മൗനരാഗം 2
“ഇ അവസരത്തില്‍ ചോദിക്കുന്നതു കൊണ്ട് ഒന്നും തോന്നരുത്…. ഇ വണ്ടി ഞാനൊന്ന് റൗണ്ട് അടിക്കട്ടെ… പ്ലീസ്…..” ഹിരൻ എന്റെ കൈയിൽ നിന്ന് കീ വാങ്ങിച്ചെടുത്തകൊണ്ട് പറഞ്ഞു…
“മൈര്… ഫ്ലോ പോയി ഇന്നാ കൊണ്ടോയി തിന്ന്…” ഞാൻ കീ എടുത്തവന് കൊടുത്തു
“എന്നാ എടാ എനിക്കും കൂടെ….ഓടിക്കാൻ താ…” ടോണിയും..
“ഡേയ് രണ്ടുംകൂടെ അതിന്റെ പണി തീർത്തുതരോ….. ”
“ഡോണ്ട് വറി അളിയാ ഞങ്ങൾ ഇ പോളിറ്റിക്കിനിക് പഠിച്ചിട്ടുള്ളതാ അല്ലേടാ..?”
അതും പറഞ്ഞു അവർ രണ്ടുപേരും ചിരിച്ചു…
പിന്നെ അവരുടെ ടെസ്റ്റ് ഡ്രൈവിങ് ഒക്കെ കഴിഞ്ഞു ഒരു വിധത്തിൽ യാത്ര പറഞ്ഞു ഞാൻ എന്റെ വീട്ടിലേക്കു അതായത് ശ്രീലകത്തേക്ക് യാത്ര തിരിച്ചു….. അമ്മടെയും അമ്മാവന്റെയും പഴയ തറവാട് ആയിരുന്നു.. അമ്മാവൻ ആ വീട് പുതുക്കി പണിതു…അടിപൊളി സെറ്റപ് ആക്കിയിട്ടുണ്ട്
ദീപു ആയി വഴക്കായി തുടങ്ങിയപ്പോൾ ഞാൻ അധികം അവിടേക്കു പോകാറില്ല ഹോസ്റ്റൽ ജീവിതമായിരുന്നു പിന്നീട് അങ്ങോട്ട്…
അവള് ബാംഗ്ലൂരിൽ ഡിഗ്രി ചെയ്തിരുന്നപ്പോൾ മാത്രമായിരുന്നു പിന്നെയും ഞാൻ അവിടെ പോയിരുന്നത്…
ശ്രീലകത്തു എത്തി വണ്ടി പാർക്ക് ചെയ്ത ഇറങ്ങുമ്പോഴേക്കും വസുന്ധര അമ്മായി എന്റെ അടുത്തേക്ക് ഓടിയെത്തിട്ടുണ്ടായിരുന്നു
കണ്ടപാടെ എന്നെ എന്നെ ചേർത്ത് പിടിച് പരാതിയായി പരിഭവമായി
“വല്ലാതെ കോലം കേട്ടലോ അച്ചു നീ..? …. നല്ല വേദനയുണ്ടോ കുട്ടിയേ…?”
എന്റെ നെറ്റിയിൽ തൊട്ടുഴിഞ്ഞു അമ്മായി ചോദിച്ചു
“ഏയ് ഇതൊരു ചെറിയ പരിക്ക് അല്ലെ.. അമ്മുസേ.. നോക്കു മുറിഞ്ഞിട്ടുകൂടിയില്ല ”
“നീ അല്ലാതെ ആരേലും ആ സാധനത്തിന്റെ അടുത്തേക്ക് പോവോ അച്ചു………. അല്ലെല്ലേ അവൾക്കു ദേഷ്യം കൂടുതലാ ഒന്ന് പറഞ്ഞ രണ്ടാമത്തത്തിനു തല്ലും അതിന്റെ കൂടെ ജയേട്ടൻ ഓരോ അഭ്യാസങ്ങൾ അവളെ പഠിപ്പിക്കാൻ വിടല്ലേ….”
അത് പറഞ്ഞപ്പോഴാണ് ദീപു കളരിയാണ് നോട്ട് ദി പോയിന്റ്….ചെറുപ്പം മുതൽ പഠിച്ചതാ ഇപ്പോഴും ഇടക്ക് പ്രാക്ടീസ് ചെയുന്നതാ അവൾ….. ആ അവളുടെ അടുത്താണ് അവന്മാർ കനംതിരിവ് കാണിക്കാൻ പോയത് തല്ലുകൊണ്ട് അവന്മാർ ചാവാതിരുന്നത് ഭാഗ്യം പക്ഷെ നാണംകെട്ടത് ഞാനായി… ,, ഹാ ചിലപ്പോ ഞാൻ ആയ കാരണമാകും അവള് തലക്കിട്ടു ഒന്ന് തന്നത്….അവൾക്ക് ഇപ്പോ എല്ലാരോടും ദേഷ്യമാണ് കൂടുതലും എന്നോട്… പക്ഷെ അവളുടെ എല്ലാ കുരുത്തക്കേടും സപ്പോർട്ട് ചെയുന്ന ഒരാളുണ്ട് ഇ വീട്ടിൽ ആരാണെന്നു അല്ലെ വേറെ ആരും അല്ല എന്റെ സ്വന്തം ‘അമ്മ തന്നെ ഇപ്പൊ തന്നെ കാണാം അവളെ കൊഞ്ചിച്ചു അകത്തിരിക്കുന്നുണ്ടാവും എന്റെ തല അവള് വെട്ടിയെടുത്താലും അയ്യോ വാള് പിടിച്ചു എന്റെ കുഞ്ഞിന്റെ കൈ വേദനിച്ചിണ്ടാവും എന്നാ എന്റെ ‘അമ്മ പറയുള്ളോ പാവം ഞാൻ ലെ….
“അമ്മുസേ.. ദീപു എത്തിയോ…”???
“ആ അകത്തിരുപ്പുണ്ട് നിന്റെ അമ്മ എന്തോ സ്പെഷ്യൽ ഉണ്ടാക്കിട്ടുണ്ട് ഇന്ന് കോളേജിൽ ഫസ്റ്റ് ഡേ ആയിരുന്നില്ലേ അതിന്റെ എന്തോ ”
“ഓ നമ്മുക്കും ഉണ്ടായിരുന്നു അതൊക്കെ ആരോട് പറയാൻ ആര് കേൾക്കാൻ ലെ ”
“ഡാ കുരുത്തം കെട്ടവനെ..നീ എത്ര മാസം കഴിഞ്ഞിട്ടു വീട്ടിലേക്കു വരുന്നതെന്ന് അറിയോ അല്ലേലും നിനക്കു ഹോസ്റ്റലിൽ നിൽക്കണം എന്ന് എന്താ ഇത്ര നിർബന്ധം??????”
അമ്മായി എന്റെ ചെവി പിടിച്ച തിരിച്ചു കൊണ്ട് ചോദിച്ചു..
“ഹോസ്റ്റലിൽ നിന്നും പഠിച്ചാൽ അല്ലേ കോളേജ് ശരിക്കും ആസ്വദിക്കാൻ പറ്റുള്ളു എന്റെ സുന്ദരിക്കുട്ടി ഞാൻ അമ്മായിടെ മൂക്കിൽ പിടിച്ചു വലിച്ചു ”
“ഡാ വേണ്ട വേണ്ട ഞാനും കോളേജിൽ ഒക്കെ പോയിട്ടുള്ളതാ ഹോസ്റ്റലിൽ നിന്ന് വല്ല കുരുത്തക്കേട് പഠിച്ചു ഇങ്ങോട്ടു വന്നിട്ടുണ്ടെകിൽ ദീപുന് മാത്രല്ല എനിക്കും അത്യാവശ്യം തല്ല് ഒക്കെ അറിയാം ചെക്കാ ”
“അയ്യോ ഞാൻ ചുമ്മാ പറഞ്ഞതാണേ വസുന്ധര ദേവി എന്നോട് പൊറുക്കണം….”
ഹ ഹ വാടാ ചെക്കാ ചായ കുടിക്കാം…
കുറെ കാലം കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന പോലെ ഞാൻ ചുറ്റും ഒന്ന് വീക്ഷിച്ചു… ഹോസ്റ്റൽ ജീവിതം തുടങ്ങിയപ്പോൾ ഞാൻ പിന്നെ വീട്ടിലേക്കു വന്നിട്ടില്ല വന്നാലും ഞാനും ദീപുവും എപ്പോഴും അടിയാവും എന്നെ കണ്ടാലേ അവൾ കടിച്ചു കീറാൻ വരും ന്താണെന്നു അറിയില്ല എന്നാലും അവൾ എന്തിനാ എന്റെ കോളേജിൽ പഠിക്കാൻ വന്നത് ആ ഒരു സംശയം ഞാൻ അമ്മായിയോട് തന്നെ ചോദിച്ചു
“അല്ല അമ്മുസേ ദീപുവിനെ ന്തിനാ എന്റെ കോളേജിൽ ചേർത്തേ…. പുറത്ത് പോയി പഠിക്കണം എന്നായിരുന്നിലെ അവളുടെ ആഗ്രഹം..? ”
“ഓ.. അതോ… ഞാൻ അല്ല നിന്റെ അമ്മയാണ് അതിന്റെ ഉത്തരവാദി.. അവളുടെ സ്വഭാവം വെച്ച് വേറെ എവിടേക്കെങ്കിലും വിട്ടാൽ ന്താ ഉണ്ടാവാന് പറയാൻ പറ്റില്ലല്ലോ ബാംഗ്ലൂർ തന്നെ മൂന്നു കൊല്ലം പഠിച്ചിട്ട് എന്തൊക്കെ പുകിലായിരുന്നെന്ന് നിനക്ക് നല്ല പോലെ അറിയാലോ… അതുകൊണ്ട് നിന്റെ കോളേജ് മതിയെന്നു പറഞ്ഞു പിന്നെ നിന്റെ ഒരു ശ്രദ്ധ ഉണ്ടാകുമല്ലോ അവളുടെ മേലിൽ അതും ഒരു കാര്യം..? ”
“ആ ബെസ്റ്റ് ഇപ്പൊ ഞാൻ ആണ് പെട്ടത് ഫസ്റ്റ് ഡേ തന്നെ വന്നു എന്റെ ഉള്ള ഇമേജ് കളഞ്ഞു ഇനിയിപ്പോ ഇ ഒരു കൊല്ലം ഞാൻ എങ്ങനെ അവളെ സഹിക്കും അതും കൂടി ഒന്ന് പറഞ്ഞു താ അമ്മുസേ…”
“ഒന്ന് പോടാ അവളെ ഇങ്ങനെ പേടിക്കണോ നീ ഒന്നും ഇല്ലേലും നിന്റെ ആകെ ഉള്ള ഒരു മുറപ്പെണ്ണ് അല്ലേ അവൾ…”
“അയ്യോ വേണ്ടായേ അതിലും ബേധം ട്രെയിനിനു തല വെയ്ക്കുന്നതാ.
“”അച്ചു വാ കൈ കഴുകി വാ കഴിക്കാൻ എടുക്കാം അമ്മ പറഞ്ഞു “”
ദീപു അതു കേട്ടു എന്നെ ഒന്ന് തലയുയർത്തി നോക്കിയെങ്കിലും വീണ്ടും ഫുഡിങ് തുടര്‍ന്നു അവളുടെ മുഖത്തു ഒരു പുച്ഛഭാവം വിരിഞ്ഞോ .. ഏയ് തോന്നിയതാവും…
ഞാൻ കൈ കഴുകി വന്നു ഇരുന്നപ്പോൾ അമ്മ 4പത്തിരി എടുത്ത് എന്റെ പ്ലൈറ്റിലേക്കു ഇട്ടു എന്നിട്ട് നല്ല ആവി പറക്കുന്ന ചിക്കൻ കുറുമ അതിന്റ മുകളിലേക്കു ഒഴിച്ചു
ഹോ ഹോസ്റ്റലിൽ നിന്നപ്പോൾ ഉണ്ടായിരുന്ന ഏറ്റവും വലിയ നഷ്ട്ടമായിരുന്നു അമ്മടെ നോൺ വിഭവങ്ങളും അമ്മുസിന്റ വെജ് വിഭവങ്ങളും… രണ്ടുപേർക്കും അവരുടേതായ സ്പെഷ്യൽ വിഭവങ്ങൾ ഉണ്ട് അമ്മേടെ മാസ്റ്റർപീസ് ഐറ്റം ആണ് ഇത് നല്ല തേങ്ങപ്പാൽ ഇട്ടുവെച്ച ചിക്കൻ കുറുമ….
“”എന്നാലും അച്ചു നീ അവിടെ ഉണ്ടായിട്ട്.. ഇത്രക്കും വലിയ പ്രശ്നം ആക്കാൻ നിൽകണമായിരുന്നോ…”””.പത്തിരി കുറുമയിൽ മുക്കി വായയിലേക്ക് വെക്കാൻ നിക്കുമ്പോഴേക്കും അമ്മ ബോംബ് പൊട്ടിച്ചു.. പോയി മൂഡ് പോയി…
“മോൾക്ക് എന്തേലും പറ്റിയിരുനെങ്കിലോ…. അവൾക്കു പരിചയം ഇല്ലാത്ത സ്ഥലമല്ലേ ഏതൊക്ക തരം ആൾകാരാണെന്നു ആർക്കറിയാം നീ ഒരാള് അവിടെ ഉണ്ടെന്ന ധൈര്യത്തിൽ ആണ് ഞങ്ങൾ ഇവളെ അങ്ങോടു പറഞ്ഞയിച്ചത്…എന്നിട്ടിപ്പോ കണ്ടില്ലേ….”
ഇതൊക്കെ എപ്പോഴും ഉള്ള സംഭവം ആയതുകൊണ്ട് ഞാൻ അമ്മയുടെ വ്യാകുലതകൾക്കു ചെവികൊടുക്കാൻ നിന്നില്ല എന്റെ മണ്ടയിൽ എങ്ങനെ എത്രയും പെട്ടന്നു ഫുഡിങ് തീർത്തു അവിടെന്നു രക്ഷപെടാം എന്നായിരുന്നു
“”നീ ഒന്നും കേൾക്കുന്നില്ല അച്ചു….”‘?? അമ്മേടെ ശബ്‌ദം ഒന്നുയർന്നു….
“എന്റെ പൊന്നു അമ്മാ ഞാൻ ഇതൊന്ന് സമാധാനത്തിൽ കഴിച്ചോട്ടെ അല്ല പിന്നെ….. ഞാൻ ഇവളെ തല്ലിന്റെ ഇടയിൽ കൊണ്ടിട്ടതൊന്നും അല്ല..”” “ദേ… എന്റെ നെറ്റി അമ്മ കണ്ടില്ലേ നോക്ക്…. ദേ ഇവള് കസേര വെച്ചടിച്ചതാണ്….”
“നിന്നോട് ആരേലും ഇടയിൽ കേറാൻ പറഞ്ഞോ….. ഇല്ലല്ലോ വലിയ ആളാവാൻ നോക്കിയതല്ലേ കണക്കായി… അത്രേം നേരം ഫുഡേയ്.. ശരണം എന്നു വെച്ചിരുന്ന ദീപു കത്തി ജ്വലിച്ചു തൊടങ്ങി..”
“കണ്ടിലെ വല്ലവരുടെയും തല്ലുകൊള്ളേണ്ട എന്നു വിചാരിച് സഹായിക്കാൻ നിന്ന എന്നോട് പറയുന്നത് കേൾക്ക്.
“നിന്നോട് എന്റെ പട്ടി പറയും…സോറി. എന്നോട് മോശമായി പെരുമാറിയതുകൊണ്ടാണ് ആ നാറികളെ ഞാൻ തല്ലിയത് നീ എന്തിനാ അതിന്റെ ഇടയ്ക്കു കയറി വന്നത്… ”
“അവര് നിന്നോട് എന്ത് മോശമായി പെരുമാറി..?? “” എബി ലോക നാറിയാണ് അവൻ എന്തേലും.. ഒപ്പിക്കാതെ ഇവൾ ഒന്നും ചെയ്യില്ലെന്നും അറിയാം എന്നാലും ഇപ്പൊ ഇവളുടെ മുന്നിൽ തോറ്റുകൊടുക്കാൻ പറ്റില്ല….
“അതൊക്കെ ഞാൻ എന്തിനാ നിന്നോട് പറയണേ… ഒരു കൾച്ചർ ഇല്ലാത്ത കോളേജും കൊറേ സ്റ്റുഡന്റ്സും പിന്നെ അതിനൊക്കെ പറ്റിയ ഒരു ബെസ്റ്റ് ചെയർമാനും.. എന്നെകൊണ്ട് ഒന്നും പറയിപ്പിക്കണ്ട….””
“ഞാൻ എന്ത് ചെയ്തുന്നാ…????????”
“നടുറോട്ടിൽ നിന്ന് പെൺപിള്ളേരെ കെട്ടിപ്പിച്ചു നിൽക്കുന്നതല്ല.. അവിടത്തെ നിന്റെ പണി…..”
“ആര് ആരെ കെട്ടിപിടിച്ചുന്നാ..? നമ്മുടെ അച്ചുവോ..? ” അതുവരെ എല്ലാം കേട്ടിരുന്ന അമ്മായി ഇടയിൽ കയറി ചോദിച്ചു….
“ആ അതെ അമ്മ.!! ഞാൻ അവിടേക്കു കടക്കുമ്പോള് ഇവൻ അവിടെ ഏതോ ഒരു അലവലാതിനെ കെട്ടിപിടിച്ച് നിലക്കായിരുന്നു…!!!”
“അത് ഏതാ ഇ പുതിയൊരു അലവലാതി അച്ചു…????”” അമ്മായി ചിരിച്ചുകൊണ്ട് ചോദിച്ചു…
“ആ ആർക്കറിയാം.. ഇവന്റെ വല്ല തൊലിഞ്ഞ കാമുകിയാവും..”” അവള് ഒരു ലോഡ് പുച്ഛം വാരിയെറിഞ്ഞു പറഞ്ഞു..
