വൈഷ്ണവം 11

കഴിഞ്ഞ ഭാഗത്ത് പറഞ്ഞ പോലെ വൈഷ്ണവം എന്ന കഥ അതിന്‍റെ മര്‍മ ഭാഗത്തേക്ക് കടക്കുകയാണ്…. ഇത്രവരെയുള്ള ഭാഗത്തിന്‍റെ കഥ പശ്ചാത്തലത്തില്‍ നിന്ന് വ്യത്യസ്തമായിരിക്കും ഇനിയുള്ള ഭാഗം…. അധികപ്രതിക്ഷയില്ലാതെ വായിക്കുക….

ലോകത്ത് പിടിച്ചു നിര്‍ത്താന്‍ പറ്റാത്ത ചില കാര്യങ്ങളില്‍ ഒന്നാണ് സമയം… അത് ആരേയും കാത്ത് നില്‍ക്കാതെ കൊഴിഞ്ഞുപോയിക്കൊണ്ടിരിക്കും…. അനുനിമിഷം കൊണ്ട് ഇത്തിരി മുന്‍പ് നടന്നത് പോലും ഓര്‍മ്മയിലേക്ക് പോവും…. പിന്നെ അവ ജീവിക്കുക ഓര്‍മകളിലാണ്….

ജീവിതത്തിന്‍റെ വഴിയില്‍ ഇവിടെയും കാലചക്രം ഉരുണ്ടുപോയി…. ഗ്രിഷ്മവും ശിശിരവും ഹേമന്തവും വസന്തവും ശരദും വര്‍ഷവും നാലുതവണ വന്നുപോയി….

എണ്ണകച്ചവടത്തിന് പേര് കേട്ട ഗല്‍ഫ് രാജ്യമായ സൗദിയിലാണ് ഇനി കഥ തുടരുന്നത്….

അവിടെത്തെ തലസ്ഥാനനഗരമായി റിയാദില്‍ ആകാശം മുട്ടെ ഉയര്‍ന്ന് നില്‍ക്കുന്ന ഒരു ബിസിനസ് കോംപ്ലസ്…. അതിലെ പന്ത്രണ്ടാം നിലയില്‍ വി.ജി ഗ്രൂപ്പിന്‍റെ ഓഫിസ്….

ആ ഓഫിസിലെ അക്കൗണ്ടിംഗ് ഹെഡിന്‍റെ ക്യാമ്പിനിലാണ് നമ്മുടെ ചിന്നു ഇപ്പോള്‍…. തിരക്കുള്ള സമയമാണ്…. മറ്റൊന്നും ശ്രദ്ധിക്കാന്‍ സമയമില്ല ഇപ്പോള്‍…. വി.ജി ഗ്രൂപ്പിന്‍റെ ചരിത്രത്തില്‍ അവര്‍ക്ക് കിട്ടിയ ഏറ്റവും വലിയ പ്രോജക്റ്റിന്‍റെ പണിയിലാണ് അവരെല്ലാവരും… എല്ലാവരും അവരുടെ പണികളില്‍ മുഴുകിയിരിക്കുന്നു.

ഏകദേശം പതിനഞ്ചൊള്ളം സ്റ്റാഫുണ്ട് അവിടെയിപ്പോ…. ഫുള്ളി എയര്‍കണ്ടിഷന്‍ ചെയ്ത ഓഫീസ്….

ചിന്നു പഴയതിലും ഒരുപാട് മാറിയിട്ടുണ്ട്…. വേഷത്തിലും ലുക്കിലും ഒരു മോഡേണ്‍ ലുക്ക്…. മുഖത്ത് കണ്‍മഷിയോ പോട്ടൊ ഒന്നുമില്ല…. ശരീരം പഴയതിലും പുഷ്ടിപ്പെട്ടിരിക്കുന്നു. കഴിഞ്ഞുപോയ നാലുകൊല്ലം അവളില്‍ നല്ല മാറ്റം വരുത്തിയിരുന്നു….

കൈയിലുള്ള അക്കൗണ്ട് ഫയലുകള്‍ നോക്കി വെരിഫൈ ചൊയ്യുകയായിരുന്നു അവള്‍. അപ്പോഴാണ് തന്‍റെ സൈലന്‍റായ ഫോണില്‍ വെളിച്ചം കാണുന്നത്…. അവള്‍ ഒന്ന് ശ്രദ്ധ മാറ്റി മേശ മുകളിലെ ഫോണ്‍ കൈയിലെടുത്തു.

അച്ഛന്‍ സ്ക്രിനില്‍ തെളിഞ്ഞു…. വാട്സപ്പ് കോളാണ്…. സാധാരണ അതാണ് പതിവ്…. പക്ഷേ ഈ നേരത്ത് ഇങ്ങനെയൊരു കോള്‍ പതിവില്ലാത്തതാണ്….

ചിന്നു കൈയിലുള്ള ഫയല്‍ മേശ പുറത്ത് വെച്ച് ഫോണ്‍ അറ്റന്‍ഡ് ചെയ്തു…

എന്താ അച്ഛാ…. ഈ നേരത്ത്…. ചിന്നു ചോദിച്ചു….

മോളെ….. അത്… അമ്മയ്ക്ക് ചെറിയ നെഞ്ച് വേദന….

അയ്യോ…. ചിന്നു ചെയറില്‍ നിന്ന് അറിയാതെ എണിറ്റു….

മോളേ….

കുഴപ്പമൊന്നുമില്ല…. അമ്മയ്ക്ക് നിന്നെയൊന്ന് കാണണമെന്ന്…. അച്ഛന്‍ പറഞ്ഞു….

അത്…. അച്ഛാ…. ഇപ്പോ ഞാനെങ്ങനെ….. ചിന്നു എന്തുപറയണമെന്നറിയാതെ നിന്നു….

മോളെങ്ങനെലും വാ…. അത്യാവശ്യകാര്യമല്ലേ….

ഞാന്‍ മാനേജരോട് ചോദിച്ചുനോക്കട്ടെ….. ഞാന്‍ തിരുമാനമായിട്ട് വിളിക്കാമച്ചാ.. ചിന്നു പറഞ്ഞു… പിന്നെ ഫോണ്‍ കട്ടാക്കി….

എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ…. അപ്പോഴെക്കും അവിടെ അവളുടെ അടുത്ത കുട്ടുകാരിയായ മായ അവളുടെ മേശക്കടുത്തേക്ക് നടന്നു വന്നത്….

ചിന്നു എന്തുപറ്റി….. മായ ചോദിച്ചു….

മായേച്ചി…. അമ്മയ്ക്ക്…. നെഞ്ച് വേദനയാണേന്ന്….. എന്നെ കാണണമെന്ന്….. ചിന്നു കരച്ചിലിന്‍റെ വക്കില്‍ നിന്ന് പറഞ്ഞൊപ്പിച്ചു….

അയ്യോ…. ഇനിയെന്ത് ചെയ്യും…. മായേച്ചി അവളുടെ തോളില്‍ കൈ വെച്ചുകൊണ്ട് ചോദിച്ചു…..

എനിക്കറിയില്ല ചേച്ചി…. ഇപ്പോ ഇങ്ങനെയൊരവസ്ഥയില്‍ ലീവ് കിട്ടുമോ ആവോ…..

നീയെന്തായാലും മാനേജരോട് ചോദിച്ച് നോക്ക്….. മായേച്ചി പറഞ്ഞു….

ചിന്നു സമയം കളയാതെ മാനേജരുടെ റൂമിലേക്ക് ചെന്നു.

മേയ് ഐ കം ഇന്‍ സര്‍…. ചിന്നു വാതിലില്‍ നിന്ന് ചോദിച്ചു….

യെസ്…. കം ഇന്‍…. ഉള്ളില്‍ നിന്ന് ഉറച്ച ശബ്ദം…..

ചിന്നു അകത്തേക്ക് കയറി….. കണ്ണ് അപ്പോഴെക്കും നിറഞ്ഞിരുന്നു. എങ്ങനെയും അമ്മയുടെ അടുത്തെത്തണമെന്ന് മാത്രമേ ചിന്തിയിലുള്ളു….

ചിന്നു മാനേജരുടെ മുന്നില്‍ പോയി നിന്നു….

നിരഞ്ജന്‍ മേനോന്‍…. മാനേജര്‍ സീറ്റിലെ ചുള്ളന്‍ മുന്നിലെത്തിയ ആളെ നോക്കി…. നിറഞ്ഞ കണ്ണുമായി ഗ്രിഷ്മ മുന്നില്‍ നില്‍ക്കുന്നു….

എന്താ…. ഗ്രിഷ്മ…. എന്തു പറ്റി…. നിരഞ്ജന്‍ ചോദിച്ചു….

സര്‍…. എന്‍റെ അമ്മയ്ക്ക് ഒരു പെട്ടെന്നൊരു നെഞ്ച് വേദന…. എന്നെ കാണണമെന്നു പറയുന്നു…. എനിക്ക് അത്യവശ്യമായി കുറച്ച് ദിവസം ലീവ് കിട്ടുമോ…. ഗ്രിഷ്മ ദയനീയമായി കാര്യം പറഞ്ഞ അവശ്യം അറിയിച്ചു….

ഗ്രിഷ്മ…. ഇതെനിക്ക് തിരുമാനിക്കാന്‍ കഴിയില്ല…. നമ്മുടെ ഈ ബ്രഞ്ച് തുടങ്ങിയിട്ട് കിട്ടിയ ബിഗസ്റ്റ് പ്രോജകറ്റാണിത്…. ഇതിനിടയില്‍ ഒരു എഫിഷ്യന്‍റ് എംപ്ലോയിക്ക് ലീവ് കൊടുക്കാന്‍ എനിക്ക് സാധിക്കില്ല…. മാനേജര്‍ പറഞ്ഞു…

സാര്‍…. അപ്പോ എന്‍റെ അമ്മ….. ഗ്രിഷ്മ ഇത്രയും പറഞ്ഞ് അടക്കിപിടിച്ച കരച്ചില്‍ തുടരാന്‍ ഭാവിച്ചു….

സീ… ഗ്രിഷ്മ…. ഞാന്‍ നിസ്സഹായനാണ്…. ഗ്രിഷ്മയ്ക്ക് വേണേല്‍ സി. ഇ. ഒ യെ വിളിച്ച് ചോദിക്കാം….


സര്‍…. പറ്റുമെങ്കില്‍ സാര്‍ ഒന്ന് പറയുമോ… ഗ്രിഷ്മ ചോദിച്ചു….

ഞാന്‍ ഫോര്‍മല്‍ വേയില്‍ പോയാല്‍ ലീവ് കിട്ടിയാല്‍ പോലും നാളെയോ മറ്റന്നാളോ ഓര്‍ഡര്‍ കിട്ടു….

അപ്പോ ഞാന്‍…. ഗ്രിഷ്മ എന്തോ പറയാന്‍ തുടങ്ങി….

ഹാ… ഞാന്‍ മുഴുവന്‍ പറയട്ടെ….. ഗ്രിഷ്മയ്ക്ക് നമ്മുടെ സി. ഇ. ഒ യെ അറിയമല്ലോ…. ഇന്‍ഫോര്‍മലായി വിളിച്ച് കാര്യം പറഞ്ഞ് നോക്കു…. ചിലപ്പോ ഇന്ന് തന്നെ പോകാന്‍ പറ്റും….

ശരി… സര്‍… ഞാന്‍ വിളിച്ചു നോക്കാം… താങ്ക്യു സര്‍… ചിന്നു ഇത്രയും പറഞ്ഞു തിരിഞ്ഞ് നടന്നു…

നിരഞ്ജന്‍ അവള്‍ നടന്നകലുന്നത് നോക്കിയിരുന്നു. ഒരു പക്ഷേ അവളെ കണ്ടതിനുശേഷം ആദ്യമായാണ് അവള്‍ ഓഫിസില്‍ നിന്ന് കണ്ണുനിറഞ്ഞു കാണുന്നത്…. ഈ ബ്രാഞ്ചിലെ ഏറ്റവും എഫിഷ്യന്‍റ് അന്‍റ് ഹര്‍ഡ് വര്‍ക്കിംഗ് എംബ്ലോയിയാണ് ഗ്രിഷ്മ…. അവളുടെ ഭംഗിയിലും ജോലിയിലെ എഫിഷ്യന്‍സിയും കണ്ട് പലപ്പോഴും നിരഞ്ജന്‍ അവളില്‍ വീണുപോയിട്ടുണ്ട്…. പക്ഷേ അത് തുറന്ന് പറയാന്‍ അവള്‍ അവസരം തന്നിട്ടില്ല…. അപ്പോഴെക്കും ഗ്രിഷ്മ മുറി വിട്ട് പോയിട്ടുണ്ടായിരുന്നു.

തന്‍റെ ചെയറിലെത്തിയ ചിന്നു ഫോണ്‍ എടുത്ത് സി. ഇ. ഒ യെന്ന് സേവ് ചെയ്ത നമ്പറിലേക്ക് കാള്‍ ചെയ്തു….

ചിന്നുവിന്‍റെ ഇന്‍ര്‍വ്യുനാണ് ആദ്യമായി അവള്‍ സി. ഇ. ഒ യെ കാണുന്നത്… നാല്‍പത്ത് നാല്‍പത്തിയഞ്ച് വയസ്സ് തോന്നിക്കുന്നയാള്‍…. മലയാളി തന്നെയാണ്… ഇന്‍ഫോനല്‍ കമ്മ്യൂണിക്കേഷന്‍ വി.ജി ഗ്രുപ്പില്‍ ഉള്ള ഒരു ബെനഫിറ്റാണ്. ഇവിടെ എംപ്ലോയിസിന് സി. ഇ. ഒ യെ നേരിട്ട് വിളിക്കാനുള്ള അവസരമുണ്ട്…. അത് ചില സമയത്ത് ഗുണം ചെയ്യാറുണ്ട്…. അതിനാല്‍ തന്നെ സി. ഇ. ഒ യുടെ ഫോണ്‍ നമ്പര്‍ എല്ലാ എംപ്ലോയിസിന്‍റെ അടുത്തുണ്ടാകാറുണ്ട്…. കുടാതെ തന്‍റെ പ്രമോഷന്‍റെ കാര്യത്തിനും വിസയുമായി ബന്ധപ്പെട്ടും മുന്‍പും രണ്ടുമൂന്ന് തവണ ചിന്നു അദ്ദേഹത്തെ വിളിച്ചിട്ടുണ്ട്….. അദ്ദേഹവും തന്‍റെ നമ്പര്‍ സേവ് ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു. കാരണം അദ്ദേഹം തന്‍റെ വാട്സപ്പ് സ്റ്റാറ്റസ് കാണുന്നവരില്‍ ഒരാളാണ്…. കാണുന്നത് പോലെ തന്നെ മാന്യനായ വ്യക്തിയാണ് അദ്ദേഹം….

കാള്‍ ചെയ്യുന്നതിനിടെ അപ്പുറത്ത് നിന്ന് ബിസിയാക്കി…. ഐയം ഇന്‍ എ മിറ്റിംഗ്, ഐ വില്‍ കാള്‍ യു ഹാഫാനവര്‍…. ഇങ്ങനെയൊരു ടെകസ്റ്റ് മേസേജ് അപ്പോള്‍ വരികയും ചെയ്തു….

അദ്ദേഹം അങ്ങിനെയാണെന്നാണ് അവിടെയുള്ളവര്‍ എല്ലാവരും പറയാറ്…. വിളിക്കുമ്പോഴെല്ലാം അദ്ദേഹം ബിസിയാവും…പിന്നെ തിരിച്ച് കാര്യം അന്വേഷിക്കുകയും ചെയ്യും….


എംപ്ലോയിസിനെ അത്രയും കാര്യത്തിലാണ് അദ്ദേഹം കാണുന്നത്. അതിപ്പോ ഒരു വാച്ച്മാനോടായാ പോലും ചിരിയോടെ സംസാരിച്ച് കുശലന്വേഷണം നടത്തുകയാണ് പതിവ്…. എല്ലാവര്‍ക്കും വല്യ മതിപ്പാണ് അദ്ദേഹത്തോട്….

ചിന്നു മിനിറ്റുകള്‍ എണ്ണി കാത്തിരുന്നു. ഇരുപത് മിനിറ്റ് കഴിഞ്ഞപ്പോ ഫോണ്‍ ശബ്ദിച്ചു. അദ്ദേഹമായിരുന്നു. വി. ജി ഗ്രൂപ്പ് സി. ഇ. ഒ നന്ദകുമാര്‍…. ചിന്നു സന്തോഷത്തോടെ ഫോണ്‍ എടുത്തു….

ഗുഡ്മോണിംഗ് സര്‍…. അഭിവാദ്യത്തോടെ തുടങ്ങി….

ഗുഡ് മോണിംഗ് ഗ്രിഷ്മ…. ടെല്‍ മി…. വാട്ട് ഹപ്പന്‍റ്…

ഗ്രിഷ്മ തന്‍റെ ആവശ്യങ്ങളും അതിനുള്ള കാരണവും പറഞ്ഞു…. ശബ്ദം ഇടയ്ക്ക് ഇടറുന്നുണ്ടായിരുന്നു. എങ്കിലും എല്ലാ കാര്യങ്ങളും വ്യക്തമായി തന്നെ പറഞ്ഞു…. ഗ്രിഷ്മ സംസാരിച്ച് കഴിഞ്ഞതിന് ശേഷം സി. ഇ. ഒ പറഞ്ഞ് തുടങ്ങി….

ഒക്കെ…. ഗ്രിഷ്മ…. ഞാന്‍ നിനക്ക് ഒരു മാസത്തെ ലീവ് തരാം… അതുവരെ തന്‍റെ കാര്യങ്ങള്‍ മായയോട് നോക്കാന്‍ പറയു… ഗ്രിഷ്മ പോയി അമ്മയോടൊപ്പം നില്‍ക്കു…. അതാണ് അവര്‍ ആഗ്രഹിക്കുന്നത്…. പക്ഷേ…. ഒരു മാസം കഴിഞ്ഞ ഗ്രിഷ്മ ഓഫിസില്‍ പഴയ പോലെ കാണാണം….

സി. ഇ. ഒയുടെ വാക്കുകള്‍ ചിന്നുവില്‍ സന്തോഷം കൊണ്ടുവന്നു. അവളുടെ കണ്ണുകള്‍ പ്രത്യശയില്‍ വിരിഞ്ഞു….

താങ്ക്യൂ സര്‍…. താങ്ക്യൂ സോ മച്ച്…. ഗ്രിഷ്മ നന്ദി പ്രകാടിപ്പിച്ചു….

ഒക്കെ…. ഗ്രിഷ്മ…. ഒരു ലീവ് അപേക്ഷ എഴുതി നിരഞ്ജന്‍ കൊടുതെക്കു…. ഞാന്‍ വിളിച്ച് പറഞ്ഞോളം അവനോട് ലീവ് തരാന്‍…. ചിന്നുവിന് ഇന്ന് ഹാഫ് ഡേ മുതല്‍ ലീവ് എടുക്കാം….

ഒക്കെ സര്‍…. ചിന്നു പറയുന്നത് കേട്ട് പറഞ്ഞു….

പിന്നെ അമ്മയുടെ അസുഖം മാറി കഴിഞ്ഞാല്‍ കൊച്ചിയിലെ നമ്മുടെ ഓഫിസിലേക്ക് വരണം…. വിരോധമില്ലലോ…. സി.ഇ.ഒ ചോദിച്ചു….

എന്ത് വിരോധം സര്‍… തീര്‍ച്ചയായും വരാം….

എന്നാ ഒക്കെ…. ഹാപ്പി ജേര്‍ണി… സി. ഇ. ഒ പറഞ്ഞു…

താങ്ക്യൂ സര്‍….

ഫോണ്‍ അവസാനിച്ചപ്പോളെ ചിന്നു ആദ്യം ഫ്ലൈറ്റ് ടിക്കറ്റ് നോക്കി…. രാത്രി എട്ടുമണിക്ക് ഫ്ലൈറ്റുണ്ട്…. ഇപ്പോ ഫേയര്‍ ഇത്തിരി കുടുതലാണ്… പക്ഷേ അതൊന്നും നോക്കാതെ ബുക്ക് ചെയ്തു…. പിന്നെ ലീവ് അപ്ലീക്കേഷന്‍ എഴുതാന്‍ തുടങ്ങി… പെട്ടെന്നെഴുതി അത് കൊടുക്കാനായി മാനേജറുടെ റൂമിലേക്ക് ചെന്നു….

അനുവാദം ചോദിച്ച് റൂമിലേക്ക് കയറി ചെന്ന് തന്‍റെ കയ്യിലുള്ള അപ്ലിക്കേഷന്‍ മാനേജരെ എല്‍പിച്ചു. നിരഞ്ജന്‍ അത് ഒരു ചിരിയോടെ വാങ്ങി….

ലീവ് കിട്ടിയല്ലേ….
സി.ഇ.ഒ വിളിച്ചിരുന്നു…. നിരഞ്ജന്‍ പറഞ്ഞു…

അതേ സര്‍…. ഇന്ന് ഉച്ചയ്ക്ക ശേഷം ഞാന്‍ ഇറങ്ങും…. ചിന്നു സന്തോഷത്തോടെ പറഞ്ഞു….

ഗുഡ്…. ടീക്കേറ്റെടുത്തോ…. നിരഞ്ജന്‍ ചോദിച്ചു….

ഉവ്വ് സര്‍… രാത്രി എട്ടുമണിക്കാണ്…

ഫൈന്‍…. അല്ല അപ്പോ എങ്ങിനെ എയര്‍പോര്‍ട്ടിലെത്തും….കസിന്‍ കൊണ്ടാക്കുമോ…. നിരഞ്ജന്‍ ചോദിച്ചു.

