നേർച്ചക്കോഴി 4
” ഡാ നിന്നോട് ഞാൻ രാവിലേ വരും എന്ന് പറഞ്ഞത് അല്ലെ ”
അവൻ കാറിൽനിന്ന് ഇറങ്ങി കൊണ്ട് പറഞ്ഞു
ഞാൻ: ദ വരുന്നു
റിയാസ് : പറയുന്ന കേട്ടാൽ തോന്നും നിനക്ക് ഇനി ചെരുപ്പും കൂടി ഇട്ടാൽ മതിയെന്ന്. പല്ല് തേച്ചു കുളിച്ചു എപ്പോ വരാനാ നീ
ഞാൻ : ദാ വരുന്നു മൈരേ………. നീ ഇവിടെ ഇരി
റിയാസ് വീട്ടിനുള്ളിൽ കയറി അനന്തുവിന്റെ കൂടെ ഇരിന്നു. അമ്മ അവർക്ക് കുടിക്കാൻ എന്തോ കൊണ്ട് വരുന്നുണ്ടായിരുന്നു. ഞാൻ പെട്ടന്ന് ബാത്‌റൂമിൽ കയറി. പത്തുമിനിറ്റ് കൊണ്ട് റെഡി ആയി ഇറങ്ങി. അപ്പോൾ സമയം 7 ആയിട്ടില്ല. ഞങ്ങൾ ഇറങ്ങാൻ നേരം അടുക്കളയിൽ ആയിരുന്ന അമ്മ ഫ്രെണ്ടിലോട്ട് വന്നു.
അമ്മ : നിങ്ങൾ രാവിലെ തന്നെ എങ്ങോട്ടാ മക്കളെ
ഞാൻ: വന്നിട്ട് പറയാം
അമ്മ : നീ ഒന്നും കഴിക്കുന്നില്ല.
ഞാൻ : ഇന്ന് റിയാസിന്റെ ചിലവാണ്.
അമ്മ : മക്കളെ കുഴപ്പത്തിന് ഒന്നും പോവല്ലേ.
അനന്തുവാണ് വണ്ടി എടുത്തത് റിയാസ് പുറകിലും ഞാൻ മുന്നിലും കയറി. വണ്ടി കുറച്ചു മുന്നോട്ട് പോയപ്പോൾ ഞാൻ പുറകിൽ ഇരിക്കുന്ന റിയാസിനെ നോക്കി ചോദിച്ചു.
ഞാൻ : എന്താ പ്ലാൻ
റിയാസ് : എല്ലാം പറഞ്ഞത് പോലെ തന്നെ…… നമ്മൾ ഇപ്പോൾ നേരെ ഷാഹിനയെ പിക്ക് ചെയ്യാൻ പോണു……. അവൾ വീട്ടിൽ നിന്നു ഇറങ്ങി എന്നു പറഞ്ഞു വിളിച്ചിരുന്നു………. നീ കാരണം കുറച്ചു ലേറ്റ് ആയി എങ്കിലും എല്ലാം വിചാരിച്ച പോലെ നടക്കും…….. നീ ഇന്നലത്തെ സംഭവം എന്താണെന്ന് പറഞ്ഞില്ലല്ലോ.
“ഇവൻ ഒന്നും പറഞ്ഞില്ലേ ”
ഞാൻ അനന്തുവിനെ നോക്കി പറഞ്ഞു. അവൻ എന്നെ ഒന്നു നോക്കി. എന്നിട്ട് ഒന്നും പറയാതെ ഡ്രൈവിങ്ങിലേക്ക് ശ്രെദ്ധമാറ്റി.
റിയാസ്: നീയും ഇവനും കൂടെ ആ അരവിന്ദനെ കാണാൻ പോയി. ഇവൻ അവനെ കണ്ടിട്ട് തിരിച്ചുവന്നപ്പോൾ നിന്നെ കണ്ടില്ല …. അവിടെ അനേഷിച്ചപ്പോൾ നിന്നെ പോലീസ് കൊണ്ടുപോയി എന്നു പറഞ്ഞു ……… ഇവൻ എന്നെ വിളിച്ചു …… ഇതിനു ഇടക്ക് എന്താ സംഭവിച്ചത്
ഞാൻ : ഡാ ഇവൻ എന്തോ ജോലിയുടെ ആവിശ്യത്തിനു അരവിന്ദനെ കാണാൻ പോണം എന്നു പറഞ്ഞു വീട്ടിൽ വന്നിരിന്നു….. അവനെ വിളിച്ചപ്പോൾ ടൗണിൽ ഏതോ cma ടെ മുകളിൽ ഉണ്ടെന്ന് പറഞ്ഞു. ഞാനും ഇവനും കൂടെ ടൗണിലേക്ക് പോയി……. ടൗൺ എത്തിയപ്പോൾ ഞാൻ വണ്ടി സ്ലോ ചെയ്ത് അവനെ നോക്കികൊണ്ട് വണ്ടി ഓടിച്ചു പോകുക ആയിരുന്നു…….. അപ്പൊ ഇവന്റെ കൽ അവിടെ ഇരുന്ന ഏതോ ഒരു വണ്ടിയിൽ തട്ടി അത് മറിഞ്ഞു വീണു…… ഏതോ സെയിൽസ്മാന്റെ വണ്ടി ആയിരുന്നു അത്… അതിൽ ഇരുന്ന വലിയ ബാഗിലാ ഇവന്റെ കാലുതട്ടിയത്……….
റിയാസ്: ഡാ നീ ആ പെട്ടിക്കട കണ്ടോ അതുകഴിഞ്ഞുള്ള വഴിക്ക് മുന്നിൽ വണ്ടി നിർത്തു
റിയാസ് അനന്തുവിനെ നോക്കികൊണ്ട് പറഞ്ഞു. അനന്തു വണ്ടി സ്ലോ ചെയ്ത് റിയാസ് പറഞ്ഞ സ്ഥാലത് വണ്ടി നിർത്തി . ആ ഇടവഴിൽ ഷാഹിന നില്പുണ്ടായിരുന്നു. റിയാസ് അവളെ കൈകാണിച്ചു വിളിച്ചു . അവൾ പെട്ടെന്ന് കാറിന്റെ ഡോർ തുറന്നു അകത്തു കയറി.
ഷാഹിന: എത്ര നേരം ആയി ഞാൻ ഇവിടെ നിൽക്കുന്നു എന്ന് അറിയുമോ……….. ആരെങ്കിലും കണ്ടെങ്കിൽ എല്ലാം തീർന്നേനെ………. നിങ്ങൾ എന്താ ലേറ്റ് ആയത്.