“”ആടി എന്റെ കാമുകി തന്നെയാ നിനക്കെന്താ അതിന്… ഞാൻ അവളെ എനിക്ക് ഇഷ്ടംതോന്നുമ്പോ ഇഷ്ട്ടമുള്ള സ്ഥലത്തുവെച്ച് ഇഷ്ട്ടമുള്ള അത്രക്ക് കെട്ടിപ്പിടിക്കും വേണ്ടി വന്നാൽ ഉമ്മയും വെക്കും നീ ആരാ അത് ചോദിക്കാൻ…..””
ഇത്തവണ അവൾക്കു തിരിച്ചു പറയാൻ ഒന്നും കിട്ടിയില്ല ദേഷ്യത്തിൽ കൈ ചുരുട്ടി മേശയിൽ ഇടിച്ചു.. “നീ എന്ത് വേണമെകിലും കാണിച്ചോ”… എന്നുപറഞ്ഞു അവളുടെ സ്ഥായി ഭാവം (പുച്ഛം) എടുത്തണിഞ്ഞു എന്നേറ്റു പോയി….
ഞാനും അമ്മായിയും അതുകണ്ടു അടക്കിചിരിച്ചു.. ബട്ട് എന്റെ മമ്മി പഴയ സിനിമകളിൽ കവിയൂർ പൊന്നമ്മ ചെയ്യന്നപോലെ “”അയ്യോ എന്റെ കുഞ്ഞു ഒന്നും കഴിച്ചില്ല “”” എന്ന ഭാവത്തിൽ എന്നെ ഒന്ന് നോക്കി…. ഞാൻ സാരില്ല എന്നു കൈ കൊണ്ട് കാണിച്ചു…
പിന്നെ ഇപ്പൊ തന്നെ 6 പത്തിരി കുത്തിക്കേറ്റിട്ടുണ്ടാവും മതിയായപ്പോ എഴുന്നേറ്റ് പോയതാ അമ്മേടെ ഭാവം കണ്ടാൽ തോന്നും പട്ടിണി കിടക്കാണെന്നു……
“എന്നാലും അച്ചു അതേതാടാ ദീപു പറഞ്ഞ ഒരു പുതിയ അവതാരം…”” അമ്മായി കൊറച്ചാവേശത്തിൽ എന്നോട് ചോദിച്ചു
“അമ്മുസേ വേറെ പണിയൊന്നും ഇല്ലേ അവൾക്കു പ്രാന്താണ്….
“പോടാ കെട്ടിപ്പിച്ചു നിൽക്കാൻ മാത്രം ആരാടാ അവിടെ നിനക്ക്….”
“അതെന്റെ എന്റെ ഫ്രണ്ട് ആണ് ഫ്രണ്ട് എന്നു പറഞ്ഞാൽ ബെസ്റ്റ് ഫ്രണ്ട്…. ഞങ്ങൾക്കു പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ജീവനാണ് അതാ…”
നിനക്കിഷ്ടന്നോ അവളെ..?
പിന്നെ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് അവളെ..
എടാ നല്ല കൊച്ചാണോ നമ്മുക്ക് ആലോചിക്കന്നോ…..?? പേരെന്താടാ അവളുടെ..?
പേര് വേദിക….പിന്നെ ഇ ഇഷ്ടം എന്നു പറഞ്ഞ പ്രേമം അല്ല എന്റെ വസുന്ധര ദേവി… ഇതു അതിനേക്കാൾ മുകളിൽ നിൽക്കുന്ന എന്തോ ആണ് ഞങ്ങൾ ഇങ്ങനെ ജീവിച്ചോളാമേ…… ഞാൻ വേണമെങ്കിൽ ദീപുവിനെ കെട്ടിക്കോളം…ഹ ഹാ ഹാ
ഹ ഹ ഹ നീ അവളെ കെട്ടുന്നതിൽ എന്നിക് കൊഴപ്പൊന്നും ഇല്ല പക്ഷെ അവള് നിന്നെ തല്ലിക്കൊന്നാൽ ഞങ്ങൾ എന്ത് ചെയ്യും അതും കൂടി പറ… നിങ്ങൾ രണ്ടും കെട്ടിട്ട് വേണം ഞങ്ങൾക്ക് ഉള്ള സമാധാനം പോയിക്കിട്ടാൻ…. എന്തായാലും നീ കഴിച്ചു മുഴുവൻ ആക്കാൻ നോക്ക് പിന്നെ നിന്റെ ആ കൂട്ടുകാരിയെ ഒരുദിവസം ഇങ്ങോട്ട് കൊണ്ടുവാ ഞങ്ങൾക്കു ഒന്ന് കാണാമല്ലോ…
ആ ഒരു ദിവസം ഞാൻ കൊണ്ടുവരാം എന്തായാലും ദീപു ഇല്ലാത്ത ദിവസം
നോക്കി കൊണ്ടുവരേണ്ടി വരും രണ്ടും ഫസ്റ്റ് ഡേ തന്നെ അടിയായി ഇന്നിപ്പോ ഇവരുടെ ഇടയിൽ കിടന്നു ഞാൻ പാടുപെടും…. രണ്ടും തമ്മിൽ കണ്ടാൽ അടി ഉറപ്പാണ്…
ഇതിന്റെ ഇടയ്ക്ക് അങ്ങനെയും സംഭവിച്ചോ???? എന്താ ചെയ്യാ ഈശ്വരാ ഇ കുട്ടീടെ സ്വഭാവം ഒന്ന് മാറികിട്ടാൻ…..അവളെയോർത് തീ തിന്നാനെ എനിക്ക് നേരമുള്ളോ….
ദീപു പണ്ട് ന്ത് പാവമായിരുന്നു അല്ലെ…… ഞങ്ങടെ കുട്ടികാലം ഓർത്തുകൊണ്ട് ഞാൻ പറഞ്ഞു
ഞാൻ അതൊക്കെ ഇടക്കിടക്ക് ആലോചിക്കും ….. നിങ്ങൾ നല്ല കൂട്ടായിരുന്നു ചെറുപ്പത്തിൽ.. അവൾ എന്താ പിന്നെ ഇങ്ങനെയായെന്നു എനിക്കൊരു എത്തും പിടിത്തവും കിട്ടുന്നില്ല..
മുത്തശിയുടെ മരണ ശേഷം ആണ് അവൾ ഇങ്ങനെയായേ.. മുത്തശിയായിട്ട് അവള് നല്ല കൂട്ടായിരുന്നല്ലോ….
ഹ എന്തായാലും എന്റെ കണ്ണടയുന്നതിനേക്കാൾ മുന്ന് അവളെ പഴയ പോലെ ഒന്ന് കണ്ടാൽ മതിയായിരുന്നു അമ്മായി കൊറച്ചു സങ്കടത്തോട് കൂടിയാണ് അത് പറഞ്ഞത്…..
ആ അപ്പൊ അമ്മുസ് ഉറങ്ങുമ്പോൾ കണ്ണടക്കാറില്ലാ…??? ഞാൻ ആ മൂഡ് ഒന്ന് മാറ്റാൻ വേണ്ടി തന്നെ ചളിയടിച്ചു….
നീ ഒറ്റയ്ക്കിരുന്നു കഴിക്ക് ഞാൻ പോവാ.. ഒരു ചെറിയ കപടദേഷ്യത്തോടു കൂടി എന്റെ തലയ്ക്കു കിഴുക്കീട്ടു അമ്മായി എഴുന്നേറ്റു …
അയ്യോ അമ്മുസ് പോവല്ലെ ഞാൻ ഒരു ചളിയടിച്ചതല്ലെ എന്നെ പോസ്റ്റാക്കലെ… ഇരിക്ക്…
ദേ ചെക്കാ വിട്ട…. എന്നിക്കു ഒരു നൂറുകൂട്ടം പണിയുണ്ട്…നീ വേഗം കഴിച്ചു കഴിഞ്ഞ് ആ പത്രങ്ങൾ കഴുകി വെച്ചിട്ട് വേണം ബാക്കിയുള്ള പരുപാടി നോക്കാൻ…….
ബാക്കി എന്ത് പരുപാടിയാ…
രാത്രിക്കുള്ളത് വെക്കണ്ടേ….
രാത്രിക്കു ഇന്നിപ്പൊ എന്തിനാ വേറെ ഇതുതന്നെ പോരെ എനിക്കിപ്പോ വേറെ ഒന്നും വേണ്ട ഇനി വയറു നിറഞ്ഞു
അയ്യടാ മോനെ അപ്പൊ ഞങ്ങൾക്ക് ഒന്നും വേണ്ടേ അമ്മാവന് ഇതു പറ്റില്ലല്ലോ അമ്മാവന് ചപ്പാത്തിയും വെജിറ്റബിൾ കറിയും ഉണ്ടാകേണ്ടി വരും
ഓ……. മനസിലായി
ആ മനസിലായാലോ അപ്പൊ പൊന്നുമോൻ വേഗം അങ്ങ് കഴിച്ചു എണിറ്റു കുളിച്ചു നല്ല കുട്ടിയായിട്ടു ഇരിക്ക് ട്ടാ …എന്ന് പറഞ്ഞു അമ്മായി അടുക്കളയിലേക്ക് നടന്നു……
ഓ ശരി വസുന്ധര ദേവി….. അമ്മായി പോകുന്നതും നോക്കി ഞാൻ ഇവിടെ ഇരുന്നു വിളിച്ചു പറഞ്ഞു അപ്പൊ തന്നെ ആള് കൈ കൊണ്ട് തല്ലും കിട്ടുമെന്ന് ആക്ഷൻ കാണിച്ചിട്ട് നടന്നു പോയി പിന്നെ ഞാൻ ബാക്കി ഫുഡ് സ്ടേപാടെ കേറ്റി വേഗം എന്റെ മുറിയിലേക്ക് പോയി…..
എന്റെ മുറിയുടെ ഓപ്പോസിറ് ആണ് ഇ വീട്ടിലെ തെക്കിനി അതായത് ദീപുവിന്റെ മുറി.. അതെപ്പോഴും അടഞ്ഞേ കിടക്കാറുള്ളു… അതിലെ നാഗവല്ലി തോന്നുമ്പോ ഇറങ്ങി നടക്കും…… എന്നെ കണ്ടാൽ കൊന്ന് ചോര കുടിയ്ക്കും എന്ന് ഉറപ്പുള്ളതുകൊണ്ട് ഞാൻ ആ വഴി പോവാറില്ല…. അവള് ഫുൾ ടൈം പാട്ടൊക്കെ വെച്ച് അതിന്റെയുള്ളിൽ അടയിരുപ്പാണ്
എന്റെ റൂമിലേക്ക് കടക്കുന്നതിനേക്കാൾ മുന്നേ വെറുതെ ഒരു നിമിഷം ഞാൻ അവളുടെ റൂം എന്തിനെന്നു അറിയാതെ നോക്കിനിന്നു… വേദു ഇന്ന് എന്നോട് ചോദിച്ച ചോദ്യം എന്റെ മനസിലേക്കു തികട്ടി വന്നു ദീപുവിനെ ഞാൻ പ്രണയിക്കുന്നുണ്ടോ…. അറിയില്ല പക്ഷെ ഒന്നറിയാം അവൾ ഒരുപാടു സ്പെഷ്യൽ ആണ് അത് ചിലപ്പോൾ കൂടെ കളിച്ചു വളർന്ന കളി കൂട്ടുകാരിയോടുള്ള ഒരു തരം അറ്റാച്ച്മെന്റ് ആവാം അതുകൊണ്ടാവാം ഇത്രയധികം അവളെന്നെ വേദനിപ്പിച്ചിട്ടും എനിക്കവളെ വെറുക്കുവാൻ സാധിക്കാതെ പോവുന്നെ എന്തിനെന്നു ചോദിച്ചാൽ എനിക്കും അറിയില്ല ഒരു പക്ഷെ,,, അച്ചേട്ടാ…. എന്ന് വിളിച്ചു എന്റെ കൈ പിടിച്ചു കളിച്ചുവളർന്ന ആ പതിനാലുവയസുകാരിയെ വീണ്ടും കാണാൻ എന്റെയുള്ളിലെ ആ പഴയ പതിനെട്ടുകാരൻ ഇപ്പോഴും ആഗ്രഹിക്കുന്നതുകൊണ്ടാവാം …
തലയിൽ ഉരിത്തിരിഞ്ഞ ചിന്തകൾ ഹൃദയത്തിൽ എത്തുന്നതിനേക്കാൾ മുന്നേ ഞാൻ അത് അവിടെ വെച്ച് ബ്ലോക്ക് ചെയ്തു.. തലയൊന്ന് കുടഞ്ഞു
മുറിയിൽ കയറി….. വാതിൽ അടച്ചു ഞാൻ കൊറച്ചു നേരം അവിടെ തന്നെ ചാരി നിന്നു…….ദീപുവിന്റെ മുറിയിൽ നിന്ന് പട്ടു ഇങ്ങോട്ടേക്കു ഒഴുകിയെത്തുന്നുണ്ട്…. കാര്യം അവളിത്തിരി മോഡേൺ ആണെങ്കിലും അവളുടെ ടേസ്റ്റ് ഇൻ മ്യൂസിക് ഒകെ വേറെ ലെവൽ ആണ് അങ്ങ് എൽവിസ് പ്രെസ്‌ലെയ് തൊട്ട് ബീറ്റിൽസ്, ക്വീൻ , തുടങ്ങി ഇങ്ങു ഇളയരാജ,റഹ്മാൻ,SPB,വയലാർ,ജയചന്ദ്രൻ, ദാസേട്ടൻ etc വരെ എത്തി നിൽക്കുന്നതാണ് ഇവരുടെ ഒക്കെ കാസ്റ്റും വിനൈൽ റെക്കോർഡ്‌സും ഒക്കെ ആയിട്ടു ഒരു കുന്ന് കളക്ഷൻ ഉണ്ട് അവളുടെ കൈയിൽ….
കുറേ കാലമായിലോ എന്റെ മുറിയിൽ വന്നിട്ട് മുറിയാകെ സ്വാഭാവികമായിട്ടും പൊടി പിടിച്ചു അലമ്പായി കിടക്കവുമെന്നാണ് ഞാൻ കരുതിയത് എന്നാല് മുറിയാകെ ക്ലീൻ ആണ്….
ഇ അമ്മുസ് എല്ലാം വൃത്തിയാക്കി വെച്ചേക്കാ കൊച്ചു കള്ളി എന്ന് മനസ്സിൽ പറഞ്ഞു ചിരിച് ഞാൻ ബെഡിൽ വന്നു രണ്ടു കൈയും നിവർത്തി കെടന്നു.. ദീപുന്റെ മുറിയിൽ നിന്നും ഉള്ള പാട്ടിന്റെ ഒഴുക്ക് ഇതുവരെ നിലച്ചിട്ടില്ല………
ബീറ്റിൽസിന്റെ “ഹേയ് ജൂഡ്” അവിടെ പ്ലേ ചെയുന്നുണ്ട്… അതും കേട്ട് കുറച്ച്നേരം കിടന്നപ്പോഴേക്കും ഞാൻ ഉറങ്ങിപോയിരുന്നു…..
ഫോൺ റിങ് ചെയുന്ന സൗണ്ട് കേട്ടപ്പോഴാ ഞാൻ എഴുന്നേൽക്കുന്നെ… ആരാപ്പോ…. നാശം നല്ല സുഖായിട്ട് ഉറങ്ങായിരുന്നു.. എന്ന് പിറുപിറുത്തു ഫോൺ എടുത്തു നോക്കുമ്പോള്‍ വേറെ ആരുമല്ല മൈ ബെസ്റ്റി.. എന്ന പേരും പിന്നെ ആ ജന്തുന്റെ ഫോട്ടോയും…..
ഫോൺ എടുത്ത് ചെവിയിൽ വെച്ചപ്പോ തന്നെ ചീത്ത… എപ്പോ എത്തി..?എത്തുമ്പോ വിളിക്കാമെന്നു പറഞ്ഞതല്ലെ,,,, ഫോൺ എടുക്കാൻ എന്തെ വൈകിയേ,,,, ഫുഡ് കഴിച്ചോ,,,?? അങ്ങനെ ഒറ്റശ്വാസത്തിൽ നൂറുചോദ്യം….
ഉറക്കത്തിൽ നിന്ന് എടുത്ത കാരണം ഞാൻ കുറച്ചു നേരം റിലേ കട്ട് ആയി നില്കായിരുന്നു…ഞാൻ ഒന്നും മിണ്ടാത്തകാരണം അവൾ വീണ്ടും ഓരോന്ന് ചോദിച്ചു കൊണ്ടിരിന്നു ഹലോ ഇ സാധനം മിണ്ടുന്നില്ലലോ…?? ചത്തോ നീ….,?? അങ്ങനൊക്കെ…
“ചത്തിട്ടില്ലെടി പിശാശേ.. ഞാൻ ഉറങ്ങായിരിന്നു… അതാ…. ആ.. ന്താ.. വിളിച്ചേ…” ????
“ഇ ഒന്പതുമണിക്കോ നീ ഉറങ്ങുന്നത് വലതും കഴിച്ചോ..?? അല്ല നീ എന്താ വീട്ടിൽ എത്തീട്ടു വിളിക്കാഞ്ഞേ.. പട്ടി ”
“ഞാൻ മറന്നതാണ് വന്നിട്ട് ചായ കുടിച്ചു വെറുതെ കെടുന്നതാ ഉറങ്ങിപ്പോയി നല്ല ക്ഷീണം ഉണ്ടായിരുന്നു അതാ ”
“ആ ഉണ്ടാവും ലോ.. മുറപ്പെണ്ണ് കസേര വെച്ച തലക്കിട്ടു ഒന്ന് തന്നതല്ലെ നല്ല ക്ഷീണം ഉണ്ടാവും”” അവൾ കിട്ടിയ അവസരം മുതലെടുത്തു……..
“ഇ മുറപ്പെണ്ണ് മുറപ്പെണ്ണ് എന്ന് നീ എപ്പോഴും പറയണ്ട കാര്യമില്ല..കേട്ടോ… നീ എന്നെ കളിയാകാനാണോ ഇപ്പൊ വിളിച്ചേ…” ???
“ആണെകിൽ..??? ”
“എന്ന വെച്ചിട്ട് പോടീ പുല്ലേ….!!!!!!”
