ശിവശക്തി 2

കേരളത്തിലെ കോഴിക്കോട് കടപ്പുറം. കാമ്പുറം ബീച്ച് , അവിടെയാണ് ആ തോണി കരക്കടിഞ്ഞത്. വള്ളം കാലി ആയിരുന്നു. മത്സ്യം ഒന്നും തന്നെ ഇന്നയാൾക്ക് ലഭിച്ചില്ല. കരയിലേക്കടുപ്പിച്ച വെള്ളത്തിൽ ആ മനുഷ്യനും പിന്നെ, കൂടയിലെ കൈ കുഞ്ഞും മാത്രം.ആ കൂടയിലെ കുഞ്ഞിനെ അയാൾ ഒന്നു നോക്കി, ആ മുഖത്ത് ഒരു പുച്ഛം നിറഞ്ഞ പുഞ്ചിരി വിടർന്നു. പതിയെ കുഞ്ഞിനേയും കൊണ്ടയാൾ , കുടിലിലേക്കു നടന്നു.

ഒരു കൈ കുഞ്ഞുമായി കാളി പോകുന്നത് എല്ലാരും നോക്കി നിന്നു. പലരും പലതും പതിയെ സംസാരിച്ചു. ആ അടക്കം പറച്ചിൽ എല്ലാം അയാളുടെ കാതുകളും അറിഞ്ഞിരുന്നു. രൂക്ഷമായി അവരെ നോക്കിയ നിമിഷം എല്ലാരും അവരവരുടെ കുടിലിൽ പോയി.

കാളി, ചിരിയും കളിയുമായി ജീവിച്ച ഒരു മുക്കുവൻ, ഇന്നയാൾക്ക് ചിരിക്കാനറിയില്ല. സ്ഥായിയായ ഭാവം ദേഷ്യം മാത്രം. എന്തിനോടാണ് ദേഷ്യം എന്നു ചോദിച്ചാൽ കാളിക്കും ഉത്തരം മുട്ടും. എല്ലാത്തിനോടും ദേഷ്യമാണ് കാളിക്ക്.

ആദ്യമായാണ് കാളി അനുകമ്പ എന്ന വികാരം പുറത്തു കാണിക്കുന്നത്. വർഷങ്ങൾക്കു ശേഷം, അതും കടലിൽ നിന്നും കിട്ടിയ ഒരു ചോരക്കുഞ്ഞിനോടു മാത്രം. ആര്, എന്ത്, എന്നൊന്നും കാളിക്കറിയണ്ട, ഇന്നവന് അഭയം കാളി നൽകുന്നു. പുച്ഛത്തിൽ കലർന്ന ഒരു അഭയം.

തൻ്റെ കൂരയിൽ ഒരു കോണിൽ കൂടയും വെച്ച് തൻ്റെ ഷർട്ട് ഊരി അയലിലിടു. ശേഷം സ്ഥിരം പലവി. മദ്യം ഗ്ലാസ്സിൽ പകരുന്നതിലും വേഗം തീർന്നു കൊണ്ടിരുന്നു. ഒടുക്കം ബോധം മദ്യത്തിനടിമപ്പെട്ട് ഉൻമാദ ലോകത്തേക്ക് പാറിപ്പറന്നു.

വഞ്ചകി……….

എടി , എരണം കെട്ടവളേ…..

ദാക്ഷായണീ……

പിറു പിറുത്തു ഒടുക്കം കയർപിരി കട്ടിലിൽ കിടന്നു മയങ്ങി. രാത്രിയുടെ ദൈർഘ്യം കൂടി കൂടി വന്നു. കുഞ്ഞു വയറും വിശപ്പിനടിമയായി…. അവൻ്റെ ശബ്ദകാഹളം ആ കുരയിൽ അലതല്ലി.

കടൽ രുദ്ര ഭാവം സ്വീകരിച്ചു, കാറ്റ് അതി ശക്തമായി, വീശി, ഇടിയും മിന്നലും മഴയെ മണ്ണിലേക്ക് ആനയിച്ചു. ആ കുഞ്ഞു ശബ്ദം ഉയരും തോറും പ്രകമ്പനം കൊണ്ടത് പ്രകൃതിയാണ്, കാർമേഘ പൂരിതമായ ആകാശത്തിലും ചന്ദ്രൻ വ്യക്തതയോടെ തെളിഞ്ഞു നിന്നു.

പ്രകൃതിയിലെ മാറ്റമോ, കുഞ്ഞിൻ്റെ കരച്ചിൽ ശബ്ദമോ… അർദ്ധബോധാവസ്ഥയിൽ കാളി ഉണർന്നു. അവൻ ആ കുഞ്ഞു ശബ്ദം കാതോർത്തു, മുഖത്ത് പുച്ഛം മാത്രം.

നശൂലം… കിടന്നു കാറാതെ…..

ഇവിടെ ഒരു കുന്തവുമില്ല……

വേണെ ഇതു തരാം….

അവ്യക്തമായ ശബ്ദവീചികൾ ചൊരിഞ്ഞ കാളി, പതറുന്ന കാലടിയോടെ, മദ്യ കുപ്പി കൈകളിലേന്തി കുഞ്ഞിനരികിലെത്തി, പതിയെ മദ്യം ഉയരത്തിൽ നിന്നും ആ കുഞ്ഞിനായി ചൊരിഞ്ഞു………

നിമിഷങ്ങൾക്കകം ആ കുഞ്ഞു കരച്ചിൽ അസ്തമിച്ചു.

ശബ്ദം നിശ്ചലമായതും, കാളി ഒരു പുഞ്ചിരിയോടെ തൻ്റെ കട്ടിലിലേക്ക്, തിരികെ പോയി, ‘. നിദ്രയുടെ ലോകത്ത് അയാൾ വിരാചിതനായപ്പോ, മദ്യം അയാളുടെ കാഴ്ചയെ മറഞ്ഞപ്പോ , കുഞ്ഞിൻ്റെ ചുണ്ടിൻ്റെ കോണിൽ അവശേഷിക്കുന്ന ഒരു പാൽത്തുള്ളി.

🌟🌟🌟🌟🌟🌟

ലാവണ്യപുരത്ത്, ആമി ഒളിച്ചിരിക്കുകയാണ്. സൗന്ദര്യം നുറഞ്ഞു തുളുമ്പുന്ന നിറ യവ്വനം അവളിൽ തെളിഞ്ഞു കാണാം. സൗന്ദര്യ തിടമ്പുകളെ കാലകേയൻമാരുടെ കൈയിൽ ലഭിച്ചാൽ ഉള്ള അവസ്ഥകൾ മുത്തശ്ശിക്കഥ പോലെ അവിടെ പാട്ടാണ്.

ഒരു ഇടുങ്ങിയ മരപ്പെട്ടികളുടെ കൂട്ടത്തിൽ അവൾ മറഞ്ഞിരിക്കുകയാണ്, സ്വന്തം കൈ കൊണ്ട്, വായും മൂക്കും പൊത്തിപ്പിടിച്ച് ശ്വാസോ – നിശ്വാസങ്ങൾ അവരിൽ നിന്നും മറയ്ക്കാൻ അവൾ പാടു പെടുകയാണ്. നെറ്റിയിൽ തിളങ്ങുന്ന വിയർപ്പു കണവും , കണ്ണിലെ കൃഷ്ണമണിയുടെ ചലന വേഗതയും അവളിലെ ഭയം വിളിച്ചോതുകയായിരുന്നു.

എങ്ങും തീയും പുകയും നിലവിളികളും ഉയരുന്നു. മനോഹരമായ ലാവണ്യപുരമിന്ന്, ശ്മശാന സമാനം. മരണത്തിൻ്റെ ഗന്ധം കാറ്റിൽ പരന്നു. രക്തത്തിൻ്റെ കറപ്പാടുകൾ എല്ലായിടത്തും , പ്രാണവേദനയുടെ രോധനങ്ങൾ, അഭയ സ്ഥാനം തേടിയുള്ള അലച്ചിൽ, ലാവണ്യപുരമിന്ന് മരണത്തേരിൽ യാത്രയാക്കുകയാണ്.

ആമി അവൾക്ക് മറഞ്ഞിരിക്കാനായില്ല, കാലകേയഭടൻ ലംബോധരൻ പെട്ടികൾക്കരികിൽ വന്നപ്പോ, സ്ത്രീ-സഹജ ഗന്ധം അവൻ്റെ നാസികകൾ തിരിച്ചറിഞ്ഞു. അടുത്ത നിമിഷം അവൻ തിരഞ്ഞ തിരച്ചിലിൽ , ആമിയുടെ മുടിക്കുത്തിൽ ആ ബലിഷ്ഠമായ കരങ്ങൾ പതിച്ചു.

എന്നെ വിടാൻ…..

അയ്യോ….. രക്ഷിക്കണേ……

ആമി അവൾ അലറുകയാണ്, സ്വയം രക്ഷ അസാധ്യമാണ്. ഒരു സഹായം , ലഭിക്കില്ലെന്നറിഞ്ഞിട്ടും ഒരു പാഴ് ശ്രമം. മുടിക്കുത്തിനു പിടിച്ച് മറവിൽ നിന്നും അവളെ പുറത്തെടുത്തതും ലംബോധരൻ്റെ മിഴികൾ തിളങ്ങി.

അഴകാർന്ന മിഴികൾ, കുഞ്ഞു നാസിക, ചോര ചുണ്ട്. പ്രായത്തിനു തികഞ്ഞ വളർച്ചയൊത്ത ശരീരം, തൂവെള്ള നിറം. കാർവർണ്ണരായ കാലകേയർക്ക് വെളുത്ത സുന്ദരികൾ അമൃതിനു സമാനം. അയാളുടെ മുഖത്തു വിരിഞ്ഞ പുഞ്ചിരിക്കും കണ്ണിലെ തിളക്കത്തിനും അർത്ഥങ്ങൾ പലതായിരുന്നു.

അവളുടെ വസ്ത്രങ്ങൾ നിമിഷ നേരം കൊണ്ട് വലിച്ചെറിയപ്പെട്ടു. പൂർണ്ണ നഗ്നയായതും കൈകളാൽ മാറു മറയ്ക്കാൻ അവൾ വിഫലശ്രമം നടത്തുമ്പോ.. അവളുടെ കരണങ്ങൾ കാലകേയ കരത്തിൻ ചുടുകൾ നുകർന്നു.

നഗ്നമേനിയിൽ ലംബോധരൻ തൻ്റെ മിഴികൾ പായിച്ചു, അവളുടെ അംഗലാവണ്യങ്ങൾ നോക്കി തൃപ്തിയടഞ്ഞു. വല്ലാത്ത ഒരാവേശം, ഒരു അതിശയഭാവം അയാളിൽ തെളിഞ്ഞു വന്നു.
“വൈശ്യ സ്ത്രീ” എന്നു മാത്രം അയാൾ പറഞ്ഞു. പിന്നെ കേട്ടത് ഒരു അട്ടഹാസം മാത്രം.

വൈശ്യ സ്ത്രീ എന്നാൽ, കാലകേയരുടെ ശാസ്ത്ര പ്രകാരം, സൗന്ദര്യത്തിൽ മികവുള്ളവൾ, അതായത്, മുഖം കുട്ടിത്തം വിളിച്ചോതണം , ശരീരം പ്രായത്തെയും, നിറം പാൽ വെള്ള പോലിരിക്കണം. അത്തരം പെണ്ണിനെ ഭോഗിക്കാൻ കാലകേയർക്കാവില്ല എന്നത് സത്യം പക്ഷെ, അവളുടെ ശരീരം നുകരപ്പെടും എന്ന സത്യം ആരുമറിയാത്ത വലിയ രഹസ്യമാണ്. കാരണം കാലകേയരോ നരഭേജികളോ തൊടാതിരിക്കുമ്പോഴും അവളുടെ കന്യകാത്വം , ആ ശരീരം ആർക്കാണ് സമർപ്പിക്കപ്പെടുന്നത്.

