❣️ The Unique Man 4 ❣️
അവർ നടന്ന് കാർത്തികയുടെയും മറ്റും അടുത്ത് എത്തി……
രാഹുൽ കാർത്തികയോടും കുട്ടരോടുമായി…..
രാഹുൽ: ഒന്ന് നിന്നെ…… എങ്ങോട്ടോ എല്ലാരും കുടി……
കാർത്തിക: അത് നിന്നെ ധരിപ്പിക്കെണ്ട ആവശ്യകത ഇല്ല……
രാഹുൽ: നീ ആരെയോ കെട്ടിപിടിച്ചെന്നോ……. ഉമ്മ വച്ചെന്നോ ഒക്കെ കേട്ടല്ലോ…….. സത്യം ആണോ…..
കാർത്തിക: അതെ…. എന്താ വല്ല കുഴപ്പം ഉണ്ടോ…….
രാഹുൽ: ഹോ നിനക്ക് ഈ കാട്ടുവാസികളെയും പിച്ചക്കാരെയും ഒക്കെ ആണല്ലെ താല്പര്യം…..
കാർത്തിക: കാട്ടുവാസി ആയാലും പിച്ചകാരൻ അയിരുന്നാലും മനസ്സു നന്നായാൽ മതി…..
രാഹുൽ: എന്താ നമ്മളെ ഒന്നും പറ്റില്ലെ നിനക്ക്……
കാർത്തിക: അപ്പൻ്റെ കാശ്ശിൻ്റെ ഹുങ്കിൽ ദൂർത്ത് നടക്കുന്ന നീ ഒക്കെ പുരുക്ഷ ജന്മത്തിന് തന്നെ അപമാനം ആണ്…….
ഈ സമയം മറ്റ് കുട്ടികൾ എല്ലാം അവിടെ ഒത്ത് കൂടിയിരുന്നു……
രാഹുൽ ചുറ്റും നോക്കി എല്ലാരും ഒരു പരിഹാസ്സ ചിരിയോടെ അവനെ തന്നെ നോക്കുന്നു……
രാഹുൽ: ഏടീ നായിൻ്റെ മോളെ……..
എന്ന് വിളിച്ചു കൊണ്ട് അവളടെ കരണം ലക്ഷ്യം ആക്കി അടിച്ചു….
എന്നാൽ അത് അവളുടെ മുഖത്ത് പതിയുന്നതിനു മുമ്പ് അവളുടെ പിന്നിൽ നിന്നു ഒരു കൈകളാൽ അത് തടയപ്പെട്ടു…….
പിന്നിട് എന്താ നടന്നത് എന്ന് അവനു മനസ്സിലായില്ല…
ചെവിയിൽ ഒരു മൂളൽ മാത്രം…. തല ഒക്കെ വച്ച് പിരി പിരുപ്പ് മാത്രം….
എങ്ങനെ ആണ് താൻ നിലത്ത് വീണത് എന്ന് ഒന്നും മനസ്സിലാവാതെ അവൻ നിലത്ത് കിടന്ന് തപ്പി തടഞ്ഞു…..
ചുറ്റും നിന്നവർ എല്ലാം അത്ഭുതത്തോടെയാണ് ആ കാഴ്ച കണ്ട് നിന്നത്…______________________________________________________
തുടരുന്നു……..
രാഹുൽ അടി കൊണ്ട് വീണത് അല്ല എല്ലാരെയും അത്ഭുതപ്പെടുത്തിയത്……
അടി കൊടുത്ത ആളെ കണ്ടാണ് എല്ലാരും അത്ഭുതപ്പെട്ടത്…..
നിലത്ത് വീണു കിടന്ന രാഹുൽ പതിയെ തല ഉയർത്തി നോക്കിയപ്പോൾ കാണുന്നത് കാർത്തികയുടെ മുന്നിൽ നില്ക്കുന്ന ദേവുനെയിണ്…..
പുഞ്ചിരിയും വാത്സല്യവും തേജസ്സും നിറഞ്ഞു നിന്നിരുന്ന ആ മുഖത്ത് അപ്പോൾ കാണാൻ കഴിഞ്ഞ ക്രോതം മാത്രം ആയിരുന്നു……..
സാക്ഷാൽ കാളി നില്ക്കുന്നത് പോലെ ക്രോതത്താൽ വെട്ടി വിറക്കുകയായിരുന്നു അവൾ…….
അപ്പോളെക്കും അവൻ്റെ കുട്ടാളികൾ വന്ന് അവനെ പിടിച്ച് എഴുന്നേൽപ്പിച്ചു……
അവൻ അവരെ താങ്ങി എണിറ്റിട്ടു ദേവുനെ ദേഷ്യത്തോടെ നോക്കി……..
എന്നിട്ട് കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു ഭീമനോട് കണ്ണ് കൊണ്ട് ആങ്ങിയം കാണിച്ചു ദേവുനെ തല്ലാൻ അയി…… ആയാൾ ഒരു മുരൾച്ചയോടെ അവളുടെ അടുത്തേക്ക് ഒരു പൂഛ ചിരിയോടെ നടന്നു……
അയാൾ ദേവികയുടെ തെട്ട് അടുത്ത് എത്തി….
ചുറ്റും നിന്നവർ എല്ലാരും അയാളെ കണ്ട് ഭയന്നു ആത്രയും ഭയാനകം ആയിരുന്നു അയാൾ…….
എന്നാൽ യാതൊരു ഭാവഭേതവും ഇല്ലാതെ ദേവു അയാളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു……. ദേവുൻ്റെ കണ്ണിൻ്റെ തീഷ്ണതയിൽ അയാൾക്ക് നോക്കി നില്ക്കാൻ സാധിക്കാതെ അയാളുടെ കണ്ണുകൾ ചിമ്മിനോട്ടം അവളിൽ നിന്നും മറ്റു പല ഇടത്തെക്കും ആയി…….
അയാൾ അവളുടെ മുന്നിൽ നിന്ന് ഒരോ കോപ്രായം കാണിക്കുന്നത് കണ്ട് എല്ലാരും അത്ഭുതത്തോടെയും അഛര്യത്തോടെയും ദേവുവിനെ നോക്കി നിന്നു…..
അപ്പോൾ രാഹു പിന്നിൽ നിന്നും ദേഷ്യത്താൽ വിളിച്ചു പറഞ്ഞു…..
കെല്ലടാ അവളെ…….
സ്വബോധത്തിൽ വന്ന അയാൾ ചുറ്റും നോക്കി……
എന്നിട്ട് ദേവുൻ്റെ തലയ്ക്ക് നേരെ അടിക്കുവാനായി കൈ വീശി…. എന്നാൽ ദേവു ഇടതുകാൽ പിന്നിലേക്ക് നീക്കീ കുനിഞ്ഞ് ഇടത് കൈയ്യുടെയും വലത് കൈയ്യുടെയും വിരലുകൾ കോർത്ത് പിടിച്ച് വലത് കൈയ്യുംടെ മുട്ട് കൊണ്ട് അയാളുടെ നെഞ്ചിൽ കൂത്തി നിറുത്തി……
അയാൾ അനങ്ങൻ ആവാതെ ദേവൂവിന് നേരെ വീശിയ കൈ ആതെ പെസ്സിക്ഷനിൽ തന്നെ നിന്നു……. എന്നാൽ അയാളുടെ കണ്ണുകൾ എല്ലാം ഇപ്പോൾ പുറത്ത് ചാടും എന്ന അവസ്ഥയിൽ തള്ളി നിന്നു…… അതിൽ നിന്നും ധാരയായി കണ്ണുനീർ ഒഴുകി കൊണ്ടിരുന്നു…….
ചുറ്റും നിന്നവർ എല്ലാം വാ പൊളിച്ച് ശ്രാസ്സം പോലും എടുക്കാതെ ആ ത കാഴ്ച്ച കണ്ട് അന്തം വിട്ട് നിന്നു…..
രാഹുൽ എന്താ സംഭവിച്ചത് എന്ന് പോലും അറിയാതെ അവളെ തന്നെ നോക്കി നിന്നു……
ദേവു പതിയെ കൈ പിന്ന് വിലച്ച് നേരെ നിന്നു…..എന്നിട്ട് ചുറ്റു ഒന്ന് നോക്കിയതിനു ശേഷം തൻ്റെ ചെറുവിരൽ കൊണ്ട് അയാളുടെ നെറ്റിയിൽ ഒന്ന് തള്ളി…… ചക്ക വെട്ടി ഇട്ടത് പോലെ അയാൾ പിന്നിലേക്ക് വീണു…… ആയാളുടെ കിടപ്പ് കണ്ടതെ എല്ലാരും ഉറപ്പിച്ചു അയാൾ തീർന്നു എന്ന്….
ദേവു രാഹുലിനെ നോക്കി
ദേവു: ഡാ ചെറുക്കാ ഇവിടെ വാടാ…….
രാഹുൽ ചുറ്റും നോക്കി ആരോടാണ് എന്ന് അറിയാതെ…..
ദേവു: ഡാ നിന്നോട് തന്നെയാ…. നീ ആരെയാ ഈ തിരിഞ്ഞ് നോക്കുന്നത്…..
രാഹുൽ പേടിയോടെ മുന്നോട്ട് വന്നിട്ട് പറഞ്ഞു
രാഹുൽ: ഞാൻ നിൻ്റെ സീനിയറാ…….
ദേവു: അയിനു…….
രാഹുൽ: ങ്ങേ….
ദേവു: നീ എന്ത് തേങ്ങ ആയാലും എനിക്ക് ഒരു ചുക്കും ഇല്ല…….
രാഹുൽ മറുത്ത് പറയാൻ ആയി മുഖം ഉയർത്തി ദേവുനെ നോക്കിതും അവളുടെ മുഖത്തെ ക്രോത ഭാവം കണ്ട് അവൻ പറയാൻ വന്നത് അപ്പാടെ വിഴുങ്ങി……
ദേവു: നീ ഇവിടെ മുന്ന് തെറ്റ് ചെയ്യിതു
ഒന്ന്….
രണ്ട്…..നീ അത് ചെയ്യാൻ തുനിഞ്ഞത് എൻ്റെ മുന്നിൽ വച്ചാണ്……
മൂന്ന്….. നീ എനിക്ക് പ്രിയപ്പെട്ടവളെയാണ് ഉപദ്രവിക്കാൻ ശ്രമിച്ചത്…..
ദേവു തുടർന്നു….
ഇതിനെ തുടർന്ന് നിനക്ക് എനിക്കെതിരെ എന്ത് ചെയ്യാൻ പറ്റുമെങ്കിലും ചെയ്യിതോ അത് കോളേജിനുള്ളിൽ ആയിരുന്നാലും പുറത്തായിരുന്നാലും…… എന്തിനെയും നേരിടാൻ ഞാൻ തയ്യാറാണ്…. പക്ഷേ……… നീ ചെയ്യുന്നതിൻ്റെ ഭൗക്ഷത്ത് അനുഭവിക്കാനും നീ തയ്യാറായിരിക്കണം പിന്നെ അത് നീ ചെയ്യുന്നതിൻ്റെ ഇരട്ടി പവറിൽ ആയിരിക്കും തിരികേ ലഭിക്കുക കേട്ടല്ലോ…….. ഒരു ദുരുഖത നിറഞ്ഞ ചിരിയോടെ ദേവു പറഞ്ഞു…..
രാഹുലും കൂട്ടരും അത് കേട്ട് ഒന്നും പറയുവാനാകാതെ ഊമകളെ പോലെ നിന്നു….
ഈ സമയത്തിനോടകം രാഗവൻ സാർ അവിടെ എത്തിയിരുന്നു….. എന്നാൽ അയാൾ അവരെ തടയാതെ മറ്റു കുട്ടികളുടെ കൂടെ കാഴ്ച കാരൻ ആയി നിന്നു വീഷീച്ചു….
ദേവൂ എല്ലാവരെയുമായി ചുറ്റും കറങ്ങി നോക്കിയിട്ടു പറഞ്ഞു….
എൻ്റെ ഈ കൂടെ നില്ക്കുന്ന ഇവരെ ആരെങ്കിലും ഒരു വാക്കുകൾ കൊണ്ട് എങ്കിലും വേദനിപ്പിച്ചു എന്ന് ഞാൻ അറിഞ്ഞാൽ…..
ദേവു നിലത്ത് കിടക്കുന്ന ആളെ ചുണ്ടി പറഞ്ഞു….
ദേ ഇവൻ്റെ അവസ്ഥ ആയിരിക്കും….. ഇതു പറഞ്ഞതും ദേവുൻ്റെ തോളിൽ പതിയെ ഒന്ന് തള്ളി മാറ്റി പിന്നിൽ നിന്നും ഒരാൾ മുമ്പിലേക്ക് നടക്കുവാൻ ശ്രമിച്ചു……..
തോളിൽ കൈ പതിഞ്ഞതും ആരോ തന്നെ പിന്നിൽ നിന്നും ആക്രമിക്കുന്നത് ആണെന്ന് കരുതി ദേവു അയാളുടെ കൈ പിടിച്ച് വലിച്ച് അയാളുടെ ഹൃദയത്തിനു മുകളിലായി തോളിൻ്റെയും താഴെ ആഞ്ഞ് കുത്തി….
