കടുംകെട്ട് 8

ഞാൻ വീട്ടിൽ വന്നു കയറിയപ്പോഴേ കാർത്തി ഓടി വന്ന് എന്നെ ചുറ്റിപ്പിടിച്ചു. ഞാൻ അവനെ നോക്കി പുഞ്ചിരിചു. അവനും നിഷ്കളങ്കമായ ഒരു പുഞ്ചിരി എനിക്ക് സമ്മാനിച്ചു. പിന്നെ എന്തോ ചോദിക്കും പോലെ എന്നെ നോക്കി. ഞാൻ കാര്യം മനസ്സിലായി സൂട്ടിന്റെയും പാന്റിന്റെയും പോക്കറ്റിൽ തപ്പി, പിന്നെ വാങ്ങാൻ മറന്ന് പോയല്ലോ എന്ന് പറയും പോലെ അവനെ നോക്കി. പുള്ളിയുടെ മുഖം വാടി, എന്റെ ദേഹത്ത് ഉള്ള പിടുത്തം വിട്ടു, കെറുവിച്ച് മാറി നിന്നു.

” റ്റഡാ ” ഞാൻ പോക്കറ്റിൽ നിന്ന് ചോക്ലേറ്റ് പാക്കറ്റ് എടുത്ത് അവനെ കാണിച്ചു. അവന്റെ മുഖം വിടർന്നു.

” ചക്കര ചേട്ട ” അവൻ കൊഞ്ചികൊണ്ട് എന്റെ കയ്യിൽ നിന്ന് ചോക്ലേറ്റ് വാങ്ങി, അകത്തേക്ക് ഓടി.

” ഡാ ഡാ മൊത്തത്തിൽ ഒറ്റക്ക് തിന്നരുത്, അവളുമാർക്ക് കൂടി കൊടുക്കണം ” ഞാൻ വിളിച്ചു പറഞ്ഞു

” mmm” ഓടുന്നതിന് ഇടയിൽ അവൻ മൂളി, പക്ഷെ ആ മൂളലിൽ ഒരു തരിമ്പ് ആത്മാർത്ഥ ഇല്ലന്ന് എനിക്ക് അറിയാം. പാവം വയസ്സ് പത്തു പന്ത്രണ്ട് ആയി എങ്കിലും ഒരു അഞ്ചു വയസ്സ്കാരന്റെ മാനസിക വളർച്ചയെ അവന്‌ ഉള്ളൂ. ഞാൻ ഹാളിലേക്ക് കയറി ചെന്നു. അച്ചുവും കീർത്തുവും സോഫയിൽ ഇരുന്ന് കത്തി വെക്കുന്നു. അമ്മ അവരുടെ കൂടെ ഇരുന്ന് സീരിയൽ കാണുന്നു. കൂട്ടത്തിൽ ഒരാളുടെ കുറവ് ഉണ്ടല്ലോ.

” ആരെയാ നോക്കുന്നെ?? ” കീർത്തു ആണ്, ചോദ്യത്തിൽ നല്ല ഗൗരവം, അച്ചു ആണേൽ എന്നെ മൈൻഡ് ചെയ്യുന്നു പോലുമില്ല. ഇത് ഇപ്പൊ എന്താ സംഭവം, സാധാരണ ഞാൻ വരുമ്പോഴേ കാർത്തിയുടെ ഒപ്പം എന്റെ അടുത്തേക്ക് വരുന്നത് ആണ് രണ്ടും.

” ഒന്നുമില്ല ” ഞാൻ കൊട്ട് ഊരി കൊണ്ട് പറഞ്ഞു. എന്നിട്ട് വീണ്ടും ചുറ്റും ഒന്ന് കണ്ണോടിച്ചു എവിടെ എന്റെ പ്രിയതമ.

” ആഹാ നീ വന്നോ, ഞാൻ ചായ എടുക്കാം ” അപ്പോഴാണ് അമ്മ എന്നെ കണ്ടത്.

” ഇപ്പൊ വേണ്ട അമ്മാ, കൊറച്ചു കഴിയട്ടെ ” എന്നും പറഞ്ഞു അച്ചുവിനേം കീർത്തുവിനേം സോഫയിൽ നിന്ന് കുത്തി പൊക്കി എഴുന്നേൽപ്പിച്ചു വിട്ടു, എന്നിട്ട് അമ്മയുടെ മടിയിൽ തലചായ്ച് കിടന്നു.

” എന്താ എന്ത് പറ്റി?? ” അമ്മ എന്റെ മുടിയിൽ വിരൽ ഓടിച്ചു കൊണ്ട് ചോദിച്ചു. ഞാൻ ഒന്നുമില്ലന്ന് പറയുംപോലെ കണ്ണ് അടച്ചു കാണിച്ചിട്ട്, അമ്മയുടെ വിരലുകളുടെ മാന്ത്രികത ആസ്വദിച്ചുകൊണ്ട് കണ്ണ് അടച്ചു കിടന്നു.

” അയ്യോ… എന്നാ ഒരു സ്നേഹം ആ, അമ്മേടെ ഇള്ളിള്ളാ വാവ അല്ലേ ” അച്ചു ആണ്. ഞാൻ അവളെ ഒന്ന് പുച്ഛത്തോടെ നോക്കി.

” ആടി, എന്റെ വയറ്റിൽ പിറന്നില്ലേലും ഇവൻ എനിക്ക് എന്റെ വാവ തന്നെ ആ ” അമ്മ.



“അങ്ങനെ പറഞ്ഞു കൊടുക്ക് അമ്മേ, ഡി എന്റെ കോട്ടിന്റെ പോക്കറ്റിൽ മൂന് ചോക്ലേറ്റ് കൂടി ഉണ്ട് വേണേൽ അത് എടുത്തു തിന്ന് മിണ്ടാതെ ഇരി രണ്ടും ” ഞാൻ നേരത്തെ സോഫയുടെ കയ്യിൽ ഊരി ഇട്ട കോട്ട് ചൂണ്ടി കൊണ്ട് പറഞ്ഞു.

” ഇത് ആർക്കാ മൂന്നെണ്ണം?? ” അച്ചു.

” നിങ്ങൾ രണ്ടും മാത്രം കഴിച്ചാ മതിയോ?? ഒന്ന് എന്റെ കെട്ടിയോൾക്കാ, എന്തേയ് അവൾ കഴിച്ചാ ഇറങ്ങൂല്ലേ?? കൊണ്ടോയി കൊടു ”

” അതിന് ചേച്ചി ഇവിടെ ഇല്ലല്ലോ ” കീർത്തു.

” ഇവിടെ ഇല്ലേ എവിടെപോയി?? ” ഞാൻ അമ്മയുടെ മടിയിൽ നിന്ന് ചാടി എഴുന്നേറ്റു കൊണ്ട് ചോദിച്ചു

” എവിടെ പോയി എന്നോ??, നീ അല്ലേ ഇന്ന് വൈകിട്ട് നേരത്തെ വരാം, വീട്ടിൽ കൊണ്ട് പോവാം എന്നൊക്കെ വാക്ക് പറഞ്ഞ് അവളെ പറ്റിച്ചത്. കൊറേ നേരം അവൾ നിന്നെ കാത്ത് നിന്നു എന്നിട്ടും നീ വരാതെ ആയപ്പോ ഒറ്റക്ക് പോയി. പൊന്ന് മോൻ പെട്ടന്ന് റെഡിയായി അവളുടെ വീട്ടിലേക്ക് പോവാൻ നോക്ക് ” അമ്മ എന്റെ ചെവിയിൽ പിടിച്ചു തിരിച്ചു കൊണ്ട് പറഞ്ഞു. സത്യം ഞാൻ ഇന്ന് അവളെ വീട്ടിൽ കൊണ്ട് ചെന്ന് ആക്കാം എന്ന് പറഞ്ഞിരുന്നത് ആണ്‌. പക്ഷെ ഷെഡൂളിൽ ഇല്ലാത്ത ഒരു മീറ്റിങ് വന്നു ഞാൻ ആ കാര്യം അങ്ങ് വിട്ടുപോയി.

” aww aww അമ്മ വേദനിക്കുന്നു. ഞാൻ എന്തിനാ പോണേ, അവൾക് ഒറ്റക് പോവാൻ അറിയാങ്കിൽ വരാനും പറ്റും ” ഞാൻ അതും പറഞ്ഞു അമ്മയുടെ മടിയിലേക്ക് വീണ്ടും കിടന്നു.

” അജു.. അമ്മ ഒരു കാര്യം ചോദിച്ചാ മോൻ സത്യം പറയുവോ?? ” അമ്മ മുഖവുര ഇടുന്ന കണ്ട് ഞാൻ എന്താ എന്ന് ചോദിക്കും പോലെ നോക്കി.

” പറയാം അമ്മ ചോദിക്ക് ”

” നീയും ആരുവും തമ്മിൽ എന്തേലും പ്രശ്നം ഉണ്ടോ?? ഒന്ന് രണ്ട് ആഴ്ചയായി ഞാൻ ശ്രദ്ധിക്കുന്നു, അവൾക്ക് പണ്ടത്തെ ആ പ്രസരിപ്പ് ഇല്ല, എപ്പോഴും എന്തോ ചിന്തയിൽ ആണ്. നിങ്ങൾ തമ്മിലും വല്ലാത്ത ഒരു ഗ്യാപ്പ് ഉള്ളത് പോലെ. ” അമ്മ അത് പറഞ്ഞപ്പോൾ ഞാൻ ശരിക്കും ഒന്ന് ഞെട്ടി.

” ഞങ്ങൾ തമ്മിൽ എന്ത് പ്രശ്നം. അങ്ങനെ ഒന്നുമില്ല, അമ്മക്ക് വെറുതെ തോന്നുന്നത് ആവും. ഇപ്പൊ സമയം 8 മണി ആയില്ലേ രാത്രി ഒക്കെ പോവുന്നത് അത്ര നല്ലത് അല്ലാലോ, പിന്നെ നല്ല ഷീണവും ഉണ്ട്, ഇന്ന് നല്ല വർക്ക്‌ ലോഡ്‌ ഉണ്ടായിരുന്നു. അതാ ഇപ്പൊ പോണില്ലന്ന് പറഞ്ഞത്. നാളെ രാവിലെ പൊക്കോളാം ” ഒരു നിമിഷത്തെ ഗ്യാപ്പിന് ശേഷം ഞാൻ പറഞ്ഞു. അമ്മ അമർത്തി ഒന്ന് മൂളിയത് അല്ലാതെ വേറെ ഒന്നും പറഞ്ഞില്ല.

” അമ്മ ഗുഡ് നയ്റ്റ്. നല്ല ഷീണം ഞാൻ കിടക്കട്ടെ ” ഇനിയും ഇങ്ങനെ കിടന്നാൽ പണി പാളും എന്ന് തോന്നിയ കൊണ്ട് ഞാൻ അമ്മയുടെ മടിയിൽ നിന്ന് എഴുന്നേറ്റു.


” നീ കഴിക്കുന്നില്ലേ ”

“ഞാൻ പുറത്തു നിന്ന് കഴിച്ചായിരുന്നു ” എന്നും പറഞ്ഞു ഞാൻ എന്റെ റൂമിലേക്ക് നടന്നു. അപ്പൊ അച്ചുവിന്റേം കീർത്തു വിന്റെ മൂഡോഫ് അത് ആരു പോയതിന്റെ ആണ്. ഞാൻ ഫ്രഷ് ആയി വന്നു കിടന്നു.

ഒന്ന്, രണ്ട്, മൂന് മണിക്കൂറുകൾ ഇഴഞ്ഞു നീങ്ങി, നിദ്രാ ദേവി മാത്രം കടാക്ഷിച്ചില്ല. ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. No രെക്ഷ. എനിക്ക് ഇപ്പൊ അവളെ കാണണം, അജു എഴുന്നേറ്റു പോവാൻ നോക്ക്. ഉള്ളിന്റെ ഉള്ളിൽ നിന്ന് ആരോ പറയുന്നു. ഞാൻ എഴുന്നേറ്റ് അവൾ കിടക്കുന്ന ദിവാൻകോട്ടിൽ ഇരുന്നു. ദിവസവും ആ മരമോന്ത കണ്ട് കണ്ട് ഒരു ദിവസം കാണാഞ്ഞിട്ട് എന്തോ പോലെ.

ഞാൻ എന്റെ ഫോൺ എടുത്തു അവൾ അറിയാതെ ഞാൻ എടുത്ത അവളുടെ ഫോട്ടോകൾ നോക്കി. ഒരു ആശ്വാസം കിട്ടാൻ ആണ് അങ്ങനെ ചെയ്തത്, പക്ഷെ ആ ഫോട്ടോസ് കണ്ടപ്പോ അവളെ കാണാൻ ഉള്ള ത്വര കൂടി. ഞാൻ എഴുന്നേറ്റു അങ്ങോട്ടും ഇങ്ങോട്ടും നടന്നു. മണിക്കൂറുകൾ വീണ്ടും ഇഴഞ്ഞു നീങ്ങി.

ഫോൺ എടുത്തു അവളെ വിളിച്ചാലോ, ഓൾടെ ശബ്ദം എങ്കിലും കേൾക്കാല്ലോ ?? വേണ്ട വേണ്ട, റിസ്ക് ആണ് എന്തിനാ വിളിച്ചേ എന്ന് ചോദിച്ച എന്ത് പറയും?? പോരാത്തതിന് മണി പന്ത്രണ്ട് കഴിഞ്ഞു ഇപ്പൊ വിളിച്ചാൽ ശരിയാവില്ല. അല്ലേലും ഇവിടെ നിന്ന് പോയപ്പോ എന്ന ഒന്ന് വിളിച്ചു പറയാൻ പോലും അവൾക്ക് തോന്നിയില്ലല്ലോ, അപ്പൊ പിന്നെ ഞാൻ എന്തിനാ വിളിക്കുന്നെ. ഇല്ല വിളിക്കില്ല.

എന്റെ ഉള്ളിൽ വലിയ സങ്കർഷം തന്നെ നടന്നു, വെരുകിനെ പോലെ ഞാൻ അങ്ങോട്ടും ഇങ്ങോട്ടും തേരാ പാര വെറുതെ നടന്നു. അവസാനം രണ്ടും കല്പ്പിച്ചു ഒരു തീരുമാനം അങ്ങ് എടുത്തു. ഇട്ടിരിക്കുന്ന ബോക്സർ മാറി പാന്റ് എടുത്ത് ഇട്ടു, ഷെൽഫിൽ നിന്ന് കാറിന്റെ കീയും എടുത്തു പുറത്തേക്ക് നടന്നു. പോർച്ചിൽ നിന്ന് കാർ എടുത്തു ആരതിയുടെ വീട് ലക്ഷ്യമാക്കി പാഞ്ഞു.

മുക്കാ മണിക്കൂർ കൊണ്ട് ഞാൻ അവളുടെ വീടിന്റെ മുന്നിൽ എത്തി. ഞാൻ കാർ കൊറേ ദൂരം കൂടി മുന്നോട്ട് കൊണ്ട് ചെന്ന് ആരും ഇല്ലാത്ത ഒരിടം നോക്കി പാർക്ക്‌ ചെയ്തു. പിന്നെ കാറിൽ നിന്ന് ഇറങ്ങി പതുങ്ങി അവളുടെ വീട് ലക്ഷ്യമാക്കി നടന്നു. അവളുടെ വീട്ടിലും ചുറ്റും ഉള്ള വീടുകളിലും ഒക്കെ ലൈറ്റ് ഓഫ്‌ ആണ്. സ്ട്രീറ്റ് ലൈറ്റ് കത്താൻ മടിച്ചു നിൽക്കുന്നു, അത് കൊണ്ട് തന്നെ നല്ല ഇരുട്ട് ആണ് ആരും എന്നെ കാണില്ല എന്ന് ഉറപ്പ്. ഞാൻ ചുറ്റും ഒന്ന് നോക്കിയിട്ട് വീടിന്റെ പിറകിലെ മതിൽ ചാടി അകത്തു കടന്നു. പമ്മി പമ്മി വീടിന്റെ സൈഡിലേക്ക് ചെന്നു. അവിടെ ഒരു പേര മരം ഉണ്ട്.
അതിൽ കയറിയാൽ സൈഡ് ജനാല വഴി ഞങ്ങളുടെ റൂം, I മീൻ ആരതിയുടെ റൂം വ്യക്തമായി കാണാം. ഞാൻ രണ്ടും കല്പ്പിച്ചു അതിൽ വലിഞ്ഞു കയറി. ഒരു വിധം ജനാലയോട് ചെന്ന ചില്ലയിൽ എത്തിപ്പെട്ടു എന്ന് പറഞ്ഞാൽ മതി. ഞാൻ ജനാല യിലൂടെ അകത്തേക്ക് നോക്കി. അകത്തു ടേബിളിൽ ലാബ് ന്റെ വെട്ടം ഉണ്ട്. അവൾ ഉറങ്ങിയിട്ടില്ല, മേശയിൽ ഇരുന്ന് എന്തോ എഴുതുന്ന തിരക്കിൽ ആണ്.

ആസ് usual മിഡിയും ടോപ്പും ആണ് വേഷം, ഫാനിന്റെ കാറ്റിൽ അഴിച്ചിട്ട അവളുടെ മുടി പാറി കളിക്കുന്നു, തിരിഞ്ഞ് ആണ് ഇരിക്കുന്നത് അത് കൊണ്ട് അവളുടെ മുഖം കാണാൻ പറ്റുന്നില്ല, ആ തിരുമോന്ത ഒന്ന് കാണാൻ ആണ് ഇത്ര റിസ്ക് എടുത്തു ഞാൻ ഇവിടെ വരെ വന്ന് ഈ മരത്തിൽ ഒക്കെ വലിഞ്ഞു കയറിയത്. എന്നിട്ടിപ്പോ, അവളുടെ മുഖം കാണാൻ പറ്റിയില്ലേൽ അത് മോശം അല്ലേ? എന്റെ പൊന്ന് ആരു അല്ലേ ഒന്ന് തിരി എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ ഒന്ന് കൂടി മുന്നോട്ട് ആഞ്ഞു, എന്റെ കയ്യ് സ്ലിപ്പ് ആയി പേര മരം മൊത്തത്തിൽ ഒന്ന് ആടി, പ്രാർത്ഥന ഫലിചു അവൾ തിരിഞ്ഞു നോക്കി പക്ഷെ എനിക്ക് അവളുടെ മുഖം കാണാൻ മാത്രം പറ്റിയില്ല. അതിന് മുന്നേ ഞാൻ ഇരുന്ന കമ്പും ഒടിച്ചു കൊണ്ട്,

” അമ്മാ ” എന്നൊരു ആർത്തനാദത്തോടെ താഴേക്കു പതിച്ചു.

” അയ്യോ… കള്ളൻ.. കള്ളൻ.. ഓടിവായോ.. കള്ളൻ.. കള്ളൻ ” വീണ ഇടത്ത് നിന്ന് എഴുന്നേറ്റു നടു നിവർത്തുമ്പോഴേക്കും ആരു വിളിച്ചു കൂവി കഴിഞ്ഞിരുന്നു. വീട്ടിലെ ലൈറ്റ് എല്ലാം ഓരോന്ന് ഓരോന്ന് ആയി തെളിഞ്ഞു. ഇനി ഇവിടെ നിന്നാൽ 8 ന്റെ പണി കിട്ടും എന്റെ മനസ്സിലായത് കൊണ്ട് ഞാൻ ഇറങ്ങി ഓടി ഒരു വിദം ആ മതിൽ ചാടി കടന്നു. അന്നേരം ചുറ്റും ഉള്ള വീടുകളിലും ലൈറ്റ് ഒക്കെ തെളിഞ്ഞിരുന്നു. ദൈവാനുഗ്രഹം കൊണ്ട് ആരുടേം കണ്ണിൽ പെടാതെ ഞാൻ കാറിന്റെ അടുത്ത് എത്തി. ഞാൻ കാറിൽ കയറി ഇരുന്ന് ac ഓൺ ആക്കി കിതപ്പ് മാറ്റി.

എത്ര നേരം അങ്ങനെ കാറിൽ ഇരുന്നു എന്ന് അറിയില്ല. കിതപ്പ് മാറി ശ്വാസം ഒക്കെ നേരെ വീണപ്പോ ഞാൻ എഴുന്നേറ്റ് ഇരുന്നു. ദേഹത്തെ മണ്ണ് ഒക്കെ കൊട്ടി കളഞ്ഞു ഡ്രസ്സ്‌ ഒക്കെ നേരെ ഇട്ടു, മുടി ചീകി വെച്ചു ഒന്ന് നോർമൽ ആയി എന്ന് തോന്നിയപ്പോൾ വണ്ടി സ്റ്റാർട്ട് ചെയ്തു. ഇങ്ങോട്ട് കേറ്റി ഇടേണ്ടിഇരുന്നില്ല. ഇനി ഇപ്പൊ വീട്ടിൽ പോണം എങ്കിൽ വണ്ടി തിരികെ എടുത്തു അവളുടെ വീടിന്റെ മുന്നിൽ കൂടി തന്നെ പോണം. ഇത് ഇപ്പൊ നേരം കുറച്ച് ആയില്ലേ, ഓടി കൂടിയ ആളുകൾ ഒക്കെ തിരികെ പോയി കാണും എന്ന വിശ്വസത്തിൽ വണ്ടി എടുത്തു. പക്ഷെ പ്രതീക്ഷ അസ്ഥാനത്ത് ആയിരുന്നു എന്ന് ഞാൻ ഉടനെ തിരിച്ചറിഞ്ഞു.
എല്ലാരും ഗേറ്റിന്റെ മുന്നിൽ തന്നെ കൂടി നിൽപ്പുണ്ട്. രാത്രി അല്ലേ വണ്ടി മനസ്സിലാവില്ല, വിട്ട് അടിച്ചങ്ങ് പോവാം.

” അമ്മൂസേ ദേ ഏട്ടന്റെ വണ്ടി ” ആതു. കുരുപ്പ് സമ്മതിക്കൂല്ല, അവൾ എന്റെ കാർ ചൂടി കാണിച്ചു കൊണ്ട് അമ്മയോട് പറയുകയാണ്. ഇനി രെക്ഷ ഇല്ല എല്ലാരും കണ്ടു, ആരു ഉടനെ തന്നെ തിരിഞ്ഞു വീട്ടിലേക്ക് നടന്നു. ഞാൻ കാർ ഒതുക്കി ആളുകൾ മാറി, അച്ഛൻ ഗേറ്റ് തുറന്നു തന്നു, ഞാൻ വണ്ടി അകത്ത് പാർക്ക്‌ ചെയ്തിട്ട്, ഗേറ്റിന്റെ അടുത്തേക്ക് ചെന്നു.