മുടിക്കുത്തിൽ പിടിച്ച് ലംബോധരൻ മുന്നോട്ടു നടക്കുമ്പോ, ആമിയുടെ നഗ്നമേനി നിലത്തുരയുകയായിരുന്നു. നിതംബ പാളി മുതൽ കാൽ പാദം വരെ നിലത്തുരഞ്ഞ് രക്തമയമായി, ചെറിയ കൊമ്പുകളും, കല്ലുകളും അവളുടെ ശരീരത്തിൽ അഭയം തേടുമ്പോൾ വേദനയിൽ അവളിൽ നിന്നും ഉയർന്നു വന്ന സ്വരവിചികൾ ദയനീയമായിരുന്നു.

ആമിയുടെ നഗ്ന ദേഹം വലിച്ചിഴച്ചു കൊണ്ടു പോകുന്നത് ലാവണ്യപുരവാസികൾ കണ്ണീരോടെ നോക്കി നിന്നു.

മോളേ………

എന്നു വിളിച്ചാടി വന്ന ആമിയുടെ അമ്മയുടെ കവിളിൽ ഒരു കാലകേയഭടൻ്റെ കൈ പതിഞ്ഞതും ബോധരഹിതയായി. ആ അമ്മയുടെ ദയനീയ അവസ്ഥയിൽ കണ്ണുനീർ പൊഴിക്കുകയല്ലാതെ മറ്റൊരു മാർഗ്ഗം അവർക്കുമില്ല.

വിടെടാ…. അവളെ……

ആമിയുടെ പിതാവ് ലംബോധരനെ തടഞ്ഞ നിമിഷം , ലംബോധരൻ്റെ ഇടതു കൈ അയാളുടെ കഴുത്തിൽ പിടി മുറുക്കിയിരുന്നു. കാലകേയ ബലം, ആ കൈകൾ ഉയർന്നപ്പോൾ പാവം ആ പിതാവിൻ്റെ കാൽപാദങ്ങൾ ഭൂമിയിൽ നിന്നും അകന്നുപോയി.

അച്ഛാ…….

അയ്യോ….. അച്ഛനെ ഒന്നും ചെയ്യല്ലേ…..

നിങ്ങക്കെന്നെ അല്ലെ വേണ്ടത്, കൊണ്ടു പൊയ്ക്കോ……

എൻ്റെ അച്ഛനെ ഒന്നും ചെയ്യല്ലേ…..

ലംബോധരൻ അവളെ നോക്കി ചിരിച്ചു, കറുപ്പും വെളുപ്പും കലർന്ന ആ പല്ലുകൾ കാട്ടി അവൻ ചിരിച്ച ചിരിയിൽ പുച്ഛഭാവം മാത്രം നിഴലിച്ചു. അവൻ്റെ വിരലുകൾ കൂടുതൽ ശക്തമായപ്പോ. തൻ്റെ പിതാവിൻ്റെ കണ്ണുകൾ പുറത്തേക്ക് വരുന്നതും, നാവ് പല്ലാൽ കടിച്ചു ചോര പോടിയുന്നതും, മരണത്തെ തേടുന്ന പിതാവിൻ്റെ വെപ്രാളും ആമി നേരിട്ടു കണ്ടു.

സ്വന്തം തലയിൽ കൈ കൊണ്ടടിച്ചവൾ ആർത്തു വിളിക്കുമ്പോൾ , സാക്ഷ്യം വഹിച്ച കണ്ണുകളിൽ രക്തവർണ്ണമായി, പ്രതികരണ ശേഷി നഷ്ടമായ അവർക്ക് കരയുവാൻ മാത്രമേ…. കഴിയുമായിരുന്നൊള്ളു.

എന്തോ നിലത്തു വീണ ശബ്ദം കേട്ടു തിരിഞ്ഞ ആമി കണ്ടത്, തൻ്റെ പിതാവിൻ്റെ ശവശരീരമാണ്, അവളിൽ നിന്നും ഒരു ശബ്ദം പോലും പിന്നെ പുറത്തു വന്നില്ല.
ഒരു മരവിപ്പു മാത്രം.

ലംബോധരൻ മുന്നോട്ടു നടന്നതും, വീണ്ടും അവളുടെ ശരീരം നിലത്തുരഞ്ഞു നീങ്ങി. പിതാവിൻ്റെ ശവശരീരം കടന്നു നീങ്ങാൻ തുടങ്ങിയതും അവൾ പിതാവിൻ്റെ കാലിൽ പിടിച്ചു. അവളോടൊപ്പം ആ ശവശരീരവും നിരങ്ങുവാൻ തുടങ്ങി.

അടുത്ത നിമിഷം ലംബോധരൻ അവളുടെ മടിയിൽ പിടിച്ച കൈ ശക്തമായി മുന്നോട്ടു വലിച്ചതും, അവളുടെ കൈകൾ ആ ശവശരീരത്തിൽ നിന്നും അടർന്നു വീണു……

അച്ഛാ………………..

ഹാ…ഹാ……ഹാ……

ലബോധരൻ്റെ അട്ടഹാസം അവിടമാകെ അലയടിച്ചു. വീണ്ടും.. അയാൾ മുന്നോട്ടു നീങ്ങി, ഒപ്പം ആമിയും.

🌟🌟🌟🌟🌟

കാളി, ഒരു മുക്കുവൻ, ആയോധനകലയിൽ മികവുറ്റ കരുത്തൻ അതു തന്നെയാണ് കാളിയെ അവിടുള്ളവർ ഭയക്കുന്നതിൽ പ്രധാന കാരണം. അനാഥനായ കാളിയ്ക്ക് ആരും അഭയം നൽകിയിരുന്നില്ല.

മൂന്നാം വയസിൽ കടപ്പുറത്ത് ഉപേക്ഷിക്കപ്പെട്ടവനാണ് കാളി. അവിടെ നിന്നും ആരോ കൊടുത്ത എച്ചിൽ കഷ്ണങ്ങൾ കഴിച്ച് അവൻ വളർന്നു തുടങ്ങി. പിന്നെ കുപ്പിയും കവറും പെറുക്കി ജീവിച്ചു .

അവിടെയും കാലം അവനായി കരുതി വെച്ചത് കഷ്ടതകൾ മാത്രം, വിറ്റു കാട്ടിയ കാശ് കുടിയൻമാരായ വള്ളക്കാർ തട്ടിപ്പറിക്കും കണക്കിനു കിട്ടും. അങ്ങനെ പത്താം വയസിൽ കുഞ്ഞപ്പനാശാൻ്റെ ശിഷ്യനായി. കളരിമുറകൾ പഠിക്കാൻ തുടങ്ങി. 13 വയസായ സമയം അനാഥനെന്ന വിളികൾ പകർന്ന വേദന ആദ്യമായി സ്ത്രീ വർഗ്ഗത്തോടുള്ള ദേഷ്യത്തിൻ്റെ കനലെരിയിച്ചു.

കാമ ദാഹം തീർക്കാൻ അലഞ്ഞ ഏതോ സ്ത്രീ, തൻ്റെ സംതൃപ്തി തേടിയലഞ്ഞ സമയത്ത് ആഗ്രഹിക്കാതെ വിരിഞ്ഞു പോയ കാട്ടുപുഷ്പമായി പോയി കാളി. പൂന്തോട്ടത്തിൽ വിരിഞ്ഞ കാട്ടു ചെടിയെ വേരോടെ പറിച്ചെടുത്തമ്മ ദൂരെ കളഞ്ഞപ്പോ ഒരു ജൻമം അനാഥനായി.

യാധനകൾ സഹിച്ചും പടപൊരുതിയും കാളി, വളർന്നു. പതിനെട്ടാം വയസിൽ അവനിൽ വളർന്ന മോഹം. ഒരു കുടുംബം തനിക്കും വേണം എന്ന ചിന്ത, അനാഥനായി തുടരാനുള്ള മടി, തനിക്കായി ഒരു കൂട്ടു വേണം എന്നു തോന്നി, അതാണ് കാളിയെ വിവാഹിതനാവാൻ പ്രേരിപ്പിച്ച ശക്തി.

സ്ത്രീയെ വെറുത്തു തുടങ്ങി വന്ന മനസിൽ ഒരു സ്ത്രീക്കു മാത്രമേ… തനിക്കൊരു കുടുംബം സമ്മാനിക്കാൻ കഴിയു എന്ന തിരിച്ചറിവ് , അവനെ ഇരുവതാം വയസിൽ വിവാഹിതനാക്കി, പതിനേഴു വയസുകാരി ദാക്ഷായണി.

അഴകുള്ള ഒരു മുക്കവത്തി, നിറത്തിലും ശരീരപുഷ്ഠിയിലും ദാക്ഷായണി

മുന്നിലായിരുന്നു. ചങ്കുറ്റമുള്ള ആണൊരുത്തനായതു കൊണ്ടും, നല്ല സ്വഭാവ മഹിമ കളിക്കുള്ളതിനാലും, ദാക്ഷായണിക്കു താഴെ 3 പെൺമക്കൾ കൂടി ഉള്ളതിനാൽ ഭാസപ്പൻ ഒന്നും നോക്കാതെ ദാക്ഷായണിയുടെ കൈകൾ കാളിയെ ഏൽപ്പിച്ചു.


കാളി ദാക്ഷായണിയിലൂടെ ആണ് സ്ത്രീ എന്തെന്നും, കാമമെന്തെന്നും അറിയുന്നത്, സന്തോഷമായി അവരുടെ ജീവിതം മുന്നേറി, ഒരു കുഞ്ഞിനായി കാളി കാത്തിരുന്നു. കടൽക്കരയിലെ പ്രണയ മീനുകളായി അവരങ്ങനെ നീന്തി തുടിച്ചു.

അവൾ ചതിച്ച ചതിയിൽ കാളി പൂർണ്ണമായി തകർന്നു. പെണ്ണ് എന്ന വർഗ്ഗത്തെ തൻ്റെ വർഗ്ഗ ശത്രുവായി കണ്ടു. മരിക്കാൻ കിടക്കുന്നത് ഒരു പെണ്ണാണെങ്കിൽ ദാഹജലം പോലും കൊടുക്കാൻ മടിക്കുന്നത്ര വെറുപ്പ്. കാളി എന്നാൽ അനാഥൻ, സ്ത്രീ വിരോധി, മദ്യപാനി .

അതെ ,അതാണ് കാളി, കാലം അവനെ പഠിപ്പിച്ചതും അതു തന്നെ.

🌟🌟🌟🌟🌟

രാത്രിയുടെ യാമങ്ങൾക്കു വിട നൽകി ഉദയസൂര്യനുണർന്നു. കിഴക്കു വെള്ള വിരിച്ച സൂര്യ കിരണങ്ങൾ കാളിയെയും വിളിച്ചുണർത്തി. അതിരാവിലെ കാളി തൻ്റെ വള്ളവുമായി, കടലിൽ പോയി. പാതിമയക്കത്തിലാണ് ആ മനസ് ഇപ്പോഴും, രാത്രിയുടെ മദ്യസേവയുടെ പരിണിത ഫലം.

ഒരു ചോരക്കുഞ്ഞ് തൻ്റെ കൂരയിൽ ഉള്ളതോ… അതിനു വിശക്കും എന്ന ഓർമ്മയോ അയാൾക്കില്ല. തൻ്റെ കൂരയുടെ വാതിൽ തുറന്നു വെച്ച് അയാൾ മത്സ്യമെന്ന കടലിൻ്റെ കനിയെ തേടി പോയി.

സമയം പതിയെ നീങ്ങി തുടങ്ങി. ആ കുഞ്ഞു മിഴികൾ പതിയെ തുറന്നു. പിന്നെ അവനിൽ നിന്നും ഉണർന്ന നാദം കരച്ചിൽ മാത്രമായിരുന്നു. വിശപ്പിൻ്റെ വിളിയണിഞ്ഞ രാജപുത്രൻ്റെ കേഴൽ, കടലിൻ്റെ രാജപുത്രൻ ഇന്ന് കടൽക്കരയിൽ വിശപ്പാൽ കേഴുന്നു.

