പ്രാണേശ്വരി 7
“ലച്ചു.. ”
“ആഹ് ”
“ഉറങ്ങണ്ടേ ”
“വേണോ ”
“വേണം, ഫോൺ വച്ചോ ”
“ആഹ് ശരി ”
അവളുടെ ആ സംസാരത്തിൽ ഒരു നിരാശ ഉണ്ടായിരുന്നു
“ലച്ചു… I LOVE YOU ”
“ഹ്മ്മ് ”
ഞാൻ അത് പറഞ്ഞപ്പോ പെണ്ണിന് വീണ്ടും നാണം വന്നു എന്ന് തോന്നുന്നു അതുകൊണ്ട് മറുപടി ഒരു മൂളലിൽ ഒതുക്കി
“തിരിച്ചു പറയടി തെണ്ടീ മൂളാതെ ”
“I LOVE YOU ”
അത് പറയുമ്പോൾ പെണ്ണിന്റെ ശബ്ദത്തിനു ഒരു വിറയൽ ഉണ്ടായിരുന്നു
“എന്നാ ശരി, good night ”
“good night ”
ഞങ്ങൾ ഫോൺ വച്ചു, ഞാൻ കാൾ ചെയ്യാൻ പുറത്തു ഇറങ്ങി പോന്നിരുന്നു തിരിച്ചു ചെല്ലുമ്പോൾ എല്ലാം കിടന്നുറങ്ങുന്നുണ്ട്, ഞാൻ ചെന്നു കിടന്നതു മാത്രമേ ഓര്മയുള്ളു പിറ്റേന്നു രാവിലെ ആഷിക് വിളിക്കുമ്പോളാണ് എഴുന്നേൽക്കുന്നത്.
കോളേജിൽ വച്ചു കണ്ടാൽ സംസാരിക്കണ്ട എന്ന് തീരുമാനിച്ചിരുന്നു എങ്കിലും ഞങ്ങൾക്ക് അതിനു സാധിക്കുമായിരുന്നില്ല. ഞാൻ ക്ലാസ്സിലേക്ക് പോകുന്ന വഴി അവളെ കണ്ടതും അവളോട് സംസാരിക്കാൻ പോയി, അവന്മാർ ക്ലാസ്സിലേക്കും പോയി
“ലച്ചൂ… ”
“ഹ്മ്മ് ”
ഇന്നലെ അത്രയും സമയം ഫോണിൽ സംസാരിച്ചിട്ടും നേരിൽകാണുമ്പോൾ സംസാരിക്കാനുള്ള മടി ഇപ്പോഴും മാറിയിട്ടില്ല പെണ്ണിന്
“നിനക്കിതുവരെ നാണം മാറിയില്ലേ പെണ്ണെ.. ”
“എനിക്ക് നാണമൊന്നുമില്ല ”
“ഉവ്വ അത് കാണാനുണ്ട് ”
“ഡാ…നീ ഇന്നലെ എപ്പോഴാ ഉറങ്ങിയത് ”
“ഞാൻ ഇന്നലെ കിടന്നതേ ഉറങ്ങി. കുറച്ചു ദിവസത്തെ ഉറക്കം ഉണ്ടായിരുന്നു ”
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞുനിർത്തിയതും അവൾ പറഞ്ഞു തുടങ്ങി
“ഞാൻ ഉറങ്ങിയിട്ടേ ഇല്ല ”
“എന്ത് പറ്റി ”
“നമ്മുടെ കാര്യം ഒക്കെ ആലോചിച്ചു കിടന്നു നേരം വെളുപ്പിച്ചു ”
“അതിലെന്താ ഇത്ര ആലോചിക്കാൻ ”
“ആലോചിക്കാൻ ഒരുപാടുണ്ടല്ലോ, നിന്നെ ആദ്യം കണ്ടതുമുതൽ ഇന്നലെ വരെ ഉള്ള കാര്യങ്ങൾ ”
ഞാൻ അതിനു മറുപടി ഒന്നും പറയാതെ ചിരിച്ചത് മാത്രമേ ഉള്ളു.
ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുന്ന സമയത്തു നിതിൻ അങ്ങോട്ടേക്ക് വന്നത് ഞങ്ങൾ കണ്ടില്ല, അവൻ വന്നു എന്റെ അടുത്തു സംസാരിച്ചു തുടങ്ങിയപ്പോളാണ് അവനെ ശ്രദ്ധിക്കുന്നത്
“ഡാ… നീ എന്താ ഇവളുടെ ഒപ്പം ”
അവനെ കണ്ടപ്പോൾ ഞാൻ ചെറുതായി ഒന്ന് ഞെട്ടി, പിന്നെ ആലോചിച്ചപ്പോൾ അതിന്റ ആവശ്യം ഇല്ലെന്നു തോന്നി. ഞാൻ സംസാരിക്കുന്നതു എന്റെ പെണ്ണിന്റെ ഒപ്പം അല്ലെ… പിന്നെ സപ്പോർട്ട് ചെയ്യാൻ ഇപ്പൊ അരുൺ ചേട്ടനും ഉണ്ട്
“ഒന്നൂല്ല, വെറുതെ കണ്ടപ്പോൾ സംസാരിച്ചതാ ”
“ആഹാ.
ഇപ്രാവശ്യം ഞെട്ടിയത് അവളാണ്. അവൻ ഞങ്ങളെ കണ്ടത് എനിക്ക് നേരത്തെ എനിക്കറിയാവുന്നത് കൊണ്ട് എനിക്ക് വല്യ അത്ഭുതം ഒന്നും തോന്നിയില്ല
“ആ, അതെ അവളുടെ ഇഷ്ടത്തോടെ തന്നെയാ വണ്ടിയിൽ കേറ്റിയതു. പിന്നെ എന്താ കുഴപ്പം ”
“തർക്കുത്തരം പറയുന്നോടാ ”
അതും ചോദിച്ചു അവൻ എന്നെ അടിക്കാൻ കയ്യോങ്ങി ‘ഞാൻ അവന്റെ കയ്യിൽ കയറി പിടിച്ചിട്ടു ലച്ചുവിനോട് ക്ലാസ്സിൽ പോകാൻ പറഞ്ഞു. അവൾ വീണ്ടും മടിച്ചു നിൽക്കുകയാണ്
“ലച്ചു നിന്നോട് ക്ലാസ്സിൽ പോകാനാണ് പറഞ്ഞത് ”
ഞാൻ കുറച്ചു ദേഷ്യത്തിൽ അവളോട് പറഞ്ഞു
“ഓഹോ അപ്പോഴേക്കും ലച്ചു ഒക്കെ ആയോ ”
അവൻ ഒരു പുച്ഛത്തോടെ എന്നോട് ചോദിച്ചു
“ഞാൻ എനിക്കിഷ്ടമുള്ളതു വിളിക്കും ചോദിക്കാൻ താനാരാ ”
“ഡാ അഖിലേ വേണ്ടടാ, നീ പോകാൻ നോക്ക് ”
ലച്ചു കരച്ചിലിന്റെ വക്കിലെത്തി
അപ്പോഴേക്കും ഞങ്ങളുടെ ഒച്ച ഒക്കെ കെട്ടു കുറച്ചു കുട്ടികൾ ഒക്കെ അങ്ങോട്ടേക്ക് എത്തി, എന്നെ ക്ലാസ്സിൽ കാണാത്തതു കൊണ്ട് എന്റെ ടീമും അങ്ങോട്ടേക്ക് വന്നു
ഞാൻ അപ്പോഴും അവന്റെ കയ്യിൽ പിടിച്ചിരിക്കുകയായിരുന്നു. അവൻ പെട്ടന്ന് തന്നെ എന്റെ കൈ വിടീപ്പിച്ചു വീണ്ടും എന്നെ തല്ലാൻ കൈ ഓങ്ങി.ഇപ്രാവശ്യം അവന്റെ കൈ തടുത്തത് pv ആണ്. അപ്പൊ തന്നെ തിരിച്ചൊരണ്ണം കൊടുക്കുകയും ചെയ്തു അവൻ
എന്തെങ്കിലും സംഭവിക്കുമ്പോൾ ചങ്കു പറിച്ചു തരുന്ന കൂട്ടുകാർ ഉള്ളത് വല്യ അനുഗ്രഹമാണ്.
ജൂനിയർ പയ്യൻ ഒരാൾ സീനിയർ നെ തല്ലി, അത് കേട്ട ഉടനെ ഇലക്ട്രോണിക്സ് ലെ ചേട്ടന്മാർ എല്ലാം കൂടെ ഞങ്ങളെ തല്ലാൻ ഒത്തുകൂടി. തല്ലു നല്ല ഭേഷായി കിട്ടും എന്നുറപ്പായി. എന്തായാലും ഓടാൻ തയാറല്ല എന്നുറപ്പിച്ചു ഞങ്ങൾ അവിടെ തന്നെ നിന്നു. പ്രശ്നം കൂടുതൽ വഷളാകുന്നു എന്ന് കണ്ടപ്പോൾ ലച്ചുവിനെ കൂട്ടുകാർ വന്നു കൂട്ടിക്കൊണ്ട് പോയി. പോകുന്ന വഴിക്കും അവൾ ഒന്ന് തിരിഞ്ഞു നോക്കി അവളുടെ കവിളിൽ കൂടി കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു
പ്രതീക്ഷിച്ച പോലെ കുറച്ചു തല്ലൊക്കെ കിട്ടി, പറ്റിയ പോലെ ഞങ്ങളും തിരിച്ചു കൊടുത്തു. അതിൽ നിതിൻ മാത്രം എന്നെ തിരഞ്ഞു പിടിച്ചു തല്ലാൻ ശ്രമിക്കുകയായിരുന്നു. തല്ലു തുടങ്ങി 2മിനിറ്റ് കഴിഞ്ഞാണ് ഞങ്ങളുടെ സീനിയർസ് അങ്ങോട്ടേക്ക് എത്തുന്നത്. വന്ന ഉടനെ കാര്യം ഒന്നും അന്വേഷിക്കാതെ അവരും അടി തുടങ്ങി
കോളേജിലെ തല്ലൊക്കെ ഒരു തരത്തിൽ കാണാൻ കോമഡി ആയിരിക്കും.
