❣️ The Unique Man 3
നാളെ കോളേജിൽ വരുമോ അതോ റെസ്റ്റ് ആണോ
ആതോ കാമുകനെ സ്വപ്നം കണ്ട് ഇരിക്കുമോ🤣🤣🤣🤣
ഒന്നു പോടി അങ്ങനെ ഒന്നും ഇല്ല ഞാൻ വരും……
ഞാൻ കാത്തിരിക്കും…..
എടി റാഗിങ്ങ് ഒന്നും കാണില്ലല്ലോ…….
അതു മാത്രമേ കാണു🤣🤣🤣…..
എങ്ങനെ എങ്കിലും എന്നെ ഒന്നു രക്ഷിക്കണെ പ്ലിസ്സ് ടി……
അതിൽ നിന്നും രക്ഷിക്കാനാ നിന്നോട് ഇന്നുവരാൻ പറഞ്ഞത്…..
നിന്നെ അവരെ ഒക്കെ പരിചയപെടുത്താൻ നീ വന്നില്ല ഇനി വരുന്നിടത്ത് വച്ച് കണ്ടോ….
ചക്കര അല്ലെ പ്ലിസ്സ് ടി
ഇമ്മ്നോക്കാം
THANKS DIII
Ok ok gud nyt നാളെ കാണാം
Gud nyt diii
അതിനു ശേഷം ഫോൺ വച്ച് ഭക്ഷണം കഴിച്ച് അവൾ കിടന്നു…….
തുടരുന്നു….
___________________❣️___________________
എടാ ചെറി……. ഡാ
ഇമ്മ്…….
എടാ എണിക്കടാ……
പോ……..
എടാ ചെറുക്കാ ആദ്യ ദിവസം തന്നെ താമസിച്ചു ചെല്ലാനാണോ പരുപാടി……..
ഈ രാജിയമ്മക്ക് ഉറക്കവും ഇല്ലെ……..
എടാ പെട്ടാ സമയം 9 ആയി……
അയ്യോ എന്നും പറഞ്ഞ് അവൻ ചാടി എണിറ്റു……
എന്താ രാജിയമ്മെ നേരത്തെ വിളിക്കാഞ്ഞെ…….
ആ ഇതു നല്ല കൂത്ത് ഞാൽ 7:30 ക്ക് അമ്പലത്തിലേക്ക് ഇറങ്ങുന്നതിന് മുന്നേ നിന്നെ വിളിച്ച് എണിപ്പിച്ചെ അല്ലെ…….
എപ്പോൾ…..
ദേ നോക്കിക്കെ രാവിലെ കെണ്ടു വന്ന് വച്ച ചായ പോലും കുടിച്ചിട്ടില്ല😡😡😡😡…….
അക്കിളി മനസ്സിലായ അവൻ….
Sorry സുന്ദരിയമ്മേ…..
ഇമ്മ് മതി മതി പോയി പല്ലു തേച്ച് കുളിച്ച് വാ…..
ശരി എവിടെയാ കരി…..
അതെക്കെ അങ്ങ് കാട്ടിൽ……. ദേ അവിടെ
closeup ever fresh toothpaste ഉം ബ്രഷും ഇരുപ്പുണ്ട്….
ഹോ ഹോ ഇംഗ്ലിഷ് മീഡിയം ആണോ🤣🤣🤣🤣🤣
അല്ല ഗ്രിക്ക് … പോയി പല്ല് തേച്ച് കൂളിച്ച് വാടാ…..
ഉത്തരവ് പോലെ🤣🤣🤣🤣
അവൻ പോയി പല്ലുതേച്ച് കുളിച്ച് വന്നപ്പോളെക്കും
മേശയിൽ നല്ല ചുട് നെയ്യ് ദോശയും തേങ്ങാ ചമ്മന്തിയും വിളമ്പി അവനെ കാത്തിരിക്കുന്ന രാജിയമ്മയെ ആണ് അവനു കാണാൻ സാധിച്ചത്…
അവൻ വരുന്നത് കണ്ടപ്പോൾ രാജിയമ്മ അവനെ ഒന്ന് ഇരുത്തി നോക്കി എന്നിട്ട് ചോദിച്ചു…..
ഈ കോലത്തിൽ ആണോ നീ കോളേജിൽ പോവുന്നെ……..
എന്നാ കുഴപ്പം അവൻ സ്വയം നോക്കി ചോദിച്ചു…..
എടാ ഇത് നീ ഇതിന് മുമ്പ് പഠിച്ച പൂലിയുരിലെ സ്കൂൾ അല്ല…….
അവിടെ കാട് ആയത് കെണ്ട് എന്ത് കോലത്തിലും നടക്കാം ഇവിടെ അത് പറ്റില്ല….
ഹോ അത് ഒന്നും സാരം ഇല്ലന്നെ……
എടാ എല്ലാരും നിന്നെ കളിയാക്കും….
എൻ്റെ കൈയ്യിവേരെ ഒന്നും ഇല്ല രാജിയമ്മെ….
നിനക്കു ഇന്നലെ വന്നപ്പോൾ പറയാൻ മേലാരുന്നോ😡😡😡…..
സാരം ഇല്ലന്നേ😁😁😁
ഇമ്മ് ഇന്നു വന്നിട്ട് വാങ്ങാം……
അതെന്നും വേണ്ടന്നേ എനിക്ക് ഇതാ ഇഷ്ടം…..
അത് നീ അല്ല തീരുമാനിക്കണ്ടത്……
ഹോ ആയിക്കോട്ടെ…..
ഇമ്മ് പെട്ടെന്ന് കഴിക്ക് സമയം പോയി……
അവൻ വാ തുറന്ന് കാണിച്ചു ഒരു പുഞ്ചിരിയോടെ അവര് അവനെ ഊട്ടി…… അവൻ്റെ കണ്ണുകൾ നിറഞ്ഞു…… എന്ത് പറ്റി എന്ന് അവര് ചോദിച്ചില്ല കാരണം അറിയാമായിരുന്നു😞……
കഴിച്ച് കഴിഞ്ഞ് എണിറ്റ് വായും കഴുകി അവൻ പോവാൻ ഇറങ്ങുന്നതിനു മുന്നേ രാജിയമ്മയു കാൽ തെട്ടി അനുഗ്രഹം വാങ്ങിച്ചിട്ട് ഒരു പുഞ്ചിരിയോടെ അവൻ പറഞ്ഞു….
എനിക്ക് അനുഗ്രഹം വാങ്ങിക്കാൻ വേരെ ആരും ഇല്ല സുന്ദരിയമ്മേ അതാ🙂🙂🙂
മറുപടി പറയുന്നതിനു പകരം അവര് അവനെ കെട്ടിപിടിക്കുകയാണ് ചെയ്യിതത്…… അതിനു ശേഷം അവൻ യാത്ര പറഞ്ഞ് ഇറങ്ങി…… അവൻ പോവുന്നതും നോക്കി നിറഞ്ഞ കണ്ണുകളോടെ അവര് നിന്നു….. ___________________❣️___________________
മേലേടത്ത്
ദേവു ഉറക്കത്തിൽ നിന്നും ഉണർന്ന് കണ്ണും തിരുമി എണിറ്റു കട്ടിലിൽ തന്നെ ഇരുന്നു……
എന്നിട്ടു കിട്ടലിൽ കിടക്കുന്ന ആ വസ്ത്രം എടുത്ത് അവൾ നോക്കി ഇരുന്നു……. വെറുതെ ക്ലോക്കി സമയം നോക്കിയതും അവൾ ഞെട്ടി പോയി ……
സമയം 9 ആയി……
രാധിക: എന്താ മോളെ….. ഇത്ര നേരത്തെ എണിറ്റിട്ടു….
ദേവു: എനിക്ക് ഇന്ന് കോളേജ് തുടങ്ങുവല്ലെ മറന്നോ?…..
