❤️അനന്തഭദ്രം 5❤️

***********=============***********

ഓഡിറ്റോറിയത്തിനകത്തേക്ക് കയറുന്നതിനു മുന്നേ തന്നെ എനിക്ക് ജിതിന്റെ ഫോൺ കാൾ വന്നു…..

“ടാ,, നീ ഇതിവിടെയാ….??”

“ഞാനിവിടെ ഓഡിറ്റോറിയത്തിന്റെ പുറത്തെത്തി….നീ എത്തിയോ?? ”

“ആ ഞാൻ എത്തി…ഇവിടെ അകത്തുണ്ട്.. നീ ഇങ്ങോട്ട് വാ…””

ജിതിന്റെ ശബ്ദത്തിൽ പ്രതിധ്വനിച്ചിരുന്ന അസ്വസ്ഥത തിരിച്ചറിഞ്ഞ എനിക്ക് എന്തോ പ്രശ്നമുണ്ടെന്നു സംശയം തോന്നി….

ഓഡിറ്റോറിയത്തിന്റെ മുന്നിൽ നിന്നിരുന്ന ആളുകളുടെ പെരുമാറ്റവും ആ സംശയം ശക്തിപ്പെടുത്തുന്നതായിരുന്നു… അവിടെ കൂട്ടത്തിൽ കണ്ട ഒരു പരിചയക്കാരൻ ഞങ്ങളുടെ അടുത്തേക്ക് വന്ന് അച്ഛനെ മാത്രം മാറ്റി നിർത്തി എന്തോ പറഞ്ഞു… തിരിച്ചു ഞങ്ങളുടെ അടുത്തു വന്ന അച്ഛൻ കാര്യം പറഞ്ഞപ്പോൾ ആണ് പ്രശ്നം അല്പം ഗുരുതരമാണെന്ന് മനസ്സിലായത്…..

“ചെറുക്കനും കൂട്ടരും ഇത് വരെയും എത്തിയിട്ടില്ലത്രേ……””

“അതെന്താ..അവർക്കെന്തുപ്പറ്റി….”” അമ്മയാണ് ചോദിച്ചത്….

“” സുദേവനില്ലേ ,, കല്യാണചെക്കൻ, അവനെ ഇന്നലെ രാത്രി തൊട്ട് കാണാനില്ലന്ന്…… ചെറുക്കന്റെ ആൾകാർ രാത്രി തൊട്ട് അന്വഷിക്കാത്രെ….അവനെ കണ്ടു കിട്ടുമെന്നു കരുതി അവർ ഇത്ര നേരം വരെയും ഇവിടെ അറിയിക്കാതെയിരുന്നു…എത്താമെന്നു പറഞ്ഞ സമയമായിട്ടും അവരെ കാണാണ്ടായപ്പോൾ ഇവിടെ നിന്നു കുറെ അവരെ വിളിച്ചുന്ന്….അപ്പോഴൊന്നും ആദ്യം അവർ സുദേവനെ കാണാണ്ടായ കാര്യം മിണ്ടിയില്ല….അല്പം മുൻപാത്രെ അവന്റെ അങ്കിൾ വിളിച്ചു കാര്യം പറയുന്നേ……

അകത്തെ അന്തരീക്ഷം പ്രതീക്ഷിച്ചതിലും മോശമായിരുന്നു….ആളുകൾ അങ്ങിങ്ങായി ഹാളിൽ കൂട്ടം കൂടി നിൽക്കുകയും ഇരിക്കുകയും ചെയ്യുന്നുണ്ട്…… സ്ത്രീജനങ്ങൾ ഉൾപ്പെടെ എല്ലാവരും കല്യാണം മുടങ്ങുമെന്നു ഉറപ്പായതിന്റെ മുറുമുറുപ്പിലാണ്…. അകത്തോട്ട് കയറി വന്ന ഞങ്ങളെയും ചിലർ സംസാരം നിർത്തി വീക്ഷിക്കുന്നുണ്ട്…. സ്റ്റേജ്ന്റെ തൊട്ട് മുന്നിൽ താഴെയായി ഒരു കസേരയിൽ സങ്കടത്തോടെ തല കുമ്പിട്ടിരിക്കുന്ന സുരേന്ദ്രനങ്കിളിനെ കണ്ടു…തൊട്ടടുത്തു ജിതിന്റെ അച്ഛനും ബന്ധുക്കളും ഒക്കെ ഇരിക്കുന്നുണ്ട്…..

ദിനേഷേട്ടനും ജിതിനും രേഷ്മയുടെ ഹസ്ബൻഡ് മിഥുനും കുറച്ചു മാറി നിന്ന് ആരോടൊക്കെയോ ഫോണിൽ സംസാരിക്കുന്നത് കാണാം….

ഞങ്ങൾ സുരേന്ദ്രനങ്കിളിന്റെ അരികിലേക്ക് നടന്നു… ഞങ്ങളെ കണ്ടതും അങ്കിൾ എഴുന്നേറ്റു വന്നു അച്ഛനെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി….

“ന്റെ കുട്ടീടെ കല്യാണം മുടങ്ങിടാ….

അവര്….അവര് ഞങ്ങളെ പറ്റിച്ചതാ…””

ആ പാവം മനുഷ്യൻ നിന്ന് വിങ്ങിപ്പൊട്ടുകയായിരുന്നു അപ്പോൾ…..

അച്ഛൻ അങ്കിളിനെ ആശ്വസിപ്പിച്ചു….

ഞങ്ങളെ കണ്ട ദിനേഷേട്ടനും ജിതിനും അങ്ങോട്ട്‌ വന്നു….കാര്യങ്ങളുടെ കിടപ്പുവശം എന്താണന്ന് അവരാണ് പറഞ്ഞു തന്നത്…..

“കല്യാണത്തിന് പങ്കെടുക്കാൻ ബാംഗ്ലൂരിൽ നിന്ന് വന്ന സുഹൃത്തുക്കളെ സുദേവൻ ടൗണിലെ ഒരു ഹോട്ടലിൽ താമസിപ്പിച്ചിരുന്നു.. ഇന്നലെ അവരെ കണ്ടു ഹോട്ടലിൽ നിന്നും പോരാൻ നേരം, രാത്രി ഒരു പത്തു മണിക്ക് അവൻ ഭദ്രയെ വിളിച്ചു സംസാരിച്ചിട്ടുണ്ട്….പിന്നെ അവന്റെ ഫോൺ ഓഫ്‌ ആയി…..ഹോട്ടലിൽ നിന്നും അര കിലോമീറ്റർ മാറി ഹൈവേ റോഡിൽ ഒരു ഒഴിഞ്ഞ ഭാഗത്തു അവന്റെ കാർ നിർത്തിയിട്ടിരിക്കുന്നതു ഇന്ന് പുലർച്ചെ 4 മണിക്ക് സുദേവനെ അന്വേഷിച്ചിറങ്ങിയവർ കണ്ടു….കാറിൽ അവന്റെ ഫോണും ഉണ്ടായിരുന്നു…ഫോൺ ഓഫ്‌ തന്നെയായിരുന്നു അപ്പോഴും…അതിന് മുന്നേ രാത്രി ഒരു പന്ത്രണ്ടര ആയപ്പോൾ അവന്റെ ഫോൺ സ്വിച്ച് ഓൺ ആയിട്ടുണ്ട്…എന്നിട്ട് അതിൽ നിന്നും അവന്റെ അങ്കിളിന്റെ ഫോണിലേക്ക് ഒരു മെസ്സേജ്ഉം അയച്ചിരിക്കുന്നു….മെസ്സേജിൽ പറയുന്നത് എന്താന്ന് വച്ചാൽ….,,

“‘ഈ കല്യാണത്തിന് എനിക്കു താല്പര്യം ഇല്ല…കഴിഞ്ഞ കുറച്ചു ദിവസമായി ഞാൻ ചില പ്രശ്നങ്ങളിൽപ്പെട്ടിരിക്കുവാണെന്നും,, അത് കൊണ്ട് ഇപ്പൊ ഒരു കല്യാണത്തിന് തയ്യാറല്ല…..അറിഞ്ഞു കൊണ്ട് ഒരു പെൺകുട്ടിയുടെ ജീവിതം നശിപ്പിക്കാൻ തനിക്ക് ആകില്ല…തല്ക്കാലം ഈ നാട്ടിൽ നിന്നും വിട്ടു നിന്നെ പറ്റു…എന്നെ ആരും അന്വേഷിക്കണ്ട…പ്രശ്നങ്ങളെല്ലാം അവസാനിപ്പിച്ച്‌ ഞാൻ മടങ്ങി വരും…ഞാൻ കാരണം ഉണ്ടായ ബുദ്ധിമുട്ടിനു എല്ലാവരോടും മാപ്പ് പറയുന്നു……””

ഇത്രയുമായിരുന്നു ആ മെസ്സേജിൽ ഉണ്ടായിരുന്നത്…സുദേവൻ അയച്ച തന്ന ആ മെസ്സേജന്റെ സ്ക്രീൻ ഷോട്ട് സുദേവന്റെ അങ്കിൾ കുറച്ചു മുൻപ് ദിനേഷേട്ടന് അയച്ചു കൊടുത്തിരുന്നു..അത് ദിനേഷേട്ടൻ ഞങ്ങൾക്ക് കാണിച്ചു തന്നു…

അപ്പോഴേക്കും ഭാനുമതി ആന്റിയും മീനാക്ഷിയും രേഷ്മയും അങ്ങോട്ട്‌ വന്നിരുന്നു…..എന്നെ കണ്ടതും രേഷ്മയുടെ മുഖത്ത് എന്നോടുള്ള അവളുടെ ഇഷ്ട്ടകുറവ് പ്രകടമായിരുന്നു….അന്ന്, കല്യാണതലേന്ന് അവളുടെ മോന്തയ്ക്കിട്ടു ഒരെണ്ണം പൊട്ടിച്ചിട്ട് പോന്നതാണ് പിന്നെ ഇന്നാണ് കാണുന്നത്…വിവാഹം കഴിഞ്ഞു ഒരു ദിവസം അവൾ മിഥുനുമൊപ്പം വീട്ടിൽ വിരുന്ന് വന്നിരുന്നു…അപ്പോൾ ഞാൻ വീട്ടിൽ ഇല്ലായിരുന്നതിനാൽ കാണേണ്ടി വന്നില്ല… അവളോട്‌ പരിചയഭാവം പോലും കാണിക്കാതെ ഞാൻ മുഖം തിരിച്ചു….
എല്ലാവരും സങ്കടത്തിലാണ്…മുഹൂർത്തം തുടങ്ങുവാൻ വെറും 5 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ ഇങ്ങനെയെല്ലാം സംഭവിച്ചതിന്റെ ഷോക്കിൽ നിന്നും ആരും മുക്തരായിട്ടില്ല….

അവിടെ കണ്ട ക്രീം കളർ ജുബ്ബയിട്ട കട്ടി മീശ വച്ച ആൾ ഭാനുമതി ആന്റിയുടെ അനിയൻ നടേശൻ ആണെന്ന് ജിതിൻ പറഞ്ഞു ഞാൻ മനസ്സിലാക്കി…പുള്ളിയെ രേഷ്മയുടെ കല്യാണത്തലെന്ന് കണ്ട ചെറിയ ഓർമ ഉണ്ടായിരുന്നെങ്കിലും എനിക്ക് ഉറപ്പില്ലായിരുന്നു….പുള്ളിയുമായി സുരേന്ദ്രനങ്കിൾ കല്യാണം മുടങ്ങിയതിനെപ്പറ്റി പറഞ്ഞു തർക്കിക്കുന്നുണ്ട്… മൂപ്പര് കൊണ്ടന്ന ആലോചനയാണല്ലോ ഇത്‌,ആൾക്ക് അറിയാകുന്ന കൂട്ടരാണന്നും പറഞ്ഞ്…… തർക്കത്തിനിടയിൽ ഭാനുമതി ആന്റി അനിയനെ ന്യായീകരിച്ച്‌ സുരേന്ദ്രനങ്കിളിനോട്‌ പോരടിക്കുന്നുണ്ട്….ഏട്ടത്തി പറഞ്ഞറിഞ്ഞു ആ സ്ത്രീയെപ്പറ്റി എനിക്ക് ഏകദേശം ഒരു ധാരണ ഉണ്ടായിരുന്നു…എന്നാൽ അതിനമപ്പുറമാണവർ എന്ന് അപ്പോഴത്തെ അവരുടെ പെരുമാറ്റം കണ്ടപ്പോൾ എനിക്ക് മനസ്സിലായി….ഇത് പോലെ ഒരു അവസ്ഥയിലും ഇത്രയും പേരുടെ മുന്നിൽ വച്ച് ഭർത്താവിനോടുള്ള അവരുടെ സംസാരം അത്രക്കും മോശമായിരുന്നു…അപ്പോൾ പിന്നെ വീട്ടിലേ കാര്യം എന്തായിരിക്കും…ഭദ്രയെ കുഞ്ഞുനാള് മുതലേ ഒരുപാട് ദ്രോഹിച്ചതും ഇവര് തന്നെയല്ലേ….. രംഗം കൂടുതൽ വഷളാകുന്നതു കണ്ട് ദിനേഷേട്ടനും മീനാക്ഷിയും ഇടപ്പെട്ടു അവരെ ശാന്തരാക്കി…. പക്ഷെ ‘തന്നെ എല്ലാവരുടെയും മുന്നിൽ വച്ചു സുരേന്ദ്രനങ്കിൾ അപമാനിച്ചു’ എന്ന് പറഞ്ഞു നടേശൻ അവിടെ നിന്നും കലി തുള്ളി ഇറങ്ങി പോയി…ഭാനുമതി ആന്റിയും ദിനേഷേട്ടനും പുറകെ ചെന്നു വിളിച്ചെങ്കിലും അയാൾ നിന്നില്ല…

കുറച്ചു കഴിഞ്ഞപ്പോഴാണ് സുദേവന്റെ അങ്കിൾ വരുന്നുണ്ടെന്ന് ആരോ വന്നു പറഞ്ഞത്… അങ്ങോട്ടേക്ക് വന്ന ആ മനുഷ്യനെ കണ്ട മാത്രയിൽ പുള്ളിയുടെ കോളറിൽ കുത്തിപ്പിടിച്ചു സുരേന്ദ്രനങ്കിൾ കോപം കൊണ്ട് പൊട്ടിത്തെറിച്ചു….

പെട്ടന്ന് തന്നെ അച്ഛനും ദിനേഷേട്ടനും ചേർന്ന് സുരേന്ദ്രനങ്കിളിനെ പിടിച്ചുമാറ്റി… ആകെ തകർന്ന മനസ്സുമായി നിന്ന് വിതുമ്പിയ ആ മനുഷ്യനെ എല്ലാവരും അശ്വസിപ്പിക്കുവാൻ ശ്രമിച്ചു…… സുദേവന്റെ അങ്കിളും വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു….സുദേവൻ അവസാനനിമിഷം ഇങ്ങനെ ഒരു ചതി ചെയ്യുമെന്നു കരുതിയില്ലന്നും തനിക്കൊന്നും അറിയില്ലായിരുന്നു എന്നും പറഞ്ഞു അയാൾ എല്ലാവരോടും മാപ്പ് അപേക്ഷിക്കുന്നുണ്ടായിരുന്നു…..

സുദേവന്റെ താല്പര്യപ്രകാരം തന്നെയായിരുന്നു ഈ വിവാഹം ഉറപ്പിച്ചത്…രേഷ്മയുടെ വിവാഹത്തിന്റെയന്ന് ഭദ്രയെ കണ്ട് ഇഷ്ട്ടപ്പെട്ട അവൻ അവന്റെ അങ്കിളിനോട്‌ കാര്യം പറയുകയും അദ്ദേഹം പരിചയക്കാരനായ നടേശൻ വഴി തൊട്ടടുത്ത ദിവസം തന്നെ വിവാഹാലോചനയുമായി വരികയുമായിരുന്നു….
സുദേവന്റെ അങ്കിൾ മിഥുന്റെ ഒരു അകന്ന ബന്ധു കൂടി ആയിരുന്നതിനാലും ആ പ്രപ്പൊസ്സൽ എല്ലാവർക്കും സ്വീകാര്യമായിരുന്നു…പിന്നെ നടേശന്റെ ഇടപെടലും….എല്ലാം തീരുമാനിച്ചു ഒടുക്കം ഈ കല്യാണദിവസം തന്നെ സുദേവൻ ഇങ്ങനെ ഒരു ചതി ചെയ്തതെന്തെന്ന് ആർക്കും ഇനിയും മനസ്സിലായിട്ടില്ല…ആകെ ഉള്ള ഒരു അറിവ് അവൻ അയച്ച ആ മെസ്സേജ് മാത്രമാണ്…. പക്ഷെ അപ്പോഴും അവന്റെ കാറും മൊബൈൽ ഫോണും വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് ഈ സംഭവത്തിൽ ദുരൂഹത ബാക്കിയാക്കുന്നുണ്ട്…. അത് കൊണ്ട് സുദേവന്റെ അങ്കിൾ രാവിലെ തന്നെ പോലീസ് സ്റ്റേഷനിൽ പോയി ‘man missing’ ന് ഒരു കംപ്ലയിന്റ് ഫയൽ ചെയ്‌തിട്ടാണ് വന്നിരിക്കുന്നത്….