എന്തായാലും 5മിനിറ്റ് കൊണ്ട് അടി കഴിഞ്ഞു. പ്രിസിപ്പൽ ഉം സാറുമ്മാരും വന്നു എല്ലാവരെയും ഒഴിവാക്കി വിട്ടു. ഇനി അന്നത്തേക്കു ക്ലാസ്സ് ഉണ്ടാവില്ല എന്നൊരു അറിയിപ്പും വന്നു.
അടി കഴിഞ്ഞു പുറത്തേക്കു ഇറങ്ങിയതും ആദ്യം കാണുന്നത് മാളുചേച്ചിയെ ആണ്. ആള് നല്ല കലിപ്പിലാണ്. എന്റെ മുഖത്തെ തല്ലു കൊണ്ട പാടൊക്കെ കണ്ടപ്പോൾ അവളുടെ കണ്ണ് നിറയുന്നുണ്ട്. ഞാൻ അവളുടെ അടുത്തേക്ക് പോകാൻ തുടങ്ങിയതും സീനിയർസ് എന്നേം കൂട്ടിക്കൊണ്ട് അവരുടെ ക്ലാസ്സിലേക്ക് പോയി. ഞാൻ പോകുന്ന വഴിക്കു മാളു ചേച്ചിയെ തിരിഞ്ഞു നോക്കി അവൾ അപ്പോഴും ആ നിൽപ്പു തന്നെയാണ്.
ക്ലാസ്സിൽ കയറിയതും ചേട്ടന്മാർ എന്നോട് ചോദ്യം തുടങ്ങി.
“ഡാ… മുത്തേ നിന്നെ എന്തിനാ അവൻ തല്ലിയത്. കുറച്ചൊക്കെ കാര്യങ്ങൾ ഞങ്ങളും അറിഞ്ഞു അതുകൊണ്ട് നുണ പറയാൻ നിക്കണ്ട ”
സീനിയർസ് ഇൽ ഇടി ഉണ്ടാക്കാൻ മുന്നിൽ നിൽക്കുന്ന മെൽഡ്രിൻ ഡിക്രൂസ് എന്ന ചേട്ടനാണ്. വിളിക്കാൻ എളുപ്പത്തിന് ഡിക്രൂ എന്ന് വിളിക്കും. ഈ സമയം കൊണ്ട് ചേട്ടാ എന്ന് വിളിക്കാതെ പേര് വിളിക്കാൻ പറ്റിയ കുറച്ചു പേര് അവിടെ ഉണ്ടായിരുന്നു അവരിൽ ഒരാളായിരുന്നു ഡിക്രൂ
“അത്… ഞാൻ അവരുടെ ക്ലാസ്സിലെ ലക്ഷ്മിയോട് സംസാരിച്ചതിന് ആണ് ”
“വെറുതെ സംസാരിച്ചതിന് അവർ തല്ലുമോ.,, നീയും ലക്ഷ്മിയും തമ്മിൽ വേറെന്തെങ്കിലും അടുപ്പമുണ്ടോ ”
ആ ചോദ്യത്തിന് എന്ത് പറയണം എന്നറിയാതെ ഞാൻ മടിച്ചു നിന്നു.
“ഡാ നീ മര്യാദക്ക് പറയുന്നുണ്ടോ ”
ഈ പ്രാവശ്യം ഡിക്രൂവിന്റെ ശബ്ദം കുറച്ചു ഉച്ചത്തിലായി
“അത് … അത് പിന്നെ…. ”
“എന്താ… നിങ്ങൾ തമ്മിൽ ഇഷ്ടത്തിലാണോ ”
ഞാൻ അതിനു മറുപടി ഒന്നും പറഞ്ഞില്ല. എന്റെ ഒരു അറിവ് വച്ചു ഇവന്മാർക്ക് പ്രേമം എന്ന സാദനത്തിനോട് വല്യ താല്പര്യം ഇല്ല
“ഡാ നിന്നോട് ചോദിച്ചത് കേട്ടില്ലേ… ഇഷ്ടത്തിലാണോ എന്ന് ”
“അതെ ”
പെട്ടന്ന് കിട്ടിയ ധൈര്യത്തിൽ ഞാൻ അത് പറഞ്ഞു.
“അപ്പൊ അതാണ് കാര്യം.”
ഡിക്രൂവിന്റെ ശബ്ദം കുറച്ചു മയപ്പെട്ടു. വിശ്വാസം വരാതെ ഞാൻ മുഖത്തേക്ക് നോക്കി. വീണ്ടും ഡിക്രൂ തുടർന്നു
“ഡാ എന്നാലും അവൾ നിന്നെക്കാൾ മൂത്തതല്ലേ… ”
“അല്ലടോ… അവൾക്കു എന്നെക്കാൾ ഒരുവയസു ഇളയതാണ്.
“ആ അപ്പൊ കുഴപ്പമില്ല. പിന്നെ നിന്നെ ഇങ്ങോട്ട് വിളിച്ചത് വേറൊരു കാര്യം പറയാനാ…. ”
ഞാൻ അയാൾ പറയുന്നത് കേൾക്കാൻ തയാറായി
“നീ കുറച്ചു സൂക്ഷിക്കണം. ഒറ്റയ്ക്ക് നടക്കേണ്ട. അവർ നിന്നെ നോക്കി വച്ചിട്ടുണ്ട്, പിന്നെ മിക്കവാറും നാളെ നിന്നെ പ്രിൻസിപ്പൽ വിളിപ്പിക്കും ”
പ്രിസിപ്പൽ വിളിപ്പിക്കും എന്നത് എനിക്കൊരു പേടി സമ്മാനിച്ചു. അയാൾ വീണ്ടും പറഞ്ഞു തുടങ്ങി
“നിന്നെ വിളിക്കുമ്പോൾ നീ ഇത് തന്നെ പറഞ്ഞാൽ മതി. നിങ്ങൾ തമ്മിൽ ഇഷ്ടമാണെന്ന് പറയണ്ട ഞാൻ ആ ക്ലാസ്സിലെ ഒരു പെൺകുട്ടിയുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ വന്നു പ്രശ്നം ഉണ്ടാക്കി എന്ന് പറഞ്ഞാൽ മതി. ”
“ശരി ഡിക്രൂ… ”
ഞങ്ങളുടെ സംസാരം കഴിഞ്ഞതും അരുൺ ചേട്ടൻ അങ്ങോട്ടേക്ക് വന്നു. അടിയുടെ സമയത്തു ആൾ അവിടെ ഉണ്ടായിരുന്നു. അടി കഴിഞ്ഞതിൽ പിന്നെ ഇപ്പോഴാണ് കാണുന്നത്.
“ഡാ മുത്തേ,…. നീ ഇങ്ങു വന്നേ ”
അരുൺ ചേട്ടൻ എന്നെ വിളിച്ചു കൊണ്ട് പുറത്തേക്കു നടന്നു
“എന്താ ചേട്ടാ ”
പുറത്തെത്തിയപ്പോൾ ഞാൻ ആളോട് ചോദിച്ചു
“നീ വാ പറയാം ”
പുള്ളി എന്നെയും വിളിച്ചുകൊണ്ടു ജെന്റ്സ് ടോയ്ലറ്റ് ലേക്കാണ് പോയത്, അകത്തെത്തിയതും പുള്ളി എന്നെ ഷിർട്ടിന്റെ കോളറിൽ പിടിച്ചു ഭിത്തിയോട് ചേർത്ത് നിർത്തി, പുള്ളിയുടെ പെട്ടന്നുള്ള മാറ്റം എന്നെ ഒന്നു ഭയപ്പെടുത്തി
“പുന്നാര മോനെ… ഇതാണല്ലേ നീ അന്ന് പറഞ്ഞ സഹായം ”
അത് പറയുമ്പോൾ പുള്ളിയുടെ മുഖത്തൊരു ചിരി മിന്നി മാഞ്ഞു. അത് കണ്ടപ്പോളാണ് ഒരു സമാധാനം ആയത്
പുള്ളിക്ക് മറുപടി ആയി ഒന്ന് ചിരിക്കുക മാത്രം ചെയ്തു. പുള്ളി എന്റെ ഷർട്ടിലെ പിടി വിട്ടു.