രാധിക: എന്താ മോളെ ഇന്നു പോണോ രണ്ട് ദിവസം റെസ്റ്റ് എടുത്തിട്ടു പോയാൽ പോരെ?
ദേവു: പറ്റില്ല….. എനിക്കു ഇന്ന് പോണം….. അല്ലെങ്കിൽ അവൾ എന്നെ കളിയാക്കും…..
രാധിക: ആര്…… എന്തിനാ കളിയാക്കുന്നെ?…..
മണ്ടത്തരം പറ്റിയ ദേവു
ദേവു: ഏയ് ഒന്നുല്ല….. ഞാൻ എന്നായാലും പോവും…….
രാധിക: വേണ്ടന്നല്ലെ പറഞ്ഞേ😠😠
ദേവു: പപ്പാ……..
അവള ചിണുങ്ങി
ദേവൻ: എന്താ രാധു ഇത്……അവളു പോട്ടെ അവളുടെ ആഗ്രഹമല്ലെ നീ എന്തിനാ തടസ്സം നില്ക്കുന്നെ?….
രാധിക: ഒഹോ……. ഇപ്പോൾ അങ്ങനെ ആയോ ഇന്നലെ രാത്രി നിങ്ങൾ അല്ലെ മനുഷ്യ അവളെ രണ്ട് ദിവസം കഴിഞ്ഞ് കോളേജിൽ വിട്ടൽ മതി എന്ന് പറഞ്ഞത്😡😡😡😡…… എന്നിട്ട് ഇപ്പോൾ കുറ്റക്കാരി ഞാൻ അല്ലെ?……
ദേവൻ പതിയെ രാധികയോട് ദേവൻ: മേൾടെ മുന്നിൽ രാവിലെ തന്നെ നാറ്റിക്കില്ല plz😖😖😖……
രാധിക ഒന്ന് മൂളി……
ദേവൻ: രാധു മോൾക്ക് കഴിക്കാൻ എടുത്ത് കൊടുക്ക്….
എന്നിട്ടു ഞാൻ കെണ്ടു പോയി വിടാം താമസിച്ചില്ലെ
ദേവു: Thanks പപ്പാ……
ഭക്ഷണം കഴിച്ച് അവർ കോളേജിലേക്ക് യാത്ര ആയി….. 10:50 തോടെ( 10 മണിയാണ് കോളേജ് സമയം) കോളേജിൽ എത്തി…….
പപ്പാ: നിനക്കു അവിടെ ഒരു Surprise കാണും
ദേവു: എന്നാ പപ്പാ
പപ്പാ: അത് പറഞ്ഞാൽ എങ്ങനാ Surprise ആവുക…..
ദേവു: ഇമ്മ് ശരി ഞാൻ പോണു ആദ്യ ദിവസം തന്നെ താമസിച്ചു…..
പപ്പയോട് റ്റാ റ്റാ പറഞ്ഞ് അവൾ ഉള്ളിലേക്ക് ഓടി…..
ഓടുന്നതിനിടയി പല കണ്ണുകളും അവളിലേക്കായി….
വഴിയിൽ വച്ച് ഒരു ടിച്ചറിനെ കണ്ടു അവരോട്
ദേവു: മിസ്സ് എവിടെയാണ് BBA First year Class
മിസ്സ്: എന്താകുട്ടിയുടെ പേര്?’
ദേവു: ദേവിക ദേവൻമേലേടത്ത്…..
മിസ്സ്: ഹോ….. ദേവൻ സാറിൻ്റെ മകൾ ആണോ?
അതെ…..
മിസ്സ്:എന്തു പറ്റി മോളെ താമസിച്ചെ?
ദേവു: അത് ടീച്ചർ എണിറ്റപ്പോൾ താമസിച്ചു😖😖😖😖
ആദ്യ ദിവസം തന്നെ ഇങ്ങനെ ആയാൽ എങ്ങനാ മോളെ
ഇനി അവർത്തിക്കില്ല ടീച്ചർ…….
ഇമ്മ് ശരി
എന്തായാലും ക്ലാസ്സിൽ കേറാൻ പറ്റും എന്ന് തോന്നണില്ല കുട്ടിക്ക്….
അതെന്താ മിസ്സ്….
നിങ്ങളു ക്ലാസ്സ് ടീച്ചർ ആ മുരടൻ മാഷാ….
അതെന്നാ മിസ്സെ അങ്ങനെ പറഞ്ഞെ…..
അത് വഴിയെ മനസ്സിലായിക്കൊള്ളും…….
അവളെ ക്ലാസ്സ് കാണിച്ചു കൊടുത്ത് മിസ്സ്പോയി……
ക്ലാസ്സിൻ്റെ വാതുക്കൽ എത്തി നോക്കിയപ്പോൾ സാർ എന്തൊക്കെയോ എല്ലാരോടും ആയി പറയുന്നുണ്ട്…. തിരിഞ്ഞു നിക്കുന്നതിനാൽ സാറിൻ്റെ മുഖം കാണാൻ സാധിക്കുന്നില്ലായിരുന്നു…. കുട്ടികളുടെ മുഖം എല്ലാ ഭയത്താൽ മുഴുകിയിരുന്നു…
ദേവു: may I come in sir……
ക്ലാസ്സിലെ എല്ലാവരുടെയും കണ്ണുകൾ വാതുക്കലെക്കു പേയി…… ദേവുനെ കണ്ട ചിലരുടെ കണ്ണുകളിൽ ആഛര്യവും ചിലരുടെ കണ്ണുകളിൽ അസുയയും ചിലർ കിളി പോയ അവസ്ഥയിലും ആയിരുന്നു…… അവർ അവളെ തന്നെ നോക്കി ഇരുന്നു…….
അവൾ എല്ലാവർക്കുമായി ഒരു ചിരി സമ്മാനിച്ചു നിന്നു….. ക്ലാസ്സിലെ കുട്ടികൾക്ക് ഇടയിൽ നിന്നും വാതുക്കലേക്ക് തിരിഞ്ഞ സാറിനെ കണ്ടതും അവളുടെ മുഖത്തേ ചിരി മാഞ്ഞു….. അവളുടെ ചുണ്ടുകളിൽ നിന്നും മെഴിഞ്ഞു…..
രാഗവൻ അങ്കിൾ…….
(രാഗവൻ….. അച്ഛൻ്റെ മൂത്ത സഹോദരൻ ദേവുന് ആരെയെങ്കിലും പേടി ഉണ്ടെങ്കിൽ അത് രാഗവൻ അങ്കിളിനെയാണ് )
രാഗവൻ: അല്ലിതാര് മേലേടത്തേ കെച്ചു തമ്പുരാട്ടിയോ……..
അവൾ ഒന്നും മിണ്ടാതെ പതിയെ പുഞ്ചിരിക്കാൻ ശ്രമിച്ചു……
എന്താ ലേറ്റ് ആയെ ഇപ്പോൾ സമയം11 ആയി ഇവിടുത്തേ സമയം 10 ആണ്…… ആർക്കും പ്രത്യേകത ഒന്നും ഇല്ല…….
അങ്കിൾ ഷമിക്കണം ഇനി അവർത്തിക്കില്ല……
അങ്കിളോ അത് ഒക്കേ അങ്ങ് വിട്ടിൽ ഇവിടെ ഞാൻ അദ്യാപകൻ ആണ്😠😠😠……
ആയാൾ അലറി…..
Sorry അങ്കിൾ…… അല്ലാ സാർ……
രാഗവൻ എല്ലാരോടും ആയി പറഞ്ഞു
എൻ്റെ ക്ലാസ്സിൽ എല്ലാവരും ക്രിത്യ സമയത്ത് വന്നിരിക്കണം……… എനിക്ക് പണക്കരെന്നോ പാവപ്പെട്ടവർ എന്നോ സ്വന്തം എന്നോ ബന്ധം എന്നോ ഇല്ല എല്ലാവരും എനിക്കിവിടെ Students ആണ് കേട്ടല്ലോ…… പിന്നെ ഒരു കാര്യം എൻ്റെ Subject ന് നിങ്ങൾ ആരും തോൽക്കില്ല…… തോൽക്കാൻ ഞാൻ സമ്മതിക്കില്ല…….