അല്പനേരം കൂടി കഴിഞ്ഞപ്പോൾ അദ്ദേഹം സുരേന്ദ്രനങ്കിൾന്റെ അടുത്ത് വന്നു വീണ്ടും ആ കൈകളിൽ പിടിച്ചു തന്റെ നിരപരാധിത്വം പറഞ്ഞു മനസ്സിലാക്കി മാപ്പ് അപേക്ഷിച്ചു… കുഞ്ഞുനാളിലെ അച്ഛനും അമ്മയും നഷ്ട്ടപ്പെട്ടു ആരുമില്ലാത്തവനായി മാറിയ സുദേവനെ വളർത്തിയതും പഠിപ്പിച്ചതും ആ മനുഷ്യനാണ്…ആ പാവം ഇന്ന് സുദേവൻ കാരണമുണ്ടായ അപമാനഭാരത്താൽ അത്രയും പേരുടെ മുന്നിലൂടെ തലകുമ്പിട്ടു വിതുമ്പി കൊണ്ട് ഇറങ്ങി പോകുന്ന കാഴ്ച അവിടെ കൂടി നിന്ന പലരിലും വിഷമമുണ്ടാക്കി…

മുഹൂർത്തത്തിന്റെ സമയം ആരംഭിച്ചിരുന്നു അപ്പോൾ…. വന്നിട്ട് ആ നേരം വരെയും ഭദ്രയെ ഞാൻ കണ്ടിരുന്നില്ല….അവൾ ഗ്രീൻ റൂമിനകത്തു തന്നെയായിരുന്നു…ഏട്ടത്തിയും അമ്മയും അങ്ങോട്ട്‌ പോയി..കൂടെ മീനാക്ഷിയും രേഷ്മയും… എല്ലാവരും ആകെ സങ്കടപ്പെട്ടിരുന്നു….. അച്ഛൻ ചേട്ടനേയും ദിനേഷേട്ടനെയും മാറ്റി നിർത്തി അവരോട് സംസാരിക്കുന്നുണ്ടായിരുന്നു….കുറച്ചു കഴിഞ്ഞു എന്റെ അടുത്തിരുന്ന ജിതിനും മിഥുനും അവരുടെ അടുത്ത് പോയി എന്തൊക്കെയോ ചോദിക്കുന്നുണ്ട്….ചേട്ടൻ അമ്മയെയും ഏട്ടത്തിയെയും അങ്ങോട്ട് വിളിച്ചു…അച്ഛൻ വന്ന് അമ്മയോടും ഏട്ടത്തിയോടും സംസാരിക്കുമ്പോൾ അമ്മയും ഏട്ടത്തിയും എന്നെ നോക്കുന്നുണ്ടായിരുന്നു…. പിന്നെ അച്ഛൻ പൂജാരിയേയും സുരേന്ദ്രനങ്കിളിനെയും ഭാനുമതി ആന്റിയേയും വിളിച്ചു സംസാരിക്കുന്നതും കണ്ടു…. ആന്റി ഗ്രീൻ റൂമിലേക്ക് പോയതും അവർ എന്റെ അരികിലേക്ക് വരുന്നതു കണ്ട ഞാൻ എഴുന്നേറ്റു നിന്നു…. ആ നിമിഷം എന്റെ മനസ്സിൽ തോന്നിയ സംശയം ശരിവക്കുന്നത് തന്നെയായിരുന്നു അവർക്ക് പറയാൻ ഉണ്ടായിരുന്നത്…….

എന്റെ തോളിൽ കൈ വച്ചു കൊണ്ടാണ് അച്ഛൻ അത് പറഞ്ഞത്….

“മോനെ അനന്തു,, നിനക്ക് സമ്മതം ആണെങ്കിൽ നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ ഭദ്രയുടെ വിവാഹം നടക്കും….
നീ ആ കുട്ടിയുടെ കഴുത്തിൽ താലി കെട്ടും….എന്താ നിനക്ക് സമ്മതമാണോ….?? “”

“അത് അച്ഛാ…ഞാൻ…””

ഞാൻ സംശയിച്ചത് തന്നെ ആണ് അച്ഛൻ പറഞ്ഞതെങ്കിലും പെട്ടന്ന് അങ്ങനെയൊക്കെ കേട്ടപ്പോൾ ഞാൻ ഒന്ന് അമ്പരന്നു പോയി എന്നതാണ് സത്യം….

“നിനക്ക് പൂർണ സമ്മതം ആണെങ്കിൽ മാത്രം മതി മോനെ….നിന്റെ ഇഷ്ട്ടം ആണ് അമ്മയ്ക്കും അച്ഛനും വലുത്…അത്രയേ വേണ്ടു ഞങ്ങൾക്ക്‌….”” പെട്ടെന്നുള്ള എല്ലാവരുടെയും ആ തീരുമാനം എന്നെ വീർപ്പുമുട്ടിക്കുമോ എന്ന് കരുതിയ അമ്മ എന്റെ കവിളിൽ തഴുകി സ്വാന്തനിപ്പിച്ചു കൊണ്ട് പറഞ്ഞു….

“”മോനെ നിനക്ക് ഭദ്രയെ ഇഷ്ട്ടമായിരുന്നു എന്ന് ഞങ്ങൾക്ക് അറിയാം…അവളെ വിവാഹം കഴിക്കാൻ മോൻ ആഗ്രഹിച്ചിരുന്നു എന്നതും…ആ കാര്യം ഞങ്ങൾ അറിയുന്നതിനു മുന്നേ സുദേവന്റെ ആലോചന വന്നതു കൊണ്ടാണ് അത് ഉറപ്പിച്ചത്….ഒരു പക്ഷെ നിങ്ങളുടെ വിവാഹം തന്നെ നടക്കണം എന്നുള്ളതായിരിക്കും ദൈവനിശ്ചയം… അത് കൊണ്ടാണ് ഈ അവസാനനിമിഷം ഇങ്ങനെയൊക്കെ സംഭവിച്ചത് എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ട്ടം….എന്റെ കുഞ്ഞിന്റെ കണ്ണീരു കാണാൻ ഉള്ള ശക്തി എനിക്കില്ല മോനെ….അതാ ഞാൻ ചോദിക്ക്ന്നെ,,, ഈ വിവാഹത്തിന് മോൻ സമ്മതിക്കില്ലേ……???”””

ഒരു മറുപടി പറയാൻ കഴിയാതെ വാക്കുകൾക്ക് വേണ്ടി ഉഴറിയ എന്റെ കൈകളിൽ കൂട്ടി പിടിച്ചു കൊണ്ട് സുരേന്ദ്രനങ്കിൾ ഒരു യാചന എന്ന പോലെ എന്നോട് പറഞ്ഞു…..

ശരിയായിരിക്കാം,,എന്റെ ഉള്ളിലെ പ്രണയം അറിയാകുന്ന എന്റെ ആരാധനാ മൂർത്തിയായ മഹാപരമേശ്വരന്റെ നിശ്ചയം, ‘എന്നെയും ഭദ്രയേയും ഒരുമിപ്പിക്കണം’ എന്ന് തന്നെയായിരിക്കും…അതിനു വേണ്ടിയാകും ആരും ഒട്ടും നിനച്ചിരിക്കാത്ത ഈ സമയത്ത് ഇങ്ങനെയൊക്കെ സംഭവിച്ചത്….അങ്ങനെ വിശ്വസിക്കാൻ തന്നെയാണ് എനിക്കും തോന്നുന്നത്….കൈ വിട്ട് പോയെന്ന് കരുതിയ എന്റെ ഇഷ്ട്ടം ദൈവം സാധിച്ചു തരുവാൻ പോകുവാണ്ന്നു മനസ്സ് മന്ത്രിച്ചു….

എല്ലാവരും എന്റെ മറുപടി എന്തെന്ന് അറിയാൻ ഉള്ള ആകാംഷയിലാണ്…… വിവാഹം മുടങ്ങുമെന്നു അറിഞ്ഞു മടങ്ങി പോകാൻ നിന്നിരുന്ന പുരുഷപ്രജകളും സ്ത്രീജനങ്ങളും എല്ലാം എന്റെ തീരുമാനത്തിനായി കാതോർത്ത് നിന്നു… ചേട്ടനും ദിനേഷേട്ടനും ജിതിനുമെല്ലാം എന്റെ അരികിൽ വന്നു നിന്ന് വീണ്ടും എന്റെ മറുപടി ആരാഞ്ഞു…എന്റെ മനസ്സിലെ ഇഷ്ട്ടം അറിയാകുന്ന അവരെല്ലാം ഞാൻ എതിരു പറയില്ലന്ന പ്രതീക്ഷയിലാണ്ന്ന് എനിക്ക് മനസ്സിലായി…….

“എനിക്ക് സമ്മതമാണ് ഈ വിവാഹത്തിനു….””

അല്പനിമിഷം അവിടെ തിങ്ങി നിറഞ്ഞിരുന്ന നിശബ്ദതയെ കീറിമുറിച്ചു കൊണ്ട് എന്നിൽ നിന്നും പുറത്തു വന്ന ആ വാക്കുകൾ കേട്ടപ്പോൾ അവിടെയുള്ള ഒരുപാട് മുഖങ്ങളിൽ ആശ്വാസവും പുഞ്ചിരിയും ഞാൻ കണ്ടു…..

“പക്ഷെ,, ഭദ്രക്ക് ഈ വിവാഹത്തിന്………….””

“അവൾക്ക് സമ്മതം……..””

എന്റെ കരങ്ങളിൽ മുഖമമർത്തി സന്തോഷാശ്രുക്കൾ പൊഴിച്ച സുരേന്ദ്രനങ്കിളിനോട്‌ ഞാൻ ആ ചോദ്യം മുഴുവനാക്കും മുന്നേ എനിക്ക് മറുപടി തന്നത് പൊടുന്നനെ അങ്ങോട്ട് വന്ന ഭാനുമതി ആന്റിയായിരുന്നു…..

“”അനന്തുവിനെ വിവാഹം കഴിക്കാൻ ഭദ്രക്ക് സമ്മതമാണ്… അവൾ എന്നോട് പറഞ്ഞു ….”””

ഭാനുമതി ആന്റി ഒരിക്കൽ കൂടി അത് എല്ലാവരോടുമായി അറിയിച്ചു….. ഭദ്രയുടെ സമ്മതം കൂടി അറിഞതോടെ എല്ലാവർക്കും സന്തോഷമായി…. ഭദ്രക്ക് എതിർപ്പൊന്നും ഇല്ലന്ന് അറിഞ്ഞത് എന്നെയും ഒരുപാട് സന്തോഷിപ്പിച്ചങ്കിലും അത് ഭദ്രയിൽ നിന്നും നേരിട്ട് കേൾക്കണം എന്ന് എനിക്ക് തോന്നി…..

ആ നിമിഷം ഗ്രീൻ റൂമിനകത്ത് നിന്നും ഏട്ടത്തിയുടെയും മീനാക്ഷിയുടെയും കൂടെ അങ്ങോട്ടേക്ക് കടന്നു വരുന്ന ഭദ്രയിലേക്ക് എന്റെ മിഴികൾ പാഞ്ഞു….

ചുവന്ന പട്ടുസാരിയിൽ ആഭരണങ്ങളെല്ലാം അണിഞ്ഞ് നവവധുവായി ഒരുങ്ങി വരുന്ന ആ അനുപമസൗന്ദര്യത്തിൽ ഏറെ അഴകുള്ള കരിമഷിയെഴുതിയ മിഴികളിൽ കണ്ണുനീരിന്റെ ലാഞ്ചന ഞാൻ കണ്ടു……തലയുയർത്തി നോക്കിയ അവൾ എന്നെ കണ്ട നിമിഷം ആ ആധരങ്ങൾ എന്നോടെന്തോ പറയുവാൻ വിറ കൊള്ളുന്നതായി എനിക്ക് തോന്നി….വിവാഹത്തിന് ഭദ്രയ്ക്ക് പൂർണസമ്മതം തന്നെയാണോ എന്ന് ആ നാവിൽ നിന്ന് തന്നെ കേൾക്കണമെന്നു ഞാൻ തീരുമാനിച്ചുറപ്പിച്ചിരുന്നു…..

“എനിക്ക് ഭദ്രയോട് ഒന്ന് സംസാരിക്കണം……”” പതിയെ ആണ് പറഞ്ഞതെങ്കിലും എന്റെ ശബ്ദം ഹാളിൽ മുഴുങ്ങി കേട്ടതായി എനിക്ക് അനുഭവപ്പെട്ടു….

ആരുടേയും അനുവാദ വാക്കുകൾക്ക് കാത്തു നിൽക്കാതെ ഞാൻ നേരെ ഭദ്രയുടെ അരികിലേക്ക് നടന്നു….

ഞാൻ അരികിലേക്ക് എത്തുന്ന നേരമത്രയും ഭദ്ര തല കുമ്പിട്ടു നിൽക്കുകയായിരുന്നു… ഞാൻ അടുത്തെത്തിയപ്പോൾ അവളുടെ ഒപ്പം നിന്നിരുന്ന ഏട്ടത്തിയും മീനാക്ഷിയും അല്പം മാറി നിന്നു….. ഭദ്രയുടെ പുറകിലൂടെ അപ്പോൾ അങ്ങോട്ട് വന്ന രേഷ്മ കടന്നു പോകുന്നതിനു മുൻപ് എന്നെ ഒന്ന് തുറപ്പിച്ചു നോക്കിയതു ഞാൻ ശ്രദ്ധിച്ചിരുന്നുവെങ്കിലും അത് വക വയ്ക്കാത്ത പോലെയുള്ള എന്റെ നിൽപ്പ് അവളെ തെല്ലു അലോസരപ്പെടുത്തിയതായി എനിക്ക് അപ്പോഴത്തെ അവളുടെ മുഖഭാവത്തിൽ നിന്നും മനസ്സിലായി…..

“”ഭദ്ര…………….”””

തൊട്ട് മുന്നിൽ എന്റെ മുഖത്ത് നോക്കാൻ പോലും മടിച്ചു നിന്നിരുന്ന ഭദ്രയെ ഞാൻ പതിയെ വിളിച്ചു….. അതിന്റെ പ്രതികരണം എന്നോണം എന്റെ നേരെ മുഖമുയർത്തിയ അവളുടെ മിഴികൾ നിർജീവമായിരുന്നു….എന്റെ വാക്കുകൾക്ക്‌ കാതോർക്കുന്ന പോലെ എന്നെ തന്നെ അവൾ നോക്കി നിന്നു…..

“ഭദ്ര എനിക്ക് നിന്നെ ഇഷ്ട്ടമായിരുന്നു….എന്റെ ഉള്ളിലെ ആ ഇഷ്ട്ടം ഞാൻ നിന്നെ ഒരിക്കൽ അറിയച്ചതുമാണ്….വിവാഹം കഴിക്കണമെന്ന എന്റെ ആഗ്രഹവും…അന്നൊരു മറുപടി നൽകാതെ നീ പോയത് എന്നെ ഒരുപാട് വിഷമിപ്പിച്ചിരുന്നു…അങ്ങനെ നീ പെരുമാറാൻ കാരണം,, എന്നെ ഭദ്രയ്ക്ക്‌ ഇഷ്ട്ടപ്പെടാത്തത് കൊണ്ടല്ല മറിച്ച്‌ അത് നിന്റെ വീട്ടുകാർ സുദേവനുമായുള്ള വിവാഹം നേരത്തെ നിശ്ചയിച്ചത് കൊണ്ടായിരുന്നു എന്നു വിശ്വസിക്കാനാണ് എനിക്ക് ഇപ്പോഴും ഇഷ്ട്ടം….നിന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ എനിക്ക് മനസ്സിലാകും…സുദേവ് ഇപ്പോൾ എവിടെയാണെന്ന് പോലും ആർക്കും അറിയില്ല….. അവസാനനിമിഷം അവൻ ഈ വിവാഹം വേണ്ടെന്നു വച്ചു പോകാനുള്ള കാരണമെന്തെന്നും നമുക്ക് അറിയില്ല… ഇവിടെ എല്ലാവരും ഇപ്പോൾ ആഗ്രഹിക്കുന്നത് ഞാൻ നിന്നെ വിവാഹം ചെയ്യണമെന്നാണ്….. മനസ്സിൽ നിന്നോടുള്ള ഇഷ്ട്ടം ഇനിയും കൂടെ ഉള്ളതിനാൽ എനിക്ക് അതിനു പൂർണസമ്മതവുമാണ്……. നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ നിന്നെ ഞാൻ വിവാഹം കഴിക്കും നിനക്ക് സമ്മതമെങ്കിൽ മാത്രം…….ഇനി അതല്ല, സുദേവന് എന്താണ് സംഭവിച്ചതന്നറിയണമെന്നും അവൻ തിരിച്ചു വരുന്നത് വരെ കാത്തിരിക്കണമെന്നുമാണ് നിന്റെ തീരുമാനമെങ്കിൽ ഞാനും ഇവിടെ എല്ലാവരും അതിനെ അംഗീകരിക്കും….ഒരാളും ഇഷ്ട്ടമില്ലാത്ത ഒരു വിവാഹത്തിന് നിന്നെ നിർബന്ധിക്കില്ല….ഒരാളും…… അത് ഞാൻ നിനക്ക് തരുന്ന വാക്കാണ്……”””

അത്രയും ഞാൻ പറഞ്ഞു നിർത്തിയപ്പോൾ ഭദ്രയുടെ മിഴികൾ ഈറനണിഞ്ഞിരുന്നു…. ഒരു നിമിഷം തല കുമ്പിട്ട് നിന്ന അവൾ എന്റെ നേരെ മുഖമുയർത്തി തന്നെ അത് പറഞ്ഞു…..

“‘എനിക്ക് സമ്മതം……….അനന്തേട്ടനെ വിവാഹം കഴിക്കാൻ എനിക്ക് സമ്മതമാണ്…..””

ഭദ്രയുടെ ആ മറുപടി അവിടെ കൂടി നിന്നവരുടെ കുറെ നേരത്തെ പിരിമുറക്കത്തെ മുറിച്ചു കളഞ്ഞു കൊണ്ടുള്ള നെടുവീർപ്പിന് കാരണമായി……കൈ വിട്ട് പോയെന്നു കരുതിയ എന്റെ പ്രണയം, വിധി തിരികെ തന്ന ആവേശത്തിൽ ആയിരുന്നു ഞാൻ…. അത് വരെയും ആകെ തകർന്നു നിന്നിരുന്ന സുരേന്ദ്രനങ്കിൾ സന്തോഷം കൊണ്ട് കണ്ണും മനസ്സും നിറഞ്ഞ അവസ്ഥയിൽ ആയിരുന്നു…. അദ്ദേഹം ഭദ്രയുടെ അരികിൽ വന്നു അവളെ ചേർത്ത് പിടിച്ചു വിതുമ്പി…അത് കണ്ട് ഭദ്രയുടെ കണ്ണുകളും നനഞ്ഞിരുന്നു..അച്ഛൻ അങ്കിളിനെ ആശ്വസിപ്പിച്ചു……

പിന്നീട് കാര്യങ്ങളെല്ലാം ആചാരപ്രകാരം തന്നെ നടന്നു….ഏകദേശം ഒന്നര മണിക്കൂറോളം മുഹൂർത്തം ഉള്ളതിനാൾ ഒന്നിനും ധൃതി വേണ്ടെന്നും ചടങ്ങുകളെല്ലാം മുറ പോലെ തന്നെ ചെയ്യാം എന്നു പൂജാരി നിർദ്ദേശിച്ചു….അപ്പോഴത്തെ ആ സാഹചര്യത്തിൽ പ്രസക്തമല്ലെങ്കിലും എന്റെ ജാതകവും ഭദ്രയുടെ ജാതകവും തമ്മിലുള്ള പൊരുത്തവും ഒന്ന് നോക്കിയെക്കാമെന്നു ജ്യോത്സ്യൻ കൂടിയായ അദ്ദേഹം പറഞ്ഞു…. എന്റെ ജാതകം അപ്പോൾ കൈവശമില്ലായിരുന്നതിനാൽ ജന്മനക്ഷത്രവും ജനനസമയവും തീയതിയും അറിഞ്ഞാൽ മതിയായിരുന്നു…. അത് അമ്മ പറഞ്ഞു കൊടുത്തു…….ജാതകങ്ങൾ തമ്മിൽ ഗണിച്ചു നോക്കിയപ്പോൾ ചേർച്ചകുറവ് ഒന്നുമില്ലന്നും നല്ല പൊരുത്തമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു…..ആ കാര്യവും പ്രശ്നരഹിതമായതിനാൽ എല്ലാവർക്കും വീണ്ടും ആശ്വാസമായി….. അവിടെ ഉണ്ടായിരുന്ന ബന്ധുക്കളും മറ്റു നാട്ടുകാരെല്ലാവരും അമ്പലത്തിലേക്ക് നടന്നു….

