കിനാവ് പോലെ 8

പ്രിയപ്പെട്ടവരെ , എല്ലാവർക്കും സുഖമെന്ന് കരുതുന്നു ..പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷത്തിലാണ് ഞാൻ ഈ പാർട്ട് എഴുതിയത്….കാരണം പാർട്ട് 7 ന് കിട്ടിയ പിന്തുണ എന്നെപോലെ ഒരു എളിയ എഴുത്തുകാരന് അത്രയേറെ വലുതായിരുന്നു…..പല കമന്റുകളും എന്റെ ഹൃദയത്തിൽ സൂക്ഷിച്ചിട്ടുണ്ട്…എന്റെ കഥയെ അതിന്റെ എല്ലാ പോരായ്മയോടും കൂടിത്തന്നെ ഏറ്റെടുത്ത നിങ്ങൾ ഓരോരുത്തർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു..

കഴിഞ്ഞ പാർട്ടിന് കിട്ടിയ കമന്റിൽ അധികവും ഇതിൽ ട്രാജഡി വേണ്ട എന്നതായിരുന്നു …..അവർക്ക് വേണ്ടിയാണു ഈ പാർട്ട്…

മറ്റൊരു കാര്യം പറയാനുള്ളത് കഥയെകുറിച്ചാണ്…ഞാൻ ഈ കഥയുടെ ഫ്ലോ ക്ക് വേണ്ടി കാലം , ടെക്നോളജി , ഇതൊന്നും കൂടുതൽ ഉൾപ്പെടുത്തിയിട്ടില്ല ……ലോജിക് കൂടുതൽ ചിന്തിക്കാതെ വായിച്ചുപോകാനുള്ള ഒരു നാടൻ കഥ ,അത്രേ ഉദ്ദേശിക്കുന്നുള്ളൂ …..

ഈ പാർട്ട് കഴിഞ്ഞ പാർട്ടിന്റെ അതേ ഫീൽ തരുമെന്ന പ്രതീക്ഷയോടെ സ്നേഹത്തോടെ ….

ഞാൻ പുറകിലേക്ക് ചാരിയിരുന്ന് അപ്പുറത്തേക്ക് നോക്കിയപ്പോൾ കണ്ണുകളിൽ നനവുമായി അകലേക്ക്‌ നോക്കികൊണ്ട്‌ ശബരി ഇരിക്കുന്നുണ്ടായിരുന്നു…ഞാൻ അവന്റെ പുറകിലൂടെ ചേർത്തുപിടിച്ചപ്പോൾ അവൻ തിരിഞ്ഞ് എന്നെ നോക്കി ..

” നിന്റെ സ്വപ്നം എനിക്ക് വല്ലാണ്ട് ഇഷ്ടപ്പെട്ടല്ലോ ചെങ്ങായ്….അത് ആലോചിക്കുമ്പോൾ തന്നെ ഒരു സുഖം….”

അവൻ കണ്ണടച്ചു നിശ്വസിച്ചുകൊണ്ടു പറഞ്ഞു… ഞാൻ ഒരു കണ്ണടിച്ചു കാണിച്ചശേഷം അവനെ ചേർത്തുപിടിച്ചു അങ്ങനെതന്നെ ഇരുന്നു…

ഇടക്ക് തലചെരിച്ചു നോക്കിയപ്പോൾ നിത്യയും അമ്മുവും എന്തോ സംസാരിക്കുന്നുണ്ട്…മഞ്ജിമയും അഞ്ജുവും അവർക്കടുത്തേക്ക് ചെന്നു……

പിന്നെ ഒരുപാട് നേരം ഞങ്ങൾ നിശബ്ദരായി ഇരുന്നു…ശീവേലി കഴിഞ്ഞു ഒന്നുകൂടെ തൊഴുത ശേഷം എല്ലാവരും പോകാനായി റെഡി ആയി…..

പോകാൻ നേരം അരികിൽ വന്നു അമ്മു കണ്ണുകാട്ടി…ഞങ്ങൾ അമ്മമാർ ശ്രദ്ധിക്കാതെ അപ്പുറത്തേക്ക് മാറിനിന്നു….

” ഏട്ടാ ……ഞാൻ എടുത്ത തിരുമാനം ശെരിയാണോ തെറ്റാണോ എന്ന് ഇടക്ക് എപ്പഴൊക്കെയോ ചിന്തിച്ചിരുന്നു , അത് ഏട്ടൻ പോരാ എന്ന് കരുതിയിട്ടല്ല ഞാൻ ചെയ്യുന്നത് ആലോചിച്ചിട്ടാണ് …ഇന്നു എനിക്ക് മനസിലായി ഞാൻ എടുത്ത ഏറ്റവും നല്ല തിരുമാനങ്ങളിലൊന്നാണ് ഈ ജന്മം മുഴുവൻ ഏട്ടന്റെ കൂടെ ഉണ്ടാവണം എന്നുള്ളത്………..എനിക്ക് ചുറ്റുമുള്ളതിനെപ്പറ്റി ഏട്ടൻ പേടിക്കണ്ട., നമുക്ക് ഏട്ടന്റെ അമ്മക്കെന്നെ ഇഷ്ടമാവാൻ പ്രാർത്ഥിക്കാം…..ഏട്ടൻ പറഞ്ഞത് പോലെ ഈ ജന്മം മുഴുവൻ സന്തോഷത്തോടെ ഏട്ടന്റെ മുഖം എന്റെ നെഞ്ചോടു ചേർത്തുപിടിച്ചു ജീവിക്കണം………അല്ലെങ്കിൽ ഈ ജന്മം മാത്രമല്ലട്ടോ ഇനി ജന്മമുണ്ടെങ്കിൽ അത് മുഴുവനും ….

.”

അവൾ കൈക്കുമ്പിളിൽ എന്റെ മുഖം കോരിയെടുത്താണ് ഇത് പറഞ്ഞത്….എനിക്കിതു കേട്ട് നിൽക്കുമ്പോൾ പലപ്പോളും കണ്ട്രോൾ പോയി അവളെ പുണർന്നു ഉമ്മവെച്ചാലോ എന്ന് വരെ തോന്നിപോയി……..ഈ കുറഞ്ഞ സമയം കൊണ്ട് അവൾക്കെന്നെ ഇത്രയും മനസിലാക്കാൻ സാധിച്ചതെങ്ങനെ എന്നായിരുന്നു എന്റെ ഒരു ഡൌട്ട് …പിന്നെ ചുമ്മാ ഒന്ന് തിരിഞ്ഞുനോക്കിയപ്പോൾ സൈഡിൽ ചിരിച്ചു നിൽക്കുന്ന കള്ളക്കൃഷ്ണന്റെ വിഗ്രഹം കണ്ടപ്പോൾ മനസിലായി അമ്മൂന്റെ പ്രാർഥന കാരണം ഇതെന്റെ നിയോഗമായതാകുമെന്നു…. ….

” ഈ ജന്മം ആദ്യമൊന്നു നോക്കട്ടെ….ന്നിട്ടെ ഞാൻ അടുത്ത ജന്മങ്ങൾക് കൂടെ വേണോ വേണ്ടേ എന്ന് ആലോചിക്കുന്നുള്ളു ….”

ഞാൻ ഒരു ചെറുചിരിയോടെ അവളുടെ കണ്ണിൽ നോക്കി പറഞ്ഞപ്പോൾ അവളുടെ മുഖത്ത് പ്രണയത്തിനൊപ്പം കുറുമ്പ് കൂടി നിറഞ്ഞു….

” അയ്യടാ…!!! എല്ലാ ജന്മവും പറ്റുമെങ്കിൽ മാത്രം മതി…..അല്ലെങ്കിൽ ഞാൻ പറഞ്ഞതൊക്കെ പിൻവലിച്ചു…

അവൾ കെറുവിച്ചുകൊണ്ടു പറഞ്ഞു…….

” എല്ലാ ജന്മവും എന്നെ സഹിക്കാൻ നിനക്ക് പറ്റുമോന്നു അറിയാത്തതുകൊണ്ടാ അങ്ങനെ പറഞ്ഞത്…”

ഞാൻ കളിയായി പറഞ്ഞു…..അവൾ കുറുമ്പ് മാറി വീണ്ടും കണ്ണിൽ പ്രണയം നിറച്ചു……

” ഏട്ടാ……..ഞാനിപ്പോ എന്നേക്കാൾ കൂടുതൽ ഏട്ടനെ ഇഷ്ടപ്പെടുന്നുണ്ട്…., എങ്ങന്യാ പറയാന്നു എനിക്കറിയില്ല , എന്റെ ഒരു ആയുസിന്റെ മുഴുവൻ സ്നേഹോം ഞാൻ കാത്തുവെച്ചിരിക്കുവാ…..അത് മൊത്തം ഏട്ടന് തരാൻ ചെലപ്പോ ഈ ജന്മം പോരാതെ വരും…….അതൊക്കെ അനുഭവിക്കണ്ടേ എന്റെ ഏട്ടന്…..?? “”

അവൾ ചോദിച്ചപ്പോൾ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു…….പ്രണയത്തിന്റെ മധുരം അനുഭവിക്കാൻ പറ്റുന്ന സന്ദർഭങ്ങളാണ് ഇതൊക്കെ……..

” ഈ ജന്മം മാത്രല്ല പെണ്ണെ , എത്ര ജന്മം കിട്ടിയാലും അതൊന്നും അനുഭവിച്ചു കഴിയരുതെന്നാണ് എന്റെ ആഗ്രഹം…….വെറും വാക്കല്ല, നീ പറഞ്ഞില്ലേ നിനക്ക് വേണ്ടി ഇങ്ങനെ കാത്തിരിക്കാൻ ഒരാൾ ഉണ്ടാകുമെന്ന് കരുതിയില്ലെന്നു , ഞാനും ഒരിക്കലും ചിന്തിച്ചിട്ടില്ല…….ജീവിതത്തിൽ ഇന്നു വരെ ഒന്നും നേടിയില്ലെന്നു ഇനി ചിന്തിച്ചു ഫീൽ ആവേണ്ട കാര്യം ഇല്ല ലേ..? നിന്നെക്കാളും വലുത് ഒന്നും ഇനി നേടാനില്ല …….പിന്നെ എന്റെ മറ്റൊരു പേടി എന്താന്ന് വെച്ചാൽ നിന്റെ പ്രതീക്ഷകൾക്ക് അനുസരിച്ചൊരു ആളായി നിന്റെ കൂടെ ഉണ്ടാവാൻ പറ്റുമോ എന്നുള്ള കാര്യത്തിലാണ് …. .ഇടക്ക് ഞാൻ ഡൌൺ ആകുമ്പോൾ ഒന്ന് നോക്കിക്കോണേടീ ……..”

ഞാൻ അത് പറഞ്ഞപ്പോ അവൾ കാണും രണ്ടും അടച്ചു പിന്നെ ചുണ്ടുകൊണ്ട് ഉമ്മ വെക്കുന്ന പോലെ കാണിച്ചു….
ഞാൻ അത് എന്റെ ഹൃദയത്തിലേക്ക് സ്വീകരിച്ചു…..

” ദേ ….വെറുതെ ഇത്ര പബ്ലിക്‌ ആയി നിന്നു ഓരോന്ന് കാണിച്ചെന്നെ പ്രകോപിക്കരുത്……..ഞാനിവിടെ ഒരു വിധത്തിലാണ് പിടിച്ചു നിക്കുന്നത് …..”

ഞാൻ മുന്നറിയിപ്പ് കൊടുത്തപ്പോൾ അവൾ മനോഹരമായി, ഇത്തിരി നാണത്തോടെ ചിരിച്ചു…..ചിരിക്കുമ്പോൾ കാണുന്ന നിരയൊത്ത മുല്ലമൊട്ടുകളും , നക്ഷത്രം പോലെ ചിമ്മുന്ന കണ്ണുകളും തരുന്ന വശ്യത അതിജീവിക്കാൻ കഴിയാതെ ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു….

” പോട്ടെ ….??? ഇനി മുതൽ എന്നെ മാത്രം സ്വപ്നം കണ്ടാൽ മതിട്ടോ……..അങ്ങനെ ഏട്ടന്റെ സ്വപ്‌നത്തിൽ ഞാനുണ്ടെന്ന സന്തോഷത്തിൽ എനിക്കും ഉറങ്ങാലോ…!! “”

അവൾ തിരിച്ചു നടക്കുമ്പോൾ മെല്ലെ പറഞ്ഞു…

” അയ്യോ …! ഒരു സ്വപ്നം കണ്ടതിന്റെ ക്ഷീണം മാറിയിട്ടില്ല പൊന്നേ …!!! ”

ഞാൻ ഒരു ചിരിയോടെ പറഞ്ഞപ്പോൾ അവൾ കാര്യം മനസിലാകാതെ എന്നെ നോക്കി….

” അന്ന് ഞാൻ ഇത് കണ്ടിട്ട് രാത്രി സ്വപ്‌നത്തിൽ അതെല്ലാം വീണ്ടും കണ്ടു…..ഞാൻ പോലും അറിയാതെ സ്വപ്‌നത്തിൽ അന്ന് എനിക്ക് ഓർഗാസം ഉണ്ടായി …..ജീവിതത്തിൽ ആദ്യമായിട്ടാണ് അങ്ങനൊരു സംഭവം ഉണ്ടായത്……നീ എത്രത്തോളം മനസ്സിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ടെന്നു തിരിച്ചറിയുന്നതിനോടൊപ്പം നിന്നെ പിറ്റേന്ന് മുതൽ അഭിമുഖീകരിക്കാനും എനിക്ക് പറ്റാതായി അമ്മുട്ട്യേ …..തെറ്റാണോ ,നിന്നോടിത് പറയുമ്പോൾ നിനക്കെങ്ങനെ ഫീൽ ചെയ്യുമെന്നോ എനിക്കറിയില്ല ……പക്ഷെ നിന്നോട് പറയാത്ത രഹസ്യങ്ങൾ വേണ്ടെന്ന തോന്നലിലാണ് പറഞ്ഞത് ….വിഷമം ഉണ്ടാക്കിയെങ്കിൽ സോറി…!!

അവളുടെ മുഖം അമ്പരപ്പിൽ ആവുന്നത് കണ്ടുകൊണ്ടാണ് ഞാൻ പറഞ്ഞുനിർത്തിയത് …..വിവിധ ഭാവങ്ങൾ അതിൽ അധികവും അവജ്ഞ, നാണം തുടങ്ങിയവ അവളുടെ മുഖത്ത് മിന്നിമറഞ്ഞു……അതിനു മറുപടിയായി അവളൊന്നും പറഞ്ഞില്ല …..പകരം പോട്ടെ എന്ന് പതിയെ പറഞ്ഞു അമ്മയോടൊപ്പം നടന്നകന്നു ….അവളെ പോലെയൊരു അപ്പാവിക്ക്‌ അത്രയും ഉൾകൊള്ളാൻ പ്രയാസമുണ്ടാകുമെന്നു എനിക്കും തോന്നലുണ്ടായിരുന്നതുകൊണ്ടു ഞെട്ടലൊന്നും അനുഭവപ്പെട്ടില്ല ……പക്ഷെ അതുവരെ ഉണ്ടായിരുന്ന അവളുടെ സന്തോഷം കെടുത്തിയതിന്റെ ഒരു നീറ്റൽ മാത്രം ബാക്കിയായി..

തിരിച്ചു വരുമ്പോൾ അമ്മമാരുടെ പരദൂഷണവും കുറ്റം പറയലും , ഉറക്കെയുള്ള സംസാരങ്ങളും കേട്ട് ഞങ്ങൾ നടന്നു…..നിത്യയും പെങ്ങന്മാരും വേറെന്തോ ചർച്ചയിലാണ്…ചിരിയും കളിയും എല്ലാം കേൾക്കാനുണ്ട്…ഞങ്ങൾ മാത്രം നിശബ്ദരായി ഇതെല്ലാം കേട്ട് നടന്നു……വീട്ടിലെത്തി ഭക്ഷണവും കഴിഞ്ഞു നേരെ ബെഡിൽ ചെന്നു കിടന്നു…….
കൂടുതൽ ആലോചനയിലേക്ക് പോകാതെ ഉറങ്ങി…

രാവിലെ പത്രമിടാൻ തുടങ്ങിയപ്പോളാണ് അമ്മു ഇന്നലത്തെ മൂഡിൽ നിന്നു ശെരിയായിട്ടുണ്ടാവുമോ എന്ന ചിന്ത വന്നത്……അവളുടെ വീട്ടിൽ എത്തുന്നവരെ അതിനെക്കുറിച്ച്‌ ഒരു കുഞ്ഞു ടെൻഷൻ ഇല്ലാതിരുന്നില്ല ….ചെന്നപ്പോൾ പതിവുപോലെ കാരണവർ ഉമ്മറത്തുണ്ട് , പത്രം വാങ്ങി കുശലം പറഞ്ഞപ്പോളേക്കും അമ്മു ഉമ്മറ ഭാഗത്തെത്തി……ഞാൻ സംസാരിച്ചു നിൽക്കുമ്പോൾ കണ്ണ് കാണിച്ചു , ഞാൻ തിരികെ പോകാനിറങ്ങി , അവൾ പടിക്കെട്ടിനടുത്തുള്ള മൾബറിചെടിയുടെ അടുത്തു ചെന്നു നിന്നപ്പോൾ എനിക്ക് കാര്യം മനസിലായി …കാരണവർ പേപ്പറിൽ തല താഴ്ത്തിയിട്ടുണ്ട് , ഞാൻ അവളുടെ അരികിലേക്ക് മിടിക്കുന്ന നെഞ്ചുമായി ചെന്നു …

” അയ്യേ ..!! ഇന്നലെ എന്തൊക്കെ വൃത്തിക്കേടാ ഏട്ടൻ പറഞ്ഞേ ……കേട്ടിട്ട് എനിക്ക് തൊലി ഉരിഞ്ഞ പോലെയായി , അതുകൊണ്ടാട്ടോ ഒന്നും പറയാൻ പറ്റാതെ പോന്നത്……കാര്യം ഞാനെന്നും ഏട്ടന്റെ തന്നെയാണ് , പക്ഷെ ഇത്രക്കും വേണ്ട……ഇത് എന്നെകൊണ്ട്‌ താങ്ങില്ല ട്ടോ …ഇന്നലെ കെടക്കുമ്പോ ഞാനൊരുപാട് ആലോചിച്ചു ഇക്കാര്യത്തിന് ഏട്ടനോട് ദേഷ്യം കാണിച്ചത് ശെരിയാണോ തെറ്റാണോ എന്ന്…..എനിക്ക് ഒരു ഉത്തരമൊന്നും കിട്ടിയില്ല ഏട്ടാ……ഇങ്ങനെയൊന്നുമുള്ള കാര്യങ്ങൾ കേൾക്കാൻ എനിക്ക് പണ്ടുമുതൽക്കേ ഇഷ്ടമില്ല , ക്ലാസിലൊക്കെ ചില പെൺകുട്ടികൾ ഇതൊക്കെ വല്ല്യേ കാര്യം പോലെ ചർച്ച ചെയ്യുമ്പോളും ഞാൻ പോവാറില്ല , എനിക്ക് അതൊന്നും ദഹിക്കൂല്ല , അപ്പൊ ഏട്ടൻ അങ്ങനെ സംഭവിച്ചെന്നൊക്കെ പറഞ്ഞാൽ ഞാൻ വേറെ എന്ത് ചെയ്യാനാ……!!! ”

അവൾ എന്റെ കയ്യെടുത്ത് കൂട്ടിപ്പിടിച്ചുകൊണ്ടു പറഞ്ഞു …..