അറിയില്ല സര്‍… കസിന്‍ ഇപ്പോ ബിസിയിലാണ്… വല്ല ടാക്സിയും പിടിക്കണം…. ഗ്രിഷ്മ പറഞ്ഞു….

ഞാനൊരു കാര്യം പറഞ്ഞാല്‍ ഗ്രിഷ്മ തെറ്റിധരിക്കരുത്….

എന്താണ് സര്‍…..

വേണേല്‍ ഞാന്‍ എര്‍പോര്‍ട്ടിലേക്ക് ഡ്രോപ്പ് ചെയ്യാം…. ഗ്രിഷ്മയ്ക്ക് കുഴപ്പമില്ലേങ്കില്‍…. നിരഞ്ജന്‍ ചോദിച്ചു….

സര്‍…. അത്…. സാറിന് ബുദ്ധിമുട്ടാവില്ലേ….. വേണ്ട സര്‍…. ഗ്രിഷ്മ നിരസിക്കാന്‍ ശ്രമിച്ചു….

എന്ത് ബുദ്ധിമുട്ട്…. ഒരു സുപിരിയറായല്ല…. ഒരു സുഹുര്‍ത്തായാണ് ചോദിക്കുന്നത്… ഗ്രിഷ്മയ്ക്ക് അങ്ങിനെ കാണാന്‍ കഴിയില്ല എങ്കില്‍ വേണ്ട…. നിരഞ്ജന്‍ പറഞ്ഞു നിര്‍ത്തി….

സര്‍ എന്നാലും അത്…..

പറ്റില്ലേല്‍ വേണ്ടഡോ…. ഞാന്‍ താന്‍ എന്നെ ഒരു സുഹുര്‍ത്തായി കാണുമെന്ന് വെച്ച് ചോദിച്ചതാണ്…. താനത് വിട്ടുകളാ….

സര്‍…. അത്… സാറിനെ ഒരു സുഹുര്‍ത്തായി കാണുന്നതില്‍ സന്തോഷമേയുള്ളു…. എന്നാല്‍ ഞാന്‍ ഡ്രോപ്പ് ചെയ്തൊള്ളാം… താന്‍ അഞ്ചു മണിക്ക് റെഡിയായി വിളിച്ചാല്‍ ഞാന്‍ വന്ന് പിക്ക് ചെയ്തൊള്ളാം….

ശരി സര്‍…. സാറിന്‍റെ ഇഷ്ടം….. ഇപ്പോ ഞാന്‍ പോട്ടെ…. പാക്ക് ചെയ്യാന്‍ കുറച്ചുണ്ട്…. ശരി

സര്‍…. ഇവനിംഗ് കാണാം….. ചിന്നു ഇത്രയും പറഞ്ഞ് റൂമിന് പുറത്തിറങ്ങി….

പുറത്തിറങ്ങിയപ്പോള്‍ അവള്‍ വീണ്ടും ചിന്തിച്ചു…. നിരഞ്ജന്‍ സാറിന്‍റെ സംസാരത്തില്‍ എവിടെയൊക്കെ കണ്ണേട്ടന്‍റെ ഒരു ഫില്‍…. ചില നേരത്തെ ചിരിയിലും സംസാരശൈലിയിലും ഒക്കെ…. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ താന്‍ എത്ര മറക്കാന്‍ ശ്രമിച്ചാലും കണ്ണേട്ടന്‍റെ ഓര്‍മകള്‍ തന്നെ തേടി വരുന്നു…. പലരുടെ സംസാരത്തിലും ചിരികളിലും നോട്ടങ്ങളിലും താന്‍ കണ്ണേട്ടന്‍റെ പ്രസന്‍സ് കാണുന്നു.

ഓരോന്ന് ചിന്തിച്ച് തന്‍റെ ചെയറിനടുത്തെത്തി…. നേരെ മായേച്ചിയുടെ അടുത്തെത്തി കാര്യങ്ങളെല്ലാം പറഞ്ഞു…. അടുത്ത ദിവസം തൊട്ട് തന്‍റെ ജോലികുടെ ചെയ്യാനുള്ള കാര്യം ഓര്‍മിപ്പിക്കുകയും ചെയ്തു….

കഴിഞ്ഞ ഒരു വര്‍ഷത്തില്‍ തനിക്ക് കിട്ടിയ എറ്റവും അടുത്ത ഫ്രെണ്ടാണ് മായേച്ചി…. ഇവിടെ തന്‍റെ എതാവശ്യത്തിനും മായേച്ചിയുണ്ടാവറുണ്ട്…. നാട്ടില്‍ കണ്ണേട്ടന്‍റെ നാടിനടുത്താണ് മായേച്ചിയുടെ വീട്…. തന്നെക്കാള്‍ ഒരു വയസ്സ് കുടുതലുണ്ട്…. കല്യാണം കഴിഞ്ഞിട്ടില്ല…. ഇവിടെ ഈ ഓഫിസിലും പുറത്തും ചിന്നുവിന്‍റെ കുടെ എപ്പോഴും മായയുണ്ടാവും… സൗഹൃദത്തിനപ്പുറം സ്വന്തം ചേച്ചിയെപ്പോലെയാണ് ചിന്നുവിന് മായ. ഓണത്തിനും വിഷുവിനും പിറന്നാളിനും ചിന്നുവിനായി വില കുടിയ വസ്ത്രങ്ങളാണ് മായ കൊടുക്കുന്നത്. മായ എടുക്കുന്നതിലും വില കുടുതലാണ് അവള്‍ ചിന്നുവിന് നല്‍ക്കുന്ന ഡ്രെസ്സുകളിലേക്ക്…. അതും ചിന്നുവിന്‍റെ ഇഷ്ടപ്പെട്ട നിറത്തിലുള്ളവ…. അങ്ങിനെ എല്ലാരോടും യാത്ര പറഞ്ഞ് തിരിച്ചു ഫ്ളാറ്റിലേക്ക് പോന്നു…. ഓഫിസില് നിന്ന് നടക്കാനുള്ള ദൂരമേയുള്ളു… പുതിയ ശീലത്തില്‍ വന്ന ഒന്നാണ് ഈ നടത്തം…. രാവിലെ ജോഗിംഗിനയി നടക്കുന്നതില്‍ നടത്തം ഇപ്പോ ഒരു പ്രശ്നമേയല്ല…..

അവള്‍ നടന്ന് ഫ്ളാറ്റിലെത്തി…. കോളിംഗ് ബെല്ലടിച്ചു….

ഒരു സ്ത്രി വന്ന് വാതില്‍ തുറന്നു…. പ്രിതേച്ചിയാണ്….. അവള്‍ ഇവിടെ നിധിന്‍റെയും പ്രിതയുടെയും കുടെയാണ്….

എന്താ ചിന്നു ഇത്ര നേരത്തെ…. എന്തുപറ്റി…. മുഖത്താകെ ഒരു വിഷമം…. ഒരു ഒഴിവു തരാതെ പ്രിതേച്ചി ചോദ്യങ്ങളുടെ കെട്ടഴിച്ചു…. ചിന്നു ഉള്ളിലേക്ക് ചെന്നു…

ചിന്നു പ്രിതേച്ചിയോട് കാര്യങ്ങളെല്ലാം പറഞ്ഞു… യാത്രയുടെ കാര്യവും…. കേട്ടപ്പോള്‍ അവള്‍ക്കും ചെറിയ വിഷമമായി…. ഡ്രെസും മറ്റും പാക്ക് ചെയ്യാന്‍ പ്രിതയും ചിന്നുവിന്‍റെ കുടെ കുടി. അങ്ങിനെ ഒരു മണിക്കുറുകൊണ്ട് പാക്കിംങ് കഴിഞ്ഞു….

ചിന്നു നിധിനെട്ടനെയും അച്ഛനെയും വിളിച്ച് യാത്രയുടെ വിവരം പറഞ്ഞു. നിധിന്‍ നല്ല വിഷമമുണ്ടായിരുന്നു. അസുഖത്തിന്‍റെ കാര്യത്തിനെക്കാള്‍ അവള്‍ക്ക് നാട്ടിലേക്ക് പോവുമ്പോള്‍ അവളെ എയര്‍പോര്‍ട്ടിലെത്തിക്കാന്‍ തനിക്ക് സാധിക്കതായിരുന്നു എറ്റവും വലിയ സങ്കടം….

അങ്ങിനെ ഒരുക്കങ്ങളെല്ലാം കഴിഞ്ഞു. ചിന്നു ഫ്രെഷായി വന്നു. ഇളംനീല നിറത്തില്‍ മയില്‍പീലി ഡീസൈനുള്ള ചുരിദാര്‍ അതായിരുന്നു അവള്‍ അന്ന് ഉടുത്തത്….

വൈഷ്ണവത്തിലെ തന്‍റെ ആദ്യ പിറന്നാളിന് കണ്ണേട്ടന്‍ സമ്മാനിച്ചതാണത്…..

ഇന്നു കുടെയില്ലെങ്കിലും കണ്ണേട്ടന്‍ തന്നതെല്ലാം എന്നും അവള്‍ക്ക് വലിയ ആശ്വാസമാണ്. ഒന്നും ഉപേക്ഷിക്കാനോ വലിച്ചെറിയാനോ ചിന്നുവിന് സാധിച്ചില്ല. ഓര്‍മകള്‍ പോലും….

നാലരയ്ക്ക് തന്നെ ഒരുക്കം തീര്‍ന്നു. സൗദിയില്‍ എത്തിയതില്‍ പിന്നെ കണ്ണടിക്ക് മുന്നില്‍ ഒരുങ്ങുന്ന ശീലമൊന്നുമില്ലായിരുന്നു. അതുകൊണ്ട് ഒരുങ്ങാന്‍ പതിനഞ്ച് മിനിറ്റ് തന്നെ ധാരാളമായിരുന്നു.

നാലെമുക്കലൊടെ ചിന്നു നിരഞ്ജനെ വിളിച്ചു. റെഡിയായ കാര്യം അറിക്കുകയും ചെയ്തു. നിരഞ്ജന്‍ അഞ്ചുമണിക്ക് തന്നെ വന്ന് പിക്ക് ചെയ്യാമെന്ന് പറഞ്ഞ് ഫോണ്‍ കട്ടാക്കി….

അഞ്ചുമണിക്ക് നിരഞ്ജന്‍ നിധിന്‍റെ ഫ്ളാറ്റിന് മുന്നില്‍ കാറില്‍ ചെല്ലുമ്പോള്‍ രണ്ടു ബാഗുമായി ഗ്രിഷ്മ അവിടെ നില്‍പ്പുണ്ടായിരുന്നു. ഒരു നിമിഷം അവളുടെ ഭംഗിയില്‍ അവന്‍ നോക്കി നിന്നുപോയി….

ആദ്യമായാണ് അവളെ അവന്‍ നാടന്‍ വേഷത്തില്‍ കാണുന്നത്. ഇലംനീല ചുരിദാറില്‍ മുമ്പ് കണ്ടതിലും സുന്ദരിയായിട്ടുണ്ടവള്‍…. ശരീരത്തില്‍ ഒട്ടിയാണ് അത് നിന്നിരുന്നത്. ഒന്നു നോക്കിയാല്‍ അവളുടെ രൂപത്തില്‍ നിന്ന് കണ്ണെടുക്കാന്‍ സാധിക്കാത്ത പോലെ….

നിരഞ്ജന്‍ കാര്‍ അവളുടെ മുന്നില്‍ നിര്‍ത്തി. പിന്നെ ഇറങ്ങി ചെന്ന് ബാഗെടുത്ത് ഡിക്കിയില്‍ വെച്ചു… പിന്നെ അവളെ മുന്നിലെ വാതില്‍ തുറന്ന് കയറാനായി പറഞ്ഞു. അവള്‍ അതനുസരിക്കുകയും ചെയ്തു.

നിരഞ്ജന്‍ തന്‍റെ സീറ്റിലേക്ക് വന്ന് കാര്‍ സ്റ്റാര്‍ട്ടാക്കി… പിന്നെ അടുത്തിരിക്കുന്ന ചിന്നുവിനെ നോക്കി….

പോവാം…. നിരഞ്ജന്‍ പുഞ്ചിരിയോടെ ചോദിച്ചു.

പോവാം…. സര്‍…. ഗ്രിഷ്മ മറുപടി നല്‍കി…. അവളുടെ സര്‍ വിളി അവന് ഒരു കല്ലുകടിയായാണ് തോന്നിയത്…. എന്തോ ഒരകള്‍ച്ചയുള്ളത് പോലെ….. അവന്‍ കാര്‍ മുന്നിലേക്ക് എടുത്തു. കാര്‍ ആ അപ്പര്‍ട്ട്മെന്‍റിന്‍റെ ഗേറ്റ് കടന്ന് പുറത്തേക്ക് ചലിച്ചു…. കാറിനുള്ളില്‍ നിശബ്ദദയായിരുന്നു. ഇരുവരും ഒന്നും പറയുന്നില്ല…. ഗ്രിഷ്മ നിരഞ്ജനെ ശ്രദ്ധിക്കുന്നതുപോലുമില്ല…. ചിലപ്പോള്‍ അമ്മയുടെ കാര്യം ആലോചിച്ചാവും….

ഒരു മണിക്കുറോളമുണ്ട് എയര്‍പോര്‍ട്ടിലേക്ക്…. അതിങ്ങനെ നിശബ്ദമായി തുടരാന്‍ നിരഞ്ജന്‍ ആഗ്രഹിച്ചിരുന്നില്ല… നിരഞ്ജന്‍ മുഡ് മാറ്റാനായി മ്യൂസിക് സിസ്റ്റം ഓണാക്കി. അതില്‍ നിന്ന് മലയാളം ഗാനം പുറത്തേക്ക് ഒഴുകി….

പച്ച കിളിപ്പവിഴ പാല്‍വര്‍ണ്ണമൊത്ത        പല കൊചചുങ്ങളഞ്ചെണ്ണം        നില്‍പ്പാണു ശംഭോ

സമ്മര്‍ ഇന്‍ ബദ്ലേഹമിലെ ഗാനം പുറത്തേക്ക് വന്നു… പെട്ടെന്നുള്ള ശബ്ദത്തില്‍ ഗ്രിഷ്മ തിരിഞ്ഞ് നോക്കി… നിരഞ്ജന്‍ ഒരു പുഞ്ചിരിയോടെ ഡ്രൈവ് ചെയ്തു….

സത്യം പറഞ്ഞാല്‍ നിരഞ്ജന്‍ അവസ്ഥ അതുപോലെയായിരുന്നു. പതിനാല് ലേഡി സ്റ്റാഫിന് ഇടയിലെ ഒരേ ഒരു മെന്‍ സ്റ്റാഫ്…. ചിന്നു ചിന്തിച്ചു…. ഒരു പക്ഷേ തന്‍റെ കണ്ണേട്ടനും ഈ അവസ്ഥയിലുടെ കടന്നുപോയ ഒരാളാണ്. ചിന്നുവിന് പഴയ കാല ഓര്‍മ്മകളിലേക്കുള്ള താക്കോല്‍ പോലെ ആ ഗാനം തോന്നി…. അവള്‍ സീറ്റില്‍ ചാരിയിരുന്നു ഓര്‍ത്തെടുത്തു….

പത്ത്പതിനഞ്ച് പെണ്‍കുട്ടികള്‍ക്കിടയിലായിരുന്നു കണ്ണേട്ടന്‍റെ പി.ജി കാലം. അന്നത്തെ ആ ഇടിയുടെ പേരില്‍ എല്ലാവര്‍ക്കും കണ്ണേട്ടനും താനും തമ്മിലുള്ള ബന്ധം മനസിലായി. ഒരു തരത്തില്‍ അത് തനിക്ക് അനുഗ്രഹമായിരുന്നു. പിന്നിട് ഒഴിവുസമയത്ത് തനിക്ക് ആ ക്ലാസിലേക്ക് കയറി ചെല്ലാന്‍ വേറെ ആരുടെയും അനുവാദമോ മറ്റുള്ളവര്‍ എന്ത് ചിന്തിക്കുമെന്നുള്ള ചിന്തയോ ആവശ്യമില്ലായിരുന്നു. കണ്ണേട്ടന്‍റെ പുതിയ കുട്ടുകാര്‍ തന്‍റെയും കുട്ടുകാരായി മാറുകയായിരുന്നു.

പതിയെ പതിയെ കോളേജിലെല്ലാവരും ഞങ്ങളുടെ ബന്ധം അറിഞ്ഞു തുടങ്ങി. ഗുല്‍മോഹര്‍ വീണ കോളേജ് വിഥികള്‍ ഞങ്ങള്‍ക്ക് കൈ ചേര്‍ത്ത് പിടിച്ച് നടക്കാനുള്ള പ്രണയവിഥികളായി.

തന്നോടുള്ള പേടി കൊണ്ടാണോ എന്നറിയില്ല… ക്ലാസിലെ എല്ലാവരുമായി കണ്ണേട്ടന്‍ ഒരു നിശ്ചിത അകലം പാലിച്ചു. കുടുതല്‍ നേരം എന്നോടൊപ്പം ചിലവഴിച്ചു. എനിക്ക് വേണ്ടതെല്ലാം വാങ്ങി തന്നു.

അത് വരെ ഞാന്‍ ആഘോഷിക്കാത്ത കോളേജ് ലൈഫ് പിന്നിട് എന്‍ജോയ് ചെയ്തു. ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്കും മാളിലേക്കും പോയി. ഓണവും ക്രിസ്തുമസും പുതുനവത്സരവുമെല്ലാം ഞങ്ങള്‍ ഒന്നിച്ച് ആഘോഷിച്ചു. മാച്ചിംഗ് ഡ്രെസിട്ട് കോളേജ് കപ്പിള്‍സായി ഞങ്ങള്‍ വിലസി.

കോളേജിലെ ലൗവേഴ്സ് കോര്‍ണറിലെ ഇരിപ്പിടത്തിന് ഞങ്ങള്‍ സുപരിചിതറായിരുന്നു. മഴയുള്ള ദിവസങ്ങളില്‍ ക്യാന്‍റിനില്‍ നിന്ന്

കണ്ണേട്ടന്‍റെയൊപ്പം കട്ടന്‍ചായയും പരിപ്പുവടയും കഴിക്കുമ്പോള്‍ അറിയാതെ ഞാന്‍ ചിന്തിച്ചുപോയിട്ടുണ്ട്…  ആ മഴ അവസാനിക്കാതിരുന്നെങ്കില്‍ എന്ന്…. ഈ സമയം കെഴിഞ്ഞുപോകരുതെയെന്ന്….

കോളേജിലെ പലര്‍ക്കും ഞങ്ങളുടെ പ്രണയം പ്രചോദനവും അസൂയയുമായിരുന്നു. അവരുടെ കണ്ണുകള്‍ സാധാ ഞങ്ങളെ പിന്‍തുടര്‍ന്നുകൊണ്ടിരുന്നു. പ്രണയത്തിന്‍റെ മധുരം അത്രയ്ക്ക് രുചികരമാണെന്ന് അതോടെ എനിക്ക് മനസിലായി. വെറും പഠനമല്ല കലലയം എന്ന് കണ്ണേട്ടന്‍ എനിക്ക് മനസിലാക്കി തന്നു.

കണ്ണേട്ടന് പ്രണയത്തിന് പല ഫാന്‍റസികളുമുണ്ടായിരുന്നു. സിനിമയില്‍ നിന്നും കഥകളില്‍ നിന്നും മോഷ്ടിച്ച പല ഫാന്‍റസികളും. അങ്ങിനെ ആ ക്യാമ്പസ് കാലത്ത് ഞങ്ങള്‍ കണ്ണേട്ടന്‍റെ ഓരോ ഫാന്‍റസികളും യാഥര്‍ത്ഥ്യമാക്കി. മഴയത്ത് കെട്ടിപിടിച്ചിരുന്നുള്ള ബൈക്ക് യാത്രയും ഒരു ഗ്ലാസില്‍ രണ്ടു സ്ട്രോ ഇട്ട് ഇരുവരും ചേര്‍ന്നു കുടിക്കുന്നതും. തിയ്യറ്ററിനുള്ളില്‍ ഒരു മൂലയ്ക്കിരുന്നു ഒരു കോണ്‍ ഐസ്ക്രിം കണ്ണും കണ്ണും നോക്കി രുചിയ്ക്കുന്നതും എല്ലാം അതിന്‍റെ ഭാഗമായിരുന്നു.

ഉച്ചക്ക് എന്‍റെ ചോറ്റുപാത്രത്തില്‍ നിന്ന് കൈയിട്ട് വാരി കണ്ണേട്ടന്‍ വിശപ്പടക്കി. എന്‍റെ വിശപ്പ് മാറിയിട്ടില്ല എന്നു പറഞ്ഞാല്‍ ക്യാന്‍റനില്‍ കൊണ്ടുപോയി വയറു നിറച്ച് ഭക്ഷണം വാങ്ങി തന്നു. പ്രണയിച്ച് കൊതി തീരത്താവരെ പോലെ ഞങ്ങള്‍ അവിടെയൊക്കെ പൂമ്പാറ്റകളെ പോലെ പാറി നടന്നു.

വൈഷ്ണവത്തിലും സ്ഥിതി മറിച്ചായിരുന്നില്ല. മുവണ്ടന്‍ മാവില്‍ കല്ലെറിയാനും പാടത്തും പറമ്പിലും ചുറ്റിയടിക്കാനും ഉത്സവകാലത്ത് അമ്പലത്തില്‍ പോയി നേരം വെളുക്കും വരെ മേളവും ആനയെയും കണ്ടിരിക്കാനും അങ്ങനെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത അത്രയും സംഭവങ്ങള്‍….