അപ്പോഴേക്കും അച്ഛൻ മാമനെയും പാപ്പനേയും വിളിച്ചു വിവരമറിയിച്ചു….. ശരത്തിനേയും വിനുവിനെയും ജിതിൻ അറിയിച്ചിരുന്നു കാര്യങ്ങൾ…..ചേട്ടൻ വേഗം എനിക്കുള്ള വിവാഹവസ്ത്രം വാങ്ങാൻ പോയി….. അവൻ വസ്ത്രം കൊണ്ട് വന്ന് ഞാൻ ഗ്രീൻ റൂമിൽ പോയി അത് മാറി റെഡിയായി……

അരമണിക്കൂർ കഴിഞ്ഞു ഞാൻ അമ്പലത്തിലേക്ക് ഇറങ്ങി…..എന്റെ ഒപ്പം അച്ഛനും അമ്മയും ചേട്ടനും ചേട്ടത്തിയും ജിതിനും അമ്പലത്തിലേക്ക് പോന്നു….. ഏട്ടനും ഏട്ടത്തിയും ഒരുപാട് ഹാപ്പി ആണ്…. ഭദ്രയോടുള്ള എന്റെ പ്രണയം ഏറ്റവും കൂടുതൽ തിരിച്ചറിഞ്ഞതും അവര് തന്നെയായിരുന്നുവല്ലോ…..അമ്പലത്തിലേക്ക് നടക്കുന്നതിനിടയിൽ എന്റെ കയ്യിൽ നുള്ളികൊണ്ടാണ് ഏട്ടത്തി തന്റെ സന്തോഷം പ്രകടിപ്പിച്ചത്….പാവം കുറെ പ്രാർത്ഥിച്ചിട്ടുണ്ട് എനിക്ക് വേണ്ടി….എന്റെ വിവാഹം ഭദ്രയുമായി നടക്കാൻ…..ഒടുവിൽ അപ്രതീക്ഷിതമായെങ്കിലും എല്ലാം ശരിയായതിന്റെ ആശ്വാസത്തിലാണ് ആള്….

ഞങ്ങൾ അമ്പലത്തിൽ എത്തി അല്പസമയം കഴിഞ്ഞതും ഭദ്രയുമായി മറ്റുള്ളവരും അവിടെ എത്തി…… ചടങ്ങുകൾ ആരംഭിച്ചു………. ഞാൻ കതിർ മണ്ടപത്തിൽ കയറി ഇരുന്നു….. എന്റെ വലതു വശത്തായി ഭദ്രയും….. അന്തരീക്ഷത്തിൽ ഉയർന്നു കേട്ട മന്ത്രോച്ഛാരണങ്ങളും കണ്മുന്നിലെ ഹോമകുണ്ഡത്തിൽ നിന്നുമാളുന്ന തീ നാളങ്ങളും പ്രാർത്ഥനാമുഖരിതമാക്കിയ ശ്രീ ശിവ-പാർവതിയുടെ ആ തിരുസന്നിധിയിൽ വച്ച്, മോഹിച്ച പെണ്ണിനെ തന്നെ തന്റെ പാതിയായി വരിക്കാൻ പോകുന്നതിന്റെ സന്തോഷത്താൽ മതി മറന്നു നിൽക്കുന്ന എന്റെ മനസ്സിനെ നിയന്ത്രിച്ചു നിർത്തുവാൻ ഞാൻ ഏറെ

ചടങ്ങിനിടയിൽ പലപ്പോഴും ഞാൻ ഭദ്രയെ നോക്കിയെങ്കിലും അവൾ ആരെയും ശ്രദ്ധിക്ക്കാതെ തല കുമ്പിട്ട് തന്നെ ഇരിക്കുകയായിരുന്നു……പൂജാകർമ്മി പറയുന്നത് പോലെ കർമ്മങ്ങൾ അനുവർത്തിച്ചു കൊണ്ട് എന്റെ നവവധുവായി അവൾ ഇരുന്നു….. ”അവളുടെ മനസ്സ് ഇപ്പോഴും സുദേവന്റെ ഒപ്പം തന്നെയായിരിക്കുമോ….?? അവന് എന്ത് പറ്റി എന്നറിയാതെ അവൾ വ്യാകുലപ്പെട്ടിരിക്കുവാണോ……??? ഇനി ഇപ്പോൾ എല്ലാവരുടെയും സന്തോഷത്തിന് വേണ്ടി മാത്രമായി, ഒരു വേള പൂർണമനസ്സോടെയല്ലേ ഞാനുമായുള്ള വിവാഹത്തിന് ഭദ്ര സമ്മതിച്ചത്…..???” അത് വരെയും ഉണ്ടായിരുന്ന എന്റെ സന്തോഷവും സമാധാനവും തല്ലികെടുത്തി കൊണ്ട് അങ്ങനെ ചോദ്യങ്ങൾ പലതും മനസ്സ് ഉരുവിട്ട് കൊണ്ടിരുന്നു…..എത്രയൊക്കെ ശാന്തമാക്കാൻ ശ്രമിച്ചിട്ടും അവളുടെ ആ ഇരുപ്പും പെരുമാറ്റവും എന്റെ മനസ്സിനെ അസ്വസ്ഥമാക്കുന്നത് ഞാൻ അറിഞ്ഞു….. ‘നേടി എന്നു കരുതിയതെല്ലാം എന്റെ സ്വന്തം തന്നെയാകണേ’എന്നു ഞാൻ വടക്കുംന്നാഥനെ മനസ്സുരുകി പ്രാർത്ഥിച്ചു……. അമ്മ എടുത്തു തന്ന മോതിരം ഞാൻ ഭദ്രയെ അണിയിച്ചു…. ഭാനുമതി ആന്റി എൽപ്പിച്ച മോതിരം അവൾ എന്നെയും…….

വിവാഹതീയതി പറഞ്ഞുറപ്പിച്ച ദിവസം ചടങ്ങിനു സുദേവൻ ഇട്ട് കൊടുത്ത മോതിരവും വളയുമെല്ലാം മണ്ടപത്തിൽ കയറുന്നതിനു മുൻപ് ആന്റി ഭദ്രയിൽ നിന്നും ഊരി വാങ്ങിയിരുന്നു……..

പൂജാരി എടുത്തു തന്ന താലിചരട് ഞാൻ ഭഗവാനേ ധ്യാനിച്ചു കൊണ്ട് ഭദ്രയുടെ കഴുത്തിൽ ചാർത്തി…… ഏട്ടത്തിയും മീനാക്ഷിയും ഭദ്രയുടെ പുറകിൽ നിന്ന് അവളുടെ മുടി മാറ്റിത്തന്നു……താലിചരടിലെ മൂന്നാമത്തെ കെട്ടും മുറുക്കി കഴിഞ്ഞു ഞാൻ ഭദ്രയെ നോക്കിയ നിമിഷം, കൈകൂപ്പി തല കുമ്പിട്ട് പ്രാർത്ഥിക്കുന്ന അവളുടെ അടഞ്ഞു കിടന്നിരുന്ന കരിങ്കൂവളമിഴികൾ പതിയെ തുറന്നത് രണ്ടു ഇറ്റ് കണ്ണുനീർ എന്റെ കൈത്തണ്ടയിൽ നനച്ചു കൊണ്ടായിരുന്നു…… ശേഷം അവളുടെ സീമന്തരേഖയിൽ ഞാൻ സിന്ദൂരം ചാർത്തി….സുരേന്ദ്രനങ്കിൾ ഭദ്രയെ എന്നെ കൈപ്പിടിച്ചെൽപ്പിച്ചു…..

ചടങ്ങുകളെല്ലാം പൂർത്തിയാക്കി അഗ്നികുണ്ഡത്തെ വലം വച്ച് ആചാരപ്രകാരം എന്റെ ഇടത് വശത്തായി ഭദ്ര ഇരുന്നപ്പോൾ പൂർണമായും അവൾ എന്റെ പാതിയായി മാറുമെന്നു വിശ്വസിക്കുവാൻ ഞാൻ മനസ്സിനെ പാകപ്പെടുത്തി……..ബാക്കി ചടങ്ങുകൾ പൂർത്തിയാക്കി എഴുന്നേറ്റ് ഞാനും ഭദ്രയും മണ്ഡപത്തിൽ നിന്നും ശ്രീകോവിലിനരികിലേക്ക് നടന്നു…..

ശ്രീ പാർവ്വതി ദേവിയുടെ ആ തിരുനടയിൽ ഭദ്രയോടൊപ്പം കൈക്കൂപ്പി തൊഴുത് നിൽക്കുമ്പോഴും ഞാൻ മനസ്സുരുകി പ്രാർത്ഥിച്ചത് ഒന്ന് മാത്രമായിരുന്നു…. ‘സ്വന്തം ഇണയെ തന്റെ പാതിയായി ചേർത്ത് വച്ച മഹാദേവന്റെ ഒപ്പം ശക്തിയുടെ പര്യായമായ അവിടുന്ന് വസിച്ച പോലെ ഭദ്രയെ അവസാന ശ്വാസം വരെയും എന്റെ പാതിയായി ചേർത്ത് വയ്ക്കണമേ’ എന്ന്….

അമ്പലത്തിലെ ചടങ്ങുകളെല്ലാം കഴിഞ്ഞു ഇറങ്ങിയ എന്റെയും ഭദ്രയുടെയും ചലനങ്ങളെല്ലാം നിയന്ത്രിച്ചത് ഫോട്ടോഗ്രാഫർമാരായിരുന്നു…. അര മണിക്കൂറോളം നീണ്ടു നിന്ന,

ഭക്ഷണം കഴിക്കാനിരുന്ന നേരം, നല്ല വിശപ്പ് തോന്നിയെങ്കിലും അധികം കഴിക്കാതെ ഞാൻ എഴുന്നേറ്റു….ഭദ്രയും കഴിച്ചെന്നു വരുത്താൻ മാത്രം എന്തൊക്കെയോ തൊട്ടും നുണഞ്ഞും ഇരുന്നതല്ലാതെ ഒന്നും കഴിച്ചില്ലായിരുന്നു…ഞാൻ എഴുന്നേൽക്കാൻ കാത്തിരുക്കുവായിരുന്നു എന്ന പോലെ ആയിരുന്നു അവളുടെ ഞെട്ടിപ്പിടഞ്ഞ് കൊണ്ടുള്ള എഴുന്നേൽപ്പ്….

ഇടയ്ക്ക് അല്പസമയം കിട്ടിയപ്പോൾ ജിതിനെ വിളിച്ച്‌ അവന്റെ കയ്യിൽ എൽപ്പിച്ചിരുന്ന എന്റെ ഫോൺ വാങ്ങി സെലിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു…. രണ്ടു തവണ ഡയൽ ചെയ്ത് മുഴുവൻ റിങ് ചെയ്തെങ്കിലും സെലിൻ ഫോൺ എടുത്തില്ല…മായയെ ഒന്ന് വിളിച്ചു നോക്കിയാലോ എന്ന് കരുതി നിൽക്കുമ്പോൾ ആണ് അച്ഛൻ എന്നെ എന്തോ പറയാൻ വിളിച്ചത്….ഞാൻ ഫോൺ ജിതിനെ തന്നെ എൽപ്പിച്ച്‌ അച്ഛന്റെ അടുത്തേക്ക് പോയി…..

ഏട്ടത്തിയും മീനാക്ഷിയുമെല്ലാം കൂടെക്കൂടെ അടുത്ത് വന്ന് സംസാരിക്കുമ്പോൾ പോലും ഭദ്രയെ ഞാൻ ഒട്ടും ഹാപ്പിയായി കണ്ടില്ല…അവളുടെ മുഖത്ത് കണ്ട ആ മൂകത എന്നെ ഒരുപാട് വിഷമിപ്പിച്ചു….ഒപ്പം നിന്നിരുന്ന ഈ നേരമത്രയും അവൾ എന്നോട് മിണ്ടുക പോയിട്ട് ഒന്ന് ചിരിക്കുക കൂടി ചെയ്തില്ലായിരുന്നു…..ഫോട്ടോ എടുക്കുമ്പോഴും ഇടയ്ക്ക് പലപ്പൊഴും ദേവൂട്ടിയും മീനാക്ഷിയുടെ മോനും വന്നു അവളുടെ കയ്യിൽ തൂങ്ങിയപ്പോൾ മാത്രമാണ് ആ മുഖത്ത് ഞാൻ ഒരു പുഞ്ചിരിയും തെളിച്ചവുമൊക്കെ കണ്ടത്…… ഭദ്രയുടെ ഇപ്പൊഴത്തെ മാനസികാവസ്ഥ എന്തായിരിക്കും എന്ന് ഊഹിക്കാമായിരുന്ന ഞാൻ അവളുടെ ആ പെരുമാറ്റം ഉൾകൊള്ളാൻ ശ്രമിച്ചു….

ചടങ്ങുകളും അവിടുത്തെ മറ്റു പരിപാടികളുമെല്ലാം കഴിഞ്ഞു ഞങ്ങൾ വീട്ടിലേക്ക് പോകാൻ ഇറങ്ങി…… കാറിൽ കയറാൻ നിമിഷം ഭദ്ര സുരേന്ദ്രനങ്കിളിന്റെ നെഞ്ചിൽ ചാരി നിന്ന് കുറെ കരഞ്ഞു….മീനാക്ഷിയെ കെട്ടിപിടിച്ച്‌ യാത്ര പറയുമ്പോളും അവൾക്ക് കരച്ചിൽ അടക്കാനായില്ലാ……..ഞാൻ ഭദ്രയുടെ കൈപ്പിടിച്ച്‌ അവളെ കാറിൽ കയറ്റി ഇരുത്തി…എല്ലാവരോടും യാത്ര പറഞ്ഞ് ഞാനും കയറി…..ചേട്ടന്റെ കാറിലായിരുന്നു യാത്ര….ചേട്ടൻ ആയിരുന്നു ഡ്രൈവ് ചെയ്തത്….ചേട്ടത്തിയും മുൻസീറ്റിൽ കയറി ദേവൂട്ടിയെ മടിയിൽ ഇരുത്തി…….

കാർ മുന്നോട്ട് നീങ്ങി…….കണ്ണുകൾ തൂവാലകൾ കൊണ്ട് ഒപ്പുന്ന ഭദ്രയെ ഞാൻ പലപ്പോഴും നോക്കുന്നുണ്ടായിരുന്നു…പക്ഷെ അവൾ എന്നെ ശ്രദ്ധിച്ചിരുന്നില്ല…..ഇടയ്ക്ക് എപ്പോഴോ എന്റെ മുഖത്തേക്ക് നോക്കിയ അവൾ പതിയെ പറഞ്ഞു…….

“”അച്ഛനേയും അമ്മയെയും കാണണം… അവരുടെ അനുഗ്രഹം വേടിക്കണം…..”””

വീട്ടിലെ അച്ഛന്റെയും അമ്മയുടെയും അസ്ഥിത്തറയിൽ ഞങ്ങൾ ഒരുമിച്ചു ചെന്ന് തൊഴുതു അവരുടെ അനുഗ്രഹം വേടിക്കേണ്ട കാര്യമാണ് അവൾ പറയുന്നതെന്ന് എനിക്ക് മനസ്സിലായി……

“”ഓ അതിനെന്താ പോകാല്ലോ…. “” ചെറു പുഞ്ചിരിയോടെ ഞാൻ അവൾക്ക് മറുപടി നൽകി….

ഞാൻ ചേട്ടനോട്‌ ഭദ്ര ആവശ്യപ്പെട്ട പോലെ അവിടേക്ക് ആദ്യം പോകാം എന്ന് പറഞ്ഞു….. ചേട്ടൻ വണ്ടി ഭദ്രയുടെ വീട്ടിലേക്ക് വിട്ടു…..ഏട്ടത്തി ഞങ്ങൾ അങ്ങോട്ട്‌ പോകുന്ന കാര്യം അച്ഛനെ വിളിച്ചു പറഞ്ഞു…വീട്ടിലെത്തുന്ന വരെയും ഭദ്ര എന്നോടൊന്നും മിണ്ടിയില്ല….ഏട്ടത്തി ഓരോന്ന് ചോദിച്ചപ്പോഴും അവൾ മറുപടി ഒരു മൂളലിൽ ഒതുക്കി….ആ അവസ്ഥയിൽ ഞാനും അവളോടൊന്നും ചോദിക്കാൻ പോയില്ലാ….

വീടിന്റെ മുറ്റത്തായി കാർ പാർക്ക്‌ ചെയ്ത് ഞങ്ങൾ ഇറങ്ങി….രേഷ്മയുടെ കല്യാണത്തിന് ഉണ്ടായിരുന്ന പോലെയുള്ള പന്തലും ഒരുക്കങ്ങളൊന്നും അവിടെ ഉണ്ടായിരുന്നില്ല….തീർത്തും മൂകമായിരുന്നു അവിടത്തെ അന്തരീക്ഷം….ഭദ്രയുടെ ഇത്രയും കാലത്തെ ആ വീട്ടിലെ ജീവിതാവസ്ഥ അറിയാമായിരുന്ന എനിക്ക് അതിലൊന്നും യാതൊരു അത്ഭുതവും തോന്നിയില്ല…..

കാറിൽ നിന്നിറങ്ങി നടക്കാൻ തുടങ്ങിയ നിമിഷം ഭദ്ര എന്നെ ഒന്ന് തിരിഞ്ഞു നോക്കിയിരുന്നു…. ”ഞാൻ അവളുടെ ഒപ്പം തന്നെയില്ലെ” എന്ന് ഉറപ്പ് വരുത്തുന്നതായിരുന്നു ആ നോട്ടം, എന്നെനിക്ക് മനസ്സിലായി….ഞാനും അവളുടെ കൂടെ നടന്നു…ഞങ്ങൾ മാത്രമേ അങ്ങോട്ട്‌ പോയുള്ളു…ഏട്ടനും ഏട്ടത്തിയും കാറിന്റെ അടുത്ത് തന്നെ നിന്നു….. വീടിന്റെ അരികിലൂടെ, പുറകിലുള്ള ആ തെങ്ങിൻ പറമ്പിൽ അവളുടെ അച്ഛനും അമ്മയും അനിയനും അന്ത്യവിശ്രമം കൊള്ളുന്ന അവിടം ലക്ഷ്യമാക്കി ഞങ്ങൾ നീങ്ങി….

