വൈഷ്ണവം 10

റൂമില്‍ കണ്ണന്‍ ബെഡില്‍ ഇരുന്ന് ചിന്താകുലനായി ഇരിക്കുകയായിരുന്നു….. ചിന്നു കണ്ണനടുത്തേക്ക് ചെന്നു വിളിച്ചു…

കണ്ണേട്ടാ…. എന്താ ഈ ആലോചിക്കുന്നേ…..

കണ്ണന്‍ ചിന്നുവിനെ നോക്കി…. ഒരു നിര്‍വികാരനായി അവളെ നോക്കി നിന്നു.

പറ കണ്ണേട്ടാ…. എന്താ ഇത്ര ചിന്തിക്കാന്‍…..

ഒന്നുല്ല…. നീ കിടന്നോ…. കണ്ണന്‍ ഉറച്ച സ്വരത്തില്‍ പറഞ്ഞു….

ചിന്നു സംശയത്തോടെ തലയണ എടുത്ത് ഇടക്ക് വെച്ച് കിടന്നു…. പിന്നെയും കണ്ണനെ നോക്കി കിടന്നു…. ആ മുഖം കണ്ടിട്ട് ഒരു സമാധാനം കിട്ടുന്നില്ല. അവള്‍ വിട്ടും ഒന്നു വിരലാല്‍ തൊണ്ടി ചോദിച്ചു….

അതേയ്…. കണ്ണേട്ടാ…. എന്താ പ്രശ്നം പറ….

കണ്ണന്‍ അവളെ നോക്കി…. പിന്നെ പറഞ്ഞു…

ഞാന്‍ നീ പറഞ്ഞ കാര്യം ആലോചിക്കുകയായിരുന്നു….

എന്ത് കാര്യം…..

നീ ഉച്ചയ്ക്ക് പറഞ്ഞത്…..

ഉച്ചയ്ക്ക് എന്ത്…..

ഡീ…. കോപ്പേ…. നീയല്ലേ പറഞ്ഞ് സ്ത്രിയ്ക്ക് വേണ്ടത് തരാത്ത പുരുഷനെ ഒഴുവാക്കുമെന്നൊക്കെ…… കണ്ണന്‍ തലയണയുടെ മുകളില്‍ കൈ കുത്തി നിന്ന് അവളെ നോക്കി ചോദിച്ചു….

അത്…. കണ്ണേട്ടാ…. ഞാനപ്പോ പറഞ്ഞ് ജയിക്കാന്‍ വേണ്ടി….. ചിന്നു അല്‍പം ഭയത്തോടെ അവളോടായി പറഞ്ഞു….

ദേ…. ഇനി അമ്മാതിരി ഡയലോഗ് എന്‍റെ മുന്‍പില്‍ വെച്ച് പറഞ്ഞാലുണ്ടല്ലോ….. കണ്ണന്‍ മുന്നോട്ടഞ്ഞ് അവളുടെ മുഖത്തിന് നേരയായി നിന്നു. അവന്‍റെ ഇരു കൈകളും അവളുടെ ഇരുവശത്തുമായി കുത്തി നിര്‍ത്തി….

അവളുടെ മുഖത്തിന് മുകളില്‍ പത്തിഞ്ച് വ്യത്യാസത്തില്‍ അവന്‍റെ മുഖം ചുവന്ന് തുടത്തു…..

അത്…. കണ്ണേട്ടാ…. സോറി… ഞാനാപ്പോ അങ്ങിനെയൊക്കെ…. ചിന്നു പേടിയോടെ പറഞ്ഞെടുത്തു….

അല്ല…. നിന്‍റെ സംശയമൊക്കെ ഞാനിന്ന് തീര്‍ത്ത് തരാം…. നിനക്ക് വേണ്ടതൊക്കെ തന്നിട്ടെ ഞാനിന്ന് ഉറങ്ങുന്നുള്ളു….. ഇല്ലെങ്കില്‍ ചിലപ്പോ ഇനിയും ഇമ്മാതിരി ഡയലോഗടിക്കും…..കണ്ണന്‍ ഇത്രയും പറഞ്ഞ് അവന്‍റെ മുഖം അവളുടെ മുഖത്തിലേക്ക് അടുപ്പിച്ചു….

കണ്ണേട്ടാ….. അത്…. വേണ്ട…. ചിന്നു തന്‍റെ കൈ അവന്‍റെ നെഞ്ചില്‍ വെച്ച് അവനെ തടയാന്‍ ശ്രമിച്ചു… പക്ഷേ അവന്‍റെ ശക്തിയെ തടുക്കാനുള്ള കരുത്ത് അതിന് ഉണ്ടായിരുന്നില്ല….

അവന്‍റെ ചുണ്ട് തന്‍റെ ചുണ്ടിന് അടുത്തെത്തി…. ചിന്നു എന്ത് ചെയ്യണമെന്നറിയതെ കിടന്നു. അലറി വിളിക്കാന്‍ ശബ്ദം വരുന്നില്ല….. ഇനി ഒന്നും ചെയ്യാന്‍ കഴിയില്ല….

മദമിളകിയ ഒറ്റയാനെ പോലെ തന്‍റെ കണ്ണെട്ടന്‍ തന്നെ കീഴ്പെടുത്താന്‍ പോവുന്നു….

. അവള്‍ കണ്ണടച്ച് കിടന്നു…. എതു നിമിഷവും ആ ചുണ്ട് തന്‍റെ ചുണ്ടിനെ നുണയും…..  അവള്‍ അതിനായി കണ്ണടച്ചിരുന്നു…. പക്ഷേ…. ഒന്നും സംഭവിക്കുന്നില്ല….. അവള്‍ പതിയെ കണ്ണു തുറന്നു….

ദേ…. തന്‍റെ മുന്നില്‍ ഒരു വഷളന്‍ ചിരിയുമായി കണ്ണേട്ടന്‍…..

കള്ളി…. അപ്പോ നീ എന്തോ കൊതിച്ചല്ലോ…… കണ്ണന്‍ ചിരിയില്‍ ചോദിച്ചു…..

അത്…. ഞാനപ്പോ…. ചിന്നുവിന് എന്ത് പറയണമെന്നറിയാതെയായി…. അവളുടെ മുഖം നാണം കൊണ്ട് ചുവന്നു. എതോ സിനിമയില്‍ പറഞ്ഞ പോലെ അടിവയറ്റില്‍ മഞ്ഞ് പെയ്യുന്ന സുഖം…..

കണ്ണന്‍ തിരിച്ച് തലയണയുടെ അപ്പുറത്തേക്ക് ചാടി കിടന്നു….

അവള്‍ എന്ത് ചെയ്യണമെന്നറിയാതെ കിടന്നു….. അവള്‍ അവന്‍റെ നേര്‍ക്ക് തിരിഞ്ഞ് കിടന്നു. തലയണയ്ക്ക് അപ്പുറത്ത് കണ്ണെട്ടന്‍ അവളെ ഇടംകണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. മുഖത്ത് ഒരു ചിരി….

എന്താടീ….. കണ്ണന്‍ ചോദിച്ചു…..

മ്ച്ചും… ചിന്നു ചിരിയോടെ തോളുകള്‍ ഉയര്‍ത്തി പറഞ്ഞു….

അല്ലലോ…. എന്തോ ഉണ്ട്……

അത്…. കണ്ണേട്ടാ….

ഹാ…. പറ…..

ഞാനിന്ന് കണ്ണേട്ടനെ കെട്ടിപിടിച്ച് കിടന്നോട്ടെ…. ചിന്നു നാണത്തോടെ ചോദിച്ചു…..

മഴ ഇപ്പോഴും തകര്‍ത്തുപെയ്യുകയാണ്…. മഴതുള്ളികള്‍ മാവിന്‍റെ ഇലകളില്‍ വന്നിടിക്കുന്ന ശബ്ദം മുറിയില്‍ നിറഞ്ഞു നിന്നിരുന്നു. ചിന്നുവിന്‍റെ ചോദ്യം കേട്ട് കണ്ണന്‍ അതിശയത്തോടെ നോക്കി.

ങേ…. അതെന്താ….. അങ്ങിനെയൊരു പൂതി….. കണ്ണന്‍ തിരിഞ്ഞ് കിടന്ന് അവളെ നോക്കി ചോദിച്ചു….

അത്…. പിന്നെ…. ഒരു ആഗ്രഹം….. കുഴപ്പമാവുമോ…. ചിന്നു ചോദിച്ചു….

നമ്മുക്ക് നോക്കാം…..കണ്ണന്‍ ചാടി ലൈറ്റ് ഓഫാക്കി…. പിന്നെ ബെഡിലേക്ക് ചാടി നടക്കു കിടന്ന തലയണ എടുത്ത് വലിച്ചെറിഞ്ഞു…. അത് ബെഡില്‍ നിന്ന് എങ്ങോട്ടോ പറന്നു പോയി….

കണ്ണന്‍ അവളെ രണ്ടു കൈകളും വിടര്‍ത്തി അവളെ തന്നിലേക്കായി വിളിച്ചു…. അവള്‍ സന്തോഷത്തോടെ കണ്ണന്‍റെ അടുത്തേക്ക് നിങ്ങി കിടന്നു… അധികം വൈകാതെ അവള്‍ അവന്‍റെ നെഞ്ചിലേക്ക് ചേര്‍ന്നിരുന്നു. കണ്ണന്‍ ഇരുകൈകളാല്‍ അവളെ പുണര്‍തു…. ഒരു തലയണയെ കെട്ടിപിടിക്കുന്ന പോലെ അവന് ഫീല്‍ ചെയ്തു….

പുറത്ത് മഴയില്‍ നിന്ന് വമിക്കുന്ന തണുപ്പിനെ അവന്‍റെ ശരീരതാപത്തില്‍ അവള്‍ അലിയിച്ച് കളഞ്ഞിരുന്നു. മുമ്പെങ്ങും കിട്ടാത്ത ഒരു സുരക്ഷിതത്വം ആ കൈകള്‍കിടയില്‍ അവള്‍ക്ക് ഫീല്‍ ചെയ്തു….

അവന്‍ അവളെ തന്നിലേക്ക് പൂര്‍ണ്ണമായി അടുപ്പിച്ചു അവള്‍ അവളുടെ കൈ അവന്‍റെ ഇടുപ്പിലുടെ പുറത്തേക്ക് വെച്ച് കിടന്നു.
അവളുടെ സ്നേഹം അവനില്‍ മറ്റുവികാരത്തെക്കാള്‍ ശക്തിയില്‍ അലയടിച്ചു. അതിനാല്‍ തന്നെ ഈ നിമിഷം തച്ച് കെടുത്താന്‍ അവന്‍ അഗ്രഹിച്ചില്ല….

തന്‍റെ ഇണയുടെ ചൂട് അവരെ തണുപ്പില്‍ നിന്ന് അകത്തി…. ആ ചൂടിന്‍റെ സുഖത്തില്‍ അവര്‍ എപ്പോഴോ ഉറങ്ങിപോയി…..

രാവിലെ പതിവ് പോലെ അലറമടിച്ചു. കണ്ണന്‍ കണ്ണ് തുറക്കുമ്പോള്‍ രാത്രി കിടന്ന അതെ പോസിഷനിലാണ് ഇരുവരും…. അവള്‍ തന്‍റെ കൈയില്‍ തലവെച്ച് കിടന്നുറങ്ങുന്നു. തന്‍റെ കൈ അവളുടെ പുറത്തുടെ അവളെ തന്നിലേക്ക് അടുപ്പിച്ച് വെച്ചിരിക്കുന്നു.

അവന്‍ കിടന്ന കിടപ്പില്‍ ഫോണ്‍ എടുത്ത് അലറാം ഓഫാക്കി. വയറിന് താഴെയൊരാള്‍ ഷോര്‍സിനുള്ളില്‍ തലയുയര്‍ത്തി നില്‍ക്കുന്നുണ്ടായിരുന്നു… എന്‍റെ സമയമായോ എന്ന് ചോദിക്കും പോലെ…. പക്ഷേ അവനെ നിരാശപെടുത്താനെ കണ്ണനാവുമായിരുന്നുളളു….

ഇനി അവശ്യ നേരത്ത് ഇവന് പണി മുടക്കുമോ…. കണ്ണന്‍ ചിന്തിച്ച് നോക്കി…. പിന്നെയും അവളിലേക്ക് ശ്രദ്ധ കൊടുത്തു….

ഒരു കൊച്ചുകുട്ടിയെ പോലെ ഉറങ്ങുന്ന അവളുടെ മുഖത്തേക്ക് രണ്ട് മുടി കെട്ട് താഴ്ന്ന് കിടക്കുന്നു. അത് അവളുടെ മുഖത്തെ കാന്തി മറച്ച് വെച്ചിരിക്കുകയാണ്. അവന് അത് ഇഷ്ടപ്പെട്ടില്ല…. അവന്‍ തന്‍റെ വിരല്‍ കൊണ്ട് ആ മുടി കെട്ട് ഒത്തുക്കി മാറ്റി….

ശ്…. അടങ്ങി കിടക്ക് കണ്ണേട്ടാ…. കണ്ണടച്ച് കൊണ്ട് തന്നെ ചിന്നുവില്‍ നിന്ന് മറുപടി വന്നു….

ങേ…. നീയപ്പോ ഉണര്‍ന്നുലേ…. കണ്ണന്‍ പതിയെ ചോദിച്ചു….

മമ്….. ഒരു മുളല്‍ മാത്രയുള്ളു

മുത്തേ…. എണിക്ക്…. എനിക്ക് കളിക്കാന്‍ പോണം…. കണ്ണന്‍ പറഞ്ഞു….

ഇന്നിനി പോണ്ട…. കുറച്ച് നേരം കുടെ ഇങ്ങനെ കിടക്കട്ടെ…. ചിന്നു പറഞ്ഞു….

അല്ലെലും മഴ പെയ്ത് ഗ്രൊണ്ടെല്ലാം ചളിയായിരിക്കും അതുകൊണ്ട് ഇന്ന് കളിക്ക് ലീവ് കൊടുക്കാം…. കണ്ണന്‍ ചിന്തിച്ചു. അവളെ കുറച്ചുകുടെ തനിലേക്ക് അടുപ്പിച്ചു.