ഞങ്ങളുടെ ദാമ്പത്യം അര്‍ക്കും അസൂയ തോന്നും വിധം വളര്‍ന്നു വന്നു. ഇതിനിടയില്‍ ഞങ്ങള്‍ തമ്മിലുണ്ടായ പിണക്കങ്ങള്‍ക്ക് വിരലിലെണ്ണാവുന്ന ദിവസത്തിന്‍റെ ആയുസേ ഉണ്ടായിരുന്നുള്ളു. കാരണം പിണങ്ങിയിരിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുമായിരുന്നില്ല.

അന്ന് കണ്ണേട്ടന്‍ വലിച്ചെറിഞ്ഞ ആ മൂന്നാമത്തെ തലയണ പിന്നെ രാത്രി ഞങ്ങള്‍ക്കിടയില്‍ വന്നിട്ടില്ല. പിന്നെ ഞാന്‍ കണ്ണെട്ടന്‍റെ ചൂടു പറ്റിയാണ് രാത്രി ഉറങ്ങിയത്…. തന്‍റെ പിരിയഡ് ദിവസങ്ങളില്‍ കണ്ണേട്ടന്‍ തന്നോടൊപ്പം വേദന തീന്നുമായിരുന്നു. ആദ്യ മാസങ്ങളില്‍ എന്തുചെയ്യണമെന്നറിയാതെ കരയുന്ന കണ്ണേട്ടനെ എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. പിന്നെ അത്തരം ദിവസങ്ങളില്‍ രാത്രിയില്‍ കണ്ണേട്ടന്‍ കുടുതല്‍ സ്നേഹത്തോടെ എന്നെ കെട്ടിപ്പിടിച്ചു കിടക്കുമായിരുന്നു. കണ്ണേട്ടന്‍റെ നെഞ്ചില്‍ ചൂട തന്‍റെ വേദനയ്ക്കുള്ള ഏറ്റവും ശക്തിയുള്ള മരുന്നായി മാറി. ആ മാറില്‍ പറ്റിചെര്‍ന്ന് കിടക്കുമ്പോള്‍ വയറ്റിലെ വേദനയെക്കാള്‍ മനസ്സിന്‍റെ സന്തോഷം എന്നെ കീഴടക്കി.

കണ്ണേട്ടന്‍റെ ഹൃദയതാളം എനിക്ക് താരാട്ട് പാട്ടായി… ആകെ കോളേജ് ടൂറിന് പോയപ്പോള്‍ മാത്രമാണ് കണ്ണേട്ടനുമായി മൂന്നില്‍ കുടുതല്‍ ദിവസം ഒന്നിച്ചു കഴിയാന്‍ സാധിക്കാതെ വന്നത്. ഒരാഴ്ച കഴിഞ്ഞ് വിട്ടിലെത്തുമ്പോള്‍ കണ്ണേട്ടന്‍റെ കൂടെ ഒരു ദിവസം മൊത്തം ആ നെഞ്ചിലെ ചൂട് പറ്റി കിടന്നുറങ്ങാന്‍ തോന്നിയെനിക്ക്….

അപ്പോഴെക്കും കണ്ണേട്ടന്‍ എനിക്ക് ആരേല്ലാമൊക്കെയായിരുന്നു. കാമുകനായി, കുട്ടുകാരനായി, സഹോദരനായി, അച്ഛനായി, ഭര്‍ത്താവായി അങ്ങനെ ആരോക്കെയോ…..

ശരീരികമായ അടുപ്പത്തേക്കാള്‍ മനസിന്‍റെ അടുപ്പാണ് എറ്റവും വലുതെന്ന് ഞങ്ങള്‍ പരസ്പരം മനസിലാക്കി കൊടുത്തു. കണ്ണേട്ടന്‍ ഇടയ്ക്ക് തന്നോട് അഡല്‍ഡ് കോമഡിയോക്കെ പറഞ്ഞുതുടങ്ങി. ആദ്യം താന്‍ എതിര്‍ത്തെങ്കിലും എന്തും പറയാന്‍ പറ്റിയ ഒരു കുട്ടുകാരന്‍റെ അഭാവം കണ്ണേട്ടനെ അലട്ടുന്നുണ്ട് എന്നറിഞ്ഞപ്പോ താന്‍ ക്ഷമിച്ച് കേട്ടിരുന്നു പോയി. പതിയെ താനും അത് അസ്വാദിച്ചുക്കൊണ്ടിരുന്നു.

കണ്ണേട്ടന്‍റെ അമ്മയും അച്ഛനും എന്നെ അവരുടെ മകളെ പോലെ സ്നേഹിച്ചു. എന്നും എന്‍റെ തീരുമാനം നടപ്പിലാക്കാന്‍ അവര്‍ കുടെ നിന്നു. ഒരു വേള കണ്ണേട്ടനെക്കാള്‍ സ്വാതന്ത്ര്യം എനിക്ക് അവിടെ കിട്ടി. കണ്ണേട്ടന് അതില്‍ നല്ല അസൂയ ഉണ്ടായിരുന്നു. പക്ഷേ കണ്ണേട്ടന്‍റെ പ്രതികാരം ഞാന്‍ മനസിലാക്കാന്‍ വൈകിയിരുന്നു.

ഞാന്‍ വൈഷ്ണവത്തിലെ മകളായി മറുമ്പോ കണ്ണേട്ടന്‍ എന്‍റെ വീട്ടിലെ മകനായി മാറിയിരുന്നു. അച്ഛന്‍റെ കുടെ ബിസിനസ്സ് കാര്യം സംസാരിക്കാനും അമ്മയുടെ കുടെ കളിച്ച് ചിരിച്ച് നടക്കാനും കണ്ണേട്ടന്‍ സമയം കണ്ടെത്തി.

മാസത്തില്‍ ഒരിക്കല്‍ മാത്രം പോയിരുന്ന എന്‍റെ വീട്ടിലേക്ക് ആഴ്ചയിലൊരിക്കല്‍ പോകാന്‍ തുടങ്ങി. അതുവരെ തന്‍റെ ഇഷ്ടത്തിന് വില കൊടുത്തിരുന്ന എന്‍റെ അമ്മ പിന്നെ കണ്ണേട്ടന്‍റെ ഇഷ്ടത്തിന് വില കൊടുത്തുതുടങ്ങി. തനിക്ക് മാത്രം തല വെക്കാന്‍ തന്നിരുന്ന ആ തുടകളില്‍ ഒരിക്കല്‍ കണ്ണേട്ടന്‍ തലവെച്ച് അമ്മയോട് സംസാരിക്കുന്നത് കണ്ടപ്പോ ഒരു നിമിഷം അസൂയ കൊണ്ട് കണ്ണേട്ടനെ കൊല്ലാന്‍ വരെ തോന്നി. തന്‍റെ വിട്ടില്‍ തന്നെ താവിടുകൊടുത്ത് വാങ്ങിയ ഒരു ഫീല്‍ ആയിരുന്നു അപ്പോള്‍….

ക്യാമ്പസ് ജീവിതത്തിലെ ആ രണ്ടു വര്‍ഷത്തിലെ ദിവസങ്ങള്‍ക്ക് മഴക്ക് മുട്ട വിരിഞ്ഞ് പുറത്തു വരുന്ന ഇയംപാറ്റയുടെ ആയുസേയുള്ളു എന്നെനിക്ക് മനസിലായി… അസ്വദിച്ചു തുടങ്ങും മുമ്പേ അതങ്ങ് അവസാനിച്ചു പോയിന്നു.

അങ്ങനെ ആ ദിവസമെത്തി…. തന്‍റെ ആവസാന വര്‍ഷ എക്സാമും കഴിഞ്ഞ് പ്രോജക്റ്റിന്‍റെ വൈവേ ദിനം…. അന്നാണ് ഞാന്‍ അവസാനമായി വൈഷ്ണവത്തിന്‍റെ മുറ്റത്ത് നിന്നിറങ്ങിയത്…. സന്തോഷത്തോടെയായിരുന്നു ഞാന്‍ അന്ന് കണ്ണേട്ടന്‍റെ കുടെ കോളേജിലേക്കിറങ്ങിയത്….

കണ്ണേട്ടന് അന്ന് സ്റ്റെഡി ലീവായിരുന്നു. അതിനാല്‍ തന്നെ കോളേജിലേക്ക് എത്തിക്കാന്‍ വേണ്ടി മാത്രമാണ് കണ്ണേട്ടന്‍ ബൈക്കെടുത്തത്. സന്തോഷത്തോടെ എന്നെ കോളേജിലെത്തിച്ച് തിരിച്ച് പോന്നത്….

തന്‍റെ കോളേജിലെ അവസാനം ദിനമായിരുന്നു. ഇനി ഒരു സ്റ്റുഡേന്‍റായി അങ്ങോട്ടില്ല. വൈവേ വിചാരിച്ചതിലും സുഖകരമായിരുന്നു. കുറച്ച് നേരം കുട്ടുകാരോട് വര്‍ത്തമാനം പറഞ്ഞിരുന്നു. അല്‍പം കഴിഞ്ഞപ്പോ കണ്ണേട്ടന്‍റെ കോള്‍ വന്നു… പതിവില്‍ നിന്നും ഇടറിയ ശബ്ദമായിരുന്നു അപ്പോള്‍.

ചിന്നു… വൈവേ കഴിഞ്ഞോ… കണ്ണേട്ടന്‍ ചോദിച്ചു….

ഹാ കഴിഞ്ഞു…. ഞാനിവിടെ ക്ലാസിരിക്കുകയാണ്…. കണ്ണേട്ടന്‍ എവിടെയാ….

ഞാന്‍…. നമ്മുടെ കോളേജിന്‍റെ പാര്‍ക്കിംഗിലുണ്ട്….. കണ്ണേട്ടന്‍ പറഞ്ഞു….

അതെന്താ അവിടെ നില്‍ക്കുന്നേ…. ഇങ്ങോട്ട് വാ…..

ഇല്ല ചിന്നു… നീന്‍റെ കാര്യങ്ങള്‍ കഴിഞ്ഞെങ്കില്‍ നീ ഇങ്ങോട്ട് വാ…. അത്യാവശമാണ്….

അതെന്താ അത്യവശം….. ഞാന്‍ സംശയത്തോടെ ചോദിച്ചു….

നീ…. വാ…. ഞാന്‍ കാത്തിരിക്കുകയാണ്…… കണ്ണേട്ടന്‍ പറഞ്ഞു….

ആ ശബ്ദത്തിലെ ഇടര്‍ച്ചയും സംസാരശൈലിയും എന്തോ എന്നില്‍ ആകാംശ ഉണര്‍ത്തിയിരുന്നു. അതിനാല്‍ അധികനേരം ആ ക്ലാസില്‍ നില്‍ക്കാന്‍ സാധിച്ചില്ല… ഞാന്‍ രമ്യയോടും മറ്റു കുട്ടുകാരോടും യാത്ര പറഞ്ഞിറങ്ങി….

ഞാന്‍ പാര്‍ക്കിംഗിലേക്ക് ചെല്ലുമ്പോള്‍ കണ്ണേട്ടന്‍ ബൈക്കില്‍ ചാരി കൈയും കെട്ടി നില്‍പ്പുണ്ടായിരുന്നു. പ്രതിക്ഷിച്ച പോലെ മുഖത്ത് സന്തോഷമില്ല…. ഞാന്‍ വേഗം കണ്ണേട്ടനടുത്തെത്തി.

എന്നെ കണ്ട ഉടനെ കണ്ണേട്ടന്‍ ബൈക്കില്‍ കയറി സ്റ്റാര്‍ട്ടാക്കി…. ഞാന്‍ അടുത്തെത്തിയതും ചോദിച്ചു….

എന്താ കണ്ണേട്ടാ എന്താ ഇത്ര ധൃതി….

ചിന്നു…. അത് ഞാന്‍ പോകും വഴി പറയാം…. നീ കയറ്….. കണ്ണേട്ടന്‍ എന്നോടായി പറഞ്ഞു….

ഞാന്‍ കയറിയിരുന്നു. കണ്ണേട്ടന്‍റെ വയറിലേക്ക് കൈയിട്ട് കെട്ടിപിടിച്ചിരുന്നു. ബൈക്ക് ഗേറ്റ് കടന്നതും കണ്ണേട്ടന്‍ പറയാന്‍ തുടങ്ങി….

ചിന്നു നമ്മളിപ്പോ പോകുന്നത് ഹോസ്പിറ്റലേക്കാണ്….

ഹോസ്പിറ്റലിലേക്കോ….. എന്താ കണ്ണേട്ടാ പ്രശ്നം…. ആരാ അവിടെ…..

അത്…. ചിന്നു ലക്ഷ്മിയമ്മ ഇന്ന് രാവിലെ അടുക്കളയില്‍ ഒന്ന് വീണു….

അയ്യോ….. എന്നിട്ട്…. കണ്ണേട്ടാ എന്‍റെ അമ്മ…..

പേടിക്കാനൊന്നുമില്ല ചിന്നു….. കാലൊന്ന് ഒടിഞ്ഞു… തലക്ക് ഒരു പൊട്ടുമുണ്ട്…. അത്രയുള്ളു…..

അയ്യോ…. കണ്ണേട്ടാ…. എന്‍റെ കണ്ണുകള്‍ അപ്പോഴെക്കും നിറഞ്ഞു കവിഞ്ഞിരുന്നു.

ചിന്നു…. ഞാന്‍ പറഞ്ഞില്ലേ…. പേടിക്കാനൊന്നുമില്ല…. നമ്മളിപ്പോ അമ്മയെ കാണാനാ പോകുന്നത്….. നി സമാധാനപെട്…. കണ്ണേട്ടന്‍ എന്നെ സമാധാനിപ്പിച്ചു….

അധികം വൈകാതെ ബൈക്ക് പോസ്പിറ്റിന്‍റെ പാര്‍ക്കിംഗ് എരിയയിലെത്തി. വണ്ടി നിര്‍ത്തിയതും ഞാന്‍ ചാടിയിറങ്ങുകയായിരുന്നു. ഹോസ്പിറ്റലിലേക്ക് ഓടി കയറണമെന്നുണ്ട്….. പക്ഷേ ഉള്ളില്‍ എവിടെക്കാ പോകണ്ടേതെന്ന് അറിയില്ലലോ….

കണ്ണേട്ടന്‍ ബൈക്ക് സ്റ്റാന്‍റിലിട്ട് തന്‍റെ അടുത്തേക്ക് വന്നു…. തന്‍റെ തോളില്‍ കയ്യിട്ട് കണ്ണേട്ടനോട് അടുപ്പിച്ച് നിര്‍ത്തി പിന്നെ പറഞ്ഞു….

ചിന്നു ഞാന്‍ പറഞ്ഞില്ലേ…. ലക്ഷ്മിയമ്മയ്ക്ക് കുഴപ്പമൊന്നുമില്ല…. പിന്നെ അവിടെ ചെന്ന് കരഞ്ഞ് പിടിച്ച് ലക്ഷ്മിയമ്മയെ കുടെ സങ്കടപ്പെടുത്തരുത്…. നമ്മള്‍ നല്‍കുന്ന കരുത്താണ് ലക്ഷ്മിയമ്മയ്ക്ക് വലുത്…. മനസിലായലോ….

ഉം…. ഞാന്‍ നനഞ്ഞ കണ്ണുകള്‍ തുടച്ച് മറുപടി നല്‍കി….

കണ്ണേട്ടന്‍ തന്നെയും കൊണ്ട് ആദ്യം ഐ.സി.യു വിന് മുന്നിലേക്കാണ് പോയത്… അവിടെ പുറത്ത് ചെയറില്‍ അച്ഛനിരുപ്പുണ്ടായിരുന്നു. ഞാന്‍ ഐ.സി.യു വിന്‍റെ വാതിലിലേക്ക് ഓടി ചെന്നു. ചില്ലുവാതിലിന്‍റെ ഉള്ളിലുടെ അകത്ത് കിടക്കുന്ന തന്‍റെ അമ്മയെ ഞാന്‍ കണ്ടു… ഓടിചെന്ന് കെട്ടിപിടിക്കണമെന്ന് മനസ് അതിയായി ആഗ്രഹിച്ചു…

പക്ഷേ അനുവാദമില്ലാത്തെ അകത്തേക്ക് പ്രവേശനമില്ല എന്ന ബോര്‍ഡ് കണ്ട് അവിടെ നിന്നു. അപ്പോഴെക്കും കണ്ണേട്ടന്‍ തന്‍റെ അടുത്തെത്തിയിരുന്നു. എന്‍റെ തോളില്‍ പിരിച്ച് തിരിച്ചു നിര്‍ത്തി. നനഞ്ഞു തുടങ്ങിയ കണ്ണുകളെ തഴുകി…

ഞാന്‍ നേരത്തെ പറഞ്ഞത് മറന്നോ…. കരയരുത്…. പിന്നെ ലക്ഷ്മിയമ്മേയെ കുറച്ച് കഴിഞ്ഞ് റൂമിലേക്ക് മാറ്റും…. ഇപ്പോ ക്ഷീണത്തിലാണ് ഉറങ്ങിക്കോട്ടെ…. കണ്ണേട്ടന്‍ പറഞ്ഞു….

എന്നെ കൊണ്ടുപോയി അച്ഛനടുത്തുള്ള ചെയറില്‍ കൊണ്ടുപോയി ഇരുത്തി… കുറച്ച് കഴിഞ്ഞപ്പോ അമ്മയെ റൂമിലേക്ക് മാറ്റി. കണ്ണേട്ടന്‍ തന്ന ധൈര്യത്തില്‍ ഞാന്‍ അധികം കരയാതെ അമ്മയെ സമാധാനിപ്പിച്ചു….

കുറച്ച് കഴിഞ്ഞപ്പോ കണ്ണേട്ടന്‍റെ അച്ഛനും അമ്മയും വന്നു. അവരുടെ കൈയില്‍ ഒരു ബാഗില്‍ എന്‍റെ ഡ്രെസുണ്ടായിരുന്നു. ലക്ഷ്മിയമ്മയുമായി അവര്‍ കുറച്ച് നേരം സംസാരിച്ചു. പിന്നെ അവര്‍ കൊണ്ടുവന്ന ബാഗ് എന്നെ എല്‍പിച്ചു. കുറച്ച് ദിവസം അമ്മയോടൊപ്പം നില്‍ക്കാന്‍ പറഞ്ഞു.

അമ്മയുടെ കാലിന് പ്ലസ്റ്റര്‍ ഇട്ടിരുന്നു. അതുകൊണ്ട് നടക്കാനും മറ്റും നല്ല ബുദ്ധിമുട്ടായിരുന്നു. അച്ഛനാണെല്‍ ഒഴുവാക്കാന്‍ സാധിക്കാത്ത ബിസിനസ് എന്നും പറഞ്ഞ് നടക്കുകയായിരുന്നു. ഒരിക്കല്‍ ഞാന്‍ ചോദിച്ചപ്പോഴാണ അച്ഛന്‍ പറഞ്ഞ് ഏകദേശം ഒരു കോടിയോളം രൂപയുമായി അച്ഛന്‍റെയൊരു പാര്‍ട്ട്ണര്‍ മുങ്ങിയെന്നും ആ കടം ചിലപ്പോള്‍ അച്ഛന്‍റെ ബിസിനസ്സും വീടും തന്നെ തകര്‍ക്കാന്‍ കെല്‍പുള്ളതാണെന്നും. അത് കേട്ടതോടെ പിന്നെ അമ്മയുടെ കുടെ സമയം ചിലവഴിക്കാന്‍ ഞാന്‍ അച്ഛനെ നിര്‍ബന്ധിച്ചില്ല….

ഒരാഴ്ചയോളാം ഞങ്ങള്‍ ഹോസ്പിറ്റലിലുണ്ടായിരുന്നു. ഞാനും കണ്ണേട്ടനും അമ്മയെ നല്ല രീതിയില്‍ നോക്കി. എന്നെക്കാള്‍ കുടുതല്‍ അമ്മയെ കണ്ണേട്ടനായിരുന്നു പരിചരിച്ചത്…. ഭക്ഷണം കൊടുക്കുന്നതിനും മരുന്ന് കൃത്യസമയത്ത് നല്‍ക്കുന്നതിലും കണ്ണേട്ടന്‍ ശ്രദ്ധ പുലര്‍ത്തി.

ഒരാഴ്ചയ്ക്ക് ശേഷം ഞങ്ങള്‍ എന്‍റെ വീട്ടിലേക്കെത്തി. ലക്ഷ്മിയമ്മ മുറിയില്‍ റെസ്റ്റ് തന്നെയായിരുന്നു. അടുക്കള എന്‍റെ കൈയിലും…. കണ്ണേട്ടന്‍റെ അമ്മയില്‍ നിന്നും പഠിച്ച പാചകവിദ്യ ഞാന്‍ അവിടെ ശരിക്കും പ്രയോഗിച്ചു. അമ്മ പോലും എന്‍റെ കൈപുണ്യത്തെ പ്രശംസിച്ചു….

