❤കാമുകി 25

ഒരു കോഴി തൻ്റെ കുഞ്ഞിന് വേണ്ടി സീമകൾ മറികടന്ന് ഉയരങ്ങൾ കീഴടക്കുമെങ്കിൽ ആററിവുള്ള മനുഷ്യ ഗണത്തിൽ പെട്ടെ ആത്മിക ഏതൊക്കെ സീമകൾ തകർത്തടുക്കും എന്നു പറയാനാവില്ല. അവൾ ദയ, കാരുണ്യം എന്ന വികാരങ്ങളിൽ നിന്നും മുക്തയാണിന്ന് . വാശി പ്രതികാരം എന്നിവയുടെ മൂർത്തി ഭാവം. മരണത്തേരിൽ യാത്ര ഒരുക്കുന്ന കാലൻ്റെ സഹായി.

ഒന്നു ശാന്തയായ ആത്മിക ഇരുന്നിടത്തു നിന്നും പൊന്തിയതും അതിൻ്റെ പ്രതിഫലനം ഉണ്ടായത് അവശയായ അരുന്ധതിയുടെ മുഖത്തായിരുന്നു. അരുന്ധതിയുടെ മുഖത്ത് നോക്കി ചെറു പുഞ്ചിരിയോടെ ആത്മിക ടേബിളിന് അരികിലേക്കു നടന്നു. അവിടെ ഒരു ഡിസ്പോസിബിൾ പ്ലേറ്റ് എടുത്തു വെച്ചു. അരുന്ധതി അവളെ തന്നെ നോക്കി.

ഒരു പാക്ക് മുളകുപൊടി ആത്മിക പ്ലേറ്റിലേക്കിട്ടു. പിന്നെ, ഒരു പാക്ക് കുരുമുളകും പിന്നെ കുറച്ചതികം ഉപ്പും കുറച്ചു വെള്ളം ചേർത്ത് കുഴക്കാൻ തുടങ്ങി . ഭക്ഷണം പാകം ചെയ്യാൻ ഒരുങ്ങുന്ന ആത്മികയെ അരുന്ധതി ഒന്നും മനസിലാവാതെ നോക്കി നിന്നു. ഈ സമയം പ്രത്യേക രീതിയിൽ ക്രമീകരിച്ച മുളയുടെ രണ്ട് തൂണിനു നടുവെ വിലങ്ങനെ ഒരു മുള കുടി ഉള്ള ഒരു സ്ഥലത്ത് റോക്കി വിറകുകൾ കൂട്ടുന്നു.

രഹസ്യങ്ങൾ നിറഞ്ഞു നിൽക്കുന്ന അവരുടെ പെരുമാറ്റം അവളിലും ചെറിയ ഭയങ്ങൾ വരുത്താതിരുന്നില്ല. എന്തായാലും താൻ മരിക്കും, അതു താൻ ആഗ്രഹിക്കുന്നുമുണ്ട്. അർഹതയില്ലാത്തത് ആഗ്രഹിച്ച് ആത്മികയ്ക്ക് താൻ വലപ്പെട്ട നിധി നഷ്ടമാക്കി. ഒരു പെണ്ണായ ഞാൻ അതൊരിക്കലും ചെയ്യാൻ പാടില്ലായിരുന്നു. അതിനുള്ളത് ഞാൻ അനുഭവിക്കണം അതു ദൈവഹിതം

ആത്മിക തൻ്റെ കൈകൾ കഴുകിയ ശേഷം അവളെ നോക്കി പുഞ്ചിരി തൂകി , മേശപ്പുറത്തു വെച്ച സർജിക്കൽ കത്തിയെടുത്ത് അരുന്ധതിക്ക് അരുകിലേക്ക് മന്ദം മന്ദം നടന്നു നീങ്ങി. ആ നിമിഷം അവൾ മനസിലാക്കി. എനിയെന്ത് എന്ന്. അവൾ സ്വയം എല്ലാത്തിനും തയ്യാറായി. തൻ്റെ കഴുത്തിലെ ഞരമ്പ് മുറിഞ്ഞ് രക്തം ഒഴുകുന്നതവൾ മനസിൽ കണ്ടു. ശ്വാസത്തിനായി അവൾ കഷ്ടപ്പെടുന്നതും മരണം പുൽകുന്നതും .

ഈ സമയം ആത്മിക അവളുടെ വലതു കൈയ്യിൽ ആഴത്തിൽ പോകാത്ത വിതം നീളത്തിൽ സെർജിക്കൽ കത്തി കൊണ്ട് മുറിവുണ്ടാക്കി. ആ സമയം അവളിൽ നിന്നും നേർത്ത കരച്ചിൽ മാത്രം ഉയർന്നു വന്നു. പിന്നെ കണ്ടത് ആത്മികയുടെ മറ്റൊരു മുഖമായിരുന്നു. അവൾ അരുന്ധതിയുടെ ദേഹം മുഴുവൻ ഒരു മില്ലി മീറ്റർ ആഴത്തിൽ മുറിവുകൾ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ഓരോ ഇഞ്ചിലും അവൾ വേദന അനുഭവിക്കണം എന്ന വാശിയിലാണ് അരുന്ധതി.

ദേഹം മുഴുവൻ രക്തമയമായ അരുന്ധതി.

ഹോളിക്ക് ചുവപ്പു വർണ്ണത്തിൽ കുളിച്ച പോലെ , അവളുടെ വസ്ത്രത്തിൻ്റെ വർണ്ണങ്ങൾ പോലും ചുവപ്പിൻ്റെ ശോഭയിൽ തിളങ്ങി നിന്നു. ആ കാഴ്ചകൾ എല്ലാം തന്നെ ഒരു ഭ്രാന്തമായ ആനന്ദം ആത്മികയ്ക്കു പകരുകയായിരുന്നു. തൻ്റെ വിരലിൽ അരുന്ധതിയുടെ രക്തമാക്കി വിരലുകൾ പരസ്പരം ഉരയ്ക്കുമ്പോ അവളിൽ ഉണർന്ന വികാരം അതാർക്കും മനസിലാക്കാൻ സാധിക്കുമായിരുന്നില്ല. അത്രയും അതികം രക്തവർണ്ണമായിരുന്നു അവളുടെ പേടമാൻ മിഴികൾ, നാണത്താൽ മാത്രം ചുവന്നു തുടുത്ത ആ മുഖം കോപത്താൽ ചുവന്നു തുടുത്തിരുന്നു.

ഒരു മന്ദസ്മിതം പുൽകി കൊണ്ട് ലാസ്യ ഭാവത്തിൽ അവൾ അരുന്ധതിക്കരികിൽ നിന്നും നടന്നു നീങ്ങി. മേശക്കരികിലെത്തിയ അവൾ പ്ലേറ്റു കയ്യിലെടുത്തമ്പോൾ അവളിൽ വിരിഞ്ഞ പുഞ്ചിരിയുടെ അർത്ഥങ്ങൾ നിർണ്ണയിക്കുവാൻ പോലും ആർക്കുമാവില്ല. മന്ദം മന്ദം അന്നനട വെച്ചവൾ അരുന്ധതിക്കരികിലേക്ക് വരുമ്പോൾ ഒരു ഗ്ലാസ്സ് പാലുവായി ആദ്യരാത്രിയിൽ വരനരികിൽ പോകുന്ന നവവധു പോലെ തോന്നി.

അരുന്ധതിക്കരികിൽ എത്തിയ നിമിഷം ആത്മികയിൽ ഉണർന്ന മാറ്റം അതാരെയും ഭയപ്പെടുത്തും. കുറച്ചു മുന്നെ അവൾ ഒരുക്കിയ മസാലക്കൂട്ടിലൂടെ അവളുടെ തൂവെള്ള വിരലുകൾ കിന്നാരം പറഞ്ഞു. വളരെ ലോലമായ സ്പർഷനത്താൽ ആ മസാലക്കൂട്ടിൽ തൻ്റെ വിരലടയാളങ്ങൾ പോലും വരാൻ ഭയപ്പെട്ടു.

തൻ്റെ അകം കൈയ്യിൽ കുറച്ചു മസാലയെടുത്ത ശേഷം അരുന്ധതിയെ നോക്കി. മഞ്ഞൾ നീരാട്ടിന് ഒരുങ്ങി നിൽക്കുന്ന വധുവിനെ തോഴി നോക്കുന്ന പോലെ ആത്മിക അവളെ നോക്കി. രക്തം ഒഴുകിയ ക്ഷീണം അരുന്ധതിയുടെ മിഴികളെ താൽക്കാലികമായി ബന്ധിച്ചിരുന്നു. അരുന്ധതിയുടെ വലതുകൈയിൽ ആത്മികയുടെ ലോല സ്പർഷം അവൾ അറിഞ്ഞിരുന്നു.

അടുത്ത നിമിഷം ഇറുകെ പുണർന്ന അവളുടെ മിഴികൾ ശക്തമായി തുറന്നു. വേദനയുടെ സ്വരവിചികൾ ഉയർന്നു പൊങ്ങി. ഒരു പ്രകമ്പനം പോലെ ആ അരോചക ശബ്ദം അവടെ അലയടിക്കുമ്പോൾ ആത്മികയ്ക്കതു താരാട്ടായിരുന്നു. തൻ്റെ ഉള്ളിൽ നുരഞ്ഞു പൊന്തി സ്പോടനത്തിനായി കാത്തിരിക്കുന്ന കോപാഗ്നിയിൽ ഉടലെടുത്ത അഗ്നി പർവ്വതത്തെ ശാന്തമാക്കാനുള്ള ഇമ്പമുള്ള താരാട്ട്.

അരുന്ധതിയുടെ ദേഹം മഞ്ഞൾ നീരാട്ടു പോലെ ആത്മിക തയ്യാറാക്കിയ മസാലയിൽ നീരാടി. പച്ച മാംസത്തിൽ എരുവു കയറുമ്പോൾ പ്രാണൻ പറിക്കുന്ന വേദന അവൾ അറിഞ്ഞു. നീറി നീറി ഇല്ലാണ്ടാവേണ്ടി വന്ന തൻ്റെ അവസ്ഥയെ ഓർത്ത് അവൾ തന്നെ പരിതപിച്ചു. താൻ കണ്ടിട്ടുള്ള Ak അല്ല ഇപ്പോ തൻ്റെ മുന്നിൽ ഉള്ളത്. ഒരു പക്ഷെ മറ്റാരും കാണാത്ത AK യുടെ രൗദ്രഭാവം താനാണ് കാണുന്നത് എന്നവൾ മനസിലാക്കി.
പക്ഷെ അതിൽ അവൾക്കു പരിഭവമില്ല കാരണം Akയെ ഇങ്ങനെ ആക്കിയതും താനാണ്.

ഏട്ടാ……

ആത്മികയുടെ വിളി ഉയർന്നതും റോക്കി അരുന്ധതിക്കരികിൽ ചെന്നു അവളെ സ്വതന്ത്രയാക്കി. പിന്നെ അവളുടെ മുടിക്കുത്തിൽ പിടിച്ചു വലിച്ചിയച്ച് മുളയുടെ പുതിയ പരിക്ഷണ ശാലയിലേക്ക് കൊണ്ടു പോയി അവിടെ ഒരു കയർ ലൂസാക്കിയതും ഉയരത്തിൽ ഉണ്ടായിരുന്ന മുള താഴേക്കു വന്നു . അരുന്ധതിയുടെ കയ്യും കാലും മുളയിൽ ബന്ധിച്ചു. അര ഭാഗം ഒരു കയറിൽ മുളയുമായി പേരിനു കെട്ടി വച്ചു. വീണ്ടും ആ കയർ വലിച്ചു പൊക്കി. അരുന്ധതിയെ കെട്ടിയ മുള പതിയെ ഉയരങ്ങൾ കീഴടക്കി.

ഉയരത്തിൽ നിന്നും അവൾക്കു കാണാം താഴെ അവൾക്കായി ഒരുക്കിയ ചിത പോലെ കൂടി കിടക്കുന്ന വിറകു കൂമ്പാരം. ഈ സമയം റോക്കി ആത്മികയെ നോക്കിയതും അവളിൽ തെളിഞ്ഞ സന്തോഷം മറ്റൊരു തലത്തിലായിരുന്നു.

എടി മാംസ ദാഹിയായ നരഭോജിയെ കുറിച്ച് നീ കേട്ടിട്ടോ…. കണ്ടിട്ടോ….

ദേ…. നോക്കെടി….. ഞാനാ…. അത്

നിൻ്റെ മാംസത്തിനായി ദാഹിക്കുന്ന നരഭോജി

നിനക്കായി ചിത ഒരുക്കിയതാണെന്നു കരുതിയോ…..

നിനക്കു തെറ്റിയെടി തെറ്റി

നിന്നെ ചുട്ടെടുക്കാനാ… ഇതൊക്കെ

നിനക്ക് ഗ്രിൽഡ് ചിക്കൻ ഭയങ്കര ഇഷ്ടമല്ലായിരുന്നോ…

നല്ല മസാലയിൽ കളിപ്പിച്ച് ഗ്രിൽ ചെയ്താ… എന്താടി , കൊതി തോന്നുന്നുണ്ടോ….

ഇന്നു നിന്നെയാ… ഗ്രിൽ ചെയ്യുന്നേ…

അപ്പോ തൊടങ്ങാം അല്ലെടി…..

ആത്മിക അവിടെയുള്ള വിറകിന് സ്വന്തം കൈ കൊണ്ട് തീ കൊടുത്തു. വിറക് പതിയെ കത്തി തുടങ്ങി, റോക്കി പ്രത്യേകം സജ്ജമാക്കിയ കയറിൻ്റെ ഒരു ഭാഗം വലിക്കും പിന്നെ മറു ഭാഗവും. അരുന്ധതിയുടെ മുള കുറച്ചു നേരം വലത്തോട്ടും പിന്നെ ഇടത്തോട്ടും കറങ്ങും എന്നു ഉറപ്പു വരുത്തി. വിറകുകൾ പതിയെ പതിയെ പരസ്പരം ആത്മികയുടെ പകയാകുന്ന അഗ്നി കൈമാറി . പതിയെ തീ ആളിക്കത്താൻ തുടങ്ങി. താപം കൂടാനും മുകളിൽ കിടക്കുന്ന അരുന്ധതിയുടെ ശരീരത്തെയും താപം പുൽകി തുടങ്ങി.

പതിയെ പതിയെ താപം കൂടി വന്നു. ചെറിയ പൊള്ളലുകൾ അരുന്ധതിക്കും, പച്ച മാംസത്തിൽ മസാലയും ഒപ്പം ദേഹം പൊള്ളുന്ന താപവും അവളുടെ അലമുറ ശക്തമായി. എനിയെന്തു ചെയ്യണം എന്ന ഗൂഡമായ ചിന്തയിൽ ആത്മികയും, അവളുടെ സന്തോഷത്തിനായി എന്തിനും തയ്യാറായി റോക്കിയും.

ഈ സമയം പുറത്ത് കാത്തറീന അരുന്ധതിയുടെ അലമുറകൾ കേട്ട് സഹി കെട്ടു. എനിയും അവൾക്കത് കേൾക്കാൻ ആവില്ല എന്ന അവസ്ഥയായി. അവളുടെ മിഴികൾ തോരാതെ പെയ്തിറങ്ങുകയാണ് അവൾ എത്ര തന്നെ വിലക്കിയിട്ടും ഒടുക്കം ഒരു തീരുമാനത്തോടെ അവൾ അകത്തേക്കു കയറി.


ആത്മിക……

എന്താ…..

മതി, നിർത്ത്

എന്തു നിർത്താൻ ഇവൾ ചെയ്തത്

അതിനു നീ കഴിഞ്ഞ അഞ്ചു മണിക്കൂർ ആയില്ലെ അവളെ

അഞ്ച് അല്ല, ഈ ജൻമം മുഴുവൻ കിട്ടിയാലും എനിക്കു തികയില്ല.

ആത്മിക…..

കാത്തറീന…….

റോക്കി… പ്ലീസ് ഞങ്ങൾ സംസാരിക്കട്ടെ

ആത്മിക ഇത്രയും നേരം നിങ്ങൾ രണ്ടും അവളെ വേണ്ടുന്നതു ചെയ്തു

അതിന്

എനി എനിക്കൊരവസരം വേണം

അത്രയേ… ഉള്ളു… അതിനെന്താ… അവൾ മരിക്കും വരെ വേദന തിന്നണം എനിക്കത്ര മാത്രം. നീ എടുത്തോ… നിനക്കു വേണ്ടത്ര നേരം.

ഏട്ടാ… അവളെ ഇങ്ങോട്ടിറക്കിയെ…

റോക്കി ആത്മികയുടെ മുഖത്തേക്കു നോക്കി.

ഇറക്കി കൊടുക്ക് ഏട്ടാ…. ഇവളുടെ ആഗ്രഹമല്ലെ.

റോക്കി അരുന്ധതിയെ താഴെ ഇറക്കി. അവളുടെ നഗ്ന ദേഹത്തിൽ പൊള്ളിയ പാടുകൾ വ്യക്തമായി കാണാം. അരുന്ധതി അവിടെയുള്ള കത്തിയെടുത്ത സമയം അരുന്ധതിയുടെ മുഖത്ത് സന്തോഷം വിടർന്നു. ഒപ്പം ആത്മവിശ്വാസവും.

അരുന്ധതിക്കരികിലേക്ക് കാത്തറീന നടന്നടുത്തു . അരുന്ധതി ആ വരവിനെ മനസു കൊണ്ട് സ്വാഗതം ചെയ്തു. അരുന്ധതിയുടെ കഴുത്തിൽ പെട്ടെന്നു തന്നെ കാത്തറീന തൻ്റെ കത്തി കൊണ്ടു വരഞ്ഞു.

കാത്തറീന……

ആത്മികയുടെ ശബ്ദം ഉയർന്നു.ഇങ്ങനെ ഒരു നീക്കം കാത്തറീനയിൽ നിന്നവൾ പ്രതീക്ഷിച്ചിരുന്നില്ല. അരുന്ധതി പിടഞ്ഞു വീണു മരിച്ചു. ആ മുഖത്ത് ഒരു നന്ദിയുടെ പുഞ്ചിരി തെളിഞ്ഞു നിന്നിരുന്നു.

കാത്തറിന നീ….

ആത്മിക സോറി, എനിക്കാവുന്നില്ല

നീ… എന്താ പറയുന്നെ

അവളും ഒരു മനുഷ്യ സ്ത്രീ… അല്ലെ

ഇവളോ… ഇവൾ മനുഷ്യ സ്ത്രീ… ആണോ

ആത്മിക തർക്കിക്കാൻ ഞാനില്ല, എനിക്കു സഹിക്കാൻ കഴിഞ്ഞില്ല ഞാൻ കൊന്നു. എനി നിനക്കെന്നെ കൊല്ലണമെങ്കിൽ അതും ചെയ്യാം ഞാൻ എതിർക്കില്ല

ആത്മിക നേരെ നോക്കിയത് റോക്കിയുടെ മുഖത്തേക്കാണ്, ഒന്നും വേണ്ട വിട്ടു കള എന്ന ഭാവത്തിൽ റോക്കിയും

ഏട്ടനെ ഓർത്ത് ഞാൻ ഒന്നും പറയുന്നുമില്ല, ചെയ്യുന്നുമില്ല.

ആത്മിക

കാത്തറീന…. ഇതു ഞാൻ ക്ഷമിച്ചു, പക്ഷെ എനി വിവേകാൻ്റെ സമയത്ത് നിൻ്റെ ഈ സഹാനുഭൂതിയുമായി വന്നാൽ ഞാൻ ക്ഷമിക്കില്ല

ഇല്ല ആത്മിക, എനി ഉണ്ടാവില്ല,

എന്നാൽ നിങ്ങൾ രണ്ടും കാറിൽ പോയി ഇരിക്ക് ഈ ബോഡി ചതുപ്പിൽ താഴ്ത്തിയിട്ട് ഞാനും അങ്ങോട്ടു വരാം

അതും പറഞ്ഞ് നോക്കി അരുന്ധതിയുടെ ബോഡിക്കരികിലേക്കു നടന്നു, ആത്മികയും കാത്തറീനയും കാറിനരികിലേക്കും.


🌟🌟🌟🌟🌟

തൻ്റെ മിഴികൾ തുറന്ന ചന്ദ്രശേഖരൻ ആ കാഴ്ച്ച കണ്ടു നടുങ്ങി. തൻ്റെ അരികിൽ കരഞ്ഞു തളർന്നു കിടക്കുന്ന രേവതിയെ, എന്താണ് പറയേണ്ടത് എന്ന് ശേഖരന് അറിയില്ല. തന്നെ ഉപേക്ഷിച്ചു പോയ ഇവൾ ഇപ്പോ ഇവിടെ , അവളെ ഒന്നു തൊടാനായി തൻ്റെ കൈകൾ ഉയർത്താൻ നോക്കിയ നിമിഷം അയാൾ മനസിലാക്കി. ഉയർത്താൻ പോയിട്ട് തനിക്കൊന്നനങ്ങാൻ കഴിയില്ല എന്ന്.

