❤കാമുകി 26

ഇരുവരും മുഖാമുഖം , യുദ്ധത്തിനു തയ്യാറായ പോരാളിയെ പോലെ അവർ പരസ്പരം നോക്കി, നിന്നു . പരസ്പരം ദഹിപ്പിക്കാനെന്നവണ്ണം അവരുടെ മിഴികളിൽ കോപാഗ്നി തെളിഞ്ഞു കാണാം .നാളത്തെ ഒന്നിച്ചുള്ള വീട്ടിലേക്കുള്ള യാത്ര ഇരുവർക്കും പ്രധാനം, ഇരുവരുടെയും ലക്ഷ്യങ്ങൾ വേറെ വേറെ. ആദിക്ക് അവൻ്റെ അനിയത്തിക്കു മുന്നിൽ ഭാര്യയെ കാണിക്കണം അവളെ സന്തോഷത്തോടെ തിരിച്ചയക്കണം. ആത്മികയ്ക്ക്, അവൾക്ക് ആ രഹസ്യം അറിയണം, ആദിയിൽ നിന്നും , വിവേകിനെ എവിടെയാണ് ഒളിപ്പിച്ചു വെച്ചത്. ആവശ്യം രണ്ടു പേരുടെയും മാർഗ്ഗം ഒന്നു മാത്രം.

അതികം കാത്തു നിൽക്കാതെ ആദി തന്നെ തർക്കം ആദ്യം തുടങ്ങി.

ആത്മിക അച്ഛൻ വിളിച്ചിരുന്നു.

എന്നെയും വിളിച്ചിരുന്നു.

എന്താ തീരുമാനം

പോവാം…..

പക്ഷെ ഒരു കാര്യം

എന്താ….

വരുന്നവർ അച്ഛന് ഏറെ പ്രിയപ്പെട്ടവരാണ്

അതിന്,

ഒന്നുമില്ല , നിനക്ക് പഴയ പോലെ ആവാനാവില്ല എനിക്കും അപ്പോ

അപ്പോ….

പഴയ പോലെ അഭിനയിച്ചു കൂടെ…. അവരുടെ മുന്നിൽ

ഉം… Done.

Thanks…..

അതൊന്നും വേണ്ട, അച്ഛനെ ഓർത്താ… ഞാൻ സമ്മതിച്ചത്.

ആ വാക്കുകൾ ആദിക്ക് ഒരു നേരിയ നീറൽ എവിടെയോ ഉണർത്തി, എങ്കിലും അവനതു മറച്ചു വെച്ചു.

അപ്പോ രാവിലെ 7.30

ഒക്കെ…. സ്ഥലം

പാർക്കിനരികിൽ

Done.. ഏട്ടാ… പോവാം…

റോക്കിയും ആത്മികയും പിന്നെ കാത്തറീനയും കാറിൽ കയറി, കാർ ആദിയേയും കടന്ന് യാത്രയായി.

ആദി ,അവിടെ രാത്രിയുടെ ഭംഗിയിൽ ലയിച്ചു നിൽക്കുകയാണ്. മനസ് ശാന്തമല്ല, അവന് എവിടെയോ ഒരു നോവനുഭവപ്പെടുന്നു. അതു പതിയെ കൂടുന്നത് പോലെ അവന് തോന്നുന്നു. പ്രണയം അത് സന്തോഷത്തോടൊപ്പം തന്നെ വേദനയും പകരും അതിൽ ആരെയും കുറ്റം പറയാനാവില്ല എന്നത് സത്യമാണ്.

ഈ രാത്രി ഇവിടെ വരെ വരുമ്പോൾ അവൻ്റെ മനസിൽ ഒത്തിരി ഒത്തിരി പ്രതീക്ഷകൾ ഉണ്ടായിരുന്നു. തന്നെ കാണുന്ന നിമിഷം ഓടി വന്നു കെട്ടിപ്പിടിക്കുന്ന ആത്മികയെ അവൻ സ്വപ്നം കണ്ടിരുന്നു. അവളിൽ നിന്നും ഒഴുകുന്ന അളവറ്റ സ്നേഹ പാലാഴിയിൽ നീരാടാൻ അവൻ കൊതിച്ചിരുന്നു. എന്നാൽ എല്ലാം തകർക്കുന്ന രീതിയിൽ അവൾ വാതിൽ ചവിട്ടിയടച്ചതും, കയർത്തു സംസാരിച്ചതും ഇപ്പോ എന്നെ തനിച്ചാക്കി അകന്നു പോയതും അവനെ ഏറെ വേദനിപ്പിക്കുന്നു.

ഞാനിങ്ങനെ ഒക്കെ ആണ് , ഞാനായി പോകില്ല ഒന്നിനും പക്ഷെ എനിക്കറിയുന്ന ആത്മിക അങ്ങനെയല്ല. എന്നെ പ്രണയിച്ചു കീഴ്പ്പെടുത്തി സ്വന്തമാക്കിയവളാണ്.

എന്നെ ഒരു നിമിഷം പോലും പിരിയാൻ കഴിയാത്തവളാണ്, ആ അവൾ ഇന്ന് മാറിയിരിക്കുന്നു. ചിലപ്പോ ഞങ്ങൾ ഒന്നു ചേർന്നത് ദൈവത്തിനും ഇഷ്ടമായിരിക്കില്ല. ശത്രുവിൻ്റെ മകളല്ലെ പിരിയാനായിരിക്കും വിധി.

ആത്മിക നീ… എന്തു തന്നെ തീരുമാനിച്ചാലും എനിക്കു പ്രശ്നമില്ല. ഒന്നിക്കാനായാലും പിരിയാനായാലും നിനക്ക് തീരുമാനിക്കാം. പക്ഷെ ഒന്നു ഞാൻ പറയാം എൻ്റെ ജീവിതത്തിൽ നീ കഴിഞ്ഞാൽ മറ്റൊരു പെണ്ണിന് സ്ഥാനമില്ല. അത്രയ്ക്ക് ഇഷ്ടമാണെടി പിശാചെ എനിക്കു നിന്നെ.

തണുത്ത കുളിർക്കാറ്റ് അവിടെയാകെ പാറി നടന്നു. ദേഹത്ത് പടർന്നു കയറുന്ന കുളിർ അവനിൽ ഇത്തിരി ചൂടിനായി ഒരു സാമിപ്യം ആവിശ്യപ്പെട്ടു തുടങ്ങി. ആത്മിക അവളെ പുണർന്നു കിടക്കാൻ മനസു വെമ്പുകയാണ്. അറിയാതെ ഈറനണിഞ്ഞ മിഴികൾ തുടച്ചവൻ കാറിൻ്റെ പിൻ വാതിൽ തുറന്ന് സിറ്റിൽ കിടന്ന് ഉറങ്ങുവാനായി പരിശ്രമിച്ചു കൊണ്ടിരുന്നു.

🌟🌟🌟🌟🌟

ഈ സമയം പാർക്കിനരികിലെ ഹോട്ടലിൽ രണ്ട് മുറിയെടുത്തു. റോക്കിയും കാത്ത റീനയും ഒരു മുറിയിൽ കിടന്നു. ആത്മിക മറ്റൊരു മുറിയിലും. കാത്തറിന കൂട്ടു കിടക്കാം എന്നു പറഞ്ഞിരുന്നെങ്കിലും ആത്മിക വിസമ്മതിച്ചതാണ്. ഈ രാത്രി തനിക്ക് തനിച്ചിരിക്കണം എന്നവൾ തന്നെ തീരുമാനിച്ചിരുന്നു.

തൻ്റെ മുറിയിൽ കയറി വാതിൽ ലോക്ക് ചെയ്ത ശേഷം അവൾ ഒന്ന് ഫ്രഷ് ആവാൻ പോയി. ഫ്രഷ് ആയി വന്ന ആത്മിക കണ്ണാടിയുടെ മുന്നിൽ നിന്നും മുടി കൊതിയൊതുക്കുമ്പോൾ അവളുടെ മിഴികൾ ഈറനണിഞ്ഞിരുന്നു. പതിയെ പതിയെ ആ കണ്ണുനീർ തുള്ളികൾ ചാലായി ഒഴുകി തുടങ്ങി. ഒടുക്കം അതൊരു പൊട്ടിക്കരച്ചിലായി മാറിയിരുന്നു.

ഈ രാത്രിയിലെ കൂടി കാഴ്ച്ച അവളും ഒത്തിരി പ്രതീക്ഷയോടെയാണ് ചെന്നത്. “പോട്ടെ മോളെ ” എന്നൊരു വാക്കും പറഞ്ഞ് തന്നെ ആശ്വസിപ്പിക്കുവാൻ അവൻ വരുമെന്ന് അവൾ കരുതിയിരുന്നു. എന്നാൽ ഒന്നും സംഭവിച്ചില്ല എന്നത് അവളെ ഏറെ ദുഖിതയാക്കി എന്നതാണ് സത്യം .

അവനെ അവിടെ കണ്ട നിമിഷം മുതൽ ഉയർന്നതാണ് ഇടം നെഞ്ചിലെ തുടിപ്പ് . ഇതു വരെ അതു നോർമ്മൽ ആയിട്ടില്ല. അവനരികിലേക്ക് ഓടാൻ കൊതിച്ച കാലുകളെ വാതിൽ ചവിട്ടിയടച്ച് അടക്കി നിർത്തിയതും. ആ മിഴികളിൽ നോക്കി നിന്ന നിമിഷം കയറു പൊട്ടിയ പട്ടം പോലെ മനസു പാറിയതും. ഒന്നും ഓർക്കാൻ തന്നെ കഴിയുന്നില്ല.

ആ നിമിഷങ്ങളിൽ ആദിയെ വാരിപുണരാൻ എൻ്റെ കൈകൾ കൊതിച്ചിരുന്നു. ആ മാറിലെ ചൂടു പറ്റി കിടക്കാൻ കൊതിച്ചു പോയി. മനസ് കൈവിട്ടു പോയ നിമിഷം, ശരീരത്തെ എനിക്കു നിയന്ത്രിക്കാനാവാതെ വന്ന നിമിഷം. കുറച്ചു നേരം കൂടി കഴിഞ്ഞിരുന്നെങ്കിൽ ഞാൻ ആ മാറിൽ കിടന്നേനെ.


ആ സമയം ആദിയുടെ ചോദ്യമാണ് എന്നെ ഉണർത്തിയത്. പിന്നെ ഒരു നിമിഷം കൊണ്ട് എല്ലാം പഴയപോലെ ആയി. വാക്കുകൾ കൊണ്ട് അവനോട് തർക്കിക്കുമ്പോൾ രക്തം പൊടിഞ്ഞത് എൻ്റെ ചങ്കാലാ…. വാക്കുകൾ ഉയർത്തുമ്പോഴും ദേഷ്യം പ്രകടിപ്പിക്കുമ്പോഴും മനസുകൊണ്ട് ആ കാലിൽ എത്ര വട്ടം വീണു മാപ്പിരന്നെന്ന് എനിക്കു മാത്രമെ അറിയു.