അവളുടെ ശ്വാസം തന്‍റെ നെഞ്ചില്‍ വന്നിടിക്കുന്നത് അറിയാന്‍ സാധിച്ചു… എന്നാലും നല്ല സുഖം….കണ്ണന്‍ ഒന്നുടെ കണ്ണടച്ച് കിടന്നു… ഇനി ഉറക്കമൊന്നും വരില്ല എന്നാലും കിട്ടിയ സുഖം ആസ്വദിച്ച കിടക്കുക തന്നെ….

കുറച്ച് നേരത്തിന് ശേഷം ചിന്നുവില്‍ നിന്ന് ചില ചലനങ്ങള്‍ ഉണ്ടാവുന്നതായി അവന്‍ അറിഞ്ഞു…. അവള്‍ അവളുടെ മേല്‍ ഉള്ള കണ്ണന്‍റെ കൈ പതിയെ മാറ്റാന്‍ ശ്രമിക്കുകയാണ്….

കള്ളി…. എന്നെ ഉറക്കിയിട്ട് നീ മുങ്ങുകയാണല്ലേ….. കണ്ണന്‍ മനസില്‍ ചിന്തിച്ചു…. അവന്‍ തന്‍റെ കൈയിന് കുടുതല്‍ ബലം കൊടുത്തു… അവളും ബലം പ്രയോഗിച്ച് മാറ്റാന്‍ ശ്രമിച്ചപ്പോള്‍ അറിയാതെ കണ്ണന്‍റെ മുഖത്ത് ചിരി വന്നു…

അത് കണ്ടതുകൊണ്ടാകണം ചിന്നു കണ്ണനോടായി പറഞ്ഞു…

കണ്ണേട്ടാ….
വീട്…. എനിക്ക് പോണം……

എങ്ങോട്ട്….. ഇപ്പോ നിന്‍റെ കൊതിയൊക്കെ തീര്‍ന്നോ….

ആ…. തീര്‍ന്നു…. ഇനിയും കിടന്ന രാവിലെ കാണാത്തത് കൊണ്ട് അമ്മയിങ്ങ് കയറി വരും…. പിന്നെ കൊതി തീര്‍ക്കാന്‍ എന്നെ കിട്ടില്ല…. രണ്ടുകൊല്ലാം….

അയ്യോ…. ചതിക്കല്ലേ…. കണ്ണന്‍ തന്‍റെ കൈ അയച്ചു.

അവള്‍ക്ക് അത്ര സമയം മതിയായിരുന്നു. അവള്‍ നിഷ്പ്രയാസം അവന്‍റെയടുത്ത് നിന്ന് മാറി ചാടിയെണിറ്റു…. പിന്നെ അവളുടെ പണികളിലേക്ക് പോയി….

കണ്ണന്‍ അല്‍പനേരംകുടി കിടന്നതിന് ശേഷമാണ് എണിറ്റത്…. അന്ന് രാവിലെ ബാക്കിയെല്ലാം പതിവുപോലെയായിരുന്നു. രണ്ടുപേരും ഒരുങ്ങി കോളേജിലേക്കിറങ്ങി…..

കോളേജില്‍ അവര്‍ ഭാര്യഭാര്‍ത്തക്കന്‍മാരാണ് എന്നറിയാവുന്നത് അവളുടെ ക്ലാസിലെ പിള്ളേര്‍ക്കും സെക്യൂരിറ്റിക്കാരനും ജോബിനും ടീമ്സിനും മാത്രമായിരുന്നു. കണ്ണനും ചിന്നുവും ബാക്കിയുള്ളവരെ അറിയിക്കാന്‍ ശ്രമിച്ചതുമില്ലായിരുന്നു.

ക്ലാസ് ശരിക്കും അവന് ഒരു ഒറ്റപെടലിന്‍റെ കേന്ദ്രമായിരുന്നു. മൊത്തം പെണ്‍പിള്ളേര് മാത്രം…. അന്ന് ഇന്‍റര്‍വെലിന് എല്ലാരും അവന്‍റെ ചുറ്റും കുടി…. ഒക്കെ ഒന്നിനൊന്ന് മെച്ചം….

ഹലോ…. വൈഷ്ണവ് എന്നല്ലേ പേര്….. കുട്ടത്തില്‍ ഒരുത്തി ചോദിച്ചു….

അതേ…. അവന്‍ മറുപടി നല്‍കി….

ഇന്നലെ എങ്ങോട്ടാ മുങ്ങിയത്…. ക്ലാസ് കഴിഞ്ഞ് കണ്ടില്ലലോ…. മറ്റൊരുത്തി ചോദിച്ചു….

ഹോ… ഇന്നലെ ഒരു വേണ്ടപ്പെട്ട ആളുടെ ബെര്‍ത്ത്ഡേയായിരുന്നു. അങ്ങോട്ട് പോയതാ…. അവന്‍ ചിരിയോടെ പറഞ്ഞു….

ആരാ ഇത്ര വേണ്ടപ്പെട്ട ആള്‍…. ലൗവറാണോ…..

ഹേയ് എനിക്ക് ലൗവറൊന്നുമില്ല….

ഹാവു…. നന്നായി…. കുട്ടത്തില്‍ ഒരുത്തി പറഞ്ഞു….

എന്തോ…. കണ്ണന്‍ അവളോടായി ചോദിച്ചു….

ഹേയ്…. ഒന്നുമില്ല…. ഞങ്ങള്‍ പരിചയപെടാന്‍ വന്നതാ… ഐയം നീതു…. നേരത്തെ നന്നായി എന്ന് പറഞ്ഞവള്‍ കൈ മുന്നിലേക്ക് നീട്ടി സ്വയം പരിചയപ്പെടുത്തി….

വൈഷ്ണവ് അവളെ അടിമുടിയൊന്ന് നോക്കി കൈ കൊടുത്തു…. നല്ല വെളുത്ത് തുടുത്തു ബട്ടര്‍സ്കോച്ച് പോലെ ഒരു പെണ്ണ്…. ശരീരത്തിനൊക്കെ നല്ല ആകാരവടിവ്…. കൈവെളളയ്ക്ക് നല്ല തണ്ണുപ്പും…. കൈ കൊടുത്തതിനൊപ്പം അവന്‍ ഒരു ചിരിയും കൊടുത്തു….

പിന്നെ ഒരോരുത്തരായി കൈ തന്ന് പേര് പറഞ്ഞു…. ഹരിത, അമൃത, സോണി, മേഘ, ഷഹാന അങ്ങനെ എല്ലാവരും…. കുട്ടത്തില്‍ ഏക മുസ്ലീം പെണ്‍കുട്ടിയാണ് ഷഹാന…. ശരീരത്തിന്‍റെ ഘടനവെച്ച് കല്യാണം കഴിഞ്ഞ് കാണണം…. എല്ലാവര്‍ക്കും ഒരു ചിരിയും ഷെയ്ക്കാന്‍റും കൊടുത്തു…

അങ്ങിനെ മഹാത്തായ എന്തോ കിട്ടിയ പോലെ എല്ലാവരും സന്തോഷത്തോടെ തിരിച്ചവരുടെ ചെയറിലേക്ക് ചെന്നിരുന്നു.
നീതും അമൃതയും പോയില്ല… അവര്‍ അവന്‍റെ മുന്നില്‍ അങ്ങനെ നിന്നു.

കണ്ണന്‍ അവരെ മുഖമുയര്‍ത്തി നോക്കി.

എന്താ…. കണ്ണന്‍ ചോദിച്ചു….

നീതു കൈയിലെ ഫോണ്‍ അവന് നേരെ നീട്ടി

നമ്പര്‍ ഡയല്‍ ചെയ്യ്….. നീതു പറഞ്ഞു….

എന്തിനാ…. ഒന്നുമറിയാത്ത നിഷ്കുവിനെ പോലെ കണ്ണന്‍ ചോദിച്ചു….

വെറുതെ ഡൗട്ടുണ്ടെല്‍ ചോദിക്കമല്ലോ…. അവള്‍ ചിരിയോടെ പറഞ്ഞു….

നീയും കലക്കുകയാണല്ലേടീ കൊച്ചുഗള്ളി…. കണ്ണന്‍ മനസില്‍ വിചാരിച്ചു… അവന്‍ നമ്പര്‍ ഡയല്‍ ചെയ്തു…. തന്‍റെ സൈലന്‍റായി ഫോണ്‍ പോക്കറ്റില്‍ കിടന്ന് വൈബ്രറ്റ് ചെയ്തപ്പോ കട്ടാക്കി അവളുടെ ഫോണ്‍ തിരിച്ചുകൊടുത്തു…

അവരിരുവരും ഒരു താങ്കസ് പറഞ്ഞ് ഒരു ചിരി തന്നെ തിരികെ പോയി….

ഇനി എന്തൊക്കെയാണവോ വരാന്‍ പോകുന്നത്…. കണ്ണനും ഗോപികമാരുമായി കഴിയേണ്ടിവരുമോ ആവോ…. പ്രധാനപ്രശ്നം ഇതൊന്നുമല്ല…. കണ്ണന്‍റെ പ്രിയതമയാണ്…. അവളിതെങ്ങനെ എടുക്കുമെന്ന് ഒരു നിശ്ചയവുമില്ല…. എന്തും സംഭവിക്കാം…. കണ്ണന്‍ കണ്ണന്‍ കണക്കുകുട്ടി….

അന്നേ രാത്രി ക്ലാസ് ഗ്രുപ്പില്‍ കണ്ണനെ കയറ്റി…. അതോടെ ക്ലാസിലെ ഒട്ടുമിക്ക ഗേള്‍സും വാട്ട്സാപ്പില്‍ ചാറ്റിംഗിനായി എത്തി. കുറെ കാലത്തിന് ശേഷമാവും ഇത്രയും മേസേജ് തന്‍റെ വാട്സപ്പിലേക്ക് വരുന്നത്….

അവന്‍ ആളെ മനസിലാക്കി കോണ്‍ഡക്റ്റ് സേവ് ചെയ്യലും ചെറുതായി ചാറ്റ് ചെയ്ത് സുഖിക്കുമ്പോഴാണ് ചിന്നുവിന്‍റെ വരവ്…. അത് കണ്ണന്‍ സത്യം പറഞ്ഞ അറിഞ്ഞത് പോലും ഇല്ല… അവന്‍ ചാറ്റിംഗില്‍ മുഴുകി പോയി….

ചിന്നു കുറച്ച് നേരം കോഴിയെ പോലെ ചിക്കി പൊറുക്കി നിന്നെങ്കിലും കണ്ണന്‍ അറിഞ്ഞ ഭാവം ഉണ്ടായില്ല. അതോടെ അവള്‍ക്ക് സ്വരസിദ്ധമായ ദേഷ്യം കടന്നുവന്നു.

അവള്‍ കണ്ണന്‍റെ അടുത്തേക്ക് ചെന്ന് അവന്‍റെ കൈയിലുള്ള ഫോണ്‍ തട്ടി പറച്ച് വാങ്ങി…. കണ്ണന്‍ ചെറുതായിട്ടൊന്ന് ഞെട്ടി…. അവന്‍ അവളോട് ഫോണ്‍ തിരിച്ച് വാങ്ങാന്‍ എണിറ്റവളുടെ അടുത്തേക്ക് ഓടി…. അത് മനസിലാക്കിയതുകൊണ്ടാവാണം അവള്‍ അപ്പോഴെക്കും ഫോണും കൊണ്ട് ബാത്ത്റൂമിലേക്ക് കയറി ഡോറടച്ചു….

കണ്ണന്‍ തിരിച്ച് ബെഡിലേക്ക് പോയി… പക്ഷേ മനസ് ഇപ്പോള്‍ ലെബര്‍ റൂമിന് മുന്നില്‍ നില്‍ക്കുന്ന ഭര്‍ത്താവിന്‍റെ മനസ് പോലെ ടെന്‍ഷനിലായിരുന്നു.

പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോ ചിന്നു ഫോണുമായി പുറത്തിറങ്ങി…. അവള്‍ ചിരിച്ചുകൊണ്ട് കണ്ണനടുത്തേക്ക് വന്നു…. കണ്ണന് എന്താ സംഭവിക്കുന്നെന്തെന്ന് മനസിലായില്ല….

അവള്‍ ബെഡിനടുത്തെത്തി കണ്ണനോട് ചോദിച്ചു….

കണ്ണേട്ടന്‍ കല്യാണം കഴിച്ച കാര്യം ആരോടും പറഞ്ഞില്ലേ….

ഇല്ല…. ഒരു ചിരിയോടെ കണ്ണന്‍ മറുപടി കൊടുത്തു….

വെറുതെയല്ല…. ഈച്ചയെ പൊതിയും പോലെ എല്ലാം വന്നത്…. ചിന്നു ചിരിയോടെ തന്നെ പറഞ്ഞു….

അത്…. ഞാന്‍…. വെറുതെ…. കണ്ണന് എന്തു പറയണമെന്നറിയില്ലായിരുന്നു.

അതേയ്…. വെറുതെ തപ്പി തടയണ്ട…. മോന്‍റെ ചാറ്റെല്ലാം ഞാന്‍ വായിച്ചു….

അതിനെന്താ…. അതില്‍ ഒന്നുമില്ല…. പരിചയപെടല്‍ മാത്രമല്ലേ ഉള്ളു…. കണ്ണന്‍ അത്മവിശ്വാസത്തോടെ പറഞ്ഞു….

ആദ്യദിനമായത് കൊണ്ടും പഞ്ചാരയടിക്കാന്‍ സമയം കിട്ടതതുകൊണ്ടുമാണ് ഇല്ലെങ്കില്‍ കാണാമായിരുന്നു അവന്‍ മനസില്‍ വിചാരിച്ചു….

അവള്‍ കൈയിലെ ഫോണ്‍ അവന് കൊടുത്തു…. അവന്‍ അതിശയത്തോടെ അത് വാങ്ങി…. വാട്സാപ്പ് തുറക്കാന്‍ ധൃതി കാട്ടി…

എല്ലാരെയും ഞാന്‍ ഗുഡ നൈറ്റ് കൊടുത്ത് ഉറങ്ങാന്‍ വിട്ടു…. അതുകൊണ്ട് ധൃതി കാട്ടിയിട്ട് കാര്യമില്ല…. ചിന്നു ഒരു കൊല ചിരിയോടെ പറഞ്ഞു.