ഒന്നിനും കൊള്ളാതായെ തന്നെ എനി ആർക്കും ആവിശ്യമില്ലെന്നയാൾ സ്വയം മനസിലാക്കി. പക്ഷെ രേവതി, അവൾ എന്തിനു വന്നു. എന്നെ എനി ഒന്നിനും കൊള്ളില്ല, സ്വത്തിന് വേണ്ടിയാണോ…. എന്താ ശേഖരാ നി നന്നാവത്തത്, ഇത്രയൊക്കെ കിട്ടിയിട്ടും പഠിച്ചില്ലെ നീ… സ്വത്തിന് വേണ്ടി വന്നവൾ ഇങ്ങനെ കരഞ്ഞ് തളർന്നു കിടക്കോ…. സത്യമാണ് എൻ്റെ മനസ് എന്നോട് മന്ത്രിച്ചത് സത്യമാണ്.

പൂങ്കണ്ണീര് കാണിക്കാനാണെ ഞാൻ ഉണർന്നിരിക്കുമ്പോഴാ.. കരയേണ്ടത്, ഞാൻ മയക്കത്തിലും അവൾ കരച്ചിലിലും. വിവാഹം താലി, ഇതിൽ നിന്നും ഉടലെടുത്ത ബന്ധം. ആ ബന്ധത്തിൽ അവൾ പൂർണ്ണ ആത്മാർത്ഥത കാട്ടിയിരുന്നു. ഞാനല്ലാതെ ഒരാളും ആ ദേഹത്ത് തെട്ടിട്ടില്ല, തൊടാൻ അവൾ അനുവധിച്ചിട്ടില്ല. ഞാനോ.. എത്ര എത്ര രതി ക്രീഡകൾ , പ്രായം പോലും നോക്കാതെ രതിമയ ശരീരങ്ങൾ തേടി.

എൻ്റെ മോൾ ജനിച്ചതിൽ പിന്നെ അവളുടെ മാനസികവും ശാരീരികവുമായ ഒരാവിശ്യവും ഞാൻ പരിഗണിച്ചിട്ടില്ല. എല്ലാ വികാരങ്ങളും അടക്കിപ്പിടിച്ച് അവൾ ജീവിച്ചു , ഞാനോ വികാരം തോന്നിയാൽ കടലാസു തുണ്ടുകൾ വലിച്ചെറിഞ്ഞ് എച്ചിൽ പട്ടികളെ ഭോഗിച്ചു ശമനം കണ്ടെത്തി. കൊറെ ഒക്കെ അവൾ അറിഞ്ഞിട്ടുമുണ്ട് എങ്കിൽ പോലും ഇന്നു വരെ പരിഭവങ്ങളില്ല അവൾക്ക്.

ഒന്നും നൽകിയിട്ടില്ല ഞാൻ ചെയ്തതെല്ലാം ക്രൂരതകൾ മാത്രം എന്നിട്ടും, എന്തിന് ഇവൾ എന്നെ ഇത്ര അതികം സ്നേഹിക്കുന്നു. ശരിയാണ് ഇത് ഇന്ത്യയാണല്ലോ… ഇവിടെ കഴുത്തിൽ മഞ്ഞളിൽ മഞ്ഞക്കയർ ചേർത്ത് കെട്ടിയാൽ കഴിഞ്ഞു. പിന്നെ അവൾക്കെല്ലാം ആ താലികെട്ടിയവൻ, സുഖമായാലും ദുഖമായാലും വന്നു കയറിയ വീടിൻ്റെയും വളർന്ന വീടിൻ്റെയും മാനം കാക്കാൻ ജീവാക്കാൻ വിധിക്കപ്പെട്ടവർ.

പക്ഷെ എനിക്കു മനസിലാവാത്തത് അതല്ല. അങ്ങനെ നരകിച്ചു ജീവിക്കുന്ന അവർക്ക് ഞങ്ങളോട് വെറുപ്പല്ലേ തോന്നേണ്ടത്, പകരം സ്നേഹം അതെങ്ങനെ തോന്നുന്നു. താലി അതിൻ്റെ മഹത്വം തന്നെയാണ് ആ സ്നേഹം. രേവതി ഒരിക്കലും ക്ഷമിക്കാൻ കഴിയാത്ത തെറ്റുകൾ ചെയ്ത എനിക്കു വേണ്ടി നീ കണ്ണു നീരൊഴുക്കി . നിന്നെ ഒന്ന് വാരിപ്പുണരാൻ ആദ്യമായി മനസു കൊതിക്കുന്നു. പക്ഷെ എനി എനിക്ക് ഒന്നിനും ആവില്ല.

ഈ സമയം മിഴികൾ തുറന്ന രേവതിയമ്മ കാണുന്നത് നിറമിഴികളോടെ ചിന്തയിലാണ്ട ശേഖരനെയാണ്.

ഏട്ടാ…….

ആ വിളിയാണ് ചന്ദ്രശേഖരനെ ഉണർത്തിയത്. ആ മുഖത്തു നോക്കി ഒന്നു പുഞ്ചിരിക്കുവാൻ പോലും അയാളുടെ കുറ്റബോധം അനുവദിച്ചില്ല.

ഏട്ടാ….

നീയെന്താ…. രേവതി ഇവിടെ,

ഞാൻ പിന്നെ എവിടെ പോവാനാ…. ഏട്ടാ…

നീ അന്നെന്നെ ഇട്ടേച്ചു പോയതല്ലേ…. പോ… ഇറങ്ങിപ്പോ…..

ഇത്രയൊക്കെ പറയുമ്പോഴും ആ മനസ് വിങ്ങുന്നുണ്ടായിരുന്നു. എന്നാലും ഈ വിഴുപ്പ് എനി രേവതി ചുമക്കരുതെന്നയാൾ ഉറപ്പിച്ചു.

തെറ്റു പറ്റിപ്പോയി ഏട്ടാ….

എന്നു പറഞ്ഞവൾ അയാളുടെ കാലുകൾ പിടിച്ചു കരയുമ്പോ… ഭാരതീയ സ്ത്രീയുടെ പരിശുദ്ധിയും സ്നേഹവും മഹത്വവും അവളിൽ തെളിഞ്ഞു നിൽക്കുകയായിരുന്നു. ആ കണ്ണീരിനു മുന്നിൽ ശേഖരൻ ആദ്യമായി മുട്ടുകുത്തി.

രേവതി………

ഉം…..

കുത്തുവാക്കുകൾ പറഞ്ഞാലെങ്കിലും നീ എന്നെ വിട്ട് പോകുമെന്നു കരുതി, അവിടേയും നീയെന്നെ തോൽപ്പിച്ചു.

ഏട്ടനെന്തൊക്കെയാ… പറയുന്നത്, എനിക്കങ്ങനെ പോകാൻ പറ്റോ….

അതെന്താടി…… നീ പോണം

മരിക്കാൻ പറഞ്ഞാ ഞാൻ കേൾക്കാ… പക്ഷെ ഇത്

രേവതി ഈ വിഴുപ്പ് നീ ചുമക്കണ്ട

എന്താ… പറഞ്ഞേ… നിങ്ങളെന്താ… പറഞ്ഞേ…

സത്യമല്ലേ…

ഈ കഴുത്തിൽ നിങ്ങൾ താലിചാർത്തുമ്പോ അഗ്നി സാക്ഷിയായി നമ്മൾ വാക്കു നൽകിയതല്ലെ

എന്താ…. നീ പറഞ്ഞു വരുന്നത് രേവതി

സുഖദുഖങ്ങളിൽ ഒന്നായിരിക്കുമെന്ന് .

അതിനു ഞാനൊരു വാക്കു പോലും നിറവേറ്റിയിട്ടില്ല

പക്ഷെ ഞാനൊരു വാക്കു പോലും നിറവേറ്റാതിരുന്നിട്ടില്ല

നിനക്കു ഭ്രാന്താ രേവതി

ഏട്ടാ….. ഏട്ടൻ ഒന്നു ഉറങ്ങിയാ ഒക്കെ ശരിയാവും

ഇതൊരിക്കലും ശരിയാവാത്ത ശിക്ഷയാ… ഈശ്വരൻ അറിഞ്ഞു തന്ന

ഏട്ടന് ഒന്നുമില്ല… ഡോക്ടർ പറഞ്ഞു ഒന്നും പേടിക്കാനില്ല എന്ന്

രേവതി, ഞാനൊരു പൊട്ടനല്ല, എനി എനിക്കൊരു ഉയർത്തെഴുന്നേൽപ്പില്ല

ഏട്ടാ….

എന്നുറക്കെ വിളിച്ച് രേവതിയമ്മ കരയുവാൻ തുടങ്ങി.

എന്തിനാടി നീ എനിക്കു വേണ്ടി കരയുന്നത്, ഞാൻ ചെയ്തതെക്കെ

അതു പറഞ്ഞു മുഴുവിക്കാൻ അനുവദിക്കാതെ രേവതിയുടെ വിരലുകൾ ആ ചുണ്ടുകൾക്കു വിലങ്ങു തടിയായി.

കഴിഞ്ഞ കാര്യങ്ങൾ ഒക്കെ എന്തിനാ… ഏട്ടാ…. ഞാനില്ലെ കൂടെ

രേവതി നിനക്കിതെങ്ങനെ സാധിക്കുന്നു, ഈ ഭൂമിയിൽ ഒരു പിശാചുണ്ടെങ്കിൽ അതു ഞാനാടി…… അതാ ദൈവം എന്നെ ഇങ്ങനെയാക്കിയത്.

ഏട്ടാ……. അങ്ങനൊന്നും പറയരുത്

ഇപ്പോഴല്ലെ സത്യങ്ങൾ കണ്ണിനു മുന്നിൽ വരുന്നത്, എന്നെ സ്നേഹിക്കാത്തവരെയൊക്കെ ഞാൻ സ്നേഹിച്ചു, വിശ്വസിച്ചു. സ്നേഹിച്ചവരെ ഒക്കെ വെറുത്തു ചതിച്ചു, അവർക്കു വേദന മാത്രം സമ്മാനമായി നൽകി..