ആ അസ്ഥിത്തറകൾക്ക് മുന്നിൽ ഞങ്ങൾ രണ്ടു പേരും കൈ കൂപ്പി നിന്ന് തൊഴുതു….. ഇഹലോകം വെടിഞ്ഞ ആ പുണ്യാല്മാക്കളുടെ അനുഗ്രഹത്തിനായി പ്രാർത്ഥിച്ചു…..ജീവിച്ചിരുന്നിരുന്നുവെങ്കിൽ ഇന്ന് ഈ ദിവസം ഏറ്റവുമധികം സന്തോഷിക്കേണ്ടവർ ഇവർ തന്നെയല്ലേ….ആ ചിന്ത ഭദ്രയുടെ മനസ്സിനെ കുത്തിമുറിവേൽപ്പിക്കുന്നത് ഞാൻ അറിഞ്ഞത് പൊടുന്നനെ കൈകൾ കൊണ്ട് മുഖം പൊത്തി കരയുന്ന അവളുടെ ശബ്ദം കേട്ടപ്പോൾ ആണ്…….. കൂടെ ഇല്ലെങ്കിലും അങ്ങ് ദൂരെ ദൈവസന്നിധിയിൽ ഇരുന്ന് അവർ ഞങ്ങളെ മനസ്സറിഞ്ഞു ആശീർവദിക്കുന്നുണ്ടാകുമെന്നു എനിക്ക് ഉറപ്പുണ്ട്… അച്ഛന്റെയും അമ്മയുടെയും സഹോദരന്റെയും വിയോഗം ഏറെ വേദനിപ്പിക്കുന്ന ഈ സന്ദർഭത്തിൽ അത് താങ്ങാനാവാതെ ഭദ്ര നിന്ന്

പൊട്ടികരയുകയാണ്…..അച്ചന്റെയും അമ്മയുടെയും അസ്ഥിത്തറയിൽ തൊട്ട് നെറുകയിൽ കൈ വച്ച് തൊഴുത ഭദ്ര അനിയന്റെ അസ്ഥിത്തറയ്ക്ക് മുമ്പിൽ മുട്ട് കുത്തി നിന്ന് അവിടെ മുഖമമർത്തി ഏങ്ങലടിച്ചു വിതുമ്പി…അൽപ്പസമയം അതിനു അനുവദിച്ച ഞാൻ ഭദ്രയുടെ ഇരു തോളിലും പിടിച്ചു എഴുന്നേൽപ്പിച്ച്‌ എന്റെ ഇടത് വശത്തെക്കു ചേർത്ത് നിർത്തി സ്വാന്തനിപ്പിച്ചു….. ഉള്ളിൽ ഇനിയും അടങ്ങാത്ത സങ്കടകടലിലെ അലയൊലികളുടെ ബാക്കിപത്രം എന്ന പോലെ ഇറ്റ് വീണു കൊണ്ടിരുന്ന കണ്ണുനീർത്തുള്ളികൾ തൂവാല കൊണ്ട് ഒപ്പിയെടുത്ത ആ കുറച്ച് നിമിഷങ്ങൾ അവളെന്റെ നെഞ്ചിൽ ചാരി നിന്നു……

ഒരു മാസം മുൻപ് രേഷ്മയുടെ കല്യാണത്തലെന്നത്തെ ആ രാത്രിയിൽ ഇവിടെ വച്ച്, കരഞ്ഞു കൊണ്ട് അച്ഛനോടും അമ്മയോടും അനിയനോടും സങ്കടങ്ങൾ പറഞ്ഞ് നിന്നിരുന്ന ഭദ്രയെ കണ്ടതും അവളോട് സംസാരിച്ചതുമെല്ലാം എന്റെ മനസ്സിൽ അപ്പോൾ തെളിഞ്ഞു വന്നു……

പെട്ടന്ന് എന്തോ ഓർത്തിട്ടെന്ന പോലെ ഭദ്ര എന്നിൽ നിന്നും വിട്ടു മാറി…തൂവാല കൊണ്ട് മുഖം തുടച്ചിട്ട്‌ അവൾ ‘പോകാം’ എന്ന് പറഞ്ഞു തിരിഞ്ഞു നടന്നു…. പോരുന്നതിനു മുൻപ് അവിടെ നിന്ന് ഞാൻ ഒന്ന് കൂടെ തൊഴുതു..ഭദ്രയുടെ അച്ഛന്റെയും അമ്മയുടെയും അനുഗ്രഹവും പ്രാർത്ഥനയും എന്നും ഞങ്ങളുടെ കൂടെ ഉണ്ടാകണമേ എന്ന് മനസ്സിൽ ഉരുവിട്ടു, ഒപ്പം ഭദ്രയെ ഇനിയുള്ള കാലം എന്റെ പാതിയായി സംരക്ഷിച്ചു കൊള്ളാം എന്ന് അവർക്ക് ഉറപ്പും നൽകി ഞാൻ……..തിരിഞ്ഞു നടക്കുമ്പോൾ ഞങ്ങളെ തഴുകി പോയ മന്ദമാരുതന്റെ നനുത്ത സ്പർശം അങ്ങ് ദൈവസന്നിധിയിൽ ഇരുന്ന് അവർ ഞങ്ങൾക്കായി ചൊരിഞ്ഞ അനുഗ്രഹാശ്ശിസ്സുകളായിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു…..

************—————***************

എന്റെ വിവാഹവാർത്ത അറിഞ്ഞു അടുത്ത ബന്ധുക്കൾ ചിലരും പിന്നെ എന്റെ മറ്റു ഫ്രണ്ട്സും കുറച്ചു നാട്ടുകാരും വീട്ടിൽ ഹാജർ ആയിട്ടുണ്ട്…ഞങ്ങൾ എത്തുമ്പോഴെക്കും അച്ഛനും അമ്മയും ബാക്കി എല്ലാരും വീട്ടിൽ എത്തിയിരുന്നു….. അമ്മ തന്ന നിലവിളക്ക് ഏറ്റു വാങ്ങി വലതു കാൽ വച്ച് ഭദ്ര വീട്ടിലേക്ക് കയറി…..വീട്ടിനകത്തും പിന്നെയും എന്തൊക്കയോ ചടങ്ങുകൾ ബാക്കി ഉണ്ടായിരുന്നു….അച്ഛനും മാമനും പാപ്പനുമെല്ലാം ബന്ധുക്കളെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തുന്ന തിരക്കിൽ ആയിരുന്നു….എത്രയൊക്കെ പറഞ്ഞു മനസ്സിലാക്കിയിട്ടും പിന്നെയും ഓരോന്ന് കുത്തി കുത്തി കൊണ്ടുള്ള ബന്ധുക്കളുടെയും നാട്ടുകാരുടെയും ചോദ്യങ്ങൾ ഞങ്ങളെ നല്ലൊണം മുഷിപ്പിച്ചു…..കല്യാണം കൂടാൻ പോയ ഞാൻ ഭദ്രയെ വിവാഹം ചെയ്യേണ്ടി വന്ന സാഹചര്യം തൊട്ട്, സുദേവന്റെ മിസ്സിംഗ്‌ലെ ദുരൂഹതയും, പിന്നെ ഭദ്ര അച്ഛനും അമ്മയും ഇല്ലാത്ത കുട്ടി ആണെന്ന വിഷയവും വരെ അവിടെ കൂടിയവർക്ക് മുറുമുറുക്കാൻ കാരണങ്ങളായി….ചില നാട്ടുകാർ തെണ്ടികൾ പറഞ്ഞുണ്ടാക്കിയതു ഞാൻ ഭദ്രയുമായി കുറെ കാലം ഇഷ്ട്ടത്തിലായിരുന്നുവെന്നും ഒടുക്കം അവളുടെ കല്യാണദിവസം ഞാൻ പോയി അവിടെ പ്രശ്നമുണ്ടാക്കി അവളെ അടിച്ചോണ്ട് പോന്നതാന്ന്മൊക്കെ…..ഞാനും ഭദ്രയും തമ്മിലുള്ള ഇഷ്ട്ടം അറിഞ്ഞു സുദേവൻ സ്വയം പിന്മാറിയതാന്നുമുള്ള സ്ഥിതീകരിച്ചതും അല്ലാത്തതുമായ റിപ്പോർട്ട്‌കൾ വേറെയും ഉണ്ട്…..😂😂😂😂 ആ എന്താ ചെയ്യാ…നാട്ടുകാര് എല്ലാവരുടെയും വായ മൂടി കെട്ടാൻ നമുക്ക് പറ്റില്ലല്ലോ….?? പിന്നെ അന്മാതിരി കാനായിലെ ചോദ്യം കൊണ്ട് വന്നവൻമാർക്കെല്ലാം അച്ഛനും ചേട്ടനും മാമനുമെല്ലാം വയറു നിറച്ചു കൊടുത്തിട്ടുണ്ട്…..എന്നിട്ടും അവന്മാർക്ക് പോരാത്തതു വേണ്ട പോലെ കൊടുക്കാൻ ശരത്തും വിനുവും ശ്രദ്ധിച്ചു….😂😁 ഏറ്റവും മൂർച്ചയെറിയ സ്ത്രീജനങ്ങളെ പിന്നെ അമ്മയും ഏട്ടത്തിയും മേമയും മാമിയും ചേർന്ന് കൈകാര്യം ചെയ്തു…….

വീട്ടിലെ ചടങ്ങുകൾ എല്ലാം കഴിഞ്ഞപ്പോൾ എന്നോടും ഭദ്രയോടും കുളിച്ചു ഡ്രസ്സ്‌ മാറി വന്നോളാൻ അമ്മ പറഞ്ഞു…ഭദ്രയെ ഏട്ടത്തി വന്നു കൂട്ടികൊണ്ട് പോയി….. അത്യാവശ്യം കുറച്ച് പേരെ ഒന്ന് മുഖം കാണിച്ചു ഞാനും റൂമിലേക്ക് മുങ്ങി….

കുളിക്കാൻ ഷവറിന്റെ കീഴിൽ നിൽക്കുമ്പോൾ ഇന്ന് നടന്ന സംഭവങ്ങളെല്ലാം എന്റെ മനസ്സിൽ ഒരു സിനിമ പോലെ തെളിഞ്ഞു വന്നു…..ഭദ്ര ഇപ്പോഴും എന്റെ സ്വന്തമായി എന്ന് വിശ്വസിക്കാൻ എനിക്ക്

കുളി കഴിഞ്ഞിറങ്ങുമ്പോൾ മുറിയിൽ ശരത്തും വിനുവും ജിതിനും ഉണ്ട്…..ജിതിൻ രാവിലെത്തെ സംഭവവികാസങ്ങൾ അവന്മാരെ പിന്നെയും വിസ്തരിച്ചു പറഞ്ഞു കേൾപ്പിച്ചു കൊണ്ടിരിക്കുവാണ്…..ഇടയ്ക്ക് ആ തെണ്ടി ചിലതെല്ലാം കൈയിൽ നിന്നിട്ട് താങ്ങുന്നുണ്ട്…അത് കേട്ട് ഞാനൊന്ന് മുരടനക്കിയപ്പോൾ അവൻ ഇളിച്ചു കാണിച്ചു…..ശരത്തിനും വിനുവിനും കാര്യം മനസ്സിലായി…..എന്റെ ഉള്ളിലെ ടെൻഷനൊന്നും തല്ക്കാലം അവരോട് പറയാൻ നിന്നില്ല…എന്തായാലും അവന്മാരു ഹാപ്പിയാണ്….ഞാൻ ലോക്ക് ആയല്ലോ…😜😂

ഞാൻ ഡ്രസ്സ്‌ മാറി…ബ്ലൂ കളർ ഷർട്ടും സെയിം കളർ കരയുള്ള വെള്ളമുണ്ടും ആണ് ഇട്ടതു….ഷർട്ട്‌ഉം മുണ്ടും ഏട്ടത്തി അയെൺ ചെയ്ത് ബെഡിൽ മടക്കി വച്ചിരുന്നു….. ഞാൻ റെഡിയായി അവൻമാരോടൊപ്പം താഴോട്ട് ഇറങ്ങി….ഭദ്ര വേറെ റൂമിലാണ് ഒരുങ്ങുന്നത്….അവൾ എവിടെ എന്ന് നോക്കി കൊണ്ടുള്ള എന്റെ പരുങ്ങൽ കണ്ട് മനസ്സിലായിട്ട് ആകണം ഏട്ടത്തി വന്നു എന്നോട് സ്വകാര്യം പോലെ പറഞ്ഞു…

“”അതെ തിരക്ക് ഒന്നും വേണ്ടട്ടൊ..സമയം ആകുമ്പോൾ അവളെ ഞങ്ങൾ നിന്റെ റൂമിലേക്ക് പറഞ്ഞു വിട്ടോളാം…കേട്ടല്ലോ…””

അതും പറഞ്ഞു എന്റെ കയ്യിൽ നുള്ളി കൊണ്ട് ഏട്ടത്തി പോയി….എന്നെ കണ്ട് അവിടെ നിന്നിരുന്ന സ്ത്രീ ജനങ്ങൾ ഓരോന്ന് അടക്കം പറഞ്ഞു ചിരിക്കുന്നത് കണ്ടതോടെ എല്ലാത്തിനെയും നോക്കി ഒരു ചിരി പാസ്സ് ആക്കി ഞാൻ അവിടെ നിന്നും പതിയെ വലിഞ്ഞു……

വന്നിരുന്ന ബന്ധുക്കളോടും നാട്ടുക്കാരോടും കുശലം പറഞ്ഞു നിന്നു…അന്ന് മറ്റു പരിപാടിയൊന്നും അറേഞ്ച് ചെയ്യാത്തതിനാൽ പതിയെ വീട്ടിലെ തിരക്ക് ഒഴിഞ്ഞ് തുടങ്ങി…..ഇതിനിടയിൽ സെലിൻ വിളിച്ചിരുന്നു എന്നും അവളോട് കാര്യം പറഞ്ഞു എന്നും ജിതിൻ പറഞ്ഞു….ഞാൻ അവന്റെൽ നിന്ന് ഫോൺ വാങ്ങി സെലിനെ വിളിച്ചു കുറച്ച് നേരം സംസാരിച്ചു….അവളും ഒരുപാട് ഹാപ്പി ആണ്…ഞാൻ ഇഷ്ട്ടപ്പെട്ട പെണ്ണിനെ തന്നെ എനിക്ക് കിട്ടിയതിൽ….സാഹചര്യങ്ങൾ ഇങ്ങനെ ആയതു കൊണ്ട് കല്യാണത്തിന് പങ്കെടുക്കാൻ പറ്റാതെ പോയ പരിഭവം മാത്രമേ അവൾ പറഞ്ഞുള്ളൂ….മായയോടും സെലിന്റെ മമ്മിയോടും ഞാൻ സംസാരിച്ചു…. നാട്ടിൽ നിന്നും വന്നിട്ട് എന്നെയും ഭദ്രയേയും കാണാൻ വരാമെന്നു പറഞ്ഞു അവർ ഫോൺ വച്ചു….വിവരം അറിഞ്ഞു ശ്രീലതാ മേഡവും രാജശേഖർ സാറും വിളിച്ചിരുന്നു… ഒപ്പം ഓഫീസിൽ ഉള്ള സഹപ്രവർത്തകരും വിളിച്ചു ആശംസകൾ അറിയിച്ചു……..

കുറെ നേരം നീണ്ട ഫോൺ കോള്കൾക്ക് ഒരു ബ്രേക്ക് കൊടുത്തു കൊണ്ട് ഞാൻ ഒന്ന് ഫ്രീ ആയി….ഇതിനിടയിൽ എല്ലാവരും കൂടി ഇരുന്ന് വേറെ ചില കാര്യങ്ങളും ആലോചിച്ചു തീരുമാനിച്ചിരുന്നു…അത്യാവശ്യം ബന്ധുക്കളെയും നാട്ടുകാരെയും ഉൾപ്പെടുത്തി കൊണ്ട് വീട്ടിൽ തന്നെ നാളെ രാത്രി ഒരു റിസപ്ഷൻ അറേഞ്ച് ചെയ്യാമെന്നും ഒപ്പം നാളെ ഉച്ചക്കും രാത്രിയിലും ഇവിടെ അടുത്തുള്ള ഒരു orphanage ഇൽ ഭക്ഷണം കൊടുക്കാൻ ഏർപ്പാടാക്കാമെന്നും ആയിരുന്നു അത്…..

ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ എന്റെ ഇടതു വശത്തായി ഭദ്രയും ഇരുന്നു….എല്ലാവരും ഒരോന്ന് പറഞ്ഞു പരസ്പരം ചിരിക്കുമ്പോളും മറുപടിയായി വെറുതെ ഒന്ന് ചിരിച്ചതല്ലാതെ അവളൊന്നും മിണ്ടിയില്ല… വൈകുന്നേരം വന്നു പോകുന്ന നേരം വരെയും രേഷ്മ ഭദ്രയുടെ ചെവി തിന്നുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു…പോരാത്തതിനു കൂടെക്കൂടെ എന്റെ നേരെ കണ്ണുരുട്ടി കൊണ്ട് വെകളി പിടിച്ച പോലെ ഉള്ള അവളുടെ നോട്ടവും.. അത് എന്തോ അത്ര ശുഭ സൂചനയായി തോന്നിയില്ല എനിക്ക്…അവളുടെ ഉള്ളിൽ എന്നോട് നല്ല കലി ഉണ്ടെന്നറിയാം…ഒരു അവസരം ഒത്തു കിട്ടിയാൽ അവൾ അത് മുതലെടുക്കുമെന്നും എനിക്ക് ഉറപ്പുണ്ട്….

രണ്ടു ദിവസം കൂടി കഴിഞ്ഞാൽ ദിനേഷേട്ടനും മീനാക്ഷിയും കുഞ്ഞും വിദേശത്തേക്കു മടങ്ങും….അപ്രതീക്ഷിതമായി ഭദ്രയുടെ വിവാഹം കൂടി റെഡി ആയതിനാലാണ് അവർ ലീവ് എക്സ്റ്റെണ്ട് ചെയ്തത്…. മിഥുനും ഈ വീക്ക്‌എന്റൽ മടങ്ങും…..രേഷ്മ കുറച്ചു നാളുകൂടി കഴിഞ്ഞു മിഥുന്റെ പേരെന്റ്സ്ന്റെ കൂടെയെ ഓസ്ട്രേലിയയിലോട്ട് പോകു..അവളുടെ വിസയുടെ പ്രോസസ്സ് procedure ഇൽ എന്തോ delay വന്നതിനാലാണ് അത്…..

