വില്ലൻ 12
കുറച്ചു വാക്കുകൾ……………പറയണം എന്ന് തോന്നി…………….കേൾക്കാനുള്ള മനസ്സ് ഉണ്ടാവുക……………….കൊറോണ…………………
മൂന്നാല് മാസങ്ങൾ മുൻപ് ഈ പേര് കേൾക്കുമ്പോ ഒരു പേടി ഉള്ളിലേക്ക് വരുമായിരുന്നു…………….
പക്ഷെ ഇപ്പൊ…………………
പേടി മാറിയിരിക്കുന്നു……………ജാഗ്രത കുറഞ്ഞിരിക്കുന്നു……………….
പക്ഷെ പേടി വേണം…………..ചിലപ്പോ നമുക്ക് ഒക്കെ നല്ല ആരോഗ്യം കാണും………….അതുകൊണ്ട് തന്നെ കൊറോണ വന്നാലും സിമ്പിളായി നമ്മൾ രക്ഷപ്പെടും എന്നൊരു വിശ്വാസം ഉണ്ടാകും……………..
പക്ഷേ അങ്ങനെയാണോ വീട്ടിൽ ഉള്ളവരുടെ സ്ഥിതി………………….
അമ്മയ്ക്കും അച്ഛനും അമ്മമ്മയ്ക്കും അച്ഛച്ഛനും മക്കൾക്കും ഒന്നും നമ്മുടെ അത്ര ആരോഗ്യം ഉണ്ടാകണം എന്നില്ല……………….
നമ്മൾ ഈ കോറോണയും വാങ്ങി വീട്ടിൽ കൊണ്ടുപോയി ദുർബലരായ ഇവർക്ക് ദാനം ചെയ്താലുള്ള അവരുടെ സ്ഥിതി ആലോചിച്ചിട്ടുണ്ടോ…………………
നമ്മൾ കാരണം നമ്മുടെ മാതാപിതാക്കളോ മക്കളോ മുത്തശ്ശിയോ മുത്തശ്ശനോ മറ്റു ബന്ധങ്ങളോ മരണത്തെ അഭിമുഖീകരിക്കേണ്ട അവസ്ഥ വന്നാൽ…………………..
ഭയമാണ്……………വല്ലാത്ത അസ്വസ്ഥയാണ്…………….ഉറക്കം കിട്ടില്ല……………….കരഞ്ഞു പോകും………………….
വില്ലൻ 11 പബ്ലിഷ് ചെയ്ത് ഒരു രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ടുണ്ടാകും………………..ഒരു വൈകുന്നേരം………………
അമ്മായിയുടെ കാൾ എന്റെ ഇമ്മയ്ക്ക് വന്നു………………
എന്റെ അമ്മായിയുടെ മകന് കോവിഡ് സ്ഥിരീകരിച്ചു എന്ന് പറഞ്ഞിട്ട്………………….
അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി……………….
പക്ഷെ ഞാൻ അവനെ നേരിട്ട് കാണുകയോ സംസാരിക്കുകയോ അടുത്ത് അവന്റെ വീട്ടിൽ പോകുകയോ ചെയ്തിട്ടില്ല………………….അതുകൊണ്ട് എനിക്ക് പേടി കുറച്ചു കുറവായിരുന്നു………………….
വണ്ടിയിൽ ലോഡുമായി ബാംഗ്ലൂരിലേക്ക് അവൻ പോയിരുന്നു……………അങ്ങനെയാണ് അവന് കോവിഡ് പിടിപ്പെടുന്നത്………………പക്ഷെ അവൻ ഇത് പുറത്തുപറയുന്നത് അവന്റെ വീടിനടുത്ത് ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ കോവിഡ് പോസിറ്റീവ് ആയപ്പോൾ നിർബന്ധമായി ടെസ്റ്റ് ചെയ്തിട്ട് അവനും കോവിഡ് പോസിറ്റീവ് ആണെന്നറിഞ്ഞപ്പോൾ……………………
അവൻ ആരോടും പറഞ്ഞില്ല……………….അവന്റെ വീട് മൊത്തം ക്വറന്റീനിൽ ആയി……………..ഭാഗ്യത്തിന് വേറെ ആർക്കും ടെസ്റ്റ് ചെയ്തപ്പോൾ പോസിറ്റീവ് ആയില്ല…………………
പക്ഷെ അപ്പോഴും എനിക്ക് ആശ്വാസമുണ്ടായിരുന്നു……………..ഞാനോ എന്റെ വീട്ടിലുള്ള ആരും അവിടേക്ക് പോവുകയോ അവനുമായി ഇടപഴകുകയോ ചെയ്തിട്ടില്ല………………
പിറ്റേന്ന്……………….
എനിക്ക് ഒരു കാൾ വരുന്നു……………ഹെൽത്ത് ടീമിന്റെ…………………
എന്നോട് ക്വറന്റീനിൽ പോകാൻ പറഞ്ഞുകൊണ്ട്……………….
പക്ഷെ ഞാൻ അവരോട് പറഞ്ഞു…………….ഞാൻ അവനുമായി ഇടപഴകിയിട്ടില്ല എന്ന്……………..
പക്ഷെ അവർ പറഞ്ഞത് എന്റെ ഹൃദയം തകർക്കുന്നതായിരുന്നു………………
എന്റെ ഫ്രണ്ട്…………എന്റെ ബെസ്റ്റ് ബെസ്റ്റ് ഫ്രണ്ട് അവനുമായി ഇടപഴകിയിട്ടുണ്ട് എന്ന്…………………….
എന്റെ ഫ്രണ്ട്……………..ചെറുപ്പം തൊട്ടുള്ള ഫ്രണ്ട്ഷിപ്പ്……………..അവന് എന്നേക്കാൾ രണ്ട് വയസ് കൂടുതൽ ആണ്……………. പക്ഷെ അതൊന്നും ഞങ്ങളുടെ സൗഹൃദത്തെ അകറ്റി നിർത്തിയിരുന്നില്ല………………
ഈ ലോകത്ത് എനിക്ക് എന്റെ ഉമ്മയോട് പറയാൻ മടിയുള്ള കാര്യങ്ങൾ പോലും എനിക്ക് വിശ്വാസത്തോടെ ഷെയർ ചെയ്യാൻ പറ്റുന്ന ഫ്രണ്ട്………………….എനിക്ക് എന്ത് പ്രശ്നം വന്നാലും മുന്നിൽ നിൽക്കുന്നവൻ……………….. എന്റെ വേദനയിലും സങ്കടങ്ങളിലും ഒപ്പം നിന്നവൻ…………………..
അവൻ ഒരു ഹിന്ദുവാണ്……………..തിയ്യനാണ്………പക്ഷെ അവന് എന്റെ മൂത്ത ഏട്ടന്റെ സ്ഥാനമാണ് എന്റെ വീട്ടിൽ…………………
എന്റെ വീട്ടിൽ വന്നാൽ അവന് എന്നെക്കാൾ സ്വാതന്ത്ര്യമാണ് വീട്ടിൽ……………..ആശാൻ നേരെ അടുക്കളയിലേക്ക് വിടും……………..ഫുഡ് ഉണ്ടോ എന്ന് നോക്കും………….ഉണ്ടെങ്കിൽ എടുത്ത് കഴിക്കും………….ഇല്ലെങ്കി എന്റെ ഉമ്മനോട് പരിഭവം പറയും………………എന്റെ ഉമ്മ അവന്റെ കൂടി അമ്മയാണ്……………..അത്രയ്ക്ക് കട്ട ചങ്ക്………………
അവൻ എന്റെ അമ്മായിയുടെ മോനുമായി ഇടപഴകിയിരിക്കുന്നു…………………
ഞാൻ ഈ കൊറോണ കാലത്ത് ആകെ സൗഹൃദം കൂടിയിരുന്നത് അവനോട് മാത്രമായിരുന്നു………………..
അവൻ കൊറോണ കാലം വന്നതിന് ശേഷം വീടിന്റെ ഉള്ളിലേക്ക് വരില്ല……………….ഫുഡ് എടുത്ത് കഴിക്കില്ല………………
ഒരിക്കൽ ഞാൻ അവനോട് ചോദിച്ചു………………നീ എന്താ ഉള്ളിലേക്ക് വരാത്തത്……………….
അവൻ പറഞ്ഞു……………..എന്നിട്ട് വേണം ഞാൻ ഉമ്മാക്ക് കൊറോണ കൊണ്ടുപോയി കൊടുത്തു എന്ന് പറഞ്ഞ് എന്നെ ചീത്ത പറയാൻ…………….അതൊന്നും നടക്കൂല മോനേ………………….
അവൻ കളിയായിട്ടാണ് എനിക്ക് മറുപടി തന്നതെങ്കിലും അവൻ കാണിക്കുന്ന കെയർ അത് എന്നിൽ സന്തോഷത്തിന്റെ നീരുറവ സൃഷ്ടിച്ചു………………
അതുകൊണ്ട് ഞങ്ങൾ ഞങ്ങൾ ഒന്നിച്ചിരിക്കുന്ന സ്ഥലത്തായിരുന്നു കൂടുതലും ഇരുത്തം………….സംസാരം കമ്പനി കൂടൽ എല്ലാം…………………
ഹെൽത്ത് ടീം ഫോൺ വെച്ചതിന് ശേഷം എനിക്ക് കാൾ വന്നു…………….അവന്റെ………………..
വീട്ടിൽ നിന്ന് കുറച്ചു ഡ്രസ്സ് എടുത്തിട്ട് ഇറങ്ങാൻ പറഞ്ഞു……………….
ഞാൻ ഇറങ്ങി……………അവൻ വണ്ടിയുമായി വന്നു……………ഞാനും അവനും കൂടെ വീടിന് കുറച്ചു അടുത്തുള്ള വീട്ടിലേക്ക് ചേക്കേറി……………….
നിർബന്ധിത ഹോം ക്വറന്റീൻ……………….
ഞാനും അവനും മാത്രമല്ലായിരുന്നു…………വേറെയും ഫ്രണ്ട്സ് ഉണ്ടായിരുന്നു………….പക്ഷെ അടുത്തുള്ള വേറെ വീട്ടിൽ…………………
വീട്ടിൽ കയറിയതും അവൻ എന്നോട് സോറി പറഞ്ഞു……………അറിഞ്ഞില്ലെടാ……………ക്ഷമിക്ക്………………….
ഞാൻ സാരമില്ല എന്ന് പറഞ്ഞു……………………
ഇമ്മയും ഉപ്പയും കുറച്ചു വൈകിയാണ് ഇത് അറിഞ്ഞത്…………………
അറിഞ്ഞപാടെ കുടുംബക്കാരുടെ വിളിയായി……………..അന്നേ പറഞ്ഞതാണ് ആ തിയ്യൻ ചെക്കന് വീട്ടിൽ അധികം സ്വാതന്ത്ര്യം കൊടുക്കേണ്ട വിട്ടുമാറ്റി നിർത്തിക്കോളണം എന്നൊക്കെ…………….എന്നിട്ട് പ്പോ എന്തായി…………….
ഉമ്മയും ഉപ്പയും ഒന്നും മറുപടി പറഞ്ഞില്ല………………
കുറച്ചു കഴിഞ്ഞ് അവർ ഉമ്മയും ഉപ്പയും എന്നെ വിളിച്ചു……………….അവൻ എനിക്ക് തരണ്ടാ എന്ന് പറഞ്ഞു………………..
പക്ഷെ സംസാരത്തിന്റെ അവസാനം ഉമ്മ അവന് ഫോൺ കൊടുക്കാൻ പറഞ്ഞു………………….
ഉമ്മയും ഉപ്പയും ലൌഡ് സ്പീക്കറിൽ ആയിരുന്നു……………….
അവൻ ഫോൺ വാങ്ങി……………….
“മോനേ…………….”………..ഉമ്മ അവനെ വിളിക്കുന്നത് ഞാൻ കേട്ടു………………..
അവൻ ഒരു പൊട്ടിക്കരച്ചിലായിരുന്നു പിന്നെ……………….ഞാൻ അറിഞ്ഞില്ല ഉമ്മാ……………….ഞാൻ അറിഞ്ഞിരുന്നത് അല്ല…………..എന്നോട് ക്ഷമിക്ക് ഉമ്മാ……………..
കുടുംബക്കരുടെ കുത്തുവാക്കുകൾ മുഴുവൻ കേട്ടിട്ടും ഉമ്മയും ഉപ്പയും കൊടുത്ത മറുപടി എന്നെ അത്ഭുതപ്പെടുത്തി………………
നീ എന്റെ മൂത്ത മകനാണ്…………….നീ അറിഞ്ഞുകൊണ്ട് ഉമ്മക്കും ഉപ്പാക്കും അവനും തെറ്റ് ചെയ്യില്ല എന്ന് ആരെക്കാളും നന്നായി ഞങ്ങൾക്ക് അറിയാം…………….നീ അതോർത്ത് ഒന്നും വിഷമിക്കാൻ നിക്കണ്ടാ……………….ഹെൽത്ത് ടീമുകാർ പറയുന്നത് പോലെ നടക്കുക……………..നല്ലപോലെ ഭക്ഷണം ഒക്കെ കഴിച്ചു ആരോഗ്യവാനായി ഇരിക്കുക……………..ഭക്ഷണം ഒക്കെ ഞങ്ങൾ കൊണ്ട് തന്നോളാം…………………
ആ മറുപടി എന്നിൽ പോലും കണ്ണീർ വീഴ്ത്തി…………………
ഉമ്മ അങ്ങനെ പറയുമെങ്കിലും ഉപ്പാ അവനെ കുറ്റപ്പെടുത്തും എന്നായിരുന്നു ഞാൻ കരുതിയത്……………….പക്ഷെ ഉപ്പാ എന്നത്തേയും പോലെ എന്നെ അമ്പരപ്പിച്ചു………………..അവനെ ഒരു വാക്ക് കൊണ്ടുപോലും നോവിക്കാതെ ആശ്വസിപ്പിച്ചു……………….
ഞങ്ങളുടെ സൗഹൃദത്തെ എന്റെ ഉപ്പയും ഉമ്മയും എങ്ങനെ കാണുന്നു എന്നുള്ള തിരിച്ചറിവായിരുന്നു എനിക്കത്………………..
പിന്നീട് ഹോം ക്വറന്റീനിൽ…………….
ഭക്ഷണം ഒന്നുകിൽ വീട്ടുകാർ കൊണ്ടുവന്ന് തരും അല്ലെങ്കിൽ കൂട്ടുകാരുടെ അടുത്ത് പറഞ്ഞുവിടും……………..
അവർ അത് വീടിന് മുന്നിലായി വെച്ചിട്ട് തിരികെ പോകും………….ഞങ്ങൾ അത് എടുത്ത് കഴിക്കും………………
അവിടെ ചുറ്റുമുള്ള അയൽക്കാർ ഒരു വാക്ക് കൊണ്ടുപോലും ഞങ്ങളെ നോവിച്ചില്ല……………..പലപ്പോഴും അവരോടുള്ള സംസാരങ്ങൾ ആയിരുന്നു ഞങ്ങൾക്ക് ആശ്വാസം………………
മറ്റു ഫ്രണ്ട്സുമായി വീഡിയോ കാൾ ചെയ്യും……………..
രണ്ടുദിവസങ്ങൾക്ക് ശേഷം ഞങ്ങൾ രണ്ടുപേർക്കും കോവിഡ് ടെസ്റ്റ് എടുത്തു……………..
പിറ്റേന്ന് വൈകുന്നേരം റിസൾട്ട് വന്നു…………..അവന് പോസിറ്റീവ്…………..എനിക്ക് നെഗറ്റീവ്……………….
അവനെ കൊണ്ടുപോകാൻ ആംബുലൻസ് വന്നു…………………അവൻ പോയി വരാം എന്ന് പറഞ്ഞു കയറി……………….
എന്നെ അവിടെ ഒറ്റയ്ക്കാക്കി ആംബുലൻസ് അവനെയും
കൊണ്ടുപോയി………………..
അവനും കൂടി നടന്ന വീടല്ലേ എന്ന് പറഞ്ഞു ആ വീട്ടിൽ നിന്ന് എന്നെ മാറ്റി…………..വേറെ വീട്ടിലാക്കി…………….
അവന് കോവിഡ് പോസിറ്റീവ് ആയതിനാൽ എനിക്ക് വീണ്ടും പതിനാല് ദിവസത്തെ നിർബന്ധിത ക്വറന്റീനിൽ കഴിയണമായിരുന്നു……………….
ഞാൻ ഏകനായി ആ വീട്ടിൽ………………എന്റെ മനസ്സ് പലപ്പോഴും എന്നെ കൈവിട്ടു……………….
അവൻ ഹോസ്പിറ്റലിൽ നിന്ന് വീഡിയോ കാൾ ചെയ്യും…………….അവൻ ഓക്കേ ആണ്…………….പേടിക്കാൻ ഒന്നുമില്ല അവൻ പറഞ്ഞു…………………
പക്ഷെ അവൻ എന്തൊക്കെ പറഞ്ഞാലും അത് എന്നെ ഒരിക്കലും ആശ്വസിപ്പിക്കാൻ പോന്നതല്ല………………… ഒരുപക്ഷെ ഞാൻ അവന്റെ സ്ഥാനത്ത് ആയിരുന്നെങ്കിൽ എനിക്ക് വലിയ പേടി ഉണ്ടാകുമായിരുന്നില്ല………………പക്ഷെ നമുക്ക് വളരെ വേണ്ടപ്പെട്ടവർ അവിടെ കിടക്കുമ്പോ ഒരിക്കലും ആശ്വാസം ഉണ്ടാകില്ല………………..
എന്നെ മാറ്റിപ്പാർപ്പിച്ച വീടിന് അടുത്ത് അധികം വീടുകൾ ഒന്നുമില്ല……………..ശരിക്കും ഒറ്റപ്പെട്ടു……………..എന്റെ അവസ്ഥ ശരിക്കും വഷളായി തുടങ്ങി………………..
എല്ലാം സഹിക്കാമായിരുന്നു……………… പക്ഷെ കാണാൻ വളരെ പൂതി തോന്നുമ്പോ ഇമ്മ വീടിന് കുറച്ചു ദൂരെ വന്ന് നിന്ന് ഒരു നോട്ടം ഉണ്ട്…………………എന്റെ ചങ്ക് പൊളിഞ്ഞു പോകുന്ന പോലെ തോന്നും………………
ഉമ്മ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്……………….എന്തിനും കൂട്ട് നിൽക്കുന്ന ആളാണ് ഉമ്മ…………….ഒരു പച്ചപാവം…………….സ്നേഹിക്കാൻ മാത്രമേ അതിന് അറിയൂ………………..എന്റെ വേദനകളിൽ എന്നും കൂട്ട് തന്നവൾ……………..സ്വന്തം ഉറക്കം കളഞ്ഞ് വേദനയുള്ള രാത്രികളിൽ എന്നെ ആശ്വസിപ്പിച്ചു ഉറക്കിയവൾ………………
പലപ്പോഴും എന്നെ എനിക്ക് കൈവിടുമ്പോൾ ഉമ്മാന്റെ മടിയിൽ പോയി കിടന്നാൽ കിട്ടുന്ന നിർവൃതി എനിക്ക് വേറെ ഒരു കാര്യത്തിൽ നിന്നും കിട്ടിയിട്ടില്ല…………….
ഇമ്മ എന്നോട് വീടിന് പുറത്തേക്ക് ഇറങ്ങി നിക്കാൻ പറയും…………..ഞാൻ പുറത്തേക്ക് ഇറങ്ങും……………….ഇമ്മാനെ കാണും…………..അവസാനം ഉമ്മ കരഞ്ഞുകൊണ്ട് തിരിച്ചുപോകും………………
ഇതിനിടയിൽ എനിക്ക് പിന്നെയും ടെസ്റ്റുകൾ നടത്തി…………..എല്ലാം നേഗറ്റീവായി……………അവനും നടത്തി…………….അവനും നെഗറ്റീവ്……………ഞാൻ ചാടി കളിച്ചു അന്ന്………………
അവനെ ഒരു വീട്ടിൽ 14 ദിവസത്തെ നിരീക്ഷണത്തിലാക്കി……………….
ഞാൻ ഹോം ക്വറന്റീൻ കഴിഞ്ഞു വെളിയിൽ ഇറങ്ങി……………….
എന്നെ കണ്ടതും ഉമ്മ എന്നെ കെട്ടിപ്പിടിച്ചു………………ഉപ്പാ എന്റെ കവിളിൽ തഴുകി………………..
കൊറോണ പിടിക്കും ട്ടോ ഞാൻ കളിയായി ഉമ്മനോട് പറഞ്ഞു………………പോടാ എന്ന് പറഞ്ഞു എന്റെ മുതുകിൽ ഒരു തല്ല് തന്നു………………
പിന്നെ എന്റെ തടി പോയി എന്ന് പറഞ്ഞു തീറ്റിപ്പിക്കാനുള്ള പരിശ്രമമായിരുന്നു ഉമ്മാക്ക്……………….ഫുഡ് അടിച്ചു അന്ന് ഉമ്മാനെ കെട്ടിപ്പിടിച്ചു ഉറങ്ങിയപ്പോൾ അത്രയും ദിവസം അനുഭവിച്ച വിഷമങ്ങൾ ഒക്കെ ഇല്ലാതായി…………………
പിന്നെ അവന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു………………….
അവൻ പുറത്തേക്ക് ഇറങ്ങുന്ന ദിവസം അമ്മായിമാരുടെ ഒക്കെ വിളി വന്നു………………അവനെ കാണാൻ പോകാൻ നിക്കണ്ടാ…………….വിട്ടുമാറി നടന്നോ………………
ഉമ്മയും ഉപ്പയും ഒന്നും പറഞ്ഞില്ല…………
ഉമ്മക്കും ഉപ്പാക്കും അറിയാമായിരുന്നു ആരൊക്കെ എതിർത്താലും ഞാൻ പോകും എന്ന്…………………ഉച്ച ആയപ്പോൾ അവന്റെ വിളി വന്നു……………വീട്ടിൽ എത്തി എന്ന് പറഞ്ഞു………………….
ഞാൻ ബൈക്ക് എടുത്ത് ഒരു പറപ്പിക്കൽ ആയിരുന്നു………………
അവന്റെ വീട്ടിലേക്ക് കയറി ചുറ്റും നോക്കി…………..ആരെയും കണ്ടില്ല……………….
ആരെയാടാ മൈരേ നോക്കുന്നെ…………അവന്റെ ചോദ്യം……………
നീ ചത്തില്ലേ മൈരാ…………..ഞാൻ തിരിച്ചു ചോദിച്ചു…………….
ഇല്ല പൂറാ………….അവൻ മുന്നോട്ട് വന്നു…………….
ഞാൻ അവനെ കെട്ടിപ്പിടിച്ചു…………….ഇറുക്കെ കെട്ടിപ്പിടിച്ചു…………..നഷ്ടപ്പെടാതിരിക്കാൻ വേണ്ടി………………..
പതിയെ പിടിയെടാ നാറി………….വാരിയെല്ല് ഒടിയും…………..അവൻ പറഞ്ഞു……………….
ഞാൻ അതൊന്നും കേൾക്കാൻ നിന്നില്ല………….ഇറുക്കി കെട്ടിപ്പിടിച്ചു…………..അവനും എന്നെ കെട്ടിപ്പിടിച്ചു…………………
അവന്റെ അച്ഛനും അമ്മയും പെങ്ങളും അനിയനും ഒക്കെ നോക്കിനിൽക്കുന്നുണ്ടായിരുന്നു……………..അതൊന്നും എനിക്ക് ഒരു പ്രശ്നവുമില്ലായിരുന്നു……………….
കാരണം ഇവനാണ് എന്റെ എല്ലാം……………….ഈ ലോകത്ത് ഉമ്മയും ഉപ്പയും ഇവനും എന്നെ ഒരിക്കലും വിട്ടുപോകില്ല എനിക്ക് അറിയാം……………..വിട്ടുകൊടുക്കുകയും ഇല്ല………………..
എൻ നൻപൻ………….എൻ ഉയിർ നൻപൻ………………
അവന്റെ പേര്…………
………..കുഞ്ഞുട്ടൻ……………….
———–ആമുഖം—————-
വില്ലൻ 12………
ഇതുവരെ വന്ന വില്ലൻ പാർട്ടുകളെ പോലെ അല്ല………കൂടുതലും പരീക്ഷണമാണ്…………നിങ്ങൾ അത് ഏറ്റെടുക്കുമോ എന്നുള്ള കാര്യത്തിൽ എനിക്കിപ്പോഴും സംശയം ഉണ്ട്…………..
ആക്ഷൻ മാസ്സ് ഒക്കെ വളരെ കുറവാണ്………..
പ്രണയം പിന്നെ ഡീകോഡ് ചെയ്യാൻ പറ്റുന്ന തരത്തിലുള്ള സീക്വൻസുകൾ ആണ് കൂടുതലും……………
ഡീകോഡ് ചെയ്യാൻ ശ്രമിക്കുക……………
ഈ ഒരു പാർട്ടിന് വേണ്ടി ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്……പലതവണ വെട്ടി മാറ്റി എഴുതി……….ഇപ്പോഴും എനിക്ക് തൃപ്തി അധികം പോരാ………….
പോരായ്മകൾ ഉണ്ടാകും……..ക്ഷമിക്കുക………..അത് പറഞ്ഞുതരാനുള്ള മനസ്സ് ഉണ്ടാവുക……………..
നമ്മുടെയൊക്കെ ചെറുപ്പത്തെ പ്രണയാർദ്രമാക്കിയ ശബ്ദം ഇന്നലെ വിടവാങ്ങി………….💔
പക്ഷെ അദ്ദേഹത്തിന്റെ സംഗീതവും പാട്ടുകളും ഒരിക്കലും മരിക്കില്ല…………അത് എന്നും നമ്മുടെ നെഞ്ചിൽ ഉണ്ടാകും…..❤️
#SPBWillBeMissed ❤️
———–ആരംഭം—————–
https://youtu.be/cV96v7FwxX4
“സമർ അലി ഖുറേഷി…………..അവൻ കൊള്ളാം……….. ഓരോ സിറ്റിയിലും ചെന്ന് ഓരോരുത്തരെയും തേടിപ്പിടിച്ച് കൊല്ലുന്നു എന്നിട്ട് അതിൽ ആരുടെയൊക്കെ എല്ല് പൊടിഞ്ഞു എന്ന് നോക്കി നടക്കുന്ന പരിപാടി നമ്മൾക്ക്……………”……………….നിരഞ്ജന പറഞ്ഞു……………..
പെട്ടെന്ന് ബാലഗോപാലിന്റെ തലയിൽ എന്തോ കത്തി………………
“മാഡം എന്താ പറഞ്ഞത്…………….”…………ബാലഗോപാൽ ചോദിച്ചു…………….
“എന്ത്……………”…………നിരഞ്ജന ചോദിച്ചു……………
“അല്ല………..മാഡം ഇപ്പോൾ എന്താ പറഞ്ഞത്……………”…………ബാലഗോപാൽ ചോദിച്ചു………………
“എന്ത് എല്ലുപൊടിഞ്ഞവരുടെ ലിസ്റ്റോ…………..”…………നിരഞ്ജന ചോദിച്ചു……………..
“അല്ല അതിനുമുമ്പ്………….”……………ബാലഗോപാൽ പറഞ്ഞു……………
“ഓരോ സിറ്റിയിലും ചെന്ന് ഓരോരുത്തരെ തേടി പിടിച്ചു കൊല്ലുന്നു…………..”…………….നിരഞ്ജന പറഞ്ഞു……………..
പെട്ടെന്ന് ബാലഗോപാലിന്റെ തലയിൽ പിന്നെയും കത്തി…………..
ബാലഗോപാൽ കേസ് ഫയലിന്റെ അടുത്തേക്ക് ചെന്ന് ഓരോന്ന് മറിച്ചെടുത്തു……………
ബാലഗോപാൽ എന്താണ് കാണിക്കുന്നത് എന്ന് മനസ്സിലാക്കാതെ എല്ലാവരും അവനെ നോക്കിനിന്നു……………….
കുറച്ചുനേരം ഫയലൊക്കെ തപ്പിയിട്ട് ബാലഗോപാൽ തിരികെ വന്നു……………….
“മാഡം പറഞ്ഞില്ലേ…………ഓരോ സിറ്റിയിലാണ് കൊലപാതകങ്ങൾ നടന്നത് എന്ന്…………..”…………..ബാലഗോപാൽ ചോദിച്ചു……………
“അതെ………….”…………നിരഞ്ജന പറഞ്ഞു…………..
“ഡൽഹി…….ഹൈദരാബാദ്……………ബാംഗ്ലൂർ…………..പിന്നെ കൊച്ചി ഇവിടങ്ങളിൽ ആണ് നമ്മൾ അന്വേഷിച്ച രീതിയിലുള്ള മരണങ്ങൾ ഉള്ളത്…………….”…………ബാലഗോപാൽ പറഞ്ഞു…………….
“അതിന്…………..”…………നിരഞ്ജന ചോദിച്ചു……………
“മാഡം പറഞ്ഞപോലെ തിരഞ്ഞുപിടിച്ചു കൊല്ലണം എന്നുണ്ടെങ്കിൽ അവന് ഒരു ലക്ഷ്യം ഉണ്ടാകില്ലേ………….”………ബാലഗോപാൽ ചോദിച്ചു………..
“തീർച്ചയായും……….”……….നിരഞ്ജന പറഞ്ഞു………..
“ആ ലക്ഷ്യത്തെ കൊല്ലാനാണ് സമർ ഇത്ര കഷ്ടപ്പെട്ട് ഓരോ സിറ്റിയിലും പോയി ഈ കൃത്യങ്ങൾ ചെയ്തത് എന്നുണ്ടെങ്കിൽ ആ ലക്ഷ്യത്തെ മാത്രം കൊല്ലാൻ സമർ മറ്റുള്ളവരിൽ വ്യത്യസ്തമായ ഒരു രീതി സ്വീകരിച്ചിട്ടുണ്ടാവില്ലേ……………….”…………..ബാലഗോപാൽ ചോദിച്ചു…………
“ചാൻസുണ്ട്…………..”……………നിരഞ്ജന പറഞ്ഞു…………….
“ആ ഒരു രീതി അവൻ മറ്റു ഇടങ്ങളിലും തുടർന്നിട്ടുണ്ടെങ്കിൽ…………….”………….ബാലഗോപാൽ ചോദിച്ചു……………
“അവന്റെ ലക്‌ഷ്യം അവർ മാത്രമായിരുന്നു എന്ന് മനസ്സിലാക്കാം………………”……………..നിരഞ്ജന പറഞ്ഞു………….
“അത് തന്നെ…………ഇത് നോക്കൂ മാഡം………..”…………….മൂന്ന് കേസ് ഫയലുകൾ അവർക്ക് മുന്നിലേക്ക് വെച്ചുകൊണ്ട് ബാലഗോപാൽ പറഞ്ഞു……………
“ഇത് ഡൽഹിയിൽ കൊല്ലപ്പെട്ട അസീസ്………….ഇത് ഹൈദരാബാദിൽ കൊല്ലപ്പെട്ട രാംദാസ്………..ഇത് കൊച്ചിയിൽ മരണപ്പെട്ട സുബ്ബയ്യ……………ഇവർ മൂന്ന് പേരും മരിച്ചിരിക്കുന്നത് ഒരൊറ്റ രീതിയിലാണ്………ഏറ്റവും പൈശാചികമായ രീതിയിൽ……………”………….ബാലഗോപാൽ പറഞ്ഞു…………….
“എങ്ങനെ…………..”………..നിരഞ്ജന ചോദിച്ചു………………
“സമർ കത്തികൊണ്ട് ഇവർ ഓരോരുത്തരുടെയും ഹൃദയത്തിന് സൈഡിലായി ചെറിയ ഒരു മുറിവുണ്ടാക്കി എന്നിട്ട് അതിലൂടെ രക്തം ലീക്ക് ചെയ്യിപ്പിച്ചു…………….മരണം അവന്റെ ഓരോ അണുവും അറിയും…………..മരണവേദന ഏറ്റവും കൂടുതൽ അനുഭവിക്കുക ഇങ്ങനെയുള്ള മരണങ്ങളിലാണ്……………..മരണം ഓരോ നിമിഷവും അവർ ആസ്വദിക്കും…………..വളരെ ഭയാനകമായ കൊല……………”………….ബാലഗോപാൽ പറഞ്ഞു……………..
അവർ അത് കേട്ട് പേടിയോടെ ആ മരണത്തെ കുറിച്ച് ഒന്ന് ആലോചിച്ചു……………..
“അപ്പോ ബാംഗ്ലൂർ……………”…………ഗംഗാധരൻ ചോദിച്ചു……………
“പണി ചോദിച്ചു വാങ്ങിയ ആരോ ഒരാൾ അല്ലെങ്കിൽ ആ കൂട്ടം മുഴുവൻ………….പക്ഷെ അവർ അവന്റെ ലക്ഷ്യത്തിൽ ഇല്ലാത്തതായിരുന്നു……………..ചിലപ്പോൾ അവന്റെ ഐഡന്റിറ്റി വെളിപ്പെടാതിരിക്കാൻ ചെയ്തതാകാം………….മാത്രവുമല്ല ബാക്കിയുള്ള മൂന്ന് കൊലകളും നടന്നത് രാത്രിയിലാണ്…………ബാംഗ്ലൂരിലേത് പട്ടാപ്പകലും……………”…………….ബാലഗോപാൽ പറഞ്ഞു…………….
അവർ അതുകേട്ട് നിന്നു…………….
“എന്തായിരിക്കാം ഇവർക്ക് മാത്രം സമർ ഒരു സ്പെഷ്യൽ മരണം നൽകാൻ കാരണം……………”……………നിരഞ്ജന ചോദിച്ചു…………….
“പക…………..പ്രതികാരം………………..അത് മാത്രമേ മനുഷ്യനെ ഇത്രയും എക്സ്ട്രീമിൽ എത്തിക്കൂ…………..”……………ബാലഗോപാൽ പറഞ്ഞു……………….
അവർ ഒരു നിമിഷം മൗനത്തിലാണ്ടു…………..
“ഇനി ഇതെല്ലാം ശരിയാണെന്നിരിക്കട്ടെ……………നമുക്ക് എന്ത് ചെയ്യാനാകും……………..ഇതിന്റെയൊന്നും മൂലകാരണം നമുക്ക് അറിയില്ലല്ലോ…………..അവന്റെ അടുക്കൽ ഇതൊന്നും നമ്മളെ എത്തിക്കില്ല………………”………………..നിരഞ്ജന പറഞ്ഞു……………
അത് ശെരിയായിരുന്നു…………. അത് കൊണ്ട് തന്നെ അതിന് ആരും മറുപടി പറഞ്ഞില്ല……………
പെട്ടെന്ന് ബാലഗോപാലിന്റെ ഫോൺ ശബ്‌ദിച്ചു……………..
“എക്സ്‌ക്യൂസ് മി മാഡം………….”…………ബാലഗോപാൽ നിരഞ്ജനയോട് അനുവാദം ആരാഞ്ഞു……………നിരഞ്ജന അനുമതി കൊടുത്തു…………….
ബാലഗോപാൽ ഫോൺ എടുത്ത് അവരുടെ ഇടയിൽ നിന്നൊന്ന് മാറി…………..
പെട്ടെന്ന് ബാലഗോപാലിന്റെ മുഖം വിടർന്നു……………..
ബാലഗോപാൽ ഫോൺ കട്ട് ചെയ്തു…………….
“മാഡം………….”…………ബാലഗോപാൽ നിരഞ്ജനയെ വിളിച്ചു…………….
നിരഞ്ജന ബാലഗോപാലിനെ തിരിഞ്ഞുനോക്കി…………….
“മാഡം എന്താ പറഞ്ഞത്………..സമറിനെക്കുറിച്ചു അറിയില്ല എന്ന് അല്ലേ…………..സമർ അലി ഖുറേഷിയെ കുറിച്ച് അറിയാൻ തയ്യാറായിക്കോളു……………”………….ബാലഗോപാൽ പറഞ്ഞു……………
നിരഞ്ജനയുടെയും അവരുടെയും മുഖം വിടർന്നു……………..
“എന്ത്…………..”…………വിശ്വാസം വരാതെ നിരഞ്ജന ചോദിച്ചു…………….
“ആനന്ദ് വെങ്കിട്ടരാമൻ എവിടെയാണെന്ന് നമ്മൾ കണ്ടെത്തിയിരിക്കുന്നു……………….”…………ബാലഗോപാൽ സന്തോഷത്തോടെ പറഞ്ഞു……………..
“യെസ് യെസ്………….”………….നിരഞ്ജന ചാടികളിച്ചുകൊണ്ട് പറഞ്ഞു……………
നിരഞ്ജന ബാലഗോപാലിനെ കെട്ടിപ്പിടിച്ചു…………….
“ഇത് നമ്മുടെ ഈ കേസിലെ ആദ്യ ജയം…………..”…………ബാലഗോപാലിനെ വിട്ടുമാറിക്കൊണ്ട് നിരഞ്ജന ഉറക്കെ പറഞ്ഞു……………..
എല്ലാവരും അതുകേട്ട് കയ്യടിച്ചു………….
സന്തോഷ പ്രകടനങ്ങൾക്ക് ശേഷം നിരഞ്ജന വിട്ടുമാറി………………
നിരഞ്ജന ബാലഗോപാലിനെ നോക്കി……………..ബാലഗോപാൽ തന്നെ നിരഞ്ജന നോക്കുന്നത് കണ്ടു……………….
“എവിടെയാണ് ആനന്ദ് വെങ്കിട്ടരാമൻ ഉള്ളത്…………………”………………..നിരഞ്ജന ചോദിച്ചു………………..
“കന്യാകുമാരി………………..”………………ബാലഗോപാൽ പറഞ്ഞു………………
നിരഞ്ജനയുടെ ഉള്ളിൽ സന്തോഷം നിറഞ്ഞുനിന്നെങ്കിലും അതിനേക്കാൾ ഓരോരോ പ്ലാനുകൾ അവളുടെ ഉള്ളിൽ ഉടലെടുത്തു……………..
കൊച്ചിയിലെ തിരിച്ചടിക്ക് ശേഷം നിരഞ്ജന പല കാര്യങ്ങളും തീരുമാനിച്ചുറപ്പിച്ചിരുന്നു………………….
നിരഞ്ജന ബാക്കിയെല്ലാവരോടും പുറത്തുപോകാൻ പറഞ്ഞതിന് ശേഷം ബാലഗോപാലിനെയും ഗംഗാധരനെയും വിളിപ്പിച്ചു………………..
നിരഞ്ജന അവരെ രണ്ടുപേരെയും നോക്കി…………………
“ബാലഗോപാൽ…………….”……………നിരഞ്ജന വിളിച്ചു………………
“യെസ് മാഡം……………”…………..ബാലഗോപാൽ പറഞ്ഞു……………..
“ആനന്ദ് വെങ്കിട്ടരാമൻ എക്സാറ്റ് എവിടെയാ ഉള്ളത്……………..”…………….നിരഞ്ജന ചോദിച്ചു………………..
“കന്യാകുമാരി ഡിസ്ട്രിക്ടിലെ നാഗർകോവിൽ മഴക്കാടുകളിൽ കുറച്ചു ഗോത്ര വർഗക്കാരോടൊപ്പം………………..”…………….ബാലഗോപാൽ പറഞ്ഞു………….
“ഗോത്രവർഗക്കാർ……………”………….സംശയത്തോടെ നിരഞ്ജന ചോദിച്ചു………………..
“അത് അവിടെ താമസിക്കുന്ന ആദിവാസികളാണ്………………വേറെയൊന്നുമല്ല……………”……………..ബാലഗോപാൽ പറഞ്ഞു……………….
“ഹ്മ്……………..നമ്മൾ അവിടേക്ക് പോകുന്നു…………….ആനന്ദ് വെങ്കിട്ടരാമനെ കാണുന്നു……………….പക്ഷെ അതിനുമുമ്പ് നമുക്ക് വേറെ ചില കാര്യങ്ങളിൽ തീരുമാനമാക്കണം………………….”…………….നിരഞ്ജന പറഞ്ഞു………………
ബാലഗോപാലും ഗംഗാധരനും ശ്രദ്ധയോടെ കേട്ട് നിന്നു………………..
“അതിന് ഇന്ന് രാത്രി നമ്മൾ മൂന്ന് പേർ മാത്രമുള്ള മീറ്റിംഗ് കൂടണം……………..അത് ഒഫീഷ്യൽ ആയുള്ള ഒരിടത്ത് വേണ്ട…………….ലൈറ്റ് ഹൌസിന് മുന്നിൽ വെച്ചുകാണാം……………..സമയം ഞാൻ അറിയിക്കാം………………….”……………..നിരഞ്ജന പറഞ്ഞു…………….
“ഓക്കേ മാഡം……………..”………….ബാലഗോപാലും ഗംഗാധരനും ഒരുമിച്ചു പറഞ്ഞു……………..
“ഇപ്പോഴത്തേക്ക്……………..നിങ്ങൾക്ക് വിശ്വാസമുള്ള ധൈര്യമുള്ള നാലഞ്ചു പൊലീസുകാരെ സെലക്ട് ചെയ്യുക……………..അവരുമായി നാളെ നമ്മൾ കന്യാകുമാരിയിലേക്ക് പോകാം…………….ആനന്ദ് വെങ്കിട്ടരാമനെ കാണാൻ……………….”…………….നിരഞ്ജന പറഞ്ഞു നിർത്തി……………….
ബാലഗോപാലും ഗംഗാധരനും നിരഞ്ജനയെ സല്യൂട്ട് ചെയ്തിട്ട് പുറത്തേക്ക് നടന്നു……………..
“പിന്നെ ഒരു കാര്യം…………….”…………….നിരഞ്ജന പറഞ്ഞു………………..
അവർ തിരിഞ്ഞു നോക്കി……………….
“സെലക്ട് ചെയ്യുന്ന പൊലീസുകാരിൽ ഒരാൾ പോലും എസ് പി കിരണിന്റെ ടീമിലുള്ളവരോ അവനോട് കൂറുള്ളവരോ ആകരുത്………………..ഞാൻ പറഞ്ഞത് മനസ്സിലായില്ലേ………………”……………..നിരഞ്ജന അവരോട് ചോദിച്ചു………………
പെട്ടെന്ന് ബാലഗോപാലിന്റെയും ഗംഗാധരന്റെയും മുഖത്ത് ചിരി പടർന്നു……………..
അവർ ചിരിച്ചുകൊണ്ട് തന്നെ തലയാട്ടിയതിന് ശേഷം പുറത്തേക്ക് നടന്നു………………..
നിരഞ്ജന ചിന്തകളിലേക്ക് ആഴ്ന്നു……………..അവളുടെ മനസ്സിൽ ഓരോ പ്ലാനുകൾ വിരിയാൻ തുടങ്ങി അവളുടെ ഉദ്ദേശങ്ങൾക്കനുസരിച്ച്………………….
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
രാജേന്ദ്രനെയും അവന്റെ ആളുകളെയും തല്ലി ഓടിച്ചതിന് ശേഷം സമർ തിരിഞ്ഞു ചെണ്ടമേളം ആസ്വദിക്കാൻ തുടങ്ങി……………
സമറിന്റെ പെർഫോമൻസ് കണ്ടിട്ട് നാസിമിന്റെയും വിനീതിന്റെയും റിലേ ശരിക്കും പോയിരുന്നു…………….ഇത് എന്തൂട്ട് ജന്മം ആണെന്നായിരുന്നു അവരുടെ മനസ്സിൽ………….
ഷാഹിക്ക് പിന്നെ ഇത് പുതുമ അല്ലാത്തത് കൊണ്ട് റിലേ ഒന്നും പോയില്ല…………….
അവനോട് അവരെ തല്ലിയതിനെ പറ്റി ചോദിക്കാനും ഷാഹി മുതിർന്നില്ല…………കാരണം ഇത്രയും ദിവസം അവനോടൊപ്പമുള്ള അനുഭവം കൊണ്ട് അവൾക്ക് ഒരു കാര്യം ഉറപ്പായിരുന്നു……………
സമറായിട്ട് ഒരു കാരണവും ഇല്ലാതെ തല്ലുണ്ടാക്കാൻ പോകില്ല…………….പക്ഷെ ആരെങ്കിലും അവനോട് ചൊറിഞ്ഞു വന്നാൽ അവൻ വെറുതെ വിടുകയുമില്ല……………
സമർ ചെണ്ടമേളത്തിന്റെ താളം ആസ്വദിച്ചു കൊണ്ടിരുന്നു…………..
ഷാഹിയും നാസിമും വിനീതും അവനോടൊപ്പം വന്നുനിന്നു……………
സമർ ഇടയ്ക്കിടയ്ക്ക് അവരോട് ഓരോരോ സംശയം ചോദിച്ചു…………..അവർ അതിന് മറുപടി കൊടുത്തുകൊണ്ടിരുന്നു……………..പതിയെ പതിയെ ആ ഒരു സംഘട്ടനം ഉണ്ടാക്കിയ ഒരു പ്രതീതി അവരിൽ നിന്ന് പോയി അവർ അവനോട് കളിച്ചിരിയോടെ ഓരോന്ന് പറയാൻ തുടങ്ങി…………..
പക്ഷെ ഷാഹിക്ക് മാത്രം അത്രയ്ക്ക് കളിചിരി വന്നില്ല…………..വേറെയൊന്നുമല്ല കാരണം അവിടെയുണ്ടായിരുന്ന പെണ്ണുങ്ങളുടെ ശ്രദ്ധ ചെണ്ട കൊട്ടുന്നിടത്തല്ലായിരുന്നു…………… പകരം സമറിന് മേലിൽ ആയിരുന്നു…………….
ഷാഹിക്ക് നല്ലോണം ദേഷ്യം കയറി………ഒരു നിമിഷം അവരുടെ കാഴ്ച മറയ്ക്കാൻ വേണ്ടി അവൾ സമറിന് മുന്നിൽ വരെ കേറി നിന്നു……………
പക്ഷെ നിന്നിട്ടെന്താ കാര്യം……….സമറിന്റെ ഉയരം അപ്പോഴും ഷാഹിക്ക് വിലങ്ങുതടിയായി………………
അവസാനം സഹിക്കുക തന്നെ എന്ന് അവൾ നിരീച്ചു……………….
ഷാഹിയുടെ പ്രവർത്തികൾ നാസിമും വിനീതും ശ്രദ്ധിക്കുന്നുണ്ടായിരുന്നു………………അവർ അതുകണ്ട് പരസ്പരം നോക്കി ചിരിച്ചു……………
ചെണ്ടമേളം കഴിഞ്ഞപ്പോഴേക്കും ഉച്ചയായി…………….
അവർ ഭക്ഷണം കഴിക്കാൻ വേണ്ടി ഭക്ഷണപ്പുരയിലേക്ക് നടന്നു……………
ഉത്സവം കൂടാൻ വന്ന ഓരോരുത്തർക്കും ഉച്ചയ്ക്കുള്ള ഭക്ഷണം ഭക്ഷണപ്പുരയിൽ ലഭ്യമായിരുന്നു…………..
അവർ തിക്കിലും തിരക്കിലൂടെയും ഭക്ഷണപ്പുര ലക്ഷ്യമാക്കി നടന്നു…………..
സമറിന്റെ വലതുവശത്ത് ഷാഹിയും ഇടതുവശത്ത് നാസിമും ആയിരുന്നു…………….
ആ തിരക്കിലൂടെ നടക്കുന്നതിനിടയിൽ പലരുമായും കൂട്ടിമുട്ടാൻ തുടങ്ങി……..
ഭക്ഷണപ്പുരയിലേക്ക് പോകുന്നവരും അവിടെനിന്ന് വരുന്നവരും ഒക്കെ ആയി അവിടെ നല്ല തിരക്ക് രൂപപെട്ടിരുന്നു……………..
ആ തിരക്കിനിടയിൽ പലരും തിരക്കെന്ന വ്യാജേന ഷാഹിയുടെ ശരീരത്തിൽ സ്പർശിച്ചു പോകുന്നുണ്ടായിരുന്നു……………….
ഷാഹി സമറിന് ചേർന്ന് നടന്നു…………..
അവളെ പലരും അനാവശ്യമായി സ്പർശിക്കുന്നത് സമറിന് തീരെ ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല……………അവന്റെ മുഖം ദേഷ്യത്താൽ ചുവന്നു തുടുക്കാൻ തുടങ്ങി…………..
ഷാഹി പരമാവധി സമറിന് ചേർന്ന് നടന്നു……………..
പെട്ടെന്ന് ഒരാൾ ഷാഹിയുടെ പെട്ടെന്ന് നല്ലപോലെ പിടിച്ചു പോയി…………..ആ പിടുത്തത്തിൽ വേദനിച്ചിട്ട് ഷാഹി പെട്ടെന്ന് തുള്ളിപ്പോയി………………
സമർ എന്തെ എന്ന് ചോദിച്ചു……………..
ഷാഹി ഒന്നുമില്ല എന്ന് തലയാട്ടി……………
പക്ഷെ സമറിന് എല്ലാം മനസ്സിലായിരുന്നു…………..
ഷാഹി സമറിന്റെ തോളിന് ചേർന്ന് നടന്നു…………
പെട്ടെന്ന് ഒരാൾ ഷാഹിയുടെ വശത്തിന് നേരെ നടന്നുവന്നു………….
അവൻ അവളുടെ അടുത്തെത്തുന്നതിന് മുൻപ് സമർ ഷാഹിയുടെ വയറിന്റെ സൈഡിൽ പിടിച്ചിട്ട് അവളെ സമറിന് മുൻപിൽ നിർത്തി…………….
അവൻ നേരെ നടന്നുപോയി……………
ഷാഹിക്ക് സമറിന്റെ പെട്ടെന്നുള്ള പ്രവൃത്തി അമ്പരപ്പുണ്ടാക്കിയെങ്കിലും സമർ തന്നെ എപ്പോഴും ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായപ്പോൾ അവളുടെയുള്ളിൽ സന്തോഷം തിങ്ങിനിറഞ്ഞു…………….
അവൾ പുഞ്ചിരിച്ചു…………….
സമർ ഷാഹിയുടെ പിന്നിൽ നിന്നിട്ട് അവളുടെ വയറിന് ഇരുവശത്തിലൂടെയും കൈകൾ ഇട്ടിട്ട് അവളുടെ നേരെ വന്നവരെയെല്ലാം വകഞ്ഞുമാറ്റിക്കൊണ്ട് മുന്നോട്ട് നടക്കാൻ തുടങ്ങി……………
അവൾ സന്തോഷം കൊണ്ട് ചുവന്നുതുടുത്തു……………
അവൾക്ക് പണ്ട് പബ്ബിൽ നടന്ന കാര്യം ഓർമ വന്നു……………
അന്നും തന്നെ പുറത്തോട്ട് കൊണ്ടുപോകാൻ സമർ ഈ ട്രിക് ആണ് പ്രയോഗിച്ചത്……………..
തന്റെ ശരീരത്തിൽ വേറെ ഒരാൾ അറിയാതെ പോലും സ്പർശിക്കുന്നത് സമറിന് ഇഷ്ടമില്ല എന്നത് അവളുടെയുള്ളിൽ പ്രേമത്തിന്റെ പൂത്തിരി കത്തിച്ചു……………
അവൾ പുഞ്ചിരിയോടെ മുന്നോട്ട് നടക്കാൻ തുടങ്ങി……………
പക്ഷെ സമറിന്റെ ഈ പ്രവൃത്തി കണ്ട് ബാക്കിയുണ്ടായിരുന്ന പെണ്ണുങ്ങളുടെ പുഞ്ചിരി ഒക്കെ മാഞ്ഞു……………..
ചെക്കൻ കയ്യീന്ന് പോയല്ലോ എന്നായി അവരുടെ ഭാവം……………..
സമറിന്റെ ഈ പ്രവൃത്തി നാസിമും വിനീതും കാണുന്നുണ്ടായിരുന്നു………………
അവർ പരസ്പരം നോക്കിച്ചിരിച്ചു…………….
അങ്ങനെ ഒരുവിധത്തിൽ ആ തിരക്കിലൂടെ നടന്ന് അവർ ഭക്ഷണപ്പുരയുടെ അടുത്തെത്തി……………..
പക്ഷെ നടന്നുവന്ന ഇടത്തിൽ ഉള്ളതിനേക്കാൾ തിരക്കായിരുന്നു അവിടെ………………..
അവിടുത്തെ തിരക്ക് കണ്ട് അവർ പരസ്പരം കണ്ണോട് കണ്ണ് നോക്കി…………..
“വെറുതെയല്ല ചെണ്ടമേളത്തിന്റെ അവിടെ വലിയ തിരക്ക് ഇല്ലാഞ്ഞേ…………… നാട്ടുകാർ മുഴുവൻ ഇവിടെ അല്ലെ…………..”…………..വിനീത് അന്തംവിട്ടുകൊണ്ട് പറഞ്ഞു……………..
അതുകേട്ട് അവർക്ക് ചിരിപൊട്ടി……………..
അവർ കുറച്ചുനേരം ഉള്ളിലേക്ക് നോക്കിനിന്നു…………….
ഓരോരുത്തർ ഭക്ഷണം കഴിക്കുന്നത് കൊതിയോടെ അവർ നോക്കിനിന്നു……………..
നാസിമും വിനീതും ഓരോരുത്തരെയും ചൂണ്ടി കമന്റടിക്കാൻ തുടങ്ങിയിരുന്നു…………….
“എന്തൊരു തീറ്റയാണ് ആ ചെങ്ങായി……………… അവൻ അയലോക്കത്തെ ആൾക്കാരുടെ വയർ കൂടി കടം വാങ്ങി വന്നിട്ടുണ്ടെന്ന് തോന്നുന്നു……………”………..
“ഏതാ ആ മൊണ്ണ………….. അവന് തിന്നുകഴിഞ്ഞെങ്കിൽ എണീറ്റ് പൊയ്ക്കൂടെ…………….അടുത്ത പന്തിക്കും ഇരിക്കാനുള്ള ഉദ്ദേശം ആണെന്ന് തോന്നുന്നു…………….”………………
നാസിമും വിനീതും കൂടി ഓരോരോ ആൾക്കാരെയും ചൂണ്ടിക്കൊണ്ട് കമന്റടിക്കാൻ തുടങ്ങി……………..
ഷാഹിയും സമറും ഇതുകേട്ട് ചിരിക്കാനും………………
ഇവന്മാരുടെ കമന്റടി എങ്ങാനും തിന്നുന്നവർ കേട്ടിരുന്നെങ്കിൽ അവൻ അപ്പൊ തന്നെ തീറ്റ മതിയാക്കി എണീറ്റ് പോകും…………..അമ്മാതിരി ട്രോളൽ……………….
സമറും ഷാഹിയും കുറച്ചു നേരം കൂടെ കാത്തുനിന്നു…………..പക്ഷെ നോ രക്ഷ……………..
“വീട്ടിൽ പോയാലോ…………….”…………..സമർ ഷാഹിയോട് ചോദിച്ചു…………….
“ഹ്മ്………….അതാ നല്ലത്……………”…………..ഷാഹിയും അനുകൂലിച്ചു……………
“നിങ്ങൾ വീട്ടിലേക്ക് പോരുന്നുണ്ടോ…………….”………….ഷാഹി നാസിമിനോടും വിനീതിനോടും ചോദിച്ചു…………….
“ഞങ്ങൾ ഇല്ല………….നിങ്ങൾ പൊക്കോ…………….”………………….നാസിം പറഞ്ഞു……………..
“എന്നാ ശരി……………”…………ഷാഹിയും സമറും അവരോട് യാത്ര പറഞ്ഞു ഇറങ്ങി……………….
വീണ്ടും ആ തിരക്കിലേക്ക്……………..
സമർ പഴയപോലെ ഷാഹിയെ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ചു വഴി തെളിച്ചു കൊടുത്തു………………..
അവർ ജീപ്പിൽ കയറി വീട്ടിലേക്ക് പോന്നു…………….
“നമുക്ക് വൈകുന്നേരം പോകാം……………”…………ഷാഹി സമറിനോട് ഭക്ഷണം കഴിക്കുന്നതിനിടയിൽ പറഞ്ഞു……………
“ഹ്മ്………………”……………സമർ മൂളി……………
“വൈകുന്നേരം അമ്പലത്തിൽ തിരക്ക് ഉണ്ടാകില്ല………….ഉച്ചഭക്ഷണത്തോടെ അവിടുത്തെ തിരക്ക് കുറയും പിന്നെ തിരക്ക് ഉത്സവപറമ്പിൽ ആകും……………..”……………ഷാഹി പറഞ്ഞു……………
സമർ പിന്നെയും മൂളി കൊടുത്തു……………..
“അന്ന് നമ്മൾ വന്നപ്പോൾ വയലിൽ സ്റ്റേജ് കെട്ടുന്നത് കണ്ടില്ലേ……………”…………..ഷാഹി ചോദിച്ചു…………….
“ആ………………..”……………സമർ പറഞ്ഞു…………
“അവിടെ ആകും ഇനി തിരക്ക്……………”………….ഷാഹി പറഞ്ഞു…………….
“ഓഹ്……………”………….സമർ മൂളി…………….
“വൈകുന്നേരം നമുക്ക് അമ്പലത്തിൽ പോയി പ്രാർത്ഥിക്കാം……………ആളുകൾ കുറവായിരിക്കും………….”………………..ഷാഹി പറഞ്ഞു……………..
“ഹ്മ്………….പോകാം………….”…………….സമർ പറഞ്ഞു………………
വൈകുന്നേരം ആയപ്പോൾ അവർ അമ്പലത്തിലേക്ക് തിരിച്ചു…………………….
ഷാഹി പറഞ്ഞത് പോലെ അമ്പലത്തിൽ ആളുകൾ വളരെ കുറവായിരുന്നു…………………
ഞാനും അവളും കൂടെ അമ്പലത്തിലേക്ക് കയറി………………..
അമ്പലത്തിലേക്ക് കയറാൻ കൽപടവുകൾ ഉണ്ട്……………..
അതിന് താഴെ ചെരിപ്പ് അഴിച്ചുവെച്ചിട്ട് ഞാൻ കൽപടവിലേക്ക് കാൽ വെച്ചു…………….
ഒരു തണുപ്പ്…………..എന്തോ ഒരു ആത്മീയമായ അനുഭൂതി…………….
ഞാൻ പടവുകൾ കയറി……………ഷാഹി എന്റെ ഇടത് വശത്ത് ഉണ്ടായിരുന്നു……………….
അവിടം വളരെ നിശ്ശബ്ദമായിരുന്നു…………….പക്ഷെ ഒരു സമാധാനം നിറഞ്ഞ നിശബ്ദത……………….
കൽപടവുകളിൽ വശങ്ങളിൽ നിൽക്കുന്ന മരങ്ങളിലെ ഇലകൾ വീണുകിടക്കുന്നുണ്ടായിരുന്നു……………..അതിന്മേൽ ചവിട്ടുമ്പോൾ ഒരു ചെറിയ തണുപ്പും അതോടൊപ്പം ഒരു ഇക്കിളി പോലെയും തോന്നി………………….
ഞങ്ങൾ കൽപടവുകൾ കടന്ന് മുകളിലെത്തി………….
അമ്പലം എന്റെ കണ്മുന്നിൽ വെളിവായി…………….
എന്തോ ഒരു പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതി……………..
അമ്പലത്തിന് മുന്നിൽ വലിയ ഒരു നിലവിളക്ക് ഉണ്ട്……………അതിൽ ദീപങ്ങൾ കത്തിനിൽക്കുന്നു……………
ആ ദീപനാളങ്ങൾ കാറ്റത്ത് ചാടികളിക്കുന്നു…………. ആ കാഴ്ച എന്റെ കണ്ണിന് കുളിർമയേകി……………..
ഞാൻ മുന്നോട്ട് നടന്നു…………..
ആ നിലവിളക്കിന് മുന്നിൽ എത്തി……………ഞാൻ അതിലേക്ക് നോക്കി…………….
ആ ദീപനാളങ്ങൾ എനിക്ക് ചെറിയ ഒരു ചൂട് നൽകി……………ഒരു സുഖമുള്ള ചൂട്……………
ഷാഹി എന്നെ വിളിച്ചു…………….
ഞാൻ അവളുടെ പിന്നാലെ നടന്നു……………
അമ്പലനടയിലേക്ക്………………..
നിലവിളക്ക് കടന്നുകഴിഞ്ഞപ്പോൾ തന്നെ ഭഗവതി എന്റെ മുന്നിൽ വെളിവായി…………….
തുറന്നിട്ട വാതിലിലൂടെ ഭഗവതി എന്നെ എത്തി നോക്കുന്നുണ്ടായിരുന്നു…………….ആ നോട്ടം ഞാൻ കണ്ടു……………..
ദീപങ്ങളിൽ കുളിച്ചു നിൽക്കുന്ന ഭഗവതി………….പൂമാലകളാലും പൂക്കളാലും മുങ്ങി നിൽക്കുന്ന ഭഗവതി……………
ഞാൻ ഭഗവതിയെ നോക്കി…………ഭഗവതിയുടെ കണ്ണുകളിലേക്ക്……………
ഭഗവതിയും എന്നെ തന്നെ നോക്കുന്ന പോലെ തോന്നി എനിക്ക്………………….
ഞാൻ ഭഗവതിയെ നോക്കി അമ്പലനടയിൽ നിന്നു………………
പെട്ടെന്ന് ഷാഹി എന്നെ തോണ്ടി……………..
ഞാൻ അവളെ നോക്കി……………….
അവൾ എനിക്ക് കൈകൂപ്പി കാണിച്ചു തന്നു………………
എന്നിട്ട് ഭഗവതിയുടെ നേരെ തിരിഞ്ഞു……………..
ഞാൻ ഷാഹിയെ തന്നെ നോക്കി………………
അവൾ ഭഗവതിയോട് കൈകൂപ്പി എന്തൊക്കെയോ പ്രാർത്ഥിക്കുന്നു……………
എന്ത് ഭംഗിയാണ് ഇവളെ കാണാൻ…………….
ഒരുനിമിഷം ഭഗവതി ആരാണെന്ന് പോലും എനിക്ക് സംശയം തോന്നി………………….
അവളിൽ നിന്ന് എനിക്ക് കണ്ണെടുക്കാൻ പോലും സാധിച്ചില്ല…………..ഒരുപക്ഷെ എന്റെ കണ്ണുകൾക്ക് ഇതിലും മനോഹരമായ ഒരു കാഴ്ച ഇനി ഈ ഭൂമിയിൽ കാണിക്കാൻ സാധിക്കില്ല എന്നുള്ളത് കൊണ്ടാകും……………..
പെട്ടെന്ന് അവൾ പ്രാർത്ഥന കഴിഞ്ഞു എന്നെ നോക്കി……………..