ഇത്രയൊക്കെ സ്നേഹിച്ചു കഴിഞ്ഞിട്ടും നിനക്കെന്നെ മനസിലാക്കാൻ കഴിയുന്നില്ല എന്നു കാണുമ്പോ…. എനിക്കറിയില്ല എനിക്ക് എവിടെ നിന്നാണ് വാശി വരുന്നത് എന്ന്. ഇഷ്ടമാണെനിക്ക് നിന്നെ ഒരു പാട് ഒരുപാട്, പക്ഷെ നമ്മുടെ കുഞ്ഞ് അതോർക്കുമ്പോ എനിക്ക് ഭ്രാന്താവുന്നു ആദി.

വിവേകിനെ കൊല്ലാൻ മൂന്നു ദിവസം ആ ചോദ്യം എന്നെ ആടിയുലച്ചത്, അവന് ഒരു നിമിഷം പോലും ജീവിക്കാൻ അർഹതയില്ല, അപ്പോ നീ അങ്ങനെ പറഞ്ഞാ…. എനിക്കെത്ര മാത്രം വേദനയാ ആ വാക്കുകൾ തന്നത് എന്ന് നിനക്കറിയുമോ…. നമ്മുടെ കുഞ്ഞല്ലേ നഷ്ടമായത്, എനിക്കു മുന്നെ കൊല്ലാൻ നീ അല്ലെ പയേണ്ടത്, ഞാൻ അതാഗ്രഹിച്ചതാണോ ഞാൻ ചെയ്ത തെറ്റ്.

എനിക്കറിയാം ആദി, നീ ഇപ്പോ ശത്രുവായി കാണുന്നത് എന്നെയാണ്. ആയിക്കോട്ടെ , അങ്ങനെ തന്നെ കണ്ടാ മതി. അന്ന് നീ എന്നെ ഉപേക്ഷിച്ചപ്പോ കൂട്ടിന് എൻ്റെ കുഞ്ഞുണ്ടായിരുന്നു ഇന്ന് ആ കുഞ്ഞില്ല. ഒന്നു ഞാൻ തീരുമാനിച്ചു. നിനക്കെനി എന്നെ വേണ്ട എങ്കിൽ ഞാൻ വഴി മാറി തരും, മരിക്കുകയൊന്നുമില്ല, ഈ താലിയും തരില്ല. അതും കഴുത്തിലണിഞ്ഞ് ഞാൻ ജീവിക്കും ജീവിതകാലം മുഴുവൻ, അദി I Love you Da…

ഇതൊന്നും ഇന്ന് പറയാതിരുന്നത്, അവനെ എനിക്കു വേണം, നാളെ മുതൽ എൻ്റെ കളികളാണ് നീ ഒളിപ്പിച്ചു വെച്ച വിവേകിനെ നീ മുഖാന്തരം കണ്ടെത്തി കൊന്ന്, അതിനു ശേഷം നിൻ്റെ മുന്നിൽ വന്നു പറയും ഞാൻ, സ്വീകരിക്കുന്നതും നിരാകരിക്കുന്നതും നിൻ്റെ ഇഷ്ടം.

നിറഞ്ഞൊഴുകുന്ന മിഴികൾ തുടച്ച് അവൾ ബെഡിൽ കിടന്നു. ഉറക്കത്തിനായി അവൾ കേഴുകയാണ്.

🌟🌟🌟🌟🌟

പ്രണയിക്കുന്ന രണ്ട് മനസുകൾ, പരസ്പരം പിരിയാനാകാത്ത തരം ആത്മബന്ധം ഉള്ളവർ, ഒരാൾ മറ്റൊരാളിൽ നിന്നും പ്രതീക്ഷിക്കുന്നത് സ്നേഹം മാത്രം, എന്നാൽ അവർ പരസ്പരം കൊടുക്കാൻ മറന്നതും സ്നേഹം മാത്രം.

ഒരാൾ സ്നേഹം പ്രകടിപ്പിച്ചാൽ ആ നിമിഷം തീരും അവരുടെ പ്രശ്നം. രണ്ടു പേരും ചിന്തിക്കുന്നത് തൻ്റെ കൂട്ടാളിക്ക് തന്നെ വേണ്ട എന്നാണ് അവരുടെ ആ മിഥ്യാ ചിന്തയാണ് അവരെ അങ്ങനെയൊക്കെ ചിന്തിക്കുന്നതും. രണ്ടാളും മനസുകൊണ്ട് ഒരുങ്ങുകയാണ് ഒരാളുടെ ജീവിതം സന്തോഷകരമാകാൻ സ്വയം ഒഴിഞ്ഞു കൊടുക്കാനുള്ള അവസരത്തിനായി.


മനസിൽ ചിതലരിക്കാത്ത ഒരു പ്രണയകാവ്യം തീർത്തവർ, എന്നും പൂജ പോലെ ആ ഓർമ്മകളെ തഴുകുന്നവർ, മനസിൻ്റെ ഉള്ളിലെ ചിന്തകൾ പോലും വായിച്ചെടുത്ത പ്രണയ പ്രതീകങ്ങൾ, ഇന്നവർ ഇരു ചേരിയിൽ തിരിഞ്ഞു നിൽക്കുന്നു. സ്നേഹം ഉള്ളിടത്തെ കലഹമുണ്ടാകു, എല്ലാ കലഹവും പിരിയാനുള്ള വഴിയല്ല . പിരിവിൻ്റെ വക്കിലെത്തിയവരെ ഒന്നിപ്പിച്ച കലഹങ്ങളും ഉണ്ട്.

മനസു നിറയെ പ്രണയം മാത്രം, പിരിയാതിരിക്കാൻ ഉള്ളുരുകി പ്രാർത്ഥിക്കുന്ന ആ ജോഡികൾ ഉറക്കമില്ലാത്ത രാത്രിയിൽ കഴിഞ്ഞ കാല പ്രണയ നിമിഷങ്ങൾ അയവിറക്കി ഉദയ സൂര്യനെ കാത്തു കിടന്നു.

🌟🌟🌟🌟🌟

കിഴക്ക് സൂര്യൻ ചുമപ്പിൽ ചാലിച്ച സിന്ദൂരത്തിൽ മുങ്ങി കുളിച്ച് രക്തവർണ്ണത്തിൽ ജ്വലിക്കുന്ന തേജസ്സായി ആകാശത്തിലെ അന്ധകാരത്തെ കീഴടക്കാൻ ഉദിച്ചു വന്നു. സൂര്യ കിരണങ്ങളുടെ പ്രണയാർദ്ര സ്പർഷമേറ്റ നിമിഷം പ്രണയിനിയാം പ്രകൃതി ഉണർന്നു. അവളുടെ നാണത്തിൻ്റെ പ്രതീകമായി കളികൾ ഗാനാലാപനം നടത്തി.

എങ്ങും സന്തോഷം മാത്രം, ഉണർവിൻ്റെ പുതിയ പുലരി കൂടി വന്നു ചേർന്നു. കാറിൽ ഗ്ലാസ്സിലൂടെ അരിച്ചു കയറിയ പ്രകാശം കണ്ണിൽ അരോചകം തീർത്തപ്പോൾ ആദി ചിന്തകളിൽ നിന്നും ഉണർന്നു. സമയം നോക്കിയപ്പോ 7 മണി. തൻ്റെ കാർ എടുത്തു അവൻ മുന്നോട്ടു കുതിച്ചു.

ഒരു ഹോട്ടലിൽ ചെന്ന് കുളിച്ച് മാറ്റി അവൻ നേരെ പാർക്കിലേക്ക് വണ്ടിയെടുത്തു. പാർക്കിംഗിൽ കാർ നിർത്തി അവൻ അവളുടെ വരവിനായി കാത്തിരുന്നു. ഹൃദയം നിറയെ പ്രണയവും മുഖത്ത് കപട ദേഷ്യവും അണിഞ്ഞവൻ കാത്തു നിൽക്കുകയാണ്.

സമയം പതിയെ പതിയെ ചലിച്ചു കൊണ്ടിരുന്നു. ദൂരെ നിന്നും ഒരു കാർ വരുന്നത് അവൻ കണ്ടു. ആ കാർ തൻ്റെ മിഴികളിൽ തെളിഞ്ഞതും ഒരു നറു പുഞ്ചിരി അവൻ്റെ ചണ്ടുകളിൽ വിടർന്നു. അടുത്ത നിമിഷം തന്നെ ആ പുഞ്ചിരി അവൻ സ്വന്തം ചുണ്ടുകൾക്കിടയിൽ തന്നെ സുരക്ഷിതമായി ഒളിപ്പിച്ചു വെച്ചു.

പതിയെ ആദിയുടെ എതിർ ഭാഗത്ത് കുറച്ച് അകലെയായി ആ കാർ പാർക്ക് ചെയ്തു. പെട്ടെന്നു തന്നെ പിൻ ഡോർ തുറന്നു ആത്മിക പുറത്തേക്കിറങ്ങി. ഒരു നിമിഷം ആദിയുടെ ഹൃദയം സ്പന്ദനം നിന്നതു പോലെ തോന്നി.

ചുവന്ന സാരിയുടുത്തവൾ ഇറങ്ങിയ നിമിഷം ഒരു ദേവകന്യകയെ പോലെ അവളുടെ സൗന്ദര്യം തെളിഞ്ഞു നിന്നു. കാതിൽ ഒരു സ്വർണ്ണ ജിമിക്കി കിടന്നു ഊഞ്ഞാലാടുന്നത് കൂടുതൽ ശോഭ നൽകി. നെറ്റിയിൽ കടുകുമണി വലുപ്പത്തിൽ കുഞ്ഞു ചുവന്ന പൊട്ടും, വാലിട്ടെഴുതിയ പേടമാൻ മിഴികളും , ചുവന്നു തുടുത്ത ചെഞ്ചുണ്ടും സ്വർഗ്ഗീയ സുന്ദരിയുടെ ഭൂമിയിലെ യാത്ര പോലെ.


ആത്മിക പതിയെ പതിയെ കാലടി വെച്ചു നടക്കുമ്പോൾ, സാരിയുടെ മറവിൽ നിന്നും പുറത്തു വന്ന അവളുടെ കാലിൽ, ഒട്ടിച്ചേർന്നു കിടക്കുന്ന സ്വർണ്ണക്കൊലുസ് ആദിക്കു മുന്നിൽ ദൃശ്യമായി. ഒപ്പം പ്രകൃതിയും കൂടി ആ നയന മനോഹരിതയ്ക്ക് ശോഭ കൂട്ടാൻ ശ്രമിച്ചു എന്ന പോലെ, അവിടെയാക്കെ ഇളം കാറ്റു വീശി നടന്നു. കാറ്റിൽ പാറി പറക്കുന്ന അവളുടെ കാർകൂന്തൽ കൂടുതൽ മനോഹരിത പകർന്നു.