എന്നോടും അമ്മയോടുമുള്ള കണ്ണേട്ടന്‍റെ സ്നേഹം കണ്ടപ്പോ അത് ഒരിക്കാലും മറ്റാര്‍ക്കും കിട്ടരുതെ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനയായി മാത്രമല്ല… അത് മനസില്‍ കുറിച്ചിട്ടു…. കണ്ണേട്ടന്‍റെ മനസിലും ശരീരത്തിലും മറ്റൊരു പെണ്ണ് അടുക്കില്ല എന്ന് അടിവരയിട്ട് ഉറപ്പിച്ചു…. ഒരു പക്ഷേ അതാവാം ഇന്നത്തെ എന്‍റെയീ അവസ്ഥയ്ക്ക് കാരണം….

കണ്ണേട്ടന്‍റെ ഫൈനല്‍ എക്സാം അടുത്തു വന്നു…. അതറിഞ്ഞ അമ്മ കണ്ണേട്ടനോട് വൈഷ്ണവത്തിലേക്ക് ചെല്ലാന്‍ പറഞ്ഞു…. പഠനത്തില്‍ ശ്രദ്ധ കൊടുത്ത് നന്നായി എക്സാം എഴുതാന്‍ പറഞ്ഞു…. ഒരു പക്ഷേ കണ്ണേട്ടന്‍ വിട്ടുപോകാനതിനുള്ള വിഷമത്തിലാണ് ഞാന്‍ ആ കാര്യം പറയാതിരുന്നത്… എന്നാല്‍ സ്വന്തം മോന്‍റെ ഭാവി നോക്കുന്ന അമ്മ അത് വെട്ടിതുറന്ന് പറഞ്ഞു….

വെറെ വഴിയില്ലാതെ കണ്ണേട്ടന്‍ അന്ന് വൈകിട്ട് വീടില്‍ നിന്നിറങ്ങി. ഇനി എക്സാം കഴിഞ്ഞിട്ടേ അങ്ങോട്ട് വരാവു എന്ന് അമ്മ കണ്ണേട്ടനെ കൊണ്ട് സത്യം ചെയ്യിപ്പിച്ചു… ആ സത്യമിടുമ്പോ തന്നെയും അമ്മയേയും നോക്കി കണ്ണേട്ടന്‍റെ കണ്ണു നിറഞ്ഞതായി ഞാന്‍ കണ്ടിരുന്നു….

ഒരു പക്ഷേ അന്ന് കണ്ണേട്ടന്‍ വൈഷ്ണവത്തിലേക്ക് മടങ്ങുന്നന്ന് രാവിലെ കണ്ണേട്ടന്‍റെ മാറില്‍ ചൂടില്‍ നിന്ന് പിടഞ്ഞെഴുന്നേല്‍ക്കുമ്പോ ഞാനാറിഞ്ഞില്ല…. അത് അന്നത്തോടെ തനിക്ക് നഷ്ടമാവുകായാണെന്ന്…..

പിന്നിടുള്ള രാത്രികള്‍ തനിക്ക് ഉറക്കമില്ലായ്മയുടെതായിരുന്നു. പതിവായി കിട്ടിയിരുന്ന ഒരു ചൂട് കിട്ടാത്തതിന്‍റെ വിഷമം…. എന്നും വൈകിട്ട് കണ്ണേട്ടന്‍ വിളിക്കും… പിന്നെ അമ്മയ്ക്ക് ഭക്ഷണം കൊടുക്കും വരെ സംസാരിക്കും…. അധികവും സംസാരം മറ്റയാളുടെ മിസ്സിങ്ങായിരുന്നു…. ഇടയ്ക്ക് വൈഷ്ണവത്തില്‍ വിളിച്ച് അമ്മയോടും അച്ഛനോടും സംസാരിക്കും….

അതിനിടയില്‍ നല്ല മാര്‍ക്കോടെ ഞാന്‍ ഡിഗ്രി പാസ്സായി. എന്നാല്‍ അതിന്‍റെ അഘോഷത്തിനായി വരാന്‍ കണ്ണേട്ടന് വിലക്കുള്ളത് കൊണ്ട് സാധിക്കുമായിരുന്നില്ല. അമ്മയെ തനിച്ചാക്കി അങ്ങോട്ട് പോകുന്നതിന് തനിക്കും…..

അമ്മയ്ക്ക് കൊടുത്ത വാക്ക് കണ്ണേട്ടന്‍ പാലിച്ചു…. പല കാരണത്താല്‍ എക്സാം ഒരു മാസത്തോളം കൊണ്ടാണ് തീര്‍ന്നത്….

അങ്ങനെ ആ ദിവസം വന്നെത്തി…. താന്‍ ഈ ജീവിതത്തില്‍ മറക്കാന്‍ ആഗ്രഹിക്കുന്ന എന്നാല്‍ താന്‍ ഏറെ കാത്തിരുന്ന ആ ദിവസം. അത് കണ്ണേട്ടന്‍റെ ഇരുപത്തിയഞ്ചാം പിറന്നാള്‍ ദിനമായിരുന്നു. എടവ മാസത്തിലെ രേവതി നാള്‍…. കുറച്ച് ദിവസം മുമ്പാണ് താന്‍ ആദ്യമായി കലണ്ടര്‍ എടുത്ത് നോക്കുന്ന കണ്ണേട്ടനെ കണ്ടത്. അന്ന് ചോദിച്ചപ്പോഴാണ് കണ്ണേട്ടന്‍ ഈ ദിവസത്തിനായി കാത്തിരിക്കുയാണെന്ന് പറഞ്ഞത് ഓര്‍ത്തുപോയി.

പക്ഷേ രാവിലെത്തെ അടുക്കളയിലെ തിരക്കിനിടയില്‍ ഞാന്‍ ആ ദിവസത്തിന്‍റെ കാര്യം മറന്നിരുന്നു. പിന്നെ ഭക്ഷണവുമായി അമ്മയുടെ അടുത്തെത്തിയപ്പോഴാണ് അമ്മ ആ കാര്യം ഓര്‍മ്മിപ്പിച്ചത്…. അല്ലേലും അമ്മയ്ക്ക് ഈ കാര്യത്തില്‍ ഭയങ്കര ഓര്‍മ്മ ശക്തിയാണ്….

അമ്മയ്ക്ക് ഭക്ഷണം കൊടുത്ത് തിരിച്ച് ഓടി പാഞ്ഞാണ് തന്‍റെ മുറയിലേക്ക് പോയത്…. ചാര്‍ജ്ജ് ചെയ്യാന്‍ വെച്ചിരുന്ന ഫോണ്‍ ചാടിപിടിച്ചെടുത്തു…. അതില്‍ നിന്ന് കണ്ണേട്ടന്‍റെ ഫോണിലേക്ക് വിളിച്ചു….

അധികം താമസിക്കാതെ ഫോണ്‍ എടുത്തു….

ഹലോ…. ചിന്നു…..

കണ്ണേട്ടാ….

പറ മുത്തേ…. എന്താ ഈ നേരത്ത്…..

പിറന്നാള്‍ ആശംസകള്‍ കണ്ണേട്ടാ….

ആഹാ…. ഓര്‍മ്മയുണ്ടല്ലേ…. ഞാന്‍ വിചാരിച്ചു മറന്നുകാണും എന്ന്…..

മറന്നിരുന്നു… അമ്മയാ ഓര്‍മ്മിപ്പിച്ചത്….

കണ്ടോടീ…. എന്‍റെ പുന്നാര ലക്ഷ്മിയമ്മ…. അതാണ് സ്നേഹം….

അയ്യടാ…. എന്നാ എന്‍റെ പിറന്നാളെന്നാ സ്നേഹമുള്ള ഭര്‍ത്താവോന്ന് പറഞ്ഞെ…..

അത്…. ചിങ്ങത്തിലോ കര്‍ക്കിടകത്തിലോ ആല്ലേ…

അഹാ…. എന്താ സ്നേഹം…..

അതവിടെ നിക്കട്ടെ…. എനിക്കുള്ള ഗിഫ്റ്റ് താടീ….

ഇങ്ങ് വാ…. എന്നാല്‍ തരാം….

അതെങ്ങനെ എക്സാം കഴിയാതെ അങ്ങോട്ട് കയറാന്‍ പറ്റുമോ…. വാക്കു പറഞ്ഞുപോയില്ലേ…. നീ ഇങ്ങോട്ട് വാ….

അമ്മയെ തനിച്ചാക്കി ഞാനൊന്നും വരില്ല….

എന്നാ പിന്നെ എക്സാം കഴിയട്ടെ…. ഞാനൊരു വരവുണ്ട്…. നമ്മുക്ക് ആദ്യരാത്രി ആഘോഷിക്കണ്ടേ…. എഴു ദിവസം കുടെ….

പോ…. വൃത്തിക്കേട് പറയാതെ….. അല്ല…. കണ്ണേട്ടന്‍ എവിടെയാ…..

എടി…. ഞാന്‍ എയര്‍പോര്‍ട്ടിലാ…. വേണ്ടപ്പെട്ട ഒരാള്‍ വരുന്നുണ്ട്…. ഇന്ന് ഇനി വിളിക്കാന്‍ പറ്റിക്കൊണമെന്നില്ല….

അതാരാ…..

അതൊക്കെ പറയാം…. ദേ ഫ്ളൈെറ്റത്തി…. ഞാന്‍ പിന്നെ വിളിക്കാം…. ഞാന്‍ ആളെ നോക്കട്ടെ….

കണ്ണേട്ടന്‍ ഇത്രയും പറഞ്ഞ് ഫോണ്‍ കട്ടാക്കി…. ആദ്യരാത്രി എന്നോക്കെ കേട്ടപ്പോ മനസില്‍ ഒരു കുളിര്…. രണ്ടുവര്‍ഷത്തെ കാത്തിരിപ്പിന്‍റെ സുഖം…. ഇനി എഴു ദിനങ്ങള്‍ മാത്രം….

എഴു സുന്ദര രാത്രികള്‍….        ഏകന്തസുന്തര രാത്രികള്‍…        വികാര തരളിത ഗാത്രികള്‍…

ഞാന്‍ പണ്ടെങ്ങോ കെട്ട പാട്ടും പാടി അവിടെ തുള്ളി ചാടി….

അന്ന് ഞാന്‍ പായസം വെച്ചു. പ്രാണനാഥനടുത്തില്ലേലും അത് തനിക്ക് ആഘോഷത്തിന്‍റെ ദിനമാണ്…. മാധുരമേറുന്ന ഒരു പുതുജിവിതത്തിന്‍റെ തുടക്കമാണ്…. അങ്ങനെ വിചാരിച്ചു…. പക്ഷേ….

അന്ന് വൈകിട്ട് തൊട്ട് മഴ കാറ്റിനെയും ഇടിയെയും മിന്നലിനെയും കുട്ടൂപിടിച്ച് തകര്‍ത്തുപൊയ്തു… അതോടെ നാടിലേക്കുള്ള ഇലക്ട്രിസിറ്റി കമ്പി ഒരു മരം വീണു തകര്‍ന്നു… വീടും നാടും വൈദ്യുതിയെത്താതെയായി…. അന്ന് എല്ലാവരും ക്യാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ കഴിച്ചു….

ദിവസങ്ങള്‍ വീണ്ടും കഴിഞ്ഞു പോയി. ആറാം നാള്‍ വൈകിട്ട് ഞാന്‍ ടി.വി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. സൂര്യ മ്യൂസിക് വെച്ച് പാട്ട് കെട്ടുകൊണ്ടിരുന്നു….

വരുവാനില്ലാരുമിങ്ങൊരുനാളുമീ വഴി        ക്കറിയാം അതെന്നാലുമെന്നും        പ്രിയമുള്ളാരാളോരോ വരുവാനുണ്ടെന്ന        ഞാന്‍ വെറുതേ മോഹിക്കുമല്ലോ        എന്നും വെറുതെ മോഹിക്കുമല്ലോ….

പെട്ടെന്ന് ഗേറ്റില്‍ നിന്ന് ഒരു ബൈക്കിന്‍റെ ശബ്ദം അടുത്തടുത്തായി വരുന്നതറിഞ്ഞു… കണ്ണേട്ടന്‍റെ ബൈക്കിന്‍റെ ശബ്ദം എന്നെ ചാടി എഴുന്നേല്‍പിച്ച് പൂമുഖത്തേക്ക് പായിച്ചു…. പക്ഷേ…. അത് കണ്ണേട്ടനായിരുന്നില്ല…. കണ്ണേട്ടന്‍റെ അതെ മൊഡല്‍ ബൈക്ക്. അതില്‍ വെള്ളയും വെള്ളയുമിട്ട ഒരാള്‍. അയാള്‍ വന്ന് കയ്യിലുള്ള കവര്‍ പൂമുഖത്തുള്ള അച്ഛന് കൈമാറി…. അയാള്‍ വന്ന വഴിയേ തിരിച്ചുപോയി….

ഞാന്‍ കണ്ണേട്ടനെ പ്രതിക്ഷിച്ച് പൂമുഖത്തേക്ക് വന്നതായിരുന്നു. പ്രതിക്ഷിച്ച ആളല്ല എന്നറിഞ്ഞപ്പോ എന്ത് ചെയ്യണമെന്നറിയാതെ നിന്നുപോയി. ഇനി അവിടെ നിന്ന് ചമ്മന്‍ നിക്കണ്ട എന്ന് വെച്ച് തിരിച്ച് ഹാളിലേക്ക് തന്നെ സ്കൂട്ടായി….  എന്തോ കണ്ണേട്ടനെ കാണാനുള്ള പൂതി മനസില്‍ വര്‍ദ്ധിക്കുന്നത് പോലെ….

അന്ന് രാത്രി ഏകദേശം ഒമ്പതുമണിയാവുമ്പോള്‍ അമ്മയ്ക്ക് ഭക്ഷണവും മരുന്നും കൊടുത്ത് ഗുഡ്നൈറ്റ് പറഞ്ഞ് പുറത്തിറങ്ങി….

അന്ന് ഡൈനിംഗ് ടെബിളില്‍ വെച്ച് അച്ഛന്‍ പതിവില്ലാതെ എന്നോട് സംസാരിച്ചു….

ചിന്നു… നീ ഭക്ഷണം കഴിച്ച് കഴിഞ്ഞ് പൂമുഖത്തേക്ക് ഒന്ന് വരണം… എനിക്കൊരു കാര്യം പറയാനുണ്ട്…. തല്‍ക്കാലാം ലക്ഷ്മിയിത് അറിയണ്ട…. അച്ഛന്‍ ഗനഗംഭിരത്തോടെ പറഞ്ഞു….

എന്നും അച്ഛന്‍റെ വാക്ക് പേടിയോടെ കേട്ടിരുന്ന ഞാന്‍ അന്നും അത് കേട്ട് അത് പോലെ അനുസരിച്ചു. ഭക്ഷണത്തിന് ശേഷം പാത്രമെല്ലാം കഴുകി വെച്ച ശേഷം ഞാന്‍ പൂമുഖത്തേക്ക് ചെന്നു. അച്ഛന്‍ അവിടെയുള്ള ചാരുകസേരയില്‍ ഇരുന്ന് എന്തോ ചിന്തിക്കുകയായിരുന്നു….

അച്ഛാ…. ഞാന്‍ അല്‍പം ഭയത്തോടെ വിളിച്ചു….

ഹാ…. നീ വന്നോ…. ചിന്തയില്‍ നിന്നുണര്‍ന്ന അച്ഛന്‍ എന്നെ തിണ്ണമേല്‍ ഇരിക്കാന്‍ പറഞ്ഞു…. ഞാന്‍ അനുസരിച്ചു…. അച്ഛനെ തന്നെ ശ്രദ്ധിച്ചിരുന്നു….

ചിന്നു…. ഞാന്‍ ഇത് എങ്ങിനെയാ പറയുന്നത് എന്ന് എനിക്കറിയില്ല…. പക്ഷേ നിന്‍റെ നല്ല ഭാവിക്ക് വേണ്ടി എനിക്ക് പറയാതിരിക്കാന്‍ കഴിയില്ല…. അച്ഛന്‍ എന്തോ മനസില്‍ തട്ടിയത് പോലെ പറഞ്ഞു….

എന്താ അച്ഛാ…. എന്താ കാര്യം…. ഞാന്‍ ചോദിച്ചു….

അത്…. നീയാ പാക്കറ്റ് തുറന്ന് നോക്ക്….. അപ്പോ മനസിലാവും…. തന്‍റെയടുത്തു വൈകിട്ട് ബൈക്കില്‍ വന്നയാള്‍ കൊടുത്ത പാക്കറ്റ് ചൂണ്ടി അച്ഛന്‍ പറഞ്ഞു…

ഞാന്‍ പാക്കറ്റ് തുറന്നു. അതില്‍ കുറച്ച് ഫോട്ടോസായിരുന്നു. അതിലെ കാഴ്ച കണ്ട് ഒരു നിമിഷം എന്‍റെ ഹൃദയം നിലയ്ക്കുന്നത് പോലെ തോന്നി….

തന്നെക്കാള്‍ സുന്ദരിയായ ജാക്കറ്റും ഹാഫ് സ്ലീവ് ഡ്രെസുമിട്ട ഒരു പെണ്‍കുട്ടിയൊടൊപ്പം പല സ്ഥലങ്ങളിലായി ചിരിച്ച് കളിച്ച് നടക്കുന്ന തന്‍റെ കണ്ണേട്ടന്‍…. അവളുടെ കുടെ റെസ്റ്റോറന്‍റിലും ബാറിലും പുറത്ത് പല സ്ഥലങ്ങളിലുമായി നടക്കുന്നു. അതിലൊരു ഫോട്ടോയില്‍ അവളെ തന്‍റെ തോളില്‍ തലവെച്ച് കിടത്തി അവളുടെ അരയില്‍ പിടിച്ച് നടക്കുന്നതായിരുന്നു. കണ്ണില്‍ പൊന്തി വന്ന കണ്ണുനീര്‍ കാഴ്ച തന്‍റെ മറയ്ക്കുന്നതായി തോന്നി…. ശരീരം കിടന്ന് വിറയ്ക്കാന്‍ തുടങ്ങി…. മനസ് കല്ലാച്ച് പോയി…. ശ്വാസം പോലും എടുക്കാന്‍ പറ്റാത്തെ ഞാന്‍ ആ പൂമുഖത്ത് ഫോട്ടോ നോക്കി നിന്നു.

ചിന്നു….. അച്ഛന്‍റെ വിളിയാണ് എന്നെ തിരിച്ചെത്തിച്ചത്…. ഞാന്‍ നിറഞ്ഞ കണ്ണുകളോടെ അച്ഛനെ നോക്കി….

അച്ഛാ ഇത്…. കണ്ണേ…. എനിക്ക് വാക്കുകള്‍ മുറിഞ്ഞു പോവുന്നത് പോലെ തോന്നി…..

അതെ…. നിന്‍റെ കണ്ണേട്ടന്‍ തന്നെ… അച്ഛന്‍റെ ശബ്ദമുണര്‍ന്നു….

ഇല്ലാ….. ഇതിലെന്തോ ചതിയുണ്ട്….. എനിക്ക് വിശ്വാസമില്ലാത്ത രീതിയില്‍ ഞാന്‍ പറഞ്ഞു….

മോളെ…. ഞാനും ആദ്യം വിശ്വസിച്ചില്ല…. ഞാന്‍ അതിലെ ഹോട്ടലിലേക്ക് വിളിച്ചു ചോദിച്ചു… അവിടെ നിന്ന് എനിക്ക് കുറച്ച് സി.സി.ടി.വി ഫുട്ടേജ് കിട്ടിയിട്ടുണ്ട്…. ധാ നോക്ക്…. കൈയിലെ ഫോണ്‍ തനിക്ക് നേരെ നീട്ടി അച്ഛന്‍ പറഞ്ഞു…. ഞാന്‍ ധൃതിയില്‍ ഫോണ്‍ വാങ്ങി അത് നോക്കി…. വാട്സാപ്പില്‍ സേവ് ചെയ്യാത്ത ഒരു നമ്പറില്‍ നിന്ന് അഞ്ചോ ആറോ സി.സി.ടി.വി വിഡിയോകള്‍…. ഞാന്‍ ഓരോന്നും പ്ലേ ചെയ്ത് നോക്കി….

എതോ വലിയ ഹോട്ടലിന്‍റെ മുന്‍ഭാഗം… മഴയുള്ള രാത്രിയാണ് സംഭവം…. അവള്‍ സൈഡിലുള്ള ഡേറ്റിലേക്ക് നോക്കി…. അതെ ആ ദിവസം…. കണ്ണേട്ടന്‍റെ പിറന്നാള്‍ ദിനം…. കണ്ണുകളില്‍ സമുദ്രം സൃഷ്ടിക്കുകയായിരുന്നു…

ഹോട്ടലിന്‍റെ മുന്നിലേക്ക് കയറി വരുന്ന കണ്ണേട്ടന്‍റെ വൈഷ്ണവം എന്ന് പേരുള്ള കാര്‍…. ഡ്രൈവിംങ് സിറ്റില്‍ നിന്നിറങ്ങുന്ന കണ്ണേട്ടന്‍…. ഫ്രെണ്ടിലെ അപ്പുറത്തെ ഡോര്‍ തുറന്ന് ഫോട്ടോയില്‍ കണ്ട ആ സുന്ദരിയെ പിടിച്ചെഴുന്നേല്‍പിക്കുന്നു. രണ്ടുപേരും നനഞ്ഞ് കുളിച്ചിട്ടുണ്ട്…. പിന്നെ കാറിന്‍റെ ചാവി അവിടെയുള്ള സെക്യൂരിട്ടിക്കാരനെ എല്‍പിച്ച് അവളെ താങ്ങി പിടിച്ച് കണ്ണേട്ടന്‍ ഫോട്ടലിന്‍റെ ഉള്ളിലേക്ക് നടക്കുന്നു… ഇതാണ് ആദ്യ വിഡിയോ… ഞാന്‍ അടുത്ത വിഡിയോ പ്ലേ ചെയ്തു…

ആ ഹോട്ടലിന്‍റെ ഉള്ളിലെ കാഴ്ചയാണ്…. അവള്‍ ഇപ്പോഴും കണ്ണേട്ടന്‍റെ തോളില്‍ തല വെച്ചാണ്… കണ്ണേട്ടന്‍ അവളെ അരക്കെട്ടില്‍ പിടിച്ചിരിക്കുന്നു. റിസപ്ഷനിലേ ആളിനോട് എന്തോ സംസാരിച്ച് അവളെ താങ്ങി പിടിച്ച് ലിഫ്റ്റിനടുത്തേക്ക് നിങ്ങുന്നു.