“എന്തായാലും നീ കൊള്ളാം. വന്ന അന്ന് തന്നെ ഒരുത്തിയുമായി ഉടക്കി. അവളെ തന്നെ വളച്ചെടുത്തു അല്ലെ.. ”
ഞാൻ വീണ്ടും ഒന്ന് ചിരിച്ചു
“ആ നീ ചിരിച്ചോ.. ആ പെണ്ണ് കരഞ്ഞുകൊണ്ടാണ് പോയിരിക്കുന്നത് അവളെ ഒന്ന് വിളിച്ചു സമാധാനിപ്പിക്കാൻ നോക്ക് ”
അരുൺചേട്ടൻ അത് പറഞ്ഞപ്പോളാണ് ഞാനും അതോർക്കുന്നതു
“ശരി. ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ ”
ഞാൻ അതും പറഞ്ഞു പുറത്തേക്കു ഇറങ്ങി. അപ്പോളാണ് വരാന്തയുടെ അറ്റത്ത് മാളുചേച്ചി നിൽക്കുന്നത് കണ്ടത്. ഇപ്പോ ലച്ചുവിനെ വിളിക്കാൻ മാളുവിനെ ഒഴിവാക്കി പോയി കഴിഞ്ഞാൽ ശരിയാവില്ല. ദേഷ്യം വീണ്ടും കൂടുകയേ ഉള്ളു. തത്കാലം ലച്ചുവിനെ വിളിക്കണ്ട എന്ന് തീരുമാനിച്ചു മാളുവിന്റെ അടുത്തേക്ക് നടന്നു
അവളുടെ മുഖം കണ്ടതും നല്ല കലിപ്പിലാണെന്നു ഉറപ്പായി .
“അല്ല ആരിത് വാണി മിസ്സോ….”
അവൾ തിരിച്ചൊന്നും മിണ്ടിയില്ല. ഞാൻ അടുത്തു ചെന്നതും അവളുടെ കൈ എന്റെ കവിളിനു നേരെ വന്നു തല്ലാനാണെന്നു ഉറപ്പിച്ചു അതിനു തയാറായി നിന്നപ്പോൾ വന്നത് ഒരു തലോടൽ ആയിരുന്നു.
ഞാൻ കണ്ണ് തുറന്നു നോക്കുമ്പോൾ എന്റെ അടികൊണ്ടു പാടുവന്ന മുഖത്തു തലോടിക്കൊണ്ട് കരയുകയാണ്. ചേച്ചി
“എടി ചേച്ചി കരയല്ലേ… ആളുകൾ കാണും. ”
ഞാൻ പറഞ്ഞപ്പോൾ അവൾ ചുറ്റും നോക്കിക്കൊണ്ട് കണ്ണുതുടച്ചു. പിന്നെ തനി സ്വഭാവം പുറത്തെടുത്തു
“ഡാ നീ എന്തിനാ അവനോട് തല്ലുണ്ടാക്കാൻ പോയത് ”
“ഞാൻ പോയതൊന്നും അല്ല അവനായിട്ട് വന്നതാ… ”
“അവൻ വന്നാൽ ഒഴിഞ്ഞു മാറി പോണം അല്ലാതെ അവിടെ നിന്നു തല്ലു വാങ്ങുകയാണോ വേണ്ടത് ”
“ഉവ്വ… തല്ലു വാങ്ങിയത് ആരാണെന്ന് അവനോട് പോയി ചോദിച്ചു നോക്ക് ”
ഞാൻ ഒന്ന് വീരവാദം മുഴക്കിയതും പുറത്തു നല്ല ശക്തിയോടെ അവളുടെ കൈ വന്നു പതിച്ചു
“തല്ലുണ്ടാക്കാൻ പോയതും പോരാ അവൻ നിന്നു വീരവാദം മുഴക്കുന്നു… ഇനി ഇങ്ങനെ വല്ലതും ഉണ്ടായാൽ ഞാൻ കുഞ്ഞാന്റിയെ വിളിച്ചു പറയും നോക്കിക്കോ ”
അവൾ അവസാനം പറഞ്ഞത് ഒരു ഭീഷണി ആയിരുന്നു. വേറെന്തായാലും കുഴപ്പമില്ല അമ്മയോട് പറഞ്ഞാൽ ശരിയാവില്ല. വഴക്ക് പറഞ്ഞാലും കുഴപ്പമില്ല അമ്മ ഇരുന്നു കരയും അത് സഹിക്കാൻ പറ്റില്ല
“എടി ചേച്ചി ചതിക്കല്ലേ…. ഞാൻ ഇനി ഒരു പ്രശ്നത്തിനും പോകില്ല സത്യം ”
“അങ്ങനെ ആണെങ്കിൽ നിനക്ക് കൊള്ളാം… അതൊക്കെ പോട്ടെ. നീ അതുകഴിഞ്ഞു ലച്ചുവിനെ വിളിച്ചോ ”
“ഇല്ല വിളിക്കാൻ തുടങ്ങിയപ്പോളാ നിന്നെ കണ്ടത്. പിന്നെ ഇങ്ങോട്ട് പോന്നു…. ”
“ഹ്മ്മ് എന്നാ ശരി പോയി വിളിക്ക്. ഞാൻ വീട്ടിൽ പോകുന്നു. പിന്നെ ഇനി രണ്ട് ദിവസത്തേക്ക് വീട്ടിലേക്കു പോരേണ്ട. മുഖത്തുള്ള ഈ പാടൊക്കെ ഉണങ്ങിയിട്ട് മതി. അല്ലെങ്കിൽ അമ്മയുടെ വക കൂടെ നീ കേൾക്കേണ്ടി വരും ”
“ആ, ശരി… എന്നാൽ ഞാൻ പോട്ടെ ചേച്ചി ”
ഞങ്ങൾ രണ്ടു വഴിക്ക് പിരിഞ്ഞു. അപ്പോളേക്കും സീനിയർസ് ന്റെ ക്ലാസ്സൊക്കെ കഴിഞ്ഞു അവന്മാരും അങ്ങോട്ടേക്ക് എത്തി. ഞങ്ങൾ കോളേജിൽ നിന്നിറങ്ങി ക്യാന്റീനിൽ എത്തി
ക്യാന്റീനിൽ എത്തിയാൽ പിന്നെ പാറ്റ പാറ്റയല്ലാതെ ആകും ആദ്യം പോകുന്നത് കാന്റീൻ കിച്ചണിലേക്കു ആകും, ഈ സമയം കൊണ്ട് ക്യാന്റീനിൽ കുക്ക് മുതൽ എല്ലാവരുമായി നല്ല പരിചയം ഉണ്ടാക്കി എടുത്തിട്ടുണ്ട് ചെക്കൻ. അത്രക്കൊന്നും ഇല്ലെങ്കിലും ഞങ്ങളെയും അവർക്കു ഇഷ്ടമാണ്. ആ കോളേജിൽ കാന്റീൻ കിച്ചണിൽ കേറാൻ സാധിക്കുന്ന കുറച്ചു ആളുകൾ ഞങ്ങൾ
മാത്രമാണ്. കിച്ചണിൽ പോയി നിന്നു ചായ ഉണ്ടാക്കി വാങ്ങി മാത്രമേ അവൻ പുറത്തിറങ്ങു. പിന്നെ പുറത്തു വന്നു കാണുന്നത് മുഴുവൻ വാങ്ങി കഴിക്കും. എന്തൊക്കെ കഴിച്ചാലും ശരീരത്തിൽ കാണാനില്ല
വീണ്ടും പാറ്റയെ കുറിച്ച് ചിന്തിച്ചു നിന്നു ലച്ചുവിനെ വിളിക്കാൻ മറന്നുപോയി. അവന്മാർ എല്ലാം ക്യാന്റീനിൽ ചായയും കുടിച്ചിരുന്നപ്പോൾ ഞാൻ ഒരു ഗ്ലാസ് ചായയുമായി പുറത്തേക്കിറങ്ങി. എന്റെ പോക്കിന്റെ ഉദ്ദേശം അറിയാവുന്നത് കൊണ്ട് അവന്മാർ ഒന്നും പറഞ്ഞില്ല. ഞാൻ ക്യാന്റീനിൽ നിന്നും വെളിയിൽ വന്നു ക്യാന്റീനിനു ഓപ്പോസിറ്റുള്ള മതിലിൽ കയറിയിരുന്ന് ചായ കുടിക്കാൻ തുടങ്ങി. ആ സമയത്തു തന്നെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു ലച്ചുവിന് ഡയൽ ചെയ്തു
ബെൽ അടിച്ചു തുടങ്ങിയപ്പോൾ തന്നെ പെണ്ണ് ഫോൺ എടുത്തു
“ലച്ചു… ”
അപ്പുറത്തുനിന്നു മിണ്ടാട്ടം ഒന്നുമില്ല ചെറിയ ഒരു തേങ്ങൽ മാത്രം കേൾക്കാം. അപ്പൊ ഇത്രയും സമയം പെണ്ണ് കിടന്നു കരയുവായിരുന്നിരിക്കാം.ഇനി ഇവളെ ഒന്ന് കൂൾ ആക്കാൻ ഞാൻ കുറെ വിയർക്കും
“ലച്ചു… നീ എന്താ മിണ്ടാതെ ഇരിക്കുന്നെ ”
“ഡാ…. ”
തിരിച്ചുള്ള ആ ഡാ എന്നുള്ള വിളി പോലും മുറിഞ്ഞു പോകുന്നുണ്ടായിരുന്നു അവളുടെ കരച്ചിലിൽ
“നീ എന്തിനാ ലച്ചു കിടന്നു കരയുന്നത് ”
ഞാൻ ചെറുതായി ഒന്ന് ദേഷ്യപ്പെട്ടു, അതിനു മറുപടിയായി കരച്ചിലിന്റെ ശക്തി കൂടുകയാണ് ചെയ്തത്
“ലച്ചു., നീ എന്തെങ്കിലും പറയുന്നുണ്ടോ ഇല്ലെങ്കിൽ ഞാൻ വച്ചിട്ട് പോകുവാ ”
“എടാ നിന്നോട് ഞാൻ പറഞ്ഞതല്ലേ വഴക്കുണ്ടാക്കണ്ട ക്ലാസ്സിൽ പോകാൻ… പിന്നെ എന്തിനാ അടി ഉണ്ടാക്കിയത് ”
“എന്റെ ലച്ചു നീ ഒന്ന് കരച്ചിൽ നിർത്തുന്നുണ്ടോ… എനിക്കൊന്നും പറ്റിയിട്ടില്ല അതിനു… ”
“പിന്നെ… തല്ലുണ്ടാക്കിയിട്ട് ഒന്നും പറ്റിയിട്ടില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ഞാൻ അത്ര മണ്ടി ഒന്നും അല്ല ”
“ഏയ്… നീ മണ്ടി ഒന്നും അല്ല ചെറുതായി ഒരു സ്ക്രൂ ലൂസായിട്ടുണ്ട് അത്രയേ ഉള്ളു ”
അവളുടെ ആ കരച്ചിൽ ഒന്ന് ഒഴിവാക്കാൻ വേണ്ടി പറഞ്ഞതാ.. അതെന്തായാലും ഏറ്റു. പെണ്ണിന് ഞാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല ആ സ്വരത്തിൽ സങ്കടം മാറി ദേഷ്യം വന്നു
“അതെ എനിക്ക് ലൂസാ… അല്ലെങ്കിൽ നിന്നെപ്പോലൊരുത്തനെ ഇഷ്ടപ്പെടുമോ.. ”
ആ ദേഷ്യം കേട്ടപ്പോ ഒരു ചെറിയ സന്തോഷം ആയി, അവൾ ദേഷ്യപ്പെട്ടാലും സഹിക്കാം ഈ കരച്ചിൽ കേട്ടുകൊണ്ട് നിൽക്കാൻ പറ്റില്ല.