” എന്താ ഇവിടെ ഒരു ആൾക്കൂട്ടം?? ” ഞാൻ ഒന്നും അറിയാത്ത പോലെ ചോദിച്ചു.

” അത് മോനെ ഒരു കള്ളൻ കയറി ” അമ്മ.

” കള്ളനോ??, എന്നിട്ട് എന്തേലും മോഷണം പോയോ?? ആരേലും കള്ളനെ കണ്ടോ?? ” പണി ആകുമോ എന്ന് അറിയാൻ ഞാൻ ഒന്ന് എറിഞ്ഞു നോക്കി.

” ഞാൻ കണ്ടതാ മോനെ ” അയലത്തെ വീട്ടിലെ വാസു അണ്ണൻ. പുള്ളി അത് പറഞ്ഞപ്പോ എന്റെ നെഞ്ചോന്ന് കാളി.

” എ.. എന്നിട്ട്?? ” ഞാൻ വിക്കി ചോദിച്ചു.

” കണ്ടെന്നു മാത്രം അല്ല ആ വളവിൽ വെച്ച് ഞാൻ അവനെ പിടിക്കുക യും ചെയ്തു. പക്ഷെ അവൻ മിടുക്കൻ ആയിരുന്നു എന്റെ കയ്യിൽ നിന്ന് അവൻ വഴുതി പ്പോയി ” അത് പറഞ്ഞപ്പോൾ എനിക്ക് സമാധാനം ആയി. തള്ള് വാസു എന്നാ പുള്ളിക്കാരനെ ആരുവും ആതുവും ഒക്കെ വിളിക്കുന്നത്. ലോകവിടൽ ആണ് പുള്ളി.

” വാസു അങ്കിളേ, കള്ളനെ കാണാൻ എങ്ങനെ ഇരിക്കും. ഏകദേശം ഏട്ടന്റെ സൈസ് ഒക്കെ ഉണ്ടാവുമോ?? ” ആതു അത് ചോദിച്ചിട്ട് എന്നെ ഒന്ന് നോക്കി. എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഇല്ലേ??

” ഏയ് മോനേക്കാൾ പൊക്കം ഉണ്ട്. മോന്റെ ഇരട്ടി വണ്ണവും. മോന്റെ അത്രേ ഉള്ളായിരുന്നു എങ്കിൽ ഈ വാസു അണ്ണൻ അവനെ സിമ്പിൾ ആയി പിടിക്കില്ലേ.. പോരാത്തതിന് അവൻ ദേഹത്തു മുഴുവൻ എണ്ണ പുരട്ടി ഇരുന്നു, പിടിച്ചാൽ വഴുതി പോവാൻ അതാണ് അവൻ മിസ്സ്‌ ആയത് ” വാസുഅണ്ണൻ. ആതു അന്നേരം എന്നെ ഒന്ന് നോക്കി കൊണ്ട് അമർത്തി മൂളി.

” ഇതൊന്നും അല്ല കള്ളൻ. അർജുൻ മോൻ കേൾക്കണം, ഞങ്ങൾ പണ്ട് വയനാട്ടിൽ ആയിരുന്ന കാലം അന്ന് എനിക്ക് മോന്റെ അത്രേയുള്ളൂ പ്രായം….. ” വാസുഅണ്ണൻ കത്തി തുടങ്ങി. ഞാൻ വന്ന ഗ്യാപ്പിൽ അവിടെ കൂടിയ ബാക്കി ഉണ്ടയിരുന്നവർ ഗുഡ് നയ്റ്റ് പറഞ്ഞു തടി തപ്പി. എനിക്ക് ഊരാൻ പറ്റില്ലല്ലോ ഞാൻ പെട്ടില്ലേ..

” അജു, മോൻ എന്താ ഇത്രയും വൈകിയത്?? ” വാസു അണ്ണന്റെ കത്തി… അല്ല കൊടു വാൾ സഹിക്കുന്നതിന് ഇടയിൽ അമ്മ ചോദിച്ചു.

” ഒരു മീറ്റിംഗ് ഉണ്ടായിരുന്നമ്മേ, അത് കഴിഞ്ഞപ്പോ ഈ ടൈം ആയി ”

” അർജുൻ മോൻ ശ്രദ്ധിക്കുന്നുണ്ടോ?.. അങ്ങനെ ഞാൻ നോക്കുമ്പോൾ കയ്യിൽ ഒരു വലിയ വാളും പിടിച്ചു കൊണ്ട് ഒരു സൈഡിൽ ആ കള്ളൻ നിക്കുന്നു, മറ്റേ സൈഡിൽ ഇപ്പൊ കടിക്കും എന്നും പറഞ്ഞ് പത്തി വിരിച് നിൽക്കുന്ന കരി മൂർഖൻ. ഞാൻ എന്ത് ചെയ്യും?? കള്ളന്റെ നേരെ തിരിഞ്ഞാൽ പാമ്പ് കൊത്തും, പാമ്പിനെ പിടിക്കാൻ നോക്കിയാൽ കള്ളൻ വെട്ടും ഞാൻ എന്ത് ചെയ്യും എന്ന് അറിയാതെ അങ്ങനെ നിന്നു….. ” വാസു അണ്ണന് എന്നെ വിടാൻ ഉദ്ദേശം ഇല്ല. ഞാൻ ദയനീയമായി അച്ഛനെ നോക്കി. ആതു ആണേൽ നല്ല ചിരി.

” വാസു അണ്ണാ, അജു ഇന്ന് പോണില്ലല്ലോ, അവൻ യാത്ര ചെയ്തു വന്നത് അല്ലേ നല്ല ഷീണം കാണും. ബാക്കി കഥ നാളെ പറയാം ” അച്ഛൻ എന്നെ രക്ഷിക്കാൻ പറഞ്ഞു.

” അത് ശെരിയാ നല്ല ഷീണം ഉണ്ട് നമുക്ക് നാളെ രാവിലെ വിശദമായി തന്നെ ബാലൻസ് കഥ കേൾക്കാം ഗുഡ് നൈറ് ” വാസു അണ്ണൻ എന്തേലും പറഞ് അലമ്പുന്നതിന് മുന്നേ ഞാൻ പറഞ്ഞു ഗേറ്റ് ക്ലോസ് ചെയ്തു.

” എന്നാ ശരി ഗുഡ് നൈറ്റ് ” വേറെ വഴി ഇല്ലാത്ത കൊണ്ട് മനസില്ലാ മനസോടെ പുള്ളി സ്ഥലം വിട്ടു. ആതു എന്റെ കയ്യിൽ ചുറ്റിപിടിച്ചു ഞങ്ങൾ എല്ലാരും പുള്ളിയുടെ കാര്യം പറഞ്ഞു ചിരിച്ചു കൊണ്ട് അകത്തേക്ക് പോയി.

” അജു നീ ഫുഡ്‌ കഴിച്ചോ?? ” അമ്മ

” ഞാൻ കഴിച്ചിട്ട ഇറങ്ങിയേ ”

” മുറിവ് ഒക്കെ പൂർണമായും ഉണങ്ങിയോ??, തല വേദന ഒക്കെ ഇപ്പൊ എങ്ങനെ ഉണ്ട്?? ” അച്ഛൻ

” മുറിവ് ഉണങ്ങി, പക്ഷെ ഷേക്ക് ചെയ്യുമ്പോ മുറിവിന്റെ ഭാഗത്തു തല ചെറുതായി വേദനിക്കും അല്ലാതെ വേറെ കുഴപ്പം ഒന്നുമില്ല ”

” എന്നാ കിടന്നോ, നേരം വൈകിയില്ലേ. നാളെ രാവിലെ സംസാരിക്കാം. ആതു അവനെ ശല്യം ചെയ്യാതെ വേഗം പോയി കിടക്കാൻ നോക്ക് പെണ്ണേ ” അമ്മ, അത് പറഞ്ഞപ്പോൾ ഗുഡ് നൈറ്റ് വിഷ് ചെയ്തു ഞാനും ആതുവും മുകളിലത്ത നിലയിലേക്ക് ഉള്ള സ്റ്റെപ്പ് കയറി.

” അല്ല ഏട്ടാ, ഏട്ടൻ എന്താ ഈ വഴി വന്നേ?? ഏട്ടന്റെ വീട് ഓപ്പോസിറ്റ് റൂട്ടിൽ അല്ലേ?? ” ആതു അത് ചോദിച്ചപ്പോൾ ഞാൻ ഒന്ന് ഞെട്ടി.

” അത്… അത് പിന്നെ… ഞാൻ, ഞാൻ പറഞ്ഞല്ലോ, മീറ്റിംഗ് ഉണ്ടായിരുന്നു എന്ന് അത് കഴിഞ്ഞു വരുന്ന വഴിയാ ” ഒന്ന് വിക്കി എങ്കിലും ഞാൻ പറഞ്ഞൊപ്പിച്ചു.

” hmm, അല്ല ബനിയൻ ഒക്കെ ഇട്ട് ആണോ മീറ്റിംങ്നു പോയത്?? ” ആതു ഇവൾ എന്നെയും കൊണ്ടേ പോവൂ.

” അത് ഫോർമൽ മീറ്റിംഗ് ഒന്നും ആയിരുന്നില്ല, സൊ ക്യാഷ്വൽ ഡ്രസ്സ്‌ മതിയായിരുന്നു. എന്തെകിലും പ്രശ്നം ഉണ്ടോ?? ” ഞാൻ ഇത്തിരി കലിപ് ഇട്ട് ചോദിച്ചു. ആതു ഇല്ല എന്ന മട്ടിൽ തല ആട്ടി പിന്നെ ഒരു കള്ള ചിരി ചിരിച്ചു.

” പിന്നെ ഏട്ടാ, മരത്തിൽ വീണപ്പോൾ വല്ലോം പറ്റിയായിരുന്നോ?? ”

” ഏയ് അങ്ങനെ വലി രീതിയിൽ ഒന്നും പറ്റിയില്ല, മുട്ടിലെ തൊലി…. ” ഞാൻ പറഞ്ഞു വന്നത് പാതിയിൽ നിർത്തി അവളെ ഒന്ന് നോക്കി. കള്ളനെ പിടിച്ച cid യുടെ ഭാവത്തിൽ അവൾ എന്നെ നോക്കി നിൽക്കുവാ.

” വീണ ഇടത്ത് നിന്ന് എഴുന്നേറ്റു മതിൽ ചാടി ഓടിയ കള്ളനെ ഞാൻ വ്യക്തമായി കണ്ടായിരുന്നു ” എന്റെ ചെവിൽ രഹസ്യം പറയുന്ന പോലെ അവൾ പറഞ്ഞു.

” രണ്ടും എന്നാ പറഞ്ഞു നിൽക്കുകയാ, ആതു നിനക്ക് കിടക്കാൻ ആയില്ലേ?? ” ശബ്ദം കേട്ട് ഞങ്ങൾ നോക്കുമ്പോൾ എന്റെ പ്രിയതമ റൂമിന്റെ വാതുക്കൽ ചാരി നിന്ന് കണ്ണ് ഉരുട്ടുന്നു.

” അത് പിന്നെ ചേച്ചി, ഞാൻ ഏട്ടൻ പേര മരത്തിൽ നിന്ന് വീ…. ” അവൾ പറഞ്ഞ് പൂർത്തി ആക്കുന്നതിന് മുന്നേ ഞാൻ അവളുടെ വാ പൊത്തിപിടിച്ചു.

” ഐഫോൺ, കാർ, സ്കൂട്ടി, ഓർണമെൻസ് എന്ത് വേണം, just name it !!” ഞാൻ അവളുടെ ചെവിയിൽ പറഞ്ഞു, ദയനീയമായി നോക്കി.

” ഡീൽ ആണോ?? ” അവൾ എന്നോട് ചോദിച്ചു. ഞാൻ ആണെന്ന് തല ആട്ടി.

” നിങ്ങൾ രണ്ടും എന്താ നിന്ന് പരുങ്ങി കളിക്കുന്നെ?? ” ആരു കലിപ്പ് മോഡ് ആണ്.

” ഒന്നൂല്ല, ചേച്ചി ഗുഡ് നൈറ്റ്. പിന്നെ ഏട്ടാ ഡീൽ മറക്കണ്ട. എന്ത് വേണം എന്ന് ഞാൻ പിന്നെ പറഞ്ഞോളാം ” എന്നും പറഞ് ആതു അവളുടെ റൂമിലേക്ക് പോയി. സംഗതി ഒന്നും മനസ്സിലാവാതെ നിൽക്കുവാണ് എന്റെ കെട്ടിയോൾ. ഞാൻ അവളെ മൈൻഡ് ചെയ്യാതെ അകത്തു കയറി. ഞാൻ കയറിയതും അവൾ വാതിൽ അടച്ചു കുറ്റി ഇട്ടു.

” എന്തെ ഇപ്പൊ എഴുന്നള്ളിയത്?? ” ആരു കലിപ്പ് ആണ്.

” വോ എനിക്ക് നിന്നെ കാണാൻ മുട്ടിയിട്ട് വന്നത് അല്ല, നിന്റെ അമ്മായി അമ്മ പറഞ്ഞു വിട്ടതാ ” ഞാനും ഇത്തിരി ടെമ്പ് ഇട്ടു. അവൾ ഒന്നും പറയാതെ ബെഡ് ഷീറ്റ് വിരിച്ചു നിലത്ത് കിടക്കാൻ ഉള്ള തയ്യാരെടുപ്പിൽ ആണ്.

” നീ താഴെ ആണോ കിടക്കുന്നെ?? കട്ടിലിൽ ആവിശ്യതിന് സ്ഥലം ഉണ്ടല്ലോ ”

” ഞാൻ ഇവിടെ കിടന്നോളാം ”

” ha എന്റെ സെൽഫ് കണ്ട്രോളിൽ എനിക്ക് നല്ല വിശ്വാസം ആ, നീ അല്ല ഏത് ഭൂലോക രംഭ വന്നാലും ഞാൻ ഇളകില്ല. ഇനി ഇപ്പൊ നിന്റെ കൺട്രോൾ പോയാലും ഞാൻ i can മാനേജ് you സൊ നിനക്ക് ഇവിടെ ധൈര്യമായി കിടക്കാം, വെറുതെ നിലത്ത് കിടന്ന് അന്നത്തെ പോലെ പനി പിടിപ്പിക്കണ്ട.

അല്ല ഞാൻ പറഞ്ഞു എന്നെ ഉള്ളു. സ്വന്തം കണ്ട്രോളിൽ അത്ര പോലും വിശ്വാസം ഇല്ലേൽ നീ താഴെ തന്നെ കിടന്നോ ” ഞാൻ അത് പറഞ്ഞു ഒരു കള്ള ചിരിയോടെ അവളെ നോക്കി. അവൾ ദേഷ്യം കൊണ്ട് വിറക്കുകയാ. അവൾ തലയിണയും ബെഡ് ഷീറ്റും എന്റ മേത്തേക്ക് വലിച്ചെറിഞ്ഞു.

” എനിക്ക് സെൽഫ് കണ്ട്രോൾ ഇല്ലന്നോ?? ഈ പറയുന്ന ആളിന്റെ കണ്ട്രോൾ ഞാൻ കുറച്ച് നാൾ മുന്നേ കണ്ടതാ ” എന്നും പിറു പിറുത്തോണ്ട് അവൾ കട്ടിലിന്റെ അടുത്തേക്ക് വന്നു.

” നീങ്ങി കിട ” വീണ്ടും കലിപ്പ്, ഞാൻ ഒതുങ്ങി കിടന്നു കൊടുത്തു. ഇന്ന് ഇവൾ ഇടതു വാക്ക്ന് എങ്ങാനും ആണോ ഉണർന്നതു?? എന്തായാലും ദേഷ്യം പിടിക്കുമ്പോ പെണ്ണിന് വല്ലാത്ത ഒരു മൊഞ്ച് ആ. കടിച്ചു തിന്നാൻ തോന്നും. ദേവി, കൺട്രോൾ ന്റെ കാര്യം പറഞ്ഞു ഞാൻ അവളെ കളിയാക്കി, ബട്ട് എനിക്ക് കണ്ട്രോൾ തരണേ.

” എന്തേ?? ” ടേബിൾ ലാംബിന്റെ വെട്ടത്തിൽ മലന്നു കിടക്കുന്ന അവളെ അങ്ങനെ നോക്കി കിടന്നപ്പോ അവൾ ഒരു പുരികം പൊക്കി കൊണ്ട് ചോദിച്ചു.

” muhum” ഒന്നുമില്ല എന്ന അർഥത്തിൽ ഞാൻ മൂളി. അവൾ അന്നേരം ടേബിൾ ലാംമ്പ് ഓഫ്‌ ചെയ്തു എനിക്ക് നേരെ തിരിഞ്ഞു കിടന്നു. ഒരു പുഞ്ചിരിയോടെ ഞാൻ അവളെ നോക്കി അങ്ങനെ കിടന്നു.

ഒരു ദിവസം, ഒരു ദിവസം ഇവളെ കാണാതെ ഇരിക്കാൻ എനിക്ക് പറ്റുന്നില്ല, ഈ ഞാൻ എങ്ങനെ ആണ് ഇവളെ ഇനി എന്റെ ജീവിതത്തിൽ നിന്ന് അടർത്തി മാറ്റുന്നതു?? എനിക്ക് അതിന് കഴിയുമോ??

ഇല്ല ഞാൻ ഇപ്പൊ ഒരു സ്വാർത്ഥൻ ആവരുത്. എന്റെ ഈഗോയും ദേഷ്യവും വാശിയും തെറ്റ് ധാരണയും ഒക്കെ കാരണം, ആരു ഒരുപാട് അനുഭവിച്ചു. അവൾക്ക് ഇഷ്ട്ടം ഇല്ലാതെ എന്റെ മുന്നിൽ താലി ചാർത്താൻ കഴുത്ത് നീട്ടി തരേണ്ടി വന്നു. ഇപ്പൊ അവൾ ആഗ്രഹിക്കുന്ന അല്ലേൽ അവൾ ഇഷ്ട്ടപ്പെടുന്ന ഒരു ജീവിതം അവൾക്ക് മുന്നിൽ ഉണ്ട്. എനിക്ക് അവളെ പിരിയാൻ പറ്റില്ല എന്ന എന്റെ സ്വാർത്ഥത കാരണം ആ ജീവിതം അവൾക്ക് വീണ്ടും നഷ്ട്ടപ്പെരുത്.

ഇതെന്തു വിരോധാഭാസം ആണ്, അന്ന് ആരുവിനെ ഞാൻ വെറുത്തിരുന്ന സമയത്ത് അവളുടെ കഴുത്തിൽ ഒരു താലി ചാർത്തി എന്റെ അടുത്തേക്ക് ചേർത്ത് നിർത്തി ഇന്ന് ഞാൻ ഇവളെ മനസ്സ് അറിഞ്ഞു പ്രണയിക്കുമ്പോൾ ഞാൻ തന്നെ ആ താലി അർത്ത് അവളെ അകലേക്ക്‌ പറത്തി വിടാൻ പോണ്. What the fuck?? God യൂ are ഇൻഡീഡ് an ഇന്റെരെസ്റ്റിംഗ് fellow.

എന്തായാലും എനിക്ക് ഇത് ചെയ്തേ പറ്റു എന്റെ ആരുവിനു വേണ്ടി. എന്റെ ഹാപ്പിനെസിനേക്കാൾ കൂടുതൽ ഞാൻ വില കൊടുക്കേണ്ടത് അവളുടെ സന്തോഷതിന് ആണ്. അവളെ അങ്ങനെ നോക്കി കൊണ്ട് ഓരോന്ന് ആലോചിച്ചു വെറുതെ പുഞ്ചിരിച് ഞാൻ അങ്ങനെ കിടന്നു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

” മരണം, മരണമാണ് നിന്റെ പ്രീയപ്പെട്ടവനെ കാത്ത് ഇരിക്കുന്നത്, തടയാൻ നിന്നെ കൊണ്ട് കഴിയുന്നത് ചെയ്യുക ” വല്യച്ഛൻ അത് പറഞ്ഞപ്പോൾ അതിന്റ അർഥം മനസ്സിലാകാതെ ഞാൻ പുള്ളിയെ നോക്കി. പുള്ളിയും അമ്പരപ്പിൽ എന്നെ നോക്കുകയാണ്. പെട്ടന്ന് തന്നെ ആ മുഖത്തു നിന്ന് അമ്പരപ്പ് മറഞ്ഞു, എന്തോ ആലോചിചിട്ട് എന്നോണം ഒരു പുഞ്ചിരി വിടർന്നു. പേടിപ്പെടുത്തുന്ന വന്യമായ പുഞ്ചിരി. അങ്ങേര് എന്നെ ഒന്ന് നോക്കി, പിന്നെ എന്റെ കയ്യിലേക്കും. ഞാൻ പേടിച്ചു പുള്ളിയുടെ കയ്യിൽ മുറുകെ പിടിച്ചു നിൽക്കുകയായിരുന്നു. ഞാൻ ആ കൈ വിട്ടു. പുള്ളി പുച്ഛത്തോടെ എന്നെ ഒന്ന് നോക്കി.

” ഏട്ടാ, എഴുന്നേൽക്ക്. അജു, അനന്ദു നോക്കി നിൽക്കാതെ ഏട്ടനെ ഒന്ന് പിടി ” അച്ഛൻ വല്യച്ചനെ പിടിച്ചു കൊണ്ട് പുള്ളിയോടും വല്യേട്ടയോടും ആയി പറഞ്ഞു. അവർ മൂനും കൂടി വല്യച്ചനെ എഴുന്നേൽപ്പിച്ചു അവിടെ കുറച്ചു മാറി ഇരുത്തി. ആരോ വെള്ളം ഒക്കെ കൊണ്ട് വന്ന് കൊടുത്തു

” മോളെ മുത്തപ്പൻ എന്താ പറഞ്ഞത് മനസ്സിലായോ?? ” അമ്മ. ഞാൻ ഇല്ല എന്ന അർത്ഥത്തിൽ തല ആട്ടി.

