ഗൗരീനാദം 2
ഒരു ചെറിയ പുരയുടെ മുൻപിൽ ആണ് ചെന്നു നിന്നത്. ഞാൻ മച്ചിൽ തല തട്ടാതെ കുനിഞ്ഞു അകത്തു കേറിയപ്പോൾ ഷൈജു ചേട്ടന്റെ ഡയലോഗ് വന്നു
‘വിളിച്ചപ്പോള്ളാരിക്കും നീ കട്ടിലിന് പൊങ്ങിയെതെന്നു ഞാൻ ഇവരോട് പറഞ്ഞതാ’
‘എന്റെ സ്പെഷ്യൽ എന്തിയെ?’ ഞാൻ ആകാംഷയോടെ ചോദിച്ചു.
‘അതെക്കെ ഉണ്ട് നീ ആദ്യം മുരുകന്റെ ഹോം മെയ്‌ടു വാറ്റ് ഒന്ന് ട്രൈ ചെയ്’ എനിക്ക് ഒരു ഗ്ലാസ്സ് നീട്ടികൊണ്ട് ഷൈജു ചേട്ടൻ പറഞ്ഞു .
ഞാൻ റൂമിന്റെ ഒരു മൂലയിൽ നിലത്തു കുത്തിയിരിക്കുന്ന മുരുകനെ നോക്കി. അവൻ ചിരിച്ചു കാണിച്ചു.
ഞാൻ ഗ്ലാസ്സ് വാങ്ങി കണ്ണടച്ച് ഒറ്റ വലിക്കു കുടിച്ചു, തുണ്ടയിൽ കൂടി ഒരു തീ പോകുന്ന പോലെ
ഞാൻ കൈ രണ്ടും ഉപയോഗിച്ച് ചെവി പൊത്തി തല കുടഞ്ഞു …
‘എന്റമ്മോ …. കോഡെലെല്ലാം ഉരുകി വയറ്റിൽ ചെന്ന് കാണും ,എന്തിട്ടാടാ വാതുരി നീ ഇത് വാറ്റിയെ ?’
ഞാൻ ജനാലയിലൂടെ ഉമിനീർ തുപ്പികൊണ്ട് ചോദിച്ചു .
‘അത് ചീക്രെട് ആണ് മുതലാളി’ മുരുകൻ മൊഴിഞ്ഞു ….
‘ചീക്രെട് അല്ല ഡാ …. സീക്രെട് ‘ ഞാൻ ചിരിച്ചു
മുരുകൻ തന്റെ മോണ കാട്ടി ചിരിച്ചു.
എന്റെ സ്പെഷ്യൽ വന്നു ,നല്ല ആപ്പിൾ തൊലി കളഞ്ഞു ചെറുതായി അറിഞ്ഞു കുറച്ചു മണിക്കൂർ ബിയറിൽ ഇട്ടിട്ടു ഫ്രീസർ വെച്ച് തണുപ്പിച്ചു എടുക്കുന്നത്.ഞാൻ അതു രസിച്ചു തിന്നു കൊണ്ടിരുന്നപ്പോൾ നാഗപ്പൻ പാട്ടു തുടങ്ങി ….. എല്ലാവരും അത് ഏറ്റു പിടിച്ചു.
ഇവിടുത്തെ സ്ഥിരം ഏർപ്പാട് ആണ് ഇത് , ഒന്നര മാസം മലബാർ പോയി നിന്നപ്പോൾ ഞാൻ ഏറ്റവും കൂടുതൽ മിസ്സ് ചെയ്തത് ഈ ഒത്തു കൂടെൽ ആണ്. ഇവർ എല്ലാവരും ഇവിടെ നമ്മുടെ തോട്ടത്തിൽ ഓരോ ജോലി ചെയ്യുന്നവർ ആണ്. ഇന്നലെ മലബാറിൽ നിന്ന് ഇങ്ങു പോരാൻ കാരണം ഇവിടുത്തെ പള്ളി പെരുന്നാൾ ആണ് ഇന്ന്.
മലബാറു ബസ്സും ലോറിയും കടമുറിയും എല്ലാം ഉണ്ട് ,അപ്പൻ പറഞ്ഞതാണ് അവിടെ നിൽക്കാൻ പക്ഷേ പള്ളി പെരുന്നാൾ ഒരു കാരണം ആക്കി ഞാൻ ഇങ്ങു പോന്നു.
കച്ചേരി അങ്ങ് കൊഴുക്കുവാണ് …….
‘ആടു പാമ്പേ …. ആടാട് പാമ്പേ ….’ ഷൈജു ചേട്ടൻ തുടങ്ങി ……
പെരുന്നാളിന്റെ ആരവത്തിലും, തിരക്കിലും എല്ലാം ഞാൻ ഒരാളെ തിരയുക ആയിരുന്നു ……… ജെന
അതിനിടക്കാണ് ഒരു ഇരുട്ട് മൂലയിൽ എന്തോ ആലോചിച്ചു വിദൂരതയിലേക്ക് കണ്ണും നട്ടു ഇരിക്കുന്ന റുബനെ കണ്ടത് ,ശബ്ദം ഉണ്ടാകാതെ ഞാൻ പുറകിൽ ചെന്ന് കഴുത്തിന് പിടിച്ചു ചോദിച്ചു
‘എന്താ മൈരേ ഒറ്റക്കിരിക്കുന്നെ’ അവൻ ചിരിച്ചു കൊണ്ട് തിരിഞ്ഞു മന്ത്രിച്ചു ‘ജെറി’.
അതെ ഞാൻ ജെറി റോയി. നായകന് മാത്രം കൈ അടിച്ചു വളർന്ന സമപ്രായത്തിൽ ഉള്ള പിള്ളേരിൽ നിന്നും വിത്യസ്തൻ ആയി ഞാൻ കൈ അടിച്ചതും ,ജയിച്ചു കാണാൻ മോഹിച്ചതും എന്നും പ്രെതിനായകന്മാർ ആയിരുന്നു.
Comments:
No comments!
Please sign up or log in to post a comment!