” അമ്മൂ , എന്റെ ഏത് ഫീലിങ്ങും നീ അറിയണമെന്നേ കരുതിയുളളു , നിന്നോട് ഒരു മോശം കാര്യം പറഞ്ഞു നാണം കെടുത്താൻ വേണ്ടി ഉദ്ദേശിച്ചിട്ടല്ല …..എന്റെ ജീവിതത്തിൽ ഇനി നീ മാത്രേ പെണ്ണായി ഉണ്ടാവൂ , അത് മാത്രം നീ മറക്കാതിരുന്നാൽ മതി…..”

ഞാൻ അവളോടും കൈ ചേര്ത്തുപിടിച്ചു പറഞ്ഞു …..

” അത് അറിയാം ഏട്ടാ ……ഇതൊക്കെ കേൾക്കാൻ പാകത്തിൽ ഞാൻ മെല്ലെ മെല്ലെ ആയിക്കോളും……വെഷമിക്കണ്ട ട്ടോ ….ഇന്നലെ പറഞ്ഞപോലെ ഇനി സോറി പറയേം വേണ്ട ….”

അവൾ ആശ്വസിപ്പിച്ചു ….ഞാൻ ചിരിച്ചുകൊണ്ട് അവളുടെ കവിളിലൊന്ന് നുള്ളി തിരികെ പോന്നു……..കാര്യങ്ങൾ മനസിലാക്കാൻ അവൾക്കു കഴിവുണ്ടെന്ന് അതോടുകൂടി തോന്നി…..

പിന്നെയുള്ള ദിവസങ്ങൾ പ്രത്യേകിച്ചൊന്നും ഇല്ലാതെ സ്ഥിരം പരിപാടികളായ പത്രമിടലും ,കോളേജും , പ്രാക്റ്റീസും ,ആൽത്തറ ഇരുത്തവുമായി കഴിഞ്ഞു ….
ചെറിയൊരു മാറ്റം ഉണ്ടായത് രാത്രി കുറച്ചു നേരത്തെ പോന്നു ഒരു മണിക്കൂർ combine സ്റ്റഡി തുടങ്ങിയത് മാത്രമാണ്….ഒന്നിച്ചുള്ള പഠിത്തം കുറച്ചുകൂടി രസകരവും ഉപകാരപ്രദവുമായി…..പ്രയാസമുള്ള ടോപ്പിക്ക് ഭാഗങ്ങൾ ആദ്യമാദ്യം പഠിച്ചു പോന്നു ….രണ്ടു മാസത്തിനുള്ളിൽ സെമസ്റ്റർ എക്സാം ആവാനായി , അതിനുള്ള തയ്യാറെടുപ്പായിരുന്നു അതെല്ലാം………മറ്റൊന്ന് ശബരി കിക്ക്ബോക്സിങ് പ്രാക്ടീസ് ആരംഭിച്ചതാണ് ….8 മണി വരെ അവനു ക്ലാസ്സ്‌ ഉണ്ട് …

കാരണവരുടെ പിറന്നാളിന്റെ രണ്ടു ദിവസം മുൻപ് ഒരു വെള്ളിയാഴ്ച പുള്ളി എന്നെ പിടിച്ചിരുത്തി ചായ തന്നു ….കുറച്ചു പ്രസാദവും ……അമ്മു അടിച്ചുവാരൽ കഴിഞ്ഞു ഞങ്ങടെ കമ്പനിയിൽ കൂടി….

” അപ്പൊ മറ്റന്നാളത്തെ കാര്യം മറക്കണ്ട ട്ടോ…….ഇനി അന്ന് ഓരോ ഒഴിവുകഴിവ് പറഞ്ഞു മുങ്ങരുത്….”

പുള്ളി ആദ്യമേ എന്നോട് മുന്നറിയിപ്പ് തന്നു ….ഞാൻ ചിരിച്ചു …

” എന്തായാലും വരും , ഞായർ അല്ലേ അന്ന് വേറെ പരിപാടിയൊന്നും ഇല്ല….”

ഞാൻ അമ്മുവിനെ ഇടക്കൊന്നു നോക്കികൊണ്ട്‌ മറുപടി കൊടുത്തു…

” ആ …..അതിനാണ് ഞായർ വെച്ചത് , ശെരിക്കും നാൾ വെച്ചു നോക്കുമ്പോൾ ഇന്നാണ് എന്റെ പിറന്നാൾ …അതിന്റെയാണ് ഈ പ്രസാദം ……പിന്നെ മക്കളെക്കൂടി കിട്ടണല്ലോ , അവർ രണ്ടാളും അളിയന്റെ കൂടെ ഇന്നു വൈകീട്ടെത്തും……”

പുള്ളി സന്തോഷത്തോടെ പറഞ്ഞു …അമ്മു അങ്ങേരുടെ കസേരക്കയ്യിൽ ഇരുന്നു എന്നെയും നോക്കികൊണ്ട്‌ അങ്ങേരുടെ തലമുടിയിൽ ചുമ്മാ തഴുകികൊണ്ടിരുന്നു …..

” അയ്യോ …!! അങ്ങനെയാണെങ്കിൽ ഞാനില്ല ട്ടോ ……നിങ്ങൾ ഫാമിലി മാത്രമുള്ളിടത്ത് ഞാൻ എങ്ങനാ …..!! ”

എനിക്ക് എന്തോ മറ്റുള്ളവരും കൂടി ഉള്ളിടത് വരാൻ തോന്നിയില്ല….

” അതിനു ഇപ്പോ പറഞ്ഞവർ മാത്രല്ല , എന്റെ രണ്ടു കൂട്ടുകാരും വരും , അടുത്തുള്ള വീട്ടിലെ ആൾക്കാരും ഉണ്ടാവും …ഇത് ഷഷ്ടിപൂർത്തിയാണ്…..അപ്പൊ ആഘോഷിക്കണ്ടേ …??”

പുള്ളി ചിരിച്ചുകൊണ്ട് പറഞ്ഞു …ഞാൻ അന്തം വിട്ടു അങ്ങേരെ നോക്കി …..ഷഷ്ടിപൂർത്തി എന്ന് പറഞ്ഞാൽ 60 വയസല്ലേ …..അമ്പോ…!!

” അപ്പോ അറുപതു വയസായോ …..?അമ്പമ്പോ..!! ഞാൻ പ്രതീക്ഷിച്ചില്ല ട്ടോ …..”

ഞാൻ അത്ഭുതത്തോടെ പറഞ്ഞപ്പോൾ അമ്മുവും അങ്ങേരും പൊട്ടിച്ചിരിച്ചു , ചിരി കേട്ടു വന്ന അമ്മയോടും അവരിത് പറഞ്ഞപ്പോൾ അവരും ചിരിയോടു ചിരി….

” മുടിയും മീശയും കറുപ്പിച്ചു കുട്ടപ്പനായി നടന്നിട്ടാണ് മനുവേട്ടാ അച്ഛന് വയസ് തോന്നാത്തത് ….ഇതൊക്കെ ഇല്ലെങ്കിൽ എൺപത് തോന്നും ….അല്ലേ അമ്മേ ..??”

അമ്മു അങ്ങേരുടെ മുടി പിടിച്ചു വലിച്ചുകൊണ്ടു അമ്മയോട് ചോദിച്ചു ….

” അല്ലപിന്നെ…!! രണ്ടു ദിവസം കൂടുമ്പോൾ ഇതെന്നെ പണി മോനെ…..വയസായെന്നു ഒരു വിചാരോമില്ല …”

അമ്മ കിട്ടിയ ഗാപിൽ പുള്ളിക്കിട്ടു താങ്ങി ..

” ഇവൾക്ക് അസൂയ , ഒരു വട്ടം ആ സാധനം തേച്ചിട്ട് അലർജി വന്നിട്ട് നിർത്തിയതാണ് ….തേക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടൊന്നും അല്ല ……അവൾക്കു എന്നെക്കാളും പ്രായം തോന്നും അതിന്റെയാ ….”

പുള്ളി തിരിച്ചും കളിയാക്കി ….അവർ മൂന്നും തമ്മിലുള്ള ബന്ധം വെളിവാക്കുന്ന ഒരു സന്ദർഭമായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം അതെല്ലാം….

” ഓ പിന്നെ …എന്റെ മുടിയല്ലേ നരച്ചത്…….!!! നിങ്ങൾക്കാണ് അസൂയ …ഞാൻ അത് എന്താണെന്നു അറിയാതെ തേച്ചതല്ലേ ….എടാ മോനെ നീ ഇങ്ങേരു പറയണതൊന്നും വിശ്വസിക്കരുത് ട്ടോ….വല്ല്യേ ഒരു സുന്ദരൻ വന്നിരിക്കുന്നു , ഞാൻ പോവാ എനിക്ക് അടുക്കളേൽ പണിയുണ്ട് …….”

സൗന്ദര്യത്തിന് കുറ്റം പറഞ്ഞപ്പോൾ മൂപ്പത്തിക്ക് ദേഷ്യം വന്നു …..പ്രായം കൂടി വെച്ചു കളിയാക്കിയത് ഇഷ്ടമായതും ഇല്ല….ഞാൻ സത്യത്തിൽ ഇതിനിടക്ക്‌ ചിരിക്കണോ വേണ്ടേ എന്ന അവസ്ഥയിൽ ആയിരുന്നെങ്കിൽ അമ്മു ഗംഭീര ചിരിയാരുന്നു…… ഇനിയും ഇരുന്നാൽ ഇവരുടെ അടി കൂടി കാണേണ്ടിവരുമോ എന്നുള്ള പേടിയിൽ വേഗം തടിയൂരി….

അന്ന് ബാക്കിയുള്ള വീട്ടിലെല്ലാം നേരം വൈകിയാണ് എനിക്ക് പത്രമിടാൻ പറ്റിയത് , ചില വീട്ടിൽ നിന്നെല്ലാം ചോദിക്കേം ചെയ്‌തെങ്കിലും അമ്മുവിൻറെ വീട്ടിൽ ചിലവഴിച്ച മനോഹരമായ സമയം ഓർത്തപ്പോൾ എല്ലാ ചോദ്യങ്ങള്ക്കും പുഞ്ചിരി മറുപടിയായി കൊടുക്കാൻ പറ്റി….

അതാണ് ഈ സന്തോഷത്തിന്റെയും സങ്കടത്തിന്റെയും മാറ്റം….മനസ്സിൽ സന്തോഷമാണെങ്കിൽ ചുറ്റുമുള്ള ഏത് വലിയ പ്രശ്നങ്ങളും നമ്മൾ നേരിടുന്നത് പുഞ്ചിരിയോടെയായിരിക്കും …..എന്നാൽ സങ്കടമാണെങ്കിലോ നേരിടുന്ന ഒരു കുഞ്ഞു പ്രശ്‍നംപോലും ചിന്തിച്ചുകൂട്ടി കൂടുതൽ പ്രശ്നത്തിലാകും അവസാനിക്കുക ……

അന്ന് വൈകീട്ട് പ്രാക്ടിസിനിടക്ക് ചെറിയൊരു പണി കിട്ടി….ബോൾ ചെയ്യാനായി റൺ അപ്പ് എടുക്കുന്നതിനിടയിൽ ഇടത് കാലൊന്നു മടങ്ങി തിരിഞ്ഞു……അതിന്റെ വേദനയിൽ ഞാൻ നിലത്തേക് വീണു…..കടുത്ത വേദനയിൽ ഞാൻ കിടന്നു പുളഞ്ഞു , എല്ലാവരും ഓടി വന്നു , കോച്ച് ഷൂ ഊരി കാലിൽ നോക്കി….ശബരി ഉഴിയാൻ വേണ്ടി നോക്കിയെങ്കിലും കോച്ച് സമ്മതിച്ചില്ല……ഒരുത്തനെ സ്റ്റാഫ്‌ റൂമിൽ വിട്ടു ഐസ് കൊണ്ടുവന്നു വച്ചശേഷം വേദനക്കുള്ള സ്പ്രേ അടിച്ചു…..എനിക്ക് സഹിക്കാൻ കഴിയാത്ത വേദനയിൽ ഒന്നും ചെയ്യാൻ പറ്റാതെ എന്തൊക്കെയോ ചെയ്തു…കാലിന്റെ അങ്കിളിനു താഴെ മുതൽ കുറച്ചു ഭാഗം നീര് വന്നിരുന്നു ,…

” എടാ….ഇതിപ്പോ പണിയാകുമോ..!! നീര് വരുന്നുണ്ടല്ലോ…….ക്രാക്ക് ഉണ്ടോ എന്ന് അറിയില്ലല്ലോ…..നീ അവനെ ഒന്ന് ഡോക്ടറെ കാണിക്കു…റസ്റ്റ്‌ എടുക്കാൻ പറഞ്ഞാൽ എന്നോട് പറഞ്ഞാൽ മതി , ലീവ് ഞാൻ ശെരിയാക്കിത്തരാം…”

കോച്ച് എന്നെ നോക്കികൊണ്ട് ശബരിയോട് പറഞ്ഞു ….കുറച്ചു പൈസയും കൊടുത്തെങ്കിലും അവൻ കയ്യിലുണ്ടെന്നു പറഞ്ഞു നിരസിച്ചു ….

ഒരു വിധത്തിൽ ഞങ്ങൾ ബൈക്കിൽ അടുത്തൊരു ഡോക്ടറെ കണ്ടു……എക്സ് റേ എടുത്തപ്പോൾ പ്രശ്നമൊന്നും കാണാത്തതുകണ്ടപ്പോൾ ശബരി ഡോക്ടറുടെ അടുത്തേക്ക് തിരിച്ചുപോകാതെ എന്നേം കൂട്ടി നാടിനടുത്തുള്ള മർമ്മവൈദ്യന്റെ അടുത്തേക്ക് കൊണ്ടുപോയി…..

പുള്ളി കാലൊന്നു നോക്കിയ ശേഷം പോയി മൂത്രമൊഴിച്ചു വരാൻ പറഞ്ഞു…….അതെന്തിനാണെന്നു മനസിലായില്ലെങ്കിലും ഞാൻ ഒരു വിധം ശബരിയുടെ തോളിൽ തൂങ്ങി ഒഴിച്ച് വന്നു…..

പിന്നെ പുള്ളിക്ക് കാലു നീട്ടിക്കൊടുത്തു….അങ്ങേര് തിരിച്ചും മറിച്ചും നോക്കി ഒരു വലി വലിച്ചു…..അപ്പഴാണ് മൂത്രമൊഴിക്കാൻ പറഞ്ഞതിന്റെ കാര്യം മനസിലായത്….ഞാൻ ആ വലിയിൽ ഈരേഴു പതിന്നാലു ലോകവും കണ്ടു…..പിന്നെയും ഉഴിയുന്ന അയാളെ ഒറ്റച്ചവിട്ടിനു തെറിപ്പിയ്ക്കാനാണ് എനിക്ക് തോന്നിയത്….കരഞ്ഞു വിളിച്ചു ഞാൻ അകെ സീനാക്കി…….അതിന്റെയൊരു വേദന വല്ലാത്തൊരു വേദനയായിരുന്നു…..ഓരോ വേദന യുണ്ടാകുമ്പോളും നമുക്ക് തോന്നും ഇതാണ് ഏറ്റവും വലുതെന്ന് …എന്താ ലേ ..!! അന്ന് എനിക്കും ഇതെന്നെ ആയിരുന്നു ഏറ്റവും വലിയ വേദന ….ഉഴിച്ചിലോടു കൂടി അത് അധികമായി….റസ്റ്റ്‌ വേണമെന്ന് പറഞ്ഞാണ് അങ്ങേര് വിട്ടത് ….കുഴമ്പും ഗുളികയും മരുന്നായി തന്നു …അതുപോലെ കാലു താഴെ വെക്കരുത് നീര് വരുമെന്നും പറഞ്ഞേൽപ്പിച്ചു ….അധികം ഇളകാതിരിക്കാൻ മരുന്ന് വെച്ചു കെട്ടി….

തിരിച്ചു ഒരു വിധത്തിലാണ് വീട്ടിലെത്തിയത് , കാലു തൂക്കിയിട്ട് നീര് വീണ്ടും കേറി , ചെരുപ്പും ഷൂസും എല്ലാം ബാഗിനകത്താക്കി ശബരി തന്നിരുന്നു….എനിക്ക് കാല് നിലത്തുകുത്താൻ പോലും പറ്റാത്തത്ര അവസ്ഥയായി…..വേഗം പോയി മേല് കഴുകി ചായയും കുടിച്ചു വന്നു ഞാൻ ബെഡിലേക്ക് ചാഞ്ഞു….അതു കഴിഞ്ഞാണ് ശബരി വീട്ടിൽ പോയത്‌ …..

അമ്മക്ക് ഇതത്ര ഇഷ്ടപ്പെട്ടില്ല , കളിച്ചു സംഭവിച്ചതായതിനാൽ ഒരു ന്യായീകരണവും നടക്കാത്തതിനാൽ ഞാനും ഒന്നും മിണ്ടാൻ പോയില്ല…..വേദനയുടെ കൂടെ അതും കൂടി വേണ്ടെന്നു ഞാൻ കരുതി……

കുറച്ചു സമയത്തിൽ ശബരി തിരിച്ചുവന്നു….വേദനക്കിടയിലും കുറേ സമയം ഇരുന്നു പഠിച്ചു….മറ്റൊരു പ്രശ്നം എന്റെ പത്രമിടലായിരുന്നു…ശബരി തന്നേ ബൈക്കിൽ എന്നെ കൊണ്ടുപോയി ചെയ്യാമെന്ന് തിരുമാനമായപ്പോ ഇത്തിരി സമാധാനമായി……രാത്രി മഞ്ജിമയെക്കൊണ്ട് കെട്ടഴിച്ചു മരുന്ന് ഒഴിച്ചതിനു ശേഷം ചുറ്റുമുള്ള ഭാഗങ്ങൾ ചൂടും പിടിച്ച ശേഷമാണ് കിടന്നുറങ്ങിയത്….

