിച്ചതിനു ശേഷം എസ് ഐ ഞങ്ങൾക്ക് പോകാൻ അനുവാദം നൽകി….

അങ്ങനെ അവരോടു പറഞ്ഞതിനു ശേഷം ഞാനും ഭദ്രയും പുറത്തിറങ്ങി…എനിക്ക് മുന്നേ ഭദ്ര ഓഫീസിന്റെ മുന്നിലെ സ്റ്റെപ് ഇറങ്ങി നടന്നു…

“”ആ പോലീസുകാരുടെ മുന്നില് എന്നെക്കുറിച്ച് ഇല്ലാത്തത് ഓരോന്ന് പറഞ്ഞു കൊടുത്ത്‌ എന്നെ വെള്ളം കുടിപ്പിച്ചിട്ട് പോണത് നോക്ക് ഭദ്രകാളി….അവളുടെ മൂലം നോക്കി ഒറ്റ ചവിട്ട് വച്ച് കൊടുക്കാനാ തോന്നണ് ഇപ്പൊ….
ആദ്യമായി പ്രേമം തോന്നിയ ഒരു മൊതലിനെ കണ്ടില്ലേ….ഈ യക്ഷി എന്റെ ജീവിതം തുലയ്ക്കോ…. “”

ഭദ്രയുടെ പിന്നാലെ നടക്കവേ ഞാൻ പതിയെ മുറുമുറുത്തു…..പെട്ടന്ന് നടത്തം നിർത്തി എന്നെയവൾ തിരിഞ്ഞു രൂക്ഷമായി നോക്കി കൊണ്ട് നിന്നു…

‘മാരണം..ഞാൻ പറഞ്ഞത് കേട്ടുന്ന് തോന്നുന്നു….?? ആ കേട്ടാലെന്താ… എനിക്കൊരു മൈ*&#മില്ല…’

മനസ്സിൽ പറഞ്ഞു കൊണ്ട് അവളെ മൈൻഡ് ചെയ്യാതെ ഞാൻ കാറിനടുത്തേക്ക് നടന്നു….. അവളോട് നല്ല കലി ഉണ്ടെങ്കിലും പോലീസ് സ്റ്റേഷന്റെ മുന്നിൽ നിന്ന് ഒരു സീൻ ക്രീയേറ്റ് ചെയ്യുന്നത് ബുദ്ധിയല്ലാത്തതിനാൽ ഞാൻ അതിനു മുതിർന്നില്ല….

കാർ സ്റ്റാർട്ട്‌ ചെയ്തിട്ടും കയറാൻ മടിച്ചെന്ന പോലെ പുറത്തു തന്നെ നിൽക്കുകയായിരുന്നു ഭദ്ര……

“”വരുന്നുണ്ടെങ്കിൽ കയറാം…ഇല്ലെങ്കിൽ ഞാൻ എന്റെ പാട്ടിനു പോകും….””

അത്രയും പറഞ്ഞു കാർ സ്റ്റാർട്ട്‌ ചെയ്ത് സീറ്റ് ബെൽറ്റ്‌ ഇട്ട് ഞാൻ ക്ലച്ച് ലൂസ് ചെയ്യാതെ അക്‌സെലെരിട്ടറിൽ കാലമർത്തി..വണ്ടിയുടെ മുരൾച്ച കേട്ടതും അവൾ വന്ന് പതിവിന് വിപരീതമായി ബാക്ക് ഡോർ തുറന്ന് കയറി ഇരുന്നു….അതോടെ എന്റെ സകല കണ്ട്രോളും തെറ്റി….

“‘ഞാൻ എന്താടി നിന്റെ ഡ്രൈവറോ….വന്ന് മുന്നില് കേറി ഇരിക്കടീ പുല്ലേ……”””

പെട്ടെന്നുള്ള എന്റെ ആ പൊട്ടിത്തെറിയിൽ ആകെ വിറച്ചു പോയിരുന്നു പെണ്ണ്…ഒരു നിമിഷം സ്തബ്ധയായി എന്നെ തന്നെ നോക്കിയ അവൾ വേഗം തന്നെ ഇറങ്ങി മുന്നിലെ സീറ്റിൽ കയറി ഡോർ അടച്ചിരുന്നു…..

“ഇനി സീറ്റ് ബെൽറ്റ്‌ ഇടാൻ വേറെ വല്ലവരും വന്ന് പറയണമായിരിക്കും……””

അതും കൂടി ഉച്ചത്തിൽ പറഞ്ഞ് ഞാൻ ദേഷ്യപ്പെട്ടതോടെ പെണ്ണ് ആകെ പേടിച്ചു പോയിരുന്നുന്ന് എനിക്ക് ഉറപ്പായി…..എന്റെ മുഖത്ത്‌ പോലും നോക്കാൻ മടിച്ചു കൊണ്ട് ഇരുന്ന അവൾ സീറ്റ് ബെൽറ്റ് ഇടാൻ നോക്കി….പേടി കൊണ്ടാണോ എന്തോ സീറ്റ് ബെൽറ്റ്‌ ഇടാൻ നേരം ആ കൈകൾ വിറയ്ക്കുന്നത് കണ്ടു…എത്ര ശ്രമിച്ചിട്ടും സീറ്റ് ബെൽറ്റ്‌ന്റെ കറക്റ്റ് ആ സ്ലോട്ടിലേക്ക് ക്ലിപ്പ് ഇടാൻ അവൾക്ക് പറ്റുന്നുണ്ടായിരുന്നില്ല…എന്റെ ദേഷ്യപ്പെടൽ കണ്ട് ആകെ പേടിച്ചു വിറച്ചിരിക്കുവാണവൾ….ഒടുക്കം ഞാൻ തന്നെ അവളുടെ കൈ തട്ടി മാറ്റി സീറ്റ് ബെൽറ്റ്‌ ഇട്ടു കൊടുത്തു…..ആ സമയം കോപം പൂണ്ടു ചുവന്ന എന്റെ മുഖത്തേക്ക് തന്നെ അവൾ ഭീതിയോടെ പാളി നോക്കുന്നതും ആ അധരങ്ങൾ വിറ കൊള്ളുന്നതും ഞാൻ ശ്രദ്ധിച്ചിരുന്നു….ഉള്ളിലെ ഭയം എസിയുടെ കൂളിങ്ങിലും തലയിൽ നിന്നുമുള്ള വിയർപ്പ്തുള്ളികളായി വദനങ്ങൾക്കിരുവശങ്ങളിലൂടെയും ഒലിച്ചിറങ്ങി അവളുടെ കഴുത്തറ്റമുള്ള ചുരിദാർ ടോപ്പിനെ നനയ്ക്കുന്നുണ്ട്….
ആ കഴുത്തിൽ കിടന്നിരുന്ന, തങ്കവർണനിറമുള്ള ഞാൻ കെട്ടിയ താലിയിലേക്ക് കണ്ണുകൾ പതിഞ്ഞതും ഉള്ളിൽ നിരാശയുടെ നെടുവീർപ്പുയരുന്നത് ഞാൻ അറിഞ്ഞു…. തല കുനിച്ചിരിക്കുന്ന ഭദ്രയെ ഒന്ന് കൂടിയൊന്നു കലിപ്പിച്ചു നോക്കി കൊണ്ട് ഞാൻ വണ്ടി മുന്നോട്ട് എടുത്തു……

‘യാത്രയിലുടെ നീളം ഭദ്ര ഒന്നും മിണ്ടിയില്ല….കുറച്ചു മുന്നേ പോലീസ് സ്റ്റേഷനിൽ ഇരുന്ന് എന്നെ വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞവളാ….ഇപ്പോഴെന്താ ഇവളുടെ വായിൽ പഴമാണോ…?? ആശിച്ചു മോഹിച്ചു കെട്ടിയ പെണ്ണ് ഇങ്ങനെയൊരു സാധനമായല്ലോ ദൈവമേ…..ഏട്ടത്തി പറഞ്ഞത് പോലെ പാവമൊന്നുമല്ല ഈ കുരിപ്പ്…തനി ഭദ്രകാളി തന്നെയാ….’

“എന്താ പറഞ്ഞെ…..”

മനസ്സിലാണ് അത്രയും പറഞ്ഞതെങ്കിലും അവസാനം ‘ഭദ്രകാളി’ എന്നു പറഞ്ഞപ്പോൾ ശബ്ദം അൽപ്പം പുറത്തു വന്നിരുന്നു….അതവൾ കേട്ടു എന്നു തോന്നുന്നു….പുറത്തോട്ട് നോക്കിയിരുന്ന അവൾ പെട്ടെന്ന് മുഖം വെട്ടി തിരിച്ചു കൊണ്ടായിരുന്നു അത് ചോദിച്ചത്….

“എന്ത്……..”

“നിങ്ങളിപ്പോൾ എന്താ പറഞ്ഞെന്ന്…..”

പെണ്ണ് ഉടക്കാനുള്ള ഭാവം ആണെന്ന് മനസ്സിലായതോടെ ഇവളോട് ഇനി രണ്ട് പറഞ്ഞിട്ട് തന്നെ കാര്യമുള്ളൂ എന്നു ഞാൻ തീരുമാനിച്ചു…..കാർ അപ്പോൾ മെയിൻ റോഡിൽ നിന്നും സബ് റോഡിലേക്ക് തിരിഞ്ഞിരുന്നു…..റോഡിൽ തിരക്കൊഴിഞ്ഞ ഒരു ഭാഗത്ത് ഞാൻ വണ്ടി ഒതുക്കി നിർത്തി…..എൻജിൻ ഓഫ്‌ ചെയ്ത് അവളുടെ നേരെ നോക്കിയപ്പോൾ ആ കണ്ണുകളിൽ ചെറിയ ഒരു പേടി കണ്ടിരുന്നു….അത് കൊണ്ട് സംസാരം ഞാൻ അൽപ്പം മയത്തിലാണ് തുടങ്ങിയത്….

“ഭദ്രേ, എന്താ നിന്റെ പ്രശ്നം….നീ എന്നെപ്പറ്റി എന്തൊക്കെയോ ഇല്ലാത്ത കാര്യങ്ങൾ മനസ്സിൽ വച്ചാണ് പെരുമാറുന്നത്…..ഇത്രയും ദിവസം നീ എന്നോട് കാണിച്ച അകൽച്ച ഞാൻ പിന്നെയും സഹിക്കും …പക്ഷെ നീ ഇന്ന് സ്റ്റേഷനിൽ വച്ച് എന്നെപ്പറ്റി പറഞ്ഞതെല്ലാം,, അത് എന്നെ എത്ര മാത്രം വേദനിപ്പിച്ചിട്ടുണ്ടാകും എന്നു നീ ചിന്തിച്ചോ….””

“ഞാൻ എന്താണ്‌ പറഞ്ഞതെന്ന് എനിക്ക് നല്ല ബോധ്യം ഉണ്ട്….നിങ്ങളെപ്പറ്റി ശരിക്കും അറിഞ്ഞിട്ട് തന്നെയാ ഞാൻ സംസാരിക്കുന്നത്……”

എന്റെ മുഖത്തു നോക്കാതെയായിരുന്നു ആ മറുപടി……

“നിനക്ക് എന്ത് അറിയാമെന്നാ എന്നെപ്പറ്റി…. ദിവസങ്ങളുടെ പരിചയമല്ലെ നമ്മൾ തമ്മിലുള്ളൂ….എന്നെ കാണുന്നതിനു മുൻപ് എന്റെ ഏട്ടത്തി പറഞ്ഞു എന്നെക്കുറിച്ചു നിനക്ക് അറിയാമെന്നു നീ തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്….ഈ കാറിൽ വച്ചു തന്നെ… ഓർമ്മയുണ്ടോ….?? അത് കഴിഞ്ഞ് ഈ നാലഞ്ചു ദിവസം ഒരു റൂമിനകത്ത് ഭാര്യാ-ഭർത്താക്കൻമാരായിട്ടും അപരിചിതരെപ്പോലെ കഴിഞ്ഞിട്ടുള്ള പരിചയവും….
.ഇത്രയും അല്ലേ നിനക്ക് എന്നെപ്പറ്റി അറിയാകുന്നത്….ആ അറിവും വച്ചാണോ നീ ഇന്ന് എന്നെ ഒരു കൊലപാതകിയാക്കാൻ ശ്രമിക്കുന്നത്…..””

എന്റെ ശബ്ദം കനം വയ്ക്കുന്നത് അറിഞ്ഞ ഭദ്ര എന്നെ തന്നെ നോക്കി ഒന്നും മിണ്ടാതെ ഇരിക്കുകയായിരുന്നു അപ്പോൾ…

“”നിന്നെ എന്നിൽ നിന്നകറ്റാൻ ആരാണ് നമുക്കിടയിൽ നിന്നു ശ്രമിക്കുന്നതെന്ന് എനിക്ക് നന്നായിട്ടറിയാം….ആൾക്കുള്ള പണി ഞാൻ വേറെ കൊടുക്കുന്നുണ്ട്…..””

അത് പറയുമ്പോൾ ഭദ്രയുടെ മുഖത്തെ ഭാവമാറ്റം ഞാൻ ശ്രദ്ധിച്ചിരുന്നു….

“”ആരെങ്കിലും പറഞ്ഞ് കേട്ട് തഴമ്പിച്ച നുണകളും വിശ്വസിച്ച്‌, സത്യമെന്തെന്ന് പോലും അന്വേഷിച്ചറിയാൻ ശ്രമിക്കാതെ, മനസ്സിൽ ചിന്തകൾ കാട് കയറിയപ്പോൾ നിനക്ക് ഞാൻ അവിശ്വസിക്കേണ്ടവനായി മാറി, അല്ലേ…?? നിന്നെ സ്വന്തമാക്കാൻ വേണ്ടി, ഒരാളെ കൊല്ലാൻ മാത്രം ക്രൂരനായ ഒരുത്തനായി എന്നെ നീ ചിത്രീകരിച്ചു… നിന്റെ പൂർണസമ്മതത്തോടെ തന്നെയല്ലേ ഭദ്രേ നിന്നെ ഞാൻ വിവാഹം കഴിച്ചത്….നിന്നെ സ്നേഹിച്ചു എന്ന ഒരു തെറ്റ് മാത്രമല്ലേ ഞാൻ ചെയ്തിട്ടുള്ളു….ആ തെറ്റിനുള്ള ശിക്ഷയാണോ നീ എനിക്കിപ്പോ തരുന്നത്…..”””

അവളിൽ നിന്നും മുഖം തിരിച്ചു റോഡിലേക്ക് നോക്കിയിരുന്ന് അത്രയും പറഞ്ഞ് നിർത്തുമ്പോൾ എന്റെ ശബ്ദം ഇടറിയിരുന്നു…..

“നിന്നെ കണ്ടു ഇഷ്ട്ടപ്പെട്ടു… അത് തെറ്റായി പോയി എന്നു തന്നെയാണ് ഇനിയും തോന്നുന്നതെങ്കിൽ ഈ നിമിഷം തന്നെ എല്ലാം മറക്കാൻ ശ്രമിക്കാനും ഒരു ഗുഡ് ബൈ പറഞ്ഞ് നല്ല രീതിയിൽ വേർപിരിയാനും ഞാൻ ഒരുക്കമാണ്…എനിക്ക് ഒന്നേ പറയാനുള്ളൂ,, നിന്റെ തൊലിവെളുപ്പ് കണ്ടോ, നിന്റെ past കേട്ടറിഞ്ഞുള്ള സഹതാപം കൊണ്ടോ അല്ല ഞാൻ നിന്നെ ഇഷ്ട്ടപ്പെട്ടതും സ്വന്തമാക്കണമെന്നും ആഗ്രഹിച്ചതും….പൂർണ മനസ്സോടെയും സത്യസന്ധതയോടെയും ആത്മാർത്ഥതയോടെയും തന്നെയാണ് ഞാൻ നിന്നെ പ്രണയിച്ചത്….നിനക്ക് സൗകര്യമുണ്ടെങ്കിൽ വിശ്വസിച്ചാൽ മതി…..””

ഭദ്രയുടെ കണ്ണിൽ നോക്കി അത്രയും പറഞ്ഞ് കൊണ്ട് കാർ സ്റ്റാർട്ട്‌ ആക്കി ഞാൻ മുന്നോട്ട് എടുത്തു….ഒന്നും മിണ്ടാതെ തലകുനിച്ചിരുന്ന അവൾ ഇടയ്ക്ക് ഷാളിന്റെ തുമ്പു കൊണ്ട് കണ്ണു തുടയ്ക്കുന്നത് ഞാൻ കണ്ടിരുന്നു….

“നീ എന്റെ കുട്ടിയെ എന്താടാ പറഞ്ഞെ….അവളുടെ മുഖം എന്താ വല്ലാണ്ടിരിക്കുന്നെ…?? “”

“കുട്ടിയോ…?? അയിന് ദേവൂട്ടി നഴ്സറിയിൽ പോയേക്കുവല്ലേ…..”

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു……

“ഞാൻ ഭദ്രയുടെ കാര്യമാ പറഞ്ഞെ…..””

‘”ഹയ്യടാ…അതാണോ കുട്ടി…അപ്പൊ ദേവൂട്ടിയോ….??? പിന്നെ ഞാൻ ആണ് ഏട്ടത്തിയമ്മയുടെ മോൻ എന്നൊക്ക പറയാറുണ്ടായിരുന്നല്ലോ….എല്ലാം വെറും തള്ളായിരുന്നല്ലേ….””

ഞാൻ അസൂയ നടിച്ചു കൊണ്ട് അൽപ്പം പരിഭവത്തോടെ പറഞ്ഞു…ഭദ്രയുടെയും എന്റെയും ഇടയിലുള്ള പ്രശ്നം തല്ക്കാലം വേറെ ആരും അറിയാതിരിക്കാൻ ഞാൻ തന്ത്രപൂർവ്വം വിഷയം മാറ്റാൻ നോക്കിയതാണ്… അല്ലെങ്കിൽ എല്ലാം ആ നിമിഷം കൊണ്ട് പാളിപ്പോകുമായിരുന്നു.. എന്തായാലും സംഗതി ഏറ്റു….ലോലഹൃദയയായ എന്റെ പാവം ഏട്ടത്തി അതിൽ വീണു…..പുള്ളിക്കാരിത്തി സോഫയിൽ അടുത്തിരുന്ന് തലയിൽ നേരത്തെ തല്ലിയ ഇടത്ത്‌ ഉഴിഞ്ഞു തന്നു…..

“വല്ല്യ സ്നേഹം ഒന്നും വേണ്ടാ… ഏട്ടത്തിക്ക് ഇപ്പൊ അവളെയാ വല്ല്യ കാര്യം….എന്നെ പഴയ പോലെ മൈൻഡ് ഒന്നുമില്ല….””

ഏട്ടത്തിയുടെ കൈ പിടിച്ചു മാറ്റി കൊണ്ട് ഞാൻ വീണ്ടും പരിതപിച്ചു…..ഏട്ടത്തിയുടെ മുഖത്ത് ചെറിയൊരു സങ്കടമൊക്കെ തെളിയുന്നത് ഞാൻ ഇടംകണ്ണിട്ട് നോക്കി…പക്ഷെ ആ നോക്കുന്നത് ആള് കണ്ടതോടെ, ഞാൻ ചുമ്മാ കളിപ്പിക്കാൻ വേണ്ടി പറയുന്നതാണെന്ന് ഏട്ടത്തിക്ക് മനസ്സിലായി….കിട്ടി അപ്പൊ തന്നെ എന്റെ നടുംപുറത്ത് ഒരെണ്ണം കനത്തിൽ….

“”ആാാാ….. ഏട്ടത്തി എന്റെ പുറം പൊളിഞ്ഞുന്നാ തോന്നണെ…..””

വേദന കൊണ്ട് പുളഞ്ഞ ഞാൻ പറഞ്ഞു…..

“വേണ്ടാത്തത് വിളിച്ചു പറഞ്ഞാലുണ്ടല്ലോ ഇനിയും കിട്ടും എന്റേൽന്നു….””

എന്റെ ചെവിക്ക് പിടിച്ചു കൊണ്ടായിരുന്നു ആളുടെ ഡയലോഗ്……

“എനിക്ക് നിന്നെക്കാൾ വലുതൊന്നുമല്ല ഭദ്ര…..എന്നാലും അവൾ ഒരു പാവം കുട്ടിയല്ലേടാ….അതിനു നമ്മളല്ലാതെ വേറെ ആരാ ഉള്ളെ……ഒരുപാട് കണ്ണീരു കുടിച്ചിട്ടുണ്ട് ഈ പ്രായത്തിനിടയിൽ ആ പാവം….ഇനി നമ്മളായിട്ട് അതിനെ സങ്കടപ്പെടുത്തരുത്…..””

“അതിനു ഞാനൊന്നും പറഞ്ഞില്ല… സ്റ്റേഷനിൽ വച്ച് സുദേവനെപ്പറ്റി ഓരോന്ന് ചോദിച്ചതിന്റെ സങ്കടാ അവൾക്ക്……”

“”ഹ്മ്മ്,, നീ ആയിട്ട് അവളെ സങ്കടപ്പെടുത്തരുതന്നെ ഞാൻ പറഞ്ഞുള്ളു…. അവൾക്ക് ഇനി സ്വന്തമെന്ന് പറയാൻ നീ മാത്രമാ ഉള്ളത്……എപ്പോഴും നിങ്ങൾ ഒരുമിച്ചായിരിക്കണം….ഒരിക്കലും അവളെ നീ തനിച്ചാക്കരുത്….മനസ്സിലായോ….?? “‘

അത്രയും പറഞ്ഞ് എന്റെ കവിളിൽ തലോടി കൊണ്ട് ഏട്ടത്തി എഴുന്നേറ്റു പോയി……..

ഭദ്രയുമായി ഞാൻ പിന്നെയൊന്നും സംസാരിച്ചില്ല….. ഉച്ചക്ക് ശേഷം ഒന്ന് പുറത്തിറങ്ങി, ഫ്രണ്ട്‌സിനെയെല്ലാം കണ്ട് അവരോടൊപ്പം കുറച്ചു നേരം ചിലവഴിച്ചാണ് തിരിച്ചു വീട്ടിലേക്ക് പോന്നത്….വീട്ടിലെത്തുമ്പോൾ സമയം രാത്രി ആയിരുന്നു……ഇതിനിടയിൽ ഞാൻ രാജശേഖർ സാറിനെ വിളിച്ച്‌ ഇന്ന് സ്റ്റേഷനിൽ പോയ കാര്യം സംസാരിച്ചിരുന്നു…..ഒപ്പം ഭദ്രയ്ക്ക് സുദേവന്റെ മരണത്തിൽ എന്നെപ്പറ്റിയുള്ള സംശയവും ഞാൻ അദ്ദേഹത്തോട് സൂചിപ്പിച്ചു…. വെറും തെറ്റിധാരണയുടെ പുറത്തുള്ള സംശയമല്ലെ എന്നും, അത് മാറ്റിയെടുക്കാവുന്നതായത് കൊണ്ട് കാര്യമാക്കണ്ടന്നും സർ അഭിപ്രായപ്പെട്ടു…. പിന്നെ സർ പറഞ്ഞ കാര്യം എനിക്ക് ഒരുപാട് ആശ്വാസം തരുന്നതായിരുന്നു…..സുദേവന്റെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനു ട്രാൻസ്ഫർ ഓർഡർ ആയി നിൽക്കുകയാണെന്നും പകരം ആ കേസ് ഏറ്റെടുക്കാൻ താല്പര്യമുണ്ടെന്നു അറിയിച്ച് രാജശേഖർ സർ കമ്മീഷണറോട് സംസാരിച്ചിട്ടുണ്ടെന്നും ആയിരുന്നു അത്…. രാഷ്ട്രീയപരമായോ ഡിപ്പാർട്മെന്റിൽ നിന്നോ മറ്റ് ഇടപെടലുളൊന്നും ഉണ്ടായില്ലെങ്കിൽ നാളെ തന്നെ അനുകൂലമായ ഒരു മറുപടി തരാമെന്ന് കമ്മീഷണർ ഉറപ്പ് തന്നിട്ടുണ്ടെന്നും സർ പറഞ്ഞു…. മാത്രമല്ല സുദേവന്റെ കേസിനെപ്പറ്റി അൺഒഫീഷ്യൽ ആയി തന്റെ രീതിയിൽ ഒരു parallel investigation നടക്കുന്നുണ്ടെന്നും എത്രയും പെട്ടന്ന് പ്രതിയെ കണ്ടുപിടിച്ച് കേസ് ക്ലോസ് ചെയ്യുമെന്നും സർ എനിക്ക് ഉറപ്പ് നൽകി…..

അന്ന് രാത്രി ഒരുപാട് വൈകിയാണ് ഭദ്ര റൂമിലേക്ക്‌ വന്നത്….ഞാൻ ഓഫീസിലെ കുറച്ചു എമർജൻസി വർക്കുകളുമായി മല്ലിട്ട് ഇരുന്നതിനാൽ ഞങ്ങൾക്കിടയിൽ സംസാരമൊന്നും ഉണ്ടായില്ല….അല്ലെങ്കിലും ഭദ്രയോട് മിണ്ടാൻ ഞാനാണല്ലോ എന്നും ആഗ്രഹിച്ചിട്ടുള്ളത്….അവളായിട്ട് എന്നോട് സംസാരിക്കാൻ ഒരിക്കലും തുനിഞ്ഞിട്ടില്ല…..ആകെ വാ തുറന്നത് ഇന്ന് എന്നെ കുറ്റം പറയാൻ മാത്രം……ഞാൻ കിടക്കുമ്പോഴേക്കും അവൾ ഉറങ്ങിയിരുന്നു….

പിറ്റേന്ന് ഓഫീസിൽ പോകാൻ നേരം എനിക്കിടാനുള്ള ഡ്രസ്സ്‌ അയെൺ ചെയ്ത് എടുത്തു വച്ചിരിക്കുന്നത് ഞാൻ കണ്ടു…ഭദ്ര തന്നെയായിരിക്കും അത് ചെയ്തിട്ടുണ്ടാവുക എന്ന് എനിക്ക് ഉറപ്പായിരുന്നു….

അന്ന് വൈകുന്നേരം അല്പം നേരത്തെ തന്നെ ഓഫീസിൽ നിന്നും ഇറങ്ങി…ഒപ്പം സെലിനുമുണ്ടായിരുന്നു….അവളുടെ ടു വീലർ വർക്ക്‌ ഷോപ്പിൽ ആയിരുന്നതിനാൽ വീട്ടിൽ ഞാൻ ഡ്രോപ്പ് ചെയ്യാമെന്ന് പറഞ്ഞു….ഒരു ആഷ് കളർ വോയിൽ സാരി ആയിരുന്നു അന്ന് സെലിന്റെ വേഷം..കണ്ണെഴുതിയിട്ടുണ്ട്.. നെറ്റിയിൽ ഒരു കുഞ്ഞു കറുത്ത പൊട്ടും…അത് അപൂർവ്വമായി മാത്രം സംഭവിക്കുന്നതാണ്…. മറ്റ് വസ്ത്രങ്ങളെക്കാൾ അവൾക്ക് ഭംഗി സാരി ആണെന്ന് ഞാൻ കുറെ തവണ പറഞ്ഞിട്ടുണ്ടെങ്കിലും ഡെയിലി ഓഫീസിലോട്ടും മറ്റും പോകുമ്പോൾ ധരിക്കാൻ കൂടുതൽ comfortable ചുരിദാർ ആണെന്നായിരുന്നു അവളുടെ അഭിപ്രായം….എന്തായാലും സാരി ഉടുക്കുന്ന ദിവസം പെണ്ണിന് ഒടുക്കത്തെ ഗ്ലാമർ ആണ്…അതിനെപ്പറ്റി ഇടയക്കിടയ്ക്ക് കമന്റ്‌ടിച്ച് കളിയാക്കി ഞാൻ അവളെ ദേഷ്യം പിടിപ്പിക്കുമായിരുന്നു….അന്നും അങ്ങനെ തന്നെ സംഭവിച്ചു….പോരാൻ നേരം കാറിൽ കയറിയപ്പോൾ, എന്നെ തനിച്ചു അടുത്ത് കിട്ടിയ നേരത്ത്, അന്ന് കളിയാക്കിയതിന്റെ കലിപ്പിന് പെണ്ണിന്റെ കയ്യിൽ നിന്നും പിച്ചലും മാന്തലുമൊക്കെയായി ആവശ്യത്തിനധികം മേടിച്ചു കൂട്ടി ഞാൻ….അത് അല്ലേലും പതിവായി കിട്ടുന്നതാണ്..ഞങ്ങൾ മാത്രം തനിച്ചുള്ള നേരങ്ങളിൽ സെലിന്റെ പെരുമാറ്റം കൊച്ചു കുട്ടികളെ പോലെയായിരിക്കും…. അല്ലാത്തപ്പോഴും മറ്റും ഞൊടിയിടയിൽ വളരെ പക്വതയോടെ പെരുമാറുകയും ഇടപെഴുകയും പ്രകൃതവുമാണ് അവൾക്ക്….എന്റെ വീട്ടിലുള്ളവർക്കും സെലിനെ നല്ലോണം അറിയാം..അന്ന് വെഡിങ് റിസപ്ഷന് വന്നത് കൂടാതെ അതിനു മുൻപൊരു ദിവസം ഞാൻ സെലിനെയും മായയെയും വീട്ടിലേക്ക് കൂട്ടികൊണ്ട് പോയി എല്ലാവർക്കും പരിചയപ്പെടുത്തിയിരുന്നു…..ഏട്ടത്തിയുമായി അവൾ ഇടയ്ക്ക് ഫോൺ വിളിയും ചാറ്റിംഗും ഒക്കെ ഉണ്ട്….

സെലിനെ ഡ്രോപ്പ് ചെയ്ത് പോരാൻ നേരം വീട്ടിൽ കയറിയിട്ട് പോകാൻ അവൾ നിർബന്ധിച്ചു…നേരം വൈകിയിട്ടില്ലാത്തതിനാൽ ഞാൻ അവളെ മുഷിപ്പിക്കാൻ നിൽക്കാതെ അവളുടെ കൂടെ വീട്ടിലേക്ക് കയറി…. അല്ലെങ്കിലേ പെണ്ണിന് പരാതിയാണ്… കല്യാണം കഴിഞ്ഞതിനു ശേഷം ഞാൻ ആകെ മാറിയെന്നും പഴയ പോലെ അവളോട് മിണ്ടുന്നുമില്ലന്നൊക്കെ പറഞ്ഞ്….പ്രിയപ്പെട്ട സുഹൃത്തായിട്ടും എന്റെയും ഭദ്രയുടെയും ഇടയിലുള്ള പ്രശ്നങ്ങളൊന്നും ഞാൻ അവളെ അറിയിച്ചിട്ടില്ല ഇത് വരെയും….മായയെ പിരിയുന്നതിന്റെയും അമ്മയുടെ അസുഖത്തിന്റെയും പേരിൽ ഇപ്പൊ തന്നെ ഒരുപാട് വിഷമം ഉണ്ട് അവൾക്ക്….അതിന്റെ കൂടെ എന്റെ പ്രശ്നങ്ങൾ കൂടി അറിഞ്ഞാൽ അതവളെ കൂടുതൽ സങ്കടപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പാണ്…. കുറച്ചു കാലം മുൻപ് സെലിന്റെ മമ്മിയുടെ ഹാർട്ടിൽ ഒരു ബ്ലോക്ക്‌ diagnosis ചെയ്തിട്ടുണ്ടായിരുന്നു…സർജറി വേണ്ടി വരുമെന്നാണ് ഡോക്ടർസ് അന്ന് പറഞ്ഞത്…എന്നാൽ സെലിന്റെ മമ്മി ഭയം മൂലം ഓപ്പറേഷന് സമ്മതിക്കാതിരുന്നതിനാൽ മെഡിസിൻ മാത്രം പ്രെസ്ക്രൈബ് ചെയ്തുള്ള ട്രീറ്റ്മെന്റ് ആയിരുന്നു ഇത് വരെയും നടന്നിരുന്നത്…അത് ഫലം കാണാത്തതിനാൽ സർജറി എന്തായാലും ചെയ്തേ പറ്റു എന്നാണ് ഡോക്ടർസ് പറഞ്ഞിരിക്കുന്നത്….കൊച്ചിയിലെ അമൃത ഹോസ്പിറ്റലിൽ നെക്സ്റ്റ് വീക്ക്‌ അഡ്മിറ്റ്‌ ആകാനാണ് അവരുടെ തീരുമാനം…സെലിന്റെ ഒരു ഫാമിലി ഫ്രണ്ട് അവിടെ കാർഡിയോളജിസ്റ്റ് ആണ്…സർജറിക്കും അത് കഴിഞ്ഞുള്ള ശുശ്രൂഷയ്ക്കും മറ്റുമായി മമ്മിയോടൊപ്പം നിൽക്കാൻ വേണ്ടി സെലിൻ കുറച്ചു ദിവസത്തേക്ക് ലീവിന് അപ്ലൈ ചെയ്തിട്ടുണ്ടായിരുന്നു…അത് sanctioned ആയിട്ടുണ്ട്…മറ്റന്നാൾ അവൾ നാട്ടിലേക്ക് തിരിക്കും….അന്ന് മോർണിംഗ് തന്നെയാണ് മായയും ഡൽഹിയിലേക്ക് പോകുന്നത്…coming monday ആണ് അവിടെ ഹോസ്പിറ്റലിൽ ജോലിക്ക് ജോയിൻ ചെയ്യേണ്ടതെന്ന് എന്നെ വിളിച്ചു പറഞ്ഞിരുന്നു മായ കഴിഞ്ഞ ദിവസം…

ഞാനും സെലിനും വാതിൽ തുറന്നു അകത്തേക്ക് കയറി…..മായയെ ഞാൻ അവിടെ കണ്ടില്ല….

“മായ എവിടെ…ഇവിടില്ലേ…..??? ”

“ഇല്ലെടാ..അവൾ പുറത്തു പോയിരിക്കുകയാ…എനിക്ക് മെസ്സേജ് ചെയ്തിരുന്നു…..മറ്റന്നാൾ പോകേണ്ടതല്ലേ…കുറച്ചു സാധനങ്ങളൊക്കെ വാങ്ങാൻ ഉണ്ടെന്ന് പറഞ്ഞു…””

ഫ്രണ്ട് ഡോർ ചാരിയിട്ട് വന്ന് കയ്യിലെ ഹാൻഡ് ബാഗ് ഡയനിങ് ടേബിളിന്റെ മുകളിലും വച്ച്, ദേഹത്തെ സാരിയിൽ കുത്തിയിരുന്ന പിന്നുകൾ ഓരോന്നായി ഊരി മാറ്റവേ സെലിൻ പറഞ്ഞു….

അടുക്കളയിൽ പോയി ഫ്രിഡ്ജ് തുറന്നു ഒരു കുപ്പി വെള്ളമെടുക്കുമ്പോൾ ആണ്, ഫ്രിഡ്ജിൽ ഐസ്ക്രീം ഇരുപ്പുണ്ടെന്നും അത് എടുത്തോളാൻ സെലിൻ പറഞ്ഞതും…..എനിക്ക് ഐസ്ക്രീംമിനോടുള്ള താല്പര്യം അവൾക്ക് നന്നായി അറിയാകുന്നതാണ്…സെലിനും ഒരു ഐസ്ക്രീം കൊതിച്ചിയാണ്…

ഞാൻ ഫ്രിഡ്ജിൽ നിന്നും ഐസ്ക്രീമിന്റെ കപ്പും ഒരു സ്പൂണ്മെടുത്ത്‌ സോഫയിൽ വന്നിരിന്നു…1 kg യുടെ ഫാമിലി പാക്ക് ആയിരുന്നു അത്..ചോക്ലേറ്റ് ഫ്ലാവർ… മൂടി തുറന്നു നോക്കിയപ്പോൾ അതിലെ പകുതിയും തീർത്തിട്ടുണ്ട്….ഞാൻ കുറേശ്ശേയായി സ്പൂണ് കൊണ്ട് കോരി കഴിക്കാൻ തുടങ്ങി……പുറത്തു നല്ല മഴ പെയ്യാൻ തുടങ്ങിയിരുന്നു അന്നേരം….

മുടിയിലെ ക്ലിപ്പും ഊരി മാറ്റി,, മുടിയൊന്ന്

ഇരു കൈകൊണ്ടും മാടി ചീകി ഇടതു തോളിലൂടെ മുൻവശത്തെക്കിട്ട്, ഉടഞ്ഞു പോയ സാരിയുമൊന്ന് ഒതുക്കിയുടുത്ത് കൊണ്ട് സെലിൻ സോഫയിൽ എന്റെ അരികിലായി വന്നിരുന്നു….

“ഒറ്റയ്ക്ക് തിന്നല്ലെടാ ദുഷ്ട്ടാ.. നിക്കും താ….”

എന്റെ കയ്യിൽ നിന്നും ഐസ്ക്രീം കപ്പും സ്പൂണും തട്ടിപ്പറിച്ചു വാങ്ങി അവൾ തിന്നാൻ തുടങ്ങി…രണ്ടു സ്പൂൺ കഴിച്ചതിനു ശേഷം അടുത്ത സ്പൂൺ അവളെനിക്ക് വായിൽ വച്ചു തന്നു…..സ്പൂൺ എന്റെ കയ്യിൽ തരാൻ സമ്മതിക്കാതെ പിന്നെയും അവൾ തന്നെ ആണ് എനിക്ക് ഐസ്ക്രീം കോരി വായിൽ വച്ചു തന്നത്… അങ്ങനെ ഞാനും അവളും കൂടി പെട്ടന്ന് തന്നെ ഐസ്ക്രീം കാലിയാക്കി…

“മറ്റന്നാൾ എപ്പോളാ നിന്റെ ട്രെയിൻ….””

നിർബന്ധിച്ച് കോരി തരുമ്പോൾ എന്റെ മീശയിലും താടിയിലും ആയ ഐസ്ക്രീം സാരി തലപ്പ് കൊണ്ട് തുടച്ചു വൃത്തിയാക്കി തരവേ ഞാൻ സെലിനോട് ചോദിച്ചു….

“”ഉച്ചയ്ക്ക് രണ്ടു മണിക്ക്…””

“റെയിൽവേ സ്റ്റേഷനിൽ ഞാൻ വിടാം…”‘

“വേണ്ടടാ,, നീ വെറുതെ ഓഫീസിലെ തിരക്കിന്റെ ഇടയിൽ നിന്ന് വരാൻ നിക്കണ്ട…ഞാൻ പൊയ്ക്കോളാം..ഇവിടെ അടുത്തല്ലേ സ്റ്റേഷൻ…”‘

“നാളെ ഞാൻ ലീവ് ആയിരിക്കും…ഭദ്രയുമായി അവളുടെ വീട്ടിൽ വിരുന്നു പോവാണ്….ഇന്ന് ചെന്നിട്ട് വേണം അവളെയും കൂട്ടി അങ്ങോട്ട്‌ പോകാൻ…..””