ആടിയുലയുന്ന ആ കേശഭാരത്തെ തഴുകുവാൻ മനസു കൊതിച്ചു. പെട്ടെന്നായിരുന്നു ആ ദൃശ്യം ആദിയുടെ മിഴികളിൽ തെളിഞ്ഞത്, സർവ്വനാഡികളും ചലനമറ്റ നിമിഷം . കാറ്റിൽ സാരിയും ആടിയുലഞ്ഞ സമയത്ത് ദൃശ്യമായ ആത്മീകയുടെ തൂവെള്ള വയറിൽ ആഡംബരമെന്നോ, അലങ്കാരമെന്നോ, അഹങ്കാരമെന്നോ വിശേഷിപ്പിക്കാവുന്ന രാജശിൽപ്പിയുടെ കൊത്തുപണിയുടെ മികവെന്ന പോലെ അവളുടെ ആഴമേറിയ അഴകാർന്ന പൊക്കിൾ കുഴി അവനു മുന്നിൽ തുറന്നു കാട്ടി.

ആരെയും ഭ്രമിപ്പിക്കുന്ന സൗന്ദര്യത്തിൻ്റെ നിറകുടമായി അവൾ അവനരികിലേക്കു നടന്നു വരുകയാണ്. അവന് അവൾ ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഏറെ ഇഷ്ടമാണ്. ആ കാര്യം അവൾക്കും അറിയാം. അവനെ കൂടുതൽ വിവശനാക്കാനായി അവൾ അണിഞ്ഞൊരുങ്ങിയാണ് വന്നത്, അതും അവൻ ഇഷ്ടപ്പെടുന്ന രീതിയിൽ തന്നെ . തനിക്കു സ്വന്തമായ സൗന്ദര്യ റാണിയെ ഒരു നിമിഷം വാശിയെല്ലാം മറന്ന് അവൻ നയനങ്ങളാൽ വാരിപ്പുണരുകയായിരുന്നു.

അവനരികിൽ അവൾ എത്തിയതു പോലും അറിയാതെ അവൻ ഒരു മായ ലോകത്തിൽ പെട്ട അവസ്ഥയിലായിരുന്നു. ആത്മിക അവൻ്റെ മുഖത്തിനു നേരെ കൈ വെച്ചു കൊണ്ട് വിരലുകൾ ഞൊട്ടി ശബ്ദം ഉണ്ടാക്കിയപ്പോയാണ് അവൻ സ്വബോധത്തിലേക്ക് വന്നത്. തനിക്കു പറ്റിയ അമളി മറച്ചു വെക്കാൻ അവൻ കാണിച്ച പെടാപ്പാടു കണ്ടപ്പോൾ വശ്യമായ ഒരു പുഞ്ചിരി അവളുടെ മുഖത്തു വിടർന്നു. ആ പുഞ്ചിരി കണ്ടതും അവൻ്റെ ഇടം നെഞ്ച് ശക്തമായി തുടിച്ചു.

അവൻ പെട്ടെന്നു തന്നെ കാറിൽ കയറി, വണ്ടി സ്റ്റാർട്ട് ചെയ്തതും ആത്മിക മുന്നിലെ സീറ്റിൽ കയറി ഇരുന്നു. തൻ്റെ മുഖത്തേക്ക് പാറി കിടന്ന മുടി മനോഹരമായ രീതിയിൽ തല ചെരിച്ച് വലം കയ്യാൽ ഒരു ഉയർത്തി

പിന്നിലേക്കിട്ടപ്പോ ആദിയുടെ നിയന്ത്രണരേഖകൾ തകരുകയായിരുന്നു. അവളെ വാരി പുണരാൻ കൊതിച്ചിട്ടും നടക്കാത്തതിൻ്റെ അരിശം അവൻ ആക്സിലറേറ്ററിൽ തീർത്തു. കാർ മുന്നോട്ട് കുതിച്ചു ചാടിയതും ആത്മികയും മുന്നോട്ട് തെറിച്ചു വന്നു. അതു കണ്ട നിമിഷം അവൻ പതിയെ പറഞ്ഞു.

sorry…..

its ok….

കാർ അതിവേഗം മുന്നോട്ടു കുതിച്ചു, ആ കാറിനു പിറകെ റോക്കിയുടെ കാറും. ആദിയുടെ മിഴികൾ മിററിലൂടെ അവളെ നോക്കി കണ്ടു കൊണ്ടിരുന്നു. ഇതെല്ലാം അറിയുന്ന ആത്മികയിൽ ഒരു പുഞ്ചിരി വിടർന്നു നിന്നു.

🌟🌟🌟🌟🌟

10 മണിയോടെ പപ്പൻ റെയിൽവേ സ്റ്റേഷനിൽ നിന്നും അവരെയും കൂട്ടി വന്നു. കാറിൽ നിന്നും ഇറങ്ങിയതും ലക്ഷ്മിയും രേവതിമ്മയും അവരെ വരവേറ്റു.

അപ്പുവേട്ടാ……..

എന്നൊരു വിളിയോടെ, മാളു അകത്തേക്കു പാഞ്ഞതും

അവനിവിടെ ഇല്ല മോളെ…

ലക്ഷ്മിയമ്മയുടെയായിരുന്നു ആ മറുപടി. അതു കേട്ട പാടെ മാളുവിൻ്റെ മുഖത്തെ തെളിച്ചമെല്ലാം നഷ്ടമായി. അവളുടെ മുഖം കാർമേഘം നിറഞ്ഞ പോലെ ഇരുണ്ടതായി.

ഞാൻ വരുന്നത് അപ്പുവേട്ടനോട് പറഞ്ഞില്ലായിരുന്നോ…..

പറഞ്ഞതാ… മോളെ പപ്പ ഇന്നലെ വിളിച്ചു പറഞ്ഞതാ….

എന്നിട്ടും വന്നില്ലല്ലോ….എന്നോടിപ്പോ പഴയ സ്നേഹം ഒന്നുമില്ല

അങ്ങനൊന്നുമില്ല മോളെ, ഇന്നലെ ഞാൻ വിളിക്കുമ്പോ അവൻ ദൂരെ എങ്ങാണ്ടോ ആണ്

ആണോ….

സത്യം . നീ വരണതറിഞ്ഞപ്പോ അവിടുന്ന് അപ്പോയേ… തിരിച്ചു , അവനിപ്പം എത്തും നീ പേടിക്കണ്ട

പേടിയോ… എനിക്കോ… ഇങ്ങട് വരട്ടെ ഞാൻ കാണിച്ചു കൊടുക്കാം

അതും ശരിയാ… നിൻ്റെ മുന്നിൽ മാത്രമേ… അവൻ മുട്ടുകുത്തി കണ്ടിട്ടൊള്ളു.

അതൊന്നും കേൾക്കാൻ നിക്കാതെ ഉറഞ്ഞു തുള്ളിക്കൊണ്ട് അവൾ അകത്തേക്കു പാഞ്ഞു പോയി.

സീതെ കേറി വാടി, നീ എന്താ ഇങ്ങനെ നിക്കുന്നത്.

ഏയ് , ഒന്നുമില്ല

ഇങ്ങുവാ… ഇത് രേവതി, ആത്മികയുടെ അമ്മ

അല്ല മോളെവിടെ

അവൾ പുറത്തു പോയതാ സീതെ

അവൻ്റെ കൂടെയാണോ…. അവര് ചുറ്റിയടിക്കുകയാണല്ലെ.

അവര് ചുറ്റെട്ടെടി, അവരുടെ പ്രായം അതല്ലെ

പിന്നെ പെൺപ്പട അവരുടേതായ കഥകളും പറഞ്ഞ് അടുക്കളയിലേക്ക് നടന്നു പോയി.രാമനും പപ്പനും ഹോളിൽ ഇരുന്ന് സംസാരിക്കാനും തുടങ്ങി.

എന്താടാ… പപ്പാ എന്തേലും പ്രശ്നം

ഒന്നുമില്ലെടാ….

അത് വിട്, നീ പറ

ആദിയും മോളും എന്തോ മറച്ചു വെക്കുന്ന പോലെ

എന്താടാ നീ പറയുന്നെ

എടാ ഇവിടെ ചെറിയ പ്രശ്നം ഒക്കെ ഉണ്ടായി, മോൾ പടിക്കെട്ടിൽ നിന്നും വീണു, പിന്നെ കുഞ്ഞ് അലസിപോവുകയും ചെയ്തു.

എന്താ… പപ്പാ നീ ഈ പറയണേ… അവര് സൂക്ഷിച്ചില്ലേലും നമ്മൾ വേണ്ടേ… സൂക്ഷിക്കാൻ.

പറ്റിപ്പോയി രാമാ… അതിനു പിന്നാലെ രണ്ടു പേരെയും കാണാൻ കിട്ടിയിട്ടു പോലുമില്ല.

ഇന്നു വരല്ലോ നമുക്ക് ചോദിക്കാം

അവൻ വല്ലോം പറയുമെന്ന് തോന്നുന്നുണ്ടോ… അത് വിട്, ആട്ടെ അമ്മ എന്താ വരാഞ്ഞേ…

എന്ത് പറയാനാ പപ്പാ… പശു കോഴി അതൊക്കെയാണ് അമ്മയുടെ ലോകം, പിന്നെ അസ്ഥി തറയിൽ വിളക്കു വെക്കണം എന്നൊക്കെ പറഞ്ഞ് അമ്മ ഒഴിഞ്ഞു.

അപ്പോഴേക്കും ചായ കുടിക്കാൻ ഉള്ള പരിപാടി സ്ത്രീ പടകൾ ഒരുക്കി .

ഇൻക്ക് ഇപ്പോ വേണ്ടട്ടോ ലക്ഷ്മിയമ്മേ…

അതെന്താ….

ഇൻക്ക് വേണ്ട

അതു വിട്ടേര് ലക്ഷ്മി ഇതിൻ്റെ അസുഖം വേറെയാ… അപ്പു വന്നോട്ടെ അപ്പം അറിയാ…

അവിടെ ഒരു കൂട്ടച്ചിരി പൊന്തി, ഒന്നും മനസിലാവാതെ രേവതിമ്മയും, തന്നെ കളിയാക്കുന്നവരെ നോക്കി കൊഞ്ഞനം കുത്തി കാട്ടി അവൾ സോഫയിലിരുന്നു ടിവി കണ്ടു.

🌟🌟🌟🌟🌟

സമയം 11 മണി, വീടിൻ്റെ മുന്നിൽ കാർ വന്ന ശബ്ദം കേട്ടതും പപ്പൻ നിത്യയോടായി പറഞ്ഞു.

ടി… അവരു വന്നു എന്നാ തോന്നുന്നേ….