ഇത്രയും പറഞ്ഞതിനു ശേഷം ദേവുനോട്……
കേറി വാ എന്നിട്ട് ആ സൈടിലോട്ട് മാറി നിന്നോ…….
അവൾ ഒന്നും മിണ്ടാതെ അകത്ത് കയറി ഒരു സൈടിലായി മാറി നിന്നു……
രാഗവൻ വീണ്ടും ഒരോന്ന് പറഞ്ഞു കെണ്ടെ ഇരുന്നു…… അതിനു ശേഷം ഒരോരുത്തരായി വന്ന് Self-introduction ചെയ്യാൻ പറഞ്ഞത് അനുസരിച്ച് പരിചയപ്പെടുത്തൽ തുടങ്ങി….. ___________________❣️___________________
ചെറി ബസ്സ് സ്റ്റോപ്പി നിന്ന് ബസ്സ് പിടിച്ച് 11 മണിയോടെ കോളേജിൽ എത്തി…..
അവൻ പലരോട് ചോദിച്ചു ക്ലാസ്സിനരുകിൽ എത്തി…
ക്ലാസ്സി നിന്നും അരുടെയോ Self-introduction കേൾക്കാം……. അവൻ ക്ലാസ്സിൻ്റെ വാതുക്കൽ നിന്ന് ചോദിച്ചു
May I come in sir……
ആ ശബ്ദം കേട്ട എല്ലാവരും അടുത്ത ഭാഗ്യവാൻ ആരാണെന്നറിയാൻ വാതുക്കലേക്ക് നോക്കി……
ദേവുനെ കണ്ടപ്പോൾ എല്ലാവർക്കും ആഛര്യവും അസുയയും ആണ് തോന്നിയത് എങ്കിൽ ചെറിയെ കണ്ടപ്പോൾ അവരുടെ മുഖത്ത് വെറുപ്പും പേടിയും അറപ്പുമാണ് കാണാൻ സാധിച്ചത്…….
എന്നാൽ ഇവിടെ കിളി പോയത് ഒരാളുടെ മാത്രം ആയിരുന്നു…… ദേവുൻ്റെ…… അവൾ കണ്ണ് എടുക്കാതെ അവനെ തന്നെ നോക്കി നിന്നു…… അവൻ്റെ ആ നീല കണ്ണിലേക്ക്…….
രാഗവൻ ചെറിയോട്
രാഗവൻ: എന്താ ഇവിടെ…. എന്ത് വേണം…..
ചെറി: സാർ ഞാൻ ഈ ക്ലാസ്സിൽ ആണ്….
ആണോ…… ഞാൻ കരുതി ഇവിടെ എവിടെലും തപസ്സിരുന്ന് പൂർത്തി ആയി വരം ലഭിച്ചപ്പോൾ പോകുന്ന വഴിയാണെന്ന്……..
ചെറിവെറുതെ ഒന്ന് ചിരിച്ചു…..
നിന്നോട് ചിരിക്കാൻ വേണ്ടി പറഞ്ഞത് അല്ല…..( അയാൾ അലറി) ഇവിടെ പഠിക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ ക്രിത്യ സമയത്ത് എത്തണം അല്ലാതെ തോന്നുമ്പോ വരാനും പോവാനും ഇത് സത്രം ഒന്നും അല്ല കേട്ടല്ലോ😡😡😡😡😡😡……
ക്ഷമിക്കണം സാർ…… ഇനി ആവർത്തിക്കില്ല…..
ഇല്ലെങ്കിൽ നിനക്ക് കൊള്ളാം……. കയറി വാ എന്നിട്ട് ആ സൈടിലോട്ട് നിന്നോ…… ആതാണ് താമസിച്ച് വരുന്നവരുടെ സ്ഥാനം മറക്കെണ്ടാ….
അപ്പോൾ ആണ് തന്നെ നോക്കി പുഞ്ചിരിച്ച് നില്ക്കുന്ന ദേവുനെ കാണുന്നത്…..
അവൻ അവളുടെ അടുത്തായി പോയി നിന്നു…… എന്നാൽ അവളെ ഒന്ന് നോക്കുക പോലും ചെയ്യിതില്ല….. ക്ലാസ്സിൽ അപ്പോളെക്കും Self-introduction പിന്നെയും തുടങ്ങി അവൻ അതിൽ ശ്രദ്ധിച്ച് നിന്നു…..
ദേവു വളരെ സന്തോഷവതി ആയിരുന്നു അവനെ കണ്ടതിനാൽ എന്നാൽ അവളുടെ മനസ്സിൽ പല ചോദ്യങ്ങളും ഉയർന്ന് വന്നു… ഇയാൾക്ക് എന്നെ മനസ്സിലായില്ലെ…… എന്താ എന്നെ കണ്ടിട്ട് ഒരു പരിചയവും കാണിക്കാത്തത്….. ഒരു പക്ഷേ ഇന്നലെ ഒന്നും പറയാതെ അവിടെ നിന്നും പോന്നതിൻ്റെ ദേഷ്യം ആയിരിക്കുമോ…… അവൾ സ്വയം ഒരോന്ന് ചോദിച്ചു കൊണ്ട് നിന്നപ്പോൾ ആണ് രാഗവൻ…..
ദേവിക………
അവൾ ഒന്ന് ഞെട്ടി രാഗവനെനോക്കി…
വന്ന് Self-introduction കൊടുക്കു ഇനി നിങ്ങൾ രണ്ടാളുമേ ബാക്കി ഒള്ളു…..
ശരി സാർ…….
അവൾ ക്ലാസ്സിൻ്റെ നടുക്ക് ചെന്ന് നിന്ന് പറഞ്ഞു….
എൻ്റെ പേര് ദേവിക ദേവൻ മേലേടത്ത്….. ദേവു എന്ന് വിളിക്കും …..
വീട് ഇവിടെ തന്നെ തിരുവല്ലുർ…..
വിട്ടിൽ അച്ഛൻ അമ്മ ചേച്ചി ഞാൻ ഞങ്ങൾ നാല് പേരാണ് ഉള്ളത് …….
അച്ഛൻ Business ആണ്
അമ്മ housewife ആണ്
ചേച്ചി മൂന്ന് കെല്ലം മുമ്പ് വിവാഹിത ആയി ഇപ്പോൾ അമേരിക്കയിൽ ആണ്
ഇത്രയും പറഞ്ഞ് നന്ദി പറഞ്ഞ് അവൾ രാഗവനെ നോക്കി
രാഗവൻ : എതെങ്കിലും സീറ്റിൽ കയറി ഇരുന്നോ…..
അവൾ ഒന്ന് പുഞ്ചിരിച്ചിട്ട് എവിടെ ഇരിക്കും എന്ന് ആലോചിച്ച് നോക്കിയപ്പോൾ മൂന്നാമത്തെ നിരയിൽ തന്നെ കൈകാട്ടി വിളിക്കുന്ന ആളെ കണ്ടത്…. തൻ്റെ കുടെ +1,+2 പഠിച്ച മീര….. ചാടി അവളുടെ അടുത്തായി ഇരുന്നു….