അടുത്ത വിഡിയോയില്‍ ലിഫ്റ്റിനുള്ളിലെ കാഴ്ച… നില്‍പ്പെല്ലാം പഴയ പോലെ തന്നെ…. രണ്ടുപേരുടെയും മുഖം ആ വിഡിയോയില്‍ ശരിക്കും കിട്ടിയിട്ടുണ്ട്…. അത് തന്‍റെ കണ്ണേട്ടന്‍ തന്നെയാണ്…. മനസ്സിന്‍റെ മനോധൈര്യം അപ്പോഴെക്കും ചോര്‍ന്നു പോയിരുന്നു. കണ്ണുകള്‍ വറ്റാത്ത നീരുറവയായിരുന്നു. തന്‍റെ കാലുകളിലേക്ക് തന്‍റെ കണ്ണുനീര്‍ തുള്ളികള്‍ അഭിഷേകം നടത്തിയിരുന്നു…. ഞാന്‍ അടുത്ത വിഡിയോ പ്ലേ ചെയ്തു…..

അവളെ താങ്ങി പിടിച്ച് ആ ഹോട്ടലിലെ ഒരു മുറിയിലേക്ക് വാതിലിന്‍റെ ലോക്ക് തുറന്ന് കയറുന്ന കണ്ണേട്ടന്‍…. കയറിയ ഉടനെ ആ വാതില്‍ അടയുന്നു…. അപ്പോഴെക്കും തളര്‍ന്നു പോയിരുന്നു ഞാന്‍…. ഇനിയെന്ത്….. നഷ്ടമാവുന്നത് പ്രിയപ്പെട്ടയെന്നാണ്…. മനസില്ലാ മനസ്സോടെ അവസാന വിഡിയോ കുടെ കണ്ടു…..

അത് പകല്‍ സമയത്താണെന്ന് തോന്നുന്നു. ഫോട്ടലിലെ വിളക്കുകളെല്ലാം അണഞ്ഞിരുന്നു. ദിവസം മാറിയിരിക്കുന്നു. പിറ്റേന്നാണ്… നേരത്തെ കണ്ട മുറി… അതിന്‍റെ വാതില്‍ തുറക്കുന്നു. അതില്‍ നിന്ന് കണ്ണേട്ടന്‍ പുറത്തിറങ്ങുന്നു. മുഖത്ത് ഒരു പുഞ്ചിരി…. പിറകെ അവളും… അവളുടെ മുഖത്ത് നാണം കലര്‍ന്ന ഒരു പുഞ്ചിരിയാണുള്ളത്…. അതോടെ തന്‍റെ മനസിലെ ശവപ്പെടിയുടെ അവസാന ആണിയും അടിച്ച് കഴിഞ്ഞിരുന്നു….

എന്തുചെയ്യണമെന്നറിയാത്ത അവസ്ഥ….. അച്ഛന്‍ മുന്നില്‍ നിന്ന് എന്തോ പറയുന്നുണ്ട്… പക്ഷേ ഒന്നും കേള്‍ക്കുന്നില്ല…. മനസില്‍ ആ വിഡിയോ ശകലങ്ങള്‍ മാത്രം…. അച്ഛന്‍ കൈ നീട്ടുന്നതായി അറിഞ്ഞു…. ഫോണ്‍ അങ്ങോട്ട് കൊടുത്തു….

അച്ഛനോട് സംസാരിക്കാന്‍ ഒന്നുമില്ല…. താന്‍ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന ഫീല്‍…. കണ്ണേട്ടന്‍ പറഞ്ഞ വേണ്ടപ്പെട്ട ഒരാള്‍ അവളായിരുന്നോ…. തന്‍റെ രണ്ട് വര്‍ഷത്തെ വ്രതത്തിന് ശേഷം ആദ്യം അവളെ പ്രിതിപ്പെടുത്താന്‍ പോയിരിക്കുന്നു. താന്‍ ഒരു മണ്ടിയെ പോലെ രണ്ടുകൊല്ലം പിറകെ നടന്നു…. അത്മഹത്യ ചെയ്താല്‍ മതിയെന്ന അവസ്ഥയിലായി ഞാനപ്പോള്‍….

ഇല്ല തോറ്റുകൊടുക്കില്ല…. ജീവിക്കണം…. കണ്ണേട്ടനെ അല്ല വൈഷ്ണവ് എന്ന ആ മനുഷ്യനെ കാണാണം…. മനസില്‍ ഉറപ്പിച്ചു. ഫോണെടുത്ത് വിളിച്ചു…..

ഹാലോ മുത്തേ…. അപ്പുറത്ത് നിന്ന് ആ മനുഷ്യന്‍റെ ശബ്ദം….

എവിടെയാ…. കരച്ചില്‍ അടക്കിപിടിച്ച് ചോദിച്ചു…..

ഞാന്‍ നമ്മുടെ മുറിയില്‍…. പഠിക്കുകയാ മുത്തേ…. നാളെ ലാസ്റ്റ് എക്സാമല്ലേ…. കണ്ണേട്ടന്‍ അപ്പുറത്ത് നിന്ന് പറഞ്ഞു….

എനിക്കൊന്ന് കാണാണം….. ഞാന്‍ പറഞ്ഞു….

എന്താ ചിന്നു…. ശബ്ദം വല്ലാതിരിക്കുന്നേ…. വല്ല അസുഖമുണ്ടോ….

ഹാ…. മനസിന് ഒരു സുഖമില്ല…..

അയ്യോ…. ഇന്നിനി വരാന്‍ പറ്റില്ല…. എക്സാം കഴിഞ്ഞ ഞാന്‍ ഓടിവരാം….

ഇവിടെക്ക് വരണ്ട…. ഇവിടെത്തെ പാര്‍ക്കില്‍ വന്ന മതി…. ഞാന്‍ അവിടെയുണ്ടാവും….

ഹാ…. അവിടെങ്കില്‍ അവിടെ…. നാളെ ഉച്ചക്ക് ഒന്നരയ്ക്ക് ഞാന്‍ അവിടെയുണ്ടാവും….. പിന്നെന്താ….

എനിക്ക് വയ്യ…. ഞാന്‍ വെക്കുകയാ….

എന്നാല്‍ മോള്‍ പോയി തലയണയെ കെട്ടിപിടിച്ച് കിടന്നോ…. നാളെ തൊട്ട് ഉറക്കമില്ലാത്ത രാത്രിയല്ലേ….

തന്‍റെ ഉറക്കം എപ്പോഴെ നഷ്ടമായി എന്ന് അയാള്‍ക്ക് അറിയില്ലലോ….

ഉം…. ഗുഡ് നൈറ്റ്….. ഞാന്‍ പറഞ്ഞൊപ്പിച്ചു….

ഗുഡ് നൈ… പറഞ്ഞു തീരും മുമ്പേ ഞാന്‍ ഫോണ്‍ കട്ടാക്കി…. അന്ന് ആ രാത്രി ശരിക്കും എന്‍റെ ഉറക്കം നഷ്ടപ്പെട്ടു…. വഞ്ചിതയായി പോയതിന്‍റെ ദേഷ്യവും സങ്കടവും….

പിറ്റേന്ന് തലേന്നത്തെ ഉറക്കക്ഷീണം തന്നെ വല്ലാതെ വലച്ചു. അന്ന് രാവിലെ വീട്ടിലെ പണിയെല്ലാം ചെയ്ത് ഭക്ഷണം കൊടുക്കാനായി അമ്മയുടെ മുറിയിലേത്തി… തന്‍റെ വിഷമം അമ്മ പെട്ടെന്ന് മനസിലാക്കി…..

മോളേ…. എന്താ മുഖത്തൊരു വിഷമം…..

ഒന്നുമില്ലമ്മേ…. ഇന്നലെ ഉറക്കം ശരിയായില്ലാ…. അതാവും…. തന്‍റെ വിഷമം അമ്മയോട് പറയാന്‍ താന്‍ പാടുപെട്ടു. കണ്ണേട്ടനെ കണ്ടു വന്നിട്ട് പറഞ്ഞ മതിയെന്ന് ഞാന്‍ നിശ്ചയിച്ചിരുന്നു…

ഇന്നല്ലേ കണ്ണന്‍റെ അവസാന എകസാം….. അമ്മ ചോദിച്ചു….

അതെ…. ഞാന്‍ താല്‍പര്യമില്ലാത്ത മട്ടില്‍ പറഞ്ഞു….

ഇന്ന് അവന്‍ വരും ലെ…. എത്ര ദിവസായി എന്‍റെ കുട്ടിയെ കണ്ടിട്ട്…. അമ്മ വീണ്ടും സ്നേഹവതിയായി….

ങാ…. വരുമായിരിക്കും…. കണ്ണേട്ടനെ കുറിച്ചുള്ള കാര്യങ്ങള്‍ എനിക്ക് ദേഷ്യത്തിനുള്ള കാരണമായി മാറി….

ഉച്ചക്ക് പുറത്ത് പോകുന്ന കാര്യം അമ്മയോട പറഞ്ഞു… രാവിലെ അച്ഛന മുഖം കൊടുക്കാന്‍ തോന്നിയില്ല…. ഇല്ലെങ്കില്‍ ഇനിയും കരയേണ്ടിവരും…. കഴിഞ്ഞ പന്ത്രണ്ടു മണിക്കുറില്‍ ഞാന്‍ ഈ ജീവിതത്തില്‍ കരഞ്ഞതിലും അപ്പുറം കരഞ്ഞിരുന്നു. ഉച്ചയ്ക്ക് ഒരു മണിക്കു തന്നെ പാര്‍ക്കില്‍ പോയി അവിടെത്തെ ബഞ്ചില്‍ ഇരുപ്പുറച്ചു…. താനും കണ്ണേട്ടനും മുമ്പും ഇവിലെ വന്നിട്ടുണ്ട്…. ഇതെ ബെഞ്ചില്‍ ഒന്നിച്ചിരുന്നിട്ടുണ്ട്…. സ്വപ്നങ്ങള്‍ നെയ്തുകുട്ടിയിട്ടുണ്ട്…..

ഒന്നരയ്ക്ക് തന്നെ കണ്ണേട്ടന്‍റെ ബൈക്ക് പാര്‍ക്കിന്‍റെ കവാടത്തിലെത്തി…. അത് പാര്‍ക്ക് ചെയ്ത് അയാള്‍ പുറത്തിറങ്ങി…. മുഖത്ത് പുഞ്ചിരി മാത്രം…. തന്‍റെ നേര്‍ക്ക് നടന്നടുത്തു….

തന്‍റെയടുത്തെത്തിയ കണ്ണേട്ടന്‍ തന്നെ കെട്ടിപിടിക്കാനായി ഇരു കൈകളും വിടര്‍ത്തി… പക്ഷേ ഞാന്‍ രണ്ടടി പിറകോട് മാറി അതിന് വിലങ്ങ് വെച്ചു…

ചിന്നു…. കണ്ണേട്ടന്‍ സന്തോഷത്തോടെ വിളിച്ചു….

വേണ്ട…. അങ്ങനെ വിളിക്കണ്ട….. ഞാന്‍ പറഞ്ഞു….

ചിന്നു…. നീയെന്താ ഇങ്ങനെയൊക്കെ പറയുന്നേ….

ഹാ…. ഞാനിപ്പോ ഇങ്ങനെയാ…. ഞാനൊരു കാര്യം ചോദിച്ച സത്യം പറയുമോ….

എന്താ…. മുത്തേ…. ഞാനെപ്പോഴെ നിന്നോട് കള്ളം പറഞ്ഞിട്ടുള്ളത്…. കണ്ണേട്ടന്‍ ചോദിച്ചു….

കണ്ണേട്ടന്‍ പിറന്നാള്‍ ദിവസം എയര്‍പോര്‍ട്ടില്‍ പോയത് ഒരു പെണ്ണിനെ കാണാനാണോ….. ഞാന്‍ ചോദിച്ചു…. കണ്ണേട്ടന്‍റെ മുഖം മാറുന്നുണ്ടായിരുന്നു….

അതേ…. കണ്ണേട്ടന്‍ പറഞ്ഞു….

അന്ന് മൊത്തം അവളുടെ കുടെയായിരുന്നോ….

അതിന് മറുപടിയായി സമ്മതിക്കുന്ന തരത്തില്‍ തലയാട്ടുക മാത്രമായിരുന്നു…..

രാത്രി അവളുടെ കുടെ ഹോട്ടല്‍ മുറിയിലേക്ക് പോയിരുന്നോ…..

അതിനും തലയാട്ടല്‍ മാത്രം….

പിന്നെന്തിനാ എന്‍റെയടുത്തേക്ക് വന്നത്…. അവളുടെ കുടെ അങ്ങ് പോയികുടായിരുന്നോ…. എന്‍റെ ശബ്ദം ഉയര്‍ന്നു…..

കണ്ണേട്ടന്‍ അത് എതിര്‍ക്കുമെന്നൊരു വിശ്വാസം എനിക്കുണ്ടായിരുന്നു… എന്നാല്‍ എല്ലാം ശരിയാണ് എന്ന് പറഞ്ഞ് ഒരു കുറ്റവാളിയെ പോലെ എന്‍റെ മുന്നില്‍ നിന്ന കണ്ണേട്ടനെ കണ്ടപ്പോ എന്‍റെ സംശയങ്ങളെല്ലാം ശരിയാണെന്ന് ഞാന്‍ തിരുമാനിച്ചു….

ചിന്നു അത്…. ഞാന്‍….. കണ്ണേട്ടന്‍ എന്തോ പറയാന്‍ തുനിഞ്ഞു….

വേണ്ടാ….. എനിക്കൊന്നും കേള്‍ക്കണ്ട….. ഇനി എന്നെ തേടി വരരുത്…. ഞാന്‍ ദേഷ്യത്തില്‍ പറഞ്ഞ് പിന്‍തിരിഞ്ഞ് നടന്നു….

ഒരു പക്ഷേ താന്‍ കണ്ണേട്ടന്‍റെ ഭാഗം അറിയാന്‍ ശ്രമിച്ചില്ല… അതൊരു തെറ്റാണെന്ന് അറിയാന്‍ ഞാന്‍ വൈകിയിരുന്നു….

കണ്ണേട്ടന്‍ പിറകില്‍ നിന്ന് എന്നെ വിളിച്ചു…. പക്ഷേ…. അതൊന്നും കേള്‍ക്കാന്‍ ഞാന്‍ നിന്നില്ല…. അവിടെ കിടന്നിരുന്ന ഓട്ടോയില്‍ കയറി ഞാന്‍ വിട്ടിലേക്ക് വിട്ടു…. കണ്ണേട്ടന്‍ പിറകെ ഓട്ടോ പോകും വരെ കുടെ വന്നു. പക്ഷേ ഞാന്‍ അവിടെ നില്‍ക്കാന്‍ അശക്തനായിരുന്നു…. തിരിഞ്ഞൊന്ന് നോക്കാന്‍ പോലും ഞാന്‍ മടിച്ചിരുന്നു. കാരണം തന്‍റെ പിറകെ ഇടറിയ ശബ്ദവുമായാണ് കണ്ണേട്ടന്‍ വന്നത്…. ഇനി ആ മുഖം കുടെ കാണാനുള്ള ശേഷി എനിക്കുണ്ടായിരുന്നില്ല…..

താന്‍ ഓട്ടോയിലിരുന്നു പൊട്ടികരയുകയായിരുന്നു. അത് നിര്‍ത്താനാവതെ ഞാന്‍ ബുദ്ധിമുട്ടി…. ഫോണ്‍ നിര്‍ത്താതെ അടിച്ചു…. എത്ര കട്ട് ചെയ്തിട്ടും വിളി തുടര്‍ന്നപ്പോ ഞാനത് സ്വച്ചോഫാക്കി വെച്ചു…

വിട്ടിലെത്തിപ്പോള്‍ അച്ഛന്‍ പൂമുഖത്തുണ്ടായിരുന്നു. അച്ഛനോട് ഒന്നും പറയാതെ ഞാന്‍ എന്‍റെ മുറിയിലേക്ക് ഓടി…. ബെഡിലേക്ക് കിടന്ന് കരഞ്ഞു… വിഷമം കൂടി വരുന്നത് പോലെ…..

ചിന്നു എന്ന കണ്ണേട്ടന്‍റെ വിളിയാണ് തന്നെ ഞെട്ടിയുണര്‍ത്തിയത്…. പൂമുഖത്ത് നിന്ന് അച്ഛന്‍റെയും കണ്ണേട്ടന്‍റെയും ശബ്ദം…..

ചിന്നു…. കണ്ണേട്ടന്‍ വീണ്ടും ഉറക്കെ വിളിച്ചു….

ഞാന്‍ അറിയാതെ പൂമുഖത്തേക്ക് ഓടി…. വാതിലില്‍ നിന്ന് കണ്ണേട്ടനെ നോക്കി. മുറ്റത്ത് നില്‍ക്കുകയായിരുന്നു കണ്ണേട്ടന്‍…. അച്ഛന്‍ പൂമുഖത്ത് കേറാന്‍ സമ്മതിച്ചില്ല…. ആ മുഖത്ത് നോക്കിയപ്പോ അറിയാതെ ആ വിഡിയോ ഓര്‍മയിലേക്ക് വന്നു… വീണ്ടും ദേഷ്യം വരുന്നത് പോലെ….

എന്താ….. ഞാന്‍ പൂമുഖത്തേക്ക് കയറി ചോദിച്ചു….

ചിന്നു…. ഞാന്‍ പറയുന്നതൊന്ന് കേള്‍ക്ക്…..

വേണ്ട…. ന്യായങ്ങളൊന്നും എനിക്ക് കേള്‍ക്കണ്ട…. ഇനി ഈ മുഖം ഇനി കാണുകയും വേണ്ട…. മനസിലെ വേദനയില്‍ ഞാന്‍ പറഞ്ഞു….

ചിന്നു…. എന്നു വിളിച്ചുകൊണ്ട് കണ്ണേട്ടന്‍ പൂമുഖത്തേക്ക് കയറാന്‍ നിന്നു. പക്ഷേ അച്ഛന്‍ തടഞ്ഞു….

നില്‍ക്കവിടെ…. കണ്ണില്‍ കണ്ട പെണുപിടിയന്മാര്‍ക്ക് കയറാനുള്ള വീടല്ല ഇത്…. ഇറങ്ങി പോടാ…. അച്ഛന്‍ കണ്ണേട്ടന്‍റെ നെഞ്ചില്‍ പിടിച്ച് പിറകിലെക്ക് തള്ളി…. കണ്ണേട്ടന്‍ പിറകിലേക്ക് തെറിച്ച് ബൈക്കിനടുത്ത് വീണു….

ചിന്നു… നീ ഉള്ളിലേക്ക് പോക്കോ…. അച്ഛന്‍ എന്നെ നോക്കി പറഞ്ഞു…. ഞാന്‍ അത് അനുസരിച്ച് ഉള്ളിലേക്ക് പോയി…. മനസില്‍ ഓടിചെന്ന് കണ്ണേട്ടനെ എഴുന്നേല്‍പിക്കണമെന്ന് ആരോ പറഞ്ഞു…. പക്ഷേ ശരീരം അത് കേട്ടില്ല….

ചിന്നു…. റൂമില്‍ നിന്ന് അമ്മയുടെ വിളി വന്നു. ഞാന്‍ അങ്ങട്ടോടി…. സംഭവം എന്താണെന്നാറിയാത്ത അമ്മയോട് എല്ലാം പറഞ്ഞ് അമ്മയെ കെട്ടിപിടിച്ച് കരഞ്ഞു…. ഇടയ്ക്ക് കണ്ണേട്ടന്‍റെ ബൈക്ക് അകന്നു പോവുന്നതിന്‍റെ ശബ്ദം കേട്ടിരുന്നു. ഫോണ്‍ ഓണാക്കാനുള്ള മനസ് അന്ന് വന്നതെയില്ല…. കരഞ്ഞു കരഞ്ഞു അമ്മയുടെ അടുത്ത് തന്നെ കൂടി….

പിറ്റേന്ന് രാവിലെയും കണ്ണേട്ടന്‍ വന്നു… അച്ഛന്‍ ഉള്ളിലേക്ക് കയറാന്‍ വിസമ്മതിക്കുകയും ചെയ്തു…. ഒരുപാട് വിളിച്ചപ്പോ ഞാന്‍ പൂമുഖത്തേക്ക് ചെന്നു…. ആ മുഖം…. അത് അത്രയ്ക്ക് അവശമായിരുന്നു. കണ്ടപ്പോ എന്‍റെ നെഞ്ചോന്ന് കാളി…. പക്ഷേ ഞാനത് അടക്കിവെച്ചു….

