മിന്നുകെട്ട്

am a bad bad bad bad boy ,i am a bad bad bad bad boy ,i am a bad boy ,i am a bad boy

രാവിലെ ഫോണിലെ റിങ് ടോൺ കേട്ട് ദേഷ്യം വന്നു എനിക്ക് .

“ഏതു നാറിയാണ് ഇപ്പൊ വിളിക്കണേ ,ഉറങ്ങാനും സമ്മതിക്കില്ല നാശം .”

ഫോൺലേക് നോക്കിയപ്പോ ‘അമ്മ എന്ന നെയിം ഉം അമ്മേടെ റൂമിലെ ലാൻഡ് ഫോൺ ൽ നിന്ന് ഉള്ള കോൾ ആണ് .

“ആണ്ടവ പൊറുക്കണേ അമ്മയാണെന്ന് അറിയാതെയാണ് നാറി എന്ന് പറഞ്ഞത് ഒന്നും തോന്നല്ലേ “

ഞാൻ ഫോൺ എടുത്തു .,

“ഹലോ കണ്ണാ , എണീക്കെടാ മോനെ”

“എന്താ അമ്മെ ഇത്ര നേരത്തെ വിളിച്ചേ?”

“നേരത്തെയോ മണി 8 ആയി ,പോത്ത് പോലെ ഇങ്ങനെ ഉറങ്ങല്ലേ “

“എന്താ നന്ദിനി തമ്പുരാട്ടി ഉദ്ദേശം,രാവിലെ തന്നെ വെറുപ്പിക്കൽ ആണല്ലോ !!”

“കണ്ണാ ,ഇന്നത്തെ ദിവസത്തിന്റെ പ്രേത്യേകത അറിയോ?”

“ഇന്നെന്താ പ്രത്യകത .ഗാന്ധിജയന്തി ആണോ ,ഭഗവാനെ സാധനം ബ്ലാക്ക് ൽ വേടിക്കണ്ടി വരോ “?

“ഈ കുട്ടി നന്ദാവില്ല,നന്ദാവാൻ വേണ്ടിയാ ബാംഗ്ലൂർ അയച്ചത് ,അത് ഇപ്പൊ ഏറ്റവും വലിയ മണ്ടത്തരം ആയല്ലോ എന്റെ കൃഷ്ണ .”’

അമ്മ ദുരിതം പറഞ്ഞു തുടങ്ങി ,കൂടുതൽ വെറുപ്പിക്കണ്ട എന്ന ഉദ്ദേശത്തോടെ ഞാൻ നേരിട്ട് കാര്യത്തിലേക് കടന്നു

“ഞാൻ എന്റെ നന്ദിനി കുട്ടിയെ കളിപ്പിച്ചതല്ലേ ,എനിക്ക് ഇങ്ങനെ മിണ്ടാനും പറയാനും എന്റെ ‘അമ്മ തമ്പുരാട്ടി അല്ലാതെ ആരുമില്ല ,പറ അമ്മെ എന്താ ഇന്നത്തെ ദിവസത്തിന്റെ വിശേഷം “

“ഇന്നാണ് കണ്ണാ നിന്റെ പിറന്നാൾ ,happy birthday to you മോനെ” !!

“അല്ല അമ്മെ എന്റെ പിറന്നാൾ ആകാൻ ഇനിയും പത്തു ദിവസം കഴിയണം .”

“ചിങ്ങ മാസത്തിലെ രോഹിണി നാളിൽ ആണ് നീ ജനിച്ചത് ഇന്നാണത് ,നീ ഇന്ന് ജോലിക്ക് പോകുന്നതിനു മുൻപ് കൃഷ്ണന്റെ അമ്പലത്തിൽ ഒന്ന് പോയി പ്രാർത്ഥിക്കണം, അത് പറയാനാ നിന്നെ ഇപ്പൊ വിളിച്ചേ .”

“എന്റെ നന്ദിനികുട്ടി ,ഇവിടെ ഞാൻ വന്നിട്ട് അമ്പലം തന്നെ കണ്ടട്ടില്ല ,പിന്നെയാ കൃഷ്ണന്റെ അമ്പലം “

“എന്റെ ആഗ്രഹം ആണ് കണ്ണാ മറുത്തൊന്നും പറയരുത് ,ഈ ദിവസം മുതൽ എന്റെ കുട്ടീടെ എല്ലാ ദോഷങ്ങളും മാറും ,എനിക്ക് ഉറപ്പുണ്ട് .മനസ്സുരുകി ‘അമ്മ എല്ലാ ദൈവങ്ങളോടും മോന് വേണ്ടി പ്രാര്ഥിച്ചിട്ടുണ്ട് .മോൻ മറുത്തൊന്നും പറയരുത് “

“അയ്യേ ,എന്റെ ‘അമ്മ കുട്ടി ഇങ്ങനെ സെന്റി ആകല്ലേ ,ഞാൻ അമ്പലത്തിൽ പോകാം കേട്ടോ .”

“ശരി മോനെ ,നീ ജോലിക് കേറുന്നത് 9 .30 നു അല്ലെ ‘അമ്മ അതിനു മുൻപ് വിളിക്കാട്ടോ”

“ശരി അമ്മെ .

.

എന്ന് പറഞ്ഞു ഫോൺ വച്ചു.

ഇത് എന്റെ കഥയാണ്.സോറി ഇത് വരെ ഞാൻ ആരെന്നു പറഞ്ഞില്ലല്ലോ .

എന്റെ പേര് അർജുൻ മേനോൻ ,ഈശ്വരമംഗലത്ത്‌ മാധവ മേനോന്റെയും നന്ദിനി യുടെയും ഇളയതും രണ്ടാമത്തേതുമായ മകൻ .ഇളയ മകൻ ആയതിനാൽ അത്യാവശ്യം കൊഞ്ചിച്ചും ലാളിച്ചും ആണ് എന്നെ വളർത്തിയത് അതുകൊണ്ട് ആ വീട്ടിലെ ഏറ്ററ്വും കുരുത്തംകെട്ട സ്വഭാവം എനിക്ക് കിട്ടി .

ഈശ്വരമംഗലത്തുകാർ നാട്ടിലെ അറിയവപ്പെടുന്ന നാടുവാഴികൾ എന്നോ കിരീടം വെക്കാത്ത രാജാക്കന്മാർ എന്നോ വേണമെങ്കിൽ പറയാം.മംഗലത്തു ചിറ്റ്‌സ് ,മംഗലത്തു ജുവെല്ലേഴ്‌സ്,മംഗലത്തു ഫിനാൻസ് ,മംഗലത്തു സിനിമാസ് എന്നിങ്ങനെ വിരലിൽ എണ്ണിയാൽ തീരാത്ത അത്രയും സ്ഥാപനങ്ങൾ ഉള്ള തറവാട്ടുകാർ ആണ് എന്റേത് .

ഇതെല്ലം ഇത്രയും ആക്കിയത് എന്റെ കർക്കശക്കാരനായാ മുത്തശ്ശൻ രഘുമേനോന്റെ വീറും വാശിയും കഠിനാധ്വാനവും ഒകെ കൊണ്ടാണ് .80 വയസ്സിന്റെ അടുത്തെത്തിയെങ്കിലും ഇപ്പോളും കാര്യങ്ങൾ തീരുമാനിക്കുന്നതും അവസാനത്തെ വാക്കും ഒകെ മുത്തശ്ശൻ തന്നെയാണ് .ഉദാഹരണം പറയുക ആണേൽ നമ്മുടെ wwe കണ്ട്രോൾ ചെയുന്ന വിൻസ് മാക്മഹൻ നെ പോലെയാണ് എന്റെ മുത്തശ്ശൻ ,ബട്ട് അങ്ങേരെപോലെ പൊട്ടൻ അല്ല എന്റെ മുത്തശ്ശൻ നല്ല കാര്യപ്രാപ്തി ഉണ്ട് കറന്റ് ട്രെന്റ് നു അനുസരിച്ചു മാറി ചിന്തിക്കുകയും മറ്റുള്ളവരുടെ അഭിപ്രായങ്ങൾ ബോര്ഡമീറ്റിംഗ് ൽ അംഗീകരിക്കുകയും ചെയ്യും അതുകൊണ്ടും കൂടിയാണ് മംഗലത്തുകാർ ഇത്രയും വളർന്നുകൊണ്ടിരിക്കുന്നതു.

അതുപോലെ തന്നെ എല്ലാ പണക്കാർക്കും ക്യാഷ് ഉള്ള തറവാട്ടുകാർക്കു മുള്ള ഒരു കുഴപ്പം മുത്തശ്ശനും ഉണ്ട് വാസുദേവൻ നമ്പൂതിരി എന്ന ഒരു ജോത്സ്യൻ അങ്ങേര് എന്ത് മണ്ടത്തരം പറഞ്ഞാലും മുത്തശ്ശൻ അത് വേദവാക്യം പോലെ എടുക്കും .മുത്തശ്ശൻ മൂലം ഈ ജോത്സ്യൻ നന്നായി വളർന്നു ഓലപ്പുരയില് താമസിച്ച നാറി ഇപ്പോൾ കൊട്ടാരം പോലെ ഒരു വീട്ടിൽ ആണ് താമസിക്കുന്നെ. എന്റെ ജീവിതം ഇത് പോലെ ഊംമ്പലും കണ്ണീരും ആകാൻ ഒരുകണക്കിന് ഈ മൈരൻ ആണ് കാരണം. അത് ഞാൻ വഴിയേ പറയാം അല്ലേൽ കഥക്ക് ഒരു ഫ്ലോ കിട്ടില്ല

***********

തറവാട്ടിലെ ഇളയ സന്തതി എന്ന കാരണം എന്നെ നന്നായി കൊഞ്ചിച്ചും ലാളിച്ചുമാണ് അച്ഛനും അമ്മയും വളർത്തിയെ എന്നെ മുത്തശ്ശൻ ചീത്ത പറയുന്നത് പോലും അമ്മക്കു വിഷമം ഉള്ളത് കൊണ്ട് എന്റെ പല കുരുത്തക്കേടുകളും കണ്ട് മുത്തശ്ശൻ പലപ്പോളും മൗനം പാലിച്ചിരുന്നു .

അത് പോലെ തന്നെ പഠിത്തത്തിന്റെ കാര്യത്തിലും ഈ കംപാരിസൺ ഉണ്ടായിരുന്നു.
ഞങളെ നാട്ടിലെ അറിയപ്പെടുന്ന ഇംഗ്ലീഷ് മീഡിയം govt ബോയ്സ് ഒൺലി സ്കൂളിൽ ആണ് ചേർത്തിയത് എന്നെക്കാളും നാല് വയസിനു മൂത്തതാണ് എന്റെ ഏട്ടൻ ,ഈ മണകുണാഞ്ചൻ ആണേൽ എല്ലാ എക്‌സാമിലും നല്ല മാർക്ക് നേടി ക്ലാസ് ലീഡർ ആകും.

ഞാൻ സ്കൂളിൽ പോകുന്നത് തന്നെ കൂട്ടുകാരുടെ കൂടെ കളിച്ചു നടക്കാൻ ആണ് ഓരോ ക്ലാസ് കഴിയുമ്പോളും ഓരോ കളികളും വികാരങ്ങളും .തീപ്പെട്ടി പടം,അരിയാസുണ്ട,റെസ്ടിലിംഗ് കാർഡ് ,കല്ലുകളി,ഏര്പ്പന്ത്,മിണ്ടിയിലിടി,സ്റ്റച്ചു അങ്ങനെ എല്ലാം കളിച്ചു നടക്കുന്ന സമയം .ഈ തെണ്ടി ഇങ്ങനെ നന്നായി പഠിക്കണ കാരണം ഹെഡ് മാസ്റ്റർ സാർ എന്നെ ഒരുപാട് തല്ലി നന്നാകാൻ നോക്കി,ഞാൻ നന്നാവുമോ .പിന്നെ എന്നെ പറ്റി എന്തേലും നല്ലതു പറയണം എങ്കിൽ എനിക്ക് എല്ലാരേം മനുഷ്യനെ പോലെ കാണാൻ സാധിച്ചു .ജാതിയും മതവും നോക്കാതെ വളരാൻ ആണ് നമ്മളെ സ്കൂളിൽ പഠിപ്പിക്കുന്നതു എന്ന് എനിക്ക് സ്കൂൾ കാലഘട്ടം കഴിഞ്ഞപ്പോൾ മനസിലായി അരവിന്ദൻ ആണേൽ പഠിപ്പിസ്റ്റുകളോട് മാത്രമേ കമ്പനി കൂടിയിരുന്നൊള്ളു അതും നിറം കറുത്തവരോടുള്ള ജാതിയാ അയിത്തം അവന്റെ ഉള്ളിൽ ഉണ്ടായിരുന്നു.

എന്നെ അവൻ താണ ജാതിയിൽ ഉള്ള കൂട്ടുകാരോട് കൂട്ട്കൂടരുതെന്നു ഉപദേശിച്ചിരുന്നു ജാതിയാവ്യവസ്ഥകളെ പറ്റി വലിയ അറിവൊന്നും ഇല്ല പക്ഷെ കൂട്ടുകാരോട് കൂട്ട് കൂടരുതെന്നു എന്റെ സ്വന്തം അച്ഛൻ മാധവമേനോൻ പറഞ്ഞാൽ പോലും ഞാൻ അനുസരിക്കില്ല.എന്തൊക്കെ പറഞ്ഞാലും പഠിപ്പിന്റെ പേരിൽ എന്നെ ഒരുപാട് ബുദ്ധിമുട്ടിക്കും എങ്കിലും ചേട്ടന് എന്നോട് സ്നേഹം ഇണ്ടായിരുന്നു ഹോംവർക് ചെയ്യാൻ സഹായിച്ചിരുന്നു എക്സാമിന് തുണ്ട് വക്കാൻ സഹായിച്ചിരുന്നു ,അവൻ മുഴുവനായും എനിക്കൊരു പാര ആയിരുന്നില്ല.

എസ് എസ് ൽ സി പരീക്ഷ പോലെ ആ തെണ്ടി +2 നും ഫുൾ A+ നേടി അതോടു കൂടി അവന്റെ ശല്യം അവസാനിച്ചു എന്ന വിചാരിച്ച എനിക്ക് തെറ്റി , പക്ഷെ കാലം എനിക്ക് കാത്തുവച്ചതു ഒരു വലിയ പാഠം ആയിരുന്നു .

*************

“നന്ദിനി അര്ജുന് എങ്ങനെ ഉണ്ട് മോളെ മാർക്ക് ”

“പാസ് ആയിട്ടുണ്ട് ചേച്ചി .”

“പാസ് ആകാൻ ഏതു പൊട്ടനക്കൊണ്ടും പറ്റും നീ അവന് എത്ര A + ഉണ്ടെന്നു പറ ”

“ചേച്ചി അവനു A+ കുറവാ എ ഉം ബി + ഉം ഒകെ ആണ് ഒള്ളത് .

“അയ്യേ ,ഞാൻ വിചാരിച്ചു അരവിന്ദിനെ പോലെ നല്ല മാർക്ക് കാണുമെന്നു ,ചെക്കൻ വളരെ മോശം ആണല്ലേ ….പഠിക്കാൻ മാത്രം ആണോ അവൻ മോശം അല്ലേൽ ചെക്കന്റെ സ്വഭാവവും ഇങ്ങനെ ആണോ ?

“ചേച്ചി എന്റെ കൊച്ചിന് ഈ മാർക്ക് കിട്ടിയതുകൊണ്ട് എനിക്കും മാധവേട്ടനും സങ്കടം ഇല്ല ചേച്ചി ഞങ്ങളുടെ കൊച്ചിന് വേണ്ടി ഇങ്ങനെ വേദന സഹിക്കണ്ട ,ചേച്ചി ചേച്ചിടെ പിള്ളേരുടെ കാര്യം നോക്ക് .
പിന്നെ ചേച്ചി ഇങ്ങനെയുള്ള വിശേഷങ്ങൾ അറിയാനായിട്ട് ഇങ്ങോട്ട് വിളിക്കണ്ട .അപ്പൊ ശരി ചേച്ചി ഞാൻ ഫോൺ വക്കുന്നു ,”

എന്റെ എസ് എസ് ൽ സി റിസൾട്ട് അറിഞ്ഞു, എന്നെ ചൊറിഞ്ഞു അമ്മയെ വെറുപ്പിക്കാൻ നോക്കിയ ഏതോ ബന്ധുവിനെ ‘അമ്മ ഫോൺ ലൂടെ ആട്ടിയ ഒച്ച ആണിത് .പഴയ ടെക്സ്റ്റ് ബുക്ക് ഒകെ പേപ്പർ കാരന് കൊടുത്തോ എന്നറിയാനായി അമ്മയോട് ചോയ്ക്കാൻ യാദർശികമായി അമ്മയുടെ റൂമിലേക്ക് കയറിയപ്പോളാ ‘അമ്മ എനിക്ക് വേണ്ടി സംസാരിക്കുന്ന ഡയലോഗ് കേട്ടത് .