റിയാസ് : നിന്റെ ബ്രദർ കിടന്ന് ഉറങ്ങി പോയി………. നല്ല ഉത്തരവാദിത്തം ഉള്ള ബ്രദർ………… ഡാ അനന്തു വണ്ടി വിട്ടോ
ഇന്ന് റിയാസിന്റെയും ഷാഹിനയുടെയും രജിസ്റ്റർ മാരേജ് ആണ്. ഒളിച്ചോട്ടം ഒന്നും അല്ല ഒരു മുൻകരുതൽ എന്ന പോലെ ഇപ്പോൾ വിവാഹം രജിസ്റ്റർ ചെയ്യുന്നു എന്നെ ഉള്ളു. റിയാസും ആയുള്ള കല്ല്യാണത്തിന് ഷാഹിനയുടെ വാപ്പ സമ്മതിക്കും എന്ന് ഒരു ഉറപ്പും ഇല്ല . സാമ്പത്തികം ആണ് പ്രശ്നം…. ഒരേ മതം ആണെന്ന് പറഞ്ഞിട്ട് ഒന്നും കാര്യം ഇല്ല. ഒളിച്ചോടാൻ ഓക്കേ പ്ലാൻ ചെയ്തതാ ഷാഹിന സമ്മതിച്ചില്ല ഒടുവിൽ വിവാഹം രജിസ്റ്റർ ചെയ്ത് വെക്കാം എന്ന് തീരുമാനിക്കുക ആയിരുന്നു. നമ്മുടെ നാട്ടിൽ നിന്നു കുറച്ചകലെ ഉള്ള ഒരു രജിസ്റ്റർഓഫീസിൽ അനന്തുവിന്റെ ഒരു റിലേറ്റീവ് വർക്ക് ചെയ്യുന്നുണ്ട് അയാൾ മുഖേനെ കുറച്ചു നാൾ മുൻപ് വിവാഹത്തിന് ഉള്ള ഒരുക്കങ്ങൾ ഒക്കെ നടത്തി. നോട്ടീസ് ബോർഡിൽ വിവരം പതിക്കുന്നത് ഒക്കെ അയാൾ ഒഴിവാക്കിതന്നു. അങ്ങനെ ഇന്നാണ് ആ ദിവസം
അനന്തു എവിടെയും നിർത്താതെ വണ്ടി ചവിട്ടി വിടുക ആണ്. പുറകിൽ റിയാസും ഷാഹിനയും അവരുടെ ഭാവികാര്യങ്ങൾ ചർച്ചചെയ്ത് ഇരിക്കുക ആണ്. ഞാൻ സീറ്റിലേക് ചാരികിടന്നു
*……………………………………………………………………..*
റിയാസും ഷാഹിനയും തമ്മിൽ പ്രണയത്തിൽ ആയതിനാൽ റിയാസിന് മാത്രമേ കോളേജിലേക്ക് പോകണം എന്നുള്ളു.
ഇപ്പോൾ കോളേജിലേക്ക് ഞാനും അനന്ദുവും ആണ് ഒരുമിച്ചു പോകുന്നത്. റിയാസ് നേരത്തെ തന്നെ അവന്റെ ബൈക്കിൽ കോളേജിൽ എത്തും . അല്ലെങ്കിൽ കോളേജ് ജംഗ്ഷനിൽ നിന്നു ഷാഹിനയെ പിക്ക് ചെയ്ത് ഒന്നു കറങ്ങിയിട്ട് ഞാനും അനന്ദുവും വരുമ്പോൾ ഞങ്ങളുടെ കൂടെ കോളേജിൽ കയറുകയും വൈകുന്നേരം നമ്മളോടൊപ്പം തന്നെ മടങ്ങുകയും ചെയ്യും.
ഒരു ദിവസം ഞങ്ങൾ വളരെ താമസിച്ചു ആണ് കോളേജിലേക്ക് എത്തിയത്. സാദാരണ റിയാസ് ഞങ്ങളെ കത്ത് ബൈക്ക് വെക്കുന്ന ഷെഡിൽ നിൽക്കുന്നത് ആണ്. ഇന്ന് അവൻ അവിടെ ഇല്ല. അവൻ എവിടെയും പോകുന്നത് ആയി പറഞ്ഞിട്ട് ഇല്ല. ചിലപ്പോൾ അവൻ ഇതുവരെ എത്തിക്കാനില്ല അല്ലെങ്കിൽ ഷാഹിനയെ കണ്ടുകാണില്ല അവളെ തിരക്കി പോയത് ആയിരിക്കും. ഹ എന്തായാലും ക്ലാസ്സ്‌ഇൽ പോയിട്ട് വലിയ കാര്യം ഒന്നും ഇല്ല. ഞങ്ങൾ അവനെ നോക്കി അവിടെ നിന്നു. അനന്ദു അവന്റെ ഫോൺ എടുത്ത് ഗെയിം കളിക്കാൻ തുടങ്ങി . അന്ന് ഇന്നത്തെ കണക്ക് പബ് ജി ഒന്നും ഇല്ല. അവൻ മിനി മിൽറ്റിയ ആണ് കളിക്കുന്നത്. ആ സമയത്തെ മൾട്ടിപ്ലേയർ ഗെയിം എനിക്ക് അത് കളിക്കാൻ ഇഷ്ടമല്ലെങ്കിലും അതിന്റെ സൗണ്ട് ഇഷ്ടം ആയിരുന്നു. വെടിവെപ്പും പിന്നെ ഓരോ പ്ലെയറും ഡെഡ് ആകുമ്പോൾ വല്ലാത്തൊരു ശബ്ദവും. കോളേജിൽ ഫസ്റ്റ് പീരിയഡ് തുടങ്ങി കാണണം ഞങ്ങൾ വരുന്നതിനു മുൻപ് തന്നെ ബെൽ അടിച്ചിരുന്നു. ഞാൻ അനന്ദു ഗെയിം കളിക്കുന്നതും നോക്കി അല്ല കേട്ട് നിന്നു.
ഞാൻ കോളേജ് മൊത്തത്തിൽ ഒന്നു നോക്കി. കോളേജിന് പുറത്ത് ഞങ്ങളെ കൂടാതെ ക്ലാസ്സിൽ കേറാതെ വേറെയും പിള്ളേർ ഉണ്ടായിരുന്നു അവർ കോളേജിന് മുന്നിൽ കൃതൃമമായി ഉണ്ടാക്കിയിരിക്കുന്ന പുൽമേട്ടിൽ ഇരിക്കുക ആണ്. അവർ ഇരിക്കുന്നതിന് അടുത്ത് ആണ് കോളേജിലെ കാന്റീൻ ബിൽഡിങ് ഇപ്പോൾ കാന്റീൻ പ്രവർത്തിക്കുന്നില്ല. ഇടക്ക് മറി മറി പുതിയ ആളുകൾ നടത്താൻ വന്നെകിലും ആരും ഒരുപാട് നാൾ നിന്നിട്ട് ഇല്ല.