അതു കേട്ടപാതി കേക്കാത്ത പാതി മാളു ഉമ്മറത്തേക്ക് പാഞ്ഞു ചെന്നു. കാറിൽ നിന്നും ഇറങ്ങി പടിക്കൽ എത്തിയിരുന്നു ആദി , തൊട്ടു പിറകെ ആത്മികയും

അപ്പൂസേ………..

എന്നുറക്കെ വിളിച്ചു കൊണ്ട് , മാളു പാഞ്ഞു വന്ന് അവനെ മുറുക്കെ കെട്ടിപ്പിടിച്ചു. ഒരു നിമിഷം ആത്മികയുടെ മനസിൽ ഒരു കൊള്ളിയാൻ മിന്നി മറഞ്ഞു. ആദിയുടെ കൈകൾ പതിയെ ചലിക്കുന്നത് അരിശത്തോടെ അവൾ നോക്കി നിന്നു. അവൻ അവളെ വാരിപ്പുണർന്നതും ആത്മികയുടെ നിയന്ത്രണരേഖകൾ എല്ലാം തകർന്നിരുന്നു.

അവൻ്റെ മാറിൽ അമർന്നു കിടക്കുന്ന അവളുടെ കനികൾ ആത്മികയുടെ ഹൃദയത്തെ ചുട്ടു പൊള്ളിച്ചു. ആദിയുടെ മാറിലേയും മുഖത്തേക്കും മാറി മാറി ആത്മിക നോക്കുന്നുണ്ടായിരുന്നു. ആത്മികയുടെ മിഴികൾ കോപത്താൽ ജ്വലിക്കുന്നുണ്ടായിരുന്നു.

അടുത്ത നിമിഷം അതു സംഭവിച്ചത് ആദിയുടെ ഇരു കവിളുകളിലും മാറി മാറി അവൾ സ്നേഹചുംബനങ്ങൾ നൽകി. ആത്മിക എന്ന പടുവൃക്ഷത്തെ തളർത്താൻ ആ കാഴ്ച്ച ഒന്നു മാത്രം മതിയായിരുന്നു. രാവിലെ ആദിയെ വിവശനാക്കാൻ അണിഞ്ഞൊരുങ്ങി വന്ന ആത്മിക അതിൽ വിജയം കണ്ടെങ്കിലും ഈ നിമിഷം മുതൽ തോൽവിയടഞ്ഞു. ഇപ്പോ കൂടുതൽ വിവശയാകുന്നത് അവളാണ്.

മാളുവിൻ്റെ മുഖം ആദി തൻ്റെ കൈക്കുമ്പിളിൽ എടുത്തു. ആ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു. ആ പുഞ്ചിരി ആത്മികയെ കൂടുതൽ ദുഖത്തിലാക്കി. കാരണം ഇന്നുവരെ ആദിയിൽ കാണാത്ത സന്തോഷത്തിൻ്റെ അലകൾ ആ പുഞ്ചിരിയിൽ വ്യക്തമായി കാണാം. അവൻ്റെ അധരങ്ങൾ അവളുടെ നെറ്റി തടത്തിൽ സ്പർഷിച്ച നിമിഷം ആത്മികയുടെ ഹൃദയം ഒരു കണ്ണാടി പോലെ പൊട്ടിച്ചിതറി. ആ മിഴികൾ പതിയെ ഈറനണിഞ്ഞ നിമിഷം, മറ്റാരും കാണാതെ അവൾ മിഴികൾ തുടച്ചു.

പെട്ടെന്ന് മാളു ആദിയുടെ വലതു ചെവിയിൽ നുള്ളുന്നത് പോലെ പിടിച്ചമർത്തി.

എടി പെണ്ണേ വിടെടി….

അങ്ങനെ വിടൂല മോനെ

എൻ്റെ ചക്കരയല്ലെ, മുത്തല്ലെ…

സുഖിപ്പിക്കണ്ട മോനെ

ഒന്നു വിടെടി മോളെ..

ഞാൻ വരുമ്പോ എന്നെ സ്വീകരിക്കാൻ ഇവിടുണ്ടായില്ലല്ലോ… അതിനുള്ള ശിക്ഷയാ…

അവൻ്റെ ചെവി പിടിച്ചു കൊണ്ട് അവൾ നടന്നപ്പോ പിന്നാലെ അനുസരണയുള്ള കുഞ്ഞിനെ പോലെ അവൻ നടന്നത് ദുഖത്തോടെ ആത്മിക നോക്കി നിന്നു. മറ്റൊരു പെൺകുട്ടിയായി ആദി കൊഞ്ചിക്കുഴയുന്നത് അവൾക്ക് താങ്ങാനായിരുന്നില്ല.തൻ്റെ മിഴികൾ നിറഞ്ഞൊഴുകാതിരിക്കാനും ദേഷ്യം കടിച്ചമർത്താനും അവൾ ഒരുപാടു തവണ പരിശ്രമിക്കേണ്ടി വന്നു.

മോളെ…..

എന്താ അമ്മേ…..

ഇത് സീത, നിത്യയുടെ അമ്മ….

ഹായ് അമ്മേ……

മോളെ ഇതാട്ടോ അച്ഛൻ്റെ സുഹൃത്ത് രാമൻ

അവൾ രാമനെ നോക്കി ഒരു പുഞ്ചിരി തൂകി, അതും വളരെ കഷ്ടപ്പെട്ട്, കാരണം പുകയുന്ന നെഞ്ചകം മറച്ചു വെച്ച് മുഖത്ത് പുഞ്ചിരി തൂകുക എന്നത് അതി കഠിനമാണ്.

കുറച്ചു നേരം അവർ അവിടെ വർത്തമാനം പറഞ്ഞു നിന്നു. ഹോളിലേക്ക് കയറുമ്പോ കണ്ട കാഴ്ച്ച അവളെ കൂടുതൽ തളർത്തി. ആ പെൺകുട്ടി സോഫയിൽ ഇരിക്കുന്നു. കൈയ്യിൽ ഒരു വടിയുമുണ്ട് ആദി അവൾക്കു മുന്നിൽ നിന്ന് ഏത്തമിടുന്നു അവൾ അത് എണ്ണിക്കൊണ്ടിരിക്കുന്നു. അതു കണ്ടതും എല്ലാവരും പൊട്ടിച്ചിരിച്ചപ്പോ ഒരാളുടെ മനസ് മാത്രം വിങ്ങുകയായിരുന്നു.

ഇവനെ അടക്കാൻ നിനക്കെ പറ്റു മാളു…

ദേ… ലച്ചൂസെ…..

ലക്ഷ്മിയമ്മയൊക്കെ പോയോ….

എന്തിനാ… എന്നെ മാളു എന്നു വിളിച്ചേ….

അതിവൻ വിളിക്കാറില്ലെ…

അതു അപ്പൂസ് വിളിച്ചാ മതി, ലെ അപ്പൂസേ….

ആദി അതിനു പുഞ്ചിരി തൂകിയെങ്കിലും എത്തമിടൽ നിർത്താതെ തുടർന്നു കൊണ്ടിരുന്നു.

ക്ഷമിക്ക് നിത്യ മോളെ പറ്റി പോയി.

ആ അങ്ങനെ വരട്ടെ ലക്ഷ്മിയമ്മെ

എന്ത് സാധനാടി… നീ… ഇവനെന്തു വിളിച്ചാലും, ചെയ്താലും കൊഴപ്പമില്ല, ഞങ്ങൾ എങ്ങാനും ആയാ….

ദേ…. അമ്മേ… വേണ്ട….

ഇവളുടെ പുച്ചക്കുട്ടി മിണ്ടാതെ ഏത്തമിടാൻ നോക്കിക്കോ… നീ മിണ്ടാൻ നിക്കണ്ട.

അപ്പുസേ…. വെശക്കുണു ഇൻക്ക്

അതു കേട്ട നിമിഷം അവൻ്റെ ഏത്തമിടൽ നിന്നു. മുഖം ദേഷ്യത്താൽ ചുവന്നു..

അമ്മേ…..

എന്താടാ….

ഇവക്കെന്തേ… ഒന്നും കഴിക്കാൻ കൊടുക്കാഞ്ഞെ…

അയ്യടാ… നീയിതാരെയാ… പേടിപ്പിക്കാൻ നോക്കുന്നെ എന്നെയോ…

ദേ… അമ്മേ….

ഇവൾ വിശന്നിരിക്കുന്നത് നീ കാരണാ…

ഞാനോ….

നീ വന്നിട്ടേ കഴിക്കൂ… വാശിയിലായിരുന്നല്ലോ ഇവൾ

ആണോടി… മോളെ

അതിന് ഉത്തരമെന്ന പോലെ അവൾ പുഞ്ചിരി തൂകി നിന്നു.

ഈ കുരുപ്പിനെ കൊണ്ട് ഞാൻ തോറ്റു

എന്താടാ… നീ അവളെ വിളിച്ചത്

ലച്ചുസെ…..

ഈ പെണ്ണിനെ പറഞ്ഞിട്ടു കാര്യമില്ല.

വാ…. വന്നിരുന്ന് വല്ലതും കഴിക്കാൻ നോക്ക്, മോളെ നീയും ഇരുന്നോ…. അല്ല നിങ്ങളോടെനി പ്രത്യേകം പറയണോ…

അതു കേട്ടതും റോക്കിയും കാത്ത റീനയും ഒരു സൈഡിൽ ഇരുന്നു. എതിർവശം ആത്മികയും ആദിയും . മാളു മാത്രം ഇരിക്കാതെ നിന്നു.

എന്തു പറ്റി മോളെ

ഒന്നുമില്ല അപ്പൂസേ…. ചേച്ചി…. ചേച്ചി അവിടെ ഇരിക്കോ….

അവളുടെ ചോദ്യം ഒരു നിമിഷം ആത്മികയെ ഞെട്ടിച്ചു. അവൾ മാളുവിനെയും ആദിയേയും മാറി മാറി നോക്കി.

നീ… അവിടേക്കിരിക്ക് ആത്മിക

ആദിയുടെ ആ വാക്കുകൾ ചാട്ടവാറടി പോലെ അവളുടെ ഹൃദയത്തിൽ വൃണങ്ങൾ തീർത്തു. മടിക്കുന്ന മനസുമായി അവൾ അവിടെ നിന്നും എഴുന്നേറ്റതും മാളു ആ സീറ്റ് കയ്യടക്കി. ചതുരാകൃതി മേശയുടെ വീതി കുറഞ്ഞ ഭാഗത്ത് ഒറ്റ സീറ്റിൽ അവൾ ഇരുന്നു ആത്മിക, നാലു പേരെയും അവർക്ക് വ്യക്തമായി കാണാം ആ മിഴികൾ നിറഞ്ഞിരുന്നു. ഇടം കയ്യാൽ അവൾ ആ കണ്ണുനീർ പതിയെ തുടച്ചു മാറ്റി.