“ഓഹ്…എന്താ പിന്നെ ഭദ്രയുടെ വിശേഷം….ആ സുദേവന്റെ ഇൻസിഡന്റ്ൽ നിന്നും അവൾ ഇനിയും റിക്കവർ ആയില്ലേ…’

“ഹ്മ്മ്..അത് കുഴപ്പോന്നുമില്ല…അവൾ ഇപ്പൊ ഓക്കേ ആണ്……”’

അത് പറയുമ്പോഴുള്ള എന്റെ നിസ്സംഗത ശ്രദ്ധിച്ചതിനാലാകാം,, ജനലഴികളിലൂടെ പുറത്തെ മഴയിലേക്ക് നോക്കിയിരുന്ന എന്റെ മുഖം പിടിച്ചു സെലിൻ അവളുടെ നേരെ തിരിച്ചു….

“”എന്ത് പറ്റിടാ നിനക്ക്….ഭദ്രയോട് എന്തെങ്കിലും പറഞ്ഞു പിണങ്ങിയൊ നീ….””

“‘ആ ഒരു ചെറിയ സൗന്ദര്യപിണക്കം….””

ഉള്ളിലെ നിരാശയും അസ്വസ്ഥതയും പ്രകടമാക്കാതെ ഞാൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു…..

“”ദേ കല്യാണം കഴിഞ്ഞു കുറച്ചു ദിവസേ ആയിട്ടുള്ളു….അപ്പഴേക്കും നിന്റെ മുരട്ട് സ്വഭാവം ആ പാവം കൊച്ചിന്റെ അടുത്ത് എടുത്താലുണ്ടല്ലോ,, നീ മേടിക്കും എന്റേന്ന്… ങ്ഹാ…..””

കാലു രണ്ടും മടക്കി സോഫയിൽ ചമ്രം പടിഞ്ഞിരുന്ന് കപടദേഷ്യത്തോടെ മുഷ്ടി ചുരുട്ടി എന്റെ നെഞ്ചിൽ പതിയെ ഇടിച്ചു കൊണ്ട് സെലിൻ പറഞ്ഞു….

“ഇന്ന് തന്നെ ആ കൊച്ചിന്റെ പിണക്കം മാറ്റിക്കോളണം….. കേട്ടല്ലോ..?? “”

“”ഓഹ്,, ഉത്തരവ് മാഡം…””

തല കുനിച്ചു രണ്ടു കൈയും കൂപ്പി തൊഴുത് കൊണ്ടെന്നെ പോലെ ഞാൻ അവളെ കളിയാക്കി…..

അത് കണ്ട് കലി കയറിയ അവൾ എന്റെ മുടി പിടിച്ചു വലിച്ചു എന്നെ ശരിക്കും വേദനിപ്പിച്ചു….

“”ആഹ്.. വിടെടി പെണ്ണെ..എനിക്ക് വേദനിക്ക്ണ്….””

നന്നായി വേദനിച്ചപ്പോൾ അവളുടെ കൈയ്യിൽ മുറുകെ പിടിച്ച് കൊണ്ട് തല മുടിയിലെ പിടുത്തം വിടുവിച്ചിട്ട്‌ ഞാനൊന്ന് കലിപ്പിച്ചു നോക്കി….ശരീരം നൊന്തു കഴിഞ്ഞാൽ എനിക്ക് പെട്ടെന്ന് ദേഷ്യം വരുമെന്ന് പെണ്ണിന് അറിയാമെങ്കിലും, എപ്പോഴും എന്നെ പിച്ചും മാന്തുകയും കടിക്കുകയുമൊക്കെ ചെയ്യുന്നത്, ഞാൻ അവളെ ഒരിക്കലും അതിന് വഴക്ക് പറയുകയൊ തിരിച്ചു ഉപദ്രവിക്കുകയൊ ചെയ്യില്ലന്ന് ഉറപ്പ് ഉള്ളത് കൊണ്ടാണ്…. ചുരുങ്ങിയ നാളത്തെ സൗഹൃദത്തിനിടയിൽ തന്നെ അത്രയും അധികം സ്വാതന്ത്ര്യം ഞങ്ങൾ പരസ്പരം അനുവദിച്ചു നൽകിയിരുന്നു….. അങ്ങനെയുള്ളപ്പോൾ, പെട്ടെന്ന് എന്റെ ദേഷ്യത്തോടെയുള്ള നോട്ടം സെലിനെ ചെറുതായി വേദനിപ്പിച്ചുവെന്ന് എനിക്ക് തോന്നി…സോഫയിൽ നിന്നും കാലുകൾ ഇറക്കി താഴെ വച്ച്, മുഖം എന്നിൽ നിന്നും വെട്ടിത്തിരിച്ചു കൊണ്ട് കെറുവിച്ചിരിപ്പാണ് കക്ഷി…….

പെട്ടന്നങ്ങനെ ഇരുന്നപ്പോൾ പിന്നഴിച്ച്‌ അലസമായി ഇട്ടിരുന്ന അവളുടെ സാരി വയറിൽ നിന്നും മാറി, ആ അഴകുള്ള പൊക്കിൾ ചുഴി എന്റെ മുന്നിൽ അനാവൃതമായി….അവളത് അറിഞ്ഞിട്ടില്ലാന്ന് എനിക്ക് തോന്നി…

“”ദേണ്ടെടി നിന്റെ പൊക്കിളൊക്കെ കാണുന്നു…തുണി നേരെ ഇടെടി പെണ്ണേ….””

അവളെ ഒന്ന് കൂടി ശുണ്ഠി പിടിപ്പിക്കാൻ തന്നെയായിരുന്നു എന്റെ ഉദ്ദേശം…

“‘ഓഹ്., നീ കാണാത്തതൊന്നുമല്ലല്ലോ… അല്ലേലും ഇവിടെ ഇപ്പൊ നീ മാത്രമല്ലേ ഉള്ളു….””

എന്നെ നോക്കാതെ ചുണ്ട് വക്രിച്ച്‌ ഗോഷ്ട്ടി കാണിച്ചു കൊണ്ടാണ് അവളത് പറഞ്ഞത്… അത് കണ്ടതോടെ എനിക്ക് ചിരി വന്നു… സാരിയെടുത്ത് നേരെയാക്കി ആ അഴകാർന്ന ഉടൽ മറച്ചു കൊണ്ട് അവളുടെ മടിയിൽ തല വച്ച് സോഫയിൽ ഞാൻ നീണ്ടു നിവർന്ന് കിടന്നു….എന്റെ ആ നീക്കത്തിൽ അവൾ തെല്ലോന്ന് അമ്പരന്നെങ്കിലും ഒരു ചെറുചിരിയോടെ സാരിത്തലപ്പ് കൊണ്ട് എന്റെ നെറ്റിയിലെ വിയർപ്പ് തുള്ളികൾ തുടച്ചു തന്ന് എന്റെ മുഖം അവളുടെ കൈകുമ്പിളിലാക്കി….

“പിണങ്ങിയോ അപ്പോഴേക്കും…അതിന് ഞാനൊന്നും പറഞ്ഞത് പോലുമില്ലല്ലോ….”

അവളുടെ കീഴ്ത്താടിയിൽ പിടിച്ചാട്ടി കൊണ്ട് ഞാൻ ചോദിച്ചു…..

“എന്തിനാ പറയുന്നേ…. ഈ മുഖമോന്ന് കറുപ്പിച്ചു നോക്കിയാ പോരെ ബാക്കിയുള്ളവരുടെ നെഞ്ചോന്ന് വിങ്ങാൻ….””

എന്റെ കവളിലൊന്ന് നുള്ളിക്കൊണ്ട് പരിഭവം വിടാതെ അവള് പറഞ്ഞു….

“സോറി ടാ…. ഇനി ഉണ്ടാവില്ലാട്ടോ….””

ഞാനവളുടെ മടിയിൽ നിന്നും എഴുന്നേറ്റു അവളുടെ ഇടത്തേ തോളിൽ ചാരിയിരുന്നു…..

“”ഹ്മ്മ്….എന്തിനാ ഭദ്രയോട് പിണങ്ങിയേ നീ….””

“”ഏയ്യ് അതൊന്നുമില്ലടി…ഞങ്ങൾ ചുമ്മാ….””

“ദേ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം….മര്യാദക്ക് നല്ല രീതിയിൽ ജീവിച്ചോളണം രണ്ടും….കെട്ട് കഴിഞ്ഞ് ആഴ്ച ഒന്നായില്ല,, ആപ്പോഴേക്കും വഴക്ക് കൂടാനാണോ രണ്ടിന്റെയും ഉദ്ദേശം……”‘

ഞാൻ പറഞ്ഞു തുടങ്ങുന്നതിനു മുൻപ് അവൾ ഇടയിൽ കേറി….

“നിനക്കറിയാല്ലോ മോളെ ഞങ്ങളുടെ വിവാഹം നടക്കാനുണ്ടായ സാഹചര്യം….സുദേവന്റെ ഒപ്പമുള്ള ജീവിതവും സ്വപ്നം കണ്ട് കാത്തിരുന്ന പെണ്ണാ ഭദ്ര….അങ്ങനെയുള്ള അവൾക്ക് എന്നെ പെട്ടന്ന് ഉൾകൊള്ളാൻ കഴിയണമെന്നില്ല….പോരാത്തതിനു ഇതിനിടയിലെ സുദേവന്റെ മരണവും…..”””

“അതെല്ലാം കഴിഞ്ഞു പോയതല്ലെടാ…. ഇനി കണ്മുന്നിൽ ഉള്ളത് നിങ്ങളുടെ ജീവിതാ….അത് സന്തോഷത്തോടെ ജീവിക്കാൻ നോക്ക്….ഒരു പക്ഷെ അവൾക്ക് പൊരുത്തപ്പെട്ടു വരാൻ കുറച്ചു സമയം എടുക്കുമായിരിക്കും….നീ അത് മനസ്സിലാക്കി നിന്നാൽ മതി….ബാക്കിയെല്ലാം സാവകാശം മാറിക്കോളും…. നിങ്ങൾ തമ്മിൽ ഒരുമിച്ചു തന്നെ ജീവിക്കണം എന്നും….. ഒന്നുമില്ലെങ്കിലും നീ ഒരുപാട് സ്നേഹിച്ച പെണ്ണല്ലേ അവൾ…ഒന്നിക്കാൻ പറ്റാതെ പോയെന്ന് കരുതിയ നിങ്ങളെ ദൈവമായിട്ട് ചേർത്ത് വച്ചതാ….അത് ഓർമ്മ വേണം എപ്പോഴും….കേട്ടല്ലോ….””

എന്റെ വലതു കൈ തന്റെ ഇരുകൈകളിലും കോർത്തു പിടിച്ചു കൊണ്ട് സെലിൻ എന്നെ ഉപദേശിച്ചു……

“നമ്മൾ സ്നേഹിക്കുന്നവരുമായിട്ടല്ല,, നമ്മളെ സ്നേഹിക്കുന്നവരുമായിട്ടാണ് നമ്മൾ ചേരേണ്ടത്…എന്നാലേ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകൂ….””

“അങ്ങനെയൊന്നുമില്ലടാ,,, പരസ്പരമുള്ള സ്നേഹവും വിശ്വാസവും അതാണ് വേണ്ടത് ജീവിതത്തിൽ….””

ഞാൻ പറഞ്ഞത് കേട്ട് ഒരു നിമിഷം മിണ്ടാതിരുന്ന സെലിൻ എന്നെ വിട്ട് മാറി എഴുന്നേറ്റ് ഐസ് ക്രീം കപ്പുമെടുത്ത് കിച്ചണിലേക്ക് നടക്കവേ പറഞ്ഞു…..

“എന്റെ അവസ്ഥ മനസ്സിലാകണമെങ്കിലെ നീയും ശരിക്കുമൊന്നു ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടാകണം… മനസ്സിലായോ….””

കിച്ചണിൽ നിന്നിരുന്ന സെലിനോട് ഞാൻ വിളിച്ചു കൂവി….അത് കേട്ട് ഒരു കപടഗൗരവത്തോടെ സാരിത്തലപ്പ് ചുറ്റി ഇടുപ്പിൽ കുത്തിയിട്ട് സെലിൻ എന്റെ മുന്നിൽ വന്നു നിന്നു….

“”ആര് പറഞ്ഞു മോനെ നിന്നോട്, ഞാൻ പ്രേമിച്ചിട്ടില്ലാന്ന്….””

രണ്ടു കയ്യും എളിയിൽ കുത്തി പുരികമുയർത്തി കൊണ്ട് അവൾ ചോദിച്ചു…..

“”അയിന് നീ എപ്പോ ആരെ പ്രേമിച്ചു….ചുമ്മാ തള്ളല്ലേ മോളെ…. “”

”നീ വേണേൽ വിശ്വസിച്ചാൽ മതി.. കേട്ടോ..””

വീണ്ടും തിരിച്ചു അടുക്കളയിലേക്ക് നടന്നു കൊണ്ട് സെലിൻ മറുപടി പറഞ്ഞു…..

“ശരിക്കും,,, എന്നിട്ട് എന്തേ നീ ഇത് വരെയും എന്നോട് പറയാഞ്ഞേ….?? അല്ല മോളെ ആരാ കക്ഷി….””

അടുക്കളയിലെ സിങ്കിൽ കിടന്നിരുന്ന പാത്രങ്ങൾ കഴുകി എടുത്തു വയ്ക്കവേ ചോദ്യം കേട്ട് സെലിൻ എന്നെയൊന്നു തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു…..ഞാൻ എഴുന്നേറ്റു അവളുടെ അരികിലേക്ക് നടന്നു……

“” എനിക്ക് ഓർമ്മയുണ്ട്, ഞാൻ മുൻപ് ഒരിക്കൽ ഈ കാര്യത്തെപ്പറ്റി ചോദിച്ചപ്പോളും നീ മറുപടിയൊന്നും പറയാതെ ഒഴിഞ്ഞു മാറി…പിന്നെ ഞാനും അത് കാര്യമാക്കിയില്ല…സത്യം പറ ആരാ ആള്…..?”

സെലിനെ അവളുടെ ഇരു തോളിലും പിടിച്ചു എന്റെ നേരെ തിരിച്ചു നിർത്തി കൊണ്ട് ഞാൻ ചോദിച്ചു…..

“”നീ ഒന്ന് പോയെ മോനെ….അതൊക്കെ കുറെ കൊല്ലം മുന്നേ ഉണ്ടായിരുന്നതാ….ഞാനതൊക്ക എപ്പോഴേ വിട്ടു….”‘

അവളൊരു ഒഴുക്കൻ മട്ടിൽ പറഞ്ഞു നിർത്തി…..

“”ഹാ..എന്നാലും പറയ്യ് പെണ്ണേ…ആരായിരുന്നു ആ രക്ഷപ്പെട്ടു പോയ ഭാഗ്യവാൻ…,, ”

“പോടാ പട്ടി..എനിക്ക് സൗകര്യമില്ല പറയാൻ…””

അവളെ നോക്കി ഞാൻ കളിയാക്കി ചിരിച്ചതോടെ പെണ്ണിന് കലി കേറി….

“”പ്ലീസ് ടി….പറയ്യ് നീ ആ നഷ്ട്ടപ്രണയത്തെ കുറിച്ച്…ഞാൻ കേൾക്കട്ടെ…സംഗതി ട്രാജഡി ആണോ…..””

“”ട്രാജഡി ഒന്നുമല്ല, വൻ കോമഡി ആണ്…. വിടരും മുന്പേ കൊഴിഞ്ഞു പോയ എന്റെ പ്രണയം….””

എന്നെ തള്ളിമാറ്റി ഹാളിലെ ജനാലക്കരികിലായി വന്നു നിന്ന് പുറത്തേ മഴയിലേക്ക് ദൃഷ്ട്ടി പതിപ്പിച്ചു കൊണ്ട് സെലിൻ അത് പറഞ്ഞപ്പോൾ അവളുടെ വാക്കുകളിലെ ഇടർച്ച ഞാൻ ശ്രദ്ധിച്ചിരുന്നു…. അവൾക്കരികിലായി ഞാനും വന്നു നിന്നു…

കൺപോളകൾക്കിടയിൽ നിന്ന് പൊഴിയാൻ വെമ്പി നിന്നിരുന്ന നീർമണികളെ സാരിത്തുമ്പ് കൊണ്ട് തുടച്ചു മാറ്റി മുഖത്ത് ഒരു കുസൃതി ചിരി വരുത്തി അവൾ പറഞ്ഞു തുടങ്ങി….

ഒരു ഏഴെട്ട് വർഷം മുൻപ്, ഞാൻ ഡിഗ്രിക്ക് ചേർന്ന ദിവസം, കോളേജിലെ എന്റെ ഫസ്റ്റ് ഡേ….സ്വന്തം ക്ലാസ്സ്‌ എവിടെയാണെന്ന് അന്വേഷിച്ചു നടന്നിരുന്ന ഞാൻ നേരെ ചെന്ന്പ്പെട്ടത് ജൂനിയർ പിള്ളേരെ റാഗ് ചെയ്തു നിന്നിരുന്ന സീനിയർസിന്റെ മുന്നിലായിരുന്നു…..റാഗിംഗ് എന്ന് ഓമനപ്പേരിട്ട് കൊണ്ടുള്ള അവരുടെ ഹരാസ്മെന്റ് അതിരു വിട്ടപ്പോൾ ഞാൻ കരഞ്ഞു പോയി….എന്നിട്ടും അവരെന്നെ വിടാൻ ഉദ്ദേശമില്ലായിരുന്നു…അപ്പോഴാണ് നല്ല കട്ടത്താടിയും മീശയുമൊക്കെ ഉള്ള ചുള്ളൻ ചെക്കൻ അങ്ങോട്ട് വന്നത്….പുള്ളിയും എന്റെ സീനിയർ ആയിരുന്നു എന്ന് അവിടെ ഉണ്ടായിരുന്ന മറ്റുള്ളവരുടെ പെരുമാറ്റം കണ്ടപ്പോൾ എനിക്ക് മനസ്സിലായി …..അന്നത്തെ എന്റെ കരച്ചിലും നിലവിളിയും ഒക്കെ കണ്ടിട്ട് പാവം തോന്നിയിട്ടാകണം ആള് എന്നെ അവിടുന്ന് രക്ഷിച്ചു കൊണ്ട് പോന്നു …പോരുന്ന പോക്കിന് എന്നെ കരയിപ്പിച്ചവന്മാരെയൊക്കെ നല്ല ചീത്തയും വിളിച്ചിട്ടാണ് പുള്ളി പോന്നത്….എന്റെ ക്ലാസ്സിലേക്കുള്ള വഴിയും പറഞ്ഞു തന്ന് മൂപ്പര് സ്ഥലം വിട്ടു…..അത് പോലെ ഒരു സാഹചര്യത്തിൽ തന്റെ രക്ഷയ്ക്ക് എത്തിയ ആണൊരുത്തനോട്‌ തോന്നിയ ഒരു വീരാരാധന, അല്ലേൽ ക്രഷ്,, infatuation അങ്ങനെ എന്ത് വേണേലും വിളിക്കാം അന്നത്തെ ആ പതിനെട്ടുക്കാരി പൊട്ടിപെണ്ണിന് അവനോടു തോന്നിയ താല്പര്യത്തെ……ക്ലാസ്സ്‌ കഴിഞ്ഞ് ആ ദിവസം പിന്നെയും ഞാൻ ആളെ കണ്ടു…..ഒന്ന് പുഞ്ചിരിച്ചതല്ലാതെ കൂടുതലൊന്നും മിണ്ടാൻ പറ്റിയില്ല…രാവിലെ തന്നെ സഹായിച്ചതിന് ഒരു നന്ദി പോലും….

തൊട്ടടുത്ത ദിവസം ഫ്രഷേഴ്‌സ് ഡേ പ്രമാണിച്ചുള്ള കോളേജ് യൂണിയന്റെ സെലിബ്രേഷൻ പ്രോഗ്രാം ഉണ്ടായിരുന്നു…..അന്ന് പുള്ളിക്കാരൻ ഒരു കിടിലം പാട്ട് പാടി സദസ്സിനെ മുഴുവൻ കയ്യിലെടുത്തു…അതോടെ ചാഞ്ചാടി നിന്നിരുന്ന എന്റെ മനസ്സും ഫ്ലാറ്റ്….നിനക്ക് ഭദ്രയോട് തോന്നിയ അതെ വികാരം തന്നെ…ആദ്യകാഴ്ചയിൽ തോന്നിയ പ്രണയം….Love at first sight….ആളെപ്പറ്റി കോളേജിൽ കേട്ടറിഞ്ഞ കഥകളെല്ലാം എന്നെ കൂടുതൽ അവനിലേക്ക് അടുപ്പിച്ചു..””നിർജീവമായിരുന്നു മിഴികളെങ്കിലും സെലിന്റ മനസ്സിലെ ആ സമയത്തെ കടലിരമ്പം മുഖത്ത് വ്യക്തമായിരുന്നു…പുറത്തെ മഴയ്ക്ക് ഒപ്പം വീശുന്ന കാറ്റിൽ നെറ്റിയിലേക്ക് പാറി വീഴുന്ന മുടിയിഴകളെ ഒതുക്കി വച്ചു കൊണ്ട് അവൾ തുടർന്നു…

“”പിന്നീടുള്ള ദിവസങ്ങളിലെല്ലാം ഞാൻ ആളെ മാറി നിന്ന് കണ്ടു…കോളേജ് വരാന്തയിലും കോറിഡോറിലും ഗ്രൗണ്ടിലും ക്യാന്റീനിലുമെല്ലാം..അങ്ങനെ കാണാൻ ആഗ്രഹിച്ചപ്പോഴെല്ലാം ആള് എന്റെ മുൻപിലുണ്ടായിരുന്നു….എന്നാൽ ‘ഒന്ന് മിണ്ടണം’ എന്ന ആഗ്രഹം മാത്രം ഞാൻ ഉള്ളിലൊതുക്കി…സ്വാഭാവികമായ ആ പേടിയും അപകർഷതാ ബോധംവും തന്നേയായിരുന്നു എന്നെ പുറകിലോട്ട് വലിച്ചത്….ഉള്ളിൽ നാമ്പിട്ട അവനോടുള്ള ഇഷ്ട്ടം മനസ്സിൽ തന്നെ ഞാൻ ഒളിപ്പിച്ചു വച്ചു….ദിവസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു…അങ്ങനെയിരിക്കെ ആണ് എന്റെ വല്യപ്പച്ചിയുടെ മരണം..ഞാൻ വീട്ടിലേക്ക് മടങ്ങി……അപ്പച്ചിയുടെ മരണത്തോടെ ആ വീട്ടിൽ ഞാനും മമ്മിയും ഒറ്റയ്ക്കായി…..കള്ളും കുടിച്ചു വന്ന മമ്മിയെ ഉപദ്രവിക്കുന്ന ഒരു നികൃഷ്ട രൂപം മാത്രമെ പപ്പയെന്ന് പറയുന്ന ആ മനുഷ്യനെപ്പറ്റി എന്റെ മനസ്സിൽ അന്നും ഉണ്ടായിരുന്നുള്ളൂ…അങ്ങനെയുള്ള അയാളുടെ അടുത്ത് മമ്മിയെ തനിച്ചാക്കി പോരാൻ എനിക്ക് ഭയമായിരുന്നു..അങ്ങനെ ഒരു ബന്ധുവിന്റെ വീട്ടിൽ താസിച്ചു കൊണ്ടുള്ള എന്റെ കോളേജ് പഠനത്തിനു വെറും രണ്ടു മാസത്തെ ആയുസ്സ് മാത്രമാക്കി ഞാൻ നാട്ടിലേക്ക് തിരിച്ചു പോന്നു… പിന്നീട് നാട്ടിലെ ഒരു കോളേജിലാണ് ഞാൻ പഠനം പൂർത്തിയാക്കിയത്…..”””

“”അപ്പോൾ അയാൾ…ആളോട് നിന്റെ ഇഷ്ട്ടം പറഞ്ഞില്ലായിരുന്നോ നീ പോരുന്നതിനു മുന്നേ…..””

ഇടയ്ക്ക് ഒരു ദീർഘ നിശ്വാസമെടുത്ത് മഴയിലേക്ക് കണ്ണു നട്ട സെലിനോട് ഞാൻ ആകാംഷയോടെ ചോദിച്ചു……

“”ഏയ് എവിടുന്ന്…ഞാൻ എന്റെ വഴിക്കും പോയി….പുള്ളിക്കാരൻ ആളുടെ വഴിക്കും പോയി…… പിന്നീട് എഫ് ബി യിലും ഇൻസ്റ്റയിലെമൊക്ക ആളെ ഞാൻ ഫോളോ ചെയ്യാറുണ്ടായിരുന്നു…. അല്ലെങ്കിലും ആദ്യപ്രണയം അത്ര പെട്ടെന്നൊന്നും മനസ്സിൽ നിന്നും പോകില്ലല്ലോ….പിന്നെ വർഷങ്ങൾ കഴിഞ്ഞാണ് കണ്ടത്…പക്ഷെ അപ്പോഴേക്കും വൈകിയിരുന്നു…ആളുടെ കല്യാണം കഴിഞ്ഞു….””

ഒരു ചെറുചിരിയോടെയാണ് അവളത് പറഞ്ഞതെങ്കിലും ആ വാക്കുകൾക്കിടയിൽ എവിടെയൊക്കെയൊ മൗനമായ ഒരു തേങ്ങൽ ഒളിഞ്ഞിരിക്കുന്നത് പോലെ തോന്നി എനിക്ക്……

“”ഛേ നശിപ്പിച്ച്…..ഉള്ളിൽ തോന്നിയ ഇഷ്ട്ടം അന്നേ പറയാതെ പോയത് എന്തായാലും മണ്ടത്തരമായി…നീ പറഞ്ഞിട്ടും ആള് റെജക്റ്റ് ചെയ്യുവായിരുന്നെങ്കിൽ ഒക്കെ…ഇതു പറഞ്ഞുമില്ല…ഹാ സാരമില്ല, പോട്ടെ…ആ പാവം ചെറുപ്പക്കാരൻ രക്ഷപ്പെട്ടുന്ന് കരുതിയാ മതി…. “”

സങ്കടം നിറഞ്ഞ സെലിന്റെ മുഖം കണ്ട ഞാൻ അവളുടെ മൂഡോന്ന് മാറ്റാൻ വേണ്ടി അങ്ങനെ പറഞ്ഞ് ഊറിചിരിച്ചു കൊണ്ട് അവളെ ശുണ്ഠി പിടിപ്പിക്കാൻ നോക്കി….. അത് ഏറ്റു..

കൈയ്യിന്റെ മുഷ്ടി ചുരുട്ടികൊണ്ട് അവൾ കലിയോടെ എന്നെ തല്ലാൻ വേണ്ടി ഓങ്ങിയതും അവളുടെ കൈയിൽ പിടിച്ചു കൊണ്ട് ഞാൻ തടഞ്ഞു….പക്ഷെ ആന്നേരം പിന്നിലേക്ക് ഒന്ന് മലച്ചു പോയ ഞാൻ ബാലൻസ് തെറ്റി അവളെയും കൊണ്ട് പുറകിൽ കിടന്നിരുന്ന സോഫയിലേക്ക് നടുവും കുത്തി വീണു….മറുകൈ കൊണ്ട് എന്നെ മുറുകെ പിടിച്ചിരുന്ന സെലിൻ എന്റെ നെഞ്ചിലേക്കാണ് കമിഴ്ന്നടിച്ച് അലച്ചു തല്ലി വീണത്…..വീഴ്ചയുടെ ആഘാതത്തിലും ആ കിടപ്പിൽ തന്നെ കിടന്ന് ഞാൻ ചിരിക്കുന്നത് കണ്ട് കലി ഇരട്ടിച്ച പെണ്ണ് ഇടത്തെ കൈ എന്റെ വയറ്റിൽ കുത്തി വലതു കൈ ചുരുട്ടി നെഞ്ചിനിട്ട് രണ്ട് ഇടി ഇടിച്ചു കൊണ്ട് കെറുവിച്ചു കിടന്നു….. ദേഷ്യപ്പെടുമ്പോഴും ആ മിഴികളിലെ നനവ് ഞാൻ ശ്രദ്ധിച്ചിരുന്നു…

“‘ഡീ ഇങ്ങോട്ട് നോക്കിയേ നീ… “”

കുറച്ചു നിമിഷം കഴിഞ്ഞപ്പോൾ എന്റെ നെഞ്ചിന് താഴെയായി മുഖം പൂഴ്ത്തി കിടന്നിരുന്ന സെലിനെ ഞാൻ വിളിച്ചെങ്കിലും അവൾ മുഖമുയർത്താതെ അതെ കിടപ്പ് തന്നെ തുടർന്നു…..

“”ഡീ…..””

എന്റെ വിളിയിലെ ഗൗരവമറിഞ്ഞതും രണ്ട് കൈകളും എന്റെ നെഞ്ചിലേക്ക് പിണച്ച് കുറച്ചു കൂടെ കയറി വിടർത്തി വച്ച എന്റെ കൈകളിലേക്ക് മുഖം ചേർത്ത് എന്നെ തന്നെ നോക്കികൊണ്ട് ഒന്നും മിണ്ടാതെ കിടന്നു…..

“”ഇതിന് മാത്രം വിഷമിക്കുന്നതെന്തിനാ പെണ്ണേ….നിനക്ക് അത്രയ്ക്കും ഇഷ്ട്ടമായിരുന്നോ അവനെ……?? സാരമില്ലാട്ടോ, സമയമാകുമ്പോൾ നിന്നെ സ്നേഹിക്കുന്ന, നിന്റെ വിഷമങ്ങൾ മനസ്സിലാക്കി നിന്നോടൊപ്പം നിൽക്കുന്ന ഒരാള് തന്നെ നിന്റെ ജീവിതത്തിലേക്ക് വരും….””

ഞാനതു പറഞ്ഞപ്പോൾ അടയാൻ തുടങ്ങിയ ആ നീർമിഴികൾ അനുസരണയില്ലാതെ തുളുമ്പി തുടങ്ങിയിരുന്നു….കവിളിണകളിലുടെ ഒലിച്ചിറങ്ങിയ നീർത്തുള്ളികൾ തുടച്ചു കളഞ്ഞ് ഞാൻ അവളെ വലിച്ചു നെഞ്ചിലേക്കിട്ടു മറു കൈ കൊണ്ട് പൊതിഞ്ഞു പിടിച്ചു….ആ മുടിയിഴകളിൽ പതിയെ തഴുകി……. പുറത്തു പെയ്യുന്ന മഴ പതിയെ ശക്തി പ്രാപിച്ചു തുടങ്ങിയിരുന്നു അപ്പോൾ…ശബ്ദവും ശ്വാസവും അടക്കിപിടിച്ചിരുന്നുവെങ്കിലും ആ മിഴികൾ മാത്രം പിന്നെയും അനുസരണയില്ലാതെ പെയ്തു കൊണ്ട് എന്റെ ഷർട്ട്‌ നനച്ചു കൊണ്ടിരുന്നു….ഷർട്ടിലെ നനവ് നെഞ്ചിൽ തൊട്ടപ്പോൾ ഞാൻ സെലിനെ ഒന്ന് കൂടെ വരിഞ്ഞു പുണർന്നു….ജനലഴികളിലൂടെ അകത്തെക്ക് വീശുന്ന കാറ്റിൽ പാറി വീഴുന്ന അലസമായ മുടിയിഴകൾ ഒതുക്കി വച്ച് ആ നെറുകയിൽ ഞാൻ നൽകിയ അധരസ്പർശത്തിന്റെ ചൂടറിഞ്ഞതും എന്റെ നെഞ്ചിൽ പൂഴ്ത്തിയിരുന്ന മുഖമുയർത്തി സെലിൻ എന്നെ നോക്കി… കൈവിരലുകൾ എന്റെ കവിളിണകളിൽ തലോടി കൊണ്ട്, എന്റെ കണ്ണിൽ നോക്കിയാണ് ആളുടെ കിടപ്പെങ്കിലും, ‘മറ്റെന്തോ സങ്കടം ആ മനസ്സിൽ വേദന സൃഷ്ട്ടിക്കുന്നുണ്ടോ’ എന്നെനിക്ക് തോന്നി….

നെറ്റിയിൽ ഞാൻ ചാർത്തിയ ആ കരുതലിനും നെഞ്ചിലെ തിരയിളക്കത്തെ ശാന്തമാക്കാൻ കഴിയാത്തതിനാലാകാം സെലിൻ എഴുന്നേറ്റു…. മാറിൽ നിന്നും ഊർന്നു പോയ സാരിത്തലപ്പ് നേരെയിട്ട് സോഫയിൽ എന്റെ അരികിലായി തന്നെ അവൾ തല കുനിച്ചിരുന്നു……ഞാനും എഴുന്നേറ്റു സോഫയുടെ ഹാൻഡ് റെസ്റ്റിലേക്ക് ചാരി….

“”നീ ഇപ്പോഴും ആളെ തന്നെ ഓർത്തിരിക്കുവാണോ…?? സോറി ടി,, ഞാനായിട്ട് നിന്നെ വെറുതെ പഴയതൊക്കെ ഓർമിപ്പിച്ച്….ഐ ആം റിയലി സോറി….””

കുറച്ചു സമയം ഒന്നും മിണ്ടാതെ എന്നിൽ നിന്നും ദൃഷ്ടി മാറ്റി താഴേക്ക് തന്നെ നോക്കിയിരുന്ന അവളുടെ വലത്തെ തോളിൽ പിടിച്ചു കുലുക്കി കൊണ്ട് ഞാൻ അവളോട് പറഞ്ഞു…..

അത് കേട്ടതും പതിയെ കണ്ണുകളുയർത്തി എന്റെ മുഖത്തേയ്ക്ക് നോക്കി……

“ഞാനൊരു ആഗ്രഹം പറഞ്ഞാൽ സാധിച്ചു തരുമോ…….??

തോളിൽ സ്പർശിച്ച എന്റെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് മൂകമായിരുന്ന മുഖത്ത് ഒരു കുസൃതി ചിരി വരുത്തി കൊണ്ട് അവൾ ചോദിച്ചു…..

“എന്താ വേണ്ടേ…നീ പറഞ്ഞോ…..?? “”

“”അന്ന് ഫ്രഷേഴ്‌സ് ഡേയ്ക്ക് പാടിയ ആ പാട്ടില്ലേ….. ”ഒരു വേനൽപ്പുഴയിൽ തെളിനീരിൽ പുലരി തിളങ്ങി മൂകം, ഇലകളിൽ പൂക്കളിൽ എഴുതി ഞാൻ ഇളവെയിലായ് നിന്നെ……” അതൊന്ന് പാടിത്തരുമോ എനിക്ക് വേണ്ടി ഇപ്പോൾ……”‘

“”സെലിൻ…….നീ………””

അവളുടെ ആ വാക്കുകൾ കേട്ടപ്പോൾ ഉണ്ടായ ഞെട്ടലിൽ പെട്ടന്ന് സോഫയിലെ ഹാൻഡ്റെസ്റ്റിൽ ചാരി ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് അവളുടെ നേരെ ഇരുന്നു ഞാൻ അന്നേരം…പതിയെ കണ്ണിറുക്കി മുന്നിൽ പുഞ്ചിരിച്ചിരിക്കുന്ന സെലിന്റെ മുഖം എന്റെ ഓർമ്മകളെ ഏട്ടു വർഷം പുറകിലേക്ക് പോയി….എന്റെ കോളേജ് കാലത്തെ ഓർമ്മകളിലേക്ക്….അവിടത്തെ ആ സുദിനങ്ങളിൽ എന്നോ കണ്ടു മറന്ന ആ മുഖത്തിന്റെ പാതി മങ്ങിയ ചിത്രം മാത്രമായിരുന്നു എനിക്ക് അപ്പോഴും ഓർത്തെടുക്കാൻ സാധിക്കുന്നുണ്ടായിരുന്നുള്ളൂ…….

“”അത്…..അത് ഞാൻ ആയിരുന്നോ…എനിക്ക്…””

അവൾ പറഞ്ഞത് കേട്ടപ്പോൾ ഉണ്ടായ ഞെട്ടലിൽ നിന്നും പതിയെ മുക്തനായി വന്നപ്പോൾ ഞാൻ വാക്കുകൾക്കായി പരതി……

“”അനന്തകൃഷ്ണൻ, ഫൈനൽ ഇയർ ബി.കോം..

സെലിൻ ജോർജ്ജ്, ഫസ്റ്റ് ഇയർ ബി.കോം.. ഗുരുവായൂർ ശ്രീ കൃഷ്ണാ കോളേജ്…..””

അത്രമേൽ പ്രണയം ആ മനസ്സിൽ എന്നോട് ഉണ്ടായിരുന്നതിനാലായിരിക്കാം അത് പറയുമ്പോൾ ആ കണ്ണുകളിൽ നിന്നും പൊഴിഞ്ഞ നീർത്തുള്ളികൾ എന്റെ നെഞ്ചിലേക്ക് കാരമുള്ളുകൾ തറച്ചിറങ്ങുന്ന വേദന സമ്മാനിച്ചാണ് താഴെക്ക് വീണത്…….

ചിന്തകൾ ഒരായിരം തലച്ചോറിലേക്ക് ഇരച്ചു കയറവേ മനസ്സാകെ ക്ഷുഭിതമാകുന്നതറിഞ്ഞ ഞാൻ അവളെ വിട്ട് സോഫയിൽ നിന്നും എഴുന്നേറ്റു….

“എന്നാലും നീ ഇത്… എന്ത് കൊണ്ടാണ് സെലിൻ ആദ്യമേ എന്നോട് പറയാതിരുന്നത്….എന്നെ നീ നല്ലൊരു സുഹൃത്തായിട്ടാണ് കാണുന്നതെന്നല്ലേ പറയാറ്…. പിന്നെയെന്തിനാ ഉള്ളിൽ ഇങ്ങനെയൊരു ഇഷ്ട്ടം നിനക്കെന്നോട് ഉണ്ടായിട്ടും അത് നീ മറച്ചു വച്ചത്….””

ഇടറിയ ശബ്ദത്തിലും ഞാൻ അത് ചോദിക്കുമ്പോൾ മുഖം കൈവെള്ളയിലമർത്തി പൊട്ടി കരയുകയായിരുന്നു സെലിൻ…..അത് വരെയും മനസ്സിലെ നിശബ്ദതയുടെ അറകളിൽ വിദഗ്ധമായി അവൾ ഒളിപ്പിച്ചു വച്ച ഏങ്ങലടികൾ അണ പൊട്ടിയൊഴുകാൻ തുടങ്ങി….

“പറയ്‌ സെലിൻ… എന്തിനാ നീ ഇത്‌ എന്നിൽ നിന്നും മറച്ചു വച്ചത്….””