ഇതിനോടകം ചെറി ക്ലാസ്സിൻ്റെ നടുക്ക് എത്തിയിരുന്നു തൻ്റെ Self-introduction നു വേണ്ടി…… എല്ലാവരും ഒരു പുഛത്തോടെ അവനെനേക്കിയിരുന്നു…… എന്നാൽ ദേവു മാത്രം ആകാംഷയോടെ അവനെപ്പറ്റി അറിയാൻ അവൻ്റെ നീല കണ്ണുകളിലേക്ക് നോക്കി കാതോർത്ത് ഇരുന്നു……
ചെറി: എൻ്റെ പേര് സുര്യനാരായണവർമ്മ….. ചെറി എന്ന് വിളിക്കും……
ഇത്രയും പറഞ്ഞപ്പോളെക്കും ഒരു കൂട്ടച്ചിരി ആയിരുന്നു ക്ലാസ്സിൽ…… ഒരോരുത്തരായി ഒരോ കമൻ്റും പറഞ്ഞ് തുടങ്ങി…..
സൂര്യനാരാണവർമ്മയോ🤣🤣🤣🤣🤣കാട്ടാളനെ പോലെ ഇരിക്കുന്ന ഇവനു പറ്റിയ പേര്……
എടാ കാട്ടു മാക്കാനെ ഏത് മൃഗശാലയിൽ നിന്ന് ചാടി പോന്നതാ🤣🤣🤣🤣🤣
മൃഗ ശാല ഒന്നും അല്ലടാ ഉവ്വേ അവിടെ ഒക്കേ നല്ലതിനെ കൊണ്ടു പോയി ഇടു…….
അതും നേരാടാ……
എടാ മണ്ടന്മാരെ ഇത് എതോ ആദിവാസി ആടാ കണ്ടാൽ അറിയത്തില്ലെ……
ഇങ്ങനെ കുറെ കമൻ്റ്സ് വന്നു കൊണ്ടെ ഇരുന്നു….. എന്നാൽ അവൻ എല്ലാവരെയും ഒന്നും എതിർത്ത് പറയാതെ പുഞ്ചിരിയോടെ നോക്കി നിന്നു…… എന്നാൽ ഒരാളുടെ മാത്രം മുഖം ഇതെല്ലാം കേട്ട് ദുഃഖപുരിതമായിരുന്നു ദേവുൻ്റെ……
പെട്ടന്നാണ് ട്ടക്ക്………………………….
എന്ന് ഒരു വിലയ ശബ്ദം കേട്ടത്….. രാഗവൻ ഡെസ്ക്കി അടിച്ചതായിരുന്നു അത്
എല്ലാവരും പെട്ടെന്ന് നിശബ്ദരായി……..
രാഗവൻ: ഇത് ചന്ത അല്ല നിങ്ങൾക്ക് കാള കളിക്കാനും കുത്തി മറിയാനും ഇത് ക്ലാസ്സ്റും ആണ്…… മരിയാതക്ക് ഇരുന്നാൽ നിങ്ങൾക്ക് കൊള്ളാം ഇല്ലെങ്കിൽ എൻ്റെ തനി കൊണം കാണും പറഞ്ഞേക്കാം
ഇത്രയും പറഞ്ഞതിനു ശേഷം രാഗവൻ ചെറിയുടെ തോളിൽ കൈവച്ചിട്ട് തുടരാൻ പറഞ്ഞു…..
അവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു തുടങ്ങി…..
നിങ്ങൾ പറഞ്ഞത് എല്ലാം ശരിയാണ്…… ഒരു തെറ്റും ഇല്ല പറഞ്ഞതിൽ……
എല്ലാരും ആശ്ശര്യത്തോടെ അവനെ നോക്കി…..
ഞാൻ കട്ടാളൻ ആണ് ആദിവാസിയാണ് കാട്ടിൽ ആണ് ഞാൻ വസിച്ചിരുന്നത്….. എന്ന് കരുതി ഞാൻ മനുഷ്യ അല്ലാതെ അവുന്നില്ല… ഞാൻ വരുന്നത് താടക വനത്തിൽ നിന്നാണ്……
പിന്നെ വീട്ടുകാരെ പറ്റി പറയാൻ ആണെങ്കിൽ എനിക്ക് ഇപ്പോൾ ആരും ഇല്ല…… ഒരു പുഞ്ചിരിയോടെ അവൻ പറഞ്ഞു…..
പിന്നെ കാട്ടിൽ ജീവിക്കുന്നവരും മനുഷ്യർ ആണ്…. നിങ്ങൾ നഗരവാസികൾക്ക് ആദിവാസികൾ എന്ന് കേട്ടാൽ പുഛം ആണ് കാരണം നിങ്ങളുടെ കണ്ണിൽ അവർ സംസ്കാരം ഇല്ലാത്ത വെറും മനുഷ്യമൃഗങ്ങൾ അല്ലെ…… എന്നാൽ നിങ്ങളുടെ ധാരണ തെറ്റാണ് കാരണം അവിടെ സംസ്കാരം അല്ല ഇല്ലത്തത് വികസനം ആണ്…… എന്നാൽ നിങ്ങളോ വികസനത്തിൻ്റെ പേരിൽ സംസ്കാരത്തെയും അമ്മയാകുന്ന ഭൂമിയേയും ഇല്ലാതാക്കി കൊണ്ടിരിക്കുന്നു…… മനുഷ്യരെല്ലാവരെയും ഒന്നായി കാണാൻ ശ്രമിക്കു. അല്ലതെ ജാതിയുടെയും മതത്തിൻ്റെയും ലിംഗത്തിൻ്റെയും പേരിൽ വേർതിക്കാതെ ഇരിക്കു…..
ഇത്രയും പറഞ്ഞതിനു ശേഷം ഒരു പുഞ്ചിരിയോടെ നന്ദി പറഞ്ഞു……
രാഗവാൻ അവനോട് പോയി ഇരുന്നോളാൻ പറഞ്ഞു….
ക്ലാസ്സില്ലാവരും അവനെ അത്ഭുതത്തോടെ നോക്കി….
അവൻ എറ്റവും പിന്നിലെ ബഞ്ചിൽ ഒറ്റക്ക് പോയി ഇരുന്നു……
രാഗവൻ: ഇപ്പോൾ സമയം 11:30 ചെറിയ ഒരു ബ്രേക്ക് ആണ്…. ക്രിത്യം 12 ആവുമ്പോൾ എല്ലാരും ഓഡിറ്റോറിയത്തിൽ എത്തിയിരിക്കണം…… അവിടെ നിങ്ങളുടെ ഫ്രഷേഴ്സ് ഡേ പരിപാടികൾ കാണും….. പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കരുത് കേട്ടല്ലോ……
എന്നിട്ട് അയാൾ ക്ലാസ്സിൽ നിന്നും പോകുന്നതിനിടയിൽ ദേവുനെ വിളിച്ചി പുറത്തേക്ക് വരാൻ പറഞ്ഞു….. ദേവു ചെറിയ ഒരു പരുങ്ങലോടെ രാഗവൻ്റെ പിന്നാലെ ചെന്നു…
രാഗവൻ ഒരു ചെറു ചിരിയോടെ ദേവുനോട്
എന്നെ ഇവിടെ പ്രതിക്ഷിച്ചില്ല അല്ലെ…..
ഇല്ല അങ്കിൾ…… അല്ല സാർ😥😥
കോളേജിൽ വച്ച് എന്നെ സാർ എന്ന് വിളിച്ചാൽ മതി….. വിട്ടിൽ മതി അങ്കിൾ കേട്ടല്ലോ…..
മ്മ്….
ഉഴപ്പി നടപ്പോന്നും നടക്കില്ല നന്നായി പഠിച്ചോണം….
മ്മ്….
പിന്നെ ചെറിയ രീതിയിൽ റാഗിംങ്ങ് കാണും….. തർക്കുത്തരം ഒന്നും പറയാൻ നില്ക്കരുത്….. തല തെറിച്ച പിള്ളേരാമൊത്തം….. എന്തെങ്കിലും എതിർത്ത് പറഞ്ഞാൽ അവര് എട്ടിൻ്റെ പണി തരും…..
മ്മ്…..