തഗ് മമ്മി എന്നോ അല്ലേൽ ഒരമ്മേടെ രോദനം എന്നോ എന്ത് വേണമെങ്കിലും പറയാം . നമ്മുടെ അമ്മമാർ നമ്മളെ പറ്റി ആളുകളോട് കുറ്റം പറയും പക്ഷെ നമ്മളെ ആരേലും കുറ്റം പറഞ്ഞാൽ അത് അവര്ക് ഒരിക്കലും സഹിക്കാൻ പറ്റില്ല എന്ന തുണി ഉടുക്കാത്ത ഒരു നഗ്‌ന സത്യം ഞാൻ അന്ന് മനസിലാക്കി.

“ആരാ അമ്മെ ഫോൺ വിളിച്ചേ” ….?

“രാധ അമ്മായി ആട!!!”

“എന്താ വിശഷിച്ചു വിളിച്ചേ” ?…..

“നിന്റെ റിസൾട്ട് അറിഞ്ഞിട്ട് വിളിച്ചതാ,പാസ് ആയി എന്ന് പറഞ്ഞപ്പോ നിനക്ക് സമ്മാനം വാങ്ങി കൊടുക്കാൻ പറഞ്ഞു അമ്മായി .”

“എന്തിനാ അമ്മെ ഇങ്ങനെ കള്ളം പറയുന്നേ ഞാൻ എല്ലാം കേട്ടു.എന്റെ ‘അമ്മ തമ്പുരാട്ടി അമ്മായിക്ക് അണ്ണാക്കിൽ അടിച്ചു കൊടുത്ത് ഞാൻ കേട്ടു .”

“അതൊക്കെ പോട്ടെ,നിനക്കു എന്ത് പഠിക്കാന ആഗ്രഹം മോനെ”…. ?

“എനിക്ക് ബൈയോളജി സയൻസ് പേടിക്കണം അമ്മെ,കൂട്ടുകാർ ഒകെ അത് തന്നെയാ എടുക്കുന്നത് എനിക്കും അത് മതി …”

“അത് വേണോ, നമുക് കൊമേഴ്‌സ് നോക്കിയാലോ മോനെ ,ഏട്ടൻ പഠിച്ചതും അതാണ് നിന്നെ സഹായിക്കാൻ അവനെക്കൊണ്ട് പറ്റും നീ കൊമേഴ്‌സ് എടുക്കു മോനെ” …

”അമ്മ ഒന്ന് പോയെ എനിക്ക് സയൻസ് പഠിക്കണം ,എനിക്ക് ഒരുത്തൻറെയും സഹായം വേണ്ട “

അവസാനം എന്റെ ഭാവി എന്റെ ആഗ്രഹത്തിന് വിടാൻ അച്ഛനും മുത്തശ്ശനും സമ്മതിച്ചു

ഞാൻ പഠിച്ച സ്കൂളിൽ തന്നെ +2 അഡ്മിഷൻ നേടി. പഠിക്കാൻ കൊറച്ചു ബുദ്ധിമുട്ട് ഉണ്ടേലും ആ സ്കൂളിൽ ചെറുപ്പം മുതൽ ഉള്ള കൂട്ടുകാരോടൊപ്പം കളിച്ചു നടക്കാൻ ആയിരുന്നു എനിക്കാഗ്രഹം അത് എന്റെ +1 ,+2 റിസൾട്ട് ലും പ്രതിഫലിച്ചു 60 % മാർക്ക് ..കഷ്ടിച്ച് പാസ് ആയി എന്ന് പറയാം. സെക്കന്റ് langauge മലയാളം പോലും.

result വന്നു ചരിത്രം ആവർത്തിക്കുന്നു പഴയ പോലെ ബന്ധുക്കൾ വിശേഷം ചോദിച്ചു വിളിച്ചു വെറുപ്പിച്ചു ‘അമ്മ എല്ലാര്ക്കും വയറു നിറച്ചുകൊടുത്തു.

ഇപ്രായാവശ്യം future നെ പറ്റി ചോദിച്ചത് അച്ഛനും മുത്തശ്ശനും ആണ് അതും രാത്രി ആഹാരം കഴിക്കുന്ന സമയത്തു കുഴച്ചെടുത്ത ചോർ വായിൽ വെക്കാതെ പാത്രത്തിൽ തന്നെ ഇട്ടു ഞാൻ പറഞ്ഞു

“ഐ ടി ഐ ൽ ചേർന്ന് പഠിക്കാൻ ആണ് ആഗ്രഹം, എന്റെ കൂട്ടുകാരും ഉണ്ട് കമ്പനിക് “

“മോനെ ഐ ടി ഐ യിൽ ചേർന്നു പഠിക്കുന്ന മോഹം മോൻ അങ്ങ് മറന്നേക് , മോന് ഡിഗ്രി അല്ലേൽ ബിടെക് ഇതിൽ രണ്ടിൽ ഏതേലും പഠിക്കാം.
ബി കോം നു അഡ്മിഷൻ പറഞ്ഞു വച്ചിട്ടുണ്ട് ഇവിടടുത്തുള്ള nss കോളേജ്‌ ൽ, ബി ടെക് നു ഇവിടെ അടുത്ത് കൊള്ളാവുന്ന ഒരു കോളേജിലും കിട്ടില്ലല്ലോ എന്റെ കൊച്ചുമോന് നല്ല മാർക്ക് ഉള്ളത്കൊണ്ട് അത് കൊണ്ട് മാലിയങ്കര S N M കോളേജ്‌ ൽ സീറ്റ് പറഞ്ഞു റെഡി ആക്കിയിട്ടുണ്ട് അവിടത്തെ പ്രിൻസിപ്പൽ എന്റെ കൂട്ടുകാരനാണ് നിന്റെ കാര്യം പറഞ്ഞപ്പോ അവൻ ആണ് എന്നോട് ഇങ്ങോ ട്ട് പറഞ്ഞെ ഞാൻ നോക്കിക്കോളാം അവനെ എന്ന്, ഇതിൽ ഏതേലും ആണേൽ പൊന്നുമോൻ പഠിച്ചാൽ മതി അല്ലേൽ ഈ നാളെ മുതൽ പറമ്പിൽ കൃഷി നോക്കിക്കോ.”

“ഞാൻ എനിക്ക് ഇഷ്ടമുള്ളത് പഠിക്കും,നിങ്ങൾ എന്തിനാ അതിൽ ഇടപെടുന്നേ “

“നീ ഐ ടി ഐ ൽ ഇവിടെ നിന്ന് പഠിക്കില്ല ,വേറെ ഏതേലും വീട് കടന്നുപിടിച്ചിട്ടു അവിടെ നിന്ന് പഠിച്ചോ”

കൂടുതൽ മിണ്ടാൻ നിക്കാതെ തീറ്റ അവസാനിപ്പിച്ചു ഞാൻ അവിടെ നിന്നും എണീറ്റ് കൈ കഴുകി കട്ടിലിൽ പോയി കിടന്നു

അപ്പൊ ‘അമ്മ വന്നു

“മോനെ നീ ഒന്നും കഴിച്ചില്ലല്ലോ ,വാ വന്നു എന്തേലും കഴിക്ക് ബാക്കി ഒകെ നമുക് പിന്നെ നോക്കാം “

“അമ്മ പൊക്കോ ഇത് എന്റെ ഭാവിയാണ് ,എനിക്ക് എന്തായാലും ആ N S S കോളേജിൽ പഠിക്കണ്ട അത് ഒരു ജയിൽ ആണെന്ന കൂട്ടുകാർ പറഞ്ഞെ ഞാൻ അവിടെ പോകില്ല അവിടെ പോകുന്നതിലും ബേദം ചാകുന്നതാ..”

“എന്താ കുട്ടി ഇങ്ങനെ ഒകെ പറയണേ നിനക്കു ഇഷ്ടമില്ലാത്ത ഒരു കാര്യത്തിനും ‘അമ്മ നിര്ബന്ധിക്കില്ല എന്നറിയില്ലേ,നീ ഇപ്പോ എന്തേലും കഴിക് അവരുടെ ഒപ്പം ഇരിക്കാൻ ബുദ്ധിമുട്ടുണ്ടെൽ ‘അമ്മ ഇങ്ങോട് ഭക്ഷണം കൊണ്ടുവരാം “

“അത് വേണ്ട അമ്മെ ,എനിക്ക് വിശക്കുന്നില്ല ഞാൻ പിന്നെ കഴിച്ചോളാം “

“മോനെ ‘അമ്മ നിന്നെ നിർബന്ധിക്കുന്നില്ല , നീ ആ കോളേജ് ന്റെ ബ്രൗഷർ ഒന്ന് നോക്ക് എനിക്ക് നിന്റെ താല്പര്യ ആണ് വലുത്, അത് പോലെ നിന്റെ ഭാവിയും “

“അമ്മയും തുടങ്ങിയോ അവരെ പോലെ ,കഷ്ട്ണ്ട്ട്ടാ.!!!! “

‘അമ്മക്ക് വേണ്ടി ഒന്ന് നോക്ക് കണ്ണാ ..”

“ഹമ് ,ശരി ശരി എടുത്തോണ്ട് വാ “

ആ ബ്രൗഷർ കണ്ടു ഞാൻ ഞെട്ടി ശ്രീ നാരായണ മംഗലം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് ആൻഡ് ടെക്നോളജി (SNMIMT ) ഒരു വലിയ കൊട്ടാരം പോലെയാണ് എനിക്ക് ആ ക്യാമ്പ്സ്ന്റെ പടം ബ്രൗഷർ ൽ കണ്ടപ്പോ തോന്നിയെ പിന്നെ ഹോസ്റ്റൽ ഫസിലിറ്റീസ് ,കാന്റീൻ ഇതെല്ലം ഒരു ഫൈവ് സ്റ്റാർ ഹോട്ടൽ സ്റ്റാൻഡേർഡ് ലെവൽ ൽ ഉണ്ട് പോരാത്തതിന് അടുത്തുള്ള സ്ഥലങ്ങൾ ഗൂഗിൾ മാപ് ൽ നോക്കി ചെറായി ബീച്ച്,അഴീക്കോട് ബീച്ച് ,കോട്ടപ്പുറം കോട്ട ..ഒരുപാട് കറങ്ങി നടക്കാൻ പറ്റിയ സ്ഥലങ്ങളും ഉണ്ട് .പോരാത്തതിന് വീട്ടിൽ നിന്നും ഒരു 150 KM അകലെയുമാണ് എന്ത് തോന്നിയവാസവും കാണിക്കാം ആരുടേയും ശല്യം ഉണ്ടാകില്ല കോളേജ്‌ ഇത് തന്നെ സെറ്റ് ചെയാം പക്ഷെ ബ്രാഞ്ച് ഏതു സെലക്ട് ചെയ്യും .

ബ്രൗഷർ ന്റെ അടുത്ത പേജ് നോക്കി ആദ്യം മെക്കാനിക്കൽ ഡിപ്പാർട്മെന്റ് അതിൽ കൊറേ പിള്ളേർ കംപ്യൂട്ടർ ന്റെ മുൻപിലും കൊറേ എണ്ണം മെഷീന്റെ മുന്നിലും പിന്നിലുമായി നിക്കുന്ന്നു അത് കണ്ടപ്പൊത്തന്നെ വേണ്ട എന്ന് തീരുമാനിച്ചു.

പിന്നെ കണ്ടതു സിവിൽ എഞ്ചിനീയറിംഗ് എന്ന ഡിപ്പാർട്മെന്റ് ഹെഡിങ് ആണ്, അത് കണ്ട എന്റെ കണ്ണിനെ എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല വിമാനത്തിലെ എയർ ഹോസ്റ്റസ് നെ പോലെ വെളുത്തു തുടുത്ത കൊറേ പെണ്ണുങ്ങൾ ,ഒരു പെണ്ണിന്റെ ഒപ്പം പോലും ഇതുവരെ പഠിക്കാത്ത എനിക്ക് ആ കാഴ്ച കണ്ടപ്പോ പട്ടിണി കിടന്നവന് ചിക്കൻ ബിരിയാണി കിട്ടിയ അവസ്ഥ പോലെ ആയിരുന്നു .ഈ ക്യാമ്പസ് ൽ പഠിക്കണം അതും ഇതുപോലെ ഉള്ള പെണ്ണുങ്ങളുടെ ഒപ്പം എപ്പോളും ഫ്രണ്ട്‌സ് നെ മാത്രം നോക്കിയാൽ ജീവിക്കാൻ പറ്റുമോ .തീരുമാനിച്ചു ഇതുമതി, അമ്മയോട് എനിക്ക് ഇവിടെ പഠിക്കണം എന്ന് പറഞ്ഞാൽ നാണക്കേട് ആണ് . അച്ഛനും മുത്തശ്ശനും വേണ്ടി പഠിക്കാൻ പോകാം എന്ന് പറയാം ഒരു നന്മമരം ഇമേജ് ഉം കിട്ടും .

ഞാൻ അമ്മയോട് സംസാരിച്ചു സിവിൽ ആണേൽ നോക്കാം എന്ന് പറഞ്ഞു അമ്മക്കു സന്തോഷം ആയി .അങ്ങനെ വീട്ടുകാരുടെ നിർബന്ധത്തിൽ ഞാൻ ബി ടെക് നു ചേരാൻ തീരുമാനിച്ചു അങ്ങനെ ഞാൻ അവിടെ ഉള്ളവരെ വിശ്വസിപ്പിച്ചു .ബാക്കി കാര്യങ്ങളൊക്കെ മുത്തശ്ശനും അച്ഛനും കൂടി റെഡി ആക്കി .

രണ്ടു മാസം കഴിഞ്ഞു ക്ലാസ് തുടങ്ങുന്നതിന്റെ തലേ ദിവസം കാര് ൽ ഞങ്ങൾ കോളേജ്‌ ലെക് പുറപ്പെട്ടു

ഞാനും അച്ഛനും മുത്തശ്ശനും പിന്നെ ഡ്രൈവർ ആയ ശ്രീധരൻ ചാച്ചനും കൂടി മാലിയങ്കരയിലേക് പുറപ്പെട്ടു .ശ്രീധരൻ ചാച്ചൻ അച്ഛന്റെ കൂട്ടുകാരൻ ആണ് എന്ന് മാത്രം അറിയാം ഞാൻ ജനിക്കുന്നതിലും മുൻപ് തറവാട്ടിൽ വന്നതാ ചാച്ചൻ ചാച്ചന്റെ കുടംബമഹിമയൊന്നും എനിക്കറിയില്ല കുടുംബത്തിലെ ഒരംഗത്തെപോലെയാണ് ഞാനും ഏട്ടനും ചാച്ചനെ കാണുന്നെ.

അങ്ങനെ വൈകുന്നേരത്തോടു കൂടി ഞങ്ങൾ കോളേജ് ൽ എത്തി രാജകീയമായാ വരവേൽപ്പ് ആണ് ഞങ്ങള്ക് അവിടെ കിട്ടിയത് അഡ്മിഷൻ ഒകെ കഴിഞ്ഞു എന്നെ ഹോസ്റ്റൽ ആക്കി സന്ധ്യ സമയത്തു ആണ് അവർ തിരികെ വീട്ടിൽ പോയത് .ജയിലിൽ നിന്നും സ്വർഗത്തിലേക്ക് എന്ന പ്രതീക്ഷയിൽ ഞാൻ ഹോസ്റ്റൽ ബെഡ് ൽ കിടന്നു .

ടക് ടക് ടക് …രാവിലെ വാതിൽ മുട്ടുന്ന ശബ്ദം കേട്ടാണ് ഞാൻ എണീറ്റത്.കണ്ണ് തുറന്നു വാതിൽ തുറക്കാൻ പോയി കണ്ണ് തുറന്നു നോക്കിയപ്പോ വാര്ഡന് കൂടെ ഒരു ഫ്രീക്കനും മുടി സ്‌പൈക്ക് ചെയ്തു യോ യോ ലുക്ക് ൽ .

“അർജുൻ ഇത് ജിഷ്ണു നിന്നെപ്പോലെ ന്യൂ അഡ്മിഷൻ ആണ് ഇവൻ ആണ് നിന്റെ room മേറ്റ് പരിചയപ്പെടൽ ഒക്കെ പിന്നെ ആകാം … അപ്പൊ വേഗം റെഡി ആകു ഫസ്റ്റ് ഡേ അല്ലെ കോളേജ് ലെ ഹറി അപ്പ് ഹറി അപ്പ് .