ഞാൻ ചുമ്മാ നോക്കി നിന്നപ്പോൾ കാന്റീൻ ബിൽഡിങ്ങിനു പുറകിൽ നിന്നു ഒരു പെൺകുട്ടി നടന്നു വരുന്നു എനിക്ക് എന്തോ ഒരു ആകാംഷ തോന്നി അവളെ വീണ്ടും നോക്കി. അവൾ സാധരണ ബൈക്കിൽ വരുന്ന പെൺകുട്ടികൾ വെയിൽ കൊള്ളാതിരിക്കാൻ മുഖത്തു കൂടി ഷാൾ ചുറ്റുന്നപോലെ മുഖം മറച്ചിരിക്കുന്നു. കയ്യിൽ ഹാൻഡ് ബാഗ് ഇട്ടിട്ട് ഉണ്ട്.
അഞ്ജലി !!!!
അവളുടെ കയ്യിലെ ഹാൻഡ് ബാഗ് കണ്ട് എനിക്ക് അവളെ മനസിലായി. ഞാൻ അവളെ കാണാൻ കുറെ നാളുകൾ ആയി ശ്രെമിക്കുന്നു. അവളെ ചെന്നു കണ്ട് വേറെ പ്രശ്നം ഒന്നും ഉണ്ടാക്കണ്ട എന്ന് റിയാസ് പറഞ്ഞത് കൊണ്ടും.
ഞാനായിട്ട് അവൾക്ക് പുതിയ പ്രശ്നം ഉണ്ടാക്കണ്ട എന്നു തോന്നിയത് കൊണ്ടും ഞാൻ അവളെ കാണാൻ ശ്രെമിച്ചില്ല. ഇപ്പോൾ ഇവിടെ അതികം ആരും ഇല്ല ഉള്ളവർ അവരുടേതായ ലോകത്തണു. ഞാൻ അനന്ദുവിനെ നോക്കുമ്പോൾ അവൻ ഗെയിംഇൽ മുഴുകി നിൽക്കുക ആണ് ഞാൻ അവളോട് സംസാരിക്കാൻ തന്നെ തീരുമാനിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് നടന്നു. ഞാൻ അടുത്തേക്ക് ചെന്നപ്പോൾ അവൾ എന്നെ കാണാത്ത മട്ടിൽ തലവെട്ടിച്ചു എന്നെ മറികടന്നു പോയി.
” അഞ്‌ജലി ഒന്നു നിൽക്കു എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട് ”
അവൾ അത് കേൾക്കാത്ത പോലെ
നടന്നകന്നു.
” അഞ്‌ജലി ”
” അഞ്ജലി ”
അവളെ വിളിച്ചുകൊണ്ടു അവളുടെ പുറകെ നടന്നു. അവൾ നിൽക്കുന്ന മട്ടില്ല. ഞാൻ അവളുടെ കയ്യിൽ പിടിച്ചു നിർത്തി. എന്റെ പെട്ടന്നുള്ള പിടിയിൽ അതിന്റെ റിയാക്ഷൻ എന്നോണം അവൾ പെട്ടെന്ന് തിരിഞ്ഞു. അവളുടെ ഷോൾഡർ പെട്ടെന്ന് അനങ്ങിയപ്പോൾ . അവൾ ഞാൻ പിടിച്ചുരുന്ന കൈ കുടഞ്ഞു.
” ഹവ്വ്വ് ആഹ്ഹ അമ്മേ ”
” സോറി സോറി ”
അവൾക്ക് വേദനിച്ചു എന്നു കണ്ടപ്പോൾ ഞാൻ അവളോട് സോറി പറഞ്ഞു പക്ഷെ അവളുടെ പ്രീതികരണം ഞെട്ടിക്കുന്നത് ആയിരുന്നു.
” തൊട്ടു പോക്കരുത് എന്നെ. ഇയാൾ കാരണം ആണ് എനിക്ക് ഇവിടെ ഇത്രയും പ്രേശ്നങ്ങൾ ഉണ്ടായത്…… എന്നിട്ട് ഇപ്പോൾ പിന്നെയും എന്ത് പ്രശ്നം ഉണ്ടാകാനാ വന്നിരിക്കുന്നത് ”
അവളുടെ ആ പ്രീതികരണം ഞാൻ പ്രേതിഷികത്തത് ആയിരുന്നു ഒരുനിമിഷം ഞാൻ ഒന്നും മിണ്ടിയില്ല. അവൾ വീണ്ടും തുടർന്നു.
” അന്ന് ഇയാൾ ആണ് ഹോസ്പിറ്റലിൽ ബിൽ പേ ചെയ്തത് എന്ന് ഷാഹിന ചേച്ചി പറഞ്ഞിരുന്നു…….. ആ പണം ഞാൻ ഉടനെ തിരിച്ചു തരും……. ഇനി അതും പറഞ്ഞു പുറകെ നടക്കേണ്ട ”
ആവൾ വളരെ ദേഷ്യത്തോടെ അത് പറഞ്ഞപ്പോൾ എന്തോ എന്റെ കണ്ട്രോളും പോയി.
“ഡി മൈരേ നീ ഒന്നു അടങ്ങു @#@$@$@#$@”
അഞ്ജനയും ആയുള്ള പ്രേശ്നത്തിനു ശേഷം പൊതുവെ സ്ത്രീകളോടുള്ള എല്ലാ വെറുപ്പും ഞാൻ അവളോട് പറഞ്ഞു തീർത്തു. എങ്കിലും ഞാൻ കാരണം ആണ് അവൾ ഇങ്ങനെ മുഖം മറച്ചു കുട്ടികൾ എല്ലം ക്ലാസിൽ കയറുന്ന വരെ വെളിയിൽ ഒളിച്ചുനിന്നു ക്ലാസ്സ് ടൈമിൽ കേറുന്നത് എന്ന കുറ്റബോധം മനസ്സിൽ ഉണ്ടെങ്കിലും എന്റെ മനസിലെ എല്ലാ ദേഷ്യവും മാറുന്ന വരെ ഞാൻ കടുത്ത ശബ്ദത്തിൽ തന്നെ അവളോട് സംസാരിച്ചു. അനന്തു വന്ന് എന്നെ പിടിച്ചു മാറ്റുന്നത് വരെ ഞാൻ അത് തുടർന്നു. ഞാൻ അനന്തുവിനു നേരെ തിരിഞ്ഞപ്പോൾ അവൾ കരഞ്ഞു കൊണ്ട് ഓടിപോയി.
