അവൾക്കായ്
പ്രണയിച്ചിട്ടില്ലാത്ത ഞാൻ ഒരു പ്രണയ കഥ എഴുതുമ്പോൾ അതെത്രത്തോളം എഴുതി ഫലിപ്പിക്കാൻ കഴിയും എന്നറിയില്ല, ഞാൻ പ്രണയ കഥ എഴുതുന്നത് തന്നെയാവും ഇതിലെ ഏറ്റവും വലിയ വിരോധാഭാസം😀. പക്ഷെ എഴുതാനുണ്ടായ സാഹചര്യം കമെന്റിങ് സെക്ഷനിലെ പ്രണയ കഥകളുടെ ആരാധകൻമാർക്ക് ഒരു ഗിഫ്റ്റ ആയിക്കോട്ടെ എന്ന് വിചാരിച്ചിട്ടാണ്❤😘.
എന്തായാലും തെറ്റുകൾ ഉണ്ടാവും ചൂണ്ടി കാണിച്ചു തന്നാൽ തിരുത്താൻ ശ്രെമിക്കാം. ചെറുകഥയാണ് എല്ലാരും കൂടെ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് തുടങ്ങുന്നു.
(ചാത്തന്മാരെ കാത്തോൾണേ….)
“പൂജ വേഗം ഇങ്ങോട്ടു വാ നീ ഇങ്ങനെ വൈകിക്കല്ലേ ഉച്ചക്ക് മുൻപെങ്കിലും പർച്ചേസ് കഴിഞ്ഞില്ലെങ്കിൽ അവളുമാരുടെ വിധം മാറും.”
ഡേയ്‌സിയുടെ വിളി കേട്ടു തിരിഞ്ഞതെ ഓര്മയുള്ളൂ നിലതെറ്റി താഴേക്ക് വീണു മേത്തു നിന്നും എന്തോ പറിഞ്ഞു പോകുന്നതും അറിഞ്ഞു, കണ്ണ് തുറക്കുമ്പോൾ ബ്രോഡ്വെയിലെ തിരക്ക് പിടിച്ച തെരുവിൽ ചുരിദാർ കീറി ഞാൻ കൂഞ്ഞി കൂടി ഇരുന്നു, മുതുകിൽ അടിക്കുന്ന കാറ്റും വെയിലും ഞാൻ അനുഭവിക്കുന്ന നാണക്കേട് എത്രത്തോളമാണെന്നു മനസ്സിലാക്കി തന്നു. കണ്ണിൽ വെള്ളം ഉരുണ്ടു കൂടി പുറത്തേക്കൊഴുകി ഉറക്കെ കരയണമെന്നുണ്ടെങ്കിലും പറ്റുന്നില്ല ഒരു വാക്ക് പോലും മിണ്ടാൻ കഴിയുന്നില്ല. പലരുടേയും കണ്ണുകൾ എന്റെ ശരീരത്തിലേക്ക് തുളഞ്ഞു കയറുന്നത് ഞാൻ അറിഞ്ഞു അവിടവിടെയായി ഉയരുന്ന മൊബൈലുകളും ഞാൻ കണ്ടു.
നടുറോഡിൽ വെച്ച് തുണിയുരിഞ്ഞു പോയ പെണ്ണ് ഞാൻ. ഡെയ്‌സി മുമ്പിൽ വായ പൊത്തി വിറങ്ങലിച്ചു നിൽക്കുന്നതും കണ്ടതോടെ എന്റെ തല താഴ്ന്നു പോയി. മുട്ടിലേക്ക് തല വെച്ച് ആഹ് റോഡിൽ ഞാൻ ശബ്ദമില്ലാതെ കരഞ്ഞു.
മുമ്പിൽ ഒരു നിഴൽ നടന്നടുക്കുന്നത് ഞാൻ അറിഞ്ഞു വെയിലിന് മീതെ ഒരു തണലും എന്റെ മുകളിൽ വീണു.
ഒരു കൈ എന്റെ കയ്യില്‍ പിടിച്ച് എന്നെ ഉയര്‍ത്തി , എഴുന്നേൽക്കാൻ എനിക്ക് കഴിയില്ലായിരുന്നു അവിടെത്തന്നെ ഞാൻ കുത്തിയിരിക്കാൻ നോക്കിയപ്പോൾ എന്റെ കൈയിൽ പിടിച്ചു കൊണ്ട് എന്നെ അയാൾ ഒരു ഫുൾ സ്ലീവ് റൗണ്ട് നെക്ക് ടി ഷർട്ട് ഉടുപ്പിച്ചു.