” അന്ന് ജാതകം നോക്കിയപ്പോ ആ ജ്യോതിഷിയും ഇത് തന്നെ ആണ് പറഞ്ഞത്, അജുന് മരണ യോഗം വരെ കാണുന്നുണ്ട് അത്രേ. 25 വയസ്സ് താണ്ടുന്നത് പ്രയാസം ആണ്, രെക്ഷ പെടുത്താൻ ഒരു പെണ്ണ് അവന്റെ ജീവിതത്തിലേക്ക് വരണം അത്രേ, ആ പെണ്ണ് മോള് തന്നെ ആണെന്ന് ഇപ്പൊ ഉറപ്പ് ആയി. എന്റെ കുഞ്ഞിനെ… ” അമ്മ അത് പൂർത്തി ആക്കിയില്ല ആ കണ്ണുകൾ നിറഞ്ഞൊഴുകി.

” ആ പെണ്ണ് ഞാൻ ആണേൽ, എന്റെ ജീവൻ കൊടുത് ആണേലും ഏട്ടനെ ഞാൻ രെക്ഷപെടുത്തും. ഇത് ഞാൻ തരുന്ന ഉറപ്പ് ആണ് ” ഞാൻ ആ അമ്മയുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു. സത്യത്തിൽ ആ അമ്മയെ ആശ്വസിപ്പിക്കാൻ വെറുതെ പറഞ്ഞ വാക്കുകൾ ആയിരുന്നോ അത്. അല്ല എന്റെ ഉള്ളിൽ തട്ടി തന്നെ പറഞ്ഞത് ആണ്, എനിക്ക് സമ്മതിക്കാൻ താല്പര്യം ഇല്ലേലും എന്റെ പ്രീയപ്പെട്ടവൻ അത് ഈ മുരടൻ തന്നെ ആണ്. ഞാൻ അങ്ങേരെ ഒന്ന് നോക്കി. പുള്ളി അവിടെ വല്യച്ചന് വെള്ളം കൊടുക്കുന്ന തിരക്കിൽ ആണ്. അവരുടെ വയറ്റിൽ പിറന്നത് അല്ലേൽ കൂടി ഈ അമ്മ ഇയാളെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. എന്നിട്ടും അത് കാണാൻ ഈ മുരടന് കണ്ണ് ഇല്ലല്ലോ, ഈ അമ്മയുടെ സ്നേഹത്തിന് നേരെ കണ്ണ് അടക്കാൻ ഇയാൾക്ക് എങ്ങനെ സാധിക്കുന്നു?? ഞാൻ അമ്മയുടെ കയ്യിൽ മുറുക്കി പിടിച്ചു അമ്മയെ നോക്കി പുഞ്ചിരിചു.

” ചേച്ചി വാ നമുക്ക് അപ്പുറത്തേക്ക് മാറി ഇരിക്കാം, ആരതി മോളെ നീയും വാ ” അപ്പച്ചി ഞങ്ങളെ രണ്ടുപേരെയും വിളിച്ചു. ഇത്തിരി മാറി കാവിന്റെ പറമ്പിൽ ഒരു ടാർപാ വിരിച്ചിട്ടുണ്ട് പ്രായമായവരും പിള്ളേരും ഒക്കെ അവിടെ ഇരിക്കുകയാണ് ഞങ്ങളും അവിടെ ചെന്ന് ഇരുന്നു.

സമയം പാതിരാ കഴിഞ്ഞു, ചടങ്ങുകൾ ഒക്കെ ഒന്ന് ഒതുങ്ങിതുടങ്ങി. അച്ചു യക്ഷിയമ്മയുടെ ചിത്രകൂടത്തിന്റെ മുന്നിൽ തളർന് ഇരിക്കുകയാണ്. പതിയെ ആടുന്നുണ്ട്. ഒപ്പം വേറെയും ആളുകൾ ഒക്കെ ഉണ്ട്. അപ്പൊ അച്ചു സാരി ഉടുക്കാഞ്ഞത് തുള്ളുന്നത് കൊണ്ട് ആണ്. എന്നാലും എന്നോട് ഒരു വാക്ക് പറയാമായിരുന്നു. എന്റെ അടുത്ത് നിന്ന് അവൾ തുള്ളിയപ്പോൾ സത്യത്തിൽ പേടിച്ചു ഞാൻ വിറച്ചു പോയി. അത് ആണേൽ എന്റെ കെട്ടിയോൻ നല്ലത് പോലെ കണ്ടു, അങ്ങേരുടെ ഒരു ചിരി.

കാവും തുള്ളലും ഈ അന്തരീക്ഷവും ഒക്കെ സിനിമയിലും മറ്റും ഒക്കെ കണ്ടിട്ടുണ്ട് എന്ന് അല്ലാതെ ആദ്യമായി ആണ് നേരിൽ കാണുന്നത്, അതിന്റ ആകാംഷയും അമ്പരപ്പും തെല്ല് പേടിയും ഒക്കെ ഉണ്ടായിരുന്നു. അപ്പോഴാ തൊട്ട് പറ്റെ നിന്നവൾ മറ്റൊരാളെ പോലെ ഉറഞ്ഞു തുള്ളാൻ തുടങ്ങിയത്. ആരായാലും പേടിച്ചു പോവില്ലേ. അത്രേയെ ഉണ്ടായുള്ളൂ അതിന് ഇത്ര ചിരിക്കേണ്ട ആവിശ്യം ഒന്നുമില്ല. എന്തായാലും അങ്ങന എങ്കിലും ആ മുരടൻ എന്നെ നോക്കി ഒന്ന് ചിരിച് അല്ലോ hmm

” ആരതി മോളെ അജു കൊറേ നേരമായി നിന്നെ നോക്കി വിഷമിക്കുന്നു. ഒന്ന് അങ്ങ് ചെല്ല് പെണ്ണേ ” രാധികേച്ചിയുടെ ശബ്ദം ആണ് എന്നെ ഓർമ്മയിൽ നിന്ന് ഉണർത്തിയത്. ഞാൻ നോക്കുമ്പോ ചേച്ചിയുടെ ഒപ്പം അവളുമാർ ഒക്കെ എന്നെ കളിയാക്കി ചിരിക്കുകയാണ്. ഞാൻ ചുറ്റും ഒന്ന് നോക്കി, അന്നേരം ഇത്തിരി അങ്ങ് മാറി എന്നെ നോക്കി നിൽക്കുന്ന പുള്ളിയെ ഞാൻ കണ്ടു. ഞാൻ നോക്കിയപ്പോ പെട്ടന്ന് കണ്ണ് വെട്ടിച്ചു. കുറച്ച് നേരം ആയി ശ്രദ്ധിക്കുന്നു പുള്ളി ഇടയ്ക്ക് ഒക്കെ എന്നെ നോക്കുന്നുണ്ട്, ഞാൻ നോക്കുബോൾ മാറി കളയും, ഇതൊക്കെ എന്നെ അങ്ങനെ കണ്ടതിനു ശേഷം ആണ്. ആരും കാണാതെ സൂക്ഷിച്ചു വെച്ച എന്റെ എല്ലാം പുള്ളി കണ്ടു, അയ്യേ ആരതി എന്തൊക്കയാ ആലോചിച്ചു കൂട്ടുന്നെ. അത് ഒരു ആക്സിഡന്റ് അല്ലായിരുന്നോ.

” എന്താണ് ആലോചിക്കുന്നെ??, പെണ്ണിന്റെ മുഖം ഒക്കെ ചുവന്നല്ലോ?? ” വീണ്ടും രാധികേചി.

” ഒന്ന് പൊ ചേച്ചി, കുഞ്ഞൻ ഉറങ്ങിയോ?? ” ഞാൻ വിഷയം മാറ്റാൻ ആയി ചേച്ചിയോട് ചോദിച്ചു.

” ഹാ സമയം ഇത്രയും ആയില്ലേ അവൻ ഉറങ്ങി ” ചേച്ചി തോളിൽ കിടന്നിരുന്ന കുഞ്ഞനെ തട്ടി ഉറക്കി കൊണ്ട് പറഞ്ഞു.

രാധികേച്ചി, പുള്ളിയുടെ ഏട്ടന്റെ ഭാര്യ ആണ്, ഏട്ടൻ സബ് കളക്ടർ ആണ്, എന്നാ ഒരു ias കാരന്റെ ഭാര്യ ആണെന്ന യാതൊരു ജാടയും ചേച്ചിക്ക് ഇല്ല. ഒരു പാവം നാട്ടുമ്പുറത്ത്കാരി ആണ് ചേച്ചി. പ്രേമിച്ചു കെട്ടിയത് ആണ്, പത്തിൽ പഠിക്കുമ്പോൾ തുടങ്ങിയ പ്രണയം ആണ് അത്രേ.

ഇങ്ങേർക്ക് മൊത്തത്തിൽ നാല് കസിൻ ഏട്ടന്മാര് ആണ് മൂത്ത ഡോക്ടർ ആണ്, രണ്ടാമത്തെയും നാലാമത്തെയും ഏട്ടന്മാർ എൻജിനിയർസ്, പിന്നെ ഒരു ചേച്ചി ഉള്ളത് രാജി MA LLM അഡ്വക്കേറ്റ് ആണ്, അഞ്ചുന്റെ ചേച്ചി. പുള്ളികാരത്തിയുടെ ഭർത്താവ് ജോർജ് IPS, ACP ആണ്. ഇന്റർകാസ്റ്റ് മാരേജ് ആ, ഏതോ കേസിൽ പുള്ളിക്ക് എതിരെ വാദിച്ചത് ആണ് ചേച്ചി. അവസാനം വാദിഭാഗം വക്കീലും പോലീസും കയറി അങ്ങ് പ്രേമിച്ചു, ചേച്ചി കഷ്ട്ടപെട്ടു ഒരുവിധം വീട്ടുകാരെ പറഞ്ഞത് സമ്മതിപ്പിച്ചു. ചേച്ചി തന്നെ പറഞ്ഞത് ആണ്. പിന്നെ അഞ്ചു, അഥിതി, സഞ്ജന, അച്ചു, ചാന്ദിനി, അരുണിമ ആറു പെങ്ങന്മാർ, എല്ലാരും നല്ലത് പോലെ പഠിക്കും, അച്ചുവും അഞ്ചുവും എഞ്ചിനിയറിങ്ങ് ആണ് പഠിക്കുന്നത്, അഞ്ചു ചെന്നൈ IIT ൽ ആണ് പഠിക്കുന്നത് ടോപ് റാങ്കർ ആവും എന്നൊക്ക ആണ് പറയുന്നത്. അഥിതി മെഡിസിന് പോവാൻ ആണ് താല്പര്യപ്പെടുന്നത്. ബാക്കി ഉള്ളവരും നല്ല ലക്ഷ്യ ബോധം ഉള്ള കൂട്ടത്തിൽ ആണ്. ആര് ആവണം എന്ന് എപ്പോഴേ എല്ലാർക്കും ബോധ്യം ഉണ്ട്. മൊത്തത്തിൽ പറഞ്ഞാൽ കൂട്ടത്തിൽ ഒരു ഡിഗ്രി പോലും ഇല്ലാതെ കാള കളിച്ചു നടക്കുന്ന ഒരു വ്യക്‌തിയെ ഉള്ളു. എന്റെ മഹാനായ കെട്ടിയോൻ. എല്ലാ കുടുംബത്തിലും കാണുമല്ലോ ഇങ്ങനെ ഒരെണ്ണം.

മുത്തശ്ശി, അച്ഛൻ, അമ്മ, വല്യച്ഛൻ, വല്യമ്മ, ഇളയച്ഛൻ, എളേമ്മ, അപ്പച്ചിയമ്മാർ, കസിൻ പെങ്ങന്മാർ, ഏട്ടന്മാർ ഏട്ടത്തിമാർ അവരുടെ പിള്ളേർ ഈ വലിയ കുടുംബം, അവരുടെ സ്നേഹം ഇതൊക്കെ എനിക്ക് ആദ്യത്തെ അനുഭവം ആണ്. എന്റെ മുത്തശ്ശന്റേം മുത്തശ്ശിയുടേം പേര് പോലും എനിക്ക് അറിയില്ല, അമ്മയുടെ അച്ഛന്റെ പേര് ചന്ദ്രശേഖൻ എന്ന് ആണെന്ന് അച്ഛൻ തമാശക്ക് അമ്മയുടെ അച്ഛന് വിളിക്കുന്ന കേട്ട് അറിയാം എന്ന് അല്ലാതെ കൂടുതൽ ഒന്നും അറിയില്ല. അവരുടെ കാര്യം പറയുമ്പോഴേ അച്ഛനും അമ്മയ്ക്കും സങ്കടം വരും അത് കൊണ്ട് ഞങ്ങൾ രണ്ടുപേരും അതിനെ കുറിച്ച് ചോദിക്കാറില്ല.

ഇയാൾ എന്ത് ഭാഗ്യവാൻ ആണ്, എത്ര പേര് ആണ് ഇയാളെ സ്നേഹിക്കാൻ ചുറ്റും ഉള്ളത് പക്ഷെ ഒരാളെ പോലും മനസ്സിലാക്കാൻ പുള്ളി ശ്രമിക്കുന്നു പോലുമില്ല. ആരെയും ചോദിച്ചാൽ മറുപടി പറയും എന്ന് അല്ലാതെ മുത്തശ്ശിയോട് പോലും മരിയാതക്ക് സംസാരിക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല. പെങ്ങമാരിൽ രാജിയേച്ചിയും അഞ്ചുവും മാത്രേ പുള്ളിയോട് സംസാരിക്കാൻ പോലും നിന്നുള്ളൂ, ബാക്കി എല്ലാർക്കും പുള്ളിയെ പേടി ആണ്. അഥിതി ഒക്കെ അടുത്തേക്ക് പോലും പോവുന്നില്ല. ശരിക്കും ഒരു മുരടൻ തന്നെ.

” എന്നാലും ആരതി നീ എങ്ങെനെ അവനെ വളച്ചു??” രാധികേച്ചി, അത് ചോദിച്ചപ്പോൾ ഞാൻ വെറുതെ ഒന്ന് ചിരിച്ചു കാണിച്ചു.

” ഹാ സത്യം, അർജുൻ ഒരുത്തിയെ പ്രണയിക്കുന്നു എന്ന് പറഞ്ഞപ്പോൾ സത്യത്തിൽ എനിക്ക് വിശ്വാസം വന്നില്ല, അവൻ ഒരു സന്യാസി ആവും എന്ന് ആണ് ഞാൻ വിചാരിച്ചത് ” രാജിയേച്ചി.

” അർജുന്റെ തപസ് ഇളക്കിയ അപ്സരസ് ആരാണ് അറിയാൻ ആണ് ഞാൻ നിങ്ങളുടെ കല്യാണത്തിന് വന്നത് പോലും. നേരിൽ കണ്ടപ്പോൾ മനസ്സിലായി ഒരു അപ്സരുതന്നെ ആണെന്ന്, കണ്ണ് കിട്ടണ്ട” രാധികേച്ചി അത് പറഞ്ഞ് എന്റെ മുഖത്ത് ഉഴിഞ്ഞു ഞെട്ടോ ഒടിച്ചു.

” പൊ ചേച്ചി കളിയാകാതെ ” ഞാൻ.

” എല്ലാരും കൂടി പാവം ആരുനേ ഇങ്ങനെ കളിയാക്കല്ലേ. പിന്നെ അത്ര ഭംഗി ഒന്നുമില്ല, ചേട്ടായിയെ വെച്ച് നോക്കുമ്പോൾ ഒരു ആവറേജ് അത്രേ ഉള്ളു ” അഞ്ചു.

” പിന്നെ നിനക്ക് അർജുൻ നിന്നെ മൈൻഡ് ചെയ്യാത്തതിന്റെ കുശുമ്പ് അല്ലേടി ” രാജിയേച്ചി അവളെ കളിയാക്കി. ഞങ്ങൾ എല്ലാരും ചിരിച്ചു.

അപ്പൊ എന്റെ സംശയം ശരി ആണ്, പുള്ളിയും അഞ്ജുവും… ഇവിടെ അച്ചു കഴിഞ്ഞാൽ പുള്ളി സംസാരിക്കുകയെങ്കിലും ചെയ്യുന്നത് അഞ്ചു വിനോട് ആണ്. അവർ തമ്മിൽ ശരിക്കും ഇഷ്ട്ടത്തിൽ ആണോ?? എന്നോട് ഉള്ള പക മൂലം അവളെ ഉപേക്ഷിച്ചു എന്നെ കെട്ടിയത് ആവുമോ?? അതോ പക ആറുമ്പോ എന്നെ ഉപേക്ഷിച്ചു അവളെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റാം എന്ന് അവൾക്ക് വാക്ക് കൊടുത്തിട്ടുണ്ടോ??

കഴിഞ്ഞ ദിവസം രാത്രി അങ്ങേരുടെ മുറിയിലേക്ക് കയറിപ്പോയ അവളെ ഞാൻ കണ്ടതാണ്. ഏറെ നേരം കഴിഞ്ഞു തിരികെ വന്നപ്പോ എന്നെ കണ്ട് അവളുടെ പരിങ്ങലും വെപ്രാളവും ഞാൻ ശ്രദ്ധിച്ചതാ. ഇന്നത്തെ സംഭവം ഒഴിച്ചാൽ ഒരിക്കൽ പോലും വേറെ ഒരു അർഥത്തിൽ പുള്ളി എന്റെ ദേഹത്തു നോക്കിയിട്ട് പോലുമില്ല, അത് പുള്ളി അഞ്ചുവിനെ മനസ്സിൽ കൊണ്ട് നടക്കുന്ന കൊണ്ട് ആവുമോ?? ദേവി ഓരോ തവണ ഞാൻ പുള്ളിയോട് മനസ്സ് കൊണ്ട് അടുക്കുമ്പോഴും ഇത് പോലെ പുള്ളി അകന്ന് പോവുകയാണ് അല്ലോ. ഇനിയും എനിക്ക് ഇത് സഹിക്കാൻ വയ്യ…

” ആരതി മോളെ ഉറക്കം വരുന്നുണ്ടോ?? ” വല്യമ്മയുടെ ചോദ്യം ആണ് ആലോചനയിൽ നിന്ന് എന്നെ ഉണർത്തിയത്. ഞാൻ ഉണ്ട് എന്ന അർഥത്തിൽ തല ആട്ടി.

“ഇവിടെത്ത ചടങ്ങുകൾ ഒക്കെ ഏകദേശം തീർന്നു, നിങ്ങൾ പിള്ളേരെയും കൂട്ടി വീട്ടിലേക്ക് പൊയ്ക്കോ ” വല്യമ്മായി എന്നോടും രാജിയേച്ചിയോടും ആയി പറഞ്ഞു. കാവിൽ നിന്ന് വീട്ടിലേക്ക് കുറച്ച് അധികം നടക്കാൻ ഉണ്ട്. രാത്രി ആണ് വല്ല പാമ്പോ മറ്റോ ഉണ്ടാവുമോ എന്ന പേടി ഇല്ലാതെ ഇല്ല. ഞങ്ങൾ മടിച്ചു നിന്നു.

” അജു നീ ഇവരെ കൊണ്ട് ചെന്ന് വീട്ടിൽ ആക്ക് ” ഞങ്ങൾ മടിച്ചു നിൽക്കുന്ന കണ്ട് അച്ഛൻ പുള്ളിയോട് വിളിച്ചു പറഞ്ഞു.

” അവര് പൊക്കോളും എനിക്ക് ഇവിടെ നാളത്തേക്ക് ഉള്ള കളം വരയ്ക്കുന്ന പരുപാടി നോക്കണം ” പുള്ളി

” അതൊക്കെ നോക്കാൻ അനന്ദു ഉണ്ട് നീ പോവാൻ നോക്ക്. അച്ചൂനെ കൂടി കൊണ്ട് പൊയ്ക്കോ” അച്ഛൻ തറപ്പിച്ചു പറഞ്ഞപ്പോ പുള്ളി മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു.

” അച്ചു എഴുന്നേൽക്ക് വാ വീട്ടിൽ പോവാം ” തുള്ളൽ ഒക്കെ കഴിഞ്ഞു തളർന്നു കിടക്കുന്ന അച്ചു വിനെ പുള്ളി വിളിക്കുകയാണ്.

” ചേട്ടായി എനിക്ക് വയ്യ, എന്നെ എടുക്ക് ” അച്ചു കൊഞ്ചി.

” പിന്നെ എടുക്കാൻ കുഞ്ഞു വാവ അല്ലേ. നടുന്നു വാ പെണ്ണേ ” പുള്ളി കലിപ് ആണ്.

” നല്ല ഷീണം ഉള്ളത് കൊണ്ട് അല്ലേ പ്ലീസ്, എനിക്ക് ഒട്ടും വയ്യ. ശരീരം ഒക്കെ നല്ല വേദന. പ്ലീസ് എന്നെ എടുത്തോണ്ട് പൊ ” അച്ചു വിടാൻ ഉദ്ദേശം ഇല്ല.

” കെടന്ന് കൊഞ്ചാതെ ” പുള്ളി മുണ്ട് മടക്കി കുത്തി അച്ചുവിനെ കോരി എടുത്തു. അച്ചു രണ്ട് കയ്യും പുള്ളിയുടെ തോളിൽ ഇട്ട് നെഞ്ചിൽ തല ചായ്ച്ചു കിടന്നു. എനിക്ക് ഒരു തെല്ല് അസ്സൂയ തോന്നുന്നുണ്ടോ?? ഏയ് എന്തിന്.

” പോവാം ” പുള്ളി ഞങ്ങളോട് ചോദിച്ചിട്ട് നടന്നു ഞങ്ങൾ പുറകെയും. വീട്ടിൽ ചെന്ന് അച്ചുവിനെ അവളുടെം അഞ്ചുവിന്റേം മുറിയിൽ കിടത്തി, നെറ്റിയിൽ ഒരു ഉമ്മ കൂടി കൊടുത്തിട്ട് ആണ് പുള്ളി പോന്നത്. സ്വന്തം പെങ്ങൾ അല്ലാഞ്ഞിട്ടു കൂടി അച്ചുവിനെ അയാൾ ഒരുപാട് സ്നേഹിക്കുന്നുണ്ട്. എന്നിട്ടും ഇയാൾക്ക് ആ അമ്മയുടെ സ്നേഹം എന്തേയ് കാണാൻ സാധിക്കാത്തത്?? ഞാൻ ആലോചിച്ചു നിന്നപ്പോ എന്നെ മൈൻഡ് ചെയ്യാതെ എന്നെ കടന്ന് പുള്ളി പോയിരുന്നു.

” ഏട്ടത്തി എവിടെയാ കിടക്കുന്നെ?? ” അങ്ങേരുടെ മുറിയിൽ പോണോ വേണ്ടയോ എന്നെ ആലോചിച്ചു നിന്നപ്പോൾ അഥിതി ചോദിച്ചു.