ഏട്ടൻ വേണ്ടാത്തതൊന്നും ചിന്തിക്കണ്ട, ഞാൻ പറയുന്നത് കേക്ക്

ശരിയാ ഇപ്പോ മറ്റുള്ളവർ പറയുന്നതല്ലെ എനിക്കു കേൾക്കാൻ പറ്റ

അയ്യോ…. ഏട്ടാ…. ഞാൻ അതല്ല

അറിയാം രേവതി, ഞാൻ എൻ്റെ അവസ്ഥ പറഞ്ഞു എന്നു മാത്രം, നീ പൊക്കോ രേവതി, നീ പോ…

ഞാൻ പോവില്ല, ഏട്ടനെ വിട്ട്‌ ഞാൻ പോവില്ല

പോണം നീ പോണം

എവിടെ പോവാനാ… രേവതി,…. പറയെടാ……

പെട്ടെന്നായിരുന്നു വലതു വശത്ത് വാതിലിനരികിൽ നിന്നും ഒരു പുരുഷശബ്ദം അവരെ തേടി വന്നത്. തല ചെരിച്ചു നോക്കിയ ചന്ദ്രശേഖരൻ അറിയാതെ മൊഴിഞ്ഞു പോയി…

പപ്പൻ………

കുറ്റബോധത്താൽ ശേഖരൻ്റെ കണ്ണുകൾ ഒരു നിമിഷത്തേക്കടഞ്ഞു പോയി. ആ കണ്ണുകളിൽ കൂടി കണ്ണുനീർ ഒഴുകി.ആ രാത്രിയാണ് ശേഖരൻ്റെ മനസിൽ വന്നത്. പപ്പൻ്റെ മരണം ഒരുക്കിയ ആ രാത്രി. അവൻ അന്നു പറഞ്ഞ വാക്കുകൾ ആ കാതിൽ അലയടിക്കുകയാണ്. ഒരു അശരീരി പോലെ.

ഹൃദയം കൊണ്ട് എന്നെ സ്നേഹിച്ച എൻ്റെ ആത്മമിത്രം, വിലമതിക്കാനാവാത്ത ബന്ധം. എൻ്റെ ജീവിതത്തിൽ എനിക്കു കിട്ടിയ മാണിക്യം. രാജശേഖരൻ എന്ന വിഷത്തിൻ്റെ മുന്നിൽ അടിയറവു പറഞ്ഞപ്പോ…. ഞാൻ നഷ്ടപ്പെടുത്തിയ എൻ്റെ മുത്ത്.

എന്നിട്ടും നീ എന്തിനാ പപ്പാ എന്നെ കാണാൻ വന്നത്. ഈ അവസ്ഥ കണ്ട് സന്തോഷിക്കാനാണോ, അതോ കുത്തുവാക്കുകൾ കൊണ്ട് എന്നെ നേവിക്കാനോ… രണ്ടായാലും എനിക്ക് പരിഭവമില്ല. ഞാനത് അർഹിക്കുന്നു. പപ്പാ…. നിന്നെ ഒന്ന് കാണണം എന്നു ഞാൻ ആഗ്രഹിച്ചിരുന്നു. മരണം മുഖാമുഖം കണ്ടപ്പോ മനസിൽ തെളിഞ്ഞത് നിൻ്റെ രൂപമാ…. നിൻ്റെ കാൽ പിടിച്ചു കരയാൻ ഞാൻ ആഗ്രഹിച്ചിരുന്നു.

ഇവളെവിടെ പോവാനാടാ… നീ പറയുന്നേ…..

പപ്പൻ്റെ ചോദ്യമാണ് ആ മിഴികൾ വീണ്ടും തുറക്കാൻ കാരണമായത്.

പപ്പാ….നീ…..

അതെ, ഞാൻ തന്നെ, ആദ്യം ഞാൻ ചോദിച്ചതിന് മറുപടി താ….

എവിടേലും പോട്ടെ, എന്നെ എന്നെ ഇവൾ ചുമക്കണ്ട, ഞാൻ നരകിച്ച് ഇല്ലാതാവണം

ശേഖരാ… എന്നാടാ…. നീ… ഒരു പെണ്ണിനെ മനസിലാക്കാൻ പഠിക്കാ….

പപ്പാ….

എടാ…. ഇവൾ നിൻ്റെ അരികിൽ ഇല്ലെങ്കിൽ നീ നരകയാധന അനുഭവിക്കും പക്ഷെ അതിൻ്റെ പത്തു മടങ്ങ് ഇവൾ അനുഭവിക്കും

പക്ഷെ, പപ്പാ ഞാൻ

നീ ഒന്നും പറയണ്ട പരസഹായമില്ലാതെ നിനക്ക് വല്ലതും

കഴിയില്ല അതെനിക്കും അറിയാ…. ഒന്നു സ്നേഹത്തോടെ വിളിക്ക പോലും ചെയ്തിട്ടില്ല ഇവളെ, ആ അവൾ എനിക്കു വേണ്ടി, കഴിയില്ല പപ്പാ….

അതാടാ…. പെണ്ണ്, അവൾ നിൻ്റെ ദേഷ്യത്തിലും സ്നേഹം കണ്ടെത്തി. എനി നിയൊന്നും പറയണ്ട, ഞാൻ പറയും നീ… അനുസരിക്കും

പപ്പാ…. നിനക്കെന്നോട് ദേഷ്യം തോന്നുന്നില്ലേടാ…

എന്തിന്,

എന്തിനെന്നോ…. ഞാൻ ചെയ്തതൊക്കെ

നീ അത് മറന്നില്ലെ, ഞാനതെപ്പോയേ… മറന്നു

നീ… എന്താടാ ഇങ്ങനെ

എന്താടാ…. ഞാൻ എങ്ങനെ എന്നാ… നീ… പറയുന്നെ..

നീയാരാ… ശരിക്കും ഒരു മനുഷ്യനും പൊറുക്കാൻ പറ്റാത്ത തെറ്റു ഞാൻ നിന്നോട് ചെയ്തിട്ടുണ്ട് എന്നിട്ടും

നീ… എന്നെ ആൾ ദൈവം ആക്കാനുള്ള പരിപാടിയാണോടാ…

ഒന്നു പോടാ… അവൻ്റെ ഒരു തമാശ

എടാ… എനിക്കു നിന്നെ നല്ല പോലെ അറിയാം, അതു പോലെ രാജശേഖരനെയും . നീ അവൻ്റെ കളിപ്പാവയായതിൽ നിന്നെ എങ്ങനെ കുറ്റം പറയാനാവും

രാജശേഖരൻ, അവൻ്റെ ജീവൻ ഞാൻ എടുത്തെടാ….

ശേഖരാ…..

അതിൻ്റെ പകരം അവൻ്റെ മോൻ വീട്ടിയതാ… ഞാൻ ഇങ്ങനെ

ശേഖരാ… നീ….

അത് വിട് , ലച്ചു…..

ഇവിടുണ്ട്,

എന്നിട്ടെവിടെ , എനിക്കൊന്നു കാണണം അവളെ

ശേഖരാ… അത്

ഇപ്പോഴും എന്നോട് ദേഷ്യമായിരിക്കും അല്ലെ

അതെടാ… ഞാൻ എത്ര ശ്രമിച്ചിട്ടും മാറ്റാൻ കഴിയാത്ത ഒന്ന് അതു മാത്രാ…

പണ്ടേ… അവളുടെ വാശി എനിക്കറിയുന്നതല്ലെ, വെറുത്താ…. വെറുത്തത് തന്നെയാ… മരണം വരെ അതു നിക്കും

അങ്ങനെ ഒന്നുമില്ലടാ… ഞാൻ കൊണ്ട് വരണ്ട് അവളെ,

വരില്ലടാ…. അത്രയ്ക്കു ഞാൻ അവളെ ദ്രോഹിച്ചിട്ടുണ്ട്.

അവൾ വരും ഞാനാ… പറയന്നെ

എടാ… അവളോട് പറയണം

എന്താടാ….

എന്നോടുള്ള ദേഷ്യം എൻ്റെ മോളോട്

ശേഖരാ…. നീ… എന്താടാ… പറയുന്നെ അവൾ ഞങ്ങൾക്ക് രണ്ടു പേർക്കും മോളെ പോലെയാ….

അതു കേട്ടാ… മതി, അവൾ എൻ്റെ ജീവനാടാ… ഒരു വാക്കു കൊണ്ടു പോലും ഞാനവളെ നേവിച്ചിട്ടില്ല. പക്ഷെ

എന്താടാ…

ആദി, ആ കാര്യത്തിൽ മാത്രം ഞാൻ എൻ്റെ മകളെ കരയിപ്പിച്ചു.

നീ… അതൊക്കെ വിട്ടേ…

നിൻ്റെ മോൻ ഒരു ചുണക്കുട്ടിയാടാ….

അവനോ…. എൻ്റെ പൊന്നേ അവൻ്റെ ദേഷ്യം മാത്രം സഹിക്കാനാവില്ല.

അച്ഛൻ്റെ അല്ലെ മോൻ

അതെന്താടാ… ഞാൻ അങ്ങനെ ദേഷ്യം പിടിക്കാറുണ്ടോ

നിനക്ക് പെട്ടെന്ന് ദേഷ്യം വരില്ല, പക്ഷെ വന്നാ പിന്നെ പിടിച്ചാ കിട്ടില്ല

ആ… അതും ശരിയാ….

ടാ… എനിക്കവനെ ഒന്നു കാണണം

ആരെ

എൻ്റെ മരുമോനെ

ഓ…. ഇപ്പോ അങ്ങനെ ഒക്കെ ആയോ…

ഉം, അവനോടും നിന്നോടുമായി കുറച്ചു സംസാരിക്കാൻ ഉണ്ട്

പറ , എന്താടാ…

ഇപ്പോ വേണ്ടടാ…..

നിൻ്റെ ഇഷ്ടം, ഞാനെന്നാ… ഡോക്ടറെ കണ്ടു വരാം

പപ്പൻ പുറത്തിറങ്ങിയതും രേവതിയോടായി ശേഖരൻ

മോളെവിടെടി….

ഒരു നിമിഷം എന്തു പറയണം എന്നറിയാതെ രേവതി പതറി പോയി. പിന്നെ എന്തോ ഓർമ്മ വന്ന പോലെ പറഞ്ഞു.

അവൾ ഒരു ട്രിപ്പ് പോയതാ…

ട്രിപ്പോ…. ആരെ കൂടെ

റോക്കിയും കാത്തറീനയും

എന്താടി ഇതൊക്കെ

അത് ആദി മോൻ്റെ സുഹൃത്തുക്കളാ… അവന് പണിത്തിരക്ക് കുടുങ്ങി, അപ്പോ വന്നവരെ ഇവിടെ ഒക്കെ കാണിക്കുന്ന കാര്യം മോൾ ഏറ്റെടുത്തു.

അവര് സന്തോഷത്തോടെ അല്ലെ ജീവിക്കുന്നത്

എൻ്റെ ഏട്ടാ അവൻ അവളെ പൊന്നു പോലെ നോക്കുന്നുണ്ട്, നിങ്ങൾ കിടന്നേ… അതികം സ്ട്രെയിൻ എടുക്കണ്ട.