ശ്ശോ…. കണ്ണന്‍ വിഷമത്തോടെ പറഞ്ഞു….

ചിന്നു അപ്പോഴെക്കും അവന്‍റെ അടുത്ത് കയറിയിരുന്നു. പിന്നെ അവന്‍റെ കൈകളില്‍ പിടിച്ചു…. അവന്‍ അവളെ നോക്കി….

ഏതാ… ഈ മേഘ…. കാണാനെങ്ങനെയാ…. അവള്‍ ചോദിച്ചു….

കുഴപ്പമില്ല….. നിന്‍റെ അത്രയൊന്നുമില്ല…. കണ്ണന്‍ ചിരിയോടെ മറുപടി നല്‍കി…. ചിന്നുവിനെ സോപ്പിടുന്ന പോലെ പറഞ്ഞതാണെലും ആ പറഞ്ഞത്

സത്യമായിരുന്നു…. ചിരിച്ച് നില്‍ക്കുന്ന ചിന്നുവിന് മുന്നില്‍ തന്‍റെ ക്ലാസിലെ ഏതൊരുത്തിയും തോറ്റ് പോവും….

ഹാ… എന്തായാലും അവള്‍ക്ക് ഒരിളക്കമുണ്ട്…. സുക്ഷിച്ചോ…. ചിന്നു പറഞ്ഞു…. കണ്ണന്‍ അത്ഭുതത്തോടെ അവളെ നോക്കി. സത്യം പറഞ്ഞാല്‍ ഈ പെണ്ണുങ്ങളെ മനസിലാക്കാന്‍ കഴിയുന്നേ ഇല്ല…. അവര്‍ എത് നിമിഷം എന്ത് പറയും എന്ന് ചിന്തിക്കാന്‍ പോലും പറ്റില്ല…. ഇന്നലെ വരെ വെറെയൊരുത്തിയെ നോക്കരുത് അടുക്കരുത് എന്ന് ദേഷ്യത്തോടെ പറഞ്ഞവള്‍ ഇന്ന് ചിരിയോടെ അവരുടെ കാര്യങ്ങള്‍ പറയുന്നു.

ങേ…. അവള്‍ എന്നെ പ്രേമിക്കുകയാണോ…. കണ്ണന്‍ ചോദിച്ചു….

ഹാ… അവളുടെ ചാട്ടം കണ്ടിട്ട് അങ്ങോട്ട് തന്നെയാണ്….. എന്താ മോന്‍റെ തീരുമാനം…. ചിന്നു ചോദിച്ചു….

എന്ത് തീരുമാനം… നീ തന്നെ പറ…. കണ്ണന്‍ ചോദിച്ചു….

അധികം അവളെ അടുപ്പിക്കണ്ട…. അധികം പ്രതിക്ഷ കൊടുക്കണ്ട…. കേയര്‍ ചെയ്യണ്ട…. അതോടെ കണ്ണേട്ടനോടുള്ള അവളുടെ മനോഭാവം മാറുമായിരിക്കും…. അതോടെ അവള്‍ ഒഴിഞ്ഞുപോവുമായിരിക്കും….

വല്യ ചിന്തകരെ പോലെ അവള്‍ പറഞ്ഞു നിര്‍ത്തു…. കണ്ണന്‍ എന്തു പറയണമെന്നറിയാതെ അവളെ നോക്കി…. അവള്‍ തുടര്‍ന്നു….

അതേയ്…. അത് വിട്ടേക്ക് ഇത് എന്‍റെ ജീവിതമാണ്… എന്‍റെ കണ്ണേട്ടന്‍റെയൊപ്പം അത് എനിക്ക് ജിവിക്കണം….. തല്‍ക്കാലം നമ്മുടെ കാര്യം ആരോടും പറയണ്ട…. സമയമാവുമ്പോള്‍ നമ്മുക്ക് നേരിട്ട് പറയാം…. പോരെ…..

കണ്ണന്‍ തല കുലുക്കി സമ്മതിച്ചു….

എന്നാ വാ…. കിടക്കാം….. അവള്‍ അവനോട് ചേര്‍ന്ന് തന്നെ കിടന്നു…. അന്ന് മാത്രമല്ല…. പിന്നിടുള്ള ദിവസങ്ങളിലെല്ലാം…. അവളുടെ ശരീരത്തേക്കാള്‍ മനസിനെ മനസിലാക്കിയതിനാല്‍ അവളോടൊപ്പമുള്ള നിമിഷത്തെ അവന്‍ സ്നേഹത്തോടെ പരിചരിച്ചു….

പിന്നിടുള്ള ദിവസങ്ങളില്‍ കണ്ണന്‍ മേഘയെ എന്‍ര്‍ടെന്‍ ചെയ്യിക്കാന്‍ ശ്രമിച്ചില്ല… അവള്‍ ചോദിക്കുന്നതിന് മാത്രം മറുപടി നല്‍കി.

നീതു, അമൃത, ഷഹാന, വൈഷ്ണവ് ഇവരായിരുന്നു ആ ക്ലാസിലെ ആദ്യ ഗ്യാങ്…. അതിന് കാരണമായത് ഉച്ചഭക്ഷണമാണ്…. വൈഷ്ണവ് സാദാ ക്യാന്‍റിനില്‍ നിന്നാണ് ഭക്ഷണം കഴിക്കുന്നത് എന്നറിഞ്ഞ ഷഹാനയാണ് ആദ്യമായി അവളുടെ ഉച്ചഭക്ഷണത്തില്‍ പകുതി അവന് നല്‍കി അവനോടടുത്തത്…. അവളുടെ ബിരിയാണി ഒരു സംഭവം തന്നെയായിരുന്നു. തനി മലബാറി ടെസ്റ്റ്…. അതോടെ അവളുടെ കുട്ടുകാരിയായ നീതുവും അമൃതയും കുടെ കുടി….

ഷഹാന ഒരു കുലിപണിക്കാരന്‍റെയും അംഗണ്‍വാടി ടീച്ചറുടെയും മകളാണ്. വിദ്യാഭ്യാസത്തിന്‍റെ വിലയറിയാവുന്നത് കൊണ്ടാവും അവര്‍ അവളെ അവര്‍ക്ക് കഴിയുന്ന രീതിയില്‍ പഠിപ്പിച്ചു. ഡിഗ്രി കഴിഞ്ഞപ്പോ ഗള്‍ഫില്‍ പണിയെടുക്കുന്ന ഒരു മൊഞ്ചന്‍ വന്ന് കല്യാണവും കഴിച്ചു. ആ ഫാമലിക്കും ഷഹാന പഠിക്കാന്‍ പോകുന്നതില്‍ എതിര്‍പ്പൊന്നുമുണ്ടായിരുന്നില്ല. അതില്‍ പഠനം അവളുടെ മുന്നില്‍ പ്രശ്നമായി മാറിയില്ല.

നീതു സ്ഥലത്തെ കമ്മിഷണറുടെ മകളാണ്…. ഒരു മോഡേണ്‍ പെണ്‍കുട്ടി…. ജീന്‍സും ഷര്‍ട്ടുമാണ് സ്ഥിരവേഷം… അമൃത ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ മകളാണ്. കുട്ടത്തില്‍ പഠിച്ച് വല്യയാളവാന്‍ എറ്റവും ആഗ്രഹം അവള്‍ക്കാണ്. പഠിപ്പി ഓഫ് ദ ക്ലാസ്.

കോളേജ് ലൈഫ് അങ്ങനെ തട്ടിയും മുട്ടിയും പോയ്കൊണ്ടിരുന്നു. പുതിയ കുട്ടുകാര്‍ കണ്ണനുമായി അടുത്തുകൊണ്ടിരുന്നു. അവന്‍ പുതിയ ഗ്യാങ്കും പുതിയ അന്തരീക്ഷവുമായും പൊരുത്തപെട്ടു.

ആരുമറിയാതെ ചിന്നുവും കണ്ണനും ക്യാമ്പസിലും വൈഷ്ണവത്തിലും ഇണകുരുവികളെ പോലെ പ്രണയിച്ച് നടന്നു. അവരുടെ സ്വകാര്യതയിലേക്ക് ക്യാമ്പസില്‍ നിന്ന് ആരേയും അവര്‍ അടുപ്പിച്ചില്ല….

എന്നാല്‍ എല്ലാ ഒളിച്ചുകളിക്കും ഒരു അവസാനം ഉണ്ടായിരുന്നു. അവരുടെ രഹസ്യങ്ങള്‍ പുറത്തറിയാനും ഒരു ദിവസം വന്നു.

അന്നൊരു വെള്ളിയാഴ്ചയായിരുന്നു. അന്ന് ചിന്നു കോളേജില്‍ ഒറ്റയ്ക്കായിരുന്നു. രമ്യ എന്തോ വിട്ടിലെ പ്രശ്നം കാരണം ലീവായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് പതിവിലും അധികം സമയം ബ്രേക്ക് കിട്ടുമായിരുന്നു.

ഉച്ചയ്ക്ക് ഷഹാനയുടെയും നീതുവിന്‍റെയും ഭക്ഷണത്തില്‍ നിന്ന് കൈയിട്ട് വാരി കഴിച്ച് കൈ കഴുകി വരുമ്പോഴാണ് എല്ലാവരും ക്യാന്‍നടുത്തേക്ക് ഓടുന്നത് വൈഷ്ണവ് കാണുന്നത്….

വല്ല തല്ലുനുള്ള കോളാണെങ്കില്‍ ഗ്യാലറിയിലിരുന്ന് കൈയടിക്കാം എന്ന് വെച്ച് വൈഷ്ണവും പിറകെ വിട്ടു. കോളേജിന്‍റെ മുറ്റത്തേക്കിറങ്ങിയപ്പോള്‍ അതാ കോളേജ് ക്യാന്‍നടുത്ത് ഒരു ആള്‍ക്കുട്ടം….

കണ്ണന്‍ ആള്‍ക്കുട്ടത്തിനടുത്തേക്ക് ഓടിയടുത്തു… അവന്‍ ആളുകളെ ഇടയിലുടെ കയറി മുന്നിലെത്തി…. അവിടെത്തെ കാഴ്ച കണ്ട് കണ്ണന്‍ ഒരു നിമിഷം പകച്ച് പോയി….

ഒരു പൊക്കവും സൈസുമുള്ള ഒരുത്തന്‍ ചിന്നുവിന്‍റെ മുന്നില്‍ നിന്ന് അവളോട് മോശമായി സംസാരിക്കുന്നു. കറുപ്പ് ഷര്‍ട്ടും നീല ജീന്‍സുമാണ് വേഷം.. കൈയില്‍ വെള്ളികളര്‍ ഉള്ള കൈവളയുണ്ട്… ഒരു ഉശാന്‍ താടിയും ഗുണ്ട ലൂക്കും….

അവന്‍ വന്ന ജിപ്പ് അവന്‍റെ ഇരുനൂറ് മീറ്റര്‍ അപ്പുറത്തുണ്ടായിരുന്നു. അതില്‍ രണ്ടുപേര്‍ ആ ഭീക്ഷണിപെടുത്തുന്നവനെയും ചിന്നുവിനെയും നോക്കി ചിരിക്കുന്നു. അവന്‍റെ വാക്കുകള്‍ കേട്ട് ചിന്നു തന്‍റെ കണ്ണുകള്‍ പൊത്തി പിടിച്ചു കരയുകയായിരുന്നു..

താന്‍ ഒരിക്കലും നിറയരുത് എന്ന് കരുതിയിരുന്ന കണ്ണുകള്‍ കലങ്ങി മറഞ്ഞു നില്‍ക്കുന്നത് കണ്ണന്‍റെ മനസിനെ മുറിവേല്‍പിച്ചു…. എവിടെ നിന്നോ കലി കയറി വരുന്ന പോലെ…. അവന്‍ ഉറച്ച ധൈര്യത്തോടെ അവരുടെ അടുത്തേക്ക് നടന്നു….

എന്താടീ…. നിന്‍റെ കല്യാണം കഴിഞ്ഞെന്ന് കേട്ടല്ലോ…. പക്ഷേ നിന്‍റെ രൂപം കണ്ടിട്ട് അവന്‍ ശരിക്ക് നിന്നെ തൊട്ടാത് പോലെയില്ലലോ….. എന്തേയ് അവന് വേണ്ടതൊന്നുമില്ലേ….. അവളുടെ മുന്നില്‍ നില്‍ക്കുന്ന സൈസ് സാധനം ഉറക്കെ ചോദിച്ചു…..

കണ്ണന്‍ ഒരു നിമിഷം ഞെട്ടിപോയി…. പറഞ്ഞതില്‍ സത്യമുണ്ടെങ്കിലും തന്‍റെ ആണത്തതിനെറ്റ കനത്ത അടിയായി അത് തോന്നി…. മറ്റവന്‍ തുടര്‍ന്നു….

എടീ…. നിനക്ക് കൊതിയുണ്ടെങ്കില്‍ പറഞ്ഞ മതി…. ഞാന്‍ കൊണ്ടുപോയ്ക്കൊള്ളാം…. നിന്‍റെ രൂപം വെച്ചിട്ട് രണ്ടുദിവസം മതിയാവും ഒക്കെ മനസിലാക്കാന്‍…. അവന്‍ ഒരു കൊലചിരിയോടെ അവന്‍ വിളിച്ചു പറഞ്ഞു….

അതും കുടെ കേട്ടതോടെ കണ്ണന്‍റെ ശരീരത്തില്‍ ഒരു മിന്നലടിച്ച പോലെ തോന്നി. അവന്‍റെ കണ്ണില്‍ അവനെ തീര്‍ക്കാനുള്ള പക നുരഞ്ഞുപൊന്തി…. കൈകളിലേക്ക് ബലം വെക്കുന്ന പോലെ തോന്നി… അവന്‍റെ ഞെരമ്പുകള്‍ വരിഞ്ഞു മുറുകി….