അവൾ എന്നെ നോക്കി പുഞ്ചിരിച്ചു………………
അവളുടെ പുഞ്ചിരി എന്നുള്ളിൽ ഞാൻ പോലും അറിയാതെ സന്തോഷം പടർത്തി……………….
“ഇയാൾ പ്രാർത്ഥിക്ക്…………….ഞാൻ ഒന്ന് വലം വെച്ചിട്ട് വരാം……………”………….അതും പറഞ്ഞ് അവൾ അമ്പലത്തിന് ചുറ്റും വലംവെയ്ക്കാനായി കോൺക്രീറ്റ് ഇട്ട പാതയിലൂടെ അവൾ നടന്നു……………..
ഞാൻ അവൾ പോകുന്നതും നോക്കി നിന്നു……………
അവൾ എന്റെ കണ്ണിൽ നിന്ന് മറഞ്ഞതും ഞാൻ ഭഗവതിയെ നോക്കി…………….
ഞാൻ എന്റെ കൈകൾ ആ ദേവിക്ക് മുൻപിൽ കൂപ്പി………………
കൈകൂപ്പിയ എന്റെ കൈകളിലേക്ക് ഞാൻ എന്റെ മുഖം ചേർത്ത് ഞാൻ എന്റെ കണ്ണുകൾ അടച്ചു…………….
“പേരറിയാത്ത ദേവീ…………
എന്റെ വിധി എന്താണെന്ന് എനിക്കറിയില്ല………………..
മരണമാണോ അതോ ജീവിതമാണോ……………..
അറിയില്ല…………….
പക്ഷെ ഏവരും പറയുന്നു അത് മരണമാണെന്ന്……………….
അത് എന്റെ മരണമാണെങ്കിൽ കൂടി എനിക്ക് ആ വിധിയെ നേരിടാതെ വയ്യ………………..
ഒരുപക്ഷേ…………..
ആ മരണമെന്ന വിധിയെ താണ്ടി ജീവിതമെന്ന സത്യത്തെ ഞാൻ നേടിയെടുക്കുകയാണെങ്കിൽ……………..
അന്ന് മുതൽ……………..
മരണമെന്ന നിമിഷത്തെ ഞാൻ മുഖാമുഖം കാണുന്ന നിമിഷം വരെ………………
എന്റെ വലംകയ്യിൽ ഷാഹിയുടെ ഇടംകൈ ഉണ്ടാവണം……………
എന്റെ നെഞ്ചിൽ ഷാഹിയുടെ മുഖം വിശ്രമം കൊള്ളണം…………..
അവൾ ഈയുള്ളവന്റെ മാത്രമാകണം………….എന്നും…………
അതിന് എന്നെ അനുഗ്രഹിക്കണം ദേവീ………….”…………..ഞാൻ ഭഗവതിയോട് കേണു………….
“ദേവീ……………
ഞാൻ നിങ്ങളെ വിശ്വസിക്കുന്നു……………”…………..അതുകൂടെ പറഞ്ഞതിന് ശേഷം ഞാൻ ഷാഹി പോയ വഴിയേ നടന്നു……………
ഭഗവതി എന്റെ വാക്കുകൾ നിറവേറ്റും എന്ന വിശ്വാസത്തോടെ………..
മരം കൊണ്ട് പണിഞ്ഞ ആ അമ്പലത്തിന്റെ ഭംഗി ആസ്വദിച്ചുകൊണ്ട് ഞാൻ ആ കോൺക്രീറ്റ് പാതയിലൂടെ നടന്നു……………….
ആ അമ്പലത്തിന് ചുറ്റും നിറച്ചും മരങ്ങളാണ്……….അതുകൊണ്ട് തന്നെ അവിടെ ഒരു പ്രത്യേക തണുപ്പാണ് എപ്പോഴും……………
നിലത്ത് എപ്പോഴും ഇലകളും ചുള്ളികമ്പുകളും വീണുകിടക്കും……………
അമ്പലത്തിന്റെ വശങ്ങളിൽ തൂക്കിയിട്ടിരുന്ന വിളക്കുകൾ ധാരാളം ഉണ്ടായിരുന്നു…………..അവയിലെല്ലാം ദീപങ്ങൾ കത്തുന്നുണ്ടായിരുന്നു……………..
വളരെ സുന്ദരമായ കാഴ്ച…………….
ദീപം സന്തോഷത്തിന്റെ പ്രതീകമാണല്ലോ…………..
ആ ദീപങ്ങൾ എന്നിലേക്ക് ഒരുപാട് സന്തോഷം ചൊരിഞ്ഞു……………
ഞാൻ കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് പതിയെ മുന്നോട്ട് നടന്നു…………..
കുറച്ചുദൂരം നടന്നപ്പോൾ ഷാഹി അവിടെ കുറച്ചു പെണ്ണുങ്ങളോട് സംസാരിച്ചു നിൽക്കുന്നത് ഞാൻ കണ്ടു…………….
എനിക്ക് പിന്തിരിഞ്ഞാണ് ഷാഹി നിന്നിരുന്നത്…………………
അവളുടെ ഒപ്പമുണ്ടായിരുന്ന പെണ്ണുങ്ങൾ കൂടുതലും അവളുടെ അതേ പ്രായക്കാരായിരുന്നു………….എല്ലാവരും സാരിയിലായിരുന്നു…………….
ഞാൻ ഷാഹിയുടെ അടുത്തേക്ക് നോക്കി……………..
ഷാഹി ഒഴികെ ബാക്കിയുള്ളവർ എന്നെ കണ്ടു……………….
അവർ എന്നെ ആശ്ചര്യത്തോടെ നോക്കി……………….
പെട്ടെന്ന് അവരുടെ നോട്ടം മാറിയപ്പോൾ ഷാഹി അവരുടെ നോട്ടത്തിന് നേരെ നോക്കി………………
ഷാഹി എന്നെ കണ്ടു……………ഞാൻ അവൾക്ക് കൈ കാണിച്ചുകൊടുത്തു……………………
ഷാഹി അവരുടെ അടുത്ത് നിന്നും എന്റെ അടുത്തേക്ക് വന്നു…………….
“പ്രാർത്ഥിച്ചോ……………”…………ഷാഹി എന്നോട് ചോദിച്ചു………………..
“ഹ്മ്…………….”………….ഞാൻ തലയാട്ടി…………..
“എന്താ പ്രാർഥിച്ചത്…………..”…………..ഷാഹി ചോദിച്ചു……………
“പറയണോ……………”…………….ഞാൻ അവളോട് ചോദിച്ചു……………..
“പറയണ്ടാ………….പറഞ്ഞാൽ പ്രാർഥിച്ചതിന്റെ ഫലം കുറയും………….”………….ഷാഹി പറഞ്ഞു…………….
“ഓഹോ………….അങ്ങനെയാണോ…………….”……………ഞാൻ ചോദിച്ചു………….
“ആന്നേ……………”…………..ഷാഹി പറഞ്ഞു…………
“പ്രാർത്ഥന ഫലിച്ചാൽ പറയാം………….”……………..ഞാൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു……………..
“ഓക്കേ……………”………….അവളും പുഞ്ചിരിയോടെ മറുപടി നൽകി……………….
ഞാൻ അവളെ നോക്കി നിന്നു……………. അവൾ എന്നെയും…………..
“വാ…………….”………..പെട്ടെന്ന് എന്തോ ഓർത്തെടുത്തപോലെ ഷാഹി എന്റെ കയ്യിൽ പിടിച്ചുകൊണ്ട് വിളിച്ചു……………….
ഞാൻ അവളോടൊപ്പം നടന്നു…………….
ഞങ്ങൾ ആ കോൺക്രീറ്റ് പാതയിൽ നിന്ന് വലത്തോട്ട് മാറി നടന്നു……………….മണ്ണിലൂടെ………
ചെരിപ്പിടാത്തത് കൊണ്ട് കാലിൽ മണ്ണ് പറ്റുന്നുണ്ടായിരുന്നു………… ഒരു നനവേറിയ ചെമ്മണ്ണ് ആയിരുന്നു അവിടം………….
ആ മണ്ണിലൂടെ കുറച്ചുദൂരം നടന്നപ്പോൾ താഴേക്ക് കുറേ കൽപടവുകൾ ഞാൻ കണ്ടു………………
ആ സ്ഥലം ആകെ ഇരുട്ട് മൂടിയിരുന്നു……………
പടവുകൾക്ക് ഇരുവശവും ചുറ്റും കാണാനാകാത്ത വിധത്തിൽ ചെടികളും മരങ്ങളും നിന്നിരുന്നു………….ആകെ ഒരു ഇരുട്ട്…………….
താഴേക്ക് നോക്കിയപ്പോൾ ആളുകൾ അതിലൂടെ പോകുന്നത് കണ്ടെങ്കിലും ഒരു വിജനമായ സ്ഥലമായാണ് എനിക്ക് അത് തോന്നിയത്……………
ഷാഹി സ്റ്റെപ്പുകൾ ഇറങ്ങാൻ തുടങ്ങി…………….
അവളുടെ പിന്നാലെ ഞാനും……………..
അവളെ ആ ഇരുട്ട് ഭയപ്പെടുത്തിയില്ല………..അവൾക്ക് ഈ വഴി വളരെ പരിചിതമാണെന്ന് തോന്നുന്നു…………..അല്ലെങ്കിൽ ആ പേടിപ്പെടുത്തുന്ന ഇരുട്ട് അവളെ ഭയപ്പെടുത്തേണ്ടതാണ്…………………..
ഞാൻ അവളുടെ പിന്നാലെ പടവുകൾ ഇറങ്ങിക്കൊണ്ടിരുന്നു………………
കുറച്ചു പടവുകൾ ഇറങ്ങിയപ്പോൾ തന്നെ ഞങ്ങളെ ആകെ ഇരുട്ട് മൂടി…………….
ഇരുട്ടിനേക്കാൾ ഉപരി എന്നെ വലച്ചത് ആ പടവുകൾ ആണ്…………. പടവുകളിൽ മാറി ചവിട്ടി ഉരുണ്ട് വീഴുമോ എന്ന് തോന്നി……………..
ഞാൻ പടവുകൾ നോക്കി ഇറങ്ങി…………….
കുറച്ചു കഴിഞ്ഞതോടെ ഇരുട്ട് മാറിത്തുടങ്ങി……………
പ്രകാശം കാണാൻ തുടങ്ങി……………അതുപോലെ തന്നെ ദൃശ്യവും……………
അവസാനം കുറച്ചുപടവുകൾ കൂടി…………..
ഇരുട്ടെന്ന പ്രതിഭാസം അവിടെയില്ല……………പക്ഷെ കാഴ്ചകൾ പുതിയതായിരുന്നു……………..
ആ പടവുകൾ അവസാനിക്കുന്നത് ഒരു ചെറിയ മുറ്റത്ത്……………..
ഒരു വലിയ ആൽമരം അവിടെ തലയുയർത്തി നിൽക്കുന്നു……………….
പക്ഷെ ആ മുറ്റമോ ആൽമരമോ അല്ല എന്റെ കാഴ്ചകൾ പുതുതാക്കിയത്…………….
അവിടെ ഉണ്ടായിരുന്നവർ…………….
സന്യാസിമാർ……………
കാഷായ വസ്ത്രം ധരിച്ഛ് നെറ്റിയിൽ വലിയ കുങ്കുമക്കുറികളുമായി കഴുത്തിൽ രുദ്രാക്ഷമാലയിട്ട കൈകളിൽ ജപമാലയുമായി ധ്യാനത്തിലിരിക്കുന്ന അനേകം സന്യാസിമാർ…………….
അധികവും വയസ്സായവർ…………..
പടവുകളുടെ അവസാനം തൊട്ട് തുടങ്ങുന്നു അവരുടെ നിര……………
ആ മുറ്റത്തിന് അവിടവിടെയായി കുറേ സന്യാസിമാർ……………
അതിനേക്കാൾ ഉപരി………..ആ ആൽമരത്തിന്റെ തറയിൽ ചുറ്റും സന്യാസിമാർ നിരന്നിരിക്കുന്നു…………..
പെട്ടെന്ന് ഒരാൾ എന്റെ കണ്ണിലുടക്കി……………
ശരീരം മുഴുവൻ ഭസ്മം പൂശിയ ഒരാൾ…………മുടിയും താടിയും നീട്ടി വളർത്തിയ ഒരാൾ…………
അയാളുടെ ശരീരത്തിൽ വസ്ത്രങ്ങളില്ല…………….
അയാളുടെ കണ്ണുകൾ അടഞ്ഞിരിക്കുന്നു…………അയാൾ ധ്യാനത്തിലാണ്…………….
അയാൾ മാത്രം എന്റെ കണ്ണിൽ വ്യത്യസ്തനായി…………….
ഞാൻ ഷാഹിക്ക് അയാളെ ചൂണ്ടിക്കാണിച്ചു കൊടുത്തു…………….
“അതാരാ…………..”………….ഞാൻ അവളോട് ചോദിച്ചു………………
അവൾ ഞാൻ കൈ ചൂണ്ടിയ ഇടത്തേക്ക് നോക്കി……………..
അവളുടെ കണ്ണിൽ അയാൾ പതിഞ്ഞു……………..
ഷാഹി സമറിന് നേരെ തിരിഞ്ഞു……………
“അതോ………….അത് അഘോരിയാണ്…………..”…………..അവൾ എന്നോട് പതിയെ പറഞ്ഞു…………….
ഞാൻ അവളെ നോക്കി……………
“ഭയങ്കര ശക്തിയുള്ള ആളാണ്……………..ശിവഭഗവാന്റെയും കാളിയുടെയും വലിയ ഭക്തരാണ് ഇവർ………..ഇവർക്ക് കുറേ മാന്ത്രിക കഴിവുകൾ ഒക്കെയുണ്ടെന്ന് അമ്മ പറഞ്ഞിട്ടുണ്ട്…………..”……………അവൾ ഭയത്തോടെ എന്നോട് പറഞ്ഞു……………
ഞാൻ തലയാട്ടി……………
“പിന്നെ വേറെ ഒരു കാര്യം ഉണ്ട്…………..”………..ഷാഹി എന്നോട് പറഞ്ഞു………….
ഞാൻ ചോദ്യഭാവത്തോടെ അവളെ നോക്കി…………….
“ഈ അഘോരി എല്ലാകൊല്ലവും ഇവിടുത്തെ ഉത്സവത്തിന്റെ പത്താം ദിവസം രാവിലെ ഇവിടെ പ്രത്യക്ഷപ്പെടും പിറ്റേന്ന് രാവിലെ ഈ അഘോരിയെ പിന്നെ ആരും കാണില്ല………….പിന്നെ അഘോരിയെ കാണണമെങ്കിൽ അടുത്ത ഉത്സവം വരണം……………അത്ഭുതമെന്തെന്നാൽ ഈ അഘോരി ഇങ്ങോട്ട് വരുന്നതോ ഇവിടെ നിന്ന് പോകുന്നതോ ഇതുവരെ ആരും കണ്ടിട്ടില്ല……………”………….ഷാഹി അതിശയത്തോടെ എന്നോട് പറഞ്ഞു………………..
ഞാൻ അതുകേട്ട് നിന്നു……………….
ഞാൻ അഘോരിയെ നോക്കി……………..
അഘോരി………….ശിവകാളി ഭക്തർ……………മാന്ത്രികശക്തിയുള്ളവർ………………..
ഷാഹിയുടെ വാക്കുകൾ എന്നുള്ളിൽ അലയടിച്ചു………………
ആ അഘോരി അപ്പോഴും ധ്യാനത്തിലാണ്……………..
ഷാഹി മുന്നോട്ട് നടന്നു…………….
ഞാൻ ആ അഘോരിയെ തന്നെ നോക്കി മുന്നോട്ട് കാൽവെച്ചു……………
അഘോരി……………
ഇരുകാലുകളും പരസ്പരം പിണച്ചുവെച്ചാണ് ആ ആൽമരത്തിന് മുന്നിൽ അഘോരി ഇരിക്കുന്നത്………………
ആഘോരിയുടെ ഇരുകൈകളും ഇടംകയ്യിൽ വലംകൈ എന്നപടി തുടകൾ കൂടിച്ചേരുന്നിടത്ത് മലർത്തിവെച്ചിരിക്കുന്നു………………..
അയാളുടെ ഇടതുവശത്തായി ഒരു തൃശൂലം നിലത്ത് കുത്തിവെച്ചിരിക്കുന്നു…………….അതിൽ പൂമാല തൂങ്ങികിടക്കുന്നു………….
അയാളുടെ നീണ്ട മുടികൾ കഴുത്തും കടന്ന് വയറിലെത്തിയിരിക്കുന്നു…………..അത് തന്നെ താടിയുടെയും അവസ്ഥ…………..
അഘോരിയുടെ ഇരുവശത്തുമായി കുറേ സന്യാസിമാർ ഇരിക്കുന്നുണ്ട്…………..
അഘോരിയുടെ വലതുവശത്തും ഇടതുവശത്തും വളരെ പ്രായമേറിയ കാഷായ വസ്ത്രം ധരിച്ച സന്യാസികൾ ആണ് ഇരുന്നിരുന്നത്…………..കാഴ്ച്ചയിൽ അവരും അസാധാരണമായി എനിക്ക് തോന്നിയെങ്കിലും അഘോരിയിൽ നിന്ന് എനിക്ക് കണ്ണെടുക്കാൻ സാധിച്ചില്ല…………..
അയാൾ എന്റെ കാഴ്ചയെ സ്വാധീനിക്കുന്നത് പോലെ……………
അയാളുമായി എനിക്കെന്തോ ബന്ധമുള്ളത് പോലെ………………
എന്താണ് എനിക്ക് സംഭവിക്കുന്നത്…………….
ഷാഹിക്ക് ഒരു പരിഭ്രമവും തോന്നുന്നില്ലായിരുന്നു……………..
അവൾ ചുറ്റും നോക്കി……………
ശേഷം പരിചയമുള്ള എന്തോ കണ്ടത് പോലെ എന്നെയും വിളിച്ചു നടന്നു…………..
അഘോരിയുടെ അടുത്തേക്ക് തന്നെയാണ് അവൾ നടന്നത്…………..
പക്ഷെ അഘോരിയുടെ അടുത്തേക്ക് അല്ലാ………….അയാളുടെ അടുത്തുള്ള ഒരു പ്രായമായ സന്യാസിയുടെ അടുത്തേക്ക്……………..
ഷാഹിയെ കണ്ട് ആ സന്യാസി പുഞ്ചിരിച്ചു……………….
ഷാഹി ആ സന്യാസിയുടെ അടുത്തേക്ക് ചെന്നു………….ഞാനും……………പക്ഷെ എന്റെ ശ്രദ്ധ അഘോരിയിൽ ആയിരുന്നു………………
“മകളെ…………….”…………ആ സന്യാസി പുഞ്ചിരിയോടെ വിളിച്ചു…………….
“സ്വാമിയപ്പൂപ്പാ…………..”………..ഷാഹിയും തിരിച്ചു വിളിച്ചു………….
“ഞാൻ കരുതി ഇക്കുറി എന്റെ കുട്ടിയെ കാണാൻ നിരീക്കില്ലേ എന്ന്…………..”…………സന്യാസി പറഞ്ഞു……………
“എന്നെ കാണാണ്ട് പോകാൻ ഞാൻ സമ്മതിക്കുമോ സ്വാമിയപ്പൂപ്പാ……………”…………ഷാഹി ചിരിയോടെ ചോദിച്ചു……………..
“ഇതാരാ മകളെ…………..”………….എന്നെ നോക്കിക്കൊണ്ട് സന്യാസി ഷാഹിയോട് ചോദിച്ചു……………….
“ഇത് എന്റെ ഒപ്പം പഠിക്കുന്നതാണ് സ്വാമി അപ്പൂപ്പാ…………..നമ്മുടെ നാട് കാണാൻ വന്നതാ……………”…………….ഷാഹി പറഞ്ഞു…………….
സന്യാസി എന്നെ നോക്കി……………..ഞാൻ അദ്ദേഹത്തെയും……………..
ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കി………………
ഞാൻ ചെറുതായി പുഞ്ചിരിച്ചു……………പക്ഷെ അയാൾക്ക് അതിന് സാധിച്ചില്ല…………..
“സ്വാമിയപ്പൂപ്പാ………… ഭക്ഷണം കഴിച്ചോ…………..”………..ഷാഹി സന്യാസിയോട് ചോദിച്ചു……………..
സന്യാസി എന്നിൽ നിന്ന് ശ്രദ്ധ തിരിച്ചു……………
“ഉവ്വ് മോളേ………….കഴിച്ചു……………”………….സന്യാസി മറുപടി നൽകി…………….
“സ്വാമിയപ്പൂപ്പൻ ഇന്ന് തന്നെ പോകുമോ…………”………..ഷാഹി ചോദിച്ചു……………..
“ഉവ്വ്…………….”………….സന്യാസി തലയാട്ടി…………….
ഷാഹിയുടെ മുഖത്തു നീരസം പടർന്നു………..
“പോകണം മോളേ…………..വന്നു………….കണ്ടു…………കാണേണ്ടത്………..ഇനി അടുത്ത തവണ വരും…………ഇതിലും നല്ല കാഴ്ച കാണാം എന്ന പ്രതീക്ഷയോടെ…………….”………….സന്യാസി പറഞ്ഞു……………
“ഹ്മ്……………”…………ഷാഹി മൂളി…………….
“എന്നാ ഞാൻ പോകട്ടെ സ്വാമിയപ്പൂപ്പാ……………”………….ഷാഹി സന്യാസിയോട് യാത്ര ചോദിച്ചു…………….
“നല്ലത് വരും…………..പോയ് വരൂ……………..”………..സന്യാസി പറഞ്ഞു…………..
ഷാഹി സന്യാസിയോട് തലയാട്ടിയതിന് ശേഷം എന്റെ നേരെ തിരിഞ്ഞു…………….
ഷാഹി സന്യാസിയോട് സംസാരിക്കുമ്പോഴും എന്റെ ശ്രദ്ധ അഘോരിയിൽ ആയിരുന്നു……………..
ഞാൻ അയാളെ തന്നെ വീക്ഷിച്ചുകൊണ്ട് ഷാഹിയുടെ കൂടെ നിന്നു……………..
“പോവാം………….”………….ഷാഹി എന്നോട് പറഞ്ഞു…………….
ഞാൻ തലയാട്ടി…………….
അവൾ മുന്നിൽ നടന്നു……………
ഞാൻ ഒന്നുകൂടെ അഘോരിയെ നോക്കി………………
അയാളിൽ ഒരു മാറ്റവും ഇല്ല…………അപ്പോഴും ധ്യാനത്തിൽ തന്നെ…………….
സന്യാസിയിലേക്ക് എന്റെ ശ്രദ്ധ പോയി……………..
നേരത്തെ ഞാൻ പ്രതീക്ഷിച്ച ഒരു പുഞ്ചിരി അപ്പോൾ സന്യാസിയുടെ ചുണ്ടിൽ വിരിഞ്ഞിരുന്നു…………….പക്ഷെ ഇത്തവണ എന്റെ ചുണ്ടിൽ ആ പുഞ്ചിരി വിരിഞ്ഞില്ല……………..
ഞാൻ തിരിഞ്ഞുനടന്നു…………….
ഒരുപാട് സംശയങ്ങളോടെ………………..
ഞാൻ തിരികെ ആ പടവുകൾക്ക് അടുത്തെത്തി………………
ഒരുതവണ ഞാൻ അഘോരിയെ തിരിഞ്ഞുനോക്കി………………
മാറ്റം ഇല്ല…………അതേപടി……………
ഞാൻ പടവുകൾ കയറാൻ തുടങ്ങി………………..
അവർ എന്റെ കാഴ്ച്ചയിൽ നിന്ന് മറഞ്ഞു……………..
“സമർ അലി ഖുറേഷി………………”…………….കണ്ണ് തുറക്കാതെ തന്നെ അഘോരി പറഞ്ഞു……………….
“അതെ…………… അബൂബക്കർ ഖുറേഷിയുടെ ഇളയസന്തതി…………….”…………….അടുത്തിരുന്ന സന്യാസി പറഞ്ഞു………………
“ഹഹാ…………”…….അഘോരിയുടെ അടുത്തിരുന്ന ഒരു സന്യാസി പെട്ടെന്ന് പൊട്ടിച്ചിരിച്ചു………………
“അബൂബക്കറിന്റെ ഇളയസന്തതിയല്ല…………..ചെകുത്താന്റെ സന്തതി……………….”……………..ആ സന്യാസി മൊഴിഞ്ഞു………………..
“ആദിയോഗിയായ ശിവന്റെ വരപ്രസാദമുള്ളവൻ………………..”…………….അഘോരിയുടെ ഇടത്തിരുന്ന സന്യാസി പറഞ്ഞു…………….
“പക്ഷെ അവന്റെ ലക്ഷ്യസ്ഥാനത്തേക്കുള്ള വഴിയിൽ യമൻ കാത്തിരിക്കുന്നുണ്ട്………………..”……………..മറ്റൊരു സന്യാസി പറഞ്ഞു……………..
“അവനോടടുക്കാൻ യമന് പോലും ഭയം കാണും…………….”…………അഘോരി പറഞ്ഞു………………
“വിധിയിൽ നിന്ന് പക്ഷെ അവന് എങ്ങനെ രക്ഷപ്പെടാനാകും അഘോരാ……………”………….അഘോരിയുടെ വലത്തിരുന്ന സന്യാസി അഘോരിയോട് ചോദിച്ചു……………….
അഘോരി പെട്ടെന്ന് കണ്ണ് തുറന്നു………………
“ശരിയാ……………അവന് വിധിയിൽ രക്ഷപ്പെടുക സാധ്യമല്ല……………പക്ഷെ അവരുടെ പ്രാർത്ഥന………….അവരുടെ ആഗ്രഹം……………..അവരുടെ ജീവിതാഭിലാഷം…………..അതിന് അവർ ചെയ്ത ത്യാഗം…………..അതിന്റെ ശക്തി………….അത് കാലനെപോലും ചുട്ട് ഭസ്മമാക്കും…………….”……………..അഘോരി പറഞ്ഞു………………….
മറ്റു സന്യാസിമാർ ഇത് കേട്ട് മനസ്സിലായപോലെ ഇരുന്നു………………….
“മരണം മരണം മരണം മരണം……………..”………….അഘോരി ഒരു മന്ത്രം പോലെ അത് ഉരുവിട്ടു……………….
അഘോരി മുകളിലേക്ക് നോക്കി……………
“ഓം നമോ ഭഗ്‌വതെ രുദ്രായ്………..”………….അഘോരി ഉറക്കെ ചൊല്ലി……………..
അതുകേട്ട് മറ്റു സന്യാസിമാർ ആ മന്ത്രം കൂടെ ചൊല്ലാൻ തുടങ്ങി…………..
“ഓം നമോ ഭഗ്‌വതെ രുദ്രായ്……….. ഓം നമോ ഭഗ്‌വതെ രുദ്രായ്……….. ഓം നമോ ഭഗ്‌വതെ രുദ്രായ്………..”……………..
താളമായി………. അപേക്ഷയായി……….. പ്രാർത്ഥനയായി…………..
അവർ അതുറക്കെ ചൊല്ലിക്കൊണ്ടിരുന്നു…………..
ഓം നമോ ഭഗ്‌വതെ രുദ്രായ്………..
“നിനക്ക് ഇവരെയൊക്കെ എങ്ങനെയാ അറിയുന്നത് ഷാഹി……………..”…………..ഞാൻ അവളോട് ചോദിച്ചു…………….
“ആരെ………….”………..അവൾ തിരിച്ചു ചോദിച്ചു…………….
“ആ സന്യാസിയെ ഒക്കെ………….”………….ഞാൻ പറഞ്ഞു……………..
“അവരെയൊക്കെ ചെറുപ്പം തൊട്ടേ കാണുന്നതാ………….എല്ലാ ഉത്സവത്തിനും……………”……………ഷാഹി പറഞ്ഞു……………
ഞാൻ അവളുടെ വാക്കുകൾ കേട്ടിരുന്നു……………
“നമ്മൾ ഇപ്പോൾ സംസാരിച്ചില്ലേ…………. ഞാൻ ഇതുവരെ ആ സന്യാസിയോട് മാത്രമേ സംസാരിച്ചിട്ടുള്ളൂ……………അതും പണ്ട് അമ്മ പരിചയപ്പെടുത്തി തന്നതാ………………”…………ഷാഹി പറഞ്ഞു…………..
ഞാൻ അവളുടെ വാക്കുകൾക്ക് മൂളി…………….
“ധനഞ്ജയ സ്വാമി അതാണ് നമ്മൾ സംസാരിച്ച സ്വാമിയുടെ പേര്………..ബാക്കിയുള്ള ഒരു സന്യാസിയുമായും ഞാൻ ഒരു വാക്കും ഇതുവരെ സംസാരിച്ചിട്ടില്ല……………അവരൊന്നും ആരോടും ഒന്നും സംസാരിക്കില്ല…………….ഇയാൾ ചൂണ്ടി കാണിച്ചു തന്നില്ലേ ആ അഘോരി…………….ഞാൻ ആ അഘോരിയെ കാണാൻ തുടങ്ങിയിട്ട് പത്ത് കൊല്ലങ്ങൾക്ക് മുകളിലായി…………..ഒരാളോട് പോലും ആ അഘോരി സംസാരിക്കുന്നത് ഇതുവരെ ഞാൻ കണ്ടിട്ടില്ല………………..”…………….ഷാഹി പറഞ്ഞുനിർത്തി…………….
ഞാൻ മനസ്സിലായപോലെ തലയാട്ടി………………
അവൾ തിരിഞ്ഞു നടന്നു പിന്നാലെ ഞാനും………….
ഞങ്ങൾ വന്നവഴിയെ തിരികെ നടന്നു……………
ഭഗവതിയെ ഒന്നുകൂടെ തൊഴുതശേഷം ഞങ്ങൾ കൽപടവുകൾ ഇറങ്ങി……………
ഷാഹി വളരെ ഉന്മേഷവതിയായി എന്ന് തോന്നി എനിക്ക്……………..
പക്ഷെ ഭഗവതിയെ തൊഴുതപ്പോൾ കിട്ടിയ ഒരു ഉന്മേഷം എന്നിൽ നിന്ന് നഷ്ടപ്പെട്ടിരുന്നു………………
ആ സന്യാസികളും അഘോരിയും എന്റെ ഉന്മേഷം കളഞ്ഞു…………….എന്റെയുള്ളിൽ സംശയങ്ങൾ വന്നുനിറഞ്ഞു………….
എന്തുകൊണ്ട് എന്റെ കണ്ണുകളും മനസ്സും ആ അഘോരിയുടെ പിന്നാലെ പോയി…………….
കണ്ണുകൾ തിരിച്ചെടുക്കാനാവാത്ത വിധം ഞാൻ എന്തിന് അഘോരിയെ നോക്കിനിന്നു………………
ചോദ്യങ്ങൾ എന്റെയുള്ളിൽ വന്ന് കുമിഞ്ഞുകൂടി………………
ഉത്തരം…………ഇല്ല………….എനിക്കതിന് ഉത്തരങ്ങൾ കണ്ടെത്താൻ സാധിച്ചില്ല………………..
ചോദ്യങ്ങൾ മാത്രം ബാക്കിയായി……………..
ഞങ്ങൾ ജീപ്പിൽ കയറി തിരികെ പോന്നു……………..
പോരുമ്പോൾ ഷാഹി എന്നോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു……………..പക്ഷെ എനിക്ക് അവളുടെ വാക്കുകളിലേക്ക് ശ്രദ്ധ കൊടുക്കാനായില്ല…………………
അവളുടെ വാക്കുകൾക്ക് ഞാൻ വെറുതെ മൂളിക്കൊണ്ടിരുന്നു……………
ഞങ്ങൾ വീട്ടിലെത്തി…………….
ഞങ്ങൾ മുകളിലേക്ക് നടന്നു…………….
ഷാഹി അവളുടെ റൂമിലേക്ക് തിരിയുന്നതിന് മുൻപ് എന്നെ നോക്കി………………
“എന്തുപറ്റി…………..”…………ഷാഹി ചോദിച്ചു………….
“ഒന്നുമില്ല………….”…………ഞാൻ മറുപടി കൊടുത്തു……………….
“നമുക്ക് ഒരു ഏഴര മണി ആകുമ്പോൾ പോവാം ട്ടോ…………….”………….ഷാഹി പറഞ്ഞു…………….
“ഹ്മ്…………..”…………..ഞാൻ മൂളി………….
“പരിപാടി എട്ടുമണിക്കേ തുടങ്ങൂ………..ആദ്യം നാടകമാണ്………….പിന്നെ ഗാനമേള…………….പിന്നെ ബാല…………….നല്ല രസമുള്ള പരിപാടികൾ ആണ്……………. ശരിക്കും എൻജോയ് ചെയ്യാം………….”…………ഷാഹി പറഞ്ഞു………….
“ഹ്മ്…………ഓക്കേ………..ഞാൻ ഒന്ന് ഫ്രഷാകട്ടെ……….”………….ഞാൻ അവളോട് പറഞ്ഞു……………
“ഓക്കേ……………”……….ഷാഹി പറഞ്ഞു………….
എന്നിട്ട് തിരിഞ്ഞു റൂമിലേക്ക് കയറി…………….
ഞാൻ റൂമിലേക്ക് നടന്നു……………
വാതിൽ തുറന്ന് ഉള്ളിൽ കയറി വാതിൽ ലോക്ക് ചെയ്തു…………….
എന്നിട്ട് ഫോൺ കയ്യിലെടുത്തു……………
ഡാറ്റ ഓണാക്കി……….സെർച്ച് ബോക്സിൽ ടൈപ്പ് ചെയ്തു………….
“ആരാണ് അഘോരികൾ…….?…….”
സേർച്ച് റിസൾട്ട് വന്നു…………..ആദ്യം കണ്ട ആർട്ടിക്കിളിൽ തന്നെ കയറി…………………
വായന തുടങ്ങി…………
അഘോരികളെ കുറിച്ച്………….
അഘോരികള്‍…………കേള്‍ക്കുമ്പോഴും അറിയുമ്പോഴും ഏറെ അമ്പരപ്പുണ്ടാക്കുന്ന, വിചിത്രശീലങ്ങള്‍ പിന്തുടരുന്ന സന്യാസികള്‍………………..
ഇവരെക്കുറിച്ച് ഒത്തിരിയൊന്നും പുറംലോകത്തിന് അറിയില്ലെങ്കിലും അറിയുന്ന കാര്യങ്ങള്‍ ഏറെ വിചിത്രവും ആരെയും അതിശയിപ്പിക്കുന്നതുമാണ്………………
ഇവര്‍ പ്രാര്‍ഥിക്കുന്ന ക്ഷേത്രം മുതല്‍ കഴിക്കുന്ന ആഹാരവും ഉറങ്ങുന്ന സ്ഥലവും ഒക്കെ എന്നും സാധാരണക്കാര്‍ക്ക് അതിശയം കലര്‍ന്ന പേടി മാത്രമേ നല്കിയിട്ടുള്ളൂ……………….
ഹിന്ദുമതത്തിലെ നാല് പ്രധാന വിഭാഗങ്ങളാണ് വൈഷ്ണവം, ശാക്തേയം, സ്മാർഥം, ശൈവസമ്പ്രദായം……………
ഇവയിൽ ഏറ്റവും പഴക്കമേറിയ ശൈവസമ്പ്രദായം അനുവർത്തിച്ചുപോരുന്നവരാണ് അഘോരികൾ…………… ഇവരെ ശൈവർ എന്നും വിളിക്കുന്നുണ്ട്…………..
ശൈവവിശ്വാസപ്രകാരം സംപൂർണ്ണ പ്രപഞ്ചത്തിലെ സർവ്വവും ശിവമയമാണ്…………… അഘോരമൂർത്തി എന്ന സങ്കല്പത്തിൽ ശിവനെയും കാളിദേവിയെയും ഭജിച്ചിരുന്ന ഇവർ അസാധാരണങ്ങളായ പല ആചാരങ്ങളും അനുഷ്ഠിച്ചിരുന്നു…………..
ലോകത്തിലെ ഏറ്റവും പുരാതന നഗരങ്ങളിലൊന്നായ 5000ത്തോളം വർഷങ്ങൾ പഴക്കമുള്ള വാരണാസി(ബനാറസ്-കാശി)യാണ് ഇവരുടെ പ്രധാന ആവാസ ഭൂമി……………….ശിവനെപ്പോലെ ശ്മശാനത്തിലാണ് വാസം………………
ശരീരത്തെക്കുറിച്ചുളള ചിന്തകൾ ഇവരെ ബാധിക്കുന്നേയില്ല………….തങ്ങൾക്ക് പുറത്തുളളതെല്ലാം മിഥ്യയാണെന്ന് ഇവർ വിശ്വസിക്കുന്നു……………….ആളുകൾ കടന്ന് വരാൻ മടിക്കുന്ന ശ്മശാന ഭൂമികയിൽ തങ്ങൾക്ക് ഏകാഗ്രതയോടെ ധ്യാനിക്കാൻ കഴിയുന്നതായി ഇവർ അവകാശപ്പെടുന്നു……………
ഹരിദ്വാര്‍, ഋഷികേശ്, കാശി തുടങ്ങിയ പുണ്യസങ്കേതങ്ങളിലും ഹിമാലയ മലനിരകളിലും കാണാനാവുന്ന ഒരു സന്യാസി സമൂഹമാണ് ഇവര്‍…………..
ഭാരതത്തിലെ അഘോരിസന്യാസി സമ്പ്രദായത്തിനു 5000 വര്‍ഷത്തിലേറെ പഴക്കമുണ്ട്………………
സന്യാസ നിഷ്ഠ കൊണ്ടും ആചാരങ്ങള്‍ കൊണ്ടും, മറ്റ് സന്യാസ സമ്പ്രദായങ്ങളെ അപേക്ഷിച്ച് ഈ മാര്‍ഗം വളരെ വ്യത്യസ്തത പുലര്‍ത്തുന്ന ഒന്നാണെന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു……………..സാധാരണ മനുഷ്യന് അറപ്പും
വെറുപ്പുമുളവാക്കുന്ന എന്തിനോടും ഇടപഴകുന്നവരാണിവര്‍…………………
അഘോരികൾ അപാരമായ മാനസികശക്തിക്ക് ഉടമകളാണ്……………….മന്ത്ര തന്ത്ര സിദ്ധികൾ കൈവരിച്ച ഒരു സാധകന് ആകാശത്തിൽ നിന്നു സൂര്യകിരണങ്ങൾ ആവാഹിച്ച് അതുകൊണ്ടു അഗ്നികുണ്ഡം ജ്വലിപ്പിക്കാൻ സാധിക്കുമെന്നും ആകാശത്തിൽ മഞ്ഞുമഴപെയ്യിക്കാനും മൂടൽമഞ്ഞുകൊണ്ടു മറ സൃഷ്ടിക്കുവാനും ഇവർക്കു കഴിവുണ്ടെന്നുമാണ് പറയപ്പെടുന്നത്……………………..
എരിയുന്ന തീയിൽക്കൂടി നടക്കുക, ആളിക്കത്തുന്ന അഗ്നിയിൽ കിടക്കുക, ത്രിശൂലത്താൽ ആഞ്ഞുകുത്തിയാലും രക്തം വരാതിരിക്കുക തുടങ്ങിയ വിദ്യകൾ മിക്കവർക്കും അറിയാമെന്നും വായ്മൊഴി പ്രചാരവുമുണ്ട്………………
ഏകാഗ്രമാക്കിയ മനസ്സിന്‍റെ അപാരമായ മന്ത്രസിദ്ധികളും ഇഛാശക്തിയും ക്രിയാശക്തിയും യോജിക്കുമ്പോൾ എന്തും അഘോരികൾക്ക് സാധ്യമാണെന്നും പലരും സമർത്ഥിക്കുന്നു…………….
അഘോരികളുടേത് വളരെ പഴക്കമുള്ള ശൈവസമ്പ്രദായ ശാഖയാണ്……………….യാഥാസ്ഥിതിക സനാതന രീതികളിൽ നിന്നും ഇക്കൂട്ടര്‍ വളരെ വ്യത്യസ്തമാണ്………………. അതിനാൽ തന്നെ ഇക്കൂട്ടര്‍ക്ക് പ്രസിദ്ധിയ്ക്കു പകരം കുപ്രസിദ്ധിയാണ് കൂടുതലും ആർജ്ജിച്ചിട്ടുള്ളത്………….
അഘോരികളെ കുറിച്ചുള്ള പഠനം അനന്തമാണ്…………ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍ പോലെ അനന്തം………………
സമർ വായിച്ചു നിർത്തി………………
അവന്റെ തലയിൽ പെരുമ്പറ കൊട്ടാൻ തുടങ്ങി………………
ചോദ്യങ്ങൾ ഉയർന്ന് വന്നപ്പോൾ സംശയങ്ങൾ കൂടെ കൂടി…………….ഉത്തരങ്ങൾ കൊണ്ട് ഇവയെ ഇല്ലാതാക്കാൻ സമറിന് സാധിച്ചതുമില്ല………………
ഏഴര ആയപ്പോഴേക്കും ഞങ്ങൾ കലാപരിപാടികൾ കാണാനായി ഇറങ്ങി……………
ഷാഹി ഒരു വെള്ള ചുരിദാർ ആയിരുന്നു ധരിച്ചിരുന്നത്……………അവളെ ആ വേഷത്തിൽ കാണാൻ അതീവസുന്ദരിയായിരുന്നു……………….
ഞാൻ അറിയാതെ അവളെ തന്നെ നോക്കിനിന്നു………………
അവൾ കണ്ണുയർത്തി എന്തെ ഒന്ന് ചോദിച്ചു…………….
ഞാൻ ഒന്നുമില്ല എന്ന് പറഞ്ഞുകൊണ്ട് ജീപ്പിന് അടുത്തേക്ക് നടന്നു……………..
ഷാഹിയുടെ മുഖം വിടർന്നു…………….
അവർ വന്ന് വണ്ടിയിൽ കയറി……………
ഷാഹി അമ്മയോടൊപ്പം പിന്നിൽ ആയിരുന്നു ഇരുന്നത്……………..മുത്ത് എന്റെയൊപ്പം മുന്നിൽ ഇരുന്നു………………..
ലക്ഷ്മിയമ്മ എന്നെ ഷാഹിയിൽ അകറ്റി നിർത്താൻ ശ്രമിക്കുന്നപോലെ തോന്നി എനിക്ക്……………….
ഞാൻ വണ്ടിയെടുത്തു…………….
ഉത്സവപ്പറമ്പിലേക്ക് വീട്ടിൽ നിന്ന് അധികം ദൂരമില്ലായിരുന്നു……………
ഉത്സവപറമ്പിൽ എത്തുന്നതിന് മുൻപേ തന്നെ ദൂരെ നിന്ന് വെളിച്ചങ്ങളിൽ മുങ്ങി നിൽക്കുന്ന ഉത്സവപറമ്പ് ഞാൻ കണ്ടു……………….
കലാപരിപാടികൾ നടക്കുന്ന സ്റ്റേജ് വയൽ കണ്ടത്തിൽ ആയിരുന്നു………………..
മൂന്ന് നിരയുള്ള ആ വയലിന്റെ നടുവിലെ കണ്ടത്തിൽ ആയിരുന്നു സ്റ്റേജ്………….
സ്റ്റേജിന് പിറകിൽ കവുങ്ങ് തോട്ടം ആണ്……………..
സ്റ്റേജിന് മുന്നിൽ ഒരു ‘റ’ ഷെയ്പ്പിൽ ആണ് റോഡ് കിടക്കുന്നത്…………..അതിൽ ഇടത്തെ സൈഡിലെ റോഡ് മാത്രമാണ് ടാറിട്ടത്…………………
സ്റ്റേജിന് കുറേ ദൂരം മുൻപിലായി കോൺക്രീറ്റും മണ്ണും ഇട്ട് ഒരു മൺപാത ഉയർത്തി എടുത്തിരുന്നു……………ടാറിട്ട റോഡിൽ നിന്നും ആ മൺപാതയിലേക്ക് ഇറങ്ങി ആ പാതയിലൂടെ വേണം അമ്പലത്തിലേക്കെത്താൻ………………….
ടാറിട്ട റോഡ് കഴിഞ്ഞു മൺപാതയിലേക്ക് ഇറങ്ങി കഴിഞ്ഞാൽ ആ പാതയുടെ ഇരുഭാഗത്തും വഴിയോര കച്ചവടക്കാരെകൊണ്ട് നിറഞ്ഞിരുന്നു…………….
അവർ ഓരോരുത്തരുടെയും കടയിലെ വെളിച്ചം ആ പാതയെ മനോഹരമാക്കി……………..
ജീപ്പിൽ നിന്ന് വരുമ്പോൾ ദൂരെ നിന്ന് ‘7’ എന്ന ഷെയ്പ്പിൽ വെളിച്ചത്തിന്റെ ഒരു നീണ്ട വെള്ളവര ഞാൻ കണ്ടു……………
വളരെ മനോഹരമായിരുന്നു ആ കാഴ്ച്ച……….എനിക്ക് വളരെ അത്ഭുതം തോന്നി……………
എന്റെ കൂടെയുള്ളവർക്ക് ഇതൊന്നും വലിയ കാര്യമായി തോന്നിയില്ല…………..കാരണം അവരുടെ സംസാരത്തിൽ നിന്ന് ഈ കാഴ്ചയുടെ ഭംഗിയെ കുറിച്ചുള്ള വാക്കുകൾ ഒന്നും വന്നില്ല……………..പകരം കഴിഞ്ഞ തവണത്തെ ഉത്സവരാത്രിയുടെ അത്രയൊന്നും ഇല്ല………….ഇത്തവണ കടകൾ കൂടുതലാണ് അങ്ങനെയുള്ള സംസാരങ്ങളാണ് വന്നത്……………….
പക്ഷെ എന്നെ ആ കാഴ്ച അത്ഭുതപ്പെടുത്തി…………….
ദൂരെ നിന്ന് തന്നെ അവിടെയുള്ള ജനങ്ങളുടെ സംസാരവും ശബ്ദവും ഒക്കെ ഞങ്ങളുടെ അടുക്കലേക്ക് വന്നു…………………
ഞാൻ വലത്തോട്ട് നോക്കി…………….
വയലിൽ സ്റ്റേജ് തലയുയർത്തി നിൽക്കുന്നത് ഞാൻ കണ്ടു……………..
മുന്നിൽ തുണികളാൽ അലങ്കരിച്ചിരിക്കുന്നു………………സ്റ്റേജിന്റെ മുകൾഭാഗം ടാർപായകൾ കൊണ്ട് മറച്ചിരിക്കുന്നു……………..
സ്റ്റേജിന്റെ വശങ്ങളും പിൻഭാഗവും വ്യക്തമല്ല……………..അവിടം ഇരുട്ടാണ്……………മുന്നിലേക്ക് മാത്രമേ ലൈറ്റ് കൊടുത്തിട്ടൊള്ളൂ…………………
സ്റ്റേജിന് മുന്നിലായി ആളുകൾ വന്നിരിക്കാൻ തുടങ്ങിയിരുന്നു…………….
മൺപാതയിലേക്ക് തിരിയുന്നതിന് അടുത്തായി വണ്ടികൾ പാർക്ക് ചെയ്തു ഇട്ടിരിക്കുന്നത് ഞാൻ കണ്ടു…………….
അപ്പോൾ തന്നെ ഷാഹി പിന്നിൽ നിന്ന് തോണ്ടി അവിടം കാണിച്ചിട്ട് ജീപ്പ് അവിടെ പാർക്ക് ചെയ്യാം എന്ന് പറഞ്ഞു……………….
ഞാൻ ജീപ്പ് അവിടേക്ക് കയറ്റി………………പതിവിന് വിപരീതമായി പാർക്കിങ് ഫീ ഒന്നുമില്ല……………..ഇതിപ്പോ ബാംഗ്ലൂർ ആയിരുന്നെങ്കിൽ ഒരു അമ്പത് രൂപ പോയിരുന്നു……………….
ഞങ്ങൾ വണ്ടിയിൽ നിന്ന് ഇറങ്ങി…………….മൺപാതയുടെ അടുത്തേക്ക് നടന്നു……………….
ലക്ഷ്മിയമ്മ ഷാഹിയോടൊപ്പം നടന്നു……………..മുത്ത് എന്റെയൊപ്പവും……………….
ലക്ഷ്മിയമ്മയ്ക്ക് ഞാനുള്ളതിനാൽ ഒരു പേടി ഉള്ളത് പോലെ തോന്നി…………..അതുകൊണ്ട് ഞാൻ അവരിൽ നിന്ന് വിട്ടുനടന്നു……………
ഞാനും മുത്തും കൂടി ഒന്നിച്ചു നടന്നു………….അവൻ നല്ല കമ്പനിയും തന്നു……………..
ഞങ്ങൾ മൺപാതയിലേക്ക് ഇറങ്ങി……………
എനിക്ക് അവിടുത്തെ കാഴ്ചകൾ എല്ലാം പുതുമയുള്ളതായിരുന്നു………………..
പാതയ്ക്ക് ഇരുവശവും കടകൾ…………….ഓരോ കടയിലും വെളിച്ചമുണ്ട്……………..
ചില കടകളിൽ പഴയ പെട്രോമാക്സ് ന്റെ ലാംപ് ആയിരുന്നു വെളിച്ചത്തിനായി ഉപയോഗിച്ചിരുന്നത്…………………അങ്ങനെയുള്ള കടകൾ മറ്റുകടകളിൽ നിന്ന് വേറിട്ട് നിന്നു……………അങ്ങനെയുള്ള കടകൾ കാണാൻ തന്നെ വളരെ ഭംഗിയായിരുന്നു………………….
അവിടെ കൂടുതൽ കടകളും കളിപ്പാട്ടങ്ങളുടേത് ആയിരുന്നു…………എന്നിരുന്നാലും വ്യത്യസ്ത കടകൾ കുറേ ഉണ്ടായിരുന്നു അവിടെ…………….ഫാൻസി കടകളും, അലുവയും ജിലേബിയും പ്രധാന ആകർഷണങ്ങളായുള്ള ബേക്കറി കടകളും സർബത്തും വത്തക്കവെള്ളവും ഉള്ള ചെറിയ ചില കൂൾബാറുകളും അങ്ങനെ അങ്ങനെ വ്യത്യസ്തമായ കടകളും അവിടെ ധാരാളമായിരുന്നു…………………
കുറച്ചു നടന്നപ്പോൾ ഒരാൾ നിലത്ത് ഒരു ലാംപ് വെച്ചിട്ട് എന്തോ വിൽക്കുന്നത് കണ്ടു……….ഞാനും മുത്തും ആ ഭാഗത്തേക്ക് നടന്നു…………….
ഫോട്ടോകൾ ആയിരുന്നു അയാൾ അവിടെ വില്പന ചെയ്തത്……………ശിവന്റെയും ഭഗവതിയുടെയും എന്ന് വേണ്ട മിക്ക ദൈവങ്ങളുടെ ഫോട്ടോസും ഉണ്ട്…………വലിയ വലിയ ഫോട്ടോസ് ആണ്…………. ചുവരിൽ ഒട്ടിച്ചുവെക്കാൻ പാകത്തിലുള്ള ഫോട്ടോകൾ………………
ദൈവങ്ങളിൽ മാത്രം ഒതുങ്ങിയില്ല ഫോട്ടോകൾ…………മിക്കവാറും സിനിമാ നടന്മാരുടെയും ഫോട്ടോകൾ ഉണ്ട്………..മമ്മൂക്ക,ലാലേട്ടൻ,സുരേഷ്‌ഗോപി,ജയറാം,ദിലീപ് എന്നുവേണ്ട എല്ലാ മലയാള നടന്മാരുമുണ്ട്…………. അതിനുപരിയായി വിജയ്,സൂര്യ,വിക്രം,രജനി,കമൽ പോലെയുള്ള തമിഴ് നടന്മാരുടെ ചിത്രങ്ങളും കുറവല്ല………….തെലുങ്ക് നടൻ അല്ലു അർജുന്റെ ഫോട്ടോകളും ധാരാളമുണ്ട്…………….
“മുത്തേ…………..നിന്റെ ഇഷ്ട നടൻ ആരാണ്…………….”…………..ഇതൊക്കെ കണ്ടിട്ട് ഞാൻ മുത്തിനോട് ചോദിച്ചു………………
“ദുൽക്കർ സൽമാൻ……………”………….അവൻ നാണത്തോടെ ചിരിച്ചുകൊണ്ട് പറഞ്ഞു…………..
അവന്റെ പറച്ചിലിന്റെ രീതി കണ്ടിട്ട് എനിക്ക് ചിരി വന്നു…………..
ന്യൂജനറേഷൻ……………ഞാൻ ചിരിയോടെ ഓർത്തു……….
“ദുൽക്കറിന്റെ ഫോട്ടോ വേണോ……………”…………ഞാൻ മുത്തിനോട് ചോദിച്ചു…………….
“അതൊന്നും വേണ്ട ഇക്കാ…………….ഇതൊക്കെ വെറുതെയാ……………പൈസ കളയാൻ…………..”…………..മുത്ത് ഒരു പുഞ്ചിരിയോടെ പറഞ്ഞു……………..
ഞാൻ തലയാട്ടി……………..
മുത്ത് വിചാരിച്ചപോലെ അല്ലല്ലോ………….നല്ല പക്വതയുണ്ടല്ലോ…………..ഷാഹിയുടെ പോലെ…………..ഷാഹിക്ക് പണം അനാവശ്യമായി ചിലവാക്കുന്നത് തീരെ ഇഷ്ടമില്ല…………..ആവശ്യങ്ങൾക്ക് മാത്രം അതാണ് മൂപ്പത്തിയുടെ പോളിസി…………….ഞാൻ ചിരിച്ചുകൊണ്ട് മനസ്സിൽ ഓർത്തു……………….
ഞങ്ങൾ പിന്നെയും മുന്നോട്ട് നടക്കാൻ തുടങ്ങി……………
പെട്ടെന്ന് ഇടതുവശത്ത് പാതയ്ക്ക് കുറച്ചപ്പുറത്ത് തോട്ടത്തിൽ വെളിച്ചം കണ്ടു ഞാൻ…………..അവിടെ എന്തോ പരിപാടി നടക്കുന്നപോലെ…………….
“അതെന്താ മുത്തേ…………..”…………….അവിടേക്ക് ചൂണ്ടിയിട്ട് ഞാൻ ചോദിച്ചു……………….
മുത്ത് അങ്ങോട്ടേക്ക് നോക്കി…………….
“അത്…………അവിടെ ചീട്ടുകളി നടക്കുവാണ്………….. അതാണ് അവിടെ വെളിച്ചം……………”………….മുത്ത് പറഞ്ഞു…………….
ഞാൻ മൂളിക്കൊടുത്തു………………
“ഉത്സവത്തിന് ഉണ്ടാകുന്ന തൊണ്ണൂറ് ശതമാനം തല്ലുകളും തുടക്കം ഇടുന്നത് അവിടെ നിന്നാണ്………………ചിലപ്പോ പോലീസ് വന്നാൽ ഇവര് തുണിയും പൊക്കി ഓടുന്നത് കാണാൻ പറ്റും…………….”…………..മുത്ത് പറഞ്ഞു……………..
ഞാൻ അവൻ പറഞ്ഞത് കേട്ട് നിന്നു……………..
ഞാൻ മുന്നോട്ടേക്ക് നോക്കി……………
ഷാഹിയും ലക്ഷ്മിയമ്മയും മുന്നിൽ നടക്കുന്നത് ഞാൻ കണ്ടു……………
ഷാഹി ഇടയ്ക്കിടെ പിന്നിലോട്ട് നോക്കുന്നുണ്ട്…………..ഇത്തവണ പിന്നിലോട്ട് നോക്കിയപ്പോൾ അവൾ നോക്കിയത് ഞാൻ കണ്ടു……………ഞാൻ അവളെ നോക്കി നിന്നത് അവളും കണ്ടു……………അവൾ ഒരു സന്തോഷവും നാണവും കലർന്ന ഒരു പുഞ്ചിരി എനിക്ക് സമ്മാനിച്ചിട്ട് തല തിരിച്ചു……………..
എന്തോ എനിക്കും ഒരു സന്തോഷം തോന്നി…………….
അപ്പോഴാണ് ഞാൻ സൈഡിൽ കടക്കാരൻ മോതിരങ്ങൾ വിൽക്കുന്നത് കണ്ടത്……………….
ഞാൻ മുത്തിനോടൊപ്പം അങ്ങോട്ട് നടന്നു…………….
വിവിധ തരം മോതിരങ്ങൾ അവിടെ ഉണ്ടായിരുന്നു………….വലിയ വില ഉള്ളത് ഒന്നുമല്ല…………..അവിടെ ഏറ്റവും വില കൂടിയ മോതിരത്തിന്റെ അമ്പതോ അറുപതോ ആണ്……………
ഞാനും മുത്തും കൂടി മോതിരങ്ങൾ തിരഞ്ഞു………….
പെട്ടെന്ന് അവിടേക്ക് വേറെ രണ്ട് പെണ്ണുങ്ങൾ വന്നു……………..
“ഏട്ടാ……….പേരെഴുതുന്നില്ലേ…………….”………….അവർ കടക്കാരനോട് ചോദിച്ചു……………….
എനിക്ക് ഒന്നും മനസ്സിലായില്ല………………..
“ആ ഉണ്ടല്ലോ മോളേ……………. മോതിരം തിരഞ്ഞെടുത്ത് താ മോളേ…………….”…………കടക്കാരൻ അവരോട് പറഞ്ഞു……………….
അവർ കറുത്ത മോതിരങ്ങളുടെ കൂമ്പാരത്തിൽ തപ്പാൻ തുടങ്ങി…………….
“ഇതെന്താ സംഗതി…………..”………….ഞാൻ മുത്തിനോട് ചോദിച്ചു…………..
.
“ഇക്കാ അത് മോതിരത്തിന്മേൽ നമ്മുടെ പേരെഴുതുന്ന പരിപാടിയാണ്……………”………………മുത്ത് എന്നോട് പറഞ്ഞു……………
“മോനെ………..നിനക്ക് പാകമായ ഒരു കറുത്ത മോതിരം എടുത്ത് താ…………ഞാൻ ഭംഗിയിൽ നിന്റെ പേരെഴുതി തരാം…………….”…………കടക്കാരൻ എന്നോട് പറഞ്ഞു………………
“മുത്തേ വാ നമുക്ക് അതൊന്ന് നോക്കാം………….”…………ഞാൻ അവനെ വലിച്ചു…………..
“ഓക്കേ………….”…………അവൻ പറഞ്ഞു…………..
ഞാനും മുത്തും കൂടി ആ പെണ്ണുങ്ങളുടെ കൂടെ പാകമായ മോതിരം തപ്പാൻ തുടങ്ങി……………..
ഞങ്ങളെക്കാൾ മുൻപ് തപ്പാൻ തുടങ്ങിയത് കൊണ്ട് അവർക്ക് മോതിരം പെട്ടെന്ന് കിട്ടി……………..
ഞാനും മുത്തും ഞങ്ങൾക്ക് പാകമായ ഓരോ മോതിരം കണ്ടെത്തി……………..
അപ്പോഴേക്കും അതിലൊരു പെണ്ണിന്റെ മോതിരത്തിൽ കടക്കാരൻ പേര് എഴുതാൻ തുടങ്ങിയിരുന്നു…………………
കടക്കാരൻ ആ മോതിരം ആദ്യം എടുത്തിട്ട് അതിന്റെ മുൻഭാഗം അതായത് പേര് എഴുതാൻ പറ്റിയ ഒരു ചതുര ഭാഗം എല്ലാ മോതിരങ്ങൾക്കും ഉണ്ട് അവിടെ വൃത്തിയായി തുടച്ചു………………….
അതിന് ശേഷം പേന എടുത്തിട്ട് സൂക്ഷ്മതയോടെ പതുക്കെ അവളുടെ പേരെഴുതി……………
……അനുപമ……
വളരെ മനോഹരമായി അയാൾ ആ പെണ്ണിന്റെ പേര് ആ മോതിരത്തിൽ എഴുതി…………………
അതുപോലെ തന്നെ അടുത്ത പെണ്ണിന്റെയും എഴുതി…………..
എന്നിട്ട് ഞങ്ങളുടെ മോതിരം കൊടുത്തു………………
“എന്താ മോനെ പേര്……………”…………കടക്കാരൻ എന്നോട് ചോദിച്ചു…………….
“സമർ…………….”…………….ഞാൻ പറഞ്ഞു…………
“മോൻ ഈ മോതിരത്തിൽ പേര് എഴുതുന്നത് ആദ്യമായിട്ടാണോ കാണുന്നത്…………..”…………കടക്കാരൻ ചോദിച്ചു…………….
“അതെ……….എന്തേ………….”………….ഞാൻ തിരിച്ചു ചോദിച്ചു……………
“ഒന്നുമില്ല…………..മോന്റെ മുഖത്തെ ആകാംഷ കണ്ടപ്പോൾ ചോദിച്ചതാണ്………………”……………കടക്കാരൻ പറഞ്ഞു……….എന്നിട്ട് എഴുത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു……………
അയാൾ വളരെ ഭംഗിയിൽ എന്റെ പേര് മോതിരത്തിന്മേൽ എഴുതി പിടിപ്പിച്ചു………………
അതുപോലെ മുത്തിന്റെയും…………….
മുത്തിന്റെ എഴുതി കഴിഞ്ഞപ്പോൾ ഞാൻ ഷാഹിക്ക് വേണ്ടി ഒരു മോതിരം എടുക്കാൻ മുത്തിനോട് പറഞ്ഞു………………
മുത്ത് ഒന്ന് കണ്ടുപിടിച്ചു…………കടക്കാരന് ഞങ്ങൾ പേര് പറഞ്ഞുകൊടുത്തു………………..മൂപ്പർ അതും എഴുതി……………..
ഞാൻ പൈസ എത്രയായി എന്ന് ചോദിച്ചു……………
“തൊണ്ണൂറ് രൂപ…………”…………കടക്കാരൻ പറഞ്ഞു……………..
എനിക്ക് അതിശയം ആയിരുന്നു…………ആ വിലകുറവ്…………..ഇവിടുത്തെ ആളുകൾ പട്ടണത്തിലെ മനുഷ്യരെ പോലെ സഹമനുഷ്യരെ നന്നായി പിഴിയില്ല എന്ന് എനിക്ക് മനസ്സിലായി……………..കച്ചവടത്തിനോടൊപ്പം മനുഷ്യത്വത്തിനും അവിടെ ഒരു സ്ഥാനം ഉണ്ടെന്ന് തോന്നി എനിക്ക്…………….