മനസുകൊണ്ട് രേവതിയെ അനുസരിക്കാൻ ഒരുങ്ങിയ ചന്ദ്രശേഖരൻ പതിയെ മയക്കത്തിലേക്കു വീണു.

🌟🌟🌟🌟🌟

ഹോസ്പിറ്റൽ വരാന്തയിൽ നിൽക്കുന്ന വിവേകിൽ ദൃഷ്ടി പായിച്ചു കൊണ്ട് കുറച്ചകലെ മാറി നിന്നു കൊണ്ട് ആദി അവനെ വീക്ഷിക്കുകയാണ്. വിവേകിന് ആരിൽ നിന്നൊ കോൾ വന്നിട്ടുണ്ട് ആ മുഖം പേടി നിറഞ്ഞ പോലെ, അവൻ ആർക്കൊക്കെയോ കോൾ ചെയ്യുന്നുമുണ്ട്, എന്നാൽ ആ മുഖത്ത് നിരാശ നിഴലിക്കുന്നുമുണ്ട് എന്താണ് സംഭവിക്കുന്നത് എന്ന് വ്യക്തമല്ല, പക്ഷെ എന്തോ ഒന്നുണ്ട്.

ആദിയുടെ മനസിൽ ഇപ്പോ വിവേക് ഒരു ഇരയല്ല. അവൻ്റെ സംരക്ഷണമാണ് ഇപ്പോ അവൻ്റെ കർമ്മം. തോറ്റു കൊടുക്കാൻ മടിക്കുന്ന മനസുമായി ആദി അവനെ സംരക്ഷിക്കാൻ കാവലായി നിൽക്കുകയാണ്.

ആ സമയമാണ് അവൻ്റെ ഫോൺ റിംഗ് ചെയ്തത്, ഫോൺ നോക്കിയ നിമിഷം, കോൾ ഇന്ദ്രൻ്റെ ആണ്. അതെ അരുന്ധതിയുടെ ഏട്ടൻ. ആദി കോൾ എടുത്തതും

ആദി നീ… എവിടെയാ…..

അവൻ്റെ വാക്കുകളിൽ പരിഭ്രമവും പേടിയും ദുഖവും നിഴലിക്കുന്നതറിഞ്ഞ ആദി പതിയെ സംസാരിച്ചു.

ഞാൻ പുറത്താ… എന്താ ഇന്ദ്രാ.. .

അരുന്ധതി നിൻ്റെ കൂടെ ഉണ്ടോ….

ഇല്ല, അവൾ വീട്ടിലില്ലെ

ഇല്ല, ആദി അവളെ കാണാനില്ല.

ഇന്ദ്രൻ്റെ വാക്കുകൾ കുറച്ചൊന്നുമല്ല ആദിയെ ഞെട്ടിച്ചത്. ഒരറ്റത്തു നിന്ന് കൂട്ടി ചേർക്കാൻ നോക്കുമ്പോ മറുവശത്ത് ഒക്കെ തകർന്നു തരിപ്പണമാകുന്നു.

എന്ത്, നീ എന്താ… പറയുന്നത്, അവൾ

അറിയില്ല ആദി, ഫോൺ ഓഫ് ആണ് കാർ എടുത്തിട്ടില്ല ആളെ കാണാനുമില്ല, ഞങ്ങൾ പോലീസിൽ കംപ്ലെയ്ൻ്റ് കൊടുത്തിട്ടുണ്ട്.

ഞാൻ വരാം ഇന്ദ്രാ…. ഇവിടുത്തെ പ്രശ്നം തീർത്ത പാടെ ഞാൻ വരാം

ശരി, ഞാൻ കാര്യങ്ങൾ നോക്കട്ടെ

എന്താണ് ചെയ്യേണ്ടതെന്നറിയാത്ത അവസ്ഥ അതാണ് ആദിയുടെ പ്രശ്നം , അരുന്ധതിക്കു പിറകെ പോയാൽ വിവേക്, വിവേകിനെ കാക്കാൻ നിന്നാൽ അരുന്ധതി. ഒരാൾക്ക് എന്തെങ്കിലും ഒന്നു സംഭവിക്കും

വിവേകിൻ്റെ അരികിൽ എത്താൻ അവർക്ക് എനിയും സമയം വേണം, അതിനു മുന്നെ ഒന്നു നോക്കാം. അരുന്ധതിയുടെ പിറകെ ഒന്നു പോയി നോക്കാം…..

🌟🌟🌟🌟🌟

ആദി………

അതെ കാറിൻ്റെ ഡോർ തുറന്ന് കാറിൽ കയറി ആദി പോകുന്നത് വിവേക് വ്യക്തമായി കണ്ടു. എന്തോ പറഞ്ഞറിയിക്കാനാവാത്ത ഭയം അവനെ കീഴ്പ്പെടുത്തി. അവൻ്റെ ചിന്തകൾ കാടുകയറി . കണക്കുകൂട്ടലുകൾ വേഗത്തിലായി.

ആദി, ആഴമറിയാത്ത ഗർത്തം പോലെയാണവൻ, എല്ലാ ഇടത്തും അവൻ്റെ സാന്നിധ്യം. ഒരിടത്തിൽ അവൻ നിന്നാലും പലയിടത്തും പലതും നടത്തുന്നു. അതിനർത്ഥം, ഞാൻ കണ്ടതും കേട്ടതുമല്ല അവൻ, അതിനുമപ്പുറമാണ്.

ഡോക്ടർ ഡേവിഡ് മരിച്ചു, Abortion ചെയ്ത ഡോക്ടറും നെഴ്സുകളെയും കാണാനില്ല, AKയെ പൊക്കാൻ പറഞ്ഞയച്ചവരുടെ ഒരു വിവരവും ഇല്ല. അരുന്ധതിയെ വിളിച്ചിട്ടാണെങ്കിൽ കിട്ടുന്നുമില്ല, ഒപ്പം ആദി ഇവിടെ വരെ വന്നിരിക്കുന്നു.

അതിനർത്ഥം ആരും അറിയാതെ ഞാൻ വലിച്ച ചരട് എവിടെയോ വെച്ച് മുറിഞ്ഞു . ഒപ്പം ആ ചരടിൻ്റെ അറ്റം പിടിച്ച് എന്നിലേക്കാണ് അവർ വരുന്നത്. എൻ്റെ മരണം എന്നെ നേടാൻ തുടങ്ങി. അപ്പോ എനി ഞാൻ സ്വയം ഒരുങ്ങണം. ഈ ചതുരംഗ കളിയിൽ എനി മുന്നോട്ട് ചുവടു വെച്ചാൽ രാജാവ് തീർന്നത് തന്നെ. അപ്പോ എനി ചുവടുകൾ പിന്നോക്കം വലിക്കണം, പിന്നെ രാജാവിനെ പടകളാൽ സംരക്ഷണം ഏകണം പിന്നെ സമയം നോക്കി പിന്നിൽ നിന്നും കുത്തി വീഴ്ത്തണം. അതാണ് യഥാർത്ഥ യുദ്ധ നീതി. ശത്രു ശക്തനെന്നാൽ മാറിലല്ല പുറത്താ കുത്തി വീഴ്ത്തേണ്ടത്.

വിവേക് വേഗം ഫോൺ എടുത്തു ആരെയോ വിളിച്ചു.

ഹലോ കാസിം ഭായ്…

ഹാ…. ഭോൽ സാലെ

മെ ആരാഹാ ഹും വഹാം

ക്യൂ….

മുജെ ജൽദി പാക്കിസ്ഥാൻ ജാനാ ഹെ

സാലേ… ക്യാ ബാത്ത് ഹെ

ഹക്കിം കൊ ദേക്ക് നാ ഹെ

ടിക്കെ, കാശ്മീർ ആജാ….

അഭി, ആ രഹാ ഹും മെ….

വിവേക് ഫോൺ കട്ടാക്കി പുറത്തേക്കിറങ്ങുമ്പോൾ അവനു വേണ്ടി വിളി വന്നു.

രാജശേഖരൻ്റെ ആരാ…. ഉള്ളത് ഇവിടെ

ഹലോ…. രാജശേഖരൻ്റെ ബോഡി വാങ്ങാൻ

അതൊന്നും കേട്ട ഭാവം നടിക്കാതെ വിവേക് രക്ഷ തേടി പുറത്തേക്കിറങ്ങി വേഗം അവൻ യാത്രയായി. സ്വയം രക്ഷയ്ക്കും പിന്നെ തിരിച്ചു വന്ന് പക വീട്ടാനും.

എന്നാൽ അതു മൂലം രാജരേഖരൻ എന്ന അവൻ്റെ തന്തയ്ക്കു കിട്ടിയ ശിക്ഷ വലുതായിരുന്നു. ചെയ്ത പാപങ്ങളുടെ ഫലം എന്ന പോലെ ഒരു അനാഥ ശവമായി മോർച്ചറിയുടെ ഫ്രീസറിൽ കഴിയാൻ വിധിക്കപ്പെട്ടു. ജൻമം നൽകിയ മകൻ കർമ്മം പോലും ചെയ്യാതെ അലയാൻ വിട്ട ആത്മാവായി അയാളുടേത്. അശാന്തമായ മരണാനന്തര വാസം

🌟🌟🌟🌟🌟

കാറിൽ യാത്ര ചെയ്യുമ്പോൾ ആദിയുടെ മനസ് ചിന്താക്കുഴപ്പത്തിലാണ്. എവിടെ ആണ് തനിക്കു പിഴച്ചത് എന്ന് ഇതുവരെ മനസിലാവുന്നില്ല. ഓരോ ഭാഗവും കൂട്ടി ഇണക്കി കൃത്യമായി ഞാൻ നെയ്തു കൂട്ടിയ കണക്കുകൾ മറ്റൊരു ഭാഗത്തു നിന്നും പാടെ തകർത്തു കളഞ്ഞിരിക്കുന്നു. പക്ഷെ ആര് ?

ഞാനറിയാതെ എനിക്കു പിന്നിൽ നിഴലായി വന്ന ആ ശത്രുവാര് ? ഇത്ര അതികം ഞാൻ കൂട്ടിയ കണക്കിൽ വിള്ളലുണ്ടാക്കാൻ മാത്രം ശക്തമായ ശത്രു അതാര്. ? ആത്മിക അവളുടെ ദുഖം കണ്ടിട്ടും കണ്ടില്ല എന്നു നടിച്ചു ഞാൻ മാറി നിന്ന ആ ലക്ഷ്യം തകർത്തതാര് ?