ഒന്നും ചെയ്യാനാവാതെ മരവിച്ചു നിൽക്കാനേ എനിക്കപ്പോൾ കഴിഞ്ഞുള്ളു, ഊർന്നു താഴേക്ക് വീഴാൻ പോയ എന്നെ അയാൾ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു, അയാളുടെ ഉടുപ്പാണ് എന്നെ ധരിപ്പിച്ചതെന്നു എനിക്കപ്പോഴാണ് മനസ്സിലായത് മുഖം ഉയർത്താൻ പോലും ഞാൻ അശക്ത ആയിരുന്നു അവന്റെ നെഞ്ചിൽ ചാരി മുഖം അമർത്തി കരഞ്ഞുകൊണ്ട് ഞാൻ നിന്നു.
എന്നെയും വലിച്ചുകൊണ്ട് ഒരു ഓട്ടോയ്ക്കു മുമ്പിലേക്ക് നിന്ന അവൻ അതിലിരുന്നവരോട് പുറത്തേക്കിറങ്ങാൻ പറയുന്നതും, പിന്നെ ഡേയ്‌സിയെ വിളിച്ചു എന്നെ ഏല്പിക്കുന്നതും ഞാൻ അറിയുന്നുണ്ടായിരുന്നു.
“മനസിലാവില്ല, കാരണം നിങ്ങൾക്ക് അപ്പോൾ അഹ് കുട്ടി അനുഭവിച്ചതെന്താണ് എന്ന് അറിയില്ല, അറിയുമായിരുന്നെങ്കിൽ ഇപ്പോൾ നിങ്ങൾ കാണിച്ചത് പോലെ ഇത്രയും താരംതാഴ്ന്ന പ്രവർത്തി കാണിക്കില്ലയിരുന്നു. ആഹ് കുട്ടിക്ക്
“ദേ മോളെ നാളെ നമ്മൾ കോളേജിൽ പോവുന്നു ഓക്കേ, ആരാ നിന്നെ കളിയാക്കുന്നെ എന്ന് നോക്കണോല്ലോ.” ഉള്ളിൽ ഒരു പേടി ഉടലെടുത്തു പക്ഷേ എത്രയായാലും ജീവിതകാലം മുഴുവനും അടച്ചിരിക്കാൻ പറ്റില്ലല്ലോ.
രാത്രി അച്ഛൻ വന്നപ്പോഴും എന്നെ കാണിച്ചത് ഈ വീഡിയോ ആണ് ഒപ്പം അച്ഛന്റെ കരുത്തുള്ള വാക്കുകൾ കൂടി ആയപ്പോൾ കുറച്ചു ധൈര്യമൊക്കെ കിട്ടി തുടങ്ങി. പിറ്റേന്ന് രാവിലെ തന്നെ ഡെയ്സി വന്നു എന്നെ കുത്തിപൊക്കി റെഡി ആക്കി, ഉള്ളിൽ ചെറിയ പേടി ഉണ്ടായിരുന്നെങ്കിലും ഡേയ്‌സിയുടെ നിര്ബന്ധത്തിൽ ഞാൻ പോകാനായി ഇറങ്ങി, അമ്മയുടെ വക നെറ്റിയിൽ ഒരു ഉമ്മ കൂടി കിട്ടിയപ്പോൾ ഇന്നത്തെക്കുള്ള ഊർജം ആയി. തിരിച്ചു കവിളിൽ ഒരുമ്മ കൊടുത്തു ഡേയ്‌സിയുടെ സ്കൂട്ടിയിൽ കോളേജിലേക്ക് തിരിച്ചു.. കോളേജിൽ എത്തിയതും ഓരോരുത്തരുടെ നോട്ടവും ആക്കിയുള്ള ചിരിയും കണ്ടതോടെ സംഭരിച്ചു വെച്ചിരുന്ന ധൈര്യം മുഴുവൻ ഏതോ വഴിക്ക് പോയി. കുത്തികീറുന്ന നോട്ടവും വികടൻ ചിരിയുമായി പലരും തന്നെ കണ്ണു കൊണ്ട് തുണിയുരിഞ്ഞപ്പോള്‍ അവിടെ വെച്ച തൊലിയുരിഞ്ഞു മേലാസകാലം മുളക് തേച്ച പോലെ തോന്നി. എന്റെ മുഖം മാറിയത് കണ്ടാവണം ഡെയ്സി എന്റെ കയ്യിൽ മുറുകെ പിടിച്ചു നോക്കിയവന്മാർക്കു നേരെ എല്ലാം കണ്ണ് കൂർപ്പിച്ചു എന്നെയും വലിച്ചു കൊണ്ട് നടന്നു. ക്ലാസ്സിൽ എത്തിയപ്പോഴും അവസ്ഥ മറ്റൊന്നായിരുന്നില്ല ചിലർക്ക് സഹതാപം ചിലർക്ക് അറിയാനുള്ള ത്വര ഓരോരുത്തർ കുത്തി കുത്തി ചോദിക്കുമ്പോളെല്ലാം ഡെയ്സി എന്റെ രക്ഷയ്‌ക്കെത്തും, പലരുടേയും ചോദ്യങ്ങള്‍ കേട്ടപ്പോള്‍ എല്ലാവരുടെയും മുമ്പിൽ എന്റെ തല കുനിഞ്ഞു പോയിരുന്നു.
ഞാൻ ഇരുന്ന ഡെസ്കിൽ രണ്ട് കൈ കുത്തിയത് കണ്ടാണ് ഞാൻ തല പൊക്കി നോക്കിയത്, അജിത്ത്. മുഖത്ത് പുച്ഛഭാവവും പരിഹാസം കലർന്ന ചിരിയും.
“കയറ്” വീണ്ടും ആഹ് ശബ്ദം അറിയാതെ അനുസരിച്ചു പോയി. ബൈക്കിൽ അയാളുടെ പുറകിൽ കയറി ഇരുന്നു. ഒന്ന് ഇരമ്പിച്ച് അയാൾ ബൈക്ക് എടുത്തു. തല കുമ്പിട്ടു ആഹ് ബൈക്കിന്റെ പുറകിൽ ഇരുന്നപ്പോൾ എങ്ങോട്ടാണ് പോകുന്നതെന്നോ അയാൾ ആരാണെന്നോ ഒന്നും അറിയില്ലായിരുന്നു പക്ഷെ ആഹ് നിമിഷം ഞാൻ അനുഭവിച്ച സുരക്ഷിതത്വം എനിക്ക് പകർന്നു തന്നത് വലിയ ആശ്വാസം ആയിരുന്നു. ചീറിയടിക്കുന്ന കാറ്റു എപ്പോഴോ എന്റെ കണ്ണീരു എടുത്തു കൊണ്ട് പോയിരുന്നു. വണ്ടി ബ്രേക്കിട്ടപ്പോൾ മുന്നോട്ടൊന്നു ആഞ്ഞു പോയി അപ്പോഴാണ് തല ഉയർത്തുന്നത് മുമ്പിൽ കണ്ട സ്ഥലം വീണ്ടും എന്നെ ഭയത്തിലേക്കാഴ്ത്തി.
ഒരു നിമിഷം കൊണ്ട് വീണ്ടും ഞാൻ തുടങ്ങിയ ഇടത്തു തന്നെ എത്തിപ്പെട്ടപോലെ. “ഇറങ്ങു” ഞാൻ മരവിച്ചിരിക്കുന്ന കണ്ടത് കൊണ്ടാവണം വീണ്ടും ആഹ് ശബ്ദം കേട്ടു.
“എടൊ ഇറങ്ങാൻ,” ഞാൻ അനങ്ങാതെ ഇരുന്നുപോയി കായും കാലും ഒന്നും അനക്കാൻ പറ്റാത്ത പോലെ ആഹ് ബൈക്കിന്റെ പുറകിൽ ഇരുന്നു ഞാൻ വിയർത്തൊലിച്ചു. ഇതിൽ കയറാൻ തോന്നിയ നിമിഷത്തെ ഞാൻ മനസ്സാൽ ആയിരം തവണ ശപിച്ചു. “ഇപ്പോൾ താൻ ഇവിടെ ഇറങ്ങിയില്ലെങ്കിൽ ഇന്നത്തെ ദിവസം പോലെയാവും തനിക്ക് ഇനി മുതലുള്ള എല്ലാ ദിവസവും. അവഗണനയും സഹതാപവും കളിയാക്കലുകളും ഇനിയങ്ങോട്ടും എന്നും തന്റെ ജീവിതത്തിൽ തന്നെ വിടാതെ കൂടെ ഉണ്ടാവും. അല്ല ഞാൻ പറയുന്നത് കേൾക്കാമെങ്കിൽ ഇവിടെ മുതൽ തന്റെ ജീവിതം മാറും, തനിക്ക് എന്നെ വിശ്വസിക്കുന്നുണ്ടെൽ ഇറങ്ങ്.