എന്ന് പറഞ്ഞു ആ പൊട്ടൻ വാര്ഡന് പോയി .

ഷേക്ക് ഹാൻഡ് കൊടുത്തപ്പോ ആ നാറി മൈൻഡ് ചെയ്യാതെ അകത്തേക്ക് കയറി അവന്റെ ബാഗുകളുമായി.

“എന്തുട്ട്ര ചെക്കാ നിന്റെ പേര്..”

“അർജുൻ !!”

“നല്ല വെടിച്ചില്ലു പേരാണല്ലോടാ ഗെഡിയെ.എന്റെ പേര് ജിഷ്ണു ,ജിഷ്ണു ദേവ് “

ഞാൻ ചിരിച്ചു ,എന്നിട് വീട് എവിടെയാ എന്ന് ചോതിച്ചു

“ൻറ്റ വീട് തൃശൂർ ,ആമ്പലോർ ന്നു പറയും പുതുക്കാട് അപ്പറം “

ഗെഡി എവ്ടെന്ന

“കൊല്ലം,”

“കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്നൊരു പഴഞ്ചൊല്ലാ ഇല്ലേ “

“ഹമ് ,അതൊക്കെ പോട്ടെ ഏതാ ബ്രാഞ്ച് “

“മെക്കാനിക്കൽ ,നീയോ” ?

“ഞാൻ സിവിൽ” !!!!

“ഡാ മോനെ ഇപ്പോ തന്നെ നന്നായി നേരം വൈകി നീയൊന്നു വേഗം റെഡിയാക് നമുക് കോളേജിലാ പോണ്ടേ “

പെട്ടെന്നു റെഡി ആയി ജിഷ്ണു ന്റെ ഒപ്പം കോളേജ് ലെക് പോയി ,ജിഷ്ണു വിനെ എനിക്ക് വളരെ കൗതുകം തോന്നി അവന്റെ ഭാഷയും സംസാര രീതിയും .

ഫസ്റ്റ് ഡേ ആയതിനാൽ ഞാനും ജിഷ്ണുവും നേരെ സെമിനാര് ഹാളിൽ ചെന്ന്. പ്രിൻസിപ്പൽ എന്തൊക്കെയോ തള്ളുന്നു .അത് കഴിഞ്ഞു sndp സഭ പ്രസിഡന്റ് ജയകുമാർ എന്ന ഒരു ചുള്ളൻ വന്നു അങ്ങേരും കൊറേ സംസാരിച്ചു വെറുപ്പിച്ചു പിന്നെ വന്നത് pta പ്രസിഡന്റ് എന്ന് പറഞ്ഞ ഒരു കിളവൻ ആണ് അങ്ങേർക്കു ആണേൽ ഒരു വരി പ്രസങ്ങിക്കുമ്പോ പത്തു പ്രാവശ്യം ചുമക്കും ഈ ക്ഷയം ഒകെ ഒള്ള പോലത്തെ ആളുകളെ ഒകെ എന്തിനാ ഇവിടെ കൊണ്ട് വന്നേ എന്ന് ഞാൻ ചിന്തിച്ചു ഒൻപതു മണിക്ക് തുടങ്ങിയ പ്രസംഗം ആണ് പതിനൊന്നു മണിയായിട്ടും തീർന്നില്ല പിള്ളേർക് മടുത്തു എന്ന് തോന്നിയപ്പോ പ്രിൻസിപ്പൽ എല്ലാ സ്റുഡന്റ്‌സ്‌നോടും ബ്രാഞ്ച് അനുസരിച്ചു ക്ലാസ്സിലേക് പൊക്കോളാൻ പറഞ്ഞു ഈവെനിംഗ് റൂം ൽ വരം എന്ന് പറഞ്ഞു ഞാനും ജിഷ്ണു വും പിരിഞ്ഞു.

സിവിൽ ഫസ്റ്റ് ഇയർ ക്ലാസിൽ കയറിയ എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല ഞാൻ മനസ്സിൽ കണ്ടപോലെയുള്ള ഒരു ക്ലാസ് പോലെ ആയിരുന്നില്ല അത് .എല്ലും തോലും ആയിട്ട് കൊറേ പെണ്ണുങ്ങൾ അതും കൂടുതലും കറുത്തിട്ടും ഇരു നിറവും വാ തുറക്കുമ്പോ പിന്നെ പറയണ്ട ഒരുമാതിരി കടപ്പുറം സ്ലാങ്

“അങ്ങാട് പോയെടി ,ഇത് എന്റെ സീറ്റ് ആണ്, നീ പൊടി മറുതേ…”

എനിക്ക് ഇതൊക്കെ കേട്ടപ്പോ എന്തോ പോലെയായി ബാഗ് തുറന്നു ബ്രൗഷർ എടുത്തു നോക്കി മനസ്സിൽ ഉള്ള വിഗ്രഹം മണ്ണിൽ വീണുടഞ്ഞു എന്നൊക്കെ പറയില്ലേ അത് പോലത്തെ അവസ്ഥ

ടീച്ചർ വന്നു അറ്റെൻഡൻസ് എടുത്തു പോയി ,ക്ലാസ് ടീച്ചർ ഊർമിള ടീച്ചർ അതിന്റെ സ്ലാങ് ഉം ഇത് പോലെ തന്നെ .എന്തോ പോലത്തെ അവസ്ഥ നാൽപതു പെൺകുട്ടികളും 20 ആൺകുട്ടികളും അതാണ് ക്ലാസ്സിന്റെ സ്ട്രെങ്ത് .ആണുങ്ങളേക്കാൾ നന്നായി തെറി പറയുന്ന പെൺകുട്ടികൾ അതും വെറൈറ്റി ഫ്രഷ് തെറികൾ ആഹാ അമ്മക് വിളിക്കുന്നത് എന്തോ അവാർഡ് നു വിളിക്കുന്ന പോലെ കൊണ്ടുനടക്കുന്നു ഇവർ .

പിന്നെ ഈവെനിംഗ് ഹോസ്റ്റൽ ൽ എത്തിയപ്പോ ജിഷ്ണു എന്നേം വിളിച്ചോണ്ട് വേറെ പിള്ളേരെ പരിചയപ്പെടുത്താൻ കൊണ്ട് പോയി ഞാൻ അപ്പൊ ഒരു മാതിരി അന്ധകാരം കോളനിയിൽ താമസിക്കാൻ വന്ന പുതിയ ഒരാളെപോലെയാ എനിക്ക് തോന്നിയെ എല്ലാരും വെറും വാണതരം മാത്രം പറയുന്നു എനിക്ക് അപ്പൊ മനസിലായി ഇവർ എല്ലാതും കൂടി ചേർന്ന് എന്നെ ഒരു കോളനി വാണം ആകാൻ നോക്കുകയാണ്,ഒടുവിൽ അവർ ആ പദ്ധതിയിൽ വിജയിച്ചു .

*************************

കോളേജ് ലൈഫ് പിന്നീട് നല്ല രീതിയിൽ പോയി ഒരൊന്നന്നര പ്രണയവും തേപ്പും ഒക്കെയായി കോളേജ് ലൈഫ് അവസാനിച്ചു അത് ഞാൻ പിന്നീട പറയാം ,തേപ്പ് ലാസ്റ്റ് sem ൽ കിട്ടിയതോണ്ട് ഫുൾ ടൈം കള്ളും കഞ്ചാവും ആയിരുന്നു.ലഹരി എന്നെ കാർന്നു തിന്നുതുടങ്ങിരുന്നു ,കോഴ്സ് കഴിഞ്ഞപ്പോ വിരലിൽ എണ്ണാവുന്നതിലും അധികം supply ആണ് അവിടെ നിന്നും നേടിയത് .വീട്ടിൽ പോയാൽ കള്ളും കഞ്ചാവും കിട്ടാത്തൊണ്ട് ഞാൻ ഹോസ്റ്റലിൽ തന്നെ നിന്നു .എന്റെ അവസ്ഥ കണ്ടിട്ട് ജിഷ്ണു എന്റെ ചേട്ടനെ വിളിച്ചു പറഞ്ഞതനുസരിച്ചു ഏട്ടൻ എന്നെ കാണാൻ വരൻ നോക്കി ,വീട്ടുകാരുമായി മൂന്ന് നാലു മാസം സംസാരിച്ചിട്ടില്ലാത്ത എന്നെ കാണാൻ അമ്മക്കും നിര്ബന്ധമുളവാക്കി ഒടുവിൽ അമ്മയുടെ വാശി ജയിച്ചു .ഏട്ടന്റെ ഒപ്പം അമ്മയും വന്നു ഹോസ്റ്റൽ റൂം ൽ കയറിയ അവർ ഞെട്ടി കഞ്ചാവടിച്ചു നിക്കുന്ന പരമശിവന്റേയും ബോബ് മാർലി യുടേം പിന്നെ മുടി നീട്ടി വളർത്തിയ വരണമായിരം സൂര്യടെയും ഒകെ ചിത്രങ്ങൾ മാത്രം ഉള്ള റൂം എന്റെ അവസ്ഥ കണ്ടു ‘അമ്മ റൂം ലെക് വന്നു കരണകുട്ടിക് ഇട്ടു ഒരെണ്ണം പൊട്ടിച്ചു .എന്നിട് കെട്ടിപിടിച്ചു കരഞ്ഞു .ആകെ സീൻ ആയി .അമ്മയുടെ കരച്ചിൽ നിർത്താൻ ഒരുപാട് പാടുപെട്ടു .എന്നെ ഈ കോലത്തിൽ വീട്ടിൽ കൊണ്ടുപോകില്ല എന്ന് ഏട്ടനും പറഞ്ഞു .ഏട്ടൻ വേഗം പോയി കൊട്ടുവള്ളികാട് ബസ് സ്റ്റോപ്പ് ൽ നിന്നും ഒരു ബാർബർ നെ വിളിച്ചോണ്ട് വന്നു അയാൾ എന്റെ താടിയും മുടിയുംവെട്ടി എന്തിനേറെ ചേട്ടന്റെ കൂടെ നിന്നു എന്നെ കുളിപ്പിച്ചും തന്നു.

റൂം ലെ സാദനങ്ങൾ ഒകെ എടുത്തു റൂം വെക്കേറ്റ് ചയ്തു എന്നിട്ട് നേരെ പോയത് കൊടുങ്ങല്ലൂർ അമ്പലത്തിലേക് ആണ് .എന്നെകൊണ്ട് ‘അമ്മ അമ്മയുടെ തലയിൽ തൊട്ട് സത്യമിടിപ്പിച്ചു കള്ളും കഞ്ചാവും ഇനി ജീവിതത്തിൽ ഉപയോഗിക്കില്ല എന്ന് പറഞ്ഞു .മാലിയങ്കരയിലെ നാല് വര്ഷം എനിക്ക് ഒരു യുഗം പോലെയായിരുന്നു .

വീട്ടിൽ ഒരു ജയിൽ പോലെ ആയിരുന്നു പഠിപ്പും ജോലിയും ഇല്ലാത്തോണ്ട് വീട്ടിൽ ഒരു വിലയുമില്ലാത്ത അവസ്ഥ ഏട്ടൻ ആണേൽ CA കമ്പ്ലീറ്റ് ചയ്തു, കമ്പനിടെ ഓഡിറ്റും കണക്കുകൾ കൈകാര്യം ചെയ്യുന്നതും എല്ലാം ഇപ്പോ ഏട്ടനാണ് .പോരാത്തതിന് ഏട്ടന് കൃഷിയിലും ഒരു കമ്പം ഉണ്ട് ,എനിക്ക് ആണേൽ വീട് ഇപ്പൊ ഒരു നരഗംപോലെയാണ് കോഴ്സ് കഴിഞ്ഞു മൂന്ന് മാസം ചുമ്മാ ഇരിക്കുന്നു കോഴ്സ് കംപ്ലീറ്റഡ് സിർട്ടിഫിക്കറ്റ് ഇണ്ടായത് ഭാഗ്യം ആയി ktu എങ്ങാനും ആയിരുന്നേൽ ഇയർ ബാക് ആയി മരിക്കേണ്ടി വന്നെന്നെ അത് മാത്രം ആണ് അക്കാഡമിക് ആയി ആ കോളേജ് ൽ നിന്നും ഇണ്ടായ ഒരുപകാരം.

എന്റെ അവസ്ഥ കണ്ടു ‘അമ്മ ‘എന്നോട് പറഞ്ഞു

“മോനെ നീ നാളെ വാസു ഏട്ടന്റെ വീട്ടിൽ പോയി നിന്റെ ജാതകം നോക്ക് “

“അമ്മക്കു വേറെ പണിയില്ലേ എനിക്ക് ആ കാട്ടുകള്ളനെ കാണുന്നത് തന്നെ ഇഷ്ടമല്ല“

“കണ്ണാ വെറുതെ ദൈവ ദോഷം വരുത്തല്ലേ ,മൂത്തോരെപ്പറ്റി അങ്ങനെ ഒന്നും പറയാൻ പാടില്ല”

“അമ്മക് എന്തറിയാ അങ്ങേരെ ഒന്നും കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല ,മുത്തശ്ശനെയും അമ്മയെയും ഒകെ സയൻസും ജ്യോതിഷവും ഒന്നാണെന്നു പറഞ്ഞു വിശ്വസിപ്പിക്കുന്ന ഈ PSEUDO സയൻസ് പറഞ്ഞു വിശ്വസിപ്പിച്ചിരിക്കേണ് ,എനിക്ക് ഇത് കേൾക്കുന്നത് തന്നെ വലിയ ഇറിറ്റേഷൻ ആണ്”

അത് പറഞ്ഞപ്പോ അമ്മയുടെ കണ്ണ് നിറഞ്ഞു,അപ്പൊ എനിക്ക് എന്തോ പോലെ ആയി ഞാൻ അമ്മയോട് പറഞ്ഞു

“ഞാൻ നാളെ അങ്ങേരെ പോയി കാണാം .ഇനി ഈ വക കാര്യങ്ങൾ പറഞ്ഞു എന്റെ അടുത്തു വരരുത് എനിക്കതിഷ്ടമല്ല .”

അമ്മക് എന്റെ വാക്കുകൾ കേട്ടപ്പോൾ വല്ലാത്ത സന്തോഷ മായി അപ്പൊ തന്നെ ആ ക്ണാപ്പൻ ജ്യോത്സ്നയ് വിളിച്ചു ‘അമ്മ ,അപ്പൊ പുളളിക്കാരൻ അമ്മയോട് ഞാൻ നാളെ രാഹുകാലത്തിനു മുൻപ് വീട്ടിൽ എത്തണം എന്ന് പറഞ്ഞു .

“കണ്ണാ നാളെ രാവിലെ 9 മണി വരെയാണ് രാഹുകാലം അതിനു മുൻപ് നീ അവിടെ എത്തണം “.

രാത്രി പത്തരയ്ക്ക് ‘അമ്മ കിടക്കാൻ പോയി അതിനു മുൻപ് എന്നെ ഓർമിപ്പിച്ചു .ഞാൻ ആ സമയം ഇരുന്നു സിനിമ കാണുകയായിരുന്നു പകൽ ഉറക്കവും രാത്രി സിനിമ കണ്ടുമാണ് ഞാൻ ഓരോ ദിവസവും ചിലവഴിച്ചുകൊണ്ടിരുന്നത് .കിടന്നപ്പോ ഒരു നാല് മണിയായി .കിടക്കുന്നതിന്ന് മുൻപ് അലാറം വെച്ച് ഫോൺ എന്നത്തേയും പോലെ സൈലന്റ് ആക്കി കിടന്നു .

പിറ്റേന്ന് രാവിലെ വാതിലിൽ നിർത്താതെയുള്ള മുട്ടൽ കേട്ടാണ് ഞാൻ എണീക്കുന്നതു ,അലാറം അടിച്ചോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല വാതിൽ തുറന്നപ്പോൾ അമ്മ കട്ട കലിപ്പിൽ ആണ് ,സമയം എട്ടര ആയി ഞാൻ ഫോൺ ൽ നോക്കിയപ്പോൾ.

എന്താടാ പൊട്ടനെ പോലെ നിക്കുന്നെ കുളിക്കാനൊന്നും നിൽക്കണ്ട പല്ലുതേച്ചു വേഗം പുറത്തേക് വാ എന്ന് പറഞ്ഞു ‘അമ്മ പോയി

*********

പല്ലു തേച്ചു ഡ്രസ്സ് ഒകെ ഇട്ടു റെഡി അയി വന്നപ്പോൾ ‘അമ്മ ഒരു ഗ്ലാസ് പാലുമായി വന്നു

“ ആഹാരം കഴിക്കാൻ നേരമില്ല മോൻ ഈ പാല് കുടിച്ചു വേഗം പോകാൻ നോക്ക് എന്ന് പറഞ്ഞു “.