” ഡാ മൈരേ നിനക്ക് എന്ത് വയ്യേ…….. നീ എന്താ ഈ കാണിച്ചത് ”
അനന്ദു എന്നെ പിടിച്ചു വലിച്ചു ഞങ്ങൾ നിന്ന സ്ഥാലത് കൊണ്ട് വന്നു ഞാൻ നോക്കുമ്പോൾ അവിടെ പുൽമേട്ടിൽ ഇരുന്നവർ പുസ്തകം മാറ്റി വെച്ചു എന്നെ തന്നെ നോക്കുന്നു. എനിക്ക് എന്തോ അവിടെ നിൽക്കാൻ തോന്നിയില്ല. ഞാൻ പെട്ടെന്ന് ബൈക്കിൽ കയറി ഇരുന്നു. എന്നിട്ട് അനന്ദുവിനോട് കി ചോദിച്ചു.
” നീ എവിടെ പോകാൻ പോണു….. നിൽക്ക് റിയാസ് വരട്ടെ അവനോട് പറഞ്ഞിട്ട് പോകാം ”
“മൈര് ”
അപ്പോൾ റിയാസ് ഷാഹിനയും ആയി ബൈക്കിൽ കോളേജ് ഗെറ്റ് കടന്നു വന്നു. അവൻ കോളേജിന് മുന്നിൽ വണ്ടി നിർത്തി അവളെ ഇറക്കി. എന്നിട്ട് ഞങ്ങൾ നിൽക്കുന്നതിനു അടുത്തേക്ക് ബൈക്ക് ഓടിച്ചുവന്നു. ഞങ്ങളെ കണ്ടപ്പോൾ അവൻ ഒരു വളിച്ച ചിരി ചിരിച്ചു. പെട്ടെന്ന് അത് മറി. അവൻ ബൈക്ക് നിർത്തിക്കൊണ്ട് ചോദിച്ചു.
” എന്താടാ എന്ത് പറ്റി ”
അനന്ദു : എന്ത് പറ്റാൻ ഇവൻ എല്ലാം കോളം ആക്കി
റിയാസ് : എന്ത് കോളം ആക്കി.
അനന്ദു : ഇവൻ ആ അഞ്ജലിയെ തെറി വിളിച്ചു
റിയാസ് : എന്ത് കാര്യത്തിന്……. അതിന്റ ആവിശ്യം എന്തായിരുന്നു…….. ഈ മൈരൻ
അവൻ വണ്ടി സൈഡ് സ്റ്റാൻഡിൽ വെച്ചിട്ട് എന്റെ നേരെ തിരിഞ്ഞു കൊണ്ട് തുടർന്നു.
” നിന്നോട് ഞാൻ പറഞ്ഞത് അല്ലെ അവളെ കാണാൻ ശ്രെമിക്കരുത് എന്ന്….. പ്രേശ്നങ്ങൾ ഒരുവിധം തീർന്നു വന്നതല്ലേ ”
ഞാൻ വണ്ടിയിൽ നിന്നു ഇറങ്ങി കൊണ്ട് അവനോട് പറഞ്ഞു തുടങ്ങി.
” ഡാ എനിക്ക് ഇത് പുതിയ ഒരു പ്രശ്നം അല്ല പക്ഷെ അവൾ …… അവൾ ഇന്ന് ഒളിച്ചുംപത്തും ക്ലാസ്സിലേക്ക് പോകുന്നത് കണ്ടപ്പോൾ അവളോട് സംസാരിക്കണം എന്ന് തോന്നി ”
” അതിന് നീ അവളെ ചീത്ത വിളിച്ചത് എന്തിനാ ”
” അവൾ പെണ്ണാണെന്ന് തെളിയിച്ചു ………. ഞാൻ അവളോട് എന്താണ് സംസാരിക്കാൻ തുടങ്ങിയത് എന്നുപോലും കേൾക്കാതെ അവൾ എന്തക്കൊയോ പറഞ്ഞു ഞാനും തിരിച്ചു പറഞ്ഞു അത് ഇത്തിരി കടുത്തു പോയി അത്രയേ ഉള്ളു ”
” ഇനി ഇത് എന്തിന്റെ തുടക്കം ആണോ എന്തോ……… നീ വാ നമ്മുക്ക് ക്ലാസ്സിലേക്ക് പോകാം ”
” ഇന്ന് ഇനി കേറണോ ”
” നീ വടേ ”
ഞങ്ങൾ മൂന്നു പേരും ക്ലാസിലേക്ക് നടന്നു. അന്നും എനിക്ക് ഒരു സാധരണ ദിവസം പോലെ കടന്നു പോയി. അവളോട് അങ്ങനെ പറയണ്ടായിരുന്നു എന്ന് തോന്നിയെങ്കിലും സോറി പറയാനൊ ചെന്നു സംസാരിക്കാനോ ഒരു മാർഗവും ഇല്ലായിരുന്നു. റിയാസിനോട് പറഞ്ഞാൽ അവൻ കിടന്നു ചാടും. ഇപ്പോൾ തന്നെ അവൻ എന്നോട് കുറച്ചു ദേഷ്യത്തിൽ കൂടെ ആണ് ഞാൻ മൂലം ഷാഹിനക്കും എന്തെങ്കിലും ചിത്ത പേര് കേൾക്കുമോ എന്ന് അവൻ പേടിക്കുന്നുണ്ട്. അത് കൊണ്ട് ആണ് ഇപ്പോൾ രാവിലെ മാത്രം അവളെ കാണാനും മറ്റും വരുന്നത്.
അന്ന് വൈകിട്ട് വീട്ടിൽ ചെന്നിട്ടും എനിക്ക് ഒന്നിലും ശ്രെദ്ധിക്കാൻ കഴിഞ്ഞില്ല. ഞാൻ ടീവി ഓൺ ചെയ്തു സെറ്റിയിൽ ഇരുന്നു ചാനൽ മാറ്റി മാറ്റി ഒരു വഴിക്ക് ആയതല്ലാതെ നല്ല ഒരു പ്രോഗ്രാമും കിട്ടിയില്ല. ഞാൻ ടീവി ഓഫ് ചെയ്ത് അമ്മയെ തിരക്കി അടുക്കളയിൽ ചെന്നു അവിടെ അമ്മ രാത്രിയിലേക്ക് ഉള്ള ചപ്പാത്തി പരത്തുന്ന തിരക്കിൽ ആണ് എന്നെ കണ്ട ഉടനെ അമ്മ പറഞ്ഞു.