” നമുക്ക് എല്ലാർക്കും കൂടി താഴെ ഹാളിൽ കിടക്കാം വാ ” അച്ചുവിനേം കുത്തിപൊക്കി അഥിതി എന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് ഹാളിന്റെ അങ്ങോട്ട്‌ പോയി. അവിടെ എല്ലാരും ഉണ്ടായിരുന്നു നിലത്ത് ബെഡ് ഷീറ്റ് ഒക്കെ വിരിച് എല്ലാരും നീണ്ട് കിടക്കുവാ. ഞാനും ജോയിൻ ചെയ്തു.

” കുഞ്ഞിലേ തൊട്ടേ എല്ലാരും വരുമ്പോൾ ഞങ്ങൾ ഇങ്ങനെ ഇവിടെ ആണ് കിടക്കാർ, ഏട്ടന്മാരും കാണും മുത്തശ്ശിയും കൂടും കഥ ഒക്കെ പറഞ്ഞു തരും. നല്ല രസം ആയിരുന്നു. എല്ലാരും വലുതായപ്പോൾ അതൊക്കെ മാറി. ഇപ്പൊ ഇങ്ങനെ കിടക്കുമ്പോ ഒരു നൊസ്റ്റാൾജിയ ” രാജിയേച്ചി.

” അജുവേട്ടനും നിങ്ങളുടെ കൂടെ കൂടുവോ?? ” ആകാംഷ കൊണ്ട് ചോദിച്ചു പോയത് ആണ്. ചിരി ആയിരുന്നു ചേച്ചിയുടെ മറുപടി.

” ഏയ്.. ഇല്ല, അവൻ പണ്ട് തൊട്ടേ വേറെ ലോകത്ത് ആണ്, ഞങ്ങളുടെ കൂടെ അങ്ങനെ കൂട്ട് കൂടാറൊന്നുമില്ല. അവന്റെ റൂമും കൊറേ ബുക്ക്സും മുത്തശ്ശനും. അതായിരുന്നു അവൻ ഇഷ്ട്ടപ്പെട്ടിരുന്നത്. സത്യഅമ്മാമ വഴക്ക് ഒക്കെ പറഞ്ഞ് കൊണ്ട്വന്നു കിടത്തും എങ്കിലും ഇടക്ക് എപ്പോഴെക്കെങ്കിലും അവൻ എഴുന്നേറ്റു പോവും. അതാണ് ശീലം. ” ചേച്ചി ഒരു ചിരിയോടെ പറഞ്ഞു. അപ്പൊ പണ്ട് തൊട്ടേ ഇത് തന്നെ ആണ് സ്വഭാവം അല്ലേ. ഞങ്ങൾ പിന്നെയും കുട്ടികാലത്തെ ഓരോ കഥകൾ കേട്ടും പറഞ്ഞും അങ്ങനെ കിടന്നു. നേരം വെളുക്കാൻ ആയപ്പോ ആണ് ഞങ്ങൾ ഒന്ന് മയങ്ങിയത്. ഒരുപാട് സന്തോഷം തോന്നിയ ഒരു ദിവസം. എനിക്ക് അവരോടു പറയാൻ എന്റെ അച്ഛനും അമ്മയും ആതുവും അടങ്ങുന്ന കൊച്ചു കുടുംബത്തിന്റെ ഓർമ്മകൾ മാത്രേ ഉണ്ടായിരുന്നുള്ളൂ.

ഒരു വലിയ കൂട്ട് കുടുംബം, ചെറിയചെറിയ നൊമ്പരങ്ങളും സന്തോഷങ്ങളും ഒക്കെ പങ്കുവെക്കാൻ ഒരുപാട് ആളുകൾ. അത് ഒരു സുഖം തന്നെ ആണ്. എന്നാ ഈ സുഖം ആസ്വദിക്കാൻ ഒരുപാട് നേരം എനിക്ക് ആയില്ല പിറ്റേന്നത്തെ പൂർണ കളം കൂടി കഴിഞ്ഞു ഞങ്ങൾ തിരികെ നാട്ടിലേക്ക് പോന്നു. ഞങ്ങൾ പോന്നപ്പോൾ മുത്തശ്ശി ഒക്കെ കരഞ്ഞില്ലന്നേ ഉള്ളു, കുറഞ്ഞ സമയം കൊണ്ട് ഞാൻ അവരോടു ഒക്കെ ഒരുപാട് അടുത്തു. എന്റെ സ്വന്തം മുത്തശ്ശിയെ കേട്ടു പരിചയം പോലുമില്ല, അത് കൊണ്ട് തന്നെ ഈ മുത്തശ്ശിയെ ഞാൻ സ്വന്തം മുത്തശ്ശിയായി കണ്ട് തന്നെ സ്നേഹിച്ചു. ഏട്ടത്തി മാരെയും ഒക്കെ മിസ്സ്‌ ചെയ്യും, അവരുടെ എല്ലാം നമ്പർ ഒക്കെ വാങ്ങിയിട്ട് ദിവസവും വിളിക്കണം എന്ന്ഒക്കെ പറഞ്ഞാണ് എല്ലരും എന്നെ വിട്ടത്. രണ്ട് ദിവസം കൊണ്ട് അവർ എല്ലരും എന്റെ ഹൃദയത്തോട് ചേർന്ന് കഴിഞ്ഞു. ഇങ്ങേർ എന്റെ കഴുത്തിൽ താലി കെട്ടിയ കൊണ്ട് എനിക്ക് കിട്ടിയ ഏറ്റവും വിലമതിക്കുന്ന സ്വത്തുകളിൽ ഒന്ന് ആണ് ഈ കുടുംബം. ഒന്ന് ഓർത്ത ഇവരുമായി ഇത്രയും അടുക്കേണ്ടി ഇരുന്നില്ല. ഇനി ഞാൻ എങ്ങനെ ഈ താലി അറുത്ത് മറ്റും. അല്ലേൽ ഇയാൾ അത് പൊട്ടിച്ച് എറിയുമ്പോൾ എന്റെ കണ്ണ് എങ്ങനെ നനയാതെ ഇരിക്കും??

ഞാനും പുള്ളിയും അച്ചുവും അവിടെ നിന്ന് നേരെ പോന്നത് എന്റെ വീട്ടിലേക്ക് ആണ്, ആതു വിനെ പിക്ക് ചെയ്യാൻ. അച്ഛനും അമ്മയും അവരുടെ കാറിന് ആണ് പോന്നത്, അഞ്ചു ഞങ്ങളുടെ കൂടെ പോരാൻ വാശിപിടിച്ചു എങ്കിലും അപ്പച്ചി വിട്ടില്ല.

” നിങ്ങൾ ഇപ്പൊ തന്നെ ഇറങ്ങുകയാണോ?? അശ്വതി മോള് ഇവിട ആദ്യമായി വന്നിട്ട് ഭക്ഷണം പോലും കഴിക്കാതെ പോകുവാണോ?? ” അമ്മ.

” ആന്റി ഞാൻ പറഞ്ഞല്ലോ, സമയം ഇല്ല അതാ. ആതുവിനെ മാച്ച് കാണിക്കാം എന്ന് പറഞ്ഞത് അല്ലേ അതോണ്ട് അവളെ വിളിക്കാൻ വന്നതാ. അച്ചുവും ആയി മറ്റൊരു ദിവസം വരാം. അന്ന് വിശദമായി ഭക്ഷണം ഒക്കെ കഴിക്കാം ”

പുള്ളി പറഞ്ഞൊഴിഞ്ഞു. ഞങ്ങൾ നേരെ വീട്ടിലേക്ക് പോന്നു. അങ്ങനെ ആ ദിവസം വന്നു. പുള്ളിയുടെ മാച്ച് നടക്കുന്ന ദിവസം. ഞാനും അച്ചുവും ആതുവും നന്ദേട്ടനും പുള്ളിയെ കൂടാതെ ഞങ്ങൾ നാലുപേരും കൂടി ആണ് മാച്ച് കാണാൻ പോയത്. ഞങ്ങൾക്ക് മൂന്നുപേർക്കും ഏകദേശം ഗാലറിയുടെ സെന്റർ സീറ്റ് റെഡിയാക്കി തന്നിട്ട് നന്ദേട്ടനും റിങ്ന്റെ അടുത്തേക്ക് പോയി. നന്ദേട്ടൻ സപ്പോർട്ടിങ് ടീം മെമ്പർ ആണ്.മാച്ച് തുടങ്ങാനായി. നാളുകൾക്കു ശേഷം ഞാൻ ദേവേട്ടനെ വീണ്ടും കണ്ടു. ദേവേട്ടൻ എന്നെ കാണരുതേ എന്ന് ഞാൻ മനസ്സ് കൊണ്ട് പ്രാർത്ഥിച്ചിരുന്നു. വരുന്നില്ല ന്ന് പരമാവധി പറഞ് ഒഴിയാൻ നോക്കിയതാ പക്ഷെ ആതു സമ്മതിച്ചില്ല. അവളുടെ നിർബന്ധത്തിന് മുന്നിൽ എനിക്ക് വഴങ്ങേണ്ടി വന്നു.

ബെൽ മുഴങ്ങി. അവരുടെ രണ്ടുപേരുടേം പേര് വിളിച്ചു, കൊത്താൻ കാത്ത് നിൽക്കുന്ന പോര് കോഴികളെ പോലെ അവർ രണ്ടു പേരും മുഖാമുഖം നോക്കി നിന്നു. രണ്ടു പേരിൽ ആര് ജയിക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്?? ദേവേട്ടൻ എന്ന് പറഞ്ഞാൽ അത് നുണ ആവും, അഡ്മിറ്റ് ചെയ്യാൻ താല്പര്യം ഇല്ലേലും എന്റെ കെട്ടിയോൻ ജയിക്കുന്ന കാണാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്, അങ്ങേര് തോറ്റു കാണുന്നത് എനിക്ക് അങ്ങ് ദഹിക്കുന്നുന്നില്ല, അന്ന് ദേവേട്ടൻ പുള്ളിയെ തല്ലിയപ്പോളും ഒരു നൊമ്പരം എന്റെ ഉള്ളിൽ ഉണ്ടായിരുന്നില്ലേ. അത് കൊണ്ട് തന്നെ ആണ് അന്ന് ദേവേട്ടനെ ഞാൻ തടഞ്ഞതും. ആദ്യപ്രണയം അല്ലേ അതിന്റ ആവും.

സത്യം പറഞ്ഞാൽ ദേവേട്ടന്റെ കാര്യം ഓർത്ത് എനിക്ക് ചെറിയ പേടി ഇല്ലാതെ ഇല്ല. കാരണം അന്ന് ദേവേട്ടൻ അനായാസം പുള്ളിയെ തോൽപ്പിച്ചു എന്നത് ഒക്കെ നേരാ പക്ഷെ… എന്റെ കെട്ടിയോൻ ആയോണ്ട് പറയുവല്ല പക തോന്നിയാൽ ഇങ്ങേരെക്കാൾ ഡെയ്ഞ്ചർ ആയ വേറെ ഒരാൾ ഇല്ല. അന്നത്തെ ആ സംഭവത്തിന് ശേഷം പുള്ളി ഫുൾ ടൈം ജിം ൽ ആയിരുന്നു എന്നാ അറിഞ്ഞത്. കല്യാണതിരക്കിൽ പോലും പ്രാക്ടീസ് മുടക്കിയില്ല. അതിന് മെയിൻ കാരണം ഇതേപോലെ ഒരു ദിവസത്തിന് വേണ്ടി ആണ് എന്ന് എനിക്ക് ഉറപ്പ് ആണ്. കഴിഞ്ഞ ദിവസം ആ ആണ് പാലത്തിൽ വെച്ച് അവന്മാരെ ഇടിച്ചു പിഴിഞ്ഞത് ഞാൻ നേരിൽ കണ്ടതല്ലേ, എന്തായിരുന്നു അത് ഒരുമാതിരി ആന കരിമ്പിൻ കാട്ടിൽ കയറിയത് പോലെ. ദേവേട്ടനെ അതേ പോലെ പിഴിഞ്ഞു വിടാതെ ഇരുന്നാൽ ഭാഗ്യം. ഞാൻ ഓരോന്ന് ആലോചിച്ചു പേടിയോടെ കണ്ണുകൾ ഇറുക്കി അടച്ച് പ്രാർത്ഥിച്ചു.

______________________________________________

” സുദേവ് ” റെഫറി അവനെ വിളിച്ചു, അവൻ റിങ്ങിന്റെ കോർണറിൽ നിന്ന് സെന്ററിലേക്ക് വന്നു.

” അർജുൻ ” എന്നെ വിളിച്ചപ്പോൾ ഞാനും മുന്നോട്ട് വന്നു. ഞാൻ അവനെ ഒന്ന് നോക്കി. ഗ്ലൗസ് ഇട്ട കൈകൾ കൂട്ടി ഇടിച്ചു. Finally it’s time.

സുദേവ്, ഇത് നിന്റെ അവസാനത്തെ മാച്ച് ആണ്, ഞാൻ ആണ് നിന്റെ അവസാനത്തെ എതിരാളി. ഇന്ന് നിന്റെ എല്ലുകൾ ഓടിക്കുന്നതിന് ഒപ്പം നിന്റെ ഫൈറ്റിങ് സ്പിരിറ്റും ഞാൻ നശിപ്പിക്കും. ഇന്നത്തെ കൊണ്ട് നിന്നെ ഇനി ഒരിക്കലും നിനക്ക് ബോക്സിങ് ഗ്ലൗസ് കയ്യിൽ ഇടാൻ പറ്റാത്ത രീതിയിൽ ആക്കും. അന്ന് നന്ദു നിന്റെ നട്ടെല്ല് ചവിട്ടി ഓടിക്കാൻ പോയപ്പോ ഞാൻ തടുത്ത് ഈ ദിവസത്തിന് വേണ്ടി ആണ്. നിന്നെ എന്റെ കൈ കൊണ്ട് ഇല്ലാതെ ആക്കുന്ന ദിവസത്തിന് വേണ്ടി. ഈ മാച്ച് കഴിയുമ്പോൾ നീ ഇനി ബോക്സിങ് ചെയ്യുന്ന പോയിട്ട് പരസഹായം ഇല്ലാതെ എഴുന്നേറ്റു നിൽക്കുക പോലുമില്ല. ഞാൻ മനസ്സിൽ പറഞ്ഞ് കൊണ്ട് അവനെ ഒന്ന് നോക്കി.

ആരതി, സുദേവ് ഓരോന്ന് ആയി ഞാൻ എന്റെ പ്രതികാരം തീർത്തു കൊണ്ട് ഇരിക്കുവാ, ഇനി മൂന്നാമൻ അവൻ വിജയ്.

” മരണം, മരണമാണ് നിന്റെ പ്രീയപ്പെട്ടവനെ കാത്ത് ഇരിക്കുന്നത് തടയാൻ നിന്നെക്കൊണ്ട് ആവുന്നത് ചെയ്യുക” മുത്തപ്പന്റെ വാക്കുകൾ, നൂറു ശതമാനം സത്യമാണ്. അവളുടെ പ്രീയപ്പെട്ടവൻ, വിജയ് ജയിലിൽ നിന്ന് ഇറങ്ങുന്ന അവനെ കാത്ത് ഇരിക്കുന്ന മരണം അത് ഞാൻ ആണ്. I will ക്രഷ് his skull with my ബെയർ ഹാൻഡ്‌സ്. ആരതി അവനെ രെക്ഷ പെടുത്താൻ നിന്നെ കൊണ്ട് ആവുന്ന ചെയ്.

“ഷേക്ക് ഹാൻഡ്‌സ് ” റഫറിഅത് പറഞ്ഞപ്പോൾ ആണ് ചിന്തകളിൽ നിന്ന് ഞാൻ ഉണർന്നത്. ഞങ്ങൾ മുന്നോട്ട് വന്നു രണ്ടു കയ്യും ചേർത്ത് പരസ്പരം മുട്ടിച്ചു. ഫിസ്റ്റ്ബം.

” are you റെഡി?? ” റെഫറി. ഞങ്ങൾ തല ആട്ടി.

“Then start ” റെഫറി അത് പറഞ്ഞു പുറകിലേക്ക് മാറി. ഞാനും അവനും പെട്ടന്ന് തന്നെ പുറകിലേക്ക് മാറി fighting സ്റ്റാൻഡ്സിൽ നിന്നു. ഇപ്പോഴത്തെയും പോലെ അവന്റെ മുഖത്ത് ഉണ്ടായിരുന്ന പുഞ്ചിരി മാഞ്ഞു കലിപ്പ് നിറഞ്ഞു.

അവൻ ഞൊടിഇടയിൽ മുന്നോട്ട് ആഞ്ഞു വലതു കാൽ ഉയർത്തി എന്റെ തലനോക്ക് കിക്ക് ചെയ്തു. എന്റെ ഇത്ര നാളത്തെ പ്രാക്ടീസ് ശരിക്കും ഫലം കണ്ടു. അവന്റെ റിതം എനിക്ക് അറിയാൻ പറ്റുന്നുണ്ട്, പക്ഷെ….

അവന്റെ മൂവ്സിന്റെ സ്പീഡും ശക്തിയും നേരത്തെതിനെ ക്കാളും കൂടി ഇരുന്നു. അവന്റെ കിക്ക് ബ്ലോക്ക്‌ ചെയ്തു എങ്കിലും അത് നല്ലത് ഇമ്പാക്ട് എന്നിൽ ഉണ്ടാക്കി. ഞാനും ഒരു സ്റ്റെപ്പ് പുറകിലേക്ക് പോയി, അവൻ മുന്നോട്ട് ആഞ്ഞു എന്റെ തൊട്ട് പറ്റെ വന്നു. അവൻ പഞ്ച് ചെയ്യാൻ പോകുവാണ് എന്ന് മനസ്സിലായ ഞാനും രണ്ടു കൈ കൊണ്ടും മുഖം മറച്ചു, സ്റ്റെപ് ബൈ സ്റ്റെപ്പ് പുറകിലേക്ക് നീങ്ങി.

അവനും എന്റെ സ്പീഡ് കീപ് അപ്പ് ചെയ്തു സ്റ്റെപ് ബൈ സ്റ്റെപ്പ് എന്റെ ഒപ്പം വന്നു, എന്റെ ഇടതും വലതും നെഞ്ചിൽ മാറി മാറി പഞ്ച് ചെയ്തു. ഞാൻ വലത്തേക്ക് തിരിയുന്ന പോലെ മാറിയിട്ട് വെട്ടി തിരിഞ്ഞു ഇടത്തേക്ക് തിരിഞ്ഞു. അവന്റെ ട്രാക്ക് തെറ്റിക്കാൻ വേണ്ടി ചെയ്തത് ആണ്.

എന്നാൽ എന്റെ മൂവ് റീഡ് ചെയ്തു അവനും ഇടത്തേക്ക് തന്നെ വന്നു, ഞാൻ അവന്റെ മുഖത്തിന് നേരെ പഞ്ച് ചെയ്തു. അവൻ പുറകിലേക്ക് മാറി അതിൽ നിന്ന് ഒഴിഞ്ഞു മാറി. പിന്നെ മുന്നോട്ട് വന്നു ചാടി ഇടതു കാൽ എന്റെ നെഞ്ചിൽ ചവിട്ടി കുത്തി തിരിഞ്ഞു വലതു കാൽ കൊണ്ട് എന്റെ ഇടത് കവിളിൽ വീശി അടിച്ചു. A ഡബിൾ കിക്ക്. ഞാൻ ആ അടി കൊണ്ട് ഇടതു വശത്തേക്ക് ആഞ്ഞു കുനിഞ്ഞു പോയി. ക്രൗഡ് ആരവം മുഴക്കി, കയ്യ് അടികൾ എങ്ങും മുഴങ്ങി.

ഞാൻ തല ഒന്ന് കുടഞ്ഞു നേരെ നിന്നു, പെട്ടന്ന് തന്നെ അവന്റെ ഫിസ്റ്റ് എന്റെ മുഖതിന് നേരെ വന്നു, ഞാൻ തല വെട്ടിച്ചു, ഉടൻ തന്നെ അവന്റെ ഇടതു കയ്യ് എന്റെ ഗാർഡ് തകർത്തു എന്റെ വലതു നെഞ്ചിൽ പതിച്ചു. ഒട്ടും പ്രതീക്ഷിക്കാത്ത മൂവ് ആയത് കൊണ്ട് അത് എനിക്ക് നല്ലത് പോലെ ഏറ്റു. ഞാൻ ശ്വാസം വലിച്ചു വിട്ട് പെയിൻ കണ്ട്രോൾ ചെയ്തു.

ഈ സമയം അവൻ രണ്ട് സ്റ്റെപ്പ് പുറകിലേക്ക് മാറി ജമ്പിങ് പൊസിഷനിൽ നിന്നു. എന്നെ നോക്കി മുന്നോട്ടും പിന്നോട്ടും ചാടി, പിന്നെ മുന്നോട്ട് വന്നു പാഞ്ഞു പാഞ്ഞു എന്റെ മുഖതിന് നേരെ പഞ്ച് ചെയ്തു. ജോ throwing, നല്ല സ്പീഡിൽ ആയിരുന്നത് കൊണ്ട് എനിക്ക് തടുക്കാനോ ഒഴിഞ്ഞു മാറാനോ പറ്റിയില്ല, ഞാൻ പുറകിലേക്കും സൈഡിലെകും ഒഴിഞ്ഞു മാറുന്നതിനു അനുസരിച് അവനും എന്റെ ഒപ്പം വന്നു, ആ മൂവ്മെന്റ്ന്റെ ഒപ്പം അവന്റെ പഞ്ച് ന്റെ സ്പീഡ് ഒട്ടും കുറഞ്ഞില്ല. ഞാൻ ഇടി കൊണ്ട് തളർന്നു. പെട്ടന്ന് അവൻ പഞ്ചിങ് നിർത്തി, പുറകിലേക്ക് മാറി കറങ്ങി അവൻ ഒരു റൗണ്ടവെർഡ്സ് കിക്ക് തന്നു. ഞാൻ എന്റെ കയ്യ് കൊണ്ട് ബ്ലോക്ക് ചെയ്തിട്ടും അത് എന്റെ തലക്ക് തന്നെ കൊണ്ടു. എന്റെ കണ്ണ് അടഞ്ഞു പോവുന്നത് ഞാൻ അറിഞ്ഞു. മുട്ട് കുത്തി ഞാൻ റിങ്ങിൽ വീണു.

കാണികളുടെ ഹർഷാരവം മുഴങ്ങി.