ഞങ്ങൾ പൈസ കൊടുത്ത് യാത്ര പറഞ്ഞു ഇറങ്ങി…………………
ഞാൻ ഷാഹിയെ നോക്കി………………
ഷാഹിയും ലക്ഷ്മിയമ്മയും ഒരു കടയിൽ നിൽക്കുന്നത് ഞാൻ കണ്ടു……………..
ഞാൻ മുത്തിനെയും കൂട്ടി അങ്ങോട്ട് നടന്നു……………..അവരുടെ പിന്നിൽ എത്തി………………
ലക്ഷ്മിയമ്മ എന്നെ കണ്ടാൽ വെറുതെ വേവലാതി പെടും എന്ന് കരുതി ഞാൻ അവർ കാണാതെ അവരുടെ അടുത്ത കടയിൽ ആണ് നിന്നത്………………….
ഷാഹി ഒരു മാല കയ്യിൽ പിടിച്ചിട്ടുണ്ട്…………..അത് നോക്കുന്നുണ്ട്…………….
ഷാഹി കച്ചവടക്കാരനോട് എന്തൊക്കെയോ പറയുന്നുണ്ട്…………എനിക്ക് വ്യക്തമായി കേട്ടില്ല……………..
ഞാൻ കുറച്ചുകൂടെ അവരുടെ അടുത്തേക്ക് നീങ്ങി നിന്നു……………..
“ഇങ്ങൾ കുറച്ചു പൈസ കുറയ്ക്കൂ……………..”………….ഷാഹി കച്ചവടക്കാരനോട് പറഞ്ഞു………………
“മോളെ…………..ഈ തരം മാലയ്ക്ക് നല്ല ഡിമാൻഡ് ആണ്………….കണ്ടില്ലേ അവസാനത്തെ പീസ് ആണ്…………….. വില കുറയ്ക്കാൻ പറ്റില്ല മോളെ…………..നിങ്ങൾ അതിന്റെ ഭംഗി കണ്ടതല്ലേ………..”………….കച്ചവടക്കാരൻ പറഞ്ഞു……………..
“ഭംഗി ഇല്ലാന്ന് പറയുന്നില്ല കാക്കാ…………….പക്ഷെ മുന്നൂറ് രൂപയൊക്കെ വളരെ കൂടുതൽ ആണ്………………”………..ഷാഹി പറഞ്ഞു………………
“മോളേ……….. ഇതിന് അതിൽ കൂടുതൽ പൈസ കൊടുത്ത് വാങ്ങാൻ ആളുണ്ട്…………..നമ്മക്ക് ഇതിന്റെ ലാഭം കൂടി നോക്കിയല്ലേ പറ്റൂ………………വില കുറയില്ല മോളേ……………”…………..കച്ചവടക്കാരൻ പറഞ്ഞു……………..
“എന്നാ വേണ്ടാ……………..”………….ഷാഹി ചെറിയ ഒരു വ്യസനത്തോടെ മാല അവിടെ വച്ചു……………..
എന്നിട്ട് അവിടെ നടന്നു……………..
“നല്ല ഭംഗിയുള്ള മാല ആയിരുന്നു അല്ലേ അമ്മേ…………….”…………ഷാഹി അമ്മയോട് പറയുന്നത് ഞാൻ കേട്ടു………………..
ഞാൻ ഒരു നിമിഷം അവരുടെ പോക്ക് നോക്കി നിന്നു…………….
അവർ കണ്ണിൽ നിന്ന് മറഞ്ഞതും ഞാൻ ആ കടയുടെ അടുത്തേക്ക് ചെന്നു……………..
അപ്പോഴേക്കും വേറെ ഒരാൾ ആ കടയിലേക്ക് വന്ന് ആ മാല വാങ്ങി………………..
അയാൾ ആ മാല കയ്യിൽ പിടിച്ചു പോകുന്നത് ഞാൻ കണ്ടു………………..
“ഏട്ടാ…………ആ മാല ഇനിയുണ്ടോ…………….”…………..ഞാൻ കച്ചവടക്കാരനോട് ചോദിച്ചു…………………
“ഇല്ലല്ലോ മോനെ…………അവസാനത്തേത് ഇപ്പൊ അയാൾക്ക് വിറ്റതേ ഒള്ളൂ…………….”…………….മാല വാങ്ങിയ ആളെ ചൂണ്ടിക്കൊണ്ട് കച്ചവടക്കാരൻ പറഞ്ഞു……………….
“മുത്തേ ഞാൻ ഇപ്പൊ വരാം……………ഇവിടെ നിക്ക് ട്ടോ…………….”……………ഞാൻ മുത്തിനോട് വിളിച്ചു പറഞ്ഞു………………..
അവൻ തലയാട്ടി……………..
ഞാൻ ആ മാല വാങ്ങിയ ആളുടെ പിന്നാലെ നടന്നു……………….
ഞാൻ പെട്ടെന്ന് അയാളുടെ അടുത്ത് നടന്നെത്തി……………..അയാളെ തോളിൽ തട്ടി വിളിച്ചു……………….
അയാൾ എന്റെ നേരെ തിരിഞ്ഞു………………
“എന്താ…………….”………….അയാൾ എന്നോട് ചോദിച്ചു……………
“ആ മാല എനിക്ക് തരാമോ……………”………….അയാൾ കയ്യിൽ പിടിച്ചിരിക്കുന്ന മാല നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു…………….
അയാൾ അയാളുടെ കൈകളിലേക്ക് നോക്കി………………….
“ഇത് തരാൻ പറ്റില്ലല്ലോ…………..ആ കടയിൽ പോയി വാങ്ങിക്കോ…………….”……………..അയാൾ എന്നോട് പറഞ്ഞു……………….
“ആ കടയിൽ ചോദിച്ചതാണ്……………അവിടെ ഇനി ഈ മാലയില്ല……………. അവസാനത്തേതാണ് നിങ്ങൾക്ക് അവർ വിറ്റത്………….”…………….ഞാൻ പറഞ്ഞു………….
“അതിന്…………….എന്തായാലും ഈ മാല എനിക്കിപ്പോൾ തനിക്ക് തരാൻ പറ്റില്ല………………”………….അയാൾ എന്നോട് പറഞ്ഞിട്ട് തിരിഞ്ഞു നടക്കാൻ ഒരുങ്ങി…………………
“ഞാൻ എത്ര പൈസ വേണമെങ്കിലും തരാം……………”………….ഞാൻ അയാളോട് പറഞ്ഞു………………
അയാൾ തിരിഞ്ഞു……………
“എത്രയും തരുമോ…………..”………..അയാൾ ചോദിച്ചു…………..
“തരാം……………”……………ഞാൻ പറഞ്ഞു………………
“എന്നാൽ ഈ മാലയ്ക്ക് ഞാൻ ഇട്ടിരിക്കുന്ന വില രണ്ടായിരം രൂപയാണ്……………..എന്തെ വേണോ……………”………….അയാൾ എന്നോട് ചോദിച്ചു…………………
ഞാൻ ആ പൈസയ്ക്ക് ആ മാല വാങ്ങില്ലെന്നായിരുന്നു അയാൾ കരുതിയത്……………പക്ഷെ എനിക്ക് ആ മാല അതിനേക്കാൾ വില മതിച്ചത് ആണെന്ന് അവനറിയില്ലല്ലോ………………
ഞാൻ പെട്ടെന്ന് തന്നെ പേഴ്‌സിൽ നിന്ന് രണ്ടായിരം എടുത്ത് അയാൾക്ക് നീട്ടി………………..
അയാൾ അന്തം വിട്ട് എന്നെ നോക്കി നിന്നു………………
അയാൾ അറിയാതെ തന്നെ മാല എനിക്ക് നീട്ടി………………..
“താങ്ക്സ്……………”…………..ഞാൻ പൈസ അയാൾക്ക് കൊടുത്തിട്ട് മാല വാങ്ങി മുത്തിന്റെ അടുത്തേക്ക് നടന്നു……….. ………
അയാൾ കിളി പാറി നിന്നു…………….ഇവനെന്താ പ്രാന്താണോ മുന്നൂറ് രൂപയുടെ മാല രണ്ടായിരത്തിന് വാങ്ങാൻ………………….
ഞാൻ നടക്കുന്നതിനിടയിൽ ഞാൻ ആ മാല നോക്കി………………
എന്റെ ചുണ്ടിൽ പുഞ്ചിരിയും മനസ്സിൽ സന്തോഷവും വിടർന്നു……………….
എന്തോ സാധിച്ച പോലെ ഒരു ഫീൽ……………..
ഞാൻ മുത്തിന് അടുത്തേക്ക് നടന്നു…………..
അവൻ എന്നെ കാത്ത് ആ കടയിൽ നിൽക്കുന്നുണ്ടായിരുന്നു……………………..
“ഇക്കാ………..നമുക്ക് മുറുക്കാൻ തിന്നാലോ……………….”…………….ഞാൻ അടുത്തുചെന്നപാടെ മുത്ത് എന്നോട് ചോദിച്ചു…………….
“മുറുക്കാനോ……………”…………….ഞാൻ ചോദിച്ചു……………..
“ഹാ………….ആ കടയിൽ നല്ല മധുരമുള്ള മുറുക്കാൻ കിട്ടും………………..”………….അടുത്തുള്ള ഒരു കട ചൂണ്ടികാണിച്ചുതന്നുകൊണ്ട് മുത്ത് എന്നോട് പറഞ്ഞു…………………
ഞാൻ ആ കടയിലേക്ക് നോക്കി…………….
“വാ……………തിന്നാം…………….”……………ഞാൻ ഓക്കേ പറഞ്ഞു…………….
ഞാനും മുത്തും കൂടെ ആ കടയിലേക്ക് നടന്നു……………..
“കാക്കാ…………രണ്ട് മുറുക്കാൻ…………മധുരം ട്ടോ………….”…………..മുത്ത് കടയിൽ ചെന്നപാടെ കടക്കാരനോട് പറഞ്ഞു………………
കുറച്ചുപേർ മുറുക്കാൻ വാങ്ങിയത് വായിൽ ഇട്ട് ചവച്ചിരിക്കുന്നുണ്ടായിരുന്നു കടയിൽ………………
ഞാൻ കടക്കാരൻ എന്താ ചെയ്യുന്നത് എന്ന് നോക്കി……………….
അയാൾ ഒരു വെറ്റില എടുത്തിട്ട് ഒന്ന് തുടച്ചതിന് ശേഷം അതിൽ എന്തൊക്കെയോ തേക്കുകയും പിന്നെ എന്തൊക്കെയോ അതിൽ ഇട്ടിട്ട് ആ വെറ്റില മടക്കി കെട്ടി എനിക്ക് നേരെ നീട്ടി……………..
ഞാൻ അത് വാങ്ങി……………എന്നിട്ട് മുത്തിനെ നോക്കി………………
അവൻ തിന്നാൻ ആംഗ്യം കാണിച്ചു………………
ഞാൻ അത് മുഴുവനായും വായിലേക്ക് ഇട്ടു…………….
മധുരം ആണ് പറഞ്ഞതെങ്കിലും എനിക്ക് ആദ്യം മധുരം ഒന്നും തോന്നിയില്ല……….പകരം ഒരു ഇല തിന്ന ഫീൽ ആണ് വന്നത്……………..
ഞാൻ ആ മുറുക്കാൻ ഒന്ന് ചവച്ചു…………കെട്ടിയ വെറ്റിലയ്ക്കുള്ളിലെ എന്തൊക്കെയോ ഞാൻ കടിച്ചു…………..അതിൽ കടിച്ചതും എന്റെ വായിൽ നിന്ന് വെള്ളം ഒലിക്കാൻ തുടങ്ങി……………..
അത് വായിൽ കൂടുതൽ വെള്ളം ഉണ്ടാക്കിയപ്പോൾ ഞാൻ തുള്ളി ഉള്ളിലേക്ക് ഇറക്കിയപ്പോൾ എനിക്ക് ഒരുതരം മധുരം തോന്നി………………
പക്ഷെ വായിൽ ഉണ്ടായ വെള്ളത്തിന്റെ അളവ് കൂടെ കൂടെ കൂടുകയായിരുന്നു…………..ഞാൻ ഒരു വിധത്തിൽ അത് പുറത്തോട്ട് ഒലിക്കാതെ വായ പൂട്ടി………………
മുത്ത് എന്നോട് എങ്ങനെ ഉണ്ട് എന്ന് ചോദിച്ചു……………
ഞാൻ കൊള്ളാം എന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചു…………………
“ഇത്ത കാണണ്ട നമ്മൾ ഇത് തിന്നത്…………..ഇത്തയ്ക്ക് തീരെ ഇഷ്ടമില്ല ഇത് തിന്നുന്നത്…………..”………….മുത്ത് എന്നോട് പറഞ്ഞു……………
അതുകേട്ട് എന്റെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടി……………….ഇങ്ങനൊരു ചതി ഞാൻ മുത്തിൽ നിന്നും പ്രതീക്ഷിച്ചില്ല……………..എന്നാലും മുത്തേ ഈ ചതി എന്നോട് വേണ്ടായിരുന്നു…………….
മുത്തിനും കടക്കാരൻ മുറുക്കാൻ കൊടുത്തു…………..അവൻ അത് വാങ്ങി വായയിലിട്ടു………………
ഞാൻ കടക്കാരന് പൈസ കൊടുത്തു………….ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി………………
മുത്ത് മുറുക്കാൻ നല്ല രസമുണ്ട് എന്ന അർത്ഥത്തിൽ തല കുലുക്കി കാണിച്ചു……………..
എനിക്കിപ്പോ അത്ര വലിയ രസം ഒന്നും തോന്നിയില്ല……………..ഷാഹി എങ്ങാനും ഇപ്പൊ അടുത്തേക്ക് വന്നാൽ……………..ഒരു സിഗരറ്റ് ചുണ്ടിൽ വെച്ചതിന് കയ്യിൽ കടിച്ചവളാണ്…………… ആ ഞാൻ അവൾക്ക് ഇഷ്ടമില്ലാത്ത മുറുക്കാൻ തിന്നുന്നത് കണ്ടാൽ……………….
പടച്ചോനേ………….ഷാഹിയെ ഇത് തിന്നുതീരുന്ന വരെ ഈ വഴിക്ക് അടുപ്പിക്കല്ലേ………പ്ലീച്ച്‍……………ഞാൻ പടച്ചോനോട് കെഞ്ചി……………..
ഞാനും മുത്തും കൂടി നടന്നു……………
ഇടയ്ക്കിടയ്ക്ക് മുറുക്കാൻ പുറത്തോട്ട് തുപ്പി രസിച്ചുകൊണ്ട് നടന്നു……………..
സംഗതി മുറുക്കാൻ നല്ല രസമുണ്ടായിരുന്നു………….നല്ല മധുരം…………..വാ നിറയെ വെള്ളം………..നല്ല രസം…………..
വായിൽ പിന്നെയും വെള്ളം കൂടിയപ്പോൾ ഞാൻ തുപ്പാൻ ഒരുങ്ങിയതാ ദേ മുൻപിൽ ഷാഹി വരുന്നു……………
തുപ്പാൻ ഒരുങ്ങിയ വെള്ളം ഞാൻ മുണുങ്ങി വിട്ടു……………അല്ലെങ്കിൽ അവൾ വെള്ളത്തിന് പകരം ചോര വരുത്തിക്കും എന്നെനിക്ക് തോന്നി………………
ഞാൻ മുത്തിനെ നോക്കി…………..അവനും എന്റെ സമാന അവസ്ഥയിൽ ആണ്……………ഷാഹി വരുന്നത് കണ്ട് പേടിച്ചാണ് അവന്റെയും നിൽപ്പ്…………….
അവനും എന്നെ പേടിയോടെ നോക്കി………………
ഷാഹിയാണെങ്കി ഞങ്ങളെ നോക്കി ചിരിച്ചുകൊണ്ട് വരുന്നുണ്ട്………………
പണി പാളി…………..ഇന്നെന്റെ കൈ അവൾ കടിച്ചു ഒരു വഴിക്ക് ആക്കുമല്ലോ……………
മുറുക്കാന്റെ വെള്ളം പുറത്തോട്ട് ഒലിക്കാതിരിക്കാനായി ഞാൻ വായ കടിച്ചുപിടിച്ചു പൂട്ടി………………..
“എന്താ പരിപാടി……………..”………..ഷാഹി ഞങ്ങളുടെ അടുത്ത് വന്നിട്ട് ചോദിച്ചു……………..
ഞാനും മുത്തും ഒന്നും മറുപടി നൽകാതെ പരസ്പരം നോക്കി……………..
അവൾ ഒന്നും മനസ്സിലാവാതെ ഞങ്ങളെ നോക്കി………………
“എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നെ………….”…………..അവൾ പിന്നെയും ചോദിച്ചു………………
ഞാനും മുത്തും കൂടി ഒരേ നിമിഷം ഒന്നുമില്ല എന്ന് ചുമൽ കൂച്ചിക്കൊണ്ട് പറഞ്ഞു……………….
ഞങ്ങളുടെ കാട്ടിക്കൂട്ടൽ കണ്ട് അവൾക്ക് ചെറിയ ഡൌട്ട് അടിച്ചെങ്കിലും അവൾ ഒന്നും ചോദിച്ചില്ല……………….
“ഹൽവ തിന്നാൻ പോയാലോ………………”……………..അവൾ ഞങ്ങളോട് ചോദിച്ചു……………..
നോ എന്ന് കാണിച്ചാൽ അവൾ കാരണം ചോദിക്കും അപ്പോ വാ തുറക്കേണ്ടി വരും…………മുറുക്കാൻ തിന്നത് കാണും……………..കയ്യിൽ കടിയും കിട്ടും……………..
അതുകൊണ്ട് ഞങ്ങൾ ഒരുമിച്ച് ഓ ഷുവർ എന്ന രീതിയിൽ ആക്ഷൻ കാണിച്ചു………………
ഷാഹി മുന്നിൽ നടന്നു…………..ഞങ്ങൾ അവളുടെ പിന്നാലെയും…………………
ഇനി എന്ത് ചെയ്യും എന്ന രീതിയിൽ മുത്ത് എന്നെ നോക്കി……………..
തമ്പുരാനറിയാം എന്ന രീതിയിൽ ഞാൻ തിരിച്ചും………………
ഞങ്ങൾ നടന്ന് ഹൽവ കടയുടെ മുന്നിൽ എത്തി…………….
അവൾ മൂന്ന് ഹൽവ കഷ്ണം തരാൻ പറഞ്ഞു……………
ഞങ്ങൾ ഇതൊക്കെ പേടിയോടെ നോക്കി നിന്നു………………
“ഏതാ വേണ്ടത് മോളേ…………..കറുപ്പ് മതിയോ……………”…………………കടക്കാരൻ ചോദിച്ചു……………….
“വേണ്ട ചുവപ്പ് മതി……………”………….അതും പറഞ്ഞിട്ട് ഷാഹി എന്റെ നേരെ തിരിഞ്ഞു………………
“ചുവപ്പ് ഹൽവ തിന്നില്ലേ………………..”…………….ഷാഹി എന്നോട് ചോദിച്ചു………………..
പിന്നേ ഹൽവ തിന്നാൻ പറ്റിയ അവസ്ഥയിൽ അല്ലെ ഇപ്പൊ ഉള്ളത്………………പക്ഷെ മറുത്ത് പറയാനും പറ്റില്ല………………പണി വീണ്ടും വീണ്ടും പാളുകയാണല്ലോ…………………
ഞാൻ അതെയെന്ന് അവളോട് തലയാട്ടി…………………
ഈ സമയം മുറുക്കാൻ കാരണം ഉണ്ടായ വെള്ളം അവൾ കാണാതെ എങ്ങനൊക്കെയോ മുണുങ്ങി വിട്ടു……………ഇതുകൊണ്ട് തന്നെ നിൽക്കക്കള്ളി ഇല്ല……………അതിനിടയിലാണ് ഹൽവ……………….
ഞാൻ കടക്കാരനെ നോക്കി……………..
അയാൾക്ക് ഹൽവ വെട്ടാൻ എന്താ ഉഷാർ……………..എല്ലാം കൂടെ എനിക്കിന്ന് കടി വാങ്ങി തരും എന്നെനിക്ക് ഉറപ്പായി…………….
ഞാൻ മുത്തിനെ നോക്കി………….
അവൻ എന്നേക്കാൾ പരിതാപകരമായ അവസ്ഥയിൽ ആണ്………….. അവന് മുറുക്കാൻ വായിൽ കൊള്ളുന്നില്ലായിരുന്നു………………
അവൻ വളരെ കഷ്ടപ്പെട്ട് ആണ് മുറുക്കാൻ വെള്ളം പുറത്ത് വരാതെ പിടിച്ചു നിൽക്കുന്നത്………………..
കാര്യം ഇപ്പൊ ഈ അവസ്ഥയ്ക്ക് കാരണം മുത്താണെങ്കിലും അവന്റെ നിൽപ്പ് കണ്ടപ്പോൾ എനിക്ക് സഹതാപം തോന്നി………………….
അവനെയും പറയാൻ പറ്റില്ല………… ഷാഹി അടുത്തില്ല എന്ന് കണ്ടപ്പോൾ അല്ലെ അവൻ മുറുക്കാൻ തിന്നാം എന്ന് പറഞ്ഞെ………………
രണ്ടുമൂന്ന് മിനുട്ട് മുൻപ് നടന്ന കാര്യങ്ങൾ ഞാൻ വലിയ ചരിത്രം പോലെ ആലോചിച്ചു നിന്നു………………..
ആലോചിച്ചു പൂർത്തിയായില്ല അപ്പോഴേക്കും ഹൽവ റെഡി…………….
വലിയ പുഞ്ചിരിയോടെ അയാൾ ഹൽവ കഷ്ണങ്ങൾ ഷാഹിക്ക് നേരെ നീട്ടി……………..
അയാളെ ഇളി കണ്ടപ്പോൾ എനിക്ക് മുഖമടക്കി ഒന്ന് കൊടുക്കാനാണ് തോന്നിയത്…………….അല്ലാ അയാളെ തല്ലിയിട്ട് പ്പോ എന്താ……………….
ഷാഹി അത് വാങ്ങിയതിന് ശേഷം ഓരോ കഷ്ണം എനിക്കും മുത്തിനും നേരെ നീട്ടി………………വേറെ രക്ഷ ഇല്ല…………വാങ്ങുക തന്നെ………………
ഞാനും മുത്തും ഹൽവ വാങ്ങിയിട്ട് ആ ഹൽവ കഷ്ണത്തിലേക്ക് പകച്ചു നോക്കി………………….
“കഴിക്ക്……………”……………ഷാഹി ചിരിച്ചുകൊണ്ട് പറഞ്ഞു……………..
ഞാനും മുത്തും പതിയെ ഹൽവ കഷ്ണം വായയ്ക്ക് നേരെ അടുപ്പിച്ചു……………….
അപ്പോഴേക്കും ഷാഹി ഒരു ഹൽവ കഷ്ണം കടിച്ചു തിന്നാൻ തുടങ്ങി……………..
ഞാൻ ഹൽവ കഷ്ണം നമ്മൾ കുപ്പിയിൽ നിന്ന് വെള്ളം വായിലേക്ക് ഒഴിക്കുന്ന പോലെ ഹൽവ കഷ്ണം ഉയർത്തി പിടിച്ചിട്ട് പെട്ടെന്ന് ഷാഹിയുടെ മുന്നിൽ നിന്ന് തിരിഞ്ഞു കടിച്ചെടുത്തു…………….
മുത്ത് ഇത് അന്തം വിട്ടു നോക്കിനിന്നു……………
ഇത് നല്ല ഐഡിയ ആണല്ലോ എന്ന് മുത്തിനും തോന്നി…………..
അവനും അത് പോലെ ഹൽവ കഷ്ണം കടിച്ചെടുത്തു………….അതാകുമ്പോ വായിൽ നിന്ന് മുറുക്കാൻ വെള്ളം ഒലിക്കില്ല……………..
പക്ഷെ പ്രധാന പ്രശ്നം ഇതൊന്നുമല്ല………….
ഹൽവ കഷ്ണവും മുറുക്കാൻ വെള്ളവും കൂടി ഒന്നിച്ചു തിന്നേണ്ട അവസ്ഥ…………..അതാണെങ്കിലോ വേറെ ഒരു തരം കോമ്പിനേഷൻ……………ഒരുമാതിരി അലുവയും മത്തിക്കറിയും പോലെ…………..അലുവയും മുറുക്കാനും……………..
ഞാൻ കഷ്ടപ്പെട്ട് എങ്ങനൊക്കെയോ രണ്ടും കൂടി മിക്സ് ചെയ്തു നിന്നു……………..
ഞാൻ മുത്തിനെ നോക്കി………………
അവൻ ആകെ പെട്ടിട്ടുണ്ട്………….അവന്റെ വായ ആകെ തിങ്ങിനിറഞ്ഞു നിൽക്കുവാണ് ഹൽവയും മുറുക്കാനും കൂടി……………….അവന്റെ മുഖത്തിൽ ഞരമ്പുകൾ ഒക്കെ വലിഞ്ഞുമുറുകി കിടക്കുന്നത് എനിക്ക് കാണാൻ സാധിച്ചു………………
പാവം……………
അവൻ എങ്ങനൊക്കെയോ ആണ് പിടിച്ചു നിൽക്കുന്നത്……………..
പെട്ടെന്ന് മുത്ത് കീഴടങ്ങി…………..
അവൻ മുറുക്കാനും ഹൽവയും കൂടി ഓക്കാനിച്ചു……………..
ഒന്നിൽ നിർത്തിയില്ല………….മൂന്നിൽ നിന്നു…………. ഒന്നിൽ പിഴച്ചാൽ പിന്നെ മൂന്നിൽ എന്നാണല്ലോ പ്രമാണം അവനത് അന്വർഥമാക്കി………………..
സത്യം പറഞ്ഞാൽ കടിയുടെ കാര്യം കൺഫേം ആയി……………….
അവൾ മുത്തിന്റെ പുറത്ത് തലോടി കൊടുത്തു………………
അവന്റെ ഓക്കാനം നിന്നപ്പോൾ ഷാഹി അവന്റെ മുഖത്തിന് അടുത്തെത്തി……………. തീർന്നു…………..മുറുക്കാന്റെ മണം അവൾക്ക് കിട്ടി…………….
ഷാഹി മുത്തിന്റെ തോളിൽ നല്ലൊരു തല്ല് കൊടുത്തു……………
“നിന്നോട് ഞാൻ മുറുക്കാൻ തിന്നരുത് എന്ന് പറഞ്ഞതല്ലേ…………..”……………ഷാഹി ദേഷ്യത്തോടെ മുത്തിനോട് പറഞ്ഞു……………..
മുത്ത് ഒന്നും പറയാതെ നിന്നു……………..
ഷാഹി പെട്ടെന്ന് എന്റെ നേരെ തിരിഞ്ഞു……………
പടച്ചോനേ………….. ഞാൻ അറിയാതെ വിളിച്ചു…………….വായിൽ മുറുക്കാനും ഹൽവയും ഒക്കെ ആയതുകൊണ്ട് വിളിച്ചതിന്റെ സൗണ്ട് പുറത്തോട്ട് വന്നില്ല……………….
“മോൻ ഒന്ന് അടുത്തോട്ട് വന്നേ……………..”……………ഷാഹി എന്നോട് പറഞ്ഞു……………
ഞാൻ തല ഇരുവശത്തേക്കും ആട്ടിക്കൊണ്ട് മെല്ലെ പിന്നിലേക്ക് മാറി……………
അവൾ പെട്ടെന്ന് എന്റെ അടുത്തെത്തി…………….
ഞാൻ തല ഉയർത്തി പിടിച്ചു…………….എന്റെ ഉയരത്തിൽ ഞാൻ അന്ന് ശരിക്കും അഭിമാനിച്ചു……………..
പക്ഷെ നല്ലപോലെ അഭിമാനിക്കാൻ ഷാഹി ഗ്യാപ് തന്നില്ല……………….
അവൾ എന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ച് എന്റെ തല താഴ്ത്തി………………
എന്റെ മുഖം അവളുടെ നേരെയായി…………….
അവൾ അവളുടെ കൈകൾ കൊണ്ട് എന്റെ കവിളിൽ പിടിച്ചിട്ട് എന്റെ മുഖം അവളുടെ മുഖത്തിന് നേരെ അടുപ്പിച്ചു………………
ഞാൻ പെട്ടെന്ന് ഒന്ന് അമ്പരന്നു……………..
ഷാഹിയുടെ മുഖം എന്റെ തൊട്ടടുത്ത്…………….ഞാൻ ശ്വാസം വിട്ടാൽ പോലും അവളുടെ മുഖത്ത് തട്ടും………….അത്രയും അടുത്ത്……………..
ഞാൻ എന്തിനാ പിന്നിലോട്ട് മാറിയത് എന്നും തലയുയർത്തിയത് എന്നും മറന്നുപോയി………………പൂർണമായി അവളുടെ മുന്നിൽ കീഴടങ്ങി……………
അവൾ എന്റെ വായയുടെ അടുത്ത് മൂക്ക് കൊണ്ടുവന്ന് മണത്തു………………
അവൾക്ക് മുറുക്കാന്റെ മണം കിട്ടി…………….
അവൾ എന്നെ വിട്ട് മാറി……………..
അവൾ എന്നെ ദേഷ്യത്തോടെ നോക്കി നിന്നു………………..
ഞാൻ തലകുനിച്ചു അവളുടെ നോട്ടത്തിന് മുന്നിൽ………………
ഞാൻ ഷർട്ടിന്റെ കൈ തെറുത്ത് കയറ്റിയിട്ട് എന്റെ കൈ അവൾക്ക് നേരെ നീട്ടി……………കടിച്ചോ എന്ന മട്ടിൽ……………..
പെട്ടെന്ന് ഷാഹിയുടെ മുഖത്ത് ഒരു പുഞ്ചിരി വന്നുമറഞ്ഞു…………………
അത് ഞാൻ കണ്ടു…………….അത് കണ്ടു ഞാൻ പുഞ്ചിരിച്ചു……………….
ബട്ട് അവൾ പിന്നേം കലിപ്പ് മോഡിൽ ആയി……………..
അവൾ എന്റെ അടുത്ത് വന്ന് എന്റെ കയ്യിൽ പിടിച്ചു……………..
പടച്ചോനേ……….. കടി ഉറപ്പിച്ചു………………ഞാൻ കണ്ണുപൂട്ടി……………..
കുറച്ചായിട്ടും അവളുടെ പല്ലുകൾ എന്റെ കയ്യിൽ പതിഞ്ഞില്ല………………
ഞാൻ പതിയെ കണ്ണുകൾ തുറന്നു………………..
അവൾ എന്നെ തന്നെ നോക്കിനിൽക്കുന്നുണ്ട്………….ദേഷ്യം തന്നെ ഭാവം……………
പെട്ടെന്ന് അവൾ എന്റെ കൈ വലിച്ചു നടന്നു……………മുത്തിന്റെ കയ്യും അവൾ പിടിച്ചു……………..അവൾ നടന്നു……………..ഞങ്ങൾ പിന്നാലെയും……………..
അവൾ ഞങ്ങളെ പൈപ്പിന് അടുത്തേക്കാണ് കൊണ്ടുപോയത്……………..
അവൾ വായ കഴുകാൻ ഞങ്ങളോട് പറഞ്ഞു…………….
ഞങ്ങൾ പൈപ്പിലെ വെള്ളം കൊണ്ട് വാ കഴുകി……………..
എന്നിട്ട് അവളെ നോക്കി…………….
അവൾ ഞങ്ങളെ വിളിക്കാതെ നടന്നു……………..
ഞാനും മുത്തും പരസ്പരം നോക്കി…………..
അവൾ പിണങ്ങിയെന്ന് എനിക്ക് മനസ്സിലായി……………
ഞാൻ പെട്ടെന്ന് അവളുടെ പിന്നാലെ ചെന്നു……………
അവളുടെ അടുത്തെത്തി……………
അവളെ വിളിച്ചു…………….അവൾ നിന്നില്ല…………….
വീണ്ടും വിളിച്ചു………….അവൾ മൈൻഡ് പോലും ചെയ്തില്ല………………
ഞാൻ അവളുടെ കയ്യിൽ പിടിച്ചു………………..
അവൾ നിന്നു………….. എന്റെ നേരെ തിരിഞ്ഞു……………….
“കൈ വിട്……………”…………അവൾ എന്നോട് പറഞ്ഞു……………..
“ഷാഹി…….സോറി…………..”……….ഞാൻ പറഞ്ഞു……………..
“സമർ…………..കൈ വിട്……………”…………..അവൾ ഗൗരവത്തിൽ തന്നെ……………….
“എടൊ പറയുന്നത് കേൾക്ക്……………”………..ഞാൻ അവളോട് അപേക്ഷിച്ചു…………………
“കൈ വിടാനാ പറഞ്ഞെ……………..”…………….അവൾ എന്റെ പിടുത്തത്തിൽ നിന്ന് കുതറാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു……………….
ഞാൻ വിട്ടില്ല……………
“ഷാഹി…….പ്ളീസ്………….ഞാൻ സോറി പറഞ്ഞില്ലേ………………”…………….ഞാൻ വീണ്ടും അപേക്ഷിച്ചു………………..
അവൾ കേട്ടില്ല………….അവൾ പിന്നെയും കുതറാൻ ശ്രമിച്ചു………………..
ഇതിനിടയിൽ ഏതോ ഒരുത്തൻ ഞങ്ങളുടെ ഇടയിലേക്ക് കയറിവന്നു………………
“എന്താ ഇവിടെ പ്രശ്നം……………”…………അവൻ ഞങ്ങളോട് ചോദിച്ചു……………….
ഞാൻ ഷാഹിയുടെ കയ്യിലെ പിടിവിട്ടു…………………
അയാൾ എന്നെ നോക്കി………………
“എന്താടാ പെണ്ണുങ്ങളെ കയ്യിൽ കയറിപിടിക്കുന്നെ…………..”…………..അയാൾ എന്നോട് ചോദിച്ചു…………….
എന്റെ കലിപ്പ് മോഡ് നേരത്തെ തന്നെ ഓണായി തുടങ്ങിയിരുന്നു…………..അതിനിടയിലേക്കാണ് ഇവന്റെ വരവ്……………..
“അറിയുന്ന പെണ്ണാണ്……………”………….ഞാൻ മറുപടി കൊടുത്തു……………..
“അറിയുന്ന പെണ്ണാണെങ്കിൽ കയ്യിൽ കയറി പിടിക്കാം എന്നാണോ……………”……………അയാൾ എന്നോട് ചോദിച്ചു……………….
ഞാൻ ഒന്നും പറഞ്ഞില്ല…………..ദേഷ്യം കടിച്ചുപിടിച്ചു നിന്നു……………….
“നീ ഏതാടാ………….നിന്നെ മുൻപ് ഇവിടെ ഒന്നും കണ്ടിട്ടില്ലല്ലോ…………….”……………അയാൾ വീണ്ടും ചോദിച്ചു………………..
അതിനും ഞാൻ ഒന്നും മറുപടി കൊടുത്തില്ല……………
പെട്ടെന്ന് ഷാഹി തിരിഞ്ഞു നടക്കാൻ തുടങ്ങി…………………
“ഷാഹി…………….”………….ഞാൻ അവളെ വിളിച്ചു പിന്നാലെ നടക്കാൻ ഒരുങ്ങി……………….
പെട്ടെന്ന് അയാൾ എന്റെ മുൻപിലേക്ക് കയറി……………….
ഞാൻ അയാളെ നോക്കി………………
“നിനക്ക് പറഞ്ഞത് മനസ്സിലായില്ലെടാ……………”……………അവൻ എന്നോട് ആക്രോശിച്ചു………………..
ഷാഹി പെട്ടെന്ന് നിന്നു……………….
അവൾ എന്തുകൊണ്ടാ നിന്നത് എന്നൊന്നും എനിക്കറിയില്ല…………..പക്ഷെ ഒരു കാര്യം എനിക്കറിയാം…………..എന്റെ കലിപ്പ് മോഡ് ഓണായി………………..
ഞാൻ അയാളെ കോളറിൽ പിടിച്ചു ആ വഴിയരുകിൽ നിന്ന ഒരു മരത്തിന് നേരെ ചേർത്ത് നിർത്തിയിട്ട് അയാളുടെ നേരെ എന്റെ മുഷ്ടി ചുരുട്ടി ഒന്ന് വീശി……………….
അയാൾ കണ്ണടച്ചു……………..
അയാളുടെ മുഖത്തിന് പകരം ഞാൻ മുഷ്ടി കൊണ്ടുപോയി ഇടിച്ചത് ആ മരത്തിൽ ആയിരുന്നു………………
ആ മരം ഒന്ന് കുലുങ്ങിയെന്ന് തോന്നി……………ഇരുട്ടായത് കൊണ്ട് കാണാൻ പറ്റിയില്ല…………………
“നിന്നോടല്ലേടാ വേട്ടവളിയാ പറഞ്ഞത് എനിക്കറിയുന്ന പെണ്ണാണെന്ന്…………….”……………ഞാൻ ദേഷ്യത്തിൽ അവനോട് പറഞ്ഞു…………………
അവൻ പേടിച്ചു രണ്ടു കൈകളും പൊക്കി ആ മരത്തിൽ ചാരി നിന്നു……………….
പെട്ടെന്ന് എന്റെ വയറിൽ രണ്ടുകൈകൾ വന്നു പിണഞ്ഞു എന്നെ വലിച്ചു……………….
ഞാൻ തിരിഞ്ഞു നോക്കി……………….
ഷാഹി……………….
“വാ……………പോകാം……………….”…………….അവൾ എന്നോട് കേണു………………
ഞാൻ അവനെ ഒന്നുകൂടെ നോക്കി……………അവൻ അപ്പോഴും ആ നിൽപ്പ് തന്നെ………………….
ഞാൻ മുന്നോട്ട് നടന്നു……………….
അവൻ അപ്പോഴും പേടിച്ചു അതേ നിൽപ്പ് നിന്നു……………പെട്ടെന്ന് അവൻ ഉയർത്തിപ്പിടിച്ചു നിന്ന അവന്റെ കൈകളിലേക്ക് കുറച്ചു ഇലകൾ വന്നു വീണു……………….
അവൻ അതുകണ്ട് പേടിച്ചു വെള്ളം ഇറക്കി………………
ഞാൻ ഷാഹിയുടെ കൈകൾ വിടുവിച്ചു അവളെ വിട്ടുമാറി നടന്നു……………….
അവൾ പിന്നെയും എന്റെ അടുത്തേക്ക് വന്നു……………
ഞാൻ പിന്നെയും ഒഴിഞ്ഞുമാറി……………..
അവൾ പെട്ടെന്ന് എന്റെ കയ്യിൽ ബലമായി പിടിച്ചു……………..
“അപ്പോഴേക്കും പിണങ്ങിയോ………….”……………അവൾ എന്നോട് ചോദിച്ചു……………….
“നീയല്ലേ പിണങ്ങിയത്……………”…………..ഞാൻ പറഞ്ഞു……………
“അത് ഞാൻ കുറച്ചു ഡിമാൻഡ് ഇട്ടതല്ലേ……………..”…………….ഷാഹി പറഞ്ഞു……………
“എന്നാ ഇപ്പൊ ഞാനും കുറച്ച് ഡിമാൻഡ് ഇടുവാണ്……………..”……………ഞാനും വിട്ടുകൊടുത്തില്ല………………….
“എന്നാ ഞാൻ ഡിമാൻഡ് ഒഴിവാക്കി………………”………………ഷാഹി എന്നോട് പറഞ്ഞു……………….
“പക്ഷെ ഞാൻ ഒഴിവാക്കിയിട്ടില്ല……………..”…………….ഞാൻ അങ്ങോട്ടും പറഞ്ഞു………………..
പെട്ടെന്ന് അവൾ കയ്യിലെ പിടുത്തം വിട്ടു……………
ഞാനവളെ നോക്കി…………….
അവൾ എന്നെ ചുണ്ട് കൂർപ്പിച്ചു കൊണ്ട് നോക്കി നിൽക്കുന്നുണ്ട്……………….
എനിക്ക് അവളുടെ ആ നോട്ടം കണ്ടപ്പോൾ ചിരി വന്നെങ്കിലും ഞാൻ പ്രകടിപ്പിച്ചില്ല……………….
ഞാൻ ഗൗരവത്തിൽ തന്നെ നിന്നു…………….
കുറച്ചുനേരം കൂടി അവൾ എന്നെ അങ്ങനെ നോക്കിനിന്നു………………പക്ഷെ ഞാൻ ഗൗരവം വിട്ടുകൊടുത്തില്ല…………………….
പെട്ടെന്ന് അവളുടെ മുഖത്തുനിന്ന് ഭാവങ്ങൾ മാറാൻ തുടങ്ങി……………..അവളുടെ മുഖം ചുവക്കാൻ തുടങ്ങി………………..
പെട്ടെന്ന് അവൾ കരയാൻ തുടങ്ങി……………..
പടച്ചോനേ പെട്ട്………….
നാട്ടുകാരെ ഇടയിൽ നിന്ന് അവൾ കരയുന്ന സീൻ ഒന്ന് ആലോചിച്ചു നോക്കിക്കേ…………..
ഞാൻ പെട്ടെന്ന് അവളുടെ അടുത്തേക്ക് ചെന്നു……………
“പെണ്ണേ കരയല്ലേ…………..ഞാനും ഡിമാൻഡ് ഒഴിവാക്കി……………….”… …………ഞാൻ അവളോട് കരച്ചിൽ നിർത്താൻ വേണ്ടി കെഞ്ചി……………….
ഞാനത് പറഞ്ഞതും പെട്ടെന്ന് സ്വിച്ച് ഇട്ടതുപോലെ അവളുടെ കരച്ചിൽ നിന്നു………………
“ഡിമാൻഡ് ഒഴിവാക്കീലെ…………ന്നാ വാ…………..”…………….ഷാഹി ഒരു ചിരിയോടെ പറഞ്ഞു………………
ഇതെന്തൊരു അഭിനയമാണ്……………..ഇവൾക്ക് സിനിമയിൽ അഭിനയിക്കാൻ പൊയ്ക്കൂടെ……………..
ഞാൻ അവളുടെ പ്രകടനം കണ്ട് അന്തം വിട്ടു………………
“മുത്ത് എവിടെ…………….”…………ഷാഹി ചോദിച്ചു………………
അപ്പോഴാണ് എനിക്ക് മുത്തിന്റെ കാര്യം ഓർമ വന്നത്……………….
ഞങ്ങൾ ചുറ്റും നോക്കി……………
അവനുണ്ട് ഞങ്ങൾ വന്ന വഴിയിലൂടെ നടന്നുവരുന്നു……………….
ഞങ്ങൾ അവനെ തന്നെ നോക്കിനിന്നു………………….
അവൻ ഷാഹിയുടെ അടുത്തേക്ക് വന്നു…………….
“സോറി ഇത്താ……………”…………മുത്ത് ക്ഷമ ചോദിച്ചു………………..
“സാരല്ലാ……………”………….ഷാഹി അവനെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു……………….
മുത്ത് എന്നെ നോക്കി പുഞ്ചിരിച്ചു…………….ഞാൻ തിരിച്ചും…………………
അങ്ങനെ ഒരു മുറുക്കാൻ തിന്നതിന്റെ സംഭവബഹുലമായ പ്രശ്നങ്ങൾ അവസാനിച്ചു………………….
അപ്പോഴേക്കും നാടകം ഏതാനും നിമിഷങ്ങൾക്കകം തുടങ്ങും എന്ന് പറഞ്ഞു അനൗൺസ്മെന്റ് വന്നു……………….
ഞങ്ങൾ പതിയെ ഓരോന്നും പറഞ്ഞു വയലിന്റെ അടുത്തേക്ക് നടന്നു………………
പോണ പൊക്കിൾ കടല വിൽക്കുന്ന ആളെ കണ്ടപ്പോൾ ഞങ്ങൾ മൂന്ന് പാക്കറ്റ് കടലയും വാങ്ങി……………..
“അമ്മ എവിടെ ഇത്താ……………..”………….മുത്ത് ഷാഹിയോട് ചോദിച്ചു………………..
“അമ്മ നഫീസത്തന്റെ കൂടെയുണ്ട്………………”…………….ഷാഹി പറഞ്ഞു………………
ഞങ്ങൾ പിന്നെയും ഓരോന്ന് പറഞ്ഞുകൊണ്ട് ആ വയലിലേക്ക് ഇറങ്ങുന്നതിന്റെ അവിടെ ഒരു തിട്ടയുണ്ട് അവിടെ ഇരുന്നു………………..
നാടകം തുടങ്ങി കഥാപാത്രങ്ങൾ സംസാരിക്കാൻ തുടങ്ങിയപ്പോളാണ് നാടകം തുടങ്ങിയ കാര്യം ഞങ്ങൾ അറിഞ്ഞത്……………….
ഞങ്ങൾ പതിയെ വയലിലേക്ക് നടന്നു…………….
വയലിലേക്ക് ചെറിയ വഴി ഉണ്ട്………….ആ ഭാഗങ്ങൾ ഒക്കെ ഇരുട്ടാണ്…………..
ഞങ്ങൾ പരസ്പരം കൈ പിടിച്ചുകൊണ്ട് സൂക്ഷിച്ചുനടന്നു………………..
അങ്ങനെ വരമ്പെത്തി……………വയലിലേക്ക് ഇറങ്ങി………….പിന്നെ ഫുൾ മണ്ണാണ്………….മണ്ണിങ്കട്ടകൾ………………..
ഞങ്ങൾ പതിയെ നടന്നു…………..
അപ്പോഴേക്കും കുറേ ആളുകൾ ആ വയലിൽ ഇരിപ്പിടം ഉറപ്പിച്ചിരുന്നു………………
വയലിൽ ആ മണ്ണിൽ വല്ല പേപ്പറോ തുണിയോ വിരിച്ച് ആളുകൾ നിലത്താണ് ഇരുന്നത്………………
കസേരകൾ ഒന്നുമില്ലായിരുന്നു………….എനിക്ക് അത് കണ്ട് ചിരിയും വന്നു എന്നാൽ പുതുമയും തോന്നി………………
ഞങ്ങൾ ആളുകളുടെ ഇടയിലൂടെ പതിയെ നടന്നു…………..ഇരിക്കാൻ പറ്റിയ ഒരു സ്ഥലം നോക്കി…………………
ഒടുവിൽ ഞങ്ങൾ ഒരു ഒഴിഞ്ഞ സ്ഥലം കണ്ടെത്തി…………….
ഷാഹി കയ്യിൽ പേപ്പർ കരുതിയിരുന്നു…………….
അത് വിരിച്ചു ഞങ്ങൾ ഇരുന്നു………………
ഞാൻ നടുക്കും എന്റെ ഇരുവശത്തുമായി ഷാഹിയും മുത്തും………………
ഞാൻ സ്റ്റേജിലേക്ക് നോക്കി………………
നാടകം അരങ്ങേറുന്നുണ്ടായിരുന്നു സ്റ്റേജിൽ…………….
മൂന്നാല് കഥാപാത്രങ്ങൾ ഓരോന്ന് പറയുന്നുണ്ടായിരുന്നു………………..
ഒരു വയസ്സായ ആൾ, ഒരു യുവാവ്, പിന്നെ ഒരു വയസ്സായ പെണ്ണും………….
പെണ്ണ് കാരക്ടർ ചെയ്യുന്നത് ഒരു ആണാണ്………….
ഒറ്റനോട്ടത്തിൽ തന്നെ അത് മനസ്സിലാകും…………..അത്രയ്ക്ക് നല്ല മെയ്ക്ക് അപ്പ് ആണ്…………..തലയിലെ വിഗ് ഒക്കെ ഇപ്പൊ വീഴും എന്നെനിക്ക് തോന്നി……………
വൃദ്ധനും പെൺവേഷം പോലെ നല്ല മെയ്ക്ക് അപ്പ് ആണ്………. ഒരു ജുബ്ബയും മുണ്ടും ആണ് വേഷം……………..
പിന്നെ യുവാവ്……….ആൾക്ക് വലിയ മെയ്ക്ക് അപ്പ് ഒന്നുമില്ല………..കുറച്ചു പൌഡർ മുഖത്ത് വാരി വിതറിയിട്ടുണ്ട്………….പിന്നെ ഡ്രസ്സ് പഴയകാല ജയൻ സിനിമകൾ ഒക്കെ എന്നെ ഓർമിപ്പിച്ചു……………..
സ്റ്റേജിന് മുന്നിലായി രണ്ട് മൈക്ക് തൂങ്ങുന്നുണ്ട്…………. അതിന്റെ അടുത്ത് വന്ന് നിന്നിട്ടാണ് അവരുടെ സംഭാഷണം എല്ലാം…………….
ഞാൻ കുറച്ചുനേരം നാടകം ശ്രദ്ധിച്ചു………….എന്തോ കുടുംബ വഴക്ക് ആണ് ഇതിവൃത്തം……………
സത്യം പറയാലോ വെറുപ്പിച്ചു ഒരു വഴിക്ക് ആക്കുന്നുണ്ട് അവർ………..
സെന്റി കരച്ചിലും ഊള ഡയലോഗും ഒക്കെയായി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ എനിക്ക് മടുത്തു തുടങ്ങി……………
ഞാൻ ചുറ്റും ഉള്ളവരെ നോക്കി……………..
അവർ ഒക്കെ നാടകം നല്ലപോലെ ശ്രദ്ധിക്കുന്നുണ്ട്…………പ്രത്യേകിച്ച് വയസ്സായ സ്ത്രീകൾ………….ചിലരുടെ മുഖം ഒക്കെ കരച്ചിലിന് വക്കത്തെത്തിയിട്ടുണ്ട്………………….
ആണുങ്ങൾക്ക് ഒന്നും വലിയ താല്പര്യം പോരാ എന്നിരുന്നാലും അവർ നാടകം വീക്ഷിക്കുന്നു…………….
ഇവരെക്കാൾ രസം ചെറിയ കുട്ടികൾ ആണ്………… മിക്കവാറും എല്ലാവരുടെ അടുത്തും ഓരോ കുട്ടികൾ ഉണ്ട്…………..അവർ ആ മണ്ണിൽ നടന്നും മറ്റു കുട്ടികളുമായി വികൃതിയും കുറുമ്പും ഒപ്പിച്ചു രസിക്കുകയാണ്…………….
ഇടയ്ക്ക് സ്റ്റേജിൽ നിന്ന് ഉച്ചത്തിലുള്ള ഡയലോഗുകൾ വരുമ്പോൾ അവർ ഞെട്ടി അങ്ങോട്ട് നോക്കും……………..പറഞ്ഞവനെ ഒന്ന് ഇരുത്തിനോക്കും……..ഏതാ ഈ മരയോന്ത് എന്നമട്ടിൽ…………..
പിന്നെ അവർ തിരിഞ്ഞ് പഴയ പരിപാടികൾ തുടങ്ങും…………..
എനിക്ക് നാടകത്തേക്കാൾ കൂടുതൽ രസം തോന്നിയത് അവരുടെ പ്രവൃത്തികളാണ്……………..
ഞാൻ ഷാഹിയെയും മുത്തിനെയും നോക്കി……………..
മുത്തിന് വലിയ താല്പര്യം ഒന്നുമില്ല………..അവൻ ഇടയ്ക്കിടയ്ക്ക് ചുറ്റും നോക്കും പിന്നെ കുറച്ചുനേരം നാടകത്തിലും……………
ഷാഹിയെ നോക്കിയപ്പോൾ അവൾ അതാ നാടകത്തിൽ തന്നെ മുഴുകി ഇരിക്കുന്നു……………..പക്ഷെ കരച്ചിൽ ഒന്നും ഇല്ല…………അതിൽ തന്നെ നോക്കി ഇരിക്കുന്നു അത്ര തന്നെ………….
കുറച്ചുകഴിഞ്ഞപ്പോൾ എനിക്ക് എല്ലാം കൊണ്ടും മടുക്കാൻ തുടങ്ങി…………….
ഞാൻ ഷാഹിയെ തോണ്ടി വിളിച്ചു……………….
അവൾ എന്റെ നേരെ തിരിഞ്ഞിട്ട് എന്താ എന്ന് ചോദിച്ചു……………….
“നാടകം ഭയങ്കര ബോറിങ് ആണ്………….. നമുക്ക് വേറെ എവിടെയെങ്കിലും പോയി ഇരിക്കാം……………”……………..ഞാൻ അവളോട് പറഞ്ഞു……………
അപ്പോൾ അവൾ ഒരു വളിഞ്ഞ ചിരി ചിരിച്ചു………………
“ഞാനും എങ്ങനെ ഇവിടെ നിന്ന് ചാടാം എന്ന് ആലോചിച്ചു ഇരിക്കുവായിരുന്നു………………….പിന്നെ ഞാനായിട്ട് നാടകത്തെ കുറിച്ച് വലിയ വീരവാദം മുഴക്കിയതല്ലേ……………അതുകൊണ്ട് ഞാനായിട്ട് ബോറാണ് എന്ന് പറഞ്ഞാൽ എനിക്ക് മോശം അല്ലെ…………”…………..അവൾ ഇളിച്ചുകൊണ്ട് പറഞ്ഞു…………….
“അയ്യ…………..”…………ഞാൻ കളിയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞു……………..
ഞാനും ഷാഹിയും മുത്തിനെയും വിളിച്ചു തിരികെ പാതയിലേക്ക് നടന്നു………………….
“ഹാവൂ………….രക്ഷപ്പെട്ടു……………”…………..അവിടെ നിന്ന് എണീറ്റ് പോരുമ്പോൾ മുത്തും നെടുവീർപ്പിട്ടു………………..
അപ്പോൾ എല്ലാവർക്കും എന്റെ തോന്നൽ തന്നെ ആണല്ലേ……………..
ഞങ്ങൾ തിരികെ പോയി ആ തിട്ടയിൽ ഇരുന്നു…………….
അവിടെ ഇരുന്നാൽ ദൂരെയായി നാടകം നടക്കുന്നത് കാണാം………………..
“കോപ്പിലെ നാടകം………….ഇവരൊക്കെ ഇതെങ്ങനെ ആണോ ആവോ കണ്ടോണ്ടിരിക്കുന്നത്……………..കഴിഞ്ഞ കൊല്ലം പിന്നെയും നല്ല നാടകം ആയിരുന്നു……………”……………മുത്ത് നാടകം കണ്ടോണ്ടിരിക്കുന്ന ആളുകളെ നോക്കി പിറുപിറുത്തു……………….
എനിക്ക് അതുകേട്ട് ചിരിവന്നു…………….
“അല്ല ഇനി ഇതുപോലെ തന്നെ ആവുമോ ഗാനമേളയുടെയും ബാലയുടെയും അവസ്ഥ……………..”……………ഞാൻ അവരോട് ചോദിച്ചു……………………
“ബാലയുടെ അവസ്ഥ എനിക്കറിയില്ല…………….പക്ഷെ ഗാനമേള അത് പൊളിക്കും……………..”……………….ഷാഹി പെട്ടെന്ന് പറഞ്ഞു……………….
“അതെന്തേ………………”………………….ഞാൻ തിരിച്ചു ചോദിച്ചു………………
“പാടുന്നത് ആലുങ്കൽ ബാലകൃഷ്ണനും പിന്നെ നമ്മുടെ കോഴിക്കോട് മൂസാക്കായും അടങ്ങിയ ട്രൂപ്പ് ആണ്……………. അത് ഉഷാറാകും……………..”……………ഷാഹി പറഞ്ഞു……………
“അത് ശരിയാ ഇക്കാ………….രണ്ടുപേരുടെയും ശബ്ദം അപാര ശബ്ദമാണ്…………..അതിൽ മൂസാക്കാന്റെ ശബ്ദം………….ഭംഗിയുള്ള ശബ്ദം അല്ല പക്ഷെ ഉള്ളിൽ തറച്ചു കയറുന്ന ശബ്ദമാണ്……………….”……………..മുത്തും ഷാഹിയെ സപ്പോർട്ട് ചെയ്തു……………….
ഞാൻ അവർ പറഞ്ഞത് കേട്ടിരുന്നു……………….
ഞങ്ങൾ പിന്നെയും സംസാരിച്ചിരുന്നു………………
കുറച്ചുകഴിഞ്ഞു ഷാഹി ഇപ്പൊ വരാം എന്ന് പറഞ്ഞു……………….
അവൾ തിട്ടയിൽ നിന്ന് ഇറങ്ങി……………..
ഞാൻ കണ്ണുകൾ കൊണ്ട് എന്തെ എന്ന് ചോദിച്ചു……………
അവൾ ഒരു വിരൽ കാണിച്ചിട്ട് മൂത്രമൊഴിക്കാനാണ് എന്നുപറഞ്ഞു………………
എന്നിട്ട് അവൾ അമ്പലത്തിന്റെ വഴിക്ക് നടന്നു……………..
ഞാനും മുത്തും അവിടെ സംസാരിച്ചിരുന്നു……………….
അമ്പലത്തിന് അരികിലാണ് മൂത്രപ്പുരയുള്ളത്……………….
അവിടേക്ക് പോകുന്ന വഴികളിൽ വെളിച്ചം ഉണ്ടായിരുന്നു……………..
ഷാഹി അങ്ങോട്ടേക്ക് നടന്നു………………….
പോകുന്ന പാതയ്ക്ക് ഇരുവശവും കോൺക്രീറ്റ് കൊണ്ട് കുറച്ചു ഉയർത്തി പടുത്തിരുന്നു………………..
അതിൽ കുറേ പെണ്ണുങ്ങൾ ഇരിക്കുന്നുണ്ടായിരുന്നു………………ഷാഹിയുടെ കൂട്ടുകാരികളും അതിൽ ഉണ്ടായിരുന്നു……………..
പക്ഷെ മൂത്രം ഒഴിക്കാൻ മുട്ടിയത് കൊണ്ട് അവരെയൊന്നും മൈൻഡ് വെക്കാൻ ഷാഹിക്ക് സാധിച്ചില്ല……………
ഷാഹി നേരെ നടന്നു മൂത്രപ്പുരയിൽ കയറി കാര്യം സാധിച്ചു കഴുകി ഇറങ്ങി…………………..
എന്നിട്ട് മെല്ലെ സമറിന്റെയും മുത്തിന്റെയും അടുത്തേക്ക് നടന്നു………………..
“ഷാഹി……………..”………….സൈഡിൽ നിന്ന് ഒരു വിളി ഞാൻ(ഷാഹി) കേട്ടു……………..
ഞാൻ അങ്ങോട്ട് നോക്കി………………
എന്റെ ഫ്രണ്ട്സ് തന്നെയാണ്……………..
ഞാൻ അവരുടെ അടുത്തേക്ക് നടന്നു……………….
“എന്താടി ഒരു ചുള്ളൻ ചെക്കനെ കിട്ടിയപ്പോ നമ്മളെ ഒന്നും മൈൻഡ് ഇല്ലാതായോ………………”……………അവളുമാരിൽ ഒരുവൾ ചെന്ന പാടെ ചൊറിയാൻ തുടങ്ങി……………….
അല്ല പറഞ്ഞിട്ടും കാര്യമില്ല…………..സമറിനെ പോലെ ഒരുത്തൻ നമ്മടെ കൂടെ മാത്രം നടക്കുമ്പോ ആർക്കായാലും അസൂയ തോന്നി പോകും……………..
“ഒന്നിന് മുട്ടിയാണ് മോളെ മൈൻഡ് വെക്കാതെ ഓടിയത്…………….ആ ടൈമിൽ നിങ്ങളെ ഒക്കെ മൈൻഡ് വെക്കാൻ നിന്നാൽ പിന്നെ നാട്ടുകാർ മുഴുവൻ എന്നെ കൂടുതൽ മൈൻഡ് വെക്കും……………..”…………….എനിക്ക് വെച്ചതിന് തിരിച്ചു മറുപടി കൊടുത്തു………………
“എന്നിട്ട് കാര്യം സാധിച്ചില്ലേ……………..”………..അവൾ എന്നോട് ചോദിച്ചു……………..
“ഓ………………”…………….ഞാൻ മറുപടി മൊഴിഞ്ഞു…………….
“അല്ല ആരാടീ നിന്റെ ഒപ്പം ഉള്ള ആ ചുള്ളൻ……………….”……………..വേറെ ഒരുത്തി എന്നോട് ചോദിച്ചു………………..
ഇവളുമാർക്ക് ഒന്നും വേറെ ഒന്നും ചോദിക്കാൻ ഇല്ലേ……………..
“അത് എന്റെ ഒപ്പം പഠിക്കുന്നതാ………………”……………..ഞാൻ വലിയ താൽപര്യമില്ലാതെ പറഞ്ഞു……………….
“അവന്റെ പേര് എന്തുവാ………………”…………..വേറെ ഒരാൾ ചോദിച്ചു……………..
“സമർ…………….”…………ഞാൻ മറുപടി കൊടുത്തു……………..
“അമ്പോ…………..കിടിലൻ പേരാണല്ലോ……………..”……………ഒരുത്തി പറഞ്ഞു………………
“പേര് മാത്രമല്ല ചെക്കനും കിടിലനാണ്……………….”……………വേറെ ഒരുത്തി അവളെ ഒപ്പം കൂടി……………
എനിക്കാണെങ്കി ആകെ പെരുത്ത് കയറാൻ തുടങ്ങി……………………
“നിങ്ങൾ തമ്മിൽ പ്രേമം വല്ലതുമാണോ………………”………….ഇതിനിടയിൽ വേറെ ഒരുത്തിക്ക് വലിയ സംശയം…………..
ഞാനും സമറും പ്രേമത്തിലാണെന്ന് പറയാനാ എനിക്ക് തോന്നിയത്…………….അങ്ങനെ ആണെങ്കിൽ അവളുമാരുടെ ഒക്കെ വായ സിബ് ഇട്ടപോലെ പൂട്ടിപോകും………………പക്ഷെ അങ്ങനെ പറഞ്ഞാൽ അവളുമാർ അത് നാട്ടിൽ പാട്ടാക്കും പിന്നെ അമ്മ അറിഞ്ഞാൽ ……ഹോ…………വേണ്ടാ……………..
“അല്ല…………..ഞാൻ പറഞ്ഞില്ലേ ഒപ്പം പഠിക്കുന്നത് ആണെന്ന്………..ഞങ്ങൾ ഫ്രണ്ട്സ് ആണ്………………”…………….ഞാൻ പറഞ്ഞു……………
അതുകേട്ടപ്പോൾ അവളുമാരുടെ മുഖത്ത് വന്ന സന്തോഷം………..എനിക്കത് കണ്ടപ്പോൾ ചിറി അടക്കി ഒന്നുകൊടുക്കാനാ തോന്നിയത്…………………
“ആശ്വാസം…………….”……………..അവളുമാർ ഗ്യാപ്പിൽ എനിക്കിട്ട് വെച്ചപോലെ മൊഴിഞ്ഞു…………………
“അങ്ങനെ ആശ്വാസപ്പെടുക ഒന്നും വേണ്ട……………..അവൻ ബുക്ക്ഡ് ആണ്………………”……………..ഞാൻ അവളുമാർ അങ്ങനെ ആശ്വസിക്കേണ്ട എന്ന് കരുതി പറഞ്ഞു…………………
“ആരുമായിട്ടാണ്……………….”……………….അവളുമാരുടെ മുഖം പെട്ടെന്ന് സങ്കടമായി…………………
അതുകണ്ട് എനിക്ക് ആശ്വാസം തോന്നി………………..