പിറ്റേന്ന് രാവിലെ നേരത്തെ അവൻ വന്നു….കഠിനമായ വേദന പോയി സഹിക്കാവുന്ന ലെവലിൽ എത്തിയിരുന്നു ….ഞങ്ങൾ പത്രമിടാൻ പോയി….ബൈക്കിനായതുകൊണ്ടു കുറച്ചുകൂടി സ്പീഡിൽ കാര്യങ്ങൾ ചെയ്യാൻ പറ്റി ….അമ്മുവിൻറെ വീട്ടിൽ എത്തിയപ്പോൾ ഒരു വലിയ വണ്ടി സൈഡിൽ കിടക്കുന്നത് കണ്ടു …..ആരെങ്കിലും ശ്രദ്ധിക്കുന്നതിനു മുൻപ് തിരികെ പോരാമെന്നു കരുതിയപ്പോളേക്കും അവളുടെ അച്ഛൻ ഞങ്ങളെ കണ്ടു, ആദ്യം രണ്ടാളെയും കണ്ടു അത്ഭുതപ്പെട്ടു , പിന്നെയാണ് എന്റെ കാല് ശ്രദ്ധിച്ചത് ……

” എന്താ മോനെ കാലിനു പറ്റിയത് ….??

പുള്ളി കാലിലേക്ക് നോക്കികൊണ്ട്‌ ചോദിച്ചു ….അത് കേട്ടിട്ടാണോ ബൈക്കിന്റെ ശബ്ദം കേട്ടിട്ടാണോ അമ്മു വന്നു നോക്കി….ഞാൻ കെട്ടു കാണിച്ചുകൊടുത്തപ്പോൾ അവൾക്കും ആവലാതി ആയി….

” ഇന്നലെ പ്രാക്ടിസിനിടക്ക് ഒന്ന് ഉളുക്കി …..ചതവുണ്ടെന്ന വൈദ്യൻ പറഞ്ഞത്…..കൂടുതലൊന്നുമില്ല , ഇളകാതിരിക്കാൻ വേണ്ടി കെട്ടിയതാണ് ….”

ഞാൻ അവസാന വാചകം അമ്മുവിനോടായിട്ടാണ് പറഞ്ഞത് …അവൾക് ഇത്തിരി ആശ്വാസമായെന്നു മുഖത്തിൽ നിന്നു തോന്നി….

” ശ്രദ്ധിച്ചു കളിച്ചൂടെ മനുവേട്ടാ ….?? ”

അതേ ചോദിച്ചുള്ളുവെങ്കിലും അവളുടെ വിഷമവും കരുതലും ആ വാക്കുകളിൽ ഉണ്ടായിരുന്നു…..ശബരി അവളുടെ അച്ഛൻ കാണാതെ ഞങ്ങളെ കണ്ണുകാട്ടി ചിരിച്ചു……

” നാളെ പിറന്നാളിന് വരുമല്ലോ അല്ലേ…? ഇതും പറഞ്ഞു മുങ്ങാൻ നോക്കുമോ…??”

അതും അവളുടെ ചോദ്യമായിരുന്നു …..ശബരി മെല്ലെ തിരിഞ്ഞു നിന്നു ……ചിരിക്കുകയാവും തെണ്ടി …!!!!

” ഞാൻ വരാൻ നോക്കാം അമ്മു ….കാല് വല്ലാണ്ട് വേദനയില്ലെങ്കിൽ എന്തായാലും വരും ….ചേച്ചിമാരും മാമനും ഒക്കെ വന്നിട്ട് കണ്ടില്ലല്ലോ …എവിടെപോയി ..??”

ഞാൻ വിഷയം മാറ്റാൻ വേണ്ടി ചോദിച്ചു…

” ഓ ….അവരൊന്നും എണീട്ടിട്ടില്ല …..ഇവിടെ വരുമ്പോളല്ലേ ഇങ്ങനെ കെടക്കാൻ പറ്റൂ , അല്ലെങ്കിൽ എപ്പളും തിരക്കല്ലേ ……!! ”

അത് പറഞ്ഞത് കാരണവരായിരുന്നു…..ശബരി ഒന്നും സംസാരിക്കാതെ ബൈക്കിനരികിലേക്ക് ഇറങ്ങി ….

” ശബരിയെട്ടനെന്താ ഒന്നും പറയാത്തത് ….?? അങ്ങാടിയിൽ കണ്ട ഭാവം പോലും ഇല്ലല്ലോ….!! ”

അമ്മു ശബരിയോട് ചോദിച്ചു …..

” നിങ്ങൾ സംസാരിക്കുവല്ലേ ….അതിനിടക്ക് ഞാനെന്തു പറയാനാ ….!! ”

അവൻ മറുപടി കൊടുത്തു….പിന്നെ എന്നെ നോക്കി ഇറങ്ങാൻ കണ്ണ് കാണിച്ചു ….

” നാളെ അച്ഛന്റെ പിറന്നാളാണ് , ശബരിയെട്ടനും കൂടി വരുമോ …?? ”

അവൾ അവനോടായി ചോദിച്ചു……

” അയ്യോ , നാളെ എനിക്ക് വേറെ കുറച്ചു പണിയുണ്ട് അമ്മു …..അത് മുന്നേ തീരുമാനിച്ചതാണ് …..”

അവൻ വരില്ലെന്ന് എനിക്കും ഉറപ്പായിരുന്നു …..അമ്മു വീണ്ടും നിർബന്ധിച്ചെങ്കിലും അവൻ കൂട്ടാക്കിയില്ല ….

ഞങ്ങൾ തിരികെ പോരുമ്പോൾ അവൻ വീടും പറമ്പുമൊക്കെ എത്രയുണ്ടെന്നൊക്കെ നോക്കി വെച്ചിരുന്നു…….അവൻ ആദ്യമായിട്ടാണല്ലോ വരുന്നത് ….

” നല്ല വീടും അന്തരീക്ഷവും …..പഴമയും സൌകര്യവും , ചുറ്റുപാടും എല്ലാം അടിപൊളി ….ഇങ്ങനൊരു വീട്ടിൽ ജനിച്ചാൽ അതിന്റൊരു റിലാക്‌സേഷൻ ഉണ്ടാവും….അമ്മു ഇത്ര കൂൾ ആവാനുള്ള ഒരു കാരണം അതാണ്…..എനിക്ക് ഈ പടിക്കെട്ടും അതുകഴിഞ്ഞ് വീട്ടിലേക്കുള്ള മുറ്റവും വല്ലാണ്ട് ഇഷ്ടപ്പെട്ടു ചെങ്ങായ്….എന്നെങ്കിലും ഒരു വീട് വെക്കാൻ പറ്റിയാൽ ഇതിനടുത് എവിടെയെങ്കിലും വെക്കണം….”

അവൻ നല്ല എക്സൈറ്റഡ് ആയി എന്നോട് പറഞ്ഞുകൊണ്ടിരുന്നു…….ഞാനെല്ലാം മൂളികേട്ടു ….

” ഇന്നാള് നീ അവൾടെ ചേച്ചീന്റെ ഗ്ലാമറിനെ പറ്റി പറഞ്ഞപ്പോൾ മുതൽ കാണാൻ പറ്റണമെന്നു കരുതീതാ …ആ കോപ്പിനു ഒന്നും നേരത്തെ എണീറ്റുടെ …???

അവന്റെ അടുത്ത പ്രശ്നം അതാണ് …..കള്ള പന്നീ……ഞാൻ പിന്നെ അതിനൊന്നും പറയാൻ പോയില്ല …വെറുതെ വടി കൊടുത്തു അടി വാങ്ങണ്ടല്ലോ …..😃😃

” നീ വരില്ലെന്ന് അറുത്തുമുറിച്ചു പറഞ്ഞത് ശെരിയായില്ലട്ടോ …..നോക്കട്ടെ എന്നോ മറ്റോ പറഞ്ഞാൽ മതിയാരുന്നു ….”

ഞാനെന്റെ അഭിപ്രായം പറഞ്ഞപ്പോൾ അവൻ ഉറക്കെ ചിരിച്ചു …..

” എടാ പോത്തേ……നമുക്ക് പറ്റാത്ത കാര്യങ്ങൾ പറ്റില്ലെന്ന് പറയുന്നതാണ് അതിന്റെ ശെരി……ഒറ്റയടിക്ക് പറ്റില്ലെന്ന് കേൾക്കുമ്പോൾ വിഷമം ഉണ്ടാവും അതുപക്ഷെ നമ്മൾ പ്രതീക്ഷ കൊടുത്തിട്ട് ചെയ്യാൻ പറ്റിയില്ലെങ്കിൽ അവർക്കുണ്ടാകുന്ന വിഷമത്തെക്കാൾ ചെറുതാണ്…….അതുകൊണ്ട് ഞാൻ പറഞ്ഞുവന്നത് അപ്പോഴത്തെ സമാധാനത്തിനു വേണ്ടി ആർക്കും പ്രതീക്ഷ കൊടുക്കരുത്….., ചെയ്യാൻ ചാൻസുണ്ടെങ്കിൽ മാത്രം പ്രതീക്ഷ കൊടുക്കുക ….മനസ്സിലായോ…???”

അവൻ പുച്ഛത്തോടെ എന്നോട് പറഞ്ഞപ്പോൾ അത് പറയണ്ടായിരുന്നു എന്ന് തോന്നിപോയി…..കുറച്ചു ആലോചിച്ചപ്പോൾ സംഗതി ശെരിയാണല്ലോ എന്ന് എനിക്കും തോന്നാതിരുന്നില്ല…….

അന്ന് ബാക്കിയുള്ള സമയം കുറച്ചു ഞങ്ങൾ പഠിക്കാനും , ബാക്കിയുള്ള സമയം കിടന്നുറങ്ങിയും സംസാരിച്ചും ചിലവഴിച്ചു…വൈകീട്ട് നിത്യയും ശാന്തിച്ചേച്ചിയും എനിക്ക് ഉളുക്കിയതറിഞ്ഞു കാണാൻ വന്നു……കുറച്ചു സമയം അമ്മയും ശാന്തിച്ചേച്ചിയും ഒന്നിച്ചു എന്നെ കുറേ തിന്നു ….അവർ പുറത്തുപോയപ്പോൾ നിത്യ അരികിൽ ഇരുന്നു…

” കാമുകി എന്ത് പറഞ്ഞു ഇത് കണ്ടിട്ട് …?? “”

അവൾ കാലിൽ കുത്തിക്കൊണ്ടു ചോദിച്ചു…

” ഓ….എന്ത് പറയാൻ ….അവളുടെ അച്ഛൻ ഉള്ളോണ്ട് വല്ലാണ്ടൊന്നും പറഞ്ഞില്ല…..,”

ഞാൻ മറുപടി കൊടുത്തു….അവൾ ചിരിച്ചു…..

” എന്നാലും മനുവേട്ടൻ എന്ത് മാജിക്കാണ് ചെയ്തതെന്നാ എനിക്ക് മനസിലാവാത്തെ….ആ പെണ്ണിനിപ്പോ എന്റെ ഏട്ടൻ , എന്റെ ഏട്ടൻ എന്ന് പറയാനേ നേരമുള്ളൂ…….”

അവൾ താടിക്ക് കൈകൊടുത്തുകൊണ്ടു എന്നെ നോക്കി പറഞ്ഞു…എനിക്ക് ചെറുതായൊരു അഭിമാനം തോന്നാതിരുന്നില്ല……ഞാൻ അവളുടെ മുഖം അരികിൽ കൊണ്ടുവരാൻ ആംഗ്യം കാണിച്ചു….അവൾ എന്റെ അടുത്തേക്ക് മുഖം കൊണ്ടുവന്നു

” നീയെന്തിനാടീ കോപ്പേ നിന്റെ അമ്മ പറഞ്ഞതൊക്കെ അവളോട്‌ എഴുന്നള്ളിക്കാൻ പോയത്‌….? വല്ല കാര്യോമുണ്ടോ …!! ”

ഞാൻ അവളോട്‌ ദേഷ്യപ്പെട്ടു ….മറ്റാരും കേൾക്കാണ്ടിരിക്കാൻ പതുക്കെയാണ് ചോദിച്ചത് ……

” അത്…..അവളെന്റെ ബെസ്റ്റ് ഫ്രണ്ടല്ലേ മനുവേട്ടാ….!! ഇതിപ്പോ ശബരിയേട്ടൻ അറിഞ്ഞില്ലെങ്കിൽ ഏട്ടൻ അങ്ങേരോട് പറയില്ലേ …? അത്രയല്ലേ ഉള്ളൂ ….?? ”

അവൾ മറുചോദ്യം ചോദിച്ചിട്ടെന്റെ ഉത്തരം മുട്ടിച്ചു….. അത് ശെരിയാണല്ലോ ….ഞാനാണെങ്കിലും പറയും , കുറ്റം പറഞ്ഞൂട…………

” പ്രേമിക്കുന്നതൊക്കെ കൊള്ളാം, അവൾ ഞങ്ങടെ ക്ലാസിലെ വൻ പഠിപ്പികളിൽ ഒരാളാണ് ….ഈ കാര്യം കൊണ്ടെങ്ങാൻ മാർക്ക്‌ കുറഞ്ഞാൽ അപ്പൊ ഞാൻ ശെരിയാക്കിത്തരാ…..!!”

പെണ്ണിന്റെ വക ഭീഷണി …..ഞാൻ കാരണം മാർക്ക്‌ കുറഞ്ഞാൽ അത് മോശമാണ് , ഈ കാരണം കൊണ്ട് മാത്രല്ല ഒരു കാരണവശാലും മാർക്ക്‌ കുറയരുതെന്നു പറയണം, അല്ലെങ്കിൽ അതും എന്റെ തലയിലാവും…..

“അവൾക്കു നിന്നെക്കാൾ മാർക്കുണ്ടാവാറുണ്ടോ …??? ”

ഞാൻ അവളോട്‌ ചോദിച്ചു….അമ്മുവിൻറെ പഠിപ്പിനെകുറിച്ചൊന്നും എനിക്ക് അറിയുന്നകാര്യങ്ങളില്ല …

” പിന്നെന്താ …..!! അവൾ ക്ലാസ്സ്‌ റാങ്കിൽ ഒന്നോ രണ്ടൊ ഒക്കെ ആവും……. എനിക്കൊക്കെ ഒരു 42-45 ന് ഇടയിലാണെങ്കിൽ അവൾക്കു 47 മുതൽ അങ്ങോട്ടാണ് …..അത് തന്നേ കണക്കിലും , ഫിസിക്സിലും ഒക്കെ അധികവും ഫുൾ മാർക്ക്‌ ആയിരിക്കും ….”

അവൾ അഭിമാനത്തോടെ പറഞ്ഞു…അമ്പോ …!! അതൊക്കെ എനിക്ക് പുതിയ അറിവായിരുന്നു …..പഠിക്കുമെന്നൊരു ഊഹം ഉണ്ടായിരുന്നു ഇത്ര ഭീകരിയാണെന്നു അറിഞ്ഞില്ല….കണക്കും ഫിസിക്‌സും പേടിച്ചു പ്ലസ്‌ ടു നേരെ vhsc എടുത്ത്‌ ഓഫീസ് സെക്രട്ടറിഷിപ്‌ കോഴ്സും കഴിഞ്ഞിരിക്കുന്ന എനിക്ക് പറ്റിയ ഭാര്യ ..!!

” പക്ഷെ അവൾ എല്ലാവരെയും സഹായിക്കും , ആർക്കു വേണെങ്കിലും അറിയുന്ന കാര്യങ്ങളൊക്കെ പറഞ്ഞുകൊടുക്കും…..പരീക്ഷക്കു വരെ പറ്റുന്നപോലെ ബാക്കി ഉള്ളവരേം സഹായിക്കും….അതുകൊണ്ട് എല്ലാർക്കും അവളെ വല്ല്യേ കാര്യമാ ….”

നിത്യ തുടർന്നു …..ഞാൻ നല്ല താൽപര്യത്തിൽ ഇരുന്നു കേൾക്കുന്നതുകൊണ്ടാകണം ……

” അപ്പൊ ഞാൻ പിടിച്ചതൊരു പുലിയെ ആയിരുന്നല്ലേ…..ഞാനാരാ മോൻ !! “”

ഞാൻ വെറുതെ ഒന്നും ആളായി….

” അവൾക്കു എന്റെ അറിവിൽ തന്നേ മൂന്നുനാലു പ്രൊപ്പോസൽ കിട്ടിയിരുന്നതാണ് , അന്ന് അതൊന്നും വേണ്ടെന്നും പ്രേമം തന്നേ ഇഷ്ടമല്ലെന്നും പറഞ്ഞു നടന്നവളാണ് ഇപ്പോ ദേ ഇങ്ങനെ പ്രേമിച്ചു നടക്കുന്നത് …… കലികാലം ..!

അവൾ നൈസായിട്ട് എനിക്കിട്ടു കൊട്ടിയതാണെന്നു മനസിലായപ്പോ ഞാൻ കയ്യിനൊരു നുള്ള് കൊടുത്തു …

” അതൊക്കെ പോട്ടെ , നാളെ പിറന്നാളിന് മനുവേട്ടനും ഉണ്ടാവും ന്ന് അമ്മു പറഞ്ഞല്ലോ ….അവൾടെ അച്ഛൻ വിളിച്ചിരുന്നല്ലേ ….??”

അവൾ എന്നോട് ശബ്ദം വീണ്ടും താഴ്ത്തി ചോദിച്ചു ….ഞാൻ ഉവ്വെന്ന് തലയാട്ടി ….

” ഞാനും ണ്ടാവും …..കാല് ok ആയിരുന്നെങ്കിൽ ഒരുമിച്ച് പോവാരുന്നല്ലേ ….ഇനി എങ്ങനെ വരും ..?? ”

” ശബരി കൊണ്ടാക്കിത്തരും ……വേണേൽ നീ കൂടി പോന്നേക്കു ….നീയും അവനും കെട്ടിപ്പിടിച്ചു ഇരുന്നോ , ഞാൻ എങ്ങനേലും പുറകിലേക്ക് ഇരുന്നോളാം .. …”

ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ അവൾ കെറുവിച്ചുകൊണ്ടു വയറിനിട്ട് കുത്തി …..