ആത്മികയുടെ മിഴികൾ നിറഞ്ഞത് റോക്കി മാത്രം കണ്ടിരുന്നു. അന്നാദ്യമായി തൻ്റെ അനിയത്തി കരഞ്ഞതിൽ അവൻ സന്തോഷം കണ്ടെത്തി എന്നതാണ് സത്യം . അവനു തന്നെ മനസിലായി അവർ ഒന്നിക്കാനുള്ള കാരണം വന്നെത്തിയിരിക്കുന്നു. അതെ AKയിൽ നിന്നും അവൾ പഴയ ആത്മികയിലേക്ക് പരകായപ്രവേശനം നടത്തിയിരിക്കുന്നു.

ആദിക്കരികിലിരുന്ന മാളു അവളുടെ പ്ലേയ്റ്റ് മറച്ചു വെച്ചു. ആദി തൻ്റെ പ്ലേറ്റിലെ ചപ്പാത്തി ചിക്കൻ കറിയിൽ മുക്കി വായിലേക്ക് കൊണ്ടു പോകവേ…. ഇടതു വശത്ത് മറ്റൊരു വാ തുറന്നു കാട്ടി.

ആ……..

മാളു വാ തുറന്നു പിടിച്ചതു കണ്ടതും ആദിയുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. അവൻ കയ്യിൽ കരുതിയ ചപ്പാത്തി കഷ്ണം വളരെ ശ്രദ്ധയോടെയും കരുതലോടെയും അവളുടെ വായിൽ വെച്ചു കൊടുത്തു. ആ സമയം ആത്മികയുടെ വായിൽ എത്താനായ ചപ്പാത്തി കഷ്ണം അവളുടെ കൈയിൽ നിന്നും വഴുതി വീണു പോയി. മാറിൽ വീണ കഷ്ണം പെട്ടെന്ന് എടുത്ത് പ്ലേറ്റിലിട്ട ശേഷം ഒന്നും നടക്കാത്ത പോലെ അവൾ അഭിനയിച്ചപ്പോൾ, അവളുടെ പരിഭ്രമം കണ്ട് റോക്കി പുഞ്ചിരി അടക്കി പിടിക്കുകയാണ്.

ആത്മിക പതിയെ കഴിച്ചു തുടങ്ങി. ആദി മാളുവിനെ ഊട്ടി തുടങ്ങി. ആ കാഴ്ചകൾ പകർന്ന വേദനയാകാം അവളുടെ വിശപ്പ് പെട്ടെന്നു ശമിച്ചു. ഒരു ചപ്പാത്തി പോലും മുഴുവനാക്കാനാവാതെ അവൾ കൈ കഴുകാനായി പോയി. ഈ കാഴ്ച്ചയെല്ലാം കണ്ടതും മനസ് നിറഞ്ഞതും റോക്കിയുടേതായിരുന്നു. കൈ

കഴുകി തിരിച്ചു വന്ന ആത്മികയെ വരവേറ്റത് മറ്റൊരു ദൃശ്യമാണ്.

വളരെ സ്നേഹത്തോടെ മറ്റൊരു പെൺക്കുട്ടി തൻ്റെ ഭർത്താവിനെ ഊട്ടുന്ന ദൃശ്യം. താനിവിടെ ഉണ്ടെന്നോ…. തനിക്കിതൊന്നും ഇഷ്ടമാവുന്നില്ല എന്നൊന്നും ചിന്തിക്കാതെ ആദി അവളോടൊപ്പം സല്ലപിക്കുന്നത് അവൾക്കും താങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല. അവൾ അവിടെ അടുത്തുള്ള സോഫയിൽ ഇരുന്നു. ടിവി ഓൺ ചെയ്ത് കണ്ടു കൊണ്ടിരുന്നു.

ടിവി കാണുക എന്നത് വെറുമൊരു പേരിനു മാത്രം പറയാം , ആത്മിയുടെ മിഴികൾ മുഴുവൻ സമയവും ശ്രദ്ധ കേന്ദ്രീകരിച്ചത് അവരിൽ തന്നെയായിരുന്നു. അവര് കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ കണ്ടിട്ടും പ്രതികരിക്കാനാവാതെ അവർക്ക് പ്രാന്തു പിടിച്ച അവസ്ഥ.

ആഹാരം കഴിപ്പിക്കൽ കഴിഞ്ഞ സമയം ആത്മികയിൽ കുഞ്ഞു ആശ്വാസം തെളിഞ്ഞു വന്നതായിരുന്നു. പെട്ടെന്ന് മാളു ആദിയുടെ വിരലുകൾ വായിലിട്ട് ഊമ്പിയപ്പോ അവൾ ഒന്നു ഞെട്ടി, എന്താ ഇവിടെ നടക്കുന്നത് എന്ന് അവൾക്കും മനസിലായില്ല. അവരുടെ സംസാരം തുടങ്ങിയപ്പോ ആത്മിക തൻ്റെ കാതുകൾ കൂർപ്പിച്ചു വെച്ചു അവർ പറയുന്നത് കേൾക്കാനായി.

എൻ്റെ മാളു നീയെന്നാടി നന്നാവാ….

ഇൻ്റെ അപ്പൂസെ , ലാസ്റ്റ് വിരലിൽ കിടക്കുന്ന കറിയുടെ ടേസ്റ്റ് ഒരു രക്ഷയും ഇല്ല….

ഉവ്വ്, അതിനു സ്വന്തം വിരൽ നക്കിയ പോരെ

അതൊക്കെ എപ്പളോ.. നക്കി

എനിപ്പോ ഞാൻ കൈ കഴുകണ്ടല്ലോ….

പോ…. ഞാൻ മിണ്ടൂല…..

അയ്യോ പെണങ്ങല്ലെ ചക്കരെ

ഇൻക്കറിയാ… ഇന്നെ കളിയാക്കിയതല്ലേ….

അല്ലടാ മുത്തേ… എൻ്റെ മുത്തിനെ ഞാൻ കളിയാക്കോ… നീ ഉച്ചയ്ക്കും നക്കിക്കോടി, നക്കി പെണ്ണേ….

സത്യം….

പോയി കൈ കഴുകെടി…..

പോടാ…. പൊട്ടത്തലയാ….

അതും പറഞ്ഞവൾ കൈ കഴുകാൻ ഓടി , ഒരു പുഞ്ചിരിയോടെ പിറകെ ആദിയും. ഇതെല്ലാം നിറ കണ്ണോടെ നോക്കിക്കാണുവാൻ മാത്രമാണ് ആത്മികയ്ക്ക് കഴിഞ്ഞത്. എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥ, ആദിയെ തനിക്കു നഷ്ടമാവുകയാണോ… എന്ന ചിന്ത, ഒപ്പം അവളാരെന്നറിയാത്ത ടെൻഷനും.

കൈ കഴുകി, സോഫക്കരികിലേക്ക് ആദി നടന്നു വരുമ്പോ… ആത്മിക പ്രണയവിവശയായി അവനെ നോക്കി നിന്നു. അവളുടെ ഹൃദയതാളം ഉയർന്നു വന്നു. അവൻ്റെ കാലടികൾ അടുക്കും തോറും ആ ഹൃദയം തുടിതാളം കൊട്ടി അവനെ വരവേറ്റു കൊണ്ടിരുന്നു.

അപ്പൂസേ……

എന്നു വിളിച്ചു കൊണ്ട് അവൾ പെട്ടെന്നു കയറി വന്ന് ആദിയുടെ വലതുകൈയ്യിൽ കൈ കോർത്തപ്പോ… ആത്മികയുടെ അരിശം തീർത്തത് തൻ്റെ കൈയ്യിലെ റിമോട്ടിനെ ഞെക്കി അമർത്തി ഞെരിച്ചു കൊണ്ടാണ്. ആ നിമിഷങ്ങളിൽ ആത്മികയ്ക്ക് തോന്നിയത് തൻ്റെ കയ്യിൽ കിടക്കുന്നത് അവളുടെ കഴുത്താണെന്നാണ്. അത്രയതികം അവൾ തളർന്നിരുന്നു.

അപ്പൂസേ… നമുക്ക് മോളിൽ പോവാ…. മാളൂസിന് കൊറെ പറയാനുണ്ട്.

അതും പറഞ്ഞ് ആദിയേയും കൊണ്ട് അവൾ പടികയറി പോകുന്നത് ആത്മിക നോക്കി നിന്നു.

മോളി പോവാ….. കൊറേ .. പറയാനുണ്ട് അവളുടെ കൊഞ്ചല്

എൻ്റെ അമ്മേ……

അതും പറഞ്ഞ് ആത്മിക റിമോട്ട് നിലത്തേക്കെറിഞ്ഞു , പിന്നെ മെല്ലെ പുറത്തേക്കിറങ്ങി, പൂന്തോട്ടത്തിലെ ബഞ്ചിൽ ഇരുന്നു. കുറച്ച് ആശ്വാസം കിട്ടാൻ എന്ന പോലെ. എന്നാൽ അവിടെയും അവൾക്ക് സ്വസ്ഥത ലഭിച്ചില്ല, മുകളിലെ ബാൽക്കണിയിൽ ഒരു സോഫയിൽ ആദി ഇരിക്കുന്നു, അതിൻ്റെ ഒരു കൈ

ഭാഗത്ത് അവൾ ഇരിക്കുന്നു. അവൻ്റെ ദേഹത്തേക്ക് ചാഞ്ഞാണവളുടെ ഇരുത്തം , കണ്ടിട്ടു സഹിക്ക വയ്യാതിരുന്ന ആത്മിക അവിടെയുള്ള ഒരു പൂച്ചട്ടി ചവിട്ടി മറിച്ചിട്ടു. പെട്ടെന്നായിരുന്നു പുറത്ത് ആരോ കൈ വെച്ചത്. അവൾ തിരിഞ്ഞു നോക്കി.

ഏട്ടാ….

ആരാ അവൾ…..

അവളുടെ കൊഞ്ചലും കൊഴയലും എനിക്കങ്ങട് ചെറിഞ്ഞു വരുന്നുണ്ട്

എന്താ മോളെ ഇത്…

ഏട്ടൻ കണ്ടതല്ലെ കെട്ടിപ്പിടുത്തവും ഉമ്മ വെക്കലും ഒക്കെ

അതിനുമാത്രം ആരാ അവൾ

ആദി ആണെ അവളുടെ മുന്നിൽ ഏത്തമൊക്കെ ഇടുന്നു.

നീയൊന്നടങ്ങ് ആത്മിക…

എങ്ങനെ അടങ്ങും ഞാൻ

ഏട്ടനറിയൊ… കല്യാണം കഴിഞ്ഞ അന്ന് ഒരുരുള വാരി തന്നതാ… ആ മനുഷ്യൻ അന്നു പോലും ഇത്ര കെയറും സ്നേഹവും ഞാൻ കണ്ടിട്ടില്ല…

അവളെ ഊട്ടുന്നു അവൾ ആദിയെ ഊട്ടുന്നു എന്തൊക്കെ കാണണം എൻ്റെ ഈശ്വരാ..