“അയ്യോ അച്ചു.. അച്ചു.. കട്ട് ചെയ്യല്ലേ സോറി.. സോറി… ഞാൻ തമാശയ്ക് പറഞ്ഞതല്ലേ കുട്ടാ…”
“ആണോ എന്നാ എനിക്ക് തമാശയായി തോന്നിയില്ല…”
“ഞാൻ സോറി പറഞ്ഞില്ലെ…. എന്തൊക്കെയായാലും.. ചങ്കാണ് മാങ്ങയാണ് എന്നൊക്കെ പറഞ്ഞു നടന്നിട്ട് നീ ഇത്രയും വലിയ ഒരു കാര്യം എന്നോട് മറച്ചു വെച്ചില്ലെ എന്നിട്ട് ഞാൻ ദേഷ്യപ്പെട്ടോ… ഇല്ലല്ലോ …???””
“ഞാൻ എന്ത് കാര്യം മറച്ചുവെച്ചുന്നാ…? നിങ്ങൾ ആരും ചോദിച്ചിട്ടില്ല അതുകൊണ്ട് പറഞ്ഞില്ല അത്രേയുള്ളൂ….”
“”മ്മ് അതൊക്കെ പോട്ടെ… എന്നിട്ട് എന്തായി വീട്ടിൽ എത്തീട്ട് അവളെ വഴക്കു പറഞ്ഞോ…. എല്ലാരും…””
“ഉവ്വ നിനക്ക് ഇവിടെത്തെ അവസ്ഥ അറിയാഞ്ഞിട്ടാ…. അവള് ഇവിടുത്തെ കണ്ണിലുണ്ണിയാണ്… അവള് എന്നെ കൊന്നാലും ആരും ഒന്നും പറയില്ല.. എന്റെ അമ്മപോലും…”
“”സാരമില്ല അവൾക്ക് കോളേജിൽ വെച്ച് പണി കൊടുക്കാം ….”
“ന്റെ പൊന്നു വേദു വെറുതെ വഴിയിൽകൂടി പോകുന്ന പണി ചോദിച്ചു വാങ്ങലെ…. അതിനു ഒറ്റബുദ്ധിയാണ് എന്താ എപ്പോഴാ ചെയ്യാ എന്നു അറിയാത്ത ഒരു സാധനം അവളുടെ ഒറ്റയടിക്കില്ല നീ… വെറുതെ വേണ്ട… ഇന്നത്തെ തല്ല് കണ്ടിലെ””
” ആ അതുപറഞ്ഞപ്പോഴാ ആ എബിക്കും അവന്റ വായ്നോക്കികൾക്കും രണ്ടു കിട്ടണ്ടതായിരുന്നു ഇനിയിപ്പോള്‍ അവന്മാര് കൊറച്ചു ദിവസം കഴിഞ്ഞിട്ടല്ലേ വരുള്ളൂ അതു വരെ ബാക്കിയുള്ള പെൺകുട്ടികൾക്ക് ഒരു സമാധാനം കിട്ടും ആ ഒരു കാര്യത്തിൽ എനിക്ക് അവളോട് പ്രശ്നമൊന്നും ഇല്ല പക്ഷെ നിന്നെ തല്ലിയത് മാത്രം എനിക്ക് ക്ഷമിക്കാൻ പറ്റില്ല….””
“”അവൾ എബിയെ തലിയിട്ടുണ്ടെകിൽ അതിനു തക്കതായ കാരണം ഉണ്ടാവുമെന്ന് എന്നിക്കു നല്ല ബോധ്യം ഉണ്ട്..അവനിട്ടു ഒന്ന് കൊടുക്കണം എന്ന് ഞാൻ കൊറേ കാലമായി കരുതിയിരിക്കുന്നു.. എന്തായാലും അവള് കൊടുത്തത് നന്നായി അവളുടെ ഇടിയാണേൽ നല്ല ഡോസ് ഉണ്ടാക്കും “”
“”കേട്ടിട്ട് നല്ല കീറ് കിട്ടിയ പോലെ തോന്നുന്നുണ്ടാലോ… “”
“തോന്നൽ അല്ല മോളേ ഒരു വട്ടം കിട്ടിയിട്ടുണ്ട്.. അവൾക്കി രാത്രി സഞ്ചാരം കുറച്ച് കൂടുതലാ…ഒരുദിവസം രാത്രി വണ്ടിയെടുത്തു പോകുന്നത് ഞാൻ തടഞ്ഞു അതിന് ഞങ്ങൾ തമ്മിൽ വഴക്കായി അതുപിന്നെ അടിപിടിയിലേക്ക് എത്തിയപോ ഞാൻ അവളുടെ കൈ രണ്ടു ലോക്ക് ആക്കി..എന്റെ തെറ്റ്.. അവള് അഭ്യാസിയാണെന്നു ഞാൻ ഒരു നിമിഷം മറന്നു പോയതാ.. എന്റെ അടിവയറ്റിൽ അവളുടെ മുട്ടുകാല് കേറ്റിയപ്പോഴാ അത് ഓർമ വന്നേ പിന്നെ കറങ്ങി നെഞ്ചത്തൊരു ചവിട്ടും എന്റെ ഭാഗ്യക്കേടിനു ഞങ്ങൾ സ്റ്റെപ്പിന്റ അടുത്ത് നിന്നാണ് ഇതൊക്കെ ചെയുണ്ടായിരുനെ ഞാൻ ഉരുണ്ടു കൂടി മുകളിൽ നിന്ന് താഴത്തേക് എത്തി തലയൊക്കെ പൊട്ടി ചോര വന്നു ആകെ സീൻ ആയിരുന്നു തലയിൽ നാലു സ്റ്റിച് ഇടേണ്ടി വന്നു പിന്നെ അതിനു ശേഷം ഞാൻ അവളുടെ ഒരു കാര്യവും അനേഷിക്കാൻ പോയിട്ടില്ല… “”
“ദീപിക പണ്ടും ഇങ്ങനെ ആയ്യിരുന്നോ??? ”
“പണ്ടത്തെ അവളെ ഞങ്ങൾ പോലും മറന്നു തുടങ്ങി ഇങ്ങനെ ഒന്നും ആയിരുന്നില്ല അവൾ പാവം ആയിരുന്നു.പിന്നെ കക്ഷി നല്ല ക്ലാസിക്കൽ ഡാൻസർ ആണ്.. മുത്തശ്ശി ആയിരുന്നു അവളുടെ ബെസ്റ്റി അവളെ ഡാൻസ് പഠിക്കാൻ വിട്ടതും ഓമനിച്ചു കൊണ്ട് നടന്നതും ഒക്കെ മുത്തശിയിരുന്നു…പിന്നെ നിനക്ക് അറിയോ അവൾക്കു എന്തോരം മുടിയുണ്ടായിരുന്നു അതിൽ ഒന്ന് തൊടാൻ പോലും സമ്മതിക്കാതെ നടന്നിരുന്ന കൊച്ചാ ഇപ്പൊ തോളറ്റം വെട്ടി തോന്നിയ പോലെ നടക്കുന്നെ….ഞങ്ങൾ നല്ല കൂട്ടായിരുന്നു പണ്ട് ..എന്നെ വല്യ കാര്യായിരുന്നു അവൾക്കു…”
“”മ്മ് മ്മ് എവിടെയോ ഒരു നഷ്ടപ്രണയത്തിന്റെ സ്മെൽ വരുന്നുണ്ടല്ലോ അച്ചു..? “”
“”ഉവ്വ ഇതൊക്കെ കൊല്ലങ്ങൾക്ക് മുന്നേ ആണ് ഞങ്ങടെ പഴയ ദീപു ഇങ്ങനെയൊക്കെ ആയിരുന്നു.. ഇപ്പോഴുള്ളത് ഞങ്ങൾക്ക് പോലും അറിയാത്ത മറ്റാരോ ആണ്..”
“പിന്നെ അവളെന്താ ഇങ്ങനെ മാറാൻ കാരണം..”
“ആവോ അറിയില്ല മുത്തശി മരിച്ചേ പിന്നെ അവൾ ഇങ്ങനെയാ…. ”
“മ്മ് അതൊക്കെ വിട് ആ ഇന്നിപ്പോ എന്നാ തിരിച്ചു വരുന്നേ.. എന്നിക്ക് നിന്നെ മിസ്സ് ചെയുന്നുണ്ട്… ”
“ഞാൻ നാളെ തന്നെ വരും എന്നിക്ക് അല്ലെങ്കിലും ഇഷ്ടമില്ല ഇവിടെ നില്കാൻ… അപ്പോ ശരി നാളെ കാണാം ടാറ്റാ ഗുഡ് നൈറ്റ്”
ആണോ ശരി നാളെ കാണാം ഗുഡ് നൈറ്റ് അച്ചു.. ബൈ….എന്ന് പറഞ്ഞു അവള് ഫോൺ വെച്ചു ഞാൻ കൊറച്ചു നേരംകൂടി ആ കിടപ്പ് കിടന്നു കുളിക്കണം എന്നുണ്ട് എന്നാലും ഒരു മടി….. അവസാനം കുളിക്കാം എന്ന് തന്നെ വിചാരിച്ചു നേരെ ബാത്‌റൂമിൽ കയറി നേരെ ഷവറിന്റെ അടിയിൽ പോയി നിന്നു… തണുത്ത വെള്ളം തലയിൽ വീണപ്പോ ക്ഷീണം ആ വെള്ളത്തിന്റെ ഒപ്പം ഒലിച്ചുപോയി.. പെട്ടന്നു കുളിയൊക്കെ കഴിഞ്ഞു വേഗം അടിയിൽ ചെന്നപ്പോ അമ്മാവൻ ടീവിയിൽ ന്യൂസ് കാണുന്നുണ്ടായിരുന്നു എന്നെ കണ്ടപ്പോ ഒന്ന് പുഞ്ചിരിച്ചിട്ട് വന്നു അടുത്തിരിക്കാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു
“എങ്ങനെയുണ്ട് അച്ചു നിന്റെ കോളേജ് ജീവിതം..????”
“അതൊക്കെ നല്ലരീതിയിൽ തന്നെ പോകുന്നു ഇതിപ്പോ ലാസ്‌റ് ഇയർ അല്ലെ.. പിന്നെ ചെയർമാനും ആയ കാരണം കൊറച്ചു തിരക്ക് ഉണ്ട് എന്നാലും കൊഴപ്പില എന്നൊക്കൊണ്ട് മാനേജ് ചെയാവുന്നതുള്ളോ..”
“മ്മ്…. എല്ലാം ശരി തന്നെ എന്നാലും അവനവന്റെ കാര്യങ്ങളും ഇടക്കിടക്ക് ശ്രദ്ധയ്‌ക്ക്….”” എന്റെ നെറ്റിയിലെ ബാൻഡേജിന്റെ മുകളിൽ തലോടിക്കൊണ്ട് അമ്മാവൻ പറഞ്ഞു….. “പിന്നെ ഞാൻ ദീപുനെ അവിടെ ചേർത്തിയത് നിന്റെ ഒരു ശ്രദ്ധ അവളിൽ ഉണ്ടാകും എന്ന ഒരു വിശ്വാസത്തിലാണ് അച്ചു… മോന് അവളെ കണ്ട്രോൾ ചെയ്യാൻ പറ്റില്ലാന്ന് അറിയാം എന്നാലും അവൾ പ്രശ്നത്തിൽ ഒന്നും ചെന്ന് ചാടാതെ നോക്കിക്കോണേ…!!!!!”
ഒരച്ഛന്റെ ഗദ്ഗദം മുഴുവൻ അമ്മാവന്റെ വാക്കുകളിൽ തങ്ങിനില്കുന്നുണ്ടായിരുന്നു…. എന്റെ റോൾമോഡൽ ആയ വ്യക്തിയാണ് ഇ ഇരിക്കുന്നത് ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന മനുഷ്യൻ എന്തു പറഞ്ഞാലും ഞാൻ അത് അനുസരിക്കും എന്ന് അറിയാമാഞ്ഞിട്ടും ഒരിക്കൽ പോലും ഒന്നിനും എന്നെ നിര്ബന്ധിച്ചിട്ടില്ലാത്ത ഞാൻ എടുക്കുന്ന ഏതൊരു തീരുമാനത്തിനും കൂടെ നിന്നിരുന്ന ഒരാൾ അതുകൊണ്ട് തന്നെ അമ്മാവൻ ഇങ്ങനെ വിഷമിക്കുന്നത് കാണാൻ എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല
“എന്താ അമ്മാവാ ഇതൊക്കെ പ്രത്യേകിച്ചു പറയണോ ഞാൻ നോക്കിലെ ദീപുനെ… എന്റെ കൺവെട്ടത്തു ഉള്ളോടുത്തോളം കാലം അവൾക്കു ഒന്നും പറ്റാതെ ഞാൻ നോക്കിക്കോളാം അമ്മാവൻ അതോർത്തു ടെൻഷൻ അടിക്കണ്ട…” ഞാൻ അമ്മാവന്റെ കൈ മുറുകെ പിടിച്ചു പറഞ്ഞു എന്റെ ശബ്ദത്തിലെ ഉറപ്പ് ആൾക്ക് കിട്ടിയിട്ടുണ്ടാകും ആള് ഒന്ന് റിലാക്സ് ആയി… പിന്നെ ഓഫീസിലെയും വീട്ടിലെയും പലകാര്യങ്ങളും തമാശകളും പറഞ്ഞു ഞങ്ങൾ സമയം തള്ളി നീക്കി അപ്പോഴേക്കും അമ്മായി വന്നു ഭക്ഷണം കഴിക്കാൻ വിളിച്ചു എനിക്കു വിശപ്പില്ലാത്തതിനാൽ ഞാൻ അവിടെയിരുന്ന് വീണ്ടും ടീവി കണ്ടു അമ്മാവൻ ഭക്ഷണം കഴിച്ചു കഴിഞ്ഞു എന്റെയടുത്തു വന്നു നാളെ കോളേജിലേക്ക് പോവണ്ട കമ്പനിയിൽ ബോർഡ് മീറ്റിങ് ഉണ്ട് അതിന്
ദീപു……… ഞാൻ അവളെ പിന്നിൽ നിന്ന് വിളിച്ചു…..
അമ്മെ……. അവള് ശരിക്കും ഞെട്ടി വണ്ടി കൈയിൽ നിന്നും വീഴാൻ പോയി…
“ഹാ മനുഷ്യനെ പേടിപ്പിക്കാൻ നോക്കുന്നോ… അവള് ശബ്‌ദം കുറച്ചു ദേഷ്യത്തിൽ എന്നോട് പറഞ്ഞു ”
“നീ എവിടെക്കാ ഇ പാതിരാത്രി പോവുന്നേ… എന്താ ഉദ്ദേശം ”
‘ഞാൻ എവിടേക്കെങ്കിലും പോവും നീ ആരാ അത് അനേഷിക്കാൻ……. ”
“നിന്നിൽ അവകാശം ഉള്ളതുകൊണ്ട് തന്നെയാ ഞാൻ അനേഷിക്കുന്നെ.. ”
“അത് നീ മാത്രം പറഞ്ഞാ മതിയോ…” എന്ന് പറഞ്ഞു അവൾ വണ്ടി വീണ്ടും തള്ളി മുന്നോട്ട് നീങ്ങി
“ഞാൻ അമ്മാവനെ വിളിക്കണോ… ????” അവൾ ബ്രേക്ക് ഇട്ട പോലെ നിന്നു… പക്ഷെ തിരിഞ്ഞു നോക്കിയില്ല ഞാൻ പോയി അവളുടെ വണ്ടിടെ ചാവി വലിച്ചൂരി വീടിന്റെ അകത്തേക്കു കയറി ബാക്കി എപ്പിസോഡ്സ് കാണാൻ തുടങ്ങി പത്തുമിനുട്ട് കഴിഞ്ഞപ്പോ അവൾ വന്നു ഹെൽമെറ്റ് എടുത്ത് എന്റെ വയറിലേക്ക് എറിഞ്ഞു മുകളിലേക്ക് കയറിപ്പോയി… ഹെൽമെറ്റ് വയറിലേക്കു വീണ വേദനയിലും എനിക്കു ചിരി പൊട്ടി… നിന്നെ ഞാൻ മെരുക്കിയെടുക്കുമെടി ചട്ടമ്പി കല്യാണി എന്ന് മനസ്സിൽ പറഞ്ഞു ഞാൻ എന്റെ സീരീസ് കാണൽ തുടർന്നു പിന്നെ എപ്പോഴോ അവിടെ തന്നെ കിടന്നൊറങ്ങി..
“ഡാ ചെക്കാ… ഇതെന്താ ഇവിടെ കിടന്നുറങ്ങുന്നേ…മോന് വേറെ സ്ഥലമൊന്നും കിട്ടിയില്ലേ…” രാവിലെ അമ്മുസ് വന്ന് ചന്തിക്ക് നല്ല പെട തന്ന് വിളിച്ചപ്പോഴാണ് ഞാൻ അഗാധമായ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റത്…..
ഒന്ന് മൂരിനിവർന്ന്.. കണ്ണ് രണ്ടും തിരുമ്മി കുറച്ചു നേരം ഞാൻ ആ സോഫയിൽ തന്നെ ഇരുന്നു…. കിളി പോയി ഇരിക്കുന്ന കാരണമാവും അമ്മായി വീണ്ടും വന്ന് തട്ടി വിളിച്ചു ” ഒന്ന് എഴുന്നേൽക് അച്ചു സമയം ദേ എട്ടരയാവാറായി… ”
“ആ ദിപ്പോ എന്നീകാം….. എൻകി ബോഡിയോക്കെ വേദനിക്കുന്നു അമ്മുസേ……” ഞാൻ കഴുത്തൊക്കെ ഓടിച്ചു പറഞ്ഞു…
“നിനക്ക് നിന്റെ റൂമിൽ കിടന്നാൽ പോരായിരുന്നിലെ ചെക്കാ എന്തിനാ.. ഇവിടെ വന്നു കിടന്നത്… നിനക്കുള്ള കോഫിയും ആയി ഞാൻ നിന്റെ റൂമിൽ പോയി നോക്കിയപ്പോൾ നിന്നെ അവിടെയൊന്നും കാണുനില്ല… നീ ഇവിടെ കിടന്നൊറങ്ങിയെന്ന് ഞാൻ അറിഞ്ഞോ…”
“എന്നിട്ട് എവിടെ എന്റെ കോഫി……”
“അത് നിന്നെ കാണാത്ത വിഷമത്തിൽ ഞാൻ തന്നെ കുടിച്ചു…. ”
“ദുഷ്‌ട്ടെ പോയി വേറെ കോഫി എടുത്തോണ്ട് വാ….”