കുത്തി കഴിഞ്ഞപ്പോൾ ആണ് ദേവു ആളുടെ മുഖം ശ്രദ്ധിച്ചത്….. അത് ചെറി ആയിരുന്നു…… ദേവു എന്ത് ചെയ്യണം എന്ത് പറയണം എന്ന് അറിയാതെ ശില പോലെ നിന്നു അവളുടെ കണ്ണിൽ നിന്നും കണ്ണുനീര് ധാരയായി ഒഴുകി…… ചെറിയാതൊരു ഭാവമാറ്റവും ഇല്ലാതെ നിന്നു….. അവൻ തൻ്റെ ഇടത് കൈയ്യിലേക്ക് നോക്കി…. ചലനം അറ്റ് കിടക്കുന്നു…. ഇടത് കൈയ്യിലെ ചെറു വിരൽ മാത്രം പതിയെ വിറക്കുന്നു….. അവൻ്റെ ഇടത് തോളിൽ കിടന്ന ബാഗ് ഊർന്ന് താഴെ വീണു……
ചുറ്റും നിന്നവർ എല്ലാം ഭയത്തോടെ ദേവുവിനെ നോക്കി……
ചെറി പതിയെ നിലത്ത് മുട്ട് കുത്തി നിന്ന് വലത് കൈയ്യികളാൽ ബാഗ് എടുത്ത് ദേവുവിനെ മറികടന്ന് പോയി……
ദേവു ചാടി ചെറിയുടെ കൈയ്യിൽ പിടിച്ചു…..
ചെറി തിരിഞ്ഞ് നോക്കി….
കണ്ണുനീരാൽ കലങ്ങിയ കണ്ണുകളോടെ ദേവു
ദേവു: എന്നോട് ക്ഷമിക്കണം .
ചെറി മൗനം പാലിച്ചു…..
ദേവു: എന്താ ഒന്നും മിണ്ടാത്തെ……
മൗനം മാത്രം…….
അപ്പോളെക്കും രാഗവൻ അവിടെക്ക് കടന്ന് വന്നു എന്നിട്ട് ദേവുനെ ഒന്ന് ഇരുത്തി നോക്കിട്ടു പറഞ്ഞു….
രാഗവൻ:പെട്ടെന്ന് തന്നെ മറുവിദ്യ പ്രയോഗിക്കു…….
ദേവൂ അനുസരണയോടെ ചെറിയുടെ അടുത്തേക്ക് നീങ്ങി നിന്നു….. എന്നിട്ട് കൈ ഉയർത്തി ചെറിയുടെ തോളിൽ പിടിക്കുവാനായി…..
എന്നാൽ ചെറി അവളുടെ കൈകളിൽ കയറിപ്പിടിച്ചു….. ദേവു തല ഉയത്തി ചെറിയുടെ കണ്ണുകളിലേക്ക് നോക്കി……
ചെറി ദേവുനെ നോക്കി പറഞ്ഞു….
ചെറി: എൻ്റെ കാര്യത്തിൽ എനിക്ക് ഇഷ്ടം ഉള്ളവർ അല്ലാതെ ആരും ഇടപെടുന്നത് എനിക്ക് ഇഷ്ടം അല്ല…….പിന്നെ എന്നെ സംരക്ഷിക്കാൻ എനിക്ക് നന്നായി അറിയാം ആരും അതിൽ ഇടപെടെണ്ടതായിട്ടില്ല…..
രാഗവൻ: ചെറി പക്ഷേ ഒരു നാഴികക്കുള്ളിൽ ഇതിൻ്റെ മറുവിദ്യ നിന്നിൽ പ്രയോഗിച്ചില്ല എങ്കിൽ പിന്നെ ജീവിതകാലം മുഴുവൻ നിനക്ക് ആ കൈ അനക്കാൻ കഴിയുന്നത് അല്ല അതായത് ആ കൈയ്യുടെ സ്വാദിനം പൂർണമായും നിലക്കുന്നതാണ്…….
അത് അവിടെ നിന്നിരുന്ന എല്ലാവരിലും ഒരു ഞെട്ടൽ ആയിരുന്നു….. എന്നാൽ ചെറിയുടെ മുഖത്ത് യാതൊരു വിധ പേടിയിയോ ഞെട്ടലോ ഉണ്ടായിരുന്നില്ല……
ചെറി: ഇതിൻ്റെ പരിണാമം എന്തായാലും അത് ഞാൻ സ്വീകരിച്ചു കൊള്ളാം……
അപ്പോളെക്കും കാർത്തു നിറകണ്ണുകളോടെ ഓടി ചെറിയുടെ അടുത്ത് എത്തി അവൻ്റെ കൈയ്യിൽ പിടിച്ചു നോക്കി….. അപ്പോൾ തന്നെ അവൻ്റെ കൈയ്യിൽ നിന്നും പേടിയോടെ കൈവിട്ടു…. കാരണം അവൻ്റെ കൈകൾ അത്രക്കും തണുത്തിരുന്നു….. ശരിക്കും ഒരു ജീവൻ ഇല്ലാത്ത ജഡത്തി തെടുന്ന അതെ അവസ്ഥ……
കാർത്തിക ദേവൂവിനെ നോക്കി….. ദേവൂ ഒന്നും പറയുവാനാവാതെ താൻ ചെയ്യിത തെറ്റിന് സ്വയം പഴിച്ചു കൊണ്ട് തല താഴ്ത്തി നില്ക്കുകയായിരുന്നു…
കാർത്തിക ദേവൂൻ്റെ അടുത്തേക്ക് ചെന്ന് അവളെ പിടിച്ച് കുലുക്കി ചോദിച്ചു…..
എന്തിനാടി നീ അവനോട് ഇങ്ങനെ ചെയ്യിതെ…… നിൻ്റെ ജീവൻ രക്ഷിച്ചതിൻ്റെ കൂലി ആണോ……
കാർത്തിക തൻ്റെ വിഷമത്താൽ അലറി കരഞ്ഞു കൊണ്ട് ചോദിച്ചു….. കാരണം അവൻ ഒരു ചെറിയ മുറിവ് വന്നാൽ പോലും അവൾക്ക് അത് സഹിക്കത്തില്ലായിരുന്നു…….
ദേവൂ ഒന്നും മിണ്ടാതെ കരഞ്ഞു കൊണ്ട് നിന്നു……കാർത്തികയും…..
ചെറി കാർത്തികയുടെ തോളിൽ പിടിച്ച് കൊണ്ട് ചോദിച്ചു….
കുഞ്ഞി നീ എന്തിനാ ഈ കിടന്ന് കരയണെ….. എനിക്ക് ഒന്നും ഇല്ലടി പെണ്ണെ….
കാർത്തു: നീ രാഗവൻ സാർ പറഞ്ഞത് കേട്ടില്ലെ……… എനിക്ക് നിന്നെ നന്നായി അറിയാം നീ ഒരു കാര്യം പറഞ്ഞാൽ ജീവൻ പോയാൽ പോലും അതിൽ നിന്നും പിന്മാറില്ലന്നു…. നീ ഇവളുടെ അടുത്ത് നിന്ന് മറുവിദ്യ ചെയ്യിതില്ലങ്കിൽ നിനക്കു നിൻ്റെ കൈ ഒരിക്കലും അനക്കാൻ അവില്ല…….
ഇത്രയും പറഞ്ഞ് അവൾ വീണ്ടും കരയാൻ തുടങ്ങി……
ചെറി: എടി പെട്ടി കുഞ്ഞി…..ഈ ചെറിയ കാര്യത്തിനാണോ നീ ഈ കിടന്ന് കീറുന്നെ…….
കാർത്തിക: ഇത് എങ്ങനെയാ ചെറിയ കാര്യം ആവുന്നെ…… നിനക്ക് വല്ലതും പറ്റിയാൽ പിന്നെ ഞാൻ ജിവിച്ചിരിക്കില്ലാ…..
ചെറി: നിനക്ക് ഇപ്പോൾ എന്താ വേണ്ടെ എൻ്റെ കൈ ശരിയാവണം അത്രയും അല്ലെ ഒള്ളു?……
കാർത്തിക അകാംഷയോടെ…..
അപ്പോൾ നീ ദേവുനെ മറുവിദ്യ ചെയ്യാൻ അനുവധിക്കുമോ?
ദേവുവും പുഞ്ചിരിയോടെ തല ഉയർത്തി നോക്കി
ചെറി: ഇല്ല……
അപ്പോൾ തന്നെ രണ്ടു പേരുടെയും മുഖം പിന്നെയും ദുഃഖം നിറഞ്ഞു
കാർത്തിക: പിന്നെ എങ്ങനെ നിൻ്റെ കൈ ശരിയാവും……
ചെറി: ദേ….. ഇങ്ങനെ
എന്നും പറഞ്ഞ് അവൻ വലത് കൈ ഉയർത്തി അഞ്ച് വിരലുകളും കൂർപ്പിച്ച് കുത്ത് എറ്റ ഭാഗത്തിന് ചുറ്റും ആയി വച്ചു…. എന്നിട്ട് ആദ്യം അവൻ വലത് ഭാഗത്തേക്ക് തിരിച്ചു പിന്നിട് ഇടത് ഭാഗത്തെക്ക് അതിനു ശേഷം അകത്തെക്കും പുതത്തക്കും അയി വികസിപ്പിച്ചു…… എന്നിട്ട് പെട്ടെന്ന് കൈ ഉയർത്തി ദേവു കുത്തിയ അതെ ഭാഗത്ത് അതുപോലെ തന്നെ അഞ്ഞ് കുത്തി……
കുറച്ച് സമയം അവിടെ ആകെ നിശ്ശബ്ദത നിറഞ്ഞു എതാനും നിമിഷങ്ങൾക്ക് ശേഷം
ക്ലർക്ക്…..ട്ടെർക്ക്……
എന്ന ഒരു ശബ്ദം ഉയർന്നു…… നോക്കുമ്പോൾ ചെറി തന്നെ ഇടത് കൈ വട്ടം കറക്കുമ്പോൾ കൈയ്യുടെ ഷോൾഡറിൽ നിന്നും ഞൊട്ട പോവുന്ന ശബ്ദം ആയിരുന്നു…..
ദേവുവും കാർത്തുവും രാഗവനും അവിടെ നിന്നിരുന്ന എല്ലാവരും വായും പെളിച്ച് അത്ഭുതത്തോടെ ചെറിയെ നോക്കി നിന്നു…..
ചെറി എഴ് വട്ടം പിന്നിലോട്ടും മുമ്പിലോട്ടും കൈ കറക്കിയതിനു ശേഷം കാർത്തുൻ്റെ അടുത്തേക്ക് നീങ്ങി……
എന്നിട്ടു വായും പെളിച്ചു നില്ക്കുന്ന കാർത്തികയുടെ രണ്ടു കവിളിലും പിടിച്ച് ആട്ടി കൊണ്ട് ഒരു പുഞ്ചിരിയോടെ ചോദിച്ചു…..
ഇപ്പോ സന്തോഷം ആയോ എൻ്റെ കുഞ്ഞി ചേച്ചിക്ക്……
കാർത്തു അവനെ കെട്ടിപിടിക്കുക അല്ലാതെ ഒന്നും പറഞ്ഞില്ല…..
കുറച്ച് സമയത്തിന് ശേഷം ചെറി….
ചെറി: സാർ ഞങ്ങൾ വീട്ടിലോട്ട് പെയ്യിക്കൊട്ടെ?
രാഗവൻ അതിന് സമ്മതം മൂളി……
അവൻ അയൾക്ക് ഒരു പുഞ്ചിരി സമ്മാനിച്ച് കാർത്തികയുടെ കൈയ്യിൽ പിടിച്ച് മുന്നേക്ക് നടന്നു…..
അപ്പോൾ ആണ് അവൻ അദ്യം ദേവുനെ ആക്രമിക്കാൻ വന്ന തടിമാടൻ അനക്കം ഇല്ലാതെ കിടക്കുന്നത് കണ്ടത്…..
അവൻ തൻ്റെ വലത് കാലിലെ ചെരുപ്പുരി ആ തടിമാടൻ്റെ നെഞ്ചിൽ തള്ളവിരൽ ഉപയോഗിച്ച് ആഞ്ഞ് കുത്തി…..
അത്രയും നേരം മരിച്ചു എന്ന് കരുതി ഇരുന്ന ആൾ ചെറിയുടെ കുത്തെറ്റ് അയ്യോ എന്ന് കാറിക്കൊണ്ട് എണിറ്റു…….
അതു കൂടി ആയപ്പോൾ എല്ലാരും കിളി പോയ അവസ്ഥയിൽ നിന്നു…..