” arjun is down, wow fight തുടങ്ങി മിനിറ്റ് കൾക്ക് ഉള്ളിൽ സുദേവ്, അർജുന് എതിരെ overwhelmingly വിൻ ചെയ്യുമോ?? ” അനൗൺസറിന്റെ ചോദ്യം കാണികൾക്ക് ആവേശം കൊടുത്തു. കയ്യടികളും കൂക്ക് വിളികളും നിറഞ്ഞു.

“ five ”

“ six “

” seven ”

“Eight ”

“nine” countdown ഇത്രയും എത്തിയപ്പോൾ ആണ് എനിക്ക് ബോധം തെളിഞ്ഞത്.

“Te.. ” ten പറഞ്ഞ് തീരുന്നതിന് മുമ്പ് ഞാൻ എഴുന്നേറ്റു നിന്നു.

” He’s up ” അനൗൺസേർ.

” He managed to get back on his feet right before the countdown ran out !” തവണ കാണികൾ എനിക്ക് വേണ്ടി കയ്യ് അടിച്ചു.

” are you ഓൾറൈറ്?? ” റഫറി എന്റെ കണ്ണിന് നേരെ വിരൽ ഞൊടിച്ചു കൊണ്ട് ചോദിച്ചു. ഞാൻ അതേ എന്ന അർഥത്തിൽ തല ആട്ടി.

” Match resume ” എന്നും പറഞ്ഞു റെഫറി മാറി. പരസ്പരം ചാടി കടിക്കാൻ നിൽക്കുന്ന വന്യമൃഗങ്ങളെ പോലെ ഞങ്ങൾ ഒരു അവസരം നോക്കി നിന്നു.

പെട്ടന്ന് സുദേവ് നേരത്തെ പോലെ മുന്നോട്ട് ആഞ്ഞു വന്നു. ഞാൻ പിറകിലേക്ക് മാറി. അവൻ എന്റെ അടുത്തേക്ക് പാഞ്ഞു പാഞ്ഞു പഞ്ച് ചെയ്യാൻ ശ്രമിക്കുകയാണ്. ഞാൻ ഒഴിഞ്ഞു മാറാനും.

എന്റെ കണ്ണുകൾ അവന്റെ മുഖത്ത് ആണ്, എന്നാൽ അവൻ എന്നെ നോക്കുന്നില്ല. അവന്റെ ശ്രദ്ധിമുഴുവൻ എന്റെ കാലിൽ ആണ്‌. ഞാൻ ബാക്കിലേക്കും സൈഡിലേക്കും പോവുന്നത് അനുസരിച്ചു അവൻ എന്നെ പിന് തുടരുന്നത് എന്റെ കാലിന്റെ മൂവ് മെന്റ്സ് നോക്കി ആണ്.

അപ്പൊ എന്റെ ലോവർ ബോഡിയിൽ ആണ് അവന്റെ ശ്രദ്ധ, സൊ എന്റെ അപ്പർ ബോഡി മൂവ് അത്ര ഈസി ആയി അവന്‌ കീപ് അപ്പ്‌ ചെയ്യാൻ സാധിക്കണം എന്നില്ല. ഇത് ഒരു അവസരം ആയികണ്ട് ഞാൻ സൈഡിലേക്ക് മാറി, ഞാൻ കാൽക്കുലേറ്റ് ചെയ്തത് പോലെ തന്നെ അവനും എന്റെ ഒപ്പം സൈഡിലേക്ക് മാറി അന്നേരം ഞാൻ അവന്റെ മുഖം നോക്കി ഇടിച്ചു. പക്ഷെ ഫലം കണ്ടില്ല. അവൻ അപ്പോൾ തന്നെ പുറകിലേക്ക് മാറി ഒഴിഞ്ഞു മാറി വീണ്ടും എന്റെ അടുത്തേക് വന്നു പഞ്ച് ചെയ്തു. ഒരു തവണ കൂടി ഞാൻ ഈ ട്രിക്ക് പരീക്ഷിച്ചു നോക്കി. പക്ഷെ ഫലം പണ്ടത്തെ തന്നെ ആയിരുന്നു. വിജയം കണ്ടില്ല. അവന്റെ സെൻസ് നല്ല ഹൈ ആണ്. എന്റെ പഞ്ച് വരുമ്പോഴേ അവൻ ഒഴിഞ്ഞു മാറുന്നു. എനിക്ക് അവന്റെ മൂവ്സ് പ്രെഡിക്റ്റ് ചെയ്യാൻ പറ്റുന്നില്ല. അവന്റെ മൂവ് പ്രെഡിക്ട് ചെയ്യാൻ പറ്റിയാൽ എനിക്ക് അവനെ പഞ്ച് ചെയ്യാൻ സാധിക്കും.

ഞാൻ എന്താ ചെയ്യുക തിങ്ക്…. പെട്ടന്ന് എനിക്ക് നേരത്തെ മാസ്റ്റർ പറഞ്ഞ വാക്കുകൾ ഓർമ്മ വന്നു. മാസ്റ്റർ, കോച്ചിന്റെ അച്ഛൻ. പുള്ളി ഒരു martil arts master ആണ്. വയസ്സ് പത്ത് എഴുപത് കഴിഞ്ഞു, എന്നാലും ഇപ്പോഴും നല്ല ഉരുക്ക് പോലത്തെ ബോഡി ആണ്. ഒരുപാട് ടൈപ്പ് martial arts പുള്ളിക്ക് അറിയാം.

” അർജുൻ നീ പരുന്തിനെ വേട്ടയാടിയിട്ടുണ്ടോ?? ഫ്രീ ആയി പറന്നു നടക്കുന്ന പരുന്തിനെ വേട്ടയാടുന്നത് വളരെ പ്രയാസം ഉള്ള കാര്യം ആണ്‌, അവൻ അന്നേരം പെട്ടന്ന് ഒഴിഞ്ഞു മാറും.

ക്ഷമ ആണ്‌ പരുന്തിനെ വേട്ടയാടാൻ ഉള്ള കീ. അവൻ വേട്ടയാടാൻ ഇറങ്ങുന്ന സമയം വരെ നമ്മൾ ക്ഷമയോടെ കാത്ത് ഇരിക്കണം, അവൻ ഒരു ഇരയെ നോട്ടം ഇടുന്നത് നമ്മൾ നോക്കി നിൽക്കണം, അന്നേരം നമുക്ക് മനസ്സിലാവും അവൻ എന്താണ് ചെയ്യാൻ പോവുന്നത് എന്ന്, അവൻ അങ്ങനെ മോളിൽ പറന്നു നടന്ന് ഒരു ഇരയെ കണ്ട് പിടിക്കും, നല്ല സമയം നോക്കി ഇരയെ റാഞ്ചി പിടിക്കാൻ ആയി ഇരയെ ലക്ഷ്യമാക്കി വരും അതാണ് നമ്മുടെ അവസരം, അവൻ ഇരയിൽ നഖം ഇറക്കുന്ന നേരം നമ്മൾ അറ്റാക്ക് ചെയ്യണം. അവൻ വീഴും ” അന്ന് നന്ദുവും ആയി ഉള്ള എന്റെ ഒരു മോക്ക് fight കണ്ടപ്പോ മാസ്റ്റർ എന്നോട് പറഞ്ഞ വാക്കുകൾ ആണ്. അന്ന് അതിന്റ അർഥം എനിക്ക് മനസ്സിലായില്ല. ഇപ്പൊ എനിക്ക് ഏകദേശം കത്തി.

ഞാൻ സുദേവിനെ നിരീക്ഷിചു. അവൻ എന്നെ പഞ്ച് ചെയ്യാൻ ഒരു അവസരം നോക്കി വരുകയാണ് ഇരയിൽ നഖം ഇറക്കാൻ കാത്ത് ഇരിക്കുന്ന പരുന്തിനെ പോലെ. ഇപ്പൊ ഞാൻ എവിടെയെങ്കിലും എന്റെ ഗാർഡ് ഒന്ന് ഡ്രോപ്പ് ചെയ്താൽ, ആ പോയിന്റ് നോക്കി അവൻ അറ്റാക്ക് ചെയ്യും, ആ സമയം അവന്റെ മൂവ് എനിക്ക് കാൽക്കുലേറ്റ് ചെയ്യാം. സൊ സിമ്പിൾ ആയി അവനെ എനിക്ക് അറ്റാക്ക് ചെയ്യാം. എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

ഞാൻ എന്റെ ഇടതു വശത്തെ ഗാർഡ് ഡ്രോപ്പ് ചെയ്തു അവന്റെ കണ്ണുകൾ തിളങ്ങി, അവൻ എന്റെ ഇര കൊത്തി എന്ന് എനിക്ക് മനസ്സിലായി. അവൻ ഒരുകാൽ പിറകിലേക്ക് വെച്ച് ഫുൾ ഫോഴ്സിൽ എന്റെ നെഞ്ചിൽ ഇടിക്കാൻ ആഞ്ഞു. ഇതാണ് അവസരം എന്ന് മനസിലാക്കിയ ഞാൻ സൈഡിലേക്ക് മാറി പഞ്ചിൽ നിന്ന് ഒഴിഞ്ഞു മാറി അവന്റെ മുഖം നോക്കി നല്ല ശക്തിയിൽ ഇടിച്ചു.

എന്നാൽ എന്നെ ഞെട്ടിച്ചു കൊണ്ട് അവന്റെ മുഖത്ത് എന്റെ കയ്യ് പതിക്കുന്നതിന് തൊട്ട് മുമ്പ് അവൻ കുനിഞ്ഞു കളഞ്ഞു എന്റെ കൈ അവന്റെ മുടിയിൽ തട്ടി കടന്നു പോയി. അമ്പരന്ന് പോയ എന്റെ ഇടത് കവിളിൽ അവന്റെ വലതു മുഷ്ടി പതിച്ചു. പുറകെ വലതു കവിളിൽ അവന്റെ ഇടത് കയ്യും. അവൻ മാറി മാറി പഞ്ച് ചെയ്തു. കൌണ്ടർ കൊടുക്കാൻ പോയ എന്നെ എന്റെ വലതു കയ്യുടെ ഷോഡറിൽ ഇടിച്ചു നിസ്സഹായൻ ആക്കി. പിന്നെ എന്റെ വയറ്റിലും നെഞ്ചിലും മാറി മാറി ഇടിച്ചു. ഞാൻ പുറകിലേക്ക് ആഞ്ഞു പോയി എന്റെ വായിൽ ചോരയുടെ രുചി ഞാൻ അറിഞ്ഞു. എന്റെ മൗത്ത് ഗാർഡ് വായിൽ വന്നു നിറഞ്ഞ ചോരയുടെ ഒപ്പം റിങ്ങിലേക്ക് ഞാൻ തുപ്പി.

ഒരു തരം dizziness എനിക്ക് തോന്നി, എന്റെ മൈൻഡ് നിലത്ത് ബ്ലാങ്ക് ആയത് പോലെ, അത് ഒരു തരത്തിൽ കണ്ട്രോൾ ചെയ്തു വന്നപ്പോൾ കണ്ടത്, എന്റെ അടുത്തേക്ക് വന്ന അവനെ ആണ് എന്റെ ചിന്ന് നോക്കി അന്നത്തെ പോലെ ഒരു അപ്പർ കട്ട്‌ തരാൻ ആണ് ഉദ്ദേശം, ഞാൻ ഒഴിഞ്ഞു മാറാൻ നോക്കി എങ്കിലും എന്റെ ബോഡി അനങ്ങിയില്ല. അവന്റെ അപ്പർ കട്ട്‌ കൃത്യമായി എന്റെ ചിന്നിന് തന്നെ കൊണ്ടു. ഞാൻ രണ്ട് മൂന് സ്റ്റെപ്പ് പുറകിലേക്ക് പോയി.

എന്റെ ശരീരം വിറക്കുന്നു, എനിക്ക് എന്റെ ബോഡിയിൽ ഉള്ള കണ്ട്രോൾ മൊത്തത്തിൽ പോയി, ഞാൻ റിങ് ൽ മുട്ട് കുത്തി നിന്നു, റിങ്ങിലേക്ക് വീണു. ഞാൻ വീണ ആ മൊമെന്റ് ൽ യാദർശികമായി കാണികൾക്ക് ഇടയിൽ ഇരിക്കുന്ന അവളെ ഞാൻ കണ്ടു. കണ്ണുകൾ ഇറുക്കി അടച്ചു ആരെയോ പ്രാർത്ഥിക്കുവാണു. ഈ വീഴ്ചയിൽ ഞാൻ തീരണെ എന്ന് ആവും.

” arjun is down again”

” One ”

” two ”

” three”

” four ”

Countdown start ചെയ്തത് ഞാൻ അറിഞ്ഞു, ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചു എങ്കിലും നടക്കുന്നില്ല. ബോഡി മൊത്തത്തിൽ ഷേക്ക് ചെയ്യുകയാണ്.

‘ എഴുന്നേക്ക് damn it, ഇങ്ങനെ, എല്ലാരുടെ മുന്നിൽ വെച്ച് വീണ്ടും നാണം കെട്ട തോൽവി തോൽക്കാൻ ആണോ നിന്റെ ഉദ്ദേശം??, രണ്ട് തവണ, രണ്ടു തവണ അവനെ ഒന്ന് തൊടാൻ പോലും പറ്റാതെ തോൽക്കുക. What a ഷെയിം. ഇവിടെ ഇപ്പൊ ഇങ്ങനെ തോറ്റാൽ പിന്നെ ജീവിച്ചിരുന്നതിൽ അർഥം ഉണ്ടോ?? ഒറ്റ തവണ, ഒരുതവണ എങ്കിലും ഒരു പഞ്ച് കൊടുത്തിട്ട് തോൽക്കുവാണേലും ഒരു അന്തസ് ഉണ്ട്. Get up damn it ‘ ഞാൻ എന്നോട് തന്നെ പറഞ്ഞു.

” five ”

“Six ”

” seven ”

ഞാൻ എന്റെ കൈ കുത്തി എഴുന്നേൽക്കാൻ നോക്കി. പക്ഷെ ഷേക്കിങ് മാറിയിട്ടില്ല. എന്റെ ബോഡി എന്റെ കൺട്രോളിൽ നിൽക്കുന്നില്ല. ഞാൻ മുഴുവൻ ശക്തിയും ഉപയോഗിച്ച് തല ഉയർത്തി റിങ്ലെ ഫ്ലോറിൽ ആഞ് ഇടിച്ചു.

തല പൊട്ടി പിളരുന്ന വേദന ഞാൻ അറിഞ്ഞു, പക്ഷെ ആ വേദന കൊണ്ട് ഉപകാരം ഉണ്ടായി, ആ വേദന അപ്പർ കട്ട്‌ ന്റെ ഇഫക്ട് മറികടന്നു. ബോഡിയുടെ ഷേക്കിങ് മാറി. ഞാൻ എഴുന്നേറ്റു നിന്നു.

” wow he’s up again, he is ഇൻഡീഡ് a ടഫ് guy ” അനൗൺസർ.

” can you fight?? ” റഫറി ചോദിച്ചപ്പോൾ ഞാൻ തല ആട്ടി.

” resum” റെഫറി പറഞ്ഞിട്ട് മാറി.

ഞാൻ സുദേവിനെ തന്നെ നോക്കി നിന്നു, അവൻ അറ്റാക്ക് ചെയ്യാൻ ഉള്ള തയ്യാറെടുപ്പിൽ ഒരു ഓപ്പണിങ്ന് ആയി വെയിറ്റ് ചെയ്യുക യാണ്. കഴിഞ്ഞ തവണത്ത പോലെ മുന്നോട്ട് ചാടി അറ്റാക്ക് ചെയ്യുന്നതിന് പകരം നല്ല ഒരു സമയം നോക്കി നിൽക്കുന്നു.

ഈ ഒരു റൗണ്ടിൽ തന്നെ ഇപ്പൊ ഞാൻ രണ്ട് തവണ വീണു, ഇനി ഒരു തവണ കൂടി ഞാൻ വീണാൽ അത് TKO ആവും. തേർഡ് knock out കൗണ്ട്ഡൌൺ ഇല്ലാതെ തന്നെ സുദേവ് വിന്നർ ആവും. അതാണ് അവൻ ഒരു ഓപ്പണിങ് നോക്കി നിൽക്കുന്നത് വെറുതെ പാഞ്ഞു നടന്ന് അറ്റാക്ക് ചെയ്തു സമയം കളയുന്നതിനേക്കാൾ നല്ലത് നല്ലൊരു ഓപ്പണിങ് നോക്കി അറ്റാക് ചെയ്യുന്നത് ആണെന്ന് വിചാരിച്ചു കാണും. ഞാൻ എന്റെ ഗാർഡ് ഉയർത്തി, സസൂഷ്‌മം അവനെ തന്നെ നോക്കി നിന്നു. പെട്ടന്ന് അവൻ മുന്നോട്ട് ആഞ്ഞു എന്റെ മുഖം നോക്കി പഞ്ച് ചെയ്തു, ഞാൻ സൈഡിലേക്ക് ഒഴിഞ്ഞു മാറി എങ്കിലും, ആ പഞ്ച് എന്റെ jaw ൽ കൊണ്ടു, എങ്കിലും അത്ര പവർഫുൾ ആയിരുന്നില്ല അത്. പക്ഷെ അപ്പൊ തന്നെ വെട്ടി തിരിഞ്ഞ് അവൻ എന്റെ നെഞ്ചിൽ പഞ്ച് ചെയ്തു, ഒരു നിമിഷം ഞാൻ വീണു എന്ന് തന്നെ ഓർത്തു, ബട്ട് ഞാൻ എന്റെ ബോഡി ബാലൻസ് ചെയ്തു നേരെ നിന്നു. അവൻ എന്റെ അടുത്തേക്ക് വീണ്ടും ചീറി അടുത്തു.

“!!!!! Baaaang !!!!!!!”

ബെൽ റിങ് ചെയ്തു.

” റൗണ്ട് 1 is over, so arjun saved by the bell ” അനൗൺസർ, അത് പറഞ്ഞപ്പോ റെഫറി വന്ന് ഞങ്ങളെ മാറ്റി. ഞങ്ങൾ ഞങ്ങളുടെ കോർണറിലേക്ക് ചെന്നു.

കോച്ചും ടീമും വന്നു, എനിക്ക് ഇരിക്കാൻ ഇട്ടു തന്ന സ്റ്റൂളിൽ ഞാൻ ഇരുന്നു. വായിൽ വെള്ളം കൊണ്ട് ചോരയും വെള്ളവും ബക്കറ്റിലേക്ക് തുപ്പി. കോച്ച് പഞ്ഞി കൊണ്ടു ബുക്കിലെ ബ്ലീഡിങ് തുടച്ചു.

“അർജുൻ ഡെസ്പ് ആവണ്ട കാര്യം ഒന്നുമില്ല, ഫസ്റ്റ് fight അല്ലേ, എതിരാളി പ്രതീക്ഷിചതിനേക്കാൾ സ്ട്രോങ്ങ്‌ ആണ്. Do യുവർ best. തോറ്റാലും കുഴപ്പം ഇല്ലെടോ ” കോച്ച് എന്നെ ചിയർ ചെയ്തു. ഞാൻ ഒന്ന് പുഞ്ചിരിച്ചു.

” അജു, അവനും നല്ലത് പോലെ പ്രാക്ടീസ് ചെയ്തിട്ടുണ്ട്, അവന്റെ സ്പീഡ് നേരത്തെ ക്കാളും വല്ലാതെ കൂടിയിട്ടുണ്ട്. Reaction time നല്ലത് പോലെ കുറഞ്ഞു അതാണ് നിനക്ക് അവനെ ടച് ചെയ്യാൻ പറ്റാത്തത്. ഇപ്പൊ സത്യത്തിൽ ഞാനും അവനോട്‌ one on one ഏറ്റു മുട്ടിയാൽ ജയിക്കാൻ ഇത്തിരി പാടുപെടും. നീ നിന്റെ സ്ട്രെങ്ത് കൂട്ടിയപ്പോ അവൻ അവന്റെ സ്പീഡ് ആണ് കൂട്ടിയത്. Do യുവർ ബെസ്റ്റ് ” നന്ദു അത് പറഞ്ഞിട്ട് എന്റെ നേരെ അവന്റെ ഫിസ്റ്റ് നീട്ടി. ഞാൻ ഒരു പുഞ്ചിരിയോടെ അവന്റെ കയ്യിൽ ഇടിച്ചു.

“!!!! Baaaang !!!!”

ബെൽ റിങ് ചെയ്തു. ഞാൻ എന്റെ മൗത്ത് ഗാർഡ് വെച്ച് എഴുന്നേറ്റു സെന്ററിലേക്ക് ചെന്നു. അവനും വന്നു.

” സുദേവ്, റെഡി?? ” റെഫറി, അവൻ അതേ എന്ന രീതിയിൽ തല ആട്ടി.

” അർജുൻ റെഡി?? ” റെഫറി എന്നോടും ചോദ്യം ആവർത്തിച്ചു. ഞാനും തല ആട്ടി.

” then round 2 ബിഗൻ ” എന്നും പറഞ്ഞു, റെഫറി മാറി.

“!!!! Baaaang !!!!”

ബെൽ റിങ് ചെയ്ത ഉടനെ ഒരു നിമിഷം പോലും താമസിക്കാതെ തന്നെ സുദേവ് മുന്നോട്ട് വന്നു, എന്റെ തൊട്ടു പറ്റെ എത്തിയ ഉടൻ അവൻ നേരത്തെ പോലെ തന്നെ എന്റെ മുഖം ലക്ഷ്യമാക്കി പഞ്ച് ചെയ്തു, എന്നാൽ ഇത്തവണ ആ പഞ്ച് കാണുക മാത്രമല്ല എന്റെ ബോഡി നോർമൽ ആയി തന്നെ അതിനെതിരെ റിയാക്ടറ് ചെയ്തു, ക്യാഷുവൽ ആയി തല വെട്ടിച്ചു അതിൽ നിന്ന് ഞാൻ ഒഴിഞ്ഞു മറി. അവൻ പഞ്ചുകൾ റിപീറ്റ് ചെയ്തു എന്നാൽ ഒരെണ്ണം പോലും റീച് ചെയ്തില്ല എല്ലാത്തിൽ നിന്നും ഞാൻ ഒഴിഞ്ഞു മറി.