” അല്ല , നാളെയല്ലേ സർപ്രൈസ് പൊളിയുന്ന ദിവസം …എന്താകുമോ എന്തോ ലേ…?? ”

അവൾ ഓർമയിൽ നിന്നെടുത്തു പറഞ്ഞു……ഓ……അത് നാളെ ആയിരുന്നല്ലേ …!!

” നീയിതു എന്ത് പണിയാ കാണിച്ചേ……? ഞാൻ അതൊക്കെ ഒന്നും മറന്നു നീക്കുകയായിരുന്നു…ഇനീപ്പോ നാളെ വരെ അത് ആലോചിച്ചു ഇരിക്കേണ്ടിവരുമോ എന്തോ…”

ഞാൻ മടുപ്പോടെ അവളെ നോക്കിപറഞ്ഞു ….ഈ സർപ്രൈസ് കണ്ടുപിടിച്ചവനെ തല്ലണം , അല്ലപിന്നെ…..

” എന്തായിരിക്കും മനുവേട്ടാ അത്….?

അവൾ എന്നോട് ചോദിച്ചപ്പോൾ എനിക്ക് ദേഷ്യമാണ് വന്നത്….മറന്നു നിന്നിരുന്ന എന്നെ ഓർപ്പിച്ചിട്ട് ഇപ്പൊ പുന്നാരം ചോദിക്കുന്നു തെണ്ടി….

” എടീ ഡാഷ് മോളെ…..എനിക്കെങ്ങനെ അറിയാന….?? അല്ല നിന്റെ ബെസ്റ്ഫ്രണ്ടല്ലേ എന്നിട്ടെന്തേ നിന്നോട് പറഞ്ഞില്ലാ …???

ഞാൻ തിരിച്ചു അവളോടും ചോദിച്ചു…അവൾ നാക്ക് കടിച്ചു അയ്യടാ എന്ന് കാട്ടി ചിരിച്ചു…..

ഞാൻ അവളുടെ കയ്യെടുത്തു വിരലുകളിൽ ഞൊട്ടയിട്ടുകൊണ്ട് പറഞ്ഞു ..

” ടീ , നീ ശബരിയോട് ഒന്നും പറഞ്ഞില്ലല്ലോ…..അവൻ ഈഗോ കാരണം ഇനി ഇതൊന്നും നിന്നോട് പറയൂല , നീ അവനോടു പറയാമോ….?? ”

എന്റെ ചോദ്യത്തിലുള്ള പ്രതീക്ഷ കണ്ടാകണം അവൾ തല താഴ്ത്തി എന്തോ ആലോചിച്ചു…

” എനിക്കിപ്പോ എന്ത് മറുപടി പറയണം എന്ന് അറിയില്ല മനുവേട്ടാ……ശബരിയേട്ടനൊപ്പമുള്ള ഒരു ജീവിതം ഞാൻ പ്രതീക്ഷിക്കാത്ത ഒന്നല്ലേ…..? ”

അവൾ നിസ്സഹായതയോടെ പറഞ്ഞു….

” നീ പിന്നെ ആരുടെ ഒപ്പമുള്ള ജീവിതമാടീ കോപ്പേ പ്രതീക്ഷിച്ചത് ….എന്റെ കൂടെയോ …?? ”

ഞാൻ അവളുടെ മുഖം നോക്കി ചോദിച്ചു …അവൾ പൊട്ടി ചിരിച്ചുകൊണ്ട് വാ പൊത്തി ….

” അയ്യോ എന്റെ പൊന്നോ….അതൊന്നും അല്ല ……..!! ഞാൻ ഈ ജീവിതത്തിനെപ്പറ്റിയൊന്നും അങ്ങനെ ചിന്തിച്ചിട്ടില്ലെന്നാ ഉദേശിച്ചത്‌…..”

അവൾ ചിരി നിർത്തി സീരിയസ് ആയി….ഹാവൂ , എനിക്ക് ആശ്വാസമായി..

” നിനക്ക് സമ്മതക്കുറവൊന്നും ഇല്ലല്ലോ ലേ….?? ”

ഞാൻ ഒന്നും കൂടി ഉറപ്പ് വരുത്തി…..അവളുടെ കണ്ണിൽ വിരിയുന്ന കുസൃതി നോക്കി നിന്നു…..

” നാണമില്ലേ മനുഷ്യാ നിങ്ങക്ക് വേണ്ടി കണ്ടുപിടിച്ച പെണ്ണിനെ വേറൊരുത്തന് കൊടുക്കാൻ ….??

അവൾ കൃത്രിമദേഷ്യത്തിൽ പറഞ്ഞപ്പോ എനിക്ക് ചിരി വന്നു …

” വേറൊരുത്തനല്ല ….ഞാൻ തന്നേണ് അവൻ ….അവൻ തന്നേണ് ഞാൻ……അപ്പൊ പ്രശ്നമില്ലല്ലോ ….”

ഞാൻ അഭിമാനത്തോടെ പറഞ്ഞു….

” ഇഷ്ടക്കേടൊന്നും ഇല്ല…. അത് മനുവേട്ടൻ അറിയിച്ചോളു …സമയണ്ടല്ലോ , ഇത്ര നേരത്തെ തീരുമാനമെടുത്താൽ ഇനി നാളെ എന്നെ വേണ്ടെന്നു തോന്നിയാൽ മൂപ്പർക്ക് കൺഫ്യൂഷൻ ആയാലോ…?? ”

അവൾ അതേ കുസൃതിയോടെ മറുപടി പറഞ്ഞു……..അതുപറയുമ്പോൾ അവളുടെ കവിളിൽ വിരിഞ്ഞ നാണം എനിക്ക് അമ്മുവിൽ കണ്ടു പരിചയമുള്ളതുകൊണ്ടു കൂടുതൽ ആലോചിക്കേണ്ടി വന്നില്ല…..അമ്പടീ കള്ളീ എന്ന് വിളിച്ചു ഞാൻ അവളുടെ ചെവിയിൽ നുള്ളിയപ്പോ അവൾ എന്നെ നാണത്തിൽ കെട്ടിപിടിച്ചു ……അതു കണ്ടുകൊണ്ടാണ് എന്റെ അമ്മയും ശാന്തിച്ചേച്ചിയും മഞ്ജിമയും കേറിവന്നത് ….ശാന്തിച്ചേച്ചിയുടെയും മഞ്ജിമയുടെയും ചുണ്ടിൽ ചിരി ആയിരുന്നെങ്കിൽ അമ്മ ആകെ വിളറിപോയി ….അവർ കാണാതെ അമ്മ പല്ലുകടിച്ചു എന്നെ കണ്ണുകാട്ടി പേടിപ്പിച്ചു…

” ഇതെന്താ ഇവിടെ റൊമാൻസ് ആണോ…?? ”

ചേച്ചീ ഞങ്ങളോട് ചോദിച്ചപ്പോൾ ഞാൻ വല്ലാണ്ടായി..പക്ഷെ അവൾ കെട്ടിപ്പിടുത്തം വിട്ടില്ല….

” അതേലോ ….നിങ്ങൾ ഞങ്ങളെ കെട്ടിക്കാൻ കരുതിയതല്ലേ ..? റൊമാൻസ് ആണെങ്കിൽ റൊമാൻസ് ….അല്ലേ മനുവേട്ടാ ..?? ”

അവൾ എന്റെ മുഖത്ത് നോക്കി ശൃംഗാരത്തിൽ ചോദിച്ചു ….എന്റെ ക്ഷമ നശിച്ചു ..

” നീയൊന്നു എണീറ്റുപോയേ ….!! നിന്നെ വിയർപ്പു നാറുന്നുണ്ട്…”

ഞാൻ വിഷയം മാറ്റാൻ അവളെ കളിയാക്കികൊണ്ടു കൈ വിടുവിച്ചു…അമ്മക്ക് ഇതൊന്നും ഇഷ്ടപ്പെടുന്നില്ലെന്നു എനിക്ക് മനസിലായി…ഇനി ഇന്നത്തെ കാര്യം പോക്കാണ്….

” അയ്യോടാ…..ഇനി ഇയാളെ കെട്ടാൻ അപ്സരസ് വരുവാരിക്കും …അവർക്കാവുമ്പോ വിയർത്താൽ കസ്തൂരിമണമാണ് ഉണ്ടാവാ എന്ന് കേട്ടിട്ടുണ്ട്….”

അവൾ തിരിച്ചു എനിക്കിട്ടും കൊട്ടി ….പിന്നെ ചെന്നു എന്റെ അമ്മയുടെ അടുത്ത ചെന്നു അമ്മയെ കെട്ടിപിടിച്ചു പിന്നെ കൈ രണ്ടും ചേർത്തു അവളുടെ നെഞ്ചിൽ പിടിച്ചു …

“എന്റെ പൊന്നു രാജിയാന്റി നിങ്ങൾ എന്തിനാ ഇത്രേം പെട്ടെന്ന് ഇങ്ങനെ കടുത്ത തിരുമാനങ്ങളൊക്ക എടുക്കുന്നത്…..അതും ഇത്ര നേരത്തെ ……ഞങ്ങളിപ്പോ നല്ല ഫ്രണ്ട്സ് അല്ലേ , അത് അങ്ങനെതന്നെ ഇരിക്കുന്നതാ ഞങ്ങൾക്ക് രണ്ടാൾക്കും ഇഷ്ടം …….കല്യാണം കഴിഞ്ഞാൽ ഇത്രേം സ്നേഹം ഞങ്ങൾ തമ്മിൽ ഉണ്ടാവുമെന്ന് എനിക്ക് തോന്നണില്ല…..അത് കരുതി നിങ്ങൾ ഫിലാവണ്ടട്ടോ മനുവേട്ടനുള്ള കുട്ടിയെ ഞാൻ കണ്ടുപ്പിടിച്ചോളാം , എനിക്കുള്ളതിനെ മനുവേട്ടനും കണ്ടുപിടിക്കട്ടെ …..അതല്ലേ ഒന്നുംകൂടി നല്ലത്.

അല്ലേ മനുവേട്ടാ ….?? ”

അവൾ എന്നോട് ചോദിച്ചപ്പോൾ ഞാൻ സന്തോഷത്തോടെ തലയാട്ടി സമ്മതിച്ചു …അമ്മക്കെന്തോ സങ്കടഭാവം തോന്നി….അതു ശ്രദ്ധിച്ച അവൾ അമ്മയുടെ മുഖം രണ്ടു കൈയിലും കോരിയെടുത്തു …

” ആന്റി വിഷമിക്കണ്ട …ഇനി അഥവാ മനുവേട്ടന് അങ്ങനൊരു കുട്ടിയെ കണ്ടുപിടിക്കാൻ പറ്റിയില്ലെങ്കിൽ ഞാൻ തന്നേ കെട്ടിക്കോളാം….അതുപോരെ ..???

അവളുടെ ആ ചോദ്യം അമ്മക്ക് ഇഷ്ടമായി …

“അതുമതി , നീ പറഞ്ഞാൽ എനിക്ക് വിശ്വാസമാണ് …”

അതും പറഞ്ഞു അമ്മ അവളുടെ നെറ്റിയിൽ ഉമ്മ കൊടുത്തു ….അമ്മേടെ കയ്യിൽ നിന്നും അതൊക്കെ കിട്ടാനുള്ള യോഗം ആ പെണ്ണിനാണ്…….

എന്നോട് യാത്രയും പറഞ്ഞു അവരെല്ലാം പോയപ്പോൾ ഞാനെന്റെ ചിന്തകളുമായി ഗുസ്‌തിപ്പിടിച്ചു കട്ടിലിൽ കിടന്നു …..വേദന ചെറുതായി വരുന്നുണ്ട് , രാവിലെ പോയതിന്റെയാവാം……ഇതുവരെ വല്ല്യേ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല ……വേദന മറക്കാനുള്ള വഴി ഇനി എന്തെങ്കിലും ചിന്തിക്കലാണ് …രണ്ടു കാര്യങ്ങളാണ്‌ ഇപ്പൊ ചിന്തിക്കാനുള്ളത് , ഒന്ന് അമ്മുവിൻറെ പഠനകാര്യങ്ങളിൽ ബാധിക്കാത്ത വിധം പ്രേമിക്കണ്ട ഐഡിയ കണ്ടെത്തലാണ് …..പിന്നെയുള്ളത് നാളെ സർപ്രൈസ് എന്നും പറഞ്ഞു എന്ത് വള്ളിക്കെട്ടാണോ തലയിൽ ചുമക്കാനുള്ളത് എന്നും ……

ആദ്യത്തെ കാര്യം അവളോടുതന്നെ ഒരു വഴി കണ്ടെത്താൻ പറയണം……സർപ്രൈസിനെ ആലോചിച്ചിട്ട് ഒരു പിടുത്തവും കിട്ടിയില്ല , വല്ലവരെയും പരിചയപ്പെടുത്തി തരാനാണോ…ആണെങ്കിൽ ആരെയായിരിക്കും….??? പരിചയപ്പെടാൻ ബാക്കിയുള്ളത് ഇനി രണ്ടാമത്തെ ചേച്ചിയെ ആണ്…., അതിനു എന്റെ വയസാണെന്നല്ലേ പറഞ്ഞത് ..ഇനി എന്റെ കോളേജിലെങ്ങാനും ഉള്ള മൊതലാണോ എന്തോ…..!! ഇത് ആലോചിക്കുന്നതിനിടയിലാണ് മറ്റൊരു ചിന്ത അതിനു സമാന്തരമായി വന്നത്….അതേ സമയം തന്നേ ആയിരുന്നു ശബരിയുടെ വരവും ……

” ടാ….നമുക്ക് മതിലിന്റെ അവിടിരിക്കാം , കാലു കേറ്റിവെച്ചാൽ മതിയല്ലോ …!! ”

അവൻ വന്നപാടെ എന്നെ കുത്തിപ്പിടിച്ചു എണീപ്പിച്ചു….ഈ പന്നിക്ക് ഞാൻ വല്ല കളിപ്പാട്ടവും ആണോ എന്റെ ദൈവമേ..!! അങ്ങനെ ഒരു കൈ അവന്റെ തോളിലൂടെ ചുറ്റി വയ്യാത്ത കാല് മെല്ലെ മുടന്തി മുടന്തി നടന്നു , വേദന നടക്കുമ്പോൾ നന്നായിട്ട് അറിയാനുണ്ട്….

” ഒരു കാലിനു ഉളുക്ക് വന്നിട്ട് നടക്കാൻ തന്നേ എന്തൊരു പ്രയാസമാടോ….ആ പാവത്തിനെ സമ്മതിക്കണം ലേ…..ഈ പ്രായം വരെയും ഇനി അങ്ങോട്ടും ഇതിനെക്കാൾ പ്രയാസം അനുഭവിച്ചല്ലേ നടക്കാനുള്ളത്….”

ഞാൻ അവനോടു ചോദിച്ചു….അവൻ അത് ആലോചിച്ചുകൊണ്ടു എന്റെ പുറത്തു പതിയെ തട്ടി…..

” ഞാനിങ്ങനെ പിടിക്കുമ്പോൾ നിനക്ക് ഒറ്റയ്ക്ക് നടക്കുന്നതിനേക്കാൾ പ്രയാസം കുറവല്ലേ…അതുപോലെ അവൾടെ കൂടെ നീ ഉണ്ടായാൽ മതി ……..ഇതുവരെ നടന്നു തീർത്തതിനെ കുറ്റം പറയണ്ട .., ആ സാഹചര്യം അവൾക്കു എങ്ങനെ നടക്കണം എന്നുള്ളതിന്റെ ട്രെയിനിംഗ് ആയിരുന്നു…..ഇനി അങ്ങോട്ട്‌ അത് നിന്റെ ഉത്തരവാദിത്തമാണ്…….”

എന്നെ മതിലിൽ ശെരിക്കും ഇരിക്കാൻ സഹായിച്ചുക്കൊണ്ട് അവൻ പറഞ്ഞു…..ഞാൻ തലകുലുക്കി…..

” എടാ …..ഞാൻ പറയുന്ന ഒരു സാധ്യതയെ പറ്റി നീ ചിന്തിച്ചുനോക്കി മറുപടി പറട്ടോ ….”

ഞാൻ അവനോടു പറഞ്ഞപ്പോൾ അവൻ ആകാംഷയോടെ മുഖത്ത് നോക്കി ….

” നാളെ അവളൊരു സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞിരുന്നു….എന്താണെന്നു ഒരു പിടിയും കിട്ടിയില്ല ….”

ഞാൻ അവനോടായി പറഞ്ഞപ്പോൾ ചിരിയായിരുന്നു അവന്റെ മുഖത്ത് …

” അത് നിനക്ക് അറിയുന്നതാണെങ്കിൽ പിന്നെ അതിനെ സർപ്രൈസ് എന്ന് പറയുവോട മണ്ടാ….?? ”

അവൻ എന്നെ ആക്കിക്കൊണ്ടു ചോദിച്ചു….

” അതല്ല മൈ**** , എനിക്ക് ഒരു ചെറിയ സംശയം ….” ഞാൻ തുടങ്ങി വെച്ചു….

” അവൾക്കു നമ്മുടെ പ്രായത്തിൽ ഒരു ചേച്ചിയുണ്ട് ..അതും പഠിക്കുന്നത് ടൗണിലാണെന്നാണ് നിത്യ പറഞ്ഞത് , എവിടാന്നു അവൾക്കും അറിയില്ല …നമ്മുടെ കോളേജിലെ വല്ലോരും ആവുമോ ..??

ഞാൻ എന്റെ മനസ്സിൽ വീണ തീപ്പൊരി അവനും ഇട്ടുകൊടുത്തു….

” അങ്ങനെയാണെങ്കിൽത്തന്നെ അതിനെന്താ കുഴപ്പം ….?? ”

അവൻ ടേക്ക് ഇറ്റ് ഈസി മോഡിലായി…..

” എടാ പൊട്ടാ ….അങ്ങനൊരാൾനമ്മുടെ കോളേജിൽ ആണെങ്കിൽ അതൊരു മോശമാവൂലെ ……?? ”

ഞാൻ അവനോടു കൺഫ്യൂഷനായി ചോദിച്ചു …

” എന്ത് കുഴപ്പം ….?? നീയിതെന്തു മൈരിനാടാ അങ്ങനെ ചിന്തിക്കുന്നത് …..അവൾ ആരോ ആയ്ക്കോട്ടേ , നീ കെട്ടുന്നത് അവളുടെ അനിയത്തിയെ അല്ലേ …എന്നെങ്കിലും നിന്റെ കൂടെ ജീവിക്കാനുള്ളതും അവളുടെ അനിയത്തി…. നീ ആരേം പീഡിപ്പിച്ചത് മറച്ചുവെച്ചിട്ടൊന്നും ഇല്ലല്ലോ …… വെറുതെ കിടന്നു ടെൻഷൻ അടിക്കാണ്ട് നാളെ പോയി എന്ത് സർപ്രൈസാണെന്നു നോക്ക്…അല്ലപിന്നെ ..!!