“അയ്യടാ ഞാൻ എന്താ നിന്റെ വേലക്കാരിയാ….????”
“വസുന്ധര ദേവി മുത്തല്ലേ ചക്കരയല്ലേ… പ്ലീസ്.. പ്ലീസ്…”
“ആദ്യം എഴുന്നേറ്റ് പല്ലുതേക്ക്.. അപ്പോ ഞാൻ നിന്റെ കോഫി തരാം….”
“ദേ എപ്പോ എഴുന്നേറ്റുന്ന് ചോദിച്ചാൽ മതി…” ഞാൻ വേഗം ഓടി…..
“ഡാ ചെക്കാ വേഗം ആയിക്കോട്ടെ … ഇന്ന് ബോർഡ് മീറ്റിംഗ് ഉള്ളതല്ലേ പത്തുമണിക്ക് അങ്ങേത്തണം…”
അമ്മയി പിന്നിൽനിന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു…
“ഞാൻ ദേ എത്തി… “എന്ന് പറഞ്ഞു വേഗം പോയി പല്ലുതേച്ചു ഒന്നും രണ്ടും കുളിയും ഒക്കെ തീർത്തു.. ഞാൻ എന്റെ മുഖത്തെ താടിരോമങ്ങൾ ഒന്ന് സെറ്റ് ചെയ്തു…മുടിയൊക്കെ ഇരി ഒതുക്കിവെച്ചു…
പിന്നെ ഒരു ലൈറ്റ് സ്കൈബ്ലൂ ഷർട്ട് എടുത്തിട്ട് അതിനു മുകളിൽ നേവി ബ്ലൂ കോട്ടും എടുത്തിട്ടു.. പിന്നെ ഒരു വാച്ചും ബ്രൗൺ കളറിലുള്ള ഒരു എക്സിക്യൂട്ടീവ് ഷുവും കൂടെ… ഇട്ടു…ആഹാ കൊള്ളാം…നല്ല അലമ്പ് ലുക്ക്…
സത്യം പറഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടമില്ലാത്ത പരിപാടിയാണ് ഇതു.. എക്സിക്യൂട്ടീവ് ആയി നടക്കൽ… പിന്നെ ബോർഡ് മീറ്റിങ്ങിൽ ബോർഡ് മെമ്പേഴ്‌സ് വേണമല്ലോ….അതുകൊണ്ട് മാത്രമാണ് പോവുന്നത്…
ഒരുങ്ങി കെട്ടി താഴത്തേക്ക് ചെന്നപ്പോൾ…ഒന്പതുമണിയായി അമ്മാവൻ ഫുഡ് കഴിച്ച അവിടെയിരുന്ന് ന്യൂസ്‌പേപ്പർ വായിക്കുന്നുണ്ട്…ഞാൻ ഗുഡ്മോര്ണിങ് പറഞ്ഞു ഇരുന്നപ്പോഴേക്കും അമ്മയും അമ്മായിയും ഫുഡ് കൊണ്ടുവന്ന് വിളമ്പി ..
“വേർ ഈസ് മൈ കോഫി…” ഞാൻ അമ്മുസിന്റെ അടുത്ത് ചോദിച്ചു…
“ഓ തരാടാ ചെക്കാ നീ ഒന്നടങ്ങു…” എന്ന് പറഞ്ഞു രണ്ട കഷ്ണം പുട്ട് എടുത്തെന്റെ പ്ലേറ്റിൽ വെച്ചു…
“ദീപു റെഡിയായിലേ..??” ഞാൻ ഫുഡ് കഴിക്കുന്നതിന്റെ ഒപ്പം ചോദിച്ചു…
“അതിന് അവൾ ഇപ്പോഴാണ് ഒന്ന് എഴുനെല്ക്കണേ..!!! കുളിക്കാൻ പോയിട്ടുണ്ട്…” അമ്മായി അത് പറഞ്ഞപ്പോൾ അമ്മാവൻ മുകളിലേക്ക് നോക്കി മ്മ് എന്നമർത്തി മൂളി വീണ്ടും പത്രത്തിലേക്ക് ശ്രദ്ധകൊടുത്തു….
“ആ പിന്നെ അമ്മാവാ.. എങ്ങനെ ഉണ്ട് നമ്മുടെ പുതിയ പ്രോഡക്റ്റ്..??? ”
“ലോഞ്ച് ചെയ്തിട്ട് അധികം ദിവസം ആയിട്ടിലല്ലോ… മാർക്കറ്റിൽ ഒന്ന് പിടിക്കണ്ടേ… ഒരു മൂന്ന് മാസം എന്തായാലും കഴിയണം എന്തെങ്കിലും ഒരു റിസൾട്ട് കിട്ടണമെങ്കിൽ…”
“എന്റെ അഭിപ്രായത്തിൽ അത് ഇത്ര പെട്ടന്ന് മാർക്കറ്റിൽ ഇറക്കേണ്ട ആവിശ്യം ഉണ്ടായിരുന്നില്ല അമ്മാവാ.. ജസ്റ്റ് ഒന്ന് വെയിറ്റ് ചെയ്യാമായിരുന്നു…കറി പൌഡർ മാർക്കറ്റ് ഇപ്പൊ ഡള്ള് ആ… പിന്നെ നമ്മുടെ റിവെൽ കമ്പനിയും മോശമല്ല….”
“ഞാൻ അത് ആലോചിക്കാതെ അല്ല അച്ചു… ഇപ്പൊ തന്നെ ത്രി മന്തസ് ഡിലെ ആണ്..പിന്നെ ഒരുപാടു പൈസ R&D യിൽ ചിലവാക്കിയതല്ലേ.. അതുകൊണ്ട്. പ്രോഡക്റ്റ് ഇപ്പൊ ലോഞ്ച് ചെയാൻ ഇൻവെസ്റ്റേഴ്സിന്റെ അടുത്ത് നിന്ന് നല്ല പ്രഷർ ഉണ്ടായിരുന്നു…”
“നിനക്ക് എല്ലാ കാര്യങ്ങളും അറിയുന്നതല്ലേ അപ്പോ അമ്മാവനെ ബിസിനെസ്സിൽ ഹെല്പ് ചെയ്തുടെ അച്ചു… ” ഞങ്ങൾ സംസാരിക്കുന്നത് കേട്ടിട്ടാണെന്ന് തോന്നുന്നു.. അമ്മുസ് എന്റെ അടുത്തു വന്നിരുന്ന് ചോദിച്ചു…
“ഹ.. എന്തിനാ വസു.. അവന് മനസ്സിനിഷ്ടമുള്ളത് ചെയട്ടെന്നെ….” അമ്മാവൻ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു….
“അല്ല ഞാൻ പറഞ്ഞെന്നേ ഉള്ളോ അച്ചു കൂടെയുണ്ടെകിൽ.. ജയേട്ടന് ഒരാശ്വാസം ആവില്ലേ.. എനിക്കും അത് ഒരു സമാധാനമാവും …”അമ്മായി അത് പറഞ്ഞു എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി…
“അവള് പറഞ്ഞത് നോക്കണ്ട നീ നിനക്കിഷ്ടമുള്ളത് ചെയ്തോടാ മോനെ.. എന്നെ നോക്കി ചിരിച്ചുകൊണ്ട് അമ്മാവൻ പറഞ്ഞു..” അപ്പോഴാണ് ദീപു റെഡി ആയി ഇറങ്ങി വരുന്നേ… ഒരു ഡാർക്ക് ബ്ലൂ സ്കിൻഫിറ്റ് ജീൻസും ഒരു ബ്ലാക്ക് ടി ഷർട്ടും ഇട്ടിട്ട്… അത് അമ്മാവന് ഇഷ്ടമായില്ല..
“ദീപു ദിസ് ഈസ് എ ബോർഡ് മീറ്റിങ് അതിന് അതിന്റെതായ ഡെക്കോറം ഉണ്ട് ഇതുപോലെ ഒന്നും വരാൻ പറ്റില്ല ഗോ ആൻഡ് ചേഞ്ച്… ഓർ അറ്റ്ലീസ്റ്റ് പുട് ഓൺ എ ജാക്കറ്റ്…” അമ്മാവൻ പറഞ്ഞതൊന്നും ഇഷ്ടമായില്ലെങ്കിലും… മറുത്തൊന്നും പറയാതെ ഒരു ഡാർക്ക് ഗ്രെ ജാക്കറ്റ് എടുത്തിട്ട് വന്നു….
അവൾക്കു പിന്നെ ഏതു ഡ്രസ്സ് എടുത്തിട്ടാലും അതിന്റെതായ ലുക്ക് ഉണ്ടാകും…. സം പീപ്പിൾ ബോൺ വിത്ത് ദാറ്റ് അഡ്വാൻറ്റേജ്…. ലക്കി ദെം…
അവളുടെ ബ്രേക്ക് ഫാസ്റ്റ് കഴിക്കൽ കഴിഞ്ഞപ്പോൾ ഞങ്ങൾ വേഗം ഇറങ്ങി… അമ്മാവന്റെ ഓഡി A8 ൽ ഞങ്ങൾ മൂന്നുപേരും കയറി ദീപുവും അമ്മാവനും ബാക്കിലും ഞാൻ ഫ്രണ്ട് സീറ്റിലും ആയിട്ട് ഞങ്ങൾ.. നേരെ HO യിലേക്കു.. യാത്ര തിരിച്ചു..
അത്യാവശ്യം നല്ല വലുപ്പം ഉള്ള സെഡാൻ ആണ് അതുകൊണ്ട് നല്ല ഫുട്ബാൾ കളിക്കാനുള്ള സ്ഥലം ഉള്ളിലുണ്ട്..പിന്നെ ഒരു കുലുക്കം പോലും ഉള്ളിലേക്കു അറിയുന്നില്ല..ഞാൻ അതൊക്കെ ആസ്വദിച്ചു ഇരിക്കുമ്പോഴാണ്..
“എന്താ രണ്ടു പേരുടെയും ഫ്യൂച്ചർ പ്ലാൻ…??” ഞങ്ങൾ രണ്ടുപേരോടുമായി ചോദിച്ചു…
“ഇത് കഴിഞ്ഞാൽ ഗസ്റ്റ് ലെക്ചർ ആയിട്ട് എവിടെയെങ്കിലും കയറാൻ ആണ് എന്റെ പ്ലാൻ… ” എന്റെ ഫ്യൂച്ചർ പ്ലാൻ ഞാൻ വെളിപ്പെടുത്തി..
“മലയാളത്തിലോ,,??”
“ഹാ മലയാളത്തിൽ തന്നെ…???”
“നല്ലത്.. ആ ഇനി നിന്റെ ഭാവി പരിപാടി എന്താ..” ഫോണിൽ നോക്കി കുത്തികൊണ്ടിരിക്കുന്ന ദീപ്‌നോടായി ചോദിച്ചു..
“നോ പ്ലാൻസ്.. നത്തിങ്…. ആഫ്റ്റർ കോളേജ് ഐ വാണ്ട് ടു ഗോ ഫോർ എ ട്രിപ്പ്…. ദാറ്റ്സ് ഓൾ..”
“എവിടേക്ക്….???”
“അന്റാർട്ടിക്ക…”
“വാട്ട്…”” ഞാനും അമ്മാവനും എന്തിനു പറയുന്നു ഡ്രൈവർ അടക്കം ഞെട്ടി…
” നിനക്കെല്ലാം തമാശയാണ്…..”
“ആം നോട്ട് ജോക്കിങ്…””
“അന്റാർട്ടിക്കയിൽ കാണാൻ അതിനും മാത്രം എന്താ ഉള്ളത്…. നോർമൽ ആയ ആളുകൾ പോകുന്ന സ്ഥലമാണോ അത്???”
“എനിക്ക് കാണാനുള്ളതൊക്കെ അവിടെയുണ്ട്…”
“പറ്റില്ല…” അമ്മാവൻ തറപ്പിച്ചു പറഞ്ഞു…
“എന്തുകൊണ്ട് പറ്റില്ല..???”
“പറ്റില്ല എന്ന് പറഞ്ഞാൽ പറ്റില്ല എന്ന് തന്നെ.. ഇനി നിനക്കു അത്രയ്ക്ക് നിർബന്ധം ആണെങ്കിൽ കല്യാണം കഴിഞ്ഞു നീ പോക്കോ… ”
“ഇറ്സ് നോട്ട് ഫെയർ… അതെവിടുത്തെ നിയമമാണ്,,,, ???”
“ഇത് എന്റെ വീട്ടിലെ നിയമമാണ്…..”
“ഫോർഗെറ്റ് ഇറ്റ്.. അങ്ങനെ ട്രിപ്പിന്റെ കാര്യം പറഞ്ഞു എന്നെ കല്യാണം കഴിപ്പിക്കാൻ പറ്റുമെന്നു വിചാരിക്കണ്ട…… ”
“നമ്മുക് കാണാം… നിന്റെ അച്ഛൻ ഞാനല്ലേ.. എനിക്കറിയാം നിന്നെ എങ്ങനെ… അനുസരിപ്പിക്കണം എന്ന്…”
അച്ഛന്റെയും മോളുടെയും വെല്ലുവിളികളും തർക്കങ്ങളും കേട്ടിട്ട് എനിക്ക് ചിരി വരുന്നുണ്ടായിരുന്നു… എന്നാലും ഞാൻ ചിരിക്കാൻ നിന്നില്ല.. അല്ലെങ്കിൽ രണ്ടുംകൂടി സെറ്റ് ആയി എന്നെ പിടിച്ചു പുറത്തേക്ക് ഇടും… അങ്ങനെ ഇവരുടെ ബഹളത്തിന്റെ അവസാനം ഞങ്ങൾ ഹെഡ്ഓഫീസിൽ എത്തി….
ഞങ്ങളെ വെയിറ്റ് ചെയ്തിട്ടു തന്നെ നിൽക്കുന്നുണ്ടായിരുന്നു…ലോകദുരന്തങ്ങൾ രണ്ടെണ്ണം.. എനിക്ക് ഇ ലോകത്തു കണ്ണെടുത്താൽ കണ്ടൂടാത്ത രണ്ട് ജീവികൾ… വാസുദേവ മേനോൻ ആൻഡ് അയാളേക്കാൾ നാറിയായ മോൻ ആനന്ദ് മേനോൻ…… രണ്ടും ഇവിടുത്തെ ഷെയർ ഹോൾഡേഴ്സ് ആണ് അതിനേക്കാൾ ഉപരി അമ്മായിടെ ആകെയുള്ള ഒരു സഹോദരൻ ആണ് ഇ ദുരന്തം… JSS ഏതു ഭാഗത്തുനിന്ന് വിഴുങ്ങണം എന്ന് കൺഫ്യൂഷ്യൻ അടിച്ചു നിൽക്കുന്ന രണ്ടു തിമിംഗലങ്ങൾ…… ആനന്ദ് പിന്നെ ഇന്ത്യാമഹാരാജ്യം കണ്ടതിൽ വെച്ച് ഏറ്റവും വലിയ കോഴിയാണ്… ദീപുനെ കണ്ടാൽ അവളുടെ പിന്നാലെ ചികഞ്ഞു നടക്കലാണ് ചേട്ടന്റെ പ്രധാന ഹോബി… അത് ദിവ്യ പ്രേമം കൊണ്ടൊന്നും അല്ല…. അമ്മാവൻ കഴിഞ്ഞാൽ JSS ഇൽ ഏറ്റവും കൂടുതൽ ഷെയർ ഉള്ളത് ദീപുവിനാണ്..പിന്നെ അമ്മാവന്റെ ഷെയർ ഒറ്റമകൾ ആയതുകൊണ്ട് ഇവൾക്ക് തന്നെയല്ലേ കിട്ടുകയുള്ളു അപ്പോ അവളെ കല്യാണം കഴിച്ചാൽ…JSS മൊത്തം അവരുടെ കൈയിൽ എത്തും… മ്മ് എത്ര നല്ല നടക്കാത്ത സ്വപ്നം പാവങ്ങൾ….