ഞാൻ എന്റെ ബുള്ളറ്റ് എടുത്തു നേരെ ജ്യോത്സ്യന്റെ വീട്ടിലേക് പോയി.ഫൈനൽ ഇയർ പഠിക്കുമ്പോ ‘അമ്മ എനിക്ക് വേണ്ടി അച്ഛനെക്കൊണ്ട് നിര്ബന്ധിപിച്ചു മേടിപ്പിച്ച വണ്ടിയാണ്.എനിക്ക് ഇത് ഇപ്പോൾ എന്റെ മോനെ പോലെയാണ് .

കറക്റ്റ് എട്ടേ അന്പത്തിയെട്ടിനവിടെ എത്തി.എന്നെ കാത്തു പുറത്തിരിക്കുകയായിരുന്നു കള്ള നമ്പൂതിരി.

“വാ വാ നല്ല കൃത്യനിഷ്ഠയാണല്ലോ ,കണ്ണൻ മുറിയിലേക്ക് പൊക്കൊളു നാം ഇപ്പൊ അങ്ങോട്ട് വരാം.”

ഞാൻ മുറിയിൽ കയറിയപ്പോ അതിൽ ഒരു ചുവന്ന പട്ടു പരവതാനി നിലത്തു വിരിച്ചിരിക്കുന്നു ഞാൻ അതിൽ ഇരുന്നപ്പോളേക്കും നമ്പൂതിരി വന്നു .പുള്ളി ചമ്ര പടിയിട്ട് സദ്യ ഉണ്ണാൻ ഇരിക്കണ പോലെ ഇരുന്നു പിന്നെ ഒരു പലക എടുത്തു മുന്നിൽ വച്ച് ഒരു ചെറിയ ഡബ്ബയിൽ നിന്നും കൊറേ കരുക്കൾ പോലത്തെ കല്ലുകൾ എടുത്തു ഞാൻ ആദ്യം വിചാരിച്ചു ലുഡോ ബോക്സ് ആണെന്നാ .അതെടുത്തു മുന്നിൽ വച്ച് എന്നെ നോക്കി എന്നിട്ട് ചോദിച്ചു

“കണ്ണന്റെ നക്ഷത്രം പറയു .”

“രോഹിണി “

“ആഹാ സാക്ഷാൽ ഭഗവാൻ ശ്രീകൃഷന്റെ നാൾ ആണല്ലോ !! ജനന മാസം പറയു കണ്ണാ “

“ഹമ്.. സെപ്തംബര് “

“വര്ഷം….”

96

ഇത്രേം കേട്ടിട്ട് പുള്ളി ഒരു കളിക്കുടുക്ക പോലത്തെ ഒരു ബുക്ക് സൈഡ് ൽ ഉള്ള ആമാട പെട്ടി പോലെയുള്ള ഒരു പെട്ടിയിൽ നിന്നും എടുത്തു എന്നിട്ട് എന്തൊക്കെയോ കൊറേ പേജുകൾ തിരിച്ചും മറിച്ചും നോക്കി. എന്നിട് പുള്ളി ഏതോ ഒരു സംസ്‌കൃതം ശ്ലോകം ആണ് പറഞ്ഞത് എന്ന് തോന്നണുന്നു ഹിന്ദി സോങ് നമ്മുടെ യോയോ ഹണി സിങ് പാടുന്ന പോലെയാ തോന്നിയത് എനിക്ക് പുള്ളി ശ്ലോകം വായിക്കുന്നത് കേട്ടിട്ട് .എന്ത് കോപ്പിലെ അവസ്ഥയെന്നോ ഉറക്കപിച്ചിൽ ആണ് ഞാൻ അവിടെ ഇരിക്കുന്നത്.

”ചിങ്ങമാസത്തിലെ രോഹിണി നാളിൽ ജനിച്ചു.ജീവിതത്തിൽ സന്തോഷത്തിന്റെ നാളുകൾ മാത്രമായിരുന്നു കഷ്ടതകൾ ഒന്നും അറിഞ്ഞിട്ടിലായിരുന്നു .ഗ്രഹനില പ്രകാരം ഇപ്പോ ശുക്രൻ പോയി ശനിയുടെ അപഹാരം വന്നിട്ടുണ്ട് കഷ്ടപ്പാടുകൾ കുറച്ചു കലത്തേക് ഉണ്ടാകും അതിന് ശേഷം പഴയ പോലെ സന്തോഷത്തിന്റെ നാളുകൾ ആയിരിക്കും .”

എല്ലാം കേട്ടിട്ട് ഞാൻ ചിരിക്കണോ അതോ കരയണോ എന്നുള്ള അവസ്ഥ ആയിരുന്നു.

എന്നാലും പുള്ളി ഇത്രേം കഷ്ടപെട്ടതുകൊണ്ട് ഒരു വളിച്ച ചിരി ചിരിച്ചു .

ഞാൻ ആകിയതാണ് എന്ന് മനസിലാക്കിയതുകൊണ്ടാവാം പുള്ളി എന്നെ ഉപദേശിക്കാൻ എന്ന പോലെ പറഞ്ഞു

“കണ്ണന്റെ ‘അമ്മ നന്ദിനി തമ്പുരാട്ടി എന്നെ വിളിച്ചുരുന്നു, കണ്ണൻ വീട്ടിൽ നിന്നും ഇറങ്ങിയപ്പോ . എന്നോട് പറഞ്ഞു കണ്ണൻ വീട്ടിൽ നിന്നും ഇറങ്ങിയത് രാവിലത്തെ ഭക്ഷണം കഴിക്കാതെയാണെന്നു .അവിടെ ഉറക്കംതൂങ്ങി തൂങ്ങി ഇറക്കണ കണ്ടപ്പോ രണ്ടു കാര്യം മനസിലായി കണ്ണന് ഇതിലെന്നും വിശ്വാസം ഇല്ല എന്ന് .”

“സ്വാമി ക്ഷമിക്കണം കിടന്നപ്പോ വൈകി പോയി .അത്കൊണ്ടാണ് .”

“കുളിക്കാതെ പല്ലു മാത്രം തേച്ചു വന്നപ്പോ മനസിലായി .”

എനിക്ക് പിന്നെ ഒന്നും മിണ്ടാൻ തോന്നിയില്ല .

“കണ്ണാ ഞാൻ ഈ ജ്യോതിഷം നോക്കുന്നത് ഒരു ബിസിനെസ്സ് ആയിട്ടല്ല .വിശാസം ഇല്ലാത്ത ഒരാളുടെ ഭൂതവും ഭാവിയും വർത്തമാനവും ഒന്നും ഞാൻ നോക്കി പറയാറില്ല കണ്ണന്റെ അമ്മയെ ഓർത്തിട്ട ഞാൻ ഇത് പറഞ്ഞത് .കണ്ണന് ഞാൻ പറഞത് സ്വീകരിക്കാം അല്ലേൽ തിരസ്കരിക്കാം .”

എനിക്ക് ഒന്നും പറയാൻ പറ്റാത്ത അവസ്ഥ അണ്ണാക്കിൽ അടിച്ചു എന്നൊക്കെ പറയുന്നപോലെ.

“രാവിലേ പ്രാതൽ കഴിക്കാതെ വന്നതല്ലേ കണ്ണാ ,എണീക്ക് .രാഗിണി …”

എന്ന് ഉറക്കെ വിളിച്ചുകൊണ്ട് നമ്പൂതിരി എണീറ്റു.

അപ്പൊ നമ്മുടെ സിനാമാ നടി സീതേടെ ലുക്ക് ഒള്ള ഒരു ചേച്ചി വന്നു. നല്ല ഐശ്വര്യം ഇങ്ങേര്ക് ഇത്രേം ഐശ്വര്യം ഒള്ള സ്ത്രീയെ എങ്ങനെ കിട്ടി .സാരി ഉടുത്തതുകൊണ്ടാണോ എന്തോ

“ആഹാരം എടുത്ത് വെക്കൂ.കണ്ണൻ കഴിച്ചിട്ടേ പോകുന്നുള്ളൂ.”

“ഇപ്പോ എടുകാം ,”

എന്ന് പറഞ്ഞു അവർ പോയി

“കണ്ണൻ കഴിച്ചിട്ട് പോയാൽ മതി,ഞാനും രാഗിണിയും കഴിച്ചു.”

ഞാൻ കൈ കഴുകി ഡൈനിങ്ങ് ടേബിൾ ന്റെ അവിടെ ഇരുന്നു .

രാഗിണി ചേച്ചി ഒരു കാസറോൾ കൊണ്ട് ടേബിൾ ൽ വച്ച് പിന്നെ ഒരു കറി പത്രം വച്ച് എന്നോട് കഴിക്കാൻ പറഞ്ഞു

ചേച്ചി അപ്പോളേക്കും ചായ എടുത്തിട്ട് വരം എന്ന് പറഞ്ഞു പോയി .

ദോശക് ഉം ചമ്മന്തിക്കും നല്ല ടേസ്റ്റ് ഉണ്ട് നല്ല വിശപ്പ് ഉള്ളതുകൊണ്ടാണോ എന്നറിയില്ല ആർത്തിയോടെ ഞാൻ കഴിച്ചു അപ്പോളേക്കും ചേച്ചി ചായയും ഉഴുന്ന് വടയും കൊണ്ട് വന്നു.

ചായ കുടിക്കാൻ നോക്കി നല്ല ചൂട് പിന്നെ ഞാൻ ഉഴുന്ന് വട കൈയിൽ എടുത്തു നോക്കി ചെറിയ ഉഴുന്നുവട ഉള്ളിലെ തുളയും ചെറുത് കഴിച്ചുനോക്കിയപ്പോൾ നല്ല ടേസ്റ്റ് ഉം ഉണ്ട്

“ആഹാരം ഒകെ ഇഷ്ടായോ കണ്ണന്” .

എന്ന് ചേച്ചി ചോദിച്ചു.

“പിന്നെ…. അത് പറയാനുണ്ടോ, ചേച്ചിടെ വടയിലെ തുള ചെറുതായൊണ്ട് നന്നായി തിന്നാൻ കിട്ടുന്നുണ്ട് പോരാത്തതിന് നല്ല ടേസ്റ്റ് ഉം ഉണ്ട്.”

ചേച്ചി അപ്പൊ പെട്ടെന്നു ഒരു ചിരി ,ഇതൊക്കെ നമ്പൂതിരി കാണുന്നുണ്ടായിരുന്നു .നമ്പൂതിരി ശ്രെദ്ധിച്ചപ്പോ ചേച്ചി പെട്ടെന്ന് അടുക്കളയിലേക്ക് ഒറ്റ പോക്ക് .എനിക്ക് ഒന്നും മനസിലായില്ല ,പെട്ടെന്ന് എന്താ ചേച്ചി അടുക്കളയിൽ പോയത് എന്ന് ആലോചിച്ചു നോക്കിയപ്പോ നമ്പൂതിരി എന്നെ തുറിച്ചു നോക്കികൊണ്ടിരിക്കുന്നു.

പിന്നെയാണ് ഞാൻ ചിന്തിച്ചത് ഞാൻ പറഞ്ഞതിന് മറ്റൊരു അർഥം കൂടിയുണ്ടെന്നു.ഞാൻ പെട്ടെന്ന് ഭക്ഷണം കഴിച്ചെഴുന്നേറ്റു.

യാത്ര പറയാൻ നേരം ചേച്ചി പുറത്തേക്ക് വന്നില്ല നമ്പൂതിരിയോട് ഞാൻ പറഞ്ഞു .

“ചേച്ചിയോട് വട സൂപ്പർആയിരുന്നു എന്നും പറഞ്ഞേക്ക്,അല്ല ഛെ ഞാൻ പോയി എന്ന് പറഞ്ഞേക്ക്, .”

അത് കേട്ടപ്പോ നമ്പൂതിരിയുടെ ചിരി മാറി ഗൗരവം അയി എന്ന് തോന്നി.ഏതു നേരത്താണോ ദൈവമേ വടയുടെ കാര്യം പറയാൻ തോന്നിയെ .

*******

വൈകുന്നേരം റെസ്റ്റലിങ് കണ്ടോണ്ടിരിക്കണ സമയത്താണ് മുത്തശ്ശൻ കയറി വരുന്നത് .റിമോട് ആണേൽ ടീപ്പോയിൽ ആയിരുന്നു .tv ൽ ആണേൽ പെണ്ണുങ്ങളുടെ ഇടിയും അലക്സാ ബ്ലീസും നയോമി യും ഇടി കൂടുന്നു രണ്ടു പേരും അല്പവസ്ത്രം മാത്രം ഇട്ടു ഇടി കൂടുന്നത് ശരീര ഘടന നന്നായിട്ട് എടുത്തു കാണിക്കുന്നുണ്ട്.

ഞാൻ പെട്ടെന്നു റിമോട്ട് തപ്പി കണ്ടുപിടിച്ചു tv ഓഫ് ചെയ്തു.

മുത്തശ്ശൻ ദേഷ്യത്തിൽ എന്നെ തുറിച്ചു നോക്കി.

എന്നിട്ട് നരസിംഹം സിനിമേല് തിലകൻ ചോദിക്കണ പോലെ ചോദിച്ചു

“എന്താണ് കണ്ണന്റെ ഫ്യൂചർ പ്ലാൻ .”

“supply ഒകെ എഴുതി എടുക്കണം “

അത് തീർന്നിട്

അത് പെട്ടെന്ന് തീരില്ലല്ലോ കിളവ എന്ന് ഞാൻ മനസ്സിൽ പറഞ്ഞു.

“മുത്തശ്ശാ മറ്റൊന്നും മനസ്സിൽ വന്നില്ല.PSC കോച്ചിങ് നോക്കിയാലോ എന്നൊരു മോഹം”.

“വേണ്ട”,

മുത്തശ്ശൻ തറപ്പിച്ചു പറഞ്ഞു .

“നീ രണ്ട് ദിവസം കഴിഞ്ഞു ബാംഗ്ലൂർ പോണം നമ്മുടെ കമ്പനിയിലെ ബംഗാളികളുടെ ഒപ്പം .ബാംഗ്ളൂർ ഒള്ള Reddy കൺസ്ട്രക്ഷൻ ൽ ആണ് പോണ്ടത് അവിടത്തെ എം.ഡി സുരേന്ദർ Reddy നമ്മുടെ കമ്പനി ക്കു വേണ്ടപ്പെട്ടവരാണ്.നിന്റെ കാര്യം പറഞ്ഞപ്പോ ആ മനുഷ്യൻ നിനക്കു സൈറ്റ് സൂപ്പർവൈസർ ആയിട്ട് ജോലി തരാം എന്ന് പറഞ്ഞു .”

“മുത്തശ്ശാ എന്റെ ഭാവി ,”

“നിന്റെ ഭാവി ,മിണ്ടരുത് എഞ്ചിനീറിങ് നു പോയി അരിയർ കൊറേ ഉണ്ടായിട്ടുണ്ടല്ലോ .ഇനി ഞാൻ പറയുന്നത് കേട്ടോളണം .അല്ലേൽ ഈ വീട്ടിൽ നിന്നും ഇറങ്ങി പൊക്കോണം എന്ന് പറഞ്ഞു.”

“പിന്നെ എഞ്ചിനീയറിംഗ് നു പഠിച്ചിരിക്കുന്നതു പോലെ കള്ളകണക്കിന്റെ പേരിൽ നന്ദിനിയുടെന്നും അരവിന്ദിന്റെന്നും ഒകെ കുറെ കാശ് നീ മേടിച്ചിട്ടുണ്ട് എന്നറിയാം അതുകൊണ്ട് നിനക്കു ഒരു സ്ഥിരവരുമാനത്തിൽ ആണ് ഈ ജോബ് നിന്റെ പെർഫോമെൻസ് നു അനുസരിച്ചു ശമ്പളത്തിൽ പിന്നീട് ഉയർച്ച ഉണ്ടാകും.കേട്ടല്ലോ .”

“ഹമ് ,”

എന്ന് മൂളി .

“നിന്നെ ഇങ്ങനെ അല്ലാതെ നന്നാക്കാൻ പറ്റില്ല എന്ന് വാസുദേവൻ നമ്പൂതിരി പറഞ്ഞു .ഒന്നാലോചിച്ചപ്പോ എനിക്കും അത് ശരിയാണ് എന്ന് തോന്നി .കണ്ണാ നിനക്കു നന്നാവാനുള്ള അവസാന അവസരമാണിത് .”

എന്ന് പറഞ്ഞു മുത്തശ്ശൻ മുത്തശ്ശന്റെ മുറിയിലേക്കു കയറി പോയി .