അരുന്ധതി അവൾക്കാരെങ്കിലും ശത്രു ഉണ്ടോ ? ആത്മിക അല്ലാതെ അവർക്കൊരു ശത്രു ഉണ്ടെങ്കിൽ അതാരാണ് ? അരുന്ധതിയിലൂടെ നേടാൻ കരുതിയ ലക്ഷ്യങ്ങൾ തകരുകയാണോ ? എവിടെയാണ് എനിക്ക് പിഴച്ചത്. എവിടെയാണ് എൻ്റെ ശ്രദ്ധ മാറിയത്, എവിടെ എവിടെ എവിടെ

ചിന്തിച്ചു ചിന്തിച്ചു ഓടിച്ച കാർ ചെന്നു നിന്നത് വിജനമായ ഒരു പറമ്പിലാണ്. ചുറ്റും പ്രകൃതി രമണീയത മാത്രം നോക്കെത്താ ദൂരത്തോളം പ്രകൃതിയുടെ പച്ചപ്പരവതാനി വിരിച്ചിട്ടിരിക്കുന്നു. അവൻ പതിയെ കാറിൽ നിന്നും പുറത്തിറങ്ങി. പച്ച പുൽത്തിട്ടയില്ല ടെ പതിയെ കാലടി വെച്ചു.

അവൻ വെക്കുന്ന ഓരോ കാലടിയും അവൻ്റെ മസ്തിഷ്കത്തിലെ ഒരോ പടിക്കെട്ടുകളുടെ പ്രതീകമാണ്. വിവേകം സന്ദർഭത്തെ വിലയിരുത്തി തുടങ്ങി. സ്വന്തം തെറ്റുകളെ വിശകലനം ചെയ്യാനായി അവൻ യാത്രയായി. കാലടികൾ പതിയെ പതിയെ ദൂരങ്ങൾ കീഴടക്കുമ്പോൾ ബുദ്ധിയുടെ മാറ്റു നോക്കാൻ തുടങ്ങിയിരുന്നു. ഈ സമയം ആ മനസിൽ ഒരു മന്ത്രം മാത്രം അവൻ ഉരുവിട്ടു.

അരുന്ധതി……

അരുന്ധതി……………

അരുന്ധതി……………………

അരുന്ധതിയെ……..

അരുന്ധതിയെ നിനക്ക്……..

അരുന്ധതിയെ നിനക്കിഷ്ടമാണോ……

അതെ, ഇതതു തന്നെ, ഈ വാക്ക് ഈ വാക്കു ഞാൻ കേട്ടിരിക്കുന്നു. അതും ഇന്നു തന്നെ, ആ മുഖം എന്തോ ഒന്ന് ഓർമ്മ വന്ന പോലെ കോപം നുരഞ്ഞു പൊന്തി. ഒരു അലർച്ച പോലെ ഉച്ചത്തിൽ അവനാ…. നാമം ഉച്ഛരിച്ചു.

റോക്കി……………

ഇന്നവൻ വിളിച്ചിരുന്നു എന്നെ , അരുന്ധതിയെ കുറിച്ച് ചോദിക്കാൻ, എന്തിന് ? ആത്മികയെ ഞാൻ എത്രത്തോളം ഇഷ്ടമാണെന്ന് അവനറിയാം ആ അവന് എന്നിൽ സംശയം അതെങ്ങനെ ? വാശിയുടെ സമയത്ത് നിൻ്റെ വിവേകം എവിടെ പോയി NV, എന്തെ നീ അപകടം അറിയാതെ പോയി.

ആത്മിക അവൾ നിൻ്റെ കണ്ണു കെട്ടിയിരിക്കുന്നു. അവളുടെ പ്രണയം നിൻ്റെ ബലഹീനതയായി മാറിയിരിക്കുന്നു. പണ്ട് ഒരു കാര്യം ചെയ്യുമ്പോ നാലു ദിക്കും നോക്കുന്ന നിനക്ക്, ഒറ്റപ്പെടൽ വന്നപ്പോ എല്ലാം മറന്നു പോയോ…. Shame on you….

ആദി തൻ്റെ ഫോൺ എടുത്ത് റോക്കിയെ വിളിച്ചു മറു തലക്കൽ റോക്കി കോൾ എടുത്തു.

ഹലോ… NV

പിന്നിന്നു കുത്തുന്നോടാ… നായെ

NV…….

റോക്കി, ഈ ചതി പണി നിൻ്റെയോ അതോ… അവളുടെയോ….

എന്താടാ… എന്ത് ചതി

അരുന്ധതിയെവിടെ ടാ….

അവൾ തീർന്നെടാ….

ടാ… പന്നീ ഈ ചതി

എന്തു ചതി, ആരു ചതിച്ചു

വിവേകിനെ കൊല്ലാൻ എന്നു പറഞ്ഞ് എന്നെ മാറ്റി അവളെ,

എന്താ… മോനെ അവളുടെ കാര്യത്തിൽ ഇത്ര വേവലാതി….

എടാ…. പുല്ലെ വിവേകിൻ്റെ ജീവൻ മൂന്നു ദിവസത്തെക്കു മാറ്റി വെച്ചത് അവൾക്ക് സംശയം തോന്നാതിരിക്കാനാ…

അവൾക്ക് സംശയം തോന്നിയാ നിനക്കെന്താ….

അവളിലൂടെ ഞാൻ നേടാൻ ഇരുന്ന ലക്ഷ്യം അതു തന്നെ

എടാ…. അത്

വളരെ വിദ്ധക്തമായി നിങ്ങൾ കളിച്ചു, എനി കളി നമ്മൾ തമ്മിലാ….

NV എന്തൊക്കെയാടാ…. പറയുന്നെ

അവിടുന്നിറങ്ങും വരെ അവളുടെ പേര് ആരുടെ നാവിൻ തുമ്പിലും ഉണ്ടായിരുന്നില്ല. അപ്പോ ഇത് എന്നെ തോപ്പിക്കാൻ വേണ്ടി ചെയ്തതല്ലെ

Nv, നീ പോയ ശേഷമാ… നിൻ്റെ കുഞ്ഞിൻ്റെ മരണത്തിൽ അവൾക്കുള്ള പങ്ക് ഞങ്ങൾ അറിഞ്ഞത്

ശരി, സമ്മതിച്ചു. അപ്പോ എന്തുകൊണ്ട് എന്നോട് പറഞ്ഞില്ല

അത് , നിനക്ക് വിവേകിനെ അല്ലെ ആവിശ്യം അതാ… ഞാൻ

റോക്കി, ആരുടെ വിശ്വാസം നേടാനാ… ഞാൻ കൊറെ കളിച്ചത്, ആരുടെ വീട്ടിലാ ഇതുവരെ ഞാൻ അന്തിയുറങ്ങിയത്

അരുന്ധതിയുടെ

അപ്പോ അവൾ എനിക്ക് ആവിശ്യമുണ്ട് എന്ന് നിനക്കുമറിയാം

എടാ…. അത് അപ്പോ… ആ അവസ്ഥയിൽ

മതി ന്യായീകരണങ്ങൾ ഒന്നും എനിക്കു കേക്കണ്ട

എടാ… ഞാൻ

നിങ്ങക്കു വേണ്ടത് വിവേക് അല്ലെ, അപ്പോളോ ഹോസ്പിറ്റൽ അവൻ്റെ തന്തേടെ ബോഡി വാങ്ങാൻ കാത്തു നിക്കുന്നുണ്ട് പോയി കൊന്നോ

അപ്പോ നിനക്കവനെ വേണ്ടേ… മൂന്ന് ദിവസം

എൻ്റെ ലക്ഷ്യത്തിലേക്കുള്ള വഴി അടച്ചു കഴിഞ്ഞിട്ട് അതിലേ ഓട്ടാനുള്ള വണ്ടി തരുവാണോടാ….

എടാ…. ഞാൻ അറിഞ്ഞിരുന്നില്ല സത്യം

മതി റോക്കി. പിന്നിൽ നിന്നും കുത്തുന്നത് NV ഒരിക്കലും മറക്കില്ല. അവളോട് പറഞ്ഞേക്ക്

NV….. ടാ….

ഒന്നും കേക്കാതെ ആദി കോൾ കട്ട് ചെയ്തു . പിന്നെ കാറിൽ കയറി ലക്ഷ്യമില്ലാതെ പായുകയാണ്.

🌟🌟🌟🌟🌟

റോക്കി ചിന്താ കുഴപ്പത്തിലാണ് എന്താണ് സംഭവിക്കുന്നത്. വിവേകിനെ ചെല്ലി ഉണ്ടായിരുന്ന ചെറിയ മത്സരം അരുന്ധതിയുടെ മരണത്തോടെ പറയായി മാറിയിരിക്കുന്നു. ഇവർ ഇപ്പോ കളിക്കുന്നത് അവരുടെ ജീവിതം വെച്ചു കൊണ്ടാണ്.

അരുന്ധതിയുടെ കാര്യം എന്തു കൊണ്ട് താൻ അവനെ അറിയിച്ചില്ല. അവരുടെ ജീവിതത്തിൽ വന്ന ഈ വിള്ളൽ എനി എങ്ങനെ നേരെയാകും. ഒന്നിനും ഉത്തരമില്ല. റോക്കി നേരെ കാറിനരികിലെത്തി. കാറിനകത്ത് അവനെയും കാത്ത് കാത്തറീനയും ആത്മികയും . കാറിൽ കയറിയതും റോക്കി കാര്യങ്ങൾ അവരോടു പറഞ്ഞു.

ആത്മിക ഈ കളി കൈ വിട്ടു പോകുമോ…

കാത്തറീന ഇപ്പോ അതൊന്നും ചിന്തിക്കാൻ എനിക്കാവില്ല.

മോളെ നീ നിൻ്റെ ജീവിതം വെച്ചാ കളിക്കുന്നത്

ഏട്ടാ… എനിക്കിപ്പോ ഒരു ലക്ഷ്യം മാത്രം അത് വിവേക് ആണ്

പക്ഷെ മോളെ

അവൻ തീർന്ന ശേഷം നമുക്കു സംസാരിക്കാം ഏട്ടാ… പ്ലീസ്

ശരി, നിൻ്റെ ഇഷ്ടം അങ്ങനാണെ അതു നടക്കട്ടെ

അപ്പോ നമ്മൾ

അപ്പോളോ ഹോസ്പിറ്റൽ

റോക്കി കാർ സ്റ്റാർട്ട് ചെയ്തു, കാർ അപ്പോളോ ഹോസ്പിറ്റൽ ലക്ഷ്യമാക്കി യാത്രയായി. ഈ സമയം ആത്മികയുടെ മുഖത്ത് ഒരു പുഞ്ചിരി തളം കെട്ടി നിന്നിരുന്നു.