അവളുടെ മുന്നിൽ മുട്ട് കുത്തിയിരുന്ന് ആ മുഖമുയർത്തി ഇരു തോളിലും കൈ അമർത്തി ഉലച്ചു കൊണ്ട് ഞാൻ ചോദിച്ചു…..തൊട്ടടുത്ത നിമിഷം എന്റെ നെഞ്ചിലേക്ക് മുഖമമർത്തി സെലിൻ എന്നെ വാരിപ്പുണർന്നു…..വെളിയിൽ കാർമേഘങ്ങൾ പേമാരിയായി പെയ്തിറങ്ങി കൊണ്ടിരുന്നു അപ്പോഴും.. എന്റെ നെഞ്ചിൽ മുഖമിട്ടുരുട്ടി പൊട്ടികരയുന്ന സെലിന്റ പുറം കഴുത്തിലും മുടിയിഴകളിലും തഴുകി ഞാൻ അവളെ ചേർത്ത് പിടിച്ചു…… മനസ്സിലെ വിങ്ങൽ പെയ്തൊഴിയാൻ അൽപ്പം നേരെ അവളെ അനുവദിച്ച ഞാൻ അവളുടെ മുഖം എന്റെ മാറിൽ നിന്നും അടർത്തി കൈകുമ്പിളിലാക്കി….

“”പേടിച്ചിട്ടാ ഞാൻ…. വിധി വീണ്ടും എന്റെ കണ്മുന്നിൽ എത്തിച്ചു തന്ന നിന്നെ നഷ്ട്ടപ്പെടുമോ എന്നു പേടിയുണ്ടായിരുന്നു എനിക്ക്…””

കലങ്ങിയ മഷിയെഴുതിയ കണ്ണുകളിൽ പിന്നെയും അടരാൻ കാത്തു നിന്ന നീർത്തുള്ളികളും, നീണ്ട കരച്ചില് കാരണം മൂക്കിലടിഞ്ഞ നനവും സാരിത്തുമ്പുയർത്തി ഒപ്പിയെടുക്കവേ ചെറിയ ഏങ്ങലടിയോടെ അവൾ പതിയെ മൊഴിഞ്ഞു….

“”അയ്യേ… എന്തുവാ പെണ്ണേ ഇത്…. എന്റെയടുത്ത് ഇത്രയധികം സ്വാതന്ത്ര്യമുള്ള നിനക്ക്, മനസ്സിൽ ഉള്ളത് എന്നോട് തുറന്നു പറയാൻ എന്തിനാ പേടി….എന്റെ പ്രതികരണം എന്താകുമെന്നോർത്ത് നീ ഇത്രയധികം ടെൻഷനടിച്ചിരുന്നുവോ…..?? ””

ഞാൻ അവളെ ആശ്വസിപ്പിക്കുവാൻ എന്നോണം അവളുടെ കയ്യിൽ മുറുകെ പിടിച്ചു….

“”ഇവിടെ,, ഈ ഹൃദയത്തിന്റെ ഒത്ത നടുക്ക് സൂക്ഷിച്ചു വച്ചിട്ടുള്ള ആളെ, അവിടെ നിന്നും പൂർണമായും ഒഴിവാക്കി വിടണം..അപ്പോൾ… അപ്പോൾ മാത്രമല്ലെ നീ എന്റെ സ്വന്തമാകൂ….എന്റെ മാത്രം അനന്തുവാകു…..””

പെട്ടന്ന് എന്റെ നെഞ്ചിലേക്ക് നോക്കി അവിടെ ചൂണ്ടു വിരൽ അമർത്തികൊണ്ട് അവൾ പതിയെ പറഞ്ഞു…. നോവിൽ കുതിർന്ന ചിരിയോടെ എന്നെ തന്നെ നോക്കിയിരിക്കുന്ന സെലിന്റെ നോട്ടം നേരിടാൻ ഭയം തോന്നിയ ഞാൻ അവളെ വിട്ട് എഴുന്നേറ്റു തിരിഞ്ഞു നിന്നു…..അവൾക്കൊരു മറുപടി നൽകാനാകാതെ എന്റെ നാക്ക് വിറ കൊണ്ടു….

ഭദ്രയുടെ ഓർമ്മകളും അവളോടുള്ള പ്രണയവും വരിഞ്ഞു മുറുക്കിയ മനസ്സുമായി ഒന്നും മിണ്ടാതെ നിൽക്കുന്ന എന്നെ അവൾ പുറകിൽ നിന്നും പുണർന്നു…

“പറ്റുമോ അനന്തുവിന്,, ഭദ്രയെ ഉപേക്ഷിച്ച് എന്റെത് മാത്രമായി തീരാൻ…..പറ്റില്ല… അല്ലേ….. “‘

എന്നെ തിരിച്ചു നിർത്തിയപ്പോൾ എന്റെ കണ്ണുകളിലെ പിടച്ചിൽ മനസ്സിലാക്കിയ അവൾ എന്റെ നെഞ്ചിൽ വിരലമർത്തി കൊണ്ട് തുടർന്നു…

“”എനിക്ക് ആദ്യമെ മനസ്സിലായിരുന്നു നിന്റെ സംസാരത്തിൽ നിന്നും, ഉള്ളിൽ നീ സൂക്ഷിക്കുന്ന ഒരു പെണ്ണിനോടുള്ള നിന്റെ പ്രണയം…..മറ്റൊരു പെണ്ണിന് മാത്രം തിരിച്ചറിയാൻ കഴിയുന്ന സത്യം….എന്നാൽ നിന്റെ പ്രണയത്തിന്റെ അവകാശി ഞാൻ അല്ലെന്നും, ആ സ്ഥാനത്തേയ്ക്ക് വരാൻ എനിക്ക് കഴിയില്ലന്നും അന്നേ ഉറപ്പാക്കിയപ്പോൾ എന്റെ ഉള്ളിലെ ഇഷ്ട്ടം ഞാൻ എന്നന്നേക്കുമായി കുഴിച്ചു മൂടി…..ഭദ്രയെപ്പറ്റി നീ എന്നോട് പറയുന്നതിന് മുന്നേ തന്നെ….but I dont wish to loose you….I need you always by my side as a good friend…..ഒരുപാട് ഇഷ്ട്ടപ്പെട്ടിരുന്നു എനിക്ക് നിന്നെ……ഈ സത്യമറിയാകുന്ന മൂന്നാമതൊരാൾ മായ ആണ്….തമ്മിൽ രഹസ്യങ്ങളൊന്നും സൂക്ഷിക്കാത്ത ഞങ്ങൾക്കിടയിൽ ഇതിനും മാറ്റമൊന്നുമില്ലായിരുന്നു…അവൾ പലവട്ടം നിർബന്ധിച്ചതാണ് എന്നെ,, എല്ലാം നിന്നോട് തുറന്നു പറയാൻ… പക്ഷെ ഞാനാണ് മടിച്ചു നിന്നത്… എന്നാൽ എന്റെ ആ തീരുമാനം ശരിയായിരുന്നു എന്ന് എനിക്കിപ്പോൾ തോന്നുന്നു….മായയും ഇന്ന് അത് ശരി വയ്ക്കുന്നു…ഭദ്ര,, അവൾ..അവൾ തന്നെയാണ് നിന്റെ പെണ്ണ്…….നീ സ്നേഹിച്ച പെൺകുട്ടി…നിങ്ങൾ തമ്മിൽ തന്നെയാണ് ചേരേണ്ടിയിരുന്നത്….അവളുമൊത്തുള്ള ഒരു ജീവിതം നീ എത്ര മാത്രം ആഗ്രഹിച്ചിരുന്നുവെന്ന് എനിക്കറിയാം അനന്തു…..നിങ്ങൾ ഒന്നിച്ചതിൽ ഏറ്റവുമധികം സന്തോഷിക്കുന്നത് ഞാനാണ്….””

ഒന്ന് കൂടെ എന്റെ അരികിലേക്ക് നീങ്ങി നെഞ്ചിൽ ചാരി അവൾ നിന്നു….

“”അത്രയ്ക്ക് ഇഷ്ട്ടമായിരുന്നോ പെണ്ണെ നിനക്കെന്നെ……??? “”

അവളുടെ മുഖം കൈകുമ്പിളിലെടുത്ത് കൊണ്ട് ആ കണ്ണിൽ നോക്കി ഇടറിയ ശബ്ദത്തോടെ ഞാൻ ചോദിച്ചു….

“”ഹ്മ്മ്….ഒരുപാട്….ഇപ്പോഴും…ഇനിയെന്നും””

ഒരു നിമിഷത്തെ മൗനത്തിനു ശേഷം നിറകണ്ണുകളുമായി അവൾ പതിയെ മറുപടി നൽകി….

“സെലിൻ ഞാൻ…..””

“വേണ്ടാ അനന്തു…ഒന്നും പറയണ്ടാ…എനിക്കറിയാം നിന്നെ….നിനക്ക് കുറ്റബോധം തോന്നേണ്ട കാര്യമൊന്നുമില്ല…അല്ലേലും നിന്റെ ഭാഗത്ത്‌ തെറ്റൊന്നുമില്ലല്ലോ…ഇപ്പോഴെങ്കിലും നിന്നോട് എല്ലാം തുറന്നു പറഞ്ഞപ്പോൾ മനസ്സിനൊരു ആശ്വാസം തോന്നുന്നു….””

എന്റെ ചുണ്ടുകളിൽ വിരലമർത്തി തടഞ്ഞു കൊണ്ട് അവൾ പറഞ്ഞു …..

“”ഭദ്ര ഒരു പാവമാണ്….അവൾക്ക് നീ മാത്രമേയുള്ളു…. അവളുടെ കണ്ണു നിറയാൻ ഇട വരാതെ നോക്കണം….ഞാൻ ഉണ്ടാവും നിങ്ങളുടെ ഒപ്പം എന്നും….നിങ്ങൾ രണ്ടു പേരുടെയും നല്ല ഒരു സുഹൃത്തായിട്ട്…..അത് മാത്രം മതി എനിക്ക്…ഞാൻ ഹാപ്പി ആണ്… ഇനിയും താമസിക്കണ്ടാ,, നീ പൊയ്ക്കോ..ഭദ്ര കാത്തിരിക്കുന്നുണ്ടാകും””

പെയ്തൊഴിഞ്ഞ മഴ പോലെ വാക്കുകൾ അവളിൽ നിന്നും തോർന്ന നിമിഷം ആ മുഖം കൈകുമ്പിളിൽ വാങ്ങി നെറ്റിയിൽ ഞാൻ ചുണ്ടുകളമർത്തി….എന്നെ ഒന്ന് കൂടെ വരിഞ്ഞു മുറുക്കി എന്റെ നെഞ്ചിൽ അൽപ്പനേരം കൂടി ചാരി നിന്നതിനു ശേഷം പെരുവിരലിൽ കുത്തിയുയർന്ന് കഴുത്തിന്റെ വശങ്ങളിൽ ഗാഡമായി ആ പവിഴാധരങ്ങളാൽ മുത്തമിട്ട് കൊണ്ട് അവൾ പതിയെ ഒരു പരിഭവത്തോടെ മൊഴിഞ്ഞു…..

“”എന്റെ ആഗ്രഹം നീ സാധിച്ചു തന്നില്ലാട്ടൊ ഇപ്പോഴും….. ആ പാട്ട്… അത് പാടിത്തന്നില്ല….”

എന്തെന്ന ഭാവത്തിൽ പുരികമുയർത്തിയ എന്റെ മുഖത്തു നോക്കി അവൾ കണ്ണിറുക്കി…

“”അത്…അത് ഞാൻ മറന്നു പോയെടി….വരികളൊന്നും എനിക്ക് ഇപ്പോൾ ഓർമ്മ കിട്ടുന്നില്ല….അന്ന് തന്നെ കൂട്ടുകാരെല്ലാം കൂടി നിർബന്ധിച്ച് ഉന്തി തള്ളി കയറ്റിയതാ സ്റ്റേജിൽ…..””

‘”സാരമില്ല,, പാട്ട് മറന്ന പോലെ എന്നെ മറക്കാതിരുന്നാൽ മതി….””

ചുണ്ട് കൂർപ്പിച്ചു പരിഭവം നടിക്കുന്നതിനിടയിലും അവൾ പറഞ്ഞൊപ്പിച്ചു….. അത് കേട്ട് ചിരിച്ച എന്റെ ലൈറ്റ് ഗ്രീൻ കളർ ഷർട്ടിൽ പതിയെ വിരലോടിക്കവേയാണ് അവൾ മറ്റൊരു കാര്യം പറഞ്ഞത്…..

“അന്ന് പാട്ട് പാടിയ ദിവസം ഇതേ കളർ കൂർത്തയായിരുന്നു നീ ഇട്ടിരുന്നത്…. “”

“”ശൊ,, ഈ പെണ്ണിന്റെ ഒരു ഓർമ്മ ശക്തി നോക്കിയേ…..””

ഞാൻ കവിളിൽ നുള്ളി കൊണ്ട് അവളെ ചൊടിപ്പിച്ചു…

“”ഹയ്യട… അന്ന് നീ പാട്ട് പാടുമ്പോൾ എടുത്ത ഫോട്ടോ നിന്റെ ഫേസ്ബുക് അക്കൗണ്ടൽ കിടപ്പുണ്ട്…ഇന്നാള് കൂടി ഞാനത് നോക്കിയപ്പോൾ കണ്ട ഓർമ്മയിൽ പറഞ്ഞതാ….ഏഹ്…..””

അതും പറഞ്ഞ് എന്നെ ചുണ്ട് കോട്ടി കളിയാക്കി കൊണ്ടവൾ ഇളിച്ചു കാണിച്ചപ്പോൾ സാരിക്കിടയിലൂടെ അഴകോടെ കാണുന്ന അവളുടെ നഗ്നമായ ഇടുപ്പിൽ ഞാനൊന്ന് പതിയെ പിച്ചി…..വല്ല്യ വേദനയെടുത്തിട്ടൊന്നുമില്ലെങ്കിലും എന്നെ കാണിക്കാൻ വേണ്ടി എന്നോണം വേദന അഭിനയിച്ചു കൊണ്ട് അവൾ അവിടെയൊന്നു തടവി എന്നെ നോക്കി കപട ദേഷ്യത്തോടെ കണ്ണുരുട്ടി….എന്നെയും കെട്ടിപ്പിടിച്ചു നിന്നിരുന്നപ്പോൾ അവളുടെ മാറിൽ നിന്നും വയറിൽ നിന്നും സ്ഥാനം മാറി കിടന്നിരുന്ന സാരി ഞാൻ നേരെയിട്ട് മറച്ചു ഒതുക്കി ശരിയാക്കി കൊടുത്തു…അന്നേരം എന്നെ തന്നെ ഇമ വെട്ടാതെ ഞാൻ ചെയ്യുന്നത് സാകൂതം ശ്രദ്ധിച്ചു നിന്നിരുന്ന സെലിനെ നോക്കി ഞാനൊന്ന് പുഞ്ചിരിച്ചു….

“”അതേയ് മതി മതി….പൊന്നു മോൻ പോകാൻ നോക്കിയേ….കെട്ടിയോളവടെ കാത്തിരിക്കുന്നുണ്ടാകും… ഹ്മ്മ് ചെല്ല്….””

ഒരു കള്ളചിരിയോടെ അതും പറഞ്ഞ് വാതിൽ തുറന്ന് അവളെന്നെ ഉന്തിത്തള്ളി പുറത്താക്കി……

“മറ്റന്നാൾ മോർണിംഗ് ഞാൻ വരാം, മായ പോകുന്നതിന് മുൻപ്….ഓക്കേ ”

ഇറങ്ങുന്നതിനു മുൻപ് അൽപ്പനേരം കൂടി എന്റെ ഇടത് തോളിൽ ചാരി നിന്നിരുന്ന സെലിന്റെ മുടിയിഴകളിൽ തഴുകി കൊണ്ട് ഞാൻ പറഞ്ഞു…. മനസ്സിൽ ഇത്രയും നാളും എന്നിൽ നിന്നും മറച്ചു വച്ചവയെല്ലാം തുറന്നു പറഞ്ഞപ്പോൾ ഉണ്ടായ ആത്മസംതൃപ്തിയും ആശ്വാസവും ആയിരുന്നു ഞാൻ ആ മുഖത്ത് കണ്ടത്……എന്നിരുന്നാലും നീണ്ട നേരത്തെ കരച്ചിലിന്റെയും നെഞ്ചു തുളച്ച വിങ്ങിപ്പൊട്ടലുകളുടെയും തളർച്ച ആ കണ്ണുകളെ അപ്പോഴും വിട്ടു പോയിരുന്നില്ല….മുഖം സാരിത്തലപ്പിൽ ഒന്ന് കൂടെ തുടച്ചു കൊണ്ട് എന്നിൽ നിന്നും അടർന്നു മാറിയ സെലിൻ നിറഞ്ഞ പുഞ്ചിരിയോടെ എന്നെ യാത്രയാക്കി…. മഴ തോർന്ന് കാർമേഘങ്ങൾ മാറി അസ്തമയസൂര്യന്റെ കിരണങ്ങൾ ഭൂമിദേവീയെ പുണരാൻ തുടങ്ങിയിരുന്നു അന്നേരം…

വീട്ടിലേക്കുള്ള ഡ്രൈവിൽ, സെലിന്റെ ഒപ്പമുള്ള, കഴിഞ്ഞ ആ കുറച്ചു നിമിഷങ്ങൾ മാത്രമായിരുന്നു എന്റെ മനസ്സ് നിറയെ…..അവൾ പറഞ്ഞതെല്ലാം എന്നെ എട്ടു വർഷം മുമ്പുള്ള കലാലയജീവിതത്തിലേക്ക് കൂട്ടി കൊണ്ട് പോയെങ്കിലും, അന്ന് അവളെ കണ്ടു മുട്ടിയതും സംസാരിച്ചതുമെല്ലാം ഒരു പാതി മങ്ങിയ ചിത്രമെന്നോണം മാത്രമേ എനിക്ക് ഓർത്തെടുക്കാൻ കഴിയുന്നുണ്ടായിരുന്നുള്ളു….അല്ലെങ്കിലും ഒരിക്കൽ മാത്രമേ അല്ലേ അവൾ എന്റെ മുൻപിൽ വന്നിട്ടുള്ളൂ..അന്നും എന്നോട് കാര്യമായി ഒന്നും മിണ്ടാൻ കഴിയുന്ന മനസികാവസ്ഥയിലുമായിരുന്നില്ല അവൾ….പിന്നെ അവൾ അവിടെ ഉണ്ടായിരുന്നു എന്ന് പറയുന്ന രണ്ട് മാസത്തിനിടയ്ക്ക് എനിക്ക് അവളെ കണ്ട ഓർമ പോലും ഇല്ല…..എന്നാൽ ഇത്ര വർഷം കഴിഞ്ഞിട്ടും അവളെന്നെ മറന്നിരുന്നില്ല….എന്നെ ഇവിടെ വച്ചു ആദ്യം കണ്ടപ്പോഴേ സെലിൻ എന്നെ തിരിച്ചറിഞ്ഞിരുന്നു…എന്നിട്ട് ഇത്രയും നാളുകൾ ഒരുമിച്ചുണ്ടായിട്ടും ഒരു വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ പോലും മനസ്സിലെ ഇഷ്ട്ടം എന്നോട് പങ്കു വയ്ക്കാൻ അവൾ മടിച്ചത്, എന്റെ ഉള്ളിലെ ഭദ്രയോടുള്ള പ്രണയം ആദ്യമേ തിരിച്ചറിഞ്ഞത് കൊണ്ടാണ്…..സ്നേഹിച്ച പെണ്ണിനെ തേടി ഞാൻ അലഞ്ഞപ്പോഴും, അവൾ കാരണം സ്വന്തം മനസ്സിന് മുറിവേറ്റപ്പോഴും കൈയ്യരികിൽ ഉണ്ടായിരുന്ന സ്നേഹം തിരിച്ചറിയാതെ പോയതിൽ എനിക്ക് ലജ്ജ തോന്നി…..ഞാൻ സ്നേഹിച്ചവളും, എന്നെ സ്നേഹിച്ചവളും ഇന്ന് എന്റെ മനസ്സിൽ ഒരു വിങ്ങലായി അവശേഷിക്കുകയാണ്‌……..

****************——*****—–***********

വീട്ടിലെത്തി കുളിച്ച് ഫ്രഷ് ആയി ബാത്ത് ടവല് മാത്രം അരയിൽ ചുറ്റി റൂമിൽ കണ്ണാടിക്ക് മുമ്പിൽ നിൽക്കവേ ആണ് ദേഹത്തെ ചെറിയ മുറിപ്പാടുകൾ ശരിക്കും ഞാൻ ശ്രദ്ധിക്കുന്നത്…… ഷവറിനു കീഴിൽ നിൽക്കുമ്പോൾ ദേഹത്ത് വീണ തണുത്ത വെള്ളം ചെറുതായി നീറ്റൽ ഉണ്ടാക്കിയിരുന്നു അത് കാരണം…. മുൻപ് പലപ്പോഴും ഉണ്ടായിട്ടുള്ള പോലെ ഇന്ന് സെലിൻ സമ്മാനിച്ചവയാണെല്ലാം…..നഖം കൊണ്ട് മാന്തിയപ്പോൾ ഉണ്ടായ പോറലുകളും മാസം പിച്ചിയെടുത്ത് വിട്ടപ്പോൾ ഉണ്ടായ ചില പാടുകളും ചുവപ്പിൽ തിണിർത്ത് കിടപ്പുണ്ട്…കൂടുതലും കയ്യിലും പുറകിൽ തോളിനു കീഴെയും പിന്നെ നെഞ്ചിലുമൊക്കെയാണ്….പതിയെ അതിലൂടെയെല്ലാം വിരലുകൾ ഓടിക്കവേ അനുഭവപ്പെട്ട നേരിയ വേദനയിലും മനസ്സിൽ തിങ്ങി നിറഞ്ഞത് സെലിന്റെ ഒപ്പമുള്ള നിമിഷങ്ങളായിരുന്നു…….

പെട്ടന്ന് പുറകിൽ കേട്ട പാദസരങ്ങളുടെ ചലനമാണ് എന്നെ

ഉണർത്തിയത്…തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് വാതിൽക്കൽ എന്നെ തന്നെ ശ്രദ്ധിച്ചു നിൽക്കുന്ന ഭദ്രയെയാണ്……അങ്കിളിന്റെ വീട്ടിൽ പോകാൻ റെഡി ആയിട്ടാണ് അവളുടെ നിൽപ്പ്….നല്ല ഇറക്കമുള്ള ഒരു വയലറ്റ് കളർ ഫുൾ സ്ലീവ് ചുരിദാർ ടോപ്പും ബ്ലാക്ക് ലെഗ്ഗിൻസുമാണ് വേഷം…. ഷാൾ ഇടതു തോളിലൂടെ മാത്രമായി പിന്നിലേക്കും മുന്നിലേക്കും പകുത്തിട്ടിരിക്കുന്നു…..കയ്യിലുള്ള വസ്ത്രങ്ങൾ ബെഡിൽ ഇരുന്നിരുന്ന ബാഗിൽ മടക്കി വച്ച് അവൾ എന്റെ അരികിലേക്ക് വന്നു….വാർഡ്രോബിൽ നിന്നും ഹെയർ ക്ലിപ്പുമെടുത്ത് തിരിയവേ എന്റെ അർദ്ധനഗ്ന മേനിയിൽ കാണുന്ന മുറിപ്പാടുകളിലേക്ക് അവൾ പാളിനോക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു…..ബാഗുമെടുത്ത് എന്നെ നോക്കി ഗൗരവം വിടാതെയുള്ള ഒരു നോട്ടം കൂടി പാസ് ആക്കിയാണ് അവൾ മുറിയിൽ നിന്നും പോയത്….അപ്പോഴാണ് അവളുടെ പാദസരങ്ങൾ ഞാൻ ശ്രദ്ദിച്ചത്…ഇന്നലെ വരെ ഉണ്ടായിരുന്ന സ്വർണ്ണപാദസരമായിരുന്നില്ല അവൾ അപ്പോൾ ഇട്ടിരുന്നത്…..അതിട്ടു നടക്കുമ്പോൾ ഇത്രയും ശബ്ദമില്ലായിരുന്നു….ഇപ്പോൾ അവൾ ഇട്ടിരിക്കുന്നത് ഏട്ടത്തി സമ്മാനിച്ച പാദസരം ആണ്…സ്വർണ്ണത്തിനോടൊപ്പം കറുത്ത മുത്തു മണികൾ പിടിപ്പിച്ച മോഡലിലുള്ള ഒന്ന്….അതിന്റെ ഇരുവശങ്ങളിലും മൂന്നു കൊലുസ് മണികൾ വീതം താഴേക്കു തൂങ്ങി കിടപ്പുണ്ട്…..നടക്കുമ്പോൾ അവ ഉളവാക്കുന്ന ചിൽ ചിൽ നാദം ചെവിയിൽ അലയടിക്കുമ്പോൾ ഉള്ള ആകർഷണീയത അത്രമേൽ പ്രിയങ്കരമായി തോന്നി എനിക്ക്…കൊലുസ്സിട്ട പെണ്ണിന്റെ കാലുകളോട് ഇഷ്ട്ടം തോന്നാത്തവർ വിരളം…..നിദ്രാ ദേവി കടാക്ഷിക്കാത്ത കഴിഞ്ഞ പല രാത്രികളിലും എന്റെ ബെഡിൽ ഗാഡനിദ്രയിൽ മുഴുകി കിടന്നിരുന്ന ആ ദേവസൗന്ദര്യത്തിന്റെ അഴകുള്ള കാലിന് അലങ്കാരമായ സ്വർണ്ണപാദസരവും നോക്കി ഒരുപാട് നേരം കിടന്നിട്ടുണ്ട് ഞാൻ…..

വേഗം ഡ്രസ്സ്‌ മാറി ഒരുങ്ങി മുടി ചീകി നിൽക്കവേ ആണ് എനിക്കുള്ള പതിവ് ഗ്രീൻ ടീയുമായി ഏട്ടത്തി വന്നത്…. മുഖം കണ്ടിട്ട് ആള് ചെറിയ കലിപ്പിലാണെന്ന് തോന്നുന്നു….

“”നിന്നോട് ഇന്ന് നേരത്തെ വരാൻ പറഞ്ഞതല്ലായിരുന്നോ അനന്തു…സമയം ഇപ്പൊ തന്നെ സന്ധ്യയായി….വേഗം ഇത് കുടിച്ചിട്ട് ഇറങ്ങാൻ നോക്കിയേ…ആ കുട്ടി താഴെ നിന്നെ കാത്തിരിക്കുവാ….””

കയ്യിൽ ടീ കപ്പ് തന്നിട്ട് ഏട്ടത്തി ശകാരം തുടങ്ങി…..എന്റെ മുടിയിൽ നിന്നും കുളി കഴിഞ്ഞുള്ള വെള്ളത്തുള്ളികൾ ഇറ്റ് വീഴുന്ന കാഴ്ച കൂടി കണ്ടതോടെ പുള്ളിക്കാരിത്തിയുടെ ശാസ്സനത്തിന്റെ ഡോസ് കൂടി….എന്റെ മറുകയ്യിലെ ചീർപ്പ് പിടിച്ചു വാങ്ങി എന്നെ ബെഡിൽ ഇരുത്തി ടവലെടുത്ത് ഏട്ടത്തി തല തോർത്തി തന്നു…

“നിന്നോട് ഞാൻ പല വട്ടം പറഞ്ഞിട്ടുള്ളതാണ്,, കുളി കഴിഞ്ഞാൽ തല ശരിക്കും തുവർത്തണംന്ന്‌….നനഞ്ഞ മുടി ചീർപ്പ് കൊണ്ട് ചീകരുതന്ന്‌ എത്ര പറഞ്ഞാലും കേൾക്കില്ല ചെക്കൻ….മുടി പൊട്ടി പോവുടാ മോനെ.. നിന്റെ ചേട്ടനുമുണ്ട് ഈ ശീലം…എത്ര പറഞ്ഞിട്ടും കാര്യമില്ല….അനുസരണ എന്ന് പറയുന്ന കാര്യം രണ്ടിന്റെയും അടുത്ത് കൂടി പോയിട്ടില്ലല്ലോ അല്ലേലും…..”‘

കൈ കൊണ്ട് എന്റെ തല മുടി ചീകി ഒതുക്കിത്തരവേ ഏട്ടത്തി പറഞ്ഞു….. ആള് ദേഷ്യം കാണിക്കുന്നത് എന്റെ അടുത്താണെങ്കിലും അതിന്റെ കാരണക്കാരൻ ഞാൻ അല്ല എന്നെനിക്കുറപ്പായിരുന്നു…

“”എന്ത് പറ്റി എന്റെ ചേച്ചിക്കുട്ടിക്ക്… നല്ല കലിപ്പിലാണല്ലോ ഇന്ന്….എന്തേ ഏട്ടൻ വഴക്ക് വല്ലോം പറഞ്ഞോ എന്റെ ഏട്ടത്തീനെ…..”’

ഏട്ടത്തിയെ പിടിച്ച് ബെഡിൽ എന്റെ അരികിലായി ഇരുത്തി കൊണ്ട് ഞാൻ ചോദിച്ചു….

“”ഹ്മ്മ്….കുറച്ചു മുന്നേ വിളിച്ചിരുന്നു….വരാൻ ലേറ്റ് ആകുമെന്ന് പറഞ്ഞു….എന്താ,, എവിടെയാന്നൊക്കെ ഞാൻ ചോദിച്ചതിനാ ദേഷ്യപ്പെട്ടത്…..ലേറ്റ് ആയുള്ള വരവും രാത്രിയുള്ള കറക്കവുമൊക്കെ മാറ്റിയതായിരുന്നു…ഇപ്പൊ കുറച്ചു നാളായി വീണ്ടും തുടങ്ങിയിട്ടുണ്ട്…. ഇങ്ങു കേറിവരട്ടെ പാതിരാത്രിക്ക്….നിന്റെ ഏട്ടനെ ശരിയാക്കുന്നുണ്ട് ഞാൻ ഇന്ന്….””

ഏട്ടത്തി കലി കൊണ്ട് പല്ലുറുമ്മി….

“അയ്യോ എന്റെ ഏട്ടനെ ഒന്നും ചെയ്യല്ലേ…പാവം ഉണ്ട്…..”

“”അത്ര പാവം ഒന്നുമല്ല…നിന്റെ അല്ലെ ഏട്ടൻ…..””

ഏട്ടത്തി എന്റെ കവിളിൽ നുള്ളി…..

“”ഓഹ് അപ്പൊ ഞാൻ ആണ് കുഴപ്പക്കാരൻ….?? “‘

ഞാൻ ചെറിയ പരിഭവം നടിച്ചു…..

“”ഏയ്യ് ഏട്ടത്തി ചുമ്മാ പറഞ്ഞതല്ലെടാ…. എന്റെ മോൻ പാവമാണ്…നീ വേഗം ഇത് കുടിച്ചിട്ട് പോകാൻ നോക്കിയേ…ഇരുട്ടുന്നതിനു മുൻപ് അവിടെ എത്തണം…വിശക്കുന്നുണ്ടോ നിനക്ക്?? എന്നാ പിന്നെ എന്തേലും കഴിച്ചിട്ട് ഇറങ്ങിയാൽ മതിന്നു പറഞ്ഞു അമ്മ….””

ഞാൻ ടേബിളിൽ വച്ച ടീ കപ്പ്‌ എടുത്ത് എന്റെ കയ്യിൽ തന്നിട്ട് ഏട്ടത്തി എന്റെ തല മുടിയിൽ തഴുകി……

“”കഴിക്കാനൊന്നും വേണ്ട ഏട്ടത്തി…വിശപ്പില്ല..”‘

“ഹ്മ്മ്,, അതേയ്, ഇന്ന് ഭദ്ര കാര്യമായിട്ട് നിന്നെപ്പറ്റി എന്നോട് ചോദിച്ചിരുന്നു….ഞാൻ നല്ലോണം എന്റെ മോനെപ്പറ്റി പൊക്കി പറഞ്ഞിട്ടുണ്ടെ…..എന്തേലും കുഴപ്പമുണ്ടോടാ….””

ഏട്ടത്തി ചിരിയോടെ കണ്ണിറുക്കി ചോദിച്ചു….

“”എന്ത് കുഴപ്പം…..?? “”

“”കൂടുതൽ ഉരുളണ്ടടാ ചെക്കാ നീ… എന്തോ ഒരു സൗന്ദര്യപ്പിണക്കം നിങ്ങൾക്കിടയിൽ ഉണ്ടെന്ന്‌ ഇന്നത്തെ അവളുടെ സംസാരത്തിൽ നിന്ന് എനിക്ക് ഉറപ്പായി…..ഞാനതു കുത്തി ചോദിക്കാനൊന്നും നിന്നില്ല….അത് എന്ത് തന്നെയായാലും വച്ച് നീട്ടാതെ രണ്ടും കൂടി സംസാരിച്ചു തീർത്തോളണം… കേട്ടല്ലോ….പാവല്ലെടാ ആ കുട്ടി…അതിന്റെ ഇപ്പോഴത്തെ മനസികാവസ്ഥ നിനക്ക് ഊഹിച്ചുടെ…ഒന്ന് നോക്കിയും കണ്ടുമൊക്കെ പെരുമാറിക്കോളൂ നീ…തൊട്ടതിനും പിടിച്ചതിനുമൊന്നും അതിനോട് ദേഷ്യപ്പെടരുത്ട്ടൊ…..””

അതും പറഞ്ഞ് എന്റെ കവിളിലൊന്നു നുള്ളി കൊണ്ട് ഏട്ടത്തി എഴുന്നേറ്റു പോയി……

“”എന്നെ സ്നേഹിക്കുന്നവർക്കെല്ലാം ഭദ്ര പ്രിയപ്പെട്ടവളാ…..അവൾക്ക് അവർ തിരിച്ചും അങ്ങനെ തന്നെ….പക്ഷെ ഞാൻ മാത്രം…….””

ഒരു ദീർഘനിശ്വാസത്തോടെ ഞാൻ മനസ്സിൽ പരിതപിച്ചു …. എല്ലാവരോടും യാത്ര പറഞ്ഞു ഞാനും ഭദ്രയും ഇറങ്ങി….മ്യൂസിക് പ്ലയെറിൽ നമ്മുടെ മുത്ത്‌ A R റെഹ്‌മാൻ മരിച്ചു പണിയെടുക്കുവായിരുന്നതിനാൽ ഞാനതിൽ മുഴുകിയിരുന്നു…..അത് കൊണ്ട് യാത്രയ്ക്കിടയിൽ ഞാനും ഭദ്രയും തമ്മിൽ സംസാരമൊന്നും ഉണ്ടായില്ല……

*********************************

സുരേന്ദ്രനങ്കിളിന്റെ വീട്ടിൽ എത്തുമ്പോൾ സമയം ഏഴു മണി കഴിഞ്ഞിരുന്നു…..അങ്കിളും ആന്റിയും കൂടാതെ അവരുടെ ഏതോ കുറച്ചു ബന്ധുക്കൾ കൂടി അവിടെ ഞങ്ങളെ സ്വീകരിക്കാൻ ഉണ്ടായിരുന്നു…..അവരുടെ വീടുകളും അവിടെ അടുത്ത്‌ തന്നെയാണ്….. കുശലം പറച്ചിലും മറ്റ് വിശേഷങ്ങൾ പങ്കുവയ്ക്കലും പിന്നീട് ഒരുമിച്ചുള്ള ഭക്ഷണം കഴിക്കലുമെല്ലാം കഴിഞ്ഞ് എല്ലാവരും പിരിയുമ്പോൾ സമയം പത്തു മണിയാകാറായിരുന്നു…. ഇടയ്ക്ക് സംസാരവിഷയമായി സുദേവന്റെ തിരോധാനവും പിന്നിടുള്ള അവന്റെ ദുരൂഹ സാഹചര്യത്തിലുള്ള മരണവുമൊക്കെ കേറി വന്നിരുന്നുവെങ്കിലും അതൊന്നും വല്ല്യ പ്രശ്നമല്ലാത്ത മട്ടിലാണ് എല്ലാവരും സംസാരിച്ചത്…..’എന്ത് തന്നെയായാലും ഭദ്രയുടെ വിവാഹം മുടക്കമൊന്നും

കൂടാതെ നല്ല രീതിയിൽ തന്നെ നടന്നല്ലോ’ എന്ന സന്തോഷത്തിലാണ് അങ്കിളും ബാക്കി എല്ലാവരും……ഇതിനിടയിൽ ദിനേഷേട്ടനും മീനാക്ഷിയും ഫോണിൽ വിളിച്ച് എന്നോടും ഭദ്രയോടും സംസാരിച്ചു…വിരുന്നു സൽക്കാരത്തിനു വന്ന പുരുഷപ്രജകൾക്കായി ചെറിയ തോതിലൊരു മദ്യസൽക്കാരവും അങ്കിൾ ഒരുക്കിയിരുന്നു….എന്നെ ഒരുപാട് നിർബന്ധിച്ചുവെങ്കിലും “ഞാൻ കഴിക്കാറില്ല”ന്ന്‌ തീർത്തു പറഞ്ഞു അതിൽ നിന്നും ഒഴിവായി….ഞാനും കഴിക്കുന്ന കൂട്ടത്തിലുള്ള ആളാണന്നാണ് അങ്കിളും എല്ലാവരും കരുതിയിരുന്നത്….അത് കൊണ്ട് തന്നെ അവരുടെ ക്ഷണം ഞാൻ നിരസിച്ചപ്പോൾ അവർക്കും അത് കണ്ടു വന്ന സ്ത്രീജനങ്ങൾക്കും അത്ഭുതം…….അതിനിടയിൽ “”അനന്തേട്ടൻ മദ്യപിക്കില്ല, നിർബന്ധിക്കണ്ടാ”” എന്നൊക്കെ ആരോടോ പറയുന്ന ഭദ്രയുടെ ശബ്ദം ഞാനവിടെ ഉയർന്നു കേട്ടിരുന്നു…ഇവിടെ വന്നപ്പോൾ തൊട്ട് എന്റെ സ്നേഹനിധിയായ ഭാര്യയായി അവൾ മികച്ച അഭിനയം കാഴ്ച വച്ച് കൊണ്ടിരിക്കുവാണ്…. അതിനേക്കാൾ മികച്ച അഭിനയം കാഴ്ച വയ്ക്കുന്നത് ഭാനുമതി ആന്റിയായിരുന്നു…വന്നപ്പോൾ മുതലുള്ള ആന്റിയുടെ ഭദ്രയോടുള്ള പെരുമാറ്റം എന്നെ ശരിക്കും അത്ഭുതപ്പെടുത്തി….ഭദ്രയോട് എത്ര സ്നേഹത്തോടെയാണ് അവർ പെരുമാറുന്നത്…..ഭദ്രയുടെ സുഖവിവരങ്ങൾ അന്വേഷിക്കുന്നു,, നിർബന്ധിച്ചു ഊട്ടുന്നു, കൊഞ്ചിക്കുന്നു,, ലാളിക്കുന്നു.. അങ്ങനെ എന്തെല്ലാം പ്രഹസനമാണ് ആ പെണ്ണുംപിള്ള കാണിച്ചു കൂട്ടുന്നത്….ഭദ്രയുടെ കഴുത്തിൽ ഒരു താലി വീണതിന്റെ മാറ്റമാണ് അവളോടുള്ള ഈ സമീപനത്തിനു കാരണം….പുച്ഛം തോന്നി എനിക്കാ സ്ത്രീയോട്….വല്ല്യമ്മയാണ്‌ പോലും..കഷ്ടം തന്നെ….ചില നേരത്തെ ഭദ്രയുടെ നിൽപ്പും ഭാവവും കണ്ടാൽ അവളും വല്ല്യമ്മയുടെ ഈ പ്രകടനം കണ്ട് കിളി പോയി നിൽക്കുവാണെന്ന് തോന്നും…ആന്റിയുടെ ഈ മാറ്റം മുന്നേ പ്രതീക്ഷിച്ചതിനാലാകാം, അങ്കിൾ മാത്രം ഇതൊക്കെ കണ്ടിട്ട് ഒരു കൂസലുമില്ലാതെ ഇരിക്കുന്നുണ്ട്….മിക്ക സമയവും ഭദ്ര എന്റെ കൂടെ ഉണ്ടായിരുന്നു…. ഇങ്ങോട്ട് ഇറങ്ങാൻ നേരം എന്റെ ഡ്രസ്സ്‌ എല്ലാം പാക്ക് ചെയ്തു എടുത്ത് വച്ചത് അവളാണന്ന്‌ ഞാൻ അറിഞ്ഞതാണ്…അപ്പോൾ അടുത്ത് വീട്ടുകാരും ഇപ്പോൾ ഇവിടെ ഇവരുമെല്ലാം ഉള്ളത് കൊണ്ട് രാവിലത്തെ പോലെയൊന്നും എനിക്ക് പെരുമാറാൻ കഴിയില്ലന്ന് അവൾക്കുറപ്പുണ്ട്…….ഇടയ്ക്ക് രാജശേഖർ സാർ വിളിച്ചിരുന്നു…സുദേവന്റെ കേസ് ഇൻവെസ്റ്റിഗേഷൻ ചാർജ് സാറിന് ഹാൻഡ് ഓവർ ചെയ്തിട്ടുള്ള കമ്മീഷണറിന്റെ ഓർഡർ വന്നു എന്നറിയാക്കാനായിരുന്നു അത്…കാത്തിരുന്ന ഒരു ആശ്വാസവാർത്ത കേട്ടതിന്റെ സന്തോഷത്തിലായിരുന്നു ഞാൻ അപ്പോൾ….ഭദ്രയെ ആ കാര്യം അറിയിച്ചപ്പോൾ അവളിൽ നിന്നും കാര്യമായ പ്രതികരണമൊന്നും ഉണ്ടായില്ല, ഞാൻ പറഞ്ഞത് ചുമ്മാ മൂളി കേട്ടു എന്നല്ലാതെ….