വേണ്ട…. ഒന്നും പറയണ്ട…. ഇനി എന്‍റെ ജീവിതത്തില്‍ കണ്ണേട്ടനില്ല…. പോക്കോ എന്‍റെ ജീവിതത്തിലേക്ക് ഇനി വരണ്ട…. എന്നെ അന്വേഷിച്ച് ഈ വിട്ടിലേക്കും വരണ്ട…. കണ്ണേട്ടന്‍ എന്തോ പറയും മുമ്പ് ഞാന്‍ കണ്ണേട്ടന്‍റെ മുഖത്ത് നോക്കി വിളിച്ചു പറഞ്ഞു….

ആ കണ്ണുകള്‍ നിറഞ്ഞു വന്നു. പക്ഷേ ഞാന്‍ അതും പറഞ്ഞ് തിരിഞ്ഞ് നടന്നു. പക്ഷേ അകന്നു പോകാന്‍ മനസ് വന്നില്ല… പൂമുഖത്ത് നിന്ന് ഹാളിലേക്കുള്ള വാതിന് പിറകില്‍ ചുമര്‍ ചാരി നിന്ന് പൊട്ടി കരഞ്ഞു….

കേട്ടിലെടാ…. അവള്‍ക്ക് ഇനി നിന്നെ വേണ്ട…. ഇനിയും നിന്ന് നാണം കെടാതെ ഇറങ്ങി പോടാ…. പൂമുഖത്ത് നിന്ന് അച്ഛന്‍ വിളിച്ചു പറഞ്ഞു….

അധികം വൈകാതെ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുന്നതിന്‍റെയും അത് അകന്നുപോകുന്നതിന്‍റെയും ശബ്ദം ഹാളിലേക്ക് വന്നു….

അത് കണ്ണേട്ടന്‍റെ അവസാനത്തെ വരവായിരുന്നു എന്ന് എനിക്കറിയില്ലായിരുന്നു. പിന്നെ കണ്ണേട്ടന്‍ വന്നില്ല…. ഫോണ്‍ വിളിച്ചെങ്കിലും എടുത്തില്ല….  രമ്യയും കണ്ണേട്ടന്‍റെ കുട്ടുകാരികളും എന്തിന് സൗദിയില്‍ നിന്ന് പ്രിതേച്ചി വരെ വിളിച്ചു…. അവര്‍ കണ്ണേട്ടന്‍റെ കാര്യം പറഞ്ഞുതുടങ്ങുമ്പോള്‍ കണ്ണേട്ടനെ പറ്റി ഒന്നും കേള്‍ക്കണ്ട എന്ന് പറഞ്ഞ് കട്ടാക്കി…

രണ്ടു ദിവസം കഴിഞ്ഞപ്പോ കണ്ണേട്ടന്‍റെ കോളും വരാതെയായി…. ഞാന്‍ അമ്മയുടെ കുടെ ആ മുറിയില്‍ കഴിച്ചുകൂട്ടി…. രണ്ടുദിവസം കുടെ അങ്ങനെ കടന്നുപോയി…. മനസ് ഇപ്പോഴും മുറിഞ്ഞിരിക്കുകയാണ്… ചോര കണ്ണിരായി ഒഴുകുകയാണ്… അകള്‍ച്ച ഒരു നോവാണ് എന്ന് ഞാന്‍ അറിഞ്ഞു കഴിഞ്ഞു….

അന്ന് അച്ഛന്‍ ഒരു അഡ്വേക്കേറ്റിനെ കൊണ്ടാണ് വീട്ടില്‍ വന്നത്…. ആദ്യം വേണ്ട എന്നു പറഞ്ഞെങ്കിലും കണ്ണേട്ടനെ പറ്റി കുറ്റങ്ങള്‍ പറഞ്ഞ് പറഞ്ഞ് എന്നെ തളര്‍ത്തിയെടുത്തു…. ഇനിയും അതൊന്നും കേട്ട് നില്‍ക്കാന്‍ കഴിയാതെ ഞാന്‍ ഒപ്പിട്ടുകൊടുത്തു.

അത് നടന്നിട്ടും കണ്ണേട്ടനില്‍ നിന്ന് മറുപടിയൊന്നും വന്നില്ല…. ഒരു കോള്‍ പോലുമുണ്ടായില്ല…. “നീ പോ എന്ന് പറയും വരെ ഞാന്‍ നിന്‍റെ കുടെ കാണും…” പണ്ടേങ്ങോ കണ്ണേട്ടന്‍ പറഞ്ഞ വാക്കുകള്‍ മനസിലേക്ക് ഓടി വന്നു….

അവസാനമായി കണ്ട അന്ന് ഞാന്‍ പറഞ്ഞ വാക്കുകളില്‍ അതുമുണ്ടായിരുന്നു എന്ന് ഞാന്‍ മനസിലാക്കി…. ഒരു പക്ഷേ അതുകൊണ്ടാവും പിന്നെ വരാഞ്ഞതെന്ന് ഞാന്‍ വിശ്വസിച്ചു….

പിന്നെ ഞാന്‍ കണ്ണേട്ടനെ കാണുന്നത് കോടതി ഒരുക്കിയ കൗണ്‍സിലിഗിലാണ്…. ആദ്യം ഒരു ഡേറ്റ് പറഞ്ഞെങ്ങിലും അത് മാറ്റിയെന്ന് പറഞ്ഞിരുന്നു. പിന്നെ ഒരാഴ്ച കഴിഞ്ഞാണ് അടുത്ത ഡേറ്റ് വന്നത്…. അത്രയും ദിവസം കരയാന്‍ മാത്രമായിരുന്നു ഞാന്‍ ജീവിച്ചത്…. അതിനിടയില്‍ അമ്മയുടെ പ്ലസ്റ്റര്‍ വെട്ടി… അതോടെ വീട്ടില്‍ എനിക്ക് വേറെ പണിയൊന്നുമില്ലതെയായി. എന്‍റെ വിഷമം കണ്ടത് കൊണ്ടാവും അമ്മ ഒന്നും ചോദിച്ചില്ല…..

കൗണ്‍സിലിംഗിന്‍റെ അന്ന് ഞാന്‍ നേരത്തെ കുടുംബകോടതിയിലെത്തി. അഡ്വേ. അതിര നന്ദന്‍ അവരായിരുന്നു കൗണ്‍സിലിംഗ് ചെയ്യുന്നത്…ഞാന്‍ അവരുടെ മേശയുടെ മുന്നിലുള്ള രണ്ടു കസേരകളില്‍ ഒന്നില്‍ ഇരുന്നു. അവര്‍ കുറച്ച് നേരം കാത്തിരിക്കാന്‍ പറഞ്ഞു…. പുറത്ത് അന്തരീക്ഷം ഇരുണ്ടു കൂടിയിരുന്നു. രാവിലെ പത്തു മണിക്കും വൈകിട്ട് ആറുമണിയായ പോലെ….

മേഡം പുറത്ത് നിന്ന് കണ്ണേട്ടന്‍റെ ശബ്ദം കേട്ടു…. തല കുനിച്ച് ഇരുന്നിരുന്ന ഞാന്‍ വാതിലിലേക്ക് നോക്കി….

ഹാ… വൈഷ്ണവ്…. വരു…. ഇരിക്കു…. കണ്ണേട്ടന്‍ കയറി വരുന്നത് ഞാന്‍ നോക്കി…. ഇത്തിരി എന്തിവലിച്ച് പാടുപെട്ടാണ് നടന്നു വന്നിരുന്നത്… വലതുകൈയിന്‍റെ മുട്ടിന് കിഴെ ഒരു വെള്ള കെട്ടുണ്ടായിരുന്നു…. ഒരു നിമിഷം എന്തായിതോന്ന് അറിയാതെ ഞാന്‍ കണ്ണേട്ടനെ നോക്കി…. മുഖത്ത് നിരാശ ഭാവം മാത്രം…. കണ്ണേട്ടന്‍ എന്നെ നോക്കിയതെ ഇല്ല…. എന്തിവലിച്ച് കണ്ണേട്ടന്‍ എന്‍റെയടുത്ത് വന്നിരുന്നു….

അക്ഡന്‍റായിരുന്നു അല്ലേ…. തന്‍റെ അഡ്വേക്കേറ്റ് പറഞ്ഞിരുന്നു…. ഡേറ്റ് മാറ്റി തരാന്‍ വന്നപ്പോ…. അതിര മാം കണ്ണേട്ടനോട് പറഞ്ഞു….

അതേ മാം…. ഒരു ഓപ്പറേഷനുണ്ടായിരുന്നു…. കണ്ണേട്ടന്‍ പറഞ്ഞു….

ഈശ്വരാ…. ഒരു നിമിഷം മനസ് മന്ത്രിച്ചു…. എന്തു പറ്റിയെന്നറിയാതെ ഞാന്‍ കണ്ണേട്ടന്‍റെ മുഖത്തേക്ക് നോക്കി…. കൈയിലെ മുറിവില്‍ ചോര പറ്റി ചുവന്നിരുന്നു…. തന്‍റെ മനസിനെ പോലെ ഒരു മിന്നല്‍ ആകാശത്ത് നിന്ന് താഴെക്ക് വന്നു… കുടെ കുറച്ച് കഴിഞ്ഞ് ഇടിമുഴക്കവും….

ഇപ്പോ എങ്ങനെയുണ്ട്…. അതിര മാം ചോദിച്ചു….

റെസ്റ്റെടുക്കാന്‍ പറഞ്ഞതാണ്… പക്ഷേ ഇങ്ങനെയൊരു അവസരത്തില്‍…. കണ്ണേട്ടന്‍ മുഴുവിപ്പിക്കാതെ പറഞ്ഞു….

ഓക്കെ ഗുഡ്…. നമ്മുക്ക് കാര്യത്തിലേക്ക് കടക്കാം….

ഞങ്ങള്‍ രണ്ടുപേരും മിണ്ടാതെ അതിര മാമിനെ നോക്കി….

വൈഷ്ണവ്…. ഗ്രിഷ്മയുടെ പരാതിയില്‍ പറഞ്ഞിരിക്കുന്നതില്‍ ഇതുവരെ നിങ്ങള്‍ തമ്മില്‍ സെക്ഷ്യൂലി ഒന്നിച്ചിട്ടില്ല എന്നാണ്…. ശരിയാണോ…. അതിര മാം ചോദിച്ചു….

അത് കേട്ട് ഞാനും കണ്ണേട്ടനും ഒന്ന് ഞെട്ടി…. ഇതിനിടയിലേക്ക് ആ കാര്യം വരുമെന്ന് ഞാന്‍ പ്രതിക്ഷിച്ചിരുന്നില്ല…. അച്ഛനാവും പറഞ്ഞത്…. അച്ഛനത് അറിയുമെന്ന് പോലും എനിക്കതുവരെ അറിയുമായിരുന്നില്ല….

അതുവരെ എന്നെ നോക്കാത്ത അത് കേട്ടതോടെ കണ്ണേട്ടന്‍ എന്നെ ദേഷ്യത്തോടെ ഒന്ന് നോക്കി. അടുത്ത മിന്നല്‍ പിളര്‍പ്പില്‍ ആ മുഖം ഞാന്‍ കണ്ടു.

ഞാനതു പറയുമെന്ന് കണ്ണേട്ടന്‍ വിചാരിച്ചതുപോലുമില്ല…. പണ്ട് എന്‍റെ കോളേജിലെ ആദ്യ ദിവസം ഉച്ചക്ക് ഞാന്‍ കളിയായി പറഞ്ഞ കാര്യം ഇന്ന് സത്യമായി വന്നിരിക്കുന്നു. ഞാനന്ന് പറഞ്ഞത് പോലെ നടത്തിയെന്നതിനുള്ള ദേഷ്യമാണ് ആ നോട്ടത്തിലുണ്ടായിരുന്നത്….

നിരാശയിലുണ്ടായിരുന്ന ആ മുഖം ദേഷ്യത്തിലേക്ക് മാറി…. അതുവരെ അടങ്ങി ഒതുങ്ങി ഇരുന്ന കണ്ണേട്ടന്‍ ഇരിക്കപൊറുതിയില്ലാതെ വിറയ്ക്കാന്‍ തുടങ്ങി. ആദ്യമായി കണ്ണേട്ടനില്‍ നിന്ന് എനിക്ക് പേടി തോന്നി….

ഞാന്‍ ചോദിച്ചത് കേട്ടില്ലേ…. നിങ്ങള്‍ തമ്മില്‍ അങ്ങിനെ ഒരു ബന്ധമില്ലേ…. അതിര മാം വീണ്ടും ചോദിച്ചു….

ശരിയാണ്…. ഞങ്ങള്‍ തമ്മില്‍ അങ്ങിനെയൊന്നുമുണ്ടായിട്ടില്ല…. കണ്ണേട്ടന്‍ വിളിച്ചു പറഞ്ഞു….

ഓഹോ അപ്പോ ഒരു സ്ത്രിയെ കല്യാണം കഴിച്ച് അവള്‍ക്ക് വേണ്ടതൊന്നും നല്‍കാതെ മറ്റൊരു സ്ത്രിയുടെ പിന്നാലെ പോയതില്‍ നിനക്ക് നാണമില്ലേ…. അതുവരെ സൗമ്യമായിരുന്ന അതിര മാം കണ്ണേട്ടനെ നോക്കി ദേഷ്യത്തോടെ ചോദിച്ചു…. അപ്പോഴെക്കും പുറത്ത് മഴ പെയ്തു തുടങ്ങിയിരുന്നു…. ഇടയ്ക്കു മിന്നലും ഇടിയും….

അതുകുടെ കേട്ടതോടെ കണ്ണേട്ടന്‍റെ ദേഷ്യം ഇരട്ടിച്ചു. കണ്ണേട്ടന്‍ ഇരുന്ന ചെയറില്‍ നിന്ന് എണിറ്റു…..

അതേ…. ഇവള്‍ക്ക് വേണ്ട ഒന്നും ഞാന്‍ നല്‍കിയില്ല…. ഇവളെ സ്നേഹിച്ചിട്ടില്ല. ഇവള്‍ക്ക് സമാധാനം നല്‍കിയിട്ടില്ല…. ഇവളുടെ ഇഷ്ടമൊന്നും നോക്കിയിട്ടില്ല…. ഇവള്‍ക്ക് ഞാന്‍ പറ്റിയ ഒരാളെയല്ല….. കണ്ണേട്ടന്‍ നിന്ന നില്‍പ്പില്‍ മാമിനെ നോക്കി വിളിച്ചു പറഞ്ഞു….

ഞാന്‍ കേട്ട വാക്കുകളില്‍ ഞെട്ടി കണ്ണേട്ടനെ നോക്കി…. ആ പറഞ്ഞതില്‍ ഒരു വാക്കുപോലും സത്യമല്ല എന്ന് എനിക്കറിയാം…. ആ പറഞ്ഞതെല്ലാം മനസിന്‍റെ വേദനയാണ്…. എന്‍റെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങി…. അതിര മാം ഭാവവ്യത്യാസമില്ലാതെ കണ്ണേട്ടനെ നോക്കി നില്‍ക്കുകയാണ്…. കണ്ണേട്ടന്‍ വീണ്ടും തുടര്‍ന്നു….

അവള്‍ക്ക് എന്‍റെ കൂടെ കഴിയാന്‍ വയ്യെങ്കില്‍ അവള്‍ക്ക് വേണ്ടതെല്ലാം കൊടുത്തേക്ക്…. ഇനി അവളുടെ ജീവിതത്തില്‍ ഞാന്‍ വേണ്ട…. പിന്നെ ഒരു അഞ്ച് മിനിറ്റ് ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ മനസ് കാണിക്കാത്ത ഇവളെ എന്തിന്‍റെ പേരില്‍ ഞാന്‍ കൊണ്ടു നടക്കണം…. എവിടെ ഞാന്‍ ഒപ്പിടേണ്ടത്…. കണ്ണേട്ടന്‍ അടുത്തിരുന്ന പേന എടുത്ത് അതിര മാമിനോട് ചോദിച്ചു….

സത്യം പറഞ്ഞാല്‍ അപ്പോഴാണ് കണ്ണേട്ടന് പറയാനുള്ളത് കേള്‍ക്കാതിരുന്നതിനുള്ള കുറ്റബോധം എന്നെ കീഴ്പെടുത്തിയത്….. ഒരു അഞ്ച് മിനിറ്റ് കണ്ണേട്ടന് കൊടുത്തിരുന്നേല്‍ ചിലപ്പോ ഇങ്ങനെ ഒരു സംഭവമോ ഉണ്ടാവുമായിരുന്നില്ല….

അതിര മാം ദേഷ്യത്തോടെ പേപ്പറെടുത്ത് കണ്ണേട്ടന്‍ മുന്നില്‍ ഇട്ട് കൊടുത്തു. കണ്ണേട്ടന്‍ അതില്‍ വേഗം ഒപ്പിട്ടു…. പിന്നെ അനുവാദമൊന്നും വാങ്ങാതെ തിരിഞ്ഞ് നടക്കാന്‍ ഭാവിച്ചു. ആ തിരിയുന്നതിനിടെ തന്നെ ഒന്നു നോക്കി… ആ കണ്ണുകള്‍ നനഞ്ഞിരുന്നു… പിന്നെ ഒന്നും പറയാതെ എന്തി എന്തി നടന്നകന്നു….

എന്തൊരു ജന്മമാണിത്… സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയാത്ത ജന്തു…. നടന്നു പോകുന്ന കണ്ണേട്ടനെ നോക്കി അതിര മാം പറഞ്ഞു….അതുകുടെ കേട്ടതോടെ തന്‍റെ കണ്ണു നിറഞ്ഞൊഴുകി…. അതിര മാം തന്‍റെ നേരെ തിരിഞ്ഞു….

ലുക്ക് ഗ്രിഷ്മ…. ഇന്നത്തെ എന്‍റെ റിപ്പോര്‍ട്ടോടെ നിനക്കുള്ള ഡൈവേഴ്സ് ഏകദേശം ശരിയാവും…. ഇനി നല്ല ജോലി നേടി മനസിന് ഇഷ്ടപ്പെട്ട ഒരാളെ കണ്ടെത്തി ഒരു നല്ല ജീവിതം നടത്തു…. ഇപ്പോ പോയ്ക്കൊള്ളു….

ഞാന്‍ അവിടെ നിന്ന് എണിറ്റു…. നേരെ വരാന്തയിലേക്ക് നടന്നു…. പുറത്ത് മഴ തകര്‍ത്തു പെയ്യുകയായിരുന്നു. ഞാന്‍ വരാന്തയില്‍ കണ്ണേട്ടനെ നോക്കി…. ഇല്ല അവിടെയില്ല…. ഞാന്‍ പുറത്തേക്ക് നോക്കി….

തകര്‍ത്തുപെയ്യുന്ന മഴയില്‍ ഗേറ്റിനടുത്തേക്ക് ഒരു ഇരുണ്ട രൂപം എന്തിവലിച്ച് നടന്നു പോകുന്നത് താന്‍ കണ്ടു…. ഒരു കുട പോലുമില്ലാതെ മഴയെയും മണ്ണിനെയും അടുത്തറിഞ്ഞ് ആ രൂപം നടന്നകന്നു….

ആ വരാന്തയില്‍ വെച്ച് ഞാന്‍ പൊട്ടികരയുകയായിരുന്നു. ആ മഴയത്ത് നടന്നുനിങ്ങിയതിലും നല്ലൊരു ജീവിതം തനിക്ക് ഇനി കിട്ടില്ലെന്നുള്ള ബോധ്യം തനിക്കുണ്ടായിരുന്നു. ഇന്നത്തോടു കുടി കണ്ണേട്ടന് ഞാന്‍ കൊടുത്തത് രണ്ടുവര്‍ഷം തന്നെ പൊന്നുപോലെ നോക്കിയതിനുള്ള കൂലിയായിരുന്നു. ഇനി തന്നെ അമ്പേഷിക്കാന്‍, ചിന്നു എന്ന് സ്നേഹത്തോടെ വിളിക്കാന്‍, തന്നോട് പിണങ്ങാന്‍, ഇഷ്ടത്തോടെ വന്ന് ഉമ്മ വെക്കാന്‍, രാത്രി തനിക്ക് ചൂട് പകരാന്‍, തമാശകള്‍ പറഞ്ഞ് തന്നെ ചിരിപ്പിക്കാന്‍ കണ്ണേട്ടന്‍ തന്‍റെ അടുത്തില്ല…. ഇനിയുണ്ടാവുകയുമില്ല…. തനിക്ക് പൂര്‍ണ്ണസ്വാതന്ത്രമുണ്ടായിരുന്ന, സ്നേഹം കൊണ്ട് വീയര്‍പ്പുമുട്ടിക്കുന്ന അച്ഛനും അമ്മയും വസിച്ചിരുന്ന, തന്‍റെ ജീവിതത്തിലെ സന്തോഷങ്ങള്‍ക്ക് സാക്ഷിയായ വൈഷ്ണവം എന്ന വീടും തനിക്ക് അന്യമായിരിക്കുന്നു. എല്ലാം താന്‍ നശിപ്പിച്ചു…. കുറ്റബോധം മനസിനെ വല്ലാതെ നീറ്റല്‍ ഉണ്ടാകുന്നു.

തിരിച്ചറിവുകള്‍ കണ്ണിനെയും മനസിനേയും ഇറനണിയിച്ചു…. പുറത്ത് പെയ്യുന്ന മഴയെക്കാള്‍ ശക്തിയില്‍ പേമാരി മനസില്‍ പെയ്തുകൊണ്ടിരുന്നു.