എന്നിട്ട് ചെറി നടന്ന് നിങ്ങി ആവിടെ ഉണ്ടായിരുന്നവർ അവൻ വഴി മാറി കൊടുത്തു….. അവൻ കാർത്തുൻ്റെ കൈയ്യും പിടിച്ച് ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു……
അവിടെത്തെ ഞെട്ടലിൽ നിന്നും പതിയെ മുക്തയായ കാർത്തു ചെറിയോട്
കാർത്തു: അല്ല മാഷേ എവിടെക്കാ എന്നെയും കൊണ്ട് ഈ പോണെ
ചെറി: വീട്ടിലേക്ക്…
കാർത്തു: അതിന് എന്തിനാ ബസ്സ്?
ചെറി: പിന്നെ ബസ്സിൽ അല്ലാതെ പറന്ന് പോകുമോ വീട്ടിലേക്ക്
കാർത്തു: അതെ പറക്കാം എൻ്റെ സ്കുട്ടിയിൽ
ചെറി: ഓ നിനക്ക് വണ്ടി ഉണ്ടായിരുന്നോ?
കാർത്തു: പിന്നെ…..
ചെറി: എന്നാൽ വാ വിശക്കുന്നു വിട്ടിൽ ചെന്നിട്ട് വല്ലതും കഴിക്കണം……
കാർത്തു: ഓ നിൻ്റെ തീറ്റ ഭ്രന്ത് തീർന്നില്ലെ…..
ചെറി: വിശന്നാൽ പിന്നെ എന്നാ ചെയ്യാനാ……
കാർത്തു: ആ എന്നാൽ വാ പോയെക്കാം….
അവർ വണ്ടിയിൽ കയറി വീട്ടിലെക്ക് യാത്രയായി…..
_____________________________________________________________
കോളേജിൽ ചെറിയും കാർത്തുവും പോയ ശേഷം…….
ദേവൂൻ്റെ അടി കിട്ടിയ ആൾ ചെറിയുടെ കുത്ത് കൊണ്ട് ജീവൻ തിരിച്ച് കിട്ടിയത് പോലെ എണിറ്റ് ഇരുന്ന് ചുമക്കു വായിരുന്നു……
അപ്പോളെക്കും രാഹുലും കൂട്ടരും എല്ലാം അവൻ്റെ അടുത്തെക്ക് ഓടി എത്തി എന്നിട്ട് ചോദിച്ചു
എടാ നിനക്ക് ജീവൻ ഉണ്ടായിരുന്നോ ഞങ്ങൾ കരുതി നീ തീർന്നെന്ന്…..
അയാൾ ശ്യാസം ആഞ്ഞ് വലിച്ചുകൊണ്ടെ ഇരുന്നു…..
ദേവു എന്താണ് ഇപ്പോൾ ഇവിടെ നടന്നത് എന്ന് അറിയാതെ അന്തം വിട്ട് നില്ക്കുകയായിരുന്നു….. മറ്റുള്ളവരും അതെ അവസ്ഥ……
രാഗവൻ മുന്നിലെക്ക് വന്ന് പറഞ്ഞു……
എല്ലാവരും പിരിഞ്ഞ് പോ…… എന്തോ നോക്കി നില്ക്കുവാ…….
എന്നിട്ട് രാഹുലിനോടും കൂട്ടരോടും ആയി പറഞ്ഞു….
ഇനി അപ്പൻ്റെ കാശ്ശിൻ്റെ കൊഴുപ്പു കാണിക്കാൻ മറ്റു പിള്ളേരുടെ മെക്കെട്ടെങ്ങാനും കയറി എന്ന് ഞാൻ അറിഞ്ഞാൽ അന്ന് നിൻ്റെ പഠനം നില്ക്കും……. പിന്നെ വീട്ടിൽ അനങ്ങാൻ പറ്റാതെ ബെഡിൽ തന്നെ തയരിക്കും കേട്ടല്ലോ……
ഇമ്മ് എല്ലാരും പൊക്കോ…… ഇനി ഇവിടെ ഒറ്റ ഒരുത്തനും നില്ക്കെണ്ടാ…..
എല്ലാവരും പല വഴിക്ക് പോയതിനു ശേഷം
രാഗവൻ: ദേവൂ…..
ദേവു ഒരു അനക്കവും ഇല്ലാതെ തന്നെ നിന്നു…..
രാഗവൻ അവളെ തട്ടി കൊണ്ട്……
ദേവൂ…..
അവൾ രാഗവനെ നോക്കി……
രാഗവൻ : നീ അവനിൽ പ്രയോഗിച്ചത് മുത്തശ്ശൻ പഠിപ്പിച്ച പരമ്പരാഗതമായി കൈമാറി വന്ന രാജവിദ്യ അല്ലെ?……
ദേവൂ അയാളെ നോക്കി കുറച്ച് നേരം മൗനം പാലിച്ചതിനു ശേഷം പറഞ്ഞു….
ദേവു: ആതെ….
രാഗവൽ ചോദ്യങ്ങളുടെ ഒരു പട്ടിക തന്നെ നിരത്തി….
മേലേടത്ത് രാജകുടുംബത്തിനു മാത്രം അവകാശപ്പെട്ട രാജവിദ്യയുടെ മറുവിദ്യ അവൻ എങ്ങനെ ചെയ്യിതു….. അതും രാജവിദ്യയുടെ മറുവിദ്യയിൽ നിന്നും വ്യത്യസ്ഥമായി എത്ര നിസാരമാട്ടാണ് അവൻ അത് ചെയ്യിതത്……..
ഒരു സാധാരണ മനുഷ്യനിൽ രാജവിദ്യ പ്രയോഗിച്ചാൽ അവൻ്റെ കൈയ്യുടെ ശേഷി നഷ്ടപ്പെട്ട് ബോധം മറിഞ്ഞ് അവിടെ വീണ് പോവേണ്ടതാണ് എന്നാൽ അവൻ അതിനെ നിസാരം ആയി എറ്റു വാങ്ങി…..
കൂടാതെ ആ വിണു കിടന്നവനെ വെറും ഒരു കുത്തിന് അവൻ എണിപ്പിച്ചു പഷേ എങ്ങനെ?…….
ഇങ്ങനെ കുറെ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടെ ഇരുന്നു….
എന്നാൽ ദേവൂ അതിനൊന്നും മറുപടി നല്കില്ല…..
അവളുടെ ചിന്ത മുഴുവൻ ചെറി പറഞ്ഞ വാക്കുകളിലായിരുന്നു…. താൻ അറിയാതെ അണെങ്കിലും ചെയ്യിത തെറ്റിനെക്കുറിച്ചായിരുന്നു…..
(“എൻ്റെ കാര്യത്തിൽ എനിക്ക് ഇഷ്ടം ഉള്ളവർ അല്ലാതെ ആരും ഇടപെടുന്നത് എനിക്ക് ഇഷ്ടം അല്ല…….പിന്നെ എന്നെ സംരക്ഷിക്കാൻ എനിക്ക് നന്നായി അറിയാം ആരും അതിൽ ഇടപെടെണ്ടതായിട്ടില്ല…”)
ദേവു: അപ്പോൾ അതിനർത്ഥം അവൻ എന്നെ ഇഷ്ടപ്പെടുന്നില്ല എന്നല്ലെ?….. അതു കൊണ്ടല്ലെ അവൻ അങ്ങനെ പറഞ്ഞെ? എന്തുകൊണ്ടാണ് അവൻ എന്നെ ഇഷ്ടപ്പെടാത്തത്….. എനിക്കെന്താണ് ഒരു കുറവ്….
ഇതെല്ലാം കേട്ട് രാഗവൻ ദേവൂനോട്…
എന്താ മോളെ നീ ഈ പെറുപെറുക്കുന്നത് നിനക്ക് എന്താ പറ്റിയത്…..
ദേവു: അങ്കിൾ എനിക്ക് അവനെ കാണണം…..
രാഗവൻ: ആരെ?
ദേവൂ: ചെറിയെ…. ചെറിയെ കാണണം….
എന്ന് പറഞ്ഞ് അവൾ ഓടി കോളേജിനു പുറത്തേക്ക് ഓടി…. പാർക്കിങ്ങിൽ നോക്കി അവിടെ കാർത്തുൻ്റെ വണ്ടി ഇല്ലായിരുന്നു….
ദേവൂ ആദി പിടിച്ച് ഓടുന്നത് കണ്ടിട്ട് പല ഇടത്ത് നിന്നുമായി കുറച്ച് കാറുകൾ അവളെ ചുറ്റി നിന്നു…….
കാറിൽ നിന്നും കുറെ ആളുകൾ പുറത്തിറങ്ങി….. ദേവു എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ സതംഭിച്ചു നിന്നു…..
അവസാനം ഇറങ്ങിയ ആളെക്കണ്ടപ്പോൾ ദേവൂനു ആളെ മനസ്സിലായി
ലിജോ(ദേവൂൻ്റെയും ദേവൻ്റെയും ഗാർഡുകളുടെ തലവൻ) അങ്കിൾ……
അവൾ വിളിച്ചു…..
ലിജോ: എന്താ മോളെ പറ്റിയെ……. എന്താ ഇങ്ങനെ ഓടുന്നെ…..
ദേവൂ: ഒന്നും ഇല്ല അങ്കിൾ എനിക്ക് കാർ ഒന്ന് വേണം ഒരാളെ കാണാൻ പോവാൻ……. പിന്നെ ആരും എൻ്റെ പിന്നാലെ വരരുത്…..
ലിജോ: ശരി മോളെ….. ഇതാ കീ…..
ദേവൂ കീ വാങ്ങി കാർ എടുത്ത് യാത്രയായി കാർത്തുൻ്റെ വീട്ടിലേക്ക്……_______________________________________________________
കോളേജിൽ രാഗവൻ ഫോൺ എടുത്ത് ആരെയോ വിളിച്ചു കൊണ്ട് നില്ക്കുകയയായിരുന്നു….
മറുതലക്കൽ നിന്നും ഒരാൾ ഫോണ് എടുത്തു…..
ആരാ…….
ഞാൻ രാഗവൻ ആണ്….
എന്താ കുഞ്ഞെ പ്രത്യേകിച്ചു… വല്ല വിശേഷവും ഉണ്ടോ…..
എയ്യ് അങ്ങനെ ഒന്നും ഇല്ല എനിക്ക് അച്ഛനോട് ഒന്ന് സംസാരിക്കണം….
ഗുരു ഇപ്പോൾ സമാതിയിൽ ( സര്‍വവും ഏകാഗ്രമാക്കിക്കൊണ്ടുള്ള ധ്യാനം, ഏകാഗ്രത) ആണ്….. സമാതിയിൽ ഭംഗം വരുത്തിയാൽ ഉണ്ടാവുന്ന ഭൗക്ഷത്തുകളെപ്പറ്റി ഞാൻ കുഞ്ഞിനോട് പറയേണ്ടത് ഉണ്ടോ?
വേണ്ട…. നമ്മുക്ക് നല്ല നിശ്ചയം ഉണ്ട് സമാതിയിൽ ഭംഗം വരുത്തിയാൽ ഉണ്ടാവുന്ന ഭൗക്ഷത്തുകളെപ്പറ്റി…….. സമാതി പൂർത്തിയാവുമ്പോൾ എന്നെ ഒന്ന് അറിയിക്കണം, ഒരു പ്രധാന കാര്യം അന്യേഷിച്ച് അറിയേണ്ടതായിട്ടുണ്ട്….
തീർച്ച ആയും അറിയിക്കാം കുഞ്ഞെ…….
എങ്കിൽ ശരി…..
എന്നാൽ അങ്ങനെ അവട്ടെ……
അവർ ഫോൺ വച്ചു….._
____________________________________________________________
കോളേജ് ക്യാൻ്റിനിൽ രാഹുലും പ്രണവും…….
രാഹുൽ: എടാ പ്രണവേ…….
പ്രണവ് ഒന്നും മിണ്ടാതെ ചിന്തയിൽ മുഴുകി ഇരിക്കുകയായിരുന്നു……
രാഹുൽ : എടാ പെട്ടാ പ്രണവേ……. എന്ന് വിളിച്ചു കൊണ്ട് ഒരു ചവുട്ട് കൊടുത്തു……
പ്രണവ്: ആയ്യോ എന്നെ കൊല്ലല്ലെ പെങ്ങളെ ഞാൻ പാവമാണെ…. പുര നിറഞ്ഞ് നില്ക്കുന്ന നാല് പെങ്ങമാരുള്ളതാ ഞാൻ ഇനി ഈ പരിസരത്തേക്കു പോലും വരത്തില്ല ക്ഷമിക്കണെ…. എന്നോക്കെ പറഞ്ഞ് അവൻ കാറി കൂവി…….
ക്യാൻറിനിൽ അങ്ങിങ്ങായി ഇരുന്നവരുടെ എല്ലാം ശ്രദ്ധ അവരിലേക്ക് തിരിഞ്ഞു….. ഇത് കണ്ട രാഹുൽ
എടാ കിഴങ്ങാ നാറ്റിക്കാതെ എണിക്കടാ…. വവ്വാലിനുണ്ടായ കുരുപ്പെ……
എന്ന് പറഞ്ഞ് ഒരു ചവുട്ടും കുടെ കൊടുത്തു…. അപ്പോൾ ആണ് അവൻ സ്ഥലകാല ബോദം ഉണ്ടായത്…… അവൻ ഒന്ന് ചുറ്റും നോക്കി എന്നിട്ട് എന്നിറ്റ് കസേരയിൽ ഇരുന്നു…..