പിന്നെ എതവൻമാരെങ്കിലും എന്തെങ്കിലും കൊള്ളരുതായിമക്കു വന്നാൽ പഠിച്ചത് എല്ലാം പ്രാവർത്തികം ആക്കിക്കോ….. അതിൻ്റെ ഭൗക്ഷത്ത് എന്തായാലും ഞാൻ നോക്കിക്കോള്ളാം……
അതിനു മാത്രം അവൾ ഒരു പഞ്ചിരിയോടെ മറുപടി നല്കി…..
ശരി സാർ😇😇…..
എന്നാൽ പെക്കോ ഞാൻ അവളെയും കൂട്ടി വൈകുന്നേരം വന്നേക്കാം….
മ്മ്….
ഇത്രയും പറഞ്ഞ് അയാൾ നടന്നു നീങ്ങി…..
ദേവു ഒരു ദീർഘ ശ്വാസം എടുത്ത് വിട്ടു……. അത്രക്കും പേടിയാണ് അവൾക്ക് അങ്കിളിനെ….. അയാൾ കണ്മുന്നിൽ നിന്നും മറയുന്നത് വരെ അവൾ അവിടെ നിന്നു. അതിനുശേഷം അവൾ ക്ലാസ്സിലേക്ക് ഓടി തൻറെ ജീവൻ രക്ഷിച്ച ആളെ കണ്ടു ഒരു നന്ദി പറയാൻ…..
എന്നാൽ ക്ലാസ് ചെന്നവൾക്ക് ദുഃഖമായിരുന്നു ഫലം കാരണം അവിടെ അവൻ ഇല്ലായിരുന്നു. അവൾ ക്ലാസിനു പുറത്തും വരാന്തയിലും ഓക്കേ നോക്കി എന്നാൽ അവനെ കാണാൻ സാധിച്ചില്ല….. അങ്ങനെ വിഷമിച്ച് തൻറെ സീറ്റിൽ വന്ന് ഇരുന്നപ്പോഴാണ് ബാഗിൽ ഫോൺ റിംഗ് ചെയ്യുന്നത് കേട്ടത് അവൾ അത് എടുത്തു നോക്കി
കീർത്തന Calling……
അവൾ ഫോൺ അറ്റൻഡ് ചെയ്തു……
എവിടെ ആടി…..
ഞാൻ ക്ലാസ്സിൽ ഉണ്ടെടി….
ഹോ വന്നോ…..ഞാൻ കരുതി……
നീ കൂടുതൽ ഒന്നും കരുതെണ്ടാ ഞാൻ വന്നു…..
എന്നാ പുറത്തേക്കിറങ്ങി വാ….. ഞാൻ ക്യാൻറ്റീൻ ഉണ്ട്….
ആ ഇപ്പോൾ വരാം….. എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്….
എന്നാ നിൻ്റെ കാട്ടാളനെ കിട്ടിയോ….
അതോക്കെ വന്നിട്ടു പറയാം….
ഇമ്മ് പെട്ടെന്ന് വാ എൻറെ കൂട്ടുകാര് എല്ലാം ഇവിടെയുണ്ട് പരിചയപ്പെടുത്തി തരാം….
ഇമ്മ് 5Min ൽ വരാം…..
Ok ശരി…..
ദേവു ഫോൺ കട്ട് ചെയ്യിത് ക്യാൻറ്റീനിലേക്ക് പോയി….. അവൾ ക്യാൻറ്റീനിൽ എത്തി കുറെ ആളുകൾ ഉണ്ടായിരുന്നു. കാർത്തിക അവിടെ ഒരു സൈഡിലെ മേശയിൽ ഇരിക്കണു കൂടെ രണ്ട് ആണും രണ്ട് പെണ്ണും ഉണ്ടായിരുന്നു…..
ദേവുനെകണ്ടു കാർത്തിക അവളുടെ അടുത്ത് ചെന്ന്
ഓ വന്നോ
പിന്നെ😂😂😂
എന്ന പറ്റി നല്ല ഹാപ്പി മൂടിലാണല്ലോ?
അതെ നല്ല ഹാപ്പിയാ…..
എന്നാ കാര്യം…..
അതോ…… അത്……
വലിയ ജാഡ ഇടതെ പറ പെണ്ണെ……
എടി ഇന്നലെ എന്നെ രക്ഷിച്ചു പുള്ളിയെ ഇന്നു കണ്ടു……
ആരു നിൻ്റെ കാട്ടാളനെയോ…..
അയാളു കാട്ടാളൻ ഒന്നും അല്ല…… അയാൾക്ക് നല്ല ഒരു അടിപെളി Power full Name ഉണ്ട്😠😠😠…..
ഓ അവനെ പറഞ്ഞപ്പോൾ നിനക്ക് കൊണ്ടോ…. അവൻ ആരാ നിൻ്റെ കാമുകൻ വല്ലാം ആണോ ഇത്ര വേദനിക്കാൻ…..
ആ അണെന്ന് കൂട്ടിക്കോ😡😡😡….. ദേവു നിന്നു തള്ളി
ഒരു തമാശ പറഞ്ഞത് അല്ലെ എൻ്റെ ദേവുട്ടി…..
ഇമ്മ്….
അല്ല അവൻ്റെ പേര് എന്താ…..
ദേവിക പേര് പറയാൻ തുടങ്ങിയതും….. അവളെ പിന്നിൽ ആരോ വന്ന് അവളെ പെക്കി എടുത്ത് കറക്കി……
കാർത്തിക: ആയ്യോ……വിടെടാ പട്ടി……. തെണ്ടി……. എന്ന് ഒക്കെ പറഞ്ഞു കാറി കൂവി…….
ക്യാൻറ്റീനിൻ്റെ അകത്തും പുറത്തും ആയി നിന്നിരുന്നവർ എല്ലാം അവർക്ക് ചുറ്റിനും കൂടി….
കാർത്തിക: ആരാടാ നീ……. നിന്നെ ഇന്ന് കൊല്ലും ടാ…… വിടെ ടാ എന്നെ…..
കാർത്തീക കുറെ കാറിയപ്പോൾ അവൻ പിടി വിട്ടു അവളെ നിലത്ത് ഇറക്കി…… അവൾ നിലത്ത് ഇറങ്ങിയ പാടെ കരണം നോക്കി ഒരെണ്ണം കൊടുത്തു……
എന്നാൽ വട്ടം കറക്കിയതിനാൽ അവൾക്ക് നിലത്ത് ഉറച്ച് നിൽക്കാൻ സാധിച്ചില്ല…. അവൾ പതിയെ വേച്ച് വിഴാൻ പോയതും അവൻ അവളെ കൈളിൽ ആക്കി വീഴാതെ ചരിച്ച് പിടിച്ചു. മുഖത്തോട് മൂഖം നോക്കി അവൾ അവൻ്റെ കൈകളിൽ കിടന്നു….. അവൾ അവൻ്റെ കണ്ണുകളിലേക്കു നോക്കി വളരെ പരിചയം ഉള്ള കണ്ണുകൾ…… കുറച്ച് സമയത്തിനു ശേഷം അവൻ ചോദിച്ചു….
എന്നാ അടിയാടി കുഞ്ഞി അടിച്ചെ……
എന്നിട്ടു അവൻ അവളെ നോക്കി ചിരിച്ചു…..
കാർത്തിക അവൻ്റെ കണ്ണുകൾ നോക്കി മെല്ലെ പറഞ്ഞു ചെറി…..
കാർത്തിക: ചെറി……. എന്ന് വിളിച്ചു കൊണ്ട് അവൾ അവനെ കെട്ടിപ്പിടിച്ചു ഒരു ഉമ്മയും കൊടുത്തു അവൻ തിരിച്ചും….. കുറച്ച് സമയം കഴിഞ്ഞിട്ടും അവൾ പിടിവിടാതെ കെട്ടിപ്പിടിച്ചു നിന്നപ്പോ ചെറി പറഞ്ഞു…
ചെറി: എടി കുഞ്ഞി ഇത് കോളേജ് ആട്ടോ…..