“അത് ബാംഗ്ലൂർ ഉള്ള ഏതോ ബഡാ പാർട്ടികളുടെ മകളുമായിട്ടാണ്…………………..”……………ഞാൻ ഉള്ളിൽ ചിരിച്ചുകൊണ്ട് പറഞ്ഞു……………………
അതോടെ അവളുമാരുടെ മുഴുവൻ സന്തോഷവും പോയി……………ഞാൻ ഡബിൾ ഹാപ്പി………….എന്നിലെ കൊടൂരനായ സൈക്കോ ഉണർന്നെന്ന് എനിക്ക് തോന്നിപ്പോയി…………………..
അത് കൂടെ കേട്ടതോടെ പിന്നെ അവളുമാർക്ക് അവനെ കുറിച്ച് ഒന്നും അറിയേണ്ട എന്നായി……………….
പിന്നെ അവർ എന്റെ പഠിത്തത്തെ കുറിച്ചും കോളേജിനെ കുറിച്ചും ഒക്കെയായി ചോദ്യങ്ങൾ……………….
അതിനൊക്കെ പെട്ടെന്ന് മറുപടി കൊടുത്തിട്ട് ഞാൻ അവരിൽ നിന്ന് ഒഴിവായി……………..
ഞാൻ തിരികെ നടന്നു സന്തോഷത്തോടെ…………..സന്തോഷത്തിന്റെ കാരണം പറഞ്ഞു തരണ്ടല്ലോ………………..
ഞാൻ തിരികെ സമറിന്റെയും മുത്തിന്റെയും അടുത്തെത്തി………………..
അവർ അപ്പോഴും തിട്ടയിൽ ഇരുന്ന് സംസാരിക്കുകയായിരുന്നു…………………
ഞാൻ അവരുടെ അടുത്ത് ചെന്ന് ഇരുന്നു……………….
“എന്താ നിന്റെ മുഖം ബൾബ് കത്തിയ പോലെ പ്രകാശിക്കുന്നെ………………”…………..സമർ എന്നെക്കണ്ടതും ചോദിച്ചു…………………..
പടച്ചോനേ…………. ഇവന് ഇതെങ്ങനെ മനസ്സിലായി…………….
ഞാൻ ചിരിച്ചുകൊണ്ട് ഒന്നുമില്ല എന്ന് പറഞ്ഞു………………..
അവൻ ഒന്ന് നീട്ടി മൂളി…………….
ഞാൻ അവരുടെ അടുത്ത് ഇരുന്നു……………..
ഞങ്ങൾ ഓരോന്നും പറഞ്ഞു അവിടെ ഇരുന്നു……………ഇടയ്ക്ക് നാടകത്തിലെ കഥാപാത്രങ്ങളുടെ ഉറക്കെയുള്ള ശബ്ദം ഞങ്ങളെ ആലോസരപ്പെടുത്തിയെങ്കിലും ഞാൻ ഞങ്ങളുടെ സംസാരം തുടർന്നു……………….
ഞാൻ ചെന്ന് കുറച്ചു കഴിഞ്ഞപ്പോയേക്കും നാടകം അവസാനിച്ചു…………………
തിരശീല വീണു……………….
“ഇത്ത……….അടുത്തത് ഗാനമേള ആകും…………….നമുക്ക് പോയി സ്ഥലം പിടിച്ചാലോ…………………”…………………മുത്ത് എന്നോട് ചോദിച്ചു……………….
“ശരി………………”……………………ഞാൻ മറുപടി കൊടുത്തു………………..
ഞാൻ സമറിനോട് പോകാം എന്ന് കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു……………………
സമറും മുത്തും തിട്ടയിൽ നിന്ന് ഇറങ്ങി…………….ഞാനും………………….
ഞങ്ങൾ പതിയെ സ്റ്റേജിന് മുന്നിലേക്ക് നടന്നു………………
വരമ്പത്ത് എത്തിയതും ഗാനമേളയ്ക്കായുള്ള അനൗൺസ്‌മെന്റ് ഞാൻ കേട്ടു…………………
“അടുത്തതായി സ്വരമധുര്യത്തിന് ഉടമയായ ആലുങ്കൽ ബാലകൃഷ്ണനും വേറിട്ട ശബ്ദത്തിലൂടെ നമ്മളെ ത്രസിപ്പിച്ച കോഴിക്കോട് മൂസാക്കയും ചേർന്ന വാനമ്പാടി ട്രൂപ്പ് അവതരിപ്പിക്കുന്ന രാഗസന്ധ്യ……………..”……
മൈക്കിലൂടെയുള്ള അനൗൺസ്‌മെന്റ് ഞങ്ങൾ കേട്ടു………………….
ഞങ്ങൾ വരമ്പത്ത് നിന്നിറങ്ങി ഞങ്ങൾ നേരത്തെ ഇരുന്ന ഇടത്തേക്ക് നടന്നു………………….
ആളുകൾ വന്നും പോവുകയും ചെയ്ത് ചെയ്ത് മണ്ണിന്റെ കട്ടകൾ ഒക്കെ പൊടിയായിട്ടുണ്ട്………………നടക്കുമ്പോൾ കാൽ കുഴിഞ്ഞു പോകുന്നത് പോലെയുണ്ട്……………….
ഞാൻ സമറിന്റെ കയ്യിൽ നിന്ന് വിടാതെയാണ് നടന്നത്…………………..
എന്റെ ഏറ്റവും സുരക്ഷിതമായ ഇടത്ത്………………..
മരണത്തിലേക്ക് വീണാൽ പോലും അവൻ എന്നെ അതിൽ നിന്നും വലിച്ചു കേറ്റും………………..
ഞാൻ അവന്റെ കൈകളിൽ മുറുക്കെ പിടിച്ചു……………………..
പിടുത്തത്തിന്റെ മാർദ്ദവം പെട്ടെന്ന് കൂടിയത് മനസ്സിലായിട്ടാണെന്ന് തോന്നുന്നു സമർ എന്നെ പെട്ടെന്ന് ഒന്ന് തിരിഞ്ഞു നോക്കി…………………….
ഞാൻ അവനെ പുഞ്ചിരിച്ചു കാണിച്ചു……………….എന്റെ പുഞ്ചിരി കണ്ടപ്പോൾ അവന്റെ ചുണ്ടിലും പുഞ്ചിരി വിടർന്നു…………………
എന്തൊരു ഭംഗിയാണ് ആ പുഞ്ചിരി കാണാൻ………………മലക്കിന്റെ മോഞ്ചാണ് എന്റെ സമറിന്…………………..
വെറുതെയാണോ നാട്ടിലെ പെണ്ണുങ്ങൾ മുഴുവൻ അവന്റെ വിശേഷം തിരക്കാൻ നോക്കുന്നത്……………….
അതാലോചിച്ചപ്പോൾ അറിയാതെ എനിക്ക് ചിരി വന്നു………………
ഞാൻ അവന്റെ കയ്യും പിടിച്ച് അവൻ എങ്ങോട്ട് നയിക്കുന്നോ അങ്ങോട്ട് ചലിക്കുന്ന ഒരു പട്ടമായി ഞാൻ നടന്നു…………………
ഒടുവിൽ ഞങ്ങൾ നേരത്തെ ഇരുന്ന സ്ഥലത്ത് എത്തി……………..
ഭാഗ്യത്തിന് ഞങ്ങൾ നേരത്തെ അവിടെ ഇട്ടുപോയ പേപ്പർ ഒന്നും ആരും കൊണ്ടുപോയിട്ടില്ല………………..
ഞങ്ങൾ അവിടെ ഇരുന്നു………………
എനിക്ക് സത്യം പറഞ്ഞാൽ അപ്പോഴും പഴയ റിലേ കിട്ടിയിരുന്നില്ല………….ഞാൻ സമറിന്റെ മുഖത്തേക്ക് കണ്ണും നട്ട് ഇരുന്നു……………….
“ചെക്ക്…ചെക്ക്…..ചെക്ക്…………….”…………..
ഈ ശബ്ദമാണ് എന്നെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത്…………………..
മൈക്ക് ചെക്കിങ് ആണ്…………..ഇത് ഇനി കുറേ ഉണ്ടാകും……………..
ഞാൻ നോക്കുമ്പോൾ സമറും മുത്തും എന്തൊക്കെയോ സംസാരിച്ചിരിക്കുന്നുണ്ട്………………….
ഇവർ ഒടുക്കത്തെ ദോസ്ത് ആയോ……………….ഞാൻ ചിന്തിച്ചു……………….
“ചെക്ക്…….ചെക്ക്……..ചെക്ക്…………”………………പിന്നെയും വന്നു…………………
അവർ ഈ ചെക്ക് ചെക്ക് എന്ന് പറയുന്നത് കേൾക്കാൻ ഒരു രസമാണ്……………..ഒരു പ്രത്യേക ടോണിൽ ആണ് അവർ അത് പറയുക…………………
“കുറച്ചു നിമിഷങ്ങൾക്കുള്ളിൽ ഗാനമേള ആരംഭിക്കുന്നതാണ്………………..എല്ലാവരും സ്റ്റേജിന് മുന്നിലേക്ക്
വരിക…………………”……………….
ചെക്ക് ചെക്ക് എന്ന് പറയുന്നതിനിടയിൽ ഒരു അനൗൺസ്‌മെന്റ് വന്നു…………………….
സമറും മുത്തും അപ്പോഴും നിർത്താതെ സംസാരം തന്നെ…………………
ഇവർക്ക് ഇതിന് മാത്രം എന്താ സംസാരിക്കാൻ ഉള്ളത് ആവോ……………..ഇവിടെ പോത്തുപോലെ ഒരുത്തി……………ഷ്ഷ്…………..പോത്തുപോലെ അല്ലാ…………….ഒരു മനുഷ്യസ്ത്രീ ഇവിടെ ഇരിക്കുന്നത് ഇവർ കാണുന്നില്ലേ……………………
ഞാൻ സമറിനോട് കുറച്ചുകൂടെ ചേർന്നിരുന്നു……………….
എന്റെ സ്പർശനം കൊണ്ടപ്പോൾ സമർ എന്റെ നേരെ നോക്കി…………….പുഞ്ചിരിച്ചു…………………..
“എന്തെ……………….”………….അവൻ പുഞ്ചിരിയോടെ ചോദിച്ചു…………..
“ഹ്മ്ച്ചും…………….”………….ഞാൻ ചുമൽ കൂച്ചി…………….
അവൻ അതുകണ്ട് കൂടുതൽ പുഞ്ചിരിച്ചു………………..
പിന്നെ ഞങ്ങൾ മൂന്നാളായി സംസാരം……………
ഇടയിൽ ഓരോ……….
“ചെക്ക്…..ചെക്ക്….ചെക്ക്……”…………വന്നോണ്ടിരിക്കും……………….
ഒടുവിൽ കുറേ നേരമായിട്ടും ഗാനമേള തുടങ്ങാതായപ്പോൾ ഈ ചെക്ക് ചെക്ക് തുടർന്നപ്പോൾ………….
“മതിയെടാ ചെക്കിയത്……………ഇനിയും ചെക്കിയാൽ മൈക്ക് അടിച്ചുപോകും…………..പരിപാടി തുടങ്ങെടാ…………….”…………….ഒരാൾ വിളിച്ചുപറഞ്ഞു…………………….
അതുകേട്ട് ആളുകൾ ചിരിച്ചു………………
എന്നിട്ടും ചെക്ക് ചെക്ക് നിന്നില്ല……………..പക്ഷെ ഒന്നോ രണ്ടോ തവണയെ തുടർന്നൊള്ളു………………..
പെട്ടെന്ന് തിരശീല ഉയർന്നു…………………
സ്റ്റേജിൽ നാലുപേർ നിലത്തിരിക്കുന്നു………………….
അതിൽ നടുവിൽ ആലുങ്കൽ ബാലകൃഷ്ണനും കോഴിക്കോട് മൂസാക്കയും……………അവരുടെ മുൻപിൽ ഹാർമോണിയം ഉണ്ട്………………
അവരുടെ ഇടത് ഭാഗത്ത് ഒരാൾ ക്ലാർനെറ്റുമായി ഇരിക്കുന്നു………………
വലത് ഭാഗത്തുള്ള ആളുടെ മുന്നിൽ തബല……………….
ഇടതും വലതും ഇരിക്കുന്ന ആളുകളുടെ പേര് എനിക്ക് അറിയില്ലെങ്കിലും ഞാൻ അവരെ കണ്ടിട്ടുണ്ട്……………….
അവർ നാലുപേരുടെയും മുന്നിൽ മൈക്കുകൾ ഉണ്ട്………………..
മൂസക്ക പതിവില്ലാതെ ഇന്ന് തൊപ്പി വെച്ചിട്ടുണ്ട്………..എല്ലാവരും വെള്ളമുണ്ടിലും വെള്ള ഷർട്ടിലും………………
“അവരിൽ നടുവിൽ ഇടത് ഇരിക്കുന്നത് മൂസാക്ക………………വലത് ഇരിക്കുന്നത് ബാലകൃഷ്ണൻ…………….”…………….ഞാൻ സമറിന് പറഞ്ഞുകൊടുത്തു……………………
അവൻ അതിന് മൂളി…………….അവൻ സ്റ്റേജിലേക്ക് കണ്ണും നട്ട് ഇരുന്നു………………
“വിനീതരായ രാമപുരം നിവാസികളെ…………….”………….ആലുങ്കൽ ബാലകൃഷ്ണന്റെ മനോഹര ശബ്ദം എന്നിലേക്ക് വന്നു……………
ഞാൻ സ്റ്റേജിലേക്ക് നോക്കി……………..ബാലകൃഷ്ണൻ സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു………………
“വീണ്ടും രാമപുരത്തെ ഉത്സവത്തിന് ഞങ്ങളുടെ ട്രൂപ്പിനെ ക്ഷണിച്ചതിൽ അതിയായ സന്തോഷം……………….ഞാൻ അധികം ദീർഘിപ്പിക്കുന്നില്ല……………… വാനമ്പാടി ട്രൂപ്പിന്റെ രാഗസന്ധ്യയിലേക്ക് ഏവർക്കും സ്വാഗതം……………..”…………..ബാലകൃഷ്ണൻ പറഞ്ഞു നിർത്തി…………………
അതിന് ശേഷം അവർ മൈക്ക് ടെസ്റ്റ് ചെയ്തു………….ഓരോ സംഗീതോപകരണവും ടെസ്റ്റ് ചെയ്തു നോക്കി…………………
പലകുറി കണ്ടിട്ടുണ്ടെങ്കിലും പുതുമയോടെ ഞാൻ അത് നോക്കി
നിന്നു…………………..
സമറിന് ഇതെല്ലം ആദ്യമായി കാണുന്നതിന്റെ ആകാംഷ ഉണ്ടായിരുന്നു……………..അതുകൊണ്ട് തന്നെ അവൻ കണ്ണിമയ്ക്കാതെ സ്റ്റേജിലേക്ക് നോക്കി നിന്നു………………
എല്ലാം ടെസ്റ്റ് ചെയ്ത ശേഷം ബാലകൃഷ്ണൻ ജനങ്ങളെ നോക്കി പുഞ്ചിരിച്ചു……………….
“അപ്പൊ തുടങ്ങാം…………….”…………..ബാലകൃഷ്ണൻ അത് പറഞ്ഞതിന് ശേഷം നേരെ മൂസാക്കയെ നോക്കി………………….
“മയ്യണിക്കണ്ണിന്റെ മഞ്ചാടിക്കടവത്ത് മണിമാരൻ വരുന്നതും കാത്ത്………………….
കസ്‌തൂരിനിലാവിന്റെ കനവുപുൽപ്പായയിൽ ഉറങ്ങാതിരുന്നോളേ…………………. ആ……….ആ………ആ……….. ഉറങ്ങാതിരുന്നോളേ……………..”………….
മൂസാക്കയുടെ മാന്ത്രിക ശബ്ദം എന്നിലേക്ക് വന്നു………………എന്നിലെ അടക്കിവച്ച പ്രേമത്തിന്റെ പൂമൊട്ടുകൾ വിരിയിപ്പിക്കാനായി………………
മൂസാക്കയുടെ ശബ്ദം എന്റെ പ്രണയത്തെ ഉണർത്തി……………എന്റെ പ്രണയനായകൻ എന്റെയടുത്തിരിക്കുന്നു എന്നത് എന്റെ സിരകളിൽ ചൂട് പടർത്തി………………..
അതിലേക്ക് തീ കോരിയിടാൻ ക്ലാർനെറ്റിന്റെ ശബ്ദം അകമ്പടിയായി എത്തി……………….
ഞാൻ എന്റെ പ്രണയനായകനെ നോക്കി…………….അവനിപ്പോഴും എന്നിലെ പ്രണയം ഉണർന്നത് അറിയാതെ നേരെ നോക്കി നിൽക്കുവാണ്……………….
പക്ഷേ ഞാൻ അവനെ എന്റെ മാത്രം സ്വർഗത്തിലേക്ക് കൊണ്ടുപോകാൻ വെമ്പി നിന്നു…………………
ക്ലാർനെറ്റിന്റെ ശബ്ദം നിലച്ചു……………..പക്ഷെ എന്റെ പ്രേമത്തെ നിലക്കാത്ത സംഗീതമാക്കാൻ തബല വന്നു………………
ഉയർന്നുവന്ന എന്റെ പ്രണയത്തെ മുളയിലേ നുള്ളാൻ തബല സമ്മതിച്ചില്ല…………..അതിന്റെ മാസ്മരിക ശബ്ദം എന്റെയുള്ളിലെ പ്രണയമെന്ന മരത്തിന്റെ വളർച്ച അതിവേഗമാക്കി…………….
അതിന്റെ ചില്ലകൾ വളർന്നു…………..ഇലകൾ തളിരിട്ടു………………പ്രേ
മപുഷ്പങ്ങൾ വിടർത്താനായി ആ മരം പൂവിട്ടു…………….
പൂവിട്ടതെല്ലാം പുഷ്പിക്കാൻ ഒരുങ്ങി………….എന്റെ പ്രണയത്തെ പുഷ്പിക്കാൻ തബലയുടെ ശബ്ദത്തോടൊപ്പം പൈങ്കിളിയായ ഹാർമോണിയത്തിന്റെ ശബ്ദവും കടന്നു വന്നു……………അതും ആലുങ്കൽ ബാലകൃഷ്ണന്റെ മാന്ത്രിക വിരലുകളിൽ നിന്ന്………………..
എന്റെ പ്രണയം പുഷ്പമായി…………….മനം കീഴടക്കുന്ന സുഗന്ധമുള്ള പുഷ്പം……………മിഴികൾ കീഴടക്കുന്ന സൗന്ദര്യമുള്ള പുഷ്പം………………
ആ സുഗന്ധം എന്നിൽ പടർന്ന് പിടിക്കാൻ തുടങ്ങി……………….
പ്രണയമെന്ന ആ സുഗന്ധം എന്റെ ശരീരമാകെ പടർന്നു………………..
അതിലേക്ക് ബാലകൃഷ്ണന്റെ മനോഹരമായ ശബ്ദം വന്നു………………..
“എന്തേ ഇന്നും വന്നീലാ………….. നിന്നോടൊന്നും ചൊല്ലീലാ…………. അനുരാഗം മീട്ടും ഗന്ധർവ്വൻ നീ സ്വപ്‌നം കാണും………… ആകാശത്തോപ്പിൻ കിന്നരൻ……………… ആകാശത്തോപ്പിൻ കിന്നരൻ……………..”……………
ആലുങ്കൽ ബാലകൃഷ്ണൻ കാതരമായ മനസ്സിൽ പ്രേമം പരത്തുന്ന ശബ്ദത്തോടെ ആ പ്രേമഗീതം എനിക്കായി പാടിതുടങ്ങി………………..
പ്രണയ സുഗന്ധത്താൽ മുങ്ങികുളിച്ചിരുന്ന എന്റെ ശരീരത്തിലേക്ക് ആ പ്രണയഗീതം ഒലിച്ചിറങ്ങി……………….
ഗായകന്റെ ശബ്ദം എന്റെ ഉപബോധ മനസ്സിനെ കീഴടക്കുമോ എന്ന് പോലും എനിക്ക് തോന്നി………………..
“എന്തേ ഇന്നും വന്നീലാ………….. നിന്നോടൊന്നും ചൊല്ലീലാ…………. അനുരാഗം മീട്ടും ഗന്ധർവ്വൻ നീ സ്വപ്‌നം കാണും………… ആകാശത്തോപ്പിൻ കിന്നരൻ……………… ആകാശത്തോപ്പിൻ കിന്നരൻ……………..
“മണിവള തിളങ്ങണ കൈയ്യാലേ വിരൽ ഞൊട്ടി വിളിക്കണതാരാണ്……………..
മണിവള തിളങ്ങണ കൈയ്യാലേ വിരൽ ഞൊട്ടി വിളിക്കണതാരാണ്…………..
മുഴുതിങ്കളുദിക്കണ മുകിലോരം മുരശൊലി മുഴക്കണതാരാണ്………….
മുഴുതിങ്കളുദിക്കണ മുകിലോരം മുരശൊലി മുഴക്കണതാരാണ്……………….”…………
അവർ എന്നെക്കുറിച്ചല്ലേ പറയുന്നേ…………….
ഞാൻ തന്നെയല്ലേ ആ വിളിക്കുന്നത്…………..എന്റെ പ്രാണനായകനോട് ഒന്ന് തിരിഞ്ഞു നോക്കാൻ……………..എന്റെയുള്ളിൽ പൂത്ത പ്രണയമെന്ന പുഷ്പത്തെ അവനെ കാണിക്കാൻ…………….അതിന്റെ സുഗന്ധത്തെ ഒന്നിച്ച് നുകരാൻ……………..
“ഓ…………വിളക്കിന്റെ നാളം പോലെ ഈ പൊൻതൂവൽ വീശും മാറ്റേറും മഴപ്രാവേ……………. ഓ………ഓ………..കളിയാടി പാടാൻ നേരമായ്……………….”……………..
പെട്ടെന്ന് എന്റെ പ്രാർത്ഥന അവൻ കേട്ടു……………….
എന്റെ പ്രണയനായകൻ എന്റെ നേരെ നോക്കി……………..
സമർ എന്നെ നോക്കി………………
എന്നിലെ പുഷ്പങ്ങൾ പൂത്തുലഞ്ഞു……………….
ഞാൻ ഭയന്നത് സംഭവിച്ചു………………പ്രണയം എന്റെ ഉപബോധ മനസ്സിനെ കീഴടക്കി……………….
സമർ എന്റെ ഹൃദയത്തിന്റെ ചന്ദന വാതിൽ തുറന്നു…………..
ഞാൻ പ്രണയത്തിന്റെ മായിക പ്രപഞ്ചത്തിലേക്ക് യാത്രയായി………………..
ആ വയലിൽ നിന്ന് ഞാൻ പറന്നുയർന്നു…………….
വെളുവെളുത്ത മേഘങ്ങളിലേക്ക് ഞാൻ പറന്നെത്തി………………
ആ മേഘങ്ങൾക്കിടയിലൂടെ ഞാൻ പറന്നുനടന്നു………..
മേഘങ്ങൾക്കിടയിൽ ഒരു വാതിൽ ഞാൻ കണ്ടു…………….. പെട്ടെന്ന് അത് തുറന്നു……………..
അതിനെ ബാലകൃഷ്ണൻ തന്റെ സ്വരത്താൽ ഏറ്റുപിടിച്ചു………………
“എൻ ഹൃദയത്തിൻ ചന്ദനവാതിൽ……………. നിനക്കായ് മാത്രം തുറക്കാം ഞാൻ…………… നിനക്കായ് മാത്രം തുറക്കാം ഞാൻ…………….. നിൻ മിഴിയാകും മധുപാത്രത്തിലെ……………. നിൻ മിഴിയാകും മധുപാത്രത്തിലെ മാസ്‌മരമധുരം നുകരാം ഞാൻ……………….. മാസ്‌മരമധുരം നുകരാം ഞാൻ…………………..”………….
ആ ചന്ദനവാതിൽ തുറന്ന് ഞാൻ ഉള്ളിലേക്ക് കയറി……………….
അവിടെ അതാ…………….എന്റെ നായകൻ………….സമർ…………
ആ മേഘത്തിനിടയിൽ പൊങ്ങി വളർന്ന ഒരു മരത്തിന് ചുവട്ടിൽ അവൻ ഇരിക്കുന്നു……………
ഞാൻ പെട്ടെന്ന് വായുവിലൂടെ അവനടുത്തേക്ക് പറന്നു……………..
എന്നെ കണ്ടതും അവൻ പുഞ്ചിരിയോടെ എഴുന്നേറ്റു………………..
അവൻ എന്റെ കൈകളിൽ കൈകൾ കോർത്തു…………… ഞങ്ങൾ പരസ്പരം മിഴിയിൽ മിഴിനട്ടു…………………..
ഞാൻ എന്തോ പരിഭവത്തോടെ അവനെ നോക്കി…………അത് മനസ്സിലാക്കിയെന്നോണം അവൻ എന്നോട് പറഞ്ഞു………….അല്ലാ പാടി……………..
എൻ ഹൃദയത്തിൻ ചന്ദന വാതിൽ നിനക്കായ് മാത്രമേ തുറക്കൂ……………….
അത് കേട്ടതും ഞാൻ അവന്റെ നെഞ്ചിലേക്ക് വീണു……………..എന്റെ മാത്രം നെഞ്ചിലേക്ക്……………..
എന്തോ അവനോട് പരിഭവം കാണിച്ചതിന് എന്നിൽ സങ്കടം വന്നു………….എന്റെ കണ്ണുനീർ അവന്റെ നെഞ്ചം നനച്ചു……………
പെട്ടെന്ന് അവൻ എന്റെ താടിയിൽ പിടിച്ച് മുഖമുയർത്തി……………..എന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് അവൻ കണ്ടു……………..
അവൻ എന്റെ കണ്ണുകൾ തുടച്ചു……………….
ഒപ്പിയെടുത്ത കണ്ണുനീർ അവൻ നോക്കി…………..
നിന്റെ ഈ മിഴികളിലെ ഓരോ നനവും എനിക്കുള്ളതാണ്………….
ഈ കണ്ണുകളിൽ നിന്ന് ഉത്ഭവിക്കുന്ന ഓരോ പ്രവാഹവും എന്നിൽ തീരണം…………….
സമർ എന്നോട് പറഞ്ഞു…………….
പെട്ടെന്ന് എന്റെ കണ്ണീർ നിന്നു……………എന്റെ മുഖം സന്തോഷപൂരിതമായി………………….ഞാൻ അവനെ നോക്കി ചിരിച്ചു……………..
“മണിവള തിളങ്ങണ കൈയ്യാലേ വിരൽ ഞൊട്ടി വിളിക്കണതാരാണ്……………..
മണിവള തിളങ്ങണ കൈയ്യാലേ വിരൽ ഞൊട്ടി വിളിക്കണതാരാണ്…………..
മുഴുതിങ്കളുദിക്കണ മുകിലോരം മുരശൊലി മുഴക്കണതാരാണ്………….
മുഴുതിങ്കളുദിക്കണ മുകിലോരം മുരശൊലി മുഴക്കണതാരാണ്……………….
ഓ…………വിളക്കിന്റെ നാളം പോലെ ഈ പൊൻതൂവൽ വീശും മാറ്റേറും മഴപ്രാവേ……………. ഓ………ഓ………..കളിയാടി പാടാൻ നേരമായ്………………”…………
സമർ അവന്റെ കൈകൾ എന്റെ കവിളിൽ നിന്നും എടുത്തു……………..
അതെന്റെ കഴുത്തിലൂടെ ഊർന്നിറങ്ങി തോളിലേക്ക് ചെന്നു…………….
അവിടെ നിന്നും അതെന്റെ കൈകളിലൂടെ തഴുകി വന്നു………………
ഞാൻ അവൻ എന്താ ചെയ്യുന്നത് എന്ന് നോക്കി നിന്നു…………….അതിനേക്കാൾ ഉപരി അവന്റെ കൈകളുടെ സ്പർശനം ആസ്വദിച്ചു നിന്നു……………….
പെട്ടെന്ന് അവന്റെ കൈകൾ എന്റെ കയ്യിലെ വളകളിൽ തട്ടി നിന്നു……………….
ഞാൻ എന്റെ കൈകളിലേക്ക് നോക്കി…………..എന്റെ ഇരുകയ്യിലും കുപ്പിവളകൾ ഉണ്ടായിരുന്നു……………….
സമർ പെട്ടെന്ന് അവന്റെ വിരലിനാൽ ആ വളകളിൽ തട്ടി……………
വളകൾ പരസ്പരം തല്ലുകൂടി………….അവർ തല്ലുകൂടിയപ്പോൾ ഉണ്ടായ ശബ്ദം അവിടെ പടർന്നു……………
കിൽ കിൽ കിൽ…………..
ഞാൻ സമറിന്റെ മുഖത്തേക്ക് നോക്കി…………….അവൻ ആ ശബ്ദം ആസ്വദിക്കുന്നത് പോലെ…………….
പെട്ടെന്ന് എനിക്ക് കുസൃതി തോന്നി…………….
ഞാൻ സമറിൽ നിന്നും ഒഴിഞ്ഞുമാറി……………
ഞാൻ എന്താ കാണിക്കുന്നത് എന്ന് മനസ്സിലാക്കാനാവാതെ അവൻ എന്നെ നോക്കി…………..അതിനേക്കാൾ ഉപരി അവന്റെ അടുത്ത് നിന്നും ഞാൻ മാറിയത് അവനിൽ പരിഭവം ഉണ്ടാക്കി……………….
ഞാൻ അവനെ നോക്കി ചിരിച്ചു…………………
ഞാൻ എന്റെ ഇരുകൈകളും ഉയർത്തി…………അവൻ എന്റെ കൈകളിലേക്ക് നോക്കി……………..
ഞാൻ എന്റെ ഇരുകൈകളിലെയും വളകൾ പരസ്പരം കുലുക്കി……………..
ഇരുകൈകളിലെയും വളകൾ കൂട്ടിയിടിച്ച് അതിന്റെ ശബ്ദം അവിടമാകെ അലയടിച്ചു……………
ആ ശബ്ദം കേട്ട് സമറിന്റെ മുഖം ആനന്ദപൂരിതമായി…………….അവന്റെ മുഖത്ത് സന്തോഷമുണ്ടാക്കാൻ സാധിച്ചതിൽ എന്റെ മനം പതിന്മടങ്ങ് സന്തോഷിച്ചു…………………
പെട്ടെന്ന് ഞങ്ങളുടെ സന്തോഷത്തിൽ പങ്കുചേരാൻ പൂർണചന്ദ്രൻ വാനിൽ ഉദിച്ചുയർന്നു………………
ചന്ദ്രൻ ഞങ്ങളെ നോക്കി പുഞ്ചിരിച്ചു……………….അവിടമാകെ നിലാവ് പടർന്നു……………..
ഞങ്ങളുടെ ചുറ്റും മേഘങ്ങൾ പാറി കളിക്കുന്നത് ആ നിലാവത്ത് ഞങ്ങൾ കണ്ടു……………..
സമർ പുഞ്ചിരിയോടെ ചന്ദ്രനെ നോക്കി……………..
എനിക്ക് ഒരു ബുദ്ധി തോന്നി……………
ഞാൻ പെട്ടെന്ന് സമറിന് മുന്നിൽ നിന്നു……………ചന്ദ്രനെ കാണുന്നത് മറച്ചു……………..
അവൻ എന്നെ നോക്കി…………….
അവനായ് വീണ്ടും ഞാൻ എന്റെ ഇരുകൈകളിലെയും വളകൾ കിലുക്കി…………….
ആ നിലാവത്ത് ചന്ദ്രന്റെ ശോഭയിൽ എന്റെ ഇരുകൈകളും വളകൾ കിലുക്കുന്നത് അവന് നയനാനന്ദകരമായ കാഴ്ചയേകി………………
അവന്റെ കാതുകളെ കുളിർമ കൊള്ളിക്കുന്ന ശബ്ദമേകി……………
സമർ പെട്ടെന്ന് എന്റെ അടുക്കലേക്ക് പാഞ്ഞുവന്നു……………..
എന്നെ ഇറുക്കി പുൽകി………………..അവന്റെ തോളിൽ ഞാൻ എന്റെ കഴുത്ത് വെച്ചുനിന്ന് അവന്റെ പ്രവൃത്തികളെ ആസ്വദിച്ചു……………..
അവനിലെ അടക്കി നിർത്താൻ പറ്റാത്ത സന്തോഷം അവൻ എന്നെ കെട്ടിപ്പിടിച്ചു അറിയിച്ചു……………..
ആ സന്തോഷത്തിന് കാരണം ഞാനാണെന്ന സന്തോഷത്തിൽ ഞാൻ അവന്റെ തോളിൽ കിടന്നു……………..
അവന്റെ കൈകൾ എന്റെ മുതുകിൽ അമർന്നു…………..അവൻ കൂടുതൽ കൂടുതൽ എന്നെ അവനിലേക്കടുപ്പിച്ചു………………….
എന്റെ കാൽപാദങ്ങൾ വായുവിൽ ഉയർന്നു നിന്നു……………
ഞാൻ പൂർണമായി അവന്റെ ശരീരത്തിൽ ആയി……………….
ഞങ്ങളുടെ സ്നേഹപ്രകടനത്തിൽ ചന്ദ്രൻ നാണിച്ചു നിന്നു………………..
മേഘങ്ങൾ ആവേശത്തോടെ ഞങ്ങളുടെ ചുറ്റും വേഗത്തിൽ പറക്കാൻ തുടങ്ങി……………….
എന്റെ മുടിയിഴകൾ കാറ്റിൽ പാറിപ്പറന്നു…………….അതവന്റെ മുഖത്ത് തട്ടി വിളിച്ചുകൊണ്ടിരുന്നു……………..ഒരു തൂവലിന്റെ മാർദ്ദവത്തോടെ………………….
സമർ എന്നെ വായുവിൽ കെട്ടിപ്പിടിച്ചു കൊണ്ട് കറങ്ങാൻ തുടങ്ങി………………..
എന്റെ കാലുകൾ ഒരു ബലവുമില്ലാതെ അവന്റെ ലാഞ്ജനകൾക്ക് അനുസരിച്ചു കറങ്ങാൻ തുടങ്ങി……………..
“മധുവർണ്ണപ്പൂവല്ലേ…………… നറുനിലാപ്പൂമോളല്ലേ……………..
മധുവർണ്ണപ്പൂവല്ലേ…………… നറുനിലാപ്പൂമോളല്ലേ……………..
മധുരപ്പതിനേഴിൻ ലങ്കി മറിയുന്നോളേ ലങ്കി മറിയുന്നോളേ…………… ലങ്കി മറിയുന്നോളേ ലങ്കി മറിയുന്നോളേ……………”………..
പെട്ടെന്ന് പിന്നിൽ നിന്ന് കൈകൾ കൊട്ടുന്ന ശബ്ദം ഞങ്ങൾ കേട്ടു……………….
സമർ എന്നെ ഇറക്കി…………….ഞങ്ങൾ തിരിഞ്ഞുനോക്കി…………………
പെട്ടെന്ന് അവിടെ ഒരു മനോഹരമായ വാതിൽ………………ഞങ്ങൾ നോക്കുന്നത് കണ്ടതും ആ വാതിൽ തുറന്നു……………….
ഞങ്ങൾ അങ്ങോട്ട് ചെന്നു……………..
വാതിലിന് അടുത്തേക്ക് അടുക്കും തോറും കൈകൾ കൊട്ടുന്നതിന്റെ ശബ്ദം അധികരിച്ചു………………..
ഞങ്ങൾ ആ വാതിൽക്കൽ എത്തി അകത്തേക്ക് നോക്കി……………..
ഞങ്ങളുടെ കണ്ണുകൾ വിടർന്നു………………
അവിടെ ഒരു വെള്ള നിറത്തിൽ ഒരു സ്റ്റേജ്……………വെറും ഉയർത്തി നിർത്തിയ തറ മാത്രം…………….
അവിടെ നടുവിൽ മൂസാക്കാ……………
മൂസാക്കന്റെ ഇടതുഭാഗത്ത് മുത്ത് വലതുഭാഗത്ത് കുഞ്ഞുട്ടൻ പിന്നിൽ അമ്മ…………….
അവരുടെ ഇരുവശങ്ങളിലുമായി അനു, ഗായു,ആനി,കാർത്തി,ജോണി,നാസിം,വിനീത്,അസൈനാക്ക,നഫീസത്ത,ആസിയ,ശാന്തേച്ചി അങ്ങനെ എല്ലാവരും………………..
ഞാൻ അവരെ കണ്ട് സന്തോഷത്താൽ വീർപ്പുമുട്ടി………………
അവർ എല്ലാവരും താളത്തിൽ കൈകൊട്ടുവാണ്…………… എന്നെയും സമറിനെയും നോക്കി………………….
പെട്ടെന്ന് മൂസാക്ക പാടിതുടങ്ങി…………..എന്നെ നോക്കിക്കൊണ്ട് മൂസാക്ക പാടി………………അവർ അതിനെ ഏറ്റുപിടിച്ചു……………..
ഞാൻ നാണത്താൽ തിരിഞ്ഞു സമറിനെ കെട്ടിപ്പിടിച്ചു…………..അവന്റെ കൈകൾ എന്നെ മാറോട് ചേർത്തു………………
പെട്ടെന്ന് ഞാൻ അവരെ നോക്കാതെ സമറിനെ കെട്ടിപ്പിടിച്ചത് കണ്ടതും മൂസാക്ക ഒഴികെ ബാക്കി ഉള്ളവർ എല്ലാം ഞങ്ങളുടെ അടുത്തേക്ക് ഇറങ്ങി വന്നു……………….
അവർ എല്ലാവരും കൂടി ഞങ്ങളുടെ ചുറ്റും വട്ടത്തിൽ നിന്നു മൂസാക്കയുടെ പാട്ടിന് അനുസരിച്ചു കൈകൊട്ടി………………എന്നെയും സമറിനെയും
കളിയാക്കി……………..
പെട്ടെന്ന് സമർ എന്നെയും കൂട്ടി അവരിൽ നിന്ന് ഒഴിഞ്ഞുമാറി ഓടി…………….
അവരെല്ലാവരും അതുകണ്ട് പൊട്ടിച്ചിരിച്ചു………………
“നിൻ പ്രണയത്തിൻ താമരനൂലിൽ ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ…………….. ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ…………..
നിന്നെയുറക്കാൻ പഴയൊരു ഗസലിൻ……………. നിന്നെയുറക്കാൻ പഴയൊരു ഗസലിൻ നിർവൃതിയെല്ലാം പകരാം ഞാൻ……………… നിർവൃതിയെല്ലാം പകരാം ഞാൻ………………”…………..
സമർ എന്നെയും കൊണ്ട് ഒഴിഞ്ഞ ഒരിടത്തേക്ക് ആ മേഘങ്ങളിലൂടെ ഓടി……………….
കുറച്ചുനേരം ഓടിയതിന് ശേഷം അവരുടെ ശബ്ദം കേൾക്കുന്നില്ല എന്ന് കണ്ടപ്പോൾ ഞങ്ങൾ നിന്നു………………….
ഞാൻ മുന്നോട്ട് നോക്കി……………..
ഒരു കുളം……………അതിന് നടുവിൽ ഒരു കട്ടിൽ…………….
കട്ടിലിന്റെ കാലുകൾ കാണുന്നില്ല……………ആ കുളത്തിലെ വെള്ളത്തിന് നടുക്ക് കിടക്കയും തലയിണകളും കിടക്കുന്നത് മാത്രമേ കാണുന്നുള്ളു………………
ഞാൻ സമറിന്റെ കൈ വിട്ട് കുളത്തിന് അടുത്തേക്ക് നടന്നു……………..
വളരെ മനോഹരമായ കുളം……………കുളത്തിന്റെ ചുറ്റും പച്ചപുല്ലുകൾ നിറഞ്ഞു നിൽക്കുന്നു………………
ഞാൻ കുളത്തിലേക്ക് നോക്കി………………വളരെ തെളിമയുള്ള വെള്ളം……………കുളത്തിന്റെ അടിത്തട്ട് വരെ കാണാം………………
കുളത്തിലെ വെള്ളത്തിൽ നിറയെ മീനുകൾ…………വലിയ വലിയ വാലുകളുള്ള ചെറിയ മീനുകൾ…………..
അതങ്ങനെ അവയുടെ വാലും ആട്ടി ആട്ടി കുളത്തിലെ വെള്ളത്തിലൂടെ നീന്തി തിമിർക്കുന്നു………………..
ഞാൻ പിന്നിലേക്ക് ചെന്ന് സമറിന്റെ കൈകളിൽ പിടിച്ചു കുളത്തിലേക്ക് വിളിച്ചു………………..
അവൻ എന്റെ കൂടെ വന്നു…………….
ഞങ്ങൾ കുളത്തിലേക്ക് ഇറങ്ങി…………….വെള്ളത്തിന് നല്ല തണുപ്പ്…………….ഞങ്ങളെ കണ്ട് മീനുകൾ ഒക്കെ പരിചയപ്പെടാനായി ഞങ്ങളുടെ അടുത്തേക്ക് വന്നു………………
ഞാൻ പെട്ടെന്ന് തുള്ളി ആ വെള്ളത്തിന്റെ തണുപ്പിനാൽ……………അപ്പോൾ എന്റെ കാലിന്റെ അടുത്ത് വന്നിരുന്ന മീനുകൾ ഒക്കെ പിണങ്ങി പോയി………………
ഞാൻ തുള്ളൽ നിർത്തിയപ്പോൾ കുറച്ചുനേരം ശാന്തമായപ്പോൾ പിണക്കം മറന്ന് ആ മീനുകൾ തിരികെ വന്നു……………എന്റെ കാലുകളിൽ പതിയെ ഇക്കിളിയാക്കും വിധം കൊത്തി മീനുകൾ വിശേഷം ചോദിച്ചു…………………
ഞങ്ങൾ പതിയെ കട്ടിലിന്റെ അടുത്തേക്ക് നടന്നു ആ വെള്ളത്തിലൂടെ……………….
കുളത്തിന് അധികം ആഴം ഒന്നുമില്ലെങ്കിലും ഞങ്ങളുടെ അരയ്ക്ക് മുകളിൽ വരെ ഞങ്ങളെ നനച്ചു……………….
ഞങ്ങൾ കട്ടിലിന്റെ അടുത്തെത്തി…………………
സമർ എന്റെ അരയിൽ പിടിച്ചു എന്നെ കിടക്കയിലേക്ക് ഉയർത്തി………………പെട്ടെന്നുള്ള സമറിന്റെ പ്രവൃത്തിയിൽ പരിഭ്രമിച്ചെങ്കിലും ഞാൻ അവന്റെ പിടുത്തം ആസ്വദിച്ചുകൊണ്ട് തന്നെ കിടക്കയിലേക്ക് കയറി…………….
എന്നെ കയറ്റിയതിന് ശേഷം അവനും കയറി…………………
അത്ഭുതം അതല്ല……………..ഞങ്ങൾ ആ വെള്ളത്തിൽ നിന്ന് കിടക്കയിലേക്ക് കയറിയതും ഞങ്ങളുടെ ശരീരത്ത് ഉണ്ടായിരുന്ന നനവുകൾ എല്ലാം മാഞ്ഞുപോയി………………ഞാൻ അതുകണ്ട് അതിശയിച്ചു……………….
ഞാൻ കിടക്കയുടെ ചുറ്റും മുട്ടുകാലിൽ ഇഴഞ്ഞു കുളത്തിലെ വെള്ളത്തിലേക്ക് നോക്കി……………….
എന്റെ പ്രവൃത്തികൾ കണ്ടു ചിരിച്ചുകൊണ്ട് സമർ കിടക്കയിൽ മലർന്നു കിടന്നു……………
സമർ കിടക്കുന്നത് കണ്ടതും ഞാൻ ഓടിച്ചെന്ന് അവന്റെ നെഞ്ചിൽ തലവെച്ചു കിടന്നു………………..
അവൻ എന്റെ മുടിയിഴകളിൽ തലോടി…………..
എന്റെ പ്രണയത്തിന്റെ ഓരോ ഓർമകളും എന്റെ ഓരോ മുടിയിഴകളിലും കോർക്കാം എന്ന് സമർ എന്നോട് പറഞ്ഞു……………….
അതുകേട്ട് ഞാൻ തലയുയർത്തി അവനെ നോക്കി……………
പെട്ടെന്ന് അവൻ എന്നെ മേലേക്ക് പൊക്കി കിടത്തി………………
എന്റെ മുഖം അവന്റെ മുഖത്തിന്റെ തൊട്ടുമുന്നിൽ……………..
ഞങ്ങളുടെ കണ്ണുകൾ പരസ്പരം കോർത്തു……………….
അവൻ പതിയെ കൈകൾ കൊണ്ടുവന്ന് എന്റെ ഇമകൾ മൂടി…………….എന്നെ ഉറക്കാൻ അവൻ പാടി…………….
നിന്നെയുറക്കാൻ നിന്റെ മനോഹരമായ നിദ്രയെ സഫലീകരിക്കാൻ പഴയൊരു ഗസലിൻ വരികൾ ഞാൻ മൂളാം ഞാൻ………………………
എന്റെ കവിളുകൾ തലോടിക്കൊണ്ട് അവൻ പറഞ്ഞു…………………
ഞാൻ അതിന് സമ്മതം മൂളിക്കൊണ്ട് കണ്ണുകൾ അടച്ചു അവന്റെ ഗാനത്തിനായി കാതോർത്തു……………….
“എന്തേ ഇന്നും വന്നീലാ…………. നിന്നോടൊന്നും ചൊല്ലീലാ…………….. അനുരാഗം മീട്ടും ഗന്ധർവ്വൻ നീ സ്വപ്‌നം കാണും……………. ആകാശത്തോപ്പിൻ കിന്നരൻ……………. ആകാശത്തോപ്പിൻ കിന്നരൻ………………
മണിവള തിളങ്ങണ കൈയ്യാലേ വിരൽ ഞൊട്ടി വിളിക്കണതാരാണ്……………..
മണിവള തിളങ്ങണ കൈയ്യാലേ വിരൽ ഞൊട്ടി വിളിക്കണതാരാണ്…………..
മുഴുതിങ്കളുദിക്കണ മുകിലോരം മുരശൊലി മുഴക്കണതാരാണ്………….
മുഴുതിങ്കളുദിക്കണ മുകിലോരം മുരശൊലി മുഴക്കണതാരാണ്……………….
ഓ…………വിളക്കിന്റെ നാളം പോലെ ഈ പൊൻതൂവൽ വീശും മാറ്റേറും മഴപ്രാവേ……………. ഓ………ഓ………..കളിയാടി പാടാൻ നേരമായ്………………”…………
എന്റെ ഉറക്കത്തെ പൂർത്തിയാക്കാൻ സമർ വരികൾ മൂളി………………..
ഞാൻ അവന്റെ ചുണ്ടിന് മുന്നിൽ കണ്ണടച്ചു കിടന്നു………………അവന്റെ ഓരോ വരികളും കാതോർത്തു……………..
ആ സംഗീതത്തിൽ ലയിച്ചു ഞാൻ ഉറക്കമെന്ന മായികാലോകത്തേക്ക് പറന്നു………………
ഉടൽ എന്റെ പ്രാണന്റെ അടുത്ത് വിട്ടു ഉപബോധമനസ്സിനെ തിരസ്കരിച്ചു ഞാൻ പറന്നു………………….
“ക്കീ………ഈ…………..ച്ച്…………….”…………….
ഞാൻ പെട്ടെന്ന് ഞെട്ടി ചാടി………………..
ഞാൻ ചുറ്റും നോക്കി…………….
ആ കുളം എവിടെ……….? കിടക്ക എവിടെ…………? മേഘങ്ങൾ…………..?
ഞാൻ കണ്ണുതുറന്ന് നോക്കി……………
ഞാൻ ഇപ്പോഴും ആ വയലിലാണ്………….. സമർ എന്റെ തൊട്ടടുത്ത് ഇരിക്കുന്നു……………..
മുന്നിൽ സ്റ്റേജിൽ ബാലകൃഷ്ണൻ അടുത്ത പാട്ട് പാടാനൊരുങ്ങുന്നു……………..
അപ്പോ ഇത്രയും നേരം കണ്ടത് സ്വപ്നം ആയിരുന്നോ……………..
ഞാൻ എന്റെ നെറ്റിയിൽ അടിച്ചു………….ചേ…………. പക്ഷെ സ്വപ്നം ആയിരുന്നെങ്കിലും അതെനിക്ക് തന്ന അനുഭൂതി…………………..
വാനമ്പാടി ട്രൂപ്പ് പിന്നെയും പാട്ടുകൾ പാടി…………..കൂടുതലും പ്രണയഗാനങ്ങൾ……………….ഓരോ പാട്ടിലെയും രാജകുമാരൻ സമറും രാജകുമാരി ഞാനുമായി…………………
പക്ഷെ എന്തോ അതിനു ശേഷം സ്വപ്നങ്ങളിലേക്ക് ഒന്നും പോയില്ല………………..
ആലുങ്കൽ ബാലകൃഷ്ണനും മൂസാക്കയും എന്റെയുള്ളിൽ പ്രണയത്തിന്റെ മായികാ വസന്തം തീർത്തു……………..
ആ അനുഭൂതിയിൽ വേറെ ഒരു ചിന്തയുമില്ലാതെ ഞാൻ പാട്ടുകൾ ശ്രവിച്ചുകൊണ്ടിരുന്നു…………….
കണ്ണിനും ശരീരത്തിനും ക്ഷീണം വന്ന് തുടങ്ങിയപ്പോൾ ഞാൻ മെല്ലെ സമറിന്റെ തോളിൽ ചാഞ്ഞു…………………
പെട്ടെന്നുള്ള എന്റെ പ്രവൃത്തിയിൽ അവൻ അതിശയം പൂണ്ടെങ്കിലും അവൻ എന്നെ അവനോട് ചേർത്തു…………… ഞാൻ വീണുപോകാണ്ടിരിക്കാൻ അവൻ കൈകളിൽ കൈകോർത്തു…………………
ഞാൻ അവന്റെയും എന്റെയും കോർത്ത കൈകളിലേക്ക് നോക്കി ഇരുന്നു……………….ആ ഒരു കാഴ്ച എനിക്ക് പറഞ്ഞറിയിക്കാനാവാത്ത നിർവൃതി പകർന്നു……………….
അവന്റെ തോളിൽ ചാഞ്ഞു കിടന്ന് ഞാൻ ഗാനമേള ശ്രദ്ധിച്ചു……………എന്നിലെ പ്രണയലോകത്തെ ബോധത്തോടെ നിർമിച്ചു………………..
അങ്ങനെ ഒടുവിൽ ഗാനമേള അവസാനിച്ചു…………….
വാനമ്പാടി ട്രൂപ്പ് ഹൃദയത്തിൽ ചാലിച്ച നന്ദി രാമപുരം നിവാസികൾക്ക് പറഞ്ഞു…………………
എല്ല കൊല്ലവും ബാല തുടങ്ങുമ്പോയേക്കും എനിക്ക് ഉറക്കവും ക്ഷീണവും വരാറുണ്ട്…………….അത് ഇത്തവണയും മാറിയില്ല……………….
എന്റെ ക്ഷീണത്തോടെയുള്ള തോളിലെ ചാഞ്ഞു കിടത്തം കണ്ടിട്ടാണെന്ന് തോന്നുന്നു വീട്ടിലേക്ക് പോകണോ എന്ന് ചോദിച്ചു………………..
പക്ഷെ അവന് ഞങ്ങളുടെ നാട്ടിൽ കണ്ട മിക്കതും പുതുമയുള്ളതായിരുന്നു…………..ബാലയും അവന് പുതിയ ഒരു അനുഭവമാകും……………….അത് ഇല്ലാതാക്കാൻ എന്റെ മനസ്സ് താൽപര്യപ്പെട്ടില്ല……………….
ബാല കഴിഞ്ഞിട്ട് പോയാ മതി എന്ന് ഞാൻ അവനോട് പറഞ്ഞു…………………..
സമർ മുത്തിനോട് പോയി കടലയും വെള്ളവും വാങ്ങിക്കൊണ്ട് പോര് എന്ന് പറഞ്ഞു പൈസ കൊടുത്തു……………..അവൻ എണീറ്റ് പോയി………………
സമർ കുറച്ചൂടെ എന്റെയടുക്കലേക്ക് ചേർന്നിരുന്നു………………എനിക്ക് അപ്പോൾ അവന്റെ തോളിൽ സുഖത്തിൽ കിടക്കാൻ സാധിക്കുമായിരുന്നു……………ഞാൻ അവന്റെ കൈകളിൽ പിടിച്ച് അവന്റെ തോളിൽ സുഖത്തിൽ ചാഞ്ഞു…………………
“ഗാനമേള ഇഷ്ടമായോ…………….”…………..ഞാൻ സമറിനോട് പതിയെ ചോദിച്ചു………………
“ഹ്മ്……………..ഒരുപാട്……………”……………..സമർ പറഞ്ഞു……………..
അതുകേട്ട് എനിക്ക് സന്തോഷമായി………………
ആളുകൾ കലപില പറയുന്നുണ്ടായിരുന്നു……………സ്റ്റേജിൽ ആണെങ്കിൽ ബാലയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ആയിരുന്നു………………
ഞങ്ങൾ ഇരിക്കുന്ന അവിടം മുഴുവൻ ഇരുട്ടായിരുന്നു………….എടുത്തിരിക്കുന്നത് പോലും ആരാണെന്ന് അറിയാത്ത അവസ്ഥ………………
പണ്ടൊക്കെ അമ്മയുടെയും മുത്തിന്റെയും നടുവിലെ ഇരിക്കൂ……………..ഇരുട്ടിനോട് എനിക്ക് ഒരു ഭയമായിരുന്നു………………
പക്ഷെ ഈ നിമിഷം എനിക്ക് ഇരുട്ടിനോട് ഭയം ഇല്ല……………..ഒരുതരം ഇഷ്ടം മാത്രം……………….പേടിയില്ലാത്ത ഇഷ്ടം………………
ആ ഇഷ്ടത്തിന് കാരണം സമർ മാത്രമാണ്……………….സമർ കൂടെയുണ്ടെങ്കിൽ എനിക്ക് ഒന്നിനെയും ഭയം ഇല്ല…………………
ഒരാളും എന്നെ പേടിപ്പിക്കില്ല……………ഒരാൾക്കും എന്നെ ഉപദ്രവിക്കാൻ ആവില്ല…………………എന്തിന് ഇടിമിന്നൽ വരുമ്പോൾ പോലും എനിക്ക് ഭയമില്ലാതെ ഇരിക്കാൻ സാധിക്കും……………….
കാരണം ഇവയോടൊക്കെ ഉള്ള ഭയത്താൽ എനിക്ക് വിശ്വാസം സമർ നൽകുന്ന സംരക്ഷണമാണ്…………………..അവൻ കൂടെയുണ്ടെങ്കിൽ കാലന് പോലും എന്നെ തൊടാൻ സാധിക്കില്ല……………….
പക്ഷെ സമർ ഇല്ലായെങ്കിൽ……………….
സമർ കൂടെയില്ലാത്ത ഷാഹിക്ക് എല്ലാത്തിനോടും പേടിയാണ്………………ഇരുട്ടിനെയും ഇടിമിന്നലിനെയും എല്ലാം ഭയമാണ്……………എല്ലാത്തിനെയും ഭയം……………….
ഞാൻ സമറിന്റെ കൈകളിൽ ഇറുക്കെ പിടിച്ചു…………………
അത് മനസ്സിലാക്കി സമർ എന്നെ നോക്കിയെങ്കിലും ഞാൻ ഒന്നും പറഞ്ഞില്ല…………..ആ ഇരുപ്പ് ഇരുന്നു……………..അവനും ഒന്നും പറഞ്ഞില്ല………………
മുത്ത് തിരികെ വന്നു…………….
സമർ എന്നെ തട്ടി വിളിച്ചു…………….
ഞാൻ വെള്ളകുപ്പി വാങ്ങി വെള്ളം കുടിച്ചു……………സമർ എനിക്ക് കടല പാക്കറ്റ് നീട്ടി……………….
ഞാൻ വേണ്ടാ എന്ന് പറഞ്ഞു……………..അവൻ നിർബന്ധിച്ചെങ്കിലും ഞാൻ വേണ്ടാ എന്ന് പറഞ്ഞു………………
സമർ ആ പാക്കറ്റ് മുത്തിന് കൊടുത്തു……………അവന് സന്തോഷമായി…………….അതിലേറെ എനിക്കും……………….
ഞാൻ പഴയത് പോലെ സമറിന്റെ തോളിൽ ചാഞ്ഞു കിടന്നു……………..
സമർ കടല തിന്നാൻ തുടങ്ങി……………..ഞാൻ മുൻപിലേക്ക് നോക്കി ഇരുന്നു…………….ഇരുട്ടത്തേക്ക്……………എന്റെ കണ്ണ് മങ്ങിത്തുടങ്ങി……………..
സമർ പെട്ടെന്ന് എന്റെ തോൾ ഒന്നിളക്കി……………. ഞാൻ അവനെ നോക്കി……………..
അവൻ കുറച്ചു തൊലി കളഞ്ഞ കടല എനിക്ക് നീട്ടി തന്നു……………..എനിക്ക് ചിരിയും സന്തോഷവും ഒരുമിച്ചു വന്നു………………എവിടെയോ ഒരു ഉപ്പാന്റെ സ്നേഹം എനിക്ക് അവനിൽ നിന്ന് കിട്ടി……………..ആ പ്രവൃത്തിയിൽ നിന്ന്……………….
ഞാൻ കടല വാങ്ങിയില്ല പകരം അവന്റെ കൈകളിൽ നിന്ന് എടുത്തു തിന്നു……………..
അവൻ കൈ വിടർത്തി അവന്റെ തുടയിൽ വെച്ചു………….. ഞാൻ അതിൽ നിന്നും കടല എടുത്ത് തിന്നു…………….
കടല തിന്നാൽ വെള്ളത്തിന് ഭയങ്കര പരവേശമാണ്…………….ഞങ്ങൾ ആ കുപ്പി വെള്ളം മുഴുവൻ തീർത്തു…………….
വൈകാതെ ബാല തുടങ്ങി………………..മഹാഭാരതമായിരുന്നു
ഇതിവൃത്തം……………….
അതും ബോറിങ് ആയിരുന്നു…………….സമർ അതിലേക്ക് കുറേ നേരം നോക്കി നിന്നു……………..
ചില കഥാപാത്രങ്ങളുടെ സംഭാഷണം ഒന്നും ക്ലിയർ അല്ല…………….ഇടയ്ക്കുള്ള അവരുടെ ഉച്ചത്തിലുള്ള ഡയലോഗ് ഡെലിവറി എനിക്ക് ഉറക്കം സമ്മാനിച്ചില്ല……………..
ബാലയ്ക്ക് ആകെ ഓളം വന്നത് പാഞ്ചാലിവസ്ത്രാക്ഷേപത്തിൽ മാത്രമാണ്…………………..
ഞാൻ ഉറക്കത്തിന് പൂർണമായി കീഴടങ്ങാതെ പിടിച്ചു നിന്നെങ്കിലും മുത്ത് കീഴടങ്ങി……………….അവൻ സമറിന്റെ മടിയിൽ കിടന്നു………………..
അങ്ങനെ അതും അവസാനിച്ചു………………
ആളുകൾ എല്ലാം വീട്ടിലേക്ക് മടങ്ങാൻ തുടങ്ങി…………….
ഞങ്ങൾ മുത്തിനെ എഴുന്നേൽപ്പിച്ചു……………എണീറ്റു……………..
ഞങ്ങൾ അവസാനം ആണ് നടന്നത്…………..വെറുതെ ആ ഇരുട്ടത്ത് മറ്റുള്ളവരുടെ കയ്യിലും കാലിലും തട്ടി വീഴണ്ട എന്ന് കരുതി…………….
ഞങ്ങൾ നടന്ന് ജീപ്പിന് അടുത്തെത്തിയപ്പോഴേക്കും അമ്മയും നഫീസത്തയും എല്ലാവരും ഞങ്ങളെ കാത്ത് ജീപ്പിന് അടുത്ത് നിൽക്കുന്നുണ്ട്………………….
“എങ്ങനുണ്ട് മോനേ ഞങ്ങളുടെ നാട്ടിലെ പരിപാടികൾ…………….”……………..നഫീസത്ത ഞങ്ങൾ വന്നപാടെ സമറിനോട് ചോദിച്ചു……………..
“രസമുണ്ട്………………”…………….സമർ ചിരിച്ചുകൊണ്ട് പറഞ്ഞു……………..
ഞാൻ അമ്മയെ നോക്കി……………..അമ്മയുടെ മുഖം അത്ര പ്രസന്നമല്ല………………
ഞങ്ങൾ ജീപ്പിൽ കയറി………….തിരികെ പോന്നു……………..
ചെന്നപാടെ ബെഡിലേക്ക് കമിഴ്ന്നു വീണു…………..പിന്നെ നേരെ ഇത്രയും നേരം അടക്കിവെച്ച ഉറക്കത്തിലേക്ക്………………………
☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️
അർധരാത്രി…………………
ഇരുട്ട്………………….
ലൈറ്റ് ഹൗസ്……………….
കുറച്ചുമാറി മുൻപിൽ ഉള്ള റോഡിൽ നിന്നും ഒരു വണ്ടി ലൈറ്റ് ഹൗസിന് മുന്നിലേക്ക് വന്നു………………
ആ വണ്ടിയുടെ വെളിച്ചത്തിൽ ഒരു വണ്ടി ആ ലൈറ്റ് ഹൗസിന് മുന്നിൽ നിൽക്കുന്നത് തെളിഞ്ഞു………………..
ആ കാറിന്റെ ബോണറ്റിൽ നിരഞ്ജന ഇരിക്കുന്നതും കാണാനായി………………..