രാത്രി തിരക്കൊന്നു ഒഴിഞ്ഞപ്പോൾ സെലിനെ വിളിച്ചു അല്പം നേരം സംസാരിച്ചിരുന്നു…..കിടക്കാൻ നേരം ഭദ്രയോട് പായയും തലയിണയും ആവശ്യപ്പെട്ടപ്പോൾ അവൾ താഴെ കിടന്നോളാം എന്നും എന്നോട് ബെഡിൽ കിടന്നോളാനുമൊക്കെ പറഞ്ഞത് എന്നെ അമ്പരപ്പെടുത്തിയെങ്കിലും,ഉള്ളിലെ വാശിക്ക്, ‘അത് വേണ്ടാ, താഴെ കിടന്നോളാം ‘ എന്ന് തീർത്തു പറഞ്ഞു….അപ്പോഴത്തെ എന്റെ പരുഷമായ ശബ്ദം അവളെ തെല്ലോന്ന് ഭയപ്പെടുത്തിയെന്ന് തോന്നി…കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ അവൾ എനിക്ക് പായയും തലയിണയും എടുത്തു തന്നു….ഞാൻ കിടന്ന് കുറച്ചു കഴിഞ്ഞാണ് ഭദ്ര റൂമിന്റെ വാതിലടച്ചു വന്നു കിടന്നത്…കിടക്കുന്നതിന് മുന്നേയും കുറച്ചു നേരം ബെഡിൽ കട്ടിലിന്റെ ക്രാസിയിൽ തലയിണ വച്ച് എന്നെയും നോക്കി ഭദ്ര ചാരി ഇരുന്നിരുന്നത് റൂമിലെ അരണ്ട വെളിച്ചത്തിലും ഞാൻ ശ്രദ്ധിച്ചിരുന്നു….എന്നാൽ കണ്പോളകളിൽ ഉറക്കം വന്ന് തിങ്ങും വരെയും എന്റെ മനസ്സ് നിറയെ സെലിൻ ആയിരുന്നു..അവളുടെ ഒപ്പം ഇന്ന് ചിലവഴിച്ച നിമിഷങ്ങളുമായിരുന്നു….

ഇന്നത്തെ വിരുന്നിൽ പങ്കെടുക്കാൻ രേഷ്മയും എത്തേണ്ടതായിരുന്നു എന്നും മിഥുന്റെ അമ്മയ്ക്ക് സുഖമില്ലാത്തതിനാലാണ് അവൾ വരാതിരുന്നതെന്നും അങ്കിൾ പറഞ്ഞിരുന്നു…..ആ പിശാശിനെ എന്തായാലും വേണ്ട പോലെ ഒന്ന് കാണാൻ ഞാൻ തീരുമാനിച്ചിട്ടുണ്ട്…അതെന്തായാലും താമസിയാതെ തന്നെ ഉണ്ടാകും…. അവളെപ്പറ്റി ഓർക്കുമ്പോഴേ മനസ്സിൽ കലി ഇരട്ടിക്കും…അങ്കിളിനു അത് പോലൊരു ജന്തു മകളായി ഉണ്ടെല്ലോ എന്നോർക്കുമ്പോൾ എനിക്കാ പാവം മനുഷ്യനോട്‌ അലിവ് തോന്നും…ചിലപ്പോൾ തള്ളയുടെ ഗുണങ്ങളായിരിക്കും മകൾക്ക് കിട്ടിയിരിക്കുന്നത്….അവളെപ്പോലെയുള്ളവളുമാര് പറയുന്നത് വേദവാക്യം പോലെ തലയിലേറ്റി നടക്കുവാൻ എന്റെ ഭാര്യയെ പോലെയുള്ള ഭൂലോക മണ്ടികൾ വേറെയും…ആല്ലേലും ഭദ്രയെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല..അവൾക്ക് രേഷ്മ, കുഞ്ഞു നാള് മുതലേ കാണുന്ന പ്രിയപ്പെട്ട ചേച്ചിയാണ്…ആ ചേച്ചിയുടെ തനിഗുണം എന്തെന്ന് അവൾക്കറിയില്ലല്ലോ?? കുടുംബത്തിലെ മറ്റുള്ളവർക്കും…….

പിറ്റേന്ന് പകല് ഉച്ച വരെയും ഭദ്രയുമായി അടുത്തുള്ള ബന്ധു വീടുകളിൽ കയറിയിറങ്ങി നടന്ന് സമയം പോയി….മിക്കവരും ഇന്നലെ വീട്ടിൽ വന്നവർ തന്നെയായിരുന്നു….ചുമ്മാ മനുഷ്യനെ മുഷിപ്പിക്കാനായിട്ട് വീണ്ടും ഓരോ ഏർപ്പാട്…… ഉച്ച വരെയുള്ള അലച്ചിൽ വല്ലാതെ തളർത്തിയതിനാൽ ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഞാൻ കുറച്ചു നേരം മയങ്ങിയിരുന്നു……..എഴുന്നേറ്റപ്പോൾ ഭദ്രയെ കണ്ടില്ല…ആന്റിയുടെ അടുത്ത് അന്വേഷിച്ചപ്പോൾ, അവൾ അവിടെ അടുത്തുള്ള ഒരു കൂട്ടുകാരിയെ കാണാൻ പോയിരിക്കുകയാണെന്നും ഉടനെ വരുമെന്നും പറഞ്ഞു….വൈകുന്നേരം അങ്കിൾ കടയിൽ നിന്ന് വന്നതിനു ശേഷം ആള് എന്നെയും കൂട്ടി കൊണ്ട് പോയി തെങ്ങിൻ പറമ്പും പാടവും കുളവുമെല്ലാം ചുറ്റി നടന്നു കാണിച്ചു….ആ കുളവും കുളപ്പടവുമൊന്നും അല്ലേലും എനിക്ക് മറക്കാൻ പറ്റില്ലല്ലോ…കല്യാണത്താലെന്നുള്ള മോളുടെ ലൈവ് ആയിട്ടുള്ള കള്ളവെടി സെറ്റപ്പ് കണ്ടറിഞ്ഞ സ്ഥലമല്ലെ….അവിടെ ചുറ്റി നടന്നിരുന്ന സമയം മുഴുവൻ അന്ന് ആ രാത്രി ജിതിനുമൊത്ത് കണ്ട കാഴ്ചകളായിരുന്നു മനസ്സിൽ ഓർമ്മ വന്നത്…… ഭൂസ്വത്തുക്കളിൽ ആ തെങ്ങിൻ പറമ്പ് ഭദ്രയുടെ പേരിൽ ഉള്ളതാണെന്ന് സംസാരത്തിനിടയിൽ അങ്കിൾ എന്നോട് സൂചിപ്പിച്ചു…അതിൽ തന്നെയാണ് അവളുടെ അച്ഛന്റെയും അമ്മയുടെയും അനിയന്റെയും അസ്ഥിത്തറകൾ സ്ഥിതി ചെയ്യുന്നത്…. സ്ഥലങ്ങളെല്ലാം കണ്ടു തിരിച്ചു വന്ന് ഫോൺ തപ്പിയപ്പോൾ ആണ് ഫോൺ മുറിയിൽ ചാർജറിൽ ഇട്ടിരിക്കുവാണെന്ന് ഓർമ വന്നത്…ഫോൺ എടുക്കാൻ മുറിയിലേക്ക് ചെന്നപ്പോൾ മുറിയിടെ വാതിൽ അടച്ചിട്ടിരിക്കുന്നത് കണ്ടു…..അകത്തു നിന്ന് ലോക്ക് ചെയ്തിരിക്കുകയാണ്‌….ഭദ്ര ഇനി വന്നിട്ടുണ്ടാകുമോ….?? രണ്ട് തവണ കതകിൽ മുട്ടിയെങ്കിലും ഡോർ തുറന്നില്ല…..അപ്പോഴാണ് അകത്തു നിന്നും എന്റെ ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടത്…പിന്നെയും ഡോറിൽ മുട്ടിയെങ്കിലും ഡോർ തുറന്നില്ല….ഫോൺ റിങ് ചെയ്യുന്ന ശബ്ദവും ഡോർ തുറക്കാതിരുന്നതും എന്നെ ദേഷ്യം പിടിപ്പിച്ചു…..

” വാതിലൊന്നു തുറക്ക്…..””

ഞാനൊന്ന് കൂടെ അമർത്തി ഡോറിൽ തട്ടി കൊണ്ട് അല്പം പരുഷമായിട്ടാണ് അങ്ങനെ പറഞ്ഞത്…..

അപ്പോഴേക്കും വാതിൽ തുറന്നു….അകത്തു ഭദ്ര തന്നെയായിരുന്നു…..മുഖത്ത് എന്തോ ഒരു പരിഭ്രമം ഉണ്ടായിരുന്നു….അപ്പോഴത്തെ ദേഷ്യത്തിന് അവളെ ഒന്ന് രൂക്ഷമായി നോക്കി കൊണ്ട് ഞാൻ അകത്തേക്ക് കയറി…..ഫോൺ അപ്പോഴേക്കും റിങ് ചെയ്തു അവസാനിച്ചിരുന്നു…നോക്കിയപ്പോൾ മായയാണ് വിളിച്ചിരിക്കുന്നത്……അവളെ തിരിച്ചു വിളിക്കാൻ നമ്പർ ഡയൽ ചെയ്തു നിൽക്കവെയാണ് ഞാൻ ഭദ്രയെ ശ്രദ്ധിക്കുന്നത്….മുടിയിൽ നിന്നും വെള്ളം ഇറ്റിറ്റു വീഴുന്നുണ്ട്….കുളി കഴിഞ്ഞുള്ള നിൽപ്പാണ്ന്നു തോന്നുന്നു…ഒരു ഇളം മഞ്ഞ കളർ ടോപ് ആണ് വേഷം….അരയ്ക്ക് കീഴ്പ്പോട്ട് ബാത്ത് ടവല് ചുറ്റി ഒരു കൈ കൊണ്ട് മുറുക്കി പിടിച്ചാണ് ആള് നിൽക്കുന്നത്…. മുട്ടിനു കീഴ്പ്പോട്ട് പാതിയും നഗ്നമാണ്….കുളി കഴിഞ്ഞു ഡ്രസ്സ്‌ മാറുകയായിരുന്നിരിക്കണം….പെട്ടെന്ന് ഞാൻ വന്ന് വാതിൽ തുറക്കാൻ പറഞ്ഞു വിളിച്ചതിന്റെ ടെൻഷനിൽ ആണെന്ന് തോന്നുന്നു കയ്യിൽ കിട്ടിയ ടോപ് എടുത്ത് വലിച്ചു ഇട്ടിരിക്കുകയാണ്…നനഞ്ഞ ദേഹത്ത് വാരി വലിച്ചു ഇട്ടത് കൊണ്ടായിരിക്കണം ടോപ് ഇറുകിയ പോലെ ആണ് കിടക്കുന്നത്….വലതു തോളിൽ നിന്നും ടോപ് സ്ഥാനം മാറി കിടക്കുന്നതിനാൽ ബ്രായുടെ ബ്ലാക്ക് കളർ സ്ട്രാപ് ചെറുതായി കാണുന്നുണ്ട്….

ഞാൻ വേഗം ചെന്ന് കുളിച്ചു ഡ്രസ്സ്‌ മാറി റെഡിയായി വന്നപ്പോൾ ഭദ്ര എനിക്ക് വേണ്ടി കാത്തു നിൽക്കുന്നുണ്ടായിരുന്നു…..കാവിൽ വിളക്ക് തെളിയിക്കാനുള്ള എണ്ണയും തിരിനൂലും വിളക്കുമെല്ലാം അവൾ കയ്യിൽ കരുതിയിട്ടുണ്ട്…സമയം സന്ധ്യ ആയിട്ടുണ്ടായിരുന്നു….അങ്കിളിനോടും ആന്റിയോടും പറഞ്ഞ് ഞങ്ങൾ കാവിലേക്ക് ഇറങ്ങാൻ നില്ക്കുമ്പോൾ ആണ് എനിക്ക് ഒരു ഫോൺ കാൾ വരുന്നത്…..നോക്കിയപ്പോൾ എം ഡി യുടെ പേർസണൽ സെക്രട്ടറി ആണ് വിളിക്കുന്നത്…ഭദ്രയോട് കാവിലേക്ക് നടന്നോളാൻ പറഞ്ഞിട്ട് ഞാൻ കാൾ അറ്റൻഡ് ചെയ്തു…..കുറെ നാളുകളായി ഞാൻ കാത്തിരുന്ന സന്തോഷവാർത്തയായിരുന്നു അത്…അക്കൗണ്ട്സ് ഡിപ്പാർട്മെന്റ് ഹെഡ് ആയി എന്നെ പ്രൊമോട്ട് ചെയ്ത കാര്യം അറിയിക്കാൻ വിളിച്ചതാണ് അവർ…അടുത്ത മാസം മുതൽ എനിക്കായിരിക്കും ഡിപ്പാർട്മെന്റ് ഹെഡ് ഇൻ ചാർജ്….. ബോംബെയിലേക്കുള്ള ട്രാൻസ്ഫർ ശ്രീലതാ മാം ഹെഡ് ഓഫീസിൽ റിക്വസ്റ്റ് ചെയ്ത് ക്യാൻസൽ ചെയ്തിരുന്നു…. പകരം ട്രിവാൻഡറം ബ്രാഞ്ചിലേക്ക് ട്രാൻസ്ഫർന് റിക്വസ്റ്റ് ചെയ്തിരിക്കുവാണ് മാഡം….ഇനിയുള്ള കാലം അവിടെയുള്ള പേരെന്റ്സ്ന്റെ ഒപ്പം സെറ്റെൽഡ് ആകാനാണ് മാഡത്തിന്റെ തീരുമാനം….ട്രിവാൻഡറത്തിലെക്കുള്ള ട്രാൻസ്ഫർ ശരിയാകാൻ കുറച്ചു ദിവസം കൂടി എടുക്കുമെന്നതിനാൽ അത് വരെ മാഡം ലീവിൽ പോകുകയാണ്….അത് കൊണ്ടാണ് പകരം എന്നെ ആ പൊസിഷനിലേക്ക് പ്രൊമോട്ട് ചെയ്തത്….കൺഫേംർമേഷൻ ലെറ്റർ മെയിൽ ചെയ്തിട്ടുണ്ടെന്നും അത് ചെക്ക് ചെയ്യാനും പറഞ്ഞ് സെക്രട്ടറി ഫോൺ വച്ചു….പിന്നെ മെയിൽ ചെക്ക് ചെയ്ത് വീട്ടിൽ വിളിച്ച് വിവരം പറഞ്ഞു വന്നപ്പോഴേക്കും ഭദ്ര പോയിട്ട് പത്തു മിനിറ്റ് സമയമായിരുന്നു……ഞാൻ വേഗം കാവിലേക്ക് നടന്നു….വീടിന്റെ പുറകിലെ പറമ്പ് കടന്ന് വേണം അങ്ങോട്ട് പോകാൻ…ഞാൻ അവിടെ ചെല്ലുമ്പോൾ കാണുന്നത് കാവിനകത്തെക്ക് കയറാതെ വെളിയിൽ ഒരു പാറകല്ലിനു മുകളിൽ വയറും പൊത്തി പിടിച്ചു കൊണ്ട് കൂനി കൂടി ഇരിക്കുന്ന ഭദ്രയെയാണ്….പെട്ടന്ന് എന്താണ് സംഭവം എന്ന് മനസ്സിലാകാതിരുന്ന ഞാൻ ഭദ്രയുടെ അടുത്തേയ്ക്ക് ഓടി ചെന്നു…… എന്നെക്കണ്ടു തലയുയർത്തി നോക്കിയ ഭദ്രയുടെ കണ്ണുളെല്ലാം നിറഞ്ഞിരിക്കുന്നു….വേദന സഹിക്കാൻ പറ്റാതെയാണെന്ന് തോന്നുന്നു ഒരു നേർത്ത ഞെരക്കം മാത്രമേ അവളിൽ നിന്നുയരുന്നുള്ളൂ…..

“”എന്താ ഭദ്ര…. എന്ത് പറ്റി… “”

ഞാനവളുടെ അരികിൽ മുട്ട് കുത്തിയിരുന്നു ചോദിച്ചു…..

“”വയറു വേദനിക്കുന്നുണ്ട്…. സഹിക്കാൻ….. സഹിക്കാൻ പറ്റുന്നില്ല….അമ്മേ… “”

വയറിൽ അമർത്തി പിടിച്ചു കൊണ്ട് വേദന സഹിക്കാൻ കഴിയാതെ ഇടറിയ ശബ്ദത്തിൽ അവൾ എന്നോട് പറഞ്ഞൊപ്പിച്ചു……

“”പീരിയഡ്‌സ് ആയതാണോ ……??? “”

സംശയമെന്നോണമെങ്കിലുമുള്ള എന്റെ ചോദ്യം കേട്ടപ്പോൾ, അത്രയും നേരം വേദന കൊണ്ട് പുളഞ്ഞ അവളുടെ കണ്ണുകളിൽ ചെറിയൊരു അമ്പരപ്പ് മിന്നിമറയുന്നത് ഞാൻ കണ്ടു….

“നല്ല വേദനയുണ്ടോ…..”

“ഹ്മ്മ്…. “‘

“”വാ എഴുന്നേൽക്ക്….'”

എഴുന്നേൽക്കാൻ അവൾ ആദ്യമൊന്നു മടിച്ചിരുന്നു….വേദന സഹിക്കാൻ കഴിയാതെ കൂമ്പിയടഞ്ഞ മിഴികൾ പകുതി മാത്രം തുറന്ന് അവൾ ദയനീയമായി എന്നെ നോക്കി…..

“”എന്തേ,, പാഡില്ലേ…… “”

അവളുടെ മനസ്സ് വായിച്ചറിഞ്ഞ പോലുള്ള എന്റെ ചോദ്യം കേട്ടിട്ടാവണം വേദന കൊണ്ട് വലിഞ്ഞു മുറുകിയ ആ മുഖത്ത് പിന്നെയും തെല്ലു ആശ്വാസവും ആശ്ചര്യവും തെളിയുന്നത് എനിക്ക് കാണാമായിരുന്നു….പീരിയഡ് സമയത്ത് പെൺകുട്ടികൾക്ക് അസഹനീയമായ വേദനയുണ്ടാകുമെന്ന് അമ്മ പറഞ്ഞു തന്നിട്ടുണ്ടെങ്കിലും തിരിച്ചറിവ് ഉണ്ടായ പ്രായത്തിൽ ആ നോവിന്റെ ആഴം ശരിക്കും ഞാൻ നേരിട്ട് കണ്ട് മനസ്സിലാക്കിയത് ഏട്ടത്തിയിൽ നിന്നാണ്….മുടങ്ങാതെ വന്നെത്തുന്ന മാസമുറയുടെ കാഠിന്യമേറിയ നാളുകളിൽ ഒരു സ്ത്രീ അനുഭവിക്കുന്ന കഷ്ട്ടപ്പാടുകൾ എത്രമാത്രമെന്ന് ഓരോ പുരുഷനും അറിഞ്ഞിരിക്കേണ്ടതാണ്….

“”എന്റെ കയ്യിൽ പിടിച്ച് പതിയെ എഴുന്നേറ്റാൽ മതി…””

അവളെ എഴുന്നേൽപ്പിക്കാൻ നേരെ നീട്ടിയ എന്റെ കൈകളിൽ അവൾ പതിയെ പിടിച്ചു….പതിയെ എന്റെ കൈകളിലെ ഭദ്രയുടെ പിടുത്തം മുറുകുന്നത് ഞാൻ അറിഞ്ഞു…അവൾ എഴുന്നേറ്റു നിന്നു…..

“”വാ വീട്ടിലേക്ക് പോകാം….പതിയെ നടന്നാൽ മതി…””

“”അത്… ഇവിടെ വരെ വന്നിട്ട് കാവിൽ വിളക്ക് തെളിയിക്കാതെ പോകുന്നത് എങ്ങനെയാ… എനിക്കിനി അവിടേക്ക് കയറാൻ പറ്റില്ല….അനന്തേട്ടൻ ഈ വിളക്ക് ഒന്നു വയ്ക്കുമോ….. “”

ഭദ്രയെയും കൊണ്ട് അവിടെ നിന്ന് പോകാൻ തുനിഞ്ഞ എന്നെ തടഞ്ഞു കൊണ്ട് അവൾ പറഞ്ഞു….ആ ആവശ്യം ഒരിക്കലും എനിക്ക് നിരാകരിക്കാൻ കഴിയുമായിരുന്നില്ല…. ഭദ്രയുടെ കയ്യിൽ നിന്നും എണ്ണയും തിരിനൂലും വാങ്ങി ഞാൻ കാവിനുള്ളിലേക്ക് കയറി….നാഗദൈവങ്ങളെ പ്രതിഷ്ഠിച്ചിരിക്കുന്ന ആ തറയിൽ വിളക്ക് തെളിയിച്ചു പ്രാർത്ഥിച്ചു….കാവിനകത്തേക്കു കയറിയില്ലെങ്കിലും, ഭദ്ര പുറത്തു നിന്ന് തൊഴുതു……നേരം സന്ധ്യ മയങ്ങി തുടങ്ങിയിരുന്നു…… അധികം താമസിക്കാതെ ഞാൻ ഭദ്രയെയും കൂട്ടികൊണ്ട് അവിടെ നിന്ന് പോന്നു….നല്ല വേദനയുള്ളത് കൊണ്ട് നടക്കാൻ ബുദ്ധിമുട്ടുന്നതിനാലാകാം എന്റെ ഇടത് കൈമുട്ടിനു താഴെ മുറുകെ പിടിച്ച് പതിയെ ആണ് ഭദ്ര നടന്നത്….

മടങ്ങി വരുമ്പോൾ ആണ് ഭദ്രയുടെ അച്ഛന്റെയും അമ്മയുടെയും അനിയന്റെയും അസ്ഥിത്തറകളിലേക്ക് എന്റെ ശ്രദ്ധ പോയത്….ഞാൻ പതിയെ ഭദ്രയെയും കൂട്ടി അതിനരികിലേക്ക് നടന്നു…..

കാവിൽ വിളക്ക് തെളിയിച്ച് കഴിഞ്ഞ് ബാക്കി എണ്ണയും തിരിയും എന്റെ കയ്യിൽ ഉണ്ടായിരുന്നു…ഞാൻ ഭദ്രയുടെ കൈ വിടുവിച്ച് നേരെ ചെന്ന് ആ മൂന്നു അസ്ഥിത്തറകളിലും ഇരുന്നിരുന്ന മൺചിരാതിൽ ദീപം തെളിയിച്ച് അവിടെ നിന്ന് പ്രാർത്ഥിച്ചു…..തിരിഞ്ഞു നോക്കിയ ഞാൻ കാണുന്നത് നിറകണ്ണുകളുമായി തൊഴുതു നിൽക്കുന്ന ഭദ്രയെയാണ്‌….അടുത്തേക്ക് വന്ന എന്നെ മുഖമുയർത്തി നോക്കിയ നിമിഷം ആ മിഴിയിണകൾ നിറഞ്ഞു തുളുമ്പി……

“”വാ…….നടക്ക്…. “‘

ആദ്യമായി അല്പം അധികാരത്തോട് കൂടി തന്നെ വേറെ ഭാവഭേദമൊന്നും കൂടാതെ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് ഞാൻ വീട്ടിലേക്ക് നടന്നു….കടുത്ത വേദനക്കിടയിലും പലപ്പോഴും നിറഞ്ഞ കണ്ണുകളോടെ ഭദ്ര എന്റെ മുഖത്തേക്ക് പാളി നോക്കുന്നത് ഞാൻ കണ്ടിരുന്നു…..വീട്ടിലെത്തിയപ്പോൾ അങ്കിളിനെ ഉമ്മറത്തും ഹാളിലൊന്നും കണ്ടില്ല….ആന്റി അടുക്കളയിലാണെന്ന് തോന്നുന്നു….ഞാൻ ഭദ്രയെ റൂമിലേക്ക് കൂട്ടി കൊണ്ട് പോയി…..റൂമിലെത്തിയ ശേഷമാണ് ഞാൻ ഭദ്രയുടെ കയ്യിൽ നിന്നും പിടി വിട്ടത്…..

“”തന്റെ കയ്യിൽ പാഡ് ഉണ്ടോ…വാങ്ങിക്കണോ””

“”വേണ്ടാ…. എന്റെൽ ഉണ്ട്….'”

‘”പെയിൻ കില്ലേഴ്‌സ് വല്ലതും?? ….””

“അതൊന്നും വേണ്ടാ… ആദ്യത്തെ ദിവസമായതു കൊണ്ടാ ഇത്രയും വേദന…..നാളെയാണ് ശരിക്കും ഡേറ്റ്…..അതാ ഞാൻ കാവിലേക്ക് വന്നേ…പക്ഷെ ഇന്നാകുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല..സോറി..””

“”സാരമില്ല…എനിക്ക് മനസ്സിലാകും..റസ്റ്റ്‌ എടുത്തോളൂ..””

എന്റെ മുഖത്തു നോക്കാൻ അല്പം മടിയുള്ളത് പോലെ തല കുമ്പിട്ടു നിന്ന് പതിയെ സംസാരിച്ച ഭദ്ര, എന്റെ ആ വാക്കുകൾ കേട്ടപ്പോൾ തലയുയർത്തി എന്നെ ആശ്ചര്യത്തോടെ നോക്കി…..

“”എനിക്കൊന്ന് ഡ്രസ്സ്‌ മാറണമായിരുന്നു…..

കബോർഡിൽ നിന്നും ഒരു ഓഫ്‌ വൈറ്റ് കളർ മാക്സി എടുത്ത് എനിക്ക് നേരെ തിരിഞ്ഞു കൊണ്ട് അവൾ പറഞ്ഞു…..

“ഹ്മ്മ്,, ശരി…..””

ഞാൻ റൂമിൽ നിന്നും പുറത്തിറങ്ങിയതും ഭദ്ര വന്നു വാതിലടച്ചു കുറ്റിയിട്ടു….. കുറച്ചു നേരം ഉമ്മറത്തു പോയി ഇരുന്നു….ഫോൺ റൂമിൽ നിന്നും എടുക്കാതെയാണ്‌ ഞാൻ പോന്നത്…ഫോൺ എടുക്കാൻ റൂമിലേക്ക് പോയാലോ എന്ന് കരുതി എഴുന്നേൽക്കാൻ നിന്നപ്പോഴാണ് അങ്കിൾ അങ്ങോട്ട് വന്നത്….കുറച്ചു നേരം അങ്കിളുമായി സംസാരിച്ചിരുന്നിട്ടാണ് ഞാൻ പിന്നെ റൂമിലേക്ക് പോയത്…..വാതിൽ തുറന്നിട്ടിരുന്നു……ബാത്ത് റൂമിന്റെ അകത്തു നിന്നും വെള്ളത്തിന്റെ ശബ്ദം കേട്ടു….ഭദ്രയായിരിക്കണം….ടേബിളിൽ നിന്ന് ഫോൺ എടുത്ത് തിരിയവേ ആണ് ബെഡിൽ നാപ്കിൻ പാഡിന്റെ ഒരു കോംബോ പാക്ക് പൊട്ടിച്ചു വച്ചിരിക്കുന്നത് കണ്ടത്……പെട്ടന്ന് ബാത്ത് റൂമിൽ നിന്നും ടവല് കൊണ്ട് മുഖം തുടച്ചു കൊണ്ട് ഭദ്ര ഇറങ്ങി വന്നു…..സാരി മാറ്റി നേരത്തെ കണ്ട മാക്സി ആണ് ഇട്ടിരിക്കുന്നത്…..

“വേദന കൂടുതലാണോ ഇപ്പോഴും….തനിക്ക് വേറെന്തെങ്കിലും ആവശ്യമുണ്ടോ….?? “”

“‘ഏയ്… ഒന്നും വേണ്ടാ…എനിക്ക് കുഴപ്പമൊന്നുമില്ല…..””

എന്റെ ചോദ്യത്തിലെ പരിഭ്രാന്തി തിരിച്ചറിഞ്ഞത് കൊണ്ടാകണം, കണ്ണുകളിറുക്കി ഒരു നേർത്ത പുഞ്ചിരിയോടെയാണ് അവൾ മറുപടി പറഞ്ഞത്….കയ്യിലെ ടവൽ ഡ്രസ്സ്‌ സ്റ്റാൻഡിൽ വിരിച്ചിട്ട് അവൾ മുറിയിൽ നിന്നും പോയി….നടക്കുമ്പോഴും ഇടയ്ക്ക് ഇടതു കൈ കൊണ്ട് വയറിൽ അവൾ അമർത്തിപ്പിടിക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു…..

രാത്രി ഭക്ഷണം കഴിക്കാൻ ഒരുപാട് വിളിച്ചെങ്കിലും വിശപ്പില്ലന്ന് പറഞ്ഞു അവൾ ഒഴിഞ്ഞു മാറി….പീരിയഡ് സമയത്ത് ചിലപ്പോൾ പെൺകുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ മടി കാണുമെന്ന് ആന്റി പറഞ്ഞപ്പോൾ ഞാനും അങ്കിളും പിന്നെ അവളെ കൂടുതൽ നിർബന്ധിക്കാൻ പോയില്ല…..

രാത്രി മുകളിലത്തെ നിലയിലെ സിറ്റ് ഔട്ടിൽ ഇരുന്ന്,, ലാപ്ടോപ്ൽ ചില ഓഫീസ് വർക്ക്‌സ് പരിശോധിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു ഭദ്ര അങ്ങോട്ടേക്ക് വന്നത്……അവൾക്ക് ഇരിക്കാന്നെന്നോണം ഞാൻ ലാപ്മെടുത്ത് സിറ്റ് ഔട്ടിലെ ഒരു മൂലയിലേക്ക് നീങ്ങിയിരുന്നു….ഒരു നനുത്ത പുഞ്ചിരി എനിക്ക് സമ്മാനിച്ചു കൊണ്ട് എന്റെ ഓപ്പോസിറ്റ് ആയി അവളും ഇരുന്നു….അല്പനിമിഷമെങ്കിലും ഞങ്ങൾക്കിടയിൽ തിങ്ങി നിറഞ്ഞ മൗനത്തെ ഒടുവിൽ ഭേദിച്ചത് ഞാനായിരുന്നു….

“”ഇപ്പൊ വേദന കുറവുണ്ടോ….””

“ഹ്മ്മ്…കുറച്ചു കുറവുണ്ട്….രേവതിയെടത്തി വിളിച്ചിരുന്നു….അവിടെ എല്ലാവരും അനന്തേട്ടന് പ്രൊമോഷൻ കിട്ടിയതിന്റെ സന്തോഷത്തിലാ…..””

“ഓഹ് സോറി…തന്നോട് ഞാൻ അത് പറയാൻ വിട്ട് പോയി…നമ്മൾ കാവിലേക്ക് ഇറങ്ങാൻ നിൽക്കുമ്പോഴാ പ്രൊമോഷനെപ്പറ്റിയുള്ള കൺഫേംർമേഷൻ കാൾ വന്നത്…… നാളെ എനിക്കൊന്ന് ഓഫീസിലേക്ക് പോകേണ്ടി വരും….അങ്കിളിനോടും ആന്റിയോടും ഞാൻ പറഞ്ഞിട്ടുണ്ട്….നേരത്തെ പോയിട്ട് ഉച്ച കഴിയുമ്പോഴേക്കും ഞാൻ തിരിച്ചു വരാം…എന്നിട്ട് വൈകുന്നേരം നമുക്ക് വീട്ടിലേക്ക് മടങ്ങാം….ഓക്കേ… “‘

“ഹ്മ്മ്…”‘

നിർനിമേഷയായി ഞാൻ പറയുന്നത് കേട്ടിരുന്ന അവൾ കുറച്ചു നേരം കൂടി ജോലിയിൽ മുഴുകിയിരിക്കുന്ന എന്നെ തന്നെ ശ്രദ്ധിച്ചു കൊണ്ട് അവിടെയിരുന്നു……കൂടുതലൊന്നും പറയാതെ അവൾ പതിയെ എഴുന്നേൽക്കുന്നത് അറിഞ്ഞ് തലയുയർത്തി നോക്കിയ ഞാൻ കണ്ടത് എന്നെ തന്നെ നോക്കി നിൽക്കുന്ന ഭദ്രയെയാണ്….പോകുന്നതിനു മുൻപ് എന്നെ ഒരു വട്ടം കൂടി തിരിഞ്ഞു നോക്കിയ അവളുടെ മുഖം കണ്ടപ്പോൾ, ഭദ്രയ്ക്ക് എന്നോടെന്തോ പറയാൻ ഉള്ളതായി തോന്നി…..അവിടെ നിന്നും പോകാൻ തുടങ്ങിയ അവളെ ഞാൻ വിളിച്ചു….

“ഭദ്ര,,…തനിക്ക് എന്തെങ്കിലും എന്നോട് പറയാൻ ഉണ്ടോ…”””

മനസ്സിലുള്ളത് പറയാൻ മടിച്ചു കൊണ്ടെന്ന പോലെ അവൾ ചെറുതായി പരുങ്ങി കൊണ്ട് തല താഴ്ത്തി നിന്നു….

“മടിക്കേണ്ട.. എന്താണെങ്കിലും പറഞ്ഞോളൂ…..””

ഞാൻ എഴുന്നേറ്റ് അവളുടെ അരികിലേക്ക് നിന്ന് കൊണ്ട് ചോദിച്ചു….

“‘കഴിഞ്ഞ ദിവസം എന്റെ ഫ്രണ്ട് ആതിര എന്നെ വിളിച്ചിരുന്നു….ഞങ്ങൾ കോളേജിൽ ഒരുമിച്ചു പഠിച്ചതാ….അവൾ ഇപ്പോൾ എറണാകുളത്താണ് വർക്ക്‌ ചെയ്യുന്നത്….ആതിര വർക്ക്‌ ചെയ്യുന്ന അതെ കമ്പനിയിൽ തന്നെ എനിക്കും അവൾ ഒരു ചെറിയ ജോലി ശരിയാക്കിയിട്ടുണ്ട്…അവൾ പറഞ്ഞത് പ്രകാരം ഞാൻ അപ്ലിക്കേഷൻ അയച്ചിരുന്നു കുറെ നാള് മുമ്പ്….ജോലി കിട്ടില്ലന്നാ ആദ്യം കരുതിയെ….അവിടെ പുതിയതായി ചാർജ് എടുത്ത റീജിയണൽ മാനേജർ ആതിരയുടെ ഒരു ഡിസ്റ്റന്റ് റിലേറ്റീവ് ആണ്…അദ്ദേഹം വഴി റെക്കമണ്ട് ചെയ്തിട്ടാണ് അവൾ ഇപ്പോൾ ഈ ജോലി ശരിയാക്കിയത്……താല്പര്യമുണ്ടെങ്കിൽ മാക്സിമം ഒരാഴ്ചയ്ക്കുള്ളിൽ ജോയിൻ ചെയ്യാനാണ് അവൾ പറഞ്ഞിരിക്കുന്നേ…അവൾ താമസിക്കുന്ന ഹോസ്റ്റലിൽ തന്നെ എനിക്ക് താമസവും ശരിയാക്കാമെന്നു പറഞ്ഞു….മാത്രമല്ല ജോലിയോടൊപ്പം തുടർന്നു പഠിക്കാനുള്ള സൗകര്യവും അവിടെ ഉണ്ടെന്ന്…..എനിക്ക്….. എനിക്ക് പോണമെന്നുണ്ട്……..

“”ജോലിക്ക് പോണമെന്നാണോ,,, അതോ എന്നെ വിട്ട് പോണമെന്നാണോ ഭദ്ര ആഗ്രഹിക്കുന്നത്……???? “””

പുറമെ നിർജീവമെങ്കിലും എന്തെല്ലാമൊ എന്നിൽ നിന്നും മറയ്ക്കാൻ തുടിക്കുന്ന ആ മിഴിയിണകളിൽ നോക്കി പതിഞ്ഞ ശബ്ദത്തിൽ ഞാൻ അങ്ങനെ ചോദിച്ചപ്പോൾ പരിഭ്രമത്തോടെ പെട്ടന്ന് എന്നിൽ നിന്നും ദൃഷ്ടി മാറ്റി അവൾ സിറ്റ്ഔട്ടിലെ ഹാൻഡ് റസ്റ്റ്‌നരികിലെക്ക് നീങ്ങി തല കുമ്പിട്ടു നിന്നു….