കള്ള നമ്പൂതിരി അറിയാതെ രാഗിണി ചേച്ചിയോട് വടയുടെ കാര്യം പറഞ്ഞതിനാണോ എനിക്ക് ഇത്രയും വലിയ ശിക്ഷ. ആ ചേച്ചിയോട് ഒരു കളി ചോദിച്ചിട്ട് ആയിരുന്നെങ്കിൽ എനിക്കിട്ട് ഈ പണി തന്നിരുന്നേൽ എനിക്ക് ഇത്രയും വിഷമം ഉണ്ടാകില്ലായിരുന്നു .

എല്ലാം കേട്ട് ‘അമ്മ എന്നോട് .

“എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല മോനെ,മോൻ കൊറച്ചു ദിവസം മാറി നില്ക്കു ഇവിടെ നിന്നും അപ്പോളേക്കും ‘അമ്മ അച്ഛനോടും മുത്തശ്ശനോടും സംസാരിക്കാം .നിനക്കും ഒരു പുതിയ അനുഭവം ആകും .”

അങ്ങനെ ആണ് ഞാൻ ഈ നരകത്തിൽ എത്തിയത് .ഞങളുടെ കമ്പനി ൽ വർക്ക് ചെയുന്ന അഞ്ചാറ് ബംഗാളികളെ അവിടെ ഒരു ഫ്ലാറ്റ് ന്റെ വർക്ക് നു വേണം എന്ന് പറഞ്ഞു കൂട്ടത്തിൽ ആ കിളവൻ എന്നെയും അവരുടെ കൂടെ ചേർത്ത് .അതിൽ ഒന്ന് രണ്ട് പേരുമായി ഞാൻ കമ്പനി ആണ് ബണ്ടു ,ചോട്ടു,സുശീൽ .ഫിക്സഡ് ശമ്പളം എന്ന് പറഞ്ഞപ്പോ ഞാൻ ഒരു മിനിമം 30000 എങ്കിലും പ്രേതീക്ഷിച്ചു ഒരു മാസത്തെ ശമ്പളം നാല് രണ്ടായിരത്തി ന്റെ നോട്ട് ആണ് കിട്ടിയത് അതല്ല എന്നെ സങ്കടപെടുത്തിയത് ഒപ്പം ഉണ്ടായിരുന്ന ബണ്ടുവിനും ചോട്ടുവിനും ഒരു ആഴ്ച കിട്ടുന്ന ജോലി ക്യാഷ് ആണ് എനിക്ക് ഒരു മാസം കൊണ്ട് കിട്ടുന്നത് .

**********

അമ്മ പറഞ്ഞ പ്രകാരം ഞാൻ അമ്പലത്തിൽ പോയി പ്രാര്ഥിച്ചതിനു ശേഷം ഞാൻ ‘അമ്മയെ വിളിച്ചു .ലാൻഡ് ഫോൺ നമ്പർ ൽ വിളിച്ചപ്പോ ആരും ഫോൺ എടുത്തില്ല,രാവിലെ ഒൻപതു മണി കഴിഞ്ഞു , അമ്മയും അച്ഛനും തിരക്കിൽ ആയിരിക്കും എന്ന് എന്ന് സ്വയം പറഞ്ഞു ഞാൻ സൈറ്റ് ലെക് പോയി .പത്തു മിനിട്ടു കൊണ്ട് സൈറ്റ് ൽ എത്തി ,അവിടെയുള്ള കന്നഡ ടീമ്സ് ന്റെ ബൈക്ക് എടുത്താണ് കറക്കം .എനിക്ക് ഒരുമാസം കൊണ്ട് കിട്ടുന്ന വരുമാനം ആ തെണ്ടികൾക് ഒരാഴ്ച കൊണ്ട കിട്ടുന്നത് .അവന്മാരെ ഓസി ജീവിക്കേണ്ട ഗതികേടാണ് ഇപ്പൊ .

സൈറ്റ് ൽ ജോലിക്കാർക് വർക്ക് കൊടുത്ത സമയം ഏട്ടൻ ന്റെ കോൾ ,

“ഹാപ്പി ബര്ത്ഡേ കണ്ണാ,”

“താങ്ക്സ് ഡാ ,”

“ഡാ ‘അമ്മ നിന്നോട് അമ്പലതിൽ പോയോ എന്ന് ചോദിക്കുന്നു.ഞാൻ അമ്മക്കു കൊടുക്കാം.”

“മോനെ കണ്ണാ ,താമ്പായിയെ പ്രാര്ഥിക്കൻ പോയോ എന്റെ ഉണ്ണി .”

“അമ്മ എന്താ ഇള്ള ക്ടാവിനോട് സംസാരിക്കണ പോലെ സംസാരിക്കണേ,ഞാൻ പോയി, അവിടെ എത്തി പ്രാർത്ഥിച്ചു കഴിഞ്ഞപ്പോ അമ്മയെ വിളിച്ചു ..ഫോൺ എടുത്തില്ല നേരെ സൈറ്റിലേക് പൊന്നു .ഇപ്പൊ പണിക്കാരെ കൊണ്ട് സിമെന്റ് മിക്സ് ചെയ്യിപ്പിക്കുന്നു.

“ശരി ശരി ,’അമ്മ വിശ്വസിച്ചു .’അമ്മ മിനിയെന്നാൽ വിളിച്ചപ്പോ പറഞില്ലേ ഏട്ടന് ഇന്നൊരു പെണ്ണ് കാണാൻ പോകുന്നു എന്ന് .അതിന്റെ തിരക്കിൽ ആയിരുന്നു കണ്ണാ അതാ ഫോൺ എടുക്കാഞ്ഞേ.”

“ഞാൻ മറന്നു പോയി അമ്മെ .അവനു ഇപ്പോളും കല്യാണ പ്രായം ആയോ ..? മീശ പോലും മുളക്കാത്ത പയ്യനെ കെട്ടിക്കണോ അമ്മെ .ഇത്തിരി കൂടി ശരീരം ഒകെ വളരട്ടെ എന്നിട്ട് കെട്ടിക്കാം .”

“ഡാ ഡാ ,ഞാൻ ഏട്ടന് കൊടുക്കാം. നീ തന്നെ അവനോട് പറഞ്ഞോ.

“ഡാ ,ചേട്ടൻ തെണ്ടി നിനക്കു ഇപ്പൊ കല്യാണ പ്രായം ആയോട കുറച്ചു കാലം കൂടി അടിച്ചുപൊളിച്ചു ജീവിക്കാൻ താല്പര്യം ഇല്ലേ .”

“എന്ത് ചെയ്യാനാ മോനെ ,മുത്തശ്ശന്റെ ഒരു കൂട്ടുകാരൻ മിനിയന്നാൽ ഓഫീസിൽ വന്നിരുന്നു ,അങ്ങേർക്കു എന്നെ വല്ലാതെ ഇഷ്ടായി .കൊച്ചു മോളെ കാണാൻ ഇന്നു ചെല്ലാൻ പറഞ്ഞു.മുത്തശ്ശൻ വരാമെന്നു വാക്കും കൊടുത്തു .ഞാൻ ആകെ പെട്ട് പോയി കണ്ണാ .പെണ്ണിന്റെ ഫോട്ടോ പോലും കണ്ടിട്ടില്ല .എങ്ങനെയാടാ ഇതിൽ നിന്നും ഒന്ന് ഒഴിയുക.”

“നീ എന്തൊക്കെയാ ഈ പറയണേ നീ പോയി ഒന്ന് കണ്ടു നോക്ക് ,നിനക്കു ഇഷ്ടപ്പെട്ടെങ്കിൽ മാത്രം കല്യാണം കഴിച്ചാൽ പോരെ. അല്ലെങ്കിൽ ഒരു ചായ കുടിക്കാൻ പോണ പോലെ കരുതിയാൽ മതി .”

“ചായ അവന്റെ മൈ**,ഇവിടെ അടുത്തൊന്നും അല്ല ,പാലാഴിക്കുന്ന് എന്ന സ്ഥലം ആണ് ഏതോ ഒരു പട്ടിക്കാട്ടിൽ ആണ് ഒരു മൂന്ന് മൂന്നര മണിക്കൂർ യാത്ര ഉണ്ട് .ഒരു ദിവസം കമ്പ്ലീറ്റ് പോകും അവിടെ പോയി തിരിച്ചു ഇങ്ങോട്ട് വരുമ്പോൾ .”

“ഹാ ബെസ്ററ്.ആരൊക്കെയാ പോണേ എന്നിട്ട് “

“ഞാൻ ,അച്ഛൻ,മുത്തശ്ശൻ, ജ്യോത്സ്യൻ പിന്നെ ശ്രീധരൻ ചാച്ചൻ”

“എന്തുവാടെ അമ്മയില്ലാതെ,എന്ത് പെണ്ണ് കാണൽ. “

“അമ്മക്ക് യാത്ര ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞു.എന്തിനു ഇന്ന് അമ്പലത്തിലും പോയില്ല “

“ഓ ,അതാണല്ലേ സീൻ ,വെറുതെയല്ല എന്നോട് പോകാൻ പറഞ്ഞെ “

“എന്താടാ “

“ഒന്നുമില്ല,പിന്നെ നീ ഫോൺ സെലക്ട് ചെയുന്ന പോലെ പെണ്ണിനെ സെലക്ട് ചെയ്യരുത് ,അതാകുമ്പോ ഫോൺ പൊളിച്ചു നോക്കുമ്പോ സീൽ പൊട്ടിട്ടുണ്ടേൽ വാറന്റി കിട്ടും അപ്പൊ റീപ്ലേസ് ചെയ്യാൻ പറ്റും പുതിയ ഫോൺ കിട്ടും ,കാണാൻ പോകുന്ന പെണ്ണിന്റെ കേസ് ൽ അതുണ്ടാകില്ലട്ടാ . “

“ഛേ ,വൃത്തികെട്ടവൻ,അണ്ട

“എന്താടാ അവിടെ ഒരു ബഹളം”

“ഒന്നൂല്ല അമേ ഇവന്റെ ഓരോ തമാശകൾ”

അവൻ എന്നെ ചീത്ത വിളിക്കുന്നത് കേട്ട് ‘അമ്മ അവനോട് ചോദിച്ചതാനു എന്ന് എനിക്ക് മനസിലായി.

“ഡാ ഫോൺ വെക്കേണ് ഞങ്ങൾ ഇറങ്ങാൻ പോണു ,വന്നിട്ടു വിളിക്കാം”

“അപ്പൊ ശരി ഡാ, ഹാപ്പി പെണ്ണ്കാണൽ.”

കോൾ കട്ട് ചെയ്ത ശേഷം ഞാൻ സിമന്റ് മിക്സ് ചെയുന്ന സ്ഥലത്തേക്കു പോയി.ഇവിടെ വന്നിട്ടിപ്പോൾ മൂന്ന് മാസം ആയെങ്കിലും ഹിന്ദിയോ കന്നഡയോ മര്യാദക്ക് അറിയില്ല.ചോട്ടുവിനും ബണ്ടുവിനും മലയാളം അറിയാവുന്നതുകൊണ്ട് വലിയ സീൻ ഇല്ല .അല്ലാതെ ഞാൻ ഹിന്ദി പഠിക്കാൻ നോക്കിട്ടില്ല.

അവിടെ രണ്ടു പണിക്കർ തല്ലു കൂടുന്നു .ബാക്കി പണിക്കാർ എല്ലാം അവരെ പിടിച്ചു മാറ്റാൻ വന്നേക്കുന്നു . കുറച്ചു നേരത്തേക് അവർ പരസ്പരം തെറി വിളിക്കുന്ന്നു भोसड़ीचोड (bhosdichod ) ,मादर्चोद (motherchod ) നല്ല വെറൈറ്റി തെറികൾ .

.അഞ്ചു മിനിറ്റ് കഴിഞ്ഞു ഞാൻ എല്ലാവരോടും കാം കാറോ ഭായ്സ് എന്ന് പറഞ്ഞു അപ്പൊ എല്ലാരും ജോലി എടുക്കാൻ പോയി .ബണ്ടുവും ചോട്ടുവും ഇണ്ടായിരുന്നേൽ അവരോട് ചോദിച്ചു മനസ്സിലാക്കാമായിരുന്നു എന്തായിരുന്നു ഈ തെണ്ടികൾക് ഇടയിലുള്ള സീൻ എന്ന് ,മിക്കവാറും റേസിസം ആകും .എന്ത് പിണ്ണാക് എങ്കിലും ആകട്ടെ കഴിഞ്ഞപ്പോ മനസ്സ് പറയുന്നു എന്തോ ഒരു കൂടിയ ഇനം പണി വരാൻ പോകുന്നു എന്ന് .

************

അരവിന്ദന്റെ പെണ്ണുകാണൽ നു യാത്ര തുടങ്ങി ഏകദേശം ഇപ്പൊ ഒരു ഒന്നൊന്നര മണിക്കൂർ കഴിഞ്ഞു. വീട്ടിലെ മഹിന്ദ്ര സ്കോർപിയോ കാറിലാണ് യാത്ര.

യാത്ര മധ്യെപെട്ടന്നു വണ്ടി നിർത്തി.എന്നിട്ട് നിർത്താതെ ഹോൺ അടിച്ചു .

“എന്താ ചാച്ചാ പ്രശ്നം ”

അരവിന്ദ് ചോദിച്ചു .

“അറിയില്ല മോനെ ,കണ്ടിട്ട് നല്ല അസ്സൽ പണിയാണ് .ഫുൾ ബ്ലോക്കാണ് ഈ ഭാഗം മാത്രമല്ല അപ്പുറത്തെ സൈഡ് ഉം .”

“ചെ ,എന്താ ഇനി ചെയ്യ ,വാസുദേവൻ മാമ ഒന്ന് കവടി നിരത്തി നോക്കിയേ എന്താ ഉണ്ടായേ എന്നറിയാലോ .”

“കുട്ടാ ,നിനക്കും ഈയിടെ ആയി കുറുമ്പ് കൂടിട്ടുണ്ട് കണ്ണന്റെ പോലെ ,നീ ഒന്നിറങ്ങി നോക്കിയേ എന്താ എന്ന് അന്വേഷിച്ചു വാ ”

“ശരി ശരി ,”

എന്ന് പറഞ്ഞു അരവിന്ദ പുറത്തേക്കിറങ്ങി മുന്നോട്ട് പോയി ഫോണ്ടിൽ ഒരു traffic പോലീസ് നെ കണ്ടു .

“സാർ ,ഞങ്ങൾ കൊല്ലത്തു നിന്നും വരുന്നതാണ് ഞങ്ങൾക്ക് പാലാഴിക്കുന്നിലേക്ക് പോകേണ്ട ഒരത്യാവശ്യം ഉണ്ടായിരുന്നു .ഇത് പെട്ടെന്ന് എങ്ങാണു കഴിയുമോ, ഇനിയും രണ്ടു മൂന്ന് മണിക്കൂർ യാത്ര ഉണ്ട് .”

“മിസ്റ്റർ ,പ്രൈമിനിസ്റ്റർ വരുന്നുണ്ട് ,അദ്ദേഹത്തിന്റെ പ്രൊട്ടക്ഷന് വേണ്ടിയാണു വണ്ടികൾ പതുക്കെയേ അകടത്തിവിടുകയൊള്ളു “

“ആയോ ,സർ എന്താ ചെയ ഇനി “

“നിങ്ങൾ ഒരു കാര്യം ചെയ്‌തു ആ ലെഫ്റ് ലെക് ഒരു റോഡ് പൊക്കുന്നതു കണ്ടോ ഒരു ഉൾവഴിയാണ് ആ വഴി പൊക്കൊളു ,റോഡ് കുറച്ചു മോശം ആണ് ഒരു 6 km എക്സ്ട്രാ സഞ്ചരിക്കണം എന്നെ ഒള്ളു ബട്ട് നിങ്ങള്ക വൈകാതെ കൊങ്ങോർപറമ്പിൽ എത്താൻ പറ്റും അവിടെനിന്നും റൈറ്റ് ലെക് എടുത്താൽ ഇതേ റോഡ് ൽ എത്താൻ പറ്റും .പിന്നെ കഷ്ടിച്ചു ഒരു കാർ നു പോകാൻ പറ്റിയ വഴിയേ ഒള്ളു ,ഏതാ നിങ്ങടെ വണ്ടി “

“സ്കോർപിയോ ,സർ “

“ഓ ,എന്തായാലും പോയി നോക്ക് ,ഒരു വൃത്തികെട്ട വഴിയാണത് .വേറെ ഓപ്പോസിറ് ഒരു ഓട്ടോ വന്നാലും റിവേഴ്‌സ് എടുക്കാൻ കുറച്ചു ബുദ്ധിമുട്ടാണ് .”