” ഡാ വെള്ളം ടേബിൾന്റെ പുറത്ത് ജഗ്ഗിൽ ഇരുപ്പുണ്ടല്ലോ ”
ഞാൻ കുറച്ചു നാൾ ആയി വീട്ടിൽ വന്നാൽ വെള്ളം കുടിക്കാനോ അല്ലെങ്കിൽ അമ്മ ഫുഡ് കഴിക്കാൻ വിളിക്കുമ്പോളും മാത്രമേ മുറിക്ക് പുറത്ത് ഇറങ്ങാറുള്ളയിരുന്നു. ഞാൻ അമ്മയോട് ഒന്നും പറയാതെ തീട്ട പുറത്ത് കയറി ഇരുന്നു അമ്മ ചപ്പാത്തി പരത്തുന്നത് നോക്കി ഇരുന്നു.
” ഇന്ന് എന്ത് പറ്റി നിനക്ക് ….. മുഖം ഒക്കെ വല്ലാതെ ”
ഞാൻ ഒന്നും ഇല്ല എന്നർത്ഥത്തിൽ അമ്മയെ നോക്കി ചുമൽകുച്ചി. പിന്നെ അമ്മയെ ചപ്പാത്തി പരത്താനും ചുടാനും ഒക്കെ സഹായിച്ചു. അമ്മ ഇവന് ഇത് എന്ത് പറ്റി എന്ന പോലെ നോക്കുന്നുണ്ട്. ഞാൻ അമ്മയോട് ഒന്നും പറഞ്ഞില്ല. അച്ഛൻ നാട്ടിൽ ഇല്ലാത്തത് കൊണ്ട് എന്റെ പെണ്ണുകേസ്ന് എല്ലാം അമ്മയെ ആണ് വിളിപ്പിക്കാറ്. ഞാൻ കാരണം ഒരുപാട് നാണം കേട്ടിട്ട് ഉണ്ട് അമ്മ. ഞാനും അമ്മയും ഒരുമിച്ച് ഇരുന്നു ചപ്പാത്തി കഴിച്ചു. അച്ഛൻ വിളിക്കുന്ന സമയം അവറായപ്പോൾ ഞാൻ പതിയെ എന്റെ റൂമിൽ കയറി വാതിൽ അടച്ചു.
കിടന്നിട്ട് ഉറക്കം വരാതെ ഞാൻ കട്ടിലിൽ കിടന്നു ഉരുണ്ടു. ഫോണിൽ കുത്തിയും പാട്ട് കെട്ടും സമയം പോകുന്നത് അല്ലാതെ ഉറക്കം വന്നില്ല. റിയാസിനെ വിളിച്ചു ഷാഹിനയെ കൊണ്ട് അഞ്ജലിയോട് സംസാരിപ്പിക്കാൻ പറയാം എന്നുവിചാരിച്ചു കോൺടാക്ട് ലിസ്റ്റ് എടുത്തപ്പോൾ. അതിൽ അഞ്ജനയുടെ നമ്പർ എന്റെ കണ്ണിൽ ഉടക്കി.
അന്ന് അവൾ നമ്പർ തന്നെങ്കിലും അവളെ വിളിക്കുകയോ മറ്റോ ചെയ്തിട്ട് ഇല്ല എനിക്ക് എന്തോ അവളെ വിളിക്കാൻ തോന്നി. ഫോൺ വിളിച്ചു രണ്ടാമത്തെ റിങ്ങിൽ തന്നെ അവൾ ഫോൺ എടുത്തു.
” ഹാലോ ”
” ഹാലോ അഞ്ജന ”
” പറയടാ എന്ത്പറ്റി നീ അന്ന് നമ്പർ തന്നെങ്കിലും എന്നെ വിളിക്കാറ് ഇല്ലല്ലോ ”
” ഡി ഒരു പ്രശ്നം ഉണ്ട് ”
” എന്ത് പ്രശ്നം ”
ഞാൻ അവളോട് നടന്നത് ഒക്കെ പറഞ്ഞു. എല്ലാം കേട്ടിട്ട് അവൾ പറഞ്ഞു.
” ഡാ റിയാസ് അവളോട് മിണ്ടണ്ട എന്ന് പറഞ്ഞത് നിനക്കും ആ കുട്ടിക്കും പുതിയ പ്രശ്നം ഒന്നും ഉണ്ടാക്കണ്ട എന്ന് വിചാരിച്ചു ആയിരിക്കും……………. പക്ഷെ ഇന്ന് നീ കാണിച്ചത് മണ്ടത്തരം ആയി പോയി……………… ഡാ എന്റെ ഈ അവസ്ഥക്ക് കാരണം എന്റെ തെറ്റ് കൊണ്ട് കൂടിയാണ് പിന്നെ എപ്പോയോ തോന്നിയ മണ്ടത്തരവും…….. പക്ഷെ ഈ കൂട്ടി അങ്ങനെ അല്ല എതിർ വശത്ത് നീ ആയത് കൊണ്ടാണ് അവൾക്ക് ഇതൊക്കെ നേരിടേണ്ടി വന്നത്……. നിന്റെ സ്ഥാനത്തു വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ അവളുടെ കാമുകന് ഇത്രയും പ്രശ്നം ഉണ്ടാക്കാൻ പറ്റില്ലായിരുന്നു ”
” ഞാൻ ഇപ്പോൾ എന്ത് ചെയ്യണം എന്ന പറയുന്നത് ”
” നീ അവളോട് നേരിട്ട് സംസാരിക്കുന്നത് കുഴപ്പങ്ങൾ ഉണ്ടാക്കും എങ്കിലും കോളേജിൽ അവൾക്ക് ഇപ്പോൾ ഒരു സഹായിയെയോ അല്ലെങ്കിൽ ഒരു നല്ല സുഹൃത്തിന്റെയോ ആവിശ്യം ഉണ്ട് ………. നീ അവളോട് നേരിട്ട് ഇടപെട്ടിലെങ്കിലും നിന്റെ ഒരു ശ്രെദ്ധ അവളുടെ മേൽ ഉണ്ടാകണം …… എല്ലാവരും എന്നെ പോലെ ചിന്തിക്കണം എന്നില്ല എന്നാലും അവളുടെ ഇനി ഉള്ള തീരുമാനം പോസിറ്റീവ് ആയിട്ട് ഉള്ളത് ആയിരിക്കണം…. മാത്രം അല്ല അവൾ ഈ പ്രശ്നം എങ്ങനെ നേരിടുന്നു എന്ന് കൂടി നോക്കണം ”
” മ്മ്മ് ശെരി ഞാൻ എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കാം ”
” മ്മ്മ് നീ ഇടക്ക് വിളിക്ക് “.