ഗ്രിഷ്മ…. ഹേയ് ഗ്രിഷ്മ….. തൊളില്‍ ആരോ തട്ടിവിളിച്ചു…. കണ്ണില്‍ നിന്നുതിര്‍ന്നുവിഴുന്ന കണ്ണുനീര്‍ തുടച്ച് താന്‍ തിരിഞ്ഞു നോക്കി…. തന്‍റെ സര്‍ നിരഞ്ജന്‍…

എന്താ ഗ്രിഷ്മ…. താന്‍ കരയുകയാണോ…. നിരഞ്ജന്‍ ചോദിച്ചു

ഓര്‍മ്മകള്‍ ഇപ്പോ നടന്ന പോലെ തോന്നുന്നു. പക്ഷേ ഇതെല്ലാം ഓര്‍മ്മയില്‍ വന്നിട്ട് ഇപ്പോ രണ്ടു കൊല്ലാം കഴിഞ്ഞിരിക്കുന്നു.

എന്തുപറ്റീ ഗ്രിഷ്മ…. അമ്മയേ ഓര്‍ത്തുപോയോ…. നിരഞ്ജന്‍ ചോദിച്ചു…

ഉം…. വെറുതെയൊരു കള്ളം പറഞ്ഞു….

ഇറങ്ങടോ…. നമ്മള്‍ എയര്‍പോര്‍ട്ടിലെത്തി…. നിരഞ്ജന്‍ പറഞ്ഞു.

സമയം ആറുമണിയാവുന്നു. ഗ്രിഷ്മ മനസിലെ സങ്കടങ്ങള്‍ മറച്ച് വെച്ച് ഇറങ്ങി…. ഇനി നാട്ടിലേക്ക്…. അമ്മയെക്ക് ഒന്നും വരുത്തരുതെ കണ്ണാ എന്ന പ്രാര്‍ത്ഥനയാണിപ്പോ…. നിരഞ്ജന്‍ വണ്ടി പാര്‍ക്കിംഗില്‍ എത്തിച്ചിരുന്നു. ഇങ്ങോട്ടുള്ള വഴി കണ്ണുതുറന്ന് പഴയ കാര്യങ്ങള്‍ ആലോചിച്ചിരിക്കുകയായിരുന്നു. കണ്ട കാഴ്ചകള്‍ ഒന്നും മനസില്‍ പതിഞ്ഞില്ല…. പകരം പഴയ ഓര്‍മ്മകള്‍ ഉമിതീ പോലെ നീറി പുകയുകയായിരുന്നു…. ഡിക്കിയില്‍ നിന്ന് ബാഗെടുത്തു രണ്ടുപേരും എയര്‍പോര്‍ട്ടിലേക്ക് നടന്നു.

നിരഞ്ജന്‍ സത്യത്തില്‍ വിഷമത്തിലായിരുന്നു. ഗ്രിഷ്മയോടൊപ്പം ഒരു ഡ്രൈവ്…. തന്‍റെ കാര്യങ്ങള്‍ പറയണം എന്ന ചിന്തയിലാണ് ഡ്രോപ് ചെയ്യാന്‍ അവളെ സഹായിക്കാം എന്ന് ഏറ്റത്…. പക്ഷേ…. അവള്‍ കാറില്‍ കയറിയത് മുതല്‍ വേറെ ഏതോ ലോകത്തായിരുന്നു. കുറെ നേരം അവളെ ഇടംകണ്ണിട്ട് നോക്കിയത് മിച്ചം…. പറയാനുള്ളത് എന്തായാലും പറയണം…. അവന്‍ ഒരു കൈയില്‍ അവളുടെ പെട്ടിയെടുത്ത് അവളുടെ കുടെ നടന്നു….

ഗ്രിഷ്മ ഇനി എന്നാ ഇങ്ങോട്ട്…. നിരഞ്ജന്‍ ചോദിച്ചു.

ഒരു മാസം കഴിയും സാര്‍…. അത്രയും നാള്‍ അമ്മയോടൊപ്പം…. ഗ്രിഷ്മ മറുപടി നല്‍കി….

ഓഫിസില്‍ അല്ലാത്ത സമയത്ത് ഈ സാര്‍ വിളി ഒഴുവാക്കികുടെ…. നിരഞ്ജന്‍ ചോദിച്ചു…. ഞാന്‍ ശ്രമിക്കുന്നുണ്ട്…. പക്ഷേ…. പ്രായം കൊണ്ട് സാര്‍ എന്‍റെ ചേട്ടനാണ്… നിരഞ്ജന്‍ ചേട്ടാ എന്ന് വിളിക്കുന്നത് വളരെ ബുദ്ധിമുട്ടല്ലേ…. ചിന്നു ചോദിച്ചു.

എന്നാല്‍ എന്നെ വീട്ടില്‍ കണ്ണന്‍ എന്ന വിളിക്കുന്നത്…. ഗ്രിഷ്മയ്ക്ക് വേണേല്‍ കണ്ണാ എന്നോ കണ്ണേട്ടാ എന്നോ എന്തുവേണേലും വിളിക്കാം….

ആ പേര് കേട്ടതും ഗ്രിഷ്മ ഒന്ന് നിന്നു. കാരണം ആ പേര് അവള്‍ക്ക് അത്രയും പ്രിയപ്പെട്ടതാണ്…. ഇന്നും…. ഇതെ ഡയലോഗ് നാലു വര്‍ഷം മുന്‍പ് ആ കലോല്‍സവ വേദിയില്‍ താന്‍ കേട്ടിട്ടുണ്ട്….

ഗ്രിഷ്മ…. നിരഞ്ജന്‍ ഇടയ്ക്ക് നിന്ന അവളെ വിളിച്ചു…. അവള്‍ അവനെ നോക്കി….

എന്തുപറ്റി…. പെട്ടെന്ന് നിന്നത്…. നിരഞ്ജന്‍ ചോദിച്ചു…

ഒന്നുമില്ല സാര്‍…. ഗ്രിഷ്മ പറഞ്ഞു….

തന്‍റെ ആദ്യ പ്ലാന്‍ പൊളിഞ്ഞു എന്ന് അവളുടെ സാര്‍ വിളിയില്‍ നിന്ന് മനസിലായി…. എന്നാലും അവന്‍ പ്രതിക്ഷ കൈ വിട്ടില്ല….

ഗ്രിഷ്മ ഞാനൊരു കാര്യം ചോദിക്കട്ടെ….. നിരഞ്ജന്‍ ചോദിച്ചു…

ചോദിച്ചോളു സാര്‍….

എനിക്ക് തന്നെ ഇഷ്ടമാണ്…. തനിക്ക് എതിര്‍പ്പോന്നുമില്ലെങ്കില്‍ ഞാന്‍ എന്‍റെ അമ്മയേയും അച്ഛനേയും തന്‍റെ വിട്ടിലേക്ക് അയക്കട്ടെ…. നിരഞ്ജന്‍ തന്‍റെ ഭാഗം വെട്ടി തുറന്ന് പറഞ്ഞു…. ഗ്രിഷ്മ പക്ഷേ അതിന് മറുപടിയൊന്നും പറയാതെ നടക്കുക മാത്രമാണ് ചെയ്തത്….

അവള്‍ അവന് മുഖം പോലും കൊടുത്തില്ല…. അപ്പോഴെക്കും അവര്‍ ആഗമനസ്ഥാനത്തിന്‍റെ അടുത്തെത്തിയിരുന്നു. ഇനി പാസ്പോര്‍ട്ട് കാണിച്ച് മാത്രമേ ഉള്ളിലേക്ക് കയറ്റു….

ഗ്രിഷ്മ…. എന്തെലും പറഞ്ഞിട്ട് പോ…. താന്‍ ഒരു കല്യാണം കഴിച്ചതാണെന്നും അത് ഡൈവേഴ്സായെന്നും എല്ലാം എനിക്കറിയാം…. അതെല്ലാം അറിഞ്ഞിട്ട് തന്നെയാണ് ഞാന്‍ ചോദിക്കുന്നത്…. താന്‍ എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോ…. തനിക്ക് മുഖം തരാതെ പോകുന്ന ഗ്രിഷ്മയോട് അവന്‍ ചോദിച്ചു….

ഒരു നിമിഷം ഗ്രിഷ്മ അവിടെ നിന്നു. നിരഞ്ജന്‍റെ കൈയിലെ ബാഗ് തന്‍റെ കൈയിലേക്ക് വാങ്ങി. എന്നിട്ട് അവന്‍റെ മുഖത്ത് നോക്കി അവള്‍ പറഞ്ഞു….

സാര്‍…. ഞാന്‍ ഇന്ന് ഇവിടെ ഇങ്ങനെ ഡൈവേഴ്സ് വാങ്ങുന്നതിന് കാരണം ഒരുപക്ഷേ ആ സമയത്ത് എനിക്ക് പറ്റിയ ചില തെറ്റുകള്‍കൊണ്ടു കൂടിയാണ്…. രണ്ടു വര്‍ഷമേ ഒന്നിച്ചു ജീവിച്ചെങ്കിലും അന്നും ഇന്നും എന്നും എന്‍റെ മനസിനെ സ്വാധിച്ച ഒരേയൊരു പുരുഷന്‍ വൈഷ്ണവ് എന്ന എന്‍റെ കണ്ണേട്ടനാണ്…. ഇപ്പോള്‍ ഈ പോക്ക് ഒരു പക്ഷേ കണ്ണേട്ടനെ കാണാന്‍ കൂടിയാണ്…. താന്‍ മൂലം ഉണ്ടായ ആ മനസിന്‍റെ മുറിവുകള്‍ക്ക് ക്ഷമിക്കണമെന്നുള്ള ഒരു വാക്ക് പറയാനെങ്കിലും നോക്കണമെനിക്ക്…. പുതിയ ജീവിതം തുടങ്ങിയിട്ടുണ്ടെങ്കില്‍ സന്തോഷത്തോടെ ജീവിക്കുന്ന കണ്ണേട്ടന്‍റെ മുഖം ദൂരെ നിന്നെങ്കിലും കണ്ടിട്ടെ ഞാനിനി മറ്റൊരു ജീവിതം ചിന്തിക്കുന്നുള്ളു…. കാത്തിരിക്കാന്‍ ഞാന്‍ ആരോടും പറയുന്നില്ല…. കാരണം എനിക്കിനി കണ്ണേട്ടനെ പോലെ വേറെയൊരാളെ സ്നേഹിക്കാന്‍ പറ്റില്ല…. അപ്പോ ശരി…. സമയമായി…. വന്നിട്ട് കാണാം….

ഇത്രയും പറഞ്ഞു ഗ്രിഷ്മ ബാഗുകള്‍ പിടിച്ച് എയര്‍പോര്‍ട്ടിനുള്ളിലേക്ക് പോയി. നിരഞ്ജന്‍ എന്ത് ചെയ്യണമെന്നറിയാതെ അവിടെ നിന്നു. അവന്‍ തിരിഞ്ഞ് കാറിനടുത്തേക്ക് നിങ്ങി. അപ്പോഴാണ് അവള്‍ പറഞ്ഞ പേരുകളെ പറ്റി ചിന്തിക്കുന്നത്…..

വൈഷ്ണവ്…… കണ്ണന്‍…… അപ്പോ…. ചിന്നു…… അവന്‍റെ ചുണ്ടുകള്‍ ആ പേര് മന്ത്രിച്ചു…. അവന്‍ തിരിഞ്ഞ് അവളെ തിരഞ്ഞെങ്കിലും അവള്‍ കാഴ്ചയില്‍ നിന്ന് മറഞ്ഞിരുന്നു.

ചിന്നു ബാക്കി കാര്യങ്ങളെല്ലാം ശരിയാക്കി ഫ്ലൈറ്റിനുള്ളിലേക്ക് കയറി…. അവള്‍ വിന്‍ഡോയിലുടെ പുറത്തേക്ക് നോക്കിയിരുന്നു. അധികം വൈകാതെ ഫ്ലൈറ്റ് പുറപ്പെടുമെന്ന് പറഞ്ഞുള്ളു പൈലറ്റിന്‍റെ അനൗണ്‍സ്മെന്‍റ് കേട്ടു. അവള്‍ സിറ്റ് ബെല്‍റ്റിട്ട് വീണ്ടും പുറത്തേക്ക് നോക്കിയിരുന്നു.

അപ്പോളാണ് ഫോണില്‍ മെസേജ് ട്യൂണ്‍ കേള്‍ക്കുന്നത്…. ചിന്നു എടുത്തു നോക്കി. നിരഞ്ജന്‍ സാറിന്‍റെതായിരുന്നു ആ മേസേജ്

സോറി….. അത്രമാത്രം…. ഫോണ്‍ നോക്കിയിരുന്ന ചിന്നുവിന്‍റെ നേര്‍ക്ക് വന്ന എയര്‍ഹോഴ്സ് ഫോണ്‍ ഓഫാക്കാന്‍ സൗമ്യതോടെ പറഞ്ഞു… ചിന്നു അത് അനുസരിക്കുകയും ചെയ്തു.

ഫ്ളൈറ്റ് റണ്‍വേയില്‍ കയറി പറന്നുയര്‍ന്നു. ചിന്നു റിയദിന്‍റെ ആകാശകാഴ്ചയിലേക്ക് നോക്കിയിരുന്നു….

രണ്ടുകൊല്ലം മുമ്പ് എല്ലാം നഷ്ടപ്പെട്ടവളെ പോലെ വീട്ടിലെ മുറിയില്‍ കഴിച്ചുകുടിയ എന്നോട് ഒരു അശ്വാസം പോലെയാണ് ഗര്‍ഭിണിയായ പ്രിതേച്ചിയുടെ അടുത്തേക്ക് പോകുന്നോ എന്ന് വല്യമ്മ ചോദിച്ചത്….

ആ നാട്ടില്‍ നിന്ന് ഒരു മാറ്റം അഗ്രഹിച്ച ഞാന്‍ അങ്ങിനെ ഈ അറബിനാട്ടിലെത്തി. വെറും ആറുമാസത്തെ വിസിറ്റിംഗ് വിസയില്‍ ഇവിടെയെത്തിയതാണ് ഞാന്‍. അന്ന് ആറുമാസം ഗര്‍ഭിണിയായ പ്രിതേച്ചിയുടെ കാര്യങ്ങള്‍ നോക്കാനും മറ്റുമായാണ് ഞാന്‍ വന്നത്…. ഒരു മാറ്റത്തിനായി….

ഇവിടെ വന്നപ്പോ ചേച്ചിയെന്നെ അടിമുടി മാറ്റി…. ചേച്ചിയുടെ കുട്ടിലുടെ ഞാന്‍ കുറച്ച് മോഡേണായി. ചേച്ചിയുടെ അടിപൊളി ഡ്രെസ്സുകള്‍ എനിക്ക് തന്നു. ഇത്തിരി കോപ്ലിക്കേഷനുള്ളതിനാല്‍ രാവിലെ എന്നെയും കൊണ്ട് വാക്കിംഗിന് ഇറങ്ങി. ചേച്ചി പ്രസവം കഴിഞ്ഞപ്പോ വാക്കിംഗ് നിര്‍ത്തിയെങ്കിലും ഞാനത് തുടര്‍ന്നു.

കണ്ണേട്ടന്‍ പറഞ്ഞ പ്രതേച്ചിയും നിധിനേട്ടന്‍റെയും പ്രണയം ഞാന്‍ നേരില്‍ കണ്ടു… പതിനഞ്ച് കൊല്ലം അടുത്തറിഞ്ഞ അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം… എങ്കിലും അവരുടെ പിണക്കങ്ങള്‍ക്ക് ഒരു രാത്രിയുടെ ആയുസേ ഉണ്ടാവു…. രാവിലെ തൊട്ട് അടിപിടിയാണെങ്കിലും അന്ന് രാത്രി കഴിഞ്ഞ് പിറ്റേന്ന് രണ്ടും അടയും ചക്കരയും ആവും….

തന്‍റെ നഷ്ടസ്വര്‍ഗ്ഗത്തെ ആലോചിച്ച് താന്‍ വിഷമിച്ചു…. ഒരു പക്ഷേ ഒപ്പമുണ്ടെങ്കില്‍ ഇതിലും സന്തോഷമായി ഞാന്‍ ജീവിച്ചേനെ…. ഇടയ്ക്കിടെ തനിക്ക് കണ്ണേട്ടന്‍റെയും വൈഷ്ണവത്തിന്‍റെയും ഓര്‍മകള്‍ വരും…. അന്ന് ഞാന്‍ ബാത്ത്റൂമില്‍ കയറി പൊട്ടി കരഞ്ഞ് തീര്‍ക്കും…. പിന്നെ കുടുതല്‍ നേരം ഓരോ ജോലി ചെയ്ത് സമയം കളയും…. ചെയ്ത ജോലിയുടെ ക്ഷീണത്തില്‍ രാത്രി കിടന്നുറങ്ങും…. അതാണ് ഞാനതിന് കണ്ടെത്തിയ പോംവഴി….

നാല് മാസത്തിനുള്ളില്‍ അവര്‍ക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നു. ധീരജ്…. അതിന്‍റെ സന്തോഷത്തില്‍ അവരുടെ അച്ഛനും അമ്മയും വന്നു ഒരു മാസത്തിനടുത്ത് അവര്‍ നിന്നു. അത് വളരെ സന്തോഷത്തോടെയുള്ള ദിനങ്ങളായിരുന്നു. പ്രസവം കഴിഞ്ഞ് രണ്ടുമാസം കുടെ എനിക്ക് അവിടെ വിസയുണ്ടായിരുന്നു.

ആ സമയത്ത് ഒരു ദിവസം നിധിനെട്ടനും പ്രിതേച്ചിയും ഭയങ്കര അടി… അച്ഛനും അമ്മയും പോയി കഴിഞ്ഞ ഉടനെ നിധിനെട്ടന്‍ ജോലിക്ക് പോവാന്‍ തുടങ്ങി. കുട്ടിയുണ്ടായി ഒരു മാസമാവുന്നതിന് മുമ്പ് ബിസിനസ്സേന്ന് പറഞ്ഞ് പോയതിനാണ്… രാവിലെ തൊട്ട് പൊട്ടലും ചിറ്റലും മാത്രം…. ദേഷ്യം കയറി നിധിനേട്ടന്‍ ഡോര്‍ വലിച്ചടച്ച് പുറത്തേക്ക് പോയി….

ചേച്ചിയും നല്ല ദേഷ്യത്തിലായിരുന്നു. ഞാന്‍ പതിയെ ചേച്ചിയെ കൂളാക്കാന്‍ ശ്രമിച്ചു…. ഡൈനിംഗ് ടെബിളില്‍ ഇരുന്നിരുന്ന ചേച്ചിയുടെ അടുത്ത് പോയിയിരുന്നു ഞാന്‍ ചോദിച്ചു….

ചേച്ചി…. എന്നോടും ദേഷ്യമാണോ…. ഞാന്‍ വെറുതെ ചോദിച്ചു….

നിന്നോടോ എന്തിന്….

അല്ല… നിധിനേട്ടനോടുള്ള ദേഷ്യത്തിന്‍റെ ഒരു അംശം എന്നോടും….

പിന്നെ…. ഇത് വെറുതെ…. ഞാന്‍ ഓരോന്ന് പറഞ്ഞ് ചൂടാക്കുന്നതല്ലേ….

പാവം ചേട്ടന്‍…. നല്ല സങ്കടവും ദേഷ്യവുമുണ്ട്…..

അതൊക്കെ ഇന്ന് രാത്രി വരെയുള്ളു…. നാളെ നോക്കിക്കോ…. ഒന്നും കാണില്ല…..

അത് ഞാന്‍ ചോദിക്കാന്‍ നില്‍ക്കുകയായിരുന്നു. എന്തോ ചേച്ചി ഇതിന്‍റെ ഗുട്നസ്….

കുറച്ച് നേരം ഭാര്യഭര്‍ത്താവിനോട് മനസ് തുറന്ന് സംസാരിച്ച മതി. അവര്‍ക്ക് പറയാനുള്ളത് കേട്ടു നിന്നാല്‍ മതി…. ചിലപ്പോ നമ്മള്‍ തെറ്റിധരിക്കുന്നതോ, അവരെ മനസിലാക്കാത്തതോ ആവാം…. രണ്ടുപേരും മനസ്സറിഞ്ഞ് സംസാരിച്ച തീരാവുന്നതെ ഉള്ളു എതു പ്രശ്നവും…. ചിലപ്പോ മറ്റെയാളുടെ അടുത്ത് തെറ്റുണ്ടാവാം…. അത് ക്ഷമിക്കാനുള്ള മനസ്സും വേണം…. ചേച്ചി പറഞ്ഞു നിര്‍ത്തി…. ഞാന്‍ കേട്ടിരുന്നു പോയി….

ശ്ശോ… ചേച്ചി…. എന്തായിതൊക്കെ….. ഇതൊക്കെ എവിടെന്ന് കിട്ടി…. ഈ ചിന്തകളൊക്കെ…. ഞാന്‍ ചോദിച്ചു….

അത്…. നിനക്കിഷ്ടമില്ലാത്ത ഒരാള്‍ പറഞ്ഞ കാര്യമാണ്…. വൈഷ്ണവ്…. ചേച്ചി പറഞ്ഞു…. പെട്ടെന്ന് എനിക്ക് എന്തു ചോദിക്കണമെന്നോ എന്തു ചെയ്യണമെന്നറിയാതെ നിന്നു…. ചേച്ചി തുടര്‍ന്നു….