കാർത്തിക അപ്പോൾ ആണ് അത് ഓർത്തത് അവർ പതിയെ തലപെക്കി ഒന്ന് നോക്കി….. എല്ലാരും അത്ഭുതത്തോടെയും ഒരു ആക്കിയ ചിരിയോടെയും തന്നെ നോക്കി നില്ക്കുന്നത് കണ്ടപ്പോൾ അവൾ പിടി വിട്ടു…..
എന്നാൽ ഇതെല്ലാം കണ്ട് ദേവുൻ്റെ കിളി പോയി…… അവളുടെ കണ്ണുകൾ പതിയെ നിറഞ്ഞു…… അവൾ അത് കൈകൾ കൊണ്ട് തൂത്ത് എടുത്തു എന്നിട്ട് സ്വയം ചോദിച്ചു…..
അവൻ നിൻ്റെ ആരാ….. നീ എന്തിനാ കരയുന്നെ…..
അപ്പോൾ കാർത്തിക എല്ലാരോടും ആയി…..
എന്തു നോക്കി നിക്കുവാ നിങ്ങൾ. ഇറങ്ങി പോവിനടെ …….കഴ്ച കാണാൻ വന്ന് നില്ക്കുന്നു……
ആരും മറുത്ത് ഒരു അക്ഷരം പോലും മിണ്ടാതെ ഇറങ്ങി പോയി….. അത്രയും രുക്ഷമായിരുന്നു അവളുടെ നോട്ടവും പറച്ചിലും…. അവരുടെ കൂടെ പോവാൻ ഒരുങ്ങിയ ദേവുൻ്റെ കൈയ്യിൽ പിടിച്ചു അവിടെ നിക്കാൻ പറഞ്ഞു.
കാർത്തികയുടെ സുഹൃത്തുക്കൾ ഒഴികെ എല്ലാരും പോയതിനു ശേഷം
കാർത്തിക: നീ എന്നാടാ ചെറി ഇവിടെയാ പഠിക്കാൻ വരുന്നത് എന്ന് വിളിച്ച് പറയാതെ ഇരുന്നേ…….
ചെറി: അതിനു എനിക്കറില്ലാരുന്നു നിങ്ങൾ ഇവിടെയാണ് താമസം എന്ന്….. ഇന്നലെ മൂപ്പൻ തന്ന അഡ്രസ്സിലെ വീട് തപ്പി ഡോറിൽ മുട്ടി വാതിൽ തുറന്നു അതിൽ നിന്നും സുന്ദരിയമ്മയെ കണ്ടപ്പോഴാണ് അത് നിങ്ങളുടെ വീട് ആണ് എന്ന് അറിയുന്നത് മൂപ്പൻ എന്നോട് ഒരു സുഹൃത്തിൻറെ വീട് ആണെന്ന് പറഞ്ഞാണ് വിട്ടത്……..
കാർത്തിക: അപ്പോൾ അങ്ങനെ ആണ് കാര്യങ്ങൾ…… അല്ല നീ ഇന്നലെ വന്നിട്ട് എന്നെ എന്നാ വിളിക്കാഞ്ഞെ?
ചെറി: അത് നിൻ്റെ അമ്മ പറഞ്ഞു നിനക്ക് Surprise ആയിക്കോട്ടെയെന്ന്…..
കാർത്തിക: ആ Surprise കിട്ടില്ലെ മുഖത്ത്😂😂😂😂😂 എന്ന് പറഞ്ഞ് അവൾ ചിരി തുടങ്ങി….
ചെറി മുഖത്ത് തടവിക്കൊണ്ട്
പിന്നെ നല്ല ചുടുള്ള Surprise……
കാർത്തിക: ബാ എൻ്റെ ഫ്രണ്ട്സിനെ പരിചയപ്പെടുത്തി തരാം
ചെറി: ആയിക്കോട്ടെ
അവർ രണ്ടു പേരും അവർക്ക് അടുത്തേക്ക് നടന്നു നീങ്ങി എന്നാൽ ദേവിക മാത്രം അവിടെത്തന്നെ മടിച്ചുനിന്നു
കാർത്തിക: നീ അവിടെ എന്ത് നോക്കി നിക്കുവാ ദേവു വാ…..
ദേവു പതിയെ ചെറിയെ നോക്കി എന്നാൽ അവൻ അവളെ ഒന്ന് മൈൻ്റ് പോലും ചെയ്യുന്നില്ല…. മടിയോ ദേവു കാർത്തികക്ക് അടുത്തേക്ക് നടന്നു നീങ്ങി…..
അവർ മുന്നു പേരും അവർക്ക് അടുത്തേക്ക് നാടന്ന് നീങ്ങി….. അവിടെ എത്തിയതും അവരിൽ ഒരാൾ ( പേര്: അരുൺ….കാണാൻ വലിയ തെറ്റില്ല….. ഇരു നിറം…. മെലിഞ്ഞ ശരീരം….)
അരുൺ: അല്ലിതാര് കുഞ്ഞിയോ……
എല്ലാരും പതിയെ ചിരിച്ചു…..
കാർത്തിക: അല്ല ഡാ നിൻ്റെ അമ്മായി അമ്മയുടെ നായര് ആടാ അരണെ……
അത് കേട്ടതെ ഒരു കൂട്ടച്ചിരിയായിരുന്നു….
അരുൺ ചമ്മിയ ഒരു ഇളി ഇളിച്ചു……
എന്നാൽ ഇതിൽ ഒന്നും പങ്കുചേരാതെ ദേവു ഒരു മൂലയിൽ ഒതുങ്ങി ഇരുന്നു….. അവളെ എന്തോ ഒക്കേ വിഷമം അലട്ടിക്കൊണ്ടെ ഇരുന്നു എന്നാൽ എന്താണ് എന്നോ എന്തിനാണെന്നോ അവൾക്കും അറില്ല…. കാർത്തിക അത് ശ്രദ്ധിച്ചു…..
കാർത്തിക: നിങ്ങൾ ഇവനോട് സംസാരിച്ചിരിക്ക് ഞാനും ഇവളും ഇപ്പോൾ വരാം….. എന്നും പറഞ്ഞ് ദേവുൻ്റെ കൈയ്യിൽ പിടിച്ച് അവൾ കുറച്ച് അപ്പുറത്തേക്ക് മാറി നിന്നു….. എന്നിട്ട്
എന്താ നിനക്ക് പറ്റിയത് വന്നപ്പോ നല്ല ഹാപ്പി ആയിരുന്നല്ലോ?
എയ്യ് ഒന്നും ഇല്ല നിനക്ക് തോന്നുന്നതാണ്
എടി നിന്നെ ഞാൻ ഇന്നും ഇന്നലെയും തെട്ട് കാണുന്നത് അല്ല അത് ഓർമ വേണം……
എടി അത്……. അയളാ ഇന്നലെ എന്നെ ആ കുളത്തിൽ നിന്നും രക്ഷിച്ചെ……..
ആര് ചെറിയോ…..
ഇമ്മ്…..
ഇവൻ ആണോ നിന്നെ ഫസ്റ്റ് കിസ്സ് അടിച്ച വീരൻ…..
ഇമ്മ്…… എയ് അങ്ങനെ ഒന്നും ഇല്ല…….
ഇപ്പോൾ മനസ്സിലായി നിൻ്റെ ഈ മുഡ് ഓഫിൻ്റെ കാര്യം…..
എടി എനിക്കറില്ലാഞ്ഞു അയാളു നിൻ്റെ Lover ആണെന്ന്…. അറിയാതെയാ അങ്ങനെ ഓക്കെ പറഞ്ഞെ….. സോറി ….
കാർത്തിക ഒന്ന് ഇരുത്തി ചിരിച്ചിട്ടു പറഞ്ഞു…..
കാർത്തിക: വാ…..എല്ലാരോടും ആയി ഒരു കാര്യം പറയാൻ ഉണ്ട്…..