“അത്… അത് ഞാൻ….. “‘

മറുപടി പറയാൻ വാക്കുകൾക്കായി പരതുന്ന ഭദ്രയുടെ ആ മുഖം എന്നെ കൂടുതൽ തളർത്തിയെങ്കിലും ഞാൻ പെട്ടന്ന് തന്നെ സമനില വീണ്ടെടുത്തു…

“ഇറ്റ്സ് ഓക്കേ ഭദ്ര….എനിക്ക് മനസ്സിലാവും….ഒരു തരത്തിലും ഒരുമിച്ചു മുന്നോട്ട് പോകാൻ കഴിയില്ല എന്ന് ആരെങ്കിലും ഒരാൾക്ക് തോന്നിയാലും വേർപിരിയുന്നത് തന്നെയാണ്‌ ഉചിതം…..മനസ്സ് കൊണ്ട് ആദ്യമേ അകന്നവർ ശരീരം കൊണ്ടും അകലട്ടെ….അല്ലേ…??””

വെളിയിലെ ഘോരമായ ഇരുട്ടിലെക്ക് കണ്ണും നട്ട് സ്വരത്തിലെ ഇടർച്ച മറച്ചു കൊണ്ട് ഞാൻ അവളോട്‌ സൗമ്യമായി സംസാരിച്ചു….

“”മുൻപ് പറഞ്ഞത് പോലെ തന്നെ,, ഞാൻ ഭദ്രയെ കണ്ടതും ഇഷ്ട്ടപ്പെട്ടതും വിവാഹം ചെയ്തതുമെല്ലാം ഒരു തെറ്റായി പോയി എന്ന് ‘ഭദ്രയ്ക്ക് തോന്നുന്നുണ്ടെങ്കിൽ’,, എന്നെ വിവാഹം കഴിക്കാൻ തയ്യാറായത് പൂർണ്ണ സമ്മതത്തോടെയല്ലെങ്കിൽ,, ഭദ്ര അത് തുറന്നു പറഞ്ഞോളൂ….നല്ല രീതിയിൽ തന്നെ വേർപിരിയാൻ ഞാൻ ഒരുക്കമാണ്….ഒരിക്കലും ഇഷ്ട്ടമില്ലാത്ത ഒരാളുടെ കൂടെ ജീവിച്ച് ജീവിതം ഹോമിക്കേണ്ട കാര്യം ഭദ്രയ്ക്കില്ലാ……ഞാനോ,, ഞാൻ അണിയിച്ച താലിയോ ഭദ്രയുടെ ഒരു ആഗ്രഹത്തിനും ഇനിയുള്ള ജീവിതത്തിനും തടസ്സമായി ഉണ്ടാകില്ല….. പിന്നെ വീട്ടുകാർക്കെല്ലാം കാര്യങ്ങൾ ഉൾകൊള്ളാൻ കുറച്ചു സമയം വേണ്ടി വന്നേക്കാം….കാരണം അവർക്ക് ഭദ്രയെ ഒരുപാട് ഇഷ്ട്ടമാണ്….നമ്മൾ എന്നും ഒരുമിച്ച് ജീവിക്കണം എന്നാണ് അവർ ആഗ്രഹിക്കുന്നത്…. പക്ഷെ…….സാരമില്ല,, അവരെ ഞാൻ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി കൊള്ളാം..ഞാനൊരിക്കലും ഭദ്രയെ കുറ്റം പറയില്ല…..ഭദ്രയ്ക്ക് ഇഷ്ട്ടമുള്ളയിടത്തേക്ക് പോകാം,,, ഇഷ്ട്ടമുള്ളത് ചെയ്യാം….ഞാനൊരിക്കലും അതിനൊരു തടസ്സമാകില്ല……..”””

യാതൊരു ഭാവഭേദവുമില്ലാതെ ഞാൻ പറയുന്നത് മുഴുവൻ കേട്ട് നിന്ന ഭദ്ര പിന്നെയൊന്നും മിണ്ടിയില്ല…..

“ഈ വിഷയത്തിൽ ഇനി കൂടുതൽ സംസാരിച്ച് മുഷിയാൻ എനിക്ക് താൽപ്പര്യമില്ല….താൻ പോയി കിടന്നോളു…എനിക്ക് ഓഫീസിലെ കുറച്ചു ജോലി ചെയ്തു തീർക്കാനുണ്ട്…..””

എന്നെ ഒന്ന് നോക്കിയതിനു ശേഷം ഒന്നും മിണ്ടാതെ അവൾ പോയി…..ഭയന്നത് പോലെ അനിവാര്യമായ ആ നിമിഷത്തിനു വേണ്ടി ഞാൻ മനസ്സ് കൊണ്ട് തയ്യാറാകാൻ തീരുമാനിച്ചു….അല്ലേലും നമ്മളെ ഇഷ്ട്ടമില്ലാത്ത ഒരാളെ നിർബന്ധിച്ചു നമ്മുടെ ജീവിതത്തിൽ നിലനിർത്താൻ നമുക്ക് ഒരിക്കലും സാധിക്കുകയില്ല…..അമ്മ പറയാറുള്ളത് പോലെ “ചിലപ്പോൾ നമുക്ക് വേദനയോടെയെങ്കിലും യാഥാർഥ്യത്തെ അംഗീകരിച്ചു കൊണ്ട് അതിനോട് പൊരുത്തപ്പെടേണ്ടി വരും…” അത്ര തന്നെ….സമയമെടുത്തായാലും നമുക്ക് അതിന് സാധിക്കണം…..’ഞാൻ എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു…..

———————————————————

അരമണിക്കൂർ കഴിഞ്ഞു ഉറങ്ങാനായി മുറിയിലേക്ക് ചെന്ന ഞാൻ കാണുന്നത് ഇരു കയ്യും വയറിൽ അമർത്തി വേദന കൊണ്ട് ബെഡിൽ കിടന്നു പുളയുന്ന ഭദ്രയെയാണ്…..പെട്ടന്ന് ഒന്ന് ഭയന്നെങ്കിലും ഞാൻ വേഗം അവളുടെ അടുത്തേക്ക് ചെന്നു…..

“എന്ത് പറ്റി…വേദന കൂടിയോ…m

”ഹ്മ്മ്….കുറച്ചു ആശ്വാസം തോന്നി തുടങ്ങിയതായിരുന്നു ….ഇപ്പൊ എന്തോ പെട്ടന്ന് വേദന കൂടിയ പോലെ… “”

“താൻ വേണ്ടാന്നു പറഞ്ഞത് കൊണ്ടാല്ലേ…അല്ലേൽ ഞാൻ പോയി അപ്പോഴേ വല്ല പെയിൻ കില്ലേഴ്‌സും വാങ്ങി കൊണ്ട് വരുമായിരുന്നു…..””

“”സാരമില്ല ,, ഞാനതൊന്നും കഴിക്കാറില്ല….ഇതിപ്പോൾ ആദ്യദിവസമായ്തു കൊണ്ടാണ് ഇത്രയും വേദന…. അത് മാറിക്കൊള്ളും….അനന്തേട്ടൻ കിടന്നോളു….

വേദന സഹിക്കാനാവാതെ കിടന്നു ചുരുളുന്ന ഇവളെ കണ്ടു കൊണ്ട് എനിക്ക് എങ്ങനെ സ്വസ്ഥമായി ഉറങ്ങാനാകും….. അവളുടെ ബുദ്ധിമുട്ട് മനസ്സിലായി ഇനി എന്ത് ചെയ്യും എന്ന ടെൻഷനിൽ നിൽക്കുമ്പോൾ ആണ് എനിക്കാ പെട്ടന്ന് ഒരു കാര്യം ഓർമ്മ വന്നത്….ഇത് പോലെ പീരിയഡ് സമയത്ത് നല്ല വേദനയുണ്ടാകുമ്പോൾ അമ്മ ഏട്ടത്തിക്ക് വാട്ടർ ബാഗിൽ ചൂട് വെള്ളം നിറച്ചു വയറിൽ ആവി പിടിച്ച് കൊടുക്കുന്നത് കണ്ടിട്ടുണ്ട്…

“തന്റെ കയ്യിൽ വാട്ടർ ബാഗ് ഉണ്ടോ… ””

എന്റെ ചോദ്യം കേട്ട് അവൾ ആദ്യമൊന്ന് എന്നെ പതിഞ്ഞു നോക്കിയെങ്കിലും പിന്നെ ഷെൽഫിലേക്ക് വിരൽ ചൂണ്ടി…

ഭദ്രയോട് ഇപ്പോൾ വരാമെന്ന് പറഞ്ഞ് ഞാൻ ഷെൽഫിൽ നിന്നും വാട്ടർ ബാഗുമെടുത്ത് വേഗം കിച്ചണിലേക്ക് പോയി…. സമയം അപ്പോൾ പതിനൊന്നര മണി കഴിഞ്ഞിട്ടുണ്ട്…..അങ്കിളും ആന്റിയും ഉറങ്ങിയിട്ടുണ്ടാകുമെന്ന് തോന്നി……ഞാൻ ഇൻഡക്ഷൻ സ്റ്റവ്വിൽ വച്ച് വെള്ളം ചൂടാക്കി ബാഗിലേക്ക് പകർന്നെടുത്ത് റൂമിലേക്ക് ചെന്നു….ഭദ്ര അപ്പോഴും വയറിൽ പൊത്തിപിടിച്ചു തലയും കുമ്പിട്ടു എഴുന്നേറ്റു ബെഡിൽ തന്നെ ഇരിക്കുകയായിരുന്നു….. ഞാൻ വന്നതറിഞ്ഞു അവൾ മുഖമുയർത്തി എന്നെ ദയനീയമായി ഒന്ന് നോക്കി….വേദന സഹിക്കാനാവാതെ ഞെളിപിരി കൊള്ളുകയാണ്‌ അവൾ…..പാവം, അവളുടെ ആ അവസ്ഥ കണ്ട് എനിക്ക് ശരിക്കും സങ്കടം വന്നു……..

“”ഭദ്രേ,, ഇതു വയറ്റിൽ വച്ച് ആവി പിടിച്ചോളൂ….പതിയെ തടവിയാൽ മതി…””

അവൾ എന്റെ കയ്യിൽ നിന്നും ബാഗ് വാങ്ങി വയറിൽ വച്ച് പതിയെ തടവി….പക്ഷെ വേദന കാരണമൊ എന്തോ അവൾ പിന്നെയും ഞെരങ്ങുന്നുണ്ടായിരുന്നു…..

“”നിക്ക് വയ്യാ…. നല്ല വേദനയുണ്ട്….. “”

“എന്നാൽ താൻ നേരെ കിടക്ക്,, ഞാൻ ചെയ്തു തരാം….. “”

അത് പറഞ്ഞു ഞാൻ അവളുടെ കയ്യിൽ നിന്നും ബാഗ് വാങ്ങി…..ഭദ്ര പതിയെ നീണ്ടു നിവർന്നു കിടന്നു….ഞാൻ വാട്ടർ ബാഗ് പതിയെ അവളുടെ വയറിൽ അമർത്തി വച്ച് ആവി പിടിച്ച് കൊടുത്തു കൊണ്ടിരുന്നു…. കുറെശ്ശെയായി വേദനയ്ക്ക് ഒരു ആശ്വാസം വരുന്നുണ്ടെന്ന് അവളുടെ മുഖഭാവത്തിൽ നിന്നും എനിക്ക് മനസ്സിലായി…കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ അവളോട് ചരിഞ്ഞു കിടക്കാൻ പറഞ്ഞു…. ഒന്നും മിണ്ടാതെ ഞാൻ പറയുന്നതെല്ലാം അവൾ അനുസരിച്ചു……വേദനയ്‌ക്ക് ശമനം വന്നപ്പോഴുള്ള അനുഭൂതിയിലാകണം അവൾ എന്റെ കൈത്തണ്ടയിൽ പിടിച്ച് കൊണ്ട് പതിയെ ഇരുകാലും മടക്കി വച്ച് ചുരുണ്ടു കിടന്നു…….’വേദന കുറവുണ്ടോ’എന്ന എന്റെ ചോദ്യത്തിനു നേർത്ത ഒരു മൂളൽ മാത്രമായിരുന്നു മറുപടി… അങ്ങനെ പത്തു ഇരുപത് മിനിറ്റോളം ഞാൻ ആ വാട്ടർ ബാഗ് അവളുടെ വയറിൽ വച്ച് തടവി കൊടുത്തു…. വേദന വലിഞ്ഞു മുറുകിയിരുന്ന അവളുടെ മുഖത്ത് ആശ്വാസത്തിന്റെ അലയൊലികൾ തെളിയുന്നത് ഞാൻ കണ്ടു….. ശ്വാസഗതികൾ പതിയെ ശാന്തമായി തുടങ്ങിയതോടെ എനിക്കൊരു നനുത്ത പുഞ്ചിരി സമ്മാനിച്ച് അവൾ പതിയെ കണ്ണുകളടച്ചു…..വേദന നൽകിയ ആലസ്യത്താൽ തളർന്നുറങ്ങുന്ന അവളെ നോക്കി ഞാൻ അല്പനേരം നിന്നു…..അന്നേരം അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ച് ആ സീമന്ത രേഖയിൽ ചുംബനങ്ങൾ കൊണ്ട് മൂടുവാൻ മനസ്സ് തുടിക്കുന്നതായി എനിക്ക് തോന്നി….അവളുടെ ഇടത് കൈവെള്ള അപ്പോഴും എന്റെ കൈത്തണ്ടയിൽ വച്ചിരുന്നു… ഞാൻ കൈ പതിയെ എടുത്ത് മാറ്റിവയ്ക്കെവേ അവളൊന്ന് ശരീരമനക്കിയപ്പോൾ മാറിടങ്ങളിൽ തല്ലിയലച്ചു കൊണ്ട് ആ നീളൻ താലിമാല പതിയെ ഉതിർന്നു താഴെക്കായി ഭംഗിയോടെ നീണ്ട് വീണ് കിടന്നു……ഇനി എത്ര നാൾ…. ഇനി എത്ര നാളായിരിക്കും ആ താലി മാലയുടെ ആയുസ്സ് എന്ന ചിന്ത മനസ്സിൽ ഉയർന്നപ്പോൾ ശരീരം തളരുന്ന പോലെ തോന്നി….ഞാൻ ബ്ലാങ്കെറ്റ് എടുത്തു അവളുടെ കഴുത്തു വരെ പുതപ്പിച്ചു….ബ്ലാങ്കറ്റിന്റെ മൃദുലത അറിഞ്ഞതും അവൾ ഒന്ന് കൂടി ശരീരമനക്കി ചുരുണ്ടു കൂടി കിടന്നു……അവളുടെ നെറ്റിയിൽ ഒന്ന് വാത്സല്യത്തോടെ തലോടിയതിന് ശേഷം ഞാൻ പോയി താഴെ പായ വിരിച്ചു കിടന്നു….ഇടയ്ക്കൊന്ന് രാത്രിയിൽ എപ്പോഴോ കണ്ണ് തുറന്നു നോക്കുമ്പോൾ അവൾ അതെ കിടപ്പ് തന്നെയായിരുന്നു….കാൽ പാദം മുതൽ കഴുത്തറ്റം വരെ ബ്ലാങ്കെറ്റിൽ പുതച്ച്, പൂച്ച കുഞ്ഞിനെ പോലെ ചുരുണ്ടു കൂടി ഗാഡനിദ്രയിലലിഞ്ഞു ചേർന്ന അവളെ തന്നെ നോക്കിയിരുന്ന നേരം പതിയെ എന്റെ മുഖത്ത് ഒരു പുഞ്ചിരി വിടരുന്നത് ഞാൻ അറിഞ്ഞു…..

പിറ്റേ ദിവസം എന്നെ വിളിച്ചുണർത്തിയത് ഭദ്രയായിരുന്നു……കുളികഴിഞ്ഞ് തലയിൽ തോർത്ത് മുണ്ട് ചുറ്റി ഒരു ചുവപ്പ് കളർ ചുരിദാർ ധരിച്ചു നിൽക്കുകയായിരുന്നു കക്ഷി…..

“സമയം എട്ടു മണി ആകുന്നു…. ഇന്ന് ഓഫീസിൽ നേരത്തെ പോണംന്ന് പറഞ്ഞിട്ട്…..””

“”ഹ്ഹ…തനിക്ക് ഇപ്പൊ വേദനയുണ്ടോ…. “”

“”ഇല്ല,, മാറി..””

എന്നെ എഴുന്നേൽപ്പിച്ച് ടേബിൾ ഫാൻ ഓൺ ചെയ്ത് അതിനരികിൽ മുടി തുവർത്തിയുണക്കുന്ന ഭദ്രയെ തന്നെ നോക്കി ഞാൻ അല്പനേരം പായയിൽ തന്നെ ഇരുന്നു….നെറ്റിയിൽ സിന്ദൂരം ചാർത്തവേ ഞാൻ നോക്കുന്നത് കണ്ണാടിയിൽ കൂടി കണ്ട ഭദ്ര ‘എന്തേ’ എന്ന ഭാവത്തിൽ പുരികമുയർത്തി….”ഒന്നുമില്ല’ന്ന് ചുമൽ കൂച്ചി എഴുന്നേൽക്കവേ ആ കവിളിണയിൽ തെളിഞ്ഞ പുഞ്ചിരി അവൾ സമർത്ഥമായി ഒളിപ്പിക്കുന്നത് എനിക്ക് മനസ്സിലായിരുന്നു…….

വേഗം തന്നെ റെഡിയായി ഞാൻ ഓഫീസിലേക്കിറങ്ങി….മായ പോകുന്നതിനു മുൻപ് തന്നെ ഞാൻ അവിടെ എത്തി…..മായ ബാഗ് എല്ലാം പാക്ക് ചെയ്ത് റെഡിയായി നിൽക്കുകയായിരുന്നു…..സെലിൻ എല്ലാ കാര്യങ്ങളും എന്നോട് പറഞ്ഞു എന്ന് മായ അറിഞ്ഞിരുന്നു….എനിക്ക് പ്രൊമോഷൻ കിട്ടിയതിലെ സന്തോഷം രണ്ടു പേരും അറിയിച്ചു….ഇത് പോലെയൊരു സാഹചര്യമായതു കൊണ്ട് അത് ആഘോഷിക്കാൻ കഴിയാതെ പോയതിലെ വിഷമം അവർക്കുണ്ടായിരുന്നു….കുറച്ചു നാളുകൾ കൂടി കഴിഞ്ഞു നമുക്ക് വീണ്ടും ഒത്തു കൂടാം എന്നും, അന്ന് നമുക്ക് ശരിക്കും സെലിബ്രേറ്റ് ചെയ്യാമെന്നും പറഞ്ഞ് ഞാൻ അവരെ ആശ്വസിപ്പിച്ചു…. കുറച്ചു നേരം ഞങ്ങൾ സംസാരിച്ചിരുന്നു… സെലിനെ പിരിയുന്നതിൽ മായക്ക് നല്ല സങ്കടമുണ്ട്…..പലപ്പോഴും സെലിനുമൊത്തുള്ള പഴയ കാര്യങ്ങളെല്ലാം ഓർത്തെടുത്ത് അവൾ വിതുമ്പി കൊണ്ടിരുന്നു…..ഇന്നലെ നാട്ടിൽ പോയി അമ്മയെ കണ്ട് യാത്ര പറഞ്ഞ കാര്യമെല്ലാം പറഞ്ഞപ്പോൾ അവൾക്ക് സങ്കടം സഹിക്കാനായില്ല…പിന്നെ അച്ഛന്റെയും ചേട്ടന്റെയും വേർപ്പാട് അവളെ ആ നിമിഷം വല്ലാതെ തളർത്തുന്നുണ്ടായിരുന്നു…സെലിനും ഞാനും അവളെ സമാധാനിപ്പിച്ചു….. എയർപോർട്ടിലേക്ക് പോകാൻ ബുക്ക്‌ ചെയ്ത ടാക്സി വന്നപ്പോൾ ഞങ്ങളോട് യാത്ര പറഞ്ഞു മായ പോകാനായി എഴുന്നേറ്റു…..ഇറങ്ങാൻ നേരം മായ സെലിനെ കെട്ടിപ്പിടിച്ചു ഒരുപാട് നേരം പൊട്ടിക്കരഞ്ഞു…..അത് വരെയും കരയാതിരുന്ന സെലിനും സങ്കടം അടക്കാനാവാതെ നിയന്ത്രണം വിട്ട് കരഞ്ഞു പോയി…….മായ പോയി കഴിഞ്ഞ് സെലിനുമായി കുറച്ചു നേരം സംസാരിച്ചിരുന്നതിന് ശേഷമാണ് ഞാൻ ഓഫീസിലേക്ക് പോയത്……സഹപ്രവർത്തകർ പ്രൊമോഷൻ കിട്ടിയതിന്റെ അഭിനന്ദനങ്ങൾ അറിയിച്ചു….അവർക്കെല്ലാം ചെറിയ തോതിൽ മധുരം വാങ്ങി വിതരണം ചെയ്തു…..അടുത്ത മാസം ആദ്യം ആണ് പുതിയ പൊസിഷനിൽ ഒഫീഷ്യൽ ആയി ചാർജ് എടുക്കേണ്ടത്….ഹാഫ് ഡേ ലീവ് ആക്കി ഞാൻ ഒരു മണിക്ക് മുൻപേ തന്നെ ഓഫീസിൽ നിന്നും ഇറങ്ങി….സെലിൻ ‘എന്നോട് വരണ്ട’എന്നു നിർബന്ധിച്ചുവെങ്കിലും റെയിൽവേ സ്റ്റേഷനിൽ ഞാൻ ഡ്രോപ്പ് ചെയ്യാമെന്ന് രാവിലെ പോരുമ്പോൾ പറഞ്ഞിരുന്നു……ഉച്ചക്ക് ഞാൻ വരാമെന്ന് പറഞ്ഞത് കൊണ്ട് സെലിൻ എനിക്ക് വേണ്ടി ഭക്ഷണം റെഡിയാക്കിയിരുന്നു……ഇതിനിടയിൽ ഫ്ലൈറ്റ് ടേക്ക് ഓഫ്‌ ചെയ്യുന്നതിന് മുൻപ് മായ ഞങ്ങളെ വിളിച്ചു സംസാരിച്ചു….ഒരുമിച്ച് ഭക്ഷണം കഴിച്ചതിന് ശേഷം ഞാനും സെലിനും റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു….രണ്ടു മണിക്കാണ് ട്രെയിൻ…..ട്രെയിനിൽ കയറുന്നതിന് മുൻപ് എന്റെ തോളിൽ അല്പം നേരം ചാരി നിന്ന അവളുടെ കണ്ണുകളെല്ലാം നിറഞ്ഞിരുന്നു….സീൻ കൂടുതൽ സെന്റി ആകാതിരിക്കാൻ ഞാൻ അവളെ ഓരോന്ന് പറഞ്ഞു ദേഷ്യം പിടിപ്പിച്ചു….അത് കണ്ട് കലി കയറിയ പെണ്ണ് എന്റെ ഇടതു കൈമുട്ടിനു മുകളിലെ മാംസത്തിൽ അവളുടെ പല്ലടയാളവും കൈത്തണ്ടയിൽ നഖം കൊണ്ട് മൂന്നാല് പോറലുകളും സമ്മാനിച്ചാണ് ട്രെയിനിൽ കയറിയത്…..ഒപ്പം, ‘ഇനി കുറെ ദിവസം കഴിഞ്ഞല്ലേ കാണു, അത് കൊണ്ട് അവളെ ഇടയ്ക്ക് ഓർമ്മിക്കാൻ അത് ഇരിക്കട്ടെ’ എന്നൊരുപദേശവും….എന്നിട്ടും അനുസരണയില്ലാതെ മിഴിനീർ ഒലിച്ചിറങ്ങുന്ന അവളുടെ കവിളിണകൾ എന്നെ വേദനിപ്പിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയതിനാലാകണം, പെട്ടന്ന് തന്നെ ഷാൾ എടുത്ത് മുഖം അമർത്തി തുടച്ചു കൊണ്ട് ചെറുതായി കണ്ണിറുക്കി ഒരു പുഞ്ചിരിയോടെ അവൾ യാത്ര പറഞ്ഞു……..

സെലിനെ യാത്രയാക്കി പോരാൻ നേരമാണ് ഒരു unknown നമ്പറിൽ നിന്നും കാൾ വന്നത്….. വിളിച്ചത് ഭദ്രയായിരുന്നു….ഞാൻ എപ്പോൾ എത്തുമെന്നറിയാൻ വിളിച്ചതാണവൾ….ഓൺ ദി വേ ആണെന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട്‌ ചെയ്തു…..വിവാഹം കഴിഞ്ഞു ഇത്ര ദിവസമായിട്ടും ഞാൻ ഭദ്രയുടെ ഫോൺ നമ്പർ അറിഞ്ഞു വയ്ക്കാതിരുന്നതിൽ തെല്ലു ജാള്യത തോന്നി….എന്റെ നമ്പർ ഒരു പക്ഷെ അവൾ വീട്ടിലാരുടെയെങ്കിലും കയ്യിൽ നിന്ന് വാങ്ങി കാണും…..

വീട്ടിലെത്തി അങ്കിളിനോടും ആന്റിയോടും യാത്ര പറഞ്ഞ് ഞാൻ ഭദ്രയേയും കൂട്ടികൊണ്ട് വൈകുന്നേരത്തിനു മുന്നേ തന്നെ ഇറങ്ങി….കരിനീല കളർ കോട്ടൺ സാരിയായിരുന്നു ഭദ്രയുടെ വേഷം..ഞാൻ രാവിലെ ഓഫീസിലേക്ക് പോകുമ്പോൾ ഇട്ട അതെ മെറൂൺ കളർ ഷർട്ടും ബ്ലാക്ക്

പാന്റും……..യാത്രയിലുടെ നീളം ഒന്നും മിണ്ടാതെ പുറത്തെ കാഴ്ചകളിൽ തന്നെ മുഴുകിയിരിക്കുകയായിരുന്നു ഭദ്ര……ഞാനും അവളോടൊന്നും ചോദിക്കാൻ പോയില്ല….കാർ ഹൈവേയിലേക്ക് എന്റർ ചെയ്ത് കുറച്ചു നേരം പോയപ്പോഴാണ് എനിക്ക് രാജശേഖർ സാറിന്റെ കാൾ വരുന്നത്….അത്യാവശ്യമായി ഇപ്പോൾ തന്നെ സാറിന്റെ ഓഫീസിലേക്ക് എത്താൻ പറ്റുമോ എന്ന് ചോദിച്ചായിരുന്നു സർ വിളിച്ചത്…..സുദേവന്റെ കേസിനെപ്പറ്റിയുള്ള ഇൻവെസ്റ്റിഗാഷനിൽ ഒരു vital ബ്രേക്ക് ത്രൂ ഉണ്ടായിട്ടുണ്ടെന്നും അതിനെപ്പറ്റി പറയാനുമാണ് വിളിക്കുന്നതെന്ന് സർ പറഞ്ഞു….എന്റെ ഒപ്പം ഭദ്ര ഉണ്ടെന്ന് അറിഞ്ഞ സർ,’എന്നാൽ വരുമ്പോൾ ഭദ്രയെയും കൂടി ഒപ്പം കൂട്ടിക്കോളാനും’ പറഞ്ഞു….. കാൾ കട്ട്‌ ചെയ്ത് ഭദ്രയോട് കാര്യം പറഞ്ഞു ഞാൻ കാർ സാറിന്റെ ഓഫീസിലേക്ക് വിട്ടു….

***********************

DYSP രാജശേഖർ സാറിന്റെ ഓഫീസ് :-::……

അദ്ദേഹത്തിന്റെ റൂമിൽ ടേബിളിന്റെ മറു വശത്തുള്ള രണ്ടു കസേരകളിലായി ഞാനും ഭദ്രയും ഇരുന്നു…..സാറിനോടൊപ്പം, അന്ന് ഞങ്ങളെ question ചെയ്യാൻ വിളിപ്പിച്ച ഉദ്യോഗസ്ഥരിലെ സബ് ഇൻസ്‌പെക്ടറും ഉണ്ട്…..ഞങ്ങളോട് ഇരിക്കാൻ പറഞ്ഞതിന് ശേഷം സാർ ഭദ്രയോടാണ് സംസാരിച്ചു തുടങ്ങിയത്……

“എന്താ ഭദ്ര,, ഇപ്പോഴും അനന്തുവിനെപ്പറ്റിയുള്ള സംശയം മനസ്സിൽ നിന്നും മാറിയിട്ടില്ലേ…… ഭദ്ര വിശ്വസിക്കുന്നുണ്ടോ അനന്തുവാണ് സുദേവന്റെ മരണത്തിന് ഉത്തരവാദി എന്ന്…..””

അവസാനം അത് പറഞ്ഞപ്പോൾ സർ എന്നെ നോക്കിയൊന്ന് പുഞ്ചിരിച്ചു….എന്റെ മുഖത്തും അപ്പോൾ ഒരു ചെറുചിരിയുണ്ടായിരുന്നു…..

“”സർ,, അത് ഞാൻ അന്ന്…..അന്ന് എന്റെ ഉള്ളിൽ അങ്ങനെ ഒരു സംശയം തോന്നിയിരുന്നു എന്നുള്ളത് സത്യമാണ്…അത് കൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞതും….പക്ഷെ,, അന്ന് പോലീസ് തന്നെ പറഞ്ഞിരുന്നു അനന്തേട്ടന് ഇതിലൊരു പങ്കുമില്ലന്ന്…..””

അല്പം മടിച്ചാണെങ്കിലും തെല്ലു പരിഭ്രമത്തോടെ ഭദ്ര പറഞ്ഞു….പേടി കാരണമോ എന്തോ,, സംസാരിക്കുമ്പോൾ അവൾ സാരിയുടെ തലപ്പു കൈവിരലുകൾ കൊണ്ട് തെരുപ്പിടിപ്പിക്കുന്നത് ഞാൻ ശ്രദ്ധിച്ചു….

“”എന്നാൽ അന്ന് പറഞ്ഞത് തന്നെയാണ്‌ ഇന്നും ഞങ്ങൾക്ക് പറയാനുള്ളത്….. വെറുതെ ആരോ എന്തൊക്കെയോ പറഞ്ഞത് കേട്ട് ഓരോന്ന് ചിന്തിച്ചു കൂട്ടിയപ്പോൾ ഉണ്ടായ ഒരു തെറ്റിധാരണ മാത്രമാണ് ഭദ്രയുടേത്…. അല്ലാതെ സുദേവന്റ കൊലപാതകവുമായി അനന്തുവിനെ കണക്ട് ചെയ്യിക്കാൻ പോന്ന ഒന്നും തന്നെ ഞങ്ങൾക്ക് ഇത് വരെയും കണ്ടെത്താനായിട്ടില്ല…..ആൻഡ് സീ ദിസ്‌,, ഈ കേസന്വേഷണത്തിൽ ഞങ്ങൾക്ക് റീസെന്റ് ആയി ലഭിച്ച ഒരു vital information ആണ് ഇത്…not just an information, we have solid proof and it is also a great break-through to our investigation…..”””

ഇൻസ്‌പെക്ടറുടെ കയ്യിൽ ഇരുന്ന ഫയൽ വാങ്ങി മേശപ്പുറത്ത് വച്ച് കൊണ്ടാണ് സാർ അത് പറഞ്ഞത്……. സർ ഇനി എന്താണ് പറയാൻ പോകുന്നതെന്ന ആകാംഷയിൽ ഞാൻ ഇരുന്നു…..ഭദ്രയുടെ മുഖത്തും എനിക്കത് കാണമായിരുന്നു…..

“”ആറു മാസം മുൻപ് ബാംഗ്ലൂർ HSR Layout ലെ ഒരു ഹോട്ടലിൽ നിന്നും സെക്സ് റാക്കറ്റുമായി ബന്ധമുള്ള കുറച്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു…..ചെന്നൈ ബാംഗ്ലൂർ മുംബൈ കൊൽക്കത്ത അങ്ങനെ ഇന്ത്യയിലെ ഒട്ടു മിക്ക മേജർ സിറ്റികളിലും നെറ്റ് വർക്ക്‌ ഉള്ള ഒരു വൻ സംഘം ആണ് ഇവരുടേത്…..കൊച്ചു പ്രായത്തിലുള്ള പെൺകുട്ടികൾ മുതൽ നിരവധി പെൺകുട്ടികൾ ഇവരുടെ കെണിയിൽ അകപ്പെട്ടവരാണ്.. പോലീസിലെയും പൊളിറ്റിക്‌സിലെയും പല ഉന്നതന്മാരുമായും ഇവർ ബന്ധം പുലർത്തുന്നു….സാധാരണക്കാർ മുതൽ വൻകിട ബിസിനസ്കാർ ഉൾപ്പെടെയുള്ള വിഐപീസ് വരെ ഇവരെ

സമീപിക്കാറുണ്ട്….വിശ്വസനീയമായ സോഴ്സ്കളിൽ നിന്നുമുള്ള ഇൻഫർമേഷൻ വച്ച് ആ ഗ്യാങ്ങിലെ ഒരു സ്ത്രീ ഉൾപ്പടെയുള്ള അഞ്ചു പേരെയാണ് പോലീസ് അന്ന് അറസ്റ്റ് ചെയ്തത്…. but unfortunately ഉന്നതങ്ങളിലെ സ്വാധീനം അവരുടെ രക്ഷയ്ക്കെത്തി….കർണാടക സ്റ്റേറ്റ് പോലീസിലെ ഉയർന്ന ഉദ്യോഗസ്ഥർ വരെ ഇവരുടെ immediate റിലീസ്നു വേണ്ടി ഇടപ്പെട്ടു…..ഫലമോ അവരെ സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് ഒഫീഷ്യൽ ആയി റെക്കോർഡ് ചെയ്യുന്നതിന് മുൻപ് തന്നെ അവരെ ‘തെറ്റായ ഇൻഫോർമാഷന്റെ പേരിൽ ഉള്ള അറസ്റ്റ്’ എന്ന പേരിൽ വിട്ടയക്കേണ്ടി വന്നു….പക്ഷെ അതിന് മുൻപ് അന്നവരെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിലെ ഒരു സീനിയർ ഓഫീസർ അവരുടെ ഫോട്ടോ സഹിതം അവിടത്തെ ഒരു ലോക്കൽ സായാഹ്നപത്രത്തിൽ വാർത്ത നൽകി….പ്രതികളുടെ ആൾക്കാർ ആ വിവരം അറിഞ്ഞു പത്രവിതരണം തടസ്സപ്പെടുത്തിയപ്പോഴേക്കും പത്രം പലയിടങ്ങളിലും വിതരണം ചെയ്തിരുന്നു……അന്നത്തെ ആ പത്രവാർത്ത ആണ് ഇത്….ഇതിൽ ഈ ഫോട്ടോയിൽ കാണുന്ന പ്രതികളിൽ ആരെയെങ്കിലും നിങ്ങൾക്ക് പരിചയമുണ്ടോ എന്ന് നോക്കൂ……””

രാജശേഖർ ഒരു ന്യൂസ്‌ പേപ്പർ കട്ടിങ്സ് ഞങ്ങൾക്ക് മുൻപിലേക്കു നീക്കി വച്ച് തന്നു….ഒപ്പം ഒരു ഫോട്ടോയും, എന്നിട്ട് പറഞ്ഞു…..

“For more clarification, check this also…..ആ പത്രവാർത്തയിൽ കാണുന്ന ചിത്രത്തിന്റെ ഫോട്ടോ പ്രിന്റ് ആണിത്….””

“”സർ ഇത്…..ഇത് സുദേവൻ അല്ലേ……!!!!!!!!!!!””””

ഫോട്ടോ കണ്ട് ഒരു നിമിഷം സ്തംഭിച്ച്‌ പോയ എന്റെ നാവിൽ നിന്നും പതിഞ്ഞ ശബ്ദത്തോടെയാണ്‌ വാക്കുകൾ പുറത്ത് വന്നത്……പ്രതികളുടെ ഫോട്ടോയിൽ ഇടതു വശത്ത് നിന്നും രണ്ടാമത് നിന്നിരുന്ന ആളെ കണ്ട് ആകെ ഞെട്ടിത്തരിച്ചു പോയി ഞാൻ… ഭദ്രയെ നോക്കിയപ്പോൾ അവളുടെ അവസ്ഥയും അത് തന്നെയായിരുന്നു…. സ്വന്തം കണ്ണുകളെ വിശ്വസിക്കാനാകാത്ത വണ്ണം ടേബിളിൽ ഇരുന്ന ഫോട്ടോ ഭദ്ര കയ്യിലെടുത്ത് അതിലേക്ക് തന്നെ അല്പനേരം നോക്കിയിരുന്നു…എന്നിട്ട് ഒരു പകപ്പോടെ തല തിരിച്ചു എന്നെ നോക്കി…..

കണ്ടത് വിശ്വസിക്കാനാകാത്ത മട്ടിൽ ഇരിക്കുന്ന എന്നെയും ഭദ്രയെയും നോക്കി ഒരു ചെറു ചിരിയോടെ സർ പറഞ്ഞു തുടങ്ങി…..