പ്രണവ്: എടാ നമ്മൾ എങ്ങനാ ഇവിടെ എത്തിയെ…….
രാഹുൽ:പറന്ന്…… രാഹുൽ കലിപ്പിച്ച് പറഞ്ഞു….
പ്രണവ്: സത്യം പറയാല്ലോ അവളുടെ ആ മൂവ്സ് കണ്ടതെ എൻ്റെ എല്ലാ കിളികളും എവിടെയോ പോയെടാ…???
രാഹുൽ: ഇമ്മ്…..
പ്രണവ്: വെറും ഒറ്റ മൂവ് കൊണ്ടല്ലെ നമ്മുടെ തടിയനെ അവൾ തറപറ്റിച്ചെ….. അത് കണ്ടതെ എൻ്റെ നല്ല ജീവൻ പോയി…..
രാഹുൽ ഒന്നും മിണ്ടില്ല……
പ്രണവ് രാഹുലിൻ്റെ കവിളിൽ മെല്ലെ തലോടി തിരിച്ച് നോക്കി…..
നോക്കുമ്പോൾ കറുത്ത് കരിവാളിച്ച് കല്ല് പോലെ ഇരിക്കണു…..
രാഹുൽ: ആവ്വു…… കൈ എടുക്ക് മലരെ….
പ്രണവ്: അല്ല അളിയ അവളു നിന്നെ കൈ വച്ച് തന്നെ അല്ലെ അടിച്ചെ?……
രാഹുൽ: ഇമ്മ്…..
പ്രണവ്: എടാ അളിയാ ഇപ്പോളാ പിടി കിട്ടിയെ അവളു മറ്റെതാടാ…… മറ്റെത്…….
രാഹുൽ എന്താണെന്നറിയാനുള്ള ആകാംക്ഷയിൽ പ്രണവിനെ നോക്കീ……
പ്രണവ് ഒരു വളിച്ച ചിരിയോടെ പറഞ്ഞു…..
യന്തിരൻ……
ട്ടെ……
പടക്കം പെട്ടുന്ന പോലെ ഒന്ന് പ്രണവിൻ്റെ കരണം നോക്കി കൊടുത്തു….
രാഹുൽ: ഇവിടെ വാലിനു തീ പിടിച്ചിരിക്കുമ്പോളാ നിൻ്റെ കുഞ്ഞമ്മേടെ ഊഞ്ഞാലാട്ട്……..
പ്രണവ്: അളിയാ എവിടെ ആടാ പറ……
രാവുൽ: എന്ത്?
വളിച്ച ചിരിയോടെ പ്രണവ്
തീ പിടിച്ച വാൽ😌😌😌😌
രാഹുൽ: എൻ്റെ പെന്നു പ്രണവേ നിനക്ക് ഇത് ഒക്കെ എങ്ങനെ സാധിക്കുന്നു അറിയാൻ പാടില്ലാത്തോണ് ചോദിക്കുവാ…..
പ്രണവ്: ഇതൊക്കെയെന്ത് അളിയ……….. അല്ല അളിയ അവരെവിടെ ?
രാഹുൽ: നമ്മുടെ തടിയനെ കൊണ്ട് ഹോസ്പിറ്റലിൽ പോയി……
പ്രണവ്: അവൻ്റെ അടി കിട്ടിയുള്ള കിടപ്പ് കണ്ടപ്പോൾ ഞാൻ കരുതീത് ചത്തുന്നാ…….
രാഹുൽ: ഞാനും…
പ്രണവ്: അവൻ്റെ ഒരു എട്ടടി ഉയരവും ആന തടിയും….. വെറുതെ തീറ്റ കൊടുത്ത് കെണ്ടു നടന്നെയാണല്ലോ അവനെ ഒക്കെ….
രഹുൽ: ആതെ തെണ്ടി….
പ്രണവ്: എന്നാലും അവൾ ആരാടാ……
രാഹുൽ: ആ…. എനിക്കെങ്ങനെ അറിയാം……
അപ്പോൾ ആണ് ഒരുത്ത(ബിനു)ദൂരെന്ന് ഓടി വന്നത് രാഹൂലെ എന്നും വിളിച്ചു കൊണ്ട്…….
രാഹുൽ: എന്താ ഡാ കിടന്ന് കുവുന്നെ…….
ബിനു: എടാ നിന്നെ തല്ലിയ ആ പെണ്ണില്ലെ……..
പ്രണവ്: അവൾക്ക് എന്നാ…… അവളു ചത്തോ……
ബിനു: എടാ അതല്ല….. അ പെണ്ണില്ലെ….. അവളാണ് DDM…….
രാഹുൽ: DDM ഓ അത് എന്താ……..
ബിനു: DDM എന്നു വച്ചാൽ ദേവിക ദേവൻ മേലേടത്ത്…….
രാഹുൽ: ഹോ അവൾ മേലേടത്തേ ആണോ വെറുതെ അല്ല ഇത്രയും മൂപ്പ്……
ബിനൂ: അത് മാത്രം അല്ല ഇവളാണ് ഈ അടുത്ത് കഴിഞ്ഞ അറിയപ്പെടുന്ന എല്ലാ ഫയിറ്റ് മത്സരങ്ങളിലേയും വിന്നർ…… നിങ്ങൾക്ക് സംശയം ഉണ്ടെങ്കിൽ വെറുതെ കുഗിൾ കയറി തപ്പി നോക്കു DDM എന്ന്…..
പ്രണവ് ഉടനെ തന്നെ ഫോണ് എടുത്ത് കൂഗിളിൽ തപ്പി…….
ചോരയിൽ കുളിച്ച് ചിരിച്ചു കൊണ്ട് വീണു കിടക്കുന്ന എതിരാളിയുടെ നെഞ്ചിൽ കാലുകൂത്തി വിക്ടറി കാണിക്കുന്ന ദേവൂ…… അല്ല DDM…..
അത് കണ്ടതെ പ്രണവ് ഫോണ് മേശയിലേക്ക് ഇട്ടിട്ട് മേശയിൽ ഇരുന്ന ജങ്കിലെ വെള്ളം എടുത്ത് കൂടിച്ചു……..
രാഹുൽമേശയിൽ കിടന്ന ഫോൺ എടുത്ത് നോക്കി…… കണ്ണു രണ്ടും പുറത്ത് വന്നില്ല എന്ന് മാത്രം……. രാഹുൽ പ്രണവിൻ്റെ കയ്യിൽ നിന്നും ജഗ്ഗ് വാങ്ങി അവനും കുടിച്ചു കുറച്ച് തലയിലും കമത്തി എന്നിട്ട് ആഞ്ഞ് ശ്യാസം വലിച്ചുകൊണ്ട് അവൻ ഫോണിലേക്ക് തന്നെ നോക്കി…..
പ്രണവ്: രാഹുലേ ഇവൾ എന്ന വല്ല കാളിയും ആണോ……രകതത്തിൽ കുളിച്ച് നില്ക്കുന്നു….. കണ്ടിട്ട് തന്നെ പേടിയാവുന്നു…….
രാഹുൽ ഒന്നും മിണ്ടില്ല…..
ബിനു: നിങ്ങൾക്ക് എന്തോ ഭാഗ്യം ഉണ്ട്…… അല്ലെ ഇപ്പോൾ ഹോസ്പിറ്റലിൽ കിടക്കാരുന്നു……
പ്രണവ്: അതെ എൻ്റെ അമ്മയുടെയും പെങ്ങന്മാരുടെയും പ്രാർത്ഥന….
രാഹുൽ: ഇനി നമ്മൾ ഇവിടെ നിന്നാൽ മാനം പോവും……. നമ്മുക്ക് ഇന്ന് തന്നെ എവിടെക്കെങ്കിലും പോവാം…… ഇനി അവർ വന്നിട്ടു തിരിച്ചു വന്നാൽ മതി കോളേജിലേക്ക്…..?
പ്രണവ്: അത് നേരാ നമ്മളെക്കൊണ്ട് കൂട്ടിയാൽ കൂടുല്ല…… അവർ തിരിച്ച് വരാൻ ഇനി എഴ് ദിവസം എടുക്കില്ലെ?
രാഹുൽ: അതെ……
പ്രണവ്: അപ്പോൾ എന്താ പ്ലാൻ…….
രാഹുൽ: പ്ലാൻ ഒന്നും ഇല്ല….. എവിടെക്കെങ്കിലും മുങ്ങുക….. അവർ വന്നിട്ട് ഇനി ബാക്കി…… അവൾ എന്നാ DDM ആണെങ്കിലും പണി ഉറപ്പാ…..
പ്രണവ്: എന്നാൽ വാ തെറിച്ചേക്കാം…….
_______________________________________________________
കാർത്തുൻ്റെ വീട്ടിൽ…….
ചെറിയും കാർത്തുവും ഓരോ വിശേഷങ്ങൾ എല്ലാം പറഞ്ഞ് വീട്ടിൽ എത്തി….. മുൻവശത്ത് തിണ്ണയിൽ രാജിയമ്മ പത്രം വായിച്ച് ഇരുപ്പുണ്ടായിരുന്നു……
വീട്ടിലോട്ട് കയറുന്നതിനു മുന്നെ ചെറിയുടെ ചെവിയിൽ കാർത്തു പറഞ്ഞു
കോളേജിലെ സംഭവം ഒന്നും അമ്മ അറിയേണ്ട……. കെട്ടോ……
ചെറി: ഓക്കെ ടി കുഞ്ഞി……
കാർത്തു: ഇമ്മ്……
രാജിയമ്മ: എന്താണാവോ കുഞ്ഞിയും ചെറിയും ഒരു രഹസ്യം പറച്ചിൽ…..
കാർത്തു: ദേ…. അമ്മേ ഞാൻ നൂറുവട്ടം പറഞ്ഞിട്ടുണ്ട് എന്നെ കുഞ്ഞി എന്ന് വിളിക്കരുത് എന്ന്😠😠😠😠……
രാജിയമ്മ: ഹോ പിന്നെ കുഞ്ഞിയെ പിന്നെ കുഞ്ഞി എന്നല്ലാതെ എന്നാ വിളിക്കണ്ടെ അല്ലെടാ ചെറി🤣🤣🤣🤣…….
ചെറി: പിന്നല്ലാതെ…….
കാർത്തു: ദേ…. അമ്മേ ഈ മാക്കാനെ കൂട്ടുപിടിച്ച് എൻ്റെ തലിൽ കയറാൻ വന്നാലുണ്ടല്ലോ….. എന്നെ അറിയാല്ലോ……
ചെറി: ഞാൻ ഇവിടെ ഉള്ളപ്പോൾ നീ ഒരു ചുക്കും ചെയ്യുല്ല….എൻ്റെ സുന്ദരി അമ്മയെ…….
രാജിയമ്മ: കണ്ടോടി എനിക്ക് എൻ്റെ കൊച്ചു ഉണ്ടടി ചോധിക്കാനും പറയാനും……..
കാർത്തു: ആ ഇനി രണ്ടും കൂടെ എൻ്റെ നെഞ്ചത്തോട്ട് കയറിക്കോ…..
രാജിയമ്മ: ഞങ്ങൾ ഒന്ന് ആലോചിക്കട്ടെ🤣🤣🤣 കാർത്തു: ഇമ്മ്,…… എടാ നി ഇങ്ങു വന്നെ……. എനിക്ക് നിന്നോട് ഒരു കൂട്ടം ചോദിക്കാൻ ഉണ്ട്…..
എന്നും പറഞ്ഞ് കാർത്തു ചെറിയേയും കൊണ്ട് റൂമിലേക്ക് പോയി….. പോവുന്ന വഴിക്ക് കാർത്തു അമ്മയോട് വിളിച്ചു പറഞ്ഞു…..
അമ്മേ ചോറ് എടുത്ത് വക്ക് ഞങ്ങൾ ഇപ്പോൾ വരാം……
രാജിയമ്മ: ഇമ്മ് ശരി…..
എന്ന് പറഞ്ഞിട്ട് കുറച്ചു നേരം കുടിപത്രം വായിച്ചു എന്നിറ്റ് അകത്തേക്ക് കയറാൻ തുടങ്ങിപ്പോൾ ആണ് ഒരു കാർ വന്ന് മുറ്റത്ത് നിന്നത്……. കാറിൽ നിന്ന് ഇറങ്ങിയ ആളെ കണ്ടപ്പോൾ രാജിയമ്മയുടെ മുഖത്ത് പുഞ്ചിരി നിറഞ്ഞു…..
രാജിയമ്മ: അല്ലിതാര് ദേവുട്ടിയോ…… ഇങ്ങോട്ടുള്ള വഴി ഒക്കെ മറന്നോ…..
ദേവു: ഇല്ല രാജിയാൻറി…… കുറച്ചു തിരക്കിലായിരുന്നു…. അതാ….. അവൾ എവിടെ….. കാർത്തു…..
രാജിയമ്മ: അവൾ റൂമിൽ ഉണ്ട്…..