ഫൈനലി, എന്റെ മാസങ്ങൾ ആയുള്ള ഷാഡോ ബോക്സിങ് ഫലം കണ്ടു, എന്റെ ബോഡി അവന്റെ റിഥവുമായി സിങ്ക് ആയിരിക്കുന്നു. അവന്റെ സ്പീഡും ആയി ഇനി ഇപ്പൊ എനിക്ക് കീപ്പ് അപ്പ്‌ ചെയ്യാം. ഞാൻ നന്ദുവിന്റെ അത്ര നല്ല അനലൈസർ അല്ല അത് കൊണ്ടു തന്നെ ഒരു തവണ കൊണ്ട് ഒരാളുടെ റിതം റീഡ് ചെയ്യാനോ അബ്സോർബ് ചെയ്യാനോ എനിക്ക് പറ്റില്ല. അത് കൊണ്ട് ആണ് ഷാഡോ ബോക്സിങ് use ചെയ്തത്.

ഷാഡോ ബോക്സിങ്ങ് ഒരു solo പ്രാക്ടീസിംഗ് ടെക്‌നിക് ആണ്, നമ്മുടെ എതിരാളിയെ മുന്നിൽ ഉണ്ട് എന്ന് ഇമേജിൻ ചെയ്തു പ്രക്ടീസ് ചെയ്യുക. അതായത് ഒരു ഇമേജിനറി opponent നെ മുന്നിൽ കണ്ട് അയാളും ആയി fight ചെയ്യുക. അന്ന് സുദേവ് ന്റെ റിതം റീഡ് ചെയ്ത നന്ദു സുദേവ്ന്റെ മൂവ്സ് എനിക്ക് വേണ്ടി ഇമിറ്റേറ്റ് ചെയ്തു കാണിച്ചു തന്നു, അത് വഴി സുദേവ് എങ്ങനെ fight ചെയ്യും എന്ന് മനസ്സിലാക്കി അവനെ മനസ്സിൽ കണ്ട് ആണ് ഇത്രയും നാൾ ഞാൻ ഷാഡോ ബോക്സിങ്ങ് പ്രാക്ടീസ് ചെയ്തത്. എന്നാ കഴിഞ്ഞ റൗണ്ടിൽ അവന്റെ സ്പീഡ് ഇമ്പ്രൂ ആയത് കൊണ്ട് എനിക്ക് അവനുമായി കീപ്അപ്പ്‌ ചെയ്യാൻ പറ്റിയില്ല. താങ്ക്സ് to ദാറ്റ്‌ റൗണ്ട്, ഇപ്പൊ എന്റെ ബോഡി അവന്റെ സ്പീഡും ആയി സിങ്ക് ആയിരിക്കുന്നു. സൊ now it’s my ടേൺ.

അവൻ എന്നെ പഞ്ച് ചെയ്യാൻ ആയി ശ്രമിക്കുകയാണ് ഞാൻ അതിൽ നിന്ന് എല്ലാം ഒഴിഞ്ഞു മറി പുറകോട്ട് പുറകോട്ട് വന്നു, ഞാൻ പുറകിലേക്ക് പോവും തോറും അവൻ എന്റെ ഒപ്പം മുന്നിലേക്ക് വരുന്നു, കഴിഞ്ഞ റൗണ്ടിലെ പോലതന്നെ എന്നാൽ ഒരു വെത്യാസം, ഇത്തവണ ഞാൻ അല്ല അവൻ ആണ് സ്ട്രഗിൾ ചെയുന്നത് എന്റെ ഫുട്ട്വർക്കുമായി ഒത്തു വരാൻ. ഞാൻ പുറകിലേക്ക് വരുന്ന സ്പീഡിൽ എന്റെ ഒപ്പം വരാനും പഞ്ച് ചെയ്യാനും അവൻ കഷ്ട്ടപ്പെടുന്നുണ്ട്.

അവന്റെ സ്ട്രഗിൾ കണ്ട് സ്വയം മറന്നു പോയ ഞാൻ പെട്ടന്ന് ആണ് അക്കിടി മനസ്സിലാക്കിയത്. അവൻ എന്നെ കോർണർ ചെയ്തിരിക്കുന്നു, എനിക്ക് പുറകിലേക്കൊ സൈഡിലേക്കോ പോവാൻ ഇനി വഴിയില്ല, ഞാൻ റിങ്ന്റെ കോർണറിൽ സ്റ്റക്ക് ആയിരിക്കുന്നു. അവന്റെ ചുണ്ടിൽ ഒരു പുച്ഛചിരി ഉണ്ടോ?? Is ദിസ്‌ ഓവർ??

Nop, ഞാൻ മനസ്സിൽ ചിരിച്ചു പിന്നെ, ഞാൻ എന്റെ വലത്തേ കാൽ അവന്റെ ഇടത് കാലിന്റെ പുറകിൽ ചവിട്ടി, പിന്നെ എന്റെ ശരീരത്തിന്റെ മുഴുവൻ ഭാരവും വലതു കാലിൽ കുത്തി ഇടതു കാൽ ഫ്രീ ആക്കി വെട്ടി തിരിഞ്ഞു, ഒരു കറക്കത്തിലൂടെ ഞാൻ അവന്റെ പുറകിൽ എത്തി. ‘കോഹോ’ കാലം കടന്നു പോയതിന് ഒപ്പം മണ്മറഞ്ഞു പോയ ഒരു ബേസിക് നിഞ്ച ടെക്‌നിക്‌. ഈ ടെക്‌നിക് നിമിഷ നേരം കൊണ്ട് എതിരാളിയുടെ മുന്നിൽ നിന്ന് പിറകിലേക്ക് മാറാൻ നമ്മളെ സഹായിക്കും. നല്ല രീതിയിൽ ഇത് മാസ്റ്റർ ചെയ്താൽ കണ്ണ് മുന്നിൽ നിന്ന് അപ്രത്തിക്ഷമായത് പോലെയെ എതിരാളിക്ക് തോന്നൂ. കോഹോ യെ പിന്തുടർന്ന് ‘ഷേഡോകോ’ എന്നൊരു ടെക്‌നിക് കൂടി ഉണ്ട്, ഇത് എതിരാളിയുടെ മൂവ് read ചെയ്തു നമ്മുടെ പ്രേസനസ് മൊത്തത്തിൽ ഹൈഡ് ചെയ്തു എതിരാളിയുടെ ബ്ലൈൻഡ് സ്‌പേസിൽ നിൽക്കാൻ നമ്മളെ സഹായിക്കും, ഈ ടെക്നിക്ക് കൾ ആണ് നിഞ്ചാസ് ബേസിക് ആയി use ചെയുന്നത്, നമ്മുടെ നിഴലിൽ ഒളിക്കാൻ അവരെ സഹായിക്കുന്നത്. ഇവിടെ കോഹോ ടെ മാത്രം ആവശ്യമേ ഉള്ളു, ഒളിച്ചു കളി അല്ലോ ബോക്സിങ് അല്ലേ, മാത്രം അല്ല ഷേഡോകൊ ഞാൻ പൂർണമായും പഠിച്ചിട്ടും ഇല്ല.

കണ്ണ്മുന്നിൽ നിന്ന് എന്നെ കാണാതെ ആയപ്പോ സുദേവ് ശരിക്കും അമ്പരന്നു, അവൻ സൈഡിൽ ഒക്കെ നോക്കി പിന്നെ കഴുത്ത് തിരിച്ചു പിറകിലേക്ക് ഒന്ന് നോക്കി, അതാണ് ഞാൻ നോക്കി നിന്നത്, that moment…

” സർപ്രൈസ് motherfucker !!”

എന്നും പറഞ്ഞു ഞാൻ അവന്റെ വലത് jaw നോക്കി ഇടിച്ചു. എന്റെ വായിൽ മൗത്ത്ഗാർഡ് ഉണ്ടായിരുന്ന കൊണ്ട് ഞാൻ പറഞ്ഞത് അവന്‌ വ്യക്തമായോ എന്ന് അറിയില്ല, എങ്കിലും എന്റെ പഞ്ച് നല്ലത് പോലെ ഏറ്റു, പഞ്ച്കൊണ്ട് അവന്റെ വായിൽ നിന്നും മൗത്ത് ഗാർഡ് തെറിച്ചു പോയി ഒപ്പം കുറേ ചോരയും. ഒന്ന് കയ്യ് കുത്തുക പോലും ചെയ്യാതെ സുദേവ് ബോധം കെട്ട് നേരെ റിങ്ങിൽ വീണു.

” oh my god… what was that?? സുദേവ് down with a single punch?? ” ഒരുനിമിഷത്തെ നിശബ്ദതക്ക് ശേഷം അനൗൺസർ ചോദിച്ചു. ആ നിമിഷം ആണ് കാണികളും അമ്പരപ്പിൽ നിന്ന് ഉണർന്നത്. പിന്നെ ഹർഷാരവം ആയിരുന്നു, കാത് അടപ്പിക്കുന്ന കയ്യടി കൊണ്ട് ഗാലറി നിറഞ്ഞു. ഞാൻ ചുറ്റും ഒന്ന് കണ്ണ് ഓടിച്ചു, ആരതി അമ്പരന്ന് തന്നെ ഇരിക്കുന്നു, അച്ചുവും ആതുവും എഴുന്നേറ്റു നിന്ന് കൈ അടിക്കുകയാണ്. ഞാൻ കാണികളെ നോക്കി രണ്ടു കയ്യും ഉയർത്തി ഒന്ന് അലറി. അവരുടെ ആവേശം കൂടി.

” One ”

” two ”

റെഫറി കൗണ്ട്ഡൌൺ തുടങ്ങി.

” three”

” four ” മൗത്ത് ഗാർഡ് തുപ്പി കളഞ്ഞു ഞാനും കൗണ്ട് ചെയ്യാൻ തുടങ്ങി.

” five ”

“Six ” കാണികളും ഞങ്ങളുടെ ഒപ്പം കൗണ്ട് ചെയ്തു. എല്ലാരും ഒറ്റ ശബ്ദത്തിൽ കൗണ്ട് ചെയ്തു.

” seven ”

” eight ” പെട്ടന്ന് കാണികൾ കൗണ്ട് ചെയ്യുന്നുത് നിർത്തി. പകരം ആർപ്പു വിളിയും കയ്യടിയും നടത്തി. കാര്യം എന്താണ് എന്ന് അറിയാൻ ഞാൻ ഒന്ന് തിരിഞ്ഞു നോക്കി, എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. അവൻ സുദേവ് എഴുന്നേൽക്കാൻ ശ്രമിക്കുകയാണ്, അവൻ മുട്ട് കുത്തി എഴുന്നേറ്റു. ചുണ്ടിൽ ഉണ്ടായിരുന്ന ചോര തുടച്ചു. എന്നെ ഒന്ന് നോക്കി. Wow, that look.. അവൻ fighting സ്റ്റാൻഡ്സിൽ നിന്നു.

” സുദേവ്, can you fight?? ” റെഫറി ചോദിച്ചപ്പോൾ അവൻ തല ആട്ടി.

” മാച്ച് resume ” റെഫറി അത് പറഞ്ഞതും നേരത്തെക്കാൾ ആവേശത്തിൽ അവൻ എന്റെ നേരെ ചീറി അടുത്തു. അവൻ അവന്റെ കോംബോ പഞ്ച്കൾ എല്ലാം എന്റെ നേരെ use ചെയ്തു.

എന്നാൽ ഇത്തവണ ഒഴിഞ്ഞു മാറുന്നതിനു പകരം ഞാൻ അതിനെ എല്ലാം ബ്ലോക്ക് ചെയ്തു. അവന്റെ പഞ്ച്കൾ എല്ലാം ഞാൻ തടുത്തത്തിന്റേം ഒറ്റ പഞ്ചിൽ വീണു പോയതിന്റേം ഫസ്‌ട്രേഷൻ ആവും അവൻ നല്ല ദേഷ്യത്തിൽ ആണ്, അത് കൊണ്ട് തന്നെ അവന്റെ അറ്റാക്കുകളുടെ സ്പീഡും strength ഉം നേരത്തെ അപേഷിച് വളരെ കുറവ് ആയിരുന്നു. അത് കൊണ്ട് തന്നെ, I can സിംപ്ലി സീ ത്രൂ his attacks.

അവൻ എന്റെ മുഖത്തു പഞ്ച് ചെയ്യാൻ നോക്കി, ഞാൻ ഇടത്തെ കൈ കൊണ്ട് തടുത്തു, പിന്നെ ഫുൾ ഫോഴ്സിൽ അവന്റെ വയറിന്റെ ഇടതു ഭാഗത്ത്‌ നോക്കി ഇടിച്ചു, ഇടികൊണ്ട് അവൻ ഒന്ന് രണ്ട് സ്റ്റെപ്പ് പുറകിലേക്ക് പോയി, അവന്റെ മുഖത്തു നിന്ന് നല്ലത് പോലെ ആ പഞ്ച് അവന്‌ നല്ലത് പോലെ ഏറ്റു എന്ന് എനിക്ക് മനസ്സിലായി. ഞാൻ മുന്നോട്ട് ചെന്ന് സൈഡ് തിരിഞ്ഞു അവന്റെ മുഖത്ത് ഇടിച്ചു, അവൻ സൈഡിലേക്ക് ആഞ്ഞു അന്നേരം ഞാൻ ഒപോസിറ്റ് സൈഡിലേക്ക് തിരിഞ്ഞു അവനെ വീണ്ടും പഞ്ച് ചെയ്തു, അങ്ങനെ രണ്ട് മൂന് വട്ടം ഇങ്ങനെ മാറി മാറി ഇടിച്ചു. അവൻ ഏകദേശം തളർന്നു തല താഴ്ത്തി നിന്നു, വായിൽ നിന്ന് ചോര ഇറ്റു വീഴുന്നുണ്ട്, എന്നിട്ടും fighting സ്റ്റാൻഡ്സിൽ നിന്ന് മാറിയിട്ടില്ല.

ഞാൻ അവന്റെ മുന്നിൽ നിന്നു വീണ്ടും പഞ്ച് ചെയ്യാൻ പോയപ്പോൾ അവൻ രണ്ടു കൈ കൊണ്ടും മുഖം മറച്ചു, ഞാൻ അവന്റെ കയ്യിൽ ആഞ്ഞു ആഞ്ഞു പഞ്ച് ചെയ്തു, കൊറേ ആയപ്പോ അവന്റെ ഗാർഡ് ഡ്രോപ്പ് ആയി, അന്നേരം നല്ലൊരു പഞ്ച് അവന്റെ നെഞ്ചിൽ കൊടുത്തു, അവൻ രണ്ട് മൂന് സ്റ്റെപ്പ് പുറകിലേക്ക് പോയി, നല്ലത് പോല ഏറ്റിട്ടുണ്ട്. എന്റെ കയ്യിന്റെ പാട് അവന്റെ നെഞ്ചിൽ ചതഞ്ഞു കിടക്കുന്നത് തെളിഞ്ഞു കാണാം. അവൻ ഒന്ന് ചുമച്ചു പിന്നെ ചോര തുപ്പി. What a സീൻ. അത് എന്റെ ആവേശം കൂട്ടി. ഞാൻ അവന്റെ അടുത്തേക്ക് ചീറി അടുത്തു

ഞാൻ അവന്റെ മുഖത്തും, നെഞ്ചിലും rib സിലും ഒക്കെ മാറി മാറി പഞ്ച് ചെയ്തു. ഗാർഡ് ഒക്കെ തകർന്ന് നിന്ന അവനെ, സൈഡ് ചെരിഞ്ഞു ഒരു ഹുക്ക് കിക്ക് കൊടുത്തു വീഴ്ത്തി. നിലത്ത് വീണ അവനെ വീണ്ടും ഇടിക്കാൻ പോയ എന്നെ റെഫറി തടഞ്ഞു നിർത്തി.

” oh my god what’sup with ദീസ് punches??, ഓരോ പഞ്ചും സുദേവിനെ ചോര തുപ്പിക്കുന്നു, feel like he ഗോട്ട് an ironfist. A monster ” അനൗൺസർ. റെഫറി countdown തുടങ്ങിയിരുന്നു.

” one ”

” ടു ”

“ത്രീ ”

ഗെറ്റ് അപ്പ്‌ സുദേവ്, ഇങ്ങനെ കിടക്കാതെ ഞാൻ ഒന്ന് ഫോം ആയി വരുന്നേ ഉള്ളു fuck up മാൻ.. ഗെറ്റ്അപ്പ് ഞാൻ മനസ്സിൽ പറഞ്ഞു കൊണ്ട് അല്ല അവനെ നോക്കി.

” ഫോർ ”

” ഫൈവ് ”

” six”

അവൻ വീണ്ടും എഴുന്നേറ്റു, തല ഒക്കെ കുടഞ്ഞു നേരെ നിന്നു

” are you ഷുവർ, can you fight?? ” റെഫറി ചോദിച്ചപ്പോൾ അവൻ തല ആട്ടി.

” ദെൻ match resum ” റെഫറി അത് പറഞ്ഞതും

” that’s my man, let’s dance again ” എന്നും പറഞ്ഞു കൊണ്ട് ഞാൻ അവന്റെ അടുത്തേക്ക് പാഞ്ഞു ചെന്നു, അവൻ തിരിഞ്ഞു കറങ്ങി ചാടി എന്റെ തല നോക്കി കാലു വീശി അടിച്ചു. റൗണ്ട്വേർഡ്സ് ഹെഡ് കിക്ക്. ഞാൻ ഒന്ന് കുനിഞ്ഞു ആ കിക്കിൽ നിന്ന് ഒഴിഞ്ഞു മാറി. അവൻ അവന്റെ കാൽ നിലത്ത് കുത്തിയ ആ നിമിഷം ഞാൻ അവന്റെ നെഞ്ചിൽ ഒരു സിമ്പിൾ ഫ്രണ്ട് കിക്ക് കൊടുത്തു. ബാലൻസ് കിട്ടാതെ പുറകിലേക്ക് പോയ അവനെ ഞാൻ അവന്റെ കയ്യിൽ പിടിച്ചു നിർത്തി പിന്നെ അവന്റെ വലതു rib ന് നോക്കി ഇടിച്ചു. അവൻ വീണ്ടും പുറകിലേക്ക് പോയി.

ഞാൻ അവന്റെ അടുത്തേക്ക് കേറി കണ്ടിന്യൂസ് ആയിട്ട് അവന്റെ നെഞ്ചിലും മുഖത്തും ഒക്കെ മാറി മാറി പഞ്ച് ചെയ്തു. ആദ്യം ഒക്കെ തടുക്കാൻ നോക്കി എങ്കിലും അവന്‌ കീപ് അപ്പ്‌ ചെയ്യാൻ ആയില്ല, അവൻ തളർന്നു എന്ന് എനിക്ക് മനസ്സിലായി. ഞാൻ എന്റെ രണ്ടു കൈ കൊണ്ടും അവന്റെ തലയിൽ പിടിച്ചു കുനിച്ചു എന്റെ മുട്ടുകാൽ അവന്റെ മുഖത്ത് കയറ്റി. അവൻ പുറകിലേക്ക് പോയി കോർണറിൽ ചാരി നിന്നു.

” hey, hey ബോധം പോവല്ലേ പോയാൽ നീ ഔട്ട്‌ ആവും. TKO. ഹോൾഡ് ഓൺ മാൻ ഹോൾഡ് ഓൺ ” കണ്ണ് അടഞ്ഞു പോവാൻ പോയ അവന്റെ മുഖത്ത് അടിച്ചു കൊണ്ട് ഞാൻ പറഞ്ഞു. അന്നേരം അവൻ കണ്ണ് തുറന്നു.

” ഗുഡ് boy” എന്നും പറഞ്ഞു ഞാൻ അവന്റെ വയറ്റിൽ ഇടിച്ചു. പിന്നെയും ഇടിച്ചു. അന്നേരം അവൻ ചോര തുപ്പി വീണ്ടും ബോധം പോവുന്ന വക്കിൽ എത്തി.

” what the…. it’s no fun. ഞാൻ പറഞ്ഞു ബോധം പോവല്ലേ എന്ന്, ഇനി കുറച്ച് നേരം എന്റെ പഞ്ചിങ് ബാഗ് ആക് mr hero ” ഞാൻ അവന്റെ കവിളിൽ മാറി മാറി അടിച്ചു കൊണ്ട് പറഞ്ഞു. അവൻ കണ്ണ് തുറന്നപ്പോൾ ഞാൻ വീണ്ടും നല്ല ശക്തിയിൽ പഞ്ച് ചെയ്തു. കാണികൾ മിക്കവരും നിശബ്ദം ആയി. എല്ലാരിലും ഒരു തരം ദയനീയത യാണ്. പെണ്ണുങ്ങൾ മിക്കവരും കണ്ണുകൾ ഇറുക്കി അടച്ചു ഇരിക്കുന്നു. ആ കാഴ്ച എനിക്ക് തെല്ല് ഒന്നുമല്ല സന്തോഷം തന്നത്, ഞാൻ കൂടുതൽ ആവേശത്തിൽ അവനെ പഞ്ച് ചെയ്തു.

” !!!!! Baaaang !!!!!” ബെൽ അടിച്ചു. റൗണ്ട് 2 തീർന്നു.

” already ടൈംസ് അപ്പ്‌, damn” എന്നും പറഞ്ഞു വീണ്ടും അവനെ ഇടിക്കാൻ പോയ എന്നെ റെഫറിയും കോച്ചും വന്നു പിടിച്ചു മാറ്റി.

” ഫൈൻ ഫൈൻ ” ഞാൻ കൈ ഉയർത്തി പറഞ്ഞപ്പോ അവർ രണ്ടും എന്നെ വിട്ടു. ഞാൻ ഒരു പുഞ്ചിരിയോടെ എന്റെ കോർണറിൽ ചെന്ന് ഇരുന്നു. കോച്ച് വെന്ന് നനഞ്ഞ തുണി കൊണ്ട് എന്റെ മുഖം തുടച്ചു.

” അർജുൻ, പേഴ്സണൽ റിവഞ്ച് തീർക്കാൻ ഉള്ള സ്ഥലം അല്ല ബോക്സിങ് റിങ്. അതൊക്കെ ഇതിന് പുറത്ത് വെച്ച് തീർക്കണം. ഡോണ്ട് ഇൻസൾട്ട് ബോക്സിങ്. Just finish this മാച്ച് ഫെയർ and സ്വക്യർ ” കോച്ച് ദേഷ്യപ്പെട്ടു. ഞാൻ ഒന്നും മിണ്ടിയില്ല.