ആചാരപ്രകാരം പെണ്ണിന്റെ വീട്ടിലാണ് ആദ്യരാത്രി തങ്ങേണ്ടത്‌….അത് പിന്നെ വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു…. ഭക്ഷണം കഴിച്ചു കഴിഞ്ഞു എല്ലാവരും കൂടി കുറച്ച് നേരം സംസാരിച്ചു ഇരുന്നതിനു ശേഷമാണ് ഭദ്രയുടെ വീട്ടുകാർ മടങ്ങിയത്…..

കബോർഡിൽ നിന്നും മാറിയിടാനുള്ള ടീ ഷർട്ടും ട്രാക്ക് പാന്റും എടുക്കുന്നതിനിടയിൽ ഞാൻ ഭദ്രയെ പാളി നോക്കുന്നുണ്ടായിരുന്നു….അവളെന്നെയൊന്ന് ശ്രദ്ധിക്കുന്നത് പോലുമുണ്ടായിരുന്നില്ല…സാരിയിൽ കണ്ടതിനേക്കാൾ തടി കുറവാണ് തോന്നിക്കുന്നതു ചുരിദാർ ടോപ്പിൽ ഭദ്രയെ കാണുമ്പോൾ….ഒതുങ്ങിയതായി തോന്നുമെങ്കിലും അൽപ്പം വീതിയുള്ള അരക്കെട്ടാണ് പെണ്ണിന്….എന്നാലും അഴകളവുകൾ ഒത്ത ശരീരം…ഡാൻസ് പ്രാക്ടീസ് ചെയ്യുന്നത് കൊണ്ടാകാം….എത്ര കൊഴുപ്പ് ഉള്ള ദേഹം ആണേലും ഡാൻസ് ചെയ്യുന്ന പെൺകുട്ടികളുടെ ശരീരഘടന അങ്ങനെയായിരിക്കും….ഇടയ്ക്കൊന്നവൾ ചരിഞ്ഞു നിന്നതും ചുരിദാർ ടോപ്പിനു മുകളിലൂടെയുള്ള ആ നിതംബങ്ങളുടെ മുഴുപ്പിലേക്കും എന്റെ നോട്ടം ചെറുതായൊന്നു പാളിയിരുന്നു…

സ്വന്തം ഭാര്യയാണെങ്കിലും ആദ്യരാത്രിയിൽ തന്നെ ഒരു ശരീരപ്രദർശനത്തിന് മുതിരാൻ മനസ്സ് അനുവദിക്കാത്തതിനാൽ ഞാൻ മാറിയിടാനുമുള്ള ഡ്രെസും എടുത്തു അവൾക്കൊരു പുഞ്ചിരിയും നൽകി ബാത്‌റൂമിലേക്ക് കയറി…ഡ്രസ്സ്‌ മാറി തണുത്ത വെള്ളത്തിൽ മുഖവും കഴുകി ഞാൻ പുറത്തിറങ്ങി…അപ്പോഴും അതെ നിൽപ്പ് തന്നെയായിരുന്നു ഭദ്ര….ബാത്ത്റൂമിൽ നിന്നും ഇറങ്ങി വന്ന് ഇട്ടിരുന്ന ഷർട്ടും മുണ്ടും ഡ്രസ്സ്‌ സ്റ്റാൻഡിൽ കൊണ്ട് ഇടുന്ന എന്നെ അവൾ നോക്കുന്നത് ഞാൻ കണ്ണാടിയിലൂടെ കണ്ടു….ഡ്രസ്സ്‌ ഇടുന്ന സ്റ്റാൻഡിൽ അവൾ നേരത്തെ മാറിയിട്ട സെറ്റ് സാരിയും ബ്ലൗസും കിടന്നിരുന്നു…അതിൽ നിന്നും, അവൾ പൂശിയിരുന്ന പെർഫ്യൂംന്റെയാണോ അതോ അവളുടെ വിയർപ്പിന്റെയോ ആണോ എന്നറിയില്ല ഒരു വല്ലാത്ത മാസ്മരിക ഗന്ധം എന്റെ നാസികയിൽ അടിച്ചു കയറി….അല്ല, പെർഫ്യൂംന്റെ അല്ല,, പെണ്ണിന്റ വിയർപ്പ് മണം തന്നെയാണ് അത്… എനിക്ക് അങ്ങനെയാണ് തോന്നിയത്…

കട്ടിലിനു അരികിലായി രണ്ടു ചെറുതും പിന്നെ ഒരു വലുതുമായ മൂന്നു ബാഗുകൾ ഞാൻ ശ്രദ്ധിച്ചു….ഭദ്രയുടെ ഡ്രസ്സ്‌ഉം മറ്റു സാധനങ്ങളുമാണ് അതിൽ…വൈകുന്നേരം ഭദ്രയുടെ വീട്ടിൽ നിന്നും അവർ വന്നപ്പോൾ കൊണ്ട് വന്നതായിരുന്നു അത്….ഞാൻ ആ ബാഗുകളിലേക്ക് നോക്കുന്നതു കണ്ട അവൾ പെട്ടന്ന് വന്ന് അത് റൂമിന്റെ ഒരു മൂലയിലേക്ക് മാറ്റിവച്ചു…ഞാൻ സഹായിക്കാൻ ചെന്നപ്പോൾ ‘വേണ്ട, ഞാൻ മാറ്റി വച്ചോളാം” എന്ന് പറഞ്ഞു എന്നെ തടഞ്ഞു….അത് പറഞ്ഞപ്പോൾ ഒരു ഗൗരവം ഭദ്രയുടെ വാക്കുകളിൽ എനിക്ക് അനുഭവപ്പെട്ടിരുന്നു….ബാഗ് എടുക്കാൻ കുനിഞ്ഞപ്പോൾ ചുരിദാർ ടോപ്പിനു മുകളിലൂടെയെങ്കിലും വീണ്ടും കണ്ടറിഞ്ഞ ആ വീണകുടങ്ങളുടെ മെയ്യഴക് ആ ഭാഗത്തെ മാംസത്തിന്റെ കൊഴുപ്പ് വിളിച്ചോതുന്നതായിരുന്നു…..ശരീരത്തിലെ അഴകളവുകളെക്കാൾ എന്നെ അപ്പോഴും ആകര്ഷിച്ചത് ആദ്യമായി അവളെ കണ്ടപ്പോൾ തന്നെ, കല്ലിൽ കൊത്തിയ ശില കണക്കെ മനസ്സിൽ വരച്ചിട്ട അവളുടെ മഷിയെഴുതിയ നിഷ്കളങ്കമായ മിഴിയിണകൾ ആണ്….ആദ്യമായി മനസ്സ് തൊട്ട പ്രണയം തോന്നിയ പെണ്ണ്,, എന്റെതാകണം എന്ന് മോഹിച്ച പെണ്ണ്…ഒടുവിൽ കൈവിട്ടു പോയെന്ന് കരുതിയ ആ ദേവസൗന്ദര്യം എന്റെ ഭാര്യയായിട്ടും അവളോടൊന്ന് മനസ്സ് തുറന്ന് സംസാരിക്കാൻ പറ്റാത്ത ദുഃഖം എന്നെ വല്ലാതെ വേട്ടയാടുന്നുണ്ട്…

ബാത്ത്റൂമിൽ പോയിവന്നതിനു ശേഷം ഭദ്രയും കിടക്കാൻ ഒരുങ്ങി….ഷാൾ അഴിച്ച് കട്ടിലിന്റെ ക്രാസിയിലിട്ട് അവൾ കിടന്നു…. എന്റെ നേരെ ചരിഞ്ഞു എന്നെ തന്നെ നോക്കിയാണ് കിടപ്പ്….ഞാൻ ഉറങ്ങാതെ അവളും കണ്ണടയ്ക്കില്ലന്ന് തോന്നിയതോടെ ഞാൻ ബ്ലാങ്കെറ്റ് കഴുത്ത് വരെ വലിച്ചിട്ടു അപ്പുറത്തേക്ക് തിരിഞ്ഞു കിടന്ന് കണ്ണടച്ചു….അല്പനേരം കഴിഞ്ഞപ്പോൾ ഞാൻ ഉറങ്ങി……ഇടയ്ക്ക് ഒന്ന് ഉണർന്ന ഞാൻ തിരിഞ്ഞു ഭദ്രയെ നോക്കി….നല്ല ഉറക്കമാണ്…സമയം 2 മണി ആകാറായിട്ടുണ്ട്…നേരത്തെ കണ്ട പോലെ തന്നെ എന്റെ നേരെ ചരിഞ്ഞു പതിയെ ശ്വാസഗതികളോടെയുള്ള അവളുടെ ഉറക്കം ഞാൻ അല്പനേരം നോക്കി കിടന്നു…..മുടി പുറകിൽ ചുരുട്ടി കെട്ടിവച്ചിട്ടുണ്ട്..എന്നാലും ഒന്ന് രണ്ട് ഇഴകൾ മുഖത്തേക്കു പാറി വീണു കിടക്കുന്ന ആ കാഴ്ച, ബെഡ്‌റൂമിലെ അരണ്ട വെളിച്ചത്തിലും അവളുടെ വദനത്തിന് അരുണശോഭയേകുന്നതായിരുന്നു…. ബ്ലാങ്കെറ്റ് കൊണ്ട് കഴുത്തു വരെ മൂടിയിരിക്കുന്നു….കാലു രണ്ടും മടക്കി ഒരു പൂച്ചകുഞ്ഞിനെ പോലെ ചുരുണ്ടു കൂടിയാണ് പെണ്ണിന്റെ കിടപ്പ്…..AC ഓൺ ആയിരുന്നു… റൂമിൽ നല്ല കൂളിംഗ് ഉണ്ട്….ഇടയ്ക്കു വിറയ്ക്കുന്ന അധരങ്ങൾ അവൾക്ക് തണുപ്പ് സഹിക്കാൻ പറ്റുന്നുണ്ടാവില്ല എന്ന് എന്നെ തോന്നിപ്പിച്ചു….ഞാൻ എഴുന്നേറ്റു AC ഓഫ്‌ ചെയ്ത് വന്നു കിടന്നു…..ബെഡിൽ തളർന്നു കിടന്നുറങ്ങുന്ന എന്റെ ദേവസുന്ദരിയെ തന്നെ നോക്കി കിടന്ന ഞാനും എപ്പോഴോ മയങ്ങി പോയി…..

രാവിലെ പതിവ് സമയത്ത് തന്നെ എഴുന്നേറ്റു… ബെഡിൽ ഭദ്രയുണ്ടായിരുന്നില്ല… ബാത്ത്റൂമിൽ നിന്നും വെള്ളത്തിന്റെ ശബ്ദം കേട്ടപ്പോൾ അവൾ കുളിക്കുകയാണെന്ന് മനസ്സിലായി….ഞാൻ വേഗം ഷൂ കെട്ടി ജോഗ്ഗിങ്ങിനു ഇറങ്ങി….. പാടത്തിന്റെ അവിടെ എത്തിയപ്പോൾ നല്ല മൂത്രശങ്ക തോന്നി, അവിടെ നിന്ന് നീട്ടിയൊന്നു മുള്ളി…..അതൊരു പതിവ് ആണ്….

അമ്പലത്തിൽ പോകേണ്ടിയിരുന്നതിനാൽ കുറച്ച് നേരത്തെ തന്നെ ജോഗ്ഗിങ് അവസാനിപ്പിച്ച്‌ വീട്ടിൽ തിരിച്ചെത്തി…. ഓഫീസിൽ ഞാൻ അന്ന് ലീവ് അറിയിച്ചിരുന്നു… റൂമിൽ ചെന്നപ്പോൾ ഭദ്രയെ കണ്ടില്ല…. എനിക്കുള്ള ഗ്രീൻ ടീ ടേബിളിൽ എടുത്തു വച്ചിട്ടുണ്ട്…അത് എടുത്തു കുടിച്ച്‌ കുളിക്കാൻ കയറി….കുളി കഴിഞ്ഞു ഇറങ്ങിയപ്പോൾ എനിക്കുള്ള ഡ്രസ്സ്‌ അയെൺ ചെയ്ത് ബെഡിൽ വച്ചിരിക്കുന്നത് കണ്ടു… ഒരു പർപ്പിൾ കളർ ഷർട്ടും കസവു മുണ്ടും….ബെഡിലെ വിരിയെല്ലാം നല്ല ഭംഗിയിൽ വിരിച്ചിട്ടിരിക്കുന്നു….സോഫയിൽ കിടന്നിരുന്ന എന്റെ ബ്ലാങ്കെറ്റ് ഉൾപ്പടെ എല്ലാം നല്ല ഭംഗിയിൽ മടക്കി ഒതുക്കി വച്ചിട്ടുണ്ട്….ചിലപ്പോ ഞാൻ കുളിക്കുമ്പോൾ ഭദ്ര മുറിയിൽ വന്നിട്ടുണ്ടാകും… ഇനി ഭദ്ര ആണോ എന്റെ ഡ്രസ്സ്‌ ഇസ്തിരിയിട്ട് കൊണ്ട് വച്ചത്‌…..?? എന്റെ സംശയം ഡ്രസ്സ്‌ മാറി ഒരുങ്ങി താഴെ എത്തിയപ്പോൾ ഏട്ടത്തിയോട് ചോദിച്ചു….ഭദ്ര തന്നെയായിരുന്നു അതൊക്ക ചെയ്തത്‌….അപ്പോൾ ഒരു ചെറിയ സന്തോഷമൊക്കെ എനിക്ക് തോന്നി…. താഴെ ഹാളിലെ സോഫയിൽ ഇരുന്ന് ദേവൂട്ടിയെ ഡ്രസ്സ്‌ ഇടീപ്പിച്ചു ഒരുക്കുകയായിരുന്നു ഭദ്ര….എന്റെ ഡ്രെസ്സിന്റെ സെയിം കളർ വീതി കുറഞ്ഞ കരയുള്ള സെറ്റ് സാരിയായിരുന്നു ഭദ്രയുടെ വേഷം…ഞാൻ അടുത്ത് കൂടെ കടന്നു പോയപ്പോൾ ദേവൂട്ടി എന്റെ കയ്യിൽ പിടിച്ചു സോഫയിൽ ഇരിക്കാൻ പറഞ്ഞു ചിണുങ്ങി…സോഫയുടെ ഹാൻഡ് റസ്റ്റ്‌നും ഭദ്ര ഇരിക്കുന്നതിനും ഇടയിലുള്ള ചെറിയ സ്പേസിലാണ് ഞാൻ ഇരുന്നത്….ഞാൻ ഇരിക്കില്ല എന്നു കരുതിയത്‌ കൊണ്ടാകും ഭദ്ര നീങ്ങിയതുമില്ല…പൊടുന്നനെ ഞാൻ ഇരുന്നതും എന്റെ ദേഹം അവളുടെ വശങ്ങളിലെ പതുപതുപ്പിൽ ചെറുതായി ഉരസി…എന്റെ ഇടതു കൈമുട്ട് അവളുടെ വലതു വണ്ണത്തുടയുടെ മാർദ്ദവം ചെറുതായെങ്കിലും അറിഞ്ഞ നിമിഷമായിരുന്നു അത്… അപ്പുറത്ത് ദേവൂട്ടിയും കേറി ഇരുന്നതോടെ എന്റെ അരികിൽ നിന്ന് നീങ്ങിയിരിക്കാനും പെണ്ണിനു കഴിഞ്ഞില്ല….പെട്ടന്ന് എഴുന്നേറ്റു പോകാനും ആകാതെ അവൾ ഇരുന്നു ഞെളിപിരി കൊണ്ടു…..ഭദ്രയുടെ അസ്വസ്ഥത മനസ്സിലാക്കിയ ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് എഴുന്നേറ്റ് ഉമ്മറത്തേക്ക് പോയി……

കുടുംബക്ഷേത്രത്തിലേക്ക് പോകുന്നതിനു മുൻപ് ഭദ്രയേയും കൂട്ടി ദുർഗ്ഗാ ദേവിയുടെ ക്ഷേത്രത്തിൽ പോയി തൊഴുതു വരാൻ അമ്മ പറഞ്ഞു….അവർ നേരെ കുടുംബക്ഷേത്രത്തിലേക് പോകുവാണന്നും ഞങ്ങളോട് അങ്ങോട്ട് വന്നാൽ മതി എന്നും പറഞ്ഞു….. ഞാൻ ഭദ്രയേയും കൂട്ടി കൊണ്ട് എന്റെ കാറിൽ പുറപ്പെട്ടു…… അമ്പലത്തിലേക്ക് പോകും വഴിയും ഭദ്ര എന്നോടൊന്നും മിണ്ടിയില്ല….ഞാൻ ചോദിക്കുന്നതിനു എല്ലാം അവൾ ഗൗരവത്തിൽ മൂളികൊണ്ടിരുന്നു….സ്വതവേ പെട്ടന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരനായ എനിക്ക് അവളുടെ ആ ആറ്റിട്യൂട് കണ്ട് കലി കേറിയെങ്കിലും വിവാഹം കഴിഞ്ഞ തൊട്ടടുത്ത ദിവസം തന്നെ അവളുമായി മുഷിയാൻ താല്പര്യം ഇല്ലാത്തതിനാൽ പിന്നെ ഒന്നും മിണ്ടാൻ പോയില്ല….

കാറിൽ നിന്നും ഇറങ്ങി ഒന്ന് മൈൻഡ് പോലും ചെയ്യാതെ ഭദ്ര അമ്പലത്തിലേക്ക് തിരക്കിട്ട് നടന്നു പോയത് എന്നെ വല്ലാതെ വേദനിപ്പിച്ചു… അമ്പലത്തിലെ പടവുകൾ കയറി പോകുന്ന എന്റെ പെണ്ണിന്റെ അഴിഞ്ഞുലഞ്ഞ കാർക്കൂന്തൽ പൊതിഞ്ഞു പിടിച്ച പിന്നഴകിലേക്ക് അറിയാതെ ആണെങ്കിലും മിഴികൾ പതിഞ്ഞിരുന്നു അന്നേരം…..