“ആ എന്റെ പെണ്ണ് ഫോം ആയല്ലോ…. ”
“നീ കൊഞ്ചല്ലേട്ടോ മുത്തേ…. ”
“മുത്തേന്നോ… എടി തെണ്ടി ഇനി നീയും കൂടിയേ അങ്ങനെ വിളിക്കാൻ ഉള്ളു… നിനക്ക് വേറെന്തെങ്കിലും വിളിച്ചൂടെ… ”
“വേറെ എന്ത് വിളിക്കാൻ… ”
“ചക്കരെന്നോ,.. പോന്നെന്നോ… അങ്ങനെ എന്തെങ്കിലും”
“ഉവ്വ… ചക്കരെന്നു വിളിക്കാൻ പറ്റിയ മുതല്… ഒന്ന് പോയെടാ ചെക്കാ ”
ആ തല്ലു കേസ് കക്ഷി കുറച്ചൊക്കെ മറന്നെന്നു തോന്നുന്നു. അതായിരുന്നു എന്റെയും ആവശ്യം
“ചെക്കാന്നോ… ചേട്ടാ എന്ന് വിളിക്കടി ഞാൻ നിന്നെക്കാൾ മൂത്തതാ”
“അയ്യടാ മൂത്ത ഒരാൾ വന്നേക്കുന്നു… പിന്നെ നിനക്കത്ര നിർബന്ധമാണെങ്കിൽ ഞാൻ വിളിക്കാം നാളെ കോളേജിൽ വരുമ്പോൾ ആകട്ടെ ”
“എന്റെ പൊന്നുമോളെ ചതിക്കല്ലേ… നീ എന്ത് പണ്ടാരം വേണമെങ്കിലും വിളിച്ചോ… എന്നാലും കോളേജിൽ വച്ചു ചേട്ടാന്നു മാത്രം വിളിക്കല്ലേ ”
എന്റെ അപേക്ഷ കേട്ടപ്പോൾ പെണ്ണ് കിടന്നു ചിരിക്കുകയാണ്. കുറച്ചു മുൻപ് കരഞ്ഞുകൊണ്ടിരുന്ന സാധനമാണ് അങ്ങനെ ഒരു സംഭവം നടന്നതേ മറന്നു കൊണ്ട് ചിരിക്കുന്നത്. ഒരു തരത്തിൽ അതൊരു ആശ്വാസമാണ് അല്ലെങ്കിൽ ഇന്നൊരു ദിവസം മുഴുവൻ അവളെ സമാധാനിപ്പിക്കാൻ നടക്കേണ്ടി വന്നെന്നെ
“ഡാ… ”
“പറ മോളെ… ”
“നിന്നെ ഞാൻ എങ്ങനെ വിളിക്കുന്നതാ നിനക്കിഷ്ടം ”
ഈ പ്രാവശ്യം പെണ്ണ് കുറച്ചു സീരിയസ് ആയി തന്നെ ചോദിച്ചു
“നീ എന്ത് വേണമെങ്കിലും വിളിച്ചോ. തെറി മാത്രം വിളിക്കാതെ ഇരുന്നാൽ മതി ”
ഞാൻ അത് വീണ്ടും കോമഡി ആക്കി
“ഡാ… ഞാൻ കാര്യമായി ചോദിച്ചതാ അപ്പോഴാ അവന്റെ ഒരു തമാശ ”
പെണ്ണ് വീണ്ടും ചൂടായി
“ഞാനും കാര്യമായി തന്നെ പറഞ്ഞതാടി… നീ എന്ത് വേണമെങ്കിലും വിളിച്ചോ… എനിക്കിഷ്ടമുള്ളവർ എന്നെ മുത്തേ എന്ന് വിളിക്കുന്നത് തന്നെയാണ് എനിക്കിഷ്ടം ”
“എന്നാൽ ഞാനും അങ്ങനെ തന്നെ വിളിക്കാം ”
“വിളിച്ചോ… പക്ഷെ കോളേജിൽ വച്ചു വിളിക്കണ്ട നമ്മൾ മാത്രം ഉള്ളപ്പോൾ വിളിച്ചോ ”
“അതെന്താ കോളേജിൽ വച്ചു വിളിച്ചാൽ. നിന്റെ കൂട്ടുകാർ ഒക്കെ അങ്ങനെ അല്ലെ വിളിക്കുന്നത് ”
“അവർ വിളിക്കുന്നത് പോലെ ആണോ നീ, നീ വിളിക്കുന്നത് വേറെ ആരെങ്കിലും കേട്ടാൽ പിന്നെ അവർക്കു എന്നെ കളിയാക്കാൻ ഒരു കാര്യം കൂടെ കിട്ടും ”
“ഹ്മ്മ്. എന്ന ശരി ഞാൻ വിളിക്കില്ല. ”
അപ്പോഴേക്ക് ചായ കുടി കഴിഞ്ഞു അവന്മാർ പുറത്തിറങ്ങി,
“ലച്ചു… എന്നാൽ ഞാൻ ഫോൺ വെക്കട്ടെ റൂമിൽ എത്തിയിട്ട് വിളിക്കാം ”
“ആ ശരി ”
“ഉമ്മ… ”
ഞാൻ ഫോണിൽ കൂടെ ഒരുമ്മ കൊടിത്തിട്ടും അവൾ തിരിച്ചു തന്നില്ല.
“ഒരുമ്മ താടി ഫോൺ വെക്കട്ടെ ”
“ഉമ്മയൊന്നും ഇല്ല നീ ഫോൺ വക്കാൻ നോക്ക് ”
“എന്ത് സാധനമാടി നീ. എന്നാൽ വേണ്ട നീ ഞാൻ തന്നത് വാങ്ങിയില്ലേ അതിങ്ങു തിരിച്ചു താ ”
“അയ്യടാ… നീ ഫോൺ വക്കാൻ നോക്ക് ചെക്കാ.. എല്ലാം തരേണ്ട സമയത്തു ഞാൻ തന്നോളാം ”
“ആ എന്നാൽ ശരി ഞാൻ വക്കുവാ ”
“അതാ നല്ലത് ”
ഞാൻ ഫോൺ കട്ട് ചെയ്തു ഇറങ്ങി ചായ കുടിച്ച ഗ്ലാസ് തിരിച്ചു ക്യാന്റീനിൽ ഏപ്പിച്ചു, പറ്റ് ബുക്കിൽ പറ്റും എഴുതി അവന്മാരുടെ ഒപ്പം റൂമിലേക്ക് നടക്കാൻ തുടങ്ങി അപ്പൊ തന്നെ വന്നു അടുത്ത കാൾ, ആരെണെന്നു നോക്കിയപ്പോൾ ലച്ചു തന്നെയാണ് വിളിക്കുന്നത്
“എന്താ ലച്ചു… ”
“ഞാൻ കുറച്ചു മുൻപ് ഒരു കാര്യം പറയാൻ മറന്നു പോയി”
“ആ, എന്നാ ഇപ്പൊ പറഞ്ഞോ ”
“ആ പറയാൻ പോകുവാ, നീ എന്തിനാ അവന്മാരോട് ഇടി ഉണ്ടാക്കിയത് ”
“പിന്നെ അവൻ വന്നു ചൊറിഞ്ഞുകൊണ്ട് നിൽക്കുമ്പോൾ ഞാൻ മിണ്ടാതെ ഇരിക്കാം ”
ഞാൻ അത് കുറച്ചു കലിപ്പിൽ പറഞ്ഞതും ലച്ചു അതിന്റെ ഇരട്ടി കലിപ്പിൽ ആയി
“നീ മിണ്ടാതെ ഇരുന്നു എന്ന് വച്ചു ഒന്നും സംഭവിക്കില്ലലോ”
“ഒന്നും സംഭവിക്കില്ല, പക്ഷെ അവൻ എന്നെ വെറുതെ ഒരു ഉണ്ണാക്കൻ ആയി കാണും, അതിന്റെ ആവശ്യം ഇല്ല. കുറച്ചു തല്ലു കൊണ്ടാലും സാരമില്ല പറ്റുന്ന പോലെ ഞാനും കൊടുത്തിട്ടുണ്ട് ”
“ഡാ ഈ തല്ലുണ്ടാക്കുന്നതു ഒന്നും അത്ര നല്ല കാര്യമല്ല.”