അവളോട് സംസാരിച്ചപ്പോൾ ഒരാശ്വാസം തോന്നി എങ്കിലും അഞ്ജലിക്ക് അഞ്ജനയെ പോലെ ഒരവസ്ഥ വരുമോ എന്ന് ഞാൻ ഭയപ്പെട്ടു. ഞാൻ കാരണം അവൾക്ക് കൂടെ എന്തെങ്കിലും സംഭവിച്ചാൽ എനിക്ക് അത് ഓർക്കനെ സാധിക്കുന്നില്ല
പിറ്റേന്ന് രാവിലെ അനന്തു എന്റെ വീട്ടിനു മുന്നിൽ വന്നു ഹോൺ അടിക്കാൻ തുടങ്ങിയപ്പോൾ ഞാൻ അവനോട് ഒപ്പം കോളേജിൽ പോകാൻ ഇറങ്ങി. അവന്റെ ബൈക്കിന്റെ പുറകിൽ കയറികൊണ്ട് ചോദിച്ചു.
” ഡാ റിയാസ് പോയ ”
” അട അവൻ ഇറങ്ങിയപ്പോൾ എനിക്ക് മിസ് അടിച്ചിരുന്നു ഇപ്പോൾ കോളേജ് എത്തിക്കാണും എന്താടാ ”
” ഒന്നും ഇല്ല നീ പെട്ടെന്ന് വണ്ടി വീടു ”
ഈ പ്രേശ്നങ്ങൾ ഉണ്ടായതിനു ശേഷം അത് ഷാഹിനയെ ബാധിക്കാതിരിക്കാൻ റിയാസ് നോക്കുന്നുണ്ടായിരുന്നു. അവൻ കോളേജ് ജംഗ്ഷൻനിൽ നിന്നു കോളേജ് വരെ അവളെ ബൈക്കിൽ കൊണ്ടാകും റോഡിൽ പിള്ളേർ ഉണ്ടെന്ന് തോന്നിയാൽ അവർ എവിടെ എങ്കിലും ഇരുന്നു സംസാരിച്ചിട്ട് ബെൽ അടിച്ച ശേഷം കോളേജിൽ കയറും. എന്നിട്ട് ഞങ്ങളെ കത്ത് ഷെഡിൽ നിൽക്കും. ഞാനും അനന്ദുവും അന്ന് പതിവിലും നേരെത്തെ കോളേജിൽ എത്തി എങ്കിലും റിയാസിനെ അവിടെ കണ്ടില്ല മാത്രം
മാത്രം അല്ല അവിടെ ഷെഡിൽ നിതിന്റെ ക്ലാസ്സിലെ പിള്ളേരും നില്പുണ്ടായിന്നു. ഇപ്പോൾ ഒരു പ്രശ്നം ഉണ്ടാക്കിയാൽ അത് അഞ്‌ജലിയെ ബാധിക്കും എന്നോർത്ത് ഞാൻ അനന്ദുവിനോട് പറഞ്ഞു.
” ഡാ നീ വണ്ടി തിരിക്ക് റിയാസ് എത്തിയിട്ട് ഇല്ല……. അവൻ ചിലപ്പോൾ ജംഗ്ഷനിൽ എവിടെ എങ്കിലും കാണും ”
അനന്ദു വണ്ടി തിരിച്ചു ഞങ്ങൾ ജംഗ്ഷനിലേക്ക് വിട്ടു . കോളേജ് ജംഗ്ഷൻ കഴിഞ്ഞിട്ടും അവനെ അവിടെ ഒന്നും കണ്ടില്ല. ഞാൻ അനന്ദുവിനോട് കുറച്ചുകൂടി മുന്നോട്ട് പോകാൻ പറഞ്ഞു. അപ്പോൾ ഒരു പെട്ടിക്കട കഴിഞ്ഞു പഴയ ഒരു മാർബിൾ ആൻഡ് ഗ്രനേറ്റ് കട ഉണ്ട് അതിന്റെ അടുത്ത് റിയാസിന്റെ ബൈക്ക് ഇരിക്കുന്നത് കണ്ടു. അനന്ദു വണ്ടി അവിടെ ഒതുക്കി ഞങ്ങൾ ചുറ്റും നോക്കി. കുറച്ചു നാൾ ആയി പുട്ടി കിടക്കുന്ന അവിടെ കുറച്ചു കാട് ഒക്കെ പിടിച്ചു കിടപ്പുണ്ട്. അവിടെ അടുക്കി വെച്ചിരുന്ന മാർബിൾന് മുകളിൽ റിയാസും ഷാഹിനയും ഇരിക്കുന്നത് കണ്ടു. ഞങ്ങൾ അവരുടെ അടുത്തേക്ക് നടന്നു
” ഹ ബ്രദർ ഇന്ന് നേരത്തെ ആണല്ലോ ”
എന്നെ കണ്ട ഉടൻ ഷാഹിന ചോദിച്ചു . ഞാൻ ഒന്നു ചിരിച്ചു കാണിച്ചു. റിയാസ് ഞങ്ങളുടെ അടുത്തേക്ക് നടന്നു കൊണ്ട് ചോദിച്ചു.
റിയാസ് : എന്താടാ……. ഞങ്ങൾ ഇവിടെ ഉണ്ടെന്ന് എങ്ങനെ അറിഞ്ഞു
ഞാൻ : നീ നല്ല പുള്ളിയാ…… വണ്ടി എവിടേലും മാറ്റി വെക്കാതെ ഇതിനു മുന്നിൽ തന്നെ ഇരുന്നാൽ നീ ചന്ദ്രനിൽ പോയി എന്ന് ഞങ്ങൾ വിചാരിക്കും എന്ന് കരുതിയോ
റിയാസ്: നിങ്ങൾ എന്താ ഇങ്ങോട്ട് വന്നത് ഷെഡിൽ നിന്നാൽ പോരായിന്നോ
ഞാൻ : ഡാ ആ അഞ്‌ജലിയുടെ കാര്യത്തിൽ എന്തെങ്കിലും ചെയ്യണം അളിയാ അല്ലെങ്കിൽ എനിക്ക് ഒരു മനസമാധാനം ഉണ്ടാകില്ല……….. ഷാഹിനയോട് അവളോട് ഇത്തിരി ഫ്രണ്ട്‌ലി ആയി ഇടപെടാൻ പറയടാ
റിയാസ്: പോടാ……. അത് വേണ്ട അവളോട് അത് പറഞ്ഞാൽ അവൾ കേൾക്കും…… പക്ഷെ ഇപ്പോൾ തന്നെ ഒരു മുറുമുറുപ്പ് കോളേജിൽ ഉണ്ട്……
അവളെ ഇതിൽ ഇടപെടുത്തണ്ട …… ഞങ്ങളുടെ കാര്യം തന്നെ അവളുടെ വാപ്പാക്ക് സംശയം ഉണ്ട് അതിന്റെ ഇടക്ക് ഇതുകുടെ കേട്ടാൽ……. നമുക്ക് വേറെ എന്തെങ്കിലും നോക്കാം
റിയാസ് പറഞ്ഞതിലും കാര്യം ഉണ്ട് ഒരാളെ രക്ഷപെടുത്തതാൻ മറ്റൊരാളെ ബലിയാട് ആക്കണോ. അവൻ ഷാഹിനയെ നോക്കി പറഞ്ഞു.