****************************

അതിരാവിലെ തന്നെ വീട്ടിൽ പന്തലും അലങ്കാരപ്പണികളും മറ്റു ഒരുക്കങ്ങളും നടത്താൻ പണിക്കാർ എത്തിയിരുന്നു….കാറ്ററിംഗ് ശരതിനെ ആണ് ഏല്പിച്ചത്…. രാവിലെ തൊട്ട് ബന്ധുക്കളും വന്നു തുടങ്ങിയിരുന്നതിനാൽ ആകെ തിരക്കും ബഹളവുമായിരുന്നു പകൽ മുഴുവൻ…ഭദ്രയെ ശരിക്കുമൊന്ന് തനിച്ചു കാണാൻ പോലും പറ്റിയില്ല….ഭക്ഷണം കഴിക്കുമ്പോഴും ഞങ്ങൾ ഒരുമില്ല ഇരുന്നത്…. ഇടയ്ക്ക് സെലിനെ വിളിച്ചപ്പോൾ അവളും മമ്മിയും മായയും റിസെപ്ഷന്റെ സമയത്തു തന്നെ എത്തുമെന്നു പറഞ്ഞു….. ഞാൻ മിക്ക സമയവും ശരത്തിന്റെയും വിനുവിന്റെയും ജിതിന്റെയും ഒപ്പമായിരുന്നു..അച്ഛനും ചേട്ടനും മാമനുമെല്ലാം റിസപ്ഷൻന്റെ കാര്യങ്ങൾ ഒരുക്കുന്നതിലും അതിഥികളെ സ്വീകരിക്കുന്ന തിരക്കിലുമാണ്… ഉച്ച കഴിഞ്ഞ് ഭദ്രയുടെ വീട്ടുകാർ എത്തി…..വന്ന സമയം മുതൽ രേഷ്മ ഭദ്രയുടെ ഒപ്പം തന്നെയുണ്ട്….അവരുടെ പെരുമാറ്റം കണ്ടാൽ ഏട്ടത്തി പറഞ്ഞതിനു വിപരീതമായി മീനാക്ഷിയെക്കാൾ അടുപ്പം ഭദ്രയ്ക്ക് രേഷ്മയുമായിട്ടാന്ന് തോന്നും…… പകൽ സമയം ഇടയ്ക്ക് ഒന്ന് റൂമിൽ പോയപ്പോൾ അമ്മയും ഏട്ടത്തിയും മീനാക്ഷിയും മേമയുമെല്ലാം കാര്യമായി എന്തൊക്കയൊ അവരുടെ ആഭരണങ്ങൾ ഭദ്രയ്ക്ക് സമ്മാനിക്കുന്നത് ഞാൻ കണ്ടിരുന്നു….വീട്ടിൽ എല്ലാവർക്കും ഭദ്രയെ ഇഷ്ട്ടമാണ്…അവൾക്ക് അവരെ തിരിച്ചും…..ദേവൂട്ടിയെ സ്വന്തം മോളെ പോലെയാണ് ഭദ്ര എടുത്തുകൊണ്ട് നടക്കുന്നത്….അപ്പോഴും എന്റെ അടുത്ത് മാത്രം അവൾ ഈ കാണിക്കുന്ന അകൽച്ച എന്നെ ഒരുപാട് കുത്തിനോവിക്കുന്നുണ്ടായിരുന്നു…….

രാത്രി ഏഴു മണിയോട് കൂടി റിസപ്ഷൻ ആരംഭിച്ചു….റോസ് കളർ പാർട്ടി വെയർ ലെഹൻഗ ആയിരുന്നു ഭദ്രയുടെ ഡ്രസ്സ്‌…എന്റേത് സെയിം കളർ കോട്ട് സ്യൂട്ടും…….ക്യാമറകണ്ണുകൾ ആവശ്യപ്പെട്ടപ്പോൾ മാത്രമാണ് എന്റെ ഭാര്യയുടെ മനോഹരമായ ആ പുഞ്ചിരി എനിക്ക് പിന്നെയും കാണുവാൻ സാധിച്ചത്…. സെലിൻ പറഞ്ഞ പോലെ സമയത്ത് തന്നെ എത്തിയിരുന്നു….മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഞങ്ങൾ കാണുന്നത്….എന്നാൽ ഒരുപാട് നാളുകൾ കൂടി കാണുന്ന പോലെ ഒരു ഫീൽ…കണ്ട നിമിഷം അവളെ ഒന്ന് ഹഗ്ഗ് ചെയ്യണമെന്നു പോലും എനിക്ക് തോന്നിപ്പോയി…അവളും അത് ആഗ്രഹിച്ചിരുന്നു എന്ന് തോന്നി….വളരെ കുറച്ച് നാളുകൾ കൊണ്ട് തന്നെ ഞങ്ങൾക്കിടയിൽ ഉടലെടുത്ത ആല്മബന്ധം അത്രയും വലുതായിരുന്നു….സെലിനെയും മമ്മിയേയും മായയേയും ഞാൻ ഭദ്രയ്ക്ക് പരിചയപ്പെടുത്തി…..അപ്പോഴത്തെ സാഹചര്യത്തിൽ പരസ്പരം സംസാരിക്കണമെന്നു ഞാനും സെലിനും ആഗ്രഹിച്ചെങ്കിലും അതിന് സാധിക്കില്ലായിരുന്നു… ഫോൺ വിളിച്ചപ്പോഴും ഭദ്ര എന്നോട് കാണിക്കുന്ന അകൽച്ചയെപ്പറ്റി മനപൂർവ്വം സെലിനോട് പറയാതിരുന്നതാണ്…എല്ലാം ശരിയാകും എന്ന വിശ്വാസം കൈ വിടാത്തതു തന്നെ ആണ് അതിനു കാരണം….ഫോട്ടോ എടുത്തു അരികിൽ നിന്നും മാറുന്നതിനിടയിൽ എന്റെ വലതു കയ്യിൽ കോർത്തു പിടിച്ചു അമർത്തിയുള്ള സെലിന്റെ ആ പുഞ്ചിരി, എനിക്ക് അപ്പോഴത്തെ മാനസികസംഘർഷത്തിൽ നിന്നും വലിയൊരു ആശ്വാസം നൽകുന്നതായിരുന്നു……. ചിലപ്പോൾ വരാൻ സാധിക്കില്ല എന്ന് പറഞ്ഞുവെങ്കിലും, ശ്രീലതാ മാഡവും രാജശേഖർ സാറും പാർട്ടിക്ക് വന്നതും എനിക്ക് ഒരുപാട് സന്തോഷം നൽകി….സാറിനു തൃശ്ശൂരിലേക്ക് ട്രാൻസ്ഫർ ആണ്..ഈ ആഴ്ച തന്നെ ചാർജ് എടുക്കും….മാമന്റെയും മേമയുടെയും മക്കളും മരുമക്കളുമെല്ലാം എത്തിയിരുന്നു….ഒരു വിധം ബന്ധു ജനങ്ങളും ഓഫീസിലെ മറ്റു സഹപ്രവർത്തകരും നാട്ടുകാരുമെല്ലാം പങ്കെടുത്തിട്ടുണ്ട്…..റിസപ്ഷൻ അവസാനിക്കുമ്പോൾ ഏകദേശം പതിനൊന്നു മണി ആകാറായിരുന്നു………

അന്ന് രാത്രിയിലും കിടപ്പ് മുറിയിലെ ഭദ്രയുടെ പെരുമാറ്റം ഇന്നലത്തെത് പോലെയായിരുന്നു… ഞാൻ സോഫയിൽ തന്നെ അല്ലേ കിടക്കുന്നത് എന്നു ഉറപ്പാക്കിയതിനു ശേഷം തന്നെയായിരുന്നു ഭദ്ര വന്ന് ബെഡിൽ കിടന്നത്….. നല്ല ക്ഷീണമുണ്ടായിരുന്നതിനാൽ കുളിച്ചു ഡ്രസ്സ്‌ മാറി വന്നു കിടന്നതും ഞാൻ ഉറങ്ങിപ്പോയി……

****************************

വിവാഹം കഴിഞ്ഞിട്ട് നാലു ദിവസമാകുന്നു….ഞാനും ഭദ്രയും ഇപ്പോഴും മറ്റുള്ളവരുടെ മുന്നിൽ നല്ല ഭാര്യയും ഭർത്താവുമാണ്…..എന്നാൽ ബെഡ്‌റൂമിനകത്ത് അപരിചിതത്വത്തിന്റെ എന്നോണമുള്ള വേലിക്കെട്ട് ഞങ്ങളെ പരസ്പരം ഇപ്പോഴും അകറ്റി നിർത്തിയിരിക്കുകയാണ്…..ഇനിയും കാരണം വ്യക്തമാകാത്ത ഒരു അകൽച്ച…സ്നേഹിച്ച പെണ്ണ് സ്വന്തം ഭാര്യയായിട്ടും അവളുമൊത്തു സന്തോഷകരമായ ജീവിതം ഇന്നും എനിക്ക് അന്യമാണ്….ചുറ്റുമുള്ളവർ അറിഞ്ഞാൽ ഒരുപാട് വിഷമിക്കും എന്നുറപ്പുള്ളത് കൊണ്ടാണ് ഇത് വരെയും ഞാൻ ആരോടും ഒന്നും പറയാതിരുന്നത്….ഏട്ടത്തിക്കെന്തോ സംശയമൊക്കെ ഉണ്ട് ഭദ്രയുടെ എന്നോടുള്ള പെരുമാറ്റത്തിൽ…എന്നോട് അതിനെപ്പറ്റി സൂചിപ്പിച്ചുവെങ്കിലും ഞാൻ ഒന്നും വിട്ടു പറയാൻ പോയില്ല…അല്പം വൈകിയാലും ഭദ്രയുമൊത്ത് ഞാൻ ആഗ്രഹിച്ച പോലെ ഒരു ജീവിതം എനിക്ക് ഉണ്ടാകുമെന്നു വിശ്വസിച്ചാണ് ഓരോ നിമിഷവും മുന്നോട്ട് പോകുന്നത്….

ദിനേഷേട്ടനും മീനാക്ഷിയും കുഞ്ഞും ദുബായിലെക്ക് മടങ്ങി…..പിറ്റേ ദിവസം രേഷ്മയുടെ ഹസ്ബെൻറ് മിഥുനും ഓസ്ട്രേലിയയിലേക്കും പോയി….രേഷ്മയും ഒരു മാസത്തിനുള്ളിൽ അങ്ങോട്ട് പോകും…. ഇടയ്ക്ക് ഒരു ദിവസം രേഷ്മ വീട്ടിൽ വന്നിരുന്നു എന്ന് അമ്മ പറഞ്ഞു….പകൽ മുഴുവൻ ഭദ്രയോടൊപ്പം ചിലവഴിച്ച അവൾ, ഞാൻ ഓഫീസിൽ നിന്നും എത്തുന്നതിനു മുൻപ് മടങ്ങിപോയിരുന്നു…… സെലിനുമായുള്ള സൗഹൃദം ആയിരുന്നു എനിക്ക് പലപ്പോഴും ഒരു റിലീഫ് ആയിരുന്നത്….. സുദേവനെപ്പറ്റിയുള്ള പോലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്… ഇത് വരെയും കാര്യമായ വിവരങ്ങളൊന്നും ഇല്ലാ…അവൻ സ്വന്തം ഇഷ്ട്ടപ്രകാരം

തന്നെ മാറി നിൽക്കുന്നതാണേൽ കണ്ടെത്താൻ ബുദ്ധിമുട്ടായിരിക്കും എന്നാണ് പോലീസ് പറയുന്നത്….ഞാൻ രാജശേഖർ സാറിനോടും ആ കേസിനെപ്പറ്റി അന്വേഷിച്ചിരുന്നു…..അന്വേഷണചുമതല അദ്ദേഹത്തിന് അല്ലെങ്കിലും ആ കേസ് താൻ മോണിറ്റർ ചെയ്യാമെന്നും എന്തെങ്കിലും പ്രോഗ്രസ്സ് ഉണ്ടേൽ അറിയിക്കാം എന്നും സർ പറഞ്ഞു…..പോലീസ് ഒരു തവണ ഭദ്രയേയും ഫോണിൽ കോൺടാക്ട് ചെയ്തിരുന്നു, സുദേവനെപ്പറ്റി എന്തൊക്കയോ ചോദിച്ചറിയാൻ…അച്ഛനാണ് അത് എന്നോട് പറഞ്ഞത്….ഭദ്ര എന്നോട് ഒന്നും പറയാറില്ല…എന്തേലും ചോദിച്ചാൽ അതിനു മാത്രം മറുപടി..അല്ലേൽ ഒരു മൂളൽ മാത്രം….എന്റെ കാര്യങ്ങളെല്ലാം അവൾ മുടക്കം കൂടാതെ ചെയ്യുന്നുണ്ട്…എനിക്ക് പതിവ് സമയത്ത് തന്നെ ഗ്രീൻ ടീ കൊണ്ട് വന്നു തരും… ഡ്രസ്സ്‌ ഇസ്തിരിയിട്ട് കൊണ്ട് വന്നു വയ്ക്കും, ഭക്ഷണം വിളമ്പിത്തരും… അങ്ങനെ എല്ലാം…ഒന്നിനും അവൾ മുടക്കം വരുത്തിയില്ല…എല്ലാവരുടെയും മുൻപിൽ അവൾ എന്റെ ഉത്തമ ഭാര്യയാണ്….ഒരു ദിവസം അവൾ എന്റെ ഷൂ പോളിഷ് ചെയ്യുന്നത് കണ്ടപ്പോൾ ഞാനത് വിലക്കിയിരുന്നു…അവൾ ചെയ്തോളാം എന്നു പറഞ്ഞു പിന്നെയും ആ ജോലി തുടർന്നപ്പോൾ ഞാൻ ‘വേണ്ട’ എന്നു തീർത്തു പറഞ്ഞു….സ്വൽപ്പം പരുഷമായിരുന്നു എന്റെ ശബ്ദം അത് പറഞ്ഞപ്പോൾ… ആദ്യമായി അങ്ങനെ സംസാരിച്ചതിനാലാകാം അവളുടെ മിഴികളിൽ എന്നോട് അന്നേരം ഞാൻ ഭയം കണ്ടത്……ഒന്നും മിണ്ടാതെ തല കുനിച്ചു പോകാൻ തുനിഞ്ഞ അവളോട് പാവം തോന്നി ഞാൻ സോറി പറഞ്ഞുവെങ്കിലും എന്നെ ഒന്ന് നോക്കി, അവൾ അവിടെ നിന്നും പോയി…..

അങ്ങനെയിരിക്കെയാണ്, ഇടിതീ പോലെയുള്ള ആ വാർത്ത ഞങ്ങളെ തേടിയെത്തിയത്………എന്റെയും ഭദ്രയുടെയും ദാമ്പത്യജീവിതത്തിൽ വിള്ളലുകൾ തീർക്കാൻ പോന്ന ആ ദുരന്തം….

ഒരു ദിവസം ഓഫീസിൽ ഇരിക്കുമ്പോൾ എനിക്ക് ചേട്ടന്റെ കാൾ വന്നു……

“”ഹലോ ഏട്ടാ….”‘

“ടാ മോനെ ഒരു പ്രശ്നം ഉണ്ട്….””

“എന്താ ഏട്ടാ….?? “”

“”സുരേന്ദ്രനങ്കിൾ വിളിച്ച് കുറച്ച് മുൻപ് ഒരു വിവരം പറഞ്ഞു…പുഴയ്ക്കൽ പാടത്തിനരികിൽ കുറച്ച് കാലമായി കൺസ്ട്രക്ഷൻ മുടങ്ങി കിടക്കുന്ന ബിൽഡിങ്ങിൽ നിന്നും ഒരു ചെറുപ്പക്കാരന്റെ ഡെഡ് ബോഡി കണ്ടെടുത്തിട്ടുണ്ട്….കുറച്ചു ദിവസത്തെ പഴക്കം ഉണ്ട് അതിനു…..ലഭിച്ച

“‘ഡാ നീ എന്താ പറയുന്നേ….ഇത്‌ സത്യം തന്നെയാണോ….”” ഞാനും ആകെ വല്ലാതെ ആയിരുന്നു ആ വാർത്ത കേട്ടിട്ട്…..

“അതേടാ…സുദേവിന്റെ അങ്കിൾ വന്നു ബോഡി ഐഡന്റിഫൈ ചെയ്തു…..””

“അപ്പോൾ അവൻ അന്ന് അയച്ച മെസ്സേജും മറ്റും…..?? ”

“അറിയില്ല…എന്തൊക്കയൊ മിസ്റ്ററി ഉണ്ട്….പോലീസ് അന്വേഷണം ഉണ്ടാകും…””

“”വീട്ടിലറിഞ്ഞോ….?? ഭദ്ര…?? “”

“ഉവ്വ് അച്ഛൻ ഭദ്രയോട് കാര്യം പറഞ്ഞു….അവളാകെ കരച്ചിൽ ആയിരുന്നു…..സുദേവനെ കാണണം എന്ന് പറഞ്ഞു വാശി പിടിച്ചപ്പോൾ അച്ഛൻ പറഞ്ഞു നീ വന്നിട്ട് പോകാം എന്ന്…..പക്ഷെ അവൾ…..?? “”

“അവൾ…..?? അവളെന്താ ചെയ്തേ….???? ”’

“”ഭദ്ര രേഷ്മയെ വിളിച്ചു വരുത്തി…..രേഷ്മ അവളെയും കൂട്ടികൊണ്ട് പോയിട്ടുണ്ട് ആശുപത്രിയിലേക്ക് സുദേവന്റെ ബോഡി കാണാൻ….അമല ഹോസ്പിറ്റലിലേക്കാണ് ബോഡി കൊണ്ട് പോയിരിക്കുന്നത് പോസ്റ്റ്‌മാർട്ടം ചെയ്യാൻ….നീ ഫ്രീ ആകുമെങ്കിൽ അങ്ങോട്ട്‌ ഒന്ന് ചെല്ല്….ഭദ്ര അവിടെ ഉള്ളതല്ലേ…പോയി അവളെയും കൂട്ടി കൊണ്ട് വായോ…..””