“ആ അതെനിക്കും അറിയാം, ഞാൻ ആരോടും തല്ലുണ്ടാക്കാൻ പോകാറില്ല. ഇങ്ങോട്ട് വന്നാൽ കേട്ടോണ്ട് ഇരിക്കാറുമില്ല ”
“നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല. വന്ന ഉടനെ സീനിയർസ് ന്റെ ട്രെയിനിങ് കിട്ടി കാണുമല്ലോ ”
“ആ അതും ഉണ്ടെന്നു കൂട്ടിക്കോ ”
സംസാരിച്ചു സംസാരിച്ചു ഇതൊരു വഴക്കിലേക്കാണ് പോകുന്നത് എന്നെനിക്കു തോന്നി. ലച്ചു വിളിച്ചപ്പോൾ തന്നെ ഞാൻ അവന്മാരുടെ കൂടെ നിന്നു കുറച്ചു പുറകിലേക്ക് വലിഞ്ഞിരുന്നു. കുറച്ചു നടന്നിട്ട് എന്നെ കാണാത്തതു കൊണ്ട് അവന്മാർ തിരിഞ്ഞു എന്നെ വിളിച്ചു. പൊയ്ക്കോ ഞാൻ വന്നോളാം എന്ന് കൈ കൊണ്ട് കാണിച്ചിട്ട് ഞാൻ ലച്ചുവിനോട് സംസാരം തുടർന്നു
“നീ ഒക്കെ എന്താ എന്ന് വച്ചാൽ കാട്ടു. വിഷമിക്കുന്നത് ഞങ്ങൾ പെണ്ണുങ്ങൾ അല്ലെ ”
എന്നെ മാനസികമായി തളർത്താനുള്ള സൈക്കിളോടിക്കൽ മൂവേമെന്റ്. അതെന്തായാലും ഏറ്റു. ഞാൻ ഒന്ന് താന്നു കൊടുക്കാൻ തീരുമാനിച്ചു
“ലച്ചു… നീ ഒന്നടങ്ങ്. ഞാൻ ഇനി ഒന്നിനും പോകില്ല. പക്ഷെ അവൻ ഇനിയും വരും അപ്പൊ ഞാൻ എന്ത് ചെയ്യണം ”
“നീ ഒഴിഞ്ഞു മാറി പോയാൽ മതി. അവൻ നിന്നെ ഒറ്റക്കൊന്നും ചെയ്യില്ല അതിനുള്ള ധൈര്യം ഒന്നും അവനില്ല ”
“ശരി അടുത്ത പ്രാവശ്യം അവൻ തല്ലാൻ വരുവാണെങ്കിൽ ഞാൻ നിന്നു വാങ്ങികൊള്ളാം… ”
“എന്നല്ല ഞാൻ പറഞ്ഞത്. നീ വഴക്കുണ്ടാക്കാൻ പോകരുത് എന്നാണ്.. ”
“അപ്പോ ഇന്ന് തല്ലുണ്ടാക്കാൻ പോയത് ഞാൻ ആണോ ”
വീണ്ടും സംസാരം വഴക്കിലേക്കാണ് പോകുന്നത്.
“ഇന്ന് വഴക്കുണ്ടാക്കാൻ പോയത് നീ അല്ല, പക്ഷെ നിനക്ക് ആ വഴക്ക് ഒഴിവാക്കാൻ പറ്റുമായിരുന്നു.. ”
“ആ… ശരി ഞാൻ ഇനി ഒന്നിനും പോകുന്നില്ല പോരെ… ”
“മതി. ”
പിന്നെ ഞാൻ ഒന്നും സംസാരിച്ചില്ല. കുറച്ചു നേരത്തിനു ശേഷം അവൾ തന്നെ സംസാരിച്ചു തുടങ്ങി
“ഡാ… ”
“ആ… ”
അപ്പോഴും എന്റെ സംസാരത്തിൽ ആ ഗൗരവം ഉണ്ടായിരുന്നു
“മസിൽ വിടെടാ ചെക്കാ… ഞാൻ എന്റെ സങ്കടം കൊണ്ട് പറഞ്ഞതല്ലേ…”
“അതിനു ഞാൻ ഒന്നും പറഞ്ഞില്ലല്ലോ ”
“പറയണ്ട കാര്യം ഒന്നും ഇല്ലല്ലോ. നിന്റെ സംസാരം കേട്ടാൽ അറിയാമല്ലോ നിനക്കിഷ്ടം ആയില്ലാ എന്ന് ”
“ഇഷ്ടക്കേട് ഒന്നും ഇല്ല. പിന്നെ നീയും എന്നെ കുറ്റം പറഞ്ഞപ്പോൾ ഒരു വിഷമം ”
“നിന്നെ അല്ലാതെ എനിക്ക് അവനോട് പോയി പറയാൻ പറ്റുമോ ”
“ആ പോയി പറഞ്ഞു നോക്ക് ചിലപ്പോ അനുസരിക്കും. നിന്റെ കാമുകൻ അല്ലെ ”
ഞാൻ അവൾ അന്ന് എന്നോട് പറഞ്ഞ കാര്യം ഓർത്തു ചുമ്മാ ഒന്ന് തട്ടിവിട്ടു
“ദേ ചെക്കാ വേണ്ടാട്ടോ… എനിക്ക് ഇഷ്ടമല്ല അങ്ങനെ പറയുന്നത് ”
“ശെടാ ഇപ്പൊ ഞാൻ ആയോ കുറ്റകാരൻ അന്ന് നീ തന്നെ അല്ലെ പറഞ്ഞത് നിനക്കവനെ ഇഷ്ടമാ എന്നു ”
“അത് അന്ന് നിന്നെ ഒന്ന് കളിപ്പിക്കാൻ പറഞ്ഞതല്ലേ… ”
“ആണോ… ശേ അറിഞ്ഞില്ല കേട്ടോ… ”
“ഡാ നിർത്തിക്കോ നിന്റെ തമാശ. ”
“ആ നിർത്തി.. ”
“ഡാ നീ റൂമിൽ എത്തിയോ ”
“ഇല്ല വഴിയിലാ അവന്മാർ പോയി”
“ആ എന്നാൽ കുറച്ചു സമയം അവിടെ തന്നെ നിന്നോ. നമുക്ക് സംസാരിക്കാം ”
“എന്താണ്… ഇന്ന് സംസാരിക്കാൻ ഒക്കെ നല്ല താല്പര്യം ആണല്ലോ ”
“ഒന്നൂല്ല, നിന്നോട് സംസാരിച്ചപ്പോൾ നിർത്താൻ തോന്നുന്നില്ല ”
“ആ എന്നാൽ പറ. ”
“എന്ത് പറയാൻ…. ”
“ഇപ്പൊ അങ്ങനെ ആയോ, നീയല്ലേ സംസാരിക്കണം എന്ന് പറഞ്ഞത് ഇപ്പോ എന്താ സംസാരിക്കേണ്ടത് എന്നോ? ”
“അങ്ങനെ അല്ലേടാ എന്തൊക്കെയോ പറയണം എന്നുണ്ട് പക്ഷെ ഒന്നും വരുന്നില്ല ”
“എന്നാ നീ എല്ലാം ആലോചിച്ചു വക്കു ഞാൻ പിന്നെ വിളിക്കാം ”
“ഫോൺ വച്ചാ നിന്നെ ഞാൻ കൊല്ലും പന്നി ”
“എന്നാ പറ എന്തെങ്കിലും ”
“ഹ്മ്മ്…. ”
അവൾ കുറച്ചു സമയം ആലോചിച്ചു. പിന്നെ പറഞ്ഞു തുടങ്ങി
“ആ ഒരു കാര്യം ചോദിക്കാൻ മറന്നു. മാളു ചേച്ചി എന്ത് പറഞ്ഞു ”
“എന്ത് പറയാൻ നീ പറഞ്ഞതൊക്കെ തന്നെ പറഞ്ഞു… നീ ഇപ്പൊ എന്താ വിളിച്ചത് മാളു ചേച്ചി എന്നോ… അതെപ്പോ മുതൽ ”
“എന്നോട് അങ്ങനെ വിളിച്ചോളാൻ പറഞ്ഞു. കോളേജിൽ വച്ചു വിളിക്കരുത് എന്ന് മാത്രം പറഞ്ഞു ”
“ഓഹ് അത്രക്കൊക്കെ ആയോ… പിന്നെ.. ഇന്നലെ നിന്നെ വിളിച്ചുകൊണ്ടു പോയിട്ട് അവൾ എന്തൊക്കെയാ പറഞ്ഞത് ”
“എടാ ചേച്ചിക്ക് നിന്നെക്കാൾ 5വയസ് കൂടുതൽ അല്ലെ പിന്നെ നീ എന്താ എടി അവൾ എന്നൊക്കെ പറയുന്നത് ”
“അതങ്ങനെ ശീലിച്ചു പോയി… അവൾക്കും അതാ ഇഷ്ടം”
“ആ എനിക്കറിയില്ല. ”
“ഇപ്പൊ നീ ഇത് പറ ഇന്നലെ എന്താ നിന്നോട് പറഞ്ഞത് ”
“അത് പറഞ്ഞത് എന്നോടല്ലേ. നീ എന്തിനാ അറിയുന്നത് ”
“അപ്പൊ എന്നോട് പറയില്ല ”
“ഇല്ല ”
ഇനിയിപ്പോ സോപ്പിട്ടാലേ കാര്യം നടക്കൂ
“എന്റെ ചക്കര അല്ലെ… പറ മോളെ എന്താ ആ പിശാശ് പറഞ്ഞത് ”
“ഡാ എന്റെ ചേച്ചിയെ പിശാശ് എന്ന് വിളിച്ചാലുണ്ടല്ലോ.. ”