അവസാനം പറഞ്ഞ വാക്കുകള്‍ കുടെ കേട്ടപ്പോഴെക്കും ചിന്നുവില്‍ നിന്ന് കരച്ചിലിന്‍റെ ആക്കം കുടിയിരുന്നു. അവളുടെ കരച്ചിലിന്‍റെ ശബ്ദം ഉയര്‍ന്നു വന്നു. ചുറ്റും കുടിയവര്‍ അവളെ ദയനീയമായി നോക്കുക മാത്രമേ ചെയ്തുള്ളു…. കണ്ണനും ആ കരച്ചിലില്‍ ഒരു നിമിഷം ഹൃദയം നിലച്ചുപോകുന്ന പോലെ തോന്നി. അവന്‍ അപ്പോഴെക്കും അവരുടെ അടുത്തെത്തിയിരുന്നു.

മറ്റവനിട്ട് കൊടുക്കുന്നതിനും മുമ്പ് ചിന്നുവിനെ സമാധാനിപ്പിക്കാനാണ് അവന് തോന്നിയത്. അവന്‍ നോര്‍ക്ക് നേര്‍ നിന്നിരുന്ന അവരുടെ ഇടയിലേക്ക് ഓടി കയറി. ചിന്നുവിന്‍റെ മുഖത്തിന് നേരയായാണ് കണ്ണന്‍ നിന്നത്….

ചിന്നു…. കണ്ണന്‍ വിളിച്ചു….

കണ്ണന്‍റെ വിളി കേട്ടതോടെ പൊത്തി പിടിച്ചിരുന്ന കൈ മാറ്റി അവള്‍ മുഖമുയര്‍ത്തി നോക്കി…. തന്‍റെ മുന്നില്‍ വിഷമത്തോടെ നില്‍കുന്ന കണ്ണേട്ടന്‍….

കലങ്ങിയിരിക്കുന്ന ചിന്നുവിന്‍റെ മുഖം കണ്ണനില്‍ ദേഷ്യവും സഹാനുഭുതിയും വിഷമവും സൃഷ്ടിച്ചു… കണ്ണുനിരില്‍ കുതിര്‍ന്ന കണ്‍മഷി കണ്ണുനിരിന് ഒപ്പം കവിളിലൂടെ ഒഴുകിയിരുന്നു….

അവന്‍ അവളുടെ ഇരു കവിളിലും പിടിച്ച് കണ്ണുനിര്‍ തുടച്ചു….

പക്ഷേ അപ്പോഴെക്കും കണ്ണന്‍റെ പിറകില്‍ നിന്നിരുന്ന സാധനത്തിന്‍റെ ക്ഷമ നശിച്ചിരുന്നു… അവന്‍ കണ്ണന്‍റെ തലയ്ക്ക് പിറകിലേക്ക് ഒരു കൊട്ട് കൊടുത്ത് പറഞ്ഞു….

ടാ…. ചെക്കാ…. നീയെതാടാ….. വെറുതെ വേണ്ടാത്ത പരുപാടിക്ക് നിന്ന് തല്ലു വാങ്ങികൂട്ടാതെ ക്ലാസില്‍ പോടാ….

കണ്ണനില്‍ പക നുരഞ്ഞുപൊങ്ങി.. പക്ഷേ ആക്രമം താന്‍ പണ്ട് ഉപേക്ഷിച്ചതാണ്…. എതോ സിനിമയില്‍ പറയുന്ന പോലെ തന്‍റെയുള്ളില്‍ താന്‍ തന്നെ ചങ്ങലക്കിട്ട മൃഗം അത് പുറത്തു ചാടിയാ ചിലപ്പോള്‍ ചിന്നുവടക്കം പേടിക്കും….

അതുകൊണ്ട് അവന്‍ ശാന്തത കൈവരിക്കാന്‍ ശ്രമിച്ചു. അവന്‍ തിരിഞ്ഞ് ആ സൈസ് സാധനത്തിന് നേരായി നിന്നു. അവന്‍ രാവിലെ തന്നെ അടിച്ചുകയറ്റിയ മദ്യത്തിന്‍റെ ഗന്ധം മുക്കിലേക്ക് അടിച്ചുകയറുന്നുണ്ടായിരുന്നു.

ബോസേ….. ഇങ്ങനെ പെണ്‍കുട്ടികളോട് സംസാരിക്കുന്നത് ഒക്കെ മോശമല്ലേ…. കണ്ണന്‍ വിനയപൂര്‍വ്വം ചോദിച്ചു…..

അത് ചോദിക്കാന്‍ നീയെതാടാ നായേ….. മറ്റവന്‍ വീണ്ടും ടെമ്പറായി….

വിട്ടുകളാ…. ചേട്ടാ…. അവള് പാവമല്ലേ…. കണ്ണന്‍ ചോദിച്ചു….

നിന്നോട് ഞാന്‍ പറഞ്ഞു…. ഇതില്‍ ഇടപെടണ്ട എന്ന്…. ഇത്രയും പറഞ്ഞ് അവന്‍ കണ്ണന്‍റെ കവിളില്‍ അഞ്ഞടിച്ചു…. കണ്ണന്‍റെ കീഴ്ചുണ്ട് പൊട്ടി ചോരയൊലിച്ചു…. ചുറ്റും കുടിനിന്നവരെല്ലാം ഞെട്ടി നിന്നു. അതില്‍ തന്‍റെ ക്ലാസിലുള്ളവരും അധ്യാപകരും മറ്റുമുണ്ടായിരുന്നു.

കണ്ണേട്ടാ…. പിറകില്‍ നിന്ന് ചിന്നുവിന്‍റെ വിളിയും വന്നു….

സാറെ…. വേണ്ട സാറെ…. സെക്യുരിട്ടി കുമാരന്‍ മറ്റവന്‍റെ കൈ പിടിച്ച് പറഞ്ഞു…. അവന്‍ സെക്യുരിട്ടിയുടെ കൈ തട്ടിമാറ്റി…

പോ കിളവാ…. ഇത്രയും പറഞ്ഞ് അവന്‍ സെക്യുരിട്ടിയുടെ നെഞ്ചില്‍ പിടിച്ച് പിറകിലേക്ക് തള്ളി…. അയാള്‍ മുന്നടി പിറകിലേക്ക് ചെന്ന് കാലുതെറ്റി പുറമടിച്ച് വിണു….

അതോടെ കണ്ണന്‍റെ ക്ഷമ നെല്ലിപലകയൊക്കെ കടന്നു ദൂരെ പോയിരുന്നു…. കണ്ണന്‍ അടക്കിപിടിച്ചതൊക്കെ കൈവിട്ടുപോയി…. ചങ്ങലപൊട്ടിച്ച് മൃഗം പുറത്തിറങ്ങി…. മുറിവേറ്റ മൃഗം…. കണ്ണുകള്‍ ചുവന്ന് വന്നു. അവന്‍ ചുണ്ട് കൊണ്ട് ഒലിച്ചിരുന്ന വായിലേക്ക് വലിചെടുത്തു…. രണ്ടു കൈമുഷ്ടികളും വലിഞ്ഞു മുറുകി….

കിട്ടിയത് പോരെടാ ചെറ്റേ…. മറ്റവന്‍ ഇത്രയും പറഞ്ഞ് വീണ്ടും കവിളത്തടിക്കാന്‍ കൈ പൊക്കിയടിച്ചു….

പക്ഷേ ഇതവണ അത് ലക്ഷ്യസ്ഥാനത്ത് എത്തും മുമ്പ് എന്തോ ഒന്ന് തടഞ്ഞിരുന്നു. മദ്യത്തില്‍ മുങ്ങിയ അവന്‍ കണ്ണ് തുറന്ന് നോക്കി…. തന്‍റെ വലതു കൈ തടഞ്ഞു വെച്ചിരിക്കുന്ന വൈഷ്ണവിന്‍റെ ഇടതുകൈയാണ് അവന്‍ കണ്ടത്….

കണ്ണില്‍ തീയെരിയുന്ന കണ്ണന്‍റെ മുഖം…. ദേഷ്യം വിളിച്ചുതുന്ന ചുണ്ടുകള്‍…. പിന്നെ കാത്തിരിക്കാന്‍ ഒന്നും കണ്ണനുണ്ടായിരുന്നില്ല….

കണ്ണന്‍റെ വലത്തെ കൈമുഷ്ടി മറ്റവന്‍റെ വയറ്റില്‍ വന്നിടിച്ചു….

ആ എന്ന ശബ്ദത്തോടെ അവന്‍ കുനിഞ്ഞുപോയി…. പക്ഷേ അപ്പോഴെക്കും കണ്ണന്‍റെ ഇടത്തെ കൈമുഷ്ടി മറ്റവന്‍റെ വലത്തെ കവിളില്‍ ചെന്നിടിച്ചു….

ആ ഇടി ഇത്തിരി ശക്തിയോടെയായിരുന്നു. അവന്‍റെ രണ്ടു മുന്ന് പല്ലുകള്‍ ഇളക്കി പറഞ്ഞുപൊന്നു. വായില്‍ നിന്ന് ചോര പുറത്തേക്ക് ഒലിച്ചു….

ഇത് ഇവളെ കരയിച്ചിതിന്…. കണ്ണന്‍ രൗദ്രഭാവത്തില്‍ പറഞ്ഞു….

നിമിഷനേരം കൊണ്ട് ചുറ്റും നിന്നവരും ചിന്നുവും അദ്ധാളിച്ചു നിന്നു…. പ്രതിക്ഷിക്കാത്ത ഒന്ന് സംഭവിച്ചതിന്‍റെ അതിശയത്തിലായിരുന്നു എല്ലാവരും….

കണ്ണന് ഇനി ഒന്നും നോക്കാനുണ്ടായിരുന്നില്ല… അവന്‍ നെരേ ചാടി അവന്‍റെ നെഞ്ചില്‍ ചാവിട്ടി…. മറ്റവന്‍ പത്ത് മിറ്റര്‍ പിറകിലേക്ക് തെറിഞ്ഞു പോയി…

ഇത് അച്ഛന്‍റെ പ്രായമുള്ള ഈ മനുഷ്യനെ പിടിച്ച് തള്ളിയതിന്…. കുമരേട്ടനെ ചുണ്ടി കണ്ണന്‍ അവനോട് പറഞ്ഞു…. അവന്‍ ഓരോ കണക്കുകള്‍ തീര്‍ക്കുകയായിരുന്നു….

കണ്ണന്‍ നേരത്തെ വായില്‍ വലിച്ച് കയറ്റിയ ചോര പുറത്തേക്ക് തുപ്പി. പിന്നെ മറ്റവന്‍റെ നേരെ നടന്നടുത്തു. കിട്ടിയ അടിയുടെ വേദന മാറും മുമ്പേ മറ്റവന്‍ അടുത്തതിനായി ചാടി എണിറ്റിരുന്നു. അവന്‍ എണിറ്റ് നിന്നപ്പോഴെക്കും കണ്ണന്‍ അവന്‍റെ മുന്നിലെത്തിയിരുന്നു.

ഇനി നീ എനിക്കിട്ട് തന്നതിന്….. ഇന്നാ പിടിച്ചോ….. ഇത്രയും പറഞ്ഞു കണ്ണന്‍ സൈഡിലേക്ക് തിരിഞ്ഞ് ചാടി അവന്‍റെ മുഖത്തേക്ക് കാലുകൊണ്ടൊരു കിക്ക് കൊടുത്തു.

അവന്‍ കിട്ടിയ തല്ലു വാങ്ങി അടുത്തുള്ള ഇരുപിടത്തിന്‍റെ താഴെ ഭാഗത്തിലേക്ക് തലയടിച്ച് വിണു…. അവന്‍റെ നെറ്റി പൊട്ടി ചോരയൊലിച്ചിരുന്നു. അവന്‍ ഇരുപിടത്തില്‍ പിടിച്ച് എണിക്കാന്‍ നോക്കി പക്ഷേ കിട്ടിയ കിക്കിന്‍റെയും നെറ്റിയിലെ മുറിവിന്‍റെ ശക്തിയില്‍ തലചുറ്റി അവന്‍ അവിടെ തന്നെ ഇരുന്നുപോയി….

ചുറ്റുമുള്ളവര്‍ കണ്ണന്‍റെ പ്രവൃത്തിയില്‍ ഞെട്ടിതരിച്ചിരിക്കുകയാണ്….

ഡാ….. തല്ലി കൊല്ലടാ ഇവനെ…. താഴെ ഇരിക്കുന്ന മറ്റവന്‍ ജിപ്പിനടുത്തുള്ളവനോട് വിളിച്ചുകൂവി….

ജിപ്പിനടുത്തുള്ളവന്‍ വണ്ടിയില്‍ നിന്ന് ഒരു സ്റ്റെമ്പെടുത്ത് കണ്ണന് നേരെ ഓടി…. കണ്ണന്‍ കൈമുട്ട് വരെ മടക്കിവെച്ച ഷര്‍ട്ടിന്‍റെ കൈ സൈഡ് പിടിച്ച് ഒന്നുടെ വലിച്ച് കയറ്റി, കൈ കെട്ടി അവന് നേരെ നിന്നു. ഓടി വരുന്നവനെ തെല്ലും ഭയമില്ലാതെ ഒന്നു നോക്കി ചിരിച്ചു….

അവന്‍ കണ്ണനടുത്തെത്തിയപ്പോള്‍ സ്റ്റെമ്പ് കണ്ണന് തലയ്ക്ക് ലക്ഷ്യമാക്കി വിശി…. പക്ഷേ കണ്ണന്‍ കുനിഞ്ഞ് നിന്ന് അതില്‍ നിന്ന് ഒഴിഞ്ഞ് മാറി… കണ്ണന്‍ അപ്പോഴെക്കും കെട്ടിവെച്ച കൈകള്‍ സ്വതന്ത്രമാക്കിയിരുന്നു.

സ്റ്റെമ്പുമായി വന്നവന്‍ തിരിഞ്ഞ് വീണ്ടും കണ്ണന് നേരെ സ്റ്റെമ്പൊങ്ങി…. കണ്ണന്‍ അത് പ്രതിക്ഷിച്ച മട്ടില്‍ സ്റ്റെമ്പുള്ള അവന്‍റെ കൈയില്‍ കയറി പിടിച്ചു….