ആ ദേ ദീപുനെ കണ്ടതും ആനന്ദ് പണി തുടങ്ങി… എന്നാലും അവനെ ഞാൻ തൊഴുതു… ഇത്ര കാലമായിട്ടും അവളുടെ ഭാഗത്തു നിന്നും എത്ര ആട്ടും തുപ്പും കിട്ടിയിട്ടും.. ഒരു തരി മടുപ്പ് പോലും കാണിക്കാതെ അവൻ പരിശ്രമിക്കുന്നുണ്ടലൊ…. ആ പിന്നെ അവന്റെ തന്ത മിസ്റ്റർ വാസു.. അവിടെ എന്നെ നോക്കി ചോര കുടിക്കുന്നുണ്ട്… എന്നോട് അമ്മാവനും അമ്മായിയും കാണിക്കുന്ന പരിഗണന.. അച്ഛനും മോനും തീരെ ഇഷ്ടമില്ല.. പിന്നെ അമ്മാവനെ പേടിച്ചിട്ട് രണ്ടും ഒന്നും പറയില്ലെന്ന് മാത്രം…
ഞങ്ങൾ നേരെ മീറ്റിങ്ങിൽ നടക്കുന്ന കോൺഫ്രൻസ്സ് ഹാളിലേക്ക് പോയി ബാക്കിയുള്ള മെംമ്പേഴ്സ് നേരത്തെ എത്തിയിട്ടുണ്ടായിരുന്നു… ഞങ്ങൾ പുതിയേതായിട്ട് ലോഞ്ച് ചെയ്ത ഫുഡ് പ്രോഡക്ട്സിന്റെ ലാഭനഷ്‌ട്ട കണക്കുകൾ ആയിരുന്നു പ്രധാനമായും ചർച്ച ചെയ്തത്… നഷ്ട്ടം വന്നതിന്റെ ഉത്തരവാദിത്തം മൊത്തം അമ്മാവനുമേൽ പഴിചാരിട്ട്… ചെയര്മാന് സ്ഥാനത്തുനിന്നും ഇറക്കാനായിരുന്നു അവരുടെ പ്ലാൻ… അമ്പട പുളുസു… പക്ഷെ ആ മണ്ടന്മാർക്ക് അറിയില്ലല്ലോ ഞങ്ങളുടെയൊക്കെ വോട്ട് കൂടി അവർക്കു കിട്ടിയാലേ അത് നടക്കുള്ളൊന്ന്..അവരുടെ പ്ലാൻ നല്ല വെടിപ്പായിട്ട് ചീറ്റിപ്പോയി… പിന്നെ ബാക്കിയുള്ള കാര്യങ്ങൾ ചർച്ച ചെയ്തിട്ട് മീറ്റിങ് അവസാനിപ്പിച്ചു… വേഗം പുറത്തേക്കിറങ്ങി…
“അച്ചു പോവല്ലേ.. വെയിറ്റ് ഇൻ മൈ ഓഫീസ്.. ഞാൻ ഇത് കഴിഞ്ഞു ഇപ്പൊ വരാം…” പുറത്തിറങ്ങി നിൽക്കുന്ന എന്റെയടുത്ത വന്ന് ഇങ്ങനെ പറഞ്ഞു അമ്മാവൻ ബാക്കിയുള്ള ബോർഡ് മെമ്പേഴ്സിന്റെ ഒപ്പം പോയി…
എന്താവോ അമ്മാവന് സംസാരിക്കാനുള്ളത് എന്ന് വിചാരിച്ചു ഞാൻ അമ്മാവന്റെ ഓഫീസിനുള്ളിൽ… കയറി അവിടെ സൈഡിൽ ആയിട്ട് ഒരു സോഫാസെറ്റും ടേബിളും ഉണ്ട് വിസിറ്റേഴ്സ് വരുകയാണെകിൽ അവർക്ക് ഇരിക്കാൻ വേണ്ടി… ഞാൻ അവിടെ ഒന്ന് ഇരിക്കാൻ തുടങ്ങുമ്പോഴേക്കും അമ്മാവന്റെ P A വന്നു
“സർ കുടിക്കാൻ എന്തെങ്കിലും വേണോ..??? ”
“ഏയ് ഒന്നും വേണ്ടാ.. താങ്ക്സ്… “എന്ന് പറഞ്ഞു അവിടെ ഉണ്ടായിരുന്ന ഒരു ബിസിനസ് മാഗസിൻ എടുത്ത് മറച്ചു നോക്കുമ്പോഴാണ്.. എന്റെ ഫോൺ റിങ് ചെയ്യുന്നത് നോക്കിയപ്പോൾ.. വേദു..
“ഹലോ ന്താടി…….”
“നീ എവിടെയാടാ തെണ്ടി….. എത്ര നേരമായി വെയിറ്റ് ചെയുന്നു…”
“അയ്യോടി ഞാൻ പറയാൻ മറന്നു… ഇന്നൊരു അത്യാവശ്യ കാര്യം ഉണ്ടായിരുന്നു…ഞാൻ ഇനി നാളെ വരുള്ളു…”
“പട്ടി തെണ്ടി ചെറ്റേ.. നിനക്കിത് ഇന്നലെ പറയായിരുന്നിലെ.. അങ്ങെനെ ആയിരുന്നെങ്കിൽ ഇന്ന് ഒരുങ്ങിക്കെട്ടി ഇങ്ങോട്ടേക്കു വരോ… ”
“സോറി ഡി മോളെ എല്ലാം പെട്ടന്നായിരുന്നു.. അതാ പറയാൻ പറ്റാഞ്ഞെ..???”
“എനിക്ക് നിന്നെ മിസ് ചെയാണെടാ…….. ”
“ഇരുപത്തിനാലു മണിക്കൂർ പോലും ആയിട്ടില്ല…ഞാൻ അവിടെ നിന്നും പോന്നിട്ട്..അപ്പോഴേക്കും മിസ്സ് ചെയ്തു തുടങ്ങിയോ…?? ”
“ആടാ പട്ടി… നീ എന്ത് കൈവിഷമാടാ എനിക്ക് തന്നത്….”
“ഹ ഹ.. അത് നീയല്ലെ എനിക്ക് തന്നത്…”
“നിനക്ക് എന്നെ മിസ്സ് ചെയുന്നില്ലെടാ..? ”
“പിന്നെ..എനിക്കും നിന്നെ മിസ് ചെയുന്നുണ്ടെടി…. പുല്ലേ…ഞാൻ പിന്നെ നാളെ അങ്ങോട്ടേക്ക് വരില്ലേ പിന്നെ ന്താ..? ”
അപ്പോഴേക്കും അമ്മാവൻ ഓഫീസിലേക്കു കയറി വന്നു.. അവളെ പിന്നെ വിളിക്കാമെന്ന് പറഞ്ഞു ഞാൻ വേഗം ഫോൺ കട്ട് ചെയ്തു…
“അച്ചു നീ നാളെ തന്നെ ഹോസ്റ്റലിലേക്ക് പോവാണോ…” അമ്മാവൻ വന്നു ഇരിക്കുന്നതിനോടൊപ്പം ചോദിച്ചു…
“അതെ അമ്മാവാ.. ഇന്ന് പോവാമെന്നാ വിചാരിച്ചിരുന്നത്.. ”
“നിനക്ക് വീട്ടിൽ നിന്നുകൂടെ എന്തിനാ ഹോസ്റ്റലിൽ നിൽക്കുന്നെ.. ഇന്നലെ നിന്റെ അമ്മായി എനിക്ക് സമാധാനം തന്നിട്ടില്ല.. നിന്നെ എങ്ങനെങ്കിലും വീട്ടിൽ നിർത്താൻ പറഞ്ഞിട്ട്…”
“വീട്ടിൽ നിന്നാൽ ദീപുവായിട്ട് എപ്പോഴും ഉടക്കിനിൽകേണ്ടി വരും അമ്മാവാ അതുകൊണ്ടാണ്..”
“അവൾക്കു നിന്നോട് സ്നേഹം ഇല്ലാഞ്ഞിട്ടല്ല അച്ചു പക്ഷെ ഉള്ളിലുള്ള സ്നേഹം പുറത്തു കാണിക്കുന്നില്ല എന്ന് മാത്രം…”
“സർ മെഡിസിൻ കഴിക്കേണ്ട സമയമായി..” എന്ന് പറഞ്ഞു അമ്മാവന്റെ P A ഒരു ഗ്ലാസ് വെള്ളവും കുറച്ചു മരുന്നുകളും ആയിട്ട് അപ്പോയ്ഴേക്കും കയറിവന്നു…
“ഇത്രയും മരുന്നോ…” ഞാൻ ഒന്ന് രണ്ടു ടാബ്ലെറ്സ് എടുത്തു നോക്കിയിട്ട് പറഞ്ഞു..
“ഇതൊക്കെ വിറ്റാമിന് ടാബ്ലെറ്സ് ആണെടാ.. അതുകൊണ്ടല്ലേ ഞാൻ ഇപ്പോഴും ചെറുപ്പമായി നടക്കുന്നെ….” എന്ന് പറഞ്ഞു അമ്മാവൻ ചിരിച്ചു…
“സർ പത്രണ്ടുമണിക്ക് മിനിസ്റ്റർ ആയിട്ടൊരു മീറ്റിങ് ഉണ്ട്.. നമ്മുക്കിറങ്ങണം..”
“ഓ അത് ഞാൻ മറന്നു..” എന്ന് പറഞ്ഞു അമ്മാവൻ എഴുന്നേറ്റു കൂടെ ഞാനും.. പിന്നെ കോട്ടിന്റെ ബട്ടൺ ഇടുന്നതിന്റെ ഇടയിൽ എന്നോട് നോക്കി അമ്മാവൻ തുടർന്നു… “അച്ചു ഞാൻ പറഞ്ഞത് ഒന്ന് ആലോചിച്ചു നോക്ക്…. അല്ല.. നിനക്കു ഹോസ്റ്റലിൽ നിൽക്കണം എന്ന് തന്നെയാണ് നിർബന്ധം എങ്കിൽ നിന്റെ ഇഷ്ട്ടം.. അത് അമ്മയോട് കൂടി പറഞ്ഞിട്ട് പോയാൽ മതി.. കേട്ടോ..”
“ശരി അമ്മാവാ ഞാൻ ആലോചിക്കാം..”
ഞാൻ ഇറങ്ങട്ടെ എന്നാൽ എന്ന് പറഞ്ഞു അമ്മാവൻ പോയി..
ഞാൻ ഓഫീസിൽ നിന്ന് ഇറങ്ങി ഒരു ടാക്സി വിളിച് നേരെ വീട്ടിലേക്കു പോയി ദീപു പിന്നെ മീറ്റിങ് കഴിഞ്ഞപ്പോഴേ വീട്ടിലേക്ക് ഓടി അവളെയും കുറ്റം പറയാൻ പറ്റില്ല.. അത്രക്കു ഉണ്ടല്ലോ കോഴി ശല്യം… അവളോട് തല്ല് കൂടേണ്ടി വരുമെന്ന ഒറ്റ കാരണം കൊണ്ടാണ് എനിക്ക് വീട്ടിൽ നിൽക്കാൻ തോന്നാത്തത്.. അമ്മായിയോട് എന്തേലും പറഞ്ഞു ഒഴിയാം അല്ലാതെ വേറെ നിവർത്തിയില്ല…
വീട്ടിൽ ചെന്ന് ഒരു വിധത്തിൽ അമ്മുസിനെ ചാക്കിട്ട് ഞാൻ ജീവനും കൊണ്ട് ഹോസ്റ്റലിലേക്ക് ഓടി.. ************************** രാത്രി ഹോസ്റ്റലിലെ ചവറു ഫുഡ് കുത്തി കേറ്റുമ്പോൾ എന്റെ വയറു എന്നെ പച്ചക്ക് തെറി വിളിക്കുന്നുണ്ടായിരുന്നു..
വല്ല കാര്യം ഉണ്ടോ വീട്ടിൽ ആയിരുന്നുവെങ്കിൽ… നല്ല അടിപൊളി ഫുഡും കഴിച്ച് സുഖമായി ഉറങ്ങാമായിരുന്നു.. ഹ.. നമ്മുക്ക് യോഗമില്ല..അതന്നെ..
പിറ്റേന്ന് നേരെ കോളേജിലേക്ക്… എന്റെ വാനരപ്പട നേരത്തെ എത്തിയിട്ടുണ്ടായിരുന്നു… വാമി പനി പിടിച്ചത് കൊണ്ട് വന്നിട്ടില്ല അതിന്റെ വൈക്‌ളബ്യം ടോണിടെ മുഖത്തു കാണാനുമുണ്ട്…. ഞങ്ങളുടെ സ്ഥിരം സ്പോട്ട് ആണ് ഗ്രൗണ്ടിന്റെ അറ്റത്തുള്ള ഗുൽമോർഹർ… വേറെ എവിടെയും ഞങ്ങളെ കണ്ടിലെങ്കിൽ ഇതിന്റെ ചുവട്ടിൽ നോക്കിയാൽ മതി.. അവിടെയിരുന്ന് കുറച്ച്നേരം വീട്ടിലെ വിശേഷങ്ങൾ പറഞ്ഞു.. ഞങ്ങൾ ക്ലാസ്സിലേക് നടന്നു… അപ്പോഴാണ് ദീപു അവളുടെ ബൈക്കിൽ പാഞ്ഞു വന്നത് എന്നിട്ട് ഞങ്ങൾക്കു ഓപ്പോസിറ് ആയിട്ടുള്ള പാർക്കിങ്ങിൽ വണ്ടി നിർത്തി..ബൈക്കിൽ നിന്ന് ഇറങ്ങാൻ നിൽക്കുമ്പോഴാണ് ഞങ്ങൾ അവളുടെ ഓപ്പോസിറ് ആയി നടന്നു വരുന്നത് അവൾ കണ്ടതെന്ന് തോന്നുന്നു… വേദ എന്റെ കൈയിൽ പിടിച്ചു വരുന്നത് ഇഷ്ടമാവാത്ത പോലെ ഹെൽമെറ്റ് ഊരി എന്നെ ഒരു നിമിഷം ദഹിപ്പിക്കണ പോലെ നോക്കി.. പിന്നെ പുച്ഛിച്ചു വണ്ടിയിൽ നിന്ന് ഇറങ്ങി നേരെ അവളുടെ ബ്ലോക്കിലേക്ക് പോയി….. ബട്ട് ഇതൊന്നും ഇവിടെ ഒരാൾക്കു തീരെ പിടിച്ചിട്ടില്ല എന്ന് കൂർത്ത നഖം എന്റെ കൈയിൽ കുത്തിയിറക്കിയപ്പോൾ മനസിലായി…..
“ആ സാധനത്തിന്റെ സ്വഭാവം എനിക്ക് തീരെ പിടിക്കുന്നില്ലാട്ടോ അച്ചു… ”
“നീ അവളെ മൈൻഡ് ചെയ്യാതിരുന്നാൽ മതി അവളായി അവളുടെ പാടായി.. പിന്നെ നീ വെറുതെ അവളോട് പ്രേശ്നത്തിനൊന്നും പോവല്ലേ… ഞാൻ അമ്മാവന് വാക്ക് കൊടുത്തതാ അവളെ നോക്കിക്കൊള്ളാമെന്നു…..”
“അപ്പോ എന്നെക്കാൾ വലുതാണെടാ നിനക്കു അവൾ…??”
“അങ്ങനെയല്ല പക്ഷെ എനിക്ക് അമ്മാവനെ വിഷമിപ്പിക്കാൻ പറ്റില്ല വേദ .. ഒരിക്കലും പറ്റില്ല… നീ ഒന്ന് മനസ്സിലാക്കു…”
“ഓക്കേ ഞാൻ ആയിട്ട് പ്രേശ്നത്തിനൊന്നും പോവില്ല പിന്നെ അവളായിട്ട് ഇങ്ങോട്ട് വന്നാൽ എന്റെ സ്വഭാവം മാറും പറഞ്ഞേക്കാം.. കേട്ടല്ലോ.. ദേഷ്യം വന്നാൽ ഞാൻ വെറും തറയാണ്..”
“അതെനിക്ക് അറിഞ്ഞുടെ നീ വെറും കൂതറയണെന്ന്… കള്ളി…”” എന്ന് പറഞ്ഞു ഞാൻ അവളുടെ കവിൾ പിടിച്ചു വലിച്ചു എന്നിട്ട് ഞാൻ വേഗം ഓടി ക്ലാസ്സിൽ കയറി ഭാഗ്യത്തിന് മാം എത്തിയിട്ടുണ്ടായിരുന്നു അല്ലേൽ അവൾ എന്നെ അവിടെ വെച് കടിച്ചേനെ.. പിന്നാലെ വന്ന അവളുടെ മുഖത്തു എന്നെ ഒന്നും ചെയ്യാൻ പറ്റാത്തതിന്റെ വിഷമം നന്നായിട്ടുണ്ടായിരുന്നു…അയ്യേ പാവം എന്ന് പറഞ്ഞു ഞാൻ അവളെ കളിയാക്കിയപ്പോൾ ഉള്ള ദേഷ്യം മുഴുവൻ അവിടെ ഡെസ്കിൽ കൈ ചുരുട്ടി പിടിച്ചു തീർക്കുന്നുണ്ടായിരുന്നു.. ക്ലാസ് കഴിഞ്ഞതും ഞാൻ തുറന്ന് കിടക്കുന്ന ജനാല വഴി ചാടിയോടി.. പിന്നാലെ അവളും അവസാനം വയ്യാതെയായപ്പോൾ ഞാൻ പിടികൊടുത്തു അപ്പോ തന്നെ കിട്ടി ചൂടോടെ നല്ലൊരു കടി…കണ്ണുനീരോടെ ഞാനത് ഏറ്റു വാങ്ങി…. ഇത് പിന്നെ സ്ഥിരം പരുപാടി ആയ കാരണം ആർക്കും വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാ.. ഞങ്ങൾ ഇങ്ങനെയാണെന്നു എല്ലാർക്കും അറിയാം…
“അച്ചു എന്നിക്ക് ഐസ് ക്രീം വാങ്ങി തരാമെന്ന് പറഞ്ഞിട്ട് എവിടെടാ…” അവളുടെ പ്രതികാരം ഒക്കെ കെട്ടടങ്ങിയപ്പോൾ അവൾ ചോദിച്ചു..
“ഐസ് ക്രീമോ.. എന്തിന്…” ??? കാര്യം മനസിലായെങ്കിലും ഞാൻ വെറുതെ പൊട്ടൻ കളിച്ചു..
“ആ അന്ന് നീ എന്റെ പിണക്കം മാറാൻ വാങ്ങിത്തരാമെന്ന് പറഞ്ഞില്ലെ..” പറയണത് കണ്ടാൽ ആരായാലും ഒരു ഫാമിലി പാക്ക് വാങ്ങി കൊടുക്കും അത്രയ്‌ക്ക് പാവമായിട്ടാ കൊച്ച് പറയുന്നേ….
“പിന്നെ നീ പിണങ്ങുമ്പോൾ മുഴുവൻ ഐസ്ക്രീം വാങ്ങാൻ തുടങ്ങിയാൽ, എന്റെ കഞ്ഞികുടി മുട്ടുമല്ലോ.. എന്നെക്കൊണ്ടൊന്നും പറ്റില്ല.. വേറെ ആരോടെങ്കിലും പറഞ്ഞോ.. ”
“നിന്നോടല്ലാതെ ഞാൻ വേറെ ആരോടാ പറയാ.. നീ അല്ലെ എന്റെ ബെസ്റ്റി…..”
“എന്റെല് ഇപ്പൊ കാശൊന്നും ഇല്ലാ….” ഐസ് ക്രീം വാങ്ങി തരില്ല എന്ന് പറഞ്ഞത് അവളെ വിഷമിപ്പിച്ചെന്ന് അവൾ ഒന്നും മിണ്ടാതെ തിരിഞ്ഞ് നിന്നത് കണ്ടപ്പോൾ മനസിലായി….
ഞാൻ പോയി അവളുടെ തോളിൽ പിടിച്ചു തിരിച്ചു നിർത്തിയപ്പോഴേക്കും ആ കണ്ണുകൾ ഒക്കെ നിറഞ്ഞിരുന്നു…
“അയ്യെ ഇത്രയ്ക്ക് ഉള്ളോ നീയ്.. ഞാൻ ഒന്ന് തമാശ പറഞ്ഞപ്പോഴേക്കും കരഞ്ഞേക്കുന്നു..എന്നിട്ടാണ് ദീപുനെ തലും കൊല്ലും എന്നൊക്കെ പറഞ്ഞു നടക്കുന്നത്….”