വന്ന വണ്ടി നിർത്തിയിട്ട് ബാലഗോപാലും ഗംഗാധരനും നിരഞ്ജനയുടെ അടുത്തേക്ക് ചെന്നു………………
നിരഞ്ജന ചിന്തകളിലായിരുന്നു…………………
കൊച്ചിയിലെ തോൽവി…………….അവൾക്കേറ്റ തിരിച്ചടി അത് നിരഞ്ജനയെ ചിന്തിക്കാൻ കൂടുതൽ പ്രേരിപ്പിച്ചു……………..കാരണം മുൻപിലുള്ളവൻ അസാമാന്യനാണ്………………
ബാലഗോപാലും ഗംഗാധരനും നിരഞ്ജനയുടെ മുന്നിലെത്തി കുറച്ചുനേരം നിന്നിട്ടും നിരഞ്ജനയിൽ നിന്ന് ഒരു പ്രതികരണവും വരാതായപ്പോൾ ബാലഗോപാൽ ഒന്ന് മുരടനക്കി…………………
നിരഞ്ജന അവരെ നോക്കി…………………
“ഈ കേസ് അന്വേഷിക്കുന്ന രീതിയിൽ നമുക്ക് കുറച്ചു മാറ്റങ്ങൾ വരുത്തണം……………….”…………….നിരഞ്ജന അവരോടായി പറഞ്ഞു……………….
“മാറ്റങ്ങളോ……………..”………….ബാലഗോപാൽ മനസ്സിലാകാതെ ചോദിച്ചു…………………
“അതെ മാറ്റങ്ങൾ…………….”…………….നിരഞ്ജന പറഞ്ഞു……………….
“മനസ്സിലായില്ല……………..”…………..ഗംഗാധരൻ പറഞ്ഞു……………..
“ചില കാര്യങ്ങളിൽ മാറ്റങ്ങൾ അനിവാര്യമാണ്…………….അത് മാറ്റിയില്ലെങ്കിൽ നമ്മൾ ഉറപ്പായും പരാജയപ്പെടും…………….”…………….നിരഞ്ജന പറഞ്ഞു………………..
ബാലഗോപാലും ഗംഗാധരനും കേട്ടുനിന്നു…………….
“അതിൽ ആദ്യത്തേത് അറിവുകൾ പകരാതിരിക്കുക………………….”………………നിരഞ്ജന പറഞ്ഞു………………
“എന്ത്…………….”………….ബാലഗോപാൽ കണ്ണുമിഴിച്ചു കൊണ്ട് ചോദിച്ചു………………..
“അതായത്…………….നമ്മൾ ഈ കേസിൽ നമ്മളെ അസിസ്റ്റ് ചെയ്യുന്നവർ അറിയണം എന്ന് കരുതുന്ന അറിവുകൾ അല്ലാതെ വേറെ ഒരു അറിവും അവർക്ക് അറിയാൻ പാടില്ല…………………..”……………….നിരഞ്ജന പറഞ്ഞു……………….
“അവർ അറിയുന്നതിൽ എന്താണ് കുഴപ്പം…………….”……………ഗംഗാധരൻ ചോദിച്ചു……………..
“അറിവുകൾ ഭയം സൃഷ്ടിക്കും……………”……………നിരഞ്ജന പ്രത്യേക ഒരു ഭാവത്തിൽ പറഞ്ഞു……………….
“ങേ…………….”…………..ബാലഗോപാൽ മനസ്സിലാവാതെ കിളി പാറി നിന്നു……………
“ചൂട് പാത്രത്തിൽ തൊട്ടാൽ പൊള്ളും എന്ന് അറിവുള്ളവൻ ചൂട് പാത്രത്തിൽ തൊടുമോ……………..ചൂട് പാത്രത്തിൽ തൊട്ടേ പറ്റൂ എന്നുള്ള അവസ്ഥയിലാണ് നമ്മൾ…………….അപ്പോൾ ചൂട് പാത്രത്തിൽ ഭയമില്ലാതെ പിടിക്കണമെങ്കിൽ അത് തൊട്ടാൽ പൊള്ളും എന്നുള്ള അറിവ് ഇല്ലാതാക്കലാണ്……………….അതായത് ഭയത്തെ ഇല്ലാതാക്കുക………………”……………..നിരഞ്ജന പറഞ്ഞു……………….
ബാലഗോപാലിന് പിന്നെയും ഒന്നും മനസ്സിലായില്ല പക്ഷെ ഗംഗാധരന് പിടികിട്ടി………………..
ബാലഗോപാലിന് ഒന്നും മനസ്സിലായില്ല എന്ന് നിരഞ്ജനയ്ക്ക് മനസ്സിലായി……………………
“ബാലഗോപാൽ………………അന്ന് കിരൺ സമറിനെ വീക്ക് ലിങ്കായി പറയുമ്പോൾ അവനെ നേരിടാൻ എനിക്ക് ഒരു പേടിയുമില്ലായിരുന്നു………………..പക്ഷെ ഇന്ന് സമറിനെ നേരിടാൻ എന്റെയുള്ളിൽ ഭയമുണ്ട്………………അതിന് കാരണം സമർ ആരാണെന്നുള്ള അറിവ് എന്നിൽ വന്നതാണ്………………കിരൺ പറഞ്ഞതിൻ പ്രകാരം അവനെ നേരിടാൻ വേണ്ടി കച്ചകെട്ടുമ്പോൾ അവൻ ആരാണെന്നുള്ള അറിവ് എന്നിൽ ഇല്ലായിരുന്നു…………………ഇപ്പൊ മനസ്സിലായോ അറിവ് എങ്ങനെ ഭയത്തെ സൃഷ്ടിക്കും എന്ന്…………………”……………….നിരഞ്ജന ബാലഗോപാലിന് മനസ്സിലാക്കി കൊടുത്തു……………..
ബാലഗോപാലിന് മനസ്സിലായി……………..അവൻ മനസ്സിലായെന്ന പോലെ നിരഞ്ജനയ്ക്ക് തലയാട്ടി കൊടുത്തു…………………
“സമർ ആരാണെന്ന് അറിയുംതോറും അല്ലെങ്കിൽ ഖുറേഷികൾ ആരാണെന്ന് അറിയുംതോറും നമ്മളിൽ ഭയം ജനിക്കുകയാണ്…………….ഇതേ അവസ്ഥ തന്നെയാണ് നമ്മുടെ താഴെ ഉള്ളവർക്കും……………അവരിൽ ഇനി ഭയം ജനിച്ചുകൂടാ……………..അവനെ നേരിട്ട് കാണുന്ന അന്ന് അവനെ നേരിടാൻ നമ്മിൽ ഭയം പാടില്ല……………..അതുകൊണ്ട് തന്നെ ഇനി നമ്മൾ അറിവുകൾ പകർന്നു കൂടാ……………….”………….നിരഞ്ജന പറഞ്ഞു…………………
ബാലഗോപാലും ഗംഗാധരനും മനസ്സിലായത് പോലെ തലകുലുക്കി……………….
“നമ്മളെ കൂടാതെ നല്ല ധൈര്യവും വിശ്വാസവുമുള്ള ഒന്നോ രണ്ടോ പേർ അവർ മാത്രം ഇനി ചരിത്രം അറിഞ്ഞാൽ മതി………………നമ്മിലേക്ക് വരുന്ന ഓരോ വിവരങ്ങളും ഇനി അവരിലൂടെ മാത്രം വരാൻ പാടുള്ളൂ……………..അവർ അത് ആരോടും ഷെയർ ചെയ്യാനും പാടില്ല…………………”…………………നിരഞ്ജന പറഞ്ഞു……………….
“ഓക്കേ മാഡം……………..”………….ബാലഗോപാലും ഗംഗാധരനും ഒരുമിച്ചു പറഞ്ഞു………………
“മറ്റൊരു കാര്യം പറയാനുള്ളത്………………”…………….നിരഞ്ജന തുടങ്ങി…………..
ബാലഗോപാലും ഗംഗാധരനും കാതോർത്തുനിന്നു………………..
“മിഥിലാപുരി മാത്രം കിളച്ചാൽ പോരാ…………….ദുർഗാപുരിയും കിളയ്ക്കണം……………….”……………….നിരഞ്ജന ഒരു പുഞ്ചിരിയോടെ പറഞ്ഞു……………..
ആ പുഞ്ചിരി ബാലഗോപാലിലേക്കും ഗംഗാധരനിലേക്കും പടർന്നു………………….
“കിളച്ചിരിക്കും……………. നല്ല വളക്കൂറുള്ള മണ്ണാണ്………………..”…………………..ഗംഗാധരൻ ചിരിയോടെ പറഞ്ഞു……………..
നിരഞ്ജന അതുകേട്ട് ചിരിച്ചു………………….
“ദുർഗാപുരിയെ കുറിച്ച് അന്വേഷിക്കാൻ നമുക്ക് വേറെ ഒരു ടീം ഫോം ചെയ്യണം………………വേറെ ഒരാളും ഇതിനെ കുറിച്ച് അറിയരുത്……………..ഫോഴ്‌സിൽ നിങ്ങൾക്ക് വിശ്വാസം ഉണ്ട് എന്നുള്ളവരെ മാത്രം ഇതിനായി തിരഞ്ഞെടുക്കുക………………….നമ്മുടെ ഇപ്പൊ ടീമിലുള്ള ഒരാൾ പോലും അതിൽ പാടില്ല…………….ഒരാൾക്കും സംശയം തോന്നരുത്……………….അവരിൽ നിന്ന് വരുന്ന വിവരങ്ങളും നമ്മളിൽ മാത്രം ഒതുങ്ങുകയും വേണം………………..”………………നിരഞ്ജന പറഞ്ഞു………………
“അതേറ്റു മാഡം……………..”…………….ബാലഗോപാൽ പറഞ്ഞു………………
“പിന്നെ വേറെ ഒരു കാര്യം കൂടിയുണ്ട്………………”………………..നിരഞ്ജന പറഞ്ഞു………………..
“എന്താണ് മാഡം……………..”……………ഗംഗാധരൻ ചോദിച്ചു………………..
“നമ്മൾ നാളെ കന്യാകുമാരിയിലേക്ക് പോകുന്നതിനാൽ ഇവിടുത്തെ മെയിൻ ചാർജ് എസ് പി കിരണിനാണ്……………….ഐ ജി ദാമോദറിന്റെ ശുപാർശ പ്രകാരം……………….”…………ഒരു നിരാശയോടെ നിരഞ്ജന പറഞ്ഞു………………
അതുകേട്ട് ബാലഗോപാലിനും ഗംഗാധരനും ദേഷ്യം വന്നു…………………
“ആ പൊട്ടൻ ഇനി എന്തൊക്കെ പൊട്ടത്തരം ആണോ ആവോ കാട്ടാൻ പോകുന്നെ……………….”………………..ബാലഗോപാൽ ദേഷ്യത്തോടെ പറഞ്ഞു………………..
“അവന് ഒരു വിവരവും കിട്ടരുത്…………… നമ്മിൽ നിന്നോ അല്ലെങ്കിൽ നമ്മളിലേക്ക് വരുന്ന വിവരങ്ങൾ ഒന്നും അവന്റെ അടുക്കലേക്ക് എത്തരുത്……………… ആ കാര്യത്തിൽ ഈ രാത്രി തന്നെ തീർപ്പ് കാണണം………………..”………………നിരഞ്ജന വാശിയോടെ പറഞ്ഞു………………..
“യെസ് മാഡം………………”……………ബാലഗോപാലും ഗംഗാധരനും ഒരുമിച്ചു പറഞ്ഞു………………….
“എന്നാൽ ഇന്നത്തേക്ക് പിരിയാം…………..ശുഭരാത്രി……………….നാളെ
കന്യാകുമാരിയിലേക്ക്…………………”………………നിരഞ്ജന പറഞ്ഞു………………..
“ഓക്കേ മാഡം……………ശുഭരാത്രി………………”………………അവർ പറഞ്ഞു…………………
അവർ പിരിഞ്ഞു……………………
☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️
ഇരുട്ട്…………….
ഇരുട്ട് തന്നെ……………
ഇരുളിൻ മറപറ്റി സമർ നടന്നു……………..
ഓരോ ചുവടും ശ്രദ്ധയോടെ………………..
അന്ധകാരമെന്ന ഭയത്തെ അവൻ എന്നെ മറികടന്നതിനാൽ അവനിൽ ഭയമില്ലായിരുന്നു………………..
പക്ഷെ ഇരുട്ടിലെ ശത്രുവിന് വെളിച്ചത്തിന്റെ തെളിഞ്ഞ മുഖമില്ല…………………
അവൻ പതിയെ സ്റ്റെപ്പുകൾ ഇറങ്ങി……………..
സ്റ്റെപ്പുകളിലെ ഇലകൾ അവന്റെ കാലിൽ ഇക്കിളിയാക്കി…………….
ചിവീടുകളുടെ ശബ്ദം മാത്രം അവിടെ തെളിഞ്ഞുകേട്ടു………………..
അവന്റെ ഓരോ കാൽ ചുവടും അവനിൽ മുഴങ്ങികേട്ടു………………അവന്റെ ഓരോ ചലനവും ആ ചിവീടുകളുടെ ശബ്ദത്തിന് ഇടയിൽ അവന് വ്യക്തമായി കേട്ടു………………….
പെട്ടെന്ന് ഒരു ശബ്ദം…………………
അല്ല എന്തോ ഒന്നിച്ചു ചൊല്ലുന്നു……………..ഒരു മന്ത്രം പോലെ…………….ഒരു സംഗീതം പോലെ………………
സമർ സ്റ്റെപ്പുകൾ ഇറങ്ങികൊണ്ടേയിരുന്നു………………….
അവൻ മുന്നോട്ട് ചലിക്കുന്തോറും ആ ശബ്ദം കൂടുതൽ ഉച്ചത്തിൽ അവനരികിലേക്ക് എത്തി……………….
“ഓം നമ ശിവായ…………… ഓം നമ ശിവായ…………… ഓം നമ ശിവായ…………….”………….
ആ വാക്കുകൾ സമറിലേക്കെത്തി…………………
കുറേ ആളുകൾ ഒന്നിച്ചു ചൊല്ലുന്ന ശബ്ദമാണ് സമറിൽ എത്തിയത്………………
അവൻ അവസാന പടവുകളിലേക്ക് എത്തി……………….അപ്പോഴേക്കും അവന് മുന്നിൽ ഒരു തീ വെളിച്ചത്തിൽ മുങ്ങി നിൽക്കുന്ന ആ ആലിൻ ചുവട് അനാവൃതമായി………………
തീ എവിടെയാ കത്തുന്നത് എന്ന് കാണാൻ സാധിച്ചില്ലെങ്കിലും ആ തീയിന്റെ വെളിച്ചത്തിൽ ആ ആൽമരം മുഴുവൻ കാണാമായിരുന്നു………………….ചുവന്ന ശോഭയിൽ കുളിച്ചു നിൽക്കുന്ന ആൽമരം അവനിൽ സന്തോഷം മാത്രം നൽകിയില്ല…………………
അവൻ മുന്നോട്ട് തന്നെ നടന്നു……………..പെട്ടെന്ന് തന്റെ കഴുത്തിന് പിന്നിൽ ആരോ ഉണ്ടെന്ന് സമറിന് തോന്നി……………..ആരോ എന്നെ പിന്നിൽ നിന്ന് നോക്കുന്ന പോലെ………………..
സമർ പെട്ടെന്ന് തിരിഞ്ഞുനോക്കി………………
ഇരുട്ട്……………….
ഇരുട്ട് മാത്രം………….
സമർ കൈകൊണ്ട് ആ ഇരുട്ടിലേക്ക് വീശി നോക്കി……………..ആരുമില്ല……………….ആരുടേയും ശരീരത്തിൽ അവന്റെ കൈകൾ പതിച്ചതുമില്ല……………….
സമർ തിരിഞ്ഞു ആലിൻ ചുവടിന് നേരെ നടക്കാൻ ആരംഭിച്ചു………………….
സമർ അവസാനത്തെ സ്റ്റപ്പും ഇറങ്ങി………………
പക്ഷെ അവിടുത്തെ കാഴ്ച അവനെ അമ്പരപ്പിച്ചു………………കാരണം അവിടെ ഒരാൾ പോലും ഇല്ലായിരുന്നു……………………..
പിന്നെ എവിടെ നിന്നാണ് താൻ ആ മന്ത്രം കൂട്ടത്തോടെ ചൊല്ലുന്നത് കേൾക്കുന്നത്………………..
ആ സന്യാസികൾ എല്ലാം എവിടെ……….?
ഞാൻ തേടിവന്ന ആ അഘോരി എവിടെ………?
സമറിൽ പിന്നെയും ചോദ്യങ്ങൾ ഉയർന്നു……………..
അവിടെ ഒരു തീകുണ്ഡം കത്തുന്നുണ്ടായിരുന്നു………………സമർ അതിന് അടുത്തേക്ക് നടന്നു………………….
അവന്റെ ഓരോ ചുവടുകളും മണ്ണിൽ ചെറിയ താഴ്ച സൃഷ്ടിച്ചു…………….
ആ താഴ്ചയുണ്ടാക്കിയ ശബ്ദം അവന്റെ ചെവിയിൽ കേട്ടു ഓരോ ചുവടിലും………………….
അവൻ തീ ലക്ഷ്യമാക്കി നടന്നു…………………
പെട്ടെന്ന് തന്റെ വലത്തേ ഭാഗത്ത് ഒരാൾ നിൽക്കുന്നത് പോലെ സമറിന് അനുഭവപ്പെട്ടു……………….
സമർ വലത്തേക്ക് തിരിഞ്ഞപ്പോഴേക്കും ആ അഘോരി സമറിന്റെ കണ്ണിന് മുന്നിൽ വന്നു നിന്നു………………..
സമർ ഒന്ന് കണ്ണടച്ച് തുറന്നു………………..
അഘോരി അപ്രത്യക്ഷനായി……………..സമറിന്റെ അടുത്ത് ആരുമില്ല……………….
സമറിന് ആകെ സംശയമായി…………………..
പക്ഷെ അതൊന്നും അവനിൽ ഭയത്തിന്റെ ലാഞ്ജന സൃഷ്ടിച്ചില്ല………………
അവൻ ചുറ്റും നോക്കി…………….ആരെയും കാണുന്നില്ല……………
ആ ആൽമരവും ആ തീകുണ്ഡവും മാത്രം…………….
പെട്ടെന്ന് ശക്തമായ കാറ്റ് വീശാൻ തുടങ്ങി……………..
ആ കാറ്റിൽ തീകുണ്ഡം ആളിക്കത്തി……………..
ആൽമരം ആടിയുലഞ്ഞു……………അതിന്റെ ചില്ലകൾ ഉലഞ്ഞ് ശബ്ദമുണ്ടാക്കി……………….
അതോടൊപ്പം ഒരു പൊട്ടിച്ചിരി സമർ കേട്ടു…………….പക്ഷെ ആ ചിരിയുടെ ഉടമസ്ഥനെ മാത്രം എത്ര നോക്കിയിട്ടും സമറിന് കണ്ടെത്താൻ സാധിച്ചില്ല……………….
സമർ ചുറ്റും നോക്കി………………ആ കാറ്റ് അവന്റെ ഷർട്ടിനെ വലിക്കുന്നത് മാത്രമേ അവൻ കണ്ടുള്ളൂ………………
കാറ്റ് അതിശക്തമായി വീശാൻ തുടങ്ങി……………..
കാറ്റിന്റെ ശക്തിയിൽ ആൽമരത്തിലെ ഇലകളെല്ലാം പറന്ന് സമറിന്റെ മുഖത്തേക്ക് വന്നു…………………
അതുപോലെ തന്നെ പൊടിപടലം ഒരു കൊടുങ്കാറ്റ് പോലെ വീശാൻ തുടങ്ങി………………
സമർ അവന്റെ മുഖത്തേക്ക് വരുന്ന പൊടിപടലങ്ങളെയും ഇലകളെയും കമ്പുകളെയും എല്ലാം തന്റെ കൈകൾ കൊണ്ട് തടുത്തു………………………
അവിടുത്തെ അന്തരീക്ഷം വളരെ ഭയാനകമായി മാറിയിട്ടും പലതും അവനെ പേടിപ്പിക്കാൻ ശ്രമിച്ചിട്ടും സമറിൽ ഒരു കുലുക്കം പോലും വന്നില്ല…………………..
അതൊന്നും സമറിനെ ഭയപ്പെടുത്താൻ പോന്നത് ആയിരുന്നില്ല……………….
മന്ത്രങ്ങൾ ചൊല്ലുന്നതിന്റെ ശബ്ദം വർധിച്ചു……………
സമർ അതെവിടുന്നാ ചൊല്ലുന്നത് എന്നറിയാതെ അവൻ ചുറ്റും നോക്കി………………….
പെട്ടെന്ന് ആ മന്ത്രങ്ങൾക്കിടയിലൂടെ ആരോ ശംഖ് ഊതാൻ തുടങ്ങി………………….ആ ശബ്ദം അവിടമാകെ അലയടിച്ചു…………………
ആ മന്ത്രങ്ങളുടെ സംഗീതത്തിന് ആ ശംഖിന്റെ ശബ്ദം മാധുര്യമേകി………………..
സമർ ചുറ്റും നോക്കി……………..പക്ഷെ അവിടെ ആരുമില്ല…………….
തീകുണ്ഡത്തിന് പിന്നിലും ആൽമരത്തിന് ചുറ്റും സമർ നടന്നു നോക്കി………………പക്ഷെ ഒന്നും കാണാൻ കഴിഞ്ഞില്ല……………
പോരാത്തതിന് ആ ശബ്ദങ്ങൾ നിലച്ചതുമില്ല……………..
സമർ എന്താ നടക്കുന്നത് എന്നറിയാതെ വിദൂരതയിൽ നോക്കി നിന്നു…………………
“മരണഭയം ഇല്ലാത്തവൻ……………..”……………
പെട്ടെന്ന് ആരോ തന്റെ അടുത്ത് എവിടെയോ നിന്ന് ആരോ പറയുന്ന വാക്കുകൾ സമർ കേട്ടു……………….
വളരെ കട്ടികൂടിയ ശബ്ദം…………..അതിലെ വാക്കുകൾ എല്ലാം തന്റെ ചെവിയിൽ തറച്ചു കയറുന്നത് പോലെ സമറിന് തോന്നി……………
അയാൾ പെട്ടെന്ന് പൊട്ടിച്ചിരിച്ചു………………….
“മരണഭയം ഇല്ലാത്തവൻ……………..”…………ഇത്തവണ ഒരു പുച്ഛത്തോടെ ആ വാക്കുകൾ അയാൾ പറഞ്ഞു……………………
സമർ അത് കേട്ട് നിന്നു…………… മറുപടി ഒന്നും പറയാതെ……………….
“നിന്റെ ഗോത്രത്തിൽ വളർന്ന നിന്റെ സ്ഥാനം അലങ്കരിച്ച ഒരുവനും മരണഭയം ഇല്ലായിരുന്നു……………….നീ അവരിൽ നിന്നൊന്നും വ്യത്യസ്തനല്ല…………….. സാധാരണക്കാരൻ മാത്രം…………..”…………….വീണ്ടും ഒരു പുച്ഛത്തോടെ അയാൾ പറഞ്ഞു……………..
“നീ ഭയക്കും……….നീ പേടിച്ചു വിറക്കും………….അലമുറയിട്ട് കരയും പഴയത് പോലെ……………….”………………ഇത്തവണ അയാളുടെ വാക്കുകൾ സമറിൽ ചലനം സൃഷ്ടിച്ചു………………
“നീ നിന്റേതാണ് എന്ന് കരുതുന്നതെല്ലാം നീ നോക്കി നിൽക്കെ നഷ്ടപ്പെടും…………….അല്ലാ…………….നീ എന്തിനെയാണോ ഭയക്കാത്തത്…………..അവരെ സ്നേഹിക്കും…………….കാമിക്കും…………………”……………….ഒരു പുച്ഛത്തോടെയുള്ള ചിരിയോടെ അയാൾ പറഞ്ഞു……………………
സമറിൽ തീക്കനലുകൾ എരിയാൻ തുടങ്ങി…………………..
“അന്ന് നീ മരണത്തെ ഭയപ്പെടില്ല………….പകരം സ്നേഹിക്കും ആഗ്രഹിക്കും നേടാൻ വേണ്ടി ശ്രമിക്കും………………….”………………..അയാൾ ഒരു പൊട്ടിച്ചിരിയോടെ പറഞ്ഞു…………………..
സമർ അതുകേട്ട് നിന്നു……………പറയുന്നത് ഏത് ദിക്കിൽ നിന്നറിയാതെ……………………….
അയാൾ അട്ടഹസിച്ചു ചിരിക്കാൻ തുടങ്ങി……………….സമറിനെ കളിയാക്കിയെന്ന പോലെ…………………..
സമറിൽ ദേഷ്യം ആളികത്താൻ തുടങ്ങിയിരുന്നു………………..പക്ഷെ ആ ദേഷ്യം തീർക്കാൻ പറയുന്ന ആളെ കാണാനാകാതെ സമർ വിഷമിച്ചു……………….
പെട്ടെന്ന് അവന്റെ മുന്നിലെ ആൽമരത്തിന് ചുറ്റുമുള്ള കാട്ടിൽ ആ ആൽത്തറയ്ക്ക് ചുറ്റും വൃത്തത്തിൽ തീകുണ്ഡങ്ങൾ തെളിയാൻ തുടങ്ങി…………………
ആ തീകുണ്ഡങ്ങൾക്ക് പിന്നിൽ സമർ മുൻപ് വന്നപ്പോൾ കണ്ട
സന്യാസിമാരെല്ലാം സമറിനെ നോക്കി നിൽക്കുന്നത് സമർ കണ്ടു…………………
അവരുടെ ചുണ്ടുകൾ ചലിക്കുന്നുണ്ടായിരുന്നു……………..ആ മന്ത്രങ്ങൾ അവരുടെ ചുണ്ടിൽ നിന്നാണ് ഉത്ഭവിച്ചത്………………….
അവർ സമറിനെ നോക്കി മന്ത്രം ചൊല്ലിക്കൊണ്ടിരുന്നു…………………
സമർ ചുറ്റും നോക്കി………………എല്ലായിടത്തും ഒരേ കാഴ്ച……………….
തീകുണ്ഡങ്ങൾക്ക് പിന്നിൽ തന്നെ തുറിച്ചു നോക്കിക്കൊണ്ട് മന്ത്രങ്ങൾ ഉരുവിടുന്ന സന്യാസിമാർ…………………..
സമർ പെട്ടെന്ന് അഘോരിയെ തേടി……………..അവന്റെ കണ്ണുകൾ ചുറ്റും പാഞ്ഞു……………….പക്ഷെ അവർക്കിടയിൽ നിന്ന് സമറിന് ആ അഘോരിയെ കാണാൻ സാധിച്ചില്ല………………….
പെട്ടെന്ന് സമറിന്റെ ഉള്ളറിഞ്ഞെന്ന പോലെ ആ ആൽചുവടിൽ നേരത്തെ കത്തി നിന്നിരുന്ന തീകുണ്ഡം ആളിക്കത്തി…………………..
സമർ അങ്ങോട്ടേക്ക് നോക്കി………………..ആ തീകുണ്ഡത്തിൽ ധ്യാനത്തിലിരിക്കുന്ന അഘോരിയെ സമർ കണ്ടു………………….
സമർ അത്ഭുതപ്പെട്ടു…………….ഇത് എങ്ങനെ…………..അവൻ അമ്പരന്നു………………
സമർ തീകുണ്ഡത്തിൽ ഇരിക്കുന്ന അഘോരിയെ നോക്കി…………….
വൈകുന്നേരം കണ്ട അതേ പോലെ തന്നെ അഘോരിയുടെ ഇരിപ്പ്……………….കണ്ണുകൾ അടഞ്ഞിരിക്കുവാണ്………………അഘോരി ധ്യാനത്തിൽ ആണെന്ന് സമറിന് തോന്നി………………..
തന്റെ കാഴ്ചയെ വലിപ്പിച്ച തന്റെ ശ്രദ്ധയെ തിരിപ്പിച്ച അഘോരി അതാ തന്റെ മുൻപിൽ ധ്യാനത്തിൽ ഇരിക്കുന്നു……………അതും തീയിൽ………………..
താൻ എന്ത് തേടിവന്നോ തന്റെ ചോദ്യങ്ങൾക്ക് ആർക്ക് ഉത്തരം നൽകാൻ സാധിക്കും എന്ന് കരുതിയോ അയാൾ തന്റെ മുൻപിൽ ഉണ്ടായിട്ടും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ…………………..
സമർ അഘോരിയുടെ അടുത്തേക്ക് തന്നെ നോക്കി…………….അഘോരിയുടെ കണ്ണുകളിലേക്ക് സമർ കണ്ണിമയ്ക്കാതെ നോക്കി നിന്നു……………..
പെട്ടെന്ന് അഘോരി കണ്ണ് തുറന്നു……………..അയാളുടെ കണ്ണിൽ നിന്ന് തീനാളങ്ങൾ പുറത്തേക്ക് ചാടി………………….
അത് സമറിന് നേരെ പാഞ്ഞു ചെന്നു……………….
സമർ ഓടാൻ ശ്രമിച്ചില്ല……………..ആ തീനാളങ്ങൾ സമറിന് മേൽ കത്തിപ്പിടിച്ചു………………
സമർ കൈകൾ കൊണ്ട് ആ തീ കെടുത്താൻ നോക്കി…………….പക്ഷെ ആ തീ കെട്ടില്ല…………………….
സമറിന്റെ ശരീരം വെന്ത് ഉരുകാൻ തുടങ്ങി………………സമർ വേദനയാൽ ഞരങ്ങി…………………..
“ഇതല്ല നീ കാത്തിരിക്കുന്ന മരണം സമർ……………….”………….ആ അഘോരി സമറിനോട് സംസാരിക്കാൻ ആരംഭിച്ചു………………….
“നിന്റെ മരണം ഇതിനേക്കാൾ പൈശാചികമാണ്………….കൊടൂരമാണ്…………….അതിന് മുന്നിൽ ഈ വേദന എത്രയോ ചെറുതാണ്………………..”……………….അഘോരി പറഞ്ഞു………………….
സമറിന്റെ കയ്യിലെയും കാലിലെയും തൊലി ആ തീയിൽ ഉരുകി ഒലിക്കാൻ തുടങ്ങി………………സമർ വേദനയിൽ പുളഞ്ഞു…………………..
“ആസ്വദിക്ക്………………നിന്റെ മരണത്തിലേക്കുള്ള യാത്ര ആസ്വദിക്ക്…………………”……………..അഘോരി പറഞ്ഞു………………..
അത് പറഞ്ഞു കഴിഞ്ഞതും സമറിന്റെ മുഖത്തും തീ ആളിപിടിക്കാൻ തുടങ്ങി………………………
തന്റെ കവിളിലും മൂക്കിലും ഒക്കെ തീ കത്തി പിടിക്കുന്നത് സമർ കണ്ടു………………….അവന്റെ മുഖം ആകെ തീയിൽ ഉരുകി………………
പച്ച ഇറച്ചി എരിയുന്ന മണം സമറിന്റെ കത്തുന്ന മൂക്കിലേക്ക് എത്തി………………
അവൻ വേദനയാൽ കണ്ണടച്ചു………………..
ഇരുട്ട്………………………
ഇരുട്ട് തന്നെ………………..
സമർ കണ്ണുകൾ തുറന്നു…………………
ഫാൻ കറങ്ങുന്നു………………..
അവന്റെ കാഴ്ച കുറച്ചുനേരം അതിൽ തന്നെ തങ്ങി നിന്നു………………..
അതിന് ശേഷം സമർ തന്റെ സ്വന്തം മുഖത്തേക്ക് തന്നെ കണ്ണോടിച്ചു…………………….
പഴയപോലെ തന്റെ കവിളും മൂക്കും എല്ലാം അവിടെയുണ്ട്…………………..
സമർ എണീറ്റു………………
സ്വപ്നം……………..അത് തീർത്ത ഞെട്ടൽ സമറിൽ ഉണ്ടായിരുന്നെങ്കിലും അവന്റെ ശരീരത്തിലോ കണ്ണിലോ അത് പ്രകടമായില്ല……………….
പക്ഷെ മനസ്സിൽ…………..ആ സ്വപ്‌നം നല്ല പോലെ ആഘാതം വരുത്തിയിരുന്നു………………
സമർ ആ കട്ടിലിൽ ഇരുന്നു……………ചിന്തിച്ചുകൊണ്ടിരുന്നു……………..
സ്വപ്‌നങ്ങൾ തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന പോലെ തോന്നി സമറിന്………………….
പക്ഷെ അതിന് ഒരു മറുമരുന്ന് സമറിന് മുന്നിൽ ഇല്ലായിരുന്നു…………..
☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️
ഒരു വലിയ ഗോപുരം…………………
പഴയ പെരുമ വിളിച്ചോതുന്ന ഗോപുരം…………….
ആ ഗോപുരത്തിന്റെ മുൻ കോലായിൽ ഒരാൾ ചാരുകസേരയിൽ കിടക്കുന്നു…………………
അയാളുടെ ഇടവും വലവുമായി രണ്ടുപേർ……………..ആയുധധാരികൾ………………..
ഗോപുരത്തിന് വെളിയിലായി കുറേ പേർ നോക്കി നിൽക്കുന്നുണ്ട്………….പക്ഷെ ആ ഗോപുരത്തിലേക്കല്ല നോട്ടം………………..
ഗോപുരത്തിന്റെ മുന്നിലായി ഒരു അങ്കക്കളം………………എവിടേക്കാണ് എല്ലാവരുടെയും ശ്രദ്ധ………………
ചെമ്മണ്ണ് നിലമായി ഉള്ള അങ്കക്കളം……………..അതിന് ചുറ്റും വേലി കെട്ടിയിട്ടുണ്ട് മരത്തടികളാൽ………………….
ദൃശ്യം നമുക്ക് അങ്കക്കളത്തിലേക്ക് തിരിക്കാം………………..
കുറേ ആളുകൾ ആ അങ്കക്കളത്തിൽ വൃത്തത്തിൽ നിൽക്കുന്നു……………….
എല്ലാവരും കളരി അഭ്യസികൾ…………….അവരുടെ അതേ വേഷവിധാനം………………..ഓരോരുത്തരുടെയും കയ്യിൽ
സിലമ്പ്(നീണ്ടവടി………..പാണ്ടിപ്പടയിൽ ഈ റഫറൻസ് ഉണ്ട്…………..തമിഴന്മാരുടെ പാരമ്പര്യ ആയോധനകലകളിൽ ഒന്നാണ് സിലമ്പാട്ടം……………)…………
അവരുടെ എല്ലാം നടുവിൽ ഒരുത്തൻ…………………
ഈ ആളുകൾ എല്ലാം അവനെ വലം വെച്ച് നിൽക്കുകയാണ്………………….അയാളുടെ കയ്യിലും ഒരു സിലമ്പ് ഉണ്ട്………………മറ്റുള്ളവരുടെ അതേ വേഷവിധാനം തന്നെ……………………
ശ്രദ്ധ അയാളിലേക്ക്…………….
കരുത്തുറ്റ ശരീരം…………….നീണ്ട മുടികൾ…………..താടിയില്ല…………. നല്ല കട്ടി മീശ………………
അയാളുടെ നെഞ്ചിൽ എന്തോ പച്ചകുത്തിയിരിക്കുന്നു………………….
ഒരു പേര്………….അതാണവന്റെ നെഞ്ചിൽ പച്ചകുത്തിയിട്ടുള്ളത്……………. ആ വിരിഞ്ഞ മാറിടത്തിലേക്ക് ശ്രദ്ധ നീണ്ടു……………..
ജിലാൻ………………….
അതാണ് എഴുതിയിരിക്കുന്നത്…………….അല്ല പച്ചകുത്തിയിരിക്കുന്നത്………………….
ശ്രദ്ധ അയാളുടെ നെഞ്ചിൽ നിന്ന് തിരിഞ്ഞു…………….അയാളുടെ മുഖത്തേക്ക്……………….
ജിലാന്റെ മുഖത്തേക്ക്……………
ദേഷ്യം നിറഞ്ഞ മുഖം…………..എന്നാൽ അത് പൊട്ടി ഒഴുകുന്നുമില്ല……………
എന്നാൽ ആ കണ്ണുകൾ തീക്ഷണതയോടെ ജ്വലിച്ചു…………….ആ കണ്ണുകൾ തന്റെ ചുറ്റും ഉള്ള ഓരോ ഒരുവനെയും വിലയിരുത്തി കൊണ്ടിരുന്നു……………………
മറ്റുള്ളവർ അവനെ പേടിയോടെ എന്നാൽ ആക്രമിക്കാനുള്ള മനോഭാവത്തോടെ നോക്കി നിന്നു………………
പെട്ടെന്ന് ചാരുകസേരയിലുള്ള ആൾ എണീറ്റിരുന്നു………………..
അയാളുടെ മുഖത്തു വെട്ടേറ്റ പാടുകൾ ഉണ്ടായിരുന്നു……………പേടിപ്പെടുത്തുന്ന മുഖം………………….
അയാൾ ബീഡി എടുത്തു……………ചുണ്ടിൽ വെച്ചു………………..
അയാളുടെ വശത്ത് നിന്നിരുന്ന ആൾ ബീഡി കത്തിച്ചു കൊടുത്തു……………….
അയാൾ ശ്വാസം ഒന്ന് ഉള്ളിലേക്ക് വലിച്ചു പുറത്തേക്ക് വിട്ടു……………………
ബീഡിയുടെ പുക ഗോപുരവും കടന്ന് പുറത്തേക്കെത്തി……………….
പുറത്ത് നിന്ന ആളുകൾ ഭയത്തോടെ അയാളെ നോക്കി………………
അങ്കക്കളത്തിൽ നിന്നവർ ചെവി കൂർപ്പിച്ചു നിന്നു………………….
ഒന്നുകൂടെ ബീഡി ഉള്ളിലേക്ക് വലിച്ചു പുറത്തേക്ക് പുക ഊതിയതിന് ശേഷം അയാൾ അങ്കക്കളത്തിലേക്ക് നോക്കി…………………
ബീഡി ചുണ്ടിൽ നിന്നെടുത്ത് ഇടതുകയ്യിൽ പിടിച്ച് ആ ചെറുകസേരയുടെ കയ്യിൽ പിടിച്ചു അങ്കക്കളത്തിലേക്ക് അയാൾ നോക്കി………………….
“ആരംഭം……………..”……………അയാൾ പറഞ്ഞു…………………
അത് കേട്ടതും അങ്കകളത്തിലുള്ളവർ സിലമ്പുമായി ജിലാന് ചുറ്റും ചലിക്കാൻ തുടങ്ങി…………………ജിലാനെ ആക്രമിക്കാൻ അവർ ഓരോ ചുവടും വെച്ചു എന്നാൽ ഭയത്തോടെ എന്ന് മാത്രം………………….
ജിലാൻ മറ്റുള്ളവരുടെ ചേഷ്ടകൾ കണ്ടു പുഞ്ചിരിച്ചു………………….
അവർ എല്ലാവരും ജിലാന്റെ കയ്യിലെ സിലമ്പിലേക്ക് പേടിയോടെ നോക്കി………………..
അവരുടെ നോട്ടം ജിലാൻ കണ്ടു…………….ജിലാൻ അത് കണ്ടു ചിരിച്ചു……………….
ജിലാൻ പെട്ടെന്ന് ഒന്ന് മുന്നോട്ട് വന്നു…………….അത് കണ്ടു പേടിച്ചു ജിലാന്റെ മുന്നിലുള്ളവർ എല്ലാം പിന്നിലോട്ട് മാറി……………….
ജിലാൻ അവരെ നോക്കി ചിരിച്ചു……………….
ജിലാൻ കയ്യിലെ സിലമ്പ് പൊക്കി കാണിച്ചതിന് ശേഷം അത് കറക്കാൻ തുടങ്ങി…………………….മറ്റുള്ളവർ ജിലാൻ സിലമ്പ് കറക്കുന്നത് പേടിയോടെ നോക്കി………………….
ജിലാൻ എല്ലാവരെയും നോക്കി സിലമ്പ് കറക്കി……………മറ്റുള്ളവരുടെ മുഖത്തുള്ള പേടി ജിലാൻ ശരിക്കും ആസ്വദിച്ചു………………….
ജിലാൻ സിലമ്പ് കറക്കൽ നിർത്തി……………..സിലമ്പ് ഇരുകൈയാലും പിടിച്ചു………………..
ജിലാൻ പെട്ടെന്ന് ആ സിലമ്പ് അവന്റെ തുടയിൽ വെച്ചു അടിച്ചു പൊട്ടിച്ചു………………..സിലമ്പ് ഇരുകഷ്ണമായി……………………ജിലാൻ അത് ദൂരേക്ക് എറിഞ്ഞു………………..
ചാരുകസേരയിൽ ഇരുന്ന ആളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു………………..
ജിലാൻ തന്റെ കാലുകൾ ആ ചെമ്മണ്ണിൽ ഉരച്ചു………………..മറ്റുള്ളവരെ നോക്കി ഒരു പൈശാചികമായ ചിരി ചിരിച്ചതിന് ശേഷം അവരോട് വരാൻ ആവശ്യപ്പെട്ടു…………………….
മറ്റുള്ളവർ അവന് നേരെ പാഞ്ഞടുത്തു…………….ജിലാൻ അവന്റെ മുന്നിലുള്ളവരുടെ നേരെ ഓടിയെടുത്തു……………………
അവന്റെ നേരെ വന്ന മൂന്നുപേരും ജിലാന് നേരെ സിലമ്പ് വീശി………………………
അവരിൽ ഒരുവന്റെ സിലമ്പ് ഇടത്തെ കയ്യാൽ തട്ടി മാറ്റിയതിനു ശേഷം മറ്റൊരുത്തന്റെ സിലമ്പിന്റെ വീശലിൽ നിന്ന് ഒഴിഞ്ഞുമാറി ബാക്കിയുള്ളവന്റെ നേരെ ജിലാൻ ചെന്നു…………..
അവൻ ജിലാന് നേരെ സിലമ്പ് വീശിയെങ്കിലും അതിന് മുന്നേ തന്നെ ജിലാന്റെ കൈ അവന്റെ കഴുത്തിൽ പതിച്ചിരുന്നു……………….
ജിലാൻ അവന്റെ കഴുത്തിൽ പിടിച്ചു തന്നെ പൊക്കിയെടുത്ത് മണ്ണിലേക്ക് അടിച്ചിട്ടു………………….അവൻ അവിടെ തന്നെ കിടന്നു…………..എണീക്കാൻ പോലും കഴിയാതെ………………അവനിലെ ആകെ ചലനം അവന്റെ നെഞ്ചിൽ ശ്വാസം വിടുന്നതിന്റെ ഉയർച്ചയും താഴ്ചയും മാത്രമായിരുന്നു…………………….
ജിലാൻ അവനെ നോക്കിയ ശേഷം തിരിഞ്ഞു ബാക്കിയുള്ളവരെ നോക്കി……………….
അവർ ഭയത്തോടെ അവനെ നോക്കി………………..
അപ്പോഴേക്കും ഒരുത്തൻ ജിലാന്റെ ഇടതുവശത്ത് നിന്ന് അവന്റെ തലയ്ക്ക് നേരെ സിലമ്പ് വീശി……………….ആ സിലമ്പ് ജിലാന്റെ തലയിൽ തൊടുന്നതിന് മുന്നേ സിലമ്പ് ജിലാന്റെ കയ്യിൽ ഒതുങ്ങി……………….
സിലമ്പ് വീശിയവൻ സിലമ്പ് വലിച്ചെടുക്കാൻ നോക്കി പക്ഷെ അത് ജിലാന്റെ കയ്യിൽ നിന്ന് മോചിതമായില്ല………………..ജിലാൻ അവനെ ഒരു ചിരിയോടെ നോക്കിയ ശേഷം സിലമ്പ് ഒറ്റ വലി………………
സിലമ്പ് പിടിച്ചവൻ ജിലാന് നേരെ വന്നതും ജിലാൻ അവന്റെ മുഖമടക്കി കുത്തി………………അവൻ വെട്ടിയിട്ട വാഴ പോലെ നിലത്തേക്ക് വീണു………………………
മറ്റുള്ളവർ ശ്വാസമടക്കി ഈ കാഴ്ച കണ്ടു……………..
അവർ വീണ്ടും ജിലാന് നേരെ ഓടിയടുത്തു…………..
ഇത്തവണ ജിലാൻ അവരുടെ നേരെ ഓടിയില്ല…………..പകരം അവരുടെ വരവ് ആസ്വദിച്ചു നിന്നു…………………
ആദ്യം വന്നവൻ ജിലാന് നേരെ സിലമ്പ് വീശി……………….ജിലാൻ സിലമ്പ് നോക്കി ഒരടി……………….
ജിലാന് നേരെ വന്ന സിലമ്പ് ഒടിഞ്ഞുപോയി………….. ..ജിലാൻ അവന്റെ നെഞ്ചിലേക്ക് ആഞ്ഞുചവിട്ടി………………അവൻ പറന്ന് പിന്നിൽ വന്നവരുടെ മേലിൽ വീണു……………….
മൂന്നാല് പേർ അവന്റെ വീഴ്ചയോടൊപ്പം മണ്ണ് കണ്ടു……………………..
വീണുകിടന്നവരുടെ മുകളിലൂടെ ചാടി പിന്നിൽ വന്നവർ ജിലാന് നേരെ കുതിച്ചു………………
ആദ്യം വന്നവൻ ജിലാന് നേരെ വീശിയ സിലമ്പിൽ നിന്ന് ഒഴിഞ്ഞുമാറി ജിലാൻ ധ്രുതഗതിയിൽ ജിലാൻ അവന്റെ പിന്നിലെത്തി………………….എന്നിട്ട് അവന്റെ അവന്റെ വയറിൽ പിന്നിൽ നിന്നും പിണഞ്ഞു പിടിച്ചിട്ട് പൊക്കിയെടുത്തു പിന്നിലേക്ക് എറിഞ്ഞു……………..
അവൻ വായുവിൽ കറങ്ങി പിന്നിൽ വന്നവർക്ക് നേരെ വീണു………………ബാക്കിയുള്ളവർ എല്ലാവരും അവന്റെ ശരീരവും ഏറ്റുവാങ്ങി ഭൂമിയിലേക്ക് പതിച്ചു………………
നേരത്തെ വീണവന്മാരിൽ ഒരുവൻ ജിലാന് നേരെ പാഞ്ഞടുത്തു………………..
അവൻ ജിലാന് നേരെ ചാടി സിലമ്പ് കൊണ്ട് അടിക്കാൻ നോക്കി……………..അവൻ വീശിയ സിലമ്പ് തന്റെ കക്ഷത്തിൽ തടഞ്ഞു നിർത്തി ജിലാൻ അവനെ വായുവിൽ തന്നെ ഉയർത്തി എഴുന്നേറ്റ് നോക്കാൻ ശ്രമിച്ചവർക്ക് നേരെ എറിഞ്ഞു…………….അവരുടെ കാര്യം അതോടെ തീരുമാനമായി…………………
ജിലാൻ അവരെ നോക്കി നിന്നു………………പെട്ടെന്ന് പിന്നിൽ നിന്ന് ഒരുത്തൻ സിലമ്പ് കൊണ്ട് ജിലാന്റെ പുറത്തു അടിച്ചു……………….
ആ അടി ജിലാൻ ഏറ്റുവാങ്ങിയെങ്കിലും അവന്റെ ശരീരം ഒരു തുള്ളി പോലും അനങ്ങിയില്ല…………………
അവൻ അനങ്ങാതെ നിൽക്കുന്നത് കണ്ട് അടിച്ചവൻ പേടിയിൽ പരിഭ്രമിച്ചു നിന്നു………………..
അവന്റെ ഭയം കൂട്ടാനായി ജിലാൻ അവന് നേരെ തിരിഞ്ഞു……………….
അവൻ പേടിയാൽ വിറച്ചു………………….
അവൻ എന്തെങ്കിലും ചെയ്യാൻ സാധിക്കുന്നതിന് മുന്നേ ജിലാന്റെ കൈകൾ അവന്റെ കവിളിൽ പതിഞ്ഞു……………….
അവൻ നേരെ മണ്ണിലേക്ക് മൂക്ക് കുത്തി വീണു…………….അവനിൽ ഒരു തുള്ളി അനക്കം പോലും പിന്നെ കണ്ടില്ല………………..
ബാക്കിയുള്ളവരാരും എണീക്കാനും ഭയപ്പെട്ട് കിടന്നു………………..
ജിലാൻ അവരെ എല്ലാം നോക്കി………………..
“ജിലാൻ………………”……………….പെട്ടെന്ന് പിന്നിൽ നിന്ന് ഒരു വിളി ജിലാൻ കേട്ടു…………………
ജിലാൻ പിന്നിലേക്ക് നോക്കി………………..അവനറിയുന്ന ഒരാൾ അവനെ നോക്കി നിൽക്കുന്നു……………..
പക്ഷെ അവൻ വിളിക്കാൻ കാരണം……….?
പെട്ടെന്ന് അവൻ നിന്ന ഇടത്തിൽ നിന്ന് മാറി…………….അവന്റെ പിന്നിൽ വേറെ ഒരാൾ………………
അവനെ കണ്ട് ജിലാന്റെ കണ്ണുകൾ തീക്ഷ്ണമായി……………..ഒരു അസാധാരണ പുഞ്ചിരി ജിലാനിൽ നിറഞ്ഞു നിന്ന്………………..
അവൻ ജിലാന്റെ അടുത്തേക്ക് വന്നു……………….
രണ്ടുപേരും പരസ്പരം നോക്കി…………………കുറച്ചുനേരം അങ്ങനെ നിന്നു………………..
പെട്ടെന്ന് രണ്ടുപേരിലും ഒരു ചിരി വന്നു………………..
“ജിലാൻ……………….”……………അവൻ വിളിച്ചു…………..
“ആത്രേയാ………………”……………ജിലാനും തിരികെ വിളിച്ചു………………….
ആത്രേയാ ജിലാനെ വന്ന് കെട്ടിപ്പിടിച്ചു……………ജിലാൻ തിരികെയും…………………
☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️
“ഹ്മ്……………ശരി എന്നാൽ……………….”…………………അജയൻ ഫോൺ വെച്ചു…………………
അജയന്റെ മുഖത്ത് ഭയം ഉണ്ടായിരുന്നു……………..വിചാരിച്ചത് തന്നെ സംഭവിച്ചിരിക്കുന്നു……………………
അജയൻ ഉള്ളിലേക്ക് നടന്നു………………
അജയന്റെ മനസ്സിൽ പലതും ഓടിക്കൊണ്ടിരുന്നു……………..ഒന്നിലും നിലയുറക്കാൻ പറ്റാത്ത അവസ്ഥ………………മനസ്സിന്റെ കടിഞ്ഞാൺ ഭയത്താൽ എപ്പോഴേ നഷ്ടപ്പെട്ടതാണ്……………..ഇപ്പൊ അത് വളരെ വളരെ ദൂരത്തേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്നു…………………..
ഭയം…………….അത് മനുഷ്യനെ എങ്ങനെ മാറ്റും എന്ന് അജയന് മനസ്സിലായി……………………
എല്ലാം വിട്ട് എവിടേക്കെങ്കിലും ഓടി പോയാലോ എന്ന് പോലും അജയന് തോന്നി………………ഭയം നൽകിയ തിരിച്ചറിവ്……………..
പക്ഷെ താൻ എത്ര ദൂരത്തേക്ക് ഓടാൻ ശ്രമിച്ചാലും സമർ അവനെ വേട്ടയാടാൻ കരുതിയിട്ടുണ്ട് എന്നുണ്ടെങ്കിൽ അവൻ തന്നെ തേടി വരിക തന്നെ ചെയ്യും……………….വേട്ടയാടും……………….കൊന്ന് കൊല വിളിക്കും……………….
തനിക്ക് ഒരു രക്ഷയും ഇല്ലെന്ന് അജയന് മനസ്സിലായി തുടങ്ങി…………………
അജയൻ വീടും കഴിഞ്ഞു പിന്നിലെ തെങ്ങിൻ തോട്ടത്തിലൂടെ നടന്നു…………….
ദൂരെ തോട്ടത്തിൽ കസേരയിൽ ഇരിക്കുന്ന വാസിക്കിനെ അജയൻ കണ്ടു……………………
അജയൻ അങ്ങോട്ടേക്ക് നടന്നു………………
അവൻ നടന്നു ചെല്ലുന്നതിന്റെ ഒച്ച കേട്ട് വാസിക്ക് തിരിഞ്ഞു നോക്കി………………
അജയന്റെ മുഖഭാവം കണ്ട് അരുതാത്തത് എന്തോ നടന്നിട്ടുണ്ടെന്ന് വാസിക്കിന് മനസ്സിലായി…………………
“എന്തുപറ്റി……………..”……………അജയൻ അടുത്തെത്തിയതും വാസിക്ക് ചോദിച്ചു……………..
“സുബ്ബയ്യയും…………………”…………….അജയൻ വാക്കുകൾ പൂർത്തിയാക്കിയില്ല……………………
വാസിക്കിന് കാര്യം മനസ്സിലായി……………….
ഭയത്താൽ അവർ രണ്ടുപേരും മിണ്ടാതെ ഇരുന്നു…………………
“അപ്പൊ ഇനി ഒരാൾ കൂടെ……………അത് കഴിഞ്ഞാൽ…………..”…………………വാസിക്ക് പേടിയോടെ പറഞ്ഞു………………..
ആ വാക്കുകൾ മുഴുവനായി വാസിക്ക് പറഞ്ഞില്ലെങ്കിലും അജയന് വാസിക്ക് എന്താണ് പറഞ്ഞത് എന്ന് മനസ്സിലായി…………………….
പിന്നെയും നിശബ്ദത………………
“മാർക്കസ്…………….”……………..നിശബ്ദതയ്‌ക്കൊടുവിൽ ഒരു ചോദ്യം പോലെ അജയൻ ചോദിച്ചു………………
വാസിക്ക് ചിന്തയിലാണ്ടു………………
“ആളുകളെ വിടണം……………”………….വാസിക്ക് പറഞ്ഞു…………..
“പക്ഷെ അയ്യാ പറഞ്ഞത്……………….”…………..അജയൻ പറഞ്ഞു………………
“സമറിനെ എതിരിടാനല്ല………….. കാര്യങ്ങൾ അറിയാൻ……………അവനെ അറിയാൻ……………”……………വാസിക്ക് പറഞ്ഞു……………….
അജയനും അത് ശരിയാണെന്ന് തോന്നി…………………
“ഹ്മ്…………..”………….അജയൻ മൂളി…………….
അവർ തിരികെ നിശ്ശബ്ദതയിലേക്ക് നടന്നു കയറി………………ഭയം തീർത്ത നിശ്ശബ്ദതയിലേക്ക്…………………
☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️
ചുവന്ന ഭൂമിയെ പച്ചപുതപ്പിച്ചു കിടത്തിയിരിക്കുന്ന നെൽവയലുകൾ…………………..
അവയ്ക്കിടയിൽ തലയുയർത്തി നിൽക്കുന്ന കേരവൃക്ഷങ്ങൾ…………………..
ഭൂമിയുടെ നിറം നെൽവയലുകൾ പച്ച പിടിപ്പിച്ചതിന്റെ ഖേദത്തോടെ എനിക്കും ഒരു നാൾ വരും എന്ന രീതിയിൽ ഭൂമിയുടെ യഥാർത്ഥ നിറത്തെ കാണിച്ചു തരുന്ന വരമ്പുകളും ചെറിയ മൺപാതകളും……………………..
ഞാൻ ഒന്നും ചെയ്തില്ലേ എന്ന രീതിയിൽ പാറി നടക്കുന്ന കിളികൾ……………….
സമർ ഈ കാഴ്ചകൾ എല്ലാം നോക്കിയിരുന്നു………………..
ഉച്ച സമയത്ത് ഭക്ഷണത്തിന് ശേഷം എല്ലാവരും മയങ്ങാൻ കിടന്ന ഇടവേളയിൽ തന്റെ ജനലിലൂടെ പിന്നിലുള്ള പ്രകൃതി സൗന്ദര്യം ആവോളം നുകരുകയായിരുന്നു സമർ……………………
അവൻ പുറത്തേക്ക് തന്നെ ശ്രദ്ധ ചെലുത്തി……………..
ഭൂമി പ്രകൃതിയുടെ മെയ്ക്കപ്പിൽ വളരെ മനോഹരിയായി സമറിന് കാണപ്പെട്ടു………………..
പാടങ്ങൾക്ക് നടുവിലുള്ള ചെറിയ പുരകളും കണ്ണ് കിട്ടാതിരിക്കാൻ വെച്ചിരിക്കുന്ന ബൊമ്മകളിലും ഒക്കെ സമർ നോക്കിയിരുന്നു……………….
പെട്ടെന്ന് ആകാശത്ത് പറന്നുല്ലസിക്കുന്ന കിളികൾ ചൂടിന്റെ ആധിക്യത്താൽ തണുപ്പ് തേടി മരങ്ങളിലേക്ക് പിൻവാങ്ങി………………….
ആ കാഴ്ച സമറിൽ എന്തോ പോറലുണ്ടാക്കി……………… എന്തോ പറഞ്ഞറിയിക്കാനാവാത്ത സങ്കടം അവനിലേക്ക് ഇരമ്പിയെത്തി……………………
അവയെ പോലെ തന്നെ അല്ലെ താൻ………………തണൽ തേടിയുള്ള യാത്ര……………….അത് തന്നെ ഇവിടെ വരെ എത്തിച്ചു…………………..
പക്ഷെ ഇനി ഈ തണലത്ത് വിശ്രമിക്കാൻ തനിക്ക് സാധ്യമല്ല………………..
തണൽ വെടിഞ്ഞ് ചൂടിനെ എതിരേൽക്കേണ്ട സമയം ആയി……………………
ആ ചൂടിൽ വെന്തുരുകാൻ സമയമായി………………
പെട്ടെന്ന് വാതിൽ തുറന്ന് ലക്ഷ്മിയമ്മ ഉള്ളിലേക്ക് കയറി വന്നു……………….
സമർ പെട്ടെന്ന് എണീറ്റു…………………..
ലക്ഷ്മിയമ്മയുടെ മുഖം ദേഷ്യത്താൽ നിറഞ്ഞിരുന്നു……………….
“നീ എന്തിനാ ചെട്ടിയാരുടെ ആളുകളെ തല്ലിയത്………………..”…………….ദേഷ്യത്തോടെ ലക്ഷ്മിയമ്മ സമറിനോട് ചോദിച്ചു…………………
സമർ ഒന്നും മറുപടി പറഞ്ഞില്ല………………..
“നീ എന്തിനാ ചെട്ടിയാരുടെ അനന്തിരവൻ രാജേന്ദ്രനെയും ആളുകളെയും തല്ലിയത്…………………”…………….ലക്ഷ്മിയമ്മ പിന്നെയും ദേഷ്യത്താൽ ചോദിച്ചു…………………..
അതിനും സമറിന് മറുപടി ഉണ്ടായില്ല………………
“നീ എന്തുകരുതിയാണ് ഇതൊക്കെ ചെയ്യുന്നത് എനിക്കറിയില്ല……………..പക്ഷെ നിനക്കൊരിക്കലും എന്റെ മനസ്സിൽ ഒരിടം കണ്ടെത്താൻ സാധിക്കില്ല………………..”…………….ലക്ഷ്മിയമ്മ പറഞ്ഞു…………………
സമറിൽ ആ വാക്കുകൾ തറച്ചുകയറി……………….അവന്റെ തല താണു……………….
“എന്തിനാ ഞങ്ങളെ ഉപദ്രവിക്കുന്നെ……………..ഇനിയും മതിയായില്ലേ………………..ഞങ്ങൾക്ക് ആരും ഇല്ല……………..”…………….ലക്ഷ്മിയമ്മ സമറിനോട് അപേക്ഷിച്ചു………………
സമറിന് ഒരു മറുപടിയും അതിന് നൽകാൻ സാധിച്ചില്ല……………..
“ഞങ്ങളെ ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലാതെ ഒറ്റയടിക്ക്
കൊന്നൂടെ……………….”……………..ദേഷ്യത്തോടെ അത്രയും പറഞ്ഞിട്ട് ലക്ഷ്മിയമ്മ തിരികെ നടന്നു……………………
“ലച്ചിയമ്മേ……………….”……………….വാതിൽക്കൽ എത്തുന്നതിന് മുൻപ് ആ വിളി ലക്ഷ്മിയമ്മ കേട്ടു………………….
കേട്ടതിനെക്കാൾ ഉപരി ആ വിളി ലക്ഷ്മിയമ്മയുടേ അകത്തളങ്ങളിൽ പോലും പ്രകമ്പനം സൃഷ്ടിച്ചു……………………
ലച്ചിയമ്മേ………….ആ വിളി ലക്ഷ്മിയമ്മയ്ക്ക് പുതുതല്ല…………….പക്ഷെ……………..അവൾ ആ വിളി കേട്ടിട്ട് കാലം കുറേ ആയി………………..
കുറേ നാളുകൾക്ക് ശേഷം കുറേ വർഷങ്ങൾക്ക് ശേഷം ആ വിളി……………………
അവളിൽ എന്തെല്ലാമോ സൃഷ്ടിച്ചു……………….
ലക്ഷ്മിയമ്മ അറിയാതെ തിരിഞ്ഞുപോയി…………………..സമറിനെ നോക്കി…………………..
സമർ അവളെ തന്നെ നോക്കിനിൽക്കുന്നു…………………..
അവന്റെ മിഴികളിൽ ഈറനണിഞ്ഞിരിക്കുന്നു…………………അത് കണ്ട് ലക്ഷ്മിയമ്മയുടെ നെഞ്ച് പിടഞ്ഞു…………………..
ഇത്രയും ദേഷ്യത്തോടെ അവനോടെ അത്ര നേരം സംസാരിച്ചിട്ടും അവന്റെ കണ്ണുകൾ ഒന്ന് നിറഞ്ഞപ്പോൾ ലക്ഷ്മിയമ്മയ്ക്ക് അത് താങ്ങാൻ ആയില്ല………………….
അവന്റെ കണ്ണുകൾ…………….ആ കണ്ണുകൾ……………..അതിനെ അറിഞ്ഞവർ ഒരിക്കലും ആ കണ്ണ് നിറയാൻ ഇട വരുത്തില്ല…………………
പക്ഷെ താൻ…………….എല്ലാമറിഞ്ഞിട്ടും ആ കണ്ണുകളിൽ ഈറൻ പൊടിയാൻ താൻ കാരണമായി…………………
ലക്ഷ്മിയമ്മയുടെ ഉള്ളം പിടഞ്ഞു……………………
“ലച്ചിയമ്മേ……………….”……………….സമർ ആ ഈറനണിഞ്ഞ കണ്ണുകളാൽ തന്നെ നോക്കിക്കൊണ്ട് തന്നെ വീണ്ടും വിളിച്ചു………………. ..