“ശരി സർ “

എന്ന് പറഞ്ഞു അരവിന്ദൻ നേരെ വണ്ടിയുടെ അടുത്തേക്ക് വന്നു.

“ചാച്ചാ ഇവിടെനിന്നും ഇരുപത് മീറ്റർ പോയി ലെഫ്റ്റ ലെക് ഒരു റോഡ് ഇണ്ട് .ആ വഴി കൊങ്ങോർപറംബ് എന്ന സ്ഥലത്തു പോണം അവിടെ നിന്നും വലത്തോട്ട് പോയാൽ നമ്മൾ വീണ്ടും ഈ മെയിൻ റോഡ് ൽ എത്തും “

“മോനെ ആ വഴി പോണോ ,ചാച്ചൻ ആ വഴി ഇത് വരെ പോയിട്ടില്ല .കുറച്ചു നേരം നോക്കിട്ട് പോയാൽ പോരെ .”

“ചാച്ചൻ എന്താ കൊച്ചു പിള്ളേരെ പോലെ ,നമുക് പോയി നോക്കാം ഫോൺ ൽ ഗൂഗിൾ മാപ് ഒകെ ഇണ്ടല്ലോ വഴി തെറ്റുമോ ഇല്ലയോ എന്ന് നമുക് നോക്കാലോ”

“ചാച്ചൻ വണ്ടി എടുക്ക്”

“എന്താ മാധവേട്ട ചെയ്യ ഇപ്പൊ ,”

“ഞാൻ ഇപ്പോ എന്താ പറയുക, കുട്ടൻ പറയുന്ന പോലെ പോകാം , ശ്രീധര നീ മറ്റേ വഴി പോയാൽ മതി .”

കഷ്ടിച്ച് ഒരു കാര് നു മാത്രം പോകാവുന്ന ആ റോഡിലൂടെ അവർ യാത്ര തുടർന്നു.യാത്രയിൽ പെട്ടെന്നു നല്ല മഴ പെയ്യുന്നു.ചുറ്റും റോഡ് നു ചുറ്റും കാടുപിടിച്ചു കിടക്കുന്നതു കൊണ്ട് നല്ല ഇരുട്ട് പോലെ .വണ്ടി ഓടിക്കുന്ന ശ്രീധരന് പോലും വളരെ ബുദ്ധിമുട്ടിയാണ് വണ്ടി ഓടിക്കുന്നത്.പെട്ടെന്ന് റോഡ് രണ്ടായി വിഭജിക്കുന്ന സ്ഥലം എത്തി

“കുട്ടാ ഏതു വഴിയാണ് പോകുക “

ശ്രീശാരൻ ചോദിച്ചു

“ചാച്ചാ പണി പാളി, ഫോൺ ന്റെ റേഞ്ച് പോയി ഒരു കട്ട പോലും കിട്ടുന്നില്ല .ഇതിപ്പോ എവിടെയാണെന്ന് പോലും മനസിലാകുന്നില്ല “

“ഞാൻ ഇപ്പോ എന്താ ചെയേണ്ടത് “

“ചാച്ചൻ വലത്തോട്ട് എടുത്തോ ,പോണ വഴി ആരെയെങ്കിലും കാണുന്നുണ്ടേൽ നമുക് ചോദിക്കാം നമ്മൾ പോണ വഴി ശരിയാണോ തെറ്റാണോ എന്ന് .ചാച്ചൻ ഗിയര് മാറ്റു ബാക്കി വരുന്നിടത്തു വച്ച് കാണാം”.

“ശരി “

എന്ന് പറഞ്ഞു ശ്രീധരൻ വണ്ടി എടുത്തു .

വീണ്ടും കുറച്ചു ദൂരം മുന്നോട്ട് പോയി ആ വഴിയിൽ ഒരു പെട്ടിക്കട പോലും അവർ കണ്ടില്ല .നേരെ പോയിക്കൊണ്ടിരിക്കുന്ന വണ്ടി വലത്തേക്കുള്ള റോഡ് ൽ തിരിച്ചപ്പോൾ പെട്ടെന്ന് കുത്തനെ ഉള്ള ഇറക്കം മഴ ആയതുകൊണ്ട് ബ്രേക് ഫുൾ ചവിട്ടാൻ പറ്റാത്ത അവസ്ഥ. റോഡ് ൽ കിടന്ന ഒരു കൂർത്ത കല്ല് കൊണ്ട് മുൻവശത്തെ ലെഫ്റ്റ് വീൽ പഞ്ചർ ആയി .ഇറക്കം ഇറങ്ങി കഴിഞ്ഞു വണ്ടി വലിയാൻ ബുദ്ധിമുട്ട് തോന്നിയതുകൊണ്ട് വണ്ടി നിർത്തി നോക്കാൻ ശ്രീധരൻ തീരുമാനിച്ചു .

ആ മഴയത്തു ശ്രീധരൻ വണ്ടി നിർത്തി പുറത്തേക് ഇറങ്ങി ഇടത്തെ വീലിൽ നോക്കി .ദോഷം പറയരുതല്ലോ ടയർ മാത്രം അല്ല പോയത് വീൽ റിം ഉം ഡിസ്‌കും കംപ്ലൈന്റ്റ് ആയി .

ഈ കാര്യം ശ്രീധരൻ കാർ ൽ ഉള്ളവരെ അറിയിച്ചു .

“ഇനി എന്ത് ചെയ്യും ശ്രീധര”

ചോദിച്ചത് രഘുമേനോൻ ആണ് .

“സ്റ്റെപ്പിനി മാറ്റാൻ ആയിട്ട് ബാക് ൽ ടയർ ഉണ്ട് പിന്നെ ജാക്കി ഉം ഉണ്ട്,പക്ഷെ വീൽ റിം ഉം ഡിസ്ക് ഉം മേടിക്കണം അടുത്തുള്ള വർക്ക് ഷോപ് ൽ പോയി അന്വേഷിക്കേണ്ടി വരും .”

“ഇനി ഇവിടെ അടുത്ത് എവിടെയാ വർക്ക്ഷോപ് ഒള്ളത്, ആരെയാ വിളിച്ചു ചോദിക്കുക .ഇത്രേം നേരമായിട്ട് ഒരു വണ്ടി പോലും ഈ വഴി വന്നില്ലല്ലോ .ആകെ ഉള്ള മനഃസമാദാനം എന്നാൽ കാട് അവസാനിച്ചു ഇപ്പൊ സൈഡ് മുഴുവൻ പറമ്പ് ആണ് .”

ഇത് പറഞ്ഞത് മാധവൻ ആണ്

പെട്ടെന്ന് ആണ് പിന്നിൽ ഒരു കാര് ന്റെ ഹോൺ അടി കേട്ടത് .അത് അവര്ക് മരുഭൂമിയിൽ പെയ്ത കുളിർ മഴ പോലെയാണ് തോന്നിയത്. ശ്രീധരൻ വേഗം ഓടി ആ കാർ ന്റെ മുന്നിൽ നിന്ന് എന്നിട്ട്

“സ്റ്റോപ്പ്, വണ്ടി നിർത്തണെ..”

എന്ന് പറഞ്ഞു

ഒരു Pajero car ശ്രീധരന്റെ മുന്നിൽ നിർത്തി .

ശ്രീധരൻ ഡ്രൈവർ സീറ്റ് ന്റെ അടുത്തേക് പോയി .ഡ്രൈവർ സീറ്റ് ൽ നിന്നും ഒരാൾ ഗ്ലാസ് താഴ്ത്തി മഴയിൽ കുളിച്ചു നിൽക്കുന്ന ശ്രീധരനോട് ചോദിച്ചു

“എന്താ ചേട്ടാ പ്രോബ്ലം “

“വണ്ടി കയറ്റത്തിൽ നിന്നും ഇറങ്ങി വന്നപ്പോൾ പഞ്ചറായി ,പോരാത്തതിന് റിം ഉം ഡിസ്ക് ഉം കംപ്ലൈന്റ്റ് ആയി ഞങ്ങൾ ഈ വഴി ആദ്യമായിട്ടാണ് ,സഹായിക്കണം “

“നീ ഒന്ന് പോയി നോക്കിയേ പ്രമോദേ,ദാ ഈ കുടയും ചൂടി പോയാൽ മതി ”

ബാക് സീറ്റ് ൽ നിന്നും ഒരു ശബ്ദം, ഗ്ലാസ് ൽ വെള്ളം ഉള്ളതുകൊണ്ട് ആളിന്റെ മുഖം ശ്രീധരന് വ്യക്തമായില്ല.

പ്രമോദ് എന്ന ഡ്രൈവർ കുടയുമായി പുറത്തേക്ക് ഇറങ്ങി ഒരു ചെറുപ്പക്കാരൻ മുപ്പതു വയസിനടുത്തു പ്രായം വരും.ആ കുടകീഴിൽ ശ്രീധരനെയും കൂട്ടി പഞ്ചറായ വീൽ പരിശോദിച്ചു. എന്നിട്ട് പജേരോ യുടെ ബാക് സീറ്റ് ലെ ഗ്ലാസ് തട്ടി

പെട്ടെന്ന് ഗ്ലാസ് താഴ്ത്തി ഒരു മധ്യവയസ്കന് ,കാഴ്ചയിൽ ഒരു അന്പതു വയസിനടുത്തു പ്രായം തോന്നിക്കും.പുള്ളി കൈ പുറത്തേക്ക് ഇട്ടു നോക്കി മഴയുടെ ശക്തിയും തോതും കുറഞ്ഞു എന്ന് തോന്നി ഉറപ്പു വരുത്തിയ ശേഷം പുറത്തേക്കിറങ്ങി

എന്നിട്ട് ശ്രീധരനുമായി സംസാരിച്ചു .ശ്രീധരൻ വീട്ടിൽ നിന്നും ഇറങ്ങിയതുമുതൽ ഒള്ള മുഴുവൻ സംഭവങ്ങളും പറഞ്ഞു എങ്ങോട്ടാണ് പോകേണ്ടത് എന്തിനാണ് എന്നെല്ലാം .എല്ലാം കേട്ട ശേഷം പ്രതാപൻ പറഞ്ഞു

“വണ്ടി ശരിയാക്കാൻ ടൌൺ ൽ പോണ്ടി വരും ഇവിടെ അടുത്ത് വർക്ക് ഷോപ് ഒന്നും ഇല്ല .ഈ വണ്ടിടെ റിം ഉം ഡിസ്ക് ഉം ഉണ്ടായിരുന്നേൽ നമുക് തന്നെ ചെയ്യാമായിരുന്നു അല്ലെ പ്രമോദേ,”

“അതെ മുതലാളി’

“അപ്പൊ ഒരു കാര്യം ചെയ്,വണ്ടി ആ പറമ്പിലേക്ക് മാറ്റി നിർത്തു ഏതേലും വണ്ടി വന്നാൽ പോകാൻ പറ്റില്ല ,പിന്നെ എന്റെ വീട് ഇവിടെ അടുത്താണ് വണ്ടിയിലുള്ളവരോട് വണ്ടി ശരിയാകുന്നത് വരെ എന്റെ വീട്ടിൽ ഇരിക്കാൻ പറയാം .ഞങ്ങളെ വീട്ടിൽ ആക്കിയിട്ട് പ്രമോദ് നിങ്ങളുടെ ഒപ്പം വർക്ക് ഷോപ് ൽ വരും.എന്താ അങ്ങനെ പോരെ”

“പോരെ എന്നോ എന്താ ഇപ്പൊ പറയുക,സാർ ഒന്ന് വരുമോ അവരോട് ഒന്നു സംസാരിക്കാം “

“അതിനെന്താ ,ഞാൻ വരാം “

അവർ സ്കോർപിയോ ന്റെ അടുത്തേക്ക് പോയി

ബാക് ഡോർ തുറന്നു രഘു മേനോനോട് പറഞ്ഞു

“അങ്ങുന്നേ ഇത് പ്രതാപൻ സർ ഇവിടെ അടുത്ത വീട് , വണ്ടി ശരിയാകാൻ കുറച്ച് സമയം പിടിക്കും അതുവരെ ഇദ്ദേഹത്തിന്റെ വീട്ടിൽ ഇരിക്കാമോ ,ഞാനും ഇദ്ദേഹത്തിന്റെ ഡ്രൈവർ ഉം കൂടി വർക്ക് ഷോ ൽ നിന്നും ആളെയും കൂട്ടി വന്നു ശരിയാക്കിക്കോളാം.”

“അത് ചെയ്താലോ അച്ഛാ ,നമുക് അങ്ങോട്ട് പോയാലോ,വണ്ടി ശരിയാക്കിട്ട് ശ്രീധരൻ വന്നോളും “

“അത് ഒന്നും വേണ്ട ,ഇവർക്ക് അതൊക്കെ ബുദ്ധിമുട്ട് ആകും”

രഘു മേനോൻ പറഞ്ഞു

“എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല സർ ,നിങ്ങൾ വരുന്നത് കൊണ്ട് സന്തോഷം മാത്രമേ ഒള്ളു “

പ്രതാപൻ മറുപടി നൽകി

“പോകാം മുത്തശ്ശാ ,ഇവിടെ അടുത്ത് സഹായിക്കാൻ പോലും ആരും ഇല്ല”

അവസാനം എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി രഘുമേനോൻ പ്രതാപന്റെ വീട്ടിൽ പോകാൻ സമ്മതിച്ചു

ആളുകൾ എണ്ണം കൂടുതലായതിനാൽ തിങ്ങികൂടി പോകണ്ട എന്ന് പറഞ്ഞു ശ്രീധരൻ സ്കോർപിയോ ന്റെ ഒപ്പം നിൽക്കാം എന്ന് പറഞ്ഞു ,വണ്ടി സൈഡിലേക് ഒതുക്കി ബാക്കി എല്ലാവരും പജേരോ യിൽ കയറി പ്രതാപന്റെ വീട്ടിലേക്ക് പുറപ്പെട്ടു.

പത്തു മിനിറ്റ് കൊണ്ടവർ വീട് എത്താറായി

ഗേറ്റു അടഞ്ഞു കിടക്കുന്നതു കണ്ടപ്പോൾ പ്രതാപൻ പറഞ്ഞു .

“ഈ കുട്ടിയുടെ ഒരു കാര്യം ഞാനൊന്നു പുറത്തേക്ക് ഇറങ്ങിയാൽ അപ്പൊ ഗേറ്റ് അടക്കും ,പ്രമോദേ ഞാൻ ഗേറ്റ് തുറക്കാം”

പ്രതാപൻ ഡോർ തുറക്കാൻ നോക്കിയപ്പോ

“വേണ്ട ,വണ്ടി അകത്തു കയറ്റണ്ട, ശ്രീധരൻ അവിടെ ഒറ്റക്കാണ്

രഘു മേനോൻ ഉച്ചത്തിൽ കൽപ്പിച്ചു .

“സാർ ,ഗേറ്റ് ന്റെ അടുത്തുനിന്നും വീട്ടിലേക്ക് കൊറച്ചു നടക്കാവുന്ന ദൂരം ഉണ്ട് “

“ദൂരം എന്ന് പറഞ്ഞാൽ 5 k m ഓ 10 k m ഒന്നും അല്ലല്ലോ ,ഒരു 50 m അല്ലേൽ കൂടിപ്പോയാൽ ഒരു 100 m ആത്രേയല്ലേ വരൂ “.

“അതെ സർ ,സർ നു ബുദ്ധിമുട്ട് ആകേണ്ട എന്ന് വിചാരിച്ചാണ് “

“എനിക്ക് എന്ത് ബുദ്ധിമുട്ട് ,പ്രതാപൻ കാണുന്നത് പോലെ എനിക്കത്ര പ്രായം ഒന്നും ആയിട്ടില്ല .നമുക് ഇറങ്ങി നടക്കാം ശ്രീധരൻ അവിടെ കാത്തിരിക്കുക ആയിരിക്കും.”

എല്ലാവരും കാർ ൽ നിന്നും ഇറങ്ങി നടന്നു തുടങ്ങിയ പ്രമോദ് വണ്ടി തിരിച്ചു ശ്രീധരന്റെ അടുത്തേക്ക് പോയി

ഏറ്റവും പിന്നിൽ ആയാണ് രഘു മേനോനും ജ്യോത്സ്യനും നടന്നത് ഏറ്റവും മുൻപിൽ അരവിന്ദ്

അരവിന്ദിന് പിന്നിലായി പ്രതാപനും മാധവമേനോനും നടന്നു .