അവനു ഞാൻ പറയുന്നത് കേട്ട് പ്രാന്തായെന്ന് തോന്നുന്നു….എന്റെ പ്രശ്നം അപ്പളും തീർന്നില്ല…

” എടാ , ഇനി അഥവാ കീർത്തനയെങ്ങാനും ആവുമോ ….??അവളുടേം കാവ്യെന്റേം ഫിഗർ വെച്ചു നോക്കുമ്പോൾ ഏതാണ്ട് ഒരുപോലെ തന്നെയാ …..”

ഞാൻ അവരുടെ അംഗലാവണ്യത്തിന്റെ സാമ്യത കൈകൊണ്ടു ആംഗ്യം കാണിച്ചു പറഞ്ഞപ്പോൾ ഒരു നിമിഷം ശബരി നിശ്ശബ്ദനായി , പിന്നെ ചിരിച്ചു….

” എങ്കിൽ നീ കുറച്ചു പാടുപെടും മോനെ …..ആ മാതിരി ഐറ്റങ്ങളല്ലേ രണ്ടും……നിനക്ക് അമ്മുട്ടിയെ നോക്കാൻ സമയമുണ്ടാവൂല , നിന്റെ ആരോഗ്യം മൊത്തം അങ്ങനെ പോവും …”

അവൻ ദ്വയാർത്ഥം വെച്ചു മറുപടി തന്നു …ഞാൻ ചിന്തിച്ചതെന്ത് ഈ പന്നി മറുപടി തന്നതെന്ത് ….എനിക്ക് കലിയിളകി ….

” പന്ന പൊ*** മോനെ , നിനക്ക് അപ്പളും ആ ചിന്ത മാത്രേ ഉള്ളോ……ആ കോപ്പ് എങ്ങാനും ആണ് അവളുടെ ചേച്ചിയെങ്കിൽ ഞാൻ മൂഞ്ചി….ഒരു കാരണവശാലും അവൾ സമ്മതിക്കൂല …..കേട്ടിടത്തോളം അമ്മുവിനേം അവൾക് പഥ്യം പോരാ , എല്ലാം നശിച്ചു പണ്ടാരമടങ്ങും മോനെ …എനിക്ക് ആലോചിക്കുമ്പോൾ തന്നേ പ്രാന്ത് പിടിക്കുന്നുണ്ട് ….”

ഞാൻ എന്റെ തലമുടിയിൽ പിടിച്ചു വലിച്ചുകൊണ്ടു പറഞ്ഞു….

” ഓ ….ഇതെന്താട സിനിമയെങ്ങാനും ആണോ ….ആദ്യം ഒരുത്തിയെ പ്രേമിക്കുന്നു , അവള്ക്കിഷ്ടമല്ലെന്നു പറയുന്നു , പിന്നെ അവളുടെ അനിയത്തിയാണെന്നു അറിയാതെ മറ്റൊരുത്തിയെ പ്രേമിക്കുന്നു , അത് ആദ്യത്തെ പെണ്ണ് അറിഞ്ഞു പ്രശ്നമാകുന്നു , പ്രേമം പൊളിയുന്നു …….ആഹാ ….ആഹാ ……ഒന്നു പോടാ ഊളെ ….!!!! ഇനിയിപ്പോ ഏത് മൈ ആണെങ്കിലും ഒരു പുല്ലുമില്ല , നിങ്ങടെ പ്രണയം സത്യമാണെങ്കിൽ , ആത്മാർത്ഥയുണ്ടെങ്കിൽ വേറെ ആർക്കും അതിൽ വല്ല്യേ റോളൊന്നും ഉണ്ടാവില്ല…… be positive ….”

അവൻ ധൈര്യം തന്നു…….കീർത്തന തന്നേ ആണെങ്കിലും അത് നേരിടാൻ ഞാൻ സ്വയം സജ്ജമായി…….എല്ലാം വരുന്നിടത്ത് വെച്ചു കാണാം…….

കുറെയേറെ കണക്കുകൂട്ടലുകൾക്കും , ചർച്ചക്കും ശേഷം ഞങ്ങൾ പിരിഞ്ഞു…എന്നെ കൊണ്ടുപോയ അതുപോലെ ഭക്ഷണം കഴിക്കാന് എത്തിച്ചാണ് അവൻ പോയത്‌ ……പിറ്റേന്നും ബൈക്കുമായി വരാമെന്ന് ഇറങ്ങുമ്പോൾ അവൻ ഓർമിപ്പിച്ചു….

ഭക്ഷണശേഷം ബാക്കി കാര്യങ്ങളും കഴിഞ്ഞു നേരെ ബെഡിൽ പോയി കിടന്നു……കൂടുതൽ ആലോചനകൾക്കു സമയം കൊടുക്കാതെ വേഗം കിടന്നുറങ്ങി… ..

രാവിലെ എണീറ്റു പതിവുപരിപാടികൾ കഴിഞ്ഞു ഞാൻ റെഡിയായി നിന്നു….ശബരി വന്നു ഞങ്ങൾ ജോലി ആരംഭിച്ചു……എല്ലാ വീടും കഴിയുന്നത്ര വേഗത്തിൽ തന്നേ തീർത്തു പോന്നു…….കാലിനുള്ള വേദന കുറവ് ആയി വരുന്നേ ഉള്ളൂ….അതിന്റെ പരിമിതിയിലും സ്പീഡ് കുറച്ചില്ല….അമ്മുവിൻറെ വീട്ടുപടിക്കലെത്തിയപ്പോൾ അവിടെ ഉമ്മറത്ത്‌ തന്നേ ആരൊക്കെയോ ഇരിക്കുന്നത് കണ്ട്‌ ഞാൻ പെട്ടെന്ന് മുങ്ങണമെന്നു പ്ലാൻ ചെയ്തു ……..ഉമ്മറത്തെത്തി കാരണവരോട് ചിരിച്ചു പത്രം കയ്യിൽ കൊടുത്തു വേഗം തിരിഞ്ഞു …ആരൊക്കെയാ ഇരിക്കുന്നതെന്നോ അവരെന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്നോ നോക്കാൻ നിന്നില്ല……..

” ഉച്ചയാവാൻ നിക്കണ്ടാട്ടൊ …..നേരത്തെ പോന്നോളൂ…..എല്ലാരേം പരിചയപ്പെടാലോ …!!

കാരണവർ പുറകിൽ പറഞ്ഞപ്പോൾ ഞാൻ തിരിഞ്ഞു ശെരി എന്നും പറഞ്ഞു പോന്നു …….തിരിച്ചുള്ള സമയത്ത് ശബരി അവളുടെ വീട്ടിൽ പോയിവരാനുള്ള ധൈര്യം തന്നുകൊണ്ടിരുന്നു….ഒരുപാട് ആളുകളുള്ള സ്ഥലത്ത് ചെല്ലാൻ ഉള്ളൊരു ധൈര്യം മനസിന്‌ കിട്ടുന്നില്ലെന്ന് ഒരു ചെറിയ തോന്നൽ……..

രാവിലെ 11മണി കഴിഞ്ഞപ്പോൾ ഞാൻ പോവാനുള്ള തയ്യാറെടുപ്പ് നടത്തി , പിറന്നാളല്ലേ മുണ്ട് ഉടുക്കാമെന്നു തിരുമാനിച്ചു ….ശബരി കുറച്ചു കഴിഞ്ഞു വന്നപ്പോൾ ഞങ്ങൾ ഇറങ്ങി ….

” ഞാൻ ആ പടിക്കു പുറത്തു നിര്ത്തും , അവിടുന്ന് നീ പൊക്കൊ …..ഇനി അവർ എന്നെ കണ്ടാൽ പിന്നെ മുങ്ങാൻ സാധിക്കില്ല…..”

അവൻ മുൻപേതന്നേ പറഞ്ഞു……ഞാൻ മൂളി ….

” പിന്നെ നിന്നോട് ഇന്നലെ പറയാത്തൊരു കാര്യമുണ്ട് …..”

ഞാൻ അവന്റെ പുറത്തമർന്നുകൊണ്ട് പറഞ്ഞു….

” എന്താ മോനെ ……പറഞ്ഞോ..”

അവൻ തിരിച്ചു ചോദിച്ചു…

” നിത്യ സമ്മതം പറഞ്ഞിട്ടുണ്ട് …..ഇന്നലെ ഞാൻ നിന്റെ കാര്യം സൂചിപ്പിച്ചു , അവൾക്കു വല്ല്യേ പ്രശ്നോന്നും തോന്നീല……സമയമുണ്ടല്ലോ എന്നാണ് പറഞ്ഞത്…”

ഞാൻ പറഞ്ഞുനിർത്തി അവന്റെ മറുപടിക്ക് കാത്തു , പക്ഷെ മറുപടിയൊന്നും ഇല്ലായിരുന്നു …എന്തോ ആലോചനയിലാണെന്നു തോന്നിയപ്പോൾ ഞാൻ ശല്യപ്പെടുത്തിയില്ല…..അവളുടെ പടിക്കെട്ടിനടുത്തെത്തിയപ്പോൾ അവൻ ബൈക്ക് നിർത്തി..50 മീറ്ററോളം ഉള്ളിലേക്ക് നടക്കാനുണ്ട് ,സാരമില്ല…അവനെ ബുദ്ധിമുട്ടിക്കണ്ട…..ഞാനിറങ്ങി നടക്കാൻ തുടങ്ങുമ്പോൾ അവൻ വിളിച്ചു …

” നീ നിത്യയോട്‌ അങ്ങനെ ചോദിക്കേണ്ട കാര്യോന്നും ഉണ്ടായിരുന്നില്ല ……എനിക്ക് അന്ന് തോന്നിയ ഇഷ്ടം പിന്നെയും തോന്നിയാൽ ഞാൻ നേരിട്ട് ചോദിക്കാം…..ഒരു ബുക്കിങ്ങിനു എനിക്ക് താൽപ്പര്യമില്ലടോ ……അവൾക്കും എന്നെ ആ രീതിയിൽ കണ്ട്‌ ok ആവുകയാണെങ്കിൽ അത് നടക്കട്ടെ……നീ അതോർത്തു ടെൻഷൻ ആവണ്ട…”

അവൻ സീരിയസ് ആയി തന്നേ അത് പറഞ്ഞു , പിന്നെ മുഖത്ത് നോക്കി ഒരു ചിരിയും തന്ന് തിരികെ പോയി…..ഞാൻ വയ്യാത്ത കാലിനു വല്ലാതെ ബലം കൊടുക്കാതെ മെല്ലെ മെല്ലെ നടന്നു…ഉമ്മറത്ത്‌ രാവിലെപ്പോലെ ആരൊക്കെയോ ഉണ്ട് , മൂന്ന് നാലു കുട്ടികൾ അങ്ങിങ്ങായി ഓടിക്കളിക്കുന്നുണ്ട്….ചെന്നപ്പോൾ കാരണവർ സ്വീകരിച്ചു….

പൂമുഖത്തു ഒരു കുടവയറുള്ള തടിയൻ ഇരിക്കുന്നുണ്ട്‌ …തടിച്ച സ്വർണമാലയും ഇട്ടു കണ്ണടക്കിടയിലൂടെ നോക്കി ചിരിച്ചു…..അതായിരിക്കും മാമൻ ……ഞാൻ തിരിച്ചും ഒന്ന് ചിരിച്ചു ….പിന്നെ അവളുടെ വീടിന്റെ തൊട്ടടുത്തുള്ള വീടുകളിലെ കുറച്ചു പേരും അവിടെയുണ്ട് ….കുശലാന്വേഷണങ്ങൾക്കു ശേഷം ഞാൻ കുറച്ചുമാറിയിരുന്നു ……അമ്മുട്ടിയെ കാണാനില്ല….തിരക്കിലാവുമെന്നു അറിയാമെങ്കിലും കാണാനൊരു ആഗ്രഹം….ഉള്ളിൽ വലിയ ബഹളമുണ്ട് , അധികവും പെണ്ണുങ്ങളുടെ ശബ്ദം തന്നെ……സൈഡിൽ ആ വലിയ കാർ നിർത്തിയതിന്റെ അരികിലൂടെ കുട്ടികൾ കളിക്കുന്നതും നോക്കി വെറുതെ ഇരുന്നു , അപ്പോളാണ് നിത്യ എന്നെ കണ്ടത്……..അവൾ എന്നെ കണ്ട്‌ അടുത്തു വന്നു….

” കണ്ണ് പൊത്തിക്കോ മോനെ……ഇന്നു അവളെ കാണുമ്പോൾ പിടിച്ചുനിക്കാൻ ബുദ്ധിമുട്ടും….”

അവൾ ചെവിയിൽ സ്വകാര്യം പറഞ്ഞപ്പോ ഞാൻ പല്ലുകടിച്ചു അവളെ പേടിപ്പിച്ചു….

കുറച്ചു കഴിഞ്ഞപ്പോളാണ് അവൾ പറഞ്ഞതിലെ ഭീകരത എനിക്ക് മനസിലായത്…..എന്തോ എടുക്കാനായി പോകുന്നതിനിടയിലാണ് നിത്യക്കരികിൽ ഇരിക്കുന്ന എന്നെ അമ്മു കണ്ടത്……അവൾ ചുവന്ന ഒരു ധാവണിയും ,കറുപ്പിൽ പുള്ളിയുള്ള പാവാടയും ആയിരുന്നു വേഷം….എനിക്കരികിലേക്ക് ചിരിയോടെ വേഗത്തിൽ വന്നു….

” തിരക്കായോണ്ടാട്ടോ ഏട്ടാ ….ഒന്നും തോന്നല്ലേ…!! നിത്യയുടെ ഒപ്പം നിന്നോളൂ , തെരക്കൊഴിഞ് ഞാൻ വേഗം വരാട്ടോ…”

അവൾ എന്നോട് കെഞ്ചുന്ന മുഖഭാവത്തിൽ പറഞ്ഞു….വാലിട്ട് കണ്ണെഴുതി , മുടി പരത്തിയിട്ടു നിറചിരിയോടെ നിൽക്കുന്ന അവളോട്‌ ഞാൻ ഏതോ സ്വപ്‌നത്തിൽ നിന്നെന്ന പോലെ തലയാട്ടി…..അവൾ വന്നപ്പോൾ ആ ഭംഗി കൊണ്ട് പൊളിഞ്ഞ വായ അടക്കാൻ വരെ ഞാൻ മറന്നുപോയി …ഇതിപ്പോ ഈ പെണ്ണിന് ദിവസോം ദിവസോം ഭംഗി കൂടുവാണോ ,സ്നേഹം കൊണ്ട് കൂടിവരുന്നതായിട്ട് എനിക്ക് തോന്നുന്നതാണോ ….ആവൊ ,ആർക്കറിയാം ..!!അമ്മു തിരികെ പോയിട്ടും വായ അടക്കാതെ ഇരുന്ന എന്നെ നിത്യ എളിക്ക്കുത്തി അടപ്പിച്ചു………

” ടീ …..അതേയ് ……സത്യത്തിൽ അമ്മൂന് ഭംഗി ദിവസോം ദിവസോം കൂടി വരുന്നുണ്ടോ….”

ഞാൻ അവളോട്‌ ചെവിയിൽ സ്വകാര്യമായി ചോദിച്ചു….

” അത് മനുവേട്ടന്റെ കണ്ണിന്റെ കൊഴപ്പം കൊണ്ട് തോന്നുന്നതാ…അവൾ പണ്ടും ഇപ്പളും ഒക്കെ ഉള്ളത് ഒരേ ഭംഗി തന്നെയാ….ദിവസോം ദിവസോം കൂടാൻ ഇതെന്താ വല്ല വിലനിലവാരപ്പട്ടിക വല്ലോം ആണോ…?? ”

അവൾ ഒരു പുച്ഛത്തോടെ എന്റെ മുഖത്ത് നോക്കി പറഞ്ഞു ….ആഹാ …ബെസ്റ്റ് , നല്ല ആളോടാണ് ഞാൻ ചോദിച്ചത്…തിരിച്ചും ഒരു പുച്ഛമിട്ടു ഞാൻ വേറെ ഭാഗത്തേക്ക്‌ നോക്കി….

” എനിക്ക് വെശക്കുന്നുണ്ടല്ലോ മനുവേട്ടാ …….”

സദ്യയുടെ മണം വരാൻ തുടങ്ങിയപ്പോൾ അവൾ വയറിൽ മെല്ലെ ഉഴിഞ്ഞു മുഖം ചുളിച്ചു എന്നോട് കെഞ്ചി പറഞ്ഞു…

” ഒന്ന് പോയെടീ …..ഇപ്പൊ തന്നെ വെശക്കുന്നു പോലും…!! നീ ഇത്തിരി കൂടി ക്ഷമിക്ക് ”

ഞാൻ ദേഷ്യം വെച്ചു പറഞ്ഞു … ദൈന്യമായി എന്നെ നോക്കിയതല്ലാതെ അവളൊന്നും മിണ്ടിയില്ല…

” നീ വായോ …..ഫുഡിന് എന്തായാലും കുറേ സമയമെടുക്കും..നമുക്കൊന്ന് നടന്നുവരാം….നീ അമ്മുവിനോട് പറഞ്ഞു വാ …”

ഞാൻ അവളോട്‌ പറഞ്ഞപ്പോൾ അവൾ തലയാട്ടി എണീറ്റു , ഉള്ളിലേക്ക് പോയി….ഞാൻ മെല്ലെ എണീറ്റ്‌ വട്ടത്തിലിരുന്നു ഓരോ കഥകൾ പറയുന്ന കാരണവരോട് നടന്നിട്ട് വരാമെന്ന് ആംഗ്യം കാണിച്ചു…

” കാലു ശ്രദ്ധിക്കണം….നടന്നാൽ നീരും വേദനയും കൂടും…”

പുള്ളി എണീറ്റ്‌ അടുത്തുവന്നു പറഞ്ഞു…..ഞാൻ ശ്രദ്ധിച്ചോളാമെന്നും പറഞ്ഞു തിരികെ വന്ന് ചെരുപ്പിട്ട് പുറത്തു നിന്നു…നിത്യയോടൊപ്പം അമ്മുവും പുറത്തു വന്നു.

” ഏട്ടാ…..നടക്കാൻ പോയാൽ വേദന കൂടിയാലോ….?? ”

അവൾ സംശയിച്ചു….അച്ഛനും മോളും ഒരേ ചോദ്യമാണല്ലോ….