“Yes, that is him,, സുദേവൻ…..അന്ന് അറസ്റ്റ് ചെയ്ത പ്രതികളുടെ കൂട്ടത്തിൽ ആയാളും ഉണ്ടായിരുന്നു….നിങ്ങൾ ഈ കാണുന്ന ഫോട്ടോയും അന്നത്തെ ഈ കേസ് ഡീറ്റെയിൽസ് ഒന്നും കർണ്ണാടക സ്റ്റേറ്റ് പോലീസിന്റെ ഒരു ഒഫീഷ്യൽ റെക്കോർഡ്സിലും ഇല്ലാ…..കാരണമെന്തെന്ന് ഞാൻ നേരത്തെ പറഞ്ഞല്ലോ….അന്ന് ആ പത്രവാർത്ത നൽകിയ പോലീസ് ഉദ്യോഗസ്ഥൻ പിന്നെയും unofficial ആയി ആ സെക്സ് റാക്കറ്റിനെ പറ്റി അന്വേഷണം നടത്തിയിരുന്നു…അങ്ങനെ അദ്ദേഹം കണ്ടെത്തിയ ഡീറ്റെയിൽസും മറ്റ് തെളിവുകളുമാണ് ഈ ഫയലിൽ ഉള്ളത്….And this is unrecorded ones….തങ്ങളുടെ പിന്നാലെയുള്ള പോലീസ് ഇൻവെസ്റ്റിഗാഷൻനെപ്പറ്റി വിവരം ലഭിച്ച അവർ ഈ പോലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തി അദ്ദേഹത്തെയും വീട്ടുകാരെയും കൊല്ലുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയാണ് കേസ് അന്വേഷണത്തിൽ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിച്ചത്…ഒപ്പം ഡിപ്പാർട്മെന്റ്ലെ സ്വാധീനം ഉപയോഗിച്ച് അവർ ആളെ സ്ഥലം മാറ്റുകയും ചെയ്തു….അന്ന് ആ കേസിൽ ആ പോലീസ് ഓഫീസറെ അസിസ്സ്റ്റ് ചെയ്ത ഒരു ഉദ്യോഗസ്ഥൻ എന്റെ സുഹൃത്താണ്…. സുദേവന്റെ ഫോട്ടോ കണ്ട് തിരിച്ചറിഞ്ഞപ്പോൾ പുള്ളിക്കാരനാണ് എനിക്ക് ഈ കേസ് ഡീറ്റെയിൽസ് എല്ലാം സംഘടിപ്പിച്ച്‌ തന്നത്……ഇത് വരെയുള്ള അന്വേഷണത്തിൽ നിന്നും മനസ്സിലായത് വച്ച് നോക്കിയാൽ,,കഴിഞ്ഞ നാല് വർഷമായി സുദേവൻ ഈ സെക്സ് റാക്കറ്റിൽ പ്രവർത്തിച്ചിരുന്നതായി തെളിവുകൾ ഉണ്ട്….അന്ന് വിവാഹത്തിൽ പങ്കെടുക്കാൻ ബാംഗ്ലൂരിൽ നിന്നും എത്തി എന്ന് പറയപ്പെടുന്ന സുദേവന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും ഞങ്ങൾ അന്വേഷണം നടത്തിയിരുന്നു….അവരും ഈ സെക്സ് റാക്കറ്റുമായി ബന്ധമുള്ളവരാണെന്ന് കണ്ടെത്താൻ കഴിഞ്ഞു…..ഈ സംഘത്തിൽപ്പെട്ടവർക്കിടയിൽ തന്നെ പല പ്രശ്നങ്ങളും നിലനിൽക്കുന്നുണ്ട്…ഗ്രൂപ്പ് തിരിഞ്ഞ് അവർ തമ്മിൽ പലപ്പോഴും സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്……അങ്ങനെയുള്ള ഒരു ഗ്യാങ് വാറിന്റെ ഇരയായിരിക്കാം സുദേവനും…….മറ്റൊരു കാര്യം എന്തെന്നാൽ, സുദേവൻ വർക്ക്‌ ചെയ്തിരുന്നു എന്ന് പറയപ്പെടുന്ന കമ്പനി, അയാളെ നിലവിൽ സസ്പെൻസ് ചെയ്തിരിക്കുകയായിരുന്നു….ഒരു ലേഡി സബോർഡിനേറ്റ്നോട്‌ മിസ്ബീഹെവ് ചെയ്ത കുറ്റത്തിന്………”””

“”സത്യം പറഞ്ഞാൽ ഞങ്ങൾ പോലീസിന്റെ ഭാഗത്ത് നിന്നും ആദ്യം ഒരുപാട് അനാസ്ഥ ഈ കേസിന്റെ അന്വേഷണത്തിൽ സംഭവിച്ചിരുന്നു…ഒരു ചെറുപ്പക്കാരന്റെ മിസ്സിംഗ്‌ കേസ് റിപ്പോർട്ട്‌ ചെയ്‌താൽ ഞങ്ങൾ പോലീസിന്റെ ഭാഗത്ത് നിന്നും വല്ല്യ താല്പര്യമൊന്നും ഉണ്ടാകില്ല അന്വേഷിക്കാൻ….കൊച്ചു കുട്ടിയോ പ്രായപൂർത്തിയായ പെൺകുട്ടികളൊ ഒന്നുമല്ലല്ലോ..?? ആണുങ്ങളല്ലേ..അവർ രണ്ടു ദിവസം കഴിഞ്ഞാൽ എവിടെയെങ്കിലുമൊക്കെ കറങ്ങി ഇങ്ങു തിരിച്ചു വരും,, അല്ലേൽ അവർ സ്വന്തം ഇഷ്ട്പ്രകാരം ദൂരെ എങ്ങോട്ടെക്കെങ്കിലും മാറി നില്ക്കുന്നതായിരിക്കും’ എന്നെല്ലാം ചിന്തിക്കുമ്പോഴുള്ള ഒരു സീരിയസ്നെസ്സ് കുറവ്….അതാണ് സുദേവന്റെ മിസ്സിംഗ്‌ കേസ് റിപ്പോർട്ട്‌ ചെയ്തപ്പോൾ ഉണ്ടായത്….””

രാജശേഖർ സർ പറഞ്ഞു നിർത്തിയപ്പോൾ അവിടെ നിന്നിരുന്ന ഇൻസ്‌പെക്ടർ ആണ് ആ കാര്യം പിന്നെയും സൂചിപ്പിച്ചത്……

“അന്ന് അങ്ങനെ ഒരു നിലപാട് പോലീസ് എടുത്തില്ലായിരുന്നെങ്കിൽ ഈ സത്യങ്ങളെല്ലാം ഇതിനു മുൻപേ ഞങ്ങൾ കണ്ടെത്തിയേനെ….അപ്പോൾ പിന്നെ ഭദ്ര ഒരിക്കലും അനന്തുവിനെ സംശയിക്കില്ലായിരുന്നു…അന്ന് പോലീസിന്റെ മുന്നിൽ വച്ച് അനന്തുവിനെ കുറ്റപ്പെടുത്തുകയും ഇല്ലായിരുന്നു…..അല്ലേ ഭദ്ര……….???? ..””

എല്ലാം കേട്ട് തല കുനിച്ചിരുന്നിരുന്ന ഭദ്രയെ നോക്കി രാജശേഖർ സർ ചോദിച്ചപ്പോൾ അവൾ പതിയെ തലയുയർത്തി സാറിനെ നോക്കി….ആ മിഴികൾ നിറഞ്ഞിരുന്നു…ഒരു നിമിഷം എന്നെ നോക്കിയ ഭദ്രയുടെ മിഴിയിണകൾ നിറഞ്ഞു തുളുമ്പി….കുറ്റബോധം കൊണ്ട് നീറിയോടുങ്ങുന്ന മനസ്സിനെ നിയന്ത്രിക്കാൻ കഴിയാതെ പോയതിനാലാകാം സാരിത്തലപ്പിൽ മുഖമമർത്തി അവൾ പൊട്ടി കരയാൻ തുടങ്ങി….. ആശ്വസിപ്പിക്കാനെന്നോണം അവളുടെ വലതു കയ്യിൽ ഞാൻ തൊട്ടപ്പോൾ കലങ്ങിയ കണ്ണുകളാൽ എന്നെ ഒന്ന് നോക്കിയിട്ട് എന്റെ കയ്യിലെ പിടുത്തം വിടുവിച്ചു കൊണ്ട് അവൾ എഴുന്നേറ്റു റൂമിൽ നിന്നും വേഗം ഇറങ്ങി പോയി….അപ്പോഴും ഭദ്ര തൂവാല കൊണ്ട് വായ പൊത്തി ഏങ്ങലടിച്ചു കരയുന്നുണ്ടായിരുന്നു…..

“ഭദ്ര നിൽക്ക്…ഭദ്ര…………””

ഞാൻ പുറകിൽ നിന്ന് വിളിച്ചെങ്കിലും അവൾ നിന്നില്ല….

“‘സർ സോറി….ഭദ്ര പെട്ടന്ന് ഇതെല്ലാം കേട്ടപ്പോഴുള്ള വിഷമത്തിന്….. സോറി ഐആം റിയലി സോറി…””

“ഏയ്യ് it’s ok അനന്തു…..I know…..ആ കുട്ടിയുടെ ഇപ്പോഴത്തെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതല്ലേയുള്ളൂ….കാര്യങ്ങളുടെ സത്യവസ്ഥകൾ മനസ്സിലായപ്പോഴുള്ള കുറ്റബോധമാണ് ആ കണ്ട കരച്ചിൽ.. വെറും തെറ്റിധാരണയുടെ പേരിൽ തന്നോട് ഇത്രയും നാളും കാണിച്ച അകൽച്ചയും വെറുപ്പുമെല്ലാം ഭദ്രയെ ഇപ്പോൾ വേദനിപ്പിക്കുന്നുണ്ടാകും….താൻ ചെല്ല്,, ആ കുട്ടിയെ ആശ്വസിപ്പിക്ക്…നിങ്ങൾ ഇപ്പോൾ വീട്ടിലേക്ക് മടങ്ങിക്കോളൂ…എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ വിളിപ്പിക്കാം…..ഹ്മ്മ് പൊയ്ക്കോളൂ…..”””

“”താങ്ക്യൂ സർ….പിന്നെ ഈ കേസിന്റെ കാര്യത്തിൽ ഇനിയെനിക്ക് സാറിനെ സഹായിക്കാനാകും…എന്റെ ഒരു ഫ്രണ്ട്,, കുമാർ, ബാംഗ്ലൂർ ഉണ്ട്… അവൻ അവിടെ പൊളിറ്റിക്സിലൊക്കെ ഉള്ളതാണ്….He may help you if you have any further needs out there….”””

“”Ok അനന്തു….I will call you….പിന്നെ സുദേവന്റെ അങ്കിളുമായി ഞാൻ ഫോണിൽ സംസാരിച്ചു….അദ്ദേഹത്തിന് ഇതിനെപ്പറ്റി ഒരു അറിവും ഇല്ലാന്നാണ് പറയുന്നത്….സുദേവന്റെ ബാംഗ്ലൂർ ലൈഫ്നെക്കുറിച്ച് അദ്ദേഹത്തോടൊന്നും സുദേവൻ ഷെയർ ചെയ്തിട്ടില്ലത്രേ….എന്തായാലും അയാളോട് ഞാൻ നാളെ ഇവിടെ ഹാജരാകാൻ പറഞ്ഞിട്ടുണ്ട്….our investigation is still on progress….സൊ ഞങ്ങൾക്ക് ഇനിയും ജോലി ബാക്കിയാണ്…. ok…you can go now…..””

“Ok sir…..എന്റെ മനസ്സിലും ചില സംശയങ്ങളൊക്കെയുണ്ട്….ഞാൻ നാളെ സാറിനെ കാണാൻ വരാം..””

“എന്നാൽ അങ്ങനെയായിക്കോട്ടേ…പിന്നെ ഈ കേസ് ഡീറ്റെയിൽസ് ഞങ്ങളുടെ കയ്യിൽ എത്തിയ വിവരം പോലും ആ സംഘത്തിൽപ്പെട്ടവർക്ക് ലഭിച്ചിട്ടുണ്ടോ’ എന്ന് ഞങ്ങൾക്ക് സംശയമുണ്ട്….നമ്മുടെ ഡിപ്പാർട്മെന്റ്ൽ തന്നെയുണ്ടല്ലോ ചാരന്മാർ……..And one more thing അനന്തു….ടേക്ക് കെയർ ഓഫ് ഭദ്ര…..ഐ തിങ്ക് ഷീ ഈസ്‌ നോട്ട് സേഫ്…..ഷീ ഈസ്‌ സ്റ്റിൽ തെയർ ടാർഗറ്റ്……””

“Sir……….!!!!!”’

പോകാനായി എഴുന്നേറ്റ ഞാൻ സർ പറഞ്ഞത് കേട്ട് ഒന്ന് ഞെട്ടിയിരുന്നു…….

“”Yes അനന്തു,, ഇതെല്ലാം കണക്ട് ചെയ്തു നോക്കുമ്പോൾ ആ കല്യാണലോചന,, അതൊരു genuine പ്രൊപോസൽ ആയിരുന്നില്ലന്ന് എനിക്കിപ്പോൾ തോന്നുന്നു…. ഭദ്രയുടെ വീട്ടുകാർ ഒരു പക്ഷെ തന്ത്രപൂർവ്വം പറ്റിക്കപ്പെട്ടിട്ടുണ്ടാകാം….സൊ ഐ ബിലീവ്, ഇറ്റ് വാസ് ഏ ട്രാപ് ഫോർ ഭദ്ര…..ആൻഡ് വീ മസ്‌റ്റ് ബി കെയർ ഫുൾ…..അന്ന് രാത്രി ഹോട്ടലിൽ നിന്നും ഇറങ്ങിയ സുദേവനെ ആ സുഹൃത്തുക്കൾ അയാളറിയാതെ പിന്തുടർന്നിട്ടുണ്ട്….CCTV visuals അത് ശരി വയ്ക്കുന്നു…..ഞാൻ നേരത്തെ സൂചിപ്പിച്ച പോലെ തന്നെ, , അവരുടെ ഗ്യാങ്സിനിടയിൽ സംഭവിച്ച എന്തോ ഒരു കോൺഫ്ലിക്ട്…അത് തന്നെയാണ്‌ സുദേവന്റെ മരണത്തിന് വഴിയൊരുക്കിയിരിക്കുന്നത്……അന്ന് വന്ന സുദേവന്റെ ഫ്രണ്ട്സെല്ലാം ഇപ്പോൾ ഒളിവിലാണ്….we couldn’t trace out them till now…..വേറൊരു കാര്യം,,, ഇപ്പോൾ അറിഞ്ഞതൊന്നും ഉടനെ തന്നെ നിങ്ങളുടെ വീടുകളിൽ അറിയിക്കേണ്ട… സാവകാശം മതി…അല്ലെങ്കിൽ ഞാൻ തന്നെ അറിയിച്ചോളാം….അവർ ഇതെല്ലാം പെട്ടന്ന് അറിഞ്ഞാൽ panic ആകും…പോലീസിന്റെ ഭാഗത്ത് നിന്ന് ഭദ്രയ്ക്ക് വേണ്ട സുരക്ഷയെല്ലാം ഞാൻ ഒരുക്കിയിട്ടുണ്ട്, നിങ്ങളുടെ നോർമൽ ലൈഫിനെ ബാധിക്കാത്ത രീതിയിൽ തന്നെ….തല്ക്കാലം ദൂരയാത്രകൾ മാത്രം ഒഴിവാക്കാൻ ശ്രമിക്കുക….ഓക്കേ….”

“Ok sir… ഞങ്ങൾ ശ്രദ്ധിച്ചോളാം….””

മനസ്സിൽ ചിലതെല്ലാം തീരുമാനിച്ചുറപ്പിച്ചു കൊണ്ട് ഞാൻ അവിടെ നിന്നും ഇറങ്ങി……ഭദ്ര എന്നെയും കാത്ത് പുറത്തു വരാന്തയിൽ നിൽപ്പുണ്ടായിരുന്നു…………

*******************************-*****

നേരം സന്ധ്യയായിക്കൊണ്ടിരിക്കുന്നു…. ബീച്ച് റോഡിലൂടെ എന്റെ ചുവന്ന സ്വിഫ്റ്റ് കാർ പതിയെ മുന്നോട്ട് നീങ്ങുകയാണ്…രാജശേഖർ സാറിന്റെ ഓഫീസിൽ നിന്നും പോന്നിട്ട് ഇപ്പോൾ പത്തു മിനിറ്റ് സമയം ആയിരിക്കുന്നു….ഓഫീസിന്റെ പുറത്തു കരഞ്ഞു കലങ്ങിയ കണ്ണുകളോടെ നിന്നിരുന്ന ഭദ്ര എന്നോട് സംസാരിക്കാൻ തുനിഞ്ഞുവെങ്കിലും ഞാൻ അവളെ കണ്ട ഭാവം പോലും നടിക്കാതെ കാറിനടുത്തേക്ക് നടക്കുകയാണുണ്ടായത്…..ചെയ്യാത്ത തെറ്റിന്റെ പേരിലുള്ള ആരോപണങ്ങൾക്ക് വിധേയനാകേണ്ടി വന്ന എന്റെ മനസ്സിൽ തന്നോടുള്ള അമർഷം എത്രത്തോളം ഉണ്ടെന്ന് മനസ്സിലായതു കൊണ്ടായിരിക്കണം അവൾ പിന്നെയൊന്നും മിണ്ടാൻ നിൽക്കാതെ വന്നു കാറിൽ കയറിയിരുന്നു…….. എന്നെ തന്നെ നോക്കിയിരിക്കുന്ന ഭദ്രയെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ ഞാൻ ഡ്രൈവിംഗ്ൽ മാത്രം ശ്രദ്ധിച്ച് കൊണ്ട് ഇരുന്നു…..ഞാൻ മനഃപൂർവം അവഗണിക്കുകയാണെന്ന് മനസ്സിലായതു കൊണ്ടാകണം ഇടയ്ക്ക് പലപ്പോഴും അവളുടെ കണ്ണുകൾ അനുസരണക്കേടുകൾ കാണിച്ചു കൊണ്ടിരുന്നു….നിറഞ്ഞ കണ്ണുകൾ ഞാൻ കാണാതിരിക്കാൻ എന്നോണം അവൾ പുറത്തേക്ക് തല തിരിച്ചിരുന്ന് സാരിത്തലപ്പ് കൊണ്ട് തുടയ്ക്കുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു….അപ്പോഴും ആ ഇടനെഞ്ച് ദുഃഖഭാരത്താൽ വിങ്ങിപൊട്ടുന്നത് കണ്ടിട്ടും കാണാത്തതു പോലെയിരിക്കാൻ മാത്രം ഞാൻ എന്റെ മനസ്സ് കല്ലാക്കി മാറ്റി….

“”നമുക്ക് പിരിയാം…………….””

എന്റെ ആ സ്വരം കാതുകളിൽ ഇടിത്തീയായി പതിഞെന്ന പോലെ ഭദ്ര എന്നെ ഞെട്ടിത്തിരിഞ്ഞു നോക്കി…..കേട്ടത് സത്യമാണോ എന്ന ഭാവത്തോടെയാണ്‌ അവളിരുന്നത്…..എന്നെത്തന്നെ ഉറ്റു നോക്കികൊണ്ടിരിക്കുന്ന ഭദ്രയെ ഞാൻ ഇടംകണ്ണാലെ ശ്രദിച്ചുവെങ്കിലും വണ്ടികൾ ആർത്തിരമ്പി പാഞ്ഞു കൊണ്ടിരിക്കുന്ന റോഡിലേക്ക് തന്നെ ദൃഷ്ട്ടി പതിപ്പിച്ചു കൊണ്ട് ഞാൻ തുടർന്നു…..

‘”താനും അത് തന്നെയല്ലേ ആഗ്രഹിക്കുന്നത്…..എത്ര നാളെന്നു കരുതി നമ്മൾ ഈ ബന്ധം മുന്നോട്ട് കൊണ്ട് പോകും…. എനിക്കും മടുത്തു തുടങ്ങി ഈ ജീവിതം….എന്നെങ്കിലും ഒരിക്കൽ താൻ എന്നെ സ്നേഹിച്ചു തുടങ്ങും എന്ന വിശ്വാസമായിരുന്നു ഇത് വരെയും….എന്നാൽ എനിക്ക് ഇപ്പോൾ ആ വിശ്വാസം നഷ്ട്ടപ്പെട്ടു…..എനിക്കറിയാം ഒരു ഭർത്താവായി തനിക്ക് എന്നെ കാണാൻ ഒരിക്കലും കഴിയില്ല എന്ന്…..അന്നത്തെ ആ ഒരു സാഹചര്യത്തിൽ എല്ലാവരുടെയും നിർബന്ധപ്രകാരമാണ് താൻ ഞാനുമായുള്ള ഈ വിവാഹത്തിന് സമ്മതിച്ചത് എന്ന് മനസ്സിലാക്കാനുള്ള വിവേകം പോലും എനിക്കില്ലാതെ പോയി….ഇഷ്ട്ടപ്പെട്ട പെൺകുട്ടിയെ തന്നെ വിവാഹം കഴിക്കാൻ സാധിച്ച സന്തോഷത്തിൽ മതിമറന്നു നിന്നിരുന്ന എന്റെ മനസ്സിൽ അതൊന്നും അപ്പോൾ കേറി വന്നില്ല…..ആയിരുന്നേൽ നമ്മുടെ ജീവിതം ഇങ്ങനെയൊന്നും ആകുമായിരുന്നില്ല..അല്ലേ…..??? തന്നെ എനിക്ക് ഒരുപാട് ഇഷ്ട്ടമായിരുന്നു…അല്ല, ഇഷ്ട്ടമാണ്.. ഇപ്പോഴും….പിരിയാൻ ആഗ്രഹമുണ്ടായിട്ടല്ല,, പക്ഷെ വേണ്ടാ,, ഇനിയും തന്നെ എന്റെ താലി എന്ന ബന്ധനത്തിൽ ഒതുക്കി നിർത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല…..തന്റെ ജോലികാര്യം നാളെത്തന്നെ നമുക്ക് വീട്ടിൽ അവതരിപ്പിക്കാം….ഒരാഴ്ച വരെയൊന്നും കാത്തു നിൽക്കണ്ടാ..തനിക്ക് ഓക്കേയാണങ്കിൽ രണ്ടു ദിവസത്തിനുള്ളിൽ ഞാൻ തന്നെ ഭദ്രയെ എറണാകുളത്ത് കൊണ്ട് വിടാം…….പിന്നെ ബാക്കി ലീഗൽ ഫോർമാലിറ്റീസ് അല്ലേ… അത് അതിന്റെ വഴിക്ക് നടന്നോളും….ഒരു വർഷമെങ്കിലും ആകാതെ ഡിവോഴ്സ് കിട്ടാൻ സാധ്യതയില്ല….mutual consent ആണെങ്കിൽ പോലും മിനിമം ആറു മാസമെങ്കിലും എടുക്കുമെന്ന് തോന്നുന്നു…..സൊ, ഞാൻ കെട്ടിയ താലി ഉപേക്ഷിച്ചാലും രേഖകളിൽ അത്രയും കാലം കൂടി താൻ എന്റെ ഭാര്യയായിരിക്കും കേട്ടോ…ആ ബുദ്ധിമുട്ട് സഹിക്കാതെ തനിക്ക് വേറെ നിവൃത്തിയില്ല…ഐ ആം ഹെല്പ്ലസ്…..വീട്ടിലെല്ലാവര്ക്കും നല്ല വിഷമമുണ്ടാകും…സാരമില്ല, അവരെ ഞാൻ സാവകാശം കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി കൊള്ളാം….പെട്ടന്ന് കേട്ടാൽ അവർക്ക് സഹിക്കാൻ പറ്റിയെന്നു വരില്ല….എല്ലാവർക്കും ഇഷ്ട്ടമാണ് നിന്നെ ഒരുപാട്….ഭദ്ര എന്നും സന്തോഷമായിട്ടിരിക്കണം….കൂടെ ജീവിക്കാനൊ ഇനി നേരിട്ട് കാണാനോ കഴിഞ്ഞില്ലെങ്കിലും എനിക്ക് അത് മാത്രം കേട്ടാൽ മതി…..””

ഞാൻ പറഞ്ഞു നിർത്തിയതും നിസ്സംഗമായിരുന്നു ഭദ്രയുടെ മുഖം….കണ്ണുകൾ നിർജീവമായിരുന്നു…എല്ലാം അറിഞ്ഞിട്ടും തനിക്ക് പറയാനുള്ളത് കേൾക്കാനൊ പശ്ചാത്തപിക്കാനോ അവസരം നൽകാതെ എന്നിൽ നിന്നും ഇങ്ങനെയൊരു നീക്കം ഉണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും അവൾ വിചാരിച്ചിരുന്നിരുന്നില്ലന്നു തോന്നി…. മനപ്പൂർവം അവളെ അവഗണിക്കാൻ ശ്രമിക്കുന്ന എന്നിൽ നിന്നും മുഖം തിരിച്ചു പുറത്തേക്ക് നോക്കി കൊണ്ട് ഒന്നും മിണ്ടാതെ അവൾ ഇരുന്നു….

“എത്രയും പെട്ടന്ന് തന്നെ തനിക്ക് എന്റെയൊപ്പമുള്ള ജീവിതത്തിൽ നിന്ന് രക്ഷപ്പെടാം…ഇനിയും ഇഷ്ട്ടമില്ലാതെ ഇങ്ങനെ കടിച്ചു തൂങ്ങേണ്ട കാര്യമില്ല…നമ്മൾ രണ്ടു പേരുടെയും നല്ലതിന് വേണ്ടി ഒരുപാട് ആലോചിച്ചെടുത്ത തീരുമാനമാണിത്…..””

ഞാൻ പറയുന്നത് മുഴുവൻ കേട്ട് ഭദ്ര ഇരുന്നു….നീണ്ട നിശബ്ദതയായിരുന്നു ഞങ്ങൾക്കിടയിൽ…നേരം സന്ധ്യ മയങ്ങി തുടങ്ങിയിരിക്കുന്നു….ഞാൻ പുറത്തേക്ക് നോക്കി…അസ്തമയ സൂര്യൻ രക്തവർണ്ണമാക്കിയ ആകാശത്തെ കാർമേഘങ്ങൾ വന്ന് പൊതിയാൻ തുടങ്ങിയിട്ടുണ്ട്….ലക്ഷണം കണ്ടിട്ട് തിമിർത്ത് പെയ്യാൻ കണക്കു കൂട്ടി കൊണ്ടാണ് മഴയുടെ വരവ് എന്ന് തോന്നുന്നു….പല തരം കിളികൾ പാറിപറന്ന് പോകുന്നത് കാണാം…..കാറിലെ ഏസിയുടെ തണുപ്പ് സഹിക്കാൻ ആകാതെ ഭദ്ര സാരിയുടെ മുന്താണി എടുത്തു ചുറ്റി ദേഹമാകെ പൊതിഞ്ഞു, എന്നിട്ട് മെല്ലെ കണ്ണുകളടച്ചു കൊണ്ട് സീറ്റിലേക്ക് ചാരിയിരുന്നു…… കാർ നാഷണൽ ഹൈവേയിലേക്ക് എന്റർ ചെയ്തു കുറച്ചു ദൂരം നീങ്ങിയതും ഞങ്ങൾ ട്രാഫിക് ബ്ലോക്കിൽപ്പെട്ടു……പതിനഞ്ചു മിനിറ്റോളം കിടന്നു…നൊ രക്ഷ…എല്ലാവരും വണ്ടിയുടെ എൻജിൻ ഓഫ്‌ ചെയ്ത് ഇരുപ്പാണ്….ഇതിനിടയിൽ ഞങ്ങൾ വരാൻ വൈകുന്നത് കണ്ട് വീട്ടിൽ നിന്നും വിളിച്ചിരുന്നു…ബ്ലോക്കിൽപ്പെട്ടു കിടക്കുകയാണെന്നും എത്താൻ ലേറ്റ് ആകുമെന്നും പറഞ്ഞു ഞാൻ ഫോൺ വച്ചു….ഈ സമയം ഭദ്ര കണ്ണ് തുറന്നിരുന്നു….ഭദ്ര ഇറങ്ങിപ്പോന്നതിനു ശേഷം രാജശേഖർ സർ പറഞ്ഞ കാര്യങ്ങൾ ഞാൻ മനപൂർവ്വം അവളോട് പറയാതിരുന്നതാണ്….സാറിന്റെ നിർദ്ദേശപ്രകാരം തന്നെ…..എല്ലാം ഇപ്പോൾ തന്നെ ഭദ്രയെ അറിയിച്ചു അവളെ ടെൻഷൻ അടിപ്പിക്കേണ്ട എന്നും കേസ് അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ചു ഭദ്രയുടെ കാര്യത്തിലുള്ള ഭീഷണി എത്രത്തോളം ആണെന്ന് മനസ്സിലാക്കാമെന്നും ഇപ്പോൾ കിട്ടിയ വിവരങ്ങൾ അനുസരിച്ചു കൊണ്ട് നമ്മൾ ഒരു മുൻകരുതൽ എടുക്കുന്നത് മാത്രമാണെന്നായിരുന്നു സാറിന്റെ അഭിപ്രായം…….

സമയം പോയി കൊണ്ടിരിക്കുന്നു….ഇരുട്ട് പരന്നു തുടങ്ങിയിട്ടുണ്ട്…. ഇടയ്ക്ക് ചെറുതായി ചാറി തുടങ്ങിയ മഴയെ ഒപ്പമെത്തിയ കാറ്റ് അകറ്റി നിർത്തിയിരിക്കുകയാണ്‌….എന്നാലും എപ്പോൾ വേണമെങ്കിലും അലച്ചു തല്ലി തിരിച്ചു വരാൻ തന്നെ കരുതി കൂട്ടിയാണ് മഴയുടെ നിൽപ്പ്……ഈ നിലയ്ക്കാണ് ട്രാഫിക് ബ്ലോക്ക്‌ എങ്കിൽ വീട്ടിലെത്തുമ്പോൾ നേരം പാതിരാത്രിയാകുമെന്ന് എനിക്ക് തോന്നി….വേറെ നിവൃത്തിയില്ലെന്ന് മനസ്സിലായതോടെ ഞാൻ കാർ സ്റ്റാർട്ട്‌ ചെയ്ത് ലെഫ്റ്റിലോട്ടുള്ള റബർ എസ്റ്റേറ്റ് റോഡ് വഴിയേ തിരിച്ചു വിട്ടു……..രണ്ടു മൂന്നു കിലോമീറ്റർ കൂടുതൽ പോകണമെന്നേയുള്ളു….മുക്കാൽ മണിക്കൂർ കൊണ്ട് കുന്നംകുളം-ഗുരുവായൂർ റൂട്ടിൽ എത്താം..പിന്നെ വീട്ടിലേക്ക് ഒരു കിലോമീറ്റർ ദൂരമേയുള്ളൂ……..എസ്റ്റേറ്റ് റോഡ് തിരക്കൊഴിഞ്ഞ വഴി ആയത് കൊണ്ട് ഡ്രൈവ് ചെയ്യാനും സുഖം…വണ്ടി റൂട്ട് മാറി പോകുന്നത് കണ്ട് സംശയഭാവത്തോടെ ഇരിക്കുന്ന ഭദ്രയെ ഞാൻ ഒരു ചെറു ചിരിയോടെ കാര്യം പറഞ്ഞു മനസ്സിലാക്കി….അത് വരെയും ഗൗരവത്തോടെയിരുന്നിരുന്ന ഞാൻ പെട്ടന്ന് അങ്ങനെ സംസാരിച്ചത് കണ്ട അതിശയത്തിലാകണം ഭദ്രയുടെ ചുണ്ടിലും തെളിച്ചമില്ലാത്ത ഒരു പുഞ്ചിരി മിന്നി മറഞ്ഞത് ഞാൻ കണ്ടു…..അവളുടെ മനസ്സും ഇപ്പോൾ ആകാശത്തെത് പോലെ കാർമേഘങ്ങളാൽ മൂടപ്പെട്ടു കിടക്കുകയാണല്ലോ…….എപ്പോൾ വേണമെങ്കിലും അത് പെയ്തൊഴിയാം…….

“വീട്ടിലെത്താൻ ഇനിയും സമയമെടുക്കില്ലേ…..അടുത്ത് എവിടെയെങ്കിലും കട വല്ലതും കാണുകയാണെങ്കിൽ വണ്ടി ഒന്ന് നിർത്തുമോ….കുറച്ചു വെള്ളം വേടിക്കാനാ…നല്ല ദാഹം തോന്നുന്നു എനിക്ക്…..””

വണ്ടി കുറച്ചു ദൂരം മുന്നോട്ട് പോയപ്പോൾ ഭദ്ര പറഞ്ഞു….ആൾതാമസം കുറവുള്ള ഏരിയ ആണ്….കടകളൊന്നും കാണുന്നുമില്ലായിരുന്നു….റോഡിൽ വണ്ടികളും തീരെ കുറവ്…..കുറച്ചു കൂടെ മുന്നോട്ട് പോയപ്പോൾ ഒരു ചെറിയ കട കണ്ടു…. ഞാൻ വണ്ടി സൈഡ് ആക്കി നിർത്തി…

“”താൻ ഇറങ്ങാൻ നിൽക്കണ്ട…വെള്ളം ഞാൻ വേടിച്ചു കൊണ്ട് വരാം….'”

കാറിൽ നിന്നും ഇറങ്ങാൻ തുനിഞ്ഞ ഭദ്രയെ തടഞ്ഞു കൊണ്ട് ഞാൻ ഇറങ്ങി കടയിലേക്ക് നടന്നു….കടക്കാരൻ അപ്പോൾ കട പൂട്ടാൻ

അല്പസമയം ഒന്നും മിണ്ടാതെ എന്തോ ആലോചനയിൽ മുഴുകി കൊണ്ടെന്നെ പോലെ ഇരുന്ന ഭദ്രയോട് ഞാൻ ചോദിച്ചു…….

“” അനന്തേട്ടന് ഈ സ്ഥലം അറിയുമോ……ഇവിടെ,,, ഇവിടെ വച്ചാണ് പതിനഞ്ച് വർഷം മുൻപ് ഇത് പോലെ ഒരു രാത്രിയിൽ എനിക്ക് എല്ലാം നഷ്ട്ടപ്പെട്ടത്……..സ്വന്തമെന്ന് പറയാൻ ആരുമില്ലാത്ത ഒരുവളായി ആ എട്ടു വയസ്സുകാരി മാറിയത് ഇവിടെ വച്ചാ……””

മുഖത്ത് ഒരു നേർത്ത പുഞ്ചിരി സൂക്ഷിച്ചിരുന്നുവെങ്കിലും അത് പറയുമ്പോൾ ഭദ്രയുടെ ശബ്ദം ഇടറിയിരുന്നു………

“”അന്ന് അമ്മയുടെ ബന്ധുക്കളിലാരുടെയോ വിവാഹത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു ഞങ്ങൾ എല്ലാവരും…..ഞാനും അച്ഛനും അമ്മയും പിന്നെ എന്റെ അനിയൻ കുട്ടനും…അവൻ അന്ന് രണ്ടു വയസ്സേ ആയിട്ടുള്ളൂ……വിവാഹത്തിൽ പങ്കെടുത്ത് വരുന്ന വഴി കടല് കാണാനൊക്കെ ഇറങ്ങി സൂര്യസ്തമയവും എല്ലാം കണ്ടു കളിയും ചിരിയുമായി ഞങ്ങളെല്ലാവരും വളരെ സന്തോഷത്തോടെ ആർത്തുല്ലസിച്ച ഒരു ദിവസമായിരുന്നു അത്……അന്ന് ഇന്നത്തെ പോലൊരു ട്രാഫിക് ബ്ലോക്കിൽപ്പെട്ട് വീട്ടിൽ എത്താൻ ലേറ്റ് ആകുമെന്ന് മനസ്സിലായപ്പോൾ അച്ഛൻ ഇത് വഴിയാ കാർ തിരിച്ചത്……അമ്മ ഫ്രന്റ്‌ സീറ്റിലായിരുന്നു ഇരുന്നിരുന്നത്….പുറകിലെ സീറ്റിൽ ഞാനും എന്റെ അനിയനും….അവൻ അപ്പോൾ നല്ല ഉറക്കമായിരുന്നു എന്റെ മടിയിൽ കിടന്ന്…..പാവം ഒരുപാട് ക്ഷീണിച്ചിരുന്നു,, കടൽക്കരയിൽ ഞങ്ങളുമായി ഒരുപാട് നേരം ഓടി കളിച്ചും ചിരിച്ചും നടന്നിട്ട്….എന്റെ മടിയിൽ കിടന്നു തളർന്നുറങ്ങുന്ന അവന്റെ മുടിയിഴകളിൽ തഴുകി പുറത്ത് പെയ്യുന്ന മഴയിലേക്ക് നോക്കിയിരുന്ന ഞാനും എപ്പോഴോ ഒന്ന് മയങ്ങിപ്പോയിരുന്നു…..പെട്ടന്ന് എന്തോ വണ്ടി ബ്രേക്ക്‌ ഇടുന്ന പോലെയൊരു ശബ്ദം കേട്ട് ഞെട്ടിയുണർന്നതാ ഞാൻ…..കണ്ണടച്ച് തുറക്കുന്ന സമയത്തിനുള്ളിൽ എല്ലാം കഴിഞ്ഞിരുന്നു………””””

നെഞ്ച് പൊട്ടുന്ന വേദനയിലും ഉള്ളിലെ ഏങ്ങലടികൾ പുറത്ത് കാണിക്കാതെ ഭദ്ര നിറയാൻ വെമ്പിയ മിഴികൾ ശക്തിയായി തുടച്ചു……

“‘ഒരു ലോറി വന്ന് ഞങ്ങളുടെ അംബാസഡർ കാറിൽ ഇടിക്കുകയായിരുന്നു…..ആ ഇടിയിൽ ഞാൻ ഡോർ വഴി കാറിൽ നിന്നും തെറിച്ചു ഉരുണ്ട് വീണത് ഈ ആൽമരത്തിന്റെ ചുവട്ടിലേക്കാ…..ബോധം നഷ്ട്ടപ്പെടുമ്പോഴും എന്റെ ചെവിയിൽ തങ്ങി നിന്നിരുന്നത് വീഴാൻ നേരം കേട്ട എന്റെ അച്ഛന്റെയും

സങ്കടം സഹിക്കാൻ കഴിയാതെ വിങ്ങിപ്പൊട്ടുന്ന ഭദ്രയെ ഞാൻ അരികിൽ ചെന്നിരുന്ന് തോളിൽ പിടിച്ചു അശ്വസിപ്പിച്ചു……പതിയെ ഞാൻ ആ മുഖമുയർത്തിയ നിമിഷം അവളെൻറെ നെഞ്ചിലേക്ക് വീണു, എന്റെ കയ്യിൽ മുറുകെ പിടിച്ച് കരയാൻ തുടങ്ങി…….ഉള്ളിലെ വിഷമം പെയ്തൊഴിയാൻ ഭദ്രയെ അല്പം നേരം അനുവദിച്ച ഞാൻ പതിയെ അവളെ എന്റെ നെഞ്ചിൽ നിന്നും അടർത്തി….പെട്ടന്ന് ഇരുകണ്ണുകളും തുടച്ചു കൊണ്ട് എന്നിൽ നിന്നും നോട്ടം മാറ്റി അവൾ പറഞ്ഞു തുടങ്ങി….