“അറിയില്ലെടാ എന്നിക്ക് നീ എന്തേലും ഇങ്ങനെ പറഞ്ഞാൽ സഹിക്കാൻ പറ്റില്ല അച്ചു… വേറെ ആര് എന്ത് പറഞ്ഞാലും എന്നിക്ക് കൊഴപ്പമില്ല…പക്ഷെ നീ ഇങ്ങനെ പറഞ്ഞാൽ സത്യായിട്ടും എനിക്ക് സഹിക്കില്ല…”
“പോട്ടെ ചുമ്മാ പറഞ്ഞതല്ലെ.. വാ നമ്മുക്ക് ഐസ്ക്രീം കഴിക്കണ്ടേ…” എന്ന് പറഞ്ഞു അവളുടെ കൈയും പിടിച്ചു ഞാൻ ക്യാന്റീനിലേക് നടന്നു..അവിടെ അപ്പോഴേക്കും അവന്മാർ എത്തിയിരുന്നു….
“കഴിഞ്ഞാ ഇന്നത്തെ ക്വാട്ട..?” ഞങ്ങളെ കണ്ടതും ഹിരൻ കളിയാക്കി ചോദിച്ചു…
“ആടാ ഒരു വിധത്തിൽ കഴിഞ്ഞു….” ഞാൻ ഒരു നെടുവീർപ്പ് ഇട്ടിട്ട് പറഞ്ഞു..അപ്പോ അവൾ എന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു…
അവളെ അവിടെയിരുത്തി ഫ്രീസറിൽ നിന്ന് ഒരു ചോക്കോബാർ എടുത്ത് പൈസ കൊടുക്കുമ്പോഴാണ്…പിന്നിൽ നിന്നും ഒരു കിളി നാദം…തിരിഞ്ഞ് നോക്കിയപ്പോൾ മധുബാല
“ഹലോ ചെയർമാൻ സാറെ എവിടെയായിരുന്നു…ഇന്നലെ..”???
“ഓ താനായിരുന്നോ…” ഞാൻ വലിയ മൈൻഡ് കാണിക്കാതെ ഒരു ഹായ് പറഞ്ഞു അവളെ കടന്നു പോവാൻ നിന്നു..
“ഏയ് എവിടെ പോവാ…” അവൾ എനിക്ക് വട്ടം നിന്ന് ചോദിച്ചു…
“തനിക്കിപ്പോൾ എന്താ വേണ്ടേ..??”
“അല്ല അന്ന് ഫ്രഷേഴ്‌സ് ഡേയ്ക്ക് എനിക്കെന്തോ വലിയ പണി തരുമെന്നോ മറ്റോ പറഞ്ഞിരുന്നലോ…”
“അതിന്..”
“അതിനൊന്നും ഇല്ല…അല്ല അത് ഇതു വരെ കിട്ടിയില്ല എന്ന് പറയായിരുന്നു…ഓ ശരിയാ അന്ന് അപ്പോഴേക്കും അടി കൊണ്ട് ബോധം പോയിലെ…”
“താൻ എന്താ എന്നെ കളിയാക്കാൻ വന്നതാണോ..മാറി പോയിക്കെ…”എന്ന് പറഞ്ഞു ഞാൻ അവളെ കടന്നു പോവാൻ നോക്കി..
“അയ്യോ ആദിയേട്ടാ…. പോവല്ലെ ഞാൻ വെറുതെ പറഞ്ഞതാ..”എന്ന് പറഞ്ഞു അവൾ എന്റെ കൈയിൽ പിടിച്ചു…
“താൻ ഇപ്പൊ എന്താ വിളിച്ചേ..”??
“ആദിയേട്ടാ…എന്ന്…”
“താൻ എന്തിനാ അങ്ങനെ വിളിക്കുന്നെ..???? അങ്ങനെ വിളിക്കുന്നതൊന്നും എനിക്കിഷ്ട്ടല്ല തനിക്കു വേണമെങ്കിൽ എന്നെ എല്ലാവരും വിളിക്കുന്ന പോലെ അച്ചു എന്ന് വിളിക്കാം അല്ലാതെ വേറെ പേരൊന്നും വിളിക്കുന്നത് എനിക്കിഷ്ട്ടമില്ല…”
“അങ്ങനെ എല്ലാവരും വിളിക്കുന്നത് ഞാൻ വിളിക്കില്ല.. ഞാൻ എനിക്കിഷ്ടമുള്ളത് വിളിക്കോ….”
” അതെന്താ ..?”
“എനിക്കിഷ്ട്ടായിട്ട്….??”
“എന്ത്….???”
“എനിക്കിഷ്ട്ടായിട്ട്ന്ന്…!!!” എന്ന് പറഞ്ഞു അവൾ ചിരിച്ചു കൊണ്ട് ഓടി…
ഇ സാധനത്തിന് വട്ട് തന്നെ എന്ന് വിചാരിച് ഞാൻ വേഗം വേദുൻറെ അടുത്തേക്ക് ഓടി.. ഐസ് ക്രീം ഇപ്പൊ ഒലിച്ചിട്ടുണ്ടാവും… ഈശ്വര.. ആ പ്രാന്തി ഇന്നിനി എന്നെ ഐസ്ക്രീമിന്.. പകരം തിന്നും…
“നീ ഇത്ര നേരം എവിടെയായിരുന്നു.. നല്ല ഗൗരവത്തിൽ ഉള്ള ചോദ്യം…”
“അവിടെ നല്ല തിരക്കല്ലേ..അതാ…”
“തിരക്കൊക്കെ എനിക്ക് മനസിലാവുന്നുണ്ട്… ആ തല തെറിച്ച പെണ് നിന്നോട് എന്താ പറഞ്ഞെ…”????
“ഓ അപ്പോ എല്ലാം കണ്ടിട്ടാണോ ചോദിക്കുന്നെ..”
“അതെ അവൾ എന്താ നിന്നോട് സംസാരിച്ചതെന്ന്..???” വീണ്ടും അതെ ചോദ്യം…
“ശേടാ ഇത് വലിയ തൊന്തരവ് ആയല്ലോ അവൾ എന്നോട് ഒന്നും ചോദിച്ചില്ല…”
“പിന്നെ വെറുതെയാ നീ അവളോട് ഇത്ര നേരം സംസാരിച്ചത് …”
“നിനക്ക് ഇപ്പൊ എന്താ അറിയണ്ടേ അവൾ എന്താ എന്നോട് പറഞ്ഞത് എന്നല്ലെ…എനിക്കും അത് മനസിലായിട്ടില്ല അവൾ എന്തൊക്കയോ പിച്ചും പേയും പറഞ്ഞു പോയി അത്ര തന്നെ…”
എനിക്ക് ആകെ ദേഷ്യം വന്നിരുന്നു… ഞാൻ കുറച്ച് നേരം മിണ്ടാതിരുന്നു…. പിന്നെ കൊറച്ചു കൂൾ ആയപ്പോൾ
“ഡാ ഹിരൻ എവിടെ പോയി…? ഞാൻ നിരഞ്ജനോട് ചോദിച്ചു…അപ്പോഴും ഞാൻ വേദ യെ മൈൻഡ് ചെയുനുണ്ടായിരുന്നില്ല…
“അവൻ ഇപ്പൊ തന്നെ പുറത്തേക്ക് പോയതേ ഉള്ളോ…” അവൻ എനിക്ക് മറുപടി തന്നിട്ട് ഫോണിൽ ആർക്കോ മെസ്സേജ് അയച്ചോണ്ടിരുന്നു….
അപ്പോഴേക്കും അച്ചു.. എന്ന് പറഞ്ഞൊരു വിളി എന്റെ സൈഡിൽ നിന്നും വന്നു…കേട്ടിട്ടും ഞാൻ കേൾക്കാത്ത പോലെ ഇരുന്നു…
അച്ചു.. സോ…. അവൾ പറഞ്ഞു മുഴുവൻ ആകുമ്പോഴേക്കും…
“അച്ചു അവിടെ ദേ ഗ്രൗണ്ടിൽ….” ഹിരൺ ഓടിക്കിതച്ചുകൊണ്ട് വന്നു പറഞ്ഞു
ഗ്രൗണ്ടിൽ എന്താ…..??
“എടാ ആ എബി കുറച്ചാൾക്കാരായി ദീപികയെ തടഞ്ഞുവെച്ചിരിക്കുകയാ….””
“അവന്മാർക്ക് കിട്ടിയതൊന്നും പോരെ…” ഞാനതും പറഞ്ഞു നേരെ ഗ്രൗണ്ടിലേക്ക് ഓടി എന്റെ പിന്നാലെ അവരും വരുന്നുണ്ടായിരുന്നു… ഗ്രൗണ്ടിൽ എത്തിയപ്പോൾ കണ്ട കാഴ്ച എന്നിലെ പ്രാന്തനെ ഉണർത്തുന്നതായിരുന്നു.. ദീപുന്റെ കൈയിൽ കയറി പിടിച്ചു തർക്കിക്കുന്ന എബിൻ അവൾ അവന്റെ കോളറിൽ കയറിപ്പിടിച്ചു അവനെ എതിർക്കുന്നുണ്ട്.. അവർക്കു ചുറ്റും എബിന്റെ ഗ്യാങ്ങിലെ നാലു പേരും അവൻ പുറത്തുനിന്നു ഇറക്കിയതാണെന്നു തോന്നു ഗുണ്ടാ ലുക്ക് ഉള്ള വേറെ അഞ്ചുപേരും…..
നേരെ പോയി എബിന് എടുത്തിട്ട് ചവുട്ടി കൂട്ടി അവളെ കൊണ്ടുവന്നാലോ എന്ന് കരുതിയതായിരുന്നു എന്നാൽ ഇപ്പോൾ സമാധാനപരമായി നീങ്ങുന്നതാണ് നല്ലതെന്നു തോന്നി ഞാൻ വേഗം പോയി എബിനെ തളി മാറ്റി കൊണ്ട് പറഞ്ഞു
“എബി ഇതൊന്നും നിനക്ക് നല്ലതിനല്ല വെറുതെ സീൻ ക്രിയേറ്റ് ചെയ്യാതെ പോവാൻ നോക്ക്…”
“നീ ആരാ ഇവളുടെ രക്ഷകനോ…ഇതു ഞാനും ഇവളും തമ്മിലുള്ള പ്രേശ്നമാ.. നീ അതിൽ ഇടപെടേണ്ട..”
“അതേടാ ഞാൻ ഇവളുടെ രക്ഷകൻ തന്നെയാണ്.. അതുകൊണ്ടു തന്നെയാണ് നിന്നോട് പറയണേ തല്ലുകൊണ്ട് ചാവാതെ പോവാൻ നോക്ക്…”
“പോവാൻ തന്നെയാണ് ഞാൻ വന്നത് പക്ഷെ പോവുമ്പോൾ ഞാൻ ദേ ഇവളയെയും കൊണ്ടുപോകും… ഞങ്ങടെ ആവിശ്യം കഴിഞ്ഞിട്ട് നീ എടുത്തോ അവനൊരു വൃത്തികെട്ട ചിരി ചിരിച്ചു പറഞ്ഞു…”
യൂ ബ്ലഡി.. ബസ്റ്റഡ്… എന്ന് അലറിക്കൊണ്ട് ദീപു അവനെ അടിക്കാൻ കൈ ഓങ്ങി… ബട്ട് അപ്പോഴേക്കും ഞാൻ അവന്റെ മൂക്കിന്റെ പാലം പൊളിയണ പവറിൽ ഒരെണ്ണം കൊടുത്തിരുന്നു…
മൂക്കും പൊത്തി എബി പൂഴി മണ്ണിൽ വീണു…
ങേ അവള്കിത്രയ്ക്ക് പവറോ….. കൈ കുത്തി തിരിഞ്ഞു നോക്കിയപ്പോൾ അവൾ അല്ല അവൻ ആണ് ഞാൻ മൂക്ക് പൊട്ടിച്ചവൻ…
അച്ചു……….. വേദുന്റെ ശബ്‌ദം…. നിലത്തു കിടക്കുന്ന എന്റെയടുത്തേക്ക് നിലവിളിച്ചുകൊണ്ട് അവൾ ഓടിയെത്തി…. കൂടെ ദീപുവും ബാക്കിയുള്ളോരും…. ഞാൻ ദേഷ്യത്തിൽ മണ്ണിൽ ആഞ്ഞൊരു അടിയടിച്ചു എഴുന്നേറ്റു…
“അവന്മാരെ ഇന്ന് കൊല്ലും..”എന്ന് ദേഷ്യത്തിൽ പറഞ്ഞു ടോണിയും നിരഞ്ജനും ഹിരനും എന്നെ കടന്ന് മുന്നോട്ട് നടന്നു..
“ഏയ് നിക്ക് അവന്മാരെ എനിക്ക് വേണം….” അവന്മാരെ തടഞ്ഞു….
“അച്ചു വേണ്ട പ്ലീസ്….അവരൊക്കെ കാണുമ്പോൾ തന്നെ പേടിയാവുന്നു…” വേദു എന്റെ കൈ പിടിച്ചു കെഞ്ചി….
“വേദു… ദീപു കളരിയാണെന്നു ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ….” അവളുടെ മുഖത്തു നോക്കാതെ എന്റെ കൈയിൽ നിന്നും അവളുടെ കൈ വിടീപിച്ചു ഞാൻ ചോദിച്ചു….
മ്മ്… അവൾ കരഞ്ഞുകൊണ്ട് മറുപടി ഒരു മൂളലിൽ ഒതുക്കി…
“അവൾ അത് ഒറ്റയ്ക്കായിരുന്നില്ല…പഠിച്ചത്…” എന്ന് പറഞ്ഞു ഞാൻ അവളുടെ മുഖത്തേക്ക് നോക്കി…. അവൾക്കു പരിചയമില്ലാത്ത ഒരു അച്ചുനെ കണ്ടത്കൊണ്ടാവും അവൾ രണ്ടടി പിന്നിലേക്ക് മാറി…
ഞാൻ കൈ ഒന്ന് കുടഞ്ഞു ഒന്ന് സ്‌ട്രെച് ചെയ്തു.. അപ്പോഴേക്കും ഒരുത്തൻ എന്റെ നേർക്ക് ഓടിയടുത്തു.. ഞാൻ എബിക്ക് കൊടുത്ത പോലെ ഒരെണ്ണം എനിക്കും തരാൻ വേണ്ടി എന്റെ മുഖത്തിനു നേരെ വന്ന അവന്റെ വലതു കൈ എന്റെ വലതുകൈ കൊണ്ട് തന്നെ ബ്ലോക്ക് ചെയ്തു.. അപ്പൊത്തന്നെ ആ കൈ തിരിച്ചൊടിച്ചു അവന്റെ വലതു മുട്ട് നോക്കി ആഞ്ഞൊരു ചവിട്ടും.. ബാലൻസ് കിട്ടാതെ അവൻ വീഴുന്നതിനേക്കാൾ മുന്നേ ഞാൻ എന്റെ വലതു കാല് പിന്നിലേക്കു വെച്ച് അവന്റെ കഴുത്തിൽ ലോക്ക് ചെയ്തിരുന്നു… പകച്ചു നിൽക്കുന്ന എബിയെയും കൂട്ടരെയും നോക്കി ചിരിച്ചുകൊണ്ട് ഞാൻ എന്റെ കാല് തിരിച്ചു… കെടക്… ലോക്ക് വിടീച്ചപ്പോൾ അവൻ കഴുത്തൊടിഞ്ഞു നിലത്തേക്ക് വീണു….
അവന്റെ നെഞ്ചിൽ ചവിട്ടി ഞാൻ വിറച്ചുനിൽക്കുന്ന ബാക്കിയുള്ളവന്മാരെയും നോക്കി കൈ കൊണ്ട് മാടി വിളിച്ചു… വാടാ………..!!!!!!!! ഒരു സ്റ്റീഫൻ നെടുമ്പള്ളി സ്റ്റൈൽ…..
അതോടെ ബാക്കിയുള്ള നാലുപേർ എന്റെയടുത്തേക്ക് പാഞ്ഞെടുത്തു….