” ഇല്ലന്നേ , ഞങ്ങൾ മെല്ലെ നടന്നോളാം….ഇവളുണ്ടല്ലോ…. ”

ഞാൻ നിത്യയെ നോക്കി പറഞ്ഞപ്പോൾ അവൾ അമ്മുവിനോട് ഏറ്റു എന്ന ഭാവത്തിൽ ആംഗ്യം കാട്ടി….

” അല്ല മോളെ , നിന്റെ സർപ്രൈസ് എന്താന്ന് പറഞ്ഞില്ലല്ലോ ….നീ പറഞ്ഞ ദിവസം ആയില്ലേ …? ”

ഞാൻ ചോദിച്ചപ്പോൾ അവൾ മനോഹരമായി ചിരിച്ചുകൊണ്ട് കണ്ണുകൾ ഇറുക്കിയടച്ചു …അത് കണ്ടപ്പോൾ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കാനാണ് തോന്നിയതെങ്കിലും ഞാൻ പിടിച്ചുനിന്നു…

” അതോ ……അത് ….അത് ……ഞാനാണ്‌ ഇന്നത്തെ കേക്ക് ഉണ്ടാക്കിയത് …അത്രേള്ളു …..”

അതും പറഞ്ഞു അവൾ പൊട്ടിച്ചിരിച്ചു.. ..പിന്നെ എന്തോ ഓർത്തെന്ന പോലെ പെട്ടെന്ന് ചിരി നിർത്തി , എന്തോ അബദ്ധം പറ്റിയ കണക്കു തലയിൽ കൈവെച്ചു ഓർത്തു ……പിന്നെ “നിങ്ങൾ പോയി വാ” എന്നും പറഞ്ഞു ഉള്ളിലേക്ക് പോയി ….എനിക്ക് ചിരി വന്നു …..നിത്യ എന്റെ മുഖത്തേക്ക് അന്തം വിട്ട് നോക്കി.

” എന്തോ മറന്നിട്ടുണ്ട്….അങ്ങനെ വേണം !! എന്നെ കുറച്ചു ദിവസം പറ്റിച്ചില്ലേ ….ബ്ലഡിഫൂൾ ..!!”

ഞാനെന്റെ ആത്മരോക്ഷം അങ്ങനെ തീർത്തുകൊണ്ടു മെല്ലെ മെല്ലെ പറമ്പിലേക്ക് നടന്നു ….

അത്യാവശ്യം വലിയ പറമ്പാണ് …..പറമ്പിനു അതിരിനോട് ചേർന്ന് നല്ലൊരു കുളം , വേണെങ്കിൽ കുടിക്കാം അത്ര നല്ല വെള്ളമാണ് …..അതിലേക്കു ഇറങ്ങാനായി പടവുകൾ …അതിലൊരു പടവിൽ ഞങ്ങൾ ഇരുന്നു …അപ്പോഴാണ് അമ്മുവിൻറെ അച്ഛൻ ഒരു സിഗററ്റുമായി അങ്ങോട്ട്‌ വന്നത് …..പുള്ളിയെ കണ്ട്‌ എണീക്കാൻ നോക്കിയ ഞങ്ങളെ കൈ കാണിച്ചു വേണ്ടെന്നു പറഞ്ഞു കുറച്ചകലത്തിൽ മറ്റൊരു പടിയിൽ ഇരുന്നു സിഗരറ്റ് കൊളുത്തി ആദ്യം രണ്ടു വലി എടുത്ത്‌ എന്നെ നോക്കി ….

” വല്ലപ്പോഴും ഒരു പതിവുണ്ട് ….ആ പെണ്ണ് കണ്ടാൽ സമ്മതിക്കില്ല , അവൾ തെരക്കിലായൊണ്ട് ഓടി പോന്നതാ …പിന്നെ തന്നോടു ഒരു കാര്യവും പറയാനുണ്ട്‌ …”

എന്നെ നോക്കി കുറച്ചു സീരിയസ് ആയി അതു പറഞ്ഞപ്പോൾ എന്റെ ഉള്ളിലൊരു വെള്ളിടി വെട്ടി ….നിത്യ കുറച്ചു ടെൻഷനോടെ ഞങ്ങളെ രണ്ടുപേരെയും മാറി മാറി നോക്കി…കാരണവർ നോട്ടം എന്നിൽ നിന്നും മാറ്റി വെള്ളത്തിലേക്ക് ആയി………..പുക എടുത്ത്‌ മെല്ലെ ഊതിവിട്ടു …

” അമ്മു എന്നോട് കുറച്ചു കാര്യങ്ങൾ പറഞ്ഞിരുന്നു …കാര്യം മനുവിനും അറിയാലോ ലേ..?? ”

പുള്ളി സാധാരണ സംസാരിക്കുന്നതിനേക്കാൾ കുറച്ചുകൂടി ഗൗരവത്തിലാണ് സംസാരിക്കുന്നത്….ദൈവമേ ഇനി കുളത്തിൽ മുക്കി കൊല്ലുമോ….!! ഒന്നും പറയാൻ പറ്റില്ലല്ലോ …….ഞാൻ മറുപടി പറയാതെ അറിയാമെന്ന ഭാവത്തിൽ മൂളി…..ടെൻഷൻ കുറക്കാൻ വേണ്ടി ചെറിയ കല്ലുകളെടുത്ത ശേഷം കുളത്തിലേക്ക് എറിഞ്ഞു അത് വീഴുമ്പോൾ ഉണ്ടാവുന്ന ഓളത്തിലേക്ക് നോക്കി ഇരുന്നു….

” ശെരി …..അതിനെപ്പറ്റി ഞാൻ പറയാം ….അതിനു മുൻപ് കുറച്ചു പഴയൊരു കഥ പറയാനുണ്ട്‌ ….”

മൂപ്പർ പുക ഊതി വിട്ടുകൊണ്ട് ഞങ്ങളെ നോക്കി…

” ഞാൻ പണ്ട് ഞങ്ങളുടെ തറവാട്ടിൽ അധികപ്പറ്റായി സ്വയം തോന്നിയപ്പോൾ പട്ടാളത്തിൽ ചേരാൻ നാടുവിട്ടു ….. അതിനു വേറൊരു കാര്യം കൂടി ഉണ്ടാരുന്നു , ഞാൻ സ്നേഹിച്ചിരുന്നത് എന്റെ മുറപ്പെണ്ണിനെ തന്നെ ആയിരുന്നു … അന്ന് എന്റെ അമ്മക്ക് അത്ര പൈസയൊന്നും ഉണ്ടാരുന്നില്ല , അച്ഛൻ അമ്മയെ ഉപേക്ഷിച്ചു പണ്ടേ വേറൊരു ബന്ധം കണ്ടെത്തിയിരുന്നു, ഞങ്ങൾ അതോടുകൂടി തറവാട്ടിൽ അമ്മയുടെ അനിയനും കുടുംബത്തോടുമൊപ്പം ജീവിക്കേണ്ടി വന്നു ….ശെരിക്കും നമ്മൾ ഒറ്റപ്പെടുന്ന ഒരു അവസ്ഥ …. അത്യാവശ്യം പൈസയുള്ള തറവാട് ആയിട്ടുകൂടി കുറേ കഷ്ടപ്പെട്ട് പല പണിക്കും പോയിട്ടാണ് ഞാൻ വളർന്നത്‌ ……ആരൊക്കെയോ പറഞ്ഞാണ് പട്ടാളത്തിൽ കിട്ടിയാൽ ജീവിതം രക്ഷപ്പെടുമെന്ന് അറിഞ്ഞത് …..പക്ഷെ കിട്ടിയില്ല , അതിന്റെ വെഷമം കൊണ്ട് ഞാൻ പിന്നെ നാട്ടിലേക്കു വരാൻ കൂട്ടാക്കിയില്ല ,അമ്മയെക്കുറിച്ച് പോലും ആ സമയത്ത് ആലോചിച്ചില്ല ,ജീവിതം അപ്പാടെ നഷ്ടപ്പെട്ട തോന്നലായിരുന്നു മനസ്സ് മുഴുവൻ ….. ഈ വീട് അന്ന് അമ്മാവന്റെ വീടായിരുന്നു , ഇവിടെ ഒരു മുക്കിലാണ് അമ്മ അവസാനം വരെ ജീവിച്ചത്….അമ്മാവനാണെങ്കിൽ ഞങ്ങളോട് അത്ര ഇഷ്ടം പോരാ , …..ഞാൻ ആ പ്രായത്തിൽ അതൊന്നും വല്ലാതെ ശ്രദ്ധിച്ചില്ല , നാടുവിട്ടു പല സ്ഥലത്തും പല പണിയെടുത്തു പൈസ ഉണ്ടാക്കി , അധികവും കൃഷിപ്പണി തന്നെ ആയിരുന്നു ….അന്നൊക്കെ വാശിയാരുന്നു , ഇന്നു ആലോചിക്കുമ്പോൾ അന്നത്തെ ആ വാശി എന്തിനോടായിരുന്നെന്നു അറിയില്ല …കുറേ വർഷങ്ങൾക്കു ശേഷം തിരിച്ചു വന്നപ്പോൾ അമ്മ മരിച്ചുപോയിട്ടുണ്ട് , വല്ലാത്ത സങ്കടം തോന്നി , ഈ വീട് അകെ ദ്രവിച്ചു തുടങ്ങിയിരുന്നു , അമ്മാവനൊക്കെ ഇവിടംവിട്ടു ടൗണിലേക്ക് പോവാനുള്ള പരിപാടിയിലും ആയിരുന്നു , ഞാൻ വന്നത് ആ സമയത്താണ് …അങ്ങനെ ഇതെന്റെ തലയിൽ കെട്ടിവെച്ചു , ശെരിക്കും അമ്മക്കുള്ള ഷെയർ ഇതിലുണ്ട് ,അത് എനിക്കും അവകാശപ്പെട്ടതാണ് , അമ്മയെ നോക്കാത്ത ഞാൻ അതിനു അര്ഹനല്ലെന്നു തോന്നിയതുകൊണ്ടു ഞാൻ ഒന്നിനും പോയില്ല …., അന്ന് എന്റെ കൂട്ടുകാര് ഇടപ്പെട്ടു കേസ് ആക്കിച്ചു …..കയ്യിലുള്ള പൈസ മുഴുവൻ ഷെയർ തീര്ക്കാൻ വേണ്ടി അമ്മാവനു കൊടുക്കേണ്ടി വന്നു ….

എന്നിട്ടും പക്ഷെ ഇതിലുൾപ്പെട്ട ഈ പാടം എന്റെ പേരിൽ തരാൻ അവർ റെഡി ആയില്ല …..അതിനു കേസ് ആയി ….എനിക്കാകെ മടുപ്പായിരുന്നു അന്നത്തെ കാര്യങ്ങൾ ……ഒന്നാമത് അമ്മയുടെ മരണം……ഞാൻ ഒറ്റ മോനായിരുന്നു , ഞാൻ പോയതിനു ശേഷം എന്നെപ്പറ്റിയുള്ള ആലോചന കൂടി കൂടി നെഞ്ചുപൊട്ടി മരിച്ചതാണ് …അവസാനം വരെ ഞാനെന്നെങ്കിലും വരും എന്നൊക്കെ ചിന്തിച്ചിട്ടുണ്ടാവും …..പിന്നെ കമല , മുറപ്പെണ്ണായിരുന്നു , ഞാൻ തിരിച്ചു വന്നപ്പോ അവൾക്കു ഭർത്താവും രണ്ടു കുട്ടികളുമായി …..അത് മുൻപേ പ്രതീക്ഷിച്ചിരുന്നെങ്കിലും കുറേ കാലം ഞാൻ ഒറ്റയ്ക്ക് ജീവിച്ചു ,….എന്നോ തോന്നി ഒരു കൂട്ട് വേണമെന്നൊക്കെ …അങ്ങനെയാണ് 37മത്തെ വയസിൽ ഇവരുടെ അമ്മയെ കെട്ടിയത് …..എനിക്കന്നൊന്നും ഈ ദൈവത്തിൽ വിശ്വാസമില്ല, കാരണം ഞാൻ കഷ്ടപ്പെട്ട സമയത്തൊന്നും ദൈവം എന്റെ കൂടെ ഉണ്ടായില്ലെന്ന് ഞാൻ ഉറപ്പിച്ചു …അന്നൊക്കെ എന്റെ ദൈവം അധ്വാനമായിരുന്നു ….മണ്ണിൽ അധ്വാനിച്ചാൽ അതിനുള്ള പ്രതിഫലം കിട്ടുമെന്ന് അറിയാം ..അതുമാത്രം വൃത്തിക്ക് ചെയ്തുപോന്നു….”

ഇടക്കൊന്നു നിർത്തി പുക ആഞ്ഞ് വലിച്ചെടുത്തു ..ഇതെല്ലാം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ഇടക്ക് കണ്ണുകൾ നിറഞ്ഞു തുളുമ്പി…പറയുന്ന കാര്യത്തിന്റെ സീരിയസ്നെസ് കൊണ്ടാവണം വളരെ സമയത്തെ ഗ്യാപ്പ് വെച്ചാണ്‌ പുക വലിച്ചത് …..ഞാൻ പുള്ളി അനുഭവിച്ച ആ വേദന ഉൾക്കൊണ്ടു നിശബ്ദനായി ഇരുന്നു , നിത്യയുടെ അവസ്ഥയും മറിച്ചായിരുന്നില്ല …

” അമ്മു ……അവൾ ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട മോളാണ് …അത് അറിയാലോ തനിക്ക് ..?? ”

ഞാൻ തലയാട്ടി …

” മൂത്തത്‌ രണ്ടെണ്ണം വേറെ ഉണ്ടെങ്കിലും ഞങ്ങൾക്ക് ഏറ്റവും ഇഷ്ടം അമ്മുവിനോടാണ് , കാരണം അവൾ ജനിച്ച സമയത്ത് കുറേ പ്രയാസങ്ങൾ ഉണ്ടായിരുന്നു , അന്ന് കുട്ടിയെ ജീവനോടെ കിട്ടാൻ സാധ്യതയില്ല എന്ന് ഡോക്ടർ പറഞ്ഞപ്പോ ഞാൻ അന്ന് തളർന്നു പോയി……എന്താ ചെയ്യണ്ടേ എന്നോ ആരോട പറയാ എന്നോ അറിയാതെ ……”

ആ ഓര്മയിലാവണം പുള്ളിയുടെ ശബ്ദം ഇടറി….കണ്ണുകൾ വീണ്ടും നിറഞ്ഞു …അങ്ങേര് പറയാൻ പോവുന്ന കാര്യം എന്താണാവോ എന്ന് ചിന്തിച്ചപ്പോ എന്റെ ഹൃദയംപെരുമ്പറ കൊട്ടി ,വിയർക്കാൻ തുടങ്ങി ,നാക്കിലെ വെള്ളം വറ്റി….

” അന്ന് കൃഷ്ണഭഗവാനെ മാത്രേ വിളിക്കാൻ ഉണ്ടായുള്ളൂ……കുറേ വർഷത്തിനുള്ളിൽ ശേഷം നല്ലോണം പ്രാർത്ഥിച്ചു ….എന്തോ ഭാഗ്യം കൊണ്ട് കാലിലൊരു ചെറിയ വയ്യായ്ക മാത്രം ബാക്കിവെച്ചു അവളെ ഞങ്ങൾക്ക് കിട്ടി….അന്ന് ആ പ്രാര്ഥിച്ചതിന്റെ ഫലമായാണ് അവളിന്നും ഇങ്ങനെയെങ്കിലും ഇരിക്കുന്നതെന്നു വിശ്വസിക്കാനാണ് ഞങ്ങൾക്കും ഇഷ്ടം അതുകൊണ്ട് അവൾക്കു ‘ കൃഷ്ണ പ്രിയ ‘ എന്ന് പേരിട്ടു…….അവൾ ജനിച്ച മുതൽ ഞങ്ങൾക്ക് ഭാഗ്യമേ ഉണ്ടായിട്ടുള്ളൂ മക്കളെ , അന്നത്തെ കേസിൽ പെട്ടു കിടന്നിരുന്ന സ്ഥലമാണ്‌ ആ പാടമൊക്കെ , അതൊക്കെ ഇവൾ ജനിച്ചു താനേ ഞങ്ങൾക്ക് വന്നുചേർന്നു…….അത് അവൾടെ ജാതകത്തിലെ പ്രത്യേകതയാണ് , അവൾക്കു വ്യക്തിപരമായി വല്ല്യേ ഗുണമൊന്നുമില്ലെങ്കിലും അവൾ സ്നേഹിക്കുന്നവർക്ക് അവളാൽ ഒരുപാട് സൗഭാഗ്യങ്ങൾ ഉണ്ടാവും എന്നുള്ളത്……വയ്യാത്ത കുട്ടി ആയതുകൊണ്ട് ആദ്യകാലത്തു അവൾക്കു എപ്പോളും ഞങ്ങളുടെ ആവശ്യം വേണ്ടിവന്നു ….അതേ കാരണം കൊണ്ടുതന്നെ ഞങ്ങൾക്കും അവൾ ഓമനയായിരുന്നു …..പക്ഷെ സ്വഭാവികമായും അത് അവളുടെ ചേച്ചിമാർക്ക് അവളിലൊരു നീരസം ഉണ്ടാക്കിയത് ഞങ്ങൾക്ക് മനസിലായത് കുറച്ചു വലുതായപ്പോളാണ്…..എല്ലാ മക്കളെയും ഞങ്ങൾ സ്നേഹിച്ചത് ഒരുപോലെ തന്നെ ആണ് , അമ്മുവിന് ഞങ്ങളെ മറ്റുള്ളവരെക്കാൾ കൂടുതൽ

ആവശ്യമുണ്ടായിരുന്നതുകൊണ്ടു ഞങ്ങൾക്ക് ചെയ്യേണ്ടിവന്നു….അതൊക്കെ കൊണ്ടാവണം അവർ ചെറുപ്പം മുതൽ അവരുടെ അമ്മാവന്റെ വീട്ടിൽ നിന്നും പഠിക്കാനും അവിടത്തെ കുട്ടികളായി വളരാനും തുടങ്ങിയത്…..”