“”പേടിയായിരുന്നു അനന്തേട്ടാ എനിക്ക് പിന്നെ….എല്ലാവരെയും,,, എല്ലാത്തിനോടും പേടി…..മനസ്സിന്റെ നിയന്ത്രണം പോലും നഷ്ട്ടമായ ദിവസങ്ങൾ….. ശരീരത്തിനേറ്റ മുറിവുകളെക്കാൾ മനസ്സിനേറ്റ മുറിവുകൾ എന്നെ വേട്ടയാടിത്തുടങ്ങിയപ്പോൾ ആ എട്ടു വയസ്സുകാരി എല്ലാം കൈ വിട്ട അവസ്ഥയിൽ ആയിരുന്നു….മനസ്സിന്റെ താളം തെറ്റിപ്പോയ ആ നാളുകളിൽ എല്ലാവരും എന്നെ ഭ്രാന്തി എന്ന് മുദ്ര കുത്തിയപ്പോൾ എനിക്ക് ആശ്രയവും തണലുമായി നിന്നിരുന്നത് അമ്മാമയായിരുന്നു……പതിയെ ഞാൻ ജീവിതത്തിലേക്ക് തിരിച്ചു വരാൻ തുടങ്ങിയപ്പോഴേക്കും അമ്മാമയെയും ദൈവം എന്നിൽ നിന്ന് അടർത്തി മാറ്റി……അനാഥത്വത്തിന്റെ ഭീകരതയെന്തെന്ന് അനുഭവിച്ചറിഞ്ഞു നാളുകളായിരുന്നു പിന്നീട്…..വല്ല്യമ്മയുടെ ശകാരങ്ങൾക്കും ഉപദ്രവങ്ങൾക്കിടയിലും സ്വാന്തനമായി ഉണ്ടായിരുന്നത് വല്ല്യച്ഛനായിരുന്നു…… ദിനേഷേട്ടനും രേഷ്മേച്ചിക്കും എന്നെ വലിയ ഇഷ്ട്ടമായിരുന്നു അന്നും…..പക്ഷെ കുട്ടിക്കാലത്ത് വല്ല്യമ്മയെ പേടിച്ചിട്ടാണ് അവർ എന്നിൽ നിന്നും അകന്ന് നടന്നിരുന്നത്….വലുതായപ്പോൾ അവർക്കെന്നോട് കൂട്ടുകൂടാനും സ്നേഹിക്കാനും വല്ല്യമ്മയുടെ എതിർപ്പ് ഒന്നും ഒരു തടസ്സമായിരുന്നില്ല…..ആരോരുമില്ലാത്ത ഒരു പെൺകുട്ടിയെ സംരക്ഷിക്കുന്നത് തനിക്കും തന്റെ കുടുംബത്തിനും ഭാവിയിൽ ഒരു ബാധ്യതയായി തീരില്ലേ എന്ന ഭയമായിരുന്നു വല്ല്യമ്മയ്ക്ക്…….അങ്ങനെ ചിന്തിച്ച വല്ല്യമ്മയെ ഞാനൊരിക്കലും കുറ്റം പറയില്ല….ആരോരുമില്ലാത്ത എനിക്ക് അഭയം തന്നില്ലേ അവർ… കിടക്കാനൊരിടവും കഴിക്കാൻ ഭക്ഷണവും ഉടുക്കാൻ വസ്ത്രങ്ങളും തന്നു…..വല്ല്യച്ചനോടു ഒരിക്കലും തീരാത്ത കടപ്പാട് ഉണ്ട് എനിക്ക്……ആ മനുഷ്യനെ ഓർത്തു കൊണ്ട് കൂടിയാണ്‌ അന്ന് ആ സാഹചര്യത്തിൽ ഞാൻ അനന്തേട്ടനുമായുള്ള കല്യാണത്തിന് സമ്മതിച്ചത്……””””

“”അപ്പോൾ ഞാൻ കരുതിയ പോലെ തന്നെ പൂർണസമ്മതത്തോടെയല്ല താൻ ഈ വിവാഹത്തിനു സമ്മതിച്ചത്….അല്ലേ…..?? തനിക്ക് എന്നെ ഒട്ടും ഇഷ്ട്ടമല്ലായിരുന്നോ….??”””

പെട്ടന്ന് ഇടയിൽ കയറി ഞാൻ അങ്ങനെ ചോദിച്ചപ്പോൾ ഭദ്ര നിസ്സംഗമായി എന്നെ നോക്കി……

“”എനിക്ക്….എനിക്ക് പേടിയായിരുന്നു ഏട്ടാ…..എല്ലാവരെയും പേടിയായിരുന്നു…..അന്ന് അനന്തേട്ടൻ പെട്ടന്ന് എന്നോട് ഇഷ്ട്ടമാണെന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ എന്തോ വല്ലാതെ പരിഭ്രമിച്ചു പോയിരുന്നു…..അനന്തേട്ടന്റെ ഒപ്പം വീടിന്റെ മുന്നിൽ കാറിൽ ചെന്നിറങ്ങാൻ പോലും ഞാൻ മടിച്ചത് എനിക്ക് വല്ല്യമ്മയെ അത്ര പേടിയായിരുന്നത് കൊണ്ടാ…..കൂടെ പഠിച്ച ആൺപിള്ളേരോട്

പോലും മിണ്ടുന്നത് പോയിട്ട് അവരെ ഒന്ന് നേരെ നോക്കാൻ പോലും ഞാൻ ശ്രമിച്ചിട്ടില്ല….പിന്നെ കുഞ്ഞു നാള് മുതലേ വല്ല്യമ്മയുടെ അനിയൻ ആ നടേശൻ എന്ന് പറയുന്ന ആളുടെ എന്നോടുള്ള പെരുമാറ്റവും….പലപ്പോഴും ദുഷിച്ച ഒരു കണ്ണോടെയാണ് അയാൾ എന്നെ കണ്ടിരുന്നതും എന്റെ അടുത്തേക്ക് വന്നിരുന്നതും….സത്യം പറഞ്ഞാൽ അയാളെ എനിക്ക് കാണുന്നതെ പേടിയായിരുന്നു….വല്ല്യമ്മയോട് പറഞ്ഞാലും വല്ല്യമ്മ അനിയനെ സംശയിക്കില്ല…എന്നെയെ കുറ്റം പറയു….അനന്തേട്ടന് അറിയോ,ഭാര്യ ഉപേക്ഷിച്ചു പോയ അയാൾക്ക് വേണ്ടി, മോളുടെ പ്രായമുള്ള എന്നെ വിവാഹം വരെ ആലോചിച്ചിട്ടുള്ള ആളാ എന്റെ വല്ല്യമ്മ എന്ന് പറയുന്ന സ്ത്രീ….എന്നെ എങ്ങനെയെങ്കിലും ആ വീട്ടിൽ നിന്നും ഒഴിവാക്ക്ണം എന്ന് മാത്രമേ അവർ ആഗ്രഹിച്ചിരുന്നുള്ളൂ….. വല്ല്യച്ഛന്റെയും ദിനേഷേട്ടന്റെയും എതിർപ്പ് കാരണമാ അന്ന് ആ ആലോചന നടക്കാതെ പോയത്….അല്ലെങ്കിൽ എന്റെ വാക്കിനോ ഇഷ്ട്ടത്തിനോ അവിടെ വിലയുണ്ടാകില്ലായിരുന്നു….””

അത് പറയുമ്പോൾ വിങ്ങിപ്പൊട്ടൻ തുടങ്ങിയ കണ്ണുനീരിനെ തടഞ്ഞു നിർത്താൻ അവൾ കഷ്ട്ടപ്പെട്ടു…..മൂക്കിൻ തുമ്പിൽ അടിഞ്ഞ നീണ്ട കരച്ചിലിന്റെ അവശേഷിപ്പ് എന്നൊണമുള്ള ചുവപ്പ് നിറം സാരിത്തുമ്പാൽ തുടച്ചു കൊണ്ട് ചെറിയ ഏങ്ങലടികളോടെ അവൾ തുടർന്നു….. “”അനന്തേട്ടന് ഓർമ്മയുണ്ടോ,, അന്ന് രേഷ്മേച്ചിയുടെ കല്യാണത്തലേന്ന് ആദ്യമായി നമ്മൾ തമ്മിൽ കണ്ടത്….അന്ന് വീട്ടിൽ തിരക്കൊഴിഞ്ഞ ഒരിടത്തു വച്ചു കണ്ടപ്പോൾ അയാൾ എന്നോട് മോശമായി പെരുമാറാൻ ശ്രമിച്ചു….ആ ദുഷ്ടന്റെ അടുത്ത് നിന്ന് ഓടി രക്ഷപ്പെട്ടു വരുമ്പോഴാ ഞാൻ അനന്തേട്ടന്റെ ദേഹത്ത് കൂട്ടിയിടിച്ചത്….പിന്നെ ഈയടുത്ത് എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന ഒരു പെൺകുട്ടിക്ക് സംഭവിച്ച ദുരന്തവും എനിക്ക് ആണുങ്ങളോട് ഭയവും തീരെ വെറുപ്പുമൊക്കെ തോന്നാൻ കാരണമായി…..അവൾ ഒരു പാവമായിരുന്നു…..ചതിച്ചതാ അതിനെ ഒരു ദുഷ്ടൻ….പ്രണയം നടിച്ചു കൂടെ കൂടി ഒടുക്കം ആവശ്യം കഴിഞ്ഞപ്പോൾ കറിവേപ്പില പോലെ പെൺകുട്ടികളെ വലിച്ചെറിഞ്ഞു പോകുന്ന ചില കാമപ്രാന്തൻമാർ……..പ്രായം കൊണ്ട് എന്നെക്കാൾ മുതിർന്നവളായിരുന്നു അവൾ….കോളേജിൽ എന്റെ സീനിയർ ആയിരുന്നപ്പോൾ പരിചയപ്പെട്ടതായിരുന്നു…..കോളേജ് വിട്ടപ്പോൾ പതിവായി നേരിട്ട് കാണാൻ സാധിക്കാറില്ലെങ്കിലും ഫോണിലൂടെയും മറ്റും ഞങ്ങൾ സൗഹൃദം നിലനിർത്തി പോന്നു…..ആത്മഹത്യ ചെയ്യുകയായിരുന്നു ആ പാവം…..പേര് പറഞ്ഞാൽ അനന്തേട്ടൻ അറിയും…..വൈഗ……..അനന്തേട്ടന്റെ ഒപ്പം ഓഫീസിൽ വർക്ക്‌ ചെയ്തിരുന്ന കുട്ടിയാ…””

“”വൈഗ….വൈഗയെ താൻ അറിയുമോ…..””

പെട്ടന്ന് വൈഗയെ ഭദ്രയ്ക്ക് പരിചയമുണ്ടെന്ന് അറിഞ്ഞപ്പോൾ ഞാനൊന്ന് അമ്പരന്നിരുന്നു…..

“”വടക്കാഞ്ചേരി വ്യാസ കോളേജിൽ എന്റെ സീനിയർ ആയിരുന്നു വൈഗേച്ചി….അന്ന് കണ്ടപ്പോൾ ഞാൻ ആ കാര്യം അനന്തേട്ടനോട്‌ പറയാൻ വിട്ടു പോയതായിരുന്നു…. അവസാനമായി ആ പാവത്തെ ഒരു നോക്ക് കാണാൻ പോലും എനിക്ക് സാധിച്ചില്ല…. ബോഡി നാട്ടിലേക്ക് കൊണ്ട് പോയതിന് ശേഷം പിറ്റേ ദിവസമാണ് ഞാൻ മരണവിവരം അറിഞ്ഞത്…..അവിടെ പോയി കാണണം എന്നുണ്ടായിരുന്നെങ്കിലും വല്ല്യമ്മ എന്നെ പോകാൻ അനുവദിച്ചില്ല…..അനന്തേട്ടൻ അന്ന് എന്നോട് ഇഷ്ട്ടമാണ് എന്ന് പറഞ്ഞതിന്റെ പതർച്ചയിലും ടെൻഷനിലുമൊക്കെ ഇരുന്നിരുന്നപ്പോഴാണ് പെട്ടെന്നുള്ള വൈഗച്ചിയുടെ മരണവാർത്ത ഞാൻ അറിയുന്നത്….. മാനസികമായി ആകെ തളർന്നിരുന്നു ഞാൻ അപ്പോൾ….. ആ ദിവസമാണ് സുദേവന്റെ വിവാഹലോചനെയെപ്പറ്റി വല്ല്യമ്മ എന്നോട് പറയുന്നത്….എല്ലാവർക്കും താല്പര്യമുള്ള ബന്ധം….വല്ല്യച്ചനോടുള്ള കടപ്പാടിന്റെയും നന്ദിയുടെയും കണക്കു നോക്കിയപ്പോൾ വല്ല്യമ്മയുടെ നിർബന്ധത്തിനു വഴങ്ങി സുദേവനുമായുള്ള വിവാഹത്തിനു സമ്മതം മൂളാതെ എനിക്ക് വേറെ നിവൃത്തിയില്ലായിരുന്നു…..അപ്പോഴും അയാളുമായി എനിക്കൊരിക്കലും പൊരുത്തപ്പെടാൻ സാധിക്കില്ലന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു……പെണ്ണ് കാണാൻ വന്ന ദിവസത്തെ അയാളുടെ മുഖം പോലും ഞാൻ ഓർക്കുന്നില്ല….ആ മുഖത്തേക്ക് നോക്കിയില്ലാന്ന് പോലും വേണമെങ്കിൽ പറയാം…വിവാഹം ഉറപ്പിച്ചു…ദിവസങ്ങൾ കടന്നു പോയി….സുനിശ്ചിതമായ യാഥാർഥ്യത്തെ ഉൾകൊള്ളാൻ ഞാൻ മനസ്സ് കൊണ്ട് ഒരുങ്ങി…..അയാളുമൊത്തുള്ള ഒരു ജീവിതത്തെപ്പറ്റി പതിയെ ഞാനും സ്വപ്നം കാണാൻ തുടങ്ങി…..ആ ഒരു

മാസക്കാലത്തിനിടയിൽ ഒരിക്കൽ പോലും അയാളുമായുള്ള സംസാരത്തിൽ ഒരു അസ്വഭാവികതയും എനിക്ക് തോന്നിയിരുന്നില്ല…. പക്ഷെ ഇങ്ങനെയൊരു ചതി….ഇത്രയും നീചമായ ഒരു മുഖം അയാൾക്കുണ്ടാകുമെന്ന് ഞാൻ എന്നല്ല വീട്ടിലാരും തന്നെ സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല……””””

“‘അപ്പോഴും നീ സംശയിച്ചതും പഴി പറഞ്ഞതും എന്നെയല്ലേ ഭദ്ര……””

ഇടറിയ ശബ്ദത്തിൽ ഞാൻ അത് ചോദിച്ചപ്പോൾ അവളെന്നെ ദയനീയമായി നോക്കി….പെട്ടന്ന് എഴുന്നേൽക്കാൻ നോക്കിയ ഭദ്ര കാലു തെറ്റി വീഴാൻ പോയതും ഞാൻ അവളുടെ കയ്യിൽ മുറുകെ പിടിച്ചു….അവളുടെ വലതു കാലിൽ നിന്നും ചെരുപ്പ് ഊരിപോയിരുന്നു അന്നേരം….. എഴുന്നേറ്റ് ഞാനത് എടുത്തു അവളുടെ കാലിനരികിലേക്ക് ഇട്ട് കൊടുത്തു….ചെരുപ്പ് ഇടാൻ നേരം മറഞ്ഞു കിടന്നിരുന്ന സാരി കാലിൽ നിന്നും അൽപ്പം സ്ഥാനം മാറിയപ്പോൾ ചെരുപ്പിന്റെ സ്ട്രാപ് മുറുകി അവളുടെ കാലിൽ ചെറിയ ചുവന്ന പാടുകൾ ഞാൻ കണ്ടു……അന്നേരം തോന്നിയ ഒരു ഉൾപ്രേരണയിലോ അനുകമ്പയിലോ എന്തോ ഞാൻ ആ പാടുകളിലൂടെ വിരൽ ഓടിച്ചു കൊണ്ട് മെല്ലെയാ കാൽപാദത്തിലൊന്നു തഴുകി….. പെട്ടന്ന് മനസ്സാന്നിധ്യം വീണ്ടെടുത്ത ഞാൻ തലയുയർത്തി നോക്കിയപ്പോൾ കണ്ടത് ആർദ്രമായ് എന്നെത്തന്നെ നോക്കി കൊണ്ട് നിൽക്കുന്ന ഭദ്രയെയാണ്….ഒരു ചെറു പുഞ്ചിരി ആ കവിളിണയിൽ തെളിഞ്ഞുവെങ്കിലും പെട്ടന്ന് തന്നെ അത് മാഞ്ഞു…… മെല്ലെ കൈകൾ പിൻവലിച്ച്‌ ഞാൻ എഴുന്നേറ്റു ഭാവഭേദമൊന്നും കൂടാതെ നിന്നു……അൽപ നേരത്തെ മൗനത്തിനു ശേഷം ഭദ്ര പറഞ്ഞു തുടങ്ങി….

‘”അനന്തേട്ടാ അത്…അന്ന് ഞാൻ സുദേവന് എന്ത് പറ്റി എന്നറിയാത്ത ടെൻഷനിൽ ആയിരുന്നു…അനന്തേട്ടനെ അപ്പോഴൊന്നും ഞാൻ സംശയിച്ചിരുന്നില്ല….പെട്ടന്ന് ഞാൻ അനന്തേട്ടന്റെ ഭാര്യയായി മാറി എന്ന സത്യം അംഗീകരിക്കാൻ അന്നത്തെ ആ ഒരു മാനസികാവസ്ഥയിൽ എനിക്ക് കുറച്ചു സമയം വേണമായിരുന്നു…..വീട്ടിലെ ബാക്കി എല്ലാവരുമായും ഞാൻ പെട്ടെന്നടുത്തപ്പോൾ അനന്തേട്ടനോട്‌ മാത്രം ഞാൻ അകൽച്ച കാണിച്ചത് അത് കൊണ്ടാണ്…..പക്ഷെ രേഷ്മേച്ചി ഏട്ടനെപ്പറ്റി മോശമായി അങ്ങനെയൊക്കെ പറഞ്ഞപ്പോൾ,, ഇഷ്ട്ടപ്പെട്ട പെണ്ണിനെ കിട്ടാൻ വേണ്ടി എന്തിനും മടിക്കാത്ത ആണുങ്ങളുണ്ടെന്ന യാഥാർഥ്യത്തെ എനിക്ക് തള്ളിക്കളയാൻ പറ്റിയില്ല….സുദേവന്റെ കൊലപാതക വാർത്ത അറിഞ്ഞു ആകെ താളം തെറ്റിയ മനസ്സുമായി നിന്നിരുന്ന എന്റെ മനസ്സിൽ ‘ആ കൊലപാതകത്തിനു പിന്നിൽ എന്ത് കൊണ്ട് അനന്തേട്ടനായിക്കൂടാ കാരണക്കാരൻ ‘എന്ന് രേഷ്മേച്ചി സംശയം പറഞ്ഞപ്പോൾ ഒരു പക്ഷെ അത് സത്യമായിരിക്കുമെന്ന് ഞാൻ വിശ്വസിച്ചു പോയി……കുഞ്ഞ് നാള് മുതലേ കാണുന്ന രേഷ്മേച്ചിയുടെ ആ വാക്കുകൾ എന്നിൽ വല്ലാതെ തറച്ചു പോയിരുന്നു….ഏട്ടൻ എന്നോട് പൊറുക്കണം…അപ്പോഴേത്തെ പൊട്ടബുദ്ധിക്ക് ഞാൻ എന്തൊക്കെയോ അവിവേകം വിളിച്ചു പറഞ്ഞു പോയതാണ്…..പക്ഷെ പോലീസുകാർ ഈ സംഭവത്തിൽ അനന്തേട്ടന് ഒരു പങ്കുമില്ലന്ന് ഉറപ്പിച്ച് പറഞ്ഞപ്പോൾ പിന്നെ ഏട്ടനെ വിശ്വസിക്കാതിരിക്കാൻ എന്റെ കയ്യിൽ കാരണങ്ങളൊന്നുമുണ്ടായിരുന്നില്ല…. രേവതിചേച്ചിയും മീനാക്ഷിചേച്ചിയും പറഞ്ഞു ഞാൻ അറിഞ്ഞിട്ടുള്ള അനന്തേട്ടന് ഒരിക്കലും അങ്ങനെയൊന്നും ചെയ്യാൻ സാധിക്കില്ലാന്ന് പിന്നീട് എനിക്ക് ആലോചിച്ചപ്പോൾ തോന്നി…….. ഒപ്പം ഇത്രയും ദിവസവും എന്റെ കൂടെ കഴിഞ്ഞ അനന്തേട്ടനിൽ നിന്നും ഞാൻ നേരിട്ട് കണ്ട് മനസ്സിലാക്കിയതുമെല്ലാം എന്റെ ആ തോന്നൽ ശരി വച്ചു….എന്നെ ഇഷ്ട്ടമായിരുന്നു എന്ന് പറഞ്ഞിരുന്നുവെങ്കിലും അന്നത്തെ ആ സാഹചര്യത്തിൽ എന്റെയും എന്റെ വീട്ടുകാരുടെയും വിഷമം കണ്ട് എന്നെ സ്വീകരിച്ച ആളല്ലേ….കല്യാണം കഴിഞ്ഞ പെണ്ണായിട്ടും ഞാനിപ്പോഴും കന്യകയായി ഇരിക്കുന്നത് എന്റെ പൂർണ സമ്മതത്തോടെയല്ല ഈ വിവാഹം നടന്നതെന്ന് അനന്തേട്ടൻ കരുതിയത് കൊണ്ടല്ലേ….. എന്റെ മനസ്സ് മനസ്സിലാക്കിയെന്നോണമായിരുന്നു നമ്മുടെ ബെഡ് റൂമിൽ പോലും അനന്തേട്ടൻ എന്നോട് പെരുമാറിയിരുന്നത്……ഒരിക്കൽ പോലും ഒരു ഭർത്താവിന്റെ അവകാശമോ അധികാരമോ എന്റെ അടുത്ത് സ്ഥാപിക്കാൻ അനന്തേട്ടൻ ശ്രമിച്ചിട്ടില്ല…. “””

“”ഒന്നുമില്ലെങ്കിലും രേഷ്മയ്ക്ക് എന്നോട് ഇങ്ങനെ വിരോധം തോന്നാൻ മാത്രം കാരണമെന്തെന്ന് നീ അന്വേഷിച്ചിരുന്നോ??? ഒരിക്കലെങ്കിലും…..???””

എന്റെ ഉള്ളിലെ അമർഷം അപ്പോഴും ബാക്കിയായിരുന്നു….

“”എനിക്കറിയാം ഏട്ടാ… അതെനിക്ക് സംഭവിച്ച ഏറ്റവും വലിയ തെറ്റായിരുന്നു എന്ന്….അന്ന് പോലീസുകാർ പറഞ്ഞ കാര്യം രേഷ്മേച്ചിയോട് ഞാൻ പറഞ്ഞിരുന്നു…അപ്പോഴും ഏട്ടനെ തന്നെ കുറ്റക്കാരനാക്കാനുള്ള വ്യഗ്രതയായിരുന്നു രേഷ്മേച്ചിക്ക്….ആദ്യം മുതലേ ഞാൻ അനന്തേട്ടനെ വിവാഹം കഴിക്കുന്നത് രേഷ്മേച്ചി എതിർത്തിരുന്നു…..അന്ന് വല്ല്യമ്മ ഗ്രീൻ റൂമിൽ വന്ന് അനന്തേട്ടനെ വിവാഹം കഴിക്കുന്ന കാര്യം പറഞ്ഞപ്പോൾ തന്നെ ചേച്ചി അത് ശരിയാകില്ലന്ന് പറഞ്ഞ് എന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു…എന്നിട്ടും വല്ല്യമ്മയുടെ വാക്ക് കേൾക്കാൻ ഞാൻ നിർബന്ധിതയായി……. പിന്നീടുള്ള ദിവസങ്ങളിൽ പലപ്പോഴും ഈ കാര്യം പറഞ്ഞ് വല്യമ്മയും രേഷ്മേച്ചിയും തമ്മിൽ വഴക്ക് ഉണ്ടാകാറുണ്ടായിരുന്നുവെന്ന് എന്നോട് മീനാക്ഷി ചേച്ചി പറഞ്ഞിരുന്നതും എനിക്ക് ഓർമ്മ വന്നു……എനിക്കപ്പോൾ ഉറപ്പായി രേഷ്മേച്ചിക്ക് അനന്തേട്ടനോട് എന്തോ കാര്യമായ വിരോധമുണ്ടെന്ന്…..അത് എന്താന്ന് അറിയണമെന്ന് എനിക്ക് തോന്നി പിന്നീട്….അനന്തേട്ടനോട്‌ ചോദിക്കണം എന്ന് ഞാൻ പലവട്ടം കരുതിയതാ….പക്ഷെ അന്ന് പോലീസ് സ്റ്റേഷനിൽ വച്ച്‌ അങ്ങനെയെല്ലാം ഞാൻ പറഞ്ഞതിന്റെ ദേഷ്യത്തിലാണ് ഏട്ടൻ എന്ന് തോന്നിയപ്പോൾ ഞാൻ ഒന്ന് മടിച്ചു…..രേഷ്മേച്ചി എന്തായാലും എന്നോട് അത് തുറന്നു പറയില്ലന്ന് എനിക്ക് തോന്നിയിരുന്നു….അങ്ങനെയിരിക്കെ ആണ് നീതുവേച്ചി അവിചാരിതമായി എന്നോട് എല്ലാം പറയുന്നത്…പക്ഷെ നമുക്കിടയിലെ പ്രശ്നങ്ങളൊന്നും നീതുചേച്ചിക്ക് അറിയില്ലായിരുന്നു……””

“”നീതു…!!! നീതു ആരാ…..””

“”നീതുവേച്ചി രേഷ്മേച്ചിയുടെ ഫ്രണ്ടാ…..അവർ ഒന്നിച്ചു പഠിച്ചതാണ്…..ഞങ്ങളുടെ വീടിന്റെ അടുത്ത് തന്നെയാണ് ആ ചേച്ചിയുടെയും വീട്……അവർ നല്ല ഫ്രണ്ട്‌സ് ആയിരുന്നു….പക്ഷെ അന്ന് രേഷ്മേച്ചിയുടെ കല്യാണത്തിന് നീതുവേച്ചി വന്നില്ലായിരുന്നു….തലേന്ന് വരെ ഒരു കുഴപ്പവും ഇല്ലാതിരുന്ന അവര് തമ്മിൽ അവസാന നിമിഷം പിണങ്ങാൻ എന്താ കാരണം എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായിരുന്നില്ല…ഇന്നലെ ഉച്ചയ്ക്ക് അനന്തേട്ടൻ ഉറങ്ങിയപ്പോൾ നീതുവേച്ചിയെ കാണാനാണ് ഞാൻ പോയത്….പക്ഷെ ചേച്ചി ഇന്നലെ വീട്ടിൽ ഉണ്ടായിരുന്നില്ല…..പിന്നെ ഞാൻ ഇന്ന് പോയി ചേച്ചിയെ കണ്ട് സംസാരിച്ചു….അന്ന് ആ രാത്രി സംഭവിച്ചതെല്ലാം നീതുവേച്ചി എന്നോട് പറഞ്ഞു…..നീതുവേച്ചിയുടെ വീട്ടിലേക്ക് പോകാണന്ന് പറഞ്ഞാണ് അന്ന് രേഷ്മേച്ചി കല്യാണത്തലെന്നു വീട്ടിൽ നിന്നിറങ്ങിയത്……രേഷ്മേച്ചിയെ അന്ന് രാത്രി വേറെ ഒരാളോടൊപ്പം കാണാൻ പാടില്ലാത്ത രീതിയിൽ അനന്തേട്ടനും കൂട്ടുകാരനും കണ്ടുവെന്നും അത് മനസ്സിലായ രേഷ്മേച്ചി ഏട്ടനുമായി വഴക്കിനു വന്നു എന്നും ഞാൻ അറിഞ്ഞു…അന്ന് മോശമായി സംസാരിച്ച രേഷ്മേച്ചിയെ ഏട്ടൻ തല്ലിയതും എല്ലാം…..നിങ്ങൾ തമ്മിൽ സംസാരിച്ചതും വഴക്ക് ഉണ്ടായതുമെല്ലാം നീതുവേച്ചി കണ്ടിരുന്നു…..നമ്മുടെ കല്യാണത്തിനാണ് നീതുവേച്ചിക്ക് അനന്തേട്ടനെ മനസ്സിലായതെന്ന് മാത്രം…..””””

അപ്പോഴാണ് അന്ന് രേഷ്മയും റോഷനും തമ്മിലുള്ള സംസാരത്തിനിടയിൽ നിന്ന് നീതു എന്നൊരു പേര് രേഷ്മ പറഞ്ഞിരുന്നതായി എനിക്ക് ഓർമ്മ വന്നത്……..

“”അന്ന് രേഷ്മയുടെ ഒപ്പം ഉണ്ടായിരുന്ന ആൾ ആരായിരുന്നു എന്ന് നീതു പറഞ്ഞോ നിന്നോട്…..??? ”’

“”ഉവ്വ് ഏട്ടാ…അയാളെ എനിക്കറിയാം….ഞാനും നീതുവേച്ചിയും പുറത്ത് പലയിടത്തും വച്ച് അയാളെ മുൻപും രേഷ്മേച്ചിയുടെ ഒപ്പം കണ്ടിട്ടുണ്ട്….റോഷനെന്നോ എന്തോ മറ്റോ ആണ് ആളുടെ പേര്….അയാൾ ബാംഗ്ലൂരിൽ തന്റെ ഒപ്പം വർക്ക്‌ ചെയ്യുന്ന ആളാണ്ന്നാ ഞങ്ങളോടു രേഷ്മേച്ചി പറഞ്ഞിരുന്നത്……പക്ഷെ അവര് തമ്മിൽ മോശമായ രീതിയിൽ ഒരു ബന്ധം ഉണ്ടെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു…അന്ന് രാത്രി അത് മനസ്സിലായപ്പോൾ അനന്തേട്ടനും വീട്ടുകാരും പോയതിനു ശേഷം അക്കാര്യവും പറഞ്ഞ് നീതുവേച്ചിയും രേഷ്മേച്ചിയും തമ്മിൽ വഴക്ക് ഉണ്ടായെന്നും അപ്പോഴത്തെ ദേഷ്യത്തിന് രേഷ്മേച്ചി നീതുവേച്ചിയെ തല്ലുകയും ചെയ്തുത്രേ….അന്നവർ തമ്മിൽ പിണങ്ങി….പിറ്റേ ദിവസം നീതുവേച്ചി കല്യാണത്തിനും വന്നില്ല….ഇപ്പോൾ അവർ തമ്മിൽ ഒരു കോൺടാക്റ്റുമില്ല…..പിന്നെ….പിന്നെ ഏട്ടാ…..””

“എന്താ…എന്താ ഭദ്രാ….എന്താണേലും പറഞ്ഞോളൂ……””

ഭദ്രയുടെ സ്വരത്തിൽ അപ്പോൾ ചെറിയ ഭീതി കലർന്നിരുന്നു….

“”അയാള്…രേഷ്മേച്ചിയുടെ ഒപ്പമുണ്ടായിരുന്ന ആ ആള് ഒരിക്കൽ എന്നോട്……എന്നോട് മോശമായി പെരുമാറിയിട്ടുണ്ട്…..അന്ന് അയാളെ ഞാൻ തല്ലി…..വിവരമറിഞ്ഞ രേഷ്മേച്ചി തല്ക്കാലം അത് ആരോടും പറയണ്ട എന്നും ആ പ്രശ്നം താൻ കൈകാര്യം ചെയ്തു കൊള്ളാമെന്നും പറഞ്ഞ് എന്നെ ആശ്വസിപ്പിച്ചു…പിന്നെ ഒരു ദിവസം രേഷ്മേച്ചി എന്നോട് പറഞ്ഞു,, ആ സംഭവത്തിന്റെ പേരിൽ അയാളുമായുള്ള എല്ലാ ഫ്രണ്ട്ഷിപ്പും അവസാനിപ്പിച്ചു എന്ന്, ഇപ്പോൾ അവർ തമ്മിൽ ഒരു ബന്ധവുമില്ലന്ന്…..അത് കള്ളമായിരുന്നു എന്ന് എനിക്കിപ്പോൾ മനസ്സിലായി അനന്തേട്ടാ….വിവാഹത്തിനു ശേഷവും രേഷ്മേച്ചി അയാളുമായി അടുപ്പം തുടരുന്നുണ്ടോന്ന് എനിക്ക് ഇപ്പൊ സംശയമുണ്ട്……..”””

“”അന്ന് രേഷ്മയുടെ കല്യാണം കഴിഞ്ഞു പിറ്റേ ദിവസം നീ എവിടെയെങ്കിലും പോയിരുന്നോ……???? “”

മനസ്സിൽ ഉണ്ടായിരുന്ന പല ചോദ്യങ്ങൾക്കും ഉത്തരം കിട്ടിയെങ്കിലും ആ ഒരു സംശയം മാത്രം എന്നിൽ ബാക്കിയായി….അന്ന് രേഷ്മയും റോഷനും തമ്മിലുള്ള സംസാരത്തിൽ പറഞ്ഞു കേട്ട ആ പെൺകുട്ടി….അതാരായിരുന്നു…നീതുവായിരുന്നോ അത് എന്ന് ഞാൻ ആദ്യമൊന്ന് സംശയിച്ചുവെങ്കിലും രേഷ്മയുമായി വഴക്ക് കൂടി പിണങ്ങിയ സ്ഥിതിക്ക് നീതു ആയിരിക്കില്ല പോയിരിക്കുക എന്ന് ഞാൻ കണക്കുകൂട്ടി….പിന്നെ സാധ്യതയുള്ള ആൾ ഭദ്ര ആണ്…….

“”ഇല്ലാ ഏട്ടാ,, ഞാൻ എവിടെയും പോയില്ല… പക്ഷെ അന്ന് എനിക്ക് ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു ….ഒരു സുഹൃത്ത് വഴി രേഷ്മച്ചി എനിക്ക് വേണ്ടി recommend ചെയ്തതായിരുന്നു ആ ഇന്റർവ്യൂ….അത് എന്തായാലും അറ്റൻഡ് ചെയ്യണമെന്ന് എന്നോട് രേഷ്മേച്ചി ആവശ്യപ്പെട്ടിരുന്നു…….””

“” എവിടെ വച്ചായിരുന്നു ഇന്റർവ്യൂ….ഏത് കമ്പനി …..???

“”കമ്പനിയുടെ പേര് എനിക്കോർമ്മയില്ല… തൃശ്ശൂരിലെ ഹോട്ടൽ ഗരുഡയിൽ വച്ചായിരുന്നു ഇന്റർവ്യൂ……”‘

“”അവിടെ വച്ചോ…..”’ കല്യാണത്തിന് പങ്കെടുക്കാൻ വന്നിട്ടുണ്ടായിരുന്ന സുദേവന്റെ സുഹൃത്തുക്കളും അതെ ഹോട്ടലിൽ തന്നെയായിരുന്നു താമസിച്ചിരുന്നത് എന്ന കാര്യം ഞാൻ ഓർത്തു അപ്പോൾ……

‘”അതെ ഏട്ടാ…അവിടെ ആ കമ്പനി വക ഒരു office premise ഉണ്ടെന്ന്……അവിടെ വച്ചായിരുന്നു ഇന്റർവ്യൂ….പക്ഷെ എനിക്ക് അന്നത് അറ്റൻഡ് ചെയ്യാൻ പറ്റിയില്ല…..കല്യാണപിറ്റേന്ന് വീട്ടിൽ ഒരുപാട് ജോലിയുണ്ടായിരുന്നതിനാൽ ആ പേരും പറഞ്ഞ് വല്യമ്മ എന്നെ പോകാൻ അനുവദിച്ചില്ല…..എന്നെ ഇന്റർവ്യൂന് വിടാതിരുന്നതിന്റെ പേരിൽ രേഷ്മേച്ചി വല്ല്യമ്മയുമായി വഴക്ക് ഉണ്ടാക്കിയിരുന്നു അന്ന്…. “”

”ഹ്മ്മ്….ആ പെണ്ണുംപിള്ളയുടെ ദ്രോഹം കൊണ്ട് അങ്ങനെയെങ്കിലും ഒരു ഉപകാരം ഉണ്ടായല്ലോ…”

ഞാൻ മനസ്സിൽ മുറുമുറുത്തു……

“എന്താ അനന്തേട്ടൻ പറഞ്ഞെ……”

“”ഏയ്യ് ഒന്നുമില്ല……””

എന്റെ അരികിലേക്ക് നിന്ന് കൊണ്ട് അവൾ തുടർന്നു…..

“”എനിക്കറിയാം അനന്തേട്ടന് എന്നോട് ഒരിക്കലും പൊറുക്കാൻ സാധിക്കില്ല എന്ന്….സത്യമെന്തെന്ന് അറിയാൻ പോലും ശ്രമിക്കാതെ മറ്റുള്ളവർ പറയുന്നത് കേട്ട് ഞാൻ എന്റെ അനന്തേട്ടനെ കുറ്റപ്പെടുത്തി…..എന്റെ പൊട്ടബുദ്ധിക്ക് ഞാൻ എന്തൊക്കെയോ ചിന്തിച്ചു കൂട്ടിയപ്പോൾ അങ്ങനെയൊക്കെ സംഭവിച്ചു പോയതാ ഏട്ടാ……ഒരു പക്ഷെ അന്ന്…അന്നയാൾ എന്റെ കഴുത്തിൽ താലി കെട്ടിയിരുന്നെങ്കിൽ…എന്റെ ജീവിതം…..അന്നെന്നെ രക്ഷിച്ച ആളല്ലേ അനന്തേട്ടൻ…എനിക്കൊരു ജീവിതം തന്നത് അനന്തേട്ടനല്ലേ…..ആ അനന്തേട്ടനെ ഉപേക്ഷിച്ചു ഞാൻ പോകണമെന്നാണോ അനന്തേട്ടൻ പറയുന്നത്….എല്ലാ സത്യങ്ങളും അറിഞ്ഞിട്ട് എനിക്ക് അതിന് സാധിക്കുമെന്ന് അനന്തേട്ടന് തോന്നുന്നുണ്ടോ ഇപ്പോഴും….””