ആ ഒരു വിളി മാത്രം ലക്ഷ്മിയമ്മയുടെ കണ്ണുകളിൽ നനവ് പടർത്തി…………………
സമർ ശ്വാസം ഉള്ളിലേക്ക് വലിച്ചെടുക്കുന്നത് ലക്ഷ്മിയമ്മ കണ്ടു……………….വാക്കുകൾക്കായി പരതുന്നത് അവൾ കണ്ടു…………………
“ന്റെ കുട്ടി……………”……………അവന്റെ വിഷമം കണ്ട് അവളുടെ ഉള്ളിൽ അറിയാതെ വിളിച്ചു………………..
“ഞാൻ എന്നാ ലച്ചിയമ്മേ നിങ്ങളെയൊക്കെ ഉപദ്രവിച്ചിട്ടുള്ളത്…………………..”…………….സമർ പതിയെ അവളോട് ചോദിച്ചു………………….
ഉത്തരമില്ലായിരുന്നു ആ ചോദ്യത്തിന് മുന്നിൽ ലക്ഷ്മിയമ്മയ്ക്ക്…………………….
കാരണം അത് വാസ്തവമായിരുന്നു……………….അവളെ ഒരിക്കലും സമർ ഉപദ്രവിച്ചിട്ടില്ല…………….എന്നിട്ടും എങ്ങനെ ആ വാക്കുകൾ തന്നിൽ നിന്ന് വന്നൂ എന്നറിയാതെ ലക്ഷ്മിയമ്മ കുഴങ്ങി…………………..
“എനിക്ക് നിങ്ങളെയൊന്നും ഉപദ്രവിക്കാനാവില്ല ലച്ചിയമ്മേ……………….മനു അത് പഠിച്ചിട്ടില്ല……………….മനുവിന് അത് സാധിക്കില്ല…………….ഒരിക്കലും…………………”……………..സമറിന്റെ വാക്കുകൾ മുറിഞ്ഞു……………….അവന്റെ ഒരു തുള്ളി കണ്ണുനീർ അവന്റെ കവിളിലേക്ക് പടർന്നു……………………
ലക്ഷ്മിയമ്മയുടെ കണ്ണുകൾ നിറഞ്ഞു…………………….മനു ആ പേര് പോലും അവളെ നൊമ്പരപ്പെടുത്തി……………….
സമർ ശ്വാസം ഒന്ന് ഉള്ളിലേക്ക് വലിച്ചു…………….അവൻ കണ്ണ് നിറഞ്ഞു തുളുമ്പാതിരിക്കാൻ കണ്ണിമ മുകളിലേക്ക് ഉയർത്തി…………….എന്നിട്ട് ലക്ഷ്മിയമ്മയെ നോക്കി………………..
“എല്ലാവരോടും സ്നേഹിക്കുന്നവരുടെ എണ്ണവും വെറുക്കുന്നവരുടെ എണ്ണവും രണ്ടു തട്ടിലാക്കി വെക്കാൻ പറഞ്ഞാൽ സ്നേഹിക്കുന്നവരുടെ തട്ട് എന്നും താണിരിക്കും………………… പക്ഷെ എനിക്ക് അങ്ങനെ അല്ലാ ലച്ചിയമ്മേ……………”…………….സമർ പറഞ്ഞു നിർത്തി……………..എന്നിട്ട് കൈകളാൽ മൂക്കിന്റെ പുറം തടവി…………………
“എന്നെ അധികം ആരും സ്നേഹിച്ചിട്ടില്ല…………….എല്ലാവരും വെറുത്തിട്ടേ ഒള്ളൂ…………….എന്നെ കൊല്ലാൻ ആഗ്രഹിച്ചിട്ടേ ഒള്ളു………………..”………………സമർ പറഞ്ഞു………………..
“സ്നേഹം…………….ആഗ്രഹിച്ചിട്ടുണ്ട് ലച്ചിയമ്മേ…………….ഒരുപാട് കൊതിച്ചിട്ടുണ്ട്………………മറ്റുള്ളവരെ പോലെ എനിക്കും ഒരുപാട് സ്നേഹം കിട്ടിയിരുന്നെങ്കിൽ എന്ന്…………………ഉണ്ടായിരുന്നു……………..എനിക്ക് ആരും തരാത്ത സ്നേഹം ഒരുപാട് തരാൻ ഒരാളുണ്ടായിരുന്നു……………തന്നു…………….ഒരുപാട് തന്നു…………..മറ്റുള്ളവർ തരാത്തതെല്ലാം പലിശയടക്കം കൂട്ടി തന്നു…………….പക്ഷെ പടച്ചോൻ……………..പടച്ചോൻ എന്നെ അവിടെയും ചതിച്ചു……………….വേഗം കൊണ്ടുപോയി……………എന്റെ അടുത്ത് നിന്നും………………എനിക്ക് മറ്റുള്ളവർ തരാത്ത സ്നേഹം എല്ലാം ഒന്നിച്ചു തന്നപ്പോൾ ആ പടച്ചോന് പോലും കുശുമ്പ് തോന്നി……………….കൊണ്ടുപോയി……………..ദൂരത്തേക്ക്………………ഒരുപാട് ദൂരത്തേക്ക്…………………എനിക്ക് ഒരിക്കലും സ്നേഹം നൽകാൻ പറ്റാത്ത അത്രയും ദൂരത്തേക്ക്………………….”………………സമറിന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി…………………..
ലക്ഷ്മിയമ്മയുടെ അവസ്ഥയും മാറ്റമില്ലായിരുന്നു……………. സമറിന്റെ ഓരോ വാക്കുകളും അവളുടെ കരച്ചിലിന്റെ ആക്കം കൂട്ടി………………
“അന്ന് നിർത്തിയതാ സമർ പടച്ചോനുമായുള്ള കോൺട്രാക്ട്…………………..”……………..സമർ പറഞ്ഞു………………….
“പക്ഷെ ഇപ്പൊ ആ കോൺട്രാക്ട് പുതുക്കാനുള്ള സമയമായി…………………”……………..സമർ പറഞ്ഞു……………….
ലക്ഷ്മിയമ്മയിൽ ഒരു ഞെട്ടൽ ഉളവായി…………….
“ഒരിക്കലും പടച്ചോൻ എന്റെ കൂടെ നിന്നിട്ടില്ല………………കൈമലർത്തിയിട്ടെ ഒള്ളു എന്നും………………….”……………….സമർ കണ്ണുകൾ തുടച്ച് പറഞ്ഞു………………….
ലക്ഷ്മിയമ്മയും കവിൾ തുടച്ചു………………
“അതുകൊണ്ടാ പിന്നെയും വന്നത്……………..ഒരിക്കൽ കൂടി കാണാൻ………….ചിലപ്പോ ഇനി അവസരം കിട്ടിയില്ലെങ്കിലോ……………….കണ്ടപ്പോൾ അങ്ങനെയൊന്നും വിട്ടുപോകാൻ തോന്നിയില്ല………………പണ്ടെങ്ങോ നഷ്ടപ്പെട്ട സ്നേഹം വീണ്ടും തിരിച്ചു കിട്ടിയപ്പോൾ വീണ്ടും ഒരു കൊതി………………….ജീവിക്കാൻ…………………”…………………സമർ പറഞ്ഞു നിർത്തി…………………
സമറിന്റെ വാക്കുകളുടെ പൂർണ അർത്ഥമറിഞ്ഞ് ലക്ഷ്മിയമ്മ അവനെ നോക്കി……………………
“എന്നെ സ്നേഹിച്ചവർ കുറവാണ് ലച്ചിയമ്മേ…………….വളരെ കുറവ്…………….വിരലിൽ എണ്ണാവുന്നവരെ ആ സ്നേഹം എന്ന അനുഭൂതി അതിന്റെ പരിശുദ്ധിയോടെ എനിക്ക് നല്കിയിട്ടുള്ളൂ………………….ആ ഉള്ളവരുടെ കൂട്ടത്തിൽ എന്നും നിങ്ങളും നിങ്ങളുടെ മകളും
മുൻപിലാണ്………………എന്നും……………………”………………..സമർ പറഞ്ഞു……………….
ലക്ഷ്മിയമ്മ അവനെ തന്നെ നോക്കി………………..
“കുഞ്ചുണ്ണൂലി………………എന്റെ പ്രണയം…………….ലച്ചിയമ്മ പേടിക്കേണ്ട…………….അവൾ അറിയില്ല ഒന്നും………….ഒരിക്കലും……………അവളുടെ മനുവിനെ അവൾ ഒരിക്കലും അറിയില്ല………………. ഞാൻ അറിയിക്കില്ല…………………..”…………….സമർ ലച്ചിയമ്മയ്ക്ക് വാക്ക് കൊടുത്തു…………………..
സമർ വാക്കുകൾ അവസാനിപ്പിച്ചു………………
ലക്ഷ്മിയമ്മ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി തിരികെ നടന്നു………….
ലക്ഷ്മിയമ്മയുടെ ഓരോ കാൽവെപ്പും അതികഠിനം ഏറിയതായിരുന്നു…………………
ലക്ഷ്മിയമ്മയുടെ കണ്ണുകൾ കരഞ്ഞിട്ട് ചുവന്നു…………….മൂക്കിൽ നിന്നും വെള്ളം ഒലിച്ചു………………
നിറവറ്റാത്ത കണ്ണുനീരുമായി ലക്ഷ്മിയമ്മ തന്റെ റൂമിലേക്ക് നടന്നു കയറി………………
കിടക്കയിൽ ഇരുന്നു……………..
അവളുടെ കരച്ചിലിനോ കണ്ണുനീരിനോ അപ്പോഴും അന്ത്യം കണ്ടിട്ടില്ലായിരുന്നു………………………
ഓർമ്മകൾ അവളെ വേട്ടയാടി…………….അവളുടെ നെഞ്ചിൽ ആണിക്കല്ലുകൾ തറച്ചു……………..അതിന്റെ വേദനയിൽ ലക്ഷ്മിയമ്മ പിടഞ്ഞു……………….
തൽഫലമെന്നവണ്ണം അവളുടെ കരച്ചിലിന്റെ ശക്തി കൂടി…………….
കണ്ണുനീർ അവളുടെ കവിലുകളിലൂടെ ഒഴുകിയിറങ്ങി………………താടിയിൽ നിന്നും അതോരോ തുള്ളിയായി തന്റെ ശരീരത്തിലേക്ക് വീണു നനഞ്ഞു…………………….
ലച്ചിയമ്മ……………..ആ വിളി………………ആ പേര് വിളിക്കുമ്പോൾ തിളങ്ങുന്ന അവന്റെ നീലനിറത്തോട് ചേർന്ന അവന്റെ കണ്ണുകൾ…………………..
ഓരോന്നും ഓർക്കുന്തോറും ലക്ഷ്മിയമ്മയിൽ സങ്കടം അധികരിച്ചു………………….
അവളുടെ കണ്ണുകൾ അടഞ്ഞു………………..
അവൾ ഓർമകളിലേക്ക് യാത്രയായി…………………..
ഒരു കറുത്ത പുക അവളെ എവിടേക്കോ കൊണ്ടെത്തിച്ചു……………
ഒരു അടുക്കള ആയിരുന്നു അത്………………..
“ലച്ചീ……………….”……………..അവൾ ആ വിളി കേട്ടു……………..
പക്ഷെ അത് സമറിന്റെ ശബ്ദമല്ലായിരുന്നു………………………
അവൾ അടുക്കളയിൽ നിന്നും മുന്നിലേക്ക് നടന്നു……………..സാരിയുടെ മുന്താണി കൊണ്ടവൾ മുഖം തുടച്ചു മുന്നിലേക്ക് നടന്നു…………………
ഉമ്മറത്തേക്ക് അടുക്കുന്തോറും ശബ്ദങ്ങൾ ലക്ഷ്മിയിലേക്ക് വന്നു…………………
ഒരു ആണിന്റെ ശബ്ദം……………ആ ശബ്ദം തനിക്ക് പരിചിതമാണല്ലോ………………
താൻ ഏറെ കൊതിച്ച ശബ്ദമാണല്ലോ അത്………………..ന്റെ അബ്ദു…………………..
ലക്ഷ്മിയുടെ മുന്നിലേക്കുള്ള നടത്തത്തിന്റെ വേഗത കൂടി………………..
അബ്ദു മാത്രമല്ല അവിടെ ഉള്ളത്……………വേറൊരു ശബ്ദവും കൂടി കേൾക്കുന്നു……………….
ഒരു കുട്ടിയുടെ………………ആരാപ്പാ അത്………………
അബ്ദു ആ കുട്ടിയെ കൊഞ്ചിക്കുവാണ്…………….അബ്ദു കൊഞ്ചിക്കുന്നതിന് അനുസരിച്ച് ആ കുട്ടി ഇളകി ചിരിക്കുന്നു……………….
മുത്ത്മണികൾ നിലത്ത് വീണ പോലെയുള്ള അവന്റെ ശബ്ദം ലക്ഷ്മിയിലേക്ക് എത്തി…………..അതവളിൽ അറിയാതെ ആനന്ദം പടർത്തി………………….
ലക്ഷ്മി ഉമ്മറവാതിൽക്കൽ എത്തി…………….പുറത്തേക്ക് നോക്കി……………..
അബ്ദു അതാ കോലായിൽ ഇരിക്കുന്നു…………….അബ്ദുവിന്റെ കയ്യിൽ ഒരു ചെറിയ കുട്ടി…………………
ഒന്നോ രണ്ടോ വയസ്സ് പ്രായം കാണും……………..നല്ല ചൊറുക്കുള്ള ഒരു കുട്ടി…………………
അബ്ദു എന്നെ കണ്ടു…………….പുഞ്ചിരിച്ചു…………….ഞാൻ തിരിച്ചും……………….
ഞാൻ അബ്ദുവിന്റെ അരികിലേക്ക് നടന്നു………………..
അബ്ദുവിന്റെ അടുത്ത് ഇരുന്നു……………….
ആ കുട്ടി എന്നെ തന്നെ നോക്കി നിൽക്കുന്നു…………….പരിചിതമല്ലാത്ത ഒരു മുഖം കണ്ടപ്പോളുള്ള അവന്റെ ഉള്ളിലെ ആകാംഷ ആ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു…………………….
അവന്റെ മുഖത്തെ ചിരിയും സന്തോഷവും ഒക്കെ മാറി…………..അവൻ എന്നെ തന്നെ നോക്കി നിന്നു…………………
ഞാൻ അവനെ തന്നെ നോക്കി…………….അവന്റെ കണ്ണുകൾ……………എന്തൊരു ഭംഗിയാ അത് കാണാൻ……………….ആ കണ്ണുകളിൽ നിന്ന് കണ്ണെടുക്കാൻ സാധിക്കില്ല…………….
വളരെ നിഷ്കളങ്കമായ കണ്ണുകൾ……………സുന്ദരമായ കണ്ണുകൾ…………….അവൻ ആ സുന്ദരമായ കണ്ണുകളാൽ എന്നെ തന്നെ നോക്കി നിന്നു………………..
കുട്ടിയുടെ ചിരിയും കളിയും നിന്നത് അബ്ദു ശ്രദ്ധിച്ചിരുന്നു………………..അവന്റെ നോട്ടം എന്നിൽ തങ്ങി നിൽക്കുന്നതും അബ്ദു കണ്ടു………………
“ആരാ ഇത്………………”………….അബ്ദു എന്നെ നോക്കിക്കൊണ്ട് അവനോട് ചോദിച്ചു………………
അവൻ എന്നെ വീണ്ടും നോക്കി………………ഞാൻ തല മുകളിലേക്ക് ആട്ടി ആരാ എന്ന് ചോദിച്ചു……………….
അവൻ വിരലുകൾ ചുണ്ടിൽ പിടിച്ചുകൊണ്ട് അബ്ദുവിനെ നോക്കി…………………
“മനസ്സിലായില്ലേ……………….”……………..അബ്ദു തലയാട്ടിക്കൊണ്ട് വീണ്ടും അവനോട് ചോദിച്ചു………………..
അവൻ പിന്നെയും എന്നെ തന്നെ നോക്കി……………..ഞാൻ അവന് ചിരിച്ചു കാണിച്ചു കൊടുത്തു…………………പക്ഷെ അവൻ അത് അന്തംവിട്ട് നോക്കിനിന്നതെ ഒള്ളു……………….
അവൻ വീണ്ടും അബ്ദുവിന്റെ മുഖത്തിന് നേരെ തിരിഞ്ഞു…………………..
അബ്ദു അവനെ നോക്കി ചിരിച്ചു………………
അവന്റെ ചുണ്ടിൽ പിടിച്ചിരുന്ന വിരലുകൾ വായിലേക്ക് കടന്നു…………..അബ്ദു അത് കണ്ട് പെട്ടെന്ന് പിടിച്ചു പുറത്തേക്ക് വെച്ചു……………..
അവൻ വീണ്ടും അമ്പരപ്പോടെ എന്നെ നോക്കി………………
ഞാൻ അവന് കൈകൾ നീട്ടി കാണിച്ചുകൊടുത്തു………………….
അവൻ പെട്ടെന്ന് അബ്ദുവിലേക്ക് കൂടുതൽ ചേർന്നിരുന്നു……………….
എനിക്ക് അത് കണ്ട് ചിരിവന്നു……………..
അവന്റെ നിഷ്കളങ്കത…………അതെന്നെ വളരെ സന്തോഷിപ്പിച്ചു………………………
“ആരാ ഇക്കാ ഇത്………………”……………ഞാൻ അബ്ദുവിനോട് ചോദിച്ചു…………………
“അയ്യയുടെ മകനാണ്………………”………………അബ്ദു അവനെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു………………….
“സമർ………………..”……………എന്റെ ചുണ്ടിൽ നിന്ന് അറിയാതെ ആ പേര് പുറത്തേക്ക് വന്നു……………
“സമർ അലി ഖുറേഷി…………….”…………..അബ്ദു ആ വാക്കുകൾ പൂർത്തീകരിച്ചു…………………
എന്റെയുള്ളിൽ എന്തോ സംഭവിച്ചു…………….പക്ഷെ അത് എനിക്ക് മനസ്സിലാക്കാൻ സാധിച്ചില്ല…………………
“പക്ഷെ നമുക്ക് ഇവൻ മനുവാണ്………….നമ്മുടെ സ്വന്തം മനു………………..”…………..അവനെ ഇക്കിളിയാക്കിക്കൊണ്ട് അബ്ദു പറഞ്ഞു………………..
അബ്ദുവിന്റെ ഇക്കിളി കൊണ്ട് അവൻ ഇളകി ചിരിച്ചു…………….അവന്റെ ചിരി കണ്ട് എന്റെ ചുണ്ടിലും ചിരി വന്നു…………………….
സമർ എന്നെ ഇടയ്ക്ക് നോക്കും………….അപ്പോൾ അവന്റെ ചുണ്ടിലെ ചിരി മായും…………..എന്നെ മനസ്സിലാകാത്ത പോലെ നോക്കും……………….
അബ്ദു ഇത് കണ്ടു…………….
“മനൂന് ഇനിയും ഇതാരാന്ന് മനസ്സിലായില്ലേ…………….”……………അവന്റെ വയറിൽ ഇക്കിളിയാക്കിക്കൊണ്ട് അബ്ദു ചോദിച്ചു……………..
അവൻ ചിരിച്ചു…………..ഇക്കിളി മാറിയപ്പോ അവൻ കണ്ണടച്ച് കാണിച്ചു കൊടുത്തു…………….ആരാന്ന് മനസ്സിലായില്ല എന്ന മട്ടിൽ…………………
അവന്റെ കണ്ണടയ്ക്കൽ കണ്ട് എനിക്കും അബ്ദുവിനും ചിരി പൊട്ടി………………..
“ഒന്നൂടെ കാട്ടിക്കെ…………….”………….അബ്ദു സമറിന്റെ താടിയിൽ പിടിച്ചുകൊണ്ട് ചോദിച്ചു……………….അവൻ നാണിച്ചു തലതാഴ്ത്തി…………………
അവന്റെ ഓരോ പെരുമാറ്റവും എന്നിൽ കൗതുകവും സന്തോഷവും ഒരുപോലെ വിടർത്തി……………………..
ഇക്ക എന്നെ ചേർത്തുപിടിച്ചു……………..
“ഇതാണ് ലക്ഷ്മി……………ന്റെ പുന്നാര ബീവി……………….”……………അബ്ദു സമറിനോട് പറഞ്ഞു……………….
സമർ ആദ്യമായി എന്നെ ഒരു ചിരിയോടെ നോക്കി………………..
“മനസ്സിലായോ……………..”……………..അബ്ദു സമറിനോട് ചോദിച്ചു……………….സമർ നാണത്തോടെ തലയാട്ടി……………….
ഞാനും ഇക്കയും അതുകണ്ട് ചിരിച്ചു……………….
“ആരാ ഇത്…………….”…………..അബ്ദു സമറിനോട് ചോദിച്ചു……………..
അവൻ നാണം കൊണ്ട് തല താഴ്ത്തി………………..
“പറാ…………..”…………..അബ്ദു അവനെ നിർബന്ധിച്ചു………………
“ലച്ച്…………..മി…………….”……………….അന്നാദ്യമായി സമറിന്റെ ശബ്ദം ഞാൻ കേട്ടു……………….മുത്തുപോലെയുള്ള ശബ്ദം………………..
“ലക്ഷ്‌മി എന്നൊന്നും വിളിക്കാൻ പാടില്ല…………….ഹ്മ്…………..ലക്ഷ്മിയമ്മ എന്ന് വിളിച്ചോ…………………..”……………….അബ്ദു അവനോട് പറഞ്ഞു……………….
അവൻ അബ്ദുവിനെ നോക്കി……………..
“ലക്ഷ്മിയമ്മാ……………”…………….അബ്ദു പറഞ്ഞുകൊടുത്തു………………..
“ലച്ചി………. അമ്മാ……………”…………..അവൻ പറഞ്ഞു……………..
ഞാനും ഇക്കയും അതുകേട്ട് ചിരിച്ചു………………
“അത് കൊള്ളാലോ…………..ഒന്നുകൂടെ പറഞ്ഞെ…………….”…………….അബ്ദു അവനോട് പറഞ്ഞു………………..
“ലച്ചി അമ്മാ………………”……………അവൻ കുണുങ്ങിക്കൊണ്ട് പറഞ്ഞു……………….
അവൻ എന്നെ നോക്കി…………..ഞാൻ അവനെ നോക്കുന്നുണ്ട് എന്ന് കണ്ടതും അവൻ നാണിച്ചു തലതാഴ്ത്തി………………
ഞാനും ഇക്കയും അതുകണ്ട് അവനെ കളിയാക്കി ചിരിച്ചു…………………
അവൻ പെട്ടെന്ന് തല ഉയർത്തി എന്നെ നോക്കി………………….ഞാൻ രണ്ടുകൈകളും നീട്ടി അവനെ വിളിച്ചു……………….
അവൻ വരില്ല എന്നായിരുന്നു ഞാൻ കരുതിയത്……………..പക്ഷെ അവൻ അമ്പരപ്പിച്ചുകൊണ്ട് എന്നിലേക്ക് വന്നു……………..
ഞാൻ അവനെ എന്റെ കൈകളിൽ കോരിയെടുത്തു…………………..
എന്റെ മുഖത്തുണ്ടായ അമ്പരപ്പ് അബ്ദുവിന് മനസ്സിലായി…………………
“അവൻ പെട്ടെന്ന് എല്ലാം മനസ്സിലാക്കും………………..”………………അബ്ദു എന്നോട് പറഞ്ഞു………………..
ഞാൻ ഒരു പുഞ്ചിരിയോടെ അവനെ നോക്കി………………അവനും എന്നെ നോക്കി പുഞ്ചിരിച്ചു……………….
അവൻ അവന്റെ നീല നിറമാർന്ന കണ്ണുകളാൽ എന്നെ നോക്കി…………………ആ കണ്ണുകളിലേക്ക് തന്നെ നോക്കിയിരിക്കാൻ എനിക്ക് തോന്നി……………………
“എന്നെ ഒന്നൂടെ വിളിച്ചേ………………”……………..ഞാൻ അവനെ ചേർത്തുപിടിച്ചുകൊണ്ട് ചോദിച്ചു………………….
“ലച്ചിയമ്മാ……………..”…………….അവൻ എന്നെ വിളിച്ചു………………
ഞാൻ അവന്റെ കവിളിൽ ഉമ്മകൾ സമ്മാനിച്ചു………………അവൻ ഇക്കിളിപൂണ്ട് ചിരിച്ചു………………….
“ഒന്നൂടി…………….”……………ഞാൻ അവനോട് ചോദിച്ചു…………………
“ലച്ചിയമ്മ………………”…………….അവൻ പിന്നെയും എന്നെ വിളിച്ചു…………………..
ഞാൻ അവന്റെ നെറ്റിയിലും കവിളിലും മൂക്കിലും ചുണ്ടിലും ഒക്കെ തുരുതുരാ ഉമ്മ വെച്ചു…………………..അവൻ ഇക്കിളിയായി ചിരിച്ചു……………….
അവന്റെ മുത്തുപോലെയുള്ള ചിരിയുടെ ശബ്ദം എന്നിലേക്ക് വന്നു………………..
പെട്ടെന്ന്………………
അവിടെ ആ കറുത്ത പുക മൂടി…………………..
ആ പുക ലക്ഷ്മിയെയും കൊണ്ട് യാത്രയായി…………………
താൻ എവിടേക്കോ ഒഴുകി പോകുന്നത് അവൾ അറിഞ്ഞു…………………….
“അമ്മേ…………………”…………….ഒരു നിലവിളി ലക്ഷ്മി കേട്ടു…………………………
ആരാ ആ വിളിക്കുന്നത്……………
ലക്ഷ്മി അമ്പരന്നു…………………
പെട്ടെന്ന് ആ കറുത്ത പുക മാഞ്ഞു………………ദൃശ്യം വെളിവായി…………………
ആ നിലവിളിച്ചത് ഞാൻ തന്നെ ആണല്ലോ………………..
“അമ്മെ………………”…………..ലക്ഷ്മി വീണ്ടും നിലവിളിച്ചു…………………
അവളുടെ ചുറ്റും കുറച്ചു പെണ്ണുങ്ങൾ…………………
അവൾ നിലവിളിച്ചു കൊണ്ടേയിരുന്നു…………………
നിലവിളികൾക്കവസാനം ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടു…………………..
അവളുടെ ഏറ്റവും സന്തോഷം നൽകിയ നിമിഷം………………..
അവളുടെ കാലിനിടയിലൂടെ ഒരു കുഞ്ഞ് പുറത്തേക്ക് വന്നു………………ആ സ്ത്രീകൾ ആ കുഞ്ഞിനെ കോരിയെടുത്തു……………….
ശരീരത്തിൽ പറ്റിപ്പിടിച്ചിരുന്ന ചോര തുടച്ചു……………….
അവളുടെ കുഞ്ഞിനെ അവൾക്ക് കാണിച്ചു കൊടുത്തു……………….
അവളിൽ ആനന്ദക്കണ്ണീർ പൊടിഞ്ഞു…………………സന്തോഷത്താൽ അവളുടെ ഉള്ളം വിങ്ങി……………….
അവൾ നിർവൃതിയാൽ കണ്ണടച്ചു…………………..
അവൾ കണ്ണ് തുറക്കുമ്പോൾ മുന്നിൽ ആ സ്ത്രീകൾ ഇല്ല…………….തന്റെ കുഞ്ഞും അടുത്തില്ല……………….
അവൾ സൈഡിലേക്ക് നോക്കി…………….അബ്ദു……………
അബ്ദുവിന്റെ കയ്യിൽ തന്റെ കുഞ്ഞ്……………..
അവൾ എണീറ്റത് കണ്ട് അബ്ദു അവളുടെ അടുത്തേക്ക് ചേർന്നിരുന്നു……………….
കുഞ്ഞിനെ അവൾക്ക് കൈമാറി………………..
അവൾ കുഞ്ഞിന്റെ നെറ്റിയിൽ ഉമ്മ വെച്ചു………….കൊഞ്ചിച്ചു……………….
എന്റെ ഷാഹി മോൾ………………..അവളെ ഞാൻ മാറോട് അണച്ചു………………
ഞാൻ മുന്നിലേക്ക് കണ്ണ് നീട്ടിയതും അതാ സമർ അവിടെ…………….
അവൻ എന്നെയും കുഞ്ഞിനേയും നോക്കി നിൽക്കുന്നു………………
ഞാൻ അവനെ അടുത്തേക്ക് വിളിച്ചു………….അവൻ എന്റെ അടുത്തേക്ക് വന്നു……………….
അബ്ദു അവനെ കൈകളിൽ ഒതുക്കി എന്റെ അടുത്തേക്ക് ഏന്തിപ്പിച്ചു……………..
ഞാൻ അവന് ഷാഹി മോളെ കാണിച്ചു കൊടുത്തു……………….
അവൻ കൗതുകത്തോടെ ഷാഹി മോളെ നോക്കിനിന്നു…………………
ഞാൻ ഷാഹിയെ അവന് നീട്ടി……………….
അവൻ സംശയത്തോടെ നിന്നു………………
ഞാൻ അവനോട് പിടിച്ചോ എന്ന് പറഞ്ഞു……………..
അവൻ വളരെ ശ്രദ്ധയോടെയും പേടിയോടെയും ഷാഹിയെ കയ്യിൽ ഒതുക്കി……………….
എന്നിട്ട് ഷാഹിയെ നോക്കി………………അവന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു………………..
ഷാഹി മോൾ അവനെ വിടാതെ നോക്കിനിൽക്കുന്നു……………….അവനും അതെ…………………
എനിക്ക് അത്ഭുതമായിരുന്നു ഷാഹി മോളുടെ ആ നോട്ടം………………
മുൻപ് കാണാത്ത ആരെയെങ്കിലും കണ്ടാൽ അപ്പോൾ തന്നെ കരയുന്ന ഷാഹി കുട്ടി അന്ന് അവനെ കണ്ണിമയ്ക്കാതെ നോക്കി നിന്നു…………………
ഇവർ തമ്മിൽ വല്ല മുൻ ജന്മ ബന്ധവും ഉണ്ടോ എന്നുപോലും എനിക്ക് തോന്നി………………….
സമർ അവളെ നോക്കി നിന്നു……………പതിയെ തലയാട്ടി……………ഷാഹിയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു……………
സമർ അവളുടെ കവിളിൽ ഉമ്മ വെച്ചു………….അവൾ ഇക്കിളി പൂണ്ട് കിണുങ്ങി………………
കുറച്ചുനേരം കളിപ്പിച്ചതിന് ശേഷം ഞാൻ അവളെ വാങ്ങി…………….പക്ഷെ അവന്റെ കയ്യിൽ നിന്ന് എടുക്കുമ്പോൾ അവന്റെ വിരലിൽ അവൾ മുറുക്കെ പിടിച്ചിട്ടുണ്ടായിരുന്നു……………….
വളരെ മുറുക്കെ…………..അതിന്റെ പിടി മെല്ലെ വിടാൻ എനിക്ക് സാധിച്ചില്ല……………..ഷാഹി ആ പിടി വിടാൻ സമ്മതിച്ചില്ല……………..
ഞാൻ കുറച്ചു ബലത്തോടെ അവളുടെ ആ പിടുത്തം വിടുവിച്ചു………………..
സമറിൽ നിന്നും പിടുത്തം വിടുവിച്ചതും ഷാഹി കരയാൻ തുടങ്ങി………………..
എന്നെ നോക്കി അവൾ നിർത്താതെ കരഞ്ഞു………………..അവളുടെ ശബ്ദം ആകെ ആ റൂമിൽ നിറഞ്ഞു……………….
പെട്ടെന്ന് ലക്ഷ്മിയമ്മ ഉറക്കത്തിൽ നിന്ന് എണീറ്റു…………………
സ്വപ്നം കണ്ട പഴയ ഓർമ്മകൾ അവളിലേക്ക് തിരികെ വന്നു……………..
ഷാഹി ജനിച്ചു ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ തന്റെ വിധി നിർണയിച്ചിരുന്നു എന്നെനിക്ക് തോന്നി…………………….
ഒരുപക്ഷെ അവർ തമ്മിൽ മുൻ ജന്മ ബന്ധം വല്ലതുമുണ്ടോ………………..ഒരുപാട് തവണ സ്വയം ചോദിച്ച ചോദ്യം അവളിലേക്ക് പിന്നെയും
കടന്നുവന്നു……………………
സമർ………………..അവന്റെ കണ്ണുകൾ…………….മറ്റുള്ളവരെ പെട്ടെന്ന് ആകർഷിക്കുന്ന കണ്ണുകൾ…………………
പക്ഷെ അവസാനം അവനെ കണ്ടപ്പോൾ ആ കണ്ണുകളിൽ നിഷ്കളങ്കതയോ സ്നേഹമോ അല്ലാ ഞാൻ കണ്ടത്………………..
തീ…………….
ആളിക്കത്തുന്ന തീ………………
അവന്റെ ഒരു നോട്ടം പോലും ഇത്ര ഭയപ്പെടുത്തും എന്ന് അന്നാണ് ഞാൻ മനസ്സിലാക്കുന്നത്………………….
ലക്ഷ്മിയമ്മ ഓർമ്മകൾ അയവിറക്കി………………….
സമറും ഷാഹിയും അതിൽ നിറഞ്ഞു നിന്നു……………..
☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️
നിരഞ്ജനയുടെ ഫോൺ ശബ്‌ദിച്ചു……………….
നിരഞ്ജന ഡിസ്പ്ലേയിലേക്ക് നോക്കി……………….
“ഇയാൾക്ക് വേറെ പണി ഒന്നുമില്ലേ………………”…………..നിരഞ്ജന പേര് കണ്ടു സ്വയം നെടുവീർപ്പിട്ടു………………..
കന്യാകുമാരിയിലേക്കുള്ള യാത്രയിൽ ട്രാവലറിൽ ഇരിക്കുകയായിരുന്നു നിരഞ്ജന…………………..
നിരഞ്ജന സ്വയം നെടുവീർപ്പിട്ടതിന് കുറച്ചു ശബ്ദം കൂടി പോയി……………….അടുത്തിരിക്കുന്ന ബാലഗോപാൽ ഇത് കേട്ടു…………………..
“എന്ത് പറ്റി മാഡം………………”……………ബാലഗോപാൽ നിരഞ്ജനയോട് ചോദിച്ചു………………….
നിരഞ്ജന ഫോൺ ഡിസ്പ്ലേ ബാലഗോപാലിന് കാണിച്ചു കൊടുത്തു…………………
ഫോണിൽ തെളിഞ്ഞ പേര് ബാലഗോപാൽ വായിച്ചു…………….
ഐ ജി ദാമോദർ………………
“ഹയ്…………… ദാമു അണ്ണൻ……………..”……………..ബാലഗോപാൽ ചിരിച്ചുകൊണ്ട് പറഞ്ഞു………………
നിരഞ്ജന സംശയത്തോടെ ബാലഗോപാലിനെ നോക്കി………………….
“ഒന്നുമില്ല………………എന്തുപറ്റി മാഡം………………”………………ബാലഗോപാൽ പെട്ടെന്ന് വിനീതനായി………………….
“എന്ത് പറ്റാൻ……………..ഇയാളെ കോത്തായത്തിലെ വിളി………………ഡിജിപിക്ക് മാത്രം റിപ്പോർട്ട് ചെയ്താൽ എന്നാണ് ഓർഡർ എന്നൊന്നും ഇയാൾക്ക് അറിയില്ല എന്ന് തോന്നുന്നു………………..കേസ് എന്തായി എന്ന് ചോദിച്ചിട്ട് ഡെയിലി ഒരു പത്തോ പതിനഞ്ചോ തവണ വിളിക്കും……………കേസിന്റെ വിഷയങ്ങൾ പറയുന്നതിൽ ഞാൻ ഒഴിഞ്ഞുമാറിയാൽ പിന്നെ ഇയാളുടെ ഒടുക്കത്തെ ഒലിപ്പീരാണ്…………………..”……………….നിരഞ്ജന അവജ്ഞതയോടെ പറഞ്ഞു………………….
ബാലഗോപാൽ അതുകേട്ട് ചിരിച്ചു…………………
“മാഡം…………….. പെൺ പോലീസുകാർക്കിടയിൽ ഐജി സാറിന്റെ പേരെന്താണെന്ന് അറിയാമോ………………”…………….ബാലഗോപാൽ നിരഞ്ജനയോട് ചോദിച്ചു………………
ഇല്ലായെന്ന അർത്ഥത്തിൽ നിരഞ്ജന തലയാട്ടി………………..
“ദാമുകുട്ടൻ…………………”……………..ബാലഗോപാൽ ചിരിച്ചുകൊണ്ട് പറഞ്ഞു……………….
“എന്ത്…………..”…………..ചിരിച്ചുകൊണ്ട് നിരഞ്ജന ചോദിച്ചു………………..
“ദാമുകുട്ടൻ……………….പെൺ പോലീസുകാരുടെ പഞ്ചാരകുട്ടൻ……………….”…………….ബാലഗോപാൽ ചിരിച്ചുകൊണ്ട് പറഞ്ഞു………………
ബാലഗോപാൽ പറഞ്ഞതുകേട്ട് നിരഞ്ജനയ്ക്കും ചിരി പൊട്ടി…………………..
“അതെന്താ അങ്ങനെ……………..”…………ചിരിക്കുന്നതിനിടയിൽ നിരഞ്ജന ചോദിച്ചു………………
“ഇത് തന്നെ കാര്യം…………..കാണാൻ മെനയുള്ള എല്ലാ പെൺ പൊലീസുകാരെയും വിളിച്ചു പഞ്ചാര അടിക്കലല്ലേ മൂപ്പരെ പ്രധാന ഹോബി…………………”……………ബാലഗോപാൽ പറഞ്ഞു………………..
“ഓഹോ………………പക്ഷെ എനിക്ക് അത് കേൾക്കുന്നത് ഭയങ്കര ദേഷ്യമാണ്……………….”……………..നിരഞ്ജന പറഞ്ഞു…………………..
“പക്ഷെ അയാളെ വെറുപ്പിക്കാൻ പറ്റില്ല മാഡം……………….”…………….ബാലഗോപാൽ പറഞ്ഞു………………
“അത് കരുതി…………….”………….നിരഞ്ജന പെട്ടെന്ന് പറഞ്ഞു………………
“മാഡം…………….കാര്യം സുഗമമായി നടക്കണമെങ്കിൽ നമ്മൾ സാഹചര്യത്തിന് അനുസരിച്ചു മാറാനും പഠിക്കണം……………………”………………ബാലഗോപാൽ പറഞ്ഞു…………………
“ബാലഗോപാൽ…………..”……………നിരഞ്ജന വിളിച്ചു……………..
“മാഡം ചൂടാകല്ലേ…………….പറയുന്നത് മുഴുവൻ കേൾക്ക്…………….”………….ബാലഗോപാൽ പറഞ്ഞു………………
നിരഞ്ജന നിശ്ശബ്ദയായി…………………
“മാഡം…………….ഈ ദാമു കുട്ടനെ ഒക്കെ ഒഴിവാക്കുക എന്നുള്ളത് വളരെ സിമ്പിളായ കാര്യമാണ്……………….അത് മാഡത്തിന് വളരെ വളരെ സിമ്പിളായ കാര്യമാണ്………………..”……………….ബാലഗോപാൽ പറഞ്ഞു……………….
നിരഞ്ജന ചോദ്യഭാവത്തോടെ ബാലഗോപാലിനെ നോക്കി…………………
“മഹാമുനിയായ വിശ്വാമിത്ര മഹർഷിയുടെ വരെ മനസ്സ് ഇളക്കിയ മുതലുകൾ ആണീ പെണ്ണുങ്ങൾ………………..ഭൂമിയിലുള്ള തൊണ്ണൂറ് ശതമാനം ആളുകളും പെണ്ണുങ്ങളുടെ പഞ്ചാര വർത്തമാനത്തിൽ വീഴും………………പിന്നെ അവർ പെണ്ണുങ്ങൾ വരച്ച വര വിട്ട് ഒരടിപോലും മുന്നോട്ട് വെക്കില്ല……………..”……………..ബാലഗോപാൽ പറഞ്ഞു……………..
നിരഞ്ജന അത് ശാന്തമായി ഉൾക്കൊണ്ടു……………….
“പക്ഷേ എനിക്ക് ഈ പഞ്ചാര വർത്തമാനം ഒന്നും പറയാൻ അറിയില്ല………………”………………..നിരഞ്ജന ബാലഗോപാലിനോട് പറഞ്ഞു………………..
“അതൊക്കെ ഒരു മാറ്റർ ആണോ………………”………….ബാലഗോപാൽ ഷർട്ടിന്റെ കൈ തെറുത്ത് കയറ്റി നിരഞ്ജനയ്ക്ക് നേരെ ഇരുന്നു……………….
നിരഞ്ജന ബാലഗോപാലിനെ നോക്കി……………….
“പഞ്ചാര അടിച്ച് മയക്കുക എന്നത് വളരെ സിംപിൾ ആണ്……………. ആദ്യം നമ്മളുടെ സംസാരത്തിന്റെ ടോൺ മാറ്റണം……………..ശടപടെ എന്ന രീതിയിൽ കാര്യങ്ങൾ പറയരുത്…………….വളരെ സ്ലോ ആയി…………..ഓരോ അക്ഷരങ്ങൾക്കിടയിലും ഒരു കാര്യവും ഇല്ലാതെ നീട്ടി നീട്ടി സംസാരിക്കണം………………….സാറേ എന്ന വാക്ക് ശരിക്കും വിളിക്കാൻ ഒരു സെക്കൻഡ് മതിയെങ്കിൽ പഞ്ചാര അടിക്കുമ്പോൾ വിളിക്കാൻ ഒരു അഞ്ചു സെക്കൻഡ് എങ്കിലും എടുക്കണം…………………”…………….ബാലഗോപാൽ പറഞ്ഞു……………..
നിരഞ്ജന ബാലഗോപാൽ പറയുന്നത് രസത്തോടെ കേട്ടിരുന്നു……………….
“പിന്നെ അടുത്ത കാര്യം………………..സംസാരിക്കുമ്പോൾ ശ്വാസം പുറത്തു വിട്ടുകൊണ്ട് സംസാരിക്കണം……………….അപ്പൊ നമ്മുടെ സംസാരത്തിന്റെ ശബ്ദത്തിൽ ഒരു കാറ്റ് കടന്നുവരും…………………ആ കാറ്റിന്റെ ശബ്ദത്തിന് ഏത് ആണിന്റെയും നെഞ്ചിളക്കാൻ സാധിക്കും………………..”…………….ബാലഗോപാൽ പറഞ്ഞു……………
“ഹ്മ്………….”………….നിരഞ്ജന മൂളി………………
“ഇത് രണ്ടും ആണ് മെയിൻ…………..പിന്നെ പോകപോകെ സാറേ എന്നുള്ള വിളിയൊക്കെ മാറ്റി കുട്ടാ കരളേ മുത്തേ പഞ്ചാരേ വിളിക്കണം…………….”…………….ബാലഗോപാൽ ചിരിച്ചുകൊണ്ട് പറഞ്ഞു……………
നിരഞ്ജനയ്ക്കും നല്ലപോലെ ചിരി വന്നു………………..
അവൾ ബാലഗോപാലിന്റെ ഒപ്പം കൂടി ചിരിച്ചു……………….
പെട്ടെന്ന് വീണ്ടും നിരഞ്ജനയുടെ ഫോൺ ശബ്‌ദിച്ചു……………….
ഡിസ്‌പ്ലേയിൽ ഐജി ദാമോദർ എന്ന് തെളിഞ്ഞു………………..
ബാലഗോപാലിന്റെ ചുണ്ടിൽ ചിരി വിടർന്നു……………..
ബാലഗോപാൽ ഫോൺ എടുക്കാൻ പറഞ്ഞു………………എന്നിട്ട് ബാലഗോപാൽ പഠിപ്പിച്ചു കൊടുത്തപോലെ പറയാൻ പറഞ്ഞു………………..
നിരഞ്ജന തലയാട്ടി………………..
നിരഞ്ജന കാൾ എടുത്തു……………
“നിരഞ്ജനാ…………….”……………മറുതലയ്ക്കൽ നിന്ന് വിളി കേട്ടു………………..
നിരഞ്ജന ബാലഗോപാലിനെ നോക്കി……………….ബാലഗോപാൽ തള്ളവിരൽ ഉയർത്തി കാണിച്ചു കൊടുത്തു………………
“പറയൂ സാർ……………..”……………ബാലഗോപാൽ പറഞ്ഞുകൊടുത്ത പോലെ നീട്ടിയും കാറ്റിട്ടും നിരഞ്ജന പറഞ്ഞു……………….
നിരഞ്ജന പറഞ്ഞത് കേട്ടിട്ട് ബാലഗോപാൽ വാ പൊത്തി ചിരിച്ചു……………..നിരഞ്ജന കണ്ണുരുട്ടി കാണിച്ചു കൊടുത്തു…………………
“കന്യാകുമാരി എത്താനായോ നിരഞ്ജന …………”…………..ദാമോദർ ചോദിച്ചു……………….
“ഇല്ലാ സാർ…………….ഇനിയും കുറേ ദൂരം ഉണ്ട് സാർ…………………..”…………….നല്ല സെക്സി ടോണിൽ നിരഞ്ജന വെച്ചുകാച്ചി………………..
“ഇപ്പൊ എന്താ ചെയ്യുന്നേ നിരഞ്ജന കുട്ടീ……………..”…………..ദാമോദർ അലിവോടെ ചോദിച്ചു…………….
കുട്ടിയോ ബാലഗോപാൽ ചിരിച്ചുകൊണ്ട് ശബ്ദമുണ്ടാക്കാതെ ചോദിച്ചു…………………..
പോ അവിടുന്ന് നിരഞ്ജന ബാലഗോപാലിന് നേരെ കയ്യോങ്ങുന്നത് പോലെ കാണിച്ചു………………
“ഞാൻ ഒന്ന് കിടക്കട്ടെ സാർ………………വല്ലാത്ത ക്ഷീണം……………..”…………….നിരഞ്ജന പറഞ്ഞു……………….
“ഓക്കേ മോളു…………….”………….അതും പറഞ്ഞിട്ട് ദാമോദർ ഫോൺ കട്ട് ചെയ്തു………………..
ബാലഗോപാലും നിരഞ്ജനയും ചിരിച്ചു മണ്ണുകപ്പി……………….
“എന്തൊക്കെയാ ദാമു കുട്ടൻ വിളിച്ചത്…………….കുട്ടി………….മോളു…………..എന്റമ്മോ…………….”…………..ബാലഗോപാൽ വയർ പൊത്തിപ്പിടിച്ചു ചിരിച്ചു………………..
നിരഞ്ജനയ്ക്ക് അതുകേട്ട് ജാള്യത തോന്നിയെങ്കിലും അവളും പങ്കുചേർന്നു………………
അവർ പിന്നെയും കുറേ നേരം നടന്ന സംഭവം ആലോചിച്ചു ചിരിച്ചു…………
☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️
“…………..കാഴ്ചയിൽ നാം എങ്ങനെയാണെന്ന് കാണിക്കാനേ കണ്ണാടികൾക്ക് സാധിക്കൂ……….നാം ആരാണെന്ന് കാണിക്കാൻ കണ്ണാടികൾക്ക് സാധ്യമല്ല……………..”
പ്രതിഫലനം…………………
കണ്ണാടി………………
വില്ലൻ………………☠️
വില്ലൻ വില്ലനെ തന്നെ നോക്കി നിന്നു……………….
അവന്റെ രൂപം അവൻ നോക്കി നിന്നു………………..
പക്ഷെ അവന്റെ ഉള്ളിലെ രൂപം അവന് കാണാൻ സാധിച്ചില്ല……………….
പ്രതിബിംബം കാണിക്കാൻ മാത്രമേ കണ്ണാടികൾക്ക് സാധിക്കൂ……………….
ഞാൻ ചിരിച്ചാൽ അവനും ചിരിക്കും…………….
ഞാൻ കരഞ്ഞാൽ അവനും കരയും……………..
ഞാൻ ദേഷ്യപ്പെട്ടാൽ അവനും ദേഷ്യപ്പെടും………………..
പക്ഷെ ഞാൻ ചിരിച്ചുകൊണ്ട് കരഞ്ഞാൽ എന്റെയുള്ളിലെ സങ്കടം കാണിക്കാൻ അവന് സാധിക്കുമോ………………….
ഇല്ലാ……………….അവനതിന് സാധിക്കില്ല………………..
എന്റെ വേദന അറിയണമെങ്കിൽ ഞാൻ അത് പ്രകടിപ്പിക്കണം…………… അല്ലാത്തപക്ഷം അവനത് വേദനയല്ലാ…………………
വില്ലൻ കണ്ണാടിയിലേക്ക് തന്നെ നോക്കി നിന്നു………………..
നീ ഒരിക്കലും ഞാൻ ആരാണെന്ന് അറിയില്ലെന്ന ആത്മവിശ്വാസത്തോടെ…………………
ഞാൻ കാണണം എന്ന് കരുതുന്നത് മാത്രമേ നീ കാണൂ…………………..
വില്ലൻ കണ്ണാടിയിലേക്ക് സൂക്ഷിച്ചുനോക്കി………………
തന്റെ പിൻഭാഗത്തുള്ള ടാറ്റൂ കണ്ണാടിയിലേക്ക് പാളി നോക്കുന്നത് അവൻ കണ്ടു………………….
അവൻ ഒളിഞ്ഞു നോക്കുന്നു………………
വില്ലൻ തന്റെ വയറിന്റെ ഭാഗത്തേക്ക് നോക്കി………………
ഫാൾക്കൻ……………..ഫാൾക്കൻ പക്ഷിയുടെ ടാറ്റൂ……………….
അത് തന്നെ ദേഷ്യത്തോടെ നോക്കുന്നത് വില്ലൻ കണ്ടു…………………
വില്ലൻ ദൃഷ്ടി കണ്ണാടിയിലേക്ക് മാറ്റി……………….
വില്ലന് ഫാൾക്കൻ പക്ഷിയുടെ പച്ചകുത്തിയ ഭാഗം വേദനിക്കാൻ തുടങ്ങി……………….അത് പച്ചകുത്തിയ അന്ന് വേദനിച്ചപോലെ………………..
ആ സൂചി കുത്തുന്ന പോലെയുള്ള വേദന അവനിലേക്ക് തിരികെയെത്തി……………………..
ആ വേദനയിൽ അവൻ അലിഞ്ഞു ചേർന്നു………………അവൻ ആ വേദന ആസ്വദിച്ചു………………..
അവന്റെ ഉപബോധമനസ്സ് പഴയ ഓർമകളുടെ മായിക ലോകത്തേക്ക് യാത്രയായി………………..ആ വേദനയോടെ……………….
അവന്റെ നാലാം വയസ്സിലെ മായലോകത്തേക്ക്…………..
ആ മായികാലോകത്ത് പ്രവേശിച്ചതും ആ വേദന അവന് അധികരിക്കാൻ തുടങ്ങി………………..
അവൻ ആസ്വദിച്ചു കൊണ്ടിരുന്ന വേദന അവന് അസഹനീയമായി…………………..
“ആഹ്………………പയ്യെ……………”…………….ഞാൻ കണ്ണുതുറന്നുകൊണ്ട് പറഞ്ഞു……………….വേദന സഹിക്കാൻ പറ്റുന്നില്ലയിരുന്നു……………
പക്ഷെ ആ സ്ഥലം…………..
അത് ഞാൻ എവിടെയോ കണ്ടിട്ടുണ്ട്……………..എന്നാൽ എനിക്ക് അതെവിടെയാണെന്ന് മനസ്സിലാക്കാൻ സാധിച്ചില്ല……………….
ഒരു ചെറിയ മണ്ണിട്ട വീട്……………അതിന്റെ തറയും ചുവരും എല്ലാം മണ്ണാണ്……………………
മുകൾ ഭാഗം ഓടുകൊണ്ട് മേഞ്ഞിരിക്കുന്നു……………….
ആകെ ഈ റൂം മാത്രമേ ഒള്ളു…………..കിടക്കാൻ കട്ടിലോ കിടക്കയോ ഒന്നുമില്ല……………………
ഒരു മൂലയ്ക്ക് ഒരു മൺകുടം കണ്ടു……………….
പെട്ടെന്ന് പച്ചകുത്തുന്ന സൂചി എന്റെ പുറത്ത് ആഴ്ന്നു………………ഞാൻ വേദന കടിച്ചുപിടിച്ചു തിരിഞ്ഞു നോക്കി……………..
ഞാൻ ഒരു പായയിൽ കമിഴ്ന്നു കിടക്കുകയാണ്…………………
ഒരു വയസ്സായ എൺപതിന് അടുത്തൊക്കെ വയസ്സുള്ള ഒരു അമ്മൂമ്മയാണ് എന്റെ പുറത്ത് ടാറ്റൂ കുത്തുന്നത്…………………..
ആ അമ്മൂമ്മ എന്തൊക്കെയോ പറയുന്നുണ്ട്…………..
“ചരാചരാചരാച രച്ച രച്ച ചരാചരാചരാച രച്ച രച്ച………………”…………..ഇങ്ങനെ എന്തൊക്കെയോ പറഞ്ഞുകൊണ്ടാണ് ആ അമ്മൂമ്മ എന്നിൽ ചിത്രപണി നടത്തുന്നത്………………..
പെട്ടെന്ന് വാതിലിന് അടുത്തേക്ക് നോക്കിയപ്പോൾ ഞാൻ ഉമ്മാനെ കണ്ടു……………….
ഇമ്മ എന്നെ തന്നെ നോക്കിനിൽക്കുന്നു……………….ഞാൻ നോക്കുന്നത് കണ്ടിട്ട് പുഞ്ചിരിച്ചെങ്കിലും എനിക്ക് വേദനയാകുന്നുണ്ടോ എന്നുള്ള ഒരു വ്യാകുലത ഞാൻ എന്റെ ഇമ്മാന്റെ മുഖത്ത് കണ്ടു…………………
“ഇമ്മാ……………..”……………ഞാൻ ഇമ്മാനെ നോക്കിവിളിച്ചു……………….
ഇമ്മ പെട്ടെന്ന് വിരൽ ചുണ്ടിന്മേൽ വെച്ചിട്ട് മിണ്ടാൻ പാടില്ല എന്ന് ആംഗ്യം കാണിച്ചു………………..
ഞാൻ പെട്ടെന്ന് നിശബ്ദനായി………………
അമ്മൂമ്മ അപ്പോഴും എന്തൊക്കെയോ പിച്ചുംപേയും പറഞ്ഞുകൊണ്ട് എന്റെ പുറത്ത് പച്ചകുത്തുവാണ്…………….
ഞാൻ ആ അമ്മൂമ്മയെ നോക്കി……………..
ഒരു പ്രത്യേകതരം വേഷമാണ് മൂപ്പത്തിക്ക്……………. ഒരുപാട് മാലകൾ കഴുത്തിലുണ്ട്……………. പക്ഷെ ഒന്നും സ്വർണമോ വെള്ളിയോ അല്ല……………..
വലിയ വലിയ മുത്തുകളുള്ള മാലകൾ………………..
മുടിയിലും ഉണ്ട് മാലകൾ…………..തലയുടെ ഇരുവശത്തേക്കും തൂങ്ങി കിടക്കുന്ന മാലകൾ………………..
നെറ്റിയിൽ വലിയ ചുവന്ന വൃത്താകൃതിയിലുള്ള പൊട്ട്………….. കുങ്കുമം കൊണ്ട് ചാർത്തിയ വലിയ പൊട്ട്…………………
വളകൾ കിലുങ്ങുന്ന ശബ്ദം ഞാൻ കേട്ടു…………………..
ഞാൻ അവരുടെ കൈകളിലേക്ക് നോക്കി……………..
ആ അമ്മൂമ്മയുടെ കൈകളിൽ ഒരുപാട് വളകൾ……………പലപല നിറത്തിലുള്ള ഒരുപാട് കുപ്പി വളകൾ………………..
ഞാൻ അവരെ നോക്കുന്നത് അവർ കണ്ടു…………………
അവർ എന്നെ നോക്കി പുഞ്ചിരിച്ചു………………..
അവർ പുഞ്ചിരിച്ചപ്പോൾ മുറുക്കാൻ തിന്നുന്നത് ശീലമാക്കിയ അവരുടെ വായ ഞാൻ കണ്ടു………………..
ചുവന്ന നിറത്തോട് ചേർന്ന പല്ലുകൾ……………….മുറുക്കാൻ കാരണം ചുവന്നുതുടുത്ത ചുണ്ടുകൾ……………….
അവർ പിന്നെയും പച്ചകുത്തുന്നതിൽ മുഴുകി…………………
ഞാൻ ഇമ്മാനെ നോക്കി……………….
ഇമ്മാ ഒന്നുമില്ല ഇപ്പൊ തീരും പേടിക്കേണ്ട എന്ന മട്ടിൽ കണ്ണുകൾ അടച്ചു കാണിച്ചു………………..
ഞാൻ ആ പായയിൽ കമിഴ്ന്നു കിടന്നു……………..ഇടയ്ക്ക് പായയിലെ നാരുകൾ എന്നെ കുത്തി വിളിച്ചു………………അപ്പൊ ഞാൻ ഒന്ന് ഇളകി കിടക്കും………………
കുറേ നേരത്തിന് ശേഷം പച്ചകുത്തുന്നത് കഴിഞ്ഞു………………
എനിക്ക് നീറുന്നുണ്ടായിരുന്നു……………..
പച്ചകുത്തി കഴിഞ്ഞതിന് ശേഷം അമ്മൂമ്മ ഏതോ വെള്ളം കൊണ്ട് എന്റെ പച്ചകുത്തിയ ഭാഗം കഴുകി……………..
പച്ചകുത്തിയപ്പോൾ ഉണ്ടായിരുന്ന വേദനയെക്കാൾ ഭീകരമായിരുന്ന വേദനയായിരുന്നു ആ വെള്ളം കൊണ്ട് കഴുകിയപ്പോൾ……………..
ഞാൻ പായയിൽ മുറുക്കെ പിടിച്ചു……………
ഞാൻ വേദന കടിച്ചു പിടിക്കുന്നത് കണ്ടിട്ടാണെന്ന് തോന്നുന്നു അമ്മൂമ്മ എന്റെ മുടിയിൽ പതിയെ തഴുകി…………………..
ആ വെള്ളം കൊണ്ടുള്ള കഴുകൽ കഴിഞ്ഞു…………….
അതിന് ശേഷം ഒരു കുടത്തിൽ നിന്ന് എന്തോ ഭസ്മം എടുത്തു……………അത് പച്ചകുത്തിയ ഭാഗത്ത് വിതറിയതിന് ശേഷം അവിടമാകെ തേച്ചുപിടിപ്പിച്ചിട്ട് തിരുമ്മാൻ തുടങ്ങി………………
വലിയ വേദന ഒന്നുമില്ലായിരുന്നു…………….
പക്ഷെ കുറച്ചുനേരത്തിന് ശേഷം തിരിഞ്ഞു നോക്കിയപ്പോൾ ഒരു തുള്ളി ഭസ്മം പോലും എനിക്ക് കാണാൻ സാധിച്ചില്ല………………
അത് അമ്മൂമ്മയുടെ കൈകളിലോ പായയിലോ ഇല്ലായിരുന്നു……………….
പിന്നെ അത് എവിടെ പോയി……………..?
ഞാൻ അത് ചിന്തിച്ചുകൊണ്ടിരുന്നപ്പോൾ അമ്മൂമ്മ എന്റെ മുതുകിൽ പതിയെ രണ്ട് അടി അടിച്ചിട്ട് എണീൽക്കാൻ പറഞ്ഞു………………
പരിപാടി കഴിഞ്ഞെന്ന് തോന്നുന്നു……………..
ഞാൻ എണീറ്റു…………….
എന്റെ വയറിന്റെ ഭാഗത്തേക്ക് നോക്കി…………….
ഫാൾക്കൻ പക്ഷി………………
ഫാൾക്കൻ പക്ഷിയുടെ രൂപമാണ് എന്റെ വയറിൽ പച്ചകുത്തിയിട്ടുള്ളത്………………….
അമ്മൂമ്മ എന്റെ ഇരുതോളിലും പിടിച്ചു കൊണ്ട് എന്നെ അവരുടെ നേരെ നിർത്തി………………..
ഞാൻ അവരെ നോക്കി………………..അവർ എന്നെ നോക്കി ചിരിച്ചു…………………
ഇമ്മ എന്റെ അടുത്തേക്ക് വന്നു……………….
അമ്മൂമ്മ കണ്ണ് പൂട്ടി വലംകൈ നെഞ്ചിൽ വെച്ചിട്ട് എന്തൊക്കെയോ ഉച്ചരിക്കാൻ തുടങ്ങി………………..
എനിക്ക് ഒന്നും മനസ്സിലായില്ല………………..
ഞാൻ അവരെ നോക്കിനിന്നു………………
കുറേ നേരം എന്തൊക്കെയോ മന്ത്രിച്ചതിന് ശേഷം അവർ കണ്ണുകൾ തുറന്നു…………….
എന്നെ നോക്കി……………
എന്നിട്ട് ആ വലംകൈ എന്റെ തലയിൽ വെച്ച് അനുഗ്രഹിച്ചു……………..
എന്നിട്ട് ഇമ്മാനെ നോക്കി പുഞ്ചിരിച്ചു………………
ഇമ്മ എന്നോട് പുറത്തേക്ക് പോയി ഇരുന്നോ എന്ന് പറഞ്ഞു……………
ഞാൻ ആ മൺവീടിന് പുറത്തുപോയി നിന്നു……………….
പച്ചകുത്തിയ ഭാഗം ചെറുതായി വേദനിക്കുന്നുണ്ടായിരുന്നു………………..
ഇമ്മ കുറച്ചുനേരത്തിന് ശേഷം പുറത്തേക്ക് വന്നു……………..
അമ്മൂമ്മ വന്നില്ല……………
ഇമ്മ എന്നെയും കൂട്ടി അവിടെ നിന്ന് നടക്കാൻ തുടങ്ങി……………..
“വേദനിക്കുന്നുണ്ടോ……………….”……………ഇമ്മ എന്നോട് ചോദിച്ചു………………
“ചെറുതായി…………….”……………..ഞാൻ മറുപടി കൊടുത്തു…………….
“സാരമില്ല…………..പെട്ടെന്ന് മാറിക്കോളും……………”…………..ഇമ്മ എന്റെ തലയിൽ തഴുകിയതിന് ശേഷം പറഞ്ഞു…………….എന്നിട്ട് എന്നെ ചേർത്തുപിടിച്ചു നടന്നു………………
ഞാൻ ഇമ്മാനോട് ചേർന്ന് നടന്നു………………..
ഇതേസമയം ആ മൺവീട്ടിൽ നിന്ന് അമ്മൂമ്മ പുറത്തേക്ക് വന്നു……………….