“പ്രതാപന് ഒന്നും തോന്നരുത് ,അച്ഛൻ ഇത്തിരി കോപക്കാരനാണ്”

“എന്താ മാധവേട്ട ഇത്,എന്റെ അച്ഛനും ഇതുപോലെയൊക്കെ തന്നെയായിരുന്നു .സാർ നെ കണ്ടപ്പോ എനിക്ക് എന്റെ അച്ഛനെ ഓര്മ വന്നു .”

നടന്നു പകുതി എത്തിയപ്പോ നല്ല മഴ പെയ്തു തുടങ്ങി .എല്ലാവരും ആ വലിയ വീട്ടിലെ പോർച്ചിലേക്ക് ഓടി

അരവിന്ത് ആദ്യം ഓടിയെത്തി ,മാധവമേനോനും ,പ്രതാപനും ഏകദേശം ഒപ്പം എത്തി .പിന്നെ ജ്യോത്സ്യൻ വന്നു പുള്ളി വന്ന ഉടനെ മുണ്ടുകൊണ്ട് കവടി വച്ച ആമാടപെട്ടി തുടച്ചു

രഘുമേനോനെ നോക്കിയപ്പോൾ മഴ മുഴുവൻ കൊണ്ട് പതിയെ നടന്നു നടന്നു വരുന്നു ആ മനുഷ്യൻ

അപ്പോളേക്കും പ്രതാപൻ കോളിങ് ബെൽ നിർത്താതെ അമർത്തിക്കൊണ്ടിരുന്നു .

അൽപ്പ നിമിഷങ്ങൾക്ക് ശേഷം ഒരു ചുവന്ന പട്ടുപാവാടയും പച്ച ബ്ലൗസ് ഉം ഇട്ടു ഒരു സുന്ദരി പെൺകുട്ടി വാതിൽ തുറന്നു .

ഒരു അഞ്ചേമുക്കാൽ അടി ഉയരവും കൈ മുട്ടിന്റെ അത്രയും നീണ്ടു നിൽക്കുന്ന കേശഭാരവും. കൈ നിറയെ ചുവപ്പും മഞ്ഞയും കളറിലുള്ള കുപ്പിവളയും കഴുത്തിലെ കരിമണി മാലയും അവളുടെ സൗന്ദര്യത്തിനു മാറ്റു കൂട്ടി. അവളുടെ ശരീരഘടന കണ്ടു അരവിന്ദൻ പോലും മതിമറന്നു നിന്ന് പോയി അപ്പോൾ .

ഒരു ചെറിയ ഒരു ദേഷ്യത്തോടെ അവൾ പ്രതാപനെ നോക്കി അപ്പോൾ അവളുടെ ഉണ്ടകണ്ണും കവിളിലെ നുണക്കുഴിയും എടുത്തു കാട്ടി.

ആ കോപത്തിൽ അവൾ പ്രതാപനോട് ചോദിച്ചു

“അച്ഛൻ എന്ത് പണിയാ കാണിച്ചത് ഈ പാവം മുത്തശ്ശനെ മഴയത്തു ഒറ്റക്കാക്കി പോന്നല്ലേ”

“പിന്നെ ഞാനും ഈ മുത്തശ്ശന്റെ കൂടെ മഴ കൊള്ളണമായിരുന്നോ കുറുമ്പി പാറു .”

“ അച്ഛന് ഞാൻ വച്ചിട്ടുണ്ട് . ആദ്യം എല്ലാരും അകത്തേക്കു വാ ,ഞാൻ തല തോർത്താൻ തുണി എടുക്കാം”

“മോളെ ഞങ്ങൾ മുഴുവനായും നനഞ്ഞിരിക്കേണ് “

പറഞ്ഞത് രഘു മേനോൻ ആണ്

“ അത് കുഴപ്പമില്ല മുത്തശ്ശാ ,അകത്തേക്ക് വാ “

അവർ എല്ലാവരും അകത്തേക്ക് കയറി അപ്പോളേക്കും ആ സുന്ദരിക്കുട്ടി രണ്ടു മൂന്ന് തോർത്തും രാസ്നാദി പൊടിയും കൊണ്ട് വന്നു .എല്ലാവരും മഴ കൊണ്ടെങ്കിലും ആരും രഘുമേനോൻ നനഞ്ഞ പോലെ നനഞ്ഞിരുന്നില്ല അവർ തല തോർത്തി തോർത്തു അവിടെയുള്ള റ്റീപോയിൽ വച്ച് രഘുമേനോനും അവർ ചെയ്തപോലെ തോർത്ത് റ്റീപോയിൽ വച്ച് .അപ്പോൾ ആ പെൺകുട്ടി തോർത്ത് എടുത്തു രഘുമേനോന്റെ അടുത്തേക്ക് പോയി എന്നിട്ട് അവളുടെ വിരലുകള്കൊണ്ട് രഘുമേനോന്റെ മുടിയിൽ തലോടി

“ഇങ്ങനെ ആണോ മുത്തശ്ശാ തല തോർത്തുന്നത് തലയിൽ അപ്പടി വെള്ളമാണല്ലോ “

എന്ന് പറഞ്ഞു തോർത്ത് എടുത്തു രഘുമേനോന്റെ തലയിൽ കൊണ്ടുപോയി

“വേണ്ട മോളെ ,ഞാൻ തോർത്തിയതാ .നീ തോർത്താണ്ട ഞാൻ തോർത്തിക്കോളാ”

“അടങ്ങിയിരി മുത്തശ്ശാ “

എന്ന് പറഞ്ഞു അത് കേട്ടപ്പോൾ രഘുമേനോൻ ഒന്നും മിണ്ടിയില്ല ആ കുട്ടി മേനോന്റെ തല ശരിക്കും തോർത്തി

ഇത് കണ്ടു ബാക്കി എല്ലാരും ശബ്ദമില്ലാതെ ചരിച്ചുകൊണ്ടിരിക്കുകാണ് .

ഈ സമയം പ്രതാപൻ മാധവ മേനോനോട് പതുക്കെ സ്വകാര്യത്തിൽ ചോദിച്ചു

“മാധവേട്ട കുഴപ്പാവോ “

“ഏയ് പേടിക്കണ്ട പ്രതാപ ,അച്ഛന് ഇഷ്ടപ്പെട്ടില്ലെങ്കിൽ നേരത്തെ ചീത്ത വിളിക്കേണ്ടതാണ് എന്തോ ഈ കുട്ടിയെ അച്ഛന് ഇഷ്ടമായിട്ടുണ്ട് അല്ലേൽ തല തോർത്താൻ ഒന്നും ഇങ്ങനെ നിന്നുകൊടുക്കില്ല”

തല തോർത്തിക്കഴിഞ്ഞു രാസ്നാദി പൊടിയുമായി ആ കുട്ടി രഘുമേനോന്റെ അടുത്തേക്ക് വന്നു .

“നീ എന്താ ഈ കാണിക്കുന്നത് മോളെ ,കൊച്ചു കുട്ടികൾക്കു അമ്മ രാസ്നാദി പൊടി ഇടുന്നപോലെ”

“മുത്തശ്ശാ ഇത് കുറച്ചു ഇടട്ടെ പനി വരില്ല,നല്ല മുത്തച്ഛനല്ലേ പ്ലീസ് “

രഘുമേനോൻ ചിരിച്ചു കൊണ്ട് അവൾക്ക് മൗനസമ്മതം നൽകി .

അവൾ നല്ല ഉത്സാഹത്തോടെ തലയിൽ രാസ്നാദിപ്പൊടി ഇട്ടുകൊടുത്തു .

അരവിന്ദൻ മാധമോനോട് പറഞ്ഞു .

“മുത്തശ്ശൻ ഇങ്ങനെ ഒകെ ഒരാളോട് കൊച്ചുകുട്ടിയെപോലെ പെരുമാറുന്നത് ഞാൻ ആദ്യമായിട്ടാ അച്ഛാ കാണുന്നത് “

മാധവമേനോൻ മറുപടി ഒന്നും പറയാതെ ഒന്ന് ചിരിച്ചു .

എന്നിട്ട് ആ പെൺകുട്ടിയോട്

“എന്താ മോളുടെ പേര് “

“ഗൗരി പാർവതി “

“സാദാരണ ഗൗരി പ്രതാപൻ എന്നല്ലേ പേരിടുക ,ഇതെന്താ രണ്ടു സ്ത്രീകളുടെ പേര് “

ഈ ചോദ്യമുന്നയിച്ചതു ജ്യോത്സ്യനാണ്

“ഞാൻ അമ്മക്കുട്ടിയ ,അമ്മേടെ പേരാണ് പാർവതി “

“ആഹാ എന്നിട്ട് എന്താ ഇത്രയും നേരമായിട്ടും ഗൗരി കുട്ടിയുടെ അമ്മയെ കണ്ടില്ലല്ലോ “

മാധവന്റെ ആ ചോദ്യം കേട്ടപ്പോൾ ഗൗരിയുടെ മുഖത്ത് നിന്നും ആ ചിരി മാഞ്ഞു

അത് കണ്ടിട്ട് പ്രതാപൻ പറഞ്ഞു

“മോൾ ചെന്ന് ഇവർക്ക് കുടിക്കാൻ എന്തേലും എടുക്ക് .”

ഗൗരി പോയി എന്ന് ഉറപ്പു വരുത്തിയ ശേഷം പ്രതാപൻ എല്ലാവരോടുമായി പറഞ്ഞു

“പാർവതി ഞങ്ങളെ വിട്ടു പോയിട്ട് ഇപ്പൊ ഒന്നര വർഷം ആയി . കോഴ്സ് കഴിഞ്ഞു ഗൗരി വീട്ടിൽ എത്തി എന്നറിഞ്ഞ സന്തോഷത്തിൽ മുകളിൽ നിന്നും സ്പീഡിൽ വന്നതാണ് STAIR CASE ൽ വച്ച് ഒന്ന് സ്ലിപ് ആയി “…..

അത് പറഞ്ഞു തീർന്നതും പ്രതാപന്റെ കണ്ണിൽ ഈറനണിഞ്ഞു .

“അവൾ കാരണമാണ് ‘അമ്മ മരിച്ചത് എന്ന് സ്വയം പഴിച്ചു ആരോടും മിണ്ടാതെ ഒറ്റക്കൊരു മുറിയിൽ കഴിച്ചുക്കൂട്ടിയതാ എന്റെ കുട്ടി .ഒരുപാട് നാളുകൾ വേണ്ടി വന്നു അവൾ ഒന്ന് പഴയ പോലെ പെരുമാറാൻ ,ഞാൻ വിഷമിക്കണ്ട എന്ന് വിചാരിച്ചു അവൾ മാറി എന്ന് പറയുന്നതാകും കൂടുതൽ ശരി “.

എല്ലാം കേട്ട ശേഷം മാധവൻ പ്രതാപനോട്

“പ്രതാപ എന്നോട് ക്ഷമിക്കണം,ഞാൻ കാരണം ആ കുട്ടിയുടെ കണ്ണ്

നിറഞ്ഞു “.

“എന്താ മാധവേട്ട ഇത് ,സമയദോഷം അങ്ങനെ കാണാൻ പഠിച്ചു ഞാനും അവളും “

“പാവം കുട്ടി ,ഒരുപാട് അനുഭവിച്ചല്ലേ”

പറഞ്ഞത് ജ്യോത്സ്യൻ ആണ്

എല്ലാം കേട്ടപ്പോൾ രഘുമേനോന് ഗൗരിയോട് സ്നേഹവും അനുകമ്പയും ഒകെ കലർന്ന ഒരു ഫീൽ ആണ് തോന്നിയത് അത് അദ്ദേഹത്തിന്റെ മുഖത്ത് നിന്നും കാണാൻ സാധിച്ചു.

“അച്ഛാ അവരെ വിളിച്ചു പറയണ്ടേ വണ്ടി പഞ്ചറായ കാര്യം “

മാധവമേനോൻ രഘു മേനോനെ ഓർമ്മിപ്പിച്ചു

“ശരിയാ ഞാൻ അത് മറന്നല്ലോ , വൈകണ്ട മാധവ രാമനെ വിളിച്ചു പറയുക അവർ നമ്മളെ കാത്തിരിക്കുകയായിരിക്കും .”

“ശരി അച്ഛാ “

എന്ന് പറഞ്ഞു

മാധവൻ പെണ്ണ് കാണാൻ പോകുന്ന വീട്ടുകാരെ വിളിച്ചു വിവരമറിയിച്ചു

“അച്ഛാ പറഞ്ഞിട്ടുണ്ട് ,അവർ വണ്ടി അയക്കണോ എന്ന് ചോദിച്ചു ,വേണ്ട എന്ന് പറഞ്ഞു .ഇപ്പൊ ശരിയാകും അത് കഴിഞ്ഞു വരം എന്ന് പറഞ്ഞു .”

അപ്പൊഴേക്കും ഗൗരി ചായയുമായി വന്നു

ചായ ഓരോരുത്തർക്കും അവൾ പ്രത്യകം പ്രത്യകം നൽകി

ഓരോരുത്തരുടെ അടുത്ത് ചെല്ലുമ്പോളും അവൾ പറഞ്ഞു

“ചായ ചേട്ടന് മധുരമുള്ളതു , രണ്ട് അച്ചന്മാർക്കും ജ്യോൽസ്യൻ മാമനും മധുരം കുറച്ചു ക്ടുപ്പം കൂട്ടി.

മുത്തച്ഛന് മധുരവും കടുപ്പവും കുറച്ചു .

അല്ല മുത്തശ്ശൻ എന്താ ഈ നനഞ്ഞ ഷർട്ട് മാറ്റാതെ നിൽക്കുന്നത് “

“അത് സാരമില്ല മോളെ കുറച്ചു നേരത്തേക്ക് അല്ലെ “

“നനഞ്ഞ ഡ്രസ്സ് ഉടുത്താൽ വല്ല രോഗവുംവരും മുത്തശ്ശാ ,വാ അച്ഛന്റെ ഷർട്ട് തരാം “

“അതൊന്നും വേണ്ട മോളെ ,നിങ്ങൾക്ക് അതൊക്കെ ഒരു ബുദ്ധിമുട്ട് ആവില്ലേ .?”

“പറഞ്ഞാൽ അനുസരിക്ക് മുത്തശ്ശാ ,എന്നെ ദേഷ്യം പിടിപ്പിക്കലെ “

അവൾ കള്ള ദേഷ്യം ഇട്ടു

രഘുമേനോനും അത് പോലെ കള്ള പേടി അഭിനയിച്ചു കാണിച്ചു

ബാക്കി ഒള്ളോർ എന്തോ കുസൃതി കുട്ടികളുടെ വികൃതി നോക്കിക്കാണുന്ന പോലെ നോക്കിക്കണ്ടു ഇതൊക്കെ

രഘു മേനോനും ഗൗരിയും പ്രതാപന്റെ മുറിയിൽ പോയി .അവൾ പ്രതാപന്റെ നല്ലൊരു ഷർട്ടും മുണ്ടും എടുത്തു രഘുമേനോന് നൽകി .രഘുമേനോൻ അത് മേടിച്ചു അങ്ങനെ തന്നെ നിന്ന് .

“എന്താ മുത്തശ്ശാ ഇങ്ങനെ നിൽക്കുന്നെ ,നനഞ്ഞ ഡ്രസ്സ് ഊര് “

“ഇല്ല ,നീ പുറത്തേക് പോ മോളെ “

“അയ്യേ ,ഒരു നാണക്കാരൻ വന്നിരിക്കുന്നു “.

“ഞാൻ എങ്ങും പോകില്ല ,മുത്തശ്ശൻ ബാത്ത് റൂമിൽ പോയി മാറിക്കോളു .”

രഘുമേനോൻ ബാത്രൂം ൽ കയറി വാതിൽ അടച്ചു ,ഈ സമയം അവൾ റൂമിലെ ജനൽ കർട്ടൻ ഒക്കെ സൈഡിലേക് നീക്കി .ജനൽ തുറന്നു വായുവും വെളിച്ചവും അകത്തേക്ക് കയറ്റി .

അപ്പോളേക്കും രഘുമേനോൻ പുറത്തേക്ക് വന്നു നനഞ്ഞ ഡ്രസ്സ് കൈയിൽ ഇല്ല .പ്രതാപന്റെ ഷർട്ട് രഘുമേനോന് വളരെ വലുതായിരുന്നു .ഗൗരി അകത്തു കയറി നനഞ്ഞ ഷർട്ടും മുണ്ടും കൈയിൽ എടുത്തു അപ്പോൾ രഘുമേനോൻ ആ വലിയ വീടിന്റെ പുറകുവശം കാണുന്നത് വലിയൊരു പാടം നീണ്ടുകിടക്കുന്നു .അത് പോലെ തൊഴുത്തു അതിൽ നാലഞ്ചു പശുക്കൾ ,പിന്നെ കോഴികൾ താറാവുകൾ എല്ലാം അയാൾ ആ ജനൽ കമ്പികൾക്കിടയിലെ ദ്വാരത്തിലൂടെ കണ്ടു .