കൈയോങ്ങി ആദ്യമെത്തിയവനെ ഒഴിഞ്ഞുമാറി… ഞാൻ രണ്ടാമത്തവന്റെ കൈ പിടിച്ചു തിരിച്ചു പിന്നിൽനിന്ന് അവന്റെ കഴുത്തു നോക്കി കറങ്ങി ഒറ്റ ചവുട്ട്…അപ്പോഴേക്കും മൂന്നാമത്തവൻ ഒരു വടിയെടുത്തു എന്റെ തലക്കു നേരെ വീശി അത് മുൻകൂട്ടി കണ്ടതിനാൽ അതിനുള്ള കൌണ്ടർ അറ്റാക്ക് അവന്റെ വാരിയേലിന്റെ അവിടെ ചെയ്തു കഴിഞ്ഞിരുന്നു…രണ്ടാമതും വീശിയ വടി ഞാൻ ലോക്ക് ചെയ്ത് അവന്റെ ഇടതു കാലിന്റെ ബാക്കിൽ ശക്തിയായി ചവുട്ടി അവന്റെ ബാലൻസ് കളഞ്ഞു അതോടെ നിലത്ത് വീണ അവന്റെ കഴുത്തിൽ നല്ല ഊക്കിൽ ഒരൊറ്റ പഞ്ച് അതോടെ അവൻ ശ്വാസം കിട്ടാത്ത കിടന്നു പിടഞ്ഞു.. പിന്നെ ഓടിവന്ന നാലാമത്തവനെ പുലിമുരുകനിൽ ലാലേട്ടൻ ചെയ്ത പോലെ കഴുത്തിൽ കാല് ലോക്ക് ചെയ്തു മറിച്ചിട്ടു.. എഴുനേൽക്കാൻ ശ്രമിച്ച അവന്റെ താടിയെല്ല് നോക്കി അപ്പോ തന്നെ കറങ്ങിയൊരു കിക്ക്..അവനും ഫ്ലാറ്റ്….എല്ലാം ഒരു മിനുട്ടിനുളിൽ തീർന്നു… പിന്നെയുള്ള ഒരുത്തൻ ഇതൊക്കെ കണ്ടു ആകെ വിറച്ചു…
“എന്താടാ വരുന്നില്ലേ…”ഞാൻ അവനോട് ചോദിച്ചപ്പോൾ പേടിച്ചു അവൻ കൈയിൽ ഉണ്ടായിരുന്ന വടി നിലത്തിട്ടു…
ചിരിച്ചികൊണ്ടു ഞാൻ എബിയുടെ അടുത്തേക്ക് നടന്നപ്പോ അവന്റെ വാലുകൾ എല്ലാം പേടിച്ചു പിന്നിലേക്കു മാറി… അവന്റെ തോളത്തു കൈ വെക്കാൻ പോയപ്പോഴേക്കും ചെക്കൻ പേടിച്ചു തല കുനിച്ചു…
“ആഹാ ഇത്ര പേടിയുണ്ടായിരുന്ന നീയാണോ നേരത്തെ അത്രെയും വലിയ ഡയലോഗ് വെച്ച് കാച്ചിയത്…” അവന്റെ തോളിൽ വെച്ചു ഞാൻ തുടർന്നു…
“മേലാൽ…. ഇ കോളേജിൽ എന്നല്ല നിന്റെ ജീവിതത്തിൽ പെൺകുട്ടികളുടെ അടുത്ത് നീ മോശമായി പെരുമാറിയെന്നറിഞ്ഞാൽ.. പൊന്നു മോനെ എബികുട്ടാ.. നിന്നെ ഞാൻ തല്ലുമെന്നു കരുതേണ്ട..അത് ഇന്നത്തോടെ തീർന്നു..ഇനി ഇതുപോലെ വലതും ഉണ്ടായാൽ നിന്നെ ഞാൻ കൊല്ലും…”
“അപ്പോ നാളെ മുതൽ നല്ല കുട്ടിയവനല്ലേ പ്ലാൻ…” അവന്റെ തോളിൽ.. ഒന്ന് ബലത്തിൽ അമർത്തികൊണ്ട് ഞാൻ ചോദിച്ചു…
“ഹാ…… ഞാൻ.. ഞാൻ.. ഇന്നി പ്രേശ്നമുണ്ടാകില്ല…. പ്ലീസ്…. എന്നെ വെറുതെ വിട്..”
“ആ ഗുഡ് ബോയ്..” എന്ന് പറഞ്ഞു ഞാൻ തിരിയുമ്പോഴേക്കും അയ്യോ…. അച്ചു…………എന്ന് വേദ നിലവിളിച്ചിരുന്നു….
പെട്ടന്ന് തിരിഞ്ഞു നോക്കിയപ്പോഴേക്കും ആ കൂട്ടത്തിൽ ഞാൻ തല്ലാതെ വെറുതെ വിട്ടവൻ എന്റെ നേർക്ക് കത്തി വീശിയിരുന്നു…. അത്യാവശ്യം നല്ല മെയ്‌വഴക്കം ഉള്ള കാരണം ഞാൻ പെട്ടന്ന് ഒഴിഞ്ഞു മാറി എന്നാലും ഓർക്കാപുറത്തുള്ള ആക്രമണം ആയതിനാൽ ചെറിയ രീതിയിൽ വാരിയേലിന്റെ താഴെയായി മുറിവ് പറ്റി…. മുറിവ് പൊത്തിപിടിച്ചു ഞാൻ അവന്റെ നെഞ്ചിൽ ആഞ്ഞൊരു ചവിട്ട് കൊടുത്തു തെറിച്ചു വീണ അവനെ ടോണിയും ഹിരനും കൂടി ചവിട്ടി കൂട്ടി….. പാവം.. വല്ല കാര്യമുണ്ടോ ആ പൊട്ടന്….
അപ്പോഴേക്കും ആർത്തലച്ചുകൊണ്ട് വേദു ഓടിയെത്തി…. അവളുടെ നിലവിളി കേട്ടാൽ ഞാൻ ഏതാണ്ട് ചാവാറായ പോലെ….
“ഡാ ഹോസ്പിറ്റലിൽ പോവാം വാ.. ബ്ലഡ് കൊറേ പോവുന്നുണ്ട്”…നിരഞ്ജൻ പറഞ്ഞപോഴാ ഞാൻ താഴേക്കു ശരിക്കും നോക്കുന്നെ കാര്യം ശരിയാ ബ്ലഡ് പോയി എന്റെ വൈറ്റ് കളർ ഷിർട്ടിന്റെ അടിഭാഗം ചുവന്നു ഇപ്പൊ വേറെ ഏതോ ഡിസൈൻ ആയിട്ടുണ്ട് എന്നാലും ഹോസ്പിറ്റലിൽ പോയ എന്റെ ഇമേജ് പോവില്ല ജൂനിയേർസ് പിള്ളേരുടെ മുന്നിൽ ഇതിപ്പോൾ എനിക്കൊരു മാസ്സ് ഹീറോ പരിവേഷം വന്നിട്ടുണ്ട്… ഫ്രഷേഴ്‌സ് ഡേയ്ക്കു കിട്ടിയ അടിയുടെ ക്ഷീണം… ഇപ്പോഴാ പോയി കിട്ടിയേ…അതുകൊണ്ട് ഞാൻ പ്രശ്നമൊന്നും ഇല്ല ഞാൻ ബാൻഡേജ് ഒട്ടിച്ചാൽ മതിയെന്ന് ഞാൻ പറഞ്ഞു……
“അതു നീയാണോ തീരുമാനിക്കുന്നെ ഈശ്വര….. എന്തോരം ചോരയാ പോയത്… നിന്നോട് ഞാൻ കാലുപിടിച്ചു പറഞ്ഞതല്ലേ അച്ചു വഴക്കിനൊന്നും പോവല്ലെന്നു എന്നിട്ട് കണ്ടോ…. “” കരഞ്ഞു കൊണ്ട് അവളുടെ ഷാൾ ഊരി എന്റെ മുറിവിൽ അമർത്തികൊണ്ടു പറഞ്ഞു..
ഇവൾക്കെന്താ..ഇ ചെറിയ മുറിവിനാണോ കിടന്നു മോങ്ങുന്നേ..അതൊക്കെ എന്റെ ദീപുവിനെ കണ്ടുപടിക്ക്… യാതൊരു വിധത്തിലുള്ള വികാരങ്ങളും ഇല്ല…. എന്ന് മനസ്സിൽ വിചാരിച്ചു അവളെ നോക്കിയപ്പോൾ ഞാൻ ഞെട്ടി പോയി കാരണം….അവളുടെ കണ്ണ് നിറഞ്ഞിട്ടില്ലേ… ഇല്ലേ….? അല്ല ഇനി ഇനീപ്പോ എന്നിക്ക് തോന്നിയതാണോ….?? ആ ചിലപ്പോൾ തോന്നിയതാവും.. ബ്ലഡ് പോയാൽ ഹാലൂസിനേഷൻ വരുമെന്നു കേട്ടിട്ടുണ്ട്..അപ്പോ അതാവും…
“ഹോസ്പിറ്റലിൽ പോവാം…!!!!!” ഞാൻ ഞെട്ടി…ശരിക്കും..ഞെട്ടി…..കാരണം അതു പറഞ്ഞത് ദീപുവാ….
“നീ ഇതിൽ ഇടപെടേണ്ട…. നീ കാരണമാ ഇതൊക്കെ ഉണ്ടായത്…. ഇനിയെന്തിനാ ഇവിടെ നില്കുന്നത് എല്ലാം കഴിഞ്ഞില്ലേ…ഒന്ന് പോയികൂടെ..” വേദ അവളോട് ചൂടായി….
ദീപുവിന്റെ മുഖം വലിഞ്ഞു മുറുകി… ഈശ്വര.. ഇവറ്റങ്ങൾ രണ്ടും ഇവിടെ കിടന്ന് കച്ചറയാക്കല്ലേ…. ഞാൻ അറിയാതെ ഒന്ന് ദൈവത്തെ വിളിച്ചു പോയി….. ബട്ട് എന്നെ നോക്കി ദഹിപ്പിച്ചിട്ടു… അവൾ അവളുടെ ബൈക്ക് എടുത്ത് പോയി…
“നീ എന്തിനാ അവളോട് ചൂടായത്…” അവൾ പോയതും ഞാൻ വേദുനോട് ചോദിച്ചു…
“അവൾ കാരണമാ നിനക്ക് ഇങ്ങനെ പറ്റിയത് അതുകൊണ്ട്…..”
“അത് അവളുടെ തെറ്റല്ലല്ലോ…”
“നീ കൂടുതൽ ഒന്നും പറയണ്ട…. വാ ഹോസ്പിറ്റലിൽ പോവാം….”
അപ്പോഴേക്കും ടോണി കാറും ആയി എത്തിയിരുന്നു…എന്നെ എടുത്ത് പൊക്കണ്ട എന്ന് പറഞ്ഞിട്ടും ആ നാറികൾ എന്നെ എടുത്തു കാറിൽ കയറ്റി എന്റെ മാനം വീണ്ടും ഹുദാ ഹുവാ …
“എന്റെ പൊന്നു വേദികെ കുറച്ച് നേരം ഒന്ന് മിണ്ടാതിരിക്കോ പ്ലീസ്..” അവൻ ചാവൊന്നും ഇല്ല വണ്ടിയിലിരുന്നിട്ടും അവളുടെ സങ്കടം തീരാത്തതുകൊണ്ട് ഹിരൻ അവളോട് അപേക്ഷിച്ചു…
“നീ ഇങ്ങോട്ട് ശ്രദ്ധിക്കേണ്ട ഞാൻ എന്റെ സങ്കടം പിന്നെ ആരോട് പറയാനാ….”
“നീ എന്താ അവന്റെ ഭാര്യയോ….”ടോണിടെ ചോദ്യം കേട്ടു എന്നിക്ക് ചിരിപൊട്ടി.. ആരുടെ അടുത്താണ് ഇരിക്കുന്നതെന്നു ഞാൻ ഒരു നിമിഷം മറന്നു പോയി…
“ദേ അച്ചു ചിരിക്കല്ലേ.. ഓരോന്ന് ഇങ്ങനെ ചെയ്തു വെച്ചാൽ മതിയല്ലോ നിനക്ക്…”
“എനിക്കൊന്നുമില്ല വേദു…”
“ഒന്നു വേഗം വണ്ടി വിടുന്നുണ്ടോ ടോണി നീ വേദ കിടെന്നലറി……”
“എന്റെ പൊന്നോ എന്ത് ഓവർ ആടാ ഇവൾ…” ടോണി എന്നോടായി പറഞ്ഞു………… ഞാൻ അത് ഒരു ചിരിയിൽ ഒതുക്കി എന്തൊക്കെയായാലും എന്നോടുള്ള സ്‌നേഹംകൊണ്ടല്ലേ വണ്ടി വേഗം ഹോസ്പിറ്റലിൽ എത്തി നേരെ കാഷ്യലിറ്റിയിൽ പോയി മുറിവ് സ്റ്റിച് ചെയ്യിപ്പിച്ചു ആറു സ്റ്റിച്ചിൽ കാര്യം തീർത്തു മുറിവ് ഡ്രെസ് ചെയ്ത് ഞങ്ങൾ ഇറങ്ങി…..
“ഡാ അളിയാ എന്തായാലും നമ്മൾ പുറത്തിറങ്ങി ഇനിയിപ്പോൾ തിരിച്ചു കോളേജിൽ ചെല്ലണോ…. ടോണി തലചൊറിഞ്ഞു എന്നോട് ചോദിച്ചു….”
“അറിയാടാ തെണ്ടി നിൻറെയൊക്കെ ശുഷ്കാന്തി കണ്ടപ്പോഴേ ഞാൻ കരുതിയതാ എന്നെ ഹോസ്പിറ്റൽ കാണിക്കാനല്ല. എന്ന്……. അല്ല വേറെ കാര്യം നമ്മുടെ ബാഗ് ഒക്കെ എന്ത് ചെയ്യും… അത് കോളേജിൽ അല്ലെ..??”
“അതിനെ ക്കുറിച്ചു മോൻ പേടിക്കണ്ട നമ്മുടെ എല്ലാവരുടെയും ബാഗ് ഞാൻ ആദ്യമേ വണ്ടിയിൽ ഇട്ടിട്ടുണ്ട് ” ഹിരൻ അഭിമാനത്തോട് കൂടി പറഞ്ഞു….
“ഹോ എന്റെ കുട്ടാ നീ ഒരു സംഭവാ.. ഞാൻ ചോരയൊലിപ്പിച്ചു നിന്നപ്പോഴും നിനക്ക് ഇതൊക്കെ ചെയ്യാൻ മനസു വന്നാലോ….”.ഞാൻ ഹിരനെ നേരെ കൈ കൂപ്പിക്കൊണ്ട് പറഞ്ഞു…
“നീ എന്ത് പറയുന്നു നിരഞ്ജാ … എന്താ ചെയ്യണ്ടേ..??” കൂട്ടത്തില്‍ൽ കാര്യ ഗൗരവം ഉള്ളത് അവനാ.. വേദക്ക് പിന്നെ ഞാൻ കൂടെയുണ്ടെകിൽ നരകവും ഒക്കെ …
“ആ എന്തായാലും കോളേജിൽ പോയിട്ട് ഒരു കാര്യവും ഇല്ല എന്നാപിന്നെ നമ്മുക്ക് വമിടെ വീട്ടിലേക്ക് പോവാം അവളാണേൽ കാര്യങ്ങൾ അറിഞ്ഞേ പിന്നെ വിളിച്ചോണ്ടിരിക്ക… ഒന്ന് കണ്ടിട്ട് വരാം….”
“ഹോ എന്റെ നിരഞ്ജാ… മുത്തേ ചക്കര കുട്ടാ പൊന്നും കട്ടേ ഞാൻ മനസ്സിൽ വിചാരിച്ചത് നീ മാനത്തു കണ്ടല്ലേ…” ടോണിക് സന്തോഷം സഹിക്കാൻ വയ്യ……
“എന്നാ വണ്ടി നേരെ വാമിടെ വീട്ടിലേക്കു പോവട്ടെ…..”
*********************************************** വരുന്നത് നേരത്തെ വിളിച്ചു പറഞ്ഞ പറഞ്ഞ കാരണം ഞങ്ങളെയും കത്ത് അവൾ നില്കുന്നുണ്ടായിരുന്നു
വണ്ടിയൊതുക്കി ഞങ്ങൾ എല്ലാവരും പുറത്തിറങ്ങി…. എന്നെ കണ്ടപ്പോ വാമി ഓടി വന്നു എന്റെ ചെവിപിടിച്ചു തിരിച്ചു…. “തെണ്ടി ചെക്കാ ഓരോ ഏടാകൂടത്തിൽ ചെന്നു തലവെച്ചിട്ട് ബാക്കിയുള്ളോർക്ക് ഒരു സമാധാനം ഉണ്ടായിരുന്നില്ല….”
“വാമി പ്ലീസ് മതി…മതിയായി ഇപ്പൊ തന്നെ ദേ ഇവളുടെ ഒരു അങ്കം കഴിഞ്ഞലോ…” ഞാൻ എന്റെ ദയനീയ അവസഥ വെളിപ്പെടുത്തി
“അല്ല നീ ഞങ്ങൾ ഇവിടെ നിർത്താനാണോ വീട്ടിലേക്കു വിളിക്കുന്നില്ലെ”.. ഹിരൻ ചോദിച്ചു
“നിന്നെയൊക്കെ ഇന്നി പ്രത്യേകിച്ചു വിളിക്കണോ… വേണേൽ വന്നു കയറട ചെക്കാ….” അവൾ പുച്ഛിച്ചു
“ആട്ടെ നിന്റെ പനി കുറവുണ്ടോ… ”
“അതൊക്ക കുറവുണ്ട്…”
“അമ്മയോടി വാമി..??? ”
“അമ്മ ജോലിക്ക് പോയില്ലേ അച്ചു ഇന്ന് വർക്കുള്ളതല്ലെ….”
എടാ നിങ്ങൾ വലത്തും കഴിച്ചോ..????
ഇല്ലടി ഞങ്ങൾ നല്ല ബിരിയാണി വാങ്ങിച്ചിട്ടുണ്ട് …പോയി പ്ലേറ്റ് എടുത്തോണ്ട്.വാ കഴിച്ചിട്ട് ബാക്കി പറയാം. .. ബിരിയാണി എല്ലാം ഒന്നിച്ചിട്ട് ഞങ്ങൾ അഞ്ചു പേരും ഒരുമിച്ചിരുന്നു കഴിച്ചു… അത് കഴിഞ്ഞു ഞങ്ങൾ തലങ്ങും വിലങ്ങും അവിടേം ഇവിടേം ഒക്കെ കിടന്ന് ഹിരന്റെ ഓരോ ഹിമാലയം തള്ള് കേട്ടിരിക്കുമ്പോഴാ എന്റെ ഫോൺ വൈബ്രേറ്റ് ചെയ്യുന്നേ…. എടുത്ത് നോക്കിയപ്പോൾ… അമ്മുസ്….ഞാൻ കാൾ എടുത്തു…
“അച്ചു നീ ഇപ്പൊ എവിടെയാ…അമ്മാവന് വയ്യടാ ഹോസ്പിറ്റലിൽ ആണ് നീ വേഗം ഇങ്ങോട്ട് വാ…”
“അയ്യോ.. എന്താ… പറ്റിയെ…?? ഏത് ഹോസ്പിറ്റലിൽ ആണ്… ”
“ചൈതന്യ ഹോസ്പിറ്റലിൽ ഉണ്ടെടാ നീ വേഗം വാ….”
” ഇപ്പൊ തന്നെ എത്താം പേടിക്കണ്ട…”
ഞാൻ കാൾ കട്ട് ചെയ്തപ്പോൾ എല്ലാരും എന്നെ നോക്കിയിരിക്കുന്നുണ്ടായിരുന്നു….