പുള്ളി സിഗെരെറ്റ്‌ കളഞ്ഞു , പിന്നെ പുറംകൈ കൊണ്ട് കണ്ണ് തുടച്ചു …ഞാൻ ഇരിക്കുന്നിടത്തു നിന്നും എണീറ്റ്‌ അങ്ങേരുടെ അടുത്തായി ഇരുന്നു …കൈ എടുത്ത്‌ പുറത്തു തട്ടി ആശ്വസിപ്പിക്കണം എന്നുണ്ടെങ്കിലും എന്തോ ഒരു മടി…

” പക്ഷെ അമ്മു …..അവൾ ഞങ്ങളുടെ ബാക്കി എല്ലാ സങ്കടോം മാറ്റി , അവൾ വളർന്നു വരുന്നിടമത്രയും ഞങ്ങൾക്ക് സന്തോഷം മാത്രം തരാൻ ശ്രമിച്ചു …..അവൾക്കു വേണ്ടി ഞങ്ങൾ എടുത്ത എല്ലാ പ്രയാസങ്ങൾക്കും അവൾ പിന്നെയുള്ള സമയം കൊണ്ട് ഞങ്ങൾക്ക് പ്രതിഫലം തന്നു …….ഞങ്ങളുടെ ഓരോ കാര്യവും അവൾ സൂക്ഷ്മമായി ചെയ്തുപോന്നു…..അവൾ കാരണം അവൾടെ ചേച്ചിമാർക്ക് നഷ്ടപ്പെട്ട ഞങ്ങളുടെ സ്നേഹം അവർ വരുമ്പോൾ അവർക്ക് കൊടുക്കാൻ പറഞ്ഞു എന്നും ഞങ്ങളോട് തല്ലുകൂടും …..ചേച്ചിമാർ പറയുന്ന എന്ത് കാര്യവും ചെയ്തു കൊടുക്കും …..അവർ അവളെ എന്ത് പറഞ്ഞാലും ഒരക്ഷരം പോലും തിരിച്ചു പറയുന്നത് ഞാനിതുവരെ കണ്ടിട്ടില്ല……അന്ന് വയ്യാത്ത കാലുമായി അവൾ ജനിച്ചപ്പോ ഞാൻ കരുതീത് എന്റെ അമ്മയുടെ ശാപം കൊണ്ടാണെന്നാണ് , മകൻ ഉണ്ടായിട്ടും നോക്കാൻ ആളില്ലാതെ കിടന്നപ്പോ ശപിച്ചത് ഫലിച്ചതാണെന്നു തോന്നി , …പക്ഷെ അങ്ങനെയല്ലെന്ന് പിന്നെ മനസിലായി , ജീവന് പകരം കാലിനു വയ്യായ്ക മാത്രം ആക്കി അനുഗ്രഹിച്ചതാണ് പാവം …!! അമ്മയുടെ സ്നേഹം എന്നെ ഓർമ്മിപ്പിക്കാൻ വേണ്ടി അമ്മൂനെ എന്റെ മകളായി വിട്ടതാണോ എന്നുവരെ തോന്നിയിട്ടുണ്ട് …..” പുള്ളി എന്റെ കയ്യിൽ പിടിച്ചു ..

“അവൾ ഇത്രേം കാലം ഒന്നും ആവശ്യപ്പെട്ടില്ല , ആദ്യമായിട്ട് ആവശ്യപ്പെട്ടത് നീ എന്നെങ്കിലും വന്നു അവളെ കല്യാണം കഴിച്ചോട്ടെ എന്ന് ചോദിച്ചാൽ പൂര്ണ മനസോടെ സമ്മതിക്കണം എന്ന് മാത്രാണ് ….”

ആ വാക്ക് പറഞ്ഞപ്പോൾ അങ്ങേരുടെ സാധാരണ ശബ്ദത്തിലേക്ക് അത് എത്തിച്ചേർന്നിരുന്നു…ഞാൻ വല്ലാത്തൊരു അവസ്ഥയിലിരുന്നാണ് ഇതെല്ലാം കേട്ടത്….നിത്യ സഹിക്കാൻ വയ്യാതെ അവളുടെതന്നെ മടിയിൽ തലവെച്ചു കിടന്നിരുന്നു …

” മാമാ …..അല്ല …അച്ഛാ ……എന്താ വിളിക്കേണ്ടത് എന്നുപോലും എനിക്ക് അറിയില്ല …….അമ്മൂനെ എനിക്ക് ഒരുപാട് ഇഷ്ടാണ് , എന്റെ ജീവനേക്കാൾ ഒരുപാട് കൂടുതൽ ….പക്ഷെ ഇപ്പൊ അച്ഛൻ പറഞ്ഞതൊക്കെ കേൾക്കുമ്പോൾ അവൾക്കു ഞാൻ ചേരുമോ എന്നൊക്കെ തോന്നിപ്പോവാ….എനിക്ക് അർഹതയില്ലത്ത പോലെ……..ഞാൻ …അറിയാതെ ……അച്ഛൻ അവളെ പറഞ്ഞു മനസിലാക്കുമെങ്കിൽ ഞാൻ അവളുടെ കണ്ണിൽ പോലും പെടാതെ മാറിപൊക്കോളാം …..”

ഇതും പറഞ്ഞു ഞാൻ നിർത്തി….എന്റെ കണ്ണിൽ നിന്നും ഞാൻ പോലുമറിയാതെ കണ്ണീർ ചുടുചോര കണക്കെ ഒഴുകിക്കൊണ്ടിരുന്നു ….ഹൃദയം പറിഞ്ഞുപോകുന്ന സങ്കടത്തിലാണ് ഞാൻ ഇതെല്ലാം പറഞ്ഞത് ….

” ഞാൻ മുഴുവൻ പറഞ്ഞില്ലല്ലോ മനൂ……, നിന്നെപ്പറ്റി അറിഞ്ഞപ്പോൾ എനിക്കോർമ്മ വന്നത് ഞാൻ നടന്നു തീർത്ത കാലം തന്നെ ആയിരുന്നു….ഒരുതരത്തിൽ നമ്മൾ ഒരേ അവസ്ഥ അനുഭവിച്ചവരാണ് ……അച്ഛനില്ലാതെ വളരേണ്ടി വരുന്നതിന്റെ അനുഭവം വല്ലാത്ത ഒന്നാണ്……നമ്മുടെ ഓരോ തോൽവിയിലും അറിയാതെയെങ്കിലും മനസ്സിൽ വരണത് അച്ഛന്റെ അഭാവമായിരിക്കും…ഞാനതു ഒരുപാട് അനുഭവിച്ചവനാണ് ….അങ്ങനെ ജീവിതത്തിൽ വിഷമം അനുഭവിച്ചവർക്കേ മറ്റുള്ളവരുടെ വിഷമം മനസിലാക്കാൻ സാധിക്കൂ , നിന്റെ കൂടെ അമ്മു സന്തോഷമായിരിക്കും എന്ന് ഞാൻ വിശ്വസിച്ചോട്ടെ …??”

ആദ്യം പറഞ്ഞതെല്ലാം എന്നെ ഒഴിവാക്കാൻ വേണ്ടി പറഞ്ഞതാണെന്ന് തോന്നിയെങ്കിലും അവസാന വാചകം കേട്ടപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല…നെഞ്ചുപൊട്ടി ഞാൻ കരഞ്ഞുപോയി….ഞെട്ടിപ്പോയ അങ്ങേരും നിത്യയും എന്നെ സമാധാനിപ്പിച്ചു…എന്നിട്ടും കുറച്ചേറെ സമയമെടുത്തു ഞാൻ ഒന്ന് റെഡിയാവാൻ….അച്ഛൻ എന്റെ പുറത്തു മെല്ലെ തട്ടിക്കൊണ്ടു അടുത്തു തന്നെ ഇരുന്നു….

” മോനെ …..ഞാനൊരു നല്ല മകനായിരുന്നില്ല എന്റെ അമ്മക്ക് …..ഇപ്പോൾ എന്റെ മക്കൾക്കു നല്ലൊരു അച്ഛനും ആയില്ലെന്നൊരു തോന്നൽ …….അമ്മുവിന് വേണ്ടി ഞാനിതെങ്കിലും ചെയ്യണം….പിന്നെ മനൂ ,നിന്റെ അമ്മക്ക് ഒരിക്കലും എന്റെ അമ്മയുടെ അവസ്ഥ വരരുത്…ഒന്നും നേടിത്തന്നില്ലെന്നു കരുതുകയും ചെയ്യരുത് …..നിന്റെം വലിയൊരു ഇഷ്ടമാണ് ഇപ്പോൾ സാധിക്കുന്നതെന്നു എനിക്കറിയാം…..പോയി സന്തോഷത്തോടെ ജീവിക്കെടോ , എന്തെങ്കിലുമൊക്കെ അവൻ നോക്കിയിട്ട് ആയില്ലെങ്കിലും താൻ വന്നു അമ്മൂനെ കൂടെ കൂട്ടണം…..എന്നാൽ കഴിയുന്ന വിധം സ്വന്തം അച്ഛനായി ഞാനും ഉണ്ടാവും കൂടെ ….”

പുള്ളി എന്റെ നെറുകിൽ കൈവെച്ചു അനുഗ്രഹിച്ചു…..പിന്നെ എണീറ്റു….കുളത്തിൽ മുഖം കഴുകി ഉടുത്തിരുന്ന മുണ്ടിന്റെ തല കൊണ്ട് അമർത്തി തുടച്ചു …നിത്യ കരയുന്നോ ചിരിക്കുന്നോ എന്നറിയാത്ത ഭാവത്തിൽ ഞങ്ങളെ നോക്കി ഇരുന്നു…

” വാ ….നമുക്ക് അങ്ങോട്ട്‌ പോവാം , അതിനു മുൻപ് രണ്ടാളും മുഖം കഴുകി വൃത്തിയായി വാ…”

ഞങ്ങളോടായി പറഞ്ഞുകൊണ്ട് പുള്ളി നടന്നുപോയി …എനിക്ക് സംഭവിച്ച കാര്യങ്ങൾ സത്യമോ മിഥ്യയോ എന്നറിയാതെ മിഴിച്ചിരിക്കാൻ മാത്രമേ അപ്പോളും സാധിച്ചുള്ളൂ ….ഏകദേശം മുക്കാൽ മണിക്കൂറോളം കുളപ്പടവിൽ എത്തിയിട്ട് പൊയ്ക്കഴിഞ്ഞത് സമയം നോക്കിയപ്പോളാണ് അറിഞ്ഞത് …പോണമെന്നുണ്ടെങ്കിലും എണീക്കാൻ തോന്നിയില്ല ….ഞങ്ങൾ വീണ്ടും പതിനഞ്ചു മിനിറ്റോളം ആ ഇരുപ്പ് തുടർന്നു…

” ഏട്ടാ …….”

അമ്മുവിൻറെ ആ വിളിയാണ് എന്നെ ഉണർത്തിയത് ….അവൾ ദേഷ്യമോ സങ്കടമോ അറിയാത്ത ഭാവത്തിൽ പടവ് തുടങ്ങുന്ന അവിടെ നിൽക്കുന്നുണ്ട്….നിത്യ എണീറ്റ്‌ അവളുടെ അരികിൽ എത്തി …

” ഇവിടിരിക്കാനാണോ ഏട്ടൻ വന്നേ …???? ”

അവൾ സങ്കടത്തോടെ ചോദിച്ചു ….ഞാൻ കൈ കാട്ടി അവളെ വിളിച്ചു …

” എല്ലാവരും അന്വേഷിക്കും ഏട്ടാ……ഉണ്ണാനായി , സമയം എത്രയായെന്നു അറിയോ ..?? ”

ഞാൻ അതിനും മറുപടിയൊന്നും കൊടുത്തില്ല , പകരം എനിക്കരികിൽ ഇരിക്കാൻ ആംഗ്യം കാണിച്ചു…

അവൾ മുഖം ചെറിയൊരു പിണക്കത്തിൽ വെച്ചു… പിന്നെ ശ്രദ്ധിച്ചു പടവിറങ്ങി അരികിൽ വന്നു……എന്റെ തൊട്ടുമുകളിലുള്ള സ്റ്റെപ്പിൽ ഇരുന്നു …ഞാനവൾക്കു നേരെ തിരിഞ്ഞ് പുഞ്ചിരിച്ചു ……അടുത്തെത്തിയപ്പോളാണ് എന്റെ മുഖം കണ്ടത്…..സംശയത്തോടെ രണ്ടു കവിളും അവൾ കോരിയെടുത്തു ….നിത്യയും അപ്പൊൾ ഞങ്ങൾക്ക് അടുത്തേക്ക് വന്നു അവളുടെ മുകളിലെ സ്റ്റെപ്പിലായി ഇരുപ്പുറപ്പിച്ചു …

” അയ്യോ ..കരഞ്ഞതാണോ …?? എന്താ എന്റെ ഏട്ടന് പറ്റിയത് …?? ”

അവൾ എന്റെ കണ്ണിൽ നോക്കി ചോദിച്ചു….ഉത്തരമില്ലാത്തതുകൊണ്ടു നിത്യയെ നോക്കി ….അവൾ പുഞ്ചിരിച്ചുകൊണ്ട് അമ്മുവിൻറെ മുടിയിൽ തലോടി …

” നിന്റെ അച്ഛൻ ഇവിടെ വന്നിരുന്നു ….കുറേ സമയം ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു …”

നിത്യ അവളോട്‌ പറഞ്ഞപ്പോൾ , അവൾ എന്നെ നോക്കി …

” അതിനു ഏട്ടൻ കരഞ്ഞതെന്തിനാ …?? അച്ഛൻ വല്ലതും പറഞ്ഞോ …?? എന്താ ഏട്ടൻ എന്നോടൊന്നും മിണ്ടാത്തത് …??”

അവൾ കരച്ചിലിന്റെ വക്കിലെത്തി….

” മനുവേട്ടനോട് ഈ സുന്ദരിക്കുട്ടീനെ എടുത്തോളാൻ പറഞ്ഞു അച്ഛൻ …”

നിത്യ അവളുടെ കവിളിൽ കൊഞ്ചിച്ചുകൊണ്ടു പറഞ്ഞപ്പോൾ അവളുടെ മുഖം സങ്കടം മാറി നാണത്തിൽ കുതിർന്നു ….

” സത്യം ….?? ”

അവളെന്റെ മുഖത്തുനോക്കി ചോദിച്ചപ്പോൾ നിറകണ്ണുകളോടെ ഞാൻ അതെയെന്ന് തലയാട്ടി …അവളുടെ ചുണ്ടുകൾ വിതുമ്പി , കണ്ണുകൾ നിറഞ്ഞു …..ചുണ്ടുകൾ കടിച്ചുപിടിച്ചുകൊണ്ടു അവളെന്നെ നോക്കി…കണ്ണീരിനിടയിലും സന്തോഷം കൊണ്ടുള്ള പുഞ്ചിരി നിറഞ്ഞ ആ മുഖം ഞാൻ എന്റെ ഉള്ളിൽ കോറിയിട്ടു ……

” സർപ്രൈസ് എനിക്ക് ഒത്തിരി ഇഷ്ടായി അമ്മുട്ട്യേ ….നിന്റെ ……അല്ല …നമ്മുടെ അച്ചനേം …”

ഞാൻ നെറ്റികൾ തമ്മിൽ മുട്ടിച് അവളുടെ മൂക്കിൽ എന്റെ മൂക്ക് ഉരുമ്മികൊണ്ടു പറഞ്ഞു….പിന്നെ ധാവണിയുടെ പാവാട കുറേശ്ശെ മുകളിലേക്ക് പൊന്തിച്ചു , വയ്യാത്ത കാൽപാദം എന്റെ കയ്യിലെടുത്തു അവളുടെ മുഖത്തേക്ക് നോക്കികൊണ്ടുതന്നെ അതിൽ അമർത്തി ഉമ്മവെച്ചു ….ഇക്കിളി കൊണ്ട് അവളുടെ കാലിലെ കുഞ്ഞുരോമങ്ങൾ പോലും എഴുന്നു നിന്നു….അത് കഴിഞ്ഞപ്പോൾ അവൾ തന്നെ മറ്റേ കാലും എനിക്ക് നീട്ടി…..മനോഹരമായ ആകൃതിയൊത്തു നനുത്ത രോമങ്ങളോടുകൂടിയ ആ കാലിന്റെ ഭംഗിയിൽ ഞാനൊരു നിമിഷം നോക്കിനിന്നു…..പിന്നെ കുനിഞ്ഞു ആ കാല്പാദത്തിലും ഉമ്മ നൽകി….പിന്നെ ആദ്യത്തെ കണക്ക് അവളുടെ മുഖത്തിനടുത്തേക്ക് തന്നെ ഇരുന്നു …

” ലവ് യൂ അമ്മുട്ട്യേ …ലവ് യൂ സോ..സോ…സോ മച്ച് …”

എന്റെ നിശ്വാസത്തിന്റെ കണങ്ങൾ മുഖത്തേൽക്കുമ്പോൾ അവൾ ഒരു സ്വപ്നത്തിലെന്ന പോലെ വിറച്ചുകൊണ്ടിരുന്നു…

നിത്യ അടുത്തുണ്ടെന്നോ അവൾ കാണുന്നുണ്ടെന്നോ , അമ്മുവിൻറെ വീട്ടുപരിസരത്താണെന്നോ ഞാൻ നോക്കിയില്ല അവളെന്നെ പിടിച്ചിരിക്കുന്നത് പോലെ അവളുടെ മുഖം കയ്യിലെടുത്തു , എന്റെ ലക്‌ഷ്യം മനസിലായതുകൊണ്ടാവണം അവൾ കണ്ണുകൾ അടച്ചുപിടിച്ചു… ഞാനാദ്യം ആ രണ്ടു നീര്മിഴികളിലും അമർത്തി ഉമ്മ വെച്ചു , പിന്നെ ആ തുടുത്ത ചുണ്ടുകൾ എന്റെ ചുണ്ടുകൾ കൊണ്ട് വിടർത്തി ഞാൻ കൊതിതീരെ നുണഞ്ഞു ……അവളുടെ തേൻ പോലെ മധുരമുള്ള ഉമിനീരും, ആ മുല്ലമൊട്ടുപോലെയുള്ള പല്ലിന്റെ രുചിയും ,അവളുടെ ചൂടുനിശ്വാസങ്ങളും അടക്കം സകലതും ഞാൻ ആസ്വദിച്ചു വലിച്ചെടുത്തു .അവളാണെങ്കിൽ സംഭവിക്കുന്നതെന്താണെന്നറിയാതെ പാതി മയക്കത്തിൽ ദുർബലമായി പ്രതിഷേധിച്ചുകൊണ്ടു എന്നെ നെഞ്ചിൽ തള്ളിപ്പിടിച്ചും ഇടയ്ക്കിടെ നുള്ളിയും ഇരുന്നുതന്നു……..ഞാൻ രണ്ടു കവിളിലും പിടിച്ചു വെച്ചിരിക്കുന്നതിനാൽ മറ്റൊന്നും ചെയ്യാൻ അവളെക്കൊണ്ട് സാധിച്ചിരുന്നില്ല….