ആത്മിക…

എന്നെ, എന്നോട് എഴുന്നേക്കാൻ പറയാൻ അവളാരാ….

എൻ്റെ ഭർത്താവിൻ്റെ കൂടെ ഞാൻ ഇരിക്കുന്നതിന് അവക്കെന്താ….

ഭർത്താവോ… ആര്

ഏട്ടാ….

മുന്നെ അങ്ങനെ ഒന്നുമല്ലായിരുന്നല്ലോ പറഞ്ഞേ….

ദേ…. ഏട്ടാ…. വേണ്ട ട്ടോ… ഏട്ടനും കൂടി…

ടി… നീ കരുതും പോലെ അല്ല അവൾ, നിനക്കറിയാത്ത കുറേ കാര്യമുണ്ട്

എന്താ ഏട്ടാ…

നീ ആദിയുടെ ലൈഫിൽ വന്നില്ലായിരുന്നെങ്കിൽ

ഏട്ടാ….

അവൾ നിൻ്റെ സ്ഥാനത്തു നിന്നേനേ….

No Never….

ലക്ഷ്മിയമ്മയും അങ്കിളും അതാഗ്രഹിച്ചിരുന്നു.

ഏട്ടാ….

അതെ, മോളെ, അവൾക്കും അവനെ ഇഷ്ടാന്നാ തോന്നണേ…

തോന്നലല്ല, ആ പിശാചിൻ്റെ കളികൾ കണ്ടാലറിയൂലേ….

ആദിക്കെങ്ങനെ ആണെന്ന് എനിക്കറിയില്ല, ഇപ്പോഴത്തെ സാഹചര്യം അവൾക്ക് അനുകൂലമാണല്ലോ….

എന്നെയും ആദിയേയും പിരിക്കാൻ ഞാൻ ആരെയും സമ്മതിക്കൂല….

മോളെ അത് നീ കരുതും പോലെ,

എനിക്കറിയാം എന്താ വേണ്ടേന്ന്

അതും പറഞ്ഞ്, അവൾ കലി തുള്ളി അകത്തേക്കു പോയി.

റോക്കി…..

എന്താടി,

നിനെന്തിനാ…. ഇല്ലാത്തതൊക്കെ അവളോട് പറഞ്ഞത്, നിത്യ NV യുടെ ആരാണെന്ന് നിനക്കും നല്ലപോലെ അറിയില്ലെ

കാത്തറീന , ഇതിങ്ങനെ പോവട്ടെ, ഇപ്പോ ശത്രുക്കളെ പോലെ നിക്കുന്നവർക്ക് ഒന്നിക്കാൻ ഇതിലും നല്ലൊരു അവസരം വരില്ല…

എടാ… എന്നാലും

ഒന്നുമില്ല, എരു തീയിൽ ഞാനിപ്പോ കുറച്ച് എണ്ണ ഒഴിച്ചു, അതാളിക്കത്തിയാൽ അവരുടെ ജീവിതം പ്രകാശപൂരിതമാവും

എന്നാലും മോശമല്ലെടാ…. നിത്യ… അത് വേണോ…

എന്നാ അവരെ ഒന്നിപ്പിക്കാൻ നീ ഒരു മാർഗ്ഗം പറ,

അതിനുത്തരം അവളുടെ പക്കലും ഉണ്ടായിരുന്നില്ല.

എന്തേ…. ഒന്നും പറയാനില്ലേ… അതാ… പറഞ്ഞത്, ഇതിങ്ങനെ പോവട്ടെ, ബാക്കി വരുന്നിടത്തു വെച്ചു കാണാം

🌟🌟🌟🌟🌟

ബാൽക്കണിയിൽ, ആദിയും മാളുവും കളി തമാശകൾ പറഞ്ഞ് ചിരിച്ചിരിക്കയാണ്.

അപ്പൂസേ……

എന്താടാ……

എനിക്കൊരു കാര്യം പറയാനുണ്ട്.

അതിനെന്താ… പറഞ്ഞോ…

അത് ഞാൻ….

എന്താ…. മോളെ നിൻ്റെ പ്രശ്നം

പ്രശ്നം ഒന്നുമില്ല ഏട്ടാ…..

നീ നിന്നു കളിക്കാതെ കാര്യം പറ

അപ്പൂസെന്തിനാ ഇപ്പോ ചൂടാവുന്നേ….

നിന്നെ കുഞ്ഞുനാൾ മുതൽ അറിയുന്നതാ എനിക്ക് നീ പറ പെണ്ണേ….

അത് അപ്പൂസേ….. ഇൻക്ക്

എനിക്ക്

ഇൻക്കില്ലേ…..

പറയെടി……

ഏട്ടാ…. ചായ എടുക്കട്ടെ, ഏട്ടന്

ആത്മികയുടെ ശബ്ദമായിരുന്നു ആ കേട്ടത്. ആദി ഡോറിനരികിലേക്ക് നോക്കിയതും ആത്മിക വാതിലിനരികിൽ നോക്കി നിൽക്കുന്നു.

അയ്യേ… അപ്പൂസിന് ഇപ്പോ ചായയോ….

അതെന്താ…. ആദി ഇപ്പോ ചായ കുടിച്ചാൽ

ആദിയോ അതാരാ… ചേച്ചി….

ദേ…. നിൻ്റെ മുന്നിൽ ഇരിക്കുന്ന ആൾ തന്നെ,

അപ്പൂസേ…. ഈ പേരെപ്പോ വന്നു, ഇന്നിട്ട് ഇൻനോട് മിണ്ടീല

പോ ഞാൻ മിണ്ടൂല

അയ്യോ… മോളെ നീ മിണ്ടാതിരിക്കണ്ട, ആദിക്ക് സങ്കടാവും ഈ ചേച്ചി അറിയാതെ ഇട്ടു പോയ പേരാ… ഞാൻ മാത്രേ അങ്ങനെ വിളിക്കാറൊള്ളു.

ഓ… ചേച്ചി ഇട്ട പേരാണല്ലേ….

ഏട്ടാ…. ചായ എടുക്കട്ടെ….

ചേച്ചി അതിന് അപ്പൂസ് രണ്ടു നേരല്ലെ ചായ കുടിക്കു, പിന്നെ മാളൂസ് ഇട്ടതാണെ ഒരു ഗ്ലാസ് കുടിച്ചാ കുടിച്ച്, അതും ഞാൻ കരയാതിരിക്കാൻ

ആണോ…. എൻ്റെ ചായ ആദിക്ക് ഭയങ്കര ഇഷ്ടാ… ഇടക്കിടെ കുടിക്കാറുണ്ട്, ഇന്ന് ചായ ചോദിച്ച് ഒച്ചപ്പാട് കേക്കാത്തോണ്ട് വന്നതാ…

ആണോ…. അപ്പൂസേ….

മോള് വാ…..

എങ്ങോട്ടാ ചേച്ചി,

നിൻ്റെ അപ്പൂസിന് നീ ചായ കാച്ചി കൊടുത്തോ ഇന്ന്

ആ…. അതു ശരിയാ… അപ്പൂസെ ഇവിടെ ഇരി ട്ടോ നാൻ ഇപ്പോ വരാട്ടോ…

ആത്മികയും മാളുവും കൂടി പതിയെ പുറത്തേക്കു നടന്നു.

മാളു എനിക്കു ചായ വേണ്ട മോളെ, നി പറഞ്ഞ കാര്യം പറ വാ….

അതെന്താ… ആദി ഞാനുണ്ടാക്കുന്ന ചായയേ… കുടിക്കു എന്നു വാശി പിടിക്കുന്നെ, ഇപ്പോ മാളു ഉണ്ടാക്കിയ കൂടിക്കൂലന്നാണോ…

ആണോ അപ്പൂസെ….

മാളുവിൻ്റെ മുഖം കടന്നലുകുത്തിയ പോലെ വീർത്തു, ആ കുഞ്ഞു മിഴികളിൽ കണ്ണുനീർ തുള്ളികൾ നിറഞ്ഞു. ആ കാഴ്ച്ച കണ്ടതും ആദിയുടെ നെഞ്ചൊന്നു നീറി. അവൻ മാളുവിനരികിലേക്ക് ഓടി ചെന്നു. അവളെ വാരി പുണർന്നു.

എൻ്റെ പൊന്നിന് സങ്കടായോ…

ഉം…..

മോളു പോയി ചായ കൊണ്ടു വാ… അപ്പൂസ് കുടിക്കും

സത്യം

ആടാ….

ആത്മിക അത് പ്രതീക്ഷിച്ചിരുന്നില്ല, അവളെ കെട്ടിപ്പിടിച്ചിരിക്കുന്നത് കണ്ടതും അവൾക്ക് സഹിച്ചില്ല, അവൾ മാളുവിൻ്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ടു പറഞ്ഞു.

വാ… മോളെ , ആദിടെ മനസു മാറുന്നതിനു മുന്നെ നമുക്ക് ചായ ഉണ്ടാക്കാം

എന്തോ ഓർത്ത പോലെ മാളു ആദിയുടെ കെട്ടിപ്പിടുത്തത്തിൽ നിന്നും സ്വയം മുക്തയായി.

വാ… ചേച്ചി വേഗം പോവാ…

അവർ പടിയിറങ്ങുമ്പോ… കേക്കാം മാളുവിൻ്റെ ശബ്ദം

പൊട്ടത്തലയാ… ചായ കുടിക്കാൻ റെഡിയായിക്കോ…

ആദി വീണ്ടും ബാൽക്കണിയിലെ സോഫയിൽ ഇരുന്നു. ആ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു. അവൻ കണ്ണുകൾ അടച്ചു കിടന്നു. പതിയെ പതിയെ ചിന്തകളിലേക്ക് ചേക്കേറി.

ആത്മിക……..

എടി കുശുമ്പത്തി, ഞാൻ പൊട്ടനാണെന്നു കരുതിയോ നീ….

എല്ലാം ഞാൻ കാണുന്നുണ്ട്, കാണാത്തതായി നടിക്കുന്നു എന്നു മാത്രം

സഹിക്കണില്ല അല്ലെ നിനക്ക്, ഞാനും മാളുവും അടുത്തിടപഴകുന്നത് കാണാൻ

അവളാരാണെന്നറിയോ നിനക്ക്, അതാ പ്രശ്നം

രാവിലെ എന്നെ നന്നായി ടീസ്സ് ചെയ്തതല്ലേ.,

എനി എൻ്റെ സമയം, കാണിച്ചു തരാം

നിനക്കുള്ള പണി ഞാൻ തരും മോളെ….