എന്നിട്ട് ദേവുനെ കൂട്ടി അവരുടെ അടുത്തെക്ക് നടന്നു …… അവിടെ എത്തിയിട്ടു….. ചെറിയുടെ അടുത്ത് ചെന്നിട്ട്
കാർത്തിക: എണിക്കടാ
ചെറി: എന്താ കുഞ്ഞി….
ടിഷ്ക്ക്… കെടുത്തു തലക്കിട്ട് ഒന്ന്…..
കാർത്തിക: മേലാൽ എന്നെ കുഞ്ഞി കഞ്ഞി എന്നെങ്ങനും ഇവിടെ വച്ചുവിളിച്ചാൽ……
ചെറി: വിളിച്ചാൽ……..
കാർത്തിക: നിനക്ക് എന്നെ അറിയാലോ?
ചെറി: ഓ പിന്നെ വളരെ നന്നായി😂😂😂😂😂
കാർത്തിക: ഇമ്മ്……
ചെറി : എന്നാ എണിക്കാൻ പറഞ്ഞെ…..
കാർത്തിക: ഹോ അത് മറന്നു…….. എല്ലാരോടുമായി പറയുവാ ഇതാണ് എൻ്റെ ചെറി ശരിക്കും ഉള്ള പേര് സൂര്യനാരായണവർമ്മ…
ക്ലാസ്സിൽ ഉണ്ടായ അതെ അവസ്ഥ കൂട്ടച്ചിരി……. കാർത്തിക എല്ലാരെയും ഒന്ന് രൂക്ഷം ആയി നോക്കിപ്പോ അവർ കഷ്ടപ്പെട്ട് ചിരി അടക്കി….. അവൾ ചെറിയെ നോക്കി അവനും ഒരു പുഞ്ചിരിയോടെ നില്ക്കുന്നു….
കാർത്തി: ഇവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല എന്നാ കോലം ആടാ ഇത്…. ചെറി: അല്ലിതാരാ ഈ പറയണെ നാല് ദിവസം കുളിക്കാതെ ഇരുന്നിട്ടു ഓടിച്ചിട്ടു അമ്മ പിടിച്ച് കൊണ്ട് വന്ന് അരുവിയിൽ കൊണ്ടു പോയി മുക്കി കുളിപ്പിക്കാറുണ്ടായിരുന്ന കുഞ്ഞി തന്നെ ആണോ……
എല്ലാരും കുറച്ചു നേരം മൗനം അയിരുന്നു….. കാർത്തു കയ്യിൽ നിന്ന് പോയെന്നു മനസിലായി ദയനിയമായി എല്ലാരെയും നോക്കി…..
അവൾ നോക്കിയതും എടുത്തിടച്ച് ചിരി തുടങ്ങി…. ഒന്നും എതിർത്ത് പറയാൻ പോലും പറ്റാതെ കാർത്തിക പ്ലിംങ്ങസ്വ നിന്നു…… അരുൺ ചിരിച്ച് ചിരിച്ച് കസേരയും മറിഞ്ഞ് നിലത്ത് കിടന്നു ചിരിക്കുന്നു…..
കാർത്തു ചെറിയുടെ തോളിൽ കൈ ഇട്ട് തിരിച്ചു നിറുത്തി പിടിച്ച് ചെവിയിൽ പറഞ്ഞു
കാർത്തിക: നാറ്റിക്കല്ലു പ്ലിസ്…..
ചെറി: ഒക്കെ…. പക്ഷേ ഞാൻ കുഞ്ഞി എന്ന് വിളിക്കും….
കാർത്തിക: എന്നാ തേങ്ങ വേണെലും വിളിച്ചോ…..
ചെറി: Ok Deal
എല്ലാരോടും ആയി
കാർത്തിക: മതിഡാ കിണിച്ചത്……
അരുൺപതിയെ ചിരിക്കെ കഴിഞ്ഞ് നിലത്ത് നിന്നും എണിറ്റ് വന്നു…
കാർത്തിക: ഇവൻ അരാണ് എന്ന് മനസ്സിലായോ?
അരുൺ: നിൻ്റെ കാമുകൻ അല്ലെ?
ചെറി അത് കേട്ട് ചിരിച്ചു
കാർത്തിക: എടാ പെട്ടാ…. ഒരു ആണും പെണ്ണു ഒന്ന് കെട്ടിപിടിച്ചാൽ അത് പ്രേമം അല്ല…… പ്രേമത്തെക്കാലും ശക്തി ഉള്ള ഒന്നാണ് സൗഹൃതം…… അത് ഒന്നും പറഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാവില്ല…..
അരുൺ: അങ്ങനെ ആണോ ക്ഷമിക്കണം ചേച്ചി….. അവൻ കളിയാക്കി ടോണിൽ പറഞ്ഞു
കാർത്തിക: പിന്നെ ചിലരോട് ഒക്കെ ആയി പ്രത്യേകം പറയുവാ (ദേവുനെ നോക്കി)…… എനിക്ക് ഇവൻ ചില സമയം ചേട്ടനും ചില സമയം അനിയനുമാണ് ഇവനു ഞാൻ അനിയത്തിയും ചേച്ചിയുമാണ്….. കേട്ടോ…..
ഇത്രയും കേട്ടതെ ദേവുൻ്റെ മുഖം 100 volt ബൾബ് കത്തുന്നത് പോലെ അയി….. ആകാംഷയിൽ അറിയാതെ അവൾ ചോദിച്ചു
ദേവു: ശരിക്കും…….
അപ്പോൾ അണ് അക്കിളി പറ്റിയത് അവൾ ഓർത്തത്….. നോക്കുമ്പോ തന്നെ നോക്കി ഇരിക്കുകയാണ് എല്ലാരും എന്ന് കണ്ടപ്പോൾ അവൾ തല താഴ്ത്തി മുഖം ഒക്കെ സ്റ്റോബറി പോലെ ആയിരുന്നു…..
അരുൺ: ഇവിടെ എന്തോ ചീഞ്ഞുനാറുന്നുണ്ട്……
കാർത്തിക: അതെ അതെ……
അരുൺ: എടി കാർത്തു നീ കുളിച്ചിട്ട് എത്ര ദിവസം ആയി😂😂😂…..
കാർത്തിക: പോഡാ നാറി……
അരുൺ: ഈ……. അത് പോട്ടെ……ചെറിയെപ്പറ്റി ബാക്കി പറ
കാർത്തിക: ഇമ്മ്…… ഇവനെ 6 വർഷം മുമ്പാണ് ഞാൻ കാണുന്നത്……
ഇത്രയും പറഞ്ഞപ്പോളെക്കും രാമുവേട്ടൻ(ക്യാൻറ്റീനിൻ്റെ ഉടമസ്ഥനും നടത്തിപ്പുകാരനും ആയ King cook) വിളിച്ചു പറഞ്ഞു
മക്കളെ സമയം 12 ആവുന്നു നിങ്ങൾക്ക് അങ്ങ് ചെല്ലണ്ടെ?
കാർത്തിക: ആയ്യോ ഇത്രയും സമയം അയോ…… സംസാരിച്ചിരുന്ന് സമയം പോയത്തിഞ്ഞില്ല…… വാ നമുക്ക് ഓടിറ്റോറിയത്തിലേക്ക് പോവാം…..
അവർ എല്ലാരും ഓരോന്ന് പറഞ്ഞ് ഓടിറ്റോറിയത്തിലേക്ക് നീങ്ങി….. ദേവു ഇമവെട്ടാതെ ചെറിയെ തന്നെ നോക്കി നടന്നു….. കാർത്തു ഇത് എല്ലാം ശ്രദ്ധിക്കുന്നുണ്ടാരുന്നു….. __________________________❣️__________________________
കോളേജിൽ മറ്റൊരിടത്ത്…..