“ഓഹ് ഇവിടുത്തെ പൊന്നുമോൾക് ഒരു സഹായം ചെയ്യാൻ വേണ്ടി പോയതാണെ.” എന്നെ നോക്കി കണ്ണിറുക്കി അവൾ പറഞ്ഞു. ഞാൻ എന്താ എന്ന് ചുണ്ടനക്കി ചോദിച്ചപ്പോൾ പറയാം എന്ന രീതിയിൽ അവളും ചുണ്ടനക്കി.
“ഡി മരയോന്തേ ത്രിലോക് എന്ന പേരല്ലാതെ നിനക്ക് അവനെ കുറിച്ചെന്തേലും അറിയോ.”
അന്ന് രാത്രി അവന്റെ ഉടുപ്പും കെട്ടിപ്പിടിച്ചു കിടന്നുറങ്ങുമ്പോൾ ഒരു നൂറു സ്വപ്‌നങ്ങൾ ഒപ്പം കൂട്ടിനുണ്ടായിരുന്നു. ***************************************** ഡേയ്‌സിയോടൊപ്പം പോയി അവന്റെ അനിയത്തിയെ കണ്ടുപിടിച്ചു പ്രാർത്ഥന അവനെ പോലെ തന്നെ ഒരു സുന്ദരിക്കുട്ടി അവളിൽ നിന്നും അവനെ കുറിച്ച് കൂടുതൽ അറിഞ്ഞു.
എന്റെ കണ്ണിലെ നിസ്സംഗ ഭാവം തിരിച്ചറിഞ്ഞതിനാലാവണം അവൻ എന്നെ നോക്കി.” “താൻ വീട്ടിൽ പറഞ്ഞാൽ മതി തനിക്ക് ഇപ്പോൾ ഈ കല്യാണം വേണ്ടെന്ന്, എനിക്ക് പറയാൻ കഴിയില്ല കാരണം ഇനിയും അവരെ വേദനിപ്പിക്കാൻ എനിക്ക് കഴിയില്ല.” “നിൽക്ക്…..” തിരിഞ്ഞു നടക്കാനൊരുങ്ങിയ അവൻ എന്റെ വിളി കേട്ടാണ് തിരിഞ്ഞു എന്നെ നോക്കിയത്. അത്രയും സ്വരം എനിക്കുണ്ടായിരുന്നോ എന്ന് പോലും ഞാൻ അത്ഭുതപ്പെട്ടു. പക്ഷെ അവന്റെ മുഖം മാത്രം ഒരു കൂസലുമില്ലാതെ നിന്നു. “എന്നെ എന്താ നിനക്കിഷ്ടപ്പെടാതിരിക്കാൻ കാരണം. ഞാൻ അങ്ങനെ അന്ന് അതുപോലെ ഒരു സാഹചര്യത്തിൽ പെട്ടതാണോ അതിനു കാരണം.”