പിന്നെ അവന്‍റെ അലര്‍ച്ചയായിരുന്നു അവടെയുള്ളവര്‍ കെട്ടത്…. കണ്ണന്‍ അവന്‍റെ കൈ പിടിച്ച് ശക്തിയില്‍ തിരിച്ചു…. വേദനയില്‍ അവന്‍ വായ തുറന്ന് കരഞ്ഞു…. അവന്‍റെ കയ്യിന്‍റെ എല്ലൊടിയുന്ന ശബ്ദം കണ്ണനില്‍ കൗതുകമുണര്‍ത്തി.

അപ്പോഴെക്കും അവന്‍റെ കൈയില്‍ നിന്ന് സ്റ്റെമ്പ് താഴെ വീണിരുന്നു. കണ്ണന്‍ അവന്‍ പിടിച്ചിരുന്നവന്‍റെ കാലിന്‍റെ സൈഡിലേക്ക് ഒരു ചവിട്ട് വെച്ച് കൊടുത്തു. കാലില്‍ കിട്ടിയ അടിയുടെ ബലത്തില്‍ അവന്‍ മുട്ടുകുത്തിയിരുന്നു പോയി….

കണ്ണന്‍ നിലത്ത് വീണ സ്റ്റെമ്പിന്‍റെ ഒരു അറ്റത്തായി ഒന്ന് ചവിട്ടി. അതിന്‍റെ ബലത്തില്‍ മറ്റെ അറ്റം ഉയര്‍ന്ന് പൊങ്ങി. കണ്ണന്‍ അത് തന്‍റെ കൈകലാക്കി….

നിലത്ത് മുട്ടുകുത്തിയിരുന്നവന്‍റെ കോളറിന് പിടിച്ച് പിടിച്ചുയര്‍ത്തി…. അവന്‍റെ കണ്ണില്‍ ഭയം നിഴലഴിച്ചിരുന്നു. അത് കണ്ണനെ കുടുതല്‍ പൈശചികമായി പ്രവൃത്തിക്കാന്‍ ശക്തി നല്‍കി….

അവന്‍ തന്‍റെ കയ്യിലുള്ള സ്റ്റെമ്പ് മുകളിലെക്ക് എറിഞ്ഞു. അത് ഒരു കറക്കം കഴിഞ്ഞ് തിരികെ അവന്‍റെ കയ്യില്‍ തന്നെ തിരിച്ചു വന്നു.

ഡാ… ചെക്കാ…. ഇതൊക്കെ ഈ വെറുതെ ചോദിച്ചു വാങ്ങിയതാ…. ഇനി ആരാന്‍റെ കാര്യത്തില്‍ ഇടപെടുമ്പോ നിനക്ക് ഈ അനുഭവം ഓര്‍മ്മ വേണം…. കണ്ണന്‍ അവനെ നോക്കി പറഞ്ഞു നിര്‍ത്തി… ഒരു ചെറിയ ഗ്യാപിന് ശേഷം അവന്‍ തുടര്‍ന്നു.

ഈ സാധനം ഞാന്‍ കളിക്കാന്‍ മാത്രം ഉപയോഗിക്കുന്നതാണ്. ഇപ്പോ നീ ഈ അവശ്യത്തിന് കൊണ്ടുവന്ന സ്ഥിതിക്ക്….. നീ തന്നെ ഇതിന്‍റെ രുചിയറിയ്….. കണ്ണന്‍ ഇത്രയും പറഞ്ഞ് സ്റ്റെമ്പിന്‍റെ അറ്റം കൊണ്ട് അവന്‍റെ വയറ്റിലെക്ക് അഞ്ഞ് കുത്തി….. വേദന കൊണ്ട് അവന്‍റെ കണ്ണ് വിടര്‍ന്ന് വന്നു. അവന്‍ അവന്‍റെ ഓടിയാത്ത കൈ വയറ്റിലേക്ക് വെച്ചു. അവന്‍ വയറ്റിലെ വേദന സഹിക്കാതെ വാഴ വെട്ടിയിട്ട പോലെ താഴെ വിണു…. കണ്ണന്‍റെ കലിയടങ്ങിയിട്ടുണ്ടായിരുന്നില്ല…. അവന്‍ വീണുകിടക്കുന്നവനെ സ്റ്റെമ്പ് കൊണ്ട് അഞ്ഞ് തല്ലാന്‍ ഒങ്ങിയതും

കണ്ണേട്ടാ…. പിറകില്‍ നിന്ന് ചിന്നു ഉറക്കെ വിളിച്ചു….

ഏതോ ലോകത്ത് നിന്ന് തിരികെ വന്ന പോലെ കണ്ണന്‍ തിരിഞ്ഞ് അവളെ നോക്കി…. അവള്‍ കിളിപോയിയിരിക്കുകയായിരുന്നു. കണ്ണില്‍ നിന്ന് കണ്ണിര് ഒക്കെ പോയി അത്ഭുതം വന്ന് കേറിയിട്ടുണ്ട്…. ചുറ്റും കുടിയിരുന്നവരുടെ സ്ഥിതിയും മറ്റൊന്നായായിരുന്നില്ല….

ചിന്നുവിന്‍റെ ദയനീയമായ ഒരു നോട്ടം മതിയായിരുന്നു കണ്ണന്‍റെ മൃഗത്തെ അടക്കി നിര്‍ത്താന്‍ അവന്‍ പതിയെ കൂളായി…. അവന്‍ കൈയിലിരുന്ന സ്റ്റെമ്പ് നിലത്തിട്ടു…. കണ്ണന്‍ ഇനിയാരെല്ലും ഉണ്ടോ എന്നറിയാന്‍ ജീപ്പിലേക്ക് നോക്കി…. പക്ഷേ അവിടം ശുന്യമായിരുന്നു. അവിടെയുണ്ടായിരുന്ന ബാക്കിയൊരുത്തന്‍ എപ്പോഴെ ജീവനും കൊണ്ട് ഓടിയിരുന്നു….

വയറില്‍ കിട്ടിയ വേദനയില്‍ നിലത്ത് കിടന്നവന്‍ അപ്പോഴും പിടയുന്നുണ്ടായിരുന്നു. പാവം ഒരാവശ്യവും ഉണ്ടായിരുന്നില്ല. അവന്‍റെ വിധി. സ്റ്റെമ്പ് കൊണ്ടു വന്ന് അടി വാങ്ങി….

കണ്ണന്‍ ആദ്യം കുമാരേട്ടന്‍റെ അടുത്ത് ചെന്നു…

കുമാരേട്ടാ…. കുഴപ്പമൊന്നുമില്ല…. കണ്ണന്‍ ചോദിച്ചു….

ഇല്ല…. മോനെ…. മോന്‍ സുക്ഷിച്ചാ മതി…. കുമാരേട്ടന്‍ പറഞ്ഞു….

കണ്ണന്‍ ചിന്നുവിനടുത്തേക്ക് ചെന്നു….

ഡാ…. പന്നി…. നീ ഇതിന് അനുഭവിക്കും…. മന്ത്രി രാഘവന്‍റെ മോനെയാ നീ തൊട്ടത്….. ഇരുപ്പിടത്തിനടുത്ത് നിന്ന് മറ്റവന്‍ വിളിച്ചു കൂകി….

അത് കേട്ടതോടെ കണ്ണന്‍റെ മുഖം വെട്ടി തിളങ്ങി…. അവന്‍ ചിന്നുവിന്‍റെ അടുത്തേക്ക് വെച്ച കാല്‍ മറ്റവന്‍റെ നേര്‍ക്ക് വെച്ചു പിടിച്ചു….

നേരെ ചെന്ന് അവന്‍റെ കരണത്ത് ഒന്നുടെ കൊടുത്തു…. പിന്നെ കാലെടുത്ത് അവന്‍റെ നെഞ്ചിലേക്ക് വെച്ചു….

ടാ…. മറ്റെടാത്ത മോനെ….. നീ നിന്‍റെ ഈ പുഴുത്ത നാക്ക് വെച്ച് ഇനി ഇമ്മാതി വല്ല വാക്കും പറഞ്ഞ പുന്നാരാ മോനെ നീ രണ്ടു കാലില്‍ ഇവിടം വിട്ട് പോവത്തില്ല… കണ്ണന്‍ അലറി…. കണ്ണന്‍റെ കാലിന് ചുവട്ടില്‍ അവന്‍റെ ഹൃദയം പടപടാന്ന് ഇടിച്ചു…

ഡാ…. മറ്റെടാത്തെ മോനെ…. നിയെന്താ പറഞ്ഞെ…. നിന്‍റെ തന്തയെ വെച്ച് നീയെന്ന അങ്ങ് ഉലത്തുമെന്നോ…. ആദ്യം മോന്‍ പോയി നിന്‍റെ തന്തയോട് ചോദിച്ച് നോക്ക് ജി.കെ ഗ്രുപ്പിലെ ഗോപകുമാറിനെ പറ്റിയും മകന്‍ വൈഷ്ണവിനെ പറ്റിയും അപ്പോ നീയറിയും എന്‍റെ വിലയും എന്നെ പിണക്കിയാലുള്ള പണിയും….. കേട്ടോടാ…. അവന്‍റെ വയറ്റിന് ഒരു ചവിട്ട് കുടെ കൊടുത്ത് കണ്ണന്‍ തിരിച്ചുപോരാന്‍ തിരിഞ്ഞു.

പിന്നെ എന്തോ മറന്ന പോലെ തിരിഞ്ഞ് അവനറികില്‍ മുട്ടുകുത്തി ഇരുന്നു. മുഖം അവന്‍റെ നേരെ വെച്ച് അവന്‍റെ പിന്‍കഴുത്തില്‍ പിടിച്ചു…. പിന്നെ അവന്‍ മാത്രം കേള്‍ക്കാനായി പറഞ്ഞു…

നിനക്കിപ്പോ ഒരു സംശയം കാണും എന്തിനാ ഞാന്‍ അവളുടെ കാര്യത്തില്‍ ഇടപെട്ടത് എന്ന്….. ഡാ മൈ ഡിയര്‍ മോനെ….. നിയൊരു കാര്യം മനസിലാക്കണം ഒരു പെണ്‍കുട്ടിയെ സങ്കടപ്പെടുത്തുമ്പോ അവളെ സ്നേഹിക്കുന്ന എന്നാല്‍ നിന്‍റെ ഈ പിളുക്കതടിയെ കണ്ട് പേടിക്കാത്ത ആരേങ്കിലും ഒക്കെ അവളുടെ വിട്ടിലുണ്ടാവും എന്നോര്‍ക്കണം…. അത് ചിലപ്പോ അച്ഛനാവാം സഹോദരനാവും ചിലപ്പോ ഭര്‍ത്താവും ആവാം…. അത് മനസിലാക്കാതെ നിന്നാ ഇങ്ങനെ ദേഹത്ത് മണ്ണ് പറ്റി കിടക്കും….

കണ്ണന്‍ ഒന്നു പറഞ്ഞു നിര്‍ത്തി…. മറ്റവന്‍ ഒന്നും മനസിലാവത്ത രീതിയില്‍ കണ്ണനെ നോക്കി….

അപ്പോ ശരി…. ഇപ്പോ ഞാന്‍ നിന്നെ ഇത്ര ചെയ്തുള്ളു…. ഇനി എന്‍റെയോ അവളുടെയോ ജീവിതത്തിലേക്ക് നീ വന്നാല്‍…… കണ്ണന്‍ തന്‍റെ ചുണ്ടുവിരല്‍ മറ്റവന് ചേരെ ചുണ്ടി പിന്നെ വിരല്‍ ചെറുതായി ഒന്നു ഇളക്കി ഒന്ന് വാണ്‍ ചെയ്തു….

ഇവിടെ നിന്ന് ഇനിയും അടി ഇരന്ന് വാങ്ങാതെ നിന്‍റെ തന്ത നടക്കുന്ന ആയുര്‍വേദ കേന്ദ്രത്തില്‍ പോയി ഒന്ന് കുഴമ്പിട്ട് ചവിട്ടിക്ക്…. നല്ല വേദന കാണും….. ഇത്രയും പറഞ്ഞ് കണ്ണന്‍ എണിറ്റ് തിരിച്ച് ചിന്നുവിനടുത്തേക്ക് നടന്നു….

(സ്ലോമോഷനും✴️ ബി.ജി.എമും ഇട് ⚡️🗯….. പവര്‍ വരട്ടെ….🔥🔥)

കണ്ണന്‍ ചിന്നുവിന്‍റെ മുന്നില്‍ ചെന്ന് നിന്നു…. നടന്നൊന്നും വിശ്വസിക്കാനാവാതെ കിളിപോയി നില്‍ക്കുകയായിരുന്നു ചിന്നു അപ്പോള്‍….

കണ്ണന്‍ ഒരു ചെറുപുഞ്ചിരി നല്‍കി…. ചിന്നു രക്തം ഒലിക്കുന്ന അവന്‍റെ ചുണ്ടില്‍ തഴുകി…. അവളുടെ കൈവിരലിലേക്ക് അവന്‍റെ ചോര പടര്‍ന്നു.

ശ്….. കണ്ണന്‍ എരിവ് വലിച്ചു…..

യ്യോ…. വേദനയുണ്ടോ….. ചിന്നു പെട്ടെന്ന് കൈ പിന്‍വലിച്ച് ചോദിച്ചു….

ഉണ്ട്….. ഇപ്പോഴല്ലാ…. നീ നേരത്തെ ഇവിടെ നിന്ന് കരഞ്ഞപ്പോള്‍….. കണ്ണന്‍ അവളുടെ കണ്ണിലേക്ക് നോക്കി പറഞ്ഞു. അവളില്‍ ഒരു പുഞ്ചിരി വരുന്നുണ്ടായിരുന്നു. തന്‍റെ ദുഃഖത്തില്‍ കുടെ നില്‍ക്കാന്‍ എന്നും തന്‍റെ കണ്ണേട്ടനുണ്ടാവും എന്ന വിശ്വാസം അവളില്‍ സന്തോഷമുണര്‍ത്തി….