🌟🌟🌟🌟🌟

ഒരു അര മണിക്കൂർ വരെ മാളുവിനെ എന്നിൽ നിന്നും അകറ്റി നിർത്തുക എന്ന ഉദ്യമത്തിൽ ആത്മിക വിജയം കണ്ടു. എന്നാൽ എന്നോട് സംസാരിക്കാൻ മാളുവിനും എന്തൊക്കെയോ.. ഉണ്ടായിരുന്നു. അതു കൊണ്ട് തന്നെ അവൾ എനിക്കുള്ള ചായയുമായി വേഗം പടി കയറി വന്നു.

അപ്പൂസേ….

എന്ന അവളുടെ വിളിയാണ് എന്നെ ഉണർത്തിയത്, എനിക്കു നേരെ നീട്ടിയ ചായ വാങ്ങുന്ന സമയം വാതിൽക്കലൂടെ ഞാൻ ഇടം കണ്ണിട്ടു നോക്കി. കോണിപ്പടിയുടെ അവിടെ ഫില്ലറിനരികിൽ മറഞ്ഞിരുന്ന ആത്മിയുടെ മാക്സിയുടെ അറ്റം ഞാൻ കണ്ടിരുന്നു. ഉള്ളിൽ ചിരിച്ചു കൊണ്ട് ഞാൻ ആ ചായ പതിയെ ഒരു കവിൾ കുടിച്ചു.

എൻ്റെ മാളൂസെ….

എന്താ… അപ്പസേ….

ഇതാടി ചായ….

അപ്പോ ചേച്ചിടെ ചായ എന്നും കൊറെ കുടിക്കും എന്നു പറഞ്ഞത്.

അത് എൻ്റെ മോളെ നിവർത്തിയില്ലാഞ്ഞിട്ടാ….

പിന്നെ കള്ളം

എടി പൈക്കു കൊടുക്കണ കാടിവെള്ളം പോലെയാ….

സത്യം…..

ഇതെല്ലാം കേട്ട ആത്മിക സത്യത്തിൽ കലി തുള്ളി. ഒന്നും പറയാനും വയ്യ, വല്ലാത്ത ഒരവസ്ഥ, ഇന്നലെ രാത്രി കാട്ടിക്കൂട്ടിയതിനെ സ്വയം പഴിച്ചു കൊണ്ട് അവൾ കണ്ണീരൊഴുക്കി .

മോളൂസെ… ഇതിനു മധുരം കുറവാണോടി….

നോക്കട്ടെ;

അതും പറഞ്ഞവൾ ചായ വാങ്ങി കുടിച്ചു നോക്കുന്നത്, ആത്മിക ഒളിഞ്ഞു നിന്നു കാണുന്നുണ്ടായിരുന്നു. അവളെ കൂടുതൽ ടിസ്സ് ചെയ്യുക എന്ന ലക്ഷ്യത്തോടെ ആദിയും മുന്നേറുകയാണ്

ഇല്ലാലോ… നല്ല മധുരം ഉണ്ടല്ലോ…

നോക്കട്ടെ…

അതും പറഞ്ഞ് ആദി കപ്പ് വാങ്ങി വീണ്ടും ഒരു കവിൾ കുടിച്ചു.

ആ… ഇപ്പോ നല്ല മധുരം ഉണ്ട്

അതു കേട്ടതും കലി തുള്ളി പടിയിറങ്ങി ആത്മിക, അവളുടെ കാൽക്കൊലുസിലെ കുഞ്ഞു മണിനാദം അവൻ്റെ കാതുകളെ തേടിയെത്തി.ആ താളം അവനോടു പറഞ്ഞു അവൾക്ക് എത്ര മാത്രം ദേഷ്യം പിടിക്കുന്നുണ്ടെന്ന്, ആ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.

അപ്പൂസെ, അപ്പൂസെന്തിനാ… ചിരിക്കുന്നേ…

ഒന്നുമില്ല, മോളെ…

കള്ളം

അല്ലാ… നീ അത് വിട്ടേ… നീയെന്തോ… നേരത്തെ പറഞ്ഞു തുടങ്ങിയത് , അതു പറ

നമുക്ക് മുറിയിൽ പോവാ…

സ്വകാര്യാ…….

ആ…. അപ്പൂസെ, ഇത് അപ്പൂസ് മാത്രം അറിഞ്ഞാ മതി. എനി എന്തു ചെയ്യണമെന്നും

അപ്പോ കാര്യം സീരിയസ്സ് ആണല്ലോ

അത് പിന്നെ

നീ വന്നേ….

ആദി അവളെയും കൂട്ടി മുറിയിൽ കയറി, വാതിൽ കുറ്റിയിട്ടു. മാളു കട്ടിലിൻ്റെ ഓരത്ത് ഇരിക്കുന്നുണ്ടായിരുന്നു. അവളുടെ മടിയിൽ തലവെച്ചു ആദി കിടന്നു. ആ തലയിൽ മസാജ് ചെയ്തു കൊണ്ട് അവൾ ഇരുന്നു. ആദിക്ക് ഏറെ പ്രിയങ്കരമാണ് ആ മസാജ്. അമ്മയും മാളുവും ചെയ്യുന്ന മസാജ്.

മാളുവിൻ്റെ മസാജിന് ഒരു പ്രത്യേക ഫിലാണ്. പതിയെ വിരലുകൾ തലയിലൂടെ ചലിക്കും പതിയെ വേഗത കൂടും പിന്നെയും വേഗത കുറയും അങ്ങനെ ഒരു പ്രത്യേക രീതിയിൽ, വിരലുകൾ സഞ്ചരിക്കുന്ന രീതിയിൽ പോലും അവൾ വ്യത്യസ്തയാണ്. ഇടക്ക് നിർത്തി ഒരിടം മാത്രം ഒരു തരം ചെറിയുന്ന പോലെ എന്തോ ഒന്ന് ചെയ്യാനുണ്ട് ആ സമയം മേലാകെ കുളിര് കോരും അങ്ങനെ ആ മസാജിൽ മതിമറന്നിരിക്കുമ്പോൾ വാതിൽ ആരോ കൊട്ടിയത്.

ആദി മനസിൽ ഉറപ്പിച്ചിരുന്നു കൊട്ടിയ വ്യക്തിയെ ആത്മിക, അവളുടെ സ്ത്രീ സഹജമായ കുശുമ്പോർത്ത് പുഞ്ചിരിയോടെ വാതിൽ തുറന്നതും.

അപ്പൂ…..

എന്താ… അച്ഛാ….

നിന്നെ രാമേട്ടൻ വിളിക്കുന്നുണ്ട്

അച്ഛാ കുറച്ച് കഴിഞ്ഞു വന്നാ മതിയോ

നീയെന്താ പറയുന്നെ ഇങ്ങു വന്നേ…

പപ്പൻ അപ്പുവിൻ്റെ കൈ പിടിച്ചു മുന്നോട്ടു നടന്നതും ആ വിളി വന്നു.

പപ്പേ…..

ആ പപ്പേടെ ചുന്ദരി ഇവിടുണ്ടായിരുന്നോ…

അപ്പൂസ് ഇപ്പോ വരൂല

അത് മോളെ

പപ്പേ… ഞാൻ പറഞ്ഞു ഇൻക്ക് അപ്പൂസിനോടായി രഹസ്യം പറയാനുണ്ട്, വെറുപ്പിക്കാതെ പോയെ

ഏത് അന്നു പറഞ്ഞതോ…

ആ അതു തന്നെ, പപ്പാ പേയേ…

ഓ… എന്നാ അങ്ങനാവട്ടെ,

അതു പറഞ്ഞതും പപ്പൻ അപ്പുവിനോടായി സ്വകാര്യം പറഞ്ഞു.

എന്താ എന്നാദ്യം അറിയാൻ നോക്ക്, എന്തോ ഉണ്ട് അന്ന് എനിക്കും തോന്നി, പക്ഷെ നിന്നോടെ പറയു എന്ന വാശിയില്ല, നമുക്ക് രാത്രി സംസാരിക്കാം.

അതും പറഞ്ഞ് പപ്പൻ പുറത്തേക്കിറങ്ങി പോയി. ആദി വാതിൽ ചാരിയിട്ട ശേഷം പഴയ പോലെ അവളുടെ മടിയിൽ കിടന്നു. അവൾ മസാജ് ചെയ്യലും തുടർന്നു.

മാളൂസെ…

ഉം….

എനി പറ

ഇൻക്ക്

ഉം… പേരട്ടെ

ഇൻക്ക് ഒരാളെ ഇഷ്ടാ….

ആരെ

അരുൺ….

സത്യം

സത്യാ… അപ്പൂസെ, മാളൂസ് അപ്പൂസിനോട് കള്ളം പറയോ….

അത് വലിയൊരു കഥയാ…..

എന്താ… മോളെ എന്താ നിൻ്റെ കണ്ണ് നനയുന്നത്.

ഈ സമയം പപ്പൻ രാമനോട് ആദിയും മാളുവും മുറിയിൽ ഇരുന്ന് ചർച്ച ചെയ്യുന്നത് , കേട്ടറിഞ്ഞ ആത്മികയ്ക്ക് ആസനത്തിൽ തീ പിടിച്ച അവസ്ഥയായിരുന്നു. വെള്ളത്തിനു പുറത്ത് വീണ പരൽ മീനിനെ പോലെ പിടഞ്ഞവൾ കോവണി ഓടിക്കയറി.

വിറക്കുന്ന കൈകൾ വാതിൽ പിടിയിൽ വെച്ചു കൊണ്ടവൾ മനസിൽ എല്ലാം താങ്ങാനുള്ള ശക്തിക്കായി അവൾ ഒരുങ്ങി, നിന്നു. അവളുടെ മനസിൽ പല ദുഷ്ചിന്തകളും കയറി കൂടി, അവർ തമ്മിലുള്ള ബന്ധം അവൾക്കറിയില്ല , അതു കൊണ്ടു തന്നെ അവളുടെ മനസ് കൽപ്പിച്ച പല ബന്ധങ്ങൾ അത് മുഴുവൻ അസ്ഥാനത്തായിരുന്നു.

ഒരു നിമിഷം കൊണ്ട് സംഭരിച്ച ധൈര്യം കൊണ്ടവൾ ആ വാതിൽ മലക്കെ തുറന്നു. അവളുടെ മടിയിൽ തലവെച്ചു കിടക്കുന്ന ആദിയെ കണ്ടതും നെഞ്ചിൽ കഠാര കുത്തിയിറക്കിയ വേദന നുകർന്ന പോലെ, സ്വന്തം നിയന്ത്രണ സീമകൾ തകർന്നടിഞ്ഞ അവൾ തൻ്റെ ഉള്ളിൽ നുരഞ്ഞു പൊന്തിയ കോപം ചെറിയ രീതിയിൽ പുറത്തു കാട്ടി.

നിത്യാ……

എന്താ…. ചേച്ചി…..

ഒന്നു പുറത്തേക്ക് നിക്കോ….

ഞാനോ…..