എടാ അമ്മാവനെ ഹോസ്പിറ്റലിൽ അഡിമിറ്റ് ചെയ്തിരിക്കാ എനിക്ക് വേഗം പോണമെടാ… ഞാൻ എടാ ആരേലും ഒന്ന് ഡ്രോപ്പ് ചെയ്യടാ…
“അയ്യോ പെട്ടന്ന് എന്താ പറ്റിയെ….??? ”
“അറിയില്ല… നിരഞ്ജാ..ഡാ വേഗം പോണം ”
“ആ അതിനെന്താ നമുക്കിറങ്ങാം…”
“അവരോടൊക്കെ യാത്ര പറഞ്ഞിട്ട് ഞാനും അവനും ഹോസ്പിറ്റലിലേക് യാത്ര തിരിച്ചു..പോവുന്നു സമയമൊക്കെയും മനസ്സിനൊരു അസ്വസ്ഥത ആയിരുന്നു..
“നീ ഒന്ന് സ്പീഡിൽ വിട്…”.ഞാൻ നിരഞ്ജനോട് പറഞ്ഞു
“നീ ടെൻഷൻ അടിക്കല്ലേ അച്ചു അമ്മാവന് ഒന്നും ഉണ്ടാകില്ല..”അവൻ എന്നെ ആശ്വസിപ്പിക്കുണ്ടായിരുന്നു…
അവന്റെ ഡ്രൈവിങ്ങിന്റെ മിടുക്ക് കൊണ്ട് വിചാരിച്ചേലും നേരത്തെ ഹോസ്പിറ്റലിൽ എത്തി. അവനോടൊരു താങ്ക്സ് പോലും പറയാനുള്ളൊരു മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ എങ്ങനെങ്കിലും അമ്മാവന്റെ അടുത്തെത്തണം എന്നൊരു ചിന്തയിൽ കാറിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു…
ICU വിന്റെ അവിടെ എല്ലാവരും നില്കുന്നുണ്ടായിരുന്നു….ഞാൻ വേഗം അവരുടെ അടുത്തേക്ക് ഓടിപോയി…
“എന്താ അമ്മായി എന്താ..പെട്ടന്നു അമ്മാവന് പറ്റിയത്….”
“എനിക്കറിയില്ല അച്ചു…. ജയേട്ടനെ നിങ്ങളുടെ കോളേജിൽ നിന്ന് വിളിച്ചിട്ടുണ്ടായിരുന്നു അവിടെ എന്തോ പ്രശ്നങ്ങൾ ഉണ്ടായെന്നു…കേട്ടപാതി ജയേട്ടൻ നിങ്ങളുടെ കോളേജിലേക്ക് പോയതാ അപ്പോഴേക്കും നിങ്ങൾ അവിടെനിന്നും പോയിരുന്നു….നിന്നെ വിളിച്ചിട്ട് കിട്ടുന്നുമില്ല…ആകെ ടെൻഷൻ അടിച്ച് വീട്ടിലെത്തിയപ്പോൾ ദീപു അവിടെ എത്തിയിട്ടുണ്ടായിരുന്നു.. നീ എവിടെയാണ് എന്ന് ചോദിച്ചപ്പോൾ അവൾക്കറിയില്ല എന്ന് പറഞ്ഞു…അവളെ കുറേ വഴക്കു പറഞ്ഞെടാ അച്ഛനും മോളും കുറേ തർക്കിച്ചു…..അതിനിടയ്ക്ക് ജയേട്ടൻ കുഴഞ്ഞു വീണതാ…എനിക്ക് പേടിയാവുന്നുണ്ടെടാ അച്ചു””” അമ്മായി എന്നേം ചേർത്ത് പൊട്ടി കരഞ്ഞു…. എന്റെ കണ്ണുകളും നിറഞ്ഞൊഴുകുണ്ടായിരുന്നു….
“എന്നിട്ട് അമ്മാവൻ എവിടെ..??? ”
“ICU വിൽ ആണ്…”
ആകെ ടെൻഷൻ അടിച്ച് ഞങ്ങൾ ICU വിന്റെ പുറത്ത് വെയിറ്റ് ചെയ്തു…വിളിക്കാവുന്ന എല്ലാ ദൈവങ്ങളെയും വിളിച്ചു പോയി…. കുറച്ച് കഴിഞ്ഞപ്പോൾ ICU വിന്റെ ഉള്ളിൽ നിന്നും ഡോക്ടർ ഇറങ്ങി വന്നു…. ഞാൻ വേഗം ഡോക്ടറെ അടുത്തേക്ക് ഓടിച്ചെന്നു അമ്മാവന് ഇപ്പൊ എങ്ങനെയുണ്ടെന്നു ചോദിച്ചു…
“നിങ്ങൾ പേഷ്യന്റിന്റെ ആരാണ്..? ”
“ഞാൻ സഹോദരിയുടെ മകനാണ്..സർ അമ്മാവന് ഇപ്പൊ എങ്ങനെയുണ്ട്…?? ”
“താങ്കൾ ഒരു നിമിഷം എന്റെ കൂടെ ഒന്ന് വരു…”
ഞാൻ ആ ഡോക്ടറെ പിന്തുടർന്നു അദേഹത്തിന്റെ കാബിനിൽ കയറി….
“ഇരിക്കൂ…എന്നോട് ഇരിക്കാൻ പറഞ്ഞിട്ട് അദ്ദേഹം..അദേഹത്തിന്റെ ചെയറിൽ ഇരുന്നു..
സീ Mr…????
“ആദം.. ആദം ജോൺ..” ഞാൻ സ്വയം പരിചയപ്പെടുത്തി…
“നിങ്ങളുടെ അമ്മാവന് വെറും തളർച്ചയായിരുന്നില്ല ഇറ്റ് വാസ് എൻ മൈൽഡ് കാർഡിയാക് അറസ്റ്റ്….”
“വാട്ട്….??? ഞാൻ പെട്ടന്നു ചെയറിൽ നിന്നും ചാടിഎഴുനേറ്റു…
“ഹേയ് ഡോണ്ട് വറി.. ഇപ്പൊ കുഴപ്പമൊന്നും ഇല്ല ഹി ഈസ് ഇൻ ഒബ്സെർവഷൻ.. ബട്ട് നോട്ട് ഇൻ എ ഗുഡ് കണ്ടിഷൻ അമ്മാവനെ കഴിവതും കൂടുതൽ ടെൻഷൻ അടിപ്പിക്കാതെ…നോക്കുക അദ്ദേഹത്തിന് ആവിശ്യത്തിന് വിശ്രമം ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവ്ച്ചത്..”
“ഇനിയും ഇതുപോലെ എന്തെങ്കിലും സംഭവിച്ചാൽ ചിലപ്പോൾ ഒന്നും ചെയ്യാൻ കഴിഞ്ഞെന്ന് വരില്ല….സെഡേഷന്റെ ഡോസ് കഴിയുമ്പോൾ നിങ്ങൾക്കു അകത്തു കയറി കാണാൻ സാധിക്കും….യു കാൻ ഗോ നൗ…”
ഡോക്ടറോട് നന്ദി പറഞ്ഞു ഇറങ്ങുമ്പോഴും ഞാൻ ഒരു മരവിച്ച അവസ്ഥയിലായിരുന്നു…
അമ്മാവൻ…. എത്രേയദികം ടെൻഷനും വിഷമങ്ങളും ഉണ്ടായിട്ടും ഒരു വാക്ക് പോലും പറയാതെ എല്ലാം ഒറ്റക്ക് സഹിച്ചു…ഞങ്ങൾക്ക് വേണ്ടി..
“നമ്മുടെ അമ്മാവന് ഒന്നുമില്ല അമ്മായി ഒന്നും പേടിക്കേണ്ടന്ന ഡോക്ടർ പറഞ്ഞെ… അമ്മാവൻ ഉണർന്നാൽ നമ്മുക് പോയികാണാം…. നിങ്ങൾ രണ്ടുപേരും ഒന്ന് സമാധാനപ്പെടു…. പോയി മുഖമൊക്കെ ഒന്ന് കഴുകി വാ ഇങ്ങനെ കരഞ്ഞ മുഖം വെച്ച് അമ്മാവനെ കാണണ്ട….!!” എന്തോ എനിക്കപ്പോൾ അങ്ങനെ പറയാനാ തോന്നിയത്… ഹാർട്ട് അറ്റാക്ക് ആണെന്ന് ഞാൻ എങ്ങനെ പറയും… കുഴപ്പമൊന്നും ഇല്ലെന്ന് അറിഞ്ഞപ്പോൾ അവർ രണ്ടുപേരും സമാധാനത്തിൽ പോയി…
കുറ്റബോധം കാരണം ഞാൻ മുഖം പൊത്തി അടുത്തുള്ള ചെയറിൽ ചാരിയിരുന്നു…… ഞാൻ അമ്മാവനെ സഹായിക്കാൻ ശ്രമിച്ചിരുന്നെകിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു……….
“ഡോക്ടർ എന്താ പറഞ്ഞത്….. ?”” ദീപുവിന്റ്റെ ചോദ്യമാണ് എന്നെ ഉണർത്തിയത് അപ്പോഴാണ് അവൾ അവിടെ ഇരിക്കുന്നുണ്ടെന്ന് പോലും ഞാൻ ശ്രദ്ധിക്കുന്നേ …
“കുഴപ്പമൊന്നും ഇല്ലെന്നാ പറഞ്ഞത്….”
“എന്നോട് കള്ളം പറയരുത്…അമ്മമാർ വിശ്വസിച്ച പോലെ ഞാൻ അത് വിശ്വസിക്കില്ല.. പ്ലീസ്..അച്ചു… അച്ഛനെന്താ……????” കരഞ്ഞു കൊണ്ട് അവൾ യാചിക്കായിരുന്നു….
അവളോട് സത്യം പറയണമെന്ന് എനിക്കു തോന്നി…..
“അമ്മാവനു അറ്റാക്ക് അയിരുന്നു… ”
അത് കേട്ടതും ദീപു മുഖം പൊത്തി പൊട്ടിക്കരഞ്ഞു…. ഞാനാ… ഞാൻ… കാരണമാ.. അച്ഛൻ ഇങ്ങനേ…. എന്ന് പറഞ്ഞു..
“ഇപ്പൊ കുഴപ്പമില്ല ദീപു അമ്മാവൻ ഒക്കെയാണ്.. നീ ഇങ്ങനെ കരഞ്ഞു അമ്മമാരേ കൂടി അറിയിക്കരുത്…” ഞാൻ അവളെ ഒരു വിധത്തിൽ സമാധാനിപ്പിച് ഇരുത്തി…
പിന്നെ അമ്മാവൻ കണ്ണ് തുറക്കുന്ന വരെ ഞങ്ങൾ ഓരോരുത്തരും അനുഭവിച്ച ടെൻഷൻ.. ഓർക്കാൻ കൂടെ വയ്യ… ഇടയ്ക്കു വേദയും ..നിരഞ്ജനും ബാക്കിയുള്ളവരും വിളിക്കുന്നുണ്ടായിരുന്നു.. ഒരാളുടെ പോലും കാൾ എടുക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ…
അവസാനം ഒരു നഴ്സ് വന്നു പറഞ്ഞു… ജയദേവൻ കണ്ണ് തുറന്നുവെന്ന്… ഹോ അപ്പൊ അനുഭവിച്ച ആശ്വാസം… സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി എന്റെ.. എന്റെ മാത്രമല്ല ബാക്കിയുള്ളവരുടെയും…
“ആരാ അച്ചു.. ???” അകത്തേക്ക് പോയ നഴ്സ് വീണ്ടും വന്നു ചോദിച്ചു..???
“ഞാനാ… എന്താ സിസ്റ്റർ…???’
“തന്നെ പേഷ്യന്റിനു കാണണം എന്ന് പറഞ്ഞു..” എന്നിട്ടു അകത്തേക്ക് പോയി… ഞാൻ അമ്മമാരുടെ മുഖത്തേക്ക് നോക്കിയപ്പോൾ എന്നോട് പോവാൻ ആംഗ്യം കാണിച്ചു… ഞാൻ മെല്ലെ നടന്നു ICU വിന്റെ ഉള്ളിലേക്കു കയറി… അവിടെ ഒരു തുണി കൊണ്ട് മറച്ച ഒരു ബെഡിൽ അമ്മാവൻ കിടക്കുന്നുണ്ടായിരുന്നു… നെഞ്ചിൽ ഒക്കെ കൊറേ വള്ളികളും മറ്റും ആയിട്ട്..
“എന്തിനാ അമ്മാവാ.. എല്ലാം ഒറ്റയ്ക്ക്….. അതുകൊണ്ടല്ലേ ഇപ്പൊ.. ഇങ്ങനെ… ” എന്റെ വാക്കുകൾ ഇടയ്ക്കു മുറിയുണ്ടായിരുന്നു അമ്മാവന്റെ കൈയിൽ മുഖം ചേർത്ത് ഞാൻ തേങ്ങിക്കരഞ്ഞു…
“വയസായില്ലെടാ.. അപ്പൊ പഴയപോലെ വിഷമങ്ങളൊന്നും സഹിക്കാൻ പറ്റുന്നില്ല….”എന്റെ തലയിൽ തലോടിക്കൊണ്ട് അമ്മാവൻ തുടർന്നു…
“അമ്മാവന്റെ ഒരാഗ്രഹം മോൻ സാധിച്ചുതരോ..??? ”
“എന്താ… ഞാൻ ചെയണ്ടേ..??” എന്തായാലും ഞാൻ ചെയാം.. ഞാൻ അമ്മാവന്റെ മുഖത്തേക്ക് നോക്കികൊണ്ട് പറഞ്ഞു…
“പറയാം ദീപു മോളെ കൂടി വിളിക്ക്…”” വേഗം ഞാൻ ദീപുനെ പോയി വിളിച്ചുകൊണ്ടുവന്നു…. അമ്മാവനെ കണ്ടതും അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് അമ്മാവനെ കെട്ടിപിടിച്ചു… ഒരുപാടു കരഞ്ഞു സോറി പറഞ്ഞു… അപ്പോഴൊക്കെ അവളുടെ തലയിൽ തലോടിക്കൊണ്ട് അമ്മാവൻ അവളെ ആശ്വസിപ്പിക്കുണ്ടായിരുന്നു… കുറച്ചു ആശ്വാസം ആയപ്പോൾ അവൾ വിട്ടു മാറി എന്നാലും കണ്ണുനീർ നിലച്ചിട്ടുണ്ടായിരുന്നില്ല…
ഞങ്ങളെ രണ്ടുപേരെയും നോക്കി അമ്മാവൻ പറഞ്ഞു തുടങ്ങി…
“നിങ്ങൾ രണ്ടുപേരുമാണെന്റെ ജീവൻ ഇത്രയും കാലം ഞാൻ ജീവിച്ചതും അധ്വാനിച്ചതും എല്ലാം നിങ്ങൾക്കു വേണ്ടിയാണ്…. ഇനിയും എത്ര നാൾ ഞാൻ ഉണ്ടാവുമെന്ന് എനിക്കറിയില്ല….അതുകൊണ്ട് എന്റെ ഒരാഗ്രഹം എന്റെ മക്കൾ സാധിച്ചുതരണം… പറ്റില്ലെന്ന് പറയരുത്… ”
“ഞങ്ങൾ എന്താ ചെയണ്ടേ..?? ” അമ്മാവൻ പറയു,, ഞാൻ ചോദിച്ചു…..
“എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു നിങ്ങളുടെ രണ്ടുപേരുടെ കല്യാണം…. ഇനിയും അത് വൈകിയാൽ ചിലപ്പോൾ എനിക്കത് കാണാൻ സാധിക്കുമെന്ന് തോന്നുന്നില്ല അതുകൊണ്ട്… എന്റെ ഇ ആഗ്രഹം നിങ്ങൾ രണ്ടുപേരും സാധിപ്പിച്ചു തരണം…… ”
ഞങ്ങൾ രണ്ടുപേരും ഒരുപോലെ ഞെട്ടി…. കുറച്ചു നേരത്തേക്ക് അവിടേം മുഴുവൻ നിശബ്തത തിങ്ങിനിറഞ്ഞു നിന്നു………
എന്റെ മനസ്സിൽ ആ സമയം ഒരുപാട് ചിന്തകൾ കടന്നുവന്നു… എന്റെ ചെറുപ്പം മുതൽ ഉള്ള ജീവിതം…. അമ്മാവനോടുള്ള സ്നേഹം കടപ്പാട് ബഹുമാനം അങ്ങനെ പലതും എനിക്കു കൂടുതൽ ഒന്നും പിന്നെ ആലോചിക്കാൻ ഉണ്ടായിരുന്നില്ല….
“എനിക്ക് സമ്മതം….” ഞാൻ പറയുന്നതിനേക്കാൾ മുന്നേ ദീപു അത് പറഞ്ഞിരുന്നു….
ദീപു പറയുമെന്നു എനിക്കൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല… അവൾ ഏറ്റവും കൂടുതൽ വെറുക്കുന്നത് എന്നെയാണല്ലോ… പക്ഷെ ഇത് എന്നെ തീർത്തും ഞെട്ടിച്ചു കളഞ്ഞു…. എന്നാൽ അമ്മാവന്റെ മുഖത്ത് വളരെയധികം സന്തോഷം ….. പ്രതീക്ഷയോടെ എന്റെ മുഖത്തേക്ക് നോക്കിയ അമ്മാവനെ നിരാശനാക്കാൻ എന്നെകൊണ്ട് സാധിക്കില്ലായിരുന്നു….
“എനിക്കും സമ്മതം…” അമ്മാവൻറെ കൈ ചേർത്തു പിടിച്ചുകൊണ്ടു ഞാൻ പറഞ്ഞു…
തുടരും….
ഒരു എഴുത്തുകാരനൊന്നും അല്ല.. അങ്ങനെ മലയാളം എഴുതാറില്ല അതുകൊണ്ട് തന്നെ അക്ഷരപ്പിശക് വന്നിട്ടുണ്ടെങ്കിൽ എല്ലാവരും ക്ഷമിക്കണം… നിങ്ങൾ ഉദ്ദേശിച്ച തരത്തിൽ കഥ എത്തിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല… അഭിപ്രായം നല്ലതാണെകിലും മോശമാണെകിലും രേഖപ്പെടുത്തുക മോശമാണെകിൽ ഒരു മടിയും വിചാരിക്കണ്ട മുഖത്ത് നോക്കി പറഞ്ഞോളൂ… ഞാൻ ഇവിടെ വെച് നിർത്തിക്കോളാം……. എന്ന് സ്നേഹപൂർവ്വം സഹ്യൻ…
Comments:
No comments!
Please sign up or log in to post a comment!