അല്ല…. ഇവനുമായി എന്താ പ്രശ്നം…. ചോദിക്കാന്‍ പറ്റിയില്ല…. കണ്ണന്‍ പെട്ടെന്നോര്‍ത്ത പോലെ പറഞ്ഞു…..

അത്…. രാത്രി നമ്മള്‍ മാത്രമുള്ളപ്പോ പറഞ്ഞു തരാം…. ചിന്നു ചിരിച്ചോണ്ടു പറഞ്ഞു….

പൂരവും വെടിക്കെട്ട് കഴിഞ്ഞതിനാല്‍ ചുറ്റും കൂടി നിന്നവര്‍ എല്ലാം ഗ്യാലറി ഒഴിഞ്ഞ് പോയിരുന്നു. നേരത്തെ ഓടിപോയ ഗുണ്ട തിരിച്ച് വന്ന് നിലത്ത് കിടക്കുന്ന രണ്ടെണ്ണത്തിനെയും അവരുടെ ജിപ്പിലേക്ക് കയറ്റുന്നുണ്ടായിരുന്നു. മറ്റവന്‍ ദേഷ്യത്തില്‍ കണ്ണനെ നോക്കുന്നുണ്ടായിരുന്നു. കണ്ണന്‍ അവനെ നോക്കി ഒന്നു പുഞ്ചിരിച്ചു…

അപ്പോഴാണ് കോളേജിലെ പ്യൂണ്‍ കണ്ണനടുത്തേക്ക് വന്നത്….

ഡോ… തന്നെ പ്രിന്‍സിപ്പാള്‍ വിളിക്കുന്നുണ്ട്….. പ്യൂണ്‍ കണ്ണനോടായി പറഞ്ഞു….

അത് കേട്ടപ്പോ ചിന്നുവിന്‍റെ മുഖത്തേ സന്തോഷം കൊഴിഞ്ഞുപോയി. അവള്‍ കണ്ണനെ നോക്കി. കണ്ണന്‍റെ മുഖത്ത് ഇതൊക്കെ എന്ത് എന്ന ഭാവത്തില്‍ ഒരു നറുപുഞ്ചിരിയുണ്ടായിരുന്നു… ഇപ്പോ വരാം ചേട്ടാ…. ഒരു അഞ്ച് മിനിറ്റ്….. കണ്ണന്‍ പ്യൂണിനോടായി പറഞ്ഞു. അയാള്‍ തിരിച്ച് നടന്നുപോയി….

കണ്ണന്‍ ചിന്നുവിനെ നോക്കി… മുഖത്തെ സന്തോഷമില്ല ഇപ്പോ, ഒരു ടെന്‍ഷന്‍ ആ മുഖത്ത് വന്നിരുന്നു…..

കണ്ണന്‍ സൗമ്യമായി അവളുടെ തോളില്‍ പിടിച്ചു പിന്നെ പറഞ്ഞു…

ഇപ്പോ മോള്‍ ക്ലാസില്‍ പോവാന്‍ നോക്ക്… ഞാന്‍ ആ പ്രിന്‍സിപ്പാളിനെ കണ്ട് കാര്യം പറഞ്ഞിട്ട് വരാം….

വേണേല്‍ ഞാനും വരാം…. ചിന്നു പറഞ്ഞു….

വേണ്ട…. ഇതൊക്കെ എനിക്ക് സര്‍വ്വസാധാരണമാണ്…. നീ വിട്ടോ…. വൈകിട്ട് കാണാം…..

കണ്ണന്‍ അതും പറഞ്ഞ് പ്രിന്‍സിപാളിന്‍റെ റൂമിലേക്ക് ലക്ഷ്യം വെച്ചു…. ഒരിക്കല്‍ കുടെ ചുണ്ടില്‍ നിന്ന് ഒലിക്കുന്ന രക്തം വായിലേക്ക് വലിച്ച് കയറ്റി പുറത്തേക്ക് തുപ്പി…

◆━━━━━━━◆ ❃ ◆━━━━━━━◆

പ്രിന്‍സിപ്പാളിന്‍റെ റൂമിന്‍ മുന്നിലെത്തിയ കണ്ണന്‍ അനുവാദം ചോദിച്ചു…

മെയ് ഐ കമീന്‍ സാര്‍….

യെസ്…. കമീന്‍…. പ്രിന്‍സിപാള്‍ വിളിച്ചു പറഞ്ഞു….

കണ്ണന്‍ റൂമിനുള്ളില്‍ കയറി അയാളുടെ മുന്നില്‍ ഭയഭക്തിയോടെ നിന്നു. ഞാനൊന്നും ചെയ്തിട്ടില്ല എന്ന ഭാവത്തില്‍…. പ്രിന്‍സിപാള്‍ ദേഷ്യം നിറഞ്ഞ മുഖത്തോടെ കണ്ണന്‍ നേരെ ചാടി കയറി….

താനോക്കെ ഇങ്ങോട്ട് വരുന്നത് പഠിക്കാനാണോ അതോ തല്ലുണ്ടാക്കനാണോ….

പ്രിന്‍സിപ്പാള്‍ സ്ഥിരം ക്ലിഷേ ഡയലോഗ് ഇട്ട് തുടങ്ങി….

സാര്‍ ഞാന്‍ ഒന്നും ചെയ്തില്ല…. കണ്ണന്‍ പറഞ്ഞു….

അയ്യോ… ഒരു പാവം…. ഞാന്‍ അതിലുടെ കണ്ടു നിന്‍റെ വിക്രസൊക്കെ….

അടുത്തുള്ള സി.സി.ടി.വി ഒപ്പറേറ്റ് ചെയ്യുന്ന 32 ഇഞ്ചിന്‍റെ എല്‍. സി. ഡി ടിവി ചുണ്ടി പറഞ്ഞു….

നീയാരാ ജാക്കിചാനോ…. അതോ ടൈഗര്‍ ഷരോഫോ….. പ്രിന്‍സിപ്പാള്‍ വീണ്ടും ചീറി…. സാറാപ്പോ അക്ഷന്‍ മുഴുവന്‍ സിനിമ പോലെ കണ്ടിട്ടാണ് ഈ പറയുന്നതലേ… എന്നാല്‍ അക്ഷന്‍റെ കാരണം കുടെ സാര്‍ നോക്കുന്നത് നന്നായിരിക്കും….. അത്രയും നേരം ബഹുമാനത്തോടെ നിന്നിരുന്ന കണ്ണന്‍ ശാന്തത വിട്ട് കത്തി കയറി തുടങ്ങി…..

എന്‍റെ പ്രിയപ്പെട്ടവരെ പറ്റി കുറ്റം പറയുന്നത് കേട്ട് മിണ്ടാതെയിരിക്കാന്‍ ഞാന്‍ ഗാന്ധിയനൊന്നുമല്ല…. എന്‍റെ ദേഷ്യത്തിന് അവന്‍റെ കൈയും കാലും തല്ലിയൊടിച്ച് വിടെണ്ടതാണ്… പിന്നെയവള്‍ തടഞ്ഞത് കൊണ്ടാണ്…

കണ്ണന്‍ കത്തികയറുന്നത് കണ്ട് പ്രിന്‍സിപാള്‍ ഒന്ന് അയഞ്ഞു…. ചിലപ്പോ നേരത്തെ കണ്ടതിന്‍റെ ബാക്കി അക്ഷന്‍ അവിടെ നടന്നാലോ….

അവളോ…. അതിന് അവള്‍ നിന്‍റെയാരാ…. ലൗവറാണോ….. പ്രിന്‍സിപാള്‍ രൗദ്രഭാവം വിട്ട് ചോദിച്ചു….

അല്ല സാര്‍…. എന്‍റെ ഭാര്യയാണ്….. അവര്‍ തമ്മിലുള്ള പ്രശ്നം എനിക്കറിയില്ല…. പക്ഷേ അവന്‍ എന്‍റെ മുന്നില്‍ വെച്ച് എന്‍റെ ഭാര്യയെ മോശമായി പറഞ്ഞാല്‍ ഞാന്‍ ഇനിയും തല്ലും. അതിപ്പോ കോളേജാലും നടുറോഡായാലും…. കണ്ണന്‍ ശബ്ദം പ്രിന്‍സിപ്പാളിന്‍റെ റൂമില്‍ ഉയര്‍ന്നു….

ഡോ… താന്‍ കുളാവ്….. അവന്‍ താന്‍ വിചാരിക്കുന്ന പോലെയല്ല…. പ്രിന്‍സിപ്പാള്‍ കണ്ണനെ ശാന്തനാക്കാനായി പറഞ്ഞു.

മന്ത്രി രാഘവന്‍റെ കാര്യമാണ് സാര്‍ പറയുന്നതെങ്കില്‍ അവര്‍ എന്നെ ഒന്നും ചെയ്യില്ല…. അതിനുള്ള ചെറിയ നുറുങ്ങ് വിദ്യ എന്‍റെ കൈയില്‍ ഉണ്ട് സാറേ….

പ്രിന്‍സിപ്പാള്‍ തന്‍റെ മേശയ്ക്ക് താഴെയുള്ള വലിപ്പ് തുറന്ന് അതില്‍ നിന്ന് ഫസ്റ്റെഡ് ബോക്സ് പുറത്തെടുത്തു….

താന്‍ ആ മുറിയിലോക്കെ ഒന്ന് മരുന്ന് വെക്ക്…. ചോരയും തുടച്ച് കളയ്…. പ്രിന്‍സിപ്പാള്‍ ഫസ്റ്റേഡ് ബോക്സ് കണ്ണന് നേരെ നീട്ടി പറഞ്ഞു….

കണ്ണന്‍ ഒന്ന് മടിച്ചെങ്കിലും പിന്നെ അത് വാങ്ങി. അത് തുറന്ന് പഞ്ഞിയെടുത്ത് ചുണ്ടിന് കീഴെയുള്ള ചോര ഒപ്പിയെടുത്തു. പിന്നെ അതില്‍ നിന്ന് മുറിയുടെ ഓയില്‍മെന്‍റ് എടുത്ത് വിരലിലാക്കി മുറിയില്‍ വെച്ചു…. ചെറിയ ഒരു നീറ്റല്‍ ഉണ്ട്…. അപ്പോഴെക്കും ബെല്ലടിച്ചിരുന്നു.

കണ്ണന്‍ ബോക്സ് തിരിച്ചടച്ച് പ്രിന്‍സിപ്പാളിനെ എല്‍പിച്ചു….

താങ്ക്യൂ സര്‍…. കണ്ണന്‍ നന്ദി രേഖപ്പെടുത്തി…. പ്രിന്‍സി അത് വാങ്ങി പഴയ സ്ഥലത്ത് വെച്ചു….

അവന്‍ തന്നെയും സെക്യുരിട്ടിയെയും കൈയേറ്റം ചെയ്തപ്പോ പോലിസിനെ വിളിക്കാന്‍ നിന്നതാ ഞാന്‍… അപ്പോഴാണ് തന്‍റെ കലാപരുപാടി…. പ്രിന്‍സിപാള്‍ ചിരിയോടെ പറഞ്ഞു….

കണ്ണന്‍ വിനയപൂര്‍വ്വം ചിരിച്ചു… ഒന്ന് തല ചൊറിഞ്ഞ് അവിടെ നിന്നു…

ഉം…. താന്‍ കരട്ടെ പഠിച്ചിട്ടുണ്ടോ…. പ്രിന്‍സിപ്പാള്‍ ചോദിച്ചു….

ഇല്ല സാര്‍… പണ്ട് കളരി കുറച്ച് പഠിച്ചിട്ടുണ്ട്…. ചെറിയച്ഛന്‍ നിര്‍ബന്ധിച്ച് പഠിപ്പിച്ചതാ…. പൂര്‍ത്തിയാക്കാന്‍ പറ്റിയില്ല…. കണ്ണന്‍ പറഞ്ഞു

അതിന്‍റെയാ ഈ മെയ് വഴക്കം…. അല്ലാ…. ആ സ്റ്റേമ്പുമായി വന്നവന് വേറെ പ്രശ്നം വല്ലതും ഉണ്ടാവുമോ…. അവന്‍ പിന്നെ എണിറ്റിട്ടില്ല…. പ്രിന്‍സി അശങ്കയോടെ ചോദിച്ചു…. ഇല്ല സാര്‍…. ഒന്ന് വൈദ്യനെ കണ്ട മതി…. മര്‍മ്മത്തില്‍ അടി കിട്ടിയതിന്‍റെയാ…. കണ്ണന്‍ ചിരിയോടെ പറഞ്ഞു….

ശരി…. ഇപ്പോ താന്‍ പൊക്കോ…. ബെല്ലടിച്ചില്ലേ….

താങ്ക്യു സര്‍….. കണ്ണന്‍ തിരിച്ച് നടന്നു…..

അതേയ്…. ഈ കളരി കോളേജിലെ പിള്ളേരുടെ അടുത്തേക്ക് വേണ്ടാ ടോ…. നടന്നകന്ന കണ്ണനോടായി പ്രിന്‍സി വിളിച്ചു പറഞ്ഞു….

ഇല്ല സാര്‍…. കണ്ണന്‍ ഒന്ന് തിരിഞ്ഞുനോക്കി പുഞ്ചിരിയോടെ പറഞ്ഞു. പിന്നെ തിരിഞ്ഞ് നടന്നു….

അവന്‍ റൂമില്‍ നിന്നിറങ്ങി… നേരെ ക്ലാസിലേക്ക് വിട്ടു….

ക്ലാസില്‍ സുനന്ദ മിസ്സായിരുന്നു. കണ്ണന്‍ ക്ലാസിന്‍റെ ഡോറിലെത്തി…

മിസ്സ്…. മെ ഐ….. കണ്ണന്‍ വാതിലില്‍ നിന്ന് ചോദിച്ചു… ക്ലാസില്‍ ശ്രദ്ധിച്ചിരുന്ന ഗോള്‍സും മിസ്സും അവനെ നോക്കി….

എന്താ…. തല്ലുംപിടിയോക്കെ കഴിഞ്ഞോ…. മിസ് ഒരു പുഛത്തോടെ ചോദിച്ചു….