” അജു, ഫസ്റ്റ് റൗണ്ടിൽ പ്രതീക്ഷിചതിനേക്കാൾ കൂടുതൽ ഡാമേജ് നിന്റെ ബോഡിക്ക് പറ്റി, ഈ റൗണ്ടിൽ നീ ഒരുപാട് അറ്റാക്ക്സ് use ചെയ്തു. നിന്റെ സ്റ്റാമിന ഏകദേശം തീരാറായി. സൊ സമയം കഴിയും തോറും നിന്റെ അറ്റാക്ക് സ്പീഡും ഫോഴ്സും കുറയാൻ തുടങ്ങും. ഇനി cat and മൗസ് കളിക്കാൻ സമയം ഇല്ല കോച് പറഞ്ഞത് പോലെ just finish him ഓഫ്‌ ” നന്ദു അത് പറഞ്ഞു പുഞ്ചിരിചു. എനിക്ക് ഏറെ ഇഷ്ട്ടം ഉള്ള എന്നാൽ എനിക്ക് പോലും ചെറിയ പേടി തോന്നുന്ന അവന്റെ ആ പുഞ്ചിരി. എന്നിലും ഒരു പുഞ്ചിരി വിടർന്നു.

” !!!!!! Baaang !!!!!”

ബെൽ മുഴങ്ങി, കോച്ച് എനിക്ക് മൗത്ത് ഗാർഡ് വെച്ച് തന്നു. ഞാൻ എഴുന്നേറ്റു നടുക്കോട്ടു പോയി. അവനും വന്നു.

” both ഓഫ് you റെഡി?? ” റെഫറി, ഞങ്ങൾ റെഡി എന്ന് പറയും പോലെ തല ആട്ടി.

” റൗണ്ട് 3 ബിഗൻ ”

“!!!! Baaaang !!!!” റെഫറി പറഞ്ഞതും ബെൽ മുഴങ്ങി. ഞങ്ങൾ രണ്ടുപേരും fighting സ്റ്റാൻഡ്‌സിലേക്ക് മാറി.

എന്നാ സുദേവ് ഇത്രയും നേരം നിന്നിരുന്ന സ്റ്റാൻഡ് ആല്ല use ചെയ്യുന്നത്, അവന്റെ fighting സ്റ്റാൻഡ്സ് മാറിയിരിക്കുന്നു. ഒപ്പം എക്സ്പ്രെഷനും. ദേഷ്യം അല്ല ഇപ്പൊ നല്ല കൂൾ ആണ്.

വലതു കാൽ മുന്നോട്ട് വെച്ച് സൈഡ് ചരിഞ്ഞു, മുഷ്ഠി ചുരുട്ടി മലർത്തി ഒരു കയ്യ് മുഖം മറച്ചും മറുകൈ നെഞ്ച് മറച്ചും ചേർത്ത് പിടിച്ചു നിൽക്കുകയാണ് അവൻ. ഒരുമാതിരി പൂച്ച ഒക്കെ കടി പിടിക്കാൻ നേരം മുഖം മറച്ചു കയ്യ് പിടിച്ചു നിൽക്കില്ലേ അത് പോലെ. അവൻ പതിയെ താളത്തിൽ ബൗൺസ് ചെയ്യ്തുകൊണ്ട് ഇരിക്കുന്നു. പിന്നെ വാണിങ് എന്നോളം രണ്ട് തവണ മുഷ്ടി നീട്ടി വായുവിൽ ഇടിച്ചു. പിന്നെ ഒന്ന് കറങ്ങി നിന്ന് ഒരു ഹുക്ക് കിക്കും നടത്തി.

പെട്ടന്ന് അവൻ മുന്നോട്ട് വന്നു, പൂച്ച മാന്തുന്ന പോലെ എന്റെ മുഖത്തിന് നേരെ കയ്യ് വീശി, അവന്റെ റിഥം അനുസരിച്ചു ഞാൻ തല വെട്ടിച്ചു. എന്നാൽ ആ അറ്റാക്ക് ഞാൻ ഉദ്ദേശിച്ചത് പോലെ ആയിരുന്നില്ല എന്റെ മുഖത്തിന് തന്നെ അവന്റെ ആ jab ത്രോ കൊണ്ടു. ഞാൻ ഒന്ന് ഞെട്ടി പിറകിലേക് ആഞ്ഞു അന്നേരം അവൻ മുന്നോട്ട് കൂടുതൽ കയറി അവന്റെ കയ്യ് മുട്ട് കൊണ്ട് എന്റെ മുഖത്ത് അടിച്ചു, പിന്നെ തിരിച്ചു നിന്ന് ഒരു ഹുക്ക് കിക്ക് തന്നു.

One, two, one, one അവൻ എന്ന താളത്തിൽ അവൻ പഞ്ച്, കിക്ക്, പഞ്ച്, പഞ്ച് റിപ്പീറ്റ് ചെയ്തു. എല്ലാം എനിക്ക് കൊള്ളുക തന്നെ ചെയ്തു. പിന്നെ അവൻ പുറകിലേക്ക് മാറി എന്നെ ഒന്ന് നോക്കി അങ്ങനെ നിന്നു.

എന്താണ് ഇവിടെ നടക്കുന്നത്, ഞാൻ അവന്റെ മൂവ് റീഡ് ചെയ്യുന്നതിന്റെ പ്രശ്നം ആണോ. എവെരിതിങ് is totally റോങ്. ഞാൻ മനസ്സ് ഇരുത്തി ഒന്ന് ആലോചിച്ചു. Yaa that’s it. അവൻ അവന്റെ fighting style മാറ്റിയിരിക്കുന്നു. കരാട്ടെ ആയിരുന്നു അവൻ അവന്റെ ബേസിക് സ്റ്റൈൽ. എന്നാ ഇപ്പൊ അവൻ use ചെയ്യുന്നത് മൊയ് തായ് എന്ന martial art style ആണ്. പക്ഷെ അവൻ വെറുതെ സ്റ്റൈൽ മാത്രം അല്ല മാറ്റിയിരിക്കുനത്, അവൻ അവന്റെ റിഥം, അവന്റെ പ്രെസോണ തന്നെ ചെയ്ഞ്ച് ചെയ്തിരിക്കുന്നു. ഒരുതരത്തിൽ പറഞ്ഞാൽ അവൻ മറ്റൊരാൾ ആയിമാറിയിരിക്കുന്നു. ഇനി ഞാൻ ഇത്രയും നേരം use ചെയ്ത എന്റെ ടെക്നിക് ഒന്നും വിലപ്പോവില്ല.

ബട്ട്, ഇത് മനസ്സിലായിട്ടും എനിക്ക് തോൽക്കും എന്ന ആശങ്ക യോ കലിപ്പോ ഒന്നും തോന്നില്ല വല്ലാത്ത ഒരു തരം ആവേശം, സന്തോഷം ഒക്കെ ആണ് ഞാൻ അവന്റെ അടുത്തേക്ക് കുതിച്ചു. അവനും എന്റെ അടുത്തേക്ക് പാഞ്ഞു വന്നു.

ഞങ്ങൾ പരസ്പരം മാറി മാറി പലതരം പഞ്ചും കിക്കും ഒക്കെ use ചെയ്ത് അറ്റാക്ക് ചെയ്തു, ചിലതൊക്കെ രണ്ടു പേർക്കും കൊണ്ടു ചിലത് ഒക്കെ രണ്ടുപേരും ഒഴിഞ്ഞു മാറുകേം ബ്ലോക്ക്‌ ചെയ്യുകേം ചെയ്തു. ഞാൻ സ്റ്റൈലിനെ കുറിച്ചോ അറ്റാക്കിനെ കുറിച്ചോ ചിന്തിക്കുന്നില്ല, ഞാൻ പോലും അറിയാതെ എന്റെ ബോഡി റിയാക്റ്റ് ചെയ്യുക യാണ്. ഒരു തവണ അറ്റാക്ക് ചെയ്യുമ്പോഴും അവന്റെ അറ്റാക്ക് കിട്ടുമ്പോഴും എന്റെ ആവേശം കൂടി വരികയാണ് ഒപ്പം കാരണം അറിയാത്ത ഒരു സന്തോഷവും എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ട്. അവന്റെ അവസ്ഥയും മറിചല്ല എപ്പോഴു fight ചെയ്യുമ്പോ അവന്റെ മുഖത്തു ഉണ്ടാവാറുള്ള ആ കലിപ്പ് ഇപ്പൊ ഇല്ല മനസ്സ് അറിഞ്ഞു ചിരിക്കുക യാണ്.

രണ്ട് ട്രൂ martial artist കൾ തമ്മിൽ fight ചെയ്യുമ്പോൾ അവർക്ക് രണ്ടുപേർക്കും കണ്ണുകളിൽ നോക്കിയാൽ എതിരാളി കളുടെ അറ്റാക്ക് മാത്രം അല്ല മനസ്സിൽ എന്താണ് എന്ന് കൂടി അറിയാൻ പറ്റും. അങ്ങനെ ഉള്ളവർ fight ചെയ്യുമ്പോൾ അവർക്ക് രണ്ടുപേർക്കും വല്ലാത്ത ഒരു സാറ്റിസ്ഫാക്ഷൻ കിട്ടും. സത്യത്തിൽ ആ സന്തോഷം കിട്ടാൻ വേണ്ടി ആണ് ഓരോ martial artist കളും fight ചെയ്യുന്നത്. പണ്ട് മാസ്റ്റർ പറഞ്ഞതിന്റെ അർഥം ഇന്ന് എനിക്ക് മനസ്സിലാവുണ്ട്. ആ സന്തോഷം ഞാൻ ഇപ്പൊ അനുഭവിക്കുണ്ട്. നേരത്തെ എനിക്ക് സുദേവിനോട് ഉണ്ടായിരുന്ന ദേഷ്യവും വെറുപ്പും ഒക്കെ എവിടെയോ പോയി മറഞ്ഞു. നന്ദുവിനോട് തോന്നുന്ന പോലെ ഒരു അടുപ്പം എനിക്ക് ഇപ്പൊ സുദേവിനോട് തോന്നുന്നുണ്ട്.

ഞങ്ങൾ രണ്ട്പേരും നല്ലത് പോലെ തളർന്നിരിക്കുന്നു. ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ ലിമിറ്റ് എത്തിയിരിക്കുന്നു. ബോഡി ഒക്കെ ഷേക്ക് ചെയ്തു തുടങ്ങി. പഞ്ച്ന് ഒന്നും പണ്ടത്തെ സ്ട്രെങ്ത് ഇല്ല. ഇനി ഇപ്പൊ ഈ fight സ്ട്രെങ് തോ സ്റ്റൈലോ അല്ല നിയന്ത്രിക്കുന്നത്. സ്റ്റാമിന ആണ്. ആര് ആദ്യം തളർന്നു വീഴും അയാൾ തോൽക്കും.

ഞങ്ങൾ രണ്ടും ഒരു അവസരം നോക്കി തൊട്ടു പറ്റെ വന്നു നിൽക്കുകയാണ്. പെട്ടന്ന് സുദേവ് എന്റെ മുഖം നോക്കി പഞ്ച് ചെയ്തു. എന്നാൽ അവനെ ഞെട്ടിച്ചു കൊണ്ട് ഞാൻ മുന്നോട്ട് കയറി ആ പഞ്ച് ൽ നിന്ന് ഒഴിഞ്ഞു മാറി. ഇത് ഒരു അവസരമായി കണ്ട് ഞാൻ അവന്റെ ചിന്നു നോക്കി ഒരു അപ്പർ കട്ട് കൊടുത്തു. ഞാൻ ജയിച്ചു എന്ന് തന്നെ ആണ് വിചാരിച്ചത് എന്നാൽ അവൻ അവന്റെ ഇടത് കയ്യ് കൊണ്ട് അവന്റെ ചിന്ന് മറച്ചു എന്റെ അപ്പർ കട്ട് ബ്ലോക്ക് ചെയ്തു. ഈ കണ്ടിഷനിലും ഇത്പോലെ ഒരു ബ്ലോക്ക് ചെയ്യാൻ സാധിക്കുക, i am ഇമ്പ്രെസ്സ്ഡ്. എന്നാ ആ അപ്പർ കട്ട്‌ ചെയ്യാൻ നോക്കിയ കൊണ്ട് ഞാൻ വൈഡ് ഓപ്പൺ ആയിരുന്നു അവൻ എന്റെ നെഞ്ചിൽ പഞ്ച് ചെയ്യാൻ വന്നു, ഞാൻ ബ്ലോക്ക്‌ ചെയ്യാൻ നോക്കി എങ്കിലും താമസിച്ചു പോയി. എല്ലാം തീർന്നു എന്ന് തന്നെ ആണ് ഞാൻ വിചാരിച്ചത്. എന്നാൽ അവന്റെ പഞ്ച് ന് ഉദ്ദേശിച്ച സ്ട്രെങ്ത് ഇല്ലായിരുന്നു. അവൻ എന്റെ മേത്തേക്ക് വന്നു വീണു. അവന്റെ ലിമിറ്റ് കഴിഞ്ഞരിക്കുന്നു അവൻ ബോധം കെട്ടു വീണു.

” one ”

“Two ”

.

.

.

“Eight ”

“Nine ”

“Ten ”

“It’s a KO, the winner is arjun”

റെഫറി എന്റെ കൈ പിടിച്ചുയർത്തി, ബോധം പോയി കിടക്കുമ്പോഴും സുദേവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു. ഞാനും എന്റെ ലിമിറ്റ് എത്തിയിരുന്നു, countdowne തീർന്നതും ഞാനും റിങ്ങിലേക്ക് വീണു.

ബോധം വരുമ്പോൾ ഞാൻ infirmary ലെ ബെഡിൽ കിടക്കുകയാണ്. ഞാൻ എഴുന്നേറ്റ് ഇരുന്നു. തൊട്ട് അടുത്ത ബെഡിൽ അവൻ ഉണ്ടായിരുന്നു, സുദേവ്. ഞങ്ങൾ രണ്ടുപേരും വേണോ വേണ്ടയോ എന്ന് ആലോചിച്ചു മടിച്ചു മടിച്ചു ഒരു ചിരി പാസ്സാക്കി. അവന്റെ മുഖത്തും മറ്റും ഒക്കെ ബാൻഡ് ഐഡ് ഒട്ടിച്ചിരുന്നു. എന്റെ അവസ്ഥയും മറിച്ചല്ല. അവൻ ഒന്ന് നിവർന്ന് ഇരുന്നു അന്നേരം വേദനിച്ചിട്ട് എന്നോണം ഒരു കൈ അവന്റെ വയറ്റിയിൽ പിടിച്ചു.

” പെയിൻ ഉണ്ടോ?? ” ഞാൻ ചോദിച്ചു.

” ചെറുതായിട്ട് ” അവൻ മറുപടി തന്നു. ഞാൻ ഒരു വളിച്ച ചിരി ചിരിച്ചു, തല ചൊറിഞ്ഞു കൊണ്ട് അവനും ചിരിച്ചു.

” ആ fight, അത് മനോഹരം ആയിരുന്നു. ഇതിന് മുമ്പ് ഒരുപാട് മാച്ച്ൽ ഞാൻ പങ്കെടുത്തിട്ടുണ്ട് എങ്കിലും ഇത്രകണ്ട് ആസ്വദിച്ച മറ്റൊരു മാച്ച് വേറെ ഇല്ല. താങ്ക്സ് ” എന്നെ നോക്കാതെ ആണ് അവൻ അത് പറഞ്ഞത്, അത് കേട്ടപ്പോൾ എന്നിൽ ഒരു ചിരി വിടർന്നു.

” സേം ഹിയർ ” ഞാൻ അത് പറഞ്ഞപ്പോ ഞങ്ങൾ രണ്ടുപേരും പരസ്പരം നോക്കി ചിരിച്ചു.

” അന്ന്, അന്നത്തെ ആ ഇൻസിഡന്റ് I am sorry ഫോർ ദാറ്റ്‌ ” ഒരു ചളുപ്പോടെ ആണ് അവൻ അത് പറഞ്ഞത്.

” സത്യത്തിൽ ഞാൻ അല്ലേ സോറി പറയേണ്ടത്. അന്ന് ഞാനും ആരതിയുമായി കോളജിൽ വെച്ചു ചെറിയ ഒരു പ്രശ്നം ഉണ്ടായി, സോറി പറയാൻ ആണ് സത്യത്തിൽ അന്ന് ഞാൻ അവളെ വിളിച്ചത്. അവൾ നിന്നില്ല ഞാൻ അവളുടെ കയ്യിൽ കയറി പിടിച്ചു , അവൾ കുതറി, ഡ്രസ്സ്‌ കീറി, നീ ഇടക്കിട്ട് കയറി എന്റെ ടെമ്പർ തെറ്റി പിന്നെ അറിയാല്ലോ… ha അത് വിട്ട് കള ” ഞാൻ അത് പറഞ്ഞു അവനെ നോക്കി.

” അപ്പൊ ഇപ്പൊ നമ്മൾ തമ്മിൽ പ്രശ്നം ഒന്നുമില്ലല്ലോ?? ” അവൻ.

” എന്ത് പ്രശ്നം, ഇപ്പൊ എല്ലാം കൂൾ ആയില്ലേ?? ” ഞാൻ

” അർജുൻ, ഫ്രിണ്ട്സ്?? ” ചോദ്യ ഭാവത്തിൽ നോക്കി കൊണ്ട് അവൻ എന്റെ നേരെ കൈ നീട്ടി.

” it’s അജു ” ഞാൻ തിരുത്തി കൊണ്ട് കൈ കൊടുത്തു.

” then I am സുധി ” അവൻ ചിരിചു കൊണ്ട് പറഞ്ഞു.

” ആഹാ രണ്ടുപേരും ഫ്രണ്ട്സ് ആയോ ” ചോദ്യം കേട്ട് ഞങ്ങൾ നോക്കി, നന്ദു ആണ്.

” ഇത് നന്ദു, നന്ദൻ. അന്ന് പരിചയപെട്ടത് ആണല്ലോ സൊ പ്രതേകിച്ചു പരിചയപ്പെടുത്തണ്ടതില്ല എന്ന് പ്രതീക്ഷിക്കുന്നു ” ഞാൻ അത് പറഞ്ഞപ്പോ നന്ദു സുധിയെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു.

” അത് പിന്നെ അന്ന് നീ അജുവിനെ തല്ലി എന്ന് കേട്ടപ്പോ എന്റെ ടെമ്പർ തെറ്റി അതാ അങ്ങനെ ഒക്കെ സംഭവിച്ചത് ” നന്ദു.

” അജു you മസ്റ്റ് be പ്രൗഡ്, you are blessed with a wonderful friend ” സുധി അത് പറഞ്ഞപ്പോ നന്ദു വിന്റെ ചുണ്ടിൽ അഭിമാനം നിറഞ്ഞ ഒരു ചിരി വിടർന്നു.

” ന്നാ പിന്നെ നീ ഞങ്ങളുടെ ക്ലബ്ബിൽ ജോയിൻ ചെയ്യുന്നോ?? ” നന്ദു തമാശയായി ചോദിച്ചത് ആണ്.

” ഒരിക്കലും ഇല്ല ” ഉടൻ വന്നു സുധിയുടെ മറുപടി.

” അതെന്താ ” നന്ദു

” ഒരേ ക്ലബ്ബിൽ ആയാൽ ഇതേപോലെ ഞങ്ങൾക്ക് വീണ്ടും fight ചെയ്യാൻ പറ്റില്ല ല്ലോ ” നന്ദുവിനു മറുപടി ഞാൻ ആണ് കൊടുത്തത്. അന്നേരം അച്ചുവും ആതുവും അങ്ങോട്ട് വന്നു.

” സുധി ഇത് എന്റെ പെങ്ങമാരാ അശ്വതി, ആതിര ” ഞാൻ അവരെ അവന്‌ പരിചയപ്പെടുത്തി.

” നന്ദു ഇനി അടുത്ത മാച്ച് കാണാൻ നിക്കണോ?? നമുക്ക് അങ്ങ് ചലിച്ചാലോ?? ” ഞാൻ നന്ദുവിനോട് ചോദിച്ചു.

” എന്നാ നമുക്ക് അങ്ങ് പോയേക്കാം ” നന്ദുവും സമ്മതിച്ചു.

” അലോ മക്കളെ ബാ പോവാം ” സുധിയുമായി സംസാരിചു കൊണ്ട് ഇരുന്ന ആതുവിനേം അച്ചുവിനേം ഞാൻ വിളിച്ചു. അവർ അവനോടു യാത്ര പറഞ് ഇറങ്ങി.

” എന്നാ ഞാൻ അങ്ങ് ഇറങ്ങുവാ ” ഞാൻ സുധിയോട് യാത്ര പറഞ്ഞു.

” അജു ” ഞാൻ വാതിലിന്റെ അടുത്ത് എത്തിയപ്പോ അവൻ വിളിച്ചു. ഞാൻ എന്താ എന്ന് ചോദിക്കും പോലെ തിരിഞ്ഞു നോക്കി.

” അടുത്ത തവണ ഞാൻ ആയിരിക്കും ജയിക്കുക ”

” അത് നമുക്ക് കാത്ത് ഇരുന്നു കാണാം ” ഞങ്ങൾ അത് പറഞ്ഞു ചിരിച്ചു പിരിഞ്ഞു. തിരികെ ഉള്ള യാത്രയിൽ നന്ദു ആണ് കാർ ഓടിച്ചത്, ഞാൻ അവന്റെ ഒപ്പം ഫ്രണ്ടിൽ ഇരുന്നു, അച്ചുവും ആതുവും ആരതിയും പിറകിൽ.

” ചേച്ചി എന്താ ഏട്ടനെ കാണാൻ ആ റൂമിലേക്ക് വരാതെ ഇരുന്നത്?? വന്നിരുന്നേൽ മറ്റേ ചേട്ടനെ പരിചയപ്പെടായിരുന്നു. ഏട്ടന്റെ opponent. പുള്ളി നല്ല കൂൾ ആ പെട്ടന്ന് അടുക്കുന്ന ടൈപ്പ്. എന്തോ സത്യം പറയാല്ലോ ആ ചേട്ടൻ എനിക്ക് വളരെ പരിചയം ഉള്ളു ആരോ ആണെന്ന ഒരു വൈബ് ആയിരുന്നു. ” ആതു സുധിയെ കുറിച്ച് ആരതിയോട് വാചാല ആവുകയാണ്. അല്ല അവളുടെ രെക്ഷകനെ കാണാൻ അവൾ എന്താ വരാതെ ഇരുന്നേ?? ഇപ്പൊ വന്നാൽ എന്റെ ഭാര്യ ആണെന്ന് പറയേണ്ടി വരില്ലേ അതാവും. അല്ല ഞാനും അവനോടു പറഞ്ഞില്ലല്ലോ.