” ഡി ഞാൻ ഇവരുടെ കൂടെ പോകുവാണോ നീ പതുക്കെ നടന്നോ ”
അതും പറഞ്ഞു റിയാസ് ഞങ്ങളുടെ കൂടെ പുറത്തേക്ക് വന്നു. റിയാസ് വണ്ടിയിൽ കയറിയപ്പോൾ ഞാനും അവന്റെ കൂടെ കയറി. അനന്ദു ഞങ്ങളുടെ പുറകെ അവന്റെ വണ്ടിയിൽ വന്നു. ഞങ്ങൾ കോളേജിലേക്ക് ചെല്ലുമ്പോൾ പതിവുപോലെ പോലെ എന്നെ എല്ലാവരും നോക്കുന്നുണ്ടായിരുന്നു അതൊന്നും ശ്രെദ്ധിക്കാതെ റിയാസ് വണ്ടി ഓടിച്ചു ഷെഡിൽ കയറ്റി. ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ അനന്ദുവും അവിടെ എത്തി. അനന്ദു വണ്ടി വെച്ചു എന്നിട്ട് വണ്ടിയിലെ ബാഗിൽ ഇരുന്ന എന്റെയും അവന്റെയും ബുക്ക് എടുത്ത് എന്റേത് എന്റെ കയ്യിൽ തന്നു. ഞാനും അനന്ദുവും ക്ലാസിലേക്ക് നടക്കാൻ ഒരുങ്ങിയപ്പോൾ റിയാസ് പറഞ്ഞു.
” ഡാ ഷാഹിന ഇങ്ങ് എത്തിയിട്ട് ക്ലാസ്സിലേക്ക് പോകാം ”
ഞങ്ങൾ ഷെഡിൽ തന്നെ ഷാഹിന വരുന്നതും നോക്കി നിന്നു. കുറച്ചു നേരം കഴിഞ്ഞു അവിടേക്ക് കോളേജ് ബസ് വന്നു നിന്നു. അതിൽ നിന്നു പെൺകുട്ടികൾ ഇറങ്ങി പോകുന്നുണ്ട് . അപ്പോഴാണ് ഞാൻ ഓർത്തത് അഞ്‌ജലിയും ബസ്സിൽ ആണല്ലോ വരുന്നത്. ഞാൻ അവൾ ഇറങ്ങുന്നുണ്ടോ എന്ന് നോക്കി നിന്നു. ബസ്സിൽ നിന്നും എല്ലാവരും ഇറങ്ങി കഴിഞ്ഞു പക്ഷെ അവളെ കണ്ടില്ല. അവൾ ഇന്ന് വന്നില്ലയിരിക്കും എന്ന് ഞാൻ മനസ്സിൽ ഓർത്തു. പക്ഷെ ബസിന്റെ അവസാനത്തെ സീറ്റിൽ നിന്നു അവൾ എഴുന്നേൽക്കുന്നത് ഞാൻ ബസിന്റെ വിൻഡോ ഗ്ലാസിൽ കൂടെ കണ്ടു. അവൾ തലയിൽ കൂടി ഷാൾ ഇട്ടിട്ട് ഉണ്ട് . അവൾ ബസ്സിൽ നിന്നു ഇറങ്ങി ഇന്നലത്തെ പോലെ പഴയ കാന്റീൻന്റെ അടുത്തേക്ക് നടക്കാൻ തുടങ്ങി. ഞാൻ അവളെയും നോക്കി നിന്നു. പക്ഷെ ഞങ്ങളുടെ കൂടെ ഷെഡിൽ ഉണ്ടായിരുന്ന പിള്ളേർ അവളെ തിരിച്ചറിഞ്ഞു. അവർ അവിടെ നിന്നു കൊണ്ട് തന്നെ കമന്റ് അടിക്കാനും മറ്റും തുടങ്ങി. അവൾ അതൊന്നും ശ്രെദ്ധിക്കാതെ മുന്നോട്ട് നടന്നു. പക്ഷെ പുറത്ത് നിന്നും കോളേജിലേക്ക് വന്ന കുട്ടികൾ അവളോട് ഓരോന്ന് പറഞ്ഞു കൊണ്ട് പുറകെ നടക്കാൻ തുടങ്ങി അത് കണ്ടപ്പോൾ ഞാൻ ഷെഡിൽ നിന്നും ഇറങ്ങാൻ തുടങ്ങി പക്ഷെ അനന്തുവും റിയാസും എന്നെ തടഞ്ഞു. ആരോരുത്തൻ അവളുടെ ഷാളിൽ പിടിച്ചപ്പോൾ അത് അവളുടെ തലയിൽ നിന്നു ഷോൾഡർഇൽ വീണു കിടന്നു പെട്ടെന്ന് അവൾ മുഖം പോത്തികരഞ്ഞു കൊണ്ട് അവിടെ നിന്നു. അപ്പോൾ ഒട്ടും പ്രേതിക്ഷിക്കാതെ ഷാഹിന അവളുടെ അടുത്ത് വന്ന് അവളെ പിടിച്ചു . പൊട്ടിക്കരഞ്ഞു കൊണ്ട് അഞ്‌ജലി ഷാഹിനയെ കെട്ടിപിടിച്ചു കരഞ്ഞു. ഷാഹിന അഞ്ജലിയെയും കൊണ്ട് അവളുടെ ക്ലാസിലേക്ക് തന്നെ നടന്നു. പക്ഷെ അപ്പോഴും അവരുടെ പുറകിൽ നിന്നു അവന്മാർ മാറിയിരുന്നില്ല. ഷാഹിന ഇടപ്പെട്ടതോട് കൂടി റിയാസ് പിന്നെ അവിടെ നിന്നില്ല അവൻ അങ്ങോട്ടേക്ക് ഓടി പുറകെ ഞാനും അനന്ദുവും. റിയാസ് അഞ്ജലിയെ ആശ്വസിപിച്ചു കൊണ്ട് പോകുന്ന ഷാഹിനയുടെ പുറകെ നടന്നു. അവരുടെ പുറകെ വന്നവരെ തുറിച്ചു നോക്കികൊണ്ട് ഞങ്ങളും. ഞങ്ങൾ അഞ്ജലിയെ അവളുടെ ക്ലാസിൽ ആക്കി. തിരിച്ചു നടക്കാൻ തുടങ്ങിയപ്പോൾ . അവളുടെ ക്ലാസ്സിൽ നിന്നു അടക്കി പിടിച്ച സംസാരങ്ങൾ കേട്ട് ഞാൻ ക്ലാസ്സിൽ ഓടി കേറി. അവിടെ ഉണ്ടായിരുന്നവരെ നോക്കി പറഞ്ഞു.