“എന്നാൽ ആ മാന്യ ഭവതി എന്താണ് അവിടുത്തോടു മൊഴിഞ്ഞത് ”
ഞാൻ അത് പറഞ്ഞപ്പോൾ പെണ്ണിന് ചിരി പൊട്ടി. അല്ലെങ്കിലും പെൺപിള്ളേരെ ചിരിപ്പിക്കാൻ വളരെ എളുപ്പമാണ്. നമുക്ക് കേട്ടാൽ കൂതറ ചളി ആയി തോന്നുന്ന കോമെഡിക്ക് ഒക്കെ പെൺകുട്ടികൾ തല തല്ലി ചിരിക്കുന്നത് കാണാം
“ചേച്ചി എന്നോട് പറഞ്ഞു നീ വെറും കച്ചറ ആണ് നിന്നെ വിശ്വസിക്കരുത്, ജീവൻ വേണമെങ്കിൽ ഓടി രക്ഷപെട്ടോ എന്ന് ”
“അത് വെറുതെ അവൾ എന്തായാലും അങ്ങനെ ഒന്നും പറയില്ല. സത്യം പറ അവൾ എന്താ പറഞ്ഞത് ”
“എന്നോട് പറയുവാ നീ ഒരു പാവമാണ് നിന്നെ വിഷമിപ്പിക്കരുത് അവനു നിന്നെ വല്യ ഇഷ്ടമാ. എന്നൊക്കെ… പിന്നെ അത് പറയുമ്പോ ചേച്ചിയുടെ കണ്ണ് നിറഞ്ഞിട്ടുണ്ടായിരുന്നു കേട്ടോ… നിന്നെ ഭയങ്കര ഇഷ്ടമാ ചേച്ചിക്ക് ”
എന്നെ ചേച്ചിക്ക് ഇഷ്ടമാണ് എന്നെനിക്കറിയാം… എന്നാലും വേറൊരു ആളുടെ അടുത്തു നിന്നും ഇങ്ങനെ കേൾക്കുമ്പോൾ ഉള്ള സന്തോഷം ഉണ്ടല്ലോ അത് ഒരു പ്രിത്യേക സുഖമാണ്
“അതെനിക്കും അറിയാം, എനിക്കും ആ സാദനത്തിനെ ഭയങ്കര ഇഷ്ടമാ ”
“അതൊക്കെ പോട്ടെ… നിന്റെ അമ്മയെയും ചേച്ചിയെയും എന്ന് പരിചയപ്പെടുത്തി തരും. ”
“ഇപ്പൊ പരിചയപ്പെടണോ ഞാൻ കണക്ട് ചെയ്യാം ”
“അയ്യോ വേണ്ട ഞാൻ ചുമ്മാ പറഞ്ഞതാ… എനിക്ക് പേടിയാ ”
“പേടിക്കാൻ അവർ നിന്നെ പിടിച്ചു തിന്നുവൊന്നും ഇല്ല ”
“എന്നാലും ഇപ്പൊ വേണ്ട. പിന്നെ മതി ”
“എന്നാൽ പിന്നെ മതി. ഡീ ഞാൻ ഫോൺ വെക്കട്ടെ സമയം പോയി എന്തായാലും ഓഫ് അല്ലെ കുറച്ചു സമയം കിടന്നുറങ്ങട്ടെ ”
“പോകുവാണോ… ”
പിന്നെയും പെണ്ണിന്റെ ശബ്ദത്തിൽ നിരാശ
“പോകുവാ, രാത്രി വിളിച്ചു ഒത്തിരി നേരം സംസാരിക്കാം. ”
“ആ ശരി… പിന്നെ ഞാൻ പറഞ്ഞത് ഒക്കെ നിനക്ക് വിഷമമായോ ”
“ആ ആയി ”
“ഇപ്പൊ വിഷമം മാറാൻ എന്താ വേണ്ടേ …”
ആഹാ ഒരുമ്മ ചോദിക്കാൻ പറ്റിയ സമയം
“എന്ത് പറഞ്ഞാലും തരുമോ ”
“അയ്യടാ മോനെ… നിന്റെ ചാട്ടം എങ്ങോട്ടാണ് എന്നെനിക്കു മനസ്സിലാകുന്നുണ്ട്. അത് ഇവിടെ നടപ്പില്ല മോനെ ”
അവൾ പറഞ്ഞു നിർത്തലും ഫോൺ കട്ട് ചെയ്യലും ഒരുമിച്ചായിരുന്നു
ഞാൻ ചിരിച്ചു കൊണ്ട് പയ്യെ റൂമിലേക്ക് നടന്നു.
റൂമിൽ എത്തി കുറച്ചു സമയം കിടന്നുറങ്ങി, പിന്നെ എഴുന്നേറ്റ് അവന്മാരുടെ ഒപ്പം റമ്മി കളിച്ചിരുന്നു. രാത്രി കൃത്യം എട്ടു മണി ആയപ്പോൾ അവൾ വിളിച്ചു. പതിവ് പോലെ കൊഞ്ചലും കുറുകലുമായി അന്നത്തെ ഫോൺ വിളിയും കൊഴുത്തു. ഇടയ്ക്കു നാളെ വീട്ടിൽ പോകുന്ന കാര്യം ഓർമ്മിപ്പിക്കാൻ മാളു ചേച്ചി വിളിച്ചു. അവൾ വിളിച്ച സമയത്തു ഫോൺ ബിസി ആയിരുന്നതിനു കുറച്ചു കളിയാക്കലും കുറച്ചു ഉപദേശവും കിട്ടി.
അധിക സമയം ഫോൺ വിളി ഒന്നും വേണ്ട അത്രേ… പഠിക്കാനുള്ളതൊക്കെ പഠിച്ചിട്ട് കുറച്ചു സമയം ഫോൺ വിളിക്കണം പിന്നെ സമയത്ത് കിടന്നുറങ്ങണം അങ്ങനെ കൊറേ ഉപദേശം. ഞാൻ എല്ലാം തലയാട്ടി സമ്മതിച്ചു കൊടുത്ത്. ഇതൊന്നും നടക്കാൻ പോകുന്നില്ല എന്ന് എന്നെപ്പോലെ തന്നെ അവൾക്കും അറിയാം എന്നാലും ചുമ്മാ പറഞ്ഞു നോക്കിയതാ എങ്ങാനും നന്നായാലോ എന്ന് കരുതി
അവൾ ഫോൺ വച്ചതും വീണ്ടും ലച്ചുവിനെ വിളിച്ചു കുറികിക്കൊണ്ടിരുന്നു. രാത്രി വൈകിയാണ് ഉറങ്ങാൻ കിടന്നത്.
പിറ്റേന്ന് വെള്ളിയാഴ്ച രാവിലെ ക്ലാസ്സിൽ കയറി കുറച്ചു കഴിഞ്ഞതും ക്ലാസ്സിലേക്ക് പീയൂൺ വന്നു എന്നെയും അവന്മാരെയും പ്രിസിപ്പൽ വിളിക്കുന്നു എന്ന് പറഞ്ഞിട്ട് പോയി. ഞങ്ങൾ ഇത് പ്രതീക്ഷിച്ചിരുന്നതാണ് എന്നാലും പ്രിൻസിപ്പൽ വിളിക്കുന്നു എന്ന് പറഞ്ഞപ്പോൾ ഒരു പേടി
പ്രിൻസിപ്പൽ ന്റെ ഓഫീസിൽ ചെല്ലുമ്പോൾ വാതിൽക്കൽ തന്നെ നിൽപ്പുണ്ട് നിതിനും കൂട്ടരും. ഞങ്ങളെ കണ്ടു അവർ ഒരു ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി. ഞങ്ങളും വിട്ടുകൊടുക്കാൻ പോയില്ല. രണ്ട് അടി കിട്ടിക്കഴിഞ്ഞപ്പോൾ അതിനോടുള്ള പേടി ഒക്കെ പോയി. ഞങ്ങൾ അങ്ങനെ കണ്ണിൽ കണ്ണിൽ നോക്കി ഇരിക്കുന്ന സമയത്തു പീയൂൺ വന്നു ഉള്ളിലേക്ക് വിളിച്ചു
അത്രയും നേരം തല ഉയർത്തിപ്പിടിച്ചു കലിപ്പിട്ടു നിന്നവന്മാരുടെ എല്ലാം തല ഓഫീസിൽ കയറിയപ്പോൾ താണു ഞങ്ങളുടെ ഉൾപ്പെടെ
“ആ കേറിവാ കേറിവാ… ”
പ്രിൻസിപ്പൽ ഞങ്ങളെ കണ്ടു ഒന്നു ആക്കിക്കൊണ്ട് പറഞ്ഞു. ഞങ്ങൾ ഒന്നും മിണ്ടാതെ വിനയ കുലീനന്മാരായി നിന്നു
“എത്ര ഡീസന്റ് പിള്ളേരാ എന്ന് നോക്ക്… ഇവരെ കുറിച്ചാണോ നിങ്ങൾ ഇങ്ങനെ ഒക്കെ പറഞ്ഞത് ”
പ്രിസിപ്പൽ നു എതിരെ 2ഡിപ്പാർട്മെന്റ് ലെയും HOD മാർ ഉണ്ട് അവരോടായി പ്രിൻസി പറഞ്ഞു. പിന്നെ പെട്ടന്ന് തന്നെ ആള് കലിപ്പ് മോഡിലായി
“ഇന്നലെ എന്തായിരുന്നു പ്രശ്നം ”
ആരും ഒന്നും മിണ്ടിയില്ല.