നിത്യ മെല്ലെ തട്ടി വിളിച്ചപ്പോളാണ് ഞാൻ ഞെട്ടി കണ്ണുതുറന്നത്……അവളെ നോക്കിയപ്പോൾ കുങ്കുമം പോലെ ചുവന്ന കവിളും ചുണ്ടും , നിറഞ്ഞു തുളുമ്പാൻ നിൽക്കുന്ന കണ്ണീർതുള്ളിയുമായി ആ കണ്ണുകളുമാണ് ആദ്യമേ കണ്ടത് ….

” സോർ …..” പറഞ്ഞു മുഴുവനാക്കുന്നതിനു മുൻപ് അവളെന്റെ വാ പൊത്തി വേണ്ട എന്ന് തലയാട്ടി …….പിന്നെ ആ നക്ഷത്രക്കണ്ണുകൾ കൊണ്ട് ചെറുപുഞ്ചിരിയോടെ കടാക്ഷിച്ച ശേഷം എണീറ്റു…

” വന്നേ രണ്ടാളും ….നമുക്ക് അങ്ങോട്ട്‌ പോവാം…”

നിത്യ എന്നെകൂടി കുലുക്കി എണീപ്പിച്ചു …ഞാൻ താല്പര്യമില്ലാതെ എണീറ്റു …

എന്റെ വായിൽ അമ്മുവിൻറെ രുചി എനിക്ക് ഫീൽ ചെയ്തു….ഞാൻ ദീർഘമായി ഒന്ന് നിശ്വസിച്ചുകൊണ്ട് മുഖം കഴുകി മുണ്ട് കൊണ്ട് തുടച്ചു ….മുടി ഒന്ന് ശെരിയാക്കി….അവർ രണ്ടുപേരും മുകളിലെത്തി കാത്തു നിന്നു…..ഞാൻ വരുന്നതുകൊണ്ട് അമ്മു നടന്നു തുടങ്ങി ,നിത്യ എനിക്ക് വേണ്ടി കാത്തു നിന്നു …

” എന്തൊരു ആക്രാന്തമാണെന്റെ മനുവേട്ടാ…..പാവം ന്റെ അമ്മു …!! ”

അവൾ എന്റെ വയറിൽ വേദനയില്ലാതെ കുത്തികൊണ്ടു പറഞ്ഞു…

” അത് ….ഞാൻ അറിയാതെ , അപ്പൊ അങ്ങനെ ചെയ്യാനാ തോന്നിയെ …, അല്ലെങ്കിൽ എന്റെ തല പൊട്ടിത്തെറിക്കും എന്നൊക്കെ തോന്നിപ്പോയി ……!! ”

ഉള്ളിലെ ഏത് തരം അവസ്ഥകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് വേർതിരിച്ചറിയാൻ എനിക്കപ്പോൾ സാധിച്ചില്ല …എന്നോട് ചോദിക്കുന്ന കാര്യങ്ങളിൽ പകുതി മാത്രം എനിക്ക് മനസിലാവുന്നുള്ളു എന്നുള്ള അവസ്ഥ ….

” പക്ഷെ സത്യത്തിൽ എനിക്ക് നിങ്ങളോട് രണ്ടിനോടും അസൂയ തോന്നിപ്പോയി മനുവേട്ടാ ………ചെറിയ സമയം കൊണ്ട് പരസ്പരം ആഴത്തിൽ മനസിലാക്കിയ അമ്മുട്ടിയും മനുവേട്ടനും …..നിങ്ങളെ നിങ്ങളെക്കാൾ കൂടുതൽ ആഴത്തിൽ മനസിലാക്കിയ പ്രിയപ്പെട്ടവർ ചുറ്റിനും …….ഇതിലും വലുത് ഈ ജന്മം ഇനിയൊന്നും നിങ്ങൾക്ക് കിട്ടാനില്ല മനുവേട്ടാ…….”

മനസ്സിൽ നന്മ നിറച്ച് ആത്മാർത്ഥയോടെ പറയുന്ന അവളെ ഞാൻ നോക്കി ചിരിച്ചു…..

Poetry പഠിപ്പിച്ചപ്പോൾ ഉദയൻ സാർ പറഞ്ഞുതന്നൊരു കാര്യമുണ്ട്….ചില കാര്യങ്ങൾ ആസ്വദിച്ചു ചെയ്യാൻ തുടങ്ങിയാൽ അവസാനം അതെത്തുന്ന ഒരു അവസ്ഥയുണ്ട്……ഒന്നിന്റെ extacy എന്നൊരു അവസ്ഥ …..ആ അവസ്ഥ അതിൽ എത്തിച്ചേരുന്നവന് നൽകുന്ന ലഹരിയാണ് ഇന്നുള്ള മറ്റേതു ലഹരിയേക്കാളും മികച്ചതെന്നും അങ്ങനൊന്നിൽ എത്തിപ്പെട്ടാൽ അതിൽ നിന്നും സാധാരണനില എത്തുവാൻ മനസ് പൂർണമായി സമ്മതിക്കില്ലെന്നും……അങ്ങനൊരു ലഹരി ആസ്വദിച്ചു ജീവിതത്തിലെ യാഥാർഥ്യങ്ങളിലേക്ക് മടങ്ങിവരാൻ താല്പര്യമില്ലാതെ ജീവനൊടുക്കിയ എത്രയോ കലാകാരന്മാരുണ്ട്

….ഓരോരുത്തർക്കും ഓരോ കാര്യങ്ങളിലൂടെയായിരിക്കും ആ അവസ്ഥയിൽ എത്തിച്ചേരുക ….പണ്ട് എസ്‌സോ സെറസ് എന്നൊരു ഹംഗേറിയൻ കമ്പോസർ എഴുതിയ ” *ഗ്ലൂമി സൺ‌ഡേ* “എന്ന ഗാനം പിന്നീട് അറിയപ്പെട്ടത് ഹംഗേറിയൻ സൂയിസൈഡ് സോങ് എന്നാണ് ….ആ ഗാനം കേട്ടു അതിലെ അർത്ഥമറിഞ്ഞവർ എത്തിയത് ഈ exstacy എന്ന അവസ്ഥയിലേക്കാണെന്നും അതിനു ശേഷം സാധാരണനില കൈവരിക്കാൻ താല്പര്യമില്ലാതെ എത്രയോ ആളുകൾ ആത്മഹത്യാ ചെയ്‌തെന്നും സാർ അന്ന് പറയുകയുണ്ടായി …..ഞാനിപ്പോ അനുഭവിക്കുന്ന ഈ അവസ്ഥ അത് ഈ exstacy ആണോ എന്ന് എനിക്കും മനസിലാകുന്നില്ല …പ്രയാസങ്ങൾ പ്രതീക്ഷിച്ച പലതും ഓർക്കാപ്പുറത്ത് സന്തോഷത്തോടെ ലഭിച്ചതിന്റെ ആശ്വാസം..!!

ചോദിക്കുന്ന കാര്യങ്ങൾക്കുള്ള ഉത്തരം വേണ്ടപോലെ കിട്ടാത്തത് കൊണ്ട് നിത്യ ചോദ്യം തന്നെ നിർത്തിയിട്ടുണ്ട് … വീട്ടിൽ ചെന്നപ്പോൾ കേക്ക് മുറിച്ചു കഴിഞ്ഞു സദ്യയുടെ ആരംഭമായിരുന്നു ….കേക്ക് മുറിച്ചപ്പോൾ കാണാഞ്ഞപ്പോളാണ് അവൾ വന്നതെന്ന് തോന്നുന്നു …..എനിക്ക് അവിടെയുള്ള ഒന്നിലും ശ്രദ്ധ കൊടുക്കാൻ പറ്റിയില്ല …..എന്തിന് ഏറെ , എന്റെ കാലിന്റെ വേദന പോലും എന്നെ അധികം ബാധിച്ചില്ല …ആ ബഹളത്തിനിടയിലും ഞാനെന്തൊക്കെയോ ആലോചിക്കുകയായിരുന്നു …..ഞങ്ങളുടെ ആദ്യ ചുംബനത്തിനേക്കാൾ എന്നെ ഒരുപടി കൂടുതൽ ചിന്തിപ്പിച്ചത് ഒരുപാട് വേദനയുള്ള മനസുമായി ജീവിക്കുന്ന അവളുടെ അച്ഛനെപറ്റിയാണ് ……മനസ് കടിഞ്ഞാൺ കൈവിട്ട കുതിര കണക്കിന് അലയുകയായിരുന്നു ….സന്തോഷമോ പേടിയോ അങ്ങനെ എന്തെല്ലാമോ വികാരങ്ങൾ എന്നെ മഥിച്ചു…..ഞാൻ എല്ലാരിൽ നിന്നും കുറച്ചു മാറി ഇരുന്നു , ശബരിയുടെ സാനിധ്യം അത്യാവശ്യമായി തോന്നാൻ തുടങ്ങി ….ഇടയ്ക്കു അച്ഛൻ അടുത്തു വന്നു ok അല്ലേ എന്നും ചോദിച്ചു …ഞാൻ തലയാട്ടിയപ്പോൾ പുള്ളി എന്റെ പുറത്തു സ്നേഹത്തോടെ തട്ടി വേറെന്തിനോ പോയി….അമ്മു ഉള്ളിൽ കേറിയതിനു ശേഷം പിന്നെ കാണാൻ പറ്റിയിട്ടില്ല , ഇതുവരെ കൂടെ ഉണ്ടായിരുന്ന നിത്യ പോലും എങ്ങോട്ടാണ് ഇപ്പോൾ പോയതെന്ന് ഞാൻ ശ്രദ്ധിച്ചില്ല …..ഞാൻ മെല്ലെ എണീറ്റ്‌ ഇല ശെരിയാക്കികൊണ്ടിരിക്കുന്ന അച്ഛനരികിൽ ചെന്നു …

” അച്ഛാ …ഒരു മിനിറ്റ് വരാമോ ….?”

ഞാൻ വിളിച്ചപ്പോൾ പുള്ളി ചെയ്യുന്നത് നിർത്തി എന്നെ കൂട്ടി മാറി നിന്നു…

” അമ്മു ഇങ്ങനൊരു കാര്യം പറഞ്ഞപ്പോ അവൾക്ക് ഞാൻ തന്നെ മതിയെന്ന് തീരുമാനിക്കാൻ കരണമെന്താ…?? അച്ഛന് എന്നെ വളരെ കുറച്ചു നാളത്തെ പരിചയമേ ഉള്ളൂ , അത് പോട്ടെന്നു വെക്കാം , അമ്മുവിന് പോലും എന്നോട് വളരെ കുറച്ചു മാസങ്ങളുടെ ബന്ധമേ ഉള്ളൂ എന്നൊക്കെ അച്ഛനും അറിയാലോ …..”

ഞാനെന്റെ മനസ്സിൽ തോന്നിയ സംശയം പുള്ളിയോട് നേരിട്ട് ചോദിച്ചു….അങ്ങനെ ചോദിക്കാനുള്ളത്ര ബന്ധം ഞങ്ങൾ തമ്മിലുണ്ടെന്ന വിശ്വാസമായിരുന്നു അതിനു കാരണം…ചോദ്യം കേട്ട് ആദ്യം അങ്ങേര് പൊട്ടിച്ചിരിച്ചു…പിന്നെ എന്റെ തോളിൽ ചേർത്തു പിടിച്ചു…

” മോനെ ….എനിക്കിപ്പോ നിന്റെ മൂന്ന് ഇരട്ടി പ്രായമുണ്ട് , അത് മാത്രല്ല നിന്നെപ്പോലെ മൂന്നെണ്ണത്തിന്റെ അച്ഛൻ കൂടിയാണ്….മക്കളുടെ ചെറിയ മാറ്റം പോലും പെട്ടെന്ന് അറിയാൻ ഞങ്ങൾക്ക് സാധിക്കും …പെണ്മക്കളുള്ള അച്ഛനമ്മമാർ അവരുടെ മക്കൾ ഇടപെടുന്ന ഓരോരുത്തരെയും അവർ പോലുമറിയാതെ മനസിലാക്കും….., മറ്റൊരു കാര്യം അമ്മു അവളുടെ കൂടെ ജീവിക്കാൻ തിരഞ്ഞെടുത്ത നീ ഒരിക്കലും ഒരു മോശം ചെക്കനാകില്ലെന്നു ഞങ്ങൾക്ക് വിശ്വാസമുണ്ട്, അവൾ അവളുടെ ജീവിതത്തിൽ കൂട്ടുകാരേ തിരഞ്ഞെടുക്കുന്നതിൽ പോലും എടുക്കുന്ന കരുതൽ ഞങ്ങൾക്ക് നന്നായറിയാം……”

പുള്ളി വീണ്ടും എന്നെ പുള്ളിയുടെ നേരെ തിരിച്ചു ..

“പിന്നെ ഇതൊക്കെ നിന്റെ മനസിന്റെ നന്മ കൊണ്ടാണെന്നും കൂട്ടിക്കോ , നീ അവളോട്‌ ഇതൊക്കെ പറഞ്ഞ ആ പ്രതിഷ്ടാദിനം ഓർമയില്ലേ …അന്ന് അവളുടെ അമ്മ മുൻപിൽ ഉറങ്ങുകയാണെന്നു നിങ്ങൾ കരുതി , പക്ഷെ അവൾ നിങ്ങൾ പറയുന്നത് കേട്ടുകൊണ്ടിരിക്കുകയായിരുന്നു….അച്ഛനമ്മമാരെ പറ്റിക്കാമെന്നു കരുതുന്നത് മണ്ടത്തരമാണ് മക്കളെ …..അവൾ ഞങ്ങളോടിത് പറയുമോ എന്ന് നോക്കി ഇരുന്നതാണ് ഞങ്ങളും , പിറ്റേന്ന് തന്നെ ഞങ്ങളോട് അവൾ കാര്യം പറഞ്ഞു …പക്ഷെ ഞങ്ങൾ സമ്മതം പറഞ്ഞില്ല …അത് ഇന്നു തന്നോടാണ് പറഞ്ഞത്….ഇഷ്ടപ്പെട്ടവർ കൂടെ ഉണ്ടാവുമ്പോൾ ജീവിക്കാനുള്ള ആഗ്രഹം കൂടും ….ഇഷ്ടപ്പെട്ടവളേ നഷ്ടപ്പെട്ടതിന്റെ ആ വേദന അനുഭവിച്ചവനാണ് ഞാൻ , പിന്നെ എന്തൊക്കെ നേടിയാലും ആ നഷ്ടം എന്നും ഒരു വേദനയിൽ തങ്ങും , എന്നിട്ടും ഞാൻ കാരണം എന്റെ മകൾക്ക് ഇങ്ങനെ അനുഭവം ഉണ്ടാവരുത് …..നീ അവളെ നന്നായി നോക്കുമെന്നു ഞങ്ങൾക്ക് അറിയാം മനൂ , വയ്യാത്ത കുട്ടി ന്ന് പറഞ്ഞു നാളെ വേറൊരുത്തൻ ഈ കാണുന്ന സ്വത്തിനു വില പേശി കല്യാണം കഴിക്കുന്നതിനേക്കാൾ അവളായി തിരഞ്ഞെടുത്ത നിന്റെ കൂടെ അവൾ സന്തോഷവതിയായിരിക്കും …..പണമോ ,സമ്പത്തോ മറ്റെന്തിനെക്കാളും ഞാൻ വില കൊടുക്കുന്നതും ആ സന്തോഷത്തിനു തന്നെയാണ് …..ഞാൻ നേരത്തെ പറഞ്ഞ പോലെ നീ നിന്റെ ആഗ്രഹങ്ങൾക്ക് വേണ്ടി നന്നായി പ്രയത്‌നിക്കണം , ശ്രമിച്ചിട്ടും നടന്നില്ലെങ്കിൽ വിഷമിക്കരുത് ….”

ഇതും പറഞ്ഞു പുള്ളി എന്നെ നോക്കി..ഞാൻ പുഞ്ചിരിയോടെ അങ്ങേരുടെ കൈ കൂട്ടിപ്പിടിച്ചു …

” ഒരുപാട് നന്ദിയുണ്ട് എല്ലാത്തിനും , ഞങ്ങളെ മനസിലാക്കിയതിന് , ഇഷ്ടം സാധിപ്പിച്ചു തന്നതിന്…..!!

ഞാൻ ഇത് പറഞ്ഞപ്പോൾ പുള്ളി ചിരിയോടെ തലയാട്ടി , പിന്നെ ചെയ്തുകൊണ്ടിരുന്ന ജോലി തുടർന്നു …ഞാൻ ആദ്യം ഇരുന്ന സ്ഥലത്തേക്കും …..

അതിനിടയ്ക്കാണ് ആരോ കേക്ക് കൊണ്ടുവന്നത് ….ഞാൻ ചെറിയൊരു കഷണം എടുത്ത്‌ വായിൽ വെച്ചു….മറ്റെന്തോ ചിന്തയിലായതിനാൽ ആരാണ് കൊണ്ടുവന്നതെന്ന് പോലും ഞാൻ നോക്കിയിരുന്നില്ല …….കേക്ക് തന്നിട്ടും അവർ പോയില്ലല്ലോ എന്ന് കരുതി നോക്കിയപ്പോളാണ് എന്നെ നോക്കി ചിരിച്ചുനിൽക്കുന്ന ആളെ ഞാനും ശ്രദ്ധിച്ചത് …….. *ങ്ഹേ* ” enna ശബ്ദത്തോടെ എന്റെ കണ്ണും വായും ഒരുപോലെ മിഴിഞ്ഞു …..

തുടരും ………….

ഈ പാർട്ട് കുറച്ചു സ്ട്രോങ്ങ്‌ കൂടിയെന്നുണ്ടെങ്കിൽ ക്ഷമിക്കുക ..ഇതിലെ പല രംഗങ്ങളും ഒഴിവാക്കാൻ കഴിഞ്ഞില്ല…എഴുതി ഒരാവർത്തി വായിച്ചപ്പോൾ പല സീനുകളും എനിക്ക് പഴ്സണലി വളരെ ഇഷ്ടം തന്നു….മനസ്സിൽ തോന്നിയ ഒരുപാട് ഭ്രാന്തൻ ചിന്തകളും ഞാൻ പങ്കുവെച്ചിട്ടുണ്ട് ….അതൊക്കെ നിങ്ങൾക്ക് എങ്ങനെ ദഹിക്കുമോ എന്തോ…..

എന്തൊക്കെയായാലും ഈ പാർട്ടും നിങ്ങൾക്ക് ഇഷ്ടപ്പെട്ടെന്നു കരുതുന്നു ..അഭിപ്രായം അറിയിക്കുക ….

സ്നേഹത്തോടെ

Fire blade

Comments:

No comments!

Please sign up or log in to post a comment!