“ഒരിക്കലുമല്ല……..” അവൻ ഒറ്റ വാക്കിൽ മറുപടി ഒതുക്കിയപ്പോൾ സത്യത്തിൽ എനിക്ക് ദേഷ്യം കൂടുകയാണ് ചെയ്തത്. “പിന്നെ എന്താ കുഴപ്പം നിനക്കു എന്നെ ഇഷ്ടമാണെന്ന് പല രീതിയിലും ഞാന്‍ മനസിലാക്കിയിടൂള്ളതാ, അല്ലെങ്കില്‍ അന്നത്തെ സംഭവം കഴിഞ്ഞ് നീ എന്തിനാ അജിത്തിനെ തല്ലിയത്.” എന്റെ ചോദ്യത്തില്‍ അവന്‍ ഒന്നു പകച്ചത് ഞാന്‍ കണ്ടു, കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടതിനാല്‍ ഞാന്‍ തുടര്‍ന്നു. “ഒരു പെണ്ണിന് ഏറ്റവും കൂടുതൽ വേണ്ടത് സുരക്ഷിതത്വം നൽകുന്ന ഒരാണിനെയാ അന്ന് അതെനിക്ക് മനസ്സിലാക്കി തന്നത് നീയാ, ആഹ് കൂട്ട് എനിക്ക് ജീവിതകാലം മുഴുവൻ വേണമെന്ന് എനിക്ക് തോന്നിയതാണോ ഇത്രയും വലിയ തെറ്റ്. എങ്കിൽ ഒരു കാര്യം നീ മനസ്സിലാക്കണം സ്നേഹിക്കുന്നത് തെറ്റല്ല.” ഞാൻ നിന്ന് ചീറി എനിക്ക് എന്നെ തന്നെ കൈ വിട്ടു പോവുന്നതായി തോന്നി. “സ്നേഹിക്കുന്നത് തെറ്റല്ല പക്ഷെ സ്നേഹം കാട്ടി ജീവൻ പറിച്ചെടുക്കുന്നത് സ്നേഹവുമല്ല.” ഒരു സെക്കന്റ് കൊണ്ട് അവന്റെ കണ്ണുകൾ ചുവന്നതും ശബ്ദം ഉയർന്നതും ഞാൻ കണ്ടു. ആഹ് ഒരു നിമിഷം ഭയന്ന് ഞാൻ ഒന്ന് ഞെട്ടി, അത് കണ്ടിട്ടാവണം അവൻ തല കുമ്പിട്ടു ഒരു മരത്തിനു കീഴെ ഇരുന്നു. പെട്ടെന്ന് ഉയർന്ന അവന്റെ ശബ്ദം കേട്ട് ചുറ്റുമുള്ള കുറച്ചു പേർ ഞങ്ങളെ ശ്രെദ്ധിച്ചു. അധികം പ്രേശ്നമാവേണ്ട എന്ന് കരുതി ഞാൻ ചെന്ന് അവനടുത്തിരുന്നു.
“താൻ വാ നമുക്കൊന്നു നടക്കാം.” അപ്പോൾ ആഹ് മുഖത്ത് ഒരു ചെറു പുഞ്ചിരി നിഴലിട്ടിരുന്നു, ടൈൽ പാകിയ പാതയിലൂടെ കാറ്റേറ്റ് നടക്കുമ്പോൾ അവന്റെ കൈ ഒന്ന് കവരാൻ ഞാൻ ഏറെ കൊതിച്ചെങ്കിലും കഷ്ടപ്പെട്ട് ഞാൻ അതടക്കി.
“എനിക്ക് പെങ്ങളായി ഒരാൾ മാത്രമായിരുന്നില്ല പ്രാർത്ഥനയെ കൂടാതെ എനിക്ക് മറ്റൊരു പെങ്ങൾ കൂടി ഉണ്ടായിരുന്നു, എന്റെ തീർത്ഥ,………..” ഞങ്ങൾ ട്വിൻസ് ആയിരുന്നു, ട്വിൻസ് ആകുമ്പോൾ തനിക്കറിയാല്ലോ obviously ഞങ്ങൾ വളരെ അധികം ബോണ്ടഡ് ആയിരുന്നു എനിക്കവളും അവൾക്ക് ഞാനും ആയിരുന്നു കൂട്ട്, എന്റെ എല്ലാ പ്രധാന തീരുമാനങ്ങൾക്കും പിന്നിൽ അവളുടെ ഇന്ഫ്ലുവൻസ് വളരെ വലുതായിരുന്നു, എന്റെ എന്തും സെലക്ട് ചെയ്തിരുന്നത് അവളായിരുന്നു. അവളെ കൂടാതെ എനിക്കൊന്നും കഴിയില്ലായിരുന്നു. ബാംഗ്ലൂരിൽ അഡ്മിഷൻ കിട്ടി ഇവിടുന്നു പോകേണ്ടി വന്നപ്പോൾ എന്നെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത് അവളെ പിരിയേണ്ടി വരുമല്ലോ എന്നോർത്തിട്ടായിരുന്നു. ഒടുക്കം മനസ്സ് മുഴുവൻ അവൾ പകർന്നു തന്ന കരുത്തിലാണ് ഞാൻ ബാംഗ്ലൂരിലേക്ക് പോയത്. പക്ഷെ ആഹ് ചെകുത്താൻ എല്ലാം തകിടം മറിക്കുന്നത് വരെ. ഏറ്റവും സന്തോഷത്തിലായിരുന്ന ഞങ്ങളുടെ ഇടയിലേക്ക് അവൻ കയറി വന്നു, അവൻ വന്നു പറഞ്ഞപ്പോൾ തീർഥയ്ക്ക് അവനോടു തോന്നിയ ഇഷ്ടം ഒരു പരിധി വരെ ഞാനും സപ്പോർട്ട് ചെയ്തിരുന്നു, അവളോട് ഒരിക്കലും നോ പറയാൻ എനിക്ക് കഴിയുമായിരുന്നില്ല പക്ഷെ അതിനു ഞങ്ങൾ കൊടുക്കേണ്ടി വന്ന വില അവളുടെ ജീവന്റേതായിരുന്നു. ആഹ് പിശാശ് അവളുടെ ജീവൻ കൊണ്ടാണ് വില പറഞ്ഞത്.അവൾ അവനെ സ്നേഹിച്ചതിന് അവൻ അവൾക്ക് കൊടുത്ത സമ്മാനം അവളുടെ മാനം കാറ്റിൽ പറത്തി ആയിരുന്നു. ഒരാളെ എത്രത്തോളം മനസ്സിലാക്കിയാലും ഉള്ളിൽ ഇഴയുന്ന ചെകുത്താനെ മനസ്സിലാക്കാൻ കഴിയാതെ വരും അവൾക്കും സംഭവിച്ചതതായിരുന്നു, അവൾ പോകുന്നതിനു മുൻപ് എന്നെ വിളിച്ചു കരഞ്ഞു അന്നവളെ കുറ്റപ്പെടുത്തിയതിനു പകരം ഒന്ന് ചേർത്ത് പിടിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ കരയാത്ത ദിവസങ്ങളുണ്ടായിട്ടില്ല, ആഹ് പൊട്ട ബുദ്ധിയിൽ അവൾക് തോന്നിയ കൈയബദ്ധം എന്റെ ആത്മാവിന്റെ പകുതി അവൾ അവളുടെ കൂടെ കൊണ്ട് പോയി.” കണ്ണിൽ ഒരു നേർത്ത പാളി പോലെ മൂടൽ വന്നു നിറഞ്ഞു അത് താഴേക്കിറങ്ങി കവിൾ പൊള്ളിച്ചപ്പോഴാണ് ഞാൻ കരയുന്നതാണെന്നു എനിക്ക് മനസ്സിലായത്. കൈകൊണ്ട് കണ്ണീർ തുടച്ചിട്ടും വീണ്ടും ഒഴുകിയിറങ്ങി.
“പൂജയ്ക്ക് ഒരാൾ മറ്റൊരാളായി മാറുന്നത് എപ്പോഴെങ്കിലും അനുഭവിച്ചിട്ടുണ്ടോ…………….ഞാൻ അനുഭവിച്ചിട്ടുണ്ട് ഒരിക്കൽ. ആഹ് സമയം നമ്മൾ ഇതുവരെ നമ്മളെ പൂർണമായും മനസ്സിലാക്കി എന്ന വിശ്വാസം ആഹ് ഒരൊറ്റ നിമിഷത്തിൽ തകർന്നടിയും ആഹ് സമയം നമ്മളെ നിയന്ത്രിക്കുന്നത് ഇതുവരെ നമ്മുക്ക് പരിചയമില്ലാത്ത മറ്റൊരാളായിരിക്കും, ഞാൻ അതനുഭവിച്ചത് അന്നാണ് അവൾ മരിച്ച രാത്രിയിൽ. അന്നെന്നെ നിയന്ത്രിച്ചതെന്താണെന്നു ഇപ്പോഴും എനിക്കജ്ഞാതമാണ് പക്ഷെ ഒന്നറിയാം അപ്പോൾ അവൾ എന്റെ കൂടെ ഉണ്ടായിരുന്നു. ചില വിധികൾ, പൂജ അത് ദൈവം നേരിട്ടു വിധിക്കും അവൻ തന്നെ നേരിട്ട് നടത്തും മറ്റൊരാളിലൂടെ അങ്ങനെ ഉള്ള ഒരു വിധിക്ക് ഞാനും പാത്രമായിട്ടുണ്ട്.