” അപ്പൊ ആതു എന്താ തീരുമാനം?? കണ്ടല്ലോ നല്ല ഇടികിട്ടും. ആലോചിച്ചു തീരുമാനം എടുക്കണം ” ഞാൻ ആതുവിനോഡ് ചോദിച്ചു.

” ഒന്നും ആലോചിക്കാൻ ഇല്ല. I’m in ” ആതു ഫുൾ പവറിൽ ആണ്. സൊ ദാറ്റ്‌സ് സെറ്റിൽസ് it. അങ്ങനെ അത് തീർന്നു. സുധി, ഇന്നലെ വരെ അവന്റെ മുഖം ഓർക്കുമ്പോഴേ ദേഷ്യം ആണ് വരുന്നത്. എന്നാ ഒറ്റ ദിവസം കൊണ്ട് എല്ലാം മാറി മറിഞ്ഞു. സത്യത്തിൽ ലാസ്റ്റ് റൗണ്ടിൽ ഞങ്ങൾ മനസ്സ് തുറന്ന് സംസാരിക്കുകയായിരുന്നു. Language ഓഫ് ഫിസ്റ്റ്.

ഇനി ഇപ്പൊ അവൾ കീർത്തന പ്രകാശ്. സത്യത്തിൽ അവൾ ആരാണ് എന്ന് ഇപ്പൊ എനിക്ക് ചെറിയ ഒരു ഊഹം ഉണ്ട്, പക്ഷെ ആ ഊഹം തെറ്റ് ആവണേ എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്. എന്തോ അന്ന് അവളെ കണ്ടപ്പോഴേ എനിക്ക് ഇറിറ്റേഷൻ തോന്നിയിരുന്നല്ലോ, പിന്നീട് അവളെ കുറിച്ച് ആലോചിക്കുമ്പോൾ എല്ലാം എന്റെ മനസ്സിലേക്ക് വേറെ ഒരാളുടെ മുഖം ആണ്‌ ഓടി വരുന്നത് ഞാൻ ഇനി ഒരിക്കലും കാണാൻ ഇടവരരുതേ എന്ന് ആഗ്രഹിക്കുന്ന ഒരു മുഖം. എന്തായാലും അവൾ ആരെന്നു ഉടനെ കണ്ടു പിടിക്കാം അല്ലോ. എന്ന് മനസ്സിൽ ഓർത്തു കൊണ്ട് ഞാൻ നന്ദുവിനെ ഒന്ന് നോക്കി.

എന്തായാലും നാല് ദിവസം ദാ എന്ന് പറയും പോലെ കഴിഞ്ഞു, നന്ദുവിന്റെ മാച്ച് അതികം പാട് പെടാതെ തന്നെ നന്ദു ജയിച്ചു. വൈകുന്നേരം ഞങ്ങൾ, ഞാനും നന്ദുവും അനന്ദുവും ദീപുവും ഒക്കെ ആയി old house ൽ ഒത്തു കൂടി. മാച്ച് ജയിച്ചതിന്റെ ചെലവ്.

” എന്താണ് നിന്റെ പ്ലാൻ?? ” നന്ദു ആണ്.

” നമ്മൾ ഇന്ന് ഇവിടെ കൂടുന്നു, നാളെ രാവിലെ എഴുന്നേറ്റു ഞാനും നീയും അവളുടെ നാട്ടിലേക്ക് വിടുന്നു, അവിടെ അവളെ പറ്റി അന്വേഷിക്കുന്നു അവൾ ആരാണ് എന്താണ് അവൾക്ക് അച്ഛനും ആയി ഉള്ള ബന്ധം, എന്നൊക്കെ അറിഞ്ഞിട്ട് ബാക്കി തീരുമാനം എടുക്കാം ” ഞാൻ അത് പറഞ്ഞപ്പോ നന്ദു ഒന്ന് മൂളുക മാത്രേ ചെയ്തുള്ളു.

” യാത്രയെ കുറിച്ച് അങ്കിളിനോട് പറഞ്ഞോ?? ” നന്ദു.

” മാച്ച് ജയിച്ചതിന്റെ സന്തോഷം ആഘോഷിക്കാൻ ഒരു ട്രിപ്പ്‌. അത്രേ അച്ഛനോട് പറഞ്ഞുള്ളു. കാര്യം കല്യാണം കഴിഞ്ഞു കുറച്ച് ദിവസം അല്ലേ ആയുള്ളൂ ഒറ്റക്ക് ഒരു ട്രിപ്പ് ഒന്നും പോവണ്ട എന്ന് പറഞ്ഞു അച്ഛൻ ഒടക്കും എന്നാ ഞാൻ വിചാരിച്ചത്. പക്ഷെ അച്ഛൻ എതിർത്ത് ഒന്നും പറഞ്ഞില്ല വെറുതെ ഒന്ന് മൂളിയതെ ഉള്ളു ” അത് കേട്ടപ്പോ നന്ദുവും ഒന്ന് മൂളി.

” അല്ല നീ സുധിയെ വിളിക്കുന്നുഎന്ന് പറഞ്ഞിട്ട്?? അവൻ വരുന്നില്ലേ?? ” വിഷയം മാറ്റാൻ എന്നോളം നന്ദു ചോദിച്ചു.

” ഇല്ലഡാ, ഞാൻ വിളിച്ചു. പക്ഷെ അവന്റെ അനിയത്തി ചെന്നൈയിലോ മറ്റോ ആണ് പഠിക്കുന്നത് അവൾ അവരുടെ നാട്ടിൽ വന്നിട്ടുണ്ട് സൊ മാച്ച് തീർന്നതും അവനും അവന്റെ നാട്ടിലേക്ക് പോയി എന്ന് ” ഞാൻ പറഞ്ഞു.

” നിങ്ങൾ എന്ത് പറഞ്ഞു ഇരിക്കുവാ ഇങ്ങ് വാ ” അനന്ദു വന്നു വിളിച്ചു ഞാൻ അവന്മാരുടെ കൂട കൂടി. നന്ദു മാറി ഇരുന്നു. ആട്ടോം പാട്ടും വെള്ളമടിയും ഒക്കെ കഴിഞ്ഞു കിടന്നപ്പോ മണി വെളുപ്പിന് മൂന് ഒക്കെ കഴിഞ്ഞു.

” അജു ഡാ എഴുന്നേക്ക് ” രാവിലെ നന്ദു കുലുക്കി വിളിച്ചപ്പോൾ ആണ് ഞാൻ ഉണർന്നത്.

” ദാ സത്യഅങ്കിൾ ആണ്, നിന്നെ വിളിച്ചിട്ട് കിട്ടണില്ലന്ന് പറഞ്ഞു എന്നെ വിളിച്ചതാ ” അവൻ ഫോൺ എന്റെ നേരെ നീട്ടി കൊണ്ട് പറഞ്ഞു. എന്റെ ഫോൺ ഓഫ്‌ ആയിരുന്നു. സമയം 9 മണി ഒക്കെ കഴിഞ്ഞു ഞാൻ നന്ദുവിന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങിയതും അവൻ ബാത്‌റൂമിലേക്ക് പോയി.

” ഹലോ അച്ഛാ ” ഞാൻ ഫോൺ എടുത്തു.

” ഡാ നീ പെട്ടന്ന് ഒരിടം വരെ വരണം ”

” അല്ല അച്ഛാ, ഞങ്ങളുടെ ട്രിപ്പ്‌. ഞാൻ അച്ഛനോട് പറഞ്ഞിരുന്നില്ലേ? ”

” ഇത് അത്യാവശ്യം ആണ്, വരേണ്ട സ്ഥലം ഒക്കെ നന്ദനോട് പറഞ്ഞിട്ടുണ്ട് അവന്‌ അറിയാം. നീ പെട്ടന്ന് ഇങ്ങ് വാ ” എന്നും പറഞ്ഞു അച്ഛൻ ഫോൺ കട്ട്‌ ചെയ്തു. അച്ഛന്റെ സംസാരത്തിൽ നിന്ന് സംഗതി ഇത്തിരി സീരിയസ് ആണെന്ന് മനസ്സിലായി. അപ്പോഴേക്കും നന്ദു കുളി കഴിഞ്ഞ് വന്നിരുന്നു.

” എന്താടാ സംഭവം?? ” ഞാൻ അവനോട് ചോദിച്ചു.

” ആ… അത്…. പിന്നെ… എനിക്കും കൃത്യമായി അറിയില്ല, നീ വേഗം റെഡി ആവാൻ നോക്ക് ” അവൻ തപ്പി കളിച്ചു.

” ha ഒരു അഞ്ചു മിനിറ്റ് “എന്നും പറഞ്ഞു കുളിക്കാൻ കയറി. പെട്ടന്ന് തന്നെ ഞാൻ റെഡിവന്നു. അവമ്മാരെ ഒക്കെ ചവിട്ടി എഴുന്നേപ്പിച്ചു ഞങ്ങൾ പോവുന്ന കാര്യം പറഞ് ഇറങ്ങി.

” ഇനി എങ്കിലും പറ എങ്ങോട്ടാ പോണേന്ന് ” വണ്ടിയിൽ കയറിയപ്പോൾ ഞാൻ നന്ദുവിനോട് ചോദിച്ചു.

” അതൊക്കെ പറയാം നീ അടങ്ങ് ” പറയാം പറയാം എന്ന് പറയുന്നത് അല്ലാതെ അവൻ പറയുന്ന ലക്ഷണം ഒന്നും കാണുന്നില്ല.

ഞങ്ങൾ യാത്ര തുടങ്ങിയിട്ട് ഏകദേശം മൂന് മണിക്കൂറോളം ആവുന്നു ഞങ്ങൾ ഇപ്പൊ ജില്ല ബോർഡർ ഒക്കെ താണ്ടി പോയി കൊണ്ട് ഇരിക്കുകയാണ്. ചോദിക്കുന്നതിന് ഒക്കെ മുക്കുകേം മൂളുകേം ചെയ്യുന്നത് അല്ലാതെ നന്ദു ഒന്നും പറയുന്നില്ല. അവനെ എന്തോ അലട്ടുണ്ട് എന്ന് വ്യക്തം. ഞാനും ഒരു കാരണം അറിയാത്ത ഒരു അൺഈസിനസ് അനുഭവിക്കുന്നുണ്ട്. ശരിക്കും അത് ഇന്നലെ രാത്രി മുതൽ തുടങ്ങിയത് ആണ്, എന്തോ നെഞ്ചിൽ ഒരു ഭാരം എടുത്തു വെച്ചത് പോലെ ഒരു തോന്നൽ. ഞാൻ ചുമ്മാ പുറത്തേക്ക് നോക്കി ഇരുന്നു. അന്നേരം ആണ് അവിടെ ഉള്ള കടകളിലെ ബോർഡിൽ കണ്ട സ്ഥലപ്പേരുകൾ ഞാൻ ശ്രദ്ധിക്കുന്നതത്.

” ഡാ, ഇവിടെ എവിടെയോ അല്ലേ അവളുടെ ആ കീർത്തനയുടെ വീട്??, സത്യം പറ നമ്മൾ ഇത് എവിടെക്കാ പോണേ?? ” ഞാൻ നന്ദുവിനോഡ് ഇത്തിരി ചൂടായി തന്നെ ചോദിച്ചു.

” അജു കൂൾ ആവു, നമ്മൾ ദാ എത്തി. നിന്റെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം ഇപ്പൊ തന്നെ കിട്ടും ” നന്ദു അത് പറഞ്ഞു കാർ ഒതുക്കി. ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി.

ഒരു മിഡിൽ ക്ലാസ്സ്‌ വീടിന്റെ മുന്നിൽ ആണ് വണ്ടി നിർത്തി ഇട്ടിരിക്കുന്നത്. വലിച്ചു കെട്ടിയ നീല ടർപ്പായും പന്തലും കസേരകളും ആൾക്കൂട്ടവും അകത്തു നിന്ന് ഉയർന്നു കേൾക്കുന്ന നിലവിളിയും ഒക്കെ ഒരു മരണവീട് ആണെന്ന് പറഞ്ഞു തന്നു. ഞാൻ നന്ദുവിന് മതിൽ കെട്ടിന്റെ അകത്തേക്ക് കയറി. ആൾകൂട്ടത്തിൽ പരിചയം ഉള്ള മുഖങ്ങൾ ഞാൻ പരതി, അച്ഛനെ കണ്ടു, രാംഅങ്കിളും ഉണ്ട് അവിടെ ഉള്ള വേറെ ആരെയും എനിക്ക് പരിചയം ഇല്ല. ഇത് ആരുടെ വീട് ആണ്?? ഈ നാട്ടിൽ ഒരു ബന്ധു ഉള്ളതായി കേട്ടു കേൾവി പോലുമില്ല, എന്റെ കണ്ണുകൾ ഉമ്മറത്തേക്ക് പോയി അവിടെ അവളെ ഞാൻ കണ്ടു, അന്ന് അച്ഛന്റെ ഒപ്പം കണ്ട ആ ചെറുക്കനെ കെട്ടിപിടിച്ചു വലിയ വായിൽ കരയുന്ന അവൾ, ഞാൻ തേടി വന്നവൾ കീർത്തന. അവൾക്ക് അരികിൽ അവളെ സമാധാനപ്പെട്ടുത്തികൊണ്ട് അച്ചുവിന്റെ അമ്മ, അച്ചു ആരതി, ജലജ ആന്റി അവർ നാലുപേരും. അങ്ങോട്ട് വന്ന എന്നേയും നന്ദുവിനേം കണ്ട് അവൾ ഒരു നിമിഷം കരച്ചിൽ നിർത്തി.

” അമ്മ.. അമ്മ പോയി നന്ദേട്ടാ… ” പിന്നെ അവൾ നന്ദുവിനെ വിളിച്ചു അലറി കരഞ്ഞു. അത് കേട്ട് ഒരു ഞെട്ടലോടെ ഞാൻ നന്ദു വിനെ നോക്കി. അവൻ തല താഴ്ത്തി നിന്നു.

” അമ്മ നോക്ക് അമ്മ, ദേ നന്ദേട്ടൻ വാക്ക് പാലിച്ചു, അമ്മേനെ കാണാൻ ഏട്ടനെ കൊണ്ട് വന്നു. കണ്ണ് തുറന്ന് നോക്ക് അമ്മ ദേ ഏട്ടൻ വന്നിരിക്കുന്നു ”

അവളുടെ കരച്ചിലിന്റെ ശക്തി കൂടി. ഒരു ഇടിത്തീ പോലെ ആണ് ആ വാക്കുകൾ എന്നിൽ പതിച്ചത്. എന്റെ ഭയം സത്യമാവുകയാണോ?? ഞാൻ വിറക്കുന്ന കാൽവെപ്പുകളോടെ വെള്ള പുതപ്പിച്ചു കിടത്തിഇരിക്കുന്ന ആ ശരീരതിന്റെ അടുത്തേക്ക് ചെന്നു. ഒരു നോക്കെ നോക്കിയുള്ളൂ, ഇനി ഒരിക്കലും കാണാൻ ഇടവരരുത് എന്ന് ഞാൻ ആഗ്രഹിച്ച ആ മുഖം ഞാൻ വീണ്ടും കണ്ടു. ചേതന അറ്റ്. എന്റെ അമ്മ. ഞാൻ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു.

” അജു ” മതിലിന്റെ അടുത്ത് എത്തിയ എന്റെ കയ്യിൽ പിടിച്ചു നിർത്തി കൊണ്ട് നന്ദു വിളിച്ചു.

” പോവരുത് ”

” നിനക്ക് നേരത്തെ അറിയാമായിരുന്നു അല്ലേ?? ” ഞാൻ ചോദിച്ചു. അവൻ ഒന്നും മിണ്ടിയില്ല.

” അറിയാമായിരുന്നോ ” എന്റെ ശബ്ദം ഉയർന്നു. എല്ലാരും ഞങ്ങളെ നോക്കി.

” mm” അവൻ ഒന്ന് മൂളി. ഞാൻ ദേഷ്യതിൽ മുഷ്ടി ചുരുട്ടി അവന്റെ മുഖം നോക്കി ഇടിക്കാൻ പോയി. അവൻ ഒന്ന് അനങ്ങുക പോലും ചെയ്യാതെ കണ്ണ് ഇറുക്കി അടച്ചു നിന്നു. എന്റെ കൈ അവന്റെ മുഖത്തു തൊട്ടു തൊട്ടില്ല എന്ന ഭാവത്തിൽ നിന്നു. പിന്നെ ഞാൻ തിരിഞ്ഞ് ദേഷ്യതിൽ അവിടെ കിടന്നിരുന്ന കസേരയിൽ ആഞ്ഞു ചവിട്ടി അത് പൊട്ടി.

” എല്ലാം അറിഞ്ഞു വെച്ച് കൊണ്ട് എന്റെ മുന്നിൽ നാടകം കളിക്കുകആയിരുന്നല്ലേ?? അവൾ ആരാണ് എന്ന് അറിയാൻ ഞാൻ നെട്ടോട്ടം ഓടുന്നത് കണ്ട് രസിക്കുക ആയിരുന്നല്ലേ?? ഞാൻ കണ്ട് പിടിച്ച കാര്യങ്ങൾ എല്ലാം വന്നു ഞാൻ നിന്നോട് പറഞ്ഞതല്ലേ അപ്പോഴെല്ലാം, നീ നല്ലത് പോലെ അഭിനയിച്ചു. നിനക്ക് മുന്നിൽ ഞാൻ ഒരു കോമാളി ആവുക ആയിരുന്നു. അതൊക്കെ നീ നല്ലത് പോലെ ആസ്വദിച്ചോ?? ആരൊക്കെ എന്നെ ചതിച്ചാലും നീ… ഒരു വാക്ക് ഒരു വാക്ക് എന്നോട് പറയണം എന്ന് നിനക്ക് തോന്നിയോ?? ” സങ്കടം വന്നു വാക്കുകൾ കിട്ടാഞ്ഞപ്പോഴും ഒരു വിധം ഞാൻ പറഞ്ഞൊപ്പിച്ചു.

” ഡാ.. അത് ഞാൻ.. ” അവന് എന്തോ എസ്ക്യൂസ്‌ പറയാൻ വന്നു.

” വേണ്ട ഒന്നും പറഞ്ഞു ബുദ്ധിമുട്ടേണ്ട. എനിക്ക് കേൾക്കാൻ താല്പര്യം ഇല്ല. ” ഞാൻ അവനെ തടഞ്ഞു. അവൻ ഒന്നും പറയാതെ തലകുനിച്ചു നിന്നു.

” നീ ഡ്രസ്സ്‌ മാറൂ, ഇന്നലെ രാത്രി ആണ് മരിച്ചത്, ഇനിയും വെച്ചോണ്ട് ഇരിക്കാൻ പറ്റില്ല ” കുറച്ച് നേരത്തെ മൗനതിന് ശേഷം നന്ദു പറഞ്ഞു.

” അവളുടെ കൂടെ ഇരിക്കുന്നവൻ ഇവരുടെ തന്നെ അല്ലേ?? ” എന്റെ ചോദ്യത്തിന് അതേ എന്ന അർഥതിൽ നന്ദു തല ആട്ടി.

” അവൻ ചടങ്ങുകൾ ചെയ്താൽ മതി. ഞാൻ കൊള്ളിവെച്ചാൽ അവർക്ക് മോക്ഷം കിട്ടില്ല. ആത്മാവ് പോലും വെന്ത് ഉരുകി പോവും ” എന്നും പറഞ്ഞു നന്ദുവിന്റെ പോക്കറ്റിൽ നിന്ന് വണ്ടിയുടെ കീയും എടുത്തു ഞാൻ വെളിയിലേക്ക് നടന്നു. നന്ദുവും അച്ഛനും രാം അങ്കിളും ഒക്കെ തടയാൻ നോക്കി എങ്കിലും ഞാൻ നിന്നില്ല. വണ്ടി എടുത്ത് എങ്ങോട്ട് എന്ന് അറിയാതെ വെച്ച് പിടിച്ചു.

ഈ യാത്ര തുടങ്ങി യിട്ട് മണിക്കൂറുകൾ ഒരുപാട് കഴിഞ്ഞിരിക്കുന്നു എവിടെ എത്തി എന്ന് പോലും യാതൊരു പിടിയും ഇല്ല. മനസ്സ് മൊത്തത്തിൽ ബ്ലാങ്ക് ആണ് വല്ലാത്ത വിഷമം, ആരൊക്ക എന്നെ ചതിച്ചാലും ഞാൻ അതൊക്കെ സഹിക്കും പക്ഷെ നന്ദു. എല്ലാം അറിഞ്ഞു വെച്ചു കൊണ്ട് അവൻ എന്നെ ഒരു കോമാളി ആക്കും എന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിചില്ല. എന്റെ കണ്ണ് ഒക്കെ നിറഞ്ഞ് ഒഴുകുകയാണ് ഇത്രയും നേരം കഴിഞ്ഞിട്ടും കണ്ണീർ വറ്റിയിട്ടില്ല. ഞാൻ ഒരു കൈ കൊണ്ട് കണ്ണ് തുടച്ചു. പെട്ടന്ന് ആണ് വളവു തിരിഞ്ഞ് ഒരു പെണ്ണ് സ്‌കൂട്ടറിൽ വണ്ടിയുടെ മുന്നിൽ വട്ടം ചാടിയത്. ഞാൻ വണ്ടിവെട്ടിച്ചു. വണ്ടി സ്കിഡ് ചെയ്തു സൈഡിൽ ഉള്ള പോസ്റ്റിൽ ചെന്ന് ഇടിച്ചു. ഫ്രണ്ട് എല്ലാം തകർത്തു. വണ്ടി വെട്ടി തിരിഞ്ഞതിന്റെ ഇമ്പാക്റ്റിൽ, സീറ്റ് ബെൽറ്റ് ഇടഞ്ഞ കൊണ്ട് എന്റെ തലയും കയ്യും സൈഡ് ഡോറിന്റെ ഗ്ലാസ്സിൽ ചെന്ന് ഇടിച്ചു. ഗ്ലാസ്‌ തകർത്തു. തലയിൽ കൂടി ചോര ഒഴുകി ഇറങ്ങുന്നത് ഞാൻ അറിഞ്ഞു. ബോധം മറയുന്നതിന് ഇടയിലും സ്കൂട്ടർ നിർത്തി എന്റെ അടുത്തേക്ക് ഓടി വരുന്ന ഒരു പെണ്ണിനെ അവ്യക്തമായി ഞാൻ കണ്ടു.

തുടരും

Comments:

No comments!

Please sign up or log in to post a comment!