കടലിൽ പ്രകമ്പനം തിരക്കുകയായിരുന്നു അവൻ്റെ സ്വരവിചികൾ, കടലിലെ കാലാവസ്ഥ തകിടം മറിഞ്ഞതും വള്ളക്കാർ തിരിച്ചു കരയെ തേടി തുഴയുമ്പോ… കാളി മാത്രം കടലിൻ്റെ ആഴങ്ങൾ തേടി പോയി. മരണം കാളിയെ ഭയക്കണം ജീവിതം വെറുത്തവന് മരണഭയമില്ല. മരണം അവന് രക്ഷാമാർഗ്ഗം. അതിനാൽ തനിക്കു മുന്നിൽ കടൽ തീർത്ത മാർഗ്ഗതടസം മറികടക്കാൻ കാളിയെന്ന മുക്കുവൻ ഒരുങ്ങി.

പെട്ടെന്നായിരുന്നു, കടൽ ശാന്തമായത്, അതിനു കാരണം അറിയാതെ കാളി പുഞ്ചിരി തൂകി. ഈ സമയം കാളിയുടെ കൂരയിൽ കുഞ്ഞു ചുണ്ടിലും പുഞ്ചിരി വിരിഞ്ഞിരുന്നു.

എട്ടു വയസുകാരി പെൺ കുട്ടി, ഗ്ലാസ്സിൽ കരുതിയ പാൽ പതിയെ സ്പൂൺ കൊണ്ട് ആ കുഞ്ഞു ചുണ്ടിൽ ഒഴിച്ചു കൊടുക്കവെ, പുഞ്ചിരി തൂകി കൊണ്ടവൻ പതിയെ ആ പാൽ തുള്ളികൾ നുകർന്നു. അവൻ തൻ്റെ മിഴികളാൽ അവളെ നോക്കി കൊണ്ടിരുന്നു. അവൻ്റെ കുഞ്ഞു വയറിൽ പാൽ തുള്ളികൾ നിറഞ്ഞു തുടങ്ങി.

കടലിൽ കാളി വല വിരിച്ചതും അവനാ സത്യം മനസിലാക്കി, ചാകര, ഒറ്റയ്ക്ക് വലിച്ചടുപ്പിക്കാൻ പറ്റാത്തത്ര ഭാരം ഉണ്ടായിരുന്നു വലയിൽ. പാടുപെട്ട് കഠിന പ്രയത്നത്തിനൊടുവിൽ ആ വലയിലെ മത്സ്യങ്ങളെ തൻ്റെ വള്ളത്തിൽ ചൊരിഞ്ഞ നിമിഷം അയാൾ ഒരു ഭ്രാന്തനെ പോലെ അലറി ആ നടുക്കടലിൽ……

ചാകര വന്നേ…….

ആ കുഞ്ഞു വയർ നിറയുന്നതിനനുസരിച്ച് കാളിയുടെ വള്ളുവും നിറഞ്ഞു തുളുമ്പി. കടലിൻ്റെ രാജപുത്രൻ്റെ വയറു നിറയുമ്പോ അഭയദാതാവിന് കടലമ്മയുടെ വക അമൂല്യ നിധി.

കാർത്തുമ്പി……..

എടി…. കാർത്തുമ്പി……

അമ്മേ….. ദാ…. വരണൂ……

ഗ്ലാസ്സും സ്പൂണും കുഞ്ഞിനരികിൽ വെച്ച് ആ എട്ടു വയസ്സുക്കാരി ഓടി.

എവിടായിരുന്നെടി നശൂലമെ…..

അത് കുഞ്ഞാവ കരഞ്ഞപ്പോ….

എത് കുഞ്ഞാവ…..

ദേ… അവിടെ…..

എൻ്റെ ദേവി….. നീ കളിയുടെ കുടിലിൽ കേറിയോ…..

അതും പറഞ്ഞ് കാർത്തുമ്പിയെ അവളുടെ അമ്മ തല്ലി.

അയ്യോ…. അമ്മേ… തല്ലല്ലേ….

എനി എന്തെല്ലാം പ്രശ്നങ്ങൾ ആണാവോ ഉണ്ടാവുക. അസത്ത്

🌟🌟🌟🌟🌟

വർണ്ണശൈല്യത്തിൽ ധ്യാനത്തിലിരുന്ന ആചാരി മിഴികൾ തുറന്നു.

മരണയോഗം………

ആദ്യ പരീക്ഷണം……..

ഓം നമശിവായ…….

മഹാരാജൻ,…………

എന്താ… ആചാര്യാ…..

അത് കുഞ്ഞ്, അവന്…..

എന്താ…. ആചാര്യാ…. ഒന്നു പറയോ…

ഓംകാര ചിഹ്നവുമായി പിറന്നവനെ മരണം വേട്ടയാടും എന്നത് അങ്ങേക്കുമറിയാലോ…..

അതിന്, അവനെന്താ…. പറ്റിയത്.

അവന് ഒന്നും പറ്റിയിട്ടില്ല, നമ്മുടെ ഈ മണ്ണിലെ ആദ്യ മൃത്യു യോഗം അവൻ തരണം ചെയ്തു. രണ്ടാമത്തെത്, ആ മണ്ണിലെ ആദ്യ മൃത്യു യോഗം അവനെ തേടി വരുന്നുണ്ട്.

ആചാര്യാ……

അതെ, ഒരു നാൽക്കാലിയാണ്, ആ ജീവൻ അപഹരിക്കാൻ നിയോഗിക്കപ്പെട്ടത്.

ആചാര്യാ…….

വിശപ്പിനെ മറി കടക്കാൻ ചെയ്യുന്ന ഹത്യ, പാപമുക്തമായ പ്രവർത്തി. പ്രകൃതി നിയമം . പ്രകൃതി അനുവദിച്ച മരണം അവനെ കാത്തിരിക്കുന്നു.

ഒരു നാൽക്കാലിക്കവൻ ഇരയാകുമെന്നാണോ അങ്ങു പറയുന്നത്.

അതിനുത്തരമായി ആചാര്യൻ ഒന്നും പറഞ്ഞില്ല. മൗനം പൂണ്ടു നിന്ന ആചാര്യനെ കാണുമ്പോൾ രാജൻ കൂടുതൽ ഭീതിയോടെ ചോദിച്ചു.

ഒരു മാർഗ്ഗവും ഇല്ലേ… ആചാര്യാ…..

ശിവഹിതം അതു നടക്കും, കാലത്തിനും അതീതനല്ലേ ശിവൻ.

ആചാര്യൻ ഒന്നും പറഞ്ഞില്ല

പറഞ്ഞല്ലോ…. രാജന് മനസിലായില്ല. ശിവൻ്റെ ഇച്ഛയില്ലാതെ ഒരു കാറ്റു പോലും അനങ്ങില്ല. അവൻ മരിക്കണം എന്നാണ് ശിവ ഹിതം എങ്കിൽ അതിനെ തിരുത്താൻ ശിവനു മാത്രം കഴിയൂ…….

ആചാര്യ…….

സമയമില്ല രാജൻ എനിക്കു പൂജകൾ തുടങ്ങണം.

മറുവാക്കിനു കാത്തു നിൽക്കാതെ ആചാര്യർ മഹാകാല ക്ഷേത്രത്തിലേക്ക് പോയി. വർണ്ണശൈല്യത്ത് ഇന്ന് മഹാകാല പൂജ നടക്കുകയാണ്. കുഞ്ഞിൻ്റെ പ്രാണരക്ഷാർത്തം.

🌟🌟🌟🌟🌟

ഇരുണ്ടലോകം അനന്തസാഗരത്തിൽ നിലകൊള്ളുന്ന മറ്റൊരു ദ്വീപ്, ഹിംസയുടെ ഒരു ലോകം. കാലകേയർക്ക് അടിമകളായ നരഭോജികളുടെ വാസസ്ഥലം. പേരു പോലെ അന്ധകാരം മാത്രം നിറഞ്ഞ ലോകം. വികൃതവും വിചിത്രവുമായ കാഴ്ച്ചകൾ മാത്രം ഇവിടെ മുഴുവൻ.

സ്വയം പ്രകാശിക്കുന്ന, എന്നാൽ അന്ധകാരത്തെ കീറിമുറിക്കാൻ കെൽപ്പില്ലാത്ത, നിറമില്ലാത്ത സസ്യങ്ങൾ ഇവിടത്തെ സവിശേഷതയാണ്.

ഇവിടുത്തെ ജലാശയം നീലനിറത്തിൽ തിളങ്ങി നിൽക്കും അതിൻ മിന്നാമിനുങ്ങുപ്പോലെ ഒരു കുഞ്ഞു തരികളാൽ സമൃദ്ധമാണ്.

അവിടെ വസിക്കുന്ന ജീവജാലങ്ങളുടെ രൂപമോ… വർണ്ണമോ…. ആകൃതിയോ… ഒന്നും തന്നെ പുറം ലോകത്തിനറിയില്ല. ആകെ നരഭോജികളെ മാത്രമാണ്, വർണ്ണശൈല്യവും , ലാവണ്യപുരവും കണ്ടിട്ടുള്ളത്.

ഇരുളിൻ്റെ ആ ലോകത്ത് , എങ്ങും പിന്തുടരുന്നത് മിഴികൾ മാത്രം, തിളക്കമേറിയ മിഴികൾ. ആ മിഴികളിലെ തിളക്കവും, വലിപ്പവും എതിരെ നിൽക്കുന്ന ജീവിയുടെ വലുപ്പവ്യത്യാസങ്ങൾ തിരിച്ചറിയാൻ സാധിക്കും.

ഇതിൽ ചുവന്ന തിളക്കമുള്ള കണ്ണുള്ള ജീവി വർഗ്ഗങ്ങളെയാണ് കൂടുതൽ ഭയപ്പെടേണ്ടത് , ക്രൂരവും, ശക്തിശാലികളുമാണ് ഈ ഇനത്തിൽ പെട്ടവ, ഇരുണ്ട ലോകത്ത് ശക്തർ നരഭോജികല്ല, അവരെ വെല്ലുന്ന ജീവി വർഗ്ഗമുണ്ട്.

ഇരുണ്ട ലോകത്തെ പ്രധാന കാഴ്ച എന്നാൽ കൺചിമ്മുന്ന ജിവികൾ തന്നെ, പലവർണ്ണത്തിലെ മിന്നാമിനുങ്ങു പോലെ, നിറഞ്ഞു കിടക്കുകയാണ് അവ.

അവിടെ വസിക്കേണ്ടതല്ലെങ്കിൽ കൂടി അവിടെ വസിക്കപ്പെടുന്ന ഒരു ജീവിവർഗ്ഗം ഉണ്ട്. അതിൻ്റെ പേരാണ് “ഐററ്റ് ” . ഒരു തരം പറവയാണ് ഈ ഐററ്റ്. ഏഴു വർണ്ണങ്ങളിൽ തിളങ്ങുന്ന ഒരു അടക്കാക്കുരുവി വലുപ്പത്തിലുള്ള കുഞ്ഞ് കിളി.

നല്ല നീളമുള്ള വിടർന്ന വാലോടു കൂടിയ ഈ കളിയുടെ വാൽ സപ്തവർണ്ണങ്ങളാൽ മഴവില്ല് പോലെ കാണപ്പെടുന്നു. അതി മനോഹരമായ ഈ ഒരു ജീവി വർഗ്ഗം മാത്രമാണ് ഇരുണ്ട ലോകത്ത് മാംസത്തിൻ രുചിയറിയാതെ വസിക്കുന്നത്.

🌟🌟🌟🌟🌟

വൈഷ്ണവാ…… എത്രയോ സംവത്സരങ്ങൾ, നീയും ഞാനും, നമ്മുടെയൊക്കെ പിതാമഹന്മാരും കാത്തിരുന്നു ജനിച്ച ആ കുഞ്ഞിന് മരണമാണോ വിധി.

ആദി ദേവാ….. എൻ്റെ കുഞ്ഞിന് എന്തു പറ്റി.

വൈഷ്ണവാ….. മരണം ഒരു നിഴൽ പോലെ അവനെ പിന്തുടരുകയാണ്.

നാരായണാ….. നീയിതൊന്നും കാണുന്നില്ലെ

വൈഷ്ണവാ…. ഭയക്കാതിരിക്കു…. ഇവിടെ മഹാകാല പൂജ തുടങ്ങി, ആചാര്യൻ കുഞ്ഞിനു വേണ്ടി.