******************************************************** ഒരു മാസത്തിനിപ്പുറം പൂജ, പൂജ ത്രിലോക് ആണ്. പക്ഷെ ഇപ്പോഴും അവളുമായി പൂർണ്ണമായൊരു ജീവിതത്തിനു എനിക്ക് കഴിയുമോ എന്ന് എനിക്കിപ്പോഴും അറിയില്ല. പക്ഷെ പൂജ അവൾ വളരെ ഹാപ്പി ആണ്, എന്നോട് ഒന്നിനും പരാതി ഇല്ല, എനിക്ക് പുതിയ ഈ ജീവിതത്തിലേക്ക് അഡ്ജസ്റ്റ് ആവാൻ വേണ്ട സമയം അവൾ എനിക്ക് തന്നിരുന്നു ഒന്നിനും അവൾ എന്നെ നിർബന്ധിക്കാറില്ല ഞാൻ ഒപ്പമുണ്ടെന്ന തോന്നൽ മാത്രം മതി അവൾക് ജീവിക്കാൻ എന്ന് എനിക്ക് മനസ്സിലായി. വീട്ടിൽ എല്ലാവർക്കും അവളെ ഇഷ്ടമായിരുന്നു തീർത്ഥയുടെ കുറവ് ഏറ്റവും ഭംഗി ആയി തന്നെ പരിഹരിച്ചു, അച്ഛനും അമ്മയ്ക്കും അവൾ മകളായി മാറിയത് എന്നെയും അത്ഭുതപ്പെടുത്തി. മുറിയിൽ ഞാൻ സോഫയിലും അവൾ കട്ടിലിലുമാണ് കിടന്നിരുന്നത്, അവൾ ഏറെ നിർബന്ധിച്ചെങ്കിലും എനിക്കതിനു കഴിയില്ലായിരുന്നു. ഉറങ്ങുന്നത് വരെ എന്നെ നോക്കി പുഞ്ചിരിച്ചു എനിക്ക് കാവലിരിക്കുന്ന പൂജയെ കണ്ടാണ് ഞാൻ ഉറങ്ങാറുള്ളത്. ഇടയ്ക്ക് അവളുടെ വീട്ടിലും ഞങ്ങൾ പോയി നിക്കും അവളുടെ അച്ഛനും അമ്മയും എനിക്കും സ്വന്തമായി. അവളുടെ ഡെയ്സി എനിക്ക് പ്രാർത്ഥനയെ പോലെ പെങ്ങളായി മാറി, ഇടക്കുള്ള ഔട്ടിങ്ങും കുടുംബത്തിലെ സന്തോഷ അന്തരീക്ഷവും ഞങ്ങൾക്കിടയിലെ മഞ്ഞുരുക്കി തുടങ്ങിയെങ്കിലും എന്തോ ഒന്ന് ഞങ്ങളെ തമ്മിൽ വേർ തിരിച്ചിരുന്നു. ******************************************************
അന്ന് രാത്രി പതിവില്ലാതെ കാറ്റും മഴയും വീശി അടിച്ചു എട്ട് മണിയോടെ കറന്റും പോയി, ഒന്നും ചെയ്യാനില്ലാതിരുന്നത് എല്ലാവരും നേരത്തെ തന്നെ കിടക്കാനായി പോയി. റൂമിൽ ഞാൻ പതിവ് പോലെ സോഫയിൽ തന്നെ ഇരിപ്പായിരുന്നു ഫോണിൽ ചാർജ് കുറവായത് കൊണ്ട് അതും മാറ്റി വെച്ചു. ഡോറിന് പുറത്തു തീയുടെ മഞ്ഞ വെളിച്ചം പടരുന്നതും ഒരു നിഴൽ അകത്തേക്ക് എത്തിനോക്കുന്നതും കണ്ടാണ് ഞാൻ അങ്ങോട്ടു നോക്കിയത്. കയ്യിൽ ഒരു മെഴുതിരിയുമായി പൂജ റൂമിലേക്ക്
Comments:
No comments!
Please sign up or log in to post a comment!