ദേവു: ഞാൻ ഒന്നു കണ്ടിട്ട് വരാം……
എന്ന് പറഞ്ഞ് കാർത്തുൻ്റെ മുറിയിലേക്ക് ഓടി…….
രാജിയമ്മ: മോളെ ചോർ എടുക്കട്ടെ……
ദേവു: ആ….. എടുത്തോ ആൻ്റി….. _______________________________________________________
റൂമിൽ എത്തിക്കഴിഞ്ഞ് കാർത്തു ചെറിയോട്…….
കാർത്തു: ഊര ടാ……
ചെറി: എന്ത്….?
കാർത്തു: ഷർട്ട് ഊരാൻ……
ചെറി: ആയ്യേ…… എന്തിനു……
കാർത്തു: അത് ഒക്കെ പറയാം…….
ചെറി: അയ്യേ….. എനിക്കു നാണമാ……
കാർത്തു :നീ പറഞ്ഞാൽ കേൾക്കുല്ലാ ആല്ലെ എന്ന് ചോദിച്ച് അവൾ ബലം ആയി അവൻ്റെ ഉടുപ്പ് ഊരിമാറ്റി……
എന്നിട്ട് കാർത്തു ഒന്ന് വീഷിച്ചു….. അവൻ്റെ നെഞ്ചിനു മുകളിലെ പാട് അവൾ കണ്ടു…. അവൾ അതിൽ കൈ കൊണ്ട് തലോടി…. എന്നിട്ട് ചോദിച്ചു
കാർത്തു: വേദന ഉണ്ടോ……
ചെറി: ഇല്ല…. ഞെക്കി വേദനിപ്പിക്കാതെ ഇരുന്നാൽ മതി
കാർത്തു: പോടാ തെണ്ടി……
ചെറി: ഈ……..
കാർത്തുവും ഒന്ന് ഇളിച്ചിട്ടു പറഞ്ഞു…….
ഓ ചെക്കൻ കുറച്ചങ്ങ് കൊഴുത്തല്ലോ……
ചെറി വിരൽ കടിച്ച് നാണം അഭിനയിച്ചു….
അപ്പോൾ ആണ് വാതിൽക്ക ഒരു ശബ്ദം കേട്ട് കാർത്തുവും ചെറിയും അവിടെക്ക് നോക്കീത്……
നോക്കുമ്പോൾ ദേവൂ നിറകണ്ണുകളോടെ നില്ക്കുന്നു……
കാർത്തു: ആ നീ എപ്പോൾ വന്നു……. കയറി വാ……
ദേവൂ: എടി ഷമിക്കടി അറിയാതെയാ ഞാൻ……. പിന്നിൽന്നും ആരോ തോളിൽ പിടിച്ചപ്പോൾ ഞാൻ കരുതി അവരുടെ ആരെങ്കിലും ആയിക്കും എന്ന്….. ആതാ ഞാൻ…..
കാർത്തു: എടി അത് പോട്ടെ…… അപ്പോ രാഗവൻ സാർ അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ ഞാൻ ശരിക്കു പേടിച്ചു പോയി……. അതാ….. അതിൻ്റെ വിഷമത്തിലാ ഞാൻ നിന്നോട് അങ്ങനെ ഒക്കെ പറഞ്ഞേ….. അല്ലാതെ നിന്നോട് ദേഷ്യം ഉണ്ടായിട്ടല്ല……
ദേവൂ: എന്നാലും ഞാൻ അങ്ങനെ ചെയ്യാൻ പാടില്ലാഞ്ഞു…..
കാർത്തു: പോട്ടെടി….. സാരം ഇല്ല……
ദേവൂ: അപ്പോൾ നീ എന്നോട് കുട്ടുണ്ടോ…..
കാർത്തു: പിന്നെ നീ അല്ലെ എൻ്റെ ചങ്ക്……
ദേവൂൻ്റെ മുഖത്ത് ചെറിയ ഒരു പുഞ്ചിരി വന്നു…..
ദേവൂ: ശരിക്കും……
കാർത്തു: ഞാൻ എന്തിനാ നിന്നോട് പിണങ്ങുന്നെ….. ഇവന് ഒന്നും പറ്റില്ലല്ലോ…. കണ്ടില്ലെനിക്കുന്നെ പോത്ത് പോലെ……
അപ്പോൾ ആണ് ദേവു ചെറിയെ നോക്കുന്നത്…… അവൾ അവനെ അടിമുടി നോക്കി……
ഒത്ത ശരിരം ആയിരുന്നു അവനു…. അതിനൊത്ത പൊക്കവും…… നല്ല വെളുത്ത ശരീരം ദേഹത്ത് രോമങ്ങൾ ഒന്നും ഇല്ല……. എന്നാ മുഖം കാണാൻ സാധിക്കുന്നില്ല…… അതുപോലെ താടിയും മുടിയും ആയി ഒരു അഹോരി ലുക്ക്…… എന്നാ ആ നീല കണ്ണുകൾ അത് മാത്രം മതിയായിരുന്നു അവൻ്റെ മൂഖത്തേ വ്യത്തികേട് മായിക്കാൻ….. അവസാനം ആണ് അവൻ്റെ നെഞ്ചിൻ്റെ അടുത്ത് തോളിലെ പാട് അവൾ ശ്രദ്ധിച്ചത്( ദേവൂ കുത്തിയ പാട്) അത് കണ്ടപ്പോൾ അവളുടെ മുഖം മാറി…..
കാർത്തു ചെറിയോട്
കാർത്തു: അല്ല നിനക്ക് എൻ്റെ മുന്നിൽ തുണി ഇല്ലാതെ നില്ക്കാൻ മാത്രമേ നാണം ഒള്ളു അല്ലെ…… വല്ല പെൺപിള്ളേരുടെയും മുന്നിൽ തുണി ഇല്ലാതെ നില്ക്കാൻ ഒരു നാണവും ഇല്ലല്ലെ……
അപ്പോൾ അണ് ചെറി ആ കാര്യം ഓർത്തത്…. അവൻ തല താഴ്ത്തി പയ്യെ ശരിരത്തേക്ക് നോക്കി എന്നിട്ടു കാർത്തുനെയും ദേവൂനെയും…..
പിന്നെ ഒറ്റ ചാട്ടത്തിനു കട്ടിലിൽ കിടന്ന ബഡ്ഷീറ്റ് എഴുത്തു പുതച്ചു….. എന്നിട്ട് തല താഴ്ത്തി നിന്നു……
കാർത്തു: അയ്യോ എൻ്റെ ചക്കരക്ക് നാണം വന്നോടാ…..
ചെറി: നീ പോടി പട്ടി…..
കാർത്തു ആർത്തു ചിരിച്ചു…… ചെറി ചമ്മി നാറിയ ഒരു വിളച്ച ഇളിയും…… എന്നാൽ ദേവൂ മാത്രം വിഷമത്തോടെ നിന്നു…..
കാർത്തു: നിനക്കെന്നാടി പറ്റിയെ…….
ദേവൂ ഒന്നും മിണ്ടാതെ ചെറിയെ നോക്കി നിന്നു….. കാർത്തു അത് ശ്രദ്ധിച്ചു…..
കാർത്തു: എടാ ചെറി നിനക്കു ഇവളോട് വല്ല വീരോതം ഉണ്ടോ നീന്നെ ഉപദ്രവിച്ചതിൽ…..
ചെറി കാർത്തുനെ നോക്കി ശേഷം ദേവൂനെയും…..
ദേവൂ എന്താണ് ചെറി പറയുന്നത് എന്ന് അറിയാനായി അവനെ തന്നെ നോക്കി നില്ക്കുന്നു….
ചെറി: ഇല്ല…… കാരണം ഞാൻ ആണ് ഇവിടെ തെറ്റുകാരൻ….. അറിയാതെ ആണെങ്കിലും ഞാൻ ഒരു അന്വ സ്ത്രീയുടെ ശരിരത്ത് തൊടാൻ പാടില്ലായിരുന്നു…… അതിനാൽ എനിക്ക് ഇയാളോട് ഒരു വിരോതവും ഇല്ല….. പെണ്ണുങ്ങൾ ആയാൽ ഇങ്ങനെ വേണം…..
ചെറിയുടെ വാക്കുകൾ കേട്ടതെ ദേവൂൻ്റെ മുഖത്തേ വെട്ടം പിന്നെയും ഓൺ ആയി…..
കാർത്തു: കേട്ടല്ലോ ഇപ്പോൾ സമാധാനം ആയില്ലെ……. ഇനി വല്ലതും ഉണ്ടോ മനസ്സിൽ….
ദേവൂ ചെറിയുടെ അടുത്തേക്ക് നീങ്ങി നിന്ന് കൊണ്ട് പറഞ്ഞു…..
ദേവൂ: എന്നോട് ഷമിക്കണം…. ഞാൻ അറിയാതെ ചെയ്യിതെയാ……സോറി…..
ചെറി: പോട്ടെടോ…..
ദേവൂ: സോറി…..
ചെറി: ഇത് ഇപ്പോൾ എന്തിനാണാവോ…..
ദേവൂ: ഇന്നലെ ഒരു താങ്ക്സ് പോലും പറയാതെ പോയതിന്…….
ചെറി വെറുതെ ദേവുനെ നോക്കി പുഞ്ചിരിച്ചു….
അപ്പോൾ കാർത്തു ദേവൂൻ്റെ അടുത്ത് വന്ന് ദേവൂൻ്റെ ചെവിയിൽ ചോദിച്ചു…
കാർത്തു: എന്തിനാ താങ്ക്സ് പറഞ്ഞേ ആദ്യ ചുംബനം സമ്മാനിച്ചതിനാണോ….
അത് കേട്ടപ്പോൾ ദേവൂൻ്റെ മൂഖം ഒക്കെ ചുവന്നു…..
ദേവൂ: പോടി അവിടുന്ന്…..
കാർത്തു: ഇമ്മ് മനസ്സിലായി മോളെ……
ചെറി അപ്പോളെക്കും അവിടെ കിടന്ന തൻ്റെ ഉടുപ്പ് എടുത്ത് ധരിച്ചു….
പിന്നിട് ഓരോന്ന് ഒക്കെ പറഞ്ഞ് ദേവു പഴയ ദേവൂ ആയി….
ദേവു ചെറിയോട്
ദേവു: അല്ല എന്തിനാ അവിടെ വച്ച് എന്നെ തള്ളി മാറ്റി പോവാൻ ഒരുങ്ങിത്( കോളേജിലെ സംഭവത്തെപ്പറ്റി)
കാർത്തുവും എന്ത് എന്ന് അറിയാൻ ചെറിയെ നോക്കി….
ചെറി: എനിക്ക് ചെറുപ്പം മുതലെ ഈ അടി ഇടി ഒക്കെ പേടിയാ……
ചെറി വെറുതെ ചിരിച്ചു……
കാർത്തു: നിനക്കല്ലെങ്കിലും മനുഷ്യർ ഒന്നും ചേരില്ലല്ലോ മൃഗങ്ങൾ അല്ലെ പിടിക്കു…….
ചെറി: അതെടി നിനക്കെന്നാ……..
കാർത്തു: തേങ്ങ……
ദേവു: നിങ്ങൾ ഇങ്ങനെ വഴക്ക് കുടാതെ…..
രണ്ടും മിണ്ടാതെ ഇരുന്നു…..
ദേവൂ: അപ്പോൾ എങ്ങനെയാ ആ ലോക്ക് അയിച്ചത്?…….
കാർത്തു: ഞാനും അത് ചോദിക്കാൻ മറന്നു……
ചെറി: അത് ഒക്കെ ഉണ്ട് പറയാൻ പാടില്ല എന്നാ…..
കാർത്തു: ഓ പിന്നെ പറ ചെറുക്കാ
ചെറി: സൗകര്യം ഇല്ല…..
കാർത്തു: ഓ എന്നാൽ നി പറയണ്ടാ….. അവൻ്റെ ഒരു ജാഡ….. കാട്ടു മാക്കാൻ……
ചെറി: കാട്ടു മാക്കാൻ നിൻ്റെ കൊച്ചച്ഛൻ…..
കാർത്തു: ദേ…… എൻ്റെ കൊച്ചച്ഛനു വിളിച്ചാൽ ഉണ്ടല്ലോ……
ചെറി: വിളിച്ചാൽ നി എന്തു ചെയ്യും…..
ദേ ഇങ്ങനെ ചേയ്യും എന്ന് പറഞ്ഞ് ചെറിയുടെ മുടിയിൽ പിടിച്ച് വലിച്ചു…..
ചെറി: അയ്യോ അമ്മേ എന്ന് കാറിക്കൊണ്ട് ചെറി കാർത്തുൻ്റെ മുടിയിലും പിടിച്ച് വലിച്ചു അങ്ങനെ അത് ഒരു വലിയ ബഗളം ആയി……
പെട്ടന്നായിരുന്നു രാജിയമ്മയുടെ വരവ്
രാജിയമ്മ: നിർത്തിനെടാ.……. രാജിയമ്മ അലറി…..