അമ്മൂമ്മയുടെ കയ്യിൽ പക്ഷിക്കൂട് ഉണ്ടായിരുന്നു……………
അതിൽ ഒരു ഫാൾക്കൻ പക്ഷി ഉണ്ടായിരുന്നു………………
അമ്മൂമ്മ ഫാൾക്കൻ പക്ഷിയെ പുറത്തേക്ക് എടുത്തു……………….
ഫാൾക്കൻ പക്ഷിയെ മാറോട് ചേർത്തിട്ട് അതിന്റെ കഴുത്തിൽ പതിയെ തഴുകി കൊണ്ടിരുന്നു……………..
പക്ഷിയെ തഴുകുന്ന നിമിഷങ്ങളിൽ അമ്മൂമ്മ ആകാശത്തേക്ക് നോക്കി എന്തൊക്കെയോ ഉച്ചരിക്കുകയായിരുന്നു………………….
ഉച്ചരിച്ചു കഴിഞ്ഞതിന് ശേഷം ഫാൾക്കൻ പക്ഷിയെ അമ്മൂമ്മ തന്റെ മുഖത്തോട് അടുപ്പിച്ചു……………..
അമ്മൂമ്മ ഫാൾക്കൻ പക്ഷിയുടെ ചെവിയുടെ ഭാഗത്തേക്ക് ചുണ്ടുകൾ അടുപ്പിച്ചു………………….
“നിൻ നാഥൻ അറിയണം………………നിൻ ലക്ഷ്യത്തെക്കുറിച്ച്………………..”…………….അമ്മൂമ്മ ഫാൾക്കൻ പക്ഷിയുടെ ചെവിയിൽ പറഞ്ഞു……………..
അത് കേട്ടതും ഫാൾക്കൻ പക്ഷി ഒന്ന് ഇരുവശത്തേക്കും തലകുലുക്കി………………..
അമ്മൂമ്മയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു……………
അടുത്തനിമിഷം……………..
അമ്മൂമ്മ ഫാൾക്കൻ പക്ഷിയെ ആകാശത്തേക്ക് പറത്തിവിട്ടു…………………
ഫാൾക്കൻ പക്ഷി ആകാശത്തേക്ക് ഉയർന്നു…………………
അത് തല ഒന്ന് കുലുക്കിയതിന് ശേഷം ആർത്തു ചിലച്ചു…………………
☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️
നാഗർകോവിൽ ഫോറസ്റ്റ് ഓഫീസ്……………………
“ഇന്ന് അവിടേക്ക് പോകാൻ പറ്റില്ല മാഡം…………….”……………….ഫോറസ്റ്റ് ഓഫീസർ സെൽവൻ നിരഞ്ജനയോട് പറഞ്ഞു………………….
“എന്തുകൊണ്ട് പറ്റില്ല………………”……………..നിരഞ്ജന തിരികെ ചോദിച്ചു…………………
“നേരം ഇരുട്ടി മാഡം……………..”……………സെൽവൻ പറഞ്ഞു………………
“അതിന്………………..”…………….നിരഞ്ജന ചോദിച്ചു………………
“നിങ്ങൾ പറയുന്ന സ്ഥലം സ്ഥിരമായി ആനയും പുലിയും ഇറങ്ങുന്ന സ്ഥലമാണ്………………..പിന്നെ അവിടെയുള്ള ഒരു ആദിവാസിയുടെ സഹായം ഇല്ലാതെ നമുക്ക് അവിടേക്ക് എത്തിപ്പെടാൻ സാധിക്കില്ല…………………ഇന്ന് ഇവിടെ ഫോറസ്റ്റ് ഗസ്റ്റ് ഓഫീസിൽ വിശ്രമിച്ചിട്ട് നാളെ പകൽ വെളിച്ചത്തിൽ അങ്ങോട്ട് പോകുന്നതാകും നമ്മളുടെ എല്ലാം ജീവന് നല്ലത്…………………”……………….സെൽവൻ പറഞ്ഞു………………….
നിരഞ്ജന കുറച്ചുനേരം ചിന്തയിലാണ്ടു…………….അത് തന്നെയാണ് ശരി എന്നത് അവൾക്കും തോന്നി……………………
നിരഞ്ജനയും ടീമും ഫോറസ്റ്റ് ഗസ്റ്റ് ഓഫീസിലേക്ക് തിരിച്ചു……………..
☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️
ചന്ദ്രൻ ഉദിച്ചു നിൽക്കുന്ന രാത്രി………………….
വെളിച്ചം നിറഞ്ഞ ഇരുട്ട് മിഥിലാപുരിയാകെ പടർന്നു……………………
വെളിച്ചം ശുഭകാര്യങ്ങൾ നടക്കാൻ പോകുന്നതിന്റെ പ്രതീകമായിട്ട് പോലും അനിഷ്ട കാര്യങ്ങൾ സംഭവിക്കാൻ പോകുന്നത് പോലെ തോന്നി…………………
ഖുറേഷി കൊട്ടാരം…………………..
കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ ഒരാൾ ആ നിലാവിന്റെ വെളിച്ചത്തിൽ കിടക്കുന്നു………………..
ചാരുകസേരയിൽ നീണ്ടു നിവർന്നു കിടക്കുകയാണ് അയാൾ…………………..
ദൃശ്യം അയാളുടെ അടുത്തേക്ക് ചെന്നു………………ആളെ മനസ്സിലാക്കി………………….
അബൂബക്കർ ഖുറേഷി…………………….
അബൂബക്കർ ആ വെളുത്തനിലാവിൽ കിടന്നു ഉറങ്ങുന്നു………………
പെട്ടെന്ന് അബൂബക്കറിന്റെ കണ്ണിമ അസാധാരണമായി ചലിക്കാൻ തുടങ്ങി………………….
പെട്ടെന്ന് ചന്ദ്രൻ കാർമേഘങ്ങൾക്കിടയിൽ ഒളിച്ചു………………
മിഥിലാപുരിയാകെ ഇരുട്ട് പടർന്നു………………
അതോടൊപ്പം അവിടമാകെ കടുത്ത തണുപ്പ് പടരാൻ തുടങ്ങി…………………
പക്ഷികളും മൃഗങ്ങളുമെല്ലാം ഇരുട്ടിൽ എവിടെയോ പോയി ഒളിച്ചു…………………
മരങ്ങൾ കുനിഞ്ഞുനിന്നു…………….. ഇലകൾ ഞെട്ട് പൊട്ടി നിലത്തേക്ക് വീണുകൊണ്ടിരുന്നു………………
പെട്ടെന്ന് അബൂബക്കർ കണ്ണുതുറന്നു…………………
ആ ഇരുട്ടിൽ ആകാശത്തിലൂടെ ഒരു രൂപം ഒഴുകി വരുന്നത് അബൂബക്കർ കണ്ടു……………….
അതെ………….
അവൻ തന്നെ……………
ആ കറുത്തരൂപം……………….
അവിടമാകെ ഭീതിയുണർത്തിക്കൊണ്ട് കറുത്ത രൂപം അബൂബക്കറിന് നേരെ അടുത്തു………………….
അബൂബക്കറിലും ഭീതിയുടെ നിഴലാട്ടങ്ങൾ കണ്ടു……………………..
അബൂബക്കർ കണ്ണിമയ്ക്കാതെ ആ രൂപം തന്റെ നേരെ ഒഴുകി വരുന്നത് നോക്കിനിന്നു………………………
ആ കറുത്ത രൂപം അബൂബക്കറിന് തൊട്ടുമുന്നിൽ എത്തി…………………
അബൂബക്കർ പെട്ടെന്ന് ചാരുകസേരയിൽ നിന്ന് എണീറ്റു………………………..
“അബൂബക്കർ……………..അബൂബക്കർ………………”…………….ഇങ്ങനെ പറഞ്ഞുകൊണ്ട് ആ കറുത്ത രൂപം അബൂബക്കറിന് ചുറ്റും പറക്കാൻ തുടങ്ങി…………………
അബൂബക്കർ ആ രൂപത്തിലേക്ക് തന്നെ നോക്കി നിന്നു………………….
“അബൂബക്കർ ഖുറേഷി……………..മിഥിലാപുരിയുടെ സുൽത്താൻ………………”………………കറുത്ത രൂപം ഉറക്കെ പറഞ്ഞു………………..
അബൂബക്കർ ഖുറേഷി ആ രൂപത്തിലേക്ക് തന്നെ നോക്കി നിന്നു………………..
“നീ എന്ത് നേടി……………അബൂബക്കർ………………..”………………രൂപം ചോദിച്ചു…………………
അബൂബക്കർ ഒന്നും പറഞ്ഞില്ല……………….
“ശരിക്കും നിനക്ക് എല്ലാം നഷ്ടപ്പെടുക അല്ലെ ചെയ്തത്…………………ഉപ്പ………….ഉമ്മ…………….സമാധാനം…………..ഉറക്കം……………അങ്ങനെ എത്രയെത്ര…………….”……………..രൂപം അബൂബക്കറിനെ പുച്ഛിച്ചു……………….
അബൂബക്കറിലെ ദേഷ്യം വരാൻ തുടങ്ങി…………………
“ആർക്ക് വേണ്ടിയാണ് അബൂബക്കർ നീ ഇതെല്ലാം നഷ്ടപ്പെടുത്തിയത്…………………..”………………..ആ കറുത്ത രൂപം അബൂബക്കറിന് തൊട്ടടുത്തേക്ക് വന്ന് ചോദിച്ചു………………….
രൂപം പെട്ടെന്ന് പിന്നിലേക്ക് മാറി………………..
ആ സ്ഥലം ആകെ മാറി……………………
അബൂബക്കർ കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ അല്ല നിൽക്കുന്നത്…………………
പകരം……………..
ഒരു വയൽ കണ്ടത്തിൽ………………
അബൂബക്കർ ചുറ്റും നോക്കി……………….
അബൂബക്കറിനെ തന്നെ നോക്കിനിൽക്കുന്ന മിഥിലാപുരിയിലെ ജനങ്ങൾ…………………..
അവർക്ക് മുന്നിലായി സലാം ബാബർ സയീദ് എന്നിവർ നിൽക്കുന്നു…………………….
ചുറ്റും പച്ചപ്പ് പിടിച്ച വിളഞ്ഞ വയലുകൾ………………..
“ഇവർക്ക് വേണ്ടിയാണോ…………………”………………കറുത്ത രൂപം അബൂബക്കറിനോട് ചോദിച്ചു…………………
അബൂബക്കർ ജനങ്ങളിൽ നിന്ന് കണ്ണെടുത്ത് കറുത്ത രൂപത്തെ നോക്കി………………….
“ഇവരുടെ ഭാവി എന്താണെന്ന് നിനക്കറിയാമോ……………….”……………കറുത്ത രൂപം വീണ്ടും അബൂബക്കറിനോട് ചോദിച്ചു…………………..
അബൂബക്കർ കറുത്ത രൂപത്തെ ചോദ്യത്തോടെ നോക്കി നിന്നു………………
“കാണ്……………..”…………….കറുത്തരൂപം ജനങ്ങളുടെ നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു………………..
അബൂബക്കർ ജനങ്ങളുടെ നേരെ തിരിഞ്ഞു………………
പെട്ടെന്ന് ജനങ്ങൾ എല്ലാം ചോരയിൽ കുളിച്ചു വീഴാൻ തുടങ്ങി…………….എല്ലാവരും മരിച്ചു വീണു……………….
ഒരാളിലും അനക്കമില്ലാതായി……………..
അബൂബക്കർ അമ്പരപ്പോടെ ഇത് നോക്കി നിന്നു……………………
അവന്റെ കണ്ണുകളിൽ ദേഷ്യത്തിന്റെ തീ ജ്വലിക്കാൻ തുടങ്ങി……………………..
“ഇത് മിഥിലാപുരിയിലെ ജനങ്ങളുടെ ഭാവി………………ഇനി മിഥിലാപുരിയുടേത്………………..”………………കറുത്ത രൂപം പറഞ്ഞു………………..
പെട്ടെന്ന് അന്തരീക്ഷമാകെ മാറി……………..
വിളഞ്ഞു നിന്ന നെൽകതിരുകൾ എല്ലാം നിലത്തേക്ക് വീണു…………….മണ്ണിൽ അലിഞ്ഞു ചേർന്നു…………………
ചുറ്റുമുണ്ടായിരുന്ന പച്ചപ്പ് മാറി……………പകരം കറുത്ത നിറം പടരാൻ തുടങ്ങി…………………
കറുത്ത മണ്ണ്…………… ഒരു മരമോ ചെടിയോ കിളികളോ മൃഗങ്ങളോ പച്ചപ്പോ ഇല്ലാത്ത സ്ഥലമായി മിഥിലാപുരി മാറി………………….
പെട്ടെന്ന് തന്റെ കാല് കുഴിഞ്ഞു പോകുന്നത് പോലെ അബൂബക്കറിന് തോന്നി…………………..
അബൂബക്കർ തന്റെ കാലിന്റെ അവിടേക്ക് നോക്കി…………………
മനുഷ്യരുടെ തലയോട്ടികൾ……………….അബൂബക്കർ കാൽ ചവിട്ടി നിൽക്കുന്നത് അനേകമായിരം മനുഷ്യ തലയോട്ടികളുടെ മുകളിൽ……………………
അബൂബക്കർ ഭയന്നു………………..
“ഹഹ………… മറ്റുള്ളവരുടെ ഭാവി കേട്ടിട്ട് മാത്രം നീ ഇത്ര ഭയപ്പെടുന്നുണ്ടെങ്കിൽ നീ നിന്റെ ഭാവി അറിഞ്ഞാലോ………………”………………കറുത്ത രൂപം ചിരിച്ചുകൊണ്ട് ചോദിച്ചു………………..
അബൂബക്കർ ചോദ്യഭാവത്തോടെ കറുത്ത രൂപത്തെ നോക്കി………………….
കറുത്ത രൂപം അബൂബക്കറിന് തൊട്ടടുത്തേക്ക് വന്നു…………………
“നിന്റെ സ്ഥാനവും ഇവരിൽ തന്നെ………………”…………….താഴെ കിടക്കുന്ന തലയോട്ടികളിൽ നോക്കിക്കൊണ്ട് കറുത്ത രൂപം പറഞ്ഞു………………
അബൂബക്കറിന്റെ കണ്ണിൽ ഭയം തെളിഞ്ഞു………………..
“നീയും മരണം കാണും……………അത് കാണിക്കുന്നത് നിന്റെ സ്വന്തം രക്തം…………….ഹഹ………….”…………….കറുത്ത രൂപം അട്ടഹസിച്ചു ചിരിച്ചു………………..
അബൂബക്കർ തല താഴ്ത്തി………………….
കറുത്ത രൂപം പൊട്ടിച്ചിരിച്ചുകൊണ്ടേയിരുന്നു……………………
അബൂബക്കർ തല കുമ്പിട്ട് തോൽവി സമ്മതിച്ചത് പോലെ നിന്നു……………….
കറുത്ത രൂപം പൊട്ടിച്ചിരിച്ചു…………………
പെട്ടെന്ന്………………..
കറുത്ത രൂപത്തിന്റെ പൊട്ടിച്ചിരിയുടെ ശബ്ദമല്ലാതെ വേറെ ഒരു ചിരിയുടെ ശബ്ദം അവിടെ കേട്ടു………………….
കറുത്ത രൂപം ചിരി നിർത്തി………………..
ആരാണെന്ന് നോക്കി……………..
അബൂബക്കറിനെ നോക്കി………………..
അബൂബക്കർ തന്നെ……………….
അബൂബക്കർ പൊട്ടിച്ചിരിച്ചു കൊണ്ട് കറുത്ത രൂപത്തെ നോക്കി…………………
കറുത്ത രൂപം ഒന്നും മനസ്സിലാവാതെ നോക്കി നിന്നു…………………
അബൂബക്കർ ചിരിച്ചുകൊണ്ട് തന്നെ തന്റെ കൊമ്പൻ മീശ പിരിച്ചു………………..
അബൂബക്കർ ചിരിയോടെ കറുത്ത രൂപത്തെ നോക്കി…………………..
കറുത്ത രൂപം അബൂബക്കറിന്റെ ചിരിയുടെ പൊരുൾ അറിയാതെ നോക്കി നിന്നു………………..
“നീ ഒരു കാര്യം മറന്നു…………….”……………അബൂബക്കർ കറുത്ത രൂപത്തോട് പറഞ്ഞു……………..
കറുത്ത രൂപം അബൂബക്കറിനെ നോക്കിനിന്നു……………..
“എനിക്ക് വേറെ ഒരു പേരുകൂടെ ഉണ്ടെന്നുള്ള കാര്യം……………….”……………….അബൂബക്കർ പറഞ്ഞു…………………
“ചെകുത്താൻ………….☠️”……………..അബൂബക്കർ പറഞ്ഞു…………….
കറുത്ത രൂപം മൗനത്തിലാണ്ടു………………….
“എന്നെ ഭയപ്പെടുത്താൻ നീ പോരാ……………..ദൈവം ഇറങ്ങി വന്നാലും ഈ ചെകുത്താൻ ഭയപ്പെടില്ല……………………”……………….അബൂബക്കർ വാശിയോടെ പറഞ്ഞു………………
“നീ എന്താ പറഞ്ഞത്……………എന്റെ രക്തം എന്നെ മരണം കാണിക്കുമെന്നോ എന്നാൽ ആ രക്തത്തിന്റെ രക്തമാകും ഞാൻ ആദ്യം ഊറ്റിയെടുക്കുന്നത്…………………”…………….അബൂബക്കർ ഒരുമാതിരി ഭാവത്തിൽ പറഞ്ഞു………………..
“പോ…………….നീ പറഞ്ഞ ഭാവി ഞാൻ മാറ്റി കാണിച്ചു തരാം……………..ചെകുത്താനാണ് പറയുന്നത്…………….”………….അബൂബക്കർ ആ കറുത്ത രൂപത്തോട് പോകാൻ പറഞ്ഞു……………
അബൂബക്കർ കണ്ണ് തുറന്നു……………….
ചന്ദ്രന്റെ സമയം കഴിഞ്ഞിരുന്നു………..സൂര്യൻ ഉദിച്ചു……………….
അബൂബക്കർ ചാരുകസേരയിൽ നിന്നും എണീറ്റു……………….
പ്രഭാത കർമങ്ങൾക്ക് ശേഷം അബൂബക്കർ റൂമിന് വെളിയിലേക്കിറങ്ങി………………..
സ്റ്റെപ്പുകൾ ഇറങ്ങി………………
കാണുന്ന ഓരോരുത്തരും അബൂബക്കറിനെ കുനിഞ്ഞു വണങ്ങി…………………
ഷർട്ടിന്റെ കൈ തെറുത്ത് കയറ്റി തന്റെ കൊമ്പൻ മീശ പിരിച്ചുകൊണ്ട് അബൂബക്കർ ഉമ്മറത്തേക്കിറങ്ങി…………………..
പുറത്തുണ്ടായിരുന്ന ആളുകൾ എല്ലാം അയ്യാ എന്ന് വിളിച്ചു വണങ്ങി………………
“ആചാര്യ………………”…………..അബൂബക്കർ വിളിച്ചു…………………….
പുറത്ത് നിന്നും ഒരു അറുപത് വയസ്സിനോടടുത്ത ഒരാൾ കയറി വന്ന് വണങ്ങി…………………
“എല്ലാം തയ്യാറല്ലേ……………..”……………അബൂബക്കർ ചോദിച്ചു………………
“തയ്യാറാണ് അയ്യാ……………”……………ആചാര്യ പറഞ്ഞു……………….
“ഇന്ന് തന്നെ പണികൾ തുടങ്ങണം………………ശിവപുരിയിൽ ഇന്ന് തന്നെ സാധനങ്ങൾ എല്ലാം എത്തണം……………….”……………..അബൂബക്കർ പറഞ്ഞു…………….
“ശരി അയ്യാ…………….”………….ആചാര്യ പറഞ്ഞു………………
“ആവശ്യമെങ്കിൽ നമ്മുടെ ആളുകളെയും വിളിച്ചോ……………ഒന്നിനും ഒരു കുറവും ഉണ്ടാകരുത്………….”…………..അബൂബക്കർ പറഞ്ഞു……………..
“ശരി അയ്യാ…………..”…………..ആചാര്യ സമ്മതം മൂളി…………………
അബൂബക്കർ പുറത്തേക്കിറങ്ങി………………..
യോദ്ധാക്കൾ അവിടെ പരിശീലിക്കുന്നുണ്ടായിരുന്നു…………………
കളരി പയറ്റും സിലമ്പും എല്ലാം………………..
അബൂബക്കർ അവരുടെ പരിശീലനം നോക്കി കുറച്ചു നേരം നിന്നു………………..
“ഷഹീൻ അബ്ബാസി……………….”…………അബൂബക്കർ വിളിച്ചു………………
ഒരു നാല്പത് വയസ്സിനോടടുത്ത ഒരുത്തൻ നിമിഷങ്ങൾക്കകം അബൂബക്കറിന് അടുത്തെത്തി………………
“അയ്യ……………”…………ഷഹീൻ വിളിച്ചു………………
“ഇനി അധികം സമയമില്ല………………..എല്ലാം വേഗമായിക്കോട്ടെ…………………”………………അബൂബക്കർ പറഞ്ഞു………………
“ശരി അയ്യാ………………”……………ഷഹീൻ പറഞ്ഞു………………….
പെട്ടെന്ന് ഒരു കാർ കൊട്ടാരത്തിന് മുന്നിൽ വന്നുനിന്നു…………………
അബൂബക്കർ അങ്ങോട്ടേക്ക് നോക്കി………………..
കാറിൽ നിന്ന് ഒരു അമ്പത്തിനോടടുത്ത ആളും രണ്ടു ഇരുപത്തഞ്ച് ഇരുപത്താറ് വയസ്സ് തോന്നിക്കുന്ന രണ്ടുപേരും ഇറങ്ങി…………………
അമ്പത്തിനോടടുത്ത് വയസ്സുള്ള ആളെ അബൂബക്കറിന് പരിചയം ഉണ്ടായിരുന്നു……………….
അബൂബക്കർ അങ്ങോട്ടേക്ക് ചെന്നു………………
അയാൾ വന്ന് അബൂബക്കറിനെ കെട്ടിപ്പിടിച്ചു………………
“അബൂബക്കർ………….”…………..അയാൾ വിളിച്ചു……………
“ഹമീദ് അൻസാരി……………”……………അബൂബക്കറും വിളിച്ചു………………….
“എങ്ങനെ പോണു ബിസിനെസ്സ് ഒക്കെ…………………”…………….അബൂബക്കർ ചോദിച്ചു………………
“അതൊക്കെ ഉഷാറായി പോകുന്നു…………….ഇനി ബിസിനസ്സ് ഇവിടെ അല്ലെ………………”……………ഹമീദ് ചിരിച്ചുകൊണ്ട് ചോദിച്ചു……………………
“ഹഹഹ……………”………….അബൂബക്കറും പൊട്ടിച്ചിരിച്ചു………………..
“ഹൈദർ വന്നോ…………….”………….ഹമീദ് ചോദിച്ചു………………
“അവൻ ഇന്ന് വരും എന്നാണ് പറഞ്ഞത്…………..”………….അബൂബക്കർ ഹമീദിനെ ഉള്ളിലേക്ക് ആനയിച്ചു……………..
☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️
കാഴ്ചകൾ കണ്ട് ഞാൻ ജീപ്പോടിച്ചു………………….
എനിക്ക് വഴികാട്ടിയായി ഷാഹിയും…………………..
ഷാഹി വളരെ ഹാപ്പിയായിരുന്നു………………………
രാവിലെ തന്നെ എന്നെയും വിളിച്ചുകൊണ്ട് സൂപ്പർ ഒരു സ്ഥലം കാണിച്ചു തരാം എന്ന് പറഞ്ഞുകൊണ്ട് ഇറങ്ങിയതാണ്…………………..
ഷാഹിയുടെ മുഖത്ത് നല്ല ഉന്മേഷവും സന്തോഷവും ഉണ്ട്……………….എന്താണോ ആവോ………………..
ഞാൻ കണ്ടിട്ടുള്ള വഴികളിലൂടെ തന്നെയാണ് ഞങ്ങൾ അപ്പോൾ പോയി കൊണ്ടിരുന്നത്…………………
എന്നെ അറിയുന്നവർ ഒക്കെ പോകുന്നവഴി എന്നെ കണ്ട് പുഞ്ചിരിച്ചു……………..ഞാൻ അവർക്കും പുഞ്ചിരി സമ്മാനിച്ചു……………………
ഞാൻ ഷാഹിയെ നോക്കി…………………
“എന്താ ഇന്ന് വല്ല്യ സന്തോഷം……………..”…………………ഞാൻ അവളോട് ചോദിച്ചു…………………
“സന്തോഷമോ…………..ഏയ്……………….”…………..ഷാഹി പറഞ്ഞു………………
“എന്തോ ഉണ്ടല്ലോ……………..”………….ഞാൻ പിന്നെയും ചോദിച്ചു…………………..
“ഏയ്……………ഒന്നുമില്ലെടോ………………”…………….അവൾ പിന്നെയും പറഞ്ഞു………………..
ഞാൻ പിന്നെ അതിനെക്കുറിച്ചു ചോദിച്ചില്ല………………
ഷാഹി പിന്നെ ഓരോന്ന് പറയാൻ തുടങ്ങി……………ഞാൻ കേട്ടിരിക്കാനും…………………………
സത്യം പറഞ്ഞാൽ അവൾ നല്ലപോലെ സംസാരിക്കുമ്പോൾ ഞാൻ ഇഷ്ടപ്പെടാത്ത പോലെ അഭിനയിക്കും……………പക്ഷെ എനിക്ക് അത് കേൾക്കുമ്പോൾ കിട്ടുന്ന സുഖം സന്തോഷം ഒക്കെ വലുതാണ്…………………
അത് അവൾക്ക് അറിയാമെന്ന് തോന്നുന്നു…………….കാരണം ഞാൻ പലതവണ അവളെ ഈ കാര്യം പറഞ്ഞു അവളെ കളിയാക്കിയിട്ടുണ്ട്………….ഇഷ്ടമില്ലാത്ത പോലെ അവളുടെ മുൻപിൽ നടിച്ചിട്ടുണ്ട്…………………പക്ഷെ അവൾ എന്നാലും നിർത്തില്ല……………….
ചിലപ്പോൾ കുറച്ചു നേരത്തേക്ക് മുഖം വീർപ്പിച്ച് പിണങ്ങി ഇരിക്കുമെങ്കിലും കുറച്ച് കഴിഞ്ഞാൽ പിന്നെയും എന്റെ അടുത്തേക്ക് വരും……………അവളുടെ റേഡിയോ തുറക്കും……………….
രസമാണ് അവളുടെ കാട്ടിക്കൂട്ടലുകൾ……………….ചിരിക്കാൻ വേറെ ഒന്നും വേണ്ട…………………..
ഇന്നലെ തന്നെ രാത്രി അവൾ യൂട്യൂബ് നോക്കി ഒരു തക്കാളി കറി ഉണ്ടാക്കി……………….
സംഗതി അവൾ അതിൽ പറഞ്ഞപോലെ ഉണ്ടാക്കിയെങ്കിലും യൂട്യൂബിലെ അമ്മച്ചി ചതിച്ചതാണെന്ന് തോന്നുന്നു…………….അഞ്ച് പൈസക്ക് ഇല്ലായിരുന്നു……………
മുത്താണ് ആദ്യം ആ തക്കാളി കറിക്ക് പോയി തലവെച്ചത്……………..അവൻ ഓക്കാനിച്ചു തുപ്പി………………..
എന്നോട് ടേസ്റ്റ് നോക്കാൻ ഷാഹി പറഞ്ഞപ്പോൾ മുത്ത് സമ്മതിച്ചില്ല……………….
അതിൽ ദേഷ്യം പൂണ്ട് അവൾ ഒറ്റയ്ക്ക് ആ കറി കൂട്ടിക്കോളാം എന്ന് പറഞ്ഞു ചോറിലേക്ക് കറി ഒഴിച്ചു…………………
ഞങ്ങൾ അവളുടെ മുഖത്തേക്ക് നോക്കി……………..
കറി ഒക്കെ കുഴച്ച് അവൾ ഒരു ചോറുരുള വായിലേക്ക് വെച്ചു………….. പണി പാളിയെന്ന് അവൾക്ക് മനസ്സിലായി………………പക്ഷെ ഞങ്ങളുടെ മുന്നിൽ തോൽവി സമ്മതിക്കാൻ മടിച്ചിട്ട് കഷ്ടപ്പെട്ട് ആ ചോറുരുള ഇറക്കിയിട്ട് ഒറ്റ ഡയലോഗ്…………..
“…..അരെ വാ………………..”……………..ഷാഹി ആ കറിയെ മറ്റാരും പുകഴ്ത്തില്ല എന്ന നഗ്‌ന സത്യം മനസ്സിലാക്കി അവൾ തന്നെ പുകഴ്ത്തി……………….
അവൾ ആ ഡയലോഗ് പറഞ്ഞ ശൈലിയും സിറ്റുവേഷനും ഒക്കെ ഓർത്ത് എനിക്കും മുത്തിനും ചിരി നല്ലപോലെ പൊട്ടി……………….
ഞങ്ങൾ പൊട്ടിച്ചിരിച്ചു…………….ചിരിച്ചിട്ട് സത്യം പറഞ്ഞാൽ വയർ വേദനിച്ചു………………….
ഇടയ്ക്ക് ഓരോ കോമഡി അവൾ ഇറക്കും……………..അതേങ്ങാനും സ്പോട്ടിൽ കേട്ടാൽ ചിരിച്ചു ചിരിച്ചു ഒരു വഴിക്കാകും……………….
അതോർത്തിട്ട് ഇപ്പോഴും എന്റെ ചുണ്ടിൽ ചിരി വന്നു………………..
കുറച്ചു കഴിഞ്ഞതും ഞങ്ങൾ ഞാൻ ഇതുവരെ പോകാത്ത പാതയിലൂടെ പോകാൻ തുടങ്ങി………………….
കാട്ടിലൂടെ ആണ് പോകുന്നത് എനിക്ക് തോന്നി…………….
അടുത്തൊന്നും വീടുകൾ ഒന്നും കാണാനില്ല…………എന്തിനേറെ പറയുന്നു ചുറ്റുമുള്ള മരങ്ങൾ കാരണം കാഴ്ച അധികം ദൂരേക്ക് പോലും പോകുന്നില്ല…………………..
ഒരു ചെറിയ ഇരുട്ട് മൂടിയ വഴി………………
ഒരു പ്രത്യേകതരം തണുപ്പ് ഞങ്ങളിലേക്ക് കടന്നുവന്നു………………….
ജീപ്പിന്റെ ശബ്ദം മാറ്റിനിർത്തിയാൽ കിളികളുടെയും ചിവീടിന്റെയും മരങ്ങളുടെയും ഒക്കെ ശബ്ദം മാത്രമേ കേൾക്കാനുള്ളു……………….
ഇടയ്ക്ക് റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന ചില്ലകളും ഇലകളും ഒക്കെ ഞങ്ങളെ തലോടാൻ തുടങ്ങി…………………..
റോഡ് വലിയ കുഴപ്പമില്ലായിരുന്നു………….അധികം ആരും പോകാത്ത വഴി ആണെന്ന് തോന്നുന്നു………………….
കുറച്ചുകൂടി ദൂരം കഴിഞ്ഞപ്പോൾ വളരെ വളരെ വലിപ്പവും നീളവും പഴക്കവും ഉള്ള മരങ്ങളായി വശങ്ങളിൽ……………..ഒരു നാലോ അഞ്ചോ ആളുകൾ ചുറ്റും നിന്ന് കയ്യെത്തിച്ചാൽ മാത്രം ഒതുങ്ങുന്ന തടിയുള്ള മരങ്ങൾ…………………
വേറെ ഏതോ ലോകത്തെത്തിയ പോലെ എനിക്ക് തോന്നി…………………
ആ മരങ്ങളുടെ ചില്ലകൾ ഒക്കെ നീണ്ട് കിടക്കുന്നു…………ഓരോ ചില്ലയ്ക്കും വരെ അസാമാന്യ തടി…………….ഒരു മനുഷ്യന് ഒക്കെ സിമ്പിളായി അതിന്മേൽ കൂടെ നടന്നുപോകാം എന്നെനിക്ക് തോന്നി………………….
ആ മരങ്ങളുടെ ശിഖരങ്ങളും ഇലകളും ഒക്കെ കാരണം എനിക്ക് ആകാശം പോലും ശരിക്ക് കാണുന്നില്ലായിരുന്നു…………………
ഷാഹി എന്റെ അത്ഭുതത്തോടെയുള്ള നോട്ടമെല്ലാം നോക്കി ഇരിക്കുന്നുണ്ടായിരുന്നു…………………
കുറച്ചു ദൂരം കഴിഞ്ഞപ്പോൾ രണ്ട് റോഡ് മുന്നിലേക്ക് വന്നു……………….
ഒരു ടാറിട്ട റോഡും ഒരു മൺപാതയും………………
ഷാഹി എന്നോട് മൺപാതയിലൂടെ പോകാൻ പറഞ്ഞു…………….
ഞാൻ അതിലൂടെ വണ്ടി ഓടിച്ചു……………..
കുണ്ടും കുഴിയും കുഴപ്പമില്ലാതെ വഴികളായിരുന്നു അത്…………….പോരാത്തതിന് ചുറ്റുമുള്ള മരങ്ങളുടെ വേരുകൾ ആ പാതയിലൂടെ ചാഞ്ഞു കിടക്കുന്നുണ്ടായിരുന്നു…………………..
ഞാൻ ശ്രദ്ധിച്ചു വണ്ടി ഓടിച്ചു……………….സത്യം പറഞ്ഞാൽ അതിലൂടെ വണ്ടി ഓടിക്കുന്നത് എന്തോ ഒരു ഉത്സാഹം നൽകി……………..ഒരു ഓഫ് റോഡ് ഫീൽ……………..പക്ഷെ ചളി ഒക്കെ കുറവായിരുന്നു………………
ആ മൺപാത ഞങ്ങളെ ഒരു പുഴയുടെ തീരത്തേക്ക് കൊണ്ടെത്തിച്ചു…………………….
ഞങ്ങൾ വണ്ടി നിർത്തി ഇറങ്ങി…………….
ആ പുഴയുടെ ദൃശ്യം കാണാൻ വളരെ മനോഹരമായിരുന്നു……………………അതിനേക്കാൾ ഭംഗി ആയിരുന്നു ഞങ്ങൾ വന്ന കാട് കാണാൻ…………………
ആ കാട് ഞങ്ങളെ മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞു നിൽക്കുന്ന പോലെ തോന്നി…………………..
പുഴയുടെ തീരത്തിന് ഇരുവശവും കാടായിരുന്നു………………..
ഒരു നൂറോ ഇരുന്നൂറോ മീറ്റർ ദൂരം മാത്രം സാധാ പുഴയുടെ തീരം……………….ബാക്കി കാടാണ് പുഴയുടെ തീരം………………….
നല്ല രസമുള്ള കാഴ്ചയായിരുന്നു അത്………………….
ഞങ്ങൾ പുഴയുടെ അടുത്തേക്ക് ചെന്നു……………….
മനോഹരമായ പുഴ…………..അക്കരെയും കാടാണ്………..വശങ്ങളിലും കാട്……………പ്രകൃതിയുടെ നടുവിൽ കൊണ്ടുപോയി ഇട്ടപോലെ തോന്നി………………………
“ഇത് കാണിക്കാനാണോ ഇങ്ങോട്ട് കൊണ്ടുവന്നത്…………….”…………….ഞാൻ അവളോട് ചോദിച്ചു……………..
“ഇതുമുണ്ട്……………. പക്ഷെ ഈ കാട്ടിൽ ഒരു അമ്പലമുണ്ട്…………… അതും കൂടെ കാണാൻ……………..”………….ഷാഹി വലതുവശത്തെ കാട് നോക്കിക്കൊണ്ട് പറഞ്ഞു………………..
“ഇതെന്തായാലും സൂപ്പറായി…………. നല്ല കിടിലൻ വ്യൂ……………..”…………ഞാൻ സന്തോഷത്തോടെ പറഞ്ഞു…………….
“എന്നാൽ അമ്പലം കാണാൻ പോയാലോ…………..”……………….ഷാഹി പറഞ്ഞു…………….
“ഹ്മ്……………പോകാം……………..”…………..ഞാൻ മറുപടി കൊടുത്തു………………
ഷാഹി മുന്നോട്ട് നടന്നു……………..ഞാൻ പിന്നാലെയും………………….
സത്യത്തിൽ ആ അമ്പലത്തിന് ഒരു പ്രത്യേകത ഉണ്ട്………………..
താൻ ഇഷ്ടപ്പെടുന്ന ആളെ ആ അമ്പലത്തിൽ കൊണ്ടുവന്ന് ഒരുമിച്ചു പ്രാർത്ഥിച്ചാൽ പിന്നെ അവർ ജീവിതത്തിൽ ഒന്നിക്കും എന്ന്……………….. ഷാഹിക്ക് ഇത് അറിയാമായിരുന്നു……………….
പക്ഷെ സമറിനോട് പറയാൻ അവൾക്ക് സാധിച്ചില്ല…………….അവനോട് തന്റെ സ്നേഹം തുറന്ന് പറയാൻ അവൾക്ക് ധൈര്യം തോന്നിയില്ല……………….
ചിലപ്പോൾ അവന് തന്നെ ഇഷ്ടമില്ലെങ്കിലോ……………അത് പറഞ്ഞാൽ ചിലപ്പോ അവനോടൊപ്പമുള്ള ഈ നിമിഷങ്ങൾ അവസാനിച്ചാലോ……………..
ഇങ്ങനെയുള്ള പല പേടികളും അവളെ അവളുടെ പ്രണയം തുറന്ന് പറയുന്നതിൽ പിന്തിരിപ്പിച്ചു…………………
ഞങ്ങൾ കാടിന് അടുത്തെത്തി……………..
അതിലൂടെ ഒരു ചെറിയ നടവഴിയുണ്ട്……………….
ഷാഹി അതിലൂടെ നടന്നു…………….ഞാൻ പിന്നാലെയും……………..
വളഞ്ഞും പുളഞ്ഞും പോകുന്ന വഴികൾ……………
അതിലൂടെ നടക്കുമ്പോൾ കാലിൽ ഇക്കിളി കൂട്ടാനായി ചില ചെറിയ ചെടികളുണ്ട്……………….പിന്നെ മരങ്ങൾ ചുറ്റുമുണ്ട്…………നടക്കുന്ന വഴിയിലുമുണ്ട്……………….
മര്യാദയ്ക്ക് നോക്കി നടന്നില്ലെങ്കിൽ തല കൊണ്ടുപോയി ഏതേലും മരത്തിൽ ഇടിക്കും………………….
ഞാൻ മുന്നിൽ നടക്കുന്ന ഷാഹിയെ നോക്കി……………..
അവളുടെ തട്ടത്തിന് വെളിയിലൂടെ കുറച്ചു മുടികൾ എന്നെ പാളി നോക്കുന്നുണ്ട്………………അവ കാറ്റിൽ ആടികളിക്കുന്നു……………………
അവൾ സൂക്ഷിച്ചാണ് നടക്കുന്നത്……………..നടക്കുമ്പോൾ എന്നോട് ഓരോന്ന് പറയുന്നുണ്ട്………………………
ഞാൻ അതിനൊക്കെ മൂളി കൊടുക്കുന്നുണ്ടെങ്കിലും എന്റെ ശ്രദ്ധ അവളിലായിരുന്നു…………………. അവളുടെ വാക്കുകളിൽ അല്ല………………..
അങ്ങനെ കുറച്ചുനേരം ആ വളഞ്ഞും പുളഞ്ഞും ഉള്ള വഴിയിലൂടെ നടന്നപ്പോൾ മുൻപിൽ ഒരു വലിയ പാറക്കൂട്ടം കണ്ടു………………
ഒന്ന് ചാടികയറാനുള്ള ഉയരമേ ഒള്ളൂ…………….. പാറക്കൂട്ടത്തിന്റെ വശങ്ങളിൽ ഏതൊക്കെയോ ചെടികൾ പടർന്നു വലുതായിട്ടുണ്ട്……………….
“ഈ പാറയും ചാടി കടന്ന് വേണം പോകാൻ…………….”………….ഷാഹി എന്നോട് പറഞ്ഞു…………………
ഞാൻ മൂളി……………….
അവൾ അത് പറഞ്ഞതിന് ശേഷം തിരിഞ്ഞു ആ പാറയുടെ മുകളിലേക്ക് ചാടി കയറാൻ ശ്രമിച്ചു………………പക്ഷെ അവൾക്ക് സാധിക്കുന്നുണ്ടായിരുന്നില്ല……………………
എനിക്ക് അവളുടെ ചാട്ടം കണ്ട് ചിരി വന്നു………………
ഞാൻ ചിരിക്കുന്നത് അവൾ കണ്ടു………………
“ദേ…………. കളിയാക്കണ്ട ട്ടോ……………നിന്ന് ചിരിക്കാതെ ഒന്ന് സഹായിച്ചൂടെ………………..”……………….അവൾ എന്നോട് പരിഭവം പറഞ്ഞു………………..
“മാറി നിക്ക്…………..”………..ഞാൻ അവളോട് പറഞ്ഞു………………
അവൾ മുന്നിൽ നിന്ന് മാറി………………..
ഞാൻ ചാടി പാറയുടെ മുകളിൽ പിടിച്ചു എന്നിട്ട് അതിൽ തൂങ്ങി മുകളിലേക്ക് കയറി……………….
മുകളിൽ സാധാ ഞങ്ങൾ വന്നപ്പോലെ ഉള്ള സ്ഥലമായിരുന്നു…………..പാറക്കൂട്ടത്തിന് മുകളിലെ മണ്ണിൽ ആണ് ഞാൻ നിൽക്കുന്നത് എന്ന് തോന്നി…………….
“സിംപിൾ മാറ്റർ……………ഇതിനാണ് അവിടെ കിടന്ന് തുള്ളിയത്…………….”…………….ഞാൻ അവളെ കളിയാക്കിക്കൊണ്ട് പറഞ്ഞു……………………..
അവൾ ചിണുങ്ങി…………….
ഞാൻ അവിടെ ഇരുന്നിട്ട് അവൾക്ക് കൈ നീട്ടി………………
അവൾ എന്തിവലിഞ്ഞു എന്റെ കയ്യിൽ പിടിച്ചു……………………
ഞാൻ അവളെ മുകളിലേക്ക് ഉയർത്തി………………..
അവൾ മുകളിലേക്ക് എത്താനായതും ഞാൻ അവളെ എന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു……………….
അവൾ എന്നെ കെട്ടിപ്പിടിച്ചു………………അതിന് വേണ്ടിയാണല്ലോ ഞാൻ അവളെ വലിച്ചിട്ടത്…………….ഞാൻ പുഞ്ചിരിച്ചു…………………
ഒരു പത്തു സെക്കണ്ടോളം എന്റെ നെഞ്ചിൽ അവൾ കിടന്നതിന് ശേഷം അവൾ വിട്ടുമാറി………………..
ഞാൻ അവളെ നോക്കിയെങ്കിലും അവൾ എന്റെ മുഖത്ത് നിന്നും കണ്ണുതിരിച്ചു………………
അവൾ നാണത്താൽ തല താഴ്ത്തി മുന്നോട്ട് നടന്നു………………..
പിന്നെയും അതേ പോലുള്ള വഴികൾ…………….പക്ഷെ ചെടികളുടെ വളർച്ച കൂടുതലായിരുന്നു……………….
ഈ വഴിയിലൂടെ അധികം ആരും പോകാറില്ല എന്നെനിക്ക് തോന്നി……………..
ഞങ്ങൾ ഓരോന്ന് പറഞ്ഞു മുന്നോട്ട് നടന്നു…………….
അധികം വൈകാതെ ഞങ്ങൾ അമ്പലത്തിന് അടുത്തെത്തി……………….
ഒരു ചെറിയ അമ്പലം…………..അതിനുള്ളിൽ പ്രതിഷ്ഠ ദൂരെ നിന്ന് കാണാം……………..
അമ്പലത്തിന് മുന്നിലായി ഒരു ചെറിയ തുളസിത്തറ……………..അതിൽ തുളസി ചെടി വളർന്നു നിൽക്കുന്നു……………..
ഷാഹി എന്റെ കയ്യിൽ പിടിച്ചു അങ്ങോട്ടേക്ക് നടന്നു……………….
അവളുടെ പെട്ടെന്നുള്ള പ്രവൃത്തിയിൽ ഞാൻ അമ്പരന്നെങ്കിലും അവളുടെ കയ്യിന്റെ മൃദുത്വം ഞാൻ ആസ്വദിച്ചു………………..
അവളുടെ കയ്യിൽ എന്റെ കൈ ഇരിക്കുന്നത് കണ്ട് ഞാൻ വളരെ സന്തോഷിച്ചു……………….
ഞങ്ങൾ തുളസിതറയും കടന്ന് പ്രതിഷ്ഠയ്ക്ക് മുന്നിലെത്തി………………
അവൾ എന്നോട് പ്രാർത്ഥിക്കാൻ പറഞ്ഞു………………
ഞാൻ കൈകൾ കൂപ്പി കണ്ണടച്ച് ഈ കുഞ്ചുണ്ണൂലിയെ എനിക്ക് നൽകണേ എന്നും എന്ന് പ്രാർത്ഥിച്ചു………………
ഞാൻ കണ്ണുകൾ തുറക്കുമ്പോളും അവൾ നല്ല പ്രാർത്ഥനയിലാണ്…………………..
അവൾ കണ്ണടച്ച് കൈകൾ കൂപ്പി നിൽക്കുന്നത് കാണാൻ തന്നെ എന്തൊരു ഭംഗിയാണ്……………..
എന്റെ കുറുമ്പിയുടെ മുഖം മുഴുവൻ നിഷ്കളങ്ക ഭാവത്താൽ നിറഞ്ഞിരിക്കുന്നു………………..
ഞാൻ അവളെ കുറച്ചു നേരം നോക്കി നിന്നതിന് ശേഷം അമ്പലത്തിന് ചുറ്റും കാണാൻ നടന്നു………………….
ഈ നേരം ഷാഹി നല്ല പ്രാർത്ഥനയിൽ ആയിരുന്നു…………….
“ദൈവമേ……………..ഞാൻ എനിക്ക് ഇഷ്ടമുള്ളവനുമായി നിന്റെ മുൻപിൽ വന്നിരിക്കുന്നു………………അവന് എന്നെ ഇഷ്ടമാണോ അല്ലയോ എന്നൊന്നും എനിക്കറിയില്ല……………..പക്ഷെ എനിക്ക് ഇഷ്ടമാണ്……………..വളരെ ഇഷ്ടമാണ്……………….പണ്ടെന്നോ കണ്ടുമറന്ന മുഖം……………..എനിക്കെന്നും സന്തോഷം തന്ന മുഖം………………..എന്നിൽ പ്രണയം നിറച്ചിരുന്ന മുഖം………………എന്റെ സ്വപ്നങ്ങളിലെ രാജകുമാരൻ……………..അവൻ തന്നെയാണോ എന്നൊന്നും എനിക്കറിയില്ല……………..പക്ഷെ എന്തോ അങ്ങനെ വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം……………….സമറിന് ഞാൻ ചേർന്നവനാണോ എന്നൊന്നും എനിക്കറിയില്ല……………പക്ഷെ അവനോടൊപ്പമുള്ള ഓരോ നിമിഷവും മറ്റെന്തിനേക്കാളും ഞാൻ സന്തോഷവാനാണ്………………..മറ്റെന്തിനേക്കാളും………………എനിക്ക് അവനെ തന്നൂടെ…………..ഞാൻ പൊന്നുപോലെ നോക്കിക്കോളാം……………..”………………..ഷാഹി മനമുരുകി പ്രാർത്ഥിച്ചു………………
അവൾ കണ്ണുകൾ തുറന്നു……………….
സമറിനെ കാണുന്നില്ല………….അമ്പലത്തിന് പിന്നിൽ നിന്നും ശബ്ദം കേൾക്കുന്നുണ്ട്………………..
അവൾ ദേവിക്ക് ഒന്നുകൂടെ കണ്ണ് കാണിച്ചിട്ട് അവിടേക്ക് നടന്നു…………………..
ഞാൻ അവിടെ എവിടെയോ നോക്കിനിൽക്കുന്നത് അവൾ കണ്ടു…………………
“എന്താ പരിപാടി…………..”…………അവൾ എന്നോട് ചോദിച്ചു………………..
“ഹേയ്…………….ഒന്നുമില്ല…………….നീ നല്ല പ്രാർത്ഥനയിൽ ആയിരുന്നു…………..നിന്നെ ഡിസ്റ്റർബ് ചെയ്യണ്ടാ എന്ന് കരുതി……………..”………….ഞാൻ അവൾക്ക് മറുപടി കൊടുത്തു……………….
അവൾ മൂളി………………..
ഞങ്ങൾ കുറച്ചുനേരം കൂടി ആ ദൈവസന്നിധിയിൽ ഇരുന്നു………………
അതിനുശേഷം തിരികെ പോരാൻ തുടങ്ങി……………
പാറകളുടെ അവിടെ എത്തിയപ്പോ എനിക്ക് ചിരി വന്നു……………..അവൾ പിന്നേം ചിണുങ്ങി………………..
ഞാൻ ചാടി താഴേക്ക് ഇറങ്ങി………………
അവൾ എന്നെ നോക്കി……………….
ഞാൻ അവളോട് താഴേക്ക് വാ എന്ന് പറഞ്ഞു കൈനീട്ടി………………….
അവൾ പതിയെ അവിടെ ഇരുന്നു എന്നിട്ട് താഴേക്ക് കാൽ നീട്ടി……………… .ഞാൻ അവളുടെ അരയിൽ പിടിച്ചു താഴേക്ക് കൊണ്ടുവന്നു………………..
അവളെ നിലത്തേക്ക് നിർത്തുമ്പോൾ അവളുടെ വയർ എന്റെ മുഖത്ത് സ്പർശിച്ചു…………………ശേഷം അവളുടെ മുടിയിഴകളും………………..
അതിന്റെ എഫക്ടിൽ ഞാൻ അവിടെ തന്നെ നിന്ന് പോയി…………………
“എന്താ മക്കളെ പരിപാടി………………”………….പിന്നിൽ നിന്ന് ഒരു ചോദ്യം കേട്ടു……………….
ഞാൻ തിരിഞ്ഞു നോക്കി………………
സന്തോഷ്………….സന്തോഷ് മാത്രമല്ല അവന്റെ കൂടെ ഒരു നാലഞ്ചു പേരുണ്ട്……………..അതിൽ ഒരു ചെറിയ പയ്യനും(+1,+2 പ്രായം)………………..
ഷാഹി ഡ്രസ്സ് ഒന്ന് ശെരിയാക്കി………………
“അമ്പലം കാണാൻ വന്നതാണ് സന്തോഷേട്ടാ…………..”…………….ഷാഹി മറുപടി കൊടുത്തു…………………….
“ദേവിയുടെ അമ്പലമോ അതോ ഇവന്റെയോ…………….”…………….സന്തോഷ് എന്നെ നോക്കി കൊണ്ട് ചോദിച്ചു……………..
അതുകൊണ്ട് അവന്റെയൊപ്പം ഉള്ളവർ പൊട്ടിച്ചിരിച്ചു………………….
“എന്ത് വൃത്തികേടാ നിങ്ങൾ പറയുന്നേ……………”……………ഷാഹി അവരോട് ചോദിച്ചു……………….
“ബാംഗ്ളൂരിലൊക്കെ പോയി കിടന്ന് പിഴച്ചിട്ട് ഇപ്പൊ ഞങ്ങൾ പറയുന്നത് മാത്രം വൃത്തികേടോ…………..”…………….സന്തോഷ് ആക്രോശിച്ചു……………………
“ഛെ…………..”…………….ഷാഹി പറഞ്ഞു……………
“ബാംഗ്ലൂരിൽ കളിച്ചിട്ട് മതിയാവാഞ്ഞിട്ടാണോ ഇവനെയും കൊണ്ട് ഇങ്ങോട്ടേക്ക് വന്നത്………………”…………..സന്തോഷിന്റെ ഒപ്പം ഉള്ള ഒരുത്തൻ എന്നെ ചൂണ്ടിക്കൊണ്ട് പറഞ്ഞു………………..അതുകേട്ട് വീണ്ടും അവർ പൊട്ടിച്ചിരിച്ചു………………
ഞാൻ ഒന്നും മറുപടി പറഞ്ഞില്ല…………….
ഷാഹി കരയാൻ തുടങ്ങിയിരുന്നു………………..
“നിന്നോട് ഞാൻ അന്നേ പറഞ്ഞതല്ലേ……………നാട് കാണാൻ വന്നാൽ കണ്ടാൽ മാത്രം മതിയെന്ന്………………..അപ്പൊ നീ വലിയ ആക്ഷൻ ഹീറോ ആയി……………നിനക്കുള്ളത് ഞാൻ നല്ലപോലെ തരാം……………..”…………….എന്റെ അടുക്കലേക്ക് നീങ്ങി നിന്നിട്ട് സന്തോഷ് എനിക്ക് മാത്രം കേൾക്കാൻ പാകത്തിൽ പറഞ്ഞു………………….
എന്റെ സിരകളിൽ തീ കത്താൻ തുടങ്ങിയിരുന്നു……………
“ഇത് നമ്മൾ മാത്രം അറിഞ്ഞാൽ മതിയോ……………മകൾ അഴിഞ്ഞാടി നടക്കുന്നത് തള്ളയും നാട്ടുകാരും ഒക്കെ കാണണ്ടേ…………….വിശ്വസിച്ചു വീട്ടിൽ കയറ്റിയ ഇവനാണ് അതിന് കാരണം എന്നും എല്ലാവരും അറിയണ്ടേ……………..”…………….സന്തോഷ് അവരോട് ചോദിച്ചു………………..
“പിന്നെ വേണ്ടാതെ…………….”……………അവർ സന്തോഷിനെ അനുകൂലിച്ചു……………..
“നീയല്ലേ നാട്ടിലെ പ്രധാന ക്യാമറാമാൻ…………..ക്യാമറ എടുക്കേടാ………………”…………………സന്തോഷ് ആ പയ്യനെ നോക്കി പറഞ്ഞു………………
അവൻ മൊബൈലിൽ ക്യാമറ ഓണാക്കി ഞങ്ങളുടെ നേരെ തിരിച്ചു…………………
പെട്ടെന്ന് ഷാഹി എന്റെ മുൻപിലേക്ക് കയറി…………………എന്നെ മറച്ചു………..
“വേണ്ടാ…………….ഒന്നും ചെയ്യല്ലേ……………….”………….അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് അപേക്ഷിച്ചു………………..
അവർ ഇതുകണ്ട് ചിരിച്ചു………………….
“പിഴച്ചവളുടെ മുഖം ശരിക്ക് വീഡിയോയിൽ കാണണം……………”…………..സന്തോഷിനോടൊപ്പമുള്ള ഒരുത്തൻ പയ്യന് നിർദേശം നൽകി…………….
ഷാഹി കരഞ്ഞു കൊണ്ടിരുന്നു………………….
ഞാൻ ഷാഹിയെ എന്റെ നേരെ തിരിച്ചു നിർത്തി………………അവളുടെ താടി പിടിച്ചു എന്റെ മുഖത്തേക്ക് മുഖം പിടിപ്പിച്ചു……………….
“നീ എന്തിനാ കരയുന്നത്…………….”………………ഞാൻ അവളോട് ചോദിച്ചു……………….
അവൾ കരഞ്ഞു എന്നല്ലാതെ മറുപടി നൽകിയില്ല……………….
“നീ എന്തേലും തെറ്റ് ചെയ്തോ……………”…………………ഞാൻ അവളോട് പിന്നെയും ചോദിച്ചു………………..
അവൾ കരഞ്ഞുകൊണ്ട് ഇല്ലായെന്ന് തലയാട്ടി…………………
“നീ തെറ്റ് ചെയ്തില്ലെങ്കിൽ പിന്നെ എന്തിനാ കരയുന്നത്…………….”…………..ഞാൻ അവളോട് പിന്നെയും ചോദിച്ചു………………
അവൾ മറുപടി നൽകിയില്ല………………
“പെണ്ണെന്നാൽ കരയാൻ മാത്രം ഉള്ളതല്ല……………..ഒരു പ്രശ്നം വരുമ്പോൾ തെറ്റ് നിന്റെ ഭാഗത്ത് അല്ല എന്നുണ്ടെങ്കിൽ ഒരിക്കലും കരയാൻ നിക്കരുത്………………..അത് നീ അവരുടെ മുന്നിൽ അടിയറവ് പറയുന്നത് പോലെയാണ്…………….”……………ഞാൻ അവളോട് പറഞ്ഞു………………….
“ഇവിടെ നീയാണോ തെറ്റ് ചെയ്തത്………………..”………………ഞാൻ അവളോട് ചോദിച്ചു………………..
അവൾ അല്ലായെന്ന് തലയാട്ടി………………..
“എന്നാൽ കണ്ണീർ തുടക്ക്…………….കരച്ചിൽ നിർത്ത്……………….”…………….ഞാൻ അവളോട് പറഞ്ഞു………………..
അവൾ കരഞ്ഞുകൊണ്ട് തലകുനിച്ചു നിന്നു……………..
“കണ്ണീർ തുടയ്ക്കാൻ…………….”……………ഞാൻ വീണ്ടും പറഞ്ഞു……………….
അവൾ എന്റെ മുഖത്തേക്ക് നോക്കി……………..ഞാൻ അവളെ തന്നെ നോക്കി നിന്നു…………………
അവളിൽ എന്തോ ധൈര്യം വന്നപോലെ എനിക്ക് തോന്നി………………അവൾ കണ്ണീർ തുടച്ചു…………….എന്നെ നോക്കി……………….
“തെറ്റ് നിന്റെയല്ലാതിടത്തോളം കാലം ഒരു നായിന്റെ മോന്റെ മുന്നിലും തല കുനിക്കരുത്…………….തല ഉയർത്തി നിൽക്കണം……………….നിന്നെ പിഴച്ചവൾ എന്ന് വിളിച്ചവന്റെ ചിറി നോക്കി ഒന്ന് കൊടുക്ക്…………………”…………….ഞാൻ അവളോട് പറഞ്ഞു………………..
അവൾ എന്നെ പേടിയോടെ നോക്കി……………..
“ഞാനാ പറയുന്നത്………………”……………ഞാൻ വീണ്ടും അവളോട് പറഞ്ഞു……………..അവളിൽ പിന്നെയും ധൈര്യം കടന്നുവന്നു……………….
“വാടി മോളേ……………. തല്ലാൻ വാ…………….”…………അവൻ ഞങ്ങളുടെ മുന്നിലേക്ക് വന്നു……………..
ഷാഹി അവന്റെ മുന്നിലേക്ക് ചെന്നു……………….
അവൾ അവന്റെ മുഖം നോക്കി കൈവീശി……………….
അവൻ അവളുടെ കൈകളിൽ പിടിച്ചു…………….പക്ഷെ പിടിച്ചത് മാത്രമേ അവന് ഓർമയുള്ളൂ……………..ഒഇന്നെ അവൻ പറക്കുകയായിരുന്നു…………………..
സമറിന്റെ കാൽ അവന്റെ നെഞ്ചിൽ പതിച്ചു…………….അവൻ ദൂരേക്ക് പറന്നു വീണു……………
അവർ ഇത് കണ്ടു ഭയന്നു…………….
പെട്ടെന്ന് ഒരുത്തൻ എന്റെ അടുത്തേക്ക് വീണു……………..ഞാൻ അവന്റെ മുഖത്തിന് ഒന്ന് കൊടുത്തു……………..എന്നിട്ട് അവന്റെ കഴുത്തിൽ പിടിച്ചു വായുവിൽ ഉയർത്തി നിർത്തി………………..
അവൻ വായുവിൽ ശ്വാസം കിട്ടാതെ പിടഞ്ഞു………………….
പെട്ടെന്ന് പയ്യൻ എന്റെ കയ്യിൽ വന്നിടിച്ചു……………..
ഞാൻ അനങ്ങിയത് പോലും ഇല്ല…………..ഒരു ഓമനകൊട്ട് പോലെയുണ്ടായിരുന്നു അവന്റെ തല്ല് എനിക്ക്…………………..
അവൻ പിന്നെയും തല്ലാൻ ഓങ്ങിയതും അവന്റെ മുഖത്തിന് എന്റെ ഇടത്തെ കൈകൊണ്ട് ഒന്ന് കൊടുത്തു……………..എന്നിട്ട് അവനെ പിടിച്ചു പാറയുടെ മേലിലേക്ക് എറിഞ്ഞു……………..
അവൻ പാറകളിൽ ഇടിച്ചു നിലത്ത് വീണു…………………..
വായുവിൽ ഉയർത്തി നിർത്തിയവനെ ഞാൻ നോക്കി…………….അവന്റെ ബോധം നഷ്ടപ്പെട്ടിരുന്നു……………..
ഞാൻ അവനെ കാട്ടിലേക്ക് എറിഞ്ഞു………………..
ഇനി സന്തോഷും വേറെ ഒരുത്തനും കൂടെ ബാക്കി………………….
അവർ സമറിന്റെ പ്രകടനത്തിൽ കിളിയും പാറി നിൽക്കുവായിരുന്നു……………………
സന്തോഷിന്റെ ഒപ്പം നിന്നവൻ എന്റെ അടുത്തേക്ക് പാഞ്ഞുവന്നു…………………
അവന്റെ കവിളിൽ ഒരടി……………..അവൻ കള്ളുകുടിച്ചു ലക്ക് കെട്ടവരെ പോലെ നിന്ന് ആടി……………….
ഞാൻ അവന്റെ നെഞ്ചിൽ ആഞ്ഞുചവിട്ടി……………….അവൻ വശത്തുനിന്നിരുന്ന മരത്തിൽ ഇടിച്ചു നിലത്തേക്ക് വീണു………………മരം ഒന്ന് കുലുങ്ങി…………………..
പെട്ടെന്ന് എന്റെ കഴുത്തിൽ സന്തോഷ് പിടിച്ചു…………….ഞാൻ എന്റെ തല ചെരിച്ചുകൊണ്ട് അവനെ നോക്കി………………..ഒരുമാതിരി റോബോട്ട് തല തിരിക്കുന്ന പോലെ ഞാൻ അവന്റെ നേരെ ഞാൻ തല തിരിച്ചു………………….
അവൻ ഭയത്തോടെ എന്നെ നോക്കി…………..
എന്റെ കഴുത്തിൽ പിടിച്ചിരുന്ന അവന്റെ കൈകളിൽ ഞാൻ പിടുത്തം ഇട്ടു………………..