പണ്ട് ഞാനും നിധിനും തമ്മില്‍ മുട്ടന്‍ തല്ലുണ്ടായി…. രണ്ടു ദിവസം അങ്ങോട്ടും ഇങ്ങോട്ടും മിണ്ടിയതുപോലുമില്ല…. അന്ന് നിധിന്‍ വെറുതെ സമയം പോവാന്‍ വൈഷ്ണവിനെ വിളിച്ചു. സുഖമന്വേഷിക്കുമ്പോഴാണ് ഞങ്ങളുടെ പ്രശ്നത്തെ പറ്റി പറഞ്ഞത്…. അന്ന് ഞങ്ങളെ രണ്ടാളെയും സ്കൈപ്പിന് മുന്നില്‍ വിളിച്ചിരുത്തി ഏകദേശം ആര മണിക്കുര്‍ ഇതിനെ പറ്റി ക്ലാസെടുത്തു തന്നു… പിന്നെ അവന്‍റെ ക്ലാസിന്‍റെ ഏഫക്റ്റിലാണ് ഞങ്ങള്‍ ജീവിച്ചത്…. എന്ത് പ്രശ്നവും ഒരു രാത്രിക്ക് അപ്പുറം കൊണ്ടുപോവില്ല…. എന്തായാലും സംസാരിച്ച് തീരുമാനമാക്കും…. ചേച്ചി ഒന്ന് നിര്‍ത്തി…. ഞാന്‍ ചേച്ചിയെ നോക്കി അങ്ങനെയിരിക്കുക മാത്രമാണ് ചെയ്തത്…. എന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു….

ചിന്നു…. ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ…. ചേച്ചി ചോദിച്ചു….

ഉം…. ഞാന്‍ എന്താ എന്ന അര്‍ത്ഥത്തില്‍ മൂളി…

അന്ന് ആ ഫോട്ടോസ് കിട്ടിയ ശേഷം എപ്പോഴെങ്കിലും വൈഷ്ണവിന് പറയാനുള്ളത് നീ കേട്ടിരുന്നോ…. ചേച്ചി ചോദിച്ചു….

അതിന് എനിക്ക് മറുപടി പറയാനുണ്ടായിരുന്നില്ല…. ഞാന്‍ മുഖംപൊത്തി പൊട്ടി കരഞ്ഞു…. ചേച്ചിക്ക് ഉത്തരം അതില്‍ മനസിലായ പോലെ എണിറ്റ് എന്‍റെ അടുത്ത് വന്നു നിന്നു പിന്നെ തോളില്‍ കൈ വെച്ച് പറഞ്ഞു….

ചിന്നു…. അന്ന് ബാത്ത്റൂമില്‍ കയറിയ നിധിന്‍റെ ഫോണ്‍ നിര്‍ത്താതെ അടിച്ചപ്പോഴാണ് ഞാന്‍ റൂമിലേക്ക് ചെന്നത്. ഫോണില്‍ വൈഷ്ണവിന്‍റെ ഫോട്ടോ കണ്ടാണ് ഞാന്‍ ഫോണേടുതത്… അപ്പുറത്ത് നിന്ന് കരയുന്ന വൈഷ്ണവിന്‍റെ ശബ്ദം കേട്ടപ്പോ ഇവിടെയിരുന്നു എന്‍റെ ഉള്ളൊന്ന് പിടഞ്ഞു…. സധാ പുഞ്ചിരിക്കുന്ന ആ വ്യക്തിയില്‍ നിന്ന് ആദ്യമായാണ് ആ സ്വരം ഇത്രയ്ക്ക് ഇടറി ഞാന്‍ കേള്‍ക്കുന്നത്…

ചേച്ചി…. ചിന്നുവിനോട് എനിക്ക് ഒരഞ്ചു മിനിറ്റെങ്കിലും സംസാരിക്കാന്‍ പറയുമോ…. രണ്ടു മിനിറ്റെങ്കിലും ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ പറയുമോ എന്ന് അവന്‍ കരഞ്ഞുകൊണ്ടു ചോദിച്ചപ്പോ അവനെ സമാധാനിപ്പിക്കണോ അതോ നിന്നെ വിളിക്കണോ എന്നറിയാതെയായി ഞാന്‍…. അന്നാണ് ഞാന്‍ നിന്നെ വിളിച്ചത്…. പക്ഷേ കണ്ണേട്ടന്‍റെ കാര്യം കേള്‍ക്കണ്ട എന്ന് പറഞ്ഞ് കട്ടാക്കി…. ചേച്ചി നിര്‍ത്താതെ പറഞ്ഞു…. കേട്ടതിന്‍റെ ഭാരം തന്നെ താങ്ങാനാവതെ ഞാന്‍ ചേച്ചി കെട്ടി പിടിച്ച് കരഞ്ഞു…. ചേച്ചിയെന്‍റെ മുടികളില്‍ തഴുകിതന്നു….

ചേച്ചി നിങ്ങള്‍ ഇപ്പോ കണ്ണേട്ടനെ വിളിക്കാറുണ്ടോ….. ഞാന്‍ ചോദിച്ചു….

ഇല്ല…. നിനക്ക് വേണ്ടാത്ത ബന്ധം ഞങ്ങള്‍ക്കെന്തിനാണ്….. എന്നായിരുന്നു ചേച്ചിയുടെ മറുപടി….

അന്ന് ഇവിടെ വന്ന് ആദ്യമായി ഞാന്‍ കണ്ണേട്ടനെ വിളിച്ചു…. പക്ഷേ ആ നമ്പര്‍ നിലവിലില്ല എന്നായിരുന്നു മറുപടി…. ചേച്ചിയുടെ വാക്കുകള്‍ കുടെ കേട്ടപ്പോ ഞാന്‍ വീണ്ടും പഴയപോലെ മുറിയില്‍ തളക്കപ്പെട്ട പോലെയായി…. ഒന്നും ചെയ്യാന്‍ മനസില്ലാത്തെ പോലെ…. അത് ചേച്ചിയെയും ബാധിച്ചിരുന്നു…. ചേച്ചിയുടെ വാക്കുകളാണ് എന്നെ തളര്‍ത്തിയതെന്ന ചിന്ത ചേച്ചിയെയും വിഷമത്തിലാക്കി.

പിറ്റേന്ന് നിധിനേട്ടന്‍ ലീവേടുത്തു. അന്ന് രാവിലെ എന്നെ വിളിച്ചിരുത്തി രണ്ടുപേരും സംസാരിച്ചു.

ചിന്നു നിനക്ക് തിരിച്ചുപോകാണോ…. നിധിനെട്ടന്‍ ചോദിച്ചു….

എന്തുപറയണമെന്നറിയാതെ ഞാന്‍ ഇരുവരുടെയും മുഖത്തേക്ക് നോക്കി… പ്രിതേച്ചിയാണ് ബാക്കി പറഞ്ഞത്….

നിനക്ക് ഞങ്ങളുടെ കുടെ കഴിഞ്ഞുടെ…. ഞങ്ങളുടെ അനുജത്തിയായി….

കഴിഞ്ഞ അഞ്ചു മാസം അവരോടൊപ്പം അനുജത്തിയായി കഴിഞ്ഞതിന്‍റെ സന്തോഷകരമായ നിമിഷങ്ങള്‍ മനസില്‍ ആലോചിച്ചും നാട്ടില്‍ ചെന്നാല്‍ തനിക്ക് പലതും നഷ്ടമായതിന്‍റെ വിഷമം തിരിച്ച് വരും എന്നുളളത് കൊണ്ടും ഞാന്‍ ആ ചോദ്യത്തിന് സമ്മതം നല്‍കി….

നിനക്ക് ഒരു മാസം കുടെ വിസയുള്ളു… അതിന് മുന്‍പ് നീ ഇവിടെ ഒരു ജോലി സംഘടിപ്പിക്കണം…. എന്നാലെ ഇവിടെ തുടരാനാവു…. അത് നീ അധികപറ്റായത് കൊണ്ടോ സമ്പത്തികലാഭം പ്രതിക്ഷിച്ചോ അല്ല…. ഇവിടെ ഒരു ജോലി ഉണ്ടെങ്കില്‍ അവരുടെ വിസയില്‍ നിനക്ക് ഇവിടെ നില്‍ക്കാം…. അതുപോലെ ഞങ്ങളുടെ ഒപ്പവും…. ഇപ്രവിശ്യം നിധിനെട്ടനാണ് പറഞ്ഞത്….

അവരുടെ വാക്കുകള്‍ അനുസരിക്കാനെ എനിക്ക് കഴിയുമായിരുന്നുള്ളു…. അങ്ങനെ അവരുടെ അവശ്യപ്രകാരമാണ്. ഒരു എന്‍.ആര്‍.ഐ മലയാളിയുടെ നേതൃത്വത്തിലുള്ള വി.ജി ഗ്രുപ്പിന്‍റെ റിക്രുട്ടുമെന്‍റിന് പങ്കെടുക്കുന്നതും തുടര്‍ന്നാ ആ ജോലി കിട്ടുന്നതും…. കണ്ണേട്ടന്‍റെ ഓര്‍മ്മകളില്‍ നിന്ന് ഒളിച്ചോടാന്‍ ഞാന്‍ ജോലിയില്‍ പരമാവധി ശ്രദ്ധ നല്‍കി. രാവും പകലും കഷ്ടപ്പെട്ട് പണിയെടുത്തു. അക്കൗണ്ടില്‍ സാലറി വന്നുകുടുമ്പോഴും അധികം ചിലവുകളില്ലാതെ ഞാന്‍ ജീവിച്ചു… ഒന്നരകൊല്ലം…. ഒരു ഓഫിസ് സ്റ്റാഫിന്‍റെ ഡ്രെസ്സിംഗ് സ്റ്റൈലിനോട് ഞാന്‍ ഇഴകി ചേര്‍ന്നു.

ജോലിയില്‍ അധികം ആരോടും അടുക്കാതിരുന്ന എനിക്ക് ഇങ്ങോട്ട് തട്ടികയറി വന്ന് കുടെ കുടിയതായിരുന്നു മായേച്ചി. അതോടെ ഞങ്ങള്‍ ഒന്നിച്ചായി അവിടെ…. ജോലിയും കളിയും ചിരിയും ഷോപ്പിംഗും അങ്ങിനെ സന്തോഷം തരുന്ന ഒരുപാട് നിമിഷങ്ങള്‍….

പോയകാലം ഓര്‍ത്തിരിക്കെ പുറത്തെ കാഴ്ചകളില്‍ റിയാദിലെ ലൈറ്റിറ്റിനാല്‍ നിറഞ്ഞ കുറ്റന്‍ കെട്ടിടങ്ങള്‍ മാറഞ്ഞിരുന്നു. രാവിലെ നാലുമണിയോടെയാണ് കോഴിക്കോട് എയര്‍പോര്‍ട്ടിലെത്തിയത്…. ഇടയ്ക്ക് ഒന്ന് മയങ്ങിയെന്നു മാത്രം….

ചിന്നു എയര്‍പോര്‍ട്ട് പ്രോസിച്ചര്‍ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴെക്കും സൂര്യന്‍ കിഴക്കേ ചക്രവാളത്തിലെത്തിയിരുന്നു. അവള്‍ നേരെ ഒരു ടാക്സിയില്‍ ഹോസ്പിറ്റലിലേക്ക് വെച്ച് പിടിച്ചു.

രണ്ടുവര്‍ഷത്തിന് ശേഷം അതേ ഹോസ്പിറ്റലിലേക്ക്…. അതേ ഐ. സി. യു വില്‍ ലക്ഷ്മി. ശേഖരന്‍ അതെ ഇരുമ്പ് ചെയറില്‍…. ആകെ ഒരു മാറ്റം കണ്ണനില്ല. അവള്‍ ഐ. സി. യു വിലെ ഡോറിലുടെ അകത്തേക്ക് നോക്കി. ചുറ്റും മെഷനിലേക്ക് പല കളറിലുള്ള വയറുകളില്‍ ബന്ധിപ്പിച്ച് കിടക്കുന്ന ലക്ഷ്മി…. മയക്കത്തിലാണ്….

കരഞ്ഞ് തീര്‍ത്ത രണ്ടു കൊല്ലത്തിനായ് ബാക്കിയായി ആ കണ്ണില്‍ ഒന്നുമില്ലാത്തത് കൊണ്ടാവാം അപ്പോള്‍ ചിന്നുവിന്‍റെ കണ്ണ് നിറഞ്ഞില്ല…. തന്‍റെ വിഷമത്തെ നിയന്ത്രിക്കാന്‍ അവള്‍ പഠിച്ചിരുന്നു. ആ രണ്ടു വര്‍ഷം അവളെ പഠിപ്പിച്ച ഏറ്റവും വലിയ പാഠം അതായിരുന്നു. അവള്‍ ശേഖരന്‍റെ അടുത്തെത്തി കുടെയിരുന്നു. ശേഖരന്‍ നടന്ന സംഭവങ്ങള്‍ വിശദികരിച്ചു. രാവിലെ നെഞ്ചുവേദനയാണെന്ന് പറഞ്ഞ് വന്നതാണ്…. ഇവിടെ വന്നപ്പോഴാണ് മൈനര്‍ അറ്റക്കാണെന്ന് അറിഞ്ഞത്…. കൃത്യസമയത്ത് എത്തിയതിനാല്‍ രക്ഷപ്പെട്ടു. കുടെ അന്‍ജിയോഗ്രമും ചെയ്തു…. ഇനി വിശ്രമം….

ഒമ്പതുമണിയായപ്പോള്‍ ഡ്യൂട്ടി ഡോക്ടര്‍ വന്നു. അയാള്‍ ലക്ഷ്മിയെ പരിശോധിക്കാനായി ഐ.സി.യു വിക്ക് കയറി… തിരിച്ചുവന്ന അയാള്‍ ലക്ഷ്മി ഉണര്‍ന്നു എന്നും ചിന്നുവിനെ കാണാന്‍ ആഗ്രഹിക്കുന്നു എന്നും പറഞ്ഞു. കയറി കാണാനുള്ള അനുവാദവും നല്‍കി.

അവള്‍ അച്ഛനും അമ്മയ്ക്കും ധൈര്യം പകര്‍ന്നു. രണ്ടാഴ്ച അവിടെ ചിലവഴിച്ചു. പിന്നെ വീട്ടിലേക്ക് പോന്നു. മരുന്നുകള്‍ ലക്ഷ്മിയെ ക്ഷിണം നല്‍കിയിരുന്നു. ചിന്നു പഴയ പോലെ അടുക്കളഭരണം ഏറ്റെടുത്തു. ഇടയ്ക്ക് സി.ഇ.ഒ വിളിച്ച് ക്ഷേമം അന്വേഷിച്ചിരുന്നു. അദ്ദേഹത്തിന്‍റെ സ്നേഹത്തിലും കരുതലിലും ചിന്നു കുടുതല്‍ സന്തോഷിച്ചു. വിളിക്കുമ്പോള്‍ എല്ലാം പോകും മുന്‍പ് കൊച്ചിയില്‍ ചെന്ന് കാണാന്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്തിരുന്നു.

വിട്ടിലെത്തിയതിന് പിറ്റേന്ന് തൊട്ട് ചിന്നു വാക്കിംഗ് ആരംഭിച്ചു. തനിച്ചും കണ്ണേട്ടനോടൊപ്പവും പണ്ട് നടന്നിരുന്ന ഗ്രാമവിധിയിലുടെയായിരുന്നു അവളുടെ യാത്ര…. മാറ്റങ്ങള്‍ വന്നിരിക്കുന്നു. പുതിയ വീടുകള്‍ ഉയരുന്നു.

അങ്ങിനെ ഓരേ പാതയിലല്ലാതെ ഓരോ ദിവസവും ഓരോ വഴിയിലിലുടെ അവള്‍ വാക്കിംഗ് നടത്തി…. പരിചിതമായ ഒരുപാട് മുഖങ്ങളെ കണ്ടു.

അന്നൊരു ഞായറാഴ്ചയായിരുന്നു. അവള്‍ പതിവ് പോലെ വാക്കിംഗിനിറങ്ങി. ഈപ്രവിശ്യം അവള്‍ നടന്നത് ആ പാര്‍ക്കിലേക്കായിരുന്നു. അവിടെ വെച്ചാണ് തനിക്ക് എല്ലാം നഷ്ടമായി എന്ന ചിന്ത വന്നത്. അതിന്‍റെ ഓര്‍മ്മകളിലേക്ക് ഒന്നുടെ ചെല്ലാനായാണ് അവള്‍ അങ്ങോട്ട് പോയത്…. അത്യാവശ്യം ദൂരമുണ്ട് അങ്ങോട്ട്…. ഓരോ കാഴ്ചകള്‍ കണ്ട് അവള്‍ നടന്നു പാര്‍ക്കിലേക്ക് നടന്നടുത്തു. അവള്‍ പാര്‍ക്കിലുടെ രണ്ട് റൗണ്ടുകുടെ നടന്നു. അപ്പോഴെക്കും അവള്‍ക്ക് ക്ഷീണം അനുഭവപ്പെട്ടിരുന്നു. അവള്‍ തങ്ങളുടെ പ്രിയപ്പെട്ട ആ ഇരിപ്പിടത്തിലേക്ക് ചെന്നിരുന്നു.

ശുദ്ധവായു ശ്വസിച്ച് ക്ഷീണമകറ്റി…. പാര്‍ക്കിന് വല്യ മാറ്റങ്ങാളൊന്നുമില്ല…. എല്ലാം പഴയപോലെ തന്നെ. കവാടവും ഇരിപ്പിടങ്ങളും തണല്‍മരങ്ങളും എല്ലാം അതുപോലെ….. രാവിലെ പലരും ജോഗിംങ് ചെയ്യുന്നുണ്ട്…. രാവിലെ പാര്‍ക്കിന് നടക്കുള്ള വിശാലമായ ഗൗണ്ടില്‍ ക്രിക്കറ്റും ഫുഡ്ബോളും ബാഡ്മിന്‍റണും കളിക്കുന്ന ചെറുപ്പക്കാര്‍… ആ അന്തരീക്ഷത്തില്‍ അവരുടെ ശബ്ദകോലാഹലങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്….

അവളുടെ ഇരിപ്പിടം കടന്നുപോകുന്ന പലരും അവളെ ശ്രദ്ധിക്കുന്നുണ്ട്…. എന്നാല്‍ അവള്‍ ആരേയും മൈന്‍റ് പോലും ചെയ്തില്ല…. രാത്രിയിലെ മഞ്ഞ് കൊണ്ട് ഇരുപ്പിടം തണുത്തിരിക്കുകയാണ്. അത് അവളുടെ ശരീരത്തിലേക്ക് പടര്‍ന്നു കയറുന്നുണ്ട്…. അവള്‍ അതാസ്വാദിച്ച് അങ്ങിനെ ഇരുന്നു.

പാര്‍ക്കിലെ പ്രകൃതിയുടെ ഭംഗി ചുറ്റും നോക്കി കണ്ണിന് കുളിര്‍മയേകുന്വോഴാണ് ഗൗണ്ടില്‍ ക്രിക്കറ്റ് കളിക്കുന്ന കുറച്ച് ചെറുപ്പക്കാരെ അവള്‍ ശ്രദ്ധിക്കുന്നത്…. ചുമ്മ നോക്കുന്നതിനിടയില്‍ എന്തോ ഒന്ന് അവളുടെ നോട്ടത്തെ പിടിച്ച് നിര്‍ത്തി….

ആ ബാറ്റ് ചെയ്യുന്നയാള്‍…. നാലുകൊല്ലം മുമ്പ് താന്‍ സുക്ഷ്മമായി ശ്രദ്ധിച്ച ബാറ്റിംഗ് ശൈലി…. തനിക്ക് സുപരിചിതമായ നടത്തവും ഓട്ടവുമെല്ലാം…. മുഖം കണ്ടെല്ലെങ്കിലും അവള്‍ ആ ബാറ്റ്സ്മാനെ മനസിലാക്കി….

കണ്ണേട്ടന്‍ അവളുടെ ചുണ്ടുകള്‍ ഉരുവിട്ടു….

അവള്‍ കാത്തിരുന്ന നിമിഷത്തിലേക്ക് അവള്‍ അടുക്കുന്നതായി അവള്‍ക്ക് തോന്നി….

പക്ഷേ………….

(തുടരും)

◆ ━━━━━━━━ ◆ ❃  ◆━━━━━━━━◆

(എനിക്കറിയാം എന്‍റെ ഈ കഥ വായിക്കുന്ന ആരും ആഗ്രഹിക്കതതാണ് ഇവിടെ നടന്നത് എന്ന്…. ചിന്നു കാറില്‍ വെച്ച് ആലോചിച്ച ഭാഗങ്ങള്‍ അഞ്ചോ ആറോ ഭാഗങ്ങളായി വിസ്തരിച്ചെഴുതാനായിരുന്നു എന്‍റെ പ്ലാന്‍…. എന്ത് ചെയ്യാം… അങ്ങനെ എഴുതാനുള്ള ഭാഗ്യം എനിക്കോ കീബോര്‍ഡിനോ ഇല്ല…. ആദ്യമായി ഇമോഷ്ണന്‍സ് ഉള്‍കൊള്ളിക്കാന്‍ നോക്കുന്നത്…. എത്രമാത്രം വിജയിച്ചു എന്നറിയില്ല…. എന്തായാലും അഭിപ്രായം പറയുക….. ഇതുവരെ തന്ന വാക്കുകള്‍ക്കും പ്രചോദനങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ഒരിക്കല്‍ കുടി നന്ദി രേഖപ്പെടുത്തുന്നു. അടുത്ത ഭാഗം ചിലപ്പോ കുറച്ച് വൈകും…. മാക്സിമം പോയാല്‍ പത്ത് ദിവസം)

◆ ━━━━━━━━ ◆ ❃  ◆━━━━━━━━◆

Comments:

No comments!

Please sign up or log in to post a comment!