കാർത്തും ചെറിയും വഴക്ക് നിർത്തിട്ടു വാതുക്കലേക്ക് നോക്കി…… നോക്കുമ്പോൾ കലിപ്പിൽ നില്ക്കുന്ന രാജിയമ്മ…..
ചെറി: അയ്യേ രാജിയമ്മ അയിരുന്നോ
എന്ന് ചോദിച്ച് അവർ വീണ്ടും അടി തുടങ്ങി……
ഊതി വീർപ്പിച്ച ബലൂൺ കാറ്റയച്ചു വിട്ട അവസ്ഥയായി പോയി രാജിയമ്മക്ക്…..
രാജിയമ്മ: ഞാൻ നിങ്ങടെ ഒക്കെ അമ്മയാടാ…..
കാർത്തു: അതിന്…….
രാജിയമ്മ പിന്നെയും പ്ലിംഗ് അടിച്ചു……
ആകെ നാണം കെട്ടു…. പറയാൻ വാക്കുകൾ ഇല്ലാതെ……
രാജിയമ്മ പിന്നെ ഒന്നും പറയാതെ വിഷമത്തോടെ തിരിച്ചു നടന്നു…..
പിന്നെ ഒരു കുട്ടച്ചിരിയായിരുന്നു……. രാജിയമ്മ തിരിഞ്ഞു നോക്കി
കാർത്തു: എടാ അമ്മ ചമ്മുമ്പോൾ കാണാൻ നല്ല ചേലല്ലെ…..
ചെറി: അതെ……പ്പിംഗ്ലി ചുന്ദരിയമ്മ…….
രാജിയമ്മ ഒന്നും മിണ്ടാതെ തിരികെ നടന്നു……
സംഗതി സീരിയസ്സ് ആയെന്നു മനസ്സിലായ ചെറി ഓടി രാജിയമ്മയുടെ അടുത്തെത്തി ചോദിച്ചു…..
ചെറി: അപ്പോളെക്കും പിണങ്ങിയോ എൻ്റെ ചുന്ദരിയമ്മ…..
രാജിയമ്മ: പോ……. എന്നോട് മിണ്ടെണ്ടാ…..
ചെറി: എന്താ ചുന്ദരിയമ്മേ ഇങ്ങനെ…….
രാജിയമ്മ: ഇപ്പോൾ പിണക്കം മാറ്റാൻ എന്ത് ചെയ്യണം…..
ചെറി താടിക്ക് കൈ കൊടുത്ത് ആലോചിച്ചു…… എന്നിട്ട്
ചെറി: ചുന്ദരിയമ്മേ മുകളിൽ നോക്കിക്കെ എന്ന് പറഞ്ഞ് മുകളിൽ ചുണ്ടികാട്ടി……
രാജിയമ്മ മുകളിലേക്ക് നോക്കിതും ചെറി രാജിയമ്മയെ കൈകളിൽ കോരിയെടുത്തു……
രാജിയമ്മ അത് ഒട്ടും പ്രതിക്ഷിച്ചില്ലായിരുന്നു……
രാജിയമ്മ: എടാ കളിക്കാതെ ടാ താഴെ ഇറക്ക്…….. എനിക്ക് പേടി ആടാ……. തല കറങ്ങുടാ…… എന്നോക്കെ പറഞ്ഞു ചെറികേട്ട ഭാവം നടിച്ചില്ല…….
അവൻ രാജിയമ്മയേയും ആയി തിരികെ കാർത്തുൻ്റെ മുറിയിലേക്ക് നടന്നു……
കാർത്തിവും ദേവുവും ഇതെല്ലാം കണ്ട് ചിരിച്ചു കൊണ്ട് ഇരുപ്പാണ്……
ചെറി: ഇപ്പോൾ പിണക്കം പോയോ ?
രാജിയമ്മ: ഇല്ല…..
ചെറി എന്നാൽ ഇന്നാ പിടിച്ചോ……..
🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶
തങ്കമാനസു അമ്മ മനസ്സു……..
മുത്തതേ തുളസി പോലെ……..
ഈ തിരു മുന്നിൽ വണ്ണു നിന്നാൽ ഞാൻ……
അംബാഡി പൈകിഡാവു……
കോടി പാവുദുടുത്തു കണി തലവുമയി……
വിഷു കൈനീട്ടമെൻ കൈയ്‌യിൽ തരുമ്പോൾ…..
എൻ മിഴി രണ്ടു നിറയും ഞാൻ
തെഴുത് കാലിൽ വീഴും…..
തങ്കമാനസു അമ്മ മനസ്സു……..
മുത്തതേ തുളസി പോലെ……..
ഈ മുറ്റത്തേ തുളസി പോലെ…..
ഈ മുറ്റത്തേ തുളസി പോലെ…..
(My Fav Song😊❣️)
🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶
എല്ലാരും അതിശയിച്ച് ചെറിയെ നോക്കി….. ഇരിക്കണു…..
ചെറി: ഇപ്പോൾ മാറിയോ എൻ്റെ ചുന്ദരി അമ്മയുടെ പിണക്കം……
രാജിയമ്മ മറുപടിയായി അവൻ്റെ കവുളിൽ ഒരു മുത്തം കൊടുത്തു….. എന്നിട്ട് പുഞ്ചിരിച്ചു…..
കാർത്തു കണ്ണിറുക്കീ തമാശ മട്ടിൽ പറഞ്ഞു….
കാർത്തു: എടാ ചെറി മതി എടുത്ത് പിടിച്ചത് ……. തള്ള അങ്ങനെ സുഖിക്കേണ്ട……
അത് കേട്ടപ്പോൾ രാജിയമ്മ കുറച്ച് കലിപ്പിലും അഹങ്കാരത്തോടെയും പറഞ്ഞു
രാജിയമ്മ: നീ പോടി……. ഇത് എൻ്റെ കൊച്ചാ…… വേണമെങ്കിൽ ഇന്ന് മുഴുവനും എന്നെയും എടുത്തു കൊണ്ട് ഇവൻ ഇതിലെ നടക്കും കാണണോ?…….
അതു കേട്ടപ്പോൾ ചെറി ദയനിയമായി ശബ്ദത്തിൽ…..
ചെറി: ചുന്ദരിയമ്മേ……………….
രാജയമ്മ: എന്താടാ കുട്ടാ…………..
ചെറി: അതു വേണോ😥😥😥😥😥😥……..
രാജിയമ്മ: വേണ്ടേ?………..
ചെറി: വേണ്ടാ…… ഞാൻ പാവം അല്ലെ…….
പിന്നെ ഒരു കുട്ടച്ചിരിയായിരുന്നു…… രാജിയമ്മയും ദേവൂവും കാർത്തുവും എല്ലാം……
ചെറി പതിയെ രാജിയമ്മയെ നിലത്തിറക്കിയിട്ട് എളിക്ക് കൈ കൊടുത്തുകൊണ്ട് പറഞ്ഞു…..
ചെറി: തള്ള കാണുന്ന പോലെ അല്ല ഒടുക്കത്തെ കനമാ……
പിന്നെയും ചിരി….
രാജിയമ്മ: പോടാ നാറി……..
ചെറി ചിരിച്ചു കൊണ്ട് കാർത്തുവും ദേവുവും ഇരുന്ന കട്ടിലിൽ കയറി കിടന്നു…… രാജിയമ്മയും അവർക്കൊപ്പം കൂടി…..
ദേവൂ ഇന്നലെ ചെറി രക്ഷിച്ച കാര്യവും കോളേജിൽ വച്ച് അപ്രത്യക്ഷമായി ഒരെ ക്ലാസ്സിൽ വന്നതും പല്ലാം രാജിയമ്മയോട് പറഞ്ഞു….. അടി മാത്രം പറഞ്ഞില്ല…….
അവർ ഓരോ കഥ പറഞ്ഞപ്പോൾ ചെറി അവിടെ കിടന്ന് ഉറങ്ങിയിരുന്നു….
കാർത്തു അത് അവരെ വിളിച്ച് കാണിച്ചു…..
അവൻ എന്തോ തിരയുന്നത് പോലെ കൈ കൊണ്ട് തപ്പി നോക്കുന്നു തലയിണയാണെന്ന് തോന്നുന്നു….
കാർത്തുവും ദേവുവും അവൻ്റെ തല ഭാഗത്താണ് ഇരുന്നത് രാജിയമ്മ കാൽ ഭാഗത്തും……
ചെറി തപ്പി തപ്പി കാർത്തുൻ്റെ കാലിൽ തൊടാൻ തുടങ്ങിതും അവൾ കാൽ വലിച്ചു…… ദേവൂ കാർത്തു എന്താണ് ചേയ്യുന്നത് എന്ന് മനസ്സിലാവാതെ അവളെ തന്നെ നോക്കി ഇരുന്നു…. അപ്പോൾ ആണ് ചെറി തപ്പി തപ്പി ദേവൂൻ്റെ കാലിൽ തൊട്ടത് അത് ദേവൂ ഒട്ടും പ്രതീക്ഷിച്ചില്ലയിരുന്നു……
അവൾ ചെറിതെട്ട ഷോക്കീൽ അനങ്ങാൻ പറ്റാത്ത പോലെ ഇരുന്നു……
ചെറി തലയിണ ആണെന്ന് കരുതി ദേവൂൻ്റെ മടിയിൽ തല വച്ചു…..
ചെറി ദേവൂനെ തൊട്ടപ്പോൾ കാർത്തു മാത്രം ഒന്ന് പേടിച്ചു…. അവൾ ദേവൂൻ്റെ പ്രതികരണം എന്താണ് എന്ന് അറിയാൻ ഭയത്തോടെ ദേവൂനെ നോക്കി….
ദേവൂ എന്തു ചെയ്യണം എന്ന് അറിയാതെ അവൾ രാജിയമ്മയെ നോക്കി അവർ ഇതെല്ലാം കണ്ട് ചിരിക്കുകയാണ്…..
ചെറി ഉറക്കത്തിൽ വീണ്ടും കൈ കൊണ്ട് തപ്പി…… ഇനി എന്താണ് എന്ന് അറിയാൻ കാർത്തുവും രാജിയമ്മയും അവനെ തന്നെ അകാംഷയോടെ നോക്കീ…….ദേവു മാത്രം പേടിയോടെയും…..
ചെറി തപ്പി തപ്പി ദേവൂൻ്റെ കൈയ്യിൽ പിടിച്ചു……. ദേവൂ കൈവലിച്ചെങ്കിലും അവൻ വീണ്ടും പിടിച്ചു……… അവൻ അവളുടെ കൈ അവൻ്റെ തലയിൽ കൊണ്ടുവന്നു വച്ചു…… എന്നിട്ട് എന്തോ പറഞ്ഞു എന്നാൽ അത് ആർക്കും കേൾക്കാൻ കഴിഞ്ഞില്ല….
അവൻ വീണ്ടും പറഞ്ഞപ്പോൾ മൂവരും അവൻ്റെ അടുത്തെക്ക് കാത്
കൊണ്ടുപോയി അത് കേട്ടു….
അച്ചുട്ടി തല തടവ്…….
അത് കേട്ടതും കാർത്തുൻ്റെയും രാജിയമ്മയുടെയും മുഖത്തേ ചിരിയും തമാശയും എല്ലാം മാറി…… വിഷമം കൊണ്ട് നിറഞ്ഞു
ദേവു ഒന്നും മനസ്സിലാവാതെ ചോദിച്ചു…….
ദേവൂ: ആരാ അച്ചുട്ടി?….
കാർത്തു: അവൻ്റെ അമ്മയാ……..
ദേവൂ തല താഴ്ത്തി തൻ്റെ മടിയിൽ കിടക്കുന്ന ചെറിയെ നോക്കി…….
ചെറി: എന്താ തടവാത്തെ…… എൻ്റെ ചക്കര അല്ലെ… തടവ്…….
ദേവൂൻ്റെ കണ്ണുകൾ നിറഞ്ഞു……. അവളുടെ കൈകൾ അവൾ അറിയാതെ ചലിച്ചു…… തലയിൽ തടവി
ചെറിയുടെ മുഖത്ത് ഒരു ചെറുപുഞ്ചിരി വിരിഞ്ഞു…… കണ്ണുകളിൽ നിന്നും കണ്ണുനീരും……
കാർത്തുവും രാജിയമ്മയും അത് നോക്കീ ഇരുന്നു…….
കുറച്ചു സമയത്തിനു ശേഷം ചെറി ഉറക്കത്തിൽ നിന്നും ഉണർന്നു കണ്ണു തുറന്ന് നോക്കുമ്പോൾ കാണുന്നത് തന്നെ നോക്കി ഇരിക്കുന്ന കാർത്തു വിനെയും രാജിയമ്മയെയും ആണ്……
ചെറി വളരെ സന്തോഷത്തോടെയും ഇടറുന്ന ശബ്ദത്തോടെയും പറഞ്ഞു….