” ഇനി ആരെങ്കിലും ഇവളെ എന്തെങ്കിലും പറഞ്ഞു എന്നറിഞ്ഞാൽ…… ”
റിയാസും എന്റെ പുറകെ ക്ലാസിലേക്ക് കേറി അഞ്ജലിയോടായി പറഞ്ഞു.
” ഇനി നീ ഇങ്ങനെ ഒളിച്ചും പതുങ്ങിയും ക്ലാസ്സിൽ വരേണ്ട കാര്യം ഒന്നും ഇല്ല ………. ഇവൻ മാർക്ക് ഒക്കെ പുറകിൽ നിന്നു സംസാരിക്കാൻ മാത്രമേ അറിയാവൂ……. എല്ലാം ധൈര്യത്തോടെ നേരിടു…… മനസിനെ കൈവിട്ട് കളയാതിരിക്കു ”
അതും പറഞ്ഞു അവൻ പുറത്തേക്ക് ഇറങ്ങി. ഞാനും ക്ലാസിൽ ഉള്ളവരെ തുറിച്ചു നോക്കികൊണ്ട് ക്ലാസിനു വെളിയിൽ ഇറങ്ങി. ഞാൻ വെളിയിൽ ഇറങ്ങിയപ്പോൾ അനന്ദു എന്റെ കൂടെ വന്നു റിയാസ് ഷാഹിനയോട് എന്തോ പറഞ്ഞു കൊണ്ട് നമുക്ക് മുന്നിൽ നടക്കുന്നു
…………………………………………………………………
“ഡേയ് എന്തൊരു ഉറക്കം അഡ…….. വാ സ്ഥാലം എത്തി”
അനന്ദു ആയിരുന്നു അത്. ഞാൻ കണ്ണ് തിരുമ്മി ചുറ്റും നോക്കി . ഞങ്ങൾ രജിസ്റ്റർ ഓഫീസിൽ എത്തിയിരിക്കുന്നു. അനന്ദു വണ്ടിയിൽ ഉണ്ടായിരുന്ന കുപ്പിവെള്ളം എടുത്ത് എന്റെ കയ്യിൽ തന്നു . ഞാൻ അത് വെച്ചു മുഖം കഴുകി കൊണ്ട് അവനോട് ഒപ്പം രജിസ്റ്റർ ഓഫീസിൽ കയറി . പറഞ്ഞത് പോലെ തന്നെ അനന്ദുവിന്റെ റിലേറ്റീവ് എല്ലാകാര്യങ്ങളും റെഡി ആക്കിയിട്ടുഉണ്ടായിരുന്നു. റിയാസും ഷാഹിനയും രജിസ്റ്റർന്റെ അടുത്ത് നിപ്പുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ ഷാഹിന ചോദിച്ചു.
” എന്ത് ഉറക്കം ആയിരുന്നു……….. ഇന്ന് രാവിലെ ലേറ്റയത് ഉറങ്ങി പോയത്കൊണ്ടാണന്ന് പറഞ്ഞിട്ട്……. എന്താണ് ബ്രോ ”
ഞാൻ അവളെ നോക്കി ഒന്നു ചിരിച്ചു. പിന്നീട് രജിസ്റ്റർന്റെ നിർദ്ദേശപ്രേകരം അവർ രെജിസ്റ്ററിൽ ഒപ്പുവെച്ചു. ഞാനും അനന്ദുവും സാക്ഷികളും ആയി. പിന്നെ അനന്ദു കാറിൽ വാങ്ങി വെച്ചിരുന്ന സ്വീറ്റ്സ് എല്ലാം അവിടെ ഉണ്ടായിരുന്നർക്ക് എല്ലാം കൊടുത്തു. കുറച്ചു നേരം അവിടെ നിന്നു ഫോട്ടോസ് ഒക്കെ എടുത്ത് കഴിഞ്ഞു ഞങ്ങൾ അവിടെ നിന്നു ഇറങ്ങി .
” അപ്പൊ ഇനി എന്താ ഭാവി പരിപാടികൾ ”
” ഒന്നും തീരുമാനിച്ചില്ല അളിയാ കുറച്ചു നാൾ ഇങ്ങനെ തന്നെ പോകട്ടെ ”
” ഡാ രാവിലെ ഒന്നും കഴിച്ചിട്ട് ഇല്ല നിന്റെ കല്യാണം ആയിട്ട് പട്ടിണി കിടക്കേണ്ടി വരുമോ ”
ഞാൻ കാറിൽ കയറി കൊണ്ട് പറഞ്ഞു.
” ബ്രദർ ന് എന്ത് വേണം ….. ഇന്ന് വയറു പൊട്ടുന്നവരെ കഴിപ്പിക്കും ഞാൻ ”
ഷാഹിന പെട്ടന്ന് അത് പറഞ്ഞപ്പോൾ ഞാൻ അവളെ തിരിഞ്ഞു നോക്കി. അനന്ദു അപ്പോയെക്കും വണ്ടി എടുത്ത് കഴിഞ്ഞിരുന്നു. കുറച്ചു ദുരം കളിതമാശ ഒക്കെ പറഞ്ഞു പോയി. അനന്ദു ആ ഏരിയയിലെ നല്ല ഒരു ഹോട്ടലിനു മുന്നിൽ തന്നെ വണ്ടി നിർത്തി ഞങ്ങൾ എല്ലാവരും ഹോട്ടലിന് ഉള്ളിലേക്ക് നടന്നു. പെട്ടെന്ന് എന്റെ ഫോൺ റിങ് ചെയ്തു. ഞാൻ സ്ക്രീനിഇൽ നോക്കി.
അഞ്‌ജലി
ഞാൻ ഫോൺ കട്ട് ചെയ്ത് അവരുടെ കൂടെ നടന്നു . അപ്പോൾ വീണ്ടും ഫോൺ റിങ് ചെയ്തു . ഞാൻ ഫോൺ കട്ട് ചെയ്ത് സൈലന്റ്ഇൽ ആക്കി പോക്കറ്റിൽ ഇട്ടു
Comments:
No comments!
Please sign up or log in to post a comment!