അവന്റെ പിടുത്തം ഞാൻ അഴിച്ചു……………..ഞാൻ ബലമായി അവന്റെ കൈകളിൽ പിടിച്ചു………………..
അവൻ വേദനയിൽ പുളഞ്ഞു………………….
അവന്റെ കണ്ണുകൾ മുന്നിലേക്ക് തള്ളി………………..
ഞാൻ അവന്റെ കൈ പിരിച്ചു…………….അവൻ വേദനയിൽ ചാടി കളിച്ചു………………
ഞാൻ ഷാഹിയെ തിരിഞ്ഞു നോക്കി………………..അവൾ പേടിയിൽ വേണ്ടാ എന്ന അർത്ഥത്തിൽ എന്നെ നോക്കിനിന്നു………………
പക്ഷെ എനിക്ക് വേണമായിരുന്നു……………..
സന്തോഷിന്റെ കൈ ഞാൻ ഒരു തിരി…………….പ്‌ടക്ക്…………എന്നൊരു ശബ്ദം കേട്ടു…………………..
സന്തോഷിന്റെ കണ്ണ് പുറത്തേക്ക് തള്ളി……………..
ഞാൻ അവന്റെ കൈകൾ വിട്ടു……………….അത് വായുവിൽ തൂങ്ങിയാടി……………..
സന്തോഷ് ഇത് കണ്ട് അലറിക്കരഞ്ഞു………………
ഞാൻ ഷാഹിയെ നോക്കി……………അവൾ പേടിച്ചു നിൽക്കുകയായിരുന്നു……………………
പെട്ടെന്ന് എനിക്ക് ഒരു കാര്യം ഓർമ വന്നു……………….
“എവിടെ സ്ഥലത്തെ പ്രധാന ക്യാമറാമാൻ……………”…………..ഞാൻ ചോദിച്ചു…………….
ഞാൻ വീണു കിടക്കുന്ന പയ്യന്റെ അടുത്ത് ചെന്ന് അവനെ പിടിച്ചെഴുന്നേല്പിച്ചു……………..ഭാഗ്യം ബോധം പോയിട്ടില്ല……………..
“സ്ഥലത്തെ പ്രധാന ക്യാമറാമാൻ ഇവിടെ വാ……………”……………ഞാൻ അവനെ വലിച്ചു സന്തോഷിന്റെ അടുത്തേക്ക് കൊണ്ടുവന്നു…………….
പിന്നെ പയ്യന്റെ ഫോൺ വാങ്ങി നേരത്തെ ഞങ്ങളെ എടുത്ത വീഡിയോ ഡിലീറ്റ് ചെയ്തു…………….എന്നിട്ട് ക്യാമറ ഓണാക്കി അവന്റെ കയ്യിൽ കൊടുത്തു……………….
അവൻ അന്തം വിട്ട് എന്നെ നോക്കി നിന്നു……………….
“ക്യാമറാമാനെ നല്ല ഷോട്സ് എടുത്താൽ സമ്മാനമുണ്ടേ…………….”……………ഞാൻ അവനോട് പറഞ്ഞു………………..
അവൻ തലയാട്ടി……………….
ഞാൻ കരഞ്ഞുകൊണ്ട് കയ്യും പിടിച്ചിരിക്കുന്ന സന്തോഷിനെ പിടിച്ചെഴുന്നേല്പിച്ചു………………..എന്നിട്ട് ഞാൻ ഷാഹിയെ നോക്കി……………..
“എടൊ താൻ നേരത്തെ ആർക്കോ എന്തോ കൊടുക്കാൻ പോയില്ലേ………………അത് ഇവന് കൊടുത്തേക്ക്…………………”……………ഞാൻ ഷാഹിയോട് പറഞ്ഞു………………
അവൾ പേടിയോടെ മടിച്ചു നിന്നു……………..ഞാൻ പിന്നേം നിർബന്ധിച്ചു…………..
അവൾ അടുത്തേക്ക് വന്നു……………..പൊട്ടിച്ചോ എന്ന രീതിയിൽ തലയാട്ടി………………….
പയ്യൻ ഇത് ക്യാമറയിൽ പകർത്തി നിന്നു……………..
ഷാഹി പെട്ടെന്ന് സന്തോഷിന്റെ മുഖത്തിന് നേരെ കൈ ഓങ്ങി…………….
പെട്ടെന്ന് അവൾ കൈ പിൻവലിച്ചു…………….
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി………………അവളുടെ മുഖത്ത് ദേഷ്യം ഇരക്കുന്നത് ഞാൻ കണ്ടു…………………..
അവൾ പെട്ടെന്ന് കുനിഞ്ഞിട്ട് അവളുടെ ചെരിപ്പൂരി കയ്യിലെടുത്തു…………….എന്നിട്ട് സന്തോഷിന്റെ കരണം നോക്കി ഒന്ന് പുകച്ചു…………………….
ഞാൻ അതുകണ്ട് അത്ഭുതപ്പെട്ടു………………അവളുടെ മുഖത്ത് ദേഷ്യം ഞാൻ ആദ്യമായി കാണുകയായിരുന്നു…………………..
ഞാൻ സന്തോഷിനെ ഒഴിവാക്കി……………..അവൻ നിലത്തേക്ക് വീണു……………..
ഞാൻ ക്യാമറാമാന്റെ അടുത്തേക്ക് ചെന്നു……………….വീഡിയോ നോക്കി…………….
നല്ല പൊളപ്പനായി വീഡിയോ കിട്ടിയിട്ടുണ്ട്………………
“കൊള്ളാം…………..സമ്മാനം വേണ്ടേ…………….”…………….ഞാൻ അവനോട് പറഞ്ഞു……………….
പയ്യൻ പ്രതീക്ഷയോടെ എന്നെ നോക്കി……………..
ഞാൻ അവന്റെ ചെവി പിടിച്ചു തിരിച്ചു……………അവൻ വേദന കൊണ്ട് ചാടി കളിച്ചു………………..
“പ്രായത്തിന് അനുസരിച്ചുള്ള വികൃതികൾ ഒപ്പിക്കണം……………..ഇനി ഇവന്മാരോടൊപ്പം നിന്നെ ഞാൻ കണ്ടാൽ…………….”……………..ഞാൻ അവനോട് പറഞ്ഞു………………..
“ചത്താലും ഞാൻ ഇനി ഇവരോടൊപ്പം നടക്കില്ല……………..”…………..അവൻ വേദനയിൽ ചാടി കളിച്ചുകൊണ്ട് പറഞ്ഞു………………..
“എന്നാൽ വിട്ടോ……………”………..ഞാൻ അവന്റെ ചെവി വിട്ടുകൊണ്ട് പറഞ്ഞു………………
അവൻ അവിടെ നിന്ന് ഓടി………………..
“സന്തോഷേ………………”……………ഞാൻ സന്തോഷിനെ വിളിച്ചു…………………
അവൻ ഞരങ്ങിക്കൊണ്ട് എന്നെ നോക്കി………………
“ഞാൻ പറഞ്ഞതിൽ ഒരു തിരുത്തുണ്ട്…………. ആക്ഷൻ ഹീറോയെക്കാൾ എനിക്ക് ചേരുക വില്ലനാണ്……………….”………….ഞാൻ അവനോട് കണ്ണടച്ച് കൊണ്ട് പറഞ്ഞു…………………
“പോവാം……………”………….ഞാൻ ഷാഹിയോട് ചോദിച്ചു…………………
അവൾ തലയാട്ടി………………..
ഞങ്ങൾ പോകുന്ന വഴിയിൽ ആദ്യം നെഞ്ചിൽ ചവിട്ട് വാങ്ങിയവൻ കിടന്ന് ഞരങ്ങുന്നുണ്ടായിരുന്നു……………..പോണ പോക്കിൽ അവന്റെ ചിറി അടക്കി ഒന്ന് കൊടുത്തു…………….അതോടെ അവന്റെ ഞരങ്ങലും നിന്നു……………….
കുറച്ചുനേരം നടന്നിട്ടും ഷാഹി ഒന്നും മിണ്ടിയില്ല………………
“തമ്പ്രാട്ടിയുടെ മിണ്ടാട്ടം മുട്ടിയോ……………..”…………ഞാൻ അവളുടെ നേരെ നിന്ന് ചോദിച്ചു……………..
പെട്ടെന്ന് അവൾ എന്നെ ഇറുക്കി കെട്ടിപ്പിടിച്ചു……………..
പാവം നല്ലപോലെ പേടിച്ചിട്ടുണ്ട്………….ഞാൻ സാരമില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചു………………..
☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️
“മൂർച്ച ഇത്രയ്ക്ക് വേണ്ട കൊല്ലാ……………”…………….വാളിന്റെ മൂർച്ച നോക്കിയിട്ട് അബൂബക്കർ പറഞ്ഞു…………………..
“അയ്യാ……………..”…………കൊല്ലൻ സംശയത്തോടെ വിളിച്ചു…………………..
“നിന്റെ കഴിവിനെ അധിക്ഷേപിച്ചതല്ല കൊല്ലാ…………….”………….അബൂബക്കർ ഒരു ചിരിയോടെ പറഞ്ഞു……………
“പക്ഷെ ഇത്ര മൂർച്ച വേണ്ടാ………………..”………………അബൂബക്കർ പറഞ്ഞു…………….
കൊല്ലൻ ഒരു ചോദ്യഭാവത്തിൽ അബൂബക്കറിനെ നോക്കി……………….
“മൂർച്ച കൂടുമ്പോൾ കയ്യിന്റെ വേഗത കുറയും ബലം കുറയും……………….അതിനേക്കാൾ ഉപരി വാളിന്റെ മൂർച്ച അറിയുന്നവൻ പെട്ടെന്ന് മുകളിലേക്ക് പറക്കും……………………അത് പാടില്ല……………..”…………..അബൂബക്കർ ഒരുതരം ഭാവത്തിൽ പറഞ്ഞു……………….
കൊല്ലൻ അബൂബക്കർ പറയുന്നത് കേട്ടിരുന്നു……………..
“ജീവൻ പോകരുത്……………..മുറിവ് അവശേഷിക്കണം…………….ആ മുറിവിന്റെ വേദന അവൻ ജീവിതകാലം അനുഭവിക്കണം……………….ചില മുറിവേറ്റ ബന്ധങ്ങൾ പോലെ……………….”…………..അബൂബക്കർ പറഞ്ഞു………………….
കൊല്ലൻ കേട്ടിരുന്നു…………..ഒന്നും മനസ്സിലായില്ലെങ്കിലും……………….
പെട്ടെന്ന് അമൂദ് അങ്ങോട്ട് ഓടിവന്നു……………………
അബൂബക്കർ അമൂദിനെ നോക്കി…………………
“കളക്ടറും വേറെ കുറച്ചു രാഷ്ട്രീയ പ്രവർത്തകരും വന്നിട്ടുണ്ട്……………….”……………….അമൂദ് പറഞ്ഞു……………….
“എവിടെ…………..”…………അബൂബക്കർ ചോദിച്ചു………………..
“പടിപ്പുരയ്ക്ക് വെളിയിൽ……………..”…………..അമൂദ് പറഞ്ഞു……………..
അതുകേട്ട് അബൂബക്കറിന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു……………….
അബൂബക്കർ എഴുന്നേറ്റ് തിരിഞ്ഞു കൊല്ലനെ നോക്കി……………..കൊല്ലൻ അബൂബക്കറിനെ വണങ്ങി…………………
അബൂബക്കർ പടിപ്പുര ലക്ഷ്യമാക്കി നടന്നു…………..കൂടെ അമൂദും……………….
“അവിടെ ആരാ ഉള്ളത്…………..”………….അബൂബക്കർ ചോദിച്ചു………………
“ആരും ഇല്ല……………..”…………അമൂദ് പറഞ്ഞു………………..
“നന്നായി…………….”…………അബൂബക്കർ പറഞ്ഞു……………..
പടിപ്പുരയ്ക്ക് വെളിയിൽ നിൽക്കുന്ന കളക്ടറിനെയും കൂട്ടരെയും അബൂബക്കർ ദൂരെ നിന്നേ കണ്ടു……………….
അവരെ കണ്ടതും അബൂബക്കർ മുണ്ട് മടക്കിക്കുത്തി തന്റെ കൊമ്പൻ മീശ പിരിച്ച് അവർക്ക് നേരെ നടന്നു………………….
“എന്താ കലക്ടർ സാർ വിശേഷം………………”…………….പടിപ്പുര കടന്ന് അവരുടെ മുന്നിലെത്തി അബൂബക്കർ ചോദിച്ചു………………
“സുഖമാണ് സാർ……………”…………കളക്ടർ വിക്കിക്കൊണ്ട് പറഞ്ഞു……………..
“എന്താ ഇത്രടയും വരെ…………..”………….കളിയാക്കുന്ന രീതിയിൽ അബൂബക്കർ ചോദിച്ചു……………….
“ഉത്സവത്തിന് പെർമിഷൻ കിട്ടി…………….”……………..കലക്ടർ വിക്കിക്കൊണ്ട് പറഞ്ഞു…………….
“ഉവ്വോ……………”……………അതിശയത്തോടെ അബൂബക്കർ ചോദിച്ചു………………..
“അതെ…………….സേതു സാർ കാരണം ആണ് എല്ലാം ശരിയായത്………………”…………….അടുത്ത് നിന്ന നേതാവിനെ നോക്കിക്കൊണ്ട് കളക്ടർ പറഞ്ഞു……………….
“ഉവ്വോ……………വളരെ വളരെ വളരെ ഉപകാരം……………..”…………അബൂബക്കർ പറഞ്ഞു……………….
അതുകേട്ട് സേതു നേതാവ് ഒന്ന് ഇളകി ചിരിച്ചു…………………..
“പക്ഷെ എനിക്ക് നിങ്ങളുടെ ആരുടേയും പെർമിഷൻ വേണ്ടാ എന്ന് ഞാൻ പറഞ്ഞതല്ലേ……………..”…………….അബൂബക്കർ തന്റെ പഴയ ശൈലിയിലേക്ക് വന്നു…………………..
“ഞങ്ങളുടെ ഒക്കെ സപ്പോർട്ടില്ലാതെ ഉത്സവം സുഗമമായി നടത്താൻ പറ്റും എന്ന് കരുതുന്നുണ്ടോ……………..”…………….സേതു അബൂബക്കറോട് ചോദിച്ചു…………………
അതുകേട്ട് അബൂബക്കർ ഒന്ന് ചിരിച്ചു……………..ഒരൊന്നൊന്നര കൊലച്ചിരി………………
പിന്നെ ആ കൊമ്പൻ മീശ ഒന്നുകൂടെ പിരിച്ചു…………….
“നിന്റേം നിന്റെ തന്തയുടെ ഒക്കെ സപ്പോർട്ട് ഉണ്ടായിട്ടാണല്ലോ ഞാൻ ഉത്സവം ഇത്രയും കാലം നടത്തിയത്……………….”………………അബൂബക്കർ ചോദിച്ചു………………
“അബൂബക്കർ……………..”………….സേതു ദേഷ്യത്താൽ വിളിച്ചു…………..
പെട്ടെന്ന് സേതുവിനോടൊപ്പം നിന്ന ഒരുവൻ അബൂബക്കറിന് മുന്നിലേക്ക് ദേഷ്യത്തോടെ വന്നു……………….
“എന്റെ അപ്പനെ കുറിച്ച് എന്തു പറഞ്ഞെടാ…………..”……………..അവൻ ആക്രോശിച്ചുകൊണ്ട് മുന്നിലോട്ട് വന്നു………………..
അവൻ അബൂബക്കറിന്റെ അടുത്തെത്തുന്നതിന് മുന്നേ അമൂദ് അബൂബക്കറിന് മുന്നിൽ കയറി നിന്നു അവനെതിരെ നിന്നു………………
അമൂദിന്റെ ഉയരത്തിന് അടുത്തെങ്ങും ഇല്ലായിരുന്നു അവൻ……………..അവൻ അമൂദിന്റെ മുഖത്തേക്ക് മുഖമുയർത്തി നോക്കി…………………
അമൂദ് ഒന്നും പറയുകയോ അനങ്ങുകയോ ചെയ്തില്ല……………..പക്ഷെ അമൂദിന്റെ ആ നിർത്തം ആക്രോശിച്ചു വന്നവനെ നിശ്ശബ്ദനാക്കി……………….
അബൂബക്കർ ഇത് കണ്ട് ഊറിച്ചിരിച്ചു………………….
അവൻ അമൂദിന് മുന്നിൽ ശാന്തനായി……………..
അബൂബക്കർ അമൂദിനെ പിന്നിലേക്ക് വലിച്ചു……………..
അബൂബക്കർ അവന്റെ മുന്നിൽ കയറി നിന്നു……………
“മോനാണോ…………….”……………അബൂബക്കർ സേതുവിനോട് ചോദിച്ചു………………..
സേതു തലയാട്ടി……………അതിനേക്കാൾ ഉപരി മകന്റെ പ്രവൃത്തിയിൽ സേതു ഭയന്നിരുന്നു………………
അബൂബക്കർ സേതുവിന്റെ മകന് നേരെ തിരിഞ്ഞു……………………..
“ആവേശം നല്ലതാണ്……………..പക്ഷെ അത് എതിരെ നിൽക്കുന്നവൻ ആരാണെന്ന് അറിഞ്ഞിട്ട് വേണം പ്രകടിപ്പിക്കാൻ………………നിനക്ക് എന്നെ കുറിച്ച് ഒന്നും അറിയില്ല ല്ലേ…………………പറഞ്ഞു തരാം……………..”…………….അബൂബക്കർ അവന്റെ അടുത്തേക്ക് നിന്നുകൊണ്ട് പറഞ്ഞു………………….
“നിന്റെ മുത്തശ്ശൻ…………അതായത് നിന്റെ തന്തയുടെ തന്ത………….അണ്ണാച്ചാമി……………..ഈ അടുത്ത് മരിക്കുന്നതിന് മുമ്പ് നീ എന്നെങ്കിലും എണീറ്റ് നടക്കുന്നത് കണ്ടിട്ടുണ്ടോ…………….”………………അബൂബക്കർ അവന്റെ തോളിൽ കയ്യിട്ടു പിടിച്ചു കൊണ്ട് ചോദിച്ചു…………………….
അവൻ ഇല്ലായെന്ന അർത്ഥത്തിൽ തലയാട്ടി………………..
“നിനക്ക് എത്ര വയസ്സായി……………….”……………..അബൂബക്കർ അവനോട് ചോദിച്ചു……………..
“ഇരുപത്തിനാല്……………”……………അവൻ പറഞ്ഞു………………
“അപ്പൊ നീണ്ട ഇരുപത്തിയാറ് കൊല്ലം നീ നിന്റെ മുത്തശ്ശൻ കിടക്കയിൽ തന്നെ കിടക്കുന്നത് കണ്ടു……………..പക്ഷെ നിന്റെ തന്ത അതേ കാഴ്ച നീണ്ട ഇരുപത്തിയേഴ് കൊല്ലം കണ്ടു………………”……………അബൂബക്കർ പറഞ്ഞു………………
അവൻ അബൂബക്കറിനെ നോക്കി…………….
“നിനക്കും നിന്റെ തന്തയ്ക്കും ആ കാഴ്ച ഒരുക്കിയത് ഈ ഞാനാണ്………………..”……………..അബൂബക്കർ വളരെ സിമ്പിളായി പറഞ്ഞു………………
അതുകേട്ട് അവൻ പേടിയിൽ അബൂബക്കറിന്റെ കയ്യിൽ നിന്നും വിട്ടുമാറി നിന്നു……………….
അവന്റെ പ്രവൃത്തി കണ്ട് അബൂബക്കർ ചിരിച്ചു…………………..
മറ്റുള്ളവർ അബൂബക്കറിന്റെ സംസാരം കേട്ട് മരവിച്ചു നിൽക്കുകയായിരുന്നു…………….
“അതുകൊണ്ടാണ് ഞാൻ നിന്റെ തന്തയുടെ തന്തയെ നിന്റെ തന്തയുടെ മുന്നിൽ വെച്ച് വിളിച്ചിട്ടും നിന്റെ തന്ത ഒരടി പോലും മുന്നോട്ട് അനങ്ങാതെ നിൽക്കുന്നത്………………..”………………സേതുവിനെ ചൂണ്ടി കാണിച്ചുകൊണ്ട് അബൂബക്കർ പറഞ്ഞു…………………….
അവൻ പേടിയോടെ സേതു നിൽക്കുന്നത് നോക്കിനിന്നു………………….
“സേതു……………..ഈ പരിപാടി നടത്താൻ ഒരു മോന്റെ മോന്റെയുടെയും അനുവാദം എനിക്കാവശ്യമില്ല………………….പിന്നെ എന്നെ ഈ പരിപാടി ചെയ്യുന്നതിൽ നിന്ന് തടയാനാണ് നിങ്ങളുടെ ഉദ്ദേശമെങ്കിൽ ഞാൻ ഒരു വരവ് വരും……………….പിന്നെ തന്തയും മോനും തന്തയുടെ തന്ത കിടന്ന അതേ കട്ടിലിൽ ചാകുന്നത് വരെ കിടക്കും………………”…………….അബൂബക്കർ അവരോട് പറഞ്ഞു…………….
അവർ പേടിച്ചു വിറച്ചു……………….
“പിന്നെ അനുവാദം തരാനും അനുഗ്രഹം തരാനുമായി ഒരുത്തനും ഇനി ഇവിടേക്ക് വരാൻ നിക്കണ്ടാ………………..”…………….അതും പറഞ്ഞു അബൂബക്കർ തിരികെ നടന്നു……………അവരെ ഒന്ന് നോക്കിയതിന് ശേഷം അമൂദും……………..
അവരാണെങ്കി അബൂബക്കറിൽ നിന്ന് രക്ഷപ്പെടാൻ കാത്തു നിൽക്കുക ആയിരുന്നു……………..
അവർ വന്ന വണ്ടിയുടെ അടുത്തേക്ക് ഓടി…………………
☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് എനിക്ക് ഉറക്കം വന്നില്ല……………..
ഞാൻ കിടക്കയിൽ നിന്ന് എണീറ്റ് വാതിൽ തുറന്ന് പുറത്തേക്കിറങ്ങി……………………….
നീലനിലാവ്………………
എന്നാൽ ആകാശം ചുവന്നിട്ടുമുണ്ട്………………
ഇതെന്താ ആകാശം പതിവില്ലാതെ ഇങ്ങനെ………………..
ഞാൻ ഷാഹിയുടെ റൂമിന് മുന്നിൽ എത്തി……………….
അവിടുന്ന് വന്നതിന് ശേഷം ഷാഹിയുടെ മുഖം പിന്നെ ഞാൻ തെളിഞ്ഞു കണ്ടില്ല……………….
ഫുഡ് കഴിക്കാൻ ഇരുന്നപ്പോഴും അവൾ എന്തോ കഴിച്ചെന്ന് വരുത്തി വേഗം എണീറ്റു പോയി………………..
അല്ലെങ്കിൽ രാത്രി റൂമിലേക്ക് ഞാൻ ചെന്നില്ലെങ്കിൽ എന്റെ അടുത്തേക്ക് ഓടി വരുന്ന അവൾ ഇന്ന് നേരത്തെ കിടന്നു………………….
ഞാൻ വാതിലിൽ മുട്ടണോ എന്നൊരു നിമിഷം സംശയിച്ചു……………….
ഞാൻ ഒന്ന് തള്ളി നോക്കി…………….വാതിൽ അടച്ചിട്ടില്ല…………….
ഞാൻ വാതിൽ തുറന്ന് ഉള്ളിൽ കയറി………….ലൈറ്റിട്ടു…………………
ഷാഹി പെട്ടെന്ന് കിടന്ന ഇടത്ത് നിന്ന് തിരിഞ്ഞു നോക്കി……………….
അവൾ ഉറങ്ങിയിട്ടില്ല………….അവൾ കരയുകയായിരുന്നു…………….അവളുടെ മുഖമാകെ കണ്ണുനീർ………………..
അവൾ പെട്ടെന്ന് തിരിഞ്ഞു കിടന്നു……………
“ഷാഹി……………..”………….ഞാൻ വിളിച്ചു………………..
അവൾ മിണ്ടിയില്ല……………..
ഞാൻ അടുത്തേക്ക് ചെന്നു…………….
“സമർ………പ്ളീസ്………….ഞാൻ കുറച്ചുനേരം ഒറ്റയ്ക്ക് കിടന്നോട്ടെ……………”…………….ഷാഹി എന്നോട് പെട്ടെന്ന് പറഞ്ഞു…………………
ഞാൻ നിന്നു……………..
ഞാൻ തിരികെ നടന്നു………….ലൈറ്റ് ഓഫ് ചെയ്തു………………പുറത്തേക്കിറങ്ങി……………….
പക്ഷെ…………..
എന്തോ എനിക്ക് അവളെ ഒറ്റയ്ക്കിട്ട് പോകാൻ തോന്നിയില്ല………………വരുന്നത് വരട്ടെ എന്ന് കരുതി ഞാൻ തിരികെ റൂമിലേക്ക് കയറി…………………
ലൈറ്റ് ഒന്നും ഇട്ടില്ല……………അവളുടെ അടുത്തേക്ക് ചെന്നു………………
അവളെ കട്ടിലിൽ നിന്ന് കോരിയെടുത്തു………………അവൾ കുതറി…………….ഞാൻ അവളെ ബലത്തിൽ പിടിച്ചു……………..അവൾ അനങ്ങിയില്ല……………
“വിട് സമർ………….നിലത്തിറക്ക്……………”………….അവൾ എന്നോട് പറഞ്ഞു………………
“അടങ്ങി ഇരുന്നോ……………”…………ഞാൻ അവളോട് പറഞ്ഞു……………..
ഞാൻ അവളെയും എടുത്ത് പുറത്തേക്കിറങ്ങി………………ബാൽക്കണിയിലേക്ക് നടന്നു……………..
അവിടെയുള്ള ചാരുകസേരയിൽ ഞാൻ ഇരുന്നു…………ഷാഹിയെ എന്റെ മടിയിൽ ഞാൻ ഇരുത്തി……………..
അവൾ പിന്നെയും കുതറാൻ ശ്രമിച്ചു………….ഞാൻ അവളെ ബലത്തിൽ പിടിച്ചു നിർത്തി……………..അവൾ അടങ്ങി………………
അവൾ എന്റെ നെഞ്ചിൽ തലവെച്ചു കിടന്നു……………..
കുറച്ചുനേരം ഞങ്ങൾ മിണ്ടാതിരുന്നു……………….
ഞാൻ അവളുടെ ശ്വാസക്രമം ഒക്കെ നോക്കിയിരുന്നു………………
പതിയെ ഞാൻ കൈകളിലെ ബലം ഞാൻ ഒഴിവാക്കി………….അവളുടെ കയ്യിന് മുകളിൽ എന്റെ കൈകൾ വിശ്രമിച്ചു……………………
“ഷാഹി…………….”…………ഞാൻ അവളെ വിളിച്ചു……………..
അവൾ ഒന്നും മിണ്ടിയില്ല…………ഞാൻ ഒന്നൂടെ വിളിച്ചു………….
അവൾ മൂളി…………..
“എന്തിനാ പേടിക്കുന്നെ……………..അത് കഴിഞ്ഞില്ലേ……………”…………….ഞാൻ അവളോട് പറഞ്ഞു………………..
“എനിക്ക് പേടിയാണ് സമർ…………………അവർ വലിയ പിടിപാടുള്ള ആളുകൾ ആണ്……………. സന്തോഷിന്റെ അച്ഛൻ വലിയ സ്വർണവ്യാപാരിയാണ്………………..നാട്ടിൽ അയാൾക്കുള്ള സ്വാധീനം സമറിന് അറിയില്ല………………അവർ ഞങ്ങളെ എന്തെങ്കിലും ചെയ്യും………………”……………ഷാഹി പേടിയോടെ പറഞ്ഞു………………..
അപ്പൊ അതാണ് അവളുടെ പേടിയുടെ കാര്യം……………….
“ഞാൻ ഇല്ലേ ഷാഹി……………..”………….ഞാൻ അവളോട് പറഞ്ഞു………………
“എത്ര നാൾ……………”………….അവൾ ചോദിച്ചു……………..
ആ ചോദ്യം എന്റെ എവിടൊക്കെയോ പോയി കൊണ്ടു………………
ശരിയാണ് ഇനിയെത്ര നാളുകൾ………………ഞാൻ ഓർത്തു………………
“ഇനി നമ്മൾ ഇവിടെ നിന്ന് ബാംഗ്ലൂരിലേക്ക് പോയാൽ അമ്മയെയും മുത്തിനെയും അവർ എന്തെങ്കിലും ചെയ്താലോ………………”…………….ഷാഹി തുടർന്നു………………..
“അവർ നിന്റെയും അമ്മയുടെയും മുത്തിന്റെയും ശരീരത്തിൽ ഒരു പോറൽ പോലും ഉണ്ടാക്കില്ല………………..ഒരു വാക്ക് കൊണ്ട് പോലും………………സമർ നിനക്ക് തരുന്ന വാക്കാണിത്…………….”………………ഞാൻ അവളുടെ ഉള്ളംകയ്യിൽ കൈവെച്ചുകൊണ്ട് പറഞ്ഞു……………………..
ഷാഹി ഒന്നും പറഞ്ഞില്ല……………..അവൾക്ക് കുറച്ചു സമാധാനം ആയെന്ന് തോന്നുന്നു………………….
“ഇപ്പൊ ഓക്കേ ആയോ…………..”…………ഞാൻ അവളോട് ചോദിച്ചു…………….
അവൾ അതിനും മറുപടി നൽകിയില്ല……………
അവളെ ഒന്ന് ഇളക്കിയിട്ട് ഞാൻ വീണ്ടും ചോദിച്ചു……………
അവൾ മൂളി അതെ എന്ന അർത്ഥത്തിൽ………………
“എന്നാ ഒന്ന് ചിരിച്ചെ………….”…………ഞാൻ അവളുടെ മുഖം എന്റെ കൈകൊണ്ട് എന്റെ നേരെ തിരിച്ചുകൊണ്ട് ചോദിച്ചു………………….
അവൾ എന്നെനോക്കി ചിരിച്ചു………………
ഞാൻ ഹാപ്പിയായി………….അവളും……………….
അവൾ എന്റെ നെഞ്ചിൽ കിടന്നു……………….
“ഇന്ന് ആകാശം കാണാൻ ഒരു പ്രത്യേക ഭംഗി അല്ലേ……………”…………..അവൾ എന്നോട് ചോദിച്ചു…………………
“ഹ്മ്……………..”…………..ഞാൻ മൂളി…………..
“വാ തുറന്ന് പറ…………..”……………അവൾ ചിണുങ്ങി……………
“നീ കണ്ണടയ്ക്ക് ഞാൻ പറഞ്ഞിട്ട് കണ്ണുതുറക്കുമ്പോൾ അതിനേക്കാൾ ഭംഗി ഉണ്ടാകും…………….”………….ഞാൻ അവളോട് പറഞ്ഞു………………
“അതെങ്ങനെ……………”…………….അവൾ ചോദിച്ചു………………
“നീ കണ്ണടയ്ക്ക്……………..”………….ഞാൻ പറഞ്ഞു……………
ഹ്മ്………അവൾ മൂളിയിട്ട് കണ്ണടച്ചു……………….
“ഞാൻ പറയാതെ തുറക്കാൻ പാടില്ല ട്ടോ………………”……………ഞാൻ അവളോട് പറഞ്ഞു…………….
“ആ……………”………….അവൾ പറഞ്ഞു………………
ഞാൻ പോക്കറ്റിൽ കയ്യിട്ട് ഒരു സാധനം കയ്യിലെടുത്തു………………….
അന്ന് ഉത്സവപറമ്പിൽ നിന്ന് വാങ്ങിയ മാല…………………
ഞാൻ മാല അവളുടെ മുഖത്തിന് നേരെ പിടിപ്പിച്ചു……………..
എന്നിട്ട് അവളോട് കണ്ണുതുറക്കാൻ പറഞ്ഞു……………….
അവൾ പതിയെ കണ്ണുതുറന്നു………………….
അവൾ മുന്നിൽ ആ മാല കണ്ട് അത്ഭുതപ്പെട്ടു………………..
“ഇതെപ്പോ വാങ്ങി……………..”…………..അവൾ മാല കയ്യിൽ പിടിച്ചിട്ട് സന്തോഷത്തോടെ ചോദിച്ചു………………..
“അതൊക്കെ വാങ്ങി……………”………….ഞാൻ പറഞ്ഞു…………….
“പറാ………………”………..അവൾ ചിണുങ്ങി……………..
“അന്ന് ഉത്സവപറമ്പിൽ നിന്ന്……………അതുകണ്ടപ്പോൾ നിനക്ക് നല്ലപോലെ ചേരും എന്ന് തോന്നി…………….വാങ്ങി…………….”……………ഞാൻ പറഞ്ഞു……………..
“അതെയോ…………….. ഈ മാല ഞാൻ കണ്ടിരുന്നു…………..എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു……………പക്ഷെ കടക്കാരൻ ഒടുക്കത്തെ റേറ്റ് പറഞ്ഞു……………..”…………..അവൾ എന്നോട് പറഞ്ഞു……………….
ഞാൻ മൂളിക്കൊടുത്തു……………………
മുന്നൂറ് രൂപയുള്ള മാലയ്ക്ക് രണ്ടായിരം രൂപ കൊടുത്തത് അവൾക്കറിയില്ലല്ലോ……………………….
ഷാഹി ഹാപ്പിയായി…………….അവളുടെ സംസാരങ്ങൾ തിരികെ വന്നു……………..ആ രാത്രി മുഴുവൻ ആ നിലാവത്ത് ഞങ്ങൾ പരസ്പരം സംസാരിച്ചിരുന്നു……………….
തന്റെ വിധിയെഴുതാൻ തുടങ്ങുന്ന രാവ് ആണെന്നറിയാതെ…………………
☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️
നീല നിലാവ്……………….
നീല നിറഞ്ഞ ആകാശം……………..എന്നാൽ അതിൽ കുറേ ചുവപ്പുതുള്ളികൾ പടർന്നു………………..
അസാധാരണമായ എന്തോ ഒന്ന് സംഭവിക്കാൻ ആരംഭിച്ചു എന്ന് പറയാതെ പറഞ്ഞപോലെ………………….
ആ നിലാവ് ആകെ പടർന്നു………………..
അതൊരു ജനാലയിലൂടെ ഉള്ളിലേക്ക് എത്തിനോക്കി………………………..
നിലാവ് ഉള്ളിലേക്ക് എത്തി നോക്കിയത് അറിഞ്ഞ് ഒരു വൃദ്ധൻ തല പൊക്കി നോക്കി……………..കിടക്കയിൽ നിന്നും…………………..
നീലയിൽ ചുവപ്പ് പടർന്ന ആകാശം ആ വൃദ്ധൻ കണ്ടു………………..
അതുകണ്ട് ആ വൃദ്ധന്റെ കണ്ണ് മിന്നിതിളങ്ങി…………………….
അയാളിൽ വേറെ ഒരു തരം ഭാവം ഉടലെടുത്തു………………….
അയാളുടെ കണ്ണുകൾ വലുതായി……………..രക്തയോട്ടം കൂടി………………
അയാൾ ഒരു കൈ കൊണ്ട് കിടക്കയിൽ കുത്തി…………..പതിയെ അയാൾ കിടക്കയിൽ നിന്ന് എണീക്കാൻ ശ്രമിച്ചു…………………
ശ്രമഫലമായി അയാൾ നിലത്തേക്ക് വീണു……………..
പതിയെ അയാൾ ഇരുട്ടിൽ ഇഴഞ്ഞു നീങ്ങി…………….
അപ്പുറത്തെ റൂമിലെത്തി……………….
കൈകൾ മുകളിലേക്ക് കൊണ്ടുവന്നു……………..
ആ കൈകൾ ടെലിഫോണിൽ തട്ടി നിന്നു………………..
അയാൾ ആ ടെലിഫോൺ നിലത്തേക്ക് കൊണ്ടുവന്നു……………….
അയാൾ ഒരു നമ്പർ കറക്കി………………..
അപ്പുറത്ത് ബെൽ അടിക്കാൻ തുടങ്ങി……………….
ട്രണീം ട്രണീം ട്രണീം ട്രണീം………….
ബെല്ലുകൾക്ക് അവസാനം ഒരാൾ ആ ഫോൺ എടുത്തു…………………
ഫോൺ എടുത്തയാൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി………………അട്ടഹസിച്ചു പൊട്ടിച്ചിരിക്കാൻ തുടങ്ങി…………………….
“ഹഹഹ ഹഹഹ ഹഹഹ ഹഹഹ ഹഹഹ ഹഹഹ ഹഹഹ ഹഹഹ ഹഹഹ…………”…………അയാൾ ചിരിച്ചു കൊണ്ടേയിരുന്നു……………….
“ഈ വിളിക്കായാണ് ഞാൻ കാത്തിരുന്നത്………………ഈ ജീവിതം മുഴുവൻ…………..”………….അയാൾ വൃദ്ധനോട് പറഞ്ഞു…………………
“നിന്റെ ജീവിതലക്ഷ്യം നിറവേറ്റാനുള്ള സമയം ആഗമിച്ചിരിക്കുന്നു………………….വാ…………….വന്ന് നിന്റെ കർമം ചെയ്യ്………………”…………..വൃദ്ധൻ അയാളോട് പറഞ്ഞു…………………..
“വരുവാണ്……………..ജീവിതലക്ഷ്യം നിറവേറ്റാൻ……………….”………………അയാൾ പറഞ്ഞു………………..
ഫോൺ കട്ടായി……………..
വൃദ്ധൻ ആ ആകാശത്തേക്ക് നോക്കി………………..പൊട്ടിച്ചിരിക്കാൻ തുടങ്ങി……………….
☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️
അതേ നീലയിൽ ചുവപ്പ് കലർന്ന നിലാവുള്ള രാത്രി……………………
വെല്ലൂർ സെൻട്രൽ ജയിൽ……………………
രാത്രി 2 മണി…………………
പോലീസുകാരൻ രാത്രി റൗണ്ട്സിന് ഇറങ്ങി…………………..
ഓരോ സെല്ലിന് മുന്നിലൂടെയും അയാൾ നടന്നു……………………….
ഓരോ സെല്ലിലെയും ആളുകൾ ഉറങ്ങിക്കിടക്കുന്നത് അയാൾ കണ്ടു………………
അയാൾ നോക്കി നടന്നു കൊണ്ടേയിരുന്നു……………….
പെട്ടെന്ന് ഒരു സെല്ലിൽ അയാൾ വെളിച്ചം കണ്ടു………………….
സെൽ നമ്പർ 555……………
അയാൾ കയ്യിലുള്ള ലിസ്റ്റ് നോക്കി………………..
പേര്: അബൂജാഹിൽ……………..
കഠിനതടവുകാരൻ…………..
ശിക്ഷ: 15 കൊല്ലം………….
കുറ്റം: കൂട്ടക്കൊല…………
റിലീസ് : അടുത്ത ആഴ്ച………………
പോലീസുകാരൻ അത് വായിച്ചിട്ട് പേടിച്ചു വിയർത്തു……………..
“ഉറങ്ങാനായില്ലേ…………….”…………..ധൈര്യം സംഭരിച്ചു ആ പോലീസുകാരൻ ചോദിച്ചു………………..
അബൂജാഹിൽ ആ നിലാവ് ആസ്വദിച്ചു ഇരിക്കുകയായിരുന്നു…………………
അബൂജാഹിൽ അയാൾക്ക് നേരെ തിരിഞ്ഞു……………..
ആ ആജാനബാഹുവിനെ കണ്ട് പോലീസുകാരന്റെ ഭയം ഇരട്ടിയായി……………..
“എനിക്ക് ഇനി ഉറക്കമില്ലാത്ത രാത്രികളാണ് പൊലീസുകാരാ………………”……………അബൂജാഹിൽ അയാളോട് പറഞ്ഞു…………………
“അതെന്താ…………….”……………..പോലീസുകാരൻ ചോദിച്ചു…………………
“ഇരകളെയെല്ലാം ഒന്നിച്ചു കിട്ടാൻ പോകുമ്പോൾ അവരെയെല്ലാം വേട്ടയാടി പിടിക്കാതെ വേട്ടക്കാരന് ഉറക്കം കിട്ടുമോ……………….”……………അബൂജാഹിൽ അയാളോട് പറഞ്ഞു……………….
പോലീസുകാരന് ഒന്നും മനസ്സിലായില്ല………………….
“പൊയ്ക്കോ പൊലീസുകാരാ…………….എന്റെ കണ്ണിൽ ഇരുട്ട് കയറില്ല………………….നിന്നെക്കൊണ്ടാണെങ്കിൽ ഇരുട്ട് കയറ്റാനും സാധിക്കില്ല………………..”…………..അബൂജാഹിൽ അയാളോട് പറഞ്ഞു……………….
പോലീസുകാരൻ അവിടെ നിന്ന് നടന്നു……………..അയാൾ പറഞ്ഞതിന്റെ പൊരുളെന്താണെന്ന് മനസ്സിലാകാതെ………………….
പക്ഷെ ഒരു കാര്യം അയാൾക്ക് പിടി കിട്ടി……………….
ഇയാൾ ഇറങ്ങുമ്പോൾ വല്ലതും നടക്കും……………..
☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️
സമർ രാവിലെ തന്നെ ജീപ്പെടുത്ത് ഇറങ്ങി……………..
സന്തോഷിന്റെ വീട്ടിലേക്ക്………………..
ഒരു പേടിയും ഷാഹിയെ അലട്ടരുത് എന്ന് സമറിന് നിർബന്ധമുണ്ടായിരുന്നു…………………..
വഴിക്ക് വെച്ച് വിനീതിനെ ഞാൻ കണ്ടു……………….
“എവിടേക്കാ……………”……………അവൻ ചോദിച്ചു……………..
“പ്രഭാകരൻ മുതലാളിയുടെ(സന്തോഷിന്റെ അച്ഛൻ) അടുത്തേക്കാണ്…………….”……………ഞാൻ പറഞ്ഞു……………
“ആഹാ…………..ഞാനും ആ വഴിക്കാണ്…………….”……………..അതും പറഞ്ഞ് വിനീത് ജീപ്പിൽ കയറി………………..
ഞാൻ വണ്ടി മുന്നോട്ടെടുത്തു……………..
“അല്ലാ……………എന്താ പ്രഭാകരൻ മുതലാളിയുടെ അടുത്ത് കാര്യം…………….”…………..വിനീത് ചോദിച്ചു………………..
“ഒന്നുമില്ല…………..ഒരു ചെറിയ കാര്യം സംസാരിക്കാനാണ്………………”…………..സമർ മറുപടി കൊടുത്തു…………………
“എന്ത് കാര്യം……………”………….വിനീത് ചോദിച്ചു……………..
“അത്………….”…………സമർ ഒന്ന് വിക്കി…………………
“പേടിക്കാതെ പറയെടോ……………”…………..വിനീത് പറഞ്ഞു……………..
“അയാളുടെ മകന്റെ കൈ ഞാൻ ഒന്ന് തല്ലി ഒടിച്ചിരുന്നു……………. അതിന്റെ കാര്യം സംസാരിക്കാനാണ്……………..”……………..സമർ പറഞ്ഞു………………..
സമർ പറഞ്ഞത് കേട്ട് വിനീതിന്റെ കണ്ണ് പുറത്തേക്ക് തള്ളി………………..
ഭഗവതീ………….ഇടിവണ്ടിക്കാണോ തല വെച്ചത്……………..വിനീത് പേടിയോടെ ഓർത്തു……………….
വിനീത് പേടിച്ചിട്ട് ഞെളിപിരി കൊള്ളാൻ തുടങ്ങി…………………
ജീപ്പ് പ്രഭാകരൻ മുതലാളിയുടെ വീടിന് മുന്നിലെത്തി……………………
“ഞാൻ ഇവിടെ ഇറങ്ങിക്കോളാം സമർ…………….”………….വിനീത് പറഞ്ഞു………………
“വാടോ………….പ്രഭാകരൻ മുതലാളിയെ ഒന്ന് കണ്ടിട്ട് പോകാം…………..”………….സമർ അവനെ ക്ഷണിച്ചു…………….
“ഇല്ല സമർ…………..കുറച്ചു ധൃതിയുണ്ട്…………….”……………..വിനീത് അതും പറഞ്ഞു പെട്ടെന്ന് ജീപ്പിൽ നിന്നിറങ്ങി നടന്നു………………
അവന്റെ പോക്ക് കണ്ട് സമർ ചിരിച്ചു……………….
സമർ പ്രഭാകരൻ മുതലാളിയുടെ വീട്ടിലേക്ക് ജീപ്പ് കയറ്റി……………..
പഴയ ഒരു രീതിയിൽ പണിഞ്ഞ വീടായിരുന്നു അത്……………..ഉമ്മറത്തെ കോലായ് മുന്നിലേക്ക് നീണ്ടിട്ടായിരുന്നു……………….
സമർ ജീപ്പിൽ നിന്നിറങ്ങി……………
തേങ്ങ വീടിന് മുന്നിൽ ഇട്ടിട്ടുണ്ട്…………….ഒരു ബലവാൻ അത് പൊതിക്കുന്നു……………..
കുറച്ചു മുന്നിലായി കാർ ഇട്ടിട്ടുണ്ട്………….അതൊരാൾ കഴുകുന്നു……………
ഒരു ചേച്ചി മുറ്റമടിക്കുന്നു…………….
അങ്ങനെ അങ്ങനെ കുറേ പേർ ആ വീടിന് മുന്നിൽ ഉണ്ട്………………
സമർ കോലായിലേക്ക് നോക്കി…………….
ഒരാൾ അവിടെ ചാരുകസേരയിൽ പത്രം വായിച്ചിരിക്കുന്നു……………….പ്രഭാകരൻ മുതലാളി…………….
ജീപ്പിന്റെ സൗണ്ട് കേട്ട് പ്രഭാകരൻ പത്രം മാറ്റി സമറിനെ നോക്കി…………….
സമർ അയാളുടെ അടുത്തേക്ക് നടന്നു…………….
മറ്റുള്ളവർ അവനെ നോക്കി നിന്നു…………………..
സമർ ആ വീടിന്റെ പടിക്കെട്ട് കയറി……………..
തേങ്ങ പൊതിച്ചോണ്ട് നിന്നവനെ സമർ നോക്കി…………….അവൻ സമറിനെയും……………….
“നമസ്കാരം സാർ……………”…………പ്രഭാകരൻ മുതലാളിയുടെ മുന്നിലെത്തി സമർ പറഞ്ഞു……………..
“നമസ്കാരം…………..”…………..പ്രഭാകരൻ പറഞ്ഞു………………
സമർ അയാളുടെ മുന്നിലുള്ള കസേരയിൽ ഇരുന്നു………………
“ആരാണ് മനസ്സിലായില്ല……………..”…………..പ്രഭാകരൻ സമറിനോട് ചോദിച്ചു………………
പെട്ടെന്ന് മുന്നിലെ വാതിൽ തുറന്ന് കയ്യിൽ പ്ലാസ്റ്ററും ആയി കഴുത്തിലൂടെ വള്ളിയിൽ തൂക്കി സന്തോഷ് പുറത്തേക്ക് വന്നു………………..
സമർ അവനെ നോക്കി………….സന്തോഷ് സമറിനെ കണ്ട് ഭയന്നു………………..
“അതിന് കാരണം ഞാനാണ് സാർ…………….”…………സന്തോഷിന്റെ കൈകളിലേക്ക് ചൂണ്ടിക്കൊണ്ട് സമർ പറഞ്ഞു……………….
പ്രഭാകരൻ മുതലാളി അങ്ങോട്ടേക്ക് നോക്കി……………..മകന്റെ കയ്യിലേക്ക് സമർ ചൂണ്ടുന്നത് കണ്ട് പ്രഭാകരൻ ദേഷ്യത്താൽ ജ്വലിച്ചു………………….
പ്രഭാകരൻ തിരിഞ്ഞു സമറിനെ നോക്കി………………..
“മകൻ ഒരു തെറ്റ് ചെയ്തു………….ഞാൻ അത് തിരുത്തി…………ശിക്ഷയും കൊടുത്തു…………….”…………സമർ പറഞ്ഞു……………….
“എന്ത് ധൈര്യമുണ്ടെങ്കിൽ നീ എന്റെ മുൻപിൽ വരും…………….വാസു……….ഹും…………..”…………..പ്രഭാകരൻ ദേഷ്യത്തോടെ പറഞ്ഞിട്ട് മുന്നിൽ തേങ്ങ പൊതിച്ചുകൊണ്ട് നിന്ന ബലവാനെ വിളിച്ചു……………..
അവൻ ഒരു പൊതിക്കാത്ത തേങ്ങയുമായി സമറിന്റെ അടുക്കലേക്ക് വന്നു………………..
സമറിന്റെ വലത് വശത്തിലൂടെയാണ് വാസു വന്നത്………………
സമർ ഇരിക്കുന്ന ഇടത്തിൽ നിന്നും ഒന്ന് അനങ്ങുകയോ തിരിഞ്ഞു നോക്കുകയോ പോലും ചെയ്തില്ല………………..
വാസു സമറിന്റെ അടുത്തെത്തി വലത്തേ കൈ കൊണ്ട് തേങ്ങ പിടിച്ച് സമറിന്റെ തല നോക്കി വീശി…………….
അവന്റെ കയ്യും തേങ്ങയും സമറിന് തൊട്ടുമുന്നിൽ എത്തിയതും സമർ മെല്ലെ അവന്റെ കയ്യിന്റെ ജോയിന്റിൽ ഒന്നടിച്ചു……………അവന്റെ കൈ വേദനയാൽ മടങ്ങി…………..തേങ്ങ കയ്യിൽ നിന്ന് പോയി…………….സമറിന്റെ ഇടം കൈ ആ തേങ്ങ കൈക്കലാക്കി…………….സമറിന്റെ വലംകൈ അവന്റെ തല പിൻകഴുത്തിൽ പിടിച്ചു താഴ്ത്തി……………….സമർ അവന്റെ ഇടം കൈ കൊണ്ട് തേങ്ങ വാസുവിന്റെ തലയിൽ ഒറ്റയടി………………
തേങ്ങ പൊട്ടി രണ്ടായി വീണു……………വാസു വെട്ടിയിട്ട വാഴ പോലെ നിലത്തേക്കും………………ഇതെല്ലാം ക്ഷണനേരം കൊണ്ട് സംഭവിച്ചു…………………
വീണുകിടന്ന വാസുവിൽ നിന്ന് ഒരു അനക്കവും ഉണ്ടായില്ല……………….
പ്രഭാകരൻ ഇത് കണ്ടു അമ്പരന്നു………………
സന്തോഷ് പേടിച്ചു വിറച്ചു……………..
മുറ്റത്തുണ്ടായിരുന്നവർ എല്ലാം ഭയത്തോടെ ഇത് കണ്ടു………………
“അപ്പൊ എവിടെയാ പറഞ്ഞു നിർത്തിയത്……………ശിക്ഷ കൊടുത്തു………………അത് നൽകിയപ്പോൾ നിങ്ങളുടെ മകൻ തെറ്റ് ചെയ്യാൻ ശ്രമിച്ച ആൾക്ക് ഭയം………………..നിങ്ങളെ നിങ്ങളുടെ സ്വാധീനത്തെ ഒക്കെ……………….നിങ്ങൾ അവരെ വല്ലതും ചെയ്യുമോ എന്ന്……………..”………….സമർ പറഞ്ഞു……………..
പ്രഭാകരൻ മുതലാളിയുടെ മുഖത്ത് ദേഷ്യം കൂടി…………………
“ഞാൻ പറഞ്ഞു നിങ്ങൾ ഒന്നും ചെയ്യില്ല എന്ന്……………”………………സമർ പറഞ്ഞു………………
“ചെയ്യും……………”…………പ്രഭാകരൻ മുതലാളി പറഞ്ഞു……………….
സമർ അതുകേട്ട് ചിരിച്ചു…………………
“ചെയ്‌താൽ നീ എന്ത് ചെയ്യും………………”……………പ്രഭാകരൻ മുതലാളി സമറിനോട് ചോദിച്ചു……………….
“നിങ്ങളുടെ മകന്റെ കൈ ഞാൻ തല്ലി ഒടിച്ചു എന്ന് നിങ്ങളുടെ സ്ഥലത്ത് വന്ന് നിങ്ങളുടെ മുഖം നോക്കി ഒരു തുള്ളി ഭയം പോലും ഇല്ലാതെ പറഞ്ഞ എന്റെ ധൈര്യത്തെ വില കുറച്ചു കാണരുത്……………….”……………..സമർ പറഞ്ഞു………………
പ്രഭാകരൻ അപ്പോഴും ദേഷ്യത്തിൽ തന്നെയായിരുന്നു…………….
“പിന്നെ എന്താ ചെയ്യുക എന്നുള്ളത്……………എനിക്ക് എത്തിപ്പെടാൻ പറ്റുന്ന ദൂരത്തിൽ ആണെങ്കിൽ നീ അവരുടെ രോമത്ത് പോലും തൊടില്ല…………….ഞാൻ ദൂരത്താണെങ്കിൽ നീ ചിലപ്പോ അവരെ തൊട്ടേക്കും………………പക്ഷെ അന്ന് നിന്റെ കൌണ്ട് ഡൌൺ സ്റ്റാർട്ട് ചെയ്യും……………..നിന്റെ കുടുംബത്തിലുള്ള ഓരോരുത്തരെയും നിന്റെ മുൻപിൽ ഇട്ട് ഞാൻ കൊല്ലും…………മൃഗീയമായി………………….അവസാനം നിന്നെ ഈ വീട്ടിൽ ഇട്ട് പച്ചയ്ക്ക് കത്തിക്കും ഞാൻ…………………”………….സമർ പ്രത്യേക ഭാവത്തിൽ പറഞ്ഞു…………………
പ്രഭാകരൻ ഭയന്നു…………………
“ഇത് പറയുന്ന എന്റെ പേര് മറക്കാതിരിക്കുക………………….”………………സമർ പറഞ്ഞു………………..
പ്രഭാകരൻ ഭയത്തോടെ സമറിനെ നോക്കി…………….
“സമർ അലി ഖുറേഷി……………….”…………സമർ പറഞ്ഞു………………..പ്രഭാകരനിൽ ഭയം നിറഞ്ഞു നിന്നു…….. .
“മറ്റുള്ളവർ വേറെ ഒരു പേരിട്ടാണ് വിളിക്കാറ്……………….”…………..സമർ പറഞ്ഞു…………..
പ്രഭാകരൻ ഭയത്തിന്റെ നെല്ലിപലകയിൽ നിന്ന് കൊണ്ട് സമറിനെ നോക്കി……………….
“ചെകുത്താന്റെ സന്തതി………………”……………സമർ പറഞ്ഞു……………….
അതുകേട്ട് പ്രഭാകരന്റെ കണ്ണ് മുന്നിലേക്ക് തള്ളി………………….
പേടിയിൽ തന്റെ ഹൃദയം നിന്നോ എന്നുപോലും പ്രഭാകരന് തോന്നി………………..
പ്രഭാകരൻ പെട്ടെന്ന് എഴുന്നേറ്റു………….സന്തോഷിന്റെ അടുത്ത് പോയി അവന്റെ കരണം നോക്കി ഒന്ന് കൊടുത്തു…………………
“വൃത്തികേട് കാണിക്കുന്നോടാ…………….”…………പ്രഭാകരൻ അവനോട് ആക്രോശിച്ചു………………
പ്രഭാകരൻ മുതലാളി പെട്ടെന്ന് തന്നെ സമറിന്റെ അടുക്കലേക്ക് വന്നു……………..
“ഞങ്ങളുടെ ഭാഗത്ത് നിന്ന് ഇനി ഒരു പ്രശ്നവും ഇനി ഉണ്ടാകില്ല…………….”………….പ്രഭാകരൻ മുതലാളി കൈകൂപ്പിക്കൊണ്ട് പറഞ്ഞു………………..
സന്തോഷ് തന്റെ അച്ഛൻ ആദ്യമായി ഒരാളോട് പേടിയോടെ സംസാരിക്കുന്നത് കണ്ടു വിറച്ചു നിന്നു………………….
“ശരി എന്നാ…………..”………..സമർ ഇറങ്ങി…………ജീപ്പിൽ കയറി പോയി………………
അതും നോക്കിനിൽക്കുന്ന പ്രഭാകരൻ മുതലാളിയുടെ അടുത്തേക്ക് സന്തോഷ് വന്നു………………
“പന്ന നായെ………..നീ ആരോടാ കളിച്ചത് എന്നറിയാമോ………………നിന്റെ തോളിൽ ഇട്ടിരിക്കുന്ന ഈ കയർ അവന്റെ നമ്മുടെ എല്ലാവരുടെയും തലയ്ക്ക് ചുറ്റിയിട്ട് ഇപ്പൊ പോയേനെ……………..”………………പ്രഭാകരൻ മുതലാളി അതും പറഞ്ഞു ഉള്ളിലേക്ക് കയറിപ്പോയി………………
സന്തോഷ് കിളി പാറി അതും നോക്കി നിന്നു……………….
☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️
നാഗർകോവിൽ മഴക്കാടുകൾ……………
“ഇയാൾക്ക് വേറെ ഒരു സ്ഥലവും കിട്ടിയില്ലേ…………..”………….ഇലകൾ വകഞ്ഞുമാറ്റി മുന്നോട്ട് നടക്കുന്നതിനിടയിൽ ബാലഗോപാൽ ചോദിച്ചു……………..
“എഴുത്തുകാരനല്ലേ………………”…………..ഗംഗാധരൻ മറുപടി കൊടുത്തു………………
ആനന്ദ് വെങ്കിട്ടരാമന്റെ വാസസ്ഥലത്തേക്ക് രാവിലെ തന്നെ നിരഞ്ജനയും കൂട്ടരും ഇറങ്ങി……………….
ഫോറെസ്റ്റ് ഓഫീസർ സെൽവൻ റെഡി ആക്കി തന്ന ആദിവാസിയും ഉണ്ടായിരുന്നു വഴി കാട്ടിയായി…………………..
സെൽവൻ ചില കാരണങ്ങൾ പറഞ്ഞു ഒഴിവായത് നിരഞ്ജനയ്ക്ക് നല്ലതായി തോന്നി……………
അവർ ആ നിബിഡ വനത്തിലൂടെ ആനന്ദിന്റെ അടുത്തേക്ക് നടന്നു………………
പ്രയാസമേറിയതായിരുന്നു ആനന്ദിലേക്കുള്ള യാത്ര………………
ഇടയ്ക്ക് പെയ്ത മഴ അവരെ നന്നായി ബാധിച്ചു………….ചളിയിലും മറ്റുമായി അവർ കുറേ നേരം കുടുങ്ങി………….
ഒടുവിൽ അവർ എത്തിച്ചേർന്നു………………
ഒരു നദിയുടെ തീരത്ത്……………..ഒരു ചെറിയ കുടിൽ……………..
ആനന്ദ് വെങ്കിട്ടരാമന്റെ വാസസ്ഥലം………………….
നദിയിൽ നിന്ന് വെള്ളം ശേഖരിക്കുന്ന ആനന്ദ് വെങ്കിട്ടരാമനെ അവർ ദൂരെ നിന്ന് തന്നെ കണ്ടു………………ഒപ്പം ഒരു ആദിവാസി ചെക്കനും ഉണ്ട്…………….
അവർ ആനന്ദിന്റെ അടുത്തേക്ക് ചെന്നു…………………
ആനന്ദ് അവരെ കണ്ടു…………… വെള്ളം കൂടയിലാക്കി അവരുടെ അടുത്തേക്ക് നടന്നു………………
“ലേറ്റ് ആയല്ലോ…………..”………..ആനന്ദ് നിരഞ്ജനയോട് പറഞ്ഞു……………….
“ഹ്മ്…………..എന്തായാലും വന്നല്ലോ……………”………….നിരഞ്ജന മറുപടി കൊടുത്തു…………..
“ഹ്മ്………………വന്നു………….”…………..ആനന്ദ് അതും പറഞ്ഞു കുടിലിലേക്ക് നടന്നു………………
നിരഞ്ജനയും കൂട്ടരും ആനന്ദിനെ അനുഗമിച്ചു…………….
ആനന്ദ് കുടിലിലേക്ക് കയറി……………..
പിന്നാലെ നിരഞ്ജനയും ബാലഗോപാലും ഗംഗാധരനും മാത്രം……………..
ബാക്കിയുള്ളവർ കുടിലിന് പുറത്ത്……………..
നിരഞ്ജന ആ കുടിൽ നിരീക്ഷിച്ചു…………….
ഒരു കട്ടിൽ, മേശ രണ്ടുമൂന്ന് കസേരകൾ………….മണ്ണിന്റെ അടുപ്പ്…………പാത്രങ്ങൾ………….
ആനന്ദ് അവർ മൂന്ന് പേർക്കും ചായ കൊടുത്തു……………….
മറ്റുള്ളവർക്ക് ആദിവാസി ചെക്കൻ ചായ കൊണ്ടുപോയി കൊടുത്തു……………………
ആനന്ദ് ഒരു കസേരയിൽ ഇരുന്നു…………….ഓപ്പോസിറ്റായി മറ്റൊരു കസേരയിൽ നിരഞ്ജനയും……………….
ആനന്ദ് അവളെ നോക്കി പുഞ്ചിരിച്ചു…………………..
“പറയു…………”……………ആനന്ദ് അവരോട് പറഞ്ഞു………………
“അറിയണം……………ചെകുത്താൻമാരുടെ ചരിത്രം മുഴുവൻ അറിയണം…………….”……………നിരഞ്ജന പറഞ്ഞു……………..
അതുകേട്ട് ആനന്ദ് വെങ്കിട്ടരാമൻ പുഞ്ചിരിച്ചു………………
“ചെകുത്താൻ…………..ചെകുത്താന്റെ വേദം…………..തുറന്നേക്കാം……………അല്ലേ…………..”…………ആനന്ദ് വെങ്കിട്ടരാമൻ ചിരിച്ചുകൊണ്ട് പറഞ്ഞു………………..
(തുടരും)
അഭിപ്രായം നിർബന്ധമായും അറിയിക്കുക………….🤝
ഈ പാർട്ട് എഴുതാൻ ഞാൻ നല്ലപോലെ ബുദ്ധിമുട്ടിയിരുന്നു……………ഇതിലെ സീക്വൻസുകളുടെ ശൈലി കാരണം…………….അഭിപ്രായം പറയുക……………പോരായ്മകൾ അറിയിക്കുക…………….✌️
ഇഷ്ടപ്പെട്ടവർ ലൈക് ചെയ്യുക………സ്നേഹം അറിയിക്കുക………..❤️
Comments:
No comments!
Please sign up or log in to post a comment!