കഴിഞ്ഞു മിസ്…. കണ്ണന്‍ തല ചൊറിഞ്ഞുകൊണ്ട് പറഞ്ഞു…. തല താഴ്ന്ന പോയിരുന്നു ബഹുമാനം കൊണ്ടല്ലേ… ചമ്മലുകൊണ്ടാണ്….

പ്രിന്‍സിപ്പാളെ കണ്ടോ…. മിസ് വീണ്ടും ചോദിച്ചു….

കണ്ടു മിസ്….

എന്തു പറഞ്ഞു…..

ഇനിയുണ്ടാവരുതെന്ന് പറഞ്ഞു…. മരുന്നും തന്നു….

ഉം…. ഗേറ്റീന്‍….. മിസ് അനുവാദം നല്‍കി. കണ്ണന്‍ ക്ലാസിലേക്ക് കയറി. തന്‍റെ സീറ്റില്‍ പോയിരുന്നു.

എല്ലാവരും ഒരു അന്യഗ്രഹജിവിയെ പോലെ അവനെ നോക്കി…. അവരുടെ കണ്ണില്‍ ഭയമാണോ അതോ പ്രണയമോ…. ആ ആര്‍ക്കറിയാം…. പെണ്ണിന്‍റെ മനസ് ദൈവത്തിന് പോലും ഗണിച്ച് പറയാന്‍ പറ്റില്ല….

എം. ടി സാര്‍ പറഞ്ഞ പോലെ അവര്‍ ശപിച്ചുകൊണ്ട് കൊഞ്ചും ചിരിച്ച് കൊണ്ട് കരയും മോഹിച്ചുകൊണ്ട് വെറുക്കും…. അധികം ചികയാതിരിക്കുന്നതാ നല്ലത്….

മിസ് ക്ലാസ് തുടര്‍ന്നു…. വൈഷ്ണവ് ബുക്ക് തുറന്ന് ക്ലാസ് കേട്ടിരുന്നു. അടുത്തിരുന്ന ഷഹാന വൈഷ്ണവിന്‍റെ കയ്യില്‍ തോണ്ടി….

വൈഷ്ണവ്…. അവള്‍ പതിയെ വിളിച്ചു….

കണ്ണന്‍ പതിയെ തിരിഞ്ഞ് നോക്കി…. മുഖം മുകളിലേക്ക് കുലുക്കി എന്താ എന്ന് ചോദിച്ചു….

ഒരു കാര്യം ചോദിച്ചോട്ടെ… അവള്‍ വീണ്ടും സ്വകാരം ചോദിച്ചു….

മ്…. വൈഷ്ണവ് മുളി….

അത്…. ആ…. ഷഹാന പറഞ്ഞ് തുടങ്ങി…

ഹേയ്…. എന്താ അവിടെ…. സുനന്ദ മിസ് അവരോടായി ചോദിച്ചു….

രണ്ടുപേരും ഞെട്ടിതിരിഞ്ഞു….

പഠിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ ക്ലാസിലിരിക്കണമെന്നില്ല…. ഇത്രയും വളര്‍ന്നല്ലോ…. ഇപ്പോഴും കുട്ടിക്കളി മാറിയിട്ടില്ല…. റെഡിയോ പോലെ ഒരു ഗ്യാപ്പില്ലാതെ മിസ് വാചലനായി…. അതോടെ ചോദ്യം ചോദിക്കാനും ഉത്തരം പറയാനും നിന്നാ രണ്ടുപേരും അടങ്ങി….

ക്ലാസ് ഗംഭീരമായി തന്നെ നടന്നു…. ഇന്‍റര്‍വെല്‍ ബെല്ല് വരെ വല്യ ചുറ്റിതിരയലിന് ആരും ശ്രമിച്ചില്ല…. വെറുതെ എന്തിനാ ചോദിച്ച് വാങ്ങുന്നത്…. ഇന്‍റര്‍വെല്ലിന്‍റെ ബെല്ലടിച്ചപ്പോഴാണ് എല്ലാവര്‍ക്കും ഒരു ശ്വാസം വീണത്….

മിസ് ക്ലാസ് വിട്ട് പോവാന്‍ കാത്തിരിക്കുകയായിരുന്നു പലരും എന്ന് കണ്ണന്‍ മനസിലായില്ല…. മിസ് പോയതും എല്ലാവരും ചാടി ഇറങ്ങി വൈഷ്ണവിന്‍റെ വട്ടം കുടി. വൈഷ്ണവ് എണിക്കുന്നതിന് മുമ്പേ എല്ലാം ചുറ്റുമെത്തിയിരുന്നു. അതില്‍ നീതുവും അമൃതയും ഷഹാനയും ഒക്കെയുണ്ടായിരുന്നു.

പിന്നെ അവര്‍ അവരുടെ സംശയത്തിന്‍റെ കെട്ടഴിച്ചു തുടങ്ങി. നീതുവാണ് പറഞ്ഞ് തുടങ്ങിയത്…. അച്ഛന്‍ പോലിസിന്‍റെ ശൈലിയിലായിരുന്നു അന്വേഷണം….

ഡാ…. ആരാ അവള്…. നീതു കുറ്റവാളികളോട് പോലെ ചോദിച്ചു.

ഏതവള്…. ഒന്നുമറിയാത്ത ഭാവത്തില്‍ വൈഷ്ണവ് തിരിച്ചു ചോദിച്ചു….

ഹോ…. ചോദിക്കുന്നത് കേട്ടാല്‍ എന്തൊരു പാവം…. രണ്ടെണ്ണത്തിനെ എത്ര സിമ്പിളായിട്ടാണ് നിലത്തിട്ടത്… അമൃത അപ്പോഴെക്കും ട്രക്കിലെത്തി….

അമ്മു വെയ്റ്റ് ഞാന്‍ ചോദിക്കാം…. നീതു അമൃതയെ തടങ്ങു…. വൈഷ്ണവ് രണ്ടുപേരുടെയും മുഖത്തേക്ക് മാറി മാറി നോക്കി….

അടവിറക്കാതെ പറ മോനെ…. നീയിന്ന് ആര്‍ക്ക് വേണ്ടിയാ തല്ലുണ്ടാക്കിയത്…. നീതു വൈഷ്ണവിന് നേരെ നിന്ന് ചോദിച്ചു….

അത്…. പിന്നെ…. അവള്‍…. വൈഷ്ണവ് ചുറ്റും കുടിയവരുടെ മുഖത്തേക്ക് നോക്കി…. എല്ലാവരും അതിനുള്ള ഉത്തരത്തിനായി കാത്തിരിക്കുകയാണ്….

നിന്ന് തപ്പി തടയാതെ പറ മോനെ ആരാ അവള്…. നീതുവിന്‍റെ ടോണില്‍ ചെറിയ മാറ്റം വന്ന് തുടങ്ങി…. ഇത്രയും നേരം സൗമ്യമായിരുന്ന അവള്‍ ദേഷ്യത്തോടെ ചോദിക്കാന്‍ തുടങ്ങി….

നിങ്ങള്‍ക്കെന്ത് തോന്നുന്നു…. വൈഷ്ണവ് തിരിച്ച് ചോദിച്ചു….

പെങ്ങള്‍… ഷഹാനയാണ് ആദ്യ ഓപ്പ്ഷന്‍ ഇട്ട് തന്നത്….

കുട്ടുകാരി…. ഇപ്രാവിശ്യം വാ തുറന്നത് മേഘയാണ്…. പാവം ആ മുഖത്ത് ചെറിയ സങ്കടമൊക്കെയുള്ളത് പോലെ….

ലൗവര്‍…. അത് വല്യ പരിചിതമില്ലാത്ത സ്വരമായിരിന്നു. ആരാ പറഞ്ഞ് എന്ന് പോലും കേട്ടില്ല…. കിട്ടിയ മറുപടിക്കെല്ലാം വൈഷ്ണവ് തലയാട്ടി അല്ല എന്ന് മറുപടി നല്‍കുന്നുണ്ടായിരുന്നു. ഇത് വരെ ഭാര്യ എന്ന ഓപ്ഷന്‍ ആരും എടുത്തിട്ടില്ല…..

പിന്നെ….. പറയടാ…. നീതുവിന്‍റെ ദേഷ്യം ഇരച്ച് കയറി…. അവള്‍ കണ്ണന്‍റെ മുഖത്തിലേക്ക് തുറിച്ച് നോക്കി ചോദിച്ചു….

ഇനി തപ്പിതടഞ്ഞിട്ട് കാര്യമില്ല…. ശരിക്കുള്ള മറുപടി നല്‍ക്കാതെ ആരും പിരിഞ്ഞ് പോവുമെന്ന് തോന്നുന്നില്ല… വൈഷ്ണവ് ചിന്തിച്ചു…

അവന്‍ കൈകള്‍ രണ്ടും ഉയര്‍ത്തി കാണിച്ച് എല്ലാവരോടും ശാന്തമാകാന്‍ കാണിച്ചുകൊണ്ട് പറഞ്ഞു…

നിങ്ങള്‍ക്ക് വേണ്ട ഉത്തരം ക്ലാസ് കഴിഞ്ഞിട്ട് തരാം…. അവളും കുടെ നിന്നിട്ട് ഒന്നിച്ച് പറയാം…. വൈഷ്ണവ് എല്ലാവരേയും നോക്കി പറഞ്ഞു….

കൃത്യസമയത്ത് ഇന്‍ര്‍വെല്‍ തീര്‍ന്നതിന്‍റെ ബെല്ലടിക്കുകയും ചെയ്തിരുന്നു. അതോടെ എല്ലാവരും ഒത്തിരി സംശയങ്ങളുമായി തിരിച്ച് അവരുടെ ചെയറിലേക്ക് പോയിയിരുന്നു…

വൈഷ്ണവ് അടുത്തിരിക്കുന്ന ഷഹാനയെ ഒന്ന് നോക്കി…. ദേഷ്യത്തോടെയാണ് മുപ്പത്തിയുടെ ഇരുപ്പ്…. എന്തോ അവരോടൊക്കെ മറച്ച് വെച്ചതിന്‍റെ ദേഷ്യവുമുണ്ട്…. അവളുടെ അപ്പുറത്തിരിക്കുന്ന നീതുവിന്‍റെയും കാര്യം മറിച്ചായിരുന്നില്ല….

ക്ലാസ് തുടങ്ങി…. സാര്‍ വന്നു…. വൈഷ്ണവ് ക്ലാസില്‍ ശ്രദ്ധിച്ചിരുന്നു. ഇടയ്ക്ക് ചോദ്യശരങ്ങളുമായി പലരും അവനെ നോക്കിയിരുന്നു.

അങ്ങനെ ആ സമയവും കൊഴിഞ്ഞു പോയി…. ഒരു പിരിഡ് കുടെ അവസാനിച്ചു…. കോളേജില്‍ ബാക്കി ക്ലാസില്‍ നിന്നും കുട്ടികള്‍ ബാഗുമെടുത്ത് പുറത്തേക്ക് കുതിച്ചു….

വൈഷ്ണവ് എണിറ്റ് എല്ലാവരെയും ഒന്നു നോക്കി. പിന്നെ പുറത്തേക്ക് നടന്നു. ക്ലാസിലെ പിള്ളേരേല്ലാം അവന്‍റെ ഒപ്പം എണിറ്റുപോരാന്‍ തുനിഞ്ഞപ്പോള്‍ വൈഷ്ണവ് അവളേയും കൊണ്ട് ഇങ്ങോട്ട് വരാമെന്ന് പറഞ്ഞ് നടന്നു. അതോടെ ബാക്കിയുള്ളവര്‍ അവരുടെ സീറ്റില്‍ തന്നെ ഇരുപ്പായി….

കണ്ണന്‍ ചിന്നുവിന്‍റെ ക്ലാസിലേക്ക് ചെന്നു. ക്ലാസിലെ എല്ലാവരും പുറത്തേക്ക് ഇറങ്ങിയിരുന്നു. വരാന്ത നിറച്ച് അവരുടെ ക്ലാസിലെ കുട്ടികളായിരുന്നു. അതിനിടയില്‍ ഒറ്റയ്ക്ക് നടക്കുകയായിരുന്നു നമ്മുടെ നായിക….

ചിന്നു…. കണ്ണന്‍ പിറകില്‍ നിന്ന് നീട്ടി വിളിച്ചു….

വരാന്തയില്‍ ഉണ്ടായിരുന്ന എല്ലാവരും തിരിഞ്ഞ് നോക്കി. ചിന്നുവും… കണ്ണനെ കണ്ടതോടെ എല്ലാവരുടെയും ശ്രദ്ധ മുന്നില്‍ തിരിഞ്ഞ് നോക്കിയ ചിന്നുവിലേക്ക് തിരിഞ്ഞു.

കണ്ണന്‍ ചിന്നുവിനെ മാടി വിളിച്ചു… ചുറ്റുമുള്ളവര്‍ ഒരു ആക്കി ചിരിയോടെ തന്നെ നോക്കുന്നത് അവളില്‍ വിമ്മിഷ്ടം സൃഷ്ടിച്ചു. അവള്‍ അവരുടെ ഇടയിലുടെ കണ്ണനടുത്തേക്ക് നടന്നു. ബാക്കിയുള്ളവര്‍ എന്താ നടക്കുന്നത് എന്നറിയാന്‍ നോക്കി നിന്നു.

എന്താ കണ്ണേട്ടാ…. മനുഷ്യനെ നാണം കെടുത്താതിരുന്നുടെ…. കണ്ണനടുത്തെത്തിയ ചിന്നു ചോദിച്ചു….

നീ വന്നേ…. ഒരു രഹസ്യം പൊളിക്കാനുണ്ട്…. കണ്ണന്‍ പറഞ്ഞ് തിരിഞ്ഞ് നടന്നു…. അവള്‍ പിറകെയും…. കാര്യമായ ഒന്നും കിട്ടാത്തത് കൊണ്ട് ബാക്കിയുള്ള കുട്ടികള്‍ അവരുടെ വഴിയെ പോയി….

എന്ത് രഹസ്യം…. ചിന്നു കണ്ണനോട് ചോദിച്ചു….