ആചാര്യൻ എന്താ പറഞ്ഞത് ആദിദേവാ…..

അത് ഞാൻ,

എല്ലാം കേൾക്കാൻ എനിക്കു മനക്കരുത്തുണ്ട് ആദിദേവാ….. അവൻ ജനിച്ച അന്നു തന്നെ താളിയോല ഗ്രന്ഥങ്ങൾ ഞാനും നോക്കിയതാ…. കാലൻ്റെ മരണക്കയറ് അവൻ പിന്നിട്ടാൽ അവനെ പരാജിതനാക്കാൻ ആർക്കും ആവില്ല.

ഒരു നാൽക്കാലിക്ക് അന്നമാവാൻ അവന് സമയമായി എന്നാണ് ആചാര്യൻ പറഞ്ഞത്.

ഒന്നും പറയാതെ വൈഷ്ണവൻ നിൽക്കുമ്പോ ആദിദേവൻ അവൻ്റെ തോളിൽ കരങ്ങൾ വെച്ചു സാന്ത്വനം പകർന്നു കൊണ്ട് തൻ്റെ സൗഹൃദ ധർമ്മം പൂർത്തീകരിച്ചു.

ആദിദേവാ… ഇതൊരു അപകടമല്ലല്ലോ…. പ്രകൃതി നിയമം തന്നെയല്ലെ. ആഹാരം അതിനായി പൊലിയുന്ന ജീവൻ, എൻ്റെ മകൻ്റെ.

വൈഷ്ണവാ……..

അവൻ മരിക്കുന്നു എന്നതിലല്ല എനിക്ക് ദുഖം , അത് എൻ്റെയും ശിവകാമിയുടെയും മാത്രം സ്വകാര്യ ദുഖമായേനെ…. അവൻ ഞങ്ങളുടെ മാത്രം മകനായിരുന്നെങ്കിൽ , രണ്ടു ദേശത്തിൻ്റെ സ്വപ്നമാണവൻ, പ്രതീക്ഷയാണവൻ, അതു മാത്രമേ….. എനി മുന്നാട്ട് ജീവിക്കാൻ പ്രേരിപ്പിച്ചത് അതു കൂടെ നഷ്ടമായാൽ………

വൈഷ്ണവാ….. ഈ ലോകം തന്നെ ഒരു മായയാണ്, ഈശ്വരൻ്റെ മായ, എന്ത് എപ്പോ എങ്ങനെ നടക്കണം എന്നവൻ തീരുമാനിക്കും. കാലചക്രം അതു തീരുമാനിക്കും……

ജനനവും, മരണവും വിളിക്കാതെ വരുന്ന അതിത്ഥിയാണ് ആദിദേവാ…. അവനെ , ഞാൻ കരുതിയിരുന്നില്ല, എൻ്റെ കുഞ്ഞായി അവൻ പിറക്കുമെന്ന്, ആ മഹാഭാഗ്യം കൈവരുമെന്ന്. ഇന്ന് അവൻ്റെ മരണവും അതുപോലെ വന്നു.

വൈഷ്ണവാ……………

ഗുരുനാഥാ……

ആദിദേവനും, വൈഷ്ണവനും അദ്ദേഹത്തെ തൊഴുതു.

കാഷായ വസ്ത്രം ധരിച്ച, മുടിയും താടിയും നീട്ടി വളർത്തിയ ഒരു സന്യാസി. കണ്ണിൽ ശക്തമായ തിളക്കം, അദ്ദേഹം അവർക്കരികിലേക്ക് അതിവേഗം നടന്നു വരുന്നു.

സാക്ഷാൽ നാരായണദേവൻ നമിക്കുന്ന മഹാദേവ അംശത്തിന് മരണമോ… അവന് രക്ഷകൻ ഒന്നല്ല രണ്ടാ….. അതു മറക്കരുത്.

ഗുരുദേവാ…. അത്…..

മനസിലായി പ്രകൃതി നിയമം, അനുസൃത മരണം അവനെ തേടി വരുന്നു അല്ലെ…

അതെ ഗുരു ദേവാ…..

വൈഷ്ണവാ…. പ്രകൃതി എന്നാൽ ആരാ….. സാക്ഷാൽ ശക്തി, ശക്തി ശിവഹത്യയ്ക്ക് വഴിയൊരുക്കമോ….

ഗുരുദേവാ…..

നാരായണ…… നാരായണ…..

🌟🌟🌟🌟🌟

കടപ്പുറത്ത് ഒരു പട്ടി, അലഞ്ഞു തിരിഞ്ഞു നടക്കുകയാണ്, അതിൻ്റെ കോലം കണ്ടാൽ തന്നെ അറിയാം ആഹാരം കഴിച്ചിട്ട് ദിവസങ്ങളോളം ആയിട്ടുണ്ട്. അതിൻ്റെ ശോഷിച്ച ശരീരവും പേറി, ആവതില്ലാതെ അതു നടന്നു നീങ്ങി.

ശരീരത്തിലെ രോമരാജികൾ മുഴുവൻ നഷ്ടമായ ആ മൃഗം, തൻ്റെ ജീവൻ്റെ

തുടിപ്പിനെ നിലനിർത്താൻ ആഹാരത്തിനായി കടൽത്തീരം മുഴുവൻ അലഞ്ഞു നടക്കുകയാണ്. വിശപ്പു സഹിക്കാതെ മൃഗ സഹജമായ വേട്ടയാടൽ നടത്തിയതിൻ്റെ ഫലമായി ഉണ്ടായ വൃണപ്പാടുകൾ തെളിഞ്ഞു കാണാം

അലഞ്ഞു തിരിഞ്ഞ ആ പട്ടി പതിയെ വന്നടുക്കുന്നത്, കാളിയുടെ കൂരയ്ക്ക് നേരെയാണ്. മുൻവാതിലുകൾ തുറന്നു കിടക്കുന്ന ആ കൂര , ആ മൃഗത്തിൻ്റെ ശ്രദ്ധയിലും പെട്ടു. ഒരു ഇളം കാറ്റു പതിയെ വീശിയ നേരം ആ കൂരയുടെ വാതിൽ ആടിയുലഞ്ഞു.

ആ കാറ്റിൽ എവിടെ നിന്നോ മാംസഗന്ധം കൂടെ ചേർന്നു വന്നപ്പോ… ഒരു നിയോഗം പോലെ, ആ പട്ടിയുടെ കാലുകൾ , കാളിയുടെ കുടിലിനെ ലക്ഷ്യമാക്കി മുന്നേറി.

ഭയത്തിൻ്റെ ഉൾവിളിയോടെ തൻ്റെ കാൽപ്പാദം കൂരയിൽ കുത്തിയ പട്ടി, പതിയെ തൻ്റെ കണ്ണുകളാൽ ചുറ്റും വീക്ഷിച്ചു. ആരുമില്ലെന്നുറപ്പു വരുത്തി, പട്ടി പതിയെ ആഹാരം തേടി. നിരാശയുടെ ഭീതി പരന്നു തുടങ്ങിയ നിമിഷം, ഒരു മനുഷ്യഗന്ധം തിരിച്ചറിഞ്ഞ പട്ടി പതിയെ കൂടയ്ക്കരികിലേക്ക് ചെന്നു.

പ്രവചനങ്ങൾ എല്ലാം സത്യമാകുന്ന നിമിഷങ്ങൾ, വിശന്നു വലഞ്ഞ നാൽക്കാലി ആഹാരത്തിനായി ആ കഞ്ഞിനരികിലേക്ക് ചെല്ലുന്നു. അവൻ്റെ മരണം അവനെ തേടിയെത്തുകയായി. മരണം, അത് ഒരു നിഴലായി അവനു കുടെ ഉള്ളപ്പോ… ജീവിതവും മരണവും തമ്മിലുള്ള നൂൽപ്പാല യാത്രയുടെ അതിസങ്കീർണമായ നിമിഷങ്ങളിലൂടെ അവൻ കടന്നു പോവുകയാണ്.

🌟🌟🌟🌟🌟

അനന്തസാഗരം പുറം ലോകം അറിയാത്ത ഒരു സാഗരം. പച്ചക്കലർന്ന ജലം അതാണ് അനന്തസാഗരത്തിൻ്റെ പ്രത്യേകത… ഈ സാഗരത്തിൽ ദ്വീപ് സമൂഹത്താൽ സമൃദമാണ്.

അഞ്ചു വലിയ ദ്വീപുകളും പിന്നെ ഒട്ടനവതി കുഞ്ഞു ദ്വീപുകളും ഈ അനന്തസാഗരത്തിൽ കാണാം അതിൽ മൂന്നു വലിയ ദ്വീപുകൾ ത്രികോണാകൃതിയിൽ സ്ഥിതി ചെയ്യുന്നു. തിൻമയുടെ ശക്തികേന്ദ്രമായ ത്രികോണ ശക്തി.

ഇതിൻ്റെ നടുവിലായി രണ്ട് വലിയ ദ്വീപ്, അതാണ് വർണ്ണശൈല്യവും ലാവണ്യപുരവും. തിൻമയുടെ ലോകത്താൽ ബന്ധിക്കപ്പെട്ട നൻമയുടെ ലോകം. തിൻമയിൽ നിന്നും രക്ഷ നേടുവാൻ മന്ത്രശക്തികൾ അവരെ സഹായിച്ചു പോന്നു.

വർണ്ണശൈല്യത്തെയും, ലാവണ്യപുരത്തേയും ചുറ്റി പറ്റി ഒട്ടനവതി ചെറു ദ്വീപുകൾ നിലകൊള്ളുന്നു. അവയെല്ലാം തന്നെ അതിവിശിഷ്ടമായ ദ്വീപുകളാണ്, പലതിൻ്റെയും കലവറ.

അനന്തസാഗരം തന്നെ നിഗുഡമാണ്, അതു കൊണ്ട് തന്നെ ആ സാഗരത്തിലെ ദ്വീപുകൾ അതിലേറെ നിഗൂഡമാണ്. വർണ്ണശൈല്യത്തിലും ലാവണ്യപുരത്തും രണ്ട് രണ്ട് വീതം ശക്തിപീഢങ്ങൾ ഉണ്ട്. അവയാണ് ഈ ദ്വീപുകൾക്ക് സംരക്ഷണവും ശക്തിയും പ്രധാനം ചെയ്യുന്നത്. രഹസ്യങ്ങൾ ഉറങ്ങുന്ന ആ മണ്ണിലെ ചരിത്രങ്ങൾ വളരെ വലുതാണ്.

🌟🌟🌟🌟🌟

കുഞ്ഞിനരികിലേക്ക് നടന്നു നീങ്ങിയ പട്ടിക്കു മുന്നിലേക്ക് ഒരു കരിനാഗം മുകളിൽ നിന്നും വീണു. അത് കുഞ്ഞിന് ഒരു രക്ഷകൻ എന്ന പോലെ പട്ടിക്കു മുന്നിൽ പത്തി വിടർത്തി ചീറ്റി.

നിമിഷങ്ങൾക്കകം കുടിലിൻ്റെ നാനാ ഭാഗത്തു നിന്നും നാഗങ്ങൾ വന്നു ചേർന്നു. നാഗങ്ങൾ കുഞ്ഞിനു ചുറ്റുമായി ചുരുണ്ടു കൂടി , കുഞ്ഞിനെ പൊതിഞ്ഞു…….

ആ കരി നാഗം പട്ടിയെ കൊത്താനായി പല തവണ ശ്രമിച്ചു, പട്ടി, തൻ്റെ കാലടി, പതിയെ പിന്നോക്കം വലിച്ചു. കരിനാഗം പത്തി വിടർത്തി ഉഗ്രരൂപത്തിൽ എതിരിടാൻ ഒരുങ്ങി നിന്നു.

