ഗൗരീനാദം 3
ഞാൻ ജെറിയുടെ മൂക്കിൽ കാറിൽ ഇരുന്ന ഫസ്റ്റ് എയ്ഡ് ബോക്സിൽ നിന്നും ഒരു ഓയിട്മെന്റ് പുരട്ടി കൊണ്ടിരിക്കുബോൾ ആണ് ജെന ആരെയോ കൈ പൊക്കി കാണിക്കുന്നത് കണ്ടത്…. അത് അമല ആരിക്കും എന്ന് വിചാരിച്ച എനിക്ക് തെറ്റി.
അവളുടെ അടുത്തേക്ക് ഗൗരി നടന്നു വന്നു..
എന്നെ കണ്ടപ്പോൾ അവൾ ജനയെ കൈക്കു പിടിച്ചു മാറ്റി നിർത്തി എന്തെക്കെയോ പറഞ്ഞു..
ജെറിടെ മൂക്ക് നല്ല പോലെ രക്തം തള്ളുന്നുണ്ട്, എന്ത് ഇടിയാ സിയാസ് കൊടുതെ, അവന്റെ മൂക്കിൽ മരുന്ന് വെച്ച് കഴിഞ്ഞപ്പോൾ ഞാൻ ജനയെ വിളിച്ചു.
അവൾക്കൊപ്പം ഗൗരിയും അടുത്ത് വരും എന്ന് വിചാരിച്ച എനിക്ക് തെറ്റി, ഗൗരി ജനയോടു യാത്ര പറഞ്ഞു തിരിച്ചു പോയി.
‘ഏതാടി അവൾ ‘ ഞാൻ ജനയോടു ചോദിച്ചു..
‘അത് ഗൗരിയാ ചേട്ടായി…. നമ്മുടെ എസ്റ്റേറ്റിൽ അക്കൗണ്ടന്റ് ആയിട്ട് വന്ന സരിത ചേച്ചിടെ മകൾ ആണ്. നമ്മുടെ ആന്റണി ചേട്ടന് താമസിക്കാൻ കൊടുത്ത വീടിന്റെ അടുത്ത് ഉള്ള ഔട്ട്ഹൗസിൽ ആണ് താമസം…
എന്റൊപ്പം ആണ് കോളേജിൽ പഠികുന്നെ’..
‘അഹ് പെണ്ണിന് അഹങ്കാരം ലേശം കൂടുതലാ ‘
ഞാൻ മനസ്സിൽ ജനയോടു നന്ദി പറഞ്ഞ് കൊണ്ട് പുച്ച ഭാവത്തിൽ ഉരുവിട്ടു.
‘പാവം കൊച്ചാ ചേട്ടായി ‘ ജെന പറഞ്ഞു…
എൻറെ മുഖത്തു ഒരു ചെറിയ ചിരി പൊട്ടിട്ടു….
അത് ജെറി കണ്ടെന്നു തോനുന്നു…
അടുത്ത ദിവസം ഞാൻ നല്ല ലേറ്റ് ആയി ആണ് എഴുന്നേറ്റത്.
ഇന്ന് അവളെ എന്തായാലും കാണണം പറ്റിയാൽ മിണ്ടണം, ഞാൻ ഓർത്തു..
ജനാലയിലൂടെ മിറ്റത്തു നോക്കിയപ്പോൾ സിയാസ് ഗാർഡൻ ബെഞ്ചിൽ കാലുമ്മേൽ കാലും വെച്ച് ഇരുപ്പുണ്ട്, ജെന അവന്റെ തോളിൽ കൈ വെച്ച് ബെഞ്ചിന്റെ ഹാൻഡിൽ ബാറിൽ ഇരുപ്പുണ്ട്… രണ്ട് പേരും കോളേജ്യൂ
Comments:
No comments!
Please sign up or log in to post a comment!