കുറച്ച് ആളുകൾ പാക്കിങ് ഏരിയയിൽ നിന്ന് സംസാരിക്കുകയായിരുന്നു പെട്ടെന്ന് ദുരെ നിന്ന് ഒരാൾ (ആളുടെ പേര് പ്രണവ്) രാഹുലേ……. എന്ന് അലറി കൊണ്ട് അവരുടെ അടുത്തേക്ക് ഓടി വന്നു…….
രാഹുൽ: എന്താടാ കിടന്നു കാറുന്നെ നിൻ്റെ അമ്മായപ്പൻ പടം ആയോ?…..
പ്രണവ് അവരുടെ അടുത്ത് വന്ന് കിതച്ചു….. എന്നിട്ട് പറഞ്ഞു….
എടാ സെക്കൻ്റ് ഇയറിലെ ആ തലതെറിച്ച പെണ്ണില്ലെ അവളെ ഇന്ന് ഒരുത്തൻ എടുത്ത് കറക്കി….. അവൾ അവനെ കെട്ടിപ്പിടിച്ചു കിസ്സും അടിച്ചു…….
എല്ലാവർക്കും അത് ഒരു ഞെട്ടൽ ആയിരുന്നു…..
രാഹുൽ: ആരെ…. ആരെയാ…….
പ്രണവ്: ഫസ്റ്റ് ഇയറിൽ ഇന്ന് വന്ന ഒരു കാട്ടാളനെ….. കണ്ടാൽ തന്നെ അറപ്പാവും….. അങ്ങനെയാ വേഷവും രൂപവും….. അവൻ്റെ ക്ലാസ്സിൽ ചോദിച്ചപ്പോൾ പറഞ്ഞത് എതോ പട്ടികാട്ടിൽ നിന്നാണ് വന്നത് എന്നും ഒക്കെയാണ്…….
രാഹുൽ: ഓഹോ…… ഈ കോളേജിലെ എറ്റവും സുന്ദരനും കോടി ശ്യരനുമായ ഞാൻ ഒന്ന് പ്രപ്പോസ്സ് ചെയ്യിതപ്പാൾ എന്നെത്തള്ളി പറഞ്ഞ് ഇപ്പോൾ അവൾക്ക് കണ്ണിക്കണ്ട കാട്ടാളനെയും പിച്ചക്കാനെയും ആണല്ലെ താല്പര്യം……..
പ്രണവ്: അതെഡാ ഒരു വല്ലാത്ത ജതി…….. പിന്നെ ഒരു സുപ്പർ പീസ്സ് വന്നിട്ടുണ്ട്…… എൻ്റെ മോനെ കാണണം…… ഹോ ഒരു രക്ഷയും ഇല്ല…… മാലാഖ പോലെ….. ആ മുഖത്തേക്ക് നോക്കിയാൽ കണ്ണ് എടുക്കാൻ തോന്നില്ല….. ഇത്രയും കാലം അവൾ അല്ലാഞ്ഞോ കോളേജിലെ രംഭ ആ കാർത്തിക ഇന്ന് മുതൽ അത് മാറി അവൾ രണ്ടാം സാനം ആയി…….
രാഹുൽ: അത് എതാ ഡാ പുതിയത്….. എന്താ പേര്?
പ്രണവ്: പേര് അറില്ല ……. പക്ഷെ എൻ്റെ ജീവിതത്തിൽ കണ്ടതിൽ വച്ച് ഏറ്റവും സുന്ദരി അവൾ ആണ്………
രാഹുൽ:എനിക്ക് ഒന്ന് കാണണം അവളെയും അവനെയും…….
പ്രണവ്: എന്നാൽ വാ…. ഫ്രഷേഴ്സ് ഡേ പ്രോഗ്രാം തുടങ്ങാറായി അവിടെവച്ച് പോക്കാം…..
രാഹുൽ: ഇമ്മ് ശരി….. വാ….
രാഹുലും കൂട്ടാളികളും ഓഡിറ്റോറിയത്തിലേക്ക് നീങ്ങി…….. വരാന്തയിൽ എത്തിയപ്പോൾ മറുവശത്തു നിന്നും കാർത്തിക്കും ചെറിയും ദേവുവും കുട്ടരും വരുന്നുണ്ടായിരുന്നു…..
പ്രണവ്: ടാ രാഹുലേ ദേ വരുന്നു അവർ….
അവിടെക്ക് നോക്കിയ രാഹുലിൻ്റെ കണ്ണുകൾ തിളങ്ങി…….
രാഹുൽ: എടാ പ്രണവേ അത് എന്താടാ ആ വരുന്നേ……
പ്രണവ്: അതാണ് മോനെ പുതിയ രംഭ…..
രാഹുൽ: നീ പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല……
അവർ നടന്ന് കാർത്തികയുടെയും മറ്റം അടുത്ത് എത്തി……
രാഹുൽ കാർത്തികയോടും കുട്ടരോടുമായി…..
രാഹുൽ: ഒന്ന് നിന്നെ…… എങ്ങോട്ടോ എല്ലാരും കുടി……
കാർത്തിക: അത് നിന്നെ ധരിപ്പിക്കെണ്ട ആവശ്യകത ഇല്ല……
രാഹുൽ: നീ ആരെയോ കെട്ടിപിടിച്ചെന്നോ……. ഉമ്മ വച്ചെന്നോ ഒക്കെ കേട്ടല്ലോ…….. സത്യം ആണോ…..
കാർത്തിക: അതെ…. എന്താ വല്ല കുഴപ്പം ഉണ്ടോ…….
രാഹുൽ: ഹോ നിനക്ക് ഈ കാട്ടുവാസികളെയും പിച്ചക്കാരെയും ഒക്കെ ആണല്ലെ താല്പര്യം…..
കാർത്തിക: കാട്ടുവാസി ആയാലും പിച്ചകാരൻ അയിരുന്നാലും മനസ്സു നന്നായാൽ മതി…..
രാഹുൽ: എന്താ നമ്മളെ ഒന്നും പറ്റില്ലെ നിനക്ക്……
കാർത്തിക: അപ്പൻ്റെ കാശ്ശിൻ്റെ ഹുങ്കിൽ ദൂർത്ത് നടക്കുന്ന നീ ഒക്കെ പുരുക്ഷ ജന്മത്തിന് തന്നെ അപമാനം ആണ്…….
ഈ സമയം മറ്റ് കുട്ടികൾ എല്ലാം അവിടെ ഒത്ത് കൂടിയിരുന്നു……
രാഹുൽ ചുറ്റും നോക്കി എല്ലാരും ഒരു പരിഹാസ്സ ചിരിയോടെ അവനെ തന്നെ നോക്കുന്നു……
രാഹുൽ: ഏടീ നായിൻ്റെ മോളെ……..
എന്ന് വിളിച്ചു കൊണ്ട് അവളടെ കരണം ലക്ഷ്യം ആക്കി അടിച്ചു…. എന്നാൽ അത് അവളുടെ മുഖത്ത് പതിയുന്നതിനു മുമ്പ് അവളുടെ പിന്നിൽ നിന്നു ഒരു കൈകളാൽ അത് തടയപ്പെട്ടു……. പിന്നിട് എന്താ നടന്നത് എന്ന് അവനു മനസ്സിലായില്ല… ചെവിയിൽ ഒരു മൂളൽ മാത്രം…. തല ഒക്കെ പിരിപിരുപ്പു മാത്രം…. എങ്ങനെ ആണ് താൻ നിലത്ത് വീണത് എന്ന് ഒന്നും മനസ്സിലാവാതെ അവൻ നിലത്ത് കിടന്ന് തപ്പി തടഞ്ഞു…..
ചുറ്റും നിന്നവർ എല്ലാം അത്ഭുതത്തോടെയാണ് ആ കാഴ്ച കണ്ട് നിന്നത്…
തുടരും……..
DK
Comments:
No comments!
Please sign up or log in to post a comment!