കുഞ്ഞിൻ്റെ കൂട ഇരുന്ന ഭാഗത്ത് നാഗങ്ങൾ സ്വയം തീർത്ത ശിവലിംഗം, നാഗശിവലിംഗം. ജീവനുള്ള സർപ്പങ്ങൾ കുഞ്ഞിൻ്റെ രക്ഷയ്ക്കായി, അവനെ പൊതിഞ്ഞപ്പോ, രൂപാന്തരപ്പെട്ടത് ശിവലിംഗ രൂപമാണ്. ആ ലിംഗത്തിനുള്ളിൽ ആ കുഞ്ഞുറങ്ങി.

കരിനാഗം പത്തി വിടർത്തി, തൻ്റെ വാലറ്റം മാത്രം മണ്ണിലൂന്നി ഉയർന്ന് ആഞ്ഞു കൊത്തി. പട്ടിയുടെ ഇടതു കാലിൽ തന്നെ. പട്ടിയുടെ വേദനയുടെ സ്വരവിചികൾ അവിടെ ഉയർന്നു.

അടുത്ത നിമിഷം തന്നെ കടൽക്കരയിലേക്ക് പട്ടി, പ്രാണരക്ഷാർത്തം ഓടി… കടൽ മൺത്തിട്ടയിൽ അതിക ദൂരം പിന്നിടാൻ ആ മൃഗത്തിനായില്ല. വായിൽ നിന്നും പതയും നുരയും വന്ന് ആ മൃഗം തൻ്റെ മരണത്തെ സ്വീകരിച്ചു.

ശബ്ദകോലാഹലം കേട്ട് അമ്മയുടെ വിലക്കിനെ മറികടന്ന് കാർത്തുമ്പി കാളിയുടെ കൂടിലിലെത്തി, കരിനാഗത്തെയും, നാഗ ശിവലിംഗത്തേയും കണ്ടവൾ ഭയന്നെങ്കിലും ശബ്ദവീചികൾ പുറപ്പെടുവിച്ചില്ല.

കരിനാഗം അവൾക്കുനേരെ പത്തി വിടർത്തി നിന്നതും, അവൾ തൻ്റെ മുട്ടിൽ ഇരുന്നു.

അല്ലയോ…. നാഗരാജാവേ…..

എൻ്റെ കുഞ്ഞുവാവയെ ഒന്നും ചെയ്യരുതേ…..

കരിനാഗം അവൾക്കരികിലേക്ക് ഇഴഞ്ഞ നേരവും അവൾ അനങ്ങാതെ നിന്നു. അവളുടെ ധൈര്യവും നിഷ്ക്കളങ്ക വാക്കുകളും മനസിലാക്കിയ കരിനാഗം അവളെ മറികടന്നു ഇഴഞ്ഞു നിങ്ങി.

അടുത്ത നിമിഷം തന്നെ നാഗ ശിവലിംഗവും പൂർണ്ണമായി ഇല്ലാതായി, നാഗങ്ങൾ പല വഴി പുറത്തേക്കു പോയി . കാർത്തുമ്പി ഓടി കുഞ്ഞിനരികിലെത്തി.

കുഞ്ഞു വാവേ……..

ആ വിളിയിൽ ഒരു ഭയം ഉണ്ടായിരുന്നു. നാഗങ്ങൾ മൂടിയ അവളുടെ കുഞ്ഞുവാവയ്ക്ക് വല്ലതും സംഭവിച്ചോ എന്നവൾ ഭയന്നിരുന്നു. അവളുടെ വിളി കേട്ടു എന്ന പോലെ അവൻ്റെ കരച്ചിൽ പുറത്തേക്കു വന്നു.അവൾ പെട്ടെന്നു തന്നെ ഓടി കഞ്ഞിനരികിലെത്തി.

കുഞ്ഞാവേ……

അവൾ അവൻ്റെ കൈകാലുകൾ തഴുകി, അവിടെയെല്ലാം സൂക്ഷ്മമായി നോക്കി, പാമ്പു കടിച്ച പാടുകൾ ഇല്ലെന്നുറപ്പു വരുത്തി. ശേഷം അവളുടെ വസ്ത്രത്തിനിടയിൽ മറച്ചു വെച്ച പാൽക്കുപ്പിയെടുത്തതും

കാർത്തുമ്പി…..

അയ്യോ…. അമ്മാ…..

പാൽക്കുപ്പിയുടെ നിപ്പിൾ ഭാഗം കുഞ്ഞിൻ്റെ വായിൽ വെച്ചു കൊടുത്ത ശേഷം അവൾ അമ്മയ്ക്കരികിലേക്ക് ഓടി ചെന്നു.

എവിടായിരുന്നെടി…….

അത് അമ്മേ….

നീ… കുഞ്ഞിനെ കാണാൻ പോയോ…

അത് അമ്മേ…. ഞാൻ

എന്താ… മോളെ, നീ അമ്മ പറയുന്നത് കേക്കാത്തത്.

അമ്മേ…. തല്ലല്ലേ അമ്മേ…ഞാൻ അറിയാണ്ടെ…

മോളെ, ആ കാളിക്ക് പെണ്ണന്നു കേക്കുന്നതേ… ദേഷ്യാ.. നീ കുഞ്ഞാ… എന്നാലും അവൻ്റെ കണ്ണിൽ നീയും പെണ്ണാ….. നിന്നെ അവിടെ അവൻ കണ്ടാൽ

അമ്മേ.. ഞാനിപ്പോ പോയില്ലെ കുഞ്ഞാവ

ഓ… നിന്നെ കണ്ടില്ലെ ആ കുഞ്ഞ് ചാവോ…

അതെങ്ങനെ അമ്മ അറിഞ്ഞേ…..

നിനക്കെന്താ… മോളെ പറ്റിയെ, വട്ടായോ…

എൻ്റെ അമ്മേ… കുഞ്ഞാവേൻ്റെ അടുത്ത് നിറയെ പാമ്പ് ഉണ്ടായിരുന്നു. പാമ്പ് ചേർന്ന് ശിവലിംഗമുണ്ടാക്കി.

എൻ്റെ ഈശ്വരാ…. ഇവക്ക് ശരിക്കും വട്ടായോ…

ഞാൻ അമ്മേനോട് മിണ്ടില്ല പോ….

അതും പറഞ്ഞ് കാർത്തുമ്പി അവളുടെ മുറിയിലേക്ക് പോയി. അവളിലെ മാറ്റത്തിൻ്റെ കാരണവും അവൾ പറഞ്ഞ വാക്കുകളുടെ അർത്ഥവും മനസിലാവാതെ ആ അമ്മ അവളെ നോക്കി നിന്നു.

🌟🌟🌟🌟🌟

ഉച്ച സമയം കാളിയുടെ വളളം കരയ്ക്കടിഞ്ഞു. വള്ളം നിറയെ മീനുമായി രാജാവായി അവൻ വന്നു. മീനുകൾ വളരെ വേഗം വിറ്റ ശേഷം ഷാപ്പിൽ കയറി ഒന്നു മിനുങ്ങി.

കടലിൻ്റെ മാറിൽ ഞാൻ പോകുന്നേ……. ആഴക്കടലിലെ നിധിയെ തേടി….. വീശി വിതറും വലയിൻ – കാശായി കയറും മത്സ്യങ്ങൾ. കരയിൽ ചെന്നു – കാശു വാങ്ങി. ഷാപ്പിലെ കള്ളു മോന്തി – മീൻ വരട്ടിയത് തൊട്ടു നക്കി

ഞാനല്ലോ… ഈ മണ്ണിൻ രാജാവ്പാട്ടും പാടി ആടിയുലഞ്ഞ് കാളി അവൻ്റെ കൂരയിലെത്തി. കൈയ്യിൽ കരുതിയ കള്ളു കുപ്പി മേശയിൽ വെച്ച് തിരിഞ്ഞതും കുഞ്ഞിനെ കണ്ടു.

നിന്നെ വലിച്ചെറിഞ്ഞവളാടാ…. ഈ ലോകത്തിലെ ഏറ്റവും വലിയ ദുർഭാഗ്യശാലി. അവളുടെ ഭാഗ്യത്തിനെ അല്ലെ വലിച്ചെറിഞ്ഞത്.

നീ…. ഐശ്വര്യം ഉള്ളോനാടാ…. ഇന്ന് ഈ കരയിൽ കാളി മാത്രമേ… മീൻ പിടിച്ചൊള്ളു, അതും വള്ളം നിറയെ, ഇങ്ങനെ ഒരു ചാകര ഞാൻ മുന്നേ കണ്ടിട്ടില്ല…

കേട്ടോടാ…. നീ… കുരുപ്പേ… നീ എൻ്റെ ഭാഗ്യാടാ…

അല്ല നിന്നെ എന്താ.. വിളിക്കാ…..നിനക്കൊരു പേരു വേണ്ടേ…. എന്താ കുരുപ്പേ… നിന്നെ ഞാൻ വിളിക്കുക……

ശിവ……

എങ്ങനുണ്ടെടാ… ഇഷ്ടായോ… നിനക്ക്, ആ…. എനി ഇഷ്ടായില്ലെലും അതു മതി. എനിക്ക് ഒരു കുഞ്ഞ് ‘പിറന്നാ ഇടാൻ മനസ്സിൽ വെച്ച പേരാ….

ടാ….. ശിവാ…. നീയാടാ…. എൻ്റെ മോൻ, എനിക്ക് ഭാഗ്യവുമായി വന്ന എൻ്റെ മോൻ.

എത് നാറിയാടാ… എൻ്റെ കൊച്ചിൻ്റെ വായിൽ കുപ്പി കയറ്റി വെച്ചത്. അപ്പോ പിന്നെ ഒന്നു മനസിലായി, ഈ തൊറയിലും നിനക്ക് ആളുണ്ട് അല്ലേടാ…. ശിവ

ടാ…. ഇങ്ങോട്ടു നോക്കെടാ…

അവൻ കുഞ്ഞിക്കണ്ണുകൾ ഉയർത്തി കാളിയെ നോക്കി.

ദേ…. വല്ല പെണ്ണുവന്നതാണെ, സൂക്ഷിച്ചോടാ…. മോനെ, ചതിക്കുന്ന വർഗ്ഗമാ… മോനെ.

ചതിക്കുന്ന വർഗ്ഗമാ….. മോനെ..

അതും പറഞ്ഞ് കാളി വീണ്ടും മദ്യം നുകർന്ന്, തൻ്റെ കയർക്കട്ടിലിൽ കിടന്നു.

🌟🌟🌟🌟🌟

സായാഹ്ന സമയം കാളിയുടെ കുടിലിൻ്റെ വാതിൽ പതിയെ തുറക്കപ്പെട്ടു. ആ വാതിലിൻ്റെ അടുത്ത് കുഞ്ഞു കരങ്ങൾ അനാവൃതമായി. ഭയത്തോടെ ആ കുഞ്ഞു കാലടി പതിയെ അകത്തേക്കു വന്നു. പമ്മി പമ്മിയുള്ള അവളുടെ നടത്തം. കാൽക്കൊലുസ്സു പോലും നിശബ്ദമാക്കിയുള്ള സഞ്ചാരരീതി കാഴ്‌ച്ചയുടെ വിസ്മയം തീർത്തു. നിഷ്കളങ്കതയുടെ മൂർത്തി ഭാവമാണ് കാർത്തുമ്പി.

വിറക്കുന്ന കാലടികൾ തേടി പോയത് കാളിയെയാണ്. കയർ കട്ടിലിൽ മദ്യലഹരിയിൽ മയങ്ങുന്ന കാളിയെ അവൾ നോക്കി നിന്നു. അവനിൽ നിന്നും വമിക്കുന്ന കള്ളിൻ്റെ രൂക്ഷഗന്ധമറിഞ്ഞ് ആ കുഞ്ഞു മുഖത്ത് ചുളിവുകൾ വീണു. അവനിലെ നിദ്രയുടെ ആഴം കൂടുതലാണെന്ന് മനസിലായ കാർത്തുമ്പിയുടെ അടുത്ത ലക്ഷ്യം കുഞ്ഞുവാവയാണ്.