🌟🌟🌟🌟🌟

അപ്പോളോ ഹോസ്പിറ്റലിനു മുന്നിൽ കാർ നിർത്തിയതും AK യും കാത്തറീനയും ഇറങ്ങി . ഹോസ്പിറ്റലിനകത്തേക്ക് വാശിയോടെ ഓടിക്കയറി. റോക്കി കാർ പാർക്ക് ചെയ്തു ശേഷം ഹോസ്പിറ്റലിലേക്കു പാഞ്ഞു.

ആത്മിക പായുമ്പോൾ അവളുടെ മിഴികൾ അതിവേഗത്തിൽ ഓരോ മുഖവും ഒപ്പിയെടുത്തു. വിവേക് അവനെ ഒന്നു കയ്യിൽ കിട്ടാൻ അവൾ കൊതിക്കുകയാണ്. ഒരു വല്ലാത്ത മാനസിക അവസ്ഥ. അവൾ പടികൾ കയറിയ വേഗത എല്ലാം അതിനെ വ്യക്തമാക്കി. അവളുടെ പ്രയത്നത്തിൻ്റെ ഫലമെന്നോണം നെറ്റിയിൽ ഉണർന്ന വിയർപ്പു തുള്ളികൾ.

ഒന്നര മണിക്കൂർ ഹോസ്പിറ്റലിൻ്റെ മുക്കും മൂലയും അവർ അരിച്ചു പെറുക്കി. പക്ഷെ വിവേകിനെ കണ്ടെത്താൻ അവർക്കായില്ല. ആത്മിക നേരെ മോർച്ചറിക്കരികിലേക്കു പോയി.അവിടെ ഉള്ള അറ്റൻഡറോട് രാജശേഖരനെ കുറിച്ചു ചോദിച്ചു.

എൻ്റെ പൊന്നു മാഡം നിങ്ങൾ അയാളുടെ ആരെങ്കിലമാണൊ…

എന്താ….

ആ ബോഡി ഒന്നു കൊണ്ടു പോ

എന്താ… എന്താ… പ്രശ്നം

അയാളുടെ മകനെ പെട്ടെന്നു കാണാതായി ബില്ലും ക്ലോസ് ചെയ്തിട്ടില്ല. വലിയ പ്രശ്നാ അതിൻ്റെ പേരിൽ

ഞാൻ അയാളുടെ മോനെ കാണാനാ… വന്നത്

ഇപ്പോ വരും കാത്തിരുന്നോ… സ്വന്തം തന്തയുടെ ബോഡി വാങ്ങാതെ മുങ്ങിയ നാറി.

ഒന്നും പറയാതെ ആത്മിക തിരിച്ചു നടന്നു. അവളുടെ വരവു കണ്ട റോക്കി കാർ എടുക്കാൻ പോയി. കാത്തറീന ഓടി അവൾക്കരികിൽ വന്നു. അവർ കാറിൽ കയറി യാത്രയായി.

ആദി ചതിച്ചു

എന്താ… മോളെ നീ എന്തൊക്കെയാ… പറയുന്നെ

വിവേകിന് അവൻ്റെ അച്ഛൻ എന്നാൽ ജീവനാ…

അതിന്,

അവൻ ശവം പോലും വാങ്ങാതെ, ബില്ലായ്ക്കാതെ പോവില്ല

നീ…. പറയുന്നത്

അതെ ആദി അവനെ പൊക്കി, നമ്മുടെ അടുത്ത് കളിക്കുകയാണ്.

ഇല്ല ആത്മിക , Nv യ്ക്ക് ഒരു വാക്കേ… ഉള്ളു

പക്ഷെ വിവേക് അങ്ങനെ മുങ്ങില്ല

നിനക്കത് ഉറപ്പായിരിക്കും. Nvയുടെ കാര്യത്തിൽ ഞങ്ങൾക്കും ഉറപ്പാണ്

അപ്പോ വിവേക് എവിടെ പോയി

അറിയില്ല, ചിലപ്പോ അരുന്ധതിയെ കാണാതായത് അറിഞ്ഞോ

അപകടം മണത്തറിഞ്ഞപ്പോ മുങ്ങിയോ

ഏട്ടാ…. എനിക്കവനെ വേണം

നമുക്കു തിരയാം….

വിവേകാനായി അവർ തിരച്ചിൽ ആരംഭിച്ചു.

🌟🌟🌟🌟🌟

ലക്ഷ്യബോധമില്ലാതെ ആദിയുടെ കാർ പായുകയാണ് സമയം വൈകിട്ട് ആറുമണി. ആദിയുടെ ഫോൺ റിംഗ് ചെയ്തു. വണ്ടി സൈഡാക്കി അവൻ കോൾ എടുത്തു.

ഹലോ…

നീ… എവിടാ ടാ…..

പുറത്താ…. അച്ഛാ,….

എവിടായാലും നാളെ നീ വീട്ടിൽ ഉണ്ടാവണം

അച്ഛാ… അത്

അഡ്രസ്സ് നിനക്കു മെസേജ് ചെയ്തിട്ടുണ്ട്

അച്ഛാ പറ്റില്ല, എനിക്കു തിരക്കാ….

ഇങ്ങോട് ഒന്നും പറയണ്ട, നാളെ രാവിലെ രാമനും കുടുംബവും വരും

അച്ഛാ….

അതേടാ…. നിൻ്റെ മാളുവും വരുന്നുണ്ട്

മാളു എൻ്റെ കുട്ടിക്കുറുമ്പത്തി, എൻ്റെ അനിയത്തി ആ പേരു കേട്ടതും ഒരു വല്ലാത്ത സന്തോഷം മനസിൽ നിറഞ്ഞു.

അവരു വരുന്നത് നിങ്ങളെ കാണാനാ…. അവളും നിൻ്റെ കൂടെ ഉണ്ടാവണം

ആര്…..

നിൻ്റെ ഭാര്യ, ആത്മിക

ആത്മിക, ആദ്യമായി ആ പേരു കേട്ടപ്പോ മനസിൽ ദേഷ്യം ഉണർന്നു. ഒരു തരം വല്ലാത്ത അവസ്ഥ

ആ…. എനിക്കറിയില്ല. ഞാൻ രാവിലെ എത്താം

അപ്പൂ… രാവിലെ നി വരണം ഒപ്പം അവളും

അത് അച്ഛാ,…

ഞാൻ പറഞ്ഞു കഴിഞ്ഞു.

അതും പറഞ്ഞ് പപ്പൻ ഫോൺ കട്ടാക്കിയപ്പോ ദേഷ്യത്തിൽ തുള്ളിയത് ആദിയാണ്.

ഇപ്പോഴത്തെ അവൻ്റെ അവസ്ഥ വളരെ പരിതാപകരമാണ്. ഒരിക്കൽ ജീവൻ്റെ പാതിയായി പ്രണയിച്ചവർ ഇപ്പോ ശത്രു പക്ഷത്ത്. വാശി, പിടിവാശി, ഈഗോ തോറ്റു പോയതിലുള്ള ഈഗോ അങ്ങനെ പലതും അവരുടെ ബന്ധത്തിന് ആദ്യമായി വിള്ളലുണ്ടാക്കിയിരിക്കുന്നു.

എന്നാൽ ഈ പ്രശ്നം മറ്റുള്ളവരെ അറിയിക്കാനോ അവരുടെ ദുഖത്തിന് കാരണമാക്കാനോ അവൻ ആഗ്രഹിക്കുന്നുമില്ല. അവൻ്റെ മനസിൽ അവനെ പിന്നിൽ നിന്നും കുത്തി വീഴ്ത്തി എന്ന വിചാരം അതാണ് അവനെ അവളിൽ നിന്നും അകറ്റുന്നത്.

🌟🌟🌟🌟🌟

ഇതേ സമയം റോക്കിക്കും പപ്പൻ്റെ കോൾ വന്നു. കാര്യങ്ങൾ പപ്പൻ റോക്കിയോടു പറഞ്ഞു.

ആത്മിക, അങ്കിളാ… വിളിച്ചേ…

എന്താ… ഏട്ടാ… കാര്യം

നാളെ വീട്ടിൽ ഉണ്ടാവണം എന്ന്

അതെങ്ങനെ നടക്കും നമുക്ക് വിവേകിനെ കിട്ടിയില്ലല്ലോ

മോളെ ഈ കാര്യങ്ങൾ ഒന്നും അവരറിയരുത് നാളെ നമുക്ക് വീട്ടിൽ പോകാം

പക്ഷെ വിവേക്

അവൻ ഈ ബാംഗ്ലൂർ സിറ്റിയിലില്ല മോളെ അവൻ മുങ്ങി.

ഏട്ടാ….

അവനെ കണ്ടെത്താൻ സമയം വേണം ആത്മിക.

ഉം….

ഇപ്പോ ആർക്കും സംശയം വരരുത്, നാളെ നീയും ആദിയും ഒന്നിച്ചു ചെല്ലാനാ അങ്കിൾ പറഞ്ഞത്

ഏട്ടാ…. അത്

വേണം നവവധൂവരനെ കാണാൻ അങ്കിളിൻ്റെ കൂട്ടുക്കാരനും ഫാമിലിയും വരുന്നു.

ആത്മിക ഒന്നും പറഞ്ഞില്ല . അവളുടെ മനസിലും ആദ്യമായി ആദിയോട് വെറുപ്പ് ഉടലെടുത്തു കഴിഞ്ഞു. അതെ വിവേകിൻ്റെ ഈ ഒളിച്ചു കളിക്കു പിന്നിൽ ആദിയാണെന്നവൾ വിശ്വസിക്കുന്നു.

സ്വന്തം കുഞ്ഞിൻ്റെ കൊലയാളിയെ രക്ഷിച്ച നീചനായി മാറി കഴിഞ്ഞു ആദി അവളുടെ മനസിൽ. വിവേകിനെ എങ്ങനെയും കൊല്ലണം എന്ന ചിന്ത മാത്രം അവളിൽ .

🌟🌟🌟🌟🌟

രണ്ടു പ്രണയ ജോഡികൾ പിരിയുകയാണോ…. മനസിൽ പരസ്പരം വിഷം നിറഞ്ഞ അവരുടെ ജീവിതം എനി എങ്ങനെ മുന്നോട്ടു പോകുമെന്നതിൽ അവർക്കും ഉത്തരമില്ല. രണ്ടു ദിക്കിൽ നിൽക്കുന്ന രണ്ടു പേരുടെ മനസിലും രണ്ടു തരം ചിന്തകൾ, എന്നാൽ രണ്ടും ശത്രുതയിലേക്ക് വഴിയൊരുക്കുന്നു.