അതെ,

മടിയോടെ അവൾ എഴുന്നേൽക്കാൻ ശ്രമിച്ചതും ആദി അവളെ പിടിച്ചിരുത്തി.

ആദി എനിക്കു നിന്നോട് സംസാരിക്കണം

സംസാരിക്കാലോ….

Its Personal ….

അതിനു രാത്രിയിൽ സമയമില്ലെ

അതെങ്ങനെ

രാത്രി എന്തായാലും ഒരു മുറിയിലല്ലേ…

what,

എന്തെ, ഇന്നലെ പറഞ്ഞതൊക്കെ മറന്നോ…

എന്താ… അപ്പൂസെ….

ok, Done

അതും പറഞ്ഞ് വാശിയോടെ അവൾ ഇറങ്ങി പോയി, പിന്നെ അമ്മ വന്നു വിളിച്ചപ്പോ മാളുവും പോയി. ഞാൻ രാമേട്ടനരികിൽ പോയി കുറച്ചു നേരം സംസാരിച്ചു. പിന്നെ വണ്ടിയെടുത്ത് പുറത്തു പോയി .

🌟🌟🌟🌟🌟

സന്ധ്യ സമയം ആദി തിരികെ വീട്ടിൽ എത്തുന്നത്. വണ്ടിയിൽ നിന്നും ഇറങ്ങിയതും അവൻ കാണുന്നത് നിറദീപവുമായി വരുന്ന മാളുവിനെയാണ്. അവൾ വിളക്കു വെച്ച് അവൾ തൊഴുതു. ശേഷം ചമ്രം പടിഞ്ഞിരുന്നു പ്രാർത്ഥന തുടങ്ങി. ദേഷ്യം നിറഞ്ഞ തൻ്റെ കുഞ്ഞു മിഴികൾ ഉരുട്ടി, അവളവനെ വിളിച്ചപ്പോൾ പേടിച്ചരണ്ട കുഞ്ഞിനെ പോലെ അവൻ അവൾക്കരികിൽ ചെന്നു നിന്നു. അവൻ്റെ കൈക്കു പിടിച്ച് മാളു അവനെ വിളക്കിനു മുന്നിൽ ഇരുത്തി. നാമജപം നടത്താതെ നിന്ന അവനെ അവൾ വീണ്ടും കണ്ണുരുട്ടി പേടിപ്പിച്ചപ്പോ അവനും നാമം ചൊല്ലി. അപൂർവ്വമായ ആ കാഴ്ച്ച നിറകണ്ണുകളോടെ കണ്ടു കൊണ്ട് ലക്ഷ്മിയമ്മ ആത്മസായൂജ്യമടഞ്ഞു.

ഇതെല്ലാം പുറത്ത് നിന്ന് ആത്മിക നോക്കി നിന്നു. സത്യത്തിൽ ആത്മിക യഥാർത്ഥത്തിൽ കലി തുള്ളുകയാണ്. ആദി അവളുടെ ചെറു ചലനത്തിൽ പോലും അനുസരിക്കുന്നത് അവൾക്ക് തീരെ സഹിക്കാൻ കഴിയുന്നില്ല. അവൾ അവന് ഏറെ പ്രിയപ്പെട്ടതാണ് തന്നെക്കാൾ ഏറെ.

അതാണ് അവളുടെ പ്രശ്നവും, തന്നെക്കാൾ പ്രധാന്യം അവൾക്കു ലഭിക്കുന്നു. ഈ സാഹചര്യത്തിൽ കാര്യം മുന്നോട്ടു പോയാൽ. തൻ്റെ താലിക്കയറിൻ്റെ ബലം കുറയുമോ എന്നവൾ ഭയന്നു നിന്നു. അവനെ പിരിയുക എന്നത് അവൾക്കസാധ്യമാണ്, അവൻ മറ്റൊരു പെണ്ണുമായി അടുത്തിടപഴകുന്നത് അവൾക്ക് വേദനയാണ്.

ഇന്ന് രാത്രി ആദിയോട് സംസാരിക്കണം എന്നവൾ തീരുമാനിച്ചു. ഏതു വിധേനയും പിണക്കം ഇല്ലാതാക്കാൻ അവൾ ഒരുങ്ങി കഴിഞ്ഞു. മനസിലെ വാശികൾ എല്ലാം കുഴിച്ചു മൂടി, അവനു മുന്നിൽ അവൾ അടിയറവു പറഞ്ഞു. മദം പൊട്ടിയ ആത്മിക എന്ന പിടിയാനയെ തളയ്ക്കാൻ ആദിയെന്ന കൊലകൊമ്പനെ കഴിയു.

പ്രാർത്ഥന കഴിഞ്ഞ് മാളു എഴുന്നേറ്റ് ഹോളിലേക്ക് നടന്നതും പിന്നാലെ , ആദിയും നടന്നു നീങ്ങി.

മോളെ…..

പോ… ഞാൻ മിണ്ടൂല…

എന്താടാ മുത്തേ… ദേ… നേക്കിയെ

ഉച്ചക്കത്തെ ഊണിനെന്തേ വരാഞ്ഞേ…

തെരക്കായി പോയി ചക്കരേ….

വേണ്ട ഒന്നും പറയണ്ട

ഏത്തമിടണോ അപ്പൂസ്…

വേണ്ട,

ഒരു ബിയർ ആയാലോ….

അപ്പുസെ……

കാര്യാടി പെണ്ണേ….

സത്യം

ആടി, ഞാൻ വാങ്ങിട്ടുണ്ട്

എന്നാ വാ….

അവിടെ നിക്ക് , ഫുണ്ട് കഴിഞ്ഞ് പയ്യെ അടിക്കാം

ഒക്കെ

മാളു അവളുടെ ഇഷ്ടാനിഷ്ടങ്ങൾ എല്ലാം അവനു മനപ്പാടമാണ് അവളുടെ കുട്ടിക്കുറുമ്പിന് കൂട്ടു നിൽക്കുന്ന അവളുടെ ഏട്ടൻ.

അങ്ങനെ ആഹാരം കഴിക്കലും ബഹളവും ഒക്കെ കഴിഞ്ഞ് മുകളിൽ ബാൽക്കണിയിൽ ഇരുന്നു കൊണ്ട് ആദിയും മാളുവും ഒരു കുപ്പി ബിയർ കുടിച്ചു. വെറുതെ ഒരു രസത്തിന്. അപ്പു വരുമ്പോ മാത്രം ഇത്തിരി കുടിക്കുന്ന മാളുവിന് അത് എല്ലാം ആയിരുന്നു. അവളെ മുറിയിൽ കിടത്തിയ ശേഷം അവൻ മറ്റൊരു ബിയർ കുടിച്ചു കൊണ്ടിരിക്കുമ്പോ ആത്മിക അവിടേക്കു കടന്നു വന്നു.

ചുവന്ന ഫ്രൻഡ് ഓപ്പൺ മോഡൽ ഒരു മാക്സിയാണ് അവൾ ധരിച്ചിരുന്നത്. ചുവപ്പിൽ അവളെ കണ്ടപ്പോ അവനിലെ മദ്യ ലഹരി കൂടി ചേർന്ന് സിരകളിലെ രക്തപ്രവാഹം ഒന്നു കൂടി.

ആദി കിടക്കുന്നില്ലെ…

വശ്യമായ ലാസ്യ ഭാവത്തോടെ അവളത് പറഞ്ഞപ്പോ ഒരു മായിക ലോകത്തിലെന്ന പോലെ അവൻ മൂളി.

അവർ ഇരുവരും മുറിയിൽ പോയി , ആദി കട്ടിലിൽ ഒരു ഓരത്തു കിടന്നു. ആത്മിക വാതിൽ ചാരിയടച്ച ശേഷം കട്ടിലിൻ്റെ ഇങ്ങേ വശത്തു കിടന്നു. ഇരുവരുടെയും ഹൃദയതാളം ഉയർന്നിരുന്നു. പ്രണയാർദ്രമായ നിമിഷങ്ങൾ അവരെ തേടി വന്നപ്പോലെ.

മൗനം ആ പ്രണയ നിമിഷത്തെ കൂടുതൽ സുന്ദരമാക്കി, ശ്വാസഗതി ഉയരുന്ന താളം ആ മുറിയിലാകെ അലയടിച്ചു. ഓരത്തു കിടന്ന ആത്മിക പതിയെ പതിയെ നിരങ്ങി ആദിക്കരികിലേക്ക് കുറച്ചു അടുത്ത നിമിഷം ആദി പുഞ്ചിരി തൂകി കിടന്നു.

കിടക്കയിൽ മന്ദം മന്ദം അനങ്ങി അവൾ അവനരികിലേക്ക് വന്നടുക്കുന്നത് കാക്കയുടെ ഓരോ ചെറു ചലനത്തിലും അവനറിഞ്ഞു. അവളുടെ ശരീരത്തിൽ നിന്നും വമിക്കുന്ന താപം അവനിലേക്കടുത്തു കൊണ്ടിരുന്നു. അവളുടെ ഹൃദയസ്പർഷിയായ ഗന്ധം അവൻ ആവോളം നുകർന്നു.

നിരങ്ങി നിരങ്ങി ആത്മിക ആദിയെ തൊട്ടു തൊട്ടില്ല എന്ന പോലെ വന്നു നിന്നു. അടുത്ത നിമിഷം അവളുടെ ശരീരം അവൻ്റെ ശരീരത്തെ സ്പർഷിച്ചു. ഒരു വൈദ്യുതി തരംഗങ്ങൾ തൻ്റെ ശരീരത്തിലൂടെ പ്രവഹിച്ചപ്പോലെ അവനു തോന്നി. അവനറിയാതെ അവൻ്റെ കരങ്ങൾ അവളെ വാരിപ്പുണരാൻ കൊതിച്ചു . ആ കൈകൾ പതിയെ അവളെ തേടി ഉയർന്നു വന്നു.

ആത്മികയുടെ അവസ്ഥയും മറ്റൊന്നായിരുന്നില്ല. അവൻ്റെ മാറിലെ ചൂടു പറ്റാൻ അവളുടെ ഇടം നെഞ്ചം തിടുക്കം കൂട്ടി. അവനിൽ അലിയാൻ അവൾ സ്വയം ഒരുങ്ങി കഴിഞ്ഞിരുന്നു. പ്രണയാർദ്രമായ രാവിനെ സാക്ഷിയാക്കി അവൾ മൊഴിഞ്ഞു

ആദി……

oക്….. oക്….. oക്….

പെട്ടെന്നായിരുന്നു വാതിൽ ആരോ മുട്ടിയത്, ഞെട്ടി തിരിഞ്ഞു നോക്കിയ അവരാ കാഴ്ച്ച കണ്ടു വാതിൽ പതിയെ തുറന്നു വരുന്നത്.

(തുടരും……)

Comments:

No comments!

Please sign up or log in to post a comment!