നമ്മള്‍ തമ്മിലുള്ള ബന്ധം…. ക്ലാസിലുള്ളവര്‍ സൈര്യം തരുന്നില്ല…. അപ്പോ നമ്മുകതങ്ങ് പൊളിക്കാം…. കണ്ണന്‍ പറഞ്ഞു…. ചിന്നു ഒന്നും മിണ്ടിയില്ല…. മുഖത്ത് നിര്‍വികാരം മാത്രം.

അവര്‍ ക്ലാസിലേക്ക് കയറി ചെന്നു…. അത് വരെ കലപിലയായിരുന്ന ക്ലാസ് ഒരു സെക്കന്‍റ് കൊണ്ട് നിശബ്ദമായി…. എല്ലാവരും അവരിരവരെ തന്നെ നോക്കി…. ചിന്നവിനെ ക്ലാസില്‍ നടക്കു തന്‍റെ കുടെ നിര്‍ത്തി വൈഷ്ണവ് പറഞ്ഞു തുടങ്ങി….

ഇത് ഗ്രിഷ്മ….. നിങ്ങളൊക്കെ ചോദിച്ച പോലെ ഇതെന്‍റെ പെങ്ങളോ, കുട്ടുകാരിയോ, ലൗവറോന്നുമല്ല….. കണ്ണന്‍ ഒന്നു നിര്‍ത്തി.

എല്ലാവരുടെയും മുഖത്ത് വിണ്ടും ആകാംഷ…. ഇരുവരെയും അവര്‍ മാറി മാറി നോക്കി… കണ്ണന്‍ തുടര്‍ന്നു…

…..എന്നാല്‍ ഈ പറഞ്ഞ എല്ലാമാണുതാനും….. കണ്ണന്‍ വീണ്ടും ഒന്ന് നിര്‍ത്തി

ങേ…. ക്ലാസില്‍ നിന്ന് അങ്ങിനെയൊരു മറുപടി ഉയര്‍ന്നു….

ഇതെന്‍റെ ഭാര്യയാണ്…. ചിന്നവിന്‍റെ തോളില്‍ കൈയിട്ട് കണ്ണന്‍ ക്ലാസിലെല്ലാവരും കേള്‍ക്കും വിധം പറഞ്ഞു. കേട്ടത് വിശ്വസിക്കാനാവതെ എല്ലാവരും പരസ്പരം നോക്കി…. അവരെല്ലാവരും ചിന്നുവിന്‍റെ മുഖത്തേക്ക് നോക്കി. ചിന്നു ഒരു പുഞ്ചിരിയോടെ അത് സമ്മതിച്ചുകൊടുത്തു.

മേഘ പന്തം കണ്ട പെരുചാഴിയെ പോലെ രണ്ടുപേരെയും മാറി മാറി നോക്കി. സന്തോഷം കൊണ്ടോ അസുയ കൊണ്ടോ ചെയറിലിരുന്ന എല്ലാവരും എണിറ്റ് അവര്‍ക്ക് ചുറ്റും കുടി….

പിന്നെ എല്ലാവരും വന്ന് പരിചയപ്പെടലും മറ്റുമായിരുന്നു. പിന്നെ പ്യൂണ്‍ ചേട്ടന്‍ വന്ന് ക്ലാസടക്കണം എല്ലാവരും പോയെ എന്ന് പറഞ്ഞ് ഗേറ്റവൗട്ടികും വരെ അവിടെയായിരുന്നു എല്ലാവരും….

കുട്ടുകാരികളോട് ഒന്നും പറയാത്തതിന് ഷഹാനയുടെയും നീതുവിന്‍റെയും അമൃതയുടെയും കൈയില്‍ നിന്ന് വൈഷ്ണവിന് ആവശ്യത്തിന് കിട്ടി. നീതു തനി പോലിസ് മുറയില്‍ തന്നെയായിരുന്നു. നഭിക്കിട്ട് ഇടിക്കുന്നതായിരുന്നു അവളുടെ മാസ്റ്റര്‍പീസ് ഐറ്റം….

അതിനിടെ ചിന്നു മേഘയുമായി സംസാരിച്ചിരുന്നു. കുറച്ച് നേരം കൊണ്ട് അവര്‍ അടുത്തിരുന്നു. മേഘ വന്ന് സന്തോഷത്തോടെ വൈഷ്ണവിന് വന്ന് കൈ കൊടുത്തപ്പോഴാണ് കണ്ണനും സന്തോഷമായത്….

അവര്‍ ബൈക്കില്‍ കയറുന്നത് വരെ മേഘയും നീതുവും അമൃതയും ഷഹാനയും അവരോടൊപ്പമുണ്ടായിരുന്നു….

വൈഷ്ണവത്തിലെത്തിയപ്പോഴാണ് അടുത്ത പണിയുണ്ടായത്…. വിലാസിനി…

ചുണ്ടുപൊട്ടിച്ച് വന്ന കണ്ണനെ കണ്ട് വിലാസിനി സങ്കടത്തോടെ അവനടുത്തെത്തി…. അന്ന് പതിവിലും വിപരിതമായി ഗോപകുമാര്‍ വിട്ടിലുണ്ടായിരുന്നു. ഭാര്യയുടെ ചോദ്യം ചെയ്യല് കേട്ട് റൂമില്‍ നിന്ന് ഇറങ്ങി വരുകയായിരുന്നു കക്ഷി…

വിലാസിനി മകനെയും മരുമകളെയും ചോദ്യം ചെയ്ത് നടന്നതൊക്കെ പറയിപ്പിച്ചു. അതോടെ വിലാസിനി കണ്ണന്‍റെ കൈയും നെറ്റിയും എല്ലാം നോക്കി വെറെ മുറിവില്ലെന്ന് ഉറപ്പ് വരുത്തി.

ഇതിനിടെ ചിന്നു അവനുമായുള്ള പ്രശ്നവും പറഞ്ഞിരുന്നു.

അനിരുദ്ധ് അതാണ് മറ്റവന്‍റെ പേര്…. കഴിഞ്ഞ കൊല്ലം റാഗിങ്ങിന്‍റെ പേരില്‍ ചിന്നുവിനോട് ലൈംഗിഗ ചുവയോടെ സംസാരിക്കുകയും അവളുടെ രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിക്കാനും നോക്കിയതായിരുന്നു പ്രശ്നത്തിന് തുടക്കം… അതില്‍ അവള്‍ പ്രിന്‍സിപാളിനോട് പരാതി നല്‍കി…. അന്നത്തെ പ്രില്‍സിപ്പാള്‍ ഇത്തിരി സ്റ്റ്രിക്റ്റായിരുന്നു. അയാള്‍ മന്ത്രിയുടെ മോനാണ് എന്ന് നോക്കാതെ ഡിസ്മിസ് ചെയ്യുകയായിരുന്നു അവനെ…. അന്നത്തെ പരാതിയുടെ പക പോക്കലാണ് ഇന്ന് കോളേജില്‍ കണ്ടത്…. ആ പ്രില്‍സിപ്പാളിനെ മന്ത്രി സ്ഥലം മാറ്റുകയാണ് ചെയ്തത്…..

ആ മന്ത്രി രാഘവന്‍ അന്നേ പണി കൊടുക്കണമായിരുന്നു എന്നാല്‍ ഇന്നി പ്രശ്നം ഉണ്ടാകുമായിരുന്നില്ല…. എല്ലാം കേട്ട് കഴിഞ്ഞപ്പോ ഗോപകുമാര്‍ പറഞ്ഞു….

വേണ്ട… അച്ഛാ…. ഇന്നത്തതിനുള്ളതിന് ഞാന്‍ ആവശ്യത്തിന് കൊടുത്തിട്ടുണ്ട്…. ഇനി അവന്‍ എന്‍റെ പെണ്ണിന്‍റെ അടുത്തേക്ക് വരുമെന്ന് തോന്നുന്നില്ല….

ഹാ… നന്നായി…. ആ ഫയലുകള്‍ ഇന്നും എന്‍റെ കൈയിലുണ്ട്…. ഈ പ്രശ്നത്തിന്‍റെ പേരില്‍ അവര്‍ വല്ലതിനും വന്ന അന്നത്തോടെ തീരും മന്ത്രി രാഘവന്‍റെ പോളിറ്റിക്കല്‍ ജീവിതം…. ഗോപകുമാര്‍ പറഞ്ഞു….

ദേ മനുഷ്യാ…. നിങ്ങളോ ഇങ്ങനെയായി അത് വെച്ച് എന്‍റെ മോനെകുടെ അതിലേക്ക് വലിച്ചഴിക്കണോ…. എല്ലാം കേട്ടിരുന്ന വിലാസിനി ഗോപകുമാറിനോടായി പറഞ്ഞു….

അതിനമ്മേ…. ഞാന്‍ ഈ ചിന്നുവിന്‍റെ മേല്‍ പിടിക്കാന്‍ പോയപ്പോഴാ തടഞ്ഞത്… അപ്പോഴും അവന്‍ ആ തെണ്ടി രാഘവന്‍റെ മോനാണെന്നെനിക്കറിയില്ലായിരുന്നു. കണ്ണന്‍ അമ്മയോട് പറഞ്ഞു….

അവന്‍ നിന്നെ കയറി പിടിച്ചോ മോളേ…. വിലാസിനി തല താഴ്ത്തി നില്‍ക്കുന്ന ചിന്നുവിനോടായി ചോദിച്ചു.

ഇല്ലമ്മേ… ഇനി നിന്നാല്‍ പിടിച്ചേനെ… അതാ ഞാന്‍…. കണ്ണന്‍ ഇടയില്‍ കയറി പറഞ്ഞു….

ഹും…. നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല…. അച്ഛന്‍റെയല്ലേ മോന്‍….. വിലാസിനി ഗോപകുമാറിനെ നോക്കി ഒരു പുഛത്തോടെ പറഞ്ഞു….

ഹാ… നിങ്ങള്‍ പോയി ഫ്രെഷായി വാ…. കഴിഞ്ഞത് കഴിഞ്ഞു…. ഗോപകുമാര്‍ മക്കളോടായി പറഞ്ഞു….

കണ്ണനും ചിന്നുവും അത് കേട്ട് അവരുടെ മുറിയേക്കായി നടന്നു….

ഇനി ഇതിന്‍റെ പേരില്‍ പ്രശ്നമൊന്നുമുണ്ടാവാതിരുന്ന മതിയായിരുന്നു…. വിലാസിനി ആരോടെന്നില്ലാതെ പറഞ്ഞു….

(തുടരും) ◆━━━━━━━◆ ❃ ◆━━━━━━━◆ (ഇനി അല്‍പം കാര്യത്തിലേക്ക്…. ലോകത്താകമാനം നാശം വിതക്കുന്ന കോറണ കഴിഞ്ഞ ദിവസം ഞങ്ങളുടെ നാട്ടിലും എത്തി. എന്‍റെ വീടിന് നാലുവീട് അപ്പുറത്തുള്ള ആള്‍ക്കാണ് കോറോണ സ്ഥിതികരിച്ചത്…. അതോടെ ഞാങ്ങളുടെയടക്കം പത്ത് പന്ത്രണ്ട് വീട്ടുകാര്‍ 28 ദിവസം ക്വറേണ്ടയിനില്‍ പോകാന്‍ പോലിസും ആരോഗ്യ പ്രവര്‍ത്തകരും പറഞ്ഞു. പേടിയുടെയും ഒറ്റപെടലിന്‍റെയും കുറച്ച് നാളുകളാണ് വരാന്‍ ഇരിക്കുന്നുത്. അതിനാല്‍ തന്നെ ചിലപ്പോ എനിക്കും ആ രോഗത്തിനെ എതിരെ പോരാടെണ്ടി വന്നേക്കാം… പൂര്‍ത്തിയാക്കത്ത ഒരുപാട് കഥകള്‍ക്കിടയിലേക്ക് എന്‍റെ കഥ പോകുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ വൈഷ്ണവം അതിന്‍റെ സുപ്രധാന ഭാഗത്തിലേക്ക് കടക്കും. അതുകൊണ്ട് ഇനിയുള്ള വൈഷ്ണവം ഭാഗങ്ങള്‍ ഇപ്പോഴെത്തെ കഥയില്‍ നിന്നും ഒരുപാട് മുന്നോട്ട് പോയതിനു ശേഷമുള്ളതാവും. ഇനി ചിന്നുവിന്‍റെയും കണ്ണന്‍റെയും ജീവിതത്തിലേക്കാവും കുടുതല്‍ ശ്രദ്ധ… അടുത്ത മൂന്ന് ഭാഗത്തോടുകുടി ഈ കഥ അവസാനിക്കുകയും ചെയ്യും…. ഒരുപക്ഷേ ഇനി ഒരു ഒന്നര മാസമായിട്ടും എന്നെ കണ്ടില്ല എങ്കില്‍ കേരളത്തിലെ ഏതെങ്കിലും ആശുപത്രിയില്‍ ഞാനുണ്ടാവും. കഥ മുഴുവിപ്പിക്കാന്‍ ഞാന്‍ തിരിച്ചുവരുകയും ചെയ്യും. ഒരുപാട് കാലം ഇവിടെ ഒരു വായനക്കാരനായതിനാല്‍ ഒരു കഥ ഇടയ്ക്ക വെച്ച് നിന്നുപോവുമ്പോഴുള്ള വേദന എനിക്ക് നന്നായി അറിയാം… അതിനാല്‍ ജീവന്‍ ബാക്കിയും എഴുതാന്‍ ആരോഗ്യവും ഒരു കമ്പ്യൂട്ടറും ഉണ്ടെങ്കില്‍ എത്ര വൈകിയായാലും ഞാന്‍ തിരിച്ചുവരും…. ഇത്രയും കാലം കുടെ നിന്ന എല്ലാവരും ഇനിയും കുടെയുണ്ടാവും എന്ന് വിശ്വസിക്കുന്നു. അടുത്ത പോരാട്ടത്തിനായി പോരാളിയിറങ്ങുന്നു…. പ്രാര്‍ത്ഥിക്കുക….) സസ്നേഹം. ഖല്‍ബിന്‍റെ പോരാളി 💞 ◆━━━━━━━◆ ❃ ◆━━━━━━━◆

Comments:

No comments!

Please sign up or log in to post a comment!