”ശരി ഏട്ടാ……”””

ചേട്ടനോട് സംസാരിച്ചു ഫോൺ വച്ചപ്പോഴാണ് രാജശേഖർ സർന്റെ മിസ്സ്ഡ് കാൾ വന്നിട്ടുള്ളത് ഞാൻ ശ്രദ്ധിക്കുന്നത്……സാറും ഈ കാര്യം അറിയിക്കാൻ വിളിച്ചതാകും എന്നു എനിക്ക് തോന്നി….ഞാൻ സാറിനെ വിളിച്ചു സംസാരിച്ചു…..സുദേവന്റെത് കൊലപാതകം ആണെന്ന് പ്രൈമറി ഇൻവെസ്റ്റിഗേഷനിൽ നിന്നും ബോധ്യമായതിനാൽ പോലീസ് കേസന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്….. മിസ്സിംഗ്‌ കേസ് ആയിരുന്ന സമയത്ത് അതിനു വേണ്ട പ്രാധാന്യം കൊടുക്കാതിരുന്നതിന്റെ പേരിൽ പോലീസിന്റെ നേരെ മീഡിയയുടെയും പബ്ലിക്ന്റെയും ഭാഗത്തു നിന്ന് വിമർശനം ഉയരുന്നതിനാലാണത്… അല്ലേലും കൊച്ചു കുഞ്ഞുങ്ങളോ സ്ത്രീകളോ കാണാതാകുന്നതിന്റെ ഗൗരവമൊന്നും ചെറുപ്പക്കാരായ ആണുങ്ങൾ കാണാതെയാകുമ്പോൾ പോലീസ് നൽകാറില്ലല്ലോ….സുദേവന്റെ പാസ്റ്റ്നെപ്പറ്റിയും മറ്റു ബാക്ഗ്രൗണ്ടിനെപ്പറ്റിയുമെല്ലാം അന്വേഷിക്കുന്നുണ്ട്….എത്രയും പെട്ടന്ന് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് എന്ന് സർ പറഞ്ഞു…..

ഓഫീസിൽ കുറച്ച് എമർജൻസി വർക്ക്‌ പെന്റിങ് ഉണ്ടായിരുന്നതിനാൽ അരമണിക്കൂർ കൂടി കഴിഞ്ഞാണ് എനിക്ക് ഇറങ്ങാൻ പറ്റിയത്…..സെലിനോട് കാര്യം പറഞ്ഞ് ഞാൻ നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു…..

ഹോസ്പിറ്റലിൽ സുദേവന്റെ അങ്കിളും അദ്ദേഹത്തിന്റെ ഒന്ന് രണ്ട് പരിചയക്കാരും ഉണ്ടായിരുന്നു….അച്ഛനും സുരേന്ദ്രനങ്കിളും അളിയൻ നടേശനും എത്തിയിട്ടുണ്ട്…..അവിടെ ഉണ്ടായിരുന്ന പോലീസ്ന്റെ അനുവാദം വാങ്ങി ഞാൻ അകത്തു കയറി സുദേവന്റെ ഡെഡ് ബോഡി കണ്ടു….മുൻപ് ഒരിക്കൽ അവന്റെ ഫോട്ടോ ചേട്ടൻ ഫോണിൽ കാണിച്ചു തന്ന ഓർമ എനിക്കുണ്ടായിരുന്നു….ഇപ്പോൾ ആദ്യമായി നേരിട്ട് കണ്ടത് ആ ചെറുപ്പക്കാരന്റെ ജീവനില്ലാത്ത ശരീരവും….വല്ലാത്ത ഒരു തളർച്ച തോന്നി ആ നിമിഷം എന്റെ മനസ്സിന്…..

കുറച്ച് സമയം കൂടി കഴിഞ്ഞാൽ ബോഡി പോസ്റ്റ്‌മാർട്ടത്തിന് കൊണ്ട് പോകുമെന്നു അവിടെ അറ്റെൻഡർ പറയുന്നത് കേട്ടു….. പുറത്തിറങ്ങി അച്ഛനോട്‌ ഭദ്ര എവിടെ എന്ന് അന്വേഷിച്ചു….അവൾ കുറച്ച് മുൻപ് രേഷ്മയോടൊപ്പം വീട്ടിലേക്ക് മടങ്ങി എന്ന് അച്ഛൻ പറഞ്ഞു…..സുദേവന്റെ മരണവാർത്ത അറിഞ്ഞു ആകെ തകർന്ന് നിന്നിരുന്ന അവൾ ഇവിടെ വന്ന് അവന്റെ മൃതദേഹം കൂടി കണ്ടതോടെ സമനില തെറ്റിയ അവസ്ഥയിൽ ആയിരുന്നു…. കരഞ്ഞു ബഹളമുണ്ടാക്കിയ അവളെ അച്ഛനും അങ്കിളും ചേർന്ന് ആശ്വസിപ്പിച്ചു നിർബന്ധപൂർവ്വം രേഷ്മയോടൊപ്പം തിരിച്ചു വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു….

സുദേവന്റെ വിയോഗത്തിൽ ദുഃഖം സഹിക്കാനാവാതെ വിങ്ങിപ്പൊട്ടുന്ന അവന്റെ അങ്കിളിനെ എന്ത് പറഞ്ഞു സ്വാന്തനിപ്പിക്കണമെന്നറിയാതെ ഞങ്ങൾ എല്ലാവരും വിഷമിച്ചു……അന്വേഷണത്തിന്റെ ഭാഗമായി പോലീസ്ക്കാർ സുദേവനെപ്പറ്റി ഞങ്ങൾക്ക് അറിയാവുന്നതെല്ലാം ചോദിച്ചു മനസ്സിലാക്കി…. പോസ്റ്റ്മാർട്ടം കഴിഞ്ഞ് ബോഡി ഇരിങ്ങാലക്കുടയിലെ അങ്കിളിന്റെ ബന്ധു വീട്ടിലേക്ക് കൊണ്ട് പോയി….നാളെ അവിടെ വച്ചാണ് സംസ്കാരം……..

ഹോസ്പിറ്റലിൽ നിന്നും അച്ഛനേയും കൂട്ടി വീട്ടിലേക്ക് പോരുമ്പോൾ രാത്രി ആയിരുന്നു….ഇടയ്ക്ക് വിദേശത്തു നിന്നും ദിനേഷേട്ടൻ എന്നെ വിളിച്ചു വിവരങ്ങൾ തിരക്കി….വീട്ടിലേക്കുള്ള യാത്രയിലുടെ നീളം എന്റെ മനസ്സ് മുഴുവൻ ഭദ്രയുടെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റിയുള്ള ചിന്തകളായിരുന്നു…. ‘എന്തൊക്കെയായാലും സുദേവനുമൊത്തു ഒരു ജീവിതം സ്വപ്നം കണ്ടു കഴിഞ്ഞിരുന്ന പെണ്ണ് ആയിരുന്നില്ലേ അവൾ….അപ്പോൾ സുദേവന്റെ മരണവാർത്ത അവളെ എന്ത് മാത്രം മാനസികമായും ശാരീരികവുമായും തളർത്തിയിട്ടുണ്ടാകും…..സുദേവനോടുള്ള ഇഷ്ട്ടം ഭദ്രയുടെ മനസ്സിൽ ഇപ്പോഴും ഉണ്ടെന്ന് എനിക്ക് ഉറപ്പാണ്….അത് കൊണ്ട് തന്നെയല്ലേ അവന്റെ മരണവാർത്ത അറിഞ്ഞപ്പോൾ അവൾ അങ്ങനെയൊക്കെ പ്രതികരിച്ചിട്ടുണ്ടാവുക…..തന്നെ ഇത്രയുമധികം സ്നേഹിച്ച പെണ്ണിന്റെയൊപ്പം ജീവിക്കാൻ സാധിക്കാതെയാണ് സുദേവൻ ഈ ലോകം വിട്ടു പോയത്…..അല്ലെങ്കിലും നമ്മൾ സ്നേഹിക്കുന്നവരേക്കാൾ നമ്മളെ സ്നേഹിക്കുന്നവരുടെ കൂടെ ജീവിക്കാൻ പറ്റുന്നതാണ് ഭാഗ്യം…..സുദേവന് ആ ഭാഗ്യം ഉണ്ടായിരുന്നു….പക്ഷെ വിധി ആ ഭാഗ്യത്തിൽ നിന്നും അവനെ തട്ടിപ്പറിച്ചു എടുത്തു…… അവനു സംഭവിച്ച ഈ ദുരന്തം എന്നെയും വല്ലാതെ വേദനിപ്പിക്കുന്നുണ്ട്…അപ്പോൾ പിന്നെ ഭദ്രയുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് എനിക്ക് ഊഹിക്കാവുന്നതെയുള്ളൂ…..സുദേവന്റെ വിയോഗവും അതറിഞ്ഞുള്ള ഭദ്രയുടെ ഇന്നത്തെ പെരുമാറ്റവുമെല്ലാം, ഒരു വേള ഞാൻ ആശങ്കപ്പെട്ടതു പോലെ ഭദ്രയെ എനിക്ക് നഷ്ട്ടപ്പെടാനുള്ള കാരണങ്ങളായി തീരുമോ…..?? എന്റെ ഉള്ളിലെ ആ ഭയം കൂടുതൽ ബലപ്പെട്ടു തുടങ്ങിയിരുന്നു അന്നേരം…….’

വീട്ടിലെത്തി അമ്മയോടും ചേട്ടനോടും വിവരങ്ങൾ പറഞ്ഞു…ഹോസ്പിറ്റലിൽ നിന്നും തിരിച്ചെത്തിയപ്പോഴും ഭദ്ര കരച്ചിൽ തന്നെയായിരുന്നെന്നും ഞാനും അച്ഛനും എത്തുന്നതിനു കുറച്ചു മുൻപാണ് രേഷ്മ തിരിച്ചു പോയത് എന്നും അമ്മ പറഞ്ഞു……

റൂമിൽ ചെന്ന ഞാൻ കണ്ടത് ബെഡിൽ ഏട്ടത്തിയുടെ മടിയിൽ തല വച്ചു കിടക്കുന്ന ഭദ്രയെയാണ്…..ഞാൻ വാതിൽക്കൽ തന്നെ നിന്നു…അവളുടെ മുഖം കണ്ടാലറിയം ആകെ കരഞ്ഞ് ക്ഷീണിച്ചിട്ടുണ്ട്….എന്നെ കണ്ടതും ഭദ്ര എഴുന്നേറ്റു ഇരുന്നു കണ്ണു തുടച്ചു… ഇന്ന് ഉച്ച തൊട്ട് ഭദ്ര ഭക്ഷണമൊന്നും കഴിച്ചിട്ടില്ലന്നും,, താനും അമ്മയും ഒരുപാട് നിർബന്ധിച്ചെങ്കിലും അവൾ കഴിക്കാൻ കൂട്ടാക്കിയില്ലന്നും ഏട്ടത്തി പറഞ്ഞു….നല്ല തലവേദനയുണ്ടെന്ന് ഭദ്ര പറഞ്ഞപ്പോൾ ബാം പുരട്ടി കൊടുത്തിട്ടുണ്ട്,, അവളെ ശ്രദ്ധിക്കണം എന്നും എന്നെ ഓർമിപ്പിച്ച് ഏട്ടത്തി താഴെക്ക് പോയി…..ഞാൻ അകത്തേക്ക് കയറിയപ്പോൾ ഭദ്ര എഴുന്നേറ്റു നിന്നു….എന്റെ മുഖത്ത് നോക്കാൻ പോലും മടിച്ചാണ് അവൾ നിന്നിരുന്നത്….

കരഞ്ഞു കലങ്ങിയ ആ കണ്ണുകളിൽ നോക്കി പറയണ്ട എന്നു ആദ്യം തോന്നിയെങ്കിലും ഹോസ്പിറ്റലിലെ കാര്യങ്ങളും സുദേവന്റെ ബോഡി പോസ്റ്റമാർട്ടം കഴിഞ്ഞു കൊണ്ട് പോയതുമെല്ലാം ഞാൻ ഭദ്രയോട് പറഞ്ഞു….അത് എല്ലാം തന്നെ ഒരു നിസ്സംഗ്ഗതയോടെ അവൾ കേട്ട് നിന്നു… തലവേദന കുറവുണ്ടോ എന്ന ചോദ്യത്തിനും ഒരു നേർത്ത മൂളൽ മാത്രമായിരുന്നു മറുപടി…..അപ്പോഴത്തെ ഭദ്രയുടെ മാനസികാവസ്ഥയിൽ കൂടുതൽ ഒന്നും സംസാരിച്ചിട്ട് കാര്യമില്ലന്ന് എനിക്ക് തോന്നി…. വേറെയൊന്നും ചോദിക്കാൻ നിൽക്കാതെ മാറിയിടാനുള്ള ഡ്രെസ്സും ബാത്ത്ടവലുമെടുത്ത് ഞാൻ കുളിമുറിയിൽ കയറി വാതിലടച്ചു….. ഭദ്രയുമൊത്തു ഇനിയുള്ള ജീവിതം എങ്ങനെയാകുമെന്ന് ഓർത്ത് മനസ്സ് കൂടുതൽ അസ്വസ്ഥമായിക്കൊണ്ടിരുന്നു….

ഭക്ഷണം കഴിക്കാൻ വരാൻ ഞാൻ കുറെ നിർബന്ധിച്ചെങ്കിലും വിശപ്പില്ലന്ന് പറഞ്ഞു ഭദ്ര ഒഴിഞ്ഞു മാറി……പിന്നാലെ ഏട്ടത്തി പോയി വിളിച്ചപ്പോഴും അവൾ വന്നില്ല…..തലവേദന കൂടുതൽ ആണെന്ന് പറഞ്ഞപ്പോൾ ഒരു ടാബ്ലെറ്റ് എടുത്തു കൊടുത്തു എന്നും അത് കഴിച്ചു അവൾ ഉറങ്ങാൻ കിടന്നു എന്നും ഏട്ടത്തി പറഞ്ഞു…. ഭദ്രയുടെ ഇന്നത്തെ പെരുമാറ്റവും സുദേവന്റെ പേര് പറഞ്ഞുള്ള കരച്ചിലുമെല്ലാം അമ്മയിൽ അവളോട് നല്ല നീരസമുണ്ടാക്കിയിട്ടുണ്ട്….ഒപ്പം അച്ഛൻ വിലക്കിയിട്ടും എന്നെ അറിയിക്കാതെ രേഷ്മയോടൊപ്പം ഹോസ്പിറ്റലിൽ പോയതും അമ്മയ്ക്ക് ഇഷ്ട്ടമായിട്ടില്ല…..”ഒന്നും തിന്നാ തെയും കുടിക്കാതെയും ഇത്രയ്ക്കങ്ങോട്ട്‌ സങ്കടപ്പെട്ടിരിക്കാൻ സുദേവൻ അവളുടെ ആരാ..?” എന്നതായിരുന്നു അമ്മയുടെ ഭാഷ്യം….അമ്മയുടെ മുറുമുറുപ്പ്‌ പിന്നെയും തുടർന്നപ്പോൾ അച്ഛൻ ഇടപെട്ട് രംഗം ശാന്തമാക്കി…..

കുറച്ചു മുൻപ് അച്ഛന്റെ ഫോണിലേക്ക് പോലീസ് സ്റ്റേഷനിൽ നിന്നും വിളിച്ചിരുന്നു……ഭദ്രയോട് നാളെ 10 മണിക്ക് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട് എസ് ഐ… സുദേവന്റെ കൊലപാതകത്തെപ്പറ്റിയുള്ള അന്വേഷണസംബന്ധമായി എന്തൊക്കയോ ചോദിച്ചറിയാൻ വേണ്ടിയാണ്….. എന്നോട് നാളെ ഭദ്രയെ കൂട്ടി കൊണ്ട് സ്റ്റേഷനിൽ പോയി വരാൻ അച്ഛൻ ആവശ്യപ്പെട്ടു….ഭദ്രയോട് ഏട്ടത്തി പറഞ്ഞിട്ടുണ്ട് സ്റ്റേഷനിൽ നിന്നും വിളിപ്പിച്ച കാര്യം…അമ്മ ആശങ്കപ്പെട്ടെങ്കിലും,, ടെൻഷൻ ഒന്നും വേണ്ടന്നും ഇത്‌ പോലീസ്ന്റെ usual enquiry യുടെ ഭാഗമായി വിളിപ്പിക്കുന്നതായിരിക്കുമെന്നും ഏട്ടൻ പറഞ്ഞു…..ഞാൻ രാജശേഖർ സാറിനെ വിളിച്ചു ഈ കാര്യം പറഞ്ഞപ്പോൾ അദ്ദേഹവും അത് തന്നെയായിരുന്നു പറഞ്ഞത്….’എന്തെങ്കിലും ആവശ്യമുണ്ടെൽ തന്നെ വിളിച്ചോളാൻ’ സാർ പറഞ്ഞു……

മുറിയിൽ ചെല്ലുമ്പോൾ ഭദ്ര ഉറക്കമായിരുന്നു……. പകല് മുഴുവൻ കരഞ്ഞു തളർന്നുള്ള അവളുടെ ആ കിടപ്പ് ഞാൻ അല്പം നേരം നോക്കി നിന്നു…..അലസനിഷ്കളങ്കമായി ഉറങ്ങുന്ന അവളുടെ മുടിയിഴകളിൽ പതിയെ തഴുകി കൊണ്ട് നെറുകയിൽ ചുംബിക്കാനും, ആ മുഖമൊന്ന് എന്റെ നെഞ്ചോടു ചേർത്ത് പിടിക്കാനും മനസ്സ് കൊതിച്ചു….എന്നാൽ ഇന്ന് വരെ മനസ്സ് തുറന്ന്, എന്നോട് മിണ്ടാൻ പോലും തയ്യാറാകാത്ത എന്റെ ഭാര്യയുടെ പ്രതികരണം എങ്ങെനെയാകുമെന്ന് പേടിച്ച് ഞാൻ ആ സാഹസത്തിന് മുതിർന്നില്ല…..മാത്രമല്ല ഇപ്പോഴത്തെ അവളുടെ മാനസികാവസ്ഥയും എനിക്കറിയാമല്ലോ….

എന്നാലും ഈ ചുരുങ്ങിയ നാളുകൾ കൊണ്ട് ഭദ്ര സുദേവനെ ഇത്രയുമധികം ഇഷ്ട്ടപ്പെട്ടിരുന്നോ…..?? ഉണ്ടായിരുന്നിരിക്കണം….ഇത്‌ പോലെ ഒരു പെണ്ണിന്റെ സ്നേഹം അനുഭവിക്കാനും അവളുടെ ഒപ്പം ജീവിക്കാനുമുള്ള ഭാഗ്യത്തിൽ നിന്നുമാണ് സുദേവനെ വിധി മരണത്തിലേക്ക് കൂട്ടി കൊണ്ട് പോയത്……

ആര്….?? എന്തിന് ചെയ്തു…..?? കൊലപ്പെടുത്താൻ മാത്രം ശത്രുക്കൾ ഉള്ളവനായിരുന്നോ സുദേവൻ..?? അതോ ഇനി വേറെന്തെങ്കിലും അപകടത്തിൽപ്പെട്ടതോ….?? അവൻ അന്നയച്ച ആ മെസ്സേജ്…??? ഉത്തരങ്ങൾ കണ്ടെത്തേണ്ട ചോദ്യങ്ങൾ ഒരുപാട് ഉണ്ട്….എന്തായാലും പോലീസ് അന്വേഷണം നടക്കുന്നുണ്ടല്ലോ… നാളെ ഭദ്രയെ വിളിപ്പിച്ചിരിക്കുന്നതും അതിന്റെ ഭാഗമായല്ലേ…… ഞാൻ ഡോർ ലോക്ക് ചെയ്ത് സോഫയിൽ വന്നു കിടന്നു……..ഓരോന്ന് ആലോചിച്ചു കിടന്ന ഞാൻ എപ്പോഴോ മയങ്ങിപ്പോയി…..

രാവിലെ ഉണർന്ന ഞാൻ കാണുന്നത് കട്ടിലിന്റെ ക്രാസിയിൽ തലയിണ വച്ചു അതിൽ ചാരി ഇരുന്ന്‌ ഉറങ്ങുന്ന ഭദ്രയെയാണ്… സാധാരണ എനിക്ക് മുൻപേ എഴുന്നേൽക്കാറുള്ള ആളാ….. ആ ഇവളിതിന്താ ഇപ്പൊ ഇരുന്നുറങ്ങുന്നത് എന്ന് കരുതി ഭദ്രയെ വിളിച്ചുണർത്തുവാൻ അരികിലേക്ക് നടന്നു….പെട്ടന്ന് അടുത്ത് ആരുടേയോ സാമീപ്യം തിരിച്ചറിഞ്ഞെന്നപ്പോലെ ഞെട്ടിയുണർന്ന ഭദ്ര കാണുന്നത് തൊട്ട് അരികിൽ നിൽക്കുന്ന എന്നെയാണ്……. ആ നിമിഷം ആ മിഴികളിൽ ഞാൻ കണ്ടത് ഭീതിയായിരുന്നു….

“”എന്താ……. ”’

എന്നെ കണ്ട് പേടിച്ചരണ്ട പോലെയായിരുന്നു ആ ചോദ്യം……അപ്പോഴും ഉറക്കം നിന്നതിന്റെ ക്ഷീണം മുഖത്ത് പ്രകടമായിരുന്നു….

“”ഒന്നുമില്ല… ഇങ്ങനെ ഇരുന്നുറങ്ങുന്നത് കണ്ട് വിളിച്ചതാ….താൻ ഇതിലും നേരത്തെ എഴുന്നേൽക്കാറുള്ളതല്ലേ…..””

ക്ലോക്കിലേക്ക് നോക്കിയ ഭദ്ര താൻ എഴുന്നേൽക്കാൻ ലേറ്റ് ആയെന്ന് മനസ്സിലായ പോലെ ഒന്നും മിണ്ടാതെ ബാത്ത് ടവലുമെടുത്ത് പെട്ടന്ന് കുളിക്കാൻ കയറി…..അവളുടെ അത്തരം പെരുമാറ്റരീതികൾ എനിക്ക് പരിചിതമായി തുടങ്ങിയിരുന്നതിനാൽ ഞാനത് കാര്യമാക്കാതെ ജോഗ്ഗിങിന് ഇറങ്ങി……ഭദ്രയുമായി പോലീസ് സ്റ്റേഷനിൽ പോകേണ്ടിയിരുന്നതിനാൽ ഞാൻ അന്ന് ലീവ് എടുത്തു….രാത്രി ലേറ്റ് ആയതിനാൽ ഫോൺ ചെയ്യാൻ നിൽക്കാതെ സെലിനോട് കാര്യം പറഞ്ഞു ഒരു മെസ്സേജ് ഇട്ടിരുന്നു തലേന്ന്….

ജോഗ്ഗിങ് കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ ഏട്ടത്തി ആയിരുന്നു എനിക്ക് ഗ്രീൻ ടീ കൊണ്ട് തന്നത്…..കല്യാണം കഴിഞ്ഞ പിറ്റേ ദിവസം തൊട്ട് ഭദ്രയായിരുന്നു കൊണ്ട് തരാറ്….ഏട്ടത്തിയോട് ഭദ്രയെ തിരക്കിയെങ്കിലും അവൾ അടുക്കളയിൽ ആണെന്നു പറഞ്ഞു ഏട്ടത്തി പോയി…..ഏതോ ക്ലയന്റ്മായി മീറ്റിംഗ് ഉള്ളതിനാൽ ചേട്ടൻ അന്ന് നേരത്തെ പോയിരുന്നു….കുറച്ച് നേരം ദേവൂട്ടിയെയും കൊഞ്ചിച്ചിരുന്ന ഞാൻ റൂമിലേക്ക് ചെന്നു…

കാബോർഡിൽ നിന്ന് ബാത്‌ടവലുമെടുത്ത് തിരിയവേ ആണ് പുറകിൽ വന്നു നിൽക്കുന്ന ഭദ്രയെ ഞാൻ കണ്ടത്….. കുളി കഴിഞ്ഞു തലയിൽ തോർത്തും ചുറ്റിയുള്ള നിൽപ്പാണ് കക്ഷി….ഒരു ലൈറ്റ് ബ്ലൂ കളർ മാക്സി ആണ് വേഷം……കുളിച്ചു ഫ്രഷ് ആയി ആണ് നിൽക്കുന്നതെങ്കിലും കണ്ണുകളിൽ നേരത്തെ കണ്ട ക്ഷീണം അപ്പോഴും മാറിയിരുന്നില്ല….ഇന്നലെ ഇവൾ ശരിക്കും ഉറങ്ങിയിട്ടില്ലന്നു എനിക്ക് ഉറപ്പായി……

“”എപ്പോഴോ സ്റ്റേഷനിലേക്ക് പോകുന്നെ….””

അല്പം കനത്ത ശബ്ദത്തിൽ തന്നെയായിരുന്നു എന്റെ ഭാര്യയുടെ ചോദ്യം…..

“അരമണിക്കൂർ കൂടി കഴിഞ്ഞാൽ ഇറങ്ങാം…ഞാനൊന്ന് കുളിച്ചു റെഡിയായിക്കോട്ടേ….”

“”ഹ്മ്മ് ശരി…..”” അതും പറഞ്ഞു ഗൗരവം വിടാതെ ചുണ്ട് കൂട്ടിപ്പിടിച്ച്‌ കൊണ്ട് ചവിട്ടി തുള്ളി പോകുന്ന പെണ്ണിനെ കണ്ടപ്പോൾ സത്യം പറഞ്ഞാൽ എനിക്ക് ചിരിയാണ് വന്നത്……എന്താ അവളുടെ ഒരു ജാഡ…..എന്നോട് ഇത്രയ്ക്കും വെയിറ്റ് ഇടാൻ മാത്രം ഞാൻ എന്താ ചെയ്‌തെന്ന് ഒരേത്തും പിടിയും കിട്ടുന്നില്ലല്ലോ ദൈവമേ……ഈ പെണ്ണ് എന്ന് പറയുന്നത് ഒരു വല്ലാത്ത സംഭവം തന്നെയാ… നമ്മൾ എത്ര തല കുത്തി മറിഞ്ഞാലും അവരെ മനസ്സിലാക്കാൻ ഇത്തിരി പാട് തന്നെയാണ്……

കുളി കഴിഞ്ഞു വന്നപ്പോൾ എനിക്ക് ഇടാനുള്ള ഡ്രസ്സ്‌ ഒന്നും ഇസ്തിരി ഇട്ട് എടുത്തു വച്ചിട്ടില്ല…. ഭദ്ര ചെയ്തിട്ടുണ്ടാകുമെന്ന് കരുതി ഏട്ടത്തിയും അത് ശ്രദ്ധിച്ചിണ്ടാവില്ലന്ന് എനിക്ക് തോന്നി…… കബോർഡിൽ നിന്നും ചുളിവില്ലാത്ത ഒരു ചെക്ക് ഷർട്ട്‌ നോക്കിയെടുത്തിട്ട് ഒരു ബ്ലു കളർ ജീൻസും വലിച്ചു കേറ്റി ഷൂവും കെട്ടി താഴേക്ക് ചെന്നു…..കട്ടിലിന്റെ ക്രാസിയിൽ ഭദ്ര നേരത്തെ ഇട്ടിരുന്ന മാക്സി അഴിച്ചിട്ടിരിക്കുന്നത് ഞാൻ കണ്ടിരുന്നു….ഒരു പക്ഷെ ഞാൻ കുളിക്കാൻ കേറിയ സമയത്ത് അവൾ വന്ന് ഡ്രസ്സ്‌ മാറിപോയിട്ടുണ്ടാകും….

താഴേക്ക് ചെല്ലുമ്പോൾ ഭദ്ര റെഡിയായി എന്നെയും കാത്തു ഇരിക്കുന്നുണ്ടായിരുന്നു……നല്ല ഇറക്കമുള്ള ഒരു ഡാർക്ക് ഗ്രീൻ കളർ ഫുൾ സ്ലീവ് ചുരിദാർ ടോപ്പും ബ്ലാക്ക് ലെഗ്ഗിൻസുമാണ് വേഷം… ബ്ലാക്ക് കളർ ഷാൾ ഇടത് തോളിലൂടെ മാത്രമായി മുന്നിലേക്കും പിന്നിലേക്കും പകുത്തിട്ടിരിക്കുന്നു….. ഒരുമിച്ചിരുന്നു ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ച് ഞങ്ങൾ അമ്മയോടും ഏട്ടത്തിയോടും പറഞ്ഞ് ഇറങ്ങി…പാടത്ത് പണിക്കാർ ഉള്ളതിനാൽ അച്ഛൻ അങ്ങോട്ട്‌ പോയിരിക്കുകയായിരുന്നു….

കാറിലിരിക്കുമ്പോഴും ഞങ്ങൾ തമ്മിൽ ഒന്നും മിണ്ടിയില്ല….എനിക്ക് അവളോട്‌ സംസാരിക്കണമെന്നുണ്ടായിരുന്നേങ്കിലും എന്നെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ, ഗൗരവത്തോടെ പുറത്തെ കാഴ്ചകളിലേക്ക് കണ്ണുംനട്ടിരിക്കുന്ന ഭദ്രയെ കണ്ടപ്പോൾ ഞാനൊന്ന് മടിച്ചു….ഒന്നാമതെ എന്ത് ചോദിച്ചാലും മറുപടി ഇല്ലാ…പോരാത്തതിന് ഇന്നലെ തൊട്ട് അത് വരെയും ഇല്ലാതിരുന്ന ഒരു ഗൗരവവും കലിപ്പിച്ച നോട്ടവും….’ഒരുപാട് മോഹിച്ച പെണ്ണിനെ തന്നെ ഒടുക്കം ഭാര്യയായി കിട്ടിയിട്ടും എന്റെ അവസ്ഥ നോക്ക് ദൈവമേ…………ഒന്ന് നേരെ ചൊവ്വേ മിണ്ടാൻ പോലും ലവള് സമ്മതിക്കുന്നില്ല…..’ യാത്രക്കിടയിൽ ഭദ്രയുടെ ഫോണിലേക്ക് ആരുടെയോ കാൾ വരുന്നതും അവൾ അത് അറ്റൻഡ് ചെയ്യാതെ കട്ട്‌ ചെയ്യുന്നതും ഞാൻ കണ്ടു….പിന്നെ ആർക്കോ കാര്യമായി മെസ്സേജ് ടൈപ്പ് ചെയ്ത് വിടുന്നുമുണ്ടായിരുന്നു….

പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ തൊട്ട് പെണ്ണിന്റെ ജാഡയ്ക്കും ബലംപിടുത്തത്തിനും ഒരു അയവു വന്നതായി എനിക്ക് തോന്നി…കാർ പാർക്ക്‌ ചെയ്ത് വരുന്ന വരെ എന്നെ തന്നെ നോക്കി നിൽപ്പായിരുന്നു കക്ഷി…എന്റെ പിന്നിൽ പതുങ്ങി കൊണ്ടാണ് ആള് പിന്നെ നടന്നിരുന്നത്….പാവം പേടിച്ചിട്ടാണെന്ന് എനിക്ക് മനസ്സിലായി… ജീവിതത്തിൽ ആദ്യമായിട്ടായിരിക്കും പോലീസ് സ്റ്റേഷനിൽ കയറുന്നത്….എനിക്ക് പിന്നെ മുൻപും കേറി പരിചയമുള്ളതോണ്ട് കുഴപ്പല്യാ…😌😜

സി ഐ ഞങ്ങളോട് ഇരിക്കാൻ പറഞ്ഞു…..അവിടെ കണ്ട സോഫയിൽ ഞാനും ഭദ്രയും ഇരുന്നു…ഞങ്ങളുടെ ഓപ്പോസിറ്റ് ആയി ആ പോലീസ് ഉദ്യോഗസ്ഥരും ഇരുന്നു……എന്നെ ഞാൻ ആദ്യം തന്നെ അവർക്ക് പരിചയപ്പെടുത്തിയിരുന്നു…. അന്വേഷണത്തിന്റെ ഭാഗമായുള്ള ഒരു ചോദ്യം ചെയ്യൽ മാത്രമായി ഇതിനെ കണ്ടാൽ മതി എന്നും,, സുദേവനുമായി റിലേറ്റഡ് ആയിട്ടുള്ളവരെയെല്ലാം ചോദ്യം ചെയ്ത് വരികയാണന്നും എസ് ഐ പറഞ്ഞു…..

പിന്നെ രണ്ട് ഉദ്യോഗസ്ഥരും ഭദ്രയോട് സുദേവനെപ്പറ്റി ചോദിക്കാൻ തുടങ്ങി…. തനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം മറുപടിയായി അവൾ പറഞ്ഞു കൊണ്ടിരുന്നു…..സുദേവനുമായുള്ള വിവാഹം മുടങ്ങിയതും തുടർന്ന് എന്നെ വിവാഹം ചെയ്യേണ്ടി വന്ന സാഹചര്യത്തെപ്പറ്റിയുമെല്ലാം പറയുമ്പോൾ ഭദ്രയ്ക്ക് എന്നോട് എന്തോ ഇഷ്ട്ടക്കുറവോ ദേഷ്യമോ ഉള്ളതായി പ്രകടമായിരുന്നു വാക്കുകളിൽ….ഇടയ്ക്ക് പോലീസുകാർ എന്നോട് ചോദിച്ചതിന് മറുപടി പറയവേ എന്നെ തന്നെ രൂക്ഷമായി ഭദ്ര നോക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു….ആ ഉദ്യോഗസ്ഥർക്ക് പോലും ഭദ്രയുടെ സംസാരത്തിൽ നിന്നും, അവൾക്ക് എന്നോടുള്ള സമീപനത്തിൽ എന്തൊക്കയോ പൊരുത്തക്കേടുകൾ ഉള്ളതായി അനുഭവപ്പെട്ടിട്ടുണ്ടെന്ന് എനിക്ക് തോന്നി….അത് പോലെയായിരുന്നു അവളുടെ പെരുമാറ്റം….സാധാരണക്കാർക്ക് പോലും ഡൌട്ട് അടിക്കും..അപ്പോൾ പിന്നെ പോലീസുകാരുടെ കാര്യം പറയേണ്ടതുണ്ടോ…..?? ഞാനൽപ്പം അസ്വസ്ഥനായിരുന്നു അന്നേരം….

ഒടുക്കം സുദേവന് ശത്രുക്കൾ ആരെങ്കിലും ഉള്ളതായി അറിയുമോ എന്നും അങ്ങനെയാരെങ്കിലും ഉള്ളതായി സുദേവൻ തന്നെ നിങ്ങളോട് പറഞ്ഞിട്ടുണ്ടോ എന്നും സി ഐ ഭദ്രയോട് ആവർത്തിച്ച് ചോദിച്ചു…. അൽപ്പനേരത്തെ മൗനത്തിനു ശേഷമായിരുന്നു ഭദ്ര അതിനു മറുപടി പറഞ്ഞത്…..

“ഇല്ലാ…..”‘

“നിങ്ങൾക്ക് ആരെയെങ്കിലും സംശയമുണ്ടോ ഇക്കാര്യത്തിൽ……???? “”

“‘ഉവ്വ്….. “‘

“”ആരെ…..??? “‘

ആകാംഷയോടെയായിരുന്നു എസ് ഐ ഭദ്രയോട് അത് ചോദിച്ചത്…..

“”ഇയാളെ തന്നെ…. ഇയാളെ തന്നെയാണ് സർ എനിക്ക് സംശയം…… ദേവേട്ടന്റെ കൊലപാതകത്തിനു പിന്നിൽ ഇയാള് തന്നെയാണന്നാണ് എനിക്ക് തോന്നുന്നത്…..എന്നെ വിവാഹം കഴിക്കാൻ വേണ്ടി കൊന്നു കളഞ്ഞതാകും ഇയാളെന്റെ ദേവേട്ടനെ……….””‘

ഇടറിയ ശബ്ദത്തിലും അവിടെ മുഴങ്ങി കേട്ട ഭദ്രയുടെ ആ വാക്കുകൾ ഉളവാക്കിയ ഞെട്ടലിൽ അരികിലേക്ക് നോക്കിയ ഞാൻ കാണുന്നത് എന്റെ നേരെ വിരൽ ചൂണ്ടി ക്രോധത്തോടെ ചീറുന്ന ഭദ്രയെയാണ്…കലി പൂണ്ട് ആ കണ്ണും കവിളിണകളുമെല്ലാം ചുവന്നിരുന്നു….തീർത്തും അപരിചിതമായിരുന്നു എനിക്ക് അവളുടെ അപ്പോഴത്തെ ആ ഭാവം…….പെട്ടെന്ന് ഭദ്രയെ അങ്ങനെ കണ്ടപ്പോഴുള്ള ഒരു അമ്പരപ്പിനോടൊപ്പം എന്റെ നേരെ നീളുന്ന പോലീസുദ്യോഗസ്ഥരുടെ സംശയത്തോടെയുള്ള രൂക്ഷമായ നോട്ടങ്ങളും നേരിടാൻ കഴിയാതെ, ചെറിയ പരിഭ്രാന്തിയാൽ നിശബ്ദനായി ഞാൻ അവിടെ ഇരുന്നു…..

“”ഈ പെണ്ണ് ഇത് എന്തൊക്ക ഭ്രാന്താണ് വിളിച്ചു പറയുന്നത്….ഇവൾക്കിനി വട്ടാണോ….?? ദേവ്യയെ ഞാൻ ശരിക്കും പെട്ട്….🙄🙄””

(തുടരും…..)

*********************

നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും എനിക്ക് വിലപ്പെട്ടതാണ്…..ഇഷ്ട്ടപ്പെട്ടാൽ ഹൃദയം❤️ തരുക…തുടർന്നും സപ്പോർട്ട് ചെയ്യുക…..😊 *********************

Comments:

No comments!

Please sign up or log in to post a comment!