“എന്താ ആര്ക്കും ഒന്നും പറയാനില്ലേ.. ഇന്നലെ ഇങ്ങനെ അല്ലായിരുന്നല്ലോ… നല്ല ശബ്ദവും ഉണ്ടായിരുന്നു അതിനിടയിൽ ഒരു കലാലയത്തിൽ ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകളും ഒക്കെ പറയുന്നുണ്ടായിരുന്നല്ലോ.. ഇപ്പൊ എവിടെ പോയി നിന്റെ ഒക്കെ നാക്ക് ”
ഇന്നലത്തെ ഇടിക്കിടയിൽ എന്തൊക്കെയോ തെറികൾ ഒക്കെ പറയുന്നുണ്ടായിരുന്നു. മേല് നോവുമ്പോ തന്നെ വന്നു പോകുന്നതാണ് എല്ലാവരും പറയും. നല്ല കലിപ്പിൽ പറയുമ്പോ ഒച്ച കൂടുതൽ ആയിരിക്കും അപ്പൊ എല്ലാവർക്കും നന്നായി കേൾക്കാൻ പറ്റും അതാണ് പ്രശ്നം
“വന്നതല്ലേ ഉള്ളു… അപ്പൊ തന്നെ തുടങ്ങിയോ. നീയൊക്കെ പഠിക്കാൻ തന്നെയാണോ ഇങ്ങോട്ട് വരുന്നത്”
പ്രിൻസി എന്നെയും കൂട്ടുകാരെയും നോക്കിയാണ് ഇപ്പൊ സംസാരിക്കുന്നത്
“സർ ഞങ്ങളല്ല വഴക്കിനു പോയത് അവർ ഇങ്ങോട്ട് വന്നതാ ”
ഞാൻ അത് പറഞ്ഞു നിർത്തിയപ്പോൾ നിതിൻ എന്തോ പറയാൻ വന്നു പ്രിൻസി അപ്പൊ തന്നെ അവനെ തടഞ്ഞു
“ഞാൻ ചോദിക്കുമ്പോ പറഞ്ഞാമതി… അതുവരെ മിണ്ടരുത് ”
പ്രിൻസി നിതിനോട് ചൂടായിട്ട് എന്നോട് തുടരാൻ പറഞ്ഞു
“സർ ഇതാദ്യമായല്ല. ഇതിനു മുൻപും ഇയാൾ എന്നോട് വഴക്കുണ്ടാക്കിയിട്ടുണ്ട്. ഞാൻ ഇവിടെ ജോയിൻ ചെയ്ത അന്ന് തന്നെ എന്നെ തല്ലിയിട്ടുണ്ട് ”
ഞാൻ മാക്സിമം നിഷ്കു ആയാണ് സംസാരിക്കുന്നത്
“വന്ന അന്ന് തന്നെയോ… അതെന്തിനാ ”
ഞാൻ അന്നത്തെ സംഭവം മുഴുവൻ പ്രിൻസിയോട് വിവരിച്ചു.
“എന്നിട്ട് താൻ എന്താ പരാതി പെടാതെ ഇരുന്നത്… ”
“അത് പിന്നെ സർ എന്തിനാ വെറുതെ അതൊരു പ്രശ്നം ആക്കുന്നത് എന്ന് കരുതി. അത് അവിടെ തീരുകയാണെങ്കിൽ തീരട്ടെ എന്നെ കരുതിയുള്ളൂ ”
“ആ… അപ്പൊ ഇന്നലത്തെ പ്രശ്നത്തിനുള്ള കാരണം… ”
“അന്നത്തെ ആ പ്രശ്നം കഴിഞ്ഞപ്പോൾ ഞാൻ ആ പെൺകുട്ടിയോട് ക്ഷമ ചോദിച്ചിരുന്നു. അവളും എന്നോട് ക്ഷമിച്ചു പിന്നെ ഞങ്ങൾ നല്ല കൂട്ടുകാരായി, ഇന്നലെ ക്ലാസ്സിൽ വന്ന സമയത്ത് അവളെ കണ്ടപ്പോൾ ഒന്ന് സംസാരിച്ചതാ അതിനാണ് ഇവർ വെറുതെ പ്രശ്നം ഉണ്ടാക്കിയത് ”
ഞാൻ മാക്സിമം എന്റെ ഭാഗം ന്യായീകരിച്ചാണ് സംസാരിച്ചത്. ഇനി നിതിൻ ഞാനും ലച്ചുവും തമ്മിൽ പ്രേമത്തിലാണ് എന്ന് പറഞ്ഞാലും കാര്യമില്ല. ഇത് കോളേജ് ആണ് ഇവിടെ ഇതൊക്കെ സാധാരണമാണ് എന്ന രീതിയിലെ ടീച്ചേർസ് പോലും ഇതിനെ കാണു
“അപ്പൊ ഇനി നിങ്ങള്ക്ക് പറയാനുള്ളത് പറയൂ.. ”
പ്രിൻസി നിതിന്റെ നേരെ നോക്കി പറഞ്ഞു. അവൻ ആകെ വിയർത്തു നിൽക്കുകയാണ്.
“അത് പിന്നെ സർ… ഇവനും അവളും തമ്മിൽ ഒരു വണ്ടിയിൽ പോകുന്നത് കണ്ടു അതൊന്നു ചോദിച്ചതാ… അതിനു ഇവൻ വെറുതെ കേറി ഉടക്കിയതാ ”
പ്രിൻസി എന്നെ ഒന്ന് നോക്കി വീണ്ടും അവനെ നോക്കിക്കൊണ്ടു ചോദിച്ചു
“ആ കുട്ടി ഇവന്റെ വണ്ടിയിൽ കയറിപ്പോയാൽ നിനക്കെന്താ… നിന്റെ ആരെങ്കിലും ആണോ ആ കുട്ടി ”
“അല്ല ”
“പിന്നെ… ആ കുട്ടിക്ക് ഇഷ്ടമില്ലാതെ ആണോ ഇവന്റെ കൂടെ പോയത് ”
“അല്ല ”
“ഇതൊന്നുമല്ലെങ്കിൽ എന്താ തന്റെ പ്രശ്നം.. ”
നിതിൻ ഒന്നും മിണ്ടാൻ ആകാതെ താഴേക്കു നോക്കി നിൽക്കുകയാണ്
“ഇമ്മാതിരി കാര്യങ്ങൾ ഒക്കെ ക്യാമ്പസിനു പുറത്തു അകത്തു കയറി നിന്റെ ഒന്നും ഗുണ്ടായിസം കാണിക്കാൻ നിൽക്കരുത്, ”
നിതിൻ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടു പ്രിൻസി വീണ്ടും ചൂടായി.