വിങ്ങിപ്പൊട്ടുന്ന വേദനയോടെ അവളത് ചോദിക്കുമ്പോഴും അത് തിരിച്ചറിയാത്ത പോലെ ഞാൻ മൗനം പാലിച്ചു….എന്റെ മൗനം ഭദ്രയെ വല്ലാതെ നൊമ്പരപ്പെടുത്തുന്നുണ്ടെന്ന് എനിക്ക് തോന്നി…..നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് അവൾ എന്നിൽ നിന്നും നോട്ടം മാറ്റി തല കുമ്പിട്ടു നിന്നു……

“”സാരമില്ല…അനന്തേട്ടനും അതാണ്‌ ആഗ്രഹിക്കുന്നതെന്ന് എനിക്ക് മനസ്സിലായി….. എന്നാലും മനസ്സ് പറയുന്നത് കേൾക്കാൻ തോന്നുന്നു….ഇത്രയും ദിവസങ്ങൾക്കിടയിൽ ഒരിക്കൽ പോലും ഒരു ഭാര്യയോടെന്ന നിലയിൽ അനന്തേട്ടന്റെ ഒരാവശ്യങ്ങളും എന്നോട് പറഞ്ഞിട്ടില്ല…..എല്ലാം അമ്മയോടും ഏട്ടത്തിയോടുമാണ് പറഞ്ഞിരുന്നത്….നമ്മൾ പോരുന്ന ദിവസം, എന്തോ ചോദിച്ച സമയത്തു ‘നിന്നെ പിടിച്ച് പെണ്ണ് കെട്ടിച്ചത് നിന്റെ ആവശ്യങ്ങൾ ഞങ്ങളെ കൊണ്ട് ചെയ്യിക്കാനല്ല നിന്റെ ഭാര്യയെ കൊണ്ട് ചെയ്യിക്കാനാണെന്ന്’ അമ്മയും ഏട്ടത്തിയും കളിയായി പറഞ്ഞപ്പോൾ, ‘ഇത്രയും നാളും എന്റെ കാര്യങ്ങളെല്ലാം ചെയ്തു തന്നിരുന്നത് അമ്മയും ഏട്ടത്തിയും അല്ലേ,,, പറ്റുമെങ്കിൽ ചെയ്ത് താ അല്ലേൽ ഞാൻ പോവാണെന്ന്’പറഞ്ഞ് ഇറങ്ങിപ്പോയ അനന്തേട്ടനെ കണ്ടപ്പോൾ എന്റെ ഉള്ളൊന്ന് പിടഞ്ഞു…..അന്ന് വാതിൽക്കൽ നിന്ന് അമ്മയേയും ഏട്ടത്തിയേയും നോക്കി ഒന്ന് ചിരിച്ച്‌ കാണിച്ചിട്ട് ഞാൻ മുറിയിലേക്ക് തിരിച്ചു നടന്നു….ബെഡിൽ മുഖമമർത്തി കിടക്കുമ്പോഴും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു…എന്താണ് എനിക്ക് സംഭവിച്ചതെന്ന് ഞാൻ ചിന്തിച്ചു…ആ വാക്കുകൾ ഇത്ര മാത്രം എന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങണമെങ്കിൽ എപ്പോഴോ നിങ്ങൾ എനിക്ക് പ്രിയപ്പെട്ടവനായി മാറിയെന്നു തോന്നിപ്പോയി…….ഒരുമിച്ചിരിക്കുമ്പോഴും ഒരു മുറിയിൽ ഒന്നിച്ച് കഴിയുമ്പോഴും ആദ്യത്തതെത് പോലെ അറിയാതെയെങ്കിലും ആ കണ്ണുകൾ എന്നെ തേടിയെത്താതിരുന്നത് എന്റെ മനസ്സിനെ അസ്വസ്ഥമാക്കാൻ തുടങ്ങിയിരുന്നു….എന്റെ അനന്തേട്ടൻ ഒരു തെറ്റും ചെയ്തിട്ടില്ലന്ന് എനിക്ക് ഉറപ്പുണ്ട്…. ഇന്ന് ഈ ലോകത്ത് മറ്റാരെക്കാളും എനിക്ക് വിശ്വാസം എന്റെ അനന്തേട്ടനെയാണ്…..അനന്തേട്ടനെ ഒരിക്കലും നഷ്ട്ടപ്പെടുത്താൻ പാടില്ലന്നു എന്റെ മനസ്സ് എന്നോട് പറയുന്ന പോലെ….. ഏട്ടന്റെ പെണ്ണായി ഇനിയുള്ള കാലം മുഴുവൻ കൂടെ ജീവിക്കാൻ മോഹം തോന്നുന്നു എനിക്കിപ്പോൾ…. എന്നെ ഒരുപാട് ഇഷ്ട്ടമാണെന്നല്ലേ പറയാറ്…ആ ഇഷ്ട്ടം മനസ്സിൽ എവിടെയെങ്കിലും, ഒരിത്തിരി ബാക്കിയുണ്ടെങ്കിൽ കഴിഞ്ഞതെല്ലാം മറന്ന് എന്നെ സ്വീകരിച്ചു കൂടെ……… ഞാൻ ചെയ്‌ത തെറ്റിന് പശ്ചാത്തപിക്കാനുള്ള ഒരു അവസരമായിട്ടെങ്കിലും അനന്തേട്ടൻ ഇത് കണ്ടാൽ മതി……വേറെയൊന്നും ഞാൻ ആവശ്യപ്പെടുന്നില്ല…..””

‘”അതെല്ലാം കഴിഞ്ഞു പോയ കാര്യങ്ങളല്ലേ ഭദ്ര….ഇപ്പോൾ ഒരുപാട് വൈകിപ്പോയിരിക്കുന്നു…. അതിനെപ്പറ്റി വീണ്ടും സംസാരിക്കാനും സ്വന്തം ജീവിതം വച്ച് ഇനിയൊരു ഒരു പരീക്ഷണത്തിനും ഞാൻ ഇല്ലാ…..എനിക്കതിനു ഒട്ടും താല്പര്യവുമില്ലാ…..നേരത്തെ തീരുമാനിച്ചുറപ്പിച്ചത് പോലെ തന്നെ നടക്കട്ടെ എല്ലാം…..നമുക്ക് പിരിയാം…രണ്ടു പേരുടെയും നല്ലതിനാ ഞാൻ ഇത് പറയുന്നത്…..എല്ലാം അറിഞ്ഞിട്ടും ഒരുപാട് ആലോചിച്ചിട്ടെടുത്ത തീരുമാനമാണിത്….താൻ പോകാൻ റെഡിയായിട്ടിരുന്നോളൂ… എവിടെയാണങ്കിലും ഞാൻ കൊണ്ട് വിടാം ഭദ്രയെ…….””

നിഷ്കരുണം അവളുടെ വാക്കുകളെ അവഗണിച്ചു കൊണ്ട് അല്പം പരുഷമായിത്തന്നെ ഞാൻ എന്റെ നിലപാട് വ്യക്തമാക്കി…..

“”എവിടെക്കാ…. എവിടെക്കാ എന്നെ കൊണ്ടാക്കുന്നെ….ഞാൻ അങ്ങനെ പറഞ്ഞത് കൊണ്ടാണോ…എനിക്ക് പോണന്ന് പറഞ്ഞത് കൊണ്ടാണോ…..പറയ്യ്….പറയാൻ……””

പെട്ടന്ന് എന്റെ മുന്നിലേക്ക് പാഞ്ഞു വന്ന് എന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചുലച്ചു കൊണ്ട് അത് പറയുമ്പോൾ മിഴികൾ നിറയുന്നുണ്ടായിരുന്നു ഭദ്രയുടെ…എന്നാൽ അവളത് വാശിയോടെ തന്നെ തുടച്ചു മാറ്റി…..

“”അപ്പോൾ അന്ന് എന്നോട് പറഞ്ഞതോ…..എന്നെ ഒരുപാട് ഇഷ്ട്ടമാണെന്നും എന്നെക്കുറിച്ച് എല്ലാം അറിഞ്ഞിട്ട് തന്നെയാണ്‌ എന്നെ പ്രണയിച്ചതെന്നുമൊക്കെ…..എന്റെയൊപ്പം ജീവിക്കണമെന്നും അവസാനം വരെയും എന്റെയൊപ്പം ഉണ്ടാകുമെന്നല്ലാം അനന്തേട്ടൻ അന്ന് പറഞ്ഞത്‌ മനസ്സിൽ തട്ടിയല്ലേ…..ആ അനന്തേട്ടൻ തന്നെയാണോ ഇപ്പൊ ഇങ്ങനെയൊക്കെ പറയുന്നേ…..പറയ്യ്….പറയ്‌ ഏട്ടാ…..അങ്ങനെയാണോ………””

“”ഭദ്ര പ്ലീസ്…കഴിഞ്ഞതെല്ലാം മറന്നേക്കൂ….നമ്മൾ പിരിയുന്നത് തന്നെയാണ് നല്ലത്…..””

ഞാനവളുടെ കൈ വിടുവിച്ചു കൊണ്ട് പറഞ്ഞു…..

‘”എന്നെ അത്ര മാത്രം വെറുത്ത് കഴിഞ്ഞോ അനന്തേട്ടൻ…..അപ്പൊ എന്നെ ശരിക്കും വേണ്ടാഞ്ഞിട്ടാ അല്ലേ….അതോണ്ടല്ലേ പിരിയാമെന്ന് പറഞ്ഞെ……സാരമില്ല, ഞാൻ പൊയ്ക്കോളാം……. ഇനിയൊരു ശല്യമായി ഞാൻ ഏട്ടന്റെ ജീവിതത്തിൽ ഉണ്ടാകില്ല….അനന്തേട്ടൻ വേറെ നല്ലൊരു വീട്ടിലെ ഒരു പെൺകുട്ടിയെ തന്നെ കല്യാണം കഴിച്ച് സുഖായിട്ട് ജീവിച്ചോ…..ആരോരുമില്ലാത്ത ഈ അനാഥ പെണ്ണിന്റെയൊപ്പം കഴിഞ്ഞ് അനന്തേട്ടൻ ജീവിതം നശിപ്പിക്കണ്ടാ…..ഞാൻ പോയൊക്കോളാം എങ്ങോട്ടേലും…..കൂടെ കഴിഞ്ഞില്ലേലും നിയമപരമായി ബന്ധം പിരിയുന്നത് വരെയെങ്കിലും ഏട്ടൻ കെട്ടിയ ഈ താലി എന്റെ കഴുത്തിൽ ഉണ്ടാകുമല്ലോ…അത്രയും കാലം എനിക്ക് എന്റെ അനന്തേട്ടന്റെ ഭാര്യയായി കഴിയാൻ പറ്റും..ആ ഒരു അവകാശമെങ്കിലും എനിക്ക് അനുവദിച്ചു തന്നാൽ മതി….വേറൊന്നും എനിക്ക് വേണ്ടാ….അത് മാത്രം മതി……ഇപ്പോൾ ഈ നിമിഷം തന്നെ ഞാൻ അനന്തേട്ടന്റെ ജീവിതത്തിൽ നിന്നും പോയേക്കാം….”

അതും പറഞ്ഞ് ഭദ്ര എന്നെ വിട്ട് പുറകിലേക്ക് നീങ്ങി തല കുമ്പിട്ടു നിന്നു വിതുമ്പി…….

“”കഴിഞ്ഞോ……നിനക്ക് പറയാനുള്ളത് എല്ലാം പറഞ്ഞു തീർന്നോ…..അപ്പോൾ എന്നെ വിട്ട് പോകാൻ തന്നെ തീരുമാനിച്ചു..അല്ലേ….?? ”’

കൈകൾ രണ്ടും കെട്ടി നെഞ്ചിൽ പിണച്ചു നിന്നു കൊണ്ട് ഞാൻ ചോദിച്ചു…..അത് കേട്ട് എന്താണ്ന്ന് ഭാവത്തിൽ ഭദ്ര എന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കി…..

“”അല്ല നീ എന്താ നിന്റെ മനസ്സിൽ വിചാരിച്ചു വച്ചേക്കുന്നെ…നീ എന്തോ വല്ല്യ സംഭവമാണെന്നോ….?? അങ്ങനെയാണേല് നിനക്ക് തെറ്റി…നിനക്ക് നല്ല രണ്ടു അടി കിട്ടാത്തതിന്റെ കുറവാണ് ശരിക്കും പറഞ്ഞാൽ…..””

സ്വൽപ്പം കലിപ്പോടെയാണ്‌ ഞാൻ അത് പറഞ്ഞതെങ്കിലും അവളുടെ കണ്ണുകളിൽ ഞാൻ ഇനി എന്താണ് പറയാൻ പോകുന്നതെന്ന് അറിയാനുള്ള ആകാംഷയായിരുന്നു കണ്ടത്……

“”അത്രയും നേരം ഞാൻ പറയുന്നത് മുഴുവനും കേട്ട് കാറിൽ ഇരുന്നപ്പോൾ നിന്റെ വായിൽ എന്തായിരുന്നു….. വാ തുറന്ന് പറയാമായിരുന്നില്ലേ അപ്പോൾ തന്നെ ‘എന്നെ വിട്ട് എങ്ങോട്ടും പോവില്ലാന്ന്….”അന്നേരം മുഴുവൻ അവളിരുന്ന് മോങ്ങിയിട്ട് ഇപ്പോൾ കിടന്ന് വല്ല്യ ഡയലോഗ് അടിക്കുന്നു….ഇപ്പോഴാണോ നിന്റെ നാക്കിന് ജീവൻ വച്ചത്…. ഒന്നും വേണ്ടാ, ഇന്ന് രാവിലെ എന്റെ കാലിൽ തൊട്ട് തൊഴുതപ്പോൾ ഉറക്കത്തിൽ തന്നെയാണോ അതോ ഉണർന്നാണോ ഞാൻ കിടക്കുന്നതെന്ന് തിരിച്ചറിയാനുള്ള സാമാന്യ ബുദ്ധി പോലും എന്റെ കെട്ടിയോൾക്ക് ഇല്ലാതെ പോയല്ലോ എന്റെ ദേവീ…..”’

ആ അവസാനവാചകം പറഞ്ഞപ്പോൾ എന്റെ മുഖത്ത് ഒരു കുസൃതിചിരി തെളിഞ്ഞിരുന്നു…..അവൾ അപ്പോഴും വായും പൊളിച്ചു നിൽപ്പാണ്….ഇങ്ങനെയൊരു ബുദ്ധൂസ്സ്…. ഞാനെല്ലാം കണ്ടു എന്നറിഞ്ഞ പെണ്ണിന്റെ കിളി പോയ പോലെയുള്ള ആ നിൽപ്പ് കണ്ടു ചിരിയടക്കാനാവാതെ ഞാൻ അവളെ ഇടുപ്പിലൂടെ കയ്യിട്ട് എന്നിലേക്ക് ചേർത്ത് നിർത്തി,, എന്നിട്ട് ഇടത് കയ്യ് കൊണ്ട് അവളുടെ മുഖം എന്റെ മുഖത്തോട്ട് അടുപ്പിച്ചു……..

“”അങ്ങനെയങ്ങു ഉപേക്ഷിക്കാൻ പറ്റുമോടി എനിക്ക് നിന്നെ….ഞാൻ താലി കെട്ടിയ എന്റെ പെണ്ണാ നീ…. എന്റെ സ്വന്തമാകണമെന്ന് ഞാൻ മോഹിച്ച എന്റെ നല്ല പാതി….നീ ഇല്ലാതെ എനിക്ക് ഒരു നിമിഷം പോലും പറ്റില്ല മോളെ….ഭ്രാന്ത് പിടിച്ച പോലൊരു പ്രണയമാണ് എനിക്ക് നിന്നോട്….. അസ്ഥിക്ക് പിടിച്ചു പോയി നീ എന്റെ…”””

അത് പറയുമ്പോൾ ഇരുകൈയ്യും എന്റെ നെഞ്ചിൽ അമർത്തി പിണച്ചു കൊണ്ട് നിന്നിരുന്ന ഭദ്രയുടെ കണ്ണുകൾ ഈറനണിയുന്നത് ഞാൻ അറിഞ്ഞു….

“‘നിനക്ക് എന്നോട് ഫീലിംഗ്സ് വല്ലോം ഉണ്ടോന്നറിയാനാ ഞാൻ നിന്നെ മനപൂർവം അവഗണിച്ചു കൊണ്ട് നടന്നത്…..അപ്പോഴുണ്ടവൾ എന്നെ വിട്ട് പോകാൻ വേണ്ടി ജോലിക്ക് പോണമെന്നും പറഞ്ഞ് വന്നിരിക്കുന്നു…..ഇന്ന് സുദേവനെപ്പറ്റി സത്യങ്ങളെല്ലാം അറിഞ്ഞപ്പോൾ തന്നെ നിന്റെ ഉള്ളിലെ തെറ്റിധാരണയെല്ലാം മാറി എന്ന് എനിക്ക് മനസ്സിലായതാണ്…..എന്നിട്ടും നിനക്ക് പറയാനുള്ളത് പോലും കേൾക്കാതെ ഡിവോഴ്സ്നെപ്പറ്റി ഞാൻ സംസാരിച്ചത് എന്റെ ഒരു അറ്റകൈ പ്രയോഗമായിരുന്നു…..ഒന്നുമില്ലെങ്കിലും എന്നെയിട്ട് ഇത്രയും ദിവസം വട്ടം കറക്കിയ ഈ കള്ളിപ്പെണ്ണിനോട് എന്റെ സങ്കടം മാറ്റാൻ ഞാൻ അത്രയെങ്കിലും ചെയ്യേണ്ടേ…..അതിനു വേണ്ടിയുള്ള ഒരു കൊച്ചു സൂത്രം…അതിൽ എന്റെ പെണ്ണ് വീണു….അല്ല ഞാൻ വീഴ്ത്തി….””

മീശ പിരിച്ചു കൊണ്ട് ഞാൻ പറയുന്നത് കേട്ട് ദേഷ്യവും സങ്കടവുമെല്ലാം ആ മുഖത്തേക്ക് ഇരച്ചെത്തിയെങ്കിലും,, ഒരു കള്ളപരിഭവത്തോടെ ഇരു കയ്യും കൊണ്ടും എന്റെ നെഞ്ചിൽ പതിയെ തല്ലി അവൾ എന്നെ ഇറുകെ പുണർന്നു…..

“”കരയാണോ ഭാര്യേ നീ…സങ്കടമായോ എന്റെ മോൾക്ക്….?? പേടിച്ചോ ഞാൻ നിന്നെ ഒഴിവാക്കുമെന്നോർത്ത്….’? ‘”

എന്റെ പെണ്ണിന്റെ ഇടനെഞ്ചിൽ നിന്നും ഉയർന്ന് കേട്ട ഏങ്ങലടികൾ ആത്മാവിൽ തൊട്ടപ്പോൾ ആ നീളൻ മുടിയിഴകളിൽ തഴുകി കൊണ്ട് ഞാൻ ചോദിച്ചു….

“”ഹ്മ്മ്…””

കണ്ണീരിൽ കുതിർന്ന ഒരു നേർത്ത മൂളലോടെ അവൾ എന്റെ നെഞ്ചിൽ മുഖമിട്ടുരുട്ടി….. നെഞ്ചിൽ അവളുടെ കണ്ണീരിന്റെ നനവ് അറിഞ്ഞതും ഞാൻ അവളെ എന്നിൽ നിന്ന് അടർത്തി മാറ്റാൻ നോക്കിയെങ്കിലും അതിന് കൂട്ടാക്കാതെ ഭദ്ര എന്നെ മുറുകെ പിടിച്ചു…..

“”സോറി ടി മോളെ….നീ ഇത്രയും ദിവസം എന്നെ അകറ്റി നിർത്തിയപ്പോൾ എനിക്ക് ഒരുപാട് സങ്കടമായിരുന്നു…അതോണ്ടാ ഞാൻ ഇങ്ങനെയൊക്കെ………..””

“”സാരല്ല്യാ…നിക്ക് മനസ്സിലാവും…ഞാൻ കുറെ വേദനിപ്പിച്ചു എന്റെ അനന്തേട്ടനെ….. ഞാനല്ലേ സോറി പറയേണ്ടെ….സോറി ഏട്ടാ…..””

ഇടറിയ ശബ്ദത്തിൽ എന്നെ പറഞ്ഞു മുഴുവനാക്കാൻ അനുവദിക്കാതെ എന്റെ ചുണ്ടിൽ വിരലമർത്തി നിന്ന് കൊണ്ട് അവൾ പറഞ്ഞു…..നിറഞ്ഞു തുളുമ്പാൻ തുടങ്ങിയ എന്റെ കണ്ണുകൾ തുടച്ചു കൊണ്ട് നെഞ്ചിലേക്ക് മുഖമമർത്തി അവൾ നിന്നു….

“”അനന്തേട്ടാ……..””

അവൾ പതിയെ എന്നെ നേർത്ത സ്വരത്തിൽ വിളിച്ചു

“”എന്തോ……”’

‘”എന്നെ ഒന്ന് മുറുകെ കെട്ടിപ്പിടിക്കോ……””

കൊച്ചുകുഞ്ഞിന്റെ നിഷ്കളങ്കതയോടെ മുഖമുയർത്തി എന്നെ നോക്കി അത് ചോദിച്ച അവളുടെ സിന്ദൂരവർണ്ണം പടർന്ന ആ തിരുനെറ്റിയിൽ പതിയെ ചുണ്ടുകളമർത്തി കൊണ്ട് ഞാൻ ആവളെ മുറുകെ വാരിപ്പുണർന്നു….ഒന്ന് കൂടെ ശരീരമനക്കി എന്നിലേക്ക് അമർന്ന അവളുടെ മാറിടങ്ങളുടെ മൃദുലതയും കൈകളുടെ മുറുക്കവും കൂടുന്നത് ഞാൻ അറിഞ്ഞു…ഒരിക്കലും തന്നെ ആർക്കും എന്നിൽ നിന്നും അടർത്തി മാറ്റാൻ കഴിയില്ലന്ന വിശ്വാസത്തോടെ പറ്റിചേർന്ന് നിന്നിരുന്ന അവൾ പതിയെ പറഞ്ഞു…..

“”എന്റെയാ…..എന്റെ സ്വന്തം…..സ്വന്തമെന്ന് പറയാൻ ആരുമില്ലാതിരുന്ന എനിക്ക് ഈശ്വൻ തന്നതാ എന്റെ അനന്തേട്ടനെ….”‘

“”പതിനഞ്ചു വർഷം മുൻപ് ഇത് പോലെയൊരു രാത്രിയിൽ ഇവിടെ വച്ചാ നിനക്ക് എല്ലാവരെയും നഷ്ട്ടപ്പെട്ടത്….നിന്റെ ആ നഷ്ട്ടങ്ങൾക്ക് ഒരിക്കലും പകരമാവാൻ എനിക്ക് സാധിക്കില്ല….പക്ഷെ വർഷങ്ങൾക്കിപ്പുറം അതെ സ്ഥലത്ത് വച്ച് എന്റെ നെഞ്ചിൽ തൊട്ട് കൊണ്ട്, ഒരു വാക്ക് മാത്രം ഞാൻ തരുന്നു…..ഇന്ന് മുതൽ ഞാനുണ്ടാവും നിന്റെയൊപ്പം എന്റെ അവസാനശ്വാസം വരെയും….ഈ കണ്ണുകൾ നനയാതെ നോക്കാൻ,, ഈ ചുണ്ടിലെ പുഞ്ചിരി മായാതെ നോക്കാൻ…. ഞാനുണ്ടാവും ഇനിയെന്നും…..”””

എന്റെ നെഞ്ചിൽ നിന്നും അടരാൻ കൂട്ടാക്കാതെ നിന്ന ഭദ്രയുടെ മുഖം ബലമായി ഉയർത്തി കൈകുമ്പിളിലാക്കി കൊണ്ട് ഞാൻ പറഞ്ഞു…..ഒരുപാട് നേരം കരഞ്ഞതിന്റെ അവശേഷിപ്പ് എന്നോണം ചുവന്നു കലങ്ങിയ മിഴിയിണകളിൽ സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും തിളക്കം തെളിഞ്ഞ നിമിഷം ആ നീർമിഴിപീലികളിലെ നനവ് ഞാൻ മെല്ലെ ചുണ്ടുകൾ കൊണ്ട് ഒപ്പിയെടുത്തു……എന്റെ കൈകൾക്ക് താഴെ വട്ടം പിടിച്ചു കൊണ്ട് നിന്നിരുന്ന ഭദ്ര എന്റെ നോട്ടം നേരിടാൻ ആകാതെ നാണത്താൽ കുതിർന്ന ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് കണ്ണുകൾ ഇറുക്കിയടച്ചു…..ആൽമര ചുവട്ടിലെ തണൽ പകരുന്ന ശീതളിമയെയും മഴമേഘങ്ങളെ തൊട്ടുരുമ്മിയെത്തുന്ന മന്ദമാരുതന്റെ കുളിരിനെയും തോൽപ്പിച്ച് ഞങ്ങളുടെ ശരീരങ്ങൾ പതിയെ ചൂട് പിടിച്ചു തുടങ്ങിയിരുന്നു ….ചുവന്നു തുടുത്ത കവിളിണകളിൽ എന്റെ നിശ്വാസത്തിന്റെ നേർത്ത ചൂടേറ്റ് അവൾ കണ്ണുകൾ പാതിതുറന്നതും ഞാൻ ആ ഇരുകവിളുകളിളും പതിയെ മാറി മാറി അധരങ്ങൾ അമർത്തി…..കവിളിൽ എന്റെ ഉമിനീരിന്റെ നനവ് അറിഞ്ഞതും പെണ്ണിന്റ മുഖം ചെന്താമര പോലെ വിടർന്നു……കുങ്കുമവർണ്ണശോഭയാർന്ന ആ തിരുനെറ്റിയിൽ,, നീണ്ടുരുണ്ട മൂക്കിൻ തുമ്പിൽ,, കുരുന്നു സ്വർണ്ണരോമങ്ങൾ പൊടിച്ചു നിൽക്കുന്ന മീശയില്,, നനവാർന്ന പവിഴചുണ്ടുകൾക്ക് താഴെ താടിയില്…. അങ്ങനെ പൂർണ്ണേന്ദു തോൽക്കുന്ന അരുണശോഭയാർന്ന ആ മുഖത്തെല്ലാം എന്റെ ചുണ്ടുകൾ പാഞ്ഞു…..ഇടയ്ക്ക് എന്റെ കഴുത്തിന്റെ വശങ്ങളിൽ മുത്തമിട്ട ആ നനവാർന്ന പവിഴാധരങ്ങൾ കവർന്നെടുക്കാൻ ഞാൻ കൊതി മൂത്ത് ഒരു ശ്രമം നടത്തിയപ്പോൾ അവൾ അത് തടഞ്ഞു കൊണ്ട് എന്റെ ചുണ്ടുകളിൽ വിരലമർത്തി……

“‘അതേയ് എന്താ മോന്റെ ഉദ്ദേശം….റോഡ് സൈഡിലാണ് നിൽക്കുന്നതെന്ന വല്ല ബോധമുണ്ടോ…..”’

അവൾ ഒരു കള്ളചിരിയോടെ പുരികമുയർത്തി…..

“”അതിനിപ്പോ എന്താ??? ഞാൻ എന്റെ പെണ്ണിനെയല്ലേ ഉമ്മ വയ്‌ക്കുന്നെ….””

അവളുടുത്തിരുന്ന കരിനീല സാരിക്കിടയിലൂടെ അഴകോടെ ചെറുതായി കാണുന്ന വയറിലെ നഗ്നമായ ഭാഗത്തു കൈയ്യമർത്തി മറുകൈ കൊണ്ട് ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ച് എന്റെ പെണ്ണിനെ ഞാൻ എന്നിലേക്ക് ചേർത്ത് നിർത്തി…..വലതു കൈ എന്റെ നെഞ്ചിലും ഇടതു കൈ എന്റെ കഴുത്തിലും ചുറ്റി കൊണ്ട് അവളെന്റെ നേരെ പ്രണയാർദ്രമായി മിഴിമുനയെറിഞ്ഞുവെങ്കിലും ഞൊടിയിടയിൽ കള്ളപരിഭവം നടിച്ചു കൊണ്ട് അവൾ ചുണ്ട് കൂർപ്പിച്ചു മറുപടി പറഞ്ഞു….

“”ഹയ്യടാ….എന്ന് വച്ച് റോഡിൽ നിന്നാണോ ഇങ്ങനെയൊക്കെ ചെയ്യുന്നേ….”’

“”അതിന് ഇവിടെയിപ്പോൾ വേറെ ആരും ഇല്ലല്ലോ….പ്ലീസ് മുത്തേ ഒരെണ്ണം….കണ്ട നാള് മുതലുള്ള കൊതിയാ….””

“”പോടാ കൊതിയാ….””

ഞാൻ പരിഭവം നടിച്ചതും അവൾ എന്റെ കാതിൽ പതിഞ്ഞ ശബ്ദത്തിൽ അനുപമമായി മൊഴിഞ്ഞു…..

“”എല്ലാ കൊതിയും ഞാൻ മാറ്റിത്തരാട്ടൊ…തിരക്കൊന്നും കൂട്ടണ്ടട്ടൊ എന്റെ ചെക്കൻ……ഞാൻ എവിടെയും പോവുന്നില്ലല്ലോ…..കൂടെ തന്നെയില്ലേ……എന്റെ എല്ലാം എന്റെ അനന്തേട്ടനുള്ളത് തന്നെയാ….””

“എന്നാലും ഒരെണ്ണം……””

കൊതി സഹിക്കാനാവാതെ ഞാൻ പിന്നെയും ഇരന്നു…..

“”ഒരേന്നാലും ഇല്ലാ….ദേ മര്യാദക്ക് കുറുമ്പോന്നും കാണിക്കാതെ നിന്നോ…ഇല്ലേൽ നേരത്തെ പറഞ്ഞ പോലെ, ഞാൻ പോവുട്ടൊ…..

“”അങ്ങനെ നീ പോകുമോ എന്നെ കളഞ്ഞിട്ട്……

“”ആ,, ചിലപ്പോൾ പോയെന്നൊക്കെ വരും….”’

അവൾ സാരിത്തലപ്പ്‌ കയ്യിൽ ചുറ്റി ചെറുതായി കണ്ണിറുക്കി കൊണ്ട് നിന്നു….

“എന്നാ നീ പൊയ്ക്കോ…ഞാനും പോവാ എന്റെ വഴിക്ക്….””

അതും പറഞ്ഞ് കപട ഗൗരവത്തോടെ ഭദ്രയെ വിട്ട് ഞാൻ കാറിനരികിലേക്ക് നടന്നു……

“”ദേ ഏട്ടാ കളിക്കല്ലേ…..ഞാൻ സത്യമായിട്ടും പോവുട്ടോ…..”

എന്റെ ഭാഗത്ത് നിന്ന് അങ്ങനെയൊരു നീക്കം അവൾ ഒട്ടും പ്രതീക്ഷിച്ചില്ലാന്ന് തോന്നി….അവളുടെ മുഖത്ത് ചെറിയ ഒരു പരിഭ്രമം മിന്നി മറഞ്ഞു….

“”ഹാ പോക്കൊന്നേ…..നേരെ നടന്നോ…..ഒരു അരമണിക്കൂർ കൊണ്ട് ഹൈവേയിൽ എത്താം……ടാറ്റാ….. “””

യാതൊരു കൂസലും കൂടാതെ ഞാൻ അവളെ നോക്കി കൈ വീശി…..

“‘എന്നാ ശരി ഞാൻ പോവാ….. “”

അതും പറഞ്ഞു അവൾ കലിതുള്ളി തിരിഞ്ഞു നേരെ ആ റോഡിലൂടെ എന്റെ ഓപ്പോസിറ്റ് ആയി നടന്നു….വല്ല്യ വാശിക്ക് കുറച്ചു ദൂരം നടന്നെങ്കിലും വെളിച്ചത്തിൽ നിന്നും മുന്നിലെ ഭയാനകമായ ഇരുട്ടിലേക്ക് അടുക്കവേ അത് വരെയും അസുരവേഗം പൂണ്ട ആ കാലുകളുടെ ചലനം പതിയെ ആകുന്നത് ഞാൻ കണ്ടു……കണ്മുന്നിലെ ഇരുട്ടിന്റെ ഭീകരത മനസ്സിലായതും അവൾ ഒന്ന് നിന്നു…..ഞാനെങ്ങാനും ഇനി പിന്നാലെ വരുന്നുണ്ടോ എന്ന് നോക്കാനെന്നോണം തല തിരിച്ചു നോക്കിയപ്പോൾ അവൾ കണ്ടത് കാറിന്റെ ബോണറ്റിൽ ചാരി കൊണ്ട് അവളെത്തന്നെ നോക്കി നിന്ന് കളിയാക്കി ചിരിക്കുന്ന എന്നെയാണ്…..അത് കണ്ടതോടെ പെണ്ണിന്റെ കംപ്ലീറ്റ് റിലേയും തെറ്റി…..

“”ഏട്ടാ ഞാൻ ശരിക്കും പോവാണേ…..””

സാരിത്തലപ്പ്‌ ഇടുപ്പിലൂടെ ചുറ്റി പിടിച്ച് അവൾ വീണ്ടും വിരലുയർത്തി നിന്ന് കപടദേഷ്യം നടിച്ചു കൊണ്ട് ചോദിച്ചു……

“”ഇതിങ്ങനെ പിന്നെയും പിന്നെയും പറയാൻ നിൽക്കാതെ പൊയ്ക്കൂടേ……”‘

അല്പം ഗൗരവത്തോടെ ഞാൻ അത് പറഞ്ഞതും അവളുടെ മുഖം വിവർണ്ണമാകുന്നതും സങ്കടം വന്നു നിറയുന്നതും ഞാൻ കണ്ടു….ഞാനൊന്ന് വിളിക്കേണ്ട താമസം ഓടി വന്ന് എന്റെ നെഞ്ചിൽ വീഴാൻ റെഡിയായാണ് പെണ്ണിന്റെ നിൽപ്പ് എന്ന് എനിക്ക് മനസ്സിലായി തുടങ്ങിയിരുന്നു…….നിറയാൻ തുടങ്ങിയ നീർമിഴികൾ ഞാൻ കാണാതിരിക്കാൻ എന്നോണം അവൾ തിരിഞ്ഞു നിന്ന് പതിയെ തുടച്ചു………അപ്പോഴേക്കും ചെറുതായി മഴ ചാറി തുടങ്ങിയിരുന്നു…

“ഭദ്രേ….ഡീ ഇങ്ങോട്ട് നോക്കിയേ നീ…ഭദ്രേ…”

സ്വൽപ്പം കലിപ്പോടെ ഞാൻ വിളിച്ചുവെങ്കിലും അത് കേട്ട ഭാവം നടിക്കാതെ മഴത്തുള്ളികൾ നനയ്ക്കാൻ തുടങ്ങിയ പിന്നിയിട്ട ആ നീളൻ മുടിയിഴകൾ ഒതുക്കി വച്ച് എന്റെ പെണ്ണ് പരിഭവം നടിച്ചു കൊണ്ട് തന്നെ നിന്നു…..

“”ടീ…….. അമ്മു…… എന്റെ അമ്മുക്കുട്ടി……വാ ഇങ്ങോട്ട്…. മ്മ്ക്ക് വീട്ടിൽ പോവാം…..കൂടെ എന്റെ പെണ്ണില്ലാതെ ഞാൻ ഇവിടുന്ന് പോകുന്ന് നിനക്ക് തോന്നുന്നുണ്ടോടി….ഇത് ഇങ്ങനെയൊരു പൊട്ടി…..വേഗം വായോ,, ദേ നോക്കിയേ നല്ല മഴ വരുന്നുണ്ടേ……”””

ഉറക്കെ അത് പറയുമ്പോൾ ഗൗരവം മാഞ്ഞു പതിയെ എന്റെ മുഖത്ത് വാത്സല്യം നിറയുന്നത് കണ്ടതും മഷിയെഴുതിയ പെണ്ണിന്റെ നീർമിഴിപീലികളിൽ പരിഭവം മാറി ആനന്ദാശ്രുക്കൾ നിറയാൻ തുടങ്ങിയത് ഞാൻ അറിഞ്ഞു…..എന്റെ നെഞ്ചിൽ അമരാനുള്ള കൊതിയോടെ പതിയെ ആ പാദങ്ങൾ നേരെ ചലിച്ചു തുടങ്ങിയ നിമിഷം ഭൂമിയെ ആകെ പുണർന്നുകൊണ്ട് ഒരു മിന്നൽപ്പിണർ പാഞ്ഞെത്തി….അകമ്പടിയെന്നോണം ആകാശത്ത് തിങ്ങി നിറഞ്ഞ മഴ മേഘങ്ങൾ കൂട്ടി മുട്ടിയപ്പോഴുള്ള ഭയാനകമായ ഗർജ്ജനവും…. ചുറ്റുപാടും പ്രകമ്പനം കൊള്ളിച്ച ആ ശബ്ദവിന്യാസത്തിൽ പെട്ടന്ന് പേടിച്ച ഭദ്ര ഒരു നിമിഷം തറച്ചു നിന്ന് പോയിരുന്നു…..പെട്ടെന്നുള്ള ആ മേഘഗർജ്ജനത്തിൽ ഞാനും ഒന്ന് നടുങ്ങിപ്പോയി….. അതിന്റെ പതർച്ച വിട്ടൊഴിയുമ്പോഴേക്കും പെട്ടന്നായിരുന്നു വെടിച്ചില്ല് പോലെ എന്റെ പുറകിൽ നിന്നും എന്നെയും മറികടന്നു കൊണ്ട് ഒരു ബ്ലാക്ക് കോമ്പാസ് ജീപ്പ് എന്റെയും ഭദ്രയുടെയും ഇടയിലേക്ക് പാഞ്ഞു വന്നത്….കാതടപ്പിക്കുന്ന മുരൾച്ചയോടെ ആ വാഹനം ഡ്രിഫ്റ്റ് ചെയ്ത് കൊണ്ട് എനിക്കഭിമുഖമായി നിർത്തി…….അല്പം നേരം കൂടി ക്ലച്ച് ലൂസ് ചെയ്യാതെ അക്‌സെലിറേറ്ററിൽ കാലമർത്തി ശബ്ദം ഇരട്ടിപ്പിച്ചതിനുശേഷം എൻജിൻ ഓഫ്‌ ചെയ്ത് ജീപ്പിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നും റെഡ് കളർ ടീ ഷർട്ടും ബ്ലൂ ജീൻസും ധരിച്ച് ഇറങ്ങി വന്ന ആളെ കണ്ടു പെട്ടെന്നൊന്ന് പതറിപ്പോയ എന്റെ ശബ്ദം പതിയെ പുറത്തു വന്നു….

””റോഷൻ………….!!!!!!!”””

കാഴ്ചയിൽ സെക്യൂരിറ്റി ബൗണ്സേഴ്‌സ്നെപ്പോലെ തോന്നിപ്പിക്കുന്ന ശരീരപ്രകൃതിയുള്ള, ബ്ലാക്ക് ഡ്രസ്സ്‌ ധരിച്ച നാല് പേര് കൂടി അവന്റെയൊപ്പം ജീപ്പിൽ നിന്നും ഇറങ്ങി വന്നു….. റോഷന്റെ തൊട്ട് പിന്നിലായാണ് എന്റെ ഭദ്ര അപ്പോൾ നിന്നിരുന്നത്…… റോഷനെ കണ്ട അവളുടെ കണ്ണുകളിൽ ഭീതി നിറഞ്ഞു നിന്നിരുന്നു…..സാഹചര്യം പകർന്ന ഭയം എന്നെയും കീഴ്പ്പെടുത്തുന്നതായി എനിക്ക് തോന്നി…..

എന്നെയും ഭദ്രയെയും മാറി മാറി നോക്കി കൊണ്ട് വന്യമായൊന്ന് പുഞ്ചിരിച്ചതിന് ശേഷം റോഷൻ എന്റെ നേരെ രണ്ടു ചുവടുകൾ വച്ചു….റോഡിൽ പതിഞ്ഞു കേട്ട അവന്റെ ബൂട്ടുകളുടെ ശബ്ദം എന്റെ കാതുകളെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു…… ഇരയെ തേടിയെത്തിയ വേട്ടക്കാരന്റെ ശൗര്യത്തോടെ അവന്റെ നാക്കുകൾ ചലിച്ചു തുടങ്ങി…..

“”ഞാൻ ഇത്രയും നാളും കാത്തിരുന്ന സമയവും സന്ദർഭവും ഇപ്പോൾ ഒത്തു വന്നിരിക്കുന്നു…… THIS IS A PERFECT TIME FOR A PERFECT MEET……”””””

**പതിയെ ശക്തിപ്രാപിച്ചു തുടങ്ങിയ മഴ വേഗം രൗദ്രഭാവം സ്വരൂപിച്ചു…….ഒപ്പം ആകമ്പടിയേകി കൊണ്ട് കാർമേഘങ്ങൾ പരസ്പരം പ്രഹരിക്കുമ്പോഴുള്ള ഭീകരഗർജ്ജനവും….***

(തുടരും…..***)

*************—————************* *************—————*************

(അഭിപ്രായങ്ങൾ അറിയിക്കുക….ഇഷ്ട്ടപ്പെട്ടാൽ ഹൃദയം❤️തരുക….. സപ്പോർട്ട് ചെയ്യുക….😊)

Comments:

No comments!

Please sign up or log in to post a comment!