കുഞ്ഞു വാവയ്ക്കരികിലേക്ക് ആ കാലടികൾ വളരെ വേഗത്തിൽ ചെന്നു. കൂടയിൽ കിടക്കുന്ന കുഞ്ഞിനെ കണ്ടതും അവളിൽ വിരിഞ്ഞ പുഞ്ചിരി, വർണ്ണനകൾക്കും അപ്പുറം. അവൾ കുഞ്ഞിനെ തൊട്ടു നോക്കിയപ്പോ, കുഞ്ഞ് നനവിൽ കുതിർന്നു കിടക്കുവാണ്.

കുഞ്ഞാവേ….. നീ… പണി പറ്റിച്ചല്ലോടാ….

തൻ്റെ മടിക്കുത്തിൽ കരുതി വെച്ച തുണിയെടുത്ത്, അവൾ കുഞ്ഞിൻ്റെ വസ്ത്രങ്ങൾ മാറ്റി. അവനെ പുതിയ തുണിയിൽ പൊതിഞ്ഞപ്പോ… അവളുടെ മിഴികൾ ആ ചുവന്ന പെട്ടിയിൽ പതിച്ചു.

ക്രിസ്റ്റൽ രൂപത്തിലുള്ള ആ ചുവന്ന പെട്ടി അവൾ തിരിച്ചും മറിച്ചും നോക്കി. അതെന്താണ് എന്ന് ആ കുഞ്ഞു മനസിനും തിരിച്ചറിയാനായില്ല . ആറു മുഖങ്ങളിലും ഓംകാര ചിഹ്നം ലിഖിതമാണ് എന്നാൽ ഒരു മുഖത്തിൽ മാത്രം രണ്ട് ഓംകാര ചിഹ്നം അതിൽ ഒരു ചിഹ്നം കൊത്തിവെച്ച പോലെ ഉളളിലേക്ക് കുഴിഞ്ഞ പോലെ കാണപ്പെട്ടു. മറ്റു ചിഹ്നങ്ങൾ എല്ലാം തന്നെ പുറത്തേക്ക് തള്ളി നിൽക്കുന്ന പോലെയും.

ഇത് കുഞ്ഞു വാവേടെ കളിപ്പാട്ടാണോ….

അതും പറഞ്ഞ് അവൾ വീണ്ടും ആ ചുവന്ന പെട്ടിയിൽ ശ്രദ്ധകേന്ദ്രീകരിച്ച കാർത്തുമ്പിയുടെ തോളിൽ ഒരു കൈ പതിഞ്ഞതും, അവൾ ഞെട്ടി , കൈകൾ തട്ടി മാറ്റി. ക്രിസ്റ്റൽ ബോക്സ് പിടിച്ചിരുന്ന കൈ കൊണ്ടാണ് അവൾ ആ കൈ തട്ടി മാറ്റിയത്, ആ കൈകൾ തട്ടിയ നിമിഷം അവളുടെ വിരലുകളുടെ പിടിയഴിഞ്ഞു. ആ പ്രഹരത്തിൻ്റെ ശക്തിയിൽ ആ ചുവന്ന ക്രിസ്റ്റൽ ബോക്സ് വായുവിൽ പറന്നു. അത് ഉപയോഗ ശൂന്യമായ തട്ടിൻ പുറത്ത് ചെന്നു പതിച്ചു.

രഹസ്യങ്ങളുടെ കലവറ, ശിവയുടെ ജൻമലക്ഷ്യത്തിലേക്കുള്ള വാതിലായിരിക്കാം അത്. ആ വാതിൽ ഇന്ന് ഉപയോഗശൂന്യമായ വിറകു ശേഖരത്തിനായി തീർത്ത തട്ടിൻപുറത്ത് വിശ്രമം കൊള്ളുന്നു.

അയ്യോ…. അമ്മേ…. എന്നെ ഒന്നും ചെയ്യല്ലേ….

ഒച്ച വെക്കാതിരിയെടി……..

എനിക്ക് പേടിയ…. എന്നെ ഒന്നും ചെയ്യരുത്.

ദേ…. പെണ്ണേ… കാളി കാമഭ്രാന്തനൊന്നുമല്ല, പെണ്ണെന്ന വർഗ്ഗത്തെ കാളിക്ക് ഇഷ്ടമല്ല അത് സത്യമാ…. നിന്നെ ഞാൻ ഒന്നും ചെയ്യില്ല

സത്യം…….

കാളിക്ക് ഒരു തന്തയേ….. ഉള്ളു…. അതു പോലെ വാക്കും ഒന്നെ ഉള്ളു…. മനസിലായോ…

ഉം…. എന്നു മൂളികൊണ്ടവൾ തലയാട്ടിയപ്പോ കാളി അവളെ നോക്കി പുഞ്ചിരിച്ചു. അപൂർവ്വമായി കാണാൻ കഴിയുന്ന കളിയുടെ പുഞ്ചിരി കണ്ടിട്ടും അവളിലെ ഭയം വിട്ടു മാറിയിട്ടില്ല.

എടി കൊച്ചേ……

പേടിച്ചരണ്ട പേടമാൻ മിഴികൾ ഉയർത്തി അവൾ കാളിയെ നോക്കി, കാളി കുഞ്ഞിനെ ചൂണ്ടി കൊണ്ട് അവളോടു പറഞ്ഞു.

ഇതിനെ എങ്ങനെ നോക്കണം എന്നെനിക്കറിയില്ല. നിനക്ക് ഇതിനെ ഇഷ്ടാന്ന് മനസിലായി. നോക്കൊ നീ ഇതിൻ്റെ കാര്യങ്ങൾ.

ഒരു പുഞ്ചിരിയോടെ അവളത് തലയാട്ടി സമ്മതിച്ചു.

പെണ്ണാ നീയും നാളെ ചതിക്കുവോടി….

ചുണ്ടുകൾ കോച്ചി കൊണ്ടവൾ ദേഷ്യം പ്രകടിപ്പിച്ചപ്പോൾ കാളി അവളെ നോക്കി പറഞ്ഞു.

നോക്കണ്ട കാളി അനുഭവത്തിൽ നിന്നും പഠിച്ചതാ…. പിന്നെ എൻ്റെ ശിവക്ക് ആ അനുഭവം വരാതെ നോക്കണം.

ശിവ അതാരാ…..

ഇതിനു ഞാനിട്ട പേരാ…..

ശിവ.. നല്ല പേരാണല്ലോ.. കുഞ്ഞാവേ… നിനക്കിഷ്ടായോടാ…. ഈ പേര്.

ടി പെണ്ണേ…. ഇവനെ നോക്കാൻ നിനക്ക് എപ്പോ വേണേലും ഇവിടെ വരാ….. വേറെ ഏതവളെയെങ്കിലും നീ കൂട്ടി വന്നാ… പിന്നെ നീയും കേറില്ല ഇവിടെ മനസിലായോ……

ഉം…..

അതിനവൾ സമ്മതം മൂളി.

🌟🌟🌟🌟🌟

ലാവണ്യപുരത്തു നിന്നും കാലകേയൻമാർ വർണ്ണശൈല്യത്തെ അക്രമിക്കാൻ ഒരുങ്ങുകയാണ്. ലാവണ്യപുരം കീഴടക്കി എന്ന ഒരേ.. ഒരു ആത്മവിശ്വാസത്തിൻ്റെ പിൻബലത്തിൽ അവർ പട കോപ്പുകൾ കൂട്ടി.

ലാവണ്യപുരത്തിൻ്റെ അതിർത്തിയിൽ നിന്നും മന്ത്രാസ്ത്രങ്ങൾ തുടരെ തുടരെ വർണ്ണശൈല്യം ലക്ഷ്യമാക്കി എഴ്തു തുടങ്ങി. വായുവിൽ ഉയർന്ന ആ അസ്ത്രങ്ങൾ തീഗോളമായി രൂപാന്തരപ്പെട്ടു വർണ്ണശൈല്യത്തെ ലക്ഷ്യമാക്കി മുന്നേറി.

വർണ്ണശൈല്യത്തിൻ്റെ അതിർ വരമ്പുകൾ എത്തിയ തീ നാളം തടയപ്പെട്ടു. തീ നാളത്തിനരികിൽ ഒരു വെളുത്ത പ്രതലം തെളിഞ്ഞു കാണാം. അതെ വർണ്ണശൈല്യത്തിൻ്റെ സുരക്ഷാകവചം . പ്രഹരമേൽക്കുന്ന ഭാഗത്ത് മാത്രം വെളുത്ത നിറത്തിൽ ദൃശ്യമാകുന്ന അദൃശ്യ വലയം.

മഹാരാജൻ……

എന്താ മാർത്താണ്ഡ.,,

രാജൻ കാലകേയർ……

അവർ ., ഉം പറ

നമ്മെ അക്രമിക്കാൻ തുടങ്ങി.

ആചാര്യനെ വിളിച്ചു കൊണ്ട് വരിക.

ആദിദേവൻ ചിന്താ കുഴപ്പത്തിലാണ്, കുഞ്ഞിന് മരണയോഗം, ഇവിടെ കാലകേയ അക്രമണം, ഇവിടം അക്രമിക്കാൻ മാത്രം പക്കബലം അവർക്കെങ്ങനെ വന്നു. എനി കുഞ്ഞിന് വല്ല അപകടവും

എന്താ…. രാജൻ

ആചാര്യാ…. കാലകേയർ നമ്മെ അക്രമിക്കുവാൻ ഒരുങ്ങിയിരിക്കുന്നു.

വിഫലമായ ശ്രമം…..

ആചാര്യാ…. കുഞ്ഞ്….

അവൻ പരീക്ഷണങ്ങൾ നേരിട്ടു കഴിഞ്ഞു. മരണം വിടവാങ്ങി, കാത്തിരിക്കുന്നു അടുത്ത അവസരത്തിനായി.

പിന്നെ കാലകേയർ ഇപ്പോ ഈ അക്രമണം

അമിതാവേശം രാജൻ, അത് ദുഷ്ഫലം ചെയ്യും അതിനു സമയമായി…..

ആചാര്യൻ എന്താ ഉദ്ദേശിക്കുന്നത്.

സപ്തരക്ഷാകവചം തീർക്കാൻ സമയമായി….

ആചാര്യാ……

എവിടെ വൈഷ്ണവൻ

അവർ വൈഷ്ണവനരികിലേക്ക് യാത്രയായി. തൻ്റെ മുറിയിൽ ചിന്തകളിലാണിരുന്ന വൈഷ്ണവനരികിൽ അവരെത്തി……

വൈഷ്ണവാ…..

എൻ്റെ കുഞ്ഞിന് വല്ലതും പറ്റിയോ ആചാര്യാ….

വൈഷ്ണവാ…. ഭയചകിതനാകേണ്ടതില്ല.

ആചാര്യാ…..

ഇപ്പോ ഇവിടെ വന്നത് മറ്റൊരു പ്രശ്ന പരിഹാരത്തിനാണ്

എന്താണ് കാര്യം ആചാര്യാ….

കാലകേയ അക്രമണം, വർണ്ണശൈല്യത്തിനു നേരെ

ആചാര്യാ…. അവർ

ഉം… അവർ കൂടുതൽ ശക്തരാകുന്നു.

എനിയെന്തു ചെയ്യും നമ്മൾ

നിൻ്റെ കയ്യിലുള്ള വൈഷ്ണക്കല്ല് എവിടെ

വൈഷ്ണവൻ തൻ്റെ കിഴിയിൽ നിന്ന് ആ അമൂല്യ കല്ല് പുറത്തെടുത്തു. വജ്ര സമാനമായ രൂപം നീലവർണ്ണം. അതിൽ നിന്നും നീല നിറത്തിലുള്ള പ്രകാശരശ്മികൾ പുറത്തേക്കു വന്നുകൊണ്ടിരുന്നു.

സപ്ത രക്ഷാകവചം തീർക്കാൻ സമയമായി….

അവർ മൂവരും കൊട്ടാരത്തിലെ രഹസ്യ കവാടം തുറന്ന് ഒരു ഗുഹാ വഴി നടന്നു നീങ്ങി. ചുറ്റും അന്ധകാരം മാത്രം ദൂരെ നിന്നും ഒരു വെളിച്ചം കാണാം. ആ വെളിച്ചം ലക്ഷ്യമാക്കി അവർ നടന്നു നീങ്ങി.