“എന്താ മുത്തശ്ശാ ഇങ്ങനെ നോക്കണേ”

“ഇതൊക്കെ ഇവിടത്തെയാണോ മോളെ ,”

“ആ മുത്തശ്ശാ ,’അമ്മ പോയ ശേഷം ഇവരൊക്കെയാ എന്റെ കൂട്ടുകാർ മുത്തശ്ശനെ ഞാൻ എല്ലാം കാണിച്ചു തരാം ,അയ്യോ മുത്തശ്ശാ വേഗം വാ .”

“എന്താ മോളെ ,എന്ത് പറ്റി “

“അല്ല ചായ തണുത്തുകാണും “

അത് കേട്ട് രഘുമേനോൻ ഉറക്കെ ചിരിച്ചു .

“ഹ ഹ ഹ “

അവർ പുറത്തേക്ക് ഇറങ്ങിയപ്പോ ബാക്കി എല്ലാരും നല്ല രീതിയിൽ വിശേഷം പറച്ചിലിൽ ആയിരുന്നു .

പ്രതാപൻ ഗൗരിയോട് പറഞ്ഞു

“അപ്പൊ മോളെ ഞാൻ ഇവരോട് ഉച്ചഊണ് ഇവിടെ നിന്നും കഴിക്കാം എന്ന് പറഞ്ഞപ്പോ ഇവർ പറയേണ്‌ അത് നമുക്ക് ഒരു ബുദ്ധിമുട്ട് ആകുമെന്ന് “

“അതെ ബുദ്ധിമുട്ട് ആകും ,കഴിക്കാതെ പോയാൽ ആണ് .നിങ്ങൾ നാലഞ്ചു പേർക്ക് ചോറും കറിയും ഉണ്ടാക്കാൻ എനിക്കും ജാനകിയമ്മക്കും ഒരു ഒരു മണിക്കൂർ ധാരാളം .അല്ലെ ജോത്സ്യൻ മാമ “

“ശരിയാ മോളെ ,നീ ആണ് ശരി നീ പറഞ്ഞതാണ് ശരി “

“അപ്പൊ ശരി നിങ്ങൾ സംസാരിച്ചിരിക്ക് ഒരു മണിക്കൂർ കഴിയുമ്പോൾ എല്ലാരും കൈ കഴുകി വരണം “

അതും പറഞ്ഞു രഘുമേനോന് ഉള്ള ചായ ചൂടാക്കി കൊടുത്തു ഗൗരി വീണ്ടും അടുക്കളയിലേക്ക് പോയി

എല്ലാരും വിഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നു .അപ്പോൾ ശ്രീധരൻ വിളിച്ചു സാധനം കിട്ടിയില്ല കുറച്ചു വൈകും എന്ന് പറഞ്ഞു .കുഴപ്പമില്ല സേഫ് ആണെന്ന് അരവിന്ദ് ശ്രീധരനെ അറിയിച്ചു

രഘുമേനോൻ ഗൗരിയെ കുറിച്ച് ആലോചിച്ചു ചിരിച്ചുകൊണ്ടിരുന്നു

“അത് കണ്ടു പ്രതാപൻ ചോദിച്ചു എന്താ സർ ഒറ്റക് ചിരിക്കുന്നത് “

രഘുമേനോൻ ആ പുഞ്ചിരിയോടുകൂടി പ്രതാപനോട്

“പ്രതാപ എനിക്ക് ഒരു ആഗ്രഹം ഉണ്ട് പറഞ്ഞാൽ സാധിച്ചു തരുമോ “

“എന്താ സർ ഇങ്ങനെ ഒക്കെ ,എന്റെ അടുത്ത് ഈ ഫോര്മാലിറ്റി എന്തിനാ സർ കാര്യം പറ “

“തന്റെ മോളെ എന്റെ കൊച്ചു മോന് തരുമോ ഡോ”

പ്രതാപൻ വല്ലാത്ത സന്തോഷത്തിന്റെ ഒരു ഉന്മാദ അവസ്ഥയിൽ പോയി എന്തോ ആലോചിച്ച പോലെ പെട്ടെന്നു സീരിയസ് ആയി .

“അത് സർ “

“എന്താടോ എനിക്ക് അത്രക്കിഷ്ടമായി നിന്റെ മോളെ ,ഞങ്ങൾക്ക് തന്നൂടേ അവളെ…. രാജകുമാരിയെ പോലെ നോക്കിക്കോളാം .അർഹത ഇല്ല എന്നറിയാം എന്നാലും ഈ കിഴവന്റെ ഒരു ആഗ്രഹം സാധിച്ചു തന്നൂടേ “

“അർഹത ഇല്ലാത്തതു ഞങ്ങൾക്കാണ് സർ “

പ്രതാപന്റെ കണ്ഠം ഇടറി

“എന്താ, എന്താ പറഞ്ഞെ ” .

“അതെ സർ , അർഹത ഇല്ലാത്തതു ഞങ്ങൾക്ക് ആണ് “

“താൻ ഒന്ന് തെളിച്ചു പറ “

“ ഭാഗ്യമില്ലാത്ത കുട്ടിയ എന്റെ മോൾ .എന്റെയും പാറുവിന്റെയും ആദ്യത്തെ കുട്ടി പാറുവിന്റെ ഉദരത്തിൽ വച്ച് അബോർഷൻ ആയി പിന്നീട് കുഴൂർ അമ്മയുടെ അനുഗ്രഹം കൊണ്ട് ഉണ്ടായ കുട്ടിയാണ് ഗൗരി . എല്ലാവരെയും സ്നേഹിക്കാൻ മാത്രമേ അവൾക്കറിയൂ എല്ലാ സുഖങ്ങളോടും കൂടിയാണ് അവൾ ഞങ്ങളുടെ കൂടെ ജീവിച്ചത് . ഗൗരിക്ക് പതിനെട്ടു വയസ്സ് ആയപ്പോൾ മുതൽ എന്റെയും പാറുവിന്റെയും ബന്ധു മിത്രാദികൾ കല്യാണ ആലോചനയുമായി വന്നിരുന്നു മിക്കവരുടെയും ആഗ്രഹം ഞങ്ങളുടെ സ്വത്തിൽ ആയിരുന്നു നോട്ടം ,ഇത് മനസിലാക്കിയ ഗൗരി പറഞ്ഞു അവൾക് ഡിഗ്രി കഴിഞ്ഞു പി ജി എടുത്തു സിവിൽ സർവീസ് വഴി കളക്ടർ ആകാനാണ് മോഹം അത് വരെ കാത്തിരിക്കാമെങ്കിൽ അപ്പൊ കല്യാണം എന്ന് പറഞ്ഞു തന്ത്ര പൂർവം എല്ലാവര്ക്കും മറുപടി നൽകി ഞങ്ങൾക്കും അവളുടെ ആഗ്രഹം ആണ് വലുത് ഞങ്ങളും അവളെ സപ്പോർട്ട് ചെയ്തു .അവൾ കോഴ്സ് കഴിഞ്ഞു വന്ന ദിവസം മുതൽ ഭാഗ്യക്കേട് തുടങ്ങി അന്ന് പാറു stair case ൽ നിന്നും വീണു .കുറേപ്പേർ ആശ്വസിപ്പിച്ചപ്പോൾ കുറച്ചുപേർ പാറുവിന്റെ ജാതകം നോക്കി മരിച്ച ആളിന്റെ ജാതകം നോക്കുന്ന പരിപാടിയോട് എനിക്ക് യോജിപ്പ് ഇല്ലായിരുന്നു .പാർവതിയുടെ ജാതകത്തിലെ ഒപ്പം അവർ എന്റെയും ജാതകം നോക്കി ,എന്തിനേറെ പറയുന്നു ഗൗരിയുടെ ജാതകം വരെ നോക്കി .ഗൗരിയുടെ ജാതകം ശുദ്ധജാതകം ആണെന്ന കാര്യം അന്നാണ് ഞാൻ അറിയുന്നത് .പാറുവിന്റെ ഗ്രഹനില ഗൗരിയുടെ ജാതകവുമായി ആ സമയത്തു യോജിച്ചിരുന്നില്ല എന്ന് അന്ന് പ്രവചിച്ച ജ്യോൽസ്യൻ വിധിയെഴുതി .അങ്ങനെ അവൾ പോലും അറിയാതെ ഗൗരി അവളുടെ അമ്മയുടെ മരണത്തിനു കാരണക്കാരിയായി , അമ്മ മരിച്ചതോടെ അവളുടെ സ്വപ്നങ്ങളും മരിച്ചു .

.പിന്നെ വേറെ ഒരുകാര്യവും ആ ജാതകം നോക്കി ജ്യോൽസ്യൻ പറഞ്ഞു ഗൗരിക്ക് 23 വയസു വരെ മംഗല്യയോഗം ഒള്ളു അതിനുള്ളിൽ ശുദ്ധജാതകമുള്ള ഒരു പുരുഷനുമായി വിവാഹം നടത്തിയില്ലേൽ അനർത്ഥങ്ങൾ ഒരുപാട് ഉണ്ടാകും എന്ന് .ഒരു വര്ഷം ആയി ഞാൻ അവൾക്കുവേണ്ടി ഒരു ശുദ്ധജാതകക്കാരനെ അനേഷിക്കുന്നു .’രണ്ടാഴ്ച കഴിഞ്ഞാൽ ഗൗരിടെ ഇരുപത്തി മൂന്നാം പിറന്നാൾ ആണ്.”

എല്ലാം കേട്ടുനിന്ന ശേഷം ആർക്കും ഒന്നും പറയാൻ വാക്കുകൾ ഇല്ലായിരുന്നു .

“ഇത്ര ചെറു പ്രായത്തിൽ എന്തല്ലാം സഹിച്ചു ആ കുട്ടി പാവം .അച്ഛാ കുട്ടന്റെ കല്യാണം അല്ല ഇപ്പൊ നോക്കേണ്ടത് ഗൗരിയുടേതാണ് “

മാധവൻ രഘു മേനോനോട് പറഞ്ഞു .

“സ്വാമി ഈ ശുദ്ധ ജാതകം എന്നാൽ എന്താ സംഭവം..”?

ചോദിച്ചത് അരവിന്ത് ആണ്

“ഒരു ജാതകത്തിന്റെ ലക്‌നത്തിൽ ചന്ദ്രനോ ശുക്രനോ ഏഴാം രാശിയിൽ ഓ അല്ലേൽ എട്ടാം രാശിയിലോ ശുദ്ധമായിട്ടിരിക്കുന്നതാണ് ശുദ്ധ ജാതകം .പത്തിൽ ഏഴു പൊരുത്തം ,എട്ടു പൊരുത്തം എന്നൊക്കെ പറയില്ലേ അത് പോലെ .”

“സ്ത്രീക്കും പുരുഷനും ശുദ്ധ ജാതകം ഒരുപോലെ ഇരിക്കുമോ “

“ഇല്ല ഞാൻ നേരത്തെ പറഞ്ഞത് സ്ത്രീയുടെ അല്ലേൽ ഗൗരിയുടെ എന്ന് കരുതാം

ആ കുട്ടിക്ക് പറ്റിയ ശുദ്ധജാതകക്കാരന്റെ ജാതകം ഏഴാം രാശിയിൽ ആണോ എന്ന് നോക്കണം എങ്കിലേ ഉത്തമം ആകു . ഇത് രണ്ടും ഉത്തമം അല്ലെങ്കിൽ രണ്ടിൽ ഒരാൾക്ക് മരണം വരെ സംഭവിക്കാം .”

“അപ്പൊ ഈ ശുദ്ധ ജാതകം കൺസെപ്റ്റ് ഒകെ ഒള്ളതാണല്ലേ സ്വാമി..!!” ,

അരവിന്ത് സംശയമുന്നയിച്ചു .

ജ്യോൽസ്യൻ ഒരു നോട്ടം നോക്കിയതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല .

“സ്വാമി എന്ത് ചെയ്തിട്ടായാലും വേണ്ടില്ല ഗൗരിയുടെ കല്യാണം നടക്കണം ഈ രണ്ടാഴച്ചക്കുള്ളിൽ .പൂജയും പരിഹാരങ്ങളും എന്ത് വേണമെങ്കിലും ചെയാം “

“ഇതിനു മറ്റൊരു പരിഹാരമില്ല സാർ ഒരു ശുദ്ധജാതകക്കാരൻ പയ്യനെ കണ്ടെത്തണം അല്ലാതെ വേറെ വഴിയില്ല .”

“എങ്കിൽ വേഗം ഇവന്റെ ജാതകം നോക്ക് “

രഘുമേനോൻ ആജ്ഞാപിച്ചു

ജോത്സ്യൻ കവടി പലകയിൽ കരുക്കൾ നീക്കി കുചന്റെയും ശുക്രന്റെയും ശനിയുടേയും സ്ഥാനം എല്ലാം നോക്കി ഗണിച്ചു കൊണ്ടിരുന്നു .മറ്റുള്ള എല്ലാരുടെ മുഖത്തും ടെൻഷൻ ആണ് അകത്തു ഇത്രയും കാര്യങ്ങൾ നടന്നതറിയാതെ അടുക്കളയിൽ പാചകത്തിൽ മുഴുകികൊണ്ടിരിക്കുകയാണ് ഗൗരിയും ജാനകിയമ്മയും .

“മേനോൻ സർ ഗൗരി കുട്ടിയുടെ കല്യാണം നടക്കും “

എല്ലാരുടെ മുഖത്തും സന്തോഷം ,

“പക്ഷെ കുട്ടനുമായിട്ടല്ല ഗൗരികുട്ടിയുടെ കല്യാണം നടക്കുക “

“പിന്നെ ആരുമായിട്ട സ്വാമി ?”

“കണ്ണനുമായി”

“ആര് ?”

“അതെ കണ്ണൻ തന്നെ ,കുട്ടന്റെ ജാതകം പത്തിൽ നാല് പൊരുത്തമാണുള്ളത് കണ്ണന്റേതു പത്തിൽ ഏഴു പൊരുത്തമുണ്ട് “

“ആരാ കണ്ണൻ മാധവേട്ട “

പ്രതാപൻ ചോദിച്ചു

“എന്റെ ഇളയ മകനാണ്, അർജുൻ എന്ന പേര് ബാംഗ്ലൂർ സൈറ്റ് സൂപ്പർവൈസർ ആണ് “

“മാധവേട്ട ഈ കല്യാണം എത്രയും പെട്ടെന്ന് നടത്തണം അല്ലെങ്കിൽ എന്റെ മകളുടെ ജീവനും ഭാവിയും ഒകെ”

പ്രതാപൻ കരഞ്ഞുകൊണ്ട് മാധവന്റെ മുന്നിൽ യാചിച്ചു

“അച്ഛാ ,എന്താ ചെയ്യാ ഗൗരിയെ കണ്ണനുമായി ,…അത് വേണോ ..?”

“വേണം മാധവ ,ആ കുട്ടിയുടെ ജീവിതം തകരാൻ പാടില്ല .ദൈവം പോലും പൊറുക്കില്ല ..”

“സ്വാമി വേഗം തീയതി കുറിച്ചോളു കല്യാണത്തിനും നിശ്ചയത്തിനുമുള്ള”

“അച്ഛാ ,കണ്ണനോട് ഒരു വാക്ക് “

“അവൻ സമ്മതിക്കും മാധവ ,ഇല്ലെങ്കിൽ ഈ രഘുമേനോൻ………..ഈ രഘുമേനോൻ ഇല്ല ..”

“അടുത്ത ബുധനാഴ്ച്ച പത്തിനും പത്തെരക്കും ഇടയിൽ നിശ്ചയം നടത്താം

അതിനു ശേഷമുള്ള ഞായറാഴ്ച പതിനൊന്ന് മുപ്പതിനും പതിനൊന്ന് അന്പതിനും ഇടയിൽ താലികെട്ടും നടത്താം,താലികെട്ട് പെൺകുട്ടിയുടെ തറവാട്ട് അമ്പലത്തിൽ ആണെകിൽ ഉത്തമം .”

“നടത്താം സ്വാമി ,”

പ്രതാപൻ പറഞ്ഞു

“മാധവേട്ട ദൈവമാണ് നിങ്ങളെ ഇങ്ങോട്ട് കൊണ്ട് വന്നത് ..”

“അങ്ങനെ നമ്മൾ ബന്ധുക്കൾ ആകാൻ പോകുന്നു പ്രതാപ ….:”

“ഹ ഹ ഹ ….”

.ഒരു ക്ലിഷേ ചോദ്യം ..തുടരണോ????????????

Comments:

No comments!

Please sign up or log in to post a comment!