ചെറി: സുന്ദരിയമ്മേ….. എന്നെ എൻ്റെ ……… എൻ്റെ……കുടുംബം വിട്ടുപിരിഞ്ഞതിനു ശേഷം ഞാൻ…… ഞാൻ ആദ്യം ആയിട്ടാണ് ഇത്രയും സന്തോഷം അനുഭവിക്കുന്നത്…… ഇന്ന് എന്ന….എന്നെ…..എൻ്റെ അച്ചുട്ടി മടിയിൽ കിടത്തി എനിക്കു എപ്പോളും ചെയ്യിതു തരാറുള്ളതുപോലെ തല തടവി തന്നു…….
കാർത്തുവും രാജിയമ്മയും അതിനു ഒരു പുഞ്ചിരി മാത്രം സമ്മാനിച്ചു……
ചെറി: ചുന്ദരിയമ്മേ ഇപ്പോളും അച്ചുട്ടി എൻ്റെ തലയിൽ തടവുന്നതു പോലെ എനിക്ക് തോന്നുന്നുണ്ട്….
എന്ന് പറഞ്ഞ് അവൻ തൻ്റെ കൈകൾ കൊണ്ട് തലയിൽ തെടുവാൻ ശ്രമിച്ചു എന്നാൽ അവൻ തെട്ടത് ദേവൂൻ്റെ കൈകളിൽ ആയിരുന്നു…..
അവൻ കണ്ണുകൾ ഉയർത്തി നേക്കുമ്പോൾ ആണ് മനസ്സിലാകുന്നത് താൻ തല വച്ചിരിക്കുന്നത് ദേവൂൻ്റെ മടിയിൽ ആണെന്ന്…..
അവൻ ചാടിണിറ്റു….. എന്നിട്ടു ചമ്മിയ മുഖവുമായി ദേവു നോട് പറഞ്ഞു
ചെറി: സോറി….. ഉറക്കത്തി അറിയാതെ……
ദേവൂ: സാരമില്ല…..
ചെറി ചമ്മൽ മാറാതെ തന്നെ നിന്നു…..
രാജിയമ്മയും കാർത്തുവും ചിരിയോട് ചിരിയാണ്…..
ആ ഒരു കാലാവസ്ഥ മാറ്റാൻ രാജിയമ്മ പറഞ്ഞു….. വാ ഭക്ഷണം കഴിക്കാം….. എന്ന് പറഞ്ഞ് എണിറ്റു…..
ചെറി: ആ ശരിയാ എന്ന് പറഞ്ഞ് ആദ്യം ഓടി……
കാർത്തുവും രാജിയമ്മയും ദേവുവും അത് കണ്ട് ചിരിച്ചു….. എന്നിട്ട് രാജിയമ്മയും താഴെക്ക് പോയി…..
കാർത്തു: എന്താ മോളെ ഞാൻ ഇവിടെ ഇപ്പോൾ കണ്ടത്…..
ദേവൂ: എന്ത്?…..
കാർത്തു: നിന്നെ അവൻ തെട്ടപ്പോൾ എൻ്റെ ചങ്കാ പിടഞ്ഞത്…..
ദേവു: അതെന്താ?
കാർത്തു: അന്ന് ഉത്സവത്തിന് ഒരുത്തൻ്റെ കൈ അറിയാതെ നിൻ്റെ ദേഹത്ത് കൊണ്ടതിന് നീ അവൻ്റെ കൈ ഒടിച്ചത് ഓർമ്മ ഇല്ലെ സയിക്കോ DDMമേ…..
ദേവു: അതോ….. അത് ഒരു അബന്ധം പറ്റിതല്ലെ……
കാർത്തു: ഹോ….. അപ്പോൾ ബാക്കി സംഭവങ്ങളോ അത് ഞാൻ പറയണോ…..
ദേവു: ഹോ വേണ്ടെ…..
കാർത്തു: എങ്കിൽ പറ….
ദേവു: എനിക്കറിയില്ലടി….. അവൻ എന്നെ തെട്ടപ്പോൾ എനിക്ക് വളരെ പരിചിതമായി തോന്നി…… കാരണം എന്താ എന്ന് ചോദിച്ചാൽ അറിയില്ല…….
കാർത്തു: ഇമ്മ്…. ഇമ്മ്….. മനസ്സിലാവുന്നുണ്ട്……. ഇപ്പോൾ വാ വലതും കഴിക്കാം….
ദേവൂ: ശരി വാ……
അവർ രണ്ടു താഴെക്ക് ചെന്നു……
എല്ലാവരും ഭക്ഷണത്തിനു ഇരുന്നു കഴിപ്പ് തുടങ്ങി……
രാജിയമ്മ: കുഞ്ഞി നീ ഇവനെയും കൂട്ടി കഴിച്ച് കഴിഞ്ഞ് കടയിൽ പോണം…. എന്നിട്ട് ഇവനു കുറച്ചു ഡ്രെസ്സും പിന്നെ ഇവൻ്റെ ഈ കോലവും എല്ലാം മാറ്റി തിരിച്ചു കൊണ്ടു വന്നാൽ മതി കേട്ടല്ലോ……
കാർത്തു: ഞാൻ ഇത് അമ്മയോട് അങ്ങോട്ട് പറയാൻ ഇരിക്കുവായിരുന്നു….
ചെറി: നിങ്ങൾക്ക് ഒക്കെ എന്നത്തിൻ്റെ സൂക്കേടാ അറിയൻ പാടില്ലാത്തോണ്ട് ചോദിക്കുവാ…….
കാർത്തു: നീ മിണ്ടാണ്ടിരിടാ ചെറുക്കാ…..
രാജിയമ്മ: ടാ നി ഞാൻ പറഞ്ഞാൽ കേൾക്കുല്ലെ….. മരിയാതക്കു ഇവളുടെ കുടെ പോയി ഒരു മനുഷ്യ കോലത്തിൽ ഇങ്ങു വന്നാൽ മതി….. കേട്ടല്ലോ…..
ചെറി പിന്നെ ഒന്നും എതീർത്തു പറയാൻ നിന്നില്ലാ…… പറഞ്ഞിട്ടു കാര്യം ഇല്ലാ എന്ന് അവനു അറിയാമായിരുന്നു……
ദേവൂ ഇതെല്ലാം കേട്ട് ചെറിയ ഒരു വിഷമത്തിൽ ഇരിക്കുവായിരുന്നു…. കാർത്തു അത് ശ്രദ്ധിച്ചു….
കാർത്തു: ദേവൂ എന്താ നിൻ്റെ പരുപാടി…….
ദേവൂ:എനിക്ക് ഇന്ന് ഒരു പരുപാടിയും ഇല്ല ഫ്രീയാ….
രാജിയമ്മ: എന്നാൽ മോളും കുടെ ചെല്ല് ഇവരുടെ കൂടെ….
കാർത്തു: പക്ഷേ എങ്ങനെ പോവും സ്കൂട്ടിയിൽ രണ്ട് പേർക്കല്ലെ പോവാൻ പറ്റു…..
ദേവൂ അത് കേൾക്കാൻ കാത്തിരുന്ന പോലെ…..
ദേവൂ: എൻ്റെ കാറിൽ പോവാം….
എന്ന് പറഞ്ഞു……
കാർത്തു ദേവൂൻ്റെ തിടുക്കവും വെപ്രാളവും ഒക്കെ കണ്ടിട്ടുണ്ടെന്ന് ഇരുത്തി മൂളിട്ടു പറഞ്ഞു……
ശരി…..
അങ്ങനെ അവൾ ഭഷണം എല്ലാം കഴിച്ച് പോവാൻ തയാറായി…. പോവുന്ന തിനു മുന്നെ രാജിയമ്മ കാർത്തുൻ്റെ കൈയ്യിൽ കാർഡ് കൊടുത്തു….. എന്നിട്ട് എല്ലാവരോടുമായി പറഞ്ഞു…..
സുഷിച്ച് പോയി വരണം…….
എന്ന് പറഞ്ഞ് അവരെ യാത്രയാക്കി……
കാർത്തു: ദേവൂ ആദ്യം നീ സംഗിതയുടെ ബ്യൂട്ടിപാർലറിലേക്ക് വിട്…….
ദേവു സംഗിതാ ബ്യൂട്ടിപാർലർ ലക്ഷ്യമാക്കി വണ്ടി മുന്നോട്ട് പായിച്ചു….. ചെറി പിന്നിലാണ് ഇരുന്നത് ദേവൂ മിററിലുടെ അവനെ തന്നെ നോക്കി ആണ് വണ്ടി ഓടിക്കുന്നത്…… ഇതു കണ്ട് കാർത്തു….
കാർത്തു: ദേവൂട്ടി വഴിയിൽ നോക്കി വണ്ടി ഓടിക്ക് അല്ലെങ്കിൽ പിന്നെയും കുളത്തിൽ പോവും പറഞ്ഞേക്കാം
ദേവു: നീ പോടി കുഞ്ഞി…..
അങ്ങനെ കുറച്ചു നേരത്തേ യാത്രക്ക് ശേഷം അവർ സംഗിത ബ്യൂട്ടിപാർലറിൽ എത്തി…….
പുറത്ത് തന്നെ ഒരു പെൺ കുട്ടി നില്പ്പുണ്ടായിരുന്നു……
അവർ കാറിൽ നിന്നും ഇറങ്ങി അവളുടെ അടുത്ത് എത്തി….
കാർത്തു: ഹായ് സംഗിതാ……
സംഗിത: ഹായ്……
കാർത്തു: ഇത് സൂര്യ…… ചെറി എന്ന് വിളിക്കും…… പിന്നെ ഇത് ദേവിക
സംഗിത: അറിയാം അറിയാം ഞാൻ ഇന്ന് കണ്ടായിരുന്നു കോളേജിലെ പ്രകടനം……
എന്ന് പറഞ്ഞ് ദേവൂനെ നോക്കി…. ദേവൂ ചിരിച്ച് കാണിച്ചു…..
കാർത്തു: എടി ഇവനെ ഒന്ന് Set അക്കി താ ……. ഒരു മനുഷ്യരുപത്തിൽ കിട്ടിയാൽ മതി…….
സംഗിത: എടി അമ്മ ഇവിടെ ഇല്ല……
കാർത്തു: അയ്യോ ഇനി എന്ത് ചെയ്യും….
സംഗിത: ഞാൻ ഒന്നു പരിക്ഷിച്ച് നോക്കട്ടെ……. സംഗിത ഒരു ക്രൂരമായ ചിരിയോടെ ചെറിയെ നോക്കി….
ചെറി ദയനിയമായി കാർത്തുനെയും…….
കാർത്തു തള്ളവിരൽ ഉയർത്തി വളിച്ച ഇളിയോടെ സമ്മതം കൊടുത്തു….
സംഗിത ചെറിയുടെ കൈയ്യിൽ പിടിച്ചു കൊണ്ട്
വാട കുട്ടാ എന്നും പറഞ്ഞ്
അകത്തെക്ക് കൊണ്ടു പോയി….
കാർത്തുവും പിന്നാലെ പോയി
എന്നാൽ ദേവൂന് അത് അത്ര പിടിച്ചില്ല….ദേവൂ ഇത്തിരി കലിപ്പിച്ച് അവരുടെ പിന്നാലെ പോയി…..
അകത്ത് എത്തിയപ്പോൾ സംഗിത
നിങ്ങൾ രണ്ടും ഇവിടെ ഇരി ഞാൻ ഇവനെ ചുന്തരനാക്കി കൊണ്ടു വരാം…… എന്നും പറഞ്ഞ് ചെറിയേയും കൊണ്ട് ഉള്ളിലേക്ക് പോയി….
പോവുമ്പോൾ ചെറിയുടെ മുഖത്ത് ചെറിയ ഒരു പേടി കണ്ടു….. ഒരാളുടെ പരിക്ഷണ വസ്തു അവുന്നതിൻ്റെ ആയിരിക്കാം…….
ചെറിയെയും കൊണ്ട് സംഗിത അകത്ത് പോയപ്പോൾ പുറത്ത് ദേവു പ്രസവ വാർഡിനു മുന്നിൽ നില്ക്കുന്ന ഭർത്താവിൻ്റെ അവസ്ഥയിൽ ആയിരുന്നു……. അങ്ങോട്ട് നടക്കും ഇങ്ങോട്ട് നടക്കും….. ഇടക്ക് ഡോറിൻ്റെ അടുത്ത് ചെന്ന് എത്തി നോക്കും….
ഇതെല്ലാം കണ്ട് കാർത്തു ചിരിച്ച് ചിരിച്ച് ഒരു പരുവം ആയി….. എന്നാൽ ദേവൂ അത് ഒന്നും ശ്രദ്ധിക്കാതെ നടപ്പ് തുടർന്നു…..
അങ്ങനെ ഒരു മണിക്കുറത്തേ നടപ്പിനു ശേഷം സംഗിത ഡോർ തുറന്ന് പറത്തു വന്നു……. തൻ്റെ കുഞ്ഞിനെ ആദ്യം ആയി കാണാനുള്ള ആകാംഷയിൽ നില്ക്കുന്ന ഭർത്താവിനെ പോലെ ചെറിയെ കാണാൻ ദേവൂ ഡോറിനരികിൽ ഇമവെട്ടാതെ നോക്കി നില്പണ്…….