അവർ ചെന്നെത്തിയത് ഒരു ശിവലിംഗത്തിനരികിൽ ആയിരുന്നു . മരതക കല്ലാൽ തീർത്ത ശിവലിംഗം അതിൻ്റെ ശിരസിൽ ഒരു പൊഴ്കയിലെ ജലം മുകളിൽ നിന്നും ധാരയായി ഒഴുകി കൊണ്ടിരിക്കുന്നു.

അതിനു മുന്നിലായി ഒരു ശക്തി പീഢം അതിൽ അഞ്ചു കല്ലുകൾ വെക്കാൻ

ഇടമുണ്ട് അതിൻ്റെ നടുവിൽ മഞ്ഞ നിറത്തിൽ പ്രകാശിക്കുന്ന ഒരു കല്ലു കാണാം. അവർ പതിയെ ശിവലിംഗത്തിൻ്റെ പിന്നിൽ ചെന്നതും അവിടെ നാരായണസ്വരൂപം, വിജിത്രമായ നിർമ്മിതി ഒരു മുഖം ശിവലിംഗവും മറുമുഖം നാരായണനുമായ പ്രതിക്ഷ്ഠ .

അതിനു മുന്നിലും ഒരു ശക്തി പീഢം അതിലും അഞ്ചു കല്ലുകൾ വെക്കാനുള്ള സ്ഥാനമുണ്ട്. ആചാര്യൻ വൈഷ്ണക്കല്ല് അതിൻ്റെ ഒത്ത നടുവിൽ സ്ഥാപിച്ചു. അടുത്ത നിമിഷം ആ പ്രതിഷ്ഠയുടെ തേജസ്സ് ഒന്നു കൂടെ ഉയർന്നു.

ഈ സമയം വർണ്ണശൈല്യ അതിർത്തിയിൽ എഴു വർണ്ണങ്ങൾ വിരാചിതമായ പുതിയ സുരക്ഷാവലയം തെളിഞ്ഞു വന്നു. അതിൻ്റെ ശോഭ കണ്ട് കാലകേയരും ഒരു നിമിഷം ഭയചകിതരായി.

🌟🌟🌟🌟🌟

കാലകേയർ മന്ത്രക്കയറുമായി ഇരുണ്ട ലോകത്തേക്ക് കയറി. പൈശാചിക ശക്തിയുടെ ലോകം, അതാണിവിടം. വികൃതമായ രൂപങ്ങൾ ഇവിടെയുള്ള ജീവൻ്റെ തുടിപ്പുകളുടെ പ്രത്യേകത.

മറ്റു രണ്ടു ശക്തികളും ഇരുണ്ട ലോകത്തെ ജീവജാലങ്ങളെ തങ്ങളുടെ അടിമകളാക്കുന്നു. അതിൽ പ്രധാനി കാലകേയർ തന്നെ, എന്നാൽ കാലകേയരും അടിമകളാണ്. യഥാർത്ഥ ശക്തികൾ ഇവരല്ല ഇവർക്കു മുകളിൽ ഒരു ശക്തിയുണ്ട് സർവ്വവും നേടാൻ കൊതിക്കുന്ന ശക്തി. ശക്തരായ , അതിക്രൂരരായ ശക്തി.

ഇരുണ്ട ലോകത്ത് കാലകേയ പാദസ്പർഷം പതിഞ്ഞ നിമിഷം ഒട്ടനവധി ചെറുജീവികൾ നാലുപാടും പാഞ്ഞു. തങ്ങളുടെ പ്രാണരക്ഷാർത്തം. അവരുടെ തിരക്കമുള്ള മിഴികളുടെ ചലന വേഗത അതിനുള്ള ഉത്തരം പകർന്നു നൽകി.

ചെറു ജീവികളെ ഇവർക്ക് ആവിശ്യം ഇല്ല, എന്നിരുന്നാലും നായാട്ടിൻ്റെ സുഖം നുകരാനായി ചെറു ജീവികളെ പിടിച്ചു, അവയുടെ പ്രാണൻ അപഹരിച്ച ശേഷം മൃത ശരിരം അവിടെ തന്നെ ഉപേക്ഷിക്കും.

കാലകേയർ ഇരുണ്ട ലോകത്തിൽ തിരഞ്ഞു നടന്നു. ശക്തനായ ഒരു മൃഗത്തിനായി. കുറച്ചകലെ അവരാ.. ദൃശ്യം കണ്ടു തിളങ്ങുന്ന രക്തവർണ്ണ മിഴികൾ, ഇരുണ്ട ലോകത്തെ ശക്തരായ മൃഗങ്ങളുടെ മിഴികൾ രക്തവർണ്ണത്തിലാണ് തിളങ്ങുക….

പത്തോളം വരുന്ന കാലകേയർ മന്ത്രക്കയറുമേന്തി ആ മൃഗത്തിനരികിലേക്ക് ഓടിയപ്പോ….. ആ ചുവന്ന കണ്ണുകൾ അവർക്കു നേരെ കുതിച്ചു പാഞ്ഞു വന്നു. മന്ത്രക്കയർ എറിയാൻ തുനിഞ്ഞ ഒരു കാലകേയൻ്റെ തലയിൽ കടിച്ച് അവനെ കുടഞ്ഞു കൊണ്ട് ആ മൃഗം കൊന്നപ്പോ….

നിമിഷനേരങ്ങൾ കൊണ്ട് ഒൻപതോളം മന്ത്രക്കയറുകൾ ആ മൃഗത്തെ ബന്ധനത്തിലാക്കി. ഒരു വല്ലാത്ത ശബ്ദത്തോടെ ആ മൃഗം അലറുമ്പോൾ മന്ത്രക്കയറിൻ്റെ അറ്റം പിടിച്ച കാലകേയർ ആ മൃഗത്തെ വലിച്ചിയച്ചു കൊണ്ട് അവരുടെ ലോകത്തേക്ക് തിരികെ പോയി.

🌟🌟🌟🌟🌟

ഇന്ന് കാർത്തുമ്പിക്ക് ഭയമില്ല, കാളിയുടെ വീട്ടിൽ കയറി ചെല്ലാൽ, ഒളിപ്പിച്ചും പാത്തും പതുങ്ങിയും എനി അവൾക്ക് പേക്കേണ്ടതില്ല. കുഞ്ഞിനുള്ള പാലും വസ്ത്രവും മറ്റു സാധന സാമഗ്രികളെല്ലാം കൈകളിലേന്തി അവൾ കാളിയുടെ വീട് ലഷ്യമാക്കി നടക്കുമ്പോൾ പിന്നിൽ നിന്നും ഒരു വിളി അവളെ തേടിയെത്തി.

മോളെ നീയിതിപ്പോ… എവിടേക്കാ….

കുഞ്ഞാവേ.. കാണാൻ

എടി കാളി അവിടെയുണ്ട്

അതിനെന്താ….

എടി… അവൻ നിന്നെ….

ഒന്നും ചെയ്യില്ല ഞങ്ങളിപ്പോ കൂട്ടായല്ലോ….

മോളെ….

അമ്മ എന്നെ തേടി അവിടെ വരാഞ്ഞ മതി, എന്നെ പുറത്ത് നിന്ന് വിളിച്ചാ മതി ഞാൻ വന്നോളാ….

അതും പറഞ്ഞവൾ ഓടി പോയപ്പോ.. പിറകെ ആ അമ്മയും ഓടി, മകൾക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയത്തോടെ. കാളിയുടെ കുടിലിനരികിൽ അവൾ എത്തിയപ്പോ കുറച്ചകലെ നിന്നും അമ്മ അവളെ തന്നെ വീക്ഷിച്ചു ഒരു ഭയത്തോടെ.

കാളിയുടെ കുടിലിൻ്റെ വാതിൽ അവൾ ഏറെ നേരം മുട്ടിയ ശേഷമാണ് കാളി വാതിൽ തുറന്ന് വന്നത്.

മാറി നിക്ക്…

വഴി മറച്ചു നിന്ന കാളിയുടെ ഊരയിൽ പിടിച്ചു തള്ളി മാറ്റിക്കൊണ്ടവൾ അതു പറഞ്ഞു. വഴി തുറന്നതും അവൾ അകത്തേക്കു കയറി പോയി. ആ ദൃശ്യം ആശ്ചര്യത്തോടെ ആ അമ്മ നോക്കി നിന്നു.

ആ അമ്മ മാത്രമായിരുന്നില്ല, ആ ദൃശ്യത്തിന് സാക്ഷി ആയത്, കാളിയുടെ മറ്റ് അയൽവാസികളും ആശ്ചര്യചകിതരാണ്. സ്ത്രീ വർഗ്ഗത്തെ ഒന്നടങ്കം വെറുക്കുന്ന കാളിയുടെ വീട്ടിൽ ഒരു പെൺക്കൊച്ച് കയറി, അതിലും വലിയ കാര്യം അവൾ അവനെ തെട്ടിട്ടും അവൻ പ്രശ്നമുണ്ടാക്കാത്തതാണ്.

കാർത്തുമ്പിയുടെ അമ്മയും ഭയന്നിരിന്നു മകൾ കാളിയുടെ ദേഹത്ത് തൊട്ട നിമിഷം എന്നാൽ, കാളി അകത്തേക്ക് കയറി പോകുന്ന അവളെ രൂക്ഷമായി നോക്കുക മാത്രമാണ് ചെയ്തത്. അയാളിൽ നിന്നും ലഭിച്ച അപ്രതീക്ഷിത പ്രതികരണം ആ അമ്മയ്ക്ക് കുറച്ചു സമാധാനം പകർന്നു. എന്നതാണ് സത്യം.

🌟🌟🌟🌟🌟

കപാലപുരം കാലകേയരുടെ വാസസ്ഥലം. ആ ദ്വീപിൻ്റെ പേര് കപാലപുരം എന്നാണെങ്കിലും കലകപുരം എന്ന പേരിലും അവിടം അറിയപ്പെടുന്നു. ആദിമ മനുഷ്യരുടെ ആവാസവ്യവസ്ഥ അവിടെ നമുക്ക് കാണുവാൻ സാധിക്കും.

നിർമ്മിതികൾ അവിടെ വളരെ കുറവാണ് , തടവറകളും ജല നിർമ്മിതിയും പുജാഗൃഹങ്ങളും മാത്രമാണ് അവിടെ നിർമ്മിതി ആയി കാണുവാൻ കഴിയുന്നത്. കാലകേയർ വസിക്കുന്നത് തന്നെ ഗുഹകളിലാണ്.

കലകപുരത്തിൻ്റെ പ്രത്യേകത തന്നെ അതാണ്, നിരപ്പായ പ്രദേശങ്ങൾ വളരെ വിരളമാണ്, ആ ദ്വീപ് മുഴുവൻ അഗ്നിപർവ്വതങ്ങളാൽ നിറഞ്ഞതാണ്. ഉയർന്ന താപനിലയാണ് അവിടെയുള്ള അന്തരീക്ഷത്തിന്, കാലകേയരുടെ കാർവർണ്ണത്തിന് പ്രധാന കാരണവും അതു തന്നെ.

അഗ്നി ലാർവ്വയുടെ നീരൊഴുക്കുകളും പുഴയും അവിടെ കാണാം . ജലാശയങ്ങൾ വളരെ വിരളമാണിവിടെ. ഉള്ള ജലാശയങ്ങളാകട്ടെ തിളച്ചു മറയുന്ന ജലങ്ങൾ ഉള്ളവയാണ്. ആ തിളയ്ക്കുന്ന ജലം ഇവർക്ക് പാനം ചെയ്യാൻ കഴിയും എന്നതാണ് നഗ്ന സത്യം .

കപാല പുരത്തെ പ്രധാന നിർമ്മിതിയാണ്. മൃഗാലയം , മൃഗാലായമെന്നാൽ മാന്ത്രിക കയറാൽ നെയ്തെടുത്ത വലയാൽ നാല് ഭാഗവും മറച്ച കൂടാണ്, മൃഗലയം. വല നെയ്യുന്നതിൽ ഇവിടെ ഉള്ള വ്യത്യസ്തത എന്തെന്നാൽ കയറുകൾ പിണയുന്നിടത്ത് രണ്ട് വശവും കൂർത്ത അസ്ഥികൾ ഉണ്ടാകും. നാല് ഭാഗവും ബന്ധിപ്പിക്കുന്ന മൂലയിൽ തലയോട്ടികളാൽ അലങ്കരിച്ചിരിക്കുന്നു.