“കേട്ടോടൊ ഞാൻ പറഞ്ഞത് ”
“കെട്ടു സർ ”
നിതിന്റെ ശബ്ദം താണിരുന്നു
“പിന്നെ ഇവന്റെ ഒരു പരാതിയിൽ താൻ അകത്തു പോകും. ഇവൻ ഫസ്റ്റ് ഇയർ ആണ് റാഗിംഗിന് കേസ് കൊടുക്കാം… എന്താ വേണോ ”
“വേണ്ട സർ… ”
“അപ്പൊ എല്ലാം ഇവിടെ വച്ചു നിർത്തിക്കോണം. ഇനി എന്തെങ്കിലും പ്രശ്നം ഉണ്ടായി എന്നു ഞാൻ അറിഞ്ഞാൽ… ”
“ഇല്ല സർ ”
“എന്നാൽ എല്ലാം ഇറങ്ങിപ്പോകാൻ നോക്ക് ”
അവരുടെ ഒപ്പം ഞങ്ങളും ഇറങ്ങിപ്പോകാൻ തുടങ്ങിയപ്പോൾ പ്രിൻസി ഞങ്ങളെ തടഞ്ഞു
“മക്കൾ പോകല്ലേ അവിടെ നിൽക്ക് ”
അവർ പുറത്തിറങ്ങിയതും പ്രിൻസി വീണ്ടും തുടങ്ങി
“നീയൊന്നും പറഞ്ഞത് പൂർണമായും ഞാൻ വിശ്വസിച്ചിട്ടില്ല. തീ ഇല്ലാതെ പുക ഉണ്ടാവില്ലല്ലോ ഇനി ഇങ്ങനെ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ നിങ്ങൾക്കെതിരെയും ഞാൻ ആക്ഷൻ എടുക്കും മനസ്സിലായോ”
“മനസ്സിലായി സർ ”
“ആ എന്നാൽ പൊയ്ക്കോ ”
ഓഫീസ് റൂമിനു പുറത്തിറങ്ങിയപ്പോളാണ് സമാധാനം ആയത്
ക്ലാസ് നടക്കുന്ന സമയം ആയതു കൊണ്ട് ആരെയും പുറത്ത് കാണാനില്ല. ഞങ്ങളും തിരിച്ചു ക്ലാസ്സിൽ കയറി. വെള്ളിയാഴ്ച ദിവസങ്ങളിൽ ഉച്ചക്ക് ഇന്റർവെൽ 2മണിക്കൂർ ഉണ്ടാകും ആ സമയം മുസ്ലീം കുട്ടികൾക്ക് പള്ളിയിൽ പോയി നിസ്കരിക്കാൻ ഉള്ളതാണ്..
ഇനീപ്പോ എന്തായാലും എല്ലാം എല്ലാവരും അറിഞ്ഞത് കൊണ്ട് ആരും അറിയാതെ പ്രേമിക്കണ്ട കാര്യമില്ല. അതുകൊണ്ട് തന്നെ ഉച്ച സമയം മുഴുവൻ ലച്ചുവിന്റെ ഒപ്പം ചിലവഴിച്ചു. ഇതിനിടയിൽ നിതിൻ ഒന്ന് രണ്ടു വട്ടം ഞങ്ങളെ കടന്നു പോയി എങ്കിലും വഴക്കിടാൻ ഒന്നും വന്നില്ല, ഇനീപ്പോ ഈ കാര്യത്തിന്റെ പേരിൽ പ്രശ്നങ്ങൾ ഉണ്ടാക്കില്ല, എന്നുവെച്ചു വെറുതെ ഇരിക്കാനും സാധ്യത ഇല്ല വേറെ എന്തെങ്കിലും പ്രശ്നം കണ്ടുപിടിക്കും
ഇതേ സമയത്ത് തന്നെ പാറ്റയും ഒരു കുട്ടിയെ നോക്കാൻ തുടങ്ങിയിരുന്നു ഒരു മുസ്ലിം കുട്ടി. തട്ടത്തിൻ മറയത്തു ഇറങ്ങിയ സമയമായിരുന്നത് കൊണ്ടാണോ എന്നറിയില്ല അവനും ആ തട്ടത്തിനെ അങ്ങ് ഇഷ്ടമായി. അവന്റെ നാക്കു പിന്നെ അടങ്ങി കിടക്കാത്തതു കൊണ്ട് അവൻ എല്ലാവരെയും പെട്ടന്ന് കൂട്ടാക്കും അവളെയും അങ്ങനെ തന്നെ കൂട്ടാക്കി ഫുൾ ടൈം ഇപ്പൊ സിവിൽ ന്റെ ക്ലാസ്സിലാണ്, അവൻ മിക്കവാറും ക്ലാസ്സ് തുടങ്ങുന്ന സമയത്തു ടീച്ചേർസ് വന്നു ഇറക്കി വിടാറാണ് പതിവ്.
അങ്ങനെ ആ ആഴ്ചയും അവസാനിച്ചിരിക്കുന്നു. ഇനി ഉള്ള രണ്ട് ദിവസം ലച്ചുവിനെ കാണാൻ പറ്റില്ല അതിന്റെ ഒരു വിഷമം ഉണ്ട്. കോളേജിൽ വന്നതിൽ പിന്നെ ആദ്യമായി വീട്ടിലേക്ക് പോകുന്നു അതിന്റെ ഒരു സന്തോഷവും ഉണ്ട്. പിന്നെ ഇപ്രാവശ്യം കൂടെ മാളു ചേച്ചിയും ലീലാന്റിയും ഉണ്ട് അത് എന്റെ സന്തോഷത്തെ ഇരട്ടി ആക്കുന്നു.
കോളേജ് കഴിഞ്ഞു ഞാൻ ക്യാന്റീന്റെ ഫ്രണ്ടിൽ ലച്ചുവിന് വേണ്ടി വെയിറ്റ് ചെയ്തു, അവൾ വന്നതിനു ശേഷം ഞങ്ങൾ രണ്ടും ഒരുമിച്ചു ചായയും കുടിച്ചു കുറച്ചു സംസാരിച്ചു
“ലച്ചു… എടി ഞാൻ ഇന്ന് വീട്ടിൽ പോകുവാ ”
“ആ ”
ആ മൂളലിൽ നിരാശ നിഴലിച്ചിരുന്നു
“ഞാൻ വീട്ടിൽ എത്തിയിട്ട് വിളിക്കാം… പിന്നെ ഇവിടുത്തെ പോലെ അതികം സംസാരിക്കാൻ പറ്റി എന്ന് വരില്ല ”
“അപ്പൊ വിളിക്കില്ലേ… ”
“വിളിക്കാഡോ… അതികം സമയം സംസാരിക്കാൻ പറ്റില്ല എന്നാണ് പറഞ്ഞത് ”
“ആ ”
“എന്റെ പോന്നു മോളെ.. ഞാൻ ചാകാൻ പോണതല്ല തിങ്കളാഴ്ച ഇങ്ങു വരും ”
അത് പറഞ്ഞു കഴിഞ്ഞാണ് വേണ്ടായിരുന്നു എന്ന് തോന്നിയത്, ഞങ്ങൾ ഇരിക്കുന്നത് ക്യാന്റീനിൽ ആണെന്ന് പോലും ഓർക്കാതെ അവൾ എന്റെ പുറത്തിനു നല്ല ശക്തിയിൽ തന്നെ അടിച്ചു. നന്നായി വേദന എടുത്തെങ്കിലും ഞാൻ ചോദിച്ചു വാങ്ങിയതായതുകൊണ്ട് ഒന്നും മിണ്ടാൻ പോയില്ല
“ഇനി ഇങ്ങനത്തെ വർത്താനം പറഞ്ഞാൽ അടുത്ത അടി കവിളിലായിരിക്കും നോക്കിക്കോ ”
അത്രയും പറഞ്ഞതും അവളുടെ കണ്ണിൽ കൂടെ വെള്ളം വരാൻ തുടങ്ങി. ഇതിനു മാത്രം കണ്ണുനീർ ഈ പെണ്ണുങ്ങൾക്ക് മാത്രം എവിടെ ഇരിക്കുന്നോ എന്തോ…
“ലച്ചു കരയല്ലേ ഞാൻ ചുമ്മാ പറഞ്ഞതാ ”
“അവനു ചുമ്മാ പറയാൻ കണ്ട കാര്യം… പ്രിയപ്പെട്ടവർ പോകുമ്പോ ഉണ്ടാവുന്ന വിഷമം നിനക്ക് മനസ്സിലാവില്ല.എനിക്ക് നന്നായി മനസ്സിലാവും ”
അത് പറഞ്ഞപ്പോൾ പെണ്ണ് വിങ്ങിപ്പൊട്ടി കരയുകയാണ്. അച്ഛനെ ഓര്മവന്നെന്നു തോന്നുന്നു. ഞാൻ തമാശക്ക് പറഞ്ഞതാണെങ്കിലും അവൾക്കു നല്ല വിഷമമായി
“ലച്ചു… സോറി ഞാൻ ഇനി അങ്ങനെ പറയില്ല ”
“ഹ്മ്മ് സാരമില്ല ”
അത്രയും പറഞ്ഞു അവൾ കണ്ണ് തുടച്ചു. പിന്നയും കുറച്ചു സമയം സംസാരിച്ചു ഞങ്ങൾ പിരിഞ്ഞു 2ദിവസം കാണാതെ ഇരിക്കുന്നതിന്റെ വിഷമം രണ്ട് പേർക്കും ഉണ്ടായിരുന്നു.
റൂമിൽ എത്തി എല്ലാം പാക്ക് ചെയ്ത് ആഷികിനെയും കൂട്ടി മാളുചേച്ചിയുടെ അടുത്തേക്ക് പോയി, എന്നെ അവിടെ ഇറക്കി ആഷിക് തിരിച്ചു പോയി
അവിടെ ചെന്നപ്പോൾ രണ്ടു പേരും റെഡി ആയി എന്നെ വെയിറ്റ് ചെയ്തു ഇരിക്കുകയാണ്. താമസിച്ചതിനു കുറച്ചു വഴക്കും കേട്ടു. ലീലാന്റി 2കവർ നിറയെ എന്തൊക്കെയോ പാക്ക് ചെയ്ത് എടുത്തിട്ടുണ്ട് അതെല്ലാം എടുത്തു കാറിന്റെ പിന്നിൽ വച്ചു. ആന്റി പിന്നിലും ഞങ്ങൾ മുന്നിലും കയറി വീട്ടിലേക്കുള്ള യാത്ര തുടങ്ങി. ഒരു മാസത്തിനു ശേഷം വീട്ടിലേക്ക്….
Comments:
No comments!
Please sign up or log in to post a comment!