കാർത്തു: സംഗിതെ അവൻ എവിടെ……
സംഗിത: ഇപ്പോൾ വരും മോളെ…… കണ്ടോ എന്ന് പറഞ്ഞു….
കുറച്ചു നിമിഷങ്ങൾക്ക് ശേഷം ഡോർ തുറന്ന് ചെറി പുറത്ത് വന്നു…..
പുറത്ത് വന്ന ചെറിയെ കണ്ട് ദേവൂവും കാർത്തുവും വായും പൊളിച്ച് നില്പ്പാണ്…… കണ്ണ് രണ്ടും ഇപ്പോൾ പുറത്ത് ചാടും എന്ന അവസ്ഥയിൽ നില്ക്കുന്നു…….
കാരണം ചെറി അതുപോലെ മാറിയിരുന്നു…..
മുടി എല്ലാം ഒരു എഴ് ഇഞ്ച് നീളത്തിൽ കട്ട് ചെയ്ത് ഇട്ടിരിക്കുന്നു….. അത് കുറച്ച് അവൻ്റെ നെറ്റിയിൽ വീണ് പുരുകത്തോട് ചേർന്ന് ഇടത് സൈഡിലോട്ട് ചാഞ്ഞ് കിടക്കുന്നു……. ചാഞ്ഞ് വീണ് കിടക്കുന്ന മുടി Ac യുടെ ഫാനിൻ്റെ കാറ്റിൽ പറന്ന് നടക്കുന്നു……. കവിളിലെ താടിയുടെ കട്ടി കുറച്ച് മിശ മാത്രം കട്ടിയിൽ വച്ചിരിക്കുന്നു….. കട്ടിയിൽ ഉള്ള മിശ പിരിച്ച് മുകളിലേക്ക് ഉയർത്തി ആണ് വച്ചിരിക്കുന്നത്…… താടിയുടെ അടിഭാഗം മാത്രം ഒരു മൂന്നിഞ്ച് നീളത്തിൽ അത്യവശ്യം കട്ടിയിൽ വച്ച് V ഷേപ്പിൽ കട്ട് ചേച്ചിത് നിറുത്തിയിക്കുന്നു……മുഖം ബ്രീച്ച് ചെയ്യിതതിനാൽ മുത്തിൻ്റെ ചർമ്മം ഒന്നും കൂടി തീളങ്ങി നില്ക്കുന്നു…… കൂടാതെ അവൻ്റെ നീല കണ്ണുകൾ കുടെ ആയപ്പോൾ മെത്തത്തിൽ ഒരു റോയൽ ഫേസ്……
ചെറി ആരും ഒന്നും പറയാത്തത് കാരണം കാർത്തുൻ്റെ മുഖത്തിന് നേരെ കൈ നീട്ടി ഞൊട്ടി വിളിച്ചു…..
കാർത്തു ആ ഞെട്ടലിൽ നിന്നും ഉണർന്നപ്പോൾ
കാർത്തു: എന്താടാ ഇത്…… ഇത്രയും നല്ല മുഖം ഉണ്ടായിട്ടാണോ നീ ആ കാട്ടു മാക്കാനെ പോലെ നടന്നത്…… ഇപ്പോൾ നിന്നെ വല്ല സിനിമാക്കാരും കണ്ടാൽ പൊക്കിക്കൊണ്ട് പോവും…..
ചെറി: ഒന്നു പോടി കുഞ്ഞി……. ചുമ്മാ പൊക്കാതെ
സംഗിത: പെക്കിതോന്നും അല്ല ഉള്ളതാ…… എൻ്റെ പെന്നോ…….
ദേവൂ ഒന്നും മിണ്ടാൻ ആവാതെ നില്ക്കുകയാണ്…..
കാർത്തു: എടി ദേവൂ നീ എന്നാ ഒന്നും മിണ്ടാത്തെ? എങ്ങനെ ഉണ്ടെന്ന് പറ…..
ദേവൂന് ഒന്നും മിണ്ടാൻ പറ്റുന്നില്ലായിരുന്നു….. ദേവു എങ്ങനെയോ കൈ കൊണ്ട് സുപ്പർ എന്ന് കാണിച്ചു….. എങ്കിലും ദേവൂ ചെറിയേ തന്നെ കണ്ണ് എടുക്കാതെ തന്നെ നോക്കി നിലക്കുകയാണ്….
കാർത്തു: എന്നാലും എന്നാ ഒരു മാറ്റം ആടാ ഇത്….. ഹോ കണ്ടിട്ട് എനിക്ക് കുളിര് തോന്നുന്നു…….
ചെറി: പനി കോളു കാണും അതാ കുളിരണെ…..
കാർത്തു: നീ പോടാ ……
സംഗിത ഇതെല്ലാം കേട്ട് ചിരിയാണ്
കാർത്തു: എടി സംഗിതെ മെത്തം എത്രയായി?
സംഗിത: ഒന്നും ഇല്ല ഞാൻ പറഞ്ഞില്ലെ ഇത് എൻ്റെ പരിക്ഷണം ആണെന്ന് അതും അല്ല ഞങ്ങൾ രണ്ടും ഇപ്പോൾ കട്ട ചങ്ക്സ് ആ……അല്ലെടാ….
എന്ന് ചോദിച്ചു ചെറിയുടെ തോളിൽ കൈ ഇട്ടു…..
ചെറി അതിന് ഒരു പുഞ്ചിരി സമ്മാനിച്ചു……
ദേവൂ അത് ഇഷ്ടപ്പെടാതെ പെട്ടെന്ന് ചാടി കയറി പറഞ്ഞു
കാർത്തു സമയം നോക്കിക്കെ പോവണ്ടെ…..
കാർത്തു: അയ്യോ ശരിയാ സമയം കുറെ ആയി….. എടി എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ…..
സംഗിത: ശരി നാളെ കാണാം…….
അവർ അങ്ങനെ യാത്ര പറഞ്ഞ് ഇറങ്ങി……
നേരെ പോയത് ജോതി silks ആണ്…….
പാർക്കിങ്ങിൽ വണ്ടി നിറുത്തി മുവരും ഉള്ളിലേക്ക് ചെന്നു…..
ബോയിസ് സെക്ഷനിൽ പോയി ഓരോന്നും നോക്കി…..
കാർത്തു അവനു വേണ്ടി കുറച്ച് സെലക്റ്റ് ചെയ്യിതു…..
പെൻമാൻ നീല, കറുപ്പ്, ആകാശനീല, പിങ്ക്, വെള്ള എന്നിങ്ങനെ….. എല്ലാം അവൻ ഇട്ടു നോക്കി…… എല്ലാം അവനു ഒന്നിനൊന്നിനു മെച്ചം…..
ചെറി ഓരോ ഡ്രസ്സിലും പറത്ത് വരുമ്പോൾ അവിടെ ഇവിടായി നിന്നിരുന്ന എല്ലാവരുടെയും കണ്ണുകൾ അവനിലേക്കായി…..
ഷോപ്പിൻ്റെ അങ്ങേ അറ്റത്ത് നിന്നിരുന്നവർ അവനെ അടുത്ത് കാണുവാനായി ഡ്രസ്സ് എടുക്കാൻ എന്ന വ്യാജേന അവൻ്റെ അടുത്തേക്ക് വന്നു…..
സെയിൽസ് ഗേൾസ് അവനോട് സംസാരിക്കാനായി ഇതു നല്ലതാ അത് ചേരും എന്നൊക്കെ പറഞ്ഞു വന്നു…..
കാർത്തു ഇതെല്ലാം മനസ്സിലാക്കി എല്ലാവരെയും ഓടിച്ചു കൊണ്ടിരുന്നു…..
അങ്ങനെ നോക്കിക്കൊണ്ട് ഇരുന്നപ്പോൾ ആണ് ദേവൂ ഒരു ചുവന്ന ഷർട്ടും ഗോൾഡൻ കളർ പാൻ്റും ആയി വന്നു….. ചെറിയേട്…..
ദേവു: ഇത് എൻ്റെ ഒരു ഗിഫ്റ്റ് ആണ്…… ഒന്ന് ഇട്ടു നോക്കാമോ
ദേവൂ ചെറിയുടെ മുഖത്ത് നോക്കാതെ നിലത്ത് നോക്കീ പറഞ്ഞു….
ചെറി കാർത്തുനെ നോക്കി അവൾ വാങ്ങിക്കോ എന്ന് പറഞ്ഞു…..
അവൻ അതും വാങ്ങി……
താങ്ക്സ് എന്ന് പറഞ്ഞ് ട്രയൽ റൂമിലേക്ക് പോയി…..
ഒരു അഞ്ചു മിനിറ്റിനു ശേഷം തിരികെ വന്നു……
ട്രയൽ റൂമിൽ നിന്നും ഇറങ്ങി വന്ന ചെറിയെ അവിടെ ഉണ്ടായിരുന്ന ആണുങ്ങളും പെണ്ണുങ്ങളും കണ്ണെടുക്കാതെ നോക്കി നിന്നു…….
കാരണം അത്രക്കും മനോഹരമായി അവനു ആ ഡ്രസ്സ് ചേരുന്നുണ്ടായിരുന്നു…..
കാർത്തു: എടി ദേവു എന്ന ഓരു സെലക്ഷൻ ആടി……. ഹോ പെളി സാനം…….
ചെറി: ദേവൂ തങ്ക്സ്സ്…… എനിക്ക് വളരെ ഇഷ്ടം ആയി….. അൻഡ് മൈ ഫേവറേറ്റ് കളർ…..
ദേവൂ: എൻ്റെയും……
പിന്നിട് അവർ അത് എല്ലാം എടുത്ത് ബില്ല് പേയ് ചേച്ചിതു…..
ബില്ലിങ്ങി സെക്ഷനിൽ നിന്നപ്പോ രണ്ടു പെൺപിള്ളേര് വന്ന് ചെറിയെ മുട്ടി ഉരുമി കടന്ന് പോയി….. ചെറി അവരു വന്ന് ഇടിച്ചുതിനു അവരോട് പോയി മപ്പ് പറഞ്ഞു…..
ഇതെല്ലാം കണ്ട് ദേവൂ ചെറിയുടെ അടുത്ത് ചെന്നു…. എന്നിട്ട് ആ പെണ്ണുങ്ങളെ ഒന്ന് ഇരുത്തിനോക്കി…… അവർ അപ്പോൾ തന്നെ സ്ഥലം കാലിയാക്കി…..
ദേവൂ ചെറിയെ നോക്കി ചെറി ദേവൂനെയും….. എന്തോ അവർക്ക് ചുറ്റും എന്ത് നടക്കുന്നു എന്ന് പോലും അറിയാതെ അവർ നിന്നു…..
അപ്പോളെക്കും കാർത്തു ബില്ല് എല്ലാം പേയ് ചെയ്യിത് വരുമ്പോൾ കാണുന്നത്…..
ചെറിയും ദേവുവും പരസ്പരം ശില പോലെ നോക്കി നില്ക്കുന്നു…..
കാർത്തു പതിയെ അടുത്ത് ചെന്ന് അവരെ വിളിച്ചു….. എവിടെ നോ റിപ്ലെ…..
കാർത്തു സാധനം എല്ലാം താഴെ വച്ച് രണ്ട് കൈയ്യും ഉയർത്തി ചെറിടെയും ദേവൂൻ്റെയും തലക്കിട്ട് ഒരുമിച്ച് ഒരു കൊട്ട് കൊടുത്തു….
രണ്ടു പേരും പെട്ടെന്ന് ഞെട്ടി തിരിഞ്ഞു നോക്കീ….
കാർത്തു: എന്തോ നോക്കി നിക്കുവാ ഇതൊക്കെ എടുത്ത് കൊണ്ടെ കാറിൽ വക്കടാ…..
ചെറി ഓടി വന്ന് കൂട് എല്ലാം എടുത്ത് കാറിൻ്റെ അടുത്തേക്ക് പോയി…..
കാർത്തു: എന്തോന്നാടി….. ഇത്
ദേവൂ: അറിയില്ലടി …… അവൻ്റെ ആ കണ്ണ്…… അത് എന്നെ വല്ലാതെ വലക്കുന്നു….. അതിൽ നോക്കിയാൽ പിന്നെ ഞാൻ ഏതോ മായലോകത്ത് എന്ന പോലെയാ…… പിന്നെ എനിക്കു പരിസരബോധം നഷ്ടമാവുന്നു…..
കാർത്തു: അതൊക്കെ ഞാൻ ശരിയാക്കുന്നുണ്ട് ഇപ്പോൾ നടക്ക്…..
സമയം ഒരു പാട് ആയി…..
അവർ വീട്ടിലേക്ക് യാത്ര തിരിച്ചു…..
തുടരും……
കുറച്ചു കൂടെ എഴുതണം എന്ന് കരുതിയാണ് ഇരുന്നത്….. പക്ഷേ കുറച്ചു തിരക്കിലായിപ്പോയി…… ഒരാളുടെ റിക്വസ്റ്റ് കാരണമാണ് എഴുതിയ അത്രയും ഇടുന്നത്
DK
Comments:
No comments!
Please sign up or log in to post a comment!