ആദിക്ക് കൂടെ നിന്നു പിന്നിൽ നിന്ന് കുത്തി വീഴ്ത്താൻ ശ്രമിച്ച ചതിയുടെ കറ മനസിൽ കളങ്കമായി നിൽക്കുമ്പോൾ, ആത്മികയ്ക്ക് തൻ്റെ കുഞ്ഞിനെ കൊന്ന കൊലയാളിയെ രക്ഷിച്ചവൻ എന്ന ചിത്രമാണ് ആദിക്കുള്ളത്.

നാളത്തെ ദിനം അവർക്ക് ഒന്നിച്ചു വീട്ടിൽ ചെല്ലേണ്ടതുണ്ട്, നവവധൂവരനെ കാണാൻ വന്ന വിരുന്നുക്കാരെ വരവേൽക്കാൻ , ശത്രുക്കൾ ഒന്നു ചേരാൻ വിധിയൊരുക്കിയ സാഹചര്യമോ അതൊ അവരുടെ ശത്രുത തുറന്നു കാട്ടാനുള്ള വേദിയോ ? അല്ലെങ്കിൽ എന്നെന്നേക്കുമായി പിരിയാനായി വന്നു ചേർന്ന സന്ദർഭമോ…?

സമയം അതിവേഗം ചലിച്ചു രണ്ടു മനസുകൾ രണ്ടു ദിക്കിൽ ആശയക്കുഴപ്പത്തിലാണ്. മനസിൻ്റെ ത്രാസിൽ ഒന്നിൽ പ്രണയവും ഒന്നിൽ ശത്രുതയും സമാസമം നിൽക്കുമ്പോൾ ഇതിൽ പ്രണയം ജയിക്കുമോ ശത്രുത ജയിക്കുമോ എന്നു പറയാനാവാത്ത സങ്കീർണ്ണ നിമിഷങ്ങൾ.

ഇരുവരുടെയും മിഴികൾ ഈറനണിയുന്നുണ്ട് കൊഴിഞ്ഞ കാലത്തെ ഓർമ്മകൾ അവരെ വേട്ടയാടുന്നു. മനസിലെ ശത്രുത അകലം കൂട്ടുന്നു. കണ്ട നാൾ മുതൽ ഇന്നു വരെയുള്ള പ്രണയാർദ്ര നിമിഷങ്ങൾ അവരുടെ മനസിലൂടെ ഒരു ചിത്രം പോലെ ഓടിയകലുകയാണ്.

🌟🌟🌟🌟🌟

ആദി ഫോൺ എടുത്തു റോക്കിയ വിളിച്ചു. റോക്കി കോൾ എടുത്തു.

ഹലോ….

റോക്കി….

NV….

കുറച്ചു നേരം നിശബ്ദത മാത്രം , അവർക്കിടയിൽ സംസാരത്തിനായി അക്ഷരങ്ങളുടെ അപര്യാപ്തത തെളിഞ്ഞു കാണാം, അതിനു വിരമമിട്ടു കൊണ്ട് ആദി തന്നെ തുടങ്ങി.

അവളില്ലെ….

ഇപ്പോ കൊടുക്കാം…

റോക്കി ഫോൺ അവൾക്കു നേരെ നീട്ടി, ഫോൺ വാങ്ങാൻ അവൾ വിസമ്മതിച്ചു. ഒടുക്കം റോക്കിയുടെ നിർബദ്ധത്തിനു വഴങ്ങി.

ഉം…..

ആത്മിക……

ആദിയുടെ നാവിൽ നിന്നും അടർന്നു വീണ അവളുടെ നാമം കുറിക്കുന്ന അക്ഷരക്കുട്ടുകൾ അവളുടെ ഹൃദയത്തെ തൊട്ടു. ഒരു നിമിഷം അവൾ പഴയ ആത്മികയായി.

ആദി……..

ആ വിളിയിലെ സ്നേഹത്തിൻ്റെ ആഴം അവനും തിരിച്ചറിഞ്ഞു. അവനറിയാതെ അവൻ്റെ ഹൃദയതാളം ഉയർന്നു.

ഇരുവരും പ്രണയാർദ്രരായി, നിമിഷങ്ങളോളം മൗനത്തിലൂടെ അവർ സംസാരിച്ചു. പറയുന്ന വാക്കുകൾ ഹൃദയത്തിൽ നിന്നും കേട്ടതും ഹൃദയം, നിമിഷങ്ങൾക്കകം വിവേകമുണർന്നതും ഹൃദയത്തിൻ്റെ ഭാഷ നിലച്ചു ശത്രുതയുടെ നിഴൽ കളിയാടി.

എനിക്കു കാണണം ഇപ്പോ

ഉം….

എന്താടി നിൻ്റെ വായിലെന്താ….

എവിടെ വെച്ച്

സ്ഥലം ഞാൻ മെസേജ് ചെയ്യാം

എന്നാ ശരി.

ആത്മിക കോൾ കട്ട് ചെയ്തു. അത് ആദിയെ വല്ലാതെ കോപാകുലനാക്കി. എങ്കിലും അവൻ എല്ലാം കടിച്ചമർത്തി. കാറിൽ നിന്നും പുറത്തിറങ്ങി. ഒന്നു നടന്നു. കുറച്ചു നേരം നന്നായി ബ്രിത്ത് എടുത്തു. പിന്നെ സ്ഥലം മെസേജ് ചെയ്ത് കാറെടുത്തു യാതയായി.

🌟🌟🌟🌟🌟

ചിക്ക് മാംഗളൂർ ഹിൽ സ്റ്റേഷൻ താഴ്വാരം , ബാഗ്ലുരിനരികിലെ ഹിൽ സ്റ്റേഷൻ. ആദ്യം അവിടെ എത്തിയത് ആദിയാണ്. അവൻ അവളുടെ വരവിനായി കാത്തിരുന്നു.

അന്നൊരു രാത്രി വിരഹത്തിൽ താൻ കാട്ടി കൂട്ടിയ പേക്കൂത്തുകൾ എല്ലാം അവന് ഓർമ്മ വന്നപ്പോൾ ഒരു പുഞ്ചിരി ആ മുഖത്തു വിടർന്നു. അന്ന് ആ രാത്രിയിലെ യാത്ര എനിക്കു തന്നതാണ് അവളെ, രാത്രി അതെനിക്കെന്നും പ്രിയപ്പെട്ടതാണ്.

ആരും കാണാത്ത സൗന്ദര്യത്തിൻ്റെ അഭൗമ കല വറയാണ്. മിന്നാമിനുങ്ങുകൾ നൃത്തമാടുമീ… താഴ്വരയിൽ ഹൃദയം പ്രണയാർദ്രമായി തുടിക്കുന്നത് അവളെ കാണാൻ എന്നവനു പോലും തോന്നി. ഒപ്പം ഉള്ളിൽ ഒരു ഭയം കൂടി.

രാത്രിയിൽ വന്നു ചേർന്ന ആത്മിക, ഈ രാത്രിയിൽ തന്നെ വിട വാങ്ങുമോ… രാത്രി, എൻ്റെ ജീവിതത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്, രാത്രിയെ ഞാൻ ഒരു പാട് ഇഷ്ടപ്പെടുന്നു ഒപ്പം ഇന്ന് ഈ രാത്രിയെ ഒരു പാട് ഭയക്കുന്നു.

എനി ഇന്നവൾ വരാതിരിക്കുമോ.. എന്നോടുള്ള ദേഷ്യം കാരണം അവൾ

വരാതിരുന്നാൽ എന്തു ചെയ്യും. നാളെ ഞാൻ വീട്ടിൽ തനിയെ പോകേണ്ടി വരുമോ… അച്ഛനോട് എന്തു പറയും. മാളു അവളോട് , എനിക്കു വയ്യ മാളുവിൻ്റെ മുന്നിൽ ഒറ്റയ്ക്കു ചെന്നു നിക്കാൻ, എൻ്റെ കാന്താരി എന്നെ കാണാൻ വന്നിട്ട് അവളുടെ കണ്ണുകൾ നിറയാൻ പാടില്ല.

അങ്ങനെ ചിന്തിച്ചു കൊണ്ടു നിൽക്കുന്ന സമയം ഒരു കാർ അവിടേക്കു വന്നത്, കാറിൻ്റെ ഹെഡ് ലൈറ്റിലെ വെളിച്ചം കണ്ണിൽ അടിച്ചതും ആദി തൻ്റെ മുഖം കൈ കൊണ്ടു മറച്ചു. കാർ ഓഫ് ആയ ശബ്ദം കേട്ടതും അവൻ കൈകൾ പിൻവലിച്ചു.

കാറിൻ്റെ മുൻ ഡോർ തുറന്ന് റോക്കിയും ബാക്കിലെ വലതു വശത്തെ ഡോർ തുറന്ന് കാത്തറീനയും പുറത്തിറങ്ങി. എന്നാൽ ആത്മിക മാത്രം കാറിൽ നിന്നും പുറത്തിറങ്ങിയില്ല.

അവൾ ഇറങ്ങുന്നതും പ്രതീക്ഷിച്ചു കാത്തിരുന്ന ആദിക്കരികിലേക്ക് റോക്കി ചെന്നു. അവൻ്റെ തോളിൽ കൈ വെച്ചു കൊണ്ടവൻ വിളിച്ചു

NV…..

അടുത്ത ക്ഷണം തന്നെ ആദി അവൻ്റെ തോളിൽ പതിഞ്ഞ കൈ തട്ടി മാറ്റി, റോക്കിയെ രൂക്ഷമായി നോക്കി. ആ നോട്ടം റോക്കിയെയും വല്ലാതെ വേദനിപ്പിച്ചു എന്നത് ആ കണ്ണു നിറഞ്ഞതിൽ നിന്നും മനസിലാക്കാം.

അടുത്ത നിമിഷം കാറിൻ്റെ ബാക്ക് ടോർ തുറന്ന് ഒരു കാൽ പുറത്തേക്കു തെളിഞ്ഞു വന്നു. ഡോറിനു മുകളിൽ ഒരു കൈയ്യും. പതിയെ ആത്മിക കാറിൽ നിന്നും പുറത്തിറങ്ങി. പുറത്തിറങ്ങിയതും അവൾ കാറിൻ്റെ ഡോർ ശക്തമായി അടച്ചു.

അവളുടെ ദേഷ്യവും വാശിയും വ്യക്തമാക്കാൻ എന്നോണം അവൾ ചെയ്തത് ആദിയെ കൂടുതൽ കുപിതനാക്കി. അവർ പരസ്പരം നോക്കി നിൽക്കുകയാണ്. അങ്കം വെട്ടാൻ ഒരുങ്ങി നിൽക്കുന്ന പൊരുകോഴികളെ പോലെ അവർ മുഖാമുഖം.

( തുടരും…….)

Comments:

No comments!

Please sign up or log in to post a comment!