ഇന്ന് ഇരുണ്ട ലോകത്ത് നിന്നും പിടിച്ചത് ഒരു പൊറാക്സ് എന്ന ജീവിയെ ആണ്. അതിനെ ഒൻപത് കാലകേയർ വലിച്ചിയച്ചു കൊണ്ടു വന്നു മൃഗാലായത്തിൽ ബന്ധിച്ചു. ശക്തനായ മൃഗം രക്ഷപ്പെടുവാൻ ശ്രമിക്കുമ്പോൾ മന്ത്രക്കയർ തടയുന്നതിനോടൊപ്പം, അതിൽ ഘടിപ്പിച്ച അസ്ഥികൾ അതിൻ്റെ ശരീരത്തിൽ താഴ്ന്നിറങ്ങി മുറിവുകൾ ഉണ്ടാക്കുന്നു.

മൃഗാലയത്തിൽ വരുന്ന പുതിയ മൃഗങ്ങളെ തങ്ങൾക്കു വിധേയരാക്കുന്നത് വരെ പീഡനങ്ങളും, പട്ടിണിക്കിടലും അങ്ങനെ പല മാർഗ്ഗങ്ങൾ അവർ സ്വീകരിക്കാറുണ്ട്. വിധേയനായ മൃഗത്തെ മന്ത്ര ദണ്ഡ് കൊണ്ട് ബന്ധിച്ച ശേഷം സ്വതന്ത്രനാക്കും. അതാണ് ഇവിടുത്തെ രീതി.

🌟🌟🌟🌟🌟

കാർത്തുമ്പി കുഞ്ഞിനെയും എടുത്ത് അടുക്കള വാതിൽ തുറന്ന് പുറത്ത് കിണറിനരികിൽ ചെന്നു. ബക്കറ്റിൽ കോരി വെച്ച വെള്ളം നോക്കി. പിന്നെ തൻ്റെ കയ്യിലുള്ള സോപ്പ് സൈഡിൽ വെച്ചു.

നിലത്തൊരു തുണി വിരിച്ച് അതിൽ കുഞ്ഞിനെ കിടത്തി. പതിയെ പാട്ടയിലെ വെള്ളം അവൻ്റെ ദേഹത്തേക്കൊഴിച്ചു. പിന്നെ സോപ്പു കൊണ്ട് ദേഹം മുഴുവൻ പതപ്പിച്ച ശേഷം കഴുകി. വളരെ ശ്രദ്ധയോടെ തല ഭാഗവും മുഖവും അവൾ ഈറനണിയിച്ചു. പിന്നെ സോപ്പു തേച്ചു… കണ്ണിൽ പത ചെന്ന് ശിവ കരഞ്ഞ നിമിഷം എട്ടു വയസുകാരിയുടെ വെപ്രാളം ഒന്നു കാണേണ്ട കാഴ്ച്ച തന്നെ ആയിരുന്നു. എന്നാൽ തൊട്ടടുത്തുള്ള ചെടിയുടെ മറവിൽ നിന്നും ഒരു കരിനാഗം ഇതെല്ലാം നോക്കി നിക്കുന്നത് കാർത്തുമ്പി അറിഞ്ഞിരുന്നില്ല.

തിരിച്ച് മുറിയിലെത്തിയ കാർത്തുമ്പി കുഞ്ഞിനെ വസ്ത്രങ്ങൾ അണിയിച്ചു കുടയിൽ കിടത്തി. പാൽക്കുപ്പി അവൻ്റെ ചുണ്ടിൽ വെച്ച ശേഷം അവൾ കാളിയെ നോക്കി പോയപ്പോ ആ കുടിലിൽ അങ്ങനെ ഒരാൾ ഉണ്ടായിരുന്നില്ല.

അവൾ തൻ്റെ വീട്ടിലേക്ക് നേരെ പോയി.

അമ്മേ….

എന്താ മോളെ പ്രശ്നായോ…

എൻ്റെ അമ്മേ…. ഒന്നുമില്ല, എനിക്കൊരു സാരി വേണം

നീ ഇപ്പോ സാരി ഉടുത്തു കളിക്കാൻ നിക്കുവാ… എൻ്റെ കയ്യിന്ന് ഒന്ന് കിട്ടിയാലെ നി നന്നാവൂ…

കുഞ്ഞുവാവയ്ക്ക് തൊട്ടില് കെട്ടാനാ… അമ്മേ…

അവളുടെ നിഷ്കളങ്കമായ ആവിശ്യം കേട്ട അമ്മ ഒരു സാരി എടുത്തു കൊടുത്തു.

ഇതു വേണ്ട… ഇതു പിന്നാറായതാ… എൻ്റെ കുഞ്ഞാവ വീണു പോകും

ഓ… അവളുടെ ഒരു കുഞ്ഞാവാ… എന്നാ നി നോക്കി എടുത്തോ…

തുറന്ന അലമാരയിൽ നിന്നും തിരഞ്ഞ ശേഷം അവൾ ഒരു സാരിയെടുത്തിറങ്ങിയതും

എടി അതെൻ്റെ പുതിയ സാരിയാ… മോളെ നിക്ക്…

അവൾ കേൾക്കാൻ നിക്കാതെ കാളിയുടെ വീട്ടിലേക്കോടി…

നശൂലം, ആകെ രണ്ട് വട്ടേ… ഉടുത്തൊള്ളു അതും പോയി കിട്ടി. ഈ പെണ്ണിനെ കൊണ്ട് ഞാൻ തോറ്റു, ഇങ്ങു വരട്ടെ.. നല്ല ഒരെണ്ണം കൊടുക്കുന്നുണ്ട് ഞാൻ.

🌟🌟🌟🌟🌟

മൃഗാലയത്തിലെ പുതിയ മൃഗം, അതിൻ്റെ കണ്ണുകൾ കൂടുതൽ ചുവന്നിരുന്നു. ശക്തനായ ആ മൃഗം പെട്ടെന്നു വിധേയനാവില്ല എന്ന് കാലകേയർക്കും അറിയാം. അവൻ സ്വയം രക്ഷയ്ക്കായി ശ്രമിച്ചു കൊണ്ടിരുന്നു.

പൊറാക്സ് നമ്മുടെ നായയെ പോലെ എന്നൊക്കെ പറയാം എന്നാൽ അതല്ല ഈ മൃഗം . ഇരുണ്ട ലോകത്തെ ജീവജാലങ്ങൾ എല്ലാം വ്യത്യസ്തരാണ്.

നായയുടെ ഉടലിനോട് സാദൃശ്യമുണ്ട് എങ്കിലും വലിപ്പം ഒരു നായയുടെ ഇരട്ടിയുണ്ട്. കറുത്ത ശരീരമാണ് അവയുടേത്.. ഒരു കൊഴുത്ത ദ്രവം ദേഹത്ത് മുഴുവൻ ഉണ്ടാകും. രണ്ടു വശത്തായി ആറു കണ്ണുകൾ ആണ് ഇവയ്ക്കുള്ളത്. ഒരു വലിയ കണ്ണ് അതിനു താഴെ ചെറിയ ഒരു കണ്ണ് അതിനു താഴെ അതിലും ചെറിയ കണ്ണ്. അങ്ങനെ രണ്ട് വശത്തും കൂടി ആറ് കണ്ണുകൾ

മുൻകാലുകൾ ചെറുതായതിനാൽ അതായത് നീളം കുറവായതിനാൽ ഇവയുടെ നെഞ്ചു കഴിഞ്ഞുള്ള ഭാഗങ്ങൾ താഴ്ന്ന് നിൽക്കും. പിൻ കാലുകൾ മുൻ കാലുകളുടെ ഇരട്ടി നീളമുണ്ട് മൂന്നിരട്ടി വണ്ണവും ഈ ഘടന അവയ്ക്ക് ചലന വേഗത നൽകുന്നു. ഒരു കുതിപ്പിന് നൂറു മീറ്റർ ചാടിക്കടക്കാൻ ഇവക്കാകും

നാലു വാലുകൾ ആണ് ഈ ജീവിക്കുള്ളത് , ഒരാ പോയിറ്റിൽ നിന്നും തുടങ്ങുന്ന ഇവ നാലായി പിരിഞ്ഞു നിൽക്കുന്നു. വാലുകളെ നാലു ദിശയിലേക്കു ചലിപ്പിക്കാനും ഇവയ്ക്കാവും. വാലിൻ്റെ അറ്റം കുന്തമുനയുടെ രൂപമാണ്. ഇതിൻ്റെ വാൽ അഗ്രം മൂർച്ച ഏറിയതാണ്

മുഖം നായയെ പോലെ കൂർത്തതാണെങ്കിലും ഇവ വാ തുറന്നാൽ നാലായി വിഭജിക്കും. നക്ഷത്രമത്സ്യം പോലെ തോന്നും അവയുടെ തുറന്നു പിടിച്ച വായ. കൂർത്ത മൂർച്ചയേറിയ നീളം കൂടിയ പല്ലുകൾ ആണ് ഇവയ്ക്കുള്ളത് ഇരയുടെ ശരീരത്തിൽ ആഴ്ന്നിറങ്ങും.

ഇവ വാ തുറന്നു പിടിച്ചാൽ നീളമുള്ള നൂറു കണക്കിന് പുഴുക്കൾ പുറത്തേക്ക് വന്നു പിടയുന്നത് പോലെ തോന്നും. പക്ഷെ അതാണ് അവയുടെ നാവ്, ആ ഒരോ നാരിൻ്റെ അറ്റവും മൂർച്ചയേറിയതാണ്. രക്തം ഊറ്റിക്കുടിക്കുക എന്ന ലക്ഷ്യ പൂർത്തികരണത്തിന് ഇവ സഹായകമാകും ഒരു മനുഷ്യൻ്റെ മുഴുവൻ രക്തം കുടിക്കാൻ ഇവയ്ക്ക് ഒരു മിനിറ്റ് തികച്ചു വേണ്ട…

അത്രയും വികൃതവും പൈശാചികവുമായ ജിവികൾ ആണ് ഇരുണ്ട ലോകത്ത് വസിക്കുന്നത്. ഈ മൃഗത്തെ അധീനതയിലാക്കാനാണ് കാലകേയർ ശ്രമിക്കുന്നത്.

🌟🌟🌟🌟🌟

കാളിയുടെ വീട്ടിൽ തിരിച്ചെത്തിയ കാർത്തുമ്പി കസേര എടുത്ത് വെച്ച് സാരി രണ്ടായി മടക്കി , തെട്ടിലു കെട്ടാൻ ശ്രമിച്ചു. എന്തി വലിഞ്ഞവൾ ശ്രമിച്ചതും ദേ… കിടക്കുന്നു കസേരയും കാർത്തുമ്പിയും നിലത്ത്.

അവൾ നിലത്തു വീണ നിമിഷം തന്നെ ശിവയുടെ കരച്ചിൽ ശബ്ദം ഉയർന്നു വന്നു. അതു കേട്ടതും തൻ്റെ ഊര ഉഴിഞ്ഞു കൊണ്ട് അവൾ അവനരികിലെത്തി.

ഒന്നുമില്ലടാ…. ചേച്ചിക്ക് ഒന്നുമില്ല….

കുഞ്ഞാവ കരയണ്ട ട്ടോ….

വേദനയുള്ളത് കൊണ്ടാവാം അവൾ കുഞ്ഞിനരികിൽ കിടന്നതും മയങ്ങി പോയി. അവൻ്റെ കരച്ചിലും അതോടെ ശാന്തമായി. ഒരുപാടു സമയങ്ങൾക്ക് ശേഷം കണ്ണു തുറന്ന കർത്തുമ്പിക്കു മുന്നിൽ തൊട്ടിൽ റെഡിയായി നിൽക്കുന്നു.

( തുടരും…)

Comments:

No comments!

Please sign up or log in to post a comment!